-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 Perillatha Swapnangalil Layichu 2.2 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] സ്വപ്ന യാത്ര   ഗുവാഹത്തി സ്റ്റേഷൻ എത്താൻ ഇനി എതാനും നിമിഷങ്ങൾ മാത്രം. ട്രെയിനിൽ നിന്ന് തന്നെ പല ആൾക്കാരെയും പല ജീവിതങ്ങളും ഞങ്ങൾ കണ്ടിരുന്നു. ചുറ്റും ഉള്ളതൊന്നും ശ്രേദ്ധികാതെ പുസ്തകം വായിച്ചുകൊണ്ടിരുന്ന ചിലർ, കാലങ്ങൾക്ക് ശേഷം ജോലി സ്ഥലത്തിന് ലീവ് കിട്ടി വീട്ടിലേക്ക് പോകുന്ന ആൾകാർ, ക്ഷിണിതൻ ആണെകിലും അതൊന്നും […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2

Perillatha Swapnangalil Layichu 2.2 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


സ്വപ്ന യാത്ര


 

photo-2024-12-14-18-54-57

ഗുവാഹത്തി സ്റ്റേഷൻ എത്താൻ ഇനി എതാനും നിമിഷങ്ങൾ മാത്രം. ട്രെയിനിൽ നിന്ന് തന്നെ പല ആൾക്കാരെയും പല ജീവിതങ്ങളും ഞങ്ങൾ കണ്ടിരുന്നു.

ചുറ്റും ഉള്ളതൊന്നും ശ്രേദ്ധികാതെ പുസ്തകം വായിച്ചുകൊണ്ടിരുന്ന ചിലർ, കാലങ്ങൾക്ക് ശേഷം ജോലി സ്ഥലത്തിന് ലീവ് കിട്ടി വീട്ടിലേക്ക് പോകുന്ന ആൾകാർ, ക്ഷിണിതൻ ആണെകിലും അതൊന്നും വക വെക്കാതെ സ്നാക്സ് ഉള്ള ട്രേ ചുമന്ന് നടക്കുന്ന ചേട്ടന്മാരും വൃദ്ധന്മാരും, വിറക്കുന്ന തീവണ്ടിയിൽ കൈകൾ വിറകാതെ സൂചി കോർക്കുന്ന മുത്തശ്ശി, പേടിമറന്ന് വാതിൽപ്പടിയിൽ ചിൽകുന്ന ചിലപേര്, ഉറങ്ങന്ന ആൾകാർ, പര്സപരം കൈകൾ പിടിച്ച് സ്വപ്‍നം കാണുന്ന യുവമിധുനങ്ങൾ, ആദ്യമായി തീവണ്ടിയിൽ കേറി കൗതകത്തോടെ പുറത്തേക്ക് പോകുന്ന കുട്ടികൾ, അങ്ങനെ പലരും.

സ്റ്റേഷനിൽ എത്തിയതും, ബാഗുമായി നിൽക്കുന്ന ഞങ്ങളെ വരവേൽക്കാൻ എല്ലാ വണ്ടിക്കാരും വന്നു. അവിടെ ഉണ്ടായിരുന്ന ഒരു സൈക്കിൾ റിക്ഷയിൽ ഞങ്ങൾ കയറി.

“ഇനി നമക്ക് പോവാൻ ഉള്ള സ്ഥലത്തേക്ക് എത്ര ദൂരം ഉണ്ട്” ലോഹിത് ചോദിച്ചു.

“ഏകദേശം ഒരു 100 കിലോമീറ്റരോളം ഉണ്ടാവും” ഹൃതിക് മറുപടി നൽകി.

“100 കെ.എം. ഈ സൈക്കിളിൽ പോകാൻ ആണോ ഉദ്ദേശം”

“ഒന്ന് വെയിറ്റ് ചെയ്യടാ, നമക്ക് പോകാൻ ഉള്ള വണ്ടിയുടെ അടുത്തേക്ക് ആണ് ഇപ്പൊ പോവുന്നത്. അങ്ങനെ ചുമ്മാ ആപ് ഊപ്പ വണ്ടി ഒന്നും അല്ല, നല്ല കിടിലൻ റൂഫ് ലെസ്സ് വണ്ടി, നിങ്ങൾ കണ്ട് നോക്ക്” ഹൃതിക് പറഞ്ഞത് കേട്ട് അവർ ആകെ ആവേശത്തിൽ ആയി. ഒരു ചെറിയ ഗാര്ഗിന്റെ മുന്നിൽ ഞങ്ങൾ ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ഒരാളുമായി ഹൃതിക് ഹിന്ദിയിൽ സംസാരിക്കുന്നത് മറ്റവന്മാർ നോക്കി നിന്നു. ഹൃതിക് അവരോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് വന്നതും രണ്ട് പേരും ഒന്ന് ഞെട്ടി. ഞെട്ടൽ പെട്ടന് തന്നെ ചിരിയായി മാറി, ശ്വാസം കിട്ടാതെ ആവുന്നത് വരെ രണ്ട് പേരും ചിരിച്ചു.

“എന്നാലും ഈ വണ്ടി ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എങ്ങനെ ആട ഇതൊക്കെ കണ്ടുപിടിക്കുന്നത് ആവോ” എന്നും പറഞ്ഞ് സമീർ ചിരി തുടർന്നു.

“വല്യ ബജറ്റ് ഒന്നും ഇല്ലാലോ, എന്റെ ഒരു പരിചയകാരൻ വഴി സെറ്റ് ആകിയതാ. പെട്രോൾ മാത്രം അടിച്ച മതി. ഇനി മിണ്ടാതെ വന്ന് രണ്ടും വണ്ടി കെർ” എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ കേറി. ലോഹിതിന് വരക്കാൻ വ്യത്യസ്തമായൊരു കാർ കിട്ടയൊരു സന്തോഷം മുഖത്ത് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.

“പിന്നെ നമ്മൾ ഈ ട്രിപ്പിൽ ഫോട്ടോ ഒന്നും എടുത്ത് ഇൻസ്റ്റയിൽ ഇടുന്നില്ല… നമ്മൾ പോയി അടിപൊളിക്കുന്നു, ഇങ്ങനെ ഒക്കെ ചെയുന്നു എന്ന് ആരും അറിയണ്ട. ഓ.കെ.” സമീർ പറഞ്ഞു. ആ പറഞ്ഞതിനോട് ആർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.

