മഞ്ജു എന്റെ പാതി 2
Manju Ente Paathi Part 2 | Author : Reshma Raj | Previous Part
എംസി മാധവ മേനോൻ (മിഥുൻ്റെ അച്ഛൻ) 50
മീനാക്ഷി (അമ്മ) 45
മിത്ര മാധവമേനോൻ. (ചേച്ചി) 27
മിഥുൻ മാധവമേനോൻ 23
രാഹുൽ (അളിയൻ) 30
മോഹനൻനായർ (മഞ്ജുവിൻ്റ അച്ഛൻ) 52
ബിന്ദു ( അമ്മ) 46
മഹേഷ് നായർ ( ചേട്ടൻ) 28
മഞ്ജു നായർ 26
മനു നായർ (അനിയൻ) 21
അപ്പോഴേക്കും കോട്ടേഴ്സിന് മുന്നിലേക്ക് മഞ്ജുവിൻ്റ വീട്ടുകാർ വന്ന വാഹനം കടന്നു വന്നു…
മഞ്ജുവിൻ്റ വീട്ടിൽ നിന്നും വന്നത് ഒരു റെഡ് സ്വിഫ്റ്റ് കാറിൽ ആയിരുന്നു…
മഞ്ജുവിൻ്റ അച്ഛനും എൻ്റ അച്ഛനും തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു….
ഡ്രൈവിംഗ് സീറ്റിൽ നിന്നും മഞ്ജുവിൻ്റ ചേട്ടൻ മഹേഷ് ഇറങ്ങി…
അച്ഛാ എന്നാല് നമുക്ക് ഇറങ്ങാം…
അപ്പോഴേക്കും സംസാരം മതിയാക്കി എല്ലാവരും പരസ്പരം യാത്ര പറഞ്ഞു…
എന്നിട്ട് കാറിൻ്റെ മുൻപിലെ സീറ്റിലേക്ക് മഞ്ജുവിൻ്റ അച്ഛൻ മോഹനൻ നായർ കയറി ഇരുന്നു പുറകിൽ അമ്മ ബിന്ദുവും അനിയൻ മനുവും കൂടെ അവളും കയറി യാത്ര പറഞ്ഞു പോയി….
മഞ്ജുവിൻ്റ യാത്ര പറച്ചിൽ എൻ്റ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി , ഒരു പോലീസ് കാരൻ ആണെന്ന് പോലും ഞാൻ മറന്നു…
അപ്പോഴേക്കും അമ്മയുടെ വിളി എന്നെ ഉണർത്തി…
ഞാൻ നോക്കിയപ്പോൾ അച്ഛൻ്റെ പ്രിയപെട്ട വൈറ്റ് ഇന്നോവ ഡ്രൈവർ സീറ്റിൽ പഴയ ബാബു ഏട്ടൻ തന്നെ …..
ബാബു ഏട്ടൻ (34) അച്ഛൻ്റെ വിശ്വസ്തൻ നമ്മുടെ തൊട്ടപ്പുറത്ത് തന്നെ വീട്….
അപ്പോഴേക്കും അച്ഛൻ്റെ ഓർഡർ വന്നു ഇനി എന്ത് നോക്കി നിൽകാണ് വണ്ടിയിൽ കയറാൻ നോക്ക്…
മുൻ സീറ്റിൽ തന്നെ അച്ഛൻ സ്ഥാനം പിടിച്ചു ഞാനും അമ്മയും നടുവിൽ ആയും അളിയനും പെങ്ങളും ബാക്ക് സീറ്റിൽ ആയും കയറി….
ആരും ഒന്നും സംസാരിച്ചില്ല അമ്മ എന്നെ ചേർത്തു പിടിച്ച് ഇരുന്നു…
ഞാൻ ഒന്ന് കന്നടച്ചപ്പോഴേക്കും മനസ്സിലേക്ക് പലതും കടന്നു വന്നു…
എനിക്ക് അറിയാം ഞാൻ കാരണം അച്ഛൻ്റെ സമൂഹത്തിലെ പേര് സ്ഥാനമാനങ്ങൾ എല്ലാം ഒരിനിമിഷം കൊണ്ട് തകിടം മറിയുന്ന അവസ്ഥവന്ന്…..
മകനെ ഒഴിവാക്കി എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ പിടിച്ചു നിന്നു…..
ഞാൻ മനസിൽപോലും ഇങ്ങനെ ഒരുകാര്യം നിനക്കില്ല എന്ന് അച്ഛനും അമ്മക്കും അറിയാം….
പക്ഷേ കാലങ്ങളായി കുടുംബപരമായി ഉള്ള സൽപേരിൽ ഞാൻ വിള്ളൽ വരുത്തി….
വീട്ടിൽ എത്തി വണ്ടി നിർത്തിയപ്പോൾ ആണ് വീണ്ടും സ്വബോതത്തിലേക്ക് വന്നത്…..
ഞാൻ വീണ്ടും എൻ്റ വീട്ടിലേക്ക് തിരിച്ചു വന്നിരിക്കുന്നു…..
എന്താടാ മിത്തൂ ഇറങ്ങു എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി…..
അപ്പോഴേക്കും അച്ഛൻ വണ്ടിയിൽ നിന്നും ഇറങ്ങി വീടിന് മുൻപിലെ പൈപ്പിൽ നിന്നും കൈ കാലുകൾ കഴുകി പുള്ളിയുടെ ചാരുകസേരയിൽ ഇരിപ്പ് ഉറപ്പിച്ചു…
അളിയനും ചേച്ചിയും ഇറങ്ങി ഞങളെ കാത്തു നിൽക്കുന്നു…
അമ്മ ഇറങ്ങി കൂടെ ഞാനും ..
അമ്മ ചേച്ചിക്ക് ചാവി നീട്ടി കൊണ്ട് പറഞ്ഞു പെണ്ണേ വാതിൽ തുറക്കൂ എന്നിട്ട് വേഗം പോയി മേല് കഴുകി വിളക്ക് വെക്കാൻ നോക്ക്…
അമ്മ എന്നെ കൂട്ടി നടക്കാൻ അകത്തേക്ക് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു അമ്മ നടക്കു ഞാൻ പറമ്പിൽ എല്ലാം ഒന്ന് നടന്നു വരാം….
അന്നേരം അളിയൻ പറഞ്ഞു ..
മിത്തു അളിയാ ഞാനും വരാം…
രാഹുൽ അളിയനെ ഞാൻ ആദ്യമായി ആണ് കാണുന്നത് പോലും പക്ഷേ എൻ്റ ചേച്ചി എന്നെ പറ്റി കൂടുതൽ പറഞ്ഞു കൊടുത്തതിനാൽ ഒരു ക്ലാരിഫികേഷൻ നൽകേണ്ടതില്ല….
അങ്ങിനെ ഞങൾ തെങ്ങും കവുങ്ങും വാഴയും കുരുമുളകും കപ്പയും എല്ലാം നിൽകുന്ന പറമ്പിലൂടെ നടന്നു…..
മിത്തൂ അളിയാ കാര്യങ്ങളെല്ലാം ഇപ്പൊൾ നല്ല രീതിയിൽ ആയില്ലേ…
പിന്നെ സന്ധ്യാ സമയത്ത് കൂടുതൽ ഇവിടെ നടന്നാൽ അച്ഛൻ പ്രശ്നം ഉണ്ടാക്കും…
എൻ്റ അച്ഛൻ മധവമേനോൻ എന്താണ് എന്ന് മരുമകൻ രാഹുൽ വരെ പഠിച്ചു…
അളിയാ ..പിന്നെ നാളെ ആണ് കല്യാണം എന്ന് ഓർമയുണ്ടോ???
ആ…
എന്നാ വായോ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും അച്ഛന് തിരിച്ചു വിളിച്ചു ആവോ…
ഞങൾ അളിയനും അളിയനും വീട്ടിലേക്ക് നടന്നു….
അച്ഛൻ അന്നേരം മുറ്റത്ത് ഉണ്ടായിരുന്നു…
മിത്തൂ ഒരു പ്രശ്നം ഉണ്ട് നാളെ വിവാഹം നടത്താൻ കഴിയില്ല , മറ്റന്നാൾ നടത്താം എന്ന് ഗുരുവായൂരിൽ നിന്ന് വിളിച്ചിരുന്നു….
അതെന്താ അങ്ങനെ…
നമ്മൾ പറഞ്ഞത് അല്ലേ…
നാളെ വിവാഹങ്ങൾ ഇല്ല എന്ന്….
നീ വന്നിട്ട് വേണം മഞ്ജുവിൻ്റ അച്ഛൻ മനോഹരൻ നായരെ വിളിക്കാൻ എന്ന് കരുതി…
പിന്നെ റിസപ്ഷൻ വാനപ്രസ്ഥം ഓഡിറ്റോറിയം ഓക്കേ പറഞ്ഞു…
ഞങളുടെ സംസാരം കേട്ട് അമ്മയും ചേച്ചിയും അങ്ങോട്ട് വന്നു..
