നിശാഗന്ധി 2
Nishgandhi Part 2 | Author : Vedan
[ Previous Part ] [ www.kkstories.com]
ഒരു വെപ്രാളത്തോടെ പിന്നിലേക്ക് കൈ നീട്ടി ഞാനവളെ വിളിച്ചതും ഒരു പകപ്പോടെ
“” ന്താടി….?? “” ന്നും ചോദിച്ചു അവളെന്റെ തോളിൽ കൈ വച്ചു, മറുപടി പറയാതെ ഞാൻ ഭിത്തിയിലെ ഫോട്ടോയിലേക്ക് കൈ ചൂണ്ടി.
ന്റെ കാലുകൾ ഇടറുന്നപ്പോലെ, കണ്ണിൽ ഇരുട്ട് വന്ന് നിറയുന്നു, ജീവൻ ഉണ്ടെന്ന് തോന്നിക്കാൻ മാത്രം…. മാത്രം ഇടയ്ക്കിടെ ശ്വാസം എടുക്കുന്നുണ്ട്, ദൈവമേ നീയെന്നോട് ന്തിന് ഇത്ര ക്രൂരനാകുന്നു.
ഞബോലുമറിയാതെ ന്റെ കണ്ണിൽ നിന്നും ഒരു തുള്ളി അനുവാദമില്ലാതെ താഴേക്ക് പതിച്ചു.
“” നീ വന്നേ നോക്കാം നമ്മക്… “” ന്റെ അവസ്ഥ അറിഞ്ഞായിരിക്കാം അപർണ്ണ ന്നെ ചേർത്തുപ്പിടിച്ചു, ആ മുറിയിൽ മുഴുവൻ കുറെ ഫോട്ടോകളും കളിപ്പാട്ടങ്ങളും ബുക്കുകളും ക്കൊണ്ട് നിറഞ്ഞിരുന്നു, അതെല്ലാം ആ ഫോട്ടോയിൽ സിദ്ധുവിനോപ്പം ചേർന്നു നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന രണ്ടാളുടേം ഓർമ്മകൾ ആണെന്ന് നിക്ക് മനസ്സിലായിരുന്നു..
“” ആരാ ഇത്…?? “” അപർണ്ണ അതിലേക്ക് ഉറ്റ്നോക്കി സംശയം ഉന്നയിച്ചതും നിക്ക് കാര്യങ്ങൾ ഏകദേശം മനസിലായിരുന്നു.
ഞാൻ മറുപടി പറയാതെ നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു അവളുമായി വെളിയിലേക്ക് നടന്നു.
ഹാളിൽ അവനുണ്ടായിരുന്നു ഞങ്ങളുടെ വരവും കാത്ത്.
ഞാനത് വകവയ്ക്കാതെ ഡോറിനെ ലക്ഷ്യമിട്ടു.
“” മീനു… “” ആ വിളികേട്ട് നിക്ക് ദേഷ്യമാണ് വന്നത്, അവനെ നഷ്ടമായതിലുള്ള അമർഷം ഞാൻ പാവം അപർണ്ണയുടെ കയ്യിലാണ് തീർത്തത്, പിടിമുറുക്കിയ കൈകൾ ഞാൻ വാശിയോടെ വലിച്ചെറിഞ്ഞു
“” മീനുവോ….? ആരുടെ മീനു…. മീനാക്ഷി.. അതാണ് ന്റെ പേര്.. “”
ന്റെ ശബ്ദം അവിടെയാകെ മുഴങ്ങി. അവൻ അവിടെ നിന്നും മുന്നോട്ട് നടന്നു, അപർണ്ണ ഞങ്ങള് രണ്ടാളേം മാറി മാറി നോക്കി,
“” അപർണ്ണ… ഇത്രെയും നാള് ഞാൻ നിങ്ങളോടെല്ലാം കള്ളം പറഞ്ഞാണ് കൂടെ നിന്നതും, അടുത്തതും ഒക്കെ.. ഇല്ലെന്ന് പറയാനോ… അതിലൊരു ന്യായികരണം നിരത്താനോ നിക്ക് ആവില്ല… കാരണം തെറ്റെന്റെ ഭാഗത്താണ്…. അത് ഞാൻ സമ്മതിക്കുന്നു… ങ്കിലും നിക്ക് പറയാനുള്ളതുടെ കേൾക്കാൻ നിങ്ങള് തയാറാകണം.. പ്ലീസ്.. “”
അവന്റെ വാക്കിൽ അത്രെയും സത്യസന്ധത നിറഞ്ഞിട്ടും ഞാൻ അത് പുച്ഛിച്ചു തള്ളി. കാരണം മറ്റൊന്നുമല്ല അവനോടുണ്ടായ ഇഷ്ടം അത് മാത്രം,
വെളിയിലേക്ക് പോകാൻ അപർണ്ണ യുടെ കൈ പിടിച്ചതും അവളത് ബലമായി കുതറിയെറിഞ്ഞു
“” ഓക്കേ… നീ പറ…ന്താ നിനക്ക് പറയാനുള്ളത്, “” അപർണ്ണ അവിടെകിടന്ന സോഫയിലേക്കിരുന്നു,
“” അപർണ്ണ… നീ ഇനിയും ഇവന്റെ വാക്ക് കേട്ട് ഇവിടിരിക്കാനാണോ ഭാവം…
നീ വരണുണ്ടോ ന്റെ കൂടെ.. “”
അവളുടെ വാക്ക് കേട്ടെനിക്ക് ദേഷ്യമാണ് വന്നത്.. ഇനിയും ന്തിന്…!
“” നിന്നെ ഇവിടെയാരും പിടിച്ചു നിർത്തിട്ടില്ല മീനു.. നിനക്ക് പോണോങ്കിൽ പോവാം..
ഇപ്പോളെന്നോട് സംസാരിക്കണമെന്നപേക്ഷിച്ചത് ഞാനറിയുന്ന സിദ്ധുവാണ്… നിന്നെപ്പോലെ ഇവനും ന്റെ സുഹൃത്താണ്. അപ്പോൾ അവൻ പറയുന്നത് കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്, ഒപ്പം നീയും….!
വെറുതെ ഒരാൾ ഒന്നും ചെയ്യില്ലല്ലോ…!! അതിലെന്തെങ്കിലും കാര്യമുണ്ടാവുമല്ലോ…!
അതല്ലയിനി നിന്റെ പെർപ്പോസൽ ഇവൻ നിരസിച്ചതിലുള്ള വിധ്വാശമാണെങ്കിൽ സോറി മീനു.. നിനക്ക് പോകാം… “”
അത്രെയും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ… ആ ഹാളിൽ ഞാനും അവനും മാത്രം.. എന്റെ ഉള്ളിലെ ദേഷ്യമടങ്ങി അവൾ പറഞ്ഞപോലെ അവൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കണം ന്ന് മനസ്സ് പറയുന്നു., ഞാനവിടെ സോഫയിൽ തലക്ക് കയ്യും കൊടുത്തിരുന്നു… ഉള്ളിൽ എന്തൊക്കെയോ തോന്നലുകൾ… ഒന്ന് കരയണം ന്നുണ്ട് പക്ഷെ…!
“” മീനാക്ഷി…. “” ഒരു കൈ ന്റെ തോളിലമർന്നു, ഞാൻ ആ കയ്യിലേക്ക് നോക്കിയതും അതവിടെ നിന്നും വേർപ്പെട്ടു.
“” നീ ന്നോട് കാണിക്കുന്ന ഈ ദേഷ്യം നിക്ക് മനസിലാകും.., അതെങ്ങനെ പറഞ്ഞു നിന്നെ സമാധാനിപ്പിക്കണമെന്ന് നിക്ക് അറിയില്ല.. “”
“” നീയെന്താ പറഞ്ഞു വരണെ സിദ്ധു…ഒരു സഹതാപമാണോ നീ നിക്കിപ്പോ തരുന്നേ.. ആണെങ്കിൽ എനിക്കിപ്പോ അതിന്റെ ആവശ്യമില്ല..!
ശെരിയാ മോഹിച്ചു പ്പോയി നിന്നെ.. ഒരുപാട്… ജീവിതാവസാനവോളം നീ ന്റെ കൂടെ വേണം ന്നും ആശിച്ചു, ഞാനെന്നെക്കാളും നിന്നെ സ്നേഹിച്ചിരുന്നുടാ..വിശ്വസിച്ചിരുന്നെടാ,, ഒരു വാക്ക്… ഒരു വാക്ക് നിനക്കെന്നോട്……..!!
നിക്ക്… നിക്കിപ്പോ ന്റെ ജീവൻപോണ പോലെ തോന്നാ അറിയോ നിനക്ക്..? നിനക്കെന്ത് ല്ലേ.. മറ്റൊരാളുടെ വിഷമം നിനക്കറിയണ്ടല്ലോ.. “”
ന്റെ വാക്കുകൾക്ക് അവനൊന്ന് ചിരിച്ചതെ ഉള്ളു.. അവനെങ്ങനെ ഇത്രേം ക്രൂരനാകാൻ കഴിയുന്നു ന്നാണ് നിക്ക് മനസിലാകാത്തത്, അപ്പോളേക്കും അപർണ്ണ ഒരു ട്രെയിൽ കോഫിയുമായി വന്നിരുന്നു. അതാ ടിപ്പോയിൽ വെച്ച് അവളോരണം എടുത്ത് എനിക്ക് ഓപ്പോസിറ്റ് വന്നിരുന്നു,
“” ഇനി പറ ആരാ നീ സത്യത്തിൽ…? ന്തിനാ അവരെല്ലാം നിന്നെ കൊല്ലാൻ വന്നേ… ന്തിനാ ഞങ്ങൾക്ക് മുന്നിൽ നീ ഇങ്ങനെയൊരു നാടകം നടത്തുന്നെ….പിന്നെ.. പിന്നെ ആ ഫോട്ടോയിൽ കാണുന്നവരുമായി നിനക്കെന്താ ബന്ധം….?? “”
അവസാനത്തെ ചോദ്യം ചോദിച്ചു നിർത്തുമ്പോൾ അവളെന്നെ ഒന്ന് നോക്കിയാണ് അതവസാനിപ്പിച്ചത്. മറുപടിക്ക് മുന്നേ അവനൊന്നാ സോഫയിൽ നിവർന്നിരുന്നു, ന്തിനോ വേണ്ടി ആ മുഖത്തു ഒരു ചിരി ഒഴുകിയെത്തി…
“” നിങ്ങൾക്ക് മരിക്കാൻ തന്നിട്ടുണ്ടോ…??
ഈ ജീവിതം അവസാനിപ്പിക്കാൻ…? “”
മുഖമൊന്ന് ഉഴിഞ്ഞവൻ പഴയ കഥയുടെ നോവും പേറി ഞങ്ങൾക്ക് മുന്നിൽ ഒരു ചെറു ചിരിയോടെ നിസ്സഹായനായി..
“”ഞാമ്പറയാം….എല്ലാഞാമ്പറയാം..!
ഞാനാരായിരുന്നെന്നും, അവരെല്ലാം ന്നെ ന്തിന് കൊല്ലാൻ വന്നെന്നുമെല്ലാം പറയാം.. പക്ഷെ….. ഒക്കത്തിനും മുന്നേ ആ ഫോട്ടോയിലുള്ളവരെ കുറിച്ചറിയണം നിങ്ങളാദ്യം.. അവരെന്റെ ആരായിരുന്നു എന്നറിയണം … “”
***********************************************
( ഇനി അങ്ങോട്ട് കഥ പറയുന്നത് സിദ്ധാർഥണ് )
ന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചെന്ന് മുത്തശ്ശി പറഞ്ഞുള്ള അറിവേ നിക്കുള്ളു..
സ്വന്തമെന്ന് പറയാൻ ന്റെ മുത്തശ്ശിയെ ഉണ്ടായിരുന്നുള്ളു നിക്ക്, മുത്തശ്ശിയാണ് ന്നെ വളർത്തിയതും വലുതാക്കിയതുമൊക്കെ, മുത്തശ്ശിക്ക് ഞനെന്ന് വെച്ചാ ജീവനായിരുന്നു, നിക്ക് അതേപോലെ തിരിച്ചും.
അച്ഛനും അമ്മയും നഷ്ടമായ ഓർമ്മ നിക്ക് ഇല്ലെങ്കിലും, ഇടയ്ക്കിടെ കൂട്ടുകാരുടെ അമ്മയും അച്ഛനും അവരോട് കാണിക്കുന്ന സ്നേഹം
കാണുമ്പോ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്, ന്റെ അമ്മയും അച്ഛനുണ്ടായിരുന്നേൽ ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ ന്നോർത്ത്,
പിന്നെതൊന്നും,,
ന്റെ വളർച്ച പോലും കാണാതെ ന്നെ ഒറ്റക്ക് ആക്കി പോയതല്ലേ, ഞനെന്തിന് അവരെ ഓർക്കണം… ഉള്ളിലെ ദേഷ്യത്തെ ഞാൻ ന്നോ അടക്കിയിരുന്നു,
പിന്നെ അവരെനിക് ചെയ്തിട്ടുള്ളത് ന്താണെന്നാൽ
അമ്മയുടെയും അച്ഛന്റെയും പേരിൽ ഒരുപാട് സ്വത്തുവകകളുള്ളതെല്ലാം ന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നതെന്ന്,. ഇതൊക്കെ മുത്തശ്ശി പറഞ്ഞുള്ള അറിവാണ് കേട്ടോ..
നിക്ക് ഇരുപത് തികയുന്ന അന്നേ അതെല്ലാം ന്നിലേക്ക് വന്നു ചേരാൻ പാടുള്ളു ന്ന് അവർ നേരത്തെ കണ്ടിരുന്നുത്രെ,
അതുകൊണ്ട് തന്നെ അതിനോടൊന്നും എനിക്ക് ഒരു ഭ്രമവും തോന്നിട്ടില്ല ന്നതാണ് സത്യം.. വീടിന്റെ മുകളിലത്തെ നാലാമത്തെ നിരയിലാണ് ന്റെ മുറി, എനിക്കും മുത്തശ്ശിക്കും കൂടെ താമസിക്കാൻ എന്തിനാണോ ഇത്രെയും വലിയൊരു നാല് കെട്ട് ന്ന് ഞാൻ എപ്പോളും ചോദിക്കുമായിരുന്നു,
“” നിന്റെ അച്ഛന്റെ വീതമാണ് ഈ വീടും പറമ്പും നമ്മടെ മേലക്കലെ കുളവും പരിസരവും ല്ലാം, അവന്റേന്ന് പറയുമ്പോ അത് നിന്റെയല്ലേ കണ്ണാ….. “”
ന്നായിരുന്നു ആ സുന്ദരി പെണ്ണിന്റെ മറുപടി, മുത്തശ്ശി കഥയും നോവലും ഒക്കെ എഴുതാറുണ്ട്, എവിടെയൊക്കെയോ അച്ചടിച്ചു വരുന്നുണ്ട് ന്ന് പറയുന്നത് കേൾകാം.. നമ്മക് പിന്നെ പണ്ടേ കഷ്ടപ്പെടാൻ വയ്യാത്തതുക്കൊണ്ട് വാങ്ങി വായ്ക്കാനുള്ള അഹംഭാവമൊന്നും കാട്ടിട്ടില്ല.
അല്ല അതാണ് മുത്തശ്ശി ന്ന എഴുത്തുക്കരിക്കും നല്ലത്,
സകല ഉഴപ്പിനും മുന്നിലുണ്ടെങ്കിലും വെറുതെ പോയി എഴുതിയാലും ഞാൻ എല്ലാ പരീക്ഷകളും ജയിക്കുമായിരുന്നു. അതിന് പിള്ളേരുടെ ഇടയിൽ ചെറിയ നീരസം ഉണ്ടെന്ന് ഉള്ളത് മറ്റൊരു തുണിയുടുക്കാത്ത സത്യമാണ്,
ന്തകിലും വെറുതെയൊന്ന് നോക്കിയാൽ നിക്കത് മനഃപാഠമാവും,
പണ്ട് മുതലേ മുത്തശ്ശിയെ ഞാൻ ഒന്നിനും ബുദ്ധിമുട്ടിച്ചിരുന്നില്ല, അടുത്തുള്ള ചില സുഹൃത്തുക്കളുടെ കൂടെ കാറ്ററിംഗ് വർക്കിനും, ചില സൈഡ് പണികളുമായി ഞാൻ ന്റെ വക ഒപ്പിച്ചിരുന്നു,
അങ്ങനെ കൂട്ടം കൂടി നടന്നു ഞാനെന്റെ ഒരു കൊല്ലം കളഞ്ഞു.. കളഞ്ഞു ന്ന് പറഞ്ഞാ, കോളേജിൽ അഡ്മിഷൻ കിട്ടി അടക്കാനുള്ള തുക ക്കൊണ്ട് ഞാനും പിള്ളാരും കൂടെ ഒന്ന് ഗോവക്ക് പോയത് ക്കൊണ്ട് കോളേജിൽ അഡ്മിഷൻ കിട്ടില്ല,
അങ്ങനെ ഇരിക്കെയാണ് കവലയിൽ ഹോട്ടൽ നടത്തിയിരുന്ന ഗോപലേട്ടൻ ന്റെ അച്ഛന്റെ പഴയയൊരു സുഹൃത്താണ്, പുള്ളിടെ മരുമോൻ കവലയിൽ ഒരു ജിം ഇടുന്നത്,
അവന്മാരുടെ നിർബന്ധം ക്കൊണ്ട് ഒള്ള തെറിയും വിളിച്ചു പോയതാണെങ്കിലും കൂടെ വന്നവരിൽ പലരും നിർത്തിയെങ്കിലും ഞാനത് നിർത്തിയിരുന്നില്ല, ആ സമയമാണ് വാരണം ആയിരം സിനിമ കാണാൻ ഇടയാവുന്നത്, അത് കണ്ട് ഇല്ലാത്ത കാമുകിയെയും മനസ്സിൽ കണ്ട് അവള് തേച്ചതായി മനസ്സിൽ ആവാഹിച്ചു പരുപാടി അങ്ങോട്ട് കിലുത്താൻ തുടങ്ങി, സത്യം പറയാല്ലോ…
ഒരു കൊല്ലം ക്കൊണ്ട് തന്നെ നിക്ക് നല്ലൊരു ബോഡി ബിൽഡ് ചെയ്തെടുക്കാൻ പറ്റി,
******************************************
“” എടാ ഞനെന്നാ വിട്ടേക്കുവാ.. ചെന്നിട്ട് വേണം മുത്തശ്ശിയെയൊന്ന് ഡോക്ടറെ കാണിക്കാൻ… “”
ഞാൻ അവന്മ്മാരോട് ഒരു സാലമും പറഞ്ഞു വിശാലിന്റെ ബൈക്കിന്റെ ചാവി കയ്യിലാക്കി..
