ഒരു ചെറുകഥ 2
Oru Cherukadha Part 2 bY Ahmed | Previous Part
ഒരു പാർട്ടിൽ നിർത്തിയതാണ് പക്ഷെ വായനക്കാരിൽ ചിലർ എഴുതണം എന്നുപറഞ്ഞു കണ്ടതുകൊണ്ട് മാത്രം ഒരുപാർട് കൂടി എഴുതുന്നു സെക്കന്റ് പാർട്ട് പ്രതീക്ഷയിൽ ഇല്ലാത്തതു കൊണ്ട് ഇതിനു പ്രതെയ്കിച്ചു ഒരു കഥ പറയാൻ ഒന്നുമില്ല എങ്കിലും എന്റെ മനസ്സിൽ തോന്നിയ ചെറിയ ആശയത്തോടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു വായിച്ചു തെറ്റുകൾ ക്ഷമിക്കുക
അവൾ ഒരു പുഞ്ചിരിയോടെ കൂടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു
ഞാൻ കരുതിയത് എന്നോടും അച്ഛനോടും ഒക്കെ ഏട്ടന് ദേഷ്യം ആവുന്നാണ്
സത്യം പറഞ്ഞാൽ ഭയന്നുകൊണ്ടാണ് ഞാൻ ഈ മുറിയിൽ ഉറങ്ങാതെ നിന്നതു തന്നെ അവൾ കട്ടിലിൽ അവന്റെ നെഞ്ചിൽ ചേർന്നുകിടന്നു അവൻ തന്റെ ഇടതുകൈ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചിരുന്നു
എന്തിനാ നിക്ക് തന്നോട് ദേഷ്യം തോന്ന തനിക്കല്ലേ എന്നോട് ദേഷ്യം ഉണ്ടാവാ ഒരിക്കലും താൻ ആഗ്രഹിക്കാത്തതല്ലേ ഞാൻ തട്ടിയെടുത്തത് തന്റെ ആഗ്രഹം പോലും ചോദിക്കാതെ നിക്ക് എത്ര ഇഷ്ടം ഉണ്ടെന്നുപറഞ്ഞാലും ന്യായ ഉള്ള കാര്യം അല്ലല്ലോ ഞാൻ ചെയ്യ്തത് പിന്നെ അമ്മാമനോട് എനിക്ക് ദേഷ്യം ഒന്നുമില്ല അല്ലെങ്കിലും എന്തിനാ എനിക്ക് ദേഷ്യം തോന്നേണ്ടത് അച്ഛൻ അമ്മാമന്റെ കൂടെ കച്ചവടം ചെയ്തിരുന്നു പക്ഷെ എത്ര കൊടുത്തെന്നോ കിട്ടാനുണ്ടെന്നോ അച്ഛൻ പറഞ്ഞിട്ട് ഞാൻ കേട്ടിട്ടില്ല അമ്മ പോലും അമ്മമ്മയോട് കണക്കു ചോദിച്ചിട്ടില്ല ഇറക്കിവിട്ടപ്പോഴും അമ്മ പറഞ്ഞത് ന്യായം അമ്മമ്മയുടെ ഭാഗത്തു ആണെന്നാണ് നിക്ക് ന്റെ അമ്മ പറയുന്നതാണ് സത്യം അല്ലാണ്ട് വേറെ എന്താ
അനിതയ്ക്ക് അതൊക്കെ പുതിയ അറിവാണ് അമ്മായിയും അപ്പൊ അച്ഛനെ സ്നേഹിക്കുന്നു പക്ഷെ തന്റെ അച്ഛൻ ചെയ്തത് വലിയ തെറ്റായിപോയി താൻ പേടിക്കുന്നപോലെ ഒന്നു ഇവിടുള്ളോർക്കു തന്റെ കുടുംബതോട് പക ഒന്നുമില്ല
അപ്പൊ അന്നു പണം ചോദിച്ചു വന്ന ഏട്ടനെ എല്ലാരും അടിച്ചപ്പോഴും ഒന്നും തോന്നിയില്ലേ
ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി
അന്നു അമ്മാമ ആയതോണ്ട് എന്നെ വെറുതെ വിട്ടു പിന്നെ വലിയ എന്തോ കാര്യം സംസാരിക്കുന്നിടത്തു എന്തോ കൊടുത്തേൽപ്പിച്ചപോലെ പോയി പൈസ ചോദിച്ച പിന്നെ ആരായാലും അങ്ങനെ അല്ലെ ചെയ്യു എനിക്ക് ആണേൽ അന്നു കല്യാണവും അടുത്ത് പണം ഒന്നൂട്ടു കിട്ടിയതുമില്ല അങ്ങനെ ആയപ്പോ എന്തോ ഒരു പ്രത്യേക അവസ്ഥയിൽ ആയിപോയി അതുകൊണ്ട് പട്ടിപോയതാ.അതിലും വലിയ മണ്ടത്തരല്ലേ ഞാൻ കല്യാണം വിളിക്കാൻ വന്നപ്പോ കാട്ടിയെ അമ്മാമനെപ്പോലെ ഒരാളെ എങ്ങനെ മ്മളൊക്കെ കല്യാണത്തിന് വിളിക്കാ കുറച്ചിലാവൂലെ മൂപ്പർക്ക് അന്നു തല്ലാണ്ട് വിട്ടതെന്നെ ഭാഗ്യം പിന്നെ അമ്മാമക്ക് എന്നോട് ദേഷ്യം ഉണ്ടായിരുന്നെങ്കിൽ തന്നെ എനിക്ക് തരുമോ തന്നെ ഒക്കെ സ്വപ്നം കാണാൻ അർഹത ഉണ്ടോ നിക്ക് തന്നെമാത്രമാണോ തന്നെ ഒറ്റയ്ക്ക് നിന്നുണ്ടാക്കിയ മൂന്നിൽ ഒരോഹരിയും നിക്ക് തന്നില്ലേ ഇനി പറ നിക്ക് എന്തിനാ അമ്മാമനോട് ദേഷ്യം
അപ്പൊ ന്നോട് ദേഷ്യം ഉണ്ടായിരുന്നോ അന്നു ചാണകം മണക്കുന്നു ന്നു പറഞ്ഞപ്പോ അതോണ്ടല്ലേ രവിയെട്ടന് പഠിപ്പൊക്കെ നിർത്തേണ്ട വന്നേ
ഏയ് തന്നോട് ദേഷ്യം തോന്നെ എന്തിന് സത്യല്ലേ താൻ പറഞ്ഞെ ഇപ്പൊത്തന്നെ നോക്കിയേ എത്രവട്ടം ന്ച്ചാ സോപ്പുതേക്ക വാസനസോപ്പ ന്നട്ടന്നെ ചാണകത്തിന്റെ മണം പോണില്ല അന്നൊക്കെ സാദാ സോപ്പ തേക്കാൻ ഉണ്ടാവാ വാസന സോപ്പിനൊക്കെ പൈസ ജസ്തി അല്ലെ അമ്മനോട് പറഞ്ഞ അമ്മയ്ക്കും വിഷമവും താൻ അന്നു പറഞ്ഞോപ്പായ ഞാൻ തന്നെ ന്നെപ്പറ്റി ഓർത്തെ ശെരിന്നല്ലേ താൻ പറഞ്ഞെ ആ മണം ഉള്ള മിട്ടായി എങ്ങന താൻ തിന്ന പിന്നെ മണക്കുന്നു അറിഞ്ഞിട്ടു തന്നാ സ്കൂളിൽ വന്നേ പഠിക്കാൻ ഭയങ്കര കൊതിയായിരുന്നെ പക്ഷെ എന്താ ചെയ്യാ കൂടെള്ളോരേ ബുദ്ധിമുട്ടിക്കാൻ പറ്റോ ഞാൻ ഇരുന്ന അതൊക്കെ ബുദ്ധിമുട്ട് അല്ലെ ന്നെ മണത്ത എങ്ങന ബാക്കിള്ള കുട്യോളൊക്കെ ക്ലാസ്സിൽ ഇരിക്ക നിക്ക് അറിയാ ന്നെ ഇഷ്ടയിട്ട ആരും ഒന്നും പറയാണ്ടിരുന്നേ നിക്ക് വിഷമവും ന്നു കരുതി അങ്ങനെ ഉള്ളോരേ അറിഞ്ഞോണ്ട് എങ്ങനാ ബുദ്ധിമുട്ടിക്കാ അല്ലാണ്ട് താൻ പറഞ്ഞോണ്ടൊന്നും അല്ലെന്നേ പിന്നെ ഒരീസം ന്റെ ക്ലാസിലെ ഒരു കുട്ടി പറയേം ചെയ്തു റേഷൻ കാടെന്നു കണ്ടപ്പോ ഞാൻ പോവാത്തോണ്ട് ഇപ്പൊ മര്യാദക്ക് ഉച്ചക്ക് ചോറുണ്ണാൻ പറ്റുന്നുണ്ടെന്നു അപ്പൊ താനാന്നു ചെയ്തത് ശെരി അല്ലെടോ പിന്നെതിനാ തന്നോട് ദേഷ്യം പിന്നെ പഠിക്കാൻ പറ്റിയില്ല എന്നൊരു സങ്കടം മാത്രെ ഉള്ളു അതോണ്ടതായി ഒരു പശൂനെകൂടി വാങ്ങൽ പറ്റിയില്ലേ