ചേച്ചി പറഞ്ഞു എടാ മിത്തൂ മറ്റന്നാൾ ആണെങ്കിൽ മഞ്ജുവിന് നമുക്ക് ഡ്രസ്സ് എല്ലാം എടുത്ത് കൊടുക്കാം അങ്ങിനെ പലതും ചെയ്യാൻ സമയം ഉണ്ട്……
സമ്മതിക്കടാ ചേച്ചിടെ മുത്തല്ലെ….
ആ.. ശരി.. അച്ഛാ എന്നാ വിളിച്ചു പറയു..
അങ്ങിനെ അച്ഛൻ വിളിച്ചു സംസാരിച്ചു…
അപ്പൊൾ മറ്റന്നാൾ പുലർച്ചെ അഞ്ച് അഞ്ചര മണി ആകുമ്പോഴേക്കും ഗുരുവായൂർ ക്ഷേത്രത്തിൽ എത്താൻ നിർദ്ദേശം നൽകുകയും ചെയ്തു…
പിന്നെ ഡ്രസ് എടുക്കുന്നതും താലി മാലയും മറ്റും എടുക്കാൻ രാവിലെ മഞ്ജുവിനെ കൂട്ടാൻ വരാം എന്ന് കൂടേ പറഞ്ഞു….
മോനെ നീ കുളിച്ചു വാടാ എന്ന് പറഞ്ഞു അമ്മ ഒരു ടവൽ തന്നു….
ഞാൻ എൻ്റ പഴയ റൂമിലേക്ക് നടന്നു..
ഒന്നും ഒരു മാറ്റം ഇല്ലാതെ റൂമിൽ ഉണ്ട് ബെഡ് ഷീറ്റ് ഇപ്പൊൾ വിളിച്ചത് പോലെ തോന്നി…
ഷെൽഫിൽ എൻ്റ ബുക്ക്സ് മറ്റു സാധനങ്ങൾ എല്ലാം അതുപോലെ തന്നെയാണ് ഇരിക്കുന്നത്…
ചുമരിൽ പിടിപ്പിച്ച മൂന്ന് ഡോർ ഉള്ള അലമാര തുറന്നപ്പോൾ എൻ്റ ഡ്രസ്സുകൾ അതുപോലെ ഇരിക്കുന്നു…
എന്തായാലും ഇനി അതൊന്നും ഉപയോഗിക്കാൻ കഴിയില്ല…
ഞാൻ യൂണിഫോം ഊരി വച്ച് ടവ്വൽ ഉടുത്ത് ബാത്ത്റൂമിൽ കയറി …
കുളിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ വിളി കേട്ട് …..
മിത്തൂ..
മിത്തൂ…
എന്താ,, ചേച്ചി..
ഡാ ,, മാറ്റി ഇടാൻ ഡ്രസ്സ് ബെഡിൽ വെക്കുന്നുണ്ട്…
ആയിക്കോട്ടെ..
കുളി കഴിഞ്ഞ് അണ്ടർ വിയർ വാഷ് ചെയ്തു റൂമിലേക്ക് വന്നപ്പോൾ മഞ്ജുവിൻ്റെ മൂന്ന് മിസ്സ് കാൾ…
ആദ്യം അണ്ടർ വിയർ ഉണകാൻ ഇട്ടു…
പെട്ടന്നുള്ള യാത്രയിൽ ഒന്നും ഞാൻ എടുത്തിരുന്നില്ല…
ഞാൻ ടവ്വൽ ഊരി കളഞ്ഞു ബെഡ്ഡിൽ ഇരുന്നു മുണ്ട് ഉടുത്ത് കൊണ്ട് മഞ്ജുവിൻ്റെ ഫോണിലേക്ക് ഡയൽ ചെയ്തു…
മഞ്ജു…
മഞ്ജു…
കേൾക്കുന്നില്ലേ..
മിഥുൻ ആണ്..
ഹലോ , ഇപ്പൊൾ കേൾക്കുന്നുണ്ട്..
മഞ്ജുവിൻ്റെ ആ സ്വരം എന്നെ ഒന്ന് ഉഷാറാക്കി….
ഇതാണ് അടുതുള്ളപ്പോൾ അല്ല സ്നേഹത്തിൻറ വില അറിയുന്നത് ഒന്ന് വിട്ടു നിൽകുമ്പോൾ ആണ് അവര് നമുക്ക് എന്തൊക്കെ ആയിരുന്നു എന്ന് അറിയുന്നത്…..
എൻ്റെ അമ്മയോളം അല്ലെങ്കിലും എന്നെ സ്വാതീനിച്ച മറ്റൊരു സ്ത്രീയാണ് മഞ്ജു…
മൂന്നല്ല മുപ്പത് വർഷം മാറ്റിനിർത്തിയാലും മക്കളുടെ ഉള്ളിൽ ഉള്ള വിഷമത്തെക്കാളും കൂടുതൽ മാതാപിതാക്കളുടെ ഉള്ളിൽ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞ പോലെ തന്നെ മറ്റാരും അറിഞ്ഞു കാണില്ല…
അപ്പോഴേക്കും ഫോണിൽ ,,
അല്ല, മാഷേ എവിടെ ആയിരുന്നു..
ഞാൻ കുളിക്കുക ആയിരുന്നു പെണ്ണേ….
അതെ മിഥുൻ എനിക്ക് ഇവിടെ ഒരു സുഖം തോനുന്നില്ല, , ….
എന്തോ ഒരു മിസ്സിങ്…
മഞ്ജു എനിക്കും അതു പോലെ തന്നെയാണ് ,……
താൻ ഇല്ലാതെ വയ്യടോ……
എം…
അച്ഛൻ വിളിച്ചു സംസാരിചിരുന്ന് അല്ലേ ഇനി കല്യാണം മറ്റന്നാൾ നടക്കുക ഒള്ളു എന്ന്…
നീ വിഷമിക്കണ്ട,പെണ്ണേ നമ്മൾ ഇത്രയും കാത്തു നിന്നതല്ലേ…
രണ്ടു ദിവസം കൂടെ അല്ലേ…
പിന്നെ നാളെ രാവിലെ തന്നെ ഡ്രെസ്സും താലി മാലയും മറ്റും എടുക്കാൻ ചേച്ചിയും അളിയനും നിന്നെ കൂട്ടാൻ വരുന്നുണ്ട് ….
ഉവ്വോ.. ഇയാൾക്ക് വന്നാൽ പോരെ…
ഞാൻ ഉണ്ടാകും പെണ്ണേ കൂടെ…
എന്നാ അച്ഛനും അമ്മയും കൂടെ വന്നു കൂടെ….
അതല്ല പെണ്ണേ , ഞായറാഴ്ച വാനപ്രസ്ഥം ഓഡിറ്റോറിയത്തിൽ രണ്ടു വീട്ട് കാരും കൂടെ പ്ലാൻ ചെയ്ത റിസപ്ഷൻ ചടങ്ങിനെ കൂട്ട് കുടുംബം മുഴുവൻ ഇരുന്നു ഫോണിൽ വിളിച്ചു തീർക്കണം എന്ന് പറഞ്ഞു…
അതെ മിഥുൻ ഇവിടെ അച്ഛനും അമ്മയും ചേട്ടനും വിളിക്കാൻ ഉള്ള ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞ്…
ആണോ.. തനിക്ക് ആരെയും വിളിക്കാൻ ഇല്ലെ…..
വിളിക്കണം ,, സ്കൂൾ സ്റ്റാഫിനെ , പിന്നെ കോളജ് , സ്കൂൾ ടീമിനെയും…
എന്തായാലും സ്കൂൾ സ്റ്റാഫ് വരും , മറ്റുള്ളവരുടെ കാര്യം അറിയില്ല….
മിഥുൻ ആരെയൊക്കെ വിളിക്കും..
എൻ്റ വാനര പട മുഴുവൻ . പിന്നെ ഓഫീസ് സ്റ്റാഫ്…
അത് ..മതി
പിന്നേ…
എന്തൊക്കെ വിശേഷം ഉണ്ട്…
ഒന്ന് പോ..
മിഥുൻ ഇങ്ങു വന്നല്ലേ ഒള്ളു…
അല്ല ,, പെണ്ണേ നീ ഡ്രസ്സ് എന്തെങ്കിലും മാറിയിടാൻ എടുത്തിരുന്നോ…
ഞാൻ ഒരു ചുരിതാറും രണ്ടു കൂട്ട് അടി വസ്ത്രങ്ങളും എടുത്ത് ബാഗിൽ വച്ചിരുന്നു…
അതെപ്പോ…
അതൊക്കെ വച്ച്..
ഞാൻ ഇവിടെ ആകെ പെട്ടു…
യൂണിഫോം ഇട്ടു പോന്നതല്ലെ ഞാൻ. ജെട്ടി പോലും ഇല്ല,, ഇട്ടത് കഴുകി ഇട്ടിട്ടുണ്ട്…
ഞാൻ അത് മിഥുനോട് ഓർമിപ്പിക്കാൻ വിട്ടു…
അ.. അത് പോട്ടെ നമുക്ക് നാളെ എടുക്കാം…
പിന്നെ എൻ്റ പെണ്ണ് ഹാപ്പി അല്ലെ…
എന്താ.. റോമാൻസ് ആണോ മാഷേ…
അന്നേരം ചേച്ചി കയറിവന്നു…
ആരാടാ ഫോണിൽ…
എൻ്റ പൊണ്ടാട്ടി , അല്ലാതെ ആര്…
നീ ഫോണിങ്ങു താ…
ഞാൻ ഫോൺ ചേച്ചിക്ക് കൊടുത്ത്..
ഹലോ.. മഞ്ജു നാതൂനേ..
ഞാൻ ആണ് മിത്ര…
ആ.. ചേച്ചി..
പിന്നെ രാവിലെ മണി പത്ത് മണിയോടെ ഞങൾ പിക്ക് ചെയ്യാൻ വരും….
പിന്നെ ബാക്കി നാളെ ..
ഇവനെ കഴിക്കാൻ കാത്തിരിക്കുന്നു എല്ലാവരും..
കുറെ നാളുകൾക്കു ശേഷം അല്ലേ..
എന്നാ,, ശരി ചേച്ചി..
മഞ്ജു അവൻ നിന്നെ തിരിച്ചു വിളിക്കും ട്ടോ….
പിന്നെ അവിടെ മഞ്ജുവിനെയും കാത്തു നിൽക്കുന്നുണ്ടാകും..
ചേച്ചി പറഞ്ഞത് ശരിയാണ് വിളിക്കുന്നുണ്ട്…
………മഞ്ജുവിൻ്റെ വീട്ടിൽ………
മോളെ.. മഞ്ജു..
അമ്മാ ,, ഇതാ വരുന്നു
മഞ്ജു ഹാളിലേക്ക് നടന്നു ചെല്ലുമ്പോൾ അമ്മയും അച്ഛനും ചേട്ടനും അനിയനും തേൻ മേശയിൽ ഇരിക്കുന്നു…
അച്ഛൻ പറഞ്ഞു.. മോള് ഇവിടെ വന്നിരിക്ക്…
അച്ഛൻ്റെയും അമ്മയുടെയും നടുക്ക് ആയി കസേരയിൽ മഞ്ജു ഇരുന്നു….
ചപ്പാത്തിയും കുറുമ കറിയും ആണ്….
മോളെ നാളെ രാവിലെ മിഥുൻറ വീട്ടിൽ നിന്നും ഡ്രെസ്സും മറ്റും എടുക്കാൻ വേണ്ടി അവര് നിന്നെ കൂട്ടാൻ വരും എന്ന് പറഞ്ഞിട്ടുണ്ട്…
ആ.. അച്ഛാ മിഥുൻ ഇപ്പൊൾ എന്നെ വിളിച്ചിരുന്നു…
ഞാൻ നിൻ്റെ അമ്മയോട് പറയുകയാണ് , അവരുടെ പർചേഴ്‌സ് തീരുമ്പോഴേക്കും ഞങൾ അങ്ങോട്ട് വരാം എന്നാ നമുക്ക് എടുക്കേണ്ടത് കൂടെ നടക്കുമല്ലോ….
എന്നാ അങ്ങനെ ചെയ്യാം അച്ഛാ…
മോളെ അച്ഛനോട് ദേഷ്യം ഒന്നും ഇല്ലല്ലോ…..
എന്തിന് അച്ഛാ…
ഞാൻ അല്ലേ നിങ്ങൾക്ക് നാണകെട് ഉണ്ടാക്കിയത്…
വിഷമം ഉണ്ടായിരുന്നു നിങ്ങളെ എല്ലാം പിരിഞ്ഞ് ഇരിക്കാൻ.. മൂന്ന് വർഷം എങ്ങനെ തള്ളി നീക്കി എന്ന് അറിയില്ല……
ഇവിടെ നിൻ്റെ കൂടേ പിറപ്പുകൾക്കും അങനെ തന്നെ ആയുരുന്ന്…
പിന്നെ ഒരു ദിവസം പോലും നിങ്ങളെ ഓർക്കാതെ കടന്നു പോയിട്ടില്ല….
നിങൾ ആരും കാണാതെ ഉള്ള അമ്മയുടെ വിളി മാത്രമാണ് ആശ്വാസം…
മിഥുൻ പ്രായം എന്നെക്കാൾ കുറവാണെങ്കിലും എന്നെ നന്നായി അടുത്തറിയാനും കെയർ ചെയ്യാനും ശ്രദിച്ചിരുന്നു….
അവൻ്റെ ആത്മാർത്ഥ ഞാൻ വർഷങ്ങളായി സ്നേഹിച്ചിരുന്ന എന്നെ സ്നേഹിചിരുന്ന സുരേഷിൽ പോലും കണ്ടിട്ടില്ല….
പിന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതിൻ്റ മൂന്നാം ദിവസം ദിവസം ആണ് സ്കൂളിൽ പോയത് അന്ന് എന്നെ കാണാൻ മിഥുൻ്റെ അച്ഛൻ വന്നിരുന്നു…
ഉച്ചയോടെ പ്രിൻസിപ്പാൾ കാബിനിലേക്ക് വിളിച്ചപ്പോൾ ഞാൻ ചെന്നു…
പ്രിൻസിപ്പാളിൻ്റ് റൂമിൽ ഇരിക്കുന്നത് എംസി മാധവമേനോൻ CKM ൻറ പട്ടാമ്പി ഏരിയ സെക്രട്ടറി ..
പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു മഞ്ജു മിസ്റ്റർ എംസി മാധവമേനൊന് മോളോട് ഒറ്റക്ക് സംസാരിക്കണം എന്ന്…
സാർ , റൂമിൽ നിന്നും പുറത്തേക്കിറങ്ങി…
മോളെ ഇരിക്ക്…
ഞാൻ നിന്നോളം…
മോളെ മഞ്ജു..
നിനക്ക് എന്നെ അറിയുമോ…
ഞാൻ കവലയിൽ ഓക്കേ ഫ്ലെക്ക്സിൽ എല്ലാം കണ്ടിട്ടുണ്ട്….
CKM ൻ്റ് പട്ടാമ്പി ഏരിയ സെക്രട്ടറി
അതെ.. അത് മാത്രമല്ല മോളെ,,, ഞാൻ മിഥുൻ്റെ അച്ഛനാണ്…
എൻ്റ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ആള് പറഞ്ഞു..
ഞാൻ വഴക്ക് പറയാനോ ഒന്നും വന്നതല്ല…
മോൾ എന്ത് ആവിശ്യം ഉണ്ടെങ്കിലും ഈ അച്ഛനെ വിളിക്കണം,, ..
ഇനി വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പ്രിൻസിപ്പാൾ സേതുമാധവനെ അറിയിച്ചാലും മതി….
ഞങൾ പഴയ കോളജ് മേറ്റ്സ് ആണ്…
പിന്നെ മിഥുൻ ഒരു പാവം ആണ് അവനെ ശ്രദ്ധിക്കണേ.. ….
പഠിത്തത്തിൽ ഉഴപ്പരുത് എന്ന് എപ്പോഴും പറയണം…
എൻ്റ എടുത്ത് ചാട്ടം അവനു അപ്പടി കിട്ടി എന്ന് പലരും പറഞ്ഞു കേട്ടിരുന്നു ,, ഇപ്പൊൾ കാണുകയും ചെയ്തു….
എന്നാ ഞാൻ ഇറങ്ങട്ടെ മോളെ…
എം..
മോളെ അച്ചനുണ്ട് നിങ്ങൾക്ക്…
ശരി ,, അച്ഛാ..
പിന്നെ മോളെ ഞാൻ കാണാൻ വന്നത് അവൻ അറിയരുത്…
എം..
ആള് നടന്നു നീങ്ങി…
ഞാൻ പ്രിൻസിപ്പലിൻ്റെ റൂമിൽ നിന്ന് പോന്നു..
അല്പം കഴിഞ്ഞപ്പോൾ പ്രിൻസിപ്പാൾ എൻ്റ അടുത്ത് വന്ന് പറഞ്ഞു…
മഞ്ജു ,, മിനിയാന്ന് എന്നെ കാണാൻ എംസി മാധവമേനോൻ വീട്ടിൽ വന്നിരുന്നു…
അവൻ ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് നിന്നെ കാണണം എന്ന്..
പിന്നെ ഇന്ന് രാവിലെ തന്നെ നിനക്ക് എതിരെ വിദ്യാഭ്യാസ വകുപ്പ് ഒരു അന്വേഷണം നടത്താൻ വേണ്ടി തീരുമാനിച്ചിരുന്നു. ..
