കുറ്റബോധം 13
Kuttabodham Part 13 bY Ajeesh | PREVIOUS PARTS
എല്ലാവരെയും ഒരുപാട്ക കത്തിരിപ്പിച്ചു എന്നറിയാം… എന്നോട് ക്ഷമിക്കണം…. മടിയുടെ രാജാവാണ് ഞാൻ…. പക്ഷെ അതൊന്നും ഒരു കാരണം അല്ല… ഒരു കാര്യം തുടങ്ങിവച്ചിട്ട് അത് അവസാനിപ്പിക്കാതെ പോകുന്നത് ശരിയായ കാര്യമല്ല… സോ.
തെറി വിളിക്കേണ്ടവർക്ക് വിളിക്കാം…
ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു…
ഒരു ഇളംപച്ച നിറത്തിലുള്ള സാരിയാണ് വേഷം
ഇന്ന് അവൾ കണ്ണാടിക്ക് മുൻപിൽ ഏറെ നേരം ചിലവഴിച്ചിരുന്നു…
എത്ര ഒരുങ്ങിയിട്ടും തൃപ്തി വരുന്നില്ല…
ഒരു നാണവും ആവേശവും എല്ലാം മനസ്സ് കീഴ്പ്പെടുത്തുന്നു…
അവൾ മേടഞ്ഞിട്ട മുടി മുൻപിലേക്ക് ഇട്ട് ഒന്ന് കൂടി മുടി ചീകി ഒതുക്കി…
കൊള്ളാം…
അവസാനം തൃപ്തിയുടെ കിരണങ്ങൾ അവളുടെ മനസ്സ് കീഴ്‌പ്പെടുത്തി…
സോഫി വേഗം വീടിന്റെ ഉമ്മറത്തേക്ക് നടന്നു…
അമ്മച്ചി ഉമ്മറത്ത് കാത്ത് നിൽക്കുന്നുണ്ട്…
കുറെ നേരം ആയിക്കാണുമോ ???
അവൾ വെറുതെ ആശങ്കപ്പെട്ടു..
” എന്നാൽ നമുക്ക് ഇറങ്ങിയാലോ അമ്മേ.?? ”
സോഫി കാലിൽ ചെരിപ്പ് ഇട്ടു…
അമ്മച്ചി പുറത്തേക്ക് ഇറങ്ങി
” ടാ ടോണിക്കൂട്ടാ … നീ എന്താ അവിടെ നിക്കണേ ??? വേഗം വാ…
ടോണി അമ്മയുടെ സാരിയുടെ തുമ്പിൽ പിടിച്ച് മുഖത്തേക്ക് വേവലാത്തിയോടെ നോക്കി…
” അമ്മ വേഗം അപ്പനേം കൂട്ടീട്ട് വരാട്ടോ…”
മോൻ കുറുമ്പൊന്നും കാട്ടാതെ ഇരുന്നോളോ… ”
സോഫി മകന്റെ നെറുകയിൽ ചുംബിച്ചു…
ടോണിക്ക് അപ്പോഴും ഉള്ളിൽ ഒരു ഭയം ആയിരുന്നു
അമ്മ തന്നെ ഇട്ടിട്ട് പോകുമോ എന്ന ഒരു ആദി…
അത് പുറത്തേക്ക് പ്രകടിപ്പിക്കാൻ ആവാതെ അവൻ വളരെ ശ്രമപ്പെട്ട് കടിച്ചു പിടിച്ച് നിന്നു…
എങ്കിലും ഏത് നിമിഷവും കരഞ്ഞേക്കാം എന്ന സ്ഥിതിയിൽ ആയിരുന്നു അവന്റെ മുഖം…
സോഫി ടോണിയുടെ കൈ പിടിച്ച് നടന്നു…
അയൽപക്കത്തെ വീട്ടിലേക്ക് കേറി ചെന്ന് അവൾ ഉറക്കെ വിളിച്ചു ജലജേച്ചി…
വീടിന്റെ പുറകിൽ നിന്ന് നൈറ്റി ഉടുത്ത ഒരു സ്ത്രീ വടക്കേ വശം ചേർന്ന് മുറ്റത്തേക്ക് നടന്ന് വന്നു…
” എന്താ സോഫികൊച്ചേ ???
ചേച്ചി ഇവനെ കുറച്ച് നേരം ഒന്ന് നോക്കിക്കൊണെ… ”
ഇന്ന് ഇച്ഛായൻ വരുന്നുണ്ട്… ”
അത് പറയുമ്പോൾ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞ് നിന്നിരുന്നു…
” ആണോ??? ജലജ ടോണിയുടെ കൈയ്യിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു…
” ഇതെന്താ ടോണിക്കുട്ട നിനക്ക് വയ്യേ…???
ഒരു ഔദ് ഇല്ലല്ലോ നിനക്ക്… ???
ടോണി തല കുമ്പിട്ട് വിഷമം സഹിക്കാൻ ആകാതെ പറഞ്ഞു..
” പനിയാ … ”
സോഫിക്ക് അവനെ കൂടെ കൊണ്ട് പോകണം എന്നുണ്ടായിരുന്നു… പക്ഷെ നെടുമ്പാശ്ശേരി വരെ എത്താൻ ഇനി ദൂരം കുറെ പോണം അവന്റെ അസുഖം കൂടാതിരിക്കുക എന്നതായിരുന്നു അപ്പോൾ അവളുടെ ആവശ്യം…
” തീരെ വയ്യ ചേച്ചി… ഇനി യാത്ര ചെയ്ത് അവന്റെ പനി കൂട്ടണ്ട എന്ന് വിചാരിച്ചു… അതാ ഞാൻ… ”
അതിനെന്നാ… നീ പോയേച്ചും വാ… മോളെ…
എന്തായാലും എനിക്ക് ഒരു കൂട്ടായല്ലോ…
അല്ലെ ടോണിക്കൂട്ടാ…
ജലജ ടോണിയെ നോക്കി പറഞ്ഞു…
” എന്നാ ശരി ചേച്ചി… ”
അമ്മ വേഗം വരാട്ടോ…. ടോണിയുടെ കയ്യിൽ ഒന്നുകൂടി പിടിച്ച ശേഷം അവൾ നടന്നു…
വീടിന്റെ മുറ്റത്ത് മുൻപേ വിളിച്ചു നിർത്തിയ ഓട്ടോയിൽ അവൾ കയറി ഇരുന്നു… അമ്മച്ചി മുൻപേ ഓട്ടോയിൽ കയറിയിരുന്നു…
അമ്മ പോകുന്ന ഓട്ടോ നോക്കി ജലജ ചേച്ചിയുടെ കൈ പിടിച്ചുകൊണ്ട് കൊച്ചു ടോണി വഴിയിലേക്ക് നോക്കി നിന്നു…
അമ്മ അടുത്തില്ലാത്തപ്പോൾ അവന് എന്തോ നഷ്ട്ടപ്പെട്ട പോലെ തോന്നാറുണ്ടായിരുന്നു…
സ്കൂളിൽ പോയി വന്നാൽ പോലും അവൻ ആദ്യം അമ്മയെ വിളിച്ച് അമ്മ നിൽക്കുന്ന സ്ഥലത്തേക്ക് ഓടി എത്തും…
അമ്മയെകൊണ്ട് അപ്പോൾ അവന് പ്രത്യേക ആവശ്യങ്ങൾ ഒന്നും ഉണ്ടായിട്ടല്ല…
എങ്കിലും അമ്മയെ കണ്ടാൽ അവന് ഒരു പ്രത്യേക സമാധാനവും സംതൃപ്തിയും കിട്ടുമായിരുന്നു…
ഓട്ടോ അവന്റെ കണ്മുന്നിലൂടെ പാഞ്ഞു പോയി…
അമ്മ പോയതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
പക്ഷെ അപ്പോഴും ശബ്ദം പുറത്ത് വന്നില്ല…
” അയ്യേ ടോണിക്കുട്ടൻ കരയാ…
ജലജേച്ചി ടോണിയെ എടുത്ത് ഒക്കത്ത് വച്ചു…
” എന്റെമ്മേ…
നീ വല്യേ ചെക്കൻ ആയല്ലോടാ… ”
” പൊന്താണ്ടായി… ”
ടോണി കണ്ണുകൾ തുടച്ചു
” വാ നമുക്ക് അവലോസ്‌ഉണ്ട തിന്നാം… ”
സോഫിയും അമ്മയും ഏകദേശം 11 മണി കഴിഞ്ഞ നേരത്ത് അവർ എയർപോർട്ടിൽ എത്തി…
വിമാനം വരുന്നത് 12.30 ന് ആണ്… അവിടെ നിൽക്കുമ്പോൾ സമയം നീങ്ങാത്ത പോലെ സോഫിക്ക് തോന്നി…
അവൾ അടങ്ങാത്ത വെപ്രാളത്തോടെ
നഖം കടിച്ചുകൊണ്ട് നിന്നു…
” നീ കുറച്ചു നേരം ഒന്ന് അടങ്ങെന്റെ മോളെ… ” അവൻ ഇങ്ങോട്ട് എത്തട്ടെ…. ”
സോഫി നേരിയ മ്ലാനതയോടെ അമ്മച്ചിയെ നോക്കി…
പക്ഷെ അവൾക്ക് അടങ്ങി നിൽക്കാൻ കഴിഞ്ഞില്ല…
അവളെ കൂടുതൽ ഉപദേശിക്കാൻ അമ്മച്ചിയും മെനക്കെട്ടില്ല…
ഫ്‌ളൈറ്റ് 12.45 ആയപ്പോൾ ലാൻഡ് ചെയ്തു… പിന്നെയും കുറച്ച് സമയമെടുത്തു റോഷൻ പുറത്തേക്ക് വരാൻ…
ചില്ലിട്ട് മറച്ച ചുവരുകൾക്ക് പിന്നിലൂടെ നടന്നു വരുന്ന റോഷനെ കണ്ടതും സോഫിയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പോയി ….
