ആദ്യ ഭാഗത്തിന് തന്നെ സ്നേഹത്തിന് നന്ദി. കഥ തുടരുന്നു. ആദ്യഭാഗം വായിക്കാത്തവർ വായിച്ചതിനു ശേഷം കഥ തുടരുക. സ്നേഹത്തോടെ അവളുടെ ബാകി
പറയാതെ കയറി വന്ന ജീവിതം
Parayathe Kayari Vanna Jeevitham Part 2 | Author : Avalude Baakki
Previous Part
പക്ഷേ ഇതാരോടും പറയരുത് എനിക് നല്ല പേടിയുണ്ട്.
ഞാൻ: നിന്റെ വീട്ടിൽ ഒക്കെ സമ്മതിക്കുമോ.
മീനു: അപ്പൊൾ ചേട്ടന് എന്നെ ഇഷ്ടമാണോ.
സത്യം പറഞാൽ ചാറ്റ് ചെയ്തു സംസാരിച്ചും ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ഞാനും അതേ എന്ന് പറഞ്ഞു.
പിറ്റേന്ന് ക്ലാസിൽ പോയ ഞാൻ ശെരിക്കും കിളി പോയ പോലെ ഇരിപ്പായിരുന്നു.
ആദ്യമായി ഒരാൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഇനി അവള് എന്നെ സ്നേഹിച്ചത് അവളുടെ ഭാഗ്യം ആണെന്ന് പറയുന്ന പോലെ എന്നെ സ്നേഹിക്കണം എന്ന ചിന്തയായിരുന്നു എനിക്ക്.
പിന്നീട് അവള് പറഞ്ഞു: “ഇതൊന്നും വേണ്ട ചേട്ടാ. നമ്മുക്ക് ഫ്രന്റ്സ് ആയിരുന്നാൽ മതി. എന്റെ ഫ്രണ്ട്സ് ഒക്കെ തടയുകയും വേണ്ടന്നു പറയുകയും ചെയ്യുവാ”.
ആദ്യമായി അനുഭവിക്കാൻ പോകുന്ന പ്രണയം ഇല്ലാതാകുമെന്ന് തോന്നിയപ്പോൾ എന്നിലെ സ്വാർത്ഥത ഉണർന്നു. ഞാൻ അവളെ ഒരു ഫ്രണ്ട് ആയി കാണാൻ തയ്യാറായില്ല.
അങ്ങനെ കുറെ ചോദിച്ചു ഞാനുമായുള്ള ലൗ വേണ്ടെന്ന് പറയിപ്പിച്ച ക്ലാസ്സിലെ കുട്ടി ആരാണെന്ന് അവളെ കൊണ്ട് പറയിപ്പിച്ചു.
അത് അവളുടെ ചങ്ക് ആണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പയ്യനായിരുന്നു.
പിറ്റേന്ന് തന്നെ ഇന്റർവെൽ ടൈമിൽ അവനെ ഭിത്തിയേൽ കേറ്റി. അവൻ എന്നോട് സോറി ഒക്കെ പറഞ്ഞു.
ഇനിയും അവളോട് മിണ്ടാൻ പോലും നിക്കരുതെന്ന് പറഞ്ഞ് ഞാൻ അവനെ പേടിപ്പിച്ച് തിരിച്ചു ക്ലാസിൽ പോയി.
ഇൗ സമയത്തൊന്നും ഞാൻ മീനുവിനെ കാണാൻ പോയില്ല. പക്ഷേ നടന്ന സംഭവം എല്ലാം അവള് അറിഞ്ഞു.
എന്റെ ആത്മാർത്ഥ കൊണ്ടാണ് ഞാൻ ക്ലാസിൽ വന്നു ദേഷ്യപ്പെട്ടത്തെന്ന് അവൾടെ ക്ലാസ്സിലെ കുട്ടികൾ അവളോട് പറഞ്ഞു. എന്നാലും ക്ലാസിൽ കേറി അവരുടെ ഇടയിൽ ഒരുത്തനെ തള്ളിയിട്ടും അവർ എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന കേട്ട ഞാൻ ഞെട്ടി.
