മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3
Mayachechi Thurannu Parayan Madicha Pranaya Pusthakam Part 3 | Author : Garuda
[ Previous Part ] [ www.kkstories.com]
സമയം രാവിലെ 8 മണി.. ഫോൺ നിർത്താതെ അടിക്കുന്നു.. പുതപ്പിനുള്ളിൽ നിന്നും നഗ്നമായ എന്റെ കൈകൾ ഫോൺ എടുത്തു പുതപ്പിനുള്ളിലേക്ക് വച്ചു നോക്കി.. മൂത്ര ശങ്ക ഉണ്ടായിട്ടും എണീക്കാനുള്ള മടികാരണം അതെ കിടപ്പിൽ ഫോൺ നോക്കി. സ്വാതി!!. ഓഹ് സമയം 8 മണി.. ഇന്ന് അവളുടെ കയ്യിൽ നിന്നും നല്ലോണം കിട്ടും.. ഒരു തെറി പ്രതീക്ഷിച്ചു ഫോൺ എടുത്തു ചെവിയിൽ വച്ചു..
“”ഹെലോ “” ഉറക്കത്തിൽ നിന്നും എണീറ്റത് കൊണ്ടു സംസാരിക്കാൻ ഒരു പ്രയാസം.
“”ഓഹ് എണീറ്റില്ലല്ലേ.. ഇന്നലെ പണിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ചോ?”” ചീത്ത പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയുടെ പോലെയുള്ള സ്നേഹമുള്ള വാക്കുകൾ ആണ്. നല്ല സന്തോഷം തോന്നി..
“” mm നല്ല പണിയുണ്ടായിരുന്നു.. ക്ലാസ്സില്ലല്ലോ.. കുറച്ചു നേരം ഉറങ്ങാമെന്നു വിചാരിച്ചു. “”
“”അയ്യോ sorry ടാ.. ഞാൻ വെറുതെ ഇരുന്നു ബോറടിച്ചപ്പോ..””
“”സാരമില്ല.. അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ?””
“”ഒരു പ്രശ്നവുമില്ല.. നീ കിടന്നോ ഫ്രീ ആയിട്ട് വിളിക്കു.. “”
“”ഇനി ഉറക്കം വരില്ല മോളെ.. ഞാനൊന്നു കുളിക്കട്ടെ.. കുറച്ചു വർക്ക് ഉണ്ട് ഇന്ന്. ഞാൻ വരാം.. “”
“”Mm തിരക്കൊക്കെ കഴിഞ്ഞ് വന്നാൽ മതി. നല്ലോണം ഫുഡ് കഴിക്ക് ട്ടോ “”
സ്നേഹത്തിൽ പൊതിഞ്ഞ അവളുടെ ഓരോ വാക്കുകളും മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകി. Call കട്ട് ചെയ്ത് പുതപ്പു മാറ്റി.. എണീറ്റ് മൂരി നീർന്നു.. ഹാ…….. നീണ്ടൊരു കോട്ടുവായക്ക് ശേഷം അടുക്കളയിൽ ചെന്നു അമ്മയെന്ന പ്രതിഭാസത്തിനു മുന്നിൽ കുറച്ചു നേരം സംസാരിച്ചു..
പുറത്തെ ഇറയിൽ തൂക്കിയിട്ട പാത്രത്തിൽ നിന്നും ബ്രഷ് എടുത്ത് പല്ലുതേച്ചു..
“”നീയിന്നവളുടെ അടുത്ത് പോകുന്നുണ്ടോ?”” അപ്പുറത്ത് നിന്നും ചേച്ചിയുടെ ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ മീൻ നന്നാക്കിയ വെള്ളം തെങ്ങിന്റെ ചുവട്ടിലേക്കു ചിന്തി എന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ..
“”Mm, എന്തെന്നറിയില്ല. ഷെല്ലാൻ ഫറഞ്ഞു “” വായിലെ പത തെറിപ്പിച്ചു ഞാൻ പറഞ്ഞു.. എന്നിട്ടവളെ ഒന്നു ഉഴിഞ്ഞു നോക്കി.
“”Mm അവള് വിളിച്ചിരുന്നു. എന്തോ കാര്യണ്ടല്ലോ മോനെ.. അല്ലാണ്ടവൾ വീട്ടിലേക്കു ആരെയും കയറ്റില്ല “” എന്റെ അടുത്തേക്ക് വന്നു ശബ്ദം കുറച്ചവൾ ചോദിച്ചു.
“”എനിക്കറിയില്ല. ന്തായാലും പോയി നോക്കട്ടെ..””
“”ന്തേലും കുരുത്തക്കേട് കാണിച്ചാ കൊല്ലും ഞാൻ “”
“”അത് പേടിക്കണ്ട.. “”
“”Mm, ഞാൻ ചെല്ലട്ടെ.. പണിയുണ്ട് “”
“”Mm””
പുറത്തെ വീപ്പയിൽ നിറച്ചുവച്ച വെള്ളത്തിൽ നിന്നു മുഖം കഴുകി വൃത്തിയാക്കി.. അമ്മയുണ്ടാക്കി വച്ച ചുട്ടരച്ച ചമ്മന്തിയും ചൂട് ദോശ നാലെണ്ണം കൂട്ടി തട്ടി.. അൽപ നേരം കഴിഞ്ഞ് നല്ലൊരു കുളി പാസാക്കി പുത്തനുടുപ്പും ധരിച്ചു നേരെ കാത്തുവിന്റെ വീട്ടിലേക്കു വച്ചുപിടിച്ചു..
അവളുടെ വീടെത്തുന്നത് വരെ ബൈക്കിന്റെ ഗ്ലാസിൽ ഇടക്കിടക്ക് മുഖം നോക്കി ഞാൻ മടുത്തു.. പോർച്ചിൽ ബൈക്ക് നിർത്തി മുൻപ് ഇല്ലാത്ത ചില അച്ചടക്കത്തോടെ ഞാൻ കാളിങ് ബെല്ലിൽ വിരൽ പതിപ്പിച്ചു..
“”ടിം ടിം “”
ഒരു മുഴക്കം പോലെ ഉള്ളിൽ ബെൽ മുഴങ്ങുന്നത് കേട്ടു.. അൽപ്പ സമയം കഴിഞ്ഞപ്പോൾ കാണാൻ സുന്ദരനായ ഒരു പുരുഷ ശരീരം മുൻ വാതിൽ തുറന്ന് വന്നു.
“”ആരാ “” ഒന്നു മന്ദഹസിച്ചു കൊണ്ടു അദ്ദേഹം എന്നോട് ചോദിച്ചു..
“”ഞാൻ വിഷ്ണു”” ചിരിച്ചു കൊണ്ടു ഞാൻ മറുപടി നൽകി.
“”ആ വിഷ്ണു.. അവൾ പറഞ്ഞിരുന്നു.. കയറിവാ “” സന്തോഷത്തോടെ എനിക്ക് ഹസ്ത ധാനം നൽകി അദ്ദേഹം വീടിനകത്തേക്ക് ക്ഷണിച്ചു..
തണുത്ത കരങ്ങൾ ഏറ്റു വാങ്ങി ഞാൻ അദ്ദേഹത്തിന്റെ കൂടെ അകത്തേക്ക് നടന്നു. അകത്തു സെറ്റിയിൽ എന്നെ ഇരുത്തിയ ശേഷം പുള്ളി അകത്തേക്ക് നോക്കി..
