-50% Intro price for the next 72 hours only!. Buy now →

Kambi stories

കുറ്റബോധം 16 [Ajeesh] [Climax]

പ്രിയ വായനക്കാരെ, ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്… എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്… എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്… ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം […]

0
1
പ്രിയ വായനക്കാരെ,
ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്…
എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്…
എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്…
ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം ആണ്….വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുക.
വിമർശിക്കുക.
നിങ്ങളുടെ സ്വന്തം
💙💙 അജീഷ് 💙💙

കുറ്റബോധം 16

Kuttabodham Part 16 | Author : Ajeesh | PREVIOUS PARTS

അന്ന് രാത്രി 9 മണി കഴിഞ്ഞിട്ടാണ് സജീഷ് വീട്ടിൽ എത്തിയത്…
” മ്മെ … ചോറെടുത്ത് വക്ക് ”
വീട്ടിലേക്ക് കയറിയതും അവൻ സ്ഥിരം പല്ലവി ആവർത്തിച്ചു.
” നിനക്ക് ഇത്തിരി നേരത്തെ കുടുംബത്ത് കേറിക്കൂടെ… ”
ആ കൊച്ച്‌ ഇവിടെ ഉള്ള കാര്യത്തെ കുറിച്ച് വല്ല ബോധവും ഉണ്ടോ നിനക്ക് … ? ”
അവൻ മാത്രം കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവർ ശാസിച്ചു…
” പെണ്ണ് കെട്ടി എന്ന് വച്ച് മ്മക്ക് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ പറ്റോ അമ്മേ???… ”

” ആ അതൊക്കെ പറ്റണം… ഞങ്ങൾ 2 പെണ്ണുങ്ങളെ ഈ കുടുംബത്ത് ആകെ ഉള്ളു… ”
” രാത്രി ആവുമ്പോ അവന്റെ ഒരു കറക്കം… ”
” ഇന്നത്തോടെ നിർത്തിക്കോണം ഇത് … ”
” കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് … ”
അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു…
” നീ ഇരിക്ക് ഞാൻ ചോറെടുക്കാ… ”
സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു…
‘അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി
” അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം… ”
” സാരല്യ മോള് വേഗം കഴിച്ച്‌ കിടന്നോ ”
” യാത്ര ഒക്കെ കഴിഞ്ഞു വന്നിട്ട് ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലല്ലോ നീ… ”
അവർ രേഷ്മയെ തന്റെ മകനോട് ചേർന്ന് കിടക്കുന്ന കസേരയിൽ പിടിച്ചിരുത്തി…
” അതല്ല അമ്മേ… ”

” നീ കഴിക്ക്… പത്രം ഒക്കെ ഞാൻ കഴുകി വച്ചോളാം… ”
അമ്മ അവളെ വീണ്ടും നിർബന്ധിച്ചു ഇരുത്തി…

രേഷ്മ ഒരു കിണ്ണം എടുത്ത് സജീഷിന്റെ അടുത്ത് ഇരുന്നു…” അവനോട് ഈ രാത്രി സമയത്ത് പുറത്തേക്ക് ഉള്ള പോക്ക് നിർത്താൻ പറ മോളെ… ”
” അവന്റെ ഒരു രാത്രി സഞ്ചാരം… നമുക്ക് നിർത്തണം അത്… ”
രേഷ്മ സജീഷിനെ നോക്കി…
അവന്റെ മുഖത്ത് ഒരു കള്ള ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
” അവൾക്ക് എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല… ”
രേഷ്മ നിസ്സഹായതയോടെ അമ്മയെ നോക്കി…
അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അമ്മക്ക് ചിരി വന്നു …
” ശരി ശരി മോള് കഴിക്ക് ”
എന്നിട്ട് പോയി കിടക്കാൻ നോക്ക്…
അവൾ പുഞ്ചിരിച്ചു…
തന്റെ മരുമകളെ ഒരു മകളെക്കാൾ അവർ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു…
എന്തിനും ഏതിനും
അവൾ കൂടെ വരുമായിരുന്നു… ഒരു വാക്ക് പോലും മറുത്ത് പറഞ്ഞിട്ടില്ല…
” ഇനി എന്നെ പേടിയാണോ അവൾക്ക് ”
അവർ ചിന്തിച്ചു…
സജീഷ് ഭക്ഷണം കഴിച്ചു കഴിഞ്ഞതും എഴുന്നേറ്റു പോയി… രേഷ്മ തന്റെ കഴിച്ചു തീർന്നപ്പോൾ തന്നേ സജീഷിന്റെ കൂടി കിണ്ണം എടുത്ത് പുറത്ത് പോയി കഴുകി വെടുപ്പാക്കി…
” അതവിടെ വച്ചേക്ക് മോളെ… ”
അമ്മയുടെ ശബ്ദം ചെവിയിൽ മുഴങ്ങി…
” ഇതിപ്പോ ഇത്തിരി നേരത്തെ പണി അല്ലെ ഉള്ളൂ…”
ഞാൻ ചെയ്തോളാം ”
അവൾ പത്രം കഴുകി വന്നിട്ട് അമ്മക്ക് ഉള്ള ചോറും കറിയും എടുത്ത് മേശപ്പുറത്ത് വച്ചു…
” മതി നീ ചെല്ല്… ”
ഇനിയുള്ളതൊക്കെ ഞാൻ ചെയ്തോളാം… ”
” നീ എന്നെ ഒരു രോഗി ആക്കൂല്ലോ ”
രേഷ്മ അമ്മയെ നോക്കി ചിരിച്ചു…
പിന്നീട് ഒരു കൃത്രിമ നാണം വരുത്തി തിരിച്ചു നടന്നു…
മുറിയിലേക്ക് കടന്നതും സജീഷിനെ ആണ് അവൾ കണ്ടത്‌….
കട്ടിലിന്റെ തലയിൽ ചാരി അവളെ നോക്കി ഇരിക്കുന്നു…
രേഷ്മ ഒരു വലിയ മൊന്തയിൽ വെള്ളം നിറച്ച് വച്ചത് ഒന്നുകൂടി തുറന്ന് നോക്കി
” വെള്ളം ഉണ്ട്… ”

അത് ഭദ്രമായി അടച്ചു വച്ച് അവൾ സജീഷിന്റെ അടുത്ത് പോയി ഇരുന്നു…
” എന്തുപറ്റി നിനക്ക്…. വല്ലാത്ത സൈലന്റ് ആണല്ലോ എപ്പോഴും… ”
രേഷ്മ നിസാഹായതയോടെ സജീഷിനെ നോക്കി…
ഒന്നും ഇല്ല എന്ന് പറയാൻ അവൾ ആഗ്രഹിച്ചെങ്കിലും ഒരു വാക്ക് പോലും പുറത്ത് വന്നില്ല…

” നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തുറന്ന് പറയണം… ”
പറയാതെ എങ്ങനാ ഞാൻ അറിയാ… ”
രേഷ്മക്ക് ഹൃദയമിടിപ്പ് കൂടി…
പറയണം എല്ലാം പറയണം
ഇദ്ദേഹം എന്റെ ഭർത്താവാണ്….
ഇപ്പോൾ തന്നെ പറഞ്ഞാലോ… എല്ലാം തുറന്ന് പറയുന്നതല്ലേ ഏറ്റവും നല്ലത്…
അവളുടെ മനസ്സ് സത്യം വെളിപ്പെടുത്താൻ വെമ്പി…
നെറ്റിത്തടം വിയർത്തു കുളിച്ചു…
ചുണ്ടുകളും കവിളുകളും ചുവന്ന് തുടുത്തു… ”
വേവലാതി ആ മുഖത്ത് പ്രകടമായിരുന്നു…
ആന്സിയുടെ വാക്കുകൾ അവളുടെ മനസ്സിൽ ഒരു വിലങ്ങുതടി ആയി നിന്നു…
” നിന്നെ പടിയടച്ചു പിണ്ഡം വാക്കുന്ന ദിവസം ഓർത്ത് വക്കുന്നത് നല്ലതാ… ”
വേണ്ട… പിന്തിരിയാം…
എനിക്കെന്താണ് ഭഗവാനെ ഒരു നിലപാട് എടുക്കാൻ പറ്റാത്തത്…
” എന്തായാലും തുറന്ന് പറയുക തന്നെ…
സജീഷ് അവളെ തന്നെ നോക്കി ഇരിക്കുകയാണ്…
” എന്തുപറ്റി നിനക്ക്… പനിയുണ്ടോ??? ”
അവൻ രേഷ്മയുടെ നെറ്റിയിലും കഴുത്തിലും കൈ വച്ചു നോക്കി..
” ചൂടൊന്നും ഇല്ലല്ലോ ”
രേഷ്മ മനസ്സിൽ ദൈവങ്ങളെ വിളിച്ച്
സജീഷിന്റെ കൈകൾ പിടിച്ചു…
” ഏട്ടാ ഞാൻ… ”
പെട്ടെന്ന് സജീഷിന്റെ ഫോൺ ബെൽ അടിച്ചു…
അവൻ ഒരു നിമിഷം രേഷ്മയെ നോക്കി പിന്നെ ഫോണിന്റെ അടുത്തേക്ക് ചെന്ന് എടുത്തു നോക്കി..
ഗിരിയാണ്…
” എന്താടാ…
രേഷ്മ സജീഷിനെ തന്നെ നോക്കി നിന്നു…
” അയ്യോ ആ പെണ്ണിന് ഇത് എന്തിന്റെ കേടാ… ”
നീ ഒറ്റക്ക് ഇറങ്ങണ്ട… ഞാനും വരാം… ”
പരിഭ്രാന്തി പരത്തിക്കൊണ്ട് സജീഷ് ഫോൺ വച്ചു…
” എന്താ… ”
“ഞാൻ ഇപ്പൊ വരാം നീയും അമ്മയും വാതിൽ അടച്ചു കെടന്നോ… ”
സജീഷ് മുറിക്ക് പുറത്തേക്ക് ഇറങ്ങി…
രേഷ്മ പിന്നാലെ ചെന്നു…
” കാര്യം പറ സജീഷേട്ടാ…
എന്നിട്ട് പോ… ”
അവൾ കൈ പിടിച്ചു നിർത്തി…
‘അമ്മ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു…
” അയ്യോ പേടിക്കൊന്നും വേണ്ട… ”
ആ..
അവൻ പറയാൻ ഒന്ന് മടിച്ചു…
അപ്പോഴേക്കും അമ്മ ഓടി വന്നു…
” എന്താടാ … “

ശരം വിട്ട പോലെ ആണല്ലോ ഒടുന്നത്… കാര്യം പറഞ്ഞിട്ട് പോയാ മതി… “” അയ്യോ അമ്മേ… ആ…
ആ ഗോവിന്ദേട്ടന്റെ മോള് കിണറ്റിൽ ചാടിത്രേ… ”
അത് പറഞ്ഞതും അവൻ രേഷ്മയെ ഒന്ന് നോക്കി…
അവൾ വല്ലാതെ പരവശയാണ്…
” ഈശ്വരാ എന്തിനാ ഇപ്പൊ ആ കുട്ടി… ”
” പ്രേമ നൈരാശ്യം ആണ്… ”
രേഷ്മ സജീഷിന്റെ കൈ മുറുകെ പിടിച്ചു…
” വേഗം ചെല്ല് സജീഷേട്ടാ…
ആ കുട്ടിയെ രക്ഷപ്പെടുത്ത്…
എങ്ങനെങ്കിലും രക്ഷപ്പെടുത്ത്…
അവളുടെ കണ്ണുകൾ നിറഞ്ഞിഴുകി…
സജീഷ് അവളുടെ തോളിൽ പിടിച്ചു…
” മോളെ നീ ഇങ്ങനെ പേടിക്കല്ലേ… ”
ഒന്നും ഉണ്ടാവില്ല…
രേഷ്മയുടെ മനസ്സിൽ മരിച്ചു കിടക്കുന്ന രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു…
അവന്റെ അച്ഛന്റെ നിലവിളി കർണ്ണപടം ഭേദിച്ചു…
അവന്റെ ശവ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന തന്റെ തന്നെ മുഖം അവൾ ഒരിക്കൽകൂടി കണ്ടു…
” ടാ നീ കിണറ്റിലേക്ക് ഒന്നും ഇറങ്ങാൻ നിക്കണ്ട… ”
അവിടെ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ… ”

