-50% Intro price for the next 72 hours only!. Buy now →

Kambi stories

കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]

കുഞ്ഞമ്മയും ആദ്യ പ്രണയവും Kunjammayum Adya Pranayavum | Author : Arjun ഇത് എന്റെ ആദ്യത്തെ കഥയാണ് ഇവിടെ. സാധാരണ കമ്പികഥകളുടെ ശ്രേണിയിലായിരിക്കില്ല ഈ കഥ പോകുന്നത്..ആയതിനാൽ കമ്പി മാത്രം പ്രതീക്ഷിച് ഇത് വായിക്കാതിരിക്കുക. സാങ്കല്പികകഥയാണെങ്കിലും യാഥാർഥ്യത്തോടെ ചേർന്ന് നിന്ന് പറയാൻ ശ്രമിക്കുന്നതാണ്.. എന്റെ പേര് കണ്ണൻ..തിരുവന്തപുരത്താണ് വീട്.23 വയസ്..എം കോം അവസാന വർഷ വിദ്യാർത്ഥിയാണ്.കൂടാതെ CAക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലുമാണ് 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. വീട്ടിൽ ഞാനും അച്ഛനുമാണ്.അതിനാൽ തന്നെ ചെറുപ്പം […]

0
2

കുഞ്ഞമ്മയും ആദ്യ പ്രണയവും

Kunjammayum Adya Pranayavum | Author : Arjun

ഇത് എന്റെ ആദ്യത്തെ കഥയാണ് ഇവിടെ. സാധാരണ കമ്പികഥകളുടെ ശ്രേണിയിലായിരിക്കില്ല ഈ കഥ പോകുന്നത്..ആയതിനാൽ കമ്പി മാത്രം പ്രതീക്ഷിച് ഇത് വായിക്കാതിരിക്കുക. സാങ്കല്പികകഥയാണെങ്കിലും യാഥാർഥ്യത്തോടെ ചേർന്ന് നിന്ന് പറയാൻ ശ്രമിക്കുന്നതാണ്..

എന്റെ പേര് കണ്ണൻ..തിരുവന്തപുരത്താണ് വീട്.23 വയസ്..എം കോം അവസാന വർഷ വിദ്യാർത്ഥിയാണ്.കൂടാതെ CAക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലുമാണ്
5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. വീട്ടിൽ ഞാനും അച്ഛനുമാണ്.അതിനാൽ തന്നെ ചെറുപ്പം തൊട്ടേ വീട്ടിലേ ജോലികളും പാചകവും എല്ലാം ശീലമായി.അച്ഛൻ ബാങ്കിൽ മാനേജർ ആണ്.ഞാൻ പൊതുവെ വളരെ കുറച്ചു സംസാരിക്കുന്നതും അല്പം ഉള്ളിലേക്കൊതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത്ത് വലയവും എനിക്കുണ്ടായിരുന്നില്ല. കോളേജിൽ ടോപ്പെർ ആണ്…വേണേൽ ആൾക്കാർ പറയുന്ന പഠിപ്പി ഗണത്തിൽ വരും. അതിനാൽ തന്നെ നാട്ടിലും കുടുംബത്തും ഒക്കെ എനിക്ക് നല്ല വിലയാണ്.പഠിത്തം കഴിഞ്ഞാൽ എനിക്കേറ്റോം ഇഷ്ടം ഫുട്ബോൾ കാണാനും കളിക്കാനും ആണ്. എനിക്ക് പഠിപ്പി എന്നുള്ള പേര് അധികം വീഴാതെ ഇരിക്കാൻ കാരണം ഫുട്ബോൾ കളിക്കുന്നത് കൊണ്ടാണ്. എന്റെ മുടക്കാത്ത രണ്ട് ശീലങ്ങൾ ആണ് രാവിലത്തെ ജോഗിങ്ങും വൈകിട്ടത്തെ ഫുട്ബാൾ ടർഫും. പുറം ലോകവുമായി എനിക്ക് കുറച്ചു കണക്ഷൻ ഉണ്ടാക്കുന്നതും ഇത് 2ഉം ആണ്. അവിടെ ടർഫിൽ വെച്ച് പരിചയപെട്ട രണ്ട് പേരാണ് എനിക്ക് കുറച്ചെങ്കിലും അടുപ്പമുള്ള രണ്ട് ചങ്ങാതിമാർ.ഇർഫാനും സജിനും..വലിയ ഒരു ബാഴ്സ ആരാധകനാണ് ഞാൻ.അച്ഛൻ എപ്പോഴും എന്നോട് പറയും..നിന്റെ പ്രായത്തിലെ കുട്ടികളിൽ നീ unique ആണെന്ന്..ചിലപ്പോൾ എനിക്കും തോന്നിയിട്ടുണ്ട്..എന്റെ കോളേജിൽ തന്നെ ടച്ച്‌ ഫോണില്ലാത്തതും എനിക്കാവും. നിങ്ങളും ഞെട്ടുന്നുണ്ടാവും വാട്സ്ആപ്പും ഫ്‌ബി യും ഒന്നുമില്ലാത്ത ചെക്കനോ എന്ന്. അച്ഛൻ ഫോൺ വാങ്ങാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും എനിക്ക് അതിൽ താത്പര്യം തോന്നീട്ടില്ല…എന്റെ ഫോക്കസിനെ ബാധിക്കുന്ന ഒന്നിനോടും എനിക്ക് ഭ്രമം ഇല്ലാരുന്നു.ഇന്നേവരെ പ്രണയവും ആരോടും തോന്നിയിട്ടില്ല..അതേപറ്റി ഒന്നും ഞാൻ ഒട്ടും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.. എനിക്ക് പഠിത്തം,ഫുട്ബോൾ,ഫിറ്റ്നസ് കുക്കിംഗ്‌,വൃത്തി ഇതൊക്കെ ആണ് ലൈഫിലെ പ്രാധാന്യം ഉള്ള കാര്യങ്ങൾ. So Unique എന്ന്‌ കേൾക്കാൻ ആണ് എനിക്കും ഇഷ്ടം. ഇപ്പോൾ എന്നെ കുറിച്ച് ഒരുവിധം ധാരണ നിങ്ങൾക്ക് വന്നിട്ടുണ്ടാകാം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അകത്തു നിന്ന് അച്ഛന്റെ ശബ്ദം എനിക്ക് കേൾക്കാം.. ഫോണിൽ ആരോടോ സംസാരിക്കുകയാണ്.
അച്ഛൻ (ഫോണിലൂടെ): അത് ഞാൻ അവനോട് പറയാം. അതിലെന്തു ബുദ്ധിമുട്ട്.അവന് കൊടുക്കാനോ?? ആ കൊടുക്കാം.
അച്ഛൻ നടന്ന് വന്ന് ഫോൺ എന്റടുത്തേക്ക് നീട്ടികൊണ്ട്.കുഞ്ഞമ്മേടെ മോള്‌ ലക്ഷ്മി ആടാ.എന്തോ പറയാനാ.. അച്ഛൻ അതും പറഞ്ഞ് ഫോൺ എനിക്ക് നീട്ടി..

