നിശാഗന്ധി 7
Nishgandhi Part 7 | Author : Vedan
[ Previous Part ] [ www.kkstories.com]
നേരെ പാത്രമെടുത്തു. വല്യച്ഛൻ രാവിലെ ഇവിടെ ഉണ്ടായിരുന്ന കൊണ്ട് ഫ്രിഡ്ജിൽ പാല് കണ്ടു. ഞാനത്തിൽ നിന്നും ഒരു കവറ് കയ്യിലെടുത്തു, പാത്രത്തിലേക്ക് ഒഴിക്കുന്നതിന് മുന്നേ ചീത്ത അയൊന്നൊന്ന് നോക്കി, ഏയ് ഇല്ല..
നേരെ അടുപ്പിലേക്ക് ഒരു പാത്രം ചൂടാക്കാൻ വെച്ചു. അതിലേക്ക് നാല് സ്പൂൺ പഞ്ചാര ഇട്ടു, ഒന്നിളക്കി അത് മേൽട് ആയതും അലമാരിയിൽ നിന്നും ഒന്നെമുക്കാൽ സ്പൂൺ ചായപ്പൊടിയും അതിലേക്കിട്ട് ഒന്നിളക്കി, രണ്ടും പിടിച്ചെന്ന് കണ്ടതും ഞാൻ പൊട്ടിച്ച പാൽ അതിലേക്കൊഴിച്ചു, പിശുക്കാൻ പോയില്ല, കൂടെ കുറച്ചു വെള്ളവും.മുഴുവനും അതിലേക്ക് തൂകി,
ഒന്നിളക്കി നിന്നതും, പിന്നിലെ വെളിച്ചം ന്റെ ഭാഗം മറച്ചു, അറിയാതെ ന്റെ ചുണ്ടിലൊരു ചിരി
ഞാൻ വീണ്ടും വീണ്ടും ഇളക്കി നിന്നതും ഒരു തല ന്റെ മുന്നിലേക്ക് നീണ്ടു. ഞാനത് മൈൻഡ് ആകാതെ ഒന്ന് തിളച്ചു ന്ന് കണ്ടതും തീ കുറച്ചു, ഷെൽഫിൽ നിന്നും കറുവപ്പട്ടയും, എലക്കയും,ഗ്രാമ്പുവും കയ്യിലേക്ക് അല്പം വീതം എടുത്തതും
“” മണവാട്ടിയും മണവാളനും കൂടെ ന്താണ് അടുക്കളയിൽ പരുപാടി…?? “”
പിന്നിൽ നിന്നും വന്ന ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി,
അത് ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കോളിഗസ് ആണ്, ഞാൻ എല്ലാരേം നോക്കിയോരു ഹായ് കൊടുത്തതും, അവള് അവരേം വിളിച്ചോണ്ട് വെളിയിലേക്ക് നടന്നു.
അക്ഷര യുടെ ശബ്ദം… ഓഹ് അപ്പോ എല്ലാം കൂടെ കെട്ടിയെടുത്തതാ…
“” ന്താണ് മോനെ….. കല്യാണത്തിന് മുന്നേ അടുക്കള ഭരണം ഏറ്റെടുത്തോ…. “”
ന്നും ചോദിച്ചു പൂജ ന്റെ തോളിൽ തൂങ്ങി, പൂർണിമയെ കാണാതെ വന്നപ്പോ തിരക്കിയതും അവളെ വിട്ടില്ല ന്ന് പറഞ്ഞു.
ഞാൻ എല്ലാം ചേർത്ത ചായ ഓരോ ഗ്ലാസ്സിലേക്ക് പകർന്നു., ന്നെ സഹായിച്ചു പൂജയും വന്നു,
ഉമ്മറത്തിരുന്ന അക്ഷരക്ക് നേരെ ചായ നീട്ടുമ്പോ എല്ലാരും ചേഞ്ച് ചെയ്ത് അങ്ങോട്ട് വന്നിരുന്നു.
“” അല്ലേലും ഗുരു ഭക്തി നല്ലതാ…. “” അത് വാങ്ങി അക്ഷര ഒന്ന് ചിരിച്ചു.
“” ഗുരു ഭക്തിയൊന്നുമല്ല… തെണ്ടികൾക്ക് കൊടുത്തിട്ടേ ന്തും കഴിക്കാവു ന്ന് കാർന്നോമ്മാര് പറഞ്ഞിട്ടുണ്ട്., അതാ…! “”
അതിന് എത്തി വലിഞ്ഞൊരു ചവിട്ടും തന്നത് ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി..
“” ന്റെ പൊന്നോ.. അഹ്.., “” ഒരിറക്കിറക്കി അവരിലൊരാൾ കണ്ണുകൾ അടച്ചു, അത് കണ്ടു ന്താ സംഭവം എന്നറിയാൻ പൂജ ഉൾപ്പടെ എല്ലാരും ചായ ചുണ്ടോട് ചേർത്തു.
“”ഇതേങ്ങനെ സിദ്ധു, ഇത്രേം രുചിയായിട്ട് ചായ ഇടുന്നെ..!! നമ്മക്കൂടെ ഒന്നും പറഞ്ഞു താടോ….!””
അതിന് ഞനൊന്ന് ചിരിച്ചു എല്ലാരേം നോക്കുമ്പോ ഓരോരുത്തരും ആസ്വദിച്ചു കുടിക്കയാണ്.
അപ്പോളേക്കും ഡ്രെസ്സ് എല്ലാം ചേഞ്ച് ആക്കി ന്റെ ഒരു ടി ഷർട്ടും പാന്റും ഇട്ടോണ്ട് അടുത്തേക്ക് നടന്ന് വരുന്നവളെ ഞനൊന്ന് കളിയാക്കി ചിരിച്ചു, അത് മനസിലായതുപോലെ അവളെന്റെ നേരെ കൈ ഓങ്ങി.
“” നിങ്ങളെങ്ങനെ അറിഞ്ഞു ഞങ്ങളിവിടെ ഉണ്ടെന്ന്…?? “”
ഞാൻ ഒരു ഗ്ലാസ്സ് എടുത്ത് ആ വെറും നിലത്തേക്ക് ഇരുന്നു, അപ്പോളേക്കും എല്ലാരും ഓരോ ഗ്ലാസ്സ് എടുത്ത് അവിടെ ഇവിടെയായി ഇരുന്നിരുന്നു.
പൂജ നിക്കൊപ്പം ന്നോട് ചേർന്നിരിപ്പുണ്ട്. ഞങ്ങൾക്ക് തൊട്ടപ്പുറം കസേരയിൽ അക്ഷരയും,
“” അത് അക്ഷര പറഞ്ഞു..!! ന്തേ ങ്ങളിങ്ങോട്ട് വന്നത് ബുദ്ധിമുട്ടയോ..? “”
“” ഏയ് ന്ത് ബുദ്ധിമുട്ട്… ഞങ്ങളു വെറുതെ ഇവിടെ… “”
” ഓഹ്.. മനസിലായി… മനസിലായി.. പറഞ്ഞിനി കൊളമാക്കണ്ട… “” ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി അവരെല്ലാം ചിരിച്ചതും ഞങ്ങളു രണ്ടാളും സാമാന്യം നന്നായിട്ട് ചമ്മി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മഴ മാറി പുതുമണ്ണിന്റെ മണം.. പെയ്തൊഴിഞ്ഞ മഴ ഓർമ്മകൾ ബാക്കിയായി ഇലകളിൽ നിന്നും താഴേക്ക് ഇറ്റ് വീണു.
ആ ഉമ്മറപ്പടിയിൽ ന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്നവളെ ഒന്ന് തലോടി ഞാൻ ആ മണ്ണിന്റെ മണം ആസ്വാധിച്ചു.
“” പൊന്നെ.. നിയുറങ്ങിയോ..?? “” ന്റെ നെഞ്ചിലേക്ക് നീളുന്ന നിശ്വാസത്തിന്റെ വേഗത കുറഞ്ഞതും ഞാൻ ഒന്ന് മുരടനക്കി,
“” മ്മ്… “” അവളൊന്ന് അർത്ഥവർത്തായി മൂളി,
പിന്നെ ഞാനൊന്നും പറഞ്ഞില്ല.. അവളെയും ചേർത്തുപിടിച്ചാ ഉമ്മറപ്പടിയിൽ ഇരുന്നു.
അവളുറങ്ങി ന്ന് കണ്ടതും ഞാൻ അവളെയും എടുത്ത് നേരെ റൂമിലേക്ക് കൊണ്ടോയി കിടത്തി, പുതപ്പെടുത്തു പുതപ്പിച്ചു.
ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി, ചുറ്റും ഇരുട്ട് വീണിരുന്നു.. കണ്ണിൽ ഉമ്മറത്തെ അരണ്ട വെളിച്ചം അസ്വസ്റ്റമായി തോന്നി, വെളിയിലെ ചെരുപ്പും എടുത്തിട്ട് ഞാൻ നേരെ മുത്തശ്ശിടെയും അച്ഛന്റെയും അമ്മയുടേം അടുത്തേക്ക് നടന്നു.
“” നാളെകഴിഞ്ഞെന്റെ കല്യാണാണ്.. അറിഞ്ഞു കാണുല്ലോ മൂന്നാളും.. മനസ്സറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണം… “”
ഞാൻ അവരുടെ മൂന്നാളുടെയും മുന്നിൽ തിരി തെളിയിച്ചു. കുറച്ചു നേരം അവിടെ ഇരുന്നു.. ഇവിടെ ഇരിക്കുമ്പോ അവര് മൂന്നാളും ന്റെയോപ്പം ഉള്ളപോലെ..
“” വാവേ…. “” അകത്ത് നിന്നും വിളിയെത്തിയതും ഞാൻ ഉറക്കെ വിളിക്കേട്ടു,
“” ഹാ…. ഞാവിടെണ്ട്….”””
“” ഏഹ് അതെന്ത്..? തനിയെയിരുന്ന് വർത്താനം പറയാ… വട്ടായോ….?? “”
നനഞ്ഞു കിടക്കുന്ന മണ്ണിനെ പൊതിഞ്ഞവൾ ന്റെ അരികിലേക്കെത്തി…
“” ഏയ് ഞാനിവരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരിക്കയായിരുന്നു…. “”
ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു,
“” മ്മ്.. ന്തേ നിന്റെ ഉറക്കൊക്കെ കഴിഞ്ഞാ.. “”
അവളുടെ തോളിലേക്ക് ഇരുകൈ നീട്ടി ഞാൻ അവളെ ന്നോട് അടുപ്പിച്ചു, ഇരുണ്ട കാർമേഘങ്ങളിൽ ഒളിച്ചു കിടന്ന നിലാ വെളിച്ചം അവളിലേക്കും അവളുടെ സൗന്ദര്യത്തിലേക്കും ഒഴുകിയെത്തി.
“” ഇല്ലെന്നേ… നല്ലൊറക്കം ഉറങ്ങി കിട്ടിയതായിരുന്നു…
അപ്പോളാ വല്യമ്മടെ വിളി… അങ്ങോട്ട് ചെല്ലാൻ നേരം ഒരുപാട് വൈകി ന്ന്… “”
അവളെന്റെ ഷർട്ടിൽ തൂങ്ങി,
“” ന്നാ വാ പോയേകാം.. ഇനി നമ്മളെ കാണാഞ്ഞിട്ട് ആരും തിരക്കിപ്പിടിച്ചു വരണ്ടല്ലോ…. അല്ല… പൂട്ടിയായിരുന്നോ നീയെല്ലാം….!””
അതിന് അവൾ തലയനക്കിയതും ഞാൻ അവളെയും ചേർത്ത് പിടിച്ചു നേരെ തറവാട്ടിലേക്ക് വിട്ടു.
തറവാട്ടിലേക്ക് കയറുമ്പോൾ ആളുകൾ കുറച്ചുപേരുണ്ട്, പന്തല് പണിക്കും ലൈറ്റും അങ്ങനെ കുറെ പരുപാടികൾ തകർത്ത് നടക്കുന്നു.
“” ഏയ്യ്…കല്യാണം വീട്ടുകാരെല്ലാരും കൂടി കളറക്കാണല്ലോടി…..””
അവളുടെ കയ്യും പിടിച്ചകത്തേക്ക് കയറുന്ന കൂട്ടത്തിൽ ഞാൻ ഒരു അഭിപ്രായം ചോദിച്ചതും.
“” ആഹ്ഹ്…. കല്യാണ ചെക്കനോ ഇതിലൊന്നുമൊരു ബോധോമില്ല… അപ്പോ പിന്നെ വീട്ടുകാർക്കെങ്കിലും കുറച്ച് ബോധം ഉള്ളത് നല്ലതാന്നെ ഞാൻ പറയു… “”
“” അത്… നീയെനിക്കിട്ടൊന്ന് വെച്ചതാണല്ലോ മോളെ…. “” ഞാനവളെയൊന്ന് ഇരുത്തി നോക്കി.അതിനവളുടെ വക ഒരു ഇളി..
“” ന്റെ പൊന്നെട്ടാ…. അതവിടെ കൊണ്ടോന്ന് കെട്ടിയാ പിന്നെ….! രാവിലെ വരൂന്നോർക്ക് ചേട്ടൻ മടിലിരുത്തി ചോറൊടുക്കോ…?? അപ്പുറത്തോട്ടെങ്ങാനും മാറ്റിക്കെട്ട്…കോപ്പ്…!! “”
തലയിൽ ഒരു ചാക്ക് സാധനവുമായി അടുക്കളയിലേക്ക് വെച്ച് പിടിക്കുന്ന വിശാല് പന്തല് പണിക്കാരോട് ന്തോ കിടന്ന് പറയുന്നത് കെട്ട്..
അവനതും പറഞ്ഞു അകത്തേക്ക് കയറി പൊയ്,
“” വിശാല് ഭയകര ചൂടിലാണല്ലോ ചെക്കാ… “”
അവന്റെ ചാട്ടം കണ്ടു സ്റ്റെഫി ന്നോട് ചോദിച്ചതിന് ഞനൊന്ന് ചിരിച്ചു അവളുമായി അകത്തേക്ക് കയറി.
“” എവിടെയായിരുന്നു പിള്ളേരെ നിങ്ങള് രണ്ടും… സമായെന്തായിന്ന് വല്ല വിചാരോമുണ്ടോ രണ്ടിനും,, കല്യാണ…!!!
ഈ സമയത്ത് ഇറങ്ങി നടക്കാനൊന്നും പാടില്ല.. അതെങ്ങനെ ഇപ്പോളത്തെ കുട്ടിയോൾക്ക് ഇതുവല്ലതും അറിയോ… കേറി പോ രണ്ടും… “”
അകത്തേക്ക് കയറാൻ പോലും സമയം തരാതെ ചെറിയമ്മയുടെ ശകാരം.. ഒന്ന് ചിരിച്ചു അകത്തേക്ക് കയറുമ്പോൾ ചെസ്സ് നമ്പർ 2 ഓൺ ദി ഫ്ലോർ… ന്ന് പറയുന്നത് പോലെ ഇവളുടെ അമ്മ ഊരക്ക് കയ്യും കൊടുത്ത് ദഹിപ്പിച്ചു നിക്കുന്നു..
“” ഞാനല്ല മ്മാ.. ഇവളാ…..ന്നേക്കൂടെ അങ്ങോട്ട് വിളിച്ചേ… “”
ആ നിൽപ്പത്ര പന്തിയല്ലെന്ന് കണ്ടതും ഞാനൊരു മുൻകൂർ ജാമ്യമെടുത്തു.തൊട്ടടുത്ത നിമിഷം അവളെന്നെ ചൂർന്നു നോക്കി,
“” നീയവനെ നോക്കി പേടിപ്പിക്കൊന്നും വേണ്ട…!!
ന്റെ സിദ്ധു, ഇവൾക്കൊ ബുദ്ധിയില്ല….!!””
ഞനൊന്ന് ചിരിച്ചു പോയി.. പതിയെ… ഉടനെ ന്റെ കാലിൽ അമ്മ കാണാതെ ഒരു ചവിട്ടും കൂടെ
“” അമ്മേ……. “” ന്നൊരു വിളിയും.. ന്നാ അതെവിടെ ഏക്കാൻ..!!
“” മിണ്ടാതെ ഇരുന്നോ പെണ്ണെ നീ.. ഇല്ലേ…കെട്ടിച്ച് വിടണ്ടതാ ന്നൊന്നും നോക്കില്ല ഞാൻ….. ചന്തിക്ക് ചട്ടുകം പഴുപ്പിച്ചു വെച്ച് തരും പറഞ്ഞേക്കാം…””
അവളുടെ വാ മുഴുവനായും അടഞ്ഞ സ്ഥിതിക്ക് അതിനി ന്റെ മേളിലേക്കായിരിക്കും..
“” രണ്ടിനേം പറഞ്ഞിട്ട് കാര്യമില്ല…!! രണ്ടും കണക്കാ…!! ന്റെ സിദ്ധു… ഞാൻ കരുതിയത് നിനക്കെങ്കിലും കുറച്ചു ബുദ്ധി ഉണ്ടാവുന്ന… എവിടെ…. “”
അത്രേം പറഞ്ഞവര് തിരിഞ്ഞു.. പിന്നെ പെട്ടന്ന് നിന്ന് തിരിഞ്ഞു നോക്കി,
“” ഇനി ചോദിക്കാതെയി വീടിന്റെ പടി കടക്ക് രണ്ടും… അപ്പൊ കാണാം… “”
ഭീഷണിക്ക് മേളിൽ ഭീഷണിയായി അവരും അകത്തേക്ക് കയറി.
പോയോ ന്ന് എത്തി നോക്കുമ്പോളുണ്ട് പിന്നിൽ നിന്നൊരനക്കം.
“” രണ്ടാൾക്കും നല്ല ഷീണം കാണും… കുറച്ച് കഞ്ഞി എടുക്കട്ടെ…. “”
കക്ഷത്തിലെ പൊതി ഒന്നുടെ തിരുകി കയറ്റി താഴെ വെച്ച കവർ കയ്യിലെടുത്ത് മുന്നോട്ട് നടന്ന് വിശാല് ചിരിച്ചതും, ഒരു തോഴി കൊടുക്കാൻ നിക്ക് അധികനേരം വേണ്ടി വന്നില്ല.. കുബേരൻ സിനിമയിൽ മണി ചേട്ടൻ പറന്ന് പോകുന്ന പോലെ അവനെ സുരക്ഷിതമായി അടുക്കളയിൽ എത്തിക്കാൻ നിക്ക് കഴിഞ്ഞു.
ന്തോ ഒരു ശബ്ദം കേട്ടു. കൂടെ ഒരു തെറിയും..
“” ഒക്കെ… സേഫ് ലാൻഡിംഗ് ആണ്.. “” ഞനൊന്ന് എത്തിനോക്കി പറഞ്ഞതും ന്റെ മുടി പിന്നിലേക്ക് വലിഞ്ഞതും ഒന്നിച്ചു..
“” ആഹ്ഹ്…ടി…. മുടി…. മുടി…. “” തല പിന്നിലേക്ക് വലിച്ചു നീട്ടി അവളെന്നെ നോക്കി കണ്ണുരുട്ടി,
‘” നിയെന്നെ ഒറ്റുമല്ലേടാ.. “” ന്നും ചോദിച്ചു ന്റെ കഴുത്തിൽ കുത്തി പിടിച്ചു,
“” ഞാൻ… ഞാനതിനൊന്നും… ന്നും പറഞ്ഞില്ലാലോ… ഉള്ളത്… ഉള്ളതല്ലേ പറഞ്ഞെ…””
അവളുടെ കൈ ഞാൻ തട്ടിയെറിഞ്ഞു. ഉടനെ മുഖവും കോട്ടി അവളകത്തേക്ക് ഒറ്റ പോക്ക്..
ചെന്നിടപ്പെട്ടില്ലേ പണി പാളുന്നറിയാവുന്നത് കൊണ്ട് ഞാൻ അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു..
“” സ്റ്റോപ്പ്… എങ്ങോട്ടേക്കാണാവോ….?? “” അവളുടെ പിന്നാലെ വെച്ചു പിടിച്ചതും മുന്നിലൊരു കൈ. തല ഞാൻ ചെരിച്ചു,
“”മോപ്പോട്ടാ…”” ഞാനോറ്റ വാക്കിലുത്തരം കൊടുത്ത് മുന്നോട്ട് ആഞ്ഞതും അത് വീണ്ടും അങ്ങനെ തന്നെ.
“” ഓഹ് ഹോ…. ന്നാ ഞാനും വരാം… “” വിടില്ല ന്നുള്ള ഉദേശത്തോടെ നിൽക്കുന്ന അക്ഷരയെ ഞാൻ നോക്കി,
“” ഓഹ് വേണ്ട….
കാലുണ്ട്..ഒറ്റക് പൊക്കോളാം.. “” ഞനൊന്ന് ഇളിച്ചു കൈ ക്രോസ്സ് കടന്നു.
അപ്പോ ദോണ്ട പിന്നേം കൈ..
“” ഇനിയെന്താ….?? “” ഞാൻ അരിശത്തോടെ ചോദിച്ചതും അവരൊന്ന് പതുങ്ങി ചിരിച്ചു.
“” ഇനിയൊന്നുല്ല..!! പക്ഷെ….
നിന്നെയിനി കല്യാണം കഴിയാണ്ട് ഈ ഭാഗത്തേക്കേ കണ്ടു പോകരുതെന്നാണ് മുകളിന്നുള്ള ഓഡർ… “”
“” ഓഹ് അപ്പൊ ജപ്തിയാണല്ലേ… “”
“” ആഹ്ഹ് അതെ…. “” അക്ഷര ന്റെ മുന്നിൽ കൈ കെട്ടി,
“” മ്മ്… പിന്നെ… രണ്ട് ദിവസം കഴിഞ്ഞാ ആ പ്രോപ്പർട്ടി ന്റെ പേരിലാകും… അതുടെ ഒന്നോർത്തോ… “”
“”ഓഹ് അതായിക്കോട്ടെ.. !
വിധി ആയിക്കഴിഞ്ഞു ന്ത് വേണേലും ആയിക്കോ… നോ സീൻ…… അല്ലാതെ ഇപ്പോ ആ പ്രോപ്പർട്ടിയിൽ അതിക്രമിച്ചു കേറിയാ…. “”
അവരൊന്ന് നിർത്തി,
ഞനാ ചോദ്യം ഒന്നുടെ ചോദിച്ചതും
“” പായസം എത്ര നല്ലതാണെന്ന് പറഞ്ഞാലും പട്ടി നക്കിയാ തീർന്നില്ലേ ല്ലാം… “”
ഇത് ന്നെ ഉദ്ദേശിച്ചതാണ്… ന്നെ തന്നെ ഉദ്ദേശിച്ചണ്.. ന്നെ മാത്രം ഉദേശിച്ചണ്..!
പത്രം കൂടെ എഴുതാൻ നിന്നാ ചിലപ്പോ കയ്യിലുള്ള പവർ ഓഫ് അറ്റൊണി കൂടെ നിക്ക് നഷ്ടമാകും.. അതോണ്ട് പോയേകാം…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
നേരെ പൊയ് കിടന്നുറങ്ങാൻ ആയിരുന്നു പ്ലാൻ, പക്ഷെ അടുക്കള വശത്തുനിന്ന് കേൾക്കുന്ന ശബ്ദം ന്നെ അങ്ങോട്ടേക്ക് നടക്കാൻ പ്രേരിപ്പിച്ചു,
“”നിയോറങ്ങില്ലേ…??””
പാട്ടും ബഹളവും കേട്ട് അങ്ങോട്ട് ചെന്ന ഞാൻ കാണുന്നത് മദ്യപാനം…
കുടുംബത്തിന്റെ പേര് കളയണ്ടല്ലോ ന്നോർത്ത് ചെന്ന പാടെ ഒഴിച്ചു വച്ചിരുന്നതിൽ ഒരണ്ണം ഞനെടുത്തടിച്ചു.
“” ഏയ്യ് ഇല്ല… നീ ഒന്നുടോഴി… “” ഞാൻ പറയാൻ കാത്തിരുന്ന പോലെ വിശാല് ആ ഗ്ലാസ്സിലേക്ക് സാധനം ഒഴിച്ചു,
അപ്പോളേക്കും അമലിന്റെ തല്ലിപ്പൊളി പാട്ട് തകർത്താടുന്നുണ്ടായിരുന്നു. അവിടെയിപ്പോ എല്ലാരുമുണ്ട്, ആൻഡ്രേസ, അപർണ്ണ, മനു, വിഷ്ണു, പിന്നെ കൂടെ ജോലി ചെയ്യുന്നവന്മ്മാരും അവളുമാരുമെല്ലാമുണ്ട്. എല്ലാം അത്യാവശ്യം അടിച്ചിട്ടുണ്ട്, ന്നാലും ഒരുപാട് നേരം ആയില്ല പരുപാടി തുടങ്ങിട്ട് ന്നെനിക്ക് മനസിലായി. കാരണം വിശാല് തന്നെ.
“” സിദ്ധു അധികനേരം ഇരിക്കാതെ പൊയ് ഉറങ്ങാൻ നോക്ക്.. ഉറക്കളച്ചാ മുഖം ഒക്കെ വല്ലാണ്ടാവും… “”
ന്ന് ആരോ പറയുന്നത് കേട്ടതിന് ഒന്ന് മൂളി ഞാൻ വീണ്ടും അവിടെ ഇരുന്നു, അതുപിന്നെ ഒരു തുടക്കാമായിരുന്നു,
അടിച്ചൊരു മിനുക്കത്തിലെത്തിയതും വിശാല് ന്റെ കാലിൽ തട്ടി,
“” അളിയാ ട്രാക്ക് ഇടട്ടെ…. “”
അത്യവശ്യം ഫിറ്റായിരുന്ന ഞാൻ അതിന് ഒന്ന് ചിരിച്ചു, അപ്പോളേക്കും അവൻ ഫോൺ കയ്യിലെടുത്തിരുന്നു കൂടെ സൈഡിലെ ബ്ലൂ ടൂത് സ്പീക്കറും.
“” സിദ്ധു… S P ടെ ഏതേലും മതി… “”ന്നായി ആൻഡ്രേസ്സ.. ആയിക്കോട്ടെ ന്ന് ഞാനും. ഞാൻ അവനോട് ട്രാക്ക് ഇടാൻ പറഞ്ഞു, കൂട്ടത്തിൽ ആരൊക്കെയോ അതിശയിച്ചു ന്നെ നോക്കുന്നത് ഞാൻ കണ്ടു, പിന്നെ ആരൊക്കെയോ മൊബൈൽ ഓൺ ആക്കുന്നതും കണ്ടു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
തൊട്ടു തൊട്ടു വിലക്കി വച്ച വേങ്ങലത് സെമ്പ് അതാ……
തോടെടുത്തു തലൈയിൽ വച്ച പൊങ്ങുതാടി തെമ്പ്,
പറ്റെടുത്തു ഉടുത്തി വന്ദ പാണ്ടിയരു തെരു ഇപ്പൊ
കിട്ട വന്ദു കിളരുതാടി യെന്ന പാട് ജോറ്…
കണ്ണുകഴഗ പോന്നു സിരിച്ച
പോന്നു മനസാ തൊട്ടു പരിച്ച
തന്നന്ദനിയ എണ്ണി രസിച്ച
കണ്ണ് വലൈ ധാൻ വിട്ടു വിരിച്ച
ഏറെടുത്തു പാത്തു എമ്മാ നേരെടുത്തു ഊത്
സീരെടുത്തു വരേൻ എമ്മാ സെർത്തു എന്നൈ സെർത്തു….
മുതയ്യാൻ പഠിക്കും മുത്തിറായി കവിക്
നിച്ഛയം ബാധിൽ സൊള്ളാനും മയില്
മാഗുയിലെ പൂങ്കുയിലെ സെയ്തി ഒന്ന് കേള്
ഉന്നൈ മാലൈയിട തേടി വരും നാള് എന്ത നാള്…(2)
അവസാന മൂളലിലൂടെ ഞാൻ വീണ്ടും ഒരു ഗ്ലാസ്സ് കയ്യിലേക്കെടുത്തു വായിലേക്ക് കമഴ്ത്തി. കൂടെയൊരുലോഡ് കയ്യടിയും, ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു തല വെട്ടിച്ചതും, ദാണ്ടേ നിക്കുന്നു സ്റ്റെഫിയെ പോലൊരു പെണ്ണ്…. കയ്യും കെട്ടി ന്നെ നോക്കി നിക്കുന്നവളെ ചാരി വേറെയൊരാളുടെ അതാരാ… ഓഹ് അക്ഷരയെ പോലൊരു പെണ്ണ്.. ഇനി കോപ്പി ആണോ..!
“” ദേ.. ടാ സ്റ്റെഫിയെ പോലെ വേറൊരാള്… “” ഞാൻ ല്ലാരേം ചൂണ്ടി, പക്ഷെ അവരെല്ലാം ചാഞ്ഞായിരുന്നു, അതോ ചാഞ്ഞ പോലെ അഭിനയിക്കയാണോ…? , അവരെ നോക്കി തിരിഞ്ഞ ആ കണ്ണുകൾ ന്നെ ഒന്ന് ചൂർന്നു നോക്കി, ഇത് കോപ്പി അല്ല ഒർജിനൽ പ്രിന്റാ…
സംഭവം കയ്യിന്ന് പൊയ് ന്ന് മാനസികയതും ഞാൻ പതിയെ അവരെ നോക്കാതെ മുന്നോട്ട് നടന്നു
“” മാഗുയിലെ പൂങ്കുയിലെ സെയ്തി ഒന്ന് കേള്
ഉന്നൈ മാലൈയിട തേടി വരും നാള് എന്ത നാള്…”””
ഓരോ വരികൾ വീണ്ടും ആവർത്തിച്ചു പാടുമ്പോൾ ഞാൻ വേഗതയും കൂട്ടിയിരുന്നു,
കുറച്ച് ദൂരം ചെന്ന് ഒന്നണച്ചേണ്ണിക്കുമ്പോ അവരുടെ കയ്യിന്ന് രെക്ഷപെട്ടല്ലോ ന്നൊരു ആശ്വാസം ഉണ്ടായിരുന്നു, പക്ഷെ സൈഡിലേക്ക് വീണ ഇരുട്ട് ന്നെ അധിക നേരം സന്തോഷിക്കാൻ സമ്മതിച്ചില്ല.
