പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11
Perillatha Swapnangalil Layichu 2.11 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
സ്വപ്ന സാഫല്യം
രാത്രി ആയിരിന്നിട്ടും പുറത്ത് എങ്ങും ഇരുണ്ട് തുടങ്ങിയിരുന്നില്ല, തൊലിൽ തൂകിയ സൈഡ് ബാഗിനെ കാലും ഭാരമുള്ള മനസ്സോട് കൂടി ആഷിക നടന്ന് നീങ്ങി. ചുറ്റിൽ നിന്നും കാറ്റ് വീശി തുടങ്ങി, മനസ്സിലെ ഭാരം അവളുടെ കാലുകളെ തളർത്തി, സ്വന്തം കാലുകൾ എഴച്ച് കൊണ്ട് അടച്ചിട്ടിരുന്ന വാതിൽ ലക്ഷ്യമാക്കി അവൾ നടന്നു.
ഒരു കൈ വിറക്കുകയും മറുകൈ കൊണ്ട് ഷർട്ടിന്റെ ഒരറ്റം ചുരുട്ടി പിടിക്കുകയും ചെയ്തു.
വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കേറി, വിചാരിച്ചത് പോലെ തന്നെ എല്ലാരും ഉള്ളിൽ ഉണ്ടായിരുന്നു, അവളെ കണ്ടതും എല്ലാവരും നിശബ്ദരായി. അവരെ കണ്ടവൾ തലതാഴ്ത്തി കൊണ്ട് തന്നെ അവർക്ക് മുഖം കൊടുക്കാതെ സ്റ്റൈർകൈസ് ലക്ഷ്യമാക്കി നടന്നു.
“ആഷിക…” കടുപ്പം ഏരിയ സ്വരത്തിൽ അച്ഛന്റെ വിളി അവൻ പിന്നിൽ നിന്നും കേട്ടു. എന്തിനാ വിളിച്ചത് എന്നൊന്നും അവൾ ചോദിച്ചില്ല, നേരെ അച്ഛന്റെ മുന്നിലേക്ക് നടന്നു. ആഷികയുടെ മുന്നിൽ മൂന്നുപേരും ഇരിപ്പുണ്ടായിരുന്നു.
“എവിടെ ആയിരുന്നു മോളെ നീ” അച്ഛൻ ചോദിച്ചു.
“എവിടെ ആയിരുന്നു എന്നല്ല അച്ഛാ, ആരുടെ കൂടെ ആയിരുന്നു എന്ന് ചോദിക്ക് അച്ഛാ…” സോഫയിൽ നിന്നും എഴുനേറ്റ്, ദേഷ്യത്തോട് കൂടി റാഷിക മറുപടി പറഞ്ഞു.
“റാഷി… ആഷിക മോളെ, മോൾ പറ” അച്ഛൻ ഉറക്കെ അവളുടെ പേര് വിളിച്ചതിന് ശേഷം ആഷികയോട് ചോദിച്ചു. ആ വിളിയും നിന്നും തന്നെ മിണ്ടാതെ ഇരിക്കണം എന്ന് അവൾക്ക് മനസ്സിലായി. എല്ലാവരുടെയും കണ്ണുകൾ ആഷിക്ക് മേൽ പതിഞ്ഞു, മറുപടിക്കായി കാത്ത്നിന്നു.
“ഞാൻ അത്… ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി” വാക്കുകൾ ഇടറിക്കൊണ്ട് ആഷികയിൽ നിന്നും മറുപടി വന്നു.
“ആരാ എവിടെയാ എന്നൊക്കെ ഇനി വേറെ ചോദ്യം ചോദികനോ ഡി നിന്നോട്” ദേഷ്യത്തിൽ റാഷിക ചോദിച്ചു.
“റാഷിക…” ഉച്ചത്തിൽ അവരുടെ അച്ഛൻ വിളിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന സകല ദേഷ്യവും കടിച്ചമർത്തി കൊണ്ട് ആയിരുന്നു അയാൾ സംസാരിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി.
“നീ വെറുതെ അച്ഛനെ ടെൻഷൻ ആകാൻ നിക്കളെ പെണ്ണെ. നിങ്ങൾ ഒന്ന് അടങ്ങിക്കെ മനുഷ്യാ…” അമ്മ ഇടയിൽ കയറി പറഞ്ഞു.
“ഇനി പഴയ പോലെ അടി ഒന്നും ഉണ്ടാവണ്ട എന്ന് കരുതി അല്ലെ നിങ്ങൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… ആ ഒരു കാരണം കൊണ്ട് ഇവൾ എന്ത് തോന്നിവാസം കാണിച്ചാലും മിണ്ടാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…” തന്റെ പൂർണ നിയന്ത്രണവും വിട്ട് റാഷിക ദേഷ്യത്തിൽ പറഞ്ഞു. അവളുടെ കണ്ണുകൾ ചുവന്ന് ചോര കെട്ടി നിന്നു.
“ഇവൾ എന്നോട് മിണ്ടി തുടങ്ങിയതേ ഇതുപോലെ എന്തേലും പണി തരാൻ ആയിരിക്കും എന്നകാര്യത്തിൽ എന്നിക്ക് സംശയം ഒന്നും ഇല്ല…” റാഷിക തുടർന്നു.
“നിർത്തടി… കൂറേ നേരം ആയാലോ. മിണ്ടാതെ നില്കുന്നു എന്ന് കരുതി നീ പറയുന്നത് എല്ലാം ഒന്നും ഞാൻ കേട്ട് നിൽക്കാൻ പോവുന്നില്ല” ആഷിക തിരിച്ച് അതെ താളത്തിൽ മറുപടി കൊടുത്തു. അവളുടെ കണ്ണുകൾ അത് പറയുമ്പോ നിറഞ്ഞ് തുടങ്ങിയിരുന്നു.
“അവളുടെ ഒരു മുതല കണ്ണീർ. അമ്മ… അന്ന് ഹോസ്പിറ്റലിൽ ഇറങ്ങിയേ പിന്നെ ഇവനെ കണ്ടിട്ടില്ലാലോ, അന്ന് മുതൽ തുടങ്ങിയതാ ഇവൾ എനിക്ക് ഇട്ട് ഈ പണി തരാൻ” റാഷിക പറഞ്ഞു. തന്റെ രണ്ട് പെണ്ണ്മക്കളൂം ഒരു ആണിന്റെ പേരും പറഞ്ഞ് അടി ഉണ്ടാകുന്ന കാഴ്ച മറ്റൊരു നിവർത്തിയും ഇല്ലാതെ അവരുടെ അച്ഛൻ നോക്കി നിന്നു.
“അറിയാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി കൂടുതൽ നീ മിണ്ടരുത്. ഞാനും അവനും ആണ് ആദ്യം…” ആഷിക പറഞ്ഞ് തുടങ്ങി. പക്ഷെ എല്ലാം പറഞ്ഞ് റാഷികയേ കൂടുതൽ വിഷമിപ്പിക്കരുത് എന്നും അവൾക്ക് ഉണ്ടായിരുന്നത് കൊണ്ട് അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല.
“റാഷി, മോളെ. ഞാൻ നിന്നോട് എല്ലാം പറയാൻ ഇരിക്കുക ആയിരുന്നു, പക്ഷെ ഓരോ കാരണങ്ങളാൽ പറ്റിയില്ല. എല്ലാം നിങ്ങളും കൂടി അറിഞ്ഞ് സമ്മതിച്ച ശേഷം മതി എനിക്ക്” ആഷിക പറഞ്ഞു, പക്ഷെ ഒരു പുച്ഛത്തോട് കൂടി ആയിരുന്നു റാഷിക അത് കേട്ട് നിന്നത്.
“ഞാൻ ആരെയും ചതിക്കുകയും പറ്റിക്കുകയും ചെയ്തിട്ടില്ല. ഇത് നീയുമായി ഒന്നും ചെയ്യാൻ ഇല്ല, എന്നെ വിട്ടേരെ…” ആഷിക പറഞ്ഞ് മുഴുവിപ്പിച്ചു.
“പിന്നെ എങ്ങനെയാടി അന്ന് ഹോസ്പിറ്റലിൽ എന്റെ കൂടെ നിന്നവൻ പെട്ടന് കാണാതെ ആവുന്നതും പിന്നെ നിന്റെ കൂടെ ഞാൻ കാണുന്നതും” റാഷിക ചോദിച്ചു. ആഷികക്ക് കൊടുക്കാൻ പ്രേത്യേകിച്ച് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ തമ്മിൽ ഉള്ള വഴക്ക് പിന്നെയും നീണ്ട് നീണ്ട് ഒരു അന്ത്യം ഇല്ലാതെ ആയി, രണ്ടുപേരെയും പിടിച്ച് മാറ്റി നിർത്തിയ ശേഷം അവർ വരുടെ റൂമിലേക്ക് പറഞ്ഞ് അയച്ചു. ആശികയും രാശികയും താങ്ങാകുടെ റൂമുകളിൽ ഇരുന്ന് വിതുമ്പി കൊണ്ടേ ഇരുന്നു.
“എല്ലാം ഒന്ന് ശെരിയായി വന്നതായിരുന്നു, അപ്പൊ ഇതാ അടുത്തത്. അല്ല ഈ ഹൃതിക് എന്ന് പറയുന്ന പയ്യൻ റാഷികയുടെ കൂട്ടുകാരൻ ആണ് എന്നല്ലേ നീ പറഞ്ഞത്” കട്ടിൽ കിടന്ന് കൊണ്ട് അവരുടെ അച്ഛനായ കാളിദാസൻ അവരുടെ അമ്മയായ പദ്മിനിയോട് ചോദിച്ചു.
“എനിക്ക് ആഷി മോൾ പറയുന്നത് ഒക്കെ വിശ്വസിക്കണം എന്നുണ്ട്, പക്ഷെ…” പദ്മിനി പറഞ്ഞു.
“റാഷിക പറഞ്ഞത് ശെരിയാ. ആഷികയുമായി ഇനി ഒരു പ്രെശ്നം വേണ്ട എന്ന് കരുതോ നമ്മൾ ഒന്നും പറയാതെ ഇരുന്ന, എനിക്ക് എന്റെ രണ്ട് മക്കളെയും നഷ്ടപ്പെടും”
അവരുടെ അമ്മക്ക് ഹൃതിക്കിന് അറിയുന്നത് റാഷികയുടെ കൂട്ടുകാരൻ ആയിട്ടായിരുന്നു, ആ ഒരു കേട്ടറിവുമായി അച്ഛനും. പിന്നീട് അങ്ങോട്ട് ഉള്ള സംസാരത്തിലും ആഷികയുടെ ഭാഗം ആരും തന്നെ വിശ്വസിച്ചില്ല, അവൾ റാഷികയെ പറ്റിക്കുക ആയിരുന്നു എന്ന് തന്നെ എല്ലാവരും കരുതി, പക്ഷെ അതൊന്നും പുറത്ത് കാണിച്ചില്ല. എല്ലാവരും ഉള്ള് കൊണ്ട് ആഷികക്ക് നേരെ തിരിഞ്ഞെങ്കിലും, വീണ്ടും പഴയത് പോലെ ആകാതിരിക്കാൻ മാത്രം ആരും ആരുടേയും ഭാഗം പിടിക്കാതെ ഇരുന്നു.