ലെച്ചു : ഇങ്ങനെ ഒരു കൂടെപ്പിറപ്പോകെ ഉള്ള കാര്യം അറിയുമോ മാഷിന്??
ഞാൻ ചിരിച്ചു..

ലെച്ചു :ആ ചിനിക്ക്.. ആരോടാ ഞാൻ പറയുന്നേ..ഒരു സഹായം ചോയിച്ചാൽ ഈ അനിയത്തിക്ക് ചെയ്ത് തരുമോ..

കണ്ണൻ : നീ പറ. എന്ത് പറ്റി

ലെച്ചു :ചേട്ടാ, ഞാൻ ചെന്നൈയിലാണ്.എനിക്ക് എന്റെ കോഴ്സിന്റെ ഭാഗമായ ട്രൈനിങ്ങിനു വന്നയാ.2ഡേ കൊണ്ട് തീരും എന്നാ കരുതിയേ. പക്ഷെ ഒരു ടെസ്റ്റും 2മീറ്റിങ്ങും അറ്റൻഡ് ചെയ്യണ്ടി വരും.. 1വീക്ക്‌ ആകും.

ഞാൻ ഇടക്ക് കേറി
കണ്ണൻ:അല്ല അപ്പോൾ നീ സ്റ്റേ കമലു അപ്പച്ചീടെ അവിടെ ആണോ?

കമലു എന്റെ അപ്പച്ചി ആണ്. ചെന്നൈയിൽ settled ആണ്

ലെച്ചു: അതെ. ചേട്ടാ ഞാൻ പറഞ്ഞത് അമ്മ 1വീക്ക്‌ ഒറ്റക്ക് നിക്കുന്നത് എനിക്ക് ടെൻഷൻ ആണ്. ഇപ്പോൾ ചെറിയ ബി പി ഇഷ്യൂ ഉണ്ട്. അപ്പുറത്തെ ഫ്ളാറ്റിലെ നിർമല ആന്റി ഉള്ളത് കൊണ്ടാണ് 2ദിവസത്തേക്കാണല്ലോ എന്ന് കരുതി ഞാൻ വന്നത്. അവർക്കും 2ഡേ എന്തോ തിരക്കുണ്ടെന്നാണ് പറഞ്ഞത്..ചേട്ടനൊന്ന് പോയി നിക്കാവോ??

ഇത് കേട്ട് ആദ്യം തന്നെ എന്റെ മുഖം വാടി. ഒന്നാമത്തെ കുഞ്ഞമ്മ ആണെങ്കിൽ കൂടെ ഞാൻ അങ്ങനെ അധികം മിണ്ടീട്ടെ ഇല്ല. പരിചയമില്ലാത്ത വീട്ടിൽ എനിക്കുറക്കവും വരില്ല. ഫുട്ബോൾ മിസ്സ്‌ ചെയ്യും എന്നത് മറ്റൊരു കാരണം.. പിന്നെ ഫുഡ്‌ ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചാണ് ശീലം. വീട്ടിലെ പാചകം ഞാൻ തന്നെ ആണല്ലോ.ഇതിലൊക്കെ വാശി ഉള്ളതിനാൽ എനിക്കെന്താ പറയണ്ടേ എന്നറീല്ലാരുന്നു. പക്ഷെ പെട്ടെന്നു ഒരു No പറയുന്ന ധൈര്യവും എനിക്കില്ല.