പിന്നെ അനിയത്തികുട്ടിക്ക അമ്മാവനോടും തന്നോടും ഒക്കെ ഇത്തിരി അനിഷ്‌ടം ഉള്ളെ ഓള് മോശായിട്ട് എന്തെങ്കിലും പറഞ്ഞ താൻ ക്ഷമിക്കണം ട്ടോ പാവ മനസ്സിൽ തോന്നണേ പറയും ന്നെ ജീവന തന്നേം ഓള് സ്നേഹിക്കും തന്റെ ഏട്ടൻ തന്റെ കാര്യം പറഞ്ഞു വന്നപ്പോ തന്നെ തർക്കുത്തരം വന്നു എന്താ ചെയ്യാ നിക്ക് ഓളെ തല്ലാൻ മനസ്സുവന്നില്ല അങ്ങനെ പറ്റിയതാ അമ്മേനേം തല്ലാൻ സമ്മതിച്ചില്ല പിടിച്ചു വെക്കും അങ്ങനെ പറ്റിയതാ താൻ എന്തെങ്കിലും കേട്ട വിഷമിക്കണ്ട ട്ടോ
പിന്നെ അമ്മാമ ന്നെ തല്ലിയതൊന്നും അമ്മനോടെ പറയണ്ടാട്ടോ
എന്താ അമ്മക്ക് അച്ഛനോട് ദേഷ്യം തോന്നും എന്ന് കരുതിയിട്ടാണോ
അമ്മയ്ക്ക് അമ്മമ്മയോട് ദേഷ്യം തോന്നെ നല്ല കഥ അമ്മാമനോട് എതിർത്തുപറഞ്ഞുന്നു പറഞ്ഞു ചിലപ്പോ അടിക്കും
ഇത്രയും വലുതായിട്ടും ഇപ്പോഴും അമ്മ അടിക്കോ
പിന്നെ മൂത്തോരോട് കയർത്തുപറഞ്ഞാൽ അമ്മ വെറുതെ വീടോ അതും അമ്മാമ്മന്റെ അടുത്ത് അമ്മേടെ ഏട്ടനല്ലേ തെറ്റായിട്ടു എന്തേലും ഞാൻ പറഞ്ഞാൽ അമ്മക്കല്ലേ കുറച്ചില്
അല്ല തനിക്കു കിടന്നൂടെ വയ്യാണ്ടിരിക്കല്ലേ
വേണ്ട കുറച്ചൂടെ കഴിയട്ടെ
തനിക്കു ശെരിക്കും ചാണകം ഒന്നും മനക്കുന്നില്ലല്ലോ അല്ലെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം നിക്ക് നിലത്തുകിടക്കാൻ പ്രശ്നം ഒന്നുമില്ല
എനിക്കെ എന്റെ ഏട്ടന്റെ നെഞ്ചിൽ കിടക്കാനാ ഇഷ്ട്ടം കൊറേ ആഗ്രഹിച്ചതല്ല എന്നെ ഇങ്ങനെ ചേർത്തുപിടിക്കണം എന്ന്
ആണോന്നോ എന്താ ഇപ്പൊ പറയാ നിക്ക് ഇപ്പൊ ഉള്ള സന്തോഷം പറഞ്ഞാൽ കൂടി തനിക്കു മനസ്സിലാവില്ല
അല്ല അപ്പൊ ഞാൻ ഒരാളെ പ്രേമിച്ചിരുന്നകാര്യം ചേട്ടനറിഞ്ഞിരുന്നില്ലേ
അറിഞ്ഞിരുന്നില്ലെന്നോ താൻ എത്ര തവണ അവനേം കൊണ്ടു കവലയിൽ കൂൾബാറിൽ ഒക്കെ വന്നിരിക്കുന്നു ആരെങ്കിലും കണ്ടാൽ അമ്മാമ്മക് മാനക്കേടാണ് എന്നുപോലും ആലോചിക്കാതെ
ആൾക്കാർ എന്തു വിചാരിക്കാൻ ആണ് അല്ലെകിലും അവർക്കെന്താ ന്റെ അച്ഛനും അറിയാവുന്ന ബന്ധം ആയിരുന്നല്ലോ അത്
ആ പിന്നെ താൻ നേരത്തെ വായിച്ച ആ മെസ്സേജ് എന്താ
അതോ ഏട്ടൻ ന്നെ ചികിൽസിക്കാൻ ഒരു സ്ഥലത്തു അപേക്ഷിച്ചില്ലേ അവര് ന്റെ റിപ്പോർട്ട് ഒക്കെ കൊണ്ടു ശനിയാഴ്ച ചെല്ലാൻ പറഞ്ഞിരിക്ക അവരുടെ ഹൈദ്രബാദ് സെന്ററിൽ ആണ് പോകേണ്ടത്
ഹാവു അപ്പൊ ഇനീം മൂന്നുദിവസ ഉണ്ട് നാളെ പോകേണ്ടിവരും എന്നുകരുതി ഞാൻ പേടിച്ചിരിക്കുകയായിരുന്നു
അതെന്താ നാളെ വല്ല പരിപാടിയും ഉണ്ടോ
ഏയ്യ് അതല്ല നാളെ പോണെങ്കിൽ ടിക്കറ്റ് ഒക്കെ എടുക്കണ്ടേ അതാ
ഞാൻ ഒരു കാര്യം ചോദിച്ചാൽ രവിയേട്ടൻ സത്യം പറയോ
അപ്പൊ ഞാൻ ഇതുവരെ പറഞ്ഞതൊക്കെ സത്യല്ലന്നാണോ താൻ കരുത്തണെ
ഓഹ് അതല്ല രവിയേട്ട നിക്ക് വെഷമം ആവണ്ട എന്നുകരുതി കളവു പറയരുത് മനസ്സിലായോ മണ്ടൻ കെട്ട്യോനെ
ആ ചോദിക്കു
രവിയേട്ടന് ഇപ്പൊ ഞാനുമായി ലൈംകീകബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടോ
അയ്യേ താനിതൊക്കെയാ ചോതിക്കുന്നെ ഇതൊക്കെ ഇങ്ങാനാണോ ചോതിക്ക
രവി നിന്നു വിയർത്തു അങ്ങനെ ഒരു ചോദ്യം അതും സ്വന്തം ഭാര്യ ഇങ്ങോട്ട് അവൻ കുഴങ്ങിപ്പോയി
നമ്മൾ ഭാര്യ ഭർത്താക്കന്മാർ അല്ലെ അപ്പൊ ഇതൊക്കെ തുറന്നു സംസാരിക്കേണ്ട കാര്യം അല്ലെ രവിയേട്ടൻ പറയാതെ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ഞാൻ എങ്ങനെ അറിയു
ന്നാലും ഇന്നോട് ഇങ്ങനെ ഒന്നു ചോദിക്കണ്ട ട്ടോ നിക്ക് ഇത്ര പരിഷ്‌കാരം ഒന്നും ഇല്ല
ഇതിലെന്തു പരിഷ്‌കാരം രവിയേട്ട ഏട്ടന് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിതരേണ്ട ഉത്തരവാദിത്തം എനിക്കില്ലേ
ന്നാ നിക്ക് അങ്ങനെ ഒരാഗ്രഹം ഇല്ല രവി പറഞ്ഞു
അതെന്താ രവിയേട്ട ഒരാണിന് എന്നെ കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ലേ
രവി ശെരിക്കും വിയർത്തു എന്തുപറയും അവന്റെ തൊണ്ട വരണ്ടുപോയി
പറ രവിയേട്ട ഞാൻ അത്രയും മോശമാണോ
എന്റെ പൊന്നു മോളെ ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്താ പറയാ താൻ സുന്ദരി തന്നെ ആണ് പിന്നെ എനിക്ക് ഇപ്ലോ ഒന്നും തോന്നുന്നില്ല അത്രയേ ഉള്ളു
അതെന്താ എനിക്ക് വയ്യാത്തത് കൊണ്ടാണോ
താണിങ്ങനെ അതേപ്പറ്റിത്തന്നെ ചോദിക്കല്ലേ അനു
എന്നതിനെപ്പറ്റി
അത് താനിപ്പോ പറഞ്ഞില്ലേ അത്
ഏതു പറ
അതന്നെ അത്രയെ ഉള്ള
രവിയേട്ടൻ പറയാതെ ഞാൻ വിടൂല ഏതു
ഒഹ്ഹ്ഹ് ഈ പെണ്ണ് ലൈകീകബന്ധം
ഇതുപറയാൻ ആണോ രവിയേട്ട ഇത്രയും നാണം
അതുപിന്നെ ഇങ്ങനെ പച്ചക്കു പറയുമ്പോൾ നാണം വരില്ലേ
ഈ രവിയേട്ടന്റെ ഒരു കാര്യം നമ്മൾ ഭാര്യയും ഭർത്താവും അല്ലെ അപ്പോൾ ഇത്തരം കാര്യങ്ങൾ ഒക്കെ തുറന്നു ചോതിക്കണ്ടേ അല്ലാണ്ട് പരസ്പരം ഒന്നും പറയാതെ ഇങ്ങനെ ഇരുന്നാൽ ജീവിതം വെറുത്തുപോകും
അതിനു ഇന്നുതന്നെ ഇതൊക്കെ പറയണം എന്നില്ലല്ലോ നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ
എത്ര സമയം രവിയേട്ട 3ദിവസം കഴിഞ്ഞാൽ കീമോ തുടങ്ങും പിന്നെ എത്രനാൾ ഉണ്ടാവും എന്നാർക്കാരിയാ
ദേ ഇങ്ങനെ പറയല്ലേ ട്ടോ പിന്നെ എന്തിനാ നമ്മൾ ഇതൊക്കെ ചെയ്യുന്നേ ഞാൻ പറഞ്ഞില്ലേ മ്മളെ സിനിമ നടി ആ കുട്ടിയ്‌ക്കൊക്കെ വന്നുപോയതു പിന്നെ എന്താ പ്രശ്നം തനിക്കും മാറും ഇത് ആ രോഗത്തിന്റെ തുടക്കം ആണെന്നാണ് സതീഷ് പറഞ്ഞതെ അപ്പോൾ എന്തായാലും മാറൂം
