-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 Perillatha Swapnangalil Layichu 2.3 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] വിചിത്ര സ്വപ്നം സമീറിന്റെയും ലോഹിതിന്ടെയും വീടുകൾ തമ്മിൽ ഒരുപാട് ദൂരം ഒന്നും ഉണ്ടായിരുന്നില്ല. ഹൃതികിന്റെ വേറൊരു ജില്ലയിലും. പക്ഷെ ഹൃതികിന്റെ അമ്മ അവന്റെ ചേട്ടന്റെ കൂടെ തിരുവനന്തപുരത്ത് ആണ് ഉള്ളത്, അതുകൊണ്ട് അവൻ ഇപ്പൊ അങ്ങോട്ട് ആണ് പോവുന്നത്. കേരളം വരെയുള്ള യാത്രയിൽ അവർ ഒരുമിച്ചായിരുന്നു. “ഹാലോ മമ്മി… ഹാലോ ബ്രോ. […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3

Perillatha Swapnangalil Layichu 2.3 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


വിചിത്ര സ്വപ്നം


photo-2025-01-03-11-08-43

സമീറിന്റെയും ലോഹിതിന്ടെയും വീടുകൾ തമ്മിൽ ഒരുപാട് ദൂരം ഒന്നും ഉണ്ടായിരുന്നില്ല. ഹൃതികിന്റെ വേറൊരു ജില്ലയിലും. പക്ഷെ ഹൃതികിന്റെ അമ്മ അവന്റെ ചേട്ടന്റെ കൂടെ തിരുവനന്തപുരത്ത് ആണ് ഉള്ളത്, അതുകൊണ്ട് അവൻ ഇപ്പൊ അങ്ങോട്ട് ആണ് പോവുന്നത്. കേരളം വരെയുള്ള യാത്രയിൽ അവർ ഒരുമിച്ചായിരുന്നു.

“ഹാലോ മമ്മി… ഹാലോ ബ്രോ. രണ്ട് പേർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു” വീടിന്റെ മുന്നിൽ ഓട്ടോയിൽ വന്ന ഇറങ്ങിയതും, അവരെ കണ്ടതും ഹൃതിക് ചോദിച്ചു.

“മോനെ നീ ആകെ മാറി പോയലോ…” കൂറേ കാലും കൂടി കണ്ടപ്പോ കണ്ണ് ചെറുതായി നനഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു. മുഖം മുഴുവൻ തലോടുകയും ചെയ്തു. ഒരു ഹാൻഡ് ബാഗും പിന്നെ ഒരു സൂട്ട് കേസും ആയിട്ടാണ് ഹൃതിക് വന്നത്. അവിടെ പണിക്ക് നിൽക്കുന്ന ചേച്ചി അവന്റെ ബാഗ് എടുക്കാൻ ആയിട്ട് അങ്ങോട്ടേക്ക് വന്നു.

“വേണ്ട ചേച്ചി, അവിടെ തന്നെ വെച്ചേക്ക്… എല്ലാം അവൻ തന്നെ എടുത്തോളും” ചേട്ടൻ പറഞ്ഞു. ആഹ്, ഒരു മാറ്റവും ഇല്ല. ഇനി ഇപ്പൊ കുറച്ച് കാലം ഇതൊക്കെ തന്നെ ആയിരിക്കും. എന്നൊക്കെ മനസ്സിൽ കരുതികൊണ്ട് അവൻ ചേട്ടനെ നോക്കി നന്നായി ഒന്ന് ചിരിച്ചു. ബാഗൊക്കെ ആയിട്ട് അവൻ തന്നെ ഉള്ളിലേക്ക് കേറി. അമ്മ നല്ല പുട്ടും കടലയും പപ്പടവും ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നു, ഹൃതിക്കും ചേട്ടൻ ടേബിളിൽ ഇരുന്നു.

“എന്താടാ മുഖത്ത് കുറച്ച് പൂട ഒക്കെ വന്ന് തുടങ്ങിയലോ” ഹൃതികിന്ടെ താടി പിടിച്ച് കൊണ്ട് അവന്ടെ ചേട്ടൻ ചോദിച്ചു.

“ആണുങ്ങൾ ആയി കഴിഞ്ഞ അങ്ങനെ ഓക്കേ ആണ്. ഇത്ര ഞെട്ടലിന്റെ ആവിശ്യം ഇല്ല… നീ കഴിക്കുന്നിലെ…” ഹൃതിക് പറഞ്ഞു.

“വിശകുനില്ല. നീ കഴിക്ക്”

“എന്താ അമ്മെ ആകെ 2 കഷ്ണം പുട്ടെ ഉള്ളുവോ…” പാത്രം പൊക്കി നോക്കിയതിന് ശേഷം ഹൃതിക് ചോദിച്ചു.

“ഉണ്ടാക്കി വെച്ചിട്ട് ഉണ്ടട കൂറേ. അവിടെ തന്നെ ഉണ്ട്” അമ്മ അടുക്കളയിൽ നിന്നും പറഞ്ഞു.

“അഹ് അതൊക്കെ ഞാൻ കഴിച്ചു അമ്മെ” പെട്ടന് ചേട്ടൻ പറഞ്ഞു.

“നീ അല്ലേടാ പന്നി കുറച്ച് മുന്നേ വിശകുനില്ല എന്ന് പറഞ്ഞത്”

“ഇതൊക്കെ കുറച്ച് മുന്നേ അല്ലേടാ കഴിച്ചത് പിന്നെ എങ്ങനെ ആട എനിക്ക് വിഷക്ക… നീ ഇപ്പോഴും പഴയ ആ മണ്ടൻ തന്നെ” എന്നും പറഞ്ഞ് അവന്ടെ ചേട്ടൻ അവിടെ നിന്ന് പോയി. മൈര്… വന്ന് കേറിയപ്പോ തൊട്ട് ഊക് ആണലോ. വന്ന് വന്ന് ഇപ്പൊ ഒന്നും ചെയ്യാതെയും മിണ്ടാതെയും ഇരിക്കേണ്ട അവസ്ഥ ആയി. എത്രയും പെട്ടന് തന്നെ അമ്മയും കൂട്ടി വീട്ടിലേക്ക് പോവണം. പക്ഷെ ഇന്ന് വന്നിട്ട് അല്ലെ ഉള്ളു എന്ന കാരണത്താൽ നാളെയോ മറ്റന്നാളോ പോവാം എന്നായിരുന്നു.

കുറച്ച് ദിവസത്തിന് ശേഷം സമീറിന്റെ വീട്ടിൽ…

“എന്താടാ കണ്ട് പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയോ” സാം ചോദിച്ചു.

“ഏയ്… നീ ഫേമസ് അല്ലേടാ. ആരോട് ചോദിച്ചാലും അറിയാം” ലോഹിത് മറുപടി കൊടുത്തു.

“നീ എന്താടാ ഒരുമാതിരി അന്യന്മാരെ പോലെ, കേറി ഇരിക്ക് നീ” തന്ടെ വീട്ടിലേക്ക് ആദ്യമായി വന്ന ലോഹിതിനെ സാം ക്ഷേണിച്ചു.

“ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്ക് ഒന്നും തോന്നരുത്. ഞാൻ നിന്ടെ പേര് കേട്ടപ്പോ തൊട്ട് ഇത്രെയും കാലം വിചാരിച്ചത് നീ മുസ്ലിം ആണ് എന്നാണ്, ഇപ്പോഴാണ് നീ ക്രിസ്ത്യൻ ആണ് എന്നുള്ള കാര്യം ഞാൻ അറിയുന്നത്” അവന്റെ വീട്ടിൽ ചുമരിൽ ഉണ്ടായിരുന്ന കർത്താവിന്റെ ഫോട്ടോ നോക്കി ലോഹിത് പറഞ്ഞു.

“ഹാഫ്-ഹാഫ്. അമ്മ മുസ്ലിം, അച്ഛൻ ക്രിസ്ത്യൻ. അങ്ങനെ ഇട്ടതാ. എന്റെ പേര് ഇപ്പൊ എന്തായാലും എനിക്ക് എന്താ” സാം മറുപടി കൊടുത്തു. പിന്നെയും അവർ ഓരോ കഥകൾ പറഞ്ഞ് അവിടെ ഇരുന്നു. അവന്ടെ അമ്മച്ചി ചായയും പലഹാരവുമായി വരുകയും ചെയ്തു. അപ്പോഴാണ് സാമിന്റെ അനിയൻ കേറി വന്നത്.

“അഹ്… ഞാൻ ഭയങ്കര ഫേമസ് ആണ് എന്നല്ലേ നീ പറഞ്ഞത്. അതിനുള്ള എല്ലാ ക്രെഡിറ്റും ഇവന് ഉള്ളതാണ്. എന്റെ അനിയൻ ജോയൽ” സമീർ അനിയനെ പരിചയ പെടുത്തികൊടുത്തു.

“ഒന്ന് പോയെ ചേട്ടായി… അങ്ങനെ ഒന്നുമില്ല ചേട്ടാ, ഇവൻ വെറുതെ” ജോയൽ പറഞ്ഞു.

“പണ്ടും ഇവൻ ഇങ്ങനെയാ. എന്തേലും ഒപ്പിക്കും എന്നിട്ട് ചേട്ടായി എന്ന് വിളിച്ച് വരും, എന്നെയും പെടുത്തും…” സാം പറഞ്ഞു. അപ്പോഴേക്കും ജോയൽ ഉള്ളിലേക്ക് പോയി.

“എന്തിനാടാ ആ പാവത്തിന് വെറുതെ…” ലോഹിത് പറഞ്ഞു.