Gemini-Generated-Car

അവരുടെ രണ്ട്-അര / മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര അവർ ആരംഭിച്ചു. യാത്ര തുടങ്ങിയപ്പോ ഉണ്ടായിരുന്ന പോലെ ഉള്ള മനോഹരമായ റോഡ് അല്ലായിരുന്നു പിന്നീട് ഉള്ള ഈ NH6. മഴയും മണ്ണിടിച്ചിലും കാരണം റോഡ് മോശായിരുന്നു. പോകുന്ന വഴി ചെറുതായി ഒന്ന് മാറ്റി പിടിക്കേണ്ടി വന്നു. ഇതുവരെ പുസ്തകങ്ങളിൽ മാത്രം കണ്ട് പരിചയം ഉള്ള രീതിയിൽ ആയിരുന്നു ഇവിടെ ഉള്ള വീടുകൾ നിർമിച്ചിട്ടുള്ളത്. 4ഓ അതിൽ കൂടുതൽ തൂണുകൾ ഉണ്ടാക്കി അതിന്റെ മുകളിൽ ആയിരുന്നു വീട് ഉള്ളത്. പോകുന്ന വഴിക്ക് തന്നെ അവിടെ ഉണ്ടായിരുന്ന വീടും കടയും ഒരുമിച്ച് ഉള്ള സെറ്റപ്പ് ആയിരുന്നു, അവിടെ നിന്ന് തന്നെ തന്നെ ഉച്ചക്ക് ഉള്ളതും കഴിച്ചു. ചേര തിന്നുന്ന നാട്ടിൽ ചെന്ന നാട് കഷ്ണം തിന്നണം എന്നാണാലോ, അതുകൊണ്ട് തന്നെ അവരുടെ അവിടുത്തെ മെയിൻ ഭക്ഷണങ്ങൾ തന്നെ ആയിരുന്നു കഴിച്ചത്.

“ഭയങ്കര ടേസ്റ്റ് എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഹോസ്റ്റലിൽ കിട്ടുന്നതിനെ കാലും എത്രയോ നല്ലതാണ്” കഴിച്ചുകൊണ്ട് ഇരികുനതിണ്ടേ ഇടയിൽ ലോഹിത് പറഞ്ഞു.

“അത് പോരെ ഡാ നമക്ക്… അങ്ങനെ നല്ലത് എന്തെകിലും കഴിക്കണം എങ്കിൽ വീട്ടിൽ തന്നെ പോണം. ഏതൊക്കെ പറഞ്ഞാലും നാട് നാഡി തന്നെ ആട” സാം അവന് മറുപടി ആയി പറഞ്ഞു.

“ഏതായാലും ട്രിപ്പ് വരാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ അവിടെ വെറുതെ ഇരുന്ന് ഇരുന്ന് ഒരു വഴി ആയെന്നെ” ഹൃതിക് പറഞ്ഞു.

“ഓ പാവം ഡാ. നമ്മൾ ഇത്രെയും നേരം ആയിട്ട് ഇവനെ പറ്റി ഒന്നും പുകഴ്ത്തി പറഞ്ഞില്ലാലോ… നീ വലിയവൻ ആട” സമീർ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞതും സാമും ലോഹിതും അവനെ ഒന്ന് തൊഴുതു.

“ഡേയ്… അതിന് വേണ്ടി ഒന്നും, ഇങ്ങനെ വെറുതെ പറഞ്ഞു എന്നെ ഉള്ളു. പിന്നെ ഇപ്പൊ നമ്മൾ പോവാൻ പോകുന്ന സ്ഥലത്ത് ഉള്ള റൂമിന് ഒക്കെ ഭയങ്കര റേറ്റ് ആണ്. കുറച്ച് ദൂരത്ത് മാറി എവിടേലും കിട്ടിയ എന്ന് നോക്കണം” ഹൃതിക് പറഞ്ഞു.

“ഞങ്ങൾക്ക് എന്താ ഏതാ, ഒന്നും അറിയില്ല. അപ്പൊ എന്താ എന്ന് വെച്ച നീ അങ്ങോട്ട്. പൈസ ലഭിക്കാൻ വേണ്ടി ഭയകര ചീപ്പ് ആകാൻ നിക്കണ്ട, അത്യാവിശ്യം ഫണ്ട് ഒക്കെ ഉണ്ട് ലെ” ലോഹിത് സാമിനെയും നോക്കി പറഞ്ഞു. ഉണ്ട് എന്ന രീതിയിൽ അവനും തലയാട്ടി. കഴിച്ച് കഴിഞ്ഞതിന് ശേഷം അവർ ‘ഉംയാം’ തടാകം ലക്ഷ്യമാക്കി യാത്ര തുടർന്നു. അതിന്റെ അടുത്ത് നിന്നാണ് അവർ കാണാൻ വന്ന പരിപാടി ആയ Autumn ഫെസ്റ്റിവൽ നടക്കുന്നത്. രാത്രിയിലേക്ക് കിടക്കാനും വിശ്രമിക്കാനും അവർ ഒരു സ്ഥലം കണ്ടുപിടിച്ചു.

അടുത്ത ദിവസം രാവിലെ മുതൽ ഓരോ പരിപാടികൾ ആയി അവിടെ തിരക്ക് കൂടി കൂടി വന്നു. ഇവിടുത്തെ മെയിൻ പരിപാടി എന്ന് പറയുന്നത് മേഘാലയാ തന്നെ ഉള്ള പാട്ടുകാരുടെ വക്കാ ഉള്ള പരിപാടി ആണ്, അതിന്ടെ കൂടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാരുടെ ഡാൻസും. മേഘാലയയിൽ കാണാൻ വെള്ളച്ചാട്ടവും മലയും സ്മാരകകെട്ടിടങ്ങളോ ഇല്ലാഞ്ഞിട്ട് അല്ല, ആരും പോകാത്ത, ചിന്തിക പോലും ചെയ്യാത്ത ഒരു നാട്ടിൽ ഉള്ള ചില സ്ഥലങ്ങളിലോ പരിപാടികളോ പോവാൻ ഉള്ള ആഗ്രഹം മാത്രമായിരുന്നു ഹൃതിക്കിന്.

രാവിലെ മുതൽ ഉച്ച വരെ മേഘാലയാ പ്രദേശത്തെ ഗോത്രങ്ങളുടെ പരമ്പരാഗതമായ നൃത്തവും കാര്യങ്ങളും എല്ലാമായി പോയി. ഒരു കൗതുകം കൊണ്ട് അവരുടെ നാട്ടിലെ വസ്ത്രങ്ങളും ഞങ്ങൾ ഇട്ടു നോക്കി, വസ്ത്രം മാത്രമായിട്ട് കാണാൻ കൊള്ളാം, നമക്ക് ചേരില്ല. ഉച്ചക്ക് ശേഷം രാത്രി വരെ പാട്ടും ഡാൻസും ആയിട്ട് ഞങ്ങൾ മതിമറന്ന് ആഘോഷിച്ചു. പരിപാടി അവസാനിച്ചത് നല്ല കിടിലൻ വെടിക്കെട്ടോട് കൂടി ആയിരുന്നു.

“നിങ്ങൾ വന്നിലായിരുന്നുവെങ്കിൽ നഷ്ടം ആയേനെ. ആരും പറഞ്ഞ് കേൾക്കാത്ത ഈ ഒരു അനുഭവം മിസ്സ് ആയി പോയെന്നെ” ഹൃതിക് ആകാശത്ത് വെടിക്കെട്ട് നോക്കി കൊണ്ട് പറഞ്ഞു.

“നിന്നെ വെറുതെ എതിരാകണം എന്ന് ഉണ്ട് പക്ഷെ സംഭവം കൊള്ളാം… അല്ല ഞങ്ങൾ വന്നിലായിരുവെങ്കിൽ നീ എന്ത് ചെയ്തെന്നെ ” സാം ചോദിച്ചു.