ഇവിടുന്ന് മാറ്റി നിർത്താനും തീരുമാനം ആയിരുന്നു…
എനിക്ക് അത് ഓഫീഷ്യൽ ആയി മൈൽ കിട്ടുകയും ചെയ്തു..
അന്നേരം ഞാൻ മാധവനെ വിളിച്ചു പറഞ്ഞു. അവൻ അത് ഉടനെ ഇടപെട്ട് തിരുവനന്തപുരത്ത് നിന്നും ക്യാൻസർ ചെയ്യിപ്പിച്ചു….
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് എന്നെ വിളിക്കുകയും ചെയ്തു…
ഇന്നലെ വീട്ടിൽ വന്നപ്പോൾ നമ്മുടെ സ്റ്റാഫിൻ്റെ ഫോട്ടോയിൽ നിന്നും നിന്നെ കാണിച്ചു കൊടുത്തപ്പോൾ തന്നെ അവനു നിന്നെ ഇഷ്ടമാവുകയും , അവൻ്റ മരുമകൾ ആയി അംഗീകരിച്ചു എന്നാണ് പറഞ്ഞത്…..
ഇനി നിനക്കും മിഥുനും ആരുടേയും ശല്യം കാണില്ല, , മാധവൻ്റെ ആളുകൾ നിഴൽ പോലെ ഉണ്ടാകും കൂട്ടിന്….
സാറേ… മിഥുൻ അപ്പോഴത്തെ ആവേശത്തിന് എൻ്റ കഴുത്തിൽ താലി കെട്ടി എന്ന് മാത്രമാണ് ഞാൻ കരുതിയത് ……,
എൻ്റ സമ്മതം പോലും ചോതിച്ചിട്ടില്ല……
പിന്നെ എനിക്ക് തോന്നി ഒരുപാട് നാൾ സ്നേഹിചിട്ടും നിശ്ചയം വരെ കഴിഞ്ഞിട്ടും എന്നെ വിശ്വസിക്കാൻ തയ്യാറാകാതെ നിന്ന ആളിൽ നിന്നും വ്യത്യസ്തമാണ് മിഥുൻ ……
പിന്നെ താലി കെട്ടിയ നിമിഷം മുതൽ ഞാൻ അവൻ്റെ ഭാര്യയാണ്,, …
എന്തൊ ഒരു ബഹുമാനം തോന്നി…
…………………………………
മോളെ…
കഥ നമുക്ക് പിന്നെ പറയാം നീ കഴിക്ക്…
അങ്ങിനെ കഴിച്ചു കഴിഞ്ഞ് പാത്രം കഴുകാനും മറ്റും അമ്മയെ സഹായിച്ചു…..
അത് കഴിഞ്ഞ് ഹാളിൽ ഇരുന്നു ചുമ്മാ വിശേഷങ്ങൾ പിന്നെ ഞായറാഴ്ച വിളിക്കേണ്ട ആളുകളുടെ എണ്ണം എല്ലാം ചർച്ച ചെയ്തു…
പിന്നെ സമയം ആയപ്പോൾ എല്ലാവരും കിടന്നു…
……,…………………………..
ഞാൻ കഴിച്ചു കഴിഞ്ഞ് അച്ഛനുമായി ഇരുന്നു സംസാരിച്ചു കൂടെ അളിയനും…
അന്നേരം അടുക്കളയിലെ ജോലികൾ തീർത്തു അമ്മയും ചേച്ചിയും വന്നു…
അതെ .. നേരം വൈകുന്നു രാവിലെ നേരത്തെ കാര്യങ്ങൾ ചെയ്തു തുടങ്ങണം……
അതിനു ഇപ്പൊൾ കിടന്നാലെ എഴുനേൽക്കാൻ കഴിയൂ എന്ന് അമ്മ പറഞ്ഞു….
അതോടെ അളിയനും ചേച്ചിയും റൂമിലേക്ക് നടന്നു നീങ്ങി…
എന്നാ നീ പോയി കിടന്നോ…
എം.. എന്ന് മൂളി കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു……
എൻ്റ റൂമിൽ വീണ്ടും ഞാൻ ഉറങ്ങാൻ പോകുന്നു…
ഞാൻ ഉടനെ ഫോൺ എടുത്തു മഞ്ജുവിൻറ ഫോണിലേക്ക് ഡയൽ ചെയ്തു……
രണ്ടു റിംഗ് ചൈതപോഴേക്കും മഞ്ജു ഫോൺ എടുത്തു…
ഹായ്… മിഥുൻ. കഴിച്ചോ…
കഴിച്ചു….
എന്തായിരുന്നു അവിടത്തെ ചർച്ചകൾ…
എന്ത് പറയാൻ നമ്മുടെ മൂന്ന് വർഷത്തെ ജീവിതം തന്നെ…
നമ്മൾ പതിയെ നന്നായി ആസ്വദിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ജീവിക്കുന്നത് എന്ന് നമ്മുടെ പാരെൻ്റ്സ് മനസ്സിലാക്കിയിരുന്നു…..
മഞ്ജു അത് ഇവിടെന്നും സൂചന കിട്ടി…
പിന്നെ രാവിലെ ചേച്ചിയും അളിയനും വരും ,,
എനിക്ക് സ്റ്റേഷനിൽ പോയിട്ട് ഷോപ്പിങ് ചെയ്യുന്ന ഇടത്തോട്ട് വരാം….
നാളെ ലീവ് ആക്കികൂടെ മിഥുൻ….
എന്താണ് പെണ്ണേ പറയുന്നത്…
ഇന്ന് ചാർജ് എടുത്തത് അല്ലേ ഒള്ളു….
ഞാൻ വരും പെട്ടന്ന് തന്നെ…
തെ.. പറ്റിക്കരുത്…
വന്നിട്ടേ ഞാൻ ഡ്രസ്സ് എടുക്കൂ…..
ഓക്കേ.. .. എന്നാലും നോക്കി വച്ചോ ചേച്ചിയും നീയും കൂടെ…
അതൊക്കെ ചെയ്യാം…
എന്നാ… ഗുഡ് നൈറ്റ് ഡിയർ…
ഉമ്മ…
സ്വീറ്റ് ഉമ്മ…
അങ്ങിനെ ഫോൺ കട്ട് ചെയ്തു ഉറക്കത്തിലേക്ക് വഴുതി വീണു….
”,,,,,,””””””””””””””””””””””””””””””””””””””””,,
രാവിലെ തന്നെ വാതിലിലെ മുട്ടൽ കേട്ടാണ് ഉണർന്നത്…
വാതിൽ തുറന്നപ്പോൾ അമ്മ…
മോനെ മിത്തൂ ഈ ശീലം മാറിയിട്ടില്ല അല്ലേ…
സമയം എത്രയായി അറിയോ…
അമ്മാ… സ്ഥലം മാറി കിടന്നത് അല്ലേ.. സമയം എത്രയായി..
എട്ട് മണിയായി…
അച്ഛൻ അതാ കിടന്നു കയറ് പൊട്ടിക്കുന്നു…
നിൻ്റെ അളിയനും അച്ചനും ജോഗിങ് കഴിഞ്ഞ് വന്നു കട്ടൻ കാപ്പി കുടിക്കുന്നു…
അമ്മേ .. ഞാൻ ഉറങ്ങി പോയി…
എൻ്റ മൂന്ന് വർഷത്തെ ഉറക്കം കെടുത്തിയതിൻ്റ അവസാനം അല്ലേ…
അമ്മ.. അച്ഛനോട് പറയണം..
ഞാൻ സ്റ്റേഷനിൽ പോയിട്ട് ഷോപ്പിങ്ങിന് പോവു എന്ന്…
മോനെ.. ഇന്ന് ലീവ് എടുക്കു..
അമ്മ … സ്റ്റേഷനിൽ ചെന്നിട്ട് നോക്കാം.. ഇന്നലെ ജോയിൽ ചൈതല്ലെ ഒള്ളു…
ശരി.. നീ ഫ്രഷ് ആയി വാ…
അച്ഛനോട് ഞാൻ പറയാം…
ഞാൻ ഉടനെ ബാത്ത് റൂമിൽ കയറി പ്രഭാത കർമങ്ങളും കുളിയും നടത്തി….
അപ്പോഴേക്കും മണി ഒൻപത് ആയിരുന്നു…..
ഇന്നലെ അലക്കി ഇട്ടിരുന്നു ജെട്ടിയും ബനിയനും ധരിച്ചു …
പിന്നെ അഴിച്ചു വച്ച യൂണിഫോം കൂടെ ….
അന്നേരം ഫോണിലേക്ക് ഒരു കോൾ വന്നു…
അയ്യോ .. ഡ്രൈവർ വിനോദ് ….
ഞാൻ .. ഫോൺ എടുത്തു..