അവൾ അറിയാതെ കൈ ഉയർത്തി വിളിച്ചു
തന്നെ എളുപ്പം കാണാൻ പറ്റില്ല എന്ന കാര്യം അറിയാമായിരുന്നു… പക്ഷെ അതെയും നേരം കാത്തുനിൽക്കാൻ ഉള്ള ക്ഷമ അവൾക്ക് ആർജ്ജിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
അവളുടെ ആദിയും വെപ്രാളവും ‘അമ്മ കൗതുകത്തോടെ നോക്കി നിന്നു…
തന്റെ മകനെ എന്നും പൊന്നുപോലെ നോക്കാൻ അവൾ ഉണ്ടാകും എന്ന് അവരുടെ മനസ്സിൽ ഇരുന്ന് ആരോ മന്ത്രിച്ചു…
സോഫിയെ കണ്ടതും റോഷൻ വലിയൊരു പുഞ്ചിരിയോടെ കൈ ഉയർത്തി വീശി കാണിച്ചു…
അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അത്രമേൽ ആ സാന്നിധ്യം അവൾ കൊതിച്ചിരുന്നു… അയാൾ അടുത്തേക്ക് എത്തും തോറും അവളുടെ ചലനങ്ങൾ പതിയെ നിന്നു തുടങ്ങി…
ഒടുവിൽ ആ ചില്ലുകൂടിൽ നിന്നും റോഷൻ പുറത്തേക്ക് വന്നപ്പോൾ അവൾ പൂർണ്ണ നിശ്ചലയായിരുന്നു…
എന്തെങ്കിലും പറയാൻ ഉള്ള വാക്കുകൾ പോലും അവളുടെ നാവിൽ വന്നില്ല…
ആനന്ദത്തിന്റെ അമിത പ്രവാഹത്തിൽ മതിമറന്ന് സോഫി റോഷനെ നോക്കി നിന്നു…
റോഷൻ ആദ്യംതന്നെ അമ്മച്ചിയുടെ അടുത്തേക്ക് ആണ് പോയത്…
” മോനെ… ”
അവർ വാത്സല്യത്തോടെ വിളിച്ചു…
റോഷൻ അമ്മച്ചിയെ കെട്ടിപ്പിടിച്ചു…
വയസ്സായിതുടങ്ങിയെങ്കിലും ഇപ്പോഴും ആരോഗ്യവതിയാണ് അമ്മച്ചി…
അവർ റോഷന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ആ നിമിഷം അമ്മച്ചിയുടെ കണ്ണും നിറഞ്ഞിരുന്നു…
അമ്മച്ചിയുടെ കൈകളിൽ നിന്ന് മോചിതനായതും റോഷൻ തന്റെ പ്രിയ പത്നിയുടെ നേരെ തിരിഞ്ഞു… അവൾ ഇപ്പോഴും കരയുകയാണ്…
” നീ എന്നാത്തിനാ പെണ്ണേ ഇങ്ങനെ കരയുന്നെ??? ”
സോഫി ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി…
റോഷൻ ചിരിച്ചുകൊണ്ട് അവളുടെ വലംകൈ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു…
ഒരു കൈകൊണ്ട് അവളെ പൂർണ്ണമായും അയാൾ ഗ്രഹിച്ചിരുന്നു…
” ടോണി എന്ത്യ ടി ”
റോഷൻ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു…
” മോന് വയ്യ ഇഛായാ… നല്ല പനിയാ… ”
ഞാൻ ജലജേച്ചിടെ വീട്ടിൽ ആക്കിയിട്ടാ വന്നത്… “
വീട്ടിലേക്ക് തിരികെ പോകാൻ ഒരു ടാക്സി കാർ സോഫി പറഞ്ഞു നിർത്തിയിരുന്നു…
റോഷൻ തന്റെ പെട്ടികൾ ഓരോന്നായി കാറിൽ നിറച്ചു…
മൊത്തം 3 പെട്ടികൾ ഉണ്ട്…
എല്ലാം അടുക്കി വച്ച ശേഷം റോഷൻ കാറിന്റെ മുൻവശത്തെ സീറ്റിൽ ഇരുന്നു…
പിറകിൽ അമ്മച്ചിയും സോഫിയും ഉണ്ട്…
സോഫിയും അമ്മച്ചിയും ഗൾഫിലെ കാര്യങ്ങളെ പറ്റിയും യാത്രയിലെ ബുദ്ധിമുട്ടുകളെ പറ്റിയും എല്ലാം മാറി മാറി ചോദിക്കുന്നുണ്ട്…
എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്റെ ആത്മാവ് ഇല്ല എന്ന കാര്യം റോഷന് മനസ്സിലായിരുന്നു… അതിയായ ക്ഷീണം അവനെ തളർത്തിയിരുന്നു…
” നാളെ തന്നെ ചാക്കോചേട്ടനെ വീട്ടിൽ പോയി കാണണം മോനെ… മറക്കണ്ട ”
അമ്മച്ചി റോഷനെ ഓർമ്മിപ്പിച്ചു…
റോഷന് അത് തീരെ രസിച്ചില്ല…
അമ്മയുടെ ചേട്ടൻ ആണ് ചാക്കോ… അയാളെ കൂടാതെ വേറെയും ചില ബന്ധുക്കൾ ഉണ്ട്…
എല്ലാവരെയും പോയി കാണാതെ ‘അമ്മ ഇരിക്കപ്പൊറുതി തരില്ല…
ബന്ധുമിത്രാദികൾ എല്ലാം കൂടെ വേണം എന്നാണ് അമ്മയുടെ പക്ഷം…
പക്ഷെ അവരാരും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ആവശ്യത്തിനും കൂടെ ഉണ്ടായിട്ടില്ല…
എങ്കിലും ഇതെല്ലാം ഒരു നാട്ടുനടപ്പ് പോലെ അങ്ങനെ നടക്കണം എന്നാണ് അമ്മയുടെ പക്ഷം…
ചെറുപ്പം മുതലേ റോഷൻ ഇത്തരം ഏർപ്പാടുകൾക്ക് എതിരായിരുന്നു…
തരം കിട്ടുമ്പോൾ കുറ്റം പറയാനും കുതികാൽ വെട്ടാനും ആദ്യം മുൻപിൽ ഉണ്ടായിരുന്നവരും ഈ ബന്ധുക്കൾ തന്നെ ആണ്…
ഞാൻ ഇപ്പോൾ അവരെ കാണാൻ പോകുന്നത് അവരുടെ വിശേഷം അന്വേഷിക്കാനോ എന്റെ വിശേഷം അവരെ അറിയിക്കാനോ അല്ല മറിച്ച് ഗൾഫിൽ നിന്നും അവർക്കായി കൊണ്ടുവന്ന സാധന സമഗ്രികൾ
കൈമാറുക എന്നത് മാത്രമാണ്…
അത് ചെയ്യാതിരുന്നാൾ നാട് മുഴുവൻ നടന്ന് എല്ലാവരെയും ഈ കാര്യം അവർ അറിയിക്കും എന്നാണ് അമ്മ പറയുന്നത്… തനിക്ക് ഇത് പണ്ടേ ഇഷ്ടമല്ല… ഞാൻ പണിയെടുക്കുന്നത് ഇവർക്കൊക്കെ ഓരോന്ന് വാങ്ങിക്കൊടുക്കാൻ ആണോ??? ഈ കാര്യം സോഫിയോടും റോഷൻ പറഞ്ഞിട്ടുണ്ട്… പക്ഷെ അവളും അമ്മച്ചിയുടെ പക്ഷം ആണ്…
” പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെങ്കിലും വലിയ നഷ്ടം ഒന്നും ഇല്ലല്ലോ ഇച്ഛയാ… അത് മുറക്ക് നടന്ന് പൊക്കോട്ടെ ഇനി അതിന്റെ പേരിൽ ആർക്കും ഒരു മുഷിച്ചലും
ഉണ്ടാക്കണ്ട ”
എന്നാണ് അവളുടെ പക്ഷം…
ഈ കാര്യത്തിൽ തനിക്ക് ആരും കൂട്ടില്ലാത്തത് റോഷനെ തെല്ല് ഒന്ന് നിരാശപ്പെടുത്തിയിരുന്നു…
ഞാൻ ഇവരിൽ ഒരാൾക്ക് പോലും എന്തെങ്കിലും കൊടുക്കണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച് ഇതുവരെ ഒന്നും വാങ്ങിയിട്ടില്ല…
അല്ലെങ്കിൽ തന്നെ ആകെ വാങ്ങികൊടുക്കുന്നത് ഒരു കിലോമീറ്റർ ദൂരം വരെ വെളിച്ചം എത്തുന്നു എന്ന പേരിൽ ഇറങ്ങുന്ന ടോർച്ച് , ടൈഗർ ഭാം, കുടുംബത്തിലെ ചില പെണ്കുട്ടികൾക്ക് മേക്കപ്പ് സെറ്റ്, വിലപിടിപ്പുള്ള മദ്യം എന്നിവയൊക്കെ ആണ്… ഇതെല്ലാം വാങ്ങാൻ ആരും ഗൾഫ് വരെ പോകേണ്ട കാര്യം ഇല്ല…
റോഷൻ മനസ്സിനെ അലയാൻ വിട്ടു…
ഈ വരവിന് സോഫിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കണം എന്നത് മാത്രമായിരുന്നു റോഷന്റെ മനസ്സിലെ ചിന്ത….
തന്റെ സാന്നിധ്യം അവളും ആഗ്രഹിക്കുന്നുണ്ട് എന്ന് റോഷന് നല്ലപോലെ അറിയാമായിരുന്നു…
അയാൾ പതിയെ പുറകിലേക്ക് തിരിഞ്ഞ് തന്റെ ഭാര്യയെ നോക്കി…
അവൾ കാറിന്റെ ഡോറിലേക്ക് തല ചായ്ച്ചുകൊണ്ട് തന്നെതന്നെ നോക്കിക്കൊണ്ട് ഇരിക്കുവാണ്…
റോഷൻ ഒരു സോഫിയെ നോക്കി പുഞ്ചിരിതൂകി.. സോഫിയും.
അതിന്റെ കൂടെ എന്താ ?? എന്ന അർത്ഥത്തിൽ പുരികം ഉയർത്തി ഒരു കള്ള നോട്ടവും അവൾ നിശബ്ദമായി കൈമാറി…
റോഷന്റെ ഉള്ളിൽ പെടുന്നനെ ഒരു വികാരം അലയടിച്ചു…
സോഫി ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു…
പണ്ട് കോല് പോലെ ഇരുന്ന പെണ്ണ് ഇപ്പോ അത്യാവശ്യത്തിന് വണ്ണം ഒക്കെ വച്ചിരിക്കുന്നു… അവളുടെ എല്ലാ അംഗങ്ങളും പാകപ്പെട്ട പോലെ കാണപ്പെട്ടു… സാരിയിൽ വടിവോടെ അവളുടെ ശരീരം എടുത്തു നിന്നു…
” കെട്ട് കഴിഞ്ഞാൽ എല്ലാ പെണ്ണുങ്ങളും തടിക്കൂടാ…”
അപ്പൊ പഴയ ഭംഗി ഒന്നും ഒരു പെണ്ണിനും കാണില്ല… ”
” ഒന്ന് പെറ്റ് കഴിഞ്ഞാൽ പിന്നെ ആലിലവയറും വടിവൊത്ത ശരീരവും ഒക്കെ നമുക്ക് വെറും സ്വപ്നം മാത്രം ആയിരിക്കും… അതുകൊണ്ട് വലിയ സുന്ദരിക്കൊതകളെ കെട്ടാൻ നിൽക്കുന്നവരെ ഒക്കെ പൊട്ടൻ എന്നെ ഞാൻ വിളിക്കൂ… ”
ഒരിക്കൽ കൂട്ടുകാരൊത്തുള്ള ഒരു വെള്ളമടി പാർട്ടിയിൽ ഒരുത്തൻ ബോധമില്ലാതെ വിളിച്ചു പറഞ്ഞത് റോഷൻ ഓർത്തു… അന്ന് അത് വലിയ കാര്യമായി എടുത്തില്ലെങ്കികും ഇപ്പോൾ റോഷന്റെ മനസ്സിൽ ആ വാക്കുകൾ ആണ് ആദ്യം ഓടിയെത്തിയത്…
” അപ്പൊ ഇതിലൊക്കെ കാര്യം ഉണ്ടല്ലേ… ”
അവൻ മനസ്സിൽ പറഞ്ഞു…
സോഫിയെ പെണ്ണുകാണാൻ പോയ അന്ന് തന്നെ അവളുടെ പക്വതയോടെ ഉള്ള പെരുമാറ്റവും കയ്യടക്കവും കണ്ട് കണ്ണ് തള്ളി ആണ് റോഷൻ ആ കല്യാണം ഉറപ്പിച്ചത്…
” ആണിന് ഭരിക്കാൻ ഒരു പെണ്ണിനെ അല്ല മറിച്ച് ആണിനെ നേർവഴിക്ക് നടത്താൻ പാകത്തിന് ബലവും ക്ഷമയും, ധൈര്യവും ഉള്ള ഒരാളാവണം ഭാര്യ…
സോഫി അതിന് ഒത്ത പെണ്ണാണ് എന്ന് അവന് അന്നേ തോന്നിയിരുന്നു…
ഇന്നും അവൾ അത് വളരെ നന്നായി ചെയ്യുന്നുമുണ്ട്… തന്റെ വിഷമങ്ങൾ അവളുടേത് കൂടി ആയി അവൾ കാണുന്നത് റോഷന് പലപ്പോഴും ഒരു താങ്ങ് ആയി തോന്നാറുണ്ട്… റോഷൻ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നു…
കാറ് ചീറിപ്പാഞ്ഞു… ഒരു മണിക്കൂർ പിന്നിട്ടുക്കാണണം…
കാർ വീടിന്റെ മുൻപിൽ വന്ന് നിർത്തി… റോഷൻ പുറത്തിറങ്ങിയതും ജലജേച്ചിടെ വീട്ടിൽ നിന്നും
ടോണി ഓടി വന്നു…
” അപ്പാ…
ടോണിയുടെ മുഖം വളരെ പ്രസന്നമായിരുന്നു…
” പനിയൊക്കെ കുറഞ്ഞോ ടോണിക്കുട്ടാ?? ”
റോഷൻ തന്റെ മകനെ വാരിയെടുത്തു… ടോണി അപ്പനെ മുറുകെ പുണർന്നു…
” നിനക്ക് പനിയൊന്നും ഇല്ലല്ലോ!!”
റോഷൻ സോഫിയെ സംശയത്തോടെ നോക്കി…
” അതൊക്കെ ഉണ്ടായിരുന്നു… ഇനി ആ വണ്ടിയിൽ ഇരുന്ന് കാറ്റ് കൊണ്ട് പനി കൂടിയാൽ പിന്നെ അത് മതി … ”
” ഈ അമ്മക്ക് പേടിയാ അപ്പാ… ”
റോഷൻ ടോണിയെയും കൂട്ടി അകത്തേക്ക് കയറി… വാതിൽക്കൽ എത്തിയപ്പോൾ റോഷൻ
അവനെ നിലത്ത് നിർത്തി കവിളിൽ ഒരു ഉമ്മ കൊടുത്തു
” അപ്പൻ ഇപ്പൊ വരാട്ടാ… പെട്ടി ഒക്കെ ഇറക്കട്ടെ ”
റോഷൻ തിരിഞ്ഞു നടന്നു…
കാറിൽ നിന്നും ഓരോ പെട്ടിയായി റോഷൻ പുറത്തേക്ക് എടുത്തു വച്ചു…
ടാക്സിക്കാരന് പറഞ്ഞ പൈസ കൊടുത്ത് യാത്രയാക്കി… പെട്ടിക്ക് നല്ല ഭാരം ഉണ്ട്… എയർപോർട്ടിൽ വച്ച് പെട്ടി തള്ളി കൊണ്ട് പോകുന്ന ട്രോളി പോലെ ഒന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു…
ആ സംവിധാനം വീട്ടിൽ കിട്ടില്ലല്ലോ….
