ലൈഫ് ഓഫ് വിഷ്ണു
Life Of Vishnu | Author : Robert Longdon
ആകാശം കാർമേഘം കൊണ്ട് മൂടികെട്ടിയിരുന്നു.വൈകാതെ ശക്തിയായി മഴ പെയ്യാൻ തുടങ്ങി..
വിച്ചു ഡാ…വേഗം എഴുന്നേക്ക്…ഹ അമ്മേ ഒന്ന് സമാധാനത്തോടെ ഉറങ്ങട്ടെ…ഒന്ന് വെറുതെ വിടോ.തൻ്റെ ഉറക്കം നശിപ്പിച്ച അമ്മയോട് വിഷ്ണു അരിശത്തോടെ പറഞ്ഞു.
സമയം എന്തായിന്നാ നിൻ്റെ വിചാരം.. ഒൻപത് കഴിഞ്ഞു.
അതിനിപ്പോ എന്താ ..ഞാൻ തലയും കുത്തി നിൽകണോ.
ഞാൻ പറഞ്ഞാല് നി കേൾക്കില്ലേ..ഡാ എഴുനേൽക്ക് ചെക്കാ..
എൻ്റെ പൊന്ന് തള്ളേ ..വെളിയിൽ നല്ല മഴയാണ് എഴുന്നേറ്റിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ..ഒന്ന് വെറുതെ വിട്.
എന്ന പിന്നെ എന്തോ ചെയ്തോ..അച്ഛൻ വന്നിട്ടുണ്ട് .അങ്ങേരു ഇങ്ങോട്ട് കയറി വരുന്നതിനു മുമ്പ് വിളിക്കാൻ വന്ന എന്നെ പറഞ്ഞാല് മതിയല്ലോ..എന്നും പറഞ്ഞ് അമ്മ പോവാൻ തുടങ്ങി.
ഹേ..ഹിറ്റ്ലർ വന്ന..രണ്ടൂസം കഴിഞ്ഞേ എത്തു പറഞ്ഞിട്ട്.. ഹ തല്ലല്ലേ തള്ളേ..
സ്വന്തം തന്തയെ ഹിറ്റ്ലർ എന്ന് പറയുന്നോ..കഴുതെ എന്ന് പറഞ്ഞ് കയ്യിൽ രണ്ടു വട്ടം തല്ലി.
ഓ..കെട്ടിയോനെ പറഞ്ഞപ്പോൾ ഫാരിയക്ക് പൊള്ളിയല്ലോ..
ഹ.. പൊള്ളും..എൻ്റെ കെട്ടിയോനേ പറഞ്ഞാല് ഞാൻ അറക്കും..നി എഴുന്നേറ്റ് പോവാൻ നോക്ക് വിച്ചു.
ഹ എന്ന പിന്നെ ആദ്യം ഇങ്ങടെ ആങ്ങളെയെ വിളിച്ച് എഴുന്നേൽപ്പിക്ക്.ശവം, കെടക്കണ കിടപ്പ് കണ്ട കടപ്പുറത്ത് ചത്തടിഞ്ഞ തിമിംഗലം പോലെ .എന്നും പറഞ്ഞ് ഞാൻ എൻ്റെ തൊട്ടപ്പുറത്ത് കിടക്കയിൽ മലർന്നു കിടന്ന കാശിയെ ചവിട്ടി താഴെ ഇട്ടു.
അയ്യോ അച്ഛാ..തല്ലല്ലെ ഞാനല്ല വിഷ്ണു ആണ്.. കാശ് എടുത്തെ.എന്നും പറഞ്ഞ് അവൻ അലറാൻ തുടങ്ങി.
അതുകണ്ട് ഞാനും അമ്മയും ചിരിയോട് ചിരി ആയിരുന്നു.നിലത്ത് നിന്നും അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അവൻ കയ്യും കാലും നിവർത്തി എഴുന്നേറ്റു.എന്നിട്ട് രാവിലെ കിട്ടിയ ചവിട്ടിൻ്റെയും ഉറക്കം കളഞ്ഞ വിഷമത്തിലും കിടന്ന് തുള്ളാൻ തുടങ്ങി.
കാശി:എന്താടാ മൈരെ രാവിലെ തന്നെ .നിനക്ക് പ്രാന്തായാ..
അപ്പോ തന്നെ കിട്ടി അമ്മൻ്റെ കയ്യിൽ നിന്നും നല്ലോരണ്ണം.
അമ്മ:തെറി പറയുന്നോടാ.. കഴുതേ.
കാശി: ഹ..രാവിലെ തന്നെ ചവിട്ടു കിട്ടിയപ്പോൾ ഞാൻ കരുതി തന്തപ്പടി പൊക്കിയതാണെന്ന്..
ഞാൻ: അത് പറഞ്ഞപ്പോഴാ ഓർത്തെ ഇവിടെ ഒരു കുരിപ്പ് ഉണ്ടായിരുന്നല്ലോ..കുട്ടു എവിടമ്മ.
അമ്മ: ഇന്ന് നേർത്തെ തന്നെ എഴുന്നേറ്റു.പിന്നെ അച്ഛൻ വന്നപ്പോൾ അച്ഛൻ്റെ ഒപ്പം കൂടി എന്തൊക്കെയോ കാട്ടിണ്ട്.
കാശി:അളിയൻ വന്നാ…
ഞാൻ:ഹിറ്റ്ലർ വന്നോ ചോദിക്കടാ..
അമ്മ: ദെ വിഷ്ണു നിൻ്റെ കളി കൂടുണ്ട്..
കാശി:പോടാ..അളിയൻ പാവാട..വീട്ടിൽ ഇരിക്കുന്ന അവതാരത്തെ വെച്ച് നോക്കുമ്പോ അളിയനെയൊക്കെ പൂവിട്ട് പൂജിക്കണം.
ഞാൻ:അളിയൻ പാവാടയൊ😅..
കാശി:പാവാട അല്ല പൊട്ടാ.പാവം ആട
ഞാൻ:ഇത് ഹിറ്റ്ലർ ആണേൽ അത് മുസോളിനി ആണ്..എല്ലാം കൂടി നമ്മുടെ കുടുംബത്തിൽ തന്നെ വന്ന് അടിഞ്ഞിട്ടുണ്ടെല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു സങ്കടം.
കാശി:അതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലട ..കാരണവന്മാർ ചെയ്ത് കൂട്ടിയതല്ലേ ഓരോ മാരണങ്ങൾ ആയി വന്നിണ്ടായത്.
അമ്മ:രാവിലെ അമ്മ വിളിച്ചിരുന്നു.
കാശി:എന്തിന് തിരികെ വിളിക്കണ്ട വരില്ല പറഞ്ഞൂടായിരുന്നോ..
ഞാൻ:എന്തിന്…ഇറങ്ങി പോടാ പുല്ലേ.നി ഒറ്റ ഒരുത്തൻ കാരണം ആണ് എന്നെ ഒരാൾക്കും വിലയില്ലാത്തെ.
കാശി:എൻ്റെ പുന്നാര മരുമകനെ..നി തന്നെ എന്നോട് ഇതൊക്കെ പറയണം ടാ..
അമ്മ:ഡാ..രണ്ടും കൂടി വള വളാന്ന് പറയാതെ ഫ്രഷ് ആയി ചുവട്ടിലേക്ക് വാ..വിച്ചു നിന്നോട് അച്ഛൻ ഒന്ന് കാണാൻ പറഞ്ഞു.
എന്നും പറഞ്ഞ് അമ്മ മുറിയിൽ നിന്നും ചുവട്ടിലേക്കു പോയി.
ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു.
Responses (0 )