(ഹൃതിക്…)
ഹൃതിക് ഇപ്പൊ അവളെ കണ്ടിട്ട് ആഴ്ചകൾ ആയി. മെസ്സേജ് അയക്കലും ഫോൺ വിളികളിലേക്കും മാത്രമായി എല്ലാം ഒതുങ്ങി. ആഷിക ഹൃതിക്കിന് വിളിച്ച് വിതുമ്പി കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു, നിസഹായനായി അവൻ എല്ലാം കേട്ട് അവിടെ ഇരുന്നു. അവളെ ഒന്ന് ആശ്വസിപ്പിക്കാനായി തിരിച്ച് എന്ത് പറയണം എന്നുപോലും അറിയാതെ എല്ലാം കേട്ടിരുന്നു.
“ഒന്നും ഇല്ലടി. പെട്ടന് എല്ലാം കേട്ടപ്പോ ഉള്ള ദേഷ്യം ആയിരിക്കും അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല… നീ വെറുതെ ഇരുന്ന് ഇങ്ങനെ കരയല്ലേ, ഞാൻ ദേ അച്ഛനെ കൂട്ടാൻ വേണ്ടി വന്നതാ, അത് കഴിഞ്ഞിട്ട് വിളിക്കാം നിന്നെ ഞാൻ” എന്നും പറഞ്ഞ് ഹൃതിക് ഫോൺ വെച്ചു.
ഹൃതികും അവന്റെ ചേട്ടനും അമ്മയും കൂടി എയർപോർട്ടിൽ വന്നതായിരുന്നു, എല്ലാ 7-8 മാസം കൂടുമ്പോഴും സ്ഥിരം കൂട്ടാൻ വരുന്നത് പോലെ അല്ല ഇപ്രാവശ്യത്തെ കാര്യം, അവൻ മുന്നേ പറഞ്ഞത് പോലെ അച്ഛൻ ദുബൈയിലെ ജോലി എല്ലാം നിർത്തി നാട്ടിലേക്ക് തിരിച്ചു വന്നു. തന്റെ രണ്ടാണ്മക്കളും എല്ലാം നോക്കാൻ മാത്രം കേൾപന്മാർ ആയി എന്ന് അയാൾക്ക് മനസ്സിലായി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ.
“എനഗ്നെ ഉണ്ടട മോനെ നിന്ടെ ക്ലാസ് ഏടുകൾ ഒക്കെ പിളർക് ഒക്കെ വല്ലതും മനസിലാവർ ഉണ്ടോ. അവരുടെ സംശയം ഒക്കെ നീ തീർത്തു കൊടുകാർ ഇല്ലേ” അച്ഛൻ ചേട്ടനോട് ചോദിച്ചു.
“എല്ലാരും സൂപ്പർ ആയിട്ട് പോവുന്നു അച്ഛാ. പിന്നെ പിള്ളേർ ഒന്നും സംശയം ചോദിക്കാർ ഇല്ല. ചോദിച്ചാൽ അല്ലെ തീർത്തുകൊടുക്കാൻ പറ്റു” ചേട്ടൻ മറുപടി കൊടുത്തു.
“അത്രക്കും സ്ട്രിക്ട് ആണോടാ നീ” അമ്മ ചോദിച്ചു.
“അതല്ല അമ്മെ, എന്റെ ക്ലാസ് ഒരു പ്രാവിശ്യം കെട്ടുകഴിയുമ്പോ തന്നെ എല്ലാര്ക്കും എല്ലാ മനസ്സിലാവും, പിന്നെ എന്തിനാ സംശയം ചോദിക്കുന്നത്” ചേട്ടൻഡ് മറുപടി കൊടുത്തു. അത് കേട്ടതും ഹൃതിക് ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു. കുറച്ചും കൂടി നേരം വണ്ടിയോടിച്ചു ശേഷം വർ വീട്ടിലേക്ക് എത്തി.
“ഓഹ്… ഇപ്പോഴാണ് ശെരിക്കും ഒന്ന് ആശ്വാസം ആയത്. ഇനി ഇങ്ങോട്ടും ഇല്ല ഇവിടെ തന്നെ, അല്ലേടാ മകളെ…” വീട്ടിലേക്ക് കേറിയ ഉടനെ തന്നെ അച്ഛൻ പറഞ്ഞു.
“ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു ചാർ കസേരയും വാങ്ങി, അതിൽ ചായയും കുടിച്ച് പാത്രമാവും വായിച്ച് ഉമ്മറത്ത് ഇരുന്ന മതി” ചേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴും ഹൃതികിന്റെ മുഖത്ത് മാത്രം ഭാവമാറ്റം ഒന്നും വന്നില്ല. അതാണെകിൽ എല്ലാവരുടെയും ശ്രേദ്ധയിൽ പെടുകയും ചെയ്തു.
“എന്ത് പറ്റിയെടാ ഹൃതിക്കെ, മുഖത്ത് ഒരു സന്തോഷ കുറവ്” അച്ഛൻ ചോദിച്ചു.
“ഏയ് ഒന്നുല. ഞാൻ ഇങ്ങനെ പെട്ടിയും സാധനങ്ങളും എടുത്ത് വെക്കുന്നതിന്റെ തിരക്കിൽ ആയിപോയി…” എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ നിന്നും പെട്ടികളുമായി വീട്ടിലേക്ക് കേറി.
“ഇവൻ ഇപ്പോഴും ജോലി പോയതിന്റെ സങ്കടം ഉണ്ടോ…” അച്ഛൻ ചോദിച്ചു.
“അഹ്, മുഴുവനായി അത് അങ്ങോട്ട് വിട്ട് പോയിട്ടില്ല” അമ്മ പറഞ്ഞു.
“അവന് കിട്ടുന്ന ശമ്പളത്തിന്റെ നല്ല ഒരു ഭാഗം അവന്റെ തന്നെ ലോൺ അടക്കണം. പുനെയിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് തന്നോണ്ടിരുന്ന അത്ര പൈസ ഇപ്പൊ വീട്ടിലേക്ക് തരാൻ പറ്റുന്നില്ല, ചില്ലപോ അതിന്റെ ഒക്കെ ആയിരിക്കും” ചേട്ടൻ മറുപടി കൊടുത്തു.
“ശെടാ… ഞാൻ ഇപ്പൊ എന്ത് ചെയ്‌താൽ ആണ് ഇതൊന്ന് ശെരിയാവ. അവന് വേണ്ടി കുറച്ച് ചോക്ലേറ്റും സാധനങ്ങളും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ കൊടുത്ത ചിലപ്പോ റെഡി ആവും അല്ലെ” അച്ഛൻ ചോദിച്ചു. അത് കേട്ടതും അമ്മയും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു.
“നിങ്ങൾ എന്താ ഏട്ടാ ഈ വിചാരിച്ച് വെച്ചിരിക്കുന്നത്, അവൻ നിങ്ങൾ പണ്ട് കണ്ട സ്കൂൾ പയ്യൻ ഒന്നും അല്ല ഇതൊക്കെ ആയിട്ട് ചെല്ലുമ്പോഴേക്കും അത് വെച്ച് സന്തോഷിക്കാൻ” ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
“ആന്നെ. അവന്റെ കാര്യങ്ങൾ എല്ലാം വേഗം തന്നെ ശെരിയാവും. അച്ഛൻ ആ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് തന്നേക്ക്, എനിക്ക് അങ്ങനെ സ്കൂൾ പ്രായത്തിലെ ഇതൊക്കെ ഉപയോഗിക്കു എന്നൊന്നും ഇല്ല” ചേട്ടൻ പറഞ്ഞു.
“നിന്നക് ഉള്ളത് കൊണ്ടുവന്നിട്ടുണ്ടടാ ഞാൻ” എന്നും പറഞ്ഞ് അവന്റെ തൊലിൽ തട്ടി കൊണ്ട് അച്ഛൻ എല്ലാരേയും കൂട്ടി ഉള്ളിലേക്ക് പോയി. അതെ സമയം തന്നെ മുറിയുടെ ഉള്ളിലേക്ക് സാധനങ്ങൾ എല്ലാം വെച്ച ശേഷം അവരുടെ ഒപ്പം ഹാളിലേക്ക് പോയി, എല്ലാവരും കൂടി അവിടെ സംസാരിച്ച് ഇരുന്നു.
“ഇനിയിപ്പോ ഞാൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് നിന്റെ ഈ ഒഴിഞ്ഞ് മാറി ഉള്ള പരിപാടികൾ ഒന്നും നടക്കില്ലലോ, ഇവന് ഒരു പെണ്ണിനെ നോക്കി തുടങ്ങണം, അതല്ല ഇനി വേറെ വലവരെയുണ് കണ്ടുപിടിച്ചത് കൊണ്ടാണോ” അച്ഛൻ പറഞ്ഞു.
“ഇവൻ അതിന് ഇപ്പൊ ജോലിക്ക് കേറിയിട്ട് അല്ലെ ഉള്ളു. അതിന് മാത്രം പ്രയായവും ആയിട്ടില്ല എന്റെ മോന്” എന്നും പറഞ്ഞ് അമ്മ ഹൃതികിന്ടെ തല ഉഴിയാണ് തുടങ്ങി.
“ഞാൻ… എനിക്ക് കല്യാണം പ്രായം ഒന്നും ആയിട്ടില്ല, ഞാൻ ആരെയും കണ്ടുപിടിച്ചിട്ടും ഇല്ല. എന്താണ് ഇത്” പെട്ടന് കേട്ട ഞെട്ടളോട് കൂടി ഹൃതിക് പറഞ്ഞു.
“ഹൃതികിന്ടെ കാര്യം അല്ല, ഹൃദയ്ന്റെ (ഹൃതികിന്ടെ ചേട്ടൻ) കാര്യം ആണ് പറഞ്ഞത്. നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്… അല്ലെങ്കിൽ തന്നെ ഇവനെ ഇവിടെ ഇങ്ങനെ നിർത്തി നിന്റെ കാര്യം നടത്താൻ പറ്റുമോ” അച്ഛൻ ചോദിച്ചു.
“അല്ല ഞാൻ… അങ്ങനെ ഞെട്ടിയത് അല്ല” ഹൃതിക് പറഞ്ഞു. അപ്പൊ തന്നെ അവന് ആഷികയെ ഓർമ വന്നു, അവളെ ഫോൺ വിളിക്കാനായി അവിടെ നിന്നും മാറി.
അല്പം നേരം ഫോണിൽ സംസാരിച്ച് ഇരുന്നതിന് ശേഷം…
ഹൃതിക് : എത്രയായാടി നിന്നെ ഒന്ന് കണ്ടിട്ട്. അന്ന് അവിടെ കൊണ്ടാക്കിയപ്പോ കണ്ടതാ, ഏതാണ്ട് ഒരു മാസം ആയി. ഇന്ന് വീട്ടിൽ എല്ലാരും സംസാരിച്ച് കൊണ്ടിരുന്നപ്പോ പെട്ടന് നിന്നെ ഓര്മ വന്നു.