” അമ്മേ…!!!! ”
രേഷ്മ പൊട്ടിത്തെറിച്ചു…
അമ്മ അവളെ സൂക്ഷിച്ചു നോക്കി
” ഒരു ജീവൻ ആണ് അവിടെ കിടന്ന് പിടയുന്നത്… ”
” അപ്പഴാണോ ഈ വക വർത്താനം പറയണേ… ??? ”
‘അമ്മ എന്തോ പറയാൻ വന്നതും സജീഷ് അത് തടഞ്ഞു…
” ചെല്ല്….
ചെല്ല് സജീഷേട്ടാ…
വേറെ ഒന്നും ഞാൻ ഈ ജീവിതത്തിൽ ആവശ്യപ്പെടില്ല…
വേഗം പോ… ”
അവൻ ഒരിക്കൽകൂടി അമ്മയെ നോക്കി…
” പിന്നെ ഇറങ്ങി ഓടി… ”
അവൾ കണ്ണുകൾ തുടച്ച് ഉമ്മറപ്പാടിയിൽ കുത്തിയിരുന്നു…
” അവളുടെ കടുത്ത മറുപടി അമ്മയുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് ഉറപ്പായിരുന്നു…
എങ്കിലും ഇപ്പോൾ അവൾക്ക് അത് ഒരു വിഷയമേ ആയിരുന്നില്ല…
മനസ്സ് മുഴുവൻ ആ ജീവന്റെ അവസാന പിടച്ചിൽ ആയിരുന്നു…
എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന നിസ്സഹായതയുടെ വേദന ആയിരുന്നു…
” അവന് ഇതൊന്നും ശീലം ഇല്ലാത്തതാ… ”
കണ്ടവരുടെ ഒക്കെ ജീവിതത്തിൽ നമ്മൾ എന്തിനാ ഇടപെടണെ??
കടുത്ത ശബ്ദത്തിൽ പുറകിൽ നിന്നും അമ്മ പറഞ്ഞു…

അവനെ ഒരു ആപത്തിലേക്ക് പറഞ്ഞു വിട്ട പോലെ ആ മനസ്സ് വേവലാതിപ്പെട്ടു
രേഷ്മക്ക് എങ്ങനെ മറുപടി കൊടുക്കണം എന്ന് പോലും അറിയില്ലായിരുന്നു…
” എങ്കിലും ഇപ്പോൾ അമ്മയോട് താൻ ദേഷ്യം കാണിച്ചാൽ അത് ഉണ്ടാക്കുന്ന വിദ്വേഷം ഈ ജീവിതത്തിൽ പിന്നെ മാറില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു…
അത് മനസ്സിലാക്കാൻ ഉള്ള വിവേകം അവൾക്ക് ഉണ്ടായി…
” അവൾ അമ്മയുടെ മുൻപിൽ എന്നും ഒരു മോശം സ്ത്രീ ആയി മാറും ”
” ഏട്ടന് ഒന്നും പറ്റില്ല അമ്മേ… ”
വളരെ ശാന്തയായി അവൾ പറഞ്ഞു…
അമ്മയിൽ നിന്നും മറുപടി ഒന്നും വന്നില്ല…
രേഷ്മക്ക് തന്റെ തല പൊട്ടിപോകുന്ന പോലെ തോന്നി തുടങ്ങി…
” അവൾ അമ്മയുടെ കാല് പിടിച്ചു കരഞ്ഞു … ”
” അമ്മേ എന്നോട് ക്ഷമിക്ക്… ”
കസേരയിൽ ഇരിക്കുന്ന അമ്മയുടെ രണ്ട് കാലും വട്ടം പിടിച്ചു
” സോറി…
ഞാൻ മനപ്പൂർവ്വം അല്ല…
ഒരു …
ഒരു മിനിറ്റ് നേരത്തെ എത്താത്തതിന്റെ പേരിൽ ആ കുട്ടിക്ക് എന്തെലും പറ്റിയാൽ പിന്നെ എനിക്ക് ഈ ജീവിതത്തിൽ ഉറങ്ങാൻ പറ്റില്ല അമ്മേ… ”
രേഷ്മ എങ്ങലോടെ കരഞ്ഞു പറഞ്ഞു…
” മോളെ… അത് സാരല്യ…
അമ്മേടെ കുട്ടി എണീക്ക്… ”
അമ്മയുടെ വാക്കുകൾ അവളെ കൂടുതൽ കരയിപ്പിച്ചു…
” അമ്മേ….
വേണ്ടപ്പെട്ടവർ നഷ്ടപ്പെടണ വേദന എനിക്കറിയാം…
നന്നായി അറിയാം… ”
ആ കുട്ടിക്ക് ഒന്നും പറ്റാതിരിക്കാൻ ഉള്ള ആദിയില് ഞാൻ പറഞ്ഞു പോയതാ… “” മതി… ഇനി അതിനെ കുറിച്ച് ഒന്നും പറയണ്ട… ”
ആ കുട്ടിക്ക് ഒന്നും പറ്റില്ല…
എന്റെ മോള് സമാധാനപ്പെട് ”
അമ്മ അവളെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു…
രാത്രി നേരം വല്ലാതെ വൈകാൻ തുടങ്ങി…
രേഷ്മ പ്രതീക്ഷയോടെ തന്റെ ഭർത്താവിനെ കാത്തിരുന്നു…
നിലാവിന്റെ ലാഞ്ചന പോലും ഇല്ല…
എങ്ങും ഇരുട്ട്…
വല്ലാത്ത കൂരിരുട്ട് വ്യാപിച്ചിരിക്കുന്നു…
ഒരില പോലും അനങ്ങുന്നില്ല…
ആകെ ഒരു നിശബ്ദത…
‘അമ്മ കസേരയിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു…
അമ്മയെ കത്തിരിപ്പിക്കാതെ പോയി കിടക്കാൻ പറയാമായിരുന്നു എന്ന് അവൾക്ക് തോന്നി…
ഇനിയിപ്പോ എണീപ്പിക്കണ്ട…
ഉറങ്ങട്ടെ…
” അവൾ വീണ്ടും വഴിയിലേക്ക് കണ്ണും നട്ട് ഇരുന്നു…
ഒരേ ഇരുപ്പ്…
പെട്ടന്ന് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് ഒരാൾ നടന്നു വരുന്നു…

രേഷ്മ പുറത്തേക്ക് ഓടി ചെന്നു…
സജീഷ് അവൾ വരുന്നത്‌ കണ്ടതും വേഗം നടന്ന് അവളുടെ അടുത്തേക്ക് വന്നു…
അവന്റെ നനഞ്ഞ മുണ്ടും ഷർട്ടും
ദേഹത്ത് ഒട്ടി കിടക്കുന്നുണ്ട്…
മുട്ടിന്റെ പിൻഭാഗം എവിടെയോ ഉരഞ്ഞ് പൊട്ടി ചോര വരുന്നുണ്ട്…
അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
രേഷ്മ പ്രതീക്ഷയോടെ തന്റെ ഭർത്താവിനെ നോക്കി..
” പേടിക്കണ്ട… ”
ആ കുട്ടിക്ക് ഒന്നും പറ്റിട്ടില്ല… ”
രേഷ്മയുടെ മനസ്സിൽ സന്തോഷം ഉറഞ്ഞു പൊട്ടി…
അവൾ ഗാഢമായി സജീഷിനെ പുണർന്നു…
അവളുടെ സർവ്വ അംഗങ്ങളും അവനെ ചുംബിച്ചു നിന്നു…
എന്നും ആഗ്രഹിക്കാറുള്ള ഒരു സ്വപ്നം, അവളുടെ ഒരു ആലിംഗനം ഇന്ന് രാത്രി അത് പൂവണിഞ്ഞിരിക്കുന്നു
അവന്റെ നനഞ്ഞ ശരീരത്തിലെ ഞെരമ്പുകളിലൂടെ ചുടുരക്തം പ്രവഹിക്കാൻ തുടങ്ങി…
ആതെ തന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു…
അവന്റെ മനസ്സ് പറഞ്ഞു…
” സജീഷ് അവളെ വീട്ടിലേക്ക് നടത്താൻ വേണ്ടി കൈകളിൽ പിടിച്ചു…
സമ്മതിക്കുന്നില്ല…
അവൾ ഒന്നുകൂടി മുറുകെ പുണരുകയാണ് ചെയ്തത്….
സജീഷിന്റെ മുഖത്ത് സന്തോഷവും ആദിയും നിറഞ്ഞു നിന്നു…
” അവൾ ഈ നിമിഷം ആസ്വദിക്കുകയായിരിക്കണം…”
ആസ്വദിക്കട്ടെ…
” ഈശ്വരാ ഈ ലോകത്ത് ഞാനും എന്റെ പെണ്ണും മാത്രം ആയിരുന്നെങ്കിൽ… ”
” രേഷ്മക്കുട്ടി… മതി വാ അകത്തേക്ക് പോവാം… ”
അവൻ സ്നേഹത്തോടെ വിളിച്ചു…
അവൾ പതിയെ കൈ അയച്ചു…
ഒരു ചെറു നാണം അവളിൽ തുളുമ്പി നിന്നിരുന്നു…
സജീഷ് അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു…
” അമ്മ ഉമ്മറത്ത് തന്നെ കസേരയിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്…
അവൻ അമ്മയെ പതിയെ തട്ടി വിളിച്ചു…
“അമ്മേ….”
എണീക്ക്… അകത്ത് പോയി കിടന്നേ… ”
അമ്മ പതിയെ കണ്ണ് തുറന്നു…
” എന്തായി മോനെ… ”
“അതിന് കുഴപ്പമില്ല അമ്മേ… കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്… ”
” ഒരു കാല് ഓടിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു… ”
” നീ ഒരു തോർത്ത് എടുത്തെ ടി ”
അവൻ രേഷ്മയെ നോക്കി പറഞ്ഞു…
അത് കേട്ടതും രേഷ്മ അകത്തേക്ക് ഓടിപ്പോയി…
” കൈ ഒക്കെ പൊട്ടിട്ടുണ്ടല്ലോ നിന്റെ … ”
‘അമ്മ മണ്ണ് പുരണ്ട അവന്റെ കയ്യിൽ തലോടി ….
മുറിവ് പറ്റിയ ഭാഗത്ത് പതിയെ ഊതി കൊടുത്തു…
” നേരിയ ഒരു തണുത്ത കാറ്റ് അവന്റെ കയ്യിൽ തഴുകി കടന്ന് പോയി…
” അത് സാരല്യ അമ്മേ… ”

ഇതിപ്പോ ആദ്യമൊന്നും അല്ലല്ലോ… ”
അപ്പോഴേക്കും രേഷ്മ തോർത്ത് എടുത്ത് തന്റെ ഭർത്താവിന് നേരെ നീട്ടി…
” അവൻ shirt ഊരി അവളുടെ കയ്യിൽ കൊടുത്ത ശേഷം ദേഹം മുഴുവൻ തുടച്ചു… ഒപ്പം മുഖവും…
വല്ലാത്ത ഒരു പ്രസരിപ്പ് അവനിൽ ആ നിമിഷം ഉണ്ടായിരുന്നു…
” എന്തോ വലിയ കാര്യം നേടിയ പോലെ… ”
ഒരുപക്ഷേ ഒരു ജീവൻ രക്ഷിക്കുന്നതിലും വലിയ കാര്യം ഈ ലോകത്ത് വേറെ ഉണ്ടായിരിക്കില്ല ”
” അമ്മ എന്തിനാ ഇവിടെ പുറത്ത് ഇരുന്നെ…”
” അല്ലങ്കിൽ തന്നെ വയ്യ… ”
” ഇനി ഉറക്കം കൂടി കളഞ്ഞ് വയ്യായ കൂട്ടണ്ട… ”
” നിനക്ക് ഒന്ന് അകത്ത് കൊണ്ടോയി കിടത്തായിരുന്നില്ലേ… ?? ”
സജീഷ് രേഷ്മയോട് ചോദിച്ചു….
” അമ്മ നല്ല ഉറക്കായിരുന്നു… എണീപ്പിക്കണ്ട എന്ന് വിചാരിച്ചു…”
അതാ ഞാൻ…. ”
അവൾ ന്യായീകരിച്ചു…
” സജീഷ് ഒന്നും മിണ്ടിയില്ല…
തോർത്ത് അവളുടെ കയ്യിൽ കൊടുത്ത ശേഷം
അകത്തേക്ക് കയറിപ്പോയി ”
ഒരു ഗൗരവം അവന്റെ മുഖത്ത് ഉണ്ടായിരുന്നു…
രേഷ്മ തല കുനിച്ചു നിന്നു..
‘അമ്മ അവളുടെ തോളിൽ കൈ വച്ചു പതിയെ വിളിച്ചു…
” മോള് വാ… അവൻ വെറുതെ ഓരോന്ന് പറയുന്നതല്ലേ… ”
അവൾ അമ്മയെ നോക്കി ഒരു ചെറു പുഞ്ചിരി തൂകി…
പക്ഷെ അവളിൽ അപ്പോഴും സന്തോഷത്തിന്റെ നാമ്പുകൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു…
അമ്മയെ മുറിയിൽ കൊണ്ട് കിടത്തി ലൈറ്റ് എല്ലാം അണച്ച് അവൾ തന്റെ മുറിയിലേക്ക് കയറി…” പിള്ളേര് ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യാ… ”
ജീവിതം എന്താണ് എന്ന് പോലും അറിയാത്ത പ്രയാത്തിൽ ഓരോ കാര്യങ്ങളെ ചാവാൻ… ”

അവൾ മുറിയിലേക്ക് വന്നതും അവൻ പറഞ്ഞു…
മറുപടി ആയി ഒന്നും തന്നെ ഉണ്ടായില്ല…
എങ്ങനെ ഉണ്ടാവാൻ ആണ്…
ഒരു കാലത്ത് തന്റെ എല്ലാം ആയിരുന്നവൻ ഇതുപോലെ ജീവൻ വെടിഞ്ഞതാണ്…
അതും ഞാൻ ഒരുത്തി കാരണം…
” അവൾ കിടക്കയുടെ വിരി ഒന്നുകൂടി ഒതുക്കി വിരിച്ചു…

” ജീവിതത്തിലെ ചെറിയ വിഷമം പോലും നേരിടാൻ ത്രാണി ഇല്ലാത്തവരാ ഈ ആത്മഹത്യ ചെയ്യാ… ”
സജീഷ് വീണ്ടും തുടർന്നു…
മറുപടി കൊടുക്കാതിരിക്കാൻ വയ്യ…
എന്റെ ഭാഗം പറയുകതന്നെ… അവൾ തീരുമാനം എടുത്തു…
തലയണ എടുത്ത് തട്ടി കുടഞ്ഞ് സജീഷിന്റെ നേരെ നീട്ടി…

” അപ്പൊ അവരുടെ പ്രണയത്തിന്റെ ആത്മാർത്ഥതക്ക് ഒരു വിലയും ഇല്ലേ? ”
രേഷ്മ ചോദിച്ചു…” മരിച്ചോണ്ടാണോ പെണ്ണേ ആത്മാർത്ഥത കാണിക്കണേ… ”
മണ്ടത്തരം ആണ് അത്… ”

രാഹുലിന്റെ മരണം അവൻ ചെയ്ത ഒരു വിഢിത്തം ആയിരുന്നോ… ?
രേഷ്മ ആലോചിച്ചു…
” അല്ല… അങ്ങനെ ആയിരിക്കില്ല… ”
അങ്ങനെ ആയിരിക്കരുതെ…”

” നീ എന്താ ഈ ആലോചിക്കണേ ”
സജീഷ് കട്ടിലിൽ കിടക്കുന്ന രേഷ്മയുടെ നെറുകിലൂടെ കൈ ഓടിച്ചു…
” എട്ടന് ഏറ്റവും സ്നേഹം ആരോടാ ”
സജീഷിന് ചിരി വന്നു…
അവളുടെ ചോദ്യങ്ങളിൽ എപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞ്‌ നിന്നിരുന്നു…
” എന്ത് ചോദ്യ ഇത്… ”
നിന്നോട് തന്നെ… ”

” അപ്പോ ഞാൻ മരിച്ചു പോയാ ഏട്ടൻ ആത്മഹത്യ ചെയ്യോ ??? ”

സജീഷിന്റെ ഉള്ളിൽ ദേഷ്യം കയറ് പൊട്ടിക്കാൻ തുടങ്ങി…

” നിനക്കിത് എന്താ പെണ്ണേ… ”
ഒരോന്ന് ആലോചിച്ചു കൂട്ടാണ്ട് കിടക്കാൻ നോക്ക്… ”
അവൻ മലർന്നു കിടന്നു…
രേഷ്മ തന്റെ ഭർത്താവിന്റെ നെഞ്ചിൽ തല വച്ച് കിടന്നു…
ഒപ്പം ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി…
” ഞാൻ വരുന്നതിന് മുൻപ് ആരോട് ആയിരുന്നു ഏറ്റവും ഇഷ്ട്ടം…??? ”
സജീഷ് നിശബ്ദനായി…
അവൾക്ക് അവന്റെ നെഞ്ചിടിപ്പിന്റെ വേഗം അളക്കാം…
” അത് ദ്രുതഗതിയിൽ മിടിക്കുന്നു”
” പറ… ”
അവൾ വീണ്ടും ആവർത്തിച്ചു.
” എന്റെ അമ്മയോട്…. ”
രേഷ്മ വീണ്ടും കുറെ നേരം മിണ്ടാതെ ഇരുന്നു…

” എന്താ… എന്റെ മോൾക്ക് പറ്റിയത്… ”
അവൻ ചോദിച്ചു…

” ഏട്ടാ….
അമ്മക്കോ എനിക്കോ എന്തെങ്കിലും പറ്റിയാലും ഏട്ടൻ ആത്മഹത്യ ചെയ്യില്ലല്ലോ അതെന്താ….. ”

ഇത്തവണ സജീഷിന് ശരിക്കും ദേഷ്യം വന്നു…
അവൻ തന്റെ മാറിൽ നിന്ന് രേഷ്മയെ എണീപ്പിച്ചു…
” നിനക്ക് ഇപ്പൊ ചാവാൻ തോന്നണുണ്ടോ ? ”
” അല്ല കുറെ നേരം ആയല്ലോ തുടങ്ങീട്ട്… ”
നിനക്ക് ഇപ്പൊ ഈ വീട്ടിൽ എന്താ ഇവിടെ കുറവ്‌… ”
അവൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു….
” അതോ എന്നെ നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ ? ”

രേഷ്മ തല കുമ്പിട്ട് ഇരുന്നു…
അവൾ അപ്പോഴും മറ്റൊരു ചിന്തയിൽ ആയിരുന്നു…
” ഇല്ല … ആരും ചെയ്യില്ല….
പരസ്പരം സ്നേഹിക്കുന്നവർ അല്ലാതെ ആരും തന്റെ ജീവൻ വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല ”

അവൾ വല്ലാതെ ആദി പൂണ്ട് ഇരിക്കുകയാണ് എന്ന് അവന് മനസ്സിലായി…
എന്തോ വിഷമം അവളെ അലട്ടുന്നുണ്ട് എന്ന കാര്യവും അവൻ വിസ്മരിച്ചില്ല
സജീഷ് അവളുടെ തോളിൽ തന്റെ ഇരുകൈകളും വച്ചു…

” ഇല്ല ….
നീ പറഞ്ഞത് ശരിയാണ്…
ഞാൻ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല….
‘അമ്മ മരിച്ചാലും, നീ മരിച്ചാലും…
പക്ഷെ ഞാൻ നീയുമായി പ്രണയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ചെയ്യുമായിരുന്നു…. ”
” അത് എന്തുകൊണ്ടാണ് എന്നറിയോ??? ”
ഒരു മനുഷ്യന്റെ ഏറ്റവും പൊട്ട മുഖവും, ഏറ്റവും വൃത്തികെട്ട മുഖവും കണ്ടിട്ടും അയാളെ ഇഷ്ടപ്പെടുന്നവർ ആണ് പ്രണയിനി…”
” അമ്മയുടേം ഭാര്യയുടേം ഒക്കെ മുൻപിൽ നമ്മൾ നന്നായി നിൽക്കാൻ ശ്രമിക്കും… ”
എപ്പോഴും ഒരു ഇമേജ് ഇടിയതിരിക്കാൻ നോക്കും…
” അവര് നമ്മളെ വിട്ട് പോവില്ല എന്ന ഒരു ധൈര്യം ഒക്കെ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവും… ”
” പക്ഷെ പ്രേമിക്കുന്നവർ അങ്ങനെ അല്ല… ”
” അവിടെ നിബന്ധനകൾ ഇല്ല, നിയമങ്ങൾ ഇല്ല… ”
പ്രണയം മാത്രം…

രേഷ്മ ആ വാക്കുകൾ നെഞ്ചിലേക്ക് ആവാഹിച്ചു…
” അപ്പോൾ അവൻ എന്നോടുള്ള പ്രണയത്തിൽ ഇല്ലാതാവുകയായിരുന്നു… ”
അലിഞ്ഞില്ലാതാവുകയായിരുന്നു…

” ഇപ്പൊ എന്തിനാ അതൊക്കെ ഓർക്കുന്നത്… ”
ആ കുട്ടി രക്ഷപ്പെട്ടു ല്ലോ… ”
നീ കിടക്ക്… ”
സജീഷ് അവളെ കിടത്തി…
” അവൾ അപ്പോഴും ചിന്തയിൽ ആയിരുന്നു… ”
അവൾക്കു പോലും നിശ്ചയമില്ലാത്ത ചിന്തകളിൽ.

” പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവൾ വീട്ടിലെ ജോലികൾ തുടങ്ങി…
അമ്മ എഴുന്നേറ്റു വരുമ്പോഴേക്കും അവൾ അത്യാവശ്യം പണികൾ എല്ലാം തീർത്തു വക്കും,
ആദ്യം മുറ്റമടി ആയിരുന്നു…
പിന്നെ അടുപ്പ് കത്തിച്ച് ചായ തിളപ്പിച്ചു,
കാലത്തെ ഭക്ഷണത്തിന് ഉള്ള അരി കഴുകി അടുപ്പത്തിട്ടു,
പിന്നീടായിരുന്നു പല്ലുതേപ്പും, കുളിയുമൊക്കെ…
അതെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ‘അമ്മ എഴുന്നേറ്റു വന്നിട്ടുണ്ടാവും… അമ്മക്ക് ചായ കൊടുക്കലാണ് അടുത്ത പണി…
പക്ഷെ ‘അമ്മ അത് കുടിക്കാൻ വൈകും…

ഉമിക്കരി എടുത്ത് തൊടിയിൽ എല്ലാം നടന്ന് വിസ്തരിച്ചുള്ള പല്ലുതേപ്പ് കഴിയാതെ ‘അമ്മ ചായ കുടിക്കാറില്ല…
അമ്മ വരുമ്പോഴേക്കും ചായ തണുക്കാൻ തുടങ്ങിയിട്ടുണ്ടാവും…
അവൾ വേറെ ചായ കൊണ്ടു വക്കാൻ ശ്രമിച്ചാലും ആ ചൂടാറിയ ചായയെ ‘അമ്മ കുടിക്കൂ…
കുളി കഴിഞ്ഞ് ഏട്ടന് ചായ കൊണ്ട് കൊടുക്കണം… അപ്പോഴേക്കും ‘അമ്മ കൂട്ടാൻ വക്കാൻ ഉള്ള പണികൾ എല്ലാം തുടങ്ങിക്കാണും… പിന്നെ അമ്മയുടെ കൂടെ ആണ് ദിവസം തുടങ്ങുന്നത്…
മണി എട്ടാവുമ്പോഴേക്കും ഏട്ടൻ പണിക്ക് പോവാൻ തുടങ്ങും അതിന് മുൻപേ ചോറ് കാലാവണം…
അന്നും പതിവ് പോലെ സജീഷ് വീട്ടിൽനിന്ന് ഇറങ്ങി
” അപ്പൊ വീട്ടീന്ന് പോയാൽ പിന്നെ ഉച്ചക്ക് ഒന്നര ആവും തിരികെ വരാൻ… ”
കണക്കുകൾ ഒക്കെ അവൾക്ക് ഏതാണ്ട് മനഃപാഠം ആയി തുടങ്ങി…
” കൂട്ടാൻ വാക്കുന്ന കാര്യത്തിൽ താൻ വളരെ മോശം ആണ് എന്ന് അവൾക്ക് അറിയാം…”
” തന്റെ അമ്മ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ പിന്മാറിയത് അവൾ വേദനയോടെ ഓർത്തു… ”
ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ…
” ഒരു ദിവസം സോഫി ചേച്ചിയെ വിളിക്കണം… ”
പുള്ളിക്കാരി നല്ല കുക്ക് ആണ് എന്ന് ഇവിടുത്തെ ‘അമ്മ പറയാറുണ്ട്…
അമ്മയും നന്നായി പാചകം ചെയ്യും…
” എനിക്ക് ഇതൊന്നും വലിയ വശം ഇല്ല അമ്മേ… ”
” ഞാൻ ഇനി ഇതൊക്കെ പഠിച്ചു വരാൻ കുറെ സമയം എടുക്കും ”
ഉച്ചക്കലേക്ക് ഉള്ള കറിക്ക് വട്ടം കൂട്ടുന്നതിന് ഇടക്ക് അവൾ അല്പം പരിഭ്രമത്തോടെ പറഞ്ഞു…
” അതൊന്നും കുഴപ്പം ഇല്ലന്നെ… ”
മോള് വിഷമിക്കണ്ട… ”
അമ്മ പഠിപ്പിക്കാം… ”
“ഹമ്മമ്മം…
അവൾ ഒന്ന് മൂളി…
അപ്പോഴും ഒരു വേവലാതി ആ മുഖത്ത് ഉണ്ടായിരുന്നു…
” ഞാൻ അങ്ങനെ ദേഷ്യപെടുന്ന ആളൊന്നും അല്ല… ”
നീ ഇങ്ങനെ പേടിക്കണ്ട ”
രേഷ്മ അമ്മയെ നോക്കി പുഞ്ചിരിച്ചു…” അകത്തെ പണി എല്ലാം ഒതുങ്ങിയപ്പോൾ അവൾ തുണി എല്ലാം എടുത്ത് അലക്കി ഇടാൻ പോയി… ”
ഉച്ച ആവാറായി…
വെയിൽ മൂർച്ഛിച്ച് തുടങ്ങി…
‘അമ്മ അടുക്കളയിൽ കറി വാക്കുന്ന തിരക്കിൽ ആണ്…
ഇപ്പോൾ തീർന്നു കാണണം…

