ആദ്യ ഭാഗത്തിനു നൽകിയ സപ്പോർട്ടിനെല്ലാം നന്ദി…
”അച്ഛാ ,,,,,”
നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ദം പതിഞ്ഞത് ;;;
താന്‍ ഇന്നും കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച ആ ശബ്ദം,,,,
നീലാംബരിയുടെ ശബ്ദമെന്നോണം കടഞ്ഞെടുത്ത
“”എന്‍റെ അനുവിന്‍റെ ശബ്ദം ….””
”എന്‍റെ അനു ” അങ്ങനെ പറയാന്‍ തനിക്ക് ഇന്നു എന്ത് അര്‍ഹതയാണ് ഉള്ളത് .
എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു കഴിഞ്ഞ നാലു വര്‍ഷക്കാലം എന്ത് നടക്കരുതെന്ന് താന്‍ ആഗ്രഹിചിരുന്നുവോ
അതെല്ലാം നടക്കാന്‍ പോവുകയാണ് ….
തനിക്ക് എല്ലാം നഷ്ട്ടപ്പെടാന്‍ പോകുന്നു ,,,,,അനുവിനെ,,,,,,എല്ലാമെല്ലാമായ എന്‍റെ മോളുട്ടിയെ ,,,,,,
ഒരു നിമിഷം നന്ദന്‍റെ കാഴ്ചകളെ മറച്ചുകൊണ്ട് മിഴികള്‍ വീണ്ടും ഈറനണിഞ്ഞു …..
തുടരുന്നു …..
ഓര്‍മ്മകള്‍ മിഴികളെ അനുസരണയില്ലാതെ
ഈറനണിയിക്കുന്നു എന്നു തോന്നിയ നിമിഷം
അനുവിനെ തേടിയ നന്ദന്‍റെ മിഴികള്‍ എത്തി നിന്നത് ഉമ്മറത്ത് നിന്നും തന്നെ നോക്കി നടന്നു വന്നിരുന്ന അമ്മുവിലായിരുന്നു ,,,
അനുവിന്റെ ശബ്ദം തന്നെയാണ് താൻ കേട്ടതെന്ന് ഉറപ്പായിരുന്നു നന്ദന്..
ആ നീലാംബരിയുടെ ശബ്ദം എത്ര ദൂരെനിന്നും നന്ദന്റെ കാതുകൾ തിരിച്ചറിയും…
അകത്തു നിന്നും അച്ഛനെ തടഞ്ഞ അനു പുറത്തു വരുന്നില്ല അതിനർത്ഥം തന്നെ ഒന്നു കാണാൻ പോലും അവൾക്ക് ഇന്ന് താൽപര്യമില്ല എന്നല്ലേ തന്നോട് ഇറങ്ങി പോകാൻ പറയാൻ അമ്മുവിനെ അയച്ചതായിരിക്കും അവൾ എന്നെല്ലാം ഓർക്കുന്നതിനിടയിൽ തന്നെ അമ്മു നന്ദനടുത്തെത്തിയിരുന്നു
“അമ്മു ….. “
എന്‍റെ അനുവിന്‍റെ കുഞ്ഞനുജത്തി ,ആ പഴയ പാവാടക്കാരിയും ഒരുപാട് മാറിയിരിക്കുന്നു
പണ്ട് കോളേജ് നാളുകളില്‍ ഇടക്ക് അനുവിനൊപ്പം വന്നാല്‍ തന്‍റെ അടുത്ത് നിന്നും മാറാന്‍ കൂട്ടാക്കാതെ ,കളിയും ചിരിയുമായ് തന്നെ ചുറ്റി പറ്റി നടന്ന ആ പത്താം ക്ലാസു കാരിയുടെ മുഖത്ത് ഇന്നുള്ളത് ആ പഴയകാല ഓര്‍മ്മകള്‍ ഒന്നുമല്ല ,ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുത് എന്നു ആഗ്രഹിച്ച
മുഖം വീണ്ടും കാണേണ്ടി വന്നതിന്‍റെ സങ്കടമോ….. ദേഷ്യമോ …. അല്ലെങ്കില്‍ പുച്ചമോ,
പഴയ പാവാടക്കാരി കുഞ്ഞു പെങ്ങൾക്ക് പഴയ വാത്സല്യം ഒട്ടും ചോരാതെ ഒരു ചിരി സമ്മാനിച്ച നന്ദന് രൂക്ഷമായൊരു നോട്ടമായിരുന്നു അമ്മു തിരിച്ചു നല്‍കിയത് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു നന്ദനോട് അവള്‍ക്ക് ചോതിക്കാനുള്ളത് എല്ലാം
എന്തിന് ,,,,,,
അതെ ,,,,എന്തിനു വന്നു ഞങ്ങള്‍ക്കിടയിലേക്ക് ,,,,
ആ കണ്ണുകള്‍ ഒരു നിമിഷം നന്ദന്‍റെ മുഖത്തെ ചെറുചിരി മായ്ച്ചു, വീണ്ടും ആ ചോദ്യം ആവര്‍ത്തിക്കുമെന്ന് തോന്നിയ നിമിഷം
നീണ്ട മൗനത്തിന്‍ നന്ദന്‍ തന്നെ വിരാമമിടുകയായിരുന്നു
” എനിക്കറിയാം അമ്മു ,,,നീ ഒരിക്കലും കാണരുതെന്നും ഈ പടി കയറരുതെന്നും ആഗ്രഹിച്ച ആളാണ് ഇന്നു നിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍ ,,,,,,,,”
”പോവാം ഞാൻ,,,,,”
”പോവുകയാണ് ,,,,”
”അതിനു മുമ്പ് എനിക്ക് ഒന്നു കാണണം ,,,,,അനുവിനെ ,,,,,ഒരിക്കല്‍ മാത്രം ,,,,,
ഞാൻ കേട്ടു അവളുടെ ശബ്ദം
അവൾ ഇവിടെ നമ്മൾക്കടുത്തു തന്നെ ഉണ്ടെന്നും അറിയാം… അവളോട് ഒന്നു വരാൻ പാറ…ഒന്നു കണ്ടിട്ട് ഞാൻ പോകും….”
“ചേച്ചി തന്നെയാണ് എന്നെ ഇങ്ങോട്ട് വിട്ടത്…. എന്താ നിങ്ങൾക്കിനി വേണ്ടത് ….?
“വെറുതെ വിട്ടുകൂടെ എന്റെ ചേച്ചിയെ……”
ദയനീയമായ അമ്മുവിന്റെ ആ ചോദ്യത്തിനു മുമ്പിൽ നന്ദന്റെ മനസൊന്നു പിടഞ്ഞിരുന്നു എങ്കിലും പിന്നോട്ട് പോകാൻ നന്ദൻ ഒരുക്കമായിരുന്നില്ല, കാരണം പോലും പറയാതെ മോളൂട്ടിയുമായ് ഞാൻ പോകുന്നു എന്നെ തേടി വരരുത് എന്നു മാത്രം പറഞ്ഞു ദിവസങ്ങൾക്ക് മുമ്പ് നന്ദനെയും ബാംഗ്ലൂർ നഗരത്തെയും വിട്ട് പടി ഇറങ്ങിയ അനുവിനെ അവസാനമായി ഒന്നു കാണണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ യാണ് നന്ദൻ വീണ്ടും ഇന്നീ പടി കയറിയത്
“പോവുകയാണ് അമ്മു ഞാൻ ,,,,എന്നന്നേക്കുമായ്…..അവസാനമായി ഒന്നു കാണാനാണ് വന്നത്,,,,,”
”പ്പ നായെ നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,”
കോളറില്‍ കുത്തി പിടിച്ച് ആ അച്ഛനതു പറയുമ്പോള്‍ ആ കണ്ണുകളില്‍ നന്ദൻ കാണുകയായിരുന്നു അവനെ ദഹിപ്പിക്കാനുള്ള ദേഷ്യം ….
”ദേഷ്യം …..ആ ദേഷ്യത്തിന് പോലും താന്‍ അര്‍ഹനാണോ എന്നൊരുനിമിഷം നന്ദനു തോന്നി ….”
ഇല്ല ഞാന്‍ അര്‍ഹനല്ല ആ അച്ഛന്‍റെ ദേഷ്യത്തിനു പോലും ഇന്നു ഞാന്‍ അര്‍ഹനല്ല അത്രയും ക്രൂരത അല്ലെ ഞാന്‍ ഈ കുടുംബത്തോട് ചെയ്തിട്ടുള്ളതെല്ലാം ,എന്നെങ്കിലും കാണുമ്പോൾ ഈ കാലുകളിൽ വീണ് മാപ്പു ചോതിക്കണമെന്നു കരുതിയതായിരുന്നു.എന്നാൽ ഈ അച്ഛനു മുമ്പിൽ ഈ കണ്ണുകളിൽ നോക്കാൻ പോലും ഇന്നെനിക്ക് കഴിയുന്നില്ല ഇനി എത്ര നാൾ കഴിഞ്ഞാലും അതിന് തനിക്ക് കഴിയുകയുമില്ല എന്ന സത്യം നന്ദൻ മനസിലാക്കുക ആയിരുന്നു ….
“അച്ചേ”
മോളൂട്ടിയുടെ ആ വിളിയിൽ നന്ദന്റെ കോളറിൽ നിന്നും അനുവിന്റെ അച്ഛന്റെ കൈകൾ പതിയെ അയഞ്ഞു
“അമ്മേ മോളൂട്ടി പറഞ്ഞില്ലേ അച്ഛൻ ഇന്നു വരൂന്ന് ..,,,,,അച്ഛേ നമ്മളെ കൊണ്ടു പോകാൻ വന്നതാ,,,,അല്ലെ അച്ഛേ”
മോളൂട്ടിയുടെ വിളി കേട്ട് നോക്കിയ നന്ദൻ കണ്ടു,മോളൂട്ടി കൈ പിടിച്ചു വലിച്ചു കൊണ്ടു വരുന്ന അനുവിനെ,
“എന്റെ അനു…”
ആ മുഖത്തേക്ക് നോക്കിയ നന്ദൻ ഒന്നു ഞെട്ടിയിരിന്നു അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചിങ്ങമാസത്തിൽ അമ്പല നടയിൽ വച്ചു വിറക്കുന്നകൈകളാൽ താലി മാല അനുവിന്റെ കഴുത്തിലേക്ക് നീട്ടിയപ്പോൾ ആ കണ്ണുകളിൽ കണ്ട അതേ ഭാവം തന്നെ വീണ്ടും ആ മുഖത്തവൻ കണ്ടു ,അന്ന് ആ മുഖത്തുണ്ടായിരുന്നത് പുതു പെണ്ണിന്റെ നാണമായിരുന്നില്ല, പ്രീതികാരമായിരുന്നു തന്റെ ജീവിതം തകർത്തെറിഞ്ഞ പുരുഷനോടുള്ള ഒരു പെണ്ണിന്റെ അടങ്ങാത്ത പക,
അനുവിനെ കുറിച്ചുള്ള ഓർമകൾ വീണ്ടും നന്ദനെ അനുവിനെ ആദ്യമായി കണ്ട ആ ദിനത്തിലേക്ക് എത്തിച്ചിരുന്നു.
കൈയിൽ ബ്രെഷും പിടിച്ച് പേടിച്ചരണ്ട മുഖവുമായ് മുന്നിൽ കെട്ടിയിട്ട ബാനറിലേക്ക് നോക്കി നിക്കുന്ന ആ നാട്ടിൻ പുറത്തുകരിയെ ആദ്യമായ് കണ്ട നാൾ അവനറിയാതെ തന്നെ അവന്റെ കാലുകൾ അവളിലേക്ക് നീങ്ങിയ ആ നിമിഷം,ആ പഴയ യൂണിവേഴ്സിറ്റി ഓർമകൾ അവന്റെ മനസിലേക്ക് ഓടിയെത്തി.
ചുറ്റും നടക്കുന്നത് ഒന്നും കാണാതെ അനുവിനടുത്തേക്ക് നടന്ന നന്ദൻ അവൾക്ക രികിൽ എത്താറായപ്പോൾ അതാ എവിടെ നിന്നറിയതെ പെട്ടന്ന് ചെറു ഇടിയുടെ ആകമ്പടിയോടെ ചാറ്റൽ മഴയെത്തി എഴുതി തുടങ്ങിയ ബാനറുകൾ ചുറ്റി എടുത്തു എല്ലാവരും മഴയിൽ നിന്നും രക്ഷ നേടാൻ നാലുവഴിക്ക് ഓടി ,അങ്ങനെ ഓടിയ ഏതോ ഒരാൾ മേലു വന്നു തട്ടിയപ്പോളാണ് നന്ദൻ മഴ എത്തിയത് തന്നെ അറിഞ്ഞത് ,മഴയിൽ നിന്നും രക്ഷനേടാൻ ഒന്നു ചുറ്റും നോക്കിയ നന്ദൻ ആദ്യം കണ്ട മര ച്ചുവട്ടിലേക്ക് തന്നെ വച്ചു പിടിച്ചു,സ്റ്റുഡന്റ് ട്രാപ്പിൽ ചുറ്റും നോക്കിയ നന്ദൻ ആരെയും കണ്ടില്ല മഴ വന്നപ്പോൾ തന്നെ എല്ലാവരും സ്ഥലം വിട്ടുകാണും എന്നു നിനച്ചിരിക്കുമ്പോൾ പുറകിൽ ആരോ ഉണ്ടെന്നു തോന്നി തിരിഞ്ഞ നന്ദന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ രണ്ടും ഒന്നു കൂടെ തിരുമി നോക്കി
‘അതേ അനു…,,,,,”
രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും മിൽക്ക് എന്നു പറയുന്ന അവസ്‌ഥ ആയിരുന്നു നന്ദന്,
അവളെ തന്നെ നോക്കി അന്ധാളിച്ചു നിന്നിരുന്ന നന്ദന്റെ മുഖത്തിന് മുന്നിൽ അനു കൈ വീശിയപ്പോളാണ് നന്ദൻ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നത്…..
“എന്താ,,,,”
നന്ദന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് അനു ചോദിച്ചു
“ഒന്നുല്ല…..”
അനുവിന്റെ മുഖത്തു നോക്കാതെ നന്ദൻ പറഞ്ഞു നിർത്തി….അല്ല പറഞ്ഞു ഒപ്പിച്ചു എന്നു പറയാം….
അല്ലെങ്കിലും അംങ്ങനെ തന്നെ ആണല്ലോ അല്ലെ,,,,,
ആണ്പിള്ളേർ എത്ര ധൈര്യവൻ ആണെങ്കിലും ഇഷ്ട്ടപ്പെട്ട പെണ്ണിനോട് ആദ്യമായി സംസാരിക്കുമ്പോൾ ഭയങ്കര മടിയോ വെപ്രാളമോ ഒക്കെ ആയിരിക്കും എന്നൊക്കെ പണ്ട് സുഹൃത്തുക്കൾ പറഞ്ഞത് നന്ദന്റെ മനസിലേക്ക് ഓടിയെത്തി
കുറച്ചു സമയത്തെ മൗനത്തിനു വിരാമമിട്ട് കൊണ്ട് ആനു തന്നെ സംസാരിച്ചു തുടങ്ങി.
“ചേട്ടാ…എന്നെ ഇതിന്ന് ഒന്നു ഒഴിവാക്കി തരണം …..”
പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ സംഗതി പിടുത്തം കിട്ടാതെ നന്ദൻ അനുവിനെ തന്നെ നോക്കി നിന്നു
അത് കണ്ട് അനു വീണ്ടും തുടർന്നു….
“എനിക്ക് വരക്കാൻ ഒന്നും അറിയില്ല ചേട്ടാ ….ഫ്രണ്ട്‌സ് എനിക്കിട്ടു തന്ന പണിയാ….ചേട്ടൻ അല്ലെ ബാനർ എഴുതിക്കുന്നത് എല്ലാം നോക്കുന്നത് ,ചേട്ടൻ പറഞ്ഞാൽ മറ്റുള്ളവരും കേഴ്കും പ്ലീസ് ചേട്ടാ….”