“നീ കഥ കേൾക്ക്… ശെരിക്കും ഇവനെ ആണ് എനിക്ക് പകരം MBA പഠിക്കാൻ വിടേണ്ടി ഇരുന്നത്. ഇവന്ടെ ബിസിനസ് കാരണം ആണ് ഞാൻ ഇവിടെ ഇത്ര ഫേമസ് ആയത്…”

“ഉള്ളിലേക്ക് പോയ ആ കൊച്ചുവാണവും ഞാനും പണ്ട് ടീവിയിൽ ആദ്യമായി ധൂം 2 കാണുന്ന സമയം. കണ്ട് കഴിഞ്ഞതും ഏതൊരാളെ പോലെ ഞങ്ങളും ആ കാരക്റ്റർ പിടിക്കാൻ തുടങ്ങി. ഞാൻ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോ റെഡി ആയെങ്കിലും ഇവൻ ഇപ്പോഴും കാരക്റ്റർ വിട്ടിട്ടില്ല എന്ന് ഞാൻ അറിഞ്ഞില്ല. ഒരു ദിവസം ഈ മൈരൻ ഉണ്ട് ഞങ്ങളുടെ പഴയ അക്വാറിയം വിർത്തി ആകുന്നു, അവനും കൂട്ടുകാർക്കും കുറച്ച് ഗപ്പി കിട്ടിട്ട് ഉണ്ട് വളർത്താൻ ആണ് എന്ന് പറഞ്ഞു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ ഉണ്ട് അവൻ അതിൽ ഉള്ള ഗപ്പികളെ എടുത്ത് കോവേരിൽ ആക്കി വേറെ കുട്ടികൾക്ക് കൊടുക്കുന്നു. ഇത്ര ചെറു പ്രായത്തിൽ ബിസിനസ്സ് മൈൻഡ് വന്ന അവനെ കണ്ട് ഞാൻ ഞെട്ടി. അങ്ങനെ വേറെ ഒരു ദിവസം ക്ലാസ്സിൽ നിന്ന് കുറച്ച് നേരത്തെ വന്നപ്പോ ഞാൻ കണ്ടത്ത് അവനും അവന്റെ രണ്ട് കൂട്ടുകാരും മുഖം വീർപ്പിച്ച് വരുനത്ത് ആണ്, ഞാൻ കാര്യം ചോദിച്ചപ്പോ മൂന്നിനും വായ തുറക്കാൻ പറ്റുന്നില്ല, അവർ നേരെ അക്വാറിയത്തിലേക്ക് പോയി തുപ്പി. കാര്യം മനസ്സിലാകാതെ ഞാൻ അവിടെ അന്തംവിട്ട് നിന്നു. ചേട്ടായി വാ കാണിച്ച് തരാം എന്ന് പറഞ്ഞ് ഈ പൂണ്ട എന്നെയും കൂടെ വിളിച്ചു. ഞാൻ അവനെ സൈക്കിളിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോയി. അവൻ ഒരു പെറ്റ് സ്റ്റോർ കണ്ടപ്പോ നിർത്താൻ പറഞ്ഞു. കടയിൽ കേറി കുറച്ച് കഴിഞ്ഞ് ഉണ്ട് മൂന്നും പിന്നെയും മുഖം വീർപ്പിച്ച് വരുന്നു, ഇത്തവണ ഞാൻ അവന്റെ അണ്ണാക്ക് കുത്തിപ്പിടിച്ച് തുറന്നു, വായയിൽ കുപ്പി. മൂന്ന് മൈരന്മാരും പട്ടാപ്പകൽ കുപ്പി മോഷണം… ഇതായിരുന്നു അവന്ടെ ബിസിനസ്സ്. ഇനിയും അവിടെ നിന്ന എന്നെയും പിടിക്കും എന്ന് മനസ്സിലാക്കിയ ഞാൻ മൂന്നിനേയും കൂട്ടി സ്ഥലം വിട്ടു. പക്ഷെ പിന്നെ വീട്ടിലും നാട്ടിലും ഒക്കെ അറിഞ്ഞ് എനിക്കും അവനും അറഞ്ചം പുറഞ്ചം കിട്ടി, കുട്ടികൾ അല്ലെ എന്ന ഒറ്റ കാരണം കൊണ്ട് അന്ന് രക്ഷപെട്ടു…” സമീർ പറഞ്ഞു. കേട്ട് തീർന്നതും ലോഹിത് ഇരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി, ചിരിച്ച് അവൻ സോഫയിൽ നിന്നും ഇപ്പൊ താഴത്തേക്ക് എത്തുകയും ചെയ്തു.

“ചിരിക്കട ചിരിക്ക്…” എന്നും പറഞ്ഞ് സാം അവിടെ വെച്ചിരുന്ന പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി.

ഇതേ സമയം ഹൃതിക്കും അവന്ടെ അമ്മയും തിരിച്ച് വീട്ടിലേക്ക് പോയി, ജോലി തിരക്ക് കാരണം അവന്ടെ ചേട്ടൻ വന്നില്ല. കുറച്ച് മാസങ്ങൾ ആയിട്ട് ആൾ താമസം ഇല്ലാത്തത് കൊണ്ട് തന്നെ ആകെ പൊടിപിടിച്ച് ഇരിക്കുക ആയിരുന്നു. മണിക്കൂറുകൾ എടുത്ത് വിര്ത്തി ആക്കിയ ശേഷം കൂറേ കാലും കൂടി കഴിഞ്ഞ് അവൻ അവന്റെ റൂമിലേക്ക് പോയി, ഈ വീട്ടിലെ അവന്ടെ ഏറ്റവും പ്രിയപ്പെട്ടതും കൂടുതൽ സമയം ചിലവഴിച്ച സ്ഥലവും…

ആരെയും വിളിക്കണ്ട എന്ന് കരുതി എങ്കിലും, കുറച്ച് നേരം കഴിഞ്ഞപ്പോ അവനെ കാണാൻ കിച്ചു വന്നു. വിശേഷം എല്ലാം ചോദിക്കുന്നതിനും പറയുന്നതിനും മുന്നേ അവന് കിച്ചുവിന്റെ വായയിൽ ഇരിക്കുന്നത് എല്ലാം കേൾക്കേണ്ട വരും എന്ന് ഉറപ്പായിരുന്നു…

“ഒന്ന് നീർത്തട. എല്ലാം കഴിഞ്ഞു ഇപ്പൊ ഞാൻ ഇവിടെ എത്തുകയും ചെയ്ത്, നിനക്കും സുഖം എനിക്കും സുഖം. ഓ.ക്കേ.” ഹൃതിക് പറഞ്ഞു.

“ആ അത് വിട്. എനിക്ക് നിന്നോട് ചോദിക്കാൻ ഉള്ളത് വേറെ ഒരു കാര്യം ആണ്. നിനക്കു സംസാരിക്കാൻ വല്യ താല്പര്യം ഒന്നും ഇല്ല എന്ന് അറിയാം എന്നാലും എനിക്ക് സത്യം അറിഞ്ഞേ പട്ടു” കിച്ചു ചോദിച്ചു. ഒന്നും മനസ്സിലാവാതെ എന്താ എന്ന അർത്ഥത്തിൽ ഹൃതിക് കൈ കൊണ്ട് അവനോട് ചോദിച്ചു.

“എന്താണ് റാഷിക ആയിട്ടുള്ള അവസ്ഥ. നിങ്ങൾ തമ്മിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് അറിയണം” കിച്ചു ചോദിച്ചു. അത് കേട്ടതും ഹൃതിക് കൈ എടുത്ത് തലയിൽ വെച്ചു.

“നിനക് വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ടട. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷത്തോളം ആയിട്ട് ഉണ്ടാവുമാലോ”

“നീ വേണ്ട എന്നെവെച്ചതിന്റെ കാരണം, ശെരിക്കും ഉള്ള കാരണം പറ പിന്നെ ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കില്ല”

“ശെരി പറയാം… ഞങ്ങൾ ഇതിനെ പറ്റി വിശദമായി സംസാരിച്ചു, ചെറിയ രീതിയിൽ അടിയായി, ശെരി ആവില്ല എന്ന് രണ്ടാൾക്കും മനസ്സിലായി. നിർത്തി. ഇതാണ് സത്യം, നീ ഇതിൽ കൂടുതൽ ഒന്നും നീ ഇനി ചോദിക്കില്ല” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് പോയി. പെട്ടന് തന്നെ കിച്ചു അവന്ടെ കൂടെ പോയി, വിഷയം മാറ്റാൻ വേണ്ടി വേറെ ഓരോ കഥകൾ പറഞ്ഞു. കൂറേ നേരം അവനുമായി സംസാരിച്ച് ഇരുന്നതിന് ശേഷം വൈകുനേരം ആയപ്പോ അവൻ ഇറങ്ങി. കിച്ചു പോയതും കുറച്ച് കഴിഞ്ഞ് ബൈക്ക് എടുത്ത് ഹൃതിക്കും ഇറങ്ങി.

പണ്ട് പോയ വഴികളുടെ എല്ലാം അവൻ വീണ്ടും പോയി. ഇനി ഒരിക്കലും ഈ നാട്ടിലേക്ക് പോലും വരരുത്ത് എന്ന് കരുതിയതാ, ഇപ്പൊ ഇതാ വീണ്ടും ഇവിടെ തന്നെ. കുറച്ച് നേരം വണ്ടി ഓടിച്ചതിന് ശേഷം, ഹൃതിക് റാഷികയുടെയും ആഷികയുടെയും വീടിന്ടെ മുന്നിൽ എത്തി. ഉള്ളിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും, അതിന് ഉള്ള ധൈര്യം ഒന്നും അവന് ഉണ്ടായിരുന്നില്ല. ആ വീടിന്റെ ഉള്ളിൽ ആരെങ്കിലും കാണാൻ പറ്റുമോ എന്ന് അവൻ കൂറേ നോക്കി, കൂട്ടത്തിൽ അവന്റെ കാണുകളും നിറയുന്നുണ്ടായിരുന്നു.