ആഷിക : എന്താണാവോ ഇപ്പൊ എന്നെ ഓർക്കാൻ മാത്രം പറഞ്ഞത്
ഹൃതിക് : വീട്ടിൽ എല്ലാരും ഇങ്ങനെ ചേട്ടന്റെ കല്യാണ കാര്യം ഒക്കെ പറഞ്ഞ് ഇരിക്കുക ആയിരുന്നോ, ആദ്യം ഞാൻ കരുതി എന്റെ കല്യാണ കാര്യം ആണ് എന്നായിരുന്നു, അപ്പൊ…
ആഷിക : അപ്പൊ നീ എന്തിനാ എന്നെ ആലോചിച്ചത്… ഹ്മ്മ്
ഹൃതിക് : അല്ല… ഹി. അത് വിട്, നിന്നെ എപ്പോഴാ ഒന്ന് കാണാൻ പട്ട
ആഷിക : നാളെ തന്നെ കണ്ടേക്കാം, ഇനിയിപ്പോ എന്നെ കാണാൻ പറ്റാത്തോണ്ട് നിനക്ക് ഒന്നും പറ്റണ്ട. രാവിലെ വീട്ടിന് ഇറങ്ങുമ്പോ പറയാം ഞാൻ. നീ ഈ ഭാഗത്തേക്ക് ഒന്ന് വരാൻ നിക്കണ്ട, ഞാൻ സ്ഥലം പറയാം
ഹൃതിക് : അങ്ങനെ ആയിക്കോട്ടെ എന്ന. അപ്പൊ നാളെ കാണാം. ഗുഡ് നൈറ്റ്
എന്നും പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു ദിവസം മുഴുവൻ മടുപ്പായിരുന്ന അവൾക്ക് ഉണ്ടായിരുന്ന ഏകാശ്വാസമായ അവന്റെ ഫോൺ കാലും അവസാനിച്ചു, നാളെ ഇനി അവനെ കാണാലോ എന്നോർത്ത് ആഷിക ജന്നലിൽ തല ചായിച്ച് പുറത്തേക്ക് നോക്കി നിന്നു.
അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച് ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു ചെറിയ പൊട്ടും തൊട്ട് പതിവിലും വിപരീതമായി ചുരിദാർ എല്ലാം ഇട്ട് തയ്യാറായി ആഷിക നിന്നു. ബ്രേക്ഫാസ്റ് കഴിക്കാനായി പോയപ്പോ എല്ലാവരും അവൾക്ക് മുന്നേ കഴിച്ച് പോയിരുന്നു, ഒറ്റക് ഇരുന്ന് കഴിച്ചതിന് ശേഷം പുറത്ത് പോവുന്ന കാര്യം ആരോടെങ്കിലും പറയാനായി അവൾ ആ വീട്ടിലൂടെ ഒന്ന് കണ്ണോടിച്ചു പക്ഷെ ആരെയും കണ്ടില്ല, പുറത്തേക്ക് പോകാൻ തുടങ്ങി.
“എങ്ങോട്ടാ മോളെ പോവുന്നത്…” പുറകിൽ നിന്നും ഒരു കട്ടി ശബ്ദത്തിൽ ഒരു ചോദ്യം വന്നു, അത് അവളുടെ അച്ഛൻ ആയിരുന്നു.
“അത് അച്ഛാ… കുറച്ച് സാധങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു” അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
“എന്താ വേണ്ടത് എന്ന് വെച്ച ലിസ്റ്റ് തന്ന മതി, മഞ്ജു (വീട്ടിലെ സഹായത്തിന് നിൽക്കുന്ന ആൾ) പോയി വാങ്ങി കൊടുവന്നോളും”
“അത് സാരമില്ല അച്ഛാ, ഞാൻ തന്നെ…”
“നീ പോവണ്ട എന്നാണ് ഞാൻ പറഞ്ഞത്” അച്ഛൻ തറപ്പിച്ചു പറഞ്ഞു.
“അല്ല… സാധനം വാങ്ങുന്നതിന് ഒപ്പം ഫ്രണ്ട്സിനെ കൂടി ഒന്ന് കാണാമായിരുന്നു” അവൾ പുറത്ത് പോവാൻ ഒരു അനുമതി എന്നോളം പറഞ്ഞു.
“ഏത് ഫ്രണ്ട്… ഇങ്ങോട്ട് വരാൻ പറ എന്ന. ഇങ്ങോട്ട് ആരോടും കേറി വരണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ” അച്ഛൻ ചോദിച്ചു. അല്പനേരം ഒന്നും പറയാതെ അവൾ അവിടെ തന്നെ, ഉള്ളിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു.
“എന്തിനാ അച്ഛാ എന്നോട് എപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഞാനും നിങ്ങളുടെ മോൾ തന്നെ അല്ലെ…” ചെറിയ ഒരു എങ്ങളോട് കൂടി അവൾ ചോദിച്ചു.
“ആണോ… എന്റെ മക്കൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ അല്ലെ റാഷി, നീ വേണ്ടേ അവളെ നോക്കാനും കൂടെ നിൽക്കാനും. മോൾ പറ, ശെരിക്കും എങ്ങോട്ടാ പോവുന്നത്” അച്ഛൻ ചോദിച്ചു. അച്ഛന്റെ സ്നേഹത്തോടെ ഉള്ള ആ വാക്കുകൾ അവളുടെ മനസ്സിന്റെ ഭാരം കൂട്ടി. കാളിദാസൻ തന്റെ മോളെ അടുത്തേക്ക് വിളിച്ചു ഇരുത്തി.
“മോൾ അച്ഛനോട് പറ…” അയാൾ അവളെ കൂടുതൽ കാര്യങ്ങൾ അറിയാനായി നിർബന്ധിച്ചു തുടങ്ങി. തുടക്കം മുതൽ ഒടുക്കം വരെ ഉള്ള എല്ലാ സത്യങ്ങളും പറയണം എന്ന് അവൾക്ക് ഉണ്ടായിരുനെകിലും റാഷിക കാരണം ആണ് പ്രേശ്നങ്ങൾ ഉണ്ടായത് എന്ന രീതിയിൽ കാര്യങ്ങൾ ആവണ്ട എന്ന് കരുതി അവൾ മിണ്ടിയില്ല.
“അച്ഛാ ഞാൻ ഒന്ന് അവനെ കാണാൻ…” ആഷിക പറഞ്ഞു. കണ്ണട ചെറുതായി മുകളിലേക്ക് ആക്കിവെച്ച ശേഷം അയാൾ മൂക്കിന്റെ മുകൾ ഭാഗത്തായി കൈ വെച്ചു. ആഷിക സോഫയിൽ നിന്നും താഴത്തേക്ക് ഇറങ്ങി ആയാലും കാലിന്റെ തൊട്ടപ്പുറത് മുട്ട് കുത്തി ഇരുന്നു.
“അച്ഛാ… ഞാൻ ആരെയും സങ്കടപ്പെടുത്താണോ, എന്റെ ദേഷ്യം തീർക്കാനോ വേണ്ടിയൊന്നും ചെയുന്നത് അല്ല. നിങ്ങൾ എല്ലാവരും എന്നെ ഒന്ന് വിശ്വസിച്ച മാത്രം മതി” കരച്ചിലിന്റെ അറ്റത് എത്തിയ അവൾ പറഞ്ഞു.
“മോൾ ഇനി അവനെ കാണരുത്. അതിന് വേണ്ടി ഒന്ന് ശ്രേമിക്കാൻ പോലും നിൽക്കരുത്. ഈ കാര്യത്തിൽ മോൾ അച്ഛന് ഒരു ഉറപ്പ് തരുന്നത് വരെ വീടിന്റെ പുറത്തും ഇറങ്ങേണ്ട” അച്ഛൻ പറഞ്ഞു. എന്തൊക്കെ പ്രേശ്നങ്ങൾ സംഭവിച്ചാലും ഇങ്ങനെ ഒരു നിയന്ത്രണം തനിക്ക് മേൽ വരും എന്ന് ആഷിക ഒരിക്കലും വിചാരിച്ചില്ല. അച്ഛനെ എതിർത്ത് സംസാരിക്കാൻ നിൽക്കാതെ അവൾ അതിന് സമ്മതം അറിയിച്ചു.
“മോൾ പഠിച്ചതായിട്ട് ബന്ധം ഒന്നും ഇല്ല എന്നറിയാം… ഓഫീസിലെ കുറച്ച് പണികൾ ഞാൻ നിനക്ക് തരാം, അതും ചെയ്ത് മോൾ ഇവിടെ തന്നെ ഇരുന്ന മതി” എന്നും പറഞ്ഞ് അച്ഛൻ അവളുടെ അടുത്ത് നിന്നും എഴുനേറ്റ് പോയി. കണ്ണുകൾ അടച്ച് തന്റെ ഹാൻഡ് ബാഗ് മാരോട് അടുപ്പിച്ച് ആഷിക ആ സോഫയിലേക്ക് ചാരി ഇരുന്നു.
“മോൾക് ഞങ്ങളോടൊക്കെ സ്നേഹം ഉണ്ടെകിൽ, അച്ഛൻ പറയുന്നത് കേൾക്കണം. പുറത്തുള്ള ഏതോ ഒരുത്തൻ കാരണം ഈ വീട്ടിൽ ഉള്ള എല്ലാവരും വേറെ വേറെ ആയി ഇരിക്കുന്നത് ഞാൻ കാണരുത്.
ഒറ്റക് തീരുമാനം എടുക്കാൻ ഉള്ള പക്വത ഒക്കെ നിനക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം… ഇത് അമ്മയുടെ ഒരു അപേക്ഷയായി മാത്രം കണ്ട മതി” അമ്മ അവളോട് പറഞ്ഞു. വീട്ടിലെ എല്ലാരും തന്നോട് ഇത് നിർത്താനായി ആവിശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
കലങ്ങിയ കണ്ണുകളുമായി അവൾ റൂമിലേക്ക് നടന്നു, അതെ സമയം തന്നെ ആയിരുന്നു റാഷിക റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്, പക്ഷെ ആഷികയെ കണ്ടതും കനത്തിൽ അവൾ ആ വാതിൽ കൊട്ടി അടച്ചു. കുറച്ച് ദിവസമായിട്ടുള്ള സ്ഥിരം കാഴ്ച്ച ആയത് കൊണ്ടുതന്നെ ഇപ്പൊ അതൊന്നും അവളെ ബാധികാതെ ആയി.
ബെഡിൽ കേറി ഇരുന്ന് മുട്ടുകാൽ തന്നിലേക് അടുപ്പിച്ച് ശേഷം അതിൽ തല ചായിച്ച് ഇരുന്നു. അപ്പോഴായിരുന്നു അവൾക് ഹൃതികിന്ടെ കാൾ വന്നത്
ഹൃതിക് : എവിടെയാടി, ഇറങ്ങിയില്ലേ ഇതുവരെ
ആഷിക : ഇല്ല
ഹൃതിക് : നീ അല്ലേടി റാാാാവിലേ തന്നെ ഇറങ്ങും എന്നൊക്കെ എന്നോട് പറഞ്ഞത്. അത് പോട്ടേ, എപ്പോ ഇറങ്ങും.