“” ഏഹ്ഹ്….?? “” അതിന് അവന്മാര് എന്താണെന്ന് ചോദിച്ചു.
“” ആഹ്ഹ്… ഇടക്ക് വരണ തലവേദനയും തലകറക്കോമിപ്പോ ഇടക്കിടെ വർണുണ്ട്… “”
ഞാൻ എല്ലാരോടും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി, വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തുമ്പോ തുളസി തറയിൽ ആരോ കിടക്കുന്ന പോലെ തോന്നി നിക്ക്.. ഞാൻ ആക്സിലേറ്റർ വേഗത്തിൽ തിരിച്ചു. ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി
അവിടേക്ക് പാഞ്ഞടുക്കുമ്പോൾ മുപ്പത്തി മുക്കോടി ദൈവങ്ങളെയും ഞാൻ വിളിച്ചിരുന്നു, മൂക്കിന് താഴേക്ക് നീട്ടിയ ന്റെ വിരലുകളിൽ മുത്തശ്ശിയെന്ന ന്റെ ജീവൻ ഇല്ലാണ്ടായി ന്നെനിക്ക് മനസിലായി,
ഒന്നുറക്കെ അലറി കരയണം ന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്നുണ്ട്.. പക്ഷെ ഒന്ന് ചലിക്കാൻ കഴിയാത്ത അവസ്ഥ… ഞാനതേ ഇരിപ്പവിടിരുന്നു ന്റെ മുത്തശ്ശിയേം ചേർത്തു പിടിച്ച്
രാവിലെ പാല് കറക്കാൻ വരണ ദിവരേട്ടൻ മുഖേന അവിടെയാകെ
ആളുകൾ വന്നു നിറഞ്ഞു, മുത്തശ്ശിയെ ന്റെ മടിയിൽ നിന്നും എടുത്തോണ്ട് പോയി, ന്നെ വിളിച്ചിട്ടും മുത്തശ്ശിയുടെ ചൂട് വിട്ട് മാറാത്ത ആ മണ്ണിൽ ഞാൻ ചുരുണ്ടുകൂടി, പിന്നെയും ആരൊക്കെയോ വന്നു, കരഞ്ഞു, നിലവിളിച്ചു, ഞാൻ അവിടെ പിടിച്ചെഴുന്നേൽറ്റു ആ ഉമ്മറപടിയിൽ പോയിരുന്നു,
കുറെ ആളുകൾ വന്നു, എന്തൊക്കെയോ ചെയ്തു.. ആരൊക്കെയോ സംസാരിച്ചു, ആശ്വാസിപ്പിച്ചു, കെട്ടിപ്പിടിച്ചു, കരഞ്ഞു… ഒന്നുമോർക്കുന്നില്ല ,
ഓർത്തിട്ടെന്തിന്.. ഈ പോയതൊന്നും നിക്ക് തിരിച്ചുകിട്ടില്ലോ, ഇവരാരും നിക്ക് തിരിച്ചു തരില്ലല്ലോ…!!!
ചിലപ്പോ മുത്തശ്ശിക്കും ഇവിടം മടുത്തിട്ടുണ്ടാവാം.. പക്ഷെ ഞാനിവിടെ ഒറ്റക്കല്ലേ മുത്തശ്ശി… മുത്തശ്ശിയില്ലാതെ ഞനെങ്ങനെ….!
വെളിയിൽ നിന്നും മുഖത്തേക്കൊരു കാറ്റു തഴുകി അകന്നു..
ചിലപ്പോ പരിഭവിച്ചത്തിലുള്ള വാത്സല്യമാവാം… ന്റെ കൂടെ ഉണ്ടെന്ന്…ഞനൊന്ന് ചിരിച്ചു.,
ഈ നിമിഷം വരെ ന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നില്ല, ചിതക്ക് കൊള്ളി വെക്കുമ്പോളും ഞാൻ മറ്റേതോ അവസ്ഥായിലായിരുന്നു.
“” ശ്രീധരാ… കണ്ണനെ ശ്രദ്ധിച്ചോണം, അവനൊന്ന് കരയുന്നു കൂടിയില്ല ,, അങ്ങനെ യുള്ളവരെ ഒറ്റക്ക് വിടെ ചെയ്യരുത്… “”
മരവിച്ചു തുടങ്ങിയ ന്നിലേക്ക് എവിടുന്നോ ആരോ പറയുന്നത് കേട്ടു, ഞാൻ തല ചെരിച്ചു,
“” ഓഹ് വല്യച്ഛനാണോ… “” ഞനൊന്ന് പുച്ഛിച്ചു തിരിഞ്ഞിരുന്നു, ആവുന്ന കാലത്ത് നിക്ക് കിട്ടാത്ത കരുതലാണ് ഇപ്പോ.. ഹഹും…
ചടങ്ങുകൾ എല്ലാം എത്രയും വേഗന്ന് കഴിഞു, രണ്ടാഴ്ച എങ്ങോട്ടോ ധൃതിയിൽ ഓടിഒളിച്ചു
ആ വല്യ വീട്ടിൽ ഞനൊറ്റക്കായി, തനിച്ചുള്ള ജീവിതം..ചോറ് വിളമ്പി വെക്കാനോ.. വഴക്ക് പറയാനോ… വൈകിയാൽ നാമം ചൊല്ലി കാത്തിരിക്കാനോ ഇന്നിവിടെ ആരുമില്ല..
ഞാൻ വന്നാൽ മാത്രം അണയുന്ന ഉമ്മറപ്പടിയിലെ വെളിച്ചം എന്നോ അണഞ്ഞു പോയിരുന്നു.
ഇടക്ക് അപ്പുറത്തെ ചേച്ചി വരും ഉണ്ടാക്കിയതെന്തെകിലും തരും… കഴിക്കും. രുചിയൊന്നും നോക്കാറില്ല.. കിട്ടുന്നത് കഴിക്കും..ജീവൻ നിലനിർത്താൻ, പതിയെ പതിയെ അവരത് നിർത്തി തുടങ്ങി ന്ന് മനസിലായതും, ഞാൻ ഒറ്റക് ന്തെങ്കിലും കാട്ടാൻ തുടങ്ങി, രണ്ട് കുടുംബത്തു നിന്നും ആരും ഞാനെവിടെ എങ്ങനെ ന്ന് അന്വഷിച്ചിരുന്നില്ല.. കാര്യമില്ലെന്ന് തോന്നിട്ടുണ്ടാവാം.. കുട്ടുകാർ വരും സംസാരിക്കും.. പുറത്തേക്ക് വിളിക്കുമെങ്കിലും പോകാറില്ല.
അങ്ങനെ വീണ്ടും മാസങ്ങൾ നീണ്ടു, ഇതിനോടകം ഞാൻ നന്നായി ഷീണിച്ചിരുന്നു, എല്ലാം മറക്കാൻ ഞാൻ വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങി,
ന്നാലും എല്ലാം കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഞാൻ വീണ്ടും ഏകനാകും,
അങ്ങനെ ഇരിക്കെയാണ് പുതുതായി വന്ന ചില ആളുകൾക്ക് വർക്കോട്ട് പറഞ്ഞു കൊടുക്കുന്ന കുട്ടത്തിൽ, ന്റെ ഉറ്റ സുഹൃത്തായ വിശാല് ഒരു കാര്യം പറയുന്നേ…
“” എടാ ഞാൻ അടുത്ത മാസ്സതൊട്ട് കോളേജിൽ പോയി തുടങ്ങും കേട്ടാ… “”
ഏഹ്.. ഞങ്ങളെല്ല്ലാരും അവനെ ഒറ്റ നോട്ടം. ഞാൻ ട്രെയിൻ ചെയ്യിപ്പിച്ചുകൊണ്ടിരുന്ന ചേട്ടന്റെ കൈ ഓടിയാഞ്ഞത് ഭാഗ്യം ഇല്ലേ ഇപ്പോ കൊലക്കേസുടെ തലേൽ വന്നേനെ… പുള്ളിയോട് ഒരു സോറിയും പറഞ്ഞു ഞാൻ വീണ്ടും അവനെ നോക്കി,
“” അല്ലേടാ ശ്യാമേ ആരോ പറഞ്ഞില്ലായിരുന്നോ.. പഠിക്കുന്നതൊക്കെ വല്യേന്തോ തെറ്റാണെന്നോ മറ്റോ… നീ കേട്ടതല്ലേ അത്…?? “”
അവന്മ്മാർക്ക് ഒരു മാസത്തേക്ക് തളിക്കാൻ ഉള്ള വക ആയതിനെ തുടർന്ന് അന്ന് വിശാൽ എയറിലായിരുന്നു,
എല്ലാരും ഇറങ്ങാൻ നേരം വിശാൽ ന്റെ അടുത്തെത്തി,
“” നീ ഇറങ്ങുന്നില്ലേ…?? “” ഗ്രൗണ്ടിൽ വെറുതെ ഇരുന്ന ന്നോട് അവൻ ചോദിച്ചതും ഞനൊന്ന് ചിരിച്ചു,
“” പോയിട്ട് ന്തിനാടാ… ഓരോന്നൊക്കെ ഓർത്ത് വീണ്ടും..
ഞാൻ കുറച്ചൂടെ കഴിഞ്ഞേ ഇറങ്ങുന്നുള്ളു, നീ വിട്ടോ.. “”
ഞാൻ വീണ്ടും അവിടെ തന്നെ ഇരുന്നു, ഒന്ന് തിരിഞ്ഞവൻ ന്തോ ആലോചിച്ചെന്നെ വീണ്ടും കുത്തിപ്പൊക്കി,
“” ശെരിയാവില്ല… നീ വന്നേ കുറച്ചു പറയാനുണ്ട്. “”
തുടരെയുള്ള ശല്യമയതും ഞാൻ അവനൊപ്പം അവിടെ നിന്നും ആശാനൊരു ബൈ യും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി,
പുറത്തെ അവന്റെ ബൈക്കിലേക്ക് കയറി, നേരെ പോയത് ഒരു ചായ സ്പോട്ടിലേക്കാണ്, അവിടുന്ന് ചായയും കുടിച്ചു രണ്ട് സിഗരറ്റും കത്തിച്ചു ഇരിക്കുമ്പോൾ അവനെന്റെ തോളിൽ കൈ വച്ചു,
“” എടാ… ഞാൻ കോളേജിൽ പോകുവാ ന്ന് പറഞ്ഞത് അവള് പറഞ്ഞിട്ടാ.. “”
അവൻ ചായ ഒരിറക്ക് ഇറക്കി, അവന്റെ കൊച്ചു പറഞ്ഞിട്ടുള്ള ചാട്ടം.പെങ്കോന്തൻ…
ഞാനവനെ ഈർഷയോടെ നോക്കി, അവൻ വീണ്ടും തുടർന്നു,
“” നീയും വരുന്നോ…?? “”
“” ഒന്ന് പോടാ മലരേ.. ഞാനെങ്ങുമില്ല.. “” ഞനവനെയൊന്ന് കലിപ്പിച്ചു നോക്കിട്ട് ഒരു പഫ് അഞ്ഞെടുത്തു,
“” എടാ ഫുണ്ടേ… അല്ലാതെ നീ ന്തോ തൊലിക്കാനാ പ്ലാൻ..??””
അതിന് ഞാനൊന്നും മിണ്ടില്ല, കാരണം അവൻ പറഞ്ഞത് സത്യമാണല്ലോ.. ഒരു അർത്ഥവുമില്ലാത്ത ജീവിതം..
“” എടാ ഞാൻ പറയുന്നതൊന്നു കേക്ക് നീ.. ന്നിട്ട് പറ.. “”
അവനൊന്ന് മയപ്പെടുത്തി, ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല ങ്കിലും പറയുന്നതിന് കാതോർത്തു,
“” ഒരു കൊല്ലം കളഞ്ഞില്ലേടാ നമ്മള്..
ഇതാവുമ്പോ ഞാൻ നോക്കിട്ട് നിന്റെ പകുതി ഒറ്റപ്പെടലും തീരും.. നിന്റെ ഭാവിയും സേഫ് ആകും.. ഒന്നുല്ലേലും മുത്തശ്ശിയുടെ ആഗ്രഹമല്ലായിരുന്നോടാ ഇത്… “”
അവസാനത്തെ ഡയലോഗിൽ ഞാൻ വീണു..
“” ന്നാ പോണ്ടേ.. “” ഞനാ സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ചവിട്ടി ഞെരിച്ചു,
കേട്ടതും അവനൊന്ന് ചിരിച്ചു, കൂടെ
“” ഓടി ചെന്ന് കേറാൻ
നിന്റെ മാമനല്ല അവിടെ അഡ്മിഷൻ തരുന്നേ.. നീയൊന്ന് വെയിറ്റ് ചെയ്യടാ കുട്ടാ നമ്മക് ശെരിയാക്കാം.. “”
പിന്നെ കാര്യങ്ങൾ എല്ലാം പഠിക്കാൻ ആഗ്രഹമുള്ള ഞങ്ങളു രണ്ടാളും കൂടെ ശെരിയാക്കി ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരുന്നു.. സാരമില്ല… പഠിക്കാൻ പോകുന്നോർക്കല്ലേ അതിനെ പേടിക്കണ്ടതുള്ളു, ഞങ്ങൾക്കതില്ലല്ലോ… നേരെ കോളേജിലേക്ക് ക്കുള്ള റൂട്ട് പിടിച്ചു,
ഞനൊരു ഹാഷ് കളർ ഷർട്ടും ബ്ലാക് ജീൻസുമാണ് ധരിച്ചിരിക്കുന്നത്,
ജന്മനാ കാണാൻ കൊള്ളാവുന്നത് കൊണ്ടും നല്ല ബോഡി ഉള്ളത് കൊണ്ടും വേറൊന്നും പറയാനില്ല,
കോളേജിൽ എത്തി
പ്രിൻസിപ്പലിനെ കണ്ട് സംസാരിച്ചു ഇറങ്ങിയപ്പോ വഴിയിൽ കണ്ടൊരുത്തനോട് ക്ലാസ്സും ചോദിച്ചു മനസിലാക്കി നേരെ അങ്ങോട്ട് വെച്ച് പിടിച്ചു,
“” ബ്രോ ഈ ഫസ്റ്റ് ഇയർ ബി കോം…?? ‘”
“” നേരെ പോയി മൂന്നാമത്തെ ലെഫ്റ്റ്.. “” അവനൊരു താങ്ക്സും പറഞ്ഞു ഞങ്ങളു ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു,
ക്ലാസ്സ് കണ്ടുപിടിച്ചു അതിനുള്ളിലേക്ക് കയറാൻ ഒരുങ്ങിയ വിശാലിനെ ഞാൻ കോളറിൽ പിടിച്ചു തടഞ്ഞു,
“” ഓടി ചെന്ന് കേറനത് നിന്റെ കുഞ്ഞമ്മേടെ മാപ്പളയുടെ വീടൊന്നുവല്ല… ദേ…..നോക്ക് അതാണ് മിസ്സ്..അങ്ങനെയൊരു സാധനം ഇവിടുണ്ടാവും… അപ്പൊ അവരോട് അനുവാദം ചോദിച്ചിട്ടെ കേറാവു അതിലോട്ട്…. മനസിലായാ…””
അവനത് ഇഷ്ടപ്പെട്ടില്ല ന്ന് അവന്റെ മുഖം കണ്ടപോളെ മനസിലായി, ഞാൻ അതിന് വല്യ വില കൊടുക്കാൻ പോയില്ല, സംസ്കാരമില്ലാത്തവൻ… ഹ്മ്മ്..