“നിങ്ങൾ വരും എന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങളോട് ഈ കാര്യം പറയുന്നതിന് മുന്നേ നിങ്ങൾക്ക് ഉള്ള ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു, അതും കഷ്ടപ്പെട്ട് tatkal വഴി ഒക്കെ. പിന്നെ നിങ്ങൾ ഇല്ലെങ്കിലും ഞാൻ പോയേനെ…” ഹൃതിക് മറുപടി നൽകി.

“വന്നത് നന്നായി. കോളേജിൽ നടന്നത് ഒക്കെ വെച്ച് അവിടെ തന്നെ ഇരുന്ന ഭ്രാന്ത ആയിപോയെന്നെ. ഇനി ഇപ്പൊ മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആയിട്ട് വേണം തിരിച്ച് പോയി ഒരു ജൂനിയർ കുട്ട്യേ സെറ്റ് ആകാൻ” കൈ വിരലുകൾ പൊട്ടിച്ച് കൊണ്ട് സാം പറഞ്ഞു. അവർ രണ്ട് പേരും കുറച്ച് നേരം സംസാരിച്ച് ഇരുന്നപ്പോ പെട്ടന് അവർ ലോഹിതിനെ നോക്കി, അവൻ മേലോട്ട് നോക്കി കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു. പുതിയ സംഭവം ഒന്നും അല്ലലോ…

പൊതുവെ താൻ ഓരോ ചിന്തകളിൽ ആണ് ഉണ്ടാവാർ ഉള്ളത് എങ്കിലും, ആദ്യമായി ഒരു പെണ്ണ് കാരണമായി എന്ന് മാത്രം. അതിൽ അവനെ കൂടുതൽ അസ്വസ്ഥൻ ആക്കിയത് ത്രിവേണിയുടെ പ്രായം തന്നെ ആയിരുന്നു. പക്ഷെ എന്തിനാ താൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എന്ന് ഉള്ളത് അവന്റെ സംശയം.

അന്ന് രാത്രിയും കൂടി അവിടെ താമസിച്ചതിന് ശേഷം, രാവിലെ അവർ യാത്ര തുടങ്ങി, തിരിച്ച് പോകും എന്നാണ് അവർ കരുതിയത് പക്ഷെ…

“അപ്പൊ സമീറെ വണ്ടി എടുക്ക്. വലത്തോട്ട് തന്നെ ആയിക്കോട്ടെ” ഹൃതിക് പറഞ്ഞു.

“ഇടത്തോട്ട് ആട നമക്ക് പോവേണ്ടത്. മാപ് നോക്കാൻ അറിയില്ലെങ്കിൽ പിന്നെ ചാടി കേറി മുന്നിൽ ഇരിക്കാൻ നിക്കണോ മൈരേ” പിന്നിൽ ഇരുന്ന് കൊണ്ട് ലോഹിത് അവനോട് ചോദിച്ചു.

“തിരിച്ച് പോകാൻ ആയിട്ടില്ല. ഉത്സാവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന നാഗാലാ‌ൻഡ്’ലേക്ക് ആണ്, അവിടെ ആണ് നമ്മളുടെ മെയിൻ പരിപാടി” ഹൃതിക് പറഞ്ഞത് കേട്ട് ഒരു അത്ഭുതത്തോട് കൂടി രണ്ടാളും അവനെ നോക്കി ഇരുന്നു.

“ശെരിക്കും നല്ല പരിപാടി ആട, കണ്ടിട്ട് പെട്ടന് തിരിച്ച് വരാം. അധികം ചിലവൊന്നും ഇല്ലാത്ത സംഭവം ആണ്. അല്ല പോയിട്ട് വേറെ തിരക്ക് ഒന്നും ഇല്ലലോ, വണ്ടി എടുക്ക് കു… കുട്ടാ” ഹൃതിക് പറഞ്ഞു.

ഇപ്പോ ഉള്ള സ്ഥലത്ത് നിന്നും നാഗാലാൻഡിലേക്ക് ഏകദേശം 9 മണിക്കൂറോളം യാത്രയുണ്ട്. എല്ലാരും മാറിമാറി വണ്ടി ഓടിച്ചു. ലോഹിത്തിന് വണ്ടി നേരെ ഓടിക്കാൻ അറിയാത്തതുകൊണ്ട് അവനെ ഈ സമയം കൊണ്ട് ഓടിക്കാനും പഠിപ്പിച്ചു.

പോകുന്ന വഴിക്ക് സാമിനും ലോഹിത്തിനും Wari Chora പോണം എന്ന് പറഞ്ഞു. Canyon എന്ന് പറയും ഇതിന്, ചെറിയ ഒരു വെള്ളച്ചാട്ടം പോലെ, മലയുടെ ഇടയിൽ കൂടി ഒഴുകുന്ന ചെറിയ വെള്ളക്കെട്ട്. അവിടെ ബോട്ടിങ്ങും കാര്യങ്ങളുമായി ചിലവഴിച്ചു. അവന്മാരുടെ നിർബന്ധം കൊണ്ടുമാത്രം ഹൃതിക് അവിടെ പോയത്, അതിമനോഹരമായ സ്ഥലം. ഏകദേശം സൂര്യൻ അസ്തമിക്കാൻ ആയപ്പോഴാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.

“മൈര്… ഇരുട്ടി തുടങ്ങിയലോ കൂട്ടുകാരെ…” സാം പറഞ്ഞു.

“ആളും അനക്കവും ഉള്ള എവിടെ എങ്കിലും എത്തുമ്പോ അവിടെ നിർത്താം. സ്റ്റേ ഒന്നും എടുക്കണ്ട വണ്ടിയിൽ തന്നെ കിടക്കാം” ലോഹിത് പറഞ്ഞു.

“അങ്ങനെ പറ. ഇപ്പോഴാണ് നീ ഈ ട്രിപ്പിന്റെ യഥാർത്ഥ വൈബിലേക്ക് വന്നത്. ശെരിക്കും വല്ല കാട്ടിലോ മരത്തിന്റെ മേളരെയോ ടെന്റ് ഒക്കെ അടിച്ച് രാത്രി ഉറങ്ങണം…” ഹൃതിക് പറഞ്ഞു.

“ഈ ഫാന്റസി പുണ്ട… അല്ല ഇരുട്ട് ആയ ഇപ്പൊ എന്താ, ഹെഡ്ലൈറ്റ് ഇട്ട് പോയ പോരെ. ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ ഡ്രൈവർ സീറ്റിൽ കേറി ഉണ്ടാകാൻ നിക്കണോ” ലോഹിത് പിന്നിൽ നിന്നും പറഞ്ഞു.

“അതിന് ഈ പാട്ട വണ്ടിയുടെ ലൈറ്റ് ഇട്ടിട്ട് എന്തെങ്കിലും കാണണ്ടേ” സ്റ്റേറിങ് മുറുക്കി പിടിച്ച് കൊണ്ട് സാം പറഞ്ഞു.

“അവൻ എന്തേലും പറഞ്ഞ അവനെ ചീത്ത വിളിയെടാ, വണ്ടിയെ കുറ്റം പറയണോ” ഹൃതിക് ചോദിച്ചു.

“ദേ ആൾകൂട്ടം… വണ്ടി അങ്ങോട്ട് എടുക്കട്ടേ” സമീർ അതും പറഞ്ഞ് വണ്ടി അങ്ങോട്ട് എടുത്തു.

