മഞ്ജുവിന് മാത്രം സ്വന്തം
Manjuvinu maathram swantham | Author : Zoro
എന്റെ ആദ്യ കഥ, തെറ്റ് കുറ്റങ്ങള്‍ പൊറുക്കുക. കമ്പി ഇപ്പൊ ഇല്ല… ⚠️
….. തിരുവള്ളൂര്‍…… ..തിരുവള്ളൂര്‍… ആൾ ഇറങ്ങാന്‍ ഉണ്ടോ.. ടിങ്,ടിങ് ബെല്ലിന്റെയും കണ്ടക്ടറുടെയും ശബ്ദം കേട്ട് കൊണ്ടാണ് ആദി ഞെട്ടി എഴുന്നേൽക്കുന്നത്. ‘അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനുള്ളർ മുന്നോട്ട് ബേകം ബാ’ അടുത്ത ഉത്തരവു ഇട്ട് കൊണ്ട് കണ്ടക്ടര്‍ വീണ്ടും ബെല്‍ മുഴക്കി.. ആദി സമയം അറിയാൻ വാച്ച് നോക്കി, 3.45 PM ആയോ ഇത്ര പെട്ടെന്ന് അവന്‍ സ്വയം പറഞ്ഞു. ബസ്സിൽ ഇപ്പോൾ ആദ്യത്തെ പോലെ അത്ര തിരക്ക് ഇല്ല, മുന്നേ നിന്നവർ ഒക്കെ ഇപ്പോൾ സീറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ അവന്റെ കണ്ണുകള്‍ തേടുന്നത് അവളെയാണ് അവന്റെ ഭാര്യയെ കണ്ടു ഡ്രൈവറുടെ പിന്നിലത്തെ സീറ്റിൽ, ആ മൂദേവി വളരെ സന്തോഷത്തോടെ അവളുടെ നാട് ആസ്വാദ്യക്കുകയാണ് ശവം എന്ന് ആരോടെന്നിലാതെ അവന്‍ പിറുപിറുത്തു, ഭാഗ്യം അവൾ തന്നെ കൂട്ടാതെ ഇറങ്ങി കാണുമെന്ന് കരുതിയത് ഒന്നും തന്നെ സംഭവിച്ചില്ല.
ഇത് ആദി വിളിക്കുന്ന പറയുന്ന ആദിത്യ വര്‍മ്മയുടെയും അവന്റെ ഭാര്യ മഞ്ജുളയുടെയും ഒരു കുഞ്ഞ് കഥയാണ്. ഇപ്പോൾ അവർ രണ്ട് പേരും പോകുന്നത് മഞ്ജുളയുടെ വീട്ടിലേക്കാണ് അവളുടെ അനിയത്തിയുടെ അച്ഛന്റെ അനിയന്റെ മകളുടെ കല്യാണത്തിന്,, ഒട്ടും ഇഷ്ടമല്ലെങ്കിലും അച്ഛൻ ദേവരാജ വര്‍മ്മയുടെ ശാസന പ്രകാരം ആണ് ആദി ഈ യാത്രക്ക് സമ്മതിച്ചത് തന്നെ, തന്റെ ജീവിതം തോലച്ച മഞ്ജുളയോട് അവന്‍ തീര്‍ത്താ തീരത്ത പകയുണ്ട്.
കല്യാണത്തിന് ശേഷം ആദ്യമായിട്ട് ആണ് ആദി മഞ്ജുളയുടെ വീട്ടിലേക്ക് പോകുന്നത്, അതിന് അത് കല്യാണമെന്ന് പറഞ്ഞുകൂട അച്ഛന്റെ വാക്കിന് അവന്‍ നിന്ന് കൊടുത്തു ഒരു ബലിയാടായി, ആദ്യമായി അച്ഛനെ അവന്‍ എതിര്‍ക്കുവാൻ തുഞ്ഞിന്നപ്പേ അമ്മ ഭാഗ്യലക്ഷ്മി കണ്ണീരിന് മുന്നില്‍ അവന് തല താഴ്ത്തേണ്ടിവന്നു. ഇതിന് മുന്നേ അവന്‍ ഈ നാട്ടില്‍ വന്നത് അച്ഛന്റെ ആത്മസുഹൃത്ത് രാജീവ് കുമാറുടെ മകളുടെ കല്യാണത്തിന് ആണ്, അതേ മഞ്ജുളയുടെ കല്യാണത്തിന്. അന്ന് അവന്‍ അച്ഛന്റെയും അമ്മയുടെയും കൂടെ അവരുടെ ഇന്നോവ കാറിൽ ആണ് വന്നത്, വണ്ടി ഓടിക്കാന്‍ അറിയാമെങ്കിലും ആദിക്ക് പേടിയാണ്.
