-50% Intro price for the next 72 hours only!. Buy now →

Kambi stories

ഓർമ്മകൾക്കപ്പുറം 1 [32B]

ഓർമ്മകൾക്കപ്പുറം 1 Ormakalkkappuram Part 1 | Author : 32B   ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് […]

0
1

ഓർമ്മകൾക്കപ്പുറം 1

Ormakalkkappuram Part 1 | Author : 32B


 

ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് തോന്നുന്നില്ല. കാരണം അതിന്റെ വ്യൂസ് വളരെ കുറവ് ആയിരുന്നു. 😬 നല്ലതാണെങ്കിലും മോശം ആണെങ്കിലും അഭിപ്രായം പറയുക. നിങ്ങളുടെ അഭിപ്രായം ആൻഡ് പ്രോത്സാഹനം പോലെ ഇരിക്കും ബാക്കി പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്. ❤️

 

 

പുണെ – മുംബൈ എക്സ്പ്രസ്സ്‌ ഹൈവേ… നേരം പുലർന്ന് തുടങ്ങി. തലേ ദിവസം പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും പൂർണമായി തോർന്നിട്ടില്ല. ചെങ്കുത്തായ മല നിരകളും, റോഡിലേക്കു വന്നു പതിക്കുന്ന നീരുറവകളും മനം മയക്കുന്ന പച്ചപ്പും എല്ലാം ഈ വഴിയുടെ പ്രത്യേകതകൾ ആണ്. ചാറ്റൽ മഴയെ കീറി മുറിച്ച് അതിവേഗം കുതിക്കുന്ന വണ്ടികൾ. അതിൽ ഒന്ന് മഹീന്ദർ സിങിന്റെ നാഷണൽ പെർമിറ്റ്‌ ട്രക്ക്. ഇന്നലെ മഹാരാഷ്ട്ര – കർണാടക ബോർഡറിൽ ഉള്ള ബെൽഗാമിൽ നിന്നും ലോഡ് ഇറക്കിയിട്ട് തിരിച്ചു വരുന്ന വഴി ആണ്. പുണെയുടെ തിരക്കുകൾ വിട്ട് വണ്ടി ചെറു പട്ടണം ആയ ലോണാവാല എത്താറായി. ക്ഷീണം തോന്നിയതിനാൽ വണ്ടി ഒതുക്കി ഒന്ന് മുഖം ഒക്കെ കഴുകണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി. എന്നാൽ വണ്ടി ഒതുക്കി നിർത്താൻ പറ്റിയ ഒരിടം ഇതുവരെ കണ്ടില്ല. കൂടെ ഉള്ള ക്ലീനർ പയ്യൻ ചോട്ടു എന്ന രാകേഷ് ആണെങ്കിൽ നല്ല ഉറക്കം. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വണ്ടി നിർത്താൻ പറ്റിയ ഒരിടം കണ്ടു. മഹീന്ദർ വണ്ടി സ്ലോ ചെയ്ത് ഒതുക്കി നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി ഒന്ന് മൂരി നിവർത്തി. മഴ ചാറുന്നുണ്ട്. വണ്ടിയുടെ അരികിൽ തന്നെ ഒരു ചെറിയ വെള്ളച്ചാട്ടം കണ്ടു. അതിൽ നിന്ന് വെള്ളം എടുത്തു മുഖത്ത് ഒഴിച്ചപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം തോന്നി. “ചോട്ടൂ… ഓയ് ചോട്ടൂ… ഉടോ സാലെ…!” മഹീന്ദർ വെളിയിൽ നിന്ന് ചോട്ടുവിനെ വിളിച്ചു. “ക്യാ ഭായ്..? കല്യാൺ ആഗയാ ക്യാ?” (കല്യാൺ എത്തിയോ?) ചോട്ടു ഉറക്കച്ചവടോടെ ചോദിച്ചു. “അബെ ബാഹർ ആജാ സാലെ, കിത്നാ ദേർ സെ സോ രഹാ ഹേ തു?” (പുറത്തോട്ട് വാടാ എത്ര നേരമായി കിടന്നു ഉറങ്ങുന്നു.) അയാളുടെ ഒച്ച കേട്ട് അവന്റെ ഉള്ള ഉറക്കം പോയി. അവനും പതിയെ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിനു അരികിലേക്ക് നടന്നു. “പോയി മുഖം കഴുകി വാ ഇനി ഉറങ്ങിയാൽ നിന്നെ ഞാൻ വണ്ടിന്ന് തൂക്കി വെളിയിൽ എറിയും.” അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു വിട്ടു. ചോട്ടു വിറച്ചു വിറച്ചു കുറച്ച് വെള്ളം എടുത്ത് മുഖം കഴുകി. പിന്നെ വായിൽ വെള്ളം കൊണ്ട് ദൂരേക്ക് നീട്ടി തുപ്പി. പെട്ടെന്നാണ് അവനാ കാഴ്ച കണ്ടത്, വെള്ളം വന്നു വീഴുന്ന പാറയുടെ ഒരു വശത്ത് ചോരയിൽ കുളിച്ച ഒരാൾ. അത്‌ കണ്ടതും അലറി വിളിച്ച് അവൻ പുറകോട്ട് ചാടി. “ഭായ്…..” അവന്റെ വിളികേട്ട് മഹീന്ദർ ഓടി എത്തി. അയാൾ അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. “ദൈവമേ… ആരാ ഇത്..” അയാൾ അറിയാതെ അയാളുടെ നാവ് ചലിച്ചു. സമചിത്തത വീണ്ടെടുത്ത ഉടനെ അയാൾ വേഗം ഓടി ചെന്ന് ചോരയിൽ കുളിച്ച ആ ശരീരം നിവർത്തി തന്റെ മടിയിൽ വെച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചോര വീണ് മഹീന്ദറിന്റെ മടിത്തട്ട് കുതിർന്നു.