“” ഇവിടെ വാടാ അലവലാതി… “” തൊട്ടടുത്ത നിമിഷം ന്റെ ഷർട്ടിൽ പിടി മുറുകി, അവളെന്നെയും കൊണ്ട് അകത്തേക്ക് നടന്നു.
കൂടെ ആരോ ചിരിക്കുന്ന ശബ്ദവും.
“” ആരെങ്കിലും കാണുന്നേന് മുന്നേ കേറി വരാനാ നിന്നോട് പറഞ്ഞെ… “”
അവള് ചുറ്റും നോക്കി, ന്നോട് ശബ്ദം കുറച്ച് മുരണ്ടു.
“” ഇല്ല… ഞാങ്കേറില്ല… ന്നോട് അങ്ങോട്ടേക്ക് കേറല്ലെന്ന് പറഞ്ഞ്… “”
കൊച്ച് കുട്ടികൾ വാശി പിടിക്കുന്ന പോലെ ഞാൻ കയ്യും കെട്ടി നിന്ന്.
“” ആര് പറഞ്ഞുന്നാ…??? നീ കളിക്കാതെ കേറി വരുണ്ടോ സിദ്ധു.. “”
ന്നിട്ടും വരില്ലെന്ന് കണ്ടവൾ ന്റെ വീക്നെസ്സിൽ പിടിച്ചു,
“” വന്നാ…. വന്ന ഒരു സൂത്രം തരാം…. “”
“” ഏഹ്… സൂത്രോ… ന്ത്…സൂത്രാ…? “”
ന്റെ കണ്ണ് വിടർന്നു.
“” അതൊക്കെയുണ്ട് വന്നാ പറയാം.. “”
ഞാൻ പിന്നെ ഒന്നും നോക്കില്ല, വാശിയൊക്ക അവിടെ കണ്ട ഏതോ തെക്കൻ കാറ്റിൽ ഒഴുക്കി വിട്ട് അകത്തേക്ക് കയറി.
അക്ഷരയും കൂടെ കയറിയതും അവള് കതകടച്ചു, അയ്യേ…ഇവളിരിക്കുമ്പോ എങ്ങനാ സൂത്രം വാങ്ങുന്നെ.. ശേ…
ഞാൻ പതിയെ അവളോട് ഒന്ന് ചേർന്നിരുന്ന് ആ കാതിൽ അത് പറഞ്ഞതും അവളെന്നെ തറപ്പിച്ചോന്ന് നോക്കി, അതോടെ ഞാൻ വീണ്ടും സൈഡ് ആയി.
“” സിദ്ധു… ന്താ നിന്റെ ഉദ്ദേശം…?? “”
അവളെനിക്ക് മുന്നിൽ കയ്യും കെട്ടി നിന്ന്, കൂടെ മറ്റവളും. ഞാൻ കാര്യം മനസിലാവാത്ത പോലെ അവരെ നോക്കി, സൈഡിലെ അവളുടെ ഫോൺ കയ്യിലെടുത്തു.
“” ദേ…ടി…നമ്മള്….!!””
ഫോണിലെ വാൾപേപ്പർ ഉയർത്തിക്കാട്ടി ഞാൻ പറഞ്ഞതും, അവളോടി വന്നാ ഫോൺ ബെഡിലേക്കെറിഞ്ഞു
“” നമ്മളല്ല….!! അമ്മേടെ നായര്… ദേ സിദ്ധു ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്… “”
ഞാൻ അവളെയും ബെഡിൽ കിടക്കുന്ന ഫോണിലേക്കും നോക്കി, വീണ്ടും ഫോൺ കയ്യിലെടുത്തു
“” സിദ്ധു ചോദിച്ച കേട്ടില്ലേ,, ന്താ നിന്റെ പ്ലാനെന്ന്.. കല്യാണം കഴിഞ്ഞും ഇങ്ങനെ കുടിച്ചു ബോധമില്ലാണ്ട് നടക്കാനാണോ നിന്റെ ഉദ്ദേശം ന്ന്…!””
അക്ഷര ന്നോട് മുരണ്ടു,
“” ഒരിക്കലുമല്ല…. ഞാൻ കുടിക്കണത് അവൾക്കിഷ്ടല്ല.. അതോണ്ട് ഞാൻ കൂടി കുറയ്ക്കും…. അവളോട് ചോദിച്ചിട്ട് മാത്രേ പിന്നെ ഞാൻ കുടിക്കു… “”
ഇതിനോടകം ന്റെ ബോധം ഏകദേശം തീരുമാനം ആയിരുന്നു.. അക്ഷര സൈഡിലേക്ക് നോക്കിയൊന്ന് ചിരിക്കുന്നത് കണ്ടു, അപ്പൊ അവിടേം അത് ഏറ്റിട്ടുണ്ട്.
“” ചേച്ചി…. “” ഞാൻ ഈണത്തിൽ വിളിച്ചു..
ഉടനെ അക്ഷര വിളി കേട്ടു,
“” നിന്നെയല്ല ന്നെയാ… “” ആ വിളിയുടെ അവകാശി ആരാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നെ അക്ഷരയെ തടഞ്ഞു.
ബെഡിലേക്ക് ഇരുന്നവൾ ന്നോട് ചേർന്നു, ഞാൻ ആ തോളിലേക്ക് തല ചായിച്ചു.
അവളെന്നെ ആ നിറഞ്ഞ മിഴികളോടെ നോക്കി, ഏയ്യ്..ഇവള് കരഞ്ഞോ….??
ഞാൻ ആ കണ്ണുകളിലേക്ക് നോക്കി,
“” ന്നെ ഒറ്റക്കാക്കി എങ്ങും പോവല്ലെ… “”
അങ്ങനെ കൂടെ ഞാൻ പറഞ്ഞതും അവളെന്നെ വാരി പുണർന്നു നെറുകിൽ ചുണ്ട് ചേർത്തു , ഇല്ലെന്ന് മൗനമായി വിതുമ്പാൻ നിൽക്കുന്ന ചുണ്ടുകൾ കടിച്ചുപിടിച്ചെനിക് വാക്ക് തന്നു.
“” നിക്ക് ഉറക്കം വരണ് വാവേ.. “” ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞതും അവൾ ന്നെ പിടിച്ചാ മടിയിലേക്ക് കിടത്തി, കൂടെ അവളും ക്രോസായിലേക്ക് ചാരി കിടന്നു,
“” ന്റെ മോനോറങ്ങിക്കോ…. “” അവളുടെ വിരലുകൾ ന്റെ മുടിയിലൂടെ അനുസരണയില്ലാതെ ഇഴഞ്ഞു നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” മ്മ്… ന്താടി നോക്കി ചിരിക്കണേ…..?? “”
ഞാനുറങ്ങിയെന്ന് കണ്ടതും അവരുടെ സംസാരവും കൂടി,
“” അല്ല ചേച്ചീടേം മോന്റേം സ്നേഹം കണ്ട് ചിരിച്ചോയതാ… “”
അക്ഷര അതിനെ കളിയാക്കി ചിരിച്ചു, അവളുമാ ബെഡിലേക്കിരുന്നു,
“” ഇച്ചിരി കള്ളത്തരവും, കുറുമ്പും ഉണ്ടന്നെയുള്ളൂ ആള് പാവാ….!! ന്റെ ഭാഗ്യ ഇവൻ…… “”
പറയുന്നതിനൊപ്പം ഒരു നനുത്ത സ്പർശം നെറ്റിയിൽ ആഴ്ന്നു.
“” ഇവനെയാദ്യം കണ്ടപ്പോ ഞാങ്കരുതിയത്,
ഇവനാള് ലോക ഉടായിപ്പാണെന്നാണ്…പിന്നെയല്ലേ മനസിലായെ ആളൊരു പാവാണെന്ന്… “”
അക്ഷരയുടെ ശബ്ദം വീണതും ന്റെ തലയിലുള്ള തഴുകൽ പിന്നെ വാത്സല്യമായി,
പിന്നെ കുറച്ച് നേരം മൗനം വീണു.
“” നീയിവനെ,
കണ്ടില്ലായിരുന്നെങ്കിലോ സ്റ്റെഫി…?? “”
മൗനം നിറഞ്ഞ മുറിയിൽ അക്ഷരയുടെ സ്വരം വീണതും അവളുടെ കൈകളുടെ ചലനവും നിന്നു,
മറുപടി അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു. വീണ്ടും ന്നെ ചേർത്തു പിടിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഇടക്കെപ്പോളോ പരതിയ കണ്ണുകൾ ദൂരെയുള്ള ആരിലോ ഉടക്കി,
“” സമയം ഒരുപാടായി നമ്മക് പോവാം.. “”
കഥ പെട്ടന്ന് നിർത്തിയത് പറഞ്ഞത് കൊണ്ടാകാം രണ്ടാൾക്കും ഒരു വ്യക്തകുറവ്… ന്നാൽ അപ്പോളും ഞങ്ങളെ നോക്കി നിൽക്കുന്ന കുറച്ചാളുകളിലേക്കായിരുന്നു ന്റെ നോട്ടം.
ഞാൻ ഒറ്റയ്ക്ക് ആയിരുനെകിൽ കുഴപ്പമില്ലായിരുന്നു ഇതിപ്പോ ഇവരെ കൂടെ ഇതിലേക്ക് വലിച്ചിടാൻ എനിക്ക് പറ്റില്ല.
അവരുടെ വാക്കുകൾക്ക് കാത്ത് നില്കാതെ ഞാൻ നേരെ അവരുമായി കാറിലേക്ക് നടന്നു,
“” എന്താ സിദ്ധു… ന്തെങ്കിലും പ്രശ്നമുണ്ടോ..?? “”
അവരെ മുന്നിലാക്കി നടന്ന എന്നോട് മീനാക്ഷി ചോദിച്ചതിന്
“” ഏയ്യ് എന്ത് പ്രശ്നം…ഒന്നുല്ല “”
അവരോട് ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ രണ്ടാളേം കാറിലേക്ക് കയറ്റി, അപ്പോളും പിന്നിൽ നിന്നും എന്റെ അടുത്തേക്ക് വരുന്ന ആളുകളിലക്കായിരുന്നു ന്റെ ശ്രദ്ധ.
“” Sir…, Do you know where the next Golder Emporium is here…? “”
അവരെ കയറ്റി ഒന്ന് തിരിഞ്ഞ നിക്ക് നേരെ അയാൾ ഒരു ചിരിയോടെ ചോദിച്ചതും, ന്നിൽ നിന്നും വീണ ദീർഘനിസ്വാസവും, സമാധാനത്തിന്റെ ചിരിയും കണ്ടയാൾ നിക്ക് നേരെ മുഖം ചുളിച്ചു,
“” ohh sorry dude,
You go straight from there and turn left to the third building..!””
ഞാൻ ചുറ്റുമോന്ന് നോക്കി കാറിലേക്ക് കയറി, കയറിയത് മുതൽ ന്റെ ശ്രദ്ധ റോഡിലേക്കായിരുന്നു. ഇടതും വലതും വരുന്ന കാറുകളെ നീരിക്ഷിച്ചു ഞാൻ ഫ്ലാറ്റിലേക്ക് വണ്ടി കയറ്റി.. അപ്പോളോന്നും അവരാരും ഒരക്ഷരവും ന്നോട് മിണ്ടില്ല.. ന്നെ ബുദ്ധിമുട്ടിപ്പിച്ചില്ല.
“” കാർ വേണമെങ്കിൽ കൊണ്ടൊക്കോ നിങ്ങള്, ഞാൻ ഓഫീസിലേക്ക് ക്യാബ് വിളിച്ചോളാം… “”
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ഞാൻ പറഞ്ഞതും അവർ രണ്ടാളും ന്നെ മിഴിച്ചു നോക്കി,
മറുപടി പറയാതെ മീനാക്ഷി നേരെ വെളിയിലേക്ക് ഇറങ്ങി, ഒപ്പം പാർക്കിങ്ങിലേക്ക് നടക്കുന്നതിന് മുൻപേ
“” അപർണ്ണ.. നീ വന്ന് കാറേടുക്ക് നമ്മക് പോവാം… “”
ന്ന് വിളിച്ചു പറഞ്ഞു,അപ്പോളാണ് ഞാൻ ഓർത്തെ അപർണ്ണയുടെ കാറവിടെ ഉണ്ടല്ലോ ന്ന്…
അവൾ കാറിൽ നിന്നും ഇറങ്ങി, ന്റെ അടുത്തേക്ക് വന്നു ന്റെ തോളിൽ കൈ വെച്ചു തിരികെ മീനാക്ഷിക്കൊപ്പം നടന്നു.
അവര് പോയതും ഞാൻ നേരെ റൂമിലേക്ക് കയറി,
നേരെ പൊയ് ഷവറിന്റെ കീഴിലേക്ക് നിന്നു. തണുത്ത വെള്ളത്തിനു പോലും ചൂട്…
ഞാൻ വേഗന്ന് കുളിചിറങ്ങി,
കൂടെ ഉണ്ടായിരുന്നവൻ ഒരുവൻ കണ്ടു.. എത്ര ആയെന്ന് പറഞ്ഞാലും ഇനിയും ഉടനെ അവരെന്നെ തേടി വരും..
അതാണ് എനിക്കും വേണ്ടത്… നിന്നിലേക്ക് എനിക്കുള്ള ദിർഖ്യം ഇനി ഒരുപാട് ദൂരമില്ല..
ആ ദൂരം കുറയുന്നിടത്തോളം രണ്ടാളിൽ ഒരുവന്റെ മരണവും കുറിക്കപ്പെടും.
“” അതൊരിക്കലും ന്റെയാവില്ല…..!””
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഡ്രോയെറിൽ നിന്നും ട്രിമ്മർ കയ്യിലെടുത്തു, താടിയും മീശയും മുഴുവനും ട്രയിം ചെയ്തു,.
നേരെ ഡ്രെസ്സിന്റെ ഡ്രോയർ തുറന്നതിൽ നിന്നും ഒരു ഡാർക്ക് ബ്ലൂ ഷർട്ടും, ഗ്ര പാന്റും എടുത്തിട്ടു ഇൻസർട് ചെയ്തു,
മുഖത്തേക്ക് അല്പം ക്രീം തേച്ചു, മുടി ചീകി ഹെയർ സ്പ്രൈ ചെയ്തു നിർത്തി, കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.
ന്റെ മുഖത്ത് അറിയാതെ പോലും ഒരു ചിരി.
ഞാൻ നേരെ ഹാളിലേക്ക് ചെന്നാ ലാപ്ടോപ്പും, ഫയലും കയ്യിലെടുത്തു സൈഡ് ബാഗിലെക്ക് വെച്ച് ലിഫ്റ്റിലേക്ക് നടന്നു.
കാറും സ്റ്റാർട്ടാക്കി നേരെ ഓഫീസിലേക്ക്,
വണ്ടിയും പാർക്ക് ചെയ്ത് ഞാൻ നേരെ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി,
അടുത്ത് കണ്ടൊരു പയ്യനോട് ഓഡറും കൊടുത്ത് ഞാൻ അവിടിരിക്കുമ്പോ, ഓഫീസിലെ കോളിഗ് ആയ പൂജയും പ്രീതയും അങ്ങോട്ടേക്ക് വരുന്നത് കണ്ടതും ഞാൻ നേരെ ഫോൺ കയ്യിലെടുത്തു..
അവർ എനിക്ക് രണ്ട് ഡസ്ക് അപ്പുറമുള്ള ടേബിളിലേക്ക് ഇരിക്കുമ്പോൾ അവരെന്നെ നോക്കുന്നത് ഞാൻ കണ്ടു, ഒന്ന് നോക്കി പിന്നെ ന്തോ അവര് തമ്മിൽ പറഞ്ഞു തിരിഞ്ഞതും
ഒരു സംശയം എന്ന പോലെ അവരെന്റെ നേരെ കൈ ഉയർത്തി കാണിച്ചു, ഉടനെ ഞാനും ഒരു ചിരിയോടെ കൈ കാണിച്ചതും,
വാവെടുത്ത പശുനെ കണക്കെ രണ്ടും ഇങ്ങോട്ട് ഇടിച്ചു കേറി വരണ്.
“” സിദ്ധു….?? “” മുന്നിലേക്ക് കൈ ചൂണ്ടി പൂജ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു,
“” ഓഹ് മാൻ വാട്ട് ദ ഫക്ക്…!!
സിദ്ധു…. നിയായിരുന്നോ ഇത്…!! you look very handsome… എനിക്ക് കണ്ടിട്ടേ മനസിലായില്ല… “”
അവർ രണ്ടാളും എനിക്ക് ഓപ്പോസിറ്റ് ചെയറിൽ വന്നിരുന്നു. ഞാൻ എല്ലാത്തിനുമൊന്ന് ചിരിച്ചു കൊടുത്ത്, ഫുഡ് വന്നതും അത് വാങ്ങി പതിയെ കഴിക്കാൻ തുടങ്ങൻ പോയതും അവരും ന്തോ ഓഡർ കൊടുത്തു.
“” സിദ്ധു നമ്മക്കൊരു ഫോട്ടോ എടുത്താലോ…??”
ന്ന് പൂജ ചോദിച്ചതും, ഞനത് കേട്ടില്ല.. രണ്ടാമത് ചോദ്യത്തിനൊപ്പം അവരെന്റെ അടുത്തേക്ക് നീങ്ങി മൊബൈലിൽ ക്യാം ഓൺ ആക്കി കുറച്ച് പിക്സ് എടുത്ത്.
“” സിദ്ധു തിരക്കില്ലല്ലെങ്കിൽ ന്റെയോപ്പമൊന്ന് വരോ…?? “”
മുന്നിൽ നിന്നും ഒരാൾ വെക്തമായി കണ്ടില്ല അതിന് മുന്നേ അയാൾ വെളിയിലേക്ക് ഇറങ്ങിയിരുന്നു.
“” യാ.. ഷൂർ… “” ആരെണെന്ന് പോലും നോക്കാതെ ഞാൻ അവിടുന്ന് എഴുനേറ്റിരുന്നു. ആരായാലും ദൈവമാണ് ഇപ്പൊ അയാളെ അങ്ങോട്ടേക്ക് വിളിച്ചത്. ഓഡർ ചെയ്ത സാധനത്തിന്റെ പൈസയും പോകുന്ന പൊക്കിൽ കൊടുത്ത് ഞാൻ അയാൾക്കൊപ്പം വെളിയിലേക്കിറങ്ങി,
“” ന്താ പറയാനുണ്ടെന്ന് പറഞ്ഞത്… “”
ഞാൻ പുറകിൽ നിന്ന് ചോദിച്ചതും പുള്ളിയൊരു ചിരിയോടെ തിരിഞ്ഞു,
“” ഏയ്യ് ഒന്നുല്ലെടോ…! താനവിടെ നിന്ന് വിയർക്കുന്നത് കണ്ടു.. അപ്പൊ ഒന്ന് രക്ഷിക്കാന്ന് കരുതി… പോട്ടെ…! “”
നോക്കുമ്പോൾ HR ബ്ലോക്കിലെ മാനേജർ വീര സിഗ് ആണ്, അതിന് ഒരു നന്ദിയും പറഞ്ഞു ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.
ഓഫീസിലേക്ക് കയറിയതും പലരും ന്റെ അടുത്തേക്ക് വന്ന് കൊള്ളാം ന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ എല്ലാത്തിനുമൊന്ന് ചിരിച്ചതെ ഉള്ളു.. കാരണം ഞാനിവിടെ അധികമാരോടും മിണ്ടാറൊന്നുമില്ല, അതിന് വേറൊരു കാരണമുണ്ട്, അധികം ആളുകളുമായി ഇടപെട്ടാൽ കൂടുതൽ ആളുകൾ ഇവരുമായി നമ്മളെ കണക്ട് ആകും അത് ലക്ഷ്യത്തെ സാരമായി ബാധിക്കും.
അങ്ങനെ ടേബിളിലേക്ക് ഇരിക്കുമ്പോളാണ് മീനാക്ഷിയുടെ കാൾ വരുന്നത്,
“” നീയെവിടുണ്ട്… ഓഫീസിലെത്തിയോ…?? “”
“” ഹാ ഞാൻ ഓഫീസിലുണ്ട്.. നീ എനിക്കൊരു ഹെല്പ് ചെയ്യോ…? “”
“” ന്താടാ…. പറയ്…!””
അവൾ കാര്യമായി ന്നോട് തിരക്കി, അതിന്
“” നീ വരുമ്പോ കഴിക്കാനെന്തേങ്കിലൂടെ വാങ്ങോ…?? വിശന്നിട്ട് വയ്യ….””
അതെന്താ വാങ്ങാല്ലോ ന്നും പറഞ്ഞവൾ ഫോൺ വെച്ചു, ഓഫീസിൽ അധികം വർക്ക് ലോഡ് ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ എന്തിനാണോ ഈ ഉറക്കളച്ചു ഇവിടെ വന്നിരിക്കുന്നത് ന്ന് ചോദിച്ചാ ആ എനിക്കുമറിയില്ല.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു അവൾ ഓഫീസിലേക്ക് കയറി. ന്നെ വിളിക്കാനായി വന്നവൾ ഒന്ന് സ്ഭിച്ചു നിന്നു. കൂടെ പതിയെ ചുവടു വെച്ചെന്റെ അടുക്കലേക്ക് നടന്നു, വിശന്നിട്ട് വയറിൽ കയ്യും വെച്ചിരുന്ന ഞാൻ ഒന്ന് തിരിഞ്ഞപ്പോ കണ്ടത് അവളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ.. ഞാൻ തന്നെ മുന്നേ നടന്ന് അവളേം വിളിച്ചോണ്ട് വെളിയിലേക്ക് ഇറങ്ങുമ്പോൾ ഓഫീസിലെ പലരുടേം കണ്ണുകൾ ഞങ്ങളുടെ മേലെ ആയിരുന്നു.. ഇനി അടുത്ത പരദൂഷണത്തിനുള്ളതായി.
“”ഓഹ് വിശന്നിട്ട് വയ്യ…
അല്ല നീ കഴിച്ചോ…??”‘
വന്നപാടെ കയ്യും കഴുകി അവളേം അവിടിരുത്തി ഞാൻ കൊണ്ട് വന്ന പൊതി തുറന്നു , ചോദിച്ചതിന് മറുപടി ഇല്ലാതെ നിന്ന മീനാക്ഷിയേ ഞാൻ തട്ടി വിളിച്ചു.
അവളൊന്ന് ഞെട്ടി ന്നെ നോക്കാതെ നോക്കി,
“” നീ…. നീയെന്താ ട്രിമ് ചെയ്യ്തെ…””
ഒന്ന് വിക്കിയവൾ ചോദിച്ചതിന് ഞാൻ കഴിപ്പ് നിർത്തി,
“” ന്താടി കൊള്ളത്തില്ലേ… ഇവിടുള്ളൊരു പറഞ്ഞല്ലോ നല്ലതാന്ന്… “”
ഒരു അഭിപ്രായത്തിനായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, ന്നാൽ അവളിപ്പോളും ന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കാ..
“” ടി…. “” ഞാൻ ഒന്ന് തട്ടി വിളിച്ചതും,
“” i love you….! “”
“” ഏഹ്….!!”‘ ഞാൻ പുരികം വളച്ചതും, അവളുടനെ പെട്ടന്ന് അടി കൊണ്ടത് പോലായി, പിന്നെ ഒന്നുല്ലെന്ന് പറഞ്ഞവൾ നിക്കൊപ്പം അവിടിരുന്നു,
“” നിനക്കിത്രെ വിശപ്പുണ്ടായിരുന്നേൽ താഴേന്നു കഴിച്ചിട്ട് വന്നാ പോരായിരുന്നോ…?? “”
അവളെന്നോട് ചോദിച്ചതിന്, താഴെ നടന്ന കാര്യം ഞാൻ വ്യക്തമാക്കി കൊടുത്തു. ഉടനെ പിന്നെ അതിനായി വഴക്ക്.. ന്റെ പുറത്തൊരു അടിയും തന്നവൾ മുഖം വീർപ്പിച്ചു, നിക്ക് ചിരി വന്നുപോയി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധു…. ബാക്കി ന്താന്ന് പറഞ്ഞില്ല…””
ഉച്ചക്കത്തെ ലഞ്ച് ബ്രേക്കിന് ഇരിക്കുമ്പോളാണ് മീനാക്ഷി ന്റെ അടുത്തേക്ക് വരുന്നത്.
“” അപർണ്ണയിന്ന് വന്നില്ലാലോ…?? “”
അവള് ചോദിച്ചതിന് നേരെ വിപരീതമായ മറുപടി കൊടുത്തത് കൊണ്ടാകാം അവളെന്നെ നോക്കിയത്..
“” ഉറക്ക ഷീണം ഉണ്ടെന്ന് പറഞ്ഞു… അതോണ്ട് വൈകിട്ട് ഫ്ലാറ്റിലേക്ക് വരാന്ന് പറഞ്ഞു… “”
“” ഓഹ് അപ്പോ ഇന്നും രണ്ടും അവിടെ കാണുന്ന് സാരം ഇല്ലേ.. “”
ഞനൊട്ടും താല്പര്യമില്ലാത്ത രീതിയിൽ സംസാരിച്ചു നിർത്തിയതും അവളെന്റെ തോളിൽ പിടിച്ചൊരു കറക്ക്.
“” അതെന്താടാ നീ അങ്ങനെ പറഞ്ഞെ… ന്തേ ഞങ്ങള് വരുന്നോണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ..?? “”
അവളെന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി ചോദിച്ചു,
“” സത്യം പറഞ്ഞാ ഉണ്ട്…!!
മീനാക്ഷി…. ഞാനുമായി നിങ്ങളിങ്ങനെ അടുപ്പം വെക്കുന്നത് നല്ലതിനല്ല…അത് ചിലപ്പോ നാളെ…നിങ്ങളുടെ ജീവന് തന്നെ ദോഷമാകും… അതോണ്ടാ ഞാൻ…. “”
ന്റെ വാക്കുകൾ അവളെ ഒന്നുലച്ചെങ്കിലും അവസാനമെന്നോണം അവളെന്റെ കയ്യിൽ പിടി മുറുക്കി,
“” അപർണ്ണയുടെ കാര്യം എനിക്കറിയില്ല…
പക്ഷെ ന്തിനും ഞാനുണ്ടാവും നിന്റെ കൂടെ.. “”
അവളെന്നോട് ഉറച്ച വാക്കുകളോടെ പറഞ്ഞതാണെങ്കിലും, ഇതിലേക്ക് ഒരാളെ വലിച്ചിടാൻ നിക്ക് കഴിയില്ല.. കാരണം ഇതിന്റെ അവസാനം ഒരുപക്ഷെ ന്റെ മരണമാകാം, അത് അങ്ങനെ തീരാനാണ് നിക്ഷ്ട്ടം.. അതിലേക്ക് ഒരാളുടെ… ഹ്മ്മ്‌ഹ്ഹ് അത് വേണ്ട…!!
“” മീനു….!!
നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസായി കാണണം… ഇതിലേക്ക് നിന്നെയോ അപർണ്ണയെയോ വലിച്ചിടാൻ നിക്ക് ഒട്ടും താല്പര്യമില്ല…
ഈ പ്രശ്നങ്ങളെല്ലാം ന്റെ മാത്രം പ്രശ്നങ്ങളാണ്… അതിലേക്ക് ഒരാളുടെ പോലും ആവശ്യമെനിക്കില്ല… “”
ഞാൻ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞവിടുന്ന് എഴുന്നേറ്റ് നേരെ കൈ വാഷ് ചെയ്യാൻ പൊയ്.
“” ഇത്രയൊക്കെ ആയിട്ടും നിനക്കെന്നോട് ഒരുതരി സ്നേഹംപോലും തോന്നണില്ല…. “”
കൈ വാഷ് ചെയ്തു തിരിയുമ്പോ അവളെന്റെ പിന്നിലുണ്ടായിരുന്നു.. അവളുടെ ആ പ്രവർത്തി കാരണം അവിടുള്ളവർ ഞങ്ങളെ നോക്കി, കാര്യം ഒന്നും മനസിലായില്ലെങ്കിലും സംഭവം ന്തോ വിഷയം ഉണ്ടെന്നവർക്ക് മനസിലായി.
“” മീനാക്ഷി നീ തമാശ കളിക്കാതെ മാറ്…
നിക്ക് നിന്നോട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല..””
ഞാൻ വീണ്ടും അവളെ പിടിച്ചു മാറ്റാൻ നോക്കുമ്പോൾ വിടില്ല ന്ന രീതിയിൽ കണ്ണൊക്കെ കലങ്ങി, കരച്ചിലിന്റെ വക്കിൽ നിൽക്കയാണ് പെണ്ണ്.
“” എന്താ സിദ്ധു പ്രശ്നം…??
മീനാക്ഷി ഒന്നങ്ങോട്ട് മാറിയെ..””
അഹ് ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.. അതുമായി..
