നിശാഗന്ധി 5
Nishgandhi Part 5 | Author : Vedan
[ Previous Part ] [ www.kkstories.com]
മഴയൊക്കെ മാറി ചെറു ചാറ്റൽ പൊടിയുന്നുണ്ട്, ഞാനവളുടെ നമ്പറിലേക്കൊന്ന് വിളിച്ചു
പക്ഷെ ബിസി ആയിരുന്നു. ഞാൻ ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു,
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞുക്കാണും തിരിച്ചു കാൾ വന്നു, അപ്പോളേക്കും കാലും കഴുകി ഞാൻ വീട്ടിൽ എത്തിയിരുന്നു….
“” ഹലോ….. “” കോൾ എടുത്തതും ഞാൻ നീട്ടി വിളിച്ചു…
“” ഓഹ് ന്താ….ആ ഹലോക്ക് നീട്ടം… .ഹാ.. ഹ….
വീട്ടീന്ന് വിളിച്ചെടാ അതാ ലേറ്റ് ആയെ .. “”
“” അത് കുഴപ്പോയില്ല…
പിന്നെ പറ….ന്ത് പറയുന്നു നിന്റെ വീട്ടുകാര്.. “”
ഞാനാ കസേരയിലേക്ക് ചാഞ്ഞിരുന്നു,
“” ന്ത് സ്റ്റിരം ക്ലീഷേ… അച്ചാച്ചി ഇന്നും കുടിച്ചിട്ട് ബഹളം തന്നെ ബഹളം., ഇങ്ങനെ പോയാ അമ്മ അമ്മിക്കല്ലോണ്ട് തലക്കിട്ട് ഒന്ന് കൊടുക്കുന്ന് പറയുന്നുണ്ടായിരുന്നു…””
അവളൊന്ന് ചിരിച്ചു,
“” ന്നാ അച്ഛനെ എവിടേലും കാണിക്കാൻ മേലായിരുന്നോ… അല്ലാതെ “” ഞാൻ മുഴുവപ്പിക്കുന്നതിന് മുന്നേ അവളിടക്ക് കേറി,
“” നിനക്കെന്നാ…ഇങ്ങനെയൊക്കെ ആണേലും രണ്ടും മുടിഞ്ഞ സ്നേഹാ.. രണ്ടാൾക്കും തമ്മിതമ്മി കാണാതിരിക്കാനൊക്കില്ല… പിന്നെ പറയുമ്പോ പറയുന്നേ ഉള്ളു…. “”
പിന്നെയും ഞങ്ങളുടെ സംസാരം നീണ്ടു പോയി, ആ സംസാരം പിന്നീടും നീണ്ടുകൊണ്ടിരുന്നു, അത് ദിവസങ്ങളായി, ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളും, വർഷങ്ങളുമായി…
അവളുടെ പഠിത്തം കഴിഞ്ഞു അവളിപ്പോ ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അങ്ങനെ ആണേലും പെണ്ണിന്റെ സ്വഭാവത്തിൽ മറ്റൊന്നുല്ലാ, ന്റെ മേലെ അവളെന്തെകിലും GPS ഫിറ്റ് ചെയ്തിട്ടുണ്ടോ ന്ന് പോലും നിക്ക് തോന്നാറുണ്ട്, ഞാൻ എവിടെ പോയാലും അവളറിയും.
പിന്നെ എന്നും വൈകിട്ട് വീഡിയോ കോളിൽ വരണം അത് നിർബന്ധ..അവളുടെ അന്നത്തെ ദിവസത്തെ കാര്യം മുഴുവൻ അതായത് രാവിലെ മിണ്ടുന്നവരുടെ എണ്ണം തൊട്ട് വൈകിട്ട് തിരിച്ചു വരുന്ന വഴി കണ്ട പൂച്ചയുടെ കാര്യം വരെ ന്നെ പറഞ്ഞു കേൾപ്പിച്ചാലേ അവൾക്കുറക്കം വരൂ…
പിന്നെന്തുണ്ട് ന്ന് ചോദിച്ചാ ഞാൻ വീട്ടിൽ ഉണ്ടായിരുന്ന കോഴിനേം പശുനേം ഒക്കെ വിറ്റു, ഇപ്പോ കവലയിൽ ഉള്ള കാടമുറിയുടെയും, കൃഷിയിലെയും വരുമാനം മാത്രത്തിൽ ഒതുക്കി,
അതൊന്നുവല്ല ഇന്നത്തെ പ്രതേകത.. ഇന്നെന്റെ റിസൾട്ട് വരുവാണ്,,
അതിന്റെ കുറച്ചു ടെൻഷൻ എനിക്കും വിശാലിനും ഒഴികെ ബാക്കി എല്ലാർക്കും ഉണ്ട്,
അങ്ങനെ മൂന്നു വർഷം… എങ്ങോട്ടോ ഓടി മറഞ്ഞു.
“” നിനക്കൊരു ടെൻഷനുമില്ലേയെന്റെ സിദ്ധു… “”
കടിച്ചു തീർത്ത നഖത്തിന്റെ കണക്കെടുക്കാതെ ആൻഡ്രേസ്സ അടുത്ത കൈ വായിലേക്ക് വെച്ചു,
“” അവൻ ജയിക്കൂന്ന് ആരെക്കാളും നന്നായിട്ട് അവനറിയാം… സകല ഒഴപ്പിനും നടക്കേം, ന്തിന് നേരെചൊവ്വേ ക്ലാസ്സിൽ കേറ പോലുമില്ല ന്നാലും അവൻ ജൈക്കും… ന്ത് മറ്റേതാണോ… “”
അപർണ്ണ അതിന് കൂട്ട് പിടിച്ചു, പക്ഷെ നിക്കും ടെൻഷൻ ഉണ്ട്, കാരണം ജയിച്ചില്ലേ അവളെന്നെ എടുത്ത് ഉടുക്കും.
പുള്ളിക്കാരി ജോലി ചെയ്യുന്നിടത് തന്നെ നിക്ക് ഒരു ജോലി പറഞ്ഞു വച്ചിരിക്കുവാണ്,, അതോണ്ട് എന്നെക്കാളും ടെൻഷൻ ഇപ്പോ അവളവിടെ അനുഭവിക്കുന്നുണ്ടാവും… ഞാൻ ചുറ്റും കണ്ണോടിച്ചു, വിശാലിന്റെ മുഖത്തും പുച്ഛം..
കാരണം ന്റെ ഹാളിൽ ന്റെ രണ്ട് ബെഞ്ച് പുറകിലായിരുന്നവൻ.. ന്റെ മുഖം കണ്ടാണ് അവനിത്ര കോൺഫിഡൻസ്..
“” നിയെന്ത് കോപ്പിനാടാ ആറ്റിട്യൂട് ഇടുന്നെ… നിന്നെയൊക്കെ എക്സാം എഴുതിക്കാൻ സമ്മതിച്ചത് തന്നെ മാനേജ്മെന്റിന്റെ കരുണ… “”
ടെൻഷൻ അടിച്ച് പണ്ടാരമടങ്ങിവവന്മ്മാര് അവനെ കണ്ട് ചോദിച്ചതും അവൻ അവരെയും നോക്കിയൊന്ന് പുച്ഛിച്ചു..
“” റിസൾട്ട് വരാൻ ഇനിയും അര മണിക്കൂർ സമയമുണ്ട്.. വേണേൽ നമുക്കെല്ലാവർക്കും കൂടെയൊരു സിനിമ കണ്ടിട്ട് വരാം… “”
ആറ്റിട്യൂട്ന് മേൽ ആറ്റിട്യൂട് ഇട്ട് കയ്യിലെ ടൗവൽ മുഖത്തിന് നേരെ കറക്കി അവനോരു മാസ്സിട്ടു, ഉടനെ എല്ലാരും അവനെയൊന്ന് ചെരിഞ്ഞു നോക്കി.
“” അര മണിക്കൂർ ഉള്ള സിനിമ നിന്റെ അപ്പന്റെ ക്യാബ്രേ ആയിരിക്കും അല്ലേടാ നാറി… “” കൂടെ നിന്നവൻ പല്ല് കടിച്ചതും എല്ലാർക്കും ഒരു സമാധാനം ആയപോലെ..
“” വിളിച്ചോ.. വിളിച്ചോ ന്ത് വേണേലും വിളിച്ചാനന്തം കണ്ടെത്തിക്കോ… പാവങ്ങൾ കുറച്ച് കഴിയുമ്പോ കരയാനുള്ളവരല്ലേ…. “” അവനൊന്ന് അട്ടഹസിച്ചു,
അത് കണ്ട് നിന്ന ആൻഡ്രേസ്സ
“” നീ മുടിഞ്ഞു പോവുടാ ചെറ്റേ… “” ന്നവളവളുടെ പല്ല് തേക്കാത്ത വാ ക്കൊണ്ട് പ്രാകിയതും അവനതിനേം ഒന്ന് പുച്ഛിച്ചു വിട്ട്.
ഒരു പത്തു മിനിറ്റ് കഴിഞ്ഞതും സൈറ്റ് ഓപ്പണായി, എല്ലാരും ചറപറാ നോക്കാൻ തുടങ്ങി, ന്റെ നെഞ്ചിടിപ്പ് കൂടി ദൈവമേ കാത്തോണേ… ന്റെ മുഖം മാറിയതും തൊണ്ടയിൽ നിന്നും തുപ്പലിറക്കി വിശാല് ന്റെ അടുത്തെത്തി
“” ടാ ഞാനിവിടെ കിടന്ന് ഷോയിട്ടത് മൊത്തോം നിന്നെയൊരാളെ കണ്ടിട്ടാ, അതൊക്കെ വെറുതെയാവോ…??
ഇനി പൊട്ടിയാ സത്യായിട്ടും
ഞാനീകെട്ടിടത്തിന്റെ മണ്ടെന്നെടുത്ത് ചാടും ഉറപ്പാ.. “”
അവനെന്റെ അടുത്തേക്ക് വന്ന് ചുറ്റും നോക്കി ന്നോട് മാത്രമായി രഹസ്യം പറഞ്ഞു,
“”ദാ അതാ സ്റ്റെയർ… മൂന്നു ഫ്ലോറെ ഉള്ളു കേറിക്കോ…”” ഞാനാ കഫെയുടെ സ്റ്റെയറിലേക്ക് കൈ ചൂണ്ടി,
മനുഷ്യനിവിടെ അണ്ഡം കീറി നിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഷോ..
“” ആൻഡ്രേസ… കിട്ടിയോ നിനക്ക്.. “” തിരക്കിനിടയിൽ നിന്നും ചിരിച്ചിറങ്ങിയ മുഖവുമായി വരുന്നവളെ ഞനൊന്ന് നോക്കി, കൂടെ അപർണ്ണയും ഉണ്ട്…
“” ആഹ്ഹ്…..ഞങ്ങൾക്ക് കിട്ടിടാ,
വല്യ തരക്കേടില്ലാതെ ജയിച്ചുന്ന് പറയാം.ന്നാലും ല്ലാത്തിനും പാസ്സായല്ലോ അതന്നെ ഭാഗ്യം….
അല്ല….നീ നോക്കണില്ലേ…?? “”
മറുപടി പറയാൻ സമ്മതിക്കാതെ ന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഞനൊന്ന് ഞെടുങ്ങി പോയി. പുല്ല് ഇപ്പൊ പേടിച്ചു ചത്തേനെ…!!
“” സ്റ്റെഫിയാ… “” ഞാൻ ഫോൺ കയ്യിലെടുത്ത് അവനെ നോക്കി, അവൻ തൊണ്ടയിൽ നിന്നും വെള്ളമിറക്കിക്കൊണ്ട് എടുക്കാൻ പറഞ്ഞു..
പൊട്ടിക്കാണോ…?? ഈശ്വര…!!
കവലെ തന്നെയൊരു കടയിടേണ്ടി വരുന്നാ തോന്നണേ….
ന്റെ മനസ്സ് കാട് കേറി തുടങ്ങിയതും വിശാല് ആ കാൾ അറ്റണ്ട് ചെയ്തു ലൗഡ് സ്പീക്കറിലിട്ടു, ഇപ്പൊ ന്നെ കാളും ടെൻഷൻ അവനുണ്ട്, അവൻ നിന്ന് വിറക്കുവാണ്, കാരണം വീട്ടിൽ തന്തയോട് വേറെ കൊണ പറഞ്ഞിട്ടാണ് ഇവനിപ്പോ ഇവിടെ വന്ന് നിക്കുന്നേ,
“” വാവേ… നമ്മള്… നമ്മള് ജയിച്ചെടാ… ജയിച്ചു…!!
ന്റെ… ന്റെ പൊന്നിന്… ഫൈസ്റ്റ്.. ഫസ്റ്റ് ക്ലാസ്സുണ്ടെടാ… “”
ഫോൺ എടുത്തെന്ന് കണ്ടതും അവളുടെ കരച്ചിലോടു കൂടിയ വാക്കുകൾ…
ആ ശബ്ദം ഇടറിയിരുന്നു, ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന വാക്കിൽ നിന്നും ഞാനെന്റെ പ്രാണന്റെ ശബ്ദത്തെ ഉൾക്കൊണ്ടു.
അവളുടെ ഓരോവാക്കിൽ നിന്നും വ്യക്തമാണ് ന്നെക്കാളെറേ അവളി വിജയത്തിനായി കാത്തിരുന്നു ന്ന്…
ഞാൻ ജയിച്ചെന്ന് കണ്ടതും പോക്കറ്റിൽ കിടന്ന ജയിച്ചാ മാത്രം വെക്കാൻ പോക്കറ്റിൽ കരുതിയ കൂളിംഗ് ഗ്ലാസ്സ് അവൻ പുറത്തെടുത്തു.
“” ഞാൻ…ഞാഞ്ചേയിച്ഛ്…!! ഞാഞ്ചേയിച്ഛ്,
യെസ് അവസാനം അത് സംഭവിച്ചിരിക്കുന്നു…. ഇട്സ് എ മിറാക്കിൾ….!!””
അവനതും പറഞ്ഞു അകത്തേക്ക് ഓടി,
അവളുടെ എങ്ങലടികൾ ഉച്ചത്തിലായി, ശ്വാസം കിട്ടാതെയുള്ള എങ്ങലടിയായതും ഞാനുമൊന്ന് വിതുമ്പി പ്പോയി, ഞാൻ ഫോൺ നോർമൽ കാളിലേക്ക് മാറ്റി അല്പം മാറി നിന്നു. അവിടെ കണ്ടൊരു ബൈക്കിലേക്ക് ഞാൻ ചാരിയിരുന്നു,
“” നീയിങ്ങനെ കരയാതെന്റെ സ്റ്റെഫി… ഒന്നുല്ലേലും അവന് ഫസ്റ്റ് ക്ലാസ്സില്ലേ… പിന്നെന്നാ..””
അവളെ ആശ്വാസിപ്പിച്ചു അക്ഷരയുടെ സ്വരം..
ന്നാൽ അതിലൊന്നും അവളുടെ സന്തോഷത്തെ അടക്കാൻ കഴിഞ്ഞില്ല…
“” നിനക്ക്….നിനക്കറിയില്ല അക്ഷ…ന്റെ…. ന്റെ കുഞ് നിക്ക് വേണ്ടിയാ ഇത്രേം കഷ്ടപ്പെട്ടെ, അറിയോ നിനക്ക്…?? ഞങ്ങളുടെ നല്ലതിന് വേണ്ടിയാ അവ…. “”
വാക്കുകൾ മുഴുവപ്പിക്കാതവൾ വിങ്ങി പൊട്ടി, കരച്ചിലിന്റെ ഞെരുക്കം കേട്ടപ്പോ മനസിലായി അവളെ അക്ഷര ചേർത്തു പിടിച്ചിട്ടുണ്ടെന്ന്…
നിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.. കാരണം ജയിക്കും ന്ന് നിക്ക് അറിയായിരുന്നു പക്ഷെ… ഫസ്റ്റ്ക്ലാസ്സ് ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല..
പക്ഷെ അവളുടെ കരച്ചില് കേട്ടിട്ടാണോ… അതോ രാവിലെ മുതലുള്ള ടെൻഷൻ കാരണമാണോ ന്നറിയില്ല ന്റെ കണ്ണിലേക്കു ഇരുട്ട് കയറുന്ന പോലെ, തല ചുറ്റുന്നു… ഞാൻ ഫോൺ ബലത്തോടെ ചെവിയിലേക്ക് വെച്ചു
“” സ്റ്റെഫി… ഞാൻ… ഞാമ്പിന്നെ വിളിക്കാം.. ന്റെ തല കറങ്ങണപോലെ… “”
“” അയ്യോ… സിദ്ധു… ടാ.. ന്താ… ന്താപറ്റിയെ..ഏഹ്…??
ഹലോ…ഹലോ… “”
അക്ഷരയുടെ സ്വരം.. കയ്യുടെ ബലം നഷ്ടപ്പെട്ടു..
ഫോൺ കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ,
“” ന്താ… ന്താ ന്റെ സിദ്ധുന്…ഏഹ്, ആക്ഷേ… ടി.. ന്താടി അവന്…”” കേട്ടെങ്കിലും മറുപടി പറയാൻ കഴിയാതെ ഫോൺ നിലത്തേക് വീണിരുന്നു, ഞാൻ ആ ബൈക്കിലേക്ക് തല ചാരി,
പിന്നെ ആരോ വന്നെന്നെ തട്ടി വിളിച്ചു, കവിളിൽ ഒരടി കിട്ടിയ വേദന… ഞാൻ അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറന്നു.. ആരായാലും ഒടുക്കത്തെ അടിയായി പോയി, ഇനിയൊന്നുടെ കിട്ടാൻ വയ്യാത്തോണ്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു,
വിശാല്… തോന്നി അത് അങ്ങനെ വരൂ.. അങ്ങനെ സംഭവിക്കു….
കൂടെ ആൻഡ്രസ്സയും അപർണ്ണയുമുണ്ട്…
അപർണ്ണയെന്റെ കൈ അവളുടെ തോളിലൂടെയിട്ട് ചേർത്തു പിടിച്ചു, മറുതലക്കൽ വിശാലും,
“” ഇല്ലേച്ചി കുഴപ്പോന്നുല്ല,,
അവരാവിലെയൊന്നും കഴിച്ചില്ലായിരുന്നു…ചിലപ്പോ അതിന്റെയാവും..