“” മിസ്സ്… “” അവനകത്തേക്ക് നീട്ടി വിളിച്ചു, അകത്തു നിന്നവരും മിസ്സും എല്ലാം അവനെ ഒന്ന് നോക്കി, അവന്റെ പിന്നിലായി ഒളിച്ചു നിന്നിരുന്ന ഞാൻ അവിടെ തന്നെ മാറാതെ നിന്നു,
“” മ്മ് ആരാ….ന്ത് വേണം…?'” ന്നായിരുന്നു മിസ്സിന്റെ മറുപടി…
ഒരു വർഷത്തിന് ശേഷം പഠിക്കാൻ ആഗ്രഹവുമായി വന്ന ഞങ്ങളോട് ചോദിച്ച ചോദ്യം നീ യാരാണ് നിനക്ക് ന്തെര് വേണോന്ന്…
“” രണ്ട് ചായ പറയളിയാ….!!””
ഞാനവന്റെ പിന്നിൽ നിന്നും അവന് കേൾക്കാനായി മാത്രം പറഞ്ഞതാണെങ്കിലും, അകത്തുനിന്നുള്ള ചിരി കേട്ടപ്പോ മനസിലായി ല്ലാരും അത് വെടിപ്പായി കെട്ടിട്ടുണ്ടെന്ന്, അവൻ തല ചെരിച്ചേന്നെ നോക്കി പല്ലുകടിച്ചു,
“” ആരാ അത്…?? “” ഒരു അടക്കിപ്പിടിച്ച ചിരിയോടെ മിസ്സു വീണ്ടും തിരക്കിയപ്പോ
“” മാം… ന്യൂ ജോയിൻ ആണ്.. വിശാൽ… സിദ്ധാർഥ്… “”
അവൻ ഞങ്ങളെ പരിജയപ്പെടുത്തിയതും അവരകത്തേക്ക് വരാൻ കൈ കാണിച്ചു, ഞാൻ അധികം മുഖം കൊടുക്കാതെ, അതായത് പീഡന പ്രതികളെ ക്കൊണ്ട് പോകുന്ന പോലെ അവന്റെ നിഴലും പറ്റി കേറാൻ നോകിയെങ്കിലും അവര് കയ്യോടെ പിടിച്ചു,
“” ഒരു ചായ പറയട്ടെ സിദ്ധാർദ്ദേ…. “” അവരൊന്നാക്കി ചിരിച്ചതും ആ ക്ലാസ്സ് മൊത്തത്തിൽ ചിരി തുടങ്ങി, കൂടെ ന്നെ പലക്കണ്ണുകളും ഒരുതരം നോട്ടം നോക്കുന്നതും ഞാൻ കണ്ടു.
“” കടുപ്പം കുറച്ച് ഒന്ന്… പഞ്ചസാര വേണ്ട ഷുഗർ കട്ട് ഉണ്ടേ… “” ഞാനതേ പടി തിരിച്ചും കൊടുത്തു ഉടനെ ചിരി ഉച്ചത്തിലായി,
“” സൈലൻസ്….!!!! സീറ്റിൽ പോയിയിരിയെടാ..അവന്റെ ചായ..””
അവരെന്നെ ആട്ടി വിട്ടു, ഞാൻ പിന്നെ ഓടി അവനിരുന്നതിന്റെ അടുത്തിരുന്നു. അപ്പോളേക്കും ക്ലാസ്സിലുള്ള എല്ലാരും ഞങ്ങളെ ശ്രദ്ദിച്ചു തുടങ്ങി, പ്രതേകിച്ചു ന്നെ.. കാണാൻ കൊള്ളാവുന്നതുകൊണ്ടുള്ള ഒരു ഗുണം… ഞനെല്ലാരേം നോക്കിയൊന്ന് ചിരിച്ചു.
പറയണമല്ലോ… ക്ലാസ്സൊക്കെ ഒരു രക്ഷയുമില്ലാത്ത ബോറായിരുന്നു, മനുഷ്യന്റെ സമാധാനം കളയാനായിട്ട്…
ന്തിയെ….? പഠിച്ചു കളക്ടർ ജോലി വാങ്ങിക്കാൻ കെട്ടിയെടുത്ത നാറി ന്തിയെ..?? ഞാൻ തല ചെരിച്ചൊന്ന് നോക്കി, മറ്റേ മോൻ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു.
ചെറ്റ…
‘” അപ്പൊ നമ്മക് ഇനി ന്യൂ ജോയിനിസിനെ പരിചയപ്പെടാം ല്ലേ..
സിദ്ധാർഥ്… വിശാൽ…””
ബോറടിച്ചു കയ്യിലെ പേനയും കറക്കി കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി, പിനേം വിളി വന്നതും ഞാൻ വിശാലിനെ തട്ടി വിളിച്ചു.
“” എടാ നിന്റെ അച്ഛന്റെ പേര് ചോദിക്കണ്… “”
ഉറക്കം വിട്ടേഴുന്നേറ്റ വിശാൽ ന്തിനാ ന്നും ചോദിച്ചു തല ചൊറിഞ്ഞു…
“” ആ അറില്ല.. ദേ അവര് ചോദിക്കുന്നു…! ടാ..നിനക്ക് സംശയമൊന്നുമില്ലോ ല്ലേ. അതോ വീട്ടിലേക്ക് വിളിച്ചൊന്നു കൺഫോം ചെയുന്നോ…””
“” പോടാ മലരേ… നിന്റെ തന്തേടെ….'”” ബാക്കി പറയുന്നതിന് മുന്നേ അവർ വീണ്ടും വിളിച്ചു,
“” വിശാൽ… വിളിച്ചത് കേട്ടില്ലേ… “”
അത് കേട്ടതും ചിറിയിലൂടെ ഒലിച്ച ഈത്തയും തൂത്ത്, അവൻ ന്നെയൊന്ന് നോക്കി വിളിച്ചു പറഞ്ഞു
“” മിസ്സ്… അച്ഛന്റെ പേര് സതീശൻ… “”
അവന്റെ മറുപടി കേട്ടതും പിള്ളാരും മിസ്സും അടക്കം ല്ലാരും ആർത്തു ചിരിക്കാൻ തുടങ്ങി, ഉടനെ സംഭവമെന്താണെന്ന് ചോദിച്ചുള്ള അവന്റെ മുരടനക്കവും വന്നു..
“” എടൊ താനിതെന്തൊക്കെയാ പറയുന്നേ… സ്വയം പരിചയപ്പെടുത്താനാ പറഞ്ഞെ അല്ലാതെ… വാ.. വാ രണ്ടും.. “”
അടുത്തിരുന്ന ന്റെ കാലിൽ ഒരു ചവിട്ടും കൂടെയൊരു തെറിയും പറഞ്ഞു അവൻ ന്നെ തള്ളി പുറത്താക്കി അങ്ങോട്ടേക്ക് നടന്നു കൂടെ ഞാനും.. ഞാൻ എണ്ണിറ്റതും ക്ലാസ്സുമുഴുവൻ ന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു പ്രതേകിച്ചു ഗേൾസിന്റെ സൈഡിൽ നിന്ന്.
ക്ലാസ്സിൽ അത്രെയും സൗന്ദര്യമുള്ള ആരും തന്നെയില്ലെന്ന് നിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
അതിനെ ഊട്ടിയുറപ്പിച്ചു നിക്ക് നേരെ വീഴുന്ന കണ്ണുകൾ നിക്കത് കാണിച്ചു തന്നു. ഞാൻ എല്ലാരേം നോക്കി നല്ലസലായി ചിരിച്ചു, ന്റെ ചിരി കാണാൻ നല്ല ഭംഗി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതിന്റെ പുറത്താണ് ഈ കളി മുഴുവൻ.. ഈൗ….
“” അഹ് ഇനി രണ്ടാളും പറഞ്ഞോ…ആദ്യം സിദ്ധാർഥ് തന്നെ തുടങ്ങിക്കോ… “”
മിസ്സങ്ങനെ പറഞ്ഞതും ഞാൻ മുന്നിലേക്ക് കയറി നിന്നു.
“” ഓക്കേ മിസ്സ്….
ന്റെ പേര് സിദ്ധാർഥ് ആർ നാഥ് ന്നാണ്… ഞാനിവിടെ കുറച്ചപ്പുറം രാമശേരി ന്ന് പറയുന്ന സ്ഥലത്തുനിന്നാണ് വരുന്നത്… സത്യത്തിൽ ഞങ്ങളു രണ്ടാളും വൺ ഇയർ സ്കിപ് ചെയ്തിട്ടാണ് ഇവിടെ വന്നത്.. “”
“” അതെന്താടോ,,?? ‘” മിസ്സാണ്
“” കുറച്ചു ഒഴപ്പ് ഉണ്ടായിരുന്നു മിസ്സ് അതാണ്… “” ഞനൊരു ചിരിയോടെ പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു. കൂടെ അവരുടെ മുഖത്തെല്ലാം ഒരു തിളക്കം..
“”ഹ്മ്മ്.. കൊള്ളാം… വീട്ടിൽ ആരൊക്കെയുണ്ടെന്ന് പറഞ്ഞില്ലാലോ….”” അവർ സ്റ്റിരം ചോദ്യം കണക്കെ ചോദിച്ചതും… വിശാൽ ന്റെ തോളിൽ പിടിച്ചു, ന്റെ മനസ്സ് പതറരുത് ന്ന് പറയുന്നത് പോലെ തോന്നി നിക്ക്..
“” അച്ഛനുമമ്മയും ചെറുപ്പത്തിലേ മരിച്ചു… പിന്നെ നോക്കിയതും വളർത്തിയതും മുത്തശ്ശിയാണ്.. ഒരു നാല് മാസം മുന്നേ അവരും പോയി.. ഇപ്പോ ആരുമില്ല.. “”
പെട്ടെന്നാ ക്ലാസ്സ് നിശബ്ദത പൂണ്ടു, ല്ലാരും ന്നെ സഹതാപകണ്ണോടുകുടി നോക്കി
“” സിദ്ധാർഥ്.. ഐ ആം സോറി… “”
“” ന്റെ പൊന്ന് മിസ്സേ… നിക്ക് താല്പര്യമില്ലാത്ത ഒന്നാണ് ഈ സഹതാപം… അതോണ്ട്…
അല്ലെ…… മിസ്സന്നെ ദെത്തെടുത്തോ… ന്തേ…??
നല്ല പയ്യനാ ഞാൻ… “”
അന്തരീക്ഷം ഒന്ന് തണുപ്പിക്കാൻ ഞനൊന്ന് ചിരിച്ചതും ല്ലാരും അതിന് കുട്ടുപിടിച്ചു..
“” ആഹ്ഹ് ഇനി അതിന്റെ കുറവേ ഉള്ളു.. നീയൊന്ന് പോയെ ചെർക്ക.. “””
അവരോന്ന് ചിരിച്ചു വിശാലിനു നേരെ തിരിഞ്ഞു,
“” അവനവന്റെ ലവർ പറഞ്ഞിട്ട് വന്നതാ മിസ്സേ… “”
ഞാൻ ചാടികേറി പറഞ്ഞതും പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി, അവനെന്നെ നോക്കി പല്ലുകടിച്ചു. നിനക്ക് ന്ത് സുഖംവടാ കിട്ടുന്നെ ന്നൊരു ലുക്ക്..
പിന്നെ അവന്റെ പരുപാടി കൂടെ കഴിഞ്ഞതും ഞങ്ങൾ തിരിച്ചു സീറ്റിൽ പോയിയിരുന്നു.
“” സത്യം പറഞ്ഞാ പിള്ളേരെ നിങ്ങള് വന്നപ്പോളാ ഇതൊരു ക്ലാസ്സയെ കേട്ട… ഈ പിള്ളാരൊക്കെ ഭയകര ഗൗരവം പിടിച്ചാ ക്ലാസ്സിൽ ഇരിക്കുന്നെ ന്നൊരു സംസാരം ഉണ്ട് സ്റ്റാറൂമിൽ… പക്ഷെ നിങ്ങള് കൊള്ളാട്ടോടാ.. “”
അതിനു സ്വയം സലാം കശ്മീരിലെ ജയറാം കളിച്ചു അവിടിരുന്നതും മിസ്സൊരു വിഷും തന്നു വെളിയിലേക്ക് ഇറങ്ങി.
പിനേം സാറുമ്മാര് വന്നു എന്തൊക്കെയോ പഠിപ്പിച്ചു പോയി, ലഞ്ച് ബ്രേക്ക് ആയതും ഞാനും അവനും ആദ്യമേ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി.. മലർ ഒന്ന് പുകക്കാതെ ഇനി പറ്റില്ല ന്നൊരു ബോധം രണ്ടാൾക്കും വീണിരുന്നു,
“” ന്റെ പൊന്ന് മൈഡിയർ… ഒന്നുല്ലേലും നിയാ പെൺകൊച്ചു പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് എന്നേം പൊക്കികൊണ്ട് വന്നേ.. ന്നിട്ട് നീ വന്ന അന്ന് തന്നെ ക്ലാസ്സിൽ കിടന്നുറങ്ങിയ.. “”
ഞനൊരു പഫ് എടുത്ത് അവനോട് തിരക്കി, അവൻ ആ കടയിൽ നിന്നും ഓരോ നാരങ്ങ വെള്ളവും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി,
“” ഞനവളോട് കോളേജിൽ പൊക്കോളാമെന്നേ പറഞ്ഞിട്ടുള്ളേടാ… അല്ലാതെ പഠിച്ചോളാമെന്ന് ഞാൻ പറഞ്ഞിട്ടില്ല… “” അവനൊന്ന് ചിരിച്ചു,
“” മ്മ്. ഏതായാലും കോളേജ് കൊള്ളാം ല്ലേ.. “” ന്റെ ആ അഭിപ്രായത്തോട് അവൻ പൂർണ്ണമായും യോജിക്കുന്ന പോലെ തലയനക്കി. തിരിച്ചു അകത്തേക്ക് കയറുമ്പോൾ രണ്ട് സെന്റർ ഫ്രഷ് ആണ് ഒന്നിച്ചു അണ്ണാക്കിലേക്ക് തള്ളിയത്.
“” ടാ…..”” പോയിട്ട് ഒരു കാര്യവുമില്ലാഞ്ഞിട്ട് കൂടി വേഗത്തിൽ ഓടി പോകുന്ന ഞങ്ങളെ കണ്ട് ഏതോ ഒരു പെൺ വിളി. ഈശ്വരാ പെണ്ണോ….ഞങ്ങൾ വിളി കേട്ടിടത്തേക്ക് നോക്കി ,
പെട്ട് സീനിയർ ആണെന്ന് തോന്നുന്നു.. കുറെ പെൺപടകൾ കൂടെ രണ്ടാവന്മാരും.
“” ന്താച്ചി…. “” വിശല് ഉറക്കെ അലറി..
ഉടനെ കുട്ടത്തിൽ മെയിൻ ന്ന് തോന്നുന്ന ഒരുത്തി കൈ നീട്ടി വിളിച്ചു, ഞങ്ങൾ പിന്നെ അങ്ങോട്ടേക്ക് നടന്നു
“” നിയൊക്കെ ഏതാടാ ഇവിടെങ്ങും കണ്ടിട്ടില്ലാലോ… “”
“” ഇന്ന് ജോയിൻ ആയതേയുള്ളു.. അതാ നേരത്തെ കാണാമ്പറ്റാഞ്ഞേ… അല്ലേടാ…”” ഞനൊന്ന് മായപ്പെടുത്തി പറഞ്ഞു..സീനിയർ ആണേലും പെണ്ണ് കൊള്ളാം.. ജീൻസും ഒരു കളം കളം ഡ്രെസ്സുമാണ് ഇട്ടിരിക്കുന്നത്, കാണാനും അടിപൊളി
ഞാൻ നോക്കുന്ന കുട്ടത്തിൽ തന്നെ അവരും ന്നെ അടിമുടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“” ന്താടാ നിന്റെ പേര്…? “” അവര് വിശാലിന് നേരെ ചോദിച്ചതും അവൻ പേര് പറഞ്ഞു, ന്റെ പേര് ചോദിച്ചതും ഞാനും പറഞ്ഞു.
“” നിനക്ക് പാടാൻ അറിയോടാ… “” കൂട്ടത്തിലുള്ള ഒരു നാറി ചോദിച്ചതും
“” ഞാൻ പാടില്ല… പക്ഷെ..ന്റെ അമ്മാവൻ നന്നായിട്ട് പാടും..
എങ്കിലും നിങ്ങള് ആദ്യായിട്ട് പറഞ്ഞിട്ട് രണ്ട് വരി മൂളാതെയിരിക്കുന്നതേങ്ങനെയാ…. അതോണ്ട് പാടാം,
അപ്പടി പ്പോഡ്… പൊട്…പോട്… അസത്തി പൊട് കയ്യാലേ… ഇപ്പടി പോട്.. പൊട് പോട് ഇറുക്കി പൊട് കയ്യാലേ…
ഇന്ദ ആട്ടം പൊതുമാ ഇന്നും കൊഞ്ചോ വേണമാ.. “”
അവൻ കാര്യമായിട്ട് നിന്ന് കളിക്കാൻ തുടങ്ങി.. ഇനി ഞാൻ അറിയാതെ ഇവനാ സിഗരറ്റിൽ കൃത്യമം വല്ലതും കാണിച്ചോ ഈശ്വര….
ഒരു രണ്ട് സ്റ്റെപ് കൂടെ ഇട്ടിരുന്നേൽ ഞനൊരു ചവിട്ട് കൊടുത്തേനെ ന്നൊരു പ്ലാനിംഗിൽ ആയിരുന്നു, അപ്പോളാണ് ദൈവത്തെ പോലെ
“” ചീ… നിർത്തെടാ… “” അവൻ സാഷ്ടഗം വണങ്ങി സംഭവം ഉപേക്ഷിച്ചു.. ദൈവം കാത്തു..