ആഷിക രാവിലെ വീട്ടിൽ സംഭവിച്ചത് എല്ലാം അവനോട് പറഞ്ഞ് കൊടുത്തു.
ഹൃതിക് : അപ്പൊ, ഇനി എന്നെ കാണാൻ വരില്ല നീ അല്ലെ
ആഷിക : നീയും പറ ഇനി അങ്ങനെയൊക്കെ, എല്ലാവരും പറയട്ടെ. ഞാൻ എല്ലാവരെയും ഒഴിവാക്കി ഒറ്റക് എങ്ങോട്ടെങ്കിലും പോവും
ഹൃതിക് : വീട്ടിൽ അറിയാതെ ഇറങ്ങി വരാൻ അറിയാത്ത ആളൊന്നും അല്ലാലോ നീ, നിനക്ക് ജസ്റ്റ് ഒന്ന് വന്ന് കണ്ടിട്ട് പോവാൻ പാടില്ലെ
ആഷിക : നിനക്ക് ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലേ. ഞാൻ നിന്നെ കാണാതെ ഇരിക്കാൻ വേണ്ടി പറയുന്നത് ഒന്നും അല്ല, എനിക്ക് നിന്നെയും വേണം എന്റെ വീട്ടുകാരെയും വേണം. ഇപ്പൊ ഞാൻ ഇറങ്ങി വന്ന എല്ലാം തീരും, നീ എങ്കിലും ഞാൻ പറയുന്നത് കേൾക്കണം, എനിക്ക് കുറച്ച് സമയം താ നീ.
ഹൃതിക് : ഹ്മ്മ്, സോറി. നീ വരുന്നില്ല എന്ന് പറഞ്ഞപ്പോ പെട്ടന്… ഞാൻ എന്തേലും ചെയണോ ഡി
ആഷിക : ഒന്നും വേണ്ടാ. നേരിട്ട് കാണാൻ മാത്രമല്ലേ പറ്റാത്തത് ഉള്ളു, മെസ്സേജ് അയക്കാം വീഡിയോ കാൾ ചെയ്യാം, പിന്നെ…
ഹൃതിക് : എല്ലാം ശെരിയാകാം എടി, നീ ഒന്നും പേടിക്കണ്ട, നീ വീട്ടിൽ സംസാരിക്ക്, അവർക്ക് നിന്നെ മനസ്സിലാവും
ആഷിക : ഹ്മ്മ്
ഹൃതിക് : പോട്ടെടി വിട്ടേക്. നീ കഴിച്ചില്ലേ ഭക്ഷണം ഒക്കെ
ആഷിക : ഹ്മ്മ്. പിന്നെ എപ്പോഴെങ്കിലും വിളികാം ഞാൻ
എന്നും പറഞ്ഞ് അവൾ വെച്ചു. അവള്ടെ ഇപ്പോഴത്തെ ഒരു അവസ്ഥ മനസ്സിലാക്കി കൊണ്ട് പെട്ടന് വെച്ചിട്ട് പോയതൊന്നും അവന് തല്കാലം കാര്യമാക്കിയില്ല. പക്ഷെ അവൾക്ക് ധൈര്യം കൊടുക്കുക എന്നല്ലാതെ ഹൃതിക്കിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
വീട്ടിൽ നിന്നും അപ്പൊ തന്നെ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്ത് അവൻ ജോലി സ്ഥലത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു. അച്ഛൻ വന്നത് കൊണ്ട് എടുത്തിരുന്ന ലീവ് അവൻ മുഴുവൻ ആകാൻ നിന്നില്ല.
തൃശ്ശൂരിൽ അവൻ വാടകക് താമസിക്കുന്ന സ്ഥലത്ത് ആണെങ്കിൽ കുറച്ച് ഏകാന്ധമായ ചിന്തകളിൽ മുഴുകി ഇരിക്കാം എന്ന് അവൻ മനസ്സിൽ ഓർത്തു.
ഇപ്പോഴും അവൻ തന്നെ സ്വയം പഴിചാരി കൊണ്ടേ ഇരുന്നു, അവളുടെ വീട്ടിൽ ഒരു കുഴപ്പവും ഉണ്ടാവണ്ട എന്നുകരുതി ഒഴിഞ്ഞ് മാറിയവൻ ഒരിക്കലും തിരിച്ചു വരാൻ പാടില്ലായിരുന്നു. പക്ഷെ തന്നോട് ഉള്ള ഇഷ്ടം കൊണ്ടാണല്ലോ അവൾ ഇത്രെയും ഒക്കെ സഹിക്കുന്നത് എന്നും ഓർക്കുമ്പോഴ് അവൾക് വേണ്ടി ഏത് പോരാട്ടത്തിനും ഇറങ്ങാൻ അവൻ തയ്യാർ ആയിരുന്നു.
(4 മാസത്തിന് ശേഷം…)
വീട്ടുകാർ ആവിശ്യപെട്ടതുപോലെ തന്നെ ആഷിക വീട് വിട്ടേങ്ങും പോയില്ല. റാഷിക അവളെ കാണാതെ ഇരിക്കാൻ പരമാവധി സമയവും അച്ഛന്റെ ഓഫീസിൽ തന്നെ നിന്നു. അമ്മയും അച്ഛനുമായി തീരെ മിണ്ടാതെ ആയി തുടങ്ങിയത് എല്ലാം മാറി, എന്നാലും പഴയത് പോലെ ആവുന്നില്ല, ഇനി ആവുമോ എന്നും അവൾക് അറിയില്ല.
വല്ലപ്പോഴും അവർ രാത്രി മാത്രം വീഡിയോ കാൾ ചെയ്യുമായിരുന്നു, ആഷികക്ക് പണ്ട് ഉണ്ടായിരുന്നത് പോലെ ഉള്ള ഇഷ്ടം ഇപ്പോഴും ഉണ്ട് എന്ന് ഹൃതിക്കിന് തോന്നിയിരുന്നില്ല. പണ്ട് സംസാരിക്കുമ്പോ ഉള്ള സ്നേഹമോ ആവേശമോ വിശേഷം പറച്ചിലോ ഇല്ലാതെ ആയി. അവളുടെ വീട്ടുകാർക്ക് വേണ്ടത് എല്ലാം അതുപോലെ നടക്കുന്നുണ്ട് എന്നവന് സംശയമായി തുടങ്ങി.
ആഷിക : നിന്നെ കാണുന്നില്ലാലോ, വെളിച്ചം ഉള്ള വല്ലടെത്തേക്കും നിക്. അതല്ല കാണണ്ട എന്ന് കരുതി ഇങ്ങനെ തന്നെ നിൽക്കുന്നത് ആണോ
ഹൃതിക് : നിങ്ങൾ ഈ ഏരിയയിൽ ഉള്ള ബഡാ ടീംസ് അല്ലെ, വീടിന്റെ അടുത്ത് ഉള്ള സ്ട്രീറ്റ് ലൈറ്റ് ഒക്കെ ഒന്ന് ശെരിയാക്കി കൂടെ
ആഷിക : ഏഹ്… അതും ഇതുമായിട്ട് എന്താ ബന്ധം
ഹൃതിക് : നീ ആ ജന്നലിന്റെ അടുത്തേക്ക് വന്നേ പെണ്ണെ. ഞാൻ ഇത്രെയും നേരം അതിലുടെ നോക്കിട്ടും നിന്നെ കാണുന്നില്ലാലോ
അത് കേട്ടതും അവൾ കട്ടിലിൽ നിന്നും ചാടി എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് ഓടി, അത് തുറന്ന് അവൾ അവനെ തേടി. മതിലിന്റെ തൊട്ടപ്പുറത്തായി അവന് ബൈക്കിൽ ഇരിക്കുന്നത് അവൾ, സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
ആഷിക : എന്തിനാടാ ഇങ്ങോട്ട് വന്നത്. വേഗം പോവാൻ നോക്ക്, ആരെങ്കിലും കണ്ട പിന്നെ തീർന്നു.
ഹൃതിക് : ഞാൻ ഇതാ ഉള്ളിലേക്ക് വരാൻ പോവാന്. എന്റെ ഭാവി അമ്മായിഅച്ഛനോട് ചോദിക്കണമാലോ നിന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് ശെരിയാണോ അല്ലയോ എന്ന്.
ആഷിക : ഒന്ന് പോടാ. ഇങ്ങോട്ട് എങ്ങാനും വന്നാൽ ഉണ്ടലോ, നിന്നെ അറിയില്ല എന്ന് ഞാൻ പറയും
ഹൃതിക്ക് : എന്ന ഞാൻ റാഷികയെ കാണാൻ വന്നതാ എന്ന് പറയും
അത് കേട്ടതും ഫോൺ കട്ട് ആക്കി. ജനലിൽ കൂടി ഒരു മിന്നായം പോലെ കണ്ട അവളുടെ മുഖത്ത് തന്നെ കണ്ടപ്പോ ഉള്ള സന്തോഷം മാത്രം മതിയാർന്നു അവന്റെ സംശയങ്ങൾക്ക് കർട്ടൻ ഇടാൻ. പക്ഷെ ഇപ്പൊ പറഞ്ഞത് കുറച്ച് കൂടി പോയി എന്ന് അവൾ ഫോൺ വെച്ചു പോയപ്പോ മാത്രമായിരുന്നു അവന് മനസ്സിലായത്. തമാശക്ക് പോലും അവളോട് റാഷികയുടെ കൂടെ പോവും എന്നൊക്കെ പറയുന്നത് അവൾക്ക് എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് അവന് തന്നെ അറിയാമായിരുന്നു.
ഫോൺ എടുക്കുമോ ഇല്ലയോ എന്നറിയാതെ ഒന്നും കൂടി അവൻ അവളെ വിളിച്ചു.
ആഷിക : എന്താടാ ഡയൽ ചെയ്തപ്പോ റാഷിക മാറി ആഷിക ആയിപോയോ?
ഹൃതിക് : സോറി ഡി. പെട്ടന് പറഞ്ഞങ്ങനെ പോയപ്പോ സംഭവിച്ച് പോയതാ, ഇനിയൊരിക്കലും പറയില്ല
ആഷിക : അല്ലെങ്കിലേ ഒരു സമാധാനം ഇല്ല. ഇനി നിന്റെ ഒരു കളി കാണുമ്പോ ആണ് എനിക്ക് പിന്നെയും പേടി കൂടുന്നത്, നീ തമാശ പറയുവാനോ അതോ ശെരിക്കും ആണോ
ഹൃതിക് : ഒന്ന് നിർത്ത് പെണ്ണെ. നീ ആ ജനലിന്റെ അടുത്തേക്ക് വാ. എന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു, നീ ഒന്ന് മൂളിയാൽ നിന്നെ വേണമെങ്കിൽ ഞാൻ ഇപ്പൊ ഇറക്കി കൊണ്ട് വരും.
