-50% Intro price for the next 72 hours only!. Buy now →

Kambi stories

ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

ഒന്നുമറിയാതെ 2 Onnumariyaathe Part 2 | Author : Perillathavan [ Previous Part ] [ www.kkstories.com ]   ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ്‌ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ്‌ ചെയുക…. അഭ്യർത്ഥന ആണ്.       അമൽ  : മെയ്‌ […]

0
1

ഒന്നുമറിയാതെ 2

Onnumariyaathe Part 2 | Author : Perillathavan

[ Previous Part ] [ www.kkstories.com ]


 

ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ്‌ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ്‌ ചെയുക…. അഭ്യർത്ഥന ആണ്.

 

 

 

അമൽ  : മെയ്‌ ഐ കം ഇൻ മിസ്സ്‌

ശബ്ദം കേട്ടതും മിസ്സ്‌ ഉൾപ്പടെ ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി.

മിസ്സ്‌ : ഓഹ് വന്നല്ലോ രാജാക്കന്മാർ. ഇന്നെന്തുപറ്റി ഇത്രയും നേരത്തെ ഇവിടെ വന്നു മുഖം കാട്ടുവാൻ അല്ലെങ്കിൽ ആദ്യത്തെ 2 പീരിയഡ് ക്ലാസ്സിലേക്ക് കാണാറില്ലല്ലോ.

ഇതാണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻ ചാർജ്. പേര് വീണ.ക്ലാസ്സ്‌ തുടങ്ങിയിട്ട് 3 മാസം ആയിട്ടുള്ളുവെങ്കിലും ഞങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിൽക്കുന്നതും നമ്മുടെ വീണ മിസ്സ്‌ ആണ്.

ഞാൻ (അമലിന്റെ തോളത്തു കയ്യിട്ടു): എന്നാ വാടാ അമലേ നമ്മുക്ക് 2 പീരിയഡ് കഴിഞ്ഞിട്ട് ക്ലാസ്സിൽ കയറാം. നമ്മൾ വന്നത് മിസ്സിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ മിസ്സ്‌ വിളിച്ചു.

വീണ മിസ്സ്‌ : ഡാ ഡാ…. എങ്ങോട്ടാ രണ്ടും മരിയാതെക്ക് ക്ലാസ്സിൽ കയറി ഇരുന്നോണം 😠

 

ഞങ്ങൾ രണ്ടും ക്ലാസ്സിൽ കയറി മിസ്സിനെ നോക്കിയൊന്നു ആക്കി ചിരിച്ചിട്ട് ലാസ്റ്റ് ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. മിസ്സും ഞങ്ങളെ നോക്കിയൊന്നു ചിരിച്ചിട്ട് ക്ലാസ്സ്‌ എടുക്കുന്നത് തുടർന്ന്.

 

ഇതാണ് ഞങ്ങൾ പഠിക്കുന്ന സ്കൂൾ. ഇവിടെ കോമേഴ്‌സ് ഉം സയൻസ് ഉം മാത്രം ഉള്ളു. കൊറച്ചു അപ്പുറത്തെ ബിൽഡിങ്ങിൽ 1 തൊട്ട് 10 വരെ ഇണ്ട്. കോമേഴ്‌സ് ക്ലാസ്സ്‌ ന്നു പറഞ്ഞാൽ തന്നെ ഭയങ്കര ബോർ ആണ്. അതുംപോരാഞ്ഞിട്ട് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പിള്ളേരും എള്ളോളന്തരി ടീംസ് ആണ്. അതുകൊണ്ട് തന്നെ ഞാനും അമലും മാത്രം ആണ് അത്യാവിശം ക്ലാസ്സിൽ കൂട്ട് ബാക്കിഎല്ലാരും ആയും ആവശ്യത്തിനേ സംസാരിക്കു.