“” നിനക്കറിയോടാ…?? ” ആ ചോദ്യം നിക്ക് നേരെ ആയി.. അപ്പോളേക്കും ഇവന്റെ കോപ്രായം കണ്ട് കഴിച്ചു കഴിഞ്ഞ പിള്ളേരടക്കം അവിടെ വന്നിരുന്നു.
“” ഇല്ലേച്ചി… അറിയാവുന്നത് ഇവിടെ കാണിക്കാനും പറ്റുല… “”
“” അതെന്ത് തേങ്ങ… നീയാദ്യം കാണിക്ക് എന്നിട്ടല്ലേ കാണിക്കാവുന്നതാണോ അല്ലയോ ന്ന് പറയാൻ പറ്റു..””
“”കാണിക്കല്ലേ… “” വിശാല് ന്റെ കയ്യിൽ പിടിച്ചു, കണ്ണ് കാണിച്ചു… ഛെ… ഇവനെന്തോന്ന് ഉദേശിച്ചത്…
“” അഹ് കാണിക്കേടാ…. “”
ഞാൻ ഒന്ന് ആലോചിച്ചു ഷർട്ടഴിച്ചു, അവിടെ യിരുന്നവർ പരസ്പരമോന്ന് നോക്കി, ഈ കോപ്പൻ ന്തോന്ന് കാണിക്കുന്നേ എന്നായിരിക്കും.., ഷർട്ട് അഴിച്ചതും ആളുകൾ ഞാൻ നില്കുന്നിടത്തേക്ക് വന്നു,
ഞാൻ നേരത്തെയും പറഞ്ഞല്ലോ ഷർട്ട് ഇട്ടാൽ അറിയില്ല നിക്ക് ഇത്രേം ബോഡി ഉണ്ടോന്ന്,
ഗുരു ആയ മിസ്റ്റർ പോഞ്ഞിക്കരെയും മനസ്സിൽ കണ്ട് അങ്ങോട്ടൊരു കാച്ചാങ്ങോട്ട് കാച്ചി, അല്ല പിന്നെ.. റാഗ് ചെയ്യാൻ വന്ന ചേച്ചിമാർ അടക്കം വായും പൊളിച്ചിരിപ്പുണ്ട്, ന്നോടാ..
പിനേം ആള് കൂടുന്നത് കണ്ടതും വിശാൽ ന്നോട് പോകാം ന്ന് പറഞ്ഞു…
“” ചേച്ചി…. “” ഞാൻ മുന്നിലുള്ള പെണ്ണിനെ വിളിച്ചെങ്കിലും ന്നെ നോക്കി നിന്നതല്ലാതെ അവരനങ്ങിയില്ല,
ഞാൻ തോണ്ടി വിളിച്ചതും ഞെട്ടി ന്നെ നോക്കി
“” ചേച്ചി പൊക്കോട്ടെ… “” അപ്പോളേക്കും ഞാൻ ഷർട്ട് ഇട്ടിരുന്നു..
“” ആഹ്ഹ്… പൊക്കോ.. പൊക്കോ.. “”
അവളൊന്ന് ഉമ്മിനീർ ഇറക്കി, ന്നോട് പറഞ്ഞു.. ആളുകളെ മാറ്റി കുറച്ച് ദൂരം ചെന്ന് തിരിഞ്ഞു നോക്കിയതും ആ പെണ്ണ് അടുത്തിരുന്ന ആരോ ന്തോ പറഞ്ഞതിന് അവളോട് ദേഷ്യപ്പെടുന്നു, കുട്ടത്തിൽ ആ പെണ്ണിന്റെ ഷാൾ എടുത്ത് മുഖമാകെ വീശി..
പിന്നെ ക്ലാസ്സിൽ ചെന്ന് പിള്ളേരെ ല്ലാം കണ്ട് സംസാരിച്ചു പരിചയപെട്ടു, കുറച്ചാളുകൾ ആൺകുട്ടികൾ വന്നു ബോഡിയെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു, പിള്ളേരെല്ലാം കൊള്ളാം, അങ്ങനെ വൈകിട്ട് പോകാൻ നേരം ഞാനാ പെണ്ണിനെ വീണ്ടും കണ്ടു പക്ഷെ ന്നെ കണ്ട് മുഖം തരാതെ ഓടുകയാണ് ചെയ്തതെന്ന് മാത്രം.
ഞങ്ങളു പിന്നെ കുറച്ച് കറങ്ങിയടിച്ചു നടന്നു നേരെ വീട്ടിലേക്ക് വിട്ടു, ന്നെ വീട്ടിലാക്കി അവൻ വീട്ടിലേക്ക് പൊയി, ഞാൻ അകത്തേക്ക് കയറുമ്പോൾ മുറ്റത് ഒരു ആക്ടിവ ഇരിപ്പുണ്ട്,
ഇതാരാടാ ന്നും മനസിലോർത് ഞാൻ അകത്തേക്ക് കയറി,
“” ഞാൻ നിന്നെ നോക്കി ഇരിക്കയായിരിന്നു… കോളേജിൽ പോയി തുടങ്ങിയല്ലേ… നന്നായി.. “””
കുടുംബ വക്കിലായ സന്ദീപേട്ടനായിരുന്നു അത്, പുള്ളിടെ അച്ഛനായിരുന്നു ആദ്യത്തെ വക്കിൽ പുള്ളി മരിച്ചപ്പോ മോനായി..
“‘ അത് പോട്ടെ… ന്താ യേട്ടാ.,,ന്തെങ്കിലും പ്രശ്നമുണ്ടോ…??””
എനിക്ക് നേരത്തെ മുതലേ പുള്ളിയെ അറിയാം..പിന്നി വരവ് കുടുംബക്കാർ വല്ല വള്ളിയും ഒപ്പിച്ചിട്ടുണ്ടോ ന്നൊരു പേടി അതോണ്ട് ചോദിച്ചു പോയതാണ്
“” ഏയ്യ്… ന്ത് പ്രശ്നം… അതൊന്നുമല്ലെടാ…
അച്ഛൻ മരിക്കുന്നതിന് മുന്നേ എന്നെ ഏൽപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു… അത് നിന്റെ പേരെന്റ്സ് നിനക്കായി കരുതിയ കുറച്ച് പേപ്പേഴ്സ് നിന്നെ ഏൽപ്പിക്കുക നന്നതാണ്… ന്തോ കുറച്ച് കാര്യങ്ങൾക്കിടയിൽ പെട്ട് കുറച്ച് ലേറ്റ് ആയി… അറിയാം… സോറി… “”
“” ഏയ്യ് സോറിയൊന്നും പറയല്ലേ മനുഷ്യ നിങ്ങള്.. അല്ലേലും ഞനതൊക്കെ പണ്ടേ മറന്നതാ… ഇപ്പോ എങ്ങനെ കയ്യിൽ ഉണ്ടോ അതോ പിനേം മറന്നോ നിങ്ങളത്… “”
ഞനൊന്ന് ചിരിച്ചു, കൂടെ പുള്ളി ന്റെ തൊളിനോരിടിയും തന്ന് ചിരിക്കാൻ തുടങ്ങി,
“” പോടാ… പോടാ… “” പുള്ളിയൊരു ചിരിയോടെ കുറെ മുദ്ര പത്രങ്ങൾ ന്റെ കയ്യിലേക്ക് തന്നു, പിന്നൊരു പാസ്സ്‌ബുക്കും.
“” സിദ്ധു… ഈ വീടും ഇതിനോട് ചേർന്ന് കിടക്കുന്ന പതിനഞ്ചേക്കർ പറമ്പും, കവലയിലെ തെക്ക് തിരിഞ്ഞുള്ള മൂന്ന് കടമുറികളും, പിന്നെ വെമ്പാട്ടെ ഇരുപത്തേക്കർ പറമ്പും അവിടൊരു വീടും നിന്റെ പേരിലാക്കിയ പ്രമാണമാണിത്.. നിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് മുൻപേ നിന്റെ പേരിൽ സോമേധയാൽ എഴുതിവച്ചിരുന്നതാണ് ഇതെല്ലാം… പിന്നെ ദാ… ഒരു പതിനഞ്ചു ലക്ഷത്തിന്റെ അക്കൗണ്ടും… “”
ഓഹ് അപ്പൊ ഓഹരിയും കിട്ടി.. ന്റെ കണ്ണോന്ന് നിറഞ്ഞു, അവർക്കെന്നെ അത്രെയേറെ ഇഷ്ടം ഉള്ളത് കൊണ്ടാവുമല്ലോ ഇതൊക്കെ ന്റെ പേരിൽ ഇട്ടത്, ഞനൊരു ബുദ്ധിമുട്ടും അറിയാതെ വളരാൻ.. പക്ഷെ ഇതെല്ലാം ന്നെ വീണ്ടും വീർപ്പുമുട്ടിക്കുകയാണ് ചെയ്തത്.. പുള്ളിയോട് ഒരു നന്ദിയും പറഞ്ഞു ഞാൻ അകത്തേക്ക് കയറി അതെല്ലാം മുത്തശ്ശിയുടെ ബാഗിൽ വെച്ച് ഞനൊന്ന് പോയി കുളിച്ചു.
കുളികഴിഞ്ഞു ഇറങ്ങി ഞാൻ നേരെ വിശാലിനെ വിളിച്ചു, ഒന്ന് വരണം ന്ന് പറഞ്ഞു. അവൻ വന്നു കഴിഞ്ഞതും അവനോട് മാത്രം ഞാനിതെല്ലാം പറഞ്ഞു.. കേട്ട് കഴിഞ്ഞു അവന്റെ മറുപടി ഇതായിരുന്നു
“” നിനക്കായിട്ട് അവരുടെ സ്നേഹം ക്കൊണ്ട് തന്നതല്ലെടാ..
പിന്നെ….നീയായിട്ട് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അവരായിട്ട് തന്നതൊന്നും അനാവശ്യമായി കളയരുത്.. “”
അവൻ പോയികഴിഞ്ഞും അവൻ പറഞ്ഞത് തന്നെയായിരുന്നു ഉള്ള് മുഴുവൻ.അതെ അവരെനിക്കായി തന്നതൊന്നും ഞാനായിട്ട് കളയില്ല..
പക്ഷെ നിക്കാവശ്യമുള്ളത് വാങ്ങാൻ ഇതിൽ നിന്നെടുക്കുന്നതിൽ തെറ്റില്ലാലോ…
“” നാളെ ഉച്ച കഴിഞ്ഞു കേറാം കോളേജിൽ… “” അവനെ വിളിച്ചു അങ്ങനെ പറയുമ്പോൾ തിരിച്ചുള്ള മറുപടി ഇത്രേം ഉള്ളു.
“” ഓക്കേ… “” എന്താണെന്നോ… എന്തിനാണെന്നോ അവനറിയണ്ട.. കാരണം എന്റെ തീരുമാനം അതാണ് അവനും… അത് തിരിച്ചും അതുപ്പോലെ തന്നെ…
പിറ്റേന്ന് അവനേം കൂട്ടി നേരെ ബാങ്കിൽ പോയി കുറച്ച് പൈസ എടുത്തതും..അവനെന്നെ ഒന്ന് നോക്കി,
“” ഇവൻ പിറ്റേന്ന് തന്നെ ഇതെല്ലാം മുടിപ്പിക്കുവണോടാന്നൊരു ലുക്ക്….
പിന്നെ അവനേം കൂട്ടി നേരെ വണ്ടിക്കടുത്തേക്ക് നടന്നതും അവനെന്നെ തടഞ്ഞു..
“” നിനക്കെന്താ പൈസക്ക് ഇത്രേം ആവശ്യമിപ്പോ…?? “” അതായിരുന്നു അവന്റെ ചോദ്യം.
അതിന് ഞനൊന്ന് ചിരിച്ചു…
“” കിണിക്കാതെ കാര്യം പറ മൈ.. ഇല്ലേ മൂക്കിടിച്ചു പൊട്ടിക്കും ഞാൻ… “”
“” എടാ ഞനൊരു ബൈക്ക് എടുക്കാൻ തീരുമാനിച്ചു… അതിനാ ഈ പൈസ… “”
ഞനതേ ഭാവത്തിൽ പറഞ്ഞതും കുറച്ച് നേരം ന്തോ ആലോചിച്ചവൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി..
“” നല്ല തീരുമാനം… വാ കേറ്.. “” പിന്നോറ്റ പോക്കായിരുന്നു അടുത്ത് കണ്ട യമഹ ഷോറൂമിലേക്ക് അവിടുന്ന് ജിമ്മിൽ ഉള്ള അണ്ണന്റെ rx 100 കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞത് ഇന്നലെയാണ് മനസിലേക്ക് വന്നത്..
ഇടയ്ക്കിടെ കടക്ക് പോകാൻ മാത്രേ എടുക്കു ങ്കിലും ആ വണ്ടിയോട് നിക്കുണ്ടായ അട്ടച്ച്മെന്റ്റ്… പിന്നൊന്നും നോക്കിയില്ല ഉറപ്പിച്ചു..
പുള്ളി അവിടുത്തെ മെക്കാനിക് ആണ് പുള്ളിയെ കണ്ട് സംസാരിച്ചു കാര്യങ്ങൾ പറഞ്ഞോറപ്പിച്ചു. പേപ്പർ നാളെ എഴുതി പുള്ളി ഓക്കേ ആക്കിയേക്കാം ന്നുടെ പറഞ്ഞപ്പോ പിന്നെ ന്ത്, സ്വർഗ്ഗം കിട്ടിയ അനുഭൂതി..
പിന്നെ അതുമായിട്ടാണ് ഞാൻ കോളേജിലേക്ക് വിട്ടത്,
“” സാർ… “” ഉള്ളിലെ ഏതോ ഒരു സാർ നിന്ന് പഠിപ്പിക്കുന്നു ..പുള്ളി കാര്യം ഒന്നും തിരക്കാതെ പഠിപ്പിച്ചോണ്ടിരിക്കുന്ന ഫ്ലോയിൽ അകത്തേക്ക് കൈ കാണിച്ചു, ഇതിപ്പോ ലാഭയല്ലോ ന്ന രീതിയിൽ ഞങ്ങളു അകത്തേക്ക് കയറി,
പോകുന്ന പൊക്കിൽ ന്നെ നോക്കി ചിരിച്ചവരെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല.. പലരിലും ഒരു ആശ്വാസത്തിന്റെ നിശ്വാസം വീണത് ഞാൻ കേട്ടു,
“” ന്താടാ നിന്നെ കണ്ടപ്പോ പെൺപിള്ളേരുടെ സൈഡിന്ന് ഒരു കൂട്ടനിശ്വാസം…. ഏഹ്..'”
അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ സീറ്റിലേക്കിരുന്നു.
“” എടെ ഒരുപാട് നേരയോ തുടങ്ങിട്ട്… “” അടുത്തിരുന്നവനോട് വിശാല് ചോദിച്ചതും അവൻ അവനെയും കയ്യിലെ വാച്ചിലേക്കും നോക്കി,
“” ഒരു മണിക്കൂർ ആയിട്ട് അനുഭവിക്ക…. “”
അവന്റെ ആ സംസാരത്തിലുണ്ട് അവന്റെ അമർഷം.. ന്നാൽ അടുത്ത നിമിഷം ബെൽ മുഴങ്ങി,
“” ഓഹ് പഠിച്ചു ഷീണിച്ചു… വാടാ ഒന്ന് പുകച്ചിട്ട് വരാം… “” പുള്ളി പോയ പുറകെ വിശാല് നീട്ടിയൊരു വായ് കോട്ട വിട്ടു..
ക്ലാസ്സ് മുഴുവൻ അവനെയൊന്ന് നോക്കി,
പട്ടിക്കും കൃമികടിയോ ന്ന മുഖഭാവത്തോടെ നിന്നവരെ അവൻ തീർത്തും പുച്ഛിച്ചു,
“” ന്തേ…? നിങ്ങൾക്കും വേണാ ബാ..!
പൈസ ഉണ്ടേ വായോ.. “” ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി അവനൊന്ന് ചിരിച്ചു, കൂടെ അവരും.. മൈരന്റെ കാര്യം.. ഞങ്ങൾ ഇറങ്ങി നടന്നു,
“” അളിയാ….. “” കുറച്ചു ചെന്നതും ക്ലാസ്സിലെ നാല് പേര്… അവരും ഉണ്ടെന്ന്.. പിന്നെ ഞങ്ങളു ആറ് പേരും കൂടെ നേരെ വെച്ച് പിടിച്ചു.. ഒന്ന് കത്തിച്ചു നാരങ്ങ വെള്ളവും കുടിച്ചു പതിയെ ക്ലാസ്സിലെക്ക് വിട്ടു.
“” നീയിന്നലെ അവിടെ ഭയങ്കര ബോഡി ഷോ ആയിരുനെന്ന് കേട്ടല്ലോ..?? “‘
കുട്ടത്തിൽ ഒരുത്തൻ പറഞ്ഞതും..
