പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1
Perillatha Swapnangalil Layichu 2.1 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
പുതിയ സ്വപ്‌നങ്ങൾ
ഈ കഥ തുടരണം എന്ന് വിചാരിച്ചത് അല്ല, എനിക്ക് ആകെ ഉള്ള ഒരു എന്റർടൈൻമെന്റ് ഇവിടെ വരുന്ന കഥ വായിക്കുന്നത് ഒക്കെ ആണ്. ഇപ്പൊ ഹോബി ആയിട്ട് ഒന്നും ഇല്ലാതെ ആയപ്പോ ആകെ ഒരു മടുപ്പ്. എന്റെ മൈൻഡ് ഒന്ന് റിലീസ് ആകാനും കഥക്ക് ഒരു ഹാപ്പി എൻഡിങ് കൊടുക്കാൻ വേണ്ടിയും ഞാൻ ഈ കഥ തുടരാൻ തീരുമാനിച്ചു. നിങ്ങളുടെ നല്ലതും മോശവുമായ എല്ലാ കമന്റ് ചെയ്യുക.
ഈ കഥ വായിക്കുന്നതിന് മുന്നേ മറ്റു ഭാഗങ്ങൾ വായിക്കുക, മെയിൻ ചരക്റ്റർ ആയ ഹൃതിക് പറ്റി ഒരു ഐഡിയ കിട്ടാൻ ആണ്, ബാക്കി എല്ലാം പുതിയ കഥാപാത്രങ്ങൾ ആയിരിക്കും. വായിക്കാൻ ഭയങ്കര മടി ആണെകിൽ, ഇതിനെ മുന്നേ എഴുതിയതിന്റെ ഒരു ചുരുക്കം ഞാൻ ഇവിടെ കൊടുക്കാം.
ഹൃതിക് അതികം ആരോടും സംസാരിക്കാത്ത ഒരാളായ നായകൻ. ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അവൻ ഒരിക്കൽ ഒരു കല്യാണ വീട്ടിൽ വെച്ച് ഒരു കുട്ടിയെ കാണുക ഉണ്ടായി. തെറ്റ് ആണ് എന്ന് അറിയാമായിരുനെകിലും അവളെ കണ്ടുപിടിക്കാനും പരിചയപ്പെടാനും വേറെ മാർഗം ഒന്നും ഇല്ലാത്തത് കൊണ്ടും അവളെ കോളേജിലേക്കും വീട്ടിലേക്കുമായി അവൻ പിന്തുടർന്നു. നേരിട്ട് സംസാരിക്കാൻ പേടി ആയത് കൊണ്ട് അവളുടെ വണ്ടിയിൽ കത്തുകളും സമ്മാനങ്ങളും വെച്ച് അവളെ രഹസയാമായി പരിചയപ്പെടാൻ തീരുമാനിക്കുന്നു,
വിചാരിച്ച പോലെ ഒന്നും നടന്നില്ലെന്ക്കിലും അവൻ അവളെ പരിചയപ്പെടുന്നു കൂടുതൽ അടുക്കുന്നു. ഇത്ര ഒക്കെ ആയിട്ടും അവളുടെ പേര് മാത്രം അവൾ വെളിപ്പെടുത്തിയില്ല. അവർ നന്നായി അടുത്തു, അവളുടെ വീട്ടിൽ അവൾ അത്ര സന്തുഷ്ട അല്ല എന്നും അവളുടെ പെങ്ങൾ ആയിട്ട് അത്ര രസത്തിൽ അല്ല എന്നും അവൻ മനസ്സിലാകുന്നു, പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. രണ്ട് പേരുടെയും ചെറിയ തിരക്കുകൾ കഴിഞ്ഞിട്ട് ഇഷ്ടം ഓവറായാണ് എന്ന് അവർ തീരുമാനിക്കുന്നു.
ഒരു മാസത്തിന് ശേഷം ഹൃതിക് അവളെ കാണാൻ പോവുന്ന വഴിയിൽ ഒരു ചെറിയ ആക്സിഡന്റ് സംഭവിക്കുന്നു, അവന് ഒന്നും പറ്റിയില്ല, പക്ഷെ അവനെ വന്ന വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടിക്ക് കാര്യമായി മറിവുകൾ പറ്റുന്നു, അത് അവൾ തന്നെ ആയിരുന്നു. പിന്നീട് അവർ ഹോസ്പിറ്റലിൽ നിന്നും കൂടുതൽ അടുക്കുന്നു, അവളുടെ പേര് രാശിക ആണ് എന്ന് അറിയുന്നു. അവൻ അവളുടെ അമ്മ ആയിട്ടും അടുക്കുന്നു,
പിന്നെ പര്സപരം ഇഷ്ടം തുറന്ന് പറയുകയും ചെയുന്നു. ഡിസ്ചാർജ് ആയി അവളുടെ വീട്ടിലേക്ക് പോയ അവൻ ചില സത്യങ്ങൾ മനസിലാകുന്നു. അവൾ ഇരട്ടകൾ ആണ് എന്നും, അവൻ ആദ്യം പരിചയപ്പെട്ടതും സ്നേഹിച്ചതും ആഷിക ആണ് എന്നും ഹോസ്പിറ്റലിൽ വെച്ച് അവളുടെ അതെ മുഖസാദൃശ്യം ഉള്ള റാഷിക ആയിരുന്നു എന്നും.
ഒരുപാട് വർഷങ്ങൾക് ശേഷം ഒന്നിച്ച അവരുടെ ജീവിതത്തിൽ ഒരു ശല്യം ആവണ്ട എന്നും, ശെരിയായ ഒരു തീരുമാനവും എടുക്കാൻ അറിയാത്തത് കൊണ്ടും ഹൃതിക് രണ്ട് പേരിൽ നിന്നും അകന്ന് പോകുന്നു.
ആശുപത്രി…
എമർജൻസി വാർഡിന്റെ തൊട്ട് പുറത്ത് ഉള്ള ചെയറിൽ കണ്ണും പൂട്ടി തല പുറകോട്ട് ചാരി അവിടെ ഇരിക്കുക ആയിരുന്നു അവൻ. പ്രായത്തിൻ ചേർന്ന വസ്ത്ര ധാരണ അല്ലായിരുന്നു അവന്, ഒരു ഹാഫ് സ്ലീവവ് ഷർട്ടും പാന്റും. നെറ്റി കുറച്ച് കേറിയ ഒരു കോളേജ് പയ്യൻ, ട്രിമ് ചെയ്ത താടിയും മീശയും. അവൻ പെട്ടന്ന് കണ്ണുകൾ തുറന്ന് ഫോൺ എടുത്ത് നോക്കി, സമയം രാത്രി 2 മണി ആകുന്നു, കോണ്ടക്ട്സ് സ്ക്രോൽ ചെയ്ത് തുടങ്ങി.
ഹൃതിക്’ന്ടെ നമ്പർ എടുത്തെങ്കിലും അവൻ ഡയൽ ചെയ്തില്ല. അവൻ പിന്നെയും സ്ക്രോൽ ചെയ്ത് ‘സമീർ’ന്ടെ നമ്പർ എടുത്ത് ഡയൽ ചെയ്തു, പക്ഷെ ഹോസ്പിറ്റലിന്റെ ഉള്ളിൽ റേഞ്ച് ഉണ്ടായിരുന്നില്ല. അവൻ അവിടെ ചുറ്റും നോക്കിയപ്പോ അവിടെ ഉണ്ടായിരുന്ന കൗണ്ടറിൽ ഒരു ലാൻഡ്‌ലൈൻ കണ്ടു. ആ കൗണ്ടറിൽ ഉണ്ടായിരുന്ന ആൾകാർ ഉറങ്ങുന്നത് കൊണ്ട് അവൻ ആരോടും ഒന്നും ചോദിക്കാതെ അത് എടുത്ത് സമീറിന്റെ നമ്പർ ഡയൽ ചെയ്തു…
“ഡാ… ലോഹിത് ആടാ”
“ഹേയ്, ലോങ്ങ് ടൈം ബ്രോ. എന്താടാ ഈ സമയത്ത്…” ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സമീർ ചോദിച്ചു. ലോഹിത് പറയുന്നത് കേട്ടിട്ട് മുഖം മാറിയ സമീർ പെട്ടന്ന് തന്നെ ഹൃതികിനെ കൂട്ടി അങ്ങോട്ട് വരാം എന്ന് പറഞ്ഞു.
“അവൻ വരുമോ… വെറുതെ എന്തിനാടാ”
“നീ ഒന്ന് വെറുതെ ഇരുന്നേ, ഞാൻ അവനുമായിട്ട് അങ്ങോട്ട് വരാം” എന്നും പറഞ്ഞ് സമീർ ഫോൺ വെച്ചു. ഒട്ടും സമയം കളയാതെ കാറും എടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് ചെന്നു. പോകുന്ന വഴിക്ക് സമീർ ഹൃതികിനെയും ഫോൺ വിളിച്ചു.
“എസ്ക്യൂസ് മീ… Mr. ലോഹിത്” സമീർ ഹോസ്പിറ്റലിൽ എത്തിയതും റീസെപ്ഷനിൽ ചോദിച്ചു.
“ഈസ് നാം കാ കോയി ഭി യഹ നഹി ഹേ… (ഈ പേര് ഉള്ള ആരും ഇവിടെ ഇല്ലാ)” റീസെപ്ഷനിസ്റ്റ് മറുപടി കൊടുത്തു.
“വോ പേഷ്യന്റ് കെ സാത് ആയ ഹേ. പേഷ്യന്റ് കാ നാം ടു ത്രി ഫോർ, ഐസ കുച്ച് ഹേ… (ഞാൻ പറഞ്ഞ ആൾ രോഗിയുടെ കൂടെ വന്നത് ആണ്. അഡ്മിറ്റ് ആക്കിയ ആളുടെ പേര് ടു ത്രി ഫോർ അങ്ങനെ എന്തോ ആണ്)”
“സാം…” പെട്ടന്ന് പുറകിൽ നിന്നും ഉള്ള വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. കൈയും കെട്ടി അവിടെ അഭയ് നിൽക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ ആണ് എന്നൊരു കാരണം കൊണ്ട് മാത്രം അവന്മാർ അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയില്ല…
സമീർ അഡ്മിറ്റ് ആക്കിയ ആളുടെ സുഖവിവരം എല്ലാം അന്വേഷിച്ചാ ശേഷം, രണ്ടാളും അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന് സമീർ ലോഹിതുമായി സംസാരിച്ച് ഇരുന്നു…
“അവൻ വന്നില്ല ലെ” ലോഹിത് അവന്ടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
“ഞാൻ വിളിച്ചപ്പോ അവൻ ഒടുക്കത്തെ തിരക്കിൽ ആയിപോയി… അതുകൊണ്ട് ആണ് അല്ലെങ്കിൽ അവൻ വന്നേനെ” സമീർ ലോഹിതന്റെ തൊലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
“അവൻ വരില്ല എന്ന് നമ്മൾ രണ്ടാൾക്കും അറിയാം, പിന്നെന്തിനാടാ…” എന്നും പറഞ്ഞ് ലോഹിത് നിർത്തി.
_______________________________________________
കഥ ഇനി നടക്കാൻ പോകുന്നത് എഴുതി നിർത്തിയെടുത്ത് നിന്നും 8 മാസം കഴിഞ്ഞാണ്. ഹൃതിക്കിന് വിശാകാപട്ടണത്തിൽ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ലഭിച്ചു. ഇവിടെ അടുത്ത് ഒന്നും കിട്ടാത്തോണ്ട് അല്ല, കുറച്ച് ദൂരത്ത് തന്നെ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്.
പുതിയ സ്ഥലം… പുതിയ കൂട്ടുകാർ… പുതിയ ഭാഷ… പുതിയ രീതിക്കൾ…
ആ കോളേജിൽ ആകെ ഉണ്ടായിരുന്ന മൂന്ന് മലയാളി ആൺകുട്ടികൾ ആയിരുന്നു ഹൃതിക്, ലോഹിത് പിന്നെ സമീർ. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും പെട്ടന്ന് തന്നെ കൂട്ടായി.