“ആരോ എന്തക്കയോ പറയുനത്ത് കേട്ടിട്ട് ഇങ്ങോട്ട് കെട്ടിയെടുത്ത് എന്നെ പറഞ്ഞ മതി… ജീവിതത്തിൽ ചില പാഠങ്ങൾ തന്നു, ഈ അധ്യായം കഴിഞ്ഞു. ഇന്നത്തോട് കൂടി എല്ലാം ഞാൻ മറക്കണം” എന്ന് സ്വയം പറഞ്ഞതിന് ശേഷം അവൻ തിരിച്ച് വീട്ടിലേക്ക് പോയി.

വീണ്ടും ദിവസങ്ങൾ കടന്ന് പോയി, മൂന്ന്പേർക്കും തിരിച്ച് വിശാഖപട്ടണത്തേക്ക് പോകാൻ സമയം ആയി. ട്രെയിനിൽ മൂന്നുപേരും യാത്ര തിരിച്ചു. ഏകാദവശം ഒരു ദിവസത്തെ യാത്ര ഉണ്ട് അങ്ങോട്ട്, കൃത്യമായി പറഞ്ഞ 23 മണിക്കൂർ.

അവിടെ എത്തി അവരുടെ രണ്ടാം വർഷ ക്ലാസ്സുകൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ലോഹിതിന്റെ പെയിന്റിംഗ് എക്സിബിഷൻ നടക്കുന്ന സ്ഥലം.

“പയ്യന് കഴിവ് ഉണ്ട്. എനിക്ക് ഒന്നും മനസ്സിലാവുനിക്കിലും, ഇതിന് പറ്റി അറിയുന്ന ആൾകാർ നോക്കുന്നത് കണ്ടിലെ. അവരുടെ കണ്ണിലെ തീക്ഷ്ണത നീ കണ്ടിലെ” ഹൃതിക് ഓരോ പൈന്റിങ്ങും നോക്കി സമീറിനോട് പറഞ്ഞു.

“ഒന്ന് വായ അടച്ച് ഇരി മൈരേ. ഇവിടെ പെയിന്റിംഗ് അല്ലാതെ വേറെ പലതും ഉണ്ട്” എന്നും പറഞ്ഞ് സമീർ അവിടെ കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി കൈ ചൂണ്ടി.

“എന്താണ് എന്ന് അറിയില്ല, ഇവളെ കണ്ടാൽ അറിയാം. She is the one. ഞാൻ ഇത്രെയും കാലം തേടിക്കൊണ്ടിരുന്ന ആ പെൺകുട്ടി ” സമീർ ഹൃതികിന്ടെ തോളിൽ തല വെച്ച് കൊണ്ട് പറഞ്ഞു.

“ആ ഇതാര് സാനിയ’യോ” ബിൽഡിങ്ങിന്റെ എൻട്രയിലേക്ക് നോക്കി കൊണ്ട് ഹൃതിക് പറഞ്ഞു. വേഗം തന്നെ മുടി എല്ലാം ശെരി ആക്കി സാം വല്യ ആകാംഷയോട് കൂടി അങ്ങോട്ടേക്ക് നോക്കി, മെല്ലെ അങ്ങോട്ടേക്ക് നടന്നു. പെട്ടന് തന്നെ അവന്ടെ തോളിൽ ഹൃതിക് തട്ടി.

“നോക്കണ്ട ആരും ഇല്ല, ഞാൻ വെറുതെ പറഞ്ഞതാ… അവൻ കണ്ടുപിടിച്ചു പോലും, ഇതിനെ ഒക്കെ മറന്നിട്ട് പോരെ കാലാകാലങ്ങൾ ആയി തേടി കൊണ്ടിരിക്കുന്ന ആളെ കണ്ട് പിടിക്കുന്നത്” പുച്ഛിച്ച് കൊണ്ട് ഹൃതിക് പറഞ്ഞു.

തൊട്ട് അപ്പുറത് ലോഹിത് അവിടെ ഉണ്ടായിരുന്ന ആൾക്കാരോട് അവൻ വരച്ച പെയിന്റിംഗ്’നെ പറ്റി പറഞ്ഞ് കൊടുക്കുക ആയിരുന്നു. ആരോ അവനെ വിളിക്കുനത്ത് കണ്ട് അവൻ തിരിഞ്ഞു.

“ഹായ് ത്രിവേണി. ഞാൻ വരും എന്ന് തീരെ പ്രേതീക്ഷിച്ചില്ല…” ലോഹിത് അവളോട് പറഞ്ഞു.

“അപ്പൊ വരില്ല എന്ന് കരുതി വിളിച്ചതായിരുന്നു അല്ലെ. ഇത് മനസ്സിലായിരുനെകിൽ ഞാൻ വരില്ലായിരുന്നു”

“അങ്ങനെ അല്ല. ഹാപ്പി ടു സീ യു, പ്ളീസ് കം” എന്നും പറഞ്ഞ് ലോഹിത് അവളെ പെയിന്റിംഗ് കാണിച്ച് കൊടുത്തു. രണ്ടുപേരും അതിന് പറ്റി കുറച്ച് നേരം സംസാരിച്ച് അവിടെ ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ലോഹിതും ഹൃതിക്കും അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“നിനക്ക് എന്ത് തോന്നുന്നു. ഇവനെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ” സമീർ ചോദിച്ചു.

“നമ്മളുടെ പ്രായം എന്ത് അവളുടെ പ്രായം എന്ത്. കുറച്ചും കൂടി മൂപ്പ് ഉണ്ടായിരുന്നെകിൽ നമ്മളുടെ ഒക്കെ അമ്മയുടെ പ്രായം ഉണ്ടാവും. ഇപ്പൊ നല്ല പ്രായം വ്യത്യാസം ഉള്ള ചേച്ചി. അതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയും വിവരവും അവന് ഉണ്ട്” ഹൃതിക് മറുപടി കൊടുത്തു.

ഇന്നത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയി. ലോഹിത് അവന്ടെ കൂട്ടുകാരുടെ കൂടെ പോകാതെ ത്രിവേണിയുടെ കൂടെ ആയിരുന്നു പോയത്. ഹൃതിക്കും സാമും നേരെ ഹോസ്റ്റലിലേക്കും പോയി. പോകുന്ന വഴിക്ക് അവർ അവരുടെ പ്രൊജക്റ്റ് ടീമിനെ കണ്ടുമുട്ടി. മാർകെറ്റിംഗിന്റെ ഭാഗമായി ഒരു 100 ജൂനിയർസിന്റെ എങ്കിലും അവർക്ക് കൊടുത്ത പ്രൊഡക്ടിനെ പറ്റി ഉള്ള അഭിപ്രായം വീഡിയോ റെക്കോർഡ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ജൂണിയറസുള്ള പരിപാടി ആയത് കൊണ്ട് സമീറിന് നല്ല താല്പര്യം ഉണ്ടായിരുന്നു, ഹൃതിക് വെറുതെ അവരുടെ ഒന്നും ചെയ്യാതെ നിന്നു. ചോദ്യം ചോദിക്കാൻ ഒരാളും അത് വീഡിയോ എടുക്കാൻ ഒരാളുമായി അവർ ഗ്രൂപ്പ് തിരിച്ച് പോയി.

“ജസ്റ്റ് ട്രൈ ടു ആസ്ക് കോസ്റ്റിയെൻസ് ടു സം കേരള ഗേൾസ്, ഓ.ക്കേ.” കയ്യിൽ ക്യാമറ ഓൺ ചെയ്ത ശേഷം സാം കൂടെ ഉണ്ടായിരുന്ന കുട്ടികളോട് ചോദിച്ചു. ഓരോ ആളും തരുന്ന അഭിപ്രായം വെച്ച് ഇവർ ആ പ്രൊഡക്ടിനെ വിലയിരുത്തണം, സമീർ അഭിപ്രായം പറയുന്ന ഓരോ ആളെയും വിലയിരുത്താനും. കുറച്ച് നേരം ഉള്ള പണിക്ക് ശേഷം അവൻ വീഡിയോയുമായി ഹൃതികിന്ടെ അടുത്തേക്ക് പോയി.

“എടാ നീ ഈ കുട്ടിയെ ഒന്ന് നോക്കിയേ. ഗുജറാത്തി ആണ് പക്ഷെ എനിക്ക് തോന്നുന്നത് She is the one” സമീർ പറഞ്ഞു.

“നിനക്ക് എന്താടാ. ഇത് ഇപ്പൊ ഒരു നാല് അഞ്ച് one ആയാലോ… ഇവളെ ഒക്കെ കണ്ട അറിയില്ലേ ആരെങ്കിലും ഒക്കെ ഉണ്ടാവും എന്ന്”

“നാളെ മുതൽ വർക്ക് ചെയ്യാൻ ഒരു ലക്ഷ്യം കിട്ടി. നീ വേഗം വന്നേ ഹോസ്റ്റലിൽ ഇരുന്ന് വിശദമായി പ്ലാൻ ചെയ്യണം നമ്മക്ക്. വാ വാ വാ…” എന്നും പറഞ്ഞ് സമീർ ഹൃതികിനെ ഹോസ്റ്റലിലേക്ക് കൊണ്ട് പോയി.

ഇതേ സമയം… ത്രിവേണിയുടെ വക്കാ ലോഹിതിന് അവൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് ചെറിയ ഒരു ട്രീറ്റ്.

