-50% Intro price for the next 72 hours only!. Buy now →

Kambi stories

മറുപുറം 2 [Achillies]

മറുപുറം 2 Marupuram Part 2 | Author : Achillies | Previous Part ഈ പാർട്ട് എത്രത്തോളം നന്നാവും എന്നറിയില്ല ഇത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നതാണോ എന്നും അറിയില്ല….ഇവിടെ മുതൽ ഊഹങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇനി വഴി അറിയാൻ കഴിയും… ഒരു വാചകം ഞാൻ കടമെടുത്തിട്ടുണ്ട് ഒരു മഹാമേരുവിന്റെ അത്രയും ആഴത്തിലുള്ള അത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു വാചകം…. “പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ […]

0
1

മറുപുറം 2

Marupuram Part 2 | Author : Achillies | Previous Part

ഈ പാർട്ട് എത്രത്തോളം നന്നാവും എന്നറിയില്ല ഇത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നതാണോ എന്നും അറിയില്ല….ഇവിടെ മുതൽ ഊഹങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു
എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇനി വഴി അറിയാൻ കഴിയും…

ഒരു വാചകം ഞാൻ കടമെടുത്തിട്ടുണ്ട് ഒരു മഹാമേരുവിന്റെ അത്രയും ആഴത്തിലുള്ള അത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു വാചകം….

“പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
പൂവ്
ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ
പെണ്ണേ നീ എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ

ചാഞ്ഞുനിൽക്കണ .. ആ ..

ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ
ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും
ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ
തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ”…..

കടലിൽ നിന്നും തിരയെ കരയിലേക്ക് കൊണ്ട് വരുന്ന കാറ്റിനു തീരത്തെ മുഴുവൻ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും അവന്റെ ഉള്ള് ചുട്ടുപൊള്ളുകയായിരുന്നു.
നെഞ്ചിലെ തീ അണക്കാൻ എന്നോണം കയ്യിൽ നിന്ന് ഊർന്നു വീഴാൻ തുടങ്ങിയ കുപ്പി ഒന്നൂടെ മുറുക്കി പിടിച്ചു ആയാസപ്പെട്ട് തന്റെ വായിലേക്കിറ്റിച്ചു അവസാനത്തെ തുള്ളിയും നുണഞ്ഞു.

“ഏതു മൈരനാ പറഞ്ഞത് ഇത് കുടിച്ചാൽ എല്ലാം മറക്കാൻ പറ്റുമെന്നു….”

കടലിലേക്ക് നോക്കി കയ്യിലിരുന്ന കുപ്പി വലിച്ചെറിഞ്ഞു രാഹുൽ പുലമ്പി.

അടുതുള്ള തട്ടുകടയിൽ നിന്നും അപ്പോഴും പാട്ട് ഉയർന്നു അവന്റെ ചെവിയിൽ വീഴുന്നുണ്ടായിരുന്നു.

“ആഹ് പാട്ട് കേട്ടാൽ അറിയാം എന്നെപോലെ ഒരുത്തി ഊംബിച്ചു വിട്ട സങ്കടത്തിൽ എഴുതിയ മൈരാണെന്നു….അതായാൾക്ക് ഇപ്പോൾ തന്നെ വെക്കണം ഓഫ് ആക്കടോ മൈരെ…..!!!”

സൈഡ്ബെഞ്ചിൽ ചാഞ്ഞിരുന്നു എഴുന്നേൽക്കാൻ വയ്യാതെ രാഹുൽ പിറുപിറുത്തുകൊണ്ടിരുന്നു.
തലക്ക് കനം കൂടിയപ്പോൾ അവൻ പതിയെ ഊർന്നു ബെഞ്ചിലേക്ക് കിടന്നു.

————————————-

“ഏട്ടത്തി….
ഏട്ടത്തി….എവിടെയാ…”

“ഞാൻ ഇവിടുണ്ടെടാ ചെക്കാ….”

അടുക്കളയിൽ നിന്നും പാർവതി വിളിച്ചു പറഞ്ഞു.

“വിശക്കുന്നു ഏട്ടത്തി എന്തേലും തിന്നാൻ തായോ….”

അടുക്കളയിലേക്ക് കയറിയ രാഹുൽ വയറ്റിൽ തിരുമ്മിക്കൊണ്ട് സ്ലാബിൽ കയറി ഇരുന്നു.

“ഹോ എന്താടാ ചെക്കാ ഇത് പോയി ഒന്ന് കുളിച്ചിട്ടെങ്കിലും വാ എവിടേക്കെ കറങ്ങീട്ടുള്ള വരവാ…!”

അവന്റെ വയറ്റിൽ ഒന്ന് കുത്തിയിട്ട് ചിരിയോടെ അവൾ പറഞ്ഞു.

“ഈ…..”

പല്ല് മുഴുവൻ കാട്ടി അവളെ നോക്കി ചിരിച്ച അവന്റെ തലയ്ക്ക് ഒന്ന് കിഴുക്കി അവൾ പ്ലേറ്റിൽ ചോറെടുത് മീൻകറിയും ചെമ്മീൻ റോസ്റ്റും ഇട്ടു അവനു നേരെ നീട്ടി.

“നിന്റെ കാള കളിയൊക്കെ ഉടനെ തീരും മോനെ ഏട്ടൻ അടുത്ത് തന്നെ നിന്റെ ചുറ്റൽ ഒക്കെ നിർത്താൻ പോവ്വാ…”

അവനെ നോക്കി കള്ള ചിരി ചിരിച്ച പാർവതിയെ ചുഴിഞ്ഞു നോക്കി ഒരു ഉരുള എടുത്തു വായിലേക്ക് വച്ചു.

“നിന്റെ മൂക്കിനു കയറ് വീഴും മോനെ…
ഏട്ടൻ നിന്റെ കല്യാണകാര്യം ന്നോട് പറഞ്ഞിരുന്നു മിക്കവാറും ഉടനെ ണ്ടാവും….”

കണ്ണിറുക്കി ചിരിച്ചുകൊണ്ട് പാർവതി പറഞ്ഞത് കേട്ടതും കഴിച്ച വറ്റ് നിറുകയിൽ കയറി അവൻ ചുമച്ചു പോയി.

“യ്യോ….എന്താടാ….ദാ ഇത്തിരി വെള്ളം കുടിക്ക്…”

അവന്റെ തലയിൽ തട്ടിക്കൊണ്ടു അവൾ വെള്ളം അവനു നീട്ടി.

“എന്താ ഏട്ടത്തി…എനിക്ക് ഇപ്പോൾ കല്യാണം വേണോന്നു ഞാൻ പറഞ്ഞോ….പിന്നെ എന്തിനാ ഇപ്പോൾ…”

“പത്തിരുപത്താറ് വയസ്സായില്ലേ…ഇനി അതിനൊക്കെ ഉള്ള സമയം ആയി…
അതൊക്കെ ഞങ്ങള് തീരുമാനിച്ചോളാം…
ന്റേം ഏട്ടന്റേം അവകാശാ അത്..”

തെല്ല് അഭിമാനത്തോടെ പാർവതി അത് പറഞ്ഞു അവനെ നോക്കി എളിയിൽ കൈ കുത്തി നിന്നു.

“ഉവ്വാ….
ന്റെ പോന്നു പാറുവേട്ടത്തി അല്ലെ…
ഞാൻ കുറച്ചു നാളൂടെ ഒറ്റയ്ക്ക് നടന്നോട്ടെ….കുറെ യാത്രകൾ ഒക്കെ പ്ലാൻ ഉള്ളതാ…”

അവളുടെ തോളിൽ മുഖം ചായ്ച്ചു അവൻ കൊഞ്ചി.

“അയ്യട മോന്റെ കൊഞ്ചലൊന്നും ഞി ന്റെടുത് നടക്കില്ലാട്ടോ…
വന്ന നാൾ മുതല് നിന്നെ കൊഞ്ചിച്ചു വഷളാക്കി നിന്റെ താളത്തിന് തുള്ളി ഉത്തരവാദിത്വമില്ലാതെ ആക്കിയെന്നു പറഞ്ഞു ഇന്നൂടെ എന്നെ ചീത്ത പറഞ്ഞെ ഉള്ളൂ…
അതോണ്ട് കല്യാണത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസുമില്ല….
നിന്റെ കല്യാണം കഴിഞ്ഞു ബിസിനെസ്സ് കുറെയൊക്കെ നിന്നെ ഏൽപ്പിക്കണം ന്നു ഏട്ടൻ പറഞ്ഞതാ…ന്നിട്ട് വേണം എനിക്കും ഏട്ടനും കൂടെ കുറച്ചു നാള് ഒന്ന് വെക്കേഷൻ എടുക്കാൻ….”

“ദുഷ്ടത്തി…..”

പാർവതിയുടെ കയ്യിൽ നുള്ളിയപ്പോൾ അവൾ അവനെ നോക്കി ഒച്ചയിട്ടു.

“എനിക്ക് നോന്തൂഡാ….”

“ആഹ് അയിനാ പിച്ചിയെ…
എപ്പോഴും എന്റെ കൂടെ നിക്കാം ന്നു പറഞ്ഞിട്ട് കാലു മാറുന്നോ…”

“അച്ഛനും അമ്മേം പോയെ പിന്നെ എല്ലാം ഒറ്റയ്ക്ക് വലിക്കണതല്ലേടാ നിന്റെ ഏട്ടൻ….
ഇപ്പോൾ ന്റെ മോൻ ഇത്രേം ആയില്ലേ…ഇനിം ഏട്ടനെ സഹായിച്ചില്ലേൽ നിന്നെ ഞാനാ വഷളാക്കിയെന്നു ഓരോരുത്തരു ഒളിഞ്ഞും തെളിഞ്ഞും പറേണത് കേൾക്കുമ്പോൾ എനിക്ക് വിഷമാവും…”

അവളുടെ കണ്ണുകൾ ഈറൻ പൊടിഞ്ഞു തുടങ്ങുന്നത് കണ്ട അവൻ കഴിച്ച പാത്രം കഴുകി വെച്ച് അവളെ ചുറ്റിപിടിച്ചു.

“അയ്യേ ഇത്രേം നാളായിട്ടും എന്റെ ഏട്ടത്തിയെന്താ ഇങ്ങനെ തൊട്ടാവാടി ആയിപ്പോയെ…
എന്നെ അറിഞ്ഞൂടെ….
എനിക്കെന്റെ ഏട്ടനും ഏട്ടത്തിയും പറയുന്നതല്ലേ ഉള്ളൂ…”

അവളുടെ കണ്ണ് തുടച്ചു കവിളിൽ ഉമ്മ കൊടുത്തു രാഹുൽ ചിരിച്ചു.

ഒരപകടത്തിൽ പെട്ട് പന്ത്രണ്ടുകാരനായ രാഹുലിനെയും ഇരുപതിമൂന്നുകാരനായ അവന്റെ ഏട്ടൻ ദീപനേയും തനിച്ചാക്കി അച്ഛനും അമ്മയും പോവുമ്പോൾ തകർന്നു പോയ അവരെ വീണ്ടും ഉയർത്തിയെടുത്തത് പാർവതിയുടെ അച്ഛൻ ആയിരുന്നു.
ബിസിനെസ്സിൽ സഹായിക്കുന്നതിനൊപ്പം ദീപന് പാർവതിയോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാക്കി അവരെ ഒന്നിപ്പിക്കുകയും ചെയ്തു.

ശാലീന സുന്ദരിയും ഉള്ളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞ പാർവതി വീട്ടിലെത്തിയതുമുതൽ
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഉള്ളു തകർന്ന രാഹുലിന് അവനെക്കാൾ എട്ട് വയസ്സ് മൂത്ത പാർവതി അമ്മയായി മാറുകയായിരുന്നു അവൾക്ക് അവൻ മകനും.

“എനിക്ക് ഏട്ടത്തിയെപോലെ ഒരു പാവത്തിനെ മതി…”

വൈകീട്ട് പാർവതിയുടെ മടിയിൽ തലവെച്ചു ടി വി കാണുമ്പോൾ രാഹുൽ പറഞ്ഞു.

“അതാണോ നീ ഇത്ര നേരം ആലോചിച്ചോണ്ടിരുന്നെ….”

അവന്റെ കൊലുന്നനെയുള്ള മുടിയൊന്നു കയ്യിട്ടിളക്കി അവൾ ചിരിച്ചു.

“എന്നിട്ടെന്തിനാ എന്നെ ഇട്ടു വട്ടം കറക്കുന്ന പോലെ വരുന്ന കൊച്ചിനെയും വട്ടാക്കാനോ….നിനക്ക് ഞങ്ങളെ,… ഒരു വായാടി പെണ്ണിനെ തന്നെ കണ്ടു പിടിച്ചു തരും.”

————————————-

അടുത്ത ചിങ്ങത്തിൽ പാർവതിയുടെ ഇളയച്ഛന്റെ മകളായ ശ്വേതയുമായി രാഹുലിന്റെ കല്യാണം നടന്നു അനിയന് വേണ്ടിയുള്ള പാർവതിയുടെ തിരച്ചിൽ എത്തിച്ചേർന്നത് സ്വന്തം കുടുംബത്തിൽ തന്നെ ആയിരുന്നു.
എം എസ് സി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശ്വേതയ്ക്കും രാഹുലിനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടത്തോടെ അധികം വൈകാതെ കല്യാണം നടന്നു.