അവൾ വീണ്ടും അലക്കി ഇടൽ തുടർന്നു…

” അമ്മ അകത്തളത്തിൽ ഇരുന്ന് ഏതോ പത്രം വായിക്കുകയാണ്…
സജീഷ് വീട്ടിലേക്ക് കയറി വന്നു…
” മ്മേ…. ചോറ് ഇട്… ”
അവൻ വീട്ടിലേക്ക് കയറുന്നതിന് മുൻപേ വിളിച്ചു കൂവി… ”
” എന്നാ നിനക്ക് ആ വഴിയുടെ അവിടന്ന് തന്നെ വിളിച്ച് കൂവിവായിരുന്നില്ലേ ടാ… ”
‘അമ്മ ശകാരം തുടങ്ങി…
അവൻ ചിരിച്ചു
സജീഷിന് പണ്ട്‌ മുതലേ ഇത് ശീലമാണ്…
കയറി വന്നതും അവൻ അമ്മയുടെ മടിയിൽ കിടന്നു…
” രേഷ്മ എവിടെ അമ്മേ… ??? “” അപ്പുറത്ത് നിന്ന് അലക്കുന്നുണ്ട്…
” ആ വെയിൽ ഒന്ന് ആറീട്ട് മതീന്ന് പറഞ്ഞാ കേൾക്കില്ല ആ കുട്ടി…
എല്ലാം പണീം തീർത്ത് വച്ചില്ലേൽ
എന്തോ സമാധാനക്കേടാ അവൾക്ക്… ”

സജീഷ് മടിയിൽ നിന്ന് എഴുന്നേറ്റ് അലക്കുകല്ലിന്റെ ദിക്കിലേക്ക് എത്തിച്ചു നോക്കി…
അവൾ കുത്തിത്തിരുമ്പി ഓരോ തുണികൾ ആയി ഒരു ബക്കറ്റിലേക്ക് പിഴിഞ്ഞിടുന്നുണ്ട്…
” ഇവൾക്ക് ഇത് വെയിൽ കാഞ്ഞിട്ട് ചെയ്ത പോരെ… ”
” രേഷ്‌മെ… ഇങ്ങ് വന്നേ… ”
അവൻ ഉറക്കെ വിളിച്ചു…
” എന്താ വെയില് കൊണ്ട് ആ നിറം ഒക്കെ പോവുന്നുള്ള പേടി ആണോ… ? ”
അമ്മയുടെ മുഖത്ത് ഒരു കള്ളാച്ചിരി വിടർന്നു…
” അയ്യേ അതൊന്നും അല്ല… ”

” എന്നിട്ട് ഞാൻ അലക്കി ഇടുമ്പോ ഒന്നും നീ ഇങ്ങനെ തിരിച്ചു വിളിലിച്ചിട്ടില്ലല്ലോ!!! ?? ”
അവന്റെ മുഖത്ത് നാണം നിറഞ്ഞു…
” ഒന്ന് പോ അമ്മേ… ”
അവൻ വീണ്ടും മടിയിൽ കിടന്നു…
” ഒരു പാവാടാ അത്… ”
എല്ലാം ഓടി നടന്ന് ചെയ്യും …
അറിയാത്ത എന്തങ്കിലും കാര്യം തുറന്ന് സമ്മതിക്കാൻ വല്യേ മടിയാ…
” ചിലപ്പോഴെങ്ങാനും നിവർത്തി ഇല്ലാതെ വല്ലതും തുറന്ന് പറഞ്ഞാൽ ആയി … ”
അവൻ വീണ്ടും മടിയിൽ നിന്ന് എഴുന്നേറ്റു നോക്കി…
അവൾ ഇപ്പോഴും അലക്കിക്കൊണ്ട് നിൽക്കുവാണ്…
” ടീ രേഷ്‌മെ… ”
അവൾ ഞെട്ടി തിരിഞ്ഞു നോക്കി…
” ഓഹ്ഹ്ഹ… ”
” ഇങ്ങ് വാ… ”
അവൻ വിളിച്ചു…
” ടാ നീ അതിനോട് ചുമ്മാ ചൂടാവാൻ നിക്കല്ലേ… ”
അമ്മയുടെ വാക്കിലെ നൈർമല്യം കണ്ട് അവൻ നോക്കി നിന്നു…
രേഷ്മ അകത്തേക്ക് ഓടി വന്നു…

” നിനക്ക് ഈ നട്ടുച്ച നേരത്ത് തന്നെ ആ തുണി അലക്കി ഇടാണോ ടി ”
അവൾ പകച്ചു നിന്നു…
” കുറച്ചൂടെ ഉള്ളൂ… ഇപ്പൊ തീരും…

അവളുടെ കൃതാവിന്റെ വശത്ത് കൂടി വിയർപ്പ് ഒലിച്ചിറങ്ങികൊണ്ടിരുന്നു…
ചുരിദാറിന്റെ കക്ഷം വിയർപ്പ് കൊണ്ട് നനഞ്ഞു കുതിർന്നിരിക്കുന്നു…
ഒരു ചുവന്ന ചുരിദാർ ആണ് വേഷം…
അവൻ ആ മുഖം ഒക്കെ തുടച്ചു കൊടുത്തു…
” അതേ നിന്നെ ഞാൻ ഇവിടെ പണി എടുപ്പിക്കാൻ കൊണ്ടു വന്നതല്ല… ”
” നിനക്ക് എന്തെങ്കിലും വേണമെങ്കിൽ ചോദിക്ക്… ”
ഇടക്ക് പുറത്തേക്ക് ഒക്കെ പോവാൻ പറഞ്ഞു വാശി പിടിക്ക്… ”
” അല്ലാതെ ഞാൻ കൊണ്ടു പോവില്ല ട്ടാ… “അവൾ ആദരവോടെ ആ മുഖത്തേക്ക് നോക്കി നിന്നു…
” വെയിൽ കൊണ്ട് മുഖം ഒന്നുകൂടി കരിവാളിച്ചിരിക്കുന്നു… ”
അവൾ അമ്മയെ നോക്കി…
‘അമ്മ തന്നെ തന്നെയാണ് നോക്കി ഇരിക്കുന്നത്…
അല്ലെങ്കിൽ ഒന്ന് തുടച്ച് കൊടുക്കാമായിരുന്നു…
” നീ പോയി ചോറ് ഇട്ട് വക്ക്… ”
സജീഷ് പറഞ്ഞു…

” അവൾ പെട്ടന്ന് എന്തോ ഓർമ്മ വന്ന് വെട്ടി തിരിഞ്ഞു… ”
രണ്ട് തുണി കൂടി ഉണ്ട്… ”
അമ്മേ ഞാൻ ഇപ്പൊ വരാം ഒന്ന് ചോറിട്ട് കൊടുക്ക്… ”
പറഞ്ഞു തീർന്നതും അവൾ പുറത്തേക്ക് ഓടി…
” ഈ പെണ്ണ്… ”
” അവൻ പിന്നാലെ പോയി അവളെ അലക്കുകല്ലിന്റെ അടുത്ത് നിന്ന് എടുത്ത് പൊക്കി കൊണ്ടു വന്നു…
” ഏട്ടാ എന്താ ഇത്… അമ്മ നിക്കണുണ്ട് ട്ടാ… ”
എടുത്ത് പൊന്തിച്ചതും അവൾ പറഞ്ഞു…
ഒരു കുലുക്കവും ഇല്ല…
അനങ്ങാൻ പോലും പറ്റില്ല… വല്ലാത്ത കരുത്തുള്ള കൈകൾ ആണ് മുറുകി ഇരിക്കുന്നത്…”
അകത്ത് കയറിയതും അമ്മ അവന്റെ കയ്യിൽ അടിച്ചു…
” നിലത്ത് നിർത്തടാ എന്റെ മോളെ… ”
” ആ എന്നാ അവളോട് ചോറ് ഇട്ട് തരാൻ പറ… ”
” ഞാൻ തിരിച്ചു പോയിട്ട് ഇനി വേറെ പണി ഒക്കെ ചെയ്ത മതി… ”
” അമ്മേ… ”
അവൾ ചിണുങ്ങി…
“നിലത്ത് നിർത്തടാ… ”
ഇത്തവണ അമ്മയുടെ വാക്കുകൾ കൂടുതൽ ഊർജ്ജം വഹിച്ചിരുന്നു…
അവൻ രേഷ്മയെ താഴെ നിർത്തി…
” ഓടരുത്… ”
അവൻ കയ്യിൽ പിടിച്ചു…
” ഇല്ല… അവൾ ഒരു കള്ളച്ചിരി സജീഷിനെ നോക്കി ചിരിച്ചു… ”
” ചോറുണ്ട് തീരുന്ന വരെ അവൾ സജീഷിനെ നോക്കി ഇരിക്കേണ്ടി വന്നു… ”
പിന്നെ കുറച്ച് നേരം ഫാന്റെ ചോട്ടിൽ കിടന്നു…

അപ്പോഴും അവൾ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു…
എങ്ങോട്ടും എണീറ്റ് പോവാൻ അവൾക്ക് തോന്നിയില്ല.
അന്ന് സജീഷ് തിരികെ പണിക്ക് പോയപ്പോൾ അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നി…
” തന്നിൽ നിന്ന് ഒരു അവയവം പെട്ടന്ന് നഷ്ട്ടപ്പെട്ടു പോയ പോലെ ”
അവൾ തിരികെ അലക്കുകല്ലിന്റെ അടുത്ത് പോയി …
” ശ്യോ… ആ ഫ്ലോ അങ്ങ് പോയി…”
ഇനിയിപ്പോ കുറച്ച് കഴിയട്ടെ…
അവൾ പതിയെ തൊടിയിലേക്ക് നടന്നു…
” ഇന്നലെ ഇവിടെ ഇരുന്നാണ് രാഹുലിനെ ഓർത്തത്… ”
അവൾ അതേ സ്ഥലത്ത് പോയി ഇരുന്നു…
” വെയിൽ നല്ലപോലെ ഉണ്ട്…
എങ്കിലും അത് അവൾ കാര്യമാക്കിയില്ല…
ഏറെ നേരം ഇരിക്കുമ്പോൾ ഒരു തണുത്ത കാറ്റ് വീശും…
അപ്പോൾ വല്ലാത്ത സുഖം ആണ്…
ഏകദേശം അര മണിക്കൂർ അവിടെ ഇരുന്നു…
എന്നിട്ടും അവനെ കുറിച്ച് ഒരു മാത്ര പോലും ഓർത്തില്ല…”
” രേഷ്മ ആലോചിച്ചു… ”
ഞാൻ അവനെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു… ”
” ജീവിക്കും ജീവിക്കാതിരിക്കില്ല…
അവനെക്കൊണ്ട് ആവുന്ന പോലെ എന്നെ അവൻ നോക്കും ”
എങ്കിലും എല്ലാവരും എന്നെ വെറുത്തേനെ… അവന്റെ അമ്മ അച്ഛൻ, ശിവേട്ടൻ ”
അങ്ങനെ കുറെ പേർ…
” ചിലപ്പോ കുറെ കഴിയുമ്പോ അവനും എന്നെ വെറുത്തേനെ… ”
” ഹേയ് ഇല്ല… അങ്ങനെ ഒരിക്കലും ഉണ്ടാവില്ല… ”
” ആൻസിയെ സിയാദ് ഇപ്പോഴും പൊന്ന് പോലെ നോക്കുന്നില്ലേ “”എന്ത് പൊന്ന് അവളുടെ കഷ്ടപ്പാട് അവൾ പറഞ്ഞതിൽ നിന്ന് തന്നെ ഊഹിക്കാവുന്നതാണ്… ”
” ജീവിതത്തിൽ കഷ്ടപ്പാട് നേരിടാൻ തുടങ്ങിയാൽ പിന്നെ പ്രേമിക്കാൻ എവിടാ സമയം… ”
” മനസാന്നിധ്യം ഇല്ലാത്തവർ വറുക്കുക തന്നെ ചെയ്യും ”
” എങ്കിലും രാഹുൽ ഒരിക്കലും വെറുക്കില്ല… ”
അവൾക്ക് മനസ്സിൽ തോന്നി…
” ഞാൻ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഭാഗ്യങ്ങൾ ദൈവം എനിക്ക് തന്നിട്ടുണ്ട് എന്ന് അവൾക്ക് തോന്നി…
ഒരു നേർത്ത കാറ്റ് അവളുടെ മേനി തഴുകി പോയി…
” അത് നീണ്ടു നിന്നു…
അവൾക്ക് വേണ്ടി… ”
രേഷ്മ വീട്ടിലേക്ക് തിരിച്ചു നടന്നു…
*#*#*#*#*#*#*#*#*#*#*#*#*#

ദിവസങ്ങൾ കടന്ന് പോവുകയാണ്…
ഇടക്ക് ഒരു ദിവസം വീട്ടിലേക്ക് കുറെ ഡ്രെസ്സ് വാങ്ങികൊണ്ടാണ് സജീഷ് വന്നത്…
” പുതുതായി എടുത്ത കോണ്ട്രക്ട്ട് തീർന്നുത്രേ ”
പണി മുതലാളിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു…

