പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3
Perillatha Swapnangalil Layichu 3 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
ഞാൻ കുറച് ഡിസ്റ്റൻസിൽ അവളുടെ പിന്നാലെ എന്റെ ശരീരവും മനസ്സും ബൈക്കും പോയി. കഴുത്തിലൂടെ ഒരു സൈഡ് ബാഗ് തൂകി ഇട്ടിട്ടുണ്ട്. അപ്പോഴാണ് ആണ് ഞാൻ അവളുടെ മുടി ആദ്യമായി ശ്രദ്ധിക്കുന്നത്, ശാന്തമായ കടൽ തിരകൾ പോലെ ചെറിയ രീതിയിൽ മുടിയുടെ അവസത്തേക്ക് മാത്രം ചുരുണ്ട് കിടക്കുകയിരുന്നു. സന്ധ്യ സമയത് ഉള്ള സ്വർണം നിറം സൂര്യപ്രകാശം അവളുടെ മുടി ഇതഴുകളിൽ തട്ടി പോവുന്നത് അതിന്ടെ സൗന്ദര്യം വർധിപ്പിച്ചു.
അത്യാവശ്യം നീളമുള്ള മുടിയായിരുന്നു. അവൾ പോയ എല്ലാ ഇടവഴികളിലൂടെയും ഞാനും പോയി. ഇതിന്റെ ഇടയിൽ ഞാൻ അവളുടെ വണ്ടിയുടെ നമ്പറും നോട്ട് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ഒരു 10-15 മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ വീടിനു മുന്നിലെത്തി ഞാൻ അവിടെനിന്നും കുറച്ചു മുന്നിലേക്ക് ആയിട്ട് വണ്ടി നിർത്തിയിട്ടു. പിന്നെ എന്റെ ഫോൺ എടുത്തിട്ട് വാട്സാപ്പിൽ എന്റെ കറണ്ട് ലൊക്കേഷൻ എനിക്ക് തന്നെ സെന്റ് ചെയ്തു, മറന്നു പോകാതിരിക്കാൻ അവളുടെ വണ്ടി നമ്പറും ആ ചാറ്റിൽ തന്നെ ഞാൻ എഴുതിവച്ചു.
എന്തകയോ കണ്ടു പിടിച്ച ഒരു സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അത് എന്റെ മുഖതും ഒരു ചിരിയായി രൂപപ്പെട്ടു. ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോ അമ്മ അവിടെ ഇരുന്നു ടീവീ കാണുകയായിരുന്നു. 2 ഹരിഹർ നഗർ സിനിമ ആയിരുന്നു നടക്കുന്നത്…
“KL 7 6363.”
“ഹ്മ്മ് KL 7 6363”
“ആണ 7715 ആണോ, അതോ പന്ത്രണ്ടേ പതിമൂന്ന് ആണോ. ഏതായാലും KL 7 ആണ് എന്ന് ഉറപ്പ് ആണ്.”
ടീവീ പറയുന്ന ആ ഡയലോഗ് കേട്ടപ്പോ അവളുടെ വണ്ടിയുടെ നമ്പർ എത്ര ആയിരുന്നു എന്ന് പെട്ടന്ന് ഒരു സംശയം എനിക്ക് വന്നു.
“എന്റെ അമ്മേ വേറെ ഒന്നും കാണാൻ ഇല്ലേ.”
“നീ പുതിയ ടീവീ വാങ്ങി തരുമ്പോ ഞാൻ നിന്ടെ ഇഷ്ടത്തിന് ചാനൽ കണ്ടോളാം.”
ഒരു ആവശ്യവും ഇല്ലായിരുന്നു, എനിക്ക് ഇത് കിട്ടണം. ഞാൻ അമ്മേനെ നോക്കി ഒരു ചിരി ചിരിച്ചിട്ട് റൂമിലോട്ട് പോയി. റൂമിൽ ഇരുന്നു ഇന്ന് അവളുടെ വീട് കണ്ടുപിടിച്ച കാര്യം ഒക്കെ അലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു സംശയം വന്നത്. ഇത് കൊണ്ട് ഇപ്പൊ എന്താ കാര്യം, ഞാൻ ഇനി എന്താണ് ചെയ്യണ്ടത്. സിനിമയിൽ ഒക്കെ ഉള്ളത് പോലെ ഊമ കത്ത് എഴുതണോ അവൾക്. ഇപ്പൊ അവളെ ഫോളോ ചെയ്തത് പ്രേതേകിച് കാര്യം ഒന്നും ഇല്ലാതായിപ്പോയാലോ എന്ന കാര്യം എന്റെ ഉള്ളിൽ കൂടുതൽ കുറ്റബോധം ഉണ്ടാക്കി.
“പിന്നെയും പിന്നെയും ഇങ്ങനെ ഓരോന് ആലോചിച് കാര്യം ഇല്ല, ചെയാൻ ഉള്ളത് ഒക്കെ ചെയ്ത കഴിഞ്ഞു, ഒരു നല്ല കാര്യം നടക്കാൻ വേണ്ടി കുറച്ച വളഞ്ഞ വഴി ഉപയോഗിക്കുന്നത് ഒരു വല്യ തെറ്റ് അല്ല.” ഞാൻ സ്വയം പറഞ്ഞു.
ഞാൻ ഫോൺ എടുത്തിട്ട് അവളുടെ വണ്ടി നമ്പർ നോക്കി രസിച്ചു. ഇത് വഴി അവളുടെ പേര് എങ്കിലും ഒന്നു കണ്ടുപിടിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. പണ്ട് കോളേജ് പഠിക്കുന്ന സമയത് എന്റെ കൂട്ടുകാരൻ ഡേവിഡ് ഇതുപോലെ വണ്ടിയുടെ നമ്പർ വെച്ചു ആളുടെ പേരും ഡീറ്റൈൽസും കണ്ട് പിടിച്ചിട്ട് ഉണ്ടായിരുന്നു. അവനെ വിളിച്ച കാര്യം പറയാം. അങ്ങനെ ഞാൻ അവനെ ഡൈൽ ചെയ്തു…
“ഹാലോ അളിയാ എന്തൊക്കെ ഉണ്ട് വിശേഷം. എന്റെ നമ്പർ ഒക്കെ ഇപ്പോഴും സേവ് ചെയ്ത വെച്ചിട്ട് ഉണ്ടോ.” അവൻ ഫോൺ എടുത്തതും ഞാൻ പറഞ്ഞു.