ആൾക്കൂട്ടം കണ്ടങ്ങോട്ട് വന്ന പൂജ മീനാക്ഷിയുടെ തോളിൽ കൈ വെച്ചതും ന്നെയും അവളുടെ കയ്യിലേക്കും ആ ചുവന്ന കണ്ണുകൾ ഒരേ പോലെ ചലിച്ചു.
“” നീയെതാടി….?? മാർഡ്രി അങ്ങോട്ട്…. “”
തൊട്ടടുത്ത നിമിഷം ഞാൻ കാണുന്നത് മീനാക്ഷിയുടെ തള്ള് കൊണ്ട് ദൂഴേക്ക് വീഴുന്ന പൂജയേ ആണ്.. ആ വീഴ്ച എത്തി നോക്കിയ നിക്ക് അറിയാതെ പോലും ഒരു ചിരി വന്നുപോയി.
പാവം…
“” ഒക്കെ…!! വഴക്കില്ല…. ഒരു കോഫിക്ക് പോവാം….. “”
ന്റെ ചിരി കണ്ടോ അവളുടെ വീഴ്ച കണ്ടോ അവളൊന്ന് ചിരിച്ചു. അതിന് യാന്ദ്രികമായി തലയനക്കി ഞാൻ അവൾക്കൊപ്പം മുന്നോട്ടേക്ക് നടന്നു.
“” മലന്ന് കിടന്ന് ദിവാസ്വപ്നം കാണാതെ, എഴിച്ചു വീട്ടി പൊടി…””
നടന്ന സംഭവത്തിൽ ഇപ്പോളും ഒരു ധാരണ വരാതെ നിലത്ത് കിടന്ന പൂജയെ നോക്കി അവളൊന്ന് ആക്കി ചിരിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” മീനാക്ഷി… നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസ് ആയിട്ട് കാണണം… പ്ലീസ്… “”
ഓഫീസിൽ നിന്നും ഇറങ്ങിയത് ചായ കുടിക്കാനാണെങ്കിലും, അവള് ന്നെ കൊണ്ട് പോയത് നേരെ NM പാർക്കിലാണ്..ഞാൻ അവളോട് വളരെ സീരിയസായിട്ട് സംസാരിക്കുന്നെ..
മുന്നിലെ ചായ ഊതി കുടിച്ചോണ്ട് തന്നെ അവളെന്നെ കടക്കണ്ണിൽ നോക്കി, എന്നിട്ട് ഒരു തലയാട്ട്.
“” മ്മ്… ന്തേ നിനക്ക് പറഞ്ഞത് അനുസരിക്കാൻ വല്ല ബുദ്ധിമുട്ടുവല്ലതുമുണ്ടോ…?? “”
അതിനവൾ ഇല്ലെന്ന് തലയനക്കി, പിന്നെ ഉണ്ടെന്നും തലയനക്കി, ഈ പെണ്ണിന്റെ ഒരു കാര്യം.. ഞാൻ അറിയാണ്ട് കൂടി ചിരിച്ചു പൊയ്,
അവളുടെ കളികൾ കണ്ട് ഞാൻ ചായ ചുണ്ടോട് ചേർത്തു.
അപ്പോളാണ് മുന്നിലേക്ക് ന്റെ കണ്ണ് പോയത്..
“” ഓഹ്….. ഷിറ്റ്…!!
മീനു.. വാ… വാ എണ്ണിക്ക്….ണ്ണിക്ക്…..പോവാം…. പോവാം….. “”
ഞാൻ ടേബിളിൽ വച്ചിരുന്ന കാറിന്റെ കീയും കയ്യിലെടുത്ത് അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വേഗത്തിൽ അവിടുന്ന് ഇറങ്ങി ഓടി,
“” സിദ്ധു…. ന്താ… ന്താടാ കാര്യം…ഏഹ്.. കാര്യം പറ… “”
ന്റെ പിന്നാലെ ഓടി വരുന്നവൾ കാര്യം ഒരു കിതപ്പോടെയും പേടിയോടെയും ചോദിക്കുന്നത്,
“” പറയാം… നീയിപ്പോ വാ.. “”
ഞനൊന്ന് തിരിഞ്ഞു നോക്കി, പിന്നിലായി ഓടി അടുക്കുന്ന നാലഞ്ചു പേർ… അവരുടെ കയ്യിൽ എന്തൊക്കെയോ ഉണ്ട്… നേരെ അവളെ കാറിലേക്ക് കയറ്റി ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.
ന്റെ കാട്ടിക്കൂട്ടളുകൾ കണ്ടു വിരണ്ടവൾ ന്നെ നോക്കുമ്പോ, ഞാൻ ന്റെ പറ്റാവുന്ന മാക്സിമം വേഗത ആ ആക്സിസിലേട്ടറിൽ കൊടുത്തു.
“”മീനാക്ഷി… അപർണ്ണയോട് വിളിച്ചിട്ട് പറ.. നിങ്ങള്ടെ രണ്ടാളുടേം ഡ്രെസ്സെല്ലാം പാക്ക് ചെയ്ത് ഹോസ്റ്റലിന്റെ
വെളിയിലേക്ക് വരാമ്പറ…പെട്ടന്ന്…!! “”
ഞാൻ പിന്നിലെ കാറുകളെ മുന്നിലെ മീറ്ററിലൂടെ വീക്ഷിച്ചുകൊണ്ട് പറഞ്ഞതും
“” നമ്മളെങ്ങോട്ടാടാ…!!
നീയെന്തിനാ ഓടിയെ…?? “”
അവളുടെ സംശയം വീണ്ടും ഉന്നയിച്ചു.
“” ഒക്കെ ഞാമ്പറയാം….!! നീയിപ്പോ അവളോട് ഞാൻ പറഞ്ഞപോലെ ചെയ്യാൻ വിളിച്ചു പറയെന്റെ മീനു…. “”
ഞാൻ ആക്സിലേറ്ററിലേക്ക് ആഞ്ഞു ചവിട്ടി, പിന്നവൾ ഒന്നും മിണ്ടാതെ അവളെ വിളിച്ചു പറഞ്ഞു, പിന്നെ ന്നെ നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടില്ല.
“” ഇനിപറ ന്താ പ്രശ്നം….?? “” ന്റെ ഫ്ലാറ്റിന്റെ ലിഫ്റ്റിൽ നിൽകുമ്പോളാണ് അവളുടെ ചോദ്യം വീണ്ടും. ഞനവളെയൊന്ന് നോക്കി, കാര്യം അറിഞ്ഞേ തീരു ന്നൊരു ഭാവം.
“” അത്… അത് ഞാമ്പറയാം പക്ഷെ
നീ പാനിക് ആകരുത്….!!
ഇന്നലെ വന്നവരുടെ ആളുകൾ അവിടെ… ആ പാർക്കിൽ ഉണ്ടായിരുന്നു… അവര് നമ്മളെ തേടി തന്നെ വന്നതാ… “”
ഞാൻ ഉള്ള ദേഷ്യം സൈഡിലേക്ക് അടിച്ച് തീർത്തു.
അവളും കാര്യം അറിഞ്ഞപ്പോ ഒന്ന് വിരണ്ടു. ഏത് നേരത്താണോ ഈ കാലമാടന്റെ കൂടെയൊക്കെ ചായ കുടിക്കാൻ പോകാൻ തോന്നിയെ എന്നാവും അവളുടെ മനസ്സിൽ…
“” അവർക്കെങ്ങ്നെ മനസിലായി നമ്മളുള്ള സ്‌ഥലം..”” അവളൊരു സംശയം പറഞ്ഞു.
“” ആ…. അറില്ല… ഇനിയെന്തായാലും ഇവിടെ നിക്കുന്ന സേഫല്ല… നമ്മക്കിവിടുന്ന് എത്രയും പെട്ടന്ന് പോണം…””
ഞാൻ പറഞ്ഞു നിർത്തിയതും ലിഫ്റ്റ് തുറന്നതും ഒന്നിച്ചു.ഞാൻ വേഗന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നു..
“” പക്ഷെ എങ്ങോട്ട്…?? പോയാലും ഓഫീസിലെന്ത് പറയും.. അവര് ലീവ് തരൂന്ന് തോന്നണ്ണ്ണ്ടോ നിനക്ക്…..?? “‘”
“” ഓഫീസിലെ കാര്യമോർത്ത് നിങ്ങള് ടെൻഷനാവണ്ട.. അതൊക്കെ ഞാൻ നോക്കിക്കോളാം… നിങ്ങടെ ജോലിയൊന്നും പോവില്ല… പോരെ…!! “”
ഞാനതും പറഞ്ഞു ഡോർ തുറന്നകത്തേക്ക് കയറി, നേരെ റൂമിലേക്ക്നടന്നു, പുറകെ അവളും, വന്ന പാടെ ഞാൻ ഷർട്ട് അഴിച്ചു മാറ്റി ഒരു വൈറ്റ് ടി ഷർട്ട് എടുത്തിട്ടു..
ഒരു ഫ്ളോക്ക് കയറി വന്നതാണെങ്കിലും ഞാൻ വന്ന പാടെ ഡ്രെസ്സ് ഉരുമെന്ന് പുള്ളിക്കാരി കരുതില്ല.. അതിന്റെ ന്നോണം വായും പൊളിച്ചു നിന്നവളെ ഒരു ചിരിയോടെ ഞാൻ തട്ടി വിളിച്ചു.
“” നീ ഡ്രെസ്സ് ചേഞ്ച് ചെയ്യുന്നുണ്ടോ…?? ”
അവളിട്ടിരിക്കുന്ന ചുരിദാർ നോക്കി ഞാൻ പറഞ്ഞതും അവളിലെന്ന് തലയനക്കി,
“” ഒക്കെ… ന്നാ നീ ഒന്ന് തിരിഞ്ഞേ… ഞാനി പാന്റോന്ന് മാറട്ടെ… “”
പറഞ്ഞതും അവളോരൊറ്റ വെട്ടോടെ തിരിഞ്ഞു.
ഞാൻ പിന്നെ പാന്റ് മാറി ഒരു ബ്ലാക്ക് ജീൻസ് എടുത്തിട്ടു.
“” പോവാം… സമയില്ല…. “” ഞാൻ ഫ്ലാറ്റും പൂട്ടി, അത്യാവശ്യ ഡ്രെസ്സും കയ്യിലെടുത്തു നേരെ അവളുമായി വെളിയിലേക്കിറങ്ങി.
“” ഇതിലല്ല…. ദോ…. അതില്….
അതിലാ നമ്മള് പോണേ.. “”
മുന്നിലെ കാറിലേക്ക് നടന്നവളെ ഞാൻ വിളിച്ചു നിർത്തി പാർക്കിങ്ങിൽ ഓരത്തായി മൂടിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് ചൂണ്ടി ഞാൻ വണ്ടി അൺ ലോക്ക് ആക്കി, അവളെന്നെയൊന്ന് നോക്കി ന്റെയോപ്പം അങ്ങോട്ട് നടന്നു.
ഞനാ ഷീറ്റ് വലിച്ചു മാറ്റി,
‘” ഇതാരുടെ വണ്ടിയാ…?? “” അവളാ വണ്ടി കണ്ട് ന്നോട് തിരക്കുമ്പോൾ മുന്നിൽ എന്റെ ബ്ലാക്ക് എൻഡ്രോവറിലേക്ക് ഞാൻ കയറിയിരുന്നു.
“” ന്റെ വണ്ടി…?? എന്തെ…?? “‘
ന്ന് മറുപടി കൊടുക്കുമ്പോൾ അവളൊന്നുല്ലെന്ന് പറഞ്ഞു അകത്തേക്ക് കയറി,
സീറ്റ് ബെൽറ്റ് ഇട്ടതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു. ഫ്ലാറ്റിന്റെ പാർക്കിംഗ് കഴിഞ്ഞതും വണ്ടി ഒരു കുതിപ്പോടെ മുന്നോട്ട് നീങ്ങി.
“” നീ വേണേൽ വീട്ടിലേക്കൊന്ന് വിളിച്ചു പറഞ്ഞേക്ക് മീനാക്ഷി… ഒരാഴ്ച എവിടേലും ബിസിനസ് ടൂറോ മറ്റോ പോവാണെന്ന്….!””
“” അതെന്തിനാ…?? “” ഞാൻ ഒരു നിമിഷം അവളെയൊന്ന് നോക്കി, ഉടനെ നാക്ക് കടിച്ചവൾ ഒരു സോറിയും പറഞ്ഞു ഫോൺ കയ്യിലെടുത്തു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അപർണ്ണേ… വാ… വേഗം വന്ന് കേറ്…”” അവരുടെ ഹോസ്റ്റലിൽ വണ്ടി നിർത്തിയതും അവൾ ഓടി കയറി,
അവളോടും വീട്ടിൽ വിളിച്ചു പറഞ്ഞോളാൻ പറഞ്ഞതും അവളും വീട്ടിലേക്ക് വിളിച്ചു.
“” സിദ്ധു… പക്ഷെ ഓഫീസിൽ…!
എനിക്ക് ആണെങ്കിൽ ഈ മാസം ലീവില്ല…പ്രശ്നകോ…?? “”
അപർണ്ണ ടെൻഷനോടെ പറഞ്ഞതും, ഞാൻ മീറ്റിലൂടെ അവളെ നോക്കി,
“” നിങ്ങള് രണ്ടാളും അതോർത്ത് പേടിക്കണ്ട.. രണ്ടാളുടേം സാലറി ഒന്നും കട്ട് ആകില്ല… അതുപോരെ… “”
ഞനൊരു ഉറപ്പവർക്ക് കൊടുത്തു. പക്ഷെ അതിൽ വിശ്വാസം വരാതെ അവരെന്നെ നോക്കി
“” അതെന്താ… നിനക്കിത്ര ഉറപ്പ്….?? ഏഹ്..!! “”
മീനാക്ഷി ന്നോട് ചോദിച്ചതിന്, ഞാൻ ഒന്നും മിണ്ടില്ല, പിന്നേം ചോദ്യം.. രണ്ടാളും ഒന്നിച്ചു ചോദിക്കാൻ തുടങ്ങിയതും.
“” അതങ്ങനാ….!! നിങ്ങളുടെ ജോലിക്കൊ, കിട്ടുന്ന ശബളത്തിനോ, ഇതുമൂലം യാതൊരു വിധ പ്രശ്നങ്ങളും വരില്ല… ഞാനാ പറയുന്നേ… എന്തെ ആ ഉറപ്പ് പോരെ… “”
പിന്നെ അവരൊന്നും മിണ്ടില്ല , കുറെ ദൂരം ചെന്നിട്ടും രണ്ടാളും ന്നോട് ഒന്നും മിണ്ടുന്നില്ല ന്ന് കണ്ടതും ഞാൻ തന്നെ തുടക്കമിടാമെന്ന് വെച്ചു.
“” അപർണ്ണേ… സോറി,
ഞാങ്കാരണം നീയും ഇവളും കൂടെ പ്രശ്നം അനുഭവിക്കുന്നുണ്ടല്ലോ ന്നോർക്കുമ്പോ…””
പിന്നിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുന്നവൾ ന്റെ ശബ്ദം കേട്ടതും അല്പം നീങ്ങി മുന്നോട്ടേക്ക് ഇരുന്നു.
“” ഏയ്യ് നീയെന്തിനാ സോറി ഒക്കെ…. നീയെന്റെ ബെസ്റ്റ് അല്ലെ അപ്പോ പിന്നെ ഇതൊന്നും കുഴപ്പമില്ലടാ… നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട എല്ലാം നല്ലത് പോലെ നടക്കും… “”
അതിന് ഞനൊന്ന് അവളെ നോക്കി ചിരിച്ചതെ ഉള്ളു.
“” വീട്ടിൽ ന്തെങ്കിലും പറഞ്ഞോ..?? “”
ഞാൻ വീണ്ടും അവളോട് ചോദിച്ചു. കാരണം അവളുടെ കല്യാണമൊക്കെ കഴിഞ്ഞതല്ലേ…
“” ഏയ്യ്… ചേട്ടനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരു ബിസിനസ് ടൂർ പോവാണെന്ന്…,അവിടെ കുഴപ്പൊന്നുല്ല… ചേട്ടൻ തന്നെ വീട്ടിലും പറഞ്ഞോളും…””
“” ഹസ്ബൻഡ് ഇപ്പൊ എവിടാ…?? “”
ഞാൻ ഒരു ഫോര്മാലിറ്റിക്കെന്നോണം ചോദിച്ചതും
“” ചേട്ടൻ കുവൈറ്റില… “”
അതിന് ഒരു ശെരിയും പറഞ്ഞു തിരിയുമ്പോ കാണുന്നത് കുശുമ്പ് കുത്തിയാ മുഖവുമായി ന്നെ നോക്കുന്ന മീനുനെയാണ്.
“” നമ്മക്കും.. വീടൊക്കെ ഇണ്ട്.,
നമ്മളോടും ചോദിക്കാം… ഹ്മ്മ്.. “”
അവൾ തല വെട്ടിച്ചു നിന്ന് പിറുപിറുത്തു.
“” ആഹ്ഹ് ഹാ നിനക്ക് വീടൊക്കെ ഉണ്ടായിരുന്നോ…?? ആയിശേരി….!!
അപർണ്ണേ ദേ…. മീനാക്ഷിക്ക് വീടൊക്കെയുണ്ട്ട്ടോ സ്വന്തായിട്ട്…!! “”
ഞാനവളെ നോക്കി യൊന്ന് ചിരിച്ചു, ഉടനെ അപർണ്ണയും ഞാനും ചിരി തുടങ്ങി, സഹികെട്ടു പുള്ളിക്കാരി ന്നെ പീച്ചാനും തല്ലാനും തുടങ്ങി,
“” നമ്മളിപ്പോ എങ്ങോട്ടാ സിദ്ധു പോണേ..?? “”
അവളൊന്ന് ഒതുങ്ങിയെന്ന് കണ്ടതും, അപർണ്ണ പുറകിൽ നിന്നും ചോദിച്ചതിന് ഞാൻ ചിരിയൊതുക്കി മീറ്റിലൂടെ അവളെ നോക്കി,
“” നിങ്ങളെന്റെ നാടും…
തറവാടൊന്നും കണ്ടിട്ടില്ലാലോ… “”
ഞാനതും പറഞ്ഞു ഇരുവരെയും നോക്കി, അത് കേട്ടതിലുള്ള സ്‌ക്റ്റ്മെന്റിൽ നിക്കയായിരുന്നു അവര്.
കാരണം ഞാൻ പറഞ്ഞ കഥകളിലൂടെ ന്റെ നാടും തറവാടും അവരെയെന്ത് മാത്രം സ്വാദീനിച്ചു ന്ന് നിക്ക് അറിയാമായിരുന്നു.
“” സിദ്ധു ബാക്കി കഥ…??
പിറ്റേന്ന് ന്താ ഉണ്ടായേ….””
അപർണ്ണ വീണ്ടും നിശബ്ദത ഭേദിച്ചു ന്നോട് ചോദിച്ചു.
“” പിറ്റേന്ന്… “”
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
റൂമിൽ ചെന്നൊന്ന് കുളിച്ചു പുറകിലൂടെ ഒന്നുമറിയാത്തവനെപോലെ കയറുമ്പോൾ പാചകത്തിന് വന്ന ചേട്ടൻമാർക്കൊരു കമ്പനി കൊടുകാം ന്നൊരു ഉദ്ദേശത്തിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു,
ചെല്ലുമ്പോ പടകൾ എല്ലാം അവിടെ അടിഞ്ഞു കുടിട്ടുണ്ട്, അവളുമാർ എല്ലാം വല്യമ്മ ആൻഡ് കുടുംബശ്രീ സെറ്റപ്പ് ആളുകളുമായി ലിങ്ക് ആണ്, അവന്മാർ ആണെങ്കിൽ, ഇളക്കാനും, അരിയാനും.
പഠിച്ചില്ലേലും ഒരു തൊഴിലായല്ലോ എല്ലാർക്കും….
“” എല്ലാരും നല്ല പണിയിലാണല്ലോ…?? “”
കുളിച്ചു ഡ്രെസ്സും മാറി, നല്ല വെള്ള ടി ഷർട്ടും ഒരു ജെൻസിന്റെ ഷോർട്സും എടുത്തിട്ട്, അവരോട് കുശലം പറഞ്ഞു ഞാൻ സൈഡിൽ കണ്ട കമ്പിലേക്ക് കൈ ചാരി,
എനിക്ക് നല്ല സമയദോശമുണ്ട്…
ചാരിയാ കമ്പും കൊണ്ട് ഞാൻ നേരെ താഴെക്കൊരു പോക്ക്…
അതും പിഴിഞ്ഞ് വെച്ച തേങ്ങാ പാലിലേക്ക്… തലവഴി തേങ്ങാ പാലുമായി ഞാൻ. സംഭവം എന്താണെന്ന് ഒന്ന് വിശകലനം ചെയ്ത് വരുന്നതിന് മുന്നേ ദൂരെ നിന്നൊരു ആട്ട് എനിക്ക് നേരെ.. ഞാൻ തലയിലായ തേങ്ങാ പാലും കൊണ്ട് അങ്ങോട്ട് നോക്കുമ്പോൾ വല്യമ്മ മോനെ ന്നും വിളിച്ചോടി വരുന്നു. കൂടെ അവരും…
‘” എത്ര നേരം കഷ്ടപ്പെട്ടിട്ടാണെന്ന് അറിയോടാ… ഇത് ഇങ്ങനെ ആക്കിയേ.. എല്ലാം കളഞ്ഞു പുളിച്ചില്ലേ നാറി….'””
വിശാല് നിന്ന് തെറിക്കാൻ തുടങ്ങി, മനസ്സിനക്കരയിലെ kpsc ലളിത ചേച്ചിയെ ആണെനിക്ക് ആ നിമിഷം ഓർമ്മ വന്നത്..
ഉടനെ ഞാൻ അവനെ നോക്കിയൊന്ന് ചിരിക്കാൻ മറന്നില്ല… അവൻ നിന്ന് വിറക്കുകയാണ്… അത് കണ്ടാ അറിയാം പാവം നല്ലോണം കഷ്ടപ്പെട്ടാ ഇത് ഉണ്ടാക്കിയെ ന്ന്…
“” സോറി അളിയാ…. “”ന്നെ അപ്പുറവും ഇപ്പുറവും നിന്ന് ന്നെ പിടിച്ചെഴുനേൽപ്പിക്കുന്നവരെയോന്ന് നോക്കി അവൻ നിക്ക് നേരെ പല്ല് കടിച്ചു.
“” അവന്റെ സോറി…!!
ചേട്ടാ…തേങ്ങാ പാലിൽ എന്തെകിലും കുറവുണ്ടെങ്കിൽ ദേ….
ഇവനെ പിഴിഞ്ഞോഴിച്ചാ മതി…രണ്ട് ലിറ്റർ കുറയാതെ കിട്ടും ഇതീന്ന്… പിന്നെ പിണ്ണാക്ക് ഇടക്ക് കേറാതെ നോക്കണോന്ന് മാത്രം…””
അവൻ അതും പറഞ്ഞു വീണ്ടും തേങ്ങ തീരുമാൻ തുടങ്ങി.. ഉടനെ വല്യമ്മമാർ അടക്കം എല്ലാം ചിരി തുടങ്ങി.. ആ അമല്ലെന്ന് പറയുന്നവനാണെകിൽ ശ്വാസം പോലും എടുക്കാൻ മെനക്കേടാതെ നിന്ന് ച്ചിരിക്കുന്നു… നാറി….
ഞാൻ പിന്നെ അവിടെ നിന്നില്ല. ഉച്ചക്ക് മുന്നേ സ്റ്റെഫിയും വീട്ടുകാരും അവരുടെ വീട്ടിലേക്ക് പോയിരുന്നു. കല്യാണത്തിന് അങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന്.
അവൾക്ക് ന്നേ വിട്ട് പോകാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടിയും വീട്ടുകാരുടെ വാക്കിനാൽ മനസ്സില്ല മനസ്സോടെയാണ് ഇവിടുന്ന് പോയത്.
വൈകിട്ട് വിമലേച്ചിയും വിശ്വട്ടനും കുട്ടികളും വന്നിരുന്നു,ആശംസയറിയിച്ചു, അവര് പോകുന്ന വരെ ഡിങ്ക്രൂസ്സെന്റെ കയ്യിലുണ്ടായിരുന്നു.
പിന്നെ അടുത്തുള്ളവരും മറ്റും വന്നുപോയി..
അങ്ങനെ പാട്ടും ഡാൻസുമായി കല്യാണ വീടൊന്ന് കൊഴുത്തു, വിശാലിന്റെ ഒറ്റയാൾ പോരാട്ടത്തിനൊപ്പം അമലിന്റെ ക്യാബ്രെ കൂടെ ആയപ്പോ സംഭവം അടിപൊളി.
അങ്ങനെ അതെല്ലാം കണ്ടു ചിരിയോടെ നിക്കുമ്പോളാണ് മൊബൈൽ ബെല്ലടിക്കുന്നത്. ഞാൻ ചിരിയോടെ തന്നെ പുറകിലേക്ക് നടന്ന് പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,
“” നിയോറങ്ങില്ലേ…?? “” ഡിസ്പ്ലേയിൽ അവളുടെ പേര് കണ്ടതും ഞനൊരു ചിരിയോടെ ചോദിച്ചു.
“” എവി…ടാ….?? “” അത്രെയേറെ വേദന നിറഞ്ഞ സ്വരം. അത് കൊണ്ടാകാം ന്റെ മറുപടിയും അത്രക്ക് ഇടറിയത്.
“” ന്താ…. ന്താടാ..?? ന്തെങ്കിലും കുഴപ്പൊണ്ടോ വീട്ടില്… “”
“” വീട്ടില് കുഴപ്പൊന്നുല്ല..,
കുഴപ്പം നിക്കാ…!! നിക്കിപ്പോ നിന്നെ കാണണം…ഇല്ലേ… ഇല്ലേ ഞനിപ്പോ അങ്ങോട്ടേക്ക് വരും… ഉറപ്പാ…””
“” ന്റെടി… നിയിവിടുന്ന് പോയിട്ട് കുറച്ച് നേരല്ലേ ആയുള്ളൂ… ഇനിയിപ്പോ ന്തായാലും നാളെ കാണാല്ലോ….പിന്നെ ഫുൾ ടൈം ഞാനിന്റെയടുത്തില്ലേ പിന്നെന്നാ… “”
പിന്നിൽ നിന്നും വരുന്ന ശബ്ദം ഇരട്ടിച്ചതും ഞാൻ ഫോണുമായി ദൂരേക്ക് നടന്നു.അവളുടെ വാക്കുകളിലെ വേദനയെ പിടിച്ചോതുക്കാൻ ഞാൻ പരിശ്രമിച്ചു.
“” ആ.. അതൊന്നും നിക്കറില്ല.. നിക്കിപ്പോ കാണണം അത്രേന്നെ… ഇല്ലേ… ഇല്ലേ സത്യായിട്ടും ഞാൻ അങ്ങോട്ട് വരുവേ… “”
“” വേണ്ട…. വേണ്ട…!! ഞാവരാം… “” അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും നാളെയൊരു മംഗളകാര്യം നടക്കാൻ പോകുന്നത് കൊണ്ടും ഞാനത് സമ്മതിച്ചുപോയി. സമയം ഇപ്പോ ഇട്ട് മണി ആകുന്നു ഇപ്പോ ഇവിടുന്ന് ഇറങ്ങിയാ ഒരു ഒമ്പത് മണിയോടെ അവിടെ ചെല്ലാം..
ഞാൻ നേരെ വിശാലിന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു, ദൈവം സഹായിച്ചു അത് വെളിയിൽ ആയിരുന്നു വെച്ചിരുന്നത്, അത് കണ്ടൊരു ദീർഘനിശ്വാസവും വിട്ട് ഞാൻ അകത്തേക്ക് നടന്നു. എല്ലാടത്തും ആളുകളുടെ ബഹളം.
വല്യമ്മയോടും ചെറിയമ്മയോടും, നല്ല ഷീണം ഉണ്ട് കിടക്കാൻ പോവാണെന്ന് പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് കയറി.
ഒരു രണ്ട് വട്ടം മുറിക്ക് ചുറ്റും നടന്നു അഗാതമയി ചിന്തിച്ചു. എങ്ങനെ ചാടും… ഡോർ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി, കതക്ക് ചാരി വരിയിലെ മൂന്നാമത്തെ മുറിക്കടുത്തേക്ക് നടന്നു, അത് സാധനങ്ങൾ സൂക്ഷിക്കാൻ പണിതൊരു മുറിയാണ്, ഞാൻ നേരെ അങ്ങോട്ടേക്ക് നടന്നു. പക്ഷെ പൂട്ടിയിരിക്കുകയായിരുന്നു.
അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ മാത്രം കണ്ട് കിട്ടിയില്ല.
ആ പ്രതീക്ഷയും പോയപ്പോ ഇനിയെന്ത് ചെയ്യും ന്നായി ന്റെ ചിന്ത.
തൊട്ടടുത്ത നിമിഷം ന്റെ തോളിലൊരു കൈ വീണു,
ഒന്ന് ഞെട്ടിയെങ്കിലും മുഖത്തെ കള്ളം പിടിക്കപ്പെട്ട ഭാവത്തിൽ ഞാൻ തിരിഞ്ഞു നോക്കി
പിന്നിലേക്ക് കയ്യും കെട്ടി ന്നേ നോക്കി നിൽക്കുന്ന പൂജ… ഞനൊരു ആശ്വാസത്തിന്റെ ചിരി ചിരിച്ചു.