Kannan:ലെച്ചു എനിക്ക് അടുത്ത മാസം എക്സാം ആരുന്നു. ഇപ്പോൾ സ്റ്റഡി ലീവിൽ പഠിക്കുവാ

ഉടനെ അവൾ “അതായിക്കോട്ടെ. തൃശൂർ വരെ പോണം എന്നല്ലേ ഉള്ളു ചേട്ടാ. അവിടിരുന്നായാലും പടിക്കലോ.. അമ്മയും കോമേഴ്‌സ് പ്രൊഫസർ അല്ലെ. ചേട്ടനെ ഹെല്പ് ചെയ്യാനും ഒക്കും”
കുഞ്ഞമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.നമ്മുടെ സബ്ജെക്ട് തന്നെ.
അവൾ എന്തായാലും എന്നെ കൊണ്ട് സമ്മതിപ്പിക്കുന്ന മട്ടാണ് എന്ന് കണ്ടു. അച്ഛൻ അവിടെ നിന്ന് കോഷ്ടിയും കാണിക്കുന്നു സമ്മതിക്കു എന്ന് പറഞ്ഞ്.

“എങ്കിൽ ശെരിയടി.5ദിവസമല്ലേ ഞാൻ നോക്കാം” മനസില്ലാ മനസ്സോടെ ഞാൻ അവളുടെ അപേക്ഷക്ക് സമ്മതം മൂളി.

ലെച്ചു :ഹാവു.. താങ്ക്യു ചേട്ടാ..താങ്ക്യൂ. അതെ ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്..ഇന്ന് 2:30നു.ഒരു 8ഓടെ അവിടെ എത്തും. ”

“ഓഹോ അപ്പോൾ ഇതൊക്കെ ബുക്ക്‌ ചെയ്തിട്ടാണ് വിളിച്ചത്..കൊള്ളാം.. ഇങ്ങനെ തന്നെ വേണം”

“അതിപ്പോ വല്യച്ചനോട് ഞാൻ പറഞ്ഞു.. ബുക്ക്‌ ചെയ്തിട്ട് വിളിച്ചാൽ മതി എന്ന് വല്യച്ഛനാ പറഞ്ഞെ. ഹി ഹി.. അഥവാ സമ്മേച്ചില്ലേൽ അവസാനത്തെ അടവ് ടിക്കറ്റ് ബുക്ക്‌ ചെയ്ത് പോയി എന്ന് പറയാനാരുന്നു..എന്റെ ചേട്ടൻ അല്ലേലും സമ്മതിക്കുമെന്ന് എനിക്കറിയാമല്ലോ “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അപ്പോൾ 2പേരും കൂടെ എന്നെ പൊട്ടനാക്കി..കൊള്ളാം..പിന്നെ എന്റെ പെങ്ങൾ സഹായം ചോയിച്ചാൽ സഹായിക്കാനുള്ള മനസ് ഒകെ എനിക്കുണ്ട്”
ആകെ ചമ്മിയെങ്കിലും അങ്ങനെ ഒകെ പറഞ്ഞു ആ കാൾ അവസാനിപ്പിച്ചു.
ഫോൺ വെച്ചശേഷം ഞാൻ അച്ഛനെ ഒന്ന് സൂക്ഷിച് നോക്കി.. പുള്ളി ഒന്നും അറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി ചിരിച്കൊണ്ട് മുറിയിൽ പോയി.

എന്റെ ജോഗിങ്ങും ഫുട്ബോളും ഒക്കെ മുടങ്ങുമല്ലോ എന്നോർത്ത് വിഷമിച്ച് ആകെ ഒരു കിളി പോയ അവസ്ഥേൽ ഇരിക്കുമ്പോ വീണ്ടും ലെച്ചുവിന്റെ ഫോൺ വന്നു. ഇത്തവണ എന്റെ ഫോണിലേക്കാണ് വന്നത്. ഞാൻ ഫോൺ എടുത്തിട്ട്.
“എന്താടി”
“നിങ്ങള് എന്ത്‌ മനുഷ്യനാ. ഇപ്പോഴും ആ ഉണക്ക ഫോണാണോ. ഞാൻ ഫ്ലാറ്റിന്റെ ലൊക്കേഷൻ അയക്കാൻ വാട്സാപ്പിൽ നോക്കിയപ്പഴാ ഇങ്ങനൊരാളെ വാട്സ്ആപ്പ് കണ്ടിട്ടില്ല എന്നറിഞ്ഞേ.”അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു

“ഇങ്ങനെ ഒരു ചേട്ടൻ.. അതെ റെയിൽവേ സ്റ്റേഷനിന്നു 3km ഉള്ളാരുന്നു ഫ്ലാറ്റിലേക്ക്.ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു പിന്നെ.. അമ്മ കൂട്ടാൻ വരും. ജില്ല വിടാത്ത ആൾക്കിനി ഞാൻ കാരണം വഴി തെറ്റണ്ട”
ഇങ്ങനൊക്കെ പറഞ്ഞു എന്നെ ആവശ്യത്തിലധികം അപമാനിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു. പിന്നെ ഞങ്ങൾ വല്ലപ്പോഴുമേ വിളിക്കൂ എങ്കിലും അവൾ എന്നെ ഇങ്ങനെ ഒക്കെ ചൊറിഞ്ഞു കളിയാക്കി കൊണ്ടേ ഇരിക്കും. എനിക്കും അത് വല്യ ഇഷ്ടാ. ഈ കളിയാക്കൽ ഒന്നും എനിക്ക് ഏറ്റിട്ടില്ല എന്ന് മാത്രം.
അവൾ ജില്ലക്ക് പുറത്ത് പോയിട്ടില്ല എന്ന് പറഞ്ഞെല്ലോ അതിൽ കാര്യം ഇല്ലാതില്ല.. ഞാൻ ഇതിനു മുന്നേ കൊല്ലം കഴിഞ്ഞ് യാത്ര ചെയ്തത് 2തവണയാ..ഒന്ന് ഗുരുവായൂർ പോകാനും പിന്നെ plus2 ടൂറിനു വീഗാലാന്റിലും. അതും അച്ഛൻ നിർബന്ധിച്ചിട്ട്. എന്റെ ദുരന്തകഥകൾ എല്ലാം ഒരുമിച്ച് കേട്ട് നിങ്ങൾ ബോറടിക്കണ്ട. വഴിയേ ഓരോന്ന് പറയാല്ലോ..