“ചോട്ടു…ആ തോർത്ത്‌ താ വേഗം. ഇയാളെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. ജീവനുണ്ട്. വാ വന്നു പിടിക്ക്.” മഹീന്ദർ ആജ്ഞയാപിച്ചു. ആ നേരം കൊണ്ട് അവനും സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഒട്ടും സമയം കളയാതെ അവൻ ആ തോർത്ത്‌ അയാൾക്ക്‌ എറിഞ്ഞു കൊടുത്തു ശേഷം ഓടി വന്നു അയാളെ പൊക്കി എടുക്കാൻ സഹായിച്ചു.

മഹീന്ദർ ആ തോർത്ത്‌ കൊണ്ട് അയാളുടെ തലയിൽ മുറിഞ്ഞ ഭാഗം അമർത്തി കെട്ടി അതോടെ ചോരയുടെ ഒഴുക്ക് കുറഞ്ഞു. “ഭായ് നമുക്ക് ഒരു ആംബുലൻസ് വിളിക്കാം? ഇയാളെ നമ്മൾ എങ്ങനെ കൊണ്ടുപോകും അല്ലെങ്കിൽ? ” “ആംബുലൻസ് വിളിച്ചു അവർ എത്തി ഇയാളെ കൊണ്ടുപോകുമ്പോ താമസിക്കും, ഒരു കാര്യം ചെയ്യാം നമ്മുടെ വണ്ടിയിൽ കൊണ്ടുപോകാം എന്നിട്ട് പോണ വഴി നമുക്ക് ആംബുലൻസ് വിളിക്കാം ഒരു പക്ഷേ അവർ നമ്മുടെ കൂടെ ഓടി എത്തിയാൽ ഇയാളെ നമുക്ക് ആ വണ്ടിയിലേക്ക് മാറ്റാം.” മഹീന്ദർ പറഞ്ഞതാണ് ശെരിയെന്നു അവനും തോന്നി. സമയം തീരെ കളയാൻ ഇല്ല. അവർ അയാളെ താങ്ങി ട്രക്കിന്റെ ക്യാബിനിൽ കയറ്റി, ചോട്ടു അപ്പൊ തന്നെ തളർന്നു പോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവരുടെ വണ്ടി അയാളെയും കൊണ്ട് പറന്നു. ചോട്ടു അയാളുടെ മുറിവിൽ തുണി ചേർത്ത് അമർത്തി പിടിച്ചു മറ്റേ കൈ കൊണ്ട് ഫോൺ എടുത്ത് ആംബുലൻസ് കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. “ചോട്ടു… വേഗം നീ മാപ്പിൽ നമുക്ക് അടുത്ത് ഉള്ള ഹോസ്പിറ്റൽസ് ഏതാണെന്നു നോക്ക് ഇനിയിപ്പോ ആംബുലൻസ് വരുന്നത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.” അവന്റെ വിരലുകൾ ഫോണിൽ ദ്രുതവേഗം ചലിച്ചു. “ഭായ്.. ദേ നോക്ക് 3 കിലോമീറ്റർ മുന്നോട്ട് പോയാൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. K.V.M ഹോസ്പിറ്റൽ.” “ഹോ ഭാഗ്യം…നീ ആ ഹോസ്പിറ്റലിന്റെ നമ്പർ ഡയൽ ചെയ്ത് വേഗം ഒരു സ്ട്രക്ചർ റെഡി ആക്കാൻ പറ. ആക്‌സിഡന്റ് കേസ് ആണെന്ന് പറഞ്ഞാൽ മതി.” മഹീന്ദർ ആക്സിലേറ്ററിൽ ഒന്നുകൂടി കാൽ അമർത്തി. വണ്ടി മുന്നോട്ട് കുതിച്ചു.

അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റൽ കോമ്പൗണ്ടിലേക് ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും അന്തം വിട്ടു. സഡൻ ബ്രേക്കിട്ട വണ്ടിയുടെ വീലുകൾ നിരങ്ങി നീങ്ങി നിശ്ചലമായി. വണ്ടി നിന്നതും അതികായനായ മഹീന്ദർ ചാടി ഇറങ്ങി, അപ്പോഴേക്കും വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് രണ്ട് അറ്റെൻഡേർസ് ഓടി എത്തി. ചോട്ടുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ മഹീന്ദർ അയാളെ വേഗം തന്നെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അപ്പോഴും അയാൾക്ക്‌ ബോധം ഉണ്ടായിരുന്നില്ല. *****************************

“Hello docter Metha… !! There is an emergency, can you please come to the operation theatre?” “What happened Pooja?” “Sir there is an accident case admitted over here, heavy blood lose is there, can you please come soon?” “Ya i am coming, just a moment. You people just start the procedures i will be there with in a minute.” കിരൺ മേത്ത… അറിയപ്പെടുന്ന ഒരു സർജൻ ആണ്. ഫോൺ വെച്ചതും ഡോക്ടർ സ്റ്റെതസ്കോപ് കയ്യിലെടുത്തു ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി കുതിച്ചു. പോകുന്ന വഴി തന്നെ അയാൾ ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്ടർ അലക്സ്‌ പോളിനെയും വിവരം അറിയിച്ചു. തീയേറ്ററിനു മുന്നിൽ തന്നെ മഹീന്ദറും ചോട്ടുവും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടർ മേത്ത അവരെ കടന്നു ഉള്ളിലേക്ക് പോയി ഒട്ടും വൈകാതെ തന്നെ ഡോക്ടർ പോളും സ്ഥലത്തെത്തി.

