-50% Intro price for the next 72 hours only!. Buy now →

Kambi stories

നിശാഗന്ധി 6 [വേടൻ]

നിശാഗന്ധി 6 Nishgandhi Part 6 | Author : Vedan [ Previous Part ] [ www.kkstories.com]   ബാക്കി യൊന്നും കേൾക്കാതെ ഞാനാ ഫോൺ കട്ടാക്കി, ബെഡിലേക്കേറിഞ്ഞു.,   വീണ്ടും ഫോൺ ശബ്ദമുണ്ടാക്കി മുഴങ്ങി, നിർത്താതെ വീണ്ടും വീണ്ടും കാൾ വന്നതും ഞാനത് സ്വിച്ച് ഓഫാക്കി,   ന്ത്‌ പറഞ്ഞാലും ആ ഒരു സെൻസിൽ എടുത്തിരുന്നു ഞാൻ ന്തിന് ഇപ്പോ ഓവർ റിയാക്ട് ചെയ്തു ന്ന് നിങ്ങള്‌ കരുതുന്നുണ്ടായിരിക്കും …   വെറും […]

0
2

നിശാഗന്ധി 6

Nishgandhi Part 6 | Author : Vedan

[ Previous Part ] [ www.kkstories.com]


 

ബാക്കി യൊന്നും കേൾക്കാതെ ഞാനാ ഫോൺ കട്ടാക്കി, ബെഡിലേക്കേറിഞ്ഞു.,

 

വീണ്ടും ഫോൺ ശബ്ദമുണ്ടാക്കി മുഴങ്ങി, നിർത്താതെ വീണ്ടും വീണ്ടും കാൾ വന്നതും ഞാനത് സ്വിച്ച് ഓഫാക്കി,

 

ന്ത്‌ പറഞ്ഞാലും ആ ഒരു സെൻസിൽ എടുത്തിരുന്നു ഞാൻ ന്തിന് ഇപ്പോ ഓവർ റിയാക്ട് ചെയ്തു ന്ന് നിങ്ങള്‌ കരുതുന്നുണ്ടായിരിക്കും …

 

വെറും ഷോ….

 

ഒരു പത്തു മിനിറ്റ് കഴിഞ്ഞതും ഞാൻ ഫോൺ ഓണാക്കി. അക്ഷരയുടെ അടക്കം 45 മിസ്സ്‌ കാൾ… ഇവൾക്കൊക്കെ ന്തോന്ന് വയ്യേ…

 

 

“” ഹലോ….. ഹലോ…. വാവേ…. വാവേ……കേക്കണുണ്ടോ…?? “”

 

 

ഫോൺ ഒരു ബെല്ലടിക്കാൻ പോലും സമയം കൊടുക്കാതെ അവളെന്റെ ആ കാൾ അറ്റൻഡ് ആക്കി വെപ്രാളത്തിൽ ന്നോട് തിരക്കി ,

ഒരു ഏങ്ങടി നിക്ക് കേൾകാം.., പാവം തോന്നി, പക്ഷെ അങ്ങനെ വിട്ടാ……..

 

 

“” മ്മ്…. “” ഞനൊന്ന് മൂളി,

 

 

“” ഞാ…. ഞനറിയാണ്ട് പറഞ്ഞോയതാ വാവേ… ന്നോട് ……. ന്നോട് ക്ഷെമിക്ക്.. ഒന്നും ഓർത്ത് പറഞ്ഞതല്ല ഞാൻ…. ങ്ങനെ… അങ്ങനെ ഞാൻ പറയുന്ന് ന്റെ വാവക്ക് തോന്നുന്നുണ്ടോ….?? “”

 

ഞാനൊന്നും മിണ്ടിയില്ല.. ഉടനെ പകുതിയും മുറിഞ്ഞു പോയിരുന്ന വാക്കുകൾ അവ്യക്തമായി തുടങ്ങിയിരുന്നു.

 

“” ന്നോട് മിണ്ടാതിരിക്കല്ലേ … ആത്മാത്രം…..സഹിക്കില്ല ഞാൻ…. ന്നോട് ഷെമിച്ചുന്ന് ഒരു വാക്ക് പറ.. ഇല്ലെ ഞാഞ്ചത്തുപ്പോവുടാ…..””

 

 

വാക്കുകളുടെ മുറിവിൽ ആ ശബ്ദം തളർന്നിരുന്നു, ന്റെ ഈ തമാശ അവളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് ന്ന് നിക്ക് നന്നായി അറിയാം… ഇത്രേമാകുന്ന് ഞാനും കരുതിയില്ല.. അത് കൊണ്ടാണ്, ഞാൻ അവളെ സ്നേഹത്തോടെ അത്രെയും ഇഷ്ടത്തോടെ വിളിച്ചത്.. പക്ഷെ അവളിൽ നിന്നും ഒരു നേർത്ത മൂളൽ മാത്രമേ ഉണ്ടായുള്ളൂ…

 

 

“” ടി… ഞാവെറുതെ നിന്നെയൊന്ന് വട്ടാക്കാവേണ്ടി പറഞ്ഞുന്നെ ഉള്ള്… അല്ലാതെ ഞനിതൊക്കെ സീരിയസ് ആയിട്ട് എടുക്കുന്നു നിനക്ക് തോന്നണുണ്ടോ പെണ്ണെ… “”

 

 

ഞാനത് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല, അവളൊന്ന് ആഞ്ഞു ശ്വാസമെടുത്തു, പാവം ഒരുപാട് വേദനിച്ചു ക്കാണും..

 

 

“” പ്ഫാ…. പട്ടി…. അവന്റെ ഒടുക്കത്തെ വട്ടക്കല് പോലും… ഞാനിവിടെ……എന്തോരം… ന്തോരം തീ തിന്നു ന്ന് നിനക്കറി….യോ…??

ഇനി മേലിൽ ന്നേ വിളിച്ചു പോകല്ല്..വെക്കെടാ ഫോൺ…. “” തൊട്ടടുത്ത നിമിഷം മറുതലക്കൽ നിന്നൊരു ആട്ട്, കൂടെന്റെ ചെവിയിൽ വെച്ചിരുന്ന ഫോൺ താഴേക്ക് തെറിച്ചു വീണു.

 

 

ഒരാവശ്യവും ഇല്ലായിരുന്നു…!! താഴെ വീണ ഫോൺ കയ്യിലെടുത്ത് ഞാനോരു ആത്മഗതം പറഞ്ഞു.. ഫോൺ കട്ടായിരുന്നു ഇതിനോടകം..

 

 

“” അല്ലേലും നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ… “”

 

സ്വയം ആശ്വസിച്ചൊരു സെന്റിയും അടിച്ചു ഞാൻ നേരെ അടുക്കളിലേക്ക് കയറി.. ന്തേലും ഉണ്ടാക്കിയില്ലേ ഇന്ന് പട്ടിണി കിടക്കേണ്ട വരും എന്നുള്ളത് കൊണ്ട് അവള് വാങ്ങി വെച്ച റാഗി ഞാൻ കയ്യിലെടുത്തു,

 

ഇന്ന് മൊത്തം മൈൻഡ് ഔട്ട്‌ ആയോണ്ട്, ഔട്ട്‌ പൂട്ടില്ലാത്ത പുട്ടുണ്ടാക്കാം… ന്നൊരു ധാരണയിൽ ഞാൻ എത്തി ചേർന്നു,

 

 

സമയം ഏറെ കഴിഞ്ഞു, ഞാൻ വെളിയിലേക്ക് ഇറങ്ങി, അപ്പുറത്തെ വീട്ടിലെ ചന്ദ്രു വിന്റെ സൈക്കിളും വാങ്ങി ഹെഡ്സെറ്റും ചെവിയിൽ തിരുകി ഞാൻ ദൂരേക്ക് ആഞ്ഞു ചവിട്ടി,

 

മലര്… നടക്കാൻ വയ്യാത്തോണ്ടാ സൈക്കിൾ എടുത്തേ.. ഇതിപ്പോ അതിനേക്കാൾ കഷ്ടയല്ലോ… ഇനി ന്നേ ഇവിടുന്ന് രക്ഷിക്കാൻ ആര് വരും…

 

 

ഞാൻ അടുത്ത് കണ്ട ഒരു ചായക്കടയിലേക്ക് കയറി ഒരു ചായയും ഒരു സിഗരറ്റും വാങ്ങി അവിടെ കണ്ട ബെഞ്ചിലേക്ക് ഇരുന്നു.. ഇന്നാണെങ്കിൽ ഒടുക്കത്തെ തിരക്ക്..

 

 

ചായകുടിയും സിഗരറ്റ് വലിയുമായി ഞാൻ അങ്ങനെ സമയം തള്ളി നീക്കി,

നല്ലൊരു അന്തരീക്ഷം.. ആഹ്ഹ്…. ഞാൻ വീണ്ടും ചായ ചുണ്ടോട് ചേർത്തു.

 

 

“” നീ വലി നിർത്തിന്ന് പറഞ്ഞിട്ട്…?? “”

 

 

പിന്നിൽ നിന്നൊരു ശബ്ദം… കൂടെ ന്റെ അടുത്തേക്ക് ആരോ ഇരിക്കുക കൂടി ചെയ്തു.

ദൈവമേ തേഞ്ഞു…

 

 

 

“” ആഹ്ഹ് ചേച്ചിയോ….?? “”

 

ഞാൻ കയ്യിൽ ഇരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ഞെരിച്ചു..

 

ശോ കുറച്ചൂടെ ഉണ്ടായിരുന്നു…

 

 

“” ഹ്മ്മ്.. നീയെന്താ ഇന്ന് വരാതിരുന്നേ…? “”

 

അക്ഷര തോളിലെ ഹാൻഡ് ബാഗ് ഊരി മടിയിലേക്ക് വെച്ചു. കൂടെ നിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്ന്, ന്നെയൊന്ന് രൂക്ഷമായി നോക്കി,

ന്തിനാണ് ആ നോട്ടം ന്ന് മനസിലായതും ഞനൊന്ന് ഇളിച്ചു കാണിച്ചു.

 

 

 

“” നീയെന്താടാ വല്യ ആള് കളിക്കുവാണോ.ഏഹ്ഹ്….. ആ പെണ്ണിനെ വെറുതെ പേടിപ്പിക്കാൻ.. അവന്റെ ഒടുക്കത്തെ ഒരു ഷോ… “”

 

 

കിട്ടി.. ഉച്ചക്കത്തെതിന്റെ ബാക്കി നിക്ക് ഇവിടുന്നും കൂടെ കിട്ടിയപ്പോ സമാധാനം ആയി. മലർ ഫ്ലാറ്റിൽ തന്നെ ഇരുന്ന മതിയാരുന്നു…

 

 

“” ഒന്ന് പേടിപ്പിക്കണെന്നെ ഞാൻ ഉദ്ദേശിച്ചുട്ടുള്ളൂ.. പക്ഷെ… “”

 

ഞനൊന്ന് നിർത്തി…

 

 

“” അവള്ടെ കയ്യിന്ന് കണക്കിന് കിട്ടില്ലേ…. കണക്കായിപ്പോയിടാ നിനക്കങ്ങനെ തന്നെ വേണം… “”

 

 

ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി, ആഹ്ഹ് ന്താ സൗന്ദര്യം.. ന്താ ഭംഗി…..പക്ഷെ ഉള്ളിൽ ചെകുത്താന്റെ പാർട്ടി പരേഡ് ആണെന്ന് കണ്ടാ തോന്നോ…!!

 

 

 

“” അത് പോട്ടെടാ… ന്നിട്ട് പറ ന്ത്‌ പറയുന്നു നിന്റെ പെണ്ണ്… ഏഹ്ഹ്…?? “” അവരൊന്നുടെ കയറി ന്നോടടുത്തിരുന്നു ന്റെ കാലിൽ തല്ലി.

 

 

 

“” ന്ത്‌ പറയാൻ… ഇപ്പോ തന്നെ വല്യൊരു യുദ്ധവും കഴിഞ്ഞാ ഞാനിവിടെ വന്നിരിക്കുന്നേ… “”

 

 

 

“” അതിപ്പോ നീ തന്നെ വരുത്തി വച്ചതല്ലേടാ മോനെ… ഹ്മ്മ് അവള് വിളിച്ചിരുന്നു ന്നേ…. “” അവരെന്നെ വീണ്ടും ചുഴിഞ്ഞു നോക്കി,

 

 

“” അതെന്റെ ഫോണിലേക്ക് വന്ന കാൾ കണ്ടപ്പോളെ തോന്നി നിക്ക്… “” ഞാൻ അവിടുന്ന് നേരെ ചായക്കടയിലേക്ക് നടക്കുന്ന കുട്ടത്തിൽ അവരോട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു..

 

 

“” അല്ല നീയെന്താ ലീവെടുതെന്ന് പറഞ്ഞില്ലാലോ ഇതുവരെ…?? ഏഹ്ഹ് പെണ്ണില്ലാത്തോണ്ട് ആണോ…?? “”

 

 

ഞാൻ വങ്ങിയ ചായയുമായി വീണ്ടും അവർക്കൊപ്പം വന്നു.

 

 

“” മ്മ്… ആണെന്ന് കൂട്ടിക്കോ..!!

അല്ല ചേച്ചിയെന്താ ഒറ്റക്ക്… കൂടെയുള്ള പിള്ളാരൊക്കെ ന്ത്യെ…?? കളഞ്ഞിട്ട് പോയാ… “‘

 

 

 

അപ്പോളാണ് അവരെക്കുറിച്ചലോചിക്കുന്നേ…

കുറെ എണ്ണം ഉണ്ടവും എപ്പോളും കൂടെ…ഇന്ന് കണ്ടില്ല..

 

 

“” ഏയ്യ്… ഞാനിന്ന് നേരത്തെ ഇറങ്ങി.. മൈൻഡ് ഒന്നും ശെരിയല്ലേടാ… അപ്പോർത്ത് ഇവിടെ വന്നിരുന്ന് കുറച്ച് കാറ്റൊള്ളാന്ന്… അങ്ങനെ ഇറങ്ങിയപ്പോ ദാണ്ടേ പരിജയമുള്ള ഒരു പെട്ടതല കണ്ടത്… പിന്നെ ഇങ്ങോട്ടിങ്ങ് പോന്നു…””

 

 

ഞാൻ കൊടുത്ത ചായയും വാങ്ങി കുടിച്ചു നിക്കെട്ട് തന്നെ ഒരു കൊട്ട്.. നല്ലതാ….

 

 

“” ആഹ്ഹ് കളിയാക്കുന്നോ…??? ദേ ന്റെ പെണ്ണിത് അറിഞ്ഞാലുണ്ടല്ലോ…!! ആഹ്ഹ്ഹ്….. “”

 

 

സംഭവം അങ്ങനെയൊക്കെ ആണെങ്കിലും ന്നേ ന്തെങ്കിലും പറയുന്നതോ.. കളിയാക്കുന്നതോ പെണ്ണിന് പിടിക്കില്ല. അതിന്റെ പേരിൽ ഓഫീസിൽ തന്നെ എന്തോരം അടി നടന്നിരിക്കുന്നു. അത്കൊണ്ട് ന്നോട് വന്ന് മിണ്ടാൻ പോലും പലർക്കും പേടിയാ അവിടെ.!!

 

 

‘” ഓഹ് അതിന് നിന്റെ പെണ്ണിവിടെ ഇല്ലല്ലോ….!! അതോണ്ട് നിന്നെ ഇന്ന് ന്ത്‌ വേണേലും ചെയ്യാം..കേട്ടോടാ…..””

 

 

പറഞ്ഞതും അവരെന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി., കൂടെ കാല് നീട്ടി തൊഴിക്കാനും. ഇവർക്കെന്ത് തുള്ളൽ പനിയോ…?

 

 

“” ദേ തള്ളേ പിടിച്ചൊരു തള്ളങ്ങോട്ട് തന്നാലുണ്ടല്ലോ, നിങ്ങള് പിറ്റേന്ന് അറബിക്കടലിലെ പൊങ്ങു, പറഞ്ഞില്ലെന്നു വേണ്ട…. “”

 

 

ആ പിടി വിടുവിച്ചു ഞനൊന്ന് മുരണ്ടു. എവിടെ ഏക്കാൻ.. അവരെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.. ആർക്കും ഒരു വിലയില്ലാണ്ടായിപ്പോ…അതെങ്ങനെ ഇപ്പോ എല്ലാർക്കും വാവ അല്ലെ ഞാൻ, ഹ്മ്മ്…

കൂടെ

 

 

“”നീയെന്താ വിളിച്ചേ… തള്ളേന്നോ?? തള്ള നിന്റെ മാറ്റവളടാ നാറി…. “” അവരോരു കുതിപ്പോടെ ന്റെ കഴുത്തിൽ കൈ മുറുക്കി, ഞങ്ങളുടെ പ്രവർത്തി കണ്ട് കുറച്ചാളുകൾ എത്തി നോക്കുന്നുണ്ട്.. കൊല്ലാൻ ആണെങ്കിൽ ഫ്രീ ആയിട്ടൊരു വൈറൽ വീഡിയോ കിട്ടല്ലോ…

 

 

 

“” ന്റെ പൊന്ന് പെണ്ണുമ്പുള്ളെ നിങ്ങൾക്കെന്ത് കൃമികടിക്കുന്നോ.. “” ഞാൻ കുറച്ചധികം ശക്തിയിൽ ആ പിടി വിടുവിച്ചു, ചുമച്ചു പൊയ്…

 

ഞാൻ ഫോണിലൂടെ കഴുത്തൊന്ന് നോക്കി ചുവന്നു കിടക്കുന്നു..

 

 

“” ഞാൻ പ്രതീക്ഷിച്ചപ്പോലെ ചോരയൊന്നും വന്നില്ലാ ല്ലേ..ശെ…. “”

 

 

ഞാൻ കണ്ണുരുട്ടി അവരെ നോക്കി, അവിടെ ഇളി.,

പണ്ടും മിണ്ടുമായിരുന്നെകിലും ഇവിടെ ഓഫീസിൽ ജോയിൻ ചെയ്ത് കഴിഞ്ഞാണ് ഞങ്ങളു ഇത്രക്ക് അടുത്തത്. ഇടക്ക് നിക്കെന്റെ സ്വന്തം കൂടപ്പിറപ്പിനെയെന്ന പോലെ തോന്നും ഈ പണ്ടാരത്തിനോട്‌ മിണ്ടുമ്പോ, അടുക്കുമ്പോ…

 

 

“” ദേ… ഞാമ്പോണ്…

നിങ്ങള്‌ വരുന്നുണ്ടേൽ വാ…ചൂട് പുട്ടും കടലേം ഉണ്ടാക്കി വെച്ചിട്ടുണ്ട്…വേണേൽ വന്ന് നക്കിട്ട് പോ… “”

 

 

ഞാനാ ബെഞ്ചിൽ നിന്നും ചാടി എണ്ണിറ്റ്, അത് പറഞ്ഞത് കൊണ്ടാകും അവരൊന്ന് ചിരിച്ചു, പിന്നെ പെട്ടന്നൊരു പുച്ഛം…

 

 

 

“” നിന്റെ മറ്റവൾക്ക് കൊണ്ടോയി കൊടുക്കെടാ…

നിക്കെങ്ങും വേണ്ട…. “”

 

 

 

ഞാൻ ഒന്ന് നോക്കി തിരിച്ചു സൈക്കിളിന്റെ അരികിലേക്ക് നടന്നു,

“” ടാ… അല്ലെ നിക്ക്, ഞാനും വരാം.. കടലേം കൂട്ടിയടിക്കാം “””

 

 

അവരെന്റെ പുറകിനെ പാഞ്ഞടുത്തു

ഞാൻ ചിരിച്ചുപോയി… കൂടെ അവരും…

 

 

റൂമിലേക്ക് കയറി ചെന്ന് മുഖവും കഴുകി അവര് ഡിനിംഗ് ടേബിളിലേക്കിരുന്നു,

 

 

“” ഓഹ്… കൊണ്ട് തരണമായിരിക്കും തമ്പാട്ടിക്ക്…””

 

 

“” പിന്നെ… വേണം വേണം… ഓടി പോയെടുത്തോണ്ട് വാടോ ഭടാ… “”

 

കയ്യിൽ ഇരുന്ന ബുക്ക്‌ ഞാൻ അവർക്ക് നേരെ എറിഞ്ഞു… നാശം അതൊഴിഞ്ഞു മാറി..

 

ഞാൻ നേരെ അടുക്കളയിലേക്ക് കയറി, ഉടനെ പുറകിന്ന്…

 

 

“” എടൊ…ഭടോ…!!””

 

 

അവരെന്തോ ഓർത്തിട്ടെന്നപോലെ ഇരുന്നിടത്തുനിന്ന് ഒന്ന് എഴുനേൽറ്റ്,

 

 

“” താൻ പോടോ…!!”” ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ അകത്തേക്ക് കയറി.

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ഹെലോ….. വാവേ…. “”‘ ഞാനെന്റെ പക്കലുള്ള മുഴുവൻ തേനും വാരിയെറിഞ്ഞൊന്ന് വിളിച്ചു. അങ്ങനെ പെട്ടെന്നൊന്നും അടുക്കുല്ലവൾ… ങ്കിലും നോക്കാം…!

 

 

 

“” പോടാ…. “” ആള് കുറച്ചൊന്ന് അയഞ്ഞിട്ടുണ്ട്.

 

 

“” ഹ്ഹാ.. ന്റെ പെണ്ണിങ്ങനെ പെണങ്ങല്ലേ… ഒന്നുല്ലേലും നീയല്ലേ മൂത്തേ… ഞാൻ കൊച്ചല്ലേ… അപ്പൊ മുത്തവര് വേണ്ടേ കൊച്ചുങ്ങളെ പറഞ്ഞു മനസിലാക്കണ്ടേ… “”

 

 

ഞനൊന്ന് കൊട്ടിവിട്ടു സംഭവം ഇടക്കൊക്കെ ചേച്ചി കളിക്കുന്നത് പെണ്ണിന്റെ ഇഷ്ടവിനോദ.. നോക്കട്ടെ എത്ര മാത്രം ഏക്കുന്ന്…

 

 

“” മ്മ്… നല്ല കൊച്ചാ…!! ദേ ന്റെ വായിലിരിക്കണതോന്നും കേക്കണ്ടങ്കിൽ പൊക്കോ വെച്ചിട്ട്.. “”

 

 

 

“” ഞാമ്പോവുല്ല… “”” ഞനൊന്ന് കുണുങ്ങി.. ഉടനെ അവിടുന്ന് ഒരു പതുങ്ങി ചിരി. അയ്യ്… പെണ്ണ് ഒക്കെ ആവുന്നുണ്ട്..

 

 

 

“” ഇനിയെന്നോട് ഇങ്ങനെയൊന്നും കാണിക്കുല്ലെന്ന്.. സത്യഞ്ചേയ്… മ്മ് സത്യഞ്ചേയ്..””