“കേറി ഇരിക്ക്. നാട്ടിൽ ഉള്ള പോലത്തെ ഭക്ഷണം ആണ് ഞാൻ നിനക്ക് വേണ്ടി ഉണ്ടാക്കിയത്ത്. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…” എന്നും പറഞ്ഞ് ത്രിവേണി ഭക്ഷണം ലോഹിതിന്റെ പാത്രത്തിലേക്ക് വിളമ്പി കൊടുത്തു.

“മതി മതി… നീയും ഇരിക്ക്” ലോഹിത് പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ച് അവിടെ ഇരുത്തി. അവളുടെ കൈകൾ അവൻ അറിയാതെ ഒന്ന് തലോടി.

“ഇന്നത്തെ പരിപാടി കഴിഞ്ഞാ നിനക് എന്തായാലും ഒരു ട്രീറ്റ് തരണം എന്ന് ഞാൻ വിചാരിച്ചതാ, നിന്നെ പരിചയപെട്ട ദിവസം ഞാൻ കുറച്ച് ഹാർഷ് ആയിരുന്നു. ഇതൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോ അവിടെ ഏതാണ് ലേറ്റ് ആയി. പിന്നെ ഇതൊക്കെ കഴിഞ്ഞ് വിളിച്ച നീ വരുവോ എന്നൊരു സംശയം ഉണ്ടായിരുന്നു”

“അപ്പൊ വരില്ല എന്ന് കരുതി ആണോ എന്നെ വിളിച്ചത്” ലോഹിത് ചോദിച്ചു. അത് പറഞ്ഞ് രണ്ട് പേരും ചിരിച്ചു.

“പിന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് പരിചയപെട്ട കാര്യം പറയണം എന്ന ഇല്ല കേട്ടോ. ആഹ്, ഫുഡ് വളരെ നന്നായിട്ട് ഉണ്ട്… അതല്ല എങ്ങനെ ഉണ്ട് ഒറ്റക്ക് ഉള്ള പേയിങ് ഗസ്റ്റ് ജീവിതം” ലോഹിത് ചോദിച്ചു.

“കൊള്ളാം. ഐ ലൈക് ഇറ്റ്. പിന്നെ ഞാൻ അവിടെ നില്കാത്തത് തന്നെ ആണ് നല്ലത്. ഞാൻ കാരണം തന്നെ ആണ്, ചെറിയ ഒരു സ്‌മോക്കിങ് ഹാബിറ്റ് ഉണ്ട് എനിക്ക്, ഭയങ്കര ടെൻഷൻ ഒക്കെ ആവുമ്പൊ. അതൊക്കെ കൂടെ ഉള്ള ആൾക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കും” ത്രിവേണി പറഞ്ഞു. മറുപടി ഒന്നും കൊടുക്കാതെ ലോഹിത് കഴിപ്പ് തുടർന്നു.

“അത് ആരാ” അവിടെ തൂകി വെച്ചിട്ടുള്ള ഫോട്ടോ നോക്കി ലോഹിത് ചോദിച്ചു.

“അത് എന്റെ മകൻ ആണ്, അദ്വൈത്” ത്രിവേണി പറഞ്ഞു. ചെറിയ ഒരു ഞെട്ടലോട് കൂടി ലോഹിത് അവളെ നോക്കി.

“അതെ ഞാൻ മാരീഡ് ആണ്… ആയിരുന്നു. കുറച്ച് വർഷങ്ങൾ മുന്നേ ഡിവോഴ്സ് ആയി. എന്താ എങ്ങനെയാ എന്ന് ഒന്നും എന്നോട് ചോദിക്കരുത് എനിക്ക് അതൊന്നും ഓർത്ത് എടുക്കാൻ താല്പര്യം ഇല്ല” കുറച്ച് ദേഷ്യപ്പെട്ട് കൊണ്ട് അവൾ പറഞ്ഞു.

“ഐ ആം സോറി. ഫോട്ടോ കണ്ടപ്പോ ചോദിച്ചു എന്ന് മാത്രം, എനിക്ക് അറിയില്ലായിരുന്നു” ലോഹിത് മറുപടി കൊടുത്തു. കാര്യങ്ങൾ ഒക്കെ കേട്ടപ്പോ അവന്ടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു. എങ്ങനെ എങ്കിലും അവിടെ നിന്നും പോയ മതി എന്ന അവസ്ഥ ആയി. അതിന് ശേഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല, അലട്ടുന്ന നിശബ്ദത. വേഗം തന്നെ കഴിച്ച് ലോഹിത് അവന്റെ ഹോസ്റ്റലിലേക്ക് ഇറങ്ങി.

വാതിൽ തുറന്ന് കേറിയതും മറ്റ് രണ്ട് പേരും അവന് വേണ്ടി അവിടെ കാത്തിരിപ്പ് ഉണ്ടായിരുന്നു.

“ഹ്മ്മ്, എന്താണ്… എവിടെ ആയിരുന്നു ഇത്രെയും നേരം” ഒരു കളിയാക്കുന്ന ടോണിൽ സമീർ അവനോട് ചോദിച്ചു.

“ഒന്ന് മിണ്ടാതെ ഇരിക്കുമോ. എനിക്ക് ഉറങ്ങണം” എന്നും പറഞ്ഞ് ലോഹിത് തല വഴി പുതപ്പ് മൂടി.

“എന്താടാ എന്ത് പറ്റി നീ ഞങ്ങളോട് കാര്യം പറ” അവിടെ അടുത്തേക്ക് പോയി ഹൃതിക് ചോദിച്ചു. വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നിലേക്കിലും അവളെ ഡിവോഴ്സ് ആയ കാര്യം എല്ലാം ലോഹിത് ഇവരോട് പറഞ്ഞു.

“അതിന് നിനക്കു എന്തിനാടാ ഇത്ര സങ്കടവും ദേഷ്യവും. ഡാ നീ ശെരിക്കും കാര്യം പറഞ്ഞെ, നിനക്ക് അവളോട് വല്ലതും…” ഹൃതിക് ചോദിച്ചു.

“ഏയ്… പെട്ടന് കേട്ടപ്പോ വല്ലാത്തൊരു… എനിക്ക് അറിയില്ല” ചെറിയ പരിഭവത്തോട് കൂടി ലോഹിത് പറഞ്ഞു.

“ഓഹ് ഭാഗ്യം, ഞാൻ അങ്ങ് പേടിച്ച് പോയി നിനക്ക് അവളോട് വല്ലതും തോന്നി തുടങ്ങിയോ എന്ന്. മോനെ ആ പണിക്ക് ഒന്നും നിൽക്കരുത് കേട്ടോ” ഹൃതിക് പറഞ്ഞു. ചെറിയ രീതിയിൽ ദേഷ്യം വന്ന ലോഹിതാവണ്ടേ മുഷ്ടി ചുരുട്ടി, പക്ഷെ ഒന്നും പുറത്തേക്ക് കാണിച്ചില്ല. മറുപടി ഒന്നും കൊടുക്കാതെ അവൻ തിരിഞ്ഞ് കിടന്നു. ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് സാം ഹൃതികിനോട് ആംഗ്യം കാണിച്ചു.

തിരിഞ്ഞ് കിടാണെങ്കിലും ലോഹിതിന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ത്രിവേണി കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ആയിരുന്നു എന്ന കാര്യം അവന്ടെ മനസ്സമാധാനം കളഞ്ഞു. ഡിവോഴ്സ് ആയതിന് പിന്നിൽ ഉള്ള കാരണം കണ്ടുപിടിക്കണം എന്നും അവന് ഉണ്ടായിരുന്നു.

അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം…

ഹൃതിക്കും ശ്രുതികയും ലൈബ്രറിയിൽ കുറച്ച് നേരമായി സംസാരിച്ച് ഇരിക്കുക ആയിരുന്നു. ഉച്ച സമയം ആയിട്ടും കൂടി ഒട്ടും വെളിച്ചം ഉണ്ടായിരുന്നില്ല, അവിടെ ഉണ്ടായിരുന്ന ജന്നലിന് നേരെ മഴ പെയ്ത് പുറത്തേക്ക് ഉള്ളത് എല്ലാം ഒരു മങ്ങിയ കാഴ്ച മാത്രം ആയിരുന്നു. ചെറുതായി തുറന്നിട്ടത് കൊണ്ട് തന്നെ, ചെറുതായി മഴ ചാറ്റൽ ഉള്ളിലേക്ക് വന്നു.

“എനിക്ക് ഡയറക്റ്റ് ആയിട്ട് കാര്യം പറയാൻ നല്ല ചമ്മൽ ഉണ്ട്, പക്ഷെ നിനക്ക് ഇതുവരെ ഉള്ള സംസാരങ്ങളിൽ നിന്നും കാര്യം പിടികിട്ടി എന്ന് എനിക്ക് മനസ്സിലായി. പ്ളീസ്, എനിക്ക് നിന്ടെ ഒരു മറുപടി വേണം (T)” ശ്രുതിക അൽപ നേരത്തെ സംസാരത്തിന് ശേഷം ചോദിച്ചു.

“എനിക്ക് താല്പര്യം ഇല്ലടാ, അറിയില്ല എനിക്ക്. നിനക്ക് കുറച്ച് കഴിയുമ്പോ ചിലപ്പോ വേണ്ടായിരുന്നു എന്ന് തോന്നുന്നതും (T)”

“അതൊക്കെ അപ്പൊ നോക്കിയാ പോരെ (T)”

“അതാണ്. എനിക്ക് ഇങ്ങനെ ഒരു പരീക്ഷണത്തിന് നിക്കാൻ ഒന്നും താല്പര്യം ഇല്ല. എന്റെ കാര്യം ഒന്നും എനിക്ക് തന്നെ അറിയില്ല, ഇപ്പോഴും പല പല ചിന്തകളിൽ ആണ് ഞാൻ (T)” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും അവളുടെ മുഖം വാടി തുടങ്ങി.