ഹലോ…
ഹലോ. സാറേ ഞാൻ സാർ പറഞ്ഞ കൊട്ടേഴ്സിന് മുന്നിൽ എത്തി….
ആ… വിനോതേ ..
എംസി മാധവമേനോൻറ വീട് അറിയുമോ…
സാറേ.. CKM ൻ്റ പട്ടാമ്പി ഏരിയാ സെക്രട്ടറി എംസി മാധവമേനൊൻ ആണോ…
അതെ… എന്നാല് ഇങ്ങോട്ട് വായോ…
ശരി.. സാറേ…
ഞാൻ ഹാളിലേക്ക് നടന്നു ചെല്ലുമ്പോൾ അച്ചനും അളിയനും കഴിച്ചു കൊണ്ടിരിക്കുക ആണ്…
അച്ഛൻ പറഞ്ഞു മിത്തൂ വന്നു ഇരിക്ക്…
ഞാൻ ഇരുന്നു ചേച്ചി ഫുഡ് വിളമ്പി തന്നു…
കഴിയാൻ നേരം ജീപ്പ് വന്നതായി കേട്ട്….
ചേച്ചി ,, ജീപ്പ് വന്നിട്ടുണ്ട് ഒന്ന് വൈറ്റ് ചെയ്യാൻ പറയ്…
അപ്പോഴേക്കും അളിയനും അച്ഛനും കഴിച്ചു കൈ കഴികിയിരുന്ന്…
പിന്നെ എന്നെ എല്ലാവരും ഒരുമിച്ച് യാത്രയാക്കി..
ഞാൻ സ്റ്റേഷനിൽ എത്തി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു..
അപ്പോഴേക്കും ചേച്ചിയുടെ വിളി വന്നു ..
ഡാ.. മിത്തൂ .. മരിയ ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് വായോ..
ഞാൻ ഒറ്റക്ക് ജീപ്പ് എടുത്ത് നേരെ വിട്ടു…
മരിയ ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് കയറി ചെയ്യു യൂണിഫോം ആയതു കൊണ്ട് നല്ല സ്വീകരണം…
താലിമാല മോതിരം കൈ ചൈൻ എല്ലാം കാണുകയും അത് തന്നെ തീരുമാനിച്ചു എടുക്കുകയും ചെയ്തു..
മോതിരം പേര് എഴുതി വൈകീട്ട് വീട്ടിൽ എത്തിക്കും എന്ന് പറഞ്ഞു..
പിന്നെ നേരെ ഷോപ്പിംഗ് മാൾ…
ഗോൾഡൺ കരയുള്ള സെറ്റ് സാരി ബ്ലൗസ് , എനിക്ക് അതെ കളർ മുണ്ടും ഷർട്ടും പിന്നെ രണ്ടു പേർക്കും അത്യാവിശ്യം ഡ്രസ് എടുത്തു റിസപ്ഷൻ വേണ്ടി സാരി തന്നെ എടുത്ത്…
.കഴിയാൻ നേരം മഞ്ജുവിൻ്റെ ഫാമിലി അങ്ങോട്ട് വന്നു….
ഞങൾ സംസാരിച്ചു ..
ഇനി അവരുടെ ഷോപ്പിംഗ് ഉണ്ടെന്ന്..
ഞാൻ യാത്ര പറഞ്ഞു കൂട്ടത്തിൽ അളിയനും ചേച്ചിയും..
വൈകീട്ട് തന്നെ അടുത്ത കുടുംബക്കാർ പലരും വന്നിരുന്നു..
എല്ലാവർക്കും ഇപ്പൊൾ എന്നെ കുറിച്ച് നല്ലത് മാത്രമെ പറയാൻ ഉള്ളൂ…..
കാരണവൻമാരുടെ ആവിശ്യ പ്രകാരം ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുക എന്ന ചടങ്ങ് ഇപ്പൊൾ ചെയ്യാം എന്ന്…
കാരണം പുലരാൻ കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തിരക്കിൽ ദക്ഷിണ നൽകൽ കൂടെ ബുദ്ധിമുട്ട് ആകും..
ഹിന്ദു കുടുംമ്പങളിൽ മംഗളകരമായ കാര്യങ്ങൾ നടക്കുമ്പോൾ കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഒരു ചടങ്ങാണ്…..
ആദ്യം അച്ഛന് ഞാൻ ഒരു വെറ്റിലയും അടക്കയും ഒരു നാണയും നൽകി കൊണ്ട് കാല് തൊട്ട് വന്ദിച്ച് , ,,
അച്ഛൻ എൻ്റ തലയിൽ കൈവച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നൽകി….
അതുപോലെ അമ്മ ,മാമൻ , അമ്മായി , ചെറിയച്ചൻ ചെറിയമ്മ എന്നിവർക്കും…….
ആരോ പറഞ്ഞു അളിയനും പെങ്ങൾക്കും കൂടെ ദക്ഷിണ ആയികൊട്ടെ…..
അന്നേരം അമ്മാവൻ പറഞ്ഞു അത് വേണം എന്നില്ല എന്നാലും കൊടുക്കാം….
അങ്ങിനെ ചേച്ചിക്കും അളിയനും കൂടെ ദക്ഷിണ നൽകി അവസാനിപ്പിച്ചു…
വന്നവരിൽ പലരും ഞായറാഴ്‌ച്ച നേരത്തെ വരാം എന്ന് തിരിച്ചു പോയി തുടങ്ങി..
ഒടുവിൽ ഗുരുവായൂരിൽ പോകാൻ ഉളളവർ മാത്രം ആയി….
എല്ലാവരും ഭക്ഷണം കഴിച്ച് നേരത്തെ കിടന്നു….
റൂമിൽ കട്ടിലിൽ കിടന്ന് കൊണ്ട് മഞ്ജുവിനെ വിളിച്ചു…
മഞ്ജു…
അവിടെ എന്തായി കിടന്നോ…
അതെ.. ഇപ്പൊൾ കിടന്ന് …
നല്ല ക്ഷീണം ഉണ്ട് പകൽ മുഴുവൻ കറക്കം ആയിരുന്നല്ലോ…
പോട്ടെ പെണ്ണേ ഒരു ദിവസം അല്ലേ…
അത് കൊണ്ട് ഞാൻ ക്ഷമിച്ചു നില്കുന്നു….
അവിടെ ദക്ഷിണ കൊടുക്കൽ കഴിഞ്ഞോ..
ഇവിടെ കഴിഞ്ഞ്…
ഇവിടെയും…
ഒരു ഉമ്മ തന്നിട്ട് ഉറങ്ങിക്കോ പെണ്ണേ രാവിലെ കാണാം….
ആണോ….
വയ്യ ,, മഞ്ജു…
ഓ…
എന്നാല് ഇന്ന് ഉമ്മ ഇല്ല…
ഇനി എല്ലാം നാളെ…
അങ്ങനെ പറയല്ലേ…
ദേ. . ഉറങ്ങാൻ നോക്ക് നേരത്തെ എഴുന്നേൽക്കേണ്ടത് അല്ലേ…
ഉമ്മ ,, തരാതെ ഉറക്കം വരില്ല മഞ്ജു….
ക്ഷമിക്കൂ..
നാളെ…
എന്നും പറഞ്ഞു മഞ്ജു ഫോൺ കട്ട് ചെയ്തു….
ഞാൻ പിന്നെ വിളിക്കാൻ പോയില്ല…
ചുമ്മാ കിടന്നു…..
അല്പനേരം കഴിഞ്ഞപ്പോൾ മഞ്ജുവിൻ്റെ കോൾ വന്നു…
ഞാൻ അല്പം മസിൽ പിടിച്ച് നിന്ന് ഫോൺ റിംഗ് ചെയ്തു അവസാനിക്കാൻ നേരം ഉറക്ക ചടവോടെ എടുത്ത്…
ഹലോ…
ഹലോ.. മിഥുൻ ഉറക്കം വരുന്നില്ല…
നീ ഉറങ്ങിയോ മിഥുൻ..
ഞാൻ ഉറങ്ങി പോയി…
മിഥുൻ… നീ അഭിനയിക്കുക ആണെന്ന് എനിക്ക് മനസ്സിലായി…
പിന്നെ ..
എന്താ .. പെണ്ണേ പറയു..
അതെ…
മഞ്ജു പറ..
ഉമ്മ..ഉമ്മ..ഉമ്മ…ഉമ്മ
മതിയോ….
ഹാവൂ…
ഇത് ആദ്യം തന്നാൽ പോരായിരുന്നോ…
പിന്നെ എനിക്കും തോന്നി. കിടന്ന് ഉറക്കം വരുന്നില്ല. അതാണ് വിളിച്ചു തരാം എന്ന് കരുതിയത്….