ഇന്റർവെൽ ആയി കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഒന്നില്ലേൽ പുറത്തെ ബേക്കറി ൽ എന്തേലും തട്ടാൻ പോവും ഇല്ലേൽ നേരെ സയൻസ് ബാച്ച് ലേക്ക് പോകും. ഇവിടെ ഞങ്ങളുടെ സ്കൂളിൽ സയൻസ് ബാച്ചിലാണ് അത്യാവിശം സ്റ്റാൻഡേർഡ് ഉള്ള പിള്ളേർ ഉള്ളത്. അവരുടെ ക്ലാസ്സിൽ കൂടുതലും പെൺപിള്ളേർ ആണ്. ആകെ 5 ആൺപിള്ളേർ ഉള്ളു അതിൽ രണ്ടെണ്ണം അമുൽ ബേബിസ് ആണ്.

ഇന്റർവെൽ ന്റെ ബെൽ മുഴങ്ങിയതും ഞങ്ങൾ രണ്ടും എഴുനേറ്റു പുറത്തേക്കു നടന്നു.

 

വീണ മിസ്സ്‌ : എടാ രണ്ടും ഒന്ന് നിന്നെ. ഞാനും വരുന്നു

ഞാൻ : അതിന് ഞങ്ങൾ സ്റ്റാഫ്‌ റൂം ലേക്കല്ലല്ലോ?

വീണ മിസ്സ്‌ : അതെനിക്കറിയാം നിങ്ങൾ രണ്ടും സയൻസ് ലക്കല്ലേ? പോകുന്ന വഴി അല്ലെ സ്റ്റാഫ്‌ റൂം

അമൽ : അതിനു മിസ്സ്‌നോട് ആരാ പറഞ്ഞെ ഞങ്ങൾ സയൻസ് ലേക്കാണെന്ന്?

വീണ മിസ്സ്‌ : അത് ഇവിടെ സ്കൂൾ മൊത്തം അറിയുന്ന കാര്യം അല്ലെ.. ആരേലും പറയണോ. ഇന്റർവെൽ ആയാൽ അമലും സച്ചിനും പോണത് നേരെ സയൻസ്…. ല്ലേ?

അമൽ : ശെരിയൊക്കെ തന്നെ പക്ഷെ വായിനോക്കാൻ ഒന്നും അല്ല. ഞങ്ങളുടെ കൂട്ടുകാരികൾ അവിടെയാണ് അവരെ കണ്ടു സംസാരിച്ചു ഇരിക്കാം ല്ലോ?

വീണ മിസ്സ്‌ : അതെന്താടാ കോമേഴ്‌സ് ൽ ഇല്ലേ നിങ്ങൾക്ക് സംസാരിച്ചിരിക്കാൻ കൂട്ടുകാരികൾ?

ഞാൻ : ഏതു?? നമ്മുടെ ക്ലാസ്സിലോ? ബെസ്റ്റ് എല്ലാം ഒന്നിലോന്നു മെച്ചം.. എല്ലാത്തിനും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നവർ. അങ്ങനെ ഉള്ളവരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

വീണ മിസ്സ്‌ : അത് ഞാനും ശ്രെദിച്ചായിരുന്നു. അതൊക്കെ പോട്ടെ നിങ്ങൾ സയൻസിൽ കിടന്നു ചുറ്റിതിരിയുന്നത് നമ്മുടെ ഹിമ മിസ്സിന് അത്ര പിടിച്ചിട്ടില്ല.

 

ഇതാണ് പുതിയ അവതാരം -ഹിമ. ബാക്കിയുള്ളവരെ ബഹുമാനിക്കുമെങ്കിലും ഇവരെ ഹിമ എന്നെ ഞങ്ങൾ വിളിക്കു. അത്രക്കും വെടക്ക് ആണ്. എന്തിനും ഏതിനും വന്നപ്പോ തൊട്ടു കുറ്റം പറയുന്നത് ഞങ്ങളെ രണ്ടിനേം ആണ്.

അമൽ : അവരുടെ കാര്യം ആര് നോക്കുന്നു… അല്ലേടാ?

ഞാൻ  : അതെ അതെ.