ഓഹ് വേണ്ട… വേണ്ട ഹോസ്പിറ്റലിലൊന്നും കൊണ്ടൊണ്ടാ ഇതിപ്പോ ഓക്കേ ആവും.. ഓക്കേ….ഞാൻ വിളിക്കാം. “”
അവൻ ഫോൺ കട്ടാക്കി ന്നെയും താങ്ങി രണ്ടും മുന്നോട്ട് നടന്നു,
“” ടാ അങ്ങോട്ടിരിതാം… “” മുന്നിലെ കടയിലേക്ക് ചൂണ്ടി അവളത് പറഞ്ഞതും, നനവ് വീണു കാഴ്ച മങ്ങിയ പോലെ ആരോ കടയിലേക്ക് ന്തോ പറഞ്ഞു ഓടുന്ന കണ്ടു,..
ന്നെ അവിടെ ഇരുത്തിയതും, ചുണ്ടിലേക്ക് ന്തോ വന്നു മുട്ടി, ഉപ്പ്…
ഞാൻ കണ്ണോന്ന് ചിമ്മി തുറന്നു, നാരങ്ങ വെള്ളം, ഞാൻ മുകളിലേക്ക് നോക്കി, പരിഭ്രാന്തിയോടെ ആൻഡ്രേസ്സ… അവളെന്റെ മുന്നിൽ മുട്ട് കുത്തി ന്റെ വായിലേക്ക് വീണ്ടും ആ വെള്ളം കമഴ്ത്തി.. ഒറ്റ വലിക്ക് ന്നെ കൊണ്ടത് കുടിപ്പിച്ചതും, അവളൊന്ന് ന്നെ നോക്കി ഒപ്പം മറ്റു നാല് കണ്ണുകളും ഞാൻ കണ്ണോന്ന് മിഴിച്ചു നോക്കി, ഓക്കേ ആയെന്ന് കണ്ടതും വിശാല് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി, ഞാൻ അപർണ്ണ യുടെ തോളിലേക്ക് ചാഞ്ഞു, ആ കൈകൾ ന്റെ തലയിൽ തഴുകി
“” ഓക്കേ ആയോ ആ കൊച്ച്… “” കടയിലെ ചേട്ടൻ ചോദിച്ചതും
“” ആഹ്ഹ് അവനൊക്കെയായി… ചേട്ടാ മൂന്ന് ലിം കൂടെ എടുത്തോ… “”
ഞാൻ അപർണ്ണയെ തോണ്ടി, നിക്കുടെ ന്ന് പറഞ്ഞതും അവളത് വിളിച്ചു പറഞ്ഞു.അവൻ തലയനക്കി, ഒരു സിഗരറ്റ് വാങ്ങുന്ന കണ്ടു, ഒരു പഫ് ചോദിച്ചാലോ… അല്ലെ വേണ്ട ഇനി ചുമച്ചു ചാവാൻ വയ്യ…
“” മോനെ… പരീക്ഷയാവുമ്പോ വിജയങ്ങളുമുണ്ടാവാം… തോൽവികളുമുണ്ടാവാം… അതൊക്കെ നമ്മൾ തരണം ചെയ്യണം, എന്നാലേ നമ്മക്ക് അടുത്ത ലക്ഷ്യത്തിലേക്ക് പിടിച്ചു കേറാൻ കഴിയു… അല്ലാതെ ആത്മഹത്യാ ഒന്നിനും പരിഹാരമല്ല… “”
ആത്മഹത്യയോ….ആര്….ന്തിന്…??
ഞാൻ അങ്ങേരെ നോക്കി, ഇവനിത് എവിടുന്ന് വന്നെടാ ന്നാണ് ഞങ്ങള് നാലും കൂടെ മുഖത്തോട് മുഖം നോക്കി ആലോചിച്ചേ..
അവിടെ എവിടോ ബീഡിയും വലിച്ചു ഇരുന്ന വല്യപ്പനൊക്കെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു, ന്നാലും നമ്മൾ അയാളുടെ പ്രായത്തെ ബഹുമാനിക്കണം…
അനങ്ങാൻ വയ്യാതെ കിടക്കാ മലരേ ഞാൻ.. ഇല്ലേ… ഇല്ലേലുണ്ടല്ലോ നായിന്റെ മോനെ തളർന്നിരിക്കുന്ന കാല് മടക്കിയൊരു തോഴി തന്നേനെ ഞാൻ..
“” അല്ലേട്ടാ…ന്നിട്ട് ചേട്ടൻ പിടിച്ചു കേറി.. കേറി എത്ര വരെ പഠിച്ചു….?? “”
ഊതി പറപ്പിച്ച പുകക്ക് പിന്നിൽ നിന്നും തുപ്പാക്കിയിലെ വിജയെ പോലെ വിശാലൊരു വരവ്…ഉഫ്ഫ്
കടവുളേ…. നീങ്കള…. അതോടെ പുള്ളി പെട്ടു, നൈസ് ആയിട്ട് ഒരു ഉപദേശവും ഉംഫിച്ചിട്ട് പോകാന്ന് കരുതി വന്നതാ. ന്നാൽ,,
പുല്ല് ചോദിക്കണ്ടയിരുന്നു ന്ന അവസ്ഥയിലേത്തിയിരുന്നു ആയാൾ..ഞങ്ങളിരുന്നു ചിരിക്കാൻ തുടങ്ങി,
പക്ഷെ ന്നെ കൊന്നാലും പുള്ളിടെ മറുപടി കേട്ടിട്ടേ ഞാൻ ചാകുന്ന് ഒറ്റക്കാലിൽ നിന്ന വിശാലിന് മുന്നിൽ ആയാൾ അവസാനം അടിയറവ് പറഞ്ഞു.
“” ഞാൻ മൂന്നാം ക്ലാസ്സ് വരെ… “” ചുറ്റും കണ്ണോടിച്ചു പറഞ്ഞതും
“” അയെന്നാ മൂന്ന് കഴിഞ് പിടിച്ചു കേറാൻ തനിക്ക് വള്ളിയൊന്നും കിട്ടിയില്ലേ…?? ഏഹ്ഹ്.. അതോ ആ വള്ളി പൊട്ടിപ്പോയോ…??
അല്ല പിന്നെ..
അയാള് കൊണദോശിക്കാൻ വന്നിരിക്കുന്നു…
കത്തിച്ചു കഴിഞ്ഞേൽ എണ്ണിറ്റ് പോടോ…””
അവനയാളെ നോക്കിയൊന്ന് മുരണ്ടു, പാവം അവനോടൊരു മാപ്പൊക്കെ പറഞ്ഞിട്ടാണ് പോയത്,
“” ന്ത് നല്ല മനുഷ്യൻ.. “” പുള്ളി മാപ്പും പറഞ്ഞു പോയതും ആ വഴിയേ നോക്കി അവനൊരു നെടുവീർപ്പിട്ടു.. ഞങ്ങൾ വല്ലാത്തൊരു ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി,
കണ്ണിൽ നിന്നും ന്തോ തൂത്തെറിഞ്ഞവൻ ആ വേദന ഒഴുക്കി കളഞ്ഞു,
കുറച്ചു മുന്നേ തന്തേ ക്കാളും പ്രായമുള്ള ആ പുള്ളിയെ ഇവിടിട്ട് ചവിട്ടി കൊന്ന് പറഞ്ഞയച്ചിട്ട് അവൻ പറയുന്ന കേട്ടാ… നല്ല മനുഷ്യനെന്ന്…
“” നല്ല മനുഷ്യനാണെ നീ നിന്റെ വല്യമ്മക്ക് കെട്ടിച്ച് കോഡ്രാ…. ന്നിട്ട് നീ പുള്ളിനെ വല്യച്ഛന്ന് വിളിച്ചോ…!!
അല്ല…നിനക്കവുമ്പോ മാറ്റി പറയാനും പാടില്ല……!””
അതിനവനെന്നെ നോക്കി പല്ല് കടിച്ചു.
ഓക്കേ ആയൊന്ന് ചോദിച്ചതും ആയെന്ന് പറഞ്ഞു ഞാൻ അവിടെ ഇരുന്നു.
“” വയ്യാണ്ടിരിക്കുവാണേലും ന്റെ മെക്കിട്ട് കേറാൻ അവനൊരു കുരുവുമില്ല.. അവനൊരു താരാട്ടുടെ പാടി കൊടുക്കടി അവനുറങ്ങട്ടെ…..””
അവനാഞ്ഞൊരു പഫ് കൂടെ എടുത്ത് ന്നെ നോക്കി പല്ല്‌റൂമി അത് താഴെക്കിട്ട് ചവിട്ടി ഞെരിച്ചു, ഉടനെ അവന്റെ ഫോൺ ബെല്ലടിച്ചു, ആരാണെന്ന് നോക്കി അവനെന്റെ നേരെ വന്ന്
“” ടാ… അവരാ…..ന്നാ…. “” അതിന് എടുത്തോളാൻ ഞാൻ കണ്ണ് കാണിച്ചതും അവൻ ‘ നമ്മളില്ലേ…’ ന്നൊരു ആക്ഷനുമിട്ട് ഫോൺ ന്റെ മടിയിലേക്ക് വെച്ച് അവിടുന്ന് വലിഞ്ഞു, അപ്പോളേക്കും അവൻ ചെന്ന് എടുത്ത നാരങ്ങ വെള്ളം എല്ലാർക്കും കൊടുത്തു,
“” ഏത് സ്റ്റെഫിയാടാ…. നിന്നെ വാവേന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നല്ലോ.. “” ആൻഡ്രേസ്സ ന്റെ മുഖത്തേക്ക് ചെരിഞ്ഞു ഒരു സംശയം ചോദിച്ചു,
“” അതമ്മടെ നേരത്തത്തെ സീനിയറില്ലേ, പഠിത്തം കഴിഞ്ഞൊക്കെ പോയെ.. ഒരു സ്റ്റെഫി…! മച്ഛ്… എടി നിനക്കറിയ്യുന്ന….”” വിശാല് കയ്യിലെ നാരങ്ങ വെള്ളം വായിലേക്ക് കമ്മഴ്ത്തി..
“” ആഹ്ഹ്… ഹാ.. ആ സ്റ്റെഫി…?”” അവളും അത് കുടിച്ചു തിരിച്ചു ചോദിച്ചു..
“” ആഹ്ഹ്… ആ സ്റ്റെഫിടെ വാവയാണ് ഈ ഇരിക്കുന്ന മലരൻ…. മനസിലായ…!! “”
അതിന് തോളിൽ വെച്ചിരുന്ന ന്റെ തല കുടഞ്ഞു മാറ്റി അപർണ്ണ ന്നെ നോക്കി, തൊട്ട് പുറകെ അപർണ്ണ ക്ക് നേരെ തിരിഞ്ഞ തല ആൻഡ്രേസ്സ അവളുടെ നേർക്കും തിരിച്ചു,
തലകറക്കം വന്ന് വയ്യാതെ ഇരിക്കുന്നോരുത്തനെ കഴുത്തു വെട്ടിച്ചു കൊല്ലാൻ നോക്കുന്നോടി….
“” ഇതെപ്പോ..ഏഹ്… ന്നിട്ട് ഞങ്ങളറിഞ്ഞില്ലല്ലോ….!!””
അവര് വീണ്ടും അതിശയത്തോടെ വിശാലിനെ നോക്കി, ന്നാൽ ആ ചേട്ടൻ നാരങ്ങ വെള്ളം അടിക്കാൻ പോയ തക്കത്തിനു മുന്നിൽ കിടന്ന പച്ച ലെയ്സ് ആരുമറിയാതെ പൊട്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നവൻ,, ന്നാ അവളുടെ ആ വിളി കേട്ട് പെട്ടന്ന് അവനൊന്ന് ഞെട്ടി, ഉടനെ പിടി മുറുക്കിയ കയ്യി താഴേക്ക് വലിഞ്ഞതും ആ പാക്കറ്റ് മുഴുവനും താഴേക്ക് വീണു…
“” ചേട്ടാ രണ്ട് പച്ച ലേസ്സ് എടുക്കുന്നുണ്ടേ… “”
കള്ളി വെളിച്ചതിലായത് തിരിച്ചറിയാതെ അവൻ രണ്ടെണ്ണം കീറിയെടുത്തു, ന്നിട്ട് ബാക്കി അതിലേക്ക് തന്നെ കയറ്റിയിട്ട് അവളുമാരെ നോക്കി കണ്ണുരുട്ടി..
“” ന്നാലും ഇതെപ്പോ മുതൽ തുടങ്ങി…..??”” പൊട്ടിച്ചു നീട്ടിയ ലെയ്സ് അവൻ എല്ലാർക്കും നീട്ടി അവനും എടുത്ത് കഴിച്ച്, പൊട്ടിച്ചപ്പോ കിട്ടിയ കാറ്റ് കൊണ്ടാണോ ന്നറിയില്ല നല്ലൊരു കാറ്റ് വീശിയിരുന്നു.
“” ന്റെ അമ്മയാണെ സത്യം…. ഞാനാദ്യയിട്ടാ ഇമ്മാതിരി പണി കാണിക്കുന്നേ.. അല്ലാതെ നീ കരുതുന്നപോലെയൊന്നുമില്ല.. “”
അവൻ പെട്ടെന്ന് ആ ലെയ്സ് പുറകിലേക്ക് വലിച്ചു അവന്റെ നിരപരാധിത്യം തെളിയിക്കാൻ ശ്രമിച്ചത് കണ്ടതെ അവളൊരു ചവിട്ട് വെച്ച് കൊടുത്ത് ന്നിട്ട് മാറ്റി പിടിച്ച കവർഅവൾ വീണ്ടും കയ്യിലാക്കി,
“” അതല്ലെടാ മൈ… ഇവര് തമ്മിലെ കാര്യാ ഞാഞ്ചോയിച്ചേ… “” ആൻഡ്രേസ്സ ഒരണ്ണം വായിലേക്ക് വെച്ചു ചോദിച്ചതും
“” ഏഹ്… അതിന് ഇവര് തമ്മിലെന്താ..??
ഓഹ്…ആയിശേരി…
യൂ ബ്ലഡി പെർവേർട്ട്… കൂടെ നടന്ന് ചതിക്കുന്നോടി പന്ന…..ഞാനിനി ആ പെണ്ണുമ്പുള്ളയോട് ന്തോ പറയുടി… “”
ആൻഡ്രസ്സയുടെ ചോദ്യം കെട്ടതെ അപർണ്ണയുടെ തോളിൽ ഇരുന്ന ന്നെ തള്ളിയെറിഞ്ഞു അവൻ അപർണ്ണയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..
ഈ തന്തയില്ലാത്തവൻ ന്തോന്നാണോ കാണിക്കണേ.. അപർണ്ണ കുനിച്ചു നിർത്തി രണ്ട് ഇടി കൊടുത്തതും പിന്നവൻ വാ തുറന്നില്ല..
അതോടെ അവനോട് ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് രണ്ടിനും മനസിലായതോടെ ന്നെ നോക്കി, ഞാൻ ഉണ്ടായ കാര്യം മുഴുവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊടുത്തു.
കേട്ട് കഴിഞ്ഞതും അവരെ അറിക്കാത്തതിലുള്ള കാരണം പറഞ്ഞെങ്കിലും കാര്യത്തിന്റെ ഗൗരവം മനസിലായതും അവർ പിന്നൊന്നും മിണ്ടിയില്ല.
“” ന്റെ പൊന്ന് ചേച്ചി നിങ്ങടെ വാവക്കും, കുഞ്ഞിനും ഒന്നും പറ്റിട്ടില്ലാ…
അവന് ബിപി ലോ ആയതാണ്.. ഇപ്പോ ഓക്കേ ആകുവേം ചെയ്ത്… ന്നാ സംശയുണ്ടെങ്കിൽ അവനോട് തന്നെ ചോദിക്ക്…. “”
അവൻ ആ ഫോണിന്റെ ഡിസ്പ്ലേ നിക്ക് നേരെ തിരിച്ചു, ഫോൺ ന്റെ കയ്യിൽ തന്നിട്ട് മാറി നിന്നു.കൂടെ ഒരു പുച്ഛത്തിൽ നാണമുണ്ടോ ടാ ന്നൊരു മുറുമല്,
ഓഹ് അപ്പൂസ്സിന്റെ മണിക്കുട്ടനാ ന്നോട് നാണമുണ്ടോ ന്ന് ചോദിക്കുന്നെ..
“” എങനെ… യുണ്ട് വാവേയിപ്പോ…??ഹോസ്പിറ്റലിൽ വല്ലോം പോണോ..?? “”
ഡിസ്പ്ലേയിൽ ന്റെ മുഖം കണ്ടതെ പെണ്ണ് വീണ്ടും കരയാൻ തുടങ്ങി,
“” നിർത്തേടി… ഇങ്ങനെ കിടന്ന് കരയാൻ മാത്രം നിന്റെയരേലും ചത്തോവിടെ…?? “”
ഒന്നാമതെ ഇവരുടെ മുന്നിലിട്ട് വാവേ…. വാവേന്ന് വിളിക്കുമ്പോ എനിക്കെന്തോ ഒരു… അതിന്റെ കൂടെ അവള്ടെ കരച്ചിലും ന്റെ പിടി വിട്ട് പോയി ഉടനെ അവള് കരച്ചിലിന്റെ ആക്കം കൂട്ടി, ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, അവളുമാര് രണ്ടും വേറെങ്ങോട്ടോ നോക്കി പതുങ്ങി ചിരിക്കുന്നു…
“” അഹ് പോട്ടെ ഞാൻ അറിയാതെ പറഞ്ഞതല്ലേ.. ഷെമിക്ക്… ആഹ്ഹ് ഷെമിക്കെന്ന് പറഞ്ഞില്ലേ ന്റെ സ്റ്റെഫി…. “” ഞാൻ വീണ്ടും ഒന്ന് ശബ്ദം മയപ്പെടുത്തി.. ഉടനെ അവള് കരച്ചില് നിർത്തി ന്നെ കടക്കണ്ണുകൊണ്ട് നോക്കാൻ തുടങ്ങി,
“” നീ കാരണം ഞാനിവരുടെ ല്ലാം മുന്നിൽ നാണം കേട്ടറിയോ…?? “”
ഞാനത് ചോദിച്ചതും സംശയഭാവത്തിൽ ന്റെ മുഖത്തേക്ക് നോക്കി നിന്നവളെ ഞാൻ ഫോൺ തിരിച്ചു രണ്ടെണ്ണത്തിനേം കാണിച്ചു കൊടുത്ത്, പിന്നെ അവരായി അവരുടെ പാടായി..