“ഒരു കാര്യം ചെയാം, പക്ഷെ അതിന് മുന്നേ നീ ഒരു കാര്യം ചെയ്യണം (T)” അവൻ തുടർന്നു. വല്യ ആകാംഷയോട് കൂടി അവൾ അവനെ നോക്കി ഇരുന്നു. ഇതേ സമയം അത്യാവശ്യം കാറ്റ് അടിച്ചത് കാരണം ജന്നൽ മുഴുവനായി തുറന്നു. ആ ചാറ്റൽ മഴ അവളുടെ അവളുടെ മുഖം മൊത്തമായി പരതി. പെട്ടന് തന്നെ അവൾ കണ്ണും പൂട്ടി ഇരുന്നു. വേഗം തന്നെ ഞാൻ പോയി ജനാല അടച്ചു, അവൾ കണ്ണുകൾ തുറന്നു. നെറ്റിയിൽ നിന്നും ഉരുണ്ട് വന്ന മഴ തുല്ല് അവളുടെ കണ്ണുകളിലൂടെ പുറത്തേക്ക് ചാടി. ആ ഒരു നിമിഷം മാത്രം അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നത് പോലെ അവന് തോന്നി. തണുപ്പ് കാരണം കവിളും ചുവന്നിരുന്നു.

“നീ ആളോട് ഒന്നും കൂടി സീരിയസ് ആയിട്ട് സംസാരിക്കണം, ഐ മീൻ നിന്ടെ എക്സ്’നോട്. പിന്നെ എനിക്ക് നമ്മളുടെ കാര്യം ആലോചിക്കാൻ എനിക്ക് കുറച്ച് ടൈം വേണം, അത് വരെ ജസ്റ്റ് ഫ്രണ്ട് ആയിട്ട് ഇരിക്കാം (T)” ഹൃതിക് ശ്രുതികയോട് പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ മുഖം കൂടുതൽ ചുവന്നു, രണ്ട് പേരും പര്സപരം നോക്കി ചിരിച്ചു.

“സമയം എടുത്ത് പറഞ്ഞ മതി, ഒരു കൃത്യമായ ഉത്തരം മാത്രം കിട്ടിയ മതി. അത് ഇപ്പൊ എന്ത് ആയാലും (T)” ശ്രുതിക പറഞ്ഞു. എന്നും പറഞ്ഞ് അവൾ ബുക്ക് മടക്കി ലൈബ്രറിയിൽ നിന്നും പോയി. താടിയിൽ കൈയും വെച്ച് അവൾ പോവുന്നതും നോക്കി അവൻ അവിടെ തന്നെ ഇരുന്നു.

“എന്താടാ കണ്ടിട്ട് ഉടനെ തന്നെ അടുത്ത ട്രിപ്പ് പോവേണ്ടി വരും എന്ന് തോന്നുന്നലോ” അവന്റെ തോളിൽ തട്ടി കൊണ്ട് സമീർ ചോദിച്ചു. രണ്ട് പേരും ചെറുതായി ഒന്ന് ചിരിച്ചു.

“പറഞ്ഞിട്ട് മനസ്സിലാവണ്ടേ ഡാ”

“നീ അല്ലേടാ അന്ന് പറഞ്ഞത്, ഇനി എങ്കിലും ഒരാളിലേക്ക് ഒതുങ്ങണം എന്നൊക്കെ. ഇതാവുമ്പോ ആ പ്രെശ്നം തീർന്നിലെ. എന്താടാ നിനക്ക് പറ്റിയത്, ഞങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാ വിചാരിച്ചത് പക്ഷെ അങ്ങനെ അല്ലാലോ”

“ഇത് വർക്ക് ആവുമോ എന്ന് അറിയില്ലെടാ, എനിക്ക് ഒരു കോൺഫിഡൻസ് ഇല്ലടാ. വിട്ടേക്കേടാ എനിക്ക് ഇതൊന്നും ഇപ്പൊ ചിന്തിക്കാൻ വയ്യ, നടക്കുന്നത് പോലെ നടക്കട്ടെ, ഞാൻ ആയിട്ട് ഒന്നും ചെയ്യുന്നില്ല” ഹൃതിക് മറുപടി കൊടുത്തു.

“താൽപര്യം ഇല്ലെങ്കിൽ വേണ്ടാ. പിന്നെ ഇന്നലെ കണ്ടാ ആ കുട്ടി ഇല്ലേ, മറ്റേ ഗുജറാത്തി. അവൾക്ക് നാട്ടിൽ വേറെ ആൾ ഉണ്ട്… ആയതിനാൽ…”

“വേണ്ട വേണ്ട… എല്ലാം എനിക്ക് മനസ്സിലായി. അടുത്ത ആളെ കണ്ടുപിടിക്കണം ഞാനും കൂടെ വരണം എന്ന് അല്ലെ, എനിക്ക് ഇപ്പൊ വേറെ എന്താ പണി അല്ലെ” ഹൃതിക് ചിരിച്ച് കൊണ്ട് അവന്ടെ കൂടെ പോവാം എന്ന് മറുപടി കൊടുത്തു.

ലോഹിത് കോളേജിലുടെ ത്രിവേണിയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചാ ആരെയെങ്കിലും കാണാൻ പറ്റുമോ എന്ന് അന്വേഷിച്ച് നടക്കുക ആയിരുന്നു. അവിടെ ഉള്ളവരോട് എല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം അവൻ ഒരാളെ പരിചയപെട്ടു. കുറച്ച് നേരം സംസാരിച്ച ശേഷം അവൻ അവരോട് ത്രിവേണി ഡിവോഴ്സ് അവൻ ഉള്ള കാരണം അവൻ തിരക്കി.

17 വർഷം മുന്നേ ആയിരുന്നു ത്രിവേണിയുടെ വിവാഹം കഴിഞ്ഞത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു അവളുടെ ഭർത്താവിന്റെ പണി. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ തന്നെ അവർക്ക് ഒരു കുട്ടി ഉണ്ടായി. അവൻ ഉണ്ടായി ഏകദേശം 10 വർഷം കഴിയുമ്പോ ആണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്, അവളുടെ മോന് ഭയങ്കര ശ്വാസമുട്ടലും ചുമയും വന്നു, ന്യൂമോണിയ ആയിരുന്നു. എന്തോ സംശയം തോന്നിയ ഡോക്ടർ ചില ടെസ്റ്റുകൾ നടത്തി, റിസൾട്ട്‌ വന്നപ്പോഴാണ് അറിഞ്ഞത് അവന് സിസ്റ്റിക് ഫിബ്രോസിസ് എന്ന അസുഖം ആണ് എന്ന്. സാദാരണ ഒരു അസുഖം അല്ലായിരുന്നോ അത്, ഇത് ഒരു ജനതിക രോഗം ആയിരുന്നു, ഒന്നെങ്കിൽ അമ്മയുടെ അടുത്ത് നിന്നും അല്ലെങ്കിൽ അച്ഛന്റെ അടുത്ത് നിന്നും കിട്ടിയത്. അങ്ങനെ അവരെ രണ്ട് പേരെയും ടെസ്റ്റ്‌ ചെയ്തു, അവന് ആ അസുഖം കിട്ടിയത് അവന്റെ അമ്മയുടെ അടുത്ത് നിന്നായിരുന്നു. താൻ കാരണം തന്റെ മോന് ഈ അവസ്ഥ വന്നത് എന്ന കാര്യം അവളെ തളർത്തി. തുണയായി കൂടെ നിൽക്കേണ്ട ഭർത്താവ് അവളെ കൂറ്റപ്പെടുത്തി, ഇതിന്റെ ഇടയിൽ എപ്പഴോ അവൾക്ക് അശ്വമായി മാറിയത് ഈ സിഗറേറ്റ് വലി ആയിരുന്നു. മകന് ഇങ്ങനെ ഒരു അസുഖം കൊടുത്തതിന്റെ ദേഷ്യം തീർക്കാൻ അയാൾ ഇവളുടെ ഈ ദൂശീലം ഒരു മുതൽക്കൂട്ട് ആയി എടുത്തു. പണത്തിന്റെ സ്വാധീനം പോലും ഇല്ലാതെ അയാൾക്ക് ആ ഡിവോഴ്സ് ശെരിയാകാൻ സാധിച്ചു. മകനെ നോക്കാൻ പറ്റാതെ ഒരു അമ്മയെ തനിക്ക് ഭാര്യയായി വേണ്ടാ എന്ന ആളുടെ ആവിശ്യം അയാൾ സാധിച്ചു. ഇപ്പൊ സ്വന്തം മകനെ ഒന്ന് കാണണോ ഫോണിലൂടെ സംസാരിക്കാനോ പോലും അയാൾ സമ്മതിക്കില്ല.

എല്ലാം കേട്ട് ഞെട്ടളോട് ലോഹിത് അവിടെ നിന്നു.

“അല്ല ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നെങ്കിൽ ത്രിവേണി എന്തിനാണ് കല്യാണം ഒക്കെ കഴിച്ചത്” ലോഹിത് അവന്റെ സംശയം ചോദിച്ചു.

“അവൾക്ക് ഈ അസുഖം ഇല്ല. ആ രോഗത്തിന്റെ വെറുമൊരു വാഹിക മാത്രം ആയിരുന്നു, പാരമ്പര്യമായി കുടുംബത്തിൽ ഉണ്ടാവും, പക്ഷെ അസുഖം ബാധിച്ചത് അവളുടെ മകന് ആയിരുന്നു എന്ന് മാത്രം. പിന്നെ ഈ കാര്യം ഞാൻ നിന്നോട് പറഞ്ഞു എന്ന് അവളോട് പറയരുത് കേട്ടോ” ആ കുട്ടി ലോഹിതിനോട് പറഞ്ഞു. അവൻ സമ്മതിക്കുകയും ചെയ്തു.