“” ന്നാ ഇതല്ലേ നോക്കണേയേട്ടൻ… “”
പിന്നിൽ കെട്ടിയ കയ്യവൾ മുന്നിലേക്ക് നിക്ക് നേരെ വിടർത്തി പിടിക്കുമ്പോൾ ഒരു നീളത്തിലെ താക്കോൽ. ഞനൊരു സംശയത്തോടെ അവളെ നോക്കി, ഇവളിതെങ്ങനെ ഞാൻ ചാടാൻ നിക്കാണ് ന്ന് മനസിലായി….
ഉള്ളിലെ സംശയം മുഖത്തേക്ക് പ്രകടമായതും അവളൊന്ന് അർത്ഥവെച്ചു ചിരിച്ചു.
‘”ഏടത്തിയേ കാണാൻ പോവായിരികുല്ലേ… ഹ്മ്മ്.. മ്മ് രണ്ടിന്റേം കല്യാണം ഉറപ്പിച്ചയോണ്ട് ഞാനൊന്നും പറയുന്നില്ല, മ്മ്… നടക്കട്ടെ…..നടക്കട്ടെ.. “”
അവളൊരു കാർന്നോര് കളിച്ചെന്റെ മുന്നിൽ തലങ്ങും വിലങ്ങും നടന്നതും, ഇത് വിളിച്ചു പറഞ്ഞ ആളെ നിക്ക് മനസിലായിരുന്നു.
ഞനാ കുഞ്ഞി ചെവിയിൽ പിടിച്ചു മുന്നോട്ടേക് വലിച്ചു,
“” ആഹ്ഹ്… ഏട്ടാ… വിട്… വിട്… വേദനിക്കൂണ്..””
അവളുടെ കരച്ചില് കണ്ടു കയ്യയച്ചതും ശബ്ദമുണ്ടാകാതെ ഞാൻ പൊക്കോളാൻ കണ്ണ് കാണിച്ചു. ചെവിൽ നിന്ന് കയ്യെടുക്കാതെ തിരിഞ്ഞു നടന്നവൾ തലച്ചേരിച്ചേന്നെ നോക്കി കൊഞ്ഞനം കുത്തി.
അവള് പോയതും ഞാനാ മുറി തുറന്നകത്തേക്ക് കയറി അടുക്കി വച്ചിരിക്കുന്നതിനെയൊന്നും തൊടാതെ ഞാൻ നേരെ പുറകിലെ ഓപ്പൺ ജനലിലേക്ക് നടന്നു.
അല്പം കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഞാൻ ജനലിലൂടെ വെളിയിലെത്തി. ഇരുട്ട് ആയത് കൊണ്ട് വ്യക്തമയി ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അപ്പുറത്തെ വീട്ടിലെ വെളിച്ചത്തിൽ ഒരു നേരിയ വെട്ടം അവിടെ തരുന്നുണ്ട്. ഞാൻ പതിയെയാ ഷെയിഡിൽ പിടിച്ചിറങ്ങി.
ഇന്നലത്തെ മഴയുടെ ആണെന്ന് തോന്നുന്നു നല്ല വഴുക്കലുണ്ടായിരിന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഇറങ്ങിയത്.. ഇല്ലേ നാളെ കല്യാണം കൂടാൻ ഞാൻ ഉണ്ടായിന്ന് വരില്ല..
താഴെ ഇറങ്ങിയതും മുന്നിലെ ബഹളത്തെ ശ്രദ്ധ കേന്ദ്രികരിച്ചു ഞാൻ പിന്നലെ മതില് എടുത്ത് ചാടി. ശബ്ദം ഉണ്ടാക്കാതെ ബൈക്കിന്റെ അടുത്തേക്ക് നടന്നെങ്കിലും പിന്നെയാണ് ഒരു കാര്യം ഓർത്തെ താക്കോൽ എടുത്തിട്ടില്ല….
I am trapped…..!!
പിന്നെ സ്വന്തമായി കുറെ തെറിയും വിളിച്ചു, നിവർത്തിയില്ലാതെ മെയിൻ വഴിയിലൂടെ വിശാലിന്റെ അടുത്തേക്ക് നടന്നു
“” ടാ വണ്ടിടെ താക്കോലിങ്ങ് തന്നെ…. “”
നൂറേ നൂറിൽ നിന്ന് താണ്ടവം ആടിയിരുന്ന വിശാല് ന്റെ വാക്ക് കേട്ടതും പോക്കറ്റിലേക്ക് കൈ തിരുകി കീ എടുത്ത് തന്നു. ന്തിനാ ന്നൊന്നും ചോദിക്കാനുള്ള ബോധം ആ പാവത്തിനപ്പോളില്ല ന്നതാണ് സത്യം.
ഞാൻ അതുമായി വെളിയിലേക്ക് ഇറങ്ങിയെങ്കിലും ബൈക്കിലേക്ക് ചാവി ഇടുമ്പോ അത് മറ്റെന്തിന്റെയോ ചാവി ആയിരുന്നു..
ഞാൻ കീ നോക്കി, അവന്റെ കാറിന്റെ കീ ആയിരുന്നത്. പിന്നെയാണ് ഞാൻ ഓർത്തെ ബൈക്കിന്റെ കീ ന്റെ കയ്യിലല്ലേ… ഞാൻ നെറ്റിക്ക് കൈ വെച്ചു, അകത്തേക്ക് പാർക്ക് ചെയ്ത കാറിലേക്ക് കയറുന്നതിന് മുന്നേ
ഞാൻ കുറച്ച് പുറകിലേക്ക് നീങ്ങി നിന്ന് നുമ്പേ ഇറങ്ങി വന്ന വഴി ഞാൻ നോക്കി, ന്തിന്റെ കഴപ്പ് ആയിരുന്നോ.. ന്തോ… നേരെ ഇങ്ങ് വന്ന മതിയാരുന്നു…
ഉള്ളിൽ വീണ്ടും തെറിയും വിളിച്ചു ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി,
“” ന്റെ പെണ്ണെ ഞാനിറങ്ങി നീയൊന്ന് സമാധാനപ്പെട്… “”
ഫോൺ എടുത്തതെ ഞനൊന്ന് മുരണ്ടു, അതിന് ന്തോ പിറുപിറുത്തവൾ ഫോൺ കട്ടാക്കി, അതുമൊരു ചിരിയോടെ കേട്ട് ഞാൻ വണ്ടി മുന്നോട്ടെക്കെടുത്തു.
അവളുടെ വീട്ടിലേക്കൂള്ള ജംഗ്ഷൻ അടുത്തതും റോഡിനോരമൊരു തട്ടുകട കണ്ടു. ഞാൻ വണ്ടി സൈഡിലേക്ക് പാർക്ക് ചെയ്ത് അങ്ങോട്ടേക്ക് നടന്നു.
“” ചേട്ടാ പൊറോട്ട ഉണ്ടാവോ…?? “”
സൈഡിലായി ഇട്ടിരിക്കുന്ന ടേബിളിൽ ഇരുന്ന് കഴിക്കുന്ന ചേട്ടനെ നോക്കി. ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന കടയിലെ ചേട്ടൻ ന്നെയൊന്ന് നോക്കി, അടുത്തിരുന്ന കേസ്രോളിന്റെ മൂടി തുറന്ന് നോക്കി.
“” പൊറോട്ട കഴിഞ്ഞല്ലോ മോനെ…. നല്ല ചൂട് ദോശയുണ്ട് എടുക്കട്ടേ… “”
ദോശയെങ്കിൽ ദോശ ഞാൻ ഒരു പത്തെണ്ണം പാർസൽ എടുത്തോളാൻ പറഞ്ഞു. കൂടെ കറിയായി സമ്മന്തിയും മുളക് കറിക്ക് പുറമെ ബീഫ് കറിയും ഞാൻ പറഞ്ഞ്, പെട്ടന്ന് തന്നെ പറഞ്ഞ സാധവും വാങ്ങി ഞാൻ കാറിലേക്ക് കയറി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
കാർ ഞാൻ കുറച്ചപ്പുറം മാറ്റിയിട്ട്, പതിയെ ലോക്ക് ആക്കി കവറുമായി അവളുടെ വീട്ടിലേക്ക് നടന്നു,
ചെറിയ ഇടുങ്ങിയ റോഡിലൂടെയുള്ള ആ ടാർ റോഡിന്റെ ഓരത്തായാണവളുടെ വീട്.
ഞാൻ ചുറ്റും ഇടക്കിടെ നോക്കികൊണ്ടേയിരുന്നു, ആരേലും കണ്ട് വന്നാ തീരുമാനമായി ന്റെ കാര്യം..
കല്യാണത്തിന് മുന്നേ റിഹേഴ്സൽ എടുക്കാൻ വന്നതാണന്നല്ലേ ആളൊള് പറയു…കൂടെ പടത്തിന്റെ റിലീസ്സും ഉണ്ടാവും..
ഞാൻ പതിയെ ആ ചെറിയ ഗേറ്റ് താഴെ നിന്നും മുകളിലേക്ക് അല്പം ഉയർത്തി തുറന്നു. ഇല്ലേ തുറക്കുന്ന ശബ്ദം കേട്ട് പണി കിട്ടിയാലോ..
ഞനൊരു കള്ളന്റെ ഭാവത്തിൽ ചുറ്റും നോക്കി, അവളുടെ മുറിയുടെ വക്കിൽ എത്തിയതും,
ഞനാ ജനലിൽ പതിയെ തട്ടി
“”സ്റ്റെഫി…. ടി… തൊറക്ക്..”” ഞാനോരു രണ്ട് കൊട്ട് ജനലിൽ കൊട്ടിയതും അവളുടനെ ജനൽ തുറന്ന് മുഖം ജനലിനോട് ചേർത്തു വെച്ചു.
“” നിനക്കിച്ചിരി കൂടണ്ണ്ട് പെണ്ണെ…പോകെ പോകെ പിടിവാശി ചെറുതോന്നുവല്ല നിനക്ക്….””
അവളുടെ മുഖം ഇരുട്ടിൽ തെളിഞ്ഞതും ഞാൻ മറുപുറം നിന്ന് മുരണ്ടു.അതിനവളൊന്ന് ഇളിച്ചു കാട്ടി, ജനലിന്റെ കമ്പിയിൽ നഖം കൊണ്ടെന്തൊക്കെയോ കാണിച്ചുകൊണ്ടിരുന്നു.
“” പ്രൈമെറ് വേണ്ടി വരോ…?? അതോ പേപ്പറ് പിടിക്കണ.. “”
ആ കമ്പിയിലെ തുരുമ്പ് മുഴുവനായും പൊളിച്ചു കളയുന്നത് കണ്ടു ഞാൻ നോട്ടം വിടാതെ ചോദിച്ചതും അവളതിൽ നിന്ന് കയ്യെടുത്തു.
“” നീ വിളിച്ച കാര്യം പറ പെണ്ണെ… ഞാമ്പോട്ടെന്ന്…””
ഞാൻ പുറകിലേക്കും സൈഡിലേക്കും വീക്ഷിച്ചുകൊണ്ട് അവളോട് തിരക്കിയതിന്, കമ്പിയിൽ ഇരുന്ന ന്റെ കൈക്ക് മുകളിൽ അവളുടെ കൈ ചേർത്തു..
“”എവിടെ പോണ്.. എങ്ങും പോണ്ടാ..!!
വാ.. വന്നേ കേറി വന്നെന്ന്… “”
“” നിനക്കെന്താടി…!! ഏഹ്.. എടി വിഡ്രി.. ഞാമ്പോട്ടെന്ന്..ആരേലും കാണുന്ന്…. “”
ഞാവളുടെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ഒരു ശ്രമം ഞാൻ നടത്തി.
“” കണ്ടാലെന്താ…??
വേറരുല്ലലോ…ന്നെ കെട്ടാൻ മ്പോണാളല്ലേ…പിന്നെന്നാ…!! “”
“”ഹ്മ്മ്… ഇങ്ങനെ ആണേൽ മിക്കവാറും കെട്ട് ഇന്നന്നെ ആക്കേണ്ടി വരും…””
ഞാൻ ചുറ്റും നോക്കി പറഞ്ഞതും അവളെന്താ ന്ന് ചോദിച്ചു.
“” ആളൊള് കണ്ടാ.. കല്യാണം ഇന്ന് തന്നെ നടത്തുല്ലോ…!! ദൈവമേ ഓഡിയോറ്റോറിയത്തിന് കൊടുത്ത പൈസ വെറ്തെ ആവോ…””
ഞനൊരു ആത്മഗതമെന്ന പോലെ പറഞ്ഞതും
“” അവിടെനിന്ന് പിച്ചുംപെയ്യും പറയാതെ ഇങ്ങോട്ട് കേറിവാ ചെക്കാ… ഞാൻ പുറകിലെ കതക്ക് തുറന്നേരാം… “”
അവളെന്റെ കയ്യും വിട്ട് ഡോറിനരികിലേക്ക് നടന്നു. ഞാൻ അവളുടെ പോക്കും നോക്കി കുറച്ച് നേരം നിന്ന് പുറകിലേക്ക് നടന്നു, പിന്നിലെ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും
ന്നെ ഒരു കൈ പിടിച്ചകത്തേക്ക് വലിച്ചു.
“” നിയിത് എന്തൊക്കെയാ പെണ്ണെ
കാണിക്കണേ.. “”
അവളുടെ പിടിച്ചു വലിയിൽ ഒന്ന് വെച്ചു പോയ ഞാൻ ശബ്ദം കുറച്ചവളോട് ചോദിച്ചതും അവളൊന്നും മിണ്ടാതെ ന്നെയും കൊണ്ടാ മുറിയിൽ കയറി കതകടച്ചു. തൊട്ട് പുറകെ മുറിയിലെ വെട്ടം ഇട്ടതും ഒരു ചിരിയോടെ തിരിഞ്ഞവളെ നോക്കി ഞനൊന്ന് നിന്ന് പൊയ്,
“” നീയി സാരീയൊക്കെ ഉടുത്തിത് ഈ നട്ടപാതിരാതിക്ക് ആർടെ കെട്ട് കൂടാൻ പോണ്…””
കല്യാണത്തിന് ഡ്രെസ്സ് എടുക്കാൻ പോയപ്പോ, മറ്റാരും കാണാതെ ഞാനവൾക്കായി എടുത്ത സാരീ, അവളുടെ ആ അംഗലാവണ്യത്തിൽ ലയിച്ചു നിന്ന് പോയെങ്കിലും ഞനുടനെ നോട്ടം മാറ്റി ആ ബെഡിലേക്ക് കൈ കുത്തി അവളെ നോക്കി ഇരുന്നു.
“” കളിയാക്കാതെ കാര്യം പറ ചെക്കാ…
കൊള്ളാവോ..?? “”
കയ്യിലേക്ക് നീട്ടിപിടിച്ച സാരീയുടെ മുന്താണിയും താഴെക്കിട്ട് അവളെനിക്കൊപ്പമിരുന്നു.
“” കൊള്ളാടി നിനക്ക് നല്ലപോലെ ചേരൻഡ്…. “”
അത് പറഞ്ഞതും പെണ്ണിന്റ മുഖം ആകെ ചുവന്നു തുടുത്തു. കുട്ടത്തിൽ ന്റെ തോളിലേക് ചാഞ്ഞവൾ അപ്പോളാണ് കയ്യിലെ കവറിലേക്ക് കണ്ണ് പോകുന്നത്.
“” അതെന്താ കവറില്… നിക്കൊണ്ടന്നാണോ…??
അവളാ കവറിനായി കൈ നീട്ടി, അപ്പോളാണ് ഞാനും അതോർക്കുന്നെ.. മറന്നിരിക്കയായിരുന്നു, ഞനാ കവർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്ത്, ഇപ്പോ വരാമെന്ന് പറഞ്ഞു ഡോർ തുറന്ന്. അവളപ്പോളേക്കും കവറിന് പുറത്തേക്ക് വരുന്ന മണം ന്താണ് എന്നറിയാൻ ആഞ്ഞു മണപ്പിക്കുന്നുണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് ന്നൊരു ലക്ഷ്യത്തോടെയാണ് വെളിയിലേക്ക് ഇറങ്ങിയത്, നേരെ അടുക്കളയിലേക്ക് കയറി ഒരു പ്ലേറ്റും എടുത്ത് കൂടെ കുറച്ച് തണുത്ത വെള്ളവും എടുക്കാൻ ഫ്രിഡ്ജ് തുറന്ന നിക്ക് മുന്നിലേക്ക് വെളിച്ചത്തിന്റെ ഒരു മഹനീയ ശേഖരം തന്നെ തുറന്ന് തന്നു.
ഇനി ഇതിൽ നിന്നാണോ കറന്റ് ഉത്പാധിപ്പിക്കുന്നേ
“” മോനെ…. മരുമോനെ…. “”
പെട്ടന്ന് ഉണ്ടായ വെളിച്ചത്തിന്റെ കാരണം അറിയാൻ ഒന്ന് തലപ്പുണ്ണാക്കി നിന്ന എനിക്ക് പിന്നിൽ ആരുടെയോ സ്വരം.. ഞനൊന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, കയ്യും കെട്ടി ന്നെ വീക്ഷിക്കുന്ന അമ്മ. ഞനൊന്ന് ഇളിച്ചു കൊണ്ടാവിടുന്ന് പതിയെ എഴുന്നേറ്റു.
തൂക്കിയല്ലോ നാഥാ…..!!
“” മോനെന്താ ഈ രാത്രില്….?? “” അതെ മുഖഭാവത്തോടെ ന്നെ നോക്കിയ അമ്മ കൈ രണ്ടും കെട്ടി,
“” അല്ല…അത്… അതിപ്പിന്നെമ്മേ…. അവള് വിളിച്ചിട്ട് കാണണോന്ന് പറഞ്… അതാ.., അതാ ഞാൻ വന്നേ….””
ഞാൻ കയ്യിൽ പിടിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിൽ കയ്യിലിട്ട് തിരുമ്മി ആ ചമ്മൽ ഞാൻ കടിച്ചമർത്തി.
ന്റെ മറുപടി കേട്ടതും തലയനക്കിയൊന്ന് ചിരിച്ചവർ കുറച്ചൂടെ അടുത്തേക്ക് നീങ്ങി നിന്നു
“” കണ്ട് കഴിഞ്ഞ്… മോൻ ഇവിടെ നിക്കുന്നുണ്ടോ…! അതോ ഇപ്പോ തന്നെ പോവോ…?? “”
“” അല്ല… ഞാമ്പോവാമ്മേ… ശെരി ന്നാ നാളെ… നാളെ കാണാം… “”
ഞാൻ കയ്യിലെ പാത്രവും കുപ്പിയും അവിടെ വെച്ച്
“” അഹ്.. അതാ നല്ലേ..!!
ന്തായാലും നാളെ അവള് അങ്ങോട്ട് തന്നെയല്ലേ വരാ… അപ്പൊ കാണാ…
ഇപ്പൊ മോനെന്തായാലും വീട്ടി പോ… ഉറക്കളച്ചാ മുഖമൊക്കെ ഷീണിക്കും… ചെല്ല്… “”
ഞാൻ തലയനക്കി നേരെ നടന്നു. വെറുതെ അവളുടെ വാക്കും കെട്ട് വരണ്ടായിരുന്നു.. നാണക്കേടായി…
പക്ഷെ… അവിടെ ഞാൻ കണ്ടത് നല്ലൊരമ്മേയാണ്.. തെറ്റ് ചൂണ്ടികാട്ടിയ നല്ലൊരമ്മയേ…
ഞാൻ അവിടെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കി, ന്റെ പോക്കും നോക്കി നിൽക്കുന്നവരെ ഞാൻ ഒന്ന് നോക്കി തിരിച്ചു വന്നു,
“” സോറി… സോറിമ്മാ… “”
തിരിച്ചു വന്നു ഞനവരെയൊന്ന് കെട്ടിപ്പിടിച്ചു.
“” സൂക്ഷിച്ചൊക്കെ പോ… കേട്ടാ… വേറൊന്നും ന്റെ മോൻ കരുതണ്ട.. ചെല്ല്…. “”
അവരെന്റെ കവിളിൽ തഴുകി ന്നെ ആശ്വാസിപ്പിച്ചു. ഞാൻ പിന്നെ നേരെ വീട്ടിലേക്ക് പോന്നു. ഇടക്ക് അവൾ വിളിച്ചപ്പോ ടെസ്റ്റ് അയച്ചു അമ്മ പൊക്കി ന്ന് പറഞ്ഞതും പിന്നെ അവളും ഒന്നും മിണ്ടില്ല.
വീട്ടിലേക്ക് വണ്ടി നിർത്തി ഇറങ്ങാൻ നിന്നില്ല കറിലിരുന്ന് തന്നെ അങ്ങോട്ട് ഉറങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ ആൻഡ്രേസ്സയും അപർണ്ണയുമാണ് ന്നെ വിളിച്ചുണർത്തിയത്.. രാവിലെ രണ്ടിന്റേം ഒരുക്കം ഒക്കെ ഏകദേശം തുടങ്ങിയ മട്ടുണ്ട്.
“”മേലെ മുറി സ്ഥലം പോരാഞ്ഞിട്ടാണോ ചെക്കാ നിയിവിടെ വന്ന് ചുരുണ്ട് കൂടിയേ…?? ഏഹ്… നട അങ്ങ്ട്…..”” പറയുന്നതിനൊപ്പം ആൻഡ്രേസ്സ ന്നെ പിടിച്ചു മുന്നോട്ടേക്ക് തള്ളി റൂമിലേക്ക് കയറ്റി,
പിന്നെ എല്ലാം ഷെഡപാടെ ന്നായിരുന്നു.
കുളിച്ചിറങ്ങിയതും മുന്നിൽ ഒരു അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരാള്, തോളിൽ ഒരു ബാഗും കുറച്ച് സാധനങ്ങളുമുണ്ട്,…
“” അണ്ണാ… ഇന്ത ആള് താ, ണാ മുന്നാടി പറഞ്ഞ അന്ധ ആള്… പുരിഞ്ചിത… “”
ന്നെ കണ്ടതും വിശാല് പുള്ളിയോട് എന്തൊക്കെയോ കൊണ കൊണ പറഞ്ഞോണ്ടിരുന്നു. അതിനെല്ലാം പുള്ളി തലയും അനക്കി ന്നെ നോക്കി.
“” ആഹ്ഹ്…. പുരിഞ്ചാലും പുരിഞ്ചില്ലേലും അത്രേയൊക്കെ മനസിലാക്കിയ മതി… ന്റലുള്ള തമിഴിന്റെ സ്റ്റോക്ക് തീർന്നു.. “”
“” ഇതാരാടാ… “” ന്നൊരു മറുചോദ്യം ഞാൻ ചോദിച്ചതും അവൻ ന്നെ നോക്കി,
“” അഹ്.. ഇതാണ് മോനെ നിന്നെയൊരുക്കാൻ വന്ന മേക്ക്അപ്പ് മ്മാൻ… എങനെ ഇണ്ട് കൊള്ളാല്ലേ…!!””
അവനത് ശബ്ദം കുറച്ചു പറഞ്ഞതും, ഞാനവന്റെ തന്തക്ക് വിളിച്ചത് ഒഴിവാക്കി. പിന്നെ പുള്ളിടെ കാട്ടി കൂട്ടലിന് നിന്ന് കൊടുക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോളേക്കും പയ്യന്മാരെല്ലാം കൂടെ റൂമിലേക്ക് വന്നു, വിത്ത് മുണ്ട് ആൻഡ് ഷർട്ട്..
“” സിദ്ധു കഴിയാറായില്ലേ….?? “‘ എന്ന് ചെറിയമ്മ വെളിയിൽ നിന്ന് ഡോറിലേക്ക് രണ്ട് തവണ കൊട്ടികൊണ്ട് ചോദിച്ചതും, ആഹ്ഹ് ഇപ്പോ ഇറങ്ങാം ന്ന് മറുപടി കൊടുത്തത് അമലാണ്.
അങ്ങനെ ന്നെയും ഒരുക്കി, വെളിയിലേക്ക് ഇറങ്ങുമ്പോൾ കാല് പിടിക്കാനുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നു.
അവരോട് പറഞ്ഞു ഞാൻ നേരെ വിശാലിന്റെയും അമലിന്റെയും കൂടെ വീട്ടിലേക്ക് പൊയ്.
“” മൂന്നാളും അറിഞ്ഞു കാണുല്ലോ…
ഇന്നെന്റെ കല്യാണാണ്, നിങ്ങൾക്ക് അറിയാവുന്ന ഒരാള് ന്റെ ഭാര്യയായി വരുന്നത്… സ്റ്റെഫി…!! നിക്ക് അവളെയും അവൾക്ക് ന്നെയും ജീവനാണ്..യാതൊരു എതിർപ്പും കാണിക്കാതെ ഞങ്ങളെ നിറഞ്ഞ മനസ്സോടെ മൂന്നാളും അനുഗ്രഹിക്കണം… “”
ഒന്ന് തൊഴുത് അവിടെനിന്ന് പതിയെ ഇറങ്ങുമ്പോൾ ഉൾനിറഞ്ഞൊരു സമാധാനമുണ്ടായിരുന്നു.
നേരെ മണ്ഡപത്തിലേക്ക് കയറുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ നിക്കും അവൾക്കും ഒന്ന് കാണാൻ കൂടി കഴിഞ്ഞിരുന്നില്ല.
വിളിച്ചവരുടെ കൂട്ടത്തിൽ ന്റെ പ്രിയപ്പെട്ടവരും നിറഞ്ഞു നിന്നത് ന്നിൽ സന്തോഷം ഉളവാക്കി.
അത്രേം ആളുകളെയും നോക്കി ഒരു ചെറു ചിരിയോടെ നിന്ന ഞാൻ ചുറ്റും നോക്കി,
മണ്ഡപത്തിന്റെ താഴെ ആൻഡ്രസ്സ, അപർണ്ണ, വിശാല്, പിന്നെ മറ്റുള്ളവരും ന്നെ നോക്കി ചിരിയോടെ നിൽക്കുന്നു.
“” മൂഹൂർത്തതിന് സമയായി…പെൺകുട്ടിയെ വിളിച്ചോളൂ…. “”
വലത് വശത്തു അല്പം മുന്നിൽ നിന്നായി ശാന്തിയുടെ ശബ്ദം കേട്ടതും ഞാൻ ഒന്നൂടി അവരെ നോക്കി, പെട്ടന്ന് ഒന്ന് നെഞ്ച് വിലങ്ങുന്ന പോലെ, ആകെയൊരു പരവേഷവും.
ഞാൻ നോക്കിയതും ആൻഡ്രേസ്സയും അപർണ്ണയും കൂടെ സൈഡിലേക്ക് കണ്ണുകൾ ഒന്നിച്ചു പായ്ച്ചു കാട്ടി. ന്റെ നോട്ടം അങ്ങോട്ടേക്ക് ഒന്ന് പാളി വീണതും,
ഒരു പെണ്ണിനെ അത്രെയേറെ സുന്ദരിയാക്കി മാറ്റുന്നത് അവളുടെ കല്യാണത്തിനാണ്,
ചുവപ്പ് വീണു തളിർത്ത പുടവയിൽ അവളുടെ ഗോതമ്പിന്റെ നിറം ന്റെ കണ്ണുകളിൽ തിളങ്ങി നിന്നു. ചെറു നനവ് വീണ കണ്ണുകളും ചുണ്ടിണകളിലെ പുഞ്ചിരിയും മുഖത്തെ നാണവുമായി, കയ്യിലൊരു താലവുമേന്തി നിക്കരികിലേക്ക് നടന്നടുക്കുന്നത്
ന്റെ പ്രിയപ്പെട്ടവളാണ്…ന്റെ പെണ്ണാണ്…
ഞാനാ കാഴ്ച മനസ്സാൽ പകർത്തി, ആ ചെറു പുഞ്ചിരി തൂകി വരുന്നവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, തലയുയർത്തി ഒന്ന് നോക്കാൻ നില്കാതെ, അക്ഷരയുടെയും സോഫിയയുടേയും കൂടെ അവളാ മണ്ഡപതിലേക്ക് കയറി
അവളിൽ ആക്രിഷ്ടനായി നിന്ന ഞാൻ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ മറന്ന് പോയിരുന്നു. അല്ലെങ്കിൽ എനിക്കതിനു കഴിഞ്ഞില്ല..
അവളെനിക്കൊപ്പം ആ മണ്ഡപത്തിലേക്ക് കയറിയതും,
“”മതിയെന്റെ ചെക്കാ നോക്കിത്.. അവള് വേറെങ്ങും പോവൂല…
വീട്ടിലേക്ക് തന്നെ വരും….. “”
അവളെ ഇമപോലും വെട്ടാതെ നോക്കുന്നത് കണ്ടതും അക്ഷര ന്റെ തോളിൽ ഒന്ന് ഉന്തി പതിയെ ന്നോടായി രഹസ്യം പറഞ്ഞെങ്കിലും അവളുടെ അടക്കിയുള്ള ചിരി കേട്ടപ്പോ മനസിലായി പെണ്ണ് കേട്ടുന്ന്..
വാക്കുകളിൽ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും അവളെ നോക്കി,
അവളിപ്പോ എനിക്ക് അപ്പുറം തൊഴു കയ്യോടെ നിറഞ്ഞ പുഞ്ചിരിയിൽ ഇരിക്കുകയാണ്.
“” അഹ്.. ഇനി മതി… ബാക്കിയൊക്കെ വീട്ടിചെന്നിട്ട് സൗകര്യപൂർവ്വം നോക്കാം… ടാ…. “”
വീണ്ടും ന്നെ തട്ടി വിളിച്ചപ്പോ ഞനൊന്ന് ഞെടുങ്ങി,
കൂടെ ഒന്ന് ചിരിക്കാനും മറന്നില്ല.
അവളെന്നെ തലച്ചേരിച്ചൊന്ന് നോക്കി, ഞാൻ അവളെയും,
അവൾ അത്രെയേറെ സന്തോഷവധിയായി ഞാനിന്ന് വരെ കണ്ടിട്ടില്ല… അവളിൽ അത്രയും പ്രസരിപ്പ്.