“”മോളെ ഗൗരി.. ദേ വിഷ്ണു വന്നിട്ടുണ്ട് “” മോളെ വിളിച്ചതിനു ശേഷം പുള്ളി എന്റെ അടുത്ത് വന്നിരുന്നു..
“”സത്യത്തിൽ ഞാൻ വിഷ്ണുവിനെ അങ്ങോട്ട് വന്ന് കാണാനിരുന്നതാ…. അയ്യോ sorry എന്നെ പരിചയപെടുത്തിയില്ലല്ലോ.. ഞാൻ ഗൗരിയുടെ അച്ഛനാണ് “” പുള്ളിയത് പറഞ്ഞപ്പോൾ ഞാനൊന്നു സന്തോഷത്തോടെ ചിരിച്ചു.
അപ്പോഴേക്കും അകത്തു നിന്നു അമ്മയും മുകളിൽ നിന്ന് ഗൗരിയും അനിയത്തിയും വന്നു. എല്ലാവരുടെയും മുഖത്ത് ഒരേ സന്തോഷം.. എല്ലാവരും എന്നെ നോക്കി നിൽക്കുന്നു. നീല കുർത്തി ഡ്രെസ്സിട്ട് അതിനൊത്ത നീല പൊട്ടുമിട്ട് അതീവ സുന്ദരിയായി കാത്തുവിനെ കണ്ടു.. അനിയത്തിയും നല്ല ഭംഗിയുണ്ട്.. ഭംഗിയേക്കാൾ അവരുടെ മുഖത്തെ പ്രസാദം കാണുവാനാണ് ഭംഗി.. ആരും ഒന്നും സംസാരിക്കുന്നില്ല.. എനിക്കെന്തോ പോലെ തോന്നി തുടങ്ങിയപ്പോൾ പുള്ളി തന്നെ സംസാരിച്ചു.
“”വിഷ്ണു ആയിരുന്നു ലെ എനിക്കങ്ങനെ ഒരു മെസ്സേജ് ചെയ്തേ..?”” എന്റെ കൈക്കു മുകളിൽ കൈവച്ചു അദ്ദേഹം ചോദിച്ചു..
“”അതേ “” ഞാൻ മറുപടി നൽകി..
“”ദൈവത്തിന്റെ മെസ്സേജ് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത് “”
“”ഏയ് അങ്ങനെയൊന്നുമില്ല sir, ഇവളുടെ വിഷമം കണ്ടപ്പോൾ നിങ്ങളെ ഒന്നിപ്പിക്കാൻ ഞാനൊന്നു try ചെയ്തു. അത്രേയുള്ളൂ..””
“”എന്നാലും നീയെന്നെ പേടിപ്പിച്ചു കളഞ്ഞു “” എന്റെ തോളിൽ കൈത്തട്ടി അദ്ദേഹം തമാശയോടെ പറഞ്ഞു.
“”അത് സാഹചര്യത്തിനനുസരിച് പറഞ്ഞു പോയതാ “”
“”എന്നാലും നീയെന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ “” ചിരിച്ചുകൊണ്ട് അമ്മ ഞങ്ങളുടെ ഇടയിൽ കയറി.. ഞാനൊന്നു ചിരിച്ചു തല താഴ്ത്തി. ഇതൊക്കെ കേട്ട് ചിരിയോടെ നിൽക്കുകയാണ് കാത്തു.
“”അതുകൊണ്ടെന്താ, നിനക്ക് സീരിയസ് ആണെന്ന് പറഞോണ്ടല്ലേ ഞാനിവിടെ എത്തിയെ “” അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.
“”എന്നാലും ഇങ്ങനെ ഒരു സീരിയസ് ആയുള്ള രോഗം അമ്മുക്കുണ്ടെന്നു പറഞ്ഞാൽ അച്ഛൻ വരുമെന്ന് നിനക്കെങ്ങനെ തോന്നി?”” കാത്തു തന്റെ സംശയം ചോദിച്ചു..
“”ശരിക്കും നിങ്ങൾ തമ്മിലെന്താ പ്രശ്നം “” അച്ഛനോടും അമ്മയോടുമായി ഞാൻ ആരാഞ്ഞു..
എന്റെ ചോദ്യം കേട്ട് രണ്ടുപേരും പരസ്പരം നോക്കി.. കാത്തുവിന്റെയും അനിയത്തിയുടെയും കണ്ണുകൾ അവരിലേക്ക് നീങ്ങി. ഊൺ മേശക്കു ചുറ്റുമിട്ട കസേരകളിലൊന്നിൽ അമ്മ എടുത്തു വലിച്ചു.. നിശബ്ദത താളംകെട്ടിയ വീട്ടിൽ വലിയൊരു ശബ്ദത്തോടെ നീങ്ങിയ കസേരയിൽ ഇരുപ്പുറപ്പിച്ച അമ്മ പതിയെ ഓർമകളിലേക്ക് നീങ്ങി.. അച്ഛനെ നോക്കിയ ആ കണ്ണുകൾ നിറയാൻ തുടങ്ങി..
“”സത്യത്തിൽ ഒരു ഈഗോ പ്രശ്നം മാത്രമായിരുന്നു ഞങ്ങൾ. ഒരു യാത്രയുടെ പേരിൽ തുടങ്ങിയ തർക്കം. പരസ്പരം വിട്ടുകൊടുക്കാതെ സ്വന്തം അഭിപ്രായത്തിൽ ഞങ്ങൾ രണ്ടുപേരും ഉറച്ചുനിന്നു. പതിവുപോലെ രണ്ടു ദിവസത്തിന് ശേഷം സംസാരിച്ചു പിണക്കം മാറ്റാമെന്നു കരുതിയാണ് മിണ്ടാതെയിരുന്നത്. പക്ഷെ അത് ഇത് വരെയെത്തി.. മറ്റുള്ളവർ ആദ്യം മിണ്ടട്ടെ എന്ന കാഴ്ചപ്പാട്.. “” ഒരു നിശ്വാസത്തോടെ പുള്ളി അത് നാല് വരികളിൽ ഒതുക്കി..
“”ഇത് തന്നെയാണ് sir, പല വീടുകളിലും പ്രശ്നം. ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു നിങ്ങൾക്കും.. ഞാനിവിടെ ആദ്യം വന്നപ്പോഴേ അമ്മയുടെ മുഖം ശ്രദ്ധിച്ചിരുന്നു.. പിന്നെ ഇവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി കാര്യങ്ങൾ.. അതുകൊണ്ടാണ് ഞാൻ അമ്മക്ക് വയ്യെന്ന് പറഞ്ഞു ഡോക്ടർ ആണെന്നും പറഞ്ഞു മെസ്സേജ് ചെയ്തത് “”
“”അപ്പൊ അച്ഛൻ ഞങ്ങൾക്കാർക്കെങ്കിലും വിളിച്ചിരുന്നെങ്കിൽ കള്ളം മനസ്സിലാവില്ലേ?”” കാത്തു തന്റെ സംശയം പ്രകടിപ്പിച്ചു.
“”അതിനിവൻ പറഞ്ഞ ഒരു കാര്യമുണ്ട്.. നിങ്ങൾ ആർക്കു വിളിച്ചാലും സത്യം പറയില്ല.. അമ്മക്കും എല്ലാവർക്കും അത് രഹസ്യമാക്കി വെക്കാനാണ് ഇഷ്ടമെന്ന്.. “” ഞാൻ പറയുന്നതിന് മുന്പേ അച്ഛൻ കയറി കാര്യം പറഞ്ഞു..