ഇനി കുറച്ച് ദിവസത്തേക്ക് സ്റ്റെഫി വിദേശ യാത്രയിൽ തന്നെയായിരിക്കും.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ ന്റെയി വിജയം കോളേജ് മൊത്തത്തിൽ ഏറ്റെടുത്തു, നിക്ക് നല്ലൊരു സ്വീകരണവും തന്നാണ് വിട്ടത്. അങ്ങനെ അവിടുത്തെ പരുപാടി ഒക്കെ കഴിഞ്ഞു, തൊടിയിലെ കാച്ചിൽ പറിക്കുന്ന ഇടയിലാണ് ചേച്ചിയുടെ വിളി…
ഞാൻ അരയിൽ നിന്നും ഫോൺ എടുത്ത് ചെവിയിൽ വെച്ചു, കെട്ടിയിട്ട വെള്ളക്കെട്ടീന്ന് തന്നെ കയ്യും കഴുകി കേറി,
“” ഹലോ…. “” ഞാൻ കയ്യും തുടച്ചു മുന്നോട്ട് നടന്നു,
“”എവിടാണെന്റെ കെട്ടിയോൻ…??”” പറയുന്നതിനൊപ്പം ഒരു കുണുങ്ങി ചിരിയും കേൾകാം..
“” ഞാതൊടിയില്… കുറച്ച് പണി ബാക്കി ഉണ്ടായിരുന്നെ.. “”
ഞാൻ മേലേക്കുള്ള പടികൾ കയറി,
“” കഴിഞ്ഞോ,, അതോ…?? “”
“” ആഹ് ദേ ഇപ്പോ കഴിഞ്ഞിങ്ങോട്ട് കേറിയതേ ഉള്ളു..””
“” മ്മ്… അല്ല ന്തായി സ്ഥലം പാട്ടത്തിന് കൊടുക്കണ കാര്യം…?? “”
അവളെന്തോ ഓർത്തിട്ടെന്ന പോലെ ചോദിച്ചു, അഹ് ഞാൻ നിങ്ങളോട് പറയാൻ വിട്ട് പോയി ഞാൻ കൃഷി സ്ഥലം പാട്ടത്തിന് കൊടുക്കാ…
അതിന്ന് കിട്ടണ പൈസ പകുതി തറവാട്ടിലേക്ക് പറഞ്ഞേൽപ്പിച്ചു, അന്ന് പൂജ പോകുന്നതിന് മുന്നേ വന്ന് കണ്ട് എല്ലാം പറഞ്ഞു തീർത്തിരുന്നു. പിന്നെ കടമുറികളിൽ നിന്നുള്ള വരുമാനം ന്റെ അക്കൗണ്ടിലേക്കും.
അതിന്റെ കാര്യമാണ് അവളിപ്പോ ചോദിച്ചേ..
“” അതെല്ലാം ഓക്കേയാണ്…. എല്ലാം ഞാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…””
ഞാൻ ആ തിണ്ണയിലേക്ക് ആ വെറും നിലത്തേക്ക് ചാഞ്ഞു,
“” അപ്പോ എല്ലാം ഓക്കേ ആക്കി…ഹ്മ്മ്…
ആട്ടെ…ഇനിയെന്താ ഇന്ദുചൂടന്റെ ഫുക്ചർ പ്ലാൻസ്…. “”
അവളാ ശബ്ദം ഒന്ന് കടുപ്പിച്ചു ഗജിസ്റ്റ് മേനോനായി, ഞനൊന്ന് ചിരിച്ചു,
“” ഇവിടിങ്ങനെ കൃഷിയൊക്കെ നോക്കി….!
ഞാൻ മറ്റൊന്നിനേക്കുറിച്ചും ഇതുവരെ ആലോചിച്ചിട്ടില്ല..!!””
“” you should thing seriously About that.. That because it’s you’re life….
കൃഷി നോക്കാൻ കാര്യസ്ഥനെ നിർത്തിയാൽ മതി, അതിന് വേണ്ടി താൻ ജീവിതം വേസ്റ്റ് ചെയ്യണ്ട… “”
പെണ്ണൊരു പൊടിക്ക് അടങ്ങുന്ന ലക്ഷണമില്ല, അതോണ്ട് ഞാനും വിട്ട് കൊടുത്തില്ല..
“”ഞാനത് വളരെ സീരിയസ് ആയിട്ട് തന്നെയാണ് കാണുന്നത്, ഒരു പ്രേഫക്ഷൻ ആയിട്ട് തന്നെ…””
“” if you’re that confidence…. It’s not okay….!!
അങ്ങനെയിപ്പോ അവിടെ നിക്കണ്ട…. അതോണ്ട് മര്യാദക്ക് അടുത്താഴ്ച തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോണം പറഞ്ഞേക്കാം…. ഇല്ലേലാ ന്റെ സ്വഭാവം മാറാൻ പോണേ… “”
അവൾ ഭീഷണി മുഴക്കി, ഇതെല്ലാം ആൾറെഡി പറഞ്ഞു ശെരിയാക്കി വെച്ചിരിക്കുവാണ്, നിക്കുള്ള ജോലി വരെ റെഡിയാണ്.. പിന്നെ ഇടക്ക് ഇടക്ക് വിളിച്ചു ഓർമ്മിപ്പിച്ചില്ലെങ്കിൽ അവൾക്കൊരു സമാധാനോം കാണില്ല ന്ന് മാത്രം..
“” ഹാ… ഞാനാ ഫ്ലോയിൽ ഇന്ദുചൂടനായി വന്നയായിരുന്നു.. കളഞ്ഞ്…. “” ഞാൻ ഫോണിലൂടെ മുരണ്ടു,
“” അച്ചോടാ… പാവമെന്റെ ഇന്ദുചൂടൻ… “” അവളൊന്ന് കളിയാക്കി ചിരിച്ചു.
“” അതെ..ഇന്ദു ചൂടന്റെ ചൂടെല്ലാം ആറിയാ അങ്ങോട്ട് വരണേ… അപ്പോ ന്താന്ന് വെച്ചാ നോക്കീം കണ്ടും ജജിസ്റ്റ് ചെയ്യണ്ട വരും… “”
“” ചൂടാക്കാൻ ഇങ്ങോട്ട് വായെ… ഇന്ദു ചൂടന്റെ ഇന്ദു ഞാൻ അരിയും… പറഞ്ഞില്ലെന്ന് വേണ്ട… “”
അവളൊന്ന് കയർത്തു, പക്ഷെ തൊട്ടടുത്ത നിമിഷം കുപ്പിവള പൊട്ടി ചിതറുന്ന പോലവളുടെ ചിരി അവിടെയാകെ നിറഞ്ഞു കേട്ടു,
“” നീയിന്ന് പോയില്ലേ പെണ്ണെ… “” ഞാൻ ഫോണിലേക്ക് നോക്കി സമയം മൂന്നരയടുത്തായതെ യുള്ളൂ..
“” മ്മ്… പോയി…. പോയി….!!
ഇടക്ക് ടി ബ്രേക്ക് കിട്ടിപ്പൊ നിക്കെന്റെ ചെക്കനെ വിളിക്കണോന്ന് തോന്നി വിളിച്ചു…
ഇനിയാരേലും കൊണ്ടൊയോ ഇല്ലയോ ന്നറിയില്ലലോ…?? “”
അവളൊന്ന് അമർത്തി ചിരിച്ചു,
“” ഓഹ് അത്ര ഗതികേടുള്ളവരൊന്നും ഇവിടുണ്ടാവുന്ന് നിക്ക് തോന്നണില്ല മോളെ… “”
ഞാൻ പണിക്കാർക്ക് വേണ്ടിയുള്ള ചായേം പലഹാരോം വാങ്ങാൻ വേണ്ടി പേഴ്‌സ് എടുക്കാൻ അകത്തേക്ക് കയറി
“” പറയാൻ പറ്റൂല വാവേ.. ചിലപ്പോ ന്നെ പോലെ ഗതി കെട്ട ആരേലുമൊക്കെ വന്നാലോ…?? “”
ഞാൻ അകത്തേക്ക് കയറി പേർസ് കയ്യിലെടുത്തു, വണ്ടിയുടെ താക്കോലും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി
“” ന്നാ ശെരി… നിക്കെ കേറാൻ സമയായി… “”
മറുതലക്കൽ ആരോ വിളിച്ചതും അവൾ ദൃതികാണിച്ചു, ഫോൺ വെച്ചു, പിന്നെ
ഞാൻ നേരെ വണ്ടി കവലയിലേക്കും വിട്ടു, പറഞ്ഞേൽപ്പിച്ച പോലെ തയാറായ പലഹാരവും ചായേം ക്കൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വിട്ടു,
ഞാൻ ചെല്ലുമ്പോ സ്ഥലം പാട്ടത്തിന് എടുത്ത ഗോപലേട്ടൻ ഉണ്ടായിരുന്നവിടെ… പേപ്പറും ശെരിയാക്കി കൊടുത്ത് അമ്മാവനേം വിളിച്ചു ഏല്പിച്ചു,.
അവരെല്ലാം പോയതും അമ്മാവൻ ന്റെ അടുത്തേക്ക് വന്നു,
“” മോനെ സിദ്ധു… ഞാനും നിന്റെ മുത്തശ്ശിയും തമ്മിലെന്തിനാ പിണങ്ങിയത് ന്ന് പോലും നിയിത് വരെ തിരക്കിട്ടില്ല… ന്നിട്ടും ഒന്നും മനസ്സിൽ വെക്കാതെ നിക്കുള്ളതുടെ ഞങ്ങൾക്ക് തരാ നീ ചെയ്യണേ. “”
“” ന്തിനാ അമ്മാവാ ഇപ്പോ ഇതൊക്കെ പറയണേ…””
പുള്ളി ഇമോഷണൽ ആയെന്ന് കണ്ടതും ഞാൻ പുള്ളിയെ തോളോട് ചേർത്ത് പിടിച്ചു,
“” പറയണം മോനെ.. നിനക്കറിയാല്ലോ പൂജടെ കാര്യം… ഇപ്പോ നീയും അവിടെക്കാ പോണെന്ന് അറിഞ്ഞപ്പോ ഒരു സമാധാനമുണ്ട് അമ്മാവന്.. നിനക്ക് സമയം ഒക്കുമ്പോ ഒന്ന് ശ്രദ്ധിച്ചേക്കണേ ടാ അവളെ…. “”
“” അത് പിന്നെ പ്രത്യേകം പറയേണ്ടതുണ്ടോ അമ്മാവാ, ഞാനോക്കിക്കോളാം അവളെ പോരെ..””
പുള്ളി ന്റെ തോളിൽ കൈ വെച്ചു നിറ കണ്ണുകളോടെ മുന്നിലേക്ക് നടന്നു,
ഞാൻ അയാളെ നോക്കി
മണ്ടൻ…. ഞാൻ പതിയെ ചുണ്ടനക്കി… ഞാൻ ഈ സ്ഥലം പാട്ടത്തിനുകൊടുക്കുമ്പോൾ മാസം നല്ലൊരു വരുമാനം ഉണ്ടായാലും അതിൽ മുപ്പതു ശതമാനമേ പുള്ളിക്കായി കിട്ടു, ബാക്കി കൃഷി ഇറക്കുന്ന ആൾക്കും. ഞാൻ നോക്കിയിട്ട് ഞാൻ ഇവിടുന്ന് പോയാ ഈ വീടും സ്ഥലവും നോക്കാൻ ഒരാള് വേണം..
അതിൽ നിന്ന് കൊടുക്കുന്ന മുപ്പത് ശതമാനം കൊടുത്താലും നിക്ക് നഷ്ടമില്ല… ഇപ്പോളത്തെ കാലത്ത് ഒരാളെ നോക്കാൻ ഏൽപ്പിക്കുകന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അയാൾക്ക് കൊടുക്കേണ്ടി വരും.. അപ്പോ പിന്നെ ഞാൻ നോക്കിട്ട് ഇതാണ് നല്ലത്.
വീടും പരിസരവും വൃത്തിയായി കിടന്നോളുകയും ചെയ്യും, പുള്ളി വന്ന് നോക്കിക്കോളും താനും..
പശൂന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും ന്ന് പറയുന്നപോലെയായി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞാൻ നേരെ പോയൊന്ന് കുളിച്ചു, അഞ്ചു മണിക്ക് വിശാലിനോട് വരാൻ പറഞ്ഞിട്ടുണ്ട് അവൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ ഞാൻ ഇന്ന് ബാംഗ്ലൂർക്ക് തിരിക്കയാണ്, അവിടെ നേരത്തെ പോയിട്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അവളോട് പറഞ്ഞിട്ടില്ല ന്ന് മാത്രം.
ബൈക്ക് വിൽക്കാൻ ഞാൻ വിശാലിനോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..അതിവിടെ ഇരുന്നാലും ആരുമില്ലല്ലോ…
കുറച്ച് പണം ഞാൻ അക്കൗണ്ടിൽ നിന്നും എടുത്തിരുന്നു.
ആൾറെഡി ഫോണിലൂടെ ന്റെ ഒരു ഫ്രണ്ട് വഴി ല്ലാം റെഡി ആക്കിയിരുന്നു ഇനി ചെന്നോന്ന് കാണണം.. ഞാൻ ഡ്രെസ്സ് ചെയ്ത് റെഡിയായി, നേരെ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു ല്ലാം പറഞ്ഞു പ്രാർത്ഥിച്ചു.
പിന്നെ പാക്ക് ചെയ്തു വെച്ച ട്രാവൽ ബാഗും എടുത്ത് വിശാലിനോപ്പം നേരെ റെയിൽവേ സ്റ്റേഷനിലേക്ക്..
“” നീയിനി ചെന്നിട്ട് എവിടെ തങ്ങും…?? “”
ബൈക്കിൽ അവന്റെ പുറകിൽ ഇരിക്കുമ്പോളാണ് അവൻ ന്നോട് ചോദിക്കുന്നത്, സത്യത്തിൽ ഞാൻ കേട്ടില്ല, അവനത് ഒന്നുടെ ആവർത്തിച്ചു.
“” എടാ മോണ്ണേ.. അതല്ലേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞെ അവിടെ ഞനൊരു ഫ്ലാറ്റ് വാങ്ങാൻ പോവാണെന്ന്.. നിയിത് ന്തൊരു കു₹# ആട… “”
“” ആഹ്ഹ് ശെരിയാല്ലേ… ശെരിയാ നീ പറഞായിരുന്നു… ശെരിയാ.. “”
ന്റെ വായിൽ നിന്നും പച്ച തെറി കേട്ടതും അവനെല്ലാം ഓർമ്മ വന്നു.. അവനേം കുറ്റം പറയാൻ ഒക്കില്ല.. ഇന്ന് പോകുന്നതിനെ തുടർന്ന് ഇന്നലെ ന്റെ ചിലവായിരുന്നു.. ഒക്കത്തിനും ബോധമില്ലാണ്ടാ വീട്ടിൽ പോയെ.. ആ കുട്ടത്തിൽ അവനോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു.. ഇനിയവൻ കേട്ടില്ലേ ആവോ..??
അവളുടെ വലിയൊരു ആഗ്രഹമാണ് അവിടെ ഒരു ഫ്ലാറ്റ്…കല്യാണം കഴിഞ്ഞും സ്വന്തം വീട്ടിൽ നിന്ന് ജോലിക്ക് പോക, അതാണ് പെണ്ണിന്റെ ആഗ്രഹം.. ന്റെ പെണ്ണിന്റെ ആഗ്രഹം ന്ന് പറഞ്ഞാ അത് ന്റെ കൂടെയല്ലേ.. അതുകൊണ്ട് കുറച്ചായി ഇതിന്റെ പുറകെ നടക്കാൻ തുടങ്ങിട്ട്..ഇപ്പോ ഏതായാലും അത് നടക്കാൻ പോകുന്നു,
ജിമ്മിൽ പോയപ്പോ ആശാനോട് ഈ കാര്യം സൂചിപ്പിച്ചപ്പോ, എന്റെയൊരു ജിം ഫ്രണ്ട് അവിടെ ഉണ്ടായിരുന്നു, കമ്പനിയാണ്…അങ്ങനെ അവന്റെ അമ്മാവൻ ബാംഗ്ലൂരിൽ ഉണ്ടെന്നും അവനൊന്ന് നോക്കാമെന്നും പറഞ്ഞത്. അങ്ങനെയാണ് ഇത് ശെരിയായത് അതും പകുതിക്ക് കച്ചോടം പറഞ്ഞു വെച്ചു. പകുതി വില ന്ന് പറയുമ്പോ ന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ ന്ന് അറിയില്ലലോ.. അതുടെ ഒന്ന് കറക്റ്റ് ചെയ്യാനാണ് ഞാൻ നേരത്തെ പുറപ്പെട്ടത്.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അളിയാ… ചെന്നിട്ട് വിളിക്ക് കേട്ടാ നീ.. നോക്കിയൊക്കെ പോണേ…. പിന്നെ നിന്റെ ചേച്ചിയോട് ന്റെ അന്വേഷണം പറഞ്ഞേക്ക്.. “”
ട്രെയിനിലേക്ക് പെട്ടികൾ വെച്ചതും അവനെന്നെ കെട്ടിപ്പിടിച്ചു, ഞാൻ തിരിച്ചും.. അവനോടെ ഉള്ളു നിക്ക് ഇവിടുന്ന് യാത്ര പറയാൻ.. ന്റെ നിഴലായികൂടെ ഉണ്ടായിരുന്നു ന്നും..
അങ്ങനെ അതും……..
ഞാൻ നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറി, അവനെ കൈ വീശി കാണിച്ചു, അവൻ അല്പദൂരം ഓടി വന്നു,
“” വിളിക്കണേടാ… “” ഓടി ഷീണിച്ചവൻ കൈ വീശി.. ഉള്ള് പൊള്ളുന്ന വേദനയിലും ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു,
ട്രെയിൻ സ്റ്റേഷൻ വിട്ടതും ഞാൻ അകത്തേക്ക് നടന്നു, ഒരു ac കോച് ബുക്ക് ചെയ്തിരുന്നു.. ഇതെടുത്തത് അവൾ വിളിച്ചാൽ സംശയം തോന്നാത്ത തരത്തിൽ ഒഴിവാക്കാൻ കൂടിയാണ്.. ഇലേൽ ചിലപ്പോ പെണ്ണ് കുത്തി കുത്തി ചോദിക്കും.
ഞാനെന്റെ സീറ്റിലേക്ക് കയറിയിരുന്നു, ബെർത്താണ് കിട്ടിയത്, താഴെ ഒരു ഫാമിലിയാണ് ,
അച്ഛൻ അമ്മ മൂത്ത മോളാണെന്ന് തോന്നുന്നു ഒരു കുട്ടി ഒരു ഇരുപത് വയസ്സ് കാണും അതിന്റെ ഇളയത് ഒരു എട്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച്.