സോഫി വാതിൽ തുറന്ന് അകത്ത് കയറി…
മനസ്സ് ദൃഢമാക്കി റോഷൻ ഒരു പെട്ടി പതിയെ പൊക്കി അകത്ത് തന്റെ കിടപ്പുമുറിയിൽ കൊണ്ടുപോയി വച്ചു…
തിരികെ വന്ന് അടുത്ത പെട്ടിക്കായി കുനിഞ്ഞപ്പോൾ നടുവിന് നല്ല വേദന തോന്നി…
അയാൾ ഒന്ന് നിവർന്നു നിന്നു…
കലശലായ ക്ഷീണം ഉണ്ട്… വേഗം ഒന്ന് കുളിക്കണം, അതുകഴിഞ്ഞാൽ എന്തെങ്കിലും കഴിച്ച് നന്നായൊന്ന് ഉറങ്ങണം… ബാക്കിയൊക്കെ പിന്നെ…
അയാൾ മനസ്സിലുറപ്പിച്ചു…
റോഷൻ വീണ്ടും പെട്ടി എടുക്കാൻ കുനിഞ്ഞു… ഈ പെട്ടിക്ക് മുന്പത്തെത്തിനെക്കാൾ കനം കൂടുതൽ ആണ്… അതുകൊണ്ട് തന്നെ ആ പെട്ടി ചുമക്കുമ്പോൾ ഉണ്ടായ ആയാസം അയാളുടെ ശരീരത്തിൽ പ്രതിഫലിച്ചു…
ഇനി ഒരു ബാഗ് കൂടി ഉണ്ട്…
അത് കൂടി എടുക്കണമല്ലോ എന്ന കാര്യം ഓർത്തുകൊണ്ടാണ് അവൻ അകത്തേക്ക് കയറിയത്…
പതിയെ പതിയെ വേച്ചു വെച്ച് കുറച്ച് സമയം എടുത്തുകൊണ്ട് ആയാലും അയാൾ ലക്ഷ്യം കണ്ടു…
” കർത്താവേ…
പെട്ടി നിലത്ത് വച്ചതും റോഷൻ നീട്ടി ഒരു നെടുവീർപ്പിട്ടു…
ബാഗ് എടുക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ സോഫി അവിടെ ബാഗുമായി അടുത്ത വീട്ടിലെ ജലജേച്ചിടെ ഭർത്താവുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടു… അയാൾ മതിൽക്കെട്ടിന്റെ അപ്പുറത്താണ് നിൽക്കുന്നത്…
പുള്ളിക്കാരൻ ആരെയെങ്കിലും സംസാരിക്കാൻ കിട്ടിയാൽ പിന്നെ വിടില്ല എന്ന കാര്യം റോഷന് നന്നായി അറിയാം…
സ്ത്രീകളോടാണ് സംസാരിക്കുന്നത് എങ്കിൽ പിന്നെ പറയുകയെ വേണ്ട…
” ഇനി രണ്ട് മാസം ഇവിടുണ്ടാവും ”
സോഫി അയാളോട് പറഞ്ഞു
റോഷന്റെ വരവ് അപ്പോഴേക്കും അയാൾ കണ്ടിരുന്നു…
” എന്തൊക്കെ ഉണ്ടെടാ ഗൾഫിൽ വിശേഷം…??? നല്ല ചൂടാണോ??? ”
സോഫി പെട്ടന്ന് തിരിഞ്ഞു നോക്കി തന്റെ പുറകിൽ ഇച്ഛായൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല…
” ഏയ് ഇപ്പോ അവിടെ ഒക്കെ നല്ല മഴയാന്നെ… ഇവിടത്തേക്കാളും മഴയാ അവിടെ… “
റോഷൻ മറുപടി കൊടുത്തു…
അയാളുടെ മുൻപിൽ പെട്ടുപോകാതെ വേഗം ഊരിപ്പോകാൻ വേണ്ടി റോഷൻ ഒരു നീക്കം നടത്തി…
” ഞാൻ ഈ ബാഗ് ഒന്ന് കൊണ്ട് വക്കട്ടെ… ”
റോഷൻ തിരിഞ്ഞു നിന്നു…
” ആ പോവല്ലേടാ… ചോദിക്കട്ടെ…
നീ ആ ബാഗ് സോഫിയുടെ കയ്യിൽ കൊടുത്തെ… ”
” കേട്ട്യോന്റെ ബാഗ് എടുക്കാൻ അവൾക്കും കൊതിയൊക്കെ കാണില്ലേ ??? ”
സോഫിക്ക് ചിരി പൊട്ടി…
പക്ഷെ അവൾ പണിപ്പെട്ട് അത് നിയന്ത്രിച്ചു…
” ആണൊടി??? അല്ലെന്ന് പറ അല്ലേൽ ഈ കുരുപ്പ് എന്നെ ഇന്നൊന്നും വിടില്ല… ”
റോഷൻ വിഷാദത്തോടെ സോഫിയെ നോക്കി…
” അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടാ… എന്റെ ഈ കൊച്ചു കൊച്ചു മോഹങ്ങൾ എങ്കിലും സാധിച്ചു തന്നൂടെ ഇങ്ങേർക്ക്…”
സോഫി റോഷന്റെ കയ്യിൽനിന്ന് ബാഗ് വാങ്ങി തോളിൽ ഇട്ട് തിരിഞ്ഞു നടന്നു…
” നിനക്ക് ഞാൻ തരാടി ”
റോഷൻ പതിയെ പിറുപിറുത്തു…
” റോഷാ ഗൾഫിലെ ലുലു മാളിൽ ഇപ്പൊ ഓഫർ ഒക്കെ ഉണ്ടോ??? ”
റോഷന് ചൊറിഞ്ഞു വന്നു…
” അറിഞ്ഞിട്ടെന്തിനാടോ അവിടെ ചെന്ന് താൻ ഉണ്ടാക്കാൻ പോവാണോ??? ”
” കൊച്ചിയിലുള്ള ലുലു മാൾ താൻ ഇതുവരെ കണ്ടിട്ടുണ്ടോ കള്ള കള്ളകെളവാ??? ”
എന്നോക്ക ചോദിക്കണം എന്നുണ്ടെങ്കിലും ആ ശബ്ദതരംഗത്തിന്റെ ധ്വനി മനസ്സിൽ തന്നെ അവസാനിച്ചു..
” പിന്നെ ഇടക്കിടെ ഉണ്ടാകാറുണ്ട് ”
അയാൾ പിന്നെയും ചോദ്യങ്ങൾ തുടങ്ങി…
റോഷൻ എന്തെന്നില്ലാതെ ഓരോരോ മറുപടി കൊടുത്തുകൊണ്ടിരുന്നു….
അല്ലാതെ ഒന്നും സാധിക്കില്ല എന്ന് റോഷന് ബോധ്യവും ഉണ്ടായിരുന്നു…
ക്ഷീണം അവനെ കലശലായി അലട്ടി…
” അമേരിക്ക ഒക്കെ ഇപ്പൊ ബയോ വെപ്പണ് ഉപയോഗിക്കാൻ ആണ് പോകുന്നത്… ”
റോഷൻ നിർവികാരനായി അയാളെ നോക്കി…
” അമേരിക്കയിൽ എത്തിയോ ഭഗവാനെ… ”
” ഇത്രേം ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ എന്തെങ്കിലും കഴിച്ചോ എന്നെങ്കിലും ചോദിക്ക് മനുഷ്യാ…”
റോഷൻ മനസ്സിൽ ഉരുവിട്ടു…
അരമണിക്കൂറിൽ അധികം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട്…
പെട്ടന്ന് ഒരു ശബ്ദം കേട്ടു…
” ബാക്കി ഒക്കെ നാളെ സംസാരിക്കാം… ഇച്ഛായൻ വാ ”
പെട്ടന്ന് തന്റെ പുറകിൽ നിന്ന് സോഫിയുടെ ശബ്ദം കേട്ടു…
റോഷൻ തിരിഞ്ഞു നോക്കി…
അവൾ വീടിന്റെ വാതുക്കൽ ആണ് നിൽക്കുന്നത്…
എങ്കിലും അവൾ ഇട്ടുതന്ന പിടിവള്ളിയിൽ റോഷൻ പിടിച്ചു കയറി….
” എന്നാ നമുക്ക് പിന്നെ കാണാം ചേട്ടാ… ??”
റോഷൻ ബാഗ് തോളിൽ ഇട്ട് വേഗം നടന്നു…
” അല്ല നിൽക്കൂ… പെണ്ണുങ്ങൾ
അങ്ങനെ പലതും പറയും… അവർക്ക് ലോകത്ത് നടക്കുന്നത് ഒന്നും അറിയണ്ടല്ലോ… ”
റോഷന് കലി കയറുന്നുണ്ടായിരുന്നു… എങ്കിലും
ഒന്നും പറയാതെ അവൻ വേഗം വീട്ടിൽ കയറി…
” ഏതായിരുന്നു രാജ്യം??? ”
സോഫി ആകാംഷയോടെ കയ്യിലെ ചട്ടുകം കവിൽത്തടത്തിൽ തട്ടിക്കൊണ്ട് ചോദിച്ചു…
” അമേരിക്ക… ”
” ഉഫ്ഫ്… അവിടെ വരെ എത്തിയോ??? ”
ക്ഷീണം കാണും പോയി കുളിച്ചെച്ചും വാ…
അവൾ റോഷനെ ഉന്തി തള്ളി വിട്ടു…
തന്റെ വീട്ടിലെ കുളിമുറിയിൽ കയറിയപ്പോൾ വല്ലാത്ത ഒരു ഗൃഹാതുരത്വം റോഷന് അനുഭവപ്പെട്ടു… മറ്റ് ഏത് ബാത്റൂമിലെ സൗകര്യങ്ങളിൽ ഇരുന്നാലും കിട്ടാത്ത സംതൃപ്തി അയാൾക്ക് ഇവിടെ കിട്ടാറുണ്ട്…
അത് എന്താണെന്ന് റോഷന് മനസ്സിലായില്ല…
അയാൾ തലയിലൂടെ വെള്ളം കോരി ഒഴിച്ചു… ഷവർ ഉണ്ടെങ്കിലും കപ്പ് കൊണ്ട് കോരി കുളിക്കാൻ ആണ് റോഷന് ഇഷ്ട്ടം…
അടുക്കളയിൽ നിന്ന് ചിക്കൻ പൊരിക്കുന്ന മണം റോഷന്റെ നാസിക തുളച്ചു കയറി…
കുളി വേഗം അവസാനിപ്പിച്ച് അയാൾ ഒരു മുണ്ടും ബനിയനും ഇട്ട് പുറത്തേക്ക് ഇറങ്ങി…
ടോണി അകത്ത് ഇരുന്ന് ടിവി കാണുന്നുണ്ട്…
റോഷൻ അടുക്കളയിലേക്ക് നടന്നു…
സോഫി തിളച്ച എണ്ണയിലേക്ക് മുളകും ഉപ്പും എല്ലാം പുരട്ടി വച്ച ചിക്കൻ കഷ്ണം എടുത്ത് ഇട്ടുകൊണ്ടിരുന്നു…
അവൾ ഇപ്പോഴും സാരി മാറിയിട്ടില്ല…
റോഷൻ പുറകിലൂടെ സോഫിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…
” സോഫി ഒന്ന് ഞെട്ടി…
ഇഛായാ… എണ്ണ…
എന്റെ കൈ പൊള്ളിയേനെ… ”
അവൾ കലി പൂണ്ടു…
” പിന്നെ കേട്ട്യോന്റെ ബാഗ് എടുക്കാൻ ഉള്ള അവസരം പോലും തരാത്ത ഒരു മൂരാച്ചിയിൽ നിന്നും നീ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ”
സോഫി കുലുങ്ങി ചിരിച്ചു…
അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞ് റോഷന് അഭിമുഖമായി നിന്നു…
റോഷന്റെ മുടിയിൽ പതിയെ തലോടി… മുന്പത്തെക്കാൾ ഉള്ള് കുറഞ്ഞിരിക്കുന്നു… എങ്കിലും കഷണ്ടിത്തല ഒന്നും പുറത്ത് കാണുന്നില്ല… സോഫി തന്റെ ഭർത്താവിനെ ആദരവോടെ നോക്കി…
ആ നോട്ടത്തിൽ അയാൾക്ക് കിട്ടേണ്ട അംഗീകാരങ്ങൾ എല്ലാം ഉണ്ടായിരുന്നു…
റോഷൻ അവളെ ഗാഢമായി ചുംബിച്ചു…
ഒരു പ്രത്യുപകാരം പോലെ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ആ നിമിഷം അവസാനിക്കാൻ അനുവദിക്കാതെ അവൾ തന്റെ പ്രിയതാമനെ കൂടുതൽ മുറുകെ ചുംബിച്ചു…
” ഞാനും മോനും ഇവിടന്ന് മാറി നിക്കേണ്ടി വരോ രണ്ട് മാസം ??? ”
അമ്മയുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ സോഫി വേഗം റോഷനെ തള്ളിമാറ്റി അകന്നു നിന്നു…
” ഏയ്… ഞാൻ വെറുതെ ഇങ്ങനെ… ”
റോഷൻ ഹാളിലേക്ക് നടന്നു…
ടോണിയെ മടിയിൽ ഇരുത്തി അവന് വേണ്ടി വാങ്ങി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ ഓരോന്നായി റോഷൻ കാണിച്ചു കൊടുത്തു..