ഇത്രയും പറഞ്ഞു കൊണ്ട് അനു മറുപടിക്കായി നന്ദന്റെ മുഖത്തു തന്നെ നോക്കിനിന്നു.
അവളുടെ സംസാരത്തിൽ നിന്നും ആ പേടിച്ച മുഖത്തിന് പിന്നിലെ കാരണം മനസിലായ നന്ദന്റെ മുഖത്ത് ആ വിജ്റഭിച്ച ഭാവം ഒക്കെ പോയി ചുണ്ടിൽ ചെറുചിരി വിരിഞ്ഞു….
അപ്പൊ അതാണ് കാര്യം അല്ലെ…
താൻ സീനിയർ ആണെന്ന് കരുതി യാണ് ഇവൾ ഇതൊക്കെ എന്നോട് പറയുന്നത്,,ഞാനും 1st year തന്നെ ആണെന്ന് പറയണോ അതോ സീനിയർ ആയി തന്നെ ഇരിക്കണോ എന്നൊരു നിമിഷം നന്ദൻ ചിന്തിച്ചു….
സീനിയർ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവൾ ഇനി തന്റെ അടുത്ത് തന്നെ ചിലപ്പോ വരില്ല,,1st year ആണെന്നു തന്നെ പറയാം …
“ചേട്ടാ…”
മറുപടി ഒന്നും ഇല്ലാതായപ്പോൾ അനു വീണ്ടും വിളിച്ചു
“തന്റെ പേരെന്താ….”
“അനുപമ… അനു എന്നു വിളിക്കും…”
“അനു ഞാൻ നന്ദൻ….താൻ എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ടാ നന്ദൻ എന്നു വിളിച്ചാൽ മതി ഞാനും തന്നെ പോലെ 1st year തന്നെയാ….”
“അയ്യോ ചേട്ടൻ ….സോറി നന്ദൻ 1st year ആയിരുന്നോ,,,,, സമരത്തിൽ എല്ലാം ഓടി നടക്കുന്നത് കണ്ട് ഞാൻ കരുതി സീനിയർ ആണെന്ന്……,”
“അനു താനേതാ ഡിപ്പാർട്ട്‌മെന്റ്…”
“ഞാൻ ബോട്ടണി….നന്ദൻ ഫിസിക്സ് അല്ലേ… ഞാൻ ഒരിക്കൽ കണ്ടിരുന്നു….
ഇവൾ തന്നെ കണ്ടിരുന്നോ….ച്ചേ എന്നിട്ട് ഞാൻ ഇതുവരെ ഇവളെ ഇവിടെ എങ്ങും കണ്ടില്ലല്ലോ…സമരമെന്ന് പറഞ്ഞു യൂണിവേഴ്‌സിറ്റി മൊത്തം ഓടി നടന്നിട്ടും നീ ഇവളെ മിസ്സ് ചെയ്തില്ലേ നന്ദാ എന്ന് നന്ദന്റെ മനസു തന്നെ അവനോട് ചോദിച്ച നിമിഷം
“മഴ കുറഞ്ഞിട്ടുണ് ഞാൻ പോകുന്നു എനിക്ക് സമയത്തു വീട്ടിൽ എത്തണം വൈകിയാൽ അച്ചന്റെ വക വഴക്ക് ഉറപ്പാ…”
പോട്ടേ നന്ദാ പിന്നെ കാണാം…
ഇത്രകാലം ഈ സുന്ദരിയെ മിസ്സ് ചെയ്‍തത് ഓർത്തു വിഷമിച്ചിരുന്ന നന്ദനെ നോക്കി പറഞ്ഞു കൊണ്ട് അനു പോകാനൊരുങ്ങി, നന്ദൻ എന്തോ പറയാൻ വരുന്നതിനു മുമ്പ് തന്നെ അവൾ നടന്നു നീങ്ങിയിരുന്നു
പോകുന്നതിനിടക്കു തിരിഞ്ഞു നന്ദനെ നോക്കി കൊണ്ട് അനു പറഞ്ഞു
“ഞാൻ പറഞ്ഞതു മറക്കരുത് കേട്ടോ ,ബാനർ എഴുത്തിൽ നിന്നും എന്നെ ഒഴിവാക്കണം വേറെ വല്ല പണിയും ഉണ്ടെങ്കിൽ നന്ദൻ പറ ഞാൻ റെഡിയാ ….”
ഇത്രയും പറഞ്ഞു നടന്നു നീങ്ങുന്ന അനുവിന് മറുപടിയായ് ഒരു ചെറുചിരി സമ്മാനിച്ച് നടന്നകന്ന അവളെ തന്നെ നോക്കി നന്ദൻ ആ മരച്ചുവട്ടിൽ അങ്ങനെ നിന്നു
***************************************
“ഇറങ്ങി പോകാൻ പറ മോളെ ഇവനോട്…”
അച്ഛനടുത്തെത്തിയ അനുവിനെ ഇറുകെ പുണർന്നു കൊണ്ട് അച്ഛൻ പറഞ്ഞ വാക്കുകളാണ് നന്ദനെ വീണ്ടും അനുവിന്റെ ഓർമകളിൽ നിന്നും ഉണർത്തിയത്
“ഇറങ്ങി പോകാൻ പറ മോളെ ഇവനോട്,,,,,,,,,”
“നിന്നെ ഉപദ്രവിച്ചു മതിയായില്ലേ ഇവന്,ഇതിനു മാത്രം എന്തു തെറ്റാ നമ്മൾ ഇവനോട് ചെയ്‌തത്,,,””
“ഞാൻ പൊക്കോളം…”
എന്ന് നന്ദൻ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാ കണ്ണുകളും നന്ദനിലേക്ക് എത്തിയിരുന്നു,
ആ കണ്ണുകളെ എല്ലാം നേരിടാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ നിറഞ്ഞു വരുന്ന മിഴികൾ ആരും കാണാതിരിക്കാൻ വേണ്ടിയോ നന്ദൻ എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട് തുടർന്നു…
“അതിനു മുമ്പ് എനിക്ക് അനുവിനോട് ഒന്ന് സംസാരിക്കണം ഒരിക്കൽ മാത്രം,,,,””
“അവസാനമായി ഒരേ ഒരു തവണ ,,,,,,എന്നിട്ട് ഞാൻ പോകാം….
പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ നന്ദന്റെ നിഴൽ പോലും ഉണ്ടാവില്ല….”
“ഇല്ല നന്ദാ …നിന്റെ നിഴൽ പോലും ഇനി എന്റെ മോളുടെ മേൽ പതിയാൻ ഞാൻ ജീവനോടെ ഇരിക്കുന്ന കാലമത്രയും സമ്മതിക്കില്ല….”
അനുവിനെ ഒന്നു കൂടെ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു ആ അച്ഛനത്തു പറഞ്ഞത്
“വേണ്ടച്ചാ നന്ദന് പറയാനുള്ളത് ഞാൻ കേഴ്ക്കാം…”
“നന്ദൻ വരൂ”
ആരും പ്രതീക്ഷിച്ച വാക്കുകളായിരുന്നില്ല അനുവിന്റേത്,അതുകൊണ്ട് തന്നെ അച്ഛനും അമ്മുവിനും മുഖം നൽകാതെ നന്ദനോട് അകത്തേക്ക് കയറാൻ പറഞ്ഞു കൊണ്ട് അനു വീടിനകത്തേക്ക് നടന്നു നീങ്ങി…
മോളൂട്ടിയുടെ കൈ പിടിച്ചു പുറകെ നന്ദനും,,,,,
തന്റെ മകൾ അങ്ങനെ പറഞ്ഞെങ്കിലും എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്നു ആശ്വസിച്ചു കൊണ്ട് അച്ഛനും അമ്മുവും അവർക്കു പുറകെ തന്നെ നടന്നു….
ഈ സമയമത്രയും അനുവിന്റെ മനസിൽ നന്ദൻ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു…
“ഇനി നിങ്ങൾക്കിടയിൽ നന്ദൻ ഉണ്ടാകില്ല “
തുടരും…..
സ്നേഹപൂർവം
കാക്ക കറുമ്പൻ
Responses (0 )