(സീനിയർസിന്റെ ക്ലാസ്സ് എല്ലാം കഴിഞ്ഞു, ഞങ്ങളുടെയും അവരുടെയും പരീക്ഷകളും കഴിഞ്ഞു, അവർക്ക് ഇനി ഇന്റർവ്യൂ വേണ്ടി മാത്രം കോളേജിലേക്ക് വന്ന മതി. അതുകൊണ്ട് ഇന്ന് ഒരു പബിൽ വെച്ച് അവർക്ക് ഫെയേർവെൽ ആയിരുന്നു.)
“നമ്മളുടെ കൂടെ ഉള്ളത് ഇത്രയ്ക്കും സ്റ്റാൻഡേർഡ് ഇല്ലാത്ത ആൾകാർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല” സാനിയ പറഞ്ഞു. കഴുത്ത് വരെ മുടി, കറുത്ത ഷോർട്ട് ഫ്രോക്ക് ആണ് അവളുടെ വേഷം. മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ ബാംഗ്ലൂർ ആണ്.
“പിന്നെ പാർട്ടിക്ക് വരുമ്പോ കോളേജ് പോവുന്ന പോലെ വരണോ. പബിൽ അല്ലെ, ഇഷ്ടം ഉള്ളത് പോലെ എന്തും ചെയ്യാലോ” സമീർ അവളോട് പറഞ്ഞു.
“ഓഹ്… നീ എന്നെ എതിർത്ത് സംസാരിക്കുന്നോ… അതും ഏതോ ആൾകാർക്ക് വേണ്ടി. കൊള്ളാം, നൈസ്” പബിൻ ചുറ്റും നോക്കികൊണ്ട് സാനിയ പറഞ്ഞു.
“ഡി അങ്ങനെ പറഞ്ഞത് അല്ല ഞാൻ…” സമീർ ചിരിച് കൊണ്ട് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു.
സമീർ, എല്ലാരും സാം എന്നും വിളിക്കും. നല്ല സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും ചുണ്ടിന്റെ തൊട്ട് താഴെയായി കുറച്ച് രോമവും (soul patch എന്ന് പറയും) മാത്രം ഉള്ള ഒരു BBA’കാരൻ. പെൺകുട്ടിക്കോളോട് പെട്ടന്ന് തന്നെ കമ്പനി ആവുന്ന കൂട്ടത്തിൽ ആണ് ആൾ. എല്ലാവരോടും കൂറേ സംസാരിക്കുന്നത് വളരെ ഇഷ്ടപെടുന്ന കൂട്ടത്തിൽ ആണ് സമീർ. ഈ മൂന്ന്പേരുടെയും കൂട്ടത്തിൽ കാമുകി ഉള്ള ഒരേ ഒരാൾ.
“ലോഹിതിന് ഈ പരിപാടി അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു. ഭയങ്കര ചിന്തയിൽ ആണലോ” സാനിയ പറഞ്ഞു.
“അവൻ പിന്നെ എപ്പോഴും അങ്ങനെ ആണലോ. പക്ഷെ ഇപ്പൊ ഇവിടെ നിനക്ക് ഡിജിറ്റൽ ആർട്ട് ചെയ്യാൻ പറ്റിയ ഒന്നും ഇല്ലാലോ” സമീർ പറഞ്ഞു.
ലോഹിത് ആരോടും അധികം മിണ്ടാത്ത കൂട്ടത്തിൽ ഉള്ളത് ആണ്. അവൻ അവന്ടെ ലോകത്ത് ആയിരിക്കും എപ്പോഴും. ഡിജിറ്റൽ ആർട്ട് ആണ് പുള്ളിയുടെ മെയിൻ ഹോബി. 3 പേരും സമപ്രായക്കാർ ആണെകിലും ലോഹിതിനെ കാണാൻ കുറച്ച് പ്രായം തോന്നിക്കും.
“ഞാൻ നിന്നോട് സംസാരിച്ചോ സമീർ, അവനോട് അല്ലെ…” കുറച്ച് ദേഷ്യത്തിൽ അവൾ പറഞ്ഞു.
“ഇവൾ അപ്പോഴേക്കും… ഞാൻ നിനക്ക് കുടിക്കാൻ എന്തേലും കൊണ്ടുവരാം” എന്നും പറഞ്ഞ് സമീർ അവിടെ നിന്നും എഴുനേറ്റു. ലോഹിതും സാനിയയും പരസ്പരം നോക്കി.
“എന്തേലും ഒക്കെ സംസാരിക്ക് ലോഹിത്, ഇങ്ങനെ എപ്പോഴും വരച്ച് ഇരുന്നാൽ എങ്ങനെയാ” എന്തേലും ഒക്കെ സംസാരിക്കാലോ എന്ന് കരുതി സാനിയ തുടങ്ങി.
“ഞാൻ ഇതുവരെ വരച്ചതിൽ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും ആണ് ഉള്ളത്. അത് ഒന്ന് മാറ്റി പിടിക്കണം, അതിന് തുടക്കം ഈ പബ് തന്നെ ആയിക്കോട്ടെ എന്ന് കരുതി” ലോഹിത് പറഞ്ഞു.
“ഹാ… നിങ്ങളുടെ കൂടെ വന്ന എന്നെ പറഞ്ഞ മതി. എടാ നീ പോയി ഡാൻസ് കളിക്ക്, അല്ലെങ്കിൽ ഏതേലും പെൺപിള്ളേരോട് സംസാരിക്ക്…” ഇതൊക്കെ പറഞ്ഞിട്ടും ആലോചിച്ച് ഇരിക്കുന്ന ലോഹിതിന് കണ്ടവൾ ഫോൺ എടുത്ത് സ്ക്രോൽ ചെയ്യാൻ തുടങ്ങി.
“നിനക്ക് എന്തേലും ഐഡിയ കിട്ടുന്നുണ്ടോ ഇതൊക്കെ കണ്ടിട്ട്” ലോഹിത്തിന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി ഒന്ന് ശ്വാസം എടുത്തു.
“ഇവിടെ കാണുന്ന എല്ലാരേയും വരച്ചോ എന്ന” എന്നും പറഞ്ഞ് വീണ്ടും രണ്ട് പേരും പരസ്പരം നോക്കി.
“ഒരു സ്ഥലത്ത് ഉള്ള വ്യത്യസ്ത മനുഷ്യർ. പബ്ബിൽ വന്നിട്ട് ഡാൻസ് കളിക്കുന്ന ആൾകാർ, കുടിക്കുന്ന ആൾകാർ… പിന്നെ എന്നെ പോലെ ബോറടിച്ച് ഇരിക്കുന്ന ആൾകാർ, എന്തിനാ വന്നത് എന്ന് അറിയാതെ ചിന്തിച്ച് ഇരിക്കുന്ന ആൾകാർ… അല്ലെങ്കിൽ പിന്നെ നിങ്ങളുടെ കൂടെ ഉള്ള മറ്റവനെ പോലെ പെൺപിലെരുടെ കൂടെ കിന്നാരിച്ചിരിക്കുന്ന കൂറേ എണ്ണം…” കളിയാക്കാൻ എന്നോണം അവൾ പറഞ്ഞു. പക്ഷെ അവന്റെ മുഖത്തെ ഒരു സന്തോഷം കണ്ടപ്പോ അവൾ വിചാരിച്ച പോലെ അല്ല അവൾ അത് എടുത്തത് എന്ന് മനസ്സിലായി.
“എടാ നീ… ശോ…” തല താഴ്ത്തി മുഖത്ത് കൈവെച്ചവൾ ഇരുന്നു.
“നീ പറഞ്ഞപോഴാ… ഹൃതിക് എവിടെ പോയി”
പബിന്റെ ഒരു അറ്റത് മതിലിനോട് ഒരു പെൺകുട്ടി ചാരി നികുന്നു, ഒരു പഞ്ചാബി കുട്ടി, പാൽ നിറവും കറുത്ത വല്യ കണ്ണുകളും. അവളുടെ ഇരു വശങ്ങളിലുമായി ആരോ ഒരാൾ കൈ വെച്ച് അവളുടെ കണ്ണുകളിൽ നോക്കി നിന്നു.
(നായകൻ എൻട്രി)
അവർ കണ്ണുകൾ കൊണ്ട് സംസാരിച്ചു. അവൾ പുരികം പൊക്കി ‘എന്തേയ്’ എന്ന രീതിയിൽ അവനോട് ചോദിച്ചു. അവൻ കണ്ണുകൾ ഇറുക്കി ‘ഒന്നുമില്ല’ എന്ന് പറഞ്ഞു.
“ഫിർ മുജ്ഹേ യഹ ക്യു ഭുലായ”(പിന്നെ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത്) അവൾ ചോദിച്ചു.
“കൊയ് ഖാസ് വാജഹ് നഹി… ബസ്സ് ഐസേ ഹി” (അങ്ങനെ പ്രേതേകിച്ച് കാരണങ്ങൾ ഒന്നുല… വെറുതെ ഇങ്ങനെ) എന്നും പറഞ്ഞ് അവളുടെ കിഴ്ചുണ്ട് വിരലുകൾ കൊണ്ട് മെല്ലെ പിടിച്ചു, എന്നിട്ട് തട്ടി കളിച്ചു. അവൾ കണ്ണുകൾ മെല്ലെ അടച്ചു. ഇത് കണ്ട് ഹൃതിക് അവളെ നോക്കി ചിരിച്ചു. പഴയ സ്കൂൾ പയ്യൻ ലുക്ക് ഒക്കെ മാറി ഇപ്പൊ അവൻ ‘goatee’ സ്റ്റൈലിൽ ആണ് ഇപ്പൊ താടി ഉള്ളത്.
അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു, അവന്റെ താടി കൊണ്ട് അവളുടെ കവിളിൽ ഉരസി. പെട്ടന്ന് ഇക്കളി ആയവൾ ചിരിച്ച് കൊണ്ട് അവനെ നെഞ്ചിൽ പിടിച്ച് തള്ളി. ഹൃതിക്കും അവളെ നോക്കി ചിരിച്ചു, അപ്പൊ തന്നെ അവന്റെ ഫോൺ റിങ് ചെയ്തു.
ലോഹിത്: എവിടെ ആടാ നീ
ഹൃതിക്: ഞാൻ കുറച്ച് ഇപ്പുറത് ഉണ്ടടാ, എന്തേയ്
ലോഹിത്: ഇവിടെ തന്നെ ഉണ്ടോ, അതോ വളവളെയും അടിച്ചോണ്ട് എങ്ങോട്ടേലും പോയോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാടാ
“ഞാൻ എപ്പോഴാടാ മൈരേ അങ്ങനെ ചെയ്തിട്ട് ഉള്ളത് ” പെട്ടന്ന് ലോഹിതിന്റെ ബാക്കിൽ വന്ന് ഹൃതിക് പറഞ്ഞു. അവന്റെ കഴുത്തിൽ കൂടി കൈയിറ്റ് സോഫ ചാടി ഹൃതിക് അവിടെ ഇരുന്നു. ഒരു പുച്ഛത്തോട് കൂടി സാനിയ അവരെ നോക്കി ഇരുന്നു.
“ഇവൾ ഇവിടെ ഉണ്ടായിരുന്നോ. സാം എവിടെ”
“ഇവൾക്ക് കുടിക്കാൻ എന്തോ വാങ്ങി കൊണ്ടുവരാം എന്ന് പറഞ്ഞ് പോയതാ, കുറച്ച് നേരമായി” ലോഹിത് പറഞ്ഞു. രണ്ടാളും കൂടി സാം’നെ ചുറ്റും നോക്കി, കൗണ്ടറിൽ അവൻ ഒരു കുട്ടിയോട് സംസാരിച്ച് അവിടെ ഇരിപ്പുണ്ട്.
“എടാ ലോഹി, ഇവൻ കൂറേ നേരം ആയാലോ പോയിട്ട്. കുടിക്കാൻ എന്തെകിലും കൊണ്ടുവരാൻ ഇത്ര സമയത്തിന്റെ ആവിശ്യം ഒക്കെ ഉണ്ടോ” ഹൃതിക് ചോദിച്ചു. അത് കെട്ടവൾ സാം എവിടെ എന്ന് നോക്കി. അവിടെ അവൻ ആരോടോ സംസാരിച്ച് ഇരിക്കുന്നത് കണ്ട് ദേഷ്യം പിടിച്ച സാനിയ അവിടെ നിന്നും എഴുനേറ്റ് പോയി.
“ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോവാൻ… അവൻ വരുമ്പോ പറഞ്ഞേക്ക്”
“രാജ്ഞി ഉത്തരവ് തണലോ… ഇവൻ ഇത് വേറെ ആരെയും കിട്ടാഞ്ഞിട്ട് ആണോ” ഹൃതിക് ലോഹിത് കേൾക്കെ പറഞ്ഞു. അതെ സമയം തന്നെ സമീറും അവിടെ എത്തി. അവളെ അവിടെ കാണാത്തപ്പോ തന്നെ ഇവൻ കാര്യങ്ങൾ ഊഹിച്ച് എടുത്തു.
“ഇന്ന് ആരായിരുന്നു നിന്ടെ ഇര…” സാം ഹൃതികിനോട് ചോദിച്ചു.
“എന്തൊക്കെ ആട കുണ്ണേ വിളിച്ച് പറയണത്. ആ പഞ്ചാബി കൊച്ചിന്റെ കൂടെ കുറച്ച് നേരം ഉണ്ടായിരുന്നു അത്ര തന്നെ. മൈരൻ ഇര എന്നൊക്കെ…” ഹൃതിക് പറഞ്ഞു.
“ഇപ്പൊ ഇങ്ങനെ ആണെകിൽ, നാട്ടിൽ ഉള്ള ടൈമിൽ എത്ര എന്നതിനെ ഇവൻ വളച്ച് കാണുമോ എന്തോ” സമീർ ചോദിച്ചു. അത് കേട്ടതും ഹൃതികിന്റെ കണ്ണിലേക്ക് ഇരുട്ട് കേറി തുടങ്ങി, അവൻ ഒരു നിമിഷം കൊണ്ട് പഴയ കഥകൾ എല്ലാം ഓർമ വന്നു, അവന് തല പൊട്ടി തെറിക്കുന്നത് പോലെ തോന്നി.
“നമക്ക് പോയി ഒന്ന് ഡാൻസ് കളിച്ചാലോ…” പെട്ടന്ന് ചാടി എഴുനേറ്റ് ഹൃതിക് ചോദിച്ചു . ലോഹിത് സമ്മതം മൂളി, സാം സാനിയയെ കണ്ടിട്ട് വരാം എന്നും പറഞ്ഞ് പോയി.
ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും തന്ടെ മനസ്സ് ശരീരത്തിന്റെ പൂർണ നിയന്ത്രണവും ഏറ്റെടുത്ത് അവനെ കൊണ്ട് എന്തക്കയോ ചെയ്യിപ്പിച്ചു. അവനോട് അവിടെ വെച്ച് ലോഹിത് പറയുന്നത് ഒന്നും അവനെ കേൾക്കാൻ പറ്റാതെ ആയി. ഇത് മനസ്സിലാക്കിയ ലോഹിത് അവനെ പിടിച്ച് ഒരു സ്ഥലത്ത് ഇരുത്തി.
“എടാ കുഴപ്പം ഒന്നും ഇല്ലാലോ ലെ” ലോഹിത് ചോദിച്ചു. അവൻ കുറച്ച് വെള്ളം തരാൻ വേണ്ടി ആംഗ്യം കാണിച്ചു. ലോഹിത് കുറച്ച് വെള്ളം എടുക്കാൻ വേണ്ടി പോയി. ഇതേ സമയം തന്റെ അടുത്ത് ഇരുന്ന പെണ്ണ് അവന് നേരെ ഒരു കുപ്പി വെള്ളം നീട്ടി. അവൻ അത് വാങ്ങി കുടിച്ചു.
ഈ പബ്ബിൽ മോഡേൺ ഡ്രസ്സ് ഇടാതെ വന്നത് അവൾ മാത്രം ആയിരുന്നു എന്ന അവൻ ശ്രേധിച്ചു. ബംഗിയോടെ പിരിച്ചു കെട്ടിയ മുടി, ചെറിയ രണ്ട് കണ്ണിന്ടെയും നടുവിൽ ചെറിയ ഒരു പൊട്ട്. പക്ഷെ കോളേജിൽ കുട്ടികൾ മാത്രം ഉണ്ടായിരുന്ന ആ പബ്ബിൽ ഇവളെ മാത്രം കണ്ട് പരിചയം ഉണ്ടായിരുന്നില്ല ഹൃതിക്കിന്. സീനിയർസിന്റെ കൂടെ ആയിരുന്നു അവൾ ഇരിക്കുന്നത്, ഒരു പക്ഷെ സീനിയർ ആയത് കൊണ്ടായിരിക്കും കാണാത്തത് എന്നും കരുതി അവൻ അവിടെ നിന്നും പോയി.
പാർട്ടി എല്ലാം കഴിഞ്ഞു… ഒരു ആഴ്ചക്ക് മെല്ലെ ലീവ് ഉണ്ട്, എല്ലാം വീട്ടിലേക്ക് പോയി. ഹൃതിക് മാത്രം പോയില്ല… അവനെ വീട്ടിലേക്ക് അമ്മ കൂറേ വിളിച്ചെങ്കിലും തിരക്കും, യാത്രയുടെയും പൈസ പറഞ്ഞ് അവൻ അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു. ഒരിക്കലും നാട്ടിലേക്ക് പോവാതെ എത്ര കാലം വേണമെങ്കിലും ഒളിച്ച് ഇരിക്കാൻ അവൻ തയ്യാറായിരുന്നു.
(ദിവസങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് തുടങ്ങുന്ന ദിവസം)
(ഹിന്ദിയിലും ഇംഗ്ലീഷും ഒക്കെ ആയിട്ട് ആണ് ക്ലാസ് എടുകാർ, ഇവിടെ മലയാളത്തിൽ എഴുതാം)
ലോഹിതും സമീറും ഒരുമിച്ച് ഇരിക്കുന്നു, ഹൃതിക് കുറച്ച് അപ്പുറത് ആ പഞ്ചാബി കുട്ടിയുടെ കൂടെയും.
“ഇങ്ങനെ ആണ് അപ്പൊ നിങ്ങളുടെ സെക്കന്റ് ഇയർ മൊത്തത്തിൽ ഉണ്ടാവുക. ഫസ്റ്റ് 2 മാസം ക്ലാസ്, പിന്നെ ഇന്റേൺഷിപ് അത് കഴിഞ്ഞാ എക്സാം. നോട്ട് ഇന്റേൺഷിപ്പിന് പോയാൽ നിങ്ങളുടെ ഫൈനൽ ഇന്റർവ്യൂവിന് ഗുണം ചെയ്യും” ക്ലാസ് എടുത്തുകൊണ്ടിരുന്ന സർ പറഞ്ഞു. ഇതേ സമയം പിന്നിലൂടെ ഹൃതിക് ആരും കാണാതെ തന്ടെ കൂട്ടുകാരുടെ അടുത്തേക്ക് സീറ്റ് മാറുക ആയിരുന്നു.
“കുറച്ച് അങ്ങോട്ട് നീങ്ങി ഇരിക്കട”
“എന്താണാവോ ഈ വഴി ഒക്കെ…” സമീർ അവനോട് ചോദിച്ചു.
“അവളുടെ കൊന്നയാടി കേട്ട് കേട്ട് തല ഒക്കെ… എടാ കുറച്ചും കൂടി നീങ്ങി ഇരിക്കട” ഹൃതിക് പറഞ്ഞു.
“അങ്ങോട്ട് നീങ്ങി ഇരിക്കട കുട്ടി പിശാശ്ശെ…” സമീർ ലോഹിതനോട് പറഞ്ഞു. ഇത് പറഞ്ഞതും മൂന്ന് പേരും പെട്ടന്ന് ചിരിച്ച് പോയി.
“മെയ് ഐ കം ഇൻ സർ” വാതിൽക്കൽ ചുരിദാർ ഇട്ട് ഒരു കുട്ടി വന്ന ചോദിച്ചു. അന്ന് പബ്ബിൽ വെച്ച് കണ്ട് കുട്ടി ആയിരുന്നു അത്. ഇവൾ കൊള്ളാം എന്ന അർത്ഥത്തിൽ സമീർ സ്പ്രെഷൻ ഇട്ട് ഹൃതികിനെ നോക്കി, പക്ഷെ അവൻ ഇതൊന്നും ശ്രേധികാതെ ജനൽ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു.
“ഈ ഹയർ കഴിഞ്ഞാലോ, ഇയാൾ ആദ്യമായിട്ടാണ് അല്ലെ ക്യാമ്പസ്സിൽ. ഫസ്റ്റ് ഇയർ ഡിസ്റ്റൻസ് ആയിട്ട് പഠിച്ചിട്ട്… പേര് എന്താണ്” സർ ചോദിച്ചു.
“സർ, ഐ ആം ശ്രുതികാ ഫ്രം തമിഴ്നാട്” അവൾ പറഞ്ഞു.
“എന്ത്, അമേരിക്ക ഫ്രം തമിഴ്നാട് ഓ…” എന്നും പറഞ്ഞ് സർ തന്നെ ചിരിക്കാൻ തുടങ്ങി. ഇത് കേട്ട് ക്ലാസ്സിൽ എല്ലാവരും ചിരിച്ചു, സമീറും ഹൃതിക്കും ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു.
“ഇതിനും മാത്രം എന്താടാ കിനികാന് ഉള്ളത്” സമീർ ലോഹിതിനോട് ചോദിച്ചു.
“ചിരി വന്നിട്ട് ഒന്നും അല്ല, പിന്നെ നമ്മളുടെ സർ അല്ലെ”
“ഈ വക്കാ പ്രോത്സാഹനം ഒന്നും ഞാൻ എന്തേലും പറയുമ്പോ നിന്ടെ ഭാഗ്യത്തിന് ഞാൻ കണ്ടിട്ട് ഇല്ലാലോ. ഉണ്ടോടാ ഹൃതികെ… ഡാ ഹൃതികെ… ഡാ” സമീർ അവനെ കൂറേ വിളിച്ചു . പക്ഷെ യാതൊരു പ്രേതികരണവും ഇല്ലാതെ അവൻ പുറത്തേക്ക് നോക്കി ഇരുന്നു.
“ഇവൻ ഇത് എന്ത് പറ്റി..” സമീർ തുടർന്ന്.
“നമ്മൾ തിരിച്ച് വന്നപ്പോ ഞാൻ ശ്രേധികാൻ തുടങ്ങിയതാ, ഇവന്ടെ സ്വഭാവത്തിൽ ഒക്കെ മൊത്തത്തിൽ ഒരു മാറ്റം സംഭവിച്ചത് പോലെ. ഞാൻ ഒക്കെ പൊതുവെ ആൾക്കാരോട് സംസാരിക്കാത്ത കൂട്ടത്തിൽ ആണലോ, അപ്പൊ പതിവ് കൂടുതൽ പതിവ് ഇല്ലാത്തതൊരു കാര്യം ചെയ്ത ഞാൻ ഇങ്ങനെ ഔട്ട് ഓഫ് ഫോക്കസ് ആയിപോവാർ ഉണ്ട്” ലോഹിത് പറഞ്ഞു.
“അതിന് ഇവാൻ അങ്ങനെ സംസാരിക്കാത്ത കൂട്ടത്തിൽ ഉള്ള ആൾ ഒന്നും അല്ലാലോ ഡാ”
“ഏത് പെണ്ണ് എത്ര കൊന്നയടിച്ചാലും അതിന്ടെ ഇരട്ടി കൊന്നായടിക്കുന്ന ഇവനെ ഇപ്പൊ അവർ കുറച്ച് കൊന്നായടിച്ചു എന്നും പറഞ്ഞ് നമ്മളുടെ അടുത് വരെ… ഇവന് ഇവിടെ ഒറ്റക് ഇരുന്ന ആ കപിൽ എന്തോ സംഭവിച്ചിട്ട് ഉണ്ട്, കൂറേ ചിന്തിച്ച് കൂട്ടി ആയത് ആണ് എന്നാണ് എന്റെ ഒരു ഇത്” ലോഹിത് പറഞ്ഞു . ഇതുവരെ രണ്ട് പേരും ഇവനെ ഇങ്ങനെ കാണാത്ത കൊണ്ട് ലോഹിത് പറഞ്ഞത് ഒക്കെ സത്യമാവാൻ സാധ്യത ഉണ്ട് എന്ന് സമീറിനും തോന്നി.