വീണ മിസ്സ്‌ : എന്നാ ശെരി നിങ്ങളുടെ പേരുപടി നടക്കട്ടെ.. സമയമാകുമ്പോൾ ക്ലാസ്സിൽ കയറിക്കോണം… കണ്ട പണിയൊന്നും മേടിച്ചു വെച്ചിട്ട് വേരരുത്.. അറിയാലോ.. എല്ലാരും എന്നെയാണ് നിങ്ങളെ എല്ലാത്തിനും കൂട്ടു നില്കുന്നു എന്നുപറഞ്ഞു വഴക്ക് പറയുന്നത്.

ഞാൻ : ഞങ്ങൾ ശ്രദ്ധിക്കാം മിസ്സേ…

എന്നും പറഞ്ഞു ഞങ്ങൾ സയൻസ് ലേക്ക് പോയി.

 

അമൽ : ആ ഇതെന്താ തമ്പുരാട്ടിമാര് ഇന്ന് കുളിച്ചട്ടൊക്കെയാണല്ലോ ക്ലാസില്ലേക് വന്നേക്കുന്നത്🤭.

ഇതാണ് ഞങ്ങളുടെ കൂട്ടുകാരികൾ – നയന, മിയ

ഞങ്ങൾ നല്ല കൂട്ടുകാർ ആണ്. രണ്ടുപേരും ഞങ്ങളുടെ ഒരേ വെവ് ലെങ്ത് ആണെന്ന് തോന്നിയപ്പോ കൂടെ കൂട്ടിയതാണ്. ഇവരുടെ എടുത്ത് എന്തും ഞങ്ങൾക്ക് പറയാം അത്രേം സ്വാതന്ത്ര്യം ആണ്. പക്ഷെ ചിലപ്പോഴൊക്കെ എന്നികുതോന്നാറുണ്ട് എന്റടുത്തുള്ളതിനേക്കാൾ കൂട്ടു ഇവന്റെടുത്താണെന്ന്, ചിലപ്പോൾ വെറും തോന്നൽ ആണെന്ന് വിചാരിക്കും

 

നയന : ഓഹ് പറയുന്ന മഹാൻ ഇന്ന് പല്ലുതേച്ചോ ആവോ 🙄.

അമൽ : ഇവിടെ അടുത്ത വന്നു കിസ്സ് അടിച്ചു നോക്കടി അപ്പൊ അറിയാം പല്ല് തേച്ചിട്ടുണ്ടോ എന്ന് 😘

 

ഞാൻ പറഞ്ഞില്ലേ ഇവരുടെ അടുത്ത് എന്ത് വേണേലും ഞങ്ങൾക്ക് പറയാം അത് വേറെയൊന്നുകൊണ്ടല്ല ഞങ്ങളുടെ അടുത്തുള്ള അവരുടെ വിശ്വാസം കൊണ്ടാണ്.

 

മിയ : എടാ നിനക്ക് നാണം ഉണ്ടോ ഇങ്ങനെ പറയാൻ ഒന്നുമില്ലേലും ഞങ്ങൾ രണ്ടു സുന്ദരി പെൺകുട്ടികൾ അല്ലെ?

ഞാൻ : എടാ അമലേ? എവടെ?

അമൽ : എന്ത്?

ഞാൻ : അല്ല ഇവള് പറഞ്ഞായിരുന്നു രണ്ടു സുന്ദരിയായ പെൺകുട്ടികളെ പറ്റി കാണാൻ ഇല്ലേല്ലോ ഇവിടെയൊന്നും 🤭

നയന : ഓഹ് ഓവർ ആക്കല്ലേ മോനെ നീ 😠

ഞാൻ : ഓഹ് ഞാൻ വെറുതെ തമാശക്ക് പറഞ്ഞേയല്ലേ.നയന ചേച്ചി കൂൾ ഡൌൺ..

നയന : അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.

അപ്പോൾത്തേക്കും ബെൽ അടിച്ചു.

അമൽ : എന്നാ ശെരി ഡീ. ക്ലാസ്സിൽ പോട്ടെ ഇപ്പൊ മറ്റേ തള്ള ആണ് ക്ലാസ്സിൽ കേറാൻ വൈകിയാൽ പിന്നെ അത് മതി.

മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.

