-50% Intro price for the next 72 hours only!. Buy now →

Kambi stories

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി]

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ Nalla Urakkathinaayi Chila Nurungukal | Author : Alby   നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്. അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും. ജോലിയുടെ സമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു ഉറക്കം ലഭിക്കാത്തതിൽ […]

0
1

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ

Nalla Urakkathinaayi Chila Nurungukal | Author : Alby


 

നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്.
അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും.

ജോലിയുടെ സമ്മർദ്ദം,
കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു
ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല.

നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ലെങ്കിലും, മികച്ച ഉറക്കം ലഭ്യമാക്കുന്ന ശീലങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.അതിന് സഹായകമാകുന്ന ചില നുറുങ്ങുകൾ ഇതാ.

1] സ്റ്റിക്ക് ടു എ സ്ലീപ്‌ ഷെഡ്യുൾ
—————— —————————

ഒന്നാമതായി ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതാണ്.ആരോഗ്യവാനായ ഒരു വ്യക്തി ശരാശരി എട്ട് മണിക്കൂർ ഉറങ്ങിയാൽ മതിയാവും,അതിൽ കൂടുതൽ നീക്കിവക്കരുത്.

ഉറങ്ങാൻ പോവുന്നതും,പിറ്റേ
ദിവസം എഴുന്നേൽക്കുന്നതിനും
കൃത്യമായ സമയം പാലിക്കുക. വാരാന്ത്യങ്ങളിലും മറ്റും നിങ്ങളുടെ ഉറക്കസമയത്തിലെ വ്യത്യാസം ഒരു മണിക്കൂറിൽ കൂടരുത്.സ്ഥിരത നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം ശക്തിപ്പെടുത്തുന്നു.

ഏകദേശം 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കിടപ്പുമുറി വിട്ട് വിശ്രമിക്കുന്ന ഇടത്തിലെവിടെയെങ്കിലും ശാന്തമായ സംഗീതം കേൾക്കുക, വായിക്കുക മുതലായ എന്തെങ്കിലും ചെയ്യുന്നത് ഉറക്കം ലഭിക്കാൻ സഹായിച്ചേക്കും. നിങ്ങൾ ക്ഷീണിതനാകുമ്പോൾ തിരികെ വന്ന് ഉറങ്ങുക.ഇത് ആവശ്യാനുസരണം തുടരുക.

2] പേ അറ്റെൻഷൻ ടു വാട്ട്‌ യു ഈറ്റ് ആൻഡ് ഡ്രിങ്ക്.
——————– —————————

പട്ടിണി കിടക്കുകയോ,വയറു നിറച്ചു കഴിച്ചശേഷം ഉറങ്ങാൻ കിടക്കുകയൊ ചെയ്യരുത്. പ്രത്യേകിച്ചും ഉറക്കസമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ കനത്തതോ വലുതോ ആയ ഭക്ഷണം ഒഴിവാക്കുക.അത് നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമായേക്കാം.

നിക്കോട്ടിൻ, കഫീൻ, മദ്യം എന്നിവയും ഇക്കാര്യത്തിൽ ശ്രദ്ധയർഹിക്കുന്നു.

നിക്കോട്ടിന്റെയും കഫീന്റെയും ഉത്തേജക ഫലങ്ങൾ ഇല്ലാതാകാ ൻ മണിക്കൂറുകളെടുക്കുകയും ഗുണനിലവാരമുള്ള ഉറക്കത്തെ നശിപ്പിക്കുകയും ചെയ്യും.

മദ്യം നിങ്ങൾക്ക് ഉറക്കം വരുത്തിയേക്കാമെങ്കിലും, അത് രാത്രി ഉറക്കം തടസ്സപ്പെടുത്തും.

