-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 Perillatha Swapnangalil Layichu 2.4 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] പഴയ സ്വപ്നം         സമീർ അവനാൽ ആവും വിധം രണ്ട് പേർക്കും ഇടയിൽ ഉള്ള പ്രെശ്നം തീർക്കാൻ നോക്കി, എങ്കിലും രണ്ട് പേരുടെയും വാശിക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ ആയില്ല. തെറ്റിയത് ലോഹിതും ഹൃതിക്കും ആയിരുനെകിലും അത് സാരമായി ബാധിച്ചത് സമീറിന് ആയിരുന്നു, ഒന്നും ചെയ്യാൻ […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4

Perillatha Swapnangalil Layichu 2.4 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


പഴയ സ്വപ്നം


 

photo-2025-01-10-22-40-09

 

 

 

സമീർ അവനാൽ ആവും വിധം രണ്ട് പേർക്കും ഇടയിൽ ഉള്ള പ്രെശ്നം തീർക്കാൻ നോക്കി, എങ്കിലും രണ്ട് പേരുടെയും വാശിക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ ആയില്ല. തെറ്റിയത് ലോഹിതും ഹൃതിക്കും ആയിരുനെകിലും അത് സാരമായി ബാധിച്ചത് സമീറിന് ആയിരുന്നു, ഒന്നും ചെയ്യാൻ താല്പര്യം ഇല്ലാതെ ആയി, ഇവരുടെ രണ്ട് പേരുടെയും ഇടയിൽ കുടുങ്ങി പോവുകയും ചെയ്തു. ഇവർക്ക് രണ്ട് പേർക്കും കിട്ടിയ അതെ കോമപ്പണിയുടെ ഇന്റെർവ്യൂ പോലും സമീറിന് നേരെ ചെയ്യാൻ പറ്റിയില്ല. ആഴ്ചകൾ അങ്ങനെ കടന്ന് പോയി…

“ഡാ ഹൃതികെ… നീ എന്തിനാടാ ഈ കമ്പനിയുടെ ഇന്റർവ്യൂവിന് കേറിയത്” ഏതോ പുതിയ വന്ന കമ്പനിയുടെ ഇന്റെർവ്യൂ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഹൃതികിനോട് സമീർ ചോദിച്ചു.

“ഇത് നല്ല കമ്പനി ആട, കുറച്ചും കൂടി നല്ല പാക്കേജ് ആണ്” ഹൃതിക് മറുപടി കൊടുത്തു.

“അതുകൊണ്ടാണ്… അല്ലാതെ വേറെ ഒന്നും ഇല്ല”

“നിനക്ക് എന്റെ വയ്യെന്ന് കേട്ട പറ്റു അല്ലെ. മറ്റേ മൈരൻടെ കൂടെ പോവാൻ എനിക്ക് സൗകര്യം ഇല്ല അത്ര തന്നെ” അത്യാവശ്യം ദേഷ്യത്തിൽ ഹൃതിക് പറഞ്ഞു.

“നീ ഒന്ന് റൂമിലേക്ക് എങ്കിലും വാടാ, എത്ര കാലം ആട രണ്ടും കൂടി ഇങ്ങനെ… അവൻ നമ്മളോട് അല്ലാതെ വേറെ ആരോടേലും കൂട്ട് ഉണ്ടോ. പെട്ടന് ദേഷ്യത്തിൽ ചെയ്തത് പോയി, നിങ്ങൾ ഒന്ന് സംസാരിച്ച തീരാവുന്ന പ്രേഷണമേ ഉള്ളു”

“അവന് എന്തിനാടാ നമ്മൾ, അവൾ ഉണ്ടാലോ. രണ്ടും കൂടി അവരുടെ ഇഷ്ടത്തിന് എന്താ എന്ന് വെച്ച ആയിക്കോട്ടെ” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും നടന്ന് പോയി. പോകുന്ന വഴിക്ക് അവന്ടെ മുന്നിൽ ശ്രുതികയും വന്നു.

“എടോ എവിടെ ആണ് കാണാനേ കിട്ടുന്നില്ലാലോ. ഞാനും ഇപ്പോഴാണ് ഇന്റർവ്യൂ കഴിഞ്ഞ് ഇറങ്ങിയത് (T)” ശ്രുതികാ ചോദിച്ചു.

“കണ്ടോ, നിന്നെ ഒന്ന് കാണാൻ ഉള്ള എഫോർട്ട് പോലും ഞാൻ ഇടുന്നില്ല. നിനക്ക് എന്റെ കാര്യം ഉറപ്പാണോ… പാസ്റ്റിൽ സംഭവിച്ച കാര്യങ്ങൾ ഓർത്ത് ഇപ്പോഴും നടക്കുന്ന ഒരാൾ ആണ് ഞാൻ, നീ വിചാരിച്ച വേറെ എത്രയോ പയ്യന്മാരെ കിട്ടും, വെറുതെ നീ നിന്റെ ടൈം വേസ്റ്റ് ചെയ്യരുത്. നിന്റെ നല്ലതിന് വേണ്ടി ആണ് ഇതൊക്കെ പറയുന്നത് (T)” ഹൃതിക് പറഞ്ഞു. വെറുതെ കണ്ടപ്പോ ഒന്ന് മിണ്ടിയതിന് ഇവൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന് ചിന്തിച്ച് ശ്രുതികാ അവനെ നോക്കി അവിടെ നിന്നു.

“ഇതൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താണ് ഉണ്ടായത്, എന്തേലും പ്രശ്നം ഉണ്ടോ. യു കാൻ ടെല്ല് മീ, എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്ത് തരാം (T)” അവൾ പറഞ്ഞു. ഹൃതിക് ഇതുപോലൊരു സോഫ്റ്റ്‌ ആയ മറുപടി പ്രതീക്ഷിച്ചില്ല.

“കണ്ടിട്ട് എന്തോ ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു. ഡോൺറ്റ് വറി, നിനക് ഈ ജോലി കിട്ടും. നമക്ക് എന്ന പിന്നെ സംസാരിക്കാം… (T)” ഹൃതികിന്ടെ അടുത്ത് നിന്നും മറുപടി ഒന്നും കേൾക്കാതെ ആയപ്പോ അവൾ പറഞ്ഞു. അവനെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അവൾ അവിടെ നിന്നും പോയി. അവൻ പിന്നെയും മുന്നിലോട്ട് നടന്നു.

“ആരെ ഹൃതിക് ഭായ് ക്യാ ഹുആ, കോയി പ്രോബ്ലം ഹേ ക്യാ…” അവനോട് ആരോ ചോദിച്ചു. ഏതാടാ നീ ഒക്കെ, ഇതുവരെ ഇവനോട് ഒന്നും ഞാൻ മിണ്ടിട്ട് ഇല്ലാലോ. എല്ലാവരും ഇപ്പൊ എന്തിനാ എന്നോട് ഓരോന്ന് ചോദിക്കുന്നെ… എന്നും ചിന്തിച്ച് ഹൃതിക് അവിടെ നിന്നു. ഒന്നും ഇല്ല എന്ന് പറഞ്ഞ് മറ്റവനെ നോക്കി ചിരിച്ച ശേഷം ഹൃതിക് പോയി.