” അതിന്റെ സന്തോഷത്തിനെന്നോണം പുതിയ രണ്ട് വീടുകൾ അയാളുടെ മക്കൾക്ക് വേണ്ടി പണിയാൻ ഉള്ള അഡ്വാൻസ് പണം കൂടി കൊടുത്തിട്ടുണ്ട്…
” പോരാത്തതിന് നാട്ടിൽ വേറെയും ഒരു പണി ശരിയായിട്ടുണ്ട്… ”
” എല്ലാം നല്ലാതിനാണ്… ”
ഇപ്പോൾ ഞാൻ ഒരു ബിസിനസ്കാരന്റെ ഭാര്യയാണ്…
അവൾ മേശയിലേക്ക് പുതിയ വസ്ത്രങ്ങൾ എടുത്ത് വച്ചു കാണിക്കുന്ന സജീഷിനെ നോക്കി നിന്നു…
ആ മുഖത്ത് എന്തോ നേടിയത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ല…
എന്നും മുഖത്ത് കാണുന്ന സന്തോഷം മാത്രം…
സജീഷ് അവളുടെ കൈ പിടിച്ച് വലിച്ച് മേശയുടെ അടുത്തേക്ക് കൊണ്ടുവന്നു…
” നീ എന്താടി ഇങ്ങനെ മാറി നിക്കുന്നെ… ”
ഇങ്ങ് വാ… ”
അവൾ തന്റെ ഭർത്താവിനെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി…
” അവൻ ആ നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം തിരിച്ചു… ”
” ഇത് നോക്ക് ഇഷ്ട്ടയോ ?? ”
മയിൽപ്പീലി നിറമുള്ള ഒരു സാരി അവളുടെ മുന്നിൽ നിവർത്തി വച്ചു… ”
” അവൾ അതിൽ തൊട്ട് നോക്കി…
വല്ലാത്ത മിനുസം…
” കിട്ടിയ പൈസ മുഴുവനും പൊടിച്ചോ??? ”
” പിന്നെ എനിക്ക് എന്തിനാ ഈ പൈസ മുഴുവൻ…. ”
” ചാവുമ്പോ കൊണ്ടു പോവാനാ???… ”
അവൾ സജീഷിന്റെ കയ്യിൽ ഇടിച്ചു…
” ദേ ആവശ്യമില്ലാത്തത് പറയരുത്… ”
” ഞാൻ അമ്മയെ വിളിച്ചിട്ട് വരാം… ”
അവൻ അമ്മയെ എണീപ്പിച്ചു കൊണ്ടു വന്ന് എല്ലാം കാണിച്ചു കൊടുത്തു…
” അമ്മക്ക് ഒരു കമ്മൽ പ്രത്യേകം പറഞ്ഞു വാങ്ങിയതും അവൻ പുറത്തെടുത്തു… ”
” എനിക്ക് എന്തിനാടാ ഇത്…
ചാവുമ്പോ കൊണ്ടു പോവാനാ… ”
അത് മോൾക്ക് കൊടുക്ക്… ”
രേഷ്മ പിന്നെയും ഓടി വന്നു…
ഇതെന്താ ഇവിടെ എല്ലാവർക്കും ചാവുന്ന വർത്താനം പറയാനേ നേരം ഉള്ളൂ…
” അവളുടെ മുഖത്ത് കോപം നിറഞ്ഞു നിന്നു… ”
സജീഷിന് ചിരി വന്നു…
” അമ്മ ഇത് ഇട്… ”
രേഷ്മ കമ്മൽ അമ്മയുടെ കാതിൽ ഇട്ടു കൊടുത്തു…
” അത് കഴിഞ്ഞു അവരെ വിസ്തരിച്ച്‌ ഒന്ന് നോക്കി…
” ആഹാ… ഇപ്പൊ രാജകുമാരി ആയല്ലോ… ”
” ഏത് രാജ്യത്തെ… ”
അമ്മ എടുത്തടിച്ച പോലെ ചോദിച്ചു…
രേഷ്മ ഒന്ന് പകച്ചു…
പിന്നെ ഒരു കൂട്ട ചിരി മുഴങ്ങി…
അമ്മക്ക് മുന്പത്തെക്കാൾ ഊർജ്ജസ്വലത നിറഞ്ഞു നിന്നിരുന്നു…
” അതിൽ അവൾ വല്ലാതെ സന്തോഷിച്ചു… ”
ആ സ്ത്രീയുടെ വയറ്റിൽ ജനിച്ചില്ല എന്നതൊഴിച്ചാൽ മറ്റെല്ലാ അർത്ഥത്തിലും എന്റെ അമ്മ തന്നെ ആണ് … “

സജീഷ് പുറത്തേക്ക് പോവാൻ ഒരുങ്ങി…
” ഇനിയിപ്പോ എങ്ങോട്ടാ… ”
രേഷ്മ തിടുക്കത്തോടെ ചോദിച്ചു…
” കുറച്ചു പണികൂടി ബാക്കി ഉണ്ട് മോളെ… ”
ഞാൻ വേഗം വരാം.. ”
സജീഷ് പുറത്തേക്ക് ഇറങ്ങി പോയി…
രേഷ്മ അകത്തേക്ക് ചെന്നു…
അമ്മയുടെ കമ്മൽ കൊള്ളാം…
സ്വർണ്ണ ജിമിക്കി…
വലുപ്പം കുറവാണ്… എങ്കിലും നല്ല അഴകുണ്ട് അതിന്…
” അമ്മേ…”
അവൾ ഉറക്കെ വിളിച്ചു…
മറുപടിയായി യാതൊന്നും കേട്ടില്ല…
അവൾ അമ്മയുടെ മുറിക്കകത്തേക്ക് കയറി…
” ഇവിടെ ഇരിക്കാല്ലേ…”
അമ്മേ… ഞാൻ വെറുതെ പൊക്കിയടിക്കാൻ പറയാണ് എന്ന് കരുതരുത്… ”
” ഈ കമ്മൽ ഇടുമ്പോ എന്താ ഒരു ഐശ്വര്യം അമ്മക്ക്… ”
‘അമ്മ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്…
അമ്മയുടെ ദൃഷ്ടി പോയ ദിക്കിലേക്ക് അവളും നോക്കി…
ഒന്നുമില്ല…
വെറും ശൂന്യത…
” അമ്മ എന്താ ഈ ആലോചിക്കുന്നെ…. ”
ആ നെറ്റിത്തടത്തിൽ നിന്ന് വിയർപ്പ് പൊടിയുന്നത് നോക്കി രേഷ്മ ചോദിച്ചു…
പെട്ടന്ന് അടുത്ത വീട്ടിലെ പട്ടി ഉച്ചത്തിൽ കുരക്കാൻ തുടങ്ങി…
ഈ വഴിയിലുള്ള ഏത് വീട്ടിൽ ആര് വന്നാലും ആ പട്ടി കുരക്കുക പതിവാണ്…
” ഞാൻ ഒന്ന് നോക്കിയിട്ട് വരാം..
ആരോ വന്നിട്ടുണ്ട് എന്ന് തോന്നുന്നു… ”
രേഷ്മ തിരികെ നടന്നു…
” മോളെ …
നീ ഇവിടെ ഇരിക്ക്… ”
അമ്മയുടെ ശബ്ദം വിറക്കാൻ തുടങ്ങി…
രേഷ്മ ഓടിച്ചെന്ന് അമ്മയുടെ അടുത്തായി ഇരുന്നു…
” എന്താ അമ്മേ ….??
നല്ല സുഖല്ല്യേ?? ”
വിയർക്കുന്നുണ്ടല്ലോ…. ”
അവൾ അമ്മയുടെ മുഖത്തെ വിയർപ്പ് കണങ്ങൾ തുടച്ചു …
അവർ രേഷ്മയുടെ തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു…
വല്ലാത്ത ഒരു ബലം ആ കൈകൾക്ക് ഉണ്ടായിരുന്നു
” അമ്മക്ക് പോവാറായി മോളെ… ”
ദേ അമ്മയെ കൊണ്ടുവാൻ
ഒരു കുട്ടി വന്ന് നിൽക്കുന്നുണ്ട് പുറത്ത്…”
രേഷ്മയുടെ നെഞ്ചിൽ എന്തോ വന്ന് വീണ പ്രതീതി ഉണ്ടായി…
പട്ടി വീണ്ടും ഉച്ചത്തിൽ കുരച്ചു…
” ഞാൻ ഏട്ടനെ വിളിക്കാം… ”
അവൾ എണീക്കാൻ ശ്രമിച്ചച്ചതും ” അമ്മ നെഞ്ചിൽ കൈ വച്ച് അമർത്തി… ”
കട്ടിലിലേക്ക് മലച്ചു വീണു…

രേഷ്മ വിറക്കാൻ തുടങ്ങി…
ഫോൺ എടുക്കണോ അമ്മയെ നോക്കണോ എന്നുള്ള തീരുമാനം എടുക്കാൻ സാധിക്കാതെ ഒരു നിമിഷം ഭീകരമായി കടന്നു പോയി…
അവസാനം അവൾ അമ്മയുടെ അരികിലേക്ക് വന്നു…
‘അമ്മ പെട്ടെന്ന് കമിഴ്ന്നു കിടന്നു…
നാക്ക് കൂട്ടി കടിക്കാൻ തുടങ്ങി…
വേദന കടിച്ചമർത്തുകയാണ്…”
” രേഷ്മ അമ്മയെ തിരിച്ചു കിടത്തി നെഞ്ചിൽ ഒന്ന് ഉഴിയാൻ തീരുമാനിച്ചു… ”
” പക്ഷെ സാധിക്കുന്നില്ല…
ഇപ്പോൾ അമ്മക്ക് വല്ലാത്ത കരുത്ത് ഉള്ള പോലെ അവൾക്ക് തോന്നി… ”
പെട്ടെന്ന് അമ്മ ഒരു നീണ്ട ശ്വാസം വലിച്ചു…
പിന്നെ ആ ശരീരം നിലച്ചു…
രേഷ്മ വാവിട്ട് കരഞ്ഞു…
അമ്മയുടെ കാല് പിടിച്ച് കണ്ണീർ കൊണ്ട് അഭിഷേകം ചെയ്തു…
” അവളുടെ കരച്ചിൽ കേട്ട് അയൽപക്കത്തെ വീട്ടുകാരിൽ ചിലർ ഓടി വന്നു…
അവരിൽ ഒരാൾ പൾസ് പരിശോധന നടത്തി…
അയാളുടെ മുഖത്ത് നിരാശ പടർന്നിരുന്നു…
എങ്കിലും അയാൾ ഒരു ഡോക്ടർറെ വിളിച്ചു …
അന്തിമതീരുമാനം എടുക്കേണ്ടത് നമ്മൾ അല്ല.
പക്ഷെ ഡോക്ടർ വരാൻ കത്തിരിക്കാതെ അയാൾ സജീഷിനെ വിളിച്ചു…
” ടാ നീ എവിടാ… ”
“വേഗം ഒന്ന് വീട്ടിക്ക് വായോ…”
” അമ്മക്ക് തീരെ സുഖല്യ… ”
മൂന്നെ മൂന്ന് വാചകം…
അയാൾ ഫോൺ വച്ചു…സജീഷ് എത്തുന്നതിന് മുൻപേ ആളുകൾ കൂടി…
രേഷ്മ അമ്മയുടെ കാൽക്കൽ കിടന്ന് കരയുകയാണ്…
ചുറ്റും കൂടിയവർ തല കുനിച്ചു നിന്നു…
” ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോഴേക്കും സജീഷ് വീട്ടിലേക്ക് ഓടിയടുത്തു… ”
” അമ്മയെ ഒരു നീണ്ട വാഴയിലയിൽ കിടത്തി വെളുത്ത മുണ്ട് പുതച്ച് താടി കൂട്ടി കെട്ടി നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച്‌ വച്ച് അകത്തളത്തിൽ കിടത്തിയിരിക്കുന്നു…
” അവന്റെ നിൽപ് കണ്ട് ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ വാ പൊത്തി കരഞ്ഞു… ”
” സജീഷിനെ കണ്ടതും രേഷ്മ ഓടിച്ചെന്ന് ആ ചുമലിൽ ചാഞ്ഞു കിടന്ന് കരഞ്ഞു… ”
അവൾ എന്തൊക്കെയോ പറയുന്നുണ്ട്…
പക്ഷെ ഒന്നും വ്യക്തമല്ല…
അപ്പോഴും ഒരു വാക്ക് പോലും മിണ്ടാതെ അവൻ അമ്മയുടെ ആ കിടത്തം തന്നെ നോക്കിനിന്നു…
മനസ്സ് പതറുന്നത് അവന് അറിയാം… പക്ഷേ ഒന്ന് കരയാൻ പോലും അവന് കഴിഞ്ഞില്ല…
ഒച്ചിനെക്കാൾ പതുക്കെ ഇഴഞ്ഞുകൊണ്ട് ഒരു നിമിഷം കടന്നു പോയി…
സജീഷ് രേഷ്മയെ മാറ്റി അമ്മയുടെ അടുത്ത് ഇരുത്തി പുറക് വശത്തേക്ക് പോയി….