“”ഇതാണ് സ്നേഹം.. ഇല്ലെങ്കിൽ അമ്മക്ക് വയ്യെന്ന് പറഞ്ഞപ്പോൾ അത്രേം ദൂരത്തു നിന്നു ഇങ്ങനെ ഓടി വരുമോ “” അച്ഛന്റെ കൈ പിടിച്ചു ഞാനതു പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
അത് ശ്രദ്ധിച്ച അച്ഛൻ എണീറ്റ് അമ്മയുടെ അടുത്തുചെന്ന് സമാധാനിപ്പിച്ചു.. അതോടെ അമ്മ പൊട്ടികരയാൻ തുടങ്ങി. അപ്പോഴേക്കും അച്ഛന്റെയും കാത്തുവിന്റെയും എല്ലാവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..
കരയാൻ ഒരിടവേളയെടുത്ത സന്ദർഭം അവസാനിപ്പിച്ചുകൊണ്ട് അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു..
“”നീയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ദൈവം അതിന് തക്കതായ പ്രതിഫലം നിനക്ക് തരും.. ആവിശ്യത്തിന് പണവും സമ്പത്തും എന്റെ കയ്യിലുണ്ട്. പക്ഷെ ഇത്രേം കാലം ഒരു സമാധാനവും എനിക്കില്ലായിരുന്നു.. ഇന്നലെയാണ് എന്റെ മനസ്സൊന്നു സമാധാനപ്പെട്ടത്. “” എന്റെ തോളിൽ കൈവച്ചു അച്ഛൻ പറഞ്ഞപ്പോൾ അമ്മ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു.. അവരുടെ നന്ദിയും സന്തോഷവും അതിലൂടെ എന്നെ അറിയിച്ചു.. സ്വന്തം മകനോടെന്ന പോലെ എന്റെ കവിളിൽ ഒരുമ്മയും തന്നപ്പോൾ കണ്ടു നിൽക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു കാത്തു താഴത്തെ ഒരു മുറിയിലേക്കോടി..
നിമിഷങ്ങൾ കഴിഞ്ഞു എല്ലാം ശാന്തമായി.. കാത്തു മുറിയിൽ നിന്നും പുറത്തുവന്നില്ല..
“”വിഷ്ണു!!”” അച്ഛൻ എന്നെ നോക്കി എന്തോ ഉറപ്പിച്ച പോലെ എന്നെ വിളിച്ചു..
“”Sir “” ഞാൻ വിളികേട്ടു.
“”എന്നെ sir എന്ന് വിളിക്കരുത്. അങ്കിൾ എന്നോ അച്ഛാ എന്നോ നിനക്ക് വിളിക്കാം “”
“”അത് സാരമില്ല “” വിനയത്തോടെ ഞാൻ പറഞ്ഞു.
“”നിനക്ക് എന്താണ് വേണ്ടത്.. ഒരു പ്രതിഫലമായിട്ടല്ല ഞാൻ ചോദിക്കുന്നത്.. എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണ് “”
“”അങ്കിൾ.. ഒരു സംഭവവും പ്രതീക്ഷിച്ചിട്ടല്ല ഞാനിതു ചെയ്തത്.. എനിക്കൊന്നും വേണ്ട.. ഈ രണ്ടു മക്കളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഇനിയുള്ള കാലം ഒരുമിച്ചു ജീവിച്ചാൽ മതി. അത് തന്നെയാണ് എനിക്കുള്ള സമ്മാനം “”
“”എന്നാലും “”
“”ഇല്ല അങ്കിൾ.. ഈ കൈകൾ കൊണ്ടു ഞാനൊന്നും വാങ്ങില്ല. “”
“”Ok, but ജീവിതത്തിൽ നിനക്കെന്താവിശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം.. അത് നിന്റെ ഒരു അവകാശമാണ്..””
മറുപടിയായി ഞാനൊന്നു ചിരിച്ചു. എന്റെ വാക്കുകൾ കേട്ട് അവരുടെ മുഖത്തു എന്നോടുള്ള മതിപ്പ്, സ്നേഹം ഞാൻ കണ്ടു..
“”മോനെ ഞാനൊരു കാര്യം ചോദിച്ചാൽ നീയൊന്നും വിചാരിക്കരുത്.. എന്റെ ഒരാഗ്രഹം കൊണ്ടു ചോദിക്കുന്നതാ “” തല അൽപ്പം താഴ്ത്തി എന്നോട് പുള്ളി ചോദിച്ചു.
“”അതിനെന്താ എന്നോടെന്തും പറയാലോ “”
“”വളച്ചുകെട്ടില്ലാതെ ഞാൻ കാര്യം പറയാം. എന്റെ മോള് ഗൗരിയെ നിനക്ക് വിവാഹം ചെയ്തൂടെ.. നിനക്കിഷ്ടമാണെങ്കിൽ വിവാഹ പ്രായമാവുന്ന സമയത്തു നമുക്കിത് നടത്തിക്കൂടെ?”” എന്റെ കയ്യിൽ പിടിച്ചു അദ്ദേഹമത് ചോദിച്ചപ്പോൾ സത്യത്തിൽ ഞാനൊന്നു ഞെട്ടി. അതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല.. എന്റെ സ്വാതിയിത് കേട്ടാൽ… അവൾക്കിത് താങ്ങാനാവില്ല… അദ്ദേഹത്തോട് മറുപടി പറയാനായി ഞാൻ തല പൊക്കിയതും.. മുറിയിലെ വാതിൽക്കൽ കാത്തുവിന്റെ മുഖം മിന്നി മറയുന്നത് ഞാൻ കണ്ടു.
“”അങ്കിൾ ഞാനൊരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല.. ഞാൻ allready committed ആണ്.. ഞാൻ പറയുന്നത് തെറ്റാണാണെകിൽ അങ്കിൾ എന്നോട് ക്ഷമിക്കണം “” എന്റെ മറുപടി കേട്ടപ്പോൾ നിരാശ നിഴലിച്ച മുഖവുമായി പുള്ളി സോഫയിൽ ഇരുന്നു..
“”സാരമില്ല.. ഞാനൊരു ആഗ്രഹം പറഞ്ഞൂന്നേയുള്ളു.. Sorry “” അൽപ സമയത്തിന് ശേഷം പുള്ളി എന്നോട് പറഞ്ഞു..
“”അയ്യോ ഞാൻ കുടിക്കാനൊന്നും തന്നില്ലല്ലോ “”
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് ഓടി.
“”മോളെ.. ഗൗരി ഇവിടെ വാ.. “” അകത്തേക്ക് നോക്കി അച്ഛൻ വിളിച്ചു.
“”ഇനി നിങ്ങൾ സംസാരിക്കു.. ഞാനിപ്പോൾ വരാം “” എന്നോട് അത് പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി..
അനിയത്തി അടുക്കളയിലേക്ക് പോയപ്പോൾ കാത്തു നിൽക്കുന്ന മുറിയിലേക്ക് ഞാൻ നീങ്ങി.. വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ മുറിയിലെ മെത്തയിൽ നിരാശയോടെ ഇരിക്കുകയാണവൾ.
“”കാത്തു..”” സ്നേഹത്തോടെ ഞാൻ വിളിച്ചു..