“ഇവനെ പെണ്ണുങ്ങളെ പേടി ആയി തുടങ്ങി എന്നാണോ നീ പറഞ്ഞ് വരുന്നത്… അല്ലേടാ നീ അതിന് സൈക്കോളജി ഒന്നും അല്ലാലോ പഠിച്ചത് ലെ” സമീർ ചോദിച്ചു.
“ഇതൊക്കെ കോമൺ സെൻസ് അല്ലെ. പിന്നെ അടുത്ത കാര്യം അത് ഒന്ന് പരീക്ഷിച്ച് നോക്കാതെ ഒന്നും പറയാൻ പറ്റില്ല” ലോഹിത് പറഞ്ഞു. അത് ഒന്ന് പരീക്ഷിക്കാം എന്ന തന്നെ കരുതി അവർ അവനെ വീണ്ടും വിളിച്ചു ഈ പ്രാവിശ്യം അവൻ വിളി കേട്ടു. എന്തുപറ്റി എന്ന അർത്ഥത്തിൽ രണ്ട് ആളും കൈ കൊണ്ട് അവനോട് കാണിച്ചു. ഒന്നുമില്ല എന്ന് അവനും.
“ഹ്മ്മ്, ഒന്നുല… കാണാനും ഉണ്ട്. പെൺപിള്ളേരുടെ ഇടയിൽ നിന്നും മാറാത്ത നീ, ഇപ്പൊ ഞങ്ങളുടെ കൂടെ വന്ന ഇരിക്കുന്നു” സമീർ പറഞ്ഞു.
“എന്താടാ ഒന്ന് വെറുതെ ഇരിക്കാനും പാടിലെ… ഞാൻ ജൂനിയർസിനെ ഇത് ആകാലോ എന്ന് കരുതി വെയിറ്റ് ചെയുന്നത് അല്ലെ. അതുവരെ വേറെ ആരോടും ഒന്നും വേണ്ട എന്ന് കരുതി” ഹൃതിക് പറഞ്ഞു.
“എന്ന വാ ജൂനിയർസിന്റെ അടുത്തേക്ക് പോവാം” ലോഹിത് പറഞ്ഞു. പെട്ടന്ന് ഇങ്ങനെ oru മറുപടി ഹൃതിക് പരീക്ഷിച്ചില്ല, അവൻ ഒന്ന് ഞെട്ടി.
“അല്ലടാ വൈകുനേരം ആവട്ടെ ഒന്ന്”
“എന്ന പോട്ടെ… ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നിട്ട് ഉണ്ട് അവളെ ഒന്ന് പരിചയ പെട്ടിട്ട് വരാം” ലോഹിത് പറഞ്ഞു.
“ശെടാ… എന്തിന്”
“നിനക്ക് പേടി ആണെകിൽ വേണ്ട” ലോഹിത് പറഞ്ഞു.
“പേടിയോ എനിക്കോ… ഡാ സമീറെ ഇവന് ഇത് എന്ത് പറ്റി” ഹൃതിക് പറഞ്ഞു.
“നിനക്കു പേടി ഇല്ലെങ്കിൽ പോടാ. പോയി സംസാരിച്ചിട്ട് വാടാ” സമീർ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
“നിനക്ക് ഒക്കെ… ശെരി ഇപ്പൊ തന്നെ പോയേക്കാം” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് പോയി. ഇതേ സമയം അവൾ ക്ലാസ്സിന്റെ പുറത്തേക്ക് പോയി. ഹൃതിക് അവളുടെ പിന്നാലെ നടന്നു പോയി. അവളെ വിളിക്കണം എന്ന് ഉണ്ടായിരുന്നെകിലും പെട്ടന്ന് സംസാരിക്കാൻ പറ്റാത്തത് പോലെ അവന് തോന്നി. നെഞ്ച് ഇടിക്കുന്നത് അവൻ വല്ലാതെ അറിഞ്ഞു തുടങ്ങി…
“ഇവൻ ഇത് എന്ത് പറ്റി” നെഞ്ചിൽ കൈ വെച്ച് നിൽക്കുന്ന അവനെ കണ്ട് സമീർ ചോദിച്ചു. അതെ സമയം തന്നെ അവൻ തിരിഞ്ഞ് നോക്കിയപ്പോ അവനെ നോക്കി നിൽക്കുന്ന കൂട്ടുകാരെ കണ്ടത്. നെഞ്ചിൽ കൈ വെച്ചത് പോക്കറ്റിൽ നിന്നും ചുയിങ് ഗം എടുക്കാൻ വേണ്ടി ആണ് എന്ന് അവൻ കാണിച്ചു.
ആ ഒരു സമയത്ത് അവനെ മനസ്സിലായി, ഇത്രയൊക്കെ വേറെ ഒരാളെ പോലെ അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിൽ എപ്പോഴും ആ പഴയ നമ്മൾ ഉണ്ടാവും എന്ന സത്യം.
സ്റ്റെപ്പിന്റെ അവിടെ അവൾ നിന്നു, ഇടത്തോട്ടും വലത്തോട്ടും അവൾ നോക്കി. അവൻ വേറെ എങ്ങോട്ടോ നടന്ന് പോവുന്നത് പോലെ അവളുടെ മുൻപിലുടെ നടന്ന് പോയി.
“Excuse me, HOD ഓഫീസ് എങ്കെ ഇരുക്ക്… സോറി… Do you…”
“പറവഇല്ലൈ, തമിഴ് കൊഞ്ചം പുരിയം” അവൾ ചോദിച്ച് തീരും മുന്നേ ഹൃതിക് പറഞ്ഞു.
“ഓഹ്… നിങ്ങെ എന്ത ഊര്, കോയമ്പത്തൂർ…”
“ഇല്ലൈ, ഞാൻ വന്ത് കേരള”
“ഓക്കേ… ഹ്മ്മ്… ഇന്ത HOD റൂം…”
“അത് എല്ലാം സൊല്ലി തരേ, ആണ എന്നക് ഒരു ഹെല്പ് പണ്ണണം”
“നാനെ എത്തുവും തെറിയാമേ ഇങ്ങേ നികിരേ… സെരി സൊള്, എന്ന ഹെല്പ് വേണും”
“അത് വന്ത്, നീ എന്നെ തപ്പ എടുക്ക കൂടാത്. ഞാൻ വന്ത് യെന്ന് ഫ്രണ്ട്‌സ് കിട്ടേ ഒരു ബെറ്റിലെ തൊട്ടിട്ടേൻ, അപ്പൊ പണിഷ്‌മെന്റ ഉന്ന പ്രൊപ്പോസ് പണ്ണനും സോനെ” (അത് പിന്നെ, നീ ഇത് വേറെ രീതിയിൽ എടുക്കരുത്. എന്റെ ഫ്രണ്ട്‌സ് ആയിട്ട് ഞാൻ ഒരു ബെറ്റിൽ തൊട്ടു, അപ്പൊ നിന്നെ വന്ന് പ്രൊപ്പോസ് ചെയ്യണം എന്ന് അവർ പറഞ്ഞു) അത് കേട്ടതും അവൾക്ക് ചിരിച്ച് കൊണ്ട് വേണ്ടാ വേണ്ടാ എന്ന രീതിയിൽ തലയാട്ടി മെല്ലെ പിന്നിലോട്ട് നടക്കാൻ തുടങ്ങി.
“ഏയ്യ്, ഞാൻ അപ്പടി ഒന്നുമേ സൊള്ളപൊറത് ഇല്ലൈ. അവർ പ്രൊപ്പോസ് പണ്ണനും താ സോനെ, അക്‌സെപ്റ് ആണോ റിജക്റ്റ് ആണോ എന്ന് സൊല്ലലെ. സുമ്മ ഇങ്ങേ നിന്ന പോത്തും 2 മിനിറ്റ്സ്. നീ റിജക്റ്റ് പന്നിട്ടേ സൊള്ളിടുവേ. കേസ് ഫിനിഷ്” (എടോ, ഞാൻ അങ്ങനെ ഒന്നും പറയുന്നില്ല, അവർ പറയണം എന്ന് മാത്രെ പറഞ്ഞുള്ളു, അക്‌സെപ്റ് ചെയ്യിപ്പിക്കണം എന്നല്ല. ഇവിടെ വെറുതെ കൂടെ നിന്ന മതി, നീ റിജക്റ്റ് ചെയ്ത് എന്ന് ഞാൻ അവരോട് പറഞ്ഞോളാം) ഒറ്റ ശ്വാസത്തിൽ ഹൃതിക് പറഞ്ഞു. കുറച്ച് നേരം അവിടെ ആകെ നിശബ്ദധ ആയിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അവിടെ തന്നെ നിന്നു, ഭാഗ്യം കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അവൾക്ക് ഇടത്തോട്ട് കൈ ചൂണ്ടി അതാണ് റൂം എന്ന് കാണിച്ച് കൊടുത്തു.
“നാൻ പോകട്ടുമ, 2 മിനിറ്റ് ആയിട്ടേണ്” അവൾ പറഞ്ഞു. ഹൃതിക് ശെരി എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന് പോയി.
(ഇനി അങ്ങോട്ട് തമിഴ് ഡയലോഗ് മലയാളത്തിൽ എഴുതാം)
“ഏയ്… ഇത്ര ഹെല്പ് ചെയ്ത തന്നിട്ട് എനിക്ക് ഒന്നും തരുണിലെ” ശ്രുതികാ തിരിഞ്ഞ് നടന്ന് പോയി കൊണ്ടിരുന്ന അവനോട് ചോദിച്ചു. അവൻ എന്ത് ഹെല്പ് എന്ന അർത്ഥത്തിൽ അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
“എവെനിംഗ് എനിക്ക് ഒരു ചായ വാങ്ങി താ…”
“ഇല്ലെങ്കിൽ”
“നിന്ടെ ഫ്രണ്ട്സിനോട് ഞാൻ കാര്യം പറയും… ഇവിടെ ഇത്രെയും നേരം സംഭവിച്ചതും, പിന്നെ എന്റെ കൈയിനും കുറച്ച് ഇടും” അവൾ ചെറിയ പുച്ഛ ഭാവത്തിൽ പറഞ്ഞു.
“അതൊന്നും വേണ്ട… ചായയും കടിയും ഞാൻ വാങ്ങി തരാം” എന്നും പറഞ്ഞ് അവൻ രണ്ട് കൈയും കൂപ്പി നിന്നു. രണ്ട് പേരും യാത്ര പറഞ്ഞ് അവർ അവരുടെ പണിക്ക് പോയി.
ഒരു അത്ഭുതത്തോടു കൂടി ഹൃതിക് തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. അവിടെ അവന്മാർ നിൽക്കുന്നുണ്ട് എന്ന് ഓർമ്മ വന്ന ഹൃതിക് പെട്ടെന്ന് തന്നെ തന്റെ കൈയെടുത്ത് ഷർട്ടിന്റെ കോളർ ശരിയാക്കിക്കൊണ്ട് ക്ലാസിലേക്ക് കയറി.
” നിങ്ങൾ എന്താണ് ഇത്രയും നേരം സംസാരിച്ചത് നീ നിന്ന് പരുങ്ങുന്നുണ്ടായിരുന്നല്ലോ” രോഹിത് അവനോട് ചോദിച്ചു.
“എടാ ഇന്ന് വൈകുന്നേരം നിങ്ങൾ ഹോസ്റ്റലിലേക്ക് വിട്ടു ഞാൻ അവളെയും കൂട്ടി ഒരു ചായ കുടിച്ചിട്ട് മെല്ലെ വരാം…” അവരുടെ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ ബെഞ്ചിലേക്ക് പോയി ഇരുന്നു.