അത് പറഞ്ഞതിന് ശേഷം അവളുടെ ഭാഗത് നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ലെകിലും, അത്രെയും ദൂരത്ത് വെച്ച് അവൻ കണ്ട അവളുടെ നേർത്ത ഒരു ചിരി മാത്രം മതിയാർന്നു അവന് ഉത്തരമായി.
ആഷിക : അതൊന്നും വേണ്ടാ, പക്ഷെ എന്റെ ഒരു ധൈര്യത്തിന് വേണ്ടി ഞാൻ ഒരു കാര്യം ഇപ്പൊ പറയും. നിന്റെയും കൂടി അഭിപ്രായം പറയണം നീ, വീട്ടുകാരുടെ മനസ്സ് മാറ്റാൻ പറ്റും എന്ന് തോന്നാത്തത് കൊണ്ട…
(അടുത്ത ദിവസം രാവിലെ…)
സമീറും ലോഹിതും ഹൃതികിന്ടെ കൂടെ തന്നെ ഏതോ ഒരു തിരക്കുള്ള കെട്ടിടത്തിന്റെ മുന്നിൽ കാത്തിരിക്കുക ആണ്.
“ഉറപ്പാണോ ഡേയ്. ഇതൊക്കെ ആരെങ്കിലും അറിഞ്ഞ ഉണ്ടലോ, പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല” സമീർ പറഞ്ഞു.
“എനിക്ക് എന്താ പേടി ഇല്ല എന്നാണോ നീ വിചാരിക്കുന്നെ, പേടിച്ചിട്ട് എന്റെ മുട്ട് കൂട്ടി ഇടിക്കുന്നത് കണ്ട. അവൾക് അവിടെ ഇരുന്നിട്ട് ഒരു സമാധാനം വേണ്ടേ, അതിന്റെ ഇടയിൽ പോയി അവളുടെ മുന്നിൽ എനിക്ക് പേടി ആണ് എന്ന് കാണിക്കാൻ പറ്റുമോ” ഹൃതിക് ചോദിച്ചു.
“സ്വന്തമായി ധൈര്യം ഇല്ലെങ്കിലും ബാക്കിയുള്ളവർക്ക് ധൈര്യം കൊടുക്കുന്നുണ്ടാലോ, ഒരു സംഭവം തന്നെ” ലോഹിത് പറഞ്ഞു.
“അല്ലടാ നാട്ടിൽ വെച്ച് ചെയ്താൽ അല്ലെ പ്രശ്നം ആവാൻ സാധ്യത ഉള്ളു. രജിസ്റ്റർ നമുക്ക് പുറത്തിന് ഇവിടുനിലും ചെയ്താലോ” സാം ചോദിച്ചു.
“ഈ പുറത്ത് എന്ന് പറയുമ്പോ…” ലോഹിത് ചോദിച്ചു.
“നമുക്ക് ആണോടാ കേരളത്തിന്റെ പുറത്ത് ആൾകാർ ഇല്ലാത്തത്. അങ്ങ് നാഗാലാൻഡിൽ നമ്മുടെ ആൾകാർ ഇല്ലേ, ആ രാജ്‌വീർ” സമീർ പറഞ്ഞു.
“അത് മതി… നീ ഒരു സംഭവം തന്നെ. ഇതാവുമ്പോ ആരും അറിയേം ഇല്ല, ഒരു ട്രിപ്പ് പോവുന്നത് അവൾക്കും ഒരാശ്വാസം ആയിരിക്കുമലോ” ഹൃതിക് പറഞ്ഞു.
“അവിടെ പോയി വരുന്നത് വരെ ഒക്കെ ആരും അറിയാതെ എങ്ങനെയാടാ അവൾ വീട്ടിൽ നിന്ന് മാറി നിൽക്ക” ലോഹിത് തന്റെ സംശയം ചോദിച്ചു.
“അതൊരു പ്രശ്നം ആണ്, എന്നാലും ഈ വിവരും ആരും അറിയാതെ ഇരിക്കുക എന്നുള്ള നമ്മളുടെ ആവിശ്യം നടകുമലോ, അല്ലേടാ” സാം പറഞ്ഞു
“അത് മതി… വാ ഇപ്പൊ തന്നെ ഓഫീസിൽ കേറി ചോദിച്ചേക്കാം…” ഹൃതിക് പറഞ്ഞു. ശേഷം മൂന്നുപേരും കൂടി ഉള്ളിലേക്ക് കേറി.
(രജിസ്റ്റർ ഓഫീസിന്റെ ഉള്ളിൽ…)
“ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ നിന്ന് വേണമെങ്കിലും നിങ്ങൾക് മാര്യേജ് രജിസ്റ്റർ ചെയ്യാം” ഓഫീസർ പറഞ്ഞു.
“ഹാ… സൂപ്പർ. നാഗാലാൻഡിൽ നിന്നും മതി സർ അപ്പൊ” ആവേശത്തോട് കൂടി സമീർ പറഞ്ഞു.
“നിങ്ങൾ ആണോ ആൾ, നാഗാലാൻഡിൽ ഉള്ളത് ആരാ?” ഓഫീസർ ചോദിച്ചു.
“അയ്യോ അവൻ അല്ല പൈയ്യൻ. ദേ, ഇവനാണ് ആൾ” ലോഹിത് ഹൃതിക്കിന് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
“കാണാൻ ഒരു മലയാളിയെ പോലെ ഉണ്ടാലോ. അപ്പൊ പെൺകുട്ടി ആയിരിക്കും അല്ലെ നാഗാലാൻഡിൽ ഉള്ളത്” അയാൾ ചോദിച്ചു.
“പെൺകുട്ടിയും ഇവിടെ തന്നെ ഉള്ളതാ. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ഒരു പരിചയക്കാരൻ ഉണ്ട് അവിടെ” സമീർ പറഞ്ഞു. അയാൾ ആ മൂന്നുപേരെയും പുച്ഛത്തോട് കൂടി നോക്കി.
“എന്താടാ, മൂന്നുംകൂടി രാവിലെ തന്നെ തമാശ കളിക്കാൻ ഇറങ്ങിയത് ആണോ. സർക്കാർ ഓഫീസേ കിട്ടിയുലൊ നിനക്കൊക്കെ തമാശ കാണിക്കാൻ” അയാൾ ചോദിച്ചു.
“എന്താ സർ പ്രശ്നം” ലോഹിത് ചോദിച്ചു.
“രജിസ്റ്റർ ചെയ്യുന്ന രണ്ട് ആൾകാരിൽ ഏതേലും ഒരു പാർട്ടി ഉള്ള സ്ഥലത്ത് വെച്ച് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ. അല്ലാതെ നിങ്ങൾക് ടൂർ അടിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച സംരംഭം ഒന്നും അല്ല ഇത്” അയാൾ കൈയിൽ ഉണ്ടായിരുന്ന ഫയലിൽ നോക്കി കൊണ്ട് ഇവരോട് പുച്ച്ത്തിൽ പറഞ്ഞു.
“അറിയാത്തത് കൊണ്ടാണ് സർ. സോറി” ലോഹിത് പറഞ്ഞു. അവൻ പാലുരുമ്മി കൊണ്ട് സമീറിനെ നോക്കി, ലോഹിത് പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു ഇളി തന്നെയായിരുന്നു മറുപടി.
“ഇതൊക്കെ ഒന്ന് ഓൺലൈനിൽ തിരക്കിയ അറിയാവുന്ന കാര്യങ്ങൾ അല്ലെ ഉള്ളു. വെറുതെ മനുഷ്യനെ മെനകെടുത്താൻ”
“അല്ല സർ എന്തായാലും ഇവിടെ വരെ വന്ന് പോയി, സാറിന്റെ സമയവും മെനകെടുത്തി, എന്ന പിന്നെ എന്താ ചെയ്യണ്ടത് എന്നും കൂടി പറഞ്ഞ…” തല ചൊറിഞ്ഞ് കൊണ്ട് സമീർ ചോദിച്ചു. അയാളുടെ മുഖത്ത് നിന്നും ആ പുച്ഛഭാവം മാറിയതും ഇല്ല മാറാൻ ഒട്ട് ഇവന്മാർ സമ്മതിച്ചതും ഇല്ല.
“ഇതൊക്കെ ഓൺലൈൻ ആയിട്ട് ചെയാവുന്നത്തെ ഉള്ളു. ഈ കാണുന്ന സൈറ്റിൽ കേറി രജിസ്റ്റർ ചെയ്യണം, രണ്ടാളും ചെയ്യണം, പൈയ്യനും പെണ്ണും. അത് കഴിഞ്ഞ ഉടനെ രണ്ടുപേരുടെയും ഫോട്ടോയും ഐ. ഡി. യും ഏതേലും ഒരു ഗസറ്റെഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തിട്ടും ഉണ്ടാവണം.
ഓൺലൈനിൽ രണ്ട് പാർട്ടിസിന്റെയും ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്ത ശേഷം ഒരു 30 ദിവസം നോട്ടീസ് പീരിയഡ് വരും, അത് കഴിഞ്ഞാ എപ്പോ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം” അയാൾ അവർക്ക് കാര്യം വിശദമായി പറഞ്ഞ് കൊടുത്തു.
“ഓ അപ്പൊ 30 ദിവസം കാത്തിരിക്കണം അല്ലെ” ഹൃതിക് ചോദിച്ചു.
“അല്ല സർ, ഈ നോട്ടീസ് പീരീഡിൽ ഞങ്ങൾ വേറെ എന്തേലും ചെയ്യണ്ടതായിട്ട് ഉണ്ടോ” ലോഹിത് അവന്റെ സംശയം ചോദിച്ചു.
“നിങ്ങൾ ഒന്നും ചെയ്യണ്ട, വേറെ ആരേലും എന്തേലും ചെയ്താൽ മാത്രമേ നോക്കേണ്ടത് ഉള്ളു”
“വ്യക്തമായില്ല സർ…”
“അതായത്, വിവാഹം രജിസ്റ്റർ ചെയ്യാൻ ആർകെങ്കിലും എതിർപ്പ് എന്തേലും ഉണ്ടെകിൽ ഈ 30 ദിവസത്തിന് ഉള്ളിൽ അറിയിക്കും. അങ്ങനെ ആണെകിൽ വിവാഹം നടക്കില്ല” എന്നും പറഞ്ഞ് അയാൾ ചിരിച്ചു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.
“അപ്പൊ ആരെങ്കിലും വന്ന് എന്തേലും പറഞ്ഞ… അതായത് ഇവരുടെ വീട്ടുകാർ ആരെങ്കിലും വന്ന് സമ്മതം അല്ല എന്നൊക്കെ പറഞ്ഞ ക്യാൻസൽ ചെയ്യുമോ. അല്ല പ്രശ്നം ഒന്നും ഇല്ല കേട്ടോ വീട്ടിൽ, ഒരു അറിവിന് വേണ്ടി ചോദിച്ചു എന്ന് മാത്രം” സമീർ അയാളോട് തിരക്കി.