ആരാ ഈ സതീഷ് അവൾ കൗതുകത്തോടെയും വിഷയം മാറ്റാനും ചോതിച്ചു
മ്മളെ കവല ഇല്ലേ അവിടെ കമ്പ്യൂട്ടർ സെന്റർ ട്രാവൽ ഏജൻസി ഒക്കെ നടത്തുന്ന ആളാ പാവ എനിക്കു എന്തു സംശയം ഉണ്ടെങ്കിലും അവനോട ചോതിക്ക നല്ലോണം ഇംഗ്ലീഷിൽ ഒക്കെ വർത്താനം പറയും എല്ലാ വായിച്ചു പറഞ്ഞു തരും വേറെ ആരോടെങ്കിലും ചോതിച്ചാൽ വെറുതെ ഓരോന്ന് തെറ്റിച്ചു പറഞ്ഞു തരും സതീഷ് പാവ മ്മ്ക് മറ്റന്നാൾ പോകുമ്പോൾ അവന്റെ കടയിൽ കയറി അവനെ കാണം എന്താ
പതിയെ മറ്റുപല സംസാരങ്ങളിലൂടെ അവർ ഉറക്കത്തിലേക്കു വീണു
പിറ്റേന്ന് രാവിലെ 9മാണിയോട് ചേർന്നാണ് അനിത കണ്ണുകൾ തുറക്കുന്നത് ക്ലോക്കിൽ സമയം കണ്ടു അവൾ ഞട്ടി നോക്കിയപ്പോൾ രവി അടുത്തെങ്ങും ഇല്ല അവൾ പെട്ടെന്ന് എണീറ്റു ആദ്യദിവസമാണ് ഇന്നുതന്നെ അമ്മായി റോങ് ആവാൻ ആണ് സാദ്യത മുഴുവൻ പ്രശ്നം ആകുന്ന മട്ടാണ് അവൾ പെട്ടെന്ന് കുളിമുറിയിൽ കയറി കുളികഴിഞ്ഞു അലമാര തുറന്നു ഒരു ചുരിദാർ എടുത്തിട്ട് പതിയെ മുറിക്കു വെളിയിൽ ഇറങ്ങി അവൾക്കു വലുതായി പാചകം ഒന്നുമറിയില്ല എങ്കിലും അമ്മായി എന്തുകരുതും എന്നുകരുതി അടുക്കളയിലേക്കുപോകുമ്പോൾ ആണ് അമ്മായിയുടെ ഉറക്കെയുള്ള ശബ്ദം കേൾക്കുന്നത് നീതുവിനോടാണ്
എടി പെണ്ണെ നിനക്ക് ആ പശുക്കളെ ഒന്നു അയിച്ചു കെട്ടിക്കൂടെ എല്ലാത്തിനും അവന്റെ കൈ തന്നെ എത്തണമെന്നുണ്ടോ
ഞാനിവിടെ പഠിക്കുന്നത് കാണുന്നില്ലേ അമ്മേ ഇങ്ങള് പിന്നെ എനിക്ക് പശുവിനെ പേടിയാണ്
ഓഹ് എല്ലാത്തിനും ന്റെ കുട്ടിത്തന്നെ വേണന്നുച്ച എന്താ ചെയ്യാ പണ്ട് സ്കൂളിൽ പോയാൽ ചാണക മണക്കും എന്ന് കരുതി അവളെ തൊഴുത്തിൽ അടുപ്പിക്കാത്തതിന്റെ ആണ് ഒരു പടിപ്പുകാരി അന്നേ ഞാൻ പറഞ്ഞതാ കല്യാണം ഒക്കെ കഴിഞ്ഞില്ലേ പഠിപ്പും നിർത്താം എന്ന് അതിനെങ്ങനെ പുന്നാര ഏട്ടൻ സമ്മതിക്കണ്ടേ MBA കറി ആകണം പോലും എന്നാൽ അവനെ ഒന്നു സഹായിക്കോ അതില്ല അവനായിട്ടല്ലേ വേറെ വല്ലോരും ആയിരുന്നെങ്കിൽ നീ പണി എടുത്തു മരിച്ചേനെ
അമ്മ എന്തുപറഞ്ഞിട്ടും കാര്യമില്ല ഞാൻ തൊഴുത്തിൽ പോകുന്ന പ്രശ്നം ഇല്ല
എടി അവൻ കാലത്തു മൂന്നുമണിക്ക് എണീറ്റു എല്ലാത്തിനെയും കുളിപ്പിച്ച് പാലും കറന്നു അത് കൊടുത്തു പുല്ലും പരിച്ചുവേണം അവൻ വരാൻ നീ അതുങ്ങളെ ഒന്നു അയിച്ചു കെട്ടിയെ കുട്ട്യേ
നിക്ക് പേടിയാ എന്ന് പറഞ്ഞില്ലേ അമ്മ പോക്കോ
ഞാൻ ഇവിടെ മീൻ നന്നാക്കുകയല്ലേ വലിയിടത്തൂന്നു വന്ന കുട്ടി ഉള്ളതല്ലേ മീനൊക്കെ ഇല്ലാതെ എങ്ങന ചോറ് വിളമ്പ
അനിത അതുകേട്ടു പതുക്കെ വീടിനുപുറത്തേക്കുപോയി കോലായിൽ നിന്നുതന്നെ തൊഴുത്തുകാണാം അവൾ പതിയെ പുറത്തേക്കു ഇറങ്ങി തൊഴുത്തിനടുത്തേക്കു നടന്നു പുറത്തുനിന്നും എന്തിനോക്കി അകത്തു നല്ല വിശാലമായ സ്ഥലമുണ്ട് പത്തോളം പശുക്കൾ ഉണ്ട് എല്ലാത്തിനും ചെവിയിൽ stud ഉണ്ട് നല്ല വൃത്തിയുള്ള തൊഴുത്തും പരിസരവും കന്നുകുട്ടികൾ തൊട്ടടുത്ത തൊഴുത്തിലാണ് പിന്നെ ഒരു പ്രതെയ്ക കൂട്ടിലായി ഒരു കാളകൂറ്റനും നിൽക്കുന്നു അവൾ പതുക്കെ അകത്തേക്ക് കയറി പേടിച്ചു പേടിച്ചാണ് കയറിയത് പശുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ആടുമ്പോൾ തന്നെ ഉള്ളിൽ ഭയം ആണ് അവൾ പതിയെ ഒന്നിനെ തൊട്ടു ഇല്ല പ്രശ്നങ്ങൾ ഒന്നുമില്ല ആ കറുമ്പി തലോടൽ ഏറ്റു നിന്നുകൊടുത്തു അവൾ പതിയെ കറുമ്പിയുടെ കെട്ടഴിച്ചു പതുക്കെ പുറത്തേക്കു കൊണ്ടുപോയി കറുമ്പി കൂടെവന്നെകിലും അവൾക്കു ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പശുവിന്റെ ഇത്ര അടുത്ത് നിൽക്കുന്നത് പുറത്തിറങ്ങിയപ്പോൾ ആണ് യഥാർത്ഥ പ്രശ്നം എവിടെ കെട്ടണമെന്നു അറിയില്ല അമ്മായിയെ വിളിക്കാന് ഒരുമടിപോലെ
അപ്പോഴാണ് തന്റെ സൈക്കിളിൽ പച്ചപ്പുല്ലിന്റെ കെട്ടുമായി നമ്മുടെ രവി അങ്ങനെ സൈക്കിൾ ഒക്കെ ചവിട്ടികൊണ്ടു വരുന്നത് പശുവിനെ പിടിച്ചു നിൽക്കുന്ന അനിതയെ കാണുന്നത് ദൈവമേ അവൻ വിളിച്ചുപോയി സൈക്കിൾ ഗേറ്റിനുമുൻമിൽ ഇട്ടുകൊണ്ട് അവൻ ചാടി ഇറങ്ങി അപ്പോഴാണ് അനിത അവനെകാണുന്നതു താൻ പേശിവനെപ്പിടിച്ചുനിൽക്കുന്നതു വലിയ ക്രെഡിറ്റ് ആയി തോന്നിയതുകൊണ്ടാണ് അവൾ ആ കയർ ഉയർത്തി കാട്ടിയതു പെട്ടെന്നാണ് സൈക്കിലിന്റെ പിന്നിൽ കെട്ടിയിരുന്ന പച്ചപ്പുല്ല് കറുമ്പിയുടെ കണ്ണിൽ പെടുന്നത് കറുമ്പി മുന്നോട്ടു ഒറ്റ ഓട്ടമായിരുന്നു കയ്യിൽ ഒരു കെട്ടുപോലെ കയർ ഇട്ടതിനാൽ അനിതക്കു കൂടെ ഓടുകയല്ലാതെ മറയുവായികൾ ഇല്ല അവൾ ഒന്നു മുന്നോട്ടാഞ്ഞു തന്റെമുന്നിൽകൂടി ഓടിവന്ന കറുമ്പിയെ ഇടതുകൈകൊണ്ട് അവളുടെ കഴുത്തിലെ കെട്ടിപിടിച്ചു അവൻ നിർത്തി പിന്നാലെ നിയത്രണം ഇല്ലാതെ ഓടിവരുന്ന അനിതയെ തന്റെ വലതുകൈ അവളുടെ അരയിൽ വച്ചുകൊണ്ടു അവൾ വീഴാതെ താങ്ങി അവൻ തന്നോടടുപ്പിച്ചു ശബ്ദം കേട്ടു ഓടിവന്ന നീതു കാണുന്നത് ഒരുകയ്യിൽ പൂവാലിയെയും മറുകയ്യിൽ അനിതയെയും താങ്ങി നിൽക്കുന്ന രവിയെയാണ് ഇതാരാ ഭാഷയിലെ രജനികാന്ത് ആണോ എന്നുചോദിച്ചു നീതുപൊരിഞ്ഞ ചിരി പെട്ടെന്ന് അനിത അവനെ വിട്ടുമാറി പക്ഷെ അപ്പൊയെക്കും താങ്ക്സ് എന്നുപറഞ്ഞു അവൾ ഒരു ചുംബനം അവന്റെ കവിളിൽ കൊടുത്തിരുന്നു നീതു അതുകാണുകയും ചെയ്തു