“എടാ ആൾ കൂടി നിൽക്കുന്ന സ്ഥലം എന്നല്ല പറഞ്ഞത്. കുറച്ച് ആൾ താമസം എന്നൊക്കെ ആണ് ഉദേശിച്ചത്…” എന്ന് ഹൃതിക് പറഞ്ഞ് തുടങ്ങി എങ്കിലും അപ്പോഴേക്കും വണ്ടി ആ ആൾക്കൂട്ടത്തിന്റെ അവിടെ സാം നിർത്തി.

അത്യാവശ്യം സ്ഥലം ഉണ്ട്, അവിടെ 4-5 ടെന്റും ഉണ്ട്. അവിടെ സര്ക്കസ് എന്ന് തൂകി ഇട്ടൊരു ചെറിയ ബോർഡ് കണ്ടപ്പോ ആണ് ഞങ്ങൾക്ക് കാര്യം പിടികിട്ടിയത്. ഇംഗ്ലീഷ് ആണ് നാഗാലാൻഡിലെ ഔദ്യോദിക ഭാഷ, അതുകൊണ്ട് തന്നെ എഴുതാൻ വായിക്കാൻ ഒന്നും അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്തായാലും ഇവിടെ എത്തി എന്നാ പിന്നെ കേറി കണ്ടിട്ട് പോവാം എന്ന് കരുതി. ഞങ്ങൾ ടിക്കറ്റ് എടുക്കാൻ വേണ്ടി പോയപ്പോ പരിപാടി തുടങ്ങി കൂറേ നേരമായി എന്ന് അറിഞ്ഞത്, അവിടെ കൂടി നിൽക്കുന്നവർ ടിക്കറ്റ് എടുത്തെങ്കിലും ഉള്ളിൽ കേറാതെ പുറത്ത് തന്നെ നിൽക്കുന്നത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസിലായില്ല. എന്നാലും സാരമില്ല കേറി കളയാം എന്ന മൂഡ് ആയിരുന്നു ഞങ്ങൾക്ക്. തുടങ്ങി ഏകദേശം ഒരു അരമണിക്കൂർ ആയിട്ട് ഉണ്ടാവും, അപ്പോഴേക്കും ഉള്ളിൽ കേറിയ ഞങ്ങൾ കണ്ടത് ഇത് കാണാൻ അതികം ആളും ഇല്ല, ഉള്ളവർ ആണെകിൽ പരിപാടി കണ്ട് ഉറക്കം തൂങ്ങി ഇരിക്കുകയും ആയിരുന്നു. ഞങ്ങൾ രണ്ട് പേരും സാമിന് തുറിച്ച് നോക്കി, അവനെ പ്രേത്യേകിച്ച് മറുപടി ഒന്നും തരാനും ഉണ്ടായിരുന്നില്ല. അവിടെ ഇരുന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോ ഞങ്ങളുടെ അവസത്തേയും മറച്ചൊന്നും ആയിരുന്നില്ല.

അവിടെ പരിപാടി അവതരിപ്പിച്ച എല്ലാവരും നന്ദിയും പറഞ്ഞ് പോയതും ഞങ്ങൾ എഴുനേറ്റു, അപ്പൊ തന്നെ മൈക്കുമായി ഒരാൾ വന്ന് അന്നൗൻസ് ചെയാൻ തുടങ്ങി

“এতিয়া সময় আহি পৰিছে। মই আপোনালোকৰ আগত একমাত্ৰ আৰু একমাত্ৰ উপস্থাপন কৰিছো… രാജ്‌വീർ ചൗഹാൻ…” അയാൾ പറഞ്ഞതും പുറത്ത് നിന്നും എല്ലാവരും ഉള്ളിലേക്ക് വരാൻ തുടങ്ങി. ആർപ്പ് വിളികളും കൈയടിക്കൽ കൊണ്ടും എല്ലാവരും ആകെ ഉഷാറായി. അയാൾ അവസാനം വന്ന് പറഞ്ഞ പേര് അല്ലാതെ വേറെ ഒന്നും ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ വരുന്നവൻ ചെറിയ പുള്ളി അല്ല എന്ന് മനസ്സിലായി.

ബലിഷ്ട്ടമായ കാലുകൾ നിലത്ത് കുത്തിയതും അവിടെ എല്ലാം പൊടി പാറി, അയാളുടെ നിഴൽ മാത്രം കാണുമ്പോ അറിയാമായിരുന്നു ഏകദേശം 6 അടിയോളം പൊക്കവും, നല്ല ഉരുക്ക് പോലത്തെ ശരീരവും, നീട്ടി വളർത്തിയ താടിയും മുടിയും. അയാൾ പുക്കയിലുടെ പുറത്തേക്ക് വന്നു, നരച്ചമുടിയും താടിയും, പൈൽവാൻ ബോഡിയും, ചുറ്റും കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി കൈകൂപ്പി കാണിച്ചു, ശേഷം നിലത്ത് ഇരുന്ന രണ്ട് ചങ്ങലകൾ രണ്ട് കൈ കൊണ്ടും എടുത്ത് നടന്നു, ഒപ്പം ചങ്ങലയിൽ ഇട്ട രണ്ട് ആനകളും.

മൂന്ന് പേരുടെയും പരിപാടി കണ്ടപ്പോ തന്നെ ഞങ്ങൾക്ക് ഇയാൾക്ക് എന്തിനാ ഇത്രെയും ഹൈപ്പ് എന്ന് മനസ്സിലായി. അവിടെ കൂടിരുവരുടെ ആവേശം ഞങ്ങൾക്കും കിട്ടി…

ആനയുടെ സാഹസങ്ങൾ കഴിഞ്ഞതും കൂറേ ഒട്ടകപക്ഷികളെ അങ്ങോട്ട് കൊണ്ടുവന്നു. അതിന്റെ ഒക്കെ കഴുത്തിൽ ഓരോ നമ്പറും തൂക്കി ഇട്ടിട്ടുണ്ട്. സംഭവം വേറെ ഒന്നും അല്ല ഒട്ടകപ്പക്ഷിയുടെ ഓട്ടമത്സരം. മുന്നത്തെ പരിപാടിയെ കടത്തിവെട്ടാൻ മാത്രം ഉള്ള പരിപാടി ഇനി ഉണ്ടാവില്ല എന്ന് വിചാരിച്ച ഞങ്ങൾക്ക് തെറ്റി, ഇത്രെയും ആവേശത്തോടെ ഞങ്ങൾ മനുഷ്യന്മാർക്ക് പോലും കൈയടിച്ച് കാണില്ല, ആകെ മൊത്തത്തിൽ ഒരു അഡ്രെനലിന് റഷ്. ആകെ ഉണ്ടായിരുന്ന സങ്കടം ഇയാളുടെ പരിപാടി കഴിഞ്ഞാലോ എന്ന് ആയിരുന്നു. പരുപാടി കഴിഞ്ഞതും എല്ലാരോടും വേഗം ഇവിടെ നിന്നും പോവാൻ പറഞ്ഞു, മൃഗങ്ങളെ കൊണ്ട് സര്ക്കസ് ചെയ്യിപ്പിക്കുന്നത് ഒക്കെ അവിടെ ഉള്ള പൊലീസോ മറ്റോ അറിഞ്ഞ ആകെ പ്രെശ്നം ആവും. അയാളോട് എന്തേലും ഒക്കെ സംസാരിക്കണം എന്ന് ഞങ്ങൾക്ക് ഉണ്ടായിരുനെകിലും, അവിടെ അതികം നിൽക്കണ്ട എന്ന് കരുതി. അങ്ങനെ ഞങ്ങൾ തിരിക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു.

photo-2024-12-14-18-55-04

“ഓഹ്… ഇപ്പോഴും ആ രോമാഞ്ചം അങ്ങോട്ട് പോവുന്നില്ല. ഹൃതികെ, നീ ആ വീഡിയോ ഒക്കെ ഇങ് അയച്ചേ, രണ്ട് സ്റ്റോറി ഇട്ടേക്കാം” സാം പറഞ്ഞു.

