-50% Intro price for the next 72 hours only!. Buy now →

Kambi stories

ഒരു പ്രണയ കഥ [Vijay]

ഒരു പ്രണയ കഥ Oru Pranaya Kadha | Author : Vijay നമുക്കെല്ലാവർക്കും കാണും, ജീവിതത്തിൽ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും. ചിലപ്പോൾ അവർ നമ്മോട് ഒന്നും ചെയ്തിട്ടുണ്ടാവില്ല. പക്ഷെ മനസ്സിൽ അങ്ങനെ കയറി കൂടിയാൽ പിന്നെ അത് മാറ്റാനാവില്ല.. മാറണമെങ്കിൽ അവരുമായി നമ്മൾ അടുത്ത് സംസാരിക്കണം. പുറമെ കാണുമ്പോൾ പരുക്കൻ സ്വാഭാവമായിരിക്കും ചിലർക്ക്.. അടുത്തറിയുമ്പോൾ ആയിരിക്കും അവർ നമ്മളെക്കാൾ എത്രയോ മടങ്ങ് സാധുക്കളായിരുന്നെന്നു അറിയുന്നത്. പറഞ്ഞ വരുന്നത്, കാലിൽ മണി കൊലുസ്സിട്ട, തല തട്ടമിട്ട് മറച്ച ഒരു […]

0
1

ഒരു പ്രണയ കഥ

Oru Pranaya Kadha | Author : Vijay


നമുക്കെല്ലാവർക്കും കാണും, ജീവിതത്തിൽ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും. ചിലപ്പോൾ അവർ നമ്മോട് ഒന്നും ചെയ്തിട്ടുണ്ടാവില്ല. പക്ഷെ മനസ്സിൽ അങ്ങനെ കയറി കൂടിയാൽ പിന്നെ അത് മാറ്റാനാവില്ല.. മാറണമെങ്കിൽ അവരുമായി നമ്മൾ അടുത്ത് സംസാരിക്കണം. പുറമെ കാണുമ്പോൾ പരുക്കൻ സ്വാഭാവമായിരിക്കും ചിലർക്ക്.. അടുത്തറിയുമ്പോൾ ആയിരിക്കും അവർ നമ്മളെക്കാൾ എത്രയോ മടങ്ങ് സാധുക്കളായിരുന്നെന്നു അറിയുന്നത്.

പറഞ്ഞ വരുന്നത്, കാലിൽ മണി കൊലുസ്സിട്ട, തല തട്ടമിട്ട് മറച്ച ഒരു സുന്ദരി പെണ്ണ് എന്റെ സങ്കൽപ്പങ്ങളെ, ഭാവനകളെ മാറ്റിമറിച്ച കഥയാണ്. കഥയല്ല.. റിയൽ ലൈഫ്..

മൂന്നാറിലെ ഒരു മഞ്ഞുകാലം…

മലകൾക്കൊപ്പം പാറിപറക്കുന്ന കോടമഞ്ഞിൽ തെളിയുന്ന സുര്യനെ പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ. നല്ല തണുപ്പ്.. ദേഹത്തിട്ടിരിക്കുന്ന ഷട്ടർ മഞ്ഞുമൂലം വിയർത്തിരിക്കുന്നു. രാത്രി വെളിച്ചത്തിനായി തൂക്കിയിട്ട വിളക്ക് കെടുത്തി ആ ഭാഗത്തു ആകെയുള്ളയൊരു പെട്ടിക്കടയിലെ ആൾ എനിക്കായി ആവി പറക്കുന്ന ചൂടുള്ള ചായ കൊണ്ടു തന്നു..

തണുത്തു മരവിച്ച കൈകളിൽ ചൂടുള്ള ചായ ഗ്ലാസ്‌ പിടിച്ചപ്പോൾ ശരീരത്തിലൂടെ മൊത്തം ഒരു സുഖം. അതിൽ രണ്ടും കയ്യും അമർത്തിപിടിച്ചു കൊണ്ടു കുട്ടികളെ പോലെ ചായ ഊറി ഊറി കുടിച്ചു..

വയസ്സനായ ഒരാൾ മലകളിലേക്ക് നോക്കിയിരിപ്പുണ്ട്. അയാൾ ഷട്ടർ ഇട്ടിട്ടില്ല. നടക്കാനായി കയ്യിൽ ഒരു ഊന്നു വടിയുണ്ട്. ഒരു കൈ കൊണ്ടു കത്തിച്ച ബീഡി തന്റെ കറുത്ത ചുണ്ടുകളിൽ അയാൾ വെച്ചു ആഞ്ഞു വലിച്ചു. അകത്തേക്ക് കയറ്റിയ പുക പുറത്തേക്കു വിടുമ്പോൾ അയാൾ കണ്ണുകളടച്ചാസ്വദിച്ചു. എന്നിട്ട് ചുറ്റും ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി.. ഞാൻ നോക്കുന്നത് കണ്ടു എന്നെയൊന്നു നോക്കി ചിരിച്ചു. പരസ്പരം കൈകൾ ഉയർത്തി കാണിച്ചു..

ഒരു കള്ളിമുണ്ടും ഫുൾ സ്ലീവ് ഷർട്ടുമാണ് അയാളുടെ വേഷം. മുഖത്ത് അൽപ്പം ചുളിവുണ്ട്.. 60 വയസ്സ് കഴിഞ്ഞിട്ടുണ്ട്.. വലിച്ചു തീർത്ത ബീഡി കുറ്റി നിലത്തേക്കിട്ട് ചവിട്ടിയ ശേഷം അയാളെന്നെ നോക്കി. പിന്നെ വടിയും കുത്തിപിടിച്ചു വിറക്കുന്ന കാലുകളോടെ അയാൾ എന്റെ അടുത്തേക്ക് നടന്നെത്തി..

“”Good മോർണിംഗ് “” തന്റെ കറുത്ത ചുണ്ടുകൾ തുറന്നു അയാളെന്നോട് ചോദിച്ചു.. നല്ല ബീഡിയുടെ മണം എന്റെ മൂക്കിലെക്കടിച്ചു.. ഞാൻ കാര്യമാക്കിയില്ല..

“”ഗുഡ്മോർണിംഗ് “” ചായഗ്ലാസ്സും അതിന്റെ 12 രൂപയും കണക്കാക്കി കൊടുക്കുന്നതിനിടയിൽ ഞാൻ ആ വയസ്സനോട് പറഞ്ഞു.

“”ഞാൻ വിവേകനന്ദൻ.. “”

“”ഞാൻ ഫാസിൽ “”

“”എന്ത് ചെയ്യുന്നു ഇവിടെ.. വല്ല ജോലിക്കും വന്നതാണോ?”” ബീഡിയുടെ പവർ ആവണം. അദ്ദേഹം ഇടയ്ക്കു കൈകൾ പൊത്തി ചുമക്കുന്നുണ്ട്.

“”ഞാനിവിടെ ട്രൈനിങ്ങിന് വന്നതാ.. ഇന്ന് തീരും..””

“”അപ്പോൾ പോകുന്നതിനു മുൻപ് വീണ്ടും ഇതൊന്നു കാണണമെന്ന് തോന്നി അല്ലെ “” ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സത്യത്തിൽ എന്റെ ഉദ്ദേശം മനസിലാക്കിയതിൽ എനിക്കത്ഭുതം തോന്നി.

“”അതേ “”

“”വയനാടാണോ വീട്?””

“”അതേ എങ്ങനെ മനസിലായി “” അത്ഭുതത്തോടെ ഞാൻ ചോദിച്ചു.

“”ഹേയ് അത്ഭുത പെടേണ്ട. നിങ്ങളുടെ സംസാരത്തിന്റെ ശൈലി കണ്ടപ്പോൾ തോന്നിയതാ “”

“”ഓഹ്.. വീട് ഇവിടെ തന്നെയാണോ?””

“”വീടല്ല.. ഈ പുറകിൽ കാണുന്ന ടീ എസ്റ്റേറ്റ് എന്റേതാണ് “” അയാൾ പറഞ്ഞത് കേട്ട് ഞാനൊന്നു തല തിരിച്ചു നോക്കി. കഴിഞ്ഞ ഒരു മാസകാലം കണ്ടു തീർത്ത ഏക്കർ കണക്കിനുള്ള ചായത്തോട്ടത്തിന്റെ ഉടമസ്തനാണ് ആരെയോ പേടിച് ബീഡി വലിക്കുന്നതെന്നു കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി.

“”Sir, രാവിലെ നടക്കാനിറങ്ങിയതാണോ?””

“”പേരിനു അങ്ങനാണെങ്കിലും, ഒന്ന് പുകക്കാൻ ഇറങ്ങിയതാ.. ഈ തണുപ്പത്തു ഇതില്ലെങ്കിൽ പിന്നെന്താ ഒരു രസം.. പിന്നെ ഭാര്യക്ക് ഇതിനോട് താല്പര്യമില്ല.. ഡോക്ടർ പറയാൻ കൊള്ളാത്തതൊക്കെ അവളോട്‌ പറഞ്ഞിട്ടുണ്ട്..”” ഒന്ന് ചുമച്ചു കൊണ്ടു അയാൾ പറഞ്ഞു നിർത്തി.

“”ചായ പറയട്ടെ “”

“”വേണ്ട.. മെഡിസിൻ ഉണ്ട്… അല്ല എന്ത് ട്രെയിനിങാണ് ഇവിടെ?””

“”Sir, ഒരു IT കമ്പനിയിൽ ആണ്. ജോലി കിട്ടിയിട്ടുണ്ട്.. അതിന്റെ ട്രെയിനിങാണ് “”

“”ആ.. എനിക്കും വേണം നല്ല രണ്ടു ജോലിക്കാരെ. “”

“”സാറിനു കമ്പനി?””

“”എനിക്ക് കേരളത്തിലും പുറത്തുമായി കുറച്ചുണ്ട്. നിങ്ങള്ക്ക് താല്പര്യം ഉണ്ടോ ജോയിൻ ചെയ്യാൻ “” ചിരിച്ചു കൊണ്ടു അയാൾ ചോദിച്ചു.

“”അയ്യോ.. Allready ഞാൻ ഈ കമ്പനിയിൽ പറഞ്ഞിട്ടുണ്ട്.. ഇനിയിപ്പോൾ പെട്ടെന്ന് വരാൻ പറ്റില്ലല്ലോ “”

“”ഞാൻ കാര്യം പറഞ്ഞതാ.. കുറച്ചു കാലം അവിടെ വർക്ക്‌ ചെയ്തിട്ട് ഇങ്ങോട്ട് പോര്.. “”

“”ശ്രമിക്കാം sir “” എനിക്കായാളോട് ബഹുമാനം കൂടി വന്നു.

“”ഒരാളോട് പ്രായം ചോദിക്കാൻ പാടില്ലെന്നാ.. എന്നാലും എത്രയായി ഇപ്പോൾ “”

“”24 കഴിഞ്ഞു.. ഇത് ആദ്യത്തെ ജോലിയാ “”

“”ആ good, ok എനിക്ക് പോകാൻ സമയമായി. അല്ലെങ്കിൽ അവൾ തിരക്കും.. ഒരു കാര്യം ചെയ്യ്.. എന്റെ നമ്പർ സേവ് ചെയ്തോളു.. ഞാൻ പറഞ്ഞത് പോലെ 6 മാസം കഴിഞ്ഞ് ഒന്ന് കാണാം.. എന്താ ok അല്ലെ..””

“”തീർച്ചയായും.. ഞാൻ വരാം.. അല്ല വന്നിരിക്കും sir “”

പോകുന്നതിനു മുൻപ് വിറക്കുന്ന കൈകൾ കൊണ്ടു ഷേക്ക്‌ ഹാൻഡ് നൽകി അദ്ദേഹം നടന്നു.. അപ്പോഴും അദ്ദേഹം ചുമക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് ആഡംമ്പര കാർ അദ്ദേഹത്തിന്റെ അടുത്ത് നിർത്തി.. വേഷത്തിൽ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന് ഡോർ തുറന്ന് കൊടുത്തു.. ചിലപ്പോൾ നേരം വൈകിയത് കാരണം വീട്ടിൽ നിന്നും തിരക്കി വന്നതാവും. നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.. തണുപ്പിനുള്ള തൊപ്പിയും വസ്ത്രവും ധരിച്ചു ആളുകൾ ഇറങ്ങി തുടങ്ങി.. കൂടുതലും പുരുഷൻമാരാണ്.. ഞാൻ വേഗം ട്രെയിനിങ് നടക്കുന്ന റിസോർട്ടിലേക്കു നടന്നു..

അവസാന ദിനമായ ഇന്ന് വീട്ടിലേക്കു തിരിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും ഒരു മാസം ഒരുമിച്ചു കളിച്ചും പഠിച്ചും തീർത്ത മുഹൂർത്തങ്ങൾ മിസ്സ്‌ ചെയ്യുന്നതിലെ വിഷമം എല്ലാവർക്കും ഉണ്ട്.. 18 പുരുഷൻമാരും 12 സ്ത്രീകളും അടക്കം 30 പേരുടെ ട്രെയിനിങ് ആയിരുന്നു.. ഇന്നത്തെ അവസാന പരീക്ഷയും കഴിഞ്ഞ് ഞങ്ങൾക്ക് വണ്ടി കയറണം.. എല്ലാവരുമായും നല്ല സ്നേഹത്തിൽ തന്നെ കഴിഞ്ഞു കഴിഞ്ഞ 29 ദിവസവും..

“”ഫാസിലെ…””

“”Mm”” ടേബിളിലെ പൂക്കൾ ശരിയാക്കുന്നതിനിടയിൽ പുറകിൽ നിന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി.. പൂജ!! ഞങ്ങളോരെ പ്രണയമാണ്.. പിറന്ന ദിവസം വരെ കറക്റ്റ്.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്നോട് നല്ല കൂട്ടായിരുന്നു അവൾ. ഞാനും അവളോട്‌ അങ്ങനെ തന്നെയാണ്. കാണാൻ ഒരു സുന്ദരി. എപ്പോഴും ഒരു കറുത്ത പൊട്ടിട്ടാണ് അവൾ നടക്കുന്നത്. എപ്പോഴും ചുരിദാർ ധരിക്കും.. മുടി പിന്നിലേക്ക് വലിച്ചു കെട്ടും..

“”ആരിത് മാമിതയോ “” എന്റെ പണിയിൽ മുഴുകി കൊണ്ടു ഞാൻ അവളോട്‌ ചോദിച്ചു.

“”നീ കളിയാക്കൊന്നും വേണ്ട.. “”

“”ഞാൻ കാര്യം പറഞ്ഞതാ. നിങ്ങളെ ഇരട്ട പെറ്റതാണെന്നെ പറയൂ.. എന്തൊരു സാമ്യം “”

“”Ok സമ്മതിച്ചു. അല്ല ഇന്നെന്താ മുണ്ടുടുത്തു?””

“”അതെന്താ ഞാൻ സാധാരണ മുണ്ടില്ലാതെയാണോ വരാറ്.””

“”ഓഹ് ഈ ചെറുക്കൻ.. അതല്ലെടാ എന്നും പാന്റെല്ലേ.. ഇന്നെന്താ ഇങ്ങനെ “”

“”ഓഹ് അതാണോ.. Last ഡേ അല്ലെ.. “”

“”Mm സൂപ്പർ ആയിട്ടുണ്ട്.. നിനക്കിതു സ്ഥിരമാക്കികൂടെ “”

“”പാലക്കാട്ടേക്ക് ഒരു ബസ് ഇപ്പോൾ പോണുണ്ട്. കേറ്റി വിടണോ?””

“”അയ്യോ വേണ്ട.. സമയമാകുമ്പോൾ ഞാൻ പൊക്കോളാം “”

“”എന്താണ് ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ.. “”

“”എടാ ഇന്നത്തോടെ ക്ലാസ്സ്‌ കഴിഞ്ഞു എന്ത് രസായിരുന്നു ലെ.. ഇവിടുന്നു പോയാൽ നമ്മളെയൊക്കെ മൈൻഡ് ചെയ്യോ?””

“”അതെന്താ മൈൻഡ് ചെയ്യാതിരിക്കാൻ…. നീയൊന്നു പോയെ.. എന്തായാലും നിന്റെ കല്യാണത്തിന് ഞാൻ വന്നോളാം “”

“”അതിനൊക്കെ ഇനി ആളെ കണ്ടെത്തണ്ടേ.. എന്തായാലും നീ ഇടയ്ക്കു മെസ്സേജ് ചെയ്യാൻ മറക്കണ്ട “”

“”ആലോചിക്കാം..””

“”ആലോചിക്കാന്നോ “” അവളൽപ്പം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“”അല്ല വിളിക്കാന്ന്.. നീയൊന്നു പോയെ.. ഞാനിതൊന്നു ശരിയാക്കട്ടെ.. “” കയ്യിലെ പൂക്കൾ അവളോട്‌ സംസാരിക്കുന്നതിനിടയിൽ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല..

ഒരുപാട് ദിവസം ട്രൈനിങ്ങിനിടയിൽ ഒരുമിച്ചു ഒരു ഗ്രൂപ്പിൽ ആയതും എല്ലാം വാശിയോടെ മത്സരിച്ചു ഞങ്ങൾ ജയിച്ചതും ഇടയ്ക്കിടെ എന്റർടൈൻമെന്റ് ആയി ഫാഷൻ ഷോ നടത്തിയതും എല്ലാം എല്ലാം ഓർമകളിലെ വിലപ്പെട്ട പേജുകളിൽ എഴുതി ഞങ്ങൾ മൂന്നാറിലെ തണുപ്പിനോട് വിടപറഞ്ഞു. ഒരു പ്രത്യേക സുഖമാണ് പൂജയുടെ കൂടെ നടക്കുമ്പോൾ. ഞങ്ങൾ ഭയങ്കര കെമിസ്ട്രി ആണെന്ന് എല്ലാരും പറഞ്ഞു.. അവളോടെനിക്ക് പ്രേമമൊന്നുമില്ല. സൗഹൃദം.. അത്രേയുള്ളൂ.. അവൾക്കെന്നോടും അത് മാത്രമേയുള്ളു എന്നാണ് എന്റെ വിശ്വാസം. ഫാസിൽ എന്ന് പേരുള്ള ഞാൻ പൂജ എന്ന് പേരുള്ള അവളെ പ്രേമിക്കുക എന്നുള്ളത് ലോജിക്കെയല്ല.. നമുക്ക് ചിലപ്പോൾ പ്രശ്നമിണ്ടാവില്ല.. കാണുന്നവർക്ക് മാത്രമായിരിക്കും പ്രശ്നം.

എല്ലാവരും പരസ്പരം യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ജസ്റ്റ്‌ ഒന്ന് പുഞ്ചിരിച്ചു പരസ്പരം നോക്കി തലയാട്ടി.. പോവുന്നു പിന്നെ കാണാം എന്നുള്ള ചെറിയ വാക്കുകൾ പോലും പറയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വീണ്ടും ഇങ്ങനെയുള്ള ദിവസങ്ങൾ വന്നെങ്കിൽ..

ദിവസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നു കയറുന്ന സന്തോഷം വേറെയുണ്ടെനിക്ക്. ബസ് നിർത്തി 100 മീറ്റർ മാത്രമുള്ള വീട്ടിലേക്കു നടന്നു ചെല്ലുമ്പോൾ എനിക്ക് കിട്ടിയ സ്വീകരണം വലുതായിരുന്നു. ഒറ്റമോനായ പറമ്പിൽ അസീസിന്റെയും ആസിയയുടെയും മകനെ അവർ പൊന്നുപോലെയാണ് നോക്കുന്നത്. അത് കൊണ്ടു തന്നെയാണ് ഒരു ജോലി ലഭിക്കാൻ ഇത്രെയും താമസിച്ചത്. കയറി ചെല്ലുമ്പോൾ മുറ്റത്തേക്കിറങ്ങി വന്ന ഉമ്മ എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചു. ഉപ്പാക്ക് ഒരു സലാം പറഞ്ഞുകൊണ്ട് പോർച്ചിൽ നിർത്തിയിട്ട എന്റെ ബൈക്കിൽ ഞാനൊന്നു കയ്യോടിച്ചു. 1986 മോഡൽ ബുള്ളെറ്റ്!!. ഇപ്പോഴും കണ്ടാൽ പുതിയതാണെന്നെ പറയൂ. അങ്ങനെയാണ് ഞാനവനെ കൊണ്ടു നടക്കുന്നത്..

അകത്തു ചെന്നു വസ്ത്രം മാറിയ ശേഷം കഴിക്കാനിരുന്നു. ഉമ്മാന്റെ കൈകൊണ്ടു ഉണ്ടാക്കിയ നല്ല നാടൻ സാമ്പാറും പൊരിച്ച കഷ്ണമീനും.. കണ്ടപ്പോഴേ വായിൽ വെള്ളമൂറി.. മതി നിർത്തിക്കോ.. എന്ന് സ്വന്തം വയറു പറഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്.. പിന്നെ കിടക്കാനൊന്നും നിന്നില്ല.. ഹാളിലെ ആണിയിൽ തൂക്കിയിട്ട ബുള്ളറ്റിന്റെ ചാവിയെടുത്തു.. ഒറ്റയടിക്ക് സ്റ്റാർട്ട്‌ ആയി.. ഇടതുകാലിലെ ഗിയർ മാറ്റിയ ശേഷം ഉമ്മയോട് സലാം പറഞ്ഞു നേരെ നാട്ടിലെ ക്ലബ്ബിലേക്ക്..

ഇന്ന് ഞായർ ആണ്. എല്ലാവരും ഉണ്ടാവും. ചെന്നപ്പോൾ എല്ലാവരും ഉണ്ട്.. കാരംസ് കളിയിലാണ്. ഞാനും ചെറുതായി കളിക്കും. എങ്കിലും നാട്ടിലെ പുലികൾ വേറെയുണ്ട്. ക്ലബ്ബിന്റെ പുറകിൽ പൊളിഞ്ഞു ചാടാനായ ഒരു മുറിയുണ്ട്.. അവിടെയാണ് ചില വിരുതമ്മാർ വെള്ളമടിക്കുന്നതും സിഗരറ്റ് കഴിക്കുന്നതും.. എന്നിട്ട് കുപ്പിയൊക്കെ അപ്പുറത്തെ പറമ്പിൽ ഒഴിഞ്ഞു കിടക്കുന്ന പൊട്ടകിണറിലേക്ക് എറിയും.. വയസ്സായ ചില ആളുകൾ പത്രത്തിൽ മുഴുകിയിരിക്കുന്നു. പ്രായം എത്താത്ത പിള്ളേർ ബൈക്ക് ഓടിക്കുന്നതും നോക്കി ചിലർ മൊബൈലിൽ കളിക്കുന്നു. ഇതുവരെ പണിയൊന്നും ആവാത്ത അല്ലെങ്കിൽ പണിക്കു പോവാത്ത ചിലർ ഗോലി കളിക്കുന്നു.. എല്ലാം വൈകുന്നേരങ്ങളിലും സ്ഥിരമായ കാഴ്ച.