അധികം വൈകാതെ തന്നെ അവരുടെ പഠന കാലത്തെ അവസാന പരീക്ഷയും വന്ന എത്തി, ദിവസങ്ങൾ ആഴ്ചകൾ ആയതും, ആഴ്ചകൾ മാസങ്ങളും, മാസങ്ങൾ വർഷങ്ങൾ ആയതും അറിഞ്ഞില്ല, രണ്ട് വര്ഷം അങ്ങനെ കഴിഞ്ഞു. കോളേജിലെ ഒട്ടുമിക്ക എല്ലാ പിള്ളേർക്കും ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിരുന്നു. സമീറിന് കോളേജ് അവസാനിക്കുന്നതിനെ കാലും വിഷമം അവന്ടെ കൂട്ടുകാർ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ തീരാത്തത് ആയിരുന്നു. അതിനെ കാലും സങ്കടം, ആരെയെങ്കിലും കൈ പിടിച്ച് ഇവിടെ നിന്നും ഇറങ്ങാം എന്നുള്ള സ്വപ്‍നവും നടക്കാത്തതിലും ആയിരുന്നു. കോളേജിൽ ചേർന്നതും രണ്ട് കൊല്ലം പോയതും ആരും അറിഞ്ഞില്ല, കോളേജിലെ ഓർമകളും, ഇവർ നടത്തിയ യാത്രയും എല്ലാമായി പടി ഇറങ്ങാൻ സമയമായി.

അവിടെ വന്ന ഒട്ടുമിക്ക എല്ലാ കമ്പനികളിടേയും ജോയ്‌നിങ് ഡേറ്റ് കോളേജ് കഴിഞ്ഞ് ഒന്ന് രണ്ട് മാസം കഴിഞ്ഞായിരുന്നു. പക്ഷെ സമീറിന് വന്ന കമ്പനി ജോയിൻ ചെയ്യാൻ പറഞ്ഞത് കോളേജ് കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോഴ് ആയിരുന്നു. നേരെ വീട്ടിലേക്ക് പോവുന്നതിന് പകരം അവൻ കമ്പനിയിൽ ജോയിൻ ചെയ്യാനും താമസം ശെരിയാകാനും വേണ്ടി പുണെ’യിലേക്ക് പോവുക ആണ്. സമീറും ലോഹിതും അവർ അവരുടെ വീട്ടിലേക്കും.

ശേഷം എയർപോർട്ടിൽ…

“എടാ… ഞാൻ അവനെയും വിളിച്ചതാ നിന്നെ യാത്രയാക്കാൻ പക്ഷെ തിരക്ക് ആയത് കൊണ്ട് വരാൻ പറ്റിയില്ല” സമീർ പറഞ്ഞു.

“അവൻ വരാൻ പോവുന്നില്ല എന്ന് എനിക്കും അറിയാം നിനക്കും അറിയാം. എന്തിനാടാ പിന്നെ കള്ളം പറയണേ മൈരേ” അവന്ടെ തോളിൽ കൈ വെച്ച് കൊണ്ട് ഹൃതിക് ചോദിച്ചു. അത് കേട്ടതും മറുപടി ഒന്നും നൽകാതെ സമീർ അവിടെ നിന്നു.

“ആ അത് വിട്. ഡാ സോറി… ഞാനും കൂടി ഓരോന്ന് പറഞ്ഞ് ആണലോ നിന്നെയും സാനിയയെയും… നിനക്ക് എങ്ങനെ തോന്നും എന്ന് ആലോചിക്കാതെ ഞാൻ എന്തൊക്കയോ പറഞ്ഞിട്ട് ഉണ്ട്, അതൊക്കെ ഒരു തമാശ ആയിട്ട് ഉദ്ദേശിച്ചുള്ളൂ അല്ലാതെ…” ഹൃതിക് പറഞ്ഞു.

“എന്നോട് ഇതൊക്കെ വേണോടാ… നീ ചെലാൻ നോക്ക് സമയവും ആയി ഫ്ലൈറ്റിന്” സമീർ പറഞ്ഞ ശേഷം അവനേ കെട്ടിപിടിച്ചു, ശേഷം അവനെ യാത്രയാക്കി.

ഇതേ സമയം കോളേജിൽ…

“എന്തോ പോലെ, കുറച്ച് ആയിട്ട് ഇവിടെ തന്നെ ഉണ്ടായിരുന്നാലോ, പെട്ടന് എല്ലാം കഴിഞ്ഞ് പോവാ എന്നൊക്കെ പറയുമ്പോ… ഇനി നമ്മൾ കാണുവോ” ലോഹിത് ചോദിച്ചു.

“ഇനി നമ്മൾ കാണുമോ ഇല്ലയോ എന്നൊന്നും പക്ഷെ ഐ വിൽ മിസ്സ് യു… ഞാൻ മെസ്സേജ് ഇടാം” ത്രിവേണി പറഞ്ഞു. അത് കഴിഞ്ഞതും രണ്ട് പേരുടെയും ഇടയിൽ ഒരു ബുദ്ധിമുട്ടിക്കുന്ന നിശബ്ദത ആയിരുന്നു. എന്തൊക്കെ പറയാനും എന്ന് ഉണ്ടായിരുനെകിലും ഒന്നും അവളെ അറിയിക്കരുത് എന്നും ഉണ്ടായിരുന്നു. ഇനിയുമവിടെ നിന്ന് അവളുടെ ഉള്ളിൽ സംശയം ഉണ്ടാകേണ്ട എന്ന് കരുതി ലോഹിത് അവിടെ നിന്നും പോവാൻ തീരുമാനിച്ചു.

“അപ്പൊ ശെരി എന്നാ…” ഇതും പറഞ്ഞ് ലോഹിത് അവളുടെ കൈയിലേക്ക് ഒരു ഗിഫ്റ് കൊടുത്തു. അവൻ വരച്ച അവളുടെ ഒരു ഫോട്ടോ ആയിരുന്നു. ഒരു ചിരി നൽകിയ ശേഷം അവൾ അവനെ ഒന്ന് കെട്ടിപിടിച്ചു. അവളുടെ മുലകൾ നന്നായി തന്നെ അവന്ടെ നെഞ്ചിൽ അമർന്നു, ഉള്ളിൽ വീണ്ടും പല ചിന്തകൾ വന്ന് തുടങ്ങി, അപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്ന ശേഷം യാത്ര പറഞ്ഞ് പോയി. കൂറേ പറയണം എന്ന് അവന് ഉണ്ടായിരുനെകിലും, ഒന്നും പറയാതെ അവനും പോയി. നാട്ടിലേക്ക് പോവുമ്പോ അവളെയും കൂട്ടണം എന്ന് ഉണ്ടായിരുനെകിൽ അവന് വിളിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി. സമീറും ലോഹിതും അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു.