ന്നെ നോക്കിയോന്ന് ചിരിച്ചവൾ കണ്ണ് ചിമ്മുമ്പോൾ ഞാൻ വേറെയെതോ ലോകത്തായിരുന്നു.
പിന്നെ ന്തൊക്കെ മന്ത്രങ്ങളും കാര്യങ്ങളും കഴിഞ്ഞു, ഒരു താലത്തിൽ താലിയെടുത്തു നിക്ക് നേരെ നീട്ടി, ന്റെ കണ്ണുകൾ നിറഞ്ഞു..
കാരണം സ്വപ്നം കണ്ട നിമിഷത്തെ ഉള്ളങ്കയ്യിലേക്ക് വാങ്ങുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പിന്നെ വൈകാതെ,
ഞാനത്തെടുത്തു അവളിലേക്ക് തിരിയുമ്പോൾ അവളിലും അവസ്ഥക്ക് മാറ്റമൊന്നുമില്ല.
“” കെട്ടട്ടെ…… “” ന്ന് മിഴികൾ കൊണ്ട് അവളോട് സമ്മതം ചോദിക്കുമ്പോൾ നിറഞ്ഞ ആ മിഴികളോടെ അവളെനിക്ക് അനുവാദവും തന്നിരുന്നു.
ഞാനാ കഴുത്തിലേക്ക് കൈ നീട്ടിയതും, ഇഴെഴു പതിനാല് ദേവി ദേവമ്മാരെയും സാക്ഷിനിർത്തി അണയാത്ത അഗ്നിക്ക് മുന്നിൽ വാദ്യകോശങ്ങളുടെ അകമ്പടിയോടെ അവളെ ഞാനെന്റെ സ്വന്തമാക്കി,
കളിവാക്കിനാൽ തുടങ്ങിയ അടുപ്പം ഇന്നിവിടെ വരെ എത്തി നിൽക്കുന്നുണ്ട് ങ്കിൽ അതവളുടെ മാത്രം വിജയമാണ്. ഒരു പെണ്ണിന്റെ വിജയം….
അല്ലെങ്കിലും സ്നേഹിക്കുന്നവരെ തന്നെ വിവാഹം കഴിക്കുക ന്നതല്ലേ വല്യ ഭാഗ്യം…!
ഞങ്ങളെ രണ്ടാളേം ഒരു താലി ചരടിൽ ഒന്നാക്കുമ്പോൾ അവൾ നെഞ്ചോട് കൈ കൂപ്പി കണ്ണുകളടച്ചു പ്രാത്ഥിച്ചു, താലി ഇരു കണ്ണുകളേക്കും ചേർത്ത് ചുണ്ടോട് ചേർത്തൊന്ന് മുത്തി., നെറുകിൽ ചാർത്തിയ സിന്ദൂരത്തിന് പുറമെ ന്റെ സ്നേഹത്തിന്റെ ചുംബനവും നൽകി ഞാൻ അകലുമ്പോൾ അവളത് കണ്ണുകളടച്ചു സ്വീകരിച്ചു., കൂടെ നിന്നവരിൽ പലർക്കും ചിരി പടർന്നെങ്കിലും ഞങ്ങളിൽ ആ ചുംബനത്തിന് ഒരു ആയുസ്സൊളം വിലയുണ്ടായിരുന്നു.
ന്റെ കയ്യും പിടിച്ചു മണ്ഡപത്തിന് ചുറ്റും വലം വെക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം ന്നിലേക്കും നീണ്ടിരുന്നു.
പിന്നെ അങ്ങോട്ട് ബഹളം തന്നെ ബഹളം… ഫോട്ടോ എടുത്ത്… എടുത്ത് മനുഷ്യൻ ഇല്ലാണ്ടായി..
കഴിക്കാൻ പോകാം ന്ന് പറഞ്ഞപോളാണ് ഞങ്ങളെ അവരൊന്ന് വെറുതെ വിട്ടത്.
ഇന്നലെ വരെ സ്വന്തം ന്ന് പറയാൻ പറ്റാത്തിരുന്ന ബന്ധം ഇന്നെന്റെ ജീവൻ ആയി തീർന്നു.. ഞാനാ ജീവന്റെ കയ്യും പിടിച്ചു ഓഡിറ്റോറിയത്തിലേക്ക് കയറി.
ഓഡിറ്റോറിയത്തിലേക്ക് കയറിയതും കുറെ എണ്ണം ന്നെ വന്നങ്ങ് പൊതിഞ്ഞു,
“” ചേച്ചി ഇപ്പോ വിട്ടേക്കാവേ… “”
ന്ന് അമൽ പറഞ്ഞതും അവള് ഒന്ന് സൂക്ഷിച്ചു നോക്കി തലയനക്കി, അവളുടെ മറുപടി കിട്ടിതും അവനെന്നേം വലിച്ചോണ്ട് ദൂരേക്ക് നടന്നു,
“” ടെൻഷണുണ്ടോ…?? “” ന്ന് ചോദിച്ചതിന് ഞാൻ ഉണ്ടെന്ന് പറഞ്ഞതും അവൻ അരയിൽ നിന്നൊരു ബെകാടി പുറത്തെടുത്തു.
“” സിദ്ധു…. “” ന്ന് വിശാലിന്റെ വിളി വന്നതും ഞാൻ അങ്ങോട്ടേക്ക് നോക്കി…
“” നീയടിക്കാൻ പോവാണോ…?? ” ” അവന്റെ അപ്പോളത്തെ മുഖം കണ്ട് അല്ലെന്ന് ഞാൻ പറഞ്ഞു പൊയ്.
“” ആഹ്ഹ്… ന്നാ അടിക്കണ്ട.. നീ ചെല്ല്… അവിടെ തിരക്കും… “”
അവനെന്നെ പറഞ്ഞു അകത്തേക്ക് വിട്ടു. കൂടെ അമലിനോട് ചൂടാവുന്നതും കണ്ടു.
ഞാൻ തിരികെ വരുമ്പോൾ അവൾ കയറിയില്ലായിരുന്നു ഏതോ ബന്തുകളോട് സംസാരിച്ചു നിൽക്കായിരുന്നു.
ഞാൻ അടുത്തേക്ക് ചെന്നതും അവരോട് ശെരിയെന്നും പറഞ്ഞു ന്റെ കയ്യിൽ കൈ കോർത്തു അകത്തേക്ക് നടന്നു.
ടേബിളിലേക്ക് കഴിക്കാനായി ഇരിക്കുമ്പോ അവൾ സാരീയുടെ മുന്താണി കൊണ്ട് ന്റെ മുഖമാകെയൊന്ന് ഒഴിഞ്ഞു. നെറ്റി തടത്തിലെ വിയർപ്പ് തുള്ളിയെയും തുടച്ചവൾ സ്വന്തം മുഖവും ഒന്നുഴിഞ്ഞു.
“” നല്ലുഷ്ണമുണ്ടല്ലേ…? “” ഞാൻ അവളോട് തിരക്കുമ്പോ അവളതേ ന്ന് തലയനക്കി,
“” മോനെ.. ടാ.. ഈ ഫനൊന്നിടോ..?? “”
ന്റെ വാക്ക് കേട്ടവൻ ഫാൻ ഓണാക്കിയതും സ്വർഗം കിട്ടിയത് പോലെ തോന്നി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ന്താ മോളെയിത്…ഏഹ്… നിനക്ക് അറിയാത്തവരൊന്നുമല്ലല്ലോ ഞങ്ങളെ..
പിന്നെ ഇവർക്ക് ഇപ്പോ വേണേലും അങ്ങോട്ടേക്ക് വരല്ലോ… പിന്നെന്താ..! “”
കാറിൽ കയറുന്നതിന് മുന്നേ അമ്മേ കെട്ടിപ്പിടിച് കരയുന്നവളെ സമാധാനിപ്പിച്ചു വല്യമ്മ എത്തിയിരുന്നു.
“” അതെ….ഇന്നലെ വരെ എനിക്ക് സിദ്ധുനെ കാണണം.. എന്നെയിപ്പോ സിദ്ധുന്റടുത് കൊണ്ടോണം ന്നൊക്കെ പറഞ്ഞു വാശി പിടിച്ച പെണ്ണാ നിന്ന് കരയണേ… “”
അമ്മ വല്യമ്മയുടെ വാക്കിനെ കൂട്ടുപ്പിടിച്ചു അവളെ കളിയാക്കുമ്പോ, ആ കരച്ചിലിനിടയിലും അവളൊന്ന് ചിരിച്ചു.
പിന്നെ വീട്ടിൽ ചെന്നിട്ടും അവളെയെനിക്കൊന്ന് കണ്ട് കൂടി കിട്ടിയില്ല. ഞാനും പിന്നെ തിരക്കായി പൊയ്രുന്നു.
വൈകിട്ട് അവരുടെ രീതിയിൽ ഒരു ചെറിയ മോതിരം ഇടൽ ചടങ്ങ് പോലെ നടത്തി..പള്ളില് വെച്ചോന്നുമല്ല, ചെറിയൊരു ഹാൾ റെന്റിന് എടുത്തിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മുറിയിലെ വെളിച്ചം ഇടക്കൊന്ന് തുറന്ന് വന്ന ഇരുട്ടിലേക്കും കടന്നു,
കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി, ഒരുസെറ്റ് സാരിയും ചുറ്റി, തലയിൽ മുല്ലപ്പൂ മണവും കൊണ്ടവൾ നികരികിലേക്ക് നടന്നെത്തി, അവൾ അകത്തേക്ക് കയറിയതും ചില ചിരിയോടെ ആ വാതിലും അടഞ്ഞു.
“”ആകെ മുഷിപ്പായല്ലേ പെണ്ണെ.. “” അവള് വന്നെന്റെ അരികിൽ നിന്നതും ഞാൻ തലയുയർത്തി അവളെ നോക്കി, ആ മുഖത്ത് ഒരുതരം ചിരിയും, നാണവും..
“” ന്താടി… നീയേ…. “” അവളുടെ മുഖത്തെ ചിരികണ്ട് ഞാനവളെ മുഴുവനായൊന്നു നോക്കിയതും പറയാൻ വന്ന വാക്കും മുറിഞ്ഞു പൊയ്. ഞാൻ നോക്കുമ്പോ നാണം കൊണ്ട് തറയിൽ കളം വരക്കുന്നു.
“” നീയെന്താ ന്റെ പെണ്ണെ ഈ കാണിക്കണേ.. “”
അവളുടെ പ്രവർത്തി കണ്ട് പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു ഞാൻ ചോദിച്ചതും
“” നാണങ്കോണ്ടാ… “” ന്ന് തലതാഴ്ത്തി പറയുമ്പോ, ആ മുഖത്തെ ചേഷ്ടകൾ.. ഞാൻ ആ കയ്യിൽ കൈ നീട്ടി പിടിച്ചെന്റെ നേരെ അടുപ്പിക്കുമ്പോ ഒരു ചെറു ഞെട്ടലോടെ അവളെന്റെ അരികിലേക്ക് വീണു. പാൽ ഗ്ലാസ്സ് കയ്യിൽ നിന്ന് വാങ്ങി മേശേമേൽ വെക്കാൻ തുടങ്ങിയതും അവളെന്നെ തടഞ്ഞു.
“” അതങ്ങ് കുടികാം വാവേ… “” ഞാനവളെ നോക്കി,
അവളിൽ ഞാനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരുതരം ഭാവം.
“” ന്താ ന്റെ പെണ്ണെ നിനക്ക് പറ്റിയെ…?? “”
ആ മുഖം കയ്യിൽ കോരിയെടുത്തു ഞാൻ അത്രേയേറെ പ്രണയാർദ്രമായി ചോദിച്ചതും,
“” ഇതൊക്കെ ഞാനെന്നെ ആഗ്രഹിച്ചു തുടങ്ങിയതാ പൊന്നെ… അപ്പൊതിന്റെ ഓരോ അണുവും നിക്ക് ആസ്വാധിക്കണം..
ന്റെയി കല്യാണ പുടവയിൽ നിനക്കെന്റെ ചെക്കന്റെയാവണം……””
അവളുടെ മുഖത്തെ തഴുകിയ കൈകളിൽ കൈ ചേർത്തവളതിൽ ഒരു മുത്തം നൽകി. ഞാൻ അവളുമായി ആ ബെഡിലേക്ക് പതിയെ വശം ചേർന്ന് കിടന്നു.
“” ഇന്ന് വേണോടാ… ന്റെ മോളാകെ വയ്യാണ്ടിരിക്കയല്ലേ… “” ആ മുഖത്തേക്ക് കൈ എത്തിച്ചു,
“” അതൊന്നും കുഴപ്പയില്ല…!!
നിക്ക് ഇന്ന്… ഈ രാത്രി ന്റെ ചെക്കന്റെ മാത്രവണം.. ന്റെ തളർന്ന നിശ്വാസം വീഴുംവരെ ന്നെ നീ പൂവണിയിപ്പിക്കണം… ആ ലാളനയിൽ ഞാൻ തളർന്നു വീഴുമ്പോൾ ഈ നെഞ്ചിന്റെ ചൂടേറ്റ് നിക്കൊന്നുറങ്ങണം… “”
അവൾ പതിയെ ന്റെ താടിയിൽ പല്ലുകളാഴ്ത്തി, ആ വേദനയിൽ ഞനൊന്ന് എരിവ് വലിക്കുമ്പോൾ ഒരു കണ്ണിറുക്കി ന്റെ മുഖത്തേക്ക് നോക്കി അവളൊന്ന് ചിരിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ന്തോ അനക്കം മുഖത്തേക്ക് പ്രതിചലിച്ചപ്പോളാണ് സ്റ്റെഫി കണ്ണ് തുറന്നത്, ന്തിലേക്കോ കൈ കുത്തി എഴുനേൽക്കാൻ തുടങ്ങ്യവളുടെ ചിന്ത ഒരു നിമിഷം വിട്ട് നിന്നു.
പെട്ടന്നവളിൽ നാണത്തിന്റെ കാണികകൾ ഓടിയെത്തി, തന്നെ മുടിയിരിക്കുന്ന പുതപ്പിനടിയിൽ താൻ പൂർണ്ണ നഗ്നയാണെന്ന ബോധം അവളെ പൂവണിയിച്ചു.
കൂടെ ഇന്നലെ കാട്ടികൂട്ടിയതെല്ലാം ഓർത്തവളിൽ നാണം ഇരച്ചെത്തി.
ഇന്നലെ തനവനിൽ അത്രേയേറെ അടിമപ്പെട്ടിരുന്നു… ഒരു തരം ഭ്രാന്ത് പോലെ…
അവന്റെ കവിളിൽ ചുണ്ട് ചേർത്തൊന്ന് മുത്തി, പിന്നെയാ താലി ഇരു കണ്ണിലും ഒഴിഞ്ഞു അവന്റെ മുഖത്തേക്ക് നീണ്ട മുടിയവൾ ഒതുക്കി ആ ചുണ്ടിലും ഒന്ന് മുത്തി അവിടെ നിന്നും പതിയെ എഴുനേറ്റു..
സമയം ആറാകുന്നതേയുള്ളൂ.
നേരെ കുളിക്കാൻ കയറി, വെള്ളം വീണതും അവിടെയും ഇവിടെയുമായി നീറാൻ തുടങ്ങിയിരുന്നു, ആ വേദന അവളിൽ മന്ദഹാസമാണ് സൃഷ്ടിച്ചത്,
കുളിച്ചിറങ്ങുമ്പോളും അവനാ കിടപ്പ് തന്നെ.
നേരെ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് നോക്കുമ്പോൾ പതിവിലും താൻ ഇന്ന് സുന്ദരിയായത് പോലെ തോന്നിയവൾക്.
ഇട്ടിരുന്ന ആ വെള്ള ചുരിദാർ ടോപ്പിന് മുകളിലൂടെ അവളുടെ താലി അവൾ നെഞ്ചിലേക്ക് ചേർത്തിട്ടു. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും, നെറുകിൽ സിന്ദൂരവും ചാർത്തി അവൾ ഒരു കുടുംബിനിയായി ആ കതകും ചാരി താഴേക്കിറങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധു… ഏതെങ്കിലും ഹോട്ടലിൽ നിറത്തോ നിക്കൊന്ന് ബാത്‌റൂമിൽ പോണം… “”
കഥയുടെ തീവ്രത കൂടിയത് കൊണ്ടാകാം ഇത് വരെ ആരുമൊന്നും പറഞ്ഞില്ല, ന്നാൽ കേരളാ ബോർഡർ ഒക്കെ എത്തുന്നതിന് മുന്നേ മീനാക്ഷി ന്റെ കയ്യിൽ കൈ അമർത്തി.
ഞാൻ ശെരിയെന്നു പറഞ്ഞു അടുത്ത് കണ്ടൊരു ഹോട്ടലിലേക്ക് വണ്ടി നിർത്തി, അവള് ബാത്‌റൂമിൽ പോയ തക്കത്തിന് ഞങ്ങൾ രണ്ടാളും ഹോട്ടലിനകത്തേക്ക് കയറിയിരുന്നു.
“” സിദ്ധു… ഞനൊരു കാര്യം ചോദിച്ചാ നിനക്ക് വിഷമാകോ…..?? “”
ടേബിളിൽ നിറച്ചു വെച്ച ഗ്ലാസ്സ് ഞാൻ ചുണ്ടോട് ചേർക്കും മുന്നേ അപർണ്ണ ഒന്ന് നേരെ ഇരുന്നു.
“”എഹ്….. അപ്പൊ ന്നെ വിഷമിപ്പിക്കുന്ന ന്തോ ആണ്… ഹ്മ്മ്…. ആഹ്ഹ് ഏതായാലും നീ ചോദിക്ക്.. കേക്കട്ടെ…..! “”
ഞനൊരു ചിരിയോടെ പറഞ്ഞാ വെള്ളം ഒരിറക്ക് കുടിച്ചു.
“” നിങ്ങൾക്കെങ്ങനെയാ സിദ്ധു…ഇത്ര ഇന്റെൻസ്സായി സ്നേഹിച്ചത്…. അതും അത്രയ്ക്കും ബോണ്ടോടെ…!! അങ്ങനെ സ്നേഹിക്കാൻ കഴിയാ ന്നതൊക്കെ പറയണതെ ഒരു ഭാഗ്യ ല്ലേ… “”
“” ഭാഗ്യോ…..ഹ്മ്മ്ഹ്..
അങ്ങനെയൊന്നില്ലെടോ..!
ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനിവിടെ ഇങ്ങനെ ഇരിക്കില്ലലോ.. “”
കൊണ്ട് വന്ന് വെച്ച ആഹാരം അല്പം കഴിച്ചവനതിനെ പുച്ഛിച്ചു.അവളിലും അതിനൊരു മറുവാക്ക് പറയാൻ കഴിയില്ല… കാരണം ജീവിതം അവനെ അത് പഠിപ്പിച്ചതാണ്..
“” പിന്നെ താൻ ചോദിച്ചത് പോലെ എങ്ങനാ ഒരാളെ ഇന്റൻസ് ആയിട്ട് സ്നേഹിക്കാൻ കഴിയുന്നു ന്ന്….
അതേളുപ്പമാടോ..! കൂടെ ഉള്ള ആളെയൊന്ന് മനസിലാക്കിയ മതി…അവർക്ക് വേണ്ടിയൊന്ന് ജീവിച്ചാ മതി…””
പറഞ്ഞു നിർത്തിയതും മീനാക്ഷി കയറി വന്നു, കൂടെ എന്തൊക്കെയോ മുറുമികൊണ്ടാണ് വരവ്.
ഞാനതിന് ഒന്ന് നോക്കിയതേ ഉള്ള്. പക്ഷെ അപർണ കാര്യം തിരക്കിയെങ്കിലും അവൾ വേറെ എന്തൊക്കെയോ ഓർത്തുള്ള ദേഷ്യത്തിലായിരുന്നു, ഇവൾക്കിത് ന്ത് പറ്റി..
“” വൃത്തിക്കെട്ടവമ്മാര്… ഇവന്റെയൊക്കെ കാല് തല്ലിയോടിക്കണം… പട്ടികള്.. ഈഹ്ഹ.. “”
അത്രേം പറഞ്ഞവൾ അറപ്പോടെ തല വെട്ടിച്ചു. ഉടനെ വീണ്ടും അപർണ്ണ കാര്യം തിരക്കി
“” അവിടെയാ….ബാത്‌റൂമിന്റെവിടെ,
കുറച്ചവമ്മാര് ഒരുമാതിരി നോട്ടോം, വേണ്ടാത്ത വാർത്തമാനോം……””
അവള് ദേഷ്യത്തോടെ പറഞ്ഞതും,
“” നീയെന്തിനാ അതൊക്കെ കേക്കാൻ പോയെ…
നിനക്കിങ്ങോട്ട് പൊന്നുണ്ടായിരുന്നോ വേഗം…
അല്ലേലും എല്ലാടത്തും കാണും ഇതുപോലെ കുറെ ചെറ്റകളെ…”
മീനാക്ഷിക്ക് പുറമെ അപർണ്ണയും പല്ല് കടിച്ചതും, മീനാക്ഷി തുടർന്നു.
“” ഞാൻ പോന്നതാ….
അപ്പോള അതിലൊരുത്തൻ, പോവണോ ന്നും ചോദിച്ചെന്റെ ദേഹത്ത് തൊട്ട്…
മുഖമടച്ചോരെണ്ണം കൊടുക്കാൻ കൈ ഓങ്ങിയെങ്കിലും, അവനെന്നെ തടഞ്ഞു… ശേ…””
അവള് ഈർഷയോടെ മുഖം മാറ്റിയതും.കഴിപ്പ് നിർത്തി ഞനവിടുന്ന് പതിയെ എഴുന്നേറ്റു, അവർ ന്നെ വിശ്വസിച്ചു വന്നതാ.. അപ്പോ അവരെ നോക്കണ്ട കടമ നിക്കുണ്ട്..
ന്താണ് ന്നുള്ള മുഖഭാവത്തോടെ രണ്ടും ന്നെ നോക്കുമ്പോൾ, പേഴ്‌സ് ഞാൻ അപർണ്ണക്ക് മുന്നിലേക്ക് വെച്ച്,
“” ബില്ല് കൊടുത്തേക്ക്…. ഫുഡ് നമ്മക്ക് വേറെ എവിടുന്നേലും കഴികാം..
മീനാക്ഷി നീ ന്റെ കൂടെ വാ.. “”
“” നീയിതെവിടെ പോവാ… വേണ്ട സിദ്ധു വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട… അവന്മാര് എവിടേലും പൊക്കോട്ടെ..”
അത് പറഞ്ഞു ഞാൻ മുന്നോട്ട് നടന്നതും മീനാക്ഷി കയ്യിൽ പിടി മുറുക്കി, ന്നെ പിന്തിരിപ്പിച്ചു.
അപർണ്ണയും അതിനെ കുട്ടു പിടിച്ചു
“” അതെ സിദ്ധു… നമ്മക് പോകാം.. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട… “”
“” കടങ്ങളൊന്നും ബാക്കി വെക്കുന്നത് നികിഷ്ടല്ല…. കൊടുക്കാനുള്ളത് അപ്പോ, അവിടെ വെച്ച് തീർക്കണം…നീ വാ.. “”
മറുത്തൊന്നും പറയാൻ… അല്ല കേൾക്കാൻ നിക്കാതെ ഞാനവളുമായി വെളിയിലേക്ക് ഇറങ്ങി,
പുറകിലെ ബാത്‌റൂമിന്റെ സൈഡിലേക്ക് നടക്കുമ്പോ ഞാൻ ചുറ്റിനും നോക്കി, ക്യാമറ ഫ്രണ്ടിൽ മാത്രമേ ഉള്ളു.
“” അതിലാരാ…?? “” അവൾക്കൊപ്പം അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ഞാൻ ചോദിച്ചതും അവളതിൽ ഒരുത്തനെ കൈ ചൂണ്ടി കാണിച്ചു.
ഒരു നാല് പേര്, അത്യാവശ്യത്തിനു വലിപ്പമൊക്കെ തോന്നണ്ണുണ്ട്
“” അവനിന്റെ എവിടെ പിടിച്ചേ… “” ഞാൻ മുഖം ചെരിച്ചു അവളെ നോക്കി, അവളെന്നെയൊന്ന് നോക്കി, പുറകിലേക്ക് കൈ തൂത്തു.
“” കുറച്ച് മുമ്പേ കൊടുക്കാൻ പറ്റാഞ്ഞത്,
ഇപ്പോ ചെന്ന് കൊടുത്തേച്ചും വാ.. ഞാനിവിടെ വെയിറ്റെയ്യാം..””
ഞാനതും പറഞ്ഞു അവളെ തള്ളി മുന്നിലേക്ക് നിർത്തി, അവളെന്നെ നോക്കി മുന്നോട്ട് നടന്നു,
“” ടാ പട്ടി… നീയെന്റെ ചന്തിക്ക് പിടിക്കും ല്ലെടാ.. ‘”
അടുത്തേക്ക് ചെന്നതും ഒരു ഡയലോഗും കൂടെ ഒരടിയും.. അവൻ ഒന്ന് പുറകോട്ട് വേച്ചു പോയതും കൂടെ ഉണ്ടായിരുന്നവമ്മാർ അവനെ താങ്ങി,
” ടി…. “” ഒരലർച്ചയോടെ അവൾക്ക് നേരെ കൈ വീശിയതും, ഞാനവളെ പിടിച്ചു പിറകിലോട്ട് വലിച്ചു.. അവൻ ആഞ്ഞ ആയത്തിന്, ഇടത്തെ കാലിലേക്ക് ക്രോസ്സ് ഇട്ടതും അവൻ വീണ്ടും മുഖമടച്ചു നിലത്തേക്ക് വീണു.
നിലത്ത് വീണവനെ നോക്കി നിന്നവന്മ്മാർ ന്നെ നോക്കി അടുത്തേക്ക് വന്നതും, സൈഡിൽ ചെടിക്ക് സപ്പോർട്ട് ആയിട്ട് വെച്ചിരുന്ന കമ്പെടുത് ഞാൻ വന്നവന്റെ മുട്ടിനു നേരെ വീശി, പക്ഷെ അടികൊണ്ടത് ചിരട്ടക്കിട്ട് ആയിരുന്നു. അവനൊരു അലർച്ചയോടെ നിലത്തേക്ക് ഇരുന്നു.
“” സിദ്ധു മതി വാ.. പോവാം.. “” ന്ന് മീനാക്ഷി ന്നെ പിടിച്ചു വലിച്ചതും, ഞാൻ അവളുടെ പിടി വിടുവിച്ചു മാറ്റി നിർത്തി,
അവളോട് മോശം പറഞ്ഞവൻ എഴുനേറ്റ്, നിക്ക് നേരെ വന്നെങ്കിലും വീശിയ അടി അവൻ തടഞ്ഞു ന്റെ കഴുത്തിലൂടെയാ കമ്പ് ക്രോസ്സിട്ട് വലിച്ചു മുറുക്കി, കൂടെ ന്റെ മുന്നിൽ നിന്ന മറ്റൊരുത്തൻ ന്റെ വയറിനോരിടിയും ഒരു ചവിട്ടും കൂടെ തന്നതും ഞാൻ ശ്വാസം കിട്ടാതെ നിലത്തേക്ക് ഇരുന്നു,
പുറകിൽ നിന്ന് അപർണ്ണയുടെയും മീനാക്ഷിയുടെയും അലർച്ച കേൾക്കാം,
ഞനിരുന്ന ഇരുത്തം കൈ രണ്ടും കമ്പിന്റ രണ്ട് സൈഡിലേക്ക് പിടിച്ചു മുന്നോട്ട് താത്തു. പിന്നിൽ നിന്നവൻ തെറിച്ചു മുന്നിലേക്ക് വീണതും, ഞാൻ മറ്റവന്റെ മുഖത്തിന് നേരെ കൈ ചുരുട്ടി ഒരിടി കൊടുത്തതും ചോരയും തുപ്പി അവൻ നിലത്തേക്ക് വീണിരുന്നു.
മുന്നിൽ കരഞ്ഞോണ്ടിരുന്ന കാലിന് അടി കിട്ടിയവൻ ഇഴഞ്ഞു നീങ്ങുന്നത് കണ്ടതും അവന്റെ തല പിടിച്ചു ഞാൻ ആ ബാത്‌റൂമിന്റെ വാതിലിലേക്ക് ആഞ്ഞിടിപ്പിച്ചു. ഇടി നിർത്താതെ വന്നതും അവന്റെ തലയിൽ നിന്നും ചോര നിലത്തേക്ക് ഒഴുകി,
അത് കണ്ട് പിന്നിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾകാം.. ന്നാൽ അപ്പോളേക്കും അവന്മാർ രണ്ടും ന്നെ പിടിച്ചു മാറ്റിയിരുന്നു,
ഒരുത്തന്റെ കൈ പിടിച്ചു തിരിച്ചു ഞാനവന്റെ മുഖം അടക്കം ഒന്ന് കൊടുത്ത്, പിന്നെയും ഒന്നുടെ കൈ വിടർത്തി ഒന്ന് കൊടുത്തതും അവൻ നിലത്തേക്ക് കൈ കുത്തി വീണു,
അപ്പോളും ന്റെ കഴുത്തിലൂടെ കൈ ഇട്ട് നിന്നവന്റെ പിന്നിലൂടെ തല കൊണ്ടൊരു പഞ്ചു കൊടുത്ത് ഞാൻ തിരിഞ്ഞു അവന്റെ തല ഞാൻ ന്റെ കാൽ മുട്ടിലേക്ക് ഇടുപ്പിച്ചു, നിലത്തേക്ക് വീണവന്റെ കാല് ഞാൻ അകത്തി, ദൂരെ മാറി കിടന്ന കമ്പ് തിരഞ്ഞെടുത്തു കൊണ്ട് വന്നവന്റെ സാമാനം നോക്കി നാലെഞ്ചേണ്ണം കൂടെ കൊടുത്തു ഞാൻ പിൻവാങ്ങി.
