-50% Intro price for the next 72 hours only!. Buy now →

Kambi stories

നന്മ നിറഞ്ഞവൻ 9 [അഹമ്മദ്‌]

നന്മ നിറഞ്ഞവൻ 9 Nanma Niranjavan Part 9 | Author : Ahmed | Previous Part     ഒരു വർഷത്തിന് ശേഷം നെസിയുടെ വീട്ടിൽ രാവിലെ തന്നെ കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ് നെസി ഇപ്പൊ അഹമ്മദിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും ഭാഗികമായി പോയിരിക്കുന്നു ഹമീദിക്ക മുന്നിൽ ഇരുന്നു tv കാണുകയാണ് ഇപ്പോൾ ഇക്കയും ജോലിക്ക് പോവും കാരണം ഇപ്പോൾ വീട്ടിൽ അങ്ങനെ ഇരിക്കാൻ പറ്റുന്നില്ല അഹമ്മദ് ഉള്ളപ്പോൾ ഇതൊന്നും അറിയാണ്ടായിരുന്നു അദ്ദേഹം ഇപ്പോൾ ഇടയ്ക്കിടെ അഹമ്മദിനെ […]

0
1

നന്മ നിറഞ്ഞവൻ 9

Nanma Niranjavan Part 9 | Author : Ahmed | Previous Part

 

 

ഒരു വർഷത്തിന് ശേഷം നെസിയുടെ വീട്ടിൽ
രാവിലെ തന്നെ കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ് നെസി ഇപ്പൊ അഹമ്മദിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും ഭാഗികമായി പോയിരിക്കുന്നു
ഹമീദിക്ക മുന്നിൽ ഇരുന്നു tv കാണുകയാണ് ഇപ്പോൾ ഇക്കയും ജോലിക്ക് പോവും കാരണം ഇപ്പോൾ വീട്ടിൽ അങ്ങനെ ഇരിക്കാൻ പറ്റുന്നില്ല അഹമ്മദ് ഉള്ളപ്പോൾ
ഇതൊന്നും അറിയാണ്ടായിരുന്നു അദ്ദേഹം ഇപ്പോൾ ഇടയ്ക്കിടെ അഹമ്മദിനെ ഒരാകാറുണ്ട്
സ്കൂൾ വാൻ വന്നപ്പോൾ കുട്ടികൾ 4പേരും ബാഗ് എടുത്തു പോയി
ടീവിയിൽ നേരെ ചൊവ്വേ എന്നാ പരിപാടിയുടെ പരസ്യം കണ്ടു കൊണ്ടാണ് അവൾ ടീവിയിൽ ശ്രദ്ധിച്ചത്
അവൾ എല്ലായ്‌പോഴും കാണുന്ന പരിപാടി ആണ് അത്
പരസ്യം
ഈ ഞായറാഴ്ച നമ്മുടെ അതിഥി 1വര്ഷത്തോളമായി കേരളം മറന്നുപോയ ഒരു
വ്യക്തി ആണ് അദ്ദേഹം ഒരു പൊതുപ്രവർത്തകൻ ആയിരുന്നു ബിസിനസ്‌ man ആയിരുന്നു
കോഴിക്കോട് ജനങൾക്ക് വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു പക്ഷെ കൂടെ നടന്നവർ തന്നെ തിരിച്ചു കുത്തിയപ്പോൾ അദ്ദേഹം വീണുപോയി ആരും തന്നെ താങ്ങാൻ ഇല്ലാതെ
മറ്റാരുമല്ല Mr. അഹമ്മദ്‌ അദ്ദേഹം ആണ് ഈ അയച്ച നമ്മുടെ ഷോയിൽ അഥിതിയായി വരുന്നത്
ഈ ആഴ്ചത്തെ ഷോക്ക് ഒരു പ്രതെയ്കത കൂടി ഉണ്ട് ഈ ഷോ ഫുൾ ലൈവ് ആയിരിക്കും ഒരുതരത്തിൽ ഉള്ള എഡിറ്റിങ് കൂടി ഉണ്ടാവില്ല