താനെന്തുപണിയാ കാണിച്ചേ ഇവളെ അഴിക്കാൻ ആരാ പറഞ്ഞത് അമ്മയാണോ ഈ അമ്മയ്ക്ക് എന്തിന്റെ കേടാ
അയ്യോ അമ്മായി അല്ല നീതുനു പറ്റില്ല എന്ന് പറയുന്നത് കേട്ടപ്പോ ഞാൻ ചെയ്യാം എന്നുകരുതി
താൻ എന്തുപണിയാ കാണിച്ചേ അവളൊരു കുറുമ്പിയ തന്നെ പരിജയം ഇല്ലതാനും വല്ലതും പറ്റിയിരുന്നെങ്കിൽ ഞാൻ എന്തുചയ്യുമായിരുന്നു അമ്മാമയോ ചേട്ടനമോരോ വന്നു കണ്ടിരുന്നെങ്കിൽ ഞാൻ എന്തു സമാധാനം പറയും
കണ്ടാൽ എന്താ ഇതിപ്പോ എന്റെ വീടല്ലേ അപ്പോൾ ഞാനും കൂടി വേണ്ടേ ഇതൊക്കെ ചെയ്യാൻ
തനിക്കു വല്ലതും ചെയ്യാൻ ഉണ്ടെങ്കിൽ അവിടെ കോഴിക്കൂട് ഉണ്ട് അതിനെ തുറന്നുവിട്ടു തീറ്റ കൊടുത്തോ പശുക്കളുടെ കാര്യം നോക്കാൻ ഇപ്പൊ ഞാൻ ഉണ്ട് മനസ്സിലാലയല്ലോ ഇനി താൻ തൊഴുത്തിലേക്കു വരണ്ട അവൻ അതൊന്നു കടുപ്പിച്ചു പറഞ്ഞു അവൻ കറുമ്പിയെയും കൊണ്ടുപോയപ്പോൾ അവളുടെ മുഖം ഒന്നുവാടി അതുകണ്ടു അമ്മ പറഞ്ഞു
മോളു അതൊന്നു കാര്യമാക്കണ്ട അവനു തൊഴുത്തിൽ മറ്റാരും കേറുന്നത് ഇഷ്ടല്ല അതാ അടുക്കളയിൽ പോയപ്പോൾ അവളെ ഒന്നും ചെയ്യാൻ അമ്മായി സമ്മതിക്കുന്നില്ല രാവിയാണെകിൽ തൊഴുത്തിൽ എന്തെക്കോയെ ജോലികളും ചെയ്തോണ്ടിരിക്കുന്നു നീതുവിന്റെ അടുത്ത് പോകാം എന്നുച്ചൽ ഇന്നലെ രവിപറഞ്ഞതു ഓർമ്മവന്നു തന്നോട് എന്തോ അനിഷ്ടം ഉണ്ടെന്നു അത് വന്നപ്പോൾ തന്നെ അവൾക്കു തോന്നിയിരുന്നു ഇന്നലെ രവി വരുന്നത് വരെ മണിയറയിൽ ത്താൻ ഒറ്റയ്ക്ക് ആയിരുന്നു അവൾ ഒന്നു വന്നുനോക്കിയും കൂടി ഇല്ല അവൾ പതിയെ മുറിയിലേക്ക് നടന്നു മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ ആണ് വാതിലിനടുത്തു ഒരനക്കം അവൾ തലയുയർത്തി നോക്കിയപ്പോ നീതുവാണ് അനിത ഒന്ന് ചിരിച്ചെന്നു വരുത്തി അവൾ ഒറ്റച്ചാട്ടത്തിനു അകത്തു കയറി
ഹായ് ഏടത്തി
മം അനിത അനിഷ്ടം കാണിക്കാൻ മറന്നില്ല
ന്നോട് പിണക്കണോ..
എനിക്ക് ആരോടും പിണക്കം ഒന്നുമില്ല എന്നോടല്ലേ ഇവിടുള്ളോർക്കു പിണക്കം ഇന്നലെ വന്നുകേറിയിട്ടുകൂടി താൻ ഒന്ന് വന്നുനോക്കിയില്ലല്ലോ
അതുപിന്നെ ന്റെ പാവം ഏട്ടനെ എല്ലാരും കൂടി പറ്റിക്കുകയാണോ എന്ന് വിചാരിച്ചിട്ട അവൾ കുറച്ചു കൂടി അടുത്തേക്ക് നിന്നു പറഞ്ഞു
എന്നിട്ട് ഇപ്പൊ എങ്ങനെ സംശയം മാറിയോ
മം ഒരഞ്ചുമിനുട്ട് മുൻപ് മാറി ഉമ്മറത്തു കെട്ടിയോന്റെയും കെട്ടിയോളുടെയും സ്നേഹപ്രകടനം കണ്ടപ്പോ മാറി
എന്നാലും ചിലപ്പോ ഞാൻ അഭിനയിക്കുക ആണെകില
ന്റെ പൊന്നാര ഏടത്തി ന്റെ സംശയം ഒക്കെ മാറി സോറി ന്നോട് ഇനി പിണക്ക ഒന്നും ഉണ്ടാവല്ലേ ട്ടോ
മം നോക്കട്ടെ അവൾ കപട ദേഷ്യം നടിച്ചു
പ്ലീസ് ഏടത്തി ക്ഷമിച്ചൂന്നു പറ അവൾ കൊഞ്ചി
ആ പെണ്ണെ അനിത ചിരിച്ചുകൊണ്ട് പറഞ്ഞു
ന്റെ പുന്നാര ഏടത്തി നീതു അനിതയെ കെട്ടിപിടിച്ചു പറഞ്ഞു
നിന്റെ ഭർത്താവ് ഗൾഫിൽ എവിടാ
ഖത്തർ ആണ് കല്യാണത്തിന് വരാൻ ഇരുന്നതാ പക്ഷെ വിസ തീർന്നിട്ടി പുതിയത് അടിച്ചിട്ടില്ല അതുകൊണ്ട് അതുകഴിഞ്ഞു വരണേ പറ്റു
ആളുടെ പേര് എങ്ങന
അനൂപ്
താനിപ്പോ എന്താ പഠിക്കുന്നത്
ഞാൻ MBA ഫസ്റ്റ് ഇയർ ആണ് ഇവിടടുത്തു തന്നെ….. കോളേജ് ഇല്ലേ അവിടെ നിക്ക് വലിയ താല്പര്യം ഒന്നുമില്ല പിന്നെ പോണൂ അവൾ ഒരൊഴുക്കിൽ പറഞ്ഞു
പിന്നെ അനൂപിന്റെ നിർബന്ധം ആണോ
അനുവേട്ടനോ നല്ല ആളാ പുള്ളി പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടെന്താ പഴഞ്ചൻ സ്വഭാവം ആണ് പക്ഷെ ഭയങ്കര സ്നേഹം ആണ് മൂപ്പർക്ക് പഠിക്കാൻ വിടാൻ ഒന്നു താല്പര്യം ഇല്ല ന്റെ ഏട്ടന ന്നെ പഠിപ്പിക്കുന്നെ ന്നെകൊണ്ട് MBA എടുപ്പിക്കണം എന്ന ഏട്ടന് നിക്ക് വയ്യ എടുത്തിട്ട് എന്തിനാ അനുവേട്ടൻ ജോലിക്കൊന്നും വിടൂല അതുപറഞ്ഞപ്പോ ഏട്ടൻ പറഞ്ഞു നീ പാസ്സ് ആവു അതുകഴിഞ്ഞു അനുവേട്ടൻ സമ്മതിക്കും എന്ന് നിക്ക് തോന്നണില്ല അല്ല ചേച്ചി MBA ചെയ്തില്ലേ
ഉവ്വ് പക്ഷെ ലാസ്റ്റ് സെമസ്റ്റർ എക്സാം എയ്തീല അപ്പോയെക്കും അസുഖം ആണെന്ന് ഒക്കെ അറിഞ്ഞു പിന്നെ എഴുതാനും തോനീല
മം അവർ പിന്നേം ഒരുപാട് സംസാരിച്ചിരുന്നു
രാവിലെ എല്ലാരും ഒരുമിച്ചിരുന്നാണ് പ്രാതൽ കഴിച്ചത് അനിതക്കു അതൊരു പുതിയ അനുഭവം ആയിരുന്നു അവളുടെ വീട്ടിൽ ഇങ്ങനെ ഒന്നു സങ്കൽപ്പിക്കുക കൂടി സാധ്യമല്ല
ഉച്ചക്കത്തെ സദ്യ ഒരുക്കാൻ അമ്മയും മോനും സജീവമാണ് തേങ്ങ ചിരകാനും ഒക്കെ അനിതയും ഒപ്പം കൂടി നീതു ഇതൊക്കെ ഇതൊക്കെ നോക്കി നിൽക്കുക അല്ലാതെ ഒന്നും ചെയ്യുന്നില്ല
എടി ആ പപ്പടം എങ്കിലും കാച്ചി വെച്ചൂടെ കുട്ടിയെ നിനക്ക്
ന്നെക്കൊണ്ടൊന്നും വയ്യ
പോട്ടെ അമ്മേ അവൾ അവിടെ നിന്നോട്ടെ
നീയാ രവി ഇവളെ ഇങ്ങനെ വഷളാക്കിയേ വന്നു വന്നു എല്ലാത്തിനും മടിയ പെണ്ണിന്