അപ്പോഴേക്കും ജൂനിയർ ഡോക്ടർസ് അയാളുടെ മുറിവ് എല്ലാം ക്ലീൻ ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടർ മേത്ത അയാളെ വിശദമായി പരിശോദിച്ചു. “സിസ്റ്റർ വേഗം ഇയാളുടെ ബ്ലഡ്‌ സാംപിൾ എടുത്ത് ഗ്രൂപ്പ്‌ ചെക്ക് ചെയ്യ്, നമ്മുടെ ബ്ലഡ്‌ ബാങ്കിൽ ഉണ്ടോന്നു നോക്ക് ആദ്യം ഇല്ല എങ്കിൽ പുറത്തുന്നു ഏർപ്പാടാക്കാൻ ഉള്ള വഴി നോക്ക്.” ഡോക്ടർ പോൾ സിസ്റ്റർനു നിർദേശം നൽകി. “സർ ഗ്രൂപ്പ്‌ ചെക്ക് ചെയ്യാൻ ഞാൻ ആൾറെഡി സാംപിൾ കൊടുത്തിട്ടുണ്ട് അത്‌ ഉടനെ കിട്ടും, ഞാൻ അത്‌ നോക്കിട്ട് വരാം.” “ഗുഡ്… ദെൻ മെയ്ക് ഇറ്റ് ഫാസ്റ്റ്.” “ഓക്കേ ഡോക്ടർ…” “പോൾ… ഇത് കണ്ടിട്ട് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നില്ല. ലുക്സ് ലൈക്ക് ആരോ തലയിൽ അടിച്ചത് പോലെ ഉണ്ട്. ഈ മുറിവ് കണ്ടോ. പിന്നെ ഇയാളുടെ ബോഡിയിൽ അടിയേറ്റ പാടുകളും ഉണ്ട്. ബെറ്റർ നമുക്ക് പോലീസിനെ വിവരം അറിയിക്കാം. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമുക്കും പ്രശ്നം ആവും.” “യെസ്… അറിയിക്കാം എന്തായാലും ട്രീറ്റ്മെന്റ് നടക്കട്ടെ ഞാൻ ഇൻഫോം ചെയ്യാം പോലീസിനെ. അതിന് മുന്നേ ഞാൻ ഇയാളെ കൊണ്ടുവന്നവരെ ഒന്ന് കാണട്ടെ.” ഡോക്ടർ പോൾ പുറത്തേക്കു നടന്നു.

“സർ…അയാൾക്ക്‌ ഇപ്പൊ എങ്ങനുണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?” ഡോക്ടറെ കണ്ടയുടൻ മഹീന്ദർ ചോദിച്ചു. “ട്രീറ്റ്മെന്റ് തുടങ്ങിയതേ ഉള്ളു, പറയാം. അതിന് മുൻപ് ഇത് എങ്ങനെയാ ഉണ്ടായത് എന്നറിയണം. നിങ്ങൾ ആദ്യം ആക്‌സിഡന്റ് ആണെന്നാണ് പറഞ്ഞത് ബട്ട്‌ അയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ആരൊക്കെയോ ചേർന്ന് മർദിച്ചത് പോലെ.” ഡോക്ടർ പറഞ്ഞത് കേട്ട് മഹീന്ദർ ഒന്നും മിണ്ടാനാവാതെ അയാളെ തന്നെ നോക്കി നിന്നു. “സർ ഇയാളെ ഞങ്ങൾക്ക് റോഡ് സൈഡിൽ നിന്നാണ് കിട്ടിയത്. എന്താ സംഭവിച്ചത് എന്ന് ഞങ്ങൾക്കും അറിയില്ല. പിന്നെ അങ്ങനെ പറഞ്ഞാൽ ഇവിടെ ചികിത്സ കിട്ടിയില്ലെങ്കിലോ എന്നോർത്താണ് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞത്.” ചോട്ടു ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. “ഓക്കേ… ബട്ട്‌ ഇത് എന്തായാലും പോലീസിൽ അറിയിക്കണം. അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അതൊക്കെ പ്രശ്നം ആവും. സോ നിങ്ങൾ സഹകരിക്കണം.” “ശെരി ഡോക്ടർ…”

“ഡോക്ടർ അയാളുടെ ബ്ലഡ്‌ ബി നെഗറ്റീവ് ആണ്, ബ്ലഡ്‌ ബാങ്കിൽ 4 കുപ്പി ഉണ്ട് അത്‌ മതിയാകുവോ?” സിസ്റ്റർ പൂജ ഓടിവന്നു ഡോക്ടറോട് പറഞ്ഞു. “പോരാതെ വരും, ഒരു 2കുപ്പി കൂടെ വേണ്ടി വരും, പൂജ ഡോണേഴ്സ് ലിസ്റ്റ് ഒന്ന് ചെക്ക് ചെയ്യ് എന്തായാലും, പിന്നെ ദേ ഇവരോടും ചോദിക്ക്.” ഡോക്ടർ പൂജയോട് മഹീന്ദറിനെയും ചോട്ടുവിനെയും നോക്കി പറഞ്ഞിട്ട് അകത്തേക്ക് പോയി.

“ആഹ് മേത്ത… ഹിസ് ഗ്രൂപ്പ്‌ ഈസ് ബി നെഗറ്റീവ്. നമ്മുടെ കയ്യിൽ 4 യൂണിറ്റ് സ്റ്റോക്ക് ഉണ്ട്, രണ്ടെണ്ണം കൂടി അറേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും നമ്മുടെ കയ്യിൽ ഉള്ളത് ഉടനെ തന്നെ കൊടുക്കാൻ തുടങ്ങാം. പിന്നെ പോലീസിൽ ഞാൻ ഇൻഫോം ചെയ്തിട്ടുണ്ട് അവർ ഉടനെ എത്തും.” “ഓക്കേ പോൾ…” ഡോക്ടർ മേത്ത അയാളുടെ തലയിലെ മുറിവ് സ്റ്റിച് ചെയ്ത്കൊണ്ട് തന്നെ മറുപടി പറഞ്ഞു.