“നിനക്ക് ഇപ്പോഴതാ ജോയ്‌നിങ് ഡേറ്റ്… അല്ല എപ്പോ ആണെകിൽ നമക്ക് ഒരുമിച്ച് പോവാം മുംബൈയിലേക്ക്” യാത്രക് ഇടയിൽ ലോഹിത് പറഞ്ഞു.

“ഞാൻ ഇല്ലടാ… ഞാൻ ഓഫർ ലെറ്റർ അക്‌സെപ്റ് ചെയ്തില്ല. ബാപ്പയുടെ കൂടെ ബിസിനസ് ചെയാൻ അല്ലേടാ ഞാൻ MBA എടുത്തത്. പിന്നെ നമ്മൾ എല്ലാവര്ക്കും ഒരേ കമ്പനിയിൽ പോയി ഒന്നുടെ അടിച്ച് പൊളിക്കാൻ ഇന്റർവ്യൂവിന് ഇരുന്നു, അല്ലാതെ… ഇപ്പൊ ഉള്ള അവസ്ഥ വെച്ച് നിങ്ങൾ ഇനി ഒരുമിച്ച് ഒരു കമ്പനിയിലേക്ക് പോവാൻ പോവുന്നതും ഇല്ല…” അല്പം ദേഷ്യവും സങ്കടത്തോട് കൂടി സാം പറഞ്ഞതിന് ശേഷം ചെവിയിൽ ഹെഡ്സെറ്റ് വെച്ച് അവൻ. ലോഹിനെ നോക്കാതെ ഇരിക്കാൻ ജന്നൽ വഴി അവൻ മേഘങ്ങൾ നോക്കി ഇരുന്നു. അധികം സംസാരം ഒന്നും അവർക്ക് ഇടയിൽ ആ യാത്രയിൽ ഉടന്നീളം ഉണ്ടായില്ല.

വീണ്ടും കാണാം എന്നും പറഞ്ഞ് അവർ നാട്ടിൽ എത്തിയതിന് ശേഷം പിരിഞ്ഞു.

വീണ്ടും മാസങ്ങൾ കടന്ന് പോയത് വളരെ പെട്ടന് ആയിരുന്നു, കാലങ്ങൾ മാറി അവരുടെ ജീവിതവും മാറി… 1 വർഷത്തിന് ശേഷം…

ഹൃതിക് തന്ടെ ജോലിയും തിരക്കുകളുമായി പോകുന്നു, എന്നാലും ഉള്ളിൽ ഇപ്പോഴും ചെയ്ത് പോയത് എല്ലാം തിരുത്താൻ ഒരു അവസരം കിട്ടാൻ വേണ്ടി അവൻ ഒരുപാട് ആഗ്രഹിച്ചു. അവിടെ ജോലിക്ക് കേറി ഏകദേശം 6-7 മാസം കഴിഞ്ഞപ്പോ ശ്രുതികയും അതെ ബ്രാഞ്ചിൽ വന്ന് ജോയിൻ ചെയ്തു. ഹൃതിക്കിന് ഇപ്പൊ ഉള്ള ആശ്വാസം അവളുടെ സൗഹൃദവും പിന്നെ വല്ലപ്പോഴും ഉള്ള സാമിന്റെ ഫോൺ വിളികളും ആണ്.

അച്ഛന്റെ കൂടെ ബിസിനസ്സ് തിരക്കുകളിൽ ആയിരുന്നു സമീർ ഇപ്പൊ. വന്ന സമയത് അതികം പണി ഉണ്ടായിരുന്നില്ലെകിലും, സമീറിന് കാര്യപ്രാപ്തി ആയി എന്ന് തോന്നിയ അവന്ടെ അച്ഛൻ കമ്പനിയിലേക്ക് കൂടുതൽ വരാതെ ആയി.

മുംബൈയിൽ പുതിയ ആൾക്കാരുടെ ഇടയിൽ ലോഹിതിന്ടെ ജീവിതവും ജോലിയും മുന്നോട്ടെ പോയി. ആരെയും വിളിക്കാൻ ഒന്നും അവന്ടെ ഭാഗത് നിന്നും ഒരു നീക്കം ഉണ്ടായിരുന്നില്ല, വല്ലപ്പോഴും സാമിന് മെസ്സേജ് അയക്കും, ത്രിവേണിയോടും അങ്ങനെ തന്നെ. തന്ടെ ഇഷ്ട പരിപാടി ആയ ഡിജിറ്റൽ ആർട്ട് പോലും അവൻ ഇപ്പൊ ചെയാർ ഇല്ല. ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും എന്ന് കരുതിയ മൂന്ന് ആൾക്കാരും ഇപ്പൊ മൂന്ന് സ്ഥലങ്ങളിലേക്ക് ആയി.

അങ്ങ് കേരളത്തിൽ…

“ഇത് എന്താ സിനിമയോ, അതോ സീരിയലോ… ബിസിനസ്സ് ഒന്നും കൂടി കൊഴുക്കും എന്ന് പറഞ്ഞ് എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ… എനിക്ക് ആകെ 24 വയസ്സ് അല്ലെ ആയിട്ട് ഉള്ളു. അല്ല, നമ്മളെ ബിസിനെസ്സിന് എന്താണ് ഒരു പ്രെശ്നം, അത്യാവശ്യം നല്ല ലാഭം തന്നെ ഞാൻ ഉണ്ടാകുന്നുണ്ടലൊ” സമീർ അവന്റെ ബാപ്പയോട് കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

“എടാ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ. അത്യാവിശ്യം നല്ല ഒരു പ്രൊപോസൽ ആയിട്ട് തോന്നി എനിക്ക്, പിന്നെ ബുസിനെസ്സിനെയും ഗുണം ചെയ്യും എന്ന് തോന്നി. പിന്നെ അറിയാലോ മക്കളെ, ഒരു മുസ്ലിം കുടുംബത്തിനോ ക്രിസ്ത്യാനി കുടുംബത്തിനോ ഇങ്ങോട്ടേക്ക് ആലോചന ആയിട്ട് ആരും വരില്ല. നിനക്ക് ആണെകിൽ ആരോടും അങ്ങനെ ഇഷ്ടവും കാര്യങ്ങളും ഒന്നും ഇല്ല” ബാപ്പ പറഞ്ഞു.

“ബാപ്പ… അത് മാത്രം പറയരുത്. അങ്ങനെ ആണെകിൽ ഇവനെ കൊണ്ട് കെട്ടിച്ച പോരെ, പ്രെശ്നം തീർനിലെ…” അനിയനെ ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു.

“ഡാ ചേട്ടായി… പിന്നെ എനിക്ക് പകരം നീ കോളേജ് പോയി ഉണ്ടാകുമോ” എന്നും പറഞ്ഞ് രണ്ട് പേരും നേർക്ക് നേർ വന്നു.