പോട്ടെ അമ്മേ ഞാനും അമ്മയും പോയാൽ അവൾ മാറിക്കോളും
വൈകിട്ട് പാലുകൊടുത്തു തിരിച്ചു വരുന്നവഴി വീട്ടിൽ മുഴുവൻ ആളുകളെ കണ്ടാണ് അവൻ വന്നത് അനിതയെ പരിചയപ്പെടാൻ വന്ന അയൽക്കാർ പെണ്ണുങ്ങളുടെ തിരക്കാണ് എന്നറിഞ്ഞപ്പോൾ ആണ് അവനു സമാധാനം ആയതു
അന്നത്തെ ദിവസം മറ്റുപ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നുപോയി
പിറ്റേന്ന് രാവിലെ പാലുകൊടുക്കാൻ പോയ രവി കീറിയ ഷർട്ടും ശരീരത്തിൽ അങ്ങിങ് ചോരയുമായാണ് കയറി വരുന്നത് കണ്ടാണ് നീതു ഓടിവന്നത്
എന്താ ഏട്ടാ എന്താപറ്റിയെ എന്റെ ഏട്ടന് സൈക്കിളിൽ നിന്നും വീണോ
iനീ ഒച്ചയുണ്ടാകല്ലേ മോളെ ഏട്ടന് ഒന്നുമില്ല
ശബ്ദം കേട്ടാണ് അമ്മയും അനിതയും ഓടിവന്നു രവിയെ കണ്ടപ്പോൾ തന്നെ അമ്മയുടെ പകുതി ശ്വാസം പോയി
എന്താ എന്താ എന്റെ കുട്ടിക്ക് പറ്റിയെ അമ്മ അവനെ തിരിച്ചും മറിച്ചും നോക്കി അനിത ഒന്നും പറയാനാവാതെ അങ്ങനെ നിന്നെ ഉള്ളു
ഒന്നൂല്ലമ്മേ കവലയിൽ ആ അമീറുമായി ചെറിയ കശപിശ അത്രെ ഉള്ളു
ഏതു ആ കഞ്ചാവ് വിൽക്കുന്ന അമീറോ എന്തിനാ മോനെ അവനുമായൊക്കെ വെറുതെ പ്രശ്നം ഉണ്ടാക്കാൻ പോയത്
പിന്നെ പെൺകുട്ടികളെ കണ്ടാൽ നാക്കിനു ലൈസൻസ് ഇല്ല അവനു ആരെങ്കിലും ഒന്നു ചോതിക്കണ്ടേ
ന്നാലും ആ മഹാപാപി എന്റെ കുട്ടിയെ ഇങ്ങനെ തള്ളിയല്ലോ
പോട്ടെ അമ്മേ നിക്ക് ഒന്നുമില്ല പിന്നെ അനിതയോടായി ചോദിച്ചു
താനെന്താടോ ഇങ്ങനെ നിൽക്കുന്നെ പേടിച്ചു പോയോ
നമുക്ക് ഹോസ്പിറ്റലിൽ പോവ അനിത പറഞ്ഞു
ഏയ് എന്തിനാ അതിന്റെ ആവിശ്യം ഒന്നുമില്ല വെള്ളത്തിൽ ഇത്തിരി ഉപ്പിട്ടുകുളിച്ചാൽ മാറാവുന്നതേ ഉള്ളു
വേണ്ട മോനെ ഞങ്ങടെ ഒരു സമദാനത്തിന് പോയി വാ ആ ഉമ്മറിന്റെ ഓട്ടോ വിളിച്ചോ
അമ്മയുടെ നിർബന്ധത്തിൽ അവർ ആശുപത്രിയിൽ പോയി മുറിവെച്ചുക്കെട്ടുന്നതിനിടയിൽ നേഴ്സ് പറഞ്ഞു
ചേട്ടാ fight സൂപ്പർ ആയിരുന്നു ട്ടോ അവൻ മുഗംകൊണ്ട് എന്തൊ കാണിച്ചപ്പോൾ നേഴ്സ് പിന്നെ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു അനിത അത് ശ്രദ്ധിച്ചു അവനോടു ഇപ്പോവാരം എന്നുപറഞ്ഞു അവൾ നഴ്സിന്റെ പിന്നാലെ പോയി
അതെ ഒന്ന് നിന്നെ കുട്ടി എന്താ രവിയേട്ടനോട് fight എന്നൊക്ക പറഞ്ഞത്
അതോ അമ്മാതിരി അടിയല്ലേ ആ അമീറിനും കൂട്ടർക്കും കൊടുത്തേ
അടിക്കാനോ രവിയേട്ടനോ
ആ ചേച്ചി എന്ന അടിയായിരുന്നു അല്ല പിന്നെ അവന്മാർക്ക് ഉള്ളതാ ഒരു വഷളൻ നോട്ടവും പറച്ചിലുമൊക്കെ ഇന്നു എന്റെ കൂടെ മ്മളെ ചന്ദ്രൻ മാഷിന്റെ മോളില്ലേ സുമതി ആ കുട്ടികൂടി ഉണ്ടായിരുന്നു അതിനൊടു ചോതിക്ക എങ്ങോട്ടാ നഴ്സിന്റെ കൂടെ കളയാൻ പോവാണോ കൊടുത്തില്ലേ ഞാൻ ചെവിക്കുറ്റിനോക്കി രണ്ടെണ്ണം പക്ഷെ ഞങ്ങൾ ആകെ കുടുങ്ങിപ്പോയി നിൽക്കുമ്പോഴാ ചേട്ടൻ വന്നേ ആദ്യം അവരോടു മര്യാദക്ക് പറഞ്ഞത പിന്നെ നിനക്ക് എന്താടാ നിന്റെ ഭാര്യയുടെ വല്ലതും ഇവള് കളഞ്ഞിട്ടുണ്ടോ എന്ന് ചോദിചത്തെ അവന്മാർക്ക് ഒരമ്മയുള്ളു പിന്നെ പൊരിഞ്ഞ അടിയായിരുന്നു അവസാനം നാലുംകൂടി ഓടി രക്ഷപെട്ടു
അനിത ഇതൊക്കെ കേട്ടു വണ്ടർ അടിച്ചു നില്ക്കാന് അവൾ പതുക്കെ തിരിച്ചുനടന്നു രവി അവിടെ അവളെ കാത്തു നിലക്കായിരുന്നു
താൻ എവിടെ പോയതാ ഈ നേരത്ത്
അവൾ ഒന്നും പറയാതെ അവനോടൊപ്പം നടന്നു ഓട്ടോയിൽ തിരിച്ചു പോകുമ്പോൾ ആണ് അവൾ അവനോടു ചോദിക്കുന്നത്
അപ്പൊ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല ആവിശ്യത്തിന് തല്ലാനൊക്കെ അറിയാം
നിക്ക് തോന്നി താൻ ആ നഴ്സിനോട് ചോദിക്കാൻ പോയതാ തന്നോട് പേടിച്ചു പറയാഞ്ഞതാ തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി തനിക്ക് കുറച്ചില്ലാവൂലെ
കുറച്ചിലോ തെറ്റുകണ്ടാൽ ചോദിക്കുന്ന ഒരാളാണ് എന്റെ ഭര്ത്താവ് എന്നത് നിക്ക് അഭിമാനം അല്ലെ
അപ്പൊ തനിക്ക് പ്രശ്നം ഒന്നുമില്ലല്ലോ ല്ലേ നിക്ക് ഇപ്പോഴാ സമാധാനം ആയെ പിന്നെ ഇതൊന്നും അമ്മ അറിയണ്ട ട്ടോ അമ്മക്ക് വിഷമവും
അനിത അതിനൊന്നു മൂളുക മാത്രം ചെയ്തു വീട്ടിൽ ഓട്ടോ നിർത്തി ഇറങ്ങുമ്പോയേക്കും അമ്മ ഉമ്മറത്തെത്തിയിരുന്നു
എന്തായി മോളെ ഡോക്ടർ എന്തു പറഞ്ഞു
പ്രശ്നം ഒന്നുമില്ലമ്മേ മുറിവ് ഡ്രസ്സ് ചെയ്തു അത്രമാത്രം മറ്റുപ്രശ്നങ്ങൾ ഒന്നുമില്ല
ഓഹ് ൻറെ കുട്ടീനെ ദൈവം കാത്തു അമ്മ അതുംപറഞ്ഞു ഉള്ളിലേക്ക് പോയി
വൈകിട്ട് പാലും കൊടുത്തു തിരിച്ചു വരുമ്പോൾ പെങ്ങൾ മുറ്റത്തുതന്നെ ഉണ്ട് കയ്യിൽ കരുതിയിരുന്ന സാധനങ്ങൾ എല്ലാം അവളെ ഏൽപ്പിച്ചു അവൻ തൊഴുത്തിലേക്കു നടന്നു പണികൾ തീർത്തു കുളിച്ചു വീട്ടിൽ കയറുമ്പോൾ ആണ് കണക്കുപുസ്തകവും ആയി നീതുവിന്റെ വരവ് അവളാണ് കണക്കപിള്ള പശുവിന്റെ പരിപാലനം പാലുവിറ്റികിട്ടുന്ന കണക്കുകൾ എല്ലാം അവളാണ് അതിൽ കുറിച്ചിടുക
ഏട്ടാ ആ മമ്മാലിക്ക ഈ മാസവും പൈസ തന്നില്ലേ ഇതിപ്പോ മൂന്നാമത്തെ മാസം ആയില്ലെ
അടുത്ത മാസം എല്ലാം കൂടി തരാം എന്ന് പറഞ്ഞിട്ടുണ്ട് മോളെ
ന്നാ ഏട്ടന് ഇനി പൈസ കിട്ടിയിട്ട് പാലു കൊടുത്താൽ പോരെ