ഞാൻ അവരെ ശല്യപ്പെടുത്താതെ നേരെ അകത്തേക്ക് കയറി,
ന്നെ നോക്കിയ ആ അച്ഛനെയും അമ്മയെയും ഞനൊന്ന് ചിരിച്ചു കാണിച്ചു, അയാൾ ന്റെ ചിരിയെ കണ്ടിട്ടില്ലാത്ത പോലെ വിട്ടെങ്കിലും ആ അമ്മ ന്നെ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചു.. ഓഹ് മാനം കാത്തു,
പുസ്തകത്തിൽ മുഴുകിയ ആ കൊച്ചിനെ തട്ടാതെ ഞാൻ ബെർത്ത്‌ലേക്ക് ബാഗ് വെച്ചു, അപ്പോളാണ് ന്നെ മുന്നോട്ട് വിടില്ല ന്ന് പറഞ്ഞു കൈ രണ്ടും ഊരക്ക് താങ്ങി ഒരു കുറുമ്പി നില്കുന്നത്.. ഞാൻ മുട്ടേൽ ഇരുന്ന് ആ കുറുമ്പിയുടെ മൂക്കിൽ ഒന്ന് വലിച്ചു വിട്ടു.
ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ആ കൂട്ടി മുകളിലേക്ക് വിരൽ ചൂണ്ടി, ഞാൻ അവരെ രണ്ടാളേം നോക്കി,
“” ഹേയ് ചിന്നു ഇങ്ങ് വാ…മുന്നിന്ന് മാറി നിക്ക് ആ ചേട്ടൻ പോട്ടെ.. “”
ആ കുട്ടിയുടെ അമ്മ അതിന്റെ കയ്യിൽ പിടിച്ചു വലിച്ചു. ന്നിട്ടും വാശിയോടെ നിന്ന കുട്ടിയോട് ഞനൊന്ന് ചിരിച്ചു കാണിച്ചു,
“” അത് സാരയില്ല ചേച്ചി കുഞ്ഞവിടെ ഇരുന്നോട്ടെ….”” ഞനൊരു ചിരിയോടെ ആ കുറുമ്പിയുടെ കവിളിൽ തട്ടി അവിടുന്ന് എഴുന്നേറ്റു. നേരെ ചുറ്റും നോക്കി വെളിയിലേക്ക് ഇറങ്ങി, ഒന്ന് പുകക്കുക അതാണ് ലക്ഷ്യം..
ഞാൻ നേരെ ബാത്‌റൂമിന്റെ ഭാഗത്തെ ഡോറിൽ ചാരി നിന്ന് ഒന്ന് കത്തിച്ചു, ടി ടി ർ വന്ന് കണ്ട തീർന്ന്,
വലിയിപ്പോ ഇടക്കെ ഉള്ളു.. അല്ല അങ്ങനെ ആക്കേണ്ടി വന്നു അവള് കാരണം.
കത്തി തീർന്ന സിഗരറ്റും കളഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന സെന്റർ ഫ്രഷും ചവച്ചു കയ്യിൽ കരുതിയ അത്തറും പുരട്ടി,
കുറച്ച് കഴിഞ്ഞു ഞാൻ തിരിച്ചു സീറ്റിലേക്ക് നടന്നു.
“” വേണ്ട വിളിക്കണ്ട കിടന്നോട്ടെ… “” ഞാൻ ഡോർ തുറന്ന് കയറിയതും ആ പുള്ളി കൊച്ചിനെ വിളിക്കാൻ ആഞ്ഞത് കണ്ടതും ഞനത് തടഞ്ഞു.
പതിയെ അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താഴെ വിൻഡോയോട് ചേർന്നിരുന്നു.
“” മോനെവിടെക്കാ…?? “” പുറത്തെ കാഴ്ചകളിൽ ഉടക്കി നിന്ന കണ്ണുകളെ ഞാൻ ന്റെ സൈഡിലേക്ക് നീക്കി,
“” ഞാൻ ബാംഗ്ലൂരു വരെ… നിങ്ങളൊക്കെ ങ്ങോട്ടാ… “”
ആ ചേച്ചി ചോദിച്ചതും ഞനൊന്ന് ചിരിച്ചു,
“” ഞങ്ങളും അങ്ങോട്ടാ… ചേട്ടന് ബാംഗ്ലൂർക്ക് ട്രാൻസ്ഫറായി…””
ഞനൊന്ന് ചിരിച്ചു പുള്ളിക്ക് നേരെ കൈ നീട്ടി പേര് പറഞ്ഞു ഉടനെ പുള്ളിയും ചിരിയോടെ തന്നെ
പരിചയപ്പെടുത്തി.
“” എന്റെ പേര് തമ്പി ആചാര്യ… ഫുഡ് ഇൻസ്‌പെക്ടർ ആണ്… ഇതെന്റെ ഭാര്യ സീത… ഇത് മൂത്ത മോള് ഐതിഹ്യ, അത് രണ്ടാമത്തത് ചൈതന്യ.. “”
പുള്ളി ഒറ്റ ശ്വാസത്തിൽ കണക്കെടുപ്പ് വിവരിച്ചപ്പോ ഞനൊന്ന് ചിരിച്ചു ല്ലാരേം നോക്കി. അപ്പോളാണ് ആ പെണ്ണ് പുസ്തകത്തിൽ നിന്ന് തലയെടുക്കുന്നത് തന്നെ…
“” മോനവിടെ പഠിക്കയാണോ…?? അതോ ജോലി യോ മറ്റോ…?? “”
“” ജോലിക്കായിട്ട് പോവാ… ചെന്നിട്ട് വേണം ല്ലാമോന്ന് ശെരിയാക്കാൻ… “”
അതിന് രണ്ടാളും ഒന്ന് ചിരിച്ചു, മറ്റേത് വീണ്ടും പുസ്തകത്തിൽ, ഇവളിത് ന്തോന്നാ ഇത്ര കാര്യമായിട്ട് വായിക്കുന്നെ, മറ്റൊന്നും ശ്രദ്ധിക്കാതെ വായിക്കുന്നത് കണ്ടപ്പോ എന്താണെന്ന് അറിയാൻ ഒരു തോര… അവരൊന്ന് തിരിഞ്ഞ സമയം ഞാനവളുടെ കയ്യിലെ ബുക്കിലേക്ക് നോക്കി,
” HARRY POTTER ”
ഞാനതിലേക്കൊന്ന് നോക്കി, ന്റെ മുഖത്തേക്ക് ഒരു ചിരി ഒഴുകിയെത്തി..
അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വയ്ക്കുന്നതല്ല..!! ആ വായന അവളെ ചുറ്റുമുള്ളതിനെയൊന്നും ശ്രദ്ധിക്കാൻ അനുവദിക്കുന്നില്ല ന്ന് പറയുന്നതാവും ശരി… ആ പുസ്തകം വായിക്കണമെങ്കിൽ ഒരു കടലോളം ക്ഷമ വേണം..
കാരണം… ജീവിതം തോറ്റടത്തുനിന്നും തന്റെ കൈ കുഞ്ഞിനേം നെഞ്ചിലേറ്റിയൊരുവൾ ആത്മഹത്യയുടെയും ദാരിദ്യത്തിന്റെയും വക്കിൽ നിന്നും എഴുതികൂട്ടിയ കഥയാണത്… അപ്പോൾ ആ കഥ വായിക്കണമെങ്കിൽ ക്ഷമ അല്പം നീളും….
“” മോനൊരു ബുദ്ധിമുട്ടായില്ലേ…?? “”
അയാൾ ന്നോട് ക്ഷമയോടെ ചോദിച്ചു കുട്ടിയിലേക്ക് കണ്ണ് കാണിച്ചു, അവളെപ്പോളെ ഉറക്കം പിടിച്ചിരുന്നു.
“” ഏയ്യ്… അവള് കൊച്ചല്ലേ അവക്കെന്തറിയാം..അതൊന്നും കുഴപ്പോയില്ല..””
ഞനൊന്ന് ചിരിച്ചു, നേരെ സൈഡിലേക്ക് തല ചാരി പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ആ കിടത്തത്തിൽ ഞനൊന്ന് മയങ്ങി പോയിരുന്നു,.
ഇടക്കെപ്പോളോ ട്രെയിൻ ഒന്ന് കുലുങ്ങിയപ്പോളാണ് ഞാൻ കണ്ണ് തുറക്കുന്നത്, ചുറ്റും നോക്കി ആകെയൊരു മന്തത.. ഇതെവിടാ സ്ഥലം, ഞാനെങ്ങനെ ഇവിടെ വന്നു,
ആകെയൊരു വ്യക്തതക്കുറവ്, ഞാൻ കണ്ണോന്ന് തിരുമ്മി, ഓഹ് ഇപ്പോ ബോധം വന്നു.
വാച്ചിലേക്ക് നോക്കി പതിനൊന്നു മണിയോ…
ഞാൻ വിന്ഡോ യിലൂടെ വെളിയിലേക്ക് നോക്കി, ഇരുട്ട്,
“” നോക്കണ്ട എത്തിട്ടില്ല….”” അപ്പുറത്തു നിന്ന് ഒരു ചിരി. ന്റെ നോട്ടോം ഭാവോം കണ്ട് അവരെല്ലാമോന്ന് ചിരിച്ചു, തിരിച്ചു ഞാനും ഒന്ന് ചിരിച്ചു, ഞാൻ ഫോൺ വെറുതെ കയ്യിലെടുത്തു
ഈശ്വര….. സ്റ്റെഫിയുടേം വിശാലിന്റേം അക്ഷരയുടേം അടക്കം 36 മിസ്സ്ഡ് കാൾ…
ശുഭം…
ഫോൺ ആണെങ്കിൽ സൈലന്റുമായിരുന്നു.അതുകൊണ്ട് കേട്ടുമില്ല,,
“” ന്താ മോനെ.. ന്തെങ്കിലും പ്രശ്നമുണ്ടോ…?? “‘ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ന്റെ ഇരിക്കപൊറുതി യില്ലാത്ത ഇരുത്തം കണ്ട് ആ ചേട്ടൻ ചോദിച്ചതും
ഏഹ്…. ന്നും മൂളി ഞാൻ പുള്ളിയെ നോക്കി തിരിഞ്ഞതും സ്റ്റെഫിയുടെ ഫോട്ടോ ഡിസ്പ്ലേയിൽ.. തൊട്ട് പുറകെ ഫുഡും കൊണ്ടുള്ള ആളും വരുന്നു..
“” ഏയ്യ് ഒരു അര്ജന്റ് കോൾ ചെയ്യാനുണ്ടയിരുന്നു,..
പിന്നെ ചേട്ടാ നിക്കൊരു ഹെല്പ് ചെയ്യോ ബുദ്ധിമുട്ടകില്ലെങ്കിൽ നികുടെ ഫുഡ് വാങ്ങോ വിശന്നിട്ടു കണ്ണാണാൻ വയ്യ… അതാ.. “”
അതിനെന്താ മോനെ ന്ന് പറഞ്ഞതും, ഞാൻ പോക്കറ്റിൽ നിന്നും പൈസയെടുത്തു കൊടുത്തു, ന്നിട്ട് കുറച്ച് മാറി നിന്നു,
“” ഹെലോ… “” ഞാൻ കാൾ എടുത്തതും ഒന്ന് മയപ്പെടുത്തി,
“” നിയിത് എവിടായിരുന്നെടാ…?? എത്ര നേരായിന്നോ ഞാൻ വിളിക്കുന്നു.. “”
അവള് ഫോൺ എടുത്തതെ നൂറേ നൂറിൽ നിക്കാ… ഇത് ഫുൾ കേട്ടെ പറ്റു, അല്ലാതെയവൾ വിടില്ല.
“” ഞനൊന്ന് ഉറങ്ങി പോയി മോളെ… “”
“” ഉറങ്ങി പോയി പോലും…
സിദ്ധു സത്യം പറഞ്ഞോ നീയുമാ വിശാലും കൂടെ വെള്ളമടിക്കാൻ പോയതല്ലേ… “”
പിന്നതങ്ങോട്ട് തുടങ്ങി, ഞാൻ ഒന്നിനും പോയിട്ടില്ല ന്ന് അവളെ പിടിച്ചു സത്യം ചെയ്യിച്ചു.. അവസാനം തെറിയും കെട്ട് മാപ്പും പറഞ്ഞു ഞാൻ ഫോൺ വെച്ചു, നേരെ തിരിച്ചു നടന്നു, ഞാൻ ചെല്ലുമ്പോ അവരെല്ലാം കിടന്നിരുന്നു, നന്നായി ചോദ്യങ്ങൾ കുറഞ്ഞു കിട്ടുലോ… ഞാൻ ന്റെ ബെർത്തിൽ ഇരുന്ന ഫുഡും എടുത്ത് കഴിച്ച് കയ്യും വായും കഴുകി നേരെ വന്നു കിടന്നു, ഫോൺ ഓണാക്കിയപ്പോ കുറെ മെസ്സേജ് വിശാലിനൊരു വോയിസുമയച്ചു, സ്റ്റെഫിടെ അക്കൗണ്ട് നോക്കി, ഓൺലൈൻ ഉണ്ട്…
ഹലോ മാഡം…. ഞനൊന്ന് എറിഞ്ഞു നോക്കി, ന്നാ അയച്ച പാടെ ബ്ലൂ ടിക്ക് കാണിച്ചതും ഇവളെനിക് വേണ്ടി കാത്തിരിക്കായിരുന്നോ ന്ന് തോന്നിപ്പോയി, തൊട്ടടുത്ത നിമിഷം ഒരു വോയ്‌സ്…
“” ന്റെ വാവക്ക് നുമ്പേ പറഞ്ഞതൊക്കെ വിഷമായോ… കാണാതായപ്പോ ഞാനങ്ങ് പേടിച്ചു പോയൊണ്ടല്ലേ അങ്ങനെയൊക്കെ പറഞ്ഞെ.. പോട്ടെ ട്ടോ വാവേടെ മോളല്ലേ വിളിച്ചേ.. ഷമിക്ക് ട്ടോ…
പിന്നെ ഫുടൊക്കെ കഴിച്ചോ..?? “‘
മുത്തിക്കും മുത്തിടെ മുത്തിക്കും വിളിച്ചിട്ട് അവളിപ്പോ ഈ പാതിരാത്രിയിൽ വിഷമം തിരക്കാൻ ഇറങ്ങിയിരിക്കുന്നു , ഞാൻ അവൾക്കുള്ള റിപ്ലൈയും കൊടുത്ത് വീണ്ടും അവളുമായി കത്തി വെച്ചിരുന്നു അറിയാതെ വീണ്ടും ഉറങ്ങി പൊയി.
പിറ്റേന്ന് ഉച്ചയോടെ അടുത്ത് ബാംഗ്ലൂർ എത്തിയിരുന്നു ഞാൻ.. ഇതിനിടക്ക് ട്രെയിനിൽ നിന്നും കേറിയോന്ന് കുളിച്ചു, ആ ഫാമിലിയോട് യാത്രയും പറഞ്ഞു ഞാൻ നേരെ ഒരു ഓട്ടോ വിളിച്ചു, നേരെ പോയി ഒരു ബിരിയാണി വാങ്ങി കഴിച്ച്, അത് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി ന്ന് ഞാൻ തീരുമാനിച്ചുരുന്നു,
ന്റെ ഒരു സന്തോഷത്തിന് ഓട്ടോ ക്കാരനും വാങ്ങികൊടുത്തു, വരുന്നില്ലെന്ന് പറഞ്ഞെങ്കിലും വലിച്ചെഴച്ചു കൊണ്ടോവായിരുന്നു ഞാൻ.
അവിടുന്ന് നേരെ അവരെ വിളിച്ചു ഒരു പത്തു മിനിറ്റിൽ എത്തുമെന്നും പറഞ്ഞു കാൾ കട്ടാക്കി, ദൈവം സഹായിച്ചു വന്നു കേറിയത് ഒരു തമിഴന്റെ ഓട്ടയിലാണ്.
ഞാൻ അണ്ണന് അഡ്രെസ്സ് പറഞ്ഞു കൊടുത്തു.
“” അപ്പോ ശെരി അണ്ണാ… എങ്കയാവത് വെച്ച് പാക്കലാം…”” പൈസയും കൊടുത്ത് ഞാൻ പുള്ളിക്കൊരു സലാമും കൊടുത്ത് നേരെ കണ്ട ഫ്ലാറ്റിലേക്ക് കയറി, ഞാൻ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞതും പുള്ളി ന്നോട് അഡ്രെസ്സ് എഴുതി വെച്ചിട്ട് മേലേക്ക് പൊക്കോളാൻ,
അഡ്രെസ്സ് ഒക്കെ എഴുതി വാങ്ങിട്ട് അവസാനം കെടപ്പാടം ഇല്ലാണ്ടാവോ ഈശ്വര…
ഫ്ലാറ്റ് പുറമെ നിന്ന് കണ്ടിട്ട് ഒരു കുഴപ്പോമില്ല, നല്ല അന്തരീക്ഷം.. നിക്ക് ഇഷ്ട്ടായി… ഇനി ന്റെ ഫ്ലാറ്റ് എങനെ ഉണ്ടെന്ന് നോക്കിയാ മതി.
ഞാൻ ലിഫ്റ്റിൽ കയറി പതിനൊന്നാമത്തെ ഫ്ലോറിലേക്ക് കുത്തി,
അതെന്നെയും വഹിച്ചുക്കൊണ്ട് കുറച്ച് ദൂരം നീങ്ങി, പിന്നെ നിന്നു.
“” Eleven floor “” ന്നോരോച്ചയോടെ ആ ലിഫ്റ്റ് മലർക്കേ തുറന്നു, ഞാൻ നേരെ വെളിയിലേക്ക് നടന്നു,
“” എത്തിയോ…..?? “” ഞാൻ ആ ചേട്ടന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, ഉടനെ പുള്ളിയുടെ ചോദ്യത്തിന് കൂട്ടായി ദൂരെ ഒരു മുറി തുറന്നു, വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്തൊരു സാമാന്യം വണ്ണമുള്ള ഒരു മധ്യ വയസ്കൻ കൈ വീശി, ഞാൻ തിരിച്ചും,
“” മാത്യൂസ്സേട്ടനല്ലേ…?? “” ഞനൊന്ന് ഉറപ്പിക്കാനായി ഒന്നുടെ ചോദിച്ചതും, പുള്ളി ചിരിയോടെ തലയാട്ടി നിക്ക് നേരെ കൈ നീട്ടി,
“” യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു… “”
നീട്ടിയ കയ്യിലേക്ക് വെച്ചുകൊടുത്ത ന്റെ കയ്യും കൊണ്ടയാൾ ആ ഡോർ തുറന്ന് അകത്തേക്ക് കയറി,
ഞാൻ കരുതിയത് പോലെയല്ല, നല്ലൊരു ഫ്ലാറ്റ്… ആരും താമസിക്കാതെ കിടന്നിരുന്നത് ക്കൊണ്ട് ഫർണിചറിലും ഫ്ലോറിലും പൊടികൾ ഉണ്ട്, പക്ഷെ കൊള്ളാം നിക്ക് ഇഷ്ട്ടായി..