“നീ അല്ലേടാ പൊന്ന് മോനെ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോ സ്റ്റോറിയും കോപ്പും ഒന്നും ഇടേണ്ട എന്ന് പറഞ്ഞത്. തൽകാലം അയക്കുന്നില്ല”

“ഓ… ഞാൻ ഒരു ആവേശത്തിൽ എല്ലാം മറന്നു. സ്റ്റോറി വേണ്ട, മച്ചാനെ കൊണ്ട് വരപ്പിക്കാലോ, അല്ലേടാ… ലോഹി… ഇവൻ എവിടെ” എന്നും പറഞ്ഞ് സാം ചുറ്റും നോക്കി, ഒപ്പം ഹൃതിക്കും. അപ്പോഴാണ് എതിർ ദിശയിലേക്ക് പോവുന്നത് കണ്ടത്. ലോഹിത് പരിപാടി നടത്തിയ ആൾക്കാരുടെ അടുത്തേക്ക് പോവുക ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

(ഹിന്ദിയിൽ) “ഇങ്ങനെ മൃഗളങ്ങളോട് ക്രൂരത കാണിച്ച് പൈസ ഉണ്ടാകുമ്പോ കുറ്റബോധം ഒന്നും തോന്നാറിലെ… ഇങ്ങനെ നിയമവിരുദ്ധമായി എന്തേലും ചെയ്യുന്നതിന് പകരം വേറെ എന്തേലും ഒക്കെ ചെയ്തുടെ തനിക്ക്” ലോഹിത് രാജ്‌വീറിനോട് ചോദിച്ചു. നിന്ന് ഇടത്ത് നിന്ന് തന്നെ അയാൾ തല ചേറിച്ച് ഇവനെ നോക്കി.

“গতিকে, আপুনি পশু কল্যাণ বিভাগৰ” എന്ന് അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇവനോട് ചോദിച്ചു.

“ഇങ്ങനെ മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കാൻ അറിയാത്ത കൊണ്ടൊന്നും അല്ല. ഒരു മര്യാദയുടെ പുറത്ത് ഞാൻ ഹിന്ദിയിൽ സംസാരിച്ചത്, അത് തിരിച്ച് തരാൻ പറ്റില്ല എന്ന് വെച്ച എങ്ങനെയാ…” ലോഹിത് അവിടെ ഉണ്ടായിരുന്ന മൂന്ന് നാല് ആളോടായി ചോദിച്ചു. അവിടെ എന്താ സംഭവിക്കുനത്ത് എന്ന് കുറച്ച് അപ്പുറത് നിന്ന് ഹൃതിക്കും സാമും നോക്കുന്നുണ്ടായിരുന്നു. ലോഹിതിന്റെ നിൽപ്പും ഭാവവും കണ്ട് എന്തോ വശപ്പിശക്ക് തോന്നി അവർ അങ്ങോട്ടേക്ക് നടന്നു.

“തമ്പി കേരളം താനേ…” രാജ്‌വീർ ലോഹിതനോട് ചോദിച്ചു. അവൻ ചെറിയ ഒരു അതിശയത്തോട് കൂടി അതെ എന്ന രീതിയിൽ തലയാട്ടി.

(ഹിന്ദിയിൽ ആയിരിക്കും ചില ഡയലോഗുകൾ, അത് മലയാളത്തിൽ എഴുതുന്നു)

“മേ തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് ജൈസേ കായി ഭാഷ ജാന്ത ഹൂ. ബാകീ മുഘേ സുന്തേ സമജ് aatha ഹൂ (തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് അങ്ങനെ കൂറേ ഭാഷക്കൾ അറിയാം മോനെ. ബാക്കി കേട്ട മനസ്സിലാവുകയും ചെയ്യും)” രാജ്‌വീർ തുടർന്നു. അപ്പോഴേക്കും അവിടെ രണ്ട് പേരും എത്തിയിരുന്നു. ലോഹിതിനോട് എന്താ സംഭവം എന്ന് തിരക്കുകയും ചെയ്തു.

“നിങ്ങൾ അല്ലേടാ കുറച്ച് മുന്നേ സംസാരിക്കാൻ ഒരു അവസരം കിട്ടിയ എന്ന് നോക്കി ഇരുന്നത്, അപ്പൊ ഞാൻ ഇവിടെ അയാളോട് വന്ന് ഒന്ന് കൊളുത്തി. ഇനി അത് പിടിച്ച് കേറാം” എന്തോ വല്യ കാര്യം ചെയ്ത പോലെ ലോഹിത് പറഞ്ഞു. ഈ മൈരൻ ഇപ്പൊ ഇതിന്ടെ വല്ല ആവിശ്യവും ഉണ്ടോ. സാമും ഹൃതിക്കും എന്ത് പറയണം എന്ന് അറിയാതെ പര്സപരം നോക്കി നിന്നു.

“നീ എന്താ അതികം സംസാരിക്കാത്തത് എന്ന് ഓർത്ത് എനിക്ക് ചിലപ്പോ നിന്ടെ കാര്യം എന്താവും എന്ന് ഒരു പേടി ഉണ്ടായിരുന്നു. ഇപ്പൊ നീ സംസാരിച്ച് നിനക് വല്ലതും പറ്റുന്നോ എന്ന് ആണ് എന്റെ പേടി. വഴി പോവുന്ന അടി ചോദിച്ച് വാങ്ങുന്ന നിന്ടെ ഈ പ്രവർത്തി എന്നെ എന്റെ അനിയനെ വല്ലാതെ ഓർമപ്പെടുത്തുന്നു…” സമീർ അവനോട് പറഞ്ഞു. അപ്പുറത് ഹൃതിക് അവരോട് മാപ് പറഞ്ഞ് കൊണ്ടിരിക്കുക ആയിരുന്നു. പെട്ടന് രാജ്‌വീർ വളരെ ഒച്ചത്തിൽ ചിരിക്കാൻ തുടങ്ങി.