“എന്താ മച്ചാ അങ്ങനെ ഒരു ടോക്ക് ഒക്കെ, ഞാൻ കുറച്ച ജോലി തിരക്കിൽ ആയി പോയെടാ അതാണ് വിളിക്കാൻ പറ്റാതെ ആയത്.”
“ഓ ഡാ, ജോലിയും ഉത്തരവിധിത്വം ഒക്കെ ആയപ്പോ ആയപ്പോ മറന്നത് മോശം ആയി പോയി. എങ്ങനെ ഉണ്ടട ജോലിയും ലൈഫ് ഒക്കെ.”
“ഒന്നും പറയണ്ട ഡാ, ഭയങ്കര സ്ട്രെസ് ആണ്. ട്രൈനിങ്ങിന് വന്ന ഞങ്ങളെ കൊണ്ട് ഇവിടെ ഉള്ള എല്ലാ പണിയും ചെയിപ്പിച്ചുകൊണ്ടിരിക്ക. ഇപ്പോഴേ മതിയായി, പക്ഷെ 6 മാസം കഴിഞ്ഞ ട്രെയിനിങ് തീരും അപ്പൊ ഇത്ര പണി ഇണ്ടാവില്ല എന്നാണ് സീനിയർസ് ഒക്കെ പറഞ്ഞത്.”
“എന്ന പിന്നെ കുറച്ച അഡ്ജസ്റ്റ് ഒക്കെ ചെയ്ത പിടിച്ച നിക്. നീ പിന്നെ പണ്ടേ അഡ്ജസ്റ്റ് ചെയാൻ മിടുക്കാണ് ആണലോ അതുകൊണ്ട് വല്യ സീൻ ഇല്ല.”
“ഡാ ഡാ, നീ വെറുതെ എന്നെ പറ്റി ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞ നടന്ന ഇണ്ടാലോ.”
“ലാബിൽ നമ്മൾ 4 പേർക്കും കൂടി ആകെ ഒരു ഓസ്‌സിലോസ്കോപ് ആയിരുന്നു ഉണ്ടായിരുന്നത്, അത് എടുത്തിട്ടിട്ട് നീ ശ്രുതിയുടെ ഗ്രൂപ്പിന് കൊടുത്തു. എന്നിട്ട് നീ ഞങ്ങളോട് നീ ഒരു ഡയലോഗ് അടിച്ചു ‘ഇതൊന്നും വേണ്ടടാ നമുക് അഡ്ജസ്റ്റ് ചെയാം എന്ന്’. എന്നിട്ട് ലാസ്‌റ് സർ പിടിച്ച ലാബിന് പുറത്തു ആകുകയും ചെയ്തു.”
“എന്നിട്ട് നിങ്ങൾ എന്നെ വെറുതെ വിട്ടില്ലലോ, 3 ഫലൂദ വാങ്ങിപിച്ചിലെ.”
“ഇല്ലടാ നിനക്കു പിന്നെ കെട്ടിപ്പിടിച്ച ഉമ്മ തരാം ഞാൻ. പിന്നെ ടൂർ പോയ സമയത് ഹോട്ടലിൽ കിട്ടിയ അടിപൊളി റൂം ആരോടും പറയാതെ നീ അവൾക്കും ഫ്രണ്ട്സിനും കൊടുത്തിട്ട്, നമ്മളെ ഏതോ ഒരു റൂമിൽ ആക്കി. എന്നിട്ട് നീ പിന്നെയും പറഞ്ഞു ‘നമുക് എന്തിനാ ഇത്ര വല്യ റൂം അഡ്ജസ്റ്റ് ചെയാം എന്ന്’, ഇതൊക്കെ ചെയ്തിട്ടും നിനക്കു വല്ല ഗുണവും ഉണ്ടായോ അതും ഇല്ല.”
“അളിയാ നീ അതൊക്കെ ഒന്ന് മറന്നേ, അപ്പോഴത്തെ ഒരു ആവേശത്തിൽ പറ്റി പോയി.”
“ആ ശെരി അത് പോട്ടെ. അല്ലടാ ഒരു പ്രാവിശ്യം അവളുടെ അച്ഛൻ അവളെ കോളേജിൽ കൊണ്ടാകാൻ വന്നപ്പോ നീ ആ വണ്ടിയുടെ നമ്പർ നോട്ട് ചെയ്തിട്ട് അവളുടെ അച്ഛന്റെ പേരും അഡ്രസ്സും കണ്ടുപിടിച്ചിലായിരുന്നോ, അത് എങ്ങനെ ആയിരുന്നെടാ ചെയ്തത് ഞാൻ മറന്ന് പോയി.” ഞാൻ ഒരു കൗതുകത്തോട് ചോദിക്കുന്ന പോലെ അവനോട് ചോദിച്ചു.
“അപ്പൊ അതാണ് കാര്യം, എടാ കൊച്ചുകള്ളാ… നീ എങ്ങനെ ഇതിൽ ചെന്ന് പെട്ടു, നിനക്കു വല്യ താല്പര്യം ഉള്ള ഫീൽഡ് ഒന്നും അല്ലായിരുന്നെല്ലോ ഇത്. കോളേജ് കഴിഞ്ഞപ്പോളേക്കും നീ വല്ലാണ്ട് വളർന്നുട്ടോ ഡാ ഹൃതികെ.” അവൻ ഒരു ഒരു ആക്കിയ ചിരിയോട് കൂടി പറഞ്ഞു.
എലാം പെട്ടന് സമ്മതിച് കൊടുക്കാൻ ഉള്ള ഒരു ചമ്മൽ കാരണം അവൻ പറഞ്ഞത് ഒക്കെ ഞാൻ നിരസിച്ചു. “നീ എന്തോകെയാടാ ഈ പറയുന്നേ, എടാ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ.”
“അതിന് ഞാൻ എന്താ വിചാരിച്ചത് എന്ന് നീ പറ എന്ന.”