പിന്നീട് എല്ലാം വേഗത്തിൽ തന്നെ നടന്നു. അതിനിടയിൽ പോലീസ് വന്നു മഹീന്ദറിനോടും ചോട്ടുവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴേക്കും ഡോക്ടർസ് രണ്ട് പേരും വെളിയിൽ വന്നു. “ഹായ് ഡോക്ടർ… ഐ ആം നിതീഷ് റാവു, ഇവിടുത്തെ എസ് ഐ ആണ്. ഡോക്ടർ പോൾ?” അയാൾ അവരെ രണ്ട് പേരെയും നോക്കി ചോദിച്ചു. “ഞാനാണ് പോൾ, നിങ്ങളെ ഫോൺ ചെയ്തത് ഞാൻ ആണ്. ഇത് ഡോക്ടർ കിരൺ മേത്ത, സർജൻ ആണ്.” അവർ രണ്ട് പേരും അയാൾക്ക്‌ കൈ കൊടുത്തു. “എന്താണ് ഡോക്ടർ ഇപ്പോ അയാളുടെ കണ്ടിഷൻ? എനി റിസ്ക് ഫാക്ടർ?” “കണ്ടിഷൻ ഇപ്പൊ പറയാൻ പറ്റില്ല, ഈ സമയം ഞങ്ങളെകൊണ്ട് ആവുന്നത് ഒക്കെയും ഞങ്ങൾ ചെയ്തുകഴിഞ്ഞു. ഇനിയിപ്പോ അയാൾക്ക്‌ ബോധം വരുന്നത് വരെ കാത്തിരിക്കണം.” പോൾ മറുപടി നൽകി. “ഹെവി ബ്ലഡ്‌ ലോസ് ആയിരുന്നു. ഇപ്പോഴെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത് കൊണ്ട് മാത്രം ആണ് അയാൾ ഇപ്പോഴും ജീവിക്കുന്നത്, പിന്നെ ദേഹത്ത് ഉള്ള മുറിവുകൾ ഒക്കെ നിസ്സാരം തന്നെ എന്ന് പറയാം, കാലിൽ ചെറിയൊരു പൊട്ടൽ പോലെ ഉണ്ട് അത്‌ 1 മാസം കൊണ്ട് ശെരിയായേക്കും. എന്നാൽ ഏറ്റവും പ്രശ്നം അയാളുടെ തലയ്ക്കു പിന്നിൽ ഉള്ള മുറിവ് ആണ്. എന്തോ കൊണ്ട് ശക്തിയായി അടിച്ചപ്പോൾ ഉണ്ടായത്. അതാണ് ബ്ലഡ്‌ ലോസ് ഇത്ര കൂടാൻ കാരണം. പിന്നെ റിക്കവർ ചെയ്താലും ഓർമ്മക്കുറവോ അല്ലെങ്കിൽ ടെംപററി മെമ്മറി ലോസ് അത്‌ പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അതെല്ലാം ബോധം തെളിഞ്ഞതിനു ശേഷം ഉള്ള കാര്യങ്ങൾ. എന്തായാലും ഒരു 48 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കട്ടെ, ബോഡി മരുന്നിനോട്‌ റിയാക്ട് ചെയ്ത് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ല. ലെറ്റ്‌ അസ് ഹോപ്പ് ഫോർ ദി ബെസ്റ്റ്.” മേത്ത കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചു നൽകി.

“ഓക്കേ ഡോക്ടർ, അയാൾക്ക്‌ ബോധം വരുമ്പോൾ ഞങ്ങളെ ഒന്ന് അറിയിച്ചാൽ മതി.” “ഷുവർ.. വി വിൽ..” “ഓക്കേ ഡോക്ടർ, ഞങ്ങൾ എന്നാൽ ഇറങ്ങുന്നു.” “ശെരി അങ്ങനെ ആവട്ടെ” ഡോക്ടർസ് രണ്ട് പേരും നടന്നകന്നു.

“നിങ്ങൾ നിങ്ങളുടെ പേരും മറ്റു ഡീറ്റെയിൽസും തന്നിട്ട് പൊക്കൊളു, എന്തെങ്കിലും ആവിശ്യം ഉണ്ടായാൽ വിളിപ്പിക്കും അപ്പൊ വന്നാൽ മതി. ഓക്കേ?” നിതീഷ് മഹീന്ദറിനോടും ചോട്ടുവിനോടും പറഞ്ഞു.

“ശെരി സർ…അയാൾക്ക്‌ ഒന്നും സംഭവിക്കില്ല സർ, എന്റെ മനസ്സ് പറയുന്നു.” മഹീന്ദറിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി പകരം നൽകി നിതീഷ് പുറത്തേക്കു നടന്നു. *******************************

“ഗുഡ് മോർണിംഗ്….. എന്തൊക്കെയാണ് വിശേഷങ്ങൾ???” “ആഹ് മിഴി…. ഇതെപ്പോ എത്തി നാട്ടിൽ നിന്ന്? അറിഞ്ഞില്ലല്ലോ വന്നത്” പൂജ മിഴിയെ കെട്ടിപിടിച്ചു ചോദിച്ചു. “ഇന്നലെ രാത്രി എത്തിയെ ഉള്ളു, വന്നു കിടന്നു ഉറങ്ങി നല്ല ക്ഷീണം ഉണ്ടാരുന്നു അതാ വിളിക്കാഞ്ഞത് ആരേം.” “എന്തായി പോയ കാര്യങ്ങൾ ഒക്കെ?” “ഓ എന്താവാൻ, 3 മാസത്തെ അവധി കൂടി കിട്ടി അതിനിടയിൽ പൈസ അടച്ചാൽ ജപ്തി ഒഴിവാക്കാം അല്ലെങ്കിൽ….” മിഴിയുടെ മുഖം പെട്ടെന്ന് മൂകമായി. “ഹ സാരമില്ല, അഥവാ അങ്ങനെ സംഭവിച്ചാലും നീ കാനഡയിൽ പോയി ഒരു 6 മാസം കഴിയുമ്പോൾ എന്തായാലും നമുക്ക് ആ വീട് തിരിച്ചു പിടിക്കാൻ പറ്റും. നീ വിഷമിക്കണ്ട.” പൂജ അവളെ ആശ്വസിപ്പിച്ചു.

മിഴി… മലയാളിയാണ്. K.V.M ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവിടുത്തെ 3 കൊല്ലത്തെ എക്സ്പീരിയൻസ് വെച്ച് കാനഡയിൽ പോകാൻ ശ്രമിക്കുന്നു. ഹിന്ദിക്കാരി ആണെങ്കിലും പൂജ ആണ് അവളുടെ ഉറ്റ സുഹൃത്ത്.