“യെ സറൂരി ഹേ ക്യാ ബാച്ചോ. ഉസ്‌നേ ഉച്ചിത് ബാത് പൂച്ചി ഹേ. തും മുജ്‌ഹേ പാസ്സാന്ത് ആയ, ഐസ ഹേ മൂ പേ ദേഖ്കെ സഭ് കുച്ച് പുച്ചനാ ചാഹിയെ(ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ മക്കളെ. അവൻ ഒരു ന്യായമായ കാര്യം അല്ലെ ചോദിച്ചത്. നിന്നെ എനിക്ക് ഇഷ്ടമായി, ഇങ്ങനെ മുഖത്ത് നോക്കി കാര്യങ്ങൾ ചോദിക്കണം)” അയാൾ പറഞ്ഞു. സ്വല്പം അഭിമാനത്തോട് കൂടി ലോഹിത് ബാക്കി രണ്ട് പേരെയും നോക്കി. മറുപടി പുച്ഛം മാത്രം.

“ആപ്നേ 82 വര്ഷ കി ജീവൻ മേ കബി കിസീ ഐസേ വ്യക്‌തി സെ നഹി മില ജോ മേരെ സ്വഭാവ സെ മിൽത്ത ജൂലതാ ഹോ. ആജ് ആപ്കോ ഡിന്നർ കെ ബാഡ് യഹീൻ സെ നിക്കണ ഹേ (എന്റെ 82 വർഷത്തെ ജീവിതത്തിന്റെ ഇടയിൽ എന്റെ സ്വഭമായി സാമ്യം ഉള്ള ആരെയും ഞാൻ കണ്ടിട്ട് ഇല്ല. ഇന്ന് നിങ്ങൾ ഇവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചിട്ട് പോയ മതി)” രാജ്‌വീർ ഞങ്ങളോട് പറഞ്ഞു, അല്ല ആഖ്യപിച്ചു. ലോഹിത് വല്യ മടി ഒന്നും ഇല്ലാതെ അയാളുടെ കൂടി അങ്ങോട്ട് പോയി. ഞങ്ങൾ രണ്ടാളും അയാളുടെ വയസ്സ് കേട്ട് അവിടെ ഞെട്ടലോട് കൂടി തന്നെ നിന്നു.

“അതെ ഞങ്ങൾക്ക് പ്രധാനമായും രാത്രി താമസിക്കാൻ ഒരു സ്ഥലമായിരുന്നു വേണ്ടത്. ഭക്ഷണത്തിന് പകരം അങ്ങനെ ചെയ്ത തന്ന ഉപകാരം ആയെന്നെ (H)” ലോഹി പറഞ്ഞു. അത് കേട്ട് അയാൾ പിന്നെയും പൊട്ടി ചിരിച്ചു. രാജ്‌വീർ അവന്റെ തോളിൽ കൈ ഇട്ട് അവനെ ഒരു ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി.

കൂറേ ഒന്നും ഇല്ലെങ്കിൽ അത്യാവശ്യം വിശാലമായി തന്നെ അവിടെ ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ കോളേജിൽ ഓരോ കാര്യങ്ങൾ പറഞ്ഞും, അവിടെ ഉണ്ടായിരുന്ന എല്ലാരേയും പരിചയപെടുകയും ചെയ്ത് ഭക്ഷണം കഴിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ സംസാരിച്ച് ഇരുന്നു കുറച്ച് നേരം.

“ഞങ്ങൾക്ക് അവിടെ ആകെ ഓരോ പ്രേശ്നങ്ങൾ. ക്ലാസ് തുടങ്ങാൻ ഇനിയും 2 മാസം ഉണ്ട്, അതിന് മുന്നേ കുറച്ച് മനസമാധാനം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഇപ്പൊ ഇറങ്ങിയത്.” ഞങ്ങൾ എങ്ങനെ, എന്തിന് നാഗാലാ‌ൻഡ് എത്തി എന്ന ചോദ്യത്തിന് സാം അയാൾക്ക് മറുപടി കൊടുത്തു.

“മുജ്‌ഹേ ബി ഐസേ ജാനവരോ കോ നിക്സൻ പൊഹഞ്ചന അച്ഛാ നഹി ലഗ്താ ഹേ. പർ ക്യാ കാരെ, കായി സാലോ സെ യെ മേരി പിതാജി ഔർ ഉസ്‌കി പിതാജി ചൽതി ധി, മന് നഹി കർത്ത ഹേ യെ ചോടനെ കെ ലിയേ(മൃഗങ്ങളെ ഇങ്ങനെ ദ്രോഹികണം എന്ന് വിചാരിച്ചിട്ട് അല്ല. അപ്പൻ അപ്പുപ്പന്മാർ ആയിട്ട് തുടങ്ങിയ പരുപാടി ആണ് ഇത്. അങ്ങോട്ട് കെട്ടി പൂട്ടി പോവാൻ മനസ്സ് സമ്മതിക്കുനില്ല)” രാജ്‌വീർ ഞങ്ങളോട് പറഞ്ഞു.

“കഭീ കഭീ മേരെ മാ കോ ബഹുത് ഛോട്ടാ മെഹസൂസ് ഹോത്താ താ ക്യോങ്കി വൊഹ് ഏക് സർക്കസ് ചാലാനെ വാലെ വ്യക്തി കീ പത്‌നി തീ, ഔർ മേരെ ബാപ്പു നെ കഹാ കി ഉണക്കേ ലിയേ ഇസ്സെ ബഡാ കുച്ഛ് നഹി ഹേ, ഔർ മേരെ ബാപ്പു ഔർ മാ അല്ഗ ഹോ ഗായ. മെയിൻ ഏക് മൂരഖ് ഹൂം ജിസ്‌കെ പാസ് കോയി ശിക്ഷ നഹി ഹേ ഔർ ജിസ്സനെ ഗാവ് ഛോഡ്‌ക്കെ ഗയ ക്യോങ്കി വൊഹ് നഹി ജാനതാ താ കി കിസ്‌കെ സാഥ് രഹ്നാ ഹേ. ജബ് കോയി സമസ്യ ആതേ ഹേ ഔർ ഉസ്സേ ഹാൽ കാരനെ കീ കോശിഷ് കിയെ ബിനാ ഷഹർ ഛോഡ്‌ ധെത്ത ഹേ, തോ ഇസ്ക മറ്റ്ലാബ് യഹ് നഹി ഹേ കി വൊഹ് ഏക് മഹാൻ വ്യക്‌തി യാ മഹാൻ ഉദ്ധാരകർത്ത ഹേ. ടർ… സിർഫ് ഇസലിയെ ഹേ ക്യോങ്കി വൊഹ് കായർ ഹേ (ഇടക്ക് എപ്പോഴോ സര്ക്കസ് ഒക്കെ നടത്തുന്നത് ഒരു കുറച്ചിലായി എന്റെ അമ്മയ്ക്ക് തോന്നി, ഇതിനെ’കാലും വലുതല്ല വേറെ ഒന്നും എന്ന് ബാബയും പറഞ്ഞു, എന്റെ ബാബയും അമ്മയും പിരിഞ്ഞു. ആരുടെ കൂടെ നിൽക്കണം എന്ന് അറിയാത്തത് കൊണ്ട് നാട് വിട്ട് പോയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു പൊട്ടൻ ആണ് ഞാൻ.