പുതിയ ഓരോ കളിപ്പാട്ടം കാണുമ്പോഴും പഴയത് നിലത്തിട്ട് അവൻ പുതിയത് എടുക്കും…
സൂപ്പർ ഹീറോകളുടെ ഒരു വലിയ ശേഖരം എടുത്ത വച്ച് അവൻ കളി തുടങ്ങി… റോഷനും അവനോടൊപ്പം കൂടി…
മകന്റെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്ന് റോഷൻ ഗൾഫിൽ വച്ച് തന്നെ എടുത്ത തീരുമാനങ്ങളിൽ ഒന്ന് ആയിരുന്നു…
ടോണിക്ക് ഇപ്പോൾ സാമർത്ഥ്യം കൂടുതൽ ആണ്… അവനെ മെരുക്കാൻ ഇത്തിരി പണിപ്പെടേണ്ടി വരും എന്ന് റോഷന് മനസ്സിലായി…
അവർ ഏറെ നേരം ഹാളിൽ കളിപ്പാട്ടങ്ങളോടൊപ്പം ചിലവഴിച്ചു…
” നേരം വൈകി തുടങ്ങി…
ഇഛായാ വാ ഭക്ഷണം കഴിക്കാ…”
സോഫി വിളിച്ചു പറഞ്ഞു…
റോഷൻ ടോണിയെയും മടിയിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ ഇരുന്നു… പൊരിച്ച ചിക്കൻ ഗ്രേവിയിൽ ഇട്ട് മറ്റെന്തൊക്കെയോ ചേർത്ത് ഒരു പ്രത്യേക സ്റ്റൈലിൽ ആണ് സോഫിയുടെ കുക്കിങ്…
അപാര ടെസ്റ്റ് ആണ്…
അവളെ ചൊടിപ്പിക്കാൻ ചുമ്മാ എന്തെങ്കിലും കുറ്റം പറഞ്ഞാൽ പോലും അവൾ സഹിക്കില്ല…
കുക്കിങ് അവളുടെ മേഖല ആണ് എന്ന് സമ്മതിക്കുകയെ നിവർത്തിയുള്ളൂ…
ഇനി എതിർക്കാൻ നിന്നാൽ
അത് വളരെ ഭയാനകമായ സംഭവവികാസങ്ങളിലേക്ക് വഴി തെളിക്കും എന്ന് റോഷന് അറിയാം…
ഒരിക്കൽ അവൾ തക്കാളിയും വേണ്ടക്കയും ഒക്കെ ഇട്ട് ഒരു കറി ഉണ്ടാക്കി കൊണ്ടുവന്ന കാര്യം റോഷൻ ഓർത്തു…
” ഇതെന്ത് കറിയാടി ഇത്… ചെ…
ഞങ്ങൾക്ക് ഇത് തിന്നാൻ ആണ്… ”
മോശം മോശം മോശം….
വന്ന് വന്ന് ഹോട്ടലിൽ പോയി കഴിക്കേണ്ട അവസ്ഥ ആയി … ”
അത് കേട്ട നിമിഷം അവൾ ഒന്ന് ഞെട്ടി കറി എടുത്ത രുചിച്ചു നോക്കി… എന്തെങ്കിലും പറഞ്ഞ് ചൂടാവും എന്ന് വിചാരിച്ച റോഷനെ ഞെട്ടിച്ചുകൊണ്ട് അവൾ ഒന്നും പറഞ്ഞില്ല…
പൂർണ്ണ നിശബ്ദത…
ആ അവസരം മുതലെടുത്ത് വീണ്ടും അവളെ വല്ലാതെ റോഷൻ ചൊടിപ്പിച്ചു…
അപ്പോഴും അവൾ മൗനം ഭജിക്കുകയാണ് ഉണ്ടായത്…
അതിൽ അന്ന് അതിശയം തോന്നിയെങ്കിലും അതിന്റെ പ്രത്യാക്രമണം വളരെ തന്ത്രപരമായിരുന്നു
പിറ്റേ ദിവസം മുതൽ വായിൽ വക്കാൻ പറ്റാത്ത കറികൾ വച്ച് തനിക്ക് മാത്രം ആയി അവൾ കൊണ്ടു വന്ന് തന്നു… അമ്മക്കും ടോണിക്കും വേറെ വേറെ കറികൾ അവൾ കൊടുക്കുകയും ചെയ്യും…
ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ
” ഹോട്ടലിൽ പോയി കഴിച്ചോളൂ ”
എന്നായിരുന്നു മറുപടി… റോഷൻ പല തരത്തിൽ പറഞ്ഞു അവളെ മയക്കാൻ നോക്കി… പക്ഷെ ഏറ്റില്ല…
പിന്നീട് ഒരാഴ്ച അവളുടെ പാചകത്തെ പൊക്കി പറഞ്ഞിട്ടാണ് നേരെ ചൊവ്വേ എന്തെങ്കിലും തിന്നാൻ കിട്ടിയത്…
ആ ഭീകരമായ ഓർമ്മയിലൂടെ റോഷൻ തന്റെ കണ്ണോടിച്ചു…
അമ്മച്ചി ആദ്യം തന്നെ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു…
” അമ്മച്ചി എന്താ ഇത്ര വേഗം മതിയാക്കിയോ ??? ”
എനിക്ക് മതിയെടാ… ഞാൻ ഇപ്പൊ പഴയ പോലെ ഒന്നും കഴിക്കാറില്ല… കുറച്ച് മതി വിശപ്പ് മാറാൻ… ”
റോഷൻ സോഫിയെ നോക്കി…
” പ്രായം ആയി വരുവല്ലേ ഇച്ഛയാ…”
സോഫി മറുപടി പോലെ പറഞ്ഞു…
റോഷൻ തന്റെ ഭക്ഷണം കഴിച്ചുകഴിഞ് വേഗം മുറിയിലേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി…
വലിച്ചു വിടുന്ന പുക ജനാലക്ക് പുറത്തേക്ക് ഊതി കളയാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു… സോഫിക്ക് ഈ മണം തീരെ ഇഷ്ടമല്ല…
അവൾ വരുമ്പോഴേക്കും ആ സിഗരറ്റ് കുറ്റി വലിച്ചു തീർക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ് അവൻ…. സോഫി അടുക്കളയിൽ പാത്രം കഴുകി വാക്കുന്ന ശബ്ദം മുഴങ്ങി കേട്ടു..
അമ്മ ഉറങ്ങാൻ കിടന്നുകാണുമോ???
” ടാ ടോണി നീ ഇന്ന് അമ്മൂമ്മടെ കൂടെ കിടക്കുവോ ??? ”
അമ്മച്ചിയുടെ ശബ്ദം റോഷന്റെ ചെവികളിൽ എത്തി…
സോഫി പാത്രം കഴുകുന്ന ശബ്ദം പെട്ടന്ന് നിലച്ചു…
” അതെന്തിനാ??? ”
ടോണി പരിഭാവത്തോടെ ചോദിച്ചു…
അമ്മയെ വിട്ട് പോകാൻ ടോണിക്ക് തീരെ ഇഷ്ടമല്ല…
റോഷൻ ഇല്ലാത്ത ദിവസങ്ങളിൽ എന്നും ടോണി അവന്റെ അമ്മയുടെ കൂടെ ആണ് കിടക്കാറുള്ളത്…
” അമ്മൂമ്മക്ക് ഒരു കൂട്ടിനാടാ… ”
ഹമ്മം.. ശരി…
മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു… ടോണി അമ്മൂമ്മടെ കൂടെ മുറിയിലേക്ക് നടന്നു പോയി…
സോഫി പണിയെല്ലാം ഒതുക്കി എല്ലാ ജനാലയും വാതിലും അടച്ചു എന്ന് ഉറപ്പ് വരുത്തി…
അതിന് ശേഷം വെളിച്ചം അണക്കാൻ തുടങ്ങി… പിന്നെ ടിവി ഓഫ് ചെയ്തു…
ഒരു വലിയ ജഗ് നിറയെ വെള്ളവും ഒരു ഗ്ലാസ്സും എടുത്ത് അവൾ അമ്മൂമ്മ കിടക്കുന്ന മുറിയിലേക്ക് നടന്നു… അവിടെ ഉള്ള ടേബിളിൽ അത് വച്ച് അവൾ അമ്മച്ചിയുടെ നേരെ തിരിഞ്ഞു…
” അമ്മച്ചി ദേ വെള്ളം വച്ചിട്ടുണ്ട്… ”
അമ്മയെ കണ്ടതും ടോണി എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ചു…
അമ്മൂമ്മടെ കൂടെ കിടക്കാൻ ഉള്ള മടി അവൻ വ്യക്തമാക്കണമായിരുന്നു…
അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അവൾക്കും അറിയില്ലായിരുന്നു…
എങ്കിലും എന്തെങ്കിലും പറയാതെ വയ്യല്ലോ….
” ടോണികുട്ടാ… ഇനി നീ അമ്മൂമ്മക്ക് കൂട്ട് കിടക്കണം… അമ്മൂമ്മക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ഒരാൾ അടുത്ത് വേണ്ടേ… ??? ”
ടോണി അപ്പോഴും തല താഴ്ത്തി നിന്നു…
രാത്രി അമ്മൂമ്മക്കെങ്ങാനും വയ്യാതായാൽ നമ്മൾ എങ്ങനാ അറിയാ…??? കൂടെ നല്ല ധൈര്യം ഉള്ള ഒരാൾ വേണ്ടേ അമ്മൂമ്മക്ക് കൂട്ടിന്…
വേറെ ഒന്നും ഏറ്റില്ലെങ്കിലും ധൈര്യം എന്ന വാക്ക് അവനെ പ്രചോദിപ്പിച്ചു…
അവന്റെ കണ്ണുകളിൽ ഒരു നിശ്ചയഥാർഷ്ട്യം അവൾ കണ്ടു…
അത് സോഫിക്ക് ഒരു പിടിവള്ളി ആയിരുന്നു…
അമ്മൂമ്മക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അത് ടോണിക്കുട്ടൻ നോക്കണം… ചിലപ്പോ രാത്രി വെള്ളം ഒക്കെ കുടിക്കാൻ കൊടുക്കേണ്ടി വരും… അമ്മൂമ്മക്ക് വയസ്സായി വരുവല്ലേ… “
ടോണി അമ്മയെ കരുത്തുറ്റ ദൃഷ്ടിയോടെ നോക്കി…
” അതൊക്കെ ഞാൻ നോക്കിക്കോളാം ” അമ്മ പോയി കിടന്നോ… ”
സോഫി അവനെ ആദരവോടെ നോക്കി…
ടോണി ഓടികയറി അമ്മൂമ്മക്ക് അടുത്തായി കിടന്നു…
സോഫി അമ്മച്ചിയുടെ അടുത്തേക്ക് നടന്നു…
” അമ്മച്ചി… എന്ത് ആവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി… ഞാൻ വരാട്ടാ… ”
അമ്മച്ചി സോഫിയുടെ കവിളിൽ തലോടി…
” മോള് പോയി കിടക്കാൻ നോക്ക്…
അവൻ നോക്കി ഇരിക്കാവും…”
സോഫി ടോണിയുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…
” ടാ നീ നോക്കില്ലേ… ”
” ഞാൻ ഏറ്റു… അമ്മ പൊക്കോ… ”
സോഫി ചിരിച്ചുകൊണ്ട് തിരികെ തന്റെ മുറിയിലേക്ക് നടന്നു…
റോഷൻ ജനാലക്ക് അടുത്ത് സിഗരറ്റ് കത്തിച്ച് നിൽക്കുന്നുണ്ട്…
” ഈ സ്വഭാവം നിർത്താറായില്ലേ ഇഛായാ…??? ”
അവൾ പരിഭവം പ്രകടിപ്പിച്ചു…
റോഷൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ സിഗരറ്റ് കുറ്റി കുത്തിക്കെടുത്തി പുറത്തേക്ക് കളഞ്ഞു…
സോഫിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു…
എങ്കിലും അതൊന്നും അവളുടെ പ്രവൃത്തികളെ ബാധിച്ചിരുന്നില്ല…
റോഷന് അവളെ പുറകിലൂടെ വന്ന് വാരിപുണർന്നു…
” ശ്യോ… ഇച്ഛയാ…വിട്…
ഞാൻ ഒന്ന് കുളിക്കട്ടെ… ” ആകെ വിയർപ്പും നാറ്റവും ആണ്…”
അവൾ കുതറി മാറി…
അതല്ലേ വേണ്ടത്…
നിന്റെ വിയർപ്പിന്റെ മണം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം
റോഷൻ സോഫിയെ മുറുകെ പുണർന്നു… അവളുടെ ഇളം ചുണ്ടിൽ അമർത്തി ചുംബിച്ചു…
നീണ്ട ചുംബനം…
അതിന്റെ ആയാസത്തിലെന്നോണം അവർ ഇരുവരും കട്ടിലിലേക്ക് മലർന്നു വീണു…
ടോണി അമ്മൂമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്… പക്ഷെ അവന് ഉറങ്ങാൻ പറ്റുന്നില്ല എന്ന കാര്യം അമ്മൂമ്മക്ക് മസ്സിലായിരുന്നു…
” ടോണികുട്ടാ… അമ്മൂമ്മക്ക് കുറച്ച് വെള്ളം എടുത്തു തരോ കുടിക്കാൻ… ”
ടോണി കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു…
ജഗ് അവന് ഒറ്റക്കയ്യ് കൊണ്ട് പൊക്കാവുന്നതിനെക്കാൾ ഭാരം ഉണ്ടായിരുന്നു… എങ്കിലും അവൻ പണിപ്പെട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അമ്മൂമ്മക്ക് കൊടുത്തു…
അവന്റെ കർത്തവ്യബോധം കണ്ട് അമ്മൂമ്മക്ക് ചിരി വന്നു…
അമ്മൂമ്മ വെള്ളം കുടിച്ച് ഗ്ലാസ് അവന് തിരികെ കൊടുത്തു…
അവൻ സോഫിയെ പോലെ തന്നെ ആണ്…
വലുതാവുമ്പോൾ അവൻ ഒരു നല്ല നിലയിൽ എത്തും എന്ന് അവർ മനസ്സിൽ ചിന്തിച്ചു…
അമ്മൂമ്മ ടോണിയെ കെട്ടിപ്പിടിച്ചു കിടന്നു…
ടോണി വീണ്ടും ഉറങ്ങാതെ കിടക്കുകയാണ്…
” ടാ… അമ്മ നിന്നെ എങ്ങനാ ഉറക്കാറ്… ??? ”
അമ്മൂമ്മ കൗതുകപൂർവ്വം ചോദിച്ചു…
” അതിപ്പോ എങ്ങനാ പറയാ..”