“ആഹ് അത്‌ പോട്ടെ എന്താണ് ഇവിടുത്തെ വിശേഷം, നേരത്തെ ഉണ്ടാരുന്നവർ ഒക്കെ ഡിസ്ചാർജ് ആയോ?” മിഴി പൂജയോട് ചോദിച്ചു. “ദാ ഇതാണ് പേഷ്യന്റ്സ് ലിസ്റ്റ്. നീ പോയപ്പോൾ ഉണ്ടായിരുന്ന കൊറേ ആൾകാർ ഒക്കെ ഡിസ്ചാർജ് ആയി, കുറച്ച് പേര് പുതിയത് വന്നിട്ടുണ്ട്. പിന്നെ ആ മഞ്ഞപിത്തം ബാധിച്ച ഒരു കേസ് ഉണ്ടാരുന്നില്ലേ…അത്‌ ഡെത്ത് ആയി.” പൂജ കാര്യങ്ങൾ വിശദീകരിച്ചു നൽകി. “ഓ റസിയ ബീഗം… അല്ലേ? അവരുടെ കണ്ടിഷൻ അന്നേ തീരെ മോശം ആയിരുന്നു.” “മം.. ആഹ് പിന്നെ ഒരു ഒബ്സെർവഷൻ കേസ് ഉണ്ട്. ആൾക്ക് ബോധം വീണിട്ടില്ല. ബോഡി മെഡിസിനോട് റിയാക്ട് ചെയ്ത് തുടങ്ങി. ഇമ്പ്രൂവ്മെന്റ് ഉണ്ട് പക്ഷേ ബോധം വന്നില്ല.” “എന്താ കേസ്?” “ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു അഡ്മിറ്റ്‌ ചെയ്തതാണ്, പക്ഷേ മർഡർ അറ്റെംപ്റ്റോ മറ്റോ ആണെന്നാണ് കിരൺ ഡോക്ടർ പറഞ്ഞത്. തലയിൽ 10 സ്റ്റിച് ഉണ്ട് നെറ്റിയിൽ 3 ഉം. പിന്നെ മെമ്മറിടെ കാര്യം എങ്ങനാണ് എന്ന് ബോധം വന്നാലേ പറയാൻ പറ്റു.” പൂജ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു. എല്ലാവർക്കും കൊടുക്കേണ്ട മരുന്നിന്റെയും ഇൻജെക്ഷന്റെയും ലിസ്റ്റും മറ്റും അവൾക്ക് കൈമാറി. “എന്നാ പിന്നെ നീ പൊക്കോ. ഇന്ന്‌ നെറ്റും ഞാൻ എടുത്തോളാം നീ നാളെ രാവിലെ വന്നാൽ മതി.” മിഴി അവളെ യാത്രയാക്കി.

പൂജ പോയതും, മിഴി എല്ലാ റൂമിലും കയറി പരിചയപ്പെട്ടു. മുൻപ് അവിടെ ഉണ്ടായിരുന്ന രോഗികൾളോട് അവൾ പരിചയം പുതുക്കി. കൂടെ ഒബ്സെർവഷൻ റൂമിലും പോയി നോക്കി. ബോധം വീണിട്ടില്ല. അവൾ അവിടെ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ഒക്കെ എടുത്ത് നോക്കി, മരുന്ന് കൊടുക്കേണ്ട സമയവും മറ്റും നോട്ട് ചെയ്ത് പുറത്തിറങ്ങി.

കൂടെ ഡ്യൂട്ടി ഉള്ള ശിവാനി എത്തിയിട്ടില്ല. അവൾ വന്നിട്ട് വേണം അവളെ ഇത് ഏല്പിച്ചു ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ. ഇന്നലെ രാത്രിയും പട്ടിണി ആണ്. ഡോക്ടർ റൗണ്ട്സിനു വരാൻ ടൈം ആവുന്നു. അങ്ങനെ ഓരോന്ന് ഓർത്ത് നിന്നപ്പോഴേക്കും ശിവാനി എത്തി. “സോറി.. സോറി.. സോറി…ക്യാന്റീനിൽ നല്ല തിരക്കായിരുന്നു അതാ ലേറ്റ് ആയെ. നീ എപ്പോ എത്തി?” ഒറ്റ ശ്വാസത്തിൽ അവൾ അത്രെയും ചോദിച്ചു നിർത്തി. “എന്റെ ശിവ… കഥയൊക്കെ ഞാൻ വന്നിട്ട് പറയാം. വിശന്നിട്ടു വയ്യ. ദേ നീ ഇതൊക്കെ ഒന്നെടുത്തു വെയ്ക് അപ്പോഴേക്കും ഞാൻ ഓടി പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. ഡോക്ടർ വരാൻ സമയം ആയി.” “ആഹ് എന്നാ പോയിട്ട് വാ ഇത് ഞാൻ എടുത്തു വെയ്ക്കാം.” മിഴിയെ പറഞ്ഞു വിട്ടിട്ട് ശിവാനി മരുന്നെല്ലാം എടുത്ത് വെയ്ക്കാൻ തുടങ്ങി.

അല്പം കഴിഞ്ഞതും ഡോക്ടർ മേത്തയുടെ കാർ വരുന്നത് ശിവാനി കണ്ടു. അവൾ വേഗം തന്നെ പോയി ഡോക്ടറുടെ റൂം സെറ്റ് ചെയ്തു. ഇതിനിടയിൽ ഡോക്ടർ മേത്ത റൂമിൽ എത്തിയിരുന്നു, “ഗുഡ്മോർണിംഗ് ഡോക്ടർ.. ” “ഗുഡ്മോർണിംഗ് ശിവാനി, ഇന്ന് രോഗികൾ കുറവാണല്ലോ, നല്ല കാര്യം.” അവൾ അവിടെ നിന്നിരുന്ന രോഗികളെ ഒന്നൊന്നായി അകത്തേക്ക് കയറ്റി വിട്ടു. അധികം രോഗികൾ ഇല്ലായിരുന്നു ഒരു മണിക്കൂർ കൊണ്ട് തന്നെ കൺസൾട്ടേഷൻ കഴിഞ്ഞു.