“ഞാൻ ഒരു പെണ്കുട്ടിയുടെ വണ്ടി നമ്പർ നോട്ട് ചെയ്തിട്ട് അവളെ കണ്ടുപിടിക്കാൻ നിന്നെ വിളിച്ചത് ആണ് എന്നാലേ നീ വിചാരിച്ചത്.”
“ഏഹ്, അപ്പൊ അതല്ലെ കാര്യം.” ഡേവിഡ് ഒരു ഞെട്ടലോഡ് കൂടി ചോദിച്ചു.
“അല്ല അതാണ് കാര്യം പക്ഷെ നീ വിചാരിക്കുന്ന പോലെ വേറെ ദുരുദ്ദേശം ഒന്നും ഇല്ല. ജസ്റ്റ് ഒന്ന്…” ഞാൻ കുറച് ചമ്മലും നാണത്തോടെയും കൂടി പറഞ്ഞു.
“അയ്യടാ, അത് എന്താണ് ഈ വേറെ ഒരു കാര്യം അത് നീ പറ, അപ്പൊ ഞാൻ പറഞ്ഞ തരാം എങ്ങനെ കണ്ടുപിടിക്കേണ്ടത് എന്ന്.”
“എടാ അത് പിന്നെ… അത്… ഒരു ക..കല്യാണത്തിന് പോയപ്പോ സംഭവിച്ചതാണ്.”
“പറ പറ എല്ലാ ഡീറ്റെയിൽസ് അടക്കം വിഷാദം ആയിട്ട് കാര്യം പറ. നിന്ടെ ഒരു ലവ് സ്റ്റോറി കേൾക്കണം എന്നത് എന്റെ ഒരു വല്യ ആഗ്രഹം ആയിരുന്നു. ഇത് കേട്ടിട്ട് വേണം നിനക്കും ഈ അസുഖം പിടികൂടിയ വിവരം എടുത്ത് നമ്മളുടെ ഗ്രൂപ്പിൽ ഇടാൻ.” അവൻ എന്തോ വല്യ വിജയം നേടിയത് പോലെ ഇരുന്ന് ചിരിച്ചു.
“എടാ മോനെ ചതിക്കല്ലേ, ഞാൻ പറഞ്ഞില്ലെ ഡാ നീ വിചാരിക്കുന്ന പോലെ onnum അല്ല. ഒരു കല്യാണത്തിന് പോയപ്പോ സ്കൂട്ടറിൽ ഒരു പെണ്കുട്ടി വന്നിട്ട് എന്റെ വണ്ടിയിൽ ഒന്ന് തട്ടി, അത് ആണെകിൽ താഴെ വീണ് കൂറേ സ്ക്രച്ചും ആയി, എന്നിട്ട് ആരോടും പറയാതെ അവൾ വണ്ടി എടുത്തിട്ട് സ്ഥലം വിട്ടു.” ഞാൻ പറഞ്ഞു. പണ്ട് പെൺകുട്ടികളോട് സംസാരിക്കാൻ പേടിയായത് കൊണ്ട് പ്രേമിക്കുന്നതിന് ഒക്കെ എതിർത്ത കൂറേ സിഗ്മ കളിച്ച നടന്നിട്ട് ഉണ്ട് ഞാൻ. ആ ഞാൻ ഇനി ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് എന്ന് ഇവൻ ഗ്രൂപ്പിൽ ഒക്കെ പറഞ്ഞ ഉള്ള നാണക്കേട് ഓർത്തിട്ട് അവനോട് ഞാൻ ഈ കള്ളം പറഞ്ഞു.
“അത്രക്ക് ആയോ അവൾ, വെറുതെ വിടരുത് അവളെ. നീ അവളുടെ ഡീറ്റെയിൽസ് പറ നമ്മൾക് ഇപ്പൊ തന്നെ ചോയ്ക്കാം.” അവൻ കുറച്ച ദേഷ്യത്തിൽ പറഞ്ഞു.
“ഡാ നീ കൂൾ ആവ്. ഞാൻ പോയി ചോയ്‌ചോലാം, പക്ഷെ അതിന് അവളുടെ പേരും അഡ്രസ്സും എനിക്ക് അറീല്ലലോ അതിന്നാലോ നിന്ടെ ഒരു ചെറിയ ഹെല്പ് വേണം എന്ന് പറഞ്ഞത്.”
“കറക്റ്റ്, കറക്റ്റ്, നീ ഒരു കാര്യം ചെയ്യ് നമ്പർ പ്ലേറ്റ് ഒന്ന് വാട്സാപ്പിൽ അയച്ചതാ, ബാക്കി ഡീറ്റെയിൽസ് നിനക്കു ഞാൻ കുറച്ച കഴിഞ്ഞിട്ട് അയച്ചു തരാം.”
“ഓക്കേ, അത് മതി, താങ്ക്സ് അളിയാ.” എന്നും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്തു.
ഇനി ഏതാനും നിമിഷങ്ങൾക് ഉള്ളിൽ എന്റെ ദേവതയുടെ പേര് ഞാൻ അറിയും. സന്തോഷത്തിൽ ഞാൻ റൂമിൽ തുള്ളിച്ചാടി നടന്നു. പിന്നെ ബെഡിൽ പോയി കിടന്നു എന്നിട്ട് മുഖം പില്ലോലേക് താഴ്ത്തി വെച്ചിട്ട് നാണം കൊണ്ട് കാലുകൾ രണ്ടും അടിക്കാൻ തുടങ്ങി. കുളിച്ചു ഫ്രഷ് ആയി, ഡിന്നർ ഒക്കെ കഴിച് കഴിഞ്ഞ ഉറങ്ങാൻ വേണ്ടി റൂമിലേക്കു വരുമ്പോ ആണ് പിന്നെ ഞാൻ ഫോൺ എടുക്കുന്നത്. കൂറേ ഗ്രൂപ്പ് മെസ്സേജും ഉണ്ടായിരുന്നു ഡേവിഡിന്റെ കുറച്ചു മെസ്സേജുകളും ഉണ്ടായിരുന്നു.