“നീർത്തട രണ്ടെണ്ണവും. ഒരു അഭിപ്രായം ചോയ്ച്ച അത് പറഞ്ഞ മതി നീ, ഞാൻ അവനെ വിളിച്ച് ശെരി ആവില്ല എന്ന് പറഞ്ഞേക്കാം… പോരെ” ബാപ്പ പറഞ്ഞു.

“ഹമ്മ്… നീ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഗുണം എനിക്ക് ഉണ്ടായലോ” സമീർ ജോയലിനോട് പറഞ്ഞു.

“എസ്ക്യൂസ് മി, ആരും ഇല്ലേ ഇവിടെ” വീടിന്ടെ മുമ്പിൽ നിന്നും ആരോ പറഞ്ഞു. ഒരു പെൺകുട്ടിയുടെ കിളിനാദം കേട്ട ഉടനെ ചേട്ടനും അനിയനും ഉമ്മറത്തേക്ക് ഓടി ചെന്നു. പരിചയം ഇല്ലാത്ത ഒരു കുട്ടി, മൂന്ന് പേരും എന്ത് പറയണം എന്നോ എന്ത് ചോയ്ക്കണം എന്നോ അറിയാതെ അവിടെ നിന്നു.

“മുഷീദ് അങ്കിൾ ഇല്ലേ” അവൾ ചോദിച്ചു. അവരുടെ ബാപ്പ ആയിരുന്നു അത്. അപ്പൊ തന്നെ ജോയൽ ഉറക്കെ ബാപ്പയെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തി.

“ആഹ് ഇതാരാ അലൈല മോളോ. കേറി ഇരിക്ക് മോളേ, വീട്ടിലേക്ക് ആരെങ്കിലും വന്ന ഒന്ന് തിരുത്തണം എന്ന് ഉള്ള ബോധം പോലും ഉള്ള ആരും ഇവിടെ ഇല്ല മോളെ” ബാപ്പ രണ്ടവന്മാരെയും നോക്കി പറഞ്ഞു.

“ഇത് അലൈല, അബ്ദുല്ലാഹ് അങ്കിൾ ഇല്ലേ, നമ്മളുടെ ഐറ്റംസ് ഇപ്പൊ ഷിപ്പിങ്ങിന് ഒക്കെ സഹായിക്കുന്ന… അയാളുടെ മോൾ ആണ്” ബാപ്പ പറഞ്ഞു. അപ്പോഴാണ് അവളെ പറ്റി ആയിരുന്നു കുറച്ച് മുന്നേ പറഞ്ഞത് എന്ന് രണ്ടാൾക്കും മനസ്സിലായത്.

അലൈല, കാണാൻ നല്ല സുന്ദരി. ഇരു നിറം, ബ്രൗണും കറുപ്പുമായ കൃഷ്ണമണികൾ. ചിരിക്കുമ്പോഴും ചുണ്ട് അത്ര വിരിയുന്നില്ല, നേരെയും അല്ല ചുരുണ്ടിട്ടും അല്ലാത്ത തീരമാലകൾ പോലത്തെ മുടി. നോട്ടത്തിലും സംസാരത്തിലും ഭയങ്കര നിഷ്‌കളങ്കത. കണ്ടാൽ അപ്പൊ തന്നെ ആരും മയങ്ങി വീഴില്ല, പക്ഷെ പിന്നെയും പിന്നെയും നോക്കാൻ പ്രേരിപ്പിക്കുന്ന എന്തോ കാര്യം അവളിൽ ഉണ്ടായിരുന്നു.

അവൾ ബാപ്പയോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു, അപ്പൊ ജോയൽ പെട്ടന് സമീറിനോട് ഒന്ന് ഉള്ളിലേക്ക് വരാൻ പറഞ്ഞു.

“ചേട്ടായി പറഞ്ഞതാ ശെരി, പിന്നെ ബാപ്പാക്കും വിഷമം ആവണ്ട. ഇപ്പൊ ഉറപിച്ചാലും കല്യാണം പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പതുക്കെ മതിയലോ” ജോയൽ പറഞ്ഞു. സമീർ അവനെ ശെരിക്കും ഒന്ന് നോക്കി, അത് കണ്ടതും നാണം കാരണം ജോയൽ തല താഴ്ത്തി അവിടെ നിന്നു. വീട്ടിൽ ഗസ്റ്റ് വന്നിട്ട് ഉള്ളിൽ തന്നെ നിൽക്കുന്നത് മോശം ആയത് കൊണ്ട് അവർ അപ്പൊ തന്നെ തിരിച്ച് ഹാളിലേക്ക് പോയി.

“ഇവരുടെ അമ്മച്ചി ഇവിടെ ഇല്ല. അതുകൊണ്ട് നിങ്ങൾ പുറത്ത് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വാ” ആർക്കും മനസിലാവാത്ത വിധത്തിൽ സംസാരിക്കാൻ അവസരം ഒരുക്കി തന്ന ബാപ്പയെ നോക്കി സമീർ ചിരിച്ചു. പക്ഷെ അയാൾ വിചാരിച്ച പോലെ കാര്യങ്ങൾ സംഭവിച്ചില്ല, ഇവരുടെ രണ്ട പേരുടെയും കൂടെ ജോയേലും പോയി. കാറിൽ മൂന്നുപേരും കൂടി അടുത്ത് ഉള്ള ഒരു ഹോട്ടലിലേക്ക് പോയി.

“ഞാൻ വിചാരിച്ചത് എന്നെ കണ്ടതും നീ മാറി നടക്കുമായിരിക്കും എന്നായിരുന്നു, ആദ്യത്തെ നിന്റെ റിയാക്ഷൻ കണ്ടപ്പോഴും ഞാൻ അങ്ങനെ തന്നെയാ കരുതിയത് (T)” പുണെയിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശ്രുതികാ പറഞ്ഞു.

“ശേ… ഐ വാസ് ഹാപ്പി ടു സീ യു. ആദ്യം കണ്ടപ്പോ നിന്നെ പോലെ തോന്നിയത് ആണ് എന്ന് വിചാരിച്ചതാ അതുകൊണ്ടാണ്… നീ വന്നത് ഏതായാലും നന്നായി, നീ വരുന്നതിന് മുന്നേ ഉള്ള 5-6 മാസം… ശോകം (T)” ഹൃതിക് പറഞ്ഞു.

“നിന്നോട് ഇങ്ങനെ ഒക്കെ കടപ്പാട് പറയേണ്ടി വരും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല (T)” കൈയിൽ ഉണ്ടായിരുന്ന ഫോർക് ചുരുട്ടി നൂഡിൽസ് എടുത്ത ശേഷം അവൻ തുടർന്നു.

“ആദ്യമായിട്ടോ ?? നമ്മൾ ആദ്യമായി പരിചയപെട്ടതൊക്കെ നീ മറന്നോ (T)” നെറ്റി ചുളിച്ച് അവൾ ചോദിച്ചു.

“നിനക്ക് അതൊക്കെ ഇപ്പോഴും ഓർമ ഉണ്ടോ. ഞാൻ… ബെറ്റ് (T)”

“ഞാൻ ആദ്യമായി ക്ലാസ്സിൽ സംസാരിച്ച ആൾ അല്ലെ, മറക്കാൻ പറ്റുമോ. പിന്നെ നീ ബെറ്റ് വെച്ചതൊന്നും അല്ല എന്ന് എനിക്ക് അറിയാം (T)” തലയാട്ടികൊണ്ട് അവൾ പറഞ്ഞു.

“ഓഹ്.. ഞാൻ അങ്ങനെ ആയിപോയെടോ, പെട്ടന്ന് കുറച്ച് നേരം സംസാരിക്കാൻ, വേറെ ഐഡിയ ഒന്നും കിട്ടിയില്ല. കുറച്ച് കോമഡി ആയേക്കിൽ എന്താ, സംഭവം വർക്ക് ആയാലോ (T)”

“ഹ്മ്മ്… കോമഡി ഒന്നും അല്ലായിരുന്നു, യു വെര് ക്യൂട്ട്, പിന്നെ ലോഹിതിനോട് ചോദിച്ചപ്പോ അല്ലെ കാര്യങ്ങൾ ഒക്കെ അരിഞ്ഞത് (T)” അവൾ ഇത് പറഞ്ഞതും ഹൃതികിന്റെ മുഖം മാറി. പെട്ടന് ദേഷ്യത്തിൽ അവൻ ഫോർക് പ്ലേറ്റിലേക്ക് ഇട്ടു, പക്ഷെ അത് തെറിച്ച് താഴെ വീണു.

“ഡാ… നേരെ നോക്കി പണിയെടുക്കട. പറ്റില്ലെക്കിൽ നിർത്തിക്കോ, ഇവിടെ എന്താ പണിക്ക് വേറെ ആൾകാർ ഒന്നും ഇല്ലാഞ്ഞിട്ട് ആണോ… സോറി സർ” വെയ്റ്ററിന് ചീത്ത വിളിച്ചതിന് ശേഷം ഓർഡർ എടുക്കാൻ വന്ന ആൾ സമീറിനോട് ക്ഷമ ചോദിച്ചു. അവിടെ ഇരുന്ന് കൂടുതൽ സംസാരിച്ചത് ജോയലും അസ്മയും ആയിരുന്നു, സമീർ വെറുതെ ചോദിക്കുന്നതിന് മാത്രം മറുപടിയും പറഞ്ഞ്, അല്ലാത്തപ്പോ തലയാട്ടിയും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അവൾ ഇടക്ക് ഇടക്ക് ആ വെയ്റ്ററിനെ നോക്കുന്നത് സമീർ ശ്രേധിച്ചു. അല്പസമയമത്തിന് ശേഷം, കഴിച്ച് കഴിഞ്ഞതും അവർ അവിടെ നിന്ന് ഇറങ്ങി.

(ഹൃതികിന്റെയും സമീറിന്റെയും കഥ ഇടവിട്ട് പറയുന്നത് ആണ്, കൺഫ്യൂഷൻ ആവരുത്)

ജോയൽ ഹോട്ടലിന്റെ പുറത്ത് തന്റെ രണ്ട് മൂന്ന് കൂട്ടുകാരെ കണ്ടപ്പോ അവരോട് ഒന്ന് സംസാരിച്ചിട്ട് വരാം എന്നും പറഞ്ഞ് പോയി. അതെ സമയം അവൾ ആ വെയ്റ്ററിന്റെ അടുത്തേക്ക് പോയി.

“സോറി ചേട്ടാ… ഞങ്ങൾ കാരണം വെറുതെ ചീത്ത കേട്ടു അല്ലെ. എന്റെ കയ്യിൽ നിന്നും ഫോർക് താഴെ വീണതും ഇയാൾ വന്നതും ഒരുമിച്ച് ആയിപോയി. ചീത്ത പറയുമ്പോ ഞാൻ ആണെകിൽ ഒന്നും മിണ്ടിയതും ഇല്ല. ഒന്നും തോന്നരുത് കേട്ടോ” അലൈല ആ വെയ്റ്ററിനോട് പറഞ്ഞു. അയാൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. അവളുടെ ആ പ്രവർത്തി കണ്ടപ്പോ സമീർ ഇത്രെയും നേരത്തിന് ഇടയിൽ ആദ്യമായി അവളെ ഒന്ന് ശെരിക്കും ശ്രേധികാൻ തുടങ്ങി. അവൾ വന്ന് ഇവന്ടെ അടുത്ത് നിന്നു, നോക്കി ചിരിച്ചു.
പൊക്കം തീരെ കുറവ് ആണോ എന്നൊരു സംശയം അവന് തോന്നി. അവളോട് ഒന്ന് ഒറ്റക് സംസാരിക്കാൻ വേണ്ടി അവൻ അണിയനോട് അവന്ടെ ഫ്രണ്ട്സിന്റെ കൂടെ വരാൻ പറഞ്ഞിട്ട് അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ച് പോയി.

“അവൻ ഫ്രണ്ട്സിന്റെ കൂടെ വരാം എന്ന പറഞ്ഞത്… അലീന അപ്പൊ ഡിഗ്രി കഴിഞ്ഞു അല്ലെ എന്താ പരിപാടി ഇനി, ജോബ് ആണോ അതോ…” കാർ ഓടിച്ച് കൊണ്ടിരുന്ന സമീർ അവളോട് ചോദിച്ചു.

“അലീന അല്ല അലൈല. a l y l a” അവൾ മറുപടി കൊടുത്തു.

“ഓഹ്. അപ്പൊ തലതിരിച്ച് വായിച്ചാലും അലൈല എന്ന് തന്നെ” അവൾക്ക് ചിരി പടർത്താനായി സമീർ പറഞ്ഞ് നോക്കി, പ്രേത്യകിച്ച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല.

“ഇപ്പോഴെങ്കിലും ഇയാൾ എന്തേലും ഒക്കെ ചോദിച്ചെലോ. ഞാൻ ഇനി വീട്ടിൽ പോയി എന്ത് പറയും എന്ന് ആലോചിച്ച് ഇരിക്ക ആയിരുന്നു”

“അല്ല എനിക്ക് പെട്ടന് പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ… അങ്ങനെ ഒക്കെ കേട്ടപ്പോ താൽപര്യം ഉണ്ടായിരുന്നില്ല. കുറച്ച് പരിചയം ഒക്കെ വേണ്ടേ, പരസ്പരം ഇഷ്ടം ഒക്കെ തോന്നണ്ടേ… പക്ഷെ നിന്നെ…” സാം പറഞ്ഞ് കൊണ്ടിരിക്കുന്നതിന് ഇടയിൽ പെട്ടന് അവൾ കാൽ എടുത്ത് സീറ്റ് വെച്ച ശേഷം സംസാരിക്കാൻ തുടങ്ങി.