നേരെ തിരിയുമ്പോ അവിടെ ഹോട്ടിൽ ഉണ്ടായിരുന്ന കുറച്ചു പേരും സ്റ്റാഫും ഉണ്ടായിരുന്നു. ഞാൻ നേരെ അതിന്റെ ബില്ലിങ്ങിൽ ഇരുന്നവന്റെ അടുത്തേക്ക് നടന്നു,
“” ബായ്… ഇതിന്റെ പേരിൽ ന്തെങ്കിലും പ്രശ്നം ഉണ്ടാകുവാണെങ്കിൽ… “”
ഞാൻ അവനോട് അണച്ചു കൊണ്ട് പറഞ്ഞതും, അവൻ ന്റെ തോളിൽ കൈ വേച്ചു.
“” ഇതിന്റെ പേരിൽ ഞങ്ങളിൽ നിന്നും ഭായ് ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല..
ഇവന്മ്മാര് കാരണം ന്നും പ്രശ്നങ്ങളെ ഉള്ളുവിടെ..
പോലീസ് പോലും മെനക്കെട്ട കേസ് ആണ്..
ന്തായാലും നന്ദിയുണ്ട്… “”
ഞാൻ ഒന്ന് തലയനക്കി നേരെ വണ്ടിക്ക് നേരെ നടന്നു. നടക്കാൻ കുറച്ച് പ്രയാസം തോന്നി ഇടക്ക് കാല് നിലത്തേക്ക് കുത്തിയപ്പോ ന്തോ പറ്റിയത് പോലെ…
അത് മനസിലാക്കിയ പോലെ മീനാക്ഷിയും അപർണ്ണ യും ന്നെ വന്ന് താങ്ങി, കാറിന്റെ അടുത്തേക്ക് നടന്നതും ഞാൻ അപർണ്ണക്ക് നേരെ തിരിഞ്ഞ്,
“” കാറൊന്നെടുക്കോ…?? നിക്ക് ഡ്രെസ്സൊന്ന് ചേഞ്ച് ചെയ്യണായിരുന്നു..'”
അതിന് അവള് കീയും വാങ്ങി കാറിലേക്ക് നടന്നു. ഞാൻ പിന്നിലേക്കും അവര് രണ്ടും മുന്നിലേക്കും.
“” ന്താടി…?? വണ്ടിയെടുക്ക് പോവാം..'”
വണ്ടിയിൽ കേറീട്ടും വണ്ടി എടുക്കാതെ നിൽക്കുന്നവളെ കണ്ടതും ഞാൻ പിന്നിൽ നിന്നും തിരക്കി,
“” അല്ലേടാ ഇത്രേം വല്യൊരു വണ്ടി ഞാൻ ആദ്യായിട്ടാ ഓടിക്കണേ..
അതിന്റെയൊരു എക്സൈട്ട്മെന്റിൽ ഇരുന്ന് പോയതാ. “”
പറഞ്ഞതും അവള് വണ്ടി സ്റ്റാർട്ട് ആക്കി. മുന്നോട്ടേക്ക് എടുത്തു, ഞാൻ പിന്നിലേക്ക് കൈ ഇട്ട് ന്റെ ബാഗ് എടുത്ത് അതിൽ നിന്നും മറ്റൊരു ടി ഷർട്ട് കയ്യിൽ എടുത്തു,
“” മ്മ്… ന്തേ…?? “‘
ടി ഷർട്ട് ഇടാൻ നോക്കിയ ഞാൻ കാണുന്നത് മുന്നിലെ മീറ്ററിലൂടെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന മീനാക്ഷിയേയാണ്, അതിന് അവളൊന്നും ഇല്ലെന്ന് പറഞ്ഞതും ഞാൻ അത് വലിച്ചു കേറ്റി ഇട്ടു, ബാഗ് പുറകിലേക്ക് വെച്ചതും
അവള് മുന്നിലൂടെ നുഴഞ്ഞു പിന്നിലേ സീറ്റിലേക്ക് കടന്നു.
“” നിയിത് ന്തോന്ന് പെണ്ണെ
ഈ കാണിച്ചു കൂട്ടണേ “”
അവളുടെ ചേഷ്ടകൾ കണ്ട് അപർണ്ണ അവളോട് ചോദിച്ചതിന് മറുപടി കൊടുക്കാതെ അവള് പിന്നിലെ സീറ്റിലേക്ക് ഇരുന്നു.
“” നീ കൂടുതല് കാര്യമന്വഷിക്കാതെ നിന്റെ പാട് നോക്കി പോ… “”
അതും പറഞ്ഞവളെ നോക്കി തിരിഞ്ഞവൾ ന്റെ മുഖത്തേക്ക് നോക്കുമ്പോ,
“” നീയെന്തിനാ സിദ്ധു… നിക്ക് വേണ്ടി അവിടെ കിടന്ന് അടിയുണ്ടാക്കിയെ… “”
ആ കണ്ണുകളിൽ നിർവാരിത, കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഞാൻ അടിയുണ്ടാക്കിയതിന് ഇവളിനി ആവശ്യമില്ലാത്ത അർത്ഥങ്ങളോരോന്ന് സങ്കല്പിച്ചെടുക്കോ..
ഞാൻ അവരെ രണ്ടാളേം നോക്കി,
“” നിങ്ങളെന്നെ വിശ്വസിച്ചല്ലേ ന്റെ കൂടെ വന്നത്… അപ്പോ നിങ്ങൾക്ക് ന്തെങ്കിലും പ്രശ്നം ഉണ്ടായാ അത് തിരക്കേണ്ട കടമ നിക്കില്ലേ..!!
ഇതിപ്പോ നിയായൊണ്ടല്ല ഞാനവരേ ഇടിച്ചേ.. മറിച്ച് അപർണ്ണക്കാണ് ഇങ്ങനെ പറ്റുന്നതെങ്കിലും ഞാൻ ഇങ്ങനെ പ്രതികരിക്കു… “”
ആ വാക്കിലൂടെ അവളുടെ ചോദ്യത്തിനുള്ള ഉത്തരവും, അവളുടെ മനസ്സിലെ തെറ്റിദ്ധാരണയും മാറ്റി കൊടുക്കുക ന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..
“” ഓഹ്… അത്രേം ഉള്ളല്ലേ… “”
“” ആഹ്ഹ് അത്രേ ഉള്ള്… അല്ലാതെ നീ കരുതുന്നപോലെ വേറൊന്നുല്ല..””
അവളുടെ ദേഷ്യം നിറഞ്ഞ ചോദ്യത്തിന് തിരിച്ചു ചെറു പുഞ്ചിരിയിൽ മറുപടി കൊടുത്തതും, പെണ്ണ് ചവിട്ടി തുള്ളി മുന്നിലെ സീറ്റിലേക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തി..
“” കുറെ കഷ്ടപ്പെട്ട് കേറി വന്നതല്ലേ.. ഇനി തിരിച്ചു പോണ്ട.. ഇവിടിരി… “”
മുന്നിലേക്ക് ആഞ്ഞവളെ ഞാൻ അവിടെ പിടിച്ചിരുത്തി, മുഖം വീർപ്പിച്ചു വെളിയിലേക്ക് നോക്കി ഇരിക്കുന്നവളെ ഞാൻ അപർണ്ണക്ക് മുന്നിലെ മീറ്റിലൂടെ കാണിച്ചു കൊടുത്തു,
“” വെറുതെയല്ല…!! സ്റ്റെഫി പറയുന്നതിലും കാര്യവോണ്ട്…ഇതാണ് സ്വഭാവം ങ്കിൽ, അവള് പറഞ്ഞതൊക്കെ കുറഞ്ഞു പോയിന്നെ ഞാമ്പറയു.. “”
അപർണ്ണ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ വിടാതെ ന്നെ കളിയാക്കിയതും, മീനാക്ഷി ന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ഞനൊന്ന് ചിരിച്ചു സൈഡ് ഗ്ലാസിലൂടെ വെളിയിലേക്ക് നോട്ടം മാറ്റി.
പതിയെ കണ്ണുകളടച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധു….. ദേ.. ഒന്നേണ്ണിറ്റെ… “”
ഇന്നലെ അവളുടെ കൂട്ടുകാരികളുടെ വീട്, വിരുന്ന് ന്ന് പറഞ്ഞു നിരങ്ങിട്ട് p വന്നത് ഒരു സമയത്താ.
വന്ന് കഴിഞ്ഞുള്ള അവളുടെ പരാതിപറച്ചിലും, കുശുമ്പത്തരവും കെട്ട് കിടന്നപ്പോളും സമയം കുറെ ആയി.. ന്നിട്ട് രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു..
ഞാൻ കിടന്ന കിടപ്പിൽ തന്നെ അവളോട് കാര്യം തിരക്കി.. മൂളി തീരുന്ന കേസ് ആണെങ്കിൽ വെറുതെ എണ്ണിക്കണ്ടല്ലോ…!!
“” ദേ ന്നെയാ പള്ളിലൊട്ടൊന്ന് കൊണ്ടിച്ചെന്നും വിട്ടേ… നിക്കൊന്ന് കുർബാന കൂടണം… “”
“” ഹ്ഹ… നീ വേറെ വല്ലോരേം വിളിച്ചോണ്ട് പൊയ് കൂടിക്കോ… നിക്കിപ്പോ വയ്യന്നെ…””
കല്യാണം കഴിഞ്ഞു ഇപ്പോ ഒരാഴ്ച ആവുന്നു. രണ്ട് ദിവസം എല്ലാരുടെ കൂടെ അവിടെ നിന്ന് പിന്നീട് ഞങ്ങളിങ്ങോട്ട് പോന്നിരുന്നു.
ഈ ദിവസം മുഴുവൻ ഓട്ടമായിരുന്നു ങ്കിലും ഇന്നലെ കുറച്ചധികം ഓട്ടം ഉണ്ടായിരുന്നു.
“” ഹാ…. അങ്ങനെ വല്ലോരുമൊന്നുമല്ലലോ ന്റെ കഴുത്തി താലി കെട്ടിയെ നീയല്ലേ… അപ്പോ…,
ദേ… എണ്ണിറ്റെന്നെ… ന്നിട്ട് ന്നെയൊന്ന് പള്ളിവരെ കൊണ്ടെന്നാക്ക്… “”
“” ടി ന്തായാലും വൈകിട്ട് പോണം… അപ്പോ അതുവഴി പള്ളിക്കേറിയ പോരെ.. വെറുതെ ഈ വെളുപ്പാൻ കാലത്ത് പോണോ… “”
ഞാൻ ഒന്നുടെ പറഞ്ഞു നോക്കി നടക്കില്ല ന്ന് അറിയാമെങ്കിലും….
‘” മുടക്ക് പറയാതെ ഒന്നിങ്ങോട്ട് എണീക്കാൻ നോക്ക്… “”
കുലുക്കി വിളിയുടെ തൃവ്രത കൂടിയതും പുതപ്പും മാറ്റി ഞാൻ പോയ് ബ്രേഷും കയ്യിലെടുത്ത് നേരെ വെളിയിലേക്ക് ഇറങ്ങി. അവളോട് പറഞ്ഞു നിൽക്കാനോ, എതിർക്കാനോ ന്നെ കൊണ്ട് പറ്റൂല.
“” ന്റെ മനുഷ്യാ…
നിങ്ങളിങ്ങനെ നിന്നാ, കുറുമ്പനാ അതിന്റെ പാട്ടിനങ്ങ് പോവും… ഒന്ന് പെട്ടന്ന് വരണുണ്ടോ…””
ബ്രേഷും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടതും അവള് കൈ രണ്ടും എളിക്ക് കുത്തി ന്നോട് മുരണ്ടു.
ഞാൻ വേഗം വായും കഴുകി അകത്തേക്ക് ഓടി.
“” നോക്കി പേടിപ്പിക്കുന്നോടി… പൊയ് കെട്ടിയോനുള്ള ചായ എടുത്തിട്ട് വാടി…. “”
അതും പറഞ്ഞു ആ കവിളിൽ ഒന്ന് വലിച്ചു വിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി,
തലേകൂടെ വെള്ളോം കോരിയൊഴിച്ചു വെളിയിലേക്ക് ഇറങ്ങി,
അവളെടുത്തു തന്ന ചായയും കുടിച്ചു കൊച്ച് വെളുപ്പാങ്കാലത്തു ഞാനവളുമായി പള്ളിലേക്ക് വിട്ടു.
“” കേറണുണ്ടോ…?? “‘
ബൈക്ക് ഞാൻ പള്ളിയിലേക്ക് നിർത്തിയതും അവളിറങ്ങി ആ ഇളം മഞ്ഞ സാരീയുടെ ഞൊറിയൊതുക്കി.
“” നീയ്തെന്തോനാ കാണിക്കണേ… മാറങ്ങഡ്…!!””
അവളുടെ പിടുത്തം കണ്ടതും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി, അവൾക്ക് മുന്നിൽ മുട്ടിൽ ഇരുന്ന്,
ഉടനെ ചുറ്റുമോന്ന് നോക്കി അവളെന്റെ കൈക്ക് പിടിച്ചേണ്ണിപ്പിക്കാൻ നോക്കി
“” നിങ്ങളിതെന്തോന്നാ കാണിക്കണേ… ദേ ആളൊള് നോക്കണന്ന്….. ശോ…!!
നാണം കെടുത്താതെയൊന്നെ ണ്ണിക്ക് മനുഷ്യാ.. “”
അവളുടെ വാക്കുകൾക്ക് ഒന്നും വില കൊടുക്കാതെ ഞനാ ഞൊറി പിടിച്ചു നേരെയിട്ടു.
“” ഈ ചെക്കൻ നാണം കെടുത്തും… “”
ഞാൻ എണ്ണിറ്റതും അവളെന്റെ തോളിൽ തൂങ്ങി, ഒളികണ്ണിട്ട് ചുറ്റും നോക്കി,
“” ന്തിനാന്നെ ഞാൻ നാണം കെടണെ… നീയെന്റെ ഭാര്യയല്ലേ.. അപ്പോ പിന്നെ ഞാനിന്തിനാ മറ്റുള്ളോരെ നോക്കണേ.. “”
ഒളികണ്ണിട്ട് നോക്കുന്നവളെ ഞാൻ അടർത്തി മാറ്റി,
“” പോ…..ജന്തു…. “” അവളെന്റെ തോളിൽ തല്ലി അകത്തേക്ക് കയറി, ഞാൻ കേറില്ല.. ആത് പള്ളിക്കേറാത്തോണ്ടല്ല… ആകത്തെ പരുപാടി നിക്ക് അങ്ങോട്ട് വശമില്ല… ന്തിന് അമ്പലത്തിൽ പോലും നിക്കൊന്ന് നേരെ തൊഴാൻ അറിഞ്ഞുട..
ഞാൻ വണ്ടി അല്പം മാറ്റി തണലത്തേക്ക് വെച്ച് അവിടെ ഇരുന്നു. കയ്യിൽ മൊബൈലും ഇല്ല… ശേ….
ഞാൻ കുറച്ചൂടെ മുന്നോട്ട് നടന്നു, സൈഡിൽ കണ്ടൊരു മതിലിനോട് ചേർന്ന് ഇരിക്കാൻ പാകത്തിനൊരു സ്പേസ് ഉണ്ട്.. ഞാൻ അങ്ങോട്ട് നടന്ന്.
“” മോനെവിടുത്തെയാ… കണ്ട് നല്ല പരിജയം… “”
ന്ന് അടുത്തിരുന്ന ഒരു അമ്മ ചോദിച്ചതും, അപ്പോളാണ് അവിടെ അങ്ങനെ ഒരാള് ഉണ്ടെന്ന് പോലും ഞാൻ കണ്ടത്.. ആദ്യം ഒന്ന് ഞെട്ടി ങ്കിലും ചിരിയോടെ ഞാൻ മറുപടി കൊടുത്തു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പള്ളിലെ കുറുബാനയും കഴിഞ്ഞു ഇറങ്ങിയവരുടെ കൂട്ടത്തിൽ സ്റ്റെഫിയും ഉണ്ടായിരുന്നു, തലയിലേക്ക് ഇട്ട തന്റെ സാരീയുടെ തലപ്പ് മാറ്റാതെ അവൾ വെളിയിലേക്ക് ഇറങ്ങി,
“” ഈ ചെക്കനിത് എങ്ങോട്ടേക്കാ പോയെ… “”
ന്ന് അവൾ മനസ്സിലോർത് ചുറ്റും ഒന്ന് നോക്കി,
“” ടി… ദേ നോകിയെ..
കൊള്ളാല്ലേ ആ ചേട്ടനെ കാണാൻ…
നല്ല ഭംഗി… “”
ന്ന് മുന്നിൽ തലേ ഷാളിട്ട രണ്ട് പെൺകുട്ടികളുടെ സംസാരം ആദ്യം മൈൻഡ് ആക്കില്ലെങ്കിലും, സ്റ്റെഫി ഒന്നുടെ അതിന് കാതോർത്തു..
“” ഹ്മ്മ്.. അടിപൊളി…
ജിംമാണെന്ന് തോന്നുന്നു… ഒന്ന് പൊയ് മിണ്ടിയാലോ… “”
ഇതെല്ലാം കേട്ട് ചിരിയോടെ നിൽക്കുന്ന സ്റ്റെഫിയേ അവർ കണ്ടില്ലായിരുന്നു.
ന്നാൽ പള്ളിയിൽ നിന്നും എല്ലാരും ഇറങ്ങുന്ന കണ്ട് അങ്ങോട്ടേക്ക് നോക്കിയ സിദ്ധു ആദ്യമേ സ്റ്റെഫിയെ കണ്ടു.
“” ഇവളെന്താ അവിടെ തന്നെ നിന്നാളഞ്ഞേ… “”
അവന്നതും പറഞ്ഞു, ഇത്രേം നേരം സംസാരിച്ചു നിന്ന ആ അമ്മയോട് പോവാ ന്നും പറഞ്ഞു,
“” പിന്നെ നീ മിണ്ടും കുറെ… പോടി തള്ളാതെ… “”
അത് കേട്ടതും എതിരെ നിന്നവൾ ഒന്ന് പുച്ഛിച്ചു.
അത് അഭിമാനത്തിൽ ഷേതം ഏറ്റത് പോലെ
“” കാണണോ നിനക്ക്…ന്നാ നോക്കിക്കോ… ആ ചേട്ടനോട് മിണ്ടി.. പുള്ളിടെ നമ്പറും വാങ്ങിട്ടെ ഇനി കാര്യവുള്ളു… “”
അവളതൊരു വെല്ലുവിളിയായി കണ്ട്, മറ്റവൾക്ക് നേരെ വിരൽ ചൂണ്ടി.
“” ദേ ടി യാ ചേട്ടൻ ഇങ്ങോട്ട് വരണ്… ഇനി നീ പറഞ്ഞത് വല്ലോം കേട്ടാ… “”
പിന്നിൽ നിൽക്കുന്ന സ്റ്റെഫിക്ക് നേരെ നടന്ന് വരുന്ന സിദ്ധുനെ കണ്ട് പിള്ളാര് ഒന്ന് ഞെട്ടി,
“”കൊള്ളാല്ലേ… ഒടുക്കത്തെ ഗ്ലാമറ്… നല്ല ബോഡിയും… കേട്ടുന്നേൽ ഇത്പോലെ ഒരു ചേട്ടനെ കെട്ടണം.. “”
അവനടുത്തേക്ക് വരും തോറും പിള്ളാര് ഓരോന്ന് പറഞ്ഞങ്ങ് തുടങ്ങി, ന്നാൽ പിള്ളേരെ മാത്രം നോക്കി നിന്ന സ്റ്റെഫി ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുകയാണ് ചെയ്തത്..
“” ഹെലോ ചേട്ടാ….,””
അവൻ അടുത്തെത്തിയതും അവൾ ചാടി ഇടക്ക് കേറി, ഉടനെ പിന്നിലേക്ക് നോക്കിയ നോട്ടം അവൻ മുന്നിലേക്ക് ആക്കി, ഉടനെ സ്റ്റെഫി അവനോട് ഒന്നും മിണ്ടരുത് ന്നൊരു ആംഗ്യവും കാട്ടി.
അതിന് അവനൊന്ന് ചിരിച്ചു, എന്താണെന്ന് തിരക്കി.
“” ചേട്ടന്റെ നമ്പറോന്ന് തരോ…?? “”
അത് പറഞ്ഞതും ഞാൻ നിന്ന് വിയർത്തു.. പിന്നിൽ നിന്ന സ്റ്റെഫി വായിക്ക് മീതെ കൈ വേച്ചു പൊയ്.. പിള്ളാര്…
“” ചേട്ടാ… വേറൊന്നുല്ല… കണ്ടപ്പോ നിക്ക് ഇഷ്ട്ടായി… അതാ.. “”
കൂട്ടുകാരിയിൽ താൻ വെച്ച ബെറ്റോ, അതോ വാശിയോ ആ കൂട്ടി ന്നോട് എടുത്തടിച്ചപോലെ പറഞ്ഞതും.
കാലം പോയ പോക്കേ… പിള്ളേർടെയൊക്കെ യൊരു ഗട്സ്… ഞാൻ സ്റ്റെഫിയേ നോക്കി..
“” 996156****, ഇതാണ് ചേട്ടന്റെ നമ്പർ… രാത്രി ഒന്നും വിളിച്ചു കളയല്ലേ മോളെ… ഈ ചേച്ചിക്ക് കിടന്നുറങ്ങണ്ടതാ….””
പുറകിൽ നിന്നും മറ്റൊരു പെൺ ശബ്ദം കേട്ടതും, പിള്ളാര് ഒന്ന് ഞെട്ടി, ഉടനെ ന്താ നടന്നെ ന്നുള്ള ഒരു വകതിരിവ് വരുന്ന വരെ രണ്ടാളും സൈലെൻഡ് ആയിരുന്നു.
പിന്നെ ന്നോട് വന്ന് സോറി പറഞ്ഞതും..
“” ഏയ്യ് ന്തിനാ.. അതിന് നിങ്ങള് തെറ്റൊന്നും ചെയ്തില്ലലോടാ… “” ഞനൊന്ന് ചിരിച്ചവരെ നോക്കി,
“” ചേച്ചി സോറി.. അറിയാണ്ട് പറഞ്ഞതാ.. “”
ന്റെ ഭാഗത്തു നിന്ന് കുഴപ്പമൊന്നും ഇല്ല ന്ന് മനസിലായതും ഉടനെ ചേച്ചിക്ക് നേരെ തിരിഞ്ഞു രണ്ടും..
“” ഏയ്യ് അതൊന്നും കുഴപ്പമില്ലടാ..
അതിന് സോറി ഒന്നും ചോദിക്കണ്ട കേട്ട…
പിന്നെ രണ്ടാളും ന്താ ചെയ്യണേ… “”
സ്റ്റെഫി അവരുടെ ആ അവസ്ഥയേ യൊന്ന് മാറ്റിയെടുക്കാൻ അവരോട് കാര്യങ്ങൾ ചോദിച്ചു.
“” ഞങ്ങള് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാ… “”
അവര് ഒന്ന് ചിരിച്ചു പറഞ്ഞതും,
“” രണ്ടാളും ഒന്നിച്ചാണോ…?? “”
അതിന് മറുപടി ഞാൻ ചോദിച്ചതും അവര് അതെയെന്ന് തലയനക്കി
“” രണ്ടാളും വല്ലതും കഴിച്ചോ..?? “”
സ്റ്റെഫി അവരോട് ചോദിച്ചതും ഞാൻ അവളെ നോക്കി, ഓഹ് വിശന്നു കണ്ണ് കാണാൻ പാടില്ല. ചോദിച്ചല്ലോ…
“” ഇല്ല… വീട്ടി പോയിട്ട് കഴിക്കണം… “”
“” ഞങ്ങളും കഴിച്ചിട്ടില്ല…. ന്നാ വായോ നമ്മക്ക് ഇവിടുന്ന് കഴിച്ചേച്ചും പോവാം… “”
വിശപ്പിന്റെ സൈറൺ മുഴങ്ങി നിന്ന ന്റെ വയറാണ് ന്നെ അത് പറയിച്ചത്.
“” ഏയ്യ് വേണ്ട ചേട്ടാ….. ഞങ്ങളു വീട്ടിന്ന് കഴിച്ചോളാം.. “”
“” ഓഹ്.. ഇന്നിപ്പോ ങ്ങടെ കൂടെ കഴിച്ചുന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല… നിങ്ങള് ചുമ്മാ വായോ… “”
സ്റ്റെഫിയവരുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു
കൂടെ ഓരോന്ന് പറഞ്ഞു അവരും.. ങ്കിലും സ്റ്റെഫി രണ്ടിന്റേം പിടി വിട്ടില്ല..
പാവം പിള്ളാര് ഓർക്കുവായിരുയ്ക്കും ഏത് നേരത്താണോ.. കെട്ടിയെടുക്കാൻ തോന്നിയെന്ന്..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” പള്ളിലൊക്കെ പോയിട്ട്, ങ്ങനെ ഉണ്ടായിരുന്നു…?? “”
തിരിച്ചുള്ള വരവിൽ പിന്നിൽ ഇരുന്നവളെ മീറ്ററിലൂടെ നോക്കി ഞാൻ ചോദിച്ചതും,
“” ങ്ങനെയുണ്ടായിരുന്നുന്ന് ചോദിച്ച…. കുരിശിൽ കിടക്കണത് കർത്താവ് തന്നെ മാറ്റമൊന്നുല്ല… “”
അതും പറഞ്ഞവൾ നോട്ടം മറ്റെങ്ങോട്ടോ മാറ്റി, ഒപ്പം അവളുടെ പതുങ്ങി ചിരിയും കേൾകാം..
ഓഹ്… തമാശ….!
“” ആഹ്ഹ് ഹാ… പിന്നെന്താവാണോ അവരങ്ങനെ
പറഞ്ഞിട്ട് പോയെ…?? “”
എന്റെയാ ചോദ്യത്തിന് സാമാന്യം ബോധമുള്ള ആരും മറുപടി തരില്ല.. പക്ഷെ ഇവിടെ ആ പ്രശ്നം ഇല്ല..
അതുകൊണ്ടാണല്ലോ അവളെന്നോട് തിരക്കിയത്
“” ആരെന്ത് പറഞ്ഞുന്ന്…..? “”
“”അല്ല അവര് പറയാണ് കുരിശിൽ കർത്താവിന് പകരം നിന്റെ തന്ത യാ.. ജോസഫ് ആണ് കേറികിടക്കണെന്ന്… പക്ഷെ ഞാൻ വിശ്വസിച്ചില്ല കേട്ടാ… പുള്ളിടെ സ്വഭാവം വെച്ച് പുള്ളി യൂദാസായിന്റെ കമ്പനി ക്കെ പോവു…””
ഞനത് പറഞ്ഞതും അവളെന്റെ തോളിൽ പിച്ചി, മുഖവും വീർപ്പിച്ചോറ്റയിരിപ്പ്. പിന്നെ വീടെത്തുന്ന വരെ അവളൊന്നും മിണ്ടില്ല. വീട്ടിലേക്ക് വണ്ടി നിർത്തുമ്പോൾ ഒരു പരിചയക്കാരന്റെ മുഖഭാവം പോലും തരാതെ കയറി പോകുന്നവളെ ഞാൻ നോക്കി പൊയ്.
“” അതെ… പിണക്കം എത്ര വരെ പോകുന്ന് ഒന്ന് പറഞ്ഞായിരുന്നേൽ കൊള്ളായിരുന്നു… ഉച്ചക്കത്തെ അരി അതി കുറച്ചിട്ടാ മതിയല്ലോ…'”
അവള് പോയ പുറകെ ഞാൻ വിളിച്ചു പറഞ്ഞതും ഉമ്മറത്തേക്ക് കയറിയവൾ ഒന്ന് നിന്ന് പിറകിലേക്ക് തിരിഞ്ഞ് നോക്കി.
“” നീ പോടാ എരപ്പെ…”” ന്നൊന്ന് ആട്ടി അവളകത്തേക്ക് കയറി, ഒന്ന് ചിരിച്ചു ഞാനും പുറകെ.. തിണ്ണയിലേക്ക് കയറുമ്പോ കേൾകാം..
പാത്രങ്ങളുടെമേലുള്ള സംഗീതം കച്ചേരി, ഓഹ് ആള് നല്ല കലിപ്പിലാണ്.
“” ന്താടി ഇവിടെ ബഹളം… ഏഏഹ്…””
വല്യകാര്യത്തിൽ മാറിയിട്ട കൈലിയും മടക്കി കുത്തി അടുക്കളയിലേക്ക് കയറിയതും പുട്ടിന്റെ കുറ്റി പറന്നെന്റെ തലയിലേക്ക് വന്നിടിച്ചു.
“” ട..ങ്ങ്……””
ന്നൊരു ശബ്ദത്തോടെ അത് വന്നെന്റെ തലയെ പ്രണയിച്ചു താഴേക്ക് വീണു, ഞനൊന്ന് തലക്കുടഞ്ഞു,
“” പുട്ടുകുറ്റിക്ക് എറിഞ്ഞു കൊല്ലാൻ… കൊല്ലാൻ നോക്കുന്നോടി പട്ടി… “”
ന്നെ നോക്കി എളിയിൽ കയ്യും കുത്തി പല്ല് കടിച്ചു നിന്നവളുടെ നേരെ ഞാൻ പാഞ്ഞടുത്തു, ഞാൻ ചെല്ലുന്നത് കണ്ടതും അവളോടി..