” തൊടിയിലെ വാഴയിൽ പിടിച്ച് ഒറ്റക്ക് നിന്ന് കരഞ്ഞു… ”
ആരും അവന്റെ അടുത്തേക്ക് പോയില്ല…
സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറഞ്ഞില്ല….
” ആണുങ്ങൾ അല്ലെ… സഹിക്കണം… കരയാൻ പാടില്ല.. ”
സോഫി മകനെയും കൂട്ടി വന്നു…
രേഷ്മയുടെ അച്ഛനും അമ്മയും വിവരം അറിഞ്ഞത് വൈകി ആണ്…
എങ്കിലും ഏകദേശം നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും അവരും എത്തി…
നിലവിളികളുടെയും വൻ പുരുഷാരത്തിന്റെയും അകമ്പടിയോടെ ആ സ്ത്രീ ഭൂമിയോട് വിടപറഞ്ഞു പോയി…
” അമ്മയെ ഐവർ മഠത്തിൽ ആണ് കൊണ്ടു പോയി ചടങ്ങുകൾ ചെയ്തത്… ”
അങ്ങനെ ഒരു മോഹം അമ്മക്ക് ഉണ്ടായിരുന്നു എന്ന് സജീഷ് ഓർത്തെടുത്തു…
നേരം സന്ധ്യയായി
” പതിയെ ആളുകൾ പോയി ത്തുടങ്ങി…
അവരവരുടെ തിരക്കുകളിലേക്ക്…
അവസാനം ആ വീട്ടിൽ അവനും അവളും മാത്രം…
രാത്രി ഇരുട്ടാൻ തുടങ്ങി…
” ഏട്ടാ ….
ചോറ് എടുത്ത് വച്ചിട്ടുണ്ട്… “” എനിക്ക് വേണ്ട… ”
” നീ കഴിച്ചു കിടന്നോ… ”

കട്ടിലിൽ ചാരി കിടന്ന് അവൻ പറഞ്ഞു… ”
അവൾ നിർബന്ധിക്കാൻ നിന്നില്ല…
അടുക്കളയിൽ ചെന്ന് ചോറ് വെള്ളത്തിൽ ഇട്ട് അവൾ തിരിച്ചു വന്നു…
” നിനക്ക് കഴിക്കായിരുന്നില്ലേ ?? ”
സജീഷിന്റെ അടുത്ത് വന്ന് തോളിൽ ചാരി കിടന്ന രേഷ്മയോട് അവൻ ചോദിച്ചു…
” കഴിക്കാൻ തോന്നുന്നില്ല… ”
” ഏട്ടന് കഴിക്കായിരുന്നു… ”
ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ… ”
അവൾ വിഷമം പ്രകടിപ്പിച്ചു…
” സജീഷ് തന്റെ ഭാര്യയെ ചേർത്ത് പിടിച്ചു… ”

” പണ്ട് അച്ഛൻ മരിച്ച സമയത്ത് ഞങ്ങൾ വീട്ടിൽ കഞ്ഞി ആണ് കുടിക്കാറ്… ”
എനിക്ക് സ്കൂളിൽ പോണ്ട കാരണം ഞാൻ നേരത്തെ കഴിക്കും…
എന്നിട്ട് ഞാൻ പോവുമ്പോ ആണ് ‘അമ്മ കഴിക്കല്…
ഒരു ദിവസം ഞാൻ എന്തോ മറന്നിട്ട് തിരിച്ചു വന്നപ്പോൾ ‘അമ്മ ഇവിടെ ചോറുണ്ണാൻ ഇരിക്കാ.. ”
” ഇവിടെ ഈ അകത്ത് !!! ”
അന്ന് ഈ മേശ ഇവിടെ ഇല്ല…
‘അമ്മ നിലത്ത് ആയിരുന്നു ഇരുന്നിരുന്നത്…
കിണ്ണത്തിലേക്ക് നോക്കിയാ കഴുക്കോല് കാണാം… ”
കഞ്ഞിവെള്ളം മാത്രേ ഉള്ളൂ… ”
മുഖത്ത് ചിരി ഉണ്ടെങ്കിലും അവന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു…
” എനിക്ക് വിശക്കണില്ല ടി… ”

” രേഷ്മയും കരഞ്ഞുപോയി … അവന്റെ കയ്യിൽ മുറുകെ പിടിച്ചു…
ഒരു ആശ്രയത്തിനെന്നോണം… ”
” മരണം നമുക്ക് തടയാൻ പറ്റുന്ന ഒന്നല്ലല്ലോ… ”
” പോവുന്നോര് പോട്ടെ… ”
നമുക്ക് എന്താ ചെയ്യാൻ പറ്റാ… ”
” അതും പറഞ്ഞ് അവൻ രേഷ്മയുടെ മടിയിൽ കിടന്ന് ഉറക്കെ കരഞ്ഞു… ”
” അവളും അവനെ കരഞ്ഞുകൊണ്ട് ചേർത്ത് പിടിച്ചു… ”
അത് സജീഷിന് ഒരു താങ്ങായിരുന്നു…

# # # # # # # # # # # # # # # #

അമ്മ മരിച്ചതിന് ശേഷം രേഷ്മ കുറച്ചുകൂടി അന്തർമുഖയായി…
സജീഷുമൊത്തുള്ള വിവാഹം കഴിഞ്ഞ് 8 മാസത്തോളം കഴിഞ്ഞിരിക്കുന്നു…
എല്ലാ വിധ സ്നേഹപ്രകടനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ആ വീട്ടിൽ അലയടിക്കുന്നുണ്ട്…
എങ്കിലും ഇതുവരെ യാതൊരു വിധ ശാരീരിക ബന്ധത്തിനും അദ്ദേഹം തന്നെ നിർബന്ധിച്ചിട്ടില്ല…
” ആദ്യരാത്രി തന്നോട് പറഞ്ഞ കാര്യങ്ങൾ രേഷ്മക്ക് ഓർമ്മയുണ്ടായിരുന്നു… ”
” നിന്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഒന്ന് തോട്ട് പോലും നിന്നെ നോവിക്കില്ല… ”
“എന്തൊരു ക്രൂരയാണ് ഞാൻ … ”
എനിക്ക് ആ മനുഷ്യനോട് ഉള്ള സ്നേഹവും ആദരവും തുറന്ന് കാണിക്കാത്ത കാലത്തോളം എന്റെ സ്നേഹം വെറും അർത്ഥശൂന്യമാണ്…
” മാധവിക്കുട്ടിയുടെ പ്രശസ്തമായ വരികൾ പോലെ
” പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവ് പിടിച്ച നാണയത്തുട്ടുകൾ പോലെ അത് അർത്ഥശൂന്യമായി പോകും.”

” അതേ ശരിയാണ്… ”
” വയ്യ ഇനിയും വയ്യ… ”
” ഈ ലോകത്തിൽ വച്ച് എനിക്ക് കൊടുക്കാൻ കഴിയുന്ന സർവ്വ സുഖങ്ങളും കൊടുത്ത് എനിക്ക്
എന്റെ ഏട്ടനെ സന്തോഷിപ്പിക്കണം…
” അവൾ തീരുമാനിച്ചു… ”
” അന്ന് വൈകുന്നേരം പണി തീർന്ന് വന്നപ്പോൾ അവൾ സജീഷിനെ പതിവില്ലാത്ത വിധം സൽക്കരിച്ചു…
ആവുന്നത്ര ഇഴുകി ചേർന്ന് നടക്കാൻ ശ്രമിച്ചിട്ടും അദേഹം അത് കാര്യമായി എടുക്കുന്നില്ല…
അവളുടെ ക്ഷമ നശിച്ചു…
ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ…
എന്റെ ചുണ്ടുകൾ ഒന്ന് കടിച്ചു വിളിച്ചിരുന്നെങ്കിൽ… അവൾ മോഹിച്ചു…
അവസാനം കിടക്കാൻ നേരം അവൾ സജീഷിനോട് പറഞ്ഞു…
” ഏട്ടാ എനിക്ക് ഇനീം പിടിച്ചു നിൽക്കാൻ പറ്റില്ല… ”
സജീഷ് അവളെ നോക്കി ഒരു ചിരി ചിരിച്ചു…
രേഷ്മ നാണിച്ചു തല താഴ്ത്തി…
” സാരമില്ല… ഇന്ന് കൂടി പിടിച്ചു നിൽക്ക്… ”
നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം…
” നിന്നേം കൊണ്ട് ഒരു സ്ഥലം വരെ പോണം എന്ന് ഞാൻ കുറെ ആയി വിചാരിക്കുന്നു… ”

” ഇത്രയൊക്കെ ആയില്ലേ…
ഇനി അതും കൂടി അങ്ങ് കഴിയട്ടെ… ”
സജീഷ് തിരിഞ്ഞു കിടന്നു…
രാത്രി മുഴുവൻ അവൾ ആലോചിച്ചു എങ്ങോട്ടാവും കൊണ്ടു പോവുന്നത്…
ഒരു സൂചന പോലും തന്നിട്ടില്ല…
” ഇനി എവിടേക്കെങ്കിലും ട്രിപ്പ് പോകാൻ ആണോ പരിപാടി ”
അപ്പൊ ഡ്രെസ്സ് ഒക്കെ എടുക്കണ്ടേ…
അവൾ അടുത്ത് കിടക്കുന്ന തന്റെ ഭർത്താവിനെ പതിയെ പതിയെ വിളിച്ചുണർത്തി
” എന്താടി… കിടന്ന് ഉറങ്ങിക്കൂടെ നിനക്ക് ”
” നാളെ ട്രിപ്പ് പോകാൻ ആണോ… ???
അവൾ വിലരലുകൊണ്ട് ദേഹത്ത് തോണ്ടുന്നത് നിർത്താതെ ചോദിച്ചു…
” ട്രിപ്പോ… ദേ പെണ്ണേ നീ എന്റെ ഉറക്കം കളയല്ലേ… ”
രേഷ്മയുടെ മുഖം വാടി…
അവൾ പതിയെ തിരിഞ്ഞു കിടന്നു…
” പിന്നെ ഇത് എങ്ങോട്ട് പോവാനാ”
കുറച്ചു നേരം കഴിഞ്ഞപ്പോ അവൾക്ക് തന്നെ ദേഷ്യം വരാൻ തുടങ്ങി…
എവിടേക്കെങ്കിലും ആവട്ടെ പോവുമ്പോ അറിയാം…
അവൾ കിടന്ന് ഉറങ്ങി…
പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു… അമ്പലത്തിലെ പാട്ട് എപ്പോഴും അവൾക്ക് ഉണർത്തുപട്ടാണ്… ”
അതിന്റെ കൂടെ മൂളിപ്പാടി ഒരു ചെറു പ്രാർത്ഥന കൂടി അവളുടെ ജോലികൾക്കൊപ്പം തീരും…
” വീട്ടിലെ തിരക്കുകൾ ദൈവങ്ങളും മനസ്സിലാക്കണമല്ലോ… ”
കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഈറനുടുത്ത് ശിവേട്ടൻ വാങ്ങിത്തന്ന നീല സാരിയും ഉടുത്ത് അവൾ സജീഷിനെ വിളിച്ചുണർത്തി…
” ഏട്ടാ ചായ… ”
” ഏട്ടാ ….. എണീക്ക്… ”
അവൾ തട്ടിയുണർത്തി…
” ഇതെന്താ സാരിയൊക്കെ നേരം വെളുക്കുമ്പോ തന്നെ… ”
” അല്ല നമ്മൾ ഇന്ന് എങ്ങോട്ടോ പോവല്ലേ… ”
അവളുടെ മുഖം പുഞ്ചിരികൊണ്ടു നിറഞ്ഞു…
ഒപ്പം നേരിയ നാണവും…
” എങ്ങോട്ട് എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ… ”
രേഷ്മയുടെ മുഖം വാടി…
” ദേ എന്നെ പറ്റിക്കരുത് ട്ടാ… ”
ഇന്നലെ കിടക്കാൻ പോവുമ്പോ പറഞ്ഞതല്ലേ ഇന്ന് എന്നേം കൊണ്ട് എങ്ങോട്ടാ പോണം… എന്നൊക്കെ…!!! “.” ഓഹ് അതിന് ഇപ്പഴേ ഒരുങ്ങി നിക്കണോ… ” പോകുന്നത് വൈകുന്നേരം ആണ്… ”
അവൾക്ക് ദേഷ്യം വന്നു…
” മുഖവും ചുണ്ടും ചുവന്നു തുടുത്തു… ”
കണ്ണുകൾ ഈറനണിഞ്ഞു…
” ചായ ടേബിളിൽ വച്ച് അവൾ തിരിച്ചു നടന്നു… ”
അപ്പോഴേക്കും സജീഷ് അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു… അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നു നിന്നു…