“ഹാവു… ഇപ്പോഴാണ് സമാധാനം ആയത്. എനിക്ക് ഒരു താല്പര്യവും ഇല്ല ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ, നിനക്കും അങ്ങനെ തന്നെ ആണലോ… നീ ഒന്ന് പറഞ്ഞ് എങ്ങനെയെകിലും ഒഴിയണം” അവൾ പറഞ്ഞു.

ഊമ്പിയലോ പടച്ചോനെ… ഇനി ഇപ്പൊ എന്ത് ചെയ്യും

“അങ്ങനെ ഡയറക്റ്റ് പറഞ്ഞ ശെരി ആവില്ല. എന്റെ വീട്ടിലും പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും, നിന്റെ സഹായം കൂടി വേണ്ടി വരും… എന്തായാലും നീ നമ്പർ താ, ഞാൻ എന്തേലും ഉണ്ടെകിൽ പറയാം” സമീർ അവൾക്ക് നേരെ ഫോൺ നീട്ടി.

അടുത്ത് തന്നെ പോയത് കൊണ്ട് പെട്ടന് തന്നെ തിരിച്ച് എത്തി. പിന്നെയും വീട്ടിലേക്ക് കേറാതെ അവൾ അവളുടെ സ്കൂട്ടറിൽ കേറി തിരിച്ച് പോയി. കുറച്ച് അധികം സമയം കഴിഞ്ഞപ്പോ അവന്ടെ അനിയനും വീട്ടിലേക്ക് വന്നു.

“നീ എന്ത് പണി ആട ചേട്ടായി കാണിച്ചത്. അവൾ ഇനി എനിക്ക് ജാഡ ആണ് എന്ന് വിചാരിച്ച് കാണിലെ. നേരെ യാത്ര പറയാൻ പോലും പറ്റിയില്ല” ജോയൽ അവന്ടെ വിഷമം സമീറിനോട് പറഞ്ഞു.

“പിന്നെ പെട്ടന് പോണം എന്ന് നിന്ടെ ചേട്ടത്തി പറഞ്ഞ ഞാൻ എന്താ ചെയ്യാ” അത് കേട്ടതും ഒരു ഞെട്ടലോട് കൂടി ജോയൽ സമീറിനെ തുറിച്ച് നോക്കി. ചേട്ടത്തിയോ…

“ഡാ മോനെ. അവൾ ഡിഗ്രി ഒക്കെ കഴിഞ്ഞതാ അതായത് നിന്നെ കാലും പ്രായം ഉണ്ട് എന്ന് അർഥം. വീട്ടിൽ സമ്മതിക്കുമോ, പിന്നെ നീ പറഞ്ഞ പോലെ ബാപ്പയെ വിഷമിപ്പിക്കാൻ പറ്റുമോ? എന്തായാലും നിന്നെ പോലൊരു സുന്ദരന് ഇതിനെ കാലും നല്ല ഒരു കുട്ടിയെ കിട്ടും. ഇല്ലെകിൽ ഈ ചേട്ടായി കണ്ട് പിടിച്ച് തരും” അവന്റെ തോളിലൂടെ കൈ ഇട്ട് അടുത്തേക്ക് അടുപ്പിച്ച ശേഷം സമീർ പറഞ്ഞു.

“ഒരു 10 മിനിറ്റ് മാറിയപ്പോഴേക്കും ഇങ്ങനെ ഒക്കെ ആയി മാറിയോ. ആ… നീ എന്തേലും ഒക്കെ ചെയ്യ്” എന്നും ജോയൽ ഉള്ളിലേക്ക് പോയി. അവിടെ നടന്ന സംസാരം കഴിഞ്ഞപ്പോ സമീറിന് പെട്ടന് ലോഹിതിനെ ഓർമ വന്നു. ഫോൺ എടുത്ത് അവനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല, മെസ്സേജ് അയക്കാം എന്ന് കരുതി വാട്സാപ്പ് എടുത്തപ്പോ, ആഴ്ചകൾ മുന്നേ അയച്ച മെസ്സേജിനെ ഇതുവരെ റിപ്ലൈ ഒന്നും വന്നിട്ടും ഇല്ല…

ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ (പുണെ)

ചെറിയ മഴ ഉള്ള ഒരു വൈകുനേരം. ലൈലാക് പൂക്കൾ ഓഫീസിന് ചുറ്റും വിരിഞ്ഞിട്ട് ഉണ്ട്. മഴക്കാർ ഉണ്ടെക്കിലും കുറച്ച് സൂര്യപ്രകാശം ചുറ്റും ഉണ്ട്. പൂക്കൾക്ക് ഇടയിലൂടെ വരുന്ന സൂര്യപ്രകാശം ഓഫീസിൽ ഒരു ലാവെൻഡർ നിറം പടർത്തി.

ശ്രുതികാ ജന്നലിൻ അടുത്ത് ഉള്ള സീറ്റിൽ ഇരുന്ന് ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുക ആയിരുന്നു, അവളുടെ അടുത്ത് ഹൃതിക് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ നെറ്റിയിലെ ചുളിവുകൾ കണ്ടപ്പോ അവൾ കാര്യമായി എന്തോ ചെയ്യുക ആണ് എന്ന് മനസ്സിലായി. ലാവെൻഡർ നിറത്തിൽ അവളെ കാണാൻ ഭംഗി ആയിരുന്നു.

“എന്താടാ ഇങ്ങനെ നോക്കി ഇരിക്കുന്നെ (T)” ലാപ്ടോപ്പിൽ തന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

“നല്ല കാലാവസ്ഥയും വെളിച്ചവും… പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ പണ്ട് നമ്മൾ ലൈബ്രറിയിൽ ഇരുന്ന് സംസാരിച്ചത് ഓർമ വന്നു (T)” ഹൃതിക് പറഞ്ഞു.

“പഴയ ബുക്കിന്റെ മണം, മഴയുടെ ശബ്ദം… ഐ റിയലി മിസ്സ്‌ ദോസ് ഡേയ്‌സ് (T)” അവൾ പറഞ്ഞു. അവർക്ക് ഇടയിൽ മനോഹർമായൊരു നിശബ്ദത ഉണ്ടായി. നിശബ്ദത ബെധിച്ച് കൊണ്ട് ജന്നലിൽ ശക്തിയായി വന്ന് വീഴുന്ന മഴ തുള്ളികൾ പതിച്ചു. കാലങ്ങൾ ആയി ശ്വാസം പിടിച്ച് ഇരുന്ന ശേഷം ശ്വാസം വിടുന്ന പോലൊരു സുഖം.

“നിനക്ക് ഒരു കാര്യം അറിയോ… (T)” ഹൃതിക് ചെറിയ ടെന്ഷനോട് കൂടി ചോദിച്ചു. അവൾ അവന്ടെ നേരെ മുഖം തിരിച്ചു.

“കൂറേ കാലത്തിന് ശേഷം വീണ്ടും അങ്ങനെ ഒരു വികാരം ഉള്ളിൽ വരുന്നത് പോലെ… ഞാൻ കൂറേ കാലമായി അങ്ങനെ വരാൻ വേണ്ടി കാത്തിരിക്കുന്നു… (T)” അവൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ അവൾ വെറുതെ അവനെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു.

“എടാ മറ്റന്നാൾ അല്ലെ നിന്റെ ബർത്ഡേയ്… ചെറിയ പാർട്ടി ഒന്നും മതിയാവില്ല കേട്ടോ (T)” അവൾ പറഞ്ഞു.

“മറ്റന്നാൾ നിനക്ക് ഒരു സർപ്രൈസ് തരാൻ ഉണ്ടായിരുന്നു, അത് ഇപ്പൊ എന്താ ചെയ്യാ (T)” അവൾ തുടർന്നു.

“ഓ ബിർത്ഡേയ് ഗിഫ്റ്റാ… വേറെ എന്ത് ചെയ്യാൻ എനിക്ക് തരണം അത്ര തന്നെ (T)”

“അങ്ങനെ തരാൻ ഉള്ള സാധനം അല്ലാലോ. പക്ഷെ ഞാൻ നിനക്ക് ഒരു ക്ലൂവും തരാൻ പോവുന്നില്ല. സർപ്രൈസസ് ഈസ് എ സർപ്രൈസ് (T)” അവൾ പറഞ്ഞു.

ഓഹ് എങ്ങനെയെങ്കിലും ഒന്ന് മറ്റന്നാൾ ആക്കി തരണേ ദൈവമേ. അവളുടെ വായിൽ നിന്ന് ഒന്ന് കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്… അവൻ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവളെ നോക്കി ഇരുന്നു. ഓരോ പ്രവിശ്യവും സംസാരിക്കുമ്പോഴും അവർ തമ്മിൽ ഉള്ള സൗഹൃദം കൂടി കൂടി വന്നു.

ഈ രണ്ട് ദിവസം നീങ്ങി പോവാൻ അധികം ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. 12 മാണി ആയപ്പോ തന്നെ ഹൃതികിനെ സമീർ ഫോൺ വിളിച്ച് വിഷ് ചെയ്തു, ശ്രുതികയും. അവന്റെ അമ്മ രാവിൽ വിളിച്ചും, ഓഫീസിൽ എത്തിയപ്പോ സഹപ്രവർത്തകരും.

“എവിടെ… എന്തോ സർപ്രൈസ് ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട്, ഇതുവരെ കിട്ടിയില്ലലോ (T)” ഹൃതിക് അവളോട് ചോദിച്ചു.

“അതിന് ബർത്ഡേയ് കഴിഞ്ഞില്ലാലോ, വെയിറ്റ്. ആ… മെനി മെനി ഹാപ്പി റിറ്റ്നസ് ഓഫ് ദി ഡേയ് (T)” എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു.

“വൈകുനേരം ഇവിടെ തന്നെ ഉണ്ടാവിലെ… വേറെ എന്ത് തിരക്ക് ഉണ്ടെക്കിലും ഒരു 5 മിനിറ്റ് മാറ്റി വെക്കണേ (T)” അവൾ തുടർന്നു. അവളിൽ നിന്നും അകന്ന് മാറി അവളുടെ ചോദ്യത്തിന് ഉത്തരമായി അവൻ തലയാട്ടി. വൈകുനേരം വരെ പണി എടുക്കുന്നുണ്ടായിരുനെകിലും ഹൃതിക് കൂടുതൽ സമയവും അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. സമയം അനങ്ങുന്നുണ്ടോ എന്നുപോലും അവന് സംശയം ആയി. പണ്ടത്തെ ഓരോ ഭ്രാന്ത് വീണ്ടും അവന്റെ ഉള്ളിൽ വന്ന് തുടങ്ങി.

ഓഫീസിൽ ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങി തുടങ്ങി, എല്ലാ ഫൈലും ഹാർഡ്‌കോപ്പി ആക്കി ലോക്കറിൽ വെച്ച ശേഷം ആ റൂം അടച്ച് കൊണ്ടിരുന്ന ഹൃതിക്കിന് അവൾ പിന്നിൽ നിന്നും വിളിച്ചു.

“കഴിഞ്ഞിലെ കൂറേ നേരം ആയാലോ… വേഗം വന്ന ഞാൻ കാണിച്ച് തരാം. ഞാൻ ഫ്രന്റ് ഡോറിന്റെ അവിടെ ഉണ്ടാവും (T)” എന്നും പറഞ്ഞ് അങ്ങോട്ടേക്ക് ഓടി. അവളോട് ഒന്ന് മറുപടി കൊടുക്കാൻ പോലും പറ്റുന്നതിന് മുന്നേ അവൾ പോയി കഴിഞ്ഞ് ഇരുന്നു.

അവനെ കൊണ്ട് പറ്റുന്നതിനെ കാലും വേഗത്തിൽ അവൻ പണികൾ തീർത്ത് വേഗം ബാഗ് എടുക്കാൻ ആയി അവന്റെ ടേബിളിലേക്ക് ഓടി പോയി. ബാഗ് എടുത്ത് തിരിച്ച് നടക്കുമ്പോഴ് ആയിരുന്നു അവൻ അവിടെ എന്തോ ഒരു ഗിഫ്റ് വെച്ചത് കണ്ടത്. ഒരു ചെറുപുഞ്ചിരിയോട് കൂടി അവൻ അത് തുറന്ന് നോക്കി. ഒരു കത്തും പിന്നെ ഒറ്റ നോട്ടത്തിൽ കറുപ്പ് ആണ് എന്ന് തോന്നിക്കുന്ന ഡാർക്ക് പർപ്പിൾ നിറം ഉള്ള ഒരു കേട്ട് റോസാപൂക്കളും ആയിരുന്നു ഉണ്ടായിരുന്നത്.

“ഈ ഒരു ദിവസത്തിനായി കൂറേ നാളായി ഞാൻ കാത്തിരിക്കുന്നു…” എന്നായിരുന്നു ആ കത്തിൽ എഴുതിട്ട് ഉണ്ടായിരുന്നത്. അത് കണ്ടതും അവന്റെ ഒന്നും കൂടി വിരിഞ്ഞു. പെട്ടന് അവൾ തന്റെ പേര് വിളിക്കുന്നത് ഹൃതിക് കേട്ടത്, ഗിഫ്റ്റും ബാഗും എല്ലാം അവിടെ തന്നെ വെച്ച ശേഷം അവളുടെ അടുത്തേക്ക് ഓടി, കൂട്ടത്തിൽ അവന്ടെ ടേബിളിലേക്ക് അല്ലാത്തത് ഒഴിക്കെ ഉള്ള എല്ലാ ലൈറ്റും ഓഫ് ചെയുകയും ചെയ്തു. അവന്ടെ നടത്തിന്ടെ വേഗത കുറഞ്ഞു, അവൾ ആരുടെയോ കൈയും പിടിച്ച് അവിടെ നിൽക്കുക ആയിരുന്നു.

“എടാ മനസ്സിലായിലെ… വിശ്വാ. സീനിയർ ആയിരുന്നു നിന്റെ. ഇവൻ ആണ് എന്റെ ബോയ്‌ഫ്രണ്ട്. ഞങ്ങൾ പിന്നെയും ഒരുമിച്ചു, പക്ഷെ ഇല്ലാത്തവനെയും ഉള്ള പോലെ ഇനി തെറ്റില്ല… പെട്ടന് തന്നെ കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ (T)” വളരെ സന്തോഷത്തോടു കൂടി അവൾ പറഞ്ഞു. ഓ മൈര്… ഇത്താനാണോ സർപ്രൈസ് മാങ്ങ തൊലി എന്നും പറഞ്ഞ് അവൾ സസ്പെൻസ് ഇട്ടത്. കുറച്ച് കഷ്ടപ്പെട്ട് ചിരി വരുത്തി കൊണ്ട് ഹൃതിക് അവന് കൈ കൊടുത്തു.

“നിന്റെ ചിലവ് ഇന്ന് ഇനി വേണ്ടടാ, പിന്നെ ഒരു ദിവസം ആകാം, ഇവൻ ഇന്ന് വന്ന് അല്ലെ ഉള്ളു (T)”

“ഞാൻ പറയാൻ മറന്നു, എന്റെ കുറച്ച് ഫ്രണ്ട് വരുന്നുണ്ടായിരുന്നു, എനിക്ക് അവരുടെ കൂടെ കുറച്ച് പ്ലാൻസ് ഉണ്ട്. അതുകൊണ്ട് ഇന്നത്തെ പരിപാടി നമ്മക്ക് പിന്നെ എപ്പോഴെങ്കിലും (T)” അവൻ അവളോട് വെറുതെ പറഞ്ഞു.

“കൊഴപ്പം ഇല്ല. ഞങ്ങളും ഒന്ന് കരഞ്ഞിട്ട് ഒക്കെ…(T)” അവൾ പറഞ്ഞു. കൂടുതൽ ഒന്നും പറയാതെ അവൾ യാത്ര പറഞ്ഞ് പോയി. സങ്കടത്തിനെ കാലും കൂടുതൽ ഇത് എന്ത് മൈർ എന്ന് ചിന്തയിൽ ആയിരുന്നു. അവൻ ബാഗ് എടുക്കാൻ ആയി തിരിച്ച് പോയി.

“അവളുടെ ഒരു കറുത്ത റോസ്. ആരെങ്ക്കിലും ചത്ത് കഴിഞ്ഞാൽ അല്ലെടി കോപ്പേ ഈ നിറത്തിൽ ഉള്ള റോസ് വെക്കുക…” അവൻ സ്വയം പറഞ്ഞു, ശേഷം വീണ്ടും ആ കത്ത് എടുത്ത് വായിച്ചു. പെട്ടന് ആണ് അവൻ ഒരു കാര്യം ശ്രേധിച്ചത്ത്, ആ കത്ത് മലയത്തിൽ ആയിരുന്നു എഴുതിയത്ത്, പക്ഷെ ശ്രുതികക്ക് മലയാളം എഴുതാൻ അറിയില്ല. ഇനി അഥവാ ഗൂഗിൾ നോക്കി എഴുതിയത് ആണെകിൽ കൈയിൽ തരുന്നതിന് പകരം അവൾ എന്തിനാ ഇത് എടുത്ത് ഇവിടെ വെച്ചത്.

ബാഗ് എടുത്ത് തിരിഞ്ഞതും അവന്ടെ മുന്നിൽ മുഖം സ്കാർഫ് കൊണ്ട് മറച്ച ഒരാൾ നിൽക്കുന്നു. അപ്രതീക്ഷിതമായി മുന്നിൽ വന്നത് കണ്ട്, ഞെട്ടി അവൻ പിന്നിലേക്ക് നീങ്ങി. കണ്ണുകൾ മാത്രം കാണാമായിരുന്നു, ചോക്ലേറ്റ് നിറം ഉള്ള കണ്ണുകൾ. മുന്നിൽ നിന്ന ആൾ കൈ ചുരുട്ടി എല്ലുകൾ പൊട്ടിച്ചു, അവൻ ആ കൈകളിലേക്ക് നോക്കി, അതൊരു പെൺ ആണ് എന്ന് അവന് മനസ്സിലായി. വേഗം തന്നെ ആ കൈകൾ അവന്റെ മുഖത്തിന് നേരെ വന്നു, തടുക്കാൻ ഉള്ള സമയം അവന് കിട്ടിയില്ല. ഇടി കൊണ്ട് മൂക്കിൽ നിന്നും ചെറുതായി ചോര വന്നു, അത് ഒന്ന് തുടച്ച് കലയും മുന്നേ ടേബിളിൽ കൈ കുത്തി നിന്നവൾ അവന്റെ നെഞ്ചും കൂടി നോക്കി ചവിട്ടി, ചെയറിൽ തട്ടി നിലത്തേക്ക് വീണ അവനെ ശ്വാസം എടുക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നി.

ആ എ.സി. മുറിയിൽ അവൻ വിയർക്കാൻ തുടങ്ങി, നെഞ്ചിൻ ഇടിപ്പും കൂടി വന്നു. കുറച്ച് കഷ്ടപ്പെട്ട് വീനടുത് നിന്നും അവൻ മെല്ലെ തിരിഞ്ഞ് ഇരുന്നു, അവന് ശ്വാസം കിട്ടി തുടങ്ങി, കണ്ണുകൾ അടച്ച് മുകളിലേക്ക് അവൻ നോക്കി, ഉമിനീർ ഇറക്കി വീണ്ടും ഒരു ദീർഗനിശ്വാസം എടുത്ത ശേഷം അവൻ കണ്ണുകൾ തുറന്നു.

“ആഷികാ…”

#**********************************************************************************#

ഈ കഥയുടെ ആദ്യം ഭാഗം വായിക്കാതെ ആണ് ഇത് വായിക്കുന്നത് എങ്കിൽ നിങ്ങൾക്ക് അവസാനം മനസ്സിലാവില്ല. കഴിയുന്നതും ഇതിന്റെ പാർട്ട് 7ലെ അവസാന ഭാഗങ്ങൾ എങ്കിലും വായിക്കുക.

എല്ലാവർക്കും ഇനി അങ്ങോട്ട് ഒരു നല്ല വർഷം ആയിരിക്കട്ടെ എന്ന് ആശംസിച്ച്കൊണ്ട്…

a
WRITTEN BY

admin

Responses (0 )



















Related posts