” അവന്റെ ഒരു ഒടുക്കത്തെ കണ്ടുപിടുത്തം… നീ വെറുതെ എന്നെയും കൂടി സംശയത്തിൽ ആക്കിയല്ലോടാ” എന്നും പറഞ്ഞ് പുച്ഛിച് കൊണ്ട് സമീറും ക്ലാസ്സിലേക്ക് പോയി.
വൈകുന്നേരം ആയതും ഹൃതിക്കും ശ്രുതികയും കൂടി കോളേജ് കാന്റീനിലേക്ക് പോയി.
“ഭായ്… 2 ടീ, 2 പരോട്ട റോൾ” അവൾ കാന്റീനിൽ ഉണ്ടായിരുന്ന ആളോട് പറഞ്ഞു.
“എന്റെ പേര് ഹൃതിക്”
“ഓ സോറി ചോദിക്കാൻ മറന്നു പോയി… ഇവിടെ ഫുഡ് ഒക്കെ എങ്ങനെയുണ്ട് പൊതുവേ കേരളത്തിൽ നിന്നും പുറത്തേക്ക് വന്ന ആൾക്കാർ എന്ത് കഴിച്ചാലും അവിടുത്തെ അത്ര പോരാ എന്നാണല്ലോ പറയാറ്”
“നാട്ടിൽ ഉള്ള അത്ര പോരാ എന്നാലും അഡ്ജസ്റ്റ് ചെയാം” അവൻ പറഞ്ഞു.
“അല്ല എന്താണ് ഇവിടെ അഡ്മിഷൻ എടുക്കാൻ ഇത്ര ലേറ്റ് ആവാൻ കാരണം”
” എന്റെ കോളേജ് കഴിഞ്ഞ് ഞാൻ കുറച്ചു കാലം വർക്ക് ചെയ്തിട്ടുണ്ടായിരുന്നു, അപ്പോഴാണ് എന്റെ ബോയ്ഫ്രണ്ട് പറഞ്ഞത് ഇവിടെ വന്ന് അഡ്മിഷൻ എടുക്കാൻ ആവുമ്പോൾ ഞങ്ങൾക്ക് കുറച്ച് ടൈം സ്പെൻഡ് ആയാലും പക്ഷേ കമ്പനിയിൽ ബോണ്ട് ഉള്ളതുകൊണ്ട് അവിടെനിന്നും ഇറങ്ങാൻ പറ്റിയില്ല ഇവിടെയാണെങ്കിൽ അഡ്മിഷൻ എടുത്ത് പോവുകയും ചെയ്തു. അതുകൊണ്ടാണ് ഡിസ്റ്റൻസ് ആയിട്ട് പഠിക്കാം എന്ന് കരുതിയത്. ഇപ്പോ അവൻ സെക്കൻഡറി കഴിഞ്ഞ് പോവുകയും ചെയ്തു ഞാനാണെങ്കിൽ ഇവിടെ വന്ന് പെട്ടു… ” അവൾ പറഞ്ഞു. ഓഹ് ഓണർ ഉള്ള വണ്ടി ആയിരുന്നു അല്ലെ. ഒരു ചായ വേസ്റ്റ് ആയി.
“മൈ…” എന്നും പറഞ്ഞ് അവൻ തുടങ്ങിയപ്പോഴാണ് അവനെ അവൾ അവിടെ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു. പിന്നെ ഒന്നും മിണ്ടാതെ അവൻ ചായ കുടിച്ചു.
“ഈ ചായ അത്ര രസം ഇല്ലാലോ, പിന്നെ ഈ കടിയും. നമുക്ക് പുറത്ത് എവിടേലും പോയാലോ” ശ്രുതികാ ചോദിച്ചു.
“അത് വേണോ… ആരെങ്കിലുമൊക്കെ അറിഞ്ഞാൽ അത്…” അവൻ നിർത്തി.
“അതാണോ… ഞങ്ങൾ ബ്രേക്ക് അപ്പ് ആയി” ഇത് കേട്ടതും ഹൃതിക് മുഖത്ത് ഒരു ചിരി വിടർന്നു.
“കുഴപ്പമില്ല ഒരു മാസം കഴിഞ്ഞാൽ ശരിയായിക്കോളും… ഞങ്ങൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്പ് ആവാർ ഉള്ളതാണ്” അത് പറഞ്ഞതും അവൻ പിന്നെയും പഴയ പോലെ ആയി.
“എന്നാൽ ഞാനെന്റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചു നോക്കട്ടെ അവന്റെ കയ്യിലാണ് ബൈക്ക് ഉള്ളത്… ബൈക്കിൽ പോകുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ” ചോദിച്ചതിന് അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി.
ഇതേ സമയം ലോഹിത്…
അവൻ തിരിച്ച് ക്യാമ്പസിൽ നിന്നും ഹോസ്റ്റലിലേക്ക് നടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും താഴെ വീണ ചാർട്ട് പേപ്പറുകൾ എല്ലാം എടുക്കുന്ന ഒരു സ്ത്രീയെ കണ്ടത്. അവരുടെ തൊട്ടടുത്തുതന്നെ രണ്ടുമൂന്ന് ലഗേജുകളും ഉണ്ടായിരുന്നു. ഒരു 35-40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത്. അവൻ അവിടേക്ക് പോയി അവരെ ചാർട്ട് പേപ്പർ എടുക്കാൻ സഹായിച്ചു.
“ഹോസ്റ്റൽ ഫോർ സ്റ്റാഫ് ഈസ് ഓൺ ദാറ്റ് സൈഡ്” അവൻ അവരോട് പറഞ്ഞു. അവർ ഇവനെ അടിമുടി ഒന്നു നോക്കി.
“ഐ ജസ്റ്റ് വാറ്റഡ് ട്ടൂ ഹെല്പ്” അവൻ പറഞ്ഞു. ഇത് സ്റ്റുഡൻസിന് മാത്രമുള്ള ലേഡീസ് ഹോസ്റ്റൽ ആണെന്നും വെറുതെ ഇത്രയും ബാഗുമായി കയറണ്ടല്ലോ എന്ന് കരുതിയായിരുന്നു അവൻ അങ്ങനെ പറഞ്ഞത്.
“ഞാനിവിടെ പഠിക്കുന്നതാണ് നമ്മളൊക്കെ ഒരു കൊല്ലം ഒരുമിച്ച് പഠിച്ച ആൾക്കാരാണ്. കൂടെ ആരാ ഉള്ളത് എന്ന് പോലും തനിക്കൊന്നും അറിയില്ല, കഷ്ടം തന്നെ”
അവർ പറഞ്ഞു.
“ഓ മലയാളി ആയിരുന്നു അല്ലേ… പെട്ടെന്ന് കണ്ടപ്പോൾ ഞാൻ…”
“എന്താടാ ഇത്ര പ്രായമായി കഴിഞ്ഞാൽ ആരും പഠിക്കാൻ ഒന്നും വരില്ല, ആദ്യം ഹോസ്റ്റലിൽ ആയിരുന്നു പ്രശ്നം. അതും പറഞ്ഞ് അവിടുന്ന് ഇറങ്ങിയില്ല അപ്പോഴത്തേക്ക് വന്നു കളിയാക്കാൻ അടുത്ത ആൾക്കാരും” എന്നും പറഞ്ഞ് അവർ ചുണ്ടിൽ ഒരു സിഗരറ്റ് എടുത്ത് വച്ചു.
“അയ്യോ അങ്ങനെ പറഞ്ഞത് അല്ല…” ഇനിയും കൂടുതൽ എന്തെങ്കിലും പറഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി അവൻ അവിടെ നിർത്തി. അവൾ ഇവന്റെ കയ്യിൽ തീപ്പെട്ടിയോ സിഗരറ്റ് ലൈറ്ററോ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് അവൻ പറഞ്ഞു.
“ക്യാമ്പസിന്റെ ഉള്ളിൽ നിന്നും സിഗരറ്റ് വലിക്കാൻ പാടില്ല. പുറത്തൊരു കടയുണ്ട് അവിടെ പോയി വലിക്കുന്നതായിരിക്കും നല്ലത്” അവൻ പറഞ്ഞു. അത് കേട്ടതും അവർ അങ്ങോട്ട് നടക്കാൻ തുടങ്ങി. തയ്യിൽ കുറെ സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ കുറച്ചു ബുദ്ധിമുട്ടായിരുന്നു അവർക്ക് അവിടെ വരെ നടന്നത് എത്താൻ. അപ്പോൾ ലോഹിത് അവരുടെ കയ്യിലുള്ള ചാർട്ട് പേപ്പർ എല്ലാം വാങ്ങിച്ച് കൂടെ നടക്കാം എന്ന് കരുതി. ചാർട്ട് പേപ്പറിൽ ഓരോ ഡ്രോയിങ് അവൻ കണ്ടു.
“ഓഹ് ഇയാൾ വരയ്ക്കും അല്ലേ, ഞാനും. മെയിൻ ആയിട്ട് ഡിജിറ്റൽ ആർട്ട് ആണ് ഞാൻ ചെയ്യാറുള്ളത്”
“ഇയാള് കൂടെ വരണം എന്നില്ല ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം” എന്നും പറഞ്ഞ് അവർ ഇവന്റെ കയ്യിൽ നിന്നും ചാർട്ട് തിരികെ വാങ്ങി നടക്കാൻ തുടങ്ങി.
മറ്റൊരുടത്… സമീറും സാനിയയും കോളേജിന്റെ പുറകിൽ ഉള്ള പാർക്ക് പോലൊരു സ്ഥലത്ത് കൂടി നടക്കുക ആയിരുന്നു.
“അവൻ പറയുന്നത് കേട്ടിട്ട് ഞാൻ ശരിക്കും വിശ്വസിച്ചു പോയി അങ്ങനെയായിരുന്നു അവന്‍റെ വർത്തമാനം. ഹൃതിക്കിന് അങ്ങനെ മാറ്റമൊന്നുമില്ല ആ ഒരു സമയത്ത് കുറച്ച്…” എന്നും പറഞ്ഞ് സമീർ അവളെ നോക്കിയപ്പോൾ അവൾ ഫോണിൽ ആരോടോ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവൻ അവളുടെ ഫോണിലേക്ക് ആരോടാണ് ചാറ്റ് ചെയ്യുന്നത് എന്ന് നോക്കി.
“ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഈ അമൽ എന്ന് പറഞ്ഞവനായി ഇനി ചാറ്റ് ഒന്നും ചെയ്യാൻ നിൽക്കരുത് എന്ന്” സമീർ ചെറിയ ദേഷ്യത്തോടുകൂടി അവളുടെ അടുത്ത് പറഞ്ഞു.
“നീ എന്തിനാ ഞാൻ ആരോടൊക്കെ ചാറ്റ് ചെയ്യണം ചാറ്റ് ചെയ്യേണ്ട എന്ന് പറയുന്നത്. പിന്നെ നീ പറയുന്ന നിന്റെ ഫ്രണ്ട്സിന്റെ കഥയൊക്കെയാണെങ്കിലും എനിക്ക് കേൾക്കാനും താല്പര്യം ഇല്ല നീ എന്നെ എന്റെ വഴിക്ക് വിട്ടേക്ക്… ” സാനിയ പറഞ്ഞു.
“പിന്നെ നിന്റെ മുന്നിൽ വച്ച് തന്നെയല്ലേ ഞാൻ ഇവനെ റിജക്ട് ചെയ്തത് ഇപ്പൊ എന്താ നിന്റെ പ്രശ്നം ഇവനൊന്നും മെസ്സേജ് അയച്ചു എന്ന് വിചാരിച്ചിട്ട് എന്ത് സംഭവിക്കാനാണ്” സാനിയ തുടർന്നു.