ഞാൻ അകത്തേക്ക് കയറി മൊത്തത്തിൽ ഒന്ന് നോക്കി, നിക്കും അയാൾക്കും പുറമെ കണ്ണാടി വെച്ചൊരു കഷണ്ടി ചേട്ടനുമുണ്ടായിരുന്നു,
“” സിദ്ധാർദ്ദേ… ഇതാണ് വിശ്വൻ സാറ്, നമ്മടെ പേപ്പേഴ്സ് ഒക്കെ റെഡിയാക്കുന്നത് സാറാണ്… “”
ഞാൻ അയാളെ നോക്കിയൊന്ന് ചിരിച്ചു, വീണ്ടും വീണ്ടും ഫ്ലാറ്റ് ഒന്ന് വീക്ഷിക്കാൻ തുടങ്ങി,
“” ഇത് കുറച്ചൂടെ പണിയുണ്ട്,
സിദ്ധാർഥ് വേണേൽ ഫ്ലാറ്റ് മൊത്തത്തിലൊന്ന് കേറി കാണ്…””
അയാള് പറഞ്ഞതും ബാഗ് ഞാൻ തറയിലേക്ക് വെച്ചു അകത്തേക്ക് നടന്നു.
ഇയ്യാള് പറഞ്ഞ വിലക്കാണ് ഇതെങ്കി, ഒന്നും നോക്കാനില്ല കൺഫോം… ഞാനിത് ഉറപ്പിച്ചിരിക്കുന്നു.
ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി അത്യാവശ്യം വേണ്ട ഫർണിച്ചറടക്കം വേണ്ടതെല്ലാം അവിടുണ്ട്.
“” ഫ്ലാറ്റ് ഒക്കെ അല്ലെ തനിക്ക്.. “” പിന്നിൽ നിന്നും ഒരു ശബ്ദം.. ഞനൊന്ന് ചിരിച്ചു
“” ന്റെന്നെ ഫ്ലാറ്റണെ… ല്ലാം കൂടെ നോക്കി ക്കൊണ്ട് പോകാനുള്ള മടികൊണ്ടാ ഇതങ്ങ് കൊടുക്കാ ന്ന് വെച്ചേ.. അങ്ങനെയാ സോണി, മോന്റെ കാര്യം പറയണേ..
സത്യത്തിൽ നിക്കിത് നഷ്ട…പിന്നെ അവൻ പറഞ്ഞതുകൊണ്ടും മോന്റെ കാര്യം അറിയാവുന്നത് കൊണ്ടുമാ ഈ വിലക്ക് ഞാൻ തരുന്നേ കേട്ടോ…. “”
പുള്ളിയൊരു ബിസിനസ് കാരന്റെ ചവർപ്പോടെ സംസാരിച്ചതും, ഞനൊന്ന് തലയനക്കി പുള്ളിയെ കെട്ടിപ്പിടിച്ചു…
ന്റെ സാമ്പത്തികം അവനറിയാത്തത് എത്രയോ നന്നായി… ഇല്ലേ ഈ വിലക്ക് നിക്ക് ഇത് കിട്ടില്ല ന്നല്ല സ്വപ്നം കാണാൻകുടെ കഴിയില്ല..
അങ്ങനെ എഗ്രിമെന്റ് എല്ലാം ഓക്കേ ആക്കി പുള്ളി താക്കോൽ നിക്ക് കൈ മാറി, കുറച്ച് നേരം സംസാരിച്ചു ഇറങ്ങാൻ നേരം.
“” സിദ്ധാർഥ് ഒന്ന് പുറത്ത് പോയി വരുമ്പോളത്തേക്ക് ഇതൊക്കെ ക്ലീൻ ആയിരിക്കും കേട്ടോ… രണ്ട് ദിവസം മുന്നേ പറഞ്ഞേൽപ്പിച്ചതാ പക്ഷെ അവർക്ക് ഇന്നേ വരാൻ പറ്റു ന്ന്… ഏതായാലും ഇത്രേം ആയില്ലേ…””
പുള്ളി ഒരു ചിരിയോടെ പറഞ്ഞതും ഞാൻ ബാഗും കയ്യിലെടുത്തു വെളിയിലേക്ക് ഇറങ്ങി,
നേരെ അടുത്തുകണ്ടൊരു ലോഡ്ജിൽ കേറി റൂമെടുത്തു, ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങി,
നേരെ റൂം വെക്കേറ്റ് ചെയ്ത്, അവരോട് തന്നെ ഒരു ഓട്ടോ വിളിച്ചു താരമൊന്ന് ചോദിച്ചു, നേരെ പോയി അത്യാവശ്യം വേണ്ട കുറച്ഛ് ഫർണിച്ചറും പിന്നെ അല്ലറ ചില്ലറ സാധനങ്ങളും വാങ്ങി, വെപ്പും കുടിക്കും ഉള്ളതൊന്നും വാങ്ങിയില്ല കാരണം അതൊന്നും ഞാൻ വാങ്ങിയാ ശെരിയാവില്ല.
വാങ്ങിയ സാധങ്ങൾ ളൊക്കെ ഹോം ഡെലിവറി ചെയ്തു തന്നു, അവരുമായി ഫ്ലോറിൽ ചെല്ലുമ്പോ പുള്ളി വെളിയിൽ ഉണ്ടായിരുന്നു,
“” അഹ് ഹാ സാധനങ്ങൾ ഒക്കെ വാങ്ങി തുടങ്ങിയോ…. ആഹ്ഹ് അതേതായാലും ഒരു കണക്കിന് നന്നായി… “”
പുള്ളി ന്റെൽ താക്കോലും തന്ന് ഒരു all the best ഉം പറഞ്ഞു വെളിയിലേക്ക് നടന്നു, അവർക്ക് റൂം തുറന്ന് കൊടുത്ത്, എല്ലാം വെക്കേണ്ട സ്ഥലത്തു വെപ്പിച്ചു അവർക്കുള്ളതും കൊടുത്ത് ഞാൻ നേരെ പോയി പുതുതായി വാങ്ങിയ ബെഡിൽ കിടന്നു ഒന്ന് കുത്തി മറിഞ്ഞു,
മൂന്നു മുറി, ഒരു ഹാൾ, ഒരു കിച്ചൻ മൂന്ന് ടോയ്ലറ്റ്, ഒരു ബാൽക്കണി, മച്ചാനത് പോരളിയ…
അപ്പോളേക്കും അഞ്ചായിരുന്നു, ഞാൻ അവളെ വിളിച്ചു,
“” വണ്ടിയിലാ… ഞാൻ അങ്ങോട്ട് വിളിക്കാമെ… “”
അവളുടെ ശബ്ദതിന് കൂട്ടായി ഒരു ലോഡ് കാറ്റ് ഫോണിലൂടെ ന്റെ ചെവിയിലേക്ക് അരിച്ചിറങ്ങി, ഞാൻ ഫോൺ വെച്ചു,
പിന്നെ കുറച്ച് കഴിഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, അവിടെയാകെയൊന്ന് ചുറ്റി നടന്നു ഒരു ചായേം കുടിച്ചു, രാത്രി കഴിക്കാനുള്ളതും വാങ്ങാൻ നില്കുമ്പോ ഫോൺ ബെല്ലടിച്ചു
“”ആഹ്ഹ് പറ ചേച്ചി… എവിടാ..””
“” സിദ്ധു ഞാമ്പല തവണ നിന്നോട് പറഞ്ഞിട്ടുണ്ട് ന്നെ അങ്ങനെ വിളിക്കല്ലെന്ന്…നിക്കത് കേക്കുന്നിടത്തോളം കലി വേറൊന്നുല്ല…”” പെണ്ണ് തുടക്കത്തിലേ കലിപ്പിട്ടു.
“” ന്റെ പൊന്ന് മോളല്ലേ… നിക്ക് വയ്യെടി പെണ്ണെ നിന്നോട് തല്ലുകൂടാൻ… “”
“” മ്മ്… ഇപ്പോ ഞാൻ വിടുന്ന്..
പക്ഷെ രക്ഷപെട്ടുന്നു കരുതണ്ട അടുത്താഴ്ച വരൂല്ലോ ഇങ്ങ്!! അപ്പോ പിടിച്ചോളാം ഞാൻ…. “”
അവളെന്തൊക്കെയോ കണക്ക് കൂട്ടി ന്നോട് ഒരു താക്കിത് പോലെ പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞ് പെണ്ണിന്റെ അനക്കമൊന്നുല്ല.. ഏയ് ഇതെന്ത് പറ്റി ഇന്നൊന്നും പറഞ്ഞു കേൾപ്പിക്കാൻ ഇല്ലേ..
“”” പൊന്നെ……. “” ഞാൻ നീട്ടി വിളിച്ചു, മറുപടിയില്ല…
“” പൊന്നേഹ്ഹ്….. “” ഞാൻ വീണ്ടും വിളിച്ചു,
“” ന്താ ഇപ്പോ പൊന്നിന്… “” ഓഹ് ആശാട്ടി കലിപ്പിലാണ്… ഹ്മ്മ്..
“” നിക്കൊരു ഉമ്മ താരോന്ന് അറിയാനായിരുന്നേ…””
“” ഉമ്മയല്ല… ബാപ്പ തരും… പോയി ചോദിച്ചോ…. ഹ്മ്മ്.. “”
അവള് വീണ്ടും,
“” ഓഹ് ഇയ്യാള് പോടോ… അല്ലേലും തന്നോടരാ ചോദിച്ചേ…!!! ഞാനെ… ഞാനെന്റെ പൊന്നിനോടാ ചോദിച്ചേ ഉമ്മ.. “”
അതിനൊരു മറുപടി വന്നില്ല.. ങ്കിലും മറുതലക്കൽ അവൾ കുണുങ്ങി ചിരിക്കുന്നുണ്ടെന്ന് നിക്ക് അറിയാം..
ഞാൻ വാങ്ങിയ ഫുഡുമായി ഫ്ലാറ്റിലേക്ക് നടന്നു,
“” കൊച്ചേ ഇവിടെല്ലരുണ്ടന്ന്… എങ്ങനെയാ തരാ ഞാൻ… ശോ….!!””
പെണ്ണൊരു പരിഭവത്തോടെ ചോദിച്ചു, ഇത്രേം ഉള്ളു അവളുടെ പിണക്കം, കണ്ടാ ഒരു പൂച്ചയെ പോലെ കുറുക്കുന്നത്,
“” അതൊന്നും നിക്ക് അറിഞ്ഞുടാ.. നിനക്കെന്റെ പൊന്നിന്റേന്ന് ഇപ്പോ ഉമ്മ വേണം… “”
ഞാൻ പിടിച്ച പിടിയാലേ പറഞ്ഞതും, പെണ്ണോരു ദീർഘ നിശ്വാസം വിട്ടു,
ഫോൺ ചുണ്ടോട് ചേർത്ത്, അവളുടെ അടച്ചു പിടിച്ചുള്ള സ്വരം
“‘ വേണോ….??”” ഓഹ് എന്നിലൂടെ ഒരു കുളിര് കേറിയിറങ്ങി, ഞാൻ വേണോന്ന് മൂളിയതും,ആ നിശ്വാസം ന്നിലേക്ക് ഒഴുകി യെത്തി.
“” ഉമ്മാഹ്ഹ്……….. “” അവളൊരു നേർത്ത സ്വരത്തിൽ ഫോണിലൂടെ നീട്ടിയൊരു ഉമ്മ തന്നതും ഞാൻ നടന്ന നടത്തം നിർത്തി,
ഇതെന്നെ കൊണ്ടേ പോവു,
“” ഇങ്ങനെ പോരാ… നിക്ക് നേരിട്ട് വേണം…. “””
ആ പറഞ്ഞത് ഞാൻ അല്ലായിരുന്നു.. ന്റെ മനസ്സായിരുന്നു, കാരണം അങ്ങനെയോരവസ്ഥയിലേക്ക് ഞാൻ ചെന്നെത്തി ന്ന് തന്നെ പറയാം..
“” അച്ചോടാ…..
ന്റെ വാവക്ക് ഉമ്മ വേണോടാ….. ഈ ഒരാഴ്ച കൂടെ ക്ഷമിക്കട്ടോ ന്റെ മോൻ…. “”
അവളെന്നെ സ്നേഹത്തോടെ സമാധാനിപിച്ചു,
“” ഇതോഴാഴ്ച വരെ പോകുന്ന തോന്നുന്നില്ല മോളെ.. “” ഞാൻ മുന്നിലേക്ക് കൈ നീട്ടി,
നിർത്തിയ ഓട്ടോയിലേക്ക് ചാടി കേറി,
ഫോണിന്റെ സ്പീക്കർ കൈകൊണ്ട് പൊത്തി പുള്ളിയോട്,
“” ബായ്… St Mark’s റോഡ്.. “” ന്നും പറഞ്ഞു ഞാൻ നേരെ ഫോണിൽ ശ്രദ്ധ കൊടുത്തു, സമയം ഇപ്പോ ആറെ കാൽ , ഇവിടുന്ന് ഒരു പത്തു മിനിറ്റ് യാത്ര…
നാളെ പോയി കണ്ടാ മതി ന്ന് കരുതിയതാ പക്ഷെ പെണ്ണെന്നെ ഉറക്കില്ല ന്ന് കച്ച കെട്ടി ഇറങ്ങിയ പിന്നെ ഞാനെന്ത് ചെയ്യാ…
ഇത് പിന്നെ അവര് ആറു എട്ട് പേര് കൂടെ ഷെയർ ആയിട്ട് ഒരു വീട് എടുത്തിരിക്കാ, അതോണ്ട് അങ്ങോട്ട് പോയാലും സീൻ ഇല്ല… പിന്നെ ഞാൻ ആരേം ഉണ്ടാക്കാൻ അല്ലലോ പോണേ… ന്റെ പെണ്ണിനെ കാണാനല്ലേ…
“” ഹലോ…. പോയോ… “” പുള്ളിയോട് സ്ഥലം പറഞ്ഞു കൊടുത്ത് കഴിഞ്ഞതും അവൾ മറുതലക്കൽ നിന്നും പിന്നേം വിളി,
“” ഞാനെവിടെ പോവാനാ പെണ്ണെ ഇവിടെ തന്നെ ഉണ്ട്… “”
ഞാൻ പുറത്തെ കാഴ്ചയിലേക്ക് ഒന്ന്കണ്ണ് പായ്ച്ചു,
“” മ്മ് ഞാങ്കരുതി പോയിന്ന്… അല്ല വീട്ടിലല്ലേ നീ, ഭയങ്കര ശബ്ദം കേൾക്കണ് വണ്ടിടെ… അതോ ജിമ്മി പോവണോ…?? “”
“” മ്മ് ജിമ്മിലോട്ട് പോവാ… അല്ല നീ കഴിച്ചോ…?? “”
ഞാൻ സംഭവം നൈസ്സായിട്ട് ഒതുക്കി, ന്നിട്ടവളോട് കാര്യം തിരക്കി,
“” ഇല്ലെടാ കഴിച്ചില്ല… ഇനിയുണ്ടാക്കണം വല്ലോം..””
അവളൊരു വിഷമത്തോടെ പറഞ്ഞതും ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി,
“” ഇനിയതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നണില്ല പെണ്ണെ, നീയൊന്ന് പുറത്തേക്ക് വാ… “”
ഞാൻ പുള്ളിക്ക് പൈസയും കൊടുത്ത് പറഞ്ഞു വിട്ടു അവൾ അയച്ചു തന്ന ഫോട്ടോസ്സിലൂടെ പരിചിതമായ ആ വീട് ഞാൻ മുന്നിൽ കണ്ട്. ഇരുട്ട് ആണെങ്കിലും വഴിയിലെ സ്ട്രീറ്റ് ലാമ്പിൽ ആ വീട് തിളങ്ങി,
“” പുറത്തേക്കോ…?? ഏത് പുറം…?? “” അവളാ ഫോണിലൂടെ സംശയം ഉന്നയിച്ചു,
“”നീ കളിക്കാതെ കതക് തുറക്കെടി..””
“” സിദ്ധുട്ടാ… നീയെവിടാ…??? ഏഹ്.. ഇവി….ടെ ണ്ടോ….??? ഏഹ് … “”
അവളാകെ പരതി, ഒപ്പം ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദവും..
“” പറ്റി… പറ്റിക്കാൻ പറയണതൊന്നുമല്ലലോ….?? “”
അവളപ്പോളേക്കും ഒരു വിതുമ്പലിന് തയാറെടുത്തിരുന്നു.
“” നീയാ കതക്കൊന്ന് തുറന്ന് നോക്കെന്റെ പെണ്ണെ… “”
തൊട്ട് പുറകെ ഫോൺ കട്ടായി, പിന്നെ ആ ഡോർ വലിച്ചു തുറന്ന് വെളിയിലെക് നീണ്ട ആ കുഞ്ഞി തല ചുറ്റുമോന്ന് നോക്കി, പിന്നെ പുറകെ അവളുടെ കൂട്ടുകാരി പടകളും,.
തിരഞ്ഞു തുടങ്ങിയ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ന്നിൽ ഉടക്കിയതും അവളൊരു നിമിഷം തറഞ്ഞു നിന്നു, പതിയെ ആ വലത് കൈ ആ ചുണ്ടുകളെ മൂടി അല്പനേരം. പിന്നെ വേഗതയിൽ വന്നെന്റെ മേലേക്ക് ചാടി കേറി പൂണ്ടടക്കം കെട്ടിപിടിച്ചു,
ന്റെ അരയിലൂടെ കാലിട്ട് ലോക്ക് ചെയ്ത് ന്റെ കഴുത്തിലൂടെ കൈ പിണച്ചു ഏങ്ങലടിയോടെ പിച്ചും പെയ്യും പറഞ്ഞു കരയുന്നവളെ ഞാൻ ഇറുക്കെ ചേർത്ത് പിടിച്ചു,
ആ ഇരുത്തം പെണ്ണ് ഒരു പത്തു മിനിറ്റിന് മുകളിൽ ഇരുന്ന് കാണും, അവസാനം ന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും മൊക്കെ പലകുറി ഉമ്മ വെച്ചവൾ അവളുടെ കടങ്ങൾ വാശിയോടെ തീർത്തു,
പതിയെ ഊർന്നിറങ്ങി ന്നെ വീണ്ടും വലിഞ്ഞു മുറുക്കി,
അവളിപ്പോളും കരയുകയാണ്, ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ കരയുകയാണ് പെണ്ണ്
“” ന്നാലും ന്നോടൊന്ന് പറയായിരുന്നില്ലേ…
ശോ..ഞാൻ ന്തൊക്കെ പ്ലാൻ ചെയ്തതാ ക്കെ വെറ്തെയായി..””