രണ്ട് പേരും പരസ്പരം നോക്കി നിന്നു…
” ഒരു നേർത്ത നനവ് തന്നിൽ പടരുന്നത് അവൾ അറിഞ്ഞു ”
” കാലങ്ങളായി വരണ്ട ഭൂമിയാണ്
ഒരു സ്പർശം മതി ഉറവ പൊട്ടാൻ”
അവൾ കിതക്കാൻ തുടങ്ങി…
സജീഷിന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഇരുന്ന് വിറകൊണ്ടു…
” എന്തായലും കുളിച്ച് സുന്ദരിക്കുട്ടി ആയി വന്നതല്ലേ… ”
നമുക്ക് പോവാം… ”
അവളിൽ പെട്ടന്ന് സന്തോഷത്തിന്റെ വേലിപ്പടർപ്പ് പടർന്നു പന്തലിച്ചു…
സജീഷിനെ അവൾ ഗാഢമായി പുണർന്നു…
ഇഷ്ടികചൂളയിലെന്ന പോലെ ചൂട് അവളിൽ നിന്നും പുറത്ത് വരുന്നത് സജീഷ് അറിഞ്ഞു…
” അവൻ അവളുടെ നെറുകയിൽ ചുംബിച്ചു….
” വേഗം പണിയൊക്കെ തീർക്ക്… എന്നിട്ട് പോവാം… ”
സജീഷിന്റെ വാക്ക് പുറത്ത് വന്നതും അവൾ അടുക്കളയിലേക്ക് ഓടി…
എല്ലാ പണികളും കഴിച്ചു…
പിന്നെ ഒരുങ്ങലായിരുന്നു…
നീണ്ട 1 മണിക്കൂർ കണ്ണാടിക്ക് മുൻപിൽ അവൾ നിന്നു…
” സജീഷ് പുറമെ തൊടിയിലും വീടിനു ചുറ്റും നടപ്പൊക്കെ കഴിഞ്ഞ് കുളിയും കഴിഞ്ഞ് അകത്തേക്ക് കയറിയപ്പോൾ രേഷ്മ സജീഷിന് മാറാൻ ഉള്ള ഷർട്ട് ഹാങ്ങറിൽ ഞാത്തി ഇടുകയായിരുന്നു…
” ഇങ്ങ് താ… ഇനി അതിൽ ഇടാൻ നിക്കണ്ട… ”
സജീഷിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി…
ഒരു നിമിഷം തന്റെ ശ്വാസം നിലച്ചു പോയ പോലെ അവന് തോന്നി…
” നീല സാരിയിൽ ഒരു ദേവീശിൽപം… ”
അല്ല ദേവി തന്നെ… ”
രേഷ്മ മുടി അഴിച്ചിട്ട് അവൻ ആദ്യമായി ആണ് കാണുന്നത്… വീട്ടിൽ എപ്പോഴും അവൾ കെട്ടിവക്കലാണ് പതിവ്
ഈരിയൊതുക്കി തോളിലൂടെ മുൻപിലേക്ക് ഇട്ടിരിക്കുന്നു…
അത് അവളുടെ ഇടുപെല്ലിന്റെ താഴെ വരെ ഊർന്നു കിടന്നു…
ഒരു കയ്യിൽ ഒതുങ്ങാത്ത അത്രയും മുടി…
” വിടർന്നു നിൽക്കുന്ന മിഴിയിണകൾ… ”
ഇന്ന് അവക്ക് അൽപ്പം കറുപ്പ് നിറം കൂടുതൽ ഉണ്ടോ…
അതോ തനിക്ക് തോന്നുന്നതാണോ???…
ആ കാര്യം അവന് തന്നെ വ്യക്തതയില്ലായിരുന്നു…
” അവൾ സജീഷിനെ നോക്കി ചിരിച്ചു…
പൂമുട്ട് വിരിയുന്ന പോലെ സൗന്ദര്യത്തിന്റെ പൂർണ്ണതയിലേക്ക് ഉള്ള ഒരു പ്രയാണം ആയിരുന്നു അവളുടെ പുഞ്ചിരി…
” കൊള്ളാവോ…??? ”
സജീഷിന് മറുപടി പറയാൻ വാക്കുകൾ പോരായിക തോന്നി…
എന്ത് പറഞ്ഞാൽ എന്റെ ഉള്ളിലെ ഉണർവ്വിന്റെ തീവ്രത അവൾക്ക് മനസ്സിലാക്കി കൊടുക്കാൻ പറ്റും”” നന്നായിട്ടുണ്ട്… ”
ഒരു വാക്കിൽ അവൻ ഒതുക്കി
” നീ ഇനി എന്നും ഇതുപോലെ ഒരുങ്ങി നടക്കണം … ”

” കാണാൻ അല്ലെങ്കിൽ പിന്നെ എന്തിനാ സുന്ദര്യം… ”
രേഷ്മ ഷർട്ട് സജീഷിന് നേരെ നീട്ടി… അവളുടെ എടുത്ത് പിടിച്ച ഉടയാത്ത മാറിടം സാരിയുടെ ഇടത് വശത്ത് കൂടി കാണാം…
” പുറത്തേക്ക് ഉള്ള പോക്ക് നിർത്തി ഇന്ന് മുഴുവൻ അവളെ നോക്കി ഇരിക്കാൻ അവന് തോന്നി… ”
” പക്ഷെ പോവണം… അവളെക്കാൾ ഇത് തന്റെകൂടി ആവശ്യമാണ്… ”
അവൻ ഷർട്ട് വാങ്ങി ഇട്ടു…
വീണ്ടും അവളെ നോക്കി ചിരിച്ചു…
” എന്താ ഇങ്ങനെ നോക്കണേ…
എനിക്ക് ചമ്മല് വരണൂ… ”
അവൾ തല താഴ്ത്തി പറഞ്ഞു…

” ഇന്ന് എന്റെ പെണ്ണിനെ കണ്ടിട്ട് ഈ നാട് മുഴുവൻ ഒന്ന് സ്തംഭിക്കും ”
സജീഷ് പറഞ്ഞു…
” അയ്യേ… അവൾ സജീഷിന്റെ ദേഹത്ത് കളിയായി അടിച്ചു… “ഒരുക്കം എല്ലാം തീർന്നപോൾ അവൾ അടുക്കളിയിൽ ചെന്ന് ഗ്യാസ് ഓഫ് ആണോ എന്ന് ഒരിക്കൽകൂടി നോക്കി…
പുറകിലെ വാതിലും ജനാലും എല്ലാം മുൻപേ അടച്ചിട്ടിരുന്നു…
എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ രണ്ട് പേരും വീട്ടിൽ നിന്ന് ഇറങ്ങി…
” വഴിനീളെ അവൾ സജീഷിന്റെ കൈകൾ കോർത്തു പിടിച്ചിരുന്നു… ”
ഭൂലോകം മുഴുവൻ ആ ദൃശ്യം കാണണം എന്ന് അവൾ ആഗ്രഹിച്ചിരുന്നു…
ഞാൻ ഏറെ അവഗണിച്ചിട്ടും എന്നെ ഒരു നിമിഷം പോലും ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിക്കാത്ത അദ്ദേഹം അത് അർഹിക്കുന്നുണ്ട് എന്ന് അവൾക്ക് ഉറപ്പായിരുന്നു…
വഴിവക്കിൽ ഉള്ളവർ എല്ലാം നോക്കുന്നത് കണ്ടപ്പോൾ സജീഷ് അവളുടെ കൈ പിൻവലിക്കാൻ ശ്രമിച്ചു…
” എന്താ… ഞാൻ എന്റെ ഭർത്താവിന്റെ കൈയ്യിൽ ആണ് പിടിക്കുന്നത്… ”
അവരെ ഒന്നും ഏട്ടൻ നോക്കണ്ട… ”

ബസ്സിൽ കയറിയപ്പോൾ അവളും സജീഷിന്റെ അടുത്ത് തന്നെ ഇരുന്നു…
തിരക്ക് കുറവാണ്…
” രണ്ട് തൃശ്ശൂർ ”
അവൻ ടിക്കറ്റ് എടുത്തു…
കണ്ടക്ടർ അവളെ ഇടക്കണ്ണിട്ട് നോക്കാൻ പണി പെടുന്നത് സജീഷ് കണ്ടു…
അവന് പെട്ടന്ന് ദേഷ്യം വന്നു…
” നീ ഇപ്പുറത്ത് ഇരുന്നോ രേഷ്‌മെ.. ”
ജനാലയുടെ അടുത്തേക്ക് സജീഷ് അവളെ മാറ്റി ഇരുത്തി ..
അവൾക്ക് ചെറിയ ചിരി വന്നു..
എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ സജീഷിന്റെ തോളിൽ ചാഞ്ഞു…
” ടൗണിൽ എത്തിയതും അവർ ഒരു സിനിമയ്ക്ക് പോയി… ”

” കോളേജിൽ പടിക്കുമ്പോൾ ആണ് അവസാനം ആയി സിനിമക്ക് പോയത്….
പിന്നെ ഇപ്പോൾ ആണ്….
” രേഷ്മ സിനിമ നന്നായി ആസ്വാധിച്ചു…
“അത് തീർന്നപ്പോഴേക്കും ഉച്ചയായിരുന്നു
അവർ ഒരു ഹോട്ടലിലേക്ക് കയറി ഉച്ചഭക്ഷണം കഴിച്ചു…

എല്ലാ കറികൾക്കും ഉപ്പൂ കുറവാണ്… എന്നാൽ എരിവ് ധാരാളം ഉണ്ട് താനും…
” ഇതെന്താ ഇങ്ങനെ… ”
രേഷ്മ അസ്വസ്ഥത കാണിച്ചു…
” എന്താ ഇഷ്ട്ടായില്ലേ ? ? ? ”
സജീഷ് അവളുടെ മുഖത്തെ വല്ലായ്ക കണ്ട് ചോദിച്ചു…
” പോര… ഒക്കെ ഒരു ചടച്ച ടേസ്റ്റാ… ”
അവന് ചിരി വന്നു…
” അതേ നമ്മൾ വീട്ടിൽ വാക്കുന്ന രുചി ഇവിടെ കിട്ടില്ല… “അവൾക്ക് നേരിയ നാണം തോന്നി…
ഞാൻ വക്കുന്നതൊക്കെ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ട്
” നേരിട്ട് പറഞ്ഞിട്ടില്ല എന്നെ ഉള്ളു… ”
“ഇനി നമ്മൾ ഒരു സ്ഥലത്ത്‌ കൂടി പോവുന്നുണ്ട്… ”
സജീഷിന്റെ വാക്കുകൾ അവളെ തിരിച്ചു കൊണ്ടുവന്നു…
” എങ്ങോട്ടാണ് എന്ന് മാത്രം പറയില്ലല്ലേ… ???”

രേഷ്മ പരിഭവം പ്രകടിപ്പിച്ചു…
” ഒരു കുന്നിൻ ചെരിവ് ആണ്… ”
അതികം ആളുകൾ ഒന്നും വരാറില്ല അവിടേക്ക്…
പക്ഷെ നല്ല വ്യൂ ഉള്ള സ്ഥലമാണ്… ”
രേഷ്മ സജീഷിനെ സൂക്ഷിച്ചു നോക്കി…
” ഇതാണോ സർപ്രൈസ്… ”
അത് ഇഷ്ടമാവാത്ത മട്ടിൽ പതിയെ ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു…
സജീഷ് അത് കേൾക്കാതിരിക്കാനും അവൾ പ്രത്യകം ശ്രദ്ധിച്ചു…
ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ യാത്ര ഉണ്ട്…
അത് കഴിഞ്ഞപ്പോഴേക്കും ഒരു കുന്നിന്റെ അടിവാരത്ത് എത്തി…
” ഇനി നടക്കണം…
കുറച്ചധികം നടക്കാൻ ഉണ്ട്…
” എങ്കിലും അവർക്ക് ക്ഷീണം ഒന്നും തോന്നിയില്ല… ”
സജീഷ് അവളുടെ കൈ എപ്പോഴും ചേർത്ത് പിടിച്ചിരുന്നു…
” സാരിയായ കാരണം കയറ്റം നടന്ന് കയറാൻ രേഷ്മക്ക് ബുദ്ധിമുട്ട് ഉണ്ട്… ”
പതിയെ രണ്ടുപേരും നടന്ന് മുകളിൽ എത്തിയപ്പോഴേക്കും
സന്ധ്യയായി…
ഏതാനും ആളുകൾ ഒരു കമ്പിയിൽ പിടിച്ച് അനന്തമായ ആകാശത്തേക്ക് നോക്കി നിൽക്കുന്നുണ്ട്… ചില കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു…
അസ്തമന സൂര്യൻ പടിഞ്ഞാറ് പതിയെ പത്തി താഴ്ത്തിക്കൊണ്ടിരുന്നു…
ഓറഞ്ചും വൈലറ്റും നിറത്തിൽ മേഘങ്ങൾ ആകാശത്ത് വർണ്ണം വിതറിയിട്ടിരുന്നു…
കുന്നിന്റെ അറ്റത്തേക്ക് അവൾ സജീഷിന്റെ കൈ പിടിച്ചു നടന്നു…
കമ്പിയിൽ പിടിച്ച് അസ്തമന സൂര്യനെ നോക്കി നിന്നു…
താഴ്‌വരയിൽ മുഴുവൻ ചുവന്ന നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് സമൃദ്ധമാണ്…
അടിയിൽ വലിയ കൊക്കയാണ്…
നോക്കുമ്പോൾ തന്നെ പേടിയാവുന്നു…
അവൾ തന്റെ ഭർത്താവിന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു…
” പേടിയുണ്ടേൽ എന്തിനാ അങ്ങോട്ട് നോക്കുന്നെ… ”
സജീഷ് അവളോട് കയർത്തു…
” പേടിയുണ്ട് എന്ന് വച്ച് നോക്കാതിരുന്നാൽ ഇതൊക്കെ കാണാൻ പറ്റുവോ ??? ”
സജീഷ് ഒന്ന് തിരിഞ്ഞു നോക്കി…