 

 

“”ഓഹ് സത്യം…..!! ഞാനിനിയെന്റെ പെണ്ണിനോട് ഇങ്ങനെയൊന്നും കാണിച്ചു വിഷമിപ്പിക്കില്ല.. സത്യം… സത്യം…. സത്യം…..”””

 

 

ഒന്നിന് പകരം മൂന്നെണ്ണം അങ്ങോട്ട് വെച്ച് കാച്ചി.. ഹല്ല പിന്നെ ന്നോടാ….

 

 

“” മ്മ്.. ഇനി കാണിച്ചു നോക്ക്… അന്ന് നിന്നെ ഞാൻ കൊല്ലും… പറഞ്ഞേക്കാം..””

 

 

ഉടനെ പെണ്ണ് ട്രാക്ക് മാറ്റി.. കാരണം ഇത്രേം നേരം വിളിക്കാതിരുന്നുള്ള സമരമല്ലായിരുന്നല്ലോ…ഇവിടെ.. അപ്പോ ഇങ്ങനെ ഉണ്ടാവും…

 

 

 

“” കഴിച്ചോ ന്റെ കൊച്ച്… “” അവളുടനെ വീണ്ടും സ്നേഹത്തിൽ ന്നോട് തിരക്കി.

 

 

“” കുറച്ചു പുട്ടും കടലേം കഴിച്ചു.. “”

 

 

 

“” അതെന്താ ന്റെ പൊന്ന് കുറച്ച് കഴിച്ചേ.. പൊടി ഉണ്ടായിരുന്നല്ലോ അവിടെ… “”

 

 

“” ഉണ്ടായിരുന്നു…. അപ്പോളാ നിന്റെ കൂട്ടുകാരി അക്ഷര വന്നേ.. നികുടെ ഉള്ളത് അവര് തട്ടി അകത്താക്കി… “”

 

 

ഞാൻ പരാതി പറയുമ്പോലെ അവളോട് കുറച്ച് ചിണുങ്ങി..

 

 

“” അവള് വന്നോ…?? അതുശെരി.. ന്റെ കൊച്ചിനെ പട്ടിണിക്കിട്ട് അവള് വയറ് നിറച്ചു കഴിച്ചില്ലേ… ഞാൻ ചോദിക്കുന്നുണ്ട് അവളോട്..!!

ന്നിട്ട് ന്റെ വാവക്ക് വിശക്കുന്നുണ്ടോ ടാ… “”

 

 

 

ഇവളെന്നെ കുണുവാവ ആകും.. ഞാൻ ഇല്ലെന്നു പറഞ്ഞു ഇത് ഇവിടം കൊണ്ട് നിർത്തി.. ഇല്ലേ ചിലപ്പോ ഇപ്പോ അവളിങ്ങോട്ട് വന്ന് വാരി തരാനും മടിക്കില്ല.., അങ്ങനെ ഒരെണ്ണമാ ഇത്…

 

 

 

“” അല്ല….നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലാലോ…?? “”

 

 

“” ഞാൻ.. നാളെത്തന്നെ വരാം… നീ ടെൻഷനാവണ്ട… “”

 

എനിക്കെന്ത് ടെൻഷൻ.. ഇതാവുമ്പോ വൈകിട്ട് രണ്ടെണ്ണം അടിക്കെങ്കിലും ചെയ്യാം… അപ്പോ നാളെ മുതൽ ഒന്നും നടകുല…

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

കാര്യങ്ങൾ അങ്ങനെ പറഞ്ഞെങ്കിലും, ഒന്നും അവൾ പറഞ്ഞത് പോലെയായിരുന്നില്ല.അവളുടെ വീട്ടുകാരെ കണ്ട് സംസാരിക്കാൻ ചെന്ന നിക്ക് നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു. മാറ്റാരെയോ കൊണ്ട് അവളുടെ കല്യാണം നടത്താൻ ആയിരുന്നു അയാളുടെ അതായത് അവളുടെ അച്ഛന്റെ പ്ലാൻ.. പക്ഷെ ഇതൊന്നും അവളുടെ അമ്മക്കോ, അവൾക്കോ അറിയില്ലായിരുന്നു.. അതുകൊണ്ട് തന്നെ അയാളുടെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോ ല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്.

 

കാര്യങ്ങൾ വീണ്ടും പ്രശ്നമാകും ന്ന് തോന്നിയതോടെ അമ്മ മുന്നോട്ടേക്ക് വന്നു.

 

 

“” നിങ്ങടെ വാക്കും കേട്ട് കണ്ട കള്ളുകുടിയനും, തെമ്മാടിക്കൊന്നും ന്റെ കൊച്ചിനെ കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല… “”

 

 

അന്നധ്യമായി അവളുടെ അമ്മ അയാൾക് നേരെ ശബ്ദമുയർത്തി.

 

 

“” ഇവിടെ കാര്യങ്ങള് തീരുമാനിക്കുന്നത് ഞാനാ… അല്ലാതെ നിയല്ല.. അതോണ്ട് മര്യാദക്ക് അകത്ത് കേറി പോടി… ന്താ വേണ്ടതെന്ന് നിക്കറിയാം…””

 

 

 

അയാളുടെ ശബ്ദം ഇരട്ടിച്ചു, ഒരു വാക്ക് കൂടി പറയാൻ പറ്റാതെ ല്ലാം കേട്ട് കരച്ചിലോടെ നിൽക്കുന്ന ന്റെ പെണ്ണിനെയാണ് ഞാൻ പിന്നീട് കണ്ടത്. ഞാൻ ല്ലാം നോക്കി സൈഡിൽ നില്കുന്നുണ്ടായിരുന്നു.. അപ്പോളേല്ലാം ന്റെ ചിന്ത എവിടുന്ന് അയാൾക്കിട്ട് ഒരെണ്ണം പൊട്ടിക്കാം ന്നായിരുന്നു.

 

 

 

“” അങ്ങനെയിപ്പോ പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. ഇതേ ന്റെ മോൾടെ ഭാവിയാ… നാളെ അവൾക്കിഷ്ടമില്ലത്തോരുത്തന്റെ കൂടെ ജീവിതം നരകിച്ചു തീർക്കുന്നത് കാണാൻ നിക്ക് പറ്റില്ല… “”

 

 

“” മോനെ…..”” ഒരു എങ്ങലടിയോടെ അമ്മ ന്നേ നോക്കി, പുള്ളിയെ തന്നെ നോക്കി നിന്നത് കൊണ്ട് ഞനത് കേട്ടത് രണ്ടാമത് ഒന്നുടെ ആ വിളി വന്നപ്പോളാണ്., ഞനവരെ നോക്കി, അവരെത്രക്കും തളർന്നിരുന്നു ആ പാവം.

 

 

“” ഒരമ്മ ന്ന നിലക്ക് ഞാനിത് പറയാൻ പാടുണ്ടോ ന്നൊന്നും നിക്കറിഞ്ഞുട മോനെ….. പക്ഷെ ഞാമ്പറിഞ്ഞു പോവാ….

പൊന്ന് പോലെ നോക്കിയേക്കണം.. അതെ ഉള്ളു ഈ അമ്മക്ക് മോനോട് പറയാൻ… വിശ്വസിച്ചു തരാ ഞാൻ.. “”

 

 

അവരെന്റെ അരികിലേക്ക് നടന്നടുത്തു, ന്റെ മുടിയിൽ തലോടി നിന്ന കൈകൾ ഞാൻ പൊതിഞ്ഞു പിടിച്ചു, ആ കരച്ചിലൊരു എങ്ങലായി

 

 

“” ന്റെ മോളെ പൊന്ന് പോലെ നോക്കണേ മോനെ… “”

 

 

അടുത്ത് നിന്നവളുടെ കൈകൾ ന്റെ കയ്യിലേക്ക് വെച്ചു തന്നവരൊന്നു ഏങ്ങുമ്പോൾ ഉള്ളിൽ സന്തോഷമൊ ദുഃഖമൊ ന്നൊന്നും വ്യക്തമല്ലാത്ത ഒരവസ്ഥ.

 

 

 

“” ഇവളെ ന്നെ ഞാനെന്റെയായി കണ്ടതാണമ്മേ.. അതിനിയെനിക്ക് ഈ ജീവനുള്ളിടത്തോളം കാലം മുഴുവൻ അങ്ങനെ തന്നെ കാണും…. അതി മോൻ ഈ…അമ്മക്ക് തരുന്ന വാക്കാ… ഈ കണ്ണ് നനയാതെ നോക്കിക്കോളാം ഞാൻ… “”

 

 

ഞാനവളെയൊന്ന് നോക്കി അവളിപ്പോളും കരച്ചിലോടെ ന്റെ തോളിലേക്ക് മുഖമമർത്തി നിക്കായണ്.

 

 

“” ഓഹ്… അപ്പോ അങ്ങനെയാണല്ലേ…ആയിക്കോട്ടെ…

തള്ളേം മോളുടി ല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് രണ്ടും കേൾക്കാനായി ഞനൊന്നുടെ പറഞ്ഞേക്കാം.. ഈ തന്തേം തള്ളേമില്ലാത്തവന്റെ യൊക്കെ കൂടെ മോളെ…… “”

 

 

 

“” അച്ഛാ….. നിർത്തിക്കോ….!!

ഇനിയൊരക്ഷരം ന്റെ സിദ്ധുനെ കു റിച്ച് പറഞ്ഞാ.. പറഞ്ഞലുണ്ടല്ലോ…. ആഹ്ഹ്…

ല്ലാം പറഞ്ഞു സമ്മതിച്ചിട്ടല്ലേ… ഞാൻ സിദ്ധുനെ ഇങ്ങോട്ട് വിളിപ്പിച്ചേ..ഏഹ്…. ന്നിട്ട്…. ന്നിട്ടന്താ അച്ഛൻ ഇവിടെ കാണിച്ചു കൂട്ടുന്നേ, ന്താ പറയണേ…

അവനാരുമില്ലെന്ന് ആരാ… ആരാ അച്ഛനോട് പറഞ്ഞെ.. അവന് ഞാനുണ്ട്…. നിക്കവനും അത് മതി……. അത് മതി… “”

 

 

 

വാടി നിന്ന കണ്ണുകൾ ചുവന്നു തുടുത്തു, ദേഷ്യത്തിൽ ന്നെ വിട്ട് മുന്നോട്ടേക്ക് ആഞ്ഞവൾ ശബ്ദമുയർത്തുമ്പോൾ പുള്ളിടെ വരെ വാ അടഞ്ഞു പൊയ്..

 

 

 

“” ഇന്നലെ കണ്ടവന് വേണ്ടി, ഇത്രേം നാള് നോക്കിയ തന്തക്ക് നേരെ ശബ്ദം ഉയർത്താറായല്ലെടി നീ…

അതെങ്ങനെ തള്ള പഠിപ്പിച്ചതല്ലേ പുറത്തോട്ട് തുപ്പു…. “”

 

 

 

“” അങ്ങനെ ഇന്നലെ കണ്ടവനല്ല നിക്കിവൻ,,..

ഇവനെ നിക്കെന്റെ ഈശോ കൊണ്ട് തന്നതാ… അതിനി ആരെന്തു പറഞ്ഞാലും അതിലൊരു മാറ്റോം വരാൻ പോകുന്നില്ല.. “”

 

 

 

അവളെന്റെ കയ്യിലെ പിടി മുറുക്കി,

ഞാൻ അവളിലൊരു ബലമെന്നോണം ആ പിടി ഊട്ടി ഉറപ്പിച്ചു..

 

 

 

“” ന്റെ വാക്കിന് വില താരത്തോരൊന്നും ഈ വീട്ടിൽ നിൽക്കണോന്നെനിക്കില്ല…

കണ്ണിൽ കണ്ടതിനെയൊന്നും ന്റെ വീട്ടിൽ കണ്ട് പോയേക്കരുത്… ഇറങ്ങിക്കോ ല്ലാം… “”

 

 

അയാളലറി,….! എല്ലാം കേട്ട് കരച്ചിലോടെ നിന്നവളെ ഞാൻ തട്ടി വിളിച്ചു, ഒരുറക്കത്തിൽ ന്ന പോലെയവൾ ഞെട്ടി, ന്നെ നിറഞ്ഞ മിഴികളോടെ നോക്കി, പിന്നീട് ആ മുഖത്ത് വേറെ എന്തൊക്കെയോ ഭാവം..

 

 

 

“” സിദ്ധു… ന്നെ നിനക്കിവിടെ നിന്ന് എങ്ങോട്ടേലും കൊണ്ടോവാൻ പറ്റോ… പറ്റുങ്കിൽ പറ.. ഇല്ലേ… ഇല്ലേ സത്യായിട്ടും ഞാനെന്തെകിലും ചെയ്യും.. ഉറപ്പാ…”” അവളോനോട് കയർത്തു, പിന്നതൊരു കരച്ചിലായി ന്റെ നെഞ്ചിലേക്ക് വീണു.. ഒപ്പം ഓരോ പദം പറച്ചിലും.

 

 

“” നമ്മുടെ ആരുമില്ലിവിടെ.., എല്ലാരും ഉണ്ടായിരുന്നു ഇപ്പൊ ആരുല്ലാ.. ആരും…

നമ്മക്ക്…. മ്മക്ക് എങ്ങോട്ടെങ്കിലും പോവാം… ഇവിടെ… ഇവിടെ നിക്ക് ശ്വാസം മുട്ടുന്നു… “”

 

 

ഞാൻ അവളെ നേരെ നിർത്തി, ആ മുഖം കയ്യിൽ കോരി, ആ നിറഞ്ഞ കണ്ണുകൾ ഒപ്പിയെടുത്തു.

 

 

“” ന്റെ മരണം കൊണ്ടല്ലാതെ നിന്നെ ന്നിൽ നിന്നും വേർപ്പെടുവിക്കാൻ കഴിയില്ല ന്നൊരുറപ്പ് ഞാനിനക്ക് തരാം… അതിൽ നിനക്ക് വിശ്വാസമുണ്ടെങ്കിൽ… ന്തകിലും എടുക്കാനുണ്ടകിൽ എടുത്തോണ്ട് നിനക്കിപ്പോ ന്റെയോപ്പം വരാം.. “”

 

 

ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു.

 

 

“” അച്ഛനുമമ്മയും ഇല്ലാതെ തന്നെയാ ഇവിടെ വരെ വളർന്നെ… അതോണ്ട് ആ സ്നേഹം കിട്ടാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുമുണ്ട്..

 

ജീവിതത്തിൽ എല്ലാം നഷ്ടമായ അവസ്ഥയിൽ ചേർത്തു പിടിച്ചവളാ അമ്മേടെ ഈ മോള്.. അതോണ്ട്, നിക്കിവളെ നഷ്ടമാക്കാൻ കഴിയില്ലമ്മേ., എനിക്കി വീട്ടിൽ ചോദിക്കാൻ അമ്മേ ഉള്ളു… ന്റെ സ്വന്തം അമ്മയായി കണ്ട് തന്നെ ചോദിക്കാ,.. ഞാൻ.. ഞാങ്കോണ്ടൊക്കോട്ടെ ഇവളെ… “”

 

 

അവരെന്നെ ആ നിമിഷത്തിൽ ഒന്ന് കെട്ടിപ്പിടിച്ചു. അതുവരെ കരയാതെ നിന്ന ന്റെ കണ്ണിൽ നിന്ന് പോലും ഒരു തുള്ളി പൊടിഞ്ഞന്നതാണ് സത്യം

 

 

അവളുടെ കയ്യും പിടിച്ചന്നാ പടിയിറങ്ങുമ്പോൾ ആരോടൊക്കെയോ ഉള്ള വാശിയായിരുന്നു. നിക്കൊപ്പം നടക്കുന്നവളുടെ കരച്ചിലിന് മാത്രം ഒരു അറുതി ഉണ്ടായിരുന്നില്ല. അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നോ, ന്ത്‌ പറഞ്ഞു അശ്വസിപ്പിക്കണമെന്നോ നിക്കറിയിലായിരുന്നു, ജീവനുള്ളിടത്തോളം ഒറ്റക്കാക്കില്ല ന്നൊരറപ്പല്ലാതെ മറ്റൊന്നും അവൾക്ക് കൊടുക്കാൻ ന്റെ പക്കലില്ല.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” സിദ്ധു….. സിദ്ധു…. “” പുറത്തു നിന്ന് നിർത്താതെയുള്ള ബെല്ലടിയും വിളിയും കേട്ട് ഞനൊന്ന് ഞെട്ടി, കൂടെ അവരും..

 

കഥ പകുതിയിൽ മുറിഞ്ഞതിലുള്ള അവജ്ഞത അവരിരുവരുടെയും മുഖത്ത് വ്യക്തമായിരുന്നു..

 

വീണ്ടും ആ വിളി വന്നതും ഓർമ്മകളിൽ പുൽകിയിരുന്ന വേദന കണ്ണിൽ നനവ് പടർത്തി,

അവർ കാണാതെ ഞനാ കണ്ണ് തുടച്ചവിടുന്ന് പതിയെ എഴുന്നേറ്റു.

 

 

 

“” ആഹ്ഹ്… ഹാ വരുന്നു… “” ഡോറിനടുത്തേക്ക് നടക്കുതോറും പുറത്തു നിന്നുള്ള വിളിയുടെ കഠിന്യവും കൂടി വന്നതോടെ ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.

 

 

 

“” അഹ്… ലക്ഷ്മിയേച്ചിയോ…?? ന്തേ ചേച്ചി ഈ രാത്രിയില്… “”

 

 

തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ചേച്ചിയാണ്.. ഇവരുടെ മോളിവിടെ ട്യൂട്ടിഷൻ പഠിക്കാനും വരുന്നുണ്ട്.

ഞനവരെയൊന്ന് നോക്കി, ആകെ പേടിച്ചുള്ള മുഖഭാവം,

 

 

“” ന്താ ചേച്ചി… ആകെ വല്ലാതിരിക്കുന്നേ… ഏഹ്.. ന്തകിലും പ്രശ്നമുണ്ടോ..?? “”

 

 

അവരെ കണ്ട് ഞാൻ ഒരു പേടിയോടെ ചോദിച്ചതും,

 

 

 

“” സിദ്ധു…!! മോൾ…..ക്ക് വിമ്മിഷ്ടം വീണ്ടും കൂടി…. ഒന്ന്… ഒന്ന്…. വരോ… ചേട്ടനാണെ എത്തീട്ടില്ല ഇതുവരെ… നിക്കാകെ പേടിയാവണ് “”

 

 

ഞാൻ അവരെയും മറികടന്നു ഡോറിന് വെളിയിലേക്ക് ഇറങ്ങി,

 

 

 

“” ഏയ്യ് ഒന്നുണ്ടാവില്ല ചേച്ചി.. ചേച്ചി സമാധാനായിട്ടിരി….

നമ്മക്ക് നോക്കാം….””

 

 

ഞാൻ അവരെയും മറികടന്നു നേരെ അവളുടെ മുറിയിലേക്ക് ഓടി കയറി.. അടുത്ത ഫ്ലാറ്റിലേക്കെല്ലാം കണ്ണോന്ന് പായ്ച്ചു.. എല്ലാം അടഞ്ഞു കിടക്കുന്നു.

തന്റേതല്ലാത്ത പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി ചെല്ലാനുള്ള മനസാക്ഷിയൊന്നും ഇവിടുള്ളോർക്കുണ്ടാവില്ല.

 

 

 

“” മീനാക്ഷി… ചെന്നാ കാറിന്റെ കീയൊന്നെടുക്കോ..?? “”

 

 

കൊച്ചിന്റെ റൂമിലേക്ക് കയറിയതും ഞാൻ പിന്നിലേക്ക് നോക്കി പറഞ്ഞതും, അവൾ തലയനക്കി ഇപ്പോ കൊണ്ടോരാം ന്നും പറഞ്ഞവിടെ നിന്നും ഫ്ലാറ്റിലേക്ക് ഓടി.

 

 

 

“” ന്താടാ…? ഒന്നുല്ലാട്ടോ..!! നമക്കിപ്പോ ഹോസ്പിറ്റലിൽ പോവാവെ….'”

 

 

 

ശ്വാസമെടുക്കാനായി കഷ്ടപ്പെടുന്ന കൊച്ചിനേം നോക്കി, അവളെ ഞാൻ കയ്യിൽ കോരിയെടുത്തു.

വെളിയിലേക്ക് ഓടി..

 

കൊച്ചിനെ ന്റെ കാറിലേക്ക് കിടത്തി, ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോ, ലക്ഷ്മി ചേച്ചിക്കും, കൊച്ചിനുമൊപ്പം അപർണ്ണയും കേറിയിരുന്നു, മീനാക്ഷി നിക്കൊപ്പം ഫ്രണ്ടിലേക്കും,

 

ഫ്ലാറ്റിന്റെ ഗേറ്റ് കടന്നതും, വണ്ടി പിന്നൊരു കുതിപ്പായിരുന്നു, നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി, സ്ട്രേച്ചർ ഒന്നും വരാൻ കാക്കാതെ കയറ്റിയിട്ട പാടെ ഹാൻഡ് ബ്രെക്കും വലിച്ചിട്ട്, ഞാൻ ഡോർ തുറന്ന് കൊച്ചുമായി ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി.

 

പുറകെ വന്ന അപർണ്ണ റിസപ്ഷനിലേക്കും പോകുന്നത് ഞാൻ കണ്ടിരുന്നു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ന്റെച്ചി… നിങ്ങളിങ്ങനെ കരയാതെ.. അവൾക്കൊന്നുല്ല ന്ന് പറഞ്ഞില്ലേ പിന്നെന്നാ.. “”

 

 

പരിശോധന കഴിഞ്ഞിറങ്ങിയ ഡോക്ടർ കുട്ടിക്ക് കുഴപ്പമില്ല ന്നും… ഏതായാലും ശ്വാസം മുട്ടൽ കുറയാൻ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു വെളിയിലേക്ക് പൊയ്, അതിന് പുറമെ അവളെ കാണാൻ കയറിയ ചേച്ചിയുടെ കരച്ചില് കണ്ട് ഞനൊന്ന് അശ്വസിപ്പിച്ചു.

 

 

 

“” നിക്കറിയില്ലേ സിദ്ധു…..ഇവൾക്കെന്തെകിലും പറ്റിയ പിന്നെ ഞങ്ങൾക്കാരാ ഉള്ളെ… “”

അവര് വീണ്ടും കരച്ചില് തുടന്നു. അപർണ്ണ ഒരു സമാധാനത്തിനെന്നോണം അവരുടെ തോളിലേക്ക് കൈ വെച്ചതും അവരവളെ കെട്ടിപ്പിടിച്ചു,

 

 

 

“” എല്ലാരും കൂടെ ഇവിടെ നിന്ന് പേഷ്യന്റിന് ഒരു ബുദ്ധിമുട്ടക്കാതെ വെളിയിലേക്ക് നിന്നെ… “”

 

 

കയ്യിലൊരു ഗ്ലു കോസ്സ് കുപ്പിയുമായി ഒരു സിസ്റ്റർ അകത്തേക്ക് കയറി,

 

 

 

“” ഇതി.. കുട്ടിയുടെ അമ്മയാ സിസ്റ്ററെ.. അവരെ മാത്രം ഇവിടെ നിർത്താൻ പറ്റോ…””

 

 

“” ആഹ്ഹ്.. പക്ഷെ പേഷ്യന്റിന് ബുദ്ധിമുട്ടുണ്ടാക്കരുത്… “”

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” സിദ്ധു…. സോറി….”” വെളിയിലെ കസേരയിലേക്ക് ചാരി കണ്ണുകളടവച്ചു കിടക്കുമ്പോളാണ്, തുടയിൽ ഒരു ബലം..