“അളിയാ നീ എന്നോട് ക്ഷെമിക്കണം, എനിക്ക് ശെരിക്കും എങ്ങനെയാ ഇത് ചെയ്യണ്ടത് എന്ന് അറിയില്ല, പണ്ട് എന്റെ ഒരു പരിചയക്കാരൻ RTO വർക്ക് ചെയുണ്ടായിരുന്നു അങ്ങനെ ആണ് ഞാൻ പണ്ട് അതൊക്കെ ഒപ്പിച്ചത്, പക്ഷെ ഇപ്പൊ ആൾ അവിടെ അല്ല ജോലി ചെയുന്നത്.” ഇത്രയും വായിച്ചപ്പോ തന്നെ എന്റെ എല്ലാ പ്രേതീക്ഷയും പോയി.
“പക്ഷെ ആ നമ്പർ എടുത്തിട്ട് RTO സൈറ്റിൽ അടിച് നോക്കിയപ്പോ പേരിന്റെ ചെറിയ ഒരു ക്ലൂ കിട്ടി, പക്ഷെ അഡ്രസ്സ് കിട്ടാൻ ഒരു രക്ഷയും ഇല്ല. *a**i*a ഇതാണ് പേര്. അപ്പൊ ഓൾ ദി ബേസ്ഡ് അളിയാ, പേരും അഡ്രസ്സും ഒക്കെ കണ്ടുപിടിച്ചിട്ട് പ്രതികാരം ഒക്കെ ചെയ്യ് എന്നിട്ട് എന്നെ വിളിച്ച അരീക്കാൻ മറക്കരുത്. പേര് കണ്ടുപിടിക്കാൻ എളുപ്പണിതിന് വേണ്ടി ഒരു ക്വിസ് പോലെ ഞാൻ നമ്മുടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.”
“വിളിച് അരീകുന്നുണ്ട് നിന്നെ ഞാൻ…” എന്ന് റിപ്ലൈ കൊടുത്തു ഞാൻ. പേര് കണ്ടുപിച്ചതും ഇല്ല എല്ലാരേയും അറിയിക്കുകയും ചെയ്തു തെണ്ടി. പക്ഷെ പിന്നെ ഗ്രൂപ്പ് നോക്കിയപ്പോ അവൻ വേറെ ഒന്നും പറഞ്ഞിട്ട് ഇല്ല, ഈ പേര് കണ്ടുപിടിക്കുന്നവർക് സമ്മാനം ഉണ്ട് എന്ന് മാത്രമേ ഇട്ടിട്ടുള്ളു. ഇന്ന് രാത്രി അങ്ങനെ ഉറക്കം കളയാൻ എനിക്ക് ഒരു കാരണം കിട്ടി, അവളുടെ പേര് എന്തായിരിക്കും എന്ന് കണ്ടുപിടിക്കുക. തലങ്ങും വിലങ്ങും നടന്നും കിടന്നും ആലോചിച്ചിട്ട് എനിക്ക് അവളുടെ പേര് കണ്ടുപിടിക്കാൻ പറ്റിയില്ല. ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചപ്പോഴും ഒന്നും കിട്ടിയില്ല, അവർക്ക് എന്റെ ചോദ്യം മനസ്സിലായോ ഇല്ലയോ എന്ന് പോലും എനിക്ക് ഉറപ്പില്ല. പിന്നെ ഹെഡ്‍ഫോണിൽ പാട്ടും കേട്ട് അവൾ ആണ് ആ പാട്ടിലെ നായിക എന്ന് സങ്കല്പിച്ച ഞാൻ റൂമിലുടെ ഡാൻസ് കളിച്ച നടന്നു. നേരം കൂറേ കഴിഞ്ഞപ്പോ എന്റെ തലച്ചോറും ശരീരവും ക്ഷീണിച്ചു ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.
രാവിലെ എണീക്കാൻ പതിവ് പോലെ ഞാൻ വൈകിയിരുന്നു, എണീറ്റപ്പോ തൊട്ട് ഞാൻ ചിന്താവിഷ്ടൻ ആയിരുന്നു, പല്ല് തേക്കുമ്പോളും പിന്നെ വന്ന് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവളുടെ പേര് എന്തായിരിക്കും എന്ന ചിന്തയിൽ തന്നെ ആയിരുന്നു ഞാൻ.
“ഇന്ന് ഉച്ചക്ക് എന്താ കഴിക്കാൻ എന്ന് ആലോചിച് ഇരിക്കുക ആണോ എന്റെ മോൻ.” എന്തോ ചിന്തിച് ഇരിക്കാൻ ഞാൻ എന്ന് മനസിലായിട്ട് അമ്മ ചോദിച്ചു.
“അല്ല അത്… അത് ഞാൻ ഒരു ഉത്തരം കിട്ടാതെ ഇങ്ങനെ ഒരു ഇതിൽ ആയി പോയി.” എന്നും പറഞ്ഞ ഞാൻ ഭക്ഷണം വീണ്ടും കഴിച്ചു.
“നീ ഇത്ര സീരിയസ് ആയിട്ട് പഠിക്കുന്നത് ആദ്യായിട്ട് കാണാനാലോ ഞാൻ. സാധാരണ എക്‌സാമിന് ഒരു മാസം മുന്നേ ഒക്കെ അല്ലെ നീ ഇത്ര സീരിയസ് ആയിട്ട് നോക്കുന്നത്.”
“അത് ഒന്നും അല്ല അമ്മെ ഇത് വേറെ ടൈപ്പ് ഒരു ഉത്തരം ആണ് എനിക്ക് വേണ്ടത്.”
ഒരു സംശയത്തോട് കൂടി അമ്മ എന്നെ നോക്കി, ഒന്നും മനസിലായില്ല എന്ന് എനിക്ക് മനസിലായി.
“എടാ ഒരു കാര്യം പറയാൻ മറന്നു, അച്ഛൻ ഇന്ന് രാത്രി നാട്ടിൽ എത്തും. അപ്പൊ നമ്മൾ എയർപോർട്ട് പോയി കൂട്ടണം, എന്നിട്ട് നമ്മൾ നേരെ തറവാട്ടിലേക്ക് പോവണം ഇനി 3-4 ദിവസം അവിടെ ആയിരിക്കും.” അമ്മ പറഞ്ഞു.