ടോണി അമ്മൂമ്മയെ നോക്കി…
” കഥ പറഞ്ഞു തരാറുണ്ടോ നിനക്ക്… ? ”
ടോണി തല കുനിച്ചു…
” ഇല്ല… ”
പിന്നെ എന്താ ചെയ്യാറ് ???
” ഒന്നും ചെയ്യില്ല…
അമ്മക്ക് മടിയാ…
അമ്മ എന്നെ കളിയാക്കും അപ്പൊ എനിക്ക് ദേഷ്യം വരും ഞാൻ കുറെ തല്ലുകൂടും… അപ്പൊ അമ്മ എന്നെ ഇക്കിളി ആക്കും… അപ്പൊ ഞാൻ കൊറേ ചിരിക്കും… പിന്നെ എനിക്ക് വയ്യാണ്ടാവും… പിന്നെ ഞാൻ ഉറങ്ങും… ”
അത്രേ ഉണ്ടാവാറുള്ളൂ…
അമ്മൂമ്മക്ക് ചിരി വന്നു… അവനെ മേക്കാൻ സോഫിക്ക് തന്നെയേ പറ്റൂ എന്ന് അവർക്ക് മനസ്സിലായി…
റോഷനും സോഫിയും കട്ടിലിൽ പൂർണ്ണ നഗ്നരായി ടെറസ്സിൽ നോക്കി കിടന്നു…
സോഫിയുടെ സാരിയും ബ്രായും നിലത്ത് അലസമായി കിടക്കുന്നുണ്ടായിരുന്നു…
റോഷൻ ഒരു മുണ്ടായിരുന്നു ഉടുത്തിരുന്നത്…. അത് കട്ടിലിന്റെ മുകളിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു…
റോഷൻ പതിയെ എഴുന്നേറ്റു…
റൂമിലെ ഒരു ഷെൽഫിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…
എന്നിട്ടയാൾ പതിയെ ജനലിന്റെ അരികിലേക്ക് നടന്ന് അനന്തമായ ആകാശം നോക്കി നിന്നു… സോഫി തന്റെ തലക്ക് കൈ കൊടുത്ത് തന്റെ പ്രിയതാമനെ നോക്കി കിടന്നു… അവളുടെ കിടപ്പ് ഒരു മാദക തിടമ്പ് ഫോട്ടോഷൂട്ടിന് പോസ് ചെയുന്ന കണക്കെ കാണപ്പെട്ടു…
റോഷൻ തിരിഞ്ഞ് തന്റെ ഭാര്യയെ നോക്കി…
” സോഫി…
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ??? ”
സോഫി ആ ചോദ്യത്തിന് മറുപടി കൊടുത്തില്ല…
കൊടുക്കണം എന്ന് അവൾക്ക് തൊന്നിയില്ല എന്നതാവും കൂടുതൽ ശരി…
അവൾ തന്റെ കാർകൂന്തൽ മുൻപിലേക്ക് ഇട്ട് റോഷന്റെ വാക്കുകൾക്കായി കാതോർത്തു…
” ഡു യൂ തിനക് ഐ ആം എ ഗുഡ് ഹസ്ബൻഡ് ??? ”
സോഫി വീണ്ടും മറുപടി ഒന്നും പറഞ്ഞില്ല…
അവൾ തന്റെ ഭർത്താവിനെ അതേ സ്ഥായിഭാവത്തിൽ നോക്കിക്കൊണ്ട് കിടന്നു…
” നിന്നെ കെട്ടിയതിന് ശേഷം ഞാൻ എത്ര നാള് നിന്റെ കൂടെ ഉണ്ടായിട്ടുണ്ടാകും…??? ”
ഒരു ആറോ ഏഴോ മാസം… ബാക്കി എല്ലാ ദിവസവും ഞാൻ പുറത്ത് പോയി കിടക്കല്ലേ….”
നിന്റെ ഇഷ്ടങ്ങളോ മോഹങ്ങളോ ഒന്നും നീ എന്നോട് പറഞ്ഞിട്ടുമില്ല… എനിക്ക് ഒന്നും ചെയ്യാനും… റോഷൻ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു…
സോഫി കട്ടിലിൽ നിന്ന് എഴുന്നേറ്റു…
പതിയെ റോഷന്റെ പുറകിലൂടെ ചെന്ന് അയ്യാളുടെ തോളിൽ തല ചായ്ച്ചുകൊണ്ട് വിശ്രമിച്ചു…. അപ്പോഴും അവൾ നഗ്നയായിരുന്നു…
” ഇഛായാ… ഈ സിഗരറ്റ് വലി നിർത്താൻ ഞാൻ എത്ര തവണയായി പറയണൂ…. ” അവൾ അത് ചുണ്ടിൽ നിന്നും എടുത്ത് പുറത്തേക്ക് കളഞ്ഞു…
” ടീ പെണ്ണേ നീ വിഷയം മാറ്റാൻ നോക്കല്ലേ… ”
സോഫി റോഷന്റെ കണ്ണുകളിലേക്ക് നോക്കി…
റോഷൻ അവളുടെ മുഖം തന്റെ കയ്യിൽ എടുത്തു…
” മോളെ… ഞാൻ തമാശ പറയല്ല….
ചിലപ്പോ തോന്നും നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാനൊട്ടും അര്ഹിക്കുന്നെ ഇല്ല എന്ന്…”
സോഫി റോഷന്റെ വയറിൽ അമർത്തി പിച്ചി…
ആവുക്ക്ക്ക്ക്…
” നീ എന്താ ഈ കാണിക്കണെ… ”
സോഫി റോഷനെ മുറുകെ പുണർന്നു…
ഇച്ഛയാ… ഈ ലോകത്ത് ഏതൊരു പെണ്ണും തന്റെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യം ഉണ്ട്… എന്താണെന്ന് അറിയോ???
റോഷൻ ചിന്തിച്ചു നോക്കി…
എന്താ???
സോഫി റോഷന്റെ മുഖത്തേക്ക് നോക്കി…
” ആദരവ്, സ്വാതന്ത്യം, അത്
എനിക്ക് ഇവിടെ വേണ്ടുവോളം കിട്ടുന്നുണ്ട്… എന്റെ സ്വന്തം വീട്ടിൽ വച്ച് എനിക്ക് കിട്ടിയതിനെക്കാൾ കൂടുതൽ…
അതിന് ഞാൻ എങ്ങനാ നന്ദി പറയാ…???
റോഷൻ ആ വാക്കുകളിൽ വാചലനായില്ല…
” അതല്ല മോളെ…
നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവാഞ്ഞിട്ടാ… ”
” നീ ഈ പറഞ്ഞത് ഒക്കെ നിനക്ക് തരാൻ എനിക്ക് വലിയ പാടൊന്നും ഇല്ല… ”
” അത് എന്റെ സ്വഭാവത്തിന്റെ ഭാഗം ആണ്… ”
” ഞാൻ പറഞ്ഞുവന്നത്…
നിന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതിൽപിന്നെ നിന്റെ എന്തെങ്കിലും ഒരു മോഹം സാധിച്ചു തന്നിട്ടുണ്ടോ ഞാൻ ???
സത്യസന്ധമായി ഉത്തരം പറ… ”
സോഫി കട്ടിലിൽ പോയി ഇരുന്നു…
അവൾക്ക് എന്ത് പറയണം എന്ന് അറിയാതെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു…
” എനിക്ക് അങ്ങനെ വല്യേ ആഗ്രഹം ഒന്നും തോന്നിയിട്ടില്ല ഇഛായാ… ”
അവൾ വിഷാദത്തോടെ പറഞ്ഞു…
” ഞാൻ ഈ വീട്ടിൽ വന്നതിൽപ്പിന്നെ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്…
പ്രത്യേകിച്ച് ഒരു കൊതിയോ മോഹമോ ഒന്നും ഒന്നിനോടും എനിക്ക് തോന്നിയിട്ടില്ല… ”
” പിന്നെ നമ്മുടെ ടോണി വന്നെപ്പിന്നെ അവന് വേണ്ടി ആണ് ഞാൻ എല്ലാം സ്വപ്നം കാണാറുള്ളത്… ”
അവന്റെ സ്കൂൾ, പഠനം , അതൊക്കെ ഇച്ഛായനും എനിക്കും ഒരുപോലെ ഉള്ള മോഹങ്ങൾ അല്ലെ…
എനിക്ക് മാത്രമായി ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല… ”
സോഫി റോഷനെ നോക്കി…
അയാളുടെ മുഖത്ത് വലിയ പ്രകാശം ഒന്നും കാണാൻ കഴിഞ്ഞില്ല…
പക്ഷെ അവളുടെ മറുപടി തികച്ചും സ്പഷ്ടമായിരുന്നു…
റോഷൻ ആ വിഷയം അവിടെ അവസാനിപ്പിക്കാൻ ശ്രമിച്ചു…
അപ്പോഴും അവൾക്കായി എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്ന മോഹം റോഷന്റെ ഉള്ളിൽ ഉറച്ചു നിന്നിരുന്നു….
” നീ വാ നമുക്ക് ഒന്ന് കുളിച്ചെച്ചും വരാം.. ”
റോഷൻ അവളെയും ഉന്തി കുളിമുറിയിലേക്ക് നടന്നു…
ഇത്തവണ ഷവർ ആണ് റോഷൻ ഓണ് ചെയ്തത്… സോഫിയോടൊപ്പം ഉള്ള കുളി എല്ലായ്പ്പോഴും അങ്ങനെ ആണ് പതിവ്…
അവർ ഇരുവരും പരസ്പരം പുണർന്നുകൊണ്ട് തന്നെ കുളി തുടർന്നു…
റോഷൻ നാട്ടിൽ വരുമ്പോൾ ഇരുവരും ഇത്തരത്തിൽ ഒരു വിശാലമായ കുളി പതിവാണ്…
” ടോണിക്കുട്ടൻ ഒറ്റക്ക് ഒക്കെ കിടക്കാൻ തുടങ്ങിയോടി?? ”
റോഷൻ ഒരു സംശയം ചോദിച്ചു…
” പിന്നെ അവൻ ഒറ്റക്ക് കിടന്നത് തന്നെ… ”
” ഞാൻ അവനുമായി ഒരു വലിയ അങ്കം കഴിഞ്ഞാലേ അവന് ഉറക്കം വരൂ… ”
റോഷന് ചിരി വന്നു…
” ചെക്കനെ ഒറ്റക്ക് കിടത്തണം… അല്ലേൽ അവൻ കള്ളത്തരം പഠിക്കും… ”
സോഫി റോഷന്റെ മുതുകിൽ സോപ്പ് തേച്ച് ഉരച്ചുകൊണ്ടിരുന്നു…
” നാളെ മോനേം കൊണ്ട് ഐസ് ക്രീം വാങ്ങാൻ പോണം… ”
” വേണ്ട വേണ്ട…
ആ പനിയൊക്കെ ഒന്ന് ശരിക്ക് മാറട്ടെ… അത്രക്ക് നിർബന്ധം ആണെങ്കിൽ വല്ല ബിസ്ക്കറ്റ് എങ്ങാനും വാങ്ങിയാ മതി… ”
” ആ സജീഷ് ബിസ്ക്കറ്റ് വാങ്ങിക്കൊടുത്ത് വാങ്ങിക്കൊടുത്ത് അവന് ഇപ്പൊ അതിനോട് ഇത്തിരി ഇഷ്ട്ടം കൂടുതലാ… ” സോഫി എടുത്തടിച്ച പോലെ പറഞ്ഞു…
” പറഞ്ഞപോലെ അവൻ ഇപ്പൊ എന്ത് പറയുന്നു… നിന്റെ ക്ലോസെസ്റ്റ് കാമുകൻ… ??? ”
സോഫി റോഷനെ പതിയെ ഉന്തി…
” പോ ഇഛായാ… ” അവൾ ചിണുങ്ങി…
റോഷൻ അവളെ പിടിച്ച് മുൻപിൽ നിർത്തി…
ഷവർ ഓഫ് ചെയ്ത് പതിയെ അവളുടെ ദേഹം മുഴുവൻ സോപ്പ് തേച്ചു പിടിപ്പിച്ചുകൊണ്ട് ചോദിച്ചു…
” നീ പറ… ഇപ്പൊ എങ്ങനാ കക്ഷി??? ”
കല്യാണം വല്ലതും ഈ അടുത്ത് നടക്കോ ???