 

 

 

“” ന്തിന്…??നീയെന്തൊക്കെയാ ഈ പറയണേ… “”

 

 

 

“” കാര്യം… കാര്യമറിയാതെ ഞാനെന്തൊക്കെയോ നിന്നെ പറഞ്ഞൂ.. ഒരുപാട് വേദനിപ്പിച്ചു… ക്കത്തിനും സോറി സിദ്ധു…. “”

 

 

 

ന്റെ മുന്നിൽ ഒരപേക്ഷയുടെ സ്വരത്തിൽ നിൽക്കുന്നവളോട് മറ്റൊന്നും പറയാനെനിക്കില്ലായിരുന്നു. ന്നാൽ അവളുടെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ നിക്കന്നേരം തോന്നി.

 

 

 

“” ഏയ്യ്… ഇതില് നിന്റെ ഒരു തെറ്റും ഞാൻ കാണുന്നില്ല…! ന്റെ അവസ്ഥയാണ് ഞാൻ നിന്നോടും അങ്ങനെയൊക്കെ പെരുമാറാൻ കാരണം… അതോണ്ട് ഞാനാണ് നിന്നോട് സോറി ചോദിക്കണ്ടത്…. “”

 

 

ഞാൻ അവിടെ നിന്നും എഴുനേറ്റ് വെളിയിലേക്ക് നടന്നു, കുറച്ച് മുന്നോട്ട് നടന്നതും ഇടത് സൈഡിൽ ക്യാന്റീൻ കണ്ടു, നേരെ അങ്ങോട്ട് നടന്നു, മുഖമൊന്നു കഴുകി ഞാൻ കസേരയിൽ വന്നിരുന്നു,

 

 

 

“” ചേട്ടാ…..കഴിക്കാൻ ന്തകിലും…?? “” ഞാൻ അടുത്ത് കണ്ട ടേബിൾ വൃത്തിയാകുന്ന ഒരു ചേട്ടനോട് ചോദിച്ചതും പുള്ളി, അകത്തുനിന്ന് ആരെയോ വിളിച്ചു,

 

 

“” കഴിക്കാൻ ദോശ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി,നെയ്യ്റോസ്റ്റ് ക്കെയുണ്ട്.. ഏതാ വേണ്ടേ… “”

 

 

 

“” നിങ്ങൾക്കെന്താ വേണ്ടേ… ദോശയോ നെയ്റോസ്റ്റോ..?? “”

 

 

ന്റെ പുറകെ വന്നവരെ കണ്ടതും പുള്ളി ചോദിച്ച ചോദ്യം ഞാൻ അവരിലേക്ക് മറിച്ചിട്ടു,

 

 

 

 

“” ന്നാ മൂന്നു പ്ലേറ്റ് നെയ്റോസ്റ്റും, വെജ് കുറുമയും.. മതി… “”

 

 

ന്തെങ്കിലും ന്ന് പറഞ്ഞത് കൊണ്ട് ഞാൻ മൂന്നു നെയ്റോസ്റ്റ് ഓഡർ കൊടുത്തു.

 

 

“” ചായ….?? “” പുള്ളി വീണ്ടും ഒന്ന് നിന്നു.

 

 

“” അഹ് ചായ എടുത്തോ… ഒന്നിൽ ഷുഗർ വേണ്ട… “”

 

 

പുള്ളി അകത്തേക്ക് കയറിയതും, ഞങ്ങൾ മൂന്നാളും ആ ഡെസ്കിൽ ഒരു അപരിചിതരെ പോലെ ദൂരേക്ക് നോക്കി ഇരിപ്പായി.

 

 

“” ന്റടി… നിനക്കൊക്കെ ഇതെന്തോ പറ്റി.. അല്ലെ തലക്ക് സൊര്യം തരാത്തതുങ്ങളാ.. ഇപ്പൊ ഇരിക്കണ കണ്ടില്ലേ.. “”

 

 

അവരുടെ ആ അവസ്ഥക്ക് കാരണം ഞനാണെന്ന് അറിയാവുന്നത് കൊണ്ട്. ഞാൻ തന്നെ അവരെ പഴയ പടി കൊണ്ട് വരാമെന്ന് കരുതി.

 

 

“” സ്റ്റെഫിയും നീയും അത് കഴിഞ്ഞെങ്ങോട്ടാ പോയേ..?? അവൾക്കെന്താ പറ്റിയെ….??

സിദ്ധു… സ്റ്റെഫിക്കെന്താ പറ്റിയെന്ന്…””

 

 

മീനാക്ഷി യൊരു ഞരുക്കത്തോടെയൊന്ന് വിതുമ്പി, ഒപ്പം അപർണ്ണയും.

മറുപടി ഒന്നും പറയാതെ ഞാൻ മുന്നിലെ ഫുഡിലേക്ക് നോക്കി,

 

 

 

“” കഴിക്ക്.. ന്നിട്ട് പറയാം… “” ന്ന് പറഞ്ഞു ഞാൻ പതിയെ കഴിക്കാൻ തുടങ്ങി, ന്നാൽ അവര് രണ്ടാളും അ പ്ലേറ്റിലേക്ക് നോക്കി ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ല.

 

 

കഴിച്ചെന്ന് വരുത്തി അവിടുന്ന് മൂന്നാളും എഴുനേൽക്കുമ്പോൾ, മൗനമായിരുന്നു കൂട്ട്.

ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കിനും ചേട്ടനും വന്നിരുന്നു. അവരോട് യാത്രയും പറഞ്ഞു ഞങ്ങളിറങ്ങി,

 

തിരക്കൊഴിഞ്ഞ ബാംഗ്ലൂരിലൂടെ ഞങ്ങൾ പതിയെ അടുത്തുള്ള ബീച്ചിലേക്ക് പൊയ്, ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിന്ന അവരിരുപേരും ബാക്കി പറയാനായി ന്നോട് യാചിക്കുകയുണ്ടായി.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

അവിടുന്ന് ഞാൻ അവളുമായി പോയത് നേരെ തറവാട്ടിലേക്കാണ്. ജീവിതത്തിൽ ല്ലാം നഷ്ടവുമ്പോൾ നിക്ക് കയറി ചെല്ലാൻ, ന്നെ കേൾക്കാൻ ആളുള്ളത് അവിടെയല്ലേ..

 

കരഞ്ഞു തളർന്നിരുന്നവളെ ഞാനെന്റെ നെഞ്ചോട് ചേർത്തുപിടിച്ചു, കയ്യിൽ അവളുടെ ബാഗ്, അത്യാവശ്യം അവളുടെ സാധനങ്ങൾ മാത്രം. അതും അമ്മ തന്നെയാണ് എടുത്ത് തന്നത്..

 

 

അവിടുന്ന് തറവാട്ടിലേക്ക് ഭേദം നല്ല ദൂരമുണ്ട്. ഞങ്ങൾ സ്റ്റാൻഡിലേക്ക് പോകുന്നൊരു ബസിൽ കയറി, തിരക്കുണ്ടായിരുന്നു.

തിരക്കിനിടക്ക് വഴക്കുണ്ടാക്കി വാങ്ങിയ സീറ്റിൽ ഞാനവളെ ഇരുത്തി, ആ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ ഞാൻ ചാരി നിന്നതും അവളെന്റെ ഷിർട്ടിന്റെ തുമ്പിൽ പിടി മുറുക്കി, ഒപ്പം ന്റെ ദേഹത്തേക്ക് ആ തല ചാരി, അവളത്രക്കും തളർന്നിരുന്നു. ആ ആൾക്കൂട്ടത്തിനിടക്കും ഞാനവളെ ചേർത്തുപ്പിടിച്ചു.

 

അത് കണ്ട് അവളെ അറിയുന്ന ആളുകൾ ആണെന്ന് തോന്നുന്ന കുറച്ച് ചേച്ചിമ്മ്മാർ കുശുകുശുപ്പ് പറയുന്നത് കേട്ടു, ആവളതിനൊന്നും വില കൊടുത്തില്ല. ഞാനും..

 

 

 

നേരെ സ്റ്റാൻഡിൽ ഇറങ്ങി, ഒരുകുപ്പി വെള്ളം വാങ്ങി അവളുടെ മുഖവും കഴുകി വൃത്തിയാക്കി, ഞങ്ങൾ അടുത്ത ബസിലേക്ക് കയറി, ഭാഗ്യം…സീറ്റ്‌ കിട്ടി.

 

അവളെ വിന്ഡോ സീറ്റിലേക്ക് ഇരുത്തി ഞാൻ അവൾക്കപ്പുറത്തായുമിരുന്നു.അവളെന്നോടൊന്നും മിണ്ടിയിരുന്നില്ല ങ്കിലും ആ തല ഇപ്പോഴും ന്റെ തോളിലാണ്,

 

 

വണ്ടി സ്റ്റാൻഡ് ആയതും ഞാൻ അവളെ തട്ടി വിളിച്ചു, ഇടക്കൊന്നും എഴുനെൽകാതെ ന്റെ കയ്യിൽ മുറുക്കെ പിടിച്ചുറങ്ങുന്നവളെ കുറച്ച് നേരം വേണ്ടി വന്നു ഉണർത്താൻ.

 

 

 

“” വാ എണ്ണിക്ക്….. സ്ഥലമെത്തി…”” ഞാൻ അവളുമായി വെളിയിലേക്ക് നടന്നു, ഇറങ്ങുമ്പോൾ ചുറ്റുമോന്ന് നോക്കിയതും വിശാലവിടെ നിൽപ്പുണ്ടായിരുന്നു, ഞാൻ വിളിച്ചു പറഞ്ഞിരുന്നു. സമയം 9 ആയി,

ഞങ്ങളു നേരെ കാറിലേക്ക് കയറി, അവൻ കഴിക്കാനുള്ള ഫുഡും വാങ്ങിയാണ് വണ്ടി തറവാട്ടിൽ നിർത്തിയത്, അവന്റെ വീട്ടിൽ നിൽകാം ന്ന് പറഞ്ഞെങ്കിലും ഞാനത് സമ്മതിച്ചില്ല, നേരെ തറവാട് തുറന്നു അവനൊട് നാളെ കാണാം ന്ന് പറഞ്ഞു അകത്തേക്ക് കയറി,

 

 

 

“” നി കഴിക്കുന്നില്ലേ… “” ചെന്നതേ നേരെ മുറിയിലേക്ക് നടന്നവളെ ഞനൊന്ന് നോക്കി,

 

 

 

“” വേണ്ട…… നിക്കൊന്ന് കിടക്കണം.. “”

 

 

 

അതിന് ഞനൊന്ന് മൂളി, അവള് മുകളിലേക്ക് കയറിയതും നേരെ ഞാപോയൊന്ന് കുളിച്ചു തിരിച്ചു വന്നു,

 

 

തറവാടും പരിസരവും ഒക്കെ നല്ലപോലെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, നേരെയൊരു കുളിയൊക്കെ കഴിഞ്ഞു. കൊണ്ട് വന്നതിൽ നിന്നും കുറച്ചെടുത്തു കഴിച്ചു, നേരേ മുകളിലേക്ക് കയറി, അവളവിടെ ആ ബെഡിൽ കമഴ്ന്നു കിടപ്പുണ്ട്, അവളുറങ്ങുന്നുണ്ടെകിൽ ഉറങ്ങിക്കോട്ടെ ന്ന് കരുതി ശബ്ദമുണ്ടാകാതെ ഞാൻ കിടന്നതും ഒരെങ്ങലോടെ അവളെന്നെവന്നു പൊതിഞ്ഞു,

 

ഓരോ നിമിഷം കൂടുംതോറും കരച്ചിലിന്റെ ആക്കവും കൂടി വന്നു.

അന്നാ രാത്രി മുഴുവൻ ഞാനെന്റെ പെണ്ണിന്റെ വേദനക്ക് സാക്ഷ്യം വഹിച്ചു, നാളത്തെ പകലിന്റെ തുടക്കത്തിനായി.

 

 

പിറ്റേന്ന് ഞാൻ അവളുമായി പോയത് നേരെ തറവാട്ടിലേക്കാണ്. പോകണം ന്ന് കരുതിയതല്ല പക്ഷെ… പോയെ തീരു…

കാര്യം അവളോട് പറഞ്ഞപ്പോ അവളൊന്ന് മൂളി അകത്തേക്ക് കയറി,

 

രണ്ടാളും റെഡിയായി ഇറങ്ങി,

രാവിലെ അച്ഛന്റേം അമ്മയുടേംഅത് പറഞ്ഞതും, അവളാ കണ്ണ് തുടച്ചു,

അവൾക്കൊപ്പം ആ ഉമ്മറപ്പടിയിലേക്ക് കയറി ഇരുന്നു.

 

 

 

“” സങ്കടം ഉള്ളിലൊതുക്കണമെന്നോ…, നിന്റെ വിഷമം കാണാതെ പോകുന്നതോ അല്ല.. നിക്ക് അറിയാം ന്റെ പെണ്ണിന്റെ ഉള്ളിലെന്താണെന്നുള്ളത്… നിയെനിക്ക് കുറച്ച് സമയം താ.. ല്ലാം ഞാൻ ശെരിയാക്കാം.. “”

 

 

 

ചമ്രംപടിഞ്ഞിരിക്കുന്നവളുടെ കയ്യിൽ കൈകോർത്തു ഞാൻ പറഞ്ഞതും ആ വാടിയ മുഖത്തോടെ അവളൊന്ന് ചിരിച്ചു,

 

 

 

“” നിക്ക് അറിയില്ല വാവേ… ഇതുവരെ ഉണ്ടായിരുന്നവരെല്ലാം ന്നിൽ നിന്നും വിട്ട് പോകുവാണെന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ നിക്ക് പറ്റണില്ല…

 

അവരെന്താ നമ്മടെ സാഹചര്യം കൂടെ മനസിലാക്കാത്തെ… “”

 

 

 

അവളെന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെയെന്ന പോലെ പതുങ്ങി കിടന്നു.

 

 

 

“” അതുപിന്നെ ആരോരുമില്ലാത്ത ഒരനാഥ ചെക്കന് ആരേലും സ്വന്തം മോളെ കൊടുക്കോടി…..””

 

 

പറഞ്ഞു തീർന്നതും ചെവിക്കല്ല് പൊട്ടുന്ന ഒന്നെനിക്ക് കവിളടക്കം കിട്ടി. ചോദിച്ചു മേടിച്ചതാ ഒരു കുഴപ്പോമില്ല…!!

 

 

“” ഇനി വായിൽ നിന്നങ്ങനെ വല്ലോം വാ… ആ നാവ് ഞാനരിയും,, “”

 

 

ഒന്ന് ഭീഷണിപ്പെടുത്തി അവളെന്റെ നെഞ്ചിലേക്ക് തന്നെ വീണു,

 

 

 

“” അനാഥനാണെന്ന്.. അപ്പോ പിന്നെ ഞാൻ ന്തിനാ….?? ഞാനി സ്നേഹിക്കുന്നതൊക്കെ ആരെയാപിന്നെ…. അനാഥനാണ് പോലും… ഇനിയൊരു തവണകൂടി പറ അപ്പോ കാണാം…””

 

വാക്കുകളുടെ മൂർച്ച പതിയെ കുറഞ്ഞു വന്നു, ഞാൻ അവളുമായി വെളിയിലേക്ക് ഇറങ്ങി,

ഇനി ന്തകിലും പറഞ്ഞാ അടികിട്ടും ന്നുള്ള ബോധമാണ് ന്നെ കൊണ്ടത് ചെയ്യിച്ചത്.

 

 

 

“”വാവേ…. നിക്ക് നന്നായിട്ട് പേടിയാവണ്… നമ്മക് തിരിച്ച്… തിരിച്ചു പോയാലോ…??””

 

 

വഴിയിൽ നിന്നും കിട്ടിയ ഓട്ടോയും പിടിച്ചു ഞങ്ങൾ നേരെ തറവാടിന്റെ അപ്പുറമുള്ള വയൽ വക്കിലിറങ്ങി, ഇവിടുന്ന് പത്തു മിനിറ്റ് നടന്നാ തറവാടാകും, അല്ലെച്ചാ വണ്ടിയിൽ ഇനിയും ചുറ്റണ്ട വരും.

 

വയല് മുറിച്ചു കടക്കാൻ തുടങ്ങിയ ന്റെ കയ്യിൽ ബലമായി പിടിച്ചവൾ ചോദിച്ചതും, ഞാൻ അവളെയൊന്ന് നോക്കി.

 

 

“” ഞാനില്ലേ കൂടെ… നീ വാ.. “” ന്റെ ഉള്ളിലും പേടി ഉണ്ടെങ്കിലും ഞനത് പുറത്ത് കാട്ടിയില്ല.. ഇത്രേം നാളും ഒന്നിനും ചെല്ലാത്ത ഞാനിപ്പോ ഒരാവശ്യവുമായി ചെന്നാ അവര് സ്വീകരിക്കോ..?? അതോ ചൂലെടുക്കോ…?? അഹ് വരുന്നിടത്തു വെച്ച് കാണാം.

 

അവളുടെ കയ്യും പിടിച്ചു ഞാൻ നേരെ നടന്നു, ഇടക്ക് ആയപ്പോ പെണ്ണ് പിടിച്ചു വലിക്കുന്നും, അറക്കുന്നുമുണ്ട്,

 

 

“” ന്താടി…?? നീ ബാക്കിയുള്ളോനെ കൂടി തള്ളിയിട്ടു കൊല്ലോ…? “”

 

 

അവളുടെ ആ പ്രവർത്തിയിൽ ഒന്ന് വെച്ചു പോയ ഞാൻ തിരിഞ്ഞു നോക്കിയതും, അവളൊരു പേടിയോടെ വയലിന്റെ വക്കിലേക്ക് കൈ ചൂണ്ടി,

 

 

“” അത…ല്ല വാവേ.. പാ…. പാമ്പ്… “” അവളൊന്ന് വിക്കി, ഞാൻ ഞെട്ടി അവള് ചൂണ്ടിയടത്തേക്ക് നോക്കി.

 

 

“” എന്റെ പെണ്ണെ… അത് പോളവനാ, അതൊന്നും ചെയ്യൂല.. നീയിങ്ങോട്ട് വാ… “”

 

ഞാൻ വീണ്ടും കയ്യിൽ പിടിച്ചു വലിച്ചതും പുള്ളിക്കാരി ഒന്ന് ചമ്മി കൈ കുടഞ്ഞു,

 

 

 

“” അപ്പൊ അത് കടിച്ചാ ഒന്നുംമ്പറ്റൂലെ…'”

 

 

അവളൊരു സംശയം കുഞ്ഞി കുട്ടികളെ പോലെ തിരക്കിയതും,

 

 

“” അത്താഴം മുടങ്ങും… അത്രേ ഉണ്ടാവു ന്നാണ് പറഞ്ഞു കേട്ടെ… അല്ലാതെ ഞനിത് വരെ അത് കടിച്ച് ആള് മരിച്ചുന്നൊരു വാർത്ത കേട്ടിട്ടില്ല… “”

 

 

ഞനത് പറഞ്ഞതും, ഒന്ന് മൂളി അവളെന്തൊക്കെയോ ആലോചിച്ചു,

 

 

“” നമ്മക്ക് പിന്നെ, പാമ്പ് കടിച്ചില്ലേലും എന്നുമിപ്പോ അത്താഴ പട്ടിണിയാണ്… അതെല്ലാരുമൊന്ന് മനസിലാക്കിയാ കൊള്ളാം… “”

 

 

അവള് കേൾക്കാനായി ഒന്ന് മുരണ്ടതും, പുള്ളിക്കാരി ഒന്ന് ചിണുങ്ങി ചിരിക്കുന്ന കേട്ടു, പിന്നൊരിടി ന്റെ പുറത്ത്

 

 

“” അഹ്… ഇനി കുറച്ച് നാളുടെ അത്താഴപ്പട്ടിണി കിടക്കണ്ട വരും ആളൊള്.. അതും ല്ലാരുമൊന്ന് മനസിലാക്കി ഇരിക്കുന്നെ നല്ലെയാ.. “”

 

 

ഏറ്റില്ല….!!! കൂടുതൽ ചികയാതെ ഞങ്ങൾ നേരെ മുറ്റത്തേക്ക് കയറി. ഇവിടിപ്പോ ശ്രീധരൻ വല്യച്ഛനും രമണി വല്യമ്മേയും പിള്ളേരുമേ ഉള്ളു.

ബാക്കിയുള്ളൊരൊക്കെ ദൂരെയല്ല അപ്പുറം ഇപ്പുറത്തൊക്കെയായിട്ടാണ് വീട്.

 

 

 

“” ഇവിടാരൂല്ലേ…?? “” ഞാൻ അകത്തേക്ക് കുറച്ച് നീട്ടി വിളിച്ചു. അതുടെ കേട്ടതും അവളെന്റെ കയ്യിലെ പിടിമുറുക്കി ന്റെ പിന്നിലേക്ക് ഒളിച്ചു,

 

 

 

“” രമണി………. പുറത്താരോ വന്നു… ആരാണെന്നൊന്ന് നോക്കിയേ.. “”

 

 

വല്യച്ഛന്റെ ശബ്ദം. ശെരിയെന്നും പറഞ്ഞു, പുറത്തെ അടുക്കള തിണ്ണയിൽ നിന്നും വല്യമ്മ ഇറങ്ങി വന്നു, ഒരു തവണ മാത്രം കണ്ടുള്ള പരിചയമേ നിക്കുള്ളു. പക്ഷെ….

 

 

 

“” കണ്ണാ…. “” ഒന്ന് നീട്ടി വിളിച്ചോടി ന്റെ അരികിലേക്ക് വന്നവരെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.

 

 

 

“” സുകണോടാ മോന്….. “” അവരെന്റെ മുടിയിൽ തഴുകി നിറ കണ്ണീർ പൊഴിച്ചു.

 

 

 

“” വല്യമ്മയോട് ദേഷ്യണോ ന്റെ കുട്ടിക്ക്… “” അവര് കരച്ചില് തുടങ്ങിയിരുന്നു..

 

 

 

“” ന്തിനാ.. വല്യമ്മേ,

ഞാൻ വല്യമ്മയോട് ദേഷ്യപ്പെടുന്നേ.. “”

 

 

 

“” ഇത്രേയൊക്കെയായിട്ടും ന്റെ കുഞ്ഞിനെ ഒരു നോക്ക് വന്ന് നോക്കാൻ കഴിഞ്ഞില്ലല്ലോന്നോർത്ത്…

 

പേടിയായിരുന്നു കണ്ണാ… അമ്മയെ പേടിയായിരുന്നു എല്ലാർക്കും.. പിന്നെ അമ്മ പോയപ്പോ ഒരുപാട് തവണ ഓർത്തതാ നിന്നെ വന്നു കണ്ട് തിരിച്ചു ഇങ്ങോട്ട് വിളിച്ചോണ്ട് വന്നാലോ ന്ന്.. പിന്നെ നിനക്കത് ഇഷ്ടായില്ലേലോന്നോർത്താ..

നിന്റെ നാവിൽ നിന്നും ഒന്നും കേൾക്കാൻ കഴിയില്ലെടാ നിക്ക്.. അത്രക്ക് എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാനെന്റെ മോനെ, അത്രേം സ്നേഹിച്ചിട്ടുണ്ട് നിന്നെ ഞാൻ… ഷെമിക്കില്ലേ മോനെ ഈ വല്യമ്മയോട് നീ… “”

 

 

 

അവരെന്നെ പിന്നേം കെട്ടിപ്പിടിച്ചു. പിന്നെ വിട്ടകന്നു,

 

 

 

“” സുധേ…. ശ്രീദേവി…. ഉഷേ… ദേ ടി ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ… “” അവരെന്നെ വിട്ട് കുറച്ച് മുന്നോട്ട് മാറി നിന്ന് ഉറക്കെ വിളിച്ചു,

തള്ള തല്ലാനുള്ള ആളെ കുട്ടണോ…?? ഞാൻ അവളെ തലച്ചേരിച്ചൊന്ന് നോക്കി,

 

 

 

“” ന്തേലും ഉണ്ടായാ ഓടിക്കോണം കേട്ടാ…… “”

 

 

അവരുടെ പ്രവർത്തി കണ്ട്

ഞനവളോട് പറഞ്ഞു തിരിഞ്ഞതും അവരെന്റെ നേരെ തിരിഞ്ഞു.

 

 

 

“” നീയിതെന്താ കണ്ണാ കുശുകുശുക്കു…. അല്ല ഇതാരാ മോനെ.. “” അപ്പോളാണ് അവരെന്റെ പുറകിൽ പതുങ്ങി നിൽക്കുന്നവളെ കണ്ടത്, ഉടനെ അവളെ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തി,

 

 

 

“” ന്താ യേച്ചി വിളിച്ചേ… “” വീടപ്പുറം നിന്നവര് മൂന്നു പേരും കാര്യം തിരക്കിയതും, എവിടുന്ന് എപ്പോ അടികിട്ടും ന്നും നോക്കി നിന്ന ന്നെ അവരപ്പോളാണ് കണ്ടത്

 

 

 

“” കണ്ണാ…… “” ന്നും വിളിച്ചോണ്ട് ദാണ്ടേ അവരെല്ലാം കൂടെ ഇങ്ങോട്ട്… ഇറങ്ങി ഓടിയാലോ… അവളെ പിന്നെ വന്നെടുക്കാം..

 

പിന്നെ അവരുടെ സ്നേഹപ്രകടനം മുഴുവനും കഴിഞ്ഞു, വിട്ടപ്പോ ഒരു സമയമായി, കാര്യങ്ങൾ ല്ലാം വല്യമ്മ തന്നെ എല്ലാർക്കും പറഞ്ഞു വ്യക്തമാക്കി, കാരണം അവര് അവളെ പിടിച്ചൊന്ന് കുടഞ്ഞപ്പോ ല്ലാം അവള് പറയുകേം ചെയ്ത്…

 

 

 

“” നിങ്ങളിങ്ങനെ വെളിയിൽ തന്നെ നിക്കാതെ അകത്തേക്ക് വാ…. “”

 

 

ശ്രീദേവിമ്മ പറഞ്ഞതും, അതിനെ തടുത്തുകൊണ്ട് രമണി വല്യമ്മ അകത്തേക്ക് കയറി, പിന്നൊരു നിലവിളക്കുമയാണ് വരവ്.. ആരതി ഒഴിഞ്ഞു അവളെ നിലവിളക്കു കൊടുത്തകത്തേക്ക് കയറ്റി. കേറുമ്പോ അവളെന്നെയൊന്ന് നോക്കാനും മറന്നില്ല..

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ഏട്ടാ ഇവരുടെ കാര്യമൊന്നും പറഞ്ഞില്ല… “”

 

 

വൈകിട്ട് എല്ലാരുമൊത്തു ഇരിക്കുമ്പോളാണ് വല്യമ്മ മുന്നിട്ട് ഇറങ്ങിയത്. കൂടെ ചെറിയച്ഛനും ഭാര്യമാരും പിള്ളേരുമൊക്കെയുണ്ട്, അവൾ വല്യമ്മക്കൊപ്പം പറ്റിച്ചേർന്നു നിൽപ്പുണ്ടായിരുന്നു.

 

ഞാൻ പിന്നെ ന്റെ വൈബിന് പറ്റിയ കുട്ടുകിട്ടിയത് കൊണ്ട് അവർക്കൊപ്പം കൂടി,

 

 

 

“” അല്ലേലും ഈ ചെറുക്കൻ ഇങ്ങനാ… ലഡ്ഡു കിട്ടാൻ വേണ്ടി മാത്രേ ആ പെങ്കൊച്ചിന്റെ അടുത്ത് പോകോള്ളു… അവന്റെ ആവശ്യത്തിനല്ലാതെ… ഹ്മ്മ്.. ഹ്… അഴുക്ക ചെറുക്കൻ… “”

 

 

ചെറിയച്ഛന്റെ മക്കളായ വിനോദ്നും മയകുട്ടിക്കും ഒപ്പം ഞാൻ വെറുതെ ടീവി നോക്കി ഇരുന്ന് പൊയ്, കൂടെ വല്യച്ഛന്റെ രണ്ടാമത്തെ മോളായ പൂർണിമയും സോഫയിൽ ഞങ്ങൾക്കൊപ്പം കൂടി പൂജയുടെ നേരെ താഴെ യാണ് ഇവൾ ഡിഗ്രി ചെയ്യുന്നു. പിന്നെ രണ്ടാമത്തെ കൊച്ചച്ചന് ഒരു മോൻ ആണ്, അവൻ ഹോസ്റ്റലിൽ നിന്നാണ് പഠികുന്നെ..

 

 

 

“” തിരുമേനി പറഞ്ഞത്… ഈ മാസത്തിൽ തന്നെ നല്ലൊരു ദിവസം നോക്കാന്ന.. അതാവുമ്പോൾ ഇത് ഇനിയും വെച്ചു താമസിപ്പിക്കണ്ടല്ലോ… ന്തേ…””

 

 

 

 

“” കണ്ടോ… കണ്ടോ….. അവൻ വീണ്ടും ആ ചുട്കിയെ കാണാൻ പോകുന്ന കണ്ടാ.. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല… ഇവനാ മറ്റേ രാജകുമാരിടെ പിറകെ പോണത് അറിഞ്ഞോണ്ടാ ഇവള് പിന്നേം ഉണ്ടാക്കി കൊടുക്കുന്നെ.. നാണമില്ലാത്ത കൊറേ എണ്ണം.. “”

 

 

 

അന്തരാഷ്ട കാര്യങ്ങളിൽ പോലും ഞനിത്ര വ്യാകുലപ്പെട്ടിട്ടില്ല… ഓഹ്… നന്ദി കേട്ട ഉലകമെടാ…

 

 

 

പെട്ടെന്ന് ന്റെ ചന്തിക്ക് ഒരടി, ന്റെ മടിയിൽ ഇരുന്ന പിള്ളാര് രണ്ടും ഒറ്റ ചാട്ടം…

 

 

“” നിന്റെ കല്യാണകാര്യാ ചെക്കാ ഇവിടെ പറയണേ.. അവനിതിനൊന്നും സമയമില്ല.. അവൻ അതിന്റെ എടെല് ലഡ്ഡു കച്ചോടത്തിന് പോയിരിക്കുന്നു.. “”

 

 

ചെറിയമ്മയാണ്.. പിള്ളേരടക്കം എല്ലാം നിന്ന് ചിരി തുടങ്ങി,

 

 

“” അതുപോട്ടെ ന്നിട്ട് ഏട്ടമ്പറ… എന്നത്തേക്കിനിത് നടത്താം നമ്മക്…?? ”

 

 

“” ഈ വരുന്ന 12 ണ്ടിന്… അതാ കുറിച്ച് തന്നിരിക്കുന്നെ… “”

 

 

“”അതിങ്ങ് അടുത്തില്ലേ…. പെട്ടെന്ന് എങ്ങനെയാ എല്ലാം അറേൻജ് ചെയ്യുന്നേ..””

 

 

 

“” അല്ല… ചെറിയൊരു രജിസ്റ്റർ മാരേജാണ് ഞങ്ങളുദേശിക്കുന്നത്… അതാവുമ്പോ പെട്ടന്ന് പരുപാടി കഴിയുലോ…!””

 

 

ഞാനിടക്ക് കേറി, ന്നാൽ അവളിൽ അന്നേരം മിന്നി മാറിയ വികാരം.. അത് എന്നെക്കാളും മനസിലായത് വല്യമ്മക്കാണെന്ന് അടുത്ത ഡയലോഗിലൂടെ നിക്ക് മനസിലായി.

 

 

 

“” അത് നീയല്ല തീരുമാനിക്കുന്നെ… നീയവിടെ മിണ്ടാതെ ഇരുന്നോ… ന്താ വേണ്ടെന്ന് ഞങ്ങളു തീരുമാനിച്ചോളാം… അവനൊരു രജിസ്റ്റർ മാരേജ് കാരൻ വന്നിരിക്കുന്നു.. “”

 

 

 

ശെടാ… ഇതിപ്പോ നല്ല കൂത്ത്… എങ്ങാണ്ടോ കിടന്ന പാമ്പിനെ എടുത്ത് അവിടെവീടോ വെച്ചപോലെയായല്ലോ ഈശ്വര..

ഞാൻ പിന്നൊന്നും പറയാൻ പോയില്ല.

 

 

 

“” നേരം ഇരുട്ടി ന്നാ ഞങ്ങളിറങ്ങട്ടെ… “”

ഇനി ഇരുന്നാ കല്യാണം കൂടാൻ ഞാൻ ഇണ്ടാവില്ല ന്ന് മനസിലായതും ഞാനവിടുന്ന് പതിയെ എഴുന്നേറ്റു.

 

 

 

“” ഇന്നിനി പോവണ്ട കണ്ണാ… നിങ്ങളിന്ന് ഇവിടെ നിന്ന് നാളേം കഴിഞ്ഞു പോയാ മതി… “”

 

 

 

ഒരുപാട് നോക്കിട്ടും പിള്ളേരടക്കം ഒരു രക്ഷയും ഇല്ലാതെ വന്നതും അതിന് സമ്മതിക്കേണ്ടി വന്നു.

 

 

 

“” ന്നാ ഞനൊന്ന് പുറത്തോട്ട് പോയിട്ട് വരാം… “”

 

 

ഞാൻ കാവി കൈലി മടക്കി ഉടുത്തു, ഒന്ന് ചിരിച്ചു വെളിയിലേക്ക് ഇറങ്ങി, ന്റെ പോക്കത്ര പന്തിയായിട്ട് തോന്നാഞ്ഞിട്ടണെന്ന് തോന്നുന്നു അവളെന്നെയൊന്ന് നോക്കി, പക്ഷെ സേഫ് ആണ് ഇപ്പോ അവളവിടുന്ന് വരില്ലെന്ന് നിക്ക് അറിയാലോ…

 

 

 

“” സൂക്ഷിച്ചു പോണെടാ… ഇരുട്ടാ അധികം ദൂരേക്കൊന്നും പോവണ്ട.. “”

 

 

വല്യച്ഛൻ ഒരു കരുതലോടെ പറഞ്ഞതും ഒന്ന് മൂളി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.

 

 

 

“” ന്നാ നീകുടെ പോടി… പോയി ഒരു കിലോ പഞ്ചാരേങ്കുടെ വാങ്ങിവാ… മ്മ് ചെല്ല്…””

 

 

പൂർണ്ണിമയോട് പറഞ്ഞതും, അവള് ചാടി എഴുന്നേറ്റു.. മൂഞ്ചി, ന്റെ മുഖത്തെ ഭാവമാറ്റം കണ്ടതെ സ്റ്റീഫയൊന്ന് ചിരിച്ചു.

 

 

 

“” ഹാ നിക്ക് പെണ്ണെ… ദേ ഈ…കാശൂടെ കൊണ്ടോ…!!””

 

 

ഓടി ന്റെയോപ്പം വന്നവളോട് നീട്ടി വിളിച്ചു പറഞ്ഞതും മൊത്തത്തിൽ പൊട്ടി നിന്ന ഞാൻ അത് കടിച്ചു പിടിച്ചു മറുപടി കൊടുത്തു,

 

 

“” വേണ്ട വല്യമ്മേ… ഞാകൊടുത്തോളാം…””

 

 

 

മറുപടി ന്താണെന്ന് പോലും കേൾക്കാതെ ഞാൻ അവളുമായി നേരെ തിരിഞ്ഞു നടന്നു. മുത്തശ്ശിടേം അനുഗ്രഹം വാങ്ങി,

 

 

“” ന്റെ സ്റ്റെഫി… നീയിങ്ങനെ വിഷമിച്ചിരിക്കല്ലേ, നമ്മക് ന്തകിലും വഴി ഉണ്ടാക്കാം.. “”

 

ഉമ്മറപ്പടിയിൽ ന്നെയും കാത്തവളിരിപ്പുണ്ടിയുന്നു വേദന നിറഞ്ഞ മുഖവുമായി,

 

“” ന്താണ്…?? പൂർണിമ മാഡത്തിന് ന്നോട് ന്തോ പറയാനുണ്ടല്ലോ…?? “”

 

 

അവൾക്കൊപ്പമാ ഇടവഴിയേ റോഡിലേക്ക് ഇറങ്ങുമ്പോൾ പഴയെതെന്ന് തോന്നിക്കുന്ന ചിതൽ കയറി തുടങ്ങിയ മരത്തിന്റെ പോസ്റ്റിൽ നിന്നും വീഴുന്ന മഞ്ഞ വെളിച്വുമുണ്ടായിരുന്നു കൂട്ടിനായി വഴികാണിക്കാൻ.

 

 

“” ഏയ്‌… ഒന്നുല്ലേട്ടാ… ‘” അവളുടെ മുഖം കണ്ടാൽ അറിയാം ന്തോ ഉണ്ടെന്ന്, അതോടെ ഞാനവളെ അവിടെ പിടിച്ചു നിർത്തി, പറയാൻ വീണ്ടും നിർബന്ധിച്ചു.

 

 

 

“” അതുപ്പിന്നേട്ടാ…!! ന്റെ കോളേജിൽ ഒരുത്തൻ ന്റെ പുറകെ നടന്നു ശല്യം തുടങ്ങിട്ട് കുറെയായി…””

 

 

അവള് പറയാൻ തുടങ്ങിയതും ഞങ്ങളു പിന്നെയും മുന്നോട്ട് നടന്ന് തുടങ്ങി.

 

 

“” അതി പ്രായത്തിലൊക്കെ ഉള്ളതാ മോളെ.. നിയത് കാര്യമാക്കിയെടുക്കണ്ട…””

 

 

“” ഇതങ്ങനെയല്ലേട്ടാ… ന്റെ പുറകെ നടന്ന് ഓരോന്ന് പറയും.. ക്ലാസ്സിൽ കയറി ബഹളമുണ്ടാക്കും, ഒട്ടും സഹിക്കാതെ വന്നപ്പോ ഞാൻ പ്രിൻസിപ്പലിന് കംപ്ലേറ്റ് കൊടുത്ത്… അവന് സസ്പെൻഷനും കൊടുത്തതാ… “”

 

 

 

അവള് പറഞ്ഞു നിർത്തിയതും.സംഭവം ഒതുങ്ങിയല്ലോ ന്നായി നിക്ക്. പക്ഷെ..

 

 

“” അത് കഴിഞ്ഞവനിന്ന് കോളേജിൽ വന്നിരുന്നു.. ഫ്രണ്ട്സിനൊപ്പം സംസാരിച്ചോണ്ട് ഇരുന്ന ന്നേയവൻ അത്രേം ആളുകളുടെ മുന്നിലിട്ട് തല്ലി… അവസാനം എല്ലാരും കൂടെ കുടിയാ… അവനെ പിടിച്ചു മാറ്റിയെ… നാളെ… നാളെ ന്നോട് അവന്റെയൊപ്പം ചെല്ലണം… ചെല്ലാണോന്നാ പറഞ്ഞിരിക്കുന്നെ… നിക്ക്… നിക്ക് പേടിയാ… എനിക്ക് പേടിയാ യേട്ടാ…. “”

 

 

കരഞ്ഞു തുടങ്ങിയവളെ ഞാൻ ചേർത്തുപ്പിടിച്ചു.

 

 

 

“” അതിനെന്തിനാ ന്റെ കൊച്ച് പേടിക്കണെ…

ദേ നോക്കിയേ.. നാളെ തന്നെ നമ്മക് അവനെ കണ്ട്, എല്ലാം തീർപ്പാക്കാം.. പോരെ…. “”

 

 

ഞനവൾക്ക് സത്യം ചെയ്ത് കൊടുത്തതും അവളൊന്ന് ചിരിച്ചു തലയാട്ടി,

 

 

“” ന്നാ ബാ… നമ്മക് സാധനോം വാങ്ങി പെട്ടന്ന് വീട് പിടിക്കാം.. പിന്നെ…ഏട്ടനൊരു സിഗരറ്റ് വലിക്കും…

മോളത് അവളോട് പറയല്ലേ… കേട്ടാ.. “”

 

 

 

“” അയ്യേ….!

അപ്പോ ഏട്ടന് ഏടത്തിയെ പേടിയാല്ലേ. “”

 

 

“” പേടിയൊന്നുല്ല ന്നാലും ചെറിയൊരു ഭയം…. അതൊണ്ട് ന്റെ കൊച്ചവളോട് പറയല്ലേ… ചോക്ലേറ്റ് വാങ്ങി തരാം….'”

 

 

അതിന് ചിരിച്ചവൾ മുന്നിട്ടേക്ക് നടന്നു.

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ഏട്ടനെവിടെ ഏടത്തി….?? താഴെങ്ങും ഇല്ലാലോ…””

 

പൂർണ്ണിമ രാവിലെ മുറിയിൽ നിന്ന് മുടിയൊതുക്കുന്ന സ്റ്റെഫിയെ കണ്ട് ചോദിച്ചതും

 

 

“” ആഹ്ഹ്….അവൻ നേരത്തെ എവിടേക്കോ മറ്റോ പോയല്ലോ മോളെ…ന്താടാ….?? “”

 

 

“” ഏയ്യ് ഒന്നില്ലേട്ടത്തി… എവിടെക്കാ ന്ന് വല്ലതും പറഞ്ഞോയേട്ടൻ… “”

 

 

“”ഒരു ഫ്രണ്ടിനെ കാണാൻ പോണുന്ന് മാത്രം പറഞ്ഞു… ന്താ മോളെ വല്ല അത്യാവശ്യവുമുണ്ടോ…?? “”

 

 

സ്റ്റെഫി അങ്ങനെ ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല. മറിച്ചു തിരിച്ചു വെളിയിലേക്ക് നടന്നതെ ഉള്ളായിരുന്നു.

 

ഏട്ടൻ മറന്നിട്ടുണ്ടാവും ന്നും കരുതി പരിഭവവൊന്നും കൂടാതെ അവൾ കോളേജിലേക്ക് നടന്നു, അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു.. ഇനി അവനെ എങ്ങനെ ഫേസ് ചെയ്യും ന്നോർത്ത്..

ഏട്ടൻ വരാമെന്ന് പറഞ്ഞപ്പോ വല്ലാത്ത ഒരു ധൈര്യം തോന്നിയിരുന്നു.. ഇപ്പോ അതും പൊയ്.

അവൾക്കകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

 

 

“” ഹാ… ദിവാ സോപ്നോം കണ്ടങ്ങ് പോവണോ മാഡം….??””

 

 

 

റോഡിലേക്ക് ഇറങ്ങിയതും മുന്നിൽ നിന്നൊരു ശബ്ദം. മുഖമുയർത്തി നോക്കിയതും ചിരിച്ചുകൊണ്ട് നിൽക്കുന്ന സിദ്ധുവിനെയാണ് പൂർണിമ കണ്ടത്. അത് കണ്ടതും അവളിലേക്ക് ആശ്വാസത്തിന്റെ ഒരു നിശ്വാസം ഒഴുകിയെത്തി.

 

 

 

“” ഏട്ടനിതെവിടെ പോയതാ രാവിലെ.. ഞാൻ… ഞനെവിടെല്ലാം നോക്കിന്നറിയോ…?? “”

 

 

 

അവളൊരു ആശ്വാസത്തോടെ ന്റെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു.

 

 

“” അതുപിന്നെ ഞാനി ബൈക്കെടുക്കാൻ പോയതല്ലേ..

നീ നിന്ന് സമയം കളയാതെ ഇങ്ങോട്ട് കേറ്… നമ്മക്ക് നമ്മടെ ചെക്കനെ കാണണ്ടേ… “”

 

 

 

രാവിലെ ഹരിയുടെ വണ്ടി എടുക്കാൻ പോയതായിരുന്നു ഞാൻ, അവൻ കാർ എടുത്തതിൽ പിന്നെ ബൈക്കവിടെ വെറുതെ ഇരിക്കുന്നു ന്നവൻ പറഞ്ഞിരുന്നു, അപ്പോപ്പിന്നെ വേറൊന്നും നോക്കിയില്ല അതിങ്ങ് എടുത്തോണ്ട് പോന്നു.

 

അവള് ബൈക്കിലേക്ക് കയറിയതും ഞാൻ വണ്ടി കോളേജിലേക്ക് വിട്ടു,

 

 

 

“” മോള് നടന്നോ…. ഞാൻ പുറകെ കാണും… “”

 

 

കോളേജിന്റെ വെളിയിൽ വണ്ടി വെച്ച് ഞാൻ അവളോട് പറഞ്ഞപ്പോ, പേടിയോടെ അവളെന്നെയൊന്ന് നോക്കി, ഞാൻ ധൈര്യമായിട്ട് നടന്നൊന്ന് പറഞ്ഞതും അവള് മനസ്സില്ലാ മനസ്സോടെ മുന്നിലേക്ക് നടന്നു,

 

 

 

കുറച്ച് ദൂരം ചെന്നവളെന്നെ തിരിഞ്ഞു നോക്കിയതും മൂന്ന് നാല് പേരവളുടെ മുന്നിലേക്ക് വന്നു, അപ്പോളേക്കും ഞാൻ വണ്ടി സ്റ്റാൻഡിലേക്കിട്ട് അങ്ങോട്ട് നടന്നിരുന്നു.

 

 

 

“” അത്രക്ക് ധൈര്യയോ നിനക്ക്…!! നിന്നോട് ന്റെ കൂടെ കിടക്കാനൊന്നുമല്ലല്ലോടി പുന്നാരമോളെ ഞാൻ പറഞ്ഞത്..

കൂടെ വരാനല്ലേ… പിന്നെന്താടി നിനക്ക് വന്നാല് ഏഹ്…. “”

 

 

 

പറഞ്ഞു തീർന്നതും അവളുടെ നേരെ വീണ കൈയ്യിൽ ഞാൻ പിടുത്തമിട്ട് കൈ അവന്റെ പിന്നിലേക്ക് കൊണ്ടുപോയി.

 

 

“” ഞാവന്നാ മതിയോ….?? “”

 

പിന്നിലേക്ക് നീട്ടിയ കൈ ഞാൻ ഒന്നുടെ പൊക്കിയതും അവനൊന്ന് അലറി. കൂടെ ഞാൻ അടുത്തു നിന്നവരെയും ഒന്ന് നോക്കി.

 

 

“” ഹാ പറയെടാ മോനെ…

ഞാവന്നാ മതിയോ…?? “”

 

 

ഞനൊന്നുടെ ആ കൈ പിടിച്ചു തിരിച്ചവന്റെ പുറം തീർത്തൊരു ചവിട്ടൂടെ കൊടുത്തതും അവൻ തെറിച്ചു താഴേക്ക് വീണു.

 

 

“” ടാ….!! “” അത് കണ്ട് കൂടെ നിന്നൊരു വവ്വാലിനുണ്ടായ മോന്റെ മോനെന്റെ നേരെ അലറിയതും

 

 

“‘ ഹ്മ്മ്.. നീ പറ ഒരാളോരു ചോദ്യം ചോദിക്കുമ്പോ അതിന് മറുപടി, കൊടുക്കണ്ടേ… അതെല്ലേ അതിന്റെ ഒരു മര്യാദ…. ഏഹ്..””

 

 

 

ഞനവനോട് ചോദിച്ചതും, കാര്യം മനസിലാവാതെ അവനെന്നെ കണ്ണ് മിഴിച്ചു നോക്കി, നോക്കി നിക്കേ കൊടുത്തു ചെവിക്കല്ല് പൊട്ടുന്നപോലൊന്ന്, പിന്നെ അവന്റെ നാവി തീർത്തൊരു ചവിട്ടൂടെ കൊടുത്തതും അവൻ താഴോട്ട് ഒരു ഇരുപ്പ്… ഇരുന്ന് പെടുത്തതാക്കനെ ചാൻസ് ഉള്ളു..

 

 

പിള്ളേരെല്ലാം അപ്പോളേക്കും കൂടിയിരിന്നു, കൊച്ചിന് സന്തോഷം കൊണ്ട് മുഖമാകെ ചിരിയോടെ നിൽക്കുന്നു.

 

 

കൂടെ ഉണ്ടായിരുന്നവൻ ന്തിനോ വേണ്ടി പിന്നിലേക്ക് ഓടുന്നത് കണ്ടതും,

 

 

 

“” മോനെ ടാ……എടുക്കുമ്പോ വല്യ കനമുള്ളതെന്തെകിലും എടുത്തോണേ… കേട്ടാ…””

 

 

 

ആ പോക്കും നോക്കി നിന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.

പിന്നെ വന്നവനും നിന്നവനും വയറ് നിറച്ചു കൊടുത്തിട്ടാണ് ഞാൻ നിർത്തിയത്. കുറെയായി ശരീരമൊക്കെയൊന്ന് അനക്കിട്ട്., അടികൊണ്ട് വയ്യാതെ കിടക്കുന്നവരിൽ നിന്ന് മറ്റവനെ മാത്രം ഞാൻ വലിച്ചു പൊക്കി,

 

 

 

“” അപ്പോ മോനെ.. ‘” അവനെ നേരെ നിർത്തി, ഷർട്ടിലെ പൊടിയും തൂത്ത്, കോളറും നേരെയിട്ട് ഞനവനെയൊന്ന് നോക്കി, അഹ് നന്നായിട്ട് കിട്ടിയിട്ടുണ്ടല്ലോ… ഞാൻ സ്വയമോന്ന് പറഞ്ഞതും,

കൂടെ അടുത്തു നിന്നവളേ ഞാൻ കൈ കൊണ്ട് വിളിച്ചതും, അവളെന്റെ അരികിലേക്ക് ഓടിയെത്തി,

 

 

 

“” പെണ്പിള്ളേരോട് മോശമായിട്ട് പെരുമാറുന്നതേ….. നികിഷ്ടല്ല… അപ്പോപ്പിന്നെ ന്റെ പെങ്ങളോട് തന്നെ നിയിത് കാണിക്കുമ്പോ നിക്ക് ദേഷ്യം വരില്ലേ… ഹാ പറ വരില്ലേ….. “”

 

 

ന്തോ അവനെനിക്കുള്ള മറുപടി പെട്ടെന്ന് ഒരു തലയനക്കിലൂടെ തന്നതും, ഞനൊന്ന് ചിരിച്ചു,

 

 

 

“” ആഹ്ഹ്… അപ്പോ അത് കഴിഞ്ഞു… ഇനിയെന്താ…… ഹാ… “” ഞാനവളെ നോക്കിയൊന്ന് ആലോചിച്ചതും,

 

 

 

“” നിനക്കെന്താണോ കൊടുക്കാനുള്ളത് അതങ്ങ് കൊടുത്തേക്ക്… നമ്മക്കെന്തിനാ കണ്ടനാറികളുടെ കടമൊക്കെ.. അതോണ്ട് ന്താന്ന് വെച്ചാ അറിഞ്ഞങ്ങ് കൊടുത്തേക്ക്… അവൻ ഹാപ്പിയാകട്ടെന്ന്…. “”

 

 

പറഞ്ഞതും ഒന്നാലോചിച്ചവൾ മുന്നോട്ട് വന്നവളവന്റെ മുഖമടച്ചോന്നുകൊടുത്തു,

 

 

“” അതങ്ങോട്ട് ഏറ്റില്ലടാ… അവന്റെ മുഖം കണ്ടാ…. ഒന്നുടെ അങ്ങ് കൊടുത്തേക്ക് “”

 

 

നീട്ടി ഒരെണ്ണം കൂടെ കൊടുത്തതും അവൻ പിന്നിലേക്ക് വീഴാനൊരു പോക്ക്,

 

 

‘” ഓഹ് ഇനി ഞാൻ പിടിച്ചിട്ട് നീ വീഴാതെ ഇരിക്കണ്ട… ധൈര്യായിട്ട് വീണോ…!!””

 

 

പിടി വിട്ടതും അവൻ ചക്ക വെട്ടിയിട്ടപോലെ ഒറ്റ പോക്ക്.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

 

“” ഇത്രയൊക്കെ ഇടിക്കാനും മാത്രം ന്റെ മോനെന്താ ചെയ്തേ… ഏഹ്.. അല്ലേൽ തന്നെ ഇവനാരാ ന്റെ കൊച്ചിനെ തല്ലാൻ.. “”

 

 

സംഭവം എല്ലാം കഴിഞ്ഞതും ഉണ്ടായതെന്താണെന്ന് തിരക്കാൻ ഓഫീസിൽ നിന്നും ആള് വന്നു നോക്കി, വിളിക്കണ്ട താമസം ഞാനും അവളും അങ്ങോട്ടേക്ക് നടന്നു.

പിന്നെ ആ പയ്യമ്മാരുടെ മാതാപിതാക്കൾ വരുന്ന വരെ കുറച്ച് നേരം പോസ്റ്റ്‌ ആകേണ്ട വന്നു, അങ്ങനെ വന്നൊരു തള്ള ചെക്കനെ കണ്ടപ്പോ മുതല് ന്നോട് ചാടി കേറാ… ന്നാ അവനെന്താ ചെയ്തിട്ടാ അടി കിട്ട്യേ ന്നല്ല… നല്ല മാതാവ്..

 

 

“” ഇവനെക്കെ ന്തിനാ ഇടികൊണ്ടെന്ന് എന്നെക്കാളും നന്നായിട്ട് ഇവനൊക്കെയറിയാം… അതോണ്ട് ഈ കൊടുത്തതൊക്കെ കുറഞ്ഞു പോയിന്നേ ഞാമ്പറയു… “”

 

 

“” കണ്ടോ സാറേ… ഇത്രയൊക്കെ ഉണ്ടാക്കിട്ടും അവന്റെ അഹങ്കാരം… പോലീസിനെ വിളിക്ക് സാറേ… അവര് വന്നിട്ട് തീരുമാനിക്കട്ടെ ബാക്കി…””

 

 

 

“” ഓഹ്.. നിങ്ങള്‌ വിളി… പോലീസ് വരട്ടെ… ന്നിട്ട് തീരുമാനിക്കാം ബാക്കിയൊക്കെ…..

സാറ് വിളി സാറേ… അവര് വരട്ടെന്ന്.. “”

 

 

ഞാൻ അവിടുന്ന് എഴുന്നേറ്റു. പതിയെ അവളുടെ അടുത്തേക്ക് നടന്നു,. അപ്പോളേക്കും പ്രിൻസിപ്പൽ ന്നോട് കുറച്ച് റഷ് ആയി,

 

 

 

“” എസ്ക്യൂസ്മീ…മിസ്റ്റർ… ഇത്രേം പിള്ളേരുടെ മുന്നിലിട്ട് ഇവരെ തല്ലിയതും പോരാ താൻ ന്റടുത് വന്ന് ആളാകുന്നോ..?? ന്താ പൂർണിമയിത് ഗുണ്ടായിസൊ…!! “”

 

ഈ തലയിൽ മൂന്നു രോമം മാത്രം എഴുനേറ്റ് നിൽക്കുന്ന ഈ പുൽച്ചാടി മോനെ എനിക്ക് ആദ്യം കണ്ടപ്പോളെ പിടിച്ചിട്ടില്ല…

ഇവനെന്റെന്ന് തല്ല് മേടിക്കും..

 

 

 

“” ആടോ ഗുണ്ടായിസാ… തനിക്കെന്തെകിലും പറയാനുണ്ടോ…??

തന്നെപോലെ കുറെ എണ്ണം ഇങ്ങനെ ഞെളിഞ്ഞിരിക്കുന്നതോണ്ടാ നിക്കൊക്കെ ഇവിടെ വന്നിങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്… ന്നിട്ട് അയാള് കിടന്ന് ഷോ ഏറക്കുന്നു..

പിന്നെ…. ഇവനെയൊക്കെ ഞാൻ തല്ലിയതെ,,

ന്റെ കൊച്ചിനോട് മോശമായി സംസാരിച്ചതിനും അവളെ തല്ലിയതിനുമാ…

അങ്ങനെയുള്ളവമ്മാരെ ഞാൻ തല്ലല്ല… പൊതപ്പിക്കും,

ഒരുതവണ ഇവിടുന്ന് സസ്‌പെൻഷൻ കൊടുത്തിട്ടും ഇവനൊക്കെ എല്ലിന്റെ എടേൽ കേറുന്നുണ്ടകിൽ അത് നല്ല തല്ലിന്റെ കുറവ് തന്നാ…””

 

 

ഞാൻ നേരെ അവന്റെയൊക്കെ വീട്ടുകാരുടെ നേരെ തിരിഞ്ഞു,

 

 

“” മോനെ… ഒരുതവണ സസ്‌പെൻഷൻ കൊടുത്ത് വിട്ടത് ഇവിടെ ഭാരതനാട്യം കളിച്ചേനല്ല,””

 

നേരെ അവന്റെയൊക്കെ അടുത്തേക്ക് ചെന്നെല്ലാത്തിനെമോന്ന് നോക്കി, ന്നേ കണ്ടതും ല്ലാം തലകുനിച്ചു,

 

 

“” ഇനിയെതവനേലും ന്റെ കൊച്ചിനോട് അനാവശ്യം പറഞ്ഞുന്നു വല്ലോം ഞനറിഞ്ഞാ പൊന്ന് മോനെ… ഞനൊരു വരവൂടി വരും… ആ വരവിന് നിന്റെയൊക്കെ മരിപ്പും കൂടെ അറിയിച്ചിട്ടേ ഞാൻ തിരിച്ചു പോകോള്ളു… കെട്ട്രാ…. “”

 

 

 

അതുടെ ആയതും നുമ്പേ ന്നോട് ചാടിയ ആ തള്ള ആരെയോ വിളിക്കാൻ ഫോൺ എടുക്കുന്നത് കണ്ടു,

 

 

“” ന്റെ ചേച്ചി… പോലീസ് സ്റ്റേഷനിലേക്കണെങ്കിൽ വെറുതെ വിളിച്ചു ബുദ്ധിമുട്ടണ്ട.. ന്റെ ഫ്രണ്ടവിടുത്തെ SI, അവനോട് പറഞ്ഞിട്ടാ ഞനിങ്ങോട്ട് വന്നത്…

പിന്നെ…അവനിവിടെ വന്നാ ഇവൾടെന്നൊരു കംപ്ലയിന്റ് എഴുതിയങ്ങ് വാങ്ങിക്കും, പിന്നെ മക്കളെ കാണണമെങ്കിൽ എല്ലാം കൂടെ ജയിലിലേക്ക് പോകേണ്ടി വരും.. ഒപ്പം സാറും… “”

 

 

 

ഞാൻ മുന്നിലെ കസേരയിലിരിക്കുന്ന ആ പുൽച്ചാടിയെ നോക്കിയൊന്ന് പറഞ്ഞതും പുള്ളിക്ക് തൊണ്ടേൽ വെള്ളമില്ല.

 

 

അവിടെ കൂടി നിന്ന അദ്ധ്യാപകരേയും മാതാപിതാക്കളെയും നോക്കി ഞാൻ തുടർന്നു.

 

 

 

“” പറയുന്നതോണ്ട് ഒന്നും തോന്നരുത്..

പിള്ളേരെ സ്നേഹം അറിയിച്ചു വളർത്തുന്നതൊക്കെ നല്ലതാ… പക്ഷെ ഇടക്ക് വഴക്കുടെ പറയാനും പഠിക്കണം… ഇല്ലേ നാളത്തെ ഗോവിന്ദ ചാമിയും, അമീർ ഉൾ ഇസ്ലാമുമൊക്കെയാവും ഇവനൊക്കെ…

കൂടെ പഠിക്കുന്ന സഹപാടിയോടൊക്കെ ഇങ്ങനെ ചെയ്യുന്നവൻ നാളെ ഇരുട്ട് വാക്കിൽ സ്വന്തം കുടുംബത്തിലുള്ളതിനോടും ഇങ്ങനെ ചെയ്യൂ… കുടുംബത്തിൽ നിന്നെങ്കിലും സ്നേഹം പഠിപ്പിക്ക് ആദ്യം….

 

പിന്നെ സാറേ…..

നിക്ക് മാറ്റാരുടേം കാര്യം അറിയണ്ടവശ്യമില്ല.. ന്റെ കൊച്ചിനോട് ഇനിയെന്തകിലും ഇതിന്റെ പേരിൽ ആരെക്കിലും ന്തകിലും പറഞ്ഞാ… നുമ്പേ പറഞ്ഞത് കളിവാക്കല്ല… ഞാൻ വരും.. ഒടുക്കത്തെ വരവ് വരും….. “”

 

 

 

“” സോറി മാഡം….. “” അത്രേം പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, ഞാൻ ഇറങ്ങിട്ടും അവളെ കാണാത്തത് കൊണ്ട് കയറി ചെല്ലാൻ തുനിഞ്ഞ ന്നേ ഞാൻ തന്നെ തടഞ്ഞു, ന്തിനാ ഇപ്പോ ഉള്ള മാസ്സ് കളയുന്നെ… പക്ഷെ ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവളിറങ്ങി വന്നു. വന്ന പാടെ കെട്ടിപ്പിടിച്ചൊരുമ്മ തന്നവൾ അവളുടെ സന്തോഷം കാട്ടി,

 

 

“” മ്മ് ന്തോ പറ്റി…??”” അവളുടെ സന്തോഷം കണ്ടപ്പോ നിക്കും ചിരി

 

 

 

“” അടിച്ചുപൊളിച്ചു.. സൂപ്പർ… ഒരു രക്ഷയുമില്ല…

അവരിപ്പോ ന്നോട് സോറിയും പറഞ്ഞു… ഞാൻ ഹാപ്പി… താങ്ക്സ് വല്യേട്ടാ….. “”

 

 

 

അവളെന്റെ താടി പിടിച്ചു വലിച്ചോണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു, ഇവിടെ നിക്കണേ പോകല്ലെന്ന്, ന്നും പറഞ്ഞവളൊരോട്ടം, കാര്യം ചോദിച്ചിട്ട് പെണ്ണൊന്നും പറഞ്ഞുമില്ല,

 

 

കുറച്ച് കഴിഞ്ഞതും ഓഫീസിൽ നിന്നും എല്ലാരും വെളിയിലേക്ക് ഇറങ്ങി, എല്ലാരേം നോക്കി നിന്നതേ ഉള്ളു ഞാൻ.. എല്ലാരും പോയെന്ന് മനസിലാക്കിയ ഞാൻ ഒന്ന് തിരിഞ്ഞതും ന്തിലോ പൊയ് ചെന്നിടിച്ചു,

 

 

 

“” അയ്യോ സോറി മിസ്സ്‌.. കണ്ടില്ല… “” ചെന്നിടിച്ചതൊരു ടീച്ചറിനെ.. താഴെ വീണ അവരുടെ ബുക്കും എടുത്ത് കൊടുത്ത് ഞാൻ അവരെ നോക്കിയോന്ന് ചിരിച്ചു, പക്ഷെ അവരെന്റെ കണ്ണിലേക്ക് നോക്കി ഒരു നിമിഷം നിന്നു,

 

 

“” മിസ്സേ ബുക്ക്‌…. “” ഞനൊന്ന് മുരടനക്കി, അവരോരു ചമ്മലോടെ ന്റേന്ന് അത് വാങ്ങി, ഒരു പ്രായം കുറഞ്ഞ ടീച്ചർ.. സുന്ദരിയാണ്…

 

 

“” പൂർണിമയുടെ സ്വന്തം ചേട്ടനാണോ…?? ”

 

 

“” ന്റെ..അച്ഛന്റെ ചേട്ടന്റെ മോളാ… ന്താ മിസ്സേ അവള് ഇനി ക്ലാസ്സി വല്ല പ്രശ്നവും… “”

 

 

ഞാൻ ഒന്ന് ചോദിച്ചു, ഇനി ന്നേ കണ്ട് അവള് സേതുമാധവന് വേണ്ടി വെല്ലുവിളിയുമായി ഇറങ്ങിയ കൊച്ചിൻ ഹനിഫയാകോ…!!

 

 

“” ഉണ്ടായിട്ടെന്തിനാ… ഇനിം..തല്ലി തീർക്കാനാ… “”

 

 

അവരൊന്ന് ചിരിച്ചു, ഊള കോമഡി ആണെങ്കിലും ഞനുമൊന്ന് ചിരിച്ചു കൊടുത്തു,

ആഹ്ഹ് പൊട്ട്…

 

 

“” അവള് ക്ലാസ്സിൽ ഒരു പ്രശ്നവുമില്ല.. അത്യാവശ്യം നന്നായിട്ട് പഠിക്കും ന്നാലും കുറച്ച് ഉഴപ്പുണ്ട്… അത് കുപ്പമില്ല… നമ്മക്…ശെരിയാക്കാന്നെ…! “”

 

 

 

അവരോരു ചിരിയോടെ പറഞ്ഞതും, നിക്ക് ആകെ ബോർ അടിച്ചിട്ട്.. ഇതിന് ക്ലാസ്സൊന്നുല്ലേ..

 

 

“” പിന്നെ… അവർക്കിട്ട് കൊടുത്തത് നന്നായി… പിള്ളാരാണെന്ന് വെച്ച്… ന്തൊക്കെ വൃത്തികേടാ കാണിച്ചു കുട്ടണേ… രണ്ടെണ്ണം കൂടുതല് കൊടുക്കണ്ടതായിരുന്നു… “”

 

അവരോരു രോഷം പോലെ പറഞ്ഞതും, ഒരു ടീച്ചർ ആയിട്ട് കൂടി അവരങ്ങനെ പറയണമെങ്കിൽ ങ്കിലും ഉണ്ടാവും ന്ന് ഞാനും കരുതി,

 

 

“” ആഹ്ഹ് കൊള്ളാം…നല്ല ബെസ്റ്റ് ടീച്ചറ്…””

 

 

ആ സംസാരം നീണ്ടു, കമ്പനി ആണെന്ന് മനസിലായതും ഞാനും കൂടി, പിന്നെ എന്തൊക്കെയോ പറഞ്ഞവര് ചിരിച്ചു കൂടെ ഞാനും

 

 

“” യേട്ടാ…… “” വിളി കേട്ട് ഞാനും അവളും തിരിഞ്ഞു നോക്കി, പൂർണിമക്കൊപ്പം സ്റ്റെഫി…

 

 

“” ന്താ…. ന്താടാ പ്രശ്നം…. ഏഹ്..”” അവളെന്റെ അരികിലേക്ക് ഓടിയെത്തി, കാര്യം ദൂരെ നിന്നെ തിരക്കിയവൾ ന്റെ അരികിലേക്ക് ചേർന്നു നിന്നു.

 

 

 

“” നീയെന്താടി ഇവിടെ…. ഏഹ്….”” ഞാൻ അവളെ ഇവിടെ കണ്ടതും അത്ഭുതപ്പെട്ടു നോക്കി, ഉടനെ നിക്കുള്ള ഉത്തരം ന്നപോലെ അവൾ പൂർണിമയെ തല ചെരിച്ചൊന്ന് നോക്കി,

 

 

 

“” അത് പിന്നെ, വീട്ടിൽ നിന്ന് ഈ ഗുണ്ടയെ അല്ലാതെ വേറെ വിവരമുള്ള ആരേലും കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കേറിയാ മതീന്ന് പ്രിൻസി പറഞ്ഞു… അതാ ഞാൻ ഏട്ടത്തിയെ വിളിച്ചേ… “”

 

 

 

അത് പറഞ്ഞതും മൂന്നും നിന്ന് ചിരി തുടങ്ങി,

 

 

 

“” ഇപ്പോ ന്തായി… “” മിസ്സ്‌ കൈ മുട്ടിനു മുകളിൽ കൈ ഊന്നി നിന്ന് ചിരി തുടങ്ങി,

 

 

“” കാര്യം… കാര്യമ്പറ ആദ്യം… ന്നിട്ട് തീരുമാനിക്കാം ബാക്കി… “” സ്റ്റെഫി ചിരി നിർത്തി കാര്യം ചോദിച്ചതും കഷ്ടപ്പെട്ട് ചിരിയൊതുക്കി അവള് തന്നെ പറഞ്ഞു വ്യക്തമാക്കി കൊടുത്തു.

 

 

 

“” ന്റെ പൊന്ന് സിദ്ധു… നിനക്ക് ന്താടാ.. ഏഹ്…

ന്നിട്ട് ആ പിള്ളാർക്ക് എങ്ങനെ ഉണ്ടിപ്പോ… “”

 

 

സ്റ്റെഫി തലക്ക് കൈ വെച്ചു, ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു

 

 

“” ഏയ്‌..

പരിക്കുകൾ ഉണ്ട്… പിന്നെ എല്ലാരേം അവരവരുടെ പേരെന്റ്സ് വന്ന് വിളിച്ചോണ്ട് പൊയ്, വേറെ പ്രശ്നങ്ങളൊന്നുല്ലാ.. “”

 

 

നിക്ക് സപ്പോർട്ട് ആയിട്ട് ആ മിസ്സ്‌ കൂടെ നിന്നു.

പക്ഷെ ന്നേ നോക്കി ദഹിപ്പിക്കുവായിരുന്നവൾ, അടി….ഇടി ഒക്കെ പുള്ളികാരിക്ക് വല്യ പ്രശ്നങ്ങളാ..

 

 

 

“” ന്തായാലും ഞാൻ സാറിനെയൊന്ന് കണ്ടിട്ട് വരാം… പിന്നെ നിനക്കുള്ളത് വീട്ടിൽ എത്തിട്ട് ഞാന്തരാം….””

 

 

അതും പറഞ്ഞു അവൾ അകത്തേക്ക് കയറി, ഒപ്പം പൂർണിമയും,

 

 

 

“” അതാരാ..?? “” അവള് പോയ വഴിയേ നോക്കി നിന്ന ന്നേ തട്ടി വിളിച്ചവൾ ചോദിച്ചപ്പോ, ഞാൻ അതെ പടി അവളെ നോക്കി,

 

 

“” അത് ഞാൻ കെട്ടാൻ പോണ ആളാ.. പേര് സ്റ്റെഫി.. “”

 

 

“” ഓഹ്…അത് ശെരി വെറുതെയല്ല ആളിത്ര ചൂടായത്…

ഏയ്‌… നിങ്ങടെ ലവ് മാരേജാണോ..?? “”

 

 

അവരോരു സംശയം ചോദിച്ചതും ഞാൻ അതേയെന്ന അർത്ഥത്തിൽ തലയനക്കി, പിന്നെ കുറച്ച് നേരം അവൾക്കു വേണ്ടി കാത്തിരുന്നു,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” അങ്ങേര് വല്ലോം പറഞ്ഞോ…?? “”

 

തിരിച്ചു ബൈക്കിൽ ന്റെ പിന്നിലായി ഇരിക്കുന്നവളെ മീറ്ററിലൂടെ നോക്കി ഞാൻ. മുഖം ഒരു കൊട്ടയുണ്ട്..

 

 

“” പറഞ്ഞതിന് കണക്കില്ല… ദേ സിദ്ധു ഇത് കുറച്ച് കൂടുന്നുണ്ട് കേട്ടാ… ആ പിള്ളാർക്ക് ന്തെങ്കിലും പറ്റിയിരുനേലോ…?? ഒന്നാതെ കല്യാണം ഉറപ്പിച്ചിരിക്കാ അതിന്റെ ഇടക്കാ ഇതൊലത്തെ കുറെ… “”

 

 

അവള് പല്ല് കടിച്ചു. ന്റെ തോളിൽ പതിയെ കടിച്ചു.

 

 

 

“” അടങ്ങി ഇരുന്നോ പെണ്ണെ.. ഇല്ലേ ഞാനിറക്കി വിടും പറഞ്ഞില്ലെന്ന് വേണ്ട… “”

 

 

 

“” ഓഹ് പിന്നെ ഇയ്യാള് പോടോ… “” പറഞ്ഞുകൊണ്ടെന്റെ കവിളിൽ തിരിച്ചു അമർത്തിയൊരു ഉമ്മ,

 

 

വണ്ടി നേരെ ഞാൻ തറവാട്ടിലേക്കാണ് വിട്ടത്, കുറച്ച് നേരം സംസാരിക്കാ അത്രേ വേണ്ടു, വണ്ടി മുറ്റത് നിർത്തി നേരെ കുളക്കടവിലേക്ക് നടന്നു.

 

അവളെ അവിടിരുത്തി ഞാനാ മടിയിലേക്ക് ചാഞ്ഞു, ആ വിരലുകൾ കയ്യിൽ കോർത്തു ഓരോ കുശലം പറഞ്ഞിരുന്നു.

 

 

 

“” തറവാട്ടിലുള്ളവരെയൊക്കെ ഇഷ്ടയോ നിനക്ക്..?? “”

 

 

“” ആഹ്ഹ് ല്ലോ… ല്ലാരേം ഇഷ്ട്ടായി… പ്രതേകിച്ചു രമണിയമ്മേ… ആള് കുറച്ച് കുറുമ്പിയാട്ടോ…!””

 

 

 

അതിന് ഞാൻ വെറുതെയൊന്ന് ചിരിച്ചതെയുള്ളൂ.

പിന്നെ കുറച്ചു നേരം അവളൊന്നും മിണ്ടിയില്ല.

 

 

“” നീയെന്താ ന്റെ പെണ്ണെ ഈ ആലോചിച്ചു ക്കുട്ടണേ…””

 

 

 

അവളുടെ ആ ഇരുത്തം കണ്ട് ഞനൊന്ന് ചോദിച്ചു,

 

 

“” അതുപിന്നെ അമ്മേം കൊച്ചിനേമോന്ന് കാണണമെന്നുണ്ട് വാവേ…ഒന്നുല്ലേലും ന്റെ കല്യാണം അല്ലെ വരണേ… അവരില്ലെങ്കിൽ….

നമ്മക് നാളെ അവിടെവരെയൊന്ന് പോയാലോ… നിനക്ക് വിഷമാവോ…!!””

 

അവളെന്റെ മുടിയിൽ തഴുകി നിന്നു,

 

 

“” അതൊഴിച്ചു ബാക്കി ന്ത്‌ വേണേലും പറഞ്ഞോ ഞാൻ നടത്തി തരാം..

ഇനിയാ വീട്ടിലേക്ക് ഞാനില്ല. “”

 

 

 

എടുത്തടിച്ചപോലെ ഞാനത് പറഞ്ഞതും, അവള് കുറച്ച് നേരം അനങ്ങിയില്ല, അത് കണ്ട് ഞാനവളെ നോക്കുമ്പോ കണ്ണ് തുടക്കുന്നത് കണ്ടു, പിന്നെ ഒന്നും മിണ്ടാതെ വീണ്ടും അതെ ഇരുപ്പ്.

 

 

കുറച്ച് നേരം കൂടെ അവിടിരുന്നെങ്കിലും ഞങ്ങളു പരസ്പരം ഒന്നും സംസാരിച്ചില്ല. പതിയെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു,

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

നേരെ അകത്തേക്ക് കയറിയതും അവളെരോടും ഒന്നും മിണ്ടാതെ വല്യമ്മയുടെ മുറിയിലേക്ക് പോയ്, അവളവിടെയാണ് കിടക്കുന്നത് ഇപ്പൊ,

 

 

 

“” ന്താടാ… ന്തിനാ അവള് വിഷമിച്ചു അകത്തേക്ക് പോയേ…. “”

 

 

വണ്ടിയുടെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന വല്യമ്മ ചോദിച്ചതും ഞാൻ ഒന്നുമില്ല ന്ന് പറഞ്ഞു കാര്യം ഒതുക്കി,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

അങ്ങനെ കല്യാണത്തിന്റെ നാല് നാൾ മുന്നേ

 

 

 

“” സ്റ്റെഫി…… “” ഞാൻ വീടിന്റെ ഉള്ളിലേക്ക് നീട്ടി വിളിച്ചു, കല്യാണം ആയത് കൊണ്ട് ഒട്ടുമിക്കെ എല്ലാരും വന്നിട്ടുണ്ട്, അക്ഷരചേച്ചി ഇന്ന് രാവിലെ എത്തി, അഭി പിന്നെ ഇവിടെ കാര്യങ്ങൾ ഒക്കെ നോക്കി അങ്ങനെ ഉണ്ട്, നാളെ ആൻഡ്രസ്സയും അപർണ്ണ യും എത്തും, പൂജ പിന്നെ ഒരാഴ്ച നേരത്തെ ലീവും എടുത്തിങ്ങ് പോന്നു, അങ്ങനെ മൊത്തത്തിൽ അവിടെ ഒരു ബഹളം തന്നെ ന്ന് പറയാം.. അപ്പോളാണ് പല്ലും കടിച്ചോണ്ട് അഭി വരുന്നത്,

 

 

 

“” പരട്ട കിളവന്റെ ഓരോ കോപ്പിലെ ചോദ്യം… നിക്കങ്ങോട്ട് പൊളിഞ്ഞു കേറിയതാ മറ്റേത്…, പിന്നെ നിന്റെ അമ്മായിയാപ്പനല്ലെന്നോർത്താ… മലര്..””

 

 

വന്ന പാടെ ന്റെ നേരെ ഒന്ന് ചാടിയവൻ, ആ തറയിലോട്ട് ആഞ്ഞൊരു ചവിട്ട്, നിക്ക് ചിരി വന്ന് പോയി,

 

 

 

“” നീ കിണിക്കണ്ട… നിന്റെ അമ്മായിയപ്പൻ ല്ലേ… നിനക്കിത്തന്നെ വരണം…

 

ഓഹ് ദാണ്ടേ വരണ്, ടാ ഞാമ്പോണ്… നീ ഇത് കഴിഞ്ഞു ആ കുളത്തിന്റെ അങ്ങോട്ട് പോര് ഞാനവിടെ കാണും… “”

 

 

അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു,

ഞാൻ മുന്നിലേക്ക് നോക്കി, അവളുടെ അച്ഛനും, അമ്മയും അനിയത്തിയും അകത്തേക്ക് കയറിയിരുന്നു,

 

അവളുമായി വഴക്കിട്ടത്തിന്റെ പിറ്റേന്ന് തന്നെ ഞാൻ എല്ലാരേം കാണാൻ പോയിരുന്നു, ആദ്യം കുറെ കൊണ പറഞ്ഞെങ്കിലും പുള്ളിയെ പറഞ്ഞു മനസിലാക്കാൻ നിക്ക് പറ്റി.. അല്ല അഭി പറഞ്ഞു മനസിലാക്കിച്ചു,

 

 

 

“” നീ പോവാണോ…?? “” തിരിഞ്ഞു നടന്ന അഭിയെ കണ്ട് പുള്ളിയൊന്ന് നിന്നു.

 

 

 

“” ആഹ്ഹ് പോവാ.. ചെന്നിട്ട് എന്തൊക്കെയോ ചെയ്യാനുള്ളതാ… അങ്കിള് കയറിയിരി….

 

അമ്മേ… മോളെ…. പിന്നെ കാണാം… “”

 

 

അവൻ പിന്നൊന്നും പറയാതെ ഒറ്റ ഓട്ടം. ഞാൻ ചിരിച്ചു പൊയ്,

നേരെ അവരുടെ അടുത്തേക്ക് നടന്നു,

 

 

 

“” അച്ഛാ… അമ്മേ യാത്രയൊക്കെ സുഖായിരുന്നല്ലോ….ല്ലേ.. “”

 

 

ഞനവരെ കണ്ടതും ഒരു സുഖവിവരം ന്നപോലെ തിരക്കി,

 

 

 

“” ഏയ്യ്… കുഴപ്പമില്ലായിരുന്നു മോനെ.. അവളെന്തിയെ…?? “”

 

 

അച്ഛന് ന്നോട് ന്തോ മിണ്ടാൻ ബുദ്ധിമുട്ടുള്ളത് പോലെ, അതമ്മക്ക് മനസിലായത് കൊണ്ടാകാം ചാടി കേറി പറഞ്ഞത്.

ഞാൻ അവളുടെ അനിയത്തി സോഫിയയുടെ കയ്യിൽ പിടിച്ചൊരു ഷേക്ക്‌ ഹാൻഡ് കൊടുത്തു,

 

 

 

“” അവള് മോളിലുണ്ടമ്മേ… നിങ്ങളെന്നാ അങ്ങോട്ട് ചെല്ല്… “”

 

 

മുകളിലേക്ക് കൈ ചൂണ്ടി ഞനത് പറഞ്ഞതും,

 

 

 

“” അഹ്… ന്തകിലും പറയാനുണ്ടേകിൽ പറഞ്ഞിട്ട് പെട്ടന്ന് പോര്.. പോയിട്ട് കുറച്ച് പണിയുള്ളതാ… “”

 

 

പുള്ളിയൊരു ഗമ.. ഞാൻ ന്തകിലും പറയുന്നതിന് മുന്നേ വല്യച്ഛൻ അതിന് മറുപടി കൊടുത്ത് കഴിഞ്ഞിരുന്നു

 

 

 

“” അതെന്ത്‌ പറച്ചിലാ ന്റെ ജോസഫെ… നീയാ പറഞ്ഞത്.. ഒന്നുല്ലേലും നിന്റെ മോൾടെ കല്യാണം അല്ലേടാ… അപ്പൊ അതുകൂടാതെ പോകാന്ന് വെച്ചാ… നീ നല്ലളാ…. “”

 

 

വല്യച്ഛൻ പുള്ളിടെ തോളിൽ കൈ ഇട്ടു, ഏഹ് ഇവര് പരിചയക്കാരായിരുന്നോ… പിന്നെ കുറച്ച് നേരം അവര് ഓരോന്ന് പറഞ്ഞു നിന്നു, ഞാൻ അമ്മയോടും അവളോടും ഓരോ വിശേഷം ചോദിച്ചും.. വല്യമ്മയേയും ബാക്കി ഒന്നിനേം കാണാൻ ഇല്ല… ഒക്കെ ഓട്ടത്തിൽ തന്നെ..

 

 

 

“” അഹ്…. സംസാരിച്ചു നിന്ന് സമയം കളയാതെ കണ്ണാ….. നീയിവരെ കൊണ്ട് മോൾടെ അടുത്തേക്ക് ചെല്ല്…

 

ജോസഫെ.. ടാ ഇത് കഴിഞു പുറകിലോട്ട് പോര് കേട്ടാ…. “”

 

 

വല്യച്ഛൻ നേരെ നടന്നു, ഞാൻ അവരേം കൊണ്ട് നേരെ മുകളിലേക്കും നടന്നു,

 

 

 

“” അച്ഛനിപ്പോളും ന്നോട് ദേഷ്യമുണ്ടല്ലേ… “”

 

 

മുകളിലേക്ക് കയറുന്ന കുട്ടത്തിൽ ഞാൻ പുള്ളിയോട് ചോദിച്ചതും, പുള്ളിക് ഉത്തരം മുട്ടി, മറുപടിയൊന്നും തരാതെ അയാളെന്നെ ചേർത്തുപിടിച്ചു,

അത് കണ്ട് കരഞ്ഞുകൊണ്ട് ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി ഞനൊന്ന് ചിരിച്ചു,

 

 

 

“” സ്റ്റെഫി…. കതക്ക് തുറന്നെ.. “”

 

ഞാൻ അവളുടെ മുറിയിൽ രണ്ട് തവണ കൊട്ടി, എവിടെ… ആള് ആന്നത്തെ സംഭവത്തിന് ശേഷം ന്നോട് കുറച്ച് സീനാ..

 

 

പിന്നേം വിളിച്ചതും

 

 

“” ന്താ സിദ്ധു നിന…. “” പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവൾ കണ്ണും മിഴിച്ചു ന്റെ പുറകിൽ നിൽക്കുന്നവരെ നോക്കി,

 

 

 

“” സർപ്രൈസ്…. “” അവരെ നോക്കി കണ്ണീരോടെ നിന്നവളെ കുലുക്കി വിളിച്ചതും, അവളെന്നെയൊന്ന് നോക്കി, പെട്ടന്ന് ന്നേ കെട്ടിപിടിച്ചു ഏങ്ങി..

പിടി വിട്ട് പിന്നെ അമ്മക്കും സോഫിയക്കും അച്ഛനും നേരെയായി.

 

 

 

“” നിങ്ങളെന്നാ സംസാരിച്ചിരിക്ക്.. നിക്കും അച്ഛനും കുറച്ച് പണിയുണ്ട്… വാ അച്ഛാ…””

 

 

 

ഞാൻ അച്ഛനേം വിളിച്ചു പുറകോട്ട് നടന്നു, അപ്പോ പുറകിൽ നിന്നൊരു പിൻ വിളി,

 

 

 

“” അച്ഛ പൊക്കോ… ഇപ്പോ വിട്ടേക്കാം.. “”

 

 

 

പുള്ളിയൊന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി, ഉടനെ അതു നോക്കി അവളെന്നെ വലിച്ചു പുറകിലേക്ക് കൊണ്ട് വന്നു,

ഒരു നിമിഷം ന്നേ നോക്കി നിന്നവൾ ന്നേ വരിഞ്ഞു മുറുക്കി ന്റെ മുഖമാകെ പലകുറി ഉമ്മവെച്ചു.

 

 

 

“” ഇതേങ്ങനെ…?? “” കരച്ചിലോടെ അവളെന്റെ മുഖത്തേക്ക് നോക്കി,

 

 

 

“” അത് അത് നീയന്ന് വീട്ടിൽ പോണോന്ന് പറഞ്ഞില്ലെ..അതിന്റെ പിറ്റേന്നേ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു..

ആദ്യം നിന്റെ തന്തപ്പടി കുറെ ഉടക്ക് കാണിച്ചെങ്കിലും അവസാനം പറഞ്ഞു സമ്മതിപ്പിച്ചു.. !!

സമ്മതിച്ചല്ലേ പറ്റു…

ന്റെ പെണ്ണിന്റെ ആഗ്രഹം അല്ലായിരുന്നോ ഇത്… “”

 

 

 

ഞാനവളുടെ നെറുകിലേക്ക് ചുണ്ടുകളാഴ്ത്തി.

 

 

 

“” ന്നാ പറഞ്ഞുടായിരുന്നോ ന്നോട്.. ഞാൻ വെറുതെ വിഷമിപ്പിച്ചില്ലേ ന്റെ കൊച്ചിനേ… “”

 

 

 

“” പറഞ്ഞാ അതിന്റെയൊരു ത്രിൽ പോവുല്ലേ പെണ്ണെ… ഇതാവുമ്പോ കണ്ടോ.. ന്റെ പെണ്ണിന്റെ മുഖത്തെ തെളിച്ചം… “” ഞനൊന്നൂടിയവളെ വലിഞ്ഞു മുറുക്കി,

 

പിന്നേം കുറെ സംസാരിച്ചു ഞാൻ നേരെ അവളെ വിട്ടു.

 

 

 

“” പിന്നെ… അധികം ഓവറാക്കാൻ നിക്കണ്ട… കേട്ടോ… “”

 

 

 

“”ഏയ്യ് അച്ഛനെ ഞാൻ നോക്കിക്കോളാം.. നീ ടെൻഷനാവണ്ട… “”

 

 

ഞാൻ ഒരു മുൻകരുതലെന്ന പോലെ പറഞ്ഞതും,

 

 

 

“” അച്ഛന്റെ കാര്യല്ല… ഞനെന്റെ കെട്ടിയോന്റെ കാര്യാ പറഞ്ഞെ… “”

 

 

“” അയ്യേ… ഞനോ… മദ്യപാനോ.???..

ശിവ…. ശിവ…. “”

 

ഞാൻ മുഖത്തടിച്ചു,

 

 

“”അഹ്.. ഓവറാക്കി ചളമാക്കണ്ട… ചെല്ല് ചെല്ല്…””

 

 

 

ഈ…. അവള് കണ്ട് പിടിച്ചു… ഞനൊരു ഉമ്മകൂടെ കാറ്റിൽ പറത്തി അവളിലേക്ക് വിട്ടു. അവളൊരു കൈ ഓങ്ങി അടിക്കാൻ ന്ന പോലെ വന്നതും ഞനോരൊറ്റ ഓട്ടം.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” അങ്ങനെ സിദ്ധുവിനും ലോക്ക് വീണു.. ല്ലെടാ…”‘

 

 

 

കുളക്കടവിലെ പടികളിൽ നിരത്തിയ ഗ്ലാസിലോരണം വായിലേക്ക് കമഴ്ത്തി അമലിന്റെ ചിരി,

 

 

“” അവന്റെ അമ്മായിടെ ചേച്ചിടെ മോള്…. ന്നെക്കൊണ്ടൊന്നും പറയിക്കല്ല്… “”

 

 

ന്നേ നോക്കിയൊന്ന് ചിരിച്ചവൻ അഭിക്ക് നേരെ പല്ല് കടിച്ചൊരു ഗ്ലാസുടി വായിലേക്ക് കമഴ്ത്തി.

 

“” അഭി…. വല്യച്ഛനൊക്ക സാധനം അറേജ് ചെയ്തായിരുന്നല്ലോ ല്ലേ… “”

 

 

കടവിലെ പടിയിൽ ഒഴിച്ചു വെച്ച ഗ്ലാസ്സൊറണം വായിലേക്ക് കമഴ്ത്തി ഞാൻ അവനോട് തിരക്കി.

 

 

കവറിലെ മീനച്ചാർ ഒരണ്ണം വായിലേക്ക് തേച്ചവൻ ന്നേ നോക്കിയൊരു തമ്പ്സപ്പ് കാട്ടി.

 

 

“” അതൊക്കെ എപ്പോളെ സെറ്റക്കിയാളിയാ.. സംശയമുണ്ടെങ്കിൽ നീ ദോ… ആ പിന്നാമ്പുറത്തോട്ട് പൊയ് നോക്ക്… ല്ലാം അടിച് കോണായി കിടപ്പുണ്ടായിരിക്കും..”””

 

അവനൊന്ന് ഇളിച്ചു കാണിച്ചു. കൂടെ ഒരണ്ണം കൂടെ വായിലേക്ക് കമഴ്ത്തി.

 

 

“” ന്റെ പൊന്ന് മലരേ വെള്ളം ചേർത്തടി.. ഇല്ലേ ചത്ത് പോവും… “”

 

 

വിശാല് അഭിയെ നോക്കി കണ്ണുരുട്ടി വേറൊരെണ്ണം വയ്യിലേക്ക് കമ്ഴ്ത്തി.

 

 

“” ഓഹ് താങ്കൾ പിന്നെ ഇളനീര് ചേർത്താണല്ലോ ഇപ്പൊ ഒരണ്ണം അകത്തേക്ക് പറഞ്ഞയച്ചത്… എഴിച്ചു പോടെ… “”

 

 

എല്ലാം കണ്ട് നിന്ന ഞാൻ ഒരു ചവിട്ട് രണ്ടിനും കൊടുത്ത് മൊബൈൽ കയ്യിലെടുത്തു.

 

പിന്നതൊരു മത്സരമായി.. ഒന്ന് രണ്ടായി…. രണ്ട് നാലായി… നാല് എട്ടായി….

 

 

“” ഇത് ആഘോഷത്തിന്റെ രാത്രിയാണ്… തലക്ക് വെളിവും…. കാലിനു….ബലവുമുള്ളോരാള് പോലും ഇന്നിവിടം വിട്ട് പോകരുത്…. കുടിക്കുമ്പോ… ബോധം മാറാവുവോളം കുടിക്കാ… ദാ ഇങ്ങനെ….! അല്ലെ അതിന് മുതിരരുത്… ദാറ്റസ് ഈസ്‌ അമൽസ് ലോ…””

 

 

 

നെടുതൂളൻ ഡയലോഗിന്റെ പുറകെ..വല്യൊരു വാളോടു കൂടി അവനാ കടവിന്റെ തിട്ടിലേക്ക് ചാഞ്ഞു….

 

 

“”ആഹ്ഹ്….. ആ ജഗൻ നാഥാൻ ചാഞ്ഞെടാ… ഇനി നോക്കണ്ട….!””

 

 

അഭി അവന് നേരെ വിരൽ ചൂണ്ടി,

 

അഭി…അവനൊരു വാശിയോടെ വാരി കമഴ്ത്തുവായിരുന്നു, ഏതാണ്ട് ന്നോട് വെക്തി വൈരാഗ്യം ഉള്ളത് പോലെ…. ഇതിപ്പോ ഇത്രേം സാധനം ഇവൻ തന്നെ തീർക്കുല്ലോ..

 

 

ഞാൻ പിന്നെ രണ്ട് പെഗ്ഗുടി അടിച്ച് നിർത്തി, ന്നാൽ എല്ലാവരും വീണിട്ടും അഭിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു അവിടെ..

 

അവൻ അവസാനം പെഗ്ഗും വായിലേക്ക് കമഴ്ത്തി ഒന്ന് ഞെരിപിരി കൊണ്ടു.

 

 

“” കഴിഞ്ഞോ.. ഷേർഖാൻ… അതോരു നൂറു കുപ്പികുടി തീർക്കണോ ഞാൻ… “” ന്നൊരു പുച്ഛം അവന്റെ മുഖത്ത്…

 

 

“” ഞ… നിപ്പോ… ഇപ്പോ വരാ ഡാ…. “” തന്റെതല്ലാത്ത കാരണത്താൽ വഴിപിഴച്ചുണ്ടായ നാക്കിനെ കഷ്ടപ്പെട്ട് കൂട്ടി മുട്ടിച്ചു അവൻ അവിടെ നിന്ന് എഴുന്നേറ്റു.

 

 

“” ആരാടാ… ബോധമില്ലാത്തവരുടെ മൊത്തു വെട്ടടിക്കുന്നെ.. ഏഹ്……. ചോദിച്ചേട്ടില്ലേ…ആർടാ… അത്…… “”

 

 

മുഖത്തേക്ക് പെട്ടന്ന് വീണ വെട്ടത്തെ ഉൾകൊള്ളാൻ കഴിയാതെ അഭി കിടന്ന് മുരണ്ടു, ന്നാൽ അടിച്ചോഫായി കിടന്നവന്മ്മാരോന്നും ഇതറിഞ്ഞിട്ടില്ല..

 

 

“” ഈ നട്ടപാതിരാത്രീക്ക് വെട്ടം കൊണ്ട് വരാൻ ഇവിടെന്നാ നിന്റെ വല്യമ്മേടെ കാബ്രാ നടക്കുന്നോ… ലൈറ്റ് ഓഫാക്കെടാ… “”

 

 

അഭി ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന കൈലി മടക്കി കുത്തി,

 

 

“” നിനക്ക് പറഞ്ഞാ മനസിലാവാത്തില്ല ല്ലെടാ… പട്ടി… “”

 

 

ഞാൻ തലയൊന്ന് കുടഞ്ഞു അവനെ നോക്കി, കുറച്ച് മാറി നിൽക്കുന്ന പോസ്റ്റിന്റെ അടുത്തേക്ക് അവൻ നാല് കാലുകളോടെ ആഗമാനായി.

 

ഒരടി പ്രതീക്ഷിച്ച ന്നേ നിരുത്സാഹപ്പെടുത്തി അവൻ താഴോട്ട് മറിഞ്ഞു വീണു, കൂടെ ഒരു ഹമ്മേ വിളിയും.. ഒരു കയ്യാല താഴേക്ക് പോയിട്ടുണ്ട്. ഒന്ന് പൊയ് നോക്കണോന്നുണ്ട്… ഓഹ് ഇനി ഇവിടുന്ന് എഴുനേൽക്കാൻ വയ്യ..

 

 

 

“” ടാ….. “” ഞാൻ ഒന്ന് വിളിച്ചു,

 

 

“” ചത്തില്ലളിയാ… നാളെയെടുത്താ മതി… “”

 

 

അവന്റെ ശബ്ദം വീണതും, ഞാനൊന്ന് മൂളി അവിടെ തന്നെ ഇരുന്നു. എനിക്ക് അത്യാവശ്യം നല്ലപോലെ കിട്ടിട്ടുണ്ട്.. കണ്ണ് നേരെ നിക്കുന്നില്ല..

 

 

 

“” സിദ്ധു…. എവിടാ…,?? “”

 

 

മൊബൈലിലെ ശബ്ദം ശല്യം ചെയ്തപ്പോ ഞാൻ എപ്പോളോ ഉറക്കത്തിലേക്ക് വീണ അബോധത്തെ കഷ്ടപ്പെട്ട് ബോധത്തിലേക്ക് കൊണ്ടുവന്നു.

 

 

“” വ… വെ… ഞാൻ… ഞാനിവിടെ…. “” നാക്ക് കുഴഞ്ഞു മാറിയാണ്.

 

 

“” എവിടെ…?? “” തിരിച്ചുള്ള ചോദ്യം അത്രേം വേഗത്തിലായിരുന്നു.

 

 

“” കുളത്തിന്റെ അവിടെ ണ്ട്… “”

 

 

ഫോൺ കട്ടായി, കൂടെ ഞാനും…

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

കണ്ണ് തുറക്കുമ്പോ കണ്ണിന് വല്ലാത്ത കനം.. തല ആണെങ്കിൽ വെട്ടി പൊളിയുന്നു, അമ്പോ…. ഞാൻ രണ്ട് കയ്യും തലക്ക് വെച്ച് ഒന്ന് വിളിച്ചു പോയി,

 

പെട്ടന്ന് ഒരു തല ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു, എന്നെ ഒന്ന് നോക്കി അത് വീണ്ടും അകത്തേക്ക് നീണ്ടു,

 

 

 

“” ആഹ്ഹ് മണവാളൻ….കേട്ടൊക്കെ മാറി എണ്ണിറ്റൊ.. “” അകത്തേക്ക് ഒരു ലൈറ്റ് നീല ചുരുതാറുമിട്ട് അക്ഷരയെത്തി

കൂടെ ആ ബെഡിലേക്കിരുന്നു,

 

പക്ഷെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. തല വീണ്ടും വീട്ടിപോളിയുന്ന പോലെ,

 

 

“” ന്താടാ മോരെടുക്കണോ..?? “” ഒന്നാക്കി ചിരിച്ചു

അവരെന്റെ കാലിൽ തല്ലി, ഒരു ചവിട്ടങ്ങ് കൊടുത്താലോ… പിന്നെ രണ്ടാമതൊന്ന് ചിന്തിക്കണ്ട വന്നില്ല… ഒറ്റ ചവിട്ടങ് കൊടുത്തു,

 

 

“” പട്ടി……!! നിയെന്നെ ചവിട്ടും ല്ലെടാ… “” ഒന്നിരുന്ന് ആ നിലത്തു നിന്ന് നിരങ്ങി അവര് പല്ല് കടിച്ചു,

മനുഷ്യന്റെ കൊണം തെറ്റി നിൽകുമ്പോളാ..പെണ്ണുപിള്ളേടെ ലോ ക്ലാസ്സ്‌ കോമഡി…

 

 

 

“” ന്റെ സ്വഭാവാ……. “” അവർക്ക് നേരെ ചാടിയ ന്റെ വാ അടപ്പിച്ചു അവരെന്റെ കൈ പിടിച്ചു തിരിച്ചു,

 

 

“” ആഹ്ഹ്…. ചേച്ചി….. ചേച്ചി…… വിഡിച്ചി.. പ്ലീസേച്ചി… വിട്….!! വേദ…. വേദനിക്കുന്ന്…

ടി…. നിരാട്ടും….. ഇയ്യോ…ആടി നിക്കാതെ ഇറങ്ങി വന്നേന്നേ….. രക്ഷി….ക്കെടി….””

 

 

 

“” നിയെന്നെ ചവിട്ടാനും മാത്രം ആയല്ലേടാ…. ഏഹ്..അഹ് കാണിച്ചു താരാടാ പട്ടി…. “”

 

 

അവരാ കൈ ഒന്നൂടി പിടിച്ചു തിരിച്ചതും, ന്റെ പ്രാണൻ പൊയ്,

 

 

“” ചവിട്ടിയതല്ല ചേച്ചി… കാലൊന്ന് നിവർത്തിയപ്പോ അറി… യാണ്ട് കൊണ്ടോയതാ… ഷെമിക്ക്… “”

 

 

അപ്പോളേക്കും പള്ളിനീരാട്ടും കഴിഞ്ഞു ഇറങ്ങിയവൾ കാണുന്നത്, കമഴ്ന്നു കിടക്കുന്ന ന്റെ പുറത്ത് മുട്ടുകാൽ കയറ്റി ന്റെ കൈ പിടിച്ചു തിരിക്കുന്ന അക്ഷയരെയും അതിന് ബലിയാടകുന്ന ന്നേയുമാണ്…

 

 

“” ടി…. വിഡ്രി ന്റെ കൊച്ചിനെ…. “” തലയും തോർത്തി ഇറങ്ങി വന്നവൾ ആ ടവൽ സൈഡിലേക്കേറിഞ്ഞു അക്ഷരക്ക് നേരെ പാഞ്ഞടുത്തു,

 

 

“” ഇല്ല…. നീ ഇതിൽ ഇടപെടേണ്ട… ഇത് ഞനും ഇവനും തമ്മിലുള്ള പ്രശ്ന… “”

 

അവരത് പറഞ്ഞതും ന്റെ ഉള്ള ഗ്യാസ്സും പൊയ്…

അവള് പലതും പറയു… ടി…. അവള് വെറുതെ പറഞ്ഞതാ … ഇടപെടടാ… ഇടപെടടാ….

 

 

“” ന്ത്‌ പ്രശ്നം… അഹ്… ഹ്ഹ… നിക്കൊരു പ്രശ്നമില്ല… വിടേച്ചി… വേദനിക്കുന്നു… “”

 

 

“” എടി അവന് നന്നായിട്ട്..വേദനിക്കുണ്ട്…വിട്..

എടി വിടാൻ… പൂജേ….. “”

 

 

അവള് പറഞ്ഞിട്ടും കാര്യം ഇല്ലെന്നു കണ്ടതും, അവള് കിടന്ന് വിളിച്ചു കൂവാൻ തുടങ്ങി, ഉടനെ ആൻഡ്രസ്സയും അപർണ്ണയും പൂജയും ഓടിയെത്തി, അവളെ പിടിച്ചു മാറ്റി.. മാറ്റിയെങ്കിലും അവസാന പിടിയിൽ ന്റെ ജീവനങ്ങ് പൊയ്..

അത് കൊണ്ടാണെന്നു തോന്നുന്നു കണ്ണിൽ നനവ് വീണു,

 

 

അവളെന്റെ നേരെ ഇരുന്ന് ന്റെ കൈ പിടിച്ചു നോക്കി, ഞാന കൈ തട്ടി മാറ്റിയെങ്കിലും അവളെന്റെ മുഖം കയ്യിൽ കോരിയെടുത്തു. നനവ് വീണ കണ്ണ് കണ്ടതും അവളുടെ മുഖത്തേക്ക് വിഷമോം ദേഷ്യോം ല്ലാം കൂടെ ഓടിയെത്തി,

 

 

 

“” നിന്നോട് ഞാൻ പറഞ്ഞതല്ലേ ആക്ഷേ… അവന് വേദനിച്ചു കാണുന്ന്…. ഏഹ്… “”

 

 

അവൾ ഒരു രോക്ഷത്തോടെ അക്ഷക്ക് നേരെ ചാടിയതും, അവരെല്ലാം ഒന്ന് ഞെട്ടി,

 

പെട്ടന്ന് ന്റെ കൈ പിടിച്ചു മുഴുവനും നോക്കി, കൂടെ വേദന ഉണ്ടോ ന്ന് ആ കണ്ണുകൾ ന്നോട് ചോദിച്ചോണ്ടേ ഇരുന്നു.

 

 

 

“” എടി അതിന് അവനൊന്നും പറ്റില്ലാലോ… ഞാൻ വെറുതെ തമാശക്ക്.. “”

 

 

“” ന്ത്‌ തമാശ….?? ഇതാണോ തമാശ…!!

ന്റെ കൊച്ചിന്റെ കൈ പിടിച്ചു തിരിച്ചാണോ നീ തമാശ കാണിക്കണേ. ഏഹ്… “”

 

 

അവള് നൂറേ നൂറിൽ നിക്കയാണ്.. നിക്ക് ആണെങ്കിൽ ഒന്നും പറയാനും വയ്യ.. വല്ലോം പറഞ്ഞാ ആ ദേഷ്യത്തിന് ഇവള് പിടിച്ചു ഇടിക്കേം ചെയ്യും. പിന്നേം കുറെ പറഞ്ഞവൾ, അക്ഷര ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്ന് ഇറങ്ങി പോകുന്നത് മാത്രം കണ്ടു ഞാൻ.

 

 

 

“” പോട്ടെ… ന്റെ കൊച്ചിന് ഞാൻ ആവി പിടിച്ചു തരാം… “”

 

 

“” നിയിത് എന്തൊക്കെയാ സ്റ്റെഫി അക്ഷര ചേച്ചിയോട് പറഞ്ഞെ… ഏഹ്.. അവർക്കെന്ത് വിഷമായി കാണും.. “”

 

 

ഞാൻ തിരിച്ചു അവളോട് ചോദിച്ചതിന്, അവളതിനെ ഗൗനിക്കാതെ നിന്നതും.

 

 

“” നിന്നോട് ചോദിച്ചത് കേട്ടില്ലേ…!!””

 

ന്നിട്ടും ഒന്നും മിണ്ടാതെ നേരെ അലമാരിക്ക് നേരെ നടന്നതും, ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി,

 

താഴെ എല്ലാം നോക്കിട്ടും ആരെയും കാണാതെ ആയപ്പോ ഞാൻ നേരെ തൊടിയിലേക്ക് ഇറങ്ങി,

അവർ നാലുപേരും കുളത്തിന്റെ അവിടെ ഉണ്ടായിരുന്നു.

 

 

 

“” ന്റെ പെണ്ണുമ്പുള്ളെ…!! നിങ്ങളെയവളെന്തെകിലും പറഞ്ഞതിന് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാൻ ഇരിക്കയാണോ… “”

 

 

അവരുടെ ഇരുത്തത്തിൽ ഒരു സഹതാപം കൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഞാൻ ഒന്ന് തട്ടി വിട്ടു..

 

 

ന്റെ ശബ്ദം പുറകിൽ നിന്ന് കേട്ടതും അവരെല്ലാം ഒന്ന് തിരിഞ്ഞു നോക്കി, അതിൽ ഒരു തല മാത്രം പെട്ടന്ന് വെട്ടിച്ചു,

 

 

“” സീനാ… “” ന്ന് മൂവരും ചുണ്ടനക്കുമ്പോൾ ഒക്കെ റെഡി ആക്കാം ന്ന രീതിയിൽ ഞാനും ഒന്ന് ചിരിച്ചു കാണിച്ചു.

അപ്പോളേക്കും അടിച്ച കെട്ടഴിഞ്ഞു അഭിയുടെ വരവ്.

 

 

 

“” ന്താണ്…. പതിവില്ലാതെ എല്ലാരും വല്യ സന്തോഷത്തിലാണല്ലോ…. ഏഹ്.. “”

 

 

ഇറക്കി ഉടുത്ത കൈലി ഒന്നുടെ കയറ്റി ഉടുത്തു അവൻ ന്നേ മറികടന്നു അവർക്കൊപ്പം അവിടിരുന്നു.

 

 

“” ഹ്മ്മ്… ഒരു വിശേഷമുണ്ട്… നിന്റെ തന്ത പെറ്റ്… രണ്ടാമയും മുയലും… എഴിച്ചു പോ ഫുണ്ടെ…. “”

 

 

പറഞ്ഞു നിർത്തിയതും കാല് കൊണ്ടൊരു തൊഴികൂടെ കൊടുത്തതും അവൻ നേരെ വെള്ളത്തിലെക്ക് തെറിച്ചു വീണു,

 

 

 

“” ഉണ്ടായിരുന്ന കേട്ടഴിച്ചു…. നായിന്റെ മോൻ… “” ഒന്ന് മുങ്ങി നിവർന്നവൻ ന്നേ തെറിയും പറഞ്ഞു,

അപ്പോളേക്കും മസിലു പിടുത്തം ഒക്കെ കഴിഞ്ഞു അക്ഷരയൊന്ന് ഒക്കെ ആയി…

 

 

 

“” നിനക്ക്… നിനക്ക് നൊന്തായിരുന്നോടാ… “”

 

 

കൈ ഉഴിഞ്ഞവൾ ചോദിച്ചതും, ന്റെ പിടി വിട്ടു

പക്ഷെ ആ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്

 

“” കൈ പിടിച്ചു കറക്കി കാലേതാ കയ്യേതാ എന്നറിയാത്ത പോലെ ആക്കിട്ട് തള്ള ചോദിക്കുന്ന കേട്ടില്ലേ… വേദന ഉണ്ടോന്ന്.. പൊക്കോണം.. “”

 

 

ഏയ്‌ അത് കുഴപ്പമില്ല ചേച്ചി ന്ന് പറയു ന്ന് കരുതിയ അവരെ ഞെട്ടിച്ചു ഞാൻ ഒരിടി കൂടെ അവരുടെ പുറത്തിടിച്ചു

 

 

 

“” ഒന്നുടെ കൊടെച്ചി… അഹങ്കാരം കണ്ടില്ലേ… “”

 

 

എല്ലാം കണ്ടു നിന്ന പൂജ ഒന്ന് ചിരിച്ചതും,

 

 

“” മുഖമടച്ചൊരെണ്ണം കൊടെച്ചി.. ബാക്കി കാര്യം ഞങ്ങളേറ്റ്.. അപർണ്ണേ… പൂജേ പിടിയെടി അവനെ…””

 

 

ആൻഡ്രസ്സ ന്റെ കൈയിൽ ക്രോസ്സിട്ട് പിടിച്ചു. കൂടെ അവരും…

 

 

“” അടിക്കട്ടെ… “” മുന്നിലേക്ക് കൈ നീട്ടി അക്ഷര ന്നെ പേടിപ്പിച്ചു, ഇതിപ്പോ എവിടോ ഇരുന്നതിനെ എടുത്ത് മറ്റെടത്ത് വെച്ചപോലെയായല്ലോ…

 

പിന്നേം… പിന്നേം അവരാ ചോദ്യം ആവർത്തിച്ചപ്പോ നിക്ക് അങ്ങോട്ട് പൊളിഞ്ഞു..

 

 

 

“” അഹ്… അത്രക്ക് ധൈര്യം ഉണ്ടേൽ നിങ്ങളൊന്ന് തല്ല് .. ഞനൊന്ന് കാണട്ടെ… “”

 

 

ഞാനും വിടാൻ പോയില്ല.. അഹ് ഹാ അത്രക്ക് ആയാ പറ്റില്ലാലോ…

 

 

“” ഒന്നങ് പൊട്ടിക്ക് ചേച്ചി… “” കൊറസ്സായിട്ട് അവരും..

 

 

“” ന്നിട്ടും നിനക്ക് അഹങ്കാരോ…..!! ന്ന തല്ലിട്ടെ കാര്യൊള്ളു.. പാവല്ലേ പോട്ടെന്ന് വെച്ചപ്പോ… “”

 

 

അവര് ന്റെ നേരെ കൈ വീണ്ടും ഓങ്ങി.

 

 

 

“” അടിക്കട്ടെ….'” അവരെല്ലാരും നോക്കി, ഞാൻ പിന്നെ മിഥുനത്തിലെ ഇന്നസെന്റ് നിക്കുന്ന പോലെ ഒറ്റ നിപ്പ്..

 

 

“” ചേച്ചിക്ക് പറ്റില്ലേ ഇങ്ങോട്ട് മാറി നിക്ക്.. ഞാൻ കൊടുക്കാം… “”

 

 

പക്ഷെ ഒരൊറ്റ അടി… നിന്നിടത് നിന്ന് തല രണ്ട് റൗണ്ട് കറങ്ങി പൊയ്.. കൂടെ അവരുടെ ഒരലർച്ചയും, കറങ്ങി നിന്ന തല ഞാൻ കൈ കൊണ്ട് പിടിച്ചു നിർത്തി,

 

 

“” നീയെന്തിനാടാ കഴുവേറി ന്നെ തല്ലിയെ…!!””

 

 

അഭി…. നായിന്റെ മോന്റെ മോൻ…. ബോധം വീണതും അവന്റെ കഴുത്തിൽ പിടി മുറുക്കി ഞാനവനുമായി കുളത്തിലേക്ക് ചാടി, കിട്ടിയതും ചേർത്ത് കൊടുത്ത് ഞാൻ പിൻവാങ്ങി കേറുമ്പോ…

 

 

 

“” നിന്നെ ഞാനെടുത്തോളടാ കോപ്പേ…. “” പിന്നിൽ നിന്നൊരശ്ശിരിരി.. ഞാൻ തോളൊന്ന് ചെരിച്ചു,

 

 

 

“” ന്നാ വാടാ… ഇപ്പോ തന്നെ തല്ലി തീർക്കാടാ… വാ… “”

 

 

ഞാൻ അവനെ പുറത്തേക്ക് വിളിച്ചു.

 

 

 

“” ഇവിടെ വെച്ചല്ല.. കവലെല്… നാലാള് കൂടണത്ത് കിട്ടണം നിന്നെ.. അപ്പോളെ നിക്കൊരു ഹരാവൂ…””

 

 

 

അവൻ തോളൊന്ന് ചെരിച്ചു, ന്നെ നോക്കി ഭീഷണി മുഴക്കി, ഞാൻ ആ നിലത്ത് നിന്ന് പതിയെ എഴുനേറ്റു

 

 

“” അല്ലെ നിയങ്ങ് ഒലത്തും… കേറി പോ കഴുവേറി… “”

 

 

വയറിനൊരു ഇടിയും ന്റെ കഷത്തിന്റെ ഇടയിലൂടെ ലോക്കിട്ടവനെയൊന്ന് പിടിച്ചു.

 

 

 

“” ഇത്… ഇത് കള്ളക്കളി… ഇത് ഫൗൾ അണെ… “””

 

അവനാ കുളത്തിൽ കിടന്ന് തന്നെ ന്നെ എതിർത്തു.

 

 

“” ഫൗൾ അല്ല… നിന്റെപ്പന്റെ…!

കേറി പോടാ.. “” അതും പറഞ്ഞ് ഞാൻ പൂജക്കൊപ്പം കയറി ഇരുന്നു , അവളെന്നെയൊന്ന് നോക്കി ആ ദാവാണിയുടെ തുമ്പ് കൊണ്ട് നിക്ക് തോർത്തി തരാൻ തുടങ്ങി.

 

പിറുപിർത്തു ന്നെ നോക്കി കുളത്തിൽ നിന്ന് കയറി അവനും ആൻഡ്രസ്സക്കൊപ്പം ഇരുന്നു, പതിയെ അവളുടെ ചുരിദാറിന്റെ ഷാൾ കയ്യിലെടുത്തു ,

 

 

“” പ്ഫാാ… പൊയ് നിന്റെ പെണ്ണുമ്പുള്ളേടെ തുണിക്കെടേൽ കേർട്രാ… “”

 

 

കയ്യിലെടുത്ത ഷാളവൾ പിടിച്ചെറിഞ്ഞു, അവനെ നോക്കി കലിപ്പിട്ടു, സംഭവം ഒരു നിമിഷം ല്ലാരേം നോക്കിയ അവൻ ന്റെ മുഖത്തേക്ക് നോക്കിയതും, മറ്റേത് ഞാൻ ചിരിച്ചു പൊയ്..

 

ന്റെ ചിരി കണ്ടതും അവനങ്ങോട്ട് പൊളിഞ്ഞു, ഒന്ന് ആൻഡ്രസ്സയെ നോക്കിയവൻ പല്ല് കടിച്ചു..

 

 

“” ന്താടാ… “” ന്നവളൊരു പുച്ഛത്തോടെ ചോദിച്ചതും, അവനൊന്നുമില്ലെന്ന് കണ്ണ് കാണിച്ചു അവളെ കഴുത്തിനോട് ചേർത്ത് പിടിച്ചു അവന്റെ നനഞ മുഖം അവളുടെ മുഖത്തിട്ടൊന്ന് ഉരുട്ടി, അവള് കിടന്ന് കൂതറാൻ തുടങ്ങിയതും അപർണ്ണ യും അക്ഷരയും അവനെ പിടിച്ചു മാറ്റാൻ കുറെ നോക്കി പക്ഷെ നടന്നില്ല…., ഇടക്കൊന്ന് പിടിവിട്ട് അവൻ നേരെ നോക്കി,

 

മനസൊന്ന് തണുത്ത പോലെ അവന്റെ മുഖത്തേക്ക് ചിരി ഓടിയെത്തി.

തൊട്ടടുത്തു നനഞ്ഞ കോഴിയെ പോലെ ഇരിക്കുന്ന ആൻഡ്രേസ്സ..

അവനെ ഒന്ന് ചെറഞ്ഞു നോക്കി,

 

 

 

“” സന്തോഷായില്ലേ അരുണേട്ടാ…. “” ന്നൊരു തലയാട്ട്, ന്തോ പറയാൻ വന്ന ആൻഡ്രേസ്സക്ക് വാക്കുകൾ കൊടുക്കാതെ അപർണ്ണ മുകളിലെ ശബ്ദം കേട്ട് വിളിച്ചു പറഞ്ഞു

 

 

 

“” ഹാ… ചേച്ചിയെന്താ അവിടെ തന്നെ നിന്നെ… വാ… “”

 

 

അവളത് പറയുന്നതിനൊപ്പം അക്ഷരയെയൊന്ന് പാളി നോക്കി, അപ്പോളേക്കും അത് വരെ ചിരിച്ചവൾ അപർണ്ണ ചൂണ്ടിയിടത്തേക്ക് നോക്കിയതും മുഖത്തുണ്ടായ ചിരിയങ്ങ് മാഞ്ഞു..

 

പതിയെ അവിടെ തന്നെ നിന്ന് എല്ലാവരെയും നോക്കി നിന്നവളെ കണ്ണ് കൊണ്ട് വരാൻ ഞാൻ പറഞ്ഞതും അവള് പതിയെ താഴേക്ക് ഇറങ്ങി,

 

താഴേക്ക് ഇറങ്ങി വന്നവൾ അക്ഷരക്കൊപ്പം ഇരുന്നതും അഭി കുറച്ച് നീങ്ങിയിരുന്നു കൊടുത്തു, കൂടെ ആൻഡ്രേസ്സയുടെ ഷാൾ എടുത്ത് അവളുടെ മുഖവും അവൻ തൂവർത്തി കൊടുത്തു. ഓഹ് ന്തൊരു ചെന്ഹം…

 

 

“” ആക്ഷേ… ഞാ… ഞനറിയാണ്ട്… ന്തൊക്കെ.. യോ പറഞ്ഞു… സൊ…. സോറി…. “”

 

 

അവളത് പറഞ്ഞു മുഴുവിപ്പിച്ചില്ല അതിന് മുന്നേ ഒരെങ്ങലോടെ അക്ഷര അവളെ കെട്ടിപ്പിടിച്ചു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” ചേച്ചി… സ്റ്റെഫിയെ.. കണ്ടായിരുന്നോ…?? “”

 

 

“” ഏയ്യ് ഇല്ലെടാ…ഞാനും അവളെ നോക്കിയാ ഇങ്ങോട്ട് വന്നേ.. നിന്റടുത്തില്ലായിരുന്നു…?? “”

 

 

അതിന് ഞാൻ ഇല്ലെന്ന് തലയനക്കി തിരിച്ചു നടന്നു, ഈ പെണ്ണിതെവിടെ പൊയ്.. കുളിക്കടവിൽ നിന്നും വന്നിട്ട് റൂമിലേക്ക് പോകുന്നത് കണ്ടു.. തിരക്കി ചെന്നപ്പോ അവിടെയാരുമില്ല. ഞാൻ തലക്ക് കൈ വെച്ച്.

 

 

 

“” അമ്മാ… അവളെ കണ്ടാ… “” അടുക്കളയിലേക്ക് പാഞ്ഞോടുന്ന സ്റ്റെഫിയുടെ അമ്മയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചതും കയ്യിലെ ഉരുളി യിൽ പിടിച്ചു അല്പം കൂടെ മുറുക്കി അവരെന്നെ നോക്കി,

 

 

 

“” അവള് മോളിലെങ്ങാനും കാണും.. നീ വഴി മാറിയെ നിക്ക് പോയിട്ട് പണിയുണ്ട് ചെക്കാ….. “” അവരെന്നെ മറികടന്നു തിരക്കുപിടിച്ചു വെളിയിലേക്ക് ഓടി, ആരോട് ചോദിക്കും ഇനി.. ആഭിയെ ഞാൻ സ്റ്റെഫിയുടെയും അക്ഷരയുടെയും കോളിഗസിനെ കുട്ടികൊണ്ട് വരാൻ സ്റ്റേഷനിൽ അയച്ചിരിക്കാ.. കൂടെ ആൻഡ്രേസ്സയും പോയിട്ടുണ്ട്.. അപർണ്ണ പിന്നെ അടുക്കളയിൽ തന്നെ..

 

 

 

“” സോഫി… മോളെ…. ചേച്ചിയെ കണ്ടായിരുന്നോടാ… “” അവളോട് അത് ചോദിച്ചതും അവളെന്തോ ഓർത്തെന്ന പോലെ പെട്ടന്ന് ന്റെ അടുത്തേക്ക് വന്നു, ന്നോട് കുനിയാൻ പറഞ്ഞവൾ ന്റെ ചെവിയിൽ ലേക്ക് ചുണ്ടുകൾ അടുപ്പിച്ചു..

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” അത് ശരി…!! അവിടെല്ലാരേം തീ തീറ്റിച്ചിട്ട് നിയിവിടെ വന്ന് കാറ്റൊള്ളാ… “”

 

 

 

തറവാട്ടിൽ നിന്നും വീട്ടിലേക്ക് പോവാ.. ഞാൻ ചോദിച്ചാ മാത്രം ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാ മതിയെന്ന് ഇവൾ സോഫിയോട് പറഞ്ഞിരുന്നു.

ഞാൻ ചെല്ലുമ്പോ തൊടിയിൽ നിന്ന് തോട്ടത്തിലേക്ക് മുറിച്ചു കടക്കാൻ വഴി വെട്ടിയ ഈറയോട് ചേർന്ന് പണിക്കാർക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയ ഏറുമാടംത്തിൽ അവളിരിപ്പുണ്ട്… ഒപ്പം അല്പം നിലം പറ്റാതെ നിൽക്കണയാ വെളുത്ത കാലുകൾ താളത്തിലാട്ടി അവളൊരു കൗമാരികാരിയുടെ ലജ്ജ തൂകി,

ന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞവൾ ഒരു ചിരിയോടെ തന്നെ ന്നെ അടുത്തേക്ക് വിളിച്ചു.

 

ഉടുത്തിരുന്ന മുണ്ടും മടക്കി ഞാൻ അവൾക്കൊപ്പം ആ ഈറയിൽ ഇരുന്നു, ഞാൻ ഇരുന്നതും ചായ്‌വിനായി അവളെന്റെ തോളിലേക്ക് ചാഞ്ഞു, പതിയെ മിഴികളുയർത്തി ന്നെയൊന്ന് നോക്കി,

 

ഞാനാ മുടിയിൽ തഴുകി ആ നെറുകിൽ ചുണ്ട് ചേർത്തു,

തീർത്തും സന്ധ്യയാകാൻ വെമ്പൽ കൊള്ളുന്ന മേഘങ്ങൾ.. അവയിലെ ചുവപ്പ് നിറം.. ഇടയ്ക്കിടെ കാർമേഘം കുടു കുടുകുട്ടിയിരുന്നു.

എവിടെയും പ്രണയം… അവളിലും നിന്നിലും ന്നിലുമെല്ലാം പ്രണയം.. ചുട്ടു പൊള്ളുന്ന പുലരിക്ക് പോലും ഇരുട്ടുന്ന സന്ധ്യയോട് പ്രണയം…!!

 

 

 

“” വാവക്ക് നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ..?? “”

 

 

വരികളുടെ പടികൾ കയറി ഉയരങ്ങളിൽ എത്തിനിന്ന ന്നെ താഴെയിറക്കി അവളെന്നോട് കുറച്ചൂടി പറ്റി ചേർന്നു

 

 

“”ഉവ്വ്… ന്തേ..??”” അവളെ ഒന്നുടെ ഞാനെന്റെ ചുടിനോട് ചേർത്തു നിർത്തി, അവളൊരു പൂച്ചയെ പോലെ ന്നോട് പറ്റിച്ചേർന്നൊന്ന് കുറുകി,

 

 

“” ഏയ്യ്… ഒന്നുല്ല… “” ആ മുഖത്തു ന്നൊടുള്ള നാണം.. ആ മുഖം വീണ്ടും നെഞ്ചിലൊളിച്ചു. ഇടത് കൈ അവളുടെ വയറിനെ ചുറ്റി നിന്നു. അതറിഞ്ഞവണം അവളോന്ന് ഉയർന്നു പൊങ്ങിയത്

 

 

“” നിന്ന് സർക്കസ് കാണിക്കാതെ പറയെന്റെ പെണ്ണെ… “”

 

 

ന്നാൽ അവളൊന്നും മിണ്ടിയില്ല നാണിച്ചെന്റെ നെഞ്ചിലേക്ക് പല്ലുകളാഴ്ത്തി. ന്തോ ഉള്ളിലുണ്ട് പെണ്ണിന്റെ..

 

പക്ഷെ തൊട്ടടുത്ത നിമിഷം ഭൂമിയെ പിളർത്തി ദൂരെ വയലിനു നടുവിൽ ഒരു വര കീറി മുറിച്ചു പൊയ്, കൂടെ വല്യൊരു ശബ്ദത്തോടെ ഒരിടിയും.

 

അവളൾ കണ്ണുകൾ ഇറുക്കി അടച്ചെന്നെ പൊതിഞ്ഞു പിടിച്ചു, വിറയർന്ന ചുണ്ടുകൾ അവളുടെ പേടിയെ വിളിച്ചു കാട്ടി,

പിന്നയും ഒരിടി കൂടെ വെട്ടി ഭൂമിയിലേക്ക് പ്രകൃതിയുടെ മുത്തു മണികളെ തലത്തിൽ താഴേക്ക് അയച്ചു,

 

 

ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികൾ ഞങ്ങളെയും പൊതിഞ്ഞു, അല്പം നേരത്തിനുള്ളിൽ തന്നെ ഞങ്ങളു രണ്ടാളും നന്നായി നനഞ്ഞിരുന്നു. അപ്പോളും കണ്ണുകൾ അടച്ചിരുന്നവളെ ഞാനാ കവിളിൽ തട്ടി വിളിച്ചു,

 

 

 

“” ടി പെണ്ണെ… ദേ…. അങ്ങോട്ട് നോക്കിയേ.. “”

 

 

 

തട്ടിവിളിച്ചതും മിഴികൾ തുറന്നവൾ ന്നെയൊന്ന് നോക്കി, പിന്നെ ഞാൻ ചുണ്ടിയിടത്തേക്ക് നോക്കാൻ സമ്മതിക്കാതെ അവളുടെ കണ്ണുകൾ അടയുന്നുണ്ടായിരിന്നു ആ മഴയത്.

 

പാടത്തിന് നടുവിലായി മഴവില്ല് തെളിഞ്ഞു നിന്നത് കണ്ടതും പെണ്ണ് ആകാംഷ പോലെ ന്നെ നോക്കി, പിന്നെ ന്റെ കൈ വാശിയോടെ വലിച്ചവൾ പാടത്തേക്ക് ഇറങ്ങി. പടത്തിന്റെ അപ്പുറം റോഡാണ്… വീട്ടിൽ നിന്നും റോഡിലേക്കുള്ള എളുപ്പവഴി ഇതാണ്…

 

 

ന്റെയോപ്പം നടന്നവളുടെ ഇടുപ്പിൽ കോർത്തു പിടിച്ചു ഞാനാ വയല് നടന്നു നീങ്ങി, രണ്ടടി വെച്ചതും അവളെന്റെ കയ്യിൽ ബാലമായി പിടിച്ചു നിർത്തി. ഞാൻ തിരിഞ്ഞു നോക്കി ന്താന്ന് ചിരിയോടെ ചോദിച്ചതും അവളാ കൈ രണ്ടും നിക്ക് നേരെ നിവർത്തി കൊഞ്ചി..

 

 

ഞനൊന്ന് ചിരിച്ചു അവളുടെ കഴുത്തിൽ കിടക്കുന്ന ഷാൾ അഴിച്ചു രണ്ടായി മടക്കി തലയിൽ കേട്ടി. അവളുടെ മൂക്കിൽ പിടിച്ചൊന്ന് വലിച്ചു ഞാൻ അവളെ കയ്യിൽ കോരിയെടുത്തു.

 

കയ്യിലേക്ക് വീണതും പെണ്ണ് കിടന്ന് മുത്തുപോഴിക്കുന്ന പോലെ ചിരിക്കാൻ തുടങ്ങി.ന്നാൽ വാശിയോട് അടയുന്ന കണ്ണുകൾ തുറന്നു വെക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല.

 

പതിയെ ആ പാടം പകുതിയായതും റോഡിൽ സൈഡിലെ കടക്ക് ഓരം കിടക്കുന്ന ഐസ് ക്രീം സ്കൂട്ടർ ഞാൻ കണ്ടു

 

 

 

“” നിനക്ക് ഐസ് ക്രീം വേണോ പെണ്ണെ…?? “”

 

 

ഞാൻ അവളുടെ കാഴ്ച വ്യക്തമാക്കി അവളുടെ മുഖത്തോട് മുഖം ചേർത്തു നിന്ന് ചോദിച്ചതും, ഒന്ന് ചുണ്ട് നുണഞവൾ ന്റെ ചുണ്ടുകൾ ഒന്ന് ചപ്പി വലിച്ചു. കുറച്ച് നേരം എന്റെ കയ്യിൽ കിടന്നേനെ പുല്കുന്നവളെ ഞാൻ തിരിച്ചും താലോലിച്ചു. പതിയെ വിട്ടകന്നവൾ ന്നെ നോക്കി

 

 

 

“” അതിലും മധുരം ഇതിനുണ്ട്…!! ങ്കിലും നിക്കൊന്ന് നോക്കണം ഏതിനാ രുചി കൂടുതലെന്ന്… “”

 

 

അവളെന്റെ കയ്യിൽ നിന്നും താഴെയിറങ്ങി,നനഞ്ഞ കുതിർന്ന ശരീരവും വസ്ത്രവുമായി അവളെന്നെയും വലിച്ചോണ്ട് റോഡിലേക്ക് ഓടി.

 

 

 

“” ചേട്ടാ രണ്ടയ്സ്….!! “” അവളെന്നെ വിട്ടാ കൈ രണ്ടും കൂട്ടി തിരുമ്മി, പുള്ളി ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി ആ ഐസിന്റെ പെട്ടി തുറന്നു,

ഇയാളെന്താ മനുഷ്യനെ കണ്ടിട്ടില്ലേ…

 

 

സംഭവം കിട്ടിയതും പോക്കറ്റിൽ നനഞ്ഞ ഒരു നൂറിന്റെ നോട്ട് കയ്യിലെടുത്തു,

 

 

 

“” ബാക്കി വേണ്ട ചേട്ടാ, അതിന് ദോ അവർക്കെല്ലാർക്കും ഓരോന്ന് വീതം കൊടുത്തേക്ക്… “”

 

 

ബസ് സ്റ്റോപ്പിലേ സ്കൂൾ പിള്ളേരെ നോക്കി പറഞ്ഞിട്ടവൾ ഞാനുമായി വീണ്ടും പാടത്തിലേക്ക് ഇറങ്ങി, ഇത്തവണ ന്റെ അരയിലേക്ക് കൈ ചുറ്റി ഐസ് ക്രീം നുണഞ്ഞവൾ ന്നോട് പറ്റിച്ചേർന്നു.

 

 

 

“” ആ…… “”” കുറച്ച് നടന്നതും അവളെന്റെ നേരെ വാ പൊളിച്, ഞാൻ ന്റെ കയ്യിൽ ഉള്ള ഐസ് അവളുടെ നാവിലേക്ക് തേച്ചു.

 

 

“” ന്നിട്ട്..!

ഏതിനാ രുചിയെന്ന് നീ പറഞ്ഞില്ലാലോ… “”

 

 

അവൾക്കൊപ്പം നടക്കുന്ന കൂട്ടത്തിൽ ഞനൊന്ന് എറിഞ്ഞു, ഉടനെ അവളവിടെ നിന്ന്,

 

 

 

“” ആഹ്ഹ്..ഒരു മിനിറ്റെ…. ഞനൊന്ന് നോക്കട്ടെ…””

 

 

ശരവേഗത്തിൽ അവളെന്റെ കഴുത്തിലെക്ക് കൈ വലിച്ചു, ന്റെ ചുണ്ടുകൾ ആർത്തിയോടെ വിഴുങ്ങി, എത്തി നിന്ന് എന്നെ ചുംബിക്കുന്നവളെ ഇടുപ്പിലൂടെ പൊക്കി അരയിലേക്ക് ചേർത്തു നിർത്തി. വാശിയോടെ ആ മഴയിൽ പൂർണ്ണമായും നനഞ്ഞു അധരപാനം നടത്തുമ്പോളും ഇടക്കിടെ ചുണ്ടിനിടയിലൂടെ നാവിനു മഴയുടെ രുചി അറിയിച്ചുകൊണ്ടേ ഇരുന്നു..

 

ഈണത്തിൽ പെയ്തിറങ്ങിയ മഴയുടെ സംഗീതത്തിനൊപ്പം ഞങ്ങളുടെ പ്രണയവും കോർത്തു നിന്നു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ന്റെ കണ്ണാ..തീ തീറ്റിച്ചുല്ലോ നീ ഞങ്ങളെ…!!

 

ആഹ്ഹ് അവര് അപ്പറത്തുണ്ട്.. ഹ്മ്മ്…!!

നീയെവിടാ..?? മോളുണ്ടോ കൂടെ…!””

 

 

ന്നോട് ഒരമ്മയുടെ രോക്ഷം പോലെ പൊട്ടിവീണ വല്യമ്മ അപ്പുറത്തുനിന്നുള്ള മറുപടിക്ക് കാതോർത്തു.

 

 

മഴയത്തുള്ള കളിയെല്ലാം നേരെ ചെന്ന് രണ്ടാളുമൊന്ന് കുളിച്ചു, നനഞതെല്ലാം മാറ്റി, ഞനൊരു കൈലിയും ഒരു ബനിയനും എടുത്തിട്ടു, അവൾ ന്റെ ഒരു അയഞ്ഞ ചെക് ഷർട്ടും കൂടെ ഒരു പാന്റും,

മുടിയും കോതി കസേരയിൽ ഇരുന്നിരുന്ന ന്റെ മടിയിലേക്കവളിരുന്നു.

 

 

 

“” ഹാ അവളിവിടെ ഉണ്ട്.. ഞങ്ങള് തൊഴാൻ വന്നതാ വല്യമ്മേ.. “”

 

 

ന്റെ മുഖത്തേക്ക് വിടർത്തിയിട്ട ആ നനഞ നീളൻ മുടി മുഖത്ത് നിന്ന് തട്ടി മാറ്റി ഞാൻ അവളെ നോക്കി കണ്ണുരുട്ടി, ഉടനെ അവിടെ കൊഞ്ഞനം കുത്തി.

 

 

 

“” ആയിക്കോട്ടെ കണ്ണാ… ന്നാലും ഒന്ന് പറയണ്ടെടാ,, കാണാണ്ടാവുമ്പോ ഞങ്ങളെന്താ നിരീക്കാ… ന്തേലും പറ്റിന്നല്ലേ മോനെ.. അഹ് പോട്ടെ.. ഇനിയിപ്പോ ഇപ്പോ വരാൻ നിക്കണ്ട കേട്ടോ…!! മഴ മാറിട്ടില്ല…

മഴയൊന്ന് തോർന്നിട്ട് ഇങ്ങോട്ട് പോര്… ശെരിയെന്നാ… “”

 

 

വല്യമ്മ വച്ചതും അവളുടെ അമ്മയുടെ കാൾ.. അതിന് അവകാശി അവളാണെന്ന് മനസിലായതും ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു, അവിടുന്ന് നല്ല ശെരിക്കും കിട്ടിട്ടുണ്ട്.. ആ മുഖം അതിന് വ്യക്തം..

 

ഒരു കാപ്പി ഇട്ട് കളയാം ന്നൊരു നിഗമനത്തിൽ ഞാൻ അടുക്കളയിലേക്ക് വെച്ച് പിടിച്ചു ഇന്നേരം..

 

വേടൻ ❤️❤️

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts