നീ വരവായ് 6
Nee Varavayi Part 6 | Author : Chank | Previous Part
പേരൊന്നു മാറ്റുന്നുണ്ട്…
❤️❤️❤️
ആരെങ്കിലും ഒന്ന് പറ.. ആരാണാ ചേച്ചി..
ഐഷു…ആയിഷു … ഒരുകാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നവൾ… നിന്റെ ജാഫറിക്കാന്റെ ആയിഷ….
ഇത് വരെ അവർ ഞെട്ടിയതിനേക്കാൾ ഇപ്പോൾ ഞാൻ ആണ് ഞെട്ടിയത്… ഇക്കാന്റെ ആയിഷ…
എന്റെ ഇക്ക.. നാല് കൊല്ലത്തോളം ഒരു ഭ്രാന്തനെ പോലെ തേടി അലഞ്ഞവൾ…
ഞാൻ പെട്ടന്ന് തന്നെ ആ റൂമിൽ നിന്നും എഴുന്നേറ്റ് പുറത്തേക് പോയി…
അല്ല.. അത് അവൾ തന്നെ ആണെന്ന് എങ്ങനെ ഉറപ്പിക്കുവാൻ പറ്റും.. ആയിഷ വർഷങ്ങൾ ക് മുമ്പ് മരിച്ചു പോയതെല്ലേ… അഞ്ചോ ആറോ വർഷങ്ങൾക് മുമ്പ്.. ഞാൻ അന്ന് പത്താം ക്‌ളാസിലോ ഒമ്പതിലോ ആണ്…
വെക്തമായി ഒന്നും ഓർമ്മയില്ല..
അത് മാത്രമല്ല അവൾ മുസ്ലിം അല്ലായിരുന്നോ.. ഞാൻ കണ്ടത് ഒരു ചേച്ചി യെ ആണല്ലോ…
ഹോ.. ആകെ കൺഫ്യൂഷനായി ഇന്നിനി ഇതിന്റെ സത്യം അറിയാതെ ഉറങ്ങാൻ കഴിയില്ല…
ക്നിം.. ആ സമയം തന്നെ എന്റെ വാട്സ്ആപ്പ് ഇലേക്ക് ഒരു മെസ്സേജ് വന്നു…
ടാ ജാബി.. ഉറങ്ങിയോ…
ഇല്ല ഇത്ത… എന്താ..
ആസിയ ഇത്ത ആയിരുന്നു.. ഒന്നും അടുത്തെങ്ങും കിട്ടാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ കുറച്ചു ബലമിട്ട് സംസാരിക്കാൻ തീരുമാനിച്ചു..
ടാ.. എന്താടാ.. മെസ്സേജിൽ ഒരു ജാഡ ഇടുന്നത് പോലെ…
ഹോ… അപോത്തിനേക്കും അതും വളരെ മനോഹരമായി തന്നെ ചീറ്റി.. ഞാൻ എവിടെ പരിവാടി അവധരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ…
ഒന്നുമില്ല ഇത്ത.. ഞാൻ എന്റെ ഇത്താമാരുടെ കൂടേ ആയിരുന്നു.. അതാ…
ഹ്മ്മ് ഹ്മ്മ്.. നിനക്കിപ്പോ അവരെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലേ.. ഒരു കൊളുത്തി വർത്തമാനം ആയിരുന്നു ഇത്തയുടെ മെസ്സേജ് ആയി വന്നത്..
എന്ത് വേണ്ടാ എന്ന്.. ഞാൻ കുറച്ചു പൊട്ടനെ പോലെ തന്നെ ഇത്തയുടെ ഉള്ള് അറിയാൻ വേണ്ടി ചോദിച്ചു..
<span
നീ ആ ഫോൺ ഒന്ന് നോക്കിക്കേ.. ഞാൻ കുറെ നേരമായി നിനക്ക് മെസ്സേജ് അയക്കുന്നു..
പടച്ചോനെ ആസിയ ഇത്ത കുറച്ചു മുമ്പ് മെസ്സേജ് അയച്ചിരുന്നുവോ.. ഞാൻ ഇത്തയുടെ ഫോൺ ഹോൾഡ് ആക്കി കൊണ്ട് മെസ്സജ് നോക്കി..
ഉണ്ട്.. ഒരു അഞ്ചോ ആറോ മെസ്സേജ് ഉണ്ട്..
ഇത്ത ഞാൻ കണ്ടില്ല.. പറഞ്ഞില്ലേ ഇത്താത്തമാരുടെ കൂടേ ആയിരുന്നെന്നു…
ഹ്മ്മ്.. ആയിക്കോട്ടെ.. എന്നാൽ ഗുഡ് നൈറ്റ്.. ഇനിയും നിന്നാലേ എന്റെ കെട്ടിയോൻ പാഞ്ഞു ഇങ്ങോട്ട് വരും.. എനിക്ക് കാമുകനെ കിട്ടി എന്ന് കരുതി.. ഇത്ത ആ മെസ്സേജും അയച്ചു ഒരു സ്മൈലി സ്റ്റിക്കർ കൂടേ ഇട്ടു കൊണ്ട് ഓൺലൈനിൽ നിന്നും പോയി..
ഈ ആസിയ ഇത്താക്ക് എന്താ സംഭവിച്ചത്.. പതിവ് ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത്…
ഇനി ഇതും ആലോചിച്ചു ടെൻഷൻ അടിക്കണം.. ഞാൻ ഒരു ഗോൾഡ് എടുത്തു എന്റെ റൂമിൽ നിന്നും ബാൽകണിയിലേക് ഇറങ്ങി…
ഇത്തയുടെ റൂം കാണുന്നുണ്ട്.. അവിടെ രാത്രി യിൽ ഇടുന്ന ബൽബിന്റെ നീല പ്രകാശം കാണുന്നുണ്ട്..
മഴ പെയ്തത് കൊണ്ട് തന്നെ ഇന്നത്തെ രാത്രിയിൽ തണുപ്പ് അരിച്ചു ഇറങ്ങി തുടങ്ങിയിട്ടുണ്ട്…
മെല്ലെ ഞാൻ എന്റെ കൈകളെ കൂട്ടി പിടിച്ചു.. ഒരു പഫ് എടുത്തു ഊതി ഉള്ളിലേക്ക് എടുത്തു.. മെല്ലെ ശരീരം മുഴുവൻ കറങ്ങി പുക ചുരുളുകളായി ഉയർന്നു പൊങ്ങി തുടങ്ങി…
❤❤❤
ജസ്‌ന..
എന്താടി..
നീ അവൻ പറഞ്ഞത് കേട്ടില്ലേ..
കേട്ടു ഞാനും അത് തന്നെ ആണ് ഓർക്കുന്നത്…
ആയിഷ മരിച്ചില്ലേ….
ജസ്‌ന കുറച്ചു നേരം മിണ്ടാതെ ഇരുന്നു… പിന്നെ പറഞ്ഞു തുടങ്ങി…
മരിച്ചു എന്ന് പറഞ്ഞത് സത്യമാണ്… പക്ഷെ അവളുടെ മയ്യത്തോ… മറ മാടിയ സ്ഥലമോ നമ്മൾ ഇത് വരെ കണ്ടിട്ടില്ല..
എന്തിന് അവളെ മിസ്സ് ആയതിനു ശേഷം ആയിഷ യുടെ ഉമ്മയെയെ ഉപ്പയെയോ പോലും നമ്മൾ ഇത് വരെ കണ്ടിട്ടില്ലല്ലോ..ജസ്‌ന പറഞ്ഞു നിർത്തി..
അവൾ പറയുന്നതെല്ലാം ജുമൈല ശ്രെദ്ധിച്ചു കേൾക്കുന്നുണ്ട്…
അവരറിയാതെ മറ്റൊരാൾ കൂടെ അവരുടെ വാക്കുകൾ കേൾക്കുന്നുണ്ട്.. റൂമിന്റെ ചുമരിന് തൊട്ട് പുറത്തായി നിന്ന് കൊണ്ട്..
അത് മാത്രമല്ല അവനോട് സംസാരിച്ചത് ഒരു ചേച്ചി ആണന്നല്ലേ പറഞ്ഞത്..
ഹ്മ്മ്.. ജുമൈല ജസ്‌ന യുടെ ചോദ്യത്തിന് അതേ എന്ന് മൂളി..
അങ്ങനെ ആണേൽ എങ്ങനെ ശരിയാകും…. എന്റെ ആയിഷു.. അവൾ ഹിന്ദു അല്ലല്ലോ..
അതേ.. ജസ്‌നയുടെ സംശയം ശരി വെച്ചു കൊണ്ട് തന്നെ ജുമൈല പറഞ്ഞു…
എന്താണ് പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇക്കയെ ഒരു വിധം സമ്മതിപ്പിച്ചു കൊണ്ട് നാളേ പെണ്ണ് കാണാൻ പോകാമെന്നു പറഞ്ഞതായിരുന്നു..
ഇനി എന്ത് ചെയ്യും.. ജുമൈല ആധികേറി തന്നെ ജസ്‌നയോട് ചോദിച്ചു..
ഒന്നും ചെയ്യാനില്ല.. നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ പോകും.. ഇക്കാന്റെ ആയിഷ യെ ആയിരുന്നു അവൻ കണ്ടിരുന്നെകിൽ തീർച്ചയായും അവൾ അവനെ കാണുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നേനെ…
എനിക്കൊന്തോ പേടി തോന്നുന്നുണ്ട് ജുമൈല ജസ്‌നയുടെ അടുത്തേക് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു…
പോടീ നീ എന്തിനാ പേടിക്കുന്നത്..
അല്ല ഇനി അത് വല്ല പ്രേതവും…
ഹ ഹ ഹ… പിന്നെ.. ഈ നൂറ്റാണ്ടിൽ അല്ലെ പ്രേതം.. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ജസ്‌നയുടെ മറുപടി…
നിനക്ക് ആ കാലം ഓർമ്മയുണ്ടോ.. ജസ്‌ന ജുമൈല യോടായി ചോദിച്ചു..
ഏത് കാലം..
എടി നമ്മുടെ ഇക്ക പ്രണയിച്ചു ഭ്രാന്ത് പിടിച്ചു നടന്ന കാലം..
പിന്നെ മറക്കാൻ പറ്റുമോ.. അവന്റെ പ്രണയം അസ്ഥിക്ക് പിടിച്ചത് കൊണ്ട് ഞാൻ ആരോടെങ്കിലും മിണ്ടിയാലോ പറഞ്ഞാലോ ആൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു.. ജുമൈല കുറച്ചു പിറകിലേക് ഓർത്തു കൊണ്ട് പറഞ്ഞു..
ഹ്മ്മ് ഹ്മ്മ് ഹ്മ്മ്… എനിക്കറിയാം നിസാറിനെ ഓർക്കുകയാണ് അല്ലെ..
പോടീ.. അവനെ ആര് ഓർക്കാൻ.. അതെല്ലാതെതന്നെ എത്ര എണ്ണം ഉണ്ടായിരുന്നു..
എടീ.. എന്നും വിളിച്ചു കൊണ്ട് ജസ്‌ന ആ സമയം തന്നെ ജുമൈലയുടെ കയ്യിൽ ഒരു അടി കൊടുത്തു..
❤❤❤
കേട്ടറിവ് മാത്രമേ ഉള്ളു എനിക്ക് ഈ കഥ..
ഇക്ക ജാഫറും ആയിഷ യുമായുള്ള പ്രണയം..
ആയിഷ.. അന്ന് താമസിച്ചിരുന്നത് എവിടെ ആണെന്ന് എനിക്കറിയില്ല.. ഏകദേശം.. ഹാരിസിക്കയുടെ അടുത്ത് തന്നെ ആയിരിക്കണം…
ജസ്‌ന ഇത്തയുടെ ക്ളോസ് ഫ്രണ്ട്സ് ആയിരുന്നു അവൾ.. പത്താം ക്ലാസ് മുതൽ തുടങ്ങിയ ബന്ധം.. ആയിഷ ആണേൽ അവരുടെ വീട്ടിലെ ഒറ്റ മകൾ.. ഉപ്പ ഒരു പ്രവാസി ആയിരുന്നു എന്നറിയാം …പക്ഷെ അവൾ രണ്ടോ മൂന്നേ വയസ് ആയപ്പോൾ ഗൾഫിൽ വെച്ച് മരണ പെട്ടു…. ഉമ്മ ഒരു പാവം അടുത്തുള്ള വീട്ടിലൊക്കെ പോയി സഹായം ചെയ്തു എന്തേലും അവിടെ നിന്നും തരുന്നതും വാങ്ങി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവൾ…
ഇത്തയുടെ ബെസ്റ്റ് ബഡി ആയത് കൊണ്ട് തന്നെ എപ്പോഴും അവൾ വീട്ടിലേക് വരുമായിരുന്നു…
അന്ന് ഇക്കാക്ക ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുകയാണ്…
അവർ രണ്ടു പേരും എങ്ങനെ ഇഷ്ട്ടത്തിലായെന്ന് ജസ്‌ന ഇത്താക്ക് പോലും അറിയില്ല എന്നതായിരുന്നു സത്യം …
നിശബ്ധമായ ഒരു പ്രണയം…
അവൾ എന്റെ വീട്ടിലേക് വരുന്ന സമയമെല്ലാം ഇക്ക വീട്ടിൽ തന്നെ ഉണ്ടായിരിക്കും ….
വെളുത്തു സുന്ദരി കൊച്ചായിരുന്നു ആയിഷ..
അതികം ഹൈറ്റ് ഇല്ലതെ ഒരു ഒത്ത ഉയരം.. മുഖം എപ്പോഴും ചിരിച്ചു കൊണ്ടായിരിക്കും.. ചുണ്ടുകൾ നല്ല ചുവന്നു തുടുത്തത് പോലെ.. ആപ്പിളിന്റെ തൊലി പോലെ..
കവിളിൽ തൊട്ടാൽ നല്ല സോഫ്റ്റ് ആയിരുന്നു.. വിരൽ ഉള്ളിലേക്കു ഇറങ്ങി അവിടെ ചുവന്നു തുടുത്തു വരും.
അടുത്തേക് വരുന്ന സമയം തന്നെ കാറ്റിലൂടെ അവളുടെ മേത്തു പുരട്ടിയ പെർഫ്യൂമിന്റെ ഗന്ധം സിരകളിലേക് അടിച്ചു കയറും..
കണ്ണുകളിൽ ആരെയും വാശികരിച്ചു നിർത്തുവാൻ കഴിയുന്ന പൂച്ച കണ്ണുകൾ… അതിങ്ങനെ തുറന്നു വെച്ചാൽ തിളങ്ങുന്നതായി തോന്നാം…
ചിരിക്കുമ്പോൾ വിരിയുന്ന നുണ കുഴിയിൽ ആണ് ഇക്ക വീണു പോയതെന്ന് കേട്ടിട്ടുണ്ട്…
ഒരിക്കൽ ആയിഷ വീട്ടിലേക് വന്നു.. വൈകുന്നേരം സമയം… അന്ന് ജസ്‌ന ക്‌ളാസിൽ പോയിട്ടില്ലായിരുന്നു.. ജസ്‌ന മാത്രമല്ല ഞങ്ങളാരും പോയിരുന്നില്ല.. ഞങ്ങൾ ഉമ്മയുടെ വീട്ടിലേക് വിരുന്നു പോയി…
ഇക്ക ഞങ്ങളുടെ കൂടേ വന്നിരുന്നില്ല… വീട്ടിൽ ആരും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഇക്ക പുറത്തേക് ഒന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നു…
ആ സമയം ആയിരുന്നു ആയിഷ വീട്ടിലേക് വന്നത്…
ഇക്ക അവൾ വരുന്നതും കാത് ഇരുന്നതായിരുന്നു എന്ന് മാത്രം.. അല്ലതെ എന്റെ വീട്ടിൽ നിന്നും എന്താ കൊണ്ടു പോകുവാൻ ഉള്ളത് കള്ളന്മാർക്… പത്തു രൂപ ചിലപ്പോൾ അവിടെ വെച്ചിട്ട് പോകും.. അല്ല പിന്നെ…
ഇക്ക യെ കണ്ടപ്പോൾ തന്നെ അവൾ വീട്ടിലേക് കയറി ജസ്‌ന ഇല്ലേ എന്ന് ചോദിച്ചു..
ഇല്ല. അവൾ ഇന്ന് ഉമ്മയുടെ വീട്ടിലേക് പോയല്ലോ.. ആയിഷ യോട് പറഞ്ഞില്ലേ..
പടച്ചോനെ.. ഇല്ല ഒന്നും പറഞ്ഞില്ല…
ഞാൻ വിചാരിച്ചു വല്ല സുഖമില്ലാതെ കിടക്കുകയാണെന് കരുതി.. ഈ നോട് ഇവിടെ തരുവാൻ വന്നതാ… അവൾ ഒന്ന് രണ്ടു നോട് ബുക്കുകൾ ഇക്കയുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു…
ആ സമയം തന്നെ…
അത് വരെ തെളിഞ്ഞ നിന്ന മാനം പെട്ടന്ന് കറുത്ത് ഇരുളാൻ തുടങ്ങി.. ജസ്‌ന അവിടെ ഇല്ല എന്ന് അറിഞ്ഞ ഉടനെ തന്നെ ആയിഷ അവിടെ നിന്നും ഇറങ്ങുവാൻ തുടങ്ങിയെങ്കിലും.. തുള്ളിക്ക് ഒരു കുടം കണക്കെ മഴ ആർത്തലച് പെയ്യുവാൻ തുടങ്ങിയിരുന്നു…
അന്നായിരുന്നു ഇക്ക ആദ്യമായി അവളോട് മനസ് തുറന്നു സംസാരിച്ചത്..
ആരും ഇല്ലാത്ത ധൈര്യത്തിൽ…
ഐഷു…
ഹ്മ്മ്…
എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട്..
കുറെ നാളായി തന്നെ എവിടെ കണ്ടാലും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ജാഫറിന് എന്താണ് സംസാരിക്കാൻ ഉള്ളതെന്ന് ആയിഷക് അറിയാം… എന്നാലും അവൾ അറിയാത്തതു പോലെ ചോദിച്ചു..
എന്താ…
അത് പിന്നെ… നീളം കൂടിയ ഒരു ഇടവേള തന്നെ ആയിരുന്നു ആയിഷയുടെയും ഇക്കയുടെയും ഇടയിൽ വന്നു നിന്നത്…
എനിക്ക്.. ജാഫർ അതും പറഞ്ഞു മുഴുവനാകാതെ നിന്നു..
“എനിക്ക്..”
ഇക്ക എന്താണേലും പറഞ്ഞോ….ആയിഷ അവനെ പ്രോത്സാഹിപ്പിക്കുന്നത് പോലെ പറഞ്ഞു..
എനിക്ക് നിന്നെ ഇഷ്ട്ടമാണ്… ആ ഇഷ്ടം കുറച്ചായി തുടങ്ങിയിട്ട്.. നിനക്ക് എന്നെ ഇഷ്ട്ടമാകുമോ എന്നൊന്നും അറിയില്ല.. എന്നാലും ഇത് നിന്നോട് പറയണം എന്ന് തോന്നി… ഒരൊറ്റ ശ്വാസത്തിൽ തന്നെ ഇക്ക അവളോട് ഇഷ്ടം പറഞ്ഞു..
അതായിരുന്നോ കാര്യം.. എനിക്കറിയാം ഇക്ക എന്നെ നോക്കുനുണ്ടെന്ന്..
ആഹാ.. ഞാൻ വല്ലാതെ പേടിച്ചു പോയി.. അതാണ് പറയാതിരുന്നത്..
അയ്യേ.. ഇക്ക അതെല്ല.. ഞാൻ ഇവിടെ വരുന്നത് പഠിക്കാൻ ആണ്.. കൂടേ എനിക്കും ജസ്‌നകും ഉണ്ടാവാറുള്ള സംശയങ്ങൾ ക്ലിയർ ചെയ്യുവാനും.. ഇപ്പൊ നമ്മൾ അങ്ങനെ വല്ല റിലേഷനും തുടങ്ങിയാൽ അത് എനിക്കും ജസ്‌ന കും നല്ലത് പോലെ ബാധിക്കും…
ഐഷു.. എനിക്ക് നിന്നെ കെട്ടണമെന്നാണ് ആഗ്രഹം.. ഞാൻ അത് കൊണ്ട് മാത്രമാണ് നിന്നോട് എന്റെ ഇഷ്ടം പറഞ്ഞത്.. അതിന് നീ ഇന്നോ നാളെയോ മറുപടി തരണ്ട.. നിങ്ങളുടെ ക്ലാസ് എല്ലാം കഴിഞ്ഞു എനിക്ക് ഒരു ഉത്തരം തന്നാൽ മതി.. നിങ്ങൾ രണ്ടു പേരും പത്താം ക്ലാസ് പാസ്സാകുന്ന സമയം ഞാൻ കൂടേ ഈ പരീക്ഷയിൽ പാസ്സയിക്കോട്ടെ ഒരു ചിരിയോടെ ജാഫർ അതും പറഞ്ഞു നിർത്തി…
മഴ പെയ്യുന്നത് കുറച്ചു കുറച്ചായി സ്ട്രോങ്ങ് കുറഞ്ഞു തുടങ്ങി…
തൊട്ടടുത്തു നിൽക്കുന്നത് തന്നെ വേണ്ടുവോളം സ്നേഹിക്കുന്നവനാണ്…
മനസിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നത് പോലെ..ഇക്ക.. ഞാൻ പോട്ടെ.. മഴ പെയ്യുന്നത് കുഞ്ഞു തുള്ളികളായി മാറിയ നേരം ഐഷു ജാഫറിനോട് ചോദിച്ചു..
തമ്മിൽ സംസാരിക്കാൻ കുറെ സമയം കിട്ടിയിട്ടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ…
ജാഫറിന് അവളോട് പൊയ്ക്കോ എന്നോ പോവണ്ട എന്നോ പറയാൻ പറ്റുന്നില്ല…
ഇക്ക… ഇക്കാക്ക അറിയാമല്ലോ ഞാൻ ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ്.. എനിക്ക് സ്വന്തമെന്ന് പറയാൻ ഉമ്മ മാത്രമേ ഉള്ളു.. ഉമ്മയാണ് എന്നെ വളർത്തിയത്.. ഉമ്മാക് ഇഷ്ട്ടമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല..ഉമ്മാക് ഇഷ്ട്ടമില്ലാത്ത ഒന്നും എനിക്കും വേണ്ടാ….. അത് കൊണ്ട് എന്റെ ഉമ്മ സമ്മതം തന്നാൽ മാത്രം ഞാൻ ഇക്കുന്റെ മണവാട്ടി ആയിരിക്കും..
സമ്മതം.. എനിക്ക് പൂർണ്ണ സമ്മതം… ഞാൻ ഉപ്പായില്ലാതെ വളർന്നവൻ അല്ലെങ്കിലും ആ പ്രകാശം എന്നിൽ നിന്നും കഴിഞ്ഞ വർഷം നഷ്ട്ടപെട്ടു പോയതാണ്.. എനിക്കറിയാം.. ഉമ്മ യുടെ പിന്നെ ഉള്ള പോരാട്ടം മകൾക് വേണ്ടി ഉള്ളതായിരുന്നു എന്ന്…
നിന്റെ ഉപ്പ എന്ന മരണപെട്ടത്… ജാഫർ അവളുടെ കഥ കേൾക്കുവാനായി ചോദിച്ചു…
എന്റെ രണ്ടാമത്തെ വയസിൽ…
ഉപ്പ ഗൾഫിലായിരുന്നു.. അവിടെ ഒരു കമ്പനിയിൽ.. ആദ്യമായി എന്നെ കണ്ടു മൂന്നു മാസത്തെ ലീവ് കഴിഞ്ഞു തിരികെ പോയ ഉപ്പയെ കുറിച്ച് പിന്നെ ഒരു വിവരവും കിട്ടിയിരുന്നില്ല… ഒരിക്കൽ അടുത്ത വീട്ടിലെ ക് ഒരു ഫോൺ കാൾ വന്നു…
ഉമ്മയായിരുന്നു ഫോൺ വന്ന സമയം ആ വീട്ടിലേക് പോയത്…
തിരികെ വന്ന സമയം എന്നെ കുറെ സമയം കെട്ടിപിടിച്ചു കരഞ്ഞെന്നൊക്കെ ഉമ്മ പറഞ്ഞുള്ള അറിവാണ്..