“ആഹ് ശിവാനി, ഇനി ആരെങ്കിലും ഉണ്ടോ പുറത്ത്?” “ഇല്ല ഡോക്ടർ. കഴിഞ്ഞു.” “ഓക്കേ… എന്നാൽ റൗണ്ട്സിനു റെഡി ആയിക്കോളൂ, സമയം കളയണ്ട. വേറെ ആരാ ഉള്ളത്?” “മിഴി ജോയിൻ ചെയ്തിട്ടുണ്ട് ഡോക്ടർ.” “ഓ.. മിഴി എത്തിയോ. ഓക്കേ അയാളോടും പറഞ്ഞേക്ക്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അപ്പോഴേക്കും നിങ്ങൾ റെഡി ആവാൻ നോക്ക്.” “ഓക്കേ ഡോക്ടർ…”

“മിഴി എല്ലാം റെഡി അല്ലേ, ഡോക്ടർ ഇപ്പൊ വരും.” “ആഹ് റെഡി റെഡി…” അപ്പോഴേക്കും ഡോക്ടർ എത്തിയിരുന്നു. “ഹായ് മിഴി… ഹൗ ആർ യു?” “ഫൈൻ ഡോക്ടർ, ഹൗ ആർ യു?” “ആം ഗുഡ്…എല്ലാം റെഡി അല്ലേ? ഷാൾ വി ഗോ?” “യെസ് ഡോക്ടർ. പോകാം.” ഓരോ റൂമിലും അവർ കയറി ഇറങ്ങി. ഡോക്ടർ പറയുന്ന കാര്യങ്ങൾ നോട്ട് ചെയ്ത് എടുക്കാൻ അവർ മറന്നില്ല. റൂം എല്ലാം വിസിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ ഒരു മണിക്കൂറിനു മുകളിൽ ആയി. “ആഹ് ശിവാനി, ആ ഒബ്സർവേഷൻ കേസ് എന്തായി. ബോധം വന്നോ?” “ഇല്ല സർ, ഞാൻ കുറച്ച് മുൻപ് പോയി നോക്കിയിരുന്നു ബോധം വന്നിട്ടില്ല.” മിഴിയാണ് മറുപടി പറഞ്ഞത്. “ഓക്കേ… അയാളുടെ ഇതുവരെ ഉള്ള ട്രീറ്റ്മെന്റ് ബിൽ ഒക്കെ സെറ്റിൽ ചെയ്തിട്ടില്ല എന്ന് മാനേജർ പറഞ്ഞിരുന്നു. ബട്ട്‌ അയാൾക്ക്‌ ബോധം വന്നു കഴിഞ്ഞുള്ള കാര്യങ്ങൾ അല്ലേ അത്‌. മാനേജ്മെന്റിന് എങ്ങനെയും പൈസ വസൂൽ ആക്കണം എന്നൊരു ചിന്ത മാത്രം ആണ്. മിഴി ഒരു ഹെൽപ് ചെയ്യണം, ഇവിടുത്തെ ഏതോ ഒരു ചാരിറ്റി ഓർഗനൈസഷനുമായി ഇയാൾക്ക് ബന്ധം ഇല്ലേ അവരോടു ഒന്ന് ചോദിച്ചു നോക്കാൻ പറ്റുവോ?” “ഞാൻ ചോദിക്കാം ഡോക്ടർ, അവർ ഇത്പോലെ ഉള്ള കേസ് എടുക്കാറുണ്ട്. ബട്ട്‌ അവർക്ക് ആകെ ഉള്ള പരാതി ഇത്പോലെ ഉള്ള ഹോസ്പിറ്റൽസ് ബില്ല് വളരെ കൂട്ടി ആണ് ഇടുന്നത് എന്നാണ്. അവർക്ക് അത്‌ അടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല, പക്ഷേ അധികമായി ചിലവാക്കുന്ന പണം ഒരുപക്ഷെ മറ്റൊരാളുടെ ജീവന്റെ വില ആയിരിക്കുമല്ലോ. ഞാൻ എന്തായാലും അവരോടു സംസാരിക്കാം ഡോക്ടർ.”

“മം… ഐ ക്യാൻ അൻഡർസ്റ്റാൻഡ്‌. ബട്ട്‌ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ ഇവർ കൂട്ടാക്കില്ല. ഫോർ ദം വി ആർ ജസ്റ്റ്‌ സെർവെന്റ്സ്. ചികിത്സ നൽകുന്നത് പണം മാത്രം മുന്നിൽ കണ്ട് ആവരുത്. ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന ഒരു രോഗിക്ക് ആ സമയത്ത് ഏറ്റവും വലിയ ദൈവം അയാളെ ഓപ്പറേറ്റ് ചെയ്യുന്ന ഡോക്ടർ ആവും.” ഡോക്ടർ മേത്ത അയാളുടെ അമർഷം ഉള്ളിൽ ഒതുക്കി പറഞ്ഞു. മിഴിയും ശിവാനിയും അയാളെ അനുഗമിച്ചു ഒബ്സർവേഷൻ റൂമിലേക്ക് കയറി.

ഡോക്ടർ മേത്ത അയാളെ പരിശോധിക്കാൻ തുടങ്ങി. അല്പ സമയത്തെ പരിശോധനയ്ക്കു ശേഷം അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ഇയാൾ രക്ഷപെടും, ബോഡി നല്ലപോലെ റിയാക്ട് ചെയ്യുന്നുണ്ട് മരുന്നിനോട്. എന്തായാലും ബോധം വരുന്നത് വരെ ഇവിടെ തന്നെ കൺടിന്യു ചെയ്യാം. സെയിം മെഡിസിൻ തന്നെ ഫോളോ ചെയ്തോളു. പിന്നെ ഒരാൾ ഇവിടെ തന്നെ നിക്കണം, എപ്പോഴാ ബോധം വരണേ എന്ന് പറയാൻ പറ്റില്ല. സോ മിഴി ഇവിടെ നിന്നോളൂ. വാർഡിൽ ശിവാനി ഒരാൾ പോര അത്കൊണ്ട് ഡ്യൂട്ടിക്ക് ഒരാളെ കൂടെ ഞാൻ റെക്കമെന്റ് ചെയ്തേക്കാം.” “ഓക്കേ ഡോക്ടർ.” “ആഹ് പിന്നെ മിഴി, ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, എന്തെങ്കിലും ഒരു ചെറിയ എമൗണ്ട് എങ്കിലും പേ ചെയ്തില്ലെങ്കിൽ മാനേജ്മെന്റ് ഇയാളെ കയ്യൊഴിയും പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഈ അവസ്ഥയിൽ അയാളെ സാദാരണ ക്ലിനിക്കിൽ ഒന്നും കൊണ്ടുപോയി തള്ളാൻ പറ്റില്ല, നല്ല കെയർ വേണം.” മേത്ത അവളെ ഒന്നുകൂടി ഓർമിപ്പിച്ചു.