ഇനി ആദിയെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും പറയാം, ഈ കഥയുടെ ആരംഭം മാഹി വെച്ചാണ് ദേവന്‍ അന്ന് ഒരു മുഴു കുടിയന്‍ ആയിരുന്നു പൂര്‍വിക പിതാക്കന്മാരുടെ സ്വത്ത് എല്ലാം നശിച്ച് ഒരു പഴയ ഇല്ലത്തെ 3 സന്തതിയിലെ രണ്ടാമന്‍, എല്ല് മുറിയെ പണി എടുത്ത് പള്ള മുഴുവന്‍ കള്ള് കുടിക്കുക അതാണ് ദേവന്റെ പോളിസി, കള്ള് കുടിച്ച് തല്ലു കൂടി ഇന്ന് ഈ നിലയില്‍ ആവാന്‍ കാരണം ലക്ഷ്മി ആണ്.
മാഹിയിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒറ്റ മകളായി ജനിച്ച ലക്ഷ്മിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല എന്നിരുന്നാലും അവള്‍ക്ക് അതിന്റെ ഒന്നും പേരില്‍ ഒരു അഹങ്കാരം പോലും ഇല്ലായിരുന്നു, പ്രീ ഡിഗ്രീ പഠിക്കുന്ന കാലത്ത് സാമൂഹ്യ പ്രവര്‍ത്തക ഭാഗമായി ലക്ഷ്മി മാഹി തെരുവില്‍ കഴിഞ്ഞ് പോകുന്ന പ്രായമുള്ള ആളുകളെ സംരക്ഷണം എന്ന രീതിയില്‍ രാത്രി തെരുവില്‍ നടക്കുമ്പോള്‍ ആണ് രക്തത്തില്‍ കുളിച്ചു ദേവന്‍ അവിടെ കിടക്കുന്നത് കൂടെ ഉള്ള ബാക്കി എല്ലാരും കൂടി അയാളെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും ലക്ഷ്മി അയാളെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു അത് കൊണ്ട് അയാളുടെ ജീവൻ രക്ഷപെട്ടു,
മദ്യലഹരിയിലായിരുന്ന ദേവന്‍ അടി പിടി കൂടിയപ്പോ ഇരുമ്പ് വടികൊണ്ട് തലക്ക് കിട്ടിയതാണ് ചോര വരാൻ കാരണം ലക്ഷ്മിയുടെ അച്ഛനെ അറിയാവുന്നത് കൊണ്ട് ആശുപത്രിയില്‍ അധികൃതർ അവിടെ പോലീസ് കേസ് ഒന്നും അവളെ ഉള്‍പ്പെടുത്തിയില്ല. ബോധം വന്ന ദേവന്‍ തന്റെ ജീവൻ രക്ഷിച്ച ആളോട് എങ്ങനെ എങ്കിലും നന്ദി പറയാന്‍ വേണ്ടി അവന്‍ കഷ്ടപ്പെട്ട് ലക്ഷ്മിയുടെ കോളേജ് പോയി,
അവിടെ എത്തിയപ്പോ ദേവന്‍ നന്ദിക്ക് പകരം അവന്‍ അവളോട് തന്റെ ഇഷ്ടം പറഞ്ഞു. എന്നാല്‍ ലക്ഷ്മി മറുപടി ഒന്നും പറയാതെ അവിടുന്ന് പോയി. പിന്നീട് അങ്ങോട്ട് അവന്‍ അവളെ പുറകെ പോവുകയായിരുന്ന അവസാനം എന്റെ ഇഷ്ടം ആത്മാര്‍ത്ഥമാണ് എന്ന് മനസിലാക്കിയ ലക്ഷ്മി അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു പകരം കള്ള് കുടി അടിപിടി ഒന്നും തന്നെ വേണ്ടന്ന് അവന്റെ കൊണ്ട് സത്യം ചെയ്യിച്ച് നല്ല ഒരു ജോലി ചെയ്യ്ത് അവളുടെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞു.
അവള്‍ക്ക് എല്ലാം നിർത്തി എങ്കിലും പുകവലി അവന് ആരും കാണാതെ തുടര്‍ന്നു, പെണ്ണ് ചോദിച്ച് പോയപ്പോ അവളുടെ അച്ഛൻ പ്രഭാകര്‍ മുതലാളി അവനെ ആ വീട്ടില്‍ നിന്ന് ആട്ടി ഓടിച്ചു. പിന്നീട് അവന്‍ ഒരു വാശി ആയിരുന്നു അവളെ വിളിച്ച് കൊണ്ട് വരാനും അവളുടെ അച്ഛൻ നോക്കിയതിനെക്കാൾ അവളെ പോന്നു പോലെ നോക്കാന്‍, രാത്രിയും പകലും ഇല്ലാതെ ദേവന്‍ കഷ്ടപ്പെട്ട് അവന്‍ ചെറിയ ഒരു സാമ്രാജ്യം ഉണ്ടാക്കി,
ഒരു മരമില്ലും കൂടെ ഒരു മരത്തടി കടയും, തൃശ്ശൂർ വയനാട് വനമേഖലയിലെ മരങ്ങള്‍ ബ്ലാക്കിലും മറ്റും വിറ്റ് അവന്‍ ഒരു ചെറു പ്രമാണി ആയി മാറി, ലക്ഷ്മിയുടെ കല്യാണത്തിന്റെ തലേന്ന് അവളെ അവന്റെ കൂടെ വിളിച്ച് ഇറക്കി കൊണ്ട് വന്നു, പിന്നിട് അങ്ങോട്ട് അവന്റെ ജീവിതം തന്നെ മാറി ഇപ്പൊ അവക്ക് 3 supermarket 2 തുണി കടകളും പല ഇടങ്ങളിലായി സ്വര്‍ണക്കടയും പലചരക്ക് കടയും ഉണ്ട്. ദേവന്‍ അങ്ങനെ തന്റെ ആദ്യത്തെ മകന്‍ പിറന്നു രാഹുല്‍ പിന്നെ രേവതി, രേണുക, പാർവതി അവസാനം ആദിത്യനും പിറന്നു.
രാഹുല്‍ ചെറുപ്പത്തില്‍ അച്ഛൻ പകുതി വലിച്ച സിഗരറ്റ് ആരും കാണാതെ വലിച്ചപ്പോ ശക്തിയായി ചുമച്ചു അത് കയ്യോടെ പൊക്കിയ ലക്ഷ്മി ദേവനുമായി പിണങ്ങി അതോടെ ദേവന്‍ ആ ശീലവും നിർത്തി, പെണ്‍ കുട്ടികൾ വളര്‍ന്നതോടെ ദേവന്‍ അവന്റെ എല്ലാ ബിസിനസ്സ് നേരായ മാര്‍ഗ്ഗത്തില്‍ ആക്കി. രാഹുല്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് അവന്റെ ഉപരിപഠനത്തിന് വേണ്ടി അവന്‍ യുകെ പോവുകയും അവിടെ ഉള്ള ഒരു മലയാളി നഴ്സിനെ വിവാഹം കഴിക്കുകയും ചെയ്തു അവർ ഇപ്പോൾ അവിടെ സെറ്റില്‍ ആണ് 6 വയസ്സുള്ള ആണ്‍കുട്ടിയും, 8 പെണ്‍കുട്ടി അവര്‍ക്ക് ഉണ്ട്. ആദിയുടെ എല്ലാ സഹോദരങ്ങളും പ്രണയ വിവാഹം ആണ് അവന്‍ ഒഴികെ അതിനു മതം എന്നോ ജാതി എന്നോ ആരും നോക്കിയില്ല അതിനു ആ വീട്ടിലെ എല്ലാവർക്കും ഒരു കുഴപ്പവും ഇല്ല പ്രത്യേകിച്ച് ദേവനും.