അപ്പൊ ഞായറാഴ്ച കാണാം അഹമ്മദിന്റെ ജീവ്ത്തിലൂടെ
ഇക്ക ഒരുനിമിഷം നെസിയെ തിരിഞ്ഞു നോക്കി
അവൾ ഒരുതരം നിസ്സംഗതയിൽ നിൽക്കുകയാണ് കരയണോ ചിരിക്കണോ എന്ന് അവൾക്കു അറിയില്ലായിരുന്നു എന്തായാലും അഹമ്മദിനെ ഈ അയച്ച ടീവിയിലൂടെ കാണാം എന്നുള്ളത് അവളിൽ സന്തോഷം ഉണ്ടാക്കി മുൻപ് പലപ്പോഴും അഹമ്മദിനെ പോയ്‌ കണ്ടാലോ എന്ന് തോന്നിയതാണ് പക്ഷെ അവനെ കണ്ടാൽ ഉടൻ താൻ ആ ജീവിത്തിലേക്കു എടുത്തു ചാടി പോവും എന്ന തോന്നലിൽ ആണ് താൻ ഇതുവരെ അതിനു ശ്രമിക്കാത്തത്ഇതിപ്പോ അദ്ദേഹത്തെ ടീവിയിൽ എങ്കിലും കാണാമല്ലോ
ഞായറാഴ്ച രാവിലെ തന്നെ നെസി ടിവിയുടെ മുന്നിൽ നിൽക്കുകയാണ് 10മണി എന്താണ് ആവാത്തത് എന്നാണ് നെസിയുടെ സംശയം
സമയം 10.00
നേരെ ചൊവ്വയിലേക്ക് എല്ലാർക്കും സ്വാഗതം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ഇന്നത്തെ ദിവസം ആണ് കേരളം മുഴുവൻ കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി അഹമ്മദിന്റെ വിവരങ്ങൾ അറിയാൻ
കഴിഞ്ഞ 3മാസങ്ങൾ ഞങ്ങൾ അഹമ്മദിന്റെ പുറകെ ആയിരുന്നു പക്ഷെ കണ്ടെത്താൻ ഒരു നിവർത്തിയും ഇല്ല അഡ്രസ് ഇല്ല ഫോൺ നമ്പർ ഇല്ല ഇപ്പോൾ പഴയ ആരുമായും ബന്ധങ്ങളും ഇല്ല
സഹോദരനെയും സഹോദരിയെയും ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്ന് പറയാൻ അവർ കൂട്ടാക്കിയില്ല അഹമ്മദിന്റെ കർശന നിർദ്ദേശം ആണ് ആരോടും താൻ എവിടെയാണ് എന്ന് പറയരുതെന്ന് പിന്നെ വളരെ കഷ്ടപ്പെട്ടാണെങ്കിലും ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി ഊട്ടിയിൽ തന്റെ ഫാം ഹൌസിൽ ആരോടും ബന്ധമില്ലാതെ
അതിനു ആഗ്രഹവുമില്ലാതെ തന്റെ പൈകളോടൊപ്പം മാത്രം ഒതുങ്ങി ജീവിക്കുന്നു ഇപ്പോൾ അദ്ദേഹം വളരെ മാറിയിക്കുന്നു ആ രൂപം
ചിരിച്ചു തന്നെ സ്വീകരിച്ചു ഭക്ഷണം വിശ്രമിക്കാൻ സ്ഥലം എല്ലാം നൽകി
ആവശ്യം പറഞ്ഞപ്പോൾ തന്നെ സന്തോഷത്തോടെ നിഷേധിച്ചു
പിന്നെ അദ്ദേഹത്തിന്റെ ഉപ്പ വഴി ഞങ്ങൾ നിർബന്ധിച്ചു അങ്ങനെ വരാം എന്നേറ്റു
ഇപ്പോൾ ഞങ്ങൾ ഉള്ളത് ഊട്ടിയിൽ coolpex ഹോട്ടലിൽ ആണ് കൊച്ചി വരെ വലിയ യാത്ര നടത്താൻ ഉള്ള ശാരീരിക ആരോഗ്യം ഇല്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കല്പിച്ചു ഇവിടെ ഞങ്ങൾ ഒരു ചെറിയ സ്റ്റുഡിയോ സെറ്റ് ചെയ്തു