“ഡി ഞാൻ അങ്ങനെ വേറെ അർത്ഥത്തിൽ മെസ്സേജ് അയക്കണ്ട എന്നൊന്നും പറയുന്നതല്ല ഈ പയ്യന്മാരുടെ ഒരു മനസ്സോക്കെ അറിയുന്നതുകൊണ്ട് പറഞ്ഞു എന്ന് മാത്രം”
“നിനക്ക് അപ്പോൾ എന്നെ വിശ്വാസമില്ല അതങ്ങ് പറഞ്ഞാൽ പോരെ”
“ഇവളെ ഞാനിന്ന്…” എന്നും പറഞ്ഞ് സമീർ സാനിയയെ അവിടെ അടുത്തുണ്ടായിരുന്ന ഒരു മരത്തിന്റെ പുറകിലേക്ക് പിടിച്ചുവലിച്ചു തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവളുടെ ഇടുപ്പിന് ചുറ്റും ആയി അവൻ കൈ ചുറ്റി. അവളുടെ കൈകൾ അവന്റെ തോളിലൂടെയും.
അവന്റെ മുഖം അവൻ അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു, അവിടെ അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി, നാക്ക് കൊണ്ട് കളിക്കുകയും ചെയ്തു.
“ഹ്മ്മ്…” പെട്ടെന്നുണ്ടായ വികാരത്തിൽ അവൾ മൂളി പോയി. അവൾ അവന്റെ ചെവിയിൽ കടിച്ചു. അവന്റെ മുഖം കഴുത്തിൽ നിന്നും അവൻ ഉയർത്തി അവളെ കണ്ണുകളിലേക്ക് നോക്കി.
“നിന്റെ ദേഷ്യമൊക്കെ മാറിയോടി” ഇല്ല എന്ന് അർത്ഥത്തിൽ അവൾ തലയാട്ടി. അവന്റെ കൈകൾ മെല്ലെ അവളുടെ വയറിൽ പരതി മേല്ലോട്ട് വരാൻ തുടങ്ങി. രണ്ടുപേരുടെയും നാക്കുകൾ ഇണ ചേർന്നു. അപ്പോഴായിരുന്നു സമീറിന്റെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ അടിച്ചത്. അത് സൈലന്റ് ആക്കാൻ വേണ്ടി അവൻ കൈ പോക്കറ്റിലേക്ക് ഇട്ടു.
“നിനക്കിതിന്റെ ഇടയിൽ കൂടെ ഇപ്പോൾ തന്നെ ഫോൺ നോക്കണം അല്ലേ” സാനിയ അവനിൽ നിന്നും വിട്ടു മാറി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.
“എടി ഫോൺ എടുക്കാൻ ഒന്നുമല്ല അത് സൈലന്റ് ആക്കാൻ വേണ്ടിയിട്ട് ചെയ്തതാണ് നീ ഇങ്ങോട്ട് വന്നേ”
“അല്ല വേണ്ട നീ ഫോൺ എടുക്കുക ആരാണെന്ന് ഞാനും കൂടി ഒന്നും കാണട്ടെ” സാനിയ പറഞ്ഞു. സമീർ ഫോൺ പുറത്തേക്ക് എടുത്തു നോക്കിയപ്പോൾ ഹൃതിക് ആയിരുന്നു വിളിച്ചുകൊണ്ടിരുന്നു. ഇത് കണ്ടതും കൂടുതൽ ദേഷ്യം പിടിച്ച അവൾ നടന്നു പോയി.
“ഡി നീ ഇതിപ്പോ എന്തിനാ എന്നോട് ദേഷ്യം പിടിക്കുന്നത്… ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലല്ലോ അവൻ വിളിക്കുന്നത്”
“നിനക്ക് അവരൊക്കെയല്ലേ വലിയ കാര്യം നിങ്ങളുമായി നിങ്ങളുടെ പാട് ആയി അവന്റെ ഫോൺ എടുത്ത് അവൻ എന്താ വേണ്ടത് എന്ന് വച്ചാൽ ചെയ്തു കൊടുത്തേക്ക് ഞാൻ പോവുന്നു” സാനിയ ഇതും പറഞ്ഞ് നടന്നു.
സമീർ അവളുടെ പുറകെ കുറച്ചു നേരം നടന്നു, അപ്പോ തന്നെ അവന്റെ ഫോണിൽ അടുത്ത കോൾ വന്നപ്പോൾ അവൻ അത് എടുക്കാൻ തീരുമാനിച്ചു.
ഹൃതിക് : ഹലോ അളിയാ എവിടെയാണ്
സമീർ : എന്താ നായിന്റെ മോനെ നിനക്ക് വേണ്ടത്
ഹൃതിക് : എടാ… ഏഹ്… ഞാൻ വണ്ടി
സമീർ : കാര്യം തെളിച്ചു പറയടാ
ഹൃതിക് : അല്ല നിന്റെ വണ്ടി ഒന്ന് കിട്ടോ എന്ന് അറിയാൻ വേണ്ടി വിളിച്ചതായിരുന്നു
സമീർ : നീ എന്തെങ്കിലും ചെയ്യും ഫോൺ വച്ചിട്ട് പോടാ മൈരേ.
അവന്റെ മൂഡ് ശെരിയല്ല എന്ന് തോന്നുന്നു എന്ന് മനസ്സിൽ കരുതിക്കൊണ്ട് ഹൃതിക് അവളെയും കൂട്ടി പുറത്തേക്ക് ചായ കുടിക്കാൻ ആയി പോയി.
അന്ന് രാത്രി ഹോസ്റ്റലിൽ സമീറും ലോഹിത് ഇന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“നീ ഒരിക്കലും മെസ്സേജ് അയക്കണം അയക്കരുത് എന്ന് പറയാൻ പാടില്ല അതൊക്കെ അവരുടെ പ്രൈവസിയാണ് നീ അതിൽ കയറി ഇടപ്പെട്ടത് വളരെ മോശമായിപ്പോയി. അവളിപ്പോൾ നിന്റെ ആരൊക്കെയാണെന്ന് പറഞ്ഞാലും ശരി” ലോഹിത് പറഞ്ഞു.
“എടാ എനിക്ക് അവളെ വിശ്വാസമില്ലാഞ്ഞിട്ടോ അവൾ ആർക്കെങ്കിലും മെസ്സേജ് അയക്കുന്നത് വിരോധമോ ഉണ്ടായിട്ടല്ല, ഞാനാ പയ്യന്റെ സൈഡിൽ നിന്നും ചിന്തിച്ച് പറഞ്ഞു എന്ന് മാത്രം” സമീർ മറുപടി കൊടുത്തു. ലോഹിത് പുരികം പൊക്കി എന്ത് എന്ന് ചോദിച്ചു.
“അവൾ ഇവനെ റിജക്ട് ചെയ്തു അവന് അറിയാം ഇവൾക്ക് വേറെ ഒരു കാമുകൻ ഉള്ള കാര്യം എന്നിട്ടും അവൾ അവന് മെസ്സേജ് അയക്കുന്നുണ്ടെങ്കിൽ അവന്റെ ഉള്ളിൽ വെറുതെ ഒരു ഹോപ് ഉണ്ടാവും. എന്തിനാ അവനെ വെറുതെ മെസ്സേജ് അയച്ചില്ലെങ്കിൽ ഒഴിവാക്കാമെന്ന് കൃത്യമായി മനസ്സിലാക്കി അവന് അവന്റെ അടുത്ത പണിയും നോക്കി പോവാ. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്” സമീർ പറഞ്ഞു. ഇത് കേട്ടതും രോഹിത് സമീറിന്റെ അടുത്തുപോയി കൈ കൊടുത്തു.
“ഇന്ന് ഞാനും ഒരാളെ കണ്ടു…” ലോഹിത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് വേറെ ആരും അല്ല ഹൃതിക് ആയിരുന്നു. കയ്യിൽ ഒരു കവറുമായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ വന്നതും കുറച്ചുനേരം സമീറിനെ ദേഷ്യത്തോടെ നോക്കി നിന്നു, സമീർ തിരിച്ചും അങ്ങനെ തന്നെ. പെട്ടെന്ന് ഹൃതിക് അവനെ നോക്കി ചിരിച്ചിട്ട് കയ്യിലുള്ള കവർ അവന് നേരെ നീട്ടി.
“കുറച്ച് മടുക്കുള ഹൽവയാണ്. നിങ്ങൾക്ക് വേണ്ടി വാങ്ങിച്ചതാ കഴിച്ചോ” ഹൃതിക് അവരോട് പറഞ്ഞു.
“സമയം രാത്രി ആവാൻ ആയല്ലോ ഇത്രയും നേരം എന്തായിരുന്നു അവളുടെ കൂടെ പരിപാടി” സമീർ ഹൃതിക്നോട് ചോദിച്ചു.
“ഇത്രനേരം ഒന്നും അവളുടെ കൂടെ അല്ലായിരുന്നു വൈകുന്നേരം ഒരു ചായ മാത്രമേ അവളുടെ കൂടെ കുടിച്ചു അതിനുശേഷം ഇത്രയും നേരം ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും ലോഹിത് സമീറിനെ നോക്കി ഞാൻ നേരത്തെ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി.
“വെറുതെ ഒറ്റയ്ക്ക് ഇരിക്കണം തോന്നി അല്ലാതെ വേറെ ഒന്നുമില്ല… ഇങ്ങനെ ഓരോ സമയം ഓരോ പെൺപിള്ളേരെ നോക്കി എനിക്ക് മതിയായി, ഞാൻ ഏതെങ്കിലും ഒരാളുടെ ഉറച്ചു നിൽക്കാൻ വേണ്ടി തീരുമാനിച്ചു” ഹൃതിക് പറഞ്ഞു.
“എന്റെ പൊന്നു, അവൾ എന്തു മാജിക് നിന്റെ അടുത്ത് കാണിച്ചത് അപ്പോഴത്തേക്ക് നിനക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ” സമീർ ചോദിച്ചു.
“ഏയ്, അവൾക്ക് വേറെ ആളൊക്കെ ഉണ്ടെടാ. ആള് നമ്മുടെ ഒരു സീനിയർ ആയിരുന്നു. ആരാണെന്ന് ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല. എന്നാലും അങ്ങനെ ഒരാൾ ഉണ്ടായിട്ടും അവൾ വൈകുന്നേരം എന്റെ കൂടെ ഒറ്റയ്ക്ക് ചായ കുടിക്കാൻ വന്നു. അതാണ് അത് എന്നെ ഇപ്പൊ ആകെ കൺഫ്യൂഷനിൽ ആക്കിയിരിക്കുന്നത്. അവൾക്കും ഇനി വല്ല താല്പര്യം കാണുമോ ആവോ” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും സമീർ ലോഹിത്തിനെ നോക്കി ഞാൻ നേരത്തേ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി. സമീറും ലോഹി പരസ്പരം നോക്കി ചിരിച്ചു, കാര്യമൊന്നും മനസ്സിലാവാതെ ഹൃതിക് അവരെ നോക്കി നിന്നു. ശ്രദ്ധിക്കുന്ന നിൽപ്പ് കണ്ട് സമീറും ലോഹിത് അവനോട് അവർ അത്രയും നേരം സംസാരിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു…
ആഴ്ചകൾ കടന്നുപോയി…
ഹൃതിക്കും ശ്രുതികയും ഇപ്പോൾ നല്ല കൂട്ടുകാരായി. സമീറിന്റെയും സാനിയയുടെയും ബന്ധം ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി വന്നു. സാനിയ അവന് രണ്ട് ഓപ്ഷൻസ് കൊടുത്തു ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ കൂട്ടുകാർ. ലോഹിതിന്റെ ജീവിതത്തിൽ പ്രേത്യേകിച് ഒന്നും നടക്കാതെ ഇങ്ങനെ പോകുന്നു.
ഒരു ദിവസം ലാബിൽ ഒറ്റക്ക് ഇരുന്ന് ഒരു പോസ്റ്റർ ഉണ്ടാകുക ആയിരുന്നു
“ഹായ് ലോഹിത്…” ഒരു സ്ത്രീ അവന്റെ അടുത്ത് വന്ന് പറഞ്ഞു. അന്ന് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും കണ്ട അതെ ആൾ തന്നെ.
“സോറി… അന്ന് ഇയാൾ സഹായിക്കാൻ വന്നിട്ടും ഞാൻ എന്തകയോ പറഞ്ഞു, എന്റെ അപ്പോഴത്തെ ഒരു അവസ്ഥ വളരെ മോശം ആയിരുന്നു”
“അത് കൊഴപ്പമില്ല… I understand”
“പറയാൻ മറന്നു, ഞാൻ ത്രിവേണി” എന്നും പറഞ്ഞ് അവർ ലോഹിതിന് നേരെ കൈ നീട്ടി. അവർ പെട്ടന്ന് സ്‌ക്രീനിൽ ഇവൻ വരച്ച് കൊണ്ടിരിക്കുന്നത് നോക്കി.
“നീ അന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു ലെ… ഞാൻ ഡിഗ്രിക്ക് ഫൈൻ ആർട്സ് ആയിരുന്നു. പിന്നെ ഡിസൈനർ ആയി വർക്ക് ചെയ്തു…” അവൾ തുടർന്നു… അവർ കുറച്ച് നേരം രണ്ട് പേരുടെയും വരക്കളെ പറ്റി സംസാരിച്ചു. ലോഹിത് ഇതുവരെ ലാപ്പിൽ ചെയ്ത് വെച്ച ഡ്രോയിങ്സ് എല്ലാം അവൾക്ക് കാണിച്ച് കൊടുത്തു.
“നീ അധികം ആരോടും സംസാരിക്കുന്ന കുട്ടത്തിൽ ഉള്ളത് അല്ലാലെ” ത്രിവേണി ചോദിച്ചു.
“ഇതൊക്കെ നോക്കി അത് എങ്ങനെ കണ്ട് പിടിച്ചു…” കുറച്ച് അത്ഭുതത്തോടെ അവളെ നോക്കി ലോഹിത് ചോദിച്ചു.
“നീ കോളേജിന്റെ പടം വരച്ചു, പക്ഷെ ജനലും വാതിലും എല്ലാം അടച്ചിട്ട് ഉണ്ട്, ആൾക്കാരുടെ ഫോട്ടോ ആണെകിൽ ആരുടേയും കണ്ണ് നീ വരച്ചിട്ടില്ല, അല്ലെങ്കിൽ കണ്ണ് പൂട്ടിയ ഫോട്ടോ. ഒട്ടും ഓപ്പൺ ആവാൻ ഇന്റെരെസ്റ്റ് ഇല്ലാത്തത് പോലെ തോന്നി”
“ഞാൻ ഇത്ര ഡീപ് ആയിട്ടൊന്നും ആർട്സ് പഠിച്ചിട്ടില്ല… എന്നാലും ഇത് വെച്ച് കണ്ടുപിടിക്കാ എന്നൊക്കെ പറഞ്ഞ” ഇത് കേട്ട് അവൾ അവന് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.
“അടുത്ത മാസം അല്ലെങ്കിൽ അത് കഴിഞ്ഞ് ഇവിടെ അടുത്ത് ഒരു എക്സിബിഷൻ നടക്കുന്നുണ്ട്. എന്റെ രണ്ടു പെയിന്റിംഗ് അതിലേക്ക് സെലക്റ്റ് ആയിട്ടുണ്ട് നിങ്ങൾ എന്തായാലും കാണാൻ വരണം” അവൻ അവളെ ക്ഷെണിച്ചു.
“കുറച്ച് സമയം ഉണ്ടലോ, ഞാൻ നോക്കാം. എന്ന ഞാൻ പോട്ടേ മോനെ പിന്നെ കാണാം” എന്നും പറഞ്ഞ് അവൾ പോയി. മോനോ… അത്ര വയസ്സ് വ്യത്യാസം ഉണ്ടാവാൻ ചാൻസ് ഇല്ലാലോ…
കോളേജിലുള്ള സ്വിമ്മിങ് പൂളിന്റെ സൈഡിൽ ഇരിക്കുകയായിരുന്നു ശ്രുതികയും ഹൃതിക്കും.
“അവന്മാർക്ക് നീന്താൻ ഒന്നുമറിയില്ല ഞാൻ ഇവിടെ വന്ന് നീന്തും അവര് രണ്ടുപേരും ഇവിടെ വന്നിരിക്കും അങ്ങനെയാണ് ഞങ്ങളുടെ ഒരു പതിവ്” ഹൃതിക് പറഞ്ഞു.
“എന്നാപ്പിന്നെ നിനക്ക് അവന്മാർക്ക് നീന്തൽ പഠിപ്പിച്ചൂടെ” ശ്രുതികാ ചോദിച്ചു.
“പഠിപ്പിക്കാൻ ഇരുന്നിട്ട് ഒന്നുമില്ല ഒരു ശ്രമം നടന്നിട്ടുണ്ട് പക്ഷേ പാളിപ്പോയി. അവരെ പഠിപ്പിച്ചു പഠിപ്പിച്ചു ലാസ്റ്റ് ഞാൻ മുങ്ങും എന്നൊരു അവസ്ഥ വന്നതോടുകൂടി ഞങ്ങൾ അത് നിർത്തി” എന്ന് ഹൃതിക് പറയുന്നത് കേട്ട് അവൾ ചിരിച്ചു.
“നമുക്കെന്നാ ഇറങ്ങിയാലും” പൂളിലേക്ക് നോക്കി ശ്രുതിക ചോദിച്ചു. പൂളിലേക്ക് വരുമ്പോഴെങ്കിലും ഇവൾക്ക് അതിനൊത്ത് ഡ്രസ്സ് ചെയ്തൂടെ, ഇവിടെയും എല്ലാം മൂടിക്കെട്ടി വന്നിട്ടുണ്ട് എന്ന് ഹൃതിക് മനസ്സിൽ വിചാരിച്ചു. അവരെ രണ്ടുപേരും പൂളിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ഓരോ റൗണ്ട് നീന്തിയതിന് ശേഷം, അവർ രണ്ടാമത്തെ റൗണ്ടും തുടങ്ങി…
“എടാ… ഞാൻ അന്ന് പറഞ്ഞാലോ, ബ്രേക്ക് അപ്പ് ആയി പക്ഷെ കുറച്ച് കഴിഞ്ഞ ശെരി ആവും എന്നൊക്കെ. പക്ഷെ ഇതുവരെ ആയില്ല, ഇനി ആവും എന്നും തോന്നുന്നില്ല. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല” നീന്തി കൊണ്ടിരിക്കുന്നതിന് ഇടയിൽ പറഞ്ഞു.
“അങ്ങനെ ഇപ്പൊ… നിന്റെ അവസ്ഥ എന്ത, ദേഷ്യം, സങ്കടം” ഹൃതിക് ചോദിച്ചു.
“നീ ഒന്ന് നിന്നെ, എങ്ങോട്ടാ ഈ നീന്തി പോവുന്നെ” എന്നും പറഞ്ഞ് അവൾ അവനെയും കൂട്ടി പോളിന്റെ നടുക്ക് നിന്നു. അങ്ങനെ നിന്നതും ഹൃതിക്കിന് വല്ലാത്ത ഒരു അസവസ്ഥ അനുഭവപ്പെട്ടു, പല ഓർമകളും തിരിച്ച് വന്നു.
(
“അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം.”
)
“ഞാൻ അങ്ങനെ സങ്കടപ്പെട്ട് ഇരിക്കാൻ പോവുന്നൊന്നുമില്ല… പക്ഷെ എനിക്ക് ഇതിന് പറ്റി നിന്റെ അഭിപ്രായം അറിയണം. യു നോ, ഒരു ബോയ്സ് കാഴ്ചപ്പാട്” അവൾ പറഞ്ഞു. പതിവിലും കൂടുതൽ അവളുടെ കണ്ണുകൾ തുടിച്ചു, കൃഷ്ണമണി ചെറുതായി. ഇതെല്ലാം കണ്ടതും അവൻ കൂടുതൽ ടെൻഷനിലേക്ക് ആയി.
“എന്ന… എന്ന നോക്കാം. നമക്ക് പോയാലോ… എനിക്ക് തല… വേദന” എന്നും പറഞ്ഞ് ഹൃതിക് തിരിച്ച് നീന്തി. അവൾ പുറകിൽ നിന്നും വിളിച്ചെങ്കിലും ചുറ്റും ഉള്ള ശബ്ദങ്ങൾ അവന് വ്യക്തമാവുന്നുണ്ടായിരുന്നില്ല. പൂളിൽ നിന്നും കേറിയതും വീണ്ടും അവന്റെ കണ്ണിൽ ഇരുട്ട് കേറിയത് പോലെ തോന്നി, പഴയ ഓർമ്മകൾ വീണ്ടും അവന്റെ ഉള്ളിൽ വന്നു.
രാത്രി ഹോസ്റ്റലിൽ
അന്ന് രാത്രി ലോഹിത്തിന് കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവനു പോലും അറിയാത്ത എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഇതുവരെ തോന്നാത്ത ഓരോ വികാരങ്ങൾ അവന്റെ മനസ്സിൽ ഉണ്ടാവുന്നതുപോലെ അവന് തോന്നി. ഉറങ്ങാൻ വേണ്ടി പല സൈഡിലേക്കും ചെരിഞ്ഞു നോക്കി, അപ്പോഴാണ് അവൻ സമീറും ഉറങ്ങിയിട്ടില്ല എന്ന് കണ്ടത്. പക്ഷേ അവൻ നോക്കിയപ്പോൾ ഹൃതിക് അവിടെ കാണാൻ ഉണ്ടായിരുന്നില്ല.
“എന്തു പറ്റിയെടാ നിനക്ക് ഉറക്കം വരുന്നില്ലേ” രോഹിത് സമീറിനോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.
“ഈ സാനിയ മനുഷ്യനെ ആകെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്. അവൾക്കിപ്പോൾ പഴയതുപോലെ എന്നോട് ഫീലിംഗ്സ് ഇല്ല ബ്രേക്ക് അപ്പ് ആവണം എന്നൊക്കെയാണ് അവൾ പറയുന്നത്. അവളുടെ പ്രധാന പ്രശ്നം ഞാൻ അവളെക്കാൾ കൂടുതൽ നിങ്ങളുടെ കൂടെ സമയം ചിലവാക്കുന്നുണ്ട് എന്നാണ്”
“ഞാനൊരു കാര്യം പറഞ്ഞാൽ നീ വേറെ രീതിയിൽ ഒന്നും എടുക്കരുത്… നിങ്ങൾ സെറ്റ് ആയതിനുശേഷം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്, നിങ്ങള് തമ്മിൽ ഒരു…”
“അവളുടെ ക്യാരക്ടർ അങ്ങനെതന്നെയാണ്, അതെനിക്ക് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ലായിരുന്നു പക്ഷേ ഇപ്പോൾ. ഞാൻ അവളോട് എന്താണ് പറയേണ്ടത്… നീ പറ” സമീർ കട്ടിൽ നിന്നും എണീറ്റ് അവനോട് ചോദിച്ചു.
“അവൾ ആയിട്ട് റിലേഷൻഷിപ്പ് ആയതിനുശേഷം നീ എപ്പോഴെങ്കിലും നീ ആയിരുന്നു”
“അങ്ങനെ ഒക്കെ ചോദിച്ച… അല്ല”
“അവൾ പറയുന്ന എല്ലാ കാര്യങ്ങളും നിനക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നു”
“അല്ല…”
“ഈ ഇടയായിട്ട് നീ അവളുടെ കൂടെ ഹാപ്പി ആണോ”
“അല്ല…”
“നിനക്ക് അവളെ ഇഷ്ടം ആണോ”
“അല്ല… അല്ല, അങ്ങനെ അല്ല”
“ഇത്രെയും മതി… നീ നാളെ തന്നെ പോയി പറയുന്നു. ഇവിടെ വന്നപ്പോ ഞാൻ പരിചയപ്പെട്ട സാം ആവുന്നു”
“അപ്പൊ ഒന്നും നോക്കാൻ ഇല്ല, നാളെത്തന്നെ അവളുടെ അടുത്ത് പോയി കാര്യങ്ങൾ പറയുന്നു, രണ്ടു മാസ്സ് ഡയലോഗ് അടിച്ചു തിരിച്ചു വരുന്നു ലൈഫ് എൻജോയ് ചെയുന്നു” സമീർ ആവേശത്തോട് കൂടി പറയുന്നു. അപ്പൊ തന്നെ അവൻ തലയണ എടുത്തു മുഖത്ത് വെച്ചു. ഹു ഹു ഹു… എന്ന് ഒച്ചയും കേട്ടു അവൻ കുലുങ്ങുകയും ചെയ്യുന്നുണ്ടായിറുന്നു.