ഓക്കേ.. ശരി . ഇനി എൻ്റ പെണ്ണ് പില്ലോയും കെട്ടിപിടിച്ചു ഞാൻ ആണെന്ന് കരുതി കിടന്നോ…
ശരി…
ഉമ്മ…
ഞ്ങ്ങൾ രണ്ടു പേരും സംതൃപ്തിയോടെ ഫോൺ കട്ട് ചെയ്തു ഉറക്കത്തിലേക്ക്….
രാവിലെ രണ്ടരക്ക് തന്നെ അമ്മയുടെ വിളിയോടെ എഴുനേറ്റു …
വീട് മുഴുവൻ ലൈറ്റ് നിറഞ്ഞു ..
ചേച്ചി എനിക്ക് ഉടുക്കാൻ ഉള്ള മുണ്ടും ഷർട്ടും പിന്നെ അമ്പലത്തിൽ ധരിക്കേണ്ട മേൽമുണ്ടും മറ്റും ബെഡിൽ കൊണ്ട് വച്ച് തന്നു….
മിത്തൂ പെട്ടന്ന് കുളിച്ചു റെഡി ആകുവാൻ നോക്ക്…
മൂന്ന് മണിയോടെ എല്ലാവരും റെഡി ആകുവാൻ തുടങ്ങി….
മൂന്നര കഴിഞ്ഞപ്പോൾ പ്രണവ് കണ്ണൻ ക്യാമറ ടീമിനെ കൊണ്ടുവന്നു….
പിന്നെ റൂമിൽ ഡ്രസ്സ് മറ്റു മേക്ക് അപ്പ് സാധങ്ങളുടെ ഫോട്ടോ വീഡിയോ…
ഞാൻ മുണ്ടും ഷർട്ടും ധരിച്ച് പിന്നെ മേൽമുണ്ട് കവറിൽ തന്നെ വച്ച്…
ഹാളിലേക്ക് ഇറങ്ങി..
ആദ്യം അച്ഛനും അമ്മയും ഞാനും ഫോട്ടോ വീഡിയോ എടുത്ത്..
പിന്നെ അളിയനും ചേച്ചിയും..
മാമനും അമ്മായിയും
ചെറിയച്ചനും ചെറിയമ്മയും ..
പിന്നെ കൂട്ടുകാർക്ക് ഒപ്പം…
പിന്നെ എല്ലാവരും കൂടി …
നാലുമണിയോടെ ഇറങ്ങാൻ തീരാമിച്ച്..
ഇന്നോവയിൽ അച്ഛൻ അമ്മ അമ്മാവൻ അമ്മായി ചെറിയച്ചൻ ചെറിയമ്മ എന്നിവരും….
അളിയൻ്റെ റേഞ്ച് റോവർ കാറിൽ ഞാനും ചേച്ചിയും അളിയനും
പിന്നെ എൻ്റെ കൂട്ടുകാരൻ പ്രണവിൻ്റ സ്വിഫ്റ്റ് കാറിൽ പ്രണവും കണ്ണനും കൂടെ ഫോട്ടോ വീഡിയോ ടീമും…..
ക്ഷേത്രത്തിൽ എത്തിയപ്പോൾ മണി അഞ്ച് പത്ത്…
അപ്പോഴേക്കും മഞ്ജുവിൻ്റെ കുടുംബം എത്തിയിരുന്നു…
വീട്ടിലെ ചുമന്ന സ്വിഫ്റ്റ് കാറിൽ മഞ്ജുവിൻ്റെ ചേട്ടൻ മഹേഷ് അനിയൻ മനുവും പുറകിൽ മഞ്ജുവും കസിൻസും …
പിന്നെ ഒരു ട്രാവല്ലർ അതിൽ അച്ഛനും അമ്മയും മറ്റുള്ളവരും കൂടെ ക്യാമറ ടീമും…
ഞങ്ങൾക്ക് ബുക്കിംഗ് സമയം അഞ്ചെ മുപ്പത് ആണ് , കല്യാണങൾ തുടങ്ങിയിരുന്നു…..
വണ്ടികളിൽ നിന്നും ഇറങ്ങി എല്ലാവരും ഒരുമിച്ച് കൂടി…
അച്ഛൻ പറഞ്ഞു എല്ലാവരും ഒരുമിച്ച് പെണ്ണിനും ചെറുക്കനും കൂടെ നടക്കുക…
പിന്നെ മണ്ഡപത്തിൽ കഴിയുന്നവർ കയറുക, നമ്മൾ ആള് കുറവാണ് , അപ്പൊൾ എല്ലാവർക്കും കയറാൻ സ്ഥലം കാണും….
അങ്ങിനെ മഞ്ജുവും ഞാനും അടുത്തടുത്ത് നിന്നു…
ഇന്നലെ എടുത്ത
ഞങൾ ഊഹത്തിനായി കാത്തു നിന്നു…
എന്നെയും മഞ്ജുവിനെയും സംബന്ധിച്ച് ജീവിതത്തിലെ ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഇന്ന് . ….
ഞങ്ങളുടെ കുടുംബത്തിൻ്റെ അനുവാദത്തോടെയും ആശീർവാദത്തോടെയും നടക്കുന്ന വിവാഹദിനം…..
ചുരുങ്ങിയ സമയത്തിനുള്ളിൽ പരിമിധികൾക്ക് ഉള്ളിൽ ഒതുങ്ങി കൊണ്ട് ഈ ദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു…….
സ്വർണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളർ ഷർട്ടുമാണല്ലോ എൻ്റ വിവാഹവേഷം…..
പിന്നെ മേൽമുണ്ട് കയ്യിൽ കരുതിയിട്ടുണ്ട് ഇടത്തേ കയ്യിൽ ചേച്ചി രാവിലെ ധരിപ്പിച്ച ബ്രേസ്ലെറ്റും മോതിരവും ഉണ്ട്….
സ്വർണക്കസവോടു കൂടിയ സെറ്റ് സാരി ഉടുത്ത് മഞ്ജു സുന്ദരി ആയിരുന്നു.. കൂടെ സ്വർണ്ണ ആഭരണങ്ങൾ…..
ഞാൻ പൊതുവേ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ താൽപര്യം ഇല്ലാത്തതിനാൽ ഇടപെടില്ല…
പിന്നെ വിവാഹം എന്നത് കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച് അത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്….
അപ്പോഴേക്കും ഞ്ങ്ങളുടെ ഊഹം ആയി….
ആദ്യം ഞാനും മഞ്ജുവും മണ്ഡപത്തിൽ കയറി പുറകെ ഒന്നായി മറ്റുള്ളവരും…
തിരുമേനി ചന്ദനം പരസ്പരം തൊട്ടു കൊടുക്കാൻ പറഞ്ഞു…
ഫോട്ടോ, വീഡിയോ എല്ലാം എടുത്ത് തുടങ്ങി. …
ഞാൻ മഞ്ജുവിനും മഞ്ജു എനിക്കും തൊട്ടു തന്നു…
പിന്നെ രണ്ടു പേർക്കും തീർത്ഥം തന്നു….
പിന്നെ താലി മാല തിരുമേനി കയ്യിൽ തന്നു കെട്ടാൻ പറഞ്ഞു…
എല്ലാവരും കൈ കൂപ്പി പ്രാർത്ഥിച്ചു നിന്നു കൂടെ മഞ്ജുവും…
ഞാൻ താലി മാല കെട്ടി കൊടുത്ത്,, ചേച്ചി ഉടനെ ബാക്കിൽ കൊളുത്ത് ശരിയാക്കി….
പിന്നെ സംസ്കാര പ്രകാരം വിവാഹജീവിതത്തിൽ താലി പവിത്രമായി കരുതിപ്പോകുന്നു…..
താലികെട്ടിന് ശേഷം ഞാൻ മഞ്ജുവിന് വിവാഹപ്പുടവയായ സാരി ഒരു താലത്തിൽ നൽകി….
പിന്നെ സിന്ദൂരം കയ്യിൽ എടുത്ത് മഞ്ജുവിന്റെ സീമന്തരേഖയിൽ ചാർത്തി നൽകി……
പിന്നെ പേര് എഴുതിയ മോതിരം പരസ്പരം അണിയിച്ചു….
അതിനു ശേഷം പരസ്പരം തുളസിമാല അണിയിച്ച്….
ചടങ്ങുകൾ കഴിയുന്നു ഇനി കന്യാദാനമാണ്. മഞ്ജുവിന്റെ അച്ഛൻ മകളെ എനിക്ക് കൈപിടിച്ചു തരുന്നു . എൻ്റ വലതു കയ്യിലേക്ക് മഞ്ജുവിന്റെ വലതു കൈ ചേർത്ത് ഇടയിൽ ഒരു വെറ്റിലയും വച്ച് സമർപ്പിക്കുന്നു….
ശേഷം മണ്ഡപം വലം വെക്കുന്നു. തിരുമേനിയുടെ അനുഗ്രഹം വാങ്ങി ഞാനും മഞ്ജുവും കൂടെ ദക്ഷിണ നൽകുന്നു….
