ഒളിച്ചോട്ടം 10 💘
Olichottam Part 10 | Author-KAVIN P.S | Previous Part
ഈ ഭാഗം നിങ്ങളിലെത്തിക്കാൻ ഒരു പാട് താമസിച്ചു. അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ ഭാഗം ഞാൻ വിചാരിച്ച പോലെ അത്ര നന്നായി എഴുതാൻ സാധിച്ചിട്ടില്ല. ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്. എന്ത് തന്നെയായാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയും തുടർന്നും തരണമെന്ന് അപേക്ഷിച്ച് കൊണ്ട്. 10 ആം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
സസ്നേഹം
🄺🄰🅅🄸🄽 🄿 🅂
“നമ്മളിത് പോലെ മുൻപൊരു ട്രിപ്പ് പോയതോർമ്മയുണ്ടോ അനൂസ്സെ?”
“കഴിഞ്ഞ കൊല്ലം കൃഷ്ണേടെ കല്യാണത്തിന് ആലപ്പുഴ പോയതല്ലെ. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ മോനൂ”?ന്ന് പറഞ്ഞ് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് അവളോരൊ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. അനൂനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ എന്റെ മനസ്സ് പാഞ്ഞത് ഒരു വർഷം മുൻപ് അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമ്മകളിലേയ്ക്കായിരുന്നു.
*~*~*~*~*~*~*~*~*
കോളെജിലെ മൂന്നാം വർഷ ക്ലാസ്സ് തുടങ്ങി അൽപ്പ ദിവസത്തിന് ശേഷമുള്ള ഒരു ഞായറാഴ്ചയായിരുന്നു അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ വിവാഹം. അതിന് എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നതിനാൽ ഞാനും അനുവും ഒരുമിച്ച് പോകാനാണ് തീരുമാനിച്ചുറപ്പിച്ചത്.ഞങ്ങളുടെ കൂടെ സൗമ്യയും വരാന്ന് പറഞ്ഞത് കൊണ്ട് സൗമ്യയേയും കൊണ്ട് പോകണമെന്ന് പറഞ്ഞ് അനു വാശി പിടിച്ചത് കൊണ്ട് മനസ്സിലാ മനസ്സോടെയാണെങ്കിലും എനിക്ക് സമ്മതിക്കേണ്ടി വന്നു.
ആ ദിവസം പതിവ് പോലെ ബാങ്ക് വിളി ശബ്ദം കേട്ട് ഉണർന്ന് ജിമ്മിലേയ്ക്ക് പോയ ഞാൻ അവിടത്തെ വർക്കൗട്ട് ഒക്കെ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തി. കുളി കഴിഞ്ഞ് ബെഡ് റൂമിലെ ഫാനിന് ചുവട്ടിൽ നിന്ന് എന്ത് ഡ്രസ്സിടണമെന്ന് ആലോചിച്ച് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടാതായതോടെ അലമാര തുറന്ന് നോക്കിയപ്പോ അടക്കി വച്ച ഓരോ ഷർട്ടുകൾ എടുത്ത് നോക്കിയിട്ടും മനസ്സിന് ഒരു തൃപ്തി വരാതെ അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത്.
മൊബൈലെടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ തനിയെ ഒരു ചിരി തെളിഞ്ഞു.
“അനു കോളിംഗ് …..”
ഫോണെടുത്ത ഉടനെ അനു:
“ഹലോ ആദി … നീ റെഡിയായോ? ഞാൻ റെഡിയായിട്ടോ”
“എന്റെ കുളി കഴിഞ്ഞു അനു കുട്ടി. ഞാനിപ്പോ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാ നിൽക്കണേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാനേ ലെഹംഗയും ചോളിയാ ഇട്ടേക്കുന്നെ. സൗമ്യയും ഞാനും ഒരേ ഡ്രസ്സ് കോഡിലാ ഇന്ന്.” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഹമ്പോ… ഇന്നപ്പോ അനു കുട്ടി കിടു ആണല്ലോ.”
“ആദി … നീ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാന്നല്ലെ പറഞ്ഞെ. നിനക്ക് ഒരു ഗ്രേ കളർ ഷെർവാണിയില്ലേ? അന്ന് ടോം അങ്കിളിന്റെ മോളുടെ കല്യാണത്തിനിട്ടത്” (ടോം അങ്കിൾ ഞങ്ങളുടെ നെയിബറാണ്)
“ശ്ശോ… ഞാനതിന്റെ കാര്യം അങ്ങ് മറന്നിരിക്ക്യായിരുന്നു അനൂട്ടി. നീ പറഞ്ഞ സ്ഥിതിയ്ക്ക് അതെടുത്തിടാം അല്ലേ? നീ ലെഹംഗ്ഗ-ചോളി ഇടുമ്പോ അതിന് മാച്ച് ആയിട്ട് ഞാൻ ഷെർവാണി ഇടുന്നത് തന്നാ നല്ലത്”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“എല്ലാ കാര്യവും ഇങ്ങനെ പറഞ്ഞ് തരാൻ ഞാൻ തന്നെ വേണമെന്ന് വച്ചാ എന്താ ചെയ്യാ?” അനു ഗമയിൽ പറഞ്ഞു.
“ഓ… പിന്നെ വല്യ ഒരു ഓർമ്മക്കാരി വന്നിരിക്കുണു ഒന്നു പോടീ പെണ്ണെ” ഞാനൊരു പുച്ഛ ഭാവത്തിലാണ് അനുവിനോട് ഇത് പറഞ്ഞത്.
“രാവിലെ തന്നെ മോൻ എന്നെ ചൊറിയാനുള്ള മൂഡിലാണല്ലോ. സൗമ്യ നമ്മുടെ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നിനക്കീ ദേഷ്യം” അനു ദേഷ്യത്തോടെയാണിത് പറഞ്ഞത്.
“സൗമ്യ കൂടെ വന്നാ നമ്മുക്ക് സ്വസ്ഥമായിട്ട് മിണ്ടാൻ പറ്റൂല്ല. അതോണ്ടാ ഞാൻ അതിനെ കൊണ്ടോവാൻ പറ്റില്ലാന്ന് പറഞ്ഞെ” ഞാനും ദേഷ്യത്തിൽ തന്നെ പറഞ്ഞു.
“സൗമ്യേനോട് ഞാനാ പറഞ്ഞത് നമ്മുടെ കൂടെ പോവ്വാന്ന് ഇനീപ്പോ മാറ്റി പറയാനൊന്നും പറ്റൂല്ല.” അനു വാശി പിടിച്ച് കൊണ്ടാണിത് പറഞ്ഞത്.
“എന്നാ സൗമ്യേനോട് ഞാൻ വിളിച്ച് പറഞ്ഞോളാം ഞങ്ങടെ കൂടെ വരാൻ പറ്റില്ലാന്ന്” ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു.
“ആദി … നീ എന്തിനാ ഇങ്ങനെ ചൂടാകുന്നെ. സൗമ്യ നമ്മുടെ കൂടെ വന്നൂന്ന് വച്ച് ഇപ്പോ എന്താ? അവളെ കൊണ്ട് നമ്മുക്ക് പല ഹെൽപ്പും കിട്ടാനുള്ളതാ ട്ടോ”
“എന്ത് ഹെൽപ്പ്?”
അനു പറഞ്ഞത് കേട്ട് എന്റെ ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തിയിട്ട് ഞാൻ തിരിച്ച് ചോദിച്ചു:
“അതൊക്കെയുണ്ട് ഞാൻ കാറിൽ വച്ച് പറയാം അത്. ഇപ്പോ മോൻ വന്ന ദേഷ്യം കളഞ്ഞിട്ട് വേഗം റെഡിയായിട്ട് വീട്ടിലോട്ട് വാ” അനു അൽപ്പം നീരസത്തോടെ പറഞ്ഞിട്ട് ഫോൺ കട്ടാക്കി.
രാവിലെ തന്നെ അനുവുമായി സംസാരിച്ച് ചെറിയ രീതിയിൽ പിണങ്ങിയതോടെ ഉണ്ടായ ഉത്സാഹമെല്ലാം എങ്ങോ പോയ പോലെ തോന്നി. ഷെൽഫിൽ നിന്ന് അനു പറഞ്ഞ ഗ്രേ ഷെർവാണിയും നീല ജീൻസും എടുത്തണിഞ്ഞ് റെഡിയായ ശേഷം സ്റ്റെയർ കേസ് വഴി താഴേയ്ക്കിറങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ അനുവുമായി പിണങ്ങിയതിന്റെ നീറ്റലിലായിരുന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്ന് അമ്മ വിളമ്പിയ ഇഡലിയും സാമ്പാറും കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചതിനൊക്കെ യാന്ത്രികമായി ഉത്തരം പറഞ്ഞ് കഴിച്ചെഴുന്നേറ്റ ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ഉമ്മറത്തേയ്ക്ക് നടന്നു. അവിടെ നിന്ന് കാലിൽ ബ്ലാക്ക് ഷൂ വലിച്ച് കേറ്റി ഞാൻ കാർ പോർച്ചിൽ കിടക്കുന്ന എന്റെ സാൻട്രോക്കരികിലേയ്ക്ക് നടന്നു. ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ വേഗത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് നേരെ അനൂന്റെ വീട്ടിലേയ്ക്ക് വിട്ടു. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ പുള്ളിയുടെ പുതിയ വെള്ള ഇന്നോവ ക്രിസ്റ്റ തുടച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞാൻ കാറിൽ നിന്നിറങ്ങിറങ്ങുന്നത് കണ്ട് അങ്കിൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആദി… ഈ ഡ്രസ്സിൽ നിന്നെ ശരിക്കുമൊരു കല്യാണ ചെക്കനെ പോലുണ്ടല്ലോ ഡാ”
“ഈ ഡ്രസ്സിൽ എന്നെ കാണാൻ കൊള്ളാല്ലേ? ഞാനൊരു റിഹേഴ്സലിനായി ഇട്ട് നോക്കീതാ അങ്കിളേ. എന്റെ കല്യാണത്തിനപ്പോ ഷെർവാണി ഇട്ടാൽ മതിയല്ലേ?” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
എന്റെ മറുപടി കേട്ട് ഗോപാലങ്കിൾ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു:
“ആഹാ… അപ്പോ നിന്റെ കല്യാണം ഉടനെ ഉണ്ടാവുമോ ആദി?”
“മിക്കവാറും ഒരു കൊല്ലത്തിനുള്ളില് കാണും അങ്കിളേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശരിക്കും …. നീ ആളെയൊക്കെ ഇപ്പോഴെ കണ്ട് വെച്ചോ? ആട്ടെ … ആരാ പെണ്ണ്?” അങ്കിളൽപം അകാംക്ഷയോടെയാണിത് ചോദിച്ചത്.
പെണ്ണ് വേറാരുമല്ല നിങ്ങടെ മോള് തന്നെയാന്ന് ഞാൻ മനസ്സിൽ പറഞ്ഞിട്ട് അങ്കിളിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:
“അത് സർപ്രൈസ്സാ അതാരാന്നൊക്കെ ഞാൻ വഴിയെ പറയാമെന്റങ്കിളെ”
“ആയിക്കോട്ടെ … എന്തായാലും അത് ആരാന്ന് വഴിയെ അറിയാലോ. നീ നല്ല ആളാ ഇന്നലെ വണ്ടി ഡെലിവറി എടുക്കാൻ വരാന്ന് പറഞ്ഞിട്ട് മുങ്ങി കളഞ്ഞല്ലേ?”
“സോറി അങ്കിളേ, ഇന്നലെ ഫ്രണ്ട്സിന്റൊപ്പം കൊച്ചി വരെ അത്യാവശ്യായിട്ട് പോവേണ്ടി വന്നു. അതാ ഞാൻ വരില്ലാന്നുള്ളത് ഇന്നലെ വിളിച്ച് പറഞ്ഞെ” അങ്കിളിന്റെ പുതിയ കാറിൽ ചാരി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു.
കാറിന്റെ ഡ്രൈവർ സൈഡിലെ ഡോർ തുറന്നിട്ട ഗോപാലങ്കിൾ എന്നോട് പറഞ്ഞു:
“നോക്കെഡാ ആദി വണ്ടി എങ്ങനെയുണ്ടെന്ന്”
കാറിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക് കയറി ഇരുന്ന ഞാൻ സ്റ്റാർട്ട് ബട്ടൺ അമർത്തി ഇഗ്‌നീഷ്യൻ ഓണാക്കിയപ്പോൾ നീല നീറത്തിലുള്ള പ്രകാശത്തോടെ മീറ്റർ കൺസോൾ തെളിഞ്ഞു ഇടത്തും വലത്തുമുള്ള മീറ്ററിന്റെ ഒറ്റ നടുക്കായുള്ള LED ഡിസ്പ്ലേയിൽ വാഹനത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കാണാമായിരുന്നു. സ്റ്റിയറിംഗിൽ അമർത്തി പിടിച്ചിരുന്നിട്ട് ഞാൻ ഗോപാലങ്കിളിനോട് പറഞ്ഞു:
“ഇന്റീരിയറും മീറ്റർ കൺസോളും എല്ലാം അടിപൊളിയാണങ്കിളെ. സമയമില്ലാ അല്ലേൽ ഒന്ന് ഓടിച്ച് നോക്കായിരുന്നു.”
“ഒരഞ്ച് മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ നീ വണ്ടീം കൊണ്ട് ഒന്ന് ടെസ്റ്റ് ഡ്രൈവ് പോയിട്ട് വാ ന്നെ” അങ്കിൾ വണ്ടി എന്നെ കൊണ്ട് ഓടിച്ച് നോക്കിക്കാൻ നിർബന്ധിച്ചു.
“സമയമില്ലാത്തത് കൊണ്ടാ വേറൊരു ദിവസമാകട്ടെ ഞാനെന്തായാലും ഈ വണ്ടി ഓടിച്ചിരിക്കും”
ഞങ്ങളുടെ സംസാരം കേട്ട് അനൂന്റെ അമ്മ പത്മിനി ആന്റി ഉമ്മറത്തേയ്ക്ക് നടന്ന് വന്നിട്ട് പറഞ്ഞു.
“ആദി മോൻ വന്നായിരുന്നോ വാ മോനെ ചായ കുടിക്കാം”ന്ന് പറഞ്ഞ് ആന്റി എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.
അകത്തേയ്ക്ക് കയറാൻ ഷൂ ഊരുന്നതിനിടെ ഞാൻ ചോദിച്ചു:
“ആന്റി, ഞാൻ ഫോണിൽ വിളിച്ചപ്പോൾ അനു ചേച്ചി റെഡിയായെന്നാണല്ലോ പറഞ്ഞെ എന്നിട്ട് കക്ഷിയെ ഇത് വരെ പുറത്തേയ്ക്ക് കണ്ടില്ലാലോ”
“ഒന്നും പറയണ്ട ആദി രാവിലെ തന്നെ മര്യാദയ്ക്ക് റെഡിയായി നിന്നവളാ സൗമ്യയെയൊ മറ്റോ ഫോണിൽ വിളിച്ച് പിണങ്ങിയിട്ടാന്നാ തോന്നണെ ഇട്ടിരുന്ന ലെഹംഗ്ഗയും ചോളിയുമൊക്കെ മാറ്റി വേറൊരു ചുരുദാറും എടുത്തിട്ട് ഞങ്ങളോടൊക്കെ ദേഷ്യപ്പെട്ട് നിൽക്കണുണ്ട് ആ മുറീല്” ആന്റി ചിരിച്ച് കൊണ്ട് പറഞ്ഞു.