സോഫിയുടെ മനസ്സിൽ അവൻ ഫോണിലൂടെ പറഞ്ഞ സകല കാര്യങ്ങളും തെളിഞ്ഞു വന്നു…
” അത്ര എളുപ്പം ഒന്നും നടക്കും എന്ന് തോന്നുന്നില്ല… ”
സോഫി ഒരു നെടുവീർപ്പിട്ടു…
” നമുക്ക് നോക്കാടി… ”
റോഷൻ ഷവർ ഓണ് ചെയ്തുകൊണ്ട് പറഞ്ഞു…
സോഫി ചിന്തയിലാണ്ടു… മുഖത്ത് വെള്ളം വീണപ്പോഴും അവൾ ആ ചിന്തയിൽ തന്നെ മുഴുകി…
പെട്ടന്ന് അവൾ ഷവർ ഓഫ് ചെയ്ത് റോഷന് നേരെ തിരിഞ്ഞു…
” ഇഛായാ… ഞാൻ എന്റെ ഒരു മോഹം പറയട്ടെ… എനിക്ക് അത് സാധിച്ചു തരോ??? ”
റോഷന്റെ മുഖം പ്രസന്നത കൊണ്ട് നിറഞ്ഞു…
” നീ പറ സോഫിമോളെ… ഞാൻ ഇല്ലേ നിന്റെ കൂടെ… ”
അവൾ ഒരിക്കൽകൂടി ചിന്തയിൽ മുഴുകി…
അവൾക്ക് അത് ചോദിക്കാൻ മടി ഉള്ള പോലെ റോഷന് തോന്നി…
” നീ എന്താണെങ്കിലും പറഞ്ഞോ ഞാൻ ഒരു തരത്തിലും നിന്നെ തെറ്റുധരിക്കില്ല… എന്റെ വാക്കാണ്… ”
അവളുടെ കണ്ണുകളിൽ ആശ്വാസം നിഴലിച്ചു…
” ഇഛായാ …. അവന്റെ കല്യാണം നമുക്ക് നടത്തണം… ”
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു…
” നല്ല ഒരു കുട്ടിയെ കണ്ടുപിടിച്ച് നടത്തണം… ”
” ഈ ലോകത്ത് ഒരുത്തനും ഒരു കുറവും പറയാത്ത ഒരു പെണ്ണിനെ എനിക്ക് അവന് കൊടുക്കണം… “
റോഷൻ സോഫിയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു…
” ഒരു തരത്തിൽ പറഞ്ഞാ അവനെ ഞാൻ ചതിച്ചിട്ട് പോയതല്ലേ ഇച്ഛയാ…. ”
” അവനോട് യാത്ര പറഞ്ഞ് പോരുമ്പോൾ അവൻ എന്നും സന്തോഷമായി ഇരിക്കണം എന്ന ഒരു മോഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു… ”
സോഫി ഒരു ടർക്കി എടുത്ത് തല തോർത്തി…
ശേഷം അത് റോഷന് നൽകി…
എന്താ ഒന്നും പറയത്തെ…
” ഇത് ഇത്തിരി മേനക്കെട് ഉള്ള പണി ആണ്… ”
ഇത്രേം നല്ല ഒരു പെണ്ണിനെ തപ്പി പിടിച്ച് ഞാൻ കെട്ടാതെ അവന് കൊടുക്കണല്ലോ… ”
സോഫി പെട്ടന്ന് വാ പൊളിച്ചു നിന്നു….
” നിങ്ങൾ ഇനി കെട്ടിയാ… !!!”
അവൾ ബാക്കി പറയുന്നതിന് മുൻപേ റോഷൻ കുളിമുറിക്ക് പുറത്ത് കടന്നു…
” ദേ ഓടല്ലേ വീഴും… ” സോഫി വിളിച്ചു പറഞ്ഞു… ”
റോഷൻ അവളെ വകവെക്കാതെ കട്ടിലിൽ കയറി മലർന്ന് കിടന്നു…
” നമുക്ക് നോക്കാടി…. ”
” പക്ഷെ ഈ പെണ്ണ് കാണൽ ഒരു ചടങ്ങാണ്… ”
” എത്ര നല്ലതാണ് എന്ന് പറഞ്ഞാലും ഒരു തടസം പറയാൻ കുറെ പേര് കാണും… ”
സോഫി റൂമിലെ ഷെൽഫ് തുറന്ന് ഒരു നൈറ്റി എടുത്ത് അണിഞ്ഞു…
എന്നിട്ട് റോഷന്റെ നേരെ മുകളിൽ വന്ന് കിടന്നു…
” ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ കുട്ടാ… ”
എന്റെ ഒരേയൊരു മോഹം ആണ്… എനിക്ക് അത് സാധിച്ചു തരണം…”
” ഹമ്മം… നോക്കാടി… ”
തൽക്കാലം നമുക്ക് കിടക്കാം…
നേരം കുറെ ആയി… ” റോഷൻ അവളെ കെട്ടിപ്പുണർന്നുകൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു..
തന്റെ ഭർത്താവിന്റെ നെഞ്ചിലെ രോമങ്ങളിൽ പതിയെ പതിയെ വലിച്ചുകൊണ്ട് അവൾ താനേ ഉറക്കത്തിലേക്ക് വീണു …
# # # # # # #-# #-# # # #
ഞായറാഴ്ച വല്ല്യേ കാര്യങ്ങൾ ഒന്നും ചെയ്ത് തീർക്കാൻ ഇല്ലാത്തതിനാൽ സജീഷ് നന്നേ വൈകി ആണ് എണീക്കാറുള്ളത്…
അന്നും അതിന് വലിയ മാറ്റം ഒന്നും സംഭവിച്ചില്ല…
ഇടക്കെപ്പോഴോ ‘അമ്മ വന്ന് വിളിച്ച ഓർമ്മ മനസ്സിലൂടെ കടന്ന് പോയി… അത് ഇന്ന് തന്നെ വിളിച്ചതാണോ എന്ന് പോലും അവന് നിശ്ചയം ഉണ്ടായിരുന്നില്ല…
അവൻ വീണ്ടും ഉറക്കത്തിലേക്ക് വീണു….
സ്വപ്നത്തിലെന്നോണം പല രൂപങ്ങളും അവന്റെ കണ്ണിലൂടെ മാറി മറഞ്ഞു വന്നു…
തന്റെ തലയിൽ ഏതോ വിരലുകൾ ഒഴുകി നടക്കുന്നതായി അവന് അനുഭവപ്പെട്ടു…
അതിന്റെ അനുഭൂതി ഉറക്കത്തിലും അവനിൽ ഒരു പുഞ്ചിരി ഉണർത്തി…
സജീഷ് പതിയെ കണ്ണുകൾ തുറന്നു…
സോഫി തന്റെ കട്ടിലിൽ തന്നെ നോക്കി ഇരിക്കുന്നു…
ജനാലയിലൂടെ കടന്നു വന്ന സൂര്യപ്രകാശം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി…
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അനുസരണ കാട്ടാതെ അവളുടെ കണ്ണുകളിൽ വന്ന് അടിച്ചുകൊണ്ടിരുന്നു…
അവൻ ആസ്വദിച്ചു കിടന്നു…
പെട്ടന്ന് ഒരു വെളിപാട് പോലെ അവൻ ഞെട്ടി ഉണർന്നു…
സ്വപ്നം ആയിരുന്നില്ല… സോഫി അതാ മുൻപിൽ…
” നീ എന്താ ഇവിടെ??? ”
സോഫി അവന്റെ കട്ടിലിൽ പതിയെ കിടന്നു…
” എന്താടാ… ഞാൻ ഇപ്പൊ ഇങ്ങോട്ട് വരാനും പാടില്ലേ??? ”
സജീഷ് തന്റെ കണ്ണുകൾ വീണ്ടും ഒന്ന് തിരുമ്മി…
” ടാ സ്വപ്നം ഒന്നും അല്ല… ഇത് ഞാൻ തന്നെയാണ്… ”
” ഇച്ഛായൻ വന്നിട്ടുണ്ട്… അപ്പൊ ഞങ്ങൾ രണ്ട് പേരുംകൂടി ഇങ്ങ് പൊന്നു… ”
സജീഷ് ചുറ്റും നോക്കി…
” എന്നിട്ട് പുള്ളിക്കാരൻ എവിടെ??”
ഉമ്മറത്ത് ഉണ്ട്…
വാ… പരിചയപ്പെടുത്തി തരാം… ”
സോഫി സജീഷിനെ ഉന്തി മുൻപിലേക്ക് കൊണ്ടുവന്നു…
റോഷൻ അമ്മയോട് കാര്യമായ എന്തോ സംഭാഷണത്തിൽ ആണ്
സജീഷ് ഉമ്മറത്തേക്ക് കടന്നു വന്നു…
” ആ എണീപ്പിച്ചോ അവള് ??? ”
റോഷൻ അവനെ കണ്ടപാടെ ചോദിച്ചു…
” ഏയ്… കുഴപ്പമില്ല… ”
ഞാൻ എഴുന്നേൽക്കാൻ തുടങ്ങായിരുന്നു… ”
മറുപടി കേട്ടതും അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി…
സജീഷ് അത് കാര്യമാക്കിയില്ല…
അവൻ മാന്യത ചമഞ്ഞ് തന്നെ നിന്നു…
റോഷന്റെ പൂര്ണകായ രൂപം സജീഷ് ഒന്ന് ഇരുത്തി നോക്കി..സോഫിയുടെ ഭർത്താവിനെ അവൻ ആദ്യമായി കാണുകയാണ്…
നിഷ്കളങ്കമായ മുഖം… ആർക്കും അയാളെ എളുപ്പം പറ്റിക്കാൻ പറ്റും എന്ന് മുഖത്ത് എഴുതി വച്ചിരിക്കുന്ന പോലെ …
സംസാരത്തിലും ഒരു ചെറു തമാശ എപ്പോഴും ഉള്ള പോലെ തോന്നി…
അത് സോഫിയും മുൻപ് തന്നോട് പറഞ്ഞിട്ടുണ്ട്…
” ഇച്ഛായൻ പാവം ആണ് ടാ… ആർക്കും എളുപ്പം വഞ്ചിക്കാ… ”
പക്ഷെ ആരും അതിന് തുനിയില്ല… അങ്ങനെ ചെയ്തിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കാൻ ആർക്കും പറ്റില്ല… അത്രക്ക് പാവാ എന്റെ ഇച്ഛായൻ… ”
അവളുടെ വാക്കുകൾ സജീഷ് ഓർത്തു…
അന്ന് ഭർത്തവിനോടുള്ള സ്നേഹക്കൂടുത്തലിന്റെ പുറത്ത് പറഞ്ഞതാവും എന്ന മട്ടിൽ അവൻ കാര്യമായി എടുത്തിരുന്നില്ല…
” നീ എന്നതാടാ ഇങ്ങനെ മിണ്ടാതെ നിക്കണേ… ? ”
റോഷൻ സജീഷിന്റെ മുഖത്ത് തന്നെ നോക്കികൊണ്ട് ചോദിച്ചു…
” ഏയ് ആദ്യമായി കാണുന്നെന്റെ ഒരു ചളിപ്പ് ആണ്… ”
സജീഷ് ഒരു ഇളി പാസാക്കി…
റോഷൻ അവന്റെ നിപ്പും നോട്ടവും ഒക്കെ കൗതുകത്തോടെ നോക്കുകയാണ്… എന്റെ സോഫി ആദ്യം അടിയറവ് പറഞ്ഞ കഥാപാത്രം അല്ലെ… എന്താണ് അവന്റെ പ്രത്യേകത എന്ന് അറിയാൻ റോഷനും ഒരു മോഹം ഉണ്ടായിരുന്നു…
സജീഷ് ഇടക്കിടെ ഇടക്കണ്ണിട്ട് സോഫിയെ നോക്കുന്നുണ്ട്…
എന്നെ എങ്ങനെ ഫേസ് ചെയ്യണം എന്ന ധാരണ അവന് തീരെ കിട്ടിയിട്ടില്ല എന്ന് റോഷന് വ്യക്തമായി… അല്ലെങ്കിലും മുൻ കാമുകിയുടെ ഭർത്താവിനെ കാണുമ്പോൾ ഒരാൾക്ക് ഇത്തരത്തിൽ അല്ലാതെ എങ്ങനെയാണ് പെരുമാറാനാവുക….