“” ഏയ്യ് നീയെങ്ങനെ അറിഞ്ഞു..?? അവിടുണ്ടായിരുന്നോ… “”
“” ഏയ്യ് ഞാനല്ല…നമ്മടെ ക്ലാസ്സിലെ അപർണ്ണയും വർഷയും ഉണ്ടായിരുന്നവിടെ, അവരാ പറഞ്ഞെ…””
അവനത് പറഞ്ഞു നാക്ക് വായിലോട്ടു ഇട്ടതും വിശാല്
“” ദേ ടാ സിദ്ധു നമ്മടെ റാഗിങ് ചേച്ചി… “” അവൻ ദൂരേക്ക് കൈ നീട്ടിയതും
“” ചേച്ചി………. “” അവൻ വിരൽ ചൂണ്ടിയടത്തേക്ക് നീട്ടി വിളിച്ചതും, അവരൊന്ന് ചുറ്റും നോക്കി, ന്നെ കണ്ടതും കൂടെ നിന്നവളോട് കുറച്ച് ചേർന്ന് നിന്നു.. ഞാൻ ഇപ്പോ അങ്ങോട്ട് വരാമെന്ന് കൈയും കാണിച്ചു അങ്ങോട്ടേക്ക് ഓടി..
“” എടാ ഞങ്ങളന്നാ ക്യാന്റീനിൽ കാണും.. നീയങ്ങോട്ട് പോര്… “” ന്റെ ഓട്ടം കണ്ട് വിശാൽ വിളിച്ചു പറഞ്ഞു..
ഞാൻ അടുകുതോറും കൂടെ ഉണ്ടായിരുന്നവൾ ന്തോ പറഞ്ഞു ചിരിച്ചതിനു ചേച്ചിയൊന്ന് കലിപ്പിച്ചു നോക്കി അവളുടെ കാലിൽ ഒരു ചവിട്ടും കൊടുക്കുന്ന കണ്ട്
ഞാൻ കിതച്ചുകൊണ്ട് അവിടെ മുട്ടിൽ കയ്യും കുത്തി നിന്ന് അവരെ നോക്കി
“” ചേച്ചി നല്ല പണിയാ കാണിച്ചേ… ഇന്നലെ ഞാൻ വിളിച്ചിട്ട് ഒന്ന് മൈൻഡ് കൂടെ ആക്കില്ലലോ… “”
“” അത്… അതുപ്പിന്നെ… “” ഇവർക്കിതെന്തോ പറ്റി, വിറക്കുന്നോ.. ഇനി വിറയൽ പനി വല്ലതും… ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി, കൂടെ നിന്ന കൂട്ടുകാരി ന്താടി ന്നൊക്കെ ചോദിക്കുന്നുണ്ട്.
“” ന്തേച്ചി…? വെള്ളം വല്ലതും വേണോ…?? “” കൂടെ നിന്ന ചേച്ചിയോട് ഞാൻ ചോദിച്ചതും പുള്ളിക്കാരി ഉടനെ
“” ന്റെ ചെറുക്കാ നീയിന്നലെ അവിടെ കിടന്ന് കാണിച്ച ഷോ മൊത്തം കണ്ട് പെണ്ണ് ഫുൾ വിരണ്ടാ ഹോസ്റ്റലിൽ വന്നേ… അതിന്റെ പുറകെ തല്ലാനുള്ളപോലെ നിന്റെ വരവും… പിന്നെ പേടിക്കാതെ ഇരിക്കോ..? “”
അതാണ് ചേച്ചിക്ക് ന്നെ കാണുമ്പോ ഒരു പരുങ്ങൽ, ഞനൊന്ന് ചിരിച്ചു,
“” ന്റെ ചേച്ചി ഞാനദ്യമേ പറഞ്ഞയല്ലേ.. അതിവിടെ കാണിക്കാൻ പറ്റില്ലന്ന്.. അപ്പോ കാണിക്കാൻ പറഞ്ഞെന്നെ നിർബന്ധിച്ചു കാണിച്ചിട്ട്.. ഇപ്പൊ ഞനയോ കുറ്റക്കാരൻ.., ന്നിട്ട് ന്നെ കാണുമ്പോ ഒഴിഞ്ഞു മാറി നടക്കാ….””
ഞാൻ മുക്കത്ത് വിരൽ വെച്ചതും പുള്ളിക്കാരിക്ക് നാണം വന്നെന്ന് തോന്നുന്നു ആകെ ചുവന്നു തുടുത്തു,
ന്നെയൊന്ന് നോക്കി ചിരിച്ചിട്ട് അവർ മുന്നോട്ടേക് നടന്നു.
“” ഇനിയും മിണ്ടിയില്ലേ.. സത്യായിട്ടും ഞാൻ പുറകെന്ന് മറുകേല കേട്ട… “”
“” ഇവനിടി കൊള്ളനായി… “” കൂടെ നടന്നവൾ അടക്കം പറഞ്ഞതും കൊടുത്തു കൈകിട്ട് തന്നെയവൾ.. അവര് പോയതും ഞാൻ നേരെ കാന്റീൻ തപ്പി കണ്ട് പിടിച്ചു,
“” ന്താടാ ഒന്നും പറഞ്ഞില്ലേ… “” കാന്റീനിന്റെ മൂലക്കത്തെ ടേബിളിൽ ഇരുന്ന് ചായ മാത്രം കുടിച്ചോണ്ടിരുന്നവന്മ്മാരെ ഞനൊന്ന് നോക്കി, അത്യാവശ്യം ആളുകൾ ഉണ്ട് അവിടെ..
“” അവനെവിടെ… വിശാല്… “” ഞാനവിടെ വെച്ചിരുന്ന ചായ എടുത്ത് ചുണ്ടോട് ചേർത്തു, അതിന് അവന്മാര് പിറകിലേക്ക് കണ്ണ് കാണിച്ചതും,
“” ഗോപിയേട്ടാ… നമ്മക്കി കാന്റീൻ ഒരു ഫൈവ് സ്റ്റാർ സെറ്റപ്പിലേക്ക് മാറ്റിയാലോ ന്ന ഇപ്പോ ന്റെ പ്ലാൻ… “”
പിന്നിലായി ക്യാഷ് കൌണ്ടർ പോലൊരു മേശ ഇട്ടിട്ടുണ്ട്, അവിടെ തോളിലേക്ക് തോർത്തുമിട്ടൊരു മധ്യവയസ്കനിരിപ്പുണ്ട്, കഴിച്ച ഫുഡിന്റെ പൈസയുടെ ബാക്കി കൊടുക്കുന്ന തിരക്കിലായിരുന്നയാളോട് ചേർന്നൊരു കസേരയുമിട്ട് പുതിയ ബിസിനസ് തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ന്റെ ചങ്ക് ന്ന് പറയുന്ന ആ നാറി.. കേവലം ഒരു പത്തു മിനിറ്റത്തെ പരിജയം മൂലം അയാളുടെ ബിസിനസ് പാർട്ണർ ആകാൻ തയാറെടുക്കുന്ന അവന്റെ ആ മനസ്സിന് മുന്നിൽ ഞാൻ കൈ കൂപ്പി.. അവിടെ ഉള്ള ചിലരും, പുള്ളിയടക്കം ചിരിക്കുന്നുണ്ടെങ്കിലും അവനതിലൊന്നും ശ്രദ്ധിക്കാതെ കാര്യമായ ചിന്തായിലായിരുന്നു..
“” ടാ…. “” ഞാനവനെ വിളിച്ചു ചായ അവിടെ തന്നെ വെച്ച് എണ്ണിറ്റു, ന്നെ കണ്ടതും പുള്ളിയോട് ഇപ്പോ വരുമെന്നും പറഞ്ഞവൻ ന്റെ അരികിലേക്ക് വന്നു,
“” ഓഹ് വന്നോ…! ചേച്ചിയെവിടെ ക്ലാസ്സികൊണ്ടാക്കിയോ…?? “”
“” അതെന്താടാ അളിയാ നീയൊരു അർത്ഥം വെച്ച് പറയണേ… “” ഞനവന്റെ തോളിലൊന്ന് തല്ലി,
“” അല്ല… നിന്നെ ഞാൻ കാണാൻ തുടങ്ങിട്ട് കുറച്ചായെ… ഇത് വരെ ഇല്ലാത്തൊരു ചാടോം.. ഒരു സംസാരോംമൊക്കെ.. മ്മ്..മനസിലാവണുണ്ടെനിക്കെല്ലാം… “”
അവൻ ഞാൻ ഇരുന്ന സ്‌ട്ടൂളിന്റെ അടുത്തായിരുന്നു
“” പോ അളിയാ.. ചുമ്മാ അവവാദം പറയാതെ… “”
നിക്കാകെ നാണം വന്നിട്ട്.. സംഭവം പുള്ളിക്കാരിയെ കണ്ടപ്പോ മുതലേന്റെ മനസിലൊരു ചാട്ടം ഉണ്ടായിരുനെലും ഈ നാറി അറിയുമെന്ന് ഓർത്താ പുറത്ത് കാട്ടാഞ്ഞേ.. അവനത് കറക്റ്റ് ആയിട്ട് മനസിലാകുകേം ചെയ്ത്…
“” അവവാദമല്ല മലരെ… അവരാതം… അവന്റെയൊരു കിണി കണ്ടില്ലേ… അയ്യടാ… ആരേം അറിയിക്കാതെ ക്കൊണ്ട് നടക്കാനായിരുന്നല്ലിയോ പ്ലാൻ…. “”
അവന്റെ ചോദ്യത്തിന് ഞനൊന്ന് തലയനക്കി,
“” ആഹ്ഹ് ന്നാ എത്തി വലിഞ്ഞൊരു ഊഊ.. കൊട്… അല്ലപിന്നെ… “”
ഞാൻ പിന്നേം പൊട്ടമ്മാര് ചിരിക്കണ പോലെ ചിരിച്ചോണ്ട് ഇരുന്നതും,
“” ഹെലോ സിദ്ധു… “” അവനോട് കത്തിയടിച്ചു നിന്ന സമയം പിന്നിൽ നിന്നൊരു വിളി അതും ഒരു പെൺകിളിയുടെ ശബ്ദം…, ആരാടാ അതെന്ന് നോക്കുമ്പോൾ…
“” അഹ്…. ഹ്മ്മ്… ഓഹ്… “” ഞാൻ അവൾക് നേരെ കൈ നീട്ടി, കോപ്പ് ഈ നാശത്തിന്റെ പേരെന്നതായിരുന്നോ..?? നാക്കിന്റെ തുമ്പിലുണ്ട് ആ തൊലിഞ്ഞ പേര്… ഇയ്യോ…
ഞാൻ പേരുപറയാറായോ…? അതോ ന്റെ പ്രകടനം കണ്ടിട്ടാണോ ന്തോ… അവള് ചിരിക്കുന്നുണ്ട്.. ചെറുതായ്.. വലുതായിട്ട് വല്ലോമായിരുന്നേൽ മൂക്കിടിച്ചു പൊളിച്ചേനെ ഞാൻ.. അഹ്..
“” ആ…യും ഊവും… മൊന്നുമല്ല വേടലെ… ആൻഡ്രേസ്സ… അതാ പേര്… “”
ന്റെ അവസ്ഥ കണ്ട് നിന്ന വിശാൽ ന്നെ സൈഡിൽ നിന്നുമൊന്ന് സഹായിച്ചു. ഈ കാര്യത്തിൽ…മിടുക്കനാ മിടുക്കൻ…
“” സോറി ആൻ… പെട്ടന്ന് കിട്ടിയില്ല… “”
ഞനൊന്ന് ചിരിച്ചു, ന്റെ ചിരിയിൽ അടുത്ത് നിൽക്കുന്നവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന ന്തോ ഉണ്ടെന്ന് പലരും പറഞ്ഞുള്ള അറിവുണ്ട്, അത് ഞാൻ നേരിട്ട് അറിഞ്ഞിട്ടും ഉണ്ട്, ന്തായാലും അവരെ നോക്കി ഞാൻ നല്ലൊരു ചിരി അങ്ങോട്ട് ചിരിച്ചു, അവളുടെ കൂടെ അപർണ്ണയും വർഷയും ഉണ്ടായിരുന്നു.
“” അത് സരില്ല… നമ്മളെല്ലാം പരിചയപെട്ടു വരുന്നതല്ലേ ഉള്ളു.. “”
അവളൊന്ന് ചിരിച്ചു, കൂടെ അവരും..
“” വർഷക്കെന്താ വേണ്ടേ… ബോണ്ടയോ.. അതോ ബിരിയാണിയോ..? “” കുട്ടത്തിൽ ഒരുത്തൻ ചാടി ഇടക്ക് കേറി.. അയ്യടാ ബിരിയാണി വാങ്ങാൻ വന്നിരിക്കുന്നവൻ… ഞാനവനെ പിടിച്ചവിടിരുത്തി.. ഉടനെ വിശാല്..
“” ടാ.. ടാ… നിയദ്യം സ്വന്തമായിട്ട് വല്ലതും വാങ്ങി കഴിക്ക്.. ന്നിട്ട് വർഷേ ഊട്ടാം… അയ്യാ വന്നേക്കുന്നവൻ…”” അതിന് എല്ലാരും ചിരിച്ചതും, ഞങ്ങൾ അവിടെ നിന്നാക്കി ഉച്ചക്കത്തെ ഫുഡ്..
പരുപാടി യെല്ലാം കഴിഞ്ഞു ഞങ്ങളു നേരെ ക്ലാസ്സിലേക്ക് വിട്ടു,
“” നിയെത്ര നാളായി ജിമ്മിൽ പോണ്… “” കാലിലെ ഷൂ ലൈസ് ലൂസ് ആയപ്പോ ഒന്ന് സ്ലോ ആയതാ ന്താടാ ന്ന് ചോദിച്ചു വന്ന വിശാലിനോട് നടന്നോളാൻ പറഞ്ഞു ഞാൻ അത് കെട്ടി, തിരിച്ചു നടക്കുമ്പോ ആൻ ന്നോട് ചോദിച്ചു,
‘” മെബി… ഒരു വർഷം മേലെ ആയി.. ന്തെടി…?? ” ഞാൻ മുന്നിൽ കിടന്ന കല്ലെല്ലാം തട്ടി തെറിപ്പിച്ചു അവൾക്കൊപ്പം നടന്നു,
” ഏയ്യ്… നീയിന്നലെ ബോഡി ഷോയൊക്കെ നടത്തിന്ന് കേട്ട്… “” അവളൊന്ന് ചിരിച്ചതും ഞാനും ചിരിച്ചുപോയി, നടന്ന കാര്യങ്ങൾ പറഞ്ഞു ങ്ങള് നല്ല കൂട്ടായി,
പിന്നെ നേരെ പോയത് ക്ലാസ്സിലേക്കാണ്,
ഒരു പിരീഡ് കഴിഞ്ഞതും, അടുത്ത കൊണാപ്പൻ വന്നു പഠിപ്പിക്കാൻ.. ഇവനൊന്നും ഒരു മടുപ്പുമില്ലേ ന്നാ… ശേ….
ഞനാ ഡെസ്കിലേക്ക് കിടന്നു..
“” ദേ…. ടാ നിന്റെ ചേച്ചിപ്പെണ്ണ് പോണ്.. “”
ഞാൻ കേൾക്കാൻ മാത്രമായി വിശാലിന്റെ ശബ്ദം വീണതും ഞാൻ ഞെട്ടി എഴുന്നേറ്റു,
“” എവിടെ…?? “” അത്രെയേറെ ആക്രാന്തത്തോടെ ചുറ്റും നോക്കി, ന്റെ പരവേഷം കണ്ട് ചിരിയോടെ അവൻ അവളുള്ളിടത്തേക്ക് കൈ ചൂണ്ടി,
ഞാൻ കൺകുളിർക്കേ അവളെ കണ്ടു നിന്നു,
ആദ്യം ഒരിഷ്ടം ഉണ്ടായിരുനെകിലും ഇപ്പോളാണത് പറയാൻ പൊന്നൊരു വികാരമായത്..
ഇന്നലെ കണ്ട പോലെ ജീൻസും ഒരു ഷർട്ടുമാണ് വേഷം, പുള്ളിക്കാരിക്ക് ഒരുക്കമൊന്നുമില്ലെന്ന് തോന്നുന്നു, ചന്തിക്ക് ഒപ്പം നീളമുള്ള മുടി പോണി സ്റ്റൈലിൽ അലശ്യമായി കെട്ടിട്ടുണ്ട്, ചുണ്ടിൽ ചെറിയ തോതിൽ ലിപ്സ്റ്റിക് വരച്ചിട്ടുണ്ട്, കണ്ണൊന്നും എഴുതാൻ മെനക്കെട്ടിട്ടില്ല, ആരുടെയോ അനുഗ്രഹം പിരികം ത്രെഡ് ചെയ്തിട്ടുണ്ട്, നല്ല ബോഡി ഷേപ്പ് ഉള്ള കൂട്ടത്തിലാണ്,മൊത്തത്തിൽ അളിച്ചിരി സീനാണ്… പെണ്ണിനെ മെരുക്കാൻ ഞാൻ കുറെ പാട് പെടും,
ഡെസ്കിൽ കമിഴ്ന്നു കിടന്ന് അവളുടെ ശ്രദ്ധ പറ്റിയെടുക്കാൻ പാട് പെടുന്ന ന്റെ ശ്രദ്ധ മുഴുവൻ അവളിലാണ്,
മറ്റേത്…… പെണ്ണോന്ന് നോക്കുന്ന് കൂടിയില്ലലോ.. പെട്ടെന്ന് ന്തോ വന്നെന്റെ കാഴ്ച മറച്ചു, ഞാൻ തള്ളി നീക്കി, പിന്നേമത്,
“” മാർഡ്രാ….. “” ഞാൻ പിടിച്ചൊരു തള്ള് വെച്ച് കൊടുത്ത്, പിന്നേം അവളിലേക്ക് ശ്രദ്ധ പോയി, ഇവളിതെങ്ങോട്ടാ ബാഗൊക്കെ തൂകി,
ശെടാ ഇവിടുന്ന് എങ്ങനെയാ ഒന്ന് വെളി ചാടുന്നെ..