അനു എന്നോട് ഫോണിൽ സംസാരിച്ച് പിണങ്ങിയതിന്റെ കലിപ്പിലാണെന്ന് മനസ്സിലാക്കിയ ഞാൻ കക്ഷിയെ എന്തെങ്കിലും പറഞ്ഞ് തണുപ്പിച്ചാലേ ഇനി രക്ഷയുള്ളൂന്ന് തോന്നിയ ഞാൻ ആന്റിയോട് പറഞ്ഞു:
“ആന്റി, ഞാനെന്നാ അനു ചേച്ചീനെ ഒന്ന് പോയി വിളിച്ചിട്ട് വരാ”ന്ന് പറഞ്ഞ് അനൂന്റെ ബെഡ്റൂമിലേയ്ക്ക് നടന്നു.
ആന്റി “ശരി മോനെന്ന്” പറഞ്ഞ് അടുക്കളയിലേയ്ക്കും പോയി. അനൂന്റെ ബെഡ് റൂമിലേയ്ക്ക് കടന്ന് ചെല്ലുമ്പോൾ പെണ്ണവിടെ ബെഡിൽ ഒരു നീല ചുരിദാറും ഇട്ട് ദേഷ്യം വന്ന മുഖഭാവത്തോടെ ഫോണിൽ നോക്കിയിരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ പെണ്ണെന്നെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് തല വീണ്ടും ഫോണിലേയ്ക്ക് കുനിച്ച് നോക്കിയിരുപ്പായി. ഞാൻ വേഗം ചെന്ന് പെണ്ണിന്റെ അരികിലിരുന്നിട്ട് അനൂന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു. ഞാൻ കൈയ്യിൽ പിടിച്ചത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തട്ടി മാറ്റിയിട്ട് എന്നിൽ നിന്നല്പ്പം നീങ്ങിയിരുന്നു.
“അനൂട്ടി … നീ ഇങ്ങനെ പിണങ്ങിയിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ ഡാ” പെണ്ണിനെ ഒന്ന് തണുപിക്കാൻ വേണ്ടി ഞാൻ അൽപ്പം ശബ്ദം താഴ്ത്തി കൊഞ്ചിയാണിത് പറഞ്ഞത്.
“നീ ഒന്നും പറഞ്ഞില്ലേ? സൗമ്യ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നീ എന്നോട് ഓരോന്ന് പറഞ്ഞ് വഴിക്കിടാൻ” അനു കണ്ണ് നിറച്ചു കൊണ്ട് ശബ്ദം ഇടറിയാണിത് പറഞ്ഞത്.
പെണ്ണിന്റെ കണ്ണ് നിറഞ്ഞ് കണ്ടതോടെ എന്റെ ഉള്ളൊന്നു പിടച്ചു. പിന്നെ ഞാനൊന്നും നോക്കീല്ല ബെഡിൽ മുട്ടി കുത്തി എഴുന്നേറ്റിട്ട് പെണ്ണിനെ വട്ടം കെട്ടി പിടിച്ചിട്ട് കവിളിലൊരുമ്മ കൊടുത്തിട്ട് ഞാൻ ‘സോറി’ പറഞ്ഞു.
പെട്ടെന്നെന്റ ഭാഗത്ത് നിന്നുണ്ടായ നീക്കത്തിൽ ഞെട്ടിയ അനു ഞാനുമ്മ വെച്ച കവിളിൽ കൈ ചേർത്ത് വച്ചിട്ട് എന്നെ ചെറുതായി പിറകോട്ട് തള്ളിയിട്ട് കൊണ്ട് ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു:
“പോടാ കള്ളാ ..നീ എന്തെങ്കിലും പറഞ്ഞെന്നോട് ചൂടായിട്ട് അവസാനം നിന്റെ ഒരു സോറി കേൾക്കുമ്പോ എല്ലാം മറക്കാൻ ഞാനൊരു ആന മണ്ടിയുണ്ടല്ലോ”
“എനിയ്ക്ക് തല്ലു പിടിക്കാനും സ്നേഹിക്കാനും നീ അല്ലേ ഡാ ഉള്ളൂന്ന്” പറഞ്ഞ് അനൂന്റെ ഇടത്തെ കൈ തണ്ടയിൽ ഞാനൊരു ഉമ്മ കൊടുത്തു.
“ആദി കുട്ടാ, അമ്മ പെട്ടെന്നെങ്ങാൻ ഇങ്ങോട്ട് കേറി വന്നാൽ ഇതെല്ലാംകാണും ട്ടോ” അനു നാണത്തോടെ പറഞ്ഞിട്ട് കർട്ടനിട്ട് മറച്ച വാതിൽ പടിയിലേയ്ക്ക് നോക്കി.
കട്ടിലിന്റെ അറ്റത്ത് നിവർത്തിയിട്ടിരുന്ന അനൂന്റെ ലെഹംഗ്ഗ-ചോളിയിലേയ്ക്ക് ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു.
“അനൂട്ടി … ഇപ്പോ എന്നോടുള്ള പിണക്കം മാറിയില്ലേ ഇനീ ഈ ഡ്രസ്സെടുത്തിട ഡാ ചക്കരേ”
“എന്റെ ആദി കുട്ടൻ പറഞ്ഞാ ഞാനെന്തും അനുസരിക്കാന്ന്” പറഞ്ഞ് പെണ്ണെന്റെ കവിളിലൊരുമ്മ തന്നിട്ട് ബെഡിൽ നിന്ന് താഴെയിറങ്ങി കട്ടിലിലിട്ടിരുന്ന ഡ്രസ്സെടുത്ത് കയ്യിൽ പിടിച്ചു.
“എന്നാ വേഗം മാറ്റിക്കോ ഞാനിവിടെ നിന്നോളാന്ന്” ചിരിച്ച് കൊണ്ട് പറഞ്ഞ എന്നെ “അയ്യടാ മോൻ പോയി പുറത്ത് നിൽക്കെന്ന്” പറഞ്ഞ് ചിരിച്ചു കൊണ്ട് അനു എന്നെ തള്ളി റൂമിന് വെളിയിലാക്കി ഡോർ അടച്ചു. റൂമിന് പുറത്ത് ഞാൻ നിൽക്കുമ്പോ ആന്റി എനിക്ക് ചായയുമായി വന്നിട്ട് അനൂന്റെ മുറിയുടെ അടഞ്ഞ് കിടക്കുന്ന ഡോറിലേയ്ക്ക് നോക്കി ചോദിച്ചു:
“അവള് മോനുമായിട്ടും പിണങ്ങിയോ? വാതിലടച്ചിട്ടേക്കാണല്ലോ.”
“ഏയ് … അനു ചേച്ചി ലെഹംഗ്ഗ ഇടാനായി പോയതാ ആന്റി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അപ്പോ അവള് ആദി മോൻ പറഞ്ഞാ മാത്രേ അനുസരിക്കൂന്നായിട്ടുണ്ടിപ്പോ. ഞങ്ങളെന്താ കാര്യമെന്ന് ചോദിച്ചിട്ട് പെണ്ണ് ഞങ്ങളെ ചാടി കടക്കാൻ വരായിരുന്നു.”
“അത് സൗമ്യേച്ചിയായിട്ട് എന്തോ പറഞ്ഞ് പിണങ്ങീട്ടാ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ചായ കുടിച്ച് ആന്റിയുമായി സംസാരിച്ച് നിൽക്കുമ്പോളതാ അനു റോസ് കളറിലുള്ള ലെഹംഗ്ഗയും ചോളിയുമണിഞ്ഞ് കഴുത്തിൽ V ഷേപ്പിൽ മാറ് മറക്കുന്ന വിധം ഷാളും ചുറ്റിയിട്ട് വാതിൽ തുറന്ന് ഞങ്ങൾക്കരിലേയ്ക്കെത്തി. ലെഹംഗ്ഗയിൽ അനു കൂടുതൽ സുന്ദരിയായിട്ടുണ്ട്. പെണ്ണ് കണ്ണെഴുതി ചെറിയ പൊട്ടൊക്കെ തൊട്ട് നല്ല ക്യൂട്ട് ആയി വന്നെന്റെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞു “നമ്മുക്കെന്നാ ഇറങ്ങിയാലോ ആദി?”
അനൂന്റെ മുഖത്തേയ്ക്ക് നോക്കാൻ എനിക്കെന്തോ പതിവില്ലാത്ത ഒരു നാണം തോന്നി. ഞാൻ നിലത്ത് നോക്കി കൊണ്ട് “പോവ്വാം” ന്ന് പറഞ്ഞു.
“ആദി, മോൻ ഇവളുടെ കൂടെ ഒരുമിച്ച് നടക്കണ്ടാട്ടോ ആൾക്കാര് കരുതും നിങ്ങള് രണ്ടു പേരുമാ കല്യാണ പെണ്ണും ചെക്കനുമെന്ന്” ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒന്നു പോ അമ്മാ” അനു നാണിച്ച് കൊണ്ടാണിത് പറഞ്ഞത്.
“മോനെക്കാളും ഇവള് വയസ്സിന് മൂത്തതായി പോയി അല്ലേൽ ഇവളെ മോനെ കൊണ്ട് കെട്ടിക്കായിരുന്നു” ആന്റി എന്നോട് കുലുങ്ങി ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
“അമ്മാ…..” അനു നാണത്തോടെ വിളിച്ചു.
“വയസ്സൊന്നും എനിക്ക് പ്രശ്നമില്ലാ ആന്റി. വേണേൽ അനു ചേച്ചീനെ ഞാൻ കെട്ടിക്കോളാന്നെ” അനൂനെ നോക്കി ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
എന്റെ മറുപടി കേട്ട് ആന്റി കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു.
“എന്നാ മോൻ കെട്ടിക്കോ ഇവളെ”
പത്മിനി ആന്റി ഞാനുമായി ഓരോന്ന് പറഞ്ഞ് സംസാരിച്ച് ചിരിച്ച് നിൽക്കുന്നത് കണ്ട് നേരം വൈകുമെന്നായപ്പോൾ അനു എന്റെ ഇടത്തെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു:
“ആദി നീ വന്നേ സൗമ്യ ഇപ്പോ പമ്പ് ജംഗ്ഷനില് എത്തീട്ടുണ്ടാകും”
ആന്റിയോട് യാത്ര പറഞ്ഞ് ഞാനും അനുവും ഉമ്മറത്തെത്തി അവിടെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഗോപാലങ്കിളിനോടും യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ വേഗം കാറിൽ കയറി ഡോറടച്ചു.
അനു എന്നോടൊപ്പം മുന്നിലെ സീറ്റിൽ തന്നെയാണ് ഇരുന്നത്. കാർ സ്റ്റാർട്ട് ചെയ്ത് റിവേഴ്സെടുത്ത് റോഡിലേക്കിറക്കിയ ഞാൻ വേഗത്തിൽ കാറ് പമ്പ് ജംഗ്ഷനിലേയ്ക്ക് വിട്ടു.
സ്റ്റിയറിംഗിൽ പിടിച്ചിരുന്ന എന്റെ ഇടത്തെ കൈയ്യിൽ തോണ്ടിയിട്ട് അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
“നിന്റെ ഭാവി അമ്മായമ്മ പറഞ്ഞത് കേട്ടില്ലേ ആദി? നിന്നെ എന്നെക്കൊണ്ട് കെട്ടിക്കാംന്ന്”.
“ഞാൻ കാര്യമായിട്ട് പറഞ്ഞതാന്ന് ആ പാവത്തിന് അറിയില്ലാലോ മോളെ. ഇനി നമ്മുടെ കാര്യം അറിയുമ്പോ എന്ത് പറയുമോ ആവോ” ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആദി നിന്റെ കോഴ്സ് തീരുന്നതിനു മുന്നേ നമ്മുടെ കാര്യം വീട്ടില് പറയണംട്ടോ. ഞാൻ അച്ഛനോട് എങ്ങനേലും ഈ കാര്യം പറഞ്ഞോളാം.” അനു ഗൗരവത്തിൽ പറഞ്ഞിട്ട് ഒരു നെടുവീർപ്പിട്ട് കൊണ്ട് സീറ്റിലേയ്ക്ക് ചാരിയിരുന്നു.
“ഈ കാര്യം ഞാനെങ്ങനേലും വീട്ടിൽ പറഞ്ഞോളാം അനൂട്ടി. അഞ്ജൂന് നമ്മള് തമ്മിൽ ഇഷ്ടത്തിലാണോന്ന് ചെറിയ സംശയമൊക്കെയുണ്ട്. ഇന്നാള് അവളെന്നോട് ഇതേ പറ്റി ചോദിച്ചു” ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഏ…എന്നിട്ട് നീ എന്താ അവളോട് പറഞ്ഞെ?” അനു അമ്പരപ്പോടെയാണ് എന്നോടിത് ചോദിച്ചത്.
“ഞാൻ പറഞ്ഞു ഞങ്ങള് നല്ല ഫ്രണ്ട്സാ അല്ലാതെ വേറെയൊന്നും ഞങ്ങള് തമ്മിലില്ലാന്ന് പറഞ്ഞു സ്ക്കൂട്ടായി. പക്ഷേ ഇപ്പോഴും പെണ്ണിനെന്തോ ഡൗട്ട് ഒക്കെ ഉണ്ട്.”
ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നിട്ട് ആദി കുട്ടൻ നമ്മുടെ കാര്യം ആരോടാ ആദ്യം പറയാൻ പോണേ?”
ഗിയറിൽ പിടിച്ചിരുന്ന എന്റെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ടായിരുന്നു അനൂന്റെ ചോദ്യം.
“അഞ്ജൂസിനോട് തന്നെ പറയാം ഈ കാര്യം ആദ്യം. എന്നിട്ട് അമ്മയോട് പറയാം. വരട്ടെ സമയമുണ്ടല്ലോ” ഞാൻ അനൂന്റെ മുഖത്തേയ്ക്ക് തല വെട്ടിച്ച് നോക്കിയിട്ട് പുഞ്ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
പത്മിനി ആന്റി അനൂനെ ഞാൻ കല്യാണം കഴിച്ചോ എന്ന് തമാശ പോലെ പറഞ്ഞതാണേലും കാറിൽ കയറിയപ്പോൾ മുതൽ ഞങ്ങൾക്കിടയിലുള്ള സംസാരം
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം വീടുകളിൽ അവതരിപ്പിക്കണമെന്ന തീരുമാനത്തിലാണ് അവസാനിച്ചത്.പമ്പ് ജംഗ്ഷനിൽ ഞങ്ങളെ കാത്ത് നിന്ന സൗമ്യയെ അൽപ്പം അകലെ നിന്നായി കണ്ടതോടെ ഞങ്ങൾ സംസാരം നിർത്തി.
സൗമ്യയുടെ അരികിലായി കാറ് നിറുത്തിയതോടെ കക്ഷി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ബാക്കിലെ ഡോർ തുറന്ന് കാറിൽ കയറി.അനൂന്റെ പോലെ റോസ് കളർ ലെഹംഗ്ഗ ചോളി തന്നെയാണ് സൗമ്യയും ഇട്ടിരിക്കുന്നത്. കക്ഷിയ്ക്ക് പൊക്കം അൽപ്പം കുറവാണ്. നടി രജീഷാ വിജയന്റെ ഒരു തനി പകർപ്പാണ് സൗമ്യ. കാറിൽ കയറിയതോടെ സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞു: “ആദി, നിന്റെ വുഡ്ബീ യെ ഇങ്ങോട്ട് വിടെന്നെ അല്ലേൽ ഞാനിവിടെ ഒറ്റക്കാവില്ലേ”
സൗമ്യ പറഞ്ഞത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ നോക്കി. അനു അപ്പോൾ പുഞ്ചിരിച്ച് കൊണ്ട് എന്നോട് പറഞ്ഞു: “ഇതാ ഞാൻ പറയാനുണ്ടെന്ന് പറഞ്ഞെ. ഇവൾക്ക് നമ്മ്ടെ കാര്യമെല്ലാം അറിയാന്നേ”
നിയാസും അമൃതും കൂടാതെ സൗമ്യ കൂടി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും സൗമ്യയുടെ സംസാരത്തിൽ നിന്ന് ഞങ്ങൾക്കനുകൂലമാണ് കക്ഷിയെന്ന് മനസ്സിലായതോടെ ഞാൻ അനൂന്റെ ഇടത്തെ കൈയ്യിൽ പിടിച്ച് കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:
“അനൂട്ടി … നീ പോയി സൗമ്യേച്ചിയുടെ അടുത്തിരുന്നോ”
“ഇപ്പോ ഞാൻ സൗമ്യയ്ക്ക് കമ്പനി കൊടുക്കാൻ ബാക്കിൽ ഇരിക്ക്യാൻ പോവ്വാ. തിരിച്ച് വരുമ്പോ ഞാൻ എന്റെ ആദീടെ കൂടെ മുൻപിലാ ഇരിക്കുന്നേ കേട്ടോടീ സൗമ്യേന്ന്” ചിരിച്ച് കൊണ്ട് പറഞ്ഞ അനു മുന്നിലെ സീറ്റിൽ നിന്നിറങ്ങി ബാക്ക് സീറ്റിൽ സൗമ്യയ്ക്കരികിൽ പോയി ഇരുന്നതോടെ ഞാൻ കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. രണ്ട് പെണ്ണുങ്ങൾ സംസാരം തുടങ്ങിയാൽ പിന്നെ എന്തൊക്കെ പറയുമെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലാലോ?
അനുവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ സൗമ്യ സീറ്റിൽ അൽപ്പം മുന്നോട്ടാഞ്ഞിരുന്നിട്ട് എന്റെ തോളിൽ കൈ കൊണ്ട് തട്ടിയിട്ട് പറഞ്ഞു:
“ആദി… എന്താ നിന്റെ ഫ്യൂച്ചർ പ്ലാൻ?
അനൂന്റെ കാര്യം നീ വീട്ടിൽ അധികം വൈകാതെ പറയണംട്ടോ. വീട്ടിൽ വരുന്ന കല്യാണാലോചന ഓരോന്ന് പറഞ്ഞ് ഒഴിവാക്കി എത്ര നാളാന്ന് വെച്ചാ ഇവള് പിടിച്ച് നിൽക്കാ.”
“എന്റെ കോഴ്സ് തീരുന്നതിനു മുന്നേ അനൂന്റെ കാര്യം ഞാൻ വീട്ടിൽ പറയും സൗമ്യേച്ചി.” അനൂനെ കാറിനുള്ളിലെ കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ സൗമ്യയ്ക്ക് മറുപടി പറഞ്ഞു.
“നിന്നെ ടെൻഷനടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ ട്ടോ ആദി. ഈ പെണ്ണിന്റെ ടെൻഷൻ കാണാറുള്ളത് കൊണ്ട് പറഞ്ഞതാ ഞാൻ”
“ഏയ് അത് സാരൂല്ല സൗമ്യേച്ചി. ഇന്ന് കാറിൽ കയറിയപ്പോ മുതൽ ഞാനും അനുവും സംസാരിച്ച് കൊണ്ടിരുന്നത് ഈ കാര്യത്തെ കുറിച്ചായിരുന്നു.” ഞാൻ സൗമ്യേയോട് പറഞ്ഞു.
പിന്നെ കുറേ നേരം ഞങ്ങൾ കാറിൽ ഒന്നും സംസാരിച്ചില്ല. മരട് എത്താറായപ്പോൾ “നല്ല ഹോട്ടൽ കണ്ടാ പറയണേ ചായ കുടിക്കാന്ന്” സൗമ്യ പറഞ്ഞതോടെ വഴിയരികിൽ കണ്ട ആര്യാസ് ഹോട്ടലിന് മുന്നിൽ ഞാൻ കാർ നിർത്തി. കാറിൽ നിന്നിറങ്ങിയ ഞങ്ങളെല്ലാവരും ഫാമിലി റൂമിൽ പോയി ഇരുന്നു. അനു എന്റെയൊപ്പം തന്നെയാണ് ഇരുന്നത്. രാവിലെ ഒന്നും കഴിച്ചിട്ടില്ലാന്ന് പറഞ്ഞ സൗമ്യ ഞങ്ങൾക്കും കൂടി മസാല ദോശ ഓർഡർ ചെയ്തു. ഭക്ഷണം കൊണ്ട് വരുന്നതും നോക്കിയിരിക്കുമ്പോൾ സൗമ്യ പറഞ്ഞു:
“സത്യം പറയാലോ ആദി. നിങ്ങള് രണ്ടാളും തമ്മില് ഇഷ്ടത്തിലാണെന്ന് ഈ പെണ്ണ് എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ലാ പിന്നെ നിങ്ങള് രണ്ട് പേരും ഒരുമിച്ചുള്ള പിക്ചറൊക്കെ ഇവള് കാണിച്ച് തന്നപ്പോഴാ എനിക്ക് വിശ്വാസമായേ”
സൗമ്യ പറഞ്ഞത് കേട്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്.
“എന്താ പറയാ സൗമ്യേച്ചി അങ്ങനെയൊരബദ്ധം എനിക്കും പറ്റി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞതിഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തണ്ടയിൽ നുള്ളി പറിച്ച് കൊണ്ടിരുന്നു. അനൂന്റെ പിച്ചലിൽ വേദനിച്ച ഞാൻ കൈ തടവി കൊണ്ട് അനൂനെ നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ചിട്ട്”ചുമ്മാ പറഞ്ഞതാന്ന്” പറഞ്ഞ് മേശയിൽ കൈ നീട്ടി വച്ചിരുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ചിരുന്നു.
ഞങ്ങളുടെ പ്രവൃത്തി കണ്ട് ചിരി വന്ന സൗമ്യ ഞങ്ങളെ രണ്ടാളെയും നോക്കി ചിരിച്ചിട്ട് പറഞ്ഞു.
“നിങ്ങള് രണ്ടും നല്ല ചേർച്ചയാട്ടോ ആദി. നിങ്ങളെ രണ്ടിനേം ഒരുമിച്ച് കണ്ടാ ഒരേ പ്രായമാന്നെ കാണുന്നോര് കരുതൂ”
“അതുകൊണ്ടല്ലേ ഞാനിതിന്റെ പിറകെ നടന്ന് ഇതിനെയങ്ങ് വളച്ചേ” ന്ന് പറഞ്ഞ് അനൂന്റെ തോളിൽ കൈയ്യിട്ടിട്ട് അനൂനെ ഞാൻ എന്നിലേക്ക് ചേർത്തിരുത്തി. സൗമ്യ കാണുന്നതിന്റ ചമ്മലിൽ അനു എന്റെ കൈ തോളിൽ നിന്ന് എടുത്ത് മാറ്റിയിട്ട് സൗമ്യയെ നോക്കി നാണിച്ച് കൊണ്ട് ഒരു ചിരി പാസാക്കി. ഞങ്ങളുടെ പ്രവൃത്തികളെല്ലാം സൗമ്യ പുഞ്ചിരിയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അപ്പോഴെയ്ക്കും ഓർഡർ ചെയ്ത മസാശ ദോശ ഞങ്ങളുടെ മുന്നിലെത്തി. മസാശ ദോശ കഴിച്ചിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കാറിന്റെ ബാക്ക് സീറ്റിലിരിക്കുന്ന അനുവും സൗമ്യവും കലപിലയായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കാറിന്റെ അകത്തെ കണ്ണാടിയിൽ അനൂനെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു. ഞാൻ നോക്കുന്നത് കണ്ട അനു അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ച് കൊണ്ടിരുന്നു. അങ്ങനെ ഒരു ഒരു 11.15 ഓടെ ഞങ്ങൾ ആലപ്പുഴയിലെ സരോവരം കൺവെൻഷൻ സെന്ററിലെത്തി.
അനൂനെയും സൗമ്യയേയും ഹാളിന്റെ മുന്നിലുള്ള ഗ്ലാസ്സ് ഡോറിനു മുന്നിൽ ഇറക്കിയ ഞാൻ കാർ പാർക്ക് ചെയ്യാനായി പോയി. തിരിച്ച് ഹാളിന് മുന്നിലെത്തിയ എന്നെ കാത്ത് അനുവും സൗമ്യയും നിൽപ്പുണ്ടായിരുന്നു. അവരുടെ അരികിലേയ്ക്ക് ചെന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് അനുവും ഞാനും ഹാളിനകത്തേയ്ക്ക് കയറി.ഞങ്ങളുടെ പിറകെയായി സൗമ്യയും നടന്നു. സെൻട്രലൈസ്ഡ് ഏ.സിയുള്ള ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ആളുകൾ ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. സ്റ്റേജെല്ലാം പൂക്കൾ കൊണ്ടും മറ്റ് കമാനങ്ങൾ കൊണ്ടും വലിയ രീതിയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. കല്യാണ പെണ്ണായ കൃഷ്ണയെ കാണാമെന്ന് പറഞ്ഞ് അനു എന്നെ നിർബന്ധിച്ച് സ്റ്റേജിന് പിറകിലുള്ള റൂമിലേയ്ക്ക് കൊണ്ട് പോയി. കൂടെ സൗമ്യയും ഉണ്ട്. കല്യാണ പെണ്ണിനൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂമിലെത്തിയ ഞങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ ഇരുന്ന് ബ്യൂട്ടിഷൻമാർ ഒരുക്കി കൊണ്ടിരുന്ന കൃഷ്ണ ഞങ്ങളെ കണ്ണാടിയിൽ കണ്ടതോടെ ചാടി എഴുന്നേറ്റിട്ട് അനൂനെയും സൗമ്യയേയും വന്ന് കെട്ടിപിടിച്ചു. എന്നെ നോക്കി പുഞ്ചിരിച്ച കൃഷ്ണ പറഞ്ഞു:
“ആദി, ഹാള് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?”
” ഗൂഗിൾ മാപ്പ് കുറേ വട്ടം ചുറ്റിച്ചെങ്കിലും ഒരു വിധം ഇങ്ങോട്ടെക്കെത്തിപ്പെട്ടു ഞങ്ങള്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആദി, ഒരു കൊല്ലത്തിനുള്ളില് കൂടാൻ പറ്റോ നിന്റേം അനൂന്റെയും കല്യാണം?” കൃഷ്ണ ചിരിച്ച് കൊണ്ട് ചോദിച്ചു.
കൃഷ്ണ ചോദിച്ചത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ നോക്കിയപ്പോൾ “ഇവളോടും സൗമ്യേനോടും മാത്രമേ ഞാനീ കാര്യം പറഞ്ഞിട്ടുള്ളൂന്ന്” അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒരു കൊല്ലത്തിനുള്ളിൽ എന്തായാലും ഞങ്ങളുടെ കല്യാണം ഉണ്ടാകും കൃഷ്ണേച്ചി”
“ഡീ സൗമ്യേ ഇനി നീ മാത്രമേ ബാക്കിയുള്ളൂട്ടോ. നീ ഇങ്ങനെ നടന്നോ …” കൃഷ്ണ സൗമ്യയേ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാനേ ഈ അടുത്തൊന്നും കെട്ടുന്നില്ലെങ്കിലോ” സാമ്യ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോൾ കൃഷ്ണയുടെ അമ്മയും വേറെ ബന്ധുക്കളും റൂമിലേയ്ക്ക് വന്നിട്ട് “ഒരുക്കം കഴിഞ്ഞില്ലേ ഡി മുഹൂർത്തത്തിന് സമയമായീന്ന്” പറഞ്ഞ് തിടുക്കം കൂട്ടി. കൃഷ്ണ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ട് അനൂനെയും സൗമ്യയേയും താലി കെട്ടുന്ന സമയത്ത് കൂടെ നിൽക്കാൻ പറഞ്ഞ് സ്റ്റേജിലേയ്ക്ക് വിളിച്ചു. ഞാൻ ഒറ്റക്കാവുമെന്ന് പറഞ്ഞ് അനു ഒഴിഞ്ഞ് മാറി. സൗമ്യ കൃഷ്ണയോടൊപ്പം പോയ് കൊള്ളാമെന്ന് പറഞ്ഞ് എന്നോടും അനൂനോടും ഹാളിലേയ്ക്ക് പോയ്ക്കൊളാൻ പറഞ്ഞു. അതോടെ ഞാനും അനുവും ഹാളിലെ കസേരയിൽ പോയി അടുത്തടുത്തായി ഇരുന്നു. പെണ്ണെന്റ അടുത്തിരുന്ന് ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൊണ്ടിരുന്നു.
“നമ്മുടെ കല്യാണവും ഇതേ പോലെ നല്ല സെറ്റപ്പിൽ നടത്തണം. അല്ലേ ആദി”
“ഇതേ പോലെ നടക്കുമോന്നറിയില്ല എന്തായാലും നിന്നെ ഞാൻ കെട്ടും മോളെ” അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“നീ തന്നെ കെട്ടൂന്നുള്ളതുള്ളത് എനിക്കുറപ്പാ പക്ഷേ എന്റെ ആഗ്രഹം ഇത് പോലെ വല്യ സെറ്റപ്പിൽ കല്യാണം നടക്കണമെന്നാ” അനു എന്റെ കൈയ്യിൽ അമർത്തി പിടിച്ച് കൊണ്ട് പറഞ്ഞു.
“നമ്മുക്ക് നോക്കാം അനു കുട്ടി സമയമുണ്ടല്ലോ”
ഞങ്ങളുടെ കൊഞ്ചലുകൾ കണ്ട് ആളുകൾ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കാതെ അനൂന്റെ തോളിൽ കൈയിട്ടിരുന്ന് അവളോടുള്ള കിന്നാരം തുടർന്നു.