ചുവന്ന പട്ടിൽ ചുറ്റി ദേവിയെപോലെ തനിക്ക് മുന്നിൽ വന്ന ശ്വേത അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു അവന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിഞ്ഞിരുന്നു.
ഏട്ടത്തിയുടെ കൂടെ തറവാട്ടിൽ പോകുമ്പോഴെല്ലാം ശ്വേതയെ കണ്ടിട്ടുണ്ടെങ്കിലും തന്റെ സ്വന്തമായി അവളെ കരുതിയ നാൾ മുതൽ അവന്റെ മോഹങ്ങൾക്കും ജീവിതത്തിനും കൂടുതൽ നിറം പടരുന്നത് അവനറിഞ്ഞു അതെല്ലാം ശ്വേതയെ ചുറ്റി ആയിരുന്നു.

പ്രണയമെന്തെന്നു അവൻ ആദ്യം അറിഞ്ഞതും അവളിലൂടെ ആയിരുന്നു.
പ്രണയ സാക്ഷാത്കാരമായി അവന്റെ ജീവിതത്തിലേക്ക് ശ്വേത വന്നപ്പോൾ അവൻ ഉള്ളു തുറന്നു അവളെ സ്നേഹിച്ചു.
ആദ്യരാത്രി രാവിലെ മുതലുള്ള ക്ഷീണത്തിൽ തളർന്ന് അവന്റെ നെഞ്ചിൽ ചെറു കുറുമ്പും ചിരിയുമായി അവൾ ഉറങ്ങുമ്പോൾ അവനു ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു.
ചമ്മലുകൾ ഒഴിഞ്ഞ ഒരു രാത്രിയിൽ അവളുടെ ചെഞ്ചുണ്ടുകൾ മുത്തിക്കുടിച്ചും ഉടയാടകൾ ഉരിച്ചു അവളുടെ നഗ്നതയിലെ ചൂടും ചൂരും, അവന്റെ ചുണ്ടാലും കരങ്ങളാലും സ്വന്തമാക്കുമ്പോൾ അവൾ പൊഴിച്ച മർമ്മരങ്ങൾ അവനു സംഗീതമാവുകയായിരുന്നു.
നെഞ്ചിലെ കുടങ്ങൾ അവന്റെ കൈകളാൽ ഉടഞ്ഞു കുഴയുമ്പോൾ ചിണുങ്ങിയ അവളെ പുണർന്നും തഴുകിയും കൊതിപ്പിച്ചു അവന്റെ കരുത്തിനെ ആഴ്ത്തുമ്പോൾ കരഞ്ഞുകൊണ്ട് കണ്ണീർ പൊഴിച്ച അവളെ അരുമയോടെ കൊഞ്ചിച്ചും അവൻ തന്റേതാക്കി.

പടർന്നു വിയർപ്പിൽ മുങ്ങിയ നീളൻ മുടി അവന്റെ നെഞ്ചിൽ വിരിച്ചു അന്ന് നഗ്നയായി അവൾ അവന്റെ നെഞ്ചിൽ കിടന്ന രാത്രി അവൻ ഉള്ളുകൊണ്ട് നിറഞ്ഞിരുന്നു.
————————————-

“എടൊ എറങ്ങാറായില്ലേ….. സമയം പോണൂ…”

കാറിലെക്ക് അടർന്നു വീണ ഇലകൾ മാറ്റുന്നതിനിടെ രാഹുൽ വിളിച്ചു പറഞ്ഞു.

“ദാ വരുന്നൂ ഏട്ടാ….”

ശ്വേത പടികൾ ഇറങ്ങി ഓടിവരുമ്പോൾ വിളിച്ചു പറഞ്ഞു.

“എന്താടാ ചെക്കാ അതിനെ ഇങ്ങനെ ഇട്ടു ഓടിക്കല്ലേ….അതൊന്നു സമാധനായിട്ട് വന്നോട്ടെ…”

ചിരിയോടെ പാർവതി പറഞ്ഞതുകേട്ട രാഹുൽ അവളെ നോക്കി കണ്ണിറുക്കി.

അപ്പോഴേക്കും ശ്വേത ഓടി താഴെ എത്തിയിരുന്നു പോയിട്ട് വരാം ഏട്ടത്തി…ഏട്ടാ…പോയിട്ട് വരാവേ….”

ശ്വേത ഇറങ്ങി കാറിലേക്ക് നടക്കുമ്പോഴേക്കും ദീപൻ മുന്നിലേക്കെത്തിയിരുന്നു.

“ഡാ ആക്സിസ് കമ്പനിയുടെ ടെണ്ടർ ഒന്നൂടെ ഒന്ന് താഴ്ത്തി അയച്ചേക്ക് ആഹ് ഡയറക്ടർ ബോർഡിൽ ഒന്ന് ഡിസ്കസ് ചെയ്തിട്ട് തീരുമാനിച്ചാൽ മതി എത്ര വെക്കണം എന്ന്…”

ദീപൻ പറഞ്ഞു.

“അപ്പോൾ ഏട്ടൻ ഇന്നും വരുന്നില്ലേ….”

രാഹുൽ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇപ്പോൾ നീ ഉണ്ടല്ലോ എന്റെ ഇഷ്ടവും ഇതായിരുന്നു…പിന്നെ ഞാൻ അവിടെ ഇല്ലാത്തതാ നിനക്ക് പഠിക്കാനും ഡിസിഷൻ എടുക്കാനും ഒക്കെ കൂടുതൽ നല്ലത്….”

“നിന്റെ ഏട്ടന് ഇപ്പോൾ ഉഴപ്പ് കൂടിയതാടാ….”

പാർവതി ദീപന്റെ വയറിനു കുത്തിക്കൊണ്ടു പറഞ്ഞു.

“എന്നെ കാണാനേ കിട്ടുന്നില്ല എന്നിവിടെയൊരാളുടെ പരാതി ഉണ്ടായിരുന്നു ഇനി അതൊക്കെ മാറ്റി എടുക്കണം…”

പാർവതിയുടെ അരയിൽ കൈ ചുറ്റി ദീപൻ പറഞ്ഞു.

“ഞ ഞ ഞ….”

ദീപനെ നോക്കി കൊഞ്ഞനം കുത്തിയ പാർവതിയെ കണ്ടുകൊണ്ട് അവർ രണ്ടുപേരും കാറിൽ കയറി.

“എടൊ….”

“ഉം…”

വിളികേട്ടെന്ന പോലെ ശ്വേത അവനു നേരെ ചരിഞ്ഞിരുന്നു.

“ഏട്ടനും ഏട്ടത്തിയും തമ്മിൽ ഭയങ്കര കെമിസ്ട്രി ആഹ്….
ഏട്ടത്തി എപ്പോഴും ഏട്ടനെ കുറിച്ച് പരിഭവം പറയും പക്ഷെ ഏട്ടനെ കണ്ടാൽ ആഹ് സെക്കന്റിൽ ഏട്ടത്തി ഒരു വല്ലാത്ത ട്രാൻസിൽ ആവും.
ഏട്ടനും അതുപോലെ തന്നെയാ….”

രാഹുൽ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.

“ഏട്ടന് കൊതിയുണ്ടോ അവരുടെ ലൈഫ് കാണുമ്പോൾ…”

ശ്വേതയുടെ നോട്ടത്തിൽ അവന്റെ മുഖത്ത് വിരിഞ്ഞ നാണിച്ച ചിരി ഉത്തരം നൽകി.

“നമ്മുക് ഇനിയും കുറെ മുന്നോട്ടു ഇല്ലേ ഏട്ടാ…നമ്മുക്ക് അവരെ നാണിപ്പിക്കാന്നെ….”

ഉയർന്നു വന്നു അവന്റെ കവിളിൽ ഒരുമ്മയായിരുന്നു ശ്വേതയുടെ മറുപടി.

“നിനക്കൊരു സ്കൂട്ടർ വാങ്ങണോ…അപ്പോൾ പിന്നെ കഴിയുമ്പോൾ എന്നെ കാത്തു നിന്ന് മടുക്കണ്ടല്ലോ…”

“അയ്യട അങ്ങനെ ഇപ്പൊ വൈകി വരാൻ നോക്കണ്ട….
എനിക്ക് ഇത്തിരി കാത്തു നിന്നാലും പ്രശ്നമില്ല…”

ശ്വേത കുണുങ്ങിപറഞ്ഞു.

അവളുടെ കൈ സ്റ്റീരിയോയിൽ പാട്ടിനൊപ്പിച്ചു ചലിച്ചപ്പോൾ അവന്റെ കയ്യും താളംപിടിച്ചു.
————————————-

“എവിടെയാ ഏട്ടാ…….”

“മീറ്റിംഗിലാ….”

“എന്നോട് പ്രോമിസ് ചെയ്തതാ….ഞൻ ഡ്രസ്സ് ചെയ്തു നിക്കുവാ…”

” എനിക്ക് ഓർമയുണ്ട് ഞാൻ ഉടനെ ഇറങ്ങും….”

രാഹുൽ പറഞ്ഞിട്ട് വെച്ചു.

“ശ്വേത….ശ്വേത…!!!”

മീറ്റിംഗും അത് കഴിഞ്ഞു സൈറ്റിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരാക്‌സിഡന്റ് രാഹുലിന്റെ കണക്കു കൂട്ടൽ ആകെ തെറ്റിച്ചിരുന്നു.
ശ്വേതയുടെ വിളികൾ അവന്റെ ഫോണിൽ മിന്നി മങ്ങി.

രാത്രി വൈകിയാണ് രാഹുൽ വീട്ടിലെത്തിയത്, ഇരുട്ടുമൂടി കിടന്ന വീടിന്റെ കോലായിലെ ലൈറ്റ് ഇട്ടു അകത്തേക്ക് കയറുമ്പോൾ മൂകത അവിടമാകെ വിഴുങ്ങിയിരുന്നു. ദീപനും പാർവതിയും വെക്കേഷൻ എടുത്തു യാത്രകളിൽ ആയിരുന്നു.

പോവുന്ന വഴിയിൽ എല്ലാം ലൈറ്റ് ഇട്ട് അവൻ അവരുടെ റൂമിലെത്തി.

റൂമിലെ സ്വിച്ച് ഓൺ ആക്കുന്ന ശബ്ദം അവിടെ ഉയർന്നു കേട്ടു, വെളിച്ചം മുക്കിലും മൂലയിലേക്കും സഞ്ചരിച്ചപ്പോൾ രാഹുൽ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ശ്വേതയെ.
സിനിമയ്ക്കും ഔട്ടിങ്ങിനും പോവാനായി ഉടുത്ത സാരിയിൽ ആയിരുന്നു അവൾ.
മുടിയഴിഞ്ഞു കിടന്നിരുന്നു.

“ശ്വേത….”

അവന്റെ വിളി കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും ഉണ്ടായില്ല.

“എടൊ സോറി…..ഞാൻ….എനിക്ക്….മീറ്റിംഗ് കഴിഞ്ഞു സത്യമായിട്ടും ഞാൻ ഇറങ്ങിയതാ…സൈറ്റിൽ ഒരാക്‌സിഡന്റ് ഉണ്ടായി വരും വഴി അതിൽ കുടുങ്ങി പോയി….മനഃപൂർവ്വം അല്ലടോ…സോറി….നാളെ ഞാൻ ലീവ് എടുക്കാം തന്നെ എവിടെ വേണേലും കൊണ്ട് പോവാം….”

ഷർട്ട് ഊറി ഹാങ്കറിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. ഒന്നിലും ശ്വേത കനിഞ്ഞില്ല.

“ഡോ പ്ലീസ്….ഇങ്ങനെ കിടക്കല്ലേ വാ എന്തേലും കഴിക്കാം…എനിക്ക് വിശക്കുന്നുണ്ട്….വാ…”

ശ്വേതയുടെ കൈ പിടിച്ചവൻ കെഞ്ചി.

അവന്റെ കൈ തട്ടി തെറിപ്പിച്ചവൾ ഒന്ന് മുരണ്ടു.

“എന്റെ ശ്വേതയല്ലേ പ്ലീസ്….എന്നെ എന്ത് വേണേൽ ചെയ്തോ….ഒന്നും കഴിക്കാതെ കിടക്കല്ലേ…വാ….”

അവളുടെ കൈ നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ടവൻ അവൾക്കരികിൽ കിടന്നു വിളിച്ചു.

“ഒന്ന് പൊയ്‌തരുവോ….വാക്കിനു വിലയില്ലാത്തവൻ….വൈകീട്ട് മുഴുവൻ ഇവിടെ ഉടുത്തൊരുങ്ങി കാത്തിരിക്കുന്ന എന്നെ പൊട്ടിയാക്കിയിട്ട് ഇപ്പോൾ കൊഞ്ചാൻ വന്നിരിക്കുന്നോ…”

അവനിൽ നിന്നും കൈ വലിച്ചെടുത്തു അവൾ അലറി.
അവളുടെ കണ്ണിലാകെ തീ പിടിച്ചിരുന്നു.