അങ്ങനെ ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 10.ആകെ ടെൻഷൻ ആയി.. ഒരു ബാഗിൽ ഞാൻ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു. അടുത്ത ബാഗിൽ കുറെ ബുക്‌സും കാര്യങ്ങളും പാക്ക് ചെയ്തു.

അച്ഛൻ റൂമിൽ വന്നിട്ട്, “ഡാ നീ സ്ഥിര താമസം ആക്കാൻ അല്ല പോണത് ആവശ്യമുള്ള ബുക്ക്‌ മാത്രം എടുക്ക് ചെക്കാ..ഇതെല്ലാം കൂടെ ചൊമാക്കാതെ..”
ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് ആ ഒരു നിർദ്ദേശം ശരി ആണല്ലോ എന്ന്‌ ചിന്തിച്ചു. അങ്ങനെ ഞാൻ കുറച്ചു ബുക്സ് ഒഴിവാക്കി.

അച്ഛനും ഞാനും രണ്ടായപ്പോൾ റെയിൽവേ സ്റ്റേഷൻ എത്തി. ട്രെയിൻ ഓൺ ടൈം ആണ്. അച്ഛൻ എന്നോട്”ഇന്നാ വെള്ളം. ടാ അവിടെ ചെന്ന് അവരോട് വല്ലോം ഒക്കെ മിണ്ടണം..അല്ലേലേ നീ ആരോടും ഒരു അടുപ്പവുമില്ല എന്ന പരാതിയാണ് കുടുംബക്കാർക്കെല്ലാം. അച്ഛന് ആകെ ഒരു അനിയന്റെ വീട്ടിലേക്കാണ് നീ പോകുന്നത്. അവൻ ഗൾഫിൽ നിന്ന് എന്നെ വിളിച്ചു ചീത്ത പറയാൻ ഇടയാക്കരുത്. പിന്നെ ഓരോ കാര്യത്തിലും ഉള്ള നിന്റെ വാശികൾ മറന്ന് കുറച്ചു ദിവസം അഡ്ജസ്റ് ചെയ്യണം.”
ഞാൻ എല്ലാം മൂളികേട്ടു.
മാർച്ച്‌ ആയത് കൊണ്ട് ഫുട്ബോൾ ഒക്കെ നല്ല ആക്ടീവായി നടക്കുന്ന സമയവും ആയിരുന്നു. മനസ്സിൽ മുഴുവൻ 1 ആഴ്ച അത് നഷ്ടാകും എന്ന ചിന്ത ആരുന്നു.എന്തെന്നാൽ അറിയാല്ലോ പുറമെ ഉള്ള എന്റെ ആ കണക്ഷൻ എനിക്ക് വലിയ ആശ്വാസം ആരുന്നു മാനസികമായി തന്നത്.
യാത്ര പറഞ്ഞ് ഞാൻ ട്രെയിനിൽ കേറി.കേരളത്തിൽ കൊറോണ അങ്ങിങ്ങായി റിപ്പോർട്ട്‌ ചെയ്തെങ്കിലും ട്രെയിനിൽ ഒക്കെ തിരക്കുണ്ട്. ഞാൻ കേറിയപ്പോൾ തന്നെ സാനിടൈസർ വെച്ച് കൈ തുടച്ചു.എന്നിട്ട് ഒരു പുസ്‌തകം എടുത്ത് വായന തുടങ്ങി ഞാൻ. എന്റെ ഓപ്പോസിറ്റ് സീറ്റിൽ ഒരു പെൺകുട്ടി ആയിരുന്നു. പിന്നെ കുറച്ചു ആണുങ്ങളും. അവൾ കാണാൻ സുന്ദരി ആരുന്നു..ബാക്കി ഉള്ളവർ അവളെ ഇടക്കിടെ നോക്കുന്നത് അവൾക്കും മനസിലായിരുന്നു. അവൾ വിചാരിച് കാണും ഇവൻ ഏതാ മുഖത്തുപോലും നോക്കാതെ ബുക്ക്‌ വായിക്കുന്നവൻ എന്ന്‌. കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ വെള്ളം കുടിക്കാൻ തുനിഞ്ഞപോൾ അവൾ ഹായ് പറഞ്ഞു.
എന്നോട് “അതെ വായിക്കാൻ വേറെ ബുക്ക്‌ വല്ലോം ഉണ്ടോ?? ”
No പറയാൻ മടി ഉള്ള ആൾ എന്ന നിലക്ക് ഞാൻ വേറൊന്നും മിണ്ടാതെ തന്നെ ഒരു ബുക്ക്‌ നീട്ടി. അശ്വമേധാ എന്ന നോവൽ ആരുന്നു. അവൾ താങ്ക്സ് പറഞ്ഞു അത് മറിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ബുക്ക്‌ മടക്കി ഒന്ന് ഇരുന്ന് മയങ്ങാൻ തീരുമാനിച്ചു.ട്രെയിൻ എറണാകുളം റീച് ആവാറായപ്പോൾ എന്നെ ആരോ തട്ടി ഉണർത്തി.. ആ ബുക്ക്‌ അവൾ എന്റെ നേരെ നീട്ടിയിട്ട്.. “താങ്ക്സ്. എറണാകുളം ആയി ഞാൻ ഇവിടെ ഇറങ്ങും.”ഓഹോ അപ്പോൾ മൂന്നര മണിക്കൂർ ഉറങ്ങിയോ ഞാൻ എന്നോർത്തു ഒന്ന് ഞെട്ടലോടെ ഞാൻ ഒന്ന് മൂളി. അവൾ പെട്ടെന്ന് എന്റെ പേര് ചോയിച്ചു..ഞാൻ കണ്ണൻ എന്ന്‌ പറഞ്ഞു.അപ്പോഴേക്കും സ്റ്റേഷൻ എത്തി. തിരിച്ചു പേര് ചോദിക്കണം എന്ന് മനസിൽ ഉണ്ടായിരുന്നെങ്കിലും ആ മര്യാദകൂടി ഞാൻ കാണിച്ചില്ല..അത് മോശമായി എന്ന് എനിക്ക് തോന്നി.. ഇതൊക്കെ ആലോചിച് ഇരുന്നപ്പോൾ തന്നെ ഇരിങ്ങാലക്കുട സ്റ്റേഷൻ കഴിഞ്ഞപ്പോൾ ഫോണിൽ ഒരു നമ്പറിൽ നിന്ന് കാൾ വന്നു. ഞാൻ എടുത്തപ്പോൾ കുഞ്ഞമ്മ ആരുന്നു. സത്യത്തിൽ ആകെ ഉള്ള ഒരു കുഞ്ഞമ്മയുടെ നമ്പർ കൂടെ ഞാൻ സേവ് ചെയ്തില്ല എന്നോർത്തു മോശം തോന്നി. “മോനെ കണ്ണാ, കുഞ്ഞമ്മയാണ്”ഫോണിന്റെ മറ്റേ തലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം.
“കുഞ്ഞമ്മേ ഇരിങ്ങാലക്കുട കഴിഞ്ഞു. ഒരു 20മിനിറ്റിൽ എത്തും”
“OK ടാ. ഞാൻ ഇവിടെ ഫസ്റ്റ് പ്ലാറ്റ്ഫോമിൽ നിന്ന് വരുന്ന എക്സിറ്റിന്റെ സൈഡിലേ കാർപാർക്കിൽ ഉണ്ട് കേട്ടോ “കുഞ്ഞമ്മ പറഞ്ഞു
ഞാൻ ഓക്കേ മൂളി ഫോൺ അവസാനിപ്പിച്ചു.
അങ്ങനെ ട്രയിൻ തൃശൂർ എത്തി. ഞാൻ ലഗേജ് ഒക്കെ എടുത്തു കാർ പാർക്കിൽ എത്തി. കുഞ്ഞമ്മ പുറത്തിറങ്ങി കൈ വീശിയത് കണ്ടു. ഞാനും കൈ വീശി അവിടേക്ക് നടന്നു.