പിന്നെ രണ്ടു പേരുടെയും അച്ചനമ്മമാർ ദക്ഷിണ നൽകുന്നുണ്ട്…
ശേഷം എല്ലാവരും മണ്ഡപത്തിൽ നിന്ന് ഇറങ്ങി ശ്രീ കോവിലിൻ്റെ അടുത്തേക്ക് നടന്നു….
പ്രാർത്ഥന നടത്തി …
എല്ലാവരും തിരിച്ചു ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു നമുക്ക് കാപ്പി കുടിച്ചു പോകാം…
അത് വിശപ്പ് കൊണ്ടുന് പെട്ടന്ന് അംഗീകരിച്ചു….
എല്ലാവരും അമ്പാടി ഹോട്ടലിൽ കയറി….
ഞാനും മഞ്ജുവും ചേച്ചിയും അളിയനും ഒരു ടേബിളിൽ ഇരുന്നു ..
മറ്റുള്ളവർ അതുപോലെ സ്ഥലങ്ങളിൽ ഇടം പിടിച്ചു….
ഒരോരുത്തരുടെ ടേബിളിൽ വന്നു ഓർഡർ എടുത്ത്…
ചേച്ചി ഓർഡർ ചെയ്തു നാല് മസാല ദോശ…..
ഓർഡർ ചെയ്ത ശേഷം ചേച്ചി ചോദിച്ചു ..മഞ്ജു മസാല ദോശ കഴിക്കില്ലെ???
കഴിക്കാം ചേച്ചി…
അപ്പുറത്തെ ടേബിളിൽ അച്ഛൻമാര് ഞായറാഴ്‌ചയിലെ റിസപ്ഷൻ ചർച്ച ചെയ്യുകയാണ്….
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ്…
പൈസ കൊടുക്കാൻ ഓരോരുത്തരും മത്സരിച്ചു…
അപ്പോഴേക്കും രാഹുൽ അളിയൻ പറഞ്ഞു പൈസ ഞാൻ കൊടുത്തിട്ടുണ്ട്. എല്ലാവരും വന്ന വണ്ടികളിൽ പോയി കയറു…..
പിന്നെ ഞങൾ വണ്ടി നിർത്തി ഇട്ടിരിക്കുന്ന ഇടത്തേക്ക് നടന്നു….
അച്ഛൻ പറഞ്ഞു…
പിന്നെ എല്ലാവരോടും കൂടി അറിയിക്കുകയാണ്…
നാളെ വ്യാഴാഴ്ച വൈകീട്ട് ചെറുക്കനും പെണ്ണും പെണ്ണിൻ്റെ വീട്ടിലേക്ക് പോകും വ്യാഴവും വെള്ളിയും അവിടെ നിന്ന് ശനിയാഴ്ച രാവിലെ ഇങ്ങോട്ട് തിരിക്കും. പിന്നെ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി വൈകീട്ട് അഞ്ച് മണിയോടെ അവസാനിപ്പിക്കുന്ന റിസപ്ഷൻ….
എല്ലാവരും കേട്ടല്ലോ…
എന്നാല് ഇനി വണ്ടിയിൽ കയറി ഇരിന്നോളു…
അച്ഛൻ പറഞ്ഞു ഞങൾ മുൻപേ പോകുവാണ്. ഇവര് വീട്ടിൽ എത്തുമ്പോഴേക്കും നിലവിളക്കുമായി സ്വീകരിക്കാൻ ആള് വേണം….
അച്ഛൻ്റെ ഇന്നോവയിൽ കയറിയവർ യാത്ര പറഞ്ഞു പോയി…
പിന്നെ മഞ്ജുവിൻ്റെ വീട്ടുകാരും അളിയനും ചേച്ചിയും ക്യാമറ ടീമും..
ഞങൾ ക്യാമറ ടീമിനെ നല്ല രീതിയിൽ ഉപയോഗിച്ച്…
മഞ്ജുവിൻ്റെ വീട്ടുകാരും എല്ലാം ഉൾപെടുത്തി..
അളിയൻ പറഞ്ഞു അച്ഛൻ പറഞ്ഞ സമയം ആയി നമുക്ക് ഇറങ്ങാൻ നോക്കാം….
യാത്ര പറഞ്ഞു കൊണ്ട് റേഞ്ച് റോവറിൻ്റ മുൻ സീറ്റിൽ മഞ്ജുവിനെ കയറ്റി ഇരുത്തി എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ ഞാൻ കയറി ഇരുന്നു..
ബാക് സീറ്റിൽ അളിയനും ചേച്ചിയും കയറി ഇരുന്നു…
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു എടുത്ത് .. ഞങ്ങൾക്ക് പുറകെ ഒന്നായി വണ്ടികൾ പുറപെട്ടു….
ഞങൾ വീട്ടിലെത്തിയപ്പോഴേക്കും സ്വീകരിക്കാൻ അമ്മ നിലവിളക്ക് കയ്യിൽ പിടിച്ചു അമ്മായിയും ചെറിയമ്മയും താലവുമായും വന്നു..
അമ്മ മഞ്ജുവിന് നിലവിളക്ക് നൽകി അകത്തേക്ക് സ്വീകരിക്കുന്നു…..
വലതുകാല്‍ വെച്ച് മഞ്ജു എൻ്റ വീട്ടിലേക്ക് കയറുന്നു നേരെ പൂജ മുറിയിലേക്ക് കൊണ്ടുപോകുന്നു…
പിന്നെ സാധാരണ കാണുന്ന ചടങ്ങുകൾ എല്ലാം ചെയ്യുന്നു…
പിന്നെ വീട്ടിൽ ഒരു സാധാരണ ദിവസം പോലെ പോകുന്നു…
ഞാൻ പിന്നെ മഞ്ജുവിനെ കാണുമ്പോൾ ഇന്നലെ എടുത്ത ഒരു ഗോൾഡൺ കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്….
ഉച്ചയൂണ് കഴിഞ്ഞു …
ഉച്ചയൂണ് കഴിഞ്ഞതോടെ അമ്മായിയും മാമനും പിന്നെ ചെറിയചനും ചെറിയമ്മയും വീടുകളിലേക്ക് പോയി…
ഇപ്പോഴൊന്നും മഞ്ജുവിനെ ഒന്ന് ഒറ്റക്ക് കിട്ടിയില്ല…
ഞാൻ റൂമിൽ പോയി ഒന്ന് മയങ്ങി..
അങ്ങിനെ സമയം നീങ്ങി വൈകുന്നേരം ആയി…
ഞാൻ എണീറ്റപ്പോൾ സമയം ആറ് ആകുന്നു…
പിന്നെ ഒന്ന് ഫ്രഷ് ആയി റൂമിൽ നിന്നും പുറത്തേക്കിറങ്ങി…
അളിയൻ എന്നെ കണ്ടതും .. അഹാ. അളിയാ എന്ത് ഉറക്കം ആയിരുന്നു….
ശീണം ഉണ്ട് അളിയാ…
ആ… ഇനി ഷീണം കൂടും..
രാത്രിയിലെ ഭക്ഷണം എട്ടരയോടെ കഴിഞ്ഞു….
ഞങൾ അളിയനും അളിയനും അച്ഛനും പുറത്ത് ഇറങ്ങി നടന്നു സംസാരിച്ചു…
ചേച്ചി അങ്ങോട്ട് വന്നു പറഞ്ഞു നല്ല മഞ്ഞ് കാണും . മിത്തൂ മഞ്ജു മണിയറയിൽ കാത്തിരിക്കുന്നു….
എന്നാ എല്ലാവരും കിടക്കാൻ നോക്ക് എന്നും പറഞ്ഞു അച്ഛൻ അകത്തേക്ക് നടന്നു….
ഞാൻ മണിയറയിൽ കയറി ചെല്ലുമ്പോൾ നീലയും കറുപ്പും ചേർന്ന സാരി ഉടുത്ത് പാൽ ഗ്ലാസ്സ്മായി മഞ്ജു നില്കുന്നു….
ഞാൻ വാതിൽ അടച്ച് മഞ്ജുവിൻ്റെ അടുത്തേക്ക് ചെന്നു..
മുഷിഞ്ഞോ പെണ്ണേ…
നിന്നെ ഒന്ന് തനിച്ച് കിട്ടാൻ രാത്രി ആകേണ്ടി വന്നു…..
അതെ.. മിത്തൂ ഏട്ട..
എനിക്കും കാണണം എന്നും സംസാരിക്കണം എന്നും ഉണ്ടായിരുന്നു…
എന്താ ഒരു മാറ്റം മിത്തൂ ഏട്ടൻ…
അത് അമ്മ മിനിയാന്ന് പരഞതാണ്..
നമ്മൾ സാധാരണ വിളിച്ചിരുന്ന പോലെ മതി മഞ്ജു…
അതല്ല… മിത്തൂ ഏട്ട . ഇതൊക്കെ ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്..