ഈ കഥ കേട്ടതോട് കൂടി അവളുടെ മുന്നിൽ പോവാൻ ഉള്ള ധൈര്യം അവന് ഇല്ലാതെ ആയി, ഈ കാര്യം ഇവൻ അറിഞ്ഞത് അവൾ അറിയാതെ ഇരിക്കാൻ കഴിയുന്നതും അവളുടെ മുന്നിൽ പോവാതെ ഇരിക്കുക ആണ് നല്ലത് എന്ന് അവന് തോന്നി. മൂന്നാം സെമെസ്റ്റെർ പരീക്ഷകൾ ഏതാനും ദിവസങ്ങൾക്കുളിൽ തുടങ്ങുന്നത്കൊണ്ട് തന്നെ അത് ഒരു ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലായിരുന്നു, ഏല്ലാവരും അവർ അവരുടെ കാര്യത്തിൽ തിരക്കിൽ ആയിരിക്കും.

രാത്രി ഹോസ്റ്റലിൽ

“ഭാഗ്യം.. ഇന്നെകിലും നിങ്ങൾ രണ്ടാളും കൃത്യ സമയത് ഇങ്ങോട്ടേക്ക് ഒക്കെ വന്നലോ. അല്ലെങ്കിൽ ഞാൻ ഇവിടെ വന്ന് ഒറ്റക്ക് ഇരിക്കും, നിങ്ങൾ ഇങ്ങനെ കറങ്ങി നടക്കും” സമീർ പറഞ്ഞു.

“അപ്പൊ കഴിഞ്ഞാ കൊല്ലം ഒക്കെയോ, ഞങ്ങൾ രണ്ടാളും ഇവിടെ ഉണ്ടാവുമ്പോ നീ മറ്റവളുടെ കൂടെ ഉണ്ടാകാൻ പോവുമായിരുന്നാലോ” ഹൃതിക് മറുപടി കൊടുത്തു.

“അതൊക്കെ പണ്ട് അല്ലേടാ, അതൊന്നും ഇപ്പൊ പറയണ്ട കാര്യം ഇല്ല. എന്നാലും കാലചക്രം കറങ്ങി തിരിഞ്ഞ് എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ നിങ്ങളുടെ കാര്യത്തിൽ എനിക്ക് സന്തോഷമേ ഉള്ളു” സമീർ പറഞ്ഞു. അങ്ങനെ ഹോസ്റ്റലിൽ വരാത്തതിനെ പറ്റി രണ്ട് പേരും കുറച്ച് നേരം തർക്കിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും ലോഹിതിന്ടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

“അവൾ ഡിവോഴ്‌സ്ഡ് ആണ് എന്ന് അറിഞ്ഞപ്പോ തൊട്ട് തുടങ്ങിയ ഇരുപ്പ് ആണ്” എന്നും പറഞ്ഞ് ഹൃതിക് അവന്ടെ അടുത്തേക്ക് പോയി, അവനോട് കാര്യം തിരക്കി. ലോഹിത് അവൾ ഡിവോഴ്സ് ആവാൻ ഉള്ള കാരണം ഇവരോട് പറഞ്ഞു.

“പെട്ടന്ന് കേട്ടതിന്റെ ഒരു ഇത്… അല്ലാതെ വേറെ ഒന്നും ഇല്ല, ഐ ആം ഫൈൻ” ലോഹിത് പറഞ്ഞു. ലോഹിതിനോട് എന്തോ പറയാൻ പോയ ഹൃതികിനെ സാം തടഞ്ഞു, അവനോട് ഇനി കൂടുതൽ ഒന്നും പറയണ്ട എന്ന് സാം ഹൃതിക്കിന് നിർദേശം കൊടുത്തു.

ദിവസങ്ങൾ കടന്ന് പോകാൻ അത്ര കഷ്ടപ്പെട്ടില്ല. മൂന്നാം സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു. അവസാനത്തെയും നാലാമത്തെയും സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. മൂന്ന് പേരുടേതും ഒരു ടൈംടേബിള് ജീവിതമായി മാറി. വരണ്ട ദിവസങ്ങൾ, ക്ലാസ്സുകളിൽ പോവുന്നതിന് കാലും കൂടുതൽ സമയം കോളേജിൽ വരുന്ന കമ്പനികളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയാൻ വേണ്ടി വന്നു. എല്ലാവരും എങ്ങനെഗിലും നല്ല ഒരു കമ്പനിയിൽ കേറി പറ്റാൻ ഉള്ള തന്ത്രപ്പാടിൽ ആയിരുന്നു.

ശ്രുതികയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ ഇപ്പോഴും ഹൃതിക് നടക്കുന്നു. തന്ടെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടും സമീറിന് ആരെയും കിട്ടുന്നുണ്ടായിരുന്നില്ല. ലോഹിതും ത്രിവേണിയും തിരക്കിൽ ആയത് കൊണ്ട് തന്നെ പഴയ കാര്യങ്ങൾ ഒന്നുംസംസാരിക്കാൻ ഉള്ള സമയം ഇല്ലാതെ ആയി. മൂന്നുപേർക്കും എങ്ങനെയെകിലും ഒരേ കോമപ്പണിയിൽ ജോലി കിട്ടണം എന്നായിരുന്നു.

മാസങ്ങളുടെ പരിശ്രമത്തിന് ശേഷം ലോഹിതിനും ഹൃതിക്കിനും ഒരേ കമ്പനിയിൽ ജോലി കിട്ടി, സമീറിന് വേറെ ഒരു കമ്പനിയിലും ആയിരുന്നു കിട്ടിയത്.

“എന്താടാ ഇത്… എല്ലാ കാര്യത്തിലും എപ്പോഴും നിങ്ങൾ ഒരുമിച്ച്, ഞാൻ മാത്രം…” സമീർ രണ്ടാളോടും ആയിട്ട് ക്യാന്റീനിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

“ആ കമ്പനി ഒന്നും കൂടി വരുമെലോ, അപ്പൊ പിടിക്കാടാ. വേറെ റോൾ ആണെകിലും ഒരേ കമ്പനി ആണലോ. നീ ഇരിക്ക് ഞാൻ നിനക്കു ഒരു ലൈയിം വാങ്ങി തരാം” ഹൃതിക് അവന് മറുപടി കൊടുത്തു.

“എടാ ഇത് കണ്ടാ…” എന്നും പറഞ്ഞ് ലോഹിത് അവന്ടെ ഫോൺ അവർക്ക് നേരെ നീട്ടി. ഇന്നലെ ആയിരുന്നു അവരുടെ മൂന്നാം സേം റിസൾട്ട് വന്നത്, അതിൽ കോളേജ് ടോപ്പേർ ആയത് ത്രിവേണി ആയിരുന്നു, അതിന്ടെ പോസ്റ്റർ ഉണ്ടാകാൻ വേണ്ടി ഉള്ള ഡീറ്റെയിൽസ് ഉള്ള മെസ്സേജ് ആയിരുന്നു അവൻ അവർക്ക് കാണിച്ച് കൊടുത്തത്.

“ആഹാ കൊള്ളാലോ. അവളുടെ അടുത്തേക്ക് പോവുമ്പോ ഞങ്ങൾ കോൺഗ്രാറ്സ് പറഞ്ഞു എന്ന് പറഞ്ഞേക്ക്. അപ്പൊ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത് സാമേ…” എന്ന് ലോഹിതിനോട് പറഞ്ഞതിന് ശേഷം ഹൃതിക് സമീറിന് നേരെ തിരിഞ്ഞ് ഇരുന്നു. ലോഹിത് എന്തോ പറയാൻ വന്നെകിലും അവർ അവരുടെ സംസാരം തുടർന്നു. ലോഹിത് അപ്പൊ തന്നെ ഫോൺ എടുത്ത് ത്രിവേണിയെ വിളിച്ചു.

“ഹാ എടാ ഞാൻ നിന്നെ വിളിക്കാൻ കാത്തിരിക്കുക ആയിരുന്നു. ഒന്ന് പെട്ടന് എന്റെ ഇങ്ങോട്ടേക്ക് വാ…” ഫോൺ വിളിച്ചതും ലോഹിത് എന്തേലും പറയുന്നതിന് മുന്നേ തന്നെ ത്രിവേണി പറഞ്ഞു, അവൾ അപ്പൊ തന്നെ ഫോൺ വെക്കുകയും ചെയ്തു. അവൻ വേഗം തന്നെ അവളുടെ പിജി’ലേക്ക് പോയി. അവൾ അവിടെ കാര്യമായി എന്തോ പാക്ക് ചെയ്ത്കൊണ്ടിരിക്കുക ആയിരുന്നു.