“അച്ഛന് ടാക്സി പിടിച് പോയ പോരെ, പിന്നെ ഇനി അവിടെ പോയി താമസിച്ചാൽ എന്റെ ക്ലാസ് ഒക്കെ എന്ത് ചെയ്യും ഞാൻ.” ഞാൻ കുറച്ച പുച്ഛത്തോടെ ചോദിച്ചു.
“നീ അല്ലെ പറഞ്ഞത് ക്ലാസ് പോവുന്നതിനെകാലും പ്രധാനം എന്നും മോക്ക് എക്സാം എഴുതുന്നത് ആണ്, എപ്പോഴും കയ്യിൽ ഉള്ള ബുക്സിലെ പ്രോബ്ലം ഒക്കെ ചെയ്യണം എന്ന്. അതൊക്കെ തറവാട്ടിൽ പോയാലും ചെയാൻ പാട്ടും.” അമ്മ കുറച്ച കടുപ്പിച്ചു പറഞ്ഞു. അപ്പൊ ഇനി അങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട.
ഞാനും അച്ഛനും പണ്ട് തൊട്ടേ വല്യ കണക്ഷൻ ഒന്നും ഇല്ല, അങ്ങനെ പ്രേതേകിച് കാരണം ഒന്നും ഇല്ല, എന്നോട് ഇങ്ങോട്ടും ഒന്നും സംസാരിക്കാനോ ചോയ്ക്കാനോ അച്ഛൻ വന്നിട്ടില്ല. എന്നോട് പണ്ട് തൊട്ടേ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് സംസാരിക്കാറുള്ളത്, അതുകൊണ്ട് തന്നെ ഞാനും അമ്മയും ആണ് കമ്പനി. പക്ഷെ എന്റെ ചേട്ടൻ, അവൻ രണ്ടാളോടും കമ്പനി ആണ്.
“ശെരി അമ്മെ ഞാൻ ക്ലാസ് കഴിഞ്ഞ വരുമ്പോഴേക് എല്ലാം പാക്ക് ചെയ്ത റെഡി ആക്കി വെച്ചാ മതി.” ഞാൻ പറഞ്ഞു.
അങ്ങനെ ഉച്ചക് ഫുഡ് കഴിച് കഴിഞ്ഞിട്ട് ഞാൻ ക്ലാസ്സിലേക്ക് ഇറങ്ങി. വൈകുനേരം വേറെ കൂറേ പഠിച്ചും പിന്നെ കൂടെ ഉള്ളവരെ കൂറേ കൂടി പരിചയപെട്ടും ഇന്നത് ക്ലാസ് കഴിഞ്ഞു. ഇനി കുറച്ച ദിവസം സ്ഥലത് ഇണ്ടാവില്ലലോ എന്ന് ഓർത്തപ്പോ വീട്ടിലേക് പോവുന്നതിന് മുന്നേ അവളുടെ വീടിന്ടെ പരിസരത്തു പോയി അവളെ ഒരു നോക്ക് കാണുവാൻ തോന്നി. ലൊക്കേഷൻ എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി ഞാൻ അങ്ങോട്ട് പോയി. ആണ് അവളെ ഫോല്ലോ ചെയ്തപ്പോ പോയ വഴി അല്ല മാപ്പിൽ ഉള്ള വഴി, ഇത് കുറച്ചും കൂടി എളുപ്പം ഉള്ള വഴി ആയിരുന്നു. കോളേജ് വിട്ട് വിട്ടേലെക് ഏതാണ് ഉള്ള സമയം ആവുന്നേ ഉള്ളു, അതുകൊണ്ട് അവളുടെ വീടിന്ടെ കുറച്ച അപ്പുറത് ഉള്ള ബസ് സ്റ്റോപ്പിന്റെ ഓപ്പോസിറ്റിൽ കുറച്ച ബാക്കിൽ ആയിട്ട് ഞാൻ ബൈക്കിൽ ഇരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി ഫോൺ എടുത്ത് ഞാൻ വെറുതെ ചെവിയിൽ വെച്ചു.
കുറച്ച അതികം സമയം കഴിഞ്ഞിട്ടും അവൾ ആ വഴി വരുന്നുണ്ടായിരുന്നില്ല. “അവൾ ഇനി വീട്ടിൽ നേരത്തെ എത്തി കാണുമോ, അങ്ങോട്ട് ജസ്റ്റ് ഒന്നു പോയി നോക്കിയാലോ.” ഞാൻ മനസ്സിൽ ഓർത്തു. ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട ശേഷം ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയാൻ വേണ്ടി പോവുമ്പോഴേക്കും എന്റെ മുന്നിൽ ഒരു ബസ് വന്ന് നിർത്തി. നക്ഷത്രങ്ങൾ വെച്ചു പതിപ്പിച്ച ഒരു കൊലുസ്സിട്ട കാലുകൾ ആ ബസിൽ നിന്നും ഇറങ്ങി, എന്റെ കണ്ണുകൾ അല്ലാതെ വേറെയൊന്നും പ്രവർത്തിക്കുണ്ടായിരുന്നില്ല. ഇരുവഴികളും റോഡിന്റെ ഇരുവശത്തേക്കും നോക്കി അവൾ റോഡ് ക്രോസ്സ് ചെയ്തു. മുന്നിലോട്ട് നോക്കി തന്നെ അവൾ അവളുടെ വീട്ടിലേക്ക് നടന്നു പോയി, അവൾ പോവുന്നത് ഞാൻ പിന്നിൽ നിന്നും കണ്ട് ആസ്വദിച്ചു. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ലാലോ എന്ന വിഷമം എനിക്ക് ഉണ്ടായിരുന്നു.
എന്റെ തോളിൽ ആരോ കൂറേ നേരമായി പിടിക്കുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ഏതോ മായാലോകത്ത് എത്തിയിരുന്നു. “ഡാ, ഡാ..” പെട്ടന് തിരിഞ്ഞ നോക്കി അവനെ കണ്ടപ്പോ ഞാൻ ഞെട്ടി, കിച്ചു ആയിരുന്നു.
“ഡാ കിച്ചു നീ എന്താ ഇവിടെ.” ഒരു ഞെട്ടലോഡ് കൂടി ഞാൻ ചോദിച്ചു.