“വ്യക്തമായ കാരണം സമ്മർപ്പിച്ച മാത്രമേ രജിസ്ട്രാർ ക്യാൻസൽ ചെയ്യുകയുള്ളൂ.
അതായത് പ്രായപൂർത്തി ആവാത്തവർ ആണെങ്കിലോ, മാനസികമായി എന്തേലും പ്രശ്നം ഉള്ള ആളാകർ ആണെങ്കിലോ അല്ലെങ്കിൽ മൂന്നേ വിവാഹം കഴിച്ചവരോ ആണെകിൽ മാത്രമേ രജിസ്റ്റർ നിർത്താൻ പറ്റു. അല്ലാതെ വീട്ടുകാരുടെ എതിർപ്പ് കൊണ്ടൊന്നും ഇത് ക്യാൻസൽ ചെയ്യാൻ പറ്റില്ല” ഓഫീസർ പറഞ്ഞു.
“അത് മതി സർ. അത് മാത്രം കേട്ട മതി” ഹൃതിക് പറഞ്ഞു
“സർ, ഇതുപോലെ വേറെ വല്ല…” കൂടുതൽ അറിയാനായി ലോഹിത് ചോദിച്ചു.
“ബാകി ഡോക്യൂമെന്റസ് ഒക്കെ സബ്‌മിറ്റ് ചെയുന്ന സമയത്ത് അഡ്രസ്സ് വെരിഫിക്കേഷൻ ചിലപ്പോ നടത്തും. അങ്ങനെ ഒരു ആളും സ്ഥലവും ഉണ്ടോ എന്ന് അറിയണമല്ലോ” അയാൾ പറഞ്ഞു.
“അയ്യോ, ഇവൻ അങ്ങനെ ഉടായിപ്പ് ഒന്നും അല്ല സർ, എല്ലാം ഡീസന്റ് ആൾക്കാർ ആണ്” സാം പറഞ്ഞു.
“അതൊക്കെ ഞാൻ തീരുമാനിച്ചൊല്ലാം. നിങ്ങൾക്ക് അറിയേണ്ടത് എല്ലാം അറിഞ്ഞല്ലോ, ഇനി ചെല്ലാൻ നോക്ക്” അയാൾ പറഞ്ഞു.
അവിടെ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഈ കാര്യത്തിന് പറ്റി വിശദമായി ചർച്ച ചെയ്യണം എന്നും ഉള്ളത് കൊണ്ട് അവർ അവിടെനിന്നും പോയി.
ഹൃതിക് വേഗം തന്നെ ആഷിക്കയെ വിളിച്ച് കാര്യം പറയുകയും ചെയ്തു.
(റാഷികയും ശ്രീഹരിയും…)
പഴയത് പോലെ മോശം ഒന്നും അല്ലെങ്കിലും രണ്ടുപേർക്കും പരസ്പരം ക്ഷേമിച്ച് കൊടുക്കാൻ പറ്റുന്നില്ല. റാഷികക്ക് സമീറിന്റെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങി, സമീർ തന്നെ ആയിരുന്നു തന്ടെ അടുത്ത് വന്ന് ഹൃതികിന്റെ കാര്യങ്ങൾ പറഞ്ഞതും എന്നാൾ വല്യ കൂട്ടുള്ള രീതിയിൽ അല്ല സംസാരിച്ചതും, പക്ഷെ ഹൃതിക്കിന് കാണാൻ വേണ്ടി പോയ സമയത് അവിടെ ആശികക്ക് ഒപ്പം സമീറിനെയും കണ്ട വിവരം അവൾ അല്പം വൈകിയ ശേഷം മാത്രം ആയിരുന്നു ശ്രേധിച്ചത്. ആ ഒരു സംശയം ആയിരുന്നു അവൾക് ശ്രീഹരിയെ പൂർണമായും തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാതെ ഇരിക്കാൻ കാരണമായത്. ശ്രീഹരി വല്ലപ്പോഴും വിളിക്കാറ് ഉള്ളപ്പോ അവൾ കാൾ എടുക്കാതെ ഒഴിഞ്ഞു മാറും, എന്നാൾ അവസാനമായി അവൻ വിളിച്ചപ്പോ റാഷിക ആ കാൾ എടുത്തു.
ഒട്ടും തലപര്യം ഇല്ലാതെ ആണ് സംസാരിച്ചതെങ്കിലും അവൾ സമീറിന്റെ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ അവനെ അറിയിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന, പുതിയ ഒരു വഴി തിരിവ് തന്ന സമീറിന് കുറിച്ച് പറഞ്ഞതൊന്നും അവന് ഇഷ്ടപെട്ടിലിലെങ്കിലും വീണ്ടും ഒരു അടി ഉണ്ടാകേണ്ട എന്നുകരുതി അവൻ ഒന്നും പറഞ്ഞില്ല. ആദ്യം കേട്ടപ്പോ ഇപ്പോഴും തന്നോട് ഉള്ള ദേഷ്യം മാറാത്തത് കൊണ്ട് ഓരോന്ന് പറയുന്നതാണ് എന്ന് ശ്രീഹരിക്ക് തോന്നിയെങ്കിലും അവൻ ചിന്തകളിൽ മുഴുകി തുടങ്ങി.
“അയാളുടെ പ്രധാനം ഉദ്ദേശം ബിസിനസ് തന്നെ ആയിരുന്നോ.
“മറ്റൊരു ജില്ലയിൽ ആയിരുന്നിട്ടും, ഇതുപോലൊരു ജോലി സാധ്യത ഉള്ളതുപോലും അറിയാതെ എന്നെ എങ്ങനെ ആണ് സമീർ സർ കണ്ടുപിടിച്ചത് ?” ശ്രീഹരി തന്ടെ ഏകാന്ത ചിന്തകളിൽ മുഴുകി കൊണ്ട് സ്വയം പറഞ്ഞു.
“എപ്പോ സംസാരിക്കുമ്പോഴും അയാൾ എങ്ങെനെയെങ്ങിലും വിഷയം വഴി തിരിച്ച് വിടുകയും അത് അവസാനം റാഷികയിലേക് എത്തിക്കുകയും ചെയ്യും.
മീറ്റിംഗിനായി ഞങ്ങൾ പോയ സമയത് എനിക്ക് റാഷികയുടെ അടുത്ത് സമയത് ഏതാണ് പറ്റിയില്ല, അവൾ ഫോൺ വിളിച്ച് ചോദിച്ചപ്പോ ഞാൻ മീറ്റിംഗിൽ ആണ് പറയേണ്ടതിന് പകരം ഏതോ ഒരു പെണ്ണുമായിട്ട് സംസാരിച്ചിരിക്കുക ആയിരുന്നു എന്ന് അയാൾ പറഞ്ഞു.
ഞങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം തീർത്തു തരാം എന്നും പറഞ്ഞ് അവളെ കാണാൻ പോയപ്പോ അത് പറയേണ്ടതിന് പകരം മറ്റവൻ താമസിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു”
ശ്രീഹരി ഇത്രയും നേരം ഇരുന്നിരുന്ന ചെയർ തട്ടി താഴെയിട്ടുകൊണ്ട് അവിടെ നിന്നും എഴുനേറ്റു. മനസ്സിൽ തോന്നിയ കാര്യങ്ങൾക്ക് പൂർണയമായ രൂപം കിട്ടിട്ടില്ലെങ്കിലും എല്ലാം സമീറിനോട് തന്നെ നേരിട്ട് ചെന്ന് ചോദിക്കാം എന്ന് ശ്രീഹരി മനസ്സിൽ ഉറപ്പിച്ചു.
(43 ദിവസങ്ങൾക്ക് ശേഷം… സമയം രാത്രി 2 മണി)
ഒരു കറുത്ത ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു കറുത്ത ഷർട്ടും, ഒപ്പം കറുത്ത ജീൻസും ഇട്ട് ആഷിക റെഡി ആയി ഇരുന്നു. വീട്ടിലും നിന്നും ഇറങ്ങാൻ സൂചകമായി അവൾക് ഒരു കാൾ വന്നു, ഒരു ഹാൻഡ് ബാഗുമായി അവൾ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി നോക്കി, ഈ സമയം ആയതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമായിരുന്നു. അവൾ പതിയെ ഒച്ചയുണ്ടാകാതെ നടന്നു, സ്ഥിരമായി താഴത്തേക്ക് ഇറങ്ങുന്നത് പോലെ തന്നെ സൻഷെഡ് എല്ലാം ചവിട്ടി ഇറങ്ങി, അതുപോലെ തന്നെ മതിലിലും കേറി നിന്ന ശേഷം ഒരു കാറിന്റെ മുന്നിലേക്ക് ചാടി.
“എടാ ഇവളുടെ സാധനങ്ങൾ എല്ലാം എവിടെ” കാറിൽ നിന്നും ഇറങ്ങിയ ശേഷം ലോഹിത് ചോദിച്ചു.
“ഞങ്ങൾ ഒളിച്ചോടുന്നൊന്നും ഇല്ല. ഇനിയിതുപോലൊരു അവസരം കിട്ടിയെങ്കിലോ എന്ന് കരുതി ഒരു സ്ഫേറ്റിക്ക് വേണ്ടി രജിസ്റ്റർ ചെയുന്നു, അത് കഴിഞ്ഞ ഒന്നും സംഭവിക്കാത്ത പോലെ തിരിച്ച് വീട്ടുകളിലേക് പോവും. നിങ്ങൾ ഒന്നും അല്ലാതെ ആരും അറിയാൻ പോവുന്നില്ല” ഹൃതിക് പറഞ്ഞു.
“അല്ല ഇനിയിപ്പോ എന്താ പരിപാടി” സാം ചോദിച്ചു.
“രാവിലെ ആവുന്നത് വരെ വെറുതെ ഇങ്ങനെ കറങ്ങാം. എന്നിട്ട് ഇവളുടെ ഒരു ഫ്രണ്ട് ഉണ്ട് പ്രിയ, അവളുടെ വീട്ടിൽ ഇവളെ ആകുന്നു, ഡ്രസ്സ് എല്ലാം മാറ്റി 11-11:30 ഒക്കെ ആവുമ്പൊ രജിസ്റ്റർ ഓഫീസിലേക്ക് പോവുന്നു” ഹൃതിക് പറഞ്ഞു.
ആ പദ്ധതിക് ശെരി വെച്ച ശേഷം സമീർ കാര് മുന്നിലേക്ക് എടുത്തു, എങ്ങോട്ട് പോവണം എന്നുവന്നും അറിയിലായിരുന്നുവെങ്കിലും അവിടെ നിന്നും മാറി നിക്കാം എന്ന് കരുതി.
സമീറിന്റെ ഒപ്പം മുൻസീറ്റിൽ ഹൃതികും ഉണ്ടായിരുന്നു, പിന്നിൽ ആശികയും ലോഹിതും.
രണ്ടും പരസപരം നോക്കി ചിരിച്ചു.