“” എണ്ണിക്കേടാ…. “” ഞാൻ തല വേച്ചു കിടന്ന ഡെസ്കിലേക്ക് ആരോ ശബ്ദമുണ്ടാക്കി, ഞാൻ പുരികം വളച്ചൊന്ന് നോക്കി, ഇയാളെ ഞാനെവിടോ വെച്ച് കണ്ടിട്ടുണ്ടല്ലോ…. ഇത് നമ്മടെ സാറല്ലേ…. ഞാൻ വീണ്ടും ഡെസ്കിലേക്ക് കിടക്കാൻ കുനിഞ്ഞതും,
അയ്യോ ഇത് സാറല്ലേ… ഞാൻ പെടുന്നനെ ചാടി എണ്ണിറ്റു. പിള്ളേരെല്ലാം ന്റെ കളി കണ്ട് ചിരി തുടങ്ങി,
“” സോറി സാർ… വെളിയിലൊരു ഒറ്റ മൈനേ കണ്ടപ്പോളത് ഒറ്റക്കാണോ വന്നെന്ന് ഒന്ന് കൺഫോം ചെയ്തതാ… “”
പുള്ളി വായിൽ വന്ന മൈ… നയെ കടിച്ചോതുക്കി, ന്നിട്ട് ന്നെ നോക്കി, പിള്ളേരെല്ലാം മുടിഞ്ഞ ചിരി, ഇടക്കെപ്പോളോ ബഹളം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ വിശാല് കൈ കൊട്ടി ചിരിക്കുന്നുണ്ട്, വല്ലോം അറിഞ്ഞിട്ടാണോ ന്തോ..
“” യു മെ… പ്ലീസ് ഗെറ്റ് ഔട്ട്.. “” പുള്ളി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തിയതും, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന കണക്കെ സാറിനോട് ഒരു താങ്ക്സും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..
സംഭവം ന്തോ മനസിലായ വിശാല് ന്റെ കൂടെ ഇറങ്ങാൻ നോക്കിയതും പുള്ളി തടഞ്ഞു,
“” നിയിത് എവിടെ പോവാ.. ആ ഒറ്റ മൈനക്ക് കൂടുണ്ടാക്കാനോ..?? “” പുള്ളിയൊന്ന് ചിരിച്ചു, കൂടെ പിള്ളാരും.. അതും നമ്മടെ ചെക്കന്റടുത്ത്..
“” അല്ല സാറേ മറ്റേ മൈനക്ക് വഴിയറിയില്ല അപ്പൊ ഗൂഗിൾ മാപ്പിട്ട് കൊടുക്കാൻ… ന്തേ സാറും വരണ.. “”
അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടും പുള്ളിയനവനെ വിട്ടില്ല.,
ഞാമ്പിന്നെ വെച്ചു താമസിപ്പിക്കാതെ നേരെ അവളുടെ അടുത്തേക്ക് ഓടി, ഞാൻ വരുന്നത് കണ്ടതും കൂടെ ഉണ്ടായിരുന്നവളുടെ പിന്നിലേക്ക് അവളൊന്ന് പരുങ്ങി, അത് കണ്ട് ന്താടി ന്ന് ചോദിച്ച കൂട്ടുകാരിയോട് ന്തോ പറഞ്ഞതും അവളും ന്നെ നോക്കി,
ഞാനേതായാലും ഒന്ന് വട്ടുപ്പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു, ഞാൻ തന്റെ നേരെയാണ് വരുന്നത് ന്നറിഞ്ഞവൾ ഒന്ന് പേടിച്ചു, ന്നാൽ അവളെയും പാസ്സ് ചെയ്ത് ഒന്ന് മൈൻഡ് കൂടി ആക്കാതെ പോകുന്നത് കണ്ടതും പെണ്ണിന് സംശയം, അങ്ങനെ വരാൻ വഴിയില്ലല്ലോ ന്നൊരു തോന്നലോടെ അവളെന്നെ തിരിഞ്ഞു നോക്കി,
ന്നാൽ ആ നോട്ടത്തിനായി കാത്തിരുന്നാപ്പോലെ ഞാൻ അവളെ നോക്കി ഒരു ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ തന്നെയാണ് നോക്കുന്നതെന്ന് കണ്ടതും പെണ്ണ് വീണ്ടും നിന്ന് വിരകാൻ തുടങ്ങി, ഞാൻ അവളെ നോക്കിയൊന്ന് ഗോഷ്ഠി കാണിച്ചതും ന്റെ ചേഷ്ടകൾ കണ്ടവൾ ചിരിക്കാൻ തുടങ്ങി,
ഞനൊരു ടാറ്റയും കൊടുത്ത് നേരെ കാന്റീനിലേക്ക് വെച്ച് പിടിച്ചു,
“” ഗോപിയേട്ടാ ഒരു ചായ… “” അകത്തേക്ക് കയറിക്കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞതും, പുള്ളി ഒരു ചിരിയോടെ ചായ എടുക്കാൻ പോയി,
“” ഇതെന്താ കുഞ്ഞേ… ക്ലാസ്സി കേറില്ലേ..? “”
പുള്ളി തോളിൽ കിടന്ന തോർത്തുകൊണ്ട് ചായ ക്ലാസ്സിന്റെ അടിഭാഗം തൂത്തുക്കൊണ്ട് ന്റെ നേരെ വെച്ചു,
“” ഓഹ്… അത്യാവശ്യമായിട്ട് ഒന്ന് പുറത്ത് പോണായിരുന്നുയേട്ടാ.. അതാ.. “” ഞാനാ ചായ ഊതികുടിച്ചോണ്ട് പുള്ളിയോട് നല്ലൊരു കള്ളം അങ്ങോട്ട് വെച്ച് കാച്ചി. അതങ്ങോട്ട് ദാഹിക്കാതെ പുള്ളി നേരെ അകത്തേക്ക് പോയി, ഞാൻ പിന്നെ അവിടെ കണ്ടൊരു പത്രവും എടുത്ത് വെച്ചങ്ങനെയിരുന്നു..
“” ഹലോ… ചായകുടിയാണോ… “” ന്റെ മുന്നിലെ ടേബിളിലേക്ക് കയറിയിരുന്നോണ്ട് അവരോരു കുശലന്വഷണം നടത്തി. അല്ല പാത്രം കഴുകാ…
ഞാൻ പത്രത്തിൽ നിന്നും കണ്ണെടുത്തു..
അയ്യ് നമ്മടെ ആളാണല്ലോ…ഞാൻ നോക്കിയതും ന്നെ നോക്കി നന്നായിട്ടൊന്ന് ചിരിച്ചു.
“” പത്രം വായനയൊക്കെ ഉണ്ടോ നിനക്ക്… “” പുള്ളിക്കാരി അന്ന് മിണ്ടിയിട്ട് പിന്നിപ്പോളാണ് ന്നോട് ന്തെങ്കിലും ചോദിക്കുന്നെ..
“” ഏയ്യ് ഞാനീ അങ്ങാടി ചരമകോളം നോക്കായിരുന്നു..
കൊണ്ടോയി ഇത്തവണത്തെ റാങ്ക് കിഴക്കെത്തടത്തിലുള്ള തങ്കപ്പൻ ചേട്ടൻ കൊണ്ടോയി 97 വയസ്സ്… ജസ്റ്റ് മിസ്സ് ആയിരുന്നു സെഞ്ച്വറിക്ക്.. ഹ്മ്മ്… കുഴപ്പയില്ല… ഫസ്റ്റ് റാങ്ക് ഉണ്ടല്ലോ…””
ഞനൊന്നാ പത്രം പുള്ളികാരിക്ക് നേരെ നീട്ടി പുള്ളിയെ തൊട്ട് കാണിച്ചു, ഉടനെ ന്നെയും ആ പത്രത്തെയും മാറി മാറി നോക്കി പുള്ളിക്കാരി അങ്ങോട്ട് ചിരി തുടങ്ങി..
“” ഗോപിയേട്ടാ ഒരു ചായകുടെ എടുത്തോ…. “”
ആ ചിരി യിനിയും നീളുമെന്ന് തോന്നിയതും ഞാൻ അടുത്ത ചായ പറഞ്ഞു, പതിയെ അവളിരിക്കുന്നിടത്തേക്ക് ഇരുന്നു. ഞനാ മുഖത്തേക്ക് തന്നെ നോക്കി, ഒട്ടും ശ്രദ്ധിക്കാത്ത മുഖമാണതെന്ന് കണ്ടാൽ തന്നെ അറിയാം.. ങ്കിലും അതിലെ ഐശ്വര്യം…
“” ന്താടാ ഇങ്ങനെ നോക്കുന്നെ…. “” മുന്നിൽ കിട്ടിയ ചായയും ഊതി കുടിച്ചോണ്ട് ചെറു ചിരിയിൽ ന്നോട് തിരക്കി
“” അല്ല.. ചേച്ചി ന്ത് സുന്ദരിയാണെന്ന് നോക്കായിരുന്നു ഞാൻ… “”
ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി ഇരുന്നുപോയി, അവളൊന്ന് ചുറ്റും നോക്കി കുറച്ച് മുന്നിലേക്ക് ചാഞ്ഞു, കവിളൊക്കെ ചുവന്നിട്ടുണ്ട്, പിന്നയൊരു നാണവും
“” എടാ ഞാനിന്റെ സീനിയറാണ്.. “” ഒരു നിർദേശം പോലെ പറഞ്ഞതാണെങ്കിലും ആ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചിരിക്കുന്ന ചിരിയിൽ ഉണ്ട് അതിനുള്ള മറുപടി , ഞനൊന്ന് ചിരിച്ചതും, അവര് പെട്ടെന്ന് കണ്ണടച്ചു മുഖം വെട്ടിച്ചു പതിയെ ന്തോ പിറുപിറുത്തു.
“” ഒരാളുടെ സൗന്ദര്യം ആസ്വദിക്കാൻ അയാള് സീനിയർ ആണോ അല്ലയോ ന്നൊക്കെ നോക്കണോന്ന് എനിക്ക് അറില്ലായിരുന്നു.. സോറി… “”
ഞനത് ഇഷ്ടപെടാത്ത പോലെ ചായയുമായി അല്പം ചെരിഞ്ഞിരുന്നു,
“” അഹ് സിദ്ധു നീ പിണങ്ങല്ലേ… “” അവളെന്റെ കയ്യിൽ പിടിച്ചു നേരെയിരുത്തി, ഏയ് ഇവൾക്കെങ്ങനെ ന്റെ പേരറിയാം.. ഞാൻ ന്തെങ്കിലും പറയുന്നതിന് മുന്നേ അവളെന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.
“” നീ പിണങ്ങിയാ നിക്കത് സഹിക്കാൻ പറ്റില്ലെടാ… നിക്ക് അതോലെ ഇഷ്ട നിന്നെ… നിനക്കും.. നിനക്കും അതേപോലെ തന്നെ അല്ലെ… ആണെന്ന് പറ.. സിദ്ധു… ആണെന്ന് പറയാൻ… “”
അവളെന്റെ കയ്യിൽ കൈ കോർത്തു എങ്ങിക്കരഞ്ഞു, ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു
“”അതെ.. നിക്കും ഇഷ്ട… നിക്കും ഇഷ്ട ന്റെ പെണ്ണിനെ…””
“” ടാ…. “” പെട്ടെന്ന് ന്റെ പുറത്തൊരിടി… ഏഹ് ഇവളിതെന്തിനാ വെട്ടുന്നെ… മുന്നിലെ അവളെ നിക്ക് അവ്യക്തമായി..
“” എടാ സിദ്ധു ണ്ണിക്കാൻ… വീണ്ടും വിളി, അവളാ കസേരയിൽ നിന്നും എണ്ണിറ്റ് ദൂരേക്ക് നടന്നകന്നു.
പിന്നേം വിളി ശക്തിയിൽ ആയതും ഞനൊന്ന് ഞെട്ടി, ചുറ്റും നോക്കി വിശാല് നാറി..
“” പെണ്ണിനെ വീട്ടിൽ ക്കൊണ്ട് വിട്ടാ… “” അവനൊരു ആക്കി ചിരിയോടെ ചോദിച്ചതും ഞാൻ പൊട്ടൻ നിന്നാട്ടം കാണുന്നത് പോലെ ചുറ്റും നോക്കി, ക്ലാസ്സിലാണ്. ഏഹ് അപ്പോ… ഇത്രേം നേരം നടന്നതൊക്കെ സ്വപ്നമാണോ..
ശേ….
ഞാൻ തലയും ചൊറിഞ്ഞു അവന്റെ ഊക്കും വാങ്ങിക്കൂട്ടി വെളിയിലേക്ക് നടന്നു,
“” ക്ലാസ്സേപ്പോ കഴിഞ്ഞ്… ഞാനറിഞ്ഞില്ലല്ലോ…?? “”
“” കണ്ട പെണ്ണുങ്ങളേം സ്വപ്നം കണ്ട് പോത്ത് പോലെ കിടന്നുറങ്ങുമ്പോ ഓർക്കണമായിരുന്നു… ക്ലാസ്സൊക്കെ നേരത്തെ കഴിഞു ബാക്കിയുള്ളോർ വീട്ടിലും പോയി.. ബാ വന്ന് കേറ്..””
ന്തായാലും നല്ലൊരു സ്വപ്നയിരുന്നു.. ശേ ആ നാറി ഇടൽ കേറില്ലായിരുന്നേൽ.. ഞനൊരു കിസ്സ് ഒപ്പിച്ചെടുത്തേനേ…. ഞാൻ പുറകിലേക്ക് കയറിക്കൊണ്ട് ചിരിച്ചു.
“” എന്തുവാടേ… പൊട്ടൻ ആട്ടം കാണുന്നപോലെ ചുമ്മാ കെടന്ന് കിണിക്കുന്നെ… ഏഹ്..”” ന്റെ ഭാവം കണ്ട് മുഖം ചുളിച്ചവൻ ചോദിച്ചതും, ഞാൻ അവന്റെ തലക്കിട്ട് ഒരു തട്ടങ്ങ് കൊടുത്തോഴിവാക്കി.
വണ്ടി നേരെ ജിമ്മിലേക്കാണ് പോയത്, ചെന്നതും
“” ഓഹ് വിദ്യാർത്ഥികൾ എത്തിയോ…??”” ഞങ്ങളെ കണ്ടതും അവന്മാർ ആക്കിയൊന്ന് ചിരിച്ചു
“” നാലക്ഷരം പഠിച്ചവരെ ബഹുമാനിക്കാൻ പടിക്കെടോ ആദ്യം…ന്നിട്ടുണ്ടാക്ക് മസ്സിലും പ** യും.. “” വിശാല് അവന്റെ സ്റ്റിരം സ്പോട് ആയ ലെഗ് ഏരിയ യിലേക്ക് വിട്ടു, അങ്ങോട്ടേക്കവുമ്പോ അധികം ആരും ചെല്ലില്ല അവന്റെ ഉറക്കത്തെ ശല്യപെടുത്താൻ, കേരളത്തിലെ ആണ്പിള്ളേർക്ക് ന്തിനാടാ സിക്സ് പാക്ക് ന്നാണ് വിശാലിന്റെയും തിയറി,
പിന്നെ വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു അവനേം വീട്ടിലാക്കി തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ അവന്റെ അമ്മ ഉണ്ടാക്കിയ ഫുഡും കഴിച്ചാണ് തിരിച്ചു വന്നത്, ഇപ്പോ വൈകിട്ടത്തെ ഭക്ഷണം അവിടുന്നാണ് ന്റെ… വേണ്ടെന്നൊക്കെ പറഞ്ഞു നോക്കി, എവിടെ കേക്കാൻ.., ഞാൻ ഒറ്റക്ക് ഉണ്ടാക്കിയാണ് കഴിക്കുന്നതെന്ന് അറിഞ്ഞത് മുതൽ ഞാൻ കേൾക്കാത്ത വഴക്കിനു കണക്കില്ല.
അങ്ങനെ ക്ലാസ്സ് തുടങ്ങിയിട്ട് ഒരു നാലാഴ്ച കഴിഞ്ഞതേ അറിഞ്ഞില്ല.. അതിനിടയിൽ ന്റെ ഉള്ളിലെ ഇഷ്ടം വളർന്നു പന്തലിച്ചിരുന്നു ന്ന് വേണേൽ പറയാം.. പക്ഷെ ഒന്ന് തുറന്ന് സംസാരിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല.. മുൻപത്തെ പോലെയല്ല.. ന്നെ കാണുമ്പോൾ കണ്ണുരുട്ടാനും, ഇടക്ക് ചിരിച്ചു കാണിക്കാനും ഒക്കെ മാറിയിരുന്നു അവൾ..
പക്ഷെ അവളിലും ന്നിലും ഒരുപാട് ദൂരം അകൽച്ച ഉള്ളതായി തോന്നിയിരുന്നു നിക്ക്.