താലി കെട്ടിന്റെ മുഹൂർത്തം ആയതോടെ നാദസ്വര-തവിലടി മേളങ്ങൾ കേട്ട് തുടങ്ങിയതോടെ ഞങ്ങൾ സംസാരം അവസാനിപ്പിച്ച് സ്റ്റേജിലേയ്ക്ക് നോക്കി. അവിടെ കല്യാണ ചെക്കൻ ചമ്രം പടിഞ്ഞ് നിലത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ പട്ട് പാവാടയണിഞ്ഞ കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ
കൈയ്യിൽ താലവുമായി രണ്ട് വരിയായി നടന്ന് വരുന്നതിന്റെ ഒത്ത നടുക്കായി കല്യാണ പെണ്ണായ കൃഷ്ണ നല്ല വെള്ള കസവ് സാരിയും തലയിൽ നിറയെ മുല്ലപ്പൂ ചൂടി അരയിൽ സ്വർണ്ണത്തിന്റെ അരപട്ടയണിഞ്ഞ് തലയിൽ ചെറിയൊരു സ്വർണ്ണ കീരിടവുമണിഞ്ഞ് കൈയ്യിൽ താലവും പിടിച്ച് നാണം കുണുങ്ങി നടന്ന് വരുന്നുണ്ട്. കൃഷ്ണയുടെ കൂടെ അവളുടെ അമ്മയും സൗമ്യയും വേറെ കുറച്ച് ബന്ധുക്കളായ സ്ത്രീകളുമുണ്ട്. കൃഷ്ണ വന്ന് വരന്റെ കൂടെ ഇരുന്നതോടെ വരൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അൽപ്പ സമയത്തിനുള്ളിൽ പൂജ കർമ്മങ്ങൾ ഉരുവിട്ട് കൊണ്ട് പൂജാരി ചടങ്ങ് ആരംഭിച്ച് പൂജിച്ച താലി താലത്തിൽ വരന് നേരെ നീട്ടി അത് എടുത്ത വരൻ താലി കൃഷ്ണയുടെ കഴുത്തിൽ കെട്ടാനായി അടുത്തതോടെ സൗമ്യ കൃഷ്ണയുടെ മുടി അൽപ്പം ഒതുക്കി പിടിച്ച് കൊടുത്ത് കെട്ടാൻ സൗകര്യം ചെയ്തു കൊടുത്തു. താലി കഴുത്തിലണിയിച്ച വരനായ ആദർശ് കൃഷ്ണയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
പിന്നെ സിന്ധൂര രേഖയിൽ സിന്ധൂരം അണിയിച്ച ആദർശിനോട് ഇനി 3 വട്ടം വധുവിന്റെ കൈ പിടിച്ച് വലം വെയ്ക്കണമെന്ന് പൂജാരി പറഞ്ഞതോടെ കൃഷ്ണയുടെ ചൂണ്ട് വിരലിൽ പിടിച്ച ആദർശ് അവളുമായി വലം വെച്ചു അതോടെ ചടങ്ങുകൾ കഴിഞ്ഞു. അപ്പോഴെയ്ക്കും ഹാളിലുണ്ടായിരുന്ന തിരക്കെല്ലാം കുറഞ്ഞിരുന്നു. ആളുകൾ സദ്യ കഴിക്കാനായി പോയിട്ടുണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞതോടെ ഫോട്ടോ ഗ്രാഫർമാർ സ്റ്റേജിൽ നിൽക്കുന്ന വധു വരന്മാരെ കാണാൻ വരുന്ന
ആളുകളെ നിർത്തി ഫോട്ടോയെടുത്ത് തുടങ്ങിയിരുന്നു. സ്റ്റേജിൽ കയറി കല്യാണ ചെക്കനെ പരിചയപ്പെടുകയും ചെയ്യാം ഫോട്ടോയും എടുക്കാമെന്ന് പറഞ്ഞ് അനു എന്നെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ച് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
അനൂ ലെഹംഗ്ഗ ചോളിയിൽ അവളാണ് കല്യാണ പെണ്ണെന്ന ഭാവത്തിൽ ഷെർവാണിയിട്ട് കൂടെ നടക്കുന്ന എന്നെയും കൊണ്ട് ഹാളിന്റെ ഒത്ത നടുവിലൂടെ നടന്നു. കസേരയിലിരിക്കുന്ന ആളുകളെല്ലാം ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. നടന്ന് സ്റ്റേജിലേയ്ക്ക് കയറിയ ഞങ്ങൾ കല്യാണ പെണ്ണായ കൃഷ്ണയുടെയും കല്യാണ ചെക്കൻ ആദർശിന്റെയു അടുത്തെത്തി. ഞങ്ങളെ കണ്ട കൃഷ്ണ ചിരിച്ചിട്ട് ആദർശിനോട് പറഞ്ഞു.
“ഏട്ടാ, ഇതെന്റ ബെസ്റ്റ് ഫ്രണ്ട് അനുരാധ ഞങ്ങള് അനൂന്ന് വിളിക്കും”
“ഹായ്” ആദർശ് ചിരിച്ച് കൊണ്ട് അനൂ നോടായി പറഞ്ഞു.
ഷേക്ക് ഹാന്റ് കൊടുക്കാനായി ഞാൻ കൈ നീട്ടിയതോടെ ആദർശ് എന്റെ കൈ ചേർത്ത് പിടിച്ചതോടെ കൃഷ്ണ ആദർശിനോട് പറഞ്ഞു.
“ഇത് ആദിത്യൻ ഞങ്ങളെല്ലാം ആദീന്ന് വിളിക്കും. ഈ അനൂനെ കെട്ടാൻ പോണത് ഇവനാ”
“ആണോ, കൺഗ്രാറ്റ്സ്. ആദി എന്താ ചെയ്യുന്നേ?” ആദർശ് എന്നോട് ചോദിച്ചു.
“ഞങ്ങൾക്ക് ഫാമിലി ബിസിനസ്സാ. പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട്. അത് മാനേജ് ചെയ്യാ ഞാൻ”
“ദാറ്റ്സ് ഗ്രേറ്റ്. ഉടനെ കൂടാൻ പറ്റ്വോ ഞങ്ങൾക്ക് നിങ്ങളുടെ രണ്ട് പേരുടെയും കല്യാണം?” ആദർശ് ചിരിച്ച് കൊണ്ട് എന്നോടും അനുനോടുമായി ചോദിച്ചു.
“ഒരു കൊല്ലം കഴിഞ്ഞുണ്ടാകും” ആദർശിനോടായി അനു പറഞ്ഞു.
ക്യാമറമാൻ ഫോട്ടോയെടുക്കാമെന്ന് പറഞ്ഞതോടെ ഞാൻ ആദർശിന്റെ അരികിലായും അനു കൃഷ്ണയുടെ അരികിലായും നിന്ന് ഫോട്ടോയെടുത്തു. ശേഷം ഞങ്ങൾ സദ്യ കഴിക്കാനായി ഹാളിന്റെ താഴെയുള്ള നിലയിലേയ്ക്ക് പോയി.
നടക്കുന്നതിനിടെ അനു പറഞ്ഞു:
“ആദി, കൃഷ്ണേം ആദർശും നല്ല ചേർച്ചയുണ്ടല്ലെ?”
“ആ… രണ്ട് പേരും നല്ല മാച്ചാണ്” അനു പറഞ്ഞതിനെ ഞാൻ പിന്താങ്ങി.
ഒഴിവുള്ള കസേരകളിൽ തൊടടുത്തായി ഇരുന്ന ഞങ്ങൾക്ക് തൂശനിലയിൽ നല്ല ആവി പറക്കുന്ന ചോറും 8 കൂട്ടം കറികളും വിളമ്പി.അവസാനം പേപ്പർ ഗ്ലാസിൽ പായസവും കിട്ടിയതോടെ അത് കുടിച്ച് കഴിക്കൽ അവസാനിപ്പിച്ച ഞങ്ങൾ കൈ കഴുകാനായി വാഷ് റൂമിലേയ്ക്ക് നടന്നു. അവിടെ എന്റെ തൊട്ടടുത്ത് നിന്ന് കൈ കഴുകി കൊണ്ടിരുന്ന അനു എന്നോട് പറഞ്ഞു:
“ആദി, നമ്മളവർക്കായിട്ട് വാങ്ങിച്ച ആ രണ്ട് ഗോൾഡ് റിംഗുകള് കൊടുത്തില്ലാ ലോ ഡാ”
“ശ്ശോ… ഇങ്ങോട്ടെയ്ക്ക് വരുന്ന വഴിയൊക്കെ ഗൂഗിൾ മാപ്പ് തെറ്റിച്ചതോടെ ഞാനാകെ ടെൻഷനായി അതോടെ റിംഗിന്റെ കാര്യമൊക്കെ മറന്ന് പോയി. എന്തായാലും നീ ഇപ്പോ ഓർത്തത് നന്നായി അല്ലേൽ നമ്മളതും കൊണ്ട് വീട്ടിലോട്ട് പോയെനെ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നാ വാ നമ്മുക്കത് കാറിൽ നിന്ന് എടുത്ത് കൊടുത്തിട്ട് അവരുടെ കൂടെ ഒരു സെൽഫി എടുക്കാ”ന്ന് പറഞ്ഞ് അനു എന്റെ ഇടത്തെ കൈയ്യിൽ പിടിച്ചിട്ട് കാർ പാർക്കിംഗിലേയ്ക്ക് നടന്നു. കാറിൽ നിന്ന് റിംഗ് അടങ്ങിയ ബോക്സ് ഇട്ട് വച്ച കവർ എടുത്ത് അനൂന്റെ കൈയ്യിൽ കൊടുത്ത ഞാൻ പറഞ്ഞു:
“അനു കുട്ടിയുടെ ഗിഫ്റ്റാന്ന് പറഞ്ഞ് കൊടുത്താ മതിട്ടോ അവർക്ക്”
“അങ്ങനെ എനിക്ക് മാത്രം ഈ ഗിഫ്റ്റിന്റെ ക്രെഡിറ്റ് വേണ്ടാട്ടോ മോനെ. നമ്മള് ഒരുമിച്ച് പോയല്ലെ ഇത് വാങ്ങിച്ചത് അപ്പോ നമ്മള് രണ്ടു പേരുടെയും ഗിഫ്റ്റാ ഇതെന്ന് പറഞ്ഞ് കൊടുക്കാ ആദി കുട്ടാ നമുക്ക്” പെണ്ണ് കൊഞ്ചി പറഞ്ഞിട്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു.
“എന്നാ അനു കുട്ടി പറഞ്ഞ പോലെ നമ്മുടെ രണ്ട് പേരുടെയും ഗിഫ്റ്റാ ഇതെന്ന് പറഞ്ഞ് കൊടുക്കാം”ന്ന് പറഞ്ഞ് ഞാൻ പെണ്ണിന്റെ നെറ്റിയിൽ എന്റെ നെറ്റി പതിയെ ഒന്ന് മുട്ടിച്ചു. അതോടെ പെണ്ണിന് സന്തോഷമായി അവളാ പാൽ പല്ല് കാണിച്ച് പുഞ്ചിരിച്ചിട്ട് “നമ്മുക്കിത്
കൊണ്ട് പോയി കൊടുത്തിട്ട് വരാം” ന്ന് അനു പറഞ്ഞതോടെ ഞാൻ അവളെയും ചേർത്ത് പിടിച്ച് ഹാളിനകത്തേയ്ക്ക് കയറി. ഹാളിലെ കസേരകളെല്ലാം ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. സ്റ്റേജിനടുത്തേയ്ക്ക് നടന്ന ഞങ്ങൾ സ്റ്റേജിലേയ്ക്ക് നോക്കിയപ്പോൾ കണ്ടത് അവിടെ ആദർശിനെയും കൃഷ്ണയേയും പല പോസിൽ നിർത്തി വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാർ ഫോട്ടോയെടുക്കുന്നതായിരുന്നു. സ്റ്റേജിലേയ്ക്ക് കയറുമ്പോൾ ഞാൻ അനൂന്റെ കൈ വിട്ട് അവളോട് ആദ്യം കയറാൻ പറഞ്ഞു. തൊട്ടു പിറകെയായി ഞാനും സ്റ്റേജിലേയ്ക്ക് കയറി. ഞങ്ങളെ കണ്ടതോടെ കൃഷ്ണയും ആദർശും ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വിളിച്ചു. അവർക്കരികിൽ നടന്നെത്തിയ ഞാനും അനുവും കൈയ്യിലിരുന്ന സ്വർണ്ണ മോതിരമുള്ള കവർ കൃഷ്ണയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് അനു പറഞ്ഞു:
” ഇത് നിങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ വക ഒരു പ്രെസ്സന്റ്”
” താങ്ക്യു ആദി, അനു” കൃഷ്ണ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിങ്ങൾക്ക് രണ്ട് പേർക്കും ഓരോ ഗോൾഡൻ റിംഗാണ് ട്ടോ അതിൽ” ആദർശിനോടും കൃഷ്ണയോടുമായി ഞാൻ പറഞ്ഞു.
“ഈശ്വരാ, ഗോൾഡൻ റിംഗാണോ. ഇന്ന് കിട്ടിയതിൽ വച്ച് ഏറ്റവും കോസ്റ്റ്ലി ഗിഫ്റ്റ് നിങ്ങള് രണ്ട് പേരുമാണ് ട്ടോ തന്നത്.” ആദർശ് എന്റെ തോളിൽ കൈയ്യിട്ട് ചിരിച്ച് കൊണ്ട് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു.
“നിങ്ങള് രണ്ട് പേരും വിരുന്നിന് വരണം ട്ടോ ഞങ്ങളുടെ വീട്ടിലേയ്ക്ക്” അനു ആദർശിനേം കൃഷ്ണയെയും ക്ഷണിച്ചു.
“തീർച്ചയായും വരാം” ആദർശ് സമ്മതമറിയിച്ചു. അവരോടൊപ്പം നിന്ന് സെൽഫികൾ എടുത്ത ഞാനും അനുവും യാത്ര പറഞ്ഞ് കാറിനടുത്തേയ്ക്ക് നടന്നു.
“ഈശ്വരാ, ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തെ. സൗമ്യേനേ കൊണ്ട് പോകണ്ടെ നമ്മുക്ക്?” അനു തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
“ആ… ബെസ്റ്റ്. നീ എന്ത് കൂട്ടുകാരിയാടി? ഇവിടെ വന്നിറങ്ങിയെ പിന്നെ നീ സൗമ്യേച്ചീനെ കണ്ടിരുന്നോ?”
അനൂനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ദേ ചെക്കാ ഞാനൊന്ന് തന്നാലുണ്ടല്ലോ. നീ ഇവിടെ ഒറ്റക്കാവണ്ടാന്ന് വിചാരിച്ചാ ഞാൻ നിന്റെ കൂടെ തന്നെ നിന്നത്. എന്നിട്ട് സൗമ്യേടെ കാര്യം മറന്നതിന് എന്നെ കളിയാക്കുന്നോ?” അനു ദേഷ്യം വന്ന മുഖഭാവത്തോടെ പറഞ്ഞിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു.