ഓക്കേ.. ഞാൻ ഒന്നും പറയുന്നില്ല…
ഇതാ പാൽ..
ഞാൻ പാൽ വാങ്ങി പകുതിയോളം കുടിച്ചു മഞ്ജുവിന് നൽകി. ബാക്കി അവളും കുടിച്ചു…
പിന്നെ ഞങൾ ബെഡീലേക്ക് കിടന്ന് പതിയെ സംസാരം തുടങ്ങി…
ഞാൻ ഇതിനിടക്ക് എസി ഓൺ ചെയ്തു…
കെട്ടിപ്പിടിക്കലും ഉമ്മ വെപ്പും നടന്നു..
പിന്നെ സംസാരം തുടർന്നു…
ഒടുവിൽ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഒരു അറിവും ഇല്ല..
രാവിലെ എഴുന്നേറ്റപ്പോൾ മഞ്ജു ബെഡിൽ ഇല്ല…
ഹൊ. ഇന്നലെ രാത്രി വൈകുവോളം ഇരുന്ന് സംസാരിച്ചും ഉമ്മ വെച്ചും ഉറങ്ങിയത് എപ്പോൾ എന്ന് ഒരു പിടുത്തവും ഇല്ല…
അവള് മനസ്സിൽ പോലും കരുതി കാണില്ല എൻ്റ ഭാര്യയായി ഈ തറവാട്ടിലേക്ക് എന്റെ കയ്യും പിടിച്ച് കയറി വരും എന്ന്…
പക്ഷേ അത് എനിക്ക് ഉറപ്പുണ്ടായിരുന്നു …
മഞ്ജുവിൻ്റെ കുളി കഴിഞ്ഞ് മുടിയിൽ തോർത്തു ചുറ്റികെട്ടി ബാത്ത്റൂമിൻറ വാതിൽ അടച്ച് റൂമിലേക്ക് കയറി വന്നപ്പോൾ ഉണർന്നു കിടന്നുകൊണ്ട് ഞാൻ അവളെ നോക്കി…..
എൻ്റ മഞ്ജുവിൻ്റെ മുഖത്തെ ഒരു തെളിച്ചം……
ഈ മൂന്ന് വർഷത്തിന് ഇടക്ക് എനിക്ക് ജോലി കിട്ടിയപ്പോൾ പോലും കാണാത്ത ഒരു തെളിച്ചം…
എന്താണ് പെണ്ണേ നിൻ്റെ മുഖത്തെ ഒരു തെളിച്ചം…
അതെ പുരുഷ നമ്മളെ ഇപ്പൊൾ എല്ലാവരും അംഗീകിക്കുന്നു , അതിലുപരി എൻ്റ ഭർത്താവിൻ്റെ ആഗ്രഹം നടന്നു കണ്ടത്….
ഞാൻ ഇപ്പൊൾ മിഥുൻ മാധവമേനോൻ്റെ ഭാര്യ മാത്രം അല്ല എംസി മാധവ മേനോൻ്റെ മരുമകളും കൂടെ ആണ്…
ഭർത്താവിൻ്റെ കൂടെ വീട്ടുകാരുടെ അനുഗ്രഹത്തോടെ നാട്ടുകാരുടെ മുന്നിൽ അന്തസോടെ ജീവിക്കാൻ തുടങ്ങിയില്ലേ ഇന്നലെ മുതൽ നമ്മൾ…
കഴിഞ്ഞ ദിവസം ഞാൻ കല്യാണ കാര്യം പറയാൻ വിളിച്ച പലർക്കും നീ മാധവ മേനോൻ്റെ മകൻ ആണെന്നും , ഞാൻ മരുമകൾ ആകുന്നു എന്നും പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല….
എന്നോട് പലരും പറഞ്ഞു ഞാൻ സുകൃതം ചെയ്തവലാണെന്ന്….
ആണോ.. മഞ്ജു പെണ്ണേ…
അച്ചൻ ആ കാണുന്ന രൂപം തന്നെ ഒള്ളു മനസ്സ് മുഴുവൻ സ്നേഹം ആണ് ,. ..
മുത്തശി പറഞ്ഞു കേട്ടിട്ടുണ്ട് മുത്തച്ഛൻ്റെ പകർപ്പും സ്വോഭാവവും ആണെന്ന്….
അതൊക്കെ ,, വിടു..
ഒരു ഉമ്മ താടി പെണ്ണേ…
ആദ്യം .. മോൻ പോയി ഫ്രഷ് ആയി വാ…
മഞ്ജു റൂമിന് പുറത്തേക്ക് നടന്നു….
അവള് അടുക്കളയിൽ എത്തിയപ്പോൾ ഒരു ചെറു ചിരിയോടെയാണ് ചേച്ചിയും അമ്മയും വരവേറ്റത്…..
അമ്മ ചോതിച്ച് മോള് രാവിലെതന്നെ കുളിച്ചോ…
ഇവിടത്തെ വെള്ളത്തിന് ഇച്ചിരി തണുപ്പ് കൂടുതൽ ആണ്. ആ തണുത്ത വെള്ളത്തിൽ ഉളള കുളി ചിലപ്പോൾ പനിയും ജലദോഷവും വരും ….
അമ്മെ ഇത് സ്ഥിരം ആണ് രാവിലെ കുളി…
അന്നേരം ചേച്ചി അടുക്കളയിലേക്ക് കടന്ന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിലേക്ക് ഇടാൻ ചായ പൊടി തിരയുമ്പോൾ അമ്മ ചായ പൊടി പാത്രം ചേച്ചിക്ക് നേരെ നീട്ടി …
മോളെ അടുക്കളയിൽ ഇപ്പൊൾ ഞാൻ തന്നെ മതി…
പിന്നെ പുറം പണിക്കും മറ്റും അപ്പുറത്തെ വീട്ടിലഒരു പെണ്ണ് വരും……
സംസാരങ്ങൾക്ക് ഇടയിൽ ച്ചേച്ചി ചായ റെഡിയാക്കി ഒരു ഗ്ലാസ് അമ്മക്ക് നൽകി പിന്നെ ഒരു ട്രേയിൽ മിഥുനും മഞ്ജുവിനും ഉളള ചായ മഞ്ജുവിൻ്റെ കയ്യിൽ നൽകി…
അതെ ഞാൻ അച്ഛനും എൻ്റ കെട്ടിയോന്ന് ചായ കൊടുത്തു വരാം…
മഞ്ജു .. നീ ചായ അവനു കൊണ്ട് കൊടുക്ക്…
അമ്മേ ഞാൻ ഇത് കൊടുത്തു വരാം…..
മഞ്ജു ബെഡ്റൂമിലെത്തുമ്പോൾ പുതപ്പിനടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടികിടക്കുകയാണ് ഞാൻ…..
മഞ്ജു പതിയെ എന്നെ തട്ടി വിളിച്ചു……
മഞ്ജുവിൻ്റെ വിളി കേട്ട് പുതപ്പിനടിയിൽ നിന്നും മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേൽക്കുമ്പോൾ എൻ്റ മുന്നിൽ ചായയുമായി നിൽക്കുന്ന മഞ്ജുവിൻ്റെ മുഖം കണ്ട് ഞാൻ ഒരു പുഞ്ചിരി നൽകി…….
ശരിക്കും ആ മുഖത്ത് അല്പം തുടിപ്പും ഉഷാരും വന്നിട്ടുണ്ട്…….
ഇപ്പോൾ മഞ്ജുവിനെ ഒരു മാലാഖയുടെ സൗന്ദര്യം പോലെ തോന്നി….
കുളിച്ച് ഈറൻ മുടിയിൽ ടവ്വൽ ചുറ്റിവെച്ച ഒരു മാലാഖ…..
ഗുഡ് മോണിംഗ് ,, പൊണ്ടാട്ടി..
ഗുഡ് മോണിംഗ് പുരുഷ. എന്ന് മഞ്ജു തിരിച്ചും പറഞ്ഞു…..
അതെ … മിഥുൻ എഴുന്നേൽക്ക് ..
ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ലേ…
അയ്യോ.. സമയം എത്രയായി…
എട്ട് ആകുന്നു….
മഞ്ജു ചായ തായോ.. അത് കുടിച്ചു കഴിഞ്ഞ് വേണം ബാത്ത്റൂമിൽ പോകാനും മറ്റും…
അങ്ങിനെ ഞഞ്ഞൾ രണ്ടു പേരും കൂടി ചായ ഊതി കുടിച്ചു…
അതെ.. മിഥുൻ ഞാൻ ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട്… ഇനി തിങ്കളാഴ്ച യെ പോകുന്നൊള്ളൂ…
അത് നന്നായി .. ഇവിടെ ഒന്ന് പരിചയം ആയികൊള്ളും…
()()()))). തുടരണോ. ()()()))))?
Responses (0 )