പക്ഷെ അവൾ മറുപടി തരാൻ നിൽക്കുന്നതിനു മുന്പേ ഒരു കപ്പ് ചായയുമായി അമ്മ മുറിയിലേക്ക് വന്നു.
“”ഇനി ഊണ് കഴിച്ചിട്ട് പോവാം.. “” നായമ്മാരുടെ ശൈലിയിൽ അമ്മ എന്നോട് പറഞ്ഞു..
“”വേണ്ടമ്മേ.. ഞാൻ..””
“”ഇല്ല ഇവൻ കഴിച്ചിട്ടേ പോവുന്നുള്ളു “” എന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ കാത്തു അമ്മോയോടായി പറഞ്ഞു.
പിന്നെ എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ പോയി. ഒരു മുറുക്ക് ചൂട് ചായ കുടിച്ചു ഞാൻ നിന്നപ്പോൾ പെട്ടെന്ന്!! എന്റെ കയ്യും പിടിച്ചവൾ മുറിയിൽ നിന്നും പുറത്തേക്കു വന്നു മുകളിലേക്കുള്ള കോണിപടികൾ കയറി..
മുറിയിലെത്തി കതക് അടച്ച ശേഷം എന്നെ നോക്കി. കയ്യിലിരുന്ന ചായ എന്റെ കയ്യിൽ നിന്നും വാങ്ങി ഒരു ഭാഗത്തു മാറ്റി വച്ചു..
കാ.. അവളെ വിളിക്കുന്നതിന് മുന്നേ എന്നെ അവൾ വാരിപ്പുണർന്നു. അവൾ ധരിച്ച കുർത്തിയുടെ ചില ഭാഗങ്ങൾ എന്റെ ശരീരത്തെ കുത്തിനോവിച്ചു.. ചെറിയ ചൊറിച്ചിൽ.. അവൾ കരയുകയാണ്. മാറിടം എന്റെ നെഞ്ചിനെ ശ്വാസം മുട്ടിക്കുമ്പോഴും ഏങ്ങലുകൾക്കിടയിൽ ഞാനത് ശ്രദ്ധിച്ചില്ല. വാരിപുണരുന്നതിനു പകരം തോളിൽ കൈവച്ചു ഞാൻ സമാധാനിപ്പിച്ചു.
“”മതി എണീക്ക്. അവളും വന്നിട്ടില്ലേ.. ഇനി ഇത് കണ്ടാൽ വെറുതെ തെറ്റിദ്ധരിക്കും. “”
പക്ഷെ എന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ എന്നെ ഞെട്ടിച്ചു കൊണ്ടു കവിളിൽ അവളൊരു സ്നേഹ ചുംബനം നൽകി. എന്നിട്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു. അവൾക്കാശ്വാസമെന്നോണം ഞാനും വാരിപ്പുണർന്നു..
“”എന്താണ് നിന്നോട് പറയേണ്ടതെന്നറിയില്ല. അത്രയ്ക്ക് വലിയൊരുപകരമാണ് നീ ചെയ്തേ..””
“”പോടീ, ഇന്നലെ നിന്റെ സങ്കടം കണ്ടപ്പോൾ സഹിച്ചില്ല. അങ്ങനെ ചെയ്തതാ “”
“”അതിന്റെ വില ഇപ്പോഴും നിനക്ക് മനസിലായിട്ടില്ല. അതാണ് നീയിങ്ങനെ പറയുന്നേ “” അപ്പോഴും അവളെന്റെ നെഞ്ചിൽ ആയിരുന്നു.
“”സന്തോഷായില്ലേ നിനക്ക് “”
“”ആയോന്നോ.. ഇതിലും വലുത് ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാവില്ല..””
“”അതിനാണോ എനിക്കൊരുമ്മ തന്നെ?””
“”Mm, “”
“”കവിളിലോ?””
“”പിന്നെ “”
“”ചുണ്ടത്തു തന്നൂടെ “”
“”നിന്റെ പെണ്ണില്ലേ.. അവളോട് ചോദിക്ക് “” ഒരു കുശുമ്പ് അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
“”അവളുടെ കയ്യിൽ നിന്നുള്ളത് എനിക്ക് നീ പറയാതെ തന്നെ കിട്ടും.. നിന്റെ കയ്യിൽ നിന്നാണ് ഞാൻ ചോദിച്ചേ””
“”അതെന്തിനാ ഞാൻ തരുന്നേ?”” തല താഴ്ത്തി വച്ചുതന്നെ അവൾ ചോദിച്ചു.
“”ഇന്നലെ ഫോണിലൂടെ പറഞ്ഞതൊക്കെ മറന്നോ.. “”
“”അത് ഞാൻ തന്നില്ലേ “”
“”അതുശരി ഇന്നലെ മുഴുവൻ എന്നെ കാണിച്ചു കൊതിപ്പിച്ചിട്ട്.. ഹും “” അവളെ മാറ്റി നിർത്തി ഞാൻ പറഞ്ഞു.
“”എടാ.. എനിക്ക് ഇന്നലെ വൈകുന്നേരം വരെ ഒരാഗ്രഹവും ഇല്ലായിരുന്നു.. പക്ഷെ ഇന്നലെയാണ് നിന്റെ charector എനിക്ക് മനസിലായത്.. ഞാനാഗ്രഹിച്ചത് പോലെയാണ് നീയും നിന്റെ സ്വഭാവവും. ഞാൻ പറഞ്ഞില്ലേ.. സ്വാതി ഇല്ലെങ്കിൽ നിന്നോട് ഇന്നലെ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞേനെ.. പക്ഷെ ഇനി..”” ചുമരിൽ ചാരി നിന്നു അവൾ പറഞ്ഞു.
“”സ്വാതിയെ എന്റെ സ്കൂൾ കാലം മുതലേ ഞാൻ സ്നേഹിച്ചു തുടങ്ങിയതാണ്.. അവളെ ചതിച്ചു കൊണ്ടു മറ്റൊരാളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും എനിക്ക് പറ്റില്ല.. സത്യം പറയാലോ.. നിന്റെ സ്വഭാവത്തിലും അതിലേറെ നിന്റെ സൗന്ദര്യത്തിലും ഞാൻ വീണുപോയി “” മുറിയിൽ ഒരു ഭാഗത്ത് മാറിനിന്നു ഞാൻ പറഞ്ഞു.
“”അവളെ നീ ഒരിക്കലും ചതിക്കരുത്.. എന്നിൽ നിന്ന് നീ വേറൊന്നും പ്രതീക്ഷിക്കരുത്.. നീയെന്റേത് മാത്രമായിരുന്നെങ്കിൽ എന്റെ എല്ലാം നിനക്ക് തന്നേനെ.. ഇപ്പോഴും എനിക്ക്.. എനിക്ക്.. നിന്റെ മുമ്പിൽ കീഴടങ്ങാൻ തോന്നുന്നുണ്ട്.. പക്ഷെ അത് വെറുമൊരു സെക്സിനു വേണ്ടി മാത്രമായിരിക്കും.. അങ്ങനെയൊന്നു എനിക്ക് വേണ്ട “”
“”ഞാനാഗ്രഹിച്ചിരുന്നു നിന്നെ.. പക്ഷെ നിന്റെ ഈ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഇപ്പോഴും എനിക്ക് നല്ല ആഗ്രഹമുണ്ട് നിന്നോടൊപ്പം സമയം ചിലവിടാൻ.. പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം.. നിന്റെ ആഗ്രഹമില്ലാതെ നിന്നെ ഞാൻ അനാവശ്യമായി തൊടില്ല “”
“”ടാ കുറച്ചു മുന്നേ നിനക്കെന്നെ പരിചയപെട്ടുകൂടായിരുന്നോ?”” എന്റെ അടുത്ത് വന്നവൾ ചോദിച്ചു.