3] ക്രീയേറ്റ് എ റസ്റ്റ്ഫുൾ എൺവെയോണ്മെന്റ്
—————- ————————

ഉറങ്ങാൻ അനുയോജ്യമായ ഒരു മുറി ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്.പലപ്പോഴും തണുപ്പുള്ളതും ഇരുണ്ടതും നിശബ്ദവുമായ ഇടമാണ് എല്ലാവരും ഇഷ്ട്ടപ്പെടുന്നത്. വെളിച്ചത്തിന് വിധേയമാകുന്നത് ഉറക്കത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കും.

ഉറങ്ങുന്നതിനുമുമ്പ് ലൈറ്റ് എമിറ്റിംഗ് സ്ക്രീനുകൾ ദീർഘനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ റൂം-ഡാർക്കനിംഗ് ഷേഡുകൾ, ഇയർപ്ലഗ്ഗുകൾ, ഫാൻ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുക.

ഉറങ്ങുന്നതിനുമുമ്പ് ശാന്തമായ പ്രവർത്തികൾ ചെയ്യുന്നത്, അതായത് കുളിക്കുകയോ മനസ്സ് ശാന്തമാക്കുന്ന വിദ്യകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് നല്ല ഉറക്കം പ്രോത്സാഹിപ്പിക്കും.

4] ലിമിറ്റ് ഡേ ടൈം നാപ്സ്
—————- ————————

നീണ്ട പകൽ ഉറക്കം രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തും. നിങ്ങൾ ഉച്ചയുറക്കം തിരഞ്ഞെടുക്കുകയാണെങ്കിൽ, 30 മിനിറ്റ് വരെയായി അത് സ്വയം പരിമിതപ്പെടുത്തുക,ദിവസം വൈകുന്നത് ഒഴിവാക്കുക.

എന്നിരുന്നാലും,നിങ്ങൾ രാത്രി ജോലി ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഉറക്കത്തിന്റെ കടം തീർക്കാൻ സഹായിക്കുന്നതിന് ജോലിക്ക് മുമ്പ് ദിവസം വൈകി ഉറങ്ങേണ്ടിയും വന്നേക്കാം.

5] ഇൻക്ലൂഡ് ഫിസിക്കൽ ആക്ടിവിറ്റി ഇൻ ഡെയിലി റുട്ടീൻ
——————- —————————-

പതിവ് ശാരീരിക അധ്വാനങ്ങളും വ്യായാമവും ഒക്കെ മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. എന്നിരുന്നാലും, ഉറക്കസമയത്തിന് വളരെ അടുത്തായി കാഠിന്യമുള്ള ജോലികൾ ഒഴിവാക്കുക.എല്ലാ ദിവസവും പുറത്ത് കുറച്ചു സമയം ചെലവഴിക്കുന്നതും ഉറക്കത്തിന് സഹായകരമാകും.

6] മാനേജ് വറിസ്
————— ————-

ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ ആശങ്കകളും ആകുലതകളും പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സിലുള്ളത് പങ്ക് വക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക.

സ്ട്രെസ് മാനേജ്മെന്റ് നിങ്ങളെ ഇതിൽ സഹായിച്ചേക്കാം.
മെഡിറ്റേഷൻ മുതലായ കാര്യങ്ങളിലൂടെ ഉത്കണ്ഠകൾ കുറയ്ക്കാനും നല്ല ഉറക്കം നേടിയെടുക്കാനും കഴിയും.

ചെറിയൊരു കൺക്ലൂഷൻ
=======================

മിക്കവാറും എല്ലാവർക്കും ഇടയ്ക്കിടെ ഉറക്കമില്ലാത്ത രാത്രി ഉണ്ടായേക്കാം.എന്നാൽ നിങ്ങൾക്ക് പലപ്പോഴും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുകയും ഏതെങ്കിലും അടിസ്ഥാന കാരണങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നത് നിങ്ങളർഹിക്കുന്ന മികച്ച ഉറക്കം ലഭിക്കാൻ സഹായകരമാകും.

########
ആൽബി

a
WRITTEN BY

admin

Responses (0 )