എന്നെ കണ്ടതും അടുത്ത കൂട്ടുകാർ വിശേഷങ്ങൾ തിരക്കി. ഞാൻ അവർക്കു ഫോട്ടോസ് എല്ലാം കാണിച്ചു. Psc എഴുതാൻ വേണ്ടി തലേ ദിവസം മാത്രം പഠിക്കുന്ന ഉടായിപ്പ് കൂട്ടുകാർ ആഭ്യന്തര ചർച്ചകളിൽ മുഴുകി. വഴിയരികിൽ ചിതറി കിടക്കുന്ന ഹാൻസിന്റെ പാക്കറ്റുകളിൽ ചവിട്ടി നീർത്തിയിട്ട ഇലക്ട്രിസിറ്റി പോസ്റ്റ്‌ കാലിൽ ഞാനും അവരും ഇരുന്നു. അവർ വെള്ളമടിക്കുള്ള കട്ടയിടുകയാണ്.. ചിലർ ഓസിനു try ചെയ്യുന്നുണ്ട്.. വാട്സാപ്പിൽ വന്ന മെസ്സേജിന്റെ ശബ്ദം കേട്ടാണ് ഞാൻ അവരോടുള്ള സംസാരം നിർത്തിയത്. പൂജയാണ്..

“”Reached “” വീട്ടിലെത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഞാനവൾക്കൊരു മെസ്സേജ് പോലും ചെയ്തില്ലല്ലോ.. ചെയ്യാമായിരുന്നു. എന്തിനു… ഇത്രെയും ദിവസം അടുത്തിരുന്ന കൂട്ടുകാരിയല്ലേ..

“”Me to “” ഞാൻ റിപ്ലൈ നൽകി.

“”ഫുഡ്‌ കഴിച്ചോ “” മെസ്സേജ് അയക്കേണ്ട താമസം.. അവളതു കണ്ടു. അടുത്ത ചോദ്യവും വന്നു.

“”കഴിച്ചു.. ഇപ്പോൾ കൂട്ടുകാരുടെ കൂടെയാണ്.. നീയോ?””

“”ഞാൻ എത്തിയതേയുള്ളു.. കഴിക്കണം.. “”

“”ഇനിയെന്താ പരിപാടി “”

“”അറിയില്ല. ഭയങ്കര ബോർ.. നമ്മുടെ ട്രെയിനിങ് ഒരുപാട് മിസ്സ്‌ ചെയ്യുന്നു. “”

“”Mm ശരിയാ.. ഇനി പോസ്റ്റിങ്ങ്‌ പെട്ടെന്ന് കിട്ടിയാൽ മതിയായിരുന്നു.””

“”Mm, ചിലപ്പോൾ നാളെ മെയിൽ വരും. നിനക്ക് മെയിൽ വന്നാലുടനെ എന്നെ അറിയിക്കണേ “”

“”നോക്കട്ടെ “” എന്നത്തേയും പോലെ അവളെ കളിപ്പിക്കാൻ ഞാൻ പറഞ്ഞു.

“”എന്തിനും ആദ്യം തർക്കുത്തരം പറഞ്ഞോണം..😡””

“”വെറുതെ പറഞ്ഞതാ തരാം “”

“”ആ അങ്ങനെ പറ.. നമുക്കൊരുമിച്ചു കിട്ടിയാൽ മതിയായിരുന്നു “”

“”ഇവിടെ അടുത്ത് വല്ലതും കിട്ടിയാൽ മതിയായിരുന്നു “”

“”കിട്ടട്ടെ “”

“”നീ എന്താ വൈകിയേ “”

“”വരുന്ന വഴിക്കു ബസ് ഒന്ന് ബ്രേക്കഡൗൺ ആയി “”

“”Mm, നല്ല ആളല്ലേ കയറിയത്.. അതിലൊതുങ്ങിയത് ഭാഗ്യം “”

“”പോടാ.. നീ പാലക്കാട്ടേക്ക് വരുന്നുണ്ടോ “”

“”ഇല്ല എന്തേ “”

“”ഒന്നുല്ല.. വരുമ്പോൾ വീട്ടിലേക്കു വരാൻ പറയാൻ “”

“”പ്ലാനിങ് ഒന്നുമില്ല.. നീ ഇങ്ങോട്ടുപോര്.. ഇവിടെ മൊത്തം കാണിക്കാം “”

“”ആ അടിപൊളി. അച്ഛനൊരു പട്ടാള ചിട്ടയുടെ ആശാനാണ്. “”

“”എന്നാ മെസ്സേജ് ചെയ്യുന്നത് കാണണ്ട. പാലക്കാട്ടുള്ള വെടിയുണ്ട വയനാട്ടിൽ കൊള്ളും..””

“”ചിലപ്പോ.. അതാണച്ചൻ. “”

“”അല്ല ഇന്നും ചുരിദാർ ആണോ വേഷം.””

“”അതേ 🤭””

“”ഒന്ന് മാറ്റിപിടിച്ചൂടെ.. എന്നും ചുരിദാർ ദാരിദ്ര്യം..””

“”എനിക്കതാ ഇഷ്ടം.. നല്ല ഭംഗിയല്ലേ?””

“”ആ കുഴപ്പമില്ല.””

“”പിന്നെ വേറെന്താ ഇടാ.. “”

“”എന്തെങ്കിലും ഇട്ടോ.. ഇടാണ്ട് നിക്കണ്ട “”

“”അയ്യേ.. “”

“”Mm ന്നാ ശരി ഞാൻ പിന്നെ വരാ.. ഇവരുടെ കൂടെ കുറച്ചുനേരം ഇരിക്കട്ടെ “”

“”Mm ശരി bye “”

“”Bye “”

അവളോട്‌ സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. എന്ത് കൊണ്ടു അവൾക്ക് ഇത്രേം നാൾ പ്രേമമൊന്നുമില്ലായിരുന്നു എന്ന് ഞാൻ കുറെ ആലോചിച്ചതാണ്. അത്രെയും സുന്ദരിയാണവൾ. ഏത് പെൺക്കൂട്ടത്തിലും അവളെ മാത്രം ആളുകൾ ശ്രദ്ധിക്കും. മിടുക്കി..

വയലിനോട് ചേർന്ന മണ്പാതകളെ താണ്ടി ഞാൻ വീട്ടിലെത്തി. ട്രൈനിങ്ങിൽ ആയിരുന്നപ്പോൾ രാവിലെ 6 മണിക്ക് എണീക്കണം യോഗ ചെയ്യാൻ.. എന്നിട്ടേ ക്ലാസ്സ്‌ ആരംഭിക്കൂ.. അതിന്റെ ക്ഷീണം മാറ്റണം. ചെന്നപാടെ ചെക്കനെ പോർച്ചിൽ കിടത്തി ചാവി ആണിയിൽ തൂക്കി.. തൊട്ടടുത്തു തൂക്കിയിട്ട എന്റെ കോളേജ് കാലത്തെ 40 പേരടങ്ങുന്ന ക്ലാസ്സ്‌ ഫോട്ടോ.. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ Gem!! വെറുതെ അതിലേക്കു നോക്കി നിന്നു. എന്തൊരു തിളക്കമാർന്ന ദിനങ്ങൾ. മാസ്മരിക പ്രകടനത്തിലൂടെ കോളേജിലെ രാഷ്ട്രീയ ചരിത്രത്തിൽ അതുവരെ കിട്ടിയിട്ടില്ലാത്ത വോട്ടുകളുമായി വെന്നികൊടി പാറിച്ച കാലം. എല്ലാവരുമായി നല്ല കൂട്ടായിരുന്നു. ഇപ്പോഴും ഉണ്ട്… ഒരാളൊഴിച്… മുന്നിൽ കണ്ണാടി പോലെ തിളങ്ങുന്ന ഫോട്ടോയിൽ ഞാൻ ആ മുഖം കണ്ടു.. സിത്താര!!. എന്റെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇനിയൊരിക്കലും കാണരുതെന്നു ഉറപ്പിച്ച ഒരേയൊരു വ്യക്തി. ആലോചിക്കുമ്പോൾ തന്നെ തലവേദന തുടങ്ങി. അവളെ മാത്രം മാറ്റാൻ പറ്റുമെങ്കിൽ ആ ഫോട്ടോയിൽ നിന്നും അവളെ നീക്കം ചെയ്തേനെ..കാല് നീട്ടി നീണ്ട ഉറക്കത്തിനുള്ള തയ്യാറെടുപ്പു നടത്തി. ആരും കാണാ സ്വപ്നങ്ങളെ പുൽകിയുറങ്ങി.

അങ്ങനെയിരിക്കെ രണ്ടു ദിവസം കഴിഞ്ഞാണ് ഒരു ഉച്ചമയക്കത്തിൽ നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നത്.. ഏത് സമയവും മെയിൽ വന്നോന്നു ചെക്ക് ചെയ്തു നോക്കലാണ് പണി. Refresh ചെയ്തു മടുത്തു. കണ്ണുകൾ തുറന്ന് ഫോണെടുത്തു നോക്കി.. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു!!. ജോബ് നോട്ടിഫിക്കേഷൻ ആണ്.. കൊച്ചിയിൽ ആണ് placement. എന്നാലും സാരമില്ല. ഫോൺ എടുത്തു ഞാൻ ഉമ്മയുടെ അടുത്തേക്കോടി. വിവരം അറിഞ്ഞു കാർ എടുത്തു പുറത്തു പോവാനിറങ്ങിയ ഉപ്പയും വന്നു. സന്തോഷത്തിൽ പുള്ളിയും എന്നെ കെട്ടിപിടിച്ചു. പിന്നെ കേക്ക് വാങ്ങി അയൽവീട്ടിലും കൂട്ടുകാർക്കും കൊടുത്തു. ഒരു 1000 രൂപ ലവമ്മാർക്ക് വീശാനുള്ളതും നൽകി.

അയ്യോ അവളോട്‌ പറഞ്ഞില്ലല്ലോ.. കൊച്ചിയിൽ താമസത്തിനുള്ള റൂം അന്ന്വേഷിക്കുന്നതിനിടയിലാണ് അത് ഞാൻ ആലോചിച്ചത്. വേഗം ഫോൺ എടുത്തു. പൂജക്ക്‌ call ചെയ്തു.

“”എന്താടാ ഇങ്ങോട്ടൊരു വിളി”” ഫോണെടുത്ത ഉടനെ അവളെന്നോട് ചോദിച്ചു.

“”എടീ എനിക്ക് കൊച്ചിയിലാണ് കിട്ടിയേ.. മെയിൽ വന്നു.. നിന്റേതു നോക്കിയോ?””

“”വന്നോ.. ഞാൻ നോക്കിയില്ല.. നീ കട്ട്‌ ചെയ്യല്ലേ.. ഞാൻ നോക്കട്ടെ “” ഒരേ ഓഫീസിലാവാൻ എന്റെ മനസ്സ് പ്രാർത്ഥിച്ചു..

“”എടാ മെയിൽ വന്നിട്ടുണ്ട്.. പക്ഷെ എനിക്ക് തൃശൂർ ആണ് കിട്ടിയേ “” സന്തോഷത്തിലും അവൾക്കു നിരാശ ഉണ്ടായിരുന്നു..

“”Congrats, ഹാപ്പി ആയില്ലേ “”

“”Mm, പക്ഷെ നിന്റെ ഒപ്പം കിട്ടാൻ ആഗ്രഹിച്ചിരുന്നു “”

“”സാരമില്ല, സമയമുണ്ടല്ലോ. നമുക്ക് ശ്രമിക്കാം..””