“ഫുൾ കറുപ്പിൽ വന്നത് നന്നായി, ആർക്കും കാണാൻ പറ്റില്ലാലോ നിന്നെ” അവളുമായുള്ള നിശബ്ദത മുറിച്ച് കൊണ്ട് ലോഹിത് ചോദിച്ചു. അതിന് അവളുടെ ഭാഗത് നിന്നും ഒരു ചിരി മാത്രമായിരുന്നു മറുപടി.
“പെങ്ങളെ… നമ്മൾ പരിചയപ്പെട്ട സാഹചര്യവും അന്ന് നടന്നതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ല എന്ന് അറിയാം പക്ഷെ എന്ത് ചെയ്യാൻ പറ്റും. പോട്ടെ ക്ഷേമിച്ചേക്ക്” ലോഹിത് പറഞ്ഞു.
“അതൊന്നും ഒരു പ്രെശ്നം അല്ല. ഞാൻ അതൊക്കെ എപ്പോഴേ വിറ്റു. പിന്നെ, ഞാനും സോറി, ഞാനും അന്ന് അത്ര നല്ല രീതിയിൽ ഒന്നും അല്ലാലോ പെരുമാറിയത്” ആഷിക മറുപടി കൊടുത്തു. വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് ശേഷം ഇപ്പോഴാണ് പേടി ഒക്കെ മാറി അവൾ ഒന്ന് മിണ്ടി തുടങ്ങിയത്. അവർ പിന്നെയും കൂറേ നേരം മിണ്ടി, പക്ഷെ ഇതിന്റെ ഇടയിൽ ആഷികയും ഹൃതികും അധികം മിണ്ടിയില്ല. ബീച്ചിന്റെ മുന്നിലൂടെയായി അവർ കുറച്ച് നേരം വണ്ടി ഓടിച്ചു, അവിടെ പാതിരാത്രി തുറന്ന കടകളിൽ പോയി ചായ എല്ലാം കുടിച്ചു, അങ്ങനെ ഓരോന്ന് ചെയ്ത് നേരംവെളുപ്പിച്ചു. ആഷികയെ അവളുടെ കൂട്ടുകാരി പ്രിയയുടെ വീട്ടിൽ ആക്കിയ ശേഷം…
“ഇതാ നിനക്ക് മാറാൻ ഉള്ള ഡ്രസ്സ്. ഒരു ചുരിദാർ ആണ്” എന്നും പറഞ്ഞ് ഹൃതിക് തന്ടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി എടുത്ത് അവൾക് കൊടുത്തു. അതിൽ നോക്കി ചിരിച്ച ശേഷം അവൾ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ വാരിപുണർന്നു. അവന്റെ ഷിർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് അവൾ അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
“കുറച്ച് കഴിഞ്ഞ ഇവന്മാർ ഇങ്ങോട്ടേക്ക് നിന്നെ കൂട്ടാൻ വരും. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് എല്ലാം മാറിയ ശേഷം ബൈക്കിൽ അങ്ങോട്ടേക്ക് എത്തികൊല്ലാം, കേട്ടോ’ ഹൃതിക് അവളോട് പറഞ്ഞു. അവൾ അതിന് ശെരിവെക്കുന്ന രീതിയിൽ തലയാട്ടി. ശേഷം അവർ വണ്ടി എടുത്ത് നേരെ ഹൃതികിന്റെ വീട്ടിലേക്ക് വിട്ടു, അവനെ വീട് എത്തുന്നതിന്റെ കുറച്ച് മുന്നേ ഇറക്കി വിട്ടു.
“എടാ പിന്നെ ആർക്കും സംശയം ഒന്നും തോന്നാത്ത രരീതിയിൽ വേണം കേട്ടോ പോയി വരാൻ” ലോഹിത് അവനോട് പറഞ്ഞു.
“അതൊക്കെ ഞാൻ എട്ടു, നിങ്ങൾ വിട്ടോ…” എന്നും പറഞ്ഞ് ഹൃതിക് നടന്ന പോയി.
വീട്ടിലേക്ക് കേറുമ്പോ തന്നെ എല്ലാവരും മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
“എവിടെ പോയതാടാ രാവിലെ തന്നെ ആരോടും പറയാതെ” അച്ഛൻ ചോദിച്ചു.
“ഞങ്ങൾ ഫ്രണ്ട് എല്ലാരും കൂടി ഒന്ന് അമ്പലം വരെ പോയതാ. അവിടെ എത്തിയപ്പോ പറയുവാ ജീൻസ് ഇട്ടോണ്ട് കേറാൻ പറ്റില്ല മുണ്ട് വേണം എന്ന്. അപ്പൊ അത് എടുക്കാൻ വേണ്ടി വന്നതാ” ഇങ്ങനെ ഒരു ചോദ്യം മുൻകൂട്ടി കണ്ടവൻ ആദ്യമേ ഉണ്ടാക്കി വെച്ച കള്ളം അങ്ങോട്ട് കാച്ചിയ ശേഷം ഉള്ളിലേക്ക് കേറി പോയി.
റൂമിൽ എത്തിയ അലമാരിയിൽ എടുത്ത വെച്ച ഡ്രസ്സ് എടുത്തിട്ട്, സ്പ്രൈ എല്ലാം അടിച്ച ശേഷം അവൻ താഴത്തേക്ക് ഇറങ്ങി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അമ്മ കാണുന്നത് ഒരു വെള്ള കുർത്തയും കസവ് കര മുണ്ടും ഉടുത്ത് ഇറങ്ങി വരുന്ന തന്റെ ഇളയ മോനെ ആയിരുന്നു.
‘എന്ത് കോലം ആട ഇത്. എങ്ങോട്ടാ നീ, ആർടെല്ലും കല്യാണം വല്ലതും ഉണ്ടോ” അമ്മ ചോദിച്ചു. മനസ്സിൽ എന്റെ തന്നെ ആണ് അമ്മെ കല്യാണം എന്നും പറഞ്ഞ് കൊണ്ട് അവൻ അമ്മയെ നോക്കി ചിരിച്ചു.
“അവൻ ഏതോ ഒരു അമ്പലത്തിൽ പോവുവാടി” പിന്നിൽ നിന്നും അക്കാണ് പറഞ്ഞു. അച്ഛന്റെ വേഷം കണ്ട് അമ്മ ഞെട്ടി, അമ്മയുടെ ഞെട്ടൽ കണ്ട് ഹൃതിക്കും തിരിഞ്ഞ് നോക്കി.
“അച്ഛനും മോനും ഇത് എന്ത് പറ്റി” അച്ഛനും മുണ്ടും ഷർട്ടും ഇട്ട് വന്നത് കണ്ടപ്പോ അമ്മ ചോദിച്ചു. ഇയാൾ ഇത് ഇത് ഭാവിച്ചാണാവോ എന്നും മനസ്സിൽ ചിന്തിച്ച് ഹൃതിക് അച്ഛനെ നോക്കി നിന്നു.
“അല്ല ഇവൻ അമ്പലത്തിലേക്ക് പോവാണ് എന്ന് പറഞ്ഞു. എന്ന പിന്നെ ഞാനും ഒന്ന് പോയി വന്നേക്കാം എന്ന് കരുതി, അല്ലേടാ മോനെ” അച്ഛൻ പറഞ്ഞു.
“അതെ അതെ… ഹി” മറുപടി കിട്ടാതെ അവൻ പറഞ്ഞു. ദൈവമേ പെട്ടു, ഇനിയിപ്പോ എന്തോ ചെയ്യും ഞാൻ.
“എന്ന അച്ഛൻ വിട്ടോ, എന്റെ ഫ്രണ്ട് ഇപ്പൊ വരും”
“ഒരുമിച്ച് പോവാട, നമുക്ക് കാർ എടുക്കാം”
“അല്ല അച്ഛാ അത്… ഞങ്ങൾ എല്ലാരും കൂടി ബൈക്കിൽ ഒരു…”
“നിങ്ങൾ കാർ എടുത്ത് പോവാൻ നോക്കിയേ ഏട്ടാ, ഇനിയിപ്പോ പിള്ളേരുടെ കൂടെ പോവാഞ്ഞിട്ട” അമ്മ പറഞ്ഞു. തന്റെ രക്ഷകയായി അമ്മ വന്നു എന്നും പറയാം. ശേഷം രണ്ടാളും കൂടി പുറത്തേക് ഇറങ്ങി. പുറത്ത് എത്തിയതിന് ശേഷം ഹൃതിക് വേഗം ഉള്ളിലേക്കു തിരിച്ച് ഓടി, അവൻ പോയി അവന്റെ അമ്മയെ കെട്ടിപിടിച്ചു.
“പോയിട്ട് വരാം അമ്മെ”
“എന്താടാ പതിവില്ലാതെ ഓരോരോ ശീലങ്ങൾ ഒക്കെ” അമ്മ ചോദിച്ചു.
“ഏയ് ഒന്നുല്ല. ഇന്ന് അങ്ങനെ തോന്നി അതുകൊണ്ട് ചെയ്തു” ഹൃതിക് മറുപടി കൊടുത്തു. അമ്മയോട് വീണ്ടും യാത്ര പറഞ്ഞ ശേഷം അവൻ അവിടെ നിന്നും ഇറങ്ങി.
രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ ലോഹിതും സമീറും ആഷികയും പിന്നെ അവളുടെ 4 കൂട്ടുകാരും ഹൃതികിനായി കാത്തിരുന്നു. 11 മണി ആവുന്നതിന് മുൻപ് തന്നെ അവൻ അവിടെ എത്തി ചേർന്നു, അവന്ടെ ബൈക്ക് അവിടെ ഉണ്ടായിരുന്ന ഒരു വല്യ ആൽമരത്തിന്റെ അടിയിൽ നിർത്തി.
“ഇങ്ങനെ ആണോടാ ആർക്കും സംശയം തോന്നാതെ നീ വീട്ടിൽ നിന്നും വന്നത്” സമ്മർ അവനോട് ചോദിച്ചു.
“ഇതാ എന്താ കുർത്തയും മുണ്ടും ഒക്കെ ഉടുത്തു കല്യാണ വേഷത്തിൽ, എനിക്ക് നീ ഒരു ചുരിദാർ അല്ലെ തന്നത്” ഹൃതികിനെ കണ്ടയുടനെ ആഷിക ചോദിച്ചു.
“നിന്നെ ഇനി സാരിയിൽ ഒക്കെ ആരേലും കണ്ട് സംശയം ആവണ്ട എന്ന് കരുതി ചെയ്തതാ. ഞാൻ പിന്നെ വല്ലപ്പോഴും ഒക്കെ മുണ്ട് ഉടുക്കുന്ന ഒരാൾ ആണലോ” ഹൃതിക് മറുപടി കൊടുത്തു. ആ ഒരു കാര്യം അവൾക് ഐഷ്ടപെട്ടില്ല എന്നുള്ളത് അവളുടെ മുഖത്ത് നിന്നും വ്യക്തമാണെകിലും അവൾ ഒന്നും പറഞ്ഞില്ല. എല്ലാവരും അവിടെ ആ സമയം ആവാൻ വേണ്ടി കാത്തിരുന്നു. സമയം രണ്ടാളും കൂടി ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ആഷിക ഹൃതിക്കിനെയും കൂടി കുറച്ച് അങ്ങോട്ട് മാറി നിന്നും.