 

രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി ടൈം ഒക്കെ ഞങ്ങൾ വെറുതെ കറങ്ങി നടന്നു വായിനോക്കാരാണ് പതിവ്. പിന്നേ +2 ലെ ചേട്ടന്മാരെ ഒക്കെ നല്ല കമ്പനി ആണ് ഞങ്ങളും അയ്യിട്ടു അപ്പൊ പിന്നെ അവരുടെ കൂടെ കൂടും.

 

പിന്നെ ഉള്ള ടൈം ഒക്കെ ഭയങ്കര ബോർ ആയിരുന്നു ക്ലാസ്സിൽ കെടന്നു ഉറങ്ങിയും ലഞ്ച് കയ്ച്ചും ഒക്കെ ടൈം പോയി.

 

സ്കൂൾ വിട്ടതും ഞങ്ങൾ നേരെ ബേക്കറിലേക്ക് വിട്ടു. ഇനി ½ മണിക്കൂർ ഇവിടെ ഇരിക്കും. സ്കൂൾ ഇരിക്കുന്നത് ഒരു പട്ടികാടായതിനാൽ 15,20 മിനിറ്റ് കൂടുമ്പോഴാണ് ബസ് ഉള്ളു. അതും ആദ്യത്തെ രണ്ടു ബസിൽ ശ്വാസം വിടാൻ പോലും സമയം കിട്ടൂല. അതുകൊണ്ട് ഞങ്ങൾ 4 ഉം സ്ഥിരം 3 മത്തെ ബസ് ലാണ് പോകാറ്.

 

ബേക്കറിയിൽ കേറിയപ്പോ തന്നെ സഞ്ജു ചേട്ടനെ കണ്ടു. ഞങ്ങളുടെ സീനിയർ ആണ്. പുള്ളിയാണ് ഞങ്ങളെ ബാക്കി സീനിയർസ് ഒക്കെ ആയിട്ട് കമ്പനി ആക്കിയെ. എല്ലാരും നല്ല ക്ലീൻ ആൾകാർ ആണ്. പിന്നെ ഇവരിൽ ചിലർ ഒക്കെ എന്റെ അവിടത്തെ ഗ്രൗണ്ടിൽ ആണ് എല്ലാ ദിവസവും വൈകുന്നേരം ഫുട്ബാൾ കളിക്കാൻ വരാറു.

 

സഞ്ജു : ദേ ചേട്ടാ എന്നാ 2 സർബത്ത് കൂടി അടിച്ചോ..

കടയിലെ ചേട്ടൻ : ആ മോനെ ഇപ്പൊ തരാം.

ഞങ്ങൾ രണ്ടു സ്റ്റൂൾ വലിച്ചു ആൾടെ അടുത്തിരുന്നു.

ഞാൻ : അല്ല ബാക്കിയുള്ളവർ എവിടെ?

സഞ്ജു : അവന്മാർ ഇപ്പൊ ഇറങ്ങിയതേ ഉള്ളു. നേരെ ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട് അല്ല നീ വരുന്നില്ലേ?

ഞാൻ : ഞങ്ങൾ സാദാരണ വരുന്ന സമയത്ത് എത്തിക്കൊള്ളാം.

സഞ്ജു : ഹ്മ്മ് രണ്ടും കെടന്നു കൂടുതൽ ചുറ്റികളിക്കണ്ടു പെട്ടെന്നു എത്തിക്കോ.

അമൽ : അഹ്.

അപ്പോൾത്തേക്കും 2 സർബത്ത് എത്തി. അതും കുടിച്ചു സംസാരിച്ചിരുന്നപ്പോഴാണ് അതിലെ പോയ ബസ് ഇൽ വലിഞ്ഞു കയറി മറ്റേ രണ്ടെണ്ണം പോണു. വേറെആരും അല്ല മിയയും നയനയും. കഷ്ടപ്പെട്ട് എന്തിവലിഞ്ഞു ടാറ്റാ ഒക്കെ കാട്ടുനിണ്ട്.

 

സഞ്ജു : എടാ നിങ്ങൾക്ക് +1 സയൻസ് ലെ എല്ലാരേയും പരിചയം ഉണ്ടല്ലേ?