“ഞാൻ ഇപ്പൊ തന്നെ അവിടെ വിളിച്ചു ചോദിക്കാം ഡോക്ടർ. ഡോണ്ട് വറി.” “ഓക്കേ…ഇയാൾക്ക് ബോധം വന്നാൽ ഉടനെ എന്നെ അറിയിക്കണം അതിപ്പോ ഏത് സമയത്ത് ആയാലും.” “ഷുവർ ഡോക്ടർ.” ശിവാനിയെയും മിഴിയെയും കാര്യങ്ങൾ എല്ലാം ഏല്പിച്ച ശേഷം ഡോക്ടർ അയാളുടെ റൂമിലേക്കു നടന്നു. മിഴി ഒട്ടും വൈകാതെ തന്നെ സെന്റ് ജോൺസ് ചാരിറ്റി ട്രസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഫാദർ വില്യംസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി. “നിനക്ക് ഇത്ര ഹോൾഡ് ഉണ്ടാരുന്നോ മിഴി? എത്ര പെട്ടെന്നാ ഫണ്ട്‌ വന്നത്.” ശിവാനി പകുതി കളിയായും പകുതി കാര്യമായും അവളോട്‌ ചോദിച്ചു. “അത്‌ വേറൊന്നും അല്ല ഞാൻ പഠിച്ചത് ഒക്കെ പള്ളി വക സ്കൂളിൽ ആണ് പിന്നെ നഴ്സിംഗ്ന് ചേർന്ന് കഴിഞ്ഞ് നാട്ടിൽ ഇവർ നടത്തുന്ന മെഡിക്കൽ ക്യാമ്പിനോക്കെ ഹെൽപ് ചെയ്യാൻ പോകുമായിരുന്നു. അങ്ങനെ ഉള്ള പരിചയം ആണ്. അത്കൊണ്ട് എന്താ ഒരാളെ വഴിയാധാരം ആകുന്നതിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ലേ?” “മം…അത്‌ നേരാ, അപ്പോ ശെരി നീ ഇതിൽ ഇരുന്നോ, വാർഡിൽ ഞാൻ നിക്കാം വേറെ ആരോ കൂടി വരും എന്നു ഡോക്ടർ പറഞ്ഞില്ലേ. പിന്നെ ഇവിടെ ഇരുന്നു മടുക്കുമ്പോൾ അങ്ങോട്ട്‌ പോര് കുറച്ച് നേരം ഞാനും നിക്കാം അല്ലെങ്കിൽ ബോർ അടിക്കും. ” “ശെരി എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം നീ ചെല്ല്” മിഴി അവളോട്‌ പറഞ്ഞിട്ട് ഒബ്സർവേഷൻ റൂമിലേക്ക് കയറി. അയാളെ ഒന്ന് വന്നു നോക്കിയിട്ട് അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു.

സമയം കടന്നു പോയികൊണ്ടേ ഇരുന്നു. ഇടയ്ക്ക് ശിവാനി വന്നു നിന്നു അവൾക് കൂട്ടായി. വാർഡിൽ പ്രിയയെ ഡ്യൂട്ടിക്ക് ഇട്ടു. ആ ഒരു പകലും രാത്രിയും അങ്ങനെ തന്നെ കടന്നു പോയി. രാവിലെ പൂജ വന്നു മിഴിക്ക് പകരം നിന്നു. അന്നു പകലും അയാൾക്ക്‌ ബോധം വന്നില്ല. എന്നാൽ….. അന്ന് നേരം വെളുക്കാറായപ്പോൾ ഒരു ഞെരക്കം കേട്ട് പൂജ ഞെട്ടി ഉണർന്നു. അവൾ ഓടി അയാളുടെ അടുത്ത് വന്ന് നോക്കി. അതെ അയാൾ കൈ അനക്കുന്നുണ്ട്, കൂടെ തല ഇളക്കാൻ ശ്രമിക്കുന്നു. പൂജ ഒട്ടും വൈകാതെ തന്നെ ഡോക്ടർ മേത്തയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ ഒരു പെയിൻ കില്ലർ ഇൻജെക്ഷൻ നിർദേശിച്ചു. നേരം വെളുത്ത ഉടൻ എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചു.

പൂജ ഡോക്ടർ പറഞ്ഞത് പ്രകാരം ഇൻജെക്ഷൻ കൊടുത്തു അതിന്റെ ഹാങ്ങ്‌ ഓവർ കൊണ്ടാവും അയാൾ മയങ്ങി.