“എന്താണ് ഭയങ്കര സെറ്റപ്പിൽ ആണലോ” ആഷിക അവന്റെ വേഷത്തിനെ കുറിച്ച് പറഞ്ഞു.
“ജീവിതത്തിൽ ഇപ്പോഴൊന്നും ഇങ്ങനെ രജിസ്റ്റർ മാര്യേജ് ഒന്നും ചെയ്യാൻ പറ്റില്ലാലോ അതുകൊണ്ടാ. ഇനിയിപ്പോ ഈ മുല്ലപ്പൂവിന്റെ കൂടെ നീ സാരിയും കൂടി ഉടുത്തോണ്ട് ഒക്കെ വന്ന ഞാൻ എങ്ങനെയാ നിന്ടെ കൂടെ പിടിച്ച് നിൽക്കുന്നത്” ഹൃതിക് പറഞ്ഞു.
“ഓഹ് അതുകൊണ്ടാണോ മോനെ… ഞാൻ നിനക്ക് വേണ്ടി ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ഷർട്ട് വാങ്ങിച്ച് ഉണ്ടായിരുന്നു. നീ ഇപ്പൊ ഇട്ട കുർത്തയുടെ അത്രക്ക് സെറ്റപ്പ് ഒന്നുമില്ല എന്നാലും…” ആഷിക പറഞ്ഞു.
“എന്ന അത് ആദ്യമേ ഇങ്ങോട്ട് തന്നുടെടി, എവിടെയടി സാധനം” ഹൃതിക് ചോദിച്ചു.
അവൾ ആ കാറിലേക്ക് ചൂണ്ടി കാണിച്ചു. കാറിന്റെ ഉള്ളിൽ നിന്ന് തന്നെ ആ പുതിയ ഡ്രസ്സ് എടുത്തിട്ട ശേഷം അവൻ പുറത്തേക്ക് ഇറങ്ങി. എല്ലാവരും കൂടി നേരെ ഓഫീസിന്റെ ഉള്ളിലേക്ക് കേറി.
നഗരത്തിന്റെ തിരക്കേറിയ ഇടവഴിയിൽ സ്ഥിതി ചെയുന്ന ഒരു പഴയ കെട്ടിടം ആയിരുന്നു ആ രജിസ്റ്റർ ഓഫീസ്. ഒരു ക്രീം പെയിന്റ് അടിച്ച പൊളിഞ്ഞ നിൽക്കുന്ന നിറയെ വിളലുകൾ ഉള്ള ചുമരുക്കൾ, പൊടിപിടിച്ച ചിത്രങ്ങളും അതിന്റെ മേൽ തൂക്കിയിട്ടിട്ടുണ്ട്. വലിയ വളഞ്ഞ ജനാലയിലൂടെ പ്രഭാത സൂര്യപ്രകാശം ഒഴുകി വരുന്നത് ആ വല്യ ആൽമരം തടഞ്ഞു.
മുറിയിലേക്ക് കേറിയതും ആഷികക്ക് വല്ലാത്ത ഒരു പേടി തോന്നി തുടങ്ങി, കാഴ്ചകൾ ചെറുതായി മങ്ങാനും തുടങ്ങി. അവളുടെ കണ്ണുകളിൽ ഫയൽന്റെ ചറ്റയുടെ മഞ്ഞ നിറം തുളച്ചു കയറി. പഴകിയ മരമേശയും മഷിയുടെയും കടലാസിന്റെയും ഗന്ധം അവൾ നന്നായി അറിഞ്ഞ് തുടങ്ങി. അവൾ പെട്ടന് ഹൃതികിന്ടെ കൈ മടക്കിൽ കേറി പിടിച്ചു.
“എടാ എനിക്ക് വല്ലാതെ പേടി ആവുന്നു, ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ” ആഷിക അവന്റെ കാതിൽ മെല്ലെ പറഞ്ഞു.
“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടലോ. എന്ന വാ ഇപ്പൊ തന്നെ പോവാം” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും തിരിഞ്ഞു.
“അയ്യോ അത് വേണ്ടാ. ഇത് കഴിഞ്ഞ് വീട്ടിൽ പോവുന്ന കാര്യം ഒക്കെ ആലോചിച്ചത് കൊണ്ട് പെട്ടന് പറഞ്ഞ് പോയതാ, ആ അങ്ങോട്ട് പോവാം” അവൾ പറഞ്ഞു.
“എടി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ കേട്ടോ. നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് അറിയാം നിന്റെ വീട്ടിൽ നമ്മളുടെ കാര്യം സമ്മതിക്കാൻ പോവുന്നില്ല എന്ന്, പക്ഷെ നമ്മൾ ഒന്നിച്ച് കഴിഞ്ഞാൽ അതൊക്കെ ശെരിയാക്കി എടുക്കുന്നത് എന്റെ കടമ ആണ്, ഞാൻ അതൊക്കെ ശെരിയാക്കി എടുക്കുകയും ചെയ്യും” എന്നും പറഞ്ഞ് ഹൃതിക് അവളുടെ കൈയിന്റെ മേൽ അവന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി അവൾ അവനെ നോക്കി.
“ആരാണ് ഈ ആഷികയും ഹൃതിക്കും” രജിസ്ട്രാർ ചോദിച്ചു. അവർ രണ്ടുപേരും ടേബിളിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
“എല്ലാ ഡോക്യൂമെൻറ്സും അറ്റെസ്റ് ചെയ്ത ഫോട്ടോയും കൊണ്ടുവന്നിട്ടില്ലേ” അയാൾ ചോദിച്ചു. ഹൃതിക് അപ്പൊ തന്നെ എല്ലാം എടുത്ത് അയാൾക് കൊടുക്കുകയും ചെയ്തു.
“സാക്ഷിക്കലായി മൂന്ന് ആൾകാർ വേണം, അവരുടെ ഐ.ഡി.യും വേണം” റെജിസ്ട്രർ പറഞ്ഞു. സമീറും ലോഹിതും മീരയും (ആഷികയുടെ കൂട്ടുകാരി) ആണ് സാക്ഷികളായി ഒപ്പിടുന്നത്, അവർ മൂന്ന് പേരും മുന്നിലേക്ക് വന്ന് അവരുടെ ഐഡി കാർഡുകൾ കൊടുത്തു.
“അപ്പൊ വേറെ ആരും വരണോ വേറെ ഒന്നും ചെയ്യാനോ ഇല്ലെങ്കിൽ കാര്യങ്ങളിലേക് കടക്കാം അല്ലെ” റെജിസ്ട്രർ ചോദിച്ചു. എല്ലാവരും പരസ്പരം നോക്കിയാ ശേഷം എല്ലാം ഓക്കേ ആണ് എന്നരീതിയിൽ തലയാട്ടി.
“അപ്പൊ ഇനി ഈ പേപ്പറിൽ ഉള്ളത് രണ്ടാളും വായിച്ച് പറഞ്ഞ ശേഷം ഇവിടെ വന്ന് ഒപ്പിട്ടോള്ളൂ…” എന്നും പറഞ്ഞ് അയാൾ ചെറിയ ഒരു ക്ഷണം പേപ്പർ അവർക്ക് നേരെ നീട്ടി. അത് നോക്കി ഹൃതിക് വായിക്കാൻ തുടങ്ങി.
“ഞാൻ ഹൃതിക്, ഇന്ത്യൻ ഭരണകടന നിയമ പ്രകാരം ആഷികയെ എന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നു…” അത് കേട്ടതും എല്ലാവരും കൈയടിച്ചു. ഹൃതിക് ആ പേപ്പർ ആഷികക്ക് നേരെ നീട്ടി.
“ഞാൻ ആഷിക, ഇന്ത്യൻ ഭരണകടന നിയമ പ്രകാരം ഹൃതികിനെ എന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നു…” അവൾ പറഞ്ഞു. അതിനും എല്ലാവരും കൈയടിച്ചു. പരസ്പരം ഇടാൻ ഉള്ള മാലകൾ അവരുടെ കൂട്ടുകാർ കൊണ്ടുവന്നിരുന്നു.
“എന്ന ഇനി രണ്ടാളും ഇവിടെ ഒപ്പിട്ടോള്ളൂ…” എന്നും പറഞ്ഞ് റെജിസ്ട്രർ പേന അവർക് നേരെ നീട്ടി. ആദ്യം ഹൃതിക് ഒപ്പിട്ടു, പിന്നെ ആഷികയും. ലോഹിത് ഹൃതികിന്റെ കൈയിലേക്ക് മാല കൊടുത്തു, രമ്യ ആഷികയുടെ കൈയിലേക് മാല കൊടുത്തു. അവര്ക് പരസ്പരം നോക്കി ചിരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും മാള ഇട്ടു, ഹൃതിക് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.
“കോൺഗ്രേറ്റലേഷൻസ്… ഒരു മണിക്കൂറിന് ഉള്ളിൽ നിങ്ങൾക് സർട്ടിഫിക്കറ്റ് കിട്ടും” എന്നും പറഞ്ഞ് രജിസ്ട്രാർ രണ്ടുപേർക്കും കൈ കൊടുത്തു.
“അല്ല താലി കേട്ടുനിലെ…” അയാൾ തന്നെ ചോദിച്ചു.
“ഇല്ല സർ, അത് പിന്നെ ഒരു ദിവസം. അന്ന് വീട്ടുകാരും കൂടെ ഉണ്ടാവും, അവരുടെ സമ്മതം ഇല്ലാതെ വേണ്ട” ആഷിക മറുപടി കൊടുത്തു.
ഹൃതിക്കിനെയും ആഷികയെയും എല്ലാവരും ചേർന്ന് അഭിനന്ദിച്ചു. എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു, മാല എല്ലാം ഊരിയ ശേഷം അവർ പുറത്തേക് ഇറങ്ങി.
ആഷികയുടെ ഹൃദയം അവളുടെ വീട്ടുകാരുടെ കാര്യം ആലോചിച്ച് നീറി കൊണ്ടേ ഇരുന്നു, പക്ഷെ ഹൃതികിന്റെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ അവൾ പരമാവധി എല്ലാം മറക്കാൻ ശ്രേമിച്ചു.
ജീവിതത്തിന്റെ പുതിയ യാത്രക്ക് ഒരു തുടക്കം ഇവിടെ കുറിക്കുന്നു, ഈ വഴി ഇങ്ങോട്ടേക്ക് എത്തും എന്നോ, വഴിയിൽ ഉള്ള തടസ്സങ്ങളെ പറ്റിയോ അറിയാതെ എല്ലാം നേരിടാൻ അവർ തയാറായി.
(ഈ ഭാഗം ഒരുപാട് വൈകി എന്നറിയാം, വായിക്കുന്നവർ ഒന്ന് ക്ഷെമിക്കണം. ഭയങ്കര തിരക്കിലായി പോയി ഇപ്പൊ ഒക്കെ. അടുത്ത ഭാഗം കഴിയുന്നതും വേഗം ഇടാൻ ശ്രെമിക്കാം)
Responses (0 )