“ഞാൻ കുറച്ച അപ്പുറത് ഒരു കടയിൽ ചായ കൂടി വന്നത് ആയിരുന്നു, അപ്പോഴാണ് സ്ടാൽകിങ് ഒക്കെ തെറ്റ് ആണ് എന്ന് പറഞ്ഞ ഒരു തെണ്ടി ഇവിടെ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തുനില്കുനത് കണ്ടത്.” ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ഇട്ടു.
“ഒരു കൈയപദം നാറ്റിക്കരുത്.” ഞാൻ കൈകൂപ്പി അവന്ടെ മുൻപിൽ നിന്നു.
എന്റെ കോളർ പിടിച്ചിട്ട് അവൻ പറഞ്ഞു “ആരെ കാണാൻ വേണ്ടിയാടാ പന്ന കോഴി നീ ഇവിടെ വന്ന നില്കുന്നത്.”
“എടാ ഒക്കെ പറയാം ഞാൻ, നീ ഇന്ന് തറവാട്ടിലേക്ക് വരിലെ അച്ഛൻ വരുന്നുണ്ട്, അവിടുന്ന് എല്ലാം ഞാൻ പറഞ്ഞ തരാം.” ഞാൻ ശബ്ദം കുറച്ചു അവനോട് പറഞ്ഞു.
“ആ അറിഞ്ഞു അറിഞ്ഞു, വരാം ഞാൻ, കാര്യങ്ങൾ ഒക്കെ ഡീറ്റൈൽഡ് ആയിട്ട് തന്നെ അറിയണം.” അവൻ എന്നെ അടിമുടി ഒന്ന് നോക്കിട്ട് പറഞ്ഞു.
“ഞാൻ എന്ന പോട്ടെ, എയർപോർട്ട് പോയി കൂട്ടിട്ട് ഞങ്ങൾ അങ്ങോട്ട് വരാം.”
“എയർപോർട്ട് പോണം എന്നുള്ള കാര്യം ഇപ്പോഴെങ്കിലും ഓർമ വന്നാലോ. അവിടെ വേച്ഛ് കാണാം അപ്പൊ.”
എല്ലാം അവനോട് പറയേണ്ടി വരുവാളോ എന്നൊരു ചമ്മലോട് കൂടി ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴേക്കും അമ്മ ഒക്കെ പാക്ക് ചെയ്ത കാറിൽ വെച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ കേറി പെട്ടന് ഫ്രഷ് ആയിട്ട് ഞങ്ങൾ അപ്പൊ തന്നെ ഇറങ്ങി.
എയർപോർട്ടിൽ എത്തി കുറച്ച കഴിഞ്ഞപ്പോ തന്നെ അച്ഛൻ വന്നു. പിന്നെ അവിടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രേകടനം ആയിരുന്നു. അതൊന്നും കണ്ട് നിക്കണ്ട എന്നും വിചാരിച്ച ഞാൻ പെട്ടിയൊക്കെ എടുത്ത് വണ്ടിലേക്ക് വെച്ചു, എന്നിട്ട് അച്ഛനോട് കൈ കാണിച്ചിട്ട് ഡ്രൈവർ സീറ്റിൽ പോയിരുന്നു. അച്ഛനും അമ്മയും വണ്ടിലേക്ക് കേറാൻ വന്നു. അച്ഛൻ ആയിരുന്നു ഫ്രന്റ് സീറ്റിൽ ഇരിക്കാൻ വന്നത്. ഞാൻ അമ്മേനെ നോക്കി മുന്നിലോട്ട് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. അമ്മ കണ്ണ് അടച്ച സാരമില്ല പോട്ടെ എന്ന് കാണിച്ചു. എനിക്ക് കുറച്ച ദേഷ്യം വന്നെങ്കിലും അതൊന്നും കാണിക്കാതെ ഞാൻ വണ്ടി എടുത്തു.
“നീ CAT കോച്ചിങ്ങിന് ചേർന്നു’ലെ” അച്ഛൻ എന്നോട് ചോദിച്ചു.
“ആ”
“പഠിച്ച ഒക്കെ കഴിഞ്ഞ മെല്ലെ കേറിയ മതി ജോലിക്ക് ഒക്കെ, നല്ല ക്ലാസ് ആണോ.”
“ഹ്മ്മ്”
“ഇന്ന് ക്ലാസ് ഇണ്ടായിരുന്നോ നിനക്.”
“ആ.” എല്ലാത്തിനും ഞാൻ ഒറ്റ വാക്കിൽ ഉത്തരം കൊടുത്തു. അച്ഛൻ അമ്മയോട് എന്തക്കയോ കൈ കൊണ്ട് കാണിക്കുണ്ടായിരുന്നു. പിന്നെ അവിടെ എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല, അച്ഛനും അമ്മയും എന്തക്കയോ വിശേഷം പറയുണ്ടായിരുന്നു. തറവാട്ടിൽ അച്ഛച്ചനും അച്ഛന്റെ അനിയനും, അവരുടെ ഭാര്യയും മക്കളും ആണ് ഉള്ളത്. നാട്ടിൽ എത്തിയ ഇപ്പോഴും ആദ്യം അങ്ങോട്ട് ആണ് അച്ഛനും ഞങ്ങളും പോക്കർ ഉള്ളത്. അച്ഛാച്ചൻ ന്യൂസ്‌പേപ്പർ പ്രെസ്സിൽ കോപ്പി റൈറ്റർ ആയിരുന്നു, കൂറേ ആയി റിട്ടയർ ആയിട്ട്. ചെറിയച്ഛൻ ബാങ്കിൽ വർക്ക് ചെയുന്നു. ഞാനും അച്ഛാച്ഛനും അത്യാവശ്യം കമ്പനി ആണ്, ഞങ്ങളെ കാണാൻ ഏകദേശം ഒരേപോലെ ആണ് എന്നാണ് എല്ലാരും പറയാറ് ഉള്ളത്.