അവനൊന്നു ഞെട്ടി. അവളുടെ ഈ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു.

“ഒച്ച വെക്കല്ലേ ശ്വേത ഞാനും നീയും ഈ മുറിയിൽ ഇല്ലേ നമ്മുക്ക് മാത്രം കേട്ടാൽ പോരെ…”

“എനിക്കിഷ്ടമുള്ള പോലെ പറയും വെറുതെ എന്നോട് കൽപ്പിക്കാൻ വരരുത്….
തന്തേം തള്ളേം പഠിപ്പിച്ചിട്ടില്ലയിരിക്കും പറയുന്ന വാക്ക് പാലിക്കണം എന്ന്…”

“ശ്വേത നീ പറയുന്നത് സൂക്ഷിച്ചു പറയണം…ജയിക്കാൻ വേണ്ടി പറയുന്ന പലതും പിന്നെ തിരിച്ചെടുക്കാൻ പറ്റിയെന്നു വരില്ല…”

“ഹും….അല്ലേലും പഠിപ്പിക്കാൻ പ്രായം ആവും മുന്നേ രണ്ടു പേരും അങ്ങ് പോയില്ലേ…രണ്ടു നിര്ഗുണന്മാരെ ഇവിടെ ഇട്ടേച്ചു….”

പറഞ്ഞു തീരും മുന്നേ രാഹുലിന്റെ കൈ ശ്വേതയുടെ കവിളിൽ വീണിരുന്നു.
ദേഷ്യം ഇരച്ചു വന്നെങ്കിലും അവന്റെ ഉപബോധമനസ്സിൽ അവളെ വേദനിപ്പിക്കരുത് എന്ന് കരുതിയതിനാലാവണം അത്ര ഊക്കോടെ ആയിരുന്നില്ല കൈ വീണത്.
എങ്കിലും ശ്വേതയുടെ ദേഷ്യം പതിന്മടങ്ങു ഇരട്ടിച്ചു കലിപൂണ്ട അവൾ വീണ്ടും ഒച്ചയിടാൻ തുടങ്ങിയതോടെ രാഹുൽ ഇടിഞ്ഞ മനസ്സുമായി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ഹാളിലെ സോഫയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിലെ തിരയൊഴിയുന്നില്ലയിരുന്നു.
ഏട്ടനും ഏട്ടത്തിയും ഇതുവരെ തമ്മിൽ കയർത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല എന്തേലും പരിഭവം ഉണ്ടായാലും രാവിലെ ചിരിച്ചു കൊഞ്ചുന്ന അവരെ കണ്ടാണ് അവൻ കൊതിച്ചിട്ടുള്ളത്….
എന്നാൽ ശ്വേത അവന്റെ മനസ്സിനും അപ്പുറമാണ് എന്ന് തിരിച്ചറിയുകയായിരുന്നു രാഹുൽ.
ഒരു നിമിഷം തന്റെ മനസ്സ് കൈ വിട്ടു പോയത് മുകളിൽ തിരിയുന്ന ഫാനിനെ നോക്കി തിരിയുമ്പോൾ അവൻ ചിന്തിച്ചു.

തല്ലേണ്ടിയിരുന്നില്ല….
അവന്റെ മനസ്സ് ആർദ്രമായി.
ചിന്തകളും നെഞ്ചിൽ നിറഞ്ഞിരുന്ന ഭാരവുമായി അവൻ എപ്പോഴോ ഉറങ്ങി.

രാവിലെ എഴുന്നേൽക്കുമ്പോൾ അല്പം വൈകിയിരുന്നു,
അടുക്കളയിൽ ഒന്നും അനങ്ങിയിട്ടില്ല എന്ന് കണ്ട ശ്വേതയുടെ പിണക്കം മാറിയിട്ടില്ല എന്ന് രാഹുലിന് മനസ്സിലായി.
കോഫി തിളപ്പിച് കപ്പിലാക്കി രാഹുൽ റൂമിലേക്ക് നടന്നു,
ഡോർ തുറന്നു നോക്കുമ്പോൾ ശ്വേതയേ റൂമിൽ കാണാതെ അവൻ ഒന്നമ്പരന്നു, ബാത്റൂമിലും നോക്കിയിട്ട് കാണാതെ വന്നപ്പോൾ ഒന്ന് പേടിച്ചു,
ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു,
റിങ് കേൾക്കുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ലയിരുന്നു,
എവിടേക്ക് പോയി എന്നറിയാതെ ഉലഞ്ഞ രാഹുലിനെ അശ്വസിപ്പിച്ചുകൊണ്ടൊരു ടെക്സ്റ്റ് മെസ്സേജ് വന്നു.

“Im @work do not disturb”

അത് വായിച്ച രാഹുലിന് ആശ്വാസമായി.

“പ്രാന്തി…മനുഷ്യനെ പേടിപ്പിക്കാൻ….
എന്നാലും നിന്റെ പിണക്കം മാറിയിട്ടില്ലാല്ലേ….”

രാഹുൽ ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു.

അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ശ്വേതയെ കാത്ത് വഴിയരികിൽ രാഹുൽ ഉണ്ടായിരുന്നു.

കൂട്ടുകാരനോടൊപ്പം ഇറങ്ങി വന്ന ശ്വേത തന്നെ കാത്ത് ചിരിയോടെ നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ ആദ്യം ഒന്ന് പരുങ്ങി.
പിന്നെ മുഖം അല്പം കയറ്റിപ്പിടിച്ചു ഗൗരവത്തോടെ അവനെ കടന്നു പോകാൻ ഒരുങ്ങി.

“അവിടെ നിക്കെടി പ്രാന്തി….”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മേലേക്ക് ഇട്ട രാഹുൽ കുതറാൻ നോക്കിയ അവളെ ചുറ്റിപ്പിടിച്ചു.

“പേടിക്കണ്ട ബ്രോ….ഇവളുടെ കേട്ട്യോന പിണക്കം മാറ്റാൻ വന്നതാ…”

പെട്ടെന്നുള്ള രാഹുലിന്റെ പ്രതികരണത്തിൽ ഞെട്ടിയ നിഖിലിന്റെ അമ്പരപ്പ് കണ്ടു രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

“വിട് ഏട്ടാ….എല്ലാരും നോക്കുന്നു….എന്നെ വിട്ടേ…”

നാണത്താലും പരിഭാവത്താലും അവന്റെ കയ്യിൽ നിന്നും കുതറാൻ നോക്കിക്കൊണ്ടു ശ്വേത ചിണുങ്ങിക്കൊണ്ടിരുന്നു.

“”അപ്പോൾ ഞങ്ങൾ പോയെക്കുവാ ബ്രോ….കുറച്ചു ചുറ്റാൻ ഉണ്ട്…”

ശ്വേതയെ കാറിലെക്കിരുത്തിക്കൊണ്ടു രാഹുൽ നിഖിലിനോട് പറഞ്ഞ ശേഷം കാർ എടുത്തു.

“ഡോ….നോക്കടോ….പ്ലീസ്..”

കാറിൽ ഒന്നും മിണ്ടതെ ഇരിക്കുന്ന ശ്വേതയെ നോക്കി രാഹുൽ വിളിച്ചു.

“ഇന്നലെ ഉണ്ടായതിനു മുഴുവൻ സോറി….എല്ലാം എന്റെ തെറ്റു തന്നെയാ പോരെ….
താൻ പറയുന്ന എന്ത് ശിക്ഷയും സ്വീകരിച്ചോളാം….എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കല്ലേ….”

രാഹുൽ കൊഞ്ചി അവളോട് പറഞ്ഞു.
നേരെ ഒരു റെസ്റ്ററന്റിനു മുന്നിൽ അവൻ നിർത്തി.

“എന്റെ ക്ഷെമ പറച്ചിൽ ഇവിടുന്നു തുടങ്ങാം അല്ലെ…”

ചരിഞ്ഞിരുന്നു അവൻ അവളോട് ചോദിച്ചു.

“എന്തേലും ഒന്ന് പറയടോ…..
ഔ….ന്റെ കൈ….”

അവളുടെ ചുണ്ടിൽ പതിയെ ഞെക്കികൊണ്ട് ചോദിച്ച രാഹുലിന്റെ വിരലിനെ കടിച്ചു ശ്വേത ചിരിച്ചതും രാഹുൽ കരഞ്ഞതും ഒരുമിച്ചായിരുന്നു.

“തെണ്ടി…എനിക്ക് നല്ലോണം നൊന്തു….”

“ആഹ് അങ്ങനെ തന്നെ വേണം…”

ചിരി ഒളിപ്പിച്ചു ശ്വേത പറഞ്ഞു.

“അപ്പോൾ പിണക്കം മാറിയില്ലേ….”

“അങ്ങനെ മുഴുവൻ മാറീട്ടൊന്നുമില്ല….”

ഇല്ലാത്ത ഗൗരവം മുഖത്ത് ഒട്ടിച്ചവൾ പറഞ്ഞു,

“രാത്രി നിന്നെ ഞാൻ എടുത്തോളാം മോളെ…”

കാറിൽ നിന്നിറങ്ങി രാഹുൽ അവൾക്ക് ഡോർ തുറന്നു കൊടുത്തു,
അവളോടൊപ്പം അവൻ അകത്തേക്ക് കയറി.

റീസേർവ്ഡ് ടേബിളിൽ ഇരുന്നു അവളുടെ ആഗ്രഹമായ കാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കുമ്പോഴെല്ലാം അവൻ അവളുടെ ആഗ്രഹങ്ങൾ മാത്രം മുന്നിൽ കാണുകയായിരുന്നു.

ഡിന്നർ കഴിഞ്ഞു അവൾ പറഞ്ഞ പോലെ തീയേറ്ററിൽ സിനിമ കാണാൻ കയറി.
കയ്യിൽ തഴുകിയും ഞൊടിയിടകൊണ്ട് കവിളിൽ ചുംബനങ്ങൾ പടർത്തിയും
അവളെ കൊതിപ്പിച്ചതിന്റെ പരിണിതഫലം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അണപൊട്ടിയത്.
വാതിൽ അടച്ചു തിരിഞ്ഞ അവനെ തള്ളി ഹാളിലെ കാർപെറ്റിലേക് വലിച്ചിട്ട ശ്വേത അവന്റെ വയറിൽ കയറിയിരുന്നു ഷർട്ട് ഊരി ചുണ്ട് വലിച്ചു കുടിച്ചു.
അവന്റെ നെഞ്ചിലും കഴുത്തിലും ചുണ്ടുരച്ചു മുരണ്ട ശ്വേത താൻ ഇട്ടിരുന്ന ടാങ്ക് ടോപ്പും ബ്രായും അഴിച്ചു കല്ലിച്ചു നിന്ന മുലക്കണ്ണു മുലയടക്കം അവന്റെ വായിലേക്ക് തള്ളി.

“കുടിക്ക്….വലിച്ചു കുടിക്ക് എന്നിട്ട് പൊട്ടിക്ക്….”

അവന്റെ കൈ എടുത്തു അടുത്ത മുലയിൽ അമർത്തി കൊണ്ട് മുകളിലേക്ക് നോക്കി അവൾ ആർത്തു.
അവന്റെ വായിക്കുള്ളിൽ അമർന്നും ഞെരിഞ്ഞും ഉടഞ്ഞ മുലകളെ അവൻ തുപ്പലിനാൽ കുളിപ്പിച്ച് അവളെ വാരിപുണർന്നുകൊണ്ടു ഒന്ന് തിരിഞ്ഞു,
അടിയിലാക്കിയ ശ്വേതയുടെ പിടച്ചിൽ അടക്കിക്കൊണ്ടു കൈ രണ്ടും കോർത്ത് ഉയർത്തി പിടിച്ചു അവളുടെ കഴുത്തിനെ അവൻ ചുണ്ടുരുമ്മി ചൂടാക്കി.

“ഇതെന്ത് പറ്റി മോളെ ഇവിടെ ചുവന്നു കിടക്കുന്നെ…”

കഴുത്തിലെ വെളുപ്പിൽ തിളങ്ങികിടക്കുന്ന ചുവന്ന കോറലിനെ വിരലുകളാൽ തഴുകി അവൻ ചോദിച്ചു.

“ഏഹ്….എന്ത്….എവിടെ….”

ഒന്ന് ഞെട്ടിക്കൊണ്ടു ശ്വേത കണ്ണ് തുറന്നു

“ദാ..ഇവിടെ….”

ചുണ്ടുകൊണ്ട് ആഹ് ചുവപ്പിൽ ഒന്ന് മുത്തികൊണ്ട് രാഹുൽ പറഞ്ഞു.

“അത്….അത്….അവിടെ ചിലപ്പോൾ മാന്തിയപ്പോൾ നഖം കൊണ്ടതാവും….”

ശ്വേത പറഞ്ഞൊപ്പിച്ചു.