ഞാൻ 1 വർഷം എങ്കിലും ആയിക്കാനും കുഞ്ഞമ്മയോട് മിണ്ടീട്ടു. കഴിഞ്ഞ വർഷം കൊച്ചച്ചൻ നാട്ടിൽ വന്നപ്പോൾ എല്ലാവരും കൂടെ വീട്ടിൽ വന്നായിരുന്നു അന്ന് ആണ് കാണുന്നത്. ഇവിടെ തൃശ്ശൂരിലെ അവരുടെ ഫ്ലാറ്റിലേക്കും ഞാൻ ആദ്യമായി ആണ് വരുന്നത്. എന്റെ കുഞ്ഞമ്മയുടെ പേര് അനിത എന്നാണ്. കൊച്ചച്ചനുമായി പ്രണയിച്ചു ആണ് കല്യാണം കഴിച്ചത്. 41 വയസാണ്. ഇരുനിറം.അധികം വണ്ണം ഒന്നുമില്ല. മീഡിയം വണ്ണമാണ്. 40വയസുള്ള സ്ത്രീ ആണെന്ന് ഒന്നും ഒരിക്കലും പറയില്ല. എന്നെപോലെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നതായിരിക്കും എന്ന് കരുതി. കുഞ്ഞമ്മക്ക് നല്ല മുടിയാണ് എന്റെ അമ്മയെ പോലെ.മോഡേൺ ട്രെൻഡ് ഒന്നുമുള്ള ആളല്ല..ഒരു നാട്ടിൻ പുറത്ത്കാരി ടൌൺ കാരി മിക്സർ.അങ്ങനെ കുഞ്ഞമ്മ എന്റെ ബാഗ് ഒരെണം കയ്യിന്ന് വാങ്ങി ബാക്കിൽ സീറ്റിൽ വെച്ചു. ഡ്രസ്സ്‌ ഇരിക്കുന്ന ബാഗ് ഞാൻ മടിയിൽ വെച്ചിട്ട് കാറിൽ കയറി.
കുഞ്ഞമ്മ പാർക്കിംഗ് ലോട്ട് ആയോണ്ടും ഡ്രൈവിംഗ് അത്ര പരിചയമില്ല എന്നുള്ളതു കൊണ്ടും അവിടുന്ന് വണ്ടി എടുക്കാൻ പാട്പെടും എന്ന് മുഖത്തെ ടെൻഷൻ കണ്ടപ്പോൾ തോന്നി.
“കുഞ്ഞമ്മേ കീ താ. ഞാൻ വണ്ടി എടുക്കാം”ഞാൻ പറഞ്ഞു
“വേണ്ട മോനെ, ഞാൻ എടുക്കാം. കുറെ വണ്ടി കിടന്നപ്പോൾ എന്തോ. അതാ”
“അത് തന്നെയാ ഞാൻ പറഞ്ഞെ ഞാൻ പാർക്കിംഗിൽ നിന്ന് വെളിയിൽ ആകാം.. കീ താ. കുഞ്ഞമ്മ കേറൂ. “ഞാൻ അതും പറഞ്ഞു വണ്ടി പുഷ്പം പോലെ അവിടുന്ന് ഇറക്കി കുഞ്ഞമ്മയെ ഞെട്ടിച്ചു. അച്ഛനെ ഓഫീസിൽ നിന്ന് വിളിക്കലും കൊണ്ട് വിടലും ഒക്കെ ഞാൻ ആണ്. കോളേജിലും കാറിൽ ആണ് പോകുന്നെ. So അതിൽ expert ആണ്.
അവിടുന്ന് ഇറങ്ങി കീ കുഞ്ഞമ്മക്ക് തന്നെ തിരികെ കൊടുത്തു. “ഹാവൂ..നന്നായി..”കുഞ്ഞമ്മ ചിരിച്ചിട്ട് വണ്ടി എടുത്തു.
“എങ്ങനെ ഉണ്ടാരുന്നു യാത്ര ഒക്കെ..”കുഞ്ഞമ്മ ചോയിച്ചു
“AC ആയോണ്ട് ക്ഷീണം അറിഞ്ഞില്ല കുഞ്ഞമ്മേ..നന്നായിരുന്നു..”
“അവളുടെ നിർബന്ധം കൊണ്ടാണ്..ഞാൻ പറഞ്ഞതാ മോനെ ബുദ്ധിമുട്ടിക്കണ്ട എന്ന്‌..പറഞ്ഞാൽ കേൾക്കണ്ടേ”
“ഏയ്‌ സാരമില്ല കുഞ്ഞമ്മേ. ഇതിലെന്ത്‌ ബുദ്ധിമുട്ട് 5ദിവസത്തേക്ക് അല്ലെ ” കള്ളമാണെലും ഞാൻ പറഞ്ഞു.
പിന്നെ അവിടുത്തെ വിശേഷവും നാട്ടിലെ കാര്യം ഒകെ കുഞ്ഞമ്മ ഓരോന്ന് ചോദിച്ചു ഫ്ലാറ്റ് എത്തി. കൂടുതലും എന്റെ മറുപടി മൂളലും ചിരിയും ആയിരുന്നു.

വലിയ ഒരു അപാർട്മെന്റ് ആണ്.. 2nd ഫ്ലോറിൽ ആയിരുന്നു കുഞ്ഞമ്മേടെ ഫ്ലാറ്റ്.ലിഫ്റ്റിൽ കേറി ഞങ്ങൾ അവിടെ എത്തി. കുഞ്ഞമ്മ ഒരു ഫ്ലാറ്റിന്റെ കതക് തട്ടി.ആരോ അത് തുറന്നു. ഒരു സ്ത്രീ ആയിരുന്നു
“നിർമലേ ഇതാണ് കണ്ണൻ..” നിർമല ചെറിയ ചിരിയോടെ
“പിന്നെ കണ്ണന് നമ്മളെ അറിയില്ലേലും പഠിത്തവും റാങ്കുകാരനേം ഒക്കെ ഞങ്ങക്കറിയാം.”
ഞാൻ വലിയ വിനയത്തോടെ തന്നെ നിന്നു.
“അത് പിന്നെ നമ്മുടെ കുട്ടിക്ക് എന്തെങ്കിലും ഒക്കെ നേട്ടമുണ്ടാകുമ്പോൾ ഞാൻ ഇവളോട് പറയും” കുഞ്ഞമ്മ പറഞ്ഞു.
“ശെരിയടി എന്നാ അവൻ ഒന്ന് ഫ്രഷ് ഒകെ ആവട്ടെ. നിങ്ങൾ മറ്റെന്നാൾ വരുമല്ലോ” കുഞ്ഞമ്മ ചോദിച്ചു
“അതെ. കണ്ണാ എന്റെ മോളുടെ കൊച്ചിന്റെ നൂലുകെട്ടാ..തൃശൂർ തന്നാ.ഗുരുവായൂർ വെച്ച്. 2day കാണില്ല.. ”
“ശെരി ആന്റി -ഞാൻ പറഞ്ഞു

സംസാരിച്ചിട്ട് ഞങ്ങൾ ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കേറി.
3 bhk ഫ്ലാറ്റാണ്.അത്യാവശ്യം നല്ല സൗകര്യമുള്ള ഫ്ലാറ്റാണ്.. ഹാളിനു കുറച്ചു വലിപ്പക്കുറവുണ്ട്. ഹാളും ഡൈനിങ്ങ് ഏരിയയും തമ്മിൽ ചെറുതായി പോഷൻ ചെയ്തിട്ടുണ്ട്. ഞാൻ ചുറ്റുമെല്ലാം കണ്ണോടിച്ചു..പക്ഷെ ഒരു അടുക്കും വൃത്തിയും കുറവ് പോലെ തോന്നി എനിക്ക്. പിന്നെ കുഞ്ഞമ്മ ജോലിക്കാരിയും ആയോണ്ടാവാം..അല്ലെങ്കിൽ സ്ഥിരം താമസിക്കുന്നവർക്ക് അത് തോന്നാത്ത ആവാം പിന്നെ ഞാൻ ഇതിലൊക്കെ അല്പം കൂടുതൽ ശ്രദ്ധിക്കുന്ന ആളാണല്ലോ.. ഞാൻ ബാഗ് ഹാളിലെ സോഫയിൽ വെച്ചിട്ട് നേരെ പോയത് അടുക്കളയിലാണ്. അടുക്കള ഒട്ടും ഓർഡർ ഇല്ല പക്ഷെ നല്ല സ്പേസ് ഉണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ഫ്രിഡ്‌ജും.ഞാൻ അത് തുറന്ന് കുറച്ചു വെള്ളം കുടിക്കവേ.. കുഞ്ഞമ്മ അവിടേക്ക് വന്നു..
“മോനെ ആ മുറിയിൽ കൊണ്ട് പോയി സാധനം ഒക്കെ വെച്ചോളൂ..ഞാൻ ചായ ഇടാം”എനിക്കുള്ള ബെഡ്‌റൂം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറഞ്ഞു.
“എനിക്ക് ചായ ശീലമില്ല. കട്ടൻ മതി കുഞ്ഞമ്മേ”എന്നിട്ട് ഞാൻ ബാഗ് എടുത്ത് റൂമിലേക്ക് നീങ്ങി.
ഈ റൂം എന്തായാലും വൃത്തിയാക്കിയിട്ടുണ്ട്..പിന്നെ ബാത്രൂം അറ്റാച്ഡ് ആണ്..ബാൽക്കണിയും ഉണ്ട്. ഞാൻ ഡ്രസ്സ്‌ എടുത്ത് അലമാരയിൽ ഒന്നൊതുക്കി വെച്ചിട്ട് ബുക്സ് ഒക്കെ ടേബിളിൽ അടുക്കി വെച്ചു. നല്ല ക്ഷീണം ഉള്ളോണ്ട് തോർത്തും സോപ്പ്‌മെടുത്ത്‌ ഞാൻ കുളിക്കാൻ കേറി..സ്വന്തം തോർത്തും സോപ്പൂമൊക്കെ എന്റെ ശീലമാണ്..കുഞ്ഞമ്മ കുളിമുറിയിൽ ഒരു പുത്തൻ തോർത്തും സോപ്പും വെച്ചിട്ടുണ്ടാരുന്നു. അതുകൊണ്ട് ഞാൻ അത് ഉപയോഗിച്ചു. കുളി പാസ്സാക്കിയ ശേഷം ടീഷർട്ടും കൈലിയും ഉടുത് ഞാൻ പുറത്തിറങ്ങി. എനിക്ക് വീട്ടിൽ നിക്കുമ്പോൾ ഈ വേഷമാണ് കംഫർട്. കുഞ്ഞമ്മ കട്ടാനുമായി വന്നു. എനിക്കൊട്ടും ഇഷ്ടം ആയില്ല..എന്റെ കടുപ്പവും പഞ്ചസാരയുടെ അളവും ഒന്നും ശെരിയാകാത്തൊണ്ട് കഷ്ടപ്പെട്ട് ഞാൻ അത് കുടിച്ചു..കുഞ്ഞമ്മ അപ്പോഴും അച്ഛന്റെ കാര്യവും ലെച്ചുന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഇരിക്കാനുണ്ട്. ഇത്തരം സംസാരങ്ങൾ ശീലമില്ലാത്തോണ്ട് എനിക്ക് അവിടെ ഇരിക്കാൻ പ്രയാസം തോന്നി.
“കുഞ്ഞമ്മേ.. എനിക്കിനി കഴിക്കാൻ ഒന്നും വേണ്ട. യാത്രയുടെ മടുപ്പ് ആണെന്ന് തോന്നുന്നു. ഞാൻ കിടക്കുവാ..” ഞാൻ എഴുന്നേറ്റിട് പറഞ്ഞു.
“ശെരി മോനെ.. ഉറങ്ങിക്കോ..തലവേദന വല്ലോം ഉണ്ടേൽ അവിടെ കപോർടിൽ ബാം ഇരിപ്പുണ്ട് കേട്ടോ”
അന്ന് രാത്രി ഞാൻ കിടന്നെങ്കിലും എനിക്ക് ഒട്ടും ഉറങ്ങാൻ പറ്റാനുണ്ടാരുന്നില്ല. എനിക്കെന്റെ റൂമിൽ അല്ലാതെ മാറികിടന്നാൽ ഇതാണ് പ്രശ്നം. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു ഞാൻ..എന്റെ മനസ്സ് ആകെ അലങ്കോലപെട്ട പോലെ എനിക്ക് തോന്നി.. അത്രക്കും മൂഡ്ഔട്ട്‌ ആയി..
എണീറ്റ് പല്ല് തേച് ബാത്‌റൂമിൽ പോയ ശേഷം അടുക്കളയിൽ ചെന്നപ്പോൾ കുഞ്ഞമ്മ ദോശ ഉണ്ടാക്കുകയാണ്..
“മോൻ ഈ നേരത്തൊക്കെ എണീക്കുവോ..ഇവിടെ ഉള്ള ആള് 8 ആവാതെ കണ്ണ് തുറക്കാറില്ല”ലെച്ചുവിന്റെ കാര്യമാണ് കുഞ്ഞമ്മ പറഞ്ഞത്. സമയം 6:45am ആയിരുന്നു.എന്നാൽ ഞാൻ ഇന്ന് ലേറ്റ് ആണ് എന്റെ കണക്കിൽ.. 6am nu ജോഗ്ഗിങ്ങിനു പോകുന്ന ശീലമാണ് എനിക്ക്..
ഞാൻ ചിരിയോടെ അതൊക്കെ കേട്ടിരുന്നു.. കുഞ്ഞമ്മക് ഇന്ന് ഡ്യൂട്ടി ഉണ്ട്.. ഭക്ഷണം ഉണ്ടാക്കിയിട്ട് റെഡി ആകാൻ പോയി..രവികത്തേക്കും ഉച്ചക്കത്തെക്കും ഉള്ള എല്ലാം റെഡി ആക്കിയിട്ടുണ്ട്.. ഞാൻ കുഞ്ഞമ്മ വരാണെന് മുന്നേ 3ദോശ പ്ലേറ്റിൽ എടുത്തു. ഒന്നു ടെസ്റ്റ്‌ ചെയ്യാൻ ചമ്മന്തിയിൽ മുക്കി

കഴിച്ചു..അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി.. എന്റേം കുഞ്ഞമ്മേടേം spices ഒക്കെ വ്യത്യാസമാണ്. ഞാൻ ഒരെണ്ണമേ തിന്നുള്ളു..എന്നിട്ട് റൂമിൽ കേറി വാതിൽ അടച്ചു ഒന്ന് കിടന്നു..
കുഞ്ഞമ്മ ഡോർ മുട്ടിയപ്പോൾ ഞാൻ തുറന്നു..
“ഒരെണ്ണമേ കഴിച്ചുള്ളോ നീ..ഇഷ്ടായില്ലേ നിനക്ക്”
“അല്ല കുഞ്ഞമ്മേ എനിക്ക് വിശപ്പ് നന്നേ കുറവാ..എന്തോ സ്ഥലം മാറിട്ടൊക്കെ ആവും” കുഞ്ഞമ്മയുടെ മുഖത്തു ചെറിയ വിഷമം കണ്ടു ഞാൻ.. കുഞ്ഞമ്മ യാത്ര പറഞ്ഞു പുറത്തേക് പോയി.. അച്ഛൻ വാശികൾ മാറ്റിവെക്കണം എന്നൊക്കെ പറഞ്ഞത് ഓർത്തു ഞാൻ. പക്ഷെ ശെരിക്കും എന്നെ മനസിലാക്കുന്നവർക്കറിയാം ഇതൊന്നും എന്റെ വാശികൾ അല്ല.. എന്റെ ജീവിതത്തിലേ ശീലങ്ങൾ ആണെന്ന്..
അങ്ങനെ ഉച്ചക്കും ഫുഡ്‌ പേരിന് മാത്രമായിരുന്നു.. എനിക്ക് നല്ല വിശക്കുന്നും ഉണ്ട്..
വൈകുന്നേരം കുഞ്ഞമ്മ എത്തി..ഞാൻ 7അയപ്പഴാ റൂമിനു വെളിയിൽ pinne ഇറങ്ങിയത്. കുഞ്ഞമ്മ ലെച്ചുവിനെ വിളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു..അപ്പോൾ ഞാൻ ജസ്റ്റ്‌ tv ഓൺ ആക്കിയപ്പോൾ ആണ് എന്നെ മൊത്തത്തിൽ തകർത്ത ആ വാർത്ത ടീവിയിൽ വന്നത്. രാജ്യം 21ദിവസം അടച്ചിടുന്നു എന്നും എല്ലാരും നിൽക്കുന്ന സ്ഥലത്ത് തുടരണം പൊതുഗതാഗതഗമുണ്ടാകില്ല എന്നും..ഞാൻ തളർന്നു അവിടെ തന്നെ ഇരുന്നു.. ന്യൂസ്‌ കേട്ട് കുഞ്ഞമ്മയും വന്നു..
“അയ്യോ..ആകെ കൊഴപ്പം ആയല്ലോ “കുഞ്ഞമ്മ പറഞ്ഞു.. എന്റെ മുഖത്തെ വിഷമം കുഞ്ഞമ്മക്ക് മനസിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളു.. അത്കൊണ്ട് എന്നോട് ഒന്നും ചോദിക്കാതെ തന്നെ ലെച്ചുവിനെ വിളിച്ചു കുഞ്ഞമ്മ ഇതേപ്പറ്റി വേവലാതിപ്പെടുന്ന കണ്ടു..ആകെ ഡൌൺ ആയ ഞാൻ അന്ന് കതകടച്ച ശേഷം അന്ന് തുറന്നില്ല.. കുഞ്ഞമ്മ ഭക്ഷണം കഴിക്കാൻ 1-2തവണ വാതിൽ മുട്ടിയെങ്കിലും ഉറക്കം നടിച്ചു ഞാൻ കിടന്നു..
a
WRITTEN BY

admin

Responses (0 )