ഒരു മാസം കഴിഞ്ഞിട്ടും ഒന്ന് മിണ്ടാൻ കൂടി കിട്ടിയിരുന്നില്ല അവളെ..
ഇതിനിടയിൽ എനിക്കും വിശാലിനും ഇടയിൽ ആൻഡ്രേസ്സയും അപർണ്ണയും വന്നിരുന്നു. ഞങ്ങളു നല്ല കൂട്ടായി..
അങ്ങനെ ഇരിക്കെ ക്ലാസ്സ് കഴിഞ്ഞുള്ള ഒരു രാത്രി,
ഏതായാലും നന്നായി ഇരുട്ടിയാണ് ഞാൻ വീട് പിടിച്ചത്, ഒരു കുളിയൊക്കെ കഴിഞ്ഞു ഒരു കാവി കൈലിയും മുറുക്കി ഉടുത്തു ഞാൻ ഉമ്മറപടിയിലിറങ്ങിയിരുന്നു.
കയ്യിൽ കരുതിയ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നിന് തീ കൊളുത്തി ചുണ്ടോട് ചേർത്തു,
ലഹരി ചെറുതായതും ന്റെ ചിന്തകൾ വലുതായി തുടങ്ങി,
“” സ്വത്തെല്ലാം പേരിലായിട്ടും തറവാട്ടിന്ന് ആരേം കണ്ടില്ലല്ലോ.. ചിലപ്പോ അടിച്ചൊടിച്ചാലോ ന്ന് തോന്നിട്ടാവും… അതേതായാലും നന്നായി… “” ഞനൊരു പുക കൂടെ ആഞ്ഞെടുത്തു.
“” ഒരനാഥനെന്തിനാണോ ഇത്രെയും സ്വത്ത്.. ജീവിതം തന്നെ തട്ടിയെറിഞ്ഞിട്ട് വീണ്ടും ജീവിച്ചോളാൻ പറയുന്നതിലെന്ത് ന്യായം… “” ഞാൻ ആരോടെന്നില്ലാതെ മുരണ്ടു, അപ്പോളാണ് ഇന്ന് വൈകിട്ട് കണ്ടൊരു സ്വപ്നം ന്നിലേക്ക് വീണ്ടും ഓടിയെത്തിയത്.
“” ദൈവമേ… ആ സ്വപ്നം ഉള്ളതാക്കിതീർക്കണേ നീ.. അങ്ങനെയായ നമ്മക്ക് രഹസ്യമായിട്ടൊന്ന് കണ്ട് കളയാം.. ഉറപ്പ്…
ഇടയ്ക്കിടെ സ്വപ്നത്തിലവൾ ന്റെ മാത്രമായ് തീരുമായിരുന്നു…
ഹ്മ്മ്.. പെണ്ണിച്ചിരി സീനായാലും ന്നെ കാണുമ്പോ ഒരു പരവേശമുണ്ടിപ്പോ… അതിനി പ്രേമാക്കി തീർക്കുന്നതേങ്ങനെയാണോ….
ഞാൻ തലയൊന്ന് ചൊറിഞ്ഞു.
കത്തി തീർന്ന സിഗരറ്റ് ഞാൻ ദൂരേക്ക് എറിഞ്ഞു കളഞ്ഞു, ഇനി മുത്തശ്ശി വളർത്തിട്ട് ഞാൻ പിഴച്ചു പോയിന്ന് നട്ടാരറിയണ്ട…
ഞാൻ ഫോണെടുത്തു വിശാലിനെ വിളിച്ചു, മൈരൻ കാൾ ബിസി… പെണ്ണിനെ വിളിക്കയായിരിക്കും… വിളിക്കട്ടെ… നാറിയൊക്കെ വിളിക്കട്ടെ.. പെണ്ണുള്ളവന് ന്തുമാവാലോ…!
ഞാൻ പിന്നൊന്നും ചിന്തിക്കാതെ കയറികിടന്നു, ഇടക്കെപ്പോളോ താളം തെറ്റി ആടിയ കാലിന്റെ വേഗത കുറഞ്ഞു നിന്നു, ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.
**************************************
“” മ്മ് ന്താടാ നാറി… “” ചെവിതല തരാതെയുള്ള മൊബൈൽ റിങ് ടോണിൽ ഞാൻ അല്പം നീരസത്തോടെ അവന്റെ പേര് കണ്ട് മുരണ്ടു.
“” ഇങ്ങോട്ട് വിളിച്ചിട്ട്.. ന്താടാന്നോ… “”
ഞാൻ പതിയെ ക്ലോക്കിലേക്ക് നോക്കി, 3 മണി.. ഇവനെന്ത് വട്ടായോ…??
“” അത് പത്തു മണി.. ഇതിപ്പോ മൂന്ന് മണിയയെടാ സതീശന്റെ മോനെ… “”
“” ആഹ്ഹ് അത് പോട്ടെ… നീ ന്താ വിളിച്ചേ അത് പറ… “”
ഞാൻ ഉറക്കച്ചുവയൊക്കെ മാറ്റി നിവർന്നിരുന്നു, ഒന്ന് പതപ്പിക്കണം ല്ലേ കോപ്പൻ ചത്തോയ ന്റെ തന്തക്ക് വിളിക്കും..
“” മോനെ… വിശാലെ… ന്തൊക്കെ ഉണ്ടെടാ വിശേഷം….??
നീ ഇയ്യിടെയായിട്ട് കുറച്ചധികം ഗ്ലാമറാക്കുന്നുണ്ട് കേട്ടാ.. തെങ്ങിൻ പോകുലാദി കഴിക്കണുണ്ടോ നീ..””
“” പത വേണ്ട… കാര്യം.. അതാദ്യം പറ നീ…. “”
അവന് മനസിലായെന്ന് തോന്നുന്നു…
“” എടാ അളിയാ… അതിപ്പിന്നെ അവളില്ലെ മറ്റേ സീനിയർ… അവളുടെ പേരും ഡീറ്റൈൽസും കിട്ടാൻ വഴി ഉണ്ടോ…?? “”
“” നാളെ മതിയോടാ… “” ഞാൻ ചെവിയിൽ നിന്നും ഫോൺ എടുത്ത് ഡിസ്പ്ലേയിൽ അവന്റെ പേര് നോക്കി, കൈ കൂപ്പി,, ദൈവം…..!!
“” മതിയെടി ചക്കരെ… ന്നാ വേഗന്ന് എണ്ണിറ്റ് റെഡി ആയിരിക്ക്… “” ഞാൻ ആ ബെഡിൽ കിടന്നൊന്ന് ഞെരിപിരി കൊണ്ടു.. കാരണം ചെക്കൻ നോക്കാം ന്ന് പറഞ്ഞാ നടന്നു ന്ന…. ഹല്ല പിന്നെ..
“” ന്തിന്…. ഒന്ന് പോടാ മലരെ വെച്ചിട്ട്.. ഞാൻ പോയികിടന്നുറങ്ങട്ടെ… “”
അവനൊരു കോട്ടുവായ ഇട്ടുകൊണ്ട് ന്നോട് അലറി.
“” ഉറങ്ങാനോ…?? അപ്പൊ നീ ഇതുവരെ കിടന്നില്ലേ??
അപ്പോ ഇത്രേം നേരം നീയെന്തോ തൊലിക്കുവായിരുന്നു… നാളത്തെ ഇഡ്ഡലി ക്കുള്ള മാവട്ടുവായിരുന്നോ…? “”
“” ഏഹ്,
നാളെ ഇഡ്ഡലിയാണോ ഇവിടെ… അമ്മയെന്നോടൊന്നും പറഞ്ഞില്ലാലോ… “”
ഞാൻ തലക്ക് കൈ കൊടുത്ത്…
“” അതൊന്നുല.. മിനിമം ബുദ്ധി ഉണ്ടോന്ന് ഞാൻ ശ്രദ്ധിക്കണമായിരുന്നു… ന്റെ തെറ്റാ… ഹല്ല.. നീയെന്താ കിടക്കാൻ ലേറ്റ് ആയെ..?? “”
ഞാൻ വീണ്ടുമെന്തോ ഓർത്തെന്ന പോലെ അവനോട് തിരക്കി.
“” ഓഹ് ന്റെ ഒറക്കം ഒക്കെ ഏതാണ്ട് ഈ സമയത്താടാ… അവള് പണ…. പണ…. ന്ന് പറഞ്ഞോണ്ടിരിക്കും… മറ്റേത് ബാക്കിയുള്ളൊന് ഉറക്കം വന്നിട്ട്.. ഉറങ്ങിന്നങ്ങാനും കണ്ടാ… ഇയ്യോ അന്നത്തെ ദിവസം… അല്ല അത് വിട്.. നീ പോയി കിടന്ന് ഉറങ്ങിയേ.. ഞാനും സൈഡ് പിടിക്കട്ടെ….””
മറുത്തൊന്നും പറയാതെ അവൻ ഫോൺ വെച്ചു. പാവം… എന്തെല്ലാം ത്യാഗമാ… ഈശ്വരാ… ഇനി ന്റെ അവസ്ഥയും ഇതൊക്കെ തന്നെ ആവോ…?
പിന്നെ കിടന്നിട്ട് എന്തേയ്യ്താലും ഉറക്കം വരുന്നില്ല., ഒരു കാപ്പിയും തിളപ്പിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി, ഷെയ്യ് ഒറക്കോം പോയി, സമയമാണേൽ മൂന്നര ആയതേ ഉള്ളു താനും…, എനിക്കണേൽ അവളെ കണ്ടില്ലെങ്കിൽ ചത്തുപോകുമെന്ന അവസ്ഥ,
ഞാൻ ഫോണെടുത്തു അവനെ വീണ്ടും കാൾ ചെയ്തു.
“”അവള് എവിടാ സ്റ്റേ ന്ന് അറിയോ നിനക്ക്….??””
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞാൻ ബൈക്കിന്റെ കിക്കർ ആഞ്ഞു ചവിട്ടി, ഇട്ടിരുന്ന ഡ്രെസ്സ് മാറി ഒരു ടി ഷർട്ടും ട്രാക്ക് പാന്റും എടുത്തിട്ടു, നേരെ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് വെച്ചു വിട്ടു. ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോ മുറി ഏത് ഫ്ലോറിൽ ആണെന്ന് ഒരു കൺഫ്യൂഷൻ, അവനെ വിളിച്ചാലോ… വേണ്ട നുമ്പേ തന്തക്കെ വിളിച്ചുള്ളൂ.. ഇനി വിളിച്ചാ അവൻ ഇവിടെ വന്ന് മുത്തിക്കും മുത്തിടെ മുത്തിക്കും വിളിക്കും..
ഇനിയെന്താ ഒരു പോംവഴി…!! ഞാൻ അവിടെ ആ അത്യാവശ്യം വല്യ മതിലിനോട് ചേർന്ന് നിന്ന് ആലോചിച്ചു, ഹ്മ്മ്മ്………………………….!!!
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
കിട്ടിപ്പോയി…. ആൻഡ്രേസ്സ… പൊന്ന് മോളെ..
ഞാൻ ധൃതിയിൽ ഫോൺ അരയിൽ നിന്നും എടുത്ത് ആൻഡ്രേസ്സക്ക് കാൾ ചെയ്തു. ആദ്യത്തെ 8 കോളിനോടുവിൽ അവൾ ഒരോറക്കച്ചടപ്പോടെ ഫോൺ ചെവിയിലേക്ക് വെച്ചു.
“” ന്താടാ പട്ടി ഒറങ്ങാനും വിടുലെ…. “” വള വള ശബ്ദത്തിൽ അവളുടെ കയ്യിന്നും കിട്ടി..
“” ന്റെ പൊന്നാര മോളല്ലേ… ഞനൊരു കാര്യം ചോദിച്ചാ സത്യം പറയോ ന്റെ പൊന്ന്….?? “”
മറുപടി ഒരു മൂളലായിരുന്നു, അതും കുറച്ച് നേരത്തിനു ശേഷം.
“” ഞാനെടക്ക് കാണുലെ ഒരു സിനിയർ പെങ്കൊച്ചിനെ…?? “” ഞനൊന്ന് പറഞ്ഞു നിർത്തി.
“” ആര് സ്റ്റെഫിചേച്ചിയോ…?? “”
സ്റ്റെഫിന്നാണോ പേര്… കൊള്ളാം സ്റ്റെഫി… നല്ല പേരാല്ലേ… നികിഷ്ടപ്പെട്ടു… ഐ ലൈക് ഇറ്റ്…!
ഞാൻ അതേയെന്ന് ചോദിച്ചെങ്കിലും മറുപടി ഒന്നുവന്നില്ല… ഇവള് ഉറങ്ങിയാ…??
“” ആൻഡ്രേസ്സ… ടി നീ ഉറങ്ങിയോ..?? “‘
“” മ്മ്.. ….. മ്മ്ച്ചും… ഇല്ല. ഇല്ല.. നീ പറഞ്ഞോ കേൾക്കണ്ണ്ട്… “”
“” ആ സ്റ്റെഫി, ഏത് റൂമിലാണ് ന്ന് അറിയോ ന്റെ മോൾക്ക്… “”
“” മ്മ്… “” ഏഹ് അറിയോ ഇവൾക്ക്… ന്റെ ചക്കര..
നാളെ ന്റെ കൊച്ചിന് ബിരിയാണി ഫിക്സ്…
“” ആണോ… അല്ലേലും ന്റെ കൊച്ച് സുപ്രാ…. പറയ് ഏത് റൂമാ…?? “”
ബീപ്….. ബീപ്….. ഫോൺ ഞാൻ കട്ടായി..
ഞനൊര് ദീർഘനിശ്വാസത്തോടെ ആ മതില് എടുത്ത് ചാടി, അതും പതിയെ… വെറുതെ ന്തിനാ ഓവർ ശബ്ദം ഇട്ട് സെക്യൂരിറ്റി ചേട്ടനെ ബുദ്ധിമുട്ടിപ്പിക്കുന്നെ…
അവള് പറഞ്ഞു തന്ന റൂമിന്റെ ഏകദേശ രൂപം ഞാൻ പുറത്തു നിന്ന് വീക്ഷിച്ചു, മ്മ്… ഓക്കേ…
ഉള്ളിൽ കൂടെ കയറാം ന്ന് കരുതി നിന്ന ഞാൻ അത് പിന്നീട് വേണ്ടെന്ന് വെച്ചു. കാരണം ഏതേലും പഠിപ്പിസ്റ്റ് പിള്ളാര് എണ്ണിറ്റു വന്നാ അവിടേക്കൊണ്ട് തീർന്നെല്ലാം.. ഞാൻ പിന്നിലെ ബ്ലോക്കിലേക്ക് നോക്കി, ഓരോ ഫ്ലോറിനെയും ബന്ധിപ്പിക്കുന്ന ഓരോ സ്ലാബുണ്ട് ഓരോടത്തും അതിൽ ചവിട്ടി കയറിയാൽ അതികം പാട് പെടാതെ മുകളിൽ ചെല്ലാം, ഇല്ലേൽ ഡയറക്റ്റ് മുകളിലോട്ടും ചെല്ലാം….
ഞാൻ പിന്നൊന്നും ചിന്തിക്കാതെ അതിലേക്ക് വലിഞ്ഞു കയറി, ഓരോ ഷെഡിലേക്കും മാറി മാറി നോക്കി ഞാൻ അവളെ തപ്പി, ഇതൊക്കെ കുറച്ച് ഓവർ അല്ലെ ന്ന് തോന്നുന്നവരോട്, ഓവർ ആവണം.. ഓവറയാലേ ഇതിലൊക്കെയൊരു ഗുമ്മുള്ളു…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇതൊരുമാതിരി മറ്റേടത്തെ ഇടവാടായിപ്പോയി, കോപ്പ്…. “” മൂന്നാം നിലയിലേ ഷെഡിലേക്ക് കയറി നിന്ന് ഞാൻ ആരോടെന്നില്ലാതെ പുലമ്പി. ഈ കണ്ട മുറി മുഴുവൻ നോക്കിയെങ്കിലും അവളെ മാത്രം കണ്ട് കിട്ടിയില്ല. ഇനി ഉംഫിയോ….!!
ഇരുട്ടാണെങ്കിലും മിക്ക റൂമിലും ബെഡ് ലാമ്പുണ്ട്, പിന്നെ കുറെ പഠിപ്പിസ്റ്റ് പിള്ളാര് ഉറക്കം തൂങ്ങി ഇരുന്ന് എന്തൊക്കെയോ വായിക്കുന്നുമുണ്ട്.. ന്തിന്റെ കുഞ്ഞാണോ ഇതൊക്കെ….
എന്തോ പോയ അണ്ണാനെപ്പോലെ ഞാൻ പതിയെ താഴേക്ക് ഇറങ്ങി, കയറിയത് പോലെയല്ല കുറച്ച് പാടാ താഴേക്ക് ഇറങ്ങാൻ. ഏതായാലും ഷേഡിൽ വഴുപ്പ് ഉള്ളതോണ്ട് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
താഴെയെത്തി കൈയിലെ പൊടിയും തട്ടി ഞാൻ നടുവിന് കൈ കൊടുത്ത് മുകളിലേക്ക് നോക്കി.