“സാരമില്ല…ഞാൻ മാറ്റി തരാട്ടോ….”

നാവു നീട്ടി ഉമിനീര് പടർത്തി അവിടെ ഒന്ന് വലിച്ചു നക്കിയിട്ട് രാഹുൽ അവളുടെ കഴുത്തിനെ താലോലിച്ചു കൊണ്ടിരുന്നു.

“ആഹ്….മതി….എനിക്ക് എല്ലാം താ…”

അവന്റെ അടിയിൽ കിടന്നു ശ്വേത പുളഞ്ഞു.
അവളുടെ ജീൻസ് പ്രയാസപ്പെട്ട് അവൻ വലിച്ചൂരിയെടുത്തു ഒപ്പം നനഞ്ഞു കുഴഞ്ഞ ചുവന്ന പാന്റി കൂടെ ഇളകി പോന്നു.

“ഒലിപ്പിച്ചു നാശമായല്ലോ പെണ്ണെ…”

“ഹ്മ്മ്….മ്മ്മ…ഹ്മ്മ്….”

അവളുടെ തുടകൾ വിടർത്തി കാർപെറ്റിലേക്ക് ഒലിക്കുന്ന കുഴമ്പ് വിരലിനാൽ തോണ്ടി രുചിക്കുമ്പോൾ രാഹുൽ പറഞ്ഞതിനോട് അവൾ ഒന്ന് മൂളിയതെ ഉള്ളൂ.
കവയകത്തിപ്പിടിച്ചു നാവിനെ അവളുടെ തേനോലിക്കുന്ന പൂവിലേക്ക് അവൻ അമർത്തി തള്ളുമ്പോൾ ശ്വേതയുടെ വിരലുകൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു.
സീൽക്കാരങ്ങൾ അവളുടെ ചുണ്ടുകളുടെ കെട്ടുപൊട്ടിച്ചു പാഞ്ഞു.
ഇതളുകൾ വിടർത്തി അവന്റെ നാവു സുഖദ്ധ്വാരത്തിലേക്ക് കയറി ചെന്നപ്പോൾ അര ഉയർത്തി അവൾ കരഞ്ഞുകൊണ്ട് അവന്റെ നാവിലേക്കും മുഖത്തേക്കും ചുരത്തി വിറച്ചു.
അവളുടെ വിറയലൊഴിയും വരെ അവളെ ചുംബിച്ചും തലോടിയും അവൻ കൊഞ്ചിച്ചു,
അവളുടെ മാറിടങ്ങളുടെ ചലനം സാധാരണ ഗതി പ്രാപിച്ചപ്പോൾ അവളെ ചരിച്ചു കിടത്തി.
തുടവിടർത്തി പിന്നിൽ നിന്ന് തന്റെ ആയുധത്തെ അവൻ അവളിലേക്ക് തറച്ചു,
തോളിൽ ചുംബിച്ചുകൊണ്ട് മുലകൾ പിഴിഞ്ഞ് മൃദുലമായ ചന്തികളുടെ ഇളക്കം അരയിൽ അറിഞ്ഞുകൊണ്ട് ഓരോ നിമിഷത്തിന്റെയും സുഖം പതിന്മടങ്ങാക്കി ശ്വേതയെ രാഹുൽ പിളർത്തിക്കൊണ്ടിരുന്നു.

“ഏട്ടാ….പൊന്നേ….എനിക്ക്
…എനി….ക്ക്….വയ്യ….”

മുരണ്ടുകൊണ്ട് തന്റെ ഉള്ളിൽ തിങ്ങിനിറഞ്ഞു കയറിയിറങ്ങുന്ന രാഹുലിന്റെ പൗരുഷത്തിന്റെ താഡനത്തിൽ അവളുടെ വാക്കുകൾ ചിന്നി ചിതറി.

“മോളെ….നീ….മുകളിൽ ഇരിക്കുവോ….”

അവളുടെ ചെവിയിൽ കടിച്ചുകൊണ്ട് അവൻ ചോദിച്ചു.

“ഉം….”

ഞരങ്ങുന്നതിനിടയിൽ അവൾ മൂളി,
ഇഴുകി ഉരയുന്ന കുണ്ണ വലിച്ചൂരി മലർന്നതും
ശ്വേത അവന്റെ ഉത്തരം വെടിവെച്ചിടാൻ കാത്തു നിന്നിരുന്ന കൊടിമരത്തിലേക്ക് ഊർന്നിറങ്ങി.

“നോവുന്നുണ്ടോ മോളെ…”

വിമ്മിഷ്ടപ്പെട്ട അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ
ചുമൽ കൂച്ചികൊണ്ട് അവൾ അവനുമേലെ മുലകൾ അമ്മർത്തി കിടന്നുകൊണ്ട് അര ചുറ്റിക്കാൻ തുടങ്ങി.
ഇതുവരെ അനുഭവിക്കാത്ത സുഖത്തിൽ അവൾ അവന്റെ ചുണ്ടുകൾ ഉറിഞ്ഞിക്കൊണ്ടു മൂളുമ്പോൾ വരവറിയിച്ചുകൊണ്ടു അവനും അവളുടെ ചുണ്ടിലൂടെ ആത്മാവിനെ ഊറ്റിക്കൊണ്ട് അവളുടെ പൂവിലേക്ക് ഇറുക്കി അടിച്ചു.

ചുണ്ട് വിട്ടു കരഞ്ഞുകൊണ്ട് അവൾ അവന്റെ അരയിൽ ചീറ്റി തെറിച്ചപ്പോൾ , അവളുടെ കഴുത്തിൽ ചപ്പിക്കൊണ്ട് അവളുടെ ആഴങ്ങളിലേക്ക് അവനും നിറച്ചൊഴിച്ചു.

ഒരു പിണക്കം അന്നവിടെ അവസാനിക്കുമ്പോൾ രണ്ടുപേരുടെയും ജീവിതത്തിലേക്ക് ഒരു മിന്നൽപ്പിണർ യാത്ര തിരിച്ചിരുന്നു.

********************************

“ഡാ….ഡാ…എണീക്ക്…മതി ഇവിടിരുന്നത് വീട്ടിൽ പോകാം….”

കടൽക്കരയിലെ ചാരു ബെഞ്ചിൽ ബോധം കെട്ടു ചാഞ്ഞു കിടക്കുന്ന രാഹുലിന്റെ കവിളിൽ തട്ടി ദീപൻ വിളിച്ചു.

മയക്കത്തോടെ വ്യക്തമല്ലാതെ എന്തൊക്കെയോ പുലമ്പിയതല്ലാതെ രാഹുലിൽ നിന്ന് മറ്റു അനക്കം ഒന്നും ഉണ്ടായില്ല…
അത് കണ്ടതോടെ ദീപൻ അവനെ തോളിലേക്കു കയറ്റിപ്പിടിച്ചു പതിയെ അവനെയും താങ്ങിക്കൊണ്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നു.

“ഏട്ടാ….അവ….അവള്….അവ…ള്….എന്തിനാ….”

പതിമയക്കത്തിൽ അവൻ എന്തൊക്കെയോ ഉഴറി.

കാറിന്റെ ഡോർ തുറന്നു അവനെ കിടത്തി, ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ദീപന്റെ ഫോൺ അടിച്ചു.

“എന്താ….പാറു…”

കാൾ എടുത്ത ദീപൻ ചോദിച്ചു.

“അവനിന്നും കുടിച്ചിട്ടുണ്ടോ ഏട്ടാ…”

ഒരു ചെറിയ വിതുമ്പൽ അവിടെ നിന്നും ഉണ്ടായിരുന്നു.

“ഹ്മ്മ്….എന്നും ഉള്ളതല്ലേ പിന്നെന്താ…നീ എന്നും ഇത് തന്നെ അല്ലെ ചോദിക്കുന്നെ എനിക്ക് പറയാനുള്ളത് ഒരേ ഉത്തരവും….ഞാൻ വെക്കുവാ…ഫ്ലാറ്റിൽ എത്തിയിട്ട് വിളിക്കാം,…”

അപ്പുറത്തു നിന്ന് അടക്കി പിടിച്ച ഒരു മൂളൽ മാത്രം കേട്ട് കൊണ്ട് ദീപൻ കാറെടുത്തു.

നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് അവന്റെ കാർ കയറി, ഡോർ തുറന്നു രാഹുലിനെ താങ്ങി എടുക്കുമ്പോൾ പതിവുപോലെ ലിഫ്റ്റ് വരെ സെക്യൂരിറ്റി ഷൈജുവും എത്തി.

ഫ്ലാറ്റ് തുറന്നു അവനെ റൂമിലെ ബാത്‌റൂമിൽ ഷവറിനടിയിൽ ഇരുത്തി, കുളിര് ദേഹത്തു അരിച്ചു കയറിയപ്പോൾ അവൻ വിറക്കുന്നത് കണ്ട ദീപൻ ഷവർ ഓഫ് ആക്കി ദേഹമാകെ ഒന്ന് തുടച്ചു ഒരു ഷോർട് ഉടുപ്പിച്ചു കട്ടിലിൽ കിടത്തി പുതപ്പെടുത്തു നെഞ്ച് വരെ മൂടി.

പിന്നെ കയ്യിൽ കൂടെ കരുതിയ കാസെറോൾ അവനു കാണുന്ന രീതിയിൽ കട്ടിലിനരികിലെ മേശയിൽ വച്ചു,
താടിയിറങ്ങി കരിവാളിച്ചു ക്ഷീണിച്ച അവന്റെ മുഖം നോക്കി നിന്ന ദീപന്റെ ഉള്ളു നീറുന്നുണ്ടായിരുന്നു.
ചിന്തകളെ മുറിച്ചുകൊണ്ടു വീണ്ടും അവന്റെ ഫോൺ അടിച്ചു.

ആരാണെന്നു അറിയാവുന്നത് കൊണ്ട് അവൻ നോക്കാതെ തന്നെ അറ്റൻഡ് ചെയ്തു.

“എത്തി….ഉം…അവൻ കാണുമ്പോലെ വെച്ചിട്ടുണ്ട്…
ആഹ് ഞാൻ വീഡിയോ കാൾ വരാം….”

കാൾ കട്ട് ചെയ്ത്… ദീപൻ വീഡിയോ കാൾ ഓൺ ആക്കി പാർവതിയെ വിളിച്ചു.
ശേഷം രാഹുലിന് നേരെ തിരിച്ചു.

“അവൻ വീണ്ടും ക്ഷീണിച്ചു….എനിക്ക് പേടിയാവാണു ഏട്ടാ….എന്റെ കൊച്ച്….”

തെന്നിപ്പോയ ഒരു ചെറു നിലവിളി ഉയർന്നതും ദീപൻ അവളെ നോക്കി.

“അടങ്ങിയിരിക്ക് പാർവതി….ഇല്ലേൽ ഞാൻ ഇപ്പോൾ കട്ട് ചെയ്യും….”

“എനിക്ക് സഹിക്കണില്യ ഏട്ടാ….ഞാൻ….ഞാനും കൂടി കാരണോല്ലേ…ഇവന് ഈ ഗതി വന്നേ….”

“നീ കരായതിരിക്ക് പാറു….വിധിയാണ്….
എങ്ങനേലും ഇവനെ മാറ്റിയെടുത്തെ ശെരിയാകൂ…”

ദീപൻ ഫോണിലൂടെ രാഹുലിനെ നോക്കി കരയുന്ന പാർവതിയെ ശകാരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

“നമ്മുക്ക് ഒന്നൂടെ അവനെ ഹോസ്പിറ്റലിൽ കൊണ്ടൊയാലോ ഏട്ടാ…ഞാൻ…ഞാൻ അവന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചോളാം…”

“അവനു കൂടി പൂർണ്ണ മനസ്സ് തോന്നാതെ അവിടെ കൊണ്ടോയിട്ടൊന്നും കാര്യമില്ല….എന്തേലും അത്ഭുതം സംഭവിക്കണം അല്ലേൽ ഇനി….”

ദീപൻ പറഞ്ഞു നിർത്തി.

“ഞാൻ വെക്കുവാ….നീ കഴിച്ചോ….ഞാൻ വരാൻ കുറച്ചു വൈകും…”

“ഉം….”

കണ്ണീരോടെ പാർവതി ഫോൺ വെച്ചു.

ദീപൻ അവനരികിൽ കയറി കിടന്നു അവന്റെ തലമുടിയിലൂടെ കയ്യോടിക്കുമ്പോൾ അവൻ അനുഭവിച്ച വേദനകൾ മുള്ളുപോലെ ദീപന്റെ ഉള്ളിലും കുത്തുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു, ഒഴുകുന്ന പുഴപോലെ മാസങ്ങളും….
ദീപൻ ഏറെക്കുറെ വീട്ടിൽ തന്നെ ആയിരുന്നു പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒഴികെ ഓഫീസിലെ ചുമതലകൾ മുഴുവൻ രാഹുലിന് മേലെ ആയിരുന്നു.
പെട്ടെന്നുള്ള മാറ്റത്തിൽ രാഹുലിന് അസ്വസ്ഥതകൾ തോന്നിയിരുന്നെങ്കിലും വീട്ടിൽ ഉള്ള ഏട്ടനെ ചുറ്റി സന്തോഷത്തോടെ ചുറ്റിത്തിരിയുന്ന ഏട്ടത്തിയുടെ പ്രകാശം നിറഞ്ഞ മുഖം കാണുമ്പോൾ രാഹുലിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെ ആവുകയായിരുന്നു.