“നീ വന്നോ… എടാ നീ എന്റെ കൂടെ ഒന്ന് എയർപോർട്ട് വരെ വരുമോ, എന്റെ മോൻ വരുന്നുണ്ട്. അവൻ ഹൈദരാബാദ് വന്നിട്ട് ഉണ്ട്, അവിടുന്ന് ഒന്നര മണിക്കൂർ കൊണ്ട് ഫ്ലൈറ്റ് പിടിച്ച ഇവിടെ എത്താം… അവന്ടെ അച്ഛന്റെ കൂടെ വന്നതാ, കുറച്ച് ഗാപ് കിട്ടിയപ്പോ അവൻ പെട്ടന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു… അയ്യോ ഞാൻ അവന് ഇപ്പൊ എന്തൊക്കെ ആണ് കൊണ്ടുപോയി കൊടുക്കേണ്ടത്…” ഭയങ്കര ആവേശത്തോട് കൂടി ത്രിവേണി അവനോട് പറഞ്ഞു. ഓ ഇതനായിരുന്നോ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തിയത്, ലോഹിത് മനസ്സിൽ കരുതി. അവൻ അപ്പോഴാണ് അവളെ ശെരിക്കും ശ്രേടിച്ച് തുടങ്ങിയത്, അവൾ സാരിയിൽ സുന്ദരി ആയിരുന്നു. കുളിച്ച് ഇപ്പൊ ഇറങ്ങിയതേ ഉള്ളു എന്ന് തോന്നുന്നു, മുടിയിൽ ഇപ്പോഴും നനവ് ഉണ്ട്. പൊക്കിൾ മാത്രം കാണാതെ വിധത്തിൽ ആയിരുന്നു ആ സാരി ഉണ്ടായിരുന്നത്, അവന്റെ നോട്ടം അവളുടെ നനഞ്ഞ് ഇരിക്കുന്ന ഇടുപ്പിലേക്ക് പോയി. ആ വയർ മടക്കിലൂടെ തുള്ളി വെള്ളം ഒഴുകുന്നത് അവൻ നോക്കി നിന്നു. ചെറുതായി നനഞ്ഞ ബ്ലൗസിലൂടെ അവളുടെ മുലകളും എടുത്ത് കണ്ടതോട് കൂടി അവന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം വന്ന് തുടങ്ങി.

“ഓ അതിന് എന്താ. ആ പിന്നെ കോൺഗ്രാറ്സ്, ഫസ്റ്റ് ഒക്കെ അടിച്ചേലോ, ചിലവ് മസ്റ്റ് ആണേ” അവളുടെ അടുത്തേക്ക് പോയി ലോഹിത് പറഞ്ഞു. പാക്കിങ്ങിന് സഹായിക്കുന്ന പോലെ അവൻ അവളുടെ അടുത്ത് തന്നെ നിന്നു.

“എന്ത് വേണമെങ്കിലും ഞാൻ തരാം. എത്ര കാലം കൂടി കഴിഞ്ഞാണ് അവനെ കാണുന്നത് എന്ന് അറിയാമോ” ത്രിവേണി മറുപടി കൊടുത്തു. അവൾ പിന്നെയും പാക്കിങ് തുടർന്നു, അപ്പോഴാണ് അവൾക്ക് ഒരു കാൾ വന്നത്. ത്രിവേണിയുടെ മുഖത്തെ ആവേശം കണ്ടപ്പോ തന്നെ മനസ്സിലായി അവളുടെ മോൻ ആയിരിക്കും വിളിച്ചത് എന്ന്.

“ആ മോനെ അമ്മ ദേ ഇറങ്ങി, മോൻ എയർപോർട്ടിന്ടെ പുറത്ത് ഇറങ്ങുമ്പോഴേക്ക് അമ്മ അവിടെ ഉണ്ടാവും”

“ഒത്ത് അപ്പൊ നിന്റെ ഐഡിയ തന്നെ ആയിരുന്നു അല്ലെ”. പെട്ടന് ആ ശബ്ദം കേട്ട് ത്രിവേണിയുടെ കയ്യിൽ നിന്നും ബാഗ് താഴേക്ക് വീണു. അവളുടെ ഭർത്താവ് ആയിരുന്നു അപ്പുറത് നിന്നും സംസാരിച്ചത്.

“നല്ല കുറച്ച് ഡോക്ടർമാരെ കാണിക്കാം എന്ന് കരുതിയ ഇവനെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്, അതിനും സമ്മതിക്കിലെ നീ. ആദ്യത്തെ പ്രാവിശ്യം കൊല്ലാൻ നോക്കിട്ട് നടക്കാത്തത് കൊണ്ടാണോടി ചികിത്സ മുടക്കി കൊല്ലാം എന്ന അടുത്ത പ്ലാൻ ഇറക്കിയത്” അയാൾ പറഞ്ഞു. ഇത് കേട്ടതും അവൾ മുട്ട് കുത്തി അവിടെ ഇരുന്നു.

“ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ, ഞാൻ ഇതൊന്നും അറിഞ്ഞില്ല” പൊട്ടി കരഞ്ഞ് കൊണ്ട് ത്രിവേണി ഫോണിലൂടെ പറഞ്ഞു.

“നിർത്തടി നിന്ടെ അഭിനയം. ഇനി മേലാൽ എന്റെ മോനെ വിളിച്ച് ശല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ…” അയാൾ പറയുന്നതിന് ഒപ്പം അവളുടെ മോൻ കരയുന്ന ഒച്ചയും കൂടി കേട്ടു.

“അവൻ എന്റെയും കൂടി മകൻ അല്ലെ, എനിക്ക് അവനെ ഒന്ന് കാണാൻ കൊതി ആയത് കൊണ്ടായിരുന്നു. അവന് ഒന്ന് ഫോൺ കൊടുക്കുമോ, അവന്റെ കരച്ചിൽ കേൾക്കാൻ വയ്യ… അത് കഴിഞ്ഞ പിന്നെ ഞാൻ വിളിക്കില്ല” വീങ്ങി കൊണ്ട് ത്രിവേണി പറഞ്ഞു.

അവൾ പറഞ്ഞ് തീരും മുന്നേ അയാൾ ഫോൺ വെച്ചിരുന്നു. അവൾ പിന്നെയും പിന്നെയും തിരിച്ച് വിളിച്ചെങ്കിലും കാൾ ബിസി ആണ് എന്നായിരുന്നു പറയുന്നത്. മുഖം മൂടി കൊണ്ട് അവൾ നിലത്ത് ഇരുന്ന് ഉറക്കെ കരഞ്ഞു. ലോഹിത് അവളുടെ അടുത്തേക്ക് പോയി അവളെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു, അവളെ പിടിച്ച് മെല്ലെ സോഫയിൽ കൊണ്ടുപോയി ഇരിത്തിച്ചു. പക്ഷെ അവളോട് എന്ത് പറയണം എന്ന് ലോഹിതിന് ഒരു പിടിയും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അവളുടെ അടുത്തായി സോഫയുടെ താഴെ അവൻ ഇരുന്ന്. വിറക്കുന്ന കൈകളുമായി സോഫയുടെ അടുത്ത് വെച്ചിരുന്ന സിഗരറ്റും ലൈറ്ററും അവൾ എടുത്ത് കത്തിച്ചു. കുറച്ച് നേരം ഉള്ള മൗനത്തിന് ശേഷം…

“ഞാൻ വേണം എന്ന് വെച്ച് ചെയ്തത് ആണോ, ഇതൊക്കെ മുന്നേ അറിയാമായിരുനെകിൽ ഞാൻ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യോ… എന്നിട്ട് അയാൾ എന്നെ…” എന്നും പറഞ്ഞ് ത്രിവേണി ഒരു പഫ് കൂടി എടുത്ത ശേഷം ആ സിഗരറ്റ് വെളിച്ചെറിഞ്ഞു. ഒന്നും നിടാതെ അവൾ പറയുന്നത് ഒക്കെ കേട്ട് അവൻ അവിടെ ഇരുന്നു. അവൻ വേഗം തന്നെ ഫോൺ എടുത്ത് ഹൃതിക്കിന് വിളിച്ച് പെട്ടന് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു. കോളേജിൽ നിന്നും അതികം ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ അവർ പെട്ടന് അവിടെ എത്തി.

“എന്താടാ, ഇവൾക്ക് ഇത് എന്ത് പറ്റി” കേറി വന്നതും തലയിൽ കൈ വെച്ച് ഇരിക്കുന്ന ത്രിവേണിയെ കണ്ട ഹൃതിക് ചോദിച്ചു.

“അതൊക്കെ വലിയ ട്രാജഡി ആട, ഇവളെ ഒന്ന് നോർമൽ ആകാൻ ഇനി ഇപ്പൊ എന്താണ് ചെയ്യണ്ടത്, എന്തേലും ഐഡിയ…” ലോഹിത് ചോദിച്ചു.

“ഫസ്റ്റ് അടിച്ചത് അല്ലെ, നമക്ക് അതിന്ടെ ചിലവ് എന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് പോവാം” സമീർ പറഞ്ഞു.

“ഏയ്… നാൾ പേര് ഒക്കെ ആയിട്ട് എങ്ങനെയാ പോവാ വണ്ടി ഒന്നും ഇല്ലാലോ” ലോഹിത് പറഞ്ഞു.

“അതാണോ മൈരേ പ്രെശ്നം. അതിന് ആദ്യം അവൾ അവിടെ നിന്ന് എണീക്കണ്ടേ. ഇവൻ പറഞ്ഞ ഐഡിയ കൊള്ളാം, ഒന്ന് മോഡിഫിയ ചെയ്ത മതി. പുറത്ത് പോവുന്നതിന് പകരം ഫുഡ് ഇങ്ങോട്ടേക്ക് കൊണ്ട് വരാം, ഓ.ക്കേ. അല്ലെ” ഹൃതിക് പറഞ്ഞു, എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ഫുഡ് എല്ലാം ഓർഡർ ചെയ്തു, വരാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും, എല്ലാവരും അവിടെ ഇരുന്ന് സംസാരിക്കാനോ വേണ്ടയോ എന്ന് അറിയാതെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.