ഒരു പ്രെശ്നം വരുമ്പോഴേക്കും അത് പരിഹരിക്കാൻ നിക്കാതെ എന്നെ പോലെ നാട് വിട്ട് പോവാൻ അങ്ങനെ വല്യ മനസ്സിന്റെ ഉടമയെ, വല്യ ത്യാഗിയോ ഒന്നും ആണ് എന്ന് അല്ല അർഥം. പേടി… വെറും പേടിതൊണ്ടൻ ആയത് കൊണ്ടാണ്)” അയാൾ മൂന്ന്പേരോടുമായി പറഞ്ഞു. ലോഹിതും സാമും കാര്യമായി ഇരുന്ന് കേട്ടു. ഹൃതിക്കിന് മാത്രം അയാൾ പറയുന്നത് എല്ലാം വല്ലാതെ കോലാൻ തുടങ്ങി.

“ഒന്നെകിൽ ബാബയുടെ കൂടെ അല്ലെങ്കിൽ അമ്മയുടെ കൂടെ നിൽക്കണം എന്ന ഒരു സാഹാചര്യം വന്നു. എനിക്ക് ബാബയുടെ കൂടെ നിൽക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി. അവിടെ തന്നെ നിന്ന് അമ്മേയെ എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം പറഞ്ഞ് മനസ്സിലാകുന്നതിന് പകരം… (H)” രാജ്‌വീർ തുടർന്നു. അയാൾ മൂന്ന്പേരുടെയും മുഖത്തേക്ക് നോക്കി, ഹൃതികിന്റെ മുഖത്ത് മാത്രം അവരിൽ ഇല്ലാത്ത ഒരു ഭാവം കണ്ടപ്പോ രാജ്‌വീർ കുറച്ച് ഒക്കെ മനസ്സിലാക്കി എടുത്തു.

“അഹ്. നിങ്ങൾ ഇങ്ങനെ ഇരികളെ, നിങ്ങൾ കുറച്ച് കഴിഞ്ഞ അങ്ങോട്ടേക്ക് തന്നെ ആണലോ പോവുന്നത്. പ്രേശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് അതിന് ഉള്ള പരിഹാരം അല്ല, നമ്മളാൽ ആവും വിധം അത് തീർക്കാൻ നോക്കുക…

നിങ്ങളെ ഞാൻ എന്റെ പഴഞ്ചൻ കഥാനക്കൽ പറഞ്ഞ് കൂടുതൽ വേരിപ്പികുനില്ല. ഈ ടെന്റിൽ കിടന്നോ, സൗകര്യങ്ങൾ അതികം ഇല്ല എന്നാലും… (H)” എന്നും പറഞ്ഞ് രാജ്‌വീർ മെല്ലെ പുറത്തേക്ക് നടന്ന് പോയി. അയാൾ പോകുന്നതിന് ഇടയിൽ ഹൃതികിനെ മാത്രം തിരിഞ്ഞ് നോക്കി ചിരിച്ചിട്ട് പോയി.

ലോഹിതും സാമും കൂറേ കഥകളും പറഞ്ഞ് അവിടെ കിടന്നു, മറുവശത്ത് ഉറങ്ങാനായി ഹൃതിക് കഷ്ടപെടുക്കായിരുന്നു. മറക്കാൻ വേണ്ടി എങ്ങോട്ടൊക്കെ ഒഴിഞ്ഞ് മാറിയാലും പഴയ കാര്യങ്ങൾ വീണ്ടും ഓർമ്മിക്കുന്ന വിധത്തിൽ എന്തേലും ഒക്കെ സംഭവിച്ച് കൊണ്ടിരിക്കും. കൂറേ കഴിഞ്ഞ് എങ്ങനെയൊക്കെയോ അവൻ ഉറങ്ങി.

(

“ഞാൻ പോയി വന്നിട്ട്, നിന്ടെ പരീക്ഷ ഒക്കെ കഴിഞ്ഞിട്ട്, അപ്പൊ പറഞ്ഞാ മതി…

“അത്രേ ഉള്ളു… നിന്റെ വീട്ടിലേക്ക് എന്നെ ക്ഷേനിക്കുനിലെ?? നിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി എല്ലാരേയും പരിചയ പെടുത്തുന്നിലെ… അതോ നിനക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലേ…”

)

സ്വപ്നത്തിൽ എന്തക്കയോ കണ്ട് ഹൃതിക് പെട്ടന് ഞെട്ടി ഉണർന്നു. അവൻ ആകെ വിയർത്തിരുന്നു, സ്വസാഗേതിയുടെ വേഗതയും കൂടി. അപ്പൊ തന്നെ ഫോൺ എടുത്ത് നോക്കി, സമയം 7 മാണി കഴിഞ്ഞു. ഇത്ര നേരത്തെ എന്നീട്ട് അവർക്ക് ശീലം ഇല്ല, എന്നാലും അവൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി ഒരു നമ്പർ ടൈപ്പ് ചെയ്തു.

“എന്താ മോനെ ഇത്ര നേരത്തെ, എന്തേലും പ്രെശ്നം ഉണ്ടോ” ഹൃതികിന്ടെ അമ്മ അവനോട് ചോദിച്ചു.

“ഏയ്… കൂറേ ആയിലെ വിളിച്ചിട്ട് അതാ ഞാൻ…”

“എന്ന മോനെ നീ നാട്ടിലേക്ക് വരുന്നത്. എത്ര കാലം ആയാട അമ്മ നിന്നെ കണ്ടിട്ട്. നിന്നെ അന്വേഷിച്ച് കിച്ചുവും പിന്നെ നിന്റെ ഏതോ ഫ്രണ്ട് ഒക്കെ വന്നിട്ട് ഉണ്ടായിരുന്നു”

“എന്നെ ഒക്കെ അന്വേഷിച്ച് ആര് വരാൻ ആണ് അമ്മെ, അമ്മ വെറുതെ… പിന്നെ, ഞാൻവരാം അമ്മെ. പറ്റുമെങ്കിൽ അടുത്ത ആഴ്ച തന്നെ ഞാൻ അങ്ങോട്ടേക്ക് വരാം”

“ആണോ മോനെ”

“ആ അമ്മെ ഞാൻ വരും. ഞാൻ പിന്നെ വിളിക്കാമെ ശെരി എന്നാ” എന്നും ഹൃതിക് ഫോൺ വെച്ചു. അവൻ കുറച്ച് അപ്പുറത്ത് രാജ്‌വീർ യോഗ ചെയുന്നത് കണ്ടു, പതിയെ അങ്ങോട്ടേക്ക് നടന്നു.

“സുപ്രഭാത് ഹൃതിക്… നന്നായി ഉറങ്ങി പറ്റിയില്ല എന്ന് തോന്നുന്നു (H)” ഹൃതിക് അടുത്ത് എത്താറായപ്പോഴേക്കും രാജ്‌വീർ കണ്ണ് തുറന്ന് ഹൃതികിനോട് ചോദിച്ചു. എല്ലാം പെട്ടന് സംഭവിച്ചതിന്റെ ഞെട്ടലിൽ എന്ത് പറയണം എന്ന അറിയാതെ ഹൃതിക് അവിടെ നിന്നു.

“നിന്റെ രണ്ട് കൂട്ടുകാരും പഠിക്കാൻ വേണ്ടി നാട്ടിൽ നിന്നും മാറി നിൽക്കുന്നു. നീ നാട്ടിൽ നിന്നും മാറി നിൽക്കാൻ വേണ്ടി പഠിക്കാൻ വന്നു അല്ലെ… (H)” രാജ്‌വീർ തുടർന്നു.