കുറച്ച നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ തറവാട്ടിൽ എത്തി. എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ സൈഡിൽ നല്ല പരിചയം ഉള്ള ഒരു ബൈക്ക് ഞാൻ കണ്ടു, ഒന്ന് ഓർത്തെടുത്തപ്പോഴാണ് അത് കിച്ചുവിന്റെ ആണ് എന്ന് മനസിലായത്. ഇവൻ ഇത്ര പെട്ടന് വരും എന്ന് ഞാൻ കരുതിയില്ല, അതാ വാതിലിന്റെ അവിടെ എന്നെ നോക്കി ചിരിച്ച നില്കുനുണ്ട്. അവളെ പറ്റി അറിയാൻ എന്നെ കാലും ആകാംഷ അവൻ ആണ് ഇപ്പൊ. ഉള്ളിൽ കയറി എല്ലാരേയും കണ്ട് കൈ കൊടുത്തു വിശേഷങ്ങൾ ഒക്കെ പറഞ്ഞ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കിച്ചു എപ്പോഴാ കഥ പറയുന്നേ എന്ന് എന്നോട് ചോദിച്ച കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.
“ഇതൊന്നു ഫിനിഷ് ചെയ്തിട്ട് പോരെ മോനെ.” ഞാൻ അവനോട് അപേക്ഷിച്ചു.
കഴിച്ച കഴിഞ്ഞ കൈ കഴുകി കഴിഞ്ഞതും അവൻ എന്നെയും വിളിച്ചു കൊണ്ട് പുറത്തേക് പോയി
“പറ പറ, കഥ പറയാതെ നിന്നെ ഇവിടുന്ന് വിടുന്ന പ്രെശ്നം.”
“എടാ ആണ് കല്യാണത്തിന് ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലെ അവൾ തന്നെ ആൾ…” ഞാൻ പിന്നെ റിസെപ്ഷനെ കണ്ടത് മുതൽ ഇന്ന് വൈകുനേരം വേറെ ഉള്ള കാര്യങ്ങൾ പറഞ്ഞു, ഇതൊക്കെ എനിക്ക് എങ്ങനെയാ അനുഭവപ്പെടുന്നത് എന്നും ഞാൻ അവനോട് പറഞ്ഞു. കുറച്ച അത്ഭുതത്തോടെയും പുച്ഛത്തോടും കൂടി അവൻ മുഴുവനും കേട്ട് ഇരുന്നു.
“കൊള്ളാം മക്കളെ, ഇതിന് ആയിരുന്നു അല്ലെ രണ്ടും കൂടി വന്നപ്പോ തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കള്ളചിരിയും ആയി നടന്നത്.” ഞങ്ങളുടെ പുറകിൽ നിന്നും ആരോ പറഞ്ഞു. ഞങ്ങൾ ഒരു ഞെട്ടലോട് കൂടി തിരിഞ്ഞ നോക്കി. അച്ഛാച്ചൻ ആയിരുന്നു. ഞാൻ പേടിച്ച ഐസ് പോലെ ആയി, കിച്ചുവും അങ്ങനെ തന്നെ ആയിരിക്കും.
“രണ്ടാളും എന്റെ റൂമിലേക്ക് ഒന്ന് വന്നേ.” അച്ഛാച്ചൻ ഓർഡർ തന്നിട്ട് മുന്നിൽ പോയി.
“പുല്ല്, ഒക്കെ തീർന്നു.” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
“ഏയ്, അച്ഛാച്ചൻ ആരോടും പറയിലായിരിക്കും, സംസാരിച്ച നോക്കാം നമുക്ക്.” കിച്ചു പറഞ്ഞു. എന്നിട്ട് ഞങ്ങൾ രണ്ടാളും അച്ചാച്ഛന്ടെ പുറകെ റൂമിലോട്ട് പോയി.
അച്ചാച്ഛന്ടെ റൂമിൽ കൂടുതൽ സ്ഥലം മാഗസീനും പഴയ പത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. കൂറേ ട്രോഫിയും പ്രൈസും ഒക്കെ വെക്കാൻ വേണ്ടി ഒരു ഷെൽഫ് തന്നെ ഉണ്ടായിരുന്നു. അച്ഛാച്ചൻ അതിന്ടെ ഇടയിൽ നിന്നും എന്തക്കയോ അന്വേഷിക്കുന്നുണ്ടായിരുന്നു.
“അച്ഛാച്ചൻ വിചാരിക്കുന്ന പോലെ ഒരു മോശം ഉദ്ദേശം ഒന്നും ഇവന് ഇല്ല, വേറെ എന്താ ചെയ്യണ്ടത് എന്ന് അറിയാതെ ആയോപോ പറ്റിപോയതാ. ഇനി ഇങ്ങനെ ഒക്കെ സംഭവിക്കാത്ത ഇരിക്കാൻ ഞാൻ ഇവനെ പറഞ്ഞ മനസിലാക്കിക്കോളാം.” കിച്ചു എനിക്ക് വേണ്ടി പറഞ്ഞു.
“അങ്ങനെ പറയുമ്പോളേക്കും ഇവൻ അത് വേണ്ട എന്ന് വെക്കുക ആണെകിൽ നീയൊന്നും പ്രേമിക്കാൻ നിക്കാത്തത് തന്നെയാ നല്ലത്.” അച്ഛാച്ചൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി നിന്നും, ഇനി ഞങ്ങളെ കളിയാക്കാൻ പറയുന്നത് വല്ലതും ആണോ എന്ന് അറിയാതെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പുരികം പൊക്കി കാണിച്ചു.
“നിങ്ങളെ ഇതൊന്നും പറഞ്ഞ ഉപദേശിക്കാൻ അല്ല ഞാൻ വിളിച്ചത്, ഇങ്ങനെ നിക്കാതെ ഇവിടെ വന്ന് ഇരിക്ക് മക്കളെ.” എന്നും പറഞ്ഞ അച്ഛാച്ചൻ ബെഡിൽ കൈ വെച്ച കാണിച്ചു. എന്താ സംഭവിക്കുന്നെ എന്ന് അറിയാതെ ഞങ്ങൾ രണ്ടാളും മെല്ലെ മെല്ലെ അവിടെ പോയി ഇരുന്നു.