അപ്പൊ നമുക്ക് സന്തോഷത്തോടെ ക്ഷണിക്കാം mr അഹമ്മദ്‌ on മൈ ഷോ
നേരെ ചൊവ്വേ
ക്യാമറ വാതിലിലേക്ക് നീങ്ങി അഹമ്മദിനായി ആ വാതിലുകൾ തുറക്കപ്പെട്ടു ആ രൂപം ആ ദൃശ്യം തത്സമയം കണ്ടുകൊണ്ടിരുന്ന എല്ലാവരുടെയും മനസ്സിൽ ഒരു കിടുങ്ങൽ ഉണ്ടാക്കി
നെസി ആ കയ്ച്ച കണ്ടു സോഫായിൽ തളർന്നിരുന്നുപോയ്
വലതുകയിൽ ഊന്നുവടിയുമായി വലതുകാൽ സൂക്ഷമതയോടെ വേച്ചു വേച്ചു വളരെ മെലിഞ്ഞൊട്ടിയ ശരീരവുമായി അഹമ്മദ്‌
ഇടതുകൈ ചലനശേഷി ഇല്ലാതെ തൂങ്ങി കിടക്കുന്നു ചാനലിലെ ഒരു പയ്യൻ അഹമ്മദിനെ പതിയെ നടക്കാൻ സഹായിച്ചുകൊണ്ടിരിക്കുന്നു
എന്നെ ചെയറിൽ കൊണ്ടിരുത്തി അവൻ തിരിച്ചു പോകാൻ ഒരുങ്ങി ഞാൻ അവനോടു നന്ദി പറഞ്ഞു
ഞാൻ സന്തോഷിനു മുന്നിൽ ഇരുന്നു
സന്തോഷ്‌-നേരെ ചൊവ്വയിലേക്ക് സ്വാഗതം
ഞാൻ ചിരിച്ചു കൊണ്ടു നന്ദി പറഞ്ഞു വീണുകിടന്ന എന്റെ ഇടതുകൈ പതുക്കെ എന്റെ മടിയിൽ വലതുകൈ കൊണ്ട് എടുത്തുവച്ചു
സന്തോഷ്‌-അഹമ്മദ് കേരളം ഒട്ടുക്കു ഇപ്പോൾ ഈ പ്രോഗ്രാം കാണുന്നുണ്ട് അവർക്കെല്ലാം വേണ്ടിയാണു എന്റെ ആദ്യ ചോദ്യം എവിടെയായിരുന്നു ഇത്രേം കാലം
ഞാൻ -ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്റെ ഫാം ഹൌസിൽ എന്നെ സ്നേഹിക്കുന്ന എന്റെ പശുക്കളുമൊത്തു
സന്തോഷ്‌ -താങ്കൾ ഒരു ഒളിച്ചോട്ടത്തിൽ ആയിരുന്നോ ഇത്രേം കാലം എന്ന് തോന്നിയിട്ടുണ്ടോ?
ഞാൻ -ഒരിക്കലുമില്ല എന്നെ വെറുപ്പോടെ സ്വന്തം ബന്ധുക്കൾ പോലും നോക്കിയപ്പോൾ പിന്നെ അവരെ ആരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ മാറിനിന്നു എന്ന് മാത്രം
സന്തോഷ്‌-അപ്പൊ പ്രിയപ്പെട്ടവർ അടക്കം കയ്യൊഴിഞ്ഞപ്പോൾ എന്തു തോന്നി
ഞാൻ-ആദ്യം ഒക്കെ വിഷമം തോന്നി പിന്നെ ആലോചിച്ചപ്പോൾ അവരുടെ ഭാഗത്തും ശെരി ഉണ്ടെന്നു തോന്നി എല്ലാർക്കും അവരുടെ ലൈഫ് ആണ് വലുത് പിന്നെ ഞാൻ അന്ന് രാഷ്ട്രീയമായും സാമ്പത്തികമായും വളരെ ഉന്നതിയിലും ആയിരുന്നല്ലോ അപ്പൊ എന്നെപോലെ ഒരാൾക്കെതിരെ ഒരു വ്യാജാരോപണം ആരും പ്രതീക്ഷിക്കുന്നുമില്ല
സന്തോഷ്‌ -അപ്പൊ സ്വന്തം ഉമ്മയും ഭാര്യയും പോലും ഒറ്റപെടുത്തിയപ്പോ ഒരു വിഷമവും തോന്നിയില്ലേ