നേരം വെളുത്തതും അതിരാവിലെ തന്നെ ഡോക്ടർ ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ സമയം തെറ്റിച്ചു വന്നത് കൊണ്ട് എല്ലാർക്കും വെപ്രാളം ആയി. അത്‌ മനസിലാക്കി എന്നവണ്ണം അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ആരും ഇങ്ങനെ ഓടണ്ട എന്നെ കണ്ട്, ഞാൻ അയാൾക്ക്‌ ബോധം വന്നു എന്നറിഞ്ഞു വന്നതാണ്, നിങ്ങൾ നിങ്ങളുടെ ജോലി മുറപോലെ ചെയ്താൽ മതി.” അപ്പോഴേക്കും കാര്യങ്ങൾ അറിഞ്ഞു മിഴിയും എത്തിയിരുന്നു. ഡോക്ടർ വേഗം തന്നെ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ എന്നാൽ മയക്കം വിട്ട് ഉണർന്നില്ലായിരുന്നു. മേത്ത പതിയെ അയാളുടെ അടുത്ത് ചെന്ന് പരിശോധിച്ചു. ശേഷം അയാളെ പതിയെ വിളിച്ചു. “ഹേയ്… ഹലോ ജെന്റിൽമാൻ വേക് അപ്പ്‌…. ഹലോ…. കേൾക്കുന്നുണ്ടോ??” ഡോക്ടർ അയാളുടെ രണ്ട് ചെവിയുടെ അടുത്തും വിരൽ ഞൊടിച്ചു. അൽപ സമയത്തെ പ്രയത്നം കൊണ്ട് അയാളിൽ ചെറിയൊരു അനക്കം കണ്ടു. അത്‌ പതിയെ കൂടി കൂടി വന്നു. അപ്പോഴേക്കും മിഴിയും ശിവാനിയും പ്രിയയും അവിടെ എത്തി. ഡോക്ടർ അയാളുടെ പരിശ്രമം തുടർന്നുകൊണ്ടേ ഇരുന്നു.

വെള്ളത്തിൽ നിന്നെന്ന പോലെ അയാൾക്ക്‌ ആരുടെയോ ശബ്ദം കേൾക്കാം, കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അതിനു കഴിയുന്നില്ല. ശരീരം നുറുങ്ങുന്ന വേദന, തലയിൽ ആരോ ഒരു കല്ല് കയറ്റി വെച്ചത് പോലെ തോന്നുന്നു. പ്രകാശത്തിന്റെ നേർത്തൊരു കിരണം കണ്ണിൽ തട്ടി. കാഴ്ചകൾ ഒന്നും വ്യക്തമല്ല. പതിയെ വളരെ പതിയെ അയാളുടെ കണ്ണുകൾ തുറന്നു.

“ഞാൻ ഇത് എവിടാണ്? എനിക്ക് എന്താ സംഭവിച്ചത്? എങ്ങനെ ഇവിടെ എത്തി?” പല പല ചോദ്യങ്ങൾ ചോദിക്കാൻ അയാൾ ശ്രമിച്ചു എന്നാൽ ശബ്ദം പുറത്തേക്കു വന്നില്ല. ചുറ്റും നിൽക്കുന്ന ആരെയും തനിക്ക് പരിചയം ഇല്ല. അൽപ സമയത്തിനകം താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അയാൾക്ക്‌ മനസ്സിലായി. തന്നോട് സംസാരിക്കുന്ന ആൾ ഡോക്ടർ ആണെന്ന് അയാൾ അനുമാനിച്ചു. ഡോക്ടർ അവിടെ നിൽക്കുന്ന എല്ലാവരോടും ഓരോ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അയാൾ ഹിന്ദി ആണ് സംസാരിക്കുന്നത്.

“ഹായ്… പേടിക്കണ്ട താങ്കൾക്ക് കുഴപ്പം ഒന്നുമില്ല. ചെറിയൊരു ആക്‌സിഡന്റ്. മൂന്നു ദിവസമായി ഇവിടെ അഡ്മിറ്റ്‌ ആയിട്ട്. ബ്ലഡ്‌ കുറച്ച് നഷ്ടമായി. ഇപ്പോ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ?” ഡോക്ടർ ചെറിയൊരു വിശദീകരണം നൽകികൊണ്ട് ചോദിച്ചു. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഡോക്ടർ അപ്പോഴും അയാളോട് ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു. “ഞാൻ… എനിക്ക്… എന്താ പറ്റിയത്??” വ്യക്തമായിട്ട് അല്ലെങ്കിലും അയാൾ സംസാരിച്ചത് മലയാളം ആണെന്ന് മിഴി മനസ്സിലാക്കി, അവൾ മുന്നോട്ട് വന്നു.

“ഡോക്ടർ… അയാൾ മലയാളി ആണെന്ന് തോന്നുന്നു.” “ഓ ഐ സി… എങ്കിൽ മിഴി ഒന്ന് സംസാരിക്ക്.” ഡോക്ടർ പിന്നിലേക്ക് മാറി നിന്നതും മിഴി കട്ടിലിന് അരികിൽ എത്തി. “അതേ.. പേടിക്കാൻ ഒന്നുമില്ല നിങ്ങൾക്ക് കൊഴപ്പം ഒന്നുല്ല, ഒരാഴ്ചക്ക് ഉള്ളിൽ എല്ലാം ശെരിയാവും. എന്താ സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ?” മിഴി അയാളെ പ്രതീക്ഷയോടെ നോക്കികൊണ്ട്‌ ചോദിച്ചു. “എനിക്ക്… ഓർമ…ദേഹം നല്ല വേദന… തലയും…” വാക്കുകൾ ഒന്നും പൂർണമായി പുറത്തേക്ക് വരുന്നില്ല എങ്കിലും അവൾക്ക് കാര്യം മനസിലായി. അവൾ അത്‌ ഉടൻ ഡോക്ടറെ അറിയിച്ചു. ഡോക്ടർ മിഴിയുടെ കയ്യിൽ നിന്നും ഒരു പേന വാങ്ങി അയാളുടെ അരികിൽ എത്തി അയാളുടെ കണ്ണിന് അരമീറ്റർ മുന്നിൽ അത്‌ വെച്ചു. “ജന്റിൽമാൻ, ദാ ഇതിലേക്കു നോക്കു. നോട്ടം മാറ്റരുത് ഞാൻ ഇത് അനക്കാൻ പോകുവാണ്.. ഒക്കെ?” ഡോക്ടർ ആ പേന രണ്ട് സൈഡിലേക്കും ചലിപ്പിച്ചു, അതിന് അനുസരിച്ച് അയാളുടെ കണ്ണും ചലിക്കാൻ തുടങ്ങി. “ഗുഡ്… അങ്ങനെ തന്നെ…എന്തെങ്കിലും ഓർമ വരുന്നുണ്ടോ? എന്താ തന്റെ പേര്?” ഡോക്ടർ മേത്ത അയാളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“എന്റെ പേര്…. പേര്… പേര്…” അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
******************
തുടരണോ??

a
WRITTEN BY

admin

Responses (0 )