“എന്താടാ ഇതിലും മാത്രം ചിരിക്കാൻ ഉള്ളത്” ലോഹിത് ചോദിച്ചു.
“ഞാൻ കരയുവാടാ…” സാം പറഞ്ഞു. ഇത് കേട്ട് ചിരിച്ചു.
“നിനക്ക് ഒന്നും ഉറക്കവും ഇല്ലേ” ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന് ഹൃതിക് ചോദിച്ചു. ഇവൻ ഇവിടെ ഉണ്ടായിരുന്നോ ലോഹിത് ചിന്തിച്ചു, അവനോട് കാര്യങ്ങൾ പറയുകയും ചെയ്തു.
“എനിക്കും മനസ്സിന് വല്ലാത്തൊരു മനപ്രയാസം, എന്ത സംഭവിക്കുന്നത് എന്നോ, എന്ത ചെയേണ്ടത് എന്നോ എനിക്ക് അറിയില്ല” ലോഹിത് പറഞ്ഞു.
“എന്റെയും കാര്യം ഇങ്ങനെ തന്നെ… ഒരു കാര്യം ചെയ്യ് നീ നാളെ സാനിയയോട് പോയി കാര്യം പറ, അത് കഴിഞ്ഞ് എന്റെ ഒരു പ്ലാൻ പറയാം” ഹൃതിക് പറഞ്ഞു.
“ഒന്ന് വേഗം പറയടാ, ഇനി അതിന് വേണ്ടി നാളെ വരെ ഇരിക്കണോ” ലോഹിത് ചോദിച്ചു.
“ഞാൻ വളരെ കഷ്ടപ്പെട്ടാടാ വളച്ചെടുത്തത് ഇങ്ങനെ ഒരു ഒറ്റ വാക്ക് കൊണ്ട് വേണ്ടാന്ന് എനിക്ക് നല്ല സങ്കടം ഉണ്ട്” സാം പറഞ്ഞു.
“ഇതാണ് കാരണം നാളെ അവളോട് പോയി പറഞ്ഞിട്ട് മനസ്സ് മാറുവോ എന്ന് എനിക്ക് സംശയമുണ്ട്” ഹൃതിക്ക് പറഞ്ഞു.
അടുത്ത ദിവസം കോളേജിന്റെ പുറകിൽ ഉള്ള പാർക്കിൽ…
“ഇതെങ്ങനെ നീട്ടി കൊണ്ടുവന്ന അർത്ഥമില്ല. നമുക്ക് ബ്രേക്ക് അപ്പ് ആവാം” സാനിയ സമീറിനോട് പറഞ്ഞു. താൻ പറയുന്നതിനേക്കാളും മുന്നേ അവൾ അങ്ങനെ പറയുന്നത് കേട്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി. ഇവൾക്ക് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ച പോരെ ഇങ്ങനെ ഒറ്റയടിക്ക് വിളിച്ചു പറയണോ.
“സന്തോഷം… നിനക്ക് ഇതുപോലത്തെ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ല”
“ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിച്ചു അവൻ പറഞ്ഞപ്പോഴാണ് അതായിരിക്കും നല്ലത് എന്ന് തോന്നുന്നു” സാനിയ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു. അവനോ ഏത് ലവൻ, എന്ന് ചിന്തിച്ചതും അവൾ പുറകിലേക്ക് വിരൽ ചൂണ്ടി ഒരാളെ കാണിച്ചു തന്നു. അവൾക്ക് മെസ്സേജ് അയച്ച് പ്രൊപ്പോസ് ചെയ്ത അമൽ.
അമലും സാനിയയും ഒരുമിച്ച് സ്കൂളിൽ പഠിച്ചത് ആണ്, ഒരേ നാട്ടുകാർ. അപ്പൊ ഈ പുണ്ട ആണ് എരിതീയിൽ പെട്രോൾ ഒഴിച്ചിട്ട് ഉണ്ടാവുക. ഇവിടെ എന്തേലും ഉണ്ടാവുമ്പോഴേക്ക് അവനോട് പറഞ്ഞ ഇവളെ പറഞ്ഞ മതിയലോ…
“എനിക്ക് ഒരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും അവൻ നാട്ടിൽ നിന്നും വന്നു. ഇഷ്ടമുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് അറിയില്ലലോ” വീണ്ടും അവൾ പുച്ഛിച്ചു.
‘മൈര്… മെസ്സേജ് അയച്ച് ഇട്ട മതിയാർന്നു. ഇതിപ്പോ എന്തൊക്കെ കേൾക്കണം’ എന്നും മനസ്സിൽ വിചാരിച്ച് തല ചൊറിഞ്ഞ് സമീർ അവിടെ നിന്നു.
“ഹായ്, ഐ ആം അമൽ…” എന്നും പറഞ്ഞ് അവൻ സാമിന് നേരെ കൈ നീട്ടി. കൂടുതൽ ഒന്നും ചിന്തിക്കാതെ സാം അവന്ടെ മൂക്കിൽ ഒരു ഇടി കൊടുത്തു. അപ്പൊ തന്നെ അവൻ മൂക്കും പൊത്തി നിലത്തേക്ക് ഇരുന്നു, അവളും അവന്ടെ അടുത്തേക്ക് ഓടി വന്നു. അവിടെ എന്ത് നടന്നാലും ഇനി കേൾക്കാനും അറിയാനും താല്പര്യം ഇല്ലാത്ത കൊണ്ടും സമീർ തിരിച്ച് നടന്ന് പോയി.
വൈകുനേരം ഹോസ്റ്റലിൽ
“നീ ഇങ്ങനെ വിഷമിക്കാതെ” ലോഹിത് പറഞ്ഞു.
“പിന്നെ വിഷമം വരാതെ. എന്റെ ഒരു അവസ്ഥ പറഞ്ഞ നിനക്ക് ഒക്കെ മനസ്സിലാവുമോ…” സമീർ മറുപടി കൊടുത്തു.
“പിന്നെ ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കണോ… നിന്നോട് എന്തേലും ഒക്കെ പറയണ്ടേ എന്ന് കരുതി കഷ്ടപെടുമ്പോ നീ ഒരുമാതിരി… ആാാാഹ്…” ലോഹിത് പറഞ്ഞു.
“അപ്പൊ ശെരി എല്ലാരും ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ… നാളെ രാത്രി നമ്മൾ പോവുന്നു” അലമാര തുറന്ന് കൊണ്ട് ഹൃതിക് പറഞ്ഞു.
“നിങ്ങള്ടെ മുഖഭാവം കാണാതെ തന്നെ നിങ്ങളുടെ സംശയങ്ങൾ ഞാൻ തീർത്തു തരാം” എന്നും പറഞ്ഞ് അവൻ അവരുടെ കൂടെ കട്ടിലിൽ വന്ന് ഇരുന്നു കൊണ്ട് ബാക്കി തുടർന്നു.
“നിനക്കും ഇവനും എനിക്കും എന്തകയോ പ്രേശ്നങ്ങൾ ആണലോ കുറച്ച് ആയിട്ട്, അതുകൊണ്ട് നമ്മൾ ഒരു ട്രിപ്പ് പോവുന്നു” ഹൃതിക് രണ്ട് പേരോടായിട്ടും പറഞ്ഞു. രണ്ട് പേരുടെയും മുഖത്ത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല
“ഞാൻ നിങ്ങൾ സന്തോഷം കൊണ്ട് ചാടും എന്നാണ് കരുതിയത്. ഏതായാലും ഞാൻ പോവാൻ”
“എന്റെ മൈരേ ക്ലാസ്സിന് ഒക്കെ പിന്നെ ആര് പോവും എന്ന് വെച്ചിട്ട” സാം ചോദിച്ചു.
“ഒരു 2 ദിവസം കഴിഞ്ഞാ ക്ലാസ്സ് കഴിയും, എല്ലാരം ഇന്റേൺഷിപ്പിന് പോവും. നമ്മൾ… ഞാൻ ട്രിപ്പ് പോവുന്നു, പുതിയ ഒരു മനിതൻ ആയി തിരിച്ച് വരുന്നു…
അവിടെ ആണെകിൽ കണ്ട് വരക്കാൻ പറ്റിയ കൂറേ സ്ഥലങ്ങളും ഉണ്ടാവും” എന്നും പറഞ്ഞ് ഹൃതിക് ഡ്രസ്സ് പാക്ക് ചെയ്യാൻ ആയി എന്നീട്ടു.
“എന്ന പിന്നെ പോയേക്കാം ലെ. നമ്മൾ എങ്ങനെ ആണ് പോവുന്നത്…” കൈ കൊണ്ട് ബൈക്കിന്റെ അക്‌സെലിറേറ്റർ കൊടുക്കുന്ന പോലെ ആംഗ്യം കാണിച്ചുകൊണ്ട് ലോഹിത് ചോദിച്ചു.
“ഹ്മ്മ് ഹ്മ്മ്… നമ്മൾ… നമ്മൾ ട്രെയിനിൽ ആണ് പോവുന്നത്. ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തേക് ആണ് നമ്മളുടെ യാത്ര… നോർത്ത് ഈസ്റ്റ് ഇന്ത്യ” കൈ രണ്ടും അക്ഷത്തേക്ക് ഉയർത്തി ഹൃതിക് പറഞ്ഞു. സാം എന്ത് പറയണം എന്ന് അറിയാതെ അവനെ നോക്കി നിന്നു.
“നീയും വരുന്നു. കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ല… ഇന്ന് നീ എങ്ങാനും പോയി ബ്രേക്ക് അപ്പ് ആവണം എന്ന് പറഞ്ഞത് ആണെങ്കിലോ, അവളെ തേച്ച ക്രെഡിറ്റ് നിന്റെ തലയിൽ ഇരുന്നേനെ. ഇപ്പൊ അവൾ ആയിട്ട് തന്നെ ഒഴിഞ്ഞ് പോയ സ്ഥിതിക്ക് നീ ഇരുന്ന് സന്തോഷിക്ക അല്ലേടാ വേണ്ടത്” സാമിന് വരാൻ പ്രോത്സാഹിപ്പിക്കാൻ എന്നോണം ലോഹിത് പറഞ്ഞു.
അങ്ങനെ കൃത്യമായി എങ്ങോട്ട് എന്ന് അറിയാതെ അവർ ഹൃതികിണ്ട് കൂടെ പോവാൻ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ അവർ ട്രെയിനിൽ യാത്ര ആരംഭിച്ചു. ഹൃതിക് അവർക്ക് ചെറിയ രീതിയിൽ പ്ലാൻ പറഞ്ഞ് കൊടുത്തു.
ആദ്യം തന്നെ ഗുവാഹത്തി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നു, പക്ഷെ പോകാൻ ഉള്ളത് ശില്ലോങ്ങ് ‘ഇലേക്ക് ആണ്. അവിടെ നടന്ന് കൊണ്ടിരിക്കുന്ന ശില്ലോങ്ങ് autumn ഫെസ്റ്റിവൽ ആണ് ആദ്യത്തെ ലക്ഷ്യസ്ഥാനം.
ഗുവാഹത്തിയിൽ ട്രെയിൻ ഇറങ്ങിയ ശിലോങ്ങിലേക്ക് കൂറേ ദൂരം പോവാൻ ഉണ്ട്. മലമ്പ്രദേശം ആയത് കൊണ്ട് ആ ഭാഗത്തേക്ക് ട്രെയിന്ക്കൾ ഇല്ല, അവിടെ നിന്നും ഒരു കാർ എടുത്തായിരിക്കും പിന്നീട് ആങ്ങോട്ട് ഉള്ള യാത്ര.
കഥ കുറച്ച് സ്പീഡ് കൂടിയ പോലെ എനിക്ക് തോന്നി, ലാഗ് ആകേണ്ട എന്ന് കരുതി ചെയ്തതാണ്. ബാക്കി ഭാഗങ്ങൾ നിങ്ങളുടെ അഭിപ്രായം പോലെ അപ്‌ലോഡ് ചെയണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
Responses (0 )