ഉപ്പ യുടെ ലീവ് കഴിഞ്ഞു അവിടെ എത്തിയ ദിവസം തന്നെ.. കമ്പനി യിലേക്ക് പോകുന്ന വഴി ബസ് ആക്സിഡന്റ് ആയി കത്തി പോയെന്നാണ് ഉമ്മ പറഞ്ഞത്.. ഖബറിൽ വെക്കാൻ പോലും ഒന്നും കിട്ടിയില്ല…
വാക്കുകൾ കിട്ടാതെ ഐഷു വിന്റെ ഖന്ധം ഇടറുന്നുണ്ട്..ഉപ്പയെ കുറിച്ച് ഒന്നും അറിയിലെല്ലും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….
പിന്നെ ആരും അനേക്ഷിച്ചില്ലേ… ജാഫർ.. അവളെ സമാധാനപ്പെടുത്തി കൊണ്ട് ചോദിച്ചു..
ഉമ്മ.. പറ്റുന്ന ആളുകളെ കൊണ്ടെല്ലാം അനേക്ഷിപ്പിച്ചു.. എംബസി വഴിയും അവിടെ ഉള്ള സങ്കടനകൾ വഴിയുമെല്ലാം.. അവരും ആ ബസ്സ് അപകടത്തിൽ ഉപ്പ കൊല്ലപ്പെട്ടു എന്ന് തന്നെ ആണ് അറിയിച്ചത്…
അപ്പൊ ഉപ്പയുടെതായി ഒന്നും ലഭിച്ചില്ലേ..
കിട്ടി.. ഉപ്പയുടെ മരണത്തിന്റെ കുറച്ചു പൈസ കിട്ടി.. ഇൻസൂറോ മറ്റോ.. പക്ഷെ അതെല്ലാം ഉപ്പയുടെ ബന്ധുക്കളുടെ കീശയിലായി.. ഉമ്മാനെ അവരെല്ലാം ഒരു പൊട്ടിയാക്കി കളഞ്ഞു.. ആയിഷ ഒരു വികൃതമായ ചിരിയോടെ പറഞ്ഞു…
പിന്നെ എനിക്കൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.. ജാഫർ അവളെ തന്നെ നോക്കി ഇരുന്നു…
അവളുടെ ഉള്ളിൽ നിന്നും ഒരു പുഞ്ചിരി മുഖത്തു വന്നു നിറയുന്നത് പോലെ…
ഉപ്പ പോയെങ്കിലും . ഒരിക്കലും ഉപ്പ കൂടേ ഇല്ലന്ന് തോന്നിയിട്ടില്ല.. ഇപ്പൊ ജാഫരിക സംസാരിക്കുന്നില്ലേ.. ഈ സമയം പോലും എന്റെ ഉപ്പ കൂടേ നിന്ന് നമ്മുടെ രണ്ടു പേരുടെയും ശബ്ദം കേൾക്കുന്നുണ്ട്…
ജാഫർ പെട്ടന്ന് തന്നെ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു.. ആയിഷ യെ നോക്കി…
അവളുടെ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നുന്നുണ്ട്.. അതിൽ നിന്നും തീ ആളി കത്തുന്നത് പോലെ.. പുറത്തേക് ഒഴുകി തുടങ്ങി..
തുടരും..
അഭിപ്രായങ്ങൾ അറിയിക്കുക.. എന്ത് തന്നെ ആയാലും.. എഴുതാൻ തോന്നണമെങ്കിൽ നിങ്ങൾ എന്തേലും പറയണ്ടേ 🤣🤣..
അടുത്തത് മുഹ്സിന മൂന്നാമത്തെ ഭാഗം ആയിരിക്കും ❤️❤️
ഇഷ്ട്ടത്തോടെ..
ചങ്ക്…❤❤❤
Responses (0 )