ഞാൻ വീടോ… പുറകെ ഓടി..
ആ വീട് മുഴുവനും ന്നെ അവളിട്ട് ഓടിച്ചെങ്കിലും, അടുക്കള പുറകിലെ മിറ്റത്തു നിന്നെനിക്കവളെ കിട്ടി…
ഓടി തളർന്നു കൈ മുട്ടിൽ കുത്തി അണച്ചു കൊണ്ടിരുന്നവളുടെ അടുത്തേക്ക് ചെന്ന് എടുത്ത് പൊക്കി തോളിലേക്ക് ഇടുമ്പോ, ഒന്നെതിർക്കാൻ പോലുമുള്ള ആരോഗ്യം അതിനില്ലായിരുന്നു.
പകരം വീട്ടൽ ഏറ്റു വാങ്ങാൻ ഉള്ള തയാറെടുപ്പോടെ ന്റെ തോളിൽ കിടക്കുന്നവളെ കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് കയറി.
അവളെ ആ സ്ലാബിലേക്ക് ഇരുത്തി, ഫ്രിഡ്ജ് തുറന്ന് പച്ചക്കറി വാങ്ങിയ കൂട്ടത്തിൽ വന്ന നാരങ്ങയിൽ രണ്ടെണ്ണം കയ്യിലെടുത്തു,
ഞാൻ ന്താണ് ചെയ്യുന്നത് ന്ന് നോക്കി അവളാ സ്ലാബിൽ തന്നെ ഇരിപ്പുണ്ട്.
ഞാനാ നാരങ്ങ മുറിച്ചു പിഴിഞ്ഞ് ഉപ്പും അല്പം പഞ്ചാരയും ഇച്ചിരി ഇഞ്ചി ചതച്ചതും ചേർത്തൊരു നാരങ്ങ വെള്ളം ഉണ്ടാക്കി, ഗ്ലാസ്സിലേക്ക് ആക്കി അവൾക്ക് നേരെ നീട്ടി,
” കുടിച്ചോ… “” ന്ന് ചുണ്ടനക്കുമ്പോ അവളത് വാങ്ങി ചുണ്ടോട് ചേർത്തു ഒപ്പം കുടിക്കുന്ന കൂട്ടത്തിൽ ഒളിക്കണ്ണിട്ട് ന്നെ നോക്കി ചിരിക്കൂന്നുമുണ്ട്.
“” മതിയോ…?? “‘ ഗ്ലാസ്സിലെ അവസാന വറ്റും ഇറക്കി ചുണ്ടിന് മീതെ പറ്റിയ ശകലവും നാവ് കൊണ്ട് തൂത്തെടുക്കുന്നത് കണ്ടു ഞാൻ ചോദിച്ചതും, അവള് വേണം ന്ന് പറഞ്ഞു.. ഞാൻ ബാക്കി കൂടെ അതിലേക്ക് ഒഴിച്ച് കൊടുത്തു, അതും കുടിച്ചു ന്നെ നോക്കി ചിരിയോടെ നിന്നവളുടെ കഷത്തിലൂടെ കയ്യിട്ട് ഞാനവളെ താഴെയിറക്കി.
“” പട്ങ്ങ്….. “” അവള് താഴെ ഇറങ്ങി ഓക്കേ ആയെന്ന് കണ്ടതും, സൈഡിലെ ചോറുണ്ണുന്ന സ്റ്റീൽ പാത്രം ഞാൻ കയ്യിലെടുത്ത് ആ തല നോക്കിയൊന്ന് കൊടുത്തു.
വലിയൊരു ശബ്‌ദത്തിന് പുറമെ കണ്ണടച്ചു ഒരു അലർച്ച കൂടെ അവളിൽ നിന്നും വന്നു.
“” നിക്കേടാവിടെ….
നിന്നെ ഇന്ന് ഞാൻ കൊല്ലുടാ… “”
അടികിട്ടിയ തലയും പൊത്തി നിക്ക് നേരെ പാഞ്ഞടുക്കുന്നവളുടെ കയ്യിൽ പെടാതെ ഞാൻ ഓടിയതും അവളും ന്റെ പുറകെ കുലുങ്ങി ചിരിച്ചോണ്ട് ഓടാൻ തുടങ്ങി.
“” സിദ്ധു… നീക്കണതാ നിനക്ക് നല്ലേ… നിന്നാ ഒരെണ്ണത്തിൽ ഞാൻ ഒതുക്കും ഇല്ലെച്ചാ.. അടിയുടെ എണ്ണവും കൂടെ.. “”
പിന്നാലെ ഓടുന്നവളുടെ മണിക്കിലുക്കത്തിനു പുറമെ ചിരിയോടുള്ള ഭീഷണി കേട്ടതും ഞാൻ സ്വിച് ഇട്ടപോലെ നിന്നു.
“” ആഹ്ഹാ…ന്നോടാ നീ കളിക്കണേ…
വച്ചിട്ടുണ്ടെടാ തെമ്മാടി നിനക്ക്..നോക്കിക്കോ.. “”
ന്റെ ഷർട്ടിൽ പിടിമുറുക്കി ന്നെയും വലിച്ചോണ്ട് അകത്തേക്ക് നടക്കുന്നവളുടെ പിന്നഴകും നോക്കി നടന്നന്നെ അവളൊന്ന് തിരിഞ്ഞ് നോക്കി,
“” ചീ… വൃത്തികെട്ട ജന്തു… വേണ്ടാതിടത്തേക്കാ കണ്ണ് പോണെ… “”
അവളുടെ പിന്നെഴക്ക് നോക്കി ലയിച്ചാണ് ഞാനിതുവരെ നടന്നത് ന്ന് അറിഞ്ഞതും ആ മുഖത്തേക്ക് ചോര അരിച്ചിറങ്ങി. ഒപ്പം കപട ദേഷ്യത്തോടെ ന്റെ കയ്യിൽ തല്ലിയവൾ ന്നോട് ചേർന്നു നിന്ന് ഒന്ന് ചിണുങ്ങി.
ഞാനവളെ ആ നിമിഷം ന്നോടടുപ്പിച്ചു, ഒരു തേങ്ങളോടെ ചേർന്നു നിന്നവളുടെ കണ്ണുകൾ ചുറ്റും പിടഞ്ഞോടി.
ഞാനെന്റെ ചുണ്ട് അവളിലേക്ക് അടുപ്പിക്കുന്തോറും അവളുടെ മിഴികൾ അടഞ്ഞു വന്നു.. അടുത്തെത്തി ന്റെ നിശ്വാസം മുഖത്തടിച്ചതും അവളൊന്ന് കുളിരണിഞ്ഞ പോൽ ഒന്ന് വിറച്ചു.
“” വിശക്കുന്നില്ലേ… വല്ലതും കഴിക്കണ്ടേ… “”
ഒരുമ്മക്കായി കാത്തിരുന്നവൾ ന്റെ ആ മറുപടി കേട്ടതും കണ്ണ് വെട്ടി തുറന്നു. ന്റെ മുഖത്തെ ചിരിയും, ആഗ്രഹിച്ച ഉമ്മ കിട്ടാത്തതിലുള്ള വിഷമത്തിലും അവളെന്റെ നെഞ്ചിൽ തള്ളി തിരിഞ്ഞു നടന്നു.
“” ഹാ വെറുതെ പിണങ്ങിയങ്ങ് പോവല്ലേ പെണ്ണെ… ചോദിക്കട്ടെ ഞാൻ.. “”
തിരിഞ്ഞ് നടന്നവളുടെ കൈക്ക് പിടിച്ചു നിർത്തി ഞാൻ ന്നോട് അടുപ്പിച്ചു, ന്നിട്ടും മുഖത്തേക്ക് നോക്കാതെ നിന്നവവളുടെ താടിയിൽ പിടിച്ചൊന്നുയർത്തുമ്പോ അവളാ കണ്മഷിയെഴുതിയ മിഴികൾ ന്നിലേക്ക് അയച്ചു.
പിന്നെ കണ്ണിലേക്ക് നോക്കി അവളേറെ നേരം നിന്നെങ്കിലും നാണം അരിച്ചിറങ്ങുന്ന മുഖം ന്നിൽ നിന്നും സമദ്ധമ്മായി മറക്കാൻ നോക്കിയവൾ
“” ഹ്മ്മ്.. മ്മാറ്… ഞാനടുക്കളെ പോട്ടെ… “”
അവൾ മുഖം വെട്ടിച്ചു പോകാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു.
“” അങ്ങനെയിപ്പോ ന്റെ ഭാര്യേ കഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല… അതോണ്ട് ന്റെ മോളിങ്ങ് വാ… “”
പറഞ്ഞതും ഞാനവളെ എടുത്തു പൊക്കി, ന്റെ കയ്യിൽ കിടക്കുന്നവൾ ന്റെ തോളിലേക്ക് കയ്യുമിട്ട് ചിരിയോടെ ന്നെ നോക്കി കിടന്നു.
അവളെ ഞാനാ ബെഡിലേക്ക് കിടത്തി, അവൾക്ക് മീതെ ഞാനും കയറി കിടന്നു.ആ മുഖത്തേക്ക് നീളുന്ന മുടി ഞാൻ വകഞ്ഞു ചെവിക്ക് പിന്നിലേക്ക് മാറ്റി,
ആ അടഞ്ഞ മിഴികളിലേക്ക് നോക്കി ഞാൻ പതിയെ താഴെക്കിറങ്ങി,
കിടപ്പിൽ വയറിനെ ആവരണം ചെയ്ത സാരീ അല്പം നീങ്ങി ആ വയറിന്റെ കുറച്ച് ഭാഗം നിക്ക് കാണാം. ഞാൻ അങ്ങോട്ടേക്ക് മുഖമമർത്തുമ്പോ അവളൊന്ന് പുളഞ്ഞു,
പതിയെയാ കാലിലേക്ക് മുഖം ചേർത്തൊന്ന് മുത്തി നില്കുമ്പോ, സൈഡിലെ ഡ്രോയറിലേക്ക് കൈ നീട്ടി ഞാൻ വീണ്ടും കാലിൽ പിടുത്തമിട്ടു,
ഇടക്ക് കാലിലേക്ക് ഒഴുകിയെത്തിയ തണുപ്പിന്റെ രെസം അവളിലേക്ക് അറിഞ്ഞതും അവൾ കിടന്ന കിടപ്പിൽ തന്നെ മുഖമുയർത്തി നോക്കി, അപ്പോളേക്കും.
ഒരു കാൽ വിട്ട് മറ്റേ കാലിലേക്ക് ഞാനാ സ്വർണ്ണപാദസരം കൊളുത്തിയിട്ടിരുന്നു.
“” വാവേ.. “” കണ്ണിൽ കണ്ടതെന്തോ വിശ്വസമാകാതെയവൾ പിടഞ്ഞാ കട്ടിലിൽ നിന്നെണ്ണിക്കുമ്പോ ആ മുഖത്തെ ആചാര്യത്തിന്റെ ഭാവം ഞാൻ മനസ്സാൽ കുറിച്ചിട്ടു.
നിറ കണ്ണോടെ ന്നെയൊന്ന് നോക്കിയവൾ, പൂണ്ടടക്കം വലിഞ്ഞു മുറുക്കുമ്പോ നിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
“” ഇഷ്ടയോ….?? “”
ന്റെ മുന്നിലായി നീട്ടിയ കാലിലേക്കും അവളിലേക്കും നോക്കികൊണ്ട് ഞാൻ ചോദിച്ചതും, അവളെന്റെ നെറുകിൽ ചുണ്ട് ചേർത്തു.
“” മ്മ്… ന്റെ വല്യൊരു ആഗ്രഹയിരുന്നുത്…, “”
പറഞ്ഞതും ആ മുഖത്തേക്കൊരു ചിരി ഓടിയെത്തി, പിന്നത് ഒരു കരച്ചിലായി ന്റെ മേത്തേക്ക് വീണു..
“” പാദസരൊക്കെ കിട്ടിയല്ലോ പെണ്ണേ.. “”
ഉച്ചതിരിഞ്ഞു നേരെ ഞങ്ങൾ തറവാട്ടിലേക്ക് വിട്ടിരുന്നു,
അടുക്കളപ്പടിയിൽ അടർത്തിയിടുന്ന ചക്കചുള തിരഞ്ഞു മാറ്റുന്ന വല്യമ്മ ഞങ്ങൾ വരുന്നത് കണ്ടു അവളോട് ചോദിച്ചതും,
“” വല്യമ്മ ങ്ങനെയറിഞ്ഞ്…??'”
ന്ന് ഞാൻ ചോദിച്ചതും, പൂജ ഫോട്ടോ കാണിച്ചെന്നും പറഞ്ഞു,
“” ന്നാ ഞാനുയിരിക്കാം… “”
അവരെ കണ്ടു തന്റെ ചുരിദാർ ഷാൾ ഒന്ന് മേടഞ്ഞു കെട്ടി ചെന്നവർക്കൊപ്പം അവിടിരുന്നു.
“” ഹാ കയ്യിലപ്പിടി അരക്കാവും പെണ്ണെ.. എണ്ണിറ്റെ നീ.. ന്നിട്ട് അപ്രത്തെങ്ങാനും പോ…. “”
അവളിരുന്നതും അതൊന്ന് തടയാൻ ശ്രമിച്ചു ചെറിയമ്മ പറഞ്ഞതും ,
“” പിന്നെ.. അതൊന്നും കുഴപ്പ്യില്ല…
വല്യമ്മേ ദേ…യാ, ചക്കയിങേടുത്തെ… “”
അതിനൊന്ന് ചിരിച്ചവൾ, കയ്യിലേക്ക് കുറച്ച് എണ്ണയും തേച്ചു അവിടിരുന്നു, വല്യമ്മേ കണ്ണിറുക്കി കാണിച്ചു.
“” പൊടി പെണ്ണെ… “” അതിന് ചിരിച്ചുകൊണ്ട് വല്യമ്മ ചക്ക അവൾക് നേരെ നീട്ടിതും,
“” അതെ.. പൊടി വിടുന്ന്.. “”
അവർക്ക് കൂട്ടുപിടിച്ചു ഞാൻ അതിൽ നിന്നൊരു ചുള കയ്യിലെടുത്തു. ഉടനെ കൈ കേണ്ടക്ക് കിട്ടിയോരടി ചെറിയമ്മേട വക.
“” നീ അപ്പറത്തെങ്ങാനും പോയെ ന്റെ കണ്ണാ… പെണ്ണുങ്ങള് കൂടിയിരിക്കണടത്ത് നിക്കാൻ നാണയില്ലേ ചെക്കാ നിനക്ക്…!””
നിക്ക് അടി കിട്ടി ന്ന് കണ്ടതും ഓരത്തിരുന്നൊരു ചിരി. കണ്ണുരുട്ടി പേടിപ്പിച്ചു, ലക്ഷ്യം വെച്ച ചുള കയ്യിലാക്കി ഞാൻ ചെറിയമ്മേടെ കവിളിൽ ഒന്ന് കുത്തി…
“” ഓഹ്… പിന്നെ പോ… പെണ്ണെ ചുമ്മാ ജാടയിടാണ്ട്… “”
അതും പറഞ്ഞു ഞാന ചുള നന്നാക്കി വായിലേക്കിട്ട്,
“” ചെക്കാ വെറും വയറ്റിൽ കഴിച്ചിനി വയറ് കേടാക്കണ്ട… നീ പോയെ അപ്പറത്ത്… “”
കവിളിൽ കിട്ടിയ കുത്തിന്റെ നീരസം മുഖത്തേക്ക് കാണിച്ചു ചെറിയമ്മ ന്റെ കൈക്ക് പിടിച്ചു മാറ്റി നിർത്തി.
“”ഓഹ് നമ്മളിനി നിന്നിട്ട് നിങ്ങള് പെണ്ണുങ്ങടെ കുശുകുശുപ്പ് മുടങ്ങണ്ട… നമ്മള് പോവാണേ…
അപ്പൊ ഷെരി…………..””
വായിലിട്ട ചുളയുടെ ബാക്കിയും ചവച്ചിറക്കി ഞാൻ അവർക്ക് ചുറ്റും ഒന്ന് നടന്ന് അടർത്തി യിട്ട് കൊണ്ടിരുന്ന സ്റ്റെഫിയ്ക്കും വല്യമ്മക്കും അടുത്തെത്തിയതും ഞാൻ താഴേക്ക് മിന്നൽ വേഗത്തിലാഴ്ന്നു ഒരു പിടി കയ്യിലെടുത്തു പുറത്തോട്ട് ഓടി..
“” ടാ…….. “” ന്താണ് നടന്നത് ന്ന് വ്യക്തമായതും വല്യമ്മ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു. പക്ഷെ അപ്പോളേക്കും ഞാൻ അകത്തേക്ക് കയറിയിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” വല്യേട്ടാ..വല്യേട്ടോ….. ങ്ഹാ… ഇവിടിരിക്കുകയാണോ..?? “”
അകത്തെ കസേരയിൽ ഇരുന്ന് കൊണ്ട് വന്ന ചക്കയും കഴിച്ചോണ്ട് ടീവി കാണുമ്പോളാണ് പൂജ അങ്ങോട്ടേക്ക് വരുന്നത്.വന്നതും ന്റെ മടിയിൽ ഇരുന്ന ഒരു ചുള അവൾ കൈക്കലാക്കി ന്റെ തോളിലേക്ക് കൈയും ചാരി സൈഡിലേക്ക് ഇരുന്നു.
“” ഹ്മ്മ്… ന്തേ…?? “”
അവള് വന്നത് ശ്രദിക്കാതെ ഞാൻ ചോദിച്ചതും, അവളടുത്തത് കയ്യിലെടുത്തു.
“” നിനക്ക് വേണേൽ നീ പൊയ് എടുക്കെടി…
ഇതെന്റെയാ… “”
അവളുടെ കഴിപ്പ് നോക്കി ഞാൻ മുരണ്ടു ഒപ്പം പ്ലേറ്റ് പുറകിലേക്ക് മാറ്റിപ്പിടിച്ചു.
“” ഓഹ് പിന്നെ… ഇങ്ങോണ്ടാ… “”
ഒന്ന് ചൂർന്നു നോക്കിയവൾ അത് വകവെക്കാതെ ന്റെ കയ്യിന്ന് അത് തട്ടിപ്പറിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടതും
“” നീയെന്തോന്നാ നുമ്പേ… പറയാവന്നേ…!””
അവളുടെ കയ്യിൽ ഇരിക്കുന്ന പാത്രത്തിൽ നിന്നും ഞാനും ഒരെണ്ണം കയ്യിലെടുത്തു.
“” ഹാ…. വന്ന കാര്യം മറന്ന്.. അദേ… “”
ഒരേസമയം രണ്ടെണ്ണം വായിലേക്ക് കുത്തികേറ്റി അവളെന്റെ മുഖത്തേക്ക് നോക്കി
“” സമയോണ്ട്…!! ഇറക്കിട്ട് പറഞ്ഞാ മതി.. ഇനി തൊണ്ടേൽ കുടുങ്ങിട്ട് കൊണ്ടോടാൻ വയ്യ…””
അതിന് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു, അവിടുന്ന് കയ്യും തൂത്തു എഴുനേറ്റു.
“” വാ… വന്നേ… നിക്കൊന്ന് പൊറത്തോണം… “”
അവസാനത്തെ കഷ്ണം വായിലേക്ക് വെക്കാൻ തുടങ്ങുമ്പോ അവളെന്റെ കൈക്ക് കേറി പിടിച്ചു..
“” നിനക്ക് വേണേൽ നീ പൊടി… അതിന് ഞാനെന്തിനാ വരണേന്ന്..?? “”
“” ഒന്ന് വായേട്ടാ, പ്ലീസ്… നിക്ക് നടക്കാൻ വയ്യാത്തോണ്ടല്ലേ….. “”
അവളൊന്ന് കെഞ്ചി ന്നോട് മുഖമനക്കുമ്പോൾ ഞനൊന്ന് ചിരിച്ചു അവിടുന്ന് പതിയെ എഴുന്നേറ്റു.
“” നിങ്ങളിത് എങ്ങോട്ടാ…?? “”
ഇറങ്ങാനായി നില്കുമ്പോ സ്റ്റെഫി കയ്യിലെ അരക്ക് കളയാൻ കുറച്ച് എണ്ണയും കയ്യിൽ തേച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നതും അവൾക്ക് വാലായി പൂർണ്ണിമയും ഉണ്ടായിരുന്നു.
അതിന് അറിയില്ലെന്ന് അംഗ്യം കാണിക്കുമ്പോ പൂജ അവരെ നോക്കി
“” എനിക്ക് പൂർണ്ണിമയെ ഒന്ന് കാണണ്ടകാര്യോണ്ട്..
അപ്പോ ഏട്ടൻ ഇവിടുള്ളൊണ്ട് വെറ്തെ നടക്കണ്ടല്ലോ ന്ന് വെച്ച്.. “”
അവള് രണ്ടാളേം നോക്കി പറഞ്ഞതും, ഞാനുടനെ അവളെ നോക്കി,
“” പൂർണ്ണിമയല്ലേ ദോ ആ നിക്കുന്നെ… നിനക്ക് അങ്ങോട്ട് നോക്കിയങ് പറഞ്ഞാ പോരെ… വെറുതെ ഞാൻ വരണ്ട കാര്യോണ്ടോ…?? “”
ഞാനവിടെ ഇരുന്നു. ഉടനെ അവള് തലക്ക് കൈ കൊടുത്തു.
“” എടാ പോട്ടണേട്ടാ…. ഈ പൂർണ്ണിമയല്ല.. അന്ന് നമ്മള് ബീച്ചി വെച്ചെന്റെയൊപ്പം കണ്ടില്ലേ അവള്… ആ പൂർണ്ണിമ… “”
അതിന് മൂന്നും നിന്ന് ചിരിച്ചതും, ഞനൊന്ന് തലച്ചോറിഞ്ഞു അവിടുന്ന് പതിയെ വെളിയിലേക്ക് ഇറങ്ങി,
“” ന്നാ ഞങ്ങളും വരാം… അതാവുമ്പോ ഏട്ടന്റേം ഏട്ടത്തിടേം കൂടെ അമ്പലത്തിൽ കേറി ദീപാരാധയും തൊഴാല്ലോ…””
അതിന് ശെരിവെക്കുമ്പോ പൂർണ്ണിമ അവളേം കൊണ്ടകത്തേക്ക് കയറി,
“” ന്നാ ഞാനും പൊയ് ഡ്രെസ്സ് മാറിട്ട് വരാം… “”
അവളിട്ടിരുന്ന ചുരിദാർ നോക്കി അവളെന്നോട് പറഞ്ഞു നടക്കാൻ തുടങ്ങുമ്പോ,
“” ടാ…. “” മുന്നിലേക്ക് നടന്നവളെ ഞാൻ വിളിച്ചതും അവളെന്താണെന്ന് ചോദിച്ചു,
അതിന് അവളുടെ അടുത്തേക്ക് പതിയെ നടന്നതും എനിക്കെന്തോ പറയാനുണ്ടല്ലോ ന്ന് തോന്നി അവളും നിക്കടുത്തേക്ക് നടന്നു.
“” നമ്മളിപ്പോ പോണേ.. ഏതമ്പലത്തിലേക്കാ..??””
ഞനവളോട് തിരക്കുമ്പോ.
“” ശിവന്റമ്പലത്തില്… ന്താട്ടാ…?? “”
ആഹ്ഹ് പെട്ട്… ന്റെ മുഖഭാവം കണ്ടു അവള് പുരികം വളക്കുമ്പോ
“” അത്… അതുപിന്നെ നിക്ക് തൊഴാൻ അറിഞ്ഞുടാ.. “”
ഞനൊരു ചമ്മലോടെ അവളോട് പറഞ്ഞതും.
“” അത്രേ ഉള്ളോ.. ഇതിനാണോ കിടന്ന് വിയർത്തെ… ഡോണ്ട് വറി മാൻ.. ഞാനില്ലേ… “”
അവളൊന്ന് ചിരിച്ചു അകത്തേക്ക് കയറി, കൂടെ ഞാനും
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” നീയുണ്ടോ അകത്ത്…?? “”
ഞാൻ നേരെ വെളിയിലെ ബാത്‌റൂമിലേക്ക് നടന്നതും, അകത്ത് അനക്കം.
“” ഹാ.. കുളിക്കാ… “” ന്റെ മറുപടിക്ക് അവളൊന്ന് ശബ്ദം അയച്ചതും,
“” ആഹ്ഹ്.. ശെരി… “” ഞാൻ നേരെ കിണറ്റിൽ കരയിലേക്ക് നടന്ന്, ഇട്ടിരുന്ന ഷർട്ട് അഴിച്ചു കപ്പി കിണറ്റിലേക്കിട്ട് വെള്ളം കോരി തലവഴി ഒരു എട്ട് തോട്ടി വെള്ളം ഒഴിച്ചു, മതിയാക്കി തോർത്ത് തപ്പുമ്പോ തോർത്ത് കാണാനില്ല..
ആഹ്ഹ് ഇനി മുറ്റത് പോയിട്ട് നോക്കാം, ന്നൊരു ചിന്തയിൽ മുന്നോട്ട് നനഞ്ഞ കയ്യിലും ചെറുതായ് പിഴിഞ്ഞ് നടന്നതും
“” ആഹ്ഹ്ഹ്… തോർത്താണ്ടിതെങ്ങോട്ട് പോവാ സിദ്ധു..??
പനിക്കാനിനി വേറെവെല്ലോവേണോന്റെ കർത്താവെ… “”
അവൾ കയ്യിലേക്ക് മടക്കിയിട്ടിരുന്ന ചുരിദാറും കൊണ്ട്, ഒരു നൈറ്റിയുമിട്ട് നികരികിലേക്ക് ഓടിയെത്തി, ന്നെ പിടിച്ചവിടെ നിർത്തി, മുടി ഉണങ്ങാൻ കെട്ടിവെച്ച തന്റെ തലയിലെ തോർത്തഴിച്ചവൾ ന്നെ തോർത്താൻ തുടങ്ങി.
“” എവിടെക്കായി ഓടി പോണേ.. തലേ വെള്ളമിറങ്ങിയ… ജലദോഷം വരുന്ന് അറിയില്ലേ, നിനക്ക് ….. ഏഹ്… “”
ന്നെ പിടിച്ചു നിർത്തി അല്പം പൊങ്ങി നിന്ന് തലതോർത്തുന്നവൾക്ക് മുന്നിലേക്ക് ഞാനല്പം കുനിഞ്ഞിരുന്നു. അതോടെ പെണ്ണിന് കുറച്ചൂടെ സുഖായി.. പക്ഷെ അന്നേരമെല്ലാം ന്റെ നോട്ടം കുളിച്ചീറനായി നിക്കണ പെണ്ണിന്റെ മുഖത്തേക്കായിരുന്നു..
അവയിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികളിലേക്കായിരുന്നു. അവളുടെ ചെവിലേക്ക് ഇഴുകി നിൽക്കുന്ന അല്പം മുടിയിഴകളിലൂടെ ഒരു തുള്ളി ആ പൂമേനിയിലൂടെ വഴിവെട്ടി അതിന്റെ അകന്ധതയിലേക്ക് ഒഴുകി ഒലിച്ചു.
തോർത്തലിന്റെ ബലം കുറഞ്ഞതും ഞാൻ ആ മുഖത്തേക്ക് നോക്കി.
“” വിട്…. ആരേലും കാണുന്ന്..!!””
നേരെ നിന്നവളെ വട്ടം പിടിച്ചു ആ മുഖത്തേക്ക് മുഖമടുപ്പികുമ്പോ അവളൊരു എതിർപ്പ് കാണിച്ചുകൊണ്ടാ തല വെട്ടിച്ചുപിടിച്ചു.
ന്നിട്ടും അതൊന്നും കേൾക്കാതെ, ന്റെ കരവലയത്തിൽ നിന്നും പിന്നേക്ക് തല അകത്തിമാറ്റി എതിർപ്പ് കാണിക്കുന്നവളെ ഞനൊന്ന് നോക്കി
“” സിദ്ധുട്ടാ.. ന്റെ മോനല്ലേ ഞാമ്പറയണതോന്ന് കേക്ക്…. ഇപ്പൊ ആരേലും കണ്ടോണ്ട് വന്നാ നാണക്കേടാടാ… “”
അവളുടെ കണ്ണിലെ കുറുമ്പ് മതിയായിരുന്നു, നികവളെ വിടാൻ.. ഒരു ചിരിയോടവളെ വിട്ടകന്ന ന്നെയവൾ കൈകൊണ്ട് തള്ളി, തിരിഞ്ഞോരോറ്റ ഓട്ടമായിരുന്നു.
“” ധൈര്യോണ്ടെങ്കി വാടാ… വന്ന് പിടിക്കടാ… “” കുറച്ച് മുന്നിലേക്ക് നിന്നവൾ തിരിഞ്ഞു ചോദിച്ചതും ഞാൻ അവിടുന്ന് പതിയെ മുന്നോട്ടേക്ക് ആഞ്ഞു. ഉടനെയവൾ ജീവനും കളഞ്ഞാകത്തോട്ടോടി.
ഈ പെണ്ണിന്റെയൊരു കാര്യം…!!
തലയിലെ വെള്ളം കൈകൊണ്ട് കുടഞ്ഞു കളഞ്ഞു ഞാൻ നേരെ അകത്തേക്ക് നടന്നു.