ഞാൻ -അങ്ങനെ പറഞ്ഞാൽ കളവാകും പക്ഷെ നെസിക്കു ഓഹ് സോറി അങ്ങനെ വിളിച്ചാൽ ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല ശീലമായിപോയ എന്റെ ഭാര്യ ആയിരുന്ന ആ സ്ത്രീക്ക് നാലു പെൺകുട്ടികൾ ആണല്ലോ അപ്പോൾ അവരുടെ ഉപ്പ അങ്ങനെയാണ് എന്നുപറയുബോൾ അത് അവർക്കു വളരെ ദോഷം ചെയ്യാം അതും വളരെ ശ്രദ്ധിക്കണമല്ലോ അല്ലെ പിന്നെ സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നത് മറ്റേതു സ്ത്രീയാണ് സഹിക്കുക
സന്തോഷ്-എന്തിനാണ് താങ്കൾ ഇപ്പോഴും കുറ്റമെല്ലാം സ്വയ ഏറ്റെടുക്കുന്നത് നഷ്ടം സംഭവിക്കുന്നത് താങ്കൾക്ക് മാത്രം ആല്ലേ
ഞാൻ-എപ്പോഴും നഷ്ടങ്ങൾ എന്റേത് മാത്രമായിരിക്കട്ടെ നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി നമുക്ക് എന്തു നഷ്ടം വന്നാലും അതു അവർക്കു ഗുണം ആണല്ലോ ഉണ്ടാക്കുക
സന്തോഷ-താങ്കൾ ഇപ്പോഴും എനിക്ക് പിടി തരുന്നില്ല അഹമ്മദ്‌
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
സന്തോഷ്‌-ഇനി പ്രേക്ഷകർകെല്ല്ലാം കേൾക്കാൻ ആവേശം ഉള്ള ആ ചോദ്യം എന്തുപറ്റി തനിക്കു
ഞാൻ ഒന്ന് ചിരിച്ചു ശേഷം തുടങ്ങി
മനസ്സിലെ രോഗം ശരീരത്തിലേക്ക് പടർന്നപ്പോൾ ഒരു ചെറിയ ആക്‌സിഡന്റ് അത്രെ ഉള്ളു
സന്തോഷ്‌-അങ്ങനെ പറഞ്ഞാൽ ആർക്കാണ് എന്തെങ്കിലും മനസിലാവുക കാര്യം വ്യ്കതമായി പറയു
ഞാൻ മടിച്ചു നിൽക്കുന്നത് കണ്ട സന്തോഷ്‌ ആണ് കഥ തുടർന്നത്
കേസിന്റെ വിധി വന്ന അന്നുതന്നെ ഭാര്യയെ കാണാൻ പോയി താൻ അല്ലെ
പക്ഷെ തന്നെ അപ്പോഴും വ്ശ്വസിക്കാത്ത ഭാര്യ തന്നെ പുറത്താക്കി കതകു അടച്ചു എന്ന് മാത്രമല്ല കുട്ടികളെ കാണണം എന്നുള്ള തന്റെ ആഗ്രഹവും നിഷേധിച്ചു മക്കളെ കൂടി കാണാൻ പറ്റാതെ തിരിച്ചു വരേണ്ടി വന്ന തന്റെ മനസ്സിൽ മുഴുവൻ സങ്കടം നിറഞ്ഞിരുന്നു ആ വിഷമം തിരിച്ചു വരുന്നവഴിയിൽ തന്നെ ഒരു ഹാർട്ടറ്റാക്ക് ആയി ബാധിച്ചു വാഹനം നിയത്രണം വിട്ടു വലിയ ഒരു ആക്‌സിഡന്റ് ആയി അവസാനിക്കുന്നു ബോധമില്ല്ലാതെ കോമയിൽ 3മാസം പക്ഷെ തലയ്‌ക്കേറ്റ ശക്തമായ ഇടി കാരണം വലതുകാലിന് 80%ശേഷി നഷ്ടപ്പെടുന്നു ഇടതുകൈ പൂർണമായി സ്വാതീനം ഇല്ലാതാവുന്നു ഇതല്ലേ അഹമ്മദ് സംഭവം
ഞാൻ സതീഷ് ഇതെങ്ങനെ അറിഞ്ഞു എന്ന് സംശയത്തോടെ നോക്കി
ഞാൻ പറഞ്ഞില്ലേ അഹമ്മദ് കഴിഞ്ഞ 3മാസം ഞാൻ നിങ്ങളുടെ പുറകെ മാത്രമായിരുന്നു തന്നെ കാണാൻ വേണ്ടി ഞങ്ങൾ പോയ ഓരോരുത്തർക്കും താങ്കളെ പറ്റി ഓരോന്ന് പറയാൻ ഉണ്ടായിരുന്നു ഞങ്ങള്ക്കു ഇപ്പൊ താങ്കളുടെ ലൈഫിലെ ഒരോ ഞൊടിയും കാണാപാഠം