“ആപ്പ്കോ യെ സബ് കൈസേ പത്താ ചെല്ലാ” ഒരു കൗതകത്തോട് കൂടി ഹൃതിക് ചോദിച്ചു.

“കിതനെ സിന്ദഗിയ ദേഖി ഹേ, തുമഹേ ദേഖത്തെ ഹി മുഘേ പത്ത ചല് ഗയ. അച്ഛേ സെ പടോ, ഗാവ് ജാകർ സബ് കുച്ച് ടീക്ക് കാർ ദേന. ഫിർ കൂപ്പ് സാറേ പൈസ ബനാകർ ഖുഷി സെ ജീ ലെ” അയാൾ പറഞ്ഞു.

“പൈസ ഒക്കെ അത്ര വല്യ കാര്യം ആണോ, സന്തോഷത്തോടെ ജീവിച്ച പോരെ (H)” ഹൃതിക് ചോദിച്ചു.

“ഇപ്പൊ എന്റെ കൂടെ ഉള്ള ആർക്കേലും എന്തേലും പട്ടിയാലോ, മൃഗങ്ങൾക്കോ എന്തേലും പറ്റിയാലോ, ഒന്ന് സഹായിക്കാൻ എന്റെ കയ്യിലോ അവരുടെ കയ്യിലോ ഒന്നും ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ഓർത്ത് ഭയപ്പെടാതെ ജീവിക്കണം എങ്കിൽ പൈസ വേണം. പൈസ ഉണ്ടെകിൽ എല്ലാം ആയി എന്നല്ല, പക്ഷെ അത് വേണം (H)” അയാൾ പറഞ്ഞു. അതെ സമയം തന്നെ ആയിരുന്നു മറ്റ് രണ്ട് പേരും ഇവരുടെ അടുത്തേക്ക് വന്നത്. അവരും കുറച്ച് വിശേഷങ്ങൾ എല്ലാം പറഞ്ഞ് ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു.

ഇനിയും സമയം വൈകിയാൽ പരിപാടികൾ കാണാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. അവിടെ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വണ്ടിയിൽ കേറി.

“കേരളത്തിലേക്ക് വരുമ്പോ ഞങ്ങളെ വിളിക്കണം. നിങ്ങളുടെ നമ്പർ തരുമോ ? (H)” ലോഹിത് രാജ്‌വീറിനോട് പറഞ്ഞു.

“മേരെ പാസ് ഫോൺ നഹി ഹേ, നാ മേ കേരള ആഊങ്ങാ. ലേക്കിന് മി തും ലോഗോ കാ ഇന്തസാർ കറുങ്ക” അയാൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും വരാം എന്ന് തിരിച്ച് പറഞ്ഞു. ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് മെല്ലെ യാത്രയായി. വെറും കുറച്ച് സ്ഥലങ്ങളും പരിപാടികളും കാണാൻ വന്ന ഞങ്ങൾക്ക് അതിന്റെ അപ്പുറത്തേക്ക് പല അനുഭവങ്ങൾ കിട്ടി…

ഇനി പോവാൻ ഉള്ളത് നാഗാലാ‌ൻഡ് ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ ആയിരുന്നു. ഇപ്പൊ നിന്ന സ്ഥലത്ത് നിന്നും അതികം ദൂരം ഒന്നും ഇല്ലായിരുന്നു. അവിടെ എത്തിയതും ഞങ്ങൾ ആദ്യം കണ്ടത്ത് അവരുടെ ഒരു പരേഡ് ആയിരുന്നു. വിവിധ തരം വസ്ത്രങ്ങൾ, ഭാഷക്കൾ, സംസകാരങ്ങൾ…

“ഇന്ന് ആകെ ഒരു മോട്ടിവേഷൻ അതുകൊണ്ട് ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചു” സാം പറഞ്ഞു. ലോഹിത് അവനെ കുറച്ച് നേരം നോക്കി നിന്നു.

“ഇനി ഞങ്ങൾ എന്താ ഏതാ എന്നൊക്കെ ചോദിക്കണമായിരിക്കും. അങ്ങോട്ട് പറയടാ…” ലോഹിത് പറഞ്ഞു.

“ഇനി വെറുതെ കോളേജിൽ പോയി ജൂനിയർസിന് വായും നോക്കി സെറ്റ് ആകാൻ ഒന്നും സമയം ഇല്ല”

“എടാ… നല്ല തീരുമാനം. നമ്മൾ കുറച്ചും കൂടി പഠിത്തത്തിലും നമ്മളുടെ പാഷനിലും ഒക്കെ ഫോക്കസ് ചെയ്ത് നമ്മളുടെ കരീർ ഒക്കെ സെറ്റ് ആകുന്നു” എന്നും പറഞ്ഞ് ലോഹിത് കൈ മുന്നിലോട്ട് നീട്ടി.

“അതല്ലടാ. ഇവിടെ തന്നെ ഉണ്ടടാ ഒടുക്കത്തെ കളക്ഷൻ. ഒരു നാഗാലാ‌ൻഡ് കുട്ടിയെ കൊണ്ട് നാട്ടിലേക്ക് അങ്ങോട്ട് വിട്ടാലോ എന്ന ഞാൻ ആലോചിക്കുന്നേ…” സാം പറഞ്ഞ് തീരും മുന്നേ ലോഹിത് അവിടെ നിന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ എന്ന് നോക്കി നടന്ന് പോയി.

“ഇവന് ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലടാ. നിനക്കു പക്ഷെ ഈ വക്കാ കാര്യങ്ങൾ ഒക്കെ പറഞ്ഞ പിടി കിട്ടും… ഓ നീ ഈ ലോകത്ത് ഒന്നും അല്ല ലെ, അങ്ങനെ ആവട്ടെ ഞാൻ ശല്യ പെടുത്തുന്നില്ല” ഇവരുടെ സംസാരം ഒന്നും കേൾക്കാതെ എന്തോ ചിന്തയിൽ മുഴുകി നിന്ന ഹൃതികിനോട് സാം പറഞ്ഞു.

ഇവിടെ ഉള്ള പ്രധാന പരിപാടികളിൽ ഒന്ന് അവരുടെ ഭക്ഷണങ്ങൾ ആയിരുന്നു. മുള കൊണ്ടുള്ള വിഭവങ്ങളും പോർക്കും ആയിരുന്നു ഹൈലൈറ്. കണ്ട് മതിവരാതെ, ആസ്വദിച്ച് തീരത്തെയും അവർക്ക് അവിടെ നിന്നും പോകാൻ സമയം ആയികൊണ്ടിരുന്നു. കാലങ്ങൾ കഴിഞ്ഞ് എപ്പോഴെങ്കിലും ഇങ്ങോട്ടേക്ക് തിരിച്ച് വരണം എന്ന തീരുമാനമാവും ആയി അവർ തിരിക്കെ പോവാൻ ഉള്ള വണ്ടി കേറി. ആരാദ്യം വിശാഖപ്പട്ടണത്തേക്കും, അവിടെ നിന്ന് പിന്നെ വീട്ടിലേക്കും.

a
WRITTEN BY

admin

Responses (0 )



















Related posts