അനു നുള്ളിയ ഭാഗത്ത് തടവിയ ഞാൻ ചിരിച്ച് കൊണ്ട് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു:
“എന്നാലും മോശമായി പോയി അനു കുട്ടി. കൂടെ കൊണ്ട് വന്ന കൂട്ടുകാരിയെ മറക്കാന്നൊക്കെ പറഞ്ഞാ”
“നീ കുറച്ച് നേരമായി തുടങ്ങിയിട്ടെന്ന്” പറഞ്ഞ് ദേഷ്യം വന്ന് ചുവന്ന് തുടുത്ത മുഖഭാവത്തോടെ എന്റെ കൈയ്യിൽ ഒരടി തന്ന അനുവിന്റെ കൈയ്യിൽ തിരിച്ചൊരു നുള്ള് കൊടുത്ത ഞാൻ “ചുണയുണ്ടെങ്കിൽ എന്നെ വന്നൊന്ന് പിടിക്കടി കുരങ്ങീന്ന്” വിളിച്ച് ഓടിയ ഞാൻ കീ ലെസ്സ് എൻട്രി റിമോർട്ടിൽ കാർ അൺലോക്ക് ചെയ്ത് ഓടി ചെന്ന് കാറിനകത്ത് കേറിയിരുന്നിട്ട് ഡോർ ലോക്ക് ചെയ്തു. എന്റെ പിറകെ ഓടി വന്ന അനു “നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ കുരങ്ങാന്ന്” പറഞ്ഞ് ചിരിച്ചിട്ട് കാറിൽ ചാരി നിന്ന് ഫോണെടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു.
“നീ ഇത് എവിടെയാ? ഞങ്ങള് നിന്നെ എവിടെയൊക്കെ നോക്കീന്നറിയോ കാണാതായപ്പോ വിളിച്ചതാ നിന്നെ. പോവണ്ടെ നമ്മുക്ക്? ഞങ്ങള് രണ്ടും പാർക്കിംഗിൽ കാറിനടുത്തുണ്ട് നീ അങ്ങോട്ടെയ്ക്ക് വാ”ന്ന് പറഞ്ഞ് അനു കോൾ അവസാനിപ്പിച്ചു.
കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ഞാൻ ഡോറിൽ ചാരി നിന്ന അനൂന്റെ ഇടത്തെ കൈയ്യിൽ പിടിച്ചതോടെ പെണ്ണ് എന്റെ നേരെ തിരിഞ്ഞിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. “സൗമ്യേനെ വിളിച്ചതാ ഞാൻ. അവള് കൃഷ്‌ണേടെ അമ്മയായിട്ട് സംസാരിച്ചോണ്ടിരിക്കായിരുന്നെന്ന്. ആ മണ്ടിയ്ക്ക് അറിയില്ലാലോ അവള് നമ്മുടെ കൂടെ വന്ന കാര്യം മറന്ന നമ്മള് അവളെ കൂട്ടാതെ പോകാനൊരുങ്ങീത്”
“സൗമ്യേച്ചി ഇങ്ങോട്ട് വന്നോളും.നീ വെറുതെ വെയില് കൊണ്ട് നിൽക്കാതെ കാറിൽ കയറി ഇരിക്കെന്റെ അനു കുട്ടി.” ഞാൻ അനൂനോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട അനു “ഓക്കെ”ന്ന് പറഞ്ഞ് കാറിന്റെ മുന്നിലെ സീറ്റിൽ വന്ന് ഇരുന്നിട്ട് പറഞ്ഞു:
“അങ്ങനെ കൃഷ്ണേടെ കല്യാണം കഴിഞ്ഞു.ഇത് പോലെയൊക്കെ നമ്മുടെ കല്യാണം നടക്ക്വോ ആദി കുട്ടാ?” പെണ്ണെന്റെ തോളിൽ തല ചേർത്തിരുന്നിട്ട് ചോദിച്ചു.
“ഇത് പോലെ വല്യ സെറ്റപ്പിൽ നമ്മുടെ കല്യാണം ഉണ്ടാകുമോന്ന് എനിക്കുറപ്പില്ല. പക്ഷേ ആരൊക്കെ എതിര് നിന്നാലും നിന്നെ ഞാൻ കൈ വിടില്ലാ മോളെ”ന്ന് പറഞ്ഞ ഞാൻ എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്” അനു മനസ്സിനുള്ളിലെ പ്രതീക്ഷയെന്നോണമാണിത് പറഞ്ഞത്.
“ഉം” ഞാൻ മൂളി കൊണ്ട് എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു.
*~*~*~*~*~*~*~*~*~*~*
ഉറക്കത്തിൽ എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കണ്ണ് തുറന്ന ഞാൻ വേഗത്തിൽ കറങ്ങുന്ന സീലിംഗ് ഫാനാണ് ആദ്യം കണ്ടത്.കട്ടിലിനോട് ചേർന്നുള്ള ഡ്രസ്സിംഗ് ടേബിളിൽ കൈ നീട്ടി പരതിയ ഞാൻ കൈയ്യിൽ തടഞ്ഞ സീലിംഗ് ഫാനിന്റെ റിമോർട്ട് എടുത്ത് അതിലെ നൈറ്റ് ലാംമ്പ് ബട്ടൺ അമർത്തിയതോടെ റൂമിലാകെ ചെറിയ നീല വെളിച്ചം പരന്നു. ഒന്ന് തിരിഞ്ഞ് കിടക്കാമെന്ന് വിചാരിച്ച് ചരിയാൻ നോക്കിയപ്പോൾ എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്ന് കിടക്കുറങ്ങുന്ന അനൂന്റെ സുന്ദരമായ നിഷ്കളങ്ക മുഖം കണ്ടതോടെ പരിഭ്രാന്തിയിലായ എന്റെ മനസ്സ് ശാന്തമായി. അനൂന്റെ മുഖത്തേയ്ക്ക് നോക്കി കിടന്ന എനിക്ക് അന്ന് അവൾ പറഞ്ഞതാണ് ഓർമ്മ വന്നത്
“അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്”.
ദൈവാനുഗ്രഹം കൊണ്ടൊ ഞങ്ങുടെ സ്നേഹത്തിന്റ ആഴം കൊണ്ടാണെന്നോ അറിയില്ല അന്നവൾ പറഞ്ഞത് ഇന്ന് യാത്ഥാർത്ഥ്യമായത് ഓർത്തപ്പോൾ അനൂനോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം ഒരു പ്രത്യേക താളത്തിൽ മിടിക്കുന്ന പോലെ തോന്നി. എന്നെ വട്ടം കെട്ടിപിടിച്ച് ചരിഞ്ഞ് കിടക്കുന്ന പെണ്ണിന്റെ വലത്തെ കവിളിൽ ഞാനൊരു മുത്തം കൊടുത്തതോടെ ഉറക്കത്തിൽ പെണ്ണൊന്ന് കുറുകി കൊണ്ട് എന്നെ മുറുക്കി കെട്ടി പിടിച്ച് കിടന്നു. നാളെ രാവിലെയാണ് ഞങ്ങൾ ഇവിടെ നിന്ന് ഊട്ടി കൊടൈക്കനാലിലേക്കൊക്കെ ഹണിമൂൺ ട്രിപ്പിനായി പോകാമെന്ന് തീരുമാനിച്ചിരിക്കുന്നത് ഒരു 5 ദിവസത്തെ യാത്ര.
രാത്രി തന്നെ അതിനുള്ള ഡ്രസ്സുകളും സാധനങ്ങളുമെല്ലാം ഞങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്നു. രാവിലെ ആറു മണിയോടെ ഇവിടെ നിന്ന് തിരിക്കാമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അനൂനെ കെട്ടിപിടിച്ച് വീണ്ടും ഉറക്കത്തിലേയ്ക്ക് പോയ ഞാൻ ഒരു വർഷം മുൻപ് കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മടങ്ങി.
*~*~*~*~*~*~*~*~*~*~*
കാറിൽ എന്റെ തോളിൽ തല ചേർത്തിരുന്ന അനൂന്റെ മുടിയിൽ താടി ചേർത്ത് വച്ച് അവളെ വട്ടം കെട്ടിപിടിച്ചിരുന്ന ഞാൻ ഗ്ലാസ്സിൽ ആരോ കൈ കൊണ്ട് മുട്ടുന്ന ശബ്ദം കേട്ടതോടെ ഞെട്ടിയ ഞാനും അനുവും സീറ്റിൽ നേരെയിരുന്നു. ആരാ ഗ്ലാസ്സിൽ മുട്ടുന്നതെന്നറിയാൻ പുറത്തേയ്ക്ക് നോക്കിയപ്പോൾ സൗമ്യ വന്ന് ഡോറിനടുത്ത് ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. അതോടെ സൗമ്യയ്ക്ക് കയറാനായി കാറിന്റെ ബാക്കിലെ ഡോർ തുറന്ന് കൊടുത്ത ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു:
“കൃഷ്ണേച്ചീടെ അമ്മേടെ അടുത്തായിരുന്നോ സൗമേച്ചി?”
“എന്റെ ആദി ഒന്നും പറയണ്ടാ ആ പുള്ളിക്കാരി സംസാരിച്ച് കത്തി വച്ച് എന്നെ കൊലാക്കൊല ചെയ്യായിരുന്നൂന്നെ” കാറിലേയ്ക്ക് കയറുന്നതിനിടെ സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞു.
“കൃഷ്ണ ഇനി 2 ആഴ്ച ലീവ് അല്ലേ ഡി സൗമ്യേ?” അനു പിറകിലേയ്ക്ക് തിരിഞ്ഞ് കൊണ്ടാണിത് ചോദിച്ചത്.
“ആ… കുടുംബക്കാരുടെ വീട്ടിലൊക്കെ വിരുന്നിന് പോവ്വണ്ടെ അവർക്ക്. കൃഷ്ണേടെ അമ്മ സംസാരിച്ച് കത്തി വെക്കണ ടൈപ്പാന്ന് അറിയാവുന്ന കൊണ്ടാണല്ലേ നീ അവിടന്ന് മുങ്ങിയേ?” സൗമ്യ ചിരിച്ച് കൊണ്ടാണ് അനൂനോടിത് ചോദിച്ചത്.
“ആ ആന്റീടെ മുന്നിൽ മുൻപൊരിക്കൽ ഞാൻ പെട്ടിട്ടുണ്ട് അന്നെന്നോട് സംസാരിച്ച് കത്തി വെച്ച് എന്നെ കൊല്ലാകൊല്ലാ ചെയ്തതാ അതാ ഞാൻ അവിടെ നിന്ന് നൈസായി ഒഴിഞ്ഞ് മാറീത്.” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
“ഡി ദുഷ്ടേ അതറിഞ്ഞ് കൊണ്ടാണല്ലേ നീ എന്നെ ആ ആന്റീടെ മുന്നിൽ ഇട്ട് കൊടുത്തിട്ട് സ്ക്കൂട്ടായത്?” സൗമ്യ മുന്നിലിരുന്ന അനൂന്റെ കൈയ്യിലൊരടി കൊടുത്തിട്ടാണിത് പറഞ്ഞത്.
സൗമ്യേടെ അടി കൊണ്ട് വേദനിച്ച അനു പിറകിലേയ്ക്ക് തിരിഞ്ഞ് സൗമ്യേടെ കൈയ്യിൽ നല്ലൊരു നുള്ള് കൊടുത്തിട്ട് ദേഷ്യത്തിൽ പറഞ്ഞു:
“കൃഷ്ണേടെ അടുത്ത് നിന്ന് ഞാൻ എന്തോരം പ്രാവശ്യം കൈ കൊണ്ട് സിഗ്ന്ല് തന്നതാ നിനക്ക് അവിടെ നിന്ന് പതിയെ മാറിക്കോളാൻ പറഞ്ഞ് നിനക്ക് മനസ്സിലാകാത്തത് ആരുടെ കുറ്റമാ”
“ആ… ഞാനൊന്നും കണ്ടില്ലാ നീ കാണിച്ചത്” സൗമ്യ നുളള് കൊണ്ട ഭാഗം തടവി കൊണ്ട് പിണക്കത്തിലാണിത് പറഞ്ഞത്.
“അയ്യേ …നിങ്ങള് രണ്ടും കൊച്ചു പിള്ളേരെക്കാളും കഷ്ടമാണല്ലോ” രണ്ട് പേരെയും കളിയാക്കി ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“ഓ ഒരു വല്യ ആള് വന്നിരിക്കുന്നു.” ഞാൻ പറഞ്ഞതിഷ്ടപ്പെടാതിരുന്ന അനു എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ടാണിത് പറഞ്ഞത്.
“ആഹാ … അപ്പോ ഇവള്ടെ കൈയ്യീന്ന് ആദിക്കും കിട്ടാറുണ്ടല്ലേ നല്ല നുള്ള്?” സൗമ്യ ചിരിച്ച് കൊണ്ട് ചോദിച്ചു
“ഒന്നും പറയണ്ടാ സൗമ്യേച്ചി പുള്ളിക്കാരിക്ക് ദേഷ്യം വന്നാലും സന്തോഷം തോന്നിയാലും ഒക്കെ നുള്ളി പറിക്കുന്നത് എന്റെ കൈയ്യിലാന്നേ” ഞാൻ ചിരിച്ച് കൊണ്ട് പിറകിലിരിക്കുന്ന സൗമ്യേയെ നോക്കി കൊണ്ടാണിത് പറഞ്ഞത്.
“ഭാഗ്യം … ഇവൾക്ക് ആദീനെ കിട്ടിയേൽ പിന്നെ എനിക്ക് കിട്ടുന്ന നുള്ളിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്ട്ടോ ആദി” സൗമ്യ ഉറക്കെ ചിരിച്ച് കൊണ്ട് പറഞ്ഞു.
സൗമ്യ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ച് കൊണ്ട് അനൂനെ നോക്കിയപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള ചിരിയുണ്ടായിരുന്നു. അനൂന്റെ അപ്പോഴത്തെ ആ ചിരിയുടെ ഭംഗി നോക്കിയ ഞാൻ പെണ്ണിന്റെ കവിളിൽ ഇടത്തെ കൈ കൊണ്ട് പതിയെ പിടിച്ചിട്ട് ചോദിച്ചു “പിണക്കമൊക്കെ മാറിയോഡി കുറുമ്പി?”
“അതിന് ഞാൻ പിണങ്ങിയില്ലാലോ” ഉടനെ വന്നു അനൂന്റെ മറുപടി.
“എന്നാ എനിക്ക് തോന്നിയതാവും ല്ലേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് സ്റ്റിയറിംഗിൽ നിന്ന് കൈയെടുത്തിട്ട് അനൂന്റെ മൂക്കിൽ പിടിച്ച് വലിച്ചു.
“ദേ ആദി വേണ്ടാട്ടോ” അനു ചിണുങ്ങി കൊണ്ടാണിത് പറഞ്ഞത്.
പിന്നെ ഞങ്ങൾ കാറിൽ ആരും കുറേ നേരം ഒന്നും സംസാരിച്ചില്ല. അതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പാട്ട് വെച്ചു. കാറ് ആലപ്പുഴ ടൗണിൽ എത്തിയപ്പോ മാരാരിക്കുളം ബീച്ചിലേക്ക് 11 km എന്ന ബോർഡ് കണ്ടതോടെ
ഞാൻ ഗൂഗിൾ മാപ് നോക്കി വണ്ടി നേരെ മാരാരിക്കുളം ബീച്ചിലേയ്ക്ക് പോകുന്ന റോഡിലേയ്ക്ക് തിരിച്ചു. ഞാൻ വഴി മാറി പോകുന്നതെന്താന്ന് മനസ്സിലാവാത്ത അനുവും സൗമ്യയും എന്നോട് ഒരുമിച്ച് ചോദിച്ചു.