” നിങ്ങൾ എന്തെങ്കിലും കഴിച്ചോ ” സജീഷ് സോഫിയെ നോക്കി ചോദിച്ചു…
പെട്ടന്ന് എന്തോ അബദ്ധം പറ്റിയ മട്ടിൽ അവൻ തന്റെ അമ്മയെ നോക്കി… അമ്മയുടെയും മുഖം വാടിയിരുന്നു… വീട്ടിൽ ഒന്നും ഇരിപ്പില്ല എന്ന് റോഷന് മനസ്സിലായി…
” ആ അതൊന്നും വേണ്ടന്നെ…
ഞങ്ങൾ കഴിച്ചതാടാ ഉവ്വേ…” റോഷൻ ഇരുന്നിടത്ത് നിന്ന് എണീറ്റു…
” നീ ഇങ്ങ് വാ… നമുക്ക് ഒന്ന് കറങ്ങീട്ട് വരാം… “
റോഷൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി… റോഷന്റെ കയ്യിൽ ഒരു കവറും ഉണ്ട്…
” അല്ല ചേട്ടാ… ഞാൻ പല്ലൊന്നും തെച്ചിട്ടില്ല… ”
റോഷനും സോഫിയും പൊട്ടി ചിരിക്കാൻ തുടങ്ങി…
” അതല്ലാടാ… പുറകിലെ പറമ്പിലേക്ക് ആണ്… ” സോഫി ഇടക്ക് കയറി പറഞ്ഞു…
” നീ ഇങ്ങു വന്നേ… ”
റോഷൻ സജീഷിന്റെ കൈ പിടിച്ച് ചെവിയോട് അടുപ്പിച്ചു…
എന്തോ പറഞ്ഞ ശേഷം റോഷൻ ഇറങ്ങി നടന്നു…
സജീഷ് പെട്ടന്ന് അകത്തേക്ക് കയറി…
” അമ്മേ നിങ്ങള് രണ്ടുപേരും സംസാരിച്ച് ഇരിക്ക്… ഞങ്ങൾ ഇപ്പൊ വരാം…”
” അതിന് നീ അകത്തേക്ക് എന്തിനാ പോകുന്നെ… ”
‘അമ്മ പരിഭവം പ്രകടിപ്പിച്ചു…
” ഒരു ഷർട്ട് ഇടട്ടെ അമ്മേ… ” അവൻ അകത്തേക്ക് ഓടിപ്പോയി ഷർട്ട് എടുത്ത് ഇട്ട് അടുക്കള വശത്തെ വാതിൽ വഴി പുറത്തേക്ക് ഇറങ്ങി പോയി…
” ഇവനിതെന്താ ഒരു വെപ്രാളം… ”
സോഫി ചെറിയ ശബ്ദത്തിൽ പറഞ്ഞു…
സജീഷ് പറമ്പിലേക്ക് ഓടി… അവന്റെ കയ്യിൽ 2 ഗ്ലാസ്സും ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു..
അവിടെ വീണുകിടക്കുന്ന മാവിന്റെ തടിയിൽ അവർ ഇരുവരും പോയി ഇരുന്നു…
” ഇത് ഒടിഞ്ഞു വീഴോ ടാ ?? ”
റോഷന് അതിന്മേൽ ഉള്ള ഇരിപ്പ് അത്ര പന്തിയായി തോന്നിയില്ല…
” ഏയ്.. ഞാൻ എത്ര കാലായി ഇരിക്കണതാ… ”
ചേട്ടൻ പേടിക്കണ്ട… ”
റോഷൻ കവറിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്തു…
അതൊരു വൈറ്റ് റം ആയിരുന്നു…
സജീഷ് അതിലേക്ക് സൂക്ഷിച്ചു നോക്കി… പുറമെ വെളുത്ത ചരട് കൊണ്ട് ഒരു വല പോലെ നെയ്ത് പ്രത്യേക ആകൃതിയിൽ അലങ്കാരിച്ചിരിക്കുന്നു…
കുപ്പിയുടെ താഴെ ആയി 1888 എന്ന് വലുതായി എഴുതിയിട്ടുണ്ട്… അതെന്താണെന്ന് അവന് മനസ്സിലായില്ല…
ചിലപ്പോൾ ഈ മദ്യം ആദ്യമായി പുറത്തിറങ്ങിയ വർഷം ആയിരിക്കണം…
റോഷൻ ആ കുപ്പി സജീഷിന്റെ കയ്യിൽ കൊടുത്തു…
” ഇത് എന്റെ വക ഒരു ഗിഫ്റ്റ്… ഗൾഫിൽ നിന്ന് ആഗ്രഹിച്ചു വാങ്ങിച്ച ചുരുക്കം ചില സാധനങ്ങളിൽ ഒന്നാണ്… ”
” സോഫി നിന്നെക്കുറിച്ച് പറയുമ്പോൾ ഒക്കെ ഞാൻ വിചാരിക്കാറുണ്ട് ഒന്ന് കാണണം എന്ന്… ”
സജീഷ് കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് നോക്കി
” ബ്രൂഗൽ എസ്ട്രാ ഡ്രൈ ”
അവൻ മദ്യത്തിന്റെ ബ്രാൻഡ് നാമം വായിച്ചു…
വിലപിടിപ്പുള്ള ഐറ്റം ആണെന്ന് തോന്നുന്നു…
സജീഷ് റോഷനെ ബഹുമാനത്തോടെ നോക്കി…
” ചേട്ടാ… ഞാൻ അങ്ങനെ കുടിക്കാറൊന്നും ഇല്ല… ”
നല്ലപോലെ പണിയെടുത്ത് വിയർത്ത് ആണ് വരുന്നതെങ്കിൽ മാത്രം 2 പെഗ്ഗ് കഴിക്കും… ”
അതും നാലഞ്ചു മാസത്തിൽ ഒരിക്കൽ എങ്ങാനും കഴിച്ചാൽ ആയി… ”
റോഷൻ അവന്റെ പുറത്ത് തട്ടി…
” പതുക്കെ കഴിച്ചാൽ മതിയെടോ… “
ഇത് കെടവൊന്നും ഇല്ലല്ലോ… ”
സജീഷിന് അയാളുടെ നർമ്മബോധം ഇഷ്ട്ടപ്പെട്ടു…
” തൽക്കാലം നീ ഇപ്പോ ഒരെണ്ണം ഒഴിക്ക്… ”
സജീഷ് വേഗം ഗ്ലാസ്സ് എടുത്ത് കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് കഴുകി വൃത്തിയാക്കി, ശേഷം കുപ്പി പൊട്ടിച്ച് അതിലേക്ക് ഇരു ഗ്ലാസുകളിലേക്കും പകർന്നു…
ഏതാണ്ട് ഒരു ലെവൽ ആയി എന്ന് തോന്നിയ നിമിഷം അവൻ നിർത്തി… ഇരു ഗ്ളാസ്സിലും വെള്ളം ഒഴിച്ചു…
ഒരെണ്ണം എടുത്ത് റോഷന്റെ നേരെ നീട്ടി…
ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
” ഞാൻ ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ലട്ടാ… ”
സജീഷ് പറഞ്ഞു…
അവർ ഇരുവരും ഗ്ലാസ്സ് കൂട്ടി മുട്ടിച്ച് ചിയേർസ് എന്ന് പറഞ്ഞ് ഒരു സ്വിപ്പ് എടുത്തു…
ഒരു സൗഹൃദത്തിന്റെ ജനനം…
” എന്തായി നിന്റെ പെണ്ണ് കാണൽ???
ഒന്നും അങ്ങട് ഏൽക്കണില്ലല്ലോ… ”
സജീഷ് ചിരിച്ചുകൊണ്ട് ആ ചോദ്യം തള്ളികളയാൻ ശ്രമിച്ചു…
” ഹമ്മമ്മം… ” അവൻ പതിയെ മൂളി…
” ഞാൻ ഇപ്പോൾ അതൊന്നും അത്ര കാര്യമായി എടുക്കാറില്ല….
നടക്കുമ്പോ നടക്കട്ടെ… ”
സജീഷ് ഒരു ഇറുക്ക് കൂടി വായിലാക്കി…
റോഷൻ അപ്പോഴേക്കും അത് മുഴുവൻ കുടിച്ചിരുന്നു…
” ഞാൻ ഒറ്റവലിയാ… ”
അതും പറഞ്ഞ് റോഷൻ ഒരു എക്കിൾ വന്ന പോലെ ഒരു ഏമ്പക്കം വിട്ടു…
” നീ ഇങ്ങനെ തളരല്ലേ… മ്മക്ക് നോക്കാടാ… ”
സജീഷ് ഒരു ഇറുക്ക് കൂടി അകത്താക്കി…
” അതല്ല ചേട്ടാ… കൊറേ പ്രശ്നങ്ങൾ ഉണ്ട്… പറയാൻ തുടങ്ങിയാ.. ”
” നീ ഒരെണ്ണം കൂടി ഒഴിക്ക് … ” റോഷൻ അവന് നേരെ ഗ്ലാസ്സ് നീട്ടി..
നീ അത് വിട് എന്റെ സജീഷെ… ഒന്ന് രണ്ട് പെണ്ണുങ്ങൾ എന്തോ പറഞ്ഞു എന്നും പറഞ്ഞ് നീ ഇങ്ങനെ അതും ഓർത്ത് ഇരിക്കേണ്ട കാര്യം ഒന്നും ഇല്ല…
നിനക്കുള്ള കുട്ടി എവിടേങ്കിലും കാത്ത് ഇരിക്കാനുണ്ടാവും… എല്ലാം ഒരു സമയം ആണ് ടാ… ”
സജീഷ് ഗ്ലാസ്സിൽ മദ്യവും വെള്ളവും പകർന്ന് ശേഷം റോഷന് കൊടുത്തു…
” ഞാൻ സോഫിയെ പെണ്ണ് കാണുമ്പോ അവൾക്ക് 18 വയസ്സ് ആയിട്ടെ ഉള്ളു…
” അന്ന് അവൾക്ക് വലിയ വണ്ണം ഒന്നും ഇല്ല… കണ്ടാൽ പതിനെട്ട് വയസ്സ് ആയി എന്ന് തോന്നും എന്ന് മാത്രം… ”
” പക്ഷെ നല്ല … നല്ല ഒരു മുഖശ്രീ ഉണ്ടായിരുന്നു ട്ടാ… ”
” അവളുടെ ഒരു പ്രത്യേക തരം പെരുമാറ്റം ഉണ്ടായിരുന്നു എന്റെ പൊന്നു മോനെ… ഞാൻ വീണുപോയി…
” അവളുടെ അച്ഛനേം അമ്മെനേം ഒക്കെ അവൾ വല്ലാതെ ബഹുമനിക്കുന്നുണ്ടായിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ”
” എന്താ പറയാ… നമുക്ക് ഇങ്ങനെ ഉള്ളീന്ന് ഒരു തോന്നൽ ഉണ്ടാവില്ലേ… ഇവളെ വിട്ടുകൊടുക്കരുത് എന്നൊക്കെ…
അതുപോലെ ഒരു ഫീൽ ആയിരുന്നു എനിക്ക്…. ”
” എന്റെ വീട്ടുകാർക്ക് അന്ന് വലിയ താൽപ്പര്യം ഒന്നും ഉണ്ടായിരുന്നില്ല… ”
” പക്ഷെ ഞാൻ പിടിച്ച പിടി വിട്ടില്ല…
എനിക്ക് അവളെ മതി എന്ന് തീർത്ത് പറഞ്ഞു… ”
” അങ്ങാനാ ഞാൻ സോഫിയെ കെട്ടിയത്… ”
റോഷൻ ഒറ്റവലിക്ക് വീണ്ടും ആ ഗ്ലാസ്സ് കാലിയാക്കി…
സജീഷ് അയാളുടെ മനോഹരമായ സംസാരം രസിച്ചു കേട്ടുകൊണ്ട് സ്വന്തം ഗ്ലാസ്സ്ലേക്ക് വീണ്ടും കുപ്പിയിൽ നിന്നും മദ്യം പകർന്നു…
” എന്റെ ചേട്ടാ…. നിങ്ങക്ക് നടന്ന പോലെ എനിക്കും നടക്കണം എന്നുണ്ടോ??? ”
സംഭവം ഇങ്ങനൊക്കെ കേൾക്കുമ്പോ എന്റെ മനസ്സും ഒന്ന് പോസിറ്റീവ് ആവണുണ്ട്, പക്ഷെ ഉള്ളത് പറയാല്ലോ…
ഈ പെണ്ണ് കണ്ട് നടന്ന് മട്ടി എനിക്ക്… ”
” സത്യം പറഞ്ഞാൽ അതാ സംഭവം… ”
” ഓരോ ക്ടാങ്ങളുടെ മുന്നിൽ പോയി നിന്ന് നമ്മൾ ഊളനായി തിരിച്ചു വരണ പോലെ ഒരു ഫീൽ… ”
” സജീഷ് പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്ന് ഓരോ ഇറുക്ക് വച്ച് സേവിക്കാൻ തുടങ്ങി…
” ആ… നീ അതൊക്കെ വിട്… ”
” പിന്നെ എന്റെ അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ട്…
ഇവിടെയല്ല തൃശ്ശൂർ ടൗൺ ഏരിയേല്… ശിവൻന്നാണ് പേര്… നല്ല ഒരു മനുഷ്യനാ… ”
പുള്ളിക്കാരന്റെ ഒരു മോള് ഉണ്ട്…
അവൾ പ്ലസ് ടു ന് പഠിക്കുമ്പോ ആണെന്ന് തോന്നുന്നു ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്… നല്ല ഒരു കുട്ടി ആണ്… ഇപ്പൊ ഏതാണ്ട് കെട്ടിക്കാൻ ഒക്കെ പ്രായം ആയിക്കാണണം… ഞാൻ ഒന്ന് അന്വേഷിക്കട്ടെ… ”
സജീഷ് വല്ലാതെയായി…
” ചേട്ടാ… ചേട്ടൻ ഇതിന് വേണ്ടി കഷ്ടപ്പെടാൻ ഒന്നും നിക്കണ്ട… ”
” എന്തിനാ വെറുതെ ….