“”ടാ ഞാൻ വിളിക്കാം എല്ലാരോടും പറയട്ടെ.. “”

“”Mm””

“”ദേഷ്യമുണ്ടോ?””

“”എന്തിനു??””.

“”ഞാൻ പെട്ടെന്ന് call കട്ട്‌ ചെയ്യുന്നതിന് “”

“”എന്താ അങ്ങനെ ചോദിച്ചേ?””

“”പിന്നെന്താ ഒരു മൂളൽ മാത്രം “”

“”പിന്നെന്ത് പറയാൻ “”

“”Mm വിളിക്കാടാ.. Bye “”

“”Bye “”

എന്തോ അവൾ പുതിയ ജോലിയിലേക്ക് പോകുന്നത് സന്തോഷവും എന്നാൽ അതിലേറെ മറ്റൊരു കാര്യം എന്നെ സങ്കടപെടുത്തി. പുതിയ ഓഫീസിൽ പുതിയ ആളുകളുമായി ചങ്ങാത്തം കൂടുമ്പോൾ മറ്റുള്ളവർ അവളെ മുതലെടുക്കുമോ എന്നുള്ള ഭയം ആവിശ്യമില്ലാതെ എന്നെ തളർത്തികൊണ്ടിരുന്നു. അവളോട് ചോദിച്ചാൽ ശരിയാവില്ല.. ആവിശ്യമില്ലാത്ത ഒരു ഭയം എന്നെ അതിനനുവദിക്കുന്നില്ല!.

ദിവസങ്ങൾക്കു ശേഷം ഒരു തിങ്കളാഴ്ച..ഓഫീസിൽ ജോയിൻ ചെയ്യുന്ന അന്ന്..

പുതിയ റൂമിൽ ഇന്നലെയെത്തിയതേയുള്ളു.. ഒരു കുഞ്ഞു മുറി.. ഒരാൾക്ക്‌ കിടക്കാൻ പാകത്തിനുള്ള കട്ടിൽ. അതിനോട് ചാരി ഉയരം കുറഞ്ഞ ഇരുമ്പ് മേശ. ജനാലകൾ ഇല്ല. വാതിലിനു മുകളിൽ തൂക്കിയിട്ട ഓടാത്ത ക്ലോക്ക്. ബാത്ത് റൂം പുറത്താണ്. എങ്കിലും നല്ല സൗകര്യം. വൃത്തിയുണ്ട്. അടുത്തടുത്ത മുറികളിൽ നിറയെ ആളുകളുണ്ട്. എല്ലാവരുമായും പരിചയപ്പെടണം സമയംപോലെ.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു. പെട്ടിയിൽ നിന്നെടുത്ത നേവി ബ്ലൂ കളർ ഷർട്ട്‌ ഇസ്തിരിയിടുന്നതിനിടയിൽ ഞാൻ ഫോൺ എടുത്തു.. അവളാണ്!

“”Mm”” ഫോൺ എന്റെ തോളിന്റെയും മുഖത്തിന്റെയും ഇടയിൽ വച്ചു ഞാൻ പറഞ്ഞു.

“”നീ വിളിച്ചിരുന്നോ?”” അവൾ കിതക്കുന്നതായി തോന്നി..

“”Mm, എന്താ കിതക്കുന്നെ “” ഇസ്തിരിയിടൽ ഞാൻ തുടർന്നു.

“”ഇവിടെ ഹോസ്റ്റലല്ലേ.. എല്ലാവര്ക്കും ടൈം ഉണ്ട്.. പിന്നെ ഡ്രസ്സ്‌ അലക്കിയിടാൻ മുകളിൽ കയറണം.. അവിടെ കയറിയിറങ്ങിയപ്പോഴേക്കും ഒരു വഴിക്കായി.. വന്നപ്പോഴാ നിന്റെ ഫോൺ കണ്ടേ “”

“”ആ ഞാൻ വെറുതെ വിളിച്ചതാ.. കാര്യങ്ങളറിയാൻ “”

“”Mm ഞാൻ അങ്ങോട്ട് വിളിക്കണമെന്ന് കരുതിയതാ.. അപ്പോഴേക്കും നീ വിളിച്ചു. ഇവിടെ ഹോസ്റ്റൽ എല്ലാം ok ആണ്. രണ്ടു പത്തനംതിട്ടക്കാരുണ്ട്, പിന്നെ ഒരു മലപ്പുറം അങ്ങനെ.. എല്ലാരും നല്ല കമ്പനിയാണ്.””

“”Mm പിന്നെ ഓഫീസിൽ എത്തിയിട്ട് വിളിക്ക്. എല്ലാം ശ്രദ്ദിക്കണം.. “”

“”വിളിക്കാം. നിനക്ക് പേടിയുണ്ടോ?””

“”എന്തിന്?””

“”നീ സംസാരിക്കുമ്പോൾ അങ്ങനെ ഫീൽ ചെയ്യുന്നു “”

“”ഏയ് ഇല്ല, നിനക്ക് തോന്നുന്നതാ. എന്തായാലും ആദ്യം തന്നെ എല്ലാരോടും വല്ലാതെ സംസാരിക്കണ്ട. സ്വഭാവം നല്ലതാണെങ്കിൽ മാത്രം അവരോടൊക്കെ ഇടപെട്ടാൽ മതി “”

“”Mm ഞാൻ ശ്രദ്ധിച്ചോളാം.. ഇടക്കിടക്ക് നിനക്ക് മെസ്സേജ് ചെയ്തോളാം പോരെ “”

“”Mm “”

“”ശരി ഞാൻ ജോയിൻ ചെയ്തിട്ട് വിളിക്കാം “”

വരുമ്പോൾ രണ്ടു ബാറ്ററി വാങ്ങി വരണം. ഓടാത്ത ക്ലോക്ക് റൂമിൽ വെക്കുന്നത് നല്ലതല്ല.. ഇസ്തിരിയിട്ട ഷർട്ട്‌ കയ്യിൽ പിടിച്ച് സമയമറിയാനായി ക്ലോക്കിലേക്ക് നോക്കിയ ഞാൻ ചിന്താകുലനായി… ക്രീം കളർ പാന്റിലേക്ക് ഒരുക്കി വെച്ച ഷർട്ട്‌ ധരിച് മണം വിട്ടുമാറാത്ത ബ്രാൻഡഡ് ഷൂവിന്റെ സഹായത്തോടെ ഞാൻ എന്റെ ആദ്യ ജോലിയിലെ ആദ്യ ദിനത്തിലേക്കു നടന്നു.. കഷ്ടിച്ച് 5 മിനിറ്റ് മാത്രമേ നടക്കേണ്ടതുള്ളു. തിരക്കേറിയ റോട്ടിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ആളുകളിൽ ഓഫീസിലേക്കും കോളേജിലേക്കും പോകുന്ന സുന്ദരിയായ പെൺ പിള്ളേർ എന്നെ നോക്കി കമെന്റുകൾ പറയുന്നത് എന്നെ ഹരം കൊള്ളിച്ചു. അവരെ തെറ്റ് പറയാൻ പറ്റില്ല ഈയൊരു ഡ്രെസ്സുമിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നോട് എനിക്ക് തന്നെ അസൂയ വന്നു. എന്നിട്ടെന്ത് കൊണ്ട് എനിക്കൊരു പെണ്ണിനെ ഇതുവരെ സെറ്റായില്ല എന്നുള്ള ചോദ്യം പിന്നമ്പുറത്തു കിടപ്പുണ്ട്.. ശ്രമിച്ചില്ല അല്ലെങ്കിൽ ആരോടും തോന്നിയില്ല എന്നൊക്കെ ന്യായീകരിക്കാം..

ആദ്യ ദിവസം തന്നെ ആവേശം കൂടുതലായത് കൊണ്ട് നേരത്തെ എത്തി. അടച്ചിട്ട ചില്ലു ഗ്ലാസിനു മുന്നിൽ ഇരിക്കുന്ന സെക്യൂരിറ്റി മാത്രം. രണ്ടു വശത്തേക്കും കൂർത്തിരിക്കുന്ന കട്ടിമീശ.. കറുത്ത ശരീരത്തിന് ഒട്ടും ചേരാത്ത മങ്ങിയ യൂണിഫോം.. വെളുത്ത പല്ലുകൾ കാട്ടി എന്നോട് ചിരിച്ച് കാണിച്ചു. വിശേഷങ്ങൾ പങ്കു വച്ചു. ആള് പഴയ മിലിറ്ററി ആണ്. 15 മിനിറ്റോളം ഞങ്ങൾ പരസ്പരം കത്തിയടിച്ചു. എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ സെക്യൂരിറ്റി.. കീ അയാൾക്ക് കൈമാറി. കണ്ടാൽ മാന്യൻ.

“”പുതിയ ആളാണല്ലേ.. ഇന്നലെ sir പറഞ്ഞിരുന്നു “” വാതിൽ തുറന്നു അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. ഭാഷാ ശൈലിയിൽ തൃശൂർ ആണ് വീടെന്ന് വ്യക്തം.

“”അതേ.. “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

പിന്നെ ഞങ്ങൾ പരസ്പരം പരിചയപെട്ടു. പുള്ളിയുടെ പേര് അനൂപ്. 4 വർഷത്തോളമായി ഈ കമ്പനിയിൽ.. സമയമായപ്പോഴേക്കും ഓഫീസിൽ എല്ലാവരും എത്തി. എന്നെയും ചേർത്ത് ആകെ 6 ആളുകൾ. 40 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചിക്കാരി മാത്രമാണ് സ്ത്രീലിംഗമായിട്ടുള്ളത്. പേര് വനജ!. എല്ലാവരോടും നല്ല പെരുമാറ്റം. മാനേജർ ആയിട്ടുള്ള പ്രായം ചെന്ന ഒരാൾ വന്നപ്പോൾ അദ്ദേഹത്തെ കാണുകയും സൈൻ ചെയ്തു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്ത് കൊണ്ടും നല്ല ശാന്തമായ അന്തരീക്ഷം. 9 മണി മുതൽ 5 മണിവരെ ഓഫീസ്. ഞായറാഴ്ച അവധി. ടീ ബ്രേക്ക് വന്ന സമയത്താണ് ഞാൻ ഫോൺ എടുത്തത്. പൂജയുടെ മെസ്സേജ് പ്രതീക്ഷിച്ചു.. പക്ഷെ ഒന്നുമില്ല.. ഞാൻ അങ്ങോട്ട്‌ മെസ്സേജ് ചെയ്തിട്ടു.

ഉച്ചവരെ അവൾ മെസ്സേജ് നോക്കാത്തത് എന്നെ തെല്ല് പരിഭവപ്പെടുത്തി. ഊണിനു ഇരിക്കാൻ നേരം വനജ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.

“”ഞങ്ങടെ നാട്ടിലെ ഫുഡ്‌ ഇഷ്ടായോ ഫാസിലെ?”” മുല്ലപ്പൂ സുഖന്ധമുള്ള സ്പ്രേ വാരി പൂശിയിട്ടുണ്ട്. നല്ല മണം.

“”വന്നതല്ലെയുള്ളു ചേച്ചി. ഒന്ന് ശീലിച്ചു വരണം. പിന്നെ നമ്മളൊക്കെ കേരളത്തീന്ന് തന്നെയല്ലേ..”” ഒരു കുഞ്ഞു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.

“”ഇവിടെ എവിടെയാ താമസം?””

“”5 മിനുട്ട് നടക്കാനുണ്ട് “”

ഞങ്ങൾ നല്ല കൂട്ടായി. ഊണ് ഒരുമിച്ച് കഴിച്ചു അവർ പോയി. മാറിടമാണ് അവരുടെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ളതെന്ന് ഞാൻ പറയും. വല്ലാത്തൊരു ഭംഗിയുണ്ടതിനു. കൈ കഴുകാനായി എണീറ്റപ്പോൾ കൃത്യം അവളുടെ മെസ്സേജ്!!

“”Feeling very bad!!”” ഒരു നിമിഷം ഞാൻ നിശബ്ദനായി. പെട്ടെന്നൊരു ക്ഷീണം വന്നത് പോലെ.

“”എന്ത് പറ്റി “” പരമാവധി വേഗത്തിൽ ഞാൻ ടൈപ്പ് ചെയ്തു. ഞാൻ വിചാരിച്ചത് പോലെ എന്തെങ്കിലും സംഭവിച്ചിരിക്കുമോ?

“”നീ പേടിക്കണ്ട.. വലിയ പ്രശ്നമൊന്നുമില്ല. ഇവിടെ ഫോൺ use ചെയ്യാൻ പറ്റില്ല. പിന്നെ ഉള്ളവരൊക്കെ മുരടൻ സ്വഭാവവും. എനിക്കറിയില്ല ഇതൊക്കെ ശരിയാവൊന്നു?””

“”ഹോ ഇത്രേയുള്ളോ.. വെറുതെ….”” ദീർഘ നിശ്വാസത്തോടെ ഞാൻ ടൈപ്പ് ചെയ്തു.

“”ഓ നിനക്ക് നിസ്സാരം.. എങ്ങനെ മുന്നോട്ട് പോവുമെന്നാ ഞാൻ ചിന്തിക്കുന്നേ “”

“”അങ്ങനല്ലെടീ.. ഞാൻ വലിയ എന്തെങ്കിലും പ്രശ്നമാണെന്ന് വിചാരിച്ചു..””

“”എനിക്കിതൊക്കെ വലിയ പ്രശ്നങ്ങളാ.. “”

“”സാരമില്ല.. നമുക്ക് ആലോചിച്ചു തീരുമാനിക്കാം പോരെ “”

“”Mm””

“”ടീ ഞാനില്ലേ കൂടെ.. ഹാപ്പി ആയി ഇരിക്ക് “”

“”Mm.. ഞാൻ വരാം.. Bye “”

ഫോൺ പോക്കറ്റിൽ വെക്കുമ്പോൾ പുറകിൽ നിന്നും ചേച്ചിയുടെ കിടിലൻ കമന്റ്‌. കൈ കഴുകാൻ.. ഇല്ലെങ്കിൽ ഉണങ്ങി പോവും… എന്നിട്ടൊരു പിടിത്തരാത്ത വർണ്ണനകളില്ലാത്ത പുഞ്ചിരിയും.

നല്ലൊരു ജോയിൻ ഡേ സമ്മാനിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ആദ്യ ദിവസത്തെ പടിയിറങ്ങി.. അടുത്തുള്ള പെട്ടിക്കടയിൽ നിന്നും ഒരു പാക്കേറ്റ് ബ്രെഡും ജാമും വാങ്ങി റൂമിലേക്ക്‌ തിരിച്ചു.

തിരിയാൻ മടിക്കുന്ന ഫാനിനെ നോക്കി അറ്റമില്ലാതെ ഞാൻ കിടന്നു. ഹാ എന്തൊരു സുഖം. കുളികഴിഞ്ഞു.. സോപ്പിന്റെ മണം നീട്ടി വലിച്ചു.. കൊണ്ടുവന്ന ജാം ബ്രേഡിനെ കൊതിപ്പിച്ചു തേച്ചു കഴിച്ചു.വീട്ടിലെ വിളി കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഒഴിഞ്ഞ കസേരയിലേക്ക് കാലു നീട്ടി വച്ചപ്പോൾ കൂട്ടിനൊരു സുഹൃത്ത്‌ ഇവിടെ ഉണ്ടെങ്കിൽ നന്നായിരുന്നെന്ന് തോന്നി. ആ വന്നതല്ലെയുള്ളു. താമസിയാതെ ശരിയായിക്കോളും.

ഒറ്റപെട്ട ചിന്തകളിൽ നിന്നുയർത്തിയത് കയ്യിലെ ഐഫോൺ 14 ന്റെ റിങ് ടൂൺ.. മറന്നു പോയതോ അതോ…..?!!. പൂജ!! എണീറ്റിരുന്നു ഫോൺ അറ്റൻഡ് ചെയ്തു.

“”Mm””

“”എന്താ പരിപാടി “” അവളുടെ സ്വരം ഫോണിലൂടെ സംസാരിക്കുമ്പോൾ വളരെ നേർത്തതായി തോന്നി.

“”വെറുതെ കിടക്കാ.. “” ഞാൻ മറുപടി നൽകി.

“”ഞാനും, എങ്ങനെയുണ്ടായിരുന്നു “”

“”ഇവിടെ കുഴപ്പമൊന്നുമില്ല. എല്ലാം ok ആണ്. But “”

“”എന്താ ഒരു but?””

“”നീ അവിടെ ok ആണോ?””

“”ഓ അതാണോ.. Hm.. Ok യൊന്നുമല്ല. എങ്കിലും അഡ്ജസ്റ്റ് ചെയ്യാം “”

“”നിന്റേതുകൂടി ശരിയാവാണേൽ ഒരു സമാധാനമുണ്ടാകുമായിരുന്നു.””

“”എന്തായാലും നിന്റെ വർക്ക്‌ ok യാണല്ലോ. അത് മതി “”

“”നോക്കട്ടെ, 6 മാസം കഴിഞ്ഞാൽ എക്സ്പീരിയൻസ് കിട്ടുമല്ലോ.. പിന്നെ വേറെന്തെങ്കിലും ശ്രമിക്കാം “”

“”സത്യം.. ഞാനും അത് വിചാരിച്ചതേയുള്ളു. “”

“”അല്ല ഹോസ്റ്റലിൽ ok അല്ലെ?””

“”ഇവിടെ സെറ്റ് ആണ്.. അല്ല നിനക്കവിടെ ആരും കമ്പനിക്ക് ഉണ്ടാവില്ലല്ലോ?””

“”ഇല്ല, വൈകുന്നേരങ്ങളിൽ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കാണ് “”

“”സാരമില്ലടോ.. ഞാനില്ലേ കൂട്ടിനു.. നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം പോരെ?””

“”അത് മതി.. നീയും കൂടെയില്ലെങ്കിൽ സമയം എന്നെ കൊന്നേനെ “”

“”അതൊക്കെ പോട്ടെ.. എന്നാ ഇനി കാണാ?””

“”ലീവ് കിട്ടുന്ന ഒരു ദിവസം മീറ്റ് ചെയ്യാം “”

“”Mm അതേ “”

“”അല്ലെങ്കിൽ നിന്റെ വീട്ടിൽ പെട്ടെന്നൊരു ചെക്കനെ കണ്ടു പിടിക്കാൻ പറ. അപ്പൊ പിന്നെ കല്ല്യാണത്തിനെങ്കിലും കാണാമല്ലോ?””

“”അയ്യടാ.. എനിക്കിപ്പോ ഒന്നും വേണ്ട.. നീയെന്നെ കെട്ടിപ്പിക്കണ്ട “” ദേഷ്യത്തോടെയാണ് അവളതു പറഞ്ഞത്.

“”അയ്യോ ഞാൻ വെറുതെ പറഞ്ഞതാ.. “”

“”വിവാഹത്തെ കുറിച്ചൊന്നും പറയണ്ട പ്ലീസ്‌ “”

“”ഇല്ലെടീ ഞാൻ ചുമ്മാ പറഞ്ഞതാ..””

“”ഹമ് ഫുഡ്‌ കഴിച്ചോ?””

“”ആ ബ്രടും ജാമും കഴിച്ചു. “”

“”അതെന്താ വേറൊന്നും വാങ്ങിയില്ലേ?””

“”ഇല്ല ഇന്നത്തേക്ക് ഇത് മതി. നാളെ മുതൽ ശരിയാക്കാം “”

“”ഏയ് അത് പറ്റില്ല. പോയി എന്തെങ്കിലും വാങ്ങി കഴിക്ക് “”

“”ഇല്ലെടീ.. ഇന്നത്തേക്ക് സെറ്റ് ആണ് “”

“”നീ പറയുന്നത് കേൾക്കുന്നുണ്ടോ. പോയി കഴിക്ക് “”

“”ഇനിയൊന്നും പോവില്ല “”

“”ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ പോയി കഴിക്ക്. അല്ലെങ്കിൽ ഞാനും കഴിക്കില്ല “”

“”അയ്യോ.. വന്ന് വന്ന് എന്റെ ഭാര്യ ആവല്ലേ.””

“”പോടാ.. തൽക്കാലം ഭാര്യയാണെന്ന് കരുതിക്കോ.. എന്തേ പറ്റില്ലേ.. അതോ എന്നെ കാണാൻ കൊള്ളില്ലേ “”

“”ആര് പറഞ്ഞു പറ്റില്ലെന്ന്.. നീ സൂപ്പറല്ലേ “”

“”എന്നാ പോയി കഴിക്ക് “”

“”എന്റെ പൊന്നോ.. കഴിച്ചോളാം. കുറച്ചു കഴിയട്ടെ “”

“”കഴിച്ചാൽ മതി.. ഉച്ചക്ക് എങ്ങനെയാ ഫുഡ്‌ “”

“”ഓഫീസിനടുത്തൊരു കാന്റീൻ ഉണ്ട്. അവിടുന്നാ.. കൊള്ളാം “”

“”അത് നന്നായി.. അല്ല ആരൊക്കെയുണ്ട് ഓഫീസിൽ.. വല്ല സുന്ദരികളും ഉണ്ടോടാ “”

“”ഏയ്.. പെൺ വർഗ്ഗത്തിൽ പെട്ട ഒന്നേയുള്ളു.. വനജേച്ചി.. ആള് നല്ല കമ്പനിയാ.. ഇന്ന് ഞങ്ങൾ ഒരുമിച്ചാ ഫുഡ്‌ കഴിച്ചേ “”

“”എത്ര വയസ്സുണ്ട്?””

“”ഒരു 40 കാണും. എന്തേ “”

“”ഹോ അപ്പോത്തിന് പ്രായം വരെ അളന്നു ല്ലേ.. അവന്റെയൊരു വനജേച്ചി.. “”

“”നീയല്ലേ വയസ്സ് ചോദിച്ചേ “”

“”ഹമ്.. വല്ലാതെ കമ്പനി കൂടണ്ട.. ആരെയും വിശ്വസിക്കാൻ പറ്റില്ല.””

“”അങ്ങനെയൊന്നുമില്ലെടീ.. പാവമാണ്.. “”

“”എല്ലാം ഒരു ദിവസം കൊണ്ടു പടിച്ചൂലെ.. അവരെ കിട്ടിയാൽ ഇനി നമ്മളെയൊക്കെ മറക്കുമായിരിക്കും “”

“”പോടീ.. നീയെന്താ പറയുന്നേ.. നീയെന്റെ ബെസ്റ്റി അല്ലെ “”

“”എന്തായാലും അവരോടു വല്ലാതെ കമ്പനി കൂടണ്ട..””

“”ഹോ ഇല്ലേ….””

“”എന്തേ ഞാൻ പറഞ്ഞത് പിടിച്ചില്ലേ “”

“”പിടിച്ചു. എന്തേ “”

“”അല്ല ഒരു കളിയാക്കുന്ന ഫീൽ “”

“”ഒരിക്കലുമില്ല.. പോരെ “”

“”Mm മതി “”

“”കഴിക്കാനായോ..?””

“”Mm അവരെന്നെ വെയിറ്റ് ചെയ്യാണ്.. സാരമില്ല..””

“”വേണ്ട ആദ്യ ദിവസം അല്ലെ.. ഹാപ്പി ആയി കഴിക്കു “”

“”ഞാൻ കഴിക്കാം പക്ഷെ നീ കഴിക്കുന്നതിന്റെ ഫോട്ടോ വിടണം.. “”

“”വിടാം.. ശരിയെന്നാ “”

“”Bye “”

ഇവളും കൂടെ, ഇല്ലെങ്കിൽ?…. ഇനിയുള്ള എകാന്ത ദിനങ്ങളിൽ ഇവളെനിക്കൊരു താങ്ങാവും. ചിലപ്പോൾ ഓഫീസിലെ ഏതെങ്കിലും ഒരാൾ നല്ലൊരു കൂട്ടായി വരും.. നോക്കാം..

ദിവസങ്ങൾ മാറ്റങ്ങളില്ലാതെ കടന്നുപോയി. ജോയിൻ ചെയ്തിട്ട് 3 മാസം കടന്നുപോയി. ഇടക്ക് ലീവ് കിട്ടിയിരുന്നെങ്കിലും വീട്ടിൽ പോയിവരാനുള്ള സമയം മതിയാകുമായിരുന്നില്ല. പൂജ ഇപ്പോൾ ഹാപ്പി ആണ്. അവളുടെ ഓഫീസിലെ തുഗ്ലക്ക് പരിഷ്കാരങ്ങളുമായി അവൾ പൊരുത്തപ്പെട്ടു. അവൾ ഇടയ്ക്കു ലീവിന് വീട്ടിൽ പോയിവന്നു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് അത്ര ദൂരമൊന്നുമില്ലല്ലോ. ഈ വരുന്ന ക്രിസ്മസ് അവധിക്ക് 2 ദിവസം കൂടുതൽ വാങ്ങി നാട്ടിൽ പോകണം അതാണ്‌ ഇപ്പോഴത്തെ നിലവിലെ പ്ലാൻ. പോകുന്ന വഴിക്ക് പറ്റുമെങ്കിൽ അവളെയൊന്നു കാണണം. അവളോട്‌ പറഞ്ഞിട്ടില്ല. ചിലപ്പോൾ പ്ലാൻ മാറിയാലോ..

അങ്ങനെയിരിക്കെ… ഓഫീസിൽ വലിയ തിരക്കൊന്നുമില്ല. ക്രിസ്മസ് വരാൻ പോവല്ലേ അതിന്റെ ഒരു ഉറക്കം മൊത്തത്തിൽ മാർകെറ്റിൽ ഉണ്ട്. കറങ്ങുന്ന ഫാനിന്റെ ശബ്ദത്തേക്കാളും ac യിൽ നിന്നുള്ള ശബ്ദം ശ്രവിച്ചിരിക്കുകയാണ് എല്ലാവരും. അപ്പോഴാണ് പിയൂൺ ഒരു ചുടു ചായയുമായി വന്നത്.. അതോടൊപ്പം തന്നെ ഒഫീഷ്യൽ ആയുള്ള മെയിലും സ്‌ക്രീനിൽ തെളിഞ്ഞു. തല്ക്കാലം ചായ ഒരു സൈഡിൽ വച്ചു. മെയിൽ ഓപ്പൺ ചെയ്തു. നല്ലൊരു സന്തോഷ വാർത്ത!! 2 ദിവസത്തെ ലീവ് അപ്പ്രൂവ് ചെയ്തിരിക്കുന്നു. തിളയ്ക്കുന്ന എന്റെ ചായ തൊട്ടടുത്തിരിക്കുന്ന സഹപ്രവർത്തകന് നൽകി ഞാൻ എണീറ്റ് ബാത്റൂമിന്റെ അരികിലേക്ക് നടന്നു. ഉപ്പയെയും ഉമ്മയെയും വരുന്ന വിവരം അറിയിച്ചു. പൂജക്കും വിളിച്ചു പറഞ്ഞു. തീരുമാനിച്ച പ്രകാരം തൃശൂർ സ്റ്റാൻഡിൽ അവൾ വെയിറ്റ് ചെയ്യാമെന്നറിയിച്ചു..

ലാപിന്റെ ബാഗും കയ്യിൽ പിടിച്ചു നമ്മുടെ ആനവണ്ടിയിൽ അരികിലെ സീറ്റും പിടിച്ചു ഇരിപ്പാണ്. ഉറക്കം വന്നിട്ടും ഞാൻ ഉറങ്ങിയില്ല. അവളെ കാണുമ്പോൾ മുഖം മുഷിഞ്ഞത് പോലെയാകുമോന്നൊരു തോന്നൽ.. അടുത്തിരിക്കുന്ന തടിയനായ യാത്രക്കാരൻ കാരണം ഒതുങ്ങിയിരിക്കേണ്ടി വന്നു. ചാലക്കുടിയിൽ വച്ചു പുള്ളി ഇറങ്ങിയപ്പോൾ ഓടികളിക്കാനുള്ള സ്ഥലം കിട്ടിയത് പോലെ.. പാവം അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ. അപ്പോഴേക്കും വാഹനം നിറയെ ആളുകൾ തിങ്ങികൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മഴക്ക്‌ അന്തരീക്ഷം ഒരുക്കം തുടങ്ങി. കാണാൻ കൊള്ളാവുന്ന ഒരു യുവതി എന്റെ അരികിൽ വന്നിരുന്നു. അടുത്തിരുന്നെന്ന് കരുതി പരിചയപ്പെടാൻ പറ്റില്ലല്ലോ. കാണാൻ സുന്ദരനാണെന്ന് സ്വയം കരുതി അവളുടെ ദേഹത്ത് തട്ടാതെ മാന്യനാകാൻ ശ്രമിച്ചു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മഴപെയ്യുമെന്ന് കരുതിയ ചില ജ്യോൽസ്യമ്മാർ ഷട്ടർ താഴ്ത്തി. അവരുടെ പ്രവചനം ഫലിച്ചു!! തകർത്തു പെയ്യാനൊരുങ്ങി മഴ ഭൂമിയിലെ അതിന്റെ ആദ്യ പതനം അറിയിച്ചു. മഴ ചാറ്റലുകൾ ബസിനുള്ളിലേക്ക് തെറിച്ചപ്പോൾ മുഴുവൻ ഷട്ടറുകളും താനേയടഞ്ഞു.. ഇളം മഞ്ഞ വെളിച്ചത്തിലുള്ള ലൈറ്റ് ഓൺ ആയി.

തൊട്ടടുത്തിരിക്കുന്ന യാത്രികയോട് മിണ്ടാൻ ഉള്ളം കൊതിച്ചെങ്കിലും ഭയം എന്നെ വേണ്ടെന്നു വെപ്പിച്ചു. കണ്ടാൽ ആരോഗ്യവാനായ ഒരു അമ്മാവൻ മുന്നിൽ നിൽക്കുന്ന ഏതോ ഒരു സ്ത്രീയെ തൊടാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. ഇരുട്ടിലെ തിരക്കിൽ അയാൾ പരമാവധി തന്റെ ശരീരം ആ സ്ത്രീയിലേക്ക് വച്ചിരിക്കുന്നു.. അത്ഭുതമെന്നു പറയട്ടെ ആ സ്ത്രീയിൽ നിന്നും യാതൊരു വിധ പ്രകോപനവും ഇല്ലെന്നു മാത്രമല്ല നല്ലോണം സഹകരിക്കുന്നുമുണ്ട്. ബസിനകത്തെ തണുപ്പിൽ ആ കാഴ്ച എന്നെ രോമാഞ്ചം കൊള്ളിച്ചു. പക്ഷെ അതിനേക്കാളും എന്നെ ഞെട്ടിപ്പിച്ചത് എന്റെ അടുത്തിരിക്കുന്ന യുവതിയും അമ്മാവന്റെ പ്രകടനം ഇടംകണ്ണാൽ വീക്ഷിക്കുന്നുണ്ട്. എനിക്ക് ചിരിയാണ് വന്നത്. എന്തായാലും അവളെ പരിചയപ്പെടാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല. പേര് ചോദിച്ചു തുടങ്ങാമെന്നു വിചാരിച്ചു.. അതിനായി തുനിഞ്ഞതും ശുഷ്‌കാന്തിയുള്ള കണ്ടക്ടർ തൃശൂർ എത്തിയെന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ കയ്യിലെ G Shok വാച്ചിൽ സമയം നോക്കി. ശരിയാണ് ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു. അമ്മാവൻ സ്ത്രീയിൽ നിന്നും മാറിയതും ഞാൻ ആ വഴിയിലൂടെ പുറത്തിറങ്ങാൻ നോക്കി. ഇറങ്ങുന്ന വഴി അവളുടെ ദേഹത്ത് തട്ടിയതും sorry പറയാനായി ഞാൻ അവളെ നോക്കി. കഴിഞ്ഞ 1.30 മണിക്കൂർ നശിപ്പിച്ചതിൽ എനിക്ക് ഖേദം തോന്നി.. മഞ്ഞ വെളിച്ചം അവളുടെ മുഖത്ത് തട്ടുമ്പോൾ അവ തിളങ്ങി നിൽക്കുന്നു. അത്രയ്ക്ക് സുന്ദരിയായ പെണ്ണ്. ആലോചിച് നിൽക്കാൻ സമയമില്ല. ബസ് പുറപ്പെടുന്നതിനു മുന്പേ ആരുടെയൊക്കെയോ ശരീരത്തിലൂടെ ഉരഞ്ഞു കൊണ്ടു പുറത്തിറങ്ങി… ശ്വാസം നേരെ കിട്ടിയത് പോലെ..

മഴ കൊള്ളാതിരിക്കാൻ സ്റ്റാൻഡിനകത്തേക്ക് ഓടിയതും ഒരു കുടയുമായി പൂജ എന്റെ അടുത്തേക്ക് വന്നു.. എന്നാൽ അതിന്റെ ആവിശ്യമില്ലായിരുന്നു. അവളെ കണ്ടതും ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു സന്തോഷം അലതല്ലി.. അവളുടെ മുഖത്തും കാണാം. അവൾ ചെറുതായി തടിച്ചിരിക്കുന്നു.. കവിളൊക്കെ ചുവന്നിട്ടുണ്ട്.

“”നീ തടിച്ചല്ലോടാ “” എന്റെ ചിന്തകളെ തട്ടി അവൾ പറഞ്ഞു.

“”നീയോ ഒരു വലിയ പോത്തുപോലെയായിട്ടുണ്ട്..””

“”ആണോ.. ഞഞ്ഞായി..””

“”ഇനിയാ കുട മടക്കി വെക്ക് “”

“”എന്തെങ്കിലും കുടിക്കാം വാ “”

“”വേണ്ട, നമുക്കാദ്യം നാട്ടിലോട്ടുള്ള ബസ് എപ്പോഴാണെന്ന് ചോദിക്കാം “”

“”ഞാൻ ചോദിച്ചിട്ടുണ്ട്.. അരമണിക്കൂർ കഴിഞ്ഞുള്ളൂ “”

“”ഓഫീസിൽ എന്താ പറഞ്ഞെ?””

“”നാട്ടീന്നു ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞു.. കുറച്ചു നേരം കാലുപിടിച്ചു “”

“”Mm പേടിക്കണ്ട.. കുറച്ചുകൂടി കഴിയട്ടെ.. നമുക്ക് വേറെ നോക്കാം “”

“”സത്യത്തിൽ നിന്നെ കണ്ടപ്പോ ആ പഴയ ദിവസങ്ങൾ ഓർമ വരുന്നു “”

“”ശരിയാ.. മിസ്സ്‌ ചെയ്യുന്നു.. മറ്റുള്ള ടീമിനോക്കെ വിളിക്കാറുണ്ടോ?””

“”എവിടെ.. ആകെയുള്ള കോൺടാക്ട് നീ മാത്രമേയുള്ളു “”

“”ഞാനും അതേ… ഇതേതാ ചുരിദാർ ഞാൻ കണ്ടിട്ടില്ലല്ലോ “”

“”അതിന്നലെ വാങ്ങിയതാ “”

“”പിന്നെന്താ ഇന്ന് ഇട്ടേ “”

“”നിന്നെയൊന്നു കാണിക്കാമെന്നു കരുതി. എങ്ങനെയുണ്ട് കൊള്ളാമോ?””

“”നീ പിന്നെ ഏതിട്ടാലും സുന്ദരിയല്ലേ പെണ്ണെ..””

“”ഓഹ് സുഖിച്ചു.. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ “”

“”അതൊക്കെ എന്നും ഫോണിലൂടെ പറയുന്നതല്ലേ “”

“”എന്ന് കരുതി 3 മാസമായില്ലേ നേരിൽ കണ്ടിട്ട്””

“”എന്ന് കരുതി പറഞ്ഞത് തന്നെ പറയണമെന്നുണ്ടോ?””

“”സ്വഭാവത്തിനൊരു മാറ്റവുമില്ല. തർക്കുത്തരം തന്നെ എപ്പോഴും..””

“”ഹമ്.. പിന്നെ “”

“”പിന്നെന്ത് ഒന്നുല്ല.. എന്തായാലും നിന്നെ കാണാൻ സാധിച്ചല്ലോ.. ശരിക്കും ഒരു ഓഫീസിൽ ആയിരുന്നേൽ അടിച്ചുപൊളിച്ചു വർക്ക്‌ ചെയ്യാമായിരുന്നു ലെ “”

“”നമുക്ക് ട്രാൻസ്ഫർ അപ്ലൈ ചെയ്തുനോക്കാം. 6 മാസം കംപ്ലീറ്റ് ആവട്ടെ.. “”

“”Mm.. “”

“”ആ ഇതുപിടിച്ചോ “” കയ്യിലെ ബാഗിൽ നിന്നും ഒരു പാക്കറ്റ് ഡയറി മിൽക്ക് അവൾക്കു നൽകി കൊണ്ടു ഞാൻ പറഞ്ഞു.

“”ഐവ.. നീയപ്പോ മറന്നിട്ടില്ലല്ലേ.. “”

“”എങ്ങനെ മറക്കും.. ട്രൈനിങ്ങിന്റെ അന്ന് ഇതിനു വേണ്ടി കൊതിച്ചത് ഞാനൊരുപാട് കണ്ടതാ “”

“”ശെടാ നിനക്ക് ഞാനൊന്നും വാങ്ങിയില്ലല്ലോ “”

“”ഏയ് ഒന്നും വേണ്ട. റിസ്ക് എടുത്ത് നീ വന്നല്ലോ അത് തന്നെ ധാരാളം “” പറഞ്ഞു തീർന്നതും എനിക്ക് പോകാനുള്ള ബസ് വന്നു നിന്നു.

“”ടാ കയറിക്കോ. അല്ലെങ്കിൽ സീറ്റ്‌ കിട്ടില്ല.. “”

അവൾ പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.

“”ശരി കാണാം..”” അവൾക്കു നേരെ കൈ നീട്ടി ഞാൻ പറഞ്ഞു.

“”എത്തിയിട്ട് വിളിക്ക്.”” ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൾ എന്റെ കയ്യിൽ പിടിച്ചു.

അവളുടെ കയ്യിൽ പിടിച്ചപ്പോൾ നല്ല സുഖമുള്ള തരിപ്പ് എനിക്ക് അനുഭവപ്പെട്ടു. പെയ്യുന്ന മഴയിൽ ഞങ്ങളുടെ കൈകൾ ചൂടുള്ളതായി തോന്നി. പരസ്പരം നോക്കി നിൽക്കുന്ന ഞങ്ങളിൽ നിന്നും ചിരി മാഞ്ഞു. കൈകൾ വിടാൻ ശ്രമിക്കുമ്പോൾ ഒരു വിങ്ങൽ ഞങ്ങളിൽ അനുഭവപ്പെട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ എന്നൊരു സംശയം. ഞാൻ അത് ശ്രദ്ധിക്കാതെ പോയി. ചിലപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല. അകലാൻ പറ്റാത്ത ഒരടുപ്പം അവളിൽ എനിക്കുണ്ട്.. പ്രേമമാണോ ഇഷ്ടമാണോ ഒന്നും അറിയില്ല. പുറമെ നിന്നു നോക്കുന്നവർക്ക് എല്ലാം മനസിലാവും. പക്ഷെ ഞങ്ങൾക്ക് അറിയില്ല. അരികിലെ സീറ്റിൽ ഇരിക്കുമ്പോൾ കാണുന്ന അവളുടെ മുഖം കണ്ണിൽ നിന്നു മറയുവോളം നോക്കിനിന്നു. അവളും ഒരേ നിൽപ്പായിരുന്നു.

കാലം കരുതിവച്ചതെന്തോ അതതിന്റെ വഴിക്കു പോവും.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. ജോലിയിൽ പ്രവേശിച്ചിട്ട് ഇന്നേക്ക് 7 മാസം കഴിഞ്ഞു. ഞങ്ങൾ ട്രാൻസ്ഫറിനു അപേക്ഷിച്ചു. പക്ഷെ ഈയടുത്തൊന്നും കിട്ടുന്ന ലക്ഷണമില്ല. പിന്നെയെന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണ് ഞാൻ. വെറുതെ താഴെയിറങ്ങി ഒരു ചായ കുടിച്ചു. അവിടെയുള്ള ഒരു പയ്യനെ ഞാൻ ശ്രദ്ധിച്ചത്. ഇത്രേം ദിവസം വന്നിട്ടും അവനെ ഞാൻ കണ്ടില്ല.

“”പുതിയ ആളെ വച്ചോ?”” പരിചയക്കാരനായ ആ കടക്കാരനോട് ഞാൻ ചോദിച്ചു.

“”വച്ചു സാറേ.. ഇനിയിപ്പം എന്നെ കൊണ്ടു ഒറ്റക്ക് നടത്താനാവുമെന്ന് തോന്നുന്നില്ല. പെങ്ങളുടെ മോനാ “” ചായ അടിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

“”ആ അത് നന്നായി… എന്താ പേര്?”” ഞാൻ അവനെ നോക്കി ചോദിച്ചു.

“”വിവേക് “” ചായ ഗ്ലാസ്‌ കഴുകുന്നതിനിടയിൽ അവൻ പറഞ്ഞു.

ആ പേര് കേട്ടപ്പോൾ എന്തോ ഒന്ന് എന്റെ മനസ്സിൽ കുരുങ്ങി. ചായ മതിയാക്കി ഞാൻ റൂമിലേക്ക്‌ വേഗത്തിൽ നടന്നു. ധ്രുതിയിൽ ചാർജ് ചെയ്യാൻ വച്ച എന്റെ ഫോൺ എടുത്തു. പൂജയുടെ രണ്ടു മിസ്സ്ഡ് call കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല. വേഗത്തിൽ ഞാൻ കോൺടാക്ട് ലിസ്റ്റിൽ വിവേക് എന്ന് ടൈപ്പ് ചെയ്ത്.. Yes… അത് തന്നെ.. വിവേകാനന്ദൻ!!. അന്ന് മൂന്നാറിൽ വച്ചു കണ്ട വിവേകാനന്ദൻ സർ.. എന്നോട് 6 മാസം കഴിഞ്ഞു വിളിക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ മറന്നു പോയി. ഉടനെ പുള്ളിയുടെ നമ്പർ dial ചെയ്തു. എടുക്കുന്നില്ല.. കട്ട്‌ ആവാനായപ്പോൾ അവസാന നിമിഷം പുള്ളി ഫോൺ എടുത്തു.

“”ഹെലോ “” ഒരു ചുമയോടെയായിരുന്നു തുടക്കം.

“”സർ, ഞാൻ ഫാസിലാണ്. 7 മാസങ്ങൾക്കു മുൻപ് നമ്മൾ മൂന്നാറിലെ ഒരു തണുപ്പിൽ പരിചയപെട്ടിരുന്നു.””

“” ആ.. മനസ്സിലായി… എന്തുണ്ട് വിശേഷം.. “”

“”സാറിനെ ഒന്ന് കാണാൻ പറ്റുമോ?””

“”എനിക്ക് മനസ്സിലായി.. ഒരു കാര്യം ചെയ്യൂ.. വരുമ്പോൾ cv കയ്യിലെടുത്തോളൂ..””

“”എവിടെയാണ് വരേണ്ടതെന്നു പറഞ്ഞാൽ “”

“”ഞാനിപ്പോൾ മുംബൈയിൽ ആണ്. നാളെ പുലർച്ചെ കൊച്ചിയിൽ എത്തും.. “”

“”Ok sir thankyou””

മറുത്തൊന്നും പറയാതെ പുള്ളി ഫോൺ കട്ട്‌ ചെയ്തു. പൂജയോട് പറയണമെന്നുണ്ട്. പക്ഷെ പിന്നീടെന്തെങ്കിലും മിസ്റ്റേക്ക് സംഭവിച്ചാൽ… വേണ്ട പറയണ്ട.. ആദ്യം സാറിനെ കണ്ടു സംസാരിച്ചു നോക്കാം.

പിറ്റേന്ന് രാവിലെ 10 മണി. ഓഫീസിൽ നിന്ന് ലീവ് എടുക്കേണ്ടി വന്നു. ആഡംമ്പര ഫ്ലാറ്റിനു മുമ്പിൽ സെക്യൂരിറ്റിയുമായി കത്തിയടിക്കുകയാണ് ഞാൻ. സർ മുകളിലെ ഫ്ലാറ്റിൽ ഉണ്ട്. But അവിടെനിന്നും റിപ്ലൈ വന്നാൽ മാത്രമേ അകത്തേക്ക് കയറ്റി വിടൂ.. 20 മിനിറ്റോളം ഞാൻ വെയിറ്റ് ചെയ്തു. അപ്പോഴേക്കും സാറിന്റെ റിപ്ലൈ വന്നു. സന്തോഷത്തോടെ ഒരു ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ പോകുന്നത് പോലെ ഞാൻ നടന്നു.

ഏഴമത്തെ ഫ്ലോറിൽ 714 ആം റൂമിന്റെ കാളിങ് ബെൽ ഞാൻ മുഴക്കി.

“”Yes വന്നോളൂ “” അകത്തു നിന്നും സാറിന്റെ പരിമിതമായ ശബ്ദം. ഷൂ കാലുകൊണ്ട് ഊരി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി. ഒരു വലിയ ഹാളിൽ സെറ്റിയിൽ ചാരിയിരിക്കുകയാണ് അദ്ദേഹം. എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു.

“”ഗുഡ്മോർണിംഗ് സർ “”

“”Very ഗുഡ്മോർണിംഗ്.. ഇരിക്ക് “” തന്റെ ഊന്നുവടി കൊണ്ടു ചൂണ്ടി കാണിച്ച സ്ഥലത്തു ഞാൻ ഇരുന്നു.

“”സുഖമാണോ സർ “”

“”സുഖം.. എന്താടോ താനാകെ ഒന്ന് തടിച്ചല്ലോ..””

“”ഓഫീസിലും റൂമിലും ഒരേ ഇരിപ്പല്ലേ. “”

“”Mm. പേടിക്കണ്ട.. ഇപ്പോഴാണ് ഒത്തൊരു പുരുഷനായത്. ഞാൻ വിചാരിച്ചു താൻ എന്നെയൊക്കെ മറന്നിട്ടുണ്ടാവുമെന്ന് “”

“”ഏയ് ഇല്ല സർ.. അന്ന് പറഞ്ഞ പോലെ സമയമാകുമ്പോൾ വിളിക്കാമെന്ന് കരുതി. വെറുതെ സാറിനു ഒരു ബുദ്ധിമുട്ടാവണ്ടല്ലോ “”

“”എന്തായി അവിടുത്തെ ജോലി ബുദ്ധിമുട്ടായി തോന്നിയോ?””

“”ഏയ് ഒരിക്കലുമില്ല.. ഒരു മാറ്റം ആഗ്രഹിക്കുന്നു. അത്രേയുള്ളൂ “”

“”ഹമ് ഒരു കാര്യം ചെയ്യ്. തന്റെ cv ഇവിടെ വച്ചിട്ട് പൊക്കോ.. ജോയിൻ ചെയ്യേണ്ട ദിവസം ഞാൻ അറിയിക്കാം.. അതിനു മുൻപ് അവിടുത്തെ ജോലിയുടെ കാര്യങ്ങൾ തീർക്കണം “”

“”ഉവ്വ് സർ, അതുപോലെ എനിക്ക് വേറൊരു റിക്വസ്റ്റ് കൂടിയുണ്ട് “”

“”എന്താത് “”

“”എന്റെ കൂടെ ഒരു പെൺകുട്ടി കൂടിയുണ്ട്.. അന്ന് സർ പറഞ്ഞത് 2 പേർക്ക് ഒഴിവുണ്ടെന്നല്ലേ.. പറ്റുമെങ്കിൽ അവൾക്കു കൂടി…””

“”അന്നത്തെ vacancy ഫുൾ ആയി.. സാരമില്ല നമുക്ക് ശരിയാക്കാം. കൊച്ചിയിൽ തന്നെയുള്ള എന്റെ ഓഫീസിലേക്ക് നോകാം “”

“”Thank you സർ, അത് മതി “”

“”ആരാടോ അവൾ. തന്റെ കാമുകിയാണോ?””

“”ഏയ് ഒരിക്കലുമില്ല.. നല്ലൊരു friend ആണ് “”

“”എന്നാൽ ഒരു കാര്യം ചെയ്യ്. Next month മുതൽ രണ്ടുപേരും കൊച്ചിയിൽ ജോയിൻ ചെയ്തോളു. അവളുടെ cv കൂടി എനിക്കയച്ചേക്കണം. ജോയിൻ പ്രോസസ്സ് ചെയ്യാനാണ് “”

“”Sure സർ “”

“”അപ്പൊ പറഞ്ഞപോലെ.. ഞാനിത്തിരി വിശ്രമിക്കട്ടെ “”

“”Ok സർ, thankyou “”

ആഡംഭരമായ ആ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.അവൾക്കു വിളിക്കും മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. തിരിച്ച് റൂമിലെത്താൻ ഞാൻ നിന്നില്ല. അല്ലെങ്കിൽ അത് വരെ പിടിച്ചു നിൽക്കാൻ എനിക്ക് സാധിച്ചില്ല. ഒറു ഓട്ടോ വിളിച്ചു. പോകുന്ന വഴിക്കു അവളെ വിളിച്ചു.

“”എന്താടാ.. ഞാൻ ഓഫീസിലാണ് “” ശബ്ദം കുറച്ചു അവൾ ചോദിച്ചു.

“”നീ പറഞ്ഞില്ലേ അവിടെ ഭയങ്കര ബുദ്ധിമുട്ടാണെന്ന്.. ഒരു ജോലി തരാമെന്ന് കരുതി.””

“”ഇവിടെ ആ തള്ളേടെ കയ്യിൽ നിന്ന് വയറു നിറച്ചു കിട്ടി നിക്കാ.. അതിന്റെ ഇടയിലാ അവന്റെയൊരു തമാശ “”

“”ഓഹ് എന്നാ വേണ്ട.. പിന്നെ വിളിക്കാം “”

“”നീ വിളിച്ച കാര്യം പറ “”

“”നിനക്ക് ഞാനിപ്പോ ഒരു ജോലി ഓഫർ ചെയ്താലോ.. സെയിം ജോബ്.. എന്റെ കൂടെ “”

“”തന്നാൽ സന്തോഷം..””

“”തന്നാൽ എനിക്കെന്ത് തരും.?””

“”ആദ്യം നീ ജോലി റെഡിയാക്കിയിട്ട് പറ. “”

“”എന്നാ കേട്ടോ മോളെ.. അടുത്ത മാസം മുതൽ നീയും ഞാനും ഒരേ ഓഫീസിൽ.. കൊച്ചിയിൽ.. അതും നമ്പർ one കമ്പനിയിൽ.””

“”ടാ!! നീ പറയുന്നത് സത്യമാണോ!!?””

“”സത്യം. നീ നിന്റെയൊരു cv അയക്ക്.. Urgent ആണ് “”

“”എടാ എനിക്ക്.. എന്തോ പോലെ തോന്നുന്നു. സന്തോഷം കൊണ്ടു.. ആകെയൊരു തലകറക്കം..””

“”കമ്പനി മുതലാളിയുമായി നേരിട്ടുള്ള ഇടപാടാണ്.. എല്ലാം ok ആയിട്ട് പറയാമെന്നു കരുതി.””

“”എന്റെ മോനെ.. ഇനിയിപ്പോ എന്താ ചെയ്യാ “”

“”ഒന്നും ചെയ്യണ്ട. നീ നിന്റെ cv അയക്ക്.. എന്നിട്ട് ഞാൻ പറയുന്നത് പോലെ ഒരു മെയിൽ ചെയ്യ് “”

“”Mm, ഞാൻ വീട്ടിലും ഒന്ന് പറയട്ടെ.. Cv ഇപ്പൊ അയക്കാം “”

“”മതി മതി.. നിന്റെ സന്തോഷം എല്ലാം ഒതുങ്ങിയിട്ട് ചെയ്യ് “”

“”അതങ്ങനെ തീരില്ലല്ലോ.. എന്തായാലും ഞാൻ വിളിക്കാം “”

“”Bye “”

മറ്റൊരാൾക്ക് ഉപകാരം ചെയ്യുമ്പോഴുള്ള സുഖം.. ആഹാ… മനസ്സിൽ ഒരു ഉന്മേഷം വന്നുകയറിയത് പോലെ. ഇനിയുള്ള കാലം അവളോട്‌ കൂടെ ജോലി ചെയ്യാമല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം. സുന്ദരമായ ദിവസത്തിനൊടുവിലെ ഉറക്കത്തിൽ അവളുടെ പ്രസന്നമായ മുഖം എന്നോട് ചിരിക്കുന്നത് രാവിലെ എണീറ്റപ്പോൾ എന്റെ മനസ്സിൽ മായാതെ കിടന്നു. ഓഫീസിലെ എല്ലാവരോടും വിവരങ്ങൾ പങ്കുവെച്ചു.. ഒഫീഷ്യൽ ആയി ഒരു നോർമൽ മെയിൽ മാനേജർക്ക് സെൻറ് ചെയ്തു. 21 ഡേയ്‌സ് അതാണ് ഈ കമ്പനി എനിക്ക് അനുവദിച്ച അവസാന ദിവസങ്ങൾ. പൂജക്ക്‌ വിളിച്ചപ്പോൾ അവൾക്കും ലഭിച്ചത് 21 ദിവസങ്ങൾ. അതിന്റെ ഇടയ്ക്കു ഒന്ന് കാണാൻ അവളെന്നെ നിർബന്ധിച്ചു. പക്ഷെ സമയക്കുറവ് കാരണം അതിന് സാധിച്ചില്ല.

നീണ്ട ഉറക്കത്തിനു ശേഷം ….. 21 ആം ദിവസം. ഇന്നാണ് എനിക്കും പൂജക്കും കമ്പനിയിൽ നിന്നിറങ്ങേണ്ട സുദിനം.  എല്ലാം അതിന്റെതായ രീതിയിൽ തന്നെ നടന്നു.  എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട ഓഫീസിൽ നിന്നും ഞാനിറങ്ങി.  ചെറിയൊരു സങ്കടം ഉള്ളിലുണ്ട്.  മൈൻഡ് ചെയ്തില്ല.

കൊച്ചിയിൽ –

ഇന്നാണ് ജോയിൻ ചെയ്യേണ്ട ദിവസം.  പൂജയെ കാത്തിരിക്കുകയാണ്.  നിമിഷങ്ങൾക്കുള്ളിൽ അവൾ വന്നു.  കൈ നിറയെ ബാഗുകൾ.  നീല ചുരിദാറണിഞ്ഞു സുന്ദരിയായിട്ടുണ്ട്.  കുറെ ദിവസത്തിന് ശേഷം അവളെ കണ്ടപ്പോൾ സന്തോഷത്തോടെ ഞാൻ ആശ്വസിച്ചു.

“”എന്താണ് മോളെ ഇന്ന് ജോയിൻ ചെയ്യേണ്ട ദിവസമല്ലേ.  നേരത്തെ വന്നൂടെ “” വന്നയുടനെ ഞാനവളോട് പറഞ്ഞു.

പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.

“” എത്ര ദിവസായി നിന്നെ കണ്ടിട്ട്.  എന്നെ ആ ഓഫീസിൽ നിന്നിറക്കിയതിന് നിന്നോടുള്ള നന്ദി ഇങ്ങനെ തരണമെന്നാണ് ഞാൻ കരുതിയത് “”

“”ഓഹോ നന്ദിയൊന്നും വേണ്ട ഇപ്പോൾ നമുക്ക് ജോയിൻ ചെയ്യണം അതാണ്‌ പ്രധാനം “”

അത് പറഞ്ഞപ്പോൾ അവളൊന്നു മാറിനിന്നു.  അവളുടെ ബാഗുകൾ ഞങ്ങൾ രണ്ടുപേരും എടുത്തു നടന്നു.  വലിയ ബിസിനസ്‌ മാളിന്റെ കീഴിൽ സെക്യൂരിറ്റിയെ ബാഗുകൾ എൽപ്പിച്ചു.  ആവിശ്യമുള്ള ഫൈലുകൾ എടുത്തു ഓഫീസിലേക്കോടി.

മുന്നിലെ ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കയറി.  മാനേജർ ഒരു സ്ത്രീയാണ്.  മുന്നിൽ ആരോ ഉണ്ട് മുഖം വ്യക്തമാകുന്നില്ല. ഞങ്ങൾ ക്യാബിനു പുറത്തു വെയിറ്റ് ചെയ്ത്.  അൽപ്പ നേരം കഴിഞ്ഞു ആ റൂമിലുണ്ടായിരുന്ന ഒരാൾ പുറത്തേക്കു പോയി.  തലയുയർത്തി അകത്തേക്ക് കയറാനായി തുനിഞ്ഞ ഞാൻ ഞെട്ടി!!

ഇനിയൊരിക്കലും ഞാൻ കാണരുതെന്നു ആഗ്രഹിച്ച,. കോളേജിലെ ഏറ്റവും വെറുക്കപെട്ട വ്യക്തി.

സിത്താര! !

തുടരണോ. …..

a
WRITTEN BY

admin

Responses (0 )