സന്തോഷ്‌ -അന്ന് മക്കളെ കാണാൻ പറ്റാഞ്ഞത് ആണോ തന്നെ തളർത്തിയത്
അത്രയും നാളുകൾ അടക്കിവച്ച എന്റെ സങ്കടം അവിടെ കണ്ണീരായി ഒടുങ്ങി ഞാൻ സ്റ്റുഡിയോ ആണെന്ന് മറന്നു ഞാൻ ആര്തര്ത്തു കരഞ്ഞു
കുറച്ച് സമയം എടുത്തു എനിക്ക് സ്വബോധം തിരിച്ചു കിട്ടാൻ
ഞാൻ അവസാനിപ്പികം എന്ന് പറഞ്ഞു
അവസാനം ഒരു ചോദ്യം കൂടി ഉണ്ടെന്നും അതിനുശേഷം നിർത്താം എന്നും സന്തോഷ്‌
ഇനി നെസി തിരിച്ചു ജീവിതത്തിലേക്ക് വന്നാൽ സ്വീകരിക്കുമോ
ഞാൻ -ഒരിക്കലുമില്ല
സന്തോഷ്‌ -കാരണം
എന്റെ സന്തോഷേ ഞാൻ ഇപ്പോ കഷ്ടി ഒരു 50കിലോ കാണും ഇരിക്കുന്ന ഒരിടത്തു നിന്നും ഞാൻ എഴുന്നേൽക്കണമെങ്കിൽ തന്നെ കുറഞ്ഞത് എനിക്ക് 10മിനിറ്റ് വേണം പിന്നെ അസുഖങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ട് കൂട്ടിനു ഇതിനി അധികകാലം ഒന്നും ഇല്ലെടോ ഈ അടുത്ത് തന്നെ വിസ കിട്ടാൻ ഉള്ള സാദ്യത ഉണ്ട്
പിന്നെ ഞാൻ എങ്ങനാടോ ഒരു പെൺകുട്ടിയെ എന്റെ ജീവ്ത്തിലേക്കു വിളിക്ക
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
ഇനി അഹമ്മദ്‌ ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തം കൂടി ഉണ്ട് കേരളത്തിലെ ജനങ്ങളോട്
ഞാൻ എന്തെന്ന അർത്ഥത്തിൽ നോക്കി
താങ്കളുടെ ഒരു മെഡിക്കൽ റിപ്പോർട്ട്‌ ഞങളുടെ കയ്യിൽ ഉണ്ട് അതും താങ്കളുടെ ഹാർട്ട്‌ സ്പെഷ്യലിസ്റ് കൂടാതെ ഒരു സൈക്കാർട്ടിസ്റ്, മറ്റൊരു ഹാർട്ട്‌ സ്പെസിലിസ്റ് കൂടി എഴുതിയ റിപ്പോർട്ട്‌ വീട്ടുകാർ പോലും അറിയാതെ താങ്കൾ മുക്കിയ റിപ്പോർട്ട്‌ അതു ഞാൻ കേരളത്തിൽ തുറന്നു കാണിക്കാൻ പോകുന്നു
ഞാൻ അരുതെന്ന് അപേക്ഷ രൂപത്തിൽ തലയാട്ടി
ഇല്ല അഹമ്മദ് ഇത് കേരളം അറിയുക തന്നെ വേണം
റിപ്പോർട് എന്തായാലും ഇംഗ്ലീഷിൽ ആണ് ഞാൻ അതിന്റെ ചുരുക്കം മലയാളത്തിൽ പറയാം
ഞാനും ഒപ്പം ഈ രണ്ടു ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ
അഹമ്മദ് എന്ന് പറയുന്ന രോഗിക്ക് ഈ അസുഖം സമ്മാനിച്ചത് അദ്ദേഹത്തിന്റെ മനസ്സാണ്
അതിന്റെ സ്ട്രെസ് ആണ് ഈ രോഗത്തിനു കാരണം ഞങ്ങൾ എത്തുന്ന നിഗമനം എന്തെന്നാൽ ഈ രോഗി ചെയ്യാത്ത തെറ്റിന് സമൂഹത്തിൽ നിന്നും ഏറ്റ പ്രഹരം ആണ് ഈ അവസ്ഥക്ക് അടിസ്ഥാനമായി ഞങ്ങൾ കരുതുന്നത് കാരണം ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷ അനുഭവിക്കുന്ന രീതിയിൽ അല്ല ഇദ്ദേഹത്തിന്റെ മനസ്സും ശരീരവും ഉണ്ടാക്കിയിട്ടുള്ള
പ്രഹരം
അപ്പൊ അഹമ്മദ് ഇപ്പൊ താൻ എന്തു പറയുന്നു താൻ ഇത് എല്ലാരിലും നിന്നും മറച്ചുവച്ചു ചുറ്റുമുള്ളവർ മുഴുവൻ തന്നെ തള്ളിപറഞ്ഞിട്ടും താൻ ഇത് ആരെയും കാണിച്ചില്ല തന്റെ നിരപരാധിതം ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല അല്ലെ ഇത് മറ്റൊന്നിനും അല്ല അഹമ്മദ് തന്റെ ഈ അവസ്ഥ തന്റെ ഭാര്യതന്നെയാണ് തനിക്കു സമ്മാനിച്ചത് അല്ലെന്ന് താൻ പറഞ്ഞാലും ഈ റിപ്പോർട്ട്‌ അതു സെരിവെക്കുന്നു തന്റെ ഭാര്യയെ മറ്റുള്ളവർ ക്രൂശിക്കാതിരിക്കാൻ താൻ മനപ്പൂർവം ഇത് ഒളിച്ചുവച്ചു താനിപ്പോഴും തന്റെ ഭാര്യയെ സ്നേഹിക്കുന്നു അല്ലെ അതു ഇത് മറച്ചുവച്ചതിലൂടെ തന്നെ അതു വിളിച്ചു പറയുന്നു
തന്റെ ഈ അവസ്ഥക്ക് കുടുംബവും അതുപോലെതന്നെ സമൂഹവും കാരണം തന്നെയാണ് പക്ഷെ തനിക്കു അതു വിളിച്ചുപറയാൻ താല്പര്യമില്ല എല്ലാം തന്റെ ഉള്ളിൽതന്നെ താൻ ഒതുക്കിവച്ചിരിക്കുന്നു അതു ഈ സമൂഹത്തോട് പറഞ്ഞില്ലെങ്കിൽ അതു തന്നോട് ഞാൻ ചെയ്യുന്ന ചതി ആയിപ്പോകും അതുകൊണ്ടാണ് ഞാനിതു ഇപ്പൊ വിളിച്ചു പറഞ്ഞത്
എന്തായാലും ഇനിയുള്ള കാലം സന്തോഷമിയിരിക്കട്ടെ എന്ന പ്രാർത്ഥയോടെ നന്ദി പറഞ്ഞു കൊണ്ടു നിർത്തുന്നു
നെസി ഓടി അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നിട്ട്‌ ഒരുപാട് നേരം കരഞ്ഞു
ഇക്ക മുറിയുടെ പുറത്തുതന്നെ നെസിയെ കാത്തിരുന്നു നെസി 1മണിക്കൂറോളം കഴിഞ്ഞു മുറിവിട്ടു പുറത്തുവന്നു
ഇക്ക പുറത്തു നിന്നും നെസിയെ നോക്കി വിളിച്ചു
മോളെ
എന്താ ഉപ്പ
മോളെ നീ പോയി അവനെ കൂട്ടികൊണ്ടു വാ
നെസി അത്ഭുതത്തോടെ ഇക്കയെ നോക്കി
അതേടി നീ പോയി അവനേം കൂട്ടികൊണ്ടുവാ അവനെ ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വിഷമിപ്പിച്ചു ഇനിയും വേണ്ട അവനെ നമുക്ക് നോക്കാം നീ പോയി കൂട്ടികൊണ്ടുവാ
നെസി പെട്ടെന്ന് തന്നെ പോയി വസ്ത്രം മാറിവന്നു മക്കളെയും ഡ്രസ്സ്‌ മാറ്റിച്ചു അവരെയും കൂട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഊട്ടി ലക്ഷ്യമാക്കി നടന്നു
തന്റെ ഫാം ഹൌസ് മുറ്റത്തു ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് ഓരോരോ ആലോചനകളിൽ ഇരിക്കുകയായിരുന്നു അഹമ്മദ്
കുറച്ചു ഇരുന്ന ശേഷം തിരിച്ചു വീട്ടിൽ കയറാൻ വേണ്ടി ഊഞ്ഞാലിൽ പിടിച്ചു ഉയർന്നെണീക്കാൻ നോക്കുകയായിരുന്നു പെട്ടെന്നാണ് കൈ തെറ്റി അഹമ്മദ് വീണുപോയി മലർന്നടിച്ചു തന്നെ വീണു വീഴ്ചയിൽ തല ഉഞ്ഞാലിന്റെ കാലിൽ
അടിച്ചു തലപൊട്ടി ചോര പോയിതുടങ്ങി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലയിരുന്നു എഴുനേൽക്കുംതോറും ഞാൻ തെറ്റിവീണുകൊണ്ടിരുന്നു
കൂടുതൽ ബലം പിടിക്കുംതോറും തലയിൽ നിന്നും രക്തം കൂടുതലും പോയിക്കൊണ്ടിരുന്നു
രക്തം നില്കാതെ പോയിക്കൊണ്ടിരുന്നു എന്റെ കണ്ണുകൾ പതുക്കെ അടയാൻ തുടഗുകയാണ്
അപ്പോഴാണ് മുറ്റത്തെക്കു വരുന്ന കാർ ഞാൻ കാണുന്നത് വണ്ടി എന്റെ അടുത്തുവന്നു നിന്നു ഞാൻ നോക്കികൊണ്ടിരിക്കെ നൗറിയും നൂറിയും ഇറങ്ങിവന്നു അവർ എന്റെ അടുത്തേക്ക് ഓടി വരികയാണ് എന്റെ അടുത്തെത്തിയതും എന്റെ കോലം കണ്ടു അവർ പേടിച്ചു കരഞ്ഞു ഞാൻ എന്റെ രക്തത്തോടു കൂടിയ കൈ ഉയർത്തി രണ്ടാളുടെയും കവിളിൽ തൊട്ടു നെസി ഇറങ്ങി വരുമ്പോൾ കാണുന്നത് നിലത്തു വീണു തലയിൽ നിന്നും രക്തം ഒഴികി എഴുനേൽക്കാൻ പറ്റാതെ നിസ്സഹായനായി തറയിൽ കിടക്കുന്ന
എന്നെയാണ് അവൾ ഓടിവന്നു എന്നെ നിലത്തിരുത്തി അവളുടെ ഷാൾ ഊരി എന്റെ തലയിൽ കെട്ടിത്തന്നു പതിയെ പതിയെ എന്റെ കണ്ണുകൾ അടയുന്നത് ഞാൻ മനസ്സിലാക്കി നെസിയുടെ കയിലേക്കു ഞാൻ ബോധംകേട്ട് വീണു
5വർഷങ്ങൾക്കു ശേഷം രാത്രി നെസിയുടെ വീട്ടിൽ
മക്കളുടെ ഓരോരോ കഥകൾ കേട്ടുകൊണ്ട് കട്ടിലിൽ ചാരി ഇരിക്കുകയാണ് ഞാൻ പെട്ടന്നാണ് കയ്യിൽ ചൂടുവെള്ളവും ആവിപിടിക്കാൻ ഉള്ള തുണിയുമായി നെസി റൂമിലേക്ക്‌
കയറിവരുന്നത് ഇതിപ്പോ 5വർഷമായി സ്ഥിരമായി രാത്രി നടക്കുന്ന കലാപരിപാടിയാണ്
എന്റെ ഇടത്തെ കയ്യിലും കാലിലും അവൾ ചൂടുപിടിച്ചു തന്നുകൊണ്ടിരിക്കുന്നു
എന്റെ നെസി നിന്നോട് ഞാൻ എത്രവട്ടം ആയി പറയുന്നു ഇതുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നു എന്റെ ഈ കൈ ഇനി എന്തായാലും ഒരിക്കലും അനങ്ങില്ല എന്ന് എത്ര ഡോക്ടർമാർ പറഞ്ഞു എന്നിട്ടും നീ എന്തിനാ മോളെ ഇങ്ങനെ ഇത് ചെയ്യുന്നേ
അവൾ ഉത്തരം ഒന്നും താരത്തെ ചൂടുപിടിച്ചുകൊണ്ടിരുന്നു