കുറച്ച് കഴിഞ്ഞ് ഭക്ഷണം വന്നു, ടേബിളിൽ ഹൃതിക്കും സാമും കൂടി അതെല്ലാം വിളമ്പി. ലോഹിത് അവളെ വിളിക്കാൻ പോയി, കൂറേ എതിർത്തെങ്കിലും പതിയ അവളും വന്ന് ടേബിളിൽ ഇരുന്നു. കഴിക്കുമ്പോഴും അവളെ ഒന്ന് സന്തോഷപ്പെടുത്താൻ വേണ്ടി ഇവർ ഓരോ തമാശക്കല് പറഞ്ഞ് നോക്കിയെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. കഴിച്ച് കഴിഞ്ഞതും ത്രിവേണിക്ക് വേണ്ടി അവർ ഒരു കേക്ക് വാങ്ങിയിരുന്നു.

“ഇതൊന്നും വേണ്ട ലോഹിത് പ്ലീസ്… നിങ്ങൾ ഇതൊക്കെ ചെയ്തത് തന്നെ വലിയ കാര്യം” ത്രിവേണി പറഞ്ഞു.

“അത് പറഞ്ഞ പറ്റില്ല… ഞങ്ങൾ ഇത്രെയും കഷ്ടപ്പെട്ട് കൊണ്ട് വന്ന സ്ഥിതിക്ക്, പ്ലീസ്” എന്നും പറഞ്ഞ് സാം അവന്ടെ കയ്യിൽ ഉണ്ടായിരുന്ന കത്തി അവൾക്ക് നേരെ നീട്ടി. മൂന്നുപേരുടെയും മുഖം കണ്ടപ്പോ അവൾ കൂടുതൽ എതിർക്കാൻ നിൽക്കാതെ കേക്ക് മുറിച്ചു.

“ഹാപ്പി ബർത്…” ഹൃതിക് പാടി തുടങ്ങി. എല്ലാവരും പെട്ടന് അവനെ നോക്കി

“എന്താ ഇപ്പൊ ഞാൻ പാടേണ്ടത്, ഒരു ഫ്ളോവിൽ അങ് വന്ന് പോയതാ നേരത്തെ…”

“അല്ല ഫസ്റ്റ് ഒക്കെ അടിച്ചത് ആണലോ, അല്ലെകിൽ ഒന്നും പഠനം എന്ന് ഇല്ല” സാം പറഞ്ഞു.

“അത് പറ്റില്ല… ഹാപ്പി… ഹാപ്പി ഫസ്റ്റ് റാങ്ക് ടു യു…” എന്നും പറഞ്ഞ് ഹൃതിക് പാടി, കൂടെ മറ്റവന്മാരും പാടി റജൂടങ്ങി. ഈ പ്രാവിശ്യം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ത്രിവേണി മൂന്ന് കഷ്ണം കേക്ക് മുറിച്ച് എല്ലാവര്ക്കും കൊടുത്തു.

കൂറേ വൈകിയത് കൊണ്ട് തന്നെ അവർ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.

“താങ്ക്സ് എല്ലാവരും വന്നതിന്” ത്രിവേണി മൂന്ന് പേരോടുമായി പറഞ്ഞു.

“അതിന്റെ ആവിശ്യം ഒന്നും ഇല്ല, ഫ്രീ ആയിട്ട് ഫുഡ് ഒക്കെ ഉണ്ട് എന്ന് അറിഞ്ഞ എങ്ങനെയാ വരാതെ ഇരിക്കെ” സാം മറുപടി കൊടുത്തു.

“താങ്ക് യു ലോഹിത്…” ത്രിവേണി അവനോട് പ്രേതേകം പറഞ്ഞു. മറുപടി ഒന്നും പറയാതെ ഒരു ചിരി മാത്രം സമ്മാനിച്ചു. മൂന്നപേരും കൂടി തിരിച്ച് ഹോസ്റ്റലിലേക്ക് നടന്ന് പോയി.

കുറച്ച് കാലത്തിന് ശേഷം ആയിരുന്നു അവ ലോഹിതിനെ ഇത്ര സന്തോഷത്തിൽ കാണുന്നത്. അങ്ങനെ ഹോസ്റ്റലിൽ എത്തി എല്ലാരും അവർ അവരുടെ ബെഡിലേക്ക് പോയി.

“ഡാ ഒരു കാര്യം പറയാൻ ഉണ്ട്…” ലോഹിത് പറഞ്ഞു. രണ്ട് പേരും അവനെ തിരിഞ്ഞ് നോക്കി.

“നിങ്ങൾ എതിർക്കും എന്ന് അറിയാം എന്നാലും ഞാൻ പറയാം… എനിക്ക് അവളെ ഇഷ്ടം ആണ് എന്നാ തോന്നുന്നത്” ഇത് കേട്ടതും ഹൃതിക് അവന്ടെ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു, സമീർ അപ്പൊ തന്നെ എണീറ്റ് അവന്റെ അടുത്തേക്ക് പോയി.

“എന്തൊക്കെ ആട പറയുന്നേ, നിന്ടെ മുഖം കണ്ടിട്ട് തോന്നുന്നില്ലെങ്കിലും ഇത് നീ ഒരു തമാശ പറഞ്ഞതായിട്ടേ ഞാൻ കാണുന്നുള്ളൂ” സാം പറഞ്ഞു. മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ലാതെ ലോഹിത് അവനെ തിരിച്ച് നോക്കി.

“എടാ അവളുടെ കൂടെ ഞാൻ കംഫോര്ട്ടബിൾ ആണ്, അവൾക്ക് എന്ത് ആവിശ്യം ഉണ്ടെക്കിലും എന്നെ ആണ് വിളിക്കാർ… ഞാൻ ഇതുവരെ ഇങ്ങനെ ഒരു അവസ്ഥയിലൂടെ പോയിട്ടില്ല, നിങ്ങൾക്കും അറിയുന്നത് അല്ലെ… ഞാൻ ആരെയെങ്കിലും പറ്റി നിങ്ങളോട് ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് ഉണ്ട്” ചെറിയ ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ ലോഹിത് പറഞ്ഞു.

“എടാ നിന്നോട് അവൾ അങ്ങനെ പെരുമാറി എന്ന് കരുതി നീ ഇങ്ങനെ ആണോ അതിന് എടുക്കേണ്ടത്. ചിലപ്പോ നിന്നെ സ്വന്തം അനിയനെ പോലെ ആയിരിക്കും കാണുന്നത്. ഹാ… ആർക്ക് അറിയാം ചിലപ്പോ നിന്നെ സ്വന്തം മോനെ പോലെ ആയിരിക്കും കാണുന്നത്” ഹൃതിക് ബെഡിൽ നിന്നും എഴുനേറ്റ് അവനോട് പറഞ്ഞു.

“എനിക്ക് ജീവിതകാലം മുഴുവൻ കൂടെ കഴിയണം എന്നൊന്നും ഞാൻ പറഞ്ഞില്ലാലോ, ഇഷ്ടമാണ്… അത് നിങ്ങളോട് പറയണം എന്ന് തോന്നി, എന്റെ തെറ്റ്” ലോഹിത് പറഞ്ഞു.

“പിന്നെ അങ്ങനെ ഒക്കെ പറഞ്ഞ ഞങ്ങൾ എന്താ മനസ്സിലാക്കേണ്ടത്, ഓഹ്… എടാ അങ്ങനെ, ഇപ്പൊ ആട മനസ്സിലായത്. നിന്റെ അപ്പ്രോച്ച് എനിക്ക് ഇഷ്ടമായി, ശെരിക്കും ഒരു പെൺ സെറ്റ് ആവുന്നതിന് മുന്നേ ഇങ്ങനെ ഒരാളെ കൂടെ നടക്കുന്നത് നല്ലതാ. പ്രായം കൂടുതൽ ആണ് എന്ന് മാത്രം അല്ല ഡിവോഴ്‌സും ആണലോ, അപ്പൊ അത്യാവശ്യം എക്സ്പീരിയൻസ് ഉണ്ടാവും. നീ മുൻകൈ എടുത്ത് അതൊന്നും ചെയ്‌യേണ്ടി വരില്ല, എല്ലാം അവൾ തുടങ്ങിക്കോളും… നീ അതിന് അനുസരിച്ച്…” ഹൃതിക് പറഞ്ഞ് തീരുന്നതിന് മുന്നേ തന്നെ ലോഹിത് അവന്റെ ചെകിട് നോക്കി ഒരെണ്ണം കൊടുത്തു. പെട്ടന് ഉണ്ടായിരുന്ന അവന്റെ പ്രവർത്തിയിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഹൃതിക്കും സമീറും അവിടെ നിന്നു.

“ഡാ… എന്ത് പണി ആട ഈ കാണിച്ചത്” ലോഹിതിന്ടെ കോളർ പിടിച്ച് കൊണ്ട് സമീർ ചോദിച്ചു.

“നമ്മളോട് എന്തും പറയാൻ ഉള്ള ബന്ധം ഉണ്ട് എന്ന് കരുതി ഒരുമാതിരി മറ്റേടത് വർത്തമാനം പറഞ്ഞാൽ ഉണ്ടാലോ, മൈരേ…” ഹൃതിക്കിന് നേരെ കൈ ചൂണ്ടി ലോഹിത് പറഞ്ഞു. അടുത്ത് ഉണ്ടായിരുന്ന ചെയർ തട്ടി മാറ്റി ഹൃതിക് മുറിയിൽ നിന്നും പുറത്തേക്ക് പോയി.

“ഡാ, ഡാ… ഹൃതികെ നിക്കടാ. നമക്ക് സംസാരിച്ച് തീർക്കാം…” ഹൃതികിന്റെ പുറക്കെ തന്നെ പോയികൊണ്ട് സാം പറഞ്ഞു. കാണിക്കൽ എല്ലാം ചുകന്ന് ലോഹിത് റൂമിൽ തന്നെ നിന്നു.

a
WRITTEN BY

admin

Responses (0 )



















Related posts