മൂത്ത സഹോദരി രേവതി ഒരു ഡോക്ടർ ആണ് ENT സ്പെഷ്യലിസ്റ്റ് അവൾ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു, മറ്റ് സഹോദരിമാരും രേണുകയും പാർവതിയും ഡോക്ടർ തന്നെ ആണ് അവര്‍ 2 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആണ് ജോലി ചെയ്യുന്നത്, ദേവന് തന്റെ പെണ്‍മക്കള്‍ അടുത്ത് തന്നെ വേണം എന്ന് ഉള്ളത് കൊണ്ട് അവരെ നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ പറഞ്ഞു, രേവതിയുടെ ഭർത്താവ് ആണ് അയാൾ അവളെ +2 പഠിക്കുമ്പോ തൊട്ട് തുടങ്ങിയ പ്രേമം ആണ് 2 വീട്ട് കാരും ആ ബന്ധത്തിന് എതിർത്തില്ല അയാൾ നാട്ടില്‍ ദേവന്റെ ബിസിനസ്സ് നോക്കി നടത്തുന്നു,
പക്ഷേ പാർവതിയുടെ കാര്യത്തില്‍ അവളുടെ ഭർത്താവിന്റെ വീട്ടുകാര്‍ അവനെ പടിക്ക് പുറത്താക്കി കക്ഷി ഇപ്പോൾ അവളുടെ വീട്ടില്‍ ആണ് താമസിക്കുന്നത് പുള്ളി ഒരു ക്രിസ്ത്യനി ആണ് അദേഹം ഒരു സിവില്‍ എന്‍ജിനീയര്‍ ആണ് നാട്ടില്‍ തന്നെ വർക്ക് ചെയ്യുന്നു അവരും പ്രണയ വിവാഹം ആണ് അതും എക്സ്ട്രീം ലെവല്‍,
പിന്നെ മൂത്ത സഹോദരി രേണുക ഹസ് അവളെ പോലെ തന്നെ ഒരു ഡോക്ടർ ആണ് അവർ മെഡിസിന് പഠിക്കുമ്പോ പ്രേമിച്ച് കല്യാണം കഴിച്ചു, അയാൾ ഇപ്പൊ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നത്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കുന്നു എന്നിരുന്നാലും ആദിയുടെ കാര്യം അടിക്കുമ്പോള്‍ അവന്‍ മറ്റുള്ളവരിൽ നിന്ന് വളരെ മാറ്റം ഉണ്ട് അച്ഛന്റെ ചായയും അമ്മയുടെ സ്വഭാവവും അവന്റെ, പൊതുവെ ഒരു introvert ആണ് അവന്‍ ഡെയിലി കോളേജ് പോകും പ്രണയം ഉണ്ടോ എന്ന ഇല്ല, സ്പോര്‍ട്സ് ഉണ്ടോ അതിലും ഇല്ല, ക്ലാസിൽ ഉള്ള മറ്റു പെണ്‍കുട്ടികളോട് സംസാരിക്കുമേ അതും ഇല്ല, എന്നാ പോട്ടെ പഠിക്കുമ്പോ അതും ഇല്ല എങ്ങനെയോ തട്ടി മുട്ടി പാസ് ആവും, മറ്റുള്ളവരെ വെച്ച് ആദിയെ നോക്കുമ്പോ അവന്‍ പഠിത്തതിലും മോശം ആണ് അവന്‍ Bcom ആണ് പഠിച്ചത്. കൂട്ടുകാർ എന്ന് പറയുന്നത് 2 പേരാണ് രാജുവും അജുവും, അവരോട് അല്ലാതെ വേറെ ആരുടെ കൂടെയും അവന്‍ പോകാറില്ല.