“”എന്തേ.. നിനക്കത് പറ്റില്ലായിരുന്നൊ?””
“”Mm, സത്യത്തിൽ സ്വാതി എന്തൊരു ഭാഗ്യവതിയാ.. നിന്നെപ്പോലെ ഒരാളെ കിട്ടിയില്ലേ…””
“”ഞാനും ഭാഗ്യവാനാണ്.. അവളെ പോലെ നല്ലൊരു പെണ്ണിനെ കിട്ടിയതും പിന്നെ..”” ഞാൻ പകുതിയിൽ നിർത്തി.
“”പിന്നെ..””
“”നിന്നെ പോലെ മനസിന് സൗന്ദര്യമുള്ള പെണ്ണിനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ “”
“”ഓഹോ കളിയാക്കിയതാണോ?””
“”എന്തിനു.. എന്റെ മനസ്സിൽ തോന്നിയതെല്ലാം ഞാൻ എല്ലാരോടും പറയും “”
“”നിനക്ക് എന്റെ ബെസ്റ്റ് friend ആയിക്കൂടെ ഈ ജീവിതകാലം മുഴുവനും.””
“”അതെന്താ.. ഇപ്പോൾ ഞാൻ friend അല്ലെ?””
“”ആണ്.. എന്നാലും.. എന്റെ കാര്യങ്ങൾ നോക്കാൻ.. എന്നോട് നേരത്തെ എണീക്കാൻ പറയണം.. നല്ല ഡ്രസ്സ് ധരിക്കാൻ പറയണം, സമയത്തിന് ഭക്ഷണം കഴിക്കാൻ പറയണം.. പഠിക്കാൻ പറയണം.. അങ്ങനെ എല്ലാ കാര്യങ്ങളും നോക്കാൻ.. ആയിക്കൂടെ നിനക്കെന്റെ നല്ലൊരു കൂട്ടുകാരൻ “” എന്റെ അടുത്ത് നിന്നു എന്റെ കണ്ണിൽ നോക്കി അവളതു ചോദിച്ചു.. അവളുടെ ഉണ്ടക്കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപെടുത്തി. നീല പൊട്ടിട്ട വെളുത്തു തുടിച്ച കവിളുള്ള സുന്ദരി..
“”അപ്പോൾ നിന്നെ കല്ല്യാണം കഴിക്കുന്ന ആൾക്ക് ഇതൊന്നും നോക്കണ്ടേ?”” അവളുടെ കണ്ണിലേക്കു നോക്കി ഞാനും പറഞ്ഞു.
“”വേണ്ടാ.. നീ എന്നെ നോക്കുന്നതാണെനിക്കിഷ്ടം.. ഞാൻ അങ്ങനെ ആഗ്രഹിക്കുന്നു.. “” അവളുടെ കണ്ണിലെ പ്രണയം എനിക്ക് കാണാൻ കഴിഞ്ഞു. ചിലപ്പോൾ ഞാനൊന്നു മുൻകയ്യെടുത്തു എന്ത് ചെയ്താലും അവൾ വഴങ്ങി തരും.. പക്ഷെ ഇവളെ പോലെ നല്ലൊരു പെണ്ണിനെ അങ്ങനെ ചെയ്യാൻ എനിക്ക് തോന്നുന്നില്ല.
“”ഞാൻ.. അങ്ങനെ നിന്നെ കൊണ്ടുനടക്കുന്നത് ആരെങ്കിലും കണ്ടാൽ..?””
“”അറിയില്ല.. അറിയണ്ടാ.. നീയും ഞാനും മാത്രം അറിഞ്ഞാൽ മതി.. “” ഇമവെട്ടാതെ അവളുടെ നോട്ടം എന്നെ തളർത്തി കളയുമോ എന്ന ഭയം എന്നെ പേടിപ്പെടുത്തി.
“”എന്തോ.. നിന്നെ ഒരു നല്ല സുഹൃത്ത് ആയി കൊണ്ടു നടക്കാൻ ഞാനും ഇഷ്ടപെടുന്നു.. “”
“”നിനക്കെന്നോട് ദേഷ്യമുണ്ടോ?””
“”എന്തിനാ പെണ്ണെ ഞാൻ നിന്നോട് ദേഷ്യപ്പെടുന്നത്?””
“”നിന്റെ ആഗ്രഹം സാധിച്ചു തരാത്തതിന്, ഞാനിങ്ങനെ പറഞ്ഞതിന് “”
“”എന്റെ ആഗ്രഹം നീയാണ്.. നിന്റെ ശരീരമല്ല.. നിന്റെ ആഗ്രഹമാണ് നീ പറഞ്ഞത്.. ഒരു നല്ല സുഹൃത്തായി എന്നും നിന്നെ ഞാൻ നോക്കും. നിന്റെ പ്രശ്നങ്ങളെ ഞാൻ തീർക്കും.. നീയെന്ന പെണ്ണിനെ എന്റെ ജീവിതത്തിലെ ഒരു ഭാഗമായി ഞാൻ കൊണ്ടു നടക്കും.. ഒരിക്കലും എനിക്ക് നിന്നോട് ദേഷ്യം വരില്ല.. അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ.. “”
“”എടാ അത്രക്കിഷ്ടമാണോ എന്നോട് “” ഒന്നുകൂടി അടുത്ത് നിന്നു അവളെന്നോട് ചോദിച്ചു.
“”ഇഷ്ടമല്ല.. എന്തോ ഒരു തരം സ്നേഹം.. ആരാധന.. “”
“”നമ്മൾ കണ്ടു മുട്ടണ്ടായിരുന്നു ലെ “” പതിയെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച് അവൾ ചോദിച്ചു..
“”Mm, സാരമില്ല.. ഒരുമിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലതാണ് അകന്നു ഇരുന്നു സ്നേഹിക്കുന്നത് “”
“”അപ്പോൾ നിനക്കെന്നെ ഇഷ്ടമാണോ?””
“”ഇഷ്ടപ്പെട്ടു പോകുന്നു.. “”
“”എടാ “”
“”Mm””
“”എനിക്കും നിന്നെ ഇഷ്ടമാണ്.. ഒരുപാട്.. ഒരുപാട് “” അവളുടെ കണ്ണീർ എന്റെ നെഞ്ചിലൂടെ ഒഴുകാൻ തുടങ്ങി.
“”അയ്യേ കരയാണോ. മതി നിർത്തിക്കെ… ഞാൻ പറയുന്നത് കേൾക്കില്ലേ?”” അവളുടെ മുടിയിൽ തലോടി ഞാൻ ചോദിച്ചു.
“”Mm,”” എന്റെ നെഞ്ചിൽ നിന്നും മാറിനിന്നു കൊണ്ടു അവൾ കണ്ണുകൾ തുടക്കാൻ പാടുപെട്ടു.. പക്ഷെ വീണ്ടും ഏങ്ങി ഏങ്ങി കരഞ്ഞു..
“”കരയല്ലേ പ്ലീസ് “” അവളുടെ കണ്ണീർ ഞാൻ തുടച്ചു കൊടുത്തപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. റൂമിലെ നിശബ്ദത ഞങ്ങളെ തളർത്തി.. ഒന്ന് സംസാരിക്കാൻ പോലും ഞങ്ങൾക്ക് കഴിയുന്നില്ല. തണുത്ത അന്തരീക്ഷത്തിൽ ഞങ്ങൾ പരിസരം മറക്കാൻ തുടങ്ങി.
“”നീ കരയല്ലേ.. ഞാൻ അറിയാതെ കരഞ്ഞുപോയതാ. പsorry “” എന്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞത് കണ്ടു അവൾ പറഞ്ഞു.. എന്റെ കണ്ണുകൾ അവൾ തുടച്ചു തന്നു.. ഒരിക്കലും അന്യനായ പുരുഷന് ഒരു സ്ത്രീയും ഇങ്ങനെ ചെയ്തു കൊടുക്കില്ല. അവളുടെ സ്നേഹത്തിന്റെ ആഴം ഞാൻ മനസിലാക്കി.. ആ സ്നേഹം കണ്ടിട്ടാണ് എനിക്ക് കണ്ണു നിറയുന്നത്.
“”ഇല്ല, നിന്റെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞതാ..”” അത് പറഞ്ഞു ഞാനവളുടെ നെറ്റിയിൽ വാത്സല്ല്യത്തോടെ ഒരുമ്മ നൽകി..
“”Sorry.. നിനക്ക് ബുദ്ധിമുട്ടായോ?””
“”ഇനിയെങ്ങനെ പറയരുത്…. നീയെനിക്കു ഒരിക്കലും ബുദ്ധിമുട്ടാവില്ല..”” അത് കേട്ടതും കരഞ്ഞു കൊണ്ടു എന്റെ രണ്ടു കവിളിലും പിടിച്ചു ചുണ്ടുകളിൽ അവൾ ഉമ്മ തന്നു. ഞാനും അമർത്തി ചുംബിച്ചു.. എന്റെ കൈകൾ അവളുടെ തോളിൽ അമർന്നു.. ചുണ്ടുകൾ വിടർത്തിയാൽ ചിലപ്പോൾ ചുണ്ടുകൾ നുണഞ്ഞേക്കാം.. ഞങ്ങൾ രണ്ടുപേരും അതിനു മുതിർന്നില്ല.. പരസ്പരമുള്ള ബഹുമാനം.. സ്നേഹം… ഇവയെല്ലാം ഞങ്ങളെ അതിലേക്കു നയിച്ചില്ല..
അഞ്ചു മിനിറ്റോളം ഞങ്ങൾ ആ നിൽപ്പ് നിന്നു. കണ്ണുനീർ ഇരു മുഖങ്ങളിലും തുള്ളിയായി ഒഴുകാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഞങ്ങൾ പരസ്പരം വിട്ടു മാറിയത്..
“”നീയെന്തിനാ ഇങ്ങോട്ട് വന്നേ?”” സങ്കടത്തോടെ അൽപ സമയത്തിന് ശേഷം അവൾ ചോദിച്ചു..
“”നീ വിളിച്ചിട്ടല്ലേ.. “”
“”വേണ്ടായിരുന്നു.. മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു.. എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടാ.. ഇവിടെയൊരു വേദന പോലെ..”” നെഞ്ചിൽ കയ്യമർത്തി കരഞ്ഞു കൊണ്ടു അവൾ പറഞ്ഞു..
“”എന്താടീ ഇങ്ങനെ.. നമ്മളെല്ലാം പറഞ്ഞു കഴിഞ്ഞില്ലേ.. വീണ്ടും വീണ്ടും അതാലോചിക്കുന്നതെന്തിനാ?””
“”Mm ഞാൻ വെറുതെ.. വാ നമുക്ക് താഴേക്കു പോവാം..”” പുറത്തു പോവാനായി അവൾ തുനിഞ്ഞു.
“”വെയിറ്റ്.. ആദ്യം നീയൊന്നു നോർമലാവ്.. എന്നിട്ട് പോവാം “”
“”ഞാൻ നോർമലാണ്.. എനിക്കൊരു കുഴപ്പവുമില്ല “”
“”എന്നിട്ടാണോ ഇങ്ങനെ കരയുന്നത് “” അവളുടെ കണ്ണീർ തുടച്ചു ഞാൻ പറഞ്ഞു..
അതോടെ അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു കരഞ്ഞു. കുറെ നേരം.. പരസ്പരം സംസാരിക്കാതെ ഒരു മണിക്കൂറോളം ഞങ്ങളങ്ങനെ കെട്ടിപിടിച്ചു നിന്നു.
“”ഇനി പോയി മുഖം കഴുകി വാ. എന്നിട്ട് താഴെ പോവാം “” ഞാൻ പറഞ്ഞത് കേട്ടു എന്നിൽ നിന്നും മാറി ഒരു നാണത്തോടെ കണ്ണീരൊഴികിയ മുഖം തുടച്ചു അവൾ ബാത്റൂമിൽ പോയി..
കണ്ണുകൾ തുടച്ചു ഫ്രഷ് ആയി ഞാനും അവളും താഴേക്കു നടന്നു.. ഒന്നും സംഭവിക്കാത്ത പോലെ.. താഴെ ചെന്നപ്പോൾ അച്ഛൻ ലാപ്പിൽ ഏതോ മീറ്റിങ്ങിൽ ആയിരുന്നു. അനിയത്തി ഫോണിൽ കളിക്കുന്നുണ്ട്. അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു.. ഭക്ഷണം കഴിച്ചു സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ പിരിഞ്ഞു.
എല്ലാം കഴിഞ്ഞു ഞാൻ നേരെ പോയത് സ്വാതിയുടെ അടുത്തേക്കാണ്.. അഞ്ചാറു ദിവസമായില്ലേ ഹോസ്പിറ്റലിൽ മാത്രം.. പാവം ക്ഷീണിച്ചിട്ടുണ്ടാവും. കാത്തുവുമായുള്ള സന്ദർഭം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. അതുമാറണമെങ്കിൽ സ്വാതിയെ കണ്ടേ തീരൂ.
ആശുപത്രിയിലെ ആളൊഴിഞ്ഞ വരാന്തയിലൂടെ നടക്കുമ്പോൾ മുഴുവൻ ചിന്തയും കാത്തുവിനെ കുറിച്ചായിരുന്നു. മുറിയിലേക്ക് കയറുമ്പോൾ എന്നെ പ്രതീക്ഷിക്കാതെ കണ്ട ഭയവും സന്തോഷവും സ്വാതിയിൽ കണ്ടു. എണീറ്റ് നിന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.. കണ്ടാൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവരും എണീറ്റു.
“”എങ്ങനെയുണ്ട് “” എന്നെ നോക്കി പുഞ്ചിരിച്ച അമ്മയോട് ഞാൻ ചോദിച്ചു.
“”ഇപ്പോൾ കുറവുണ്ട്.. നാളെ ഡിസ്ചാർജ് ചെയ്യും “” അവരുടെ സംസാരം നേരത്തേതിനേക്കാൾ ബെറ്റർ ആയിട്ടുണ്ട്.
“”ഞാനിതുവരെ വന്നപ്പോൾ ഒന്ന് കേറിയെന്നേയുള്ളു.. “”
“”ഇന്ന് ക്ലാസ്സിൽ പോയില്ലേ?””
“”ഇല്ല ചെറിയൊരു വർക്ക് ഉണ്ടായിരുന്നു… എന്തെങ്കിലും കഴിച്ചിരുന്നോ?””
“”നേരത്തെ കഴിച്ചു മരുന്ന് കഴിക്കേണ്ടതല്ലേ.. “”
“”Mm ശരി എന്നാ ഞാൻ ഇറങ്ങട്ടെ.. “” അവരോടു സമ്മതവും വാങ്ങി അടുത്തിരുന്ന അമ്മായിയോടും അവളോടും പറഞ്ഞ ശേഷം ഞാൻ ഇറങ്ങി.
പുറത്തിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവൾ പുറകെ വരുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.. അത് തെറ്റിയില്ല!!.
“”വിഷ്ണു..!!”” ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ അവൾ പുറകിൽ നിന്നും വിളിച്ചു.
അവളെ കണ്ടതും ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി. ആളുകൾ ചുറ്റും ഉള്ളത് കൊണ്ടു മാത്രം ഞാൻ അവളെ പുണർന്നില്ല..
“”രണ്ടു ദിവസായി നമ്മളൊന്ന് ശരിക്കും സംസാരിച്ചിട്ട്!!”” സങ്കടം അവളുടെ മുഖത്തു നിഴലിച്ചിരുന്നു.
“”എനിക്കാണെങ്കിൽ ഫുൾ തിരക്ക്.. സാരമില്ല നാളെ അമ്മയെ ഡിസ്ചാർജ് ചെയ്യുമല്ലോ.. പിന്നെ എപ്പോഴും എന്റെ കൂടെയല്ലേ “”
“”ഇനി അപ്പോഴും ഓരോ തിരക്കാനെന്നും പറഞ്ഞു പോയാൽ കൊല്ലും ഞാൻ “”
“”ടീ ഞാനൊരു ഉമ്മ തരട്ടെ നിനക്ക് “”
“”ഇവിടുന്നോ “”
“”പിന്നെ അതിനായിട്ട് ഇനി വേറെ എങ്ങോട്ടെങ്കിലും പോണോ.. കണ്ടില്ലേ ഓരോരുത്തർ എന്നെ നോക്കി നിൽക്കുന്നത് “” അവളുടെ മാറിടത്തിലേക്കു നോക്കി ഞാൻ പറഞ്ഞു..
“”തെണ്ടി.. ഇവിടന്നു തന്നെ വേണോ.. “”
“”എനിക്ക് കൊതിയാവുമ്പോൾ പരിസരം ഞാൻ നോക്കാറേയില്ല “”
“”എന്നാലേ.. ഞാനതൊക്കെ നോക്കും.. “”
“”പോടീ ഞാൻ ചുമ്മാ പറഞ്ഞതാ “”
“”ടാ എനിക്കൊരു കോൺ ഐസ് വാങ്ങി താ..””
“”നീ ഭക്ഷണം കഴിച്ചില്ലേ?””
“”കഴിച്ചു.. എന്നാലും വെറുതെ “”
“”വേറെന്തെലും വേണോ?””
“”ഒന്നും വേണ്ട.. അത് മാത്രം മതി “”
ഞങ്ങൾ നേരെ ആശുപത്രി കോമ്പൗണ്ടിലുള്ള ഒരു ബേക്കറിയിൽ കയറി കോൺ ഐസ് വാങ്ങി. ചെറിയ കുട്ടികളെ പോലെ അവളതു നുണഞ്ഞു..
“”ന്നാ ഒരു കടി “” എന്റെ നേരെ പാതി തീർന്ന ഐസ് നീട്ടിയവൾ ചോദിച്ചു.
“”വേണ്ട.. നീ കഴിക്കു.. നീയിങ്ങനെ കൊതിയോടെ കഴിക്കുന്നത് കാണാൻ നല്ല രസം..””
“”ആണോ എന്നാ നോക്കി നിന്നോ കൊതി കൂടല്ലേട്ടോ “”
“”ഇല്ല, നിനക്കിനി വേണോ.. “”
“”ഇനി വേണ്ട ഇത് തന്നെ ധാരാളം. “”
“”വേണെങ്കിൽ വേടിച്ചു കഴിക്കു.. ഇത് പോലെ വേറെയും നുണയാനുള്ളതാ “” എന്റെ അർത്ഥം വച്ചുള്ള സംസാരം കേട്ടപ്പോൾ അവൾ ആദ്യം ചുറ്റുമൊന്നു നോക്കി.
“”പട്ടീ.. ചുറ്റും ആളുകളുണ്ട്.. ഒന്ന് മിണ്ടാതിരിക്ക്.. വായ തുറന്നാൽ വേണ്ടാത്ത വാർത്താനമേ പറയൂ “” എന്റെ കയ്യിൽ ഒരു നുള്ളും തന്നു.
“”അതൊക്കെയെങ്ങെനെ വേണ്ടാന്നു പറയും. അതോ.. നിനക്കിനി വേണ്ടേ ഇത്..”” എന്റെ മടിക്കുത്തിലേക്ക് കണ്ണുകൾ നീട്ടി ഞാൻ ചോദിച്ചു.
“”അതെന്റെ മാത്രമല്ലേ.. നിന്റേതല്ലല്ലോ.. എനിക്കവിശ്യമുണ്ടെങ്കിൽ ഞാൻ എടുക്കും “”
“”ഓഹോ ഞാൻ തരില്ലെങ്കിലോ?””
“”പറിച്ചെടുക്കും “”
“”ദൈവമേ.. “” ഞാനൊന്നു പൊട്ടി ചിരിച്ചു.
“”മതി മതി. നിന്നോട് സംസാരിച്ചിരുന്നാൽ റൂട്ട് മാറിപോകുന്നുണ്ട് “” ചിരിയിൽ സഹകരിച്ചു അവൾ പറഞ്ഞു.
“”ചെല്ല് കൂടുതൽ സമയം ഇവിടിരുന്നാൽ അമ്മക്ക് വെറുതെ സംശയം തോന്നേണ്ട “”
“”Mm ശരിയാ.. “”
“”ഒരു ദിവസം ഞാൻ വന്നു പറയുന്നുണ്ട് നിന്റെ അമ്മയോട് “”
“”എന്ത് “”
“”ഈ ഐസ് ക്രീം കൊതിച്ചിയെ എനിക്ക് തരുമോന്നു “”
“”ചോദിച്ചിട്ട് അമ്മ തന്നില്ലെങ്കിലോ “”
“”അമ്മയെ കൂടി ഞാനെടുക്കാമെന്ന് പറയും.. എന്റെ അമ്മയായിട്ട് “”
“”ആ എന്നാലമ്മ സമ്മതിക്കും “”
ഞങ്ങൾ എണീറ്റ് നടന്നു.. ബൈക്കിൽ കയറി അവളുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചു ഞാൻ വീട്ടിലേക്കു പാഞ്ഞു..
വീട്ടിൽ കയറി ചെല്ലുമ്പോൾ മുന്നിലെ പാറപ്പുറത്തിരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ ചേച്ചിയെയും കണ്ടു. എന്നെ കണ്ട പാടെ അവളെണീറ്റ് വന്നു..
“”നീ അവളുടെ വീട്ടിൽ പോയിരുന്നോ?””
“”Mm “” ബൈക്ക് നിർത്തുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“”എന്തിനാ അവൾ വിളിച്ചേ?””
“”അവളുടെ അച്ഛൻ വന്നിരുന്നു.. അങ്ങനെ വിളിച്ചതാ “”
“”Mm അവൾ പറഞ്ഞിരുന്നു “”
“”പിന്നെന്തിനാ ചോദിച്ചേ “”
“”അല്ല നീയിനി എന്താ പറയുന്നേ എന്നറിയില്ലല്ലോ?””
“”ഓഹോ അതും നോക്കിയിരിപ്പാണോ ഇപ്പോൾ..””
“”നോക്കണമല്ലോ, ഇനിയാണ് നിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടത് “”
“”അതെന്താ “” ഞങ്ങൾ രണ്ടുപേരും ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.
“”ഇന്നലെ അവൾ വിളിച്ചപ്പോൾ നിന്നെ കുറിച്ച് എന്തൊക്കെയാ പറയുന്നേ.. പുകഴ്ത്തി മരിക്കുവായിരുന്നു..””
“”എന്നിട്ട് ചേച്ചിക്കെന്ത് തോന്നി “”
“”ഇങ്ങനെയുള്ള അവസരം നീ നല്ലോണം മുതലെടുക്കും. ഹും.. നിനക്ക് സ്ത്രീകളെ വീഴ്ത്താൻ വല്ല ക്ലാസും കിട്ടിയിട്ടുണ്ടോ?””
“”അതെന്താ അങ്ങനെയൊരു ചോദ്യം?””
“”അല്ല, അവളുടെ സംസാരത്തിൽ നിന്നോടെന്തോ താല്പര്യമുള്ളത് പോലെ.. അതവളോട് ഞാൻ ചോദിച്ചോളാം.. പിന്നെ ഇനി അവളുമായിട്ട് ഒന്നിനും പോണ്ടാ “” ലേശം കുശുമ്പ് അവളിൽ ഇല്ലേ എന്നൊരു സംശയം.
“”വിളിച്ചാൽ എങ്ങനെ പോവാതിരിക്കും “”
“”പോകണ്ട.. നീ എന്നെ ചെയ്തത് പോലെ അവളെയും ചെയ്താലോ “”
“”അതിന് ചേച്ചിയെ ഞാൻ ഒന്നും ചെയ്തില്ലലോ..””
“”നാറി… ഒന്നും ചെയ്തില്ലെന്നോ..””
“”ഓഹോ അതാണോ.. എന്നിട്ട് ചേച്ചിയും നല്ലോണം സുഖിച്ചിരുന്നല്ലോ “”
“”എന്ന് കരുതി.. വല്ല പെണ്ണുങ്ങളെയും പോയി നീ പിടിക്കേണ്ട “” ദേഷ്യത്തിൽ അവൾ പറഞ്ഞു.
“”പിന്നെ എനിക്ക് കൊതിയാവുമ്പോൾ ചേച്ചി തരുമോ?””
“”അയ്യടാ, നീ ഒരു വിവാഹം കഴിച്ചു അത് കഴിഞ്ഞ് ചെയ്താൽ മതി. “”
“”അതൊക്കെ പിന്നീടുള്ള കാര്യങ്ങളല്ലേ.. “”
“”അതേ.. അന്ന് നിന്റെ ആഗ്രഹങ്ങൾ ചെയ്താൽ മതിയെന്നാ പറഞ്ഞെ “”
“”അത് പറ്റില്ലെങ്കിലോ.. എനിക്ക് കൊതിയാവുമ്പോ ഞാൻ വരും ചേച്ചിയുടെ അടുത്തേക്ക്.. ഇല്ലെങ്കിൽ ഞാൻ വേറെ പോവും..””
“”എന്നാൽ കൊല്ലും ഞാൻ “”
“”അപ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് വന്നോട്ടെ “”
“”നിനക്ക് ഭ്രാന്തുണ്ടോ “”
“”Mm. നിന്നോടുള്ള ഭ്രാന്ത് “”
“”ടാ നീയെന്തൊക്കെയാ പറയുന്നേ “”
“”ചേച്ചിയെ ഇടയ്ക്കു കെട്ടിപിടിക്കണമെന്ന് “”
“”വേണ്ട “”
“”വേണം “”
“”നീയെന്താ ഇങ്ങനെ “”
“”എനിക്ക് ചേച്ചിയെ ഇഷ്ടായോണ്ട് അല്ലെ “”
“”അപ്പോൾ സ്വാതിയോ?”” അത് പറയുമ്പോൾ അവളുടെ മുഖം കുശുമ്പ് കൊണ്ടു വീർത്തിരുന്നു..
“”അത് വേറെയല്ലേ.. എനിക്കെ ചേച്ചിയെ ഇഷ്ടാണ് “”
“”ഇതിന് ഇഷ്ടം എന്നല്ല പറയാ.. വേറെയാ “”
“”എന്തായാലും കുഴപ്പല്ല.. വാ റൂമിലേക്ക് പോവാം..””
“”എന്തിനു “”
“”വെറുതെ സംസാരിക്കാം “”
“”വേണ്ട നിന്റെ സംസാരമൊക്കെ എനിക്കറിയാം…””
“”അപ്പോൾ ചേച്ചിക്കെന്നെ ഇഷ്ടല്ലല്ലേ “”
“”ആര് പറഞ്ഞു.. എനിക്ക് നിന്നെയിഷ്ടാണ് “”
“”അപ്പോൾ എനിക്ക് കെട്ടിപിടിക്കാനൊന്നും തരില്ലേ “”
“”ഈ ചെറുക്കൻ.. തരാം പോരെ “”
“”എന്നാ വാ..””
“”ഇപ്പൊ വയ്യെടാ.. പീരിയഡ്‌സ് ആയതിന്റെ വേദനയാ.. “”
“”നല്ല വേദനയുണ്ടോ ചേച്ചി “”
“”Mm വയറിങ്ങനെ കൊളുത്തി പിടിക്കുന്നത് പോലെ “”
“”അത് മാറാൻ ഞാനൊരു ഐഡിയ പറഞ്ഞു തരട്ടെ “”
“” നീയോ, ആഹ് എന്തായാലും പറ “”
“”മഞ്ഞ കൂവ അറിയോ “”
“”Mm””
“”അതിന്റെ പൊടി കലക്കി കുടിച്ചാൽ മതി “”
“”അതിനിപ്പോ അത് എവിടന്ന് കിട്ടും. നാളെ ഞാൻ കൊണ്ടു തരാം “”
“”അല്ല നിനക്കിതൊക്കെ എങ്ങനെ അറിയാം “”
“”ഞാൻ കേട്ടിട്ടുണ്ട്.. നമുക്കൊന്ന് നോകാം “”
“”എന്നാ ശരി നീ ചെല്ല്. ഞാൻ പോകട്ടെ.. വിളക്ക് വെക്കാനായി “”
അങ്ങനെ ഞങ്ങൾ അന്നത്തേക്ക് പിരിഞ്ഞു..
എന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ചേച്ചി.. നല്ലൊരു കൂട്ടിനു കാത്തു… പച്ചവെള്ളം പോലെ പ്രണയിക്കാൻ സ്വാതി..
ഞാൻ തുടങ്ങുകയാണ് എന്റെ പ്രയാണം.. നിങ്ങളുണ്ടാവില്ലേ കൂടെ??
തുടരും…
Responses (0 )