ശ്വേതയുമായുള്ള ഇണക്കവും പിണക്കവുമെല്ലാം രാഹുൽ ആസ്വാദിക്കുകയായിരുന്നു, ശ്വേതയും പാർവതിയും കസിൻസ് ആയിരുന്നതുകൊണ്ടും അവർ തമ്മിൽ ഒരിക്കലും സൗന്ദര്യപിണക്കങ്ങൾ ഉണ്ടായിരുന്നില്ല, പാർവതി അതിനൊരു അവസരം കൊടുത്തിരുന്നുമില്ല.

പ്രണയത്തിൽ മുങ്ങിയ രാത്രികളും പകലുകളുമായി രാഹുൽ ഒരു സ്വപ്നത്തിൽ എന്ന പോലെ ഒഴുകിക്കൊണ്ടിരുന്നു സ്വപ്നത്തിന്റെ അവസാനം എന്നോണം ആഹ് ദിവസം എത്തും വരെ.

“ഡാ ചെക്കാ പെണ്ണിനെ ഇട്ടു വട്ട് കളിപ്പിക്കല്ലേട്ടോ….രാവിലെ നീ വിഷ് ചെയ്തില്ല ഓർത്തില്ല എന്നൊക്കെ പറഞ്ഞു എന്നോട് പതം പറയുവായിരുന്നു അവള്…”

ശ്വേത കൈകഴുകാൻ പോയപ്പോൾ രാഹുലിന്റെ കയ്യിൽ നുള്ളി പാർവതി പറഞ്ഞു.

“അവളുടെ എന്റെ കൂടെ ഉള്ള ആദ്യ ബി ഡേയ് അല്ലെ ഏട്ടത്തി…ഒരു സർപ്രൈസ് പോലും ഇല്ലാതെ എങ്ങനെയാ….”

രാഹുൽ കള്ള ചിരിയൊതുക്കി പറഞ്ഞു.

“പിന്നെ അവളുടെ കുറുമ്പ് കാണാനും നല്ല രസാ അത് വൈകിട്ട് വരെ അങ്ങനെ ഇരുന്നോട്ടെ……
ഉച്ച കഴിയുമ്പോൾ ഞാൻ കേക്കും ബാക്കി സംഭവങ്ങൾ ഒക്കെ ആയിട്ട് വരാം…”

പുട്ട് പൊടിച്ചു മുട്ടക്കറിയുമായി കുഴച്ചു വായിലേക്കിട്ടുകൊണ്ട് രാഹുൽ പറഞ്ഞു.

“നമ്മൾ മാത്രേ ഉള്ളോട…അവളുടെ അച്ഛനേം അമ്മേം ഒന്നും വിളിക്കണ്ടേ…”

“ഏയ് അവിടെ നാളെ കൂടാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…”

ശ്വേത വരുന്നത് കണ്ട രണ്ടു പേരും സംസാരം മാറ്റി.

“ഏട്ടത്തി എനിക്ക് കുറച്ചൂടെ ഗ്രേവി താ…”

പ്ലേറ്റ് നീട്ടിക്കൊണ്ട് രാഹുൽ പറഞ്ഞത് കേട്ടുകൊണ്ട് വന്ന ശ്വേത അവന്റെ തലയിൽ ഒന്ന് തട്ടി.

“ഒഴിച്ച് കൊടുക്ക് ഏട്ടത്തി വെട്ടി വിഴുങ്ങട്ടെ…”

“ഡി…”

രാഹുലിന്റെ തലയിൽ തട്ടിയത് കണ്ട പാർവതി കനത്തിൽ വിളിച്ചു.

പാർവതിയെ നോക്കി കൊഞ്ഞനം കുത്തിയ ശ്വേത മുകളിലേക്ക് കയറിപ്പോയി.

“പെണ്ണിന് ശെരിക്കും ഇളകിയിട്ടുണ്ട്…”

“അതൊക്കെ വൈകിട്ട് കേക്ക് മുറിക്കുമ്പോൾ മാറിക്കോളും…”

രാഹുൽ കണ്ണിറുക്കി പറഞ്ഞു.

കാറിൽ ഇരിക്കുമ്പോഴും ശ്വേതയുടെ മുഖം ഗൗരവത്തിൽ ആയിരുന്നു.

“ഡോ….എന്താടോ മിണ്ടാതെ ഇരിക്കുന്നെ…”

ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ ശ്വേത ഒന്നും മിണ്ടിയില്ല,
ഒളിപ്പിച്ച കള്ള ചിരിയോടെ രാഹുൽ വണ്ടി അവളുടെ ഓഫീസിനു മുന്നിൽ നിർത്തി.

“ഒന്നും മറന്നില്ലല്ലോ…???”

അവന്റെ നേരെ കണ്ണ് കൂർപ്പിച്ചുകൊണ്ട് പുറത്തു ഇറങ്ങി കുനിഞ്ഞു കൊണ്ട് ശ്വേത ചോദിച്ചു.

“ഏയ്…എന്ത് മറക്കാൻ…ഒന്നും മറന്നിട്ടില്ല…ഈവനിംഗ് ഞാൻ കൂട്ടാൻ വരാമേ…റ്റാ റ്റാ…”

പറഞ്ഞ ശേഷം രാഹുൽ വണ്ടിയെടുത്തു പോവുമ്പോൾ അവന്റെ കാറിലേക്ക് നോക്കി നിൽക്കുന്ന ശ്വേതയെ കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു.
********************************

“കേക്ക് എവിടെടാ….”

“കാറിൽ ഉണ്ടേട്ടത്തി…”

കയ്യിൽ നിറഞ്ഞിരുന്ന പാർട്ടി പോപ്പറുകളും ഡെക്കറേറ് ചെയ്യാനുള്ള ബലൂണും കൊണ്ടകത്തേക്ക് കയറുംവഴി രാഹുൽ ഇറങ്ങി വന്ന പാർവ്വതിയോട് പറഞ്ഞു.
കാറിൽ നിന്ന് കേക്ക് എടുത്തു അകത്തേക്ക് കയറുമ്പോഴേക്കും രാഹുൽ തോരണങ്ങൾ കൊണ്ട് അലങ്കരിക്കാൻ തുടങ്ങിയിരുന്നു.
സോഫയിൽ ഇരുന്നോണ്ട് ബലൂണ് വീർപ്പിക്കുന്ന ദീപനെ കണ്ടുകൊണ്ടാണ് അവൾ അകത്തേക്ക് വന്നത്.

“വൈകിട്ടത്തേക്ക് പുറത്തൂന്നു എന്തേലും വാങ്ങണോ ഏട്ടത്തി…”

“അയ്യട….അപ്പോൾ ഞാൻ ഉണ്ടാക്കിയാതൊക്കെയോ…
ഇവിടുള്ളതൊക്കെ മതീട്ടാ…”

കേക്ക് ഫ്രിഡ്ജിലേക്ക് കൊണ്ടുപോയി വെക്കുന്നതിനിടയിൽ പാർവതി ഒച്ചയിട്ടു.

തമ്മിൽ നോക്കി ദീപനും രാഹുലും ചിരിക്കുമ്പോൾ വൈകിട്ടത്തെ കൊച്ചു പാർട്ടിക്കായി അവരുടെ വീട് ഒരുങ്ങുകയായിരുന്നു.
********************************

“ഏട്ടാ അവനെയൊന്നു വിളിച്ചു നോക്കട്ടെ….”

ഇടറുന്ന സ്വരത്തിൽ പേടിയോടെ പാർവതി ഡ്രൈവ് ചെയ്യുന്ന ദീപനോട് പറഞ്ഞു.

ദീപന്റെ മനസ്സ് ആകെ കലുഷിതമായത് കൊണ്ടാവാം അവനിൽ നിന്ന് ഉത്തരം ഒന്നും കിട്ടിയില്ല.

————————————-

വൈകിട്ട് അതീവ സന്തോഷത്തോടെയായിരുന്നു ശ്വേതയെ വിളിക്കാനായി രാഹുൽ അവളുടെ ഓഫീസിലേക്ക് പോയത്.

ഇടയ്ക്ക് അവൻ വിളിച്ച കാൾ ഒക്കെയും അവൾ എടുക്കാതിരുന്നപ്പോൾ തന്നെ അവൾ തന്നോട് പിണങ്ങി എന്ന് രാഹുലിന് അറിയാമായിരുന്നു.
അവളുടെ ആക്രമണം പ്രതിരോധിക്കാൻ അവൾക്കിഷ്ടപ്പെട്ട വൈറ്റ് ഓർക്കിഡുകൾ നിറഞ്ഞ ഒരു ബൊക്കെ അവൻ കരുതിയിരുന്നു.

ഓഫീസിനു മുന്നിൽ കാർ നിർത്തി അവളെ വെയിറ്റ് ചെയ്യുമ്പോൾ അവന്റെ മനസ് കുട്ടികളുടേതെന്ന പോലെ തുടിച്ചു കൊണ്ടിരുന്നു, എക്സയ്റ്മെന്റ് നിറഞ്ഞു അവനു ഓരോ നിമിഷവും മണിക്കൂറുകൾ പോലെയാണ് തോന്നിയത്.
ഓഫീസിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞു ഓരോരുത്തരായി ഇറങ്ങുന്നത് കണ്ട അവൻ ചിരിയോടെ ബൊക്കെ കയ്യിൽ എടുത്തു.

കാറിനു വെളിയിൽ അവളെയും കാത്തു ചിരിയോടെ നിന്ന രാഹുൽ പുറത്തേക്കിറങ്ങുന്നവരിൽ തന്റെ പ്രിയയെ തേടി കൊണ്ടിരുന്നു.
പുറത്തേക്കിറങ്ങിയവരുടെ തിരക്കൊഴിഞ്ഞു ശോഷിച്ചു തീർന്നപ്പോഴും അവളെ കാണാഞ്ഞ രാഹുൽ ഓഫീസിലേക്ക് നടന്നു,
നടക്കുംവഴി അവളുടെ ഫോണിലേക്ക് വിളിച്ച രാഹുലിന് മറ്റൊരു പ്രതികരണം കിട്ടിയിരുന്നു.

“The phone you have been trying is currently switched off….”

“ശ്ശെ…ഇവളുടെ ഒരു കാര്യം….”

പിറുപിറുത്തുകൊണ്ട് രാഹുൽ ഫ്രണ്ട് ഓഫീസിലെ ടേബിളിൽ ഇരുന്ന പെൺകുട്ടിയുടെ മുന്നിലെത്തി.

“ഹെലോ….ഞാൻ രാഹുൽ ശ്വേതയുടെ ഹസ്ബൻഡ് ആണ്, ഞാൻ താഴെ ഉണ്ടെന്നു ഒന്ന് ഇൻഫോം ചെയ്യാമോ…അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്…”

“ഓക്കേ….സോഫ്റ്റ്‌വെയർ ലെ അല്ലെ…”

“അതെ…”

പോണിടൈൽ കെട്ടിയ മുടിയിളക്കി കുഞ്ഞു മുഖത്തിൽ വിരിഞ്ഞ ചിരിയോടെ പെൺകുട്ടി പറഞ്ഞു.

ഫോണെടുത്തു അവൾ വിളിക്കുന്നതും കാര്യം പറയുന്നതും കേട്ട് രാഹുൽ അടുത്ത് നിന്നു.
ഒന്ന് മൂളി ഫോൺ വെച്ച ശേഷം അവൾ രാഹുലിനെ നോക്കി.

“ശ്വേത ഇന്ന് വന്നിട്ടില്ലല്ലോ….ലീവ് റിപ്പോർട്ട് ചെയ്തിട്ടുമില്ല…..”

അവളുടെ മറുപടി കേട്ട രാഹുലിന്റെ മുഖം ചുളുങ്ങി.

“ഏയ്…അങ്ങനെ വരാൻ വഴിയൊന്നുമില്ല രാവിലെ ഞാനാ അവളെ ഡ്രോപ്പ് ചെയ്തേ…”

“ഇല്ല സർ ഇന്ന് ശ്വേത പഞ്ച് ഇൻ ചെയ്തിട്ടില്ല…ടീം ലീഡർ കോൺടാക്ട് ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല എന്നും പറഞ്ഞു.”

“നിങ്ങളെന്താ ഈ പറയുന്നേ…രാവിലെ ഇവിടെ വിട്ടു പോയ ആള് ഇവിടെ വന്നിട്ടില്ല എന്ന് പറഞ്ഞാൽ….”

രാഹുലിന്റെ സ്വരം ഉയർന്ന് വന്നതുകൊണ്ടാവണം ചുറ്റും നിന്നവർ അങ്ങോട്ട് നോക്കി.
അവന്റെ ഭാവം കണ്ട പെൺകുട്ടിയുടെയും മുഖം വിളറുന്നത് കണ്ടതോടെ അവനും വല്ലാതെ ആയി.

“ഐം സോറി….
………ഞാൻ….ഞാൻ…
അവളിനി ഇവിടെ വരുവാണേൽ ഒന്ന് എന്നെ അറിയിക്കണം പ്ലീസ്….”

രാഹുൽ അതിവേഗം തിരികെ നടന്നു, അവന്റെ ഹൃദയം നിലവിട്ടു മിടിക്കുന്നത് അവന്റെ കർണപടത്തിൽ കേൾക്കുന്നുണ്ടായിരുന്നു,
മനസ്സിലാകെ സമ്മർദ്ദം
നിറഞ്ഞ രാഹുൽ കാറിനടുത്തേക്ക് എത്തി.
ഓഫിസിനു ചുറ്റും അവന്റെ കണ്ണുകൾ ലക്ഷ്യമില്ലാതെ അലഞ്ഞു.

ഫോൺ റിങ് ചെയ്യുന്ന കേട്ട രാഹുലിന് അതെടുക്കാൻ നിമിഷങ്ങൾ പോലും വേണ്ടിയിരുന്നില്ല.

“ഏട്ടാ….”

“എന്താടാ….എന്ത് പറ്റി നിന്റെ സ്വരം എന്താ വല്ലാതെ….”

“ഏട്ടാ അവൾ രാവിലെ ഇവിടെ കയറിയിട്ടില്ല…ലീവും പറഞ്ഞിട്ടില്ല…ഞാൻ രാവിലെ ഡ്രോപ്പ് ചെയ്തതാ…”

“ഡാ നീ ടെൻഷൻ അടിക്കാതെ….”

“ഇനി എന്തേലും പറ്റിയിട്ടുണ്ടാവുവോ ഏട്ടാ….”

“നീ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്….
….അവൾ ചിലപ്പോൾ പിണങ്ങി വീട്ടിലേക്ക് വല്ലതും പോയിട്ടുണ്ടാവും….നീ അവിടെ വിളിച്ചിരുന്നോ….”

“ഇല്ലേട്ടാ….ഞാൻ……. ഞാൻ ഒന്ന് വിളിക്കട്ടെ….”

കട്ട് ചെയ്ത ഉടനെ അവൻ ശ്വേതയുടെ വീട്ടിലേക്ക് വിളിച്ചു.

“മോനെ…എന്തായി…പരിപാടി ഒക്കെ തുടങ്ങിയോ….”

ഫോണെടുത്ത ഉടനെ ശ്വേതയുടെ അമ്മ ചോദിച്ചു.

“ആഹ് അമ്മ…തുടങ്ങാൻ പോവുവാ….”

“പിന്നെ ആഹ് പെണ്ണിനോട് ഫോൺ ഒന്ന് ഓൺ ആക്കി വെക്കാൻ പറ വിളിച്ചാലും കിട്ടത്തില്ല….അവളടുത്തുണ്ടോ…”

അവിടെ നിന്നുള്ള മറുപടി കേട്ട രാഹുലിന്റെ കാൽചുവട്ടിലെ മണ്ണൊലിച്ചു പോവുന്ന പോലെ തോന്നി.

“ഞാൻ….അവള്….ഞാൻ പുറത്താ അമ്മ….ഞാൻ എത്തിയിട്ട് വിളിക്കാം…”

മറുപടി പോലും കേൾക്കാൻ നിക്കാതെ അവൻ ഫോൺ വെച്ചു.

“ഏട്ടാ….അവൾ അവിടെ ഇല്ല….എനിക്കെന്തോ പേടി ആവുന്നു….”

“നീ ഒന്ന് നേരെ നിക്കടാ….അവളുടെ കൂട്ടുകാരുടെ നമ്പർ ഏതേലും ഉണ്ടേൽ വിളിച്ചു നോക്ക്….ഞാൻ ദേ ഇറങ്ങുവാ നീ ഓഫിസിനു മുൻപിൽ അല്ലെ….”

“ആഹ്…”

“നീ അവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം…”

ദീപന്റെ വാക്കുകേട്ടു പിടയുന്ന ഹൃദയവുമായി അവൻ അവളുടെ പരിചയമുള്ള കൂട്ടുകാരെയൊക്കെ വിളിച്ചു കൊണ്ടിരുന്നു,..എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് അവന്റെ താളം തെറ്റിക്കാനുള്ള മറുപടികൾ മാത്രമായിരുന്നു.

————————————-

“ഹേയ്….നിങ്ങളിങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
ആള് പിണങ്ങി എന്തേലും കുരുത്തക്കേട് ഒപ്പിച്ചതാവും…
ഏതേലും കൂട്ടുകാരികളുടെ വീട്ടിൽ ഉണ്ടാവും…
ഹോസ്പിറ്റലിൽ ഒന്നും ശ്വേതയുടെ ഏജ് ഗ്രൂപ്പിൽ ഉള്ള ആക്‌സിഡന്റസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല….
കുറച്ചു സമയമേ വേണ്ടു…നമുക്ക് ആളെ കണ്ടുപിടിക്കാം…
നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് ചെല്ല്… ”

രാത്രി ഇരുട്ടി സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ സി ഐ രാഹുലിന്റെ തോളിൽ തട്ടി പറഞ്ഞു.

നിറഞ്ഞു ചുവന്ന കണ്ണുകളും ചുരുങ്ങി ക്ഷീണിച്ച മുഖവുമായി ദീപന്റെ തോളിൽ ചാരി അവൻ കാറിൽ കയറി.
കാറോടിക്കുമ്പോഴെല്ലാം അവൻ മൗനമായി പുറത്തേക്ക് നോക്കിയിരുന്നതെ ഉള്ളൂ.
കണ്ണിൽ നിന്നുരുണ്ടിറങ്ങുന്ന മിഴിനീർ പക്ഷെ അവന്റെ ഹൃദയം പോലെ വാചാലമായിരുന്നു.

“എന്തായി…ഏട്ടാ….”

വാതിൽ തുറന്നതെ കരഞ്ഞു വീർത്ത മുഖവുമായി പാർവതി അവരോടു ആരാഞ്ഞു,

“പറയാം…”

രാഹുൽ മുകളിലേക്ക് തളർന്നു പോവുന്നത് കണ്ട പാർവതി അവനു നേരെ നടക്കാൻ ഒരുങ്ങുന്നത് കണ്ട ദീപൻ അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.

“അവൻ കുറച്ചു കിടന്നോട്ടെ…”

അത് മനസ്സിലാക്കിയെന്നോണം പാർവതി ദീപനോട് ചേർന്ന് നിന്നു.

“അവളെ കുറിച്ച് എന്തേലും വിവരം കിട്ടിയോ ഏട്ടാ…”

“ഇല്ല….ആക്സിഡന്റ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…
പിന്നെ സി ഐ സംശയം പറഞ്ഞത് കിഡ്നാപ്പ് ആണോ എന്നുള്ളതാ….ഫോണും ഓഫ് ആണല്ലോ….
എനിക്കറിയില്ല….”

ദീപൻ സോഫയിലേക്കിരുന്നു,
അവന്റെ നെഞ്ചിൽ തലചായ്ചു മൗനമായി പാർവതിയും വിങ്ങിയപ്പോൾ ആഘോഷിക്കാനായി കെട്ടിയിരുന്ന തോരണങ്ങളും ബലൂണും വർണങ്ങളും ഇതിനെല്ലാം മൂകസാക്ഷികളായി.

റൂമിലെത്തിയ രാഹുൽ അവൾ രാവിലെ അഴിച്ചിട്ട ഷർട്ട് നെഞ്ചോടു ചേർത്ത് കരഞ്ഞു.
സി ഐ ഏട്ടനോട് ഒതുങ്ങി നിന്ന് പറഞ്ഞതാണെങ്കിലും അവളെ തട്ടിക്കൊണ്ടു പോവാനുള്ള സാധ്യത പറഞ്ഞത് അവനും കേട്ടിരുന്നു.

അവളുടെ മണം നിറഞ്ഞ ഉടുപ്പ് നെഞ്ചോടു ചേർത്ത് വിതുമ്പുമ്പോൾ അവന്റെ ഉള്ളു പൊളിയുകയായിരുന്നു.

********************************

“ഡാ മോനെ എണീക്ക്…”

ശ്വേതയുടെ ഉടുപ്പും കെട്ടിപ്പിടിച്ചു രാത്രി മുഴുവൻ ഉറക്കമില്ലാതെ കരഞ്ഞു എപ്പോളോ ഉറങ്ങിപ്പോയ രാഹുലിനെ ദീപൻ വിളിച്ചതും.

രാഹുൽ ഞെട്ടി എഴുന്നേറ്റു.
അവന്റെ കണ്ണുകൾ വീർത്തിരുന്നു,
ചുവന്നു തിളങ്ങിയ അവന്റെ കണ്ണുകളിൽ പ്രതീക്ഷ കണ്ട ദീപൻ തല താഴ്ത്തി.

“നീ പെട്ടെന്ന് ഒന്ന് റെഡിയാക് നമുക്കൊന്ന് പുറത്തു പോണം….”

ദീപൻ പറഞ്ഞതുകേട്ട രാഹുലിന്റെ നെഞ്ചിൽ തുടിയുണർന്നു.

“ഏട്ടാ…എങ്ങോട്ടേക്കാ….ശ്വേത അവളെ കിട്ടിയോ പറ….”

എഴുന്നേറ്റു തന്റെ നേരെ നോക്കാത്ത ദീപന്റെ കയ്യിൽ കുലുക്കിക്കൊണ്ട് രാഹുൽ ചോദിച്ചു.

“ഉം….അവൾ സ്റ്റേഷനിൽ ഉണ്ട്….”

അത്ര മാത്രം പറഞ്ഞു ദീപൻ താഴേക്ക് പോയി.

കേട്ടതോടെ പുതുജീവൻ കയ്യിൽ കിട്ടിയ പ്രതീതി ആയിരുന്നു രാഹുലിന് തിടുക്കത്തിൽ ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ അവനെ കാത്തു ദീപൻ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഇറങ്ങാൻ നേരം ഏട്ടത്തിയെ നോക്കിയെങ്കിലും കണ്ടില്ല…
ശ്വേതയെ കാണാനുള്ള വ്യഗ്രതയിൽ അവൻ ഓടി കാറിൽ കയറി, ദീപൻ കാറെടുത്തു.

“അവൾ ശെരിക്കും മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു….
നമ്മൾ ഒരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തതിനു ഇങ്ങനെയാണോ ചെയ്യേണ്ട….”

ദീപൻ എന്തോ പറയാൻ ആഞ്ഞതും രാഹുൽ ഉള്ളിലുള്ള സന്തോഷം കൊണ്ട് പറഞ്ഞു തുടങ്ങി.
അത് കേട്ടതോടെ ദീപൻ പറയാൻ വന്നത് ഉള്ളിലൊതുക്കി.
അവന്റെ കണ്ണ് തുളുമ്പിയത് ശ്വേതയെക്കുറിച്ചുള്ള പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്ന രാഹുൽ കണ്ടില്ല.

സ്റ്റേഷനിൽ ഇറങ്ങി അകത്തേക്ക് നടക്കുന്ന നേരം അവരെ കടന്ന് കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ മറ്റൊരുവൾ താങ്ങിക്കൊണ്ട് പോവുന്നത് അവരുടെ കണ്ണിൽ പെട്ടു.

സ്‌റ്റേഷനിലേക്ക് കടന്ന രാഹുലിന്റെ കണ്ണുകൾ ശ്വേതയെ തേടി ചുറ്റും നടന്നു,
സി ഐ യുടെ റൂമിലേക്ക് കടക്കുമ്പോൾ രാഹുൽ അക്ഷമനായിരുന്നു,

അതെ സമയം ദീപനോട് പുറത്തു നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം സി ഐ അകത്തേക്ക് വരുന്നത് നെഞ്ചിടിപ്പോട് കൂടിയാണ് അവൻ കണ്ടത്.
അവന്റെ മുന്നിൽ തൊപ്പി ഊരി വെച്ച സി ഐ, യുടെ മുഖം അസ്വസ്ഥമായിരുന്നു.
അവന്റെ പേടി അത് കണ്ടതോടെ കൂടുകയും ചെയ്തു.

“സാർ ശ്വേത….അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…”

അവന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

“ഇല്ല രാഹുൽ….ഷി ഈസ്,… ഷീ ഈസ് ഓൾ റൈറ്റ്….എനിക്ക് പറയാനുള്ളത് രാഹുലിനോടാണ്, പറയുന്നതെല്ലാം താൻ റാഷണൽ ആയിട്ട് കേൾക്കണം,….പറയാനുള്ളത് കുറച്ചു വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആവുമ്പോൾ അത് കേൾക്കാനുള്ള മനഃസാനിധ്യം കൂടി താങ്കൾക്ക് വേണമല്ലോ….”

“സാർ എന്താ പറയുന്നത് ശ്വേത അവൾക്കെന്തെങ്കിലും…”

“നോ…ആള് സേഫ് ആണ് ഇവിടെ തന്നെ ഉണ്ട്….വിളിക്കും മുന്നേ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ആൻഡ് അതിലേക്കാണ് ഞാൻ വരുന്നത്, കയ്യിൽ പേപ്പർ വെയിറ്റ് എടുത്തൊന്നമർത്തി തന്റെ മുഖം ഒന്നയച്ചു സി ഐ നിഷാദ് രാഹുലിനെ നോക്കി.

“രാഹുൽ ഇന്നലെ ശ്വേത ഓഫീസിൽ താൻ ഡ്രോപ്പ് ചെയ്തു കഴിഞ്ഞു ശ്വേതയുടെ ഒരു ഫ്രണ്ട് ന്റെ ഒപ്പം ആയിരുന്നു.
ഫോൺ സിഗ്നലും ഓഫീസിനു മുന്നിലെ സിസി ടീവി വിഷ്വൽസും വെച്ചു ഞങ്ങൾ അവരെ കണ്ടെത്തി.
ആൻഡ് ചോദിച്ചു വന്നപ്പോൾ….ശ്വേതയ്ക്ക് അയാളുമായി ഒരു അഫയർ ഉണ്ടെന്നു മനസിലായി, ഇന്നലെ അവർ പോയതും അതുകൊണ്ടായിരുന്നു.
…….ഇപ്പോൾ രണ്ടു പേരും ഇവിടെയുണ്ട്, അയാളുടെയും കല്യാണം കഴിഞ്ഞതാണ് ആൻഡ് ഇറ്റ് വാസ് എ ലവ് മാര്യേജ്….
ബട്ട് അതിനി കണ്ടിന്യൂ ചെയ്യാൻ താല്പര്യമില്ല എന്ന് കുറച്ചു മുന്നേ അയാളുടെ വൈഫ് വന്നപ്പോൾ അയാൾ പറഞ്ഞു കഴിഞ്ഞു,
ശ്വേതയ്ക്കും അയാളോടൊപ്പം ജീവിക്കാനാണ് താല്പര്യം എന്നാണ് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്…”

നിഷാദ് അത്രയും പറഞ്ഞു നിർത്തി രാഹുലിനെ നോക്കിയപ്പോൾ അനങ്ങാതെ വിളറി ചോര വാർന്നു ഒരു ശവം പോലെ കസേരയിൽ രാഹുൽ അയാളെ നോക്കിയിരുന്നു.
അവന്റെ കണ്ണിലേക്ക് നോക്കിയ നിഷാദിനുപോലും കണ്ണ് താഴ്ത്തേണ്ടി വന്നു.

ദീപൻ അവന്റെ തോളിൽ തട്ടുമ്പോൾ പിടിവിട്ടു ഒഴുകിയ നീർത്തുള്ളികൾ അവന്റെ ഷർട്ട് നനയിച്ചു തുടങ്ങിയിരുന്നു.

“ഡാ മോനെ…”

ദീപൻ വിളിക്കുമ്പോൾ ഞെട്ടി നോക്കിയ രാഹുൽ തല ഉയർത്തി നോക്കി.

“എനിക്ക്…അവളെയൊന്നു കാണാൻ പറ്റുമോ…”

ദയനീയമായി രാഹുൽ ചോദിച്ചു.

സി ഐ യുടെ റൂമിലേക്ക് ശ്വേതയും നിഖിലും വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനെപോലെ തല കുനിച്ചു രാഹുൽ ഇരുന്നു.
അവർ അകത്തു വന്നപ്പോൾ സി ഐ മുരടനക്കിയപ്പോൾ രാഹുൽ തല ഉയർത്തി അവിടെ,
തന്നെ നോക്കാനുള്ള പ്രയാസത്തിൽ നിഖിലിന്റെ മറവിൽ നിൽക്കുന്ന ശ്വേത അവനു വേണ്ട ഉത്തരം നൽകി, ഒരു തുള്ളി കണ്ണീർ പൊഴിച്ച് ഹൃദയം നുറുങ്ങിയ ഒരുവന്റെ ചിരി അവൻ അവർക്ക് നൽകി, തോറ്റുപോയവന്റെ ചിരി.
ഇനിയും ഒരു വിഡ്ഢിയെപോലെ അവരുടെ മുന്നിൽ നില്ക്കാൻ കഴിയാതെ രാഹുൽ എഴുന്നേറ്റു, കാലു കുഴിയിൽ വെച്ചപോലെ ഇടറിയപ്പോൾ ദീപൻ അവനെ താങ്ങി ചുണ്ടിൽ ഒരു ഭ്രാന്തന്റെ ചിരിയും കണ്ണിൽ തോറ്റുപോയവന്റെ കനലുമായി മുറി വിട്ടുപോയ അവനു അകമ്പടി എന്നോണം ശ്വേതയുടെ അടക്കിപ്പിടിച്ച തേങ്ങൽ ഉയർന്നു.

“നിർത്തടി…..എന്തേലും ഷോ കാണിക്കാനുണ്ടെൽ അത് പുറത്തിറങ്ങിയിട്ട്…”

സി ഐ അലറി, തികട്ടി വന്ന തേങ്ങൽ ഒരു ഞെട്ടലിലൊതുക്കിയ ശ്വേതയെ ചുറ്റിപ്പിടിച്ചുകൊണ്ട് നിഖിൽ പുറത്തേക്ക് ഇറങ്ങി.

പുറത്തു കാറിലേക്ക് നടന്നു നീങ്ങുന്ന രാഹുലിന്റെ തല കുനിഞ്ഞു തന്നെ നിന്നു.
തല ഉയർത്താൻ അവനു കഴിഞ്ഞില്ല, അപമാനത്തിനും മേലെ സ്നേഹിച്ചവളുടെ വഞ്ചന അവന്റെ മനസ്സിനെ ഉടച്ചിരുന്നു, കരയാൻ പോലും കഴിയാതെ അവന്റെ തൊണ്ടയിലാരോ കുരുക്കിട്ടപോലെയാണ് തോന്നിയത്,
ശ്വേത തന്നോട് കാട്ടിയതെല്ലാം അഭിനയം ആയിരുന്നെന്ന് വിശ്വസിക്കാൻ പോലും അവനു കഴിഞ്ഞില്ല, അവന്റെ ഉള്ളിൽ അപ്പോഴും ശ്വേത നിറഞ്ഞു നിന്നിരുന്നു പക്ഷെ ഇപ്പോൾ ആഹ് ചിന്തകൾ അവന്റെ ശ്വാസം മുട്ടിക്കുന്ന ഒന്നായി മാറിയിരുന്നു, അവന്റെ നെഞ്ചിനെ തുളയ്ക്കുന്ന കൂരമ്പുകളായി അവന്റെ ആദ്യ പ്രണയം രൂപം മാറുന്നത് ഇടറുന്ന ഹൃദയത്തോടെ അവനറിഞ്ഞു.

മനസ്സ് ചത്തവനെ പോലെ കാറിലിരുന്ന രാഹുൽ മൗനത്തിലായിരുന്നു ദീപൻ ഇടയ്ക്ക് വിളിക്കുമ്പോഴെല്ലാം സ്വപ്നത്തിലെന്ന വണ്ണം അവൻ മൂളിക്കൊണ്ടിരുന്നു.

വീട്ടിലെത്തുമ്പോഴും ഡോർ തുറന്നു അകത്തേക്ക് കയറിപ്പോയ അവന്റെ പെരുമാറ്റം കണ്ടു പേടി തോന്നിയ ദീപൻ അവന്റെ വശം വിടാതെ നടന്നു…

“പൊയ്ക്കോ ഏട്ടാ…ഞാൻ ഞാൻ ചാകത്തില്ല…പേടിയാ എനിക്ക്….
എനിക്കിത്തിരി നേരം ഒറ്റയ്ക്കിരുന്നാൽ മതി…
ഏട്ടൻ പൊയ്ക്കോ…”

ദീപന് മുന്നിൽ ഡോർ അടച്ച രാഹുൽ വാതിലിൽ ചാരി നിലത്തേക്കിരുന്നു.
അവനു കണ്ണടക്കാൻ കഴിഞ്ഞില്ല കണ്ണടക്കുമ്പോൾ ഒരുത്തന്റെ പിന്നിൽ ചേർന്ന് കുറ്റവാളിയെ പോലെ തന്റെ മുന്നിൽ നിന്ന ശ്വേതയുടെ മുഖം മനസ്സിൽ തെളിയും, അതോടെ വീണ്ടും നെഞ്ച് നുറുങ്ങുന്ന വേദന..
ശ്വാസം മുട്ടുന്ന പോലെ തോന്നും.
അവൻ അവിടെ നിന്ന് എഴുന്നേറ്റു ബാത്‌റൂമിൽ കയറി, ഷവർ ഓൺ ചെയ്തു അതിനു താഴെ നിന്നു, പുകയുന്ന മനസ്സിന് ഒരല്പം തണുപ്പ് കിട്ടട്ടെ എന്ന് അവൻ ചിന്തിച്ചു,
മനസ്സ് കൈ വിടാൻ തുടങ്ങുമ്പോൾ എല്ലാം അവന്റെ കൈ ചുരുട്ടി അവൻ അതിനെ എതിർത്തു.

നനഞ്ഞു കുളിച്ചു പുറത്തേക്ക് അവൻ ഇറങ്ങി,
മുറിയിൽ അവളുടെ ഡ്രസ്സ്, അവളുടെ മണം, കട്ടിലിൽ താൻ രാവിലെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ ഗന്ധം ഇപ്പോഴുമുള്ള ഷർട്ട് തന്നെ നോക്കി കിടക്കുന്ന പോലെ അവനു തോന്നി,
വീണ്ടും ഉള്ളിൽ നിന്ന് തണുപ്പ് അരിച്ചു വന്നു നെഞ്ച് പിളർക്കുന്നത് അറിഞ്ഞ അവൻ കൈ ചുരുട്ടി പിടിച്ചു, ശബ്ദമില്ലാതെ കരഞ്ഞു.
————————————-

ദിവസങ്ങൾ കഴിയുംതോറും രാഹുലിന്റെ അവസ്ഥ ദയനീയമായി വരികയായിരുന്നു,….
മുഴുവൻ സമയവും മുറിയിലെ ഇരുട്ടിൽ, ആരെയും കാണാൻ കൂട്ടാക്കാതെ ഇടയ്ക്ക് മുറിയിൽ നിന്നുയരുന്ന തേങ്ങലുകൾ, നിലവിളികൾ മാത്രം അവന്റെ ജീവന്റെ നിലനിൽപ് അറിയിച്ചു…
അവന്റെ അവസ്ഥയുടെ പ്രതിഫലനം എന്നോണം ആഹ് വീട്ടിൽ മറ്റൊരാൾ കൂടെ പതിയെ ജീവനുള്ള ഒരു പാവയായി മാറുകയായിരുന്നു, അവന്റെ ഏട്ടത്തി പാർവതി.
ശ്വേതയെ അവന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ആളെന്ന കുറ്റബോധം വരിഞ്ഞു മുറുകിയ പാർവതി കണ്ണീരിലേക്കും നിരാശയിലേക്കും വീണു തുടങ്ങിയിരുന്നു, അവന്റെ മുന്നിൽ വരാൻ പോലും ധൈര്യമില്ലാതെ പാർവതിയും ഒരു ചുഴിയിൽ പെട്ട് പോവുന്നത് കണ്ട ഇവരുടെ രണ്ടു പേരുടെയും ഇടയിൽ നിന്ന് വീർപ്പുമുട്ടുന്ന ദീപൻ കഷ്ടപ്പെടുകയായിരുന്നു.

ഒരു ദിവസം രാഹുൽ റൂമിനു വെളിയിൽ വന്നു,

“ഏട്ടാ…എനിക്കിവിടെ ഇനിയും വയ്യ….ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ പിടി വിട്ടു പോവും…ഇവിടെ മുഴുവൻ അവളുടെ ഓർമ്മകൾ….അവളുടെ മുഖം അവളുടെ മണം….എനിക്ക് കഴിയുന്നില്ല…..

ജീവിതം എനിക്ക് കൈ വിട്ടു പോവുന്നു….
ഇനിയെന്താകുമെന്നു എനിക്കറിയില്ല….

ഞാൻ……ഞാൻ….പോവാ….”

ദീപന്റെ മറുപടിക്ക് പോലും കാക്കാതെ രാഹുൽ വീടുവിട്ടിറങ്ങി,…..
നഗരത്തിന് നടുവിലെ ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോൾ ഉള്ളിലെവിടെയോ അവളെ മറക്കണം എന്നൊരു ഉൾവിളി അവനുണ്ടായിരുന്നു.

എന്നാൽ ഫ്ലാറ്റിന്റെ ഒറ്റപ്പെടലിൽ വീണ്ടും നിരാശയിലേക്ക് കൂപ്പു കുത്താൻ തുടങ്ങിയ രാഹുലിന് ഒരിക്കൽ കൂട്ടുകിട്ടിയത് മദ്യം ആയിരുന്നു ചില്ലു കുപ്പിയിലെ തിളക്കം നിറഞ്ഞ ദ്രാവകം ആഴ്ചകൾക്ക് ശേഷം അവനു ബോധമറ്റു ലോകത്തിൽ നിന്നും പറിച്ചു മാറ്റിക്കൊണ്ടുള്ള ഉറക്കം നൽകി, ഒന്നും അലട്ടാതെയുള്ള ഉറക്കം….
പിന്നീട് ഉറക്കം എന്നാൽ അവനു അത് മാത്രമായി, എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ചു തുടങ്ങിയവനുള്ള അവസാന ആശ്രയമായി മദ്യം മാറി…
അനുജന്റെ അവസ്ഥയിൽ നെഞ്ചുപൊട്ടി ഉരുകാൻ മാത്രമേ ദീപന് കഴിഞ്ഞുള്ളു.

കടൽത്തീരത്തെ ചാരു ബെഞ്ചിൽ കുടിച്ചു ബോധം കെടുന്ന വരെ കിടക്കുന്ന രാഹുലിനെ എന്നും രാത്രി ദീപൻ താങ്ങിയെടുത്തു ഫ്ലാറ്റിൽ കൊണ്ടുപോകും,
ഉരുകി തീരുന്ന മനസ്സുമായി അവനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വീട്ടിൽ പാർവതിയും,
ആഹ് സംഭവത്തിനുശേഷം പാർവതി വീടിനു പുറത്തു ഇറങ്ങാതെ അനിയന്റെ ദുരവസ്ഥയ്ക്ക് സ്വയം ശിക്ഷിച്ചു കൊണ്ടിരുന്നു.

*******************************

രാഹുൽ എഴുന്നേറ്റു വരുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു,
തലയ്ക്ക് ആകെ ഒരു പെരുപ്പ് നിറഞ്ഞിരിക്കുന്നു ആടികുഴഞ്ഞു ബാത്‌റൂമിൽ കയറിഇറങ്ങി രാഹുലിന് ഒരു പുതിയ ദിവസം ആയിരുന്നില്ല…
ഒരേപോലുള്ള അനേകം ദിവസങ്ങളിൽ ഒന്ന് കൂടി…

ദാഹം തൊണ്ട ചുരുക്കിയപ്പോൾ, അവൻ കിച്ചണിലേക്ക് നടന്നു,
പ്യൂരിഫയറിൽ നിന്ന് തൊണ്ട നനയുവോളം ദാഹം തീരും വരെ വെള്ളം കുടിച്ചു,
സ്ലാബിൽ അവനു വേണ്ടി ഓഫീസിൽ പോകും വഴി ദീപൻ മൂടി വെച്ചിരുന്ന ഭക്ഷണം ഉണ്ടായിരുന്നു,

അതും എടുത്തു തുറന്നു അവൻ സോഫയിലേക്കിരുന്നു.
നൂലപ്പം കടല കൂട്ടി വായിലേക്ക് വയ്ക്കുന്ന ഓരോ പിടിയിലും അവന്റെ കണ്ണ് നിറഞ്ഞു വന്നു,
ഏട്ടത്തിയുടെ രുചി…
എപ്പോഴൊക്കെയോ കൈകൊണ്ടു ഊട്ടി തന്നിരുന്ന ഏട്ടത്തിയുടെ ഓർമ്മകൾ അവനിൽ നിറഞ്ഞു.
കണ്ണിൽ നിന്ന് തുളുമ്പിയ കണ്ണീരുമായി അവൻ ആഹ് ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു.
അന്ന് കഴിഞ്ഞു ഇതുവരെ അവർ തമ്മിൽ കണ്ടിട്ടില്ല രണ്ടുപേരുടെയും ഉള്ളിൽ കുറ്റബോധം കൊണ്ടുണ്ടായ മതിൽ ശക്തമായിരുന്നു,
ദീപന്റെ വാക്കുകളിൽ നിന്നും പാർവതി രാഹുലിനെ കുറിച്ചും രാവിലെ ഏട്ടത്തി തനിക്കായി ഏട്ടന്റെ കയ്യിൽ ഭദ്രമായി പൊതിഞ്ഞു വിടുന്ന ഭക്ഷണത്തിൽ നിന്നും അവരുടെ ഉള്ളുകൾ സംസാരിച്ചു കൊണ്ടിരുന്നു.

ഭക്ഷണം കഴിഞ്ഞു കരുതി വെച്ചിരുന്ന കുപ്പിയിൽ അവൻ അഭയം തേടി…
ഗ്ലാസ്സുകൾ ഓരോന്നായി നിറഞ്ഞൊഴിഞ്ഞു.

മയക്കം ബാധിച്ചു തുടങ്ങിയ കണ്ണുകളിൽ വീണ്ടും ശ്വേതയും സ്റ്റേഷനും അവളുടെ കാമുകനും നിറയാൻ തുടങ്ങിയതോടെ,
കുപ്പി കയ്യിലെടുത്തു അവൻ പുറത്തേക്കിറങ്ങി,
ഒരു ഓട്ടോ പിടിച്ചു കടൽ തീരത്തെത്തി,
പിന്നെ അവനു ഇഷ്ടപ്പെട്ട ചാരു ബെഞ്ചിൽ ചാരി കടൽകാറ്റു ഏറ്റു അടുത്ത കടയിൽ നിന്നുയരുന്ന പാട്ടുകൾ കേട്ട് അവിടെ ഇരുന്നു.
ഉച്ച നേരത്തെ കത്തിയെരിയുന്ന സൂര്യനും പതിയെ കടലിൽ താഴാനായി യാത്ര തുടങ്ങിയിരുന്നു.
മൂവന്തിയിൽ ചെഞ്ചുവപ്പ് പടർത്തി മുങ്ങിത്താഴുന്ന സൂര്യനെ കാണാൻ തീരത്തു അത്യവശ്യം പേര് കൂടിയിരുന്നു.
കമിതാക്കൾ അവിടവിടെ കുടക്കീഴിൽ തങ്ങളുടെ സ്വർഗം തീർക്കുന്നുണ്ടായിരുന്നു.
ഇതിനെല്ലാം മൂകസാക്ഷിയായി രാഹുൽ ചിരിയോടെ അവിടെ ഇരുന്നു.
ഇരുട്ട് പരന്നു തുടങ്ങിയ നേരം വിരലുകൾക്കിടയിൽ എരിയുന്ന ലഹരിയുമായി ഒരു കൂട്ടം അവനടുത്തേക്ക് പതിയെ സമീപിച്ചു.
കണ്ണിനു കനം വെക്കുന്ന കറുപ്പിന്റെ ഗന്ധം ആയിരുന്നു അവർക്ക്.
പതിയെ അവനെ ചുറ്റിയ അവരുടെ കണ്ണുകൾ മയങ്ങി കിടന്ന അവനിലായിരുന്നു.

“ഡാ അടിച്ചു തിരിഞ്ഞിരുക്കവാണ്….പയ്യെ നമുക്കൊന്ന് വലിച്ചു നോക്കിയാലോ…”

പുകയൂതി പറത്തിക്കൊണ്ട് ഒരുത്തൻ പറഞ്ഞത് കേട്ട മറ്റൊരുവൻ ഒന്ന് ചുറ്റും നോക്കികൊണ്ട് തലയാട്ടി.
ഇരുട്ടി തുടങ്ങിയ തീരത്തിന്റെ ആഹ് ഭാഗത്ത് ആളുകളുടെ കുറവും വെളിച്ചത്തിന്റെ അഭാവവും അവരുടെ നീക്കങ്ങൾക്ക് മറയേകി,
അടുത്തിരുന്ന ഒരുവൻ രാഹുലിന്റെ കയ്യിൽ ഒഴിഞ്ഞു തീരാറായ കുപ്പിയിൽ കൈ വെച്ചു.

മിച്ചമുള്ള ബോധത്തിൽ കണ്ണ് തുറന്ന രാഹുൽ തനിക്കടുത്തു നിൽക്കുന്ന അപരിചിതരെ കണ്ട അവന്റെ കണ്ണുകൾ ഒന്ന് ചിമ്മി വിടർന്നു.

“ആരാ….നീയൊക്കെ ഏതാ…”

രാഹുലിന് ബോധം വന്നത് കണ്ട കൂട്ടത്തിൽ ഇരുന്നവൻ ഞെട്ടി,

“അത് ഒന്നുമില്ല ചേട്ടാ…”

പതർച്ചയോടെ അവൻ പറയുമ്പോഴും രാഹുലിന്റെ നോട്ടത്തിൽ തന്റെ പോക്കറ്റിലേക്ക് കയ്യിട്ടു പേഴ്സ് തപ്പുന്ന അവനെ കണ്ടതും രാഹുലിന് കാര്യം മനസ്സിലായി.

“കയ്യെടുക്കട മൈരെ….”

ഇരച്ചു കയറിയ ചോര നൽകിയ തരിപ്പിൽ രാഹുൽ അവന്റെ കൈ തട്ടി തെറിപ്പിച്ചു.

“ഹാ ചേട്ടൻ ഒച്ച വെക്കല്ലേ ചേട്ടാ…ഞങ്ങൾ ഇവിടെ കിടക്കുന്നത് കണ്ടു ബോധം ഉണ്ടോന്നു നോക്കിയതല്ലേ…”

രാഹുലിന്റെ പ്രതികരണത്തിൽ അപ്രതീക്ഷിതമായി പേടിച്ച അവൻ രാഹുലിന്റെ കൈ പിടിച്ചു വെക്കാൻ നോക്കിക്കൊണ്ടു പറഞ്ഞു,
ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ലെന്നു മൂന്നാമൻ ചുറ്റും നോക്കി ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

ഇതിനിടയിൽ വീണ്ടും സ്വരം ഉയരുന്നത് കണ്ട രാഹുലിന്റെ വാ മൂടിക്കൊണ്ടു ഒരുത്തൻ കൈ വെച്ചതും രാഹുൽ അവന്റെ കൈക്ക് കടിച്ചതും ഒരുമിച്ചായിരുന്നു.

“ഹ്രാ…..ഡാ….”

വേദനയെടുത്തവൻ അലറി വിളിച്ചതും അവന്റെ കൈ ഊക്കിന് മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.

ഇടി കൊണ്ട് രാഹുലിന്റെ മൂക്കിൽ പൊട്ടലുണ്ടായി,
അവൻ വേദന കൊണ്ട് പുളഞ്ഞു എഴുന്നേറ്റു,
ബാക്കി ഉണ്ടായിരുന്ന ഊർജ്ജം മുഴുവനെടുത്തു തള്ളി മാറ്റി എഴുന്നേറ്റു ഓടിയതും ആടിയുലഞ്ഞു അധികം എത്തും മുൻപ് കാലിനടിയേറ്റു അവൻ വീണു.
പിന്നിൽ ആക്രോശം കേട്ട രാഹുൽ കൈകൊണ്ട് പരതിയപ്പോൾ കിട്ടിയ ഒരു വടിയുമായാണ് തിരിഞ്ഞത്,
അവനെ പിടിക്കാൻ മുന്നോട്ടാഞ്ഞ അവന്റെ മുഖത്ത് അടികിട്ടിയതും മറ്റൊരുവൻ വന്നു രാഹുലിന്റെ നെഞ്ചിൽ ചവിട്ടി.

മണ്ണിൽ കിടന്നു പുളഞ്ഞ രാഹുലിനെ വലിച്ചുപൊക്കിയ ഒരുത്തന്റെ മൂക്കിൽ തല വച്ച് ഇടിച്ച ശേഷം നിലത്തു കിടന്ന വടിയുമായി ഞൊണ്ടി ഞൊണ്ടി, അവൻ റോഡിലേക്ക് അലറിക്കൊണ്ട് ഓടി,

ബഹളം കേട്ട് അപ്പുറത്തെ കടയിലെയും മറ്റും ആളുകൾ ഇങ്ങോട്ടേക്ക് വരുന്നത് കണ്ട മൂന്നുപേരും വേഗം സ്ഥലം വിട്ടു,

ഇതൊന്നും അറിയാതെ റോഡിലേക്ക് ഓടിയിറങ്ങിയ രാഹുൽ അലറിക്കൊണ്ട് കയ്യിലിരുന്ന വടി തന്റെ പിറകിൽ ആള് വരുന്നുണ്ടെന്ന തോന്നലിൽ ചുഴറ്റിയതും അത് പിടി വിട്ടു പോയതും ഒരുമിച്ചായിരുന്നു,
ഒച്ചയിട്ടുകൊണ്ടു നിയന്ത്രണം തെറ്റി വന്ന ഒരു കാറിനു മുന്നിലേക്ക് അവൻ ചാടിയതും ബ്രെക്കിട്ട കാറിലേക്ക് ഒന്ന് ചാഞ്ഞ രാഹുൽ ബോണറ്റിന് മേലെ ബോധം കെട്ട് വീണു…

തുടരും….

ആദ്യ ഭാഗത്തിന് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകരണം തന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ നന്ദി…

സ്നേഹപൂർവ്വം…❤❤❤

a
WRITTEN BY

admin

Responses (0 )