അമൽ : അങ്ങനെ എല്ലാരേം ഒന്നും ഇല്ല കൊറച്ചു പേരെ. എന്ത് പറ്റി പെട്ടെന്ന് 🤭 വല്ല വള്ളിയെയും നോക്കി വെച്ചിട്ടുണ്ടോ?

സഞ്ജു : വള്ളിയൊന്നും അല്ല പിന്നെ ഇത് എനിക്കല്ല കാർത്തിക്നാണ്. അവൻ ഇന്നലെ ഏതോ ഒരു പെണ്ണിന് ഇൻസ്റ്റൽ മെസ്സേജ് അയച്ചു എന്നൊക്കെ പറഞ്ഞു. കാണാൻ നല്ല കുട്ടിയാണുന്നൊക്കെ ആണ് പറയുന്നത്.

 

ഈ കാർത്തിക് ന്നു പറയുന്നവൻ ഭൂലോക പെഴ ആണ്. എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല ഒരു കാട്ടുകോഴി എന്നൊക്കെ പറയില്ലേ.

 

ഞാൻ : ഏതാണാവോ ആ പാവം പിടിച്ച കൊച്ചു🙄

സഞ്ജു : എന്തോ റീനു എന്നൊക്കെയാണ് പറഞ്ഞെ, അറിയില്ല?

അമൽ : ഓഹ് ഓഹ് അവളാണോ… എടാ നിനക്ക് അറിയില്ലേ നമ്മുടെ ക്ലാസ്സിലെ പിള്ളേർ ഒക്കെ പറയണത് കേൾകാം ഭയങ്കര ജാട ആണ് അഹങ്കാരം ആണെന്നൊക്കെ. ഏതോ ഒരുത്തൻ പ്രൊപ്പോസ് ചെയ്തപ്പോ കംപ്ലയിന്റ് ഒക്കെ കൊടുത്ത ടീം ആണ്.

ഞാൻ : ആഹ് ഞാനും കേട്ടായിരുന്നു.. പക്ഷെ ഇതുവരെ കണ്ടിട്ടില്ല കക്ഷിയെ.

സഞ്ജു : എന്തായാലും നന്നായി വൈകാൻഡ് ആ കാർത്തിക്കിന് രണ്ടെണ്ണം കിട്ടുമെന്ന് ഉറപ്പായി. ഇന്നെന്തായാലും ചെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം.

അമൽ : അതാണ് നല്ലത്.

സഞ്ജു : എടാ എന്നാ ശെരി ഏട്ടൻ കൊണ്ടുവരാൻ ഇപ്പോ വരും. നിങ്ങൾ പെട്ടെന്നു ഗ്രൗണ്ടലേക്ക് വന്ന മതി.

ഞാൻ : എന്നാ ശെരി ഞങ്ങൾ അടുത്ത ബസ് ൽ തന്നെ വരാ.

 

അതും പറഞ്ഞു ഞാനും അമലും ബസ് സ്റ്റോപ്പ്ലേക്ക് നടന്നു. അവിടെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ട്. കണ്ടിട്ട് സയൻസിലെ ആണെന്ന്തോന്നുന്നു. വേറെ ആരെയും കാണാൻ ഇല്ല. ഒക്കെ മറ്റേ ബസ് ൽ പോയിക്കാണും.

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ അവരുടെ കുറച്ചപ്പുറത്തു മാറി നിന്നു.

 

പെൺകുട്ടി 1: അതെ അടുത്ത ബസ് എപ്പോഴാ വരുക എന്നറിയാമോ

അമൽ : അത് ഒരു 10 മിനിട്ടിൽ വരും. എന്തുപറ്റി മറ്റേ ബസ് കിട്ടിയില്ലേ?

പെൺകുട്ടി 1: ഇല്ല അതിൽ ഭയങ്കര തിരക്ക്. നിങ്ങൾ സ്ഥിരം ഈ ബസ് ലാണോ പോകാറ്?

അമൽ : ആ… മറ്റേതിൽ കയറിവലിഞ്ഞു പോകാൻ ഒന്നും വയ്യ. ശ്വാസം വിടാൻ പോലും പറ്റില്ല.

പെൺകുട്ടി 1 : ഹ്മ്മ്…. നിങ്ങളുടെ പേരെന്താ?

അമൽ : ഞാൻ അമൽ

ഞാൻ : സച്ചിൻ, നിങ്ങളുടെ?

പെൺകുട്ടി 1: ഞാൻ മീനാക്ഷി, ഇവൾ റീനു.

ഞാൻ റീനു എന്ന് പറഞ്ഞപ്പോഴാണ് അവളെ നോക്കുന്നത്. എന്റെ ഭഗവാനെ ആ കണ്ണുകൾ. എന്തൊരു ഭംഗിയാണ്. അതിൽ തന്നെ നോക്കിനിൽക്കാൻ തോന്നുകയാണ് അത്രയ്ക്കും ഭംഗിയുള്ള കണ്ണ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.

അമൽ : അല്ല ഈ കുട്ടി ഭയങ്കര ജാട ആണല്ലോ ഒന്നും മിണ്ടില്ലേ?

 

അത് കേട്ടതും റീനു എന്തോ ഇഷ്ടമില്ലാത്തത് കേട്ടത് പോലെ അവനെയും എന്നെയും നോക്കിയിട്ട് അങ്ങനെ ഒന്നും ഇല്ല എന്ന് ആർക്കോ വേണ്ടി പറയും പോലെ പറഞ്ഞു.

 

മീനാക്ഷി : ഇവൾ ഒരു പാവം ആണ്. നിങ്ങള്ക്ക് തോന്നുന്നത.

അമൽ : ഹ്മ്മ്

മീനാക്ഷി : നിങ്ങളുടെ വീട് ഒക്കെ എവിടെയാ?

അമൽ : എന്റെ ഒരു കൃഷ്ണന്റെ അമ്പലം ഇല്ലേ? അതിന്റെ അടുത്താണ്.

ഞാൻ : എന്റെ അത് കഴിഞ്ഞിട്ടുള്ള സ്റ്റോപ്പ്‌ ലാണ്. അവിടെ ഒരു ഹോസ്സിങ് വില്ല ഇണ്ട് അതിന്റെ അകത്താ..

അത് പറഞ്ഞതും റീനു എന്നെ ഒന്ന് നോക്കി. എന്തോ അവളുടെ കണ്ണ് കാണുമ്പോ അതിലേക്ക് മയങ്ങിവീഴും പോലെ ആണ്. ഒന്നേ അവൾ നോക്കിയുള്ളു പിന്നെ നോട്ടം മാറ്റി.

 

മീനാക്ഷി : അവിടെ തന്നെ ആണെല്ലോ അവളുടെയും വീട്. എന്നിട്ട് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ?

ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോഴേക്കും ബസ് വന്നു. അവർ രണ്ടും പെട്ടെന്ന് മുന്നിലേക്ക് ചാടി കയറി ഞങ്ങൾ രണ്ടും പുറകിലേക്കും.

അമൽ : മീനാക്ഷി എന്ത് പാവം കൊച്ചാണല്ലേ 😍

ഞാൻ ഒന്നവനെ ഇരുത്തി നോക്കി

അമൽ : നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട. എനിക് ഇവൾ മതി. ഞാൻ ഒറപ്പിച്ചു.

ഞാൻ : 🤒 എടാ നീ ഇപ്പൊ ഇവളെ കണ്ടല്ലേ ഉള്ളു അപ്പോൾത്തേക്കും..

അമൽ : ഓ നീ കൂടുതൽ പറയണ്ട. ആ റീനുവിന്റെ മുഖത്തും നോക്കി വെള്ളം ഒലിപ്പിക്കുന്നത് ഞാൻ ശ്രേദിച്ചായിരുന്നു.

ഞാൻ (ചമ്മിയ മുഖവും ആയി) : കണ്ടായിരുന്നു അല്ലെ 😊

അമൽ : അയ്യേ നാണിക്കല്ലേ നാണിക്കല്ലേ…..

ഞാൻ : 😊

അമൽ : ഭയങ്കര ജാട ആണ് അവൾക്കു… സംസാരിക്കാൻ കൂടി മടിയാണല്ലോ നീ എങ്ങനെ വളക്കും അവളെ. പോരാഞ്ഞിട്ട് പെൺപിള്ളേരോട് സംസാരിക്കാൻ നിനക്ക് പേടിയും ആണ്.

ഞാൻ : എടാ നീ ഇങ്ങനെ ഒക്കെ പറയല്ലേ.. എനിക് എന്തോ അവളെ കണ്ടപ്പോ തൊട്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.

അമൽ : എടാ നീ സെഡ് ആവല്ലേ. നമ്മുക്ക് റെഡി ആകാ.

ഞാൻ :ഹ്മ്മ്

അമൽ : എടാ ശെരി എന്നാ എന്റെ സ്റ്റോപ്പ്‌ ആയി.ഗ്രൗണ്ട് ൽ കാണാം.

ഞാൻ : ആഹ്ടാ ഒക്കെ

 

എന്നും പറഞ്ഞു അവനും ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ ഞാനും ഇറങ്ങി. നോക്കുമ്പോ നേരത്തെ കണ്ട പരിചയം പോലും ഇല്ലാണ്ട് അവൾ മുന്നിൽ സ്പീഡിൽ നടന്നു പോകുന്നു.

ഞാൻ അത് പിന്നെ കാര്യമാക്കിയില്ല എന്തേലും വഴി കാണും.. നമ്മുക്ക് നോക്കാം.

വീട്ടിൽ വന്നപ്പോഴേക്കും അമ്മ ചായ വെച്ച് തന്നു. അനിയത്തി അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. അവൾക്ക് പിന്നെ ടീവി കിട്ടിയാൽ പിന്നെ അമ്മേനേം അച്ഛനേം ഒന്നും വേണ്ട.

 

അവളെ ഓർത്തട്ടാണെങ്കിൽ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. മനസ്സിൽ ഫുൾ ഉം റീനു എന്നാ പേരും അവളുടെ ആ കണ്ണുകളും ആണ്. എനിക്കാണെകിൽ അവൾക്ക് എന്നെ ഇഷ്ടം ആവുവോ എന്നായി പിന്നെ ഉള്ള ചിന്ത.

 

(ഞാൻ ആണെങ്കിൽ നല്ല ഉയരം ഉണ്ട്. മെലിഞ്ഞിട്ടാണ് . വല്യ ഭംഗി ഒന്നും ഇല്ലെങ്കിലും കണ്ടാൽ മോശം പറയില്ല. പല്ല് ചെറുതായി പൊന്തിയിട്ടുണ്ട് എന്ന് കരുതി നിങ്ങൾ വിചാരിക്കും പോലെ അല്ല ചെറുതായി ആരും അത് ശ്രദ്ദിക്കുക കൂടി ഇല്ലെങ്കിലും എനിക് അത് ചിരിക്കുമ്പോൾ ഒക്കെ ഒരു കോംപ്ലക്സ് ആണ്. അതുകൊണ്ട് ചിരിക്കുമ്പോൾ ഒക്കെ ഞാൻ വായപോത്തും.

അവളാണെങ്കിൽ ഉയരം പാകത്തിനാണ്. മെലിഞ്ഞിട്ടാണ്. ആ കണ്ണുകൾ ആണ് അവളുടെ ഹെയലൈറ്റ്. പിന്നെ അത്യാവിശം ആരും നോക്കി പോകുന്ന സൗന്ദര്യവും)

 

മനസിലൂടെ ഇതൊക്കെ ഓടി കളിക്കുന്നത് കൊണ്ട് കളിക്കാൻ ഇന്ന് പോകേണ്ടെന്നു തീരുമാനിച്ചു. അമൽനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് സഞ്ജു ചേട്ടൻ പറഞ്ഞ ഇൻസ്റ്റയുടെ കാര്യം ഓർമ വന്നത്.