പെട്ടന്നാണ് ആദിയെ തൊട്ട് അരികില്‍ ഉള്ള ആൾ വിളിക്കുന്നത് നോക്കിയപ്പോ അയാൾ കൈ ചൂണ്ടിക്കാട്ടി മഞ്ജുളയെ, അവൾ ഇറങ്ങാന്‍ ആയി എന്ന് ആഗ്യം കാണിച്ചു, അവളോട് ഒട്ടും ഇഷ്ടം അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവന്‍ നല്ല രീതിയില്‍ അഭിനയിക്കുകയായിരുന്നൂ അങ്ങനെ അവന്‍ അവളുടെ നാട്ടില്‍ രണ്ടാം തവണ കാല്‍ കുത്തി. അവന്റെ ജീവിതം നശിപ്പിച്ച നാട് എന്ന് മനസ്സിൽ പറഞ്ഞ് അവന്‍ കാർകിച്ചു തുപ്പി.
അവന്‍ അവളുടെ വീട്ടില്‍ പോകുന്ന വഴി ഒന്നും അറിയില്ല, അന്ന് വന്നപ്പോ ഏതോ ലോകത്ത് ആയത് കൊണ്ട് ഒന്നും ശ്രദ്ധിച്ചില്ല പിന്നെ വണ്ടി എടുക്കാന്‍ പേടി കൊണ്ടാണ് അവന്‍ ബസിൽ വന്നത്,
കുറെ മടിച്ചു അവസാനം ആദി തന്നെ അവളോട് ചോദിച്ചു
ആദി : അതേ കൊറേ ദൂരം ഉണ്ടോ തന്റെ ചെറിയച്ഛന്റെ വീട്ടിലേക്ക്?
എന്റെ വീടിന്റെ തൊട്ട് പുറകില്‍ ആണ് അവൾ മറുപടി കൊടുത്തു.
അതിന് നിന്റെ വീട് എവിടാ എന്ന് അവന്‍ പറയാന്‍ ഉദ്ദേശിച്ചങ്കിലും പറഞ്ഞില്ല.
അതേ എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരുടെ മുന്നില്‍ തീർക്കാത്തതിന് നന്ദിയുണ്ട് അവൾ അവനെ നോക്കി എളിമയോടെ പറഞ്ഞു.
അമ്മ പറഞത് കൊണ്ട് മാത്രം ആണ് ഞാൻ വന്നത്. പിന്നെ താലികെട്ട് കഴിഞ്ഞ ഉണ്ടൻ ഞാൻ പോകും താന്‍ എന്റെ കൂടെ വരണമെന്നില്ല ആദി കൊറച്ച് ദേഷ്യതോടെ പറഞ്ഞു
(ശേഷം അവളുടെ വീട്ടില്‍, കഥ ഇനി ആദിയിലൂടെ)
അല്ല ഇത് ആരൊക്കെയാണ് വരുന്നത് മഞ്ജു മോളെ നീ ആകെ ഒന്ന് മെലിഞ്ഞല്ലോ എന്ന് ഏതോ തള്ള അവളുമായി കെട്ടിപിടിച്ചു പറഞ്ഞു.
പിന്നെ ഒരു പട തന്നെ ഉണ്ടായിരുന്നു കുശലം പറയാനും മറ്റും.
അല്ല മോളെ കല്യാണം ആയിട്ട് ഇന്നാണോ വരുന്നത് വേറെ ഒരു തള്ള ചോദിച്ചു.
അത് മീനാക്ഷി അമ്മേ കൊറച്ച് തിരക്ക് ഉണ്ടായിരുന്നു മഞ്ജു മറുപടി പറഞ്ഞു.
അപ്പൊ ദാ വരുന്നു എന്റെ അമ്മായി അച്ഛനും അളിയനും മോനെ എപ്പോ എത്തി വാ അഗത്ത് ഇരിക്കാം, മോന്‍ ഭക്ഷണം കഴിച്ചോ?
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കഴിചച്ചാ എന്നു മഞ്ജു പറഞ്ഞു.
തുടരണോ വേണ്ടയോ
Responses (0 )