“പണ്ടൊന്നും പ്രേത്യകിച് പേര് ഒന്നും ഇല്ലായിരുന്നു ഇതിന്, ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടം ആണെകിലും, ഒരാൾക്ക് മാത്രമേ ഇഷ്ടമുള്ളൂ എങ്കിലും പ്രേമം ആണ് എന്നെ പറഞ്ഞ നടക്കു. ഒരാൾക്കു മാത്രം അങ്ങോട്ട് ഇഷ്ടം തോന്നുന്നതിന് ഇപ്പൊ ഇംഗ്ലീഷിൽ നിങ്ങൾ എന്തോ പറയുവലോ…”
“one-side ലവ്” കിച്ചു അഭിമാനത്തോടെ ഉത്തരം പറഞ്ഞു.
“ആ അത് തന്നെ, ഞാൻ പണ്ട് പത്രഓഫീസിൽ ജോലി ചെയുന്ന സമയത്, വേറെ ഡിപ്പാർട്മെന്റിൽ ഒരു നല്ല സുന്ദരി കുട്ടി ഉണ്ടായിരുന്നു പക്ഷെ എനിക്ക് അവളുടെ പേര് പോലും അറിയിലായിരുന്നു. ഞങ്ങൾ എപ്പോ കണ്ടാലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുമായിരുന്നു, ഒന്ന് ഒന്നര കൊല്ലം അങ്ങനെ തന്നെ, അതുകൊണ്ട് തന്നെ അവൾക് എന്നോട് ഇഷ്ടം ഉണ്ടാവും ഞാൻ ഒന്ന് പോയി പറഞ്ഞ മാത്രം മതി എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ എനിക്ക് പോയി പറയാൻ ഒരു മടിയും പേടിയും ആയിരുന്നു.” ഒരിക്കലും പ്രേതിക്ഷിക്കാത്ത ആളുടെ അടുത്ത നിന്നും ഒരു കാര്യം കേട്ടപ്പോ, അതും ഒരു പ്രണയകഥ, ഞാനും കിച്ചുവും ഞെട്ടി തരിച്ചു.
“എന്നിട്ട് എന്തായി.”
“ഞാനും കൂറേ കാലം ഒരു പൊട്ടനെ പോലെ നടന്നു അവൾക്ക് എന്നോട് ഇഷ്ടം ഇണ്ടാവും എന്ന് കരുതി. ഒരു ദിവസം അവൾ എന്റെ അടുത്ത് വന്നു, ഞാൻ പരസ്യം ഒക്കെ പ്രിന്റ് അടിച്ച കൊടുക്കുന്ന വിഭാഗത്തിൽ ആയിരിന്നു. അവൾ വന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് അപ്പൊ ഒരു പരസ്യം പ്രിന്റ് അടിക്കാൻ ഏകദേശം എത്ര രൂപ ആവും എന്ന് അറിയാൻ.” അച്ഛാച്ചൻ ഒരു ദീർകാശ്വാസം എടുത്തു പിന്നെയും തുടർന്നു, ലാസ്‌റ് ഉള്ള ഡയലോഗ് കേട്ടപ്പോ എനിക്കും ഇവനും ചെറുതായി ചിരി വന്നെങ്കിലും ഞങ്ങൾ മുഖത്തു ഭാവവ്യത്യാസം വരുത്താതെ ഇരുന്നു.
“പോയി പറയാൻ ധൈര്യം ഇല്ലാത്ത കൊണ്ട് അവളെ വേറെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊണ്ടുപോയി. ഒരാൾ മാത്രം പ്രേമത്തിൽ ആവുന്നതിനെ കാലും വല്യ കഷ്ടപ്പാട് വേറെ ഒന്നിനും ഇല്ല, ഇങ്ങനെ ഒരു പൊട്ടനെ പോലെ കിട്ടാത്ത പ്രേമം കിട്ടും എന്ന് വിചാരിച്ച നടക്കാം. അപ്പൊ മോൻ അവളുടെ പുറക്കെ പോവരുത് എന്നൊന്നും ഞാൻ പറയില്ല പക്ഷെ ഇത് പോലെ വീടിന്ടെ പരിസരത്തു ഉള്ള ചുറ്റിക്കളി ഒന്നും വേണ്ട, വേറെ എവിടേലും പോയി കാണണം, എന്നിട്ട് മെല്ലെ മെല്ലെ കാര്യം പറയണം. പേടിച്ച ഇരുന്ന് അവസരം കളയരുത്.” ഈ ഉപദേശങ്ങൾ ഞാൻ ശ്രേധിച്ച കേട്ട് ഇരുന്നു.
“മക്കളെ, പറഞ്ഞിട്ട് അവൾ ഇഷ്ടം അല്ല എന്ന് പറയുമോ എന്ന ഒരു പേടി നിനക്കു ഉണ്ടാവും പക്ഷെ, അതിനെ കാലും ബുദ്ധിമുട്ട് ആയിരിക്കും അവളോട് പറയാത്ത ഇരുന്നിട്ട് ആ അവസരം കളയുന്നത്. അപ്പൊ ഇനി തൊട്ട് അവളുടെ വീടിന്ടെ മുന്നിൽ ഉള്ള പരിപാടി ഒക്കെ നിർത്തിട്ട് വേറെ വഴി ആലോചിക്കാൻ നോക്ക്. ഹ്മ്മ്, രണ്ടാളും പൊക്കോ.” അച്ഛാച്ചൻ പറഞ്ഞ അവസാനിപ്പിച്ചു.
സിനിമയിൽ മാത്രമേ ഞാൻ ഇത് പോലെ ഉള്ള അപ്പുപ്പന്മാരെ കണ്ടിട്ട് ഉള്ളു. എനിക്ക് എണീറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കണം എന്ന് ഉണ്ടായിരുന്നു ആ മനുഷ്യനോട്. ഞാൻ ഇത്ര കാലം ചെയ്തത് അത്ര വല്യ ഒരു തെറ്റ് അല്ല എന്നും, ഇതിന് മാത്രം കുറ്റബോധം പിടിക്കണ്ട കാര്യവും ഇല്ല എന്ന് തോന്നി. എന്റെ ജീവിത്തൽ ഒരു കാര്യം ചെയാനും എനിക്ക് ഇത്ര മോട്ടിവേഷൻ കിട്ടിയിരുന്നില്ല.
(തുടരും)
Responses (0 )