“ഇതെന്താ ആദി ഈ വഴി പോകുന്നെ? നമ്മുക്ക് ടൗണിൽ നിന്ന് നേരെയല്ലേ പോകേണ്ടത്?”
“സമയമിപ്പോ 3.30 അല്ലേ ആയിട്ടുള്ളൂ. നമ്മുക്ക് ബീച്ചിലൊക്കെ പോയി കുറച്ച് നേരം കാറ്റ് കൊണ്ടിരുന്നിട്ട് പോവ്വാന്നെ” ഞാൻ ചിരിച്ച് കൊണ്ടാണിതവരോട് പറഞ്ഞത്.
“ദാറ്റ്സ് എ ഗുഡ് ഐഡിയ ആദി” സൗമ്യ പിറകിലെ സീറ്റിലിരുന്ന് കൊണ്ട് എന്റെ തോളിൽ തട്ടി കൊണ്ടാണിത് പറഞ്ഞത്..
സൗമ്യ പറഞ്ഞത് കേട്ട് പുഞ്ചിരിച്ച് കൊണ്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി കൊണ്ട് മുഖം വീർപ്പിച്ച് പറഞ്ഞു:
“ഈ ലെഹംഗ്ഗ ഇട്ട് ബീച്ചിൽ നടക്കലൊക്കെ വല്യ പാടാ. ഞാനൊന്നും വരണില്ല ബീച്ചിലോട്ട്”
“നീ നടക്കണ്ടാ നിന്നെ ഞാൻ എടുത്ത് കൊണ്ട് പോയ് കൊളാട്ടോ ബീച്ചിലേയ്ക്ക്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഉവ്വ,നടന്നത് തന്നെ”ന്ന് പറഞ്ഞിട്ട് പെണ്ണ് മുഖം തിരിച്ചിരുന്നു.
കാർ ബീച്ചിനടുത്തെത്തിയതോടെ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലമുണ്ടോന്ന് തിരഞ്ഞ ഞാൻ ഒടുവിൽ കാർ ഒഴിവ് കണ്ട ഒരു സ്ഥലത്ത് കയറ്റി പാർക്ക് ചെയ്തു. ഞായറാഴ്ചയായതിനാൽ ബീച്ച് കാണാൻ ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നതിനാൽ ബീച്ച് പരിസരമാകെ അവർ വന്ന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് കിടപ്പായിരുന്നു. കാറിൽ നിന്ന് ഞാനും സൗമ്യയും ഇറങ്ങിയിട്ടും അനു കാറിൽ നിന്നിറങ്ങാൻ കൂട്ടാകാതെ ഒരേ ഇരിപ്പിരുന്നു. അനു ഇരിക്കുന്ന മുൻഭാഗത്തെ ഡോർ ചെന്ന് തുറന്ന ഞാൻ പറഞ്ഞു:
“നീ വരുന്നില്ലേ ബീച്ചിലേയ്ക്ക്?”
“ഞാൻ വരണില്ലാന്ന് പറഞ്ഞതല്ലേ”ന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് അനു കൈയ്യിലിരുന്ന മൊബൈലിൽ നോക്കിയിരുപ്പായി.
അനൂ ഒരു കാര്യവുമില്ലാതെ വാശി പിടിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നതാണെങ്കിലും സൗമ്യ കൂടെയുള്ളത് ഓർത്തപ്പോൾ ഞാൻ വന്ന ദേഷ്യം കടിച്ചമർത്തിയിട്ട് കാറിന്റെ സീറ്റിൽ നിന്ന് അനൂനെ വട്ടം പൊക്കിയെടുത്തു. ഞാനവളെ വട്ടം പൊക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന അനു “ആദി എന്നെ താഴെയിറക്കെന്ന് പറഞ്ഞ് എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈ ചേർത്ത് വട്ടം പിടിച്ച് പേടിച്ചിരുപ്പായി.
കാറിന്റെ ഡോർ വലിച്ചടച്ച ഞാൻ അവളെയും എടുത്ത് മുന്നോട്ട് നടന്നു. ഞങ്ങളുടെ പ്രവൃത്തികളെല്ലാം നോക്കിയിരുന്ന സൗമ്യ ചിരിച്ചിട്ട് അവളുടെ മൊബൈൽ ക്യാമറയിൽ ഞങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അനൂനെ എടുത്ത് മുന്നിൽ നടന്ന എന്റെ പിറകിലായി നടന്ന് വന്ന സൗമ്യ അനൂനോടായി പറഞ്ഞു: “നിന്റെ ഒരു ഭാഗ്യം നോക്കണേ എടുത്ത് കൊണ്ട് നടക്കണ ചെക്കനെ കിട്ടിയില്ലേ നിനക്ക്”
സൗമ്യ പറഞ്ഞത് കേട്ട് നാണമായ അനു എന്റെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ കൈയ്യിൽ അനങ്ങാതെ ഇരുന്നു. നേരത്തെ വാശി കാണിച്ച അനൂനോട് ചെറിയ ദേഷ്യം ഉള്ളിലുണ്ടായിരുന്ന ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ അവളെയും എടുത്ത് ബീച്ചിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയതോടെ ഒന്നു നിന്നിട്ട് ഗൗരവത്തിൽ ചോദിച്ചു
” ഇനി നീ നടന്നോളുവോ അതോ ഇനീം ഞാൻ അങ്ങോട്ട് എടുക്കണോ?”
“ഞാൻ നടന്നോളാം ആദി കുട്ടാ”ന്ന് പറഞ്ഞിട്ട് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി.
എന്റെ മുഖത്തേയ്ക്ക് നിഷ്കളങ്കമായി നോക്കി കൊണ്ടിരിക്കുന്ന
അനൂനെ നോക്കാതിരിക്കാൻ എനിക്കായില്ല. ഞാനവളുടെ മുഖത്തേയ്ക്ക് നോക്കീട്ട് അൽപ്പം ഗൗരവം ഭാവിച്ച് കൊണ്ട് ചോദിച്ചു:
“നിന്റെ വാശിയൊക്കെ മാറിയോ?”
കൈകളിൽ കോരിയെടുത്തിരുന്ന അനൂനെ ഞാൻ താഴെയിറക്കിയതോടെ പെണ്ണ് നിവർന്ന് നിന്നിട്ട് ഡ്രസ്സ് നേരെയാക്കി കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“നീ ബീച്ചിലേയ്ക്ക് പോകാന്ന് പറഞ്ഞപ്പോ എനിക്കെന്തോ അപ്പോ വല്യ ഇൻട്രസ്റ്റ് തോന്നീല്ല. അതാ ഞാൻ അങ്ങനെ പറഞ്ഞെ”
“ഉം” ഞാൻ മുളി കൊണ്ട് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ വെറുതെ നോക്കി കൊണ്ടിരുന്നു. അവളോടിപ്പോഴും ചെറിയ പിണക്കം എന്റെ മനസ്സിലുണ്ടെന്ന് മനസ്സിലാക്കിയ അനു “വാ ടാ കുറുമ്പാ നമ്മുക്ക് ബീച്ചിലേയ്ക്ക് നടക്കാംന്നെ”ന്ന് പറഞ്ഞ് അനു വന്നെന്റെ കൈയ്യിൽ ചുറ്റി പിടിച്ച് എന്നെയും കൊണ്ട് നടന്നിട്ട് തുടർന്നു:
“സോറി ആദി കുട്ടാ. അപ്പോഴഞ്ഞ മൂഡിലാ ഞാനങ്ങനെ പറഞ്ഞത്. ഇനിയങ്ങനെ പറയൂലാ ഞാനെ”ന്ന് പറഞ്ഞ് പെണ്ണെന്റെ കവിളിൽ പിടിച്ച് വലിച്ചു.
അനു സോറി പറഞ്ഞതോടെ മനസ്സിലുണ്ടായിരുന്ന ചെറിയ ദേഷ്യമൊക്കെ പോയപ്പോൾ ഞാനവളെയും ചേർത്ത് പിടിച്ച് ബീച്ചിന്റെ പ്രവേശന കവാടം
ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് സൗമ്യ കൂടെ വന്ന കാര്യം ഓർമ്മ വന്ന ഞാൻ കക്ഷി ഞങ്ങളുടെ കൂടെയുണ്ടോന്നറിയാനായി പിറകിലോട്ട് തിരിഞ്ഞ് നോക്കിയപ്പോൾ സൗമ്യ ഫോണിൽ ഘടിപ്പിച്ച ഹെഡ് സെറ്റിലൂടെ ആരോടൊ സംസാരിച്ച് അൽപ്പം അകലെ നിന്ന് നടന്ന് വരുന്നുണ്ടായിരുന്നു. ഞാൻ തിരിഞ്ഞ് നോക്കിയത് കണ്ട അനു
“എന്താ ആദീ. നീ ആരെയാ നോക്കുന്നെ”ന്ന് ചോദിച്ചു.
“സൗമ്യേച്ചി എന്ത്യേന്ന് നോക്കീതാ”
“ദേ അവള് ഹെഡ്സെറ്റ് ഒക്കെ വച്ച് ആരോടൊ ഫോണിൽ സംസാരിച്ച് ആടിയാടി നടന്ന് വരണത് കണ്ടില്ലേ നീ” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
“ആരോടായിരിക്കും സൗമ്യേച്ചി ഹെഡ് സെറ്റ് ഒക്കെ വച്ച് സംസാരിച്ചോണ്ടിരിക്കുന്നെ. പുള്ളിക്കാരീടെ ലൗവർ എങ്ങാനാണോ?” ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“ലൗവ്വറോ അവൾക്കോ? നീ വല്ല നടക്കണ കാര്യം പറ മോനെ.”
“അതെന്താ അനു കുട്ടി നീ അങ്ങനെ പറഞ്ഞെ?”സൗമ്യയെ കുറിച്ചറിയാനുള്ള ആകാംക്ഷയിൽ ഞാൻ അനൂനോട് ചോദിച്ചു.
“ഞങ്ങളെല്ലാം ഓഫീസിലുള്ള മെയിൽ സ്റ്റാഫിനോടെല്ലാം നല്ല ഫ്രണ്ട്ലിയാ. ഈ സൗമ്യ ഒറ്റൊരാളോടു പോലും മിണ്ടത്തുമില്ലാ കമ്പനിയാവേമില്ല” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“അപ്പോ എന്നോട് നല്ല ഫ്രണ്ട്ലിയായിട്ട് സൗമേച്ചി പെരുമാറുന്നതോ?”
“അതെന്താന്ന് എനിക്കറിയൂല്ല. ചിലപ്പോ നീ എന്നെ കെട്ടാൻ പോകുന്നത് കൊണ്ടായിരിക്കും” അനു ചിരിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴെയ്ക്കും സൗമ്യ കോൾ വിളിയൊക്കെ അവസാനിപ്പിച്ച്
ഞങ്ങളുടെ അടുത്ത് നടന്നെത്തിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു “നിങ്ങളെന്നെ കാത്ത് നിൽക്കായിരുന്നോ?”
“അതെയെന്ന്” ഞാൻ മറുപടി പറഞ്ഞതോടെ സൗമ്യ അനൂന്റെ കൈയ്യിൽ വന്ന് പിടിച്ചിട്ട് അനൂനോടായി പറഞ്ഞു:
“നമ്മുടെ ജ്യോതിയാ വിളിച്ചേ. കല്യാണത്തിനു പോയ വിശേഷങ്ങൾ അറിയാൻ വേണ്ടി വിളിച്ചതാ അവള്”
ഞാൻ മനസ്സിലാകാത്ത പോലെ അനൂനെ നോക്കിയപ്പോൾ “ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നതാ ജ്യോതി. അവളിപ്പോ മാറ്റേണിറ്റി ലീവിലാ അതാ കല്യാണത്തിന് വരാഞ്ഞതെ”ന്ന് അനു എന്നോടായി പറഞ്ഞു.
“ഓ… അങ്ങനെ”ന്ന് പറഞ്ഞിട്ട് ഞാൻ മുന്നിൽ നടന്നു. എന്റെ പിറകിലായി അനുവും സൗമ്യവും ഓരോ കാര്യങ്ങളൊക്കെ സംസാരിച്ച് നടന്നു. അങ്ങനെ നടന്ന് ഞങ്ങൾ ബീച്ചിലെത്തി. ബീച്ചിൽ നല്ല തിരക്കായിരുന്നു. വെയിൽ മങ്ങിയിട്ടുണ്ടായിരുന്നതിനാൽ ആളുകളൊക്കെ തിരമാലയിൽ കാൽ നനയ്ക്കാനും ചിലരൊക്കെ കടലിൽ ഇറങ്ങി മുങ്ങി കുളിക്കുന്നുമൊക്കെ ഉണ്ടായിരുന്നു. കടൽ കരയിലെ പൂഴി മണലിലൂടെ വെറുതെ നടന്ന് നീങ്ങിയ ഞാനും അനുവും സൗമ്യയും നടന്ന് കാല് കഴച്ചപ്പോൾ ആളുകൾ അധികമില്ലാത്ത ഭാഗത്ത് കടൽ കരയിലെ പൂഴി മണ്ണിൽ കാൽ നീട്ടി വെച്ച് കടലിലേയ്ക്ക് നോക്കി ഇരുന്നു. ആ സമയം കടലിൽ നിന്നു വീശിയ കാറ്റിൽ ലയിച്ചിരുന്ന പോയ ഞങ്ങൾ കുറേ നേരം ഒന്നും സംസാരിക്കാതെ അതേ ഇരിപ്പിരുന്നു. ഞങ്ങൾക്കിടയിലെ നിശബ്ദത കീറി മുറിച്ചത് പോലെ സൗമ്യയുടെ മൊബൈൽ റിംഗ് ചെയ്തു. അതോടെ സൗമ്യ “ഞാനിപ്പോ വരാന്ന്” പറഞ്ഞ് ഞങ്ങളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് നീങ്ങി. സൗമ്യ പോയതോടെ അനു എന്റെ തോളിലേയ്ക്ക് തല ചായ്ച്ചിരുപ്പായി. അതോടെ ഞാനവളെ തോളിൽ കൈയ്യിട്ട് എന്നിലേയ്ക്ക് ചേർത്ത് പിടിച്ചിട്ട് വിളിച്ചു.
“അനു കുട്ടി …”
“ഉം” അനു മൂളി.
“മോള് എനിക്കൊരു കാര്യത്തിൽ വാക്ക് തരാമോന്ന്” ചോദിച്ച് കൊണ്ട് ഞാനവൾക്ക് നേരെ എന്റെ ഉള്ളം കൈ നിവർത്തി പിടിച്ചു. അതോടെ അനു എന്റെ മുഖത്തേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ ഉള്ളം കൈയ്യിൽ അവൾ കൈ ചേർത്ത് വച്ച് കൊണ്ട് തിരിച്ച് ചോദിച്ചു:
“എന്താ എന്റെ ആദിയ്ക്ക് അറിയേണ്ടത്?”