ചെന്ന് അലമാരയിൽ നിന്നും എടുക്കാതെ വിട്ട ന്റെയൊരു മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട് കണ്ടു, പിന്നെ അതന്നെ എടുത്തിടാൻ തുടങ്ങുമ്പോളാ പെണ്ണ് കയ്യിൽ ഒരു സെറ്റ് സാരീയും കൊണ്ട് അകത്തേക്ക് കയറണത്.
“” ഇടാൻ നിക്കണ്ട ഞാൻ തേച്ച് തരാ… “” ഞാൻ ഒരു കയ്യിലേക്ക് ഷർട്ട് എടുത്തിട്ടതും അവളെന്നെ വാക്കാൽ തടഞ്ഞു.
കൊണ്ട് വന്ന സാരീ ബെഡിലേക്ക് വെച്ച് അവള് പുറത്തേക്ക് ഇറങ്ങി, ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു,
“” വല്യമ്മേ വല്യച്ഛന്റെ ഏതേലുമൊരു മുണ്ട് തരോ…?? “”
ന്ന് ചോദിച്ചോണ്ട് അകത്തേക്ക് കയറിയതും, പെണ്ണ് അടുപ്പിന്റെ കനലിൽ കിടന്ന് അയ്യര് കളി..
ഇവളെന്ത് കനല് വാരി തിന്നണ.. നോക്കുമ്പോൾ അടുത്ത് തേപ്പ് പെട്ടിയും ഉണ്ട് അപ്പോ ഷർട്ട് തേക്കാനുള്ള പരുപാടിയാണ്.. കിട്ടിയ കനലെല്ലാം അതിലേക്ക് വാരിയിട്ട് അവള് നേരെ മുകളിലേക്ക് നടന്നു..വല്യമ്മ അടുക്കള വിട്ട് പുറത്തേക്കിറങ്ങി.
“” മ്മ്.. നീ വാ….
പെണ്ണെ നിനക്ക് സാരീ ഉടുക്കാൻ അറിയാല്ലോ ല്ലേ… “”
അതിന് അറിയാം ന്നൊരു മറുപടിയും കൊടുത്ത് അവളകത്തേക്ക് നടന്നു. ഞാൻ വല്യമ്മക്ക് പിന്നലേം..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ന്റെ സിദ്ധു… നീയാ ഞൊറി മര്യാദക്കൊന്ന് പിടിക്കോ…?? അങ്ങോട്ടും ഇങ്ങോട്ട് പിടിച്ചു അതിന്റെ പ്ലേറ്റ് കളയല്ലേ… “”
ഷർട്ടും തേച്ചു തന്നത് ന്നെ കൊണ്ട് ഞൊറി പിടിപ്പിക്കാൻ ആയിരുന്നു.
സാരിയുടെ മുന്താണി അലസമായി തോളിലേക്കിട്ട്
പ്ലേറ്റ് ലെവൽ ചെയുന്നതിനിടക്ക് അവള് കടുപ്പിച്ചതും.
“” നീയൊന്ന് അനങ്ങാണ്ട് നില്ലെന്റെ പെണ്ണെ ഞാഞ്ചേയ്യ്തോളാം… “”
അവളുടെ പരവേഷം, ദൃതിയും കണ്ടു അലസനായി ഞാൻ മറുപടി കൊടുത്തതും പിന്നെ അവളൊന്നും മിണ്ടില്ല..
ഞാനാ ഞൊറി മുഴുവൻ മേടഞ്ഞെടുത്തു, പതിയെ ഓരോന്നായി കയ്യിലേക്ക് അടുക്കി,
“” അല്ല താഴെന്ന് വല്യ കാര്യത്തിൽ തനിയെ ഉടുത്തോളാം ന്നും പറഞ്ഞാരോ ഓടി മേലേക്ക് കേറണ കണ്ടിരുന്നു…. ഉടുത്തിട്ടുണ്ടാവോ.. ആവോ…?? “”
മേടഞ്ഞിട്ടതെല്ലാം കൂടെ ആ വയറിന്റെ ഭാഗത്തേക്ക് നീക്കി കൊണ്ട് ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ചോദിച്ചതും പെണ്ണ് ന്തോ മൊഴിയാൻ വന്ന് ഉടനെ ഞാൻ,
“”വയറ് ഉള്ളിലേക്ക് പിടിച്ചേ…'”
വായിൽ കരുതിയ സേഫ്റ്റി പിൻ കടിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവള് വയറ് ഉള്ളിലേക്ക് പിടിച്ചു, ഞാനാ തുമ്പെല്ലാം തിരുകി സേഫ്റ്റി പിനും കുത്തി,
“” അതുപ്പിന്നെന്റെ കെട്ടിയോൻ നിക്കുമ്പോ, ഞനെന്തിനാന്നെ ഒറ്റക്ക് ഉടുക്കണേ…അതിനല്ലേ ന്റെ….സ്സ്സ്സ്….'”
വാക്കുകൾ പറഞ്ഞു തീരുന്നതിന് മുന്നേ,
ഞാനാ ഗോതമ്പിന്റെ നിറമുള്ള അണിവയറിലേക്ക് ചുണ്ടുകളാഴ്ത്തി. സ്വർണ്ണനിറം ചേർന്ന ചെറു രോമങ്ങൾ പിടഞ്ഞേണിക്കുന്നത് നിമിഷനേരം കൊണ്ട് ഞാൻ കണ്ണാൽ കണ്ടു.
പെട്ടന്ന് ന്നെ തള്ളി മാറ്റി പുറകോട്ട് മാറിയവൾ നെഞ്ചിൽ നിന്നും സാരീ മാറ്റി ആ വയറിലേക്ക് നോക്കി.
“” കുറച്ച് കൂടണ്ണ്ട്ട്ടാ..
ദേ നോകിയെ, ചുവന്നത്…! “”
അവളാ വയറൊന്നുഴിഞ്ഞു,ന്നോട് കപട ദേഷ്യം കാട്ടി.
“” അതൊന്നും കുഴപ്പില്ല… നീയിങ്ങ് വാ ബാക്കിയുടെ ഉടുപ്പിക്കട്ടെ…””
ഞാൻ അല്പം മുന്നോട്ടേക്ക് ഇരുന്നു… ഉടനെ അവളൊരു കളിയാക്കലോടെ മുഖം കൊടിച്ചു പിന്നിലേക്ക് മാറി..
“” അയ്യടാ… ഉടുപ്പിച്ചത് തന്നെ കുറെ…
ഇനിം നിന്നെ വിശ്വസിക്കണം ല്ലേ ഞാൻ.. “”
ന്നാൽ അതൊന്നും കേൾക്കാതെ അവളുടെ ഇടുപ്പിലേക്ക് എത്തി കൈ അടുപ്പിച്ചു അടുത്തേക്ക് വലിക്കുമ്പോൾ പെണ്ണോന്ന് ഞെട്ടി മുന്നോട്ട് ആഞ്ഞു.
“” കൂടുതല് നെഗളിക്കാതെ മര്യാദക്ക് നിക്ക് പെണ്ണെ… “”
പിന്നെ അതികം കുറുമ്പിനൊന്നും നിക്കാതെ അവളെ സാരി ഉടുപ്പിച്ചു കഴിഞ്ഞതും ഞാനാ ഇടുപ്പിന്റെ കൊഴുപ്പിലേക്ക് വേദനിക്കാതെ കൈ ഒന്ന് ഞെരടി വിട്ടതും അവളൊന്ന് പിന്നിലേക്ക് വലിഞ്ഞു, പിന്നെ ചിരിയോടെ ന്റെ കവിളിൽ കുത്തി,
“” തല്ല് കിട്ടണതെ കയ്യിലുള്ളു… ന്ത് വിശ്വസിച്ചാ ഇശോയെ… ഞാനി കാമ പ്രാന്തന്റെ കൂടെ ജീവിക്കണെ… “”
“” കാമപ്രാന്തൻ നിന്റെ തന്തയാടി പട്ടി… “”
അതോടെ അവൾ തേച്ചു വെച്ച ഷർട്ടും, മുണ്ടും ഞനെടുത്തിട്ടു. അപ്പോളേക്കും ഒരു ചിരിയോടെ കണ്ണിലേക്ക് മഷിയെഴുതി, നെറ്റിയിൽ പൊട്ടും, നെറുകിൽ സിന്ദൂരവും ചാർത്തി പെണ്ണും ഇറങ്ങി..
“” ഏടത്തി റെഡിയായില്ലേ…ദേ….. ദീപാരാധന കഴിയുട്ടോ… “”
ന്ന് പൂർണിമയുടെ ശബ്ദം ഒച്ചത്തിൽ പുറത്തു നിന്ന്കേൾകാം..
“” ദാ വരണ് മോളേ…. “” അവൾ പുറത്തേക്ക് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും,
“” ദേ ചെക്കാ ഒന്ന് നിന്നെ… “”
അവളെന്നെ പിടിച്ചവിടെ നിർത്തി പേപ്പറിൽ പൊതിഞ്ഞ കവർ കയ്യിലെടുത്തു അത് പയ്യെ തുറന്നു.
മഞ്ഞൾ… അവളതിലേക്ക് കുറച്ച് വെള്ളം തൂകി, പതിയെ ന്റെ നെറ്റിയിലേക്ക് വരച്ചു. അതിൽ നിന്നല്പം ഞാൻ അവളുടെ നെറ്റിയിലെക്കും ചേർത്തു ഒരു മുത്തതിന്റെ അകമ്പടിയോടെ.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” പൂർണ്ണിമയേച്ചിയെ കാണില്ലല്ലോ..?? “”
അമ്പലത്തിന്റെ നടക്കൽ എത്തിതും പൂർണിമ തന്നെ കാര്യം തിരക്കി,
“” അവളിവിടെ വല്ലോം കാണും.. ബാ നമ്മക്ക് തൊഴിതിട്ട് വരാം.. “”
പൂജ അതും പറഞ്ഞു അകത്തേക്ക് നടന്നു കൂടെ പൂർണിമയും,
“” നിനക്ക് തൊഴാനറിയോ…?? “”
വലിയൊരു കാര്യം ചോദിക്കണ പോലെ ഞാൻ അവളോട് ചോദിച്ചു ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി പതിയെ അഴിച്ചു,
“” മ്മ് അറിയാല്ലോ… “” അവളെന്നെ നോക്കിയൊന്ന് ചിരിച്ചു അകത്തേക്ക് കയറി, ഏഹ്…!!!!!!! അങ്ങനെ വരാൻ വഴില്ലലോ…!!
“” പിന്നെ ചുമ്മാ പറയല്ലേ… നീ ന്നെ പറ്റിക്കാൻ പറയണതല്ലേ… “”
ന്നിട്ടും വിശ്വസിക്കാതെ നിന്ന ന്നെ നോക്കിയവൾ ഒരു നിമിഷം അവിടെ നിന്നു.
“” അല്ലെന്ന്…!! ഞാനക്ഷരയുടെ കൂടെ സ്റ്റിരം പോകാറുള്ളതല്ലേ… അങ്ങനെ പഠിച്ചതാ… അല്ല നിനക്കറില്ല… “”
നാണക്കേടായി… അവൾക്കൊപ്പം അമ്പലത്തിൽ പോകുന്ന് പറഞ്ഞപ്പോളും ഞാൻ കരുതി അവൾ തൊഴുത് വരുന്ന വരെ പുറത്ത് വെയിറ്റ് ചെയ്യും ന്നാ…
ഇതിപ്പോ എങ്ങാണ്ടോ കിടന്ന നീറും കൂടെടുത്ത് കാലിന്റെ എവിടോ വെച്ചപോലെ ആയല്ലോ..
മര്യാദക്ക് ജാഡ ഇടാതെ അവർക്കൊപ്പം പോയ മതിയായിരുന്നു.
ന്റെ നിൽപ്പ് കണ്ട് അവൾ ന്നെ തോണ്ടി വിളിച്ചു,
“” കൈ വിടരുത്.. ന്റെ കൂടെ തന്നെ കാണണം… നിക്ക് തൊഴാനറിഞ്ഞൂടാ.. “”
ന്നവളോട് ശബ്ദം കുറച്ച് യാചിക്കുമ്പോ അവളൊന്ന് ചിരിച്ചു മറുപടി ന്റെ കൈയിൽ കൈ കോർത്തു അകത്തേക്ക് നടക്കയാണ് ചെയ്തത്.
“” ഒക്കത്തിന്റേം നോട്ടം നിന്റെ മേലേക്കാണല്ലോ ചെക്കാ.. നിക്കിതൊന്നും അങ്ങോട്ട് ദഹിക്കണില്ല പറഞ്ഞേക്കാം…! “”
ദീപാരാധ കൂടാൻ നിന്നവർക്കൊപ്പം പൂജയും പൂർണിമയും പോയപ്പോ ഞങ്ങളു ഏറ്റവും പുറകിലായി പൊയ്,
നിക്ക് മുന്നിലായി നിൽക്കുന്നവൾ ഒന്ന് ശബ്ദം കുറച്ചതും ഞാൻ ഒന്ന് ചുറ്റും നോക്കി,
ഒട്ടുമിക്ക കണ്ണുകളും നിക്ക് മേലെ.. അത് കണ്ട് പെട്ടന്ന് സ്റ്റെഫി ഒന്ന് തിരിഞ്ഞു, നിക്ക് നേരെ നിന്ന് സാരി തലപ്പ് കൊണ്ട് ന്റെ നെറ്റിയിൽ പറ്റിയ വിയർപ്പവൾ ഒപ്പിയെടുത്ത് ചുറ്റുമുള്ളവരെ നോക്കിയോന്ന് കണ്ണുരുട്ടി,
ഞനൊന്ന് ചിരിച്ചു പൊയ്,
“”ചിരിക്കണ്ട കൂടുതല്… വെച്ചിട്ടുണ്ട് ഞാൻ…””
അവളെന്റെ വയറിനൊരു പിച്ച് തന്നവൾ ന്നെയും നോക്കി കണ്ണുരുട്ടി, കൂടെ പൂജ അവളെ കൈ കാട്ടിവിളിച്ചതും ന്നെയൊന്ന് നോക്കിട്ട് അവള് ചിരിയോടെ മുന്നോട്ട് പൊയ്,
ഒന്ന് പുളഞ്ഞു പോയ ഞാൻ പിന്നിൽ നിന്ന ഒരു പെണ്ണിന്റെ മേലേക്ക് ചെന്നിടിച്ചു.,
“” സോറി… അറിയാണ്ട് പറ്റിതാ… “”
ഞനൊന്ന് തല ചെരിച്ചു പറഞ്ഞതും അവളൊന്ന് ചിരിച്ചു, പിന്നെ കുഴപ്പമില്ല ന്ന് ചുണ്ടനക്കി.
നല്ലൊരു കൊച്ച്… കാണാനും സുന്ദരി..!!
നല്ല ചിരിയും നല്ല ജീവനുള്ള കണ്ണും..
“” എന്നും വരാറുണ്ടോ…?? “”
“” ഏഹ്.. ന്താ…!”” അവളുടെ ചോദ്യം കേൾക്കാത്തത് പോലെ ഞാൻ ഒന്നുടെ ചോദിച്ചതും,
ന്റെ ഭാവം കണ്ടാവണം അവളൊന്ന് ചിരിച്ചു… ഹാ ന്താ ചിരി…
“”അമ്പലത്തിൽ ന്നും തൊഴാൻ വരാറ്ണ്ടോന്ന്…??””
ശബ്ദം താഴ്ത്തി, മുന്നിലേക്ക് കയ്യും കൂപ്പി ന്നോട് ഒരു ഈണത്തിൽ ഒന്നൂടി ചോദിച്ചതും,
“” ആഹ്ഹ് ഇടക്ക്….
അല്ല ഇയ്യാൾ എന്നും വരാറുണ്ടോ…?? “”
“” അഹ്….ഞാൻ എല്ലാ ദിവസോം വരാറുണ്ട്…
അതെന്താ ഇടക്ക് മാത്രം ഇറങ്ങാൻ… അങ്ങനെ പാടുള്ളു ന്നുണ്ടോ..?? “”
ന്റെ മറുപടിക്ക് ഒന്ന് അടക്കി ചിരിച്ചവൾ ന്നെ നോക്കുമ്പോൾ, ആ മിഴികൾ ഒന്നിടറി.
“” അതല്ല… നിക്ക് തൊഴാനറിഞ്ഞൂടാ അതാ.. “”
ഞനൊരു ചമ്മിയ ചിരിയിൽ കാര്യം പറഞ്ഞതും അവൾ ഉച്ചത്തിൽ ഒന്ന് ചിരിച്ചു പൊയ്, കൂടെ ന്റെ തോളിലേക്കൊരടി കൂടെ.. ന്നാ അതിച്ചിരി കൂടിപ്പോയി,
അവിടെ ഉണ്ടായിരുന്നവർ ല്ലാം ഞങ്ങളെ നോക്കാൻ തുടങ്ങി, അവള് ഒന്ന് ചമ്മി ചിരി നിർത്തിയെങ്കിലും ന്റെ ചിരി നേരത്തെ നിന്നിരുന്നു
ന്നെ നോക്കി കത്തി ജ്വലിക്കുന്ന കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ എപ്പോളെ അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു.
കണ്ണ് കൂർപ്പിച്ചു ന്നെ നോക്കി തലയനക്കുന്നവൾ, എന്തൊക്കെയോ കണക്ക് കൂട്ടുന്നുണ്ട് ന്ന് നിക്ക് മനസിലായി.
ഇന്നെന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും, തീർച്ച….!!
“” സോറി… പെട്ടന്ന് കേട്ടപ്പോ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റില്ല.. “”
പറ്റിയ അബദ്ധത്തിനെയോർത്തവളൊരു ദേതം അറിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ കഴിയുന്ന ഒരവസ്ഥ അല്ലായിരുന്നു ഞാൻ.
“” ഞാൻ പറഞ്ഞത് കേട്ടോ…. “”
പറഞ്ഞതിന് മറുപടി ഇല്ലാതെ നിന്നത് കൊണ്ടാവാം അവളെന്നെ തോണ്ടി വിളിച്ചത്,
അതിന് ഞനൊന്ന് മൂളുമ്പോളും, ന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്നവളിലായിരുന്നു ന്റെ കണ്ണ്.
ന്നെ നോക്കി പുരികം അല്പം വളച്ചു ഒരേ പോലെ തല താഴേക്കും, പിന്നെ നേരെയും ആക്കി കാണിച്ചത് ഒരു സുചനയാണ്..
അതായത്… ഞാൻ അങ്ങോട്ട് വരണോ അതോ നീ ഇങ്ങനോട്ട് വരോ ന്നുള്ള ബധിര മുഖവാർത്തയാണ് അവിടിപ്പോ ആരെങ്കേറിയത്.
അതിനുള്ള മറുപടി കണ്ണാൽ നൽകി ഞാൻ മുന്നോട്ടേക്ക് നീങ്ങി.
“” അയ്യോ….പോവണോ….?? ഞാനുമ്പേ ചിരിച്ചത് കൊണ്ടാണോ പോണേ…..?? “‘
ഞനൊന്ന് തിരിഞ്ഞു നോക്കി, ആ കണ്ണുകൾ ന്നെ ദയനീയമായി നോക്കി, നിക്ക് ന്ത് പറയണം എന്നറിയാതെ നിന്ന് പൊയ്.
പക്ഷെ ന്റെ മനസ്സ് അറിഞ്ഞത് പോലെ അമ്പലത്തിന്റെ നട തുറന്നു.. ഒരു കൂപ്പു കയ്യോടെ തൊഴുതു നിൽകുമ്പോൾ, പ്രാർത്ഥന കഴിയാൻ നിക്ക് ഏറെ നേരം വേണ്ടി വന്നു.
“” ഈശ്വരനോട് കാര്യായിട്ട് ന്തൊക്കെയോ പറയണ കണ്ടല്ലോ….?? ന്താ ഇത്രേ രഹസ്യം…?? ‘”
പ്രസാദം വാങ്ങാൻ നിന്നപ്പോളും തിരക്കിനിടയിൽ ഇടിച്ചു കേറി നിക്കൊപ്പം എത്തി അവൾ ന്നോടായി ചോദിച്ചവളൊന്ന് മന്ദഹസിച്ചു
“” ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചതാ….!””
അതെ.. അതാണ് ശെരിയായ ഉത്തരം… ഇപ്പോളത്തെ എന്റെ അവസ്ഥക്ക്..
പക്ഷെ അവള് അതിനും ഒന്ന് ചിരിച്ചു,
“” തമാശക്ക് കുറവൊന്നുല്ല… ഐ ലൈക് യുവർ ഹ്യൂമർ സെൻസ്… ബൈ ദി ബൈ ഞാൻ ഹൃദ്യ…
ഇവിടെ hms സ്കൂളിൽ മ്യൂസിക് ടീച്ചർ ആയിട്ട് വർക്ക് ചെയ്യുന്നു…'”
ഓഹ് മ്യൂസിക് ടീച്ചർ ആയിരുന്നല്ലേ അതാ ആ ശബ്ദത്തിന് അത്ര ഭംഗി… പ്രമധവനം പാടിപ്പിച്ചിട്ട് വിട്ടാലോ…?? അതോ ഹരി മുരളിരവം മതിയോ..!!
ഏത് സോങ് സെലക്ട് ചെയ്യും ന്നോർത്ത് തല പുണ്ണാക്കുമ്പോളാണ് അവളെ ആരോ വിളിച്ചത്…
“” ന്നാ ഞാനിറങ്ങട്ടെ… ഫ്രണ്ടുണ്ട് കൂടെ…
അപ്പൊ…., ഇനി സമയം കിട്ടുമ്പോളൊക്കെ ഇറങ്ങ് ട്ടാ…
നമ്മക്ക് കാണാം..””
മുന്നിൽ നിന്ന് വിളിക്കുന്ന ആരെയോ ചൂണ്ടിയവളത് പറഞ്ഞു നിക്ക് നേരെ കൈ നീട്ടി, ഞാൻ തിരിച്ചും കൊടുത്തു… ഇല്ലേ അത് മോശം ആയാലോ…
ന്നോട് പേരും ചോദിച്ചറിഞ്ഞു മുന്നോട്ട് നടന്നവൾ ഒന്ന് നിന്നു, പിന്നെ ഒന്ന് തിരിച്ചു വന്നു.
“” കാണാനടിപൊളിയാട്ടോ… സുപ്രയിട്ടുണ്ട്..!”””
ഒന്ന് മന്ദഹസിച്ചു പെട്ടന്ന് നടന്നവൾ നിക്ക് നേരെ കൈ വീശി,
ദൈവമേ…! പോടി……
ഞാൻ കെട്ടിതാടി പട്ടി.. വെറുതെ ന്റെ കൊച്ചിനെ ചതിക്കാൻ… ഇയ്യോ…
ന്റെ മോളെന്തിയെ… മോളെ സ്റ്റെഫി…..!!
രണ്ട് ചവിട്ട് കിട്ടുങ്കിലും എനിക്കത് മതി…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨p
“” അഹ് നിങ്ങളിവിടെ നിപ്പുണ്ടായിരുന്നോ..?? ഞാനകത്തെല്ലാം നോക്കി… “”
ഒരു കയ്യിലേക്കിട്ട ഷർട്ട് ഞാൻ നേരെ ഏട്ടു, പിന്നെ സ്റ്റെഫിടെ അടുത്തേക്ക് നീങ്ങി നിന്നു,. പക്ഷെ ഞാൻ ചോദിച്ചതിന് മറുപടി പറയാതെ മൂന്നുങ്കുടെ കലിപ്പിച്ചു നോക്കുകയാണ് ചെയ്തത്.
“” അതിന്… ചുറ്റും നിക്കുന്നോരെ കൂടൊന്ന് നോക്കണം… അല്ലാതെ, കണ്ട പെണ്ണുങ്ങളെ വായിനോക്കി നിന്നാ ഞങ്ങളെ കാണാൻ പറ്റൂല….””
“” ഏട്ടത്തിക്കൊന്നും പറയാനില്ലേടത്തി…??””
പൂജ നിർത്തിയയിന് ബാക്കിയായി പൂർണിമ ന്നെ നോക്കി കണ്ണുരുട്ടുമ്പോൾ, ഞാൻ അറിയാതെ പോലും സ്റ്റെഫിയെ നോക്കി
പക്ഷെ മിണ്ടാതെ നിക്കുന്ന സ്റ്റെഫി… Something fishy…
“” ഏയ്യ്….ഓരോരുത്തരോട് മിണ്ടാ… മിണ്ടാതിരിക്കാ ന്നൊക്കെ പറയണേ, അവരവരുടെ ഇഷ്ടല്ലേ… അതില് ഞാനെന്ത് പറയാനാ… “”
അവളങ്ങനെ പറഞ്ഞതും ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി ശാന്തം. ഓഹ് അപ്പോ സീനൊന്നുല്ല.
“” ഏടത്തി ഒരു പാവയൊണ്ട് കുഴപ്പയില്ല… ന്നും കരുതി രക്ഷപെട്ടു ന്ന് കരുതണ്ട… ഇനി ഇതുപോലെ ഉണ്ടായാ വീട്ടിൽ അച്ഛനോട് പറഞ്ഞൊടുക്കും ഞാൻ….. ഹാ… “”
അതും കൂടെ പറഞ്ഞു പൂജ മുന്നേ നടന്നു, കൂടെ ന്നെയൊന്ന് നോക്കി കലിപ്പിച്ചിട്ട് പൂർണിമയും, ശെടാ ഇത് നല്ല കൂത്ത്..
അവർ പോയ വഴിയേ നോക്കി ഓരോന്ന് ആലോചിച്ചു നിക്കുമ്പോ വയറിനൊരു വേദന… തൊലി വലിയുന്ന പോലെ… ഞനൊന്ന് എരിവ് വലിച്ചു പിടഞ്ഞു പൊയ്,
“” ഞനൊന് മാറാൻ… മാറാൻ നോക്കി നിക്കയായിരുന്നല്ലേ.., കണ്ട പെണ്ണുങ്ങളോട് ശ്രീങ്കരിക്കാൻ… ഏഹ്…
ഓരോതര് പറയണ കേട്ടിട്ടെന്റെ തൊലി….തൊലിയുരിഞ്ഞു പൊയ് അറിയോ…??””
അത്രേം പറഞ്ഞെങ്കിലും അവളാ പിടുത്തം വിട്ടില്ല.. ഞനൊന്ന് പുളഞ്ഞവളിലേക്ക് ചാഞ്ഞു,ആ തോളിലേക്ക് മുഖം ചേർത്തു വെച്ച് മാപ്പപേക്ഷിച്ചു.
“” കേക്കണ്ട നിക്കൊന്നും…! പൊക്കോ… ഏതവളുടെ കൂടെ… വേണേലും പൊക്കോ…
ഞാന്തിരക്കി വരൊന്നുല്ല.. അതോർത്താരും വിഷമിക്കണ്ട… “”
കണ്ണിൽ നനവ് വീണവൾ പിടി വിട്ട് ദൂരെ ആലിനു ചോട്ടിലേക്ക് നീങ്ങുമ്പോൾ, ഇടനെഞ്ചിൽ ഒരു വേദനയുമായി ഞാൻ പിറകെ ഉണ്ടായിരുന്നു
“” ന്റെ പൊന്നല്ലേ… അങ്ങനെയൊന്നും പറയല്ലേ…
നിക്കെന്റെ കൊച്ചിനെ വിട്ടേവിടേലും പോകാൻ പറ്റുന്ന് തോന്നണുണ്ടോ നിനക്ക്…. “”
ആലിന്റെ ചുറ്റിനായി നിന്നവൾ മുന്നിലെ കല്ലിലേക്ക് ചവിട്ടി അവിടേക്ക് കയറിയരിന്നു, ഞനവൾക്ക് മുന്നിലേക്ക് ചുറ്റും നോക്കി അങ്ങോട്ട് ചേർന്നു, ഒപ്പം ആ തുടയിലേക്ക് കൈ വെച്ചെങ്കിലും അവളത് തട്ടിയെറിഞ്ഞു.
ങ്കിലും മറുപടിയൊന്നും വന്നില്ല.
“”സത്യായിട്ടും… ആ പെണ്ണ് വന്ന് സംസാരിച്ചപ്പോ, ഞാനതിന് കൂടെയങ്ങ് മിണ്ടികൊടുത്തുന്നെയുള്ളൂ…… അല്ലാതെ ഒന്നുല്ലെടാ…സത്യം…!
അതല്ല… നിനക്ക് നിന്റെ ഭർത്താവിനെ വിശ്വാസമില്ലെങ്കിൽ ഇപ്പൊ ഈ നിമിഷം ന്റെ തല പൊട്ടി…….””
ഞാനത് പറഞ്ഞു തീർക്കാൻ കാക്കാതെ അവളെന്റെ വാ പൊത്തി, കൂടെയാ കണ്ണിലേക്ക് നീറിയടുക്കുന്ന വേദനയുടെ നോവും അവളെ വല്ലാതെ തളർത്തി.
“” ന്തെങ്കിലുമൊക്ക്വ പറയുന്ന് കരുതി ഉടനെ അങ്ങനെയാ കരുത്വ…
വിശ്വാസയില്ല പോലും… ഞാമ്പിന്നെയാരെയാ വിശ്വസിക്കാ..ഏഹ്…!!
പറയണ കേട്ടില്ലേ…””
അവളെന്റെ മുഖം കയ്യിൽ കോരിയെടുത്തു, നെറുകിൽ ഒന്ന് മുത്തി അകലുമ്പോൾ ന്നിൽ എന്തെന്നില്ലാത്ത ഒരുതരം സന്തോഷം നിറഞ്ഞു.
ഞാനവളെ കെട്ടിപിടിച്ചു ഒന്നും പറഞ്ഞില്ല ങ്കിലും ഞങ്ങൾക്ക് രണ്ടാൾക്കും ആ മൗനത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.
തുടരും…
Responses (0 )