വേണ്ട മോളെ പുള്ളി ഒരു പാവ 6മക്കളെ നോക്കണ്ടേ മൂപ്പർക്ക് ഇല്ലാത്ത അസുഖങ്ങളും ഇല്ല കുറച്ചു കൂടി നോക്കാം അടുത്തമാസം എന്തെങ്കിലും കുറച്ചു തറാതിരിക്കില്ല
എന്നിച്ചു മ്മ്ക് മ്മടെ ആവശ്യങ്ങളും ഇല്ലേ ഇതിപ്പോ ഒരു പശുവിന്റെ മുഴുവൻ പാല് വച്ചു നമ്മൾ ദിവസം കൊടുക്കുകയല്ലേ അതും സൊസൈറ്റിയിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ പൈസക്കാണ് വിൽക്കുന്നത് എന്നിട്ടും പൈസ ഇല്ലന്ന് വച്ച
മൂപ്പരെ മൂത്തമോളെ പ്രസവം ആണുമോളെ വരുന്ന മാസം മൂപ്പർക്ക് കൂടിയ കൂടണ്ടേ അത്കൊണ്ട് ആണ് മോളു ഇത്തവണ ഒന്നു ക്ഷമിക്കു
എന്താ രവി ഇത് ഇങ്ങനെ ആയാൽ നീ എന്താ കണ്ടിരിക്കുന്നത് നിനക്കും ജീവിക്കണ്ടേ ഇപ്പൊ ഒറ്റത്തടി അല്ല ആ ബോധം ഉണ്ടോ നിനക്ക് അമ്മ അതും പറഞ്ഞുകൊണ്ട് രവിയുടെ അടുത്തേക്ക് വന്നു
ഇണ്ടമ്മേ പിന്നെ എന്താ ചെയ്യാ ഇപ്പൊ മ്മള് മാത്രെ മൂപ്പർക്ക് പാല് കൊടുക്കുന്നുള്ളു ബാക്കി എല്ലാരും നിർത്തി ത്രെ പിന്നെ ഞാനും കൂടി നിർത്തിയാ മൂപ്പരെ വീട് പട്ടിണി ആവില്ലേ അമ്മേ
മം നിന്റെ ഇഷ്ടം എന്താന്നുച്ച ചെയ് പിന്നെ മറ്റന്നാൾ പോണ്ടേ അല്ലെ നിനക്ക് ടിക്കറ്റ് ഒക്കെ ശെരി ആക്കിയോ
ഉവ്വ് അമ്മേ ഒക്കെ ശെരി ആക്കി ടിക്കറ്റ് സതീഷ് ആണ് ബുക്ക് ചെയ്തത് വിമാനത്തിലെ ടിക്കറ്റ് ആണെന്ന് കേട്ടപ്പോ ആദ്യം ഞാൻ വിചാരിച്ചേ ഒരുപാട് പൈസ ആവുന്ന ഇതിപ്പോ ഒരാൾക്ക് 2300രൂപയെ ആയുള്ളൂ എന്തായാലും നാളെ പോകുമ്പോൾ ആദ്യായിട്ട് വിമാനത്തിൽ കേറാൻ പറ്റി
പിറ്റേന്ന് അനിത മുറിയിൽ ഇരിക്കുമ്പോൾ ആണ് നീതുവിന്റെ കലപില വളരെ ഉച്ചത്തിൽ കേൾക്കുന്നത് കുറച്ചു ശ്രദ്ധിച്ചപ്പോൾ അവൾ രവിയെയാണ് ആക്രമിക്കുന്നത് എന്ന് മനസ്സിലാക്കി അവളിലെ ഭാര്യ ഒരൽപ്പം വീറോടെ എഴുന്നേറ്റു അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു അടുത്തപ്പോൾ ശബ്ദം കുറച്ചുകൂടി വ്യക്തമായി തുടങ്ങി
ഇതിൽ ഒന്നൂല്യ നീതു നീ ശബ്ദം ഉണ്ടാക്കല്ലേ അനു എങ്ങാനും കണ്ടാൽ എന്താ വിചാരിക്ക
ആ കെട്ട്യോളെ പേടി ഉണ്ടെങ്കിൽ മര്യാദക്ക് കവറിലെ പിടി വിട്ടോ ഞാൻ ഒന്നു നോക്കിയിട്ട് തരാം
അടുക്കളയിൽ കയറിയപ്പോൾ ആണ് ആ കയ്ച്ച രവിയുടെ കയ്യിൽ ഒരു കവർ ഉണ്ട് അത് പിടിച്ചു വലിക്കുകയാണ് നീതു പെട്ടെന്ന് അനിതയെ കണ്ടപ്പോൾ നീതു കവറിലെ പിടി വിട്ടു കവർ രവിയുടെ കയ്യിൽ ആയി അവൻ ആണെകിൽ അതൊന്നു മറച്ചുപിടിക്കാൻ പാടുപെടുകയാണ്
കണ്ടോ ഏടത്തി ചേട്ടൻ വലിയ പുർച്ചസ് ഒക്കെ കഴിഞ്ഞു വന്നിരിക്കുകയാ അല്ലെങ്കിൽ കവലയിൽ ഉള്ള കടയിൽ പോയി ഡ്രസ്സ് വാങ്ങുന്ന ആളാ ഇന്നിപ്പോ നോക്കിയേ ടൗണിൽ പോയി വാങ്ങി വന്നിരിക്ക ചോദിച്ചപ്പോൾ പറയ ഏട്ടത്തിന്റെ കൂടെ നാളെ പോവേണ്ടതല്ലേ അപ്പൊ ഇതൊക്കെ ആവിശ്യം ആണെന്ന് ഒക്കെ പറയാ
നിക്കും ഏട്ടത്തിക്കും അമ്മയ്ക്കും സാരി വാങ്ങിയിട്ടുണ്ട് അതൊക്കെ നിക്ക് കാണിച്ചു തന്നു പക്ഷെ ഏട്ടന്റെ മാത്രം കാണിച്ചുതരണില്ല ഏട്ടത്തി ഒന്നു ചോദിച്ചു നോക്കിയേ ന്നാൽ ഏട്ടൻ കാണിക്കും
അനിത അവിടെ കവറിൽ വച്ചിരിക്കുന്ന സാരികൾ ഓരോന്ന് എടുത്തുനോക്കി എല്ലാം വിലകൂടിയവ തന്നെ തനിക്കും നീതുവിനും ഒരേ ഡിസൈൻ ഉള്ളതാണ് വാങ്ങിയത് അവൾ അതൊക്കെ തിരിച്ചുവെച്ച് അപ്പോയെക്കും നീതു രവിയുടെ കവർ കൈക്കലാക്കിയിരുന്നു അവൾ പതിയെ അതിനുള്ളിൽ നിന്നും ഒരു ഷർട്ടും മുണ്ടും പുറത്തെടുത്തു
അയ്യേ ഇതെന്തു കളർ ആണ് അവൾ അത് പുച്ഛിച്ചു കൊണ്ടു പറഞ്ഞു.
നീ അത് ഇങ്ങട് തന്നെ നിക്ക് ഇതൊക്കെ മതി നിന്റെ കയ്യിൽ കിട്ടിയാൽ ഇതേ പറയു എന്നെനിക് അറിയാം അതാ ഞാൻ തെരഞ്ഞെ അനിത അപ്പോയെക്കും ഉള്ളിലേക്ക് പോയിക്കഴിഞ്ഞു അവൻ അവൾക്കുള്ള സാരിയും എടുത്തു ഉള്ളിലേക്ക് നടന്നു മുറിയിൽ ഫോണിൽ എന്തോ നോക്കി ഇരിക്കുകയായിരുന്നു അനിത മുഖത്തു ഒരൽപ്പം ഗൗരവം ഉണ്ട് രവി മുറിയിലേക്ക് കയറുമ്പോൾ തന്നെ അനിതയുടെ മുഖത്തെ ഗൗരവം അവൻ ശ്രദ്ധിച്ചു അവന്റെ ശബ്ദം കേട്ടപ്പോൾ അനിത തല ഒന്നുയർത്തിനോക്കി അതുപോലെ തന്നെ മൊബൈലിൽ നോക്കി
തനിക്കുവേണ്ടി വാങ്ങിയതാണ് സാരിയുടെ കവർ അനിതയുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു
അനിത ഒന്ന് തുറന്നുപോലും നോക്കാതെ ആ കവർ വാങ്ങി വെച്ചു
എന്തുപറ്റിയെടോ തനിക്കു സാരി ഇഷ്ടപ്പെട്ടില്ലേ
അനിത അതിനൊന്നു അവനെ കടുപ്പിച്ചു നോക്കി എന്നല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല
തനിക്കെന്തുപറ്റി സുഖമില്ലേ അവൻ അവളുടെ നെറ്റിയിൽ തൊടാൻ പോയപ്പോൾ അവൾ പിന്നോട്ട് മാറി
എന്നെ തൊടരുത്
ഏഹ് എന്താ….. എന്താടോ പ്രശ്നം നീതു വല്ലതും പറഞ്ഞോ… രവി സംശയത്തോടെ ചോദിച്ചു
രവിയേട്ടൻ എന്റെ ആരാ? അനിത ദേഷ്യത്തിൽ തന്നെ ചോദിച്ചു
അതിനു തനിക്കെന്താ സംശയം അറിയില്ലേ തനിക്ക
എനിക്ക് സംശയം ഒന്നുമില്ല എങ്കിലും രവിയേട്ടന് ഒന്നുറപ്പിക്കാൻ വേണ്ടി പറ ആരാ എന്റെ
തന്റെ കെട്ട്യോൻ
ആണല്ലോ ആണല്ലോ ആല്ലേ? അനിത കലിതുള്ളി…..