“നമ്മള് രണ്ടാളും ഇഷ്ടത്തിലാണെന്നറിഞ്ഞ് എല്ലാരും നമ്മളെ എതിർക്കാണെങ്കിൽ” ഞാൻ പറഞ്ഞ് നിർത്തിയിട്ട് അനൂനെ നോക്കി. “എതിർക്കാണെങ്കിൽ എന്താ?” അനു പരിഭ്രമം നിറഞ്ഞ് മുഖ ഭാവത്തോടെയാണ് എന്നോട് തിരിച്ച് ചോദിച്ചത്.
“ഞാൻ വന്ന് വിളിച്ചാ നീ എന്റൊപ്പം ഇറങ്ങി വരാന്ന് എനിക്ക് വാക്ക് തരണം” ഞാനൊറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അനൂനെ നോക്കി.
“ഒരുമിച്ച് ജീവിക്കുമെങ്കി അത് നിന്റെ കൂടെയായിരിക്കും ഇതെന്റ വാക്കാ…. മറിച്ചെന്തെങ്കിലും സംഭവിച്ചാ പിന്നെ ആരും എന്നെ ജീവനോടെ കാണില്ലാ നോക്കിക്കോ” ന്ന് ശബ്ദം ഇടറി പറഞ്ഞ അനു എന്റെ തോളിലേയ്ക്ക് മുഖം അമർത്തി വിതുമ്പി. എന്റെ കൂടെ ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ജീവനോടെ അവളുണ്ടാകില്ലാന്ന് പറഞ്ഞത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ വട്ടം കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു:
“അനു കുട്ടി കരയല്ലേ ഡാ നമ്മള് ഒരുമിച്ച് ജീവിക്കും അതാരൊക്കെ എതിർത്താലും നമ്മളൊന്നല്ലേ ഡാ”
“എന്നാലും, ഓരോന്നൊക്കെ ആലോചിക്കുമ്പോ പേടിയാവാ ആദി.” അനു വിതുമ്പി കൊണ്ട് പറഞ്ഞു.
ഇനിയും ഇതിനേ കുറച്ച് തന്നെ സംസാരം തുടർന്നാൽ പെണ്ണ് വീടെത്തുന്ന വരെ കരച്ചിലാകുമെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് പറഞ്ഞു.
“നമ്മുക്ക് ഇനി ഒരു കൊല്ലം സമയമില്ലേ ഡാ? അതിനുള്ളിൽ നമ്മുടെ കാര്യത്തിൽ നല്ലത് നടക്കുമെന്നാ എന്റെ മനസ്സ് പറയുന്നേ. എന്റെ മോള് ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിക്കണ്ടാട്ടോ”ന്ന് പറഞ്ഞ് അനൂന്റെ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു. നിറഞ്ഞ കണ്ണുകളോടെ എന്റെ മുഖത്തേയ്ക്ക് നോക്കിയ അനു നിറഞ്ഞു നിന്ന കണ്ണീർ തുടച്ചിട്ട് എന്നോട് പറഞ്ഞു:
“ഒരു കൊല്ലത്തിനുള്ളിൽ നമ്മൾ ഒരുമിച്ചങ്ങ് ജീവിക്കും അല്ലേ ആദി കുട്ടാ”
“പിന്നില്ലാതെ …” അനൂന്റെ തോളിൽ കൈയ്യിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.
ആരൊക്കെ എതിർത്താലും ഒരുമിച്ച് ജീവിക്കുമെന്ന ഉറച്ച തീരുമാനം എടുത്ത എനിക്കും അനുവിനും അതോടെ മനസ്സിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസമാണപ്പോൾ തോന്നിയത്. അതോടെ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ച ഞങ്ങൾ ചുറ്റിലേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ കണ്ടത് ആളുകളെല്ലാം ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നതാണ്. പരിസര ബോധം മറന്ന് സംസാരിച്ചിരുന്ന ഞങ്ങൾ കെട്ടിപിടിച്ചിരുന്നതും വിതുമ്പി കരഞ്ഞ അനുവിനെ ഞാൻ ആശ്വസിപ്പിച്ചതെല്ലാം ആളുകൾ കണ്ടെന്ന് ഓർത്തപ്പോൾ ആകെ ചൂളി പോയ ഞങ്ങൾ കാറ്റ് പോയ ബലൂണ്ണിന്റെ അവസ്ഥയിലായി. എത്രയും പെട്ടെന്ന് അവിടെ നിന്ന് നീങ്ങണമെന്ന് തോന്നിയ ഞാൻ വേഗം എഴുന്നേറ്റിട്ട് അനൂന്റെ നേരെ കൈ നീട്ടി അതോടെ പെണ്ണെന്റെ കൈയ്യിൽ പിടിച്ച് എഴുന്നേറ്റു. അനൂനോട് കണ്ണ് കൊണ്ട് പോകാമെന്ന് ആംഗ്യം കാണിച്ച ഞാൻ അവളുടെ കൈ പിടിച്ച് നടന്നു. ഞങ്ങൾ നടന്ന് നീങ്ങുമ്പോൾ ആളുകൾ ഞങ്ങളെ നോക്കി അടക്കം പറയുന്നുണ്ടായിരുന്നു.ഒരു വിധം അവിടെ നിന്ന് നടന്ന് നീങ്ങിയ ഞങ്ങൾ അല്പം അകലെയെത്തിയപ്പോഴാണ് നടത്തം നിർത്തിയത്. നടത്തം നിർത്തിയ അനു പതിയെ എന്നോട് പറഞ്ഞു:
“ശ്ശോ നമ്മളവിടെ കെട്ടിപിടിച്ചിരുന്നതും ഞാൻ കരഞ്ഞതുമൊക്കെ ആള്കള് കണ്ടല്ലേ ആദി?” അനു അൽപ്പം ജാള്യതയോടെയാണിത് ചോദിച്ചത്.
“സാരോല്ല അവരൊന്നും നമ്മളെ അറിയൂല്ലാലോ. അത് പോട്ടെ ഇനിയെന്താ പരിപാടി?
ഞാൻ പുഞ്ചിരിച്ച് കൊണ്ട് അനൂനോട് ചോദിച്ചു.
“ഏതായാലും ബീച്ചിൽ വന്നു. അപ്പോ നമ്മുക്ക് കുറച്ച് ഫോട്ടോയൊക്കെ എടുത്തിട്ട് പോകാന്നെ.വാ ആദി കുട്ടാ നമ്മുക്ക് സെൽഫിയെടുക്കാ”ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞ് അനു ഇടത്തെ കൈയ്യിൽ മൊബൈൽ ഉയർത്തി പിടിച്ച് വലത്തെ കൈ എന്റെ തോളിലിട്ട് കൊണ്ട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ തുടങ്ങി. കക്ഷിയ്ക്ക് ഫോണിൽ സെൽഫിയെടുക്കൽ ഒരു ഹരമാണ്. ഞാൻ കൂടെയുണ്ടെങ്കിൽ എന്നെ കെട്ടി പിടിച്ച് നിന്ന് മുഖത്ത് ഓരോ ഭാവങ്ങൾ വരുത്തി സെൽഫിയെടുക്കൽ പെണ്ണിന്റെ ഒരു ഇഷ്ട വിനോദമാണ് അതിന് ഇപ്പോഴും ഒരു മാറ്റം വന്നിട്ടില്ല. അന്ന് കുറേ സെൽഫിയെടുത്ത് കഴിഞ്ഞപ്പോൾ കടലിലേയ്ക്ക് നോക്കി നിൽക്കുന്ന അവളുടെ പല പോസിലുള്ള പിക്ചർ എടുത്ത് നിൽക്കുമ്പോഴാണ് നേരത്തെ കോൾ വന്നപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയ സൗമ്യ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്.
“ആഹാ … നിങ്ങളിവിടെ ഫോട്ടോ ഷൂട്ടിലാണല്ലോ” സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഞാൻ ഫോട്ടോയെടുക്കുന്നതും നോക്കി നിൽപ്പായി.
“സൗമ്യേച്ചി ചെന്ന് അനൂന്റെ കൂടെ നിൽക്ക്. നിങ്ങളുടെ രണ്ടാള്ടെയും പിക്ചർ എടുത്ത് തരാം ഞാൻ” എന്ന് സൗമ്യേയോട് പറഞ്ഞതോടെ സൗമ്യ പുഞ്ചിരിച്ച് കൊണ്ട് “ഞാനെപ്പഴെ റെഡിയാന്ന്” പറഞ്ഞ് അനൂന്റെ അടുത്ത് പോയി നിന്നു. അനൂനെയും സൗമ്യയെയും പല പോസിൽ നിർത്തി ഫോട്ടെയെടുത്ത് കൊടുത്ത് കൊണ്ടിരിക്കുമ്പോൾ അനു സൗമ്യയോട് “ആരോടാ ഡീ നീ ഇത്ര നേരം ഫോണിൽ സംസാരിച്ചോണ്ടിരുന്നെ”ന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
“യു.എസ്സിലുള്ള എന്റെ കസിൻ താര ചേച്ചിയാ ഡി വിളിച്ചേ. പുള്ളിക്കാരിയോട് ഓരോ കാര്യങ്ങൾ സംസാരിച്ച് നേരം പോയതറിഞ്ഞില്ലാന്നെ”ന്ന് സൗമ്യ ചിരിച്ച് കൊണ്ട് അനൂനോട് പറയുന്നുണ്ടായിരുന്നു.
അവരെ രണ്ടാളെയും നിർത്തി പല പോസുകളിലായി ഫോട്ടോസ് എടുത്ത് കൊണ്ടിരുന്ന എന്നോട്:
“ആദി, ഇനി നീയും അനുവും ഒരുമിച്ച് നിൽക്ക് നിങ്ങള് രണ്ടിന്റേയും കുറച്ച് പിക്ചേഴ്സ് ഞാൻ എടുത്ത് തരാം”ന്ന് പറഞ്ഞ് സൗമ്യ എന്റെ അടുത്തേയ്ക്ക്
വന്നതോടെ ഞാൻ എന്റെ ഫോൺ സൗമ്യയ്ക്ക് കൊടുത്തിട്ട് അനൂന്റെ അടുത്തേയ്ക്കു നടന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് എന്നെ നോക്കി അനു വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അനൂന്റ ഒപ്പം ചേർന്ന് നിന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് പെണ്ണിന്റെ നിൽപ്പ്. ഞങ്ങൾ ഒരുമിച്ച് നിന്നതോടെ സൗമ്യ “റെഡിയല്ലേ” ന്ന് ചോദിച്ചു. ഞങ്ങള് രണ്ടാളും “റെഡിയാന്ന്” പറഞ്ഞതോടെ സൗമ്യ മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കാൻ തുടങ്ങി. അനൂന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് ചേർത്ത് പിടിച്ചും ഇടുപ്പിൽ കൈ വച്ച് ചേർന്ന് നിന്ന് കൊണ്ടെല്ലാം പല പോസിൽ പിക്ചറെടുത്ത് തന്ന സൗമ്യ എടുത്ത പിക്ചറെല്ലാം ഞങ്ങളെ കാണിച്ച് തന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു: “ഈ പിക്ചറിലെല്ലാം നിങ്ങളെ കാണാൻ നോർത്ത് ഇന്ത്യൻ കല്യാണ ചെക്കനേം പെണ്ണിനേം പോലുണ്ട്.”
“അല്ലേലും ഞങ്ങള് രണ്ടാളും ഒടുക്കത്തെ ഗ്ലാമറല്ലേ സൗമ്യേച്ചീ”ന്ന് പറഞ്ഞ് അനൂനെ തോളിൽ ഞാൻ കൈയ്യിട്ട് ചേർത്ത് പിടിച്ചു. ഞാൻ പറഞ്ഞതിഷ്ടപ്പെട്ട അനു എന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ച് എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
അവിടെ കുറച്ച് സമയം കൂടി ചിലവഴിച്ച ശേഷം 5.30 ഓടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മടക്ക യാത്രയിൽ ഞാൻ അനൂനോട് സൗമ്യയോടൊപ്പം പിറകിലെ സീറ്റിലിരുന്നോളാൻ പറഞ്ഞത് കൊണ്ട് കക്ഷി പിറകിലിരുന്ന് സൗമ്യയോട് നോൺ സ്റ്റോപ്പായി സംസാരിക്കുന്നുണ്ടായിരുന്നു. ബോറഡി തോന്നിയപ്പോൾ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയത് പാട്ട് വച്ചാണ് ഞാൻ പിന്നെ ഡ്രൈവ് ചെയ്തത്. രാത്രി 9 മണിയോടെ ആലുവയിലെത്തിയ ഞങ്ങൾ സൗമ്യയെ വീട്ടിലാക്കിയ ശേഷമാണ് വീട്ടിലേയ്ക്ക് തിരിച്ചത്. മടക്ക യാത്രയിൽ അനു എന്റൊപ്പം മുന്നിലെ സീറ്റിലാണിരുന്നത്. കക്ഷി എന്റെ തോളിൽ തല ചേർത്ത് പിടിച്ചാണിരുപ്പ്. അനൂന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ് ഞാൻ കാർ ഡ്രൈവർ ചെയ്തത്. ഒന്നും സംസാരിക്കാതെ ഞങ്ങൾ രണ്ട് പേരും അതേ ഇരിപ്പിരുന്നു. വീടെത്താറായതോടെ അനു എന്റെ തോളിൽ നിന്ന് തലയുയർത്തി സീറ്റിൽ നേരെ ഇരുന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. അനൂന്റെ പാൽ പല്ല് കാണിച്ചുള്ള ചിരി കണ്ട് ഞാൻ അവളെ നോക്കിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു: “എന്താ ഡി കള്ളീ ചിരിക്കുന്നെ?”
“മ്…ച്ചും” അനു തോള് കുലുക്കി കൊണ്ട് ഒന്നുമില്ലെന്ന അർത്ഥത്തിൽ കാണിച്ച് കൊണ്ട് സീറ്റിൽ എനിക്കഭിമുഖമായി ചരിഞ്ഞിരുന്ന് കൊണ്ട് എന്നെ നോക്കിയിരുന്നു. അനൂന്റെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയതോടെ ഞാൻ കാർ നിർത്തി. ഗേറ്റ് അപ്പോൾ അടഞ്ഞാണ് കിടന്നിരുന്നത്. കാർ നിർത്തിയപ്പോഴാണ് കക്ഷി എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി പുറത്തേയ്ക്ക് നോക്കിയത്.
“ശ്ശോ…ഇത്ര പെട്ടെന്ന് വീടെത്തിയോ?” അനു അൽപ്പം നിരാശയിലാണിത് പറഞ്ഞത്.
“എന്താ പെണ്ണെ ട്രിപ്പ് പോയി മതിയായില്ലേ നിനക്ക്? അനൂന്റെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് ചോദിച്ചത്.
“ട്രിപ്പ് പോയി മതിയാവാഞ്ഞിട്ടൊന്നല്ലാ എനിക്കെന്റ ചെക്കനെ വിട്ട് പോവാൻ തോന്നാഞ്ഞിട്ടാ” ന്ന് പറഞ്ഞ് അനു എന്റെ ഇടത്തെ കൈയ്യിൽ പിടുത്തമിട്ടു.
കാർ നിർത്തിയ ഭാഗത്ത് ഇരുട്ടായത് മൂലം കാറിനുള്ളിലുള്ളിലിരിക്കുന്ന ഞങ്ങളെ ആരും കാണില്ലാന്നുള്ള ധൈര്യത്തിൽ അനൂന്റെ തോളിൽ കയ്യിട്ട് എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച ഞാൻ നെറ്റിയിൽ ഒരുമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു:
“നമ്മുക്കിനി ഒരു വർഷം സമയമുണ്ടല്ലോ മോളെ അതിനുള്ളില് കാര്യങ്ങളെല്ലാം നമ്മള് വിചാരിച്ച പോലെ നടക്കുംന്നെ.”
“എന്റെ മനസ്സ് പറയുന്നത് എല്ലാം നമ്മള് വിചാരിച്ച പോലെ നടക്കുമെന്നാ. എന്നാലും ചെറിയൊരു ടെൻഷൻ” അനു എന്റെ മുഖത്ത് തഴുകി കൊണ്ടാണിത് പറഞ്ഞത്.
“എന്റെ മോള് വെറുതെ ടെൻഷനടിച്ച് മനസ്സ് വിഷമിക്കണ്ടാ ഒന്നുമില്ലേലും നമ്മള് റിംഗ് എക്സ്ചേഞ്ച് ഒക്കെ നടത്തിയതല്ലേ ഡാ” ന്ന് പറഞ്ഞ് ഞാനന്നവളുടെ ബർത്ത്ഡേയ്ക്ക് ഇടത്തെ കൈയ്യിൽ അണിയിച്ച് കൊടുത്ത മോതിര വിരലിൽ പിടിച്ച് അവൾക്ക് നേരെ ഉയർത്തി കാണിച്ച് കൊണ്ടാണിത് പറഞ്ഞത്.
“ഉം… ശരിയാ” അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി എന്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
പെട്ടെന്ന് കാറിന്റെ ഡാഷ് ബോർഡിൽ വച്ചിരുന്ന അനൂന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ അനു എന്റെ നെഞ്ചിൽ നിന്ന് അകന്ന് മാറിയിട്ട് ഫോൺ കൈയ്യിലെടുത്ത് പിടിച്ചിട്ട് പറഞ്ഞു: “അമ്മയാ വിളിക്കുന്നെ.
അനു ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് പറഞ്ഞു.
“ഹലോ അമ്മാ…. ദേ ഞങ്ങള് ചൊവ്വര ജംഗ്ഷനിലെത്തി. ഒര് രണ്ട് മിനിറ്റ് ഇപ്പോ എത്തും ഞാൻ”
ഇത് പറഞ്ഞ് ഫോൺ കട്ടാക്കിയ അനു എന്നെ നോക്കി പുഞ്ചിരിച്ച് എന്റെ ഇടത്തെ കവിളിൽ പെട്ടെന്നൊരു ഉമ്മ തന്നിട്ട് ഡോർ തുറന്ന് ഓടി പുറത്തിറങ്ങിയ അനു ഞാനിരിക്കുന്ന ഡ്രൈവർ സൈഡിലെ ഡോറിനടുത്ത് വന്ന് നിന്നിട്ട് ഗ്ലാസ്സിൽ കൈ കൊണ്ട് തട്ടി. ഞാൻ ഗ്ലാസ്സ് താഴ്ത്തിയതോടെ കക്ഷി ഡോർ ഹാന്റിലിൽ കൈയ്യൂന്നി അൽപം കുനിഞ്ഞ് നിന്നിട്ട് തല അകത്തേയ്ക്കിട്ടിട്ട് ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു:
“ആദി കുട്ടാ …. എന്നാ ഞാൻ പോയ്ക്കൊട്ടെ”
“പോണോ?…” അനൂന്റെ വലത്തെ കൈയിൽ തഴുകി കൊണ്ട് ഞാനൽപ്പം റൊമാന്റിക്കായി ചോദിച്ചു.
“പോവാതെ പിന്നെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചിരിച്ച് ചോദിച്ചു.
“എന്നാ പോ” അനൂന്റെ കൈയ്യിൽ നിന്ന് പിടി വിട്ട് കൊണ്ട് ചെറിയൊരു പിണക്കം കാണിച്ചു കൊണ്ടാണ് ഞാനിത് പറഞ്ഞത്.
“അച്ചോടാ എന്റെ ചെക്കനപ്പേഴേയ്ക്കും പിണങ്ങിയോ? ഈ കള്ള പിണക്കം മാറ്റാൻ ഞാനെന്താ ചെയ്യണ്ടേ?” അനു കുലുങ്ങി ചിരിച്ച് കൊണ്ടാണിത് ചോദിച്ചത്.
“ഇവിടെ അമർത്തി ഒരു കിസ്സ് താ എന്നാ എന്റെ പിണക്കം മാറും” ന്ന് പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഞാനെന്റ ചുണ്ടിൽ തൊട്ട് കാണിച്ചു.
“അവിടെയോ?” അനു നാണത്തോടെയാണിത് ചോദിച്ചത്. കാറിന് പുറത്തേക്ക് തലയിട്ട് ചുറ്റിലേയ്ക്കൊന്ന് കണ്ണോടിച്ച അനു എന്റെ നേരെ മുഖമടിപ്പിച്ചു വന്ന മാത്രയിൽ പെണ്ണിന്റെ തലയിൽ രണ്ട് കൈകൾ കൊണ്ടും ചേർത്ത് വലിച്ചടുപ്പിച്ചിട്ട് ചുണ്ടുകളെ ഞാൻ എന്റെ വായിലാക്കി കൊണ്ട് ഒന്ന് ലോക്ക് ചെയ്തു പിടിച്ചിട്ട് ഒന്നു ചപ്പി കൊണ്ട് എന്റെ വായിൽ നിന്ന് അവളുടെ ചുണ്ട്കളെ മോചിപ്പിച്ചു. എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന അനു ഞെട്ടി തിരിച്ച് കൊണ്ട് എന്നെ തള്ളി മാറ്റിയിട്ട് കാറിനുള്ളിൽ നിന്ന് തല പിൻവലിച്ച് നിവർന്ന് നിന്നിട്ട് കിതച്ചു. എന്റെ ഉമ്മിനീരപ്പോ പെണ്ണിന്റ ചുണ്ടിൽ നിന്ന് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അത് കൈ കൊണ്ട് തുടച്ച അനു എന്നെ നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു: “ഇപ്പോ നിന്റെ പിണക്കമൊക്കെ മാറിയോ ചെക്കാ?”
“കുറച്ച് മാറി” ഞാനൊരു കള്ളച്ചിരിയോടെയാണിത് പറഞ്ഞത്.
“കുറച്ച് പിണക്കം ബാക്കി നിക്കട്ടേട്ടോ. ഇനി ഞാനിവിടെ നിന്നാ അച്ഛനും അമ്മേം അന്വേഷിച്ചിങ്ങോട്ടെയ്ക്ക് വരും അതിനു മുൻപെ ഞാനങ്ങ് ചെല്ലട്ടേന്ന്” പറഞ്ഞ് എന്നെ നോക്കി ചിരിച്ച് കൊണ്ട് ഒരു ടാറ്റയും തന്ന് അനു ഗേറ്റ് തുറന്ന് അവളുടെ വീട്ടിലേയ്ക്ക് നടന്നു. അനു നടന്ന് നീങ്ങുന്നത് നോക്കി നിന്ന ഞാൻ കാറുമായി എന്റെ വീട്ടിലേയ്ക്ക് തിരിച്ചു.
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ഞാൻ അനുവുമായി ഇഷ്ടത്തിലാണെന്ന കാര്യം എങ്ങനെ വീട്ടിൽ പറയുന്നതിനെ കുറിച്ചും അത് പറഞ്ഞാലുള്ള അവരുടെ പ്രതികരണങ്ങൾ എന്താകുമെന്നൊക്കെ വെറുതെ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ച് നോക്കി എപ്പോഴൊ ഉറങ്ങി.
“ആദി … എഴുന്നേറ്റേ” എന്നെ കുലുക്കി വിളിച്ചുണർത്തുന്ന അനൂന്റെ മുഖമാണ് ഞാൻ കണിയായി കണ്ടത്. കണ്ണ് തിരുമി കൊണ്ട് ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 6 മണി. ബെഡിനടുത്തുള്ള ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിൽ മഞ്ഞ ചുരിദാറിട്ട് കണ്ണെഴുതി കൊണ്ടിരിക്കുന്ന അനൂനെ ബെഡിൽ എഴുന്നേറ്റ് ഇരുന്ന് താടിയ്ക്ക് കൈ കൊടുത്തിരുന്ന് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നപ്പോഴാണ് ഒരു വർഷം മുൻപത്തെ ഫ്ലാഷ് ബാക്ക് സീനുകൾ ആലോചിച്ച് കിടന്നതിന്റെ ഹാങ് ഓവർ എന്നെ വിട്ട് മാറിയത്. ഞാൻ അവളെ നോക്കിയിരിക്കുന്നത് കണ്ട് പെണ്ണെന്റ നേരെ അവളുടെ തലയിൽ മുടിയുണങ്ങാനായി ചുറ്റി വച്ച തോർത്ത് എന്റെ നേരെ എറിഞ്ഞിട്ട് അൽപ്പം ഗൗരവത്തിൽ പറഞ്ഞു:
“മോനൂസ്സെ, നീ എന്താ എന്നെ ആദ്യായിട്ട് കാണുന്നത് പോലെ നോക്കുന്നെ? വേഗം പോയി കുളിച്ച് റെഡിയാവാൻ നോക്ക്യേ വേഗം”
“നിനക്ക് ഒടുക്കത്തെ ഗ്ലാമറല്ലേ മോളെ. അതാ ഞാൻ ഇങ്ങനെ നോക്കിയിരുന്ന് പോയത്” ചിരിച്ച് കൊണ്ടിത് പറഞ്ഞ് ബെഡിൽ നിന്നെഴുന്നേറ്റ് അനൂന്റെ അടുത്തെത്തിയ ഞാൻ ഡ്രസ്സിംഗ് ടേബിളിന് മുന്നിൽ സ്റ്റൂളിലിരിക്കുന്ന പെണ്ണിന്റെ കഴുത്തിൽ പതിയെ വട്ടം പിടിച്ചു. ഞാൻ പറഞ്ഞതിഷ്ടപ്പെട്ട അനു എന്റെ വലത്തെ കൈയ്യിൽ ഒരുമ്മ തന്നിട്ട് പറഞ്ഞു:
“എന്റെ മോനൂസും ഒടുക്കത്തെ ഗ്ലാമറ് തന്നാ. ഇപ്പോ എന്റെ മോൻ വേഗം പോയി കുളിച്ച് വാ നമ്മുക്ക് പോവണ്ടേന്ന്” പറഞ്ഞ് അനു സ്റ്റൂളിൽ നിന്ന് എഴുന്നേറ്റിട്ട് എന്റെ തോളിൽ കൈ വച്ച് എന്നെ പതിയെ ഉന്തി ബാത്ത്റൂമിൽ കയറ്റി ഡോറടച്ചു. പത്ത് ഇരുപത് മിനിറ്റിനുള്ളിൽ കുളിയും പല്ല് തേപ്പും ബാക്കി പരിപാടികളൊക്കെ തീർത്ത് പുറത്തിറങ്ങിയ ഞാൻ അനു ബെഡിൽ എനിക്ക് ഇടനായി തേച്ച് വച്ച വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ടു കൊണ്ട് റൂമിന് പുറത്തിറങ്ങിയപ്പോ അനു ട്രിപ്പിന് പോകുമ്പോൾ കൊണ്ടു പോകാനുള്ള സാധനങ്ങളടങ്ങിയ ട്രോളി ബാഗും വലിച്ച് കൊണ്ട് തിടുക്കത്തിൽ ഉമ്മറത്തേയ്ക്ക് നടക്കുന്നതാണ് കണ്ടത്. ഫുൾ സ്ലീവ് ഷർട്ടിന്റെ കൈ തെറുത്ത് കേറ്റി വച്ച് അവശേഷിക്കുന്ന പെട്ടിയെടുത്ത് ഞാൻ ഉമ്മറത്തെത്തി. ഞാൻ ചെല്ലുമ്പോൾ അനു സാൻട്രോ കാറിന്റെ ഡിക്കിയിൽ പെട്ടിയെടുത്ത് വക്കുന്നുണ്ടായിരുന്നു.
“ആഹാ … സാൻട്രോയ്ക്ക് പോയാ മതിയോ?” ഞാൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചിട്ട് പെട്ടിയുമായി അനൂന്റെ അരികിലെത്തി.
“നമ്മള് ഫസ്റ്റ് യാത്രയൊക്കെ ഇവന്റൊപ്പം അല്ലേ പോയെ. അപ്പോ നമ്മുടെ ഹണിമൂൺ ട്രിപ്പിനും ഇവനെ കൊണ്ട് പോവ്വാന്നെ” അനു എന്റെ കവിളിൽ പിടിച്ച് കൊണ്ട് കൊഞ്ചിയാണിത് പറഞ്ഞത്.
എന്റെ കവിളിൽ കൈ കൊണ്ട് ചേർത്ത് പിടിച്ച് നിന്ന അനൂന്റെ കവിളിൽ കൈ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു:
“എന്റെ അനൂസിന്റെ ഇഷ്ടമെന്താണോ അത് തന്നെയാ എന്റേം ഇഷ്ടം.”
“എന്നാ പോയാലോ?” അനു ചിരിച്ച് കൊണ്ട് ചോദിച്ചിട്ട് കാറിന്റെ കീ എന്റെ കൈയ്യിൽ തന്നു. സാൻട്രോക്കപ്പുറമായി കിടക്കുന്ന എന്റെ റെഡ് പോളോ കുട്ടനെ ഒന്ന് ചെന്ന് നോക്കാതിരിക്കാൻ എനിക്കായില്ല. അഞ്ചാറ് ദിവസം ഹണി മൂണിന് പോകുന്നതിനാൽ സ്ഥലത്തില്ലാതല്ലേ തിരിച്ച് വരുമ്പോൾ പൊടി കയറി കാറ് വൃത്തികേടാകുമെന്ന് തോന്നിയ ഞാൻ പോക്കറ്റിൽ കിടന്ന പോളോയുടെ കീ ലെസ്സ് എൻട്രി റിമോർട്ടെടുത്ത് കാറ് തുറന്ന് കാറിൽ നിന്ന് പുതിയ ബോഡി കവറെടുത്ത് ചെക്കനെ പുതപ്പിച്ച ശേഷം സാൻട്രോ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന് വെളിയിലിറക്കി. അതോടെ അനു ഗേറ്റ് പൂട്ടി വന്ന് ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നിട്ട് എന്റെ തുടയിൽ കൈ വച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു
“എന്നാ നമ്മുക്ക് പോയാലോ മോനൂസ്സെ?”
“പിന്നെന്താ” ന്ന് പറഞ്ഞ ഞാൻ അനൂന്റെ വലത്തെ തുടയിൽ പിടിച്ചൊരു ഞെക്ക് കൊടുത്തിട്ട് അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചിട്ട് കാറ് മുന്നോട്ടെടുത്തു.
:: അടുത്ത ഭാഗവുമായി അധികം താമസിയാതെ വരാം. ചില പുതിയ കളികൾ കാണിക്കാനുള്ളതല്ലേ?
(തുടരും ….)
Responses (0 )