“” ന്നാലും ന്റെ പെണ്ണെ, ഇത്രേം മെനക്കെട്ടിട്ട് നിന്നെയൊന്ന് കാണാങ്കുടി കഴിഞ്ഞില്ലലോന്നോർക്കുമ്പോള…””
ഉള്ളിൽ നുരപൊന്തിയ വിഷമത്തെ ഞാൻ ന്റെ വാക്കുകളിലൂടെ പുറത്തുക്കാട്ടി, പെട്ടെന്ന് വെളിയിൽ നിന്നും ഒരു ശബ്ദം ഞാൻ വേഗന്ന് ഒരു മൂലയിലേക് നീങ്ങി നിന്നു.
ദൈവമേ സെക്യൂരിറ്റി ചേട്ടനവല്ലേ… ഞാൻ പുള്ളിയുടെ റൂമിലേക്ക് ഒന്നെത്തി നോക്കി, ഓഹ് പാവം ഉറക്കത്തിലാ.. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതിപുലർത്തുന്നൊരു മനുഷ്യൻ..
പെട്ടന്ന് ഞാൻ ചാരി നിന്ന ഡോർ അകത്തേക്ക് തുറന്നതും ഞാനൊന്ന് വെച്ചു പുറകിലേക്ക് വീണു, ആരുടെയോ മേത്തേക്ക് വീണ ഞാൻ,
കാര്യം തലച്ചോറിൽ എത്തുന്നതിന് മുന്നേ നടക്കാൻ പോകുന്നതിനെ കുറിച്ച് മുന്നിൽ കണ്ട് ചാടി എഴുനേൽറ്റ് അലറി വിളിക്കാൻ തുറന്ന വായ ഞാൻ കൈകൊണ്ട് പൊത്തി പിടിച്ചു,
ന്നോടാ കളി…..
ഞാൻ ചുറ്റിനും നോക്കി ആരേലും വന്നാ കഴിഞ്ഞു ന്റെ കഥ.. ഉടനെ പൊത്തി പ്പിടിച്ച ന്റെ കയ്യിൽ ഒരു ഞെരുക്കം, ന്താ അത്… ഒരു നനവുമറിയുന്നുണ്ടല്ലോ…? പെട്ടന്ന് ന്തോ വേദന കിനിഞ്ഞിറങ്ങുന്നത് പോലെ.,
മലര്…. കാലമാടത്തി കയ്യി കടിച്ചതാണ്…
ഞാൻ കിടന്ന് ഞെരിപിരി കൊള്ളാൻ തുടങ്ങി, പെടുന്നനെ തല വെട്ടിച്ചു ആ മുഖത്തേക്ക് നോക്കിയ ഞാൻ ശെരിക്കും ഞെട്ടി,
ന്നെ കണ്ടതും കടിച്ചു പിടിച്ച കൈയിൽ നിന്നും വേദന പതിയെ പടിയിറങ്ങി,ന്നാലും ന്റെ കയ്യിലെ മുക്കാ കിലോ കൊണ്ടോയിട്ടുണ്ട്..
ആ കണ്ണുകൾ ന്റെ മുഖമാകെ അരിച്ചു നടന്നു, ആ കണ്ണിൽ അവശോസനീയത, ഒരുമാതിരി പന്തം കണ്ട പേഴ്ചാരിയെ പോലെ, പിന്നെ ഒരു വെട്ടലോടെ ന്റെ കണ്ണിൽ കൊരുത്തു നിന്നു, ന്നാൽ അതിനൊക്കെ എത്രയോ മുന്നേ ഞാൻ ആ കണ്ണുകളിൽ അടിമപ്പെട്ടിരുന്നു,
ആ നിൽപ്പ് തുടർന്നതും അവളെന്നെ തള്ളിയെറിഞ്ഞു
“” വിഡ്രാ…. “” അതിനൊപ്പം കയ്യിൽ കിടന്നൊരു തുണിയെടുത്തു മാറിന് മുകളിലേക്ക് ഇട്ടു.
അപ്പോളാണ് ഞാൻ അവളെ നോക്കുന്നത് തന്നെ, അടിപ്പാവാട ക്കൊണ്ട് മാറിന് മുകളിലേക്ക് കയറ്റി കെട്ടിട്ടെ ഉള്ളു..
ഇവളാര് ഉണ്ണിയാർച്ചയോ… വെളുപ്പിനെ മുലക്കച്ചയൊക്കെ കെട്ടി ഇറങ്ങാൻ..
ന്റെ നോട്ടം അവളുടെ നെഞ്ചിലേക്ക് ആണെന്ന് കണ്ടതും അവളൊന്നുടെ ആ തുണി കയറ്റി ഇട്ടു,
“” നേരെ നോക്കെടാ… തോന്നിവാസം കാണിച്ചാ ഞാനിപ്പോ ഒച്ചയിടും..””
ഞാൻ പെട്ടന്ന് നോട്ടം മാറ്റി അവളെ നോക്കി, പുള്ളിക്കാരി ആകെ ദേഷ്യത്തിൽ നിക്കയാണ്,
“” ന്റെ പൊന്ന് ചേച്ചി ഒച്ചവെക്കല്ലേ… പ്ലീസ്… ഞാനിന്തുവേണേലും ചെയ്യാം.. ഒച്ച മാത്രം വെക്കരുത്… “” ഞാൻ ചുറ്റിനും നോക്കി ഒന്ന് പേടിച്ചു. അത് കണ്ടതും അവളൊന്ന് ചിരിച്ചു.
“” മ്മ് അങ്ങനെയാണേൽ നിനക്ക് കൊള്ളാം… അല്ല….!!!
ആരെ കാണാനാടാ നീയി സമയത്ത് ഇവിടെ വന്നേ.. ഏഹ്ഹ്… സത്യം പറഞ്ഞോ… ഇല്ലേ ഞനിപ്പോ ഒച്ചയിട്ട് ആളെ വിളിച്ചു കൂട്ടും.. “”
അവള് നിന്ന് ചീറി, പെണ്ണൊരു പൊടിക്ക് അടങ്ങില്ല ന്ന ഭാവം. ഞാനൊന്നും മിണ്ടിയില്ല… ഇനി സത്യം അറിഞ്ഞിട്ട് ഇവള് കിടന്ന് അലറിയാലോ.. ഞാൻ തല കുമ്പിട്ടു,
ന്നിട്ടും ഒരു ഭവമാറ്റവുമില്ലാതെ ന്നെ ക്രൂദമായി നോക്കി നിക്കയാണ് ജന്തു.
“” എടാ പറയാൻ.. ഇല്ലേൽ ഉറപ്പായിട്ടും ഞാൻ വിളിച്ചു കൂവേ… നിയെന്നെ കേറി പിടിച്ചൂന്ന് ഞമ്പറയും… “”
പിടിക്കേ…. ആര്… ന്റെ ദൈവമേ ഈ പെണ്ണുമ്പുള്ള ന്തൊക്കെയാണോ പറഞ്ഞു പിടിപ്പിക്കുന്നെ.. ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി, ന്റെ ഭാവം കണ്ടാകണം അവളൊന്ന് ചിരിച്ചു, ന്നിട്ട് ന്നോട് സൗമ്യമായി തിരക്കി..
അതിന്,
“” ന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ…. “” ഞാനവളുടെ മുന്നിൽ കൈ കൂപ്പി,
“” ന്നാ പറയ്… ആരെ കാണാനാ നീയിപ്പോ ഇവിടെ വന്നേ… “” ആ മുഖത്തു ആശ്ചര്യത്തെക്കാൾ ദേഷ്യം വന്നത് ഞാനറിഞ്ഞു. അവളെന്റെ മറുപടിക്കായി കാക്കുന്നത് പോലെ ആ ഡോറിനോട് ചേർന്നു നിന്നു.
“” അത്.. അതിപ്പിന്നെ… “” എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു മടിയുള്ളത് പോലെ, ഞാൻ നിന്ന് വിക്കി,
“” നിന്ന് തത്തിതേയ് കളിക്കാതെ, കാര്യം പറയണുണ്ടോ നീ… “”
അവള് നിന്ന് വിറച്ചു, ന്തോ ആ മുഖത്തു ഞാൻ വന്നതിന്റെ കാരണം അറിഞ്ഞേ തീരു ന്നൊരു വാശിയുള്ളത് പോലെ.
“” അതുപ്പിന്നെ… ഞാഞ്ചേച്ചിയെ കാണാവേണ്ടി വന്നതാ…'”
ആ മുഖത്തു ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഞെട്ടാലോ ദേഷ്യമോ കണ്ടില്ല, മറിച്ചു ആ മുഖത്തേക്ക് സന്തോഷം ഇരച്ചു, പക്ഷെ പെട്ടെന്ന് അത് മാറി അവിടെ ദേഷ്യം വന്നു,
“” ന്നെ കാണാനോ…? ന്തിന്.?? അതുമി നേരമല്ലാത്ത നേരത്ത്…?? “” അവളെനിക്ക് നേരെ പുരികം വളച്ചു.
“” അതുപ്പിന്നെ ചേച്ചി.. കിടന്നിട്ട് ഒറക്കം വന്നില്ല… വന്ന് കണ്ടില്ലേ ചത്തു പോകുന്ന് തോന്നി.. “”
ഞാൻ നിന്ന് വിയർത്തു,ന്റെ മറുപടി കേട്ടതും ആ കണ്ണുകൾ വിടർന്നു.. മൂക്കിൻ തുമ്പിൽ ചെറു വിയർപ്പു തുള്ളികൾ പൊടിഞ്ഞു.
മുന്നിൽ ഇറനോടെ അർത്ഥനക്തയായ ഒരു പെണ്ണ് ന്നോട് അല്പം ചേർന്ന് ആ ബാത്‌റൂമിൽ ഒതുങ്ങി നിൽക്കുന്നു ന്ന് തിരിച്ചറിഞ്ഞതും ഞനൊന്ന് ത്രസിച്ചു പൊയി.
“” അഹ്… ആഹ്ഹ്…നിനക്ക് തോന്നും… അതോണ്ട് ഇനിയിവിടെ നിന്ന് വിയർക്കാതെ മോൻ വീട്ടി പോവാന്നോക്ക്… മ്മ് ചെല്ല്…. “”
ഗൗരവത്തിൽ പറഞ്ഞു അവളാ ഡോറിന്റെ കൊളുത്തെടുക്കാൻ നോക്കിയതും, ഞാൻ അവളുടെ കൈകളിൽ പിടിച്ചു വിലക്കി,
“”അതല്ല ചേച്ചി…നിക്കൊരു കാര്യം പറയാനുണ്ട്..””
അവളെന്റെ കയ്യിലേക്ക് സൂക്ഷിച്ചു നോക്കിയതും ഞാനാ കൈയെടുത്തു, ഒന്നും പറയാതെ അവളാ ഡോർ തുറന്ന് പുറത്താരും ഇല്ലെന്നുറപ്പിച്ചു വെളിയിലേക്കിറങ്ങി, ഞാൻ അതെ നിൽപ്പ്..
ഇനി ചിലപ്പോ നിക്ക് തോന്നിയത് പോലെ ഒന്നും കാണില്ലേ..
“” സാറ് ഇറങ്ങുന്നില്ലേ…അതോ ഇവിടുള്ളൊരു മുഴവൻ വന്നിട്ടേ പോകുന്നുള്ളോ… “”
ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി പതിയെ വെളിയിലേക്ക് ഇറങ്ങി നടന്നു, ഉള്ളിൽ അല്പം ബാക്കിയുണ്ടായിരുന്നയാ പ്രതീക്ഷയും ഇല്ലാണ്ടായി,
ഞാനവളെ നോക്കാതെ പതിയെ പുറകിലേക്ക് നടന്നു,,
“” ടാ… ചെക്കാ…. “” പക്ഷെ ആ വിളി ഞാൻ കേട്ടില്ല. അല്ലെങ്കിലും കേൾക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.
“” ടാ പൊട്ടാ… “” ഒരു വിളിയോടെ ന്റെ പുറത്തേക്ക് ന്തോ വന്നിടിച്ചു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോ കയ്യും കെട്ടി വലതു കാൽ നിലത്തേക്ക് ആട്ടി ന്നെ സൂക്ഷ്മം നോക്കി നിക്കയാണ്..
ഞാൻ നോക്കിയെന്ന് കണ്ടതും
“” നാളെ നിനക്കെന്താ പരുപാടി….?? “”
അവള് ചോദിച്ചതിന് ഞാൻ കണ്ണ് മിഴിച്ചതും,
“” എടാ നാളെ നിനക്ക് ന്തെങ്കിലും പരുപാടിയുണ്ടോന്ന്….?? “”
“” ഏഹ്… ഇ… ഇല്ല… “”
“” മ്മ്.. ന്നാ നമ്മക്കൊന്ന് പുറത്ത് പോവാം..
ഞാൻ നമ്മടെ കോളേജിന്റെ വെളിയിൽ കാണും രാവിലെ, നീ അങ്ങോട്ട് വന്നാ മതി… “”
ഞാൻ വീണ്ടും പൊട്ടൻ ആട്ടം കാണുന്ന പോലെ നോക്കി നിന്നതും
“” മിഴുകസ്യന്ന് നിക്കാതെ പോകാൻ നോക്കെടാ പൊട്ടാ… ഇല്ലേ എല്ലാരും കൂടെ നിന്നെയിവിടെ കെട്ടിയിടും… “”
ഞാൻ തലയൊന്ന് ചൊറിഞ്ഞു തിരിഞ്ഞു നടന്നു, ഉള്ളിൽ ന്തിനോ ആയി നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ.. തിരിഞ്ഞു നോക്കിയില്ല.. നിക്കറിയാം ഒരു ചിരിയോടെ ന്റെ പോക്കും നോക്കിയവൾ നില്കുന്നുണ്ടെന്ന്….
“”””””””””””””””””””””””””””””””””””””””””””””””””””
ഇടക്ക് വീണ നീണ്ട നിശബ്ദത നീക്കി സിദ്ധുവൊന്ന് ശ്വാസമെടുത്തു,
“” ന്താടാ….! ന്താ നി നിർത്തിയെ…?? ന്തെങ്കിലും പ്രശ്നമുണ്ടോ…?? “”
കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്കു നിന്നു മുറിഞ്ഞതിലുള്ള നീരസം അപർണ്ണയുടെ വാക്കിലുണ്ടായിരുന്നു…. അവനൊന്നും മിണ്ടിയില്ല, മറിച്ചു ആ സോഫയിൽ നിന്നും എണ്ണിറ്റ്.
“” സ്റ്റെഫി വന്നില്ലേ….!””
ന്റെയാ ചോദ്യത്തിന് അവനൊന്ന് ചിരിച്ചു
മുന്നിലെ ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് ക്കൊണ്ട് അവൻ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി,
“” മ്മ്… വന്നു… “” അവനാ ഇരുട്ടിലേക്ക് നോക്കിയൊന്ന് ചിരിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ കുളിച്ചൊരുങ്ങി ഞാൻ കോളേജിന്റെ വാതിൽക്കൽ നിൽപുണ്ടായിരുന്നു, ജീവിതത്തിൽ ആദ്യമായി തോന്നിയ വികാരത്തിനെ പൂർണ്ണമാക്കാൻ കൊതിക്കുന്ന ഒരു ഹൃദയവുമായി… ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, കോളേജ് വഴിയിലൂടെ ഒരു ചുവന്ന സാരീയും അതിന്റെ മാച്ചിങ് ബ്ലൗസ്സും മിട്ട് മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കിയവൾ മുന്നോട്ടേക് നടന്നു, ഇടയ്ക്കിടെ ചുറ്റും നീളുന്ന ആ പേടമാൻ കണ്ണുകൾക്ക് ഇന്നോത്തിരി ഭംഗി തോന്നി, കറുപ്പ് ക്കൊണ്ട് കണ്ണെഴുതിയ ആ കൂവളക്കണ്ണുകൾ ന്നെ വല്ലാതെ വിവശനാക്കി, ചുണ്ടിൽ ചെറു ചുവപ്പ്, മുഖത്തു അല്പം മേക്കപ്പ്, കാതിൽ ചുവന്ന നിറത്തിലെ ജിമിക്കി, നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ട്, ഇടത് കയ്യിൽ ഒരു ചെറിയ ബ്ലാക്ക് സ്ട്രാപ് വാച്ച് ഉണ്ട്, വലത് കയ്യിൽ കുറച്ച് വളകളും,
പരതി നടന്ന കണ്ണുകൾക്ക് അവയുടെ അവകാശിയെ കണ്ടെത്തിയത് പോലെ ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു,പിന്നിലെ നീളൻ മുടി വിടർത്തിയിട്ട് നിക്ക് നേരെ നടന്നടുത്തവൾ,
ന്ത് പറഞ്ഞവളെ നിക്ക് വിവരിക്കണം ന്നറിയില്ല… ചിലപ്പോ വിവരണങ്ങൾക്ക് ഒടുക്കമുണ്ടാവില്ല ന്ന് തോന്നിയെനിക്ക്..
അവളെ നോക്കി വായും പൊളിച്ചു നിന്ന ന്റെ കവിളിൽ ഒരു തട്ടും തന്നവൾ സാരീയുടെ മുന്താണി പിറകിലൂടെ മുന്നിലേക്കിട്ട് അരയിലൂടെ ഇടത് കയ്യിൽ താങ്ങി,
“” ന്താ മാഷേ… ഇവിടില്ലെന്ന് തോന്നുന്നല്ലോ….?? “”
Responses (0 )