” നീ പോയി രണ്ട് ഐസ് ക്രീം വാങ്ങിയിട്ട് വന്നേ…
ഞാൻ ഇവിടെ നിക്കാം… ”
സജീഷ് 50 രൂപയുടെ ഒരു നോട്ട് അവൾക്ക് നേരെ നീട്ടി…
” അവൾ ഒന്ന് വിശാലമായി ചിരിച്ചുകൊണ്ട് കടയുടെ അടുത്തേക്ക് നടന്നു… ”
” ആരോ തന്നെ വല്ലാതെ നോക്കുന്നുണ്ട്… ”
അവൾ തൻറെ ഭർത്താവിനെ വീണ്ടും തിരിഞ്ഞു നോക്കി…
അല്ല.. അദ്ദേഹം ഇപ്പോഴും സൂര്യനെയും നോക്കി നിൽപ്പാണ്…
” പിന്നെ ഇതെന്താ ഇങ്ങനെ തോന്നാൻ… ”
അവൾ തിരിഞ്ഞു നടന്നു…
ഐസ്ക്രീം വിൽക്കുന്ന കടയുടെ അടുത്ത് തന്നെ മൂന്ന് പേർക്ക് ഒരേസമയം ഇരിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള മരത്തിന്റെ കസേരകൾ ഉണ്ട്…
പെട്ടന്ന് പരിചയമുള്ള ഒരു മുഖം അവളുടെ കണ്ണിൽ ഉടക്കി…
” ശിവേട്ടൻ… ”
ഒരു കാവി മുണ്ടും അതെ നിറത്തിൽ ഉള്ള ഒരു ഷർട്ടും ഇട്ട്
ശിവേട്ടൻ ആ മരകസേരയിൽ ഇരിക്കുന്നു…
കട്ടപിടിച്ച താടി ഈരിയൊതുക്കാതെ വളഞ്ഞു നിന്നു….
തടി ഇപ്പോഴും അതുപോലെ തന്നെ…
കണ്ണുകളിൽ തീക്ഷ്ണമായ നോട്ടം ഇപ്പോൾ ഇല്ല .. അവിടെ ഒരു ശാന്തഭാവം ആണ്…
അലഞ്ഞു നടന്നതിന്റെ സകല ലക്ഷണങ്ങളും പ്രകടമായിരുന്നു…
അസ്തമന രശ്മികൾ അയാളുടെ മുഖത്ത് തിളക്കം കൂട്ടി..
” അതേ എന്നെ കണ്ടിരിക്കുന്നു…
എന്നെ തന്നെ നോക്കി നിൽക്കുവാണ്… ”
രേഷ്മയുടെ കണ്ണ് നിറഞ്ഞൊഴുകി…
” തന്റെ വാശി കാരണം സ്വന്തമെന്നു പറയാവുന്നതെല്ലാം ഇട്ടെറിഞ്ഞു പോയ മനുഷ്യൻ ആണ് അത്… ”
പലപ്പോഴും കാണണം എന്ന് ആഗ്രഹിച്ച മുഖം…
ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ…
ഒരു വാക്ക് കൊണ്ടെങ്കിലും മാപ്പ് പറയാൻ…
രേഷ്മ കലങ്ങിയ കണ്ണുകളോടെ അവളുടെ ശിവേട്ടന്റെ അടുത്തേക്ക് ഓടിചെന്നു…
” കെട്ടിപ്പിടിച്ചു കരഞ്ഞു… ”
” അവളുടെ ചുടുകണ്ണീർ വീണ് ശിവന്റെ ദേഹം പൊള്ളി… ”
” ഞാൻ കൊടുത്ത വാത്സല്യത്തിന്റെ ചൂട് ആണ്. ”
ആ പൊള്ളലിന് ഒരു സുഖം ഉണ്ട്…
” എവിടാ രുന്നു… ”
കരച്ചിലിൽ മുങ്ങിത്താണ വാക്കുകളോടെ അവൾ ചോദിച്ചു… ”
” ഒരു യാത്ര… ”
അത് വേണം എന്ന് തോന്നി… ”
തോളിൽ ചാഞ്ഞു കിടക്കുന്ന തന്റെ വളർത്തു മകളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു…
” മതി കണ്ണ് തുടക്ക്… ”
ശിവൻ രേഷ്മയെ തോളിൽ നിന്ന് ഉണർത്തി…
” നെറുകയിൽ സിന്ദൂരവും താലിമാലയും ആയി നിൽക്കുന്ന അവളെ ശിവൻ ശരിക്ക് ഒന്ന് നോക്കി…
” ഒരു ആരാധനാ മൂർത്തിയെ നോക്കുന്നത് പോലെ…”
” സുഖല്ലേ നിനക്ക്…??? “

രേഷ്മ തന്റെ കണ്ണുകൾ തുടച്ചു…
” ഹമ്മമ്മം… ”
സുഖം…
ശിവേട്ടൻ എവിടർന്നു ഇത് വരെ…”
അവൾ വിവശതയോടെ ചോദിച്ചു…” ഒരു തീർത്ഥാടനം…
മനസ്സിന് ഒരു ശാന്തി ലഭിക്കാൻ അത് വേണം എന്ന് തോന്നി… ”
യാത്രകൾ പുതിയ അറിവുകൾ കൂടിയാണല്ലോ നമുക്ക് തരുന്നത്… ”

രേഷ്മ സജീഷിനെ നോക്കി…
അദ്ദേഹം ഇപ്പോഴും അസ്തമന സൂര്യനെ നോക്കി നിൽക്കുകയാണ്…
” അവൻ നിന്നെ നന്നായി നോക്കുന്നുണ്ടോ?? ”
ശിവൻ ചോദിച്ചു…
രേഷ്മ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു…
” ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എന്നെ സ്നേഹിച്ചു കൊല്ലുന്നുണ്ട്… ”
ശിവൻ അവനെ നോക്കി…

” എന്നെക്കുറിച്ച്‌ ഒന്നും
ഒരു വാക്ക് പോലും ഇതുവരെ ചോദിച്ചിട്ടില്ല… ”
” ഞാൻ ചെയ്ത് കൂട്ടിയാതൊക്കെ
ശിവേട്ടന് അറിയാവുന്നതല്ലേ… ”
” അതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഈ സ്നേഹം ഉണ്ടാവില്ല… ”
” ആ പേടിയോടെ ആണ് എന്റെ ജീവിതം തന്നെ മുൻപോട്ട് കൊണ്ട്‌ പോവുന്നത്… ”
ശിവൻ അവനെ തന്നെ നോക്കി ഇരുന്നു…
” അത് അവന് അറിയാം…
എല്ലാം അറിയാം…”
രേഷ്മ ഞെട്ടിത്തരിച്ചു….
ശിവൻ രേഷ്മയെ ദയനീയമായി നോക്കി…
” ഞാൻ എല്ലാം അവനോട് പറഞ്ഞിട്ടുണ്ട്…. ”
നിങ്ങളുടെ കല്യാണം കഴിയുന്നതിന് മുൻപ് തന്നെ… ”

” അടക്കി വക്കാൻ ആവാതെ ഒരു വാക്ക് പോലും തിരിച്ചു പറയാൻ ആവാതെ അവൾ ഇരുന്ന് വിങ്ങിപ്പൊട്ടി… ”
ഇത് എന്റെ പരാജയമാണ്…
ഞാൻ ചെയ്ത പാപങ്ങളിൽ ഏറ്റവും വലുത്…
ശിവൻ അവളുടെ നെറുകയിൽ തലോടി…
” മോള് കരയണ്ട…
നിന്നെ എന്നും ഒരു രാജകുമാരിയെ പോലെ നോക്കും എന്ന് അവൻ എന്നോട് പറഞ്ഞിരുന്നു… ”
അത് അവൻ പാലിച്ചു…
” രേഷ്മ ശിവേട്ടന്റെ നെഞ്ചിൽ കിടന്ന് പൊട്ടി കരഞ്ഞു… ”

തന്റെ ഭർത്താവിനോട് ഉള്ള സ്നേഹവും, ആദരവും, ബഹുമാനവും എല്ലാം അതിന്റെ ഉച്ചസ്ഥയിയിൽ എത്തി…

ഒരു പെണ്ണ് ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളുടെയും ആകെത്തുകയാണ് തന്റെ ഭർത്താവ് എന്ന് അവൾ മനസ്സിലാക്കി…

മാപ്പ് പറഞ്ഞാൽ തീരാത്ത പാപം ആണ്… എങ്കിലും എനിക്ക് ഒരു ജീവിതവും ഒരു സാമ്രാജ്യവും നൽകിയ മനുഷ്യനാണ്…

എന്നും പൂവിട്ട് പൂജിച്ചാലും തീരാത്ത കടപ്പാട്…

രേഷ്മ നറകണ്ണുകളാൽ ശിവനെ നോക്കി ഇരുന്നു…

രേഷ്മയെ നോക്കാതെ അകലേക്ക് നോക്കി അയാൾ തുടർന്നു
” രാഹുൽ… അവനെ ഞാൻ ഇടക്ക് കാണാറുണ്ട്… ”
ഒരു മായ പോലെ…
ചിലപ്പോൾ ഒരു കൂട്ടം ആളുകൾക്കിടയിൽ…
ചിലപ്പോൾ എന്റെ സ്വപ്നത്തിൽ… ”
” അവൻ ഒരു പൂർണ്ണമായ പുരുഷനാണ്… ”
മരണം ആണ് ജീവിതത്തിന്റെ അർത്ഥം നിശ്ചയിക്കുന്നത്…”

ഒരുപക്ഷേ അവൻ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ
ഒരുപക്ഷേ ഇതുപോലെ ഒന്നും ആവില്ലയിരുന്നു കാര്യങ്ങൾ… ”

അതേ മരണം ആണ് ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നത്…

രേഷ്മ കണ്ണീർ അടക്കാൻ ആവാതെ മുഖം പൊത്തി നിന്നു..

” രേഷ്മ മോളെ നീ കണ്ണ് തുടക്ക്… ”
ദൈവം നിന്റെ കൂടെ ആയിരിക്കും… ”
അങ്ങനെ വിശ്വസിക്കാൻ പഠിക്ക്…
” നമ്മൾ പറയാറില്ലേ…
സുഖിപ്പിക്കാൻ വേണ്ടി വേദനിപ്പിക്കുന്നവൻ ആണ് ദൈവം… ”
അത്‌ ശരിയായിരിക്കും…
നിനക്ക് നഷ്ട്ടമായത് എല്ലാം അതിനേക്കാൾ മനോഹരമായ ഒന്ന് നിനക്ക് തന്നെ തരാൻ ആയിരിക്കും…
അവൾ കണ്ണ് തുടച്ചു….

” രാഹുലിനെ കുറിച്ച് ഞാൻ ഇപ്പോൾ ഓർക്കാറില്ല ശിവേട്ടാ… ”
പക്ഷെ ഞാൻ പറ്റിക്കായിരുന്നു എന്ന് അറിഞ്ഞിട്ടും എന്നെ ഇങ്ങനെ സ്നേഹിക്കുന്ന എന്റെ ഏട്ടന്
ഞാൻ എന്ത് കൊടുത്താലാ മതിയാവാ ??? ”

ശിവൻ അവളെ എണീപ്പിച്ചു നിർത്തി…
” സ്നേഹിക്കണം…
അന്ധമായി നീ സ്നേഹിക്കണം… ”
അതേ അവനും നിന്നിൽ നിന്ന് വേണ്ടൂ… ”
മോള് ചെല്ല്… ”

രേഷ്മ തന്റെ പ്രിയതമന്റെ അടുത്തേക്ക് നടന്നു നീങ്ങി
ഒരു വലിയ താഴ്വാരം…. അവിടെ നിറയെ പ്രണയത്തിന്റെ വർണ്ണമായ ചുവന്ന നിറത്തിൽ ധാരാളം പൂവുകൾ….. അവർ രണ്ടുപേരും ആ മനോഹര ദൃശ്യം

നോക്കി നിന്നു…. അദ്ദേഹം തന്റെ കൈകൾ ഒന്നു കോർത്തു പിടിച്ചെങ്കിൽ…. ഒന്ന് വാരി പുണർന്ന് ചുംബിച്ചിരുന്നെങ്കിൽ…. അവൾ വല്ലാതെ കൊതിച്ചു… എന്തോ തന്റെ ആഗ്രഹങ്ങൾ ഒന്നും തുറന്നു പറയാൻ അവൾക്ക് സാധിച്ചില്ല….. തനിക്ക് അതിന് അർഹതയില്ല എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു…
പെട്ടന്ന് അവൻ അവളെ നോക്കി…. തന്റെ മുഖത്ത് ആകാംഷ നിറയുന്നത് അവൾ അറിഞ്ഞു…. തന്നെ പൂണ്ടടക്കം പിടിച്ച് അവൻ നെഞ്ചോടു ചേർത്തു… സന്ധ്യ സമയത്തെ അസ്തമയ സൂര്യനെയും പ്രണയവർണ്ണം ചൊരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങളെയും സാക്ഷിയാക്കി…. അവൻ അവളുടെ നേർത്ത പവിഴ ചുണ്ടുകൾ നുകർന്നു…..” ഈ നിമിഷങ്ങൾ ഞാൻ മുൻപേ കണ്ടിട്ടുണ്ടല്ലോ… ”
അവൾക്ക് തോന്നി… ”
ചിലപ്പോൾ തോന്നിയതാവും…

( 😍 ശുഭം 😍 )

** A STORY BY A J E E S H **

a
WRITTEN BY

admin

Responses (0 )



















Related posts