പിന്നെ ഞാൻ ഒരു തലവേദന ആവും നിങ്ങൾക്ക്… ”
” സോഫിക്ക് തന്നെ ഇപ്പൊ എന്റെ പിന്നാലെ നടന്ന് മടുത്ത് തുടങ്ങി… ”
” അതൊക്കെ ഞങ്ങളുടെ കാര്യം അല്ലെ… അതൊന്നും നീ കാര്യമാക്കണ്ട… ”
സജീഷ് വീണ്ടും റോഷന് മദ്യം പകർന്ന് കൊടുക്കാൻ ശ്രമിച്ചു…
” വേണ്ടടാ… ഞാൻ നിർത്തി…
നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ട് ഞാൻ തന്നെ തീർക്കാ… ”
റോഷൻ സന്തോഷപൂർവ്വം നിരസിച്ചു…
സജീഷ് തന്റെ രണ്ടുപേരുടെയും ഒഴിഞ്ഞ ഗ്ലാസുകൾ വാങ്ങി നിലത്ത് വച്ചു…
” ടാ സജീഷേ… ഇത്തവണ നിന്റെ എല്ലാ പ്രശ്‌നങ്ങളും നമുക്ക് തീർക്കാടാ… ”
ഞാൻ അല്ലെ പറയണ്… ”
റോഷൻ ആത്‍മവിശ്വാസത്തോടെ പറഞ്ഞു…
അയാളുടെ സംസാരത്തിൽ വല്ലാത്ത സാഹോദര്യം നിറഞ്ഞു നിന്നു…
” രണ്ട് പേരും ഇവിടെ എന്താ പരിപാടി ??? ”
സോഫിയുടെ ശബ്ദം പറമ്പിലേക്ക് മുഴങ്ങി കേട്ടു…
സജീഷ് വേഗം തന്നെ കുപ്പിയും ഗ്ലാസ്സും കവറിൽ ആക്കി ഒളിപ്പിക്കാൻ തുടങ്ങി…
” വേണ്ട വേണ്ട… ഞാൻ കണ്ടു.. ഇനി ഒളിപ്പിച്ച് തടി ഊരാൻ നോക്കണ്ട… ”
റോഷൻ വേഗം എഴുന്നേറ്റ് തന്റെ ഭാര്യയെ അനുനയിപ്പിക്കാൻ നോക്കി…
” എന്റെ പൊന്ന് സോഫി… 2 പെഗ്ഗ്…
ഞങ്ങൾ ഒന്ന് കമ്പനി ആവാൻ വേണ്ടി തുടങ്ങിയതല്ല… ”
സോഫി സജീഷിനെ നോക്കി…
അവൻ ജാള്യത കലർന്ന മുഖത്തോടെ അവളെ നോക്കാൻ ആകാതെ താഴേക്ക് നോക്കി ആ മാവിൻ തടിയിൽ തന്നെ ഇരുന്നു…
” നീ നടക്ക് ഞാൻ പറഞ്ഞ് തരാം… ”
റോഷൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി നടന്നു… പുറകിലേക്ക് നോക്കി സജീഷിനോട് ഒന്ന് കണ്ണിറുക്കി കാണിക്കാനും അയാൾ മറന്നില്ല…
” ഇച്ഛയാ… നിങ്ങള് വെറുതെ അവനെക്കൂടെ ഇതൊക്കെ പഠിപ്പിക്കല്ലേട്ടാ…. ”
അവന് ഇതൊന്നും ശീലം ഇല്ലാത്തതാ… ”
അവളുടെ വാക്കുകൾ ചെറു ധ്വനിയോടെ സജീഷിന്റെ കാതുകളിൽ എത്തി…
” തന്നെ ഇപ്പോഴും അവൾ വല്ലാത്ത ഒരു ആദരവോടെ കാണുന്നു എന്ന് സജീഷിന്റെ മനസ്സ് പറഞ്ഞു…
താൻ അർഹിക്കാത്ത ആദരവ്… “
ഞാൻ മദ്യപിക്കാറില്ല എന്നാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്
അവൾ അത് ഇപ്പോഴും വിശ്വസിക്കുന്നുണ്ടാകാം…
സജീഷിന് കുറ്റബോധം തോന്നി…
റോഷൻ എന്ന വ്യക്തി എന്താണ് എന്ന് അവൾക്ക് നന്നായി അറിയാം… ഞാൻ ഇപ്പോഴും അവൾക്ക് കൊടുത്തത് വാക്കുകൾകൊണ്ട് കെട്ടിപ്പടുത്ത ഒരു മായക്കൊട്ടാരം പോലെ സ്ഥിരത ഇല്ലാത്തതാണ് എന്ന് അവന് തോന്നി…
അയാൾ ഒരു നല്ല ഭർത്താവാണ്…
ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾക്ക് വേണ്ടി ജനിച്ചവൻ…
സജീഷ് കവർ മടക്കി കയ്യിൽ എടുത്ത് തിരികെ നടന്നു…
അമ്മയും സോഫിയും കാണാതെ ഗ്ലാസ്സ് കഴുകി വച്ച് കവർ തന്റെ കിടപ്പുമുറിയിലെ അലമാരയുടെ മുകളിലായി അടുക്കി വച്ച പുസ്തകങ്ങളുടെ ഇടയിൽ പൂഴ്ത്തി…
കൈകളിലേക്ക് ഒന്ന് ഊതി മണം ഉണ്ടോ എന്ന് അവൻ പരിശോധിച്ചു…
” വൈറ്റ് റം ആയതുകൊണ്ട് മണം ഒട്ടും ഉണ്ടായിരുന്നില്ല… ”
അമ്മ അറിയും എന്ന ഭയം വേണ്ട…
അവൻ നേരെ ഉമ്മറത്തേക്ക് ചെന്നു…
സോഫി അമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞ് കൊണ്ടിരിക്കുകയാണ്…
” പോട്ടെ അമ്മേ… പിന്നെ ഒരിക്കൽ വരാം… ”
അവൾ സജീഷിന്റെ മുഖത്ത് നോക്കി പരിഭാവത്തോടെ ഉള്ള ഒരു നോട്ടം…
” പോട്ടെടാ… ”
സജീഷ് തല കുലുക്കി…
ഞാൻ ഇന്ന് കുടിക്കണ്ടായിരുന്നു എന്ന് അവന് തോന്നി…
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…
” അപ്പൊ ശരി സജീഷേ… ”
റോഷനും യാത്ര പറഞ്ഞു…
റോഷനും സോഫിയും പടിയിറങ്ങി നടന്നു നീങ്ങി…
സജീഷും അവന്റെ അമ്മയും അവർ പോകുന്നതും നോക്കി നിന്നു…
ദിവസങ്ങൾ വീണ്ടും കടന്നു പോയി…
ഒരു ഇരുനില വീടിന്റെ കൊണ്ട്രാക്ട് ഏറ്റെടുക്കാൻ ഉള്ള അവസാന ഘട്ട ചർച്ചയിൽ ആണ് സജീഷ്…
ഉടമസ്ഥൻ വിദേശത്ത് ജോലി ഉള്ള ആളാണ്… അയാൾക്ക് അയാളുടെ ഭാവനയിൽ ഉള്ള പോലെ തന്നെ വീട് പണിയണം…
പ്ലാനും കാര്യങ്ങളും എല്ലാം നോക്കി പണിക്ക് എത്ര ദിവസം പിടിക്കും എന്ന കാര്യത്തിൽ ഒരു ധാരണയിലെത്തി… പൈസ അയാൾക്ക് ഒരു പ്രശ്നമല്ല…
എങ്കിലും ഇത്രയും വലിയ ഒരു വീട് പണിയാൻ കരാർ ആദ്യമായി ആണ് എടുക്കുന്നത്… ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല… ആശാനെ ഒന്ന് വിളിച്ചലോ… സജീഷിന്റെ ഉള്ളിൽ ഒരു ചിന്ത ഉണർന്നു…
സ്വന്തമായി പണി ചെയ്യാൻ തുടങ്ങുന്നത് കൊണ്ട് നമ്മൾ തമ്മിൽ ഒരു വിരോധവും ഉണ്ടാകില്ല എന്ന് ആശാൻ വാക്ക് തന്നതാണ്… ഒന്ന് വിളിച്ചാൽ ആശാന്റെ വാക്കുകൾ ചിലപ്പോൾ തനിക്ക് ഒരു ധൈര്യം തന്നേക്കാം…
സജീഷ് ചിന്തിച്ചു…
” എന്നാൽ നമുക്ക് ഉറപ്പിക്കല്ലേ ??? ”
മുതലാളി വീണ്ടും ചോദിച്ചു…
പെട്ടന്ന് സജീഷിന്റെ ഫോൺ മുഴങ്ങി…
സോഫി ആണ്…
” ഒരു മിനിറ്റ് ചേട്ടാ… ”
സജീഷ് അൽപ്പം മാറി നിന്നു…
” എന്താടി ”
” എടാ സജീഷേ… ഇത് ഞാനാടാ… റോഷൻ… ”
പെട്ടന്ന് പുരുഷ ശബ്ദം കേട്ടപ്പോൾ സജീഷ് ഒന്ന് അമ്പരന്നു…
“പറ ചേട്ടാ…
എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ”
റോഷൻ ആകെ സന്തോഷത്തിൽ ആണ്…
” എടാ ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ഒരു കുട്ടി ഉണ്ട് എന്ന്… അത് ഏതാണ്ട് ഒക്കെ ആണ്… അവൾക്ക് ഇപ്പോൾ കല്യാണം നോക്കുന്നുണ്ട്… ”
പെട്ടന്ന് സോഫിയുടെ ശബ്ദം ഫോണിൽ മുഴങ്ങി…
ഫോട്ടോ കണ്ടു മോനെ…
നല്ല സുന്ദരി കുട്ടി…
അവളെ കണ്ടാൽ പിന്നെ ഒരുത്തനും വേണ്ടന്ന് വക്കില്ല…
നീ റെഡി ആയി ഇരുന്നോ മോനേ… ഈ സൺഡേ നമ്മൾ പെണ്ണുകാണാൻ പോവാണ്… ”
പെട്ടന്ന് ഫോൺ കട്ട് ആയ ശബ്ദം ചെവിയിൽ മുഴങ്ങി…
സജീഷിന്റെ മനസ്സിൽ ഉള്ള പ്രതീക്ഷ കൂടി പോയ പോലെ ആയി…
” ഇത്രേം ഭംഗി ഉള്ള ഒരു പെണ്ണ് എന്നെയൊക്കെ എങ്ങനാ…… അതും ഈ കൂലിപ്പണിയും വച്ച്…. നടന്നതന്നെ…”
തനിക്ക് ഡിപ്രഷൻ വരുന്നുണ്ടോ എന്ന് സജീഷിന് തോന്നി…
ഇനിയും തോറ്റു കൊടുക്കാൻ ആവില്ല… പെണ്ണ് കിട്ടിയില്ലെങ്കിലും ജീവിതത്തിൽ എങ്കിലും തനിക്ക് ജയിക്കണം…
” ഈ പണി ഞാൻ തനിയെ ഏറ്റെടുത്തു ചെയ്യും…. ”
അവൻ തീരുമാനം എടുത്തു…
” ഒക്കെ…. അടുത്ത രണ്ടു മാസത്തിനുള്ളിൽ ഈ വീട് ചേട്ടന്റെ ഇഷ്ടപ്രകാരം ഞാൻ പണിത് തരും… ”
വീടിന്റെ ഉടമസ്ഥൻ സജീഷിന്റെ കയ്യിൽ അഡ്വാൻസ് ആയി ഒരു തുക കൊടുത്തു…
” അപ്പൊ നമ്മൾ ഇത് ഉറപ്പിക്കാണ്… ”
( തുടരും )
Responses (0 )