പണ്ടേ എന്റെ ഹീറോയിസം ഇഷ്ടമായിരുന്നു അവൾക്ക്. അതുകൊണ്ട് ഞാൻ ക്ലാസിൽ കേറി പ്രശ്നം ഉണ്ടാക്കിയതിന് അവള് ഒന്നും പറഞ്ഞില്ല. അവൾടെ ക്ലാസിൽ കൂട്ടുകാരുടെ ഉപദേശം കൂടെ ആയപ്പോൾ അവള് എന്നോട് കൂടുതൽ അടുത്തു.
പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ. അവള് ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയും ആയതു കൊണ്ട് തന്നെ വീട്ടിൽ നല്ലത് പോലെ എതിർക്കും എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും നല്ലത് പോലെ അറിയാമായിരുന്നു.
എങ്കിലും ഞങ്ങൾ പരസ്പരം അതൊന്നും ചിന്തിക്കാതെ തന്നെ സ്നേഹിച്ചു.
ഒരു ദിവസം അവള് എന്നെ രാവിലെ ക്ലാസിൽ കേറാൻ സമ്മതിക്കാതെ വിളിച്ചോണ്ട് പോയി. അവൾക്ക് എന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയണം എന്ന് പറഞ്ഞു.
ഞാൻ കൂട്ടുകാരന്റെ വണ്ടി വാങ്ങി അടുത്തുള്ള കോഫീ ഷോപ്പിൽ പോയി.
മീനു: ചേട്ടാ.
ഞാൻ: എന്താ ഡീ എന്തോ കാര്യമായിട്ട് പറയണം എന്ന് പറയുന്നു. വിളിച്ചിട്ട് വന്നിട്ട് പറയാൻ ഇത്ര മടി.
മീനു : ചേട്ടാ ഞാൻ പറയുന്നത് നന്നായി കേൾക്കണം. എനിക്ക് ചേട്ടനെ വല്യ ഇഷ്ടമാണ്. പിരിയുന്ന കാര്യം ആലോചിച്ചിട്ട് തന്നെ പേടിയാണ്. അതുകൊണ്ടാണ് ഇത്ര സീരിയസ് ആയിട്ട് തന്നെ ഇൗ കാര്യം പറയണം എന്ന് ഞാൻ കരുതിയത്.
ഞാൻ: നീ കാര്യം പറ.
മീനു: ഞാൻ ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു ഇതിനെപ്പറ്റി.
ഞാൻ: നീ intro ഇട്ടു വലിച്ചു നീട്ടാതെ കാര്യം പറയെഡീ. എന്തായാലും പറഞ്ഞോ.
മീനു: ചേട്ടാ. എനിക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു.
ഞാൻ അത് കേട്ട് കുറച്ച് ഉറക്കെ തന്നെ ഒന്ന് ചിരിച്ചു.
മീനു: ചേട്ടാ. ഞാൻ പറയുന്നത് കേൾക്.
ഞാൻ: ആ പറ എന്ന് ചിരിച്ചോണ്ട് തന്നെ പറഞ്ഞു.
മീനു: ചേട്ടാ അവൻ മരിച്ചു.
ഞാൻ ഒരു ഞെട്ടലോടു കൂടി നോക്കി
ഞാൻ: എന്ത് പട്ടിയതാ.
മീനു : ഒരു ബസ് അപകടം ആയിരുന്നു.
ഞാൻ: പോയവർ പോയി. അതിനു ഓർത്തിരിക്കേണ്ട.
മീനു: അതല്ല ചേട്ടാ. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യവും ചേട്ടൻ അറിയണം എന്നെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാ ഞാൻ ഇത് പറഞ്ഞത്.