ഞങ്ങൾ ഇപ്പോൾ വളരെ സന്തുഷ്ടർ ആണ് ഇപ്പോൾ ഇത്ര വർഷം ആയിട്ടും ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല
അല്ലെങ്കിൽ തന്നെ ഇതിനിടയിൽ എത്ര തവണ ഞാൻ പറഞ്ഞു അവളോട്‌ എന്നെ ഉപേക്ഷിച്ചു പൊക്കോളാൻ വല്ലപ്പോഴും ഞാൻ വന്നു മക്കളെ കണ്ടു പൊക്കോളാം എന്നും പറഞ്ഞു പക്ഷെ നെസി അതിനൊന്നും തയ്യാറല്ല
ഒരിക്കൽ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ കട്ടിലിൽ തളർന്നു വീണു എനിക്ക് ഇപ്പോൾഅതികം സ്‌ട്രെസ് എടുക്കാൻ പറ്റില്ല ശ്വാസം മുട്ടൽ കൂടുതലാണ്
പിന്നെ നെസി അതിനു ശ്രമിച്ചില്ല എനിക്ക് വിഷമമാകും എന്ന് കരുതി ആയിരിക്കും
അങ്ങനെ ചൂടുപിടിപ്പിച്ചു കഴിഞ്ഞു നെസി വെള്ളം കളഞ്ഞു വരാൻ പോയി അപ്പോയെക്കും മക്കൾ ഉറങ്ങാൻ പോയി
നെസി തിരിച്ചു വന്നു റൂമിൽ കയറി വാതിൽ അടച്ചു ഞാൻ കട്ടിലിലേക്ക് ഇറങ്ങി കിടന്നു നെസി ലൈറ്റ് അണച്ചു വന്നു എന്റെ നെഞ്ചിൽ തലവച്ചു കിടന്നു
പതുക്കെ ഞങ്ങൾ ഉറക്കത്തിലേക്കു വഴുതിവീണു
ശുഭം
ഈ കഥ എനിക്ക് എഴുതാൻ തന്നെ പലരുടെയും കഥകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്
AKH, NEENA, JO, MASTER, king liar, Huda, kattakalippan, THAMARA തുടങ്ങി ഈ സൈറ്റിൽ പ്രണയ കഥകൾ എയ്തിയിട്ടുള്ള എല്ലാരും തന്നെ എന്നെ സ്വാതീനിച്ചു
അതുപോലെ തന്നെ നിങ്ങൾ വായനക്കാരുടെ സുപ്പോര്ട്ടും വിസ്മരിക്കാൻ ആവാത്തതാണ് പലപ്പോയും ലൈക്കുകളും കമെന്റ് കൊണ്ട് നിങ്ങൾ എന്നെ ചേർത്തുപിടിച്ചു പരമാവധി പെട്ടെന്ന് തന്നെ ഞാൻ കഥകൾ പൂർത്തിയാക്കി നൽകാൻ ശ്രമിച്ചു എന്ന് കരുതുന്നു
ഈ കഥയിലെ നായകൻ ഒരു ആണത്തം ഇല്ലാത്തവനായിപ്പോയി എന്ന് ഞാൻ പലരുടെയും കമന്റ്‌കളിൽ നിന്നും അറിഞ്ഞു എത്ര ശ്രമിച്ചിട്ടും നായകനു എനിക്ക് മറ്റൊരു ഇമേജ് നൽകാൻ സാധിച്ചില്ല അതു ഞാൻ എന്ന എഴുത്തുകാരന്റെ പരാജയമായികണ്ടുകൊണ്ട് ഇവിടെ നിന്നും എന്നെന്നേക്കുമായി വിടപറയാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ എല്ലാരുടെയും വിലപ്പെട്ട സമയം ഞാൻ കാരണം നഷ്ടമായി എന്നറിയുന്നത് നിങ്ങളെക്കാളേറെ എന്നെയാണ് വേദനിപ്പിക്കുന്നത് ഒരിക്കൽ കൂടി ക്ഷമ ചോതിച്ചു കൊണ്ടു വിടപറയുന്ന്നു
സ്നേഹപൂർവ്വം
അഹമ്മദ്

a
WRITTEN BY

admin

Responses (0 )