അവളൊരു പരിഭവത്തോടെ ന്റെ വയറിനോരിടി.
ഞനൊന്ന് ചുമച്ചു പോയി,
“” അവനെ ഇടിച്ചു കൊല്ലാതെടി…””
മുന്നിൽ നിന്നും ശബ്ദം കേട്ടതും ഞങ്ങളു രണ്ടാളും നോക്കി, അക്ഷരയാണ് ഒരു ചിരിയോടെ നിൽക്കുന്നു, ഞനൊന്ന് ചിരിച്ചു,
“” ചേച്ചി….'” ഞാൻ അവളുടെ കൈ വിടാതെ അക്ഷരയെ ഒന്ന് കെട്ടിപിടിച്ചു, അവൾ തിരിച്ചും, ഞാൻ ബാക്കി ല്ലാരേം നോക്കിയോന്ന് ചിരിക്കാനും മറന്നില്ല
“” ഇതെന്താ പെട്ടെന്നൊരു വരവ്…
അതും ന്നോടൊന്ന് സൂചിപ്പിക്കപ്പോലും ചെയ്യാതെ… ന്നിട്ട് എവിടാ താമസം… എപ്പോ കേറി ട്രെയിനിൽ…. യാത്രയൊക്കെ സുകയിരുന്നോ…??”‘
അവള് ഒരു ഭാര്യയുടെ മുഖഭാവത്തിൽ ന്നെ പറ്റി ചേർന്നു,..
“”ന്റടി നീയൊന്നടങ്ങ്…!! ആദ്യം സിദ്ധാർദ്ധിനെ അകത്തേക്ക് വിളിക്ക്…””
കൂട്ടത്തിൽ ഒരുത്തി മുന്നോട്ട് വന്നതും,
“” അയ്യോ…. ഞാതങ്ങ് മറന്നോയ്…! ബാ അകത്തേക്ക് പോയിട്ട് സംസാരിക്കാം, ബാക്കി… “”
അവളെന്റെ കൈ പിടിച്ചു നിറഞ്ഞു കലങ്ങിയ കണ്ണും തുടച്ചു അകത്തേക്ക് നടന്ന്, പിന്നെ കൈയ്യിൽ പിടിച്ചു നിർത്തി അവരെ മുന്നിലാക്കി,
ഒന്ന് നോക്കി എത്തിവലിഞ്ഞു ന്റെ ചുണ്ടിലൊരുമ്മ തന്നവൾ വിട്ടകന്നു,
“” കൊതികൊണ്ടാ…. “”അവളൊന്ന് ചിരിച്ചു, എനിക്കെന്തോ അങ്ങനെ പറഞ്ഞപ്പോ വല്ലാത്ത വിഷമമായി, ആ കലങ്ങിയ കണ്ണുകൾ ന്നെ വല്ലാതെ തളർത്തുന്നു.ഞാനവളെ ഇരുകൈയിൽ കോരിയെടുത്തു, ആ കവിളിൽ ചുണ്ട് ചേർത്തൊന്ന് മുത്തി, അകത്തേക്ക് നടന്നു, അവളെന്റെകണ്ണിലേക്കു നോക്കി തന്നെ കിടന്നു.
“” അഹ് ഹാ അപ്പോളേക്കും അവള് പിന്നേം തോളിൽ തൂങ്ങിയോ… “” വീട്ടിലേക്ക് കയറിയതും അവളുടെ കിടത്തം കണ്ടവര് ചോദിച്ചതും, പെണ്ണ് നാണത്തോടെ ന്റെ കയ്യിൽ നിന്നും താഴെ ഇറങ്ങി,
“” സിദ്ധു… നിയിവിടടുത്താണോ സ്റ്റേ എടുത്തേക്കുന്നെ… “”
ന്നെയും കൂടെയുള്ള പെൺപിള്ളാരേം മാറി മാറി നോക്കി അക്ഷര ഒന്നിരുത്തി ചോദിച്ചതും ഞാൻ സ്വയമൊന്നുനോക്കി,
നിക്കറിട്ടിട്ടില്ലേയിനി…??
“” അഹ് ഇവിടടുത്തൊരണ്ണം റെഡിയായി… “”
“” അത് പോട്ടെ,, വാ വാവേനെ എല്ലാർക്കും പരിജയപ്പെടുത്താം… “”
അവളെന്റെ ടി ഷർട്ടിൽ പിടിച്ചു വലിച്ചു വിളിച്ചതും അവര് നിന്ന് ചിരിക്കാൻ തുടങ്ങി,
ജിമ്മും അടിച്ച് മസിലും കേറ്റി താടീം മീശേം വളതീയിട്ട് , വെള്ള ഹാഫ് കൈ ടി ഷർട്ടും, ബ്ലൂ ഹാഫ് ജീൻസും ഇട്ട് നിക്കുന്ന വാവ…
അവര് പിന്നെ ചിരിക്കാതെ ഇരിക്കോ…?? പക്ഷെ
അവള് എല്ലാരേം പരിജയപെടുത്തുന്ന തിരക്കിലായിരുന്നു…
“” ടി സ്റ്റെഫി… നീയൊന്നിങ് വന്നേ… “” തൊട്ടടുത്ത നിമിഷം അക്ഷര അവളെ അകത്തേക്ക് വിളിച്ചു,
“” വാവേ.. ഞാനിപ്പോ വരവേ… “” അവളോട് കണ്ണ് കാണിച്ചു അവൾ കേറി പോയ റൂമിലേക്ക് നടന്ന് ക്കൊണ്ട് കാര്യം തിരക്കിയതും,
“” സിദ്ധു ഇപ്പോ എത്തി…. “” ന്ന് കൂടെ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചപ്പോ മുന്നിൽ വെറുതെ നിരത്തിയിട്ട ഒരു ബുക്ക് ഞാൻ കയ്യിലെടുത്തു,
“” ഞാൻ ഉച്ചക്ക് എത്തി,.. ‘” ഞനൊന്ന് ചിരിച്ചു, അപ്പോളേക്കും ല്ലാരും നിക്ക് ഓപ്പോസിറ്റ് വന്നിരുന്നു,
“” അവള് പറഞ്ഞുള്ള അറിവേ ഉള്ളു സിദ്ധുനെ പറ്റി….. പിന്നെ ഫോട്ടോയിലും കണ്ടിട്ടുണ്ട്… പക്ഷെ നേരിട്ട് കാണാനാ ഒന്നുടെ നല്ലത് കേട്ടോ…. “”
അവരൊന്ന് ചിരിച്ചു. കൂടെ ബാക്കിയുള്ളോരും അതിന് ശെരിയെന്ന രീതിയിൽ ഞാൻ തലയനക്കി
“” ശെരിയാ… You look soo handsome…!! “”
അവരെല്ലാം വളഞ്ഞതും ഞാൻ നിന്ന് വിയർത്തു,
ന്ത് ചെയ്യണോന്ന് ഒരു പിടിമില്ല.. അവളെ ആണേ കാണാനുമില്ല..
പെട്ടന്ന് ആ റൂമിൽ നിന്ന് അവളിറങ്ങി വന്നു,
ഹാളിൽ ന്നെ നോക്കി ചിരിക്കുന്ന ബാക്കി ആളുകളെ കണ്ടതും അവൾ ഒരു ചിരിയോടെ കാര്യം തിരക്കി, പിന്നെ ന്നെ മൊത്തത്തിൽ ഒന്നുഴിഞ്ഞു നോക്കി,
“” അല്ലേടി ഞങ്ങള് പറയാരുന്നു.. നിന്റെ ചെക്കനെ നേരിട്ട് കാണാനാ ഒടുക്കത്തെ ഗ്ലാമറെന്ന്.. “”
അവര് പിന്നേം ചിരിച്ചതും അവളെന്റെ അടുക്കലേക്ക് ഒരു ചിരിയോടെ എത്തി.
“” ആഹ്ഹ്….. വാവേ ഒന്നിങ് വന്നേ ഒരു കാര്യം പറയാനുണ്ട്.. “” അവളെന്റെ കയ്യിൽ പിടിച്ചെണ്ണിപ്പിച്ചു.
“” നിക്കും ഒന്ന് പറയാനുണ്ട്.. “” ഞാൻ അതെ മുഖഭാവത്തോടെ അവളെ നോക്കിയതും
അവളെല്ലാരേം നോക്കിയൊന്ന് ചിരിച്ചതും, അവിടുന്ന് ആക്കിയുള്ള ഓരോ കളിയാക്കലുകൾ ക്കിടയിൽ നിന്നും അവൾ ഞാനുമായി അകത്തേക്ക് കയറി.
അകത്ത് കയറിയതും ന്നെ പിടിച്ചൊറ്റ തള്ള്, ഞാനാ കട്ടിലിലേക്ക് വേച്ചു പോയി,
“” ഇത്രേം പെമ്പിള്ളാര് ഉള്ള വീട്ടിലേക്ക് വരുമ്പോളാണോടാ ഇതുപോലത്തെ ഡ്രെസ്സും കേറ്റി ഇങ്ങോട്ട് കെട്ടിയെടുത്തേ..””
അവളെന്റെ നെഞ്ചിലേക്ക് കാല് രണ്ടും ക്രോസ്സ് ഇട്ടിരുന്നു, ന്നെ നോക്കി കണ്ണുരുട്ടി,
“” ഇന്നിങ്ങോട്ട് വരണോന്ന് പോലും കരുതിയതല്ല പെണ്ണെ…. നാളെ രാവിലെ വന്നു കാണാന്നാ വിചാരിച്ചേ പക്ഷെ…. “”
ന്റെ നെഞ്ചിൽ ഇരിക്കുന്നവളുടെ ഇടുപ്പിലേക്ക് ഞാൻ കൈ രണ്ടും ചേർത്തു പിടിച്ചു,
“” പക്ഷെ….. “” അവളൊന്നൂടി അതവർത്തിച്ചു,
“” പക്ഷേങ്കി… ഫോൺ വിളിച്ചു.. നിന്റെ അപ്പോളത്ത ശബ്ദവും… പരവേശവുമൊക്കെ കേട്ടപ്പോ ന്റെ കയ്യിന്ന് പോയി… “” ഞനൊന്ന് നാണിച്ചു മുഖം വെട്ടിച്ചു, ഉടനെ പെണ്ണ് മൂക്കിൽ കൈ വെച്ചെന്നെ കളിയാക്കി,
“” അയ്യേ… കെട്ടിക്കാൻ പ്രയായ ചെക്കൻ കിടന്ന് നാണിക്കണ നോക്കിയേ…. ഛെ… ഛെ … മോശം… മോശം.. “”
“” അഹ് ഹാ അത്രക്കായോ…. “” ന്നും പറഞ്ഞു ഞാൻ അവളുമായി ഒന്ന് മറിഞ്ഞു അവളെ താഴെ ആക്കി.
മുഖം ഞാൻ അവളിലേക്ക് അടുപ്പിച്ചു, ഉടനെ മുഖം സൈഡിലേക്ക് വെച്ചെന്നെ ആ കൈ ക്കൊണ്ട് തടഞ്ഞു,
“” കൈ മാറ്റുന്നതാ നല്ലത്.. ഇപ്പോളണേ ഒരു ഉമ്മയിൽ തീരും ഇല്ലേ രണ്ടും വിയർത്തെ ഇവിടുന്ന് എണ്ണിക്കൂ… “” ഞനൊരു ഭീഷണി മുഴക്കിയതും പെണ്ണ് പെട്ടന്ന് കൈ മാറ്റി,
ന്നിട്ടും മുഖത്തേക്ക് നോക്കാതെ നാണിച്ചു കിടന്നവളോട്
“” മുഖത്തേക്ക് നോക്കെടി ചേച്ചി പെണ്ണെ…. “”
അവളാ ആലില കണ്ണെന്നിലേക്കേറിഞ്ഞ്, ഒരുചിരിയോടെ ന്താന്ന് ചോദിച്ചതും, ന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിരുന്നു..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
എല്ലാത്തിനോടുവിൽ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു, പതിയെ നെഞ്ചിലെ രോമങ്ങളിൽ വിരൽ കോർത്തു.
“” നീ എണ്ണിറ്റെ.. “” പെട്ടന്ന് വന്ന കാര്യം ഓർത്തു ഞാൻ ചാടി എണ്ണിറ്റു.
“” മ്മ് ന്താ…?? “” അവളെ നെഞ്ചിൽ നിന്നും എഴുനേൽപ്പിച്ചത് ഇഷ്ടമാകാതെ അവളൊരു നീരസം ന്നെ അറിയിച്ചു.
“” വാ… നമ്മക്കൊരിടം വരെ പോണം… “” ഞാൻ ചാടി എഴുനേറ്റ് ടി ഷർട്ട് എടുത്തിട്ടു, അവളെന്നെയും നോക്കി ആ ബെഡിൽ കൈ പുറകിലേക്ക് കുത്തി ആ ഇരുപ്പ് അങ്ങനെ ഇരുന്നു,
“” ഹാ വാ…. “” അവളുടെ ഇരുപ്പ് കണ്ട് അവളുടെ കൈക്ക് ഇടയിലൂടെ കയ്യിട്ട് ഞാനവളെ എഴുനേൽപ്പിച്ചു.
“” ഇത് നിന്റെയാണോ…?? “” ഒരു ബാഗിലെക്ക് അവളുടെ കുറച്ച് ഡ്രെസ്സ് എടുത്ത് വെച്ച് ഞാൻ ചോദിച്ചതും അവളെന്നെ സംശയത്തോടെ കയ്യും കെട്ടി നിന്നോണ്ട് തലയനക്കി,
“” നിയിത് ന്തോന്നാ ചെക്കാ ഈ കാണിക്കണേ…””
അവളെന്റെ മുന്നിലേക്ക് കയറി നിന്നു.ആ മുഖത്ത് സംശയം നിലച്ചിരുന്നു, ഞാൻ അവളുടെ തോളിൽ കൈ വെച്ചു.
“” ന്റെ കൂടെ വരാൻ നിനക്ക് പേടിയുണ്ടോ…?? “”
ഞാനാ കണ്ണിലേക്ക് നോക്കി, ഒരു സെക്കന്റ് പോലും വൈകാതെ അവളെനിക്കുള്ള മറുപടി തന്നിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇതെവിടെക്കാ കൊച്ചേ… ഏഹ്…'” പിന്നിൽ നിന്നും ഉന്തി ഞാൻ അവളുമായി വെളിയിലേക്ക് നടന്നു,
“” ആഹ്ഹ്… സ്നേഹപ്രകടനമൊക്കെ തീർന്നോ..?? “”
ഞങ്ങളു വരുന്നത് കണ്ടതെ അക്ഷര മുന്നിലെ ടീവിയിൽ നിന്നും ശ്രദ്ധ മാറ്റി,
“” ചേച്ചി…ഇവളെ ഞാൻ കൊണ്ടോവാ..!!
പിന്നെ ഞാൻ വിളിച്ചോളാം ചേച്ചിയെ… നടക്ക്… “”
അവരോട് കാര്യവും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി..
“” നിയിത് എവിടെക്കാ സിദ്ധു ഇവളേം ക്കൊണ്ട്..??അതുമി രാത്രി..! “”
പിന്നിൽ നിന്നും ചോദ്യം വന്നു.
ഞാൻ തിരിഞ്ഞു നോക്കി, ഇന്നലെ വരെ നിക്ക് ആ ചോദ്യത്തിൽ ഒരാശങ്കയുണ്ടായിരുന്നു… പക്ഷെ ഇന്ന്…. ഇന്നെനിക്കതില്ല. അതിനാൽ ന്റെ മറുപടിയും അത്രേ വ്യക്തമായിരുന്നു.
“” ജീവിക്കാൻ….. “” അവളെ ഞാൻ ന്നോട് ചേർത്തു നിർത്തി, എല്ലാരേം നോക്കിയൊന്ന് ചിരിച്ചു തിരിഞ്ഞു നടന്നു.
“” ബായ്… തൊട മിനിറ്റ് ഉതർ റുക്കോ.. “” മുന്നിലെ ഹോട്ടൽ കണ്ടതും ഞാൻ ആ ഓട്ടോക്കാരനോട് പറഞ്ഞു..
അവളുമായി വെളിയിലേക്ക് ഇറങ്ങി,
“” സിദ്ധു… നമ്മളിതെങ്ങോട്ടാ… “” അവളെന്റെ തോളിലേക്ക് തല വെച്ചു തന്നെ നിക്കയാണ്.
“” ഹാ പറയാടോ… ഇതൊന്ന് വാങ്ങിക്കോട്ടെയ്യാദ്യം… “”
പിന്നെ നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ഫ്ലാറ്റ് അടുക്കാറായെന്ന് കണ്ടതും അവളുടെ ബാഗിലെക്ക് ഡ്രെസ്സ് എടുത്ത് വെക്കുന്ന കൂട്ടത്തിൽ സൈഡിലേക്ക് തിരുകിയ ഷാൾ ഞാൻ പുറത്തെടുത്തു.
“” അഹ്… നിയിത് എന്തൊക്കെയാ സിദ്ധു കാണിക്കണേ… നിക്കാകെ പേടിയാവണ് “”
ആ ഷാൾ കൊണ്ടവളുടെ കണ്ണ് മറച്ചതും അവളെന്റെ കയ്യിൽ ബലമായി പിടിച്ചു,
“”പേടിക്കണ്ട… ഞാനില്ലേ…”” അത്രേം പറഞ്ഞു ഞാൻ ആ കവിളിൽ ഒന്ന് മുത്തി,
“” വാ ഇറങ്ങ്… “” ഞാൻ പുള്ളിക്ക് പൈസ യും കൊടുത്ത് ഫുഡും എടുത്ത് അവളുമായി വെളിയിലേക്ക് ഇറങ്ങി,
“” സൂക്ഷിച്… വീഴല്ല്..!”” ഞാൻ പതിയെ അവളെ അകത്തേക്ക് നടത്തി, സെക്യൂരിറ്റിയെ നോക്കി ഒന്ന് കൈ വീശി ഞാൻ അകത്തേക്ക് നടന്നു.
അവളുടെ പേടിച്ചുള്ള നടത്തം കണ്ടതും ഞാൻ അവളെ കോരിയെടുത്തു, നേരെ ലിഫ്റ്റിലേക്ക് നടന്നു.
“” ആഹ്ഹ്… ഞാമ്പാറയാതെ കണ്ണൊറക്കല്ലേ…. “”
ഡോറിന് മുന്നിൽ നിർത്തി ഞാൻ അവളുടെ കണ്ണിലെ കേട്ടഴിക്കാൻ തുടങ്ങുമ്പോളേക്കും ഞാൻ മുൻകൂറായത് പറഞ്ഞത്.
“”ഹ്മ്മ്.. ഇല്ല…””
“” കൈ നീട്ടിയെ… “”ഡോറിന് മുന്നിൽ നിർത്തി ആ കേട്ടഴിച്ചു ഞാൻ അവളോട് ആവശ്യപ്പെട്ടു.
“” ഇനി കണ്ണൊറന്നോ…. “” നീട്ടിയ കയ്യിൽ തണുപ്പ് വീണത്കൊണ്ടാവാം അവളൊന്ന് തുളുമ്പി, വാക്കുകൾ കേൾക്കാൻ കാത്തിരുന്നപോലെ അവളാ കൂവള മിഴികൾ ഒന്ന് ചിമ്മി,.
അടഞ്ഞ മിഴികളിൽ വെളിച്ചത്തിനൊപ്പം മുന്നിലെ ഫ്ലാറ്റിലേക്ക് അവളോരല്പനേരം നോക്കി നിന്നു.
മറുപടിക്കായി അവളാ കണ്ണുകൾ ന്നിലേക്ക് നീട്ടി, ന്നാൽ അവളിലെ ആ സന്തോഷത്തെ നോക്കി കാണുകയായിരുന്നു ഞാൻ ഇന്നോളം,
“” ഇതാരുടെ ഫ്ലാറ്റ വാവേ…? “” ഉള്ളിലെ സന്തോഷത്തെക്കാളേറെ സംശയം ഉന്നയിച്ചവളൊരു പിടി കൂടി ന്നോട് ചേർന്നു നിന്നു.
“” വേറാരുടെ,, നമ്മടെ ഫ്ലാറ്റ്…!!
ചുമ്മ അതുമിതും പറഞ്ഞു നിക്കാതെ നീ ഐശ്വര്യയിട്ട് വലതുകാല് വെച്ചകത്തേക്ക് കയറിയെ…. “”
കടലോളം സന്തോഷം തുടിക്കുന്ന കണ്ണുകളാണ് ന്നെ ഒരു തിളക്കത്തോടെ നോക്കി നിക്കുന്നത്. ന്നിട്ടും കയറാതെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നവളെ ഞാൻ പുറകിൽ നിന്നും തള്ളി അകത്തേക്ക് നടത്തി. ന്നിട്ടും നോട്ടം ന്റെ മുഖത്ത് നിന്ന് മാറ്റിയിട്ടില്ല.
“” ഒരുപാടായിക്കാണ്ല്ലേ….?? “” അവളെന്നെ ഒന്ന് ചുഴിഞ്ഞു നോക്കി, ചായ കുടിക്കാൻ പോലും പത്തു രൂപ ഇറക്കണം ങ്കിൽ ഒരായിരം വട്ടം കണക്ക് കൂട്ടലുകൾ നടത്തുന്നവളാ ഇത്.. അതോണ്ട് ന്ത് പറഞ്ഞാലും സൂക്ഷിച്ചു പറഞ്ഞില്ലേ പണി കിട്ടും.
“” ഏയ്യ് ഒന്നുമായില്ല… കുറച്ച് പൈസ ക്ക് കിട്ടി, വാങ്ങി അത്രേ ഉള്ളു…. “” മറുപടി അത്രക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല അതാ ആ നോട്ടത്തിലിത്ര കടുപ്പം. പിന്നെ ഞാനൊന്നും മിണ്ടാതെ ഫുഡ് പാത്രത്തിലെക്കാക്കി,
“”ദാ പിടിക്ക്…. ന്നിട്ട് അവിടിരിക്ക്…””കയ്യും കഴുകി വന്നവളെ ഞാൻ അവിടെ പിടിച്ചിരുത്തി.
ഇല്ലേ പെണ്ണ് വിടില്ല.
“” ന്തിനാവാവേ വെറുതെ പൈസ കളഞ്ഞേ… ഞാനെന്തെകിലുമൊക്കെ പറയുന്ന് കരുതി…നമ്മക് കുറച്ചൂടെ സെറ്റിൽ ആയിട്ട് പോരായിരുന്നോ ഇതൊക്കെ….?? “”
അവളാ ചപ്പാത്തിയിൽ നോക്കി വെറുതെ കളം വരച്ചിരുന്നു. ചെറുപ്പം മുതൽ കഷ്ടപ്പാട് അനുഭവിക്കുന്നത് കൊണ്ടാവാം ഇന്നിതവളെ ക്കൊണ്ട് പറയിച്ചത്.
“” ന്തായാലും നമ്മക് ജീവികണോങ്കിൽ ഒരു വീട് വേണം… അപ്പോ നമ്മളൊരു വീട് വാങ്ങി അത്രേയുള്ളൂ… നിയത് വിട്ടേ… ന്നിട്ട് ദാ…. വാപോളിച്ചേ..ആ…… “”
ഞനൊരു ശകലം കീറി കറിയിൽ മുക്കി അവളുടെ വായിലേക്ക് നീട്ടി, അങ്ങനെ ങ്കിലും മിണ്ടാതെ ഇരിക്കോലോ., അവളാ കൈ വായിലാക്കി, ഒപ്പം കറി പറ്റിയ വിരലുകളോരൊന്നും അവളുറിഞ്ചി വലിച്ചിട്ടാണ് പിന്നെ വിട്ട്ത്., കഴിച്ച് കഴിഞ്ഞു വേസ്റ്റ് കളഞ്ഞു ഞാൻ ആ ബാൽക്കണിയിലേക്ക് ചാഞ്ഞു,
ഒട്ടും മയമല്ലാത്ത കാലാവസ്ഥ.. രാത്രിയുടെ ശോഭ ന്ന് തോന്നിക്കും വിധം റോഡിലെ തിരക്കുകൾ ഒഴിഞ്ഞു കൊടുക്കുന്നു. മറ്റൊന്നും പറയാൻ ബാക്കി നില്കാതെ ചന്ദ്രനും മേഘങ്ങളിലേക്ക് ചേക്കേറി.
ഒരു തണുത്ത സ്പർശം ന്നെ വന്നു പൊതിഞ്ഞു, ഞാൻ അനങ്ങിയില്ല, മുഖം ന്റെ പുറത്തേക്ക് അമരുന്നതും പിടിച്ചിരിക്കുന്ന പിടുത്തതിന്റെ ബലം കൂടുന്നതും ഞാനറിഞ്ഞു,
“” അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം””
മൊബൈൽ ശബ്ദത്തിൽ മുഴങ്ങി, പക്ഷെ ആ പാട്ട് ഞങ്ങൾ ശെരിക്കും ആസ്വദിക്കുകയായിരുന്നു. പാട്ടിനൊപ്പം അവളെന്നോട് കൂടുതൽ ഇഴുകി,
“” ദേ പെണ്ണെ നിന്റെ ഫോണാ ഒച്ച ഉണ്ടാക്കി മനുഷ്യന്റെ മൂഡ് കളയണേ… പോ… പൊയത് എടുക്കാൻ നോക്ക് .. “”
ഞാൻ അവളിലേക്ക് തിരിഞ്ഞു നിന്ന് ആ നെറ്റിയിൽ ചുണ്ടമർത്തി.
അവളൊരു ഇഷ്ടക്കേടോടെ ആ കാളിനെ കെട്ടില്ലെന്ന് നടിച്ചു ന്റെ നെഞ്ചിൽ ഒളിച്ചു, വാടി തുടങ്ങിയ ശരീരത്തിന്റെ ബലം നഷ്ടമായതറിഞ്ഞു ഞാൻ അവളെ കോരി തോളിലേക്കിട്ടു. ന്റെ അരയിലൂടെ കാലുമിട്ട് അവളെന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്……….
കട്ടിലിൽ ക്കൊണ്ട് കിടത്തിയതും ന്നെ പിടിച്ചു മലർത്തി കിടത്തി അവളെന്റെ നെഞ്ചിലേക്ക് മുഴുവനുമായി കയറി കിടന്നു, തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു വെക്കുന്ന അച്ഛന്റെ കരുതലോടെ ഞാനവളെ ചേർത്തു, ആ മുടിയിൽ പതിയെ തഴുകി നിർത്തി,
പിന്നെയും മൊബൈൽ ശബ്ദമുണ്ടാക്കിയതും ഞാൻ ഫോൺ കയ്യിലെടുത്തു,
“” ചേച്ചി പറഞ്ഞോ….. “” മൊബൈലിൽ അക്ഷരയുടെ ഫോട്ടോ കണ്ടതും ഞാൻ കാൾ അറ്റൻഡ് ചെയ്തു,
“” അഹ് സിദ്ധു നിയോ…. അവളെവിടെടാ…?? “”
പ്രതീക്ഷിച്ചആളല്ല കാൾ അറ്റൻഡ് ചെയ്തത് ന്നറിഞ്ഞതും അത് പുറത്ത് കാട്ടാതെ ന്നോട് അവര് കാര്യം തിരക്കി,
“” ഉറങ്ങി… “” ഒറ്റവാക്കിൽ ഞാൻ ഉത്തരം കൊടുത്തു, പിന്നെ കാര്യങ്ങൾ തിരക്കി അവരും ഫോൺ വെച്ച്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇല്ലെടി… സത്യായിട്ടും ഞാനൊന്നുമറിഞ്ഞില്ല..
എന്നെയൊന്നും അറിയിക്കാതെയാ ഇവിടെ വരെ വന്നേ തന്നെ… പിന്നെങ്ങനാ… “”
ഞനൊരു കുളിയും കഴിഞ്ഞു വന്നതും അവള് ഫോണിലൂടെ വാ തോരാതെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്, അക്ഷരയോടായിരിക്കും…!!
ഞാനോർത്തു.
“” ഇല്ല… പക്ഷെ നിക്ക് ഇഷ്ട്ടായിടി.. ഞാൻ മനസ്സിൽ കണ്ടത് പോലൊരണം…. മ്മ്…
ഹാ..
ഓഹ് പിന്നെ…, ശെരി…
ഇന്ന് ല്ലാരും വായോ ഇങ്ങോട്ടേക്ക്.. “”
ഞാൻ ബാഗിൽ നിന്നും കിട്ടിയ ഒരു ഷോർട്സ് എടുത്തിട്ട് ടവൽ ഹാങ്ങിലേക്കിട്ട്, തുടരേയുള്ള സംസാരത്തിൽ പുള്ളിക്കാരി നിന്ന് ചമ്മുന്നതും, നാണം ക്കൊണ്ട് ആ ഫ്ലോറിൽ കളമിടുന്നതും നോക്കി ഞാൻ ചീപ് കയ്യിലെടുത്തു. രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒരു വൈറ്റ് കളർ ചുരുദാറും ലൈറ്റ് ബ്ലൂ ലെഗ്ഗിൻസ്സുമാണ് വേഷം.. തോരാതെ കിടക്കുന്ന മുടിയവൾ ടൗവൽ ക്കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. മുഖത്തേക്ക് വീണു കിടക്കുന്ന തുള്ളികളെയും ബേധിച്ചു അവളുടെ സൗന്ദര്യം ന്നിലേക്ക് അരിച്ചിറങ്ങി,
“” അതെ….. “” ബെഡിലേക്കിരുന്നു ന്നെ ഒരു ഭാര്യയുടെ സ്വരത്തോടെ നീട്ടി വിളിച്ചതും കണ്ണാടിയിലൂടെ ഞാൻ അവൾക്ക് വിളിക്കെട്ട്,
“” അവരൊക്കെ ഇന്ന് ഇങ്ങോട്ട് വരുന്ന് പറഞ്ഞു…””
അവളതേ മനോഭാവത്തോടെ ബെഡിലെ തുണി മടക്കി ന്നെയൊന്ന് നോക്കി
“” അവര് പറഞ്ഞെന്നോ.. അതോ ഇതൊക്കെ കാണിക്കാൻ നീ വിളിച്ചു വരുത്തുന്നു ന്നോ….?? “”
ഞനൊന്ന് ചിരിച്ചു, ഉടനെ പെണ്ണ് കെറുവിച്ചു കട്ടിലിലേക്ക് ചക്ക വെട്ടിയിട്ട പോലെ ഒറ്റ വീഴ്ച…
തൈര് പണി പാളിയോ…?? ഇന്നെന്നെ പട്ടിണി ആക്കോ ഈ ജന്തു.. ഇപ്പോ ഇടപെട്ടില്ലേൽ സംഭവം കയ്യിൽ നിൽക്കില്ല…
ഞാൻ ചീകിയ ചീപ്പും അവിടെ വെച്ച് അവളുടെ അടുത്തേക്ക് ചെന്നു,
“” അയ്യേ… ന്റെ ചേച്ചിപ്പെണ്ണ് പിണങ്ങിയ… ഞാഞ്ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ… ദേ നോക്കിയേ…. “”
ആ മുഖമെന്റെ നേരെ തിരിക്കാൻ ഞനൊരു പാഴ്ശ്രമം നടത്തിയെങ്കിലും അവളെന്റെ കൈ തട്ടി മാറ്റിയിരുന്നു.
“” ഹാ…. ന്റടി.. ഇത് നിന്റെ വീടല്ലേ…!! ആപ്പോപ്പിന്നെ നിനക്ക് നിന്റെ ഫ്രണ്ട്സിനെ ഇങ്ങോട്ടേക്കു വിളിക്കാൻ ന്റെ അനുവാദം വേണോ…. “”
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു, ഒരു നിശ്വാസത്തോടെ അവളെന്റെ ഇടനെഞ്ചിലേക്ക് ആ നനവാർന്ന മുടിനീട്ടി ന്റെ നെഞ്ചിലൊളിച്ചു..
“” വേണം… വേണം വാവേ… നിന്നെ ഞാനെന്റെ സ്വന്തമക്കിയ നാൾ മുതൽ കേൾക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് നിക്ക് ഉത്തരം കൊടുക്കാനുള്ള സമയമായി തുടങ്ങി… അപ്പൊ അതിനനുവാദം വേണമെനിക്ക് നിന്റെ പക്കൽ നിന്നും.. “”
അവളെന്നെയാ ഈർപ്പത്തോടെ ചേർന്നു പുണർന്നതും, ഇതെല്ലാം അവളെ അത്രെയേറെ സ്വാധീനിക്കുന്നുണ്ട് ന്ന് നിക്ക് മനസിലായി.
ആ തലയിൽ തലോടി അവളെ ഞാൻ വലിഞ്ഞു മുറുക്കി,
“” ന്നാ നോം തനിക്ക് അനുവാദം തന്നിരിക്കണു…””
ന്റെ കൈ അറിയാതെ അവളുടെ ചൂടിലേക്ക് അരിച്ചിറങ്ങി, പക്ഷെ ഒന്ന് രണ്ട് ഓണം കൂടുതൽ ഉണ്ടോണ്ട് ആണെന്ന് തോന്നുന്നു പെണ്ണേന്നെ അതിസമർദ്ദമായി തടഞ്ഞു.
“” അനുവാദം ഒക്കെ അവിടെ നിക്കട്ടെ… അല്ലിതെങ്ങോട്ടാ നുഴഞ്ഞു കേറി പോണേ…?? “”
ബനിയനുള്ളിൽ നിന്നും ന്റെ കയ്യിൽ പിടുത്തമിട്ട കൈകൾ അവൾ തടഞ്ഞു,
“”ഒരുറുമ്പ് ദോ അതിലെ കൂടി പോണ കണ്ടു,..
അപ്പൊ അതിനെ പിടിച്ചു തരാന്ന് കരുതി… അല്ലാതെ.. ഛെ…. അയ്യേ…””
പക്ഷെ പറഞ്ഞു നിർത്തിയപ്പോഴേക്കും ന്റെ കൈ ആ മാറിന് മുകളിലെത്തിയിരുന്നു.
“” ഈ ഉറുമ്പ് മിക്കവാറും ന്റേന്ന് വാങ്ങിക്കും… “”
അവളെന്റെ കൈ പിടിച്ചു മാറ്റിയതും ഒരു കടി കവിളിൽ തന്നതും ഒരുമിച്ച്… ഉടനെ
“” അത്രക്കായോ… നിന്നെയിന്ന് ബലാത്സംഗം ചെയ്ത് നശിപ്പിച്ചിട്ടേ കാര്യൊള്ളു…. വാടി ഇവിടെ…””
ഞാൻ ഒരു പീഡകന്റെ സ്റ്റൈൽലിൽ മീശയൊക്കെ പിരിച്ചു അവളിലേക്ക് ചാഞ്ഞതും, അവള് ന്നെ നോക്കി ചിരിക്കാൻ തുടങ്ങി… നിയെനിക്ക് പുല്ല് വില അല്ലിയോടി തരുന്നേ… ഏഹ്…
മൈൻഡ് മാറരുത്.. പീഡനം…. പീഡനം
പക്ഷെ……..
ഇത് ഒരുമാതിരി മറ്റേടത്തെ പണിയായി പൊയ്… അവളെ പീഡിപ്പിക്കാൻ പോയിട്ട് ഞാൻ പീഡിപ്പിക്കപ്പെട്ടതുപോലെയായി.. ന്റെ ചുണ്ടവിടെ ഉണ്ടോ ന്തോ….
ഇതെന്റെ ഐഡിയയായി പ്പോയി.ഇല്ലേ… ഹാ….ഇനി മേലാൽ പീഡിപ്പിക്കാൻ ഞാനില്ല… ഇയ്യോ…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” വാവേ…. ണ്ണിറ്റെ… ‘” അവളുടെ ചൂടേറ്റ് ഇടക്കുറങ്ങിപ്പോയ ന്നെ വീണ്ടുമവൾ തട്ടി വിളിച്ചു, ണ്ണിക്കാൻ ഒരുക്കമല്ലാത്ത പോലെ ഞാൻ ഒന്ന് തിരിഞ്ഞു കിടന്നു. സഹിക്കവയ്യാതെയുള്ള വിളി ഉയർന്നതും ഞാൻ തലയും ചൊറിഞ്ഞു കൊണ്ടവിടുന്ന് പതിയെ എണ്ണിറ്റ്.
“” ന്ത്രടി… “” ആ വിളി ഇഷ്ടപ്പെടാതെ കമഴ്ന്നു കിടക്കുന്ന ഞാൻ പെടുന്നനെ ദേഷ്യത്തിൽ മുഖം അവൾക്കു നേരെ നീട്ടി,
ഈത്ത ചാലുവെട്ടിയ ചിറിയും വായും പൊളിച്ചു ഞാനൊരുനോക്ക് നിന്ന് പൊയ്,
കുളിച്ചീറനണിഞ്ഞ മുടി അല്പം കുനിഞ്ഞു നിന്ന് കോതിയുണക്കുന്നവളുടെ പിന്നഴക്കു കണ്ട് ഞാനതേ കിടപ്പ് കിടന്നു. രാവിലെ കുളികഴിഞ്ഞു
ഒരു ചുവന്ന സാരിയും അതിന് മാച്ചിംഗ് ബ്ലൗസ്സും ഇട്ട് നിക്ക് മുന്നിൽ നിൽക്കുന്നവളെ അതോടെ പിടിച്ചു കൊണ്ട് പൊയ് കെട്ടാൻ തോന്നിപ്പോയി .
ഇട്ടിരിക്കുന്ന സാരിയുടെ ബ്ലൗസിന്റെ പുറത്ത് നനവ് പടർന്നു, ഇടക്കൊന്ന് ചെരിഞ്ഞു നിന്നപ്പോൾ മുടിയിൽ നിന്നും ഇറ്റ് വീണ വെള്ളത്തുള്ളി ന്റെ കാലിലെ തണുപ്പറിയിച്ചു.
“” സിദ്ധു എണീക്കാനാ പറഞ്ഞേ.. സമയം ന്തായിന്ന് അറിയോ…?? “”
കൊതി തീർന്നമുടിയൊന്ന് കുടഞ്ഞിട്ട് അവളാ ടവൽ മുടിയിൽ മാടിയൊതുക്കി കെട്ടി. പക്ഷെ.. പതിയെ പൊട്ട് വെച്ച കവറിൽ നിന്നും ഒരു കുഞ്ഞി കറുത്ത പോട്ടെടുത്തു നെറ്റിയിലേക്ക് കുത്തി,
നല്ല കണി… വായിൽ നിന്നും അറിയാതെ വീണു പോയതാണ്, പക്ഷെ നിക്ക് നല്ല സമയദോഷം ഉള്ളത് കൊണ്ട് ഞാനത് പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അപ്പോളേക്കും അവൾ പിന്നിലേക്ക് തിരിഞ്ഞെന്നെ നോക്കി,
ഒരു കലിപ്പിച്ചുള്ള നോട്ടം പ്രതീക്ഷിച്ച നിക്ക് പക്ഷെ കിട്ടിയത് നിറഞ്ഞൊരു പുഞ്ചിരിയാണ്.
തലയിൽ കെട്ടിയ ടവൽ അഴിച്ചു ഒന്ന് തൂവർത്തി അവളത് സൈഡിലേക്ക് വിരിച്ചു,
ദൈവമേ പെണ്ണിന് ഇത്രേം ഭംഗിയോ…?? കരിമഷിയാൽ കണ്ണെഴുതി കണ്ണുടക്കുന്നൊരു നോട്ടം ന്നെ ഒന്ന് നോക്കി നാണത്തിൽ ചിരിച്ചവൾ കയ്യിലെടുത്ത പോണ്ട്സ്സിൽ നിന്നും അല്പം മുഖത്തേക്ക് തേച്ചു,
കണ്ണാടിയിലൂടെ അവളെ നോക്കി വെള്ളം ഇറക്കി കിടക്കുന്ന ന്നെ കണ്ടതും അവളൊന്ന് പുരികം വളച്ചു,
പിന്നെ ആ ചെമ്പനീർ ചുണ്ട് കൂർപ്പിച്ചു നിക്കൊരു മുത്തം,
കുളിക്കാം ഇല്ലേ ഇവളെന്നെ ഈ കട്ടിലിൽ നിന്ന് ഇന്ന് എണ്ണിപ്പിക്കില്ല… ന്ന് ഉള്ളിൽ തോന്നിയത് കൊണ്ട് അവളഴിച്ചിട്ട ടവലും, ബ്രഷും ഞാൻ കയ്യിലെടുത്തതും,
“” ഒന്നും വിചാരിക്കല്ലേ പിടിച്ചു നിക്കാൻ പറ്റാത്തൊണ്ട… ‘” ടവൽ എടുക്കാൻ അവളിലേക്ക് ചാഞ്ഞ ഞാൻ ആ കവിളിൽ അമർത്തിയൊന്ന് മുത്തി, പിന്നോട്ടും വൈകാതെ ഞാൻ ബാത്‌റൂമിലേക്ക് ചാടികയറി വാതിലടച്ചു,
പതിയെ ഡോർ തുറന്നു ഒളിക്കണ്ണിട്ട് നോക്കുമ്പോൾ കണ്ടത് നാണത്തോടെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ ചേർത്തു നിന്ന് ന്തോ ഓർക്കുന്നവളെയാണ്…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” പിന്നെ…..!! വേറെ എന്തൊക്കെയാ പറയാനുള്ളെ…””
അമ്പലത്തിലേക്ക് കടക്കുമ്പോൾ അവളെന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു,
രാവിലെ അവളും കുളിച്ചൊരുങ്ങി.. ന്നെയും മുണ്ടും ഷർട്ടും ഇടിപ്പിച്ചു റെഡിയാക്കി ഇറക്കിയത് അമ്പലത്തിലേക്ക് പോകാനായിരുന്നു. ഇതൊന്നും ഞനറിഞ്ഞിരുന്നില്ല, ഓട്ടോ വന്നു… കേറി.. അത്രേ ഉള്ളു..
ചിലപ്പോളൊക്കെ നിക്കോർമ്മക്കുടിയില്ലാത്ത ന്റെ അമ്മയുടെ സാമിപ്യം ഞാൻ അവളിലൂടെ അറിയുന്നുണ്ട്, ആ സ്നേഹം നിക്കവൾ തരുന്നുമുണ്ട്. ആ ചുടെന്നെ ഒരു കരുതലോടെ അടക്കിപ്പിടിക്കാറുണ്ട്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അഹ് കളിക്കാതെ ഇങ്ങോട്ട് നിന്നേ വാവേ…..””
കയ്യിലെ വാഴയില ചീന്തിൽ നിന്നും അല്പം ചന്ദനം ന്റെ നെറ്റിയിലേക്ക് നീട്ടിയവൾ, ഒട്ടും താന്നു കൊടുക്കില്ല ന്ന വ്യവസ്ഥയോടെ നിൽക്കുന്ന ന്നെ കണ്ടതും അവൾ വീണ്ടും അവളുടെ ആഞ്ജനയറിയിച്ചു.
ചുവന്ന സാരിയിൽ അവളുടെ ഗോതമ്പു നിറമുള്ള മുഖം നിക്ക് നേരെ പ്രകാരം പരത്തി, അവളിൽ നിന്നും വമിക്കുന്ന അതറിന്റെ മണം, നനഞ്ഞ മുടി കോതി ഒതുക്കി നിർത്തിയ വകപ്പ്, അവയിൽ നിന്നും കാതിലേക്ക് അരിച്ചിറങ്ങുന്ന വിയർപ്പിന്റെ ഒരു തുള്ളി, കണ്ണിൽ ആളെ മയക്കുന്ന ചായത്തിന്റെ കുസൃതി, പവിഴചുണ്ടുകൾ ചുവന്നു തന്നെ… അല്പം നിറം കൂടിയോ അതിന്….??
ഒരു കുസൃതി തോന്നി ഞാൻ അവളിലെക്ക് നീങ്ങി, ആ സാരീയുടെയും വയറിന്റെയും മൃതുലതയിലേക്ക് ന്റെ കൈ അമർന്നിറങ്ങി, ഒന്ന് ഞെട്ടിയവൾ കണ്ണുയർത്തുമ്പോൾ ഞാൻ അവളെയെടുത്തു പൊക്കിയിരുന്നു. സംഭവം മനസിലായതും പെടപ്പ് മാറി അവളെന്റെ നെറ്റിയിലേക്ക് കുറി വരച്ചിട്ടു,
“” വാ വന്നേ… നിക്ക് പള്ളിലും ഒന്ന് പോണം… “”
താഴെയിറക്കിയതും മുഖത്തെ നാണത്തെ വിധക്തമായി മറച്ചവൾ ന്റെ കയ്യും പിടിച്ചു മുന്നേ നടന്നു,
“” ഇന്ന് പോണോ….?? കർത്താവിനോട് നാളെ പറഞ്ഞാ പോരെ..?? “”
രാവിലെ എണ്ണിറ്റ് വന്നതേ മടുപ്പോടെയാണ്… ഇനി അവടേം പോണൊന്നൊക്കെ പറഞ്ഞാ……
പക്ഷെ തൊട്ടടുത്ത നിമിഷം ഞാനെന്റെ തീരുമാനം മാറ്റി, ശെരിയാ… പള്ളിയിലും പോണം.. ദൈവവിശ്വസം നല്ലതാ…അതാണ് ആരോഗ്യത്തിനും നല്ലത്….!
“” ന്താ പെണ്ണെ കണ്ണൊക്കെ നിറഞ്ഞു നിന്ന് പ്രാർത്ഥിക്കാൻ മാത്രം… ഏഹ്..?? “”
ഒരുപാട് നേരമായി കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കുന്നത് കണ്ടതും, ഞാനവളെയൊന്ന് തോണ്ടി വിളിച്ചു,
“” അത് ഞാനും കർത്താവും തമ്മിലുള്ള രഹസ്യ… അതിപ്പോ പുറത്തുന്നുള്ള ആരും അറിയണ്ട… “”
ചോദിച്ചത് ഇഷ്ടവാതെ അവളെന്റെ തോളിൽ തല്ലി, മെല്ലെ സൈഡിലേക്ക് മുഖം ചെരിച്ചു ആ കണ്ണ് തുടച്ചു.
“” ന്റെ കർത്താവെ…
നിനക്കറിയാലോ… ഇന്നേവരെ ഞാനൊന്നും ചോദിച്ചു നിങ്ങളെയാരെയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല.. പക്ഷെ ഇന്നെനിക്കൊരു കാര്യം പറയാനുണ്ട്… വേറൊന്നുല്ല, അവളെന്താണോ പ്രാർഥിച്ചത് അതങ്ങ് നടത്തി കൊടുത്തേക്കണേ… “”
ഞാനെന്റെ പ്രാണന്റെ കൈയിൽ കൈ കോർത്തു, ആ പള്ളി നടയിൽ നിന്നും ഒന്നിച്ചൊരു ജീവിതത്തിലേക്കായ് നടന്നകന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“”ന്തായെടി…. വീട്ടിൽ വല്ലോം പറഞ്ഞോ..?? “”
ഒരു മാസത്തിന് ശേഷം വീട്ടിലേക്ക് പോയവൾ ഇടക്ക് ഞങ്ങളുടെ കാര്യം വീട്ടിലൊന്ന് സൂചിപ്പിച്ചു ന്ന് പറഞ്ഞിരുന്നു.. അതിന്റെ ഒരു വിമ്മിഷ്ടം നിക്കുണ്ട്..
“” ആഹ്ഹ് ഇനി പറയാൻ ബാക്കിയൊന്നുല്ല… ന്നേ കൊന്നില്ല ന്നേ ഉള്ള്… “”
അവളുടെ ശബ്ദം വളരെ പതിയെയായിരുന്നു.. അഹ് അപ്പോ ഖത്തം.. കുറച്ച് കഴിഞ്ഞൊക്കെ പറഞ്ഞാ മതിയായിരുന്നു, അവള് എടുത്ത് ചാടിയോ……ന്നൊരു സംശയമിപ്പോ..
“” ഞാനിന്നോട് പറഞ്ഞതല്ലേ.. ഇപ്പോ ഒന്നും പറയണ്ട, കുറച്ചൂടെ കഴിഞ്ഞെല്ലാം എല്ലാരേം അറിയിച്ചാ മതീന്ന്… “”
“” അങ്ങനെയല്ല വാവേ… നിക്കിത് ഇങ്ങെനെ മുന്നോട്ട് കൊണ്ട് പോവാൻ വയ്യ.. “”
“” ന്താടി വീട്ടിൽ പൊയ് നിന്നപ്പോ ഒരു സംസാര ശൈലി വ്യത്യാസം… ഏഹ്ഹ്……ഇനി വല്ല ഗൾഫ് ക്കാരന്റേം ആലോചന വന്നോ നിനക്ക്…?? “”
ഞനൊന്ന് കനപ്പിച്ചു, വെറുതെ കിടക്കട്ടെ… ഇതൊക്കെയൊരു രെസല്ലേ…
“” ദേ…. ചെർക്കാ ഒന്നാതെ ന്റെ പിടി വീട്ടിരിക്കാ….. അയിന്റെ കൂടെ നിന്റെ ഊളത്തരം കൂടെ ആയ എടുത്ത് ഭിത്തിയേൽ തേക്കും ഞാൻ.. പറഞ്ഞില്ലെന്ന് വേണ്ട…. “”
അവളുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടിയപ്പോ ഒരു സമാധാനമൊക്കെ തോന്നണുണ്ട്…
“” ഹയ്… ന്താ കുട്ട്യേ നിയ് പറയണേ,, അങ്ങനെ വല്ലോം ഇണ്ടായാൽ നിന്റെ വേളി മുടങ്ങില്ലേ., “”
“” ഇതോലൊരു മരപൊട്ടനെ കെട്ടുന്നതിലും ഭേദം വേളി മുടങ്ങിന്നത് തന്നാ.. “”
‘” മരപൊട്ടൻ നിന്റെ അച്ഛൻ ജോർജ്…..””
അതിന് മറുതലക്കൽ നിന്നൊരു ചിരി കേട്ടെങ്കിലും, പെട്ടന്ന് അവിടം നിശബ്ദമായി.
“” വാവേ നിക്ക് നല്ലപോലെ പേടിയാവണ്ണ്ട്,, ഈ സിനിമേലൊക്കെ കാണുന്നപോലെ ന്നേ ഇവര് തടങ്കലിലിടൊന്നൊക്കെയൊരു പേടി…!! “”
കാര്യം അവൾ കാര്യമായി പറഞ്ഞതാണെങ്കിലും നിക്ക് ചിരി വന്നുപോയി, പക്ഷെ അതിനെ പുറത്തേക്ക് വിടാതെ നോക്കാൻ ഞാൻ പ്രത്യേകം നോക്കിയിരുന്നു.
“” നിയുള്ള സിനിമേം സീരിയലൊക്കെ കണ്ടിട്ട് ചുമ്മാ കിടന്ന് ടെൻഷൻ അടിക്കല്ലേ പെണ്ണെ….””
‘” എന്നാലും…. “”
“” ഒരേന്നാലുമില്ല..!! നി ടെൻഷൻ അടിക്കാതെ ഇരി.. ന്തായാലും ഇത്രെയൊക്കെ ആയില്ലേ.. ഒരു കാര്യം ഞ്ചേയ്യാം, ഞാൻ വീട്ടിൽ വന്ന് ചോദിക്കാം നിന്റെ…! “”
അവളെ ഇനിയും തീ തീറ്റിക്കണ്ടല്ലോ ന്നോർത്താണ് പേടിച്ചാണെങ്കിലും ഞാൻ വരാമെന്ന് പറഞ്ഞത്…!
“” നിനക്ക് പേടിയുണ്ടോ..?? “”
കുറച്ചായിട്ടും അനക്കമൊന്നും കാണാതെയായപ്പോ പെണ്ണെന്നോട് കാര്യം തിരക്കി,
‘”” ഇച്ചിരി, ന്നാലും സാരയില്ല….. “” ഞാൻ കുറച്ചധികം ശബ്ദം താഴ്ത്തി.,
“” എന്നാലേ… ന്റെ പൊന്നുമോനോന്നുകൊണ്ടും പേടിക്കണ്ട ട്ടോ….!!! ഇവിടെല്ലാം ഓക്കേയാണ്.. നിന്നെയിനി ല്ലാർക്കുമൊന്ന് കണ്ടാ മാത്രം മതി… “”
“” പിന്നെ നീയിപ്പോ വീട്ടിൽ ഭയങ്കര സീനാണെന്നൊക്കെ പറഞ്ഞിട്ട്… “”
“” അത് ഞാനെന്റെ കൊച്ചിന്റെ ധൈര്യമോന്ന് പരിശോധിക്കാൻ പറഞ്ഞതല്ലേ… ഹ്മ്മ് ആപ്പോ വന്ന് ചോദിക്കാനുള്ള ധൈര്യൊക്കെയുണ്ടല്ലേ…””
ധൈര്യം… ഇട്ടിരുന്ന നിക്കറ് നനഞ്ഞെന്നാ തോന്നണേ…
“” അതൊക്കെ അത്രേയുള്ളൂ…. മുത്തേ…!'”
ഉള്ളിലൊരു ശിങ്കാരിമേളത്തിന്റെ മുഴപ്പ് ഞാൻ അറിഞ്ഞോണ്ട് കെട്ടില്ലെന്ന് നടിച്ചു.
“” പിന്നെ… നി എന്നെക്കാളും രണ്ട് വയസ്സ് ഇളയതാണെന്നൊന്നും ഇവിടറിയൂല… ഇനി അതോണ്ടവര് സമ്മതിക്കാതിരിക്കണ്ട ന്നോർത്ത് ഞനത് മനഃപൂർവം പറഞ്ഞില്ല… നിയായിട്ട് ഇനി ഒന്നും അറിയിക്കാതെ ഇരുന്നാ മതി.. “”
“” അത്രേ ഉള്ളോ….!! ആഹ്ഹ് കാര്യഞാനെറ്റു. “”
അതങ്ങോട്ട് പറഞ്ഞതും പെണ്ണോന്ന് നിർത്തി, ന്നിട്ട് ന്നേ വിളിച്ചു,
“” മണ്ടത്തരമൊന്നും കാണിച്ചു കോളവാക്കരുത്.. കഷ്ടപ്പെട്ടാ ഞാനിത് ഇവിടം വരെ എത്തിച്ചേ… ഒറ്റ നിമിഷം കൊണ്ട് നിയത് ഇല്ലാണ്ടാക്കല്ലേ… “”
അവളൊരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു നിർത്തിയതും,, നിക്കങ്ങോട്ട്…
“” ഞനെന്തുവാടി അത്രക്ക് പൊട്ടനാണെന്നാണോ നി കരുതിയെ…..!ഏഹ്..!
നി ചുമ്മാ ന്റെ കുരു പൊട്ടിക്കാൻ നിക്കാതെ ഫോൺ വെച്ചിട്ട് പൊടി….””
വേടൻ ❤️❤️
Responses (0 )