ഞാൻ: അത് സാരമില്ല. നീ ഇനി അതിനെ പറ്റി ഓർക്കേണ്ട. ബാക്കി എനിക് കേള്ക്കുകയും വേണ്ട. എന്റെ കൂടെ നോക്കുമ്പോൾ ഇപ്പൊൾ നടക്കുന്നത് മാത്രം എനിക്ക് അറിഞ്ഞാൽ മതി.
മീനു : love you ചേട്ടാ.
ഞങ്ങൾ അവിടുന്ന് ഇറങ്ങി. നേരെ ഞങ്ങൾ ഇപ്പോഴും ഇരിക്കുന്ന സ്ഥലത്ത് ചെന്നു.
മീനു: ക്ലാസിൽ കേരേണ്ടെ. ഞാൻ പോവാ.
അവള് ക്ലാസ്സ് ലക്ഷമാകി നടന്നുതുടങ്ങി.
ഞാൻ പുറകിൽ നിന്ന കയ്യിൽ പിടിച്ചു വലിച്ച്. അവള് നേരെ എന്റെ ദേഹത്തേക്ക് വീണു.
മീനു: വിട് ചേട്ടാ ഞാൻ പോട്ടെ.
ഞാൻ: അവിടെ നിക്കെടീ കുറച്ചുനേരം . എന്ന് പറഞ്ഞു അവളുടെ വയറിലൂടെ കെട്ടിപ്പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ: ഇങ്ങനെ അങ്ങ് കൊണ്ട് പോകട്ടെ നിന്നെ. സ്നേഹിച്ചു കൊള്ളട്ടെ ഞാൻ.
ഒരു നിമിഷം അവളുടെ കണ്ണ് നിറഞ്ഞു.
മീനു: ഞാൻ എന്റെ പഴയ പ്രണയം പറയാൻ തുടങ്ങിയപ്പോഴേ അത് പറഞ്ഞു തീർക്കാൻ സമ്മതിച്ചില്ല. അങ്ങനോന്ന് ഉണ്ടായെന്നറിയുമ്പോൾ എന്നെ ഉപേക്ഷിക്കുന്നു കരുതി ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു. ഇന്നലെ മുഴുവൻ പറയണോ വേണ്ടയോ എന്നലോചിച്ചൊണ്ടെ ഇരുന്നു.
അതിനുത്തരമായി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകിയിട്ട് പറഞ്ഞു നിന്നെ തന്നെ മതി ഇൗ ജന്മം മുഴുവനും.
അവള് പ്രണയം കൊണ്ട് കണ്ണുകൾ അടച്ചു എന്നോട് ചേർന്ന് നിന്നു.
ഞാൻ അവളെ വിളിച്ചു. മോളെ മീനുവേ… ഇങ്ങനങ്ങു നിന്നാൽ മതിയോ… Classilonnum കേറേണ്ടെ…
മീനു: എടാ കള്ള ചേട്ടാ…..
ഞാൻ: ആഹാ വിളി ഒക്കെ മാറിയല്ലോ.
മീനു: ക്ലാസിൽ പോകാൻ നിന്ന എന്നെ വിടാതെ പിടിച്ചിട്ട് ഇപ്പൊൾ എന്‍റെയായോ കുറ്റം.
അങ്ങനെ പറഞ്ഞു എന്റെ കയ്യിൽ നിന്നും വഴുതി ഇറങ്ങി.
ഞാൻ പിന്നെയും പിടിച്ചിട്ട് ചേർത്ത് നിർത്തീട്ട് പറഞ്ഞു. നിന്നെ അങ്ങനൊന്നും വിടില്ല.
മീനു: ദൈവമേ.. ഇതെനിക്ക് പണിയാകും. പോകാന് സമ്മതിക്കില്ല. പോകാനും പറയും… വിട് ചേട്ടാ. പോകട്ടെ…
ഞാൻ: ഒരു ഉമ്മ തരാമെങ്കിൽ വിടാം…
അയ്യടാ. എന്ന് പറഞ്ഞു അവള് എന്റെ കയ്യിൽ നിന്നും വഴുതി ഓടി.
അങ്ങനെ മിൻഡിയും പറഞ്ഞും സ്നേഹിച്ചും കുറെ ദിവസങ്ങൾ കടന്നു പോയി. പണി വരുന്നുണ്ട് അവറാച്ച എന്ന് പറഞ്ഞ പോലെ അടുത്ത പ്രശ്നം വരുന്നുണ്ടായിരുന്നു.
മീനുവിന്റെ പഴയ കഥകൾ അറിയാവുന്ന അവളുടെ ബെസ്റ്റ് ഫ്രന്റിന്റെ അടുത്ത് നിന്നും ഞാൻ നേരത്തെ അവളുടെ പ്രശ്നം പറഞ്ഞു തല്ലിയവന്റെ കൂട്ടുകാരിൽ ഒരാള് അറിഞ്ഞു.
അവരുടെ കൂട്ടത്തിലെ വൻ കുശുമ്പത്തി ആയ ഡാലിയ എന്ന് പേരുള്ള ഒരുത്തി ഉണ്ടായിരുന്നു. ആർക്കും കേറി കളിക്കാൻ റെഡി ആണെന്ന് പറഞ്ഞു തെള്ളി കൊണ്ട് നടക്കുന്ന നിതംബങ്ങളും, അതിന്റെ പകുതിയില്ലാത്ത മുലകളും ആയിട്ടുള്ള കണ്ടാൽ അടിപൊളി ആയിട്ടുള്ള ഒരു പെണ്ണ്. അവള്
മീനുവിന്റെ അടുത്ത് വന്നു. എന്റെ കോളജിലെ one side love ആയിരുന്ന കൃപയുടെ കാര്യം അവളോട് പറഞ്ഞു. ഞാൻ കൃപയേ കളിച്ചു മടുത്തിട്ടാണ് അവളോട് കൂട്ട് വിട്ടത്തെന്നും മീനുവിൻെറ ശരീരം മാത്രമാണ് എനിക്ക് വേണ്ടതെന്നും ഡാലിയ മീനുവിനോട് പറഞ്ഞു.
മാത്രമല്ല മീനുവിന്റെ പഴയ പ്രണയത്തിൽ എനിക് സംശയമുണ്ടെന്ന് ഡാലിയ അവളോട് പറഞ്ഞു.
ഞാൻ ദാളിയയോട് മീനു ഇപ്പോഴും വിർജിൻ ആണോ എന്ന് ചോദിച്ചു എന്ന് വരെ ഡാലിയ അവളോട് പറഞ്ഞു.
മീനു പക്ഷേ അതൊന്നും വിശ്വസിച്ചില്ല. പക്ഷേ എവിടെയോ ഒരു തീപ്പൊരി വീണിരുന്നു. അതുപോലെ തന്നെ എന്നോട് നേരിട്ട് പറയാൻ പറ്റാത്തത് കൊണ്ട് എന്റെ ഫ്രണ്ട് ആശിഖിനോട് ഇവൾ കൂട്ടുകൂടി.
ആഷിക്കിനോട് മീനു എന്നെ ചതിക്കുകയാണെന്നും വേറെ പലരുമായും ബന്ധം ഉണ്ടെന്നും പറഞ്ഞു.
അവൻ അത് കേൾക്കേണ്ട താമസം. എന്നെ ഉപദേശം മാത്രം. ആ റിലേഷൻ വേണ്ട എന്നും മീനു നല്ലവളല്ല എന്നുമൊക്കെ ആഷിഖ് എന്നോട് പറഞ്ഞു.
എനിക്കത് കേട്ട് ദേഷ്യം വന്നു. ഞാൻ അവനുമായി ഇതുവരെ ദേഷ്യപ്പെട്ടിട്ടില. അന്ന് അവളുടെ പേരിൽ അവനോട് ദേഷ്യപ്പെട്ടു.
ഞാൻ ശേഷം നേരെ മീനുവിനെട് അടുക്കലേക്ക് ചെന്നത്. ഡാലിയ അവനോട് പരഞ്ഞെന്നോഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു.
മീനു: ഏട്ടാ. എന്നെ സംശയം ഉണ്ടോ. ഞാൻ വിർജിൻ ആണെന്ന് സംശയം ഉണ്ടോ. എന്നോട് അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക് തീരെ വിശ്വാസം ഇല്ലായിരുന്നു. പക്ഷേ ഏട്ടൻ ഇത് പറയുമ്പോൾ എനിക് പേടി ആകുന്നു.
ഞാൻ: (എന്റെ തലയിൽ കൈ വച്ച് കൊണ്ട്) ഞാനാണെ എന്റെ ജീവനാണെ എനിക്ക് നിന്നെ ഒരു തരത്തിലും സംശയം ഇല്ല.
മീനു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മീനു: ചേട്ടാ. എന്നെ വെറുക്കല്ലേ. ചേട്ടനെ അല്ലാതെ ഞാൻ ആരെയും സ്നേഹിക്കുന്നില്ല.
എന്നിട്ട് പിന്നേം അവള് കരയാൻ തുടങ്ങി.
അവളുടെ മുഖം എന്റെ കയ്ക്കുള്ളിലാകി പറഞ്ഞു: എന്റെ മീനൂട്ടി അല്ലാതെ ഞാൻ ഇനി ആരെയും സ്നേഹിക്കാൻ പോകില്ല. എന്റെ മീനൂട്ടിയെ എനിക്ക് എന്നെക്കാളും വിശ്വാസമാണ്.
പിന്നെയും കുറെ ദിവസങ്ങൾ കടന്നു പോയി. ഞങ്ങളുടെ കോളജിൽ നിന്നും ടൂർ പോകുന്ന ദിവസമായി. 7 ദിവസത്തെ ടൂർ. എന്നും കോളജിൽ നിന്നും ഹോസ്റ്റലിൽ ചെന്നലുടൻ വിളിക്കുന്ന മീനു ഞാൻ ടൂർ പോയപ്പോഴും അത് തുടർന്നു.
ഇൗ സമയത്ത് വിളിയിൽ ചില മാറ്റങ്ങൾ ഉണ്ടായി. രാവിലെ ഇനീക്കുമ്പോഴും ഇൻറ്റർവല്ലിനും എല്ലാം വിളി തന്നെ ആയിരുന്നു.
ടൂർ ഇന്റെ മൂന്നാം ദിവസം. ഒരു ഹൈ റേഞ്ച് സ്ഥലം. അങ്ങോട്ട് പോകാൻ വേണ്ടി രാത്രി സ്റ്റെയിൽ നിന്ന് ബസിൽ കേരിയപ്പോൾ പോയ റേഞ്ച് ആണ് രാത്രി തിരികെ അടുത്ത ഡെസ്റ്റിനേഷൻ എത്തിയപ്പോഴാണ് റേഞ്ച് വന്നത്.
ഏകദേശം 100 മെസ്സേജ് ഓളം വന്ന്. റേഞ്ച് വന്നപ്പോൾ അവള് എങ്ങനെ അറിഞ്ഞു എന്നെനിക്ക് ഇപ്പോഴും അറിയില്ല. റേഞ്ച് വന്നതും ഫോൺ വന്നു. മീനുവായിരുന്നു അത്.
കുറെ പരിഭവങ്ങൾ. രാവിലെ തൊട്ട് വിലിച്ചൊണ്ടിരിക്കുവായിരുന്നു എന്നും പറഞ്ഞു കുറെ നേരം പരിഭവം മാത്രം. പരിഭവം എല്ലാം കഴിഞ്ഞപ്പോൾ ഒരുമ്മയും കൊടുത്തു നല്ല ക്ഷീണം എന്ന് പറഞ്ഞു ഗുഡ് നൈററ് പറഞ്ഞു കിടന്നു.ഫോൺ കട്ട് ചെയ്യേണ്ട താമസം അന്നത്തെ ക്ഷീണം എല്ലാം കൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ ഫോൺ ബെല്ലടി കേട്ടാണ് എണീറ്റത്. മീനു ആയിരുന്നു. ഇതിനുറക്കം ഒന്നുമിലെ എന്ന് കരുതി ഞാൻ ഫോൺ എടുത്തു.
“ഗുഡ് മോണിഗ് ഇച്ചായാ”.
ഞാൻ ആ വിളി കേട്ട് അൽഭുതപ്പെട്ടു. ഞാൻ ഒത്തിരി പറഞ്ഞിട്ടുണ്ടെങ്കിലും അവള് ഇതുവരെ വിളിക്കാതെ ഇരിക്കുന്ന ഒരാഗ്രഹം ആയിരുന്നു അത്.
ഞാൻ: ഇന്നെന്ത മോളെ പതിവില്ലാത്ത ഒരു തരം വിളി.
മീനു: അത് പിന്നെ ചേട്ടാ, എനിക്ക് ചേട്ടനെ കാണണം. ഒത്തിരി മിസ്സ് ചെയ്യുന്നു. കാണാതിരിക്കാൻ പറ്റുന്നില്ല.
ഞാൻ : ഇനിയും മൂന്ന് ദിവസം കൂടെ ഉണ്ട് മോളെ ടൂർ അതുകഴിഞ്ഞ് ഞാൻ നിന്നെ കാണാൻ വരം.
മൂന്ന് ദിവസം അവള് എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു. ടൂർ കഴിയുന്ന ദിവസം രാവിലെ 4.30yk തന്നെ തിരിച്ചെത്തി. അന്ന് ആരും ക്ലാസിൽ പോകാത്തത് കൊണ്ട് തന്നെ ഞാനും പോയില്ലയിരുന്നു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ സമയത്ത് ഞാൻ കോളജിൽ പോയി അവളെ കണ്ടൂ. ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ചേട്ടാ, എത്ര മിസ്സ് ചെയ്തു എന്നറിയാമോ. എന്ന് പറഞ്ഞു എന്റെ കവിളിൽ എത്തി വലിഞ്ഞു ഉമ്മ തന്നു.
ഇങ്ങനെയാണെങ്കിൽ പെണ്ണ് അവധിയ്ക്ക് പോലും വീട്ടിൽ പോകില്ലല്ലോ എന്ന് ചിന്തിച്ചു.
കോളജിൽ രണ്ട് ദിവസത്തെ ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. അവളുടെ നിർബന്ധപ്രകാരം ഞാനും പോയി.
അവിടെ ചുമ്മാ പോസ്റ്റ് ആയി ഇരിക്കണം എന്ന് കരുതിയ എനിക് തെറ്റി. അവൾക്ക് രണ്ട് ദിവസം ഫുള്ള്‍ എന്റെ കൂടെ ചിലവഴിക്കാൻ ആയിരുന്നു അങ്ങനൊരു പരിപാടിയിലേക്ക് എന്നെ വിളിച്ചോണ്ട് പോയത്. രണ്ടാം ദിവസം രാവിലെ എല്ലാവരും എത്തുന്നതിനു മുന്നേ തന്നെ ഞങൾ എത്തി. അവള് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു.
രാവിലെ തന്നെ അമ്പലത്തിലും പോയോ എന്ന് ഞാൻ ചോദിച്ചു.
മീനു: aei ഇല്ല. ഇത് എന്റെ കയ്യിലിരുന്നതാ.
അവള് ചന്ദനം തൊട്ട് തന്നപ്പോൾ നല്ല സുഖം തോന്നി. ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ അധരങ്ങളിൽ ഒരു ചുംബനം നൽകി. ആദ്യ ചുംബനം. അവള് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അപ്പോഴും ഞങൾ സ്വയം നിയന്ത്രിച്ചു ചുംബനത്തിൽ മാത്രം നിർത്തി.
ആ രണ്ട് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത പ്രണയത്തിന്റെ ദിവസങ്ങളായിരുന്നു.
പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു.
Responses (0 )