അതെ അതിനു താനെന്തിനാടോ ഇങ്ങനെ ചൂടാവുന്നെ…..
എന്നാൽ കേട്ടോ എനിക്കു ഇതുവരെ ഏട്ടൻ എന്റെ ഭർത്താവായി തോന്നിയിട്ടില്ല
ഏഹ് എന്താടോ ഞാൻ തനിക്ക് ചേർന്നവൻ അല്ലെന്ന് ഇപ്പൊ തോന്നുന്നുണ്ടോ
കണ്ടോ ഇപ്പോഴും രവിയേട്ടന് കോംപ്ലക്സ് ആണ് രവിയേട്ടൻ എനിക്ക് ചേർന്നവൻ അല്ലെന്നുള്ള തോന്നൽ അല്ലെകിൽ എന്നേക്കാൾ ചെറുതാണെന്നുള്ള തോന്നൽ രവിയേട്ട ഭാര്യാഭർതുഃ ജീവിതത്തിൽ രണ്ടുപേർക്കും തുല്യമായ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെങ്കിൽ അല്ലെ അത് ഒരു ദാമ്പത്യം ആവു ഞാൻ വന്ന അന്നുമുതൽ രവിയേട്ടൻ എന്നോട് കാണിക്കുന്നത വിധേയത്വം ആണ് എത്രയൊക്കെ തുല്യത വേണമെങ്കിലും ഞാൻ ഏട്ടൻ എന്നിൽ ഒരൽപ്പം അധികാരത്തിൽ നടക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഇതുപോലെ ഒരു ജോലിക്കാരനെപോലെ തന്നെ മുന്നോട്ടു പോകാൻ ആണെകിൽ നമുക്ക് ഒന്നിച്ചു ജീവിക്കുന്നതിൽ അര്ത്ഥം ഇല്ലാതെയായിപ്പോവും ഇനി രവിയേട്ടന് തീരുമാനിക്കാം
രവി ഒരൽപ്പം ആലോചിച്ചിരുന്നു അനിത പ്രതീക്ഷയോടെ അവനെയും നോക്കി നിന്നു
അനു എനിക്കൊരു ചായ എടുത്തുകൊണ്ടു വാ ആ വാക്കുകളിൽ ഒരു ഭർത്താവിന്റെ അധികാരം ഒളിച്ചിരുന്നത് അനിത തിരിച്ചറിഞ്ഞു അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി
ഹൈദരാബാദ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുമ്പോയേക്കും രവിയുടെ സുഹൃത്തും അനിതയുടെ സഹപാഠിയുമായ റഫീഖ് എയർപോർട്ടിൽ എത്തിയിരുന്നു രവി പറഞ്ഞത് അനുസരിച്ചു ആണ് അവൻ അവരെ പിക് ചെയ്യാൻ വന്നത്
നാട്ടിൽ എന്തെക്കെ ഉണ്ട് രവിയേട്ട വിശേഷം കാറിൽ കയറി സ്റ്റാർട്ട് ചെയ്തുകൊണ്ട് റഫീഖ് ചോദിച്ചു
പ്രതെയ്കിച്ചു ഒന്നും ഇല്ലെടാ എന്നാലും നിനക്ക് ഒന്നു കല്യാണത്തിന് വരായിരുന്നു
ഞാൻ ഇങ്ങളോട് പറഞ്ഞില്ലേ അപ്പൊത്തന്നെ ലീവ് ഇല്ലെന്ന് പിന്നെ ഫർസാനയുടെ ഡേറ്റും അടുത്ത്
എന്നിട്ട് നിന്റെ ഉമ്മയെ ഒന്നും കൊണ്ടുവരുന്നില്ലേ അവൾക്ക് ഒറ്റയ്ക്ക് kayiyo
ഉമ്മ വരില്ല രവിയേട്ട ഉപ്പാന്റെ വിലക്കുണ്ട് ഓളെ വീട്ടുകാർ നിക്കാഹിന്റെ അന്നു ഉപേക്ഷിച്ചു പോയതല്ലേ ന്റെ ഉമ്മാക്ക് വരണം എന്നുണ്ട് പക്ഷെ ഉപ്പ വിടൂല
8മാസം ആയിട്ടും അപ്പൊ മാറ്റം ഒന്നുമില്ലേ
ഇല്ല രവിയേട്ട റഫീഖ് അതൊരല്പം സങ്കടത്തിൽ ആണ് പറഞ്ഞത്
പോട്ടെടാ തെറ്റ് നമ്മുടെ ഭാഗത്തല്ലേ അതുകൊണ്ട് കുറച്ചു നമ്മൾ സഹിച്ചേ പറ്റു ഒരു കുഞ്ഞു വന്നുകഴിഞ്ഞാൽ ഒക്കെ സെരിയാവും എന്ന് കരുതാം
അനിത ഒന്നും മനസ്സിലാവാതെ രണ്ടാളെയും നോക്കികൊണ്ടിരിക്കുകയാണ്
താനെന്താ അനിതെ ഒന്നു മിണ്ടാതെ ഇരിക്കുന്നത് റഫീഖ് ചോദിച്ചു
ഏയ് നിങ്ങൾ സംസാരിക്കുന്നത് എന്താണെന്ന് അറിയാതെ ഞാൻ എന്താ പറയ
അപ്പൊ രവിയേട്ടൻ ഒന്നും പറഞ്ഞില്ലേ അവൻ സംശയത്തോടെ ചോദിച്ചു
ഇല്ലെന്ന് അനിത തലയാട്ടി
റഫീഖ് തുടർന്നു
എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ മൊയ്‌ദീൻ ഹാജിയുടെ മോളാണ് കക്ഷി പ്രണയം അങ്ങനെ മൂത്തുതളിര്ത്തു പോയികൊണ്ടിരിക്കെ ഞങ്ങൾക്ക് ചെറിയ ഒരബദ്ധം പറ്റി
ചെറുതോ ഒരു പെൺകുട്ടിക്ക് ഗർഭം ഉണ്ടാക്കുന്നത് ആണോടാ അബദ്ധം രവി ഇടയിൽ കയറി പറഞ്ഞു
അതുപിന്നെ എന്റെ പെണ്ണല്ലേ രവിയേട്ട ആ അവകാശത്തിൽ സംഭവിച്ചു പോയി
എന്നിട്ട് അനിത ചോദിച്ചു
എന്നിട്ടു എന്താവാൻ വലിയ തറവാട്ടുകാരായ മൊയ്‌ദീൻ ഹാജി കല്യാണം നടത്തിത്തരാം എന്ന് സമ്മതിച്ചു പക്ഷെ എന്റെ വീട്ടിൽ കേട്ടൂല എന്ന് എന്റെ ഉപ്പ അവളെ അവളുടെ വീട്ടിൽ നിന്നും പുറത്താക്കിയപ്പോലെയായി കാര്യങ്ങൾ ഞാൻ ആണെകിൽ എക്സാം കഴിഞ്ഞു റിസൾട്ട് വെയിറ്റ് ചെയ്യുന്ന നേരം കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല എന്റെ വീട്ടുകാരും ഓൾടെ വീട്ടുകാരും വരും കല്യാണം നടത്തിത്തന്നു ഞാങ്ങളെ അവിടെ വിട്ടുപോകും അതാണ് കരാർ എന്ത് ചെയ്യാൻ കൂട്ടുകാർ പോലും കൈ വിട്ടു അങ്ങനെ ഒരിക്കൽ വഴിയരികിൽ ഒരു ഷെഡ്‌ഡിൽ ഇരിക്കുമ്പോൾ ആണ് തോളത്തു ഒരു കൈ വീഴുന്നത് തിരിഞ്ഞു നോക്കുമ്പോൾ രവിയേട്ടൻ ഞാൻ കരയുന്നതു പുള്ളിദൂരെ നിന്ന് കണ്ടു എന്നോട് കാര്യങ്ങൾ ഒക്കെ പുള്ളി ചോദിച്ചു മനസ്സിലാക്കി പണ്ട് ഞാനും താനുമൊക്കെ കൊറേ കളിയാക്കിയിട്ടിട്ടുള്ള ഈ പാവം ആണ് അന്നെന്നെ കൂടെ കൂടിയേ പിന്നെ തല്ക്കാലം താമസിക്കാൻ ഒരു വീട് സെരിയാക്കി തന്നു താലി വാങ്ങാൻ പൈസ തന്നു അങ്ങനെ എല്ലാം ഈ മനുഷ്യൻ ചെയ്ത് പിന്നെ ഇവിടെ ജോലി കിട്ടി ഞാൻ വന്നപ്പോ ആദ്യം ഇയാളെ വീട്ടില ഞാൻ അവളെ നിർത്തി വന്നേ ഇവിടെ മുറിയും മറ്റും ശെരിയാക്കാൻ കുറി കിട്ടിയ 1ലക്ഷം രൂപയും തന്നു
അനിത ഇതൊക്കെ കേട്ടു വണ്ടർ അടിച്ചു നില്ക്കാണ് ഇത്രയും ഒന്നും അവൾ പ്രതീക്ഷിച്ചില്ല
അന്നു ഏതോ ഒരു പശുവിനെ വാങ്ങാൻ വച്ചിരുന്ന ക്യാഷ് അല്ലെ രവിയേട്ട നിങ്ങൾ എനിക്ക് തന്നെ?
അതേടാ ഗിർ ഇനത്തിൽ പെട്ട ഒരു പശുവിനെ വാങ്ങാൻ വേണ്ടിയായിരുന്നു അപ്പോയെക്കും നി അത് കൊണ്ടുപോയില്ലേ
അതിന്റെ പ്രതേകത എന്താ അനിത ചോദിച്ചു
ഗിർ എന്ന് പറയുന്നത് ഗുജറാത്തിൽ നമ്മൾ വികസിപ്പിച്ചെടുത്ത നല്ല ഇനം പശുക്കളെ ആണ് ഗിർ എന്ന് പറയുക എരുമയോളം കട്ടിയുള്ളതും HF ഇനങ്ങളെപോലെ കൂടുതൽ പാലും തരാൻ കഴിവുള്ളവയാണ് ഗിർ പിന്നെ രോഗങ്ങൾ വളരെ കുറവും ആയിരിക്കും
കേട്ടോ അനിത പശുക്കളെ പറ്റി എന്ത് ചോദ്യങ്ങൾക്ക്കും ഉള്ള ഉത്തരം രവിയേട്ടന് അറിയാം പശുക്കളുടെ ഒരു എൻസൈക്ലോപീഡിയ ആണ് പുള്ളി
അനിതയ്ക്കും ഇതൊക്കെ ഒരത്ഭുതം ആയിരുന്നു
കാൻസർ സെന്റർ കയറി തങ്ങളുടെ നമ്പർ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് അനിതയും രവിയും
നമ്പർ വിളിച്ചു കേട്ടപ്പോൾ അനിത മുന്നോട്ടു നീങ്ങി വാതിലിനു അടുത്തെത്തിയപ്പോൾ ആണ് രവി കൂടെ ഇല്ലെന്ന് അറിഞ്ഞത് അവൾ ഒരു മിനിറ്റ് എന്നുപറഞ്ഞു തിരിഞ്ഞു നടന്നു
രവിയേട്ട പെട്ടെന്ന് വാ നമ്മുടെ നമ്പർ വിളിച്ചു
താൻ പോയി വാടോ ഞാൻ ഇവിടെ ഇരുന്നോളാം അല്ലെങ്കിൽ തന്നെ ഉള്ളിൽ വന്നാലും എനിക്കൊന്നും മനസ്സിലാവൂല പിന്നെ ഞാൻ എന്തിനാ
എന്നാൽ എണീറ്റോളു നമുക്ക് തിരിച്ചു പോകാം അനിത ദേഷ്യത്തിൽ പറഞ്ഞു
അപ്പൊ ഡോക്ടറെ കാണണ്ടേ
രവിയേട്ടൻ എന്നോടൊപ്പം വരാതെ ഞാൻ പോകുന്ന പ്രശ്നം ഇല്ല
കുറച്ചു മടിച്ചിട്ടാണെങ്കിലും രവിയും ഒപ്പം ചെന്ന്
അകത്തു കയറിയപ്പോൾ തന്നെ രവിക്ക് ഒരൽപ്പം സമാധാനം കിട്ടി ഡോക്ടർ മലയാളിയാണ് അവർ മലയാളിയാണ് എന്നറിഞ്ഞതോടെ ഡോക്ടറും മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി ഡോക്ടറെ റിപ്പോർട്ട് ok വിശദമായി പരിശോദിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി
അപ്പൊ രവി താൻ ടെൻഷൻ അടിക്കുക്ക ഒന്നും വേണ്ടെടോ വിചാരിക്കുന്നപോലെ അത്ര വലിയ അസുഖം ഒന്നുമല്ലടോ ഇപ്പൊ ക്യാൻസർ നല്ല മനോബലം ഉണ്ടെങ്കിൽ നമുക്ക് സുഗമായി തരണം ചെയ്യാവുന്നതേ ഉള്ളു അനിതയെ കണ്ടിട്ട് നല്ല മനോബലം ഉണ്ടെന്നു വ്യക്തമാണ്
സാദാരണ ക്യാൻസർ ചികിത്സ മൂന്നു മാർഗങ്ങൾ ആണ് ഉള്ളത് ഒന്ന് സർജറി, റേഡിയേഷന് പിന്നെ കീമോ നമ്മുടെ അസുഖം ബ്ലഡ് ക്യാൻസർ ആണ് അതുകൊണ്ട് ആദ്യം പറഞ്ഞ രണ്ടു ഘട്ടങ്ങളും നമുക്ക് ആവിശ്യം ഇല്ല ഇത് സെക്കന്റ് സ്റ്റേജ് അല്ലെ ആയിട്ടുള്ളൂ അതുകൊണ്ട് നമുക്ക് കീമോ മാത്രം മതിയാവും നിങ്ങൾക്ക് ഞാൻ മറ്റൊരു സൗകര്യം കൂടി ചെയ്തുതരാം ചികിത്സ നാട്ടിലേക് മാറ്റിത്തരാം കീമോ മെഡിസിൻ ഡോസാജും പിന്നെ ഭക്ഷണം എങ്ങനെ വേണം എന്നുള്ളതും ഞാൻ ഇപ്പോൾ എഴുതിത്തരാം എല്ലാം വിശദമായി സംസാരിച്ചു അവർ പോകാൻ ഇറങ്ങി
രവി ഒന്ന് നിൽക്കണം ഡോക്ടർ രവിയേ വിളിച്ചു
എന്താ ഡോക്ടർ അനിത പുറത്തേക്കു പോയപ്പോൾ രവി ഡോക്ടറോട് ചോദിച്ചു
രവി ഇനിയുള്ള ചികിത്സ രീതിയിൽ രവി ശ്രദ്ധിക്കേണ് കുറച്ചു കാര്യങ്ങൾ ഉണ്ട് ഒന്നാമത്തെ കാര്യം അനിത മാനസികമായി തകരാതിരിക്കുക എന്നതാണ് ഇനിയുള്ള ചികിത്സയിൽ അനിതയുടെ ശരീരം ഒരുപാട് ഷീണിക്കാൻ കാരണമുണ്ട് അതുപോലെ മുടി കൊഴിഞ്ഞുപോകും അവളുടെ സൗദ്നര്യം ഒക്കെ ചിലപ്പോൾ ഇല്ലാണ്ടാവും അപ്പൊയെല്ലാം രവി വേണം കൂടെ അവളുടെ ആത്മവിശ്വാസം രവി കാത്തുസൂക്ഷിക്കണം മനസ്സിലായല്ലോ
ഡോക്ടറോട് നന്ദി പറഞ്ഞു രവി ആ വരതയിലൂടെ അവളുടെ കൈകൾ പിടിച്ചു പുറത്തേക്കു നടന്നു ആ ഹൈദ്രബാദ് നഗരം ഒന്ന് ചുറ്റിക്കണ്ടു രണ്ടുപേരും നാട്ടിലേക്കു തിരിച്ചു
കുറച്ചു വര്ഷങ്ങള്ക്കുശേഷം
അനൂ… അനൂ…… ഇറങ്ങുന്നുണ്ടോ നീയ്യ് മുറ്റത്തു തന്റെ ബൈക്കിൽ ഇരുന്നു ഉള്ളിലേക്ക് നീട്ടി വിളിക്കുകയാണ് രവി അനു തോളിൽ ബാഗുമായി പെട്ടെന്ന് ഓടി ഇറങ്ങി വന്നു
പൊന്നൂസിന്റെ ടിഫിൻ ബാഗിൽ വച്ചിരുന്നോ രവിയേട്ട
ആ ഞാൻ വെച്ചിട്ടുണ്ട് അനു….
എത്ര കാലമായി അനു ഞാൻ നിന്നോട് പറയുന്നു ഒരു വണ്ടി വാങ്ങാൻ ദിവസവും ഞാൻ കൊണ്ടാകണം എന്ന് പറഞ്ഞു ഇങ്ങനെ എന്തിനാ വാശി പിടിക്കുന്നെ
എന്തോ എങ്ങനെ അങ്ങനെ ഇപ്പൊ എന്റെ കെട്ട്യോൻ സുഗിക്കണ്ട എന്നേം മോളേം സ്കൂളിൽ ഇറക്കിയിട്ടു തിരിച്ചു വന്നാൽ മതി
അമ്മേ ഞങ്ങൾ ഇറങ്ങാട്ടോ അനു ഉള്ളിലേക്ക് നീട്ടി പറഞ്ഞു രവി വണ്ടി പതുക്കെ റോഡിലേക്ക് കയറ്റി
തൊഴുത്തിലെ പൂവാലികൾ അവർക്കു ആശംസകൾ നേർന്നു
അവസാനിച്ചു
സ്നേഹത്തോടെ
അഹമ്മദ്
Responses (0 )