 

ഞാൻ പെട്ടെന്ന് തന്നെ ഇൻസ്റ്റാ എടുത്ത് അവളുടെ അക്കൗണ്ട് കണ്ടുപിടിച്ചു ഒരു റിക്വസ്റ്റ് അയച്ചു.അക്‌സെപ്റ് ചെയ്യണേ എന്ന പ്രാർത്ഥന ആയിരുന്നു പിന്നെ.

 

എന്തൊക്കെയോ ആലോജിച്ചിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല. അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

 

അമ്മ : ഇതെന്ത് ഉറക്കം ആണ്. നീ ക്ലാസ്സിൽ പഠിക്കാൻ തന്നെ ആണോ പോണത്?

ഞാൻ : അറിയാണ്ട് ഫോണിൽ നോക്കി ഇരുന്നു ഉറങ്ങിപോയതാ. അല്ല സമയം എന്തായി?

അമ്മ : സമയം 8 മണി കഴിഞ്ഞു. നിനക്ക് വല്ല വയ്യായികയും ആണെന്ന് കരുതിയാണ് നേരത്തെ വിളിക്കാതിരുന്നത്. എഴുന്നേറ്റു വന്നു ഭക്ഷണം കഴിച്ചിട്ട് കിടന്നോ.

ഞാൻ : ഞാൻ ദാ വന്നു. അമ്മ ഭക്ഷണം എടുത്തു വെച്ചോ…

അമ്മ പോയിക്കഴിഞ്ഞു കൊറച്ചു നേരം കഴിഞ്ഞപ്പോൾ ആണ് ശെരിക്കും എനിക് ഉറക്കം വിട്ടുമാറിയത്. അപ്പോഴേക്കും റീനുന്റെ ഓർമ്മകൾ പിന്നെയും വന്നു.

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ഇൻസ്റ്റാ ഓപ്പൺ ആക്കി നോക്കി. അവൾ എന്റെ റിക്വസ്റ്റ് അക്‌സെപ്റ് മാത്രം അല്ല എന്നെ തിരിച്ചും ഫോളോ ചെയ്തിട്ടുണ്ട്. എനിക്കാണെങ്കിൽ സന്തോഷം ആയിരുന്നു മൊത്തം.

 

ഫുഡ്‌ കഴിച്ചു കഴിഞ്ഞു വന്നിട്ട് അവളുടെ പ്രൊഫൈൽ എടുത്തുനോക്കാൻ തുടങ്ങി. അവളുടെ എല്ലാ ഫോട്ടോയും നോക്കി സ്വപനം കണ്ടോണ്ടിരുന്നു.എന്റെ വീടിന്റെ അടുത്തായതുകൊണ്ട് തന്നെ നാളെ രാവിലെ ബസ് കയറാൻ പോകുമ്പോ അവളെ കണ്ടു വെറുതെ സംസാരിക്കാം എന്ന് തീരുമാനിച്ചു.

കിടക്കുന്നതിനു മുന്നേ അമൽനെ വിളിച്ചു നാളെ നേരത്തെ ക്ലാസ്സിൽ കയറണം എന്നും പറഞ്ഞു അലാറം വെച്ചും ആണ് കിടന്നത്.

 

 

___________________________________________________________________________________________________

 

 

നിങ്ങൾക്ക് ഞാൻ എഴുതുന്നത് എത്രമാത്രം ഇഷ്ടപെടുന്നുണ്ട് എന്ന് എനിക് അറിയില്ല. എന്റെ ജീവിതത്തിൽ തന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥ ആയതുകൊണ്ട് തന്നെ എങ്ങനെ എന്തൊക്കെ വിചാരിക്കണം എന്ന് എനിക് വല്യ ധാരണ ഇല്ല.

നിങ്ങളുടെ എല്ലാവരുടെയും കമന്റ്‌ എന്നെ സഹായിക്കും അതുകൊണ്ടാണ് എല്ലാരും കമന്റ്‌ ഇടണേ എന്ന് അഭ്യർത്ഥിക്കുന്നത് 🙏

ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ടമായങ്കിൽ അടുത്ത പാർട്ട്‌ വേഗം തന്നെ ഇടാൻ ഞാൻ ശ്രമിക്കാം.

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts