-50% Intro price for the next 72 hours only!. Buy now →

Kambi stories

കാന്താരി 6 [Doli]

കാന്താരി 6 Kanthari Part 6 | Author : Doli [ Previous Part ] [ www.kkstories.com ]     ഈ ഭൂമിക്ക് മോളിൽ ഒള്ള എല്ലാത്തിനേം വെറുത്ത് ജീവിതം മടുത്ത പോലെ ആയി എനിക്ക്…. ഞാൻ കണ്ണ് മിഴിച്ച് ഓരോന്ന് ഓർത്തോർത്ത് നക്ഷത്രം എണ്ണി കെടന്നു…. തിരിച്ച് പോയാലോ എന്നൊരു ചിന്ത വരെ വന്ന നിമിഷം ഒണ്ടായി… ചിന്തകളിൽ നിന്ന് തിരിച്ച് വന്നത് ഫോൺ അടിക്കുന്ന കേട്ടിട്ടാണ്… അച്ചു ആണ്… ഞാൻ കോൾ അറ്റന്റ് […]

0
1

കാന്താരി 6

Kanthari Part 6 | Author : Doli

Previous Part ] [ www.kkstories.com ]


 

 

ഈ ഭൂമിക്ക് മോളിൽ ഒള്ള എല്ലാത്തിനേം വെറുത്ത് ജീവിതം മടുത്ത പോലെ ആയി എനിക്ക്….

ഞാൻ കണ്ണ് മിഴിച്ച് ഓരോന്ന് ഓർത്തോർത്ത് നക്ഷത്രം എണ്ണി കെടന്നു….

തിരിച്ച് പോയാലോ എന്നൊരു ചിന്ത വരെ വന്ന നിമിഷം ഒണ്ടായി…

ചിന്തകളിൽ നിന്ന് തിരിച്ച് വന്നത് ഫോൺ അടിക്കുന്ന കേട്ടിട്ടാണ്…

അച്ചു ആണ്… ഞാൻ കോൾ അറ്റന്റ് ചെയ്ത് നോക്കി

അച്ചു : ഹലോ എടാ

ഞാൻ : പറ ടാ

അച്ചു : എന്തൊക്കെ ആണ് അവടെ സമ്പവിക്കുന്നെ…

അവൻ ചെറിയ ഞെട്ടലോട് കൂടെ പറഞ്ഞു…

ഞാൻ : അച്ചുവേ…

അച്ചു : എന്താ ടാ നിനക്ക്… അയ്യേ ദേ കരയല്ലേ നായെ നീ…

ഞാൻ : അച്ചു നീ പറ ഞാൻ ഒരു ദ്രോഹി ആണോ

അച്ചു : എന്നാരാടാ പറഞ്ഞെ

ഞാൻ : എല്ലാരും എല്ലാരും നന്ദു അടക്കം….

നെഞ്ച് പൊട്ടി ഞാൻ അവനോട് കരഞ്ഞ് പറഞ്ഞു…

അച്ചു : അത് കൂടെ പറയാൻ ആണ് ഞാൻ വിളിച്ചത്… അവന് നല്ല സങ്കടം ഒണ്ട് നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയത്….

ഞാൻ : ഇല്ലടാ അവന്റെ ഭാഗത്ത് നോക്കിയാ ശെരി ഒണ്ട് ബ്രോ…. ഞാൻ ആരാ നീ പറ അവന്റെ എന്നിട്ട് ഞാൻ ചെയ്തത് ചെറ്റത്തരം തന്നാ എനിക്കറിയാ…

അച്ചു : ശെരി പോട്ടെ വിട്ടേക്ക് അവൻ എന്ത് പറയുന്നു

ആര് ടാ….

അച്ചു : ആ ഹരി

ഞാൻ : സത്യം പറയാലോ മച്ചാ 🥹 അന്ന് ആ നിമിഷം അവനെ പിടിച്ച് കൊടുത്തെങ്കിലും എനിക്ക് അത് വേണ്ടിയിരുന്നില്ല എന്ന് ഇപ്പൊ തോന്നുന്നു… ആ തായോളി ഒക്കെ തീരണ്ടവൻ തന്നാ

അച്ചു : എന്നിട്ട് നീ എന്തിനാ അങ്ങനെ ചെയ്തേ

ഞാൻ : എടാ അപ്പൊ ഞാൻ അവന്റെ അമ്മടെ കരച്ചല് കണ്ട് വീണ് പോയി ടാ…. എല്ലാരും കരുതുന്ന പോലെ ഈ നടത്തം മാത്രെ ഉള്ളു… സങ്കടം കണ്ട് മൊഖം തിരിക്കുന്നത് എന്നെ കൊണ്ട് പറ്റാത്ത പണിയാ…. നിനക്ക് അറിയാലോ

അച്ചു : ഉം പോട്ടെ പോട്ടെ…( ആ ആ തരാ തരാ ) രാമാ ദേ ജാനുന് എന്തോ പറയാൻ ഒണ്ടെന്ന്

ജാനു : ഹലോ ടാ….

ഞാൻ ഒന്നും പറയാതെ കേട്ടോണ്ട് ഇരുന്നു

ജാനു : ശിവാ

ഞാൻ : പറഞ്ഞോ

ജാനു : എടാ എങ്ങനെ ടാ നമ്മള് പറ്റിക്കപ്പെട്ടത്… അവള് പപ്പ ഇത്ര മോശം ആയിരുന്നോ ടാ ഞാൻ അവളെ എന്റെ സ്വന്തം പോലെ സ്നേഹിച്ചതാ എങ്ങനെ രാമു.. How can someone hurt him daa… ഹാഹ്

ഞാൻ : ജാനു അത് എന്താ വച്ചാലെ ഞാൻ നിങ്ങളോട് വീണ്ടും വന്ന് ചേരാൻ പാടില്ലായിരുന്നു അതിന്റെ ആണ്… ഓർമ വച്ച കാലം തൊട്ട് ഞാൻ കാരണം എല്ലാർക്കും നാശം മാത്രം ആണ്..

ജാനു : പോട്ടടാ… നീ സങ്കടപ്പെടണ്ട… പിന്നെ പ്ലീസ് ദയവ് ചെയ്ത് നീ ഇതിന് ഒന്നും തിരിച്ച് ചെയ്യാൻ നിക്കല്ലേ നിനക്ക് anger issue’s ഒള്ളതാ ഞങ്ങള് പെട്ടന്ന് വരാ…ഒരിക്കലും നീ ഒന്നും തിരിച്ച് ചെയ്യാൻ നിക്കരുത്…

അവളുടെ ആശ്വാസ വാക്കുകൾ എന്നെ ജീവനോടെ കുഴിച്ച് മൂടി… ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആത്മാർഥമായ് എന്നോട് നല്ലവാക്ക് പറഞ്ഞ ഒരാൾ ജാനു… 😣

ജാനു : ഹലോ

ഞാൻ : പറ ജാനു

ജാനു : എനിക്ക് അവളെ ഒന്ന് നേരിട്ട് കാണണം… ആ പിശാശിനെ അവനോട് ഇങ്ങനെ ചെയ്യാൻ തോന്നിയ അവൾക്ക് നിന്നോട് എന്തും ചെയ്യാൻ പറ്റും നീ സൂക്ഷിക്കണം കേട്ടോ….നീ എന്ത് വിചാരിച്ചാലും i don’t care for real ഞാൻ പറഞ്ഞെന്ന് മാത്രം…

എനിക്ക് കണ്ണും മനസ്സും ഒരേ പോലെ നെറഞ്ഞു….

ജാനു : നീ കെടന്നോ ഗുഡ് നൈറ്റ്… ഒറ്റ കാര്യം കൂടെ, നിന്നോട് ആർക്കും ഒരു ഇഷ്ട്ടക്കൊറവും ഇല്ല….

ഞാൻ : എനിക്ക് എന്തോ വല്ലാത്ത സന്തോഷം പെട്ടെന്ന്

ഞാൻ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു…

ജാനു : പോട്ടെ ടാ ദേ ഞങ്ങള് നിന്നെ misunderstood ചെയ്യില്ല കേട്ടോ…ഞാൻ അച്ചുന് ഫോൺ കൊടുക്കാ….

ആച്ചു : ഹലോ

ഞാൻ : ബ്രോ താങ്ക്സ് എന്താ അറിയോ എനിക്ക് ഇനി കൊറച്ച് സമാദാനം ആയിട്ട് ഒറങ്ങാ…🥹

അച്ചു : എന്താടാ ഇത് ദേ ചെക്കന്മാര് കരയില്ല… അറിയാലോ റൂൾ

ഞാൻ :ഇല്ലെന്ന്…. പക്കാ

അച്ചു : പിന്നെ അവള് പറഞ്ഞത് നീ mind ആക്കണ്ട… ഞാൻ അറിഞ്ഞു ജസ്റ്റിനെ തൂക്കിയത്…

ഞാൻ : അത്

അച്ചു : എന്തോന്ന് ടാ നീ ചെയ്തേ അവനെ

ഞാൻ : പിന്നെ നീ കണ്ടതാണോ ആ ക്ലിപ്പ് പട്ടിയെ പോലെ ഇന്ദ്രനെ ബെൽറ്റ്‌ വച്ച് പിടിച്ച് വക്കുന്നു അവന്റെ കൈ ഞാൻ വെട്ടി എടുത്തേനേ രുദ്രൻ മാമൻ പിടിച്ച കൊണ്ടാ…ആഹ്… തായോളി പൊലയാടി ഒമ്മാളെ…

തലയിലേക്ക് രക്ത ഓട്ടം കൂടിയ പോലെ തോന്നി…

അച്ചു : ശെരി…. രാമാ ഞങ്ങളെ നിനക്ക് ഇഷ്ട്ടം ഒണ്ടേ നീ ഒന്നിനും പോവില്ല… കേട്ടല്ലോ…അത് പോട്ടെ നീ ഇനി സൂക്ഷിച്ചോ ഒന്ന്

ഞാൻ : എന്തിന് സൂക്ഷിക്കാൻ എന്നെ ഒരുത്തനും ഒരു പുല്ലും ചെയ്യില്ല ഇന്ദ്രനേം ചെയ്യില്ലായിരുന്നു പക്ഷെ അമ്മൂനെ വച്ച് കളിച്ചു എന്റെ പുന്നാര അളിയൻ ഇവനെ ഒക്കെ… തായോളി തായോളി തായോളി… ആഹ്…

ഒരു സെക്കന്റ്‌ എന്റെ കൈയ്യീന്ന് പോയി…

അച്ചു : പ്രാന്താണോ നായെ നിനക്ക്… നീ അടങ്ങിക്കോ രാമാ… മണ്ടത്തരം ചെയ്ത് ഉണ്ട തിന്നാൻ ആണേ ഞാൻ ഒന്നും പറയുന്നില്ല…

ഞാൻ : ഞാൻ എങ്ങനെ ഇനി അവനെ കാണാൻ പോവും. ചെറിയച്ചന്റെ മൊഖത്ത് എങ്ങനെ നോക്കും, എടാ ചെറിയമ്മ പാവം ടാ അവര് എത്ര സങ്കടപ്പെട്ട് കാണും ടാ…

അച്ചു : ഒരുപാട്… ഒരുപാട്…

അവന്റെ ഒച്ച എടറി…

ഞാൻ : എന്തേലും കൊഴപ്പം ഒണ്ടോ ടാ

അച്ചു : ഇല്ലടാ

ഞാൻ : ഇല്ല നീ എന്തോ മറക്കുന്ന പോലെ കാര്യം പറ അച്ചു ദേ നമ്മള് ഒറ്റ കൈ ആണ് അറിയാലോ

അച്ചു : ഒന്നൂല്ലാ

ഞാൻ : അച്ചുവേ

അച്ചു : ശേ ഇവൻ

ഞാൻ : പറ പ്ലീസ് എനിക്ക് സമാദാനം കിട്ടില്ല

അച്ചു : എടാ അത് ഇന്ദ്രൻ ഇല്ലേ

ഞാൻ : ആഹ്…ഹ് ഹ്… ഹ്

ശ്വാസം മുട്ടുന്ന പോലെ

അച്ചു : ഒന്നൂല്ല ടാ ഒന്നൂല്ലാ അവന് കൊഴപ്പം ഒന്നും ഇല്ല….

ഞാൻ : പിന്നെ എന്തിനാ മൈരേ നീ ഇത്ര ഷോ ഇടുന്നെ എന്തോ ഇണ്ട്…ഹ് ഹ് അമ്മാ…

അച്ചു : എടാ അവന് അന്ന് നടന്ന ഒന്നും ഓർമ ഇല്ലടാ… ഡോക്ടർ പറഞ്ഞത് temporary memory loss ആണെന്നാ

ഒരു നിമിഷം എന്റെ ഹൃദയം നിന്നു…

രാമു… ടാ ഹലോ ഹലോ… രാമാ

ഞാൻ : എന്താടാ ഞാൻ ചെയ്തേ ഞാൻ എന്താ ടാ ചെയ്തേ….

ആ പാതിരാത്രി ഒരു പ്രാന്തനെ പോലെ ഞാൻ അലറി…

അച്ചു : ടാ ടാ മച്ചാ നിർത്ത് നിർത്ത്… ഒന്നൂല്ലാ ആദ്യം നീ സമാദാനം ആയി ഇരിക്ക്… ഞാൻ ആണ് പറയുന്നേ

ഞാൻ : ഇല്ല അച്ചു ഇല്ലാ ഇനി അവൻ ജീവിച്ച് ഇരിക്കണ്ട… അവനെ കൊന്നിട്ട് ഞാൻ ജെയിലിൽ പോവാ…

ഞാൻ നെഞ്ചത്തടിച്ച് പറഞ്ഞു….

അച്ചു : ഇതാ ഇതാ ഞാൻ പറഞ്ഞെ എടാ ഒന്നൂല്ലാ അത് വെറും ഷോക്ക് ആണ് അവൻ നാളെ ശെരി ആവും…

ഞാൻ : ഇല്ല ടാ ആ ഹരി അവനെ തലക്കടിച്ചു അതന്നെ അവനെ ഞാൻ കൊല്ലും…. നിക്ക് നിക്ക്

അച്ചു : നിർത്ത് മൈരേ…

ഞാൻ : ഇല്ല ഞാൻ മാറില്ല എനിക്ക് ഒന്നും കേക്കണ്ട വച്ചിട്ട് പോ….

ഞാൻ ഫോൺ കട്ടാക്കി….

ഞാൻ റൂമില് കേറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

തല ഒക്കെ മരവിച്ചു…

അയ്യോ ചെവിയിന്ന് ചോര വന്ന് കാണോ… സോറി ഇന്ദ്രാ സോറി 🙏 ഞാൻ ആണ് ആ പെഴച്ചവളെ ഉള്ളില് വിട്ടത്…

എന്റേം പപ്പടെം കല്യാണ ഫോട്ടോ അവടെ ഇരിക്കുന്നു

ഞാൻ ഓടി പോയി അത് എടുത്ത് ഒറ്റ ഏറ് എറിഞ്ഞു…

തറയിൽ ഇട്ട് ചവിട്ടി തേച്ച്…. കൈ കൊണ്ട് ഇടിച്ച് ഇടിച്ച് മടക്കി അതിനെ മൂലക്ക് തൂക്കി ഇട്ടു….

Narayan Jr calling…

ഞാൻ : ഹലോ ഹലോ… നന്ദ…

നന്ദൻ : വായ മൂടി മൂലക്ക് പോയി ഇരുന്നോ കേട്ടല്ലോ ഒച്ച എങ്ങാനും ഇണ്ടാക്കിയാ നിന്നെ

നന്ദ… ഞാൻ കാരണം

നന്ദൻ : വാ അടക്കടാ ഊമ്പാ… ഒച്ച

ഞാൻ : നന്ദ പ്ലീസ്

നന്ദൻ : ഒച്ച പൊങ്ങിയാ…

ഞാൻ : ഹലോ

എനിക്കറിയാ

അവൻ അടഞ്ഞ ഒച്ച വച്ച് പറഞ്ഞു

നന്ദൻ : ഞാൻ അവന് എതിരെ തിരിഞ്ഞാലും നീ

🥹..

ഞാൻ : സോറി പ്ലീസ് പ്ലീസ്… ഞാൻ മരിക്കട്ടെ പറ…

നന്ദൻ : മൂഡ് മൈരേ

ഞാൻ : അവന് എങ്ങനെ ഇണ്ട് ഇപ്പൊ

നന്ദൻ : അറിയില്ല ഞാൻ അങ്ങോട്ട് പോയില്ല…

ഞാൻ : എടാ ആ ഹോസ്പിറ്റൽ ഏതാടാ

നന്ദൻ : അത് മറ്റേ കുരിയൻ ഡോക്ടർടെ

ഞാൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ

നന്ദൻ : ഇല്ലെന്ന്, അച്ചു വിളിച്ച് പറഞ്ഞു ആ ഊമ്പനോട് ഞാനാ പറഞ്ഞെ

ഞാൻ : നീ ഒന്നും പറയണ്ട എല്ലാം ഞാൻ ഏറ്റു

നന്ദൻ : എന്റെ മൈരേ ചുമ്മാ ഇരി രാമാ നീ ഒന്ന്

ഞാൻ : ഇല്ല നന്ദ എനിക്ക് സമാദാനം ഇല്ല പ്ലീസ്

നന്ദൻ : എന്നാ പോ നീ നിന്റെ സമാദാനത്തിന് അവനെ പോയി തല്ലേ കൊല്ലേ എന്തേലും ചെയ്യ് അത് അറിഞ്ഞ് ഇവൻ പോയാലും നിനക്ക് നിന്റെ ദേഷ്യം തീർത്താ പോരെ

എന്താ ടാ നീ പറയുന്നേ

നന്ദൻ : അതെ അവന് സങ്കടം വരുന്ന ഒന്നും കാണാൻ കേക്കാൻ പാടില്ല നീ പോയി മറ്റവനെ കൊല്ല് അവൻ അറിയട്ടെ ബാക്കി ജീവിതം മുഴുവൻ ലൂസ് പുണ്ടെ പോലെ അവൻ നടക്കട്ടെ നീ ജെയിലിൽ കെടക്ക്…

അത്രക്ക് സീൻ ആണോ

നന്ദൻ : അതേ ആരാഗ്യത്തിന് ഒരു കൊഴപ്പവും ഇല്ല പക്ഷെ സ്‌ട്രെസ് പറ്റില്ല നീ ഇതൊന്നും അറിയണ്ടാ പറഞ്ഞിട്ടാ അന്ന് വന്നപ്പോ പോലും ആട്ടി വിട്ടത്… ഒക്കെ പോട്ടെ നീ തൽക്കാലം ഒന്നും ചെയ്യണ്ട അല്ല ഇത്ര ഒക്കെ പറഞ്ഞിട്ടും നീ പുള്ത്തി ആവാൻ ആണേ പോ…

അവൻ ഫോൺ കട്ടാക്കി…

തലക്ക് ഒരു പെരുപ്പ് പോലെ അടിവയർ വേദന പോലെ ഒക്കെ…

 

.
.
.
> പൊലർച്ചെ ആയപ്പോ ഞാൻ കണ്ണ് തൊറന്ന് നോക്കി വല്ലാത്ത തണുപ്പ്… ഫോൺ എടുത്ത് നോക്കി അഞ്ചെമുക്കാൽ ആയി ടൈം…

മെല്ലെ എണീറ്റ് പോയി ഫോൺ കുത്തി ഇട്ട് താഴോട്ട് എറങ്ങി പോയി…

അമ്മ തൊളസിക്ക് വെള്ളം ഒഴിച്ച് തിരിച്ച് വരുന്നു രാത്രി ജാനു അച്ചു രണ്ട് പേരും തന്ന സ്നേഹം കൊണ്ടോ എന്തോ എനിക്ക് കൊറച്ച് ഉന്മേഷം തോന്നി…അപ്പഴും അവന്റെ കാര്യം ഓർത്ത് മനസ്സ് ഒരു വല്ലാത്ത പോലെ…

അമ്മ എന്നെ നോക്കി

ഞാൻ ചെറുതായി ചിരിച്ചു

അമ്മ ശ്രദ്ദിക്കാതെ മിണ്ടാതെ പോയി

ഫോൺ അടിക്കുന്ന ഒച്ച കേട്ട് തിരിച്ച് കേറി പോയി…

റീചാർജ് തീരാൻ ആയെന്ന് പറഞ്ഞുള്ള വിളി….

അത് കഴിഞ്ഞതും ഞാൻ രണ്ടാം ഒറക്കത്തിലേക്ക് പെട്ട് പോയി…

പണ്ട്രണ്ട് മണി ആയി പിന്നെ എണീക്കാൻ….

അതും അശ്വതിടെ കോൾ വന്നപ്പോ…

ഞാൻ : ഹലോ 😃

അശ്വതി : നിന്റെ മറ്റവൾടെ നമ്പർ ഒന്ന് തന്നെ പെട്ടെന്ന് അയക്ക്…

ഞാൻ : ഹലോ അച്ചു

അശ്വതി : രാമാ എനിക്ക് കെടന്നിട്ട് ഒറക്കം വരുന്നില്ല നീ അയക്ക് അല്ല വല്ല ബുദ്ദിമുട്ട് ഒണ്ടോ തരാൻ….

അവള് എന്നെ സംസാരിക്കാൻ സമ്മതിക്കാതെ പറഞ്ഞു…

.
.
.

12:12

അമ്മക്ക് ജൂസ് അടിച്ചോണ്ട് നിക്കുന്ന പപ്പ ഫോൺ അടിക്കുന്ന കേട്ട് എടുത്ത് നോക്കി…

പരിചയം ഇല്ലാത്ത ഒരു നമ്പർ…

ഹലോ ഫോൺ ചെവിയിൽ വച്ച് പപ്പ പറഞ്ഞു

ഞാൻ അശ്വതി ആണ്…ഫോണിലുള്ള ആൾ പറഞ്ഞത് കേട്ട് അവളൊന്ന് വല്ലാതായി…

പപ്പ ഒന്ന് മൂളി

അശ്വതി : സഹോദരനെ രക്ഷിച്ചോ

പപ്പക്ക് ചെറുതായി സങ്കടം വന്നു….

അശ്വതി : വായ തൊറക്ക് മോളെ… അല്ല രാമന്റേം ഇന്ദ്രന്റേം ഒക്കെ നേരെ ചാടുമ്പോ നിനക്ക് നല്ല നാക്കായിരുന്നല്ലോ

പപ്പ : അശ്വതി പിന്നെ സംസാരിക്കാം

അശ്വതി : നിന്റെ സുഖം തെരക്കാൻ അല്ല ഞാൻ വിളിച്ചത്… നീ നോക്കിക്കോ മോളെ തല കുത്തി നിന്നാലും ആ mother fu<ker വെളിയില് വരില്ല അതിനുള്ളത് അങ്കിളിനെ വിളിച്ച് പറഞ്ഞിട്ടാ ഞാൻ നിന്നെ ഒണ്ടാക്കിയത്….

പപ്പ : അശ്വതി ഞാൻ ഒന്ന് പറയട്ടെ

അശ്വതി : നീ ഒരു പുല്ലും പറയണ്ടടി 😡… നിന്നോട് നിന്റെ രീതിക്ക് തറ വർത്താനം പറയാൻ എന്റെ സംസ്ക്കാരം സമ്മതിക്കുന്നില്ല….. ഇന്ദ്രൻ പറഞ്ഞ കാര്യം നീ മറന്നില്ലേ നീ ഓർത്ത് വച്ചോ കരയും നെഞ്ച് പൊട്ടി കരയും… രണ്ട് പാവപ്പെട്ട ചെക്കന്മാർടെ ലൈഫാ നീ കരിച്ച് കാറ്റില് പറത്തിയത്….

പപ്പ : അശ്വതി ഞാൻ ഒന്ന് പറയട്ടെ

അശ്വതി : നീ പറയുന്ന ഒരു കോപ്പും കേക്കാൻ അല്ല ഞാൻ വിളിച്ചത്… ഇത് പറയാനാ നിനക്ക് സന്തോഷം ആയിക്കാണും എന്ന് വിചാരിക്കുന്നു…

അശ്വതി ഞാൻ ഒന്ന്… പപ്പ അവളോട് പറയാൻ ശ്രമിച്ചു

എന്താ, എനിക്ക് അറിയില്ല ഒന്നും അയ്യോ ഞാൻ പാവാ പച്ച മണ്ണാ പറയാൻ ആണോ… ലൂസർ…. അശ്വതി വീണ്ടും അവളെ കളിയാക്കി ഫോൺ കട്ടാക്കി…

.
.
.
> 17:23

ഞാൻ രണ്ടും കൽപ്പിച്ച് ഒന്നൂടെ സൂര്യടെ വീട്ടിലേക്ക് ഇന്ദ്രനെ കാണാൻ പോയി

നന്ദൻ ഉമ്മറത്ത് ഫോൺ നോക്കി ഇരിപ്പുണ്ട്….

ഞാൻ വണ്ടി നിർത്തി എറങ്ങിയതും അവൻ തിട്ടിൽ നിന്ന് എണീറ്റ് എന്റെ നേരെ വന്നു…

നന്ദൻ : എന്ത് വേണം

ഞാൻ : നന്ദ എന്തിനാ ടാ

നന്ദൻ : എറങ്ങി പോ… ഇന്നലെ പറഞ്ഞത് മറന്നോ നീ അവനെ കാണണ്ട

എനിക്ക് വല്ലാതെ ദേഷ്യം വന്നു

നന്ദൻ : എന്താടാ മൈരേ ദേഷ്യം വരുന്നോ നിനക്ക് ഹേ….നീ അവനെ കണ്ടിട്ട് വേറെ വല്ലതും ഒപ്പിക്കും മൂടിക്കൊണ്ട് പൊക്കോ രാമാ നീ… നിനക്ക് ക്ഷമ ഇല്ല

ഞാൻ : ഞാൻ വന്നത് നിന്നെ കാണാൻ അല്ല തടയാൻ നോക്കണ്ട പ്ലീസ്

നന്ദൻ : തടഞ്ഞാ എന്ത് ചെയ്യും അത് പറ നോക്കട്ടെ ആദ്യം

ഞാൻ : നന്ദ നിനക്ക് എന്നെ നല്ല പോലെ അറിയാ പിടി വിട്ടാ നിന്നെ പോലും എനിക്ക് വേദനിപ്പിക്കണ്ടി വരും….

നന്ദൻ : ഓ മറ്റേവനേ പുണ്ട മോൾടെ കൂടെ ചേർന്ന് നീയും മൃഗം ആയല്ലോ ഞാൻ മറന്നു അത്

ഞാൻ : എന്ത് വേണേലും പറഞ്ഞോ ദയവ് ചെയ്ത് എന്നെ വിട്…

നന്ദൻ : ഇല്ല ഒരുകാലത്തും എന്താ അറിയോ നീ എങ്ങനെ നീ… എന്റെ തോളിൽ കൈ ഇട്ട് നടന്ന നീ അവന്റെ അളിയൻ ആയതൊ അത് നിനക്ക് അറിയില്ലാത്തതോ അതൊന്നും അല്ല അവസാനം എല്ലാം അറിഞ്ഞിട്ടും നീ അതും നിനക്ക് എങ്ങനെ ടാ ഇന്ദ്രന്റെ മേലെ ഒരുത്തൻ കൈ വച്ചത് സഹിക്കാൻ പറ്റിയത് രാമാ മൈരേ നന്ദി കെട്ട മൈരേ 😡…. 😞

നന്ദൻ തേങ്ങിക്കൊണ്ട് എന്റെ കോളർ പിടിച്ച് തിരിച്ച് പറഞ്ഞു….

ഞാൻ : എടാ ശെരിയാ ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി… ഒരു കൂട്ടം ആളുകൾ കരഞ്ഞ് പറയുമ്പോ manipulate ആയി പോയി ടാ… എനിക്കൊന്ന് കാണണം ഞാൻ കാരണം നശിച്ച പോയ അവനെ ഒന്ന് കാണട്ടെ നീ പറഞ്ഞപോലെ അവന്റെ അടികൊണ്ട് പഞ്ചർ ആയ ശരീരം കണ്ട് മാർക്ക് ഇട്ടിട്ട് ഞാൻ പൊക്കോളാ…

ഞാൻ തകർന്ന മനസ്സോടെ അവനെ നോക്കി ചിരിച്ചു….

>18:23

ഇന്ദ്രൻ : ഇരിക്കടാ….

ഞാൻ കടിച്ച് പിടിച്ച് വളരെ നോർമൽ ആയി സംസാരിച്ചു…

അവൻ എന്നെ അടിമുടി നോക്കി

ഞാൻ : 😊

ഇന്ദ്രൻ : അറിഞ്ഞില്ലേ

ഞാൻ : ആഹ്

ഇന്ദ്രു : എന്ത്

ഞാൻ : അല്ല

ഇന്ദ്രു : ഓർമ ഒക്കെ പോയി കൊറച്ച് ദിവസം കെടന്നു എല്ലാർക്കും ശല്യം ആയിട്ട്… ദേ ഇന്ന് കാലത്താ ഓർമ തിരിച്ച് വന്നത് എന്നാ വെപ്പ് 😂

ഞാൻ : മതി മതി

നന്ദൻ : ഇന്നാ കുടി

അവൻ ഇന്ദ്രന് എന്തോ കൊണ്ട് കൊടുത്തു

ഇന്ദ്രു : thanks vroh…

ഞാൻ : കുടി കുടി

ഇന്ദ്രു : ആഹ് പിന്നെ കാലത്ത് എറണാകുളം

നന്ദൻ : ആർടെ ഊമ്പാൻ 😡

ഇന്ദ്രു : എടാ നീ കേട്ടില്ലേ നാളെ തൊട്ട് ലില്ലി മാഡത്തിന്റ കൂടെ ആണ്

നന്ദൻ : ഞാനും വരാ

ഇന്ദ്രു : ഒറ്റ ആവശ്യം ഇല്ല ഞാൻ പൊക്കോളാ.. ഇവൻ വന്നോളും എന്റെ കൂടെ…

നന്ദൻ : 🙄

ഇന്ദ്രു : വരോ

ഞാൻ : ആഹ്…

.
.
.
അടുത്ത ദിവസം കാലത്ത് ഞാൻ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി…

ചെറിയമ്മ അവടെ ഒണ്ടായിരുന്നു…

ഞാൻ ഗെയിറ്റിന്റെ വെളിയിൽ തന്നെ നിന്നു…

കേറി വാ ഞാൻ ദേ വന്നു…

അവൻ മേലെ നിന്ന് വിളിച്ച് പറഞ്ഞു…

ചെറിയമ്മ ബാഗ് എടുത്തോണ്ട് വെളിയിലേക്ക് വന്നു കൂടെ അമ്മൂന്റെ അമ്മ മഹി ആന്റി ഹാ പവിടെ അമ്മായി അമ്മ…

അവൻ പിന്നാലെ വന്ന് എന്നെ നോക്കി

മഹി ആന്റി എന്തോ എടുക്കാൻ ആയിട്ട് പോയി

ചെറിയമ്മ : എന്താടാ ഒരു ഒളിച്ച് നിപ്പ്… ഇങ് വന്നെ….

കണ്ണൻ ഷൂ എടുത്തിട്ട് വരാ പറഞ്ഞ് കേറി പോയി…

അവൻ പോയപ്പോ ചെറിയമ്മ എന്നെ സങ്കടത്തോടെ നോക്കി

ചെറിയമ്മ : നീ ഒന്നും ചെയ്തില്ല നീ എന്തിനാ സങ്കടപെടുന്നത്

അവര് രണ്ട് തന്നിരുന്നെങ്കി എനിക്ക് ഇത്ര സങ്കടം വരില്ലായിരുന്നു…ഇത് എന്റെ നെഞ്ചത്ത് കുത്തിയ പോലെ ആയി പോയി….

പക്ഷെ ഇതൊന്നും അല്ല എന്നെ തളർത്തിയത്… അവർ അവനെ വല്ലതും ചെയ്യോ എന്ന ചെറിയമ്മടെ ചോദ്യം ആര് എന്റെ ഭാര്യ ചേട്ടൻ അവർടെ ആൾക്കാര്…

ആ നിമിഷം ഹരിയെ കൊല്ലാ അല്ലെങ്കി സ്വയം ചാവാ ഇതിൽ ഏതേലും ഒരെണ്ണം മാത്രം ആണ് എന്റെ മുന്നിൽ ഉള്ള വഴികൾ എന്ന് എനിക്ക് തോന്നി പോയി….

.
.
.
> 14:23

ഞാൻ പുതിയ ബസ്സ്‌ പണിക്ക് വിട്ടതിന്റ അടുത്ത് പോയി ഉള്ളിൽ ഇരുന്ന് പലതും ആലോചിച്ചു…

ബാക്കിലെ സീറ്റിന്റെ മൂലക്ക് പോയി ഇരുന്ന ഞാൻ മണിക്കൂർകൾ ആയി അതേ ഇരുപ്പ് തൊടങ്ങിയിട്ട്….

എടക്ക് ചെറിയച്ഛൻ പവി ഒക്കെ വിളിച്ചു…

പിന്നെ കൊറച്ച് കഴിഞ്ഞതും അമ്മ വിളിച്ചു

ഹലോ

ഞാൻ : ഉം

അമ്മ : കഴിച്ചോ കുട്ടാ

ഞാൻ : എനിക്ക് ഇപ്പൊ വേണ്ട ഞാൻ വൈകീട്ട് അവന്റെ കൂടെ പോയിട്ട് കഴിക്കാ

അമ്മ : ഉം.. പിന്നെ

ഞാൻ : ആഹ്

അമ്മ : അച്ഛ നിന്നോട് ഒരു കാര്യം ചോദിച്ചു

ഞാൻ : എന്താ

അമ്മ : നീ ഇല്ലേ

ഞാൻ : ആഹ് ഞാൻ ഒണ്ടല്ലോ ഞാൻ ഇണ്ട് പറഞ്ഞോ 😡

അമ്മ : കേക്ക് ടാ

ഞാൻ : സോറി പറഞ്ഞോ 😣

അമ്മ : നീ ക

ജിത്തു( ഇന്ദ്രൻ ) എവടെ

ഞാൻ : അവൻ ലില്ലി ഡോക്ടർ ഇല്ലേ അവർടെ കൂടെ ആണ് എന്തോ meditatiom ഒക്കെ ആണ് അമ്മ കാര്യം പറമ്മാ

അമ്മ : അച്ഛ ചോദിച്ചു

ഞാൻ : ഒന്ന് പറയോ പെട്ടെന്ന്

അമ്മ : ഒന്നൂല്ലാ നിന്നോട് അവർടെ വീട്ടി പോവാൻ പറ്റോ ചോദിച്ചു…

എന്ത്…. ഞാൻ അത്ഭുതത്തോടെ ചോദിച്ചു…

അമ്മ : അല്ല മോനു… ഞാൻ

അമ്മ : അമ്മക്ക് എന്നോട് ഇത് പറയാൻ എങ്ങനെ ധൈര്യം വന്നമ്മാ …

അമ്മ : അതല്ല ചക്കരെ

ഞാൻ : ചക്കര നിങ്ങളോക്കെ ഒരുപാട് ചക്കരയും ഉപ്പും ആക്കി എന്നെ ഈ ലെവൽ ആക്കി അമ്മക്ക് എങ്ങനമ്മാ ചെറിയച്ഛനോട് ഇങ്ങനെ ചെയ്ത അവർക്ക് വേണ്ടി വക്കാലത് പറയാൻ പറ്റണെ… ഇന്ന് അവടെ പോയിട്ട് ചെറിയമ്മ ഒക്കെ എന്ത് രീതിക്കാ എന്നോട് പെരുമാറിയത് അറിയോ മൊഖം കറുപ്പിച്ച പോലും ഇല്ല…

അമ്മ : അല്ല ടാ നീ അവടെ ഇണ്ടായിട്ട് അവടെ ഒന്ന് പോയത് പോലും ഇല്ലല്ലോ അത്….

എനിക്ക് വെഷമം ആണ് തോന്നിയത്…

അമ്മ : ടാ ഹലോ

ഞാൻ : ഞാൻ ചാവട്ടെ 🤣 അതാ നല്ലത്…

വന്ന ദേഷ്യം കടിച്ച് പിടിച്ച് ഞാൻ ഫോൺ കട്ടാക്കി….

അണ്ണാ അണ്ണാ…

ഉണ്ണിടെ വിളി വന്നു…

ഞാൻ : ആഹ്

ഉണ്ണി : അണ്ണാ സ്റ്റിക്കർ പണി കഴിഞ്ഞു വന്ന് നോക്ക്…

ഞാൻ എറങ്ങി മുന്നോട്ട് പോയ്‌ നോക്കി…

എന്തോ പെട്ടെന്ന് ആ സുന്ദരമായ മുഖം കണ്ടപ്പോ ഞാൻ അങ്ങ് മാറി പോയപോലെ എനിക്ക് തോന്നി…

എന്തോ ഒരു കൊറവ് പോലെ

ഞാൻ : സത്താർ ഭായ്

സത്താർ ഭായ് : ഓ

ഞാൻ : ഇത് കൂടെ ഇട്ടോ ബാക്കില് hero who won nothing പെടച്ചോ പിന്നെ ലൈറ്റ് ആയി താഴെ ഒരു red വര കൊടുത്തോ…

പുള്ളി തല ആട്ടി

ഞാൻ വൈകീട്ട് ഇന്ത്രജാലം വീട്ടിലേക്ക് പോയി…ആ ടൈം കൊണ്ട് പിള്ളേർ ഒക്കെ അങ്ങോട്ട് വന്നു…

രാത്രി അടിച്ച് വെളിവ് ഇല്ലാതെ ഞാൻ ഒറങ്ങി സമാദാനം ആയിട്ട് സുഖം ആയിട്ട്…

Mood swing കൊണ്ടുള്ള ഗുണം ഇതാ അവസരത്തിന് അനുസരിച്ച് ചിരിക്കാ, കരയാ…

കാലത്ത് ഞാൻ ഇന്ദ്രനും വണ്ടി എടുത്ത് എറങ്ങി…

വല്ലതും ഒണ്ടേ പറ കഴിക്കാതെ ഒള്ള ഇരിപ്പ് കണ്ടപ്പോ അവൻ ചോദിച്ചു

ഞാൻ ഒരു കാര്യം പറയട്ടെ ചെയ്യോ

ഇന്ദ്രു : ഉം

ഞാൻ : നീ പറഞ്ഞത് ഒള്ളതാണോ

എന്ത് അവൻ എന്നെ നോക്കി സംശയം പോലെ ചോദിച്ചു

കേസ് വേണ്ടെന്ന് അവൻ പറഞ്ഞ കാര്യം ഞാൻ എടുത്തിട്ടു

അതേ.. അവൻ എന്നെ സ്കാൻ ചെയ്തോണ്ട് പറഞ്ഞു

ഞാൻ : എന്നാ എനിക്ക് വേണ്ടി ആ കേസ് ഒന്ന് വലിക്ക്

എങ്ങനെ ഒക്കെ ഞാൻ പറഞ്ഞ് ഒപ്പിച്ചു…

അവൻ ഒന്നും പറയാതെ എന്നെ നോക്കി ഇരുന്നു

എന്നെ എറക്കി വിടാൻ നെരം തിരിച്ച് ഒന്ന് വിളിച്ചു…

അപ്പഴേ തോന്നി ഏതാണ്ട് തീരുമാനം ആയെന്ന്…

ഞാൻ : എന്താ

അതന്നെ, പിടിച്ചു… ഒരുപാട് അഭിനയിക്കാൻ അറിയാത്ത കൊണ്ട് ഞാൻ സമ്മതിച്ചു

പ്രതികാരം ചെയ്യാൻ ഒള്ള പ്ലാൻ മറക്കാൻ വാണിങ് തന്നിട്ട് അവൻ അങ്ങ് പോയി…

 

വൈകീട്ട് വെള്ളത്തിന്റെ കൂടെ ഊട്ടിക്ക് പോവാൻ പ്ലാൻ സെറ്റാക്കി എല്ലാരും കൂടെ … എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല വേറെ വഴി ഇല്ലാതെ സമ്മതിച്ചു…

> അടുത്ത ദിവസം വൈകീട്ട്…

അമ്മക്കുള്ള ഗ്രീൻ ടീ എടുത്ത് കൊടുത്ത് അവൾക്കും പാർശുനും കൂടെ ഒള്ളത് എടുത്ത് പപ്പ റൂമിലേക്ക് കേറി പോയി…

പാർശു : ഇത് കണ്ടോ

അവള് ഫോൺ പപ്പക്ക് നേരെ നീട്ടി…

പപ്പ അത് വാങ്ങി നോക്കി…

Instgaram – indru_10 and shiva_ram_

രാമു തറയിൽ തൊഴുത്തോണ്ട് ഇരിക്കുന്നു അടുത്ത് നിന്ന് ഇന്ദ്രൻ പൂ എറിഞ്ഞ് കൊടുക്കുന്നു…

Indru_10 : lost the life not the love… Om namashivaaya 🕉️

പപ്പ സ്ലൈഡ് സ്ക്രോൾ ചെയ്ത് നോക്കി…

തോളിൽ കൈ ഇട്ടുള്ള ഫോട്ടോ പണ്ടത്തെ ആണെന്ന് തോന്നുന്നു അതും അടുത്ത സ്ലൈഡിൽ അതേ മോഡലിൽ ഇപ്പൊ എടുത്തത് എല്ലാം ഒണ്ട്…

പാർശു : അവൻ ഹാപ്പിയാ

പപ്പ ഫോണിൽ നിന്നുള്ള നോട്ടം അവളിലേക്കാക്കി…

പാർശു : നീ മൈൻഡ് ആക്കണ്ട, രാമുന് കിച്ചുനെ കാണുമ്പോ ഒരു കറണ്ട് അടിക്കുന്ന പോലെ ആണ് ഞാൻ അന്ന് നോക്കിയപ്പോ ശ്രദ്ദിച്ചതാ…

പപ്പ കണ്ണ് തൊടച്ചു പക്ഷെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല എന്തോ…

പാർശു : അത് വിട്ടേക്ക് പോട്ടെ…

പപ്പ : പാർശു… ശിവ എന്നോട് എത്ര വട്ടം അറിയോ പറഞ്ഞെ എത്ര വട്ടം നീ തെറ്റാ ചെയ്യുന്നേ തെറ്റാ ചെയ്യുന്നേ എന്ന് ഞാൻ അവനെ അടിമ കുന്തം എന്നൊക്കെ പറഞ്ഞ് കളിയാക്കി 🥹

പാർശു : പോട്ടെ… അല്ല നിന്നേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എടി ആ ചിന്നു ആയിട്ട് കമ്പനി വേണ്ട ഞാൻ പറഞ്ഞതാ ഇപ്പൊ അവൾ എവടെ പൊടി പോലും ഇല്ല അവൾടെ…

പപ്പക്ക് ചിന്നു എന്ന പേര് കേട്ടപ്പോ തന്നെ തരിച്ച് കേറി വന്നു…

പാർശു : ദേ മാമൻ ഇന്നലേം ആരാ ഈ സൂസൻ എന്ന് ചോദിച്ചു… സത്യം അറിഞ്ഞാ പിന്നെ അറിയാലോ…

പപ്പക്ക് പൊളിഞ്ഞ് വന്നു…

പാർശു നമ്മക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാ…പപ്പ അവളെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു…

പാർശു : നിക്ക് അച്ഛക്ക് വിളിച്ച് വരാൻ പറയാ എന്നിട്ട് നമ്മക്ക് പോവാ ഇവടെ ആരെങ്കിലും വേണ്ടേ…

>-<
അമ്മേ മാമനെ ഏൽപ്പിച്ച് അവര് നേരെ പോയത് ആനിടെ ഫ്ലാറ്റിലേക്കാ….

കോളിങ് ബെൽ അടിച്ചതും ആനി വന്ന് ഡോർ തൊറന്നു…

അവരെ കണ്ടതും ആനിടെ മൊഖം മാറി…

ആനി : എന്ത് വേണം 🙄 😡

പപ്പ : ആനി എന്താ ടാ ഇതൊക്കെ

ആനി : അവന് വേണ്ടി സംസാരിക്കാൻ ആണേ വേണ്ട കേസ് ഞാൻ വലിക്കില്ല നീ പോ

അവള് ഡോർ അടക്കാൻ തൊടങ്ങി

പപ്പ : ആനി എനിക്ക് ഒരു രണ്ട് മിനിറ്റ് സംസാരിക്കണം പ്ലീസ്

ആനി : വേണ്ട പപ്പ നീ പോ എനിക്ക് നിങ്ങളെ ഒക്കെ കാണുന്നത് തന്നെ പേടിയാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാ കി.. അല്ല ഹരിയെ കണ്ടത് സ്നേഹിച്ചത് അനുഭവിച്ചത് എല്ലാം…

പപ്പ : എനിക്ക് ഒ

ആനി : എനിക്കൊന്നും അറിയില്ല എന്നാണോ…. ശെരി ആയിക്കോട്ടെ 😏

പാർശു : ആൻസി ചെ ആനി അവൾക്ക് പറയാൻ ഒള്ളത്

ആനി : വേണ്ട നിങ്ങടെ ഉദ്ദേശം എനിക്കറിയാ എന്നെ സെന്റി അടിച്ച് വശത്താക്കി കേസ്സിന്ന് ബാക്ക് അടിക്കാൻ അല്ലെ…ഞാൻ ചെയ്യില്ല എനിക്ക് ഇന്ദ്രന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതാ അത് മാത്രം അവനോടുള്ള നന്ദി ആയിട്ട് അതേ ഒള്ളൂ…അതോണ്ട് ഞാൻ പിന്മാറില്ല

പപ്പ തിരിഞ്ഞ് നടന്നു

പെട്ടെന്ന് ആനി അവളെ വിളിച്ചു

ആനി : ഒറ്റ കാര്യം ഞാൻ പറയാ പപ്പ നിനക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരുത്തനാ ഇന്ദ്രൻ… ഹരിയും സൂസനും കൂടെ ഒരുപാട് ബുദ്ദിമുട്ട് ഒണ്ടാക്കി ഒരുപാട് പറഞ്ഞാ ഒരുപാട്…കർത്താവ് പൊറുക്കില്ല…

അവൾ ഡോർ അവർടെ മൊഖത്തടിക്കും പോലെ വലിച്ചടച്ചു….

പപ്പടെ മനസ്സ് നീറി ദേഷ്യം അവളെ പ്രാന്തി ആക്കി മാറ്റി….

അവൾ നേരെ ചിന്നുന്റെ ഫ്ലാറ്റിലേക്ക് പോയി…

(ഒരുപക്ഷെ കൊറച്ച് പേർക്ക് ഫോണിൽ പപ്പ സംസാരിക്കുന്നത് കേട്ടും എടക്ക് പറയുന്ന കേട്ടും ഈ പേര് അറിയാം ആയിരിക്കും… ഇന്ദ്രന്റെ കഥ വായിക്കുന്നവർക്ക് എന്തായാലും അറിയും അറിയാത്തവർക്ക് ചിന്നു ശെരിയാ പേര് സൂസൻ സക്കറിയ ഇന്ദ്രനെ സ്നേഹിച്ച് സ്വന്തം ആക്കാൻ നടക്കുന്ന ഒരു വില്ലത്തി എന്ന് വേണേ പറയാ മാത്രം അല്ല പപ്പടെ നാട് വിട്ട്പോയ അമ്മായിടെ മോൾ കൂടെ ആണ് കക്ഷി 😊)

പപ്പ ഡോർ തട്ടി ശക്തിയായി വീണ്ടും വീണ്ടും തട്ടി…

അർജുൻ (ചിന്നൂന്റെ ബെസ്റ്റ് ഫ്രണ്ട് ഇവൻ ഇല്ലാതെ അവൾ അതികം എങ്ങോട്ടും പോവില്ല ) അങ്ങനെ അർജുൻ വന്ന് ഡോർ തൊറന്നു….

അവളെ കണ്ടതും അവൻ ഒന്ന് പരുങ്ങി…ഹെഡ് ഫോൺ എടുത്ത് മാറ്റി…

പപ്പ അവനെ തുറിച്ച് നോക്കി

അർജുൻ : 🙄 😊 😐

അവൻ സൈഡിലേക്ക് നീങ്ങി നിന്നു

അർജുൻ : ചിന്നു ദേ പപ്പ വന്നിരിക്കുന്നു…

പപ്പ മെല്ലെ മെല്ലെ ഉള്ളിലേക്ക് നടന്ന് കേറി….

അർജുൻ : കുടിക്കാൻ എടുക്കട്ടെ

പെട്ടെന്ന് ഉള്ളിൽ ഉള്ള ആൾ വെളിയിലേക്ക് നടന്ന് വന്നു…

ആളെ കണ്ട് പപ്പടെ മൊഖം വലിഞ്ഞ് മുറുകി

പപ്പ : ചിന്നു സ്വന്തം കസിൻ സിസ്റ്റർ…

പപ്പ അവൾക്ക് നേരെ നടന്ന് കേറി…

അർജുൻ : പപ്പാ ദയവ് ചെയ്ത് അവളെ ഒന്നും ചെയ്യരുത് ചിന്നു ഓൾറെടി ഡൗൺ ആണ് ആ നന്ദൻ വന്ന് വായി തോന്നിയത് മുഴുവൻ പറഞ്ഞെ ഒള്ളൂ

കരഞ്ഞ് തളർന്ന ചിന്നൂന്റെ മൊഖത്തേക്ക് പപ്പ ഇങ്ങനെ നോക്കി നിന്നു….

പെട്ടെന്ന് ചിന്നു തല പൊക്കി നോക്കി….

ചിന്നു : ഇരിക്ക്

ഒറ്റ അടി വെയിറ്റ് അടിച്ച് സ്ട്രോങ്ങ്‌ ആയ പപ്പ കൈ മടക്കി ഒന്ന് അവൾക്ക് കൊടുത്തു

ചിന്നു കറങ്ങി തറയിലേക്ക് വീണു….

അർജുൻ : ചിന്നു 😨

അവൻ ഓടി പോയി അവളെ പൊക്കി എണീപ്പിച്ചു….

അർജുൻ : ഒന്നൂല്ലാ… പപ്പ മതി ഇനി വേണ്ട

ചിന്നു അവനെ പിടിച്ച് മെല്ലെ എണീറ്റു….

അവൾടെ ചുണ്ടീന്ന് ചോര ഒഴുകി വന്നു….

അർജുൻ : നിക്ക് ഞാൻ ക്ളോത്ത് എടുത്തിട്ട് വരാ…

പപ്പ ഓടി പോയി അവൾടെ കഴുത്ത് പിടിച്ച് ഞെക്കി

പറ ഡി എന്തിനാ നീ ഇത് ചെയ്തേ നിന്നെ ഞാൻ സ്വന്തം എന്ന പോലെ കണ്ടതല്ലേ പറ ഡീ നായിന്റെ മോളെ….കരഞ്ഞോണ്ട് പപ്പ അലറി…

എന്താ പപ്പു ഇത് അവളെ വിട് പാർശു പപ്പേ പിടിച്ച് വലിച്ചു…

പപ്പ : എടി നിനക്ക് അറിയില്ല പാർശു ഇവളും എന്റെ ചേട്ടൻ ആ പെണ്ണ് പിടിയനും എന്നെ പറഞ്ഞ് പറ്റിച്ചടി

പപ്പ തേങ്ങി കരയാൻ തൊടങ്ങി

ചിന്നു തറ നോക്കി കണ്ണ് തൊടച്ചു…

പപ്പ പാർശുന്റെ കൈ വിട്ട് ചിന്നൂന്റെ നേരെ ചാടാൻ നോക്കി…

പാർശു അവൾടെ പരമാവതി ശക്തി വച്ച് കുതിക്കുന്ന പപ്പേ പിടിച്ച് നിർത്തി…

പപ്പ : പറ ഡീ…. സത്യം എനിക്ക് നിന്റെ വായിന്ന് തന്നെ അത് കേക്കണം അല്ലെ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും പറഞ്ഞോ എന്താന്ന്

അർജുൻ : അവള് പറയുന്ന കേട്ടില്ലേ പറ നീ ചെയ്ത നല്ല കാര്യം പറ ചിന്നു

ചിന്നു : അർജു പ്ലീസ് 🥺

അർജുൻ : ഇല്ല ചിന്നു എനിക്ക് ഇനി പറ്റില്ല നിന്നെ സ്നേഹിച്ചത് കല്യാണം കഴിക്കണം എന്നൊക്കെ ഓർത്താ ഞാൻ നിന്റെ കൂടെ നടന്നത് എന്നാ നീ നിന്നെ തിരിഞ്ഞ് നോക്കാത്ത അവന്റെ പിന്നാലെ ആയിരുന്നു ഫുൾ ടൈം….

ചിന്നു അവനെ ഞെട്ടി നോക്കി

അർജുൻ : എന്ത് ഡീ എന്ത് നോക്കണേ നിനക്ക് എന്റെ പെരുമാറ്റം കണ്ട് തോന്നില്ലേ ഇത് വരെ…. തോന്നില്ല എന്നാ ഇന്ദ്രന് കാര്യം മനസ്സിലായി… അതേ ആദ്യം നിങ്ങള് ചെയ്ത പണിക്ക് അവൻ തിരിച്ച് പണിഞ്ഞപ്പൊ ഞാൻ അവന്റെ കൂടെ നിന്നു എന്താ വച്ചാ നിന്നെ വച്ച് നല്ലതാ അവൻ ഇപ്പഴും അതേ, നിന്റെ തന്ത ഇവടെ എന്ന് എത്തുന്നോ അത് വരെ നീ ചാവാതെ നോക്കണം അത് കഴിഞ്ഞാ പിന്നെ എനിക്കും നിനക്കും ഒരു ബന്ധവും കാണില്ല മതി നാല് കൊല്ലത്തെ പട്ടി പണി… അവൻ കണ്ണ് തൊടച്ച് ചൊമരിൽ ചാരി നിന്നു….

പപ്പ : നാട്ടിലുള്ള എല്ലാരേം പറ്റിച്ച് നടക്കാ എങ്ങനെ തള്ള അങ്ങനെ ആയിരുന്നല്ലോ പിന്നെ മോൾ എങ്ങനെ നല്ലതാവും

ചിന്നു : ഏഹ് 😡…

അവൾ പപ്പേ നോക്കി അലറി…

ചിന്നു : എന്റെ അമ്മേ വല്ലതും പറഞ്ഞാ

അവൾ പപ്പേ നോക്കി കൈ ചൂണ്ടി അലറി….

ചിന്നു : അതേ ഡീ… ഞാൻ നിന്നെ ഒണ്ടാക്കി നീ എന്താ ചെയ്തേ ഇന്ദ്രനോട്‌ പ്രതികാരം ചെയ്യാൻ വേണ്ടി അല്ലെ രാമനെ കെട്ടിയത്… അല്ലെന്ന് പറയാൻ പറ്റൊ നിനക്ക് you bi+ch😡

പപ്പ തല കുനിച്ച് പോയി….

ചിന്നു : പിന്നെ എന്റെ ഇന്ദ്രുന്റേം കാര്യത്തില് നീ കേറി ഒണ്ടാക്കണ്ട… നിനക്ക് അവനോടുള്ള പ്രതികാരം എനിക്ക് സ്നേഹം…. പിന്നെ നിനക്ക് സത്യം അല്ലെ അറിയണ്ടത് 🤷‍♀️ പറയാ…ഹഹഹ…പറയാ.. ആദ്യത്തെ സത്യം സോന ഇല്ലേ നന്ദന്റെ ഗേൾ ഫ്രണ്ട് അവളെ നിന്റെ ചേട്ടൻ ആ പെഴച്ചവൻ ലേഡീസ് ടോയ്‌ലെറ്റില് കേറി മൊലക്ക് പിടിച്ചത്….

പപ്പ അറച്ച് കണ്ണടച്ച് പോയി…

ചിന്നു : അതിന് എന്റെ ഇന്ദ്രു അവന്റെ തല അടിച്ച് പൊളിച്ചു എനിക്ക് അതില് സങ്കടം ഇല്ല കാരണം…ഞാനും ഒരു പെണ്ണാ… ഇത് നടന്നത് നീയും അവനും കൂടെ എന്നെ സ്വന്തം പറഞ്ഞ് ഊ… ഉംച്ച് വരുന്നതിന് മുന്നേ ആണ്…ആ ഹരി നാറിക്ക് അവൻ ഒണ്ടാക്കുന്ന ഓരോ വെകിളിത്തരത്തിന് എത്ര രൂപ ഞാൻ ഇട്ടിട്ടുണ്ട് എന്ന് നിനക്കറിയില്ല അതും നിങ്ങള് എന്റെ ലൈഫിൽ വന്ന ശേഷം അതൊന്നും എനിക്ക് വിഷയം അല്ല… പക്ഷെ ഇന്നലേ അവനെ പറഞ്ഞ് ഭീഷണിപ്പെടുത്തി എനിക്ക് കെട്ടിച്ച് തരാ പറഞ്ഞ് അവളെ പൊക്കി കൊണ്ട് വന്നിട്ട് അവന്റെ കഴപ്പ് അവൾടെ മേലെ തീർക്കാൻ നോക്കി ആ അമ്മൂന്റെ മേലെ ആ വിഷ്ണു വന്ന കൊണ്ട്… അപ്പൊ നിങ്ങക്ക് നാട്ട്കാരെ ഊമ്പിക്കാ….

പപ്പ കരയാൻ തൊടങ്ങി….

ചിന്നു : അടുത്ത സത്യം അവൻ തമിഴ് നാട് പോയി ഒരു പെണ്ണിനെ പണ്ണി വീഡിയോ എടുത്ത് വച്ചിട്ടുണ്ട് ആ പെണ്ണിനെ ഊറ്റി കൊറേ കാശ് എടുത്തിട്ടുണ്ട്….

പപ്പ വീണ്ടും ഞെട്ടി തരിച്ചു…

ചിന്നു : അടുത്ത സത്യം ശരണിന്റെ അനിയത്തി ആദിത്യ അതേ പോലെ ആനി ഇവരൊക്കെ ഈ ലിസ്റ്റില് പെടും…

പപ്പക്ക് അറ്റാക്ക് വരുന്ന പോലെ തോന്നി

(നിർത്തിക്കോ റിക്വസ്റ്റ് ആണ്… അല്ലെങ്കി നീ കരയും പത്മിനി… ചങ്ക് പൊട്ടി കരയും…) ഇന്ദ്രൻ പലപലവട്ടം അവളോട് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ മൊഴങ്ങി കേട്ടു…

ചിന്നു : അടുത്ത സത്യം ഇന്ദ്രന്റെ മുന്നിൽ വച്ച് അവൻ ചെയ്തത് നിനക്ക് അറിയില്ല… ഹരിയെ അവൻ കൊല്ലും ഒറപ്പാ…
ചെറിയ രീതിക്ക് പപ്പക്ക് ശ്വാസം മുട്ടുന്ന പോലെ ആയി…

ചിന്നു : അടുത്ത സത്യം രാമുന് ഇപ്പഴും പാതി കാര്യം അറിയില്ല ഇതൊക്കെ അവന്റെ ചെവിയിൽ അറിഞ്ഞാ ഇന്ദ്രൻ വരുന്ന വരെ നിക്കണ്ട അവൻ തന്നെ ഹരിയെ സ്റ്റേഷൻ പൊളിച്ച് കേറി പോയി പച്ചക്ക് കത്തിക്കും തള്ളല്ല എനിക്കറിയാ എനിക്കറിയാ,😌 😂നിന്റെ ഏറ്റവും അടുത്ത കൂട്ട്കാരി ഇല്ലേ ഹന്ന 🤣 ഹാ നീ ചെരുപ്പ് ഊരി അടിച്ച റഫീഖ്ന്റെ ഗാങ് ലീഡർ അവളായിട്ട് കമ്പനി ആയി ആദ്യം രാമനെ കണ്ടപ്പോ തൊട്ട് ടെറർ ആണ് അവൻ… തള്ളല്ല നിനക്കറിയില്ല കാരണം രാമു ആരാന്ന് നിനക്ക് അറിയില്ല എനിക്കറിയാ…. പ്രതേകിച്ച് ഇന്ദ്രു രാമുന്റെ ആരാന്ന് 🥹….

പപ്പ തലക്ക് കൈ വച്ച് സോഫയിൽ ഇരുന്നു

ചിന്നു : അടുത്ത സത്യം… നിന്നെ പറ്റിക്കാന്ന് പറഞ്ഞത് ഞാൻ അല്ല നിന്റെ ചോട്ടനാ…

പപ്പക്ക് തകർച്ച ആയിരുന്നു അത് മുഴുവൻ….

ചിന്നു : ഞാൻ ഒറ്റ കാര്യം പറയാ നിന്നെ ഞാൻ ഉപയോഗിച്ചിട്ടില്ല അവനേം അവൻ എന്റെ ഫീലിംഗ് വച്ച് എന്നെ തന്നെ ഉപയോഗിച്ച് ജീവിച്ചതാ… അടുത്ത സത്യം ഇന്ദ്രൻ അവന്റെ കൈയ്യിൽ ഒള്ള കാര്യം സ്റ്റേഷനിൽ അറിയിച്ചത് രാമു അല്ല ഞാനാ….

പപ്പ ഞെട്ടിത്തരിച്ച് അവളെ നോക്കി….

ചിന്നു : എന്താ, 😂 സത്യം ആണ്…. എനിക്കറിയാ നീ വിചാരിക്കുന്നത് അവൻ ആണെന്നാ അല്ല… ഞാൻ ആണ് അവനെ വിളിച്ച് പറഞ്ഞത് എനിക്ക് എന്റെ ചെക്കനെ രക്ഷിക്കണ്ടെ നിന്റെ ആ കഴപ്പൻ ചേട്ടന് തൊടാൻ ഒള്ളതല്ല അവൻ…ഞാൻ ആണ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത് അവൻ വരുന്നതിന് മുന്നേ പോലിസ് വന്ന് ഹരിയെ പിടിച്ചു….

പപ്പ തല കുനിച്ച് ഇരുന്നു…

ചിന്നു തല കുനിച്ച് ഇരിക്കുന്ന പപ്പടെ അടുത്ത് മുട്ടിൽ ഇരുന്നു

ചിന്നു : ലാസ്റ്റ് സത്യം കൂടെ കേട്ടോ… നിനക്കും എനിക്കും അറിയാവുന്ന ഒറ്റ കാര്യം രാമുനെ പറ്റി… എന്താ പറ 🤣…

പപ്പ തല പൊക്കി സൈക്കോനെ പോലെ നോക്കുന്ന ചിന്നൂനെ നോക്കി….

ചിന്നു : ഞാൻ തന്നെ പറയാ… നിന്റെ രാമു നീ പറയുന്ന പോലെ അല്ല അവനെ എനിക്ക് ഒരു പരുവം മുതലേ അറിയാ നീ എന്നോട് പറയുന്ന ഒരു കാര്യം ഇല്ലേ അവൻ സെന്റിമെന്റൽ ഫൂൾ ആണെന്ന് അതേ പ്രത്യേകിച്ച് അവന്റെ ഇഷ്ട്ടപ്പെട്ട ആൾക്കാർക്ക് വേണ്ടി… 🤣 അവന്റെ അത് ആരാ… 🤣 😈 പറ ആരാ

പപ്പ അവളെ ഇങ്ങനെ നോക്കി ഇരുന്നു….

ചിന്നു : നിനക്ക് തോന്നുന്നുണ്ടോ പപ്പ അവൻ നിങ്ങളോട് നിന്റെ സേട്ടനെ രസ്സിച്ച് കൊണ്ട് തറാന്ന് പറഞ്ഞിട്ടാ പോയത് അവനെ സൂപ്പർ മാനെ പോലെ രക്ഷിച്ച് കൊണ്ട് തരാൻ അല്ലെങ്കി ഈ സിമിനയിൽ വില്ലനെ ഫ്രണ്ട്സിന്റെ കൈയ്യീന്ന് രക്ഷിച്ച് മറ്റേ ത്യാകി ആവുന്ന നായകൻ ആവാനോ… അവന്റെ തലക്കകത്ത് കത്തുന്നത് എനിക്ക് കേക്കാ ഫോണിലൂടെ… തീർക്കാണെ തീർക്കട്ടെ വച്ച് ഞാനാ അവനെ വിളിച്ച് സ്ഥലം അടക്കം പറഞ്ഞു കൊടുത്തത്….

പപ്പ നെഞ്ച് തകർന്ന് ഇരുന്ന് പോയി ചിന്നു പറയുന്ന ഓരോന്നും കേട്ടിട്ട്….

ചിന്നു : ലാസ്റ്റ് കാര്യം കൂടെ നിനക്ക് രാമുനെ നിന്റെ പ്രതികാരം തീർക്കാൻ ഉപയോഗിക്കാ എന്നാ എനിക്ക് നിന്നെ ഉപോയോഗിച്ച് കൂടെ…. നീ ഒക്കെ ആര് ഇന്നലെ വന്ന ഓരോന്ന് എന്നാ എനിക്ക് ഇന്ദ്രു അങ്ങനെ അല്ല… അവന്റെ കൂടെ ഒന്നിച്ചൊരു ലൈഫ് സ്വപ്നം കണ്ടാ ഞാൻ ഇത്ര കാലം ജീവിച്ചത് അതിനാ നിന്റെ ചേട്ടൻ 😡… 🤣 ആ ഇനി നിനക്ക് അറിയാൻ ഒള്ളത് അതേ… എല്ലാം കള്ളം ആണ് ഹരിയും അമ്മുവും ലൗസ്സാ പറഞ്ഞത്, അവള് അവനെ തേച്ചത്, എല്ലാം… ഹരിയെ അമ്മു സ്നേഹിക്കാനോ അവൾടെ വീട്ടിലെ പട്ടി പോലും അവനെ നോക്കില്ല… എന്റെ ജീവിതം നശിപ്പിച്ചത് അവനാ നിന്റെ ഏട്ടൻ ഞാൻ എങ്ങനെ എങ്കിലും ഈ വഴക്ക് മൊതലാക്കി അവനെ കറട്ടാക്കിയേനെ എന്റെ എല്ലാ പ്ലാനും നശിപ്പിച്ചത് നിന്റെ കരിയാ എന്ത് കോപ്പിനാടി നീയൊക്കെ ബന്ധം പറഞ്ഞ് ഇങ്ങോട്ട് വന്നത് എന്റെ അമ്മ മരിച്ചപ്പോ വരാത്തത്കളാ പിന്നെ എന്താ അറിയോ എന്നെ വന്ന് നോക്കാൻ എനിക്ക് ഇവനും ഇന്ദ്രനും കഴിഞ്ഞാ ആരും ഇല്ല അതോണ്ട് ഞാൻ പോട്ടെന്ന് വച്ചതാ….

പപ്പ ചിന്നു പറഞ്ഞ ഓരോന്നും ഓർത്ത് നെഞ്ച് പൊട്ടി ഇങ്ങനെ ഇരുന്നു എടക്ക് വെയിൽ കാലത്ത് പൊഴയിൽ അവടെ ഇവടെ ആയി ഒഴുകുന്ന ചെറിയ ഒഴുക്ക് പോലെ കണ്ണീന്ന് വെള്ളം വന്നു….

ചിന്നു : ആ ലാസ്റ്റ് കാര്യം കൂടെ നീ എങ്ങനെ ആണ് ഈ കേസിന്ന് ഊരിയത് അറിയോ പോട്ടെ ഞാൻ എങ്ങനെ ആണ് ഊരിയത് അറിയോ…. ഇന്ദ്രു നമ്മളെ കാണാൻ അന്ന് അങ്ങോട്ട് വരുന്ന മുന്നേ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വച്ചിരുന്നു അല്ലെ അർജു

അർജുൻ തല ആട്ടി….

ചിന്നു : എന്താ കുട്ടു അത്

അർജുൻ : അത് എന്റെ വൈഫിനെ കിഡ്നാപ് ചെയ്ത് വച്ച് എന്നെ വരാൻ പറഞ്ഞ് ഇന്ന പോലെ ഹരി ഹരികൃഷ്ണൻ എന്ന ഒരാൾ ഭീഷണി പെടുത്തുന്നു നാളെ എനിക്കോ എന്റെ വൈഫ് അമൃത ഞങ്ങളിൽ ആർക്കേലും എന്തെങ്കിലും സംഭവിച്ചാ അതിന്റെ പൂർണ ഇത്തരവാതിത്വം അവനാന്ന് അങ്ങെനെ എന്തൊക്കെ…

ചിന്നു : ഉത്തരവാദി അവനാണ്.. 😊 കേട്ടല്ലോ… നിനക്ക് അവനെ പറ്റി ശരിക്കെ അറിയില്ല ഞാനെ ഒരു പക്കാ സാനം… ആ എന്നെ ഒന്ന് രണ്ട് മൂന്ന് പറഞ്ഞ് എണ്ണി എണ്ണി നാലാം വട്ടം കെടത്തിയും ഇരുത്തിയും നിർത്തിയും പണ്ണി റെഡി ആക്കിയ മൊതലാ എന്റെ ഇന്ദ്രു…

അർജുൻ : ചിന്നു മതി പപ്പ നീ പോ എല്ലാം വിധി ആണെന്ന് പറഞ്ഞ് ആശ്വസിക്കാ…

അന്നേ സോനെ കേറി പിടിച്ച തെണ്ടി ആണ് ഇവൻ എന്ന് അറിഞ്ഞിരുന്നേ ഞാൻ ചവിട്ടി വെളിയിലാക്കിയേനെ രണ്ടിനേം…

പാർശു : ചിന്നു ഇത് തെറ്റാ നീ ആണ് എല്ലാം ചെയ്ത് വച്ചത്

ചിന്നു : ഞാനോ ഞാൻ എങ്ങനെ പ്രാർത്ഥന എല്ലാം ചെയ്യുന്നേ… ദേ ഹരി ആണ് എന്നെ പറ്റിച്ചത് എന്റെ മുന്നിലിട്ടാ അവനും ആ ജസ്റ്റിനും കൂടെ അത് പറഞ്ഞപ്പഴാ

ചിന്നു പൊട്ടി ചിരിക്കാൻ തൊടങ്ങി

പപ്പടെ തലക്ക് ഷോക്ക് അടിച്ചപോലെ ആയി അവൾടെ ചിരി…അവളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ പപ്പടെ ഉൾമനസ്സ് പറഞ്ഞു…

ചിന്നു : പപ്പാ നിന്റെ രാമു ഇല്ലേ ഹഹ… ഹഹാ 😂 അയ്യോ അന്ന് ഈ സംഭവം നടന്ന അന്ന് ജസ്റ്റിനെ പട്ടിയെ പോലെ എങ്ങനെ പട്ടിയെ പോലെ തല്ലി ആരാ ടാ അർജു വേറെ ആള്

അജുൻ : ഋഷി

ചിന്നു : അമ്പോ ഋഷി നിനക്ക് അറിയും അല്ലെ പപ്പ അല്ല പാർശുന് അറിയാവും ഋഷീനെ

പാർശു : ഋഷിയോ…ഋഷി… ഋഷിയെ നിനക്ക്

ചിന്നു : എടി പാർശു മോളെ നീ സ്നേഹിക്കുന്ന ആ ഋഷി ഈ ഋഷി ഒക്കെ ഒരേ ആളാ ഇന്ദ്രുകുട്ടന്റെ അനിയങ്കുട്ടനാ ഋഷിക്കുട്ടൻ, പറഞ്ഞത് വിട്ട് പോയി രാമു ഋഷി രണ്ട് പേരും കൂടെ ജസ്റ്റിനെ അടിച്ച് ഒടിച്ച് അനങ്ങാൻ പോയിട്ട് ശ്വാസം വലിക്കാൻ പോലും അവൻ നൂറ് വട്ടം ആലോചിക്കുന്ന പരുവം ആക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇട്ടിട്ടുണ്ട്… നീ ഓർത്ത് നോക്ക് പപ്പ ഒരു സാദാരണ ശിവറാം പിന്നെ ഒരു പൊടി ചെക്കൻ ഒരുത്തനെ കൊല്ലാൻ നോക്കിയിട്ട് ഒന്നും നടന്നില്ല കൂൾ ആയി അവര് രണ്ടും നടപ്പുണ്ട് ഇവടെ അതാണ്… ആ നായിന്റെ മകന്റെ കൊണ്ട് പോണ കഴപ്പ് കാരണം എല്ലാം പോയി…

പപ്പക്ക് അത് കൂടെ കേട്ടപ്പോ പേടി കൂടെ ആയി ഒരു ഭാഗത്ത് രാമു ഒരു ഭാഗത്ത് സ്വന്തം സഹോദരൻ…

ചിന്നു : ഞാൻ ആയിരുന്നു ഹരിടെ സെക്യൂരിറ്റി പക്ഷെ ഇനി ഇല്ല എന്ന് എനിക്ക് മേൽ അവൻ സെക്സിന് ഇമ്പോട്ടൻസ്സ് കൊടുത്തോ അതോടെ തീർന്നു എല്ലാം…. എല്ലാരും തിരിഞ്ഞു പപ്പ ആനി, വിഷ്ണു, ഞാൻ, ഇന്ദ്രു പിന്നെ രാമൻ

ചിന്നു വെരൽ എണ്ണി എണ്ണി പറഞ്ഞു….

ചിന്നു : ലാസ്റ്റ് ആയി ഒന്നൂടെ പറയാ വിഷ്ണുന്റെ ഒരു കേസ് ഇല്ലേ എന്നെ റേപ്പ് ചെയ്യാൻ നോക്കിയതും ഹരിയെ തല്ലി കൊല്ലാൻ നോക്കിയതും എല്ലാം അത് നമ്മള് ഇന്ദ്രന്റെ വെഡിങ് ആനിവേഴ്‌സറിക്ക് പണിക്ക് പിന്നാലെ ഹരിടെ മണ്ടക്കായി… പറഞ്ഞത് ആനി ഐഡിയ ഇന്ദ്രന്റെ.. മൊത്തത്തി അവൻ മൂഞ്ചി… പോട്ടെ എനിക്കിനി എന്റെ വഴി നീ പോ

പാർശു : നിർത്തിക്കോ മതി എല്ലാം ചെയ്തിട്ട് കളിയാക്കല്ലേ ചിന്നു

ചിന്നു : ഹലോ കളിയാക്കൽ അല്ല ചോദിച്ചു നോക്ക് അവൻ എന്നെങ്കിലും റിലീസ് ആയിട്ട് വരുമ്പോ ഞാൻ ആണോ ഇവളെ പറ്റിച്ചത് എന്ന്…. അവൻ പറഞ്ഞു അവളൊന്നും അറിയണ്ട അപ്പൊ ഞാൻ നല്ല ഒരു കഥ ഒണ്ടാക്കി പറഞ്ഞു…. അല്ലാതെ ഒരു പെങ്ങളോട് ആങ്ങള ഒരു പാവം പെണ്ണിനെ മൊലക്ക് കേറി പിടിച്ച് സീൻ ആയെന്ന് ഞാൻ എങ്ങനെ പറയും… ഒള്ള കള്ളും കഞ്ചാവും അടിച്ച് അവന്റെ ബുദ്ദി ഒക്കെ പോയി അല്ലെ ഇങ്ങനെ പൊട്ടത്തരം ചെയ്യോ ശവം… 😡

ചിന്നു പല്ല് കടിച്ച് പറഞ്ഞു…

ചിന്നു : എന്റെ കൊച്ചിനെ എന്റെ കണ്ണിന്റെ മുന്നിലിട്ടാ അവൻ കെട്ടി ഇട്ട് തല്ലിയത്… ആ സമയം ഒരു കത്തി എന്റെ കൈയ്യിൽ ഒണ്ടായിരുന്നെ ഞാൻ തന്നെ…. പപ്പ ഒന്ന് വന്നോട്ടെ, കൂടെ നിന്ന് ചതിച്ചു നായിന്റെ മോൻ… അമ്മടെ സഹോദരന്റെ മോൻ പോലും…. അർജു ഇവള് കരഞ്ഞ് കഴിഞ്ഞ് പോവാൻ പറ ചെയ്ത് തന്ന ഉപകാരം ഒക്കെ മതി…

പപ്പ : എടി നിന്നെ ഞാൻ

ചിന്നു : ആഹ് ആഹ് വേണ്ട വേണ്ട… നീ കൂടെ ഉള്ളില് പോയാ… എടി മോളെ നീ ഒറ്റ കാര്യം ഓർത്തോ നീ ഇത്ര ഒക്കെ ചെയ്തിട്ടും നീ ഇപ്പൊ ഇവടെ നിപ്പുണ്ടെ എന്റെ ചെക്കന്റെ മനസ്സ് എന്താന്ന്… പിന്നെ രാമൻ… അവൻ നിന്റെ സഹോദരനെ കൊല്ലും… 😊 അല്ലെ ഞാൻ ചെയ്യിക്കും… അത് നിനക്കുള്ള ശിക്ഷ ആണ് എന്തിനാ അറിയോ ആ അമ്മൂനെ പൊക്കി കൊണ്ട് വന്നതിന്…അത് വഴി എനിക്ക് ഇണ്ടായ നഷ്ട്ടം…എന്റെ ജീവിതം നശിപ്പിച്ചത് നീയാ 😡…

പെട്ടെന്ന് പപ്പടെ ഫോൺ റിങ് ചെയ്തു…

പാർശു ബാഗ് തൊറന്ന് ഫോൺ എടുത്ത് നോക്കി…

പാർശു : മാമനാ

പപ്പ കണ്ണൊക്കെ തൊടച്ച് ഫോൺ വാങ്ങി എടുത്തു

പപ്പ : അച്ഛാ

കി കു മാമൻ : എവടെ ആണ് മോളെ നീ…

പപ്പ : ഞാൻ വരാച്ഛാ എന്തെ

കി ക്കു മാമൻ : മോളെ ടെൻഷൻ ഒന്നും ആവണ്ട

പപ്പ : എന്താ അച്ഛാ കാര്യം പറ

കി ക്കു മാമൻ : ശങ്കരൻ വിളിച്ചിരുന്നു

പപ്പ ഒന്ന് മൂളി

കി ക്കു മാമൻ : എന്താ കാര്യം അച്ഛാ

കി ക്കു മാമൻ ഒന്ന് സൈലന്റ് ആയി….

പപ്പ : എന്താ കാര്യം പറ അച്ഛാ

കി ക്കു മാമൻ : ഒന്നൂല്ലാ നമ്മടെ രാമുക്കുട്ടൻ ഇല്ലേ

പപ്പക്ക് നെഞ്ചിടിക്കാൻ തൊടങ്ങി

രാമുന് എന്താ പറ്റിയെ പപ്പ ഒരു മാരി ഓളി ഇട്ട ഒച്ച പോലെ പറഞ്ഞു

കി ക്കു മാമൻ : ഒന്നൂല്ലാ അയാൾടെ വണ്ടി ആക്‌സിഡന്റ് ആയി എന്ന്

പപ്പടെ ഫോൺ തറയിലേക്ക് വീണ് പോയി…

പാർശു : പപ്പാ എന്താ ഡീ… പപ്പ എന്താ ഡീ….

പ്രതിമ പോലെ നിക്കുന്ന പപ്പേ പാർശു പിടിച്ച് തട്ടി

കവിളത്ത് തട്ട് കിട്ടിയപ്പോ പപ്പടെ ബോധം തിരിച്ച് വന്നു….

പാർശു : എന്താ 😳

പപ്പ : പാർശു…. എന്താ എന്താ…

പാർശു : എന്താ പപ്പാ കരയാതെ പറ

പപ്പ : അതേ രാമു… രാമു

അവൾക്ക് എന്താ കാര്യം പോലും മറന്ന് പോയി….

ചിന്നു : പപ്പ രാമു രാമു എന്താ പറ പറയാൻ പപ്പാ ആക്സിഡന്റ് വല്ലതും ആണോ കാർ ആണോ പറ പപ്പ….

ചിന്നു കെടന്ന് ബേജാറ് കാണിക്കാൻ തൊടങ്ങി….

പപ്പ അവളെ തട്ടി മാറ്റി മേളിലേക്ക് നോക്കി… അച്ഛൻ പറഞ്ഞത് എന്താ എന്ന് ആലോചിക്കാൻ ശ്രമിച്ചു….

ചിന്നു : അർജു അർജു ഇവള് എന്തോ മറക്കാ അർജു നീ ഒന്ന് ചോദിക്ക് ഇന്ദ്രുന് ഒന്നും ഇല്ലല്ലോ എന്ന് ഓക്കേ അല്ലെ എന്ന്… പ്ലീസ്… അർജു…

ചിന്നു കെടന്ന് പെടച്ചൽ കാണിക്കാൻ തൊടങ്ങി…

> 20:23

പാർശു , പപ്പ രണ്ടാളും അച്ഛന്റെ കാറിൽ പപ്പടെ വീട്ടിലേക്ക് വന്നു…

പരമു മാമൻ എറങ്ങി അങ്ങോട്ട് പോയി…

ഡോർ തൊറന്ന് എറങ്ങിയ പപ്പ പരമു മാമന്റെ കൈക്ക് പിടിച്ച് വീഴാതെ നിന്നു….

മാമേ എന്താ അവന് സം.. സംഭവിച്ചത് പപ്പ തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

പരമു മാമൻ : ഒന്നൂല്ല മ്മാ ചെറിയ ഒരു തട്ട് പോലെ അത് അയാൾടെ വണ്ടി ആണെന്നെ ഒള്ളൂ മോൻ സേഫ് ആണ് അത്ര തന്നെ കരയണ്ട വാ….

പപ്പ : ഇല്ല എനിക്ക് വിശ്വസിക്കാൻ പറ്റില്ല സത്യം അല്ല നിങ്ങള് എന്നെ പറ്റിക്ക

ഇല്ലെന്ന് ദേ നോക്ക്

പുള്ളി ഫോൺ എടുത്ത് കാണിച്ച് കൊടുത്തു രാമുന്റെ incoming call വന്ന് കെടപ്പുണ്ട്…

പാർശു : ദേ കണ്ടോ ഒന്നൂല്ലടാ…നീ വാ….

പെട്ടെന്നാ പപ്പ അങ്കിൾ എറങ്ങി വരുന്നത് കണ്ടത്

അച്ഛാ എന്താ അച്ഛാ കാര്യം

പപ്പ പുള്ളിടെ കൈക്ക് പിടിച്ച് തേങ്ങി

കൃഷ്ണ കുമാർ അങ്കിൾ : ഒന്നൂല്ലാ ഞാൻ ഒന്ന് പോയി നോക്കട്ടെ…

ഞാനും വരാച്ഛാ പ്ലീസ്…. പപ്പ പുള്ളിടെ കൈക്ക് പിടിച്ച് പറഞ്ഞു….

കൃഷ്ണ കുമാർ അങ്കിൾ : വേണ്ട.. നീ ഇരിക്ക് അച്ഛ പോയിട്ട് വിളിക്കാ ദേ അമ്മ അറിഞ്ഞാ കൊഴപ്പം ആവും ട്ടോ….

പപ്പ : ഇല്ലച്ഛാ അമ്മ ചോദിച്ചാ എന്തെങ്കിലും പറയാ പാർശു ഒക്കെ ഒണ്ടല്ലോ….

പരമു മാമൻ : അളിയാ എന്നാ കൊണ്ട് പോ അവള് ചോദിച്ചാ ഞാൻ എന്തെങ്കിലും പറയാ…

കൃഷ്ണകുമാർ അങ്കിൾ തല ആട്ടി….

പോവുന്ന വഴി മുഴുവൻ പപ്പ ഡോറിൽ തല വച്ച് സ്വപ്നം കണ്ടോണ്ട് ഇരുന്നു…

മരിച്ച് പോയാ മതി എന്ന് തോന്നി… ചിന്നു പറഞ്ഞത് അത്രക്ക് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്…

അവളെ സ്വപ്നത്തിൽ നിന്ന് ഒണർത്തിയത് റോഡ് അരികിലെ ആൾക്കൂട്ടം ആണ്

അരികിൽ ചതഞ്ഞ് ചളുങ്ങിയ രാമുന്റെ വണ്ടി കെടക്കുന്ന കൂടെ കണ്ടപ്പോ അവൾക്ക് പിടി വിട്ട് പോയി

പപ്പ : അച്ഛാ ദേ രാമുന്റെ വണ്ടി അച്ഛാ., ദേ ദേ നിർത്ത് നിർത്ത്…

അങ്കിൾ വണ്ടി നിർത്തും മുന്നേ പപ്പ വണ്ടിയിന്ന് ചാടി എറങ്ങാൻ വേണ്ടി ലോക്ക് വലിച്ചു നടക്കാത്ത കൊണ്ട് മാത്രം അവൾ ചാടാതെ പോയത്…

ഡോർ തൊറന്നതും അവൾ വണ്ടിയുടെ നേരെ ഓടി…

അടുത്ത സെക്കന്റ്‌ ചെറിയെ അവൾ കണ്ടു ചെറി അവളേം

പപ്പ പുള്ളിടെ നേരെ ഓടി….

പപ്പ : ചെറിയച്ഛാ എന്താ ഒണ്ടായേ വണ്ടി എന്താ ഇങ്ങനെ കെടക്കുന്നെ

ചെറി : മോളെ ഒന്നും പേടിക്കാൻ ഇല്ല വണ്ടി ഒന്ന് മിസ്സ്‌ ആയതാ

കൃഷ്ണകുമാർ അങ്കിൾ അങ്ങോട്ട് വന്നു

അങ്കിൾ : എന്താ രാജീവാ സംഭവം അയാള് ഒന്നും പറഞ്ഞില്ല

ചെറി : അത് ചേട്ടാ പിള്ളേര് വാകമൺ പോയതാ വണ്ടി കൈയ്യീന്ന് പോയി അത്ര തന്നെ

പപ്പ : രാമു എവടെ ചെറിയച്ഛ… എന്നിട്ട് വല്ലതും പറ്റിയോ

ചെറി : ഇല്ല മോളെ അവനെ രാമേട്ടൻ കൊണ്ട് പോയി അവടെ കാണും…

കൃഷ്ണ കുമാർ അങ്കിൾ : എടൊ ശങ്കരൻ എവടെ

ചെറി : ഏട്ടൻ അവർടെ കൂടെ പോയി… രാമേട്ടൻ പിള്ളേരെ ഹോസ്പിറ്റലിൽ കൊണ്ടോയി അപ്പൊ ഏട്ടൻ കൂടത്ത് പോയി…🙄

പപ്പ : ചെറിയച്ഛ എനിക്ക് കാണണം ഞാൻ വന്നോട്ടെ

ചെറി : ആ പോവാല്ലോ അല്ല മോൾടെ അമ്മക്ക് കൂടെ ആരേലും ഒണ്ടോ

അങ്കിൾ : അതൊക്കെ ഒണ്ട്…അല്ല ഏത് ഹോസ്പിറ്റൽ ആണ്….

ചെറി : അത് അറിഞ്ഞൂടാ… അല്ല നിങ്ങള് ഒര് പണി ചെയ്യേ ഏട്ടനെ വിളിച്ചിട്ട് എവടെ ആണ് ചോദിച്ച് അങ്ങോട്ട് ചെല്ല്…ഞാൻ ഇതൊന്ന് സെറ്റ് ചെയ്തിട്ട് വരാ

അങ്കിൾ : ശെരി അങ്ങനെ ആവട്ടെ, വണ്ടി അങ്ങ് പോയല്ലോ ഡോ…

ചെറി : 😐

അങ്കിൾ : ആരാ ഡോ

ചെറി : രാമേട്ടന്റെ മോനും അനിയത്തിടെ മോനും

പപ്പ : 😨

ചെറി : കൊഴപ്പം ഒന്നും ഇല്ല ചെറിയ പാച്ച് അത്ര തന്നെ…

അങ്കിൾ : എടൊ എന്നാ ഞങ്ങള് അയാളെ വിളിച്ച് അങ്ങോട്ട് ചെല്ലട്ടെ…

അവര് കാറിൽ കേറി അങ്കിൾ അച്ഛനെ വിളിച്ചു

അങ്കിൾ : ആണോ ശെരി അല്ല വരാനായിരുന്നു, ശെരി….

പപ്പ : എന്താ അച്ഛാ

അങ്കിൾ : അയാള് ഇപ്പൊ അങ്ങോട്ട് വരണ്ട പറയുന്നു

പപ്പ : വന്നിട്ട് ഒടനെ പോവാ പറയായിരുന്നു ച്ഛാ

അങ്കിൾ : വേണ്ട മോളെ ചെലപ്പോ ആ കുട്ടിടെ വീട്ട്കാർക്ക് നമ്മളെ കാണുന്നത് ബുദ്ദിമുട്ട് ആവും വേണ്ട..

പപ്പ : ചെ…

കൃഷ്ണകുമാർ അങ്കിൻ : കൊഴപ്പം ഒന്നും ഇല്ല വിട്ടേക്ക് പപ്പ അത്… ഒക്കെ മാറും

അവര് വന്ന കാര്യം നടക്കാതെ മടങ്ങി…

പോവുന്ന വഴി വക്കീൽ വിളിച്ചു

ഡ്രൈവ് ചെയ്യുന്നത് കാരണം പുള്ളി കാറിലേക്ക് കണക്റ്റ് ചെയ്തു

അങ്കിൾ : ആ വക്കീൽ സാറേ

വക്കീൽ : സാറേ എസ് ഐ അമ്പിനും വില്ലിനും അടുക്കുന്നില്ല

അങ്കിൾ : എന്താ കാര്യം

വക്കീൽ : ഇപ്പഴാ കാര്യം അറിഞ്ഞേ അയാള് മറ്റേ ചെക്കനെ കൊല്ലാൻ നോക്കിയതിന് കേസ്

പെട്ടെന്ന് പുള്ളി ഫോൺ കട്ടാക്കി കാർ നിർത്തി എറങ്ങി…

പപ്പ സങ്കടം ഒക്കെ കടിച്ച് പിടിച്ച് സീറ്റിലേക്ക് ചാരി കണ്ണടച്ചു…

ഹരിയോടുള്ള ബന്ധം അവൾക്ക് ഇപ്പോ ഒരു ഭാരം മാത്രം ആണ്…

( ഇന്ദ്രനെ തെറ്റിധരിച്ചത് അവനെ ദ്രോഹിച്ചത് രാമുനെ ദ്രോഹിച്ചത് എല്ലാം ഓർത്ത് നെഞ്ചിൽ വല്ലാത്ത ഭാരം മാത്രം ആണ് തോന്നിയത്… സ്വന്തം ചേട്ടൻ പെൺകുട്ടികളെ ഒരു സെക്സ് ടോയ് ആയി മാത്രം കാണുന്ന ഒരുത്തനാ എന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു )

.
.
.
.
എത്ര വട്ടം പറഞ്ഞു നിന്നോട് വണ്ടി എടുക്കാൻ പാടില്ലാന്ന്… പറയുന്നത് കേക്കാത്ത എന്താ പൊന്നൂ നീ

ചെറിയച്ഛൻ ഇന്ദ്രനെ പിടിച്ച് ഊക്കുന്നത് കണ്ട് ഞാൻ സൈഡിൽ കൈ കെട്ടി നിന്നു

ചെറിയച്ഛൻ : ഇവനെ എന്തിന് പറയണം വാല്കള് ഒണ്ടല്ലോ തുള്ളാൻ…

അച്ഛൻ : രാമാ വിട്

ചെറിയച്ഛൻ : ഇല്ല ഏട്ടാ ഏട്ടൻ കണ്ടതല്ലേ ആ വണ്ടിടെ കെടത്തം… വല്ലതും സംഭവിച്ചാ പറഞ്ഞിട്ട് കാര്യം ഒണ്ടോ…

എനിക്ക് വീഴണ്ട അടി പാവം അമറിന്റെ കൈ ഒടിഞ്ഞു….

കെട്ട് ഒക്കെ ഇട്ട് അവനെ കൊണ്ട് വന്നു…

> 19:23

ഞാനും നന്ദനും കൂടെ വണ്ടി നോക്കാൻ പോയി…

നന്ദൻ : എന്തോ ആയടാ ശെരിക്കെ

അവൻ ഇടുപ്പിൽ കൈ വച്ച് ചോദിച്ചു

ചേസ് കട്ടായി… ഞാൻ മൂലക്ക് കെടക്കുന്ന വണ്ടി നോക്കി പറഞ്ഞു….

നന്ദൻ : നീ അത് വിട് മൈന്റ് ആക്കണ്ട

ഞാൻ : ഞാൻ വിട്ടു… പിന്നെ നന്ദ എന്നെ ഇനി വിളിക്കാൻ ഒന്നും നിക്കണ്ട അവരോടും പറഞ്ഞേക്ക്… എനിക്ക് നിങ്ങളോട് ഒന്നും പഴയ പോലെ കമ്പനി അടിക്കാൻ ഇഷ്ട്ടം ഇല്ല….

ഞാൻ അവനെ നോക്കി പറഞ്ഞിട്ട് ഒടിഞ്ഞ് കെടക്കുന്ന വണ്ടിയിലേക്ക് നോക്കി…

നന്ദൻ : എന്ന് വച്ചാ

ഞാൻ : എന്ന് വച്ചാ എനിക്ക് നിങ്ങൾ ആയിട്ട് ഒരു കമ്പനിയും വേണ്ടെന്ന്…

നന്ദൻ : ഓ ശെരി… പിന്നെ വണ്ടി ആവുമ്പോ തട്ടും മുട്ടും വീഴും കൈ ഒടിയും കാലൊടിയും ഇതൊക്കെ നടക്കും നീ മൂടിക്കൊണ്ട് ഇരി

ഞാൻ : അതൊക്കെ അത്ര തന്നെ…

നന്ദൻ : ഉം…

ഞാൻ : നീ പൊക്കോ ചെറി ഇപ്പൊ വരും

നന്ദൻ : ടാ… മൈരേ നിനക്ക് വേണേ അങ്ങോട്ട് വാ നിന്നെ ആരും ഒന്നും പറയില്ല ഒന്നിന്റെ പേരിലും പിന്നെ വണ്ടിടെ ചേസില് വെൽട് വച്ച ഫുണ്ട നീ മാത്രെ കാണു നായിന്റെ മോനെ പറയാതെ വൈയ്യ…

അവൻ വണ്ടി എടുത്ത് പോയി…

ഞാൻ വീണ്ടും വണ്ടിയിലേക്ക് തന്നെ നോക്കി…

അവന്റെ പൊട്ടിയ ഹെഡ് ലൈറ്റ് ഞാൻ നോക്കി നിന്നു

അത് ഹെഡ് ലൈറ്റ് അല്ല എന്റെ ജീവിതം ആണ്… 😂

ഞാൻ സ്വയം പറഞ്ഞ് ചിരിച്ചു…

ചെറി കാർ ആയിട്ട് വന്ന് എന്റെ മുന്നിൽ നിർത്തി…

ചെറി : കോളടിച്ചല്ലോ

ഞാൻ : എന്തോന്ന് 😐

ചെറി : രാമേട്ടൻ അച്ഛനോട് എന്തോ ഒക്കെ പറഞ്ഞിട്ടുണ്ട് ചെലപ്പോ പുതിയ വണ്ടി കിട്ടും

ഞാൻ : യോ… 😐

ചെറി : എന്ത്

ഞാൻ : ഇവടെ എന്ത് അവസ്ഥ അറിയാതെ സംസാരിക്കല്ലേ

ചെറി : ഓ പിന്നെ ടാ വണ്ടി ഒന്ന് പാളി മരത്തിൽ ഇടിച്ച് ടാങ്ക് പൊട്ടി ലൈറ്റ് പൊട്ടി ഫ്രണ്ട് പോയി കൊച്ചിന്റെ കൈയ്യും പൊട്ടി ആമ്പിള്ളേർ ആവുമ്പോ ഇതൊക്കെ ഒരു ബ്ലേഡ് മുറി അത്ര തന്നെ

ഞാൻ : ശേ എനിക്ക് വല്ലതും ആയിരുന്നെ സീൻ ഇല്ല ചെറി ഇത് അമർ ആയി പോയി അതാ

ചെറി : പോട്ടെ ടാ

ഞാൻ : അല്ലെങ്കി തന്നെ ഓരോന്ന് കാരണം സീൻ ആണ് അതിന്റെ കൂടെ

ചെറി : ഒന്നൂല്ല ടാ എക്കെ ശെരി ആവും

ഞാൻ അങ്ങേരെ ഒന്ന് നോക്കി

ചെറി : 😊

ഞാൻ : ഉങ്കൾക്ക് ന്യാഭഗം ഇറ്ക്കാ

ചെറി : എന്നവാ

ഞാൻ : ഇത് തന്നെ എന്റെ കല്യാണ സമയത്ത് നിങ്ങളൊക്കെ പറഞ്ഞത് 🤣

ചെറി ഞാൻ പറഞ്ഞത് കേട്ട് ആകെ വല്ലാതെ ആയി കൂട്ടത്തിൽ ആ ചിരി കൂടെ ആയപ്പോ…

ഞാൻ : ചെറി, എനിക്ക് ഇവനെ നേരാക്കി കിട്ടണം എനിക്ക് ഇനി വേറെ വണ്ടി വേണ്ട 😊…

ചെറി : പോടാ

> 21:23

അമ്മ, ഇച്ചു, പവി, ചെറി ഒക്കെ റൂമിൽ ഇരുന്ന് സംസാരം ആണ്…

അമ്മ : പാവം അമറ് ഇനി എത്ര കാലം 🥹

ചെറി : ചെക്കന് വല്ലാത്ത സങ്കടം ഇണ്ട് ചേട്ടത്തി

പവി : പിന്നെ കാണില്ലേ അവനും അമറേട്ടനും ഏത് ലെവൽ കമ്പനി ആണ്

ചെറി : അവൻ ഇപ്പൊ ഈ വണ്ടി നേരാക്കി വേണം പറഞ്ഞോണ്ട് നിക്കാ

അച്ചു : അത് head weight പോട്ത് ആദ്യമേ കേറി വണ്ടി വേണം പറയണ്ടാ വച്ചിട്ട്

പവി : ഒന്ന് പോടാ നിനക്ക് എന്തോ അറിയാ അവന്റെ മനസ്സ് കെടന്ന് കത്തുന്നത് എനിക്ക് കാണാ

അമ്മ : അവൻ വല്ലതും പറഞ്ഞോ ഡീ നിന്നോട്

പവി : ഇല്ലമ്മാ, പാതി രാത്രി വരെ ഫോണിൽ സംസാരിക്കും പിന്നെ കരച്ചല് കേക്കാ കീ ഹോളിൽ കൂടെ നോക്കിയപ്പൊ തലേണ ഭിത്തിക്ക് ചേർത്ത് വച്ച് ഇടിക്കുന്നു….

അമ്മ : ഞാൻ ഞാൻ ആണ് കാരണം ഞാൻ എന്റെ മോന്റെ ജീവിതം നശിപ്പിച്ചു…

അമ്മ കണ്ണിന് കൈ കൊടുത്ത് കരയാൻ തൊടങ്ങി

ചെറിയമ്മ : വിട് ചേച്ചി എല്ലാം ശെരി ആവും

ചെറി : ഞാൻ ഇത് വൈകീട്ട് അവനോട് പറഞ്ഞതാ അപ്പൊ അവൻ പറഞ്ഞത് ഇങ്ങനെ ” ഇതേ തന്നെ അല്ലെ ചെറി നിങ്ങള് എന്റെ കല്യാണം നടത്തുന്ന ടൈമില് പറഞ്ഞത് ” എന്നും പറaഞ്ഞ് ഒരു ചി.. ചിരി ചേട്ടത്തി എന്റെ നെഞ്ച് പൊട്ടി പോയി

ചെറി കണ്ണ് പൊത്തി പിടിച്ച് തൊടച്ച് പറഞ്ഞു…

അമ്മ : ശരിയാ ടാ അവൻ എത്ര വട്ടം പറഞ്ഞു അറിയോ അമ്മ എനിക്ക് വേണ്ടമ്മ ഒന്നും ഒരു മാതിരി ഇണ്ട് എന്നൊക്കെ എന്നെ വിശ്വസിച്ച് പെണ്ണ് കാണാൻ വന്ന അവൻ അറിഞ്ഞില്ല അവനെ നിശ്ചയം ചെയ്യാൻ കൊണ്ട് പോവാന്ന്… അതിന് എന്റെ കുട്ടി ഒന്നും പറഞ്ഞില്ല ഇഷ്ട്ടം ഇല്ലാത്ത പെണ്ണിനെ കൊണ്ട് കെട്ടിച്ച് അവന്റെ ജീവിതം നശിപ്പിച്ചു…

പെട്ടെന്ന് അച്ഛൻ ഉള്ളിലേക്ക് കേറി വന്നു
ചെറി : എന്താ ചേട്ടാ

അച്ഛൻ : ഉം… കാര്യം ഒന്നും ഇല്ല… ആകെ മോശം ആയി ചെ… 😐

ചെറി : ഏഹ്

അച്ഛൻ : രാമൻ പറഞ്ഞത് നീ കേട്ടില്ലേ നമ്മള് കൊച്ചുങ്ങൾടെ കാര്യത്തില് എച്ചിത്തരം കാണിക്കാൻ പാടില്ല ഏട്ടാന്ന്… 😊

അമ്മ : ഹും 😏

അച്ഛൻ തിരിഞ്ഞ് മെല്ലെ ഒന്ന് നോക്കി

അമ്മ തിരിച്ചും…

അച്ഛൻ : എന്താ ഇയാൾക്ക്

ചെറി : ചേച്ചി പേടിച്ച് പോയത്

അച്ഛൻ : അതാണോ, ഇതൊക്കെ സാദാരണ ആണ്

അമ്മ : എന്ത് മോനെ കൊണ്ട് ഒരു പ്രാന്തിയെ കെട്ടിക്കുന്നതോ

അച്ഛൻ ഒറ്റ നിപ്പ് അങ്ങ് നിന്നു…

പെട്ടെന്ന് ആളൊന്ന് തിരിഞ്ഞ് നോക്കി

അമ്മ : നിങ്ങളാ വിവരം കെട്ട എന്നെ പറഞ്ഞ് പറ്റിച്ച് എന്നെ കൊണ്ട് ഒരു പ്രാന്തിയെ എന്റെ മോനെ കൊണ്ട് കെട്ടിച്ച് അവന്റെ ജീവിതം കണ്ണന്റെ ജീവിതം പവി അങ്ങനെ എത്ര പേര്… വെഷം ആണ് അവള് പാവത്തിനെ പോലെ നിന്ന് എല്ലാരേം പറ്റിച്ച് 😡

ചെറിയമ്മ : വിട് ചേച്ചി

അമ്മ : എന്ത് വിടാൻ ഇന്ദു ഇങ്ങേർക്ക് അവനെ പിടിക്കില്ല അതോണ്ട് മനപ്പൂർവം ചെയ്തതാ അവന്റെ ജീവിതം തൊലക്കാൻ… ശെരിയാ എന്റെ മോന് വലിയ പഠിത്തം വിവരം രണ്ടും മൂന്നും ലക്ഷത്തിന്റെ ജോലി ഒന്നും ഇല്ല പക്ഷെ ഞാൻ അവനെ ഒരു മനുഷ്യൻ ആയിട്ടാ വളർത്തിയത് അത് മതി അത്ര മതി

അമ്മ നെഞ്ചത്ത് അടിച്ചോണ്ട് പറഞ്ഞു

അമ്മ : എന്റെ മോന്റെ ശാപം ഒണ്ടല്ലോ അവന്റെ കണ്ണീര് അവന്റെ മാത്രം അല്ല കണ്ണന്റെ കൃഷ്ണടെ അനിയന്റെ എല്ലാം…

ചെറി : ചേട്ടത്തി മതി ചേട്ടത്തി കരയല്ലേ

അമ്മ : ഞാൻ കരയല്ലേ കാര്യം പറഞ്ഞതാ… എന്നെ പറഞ്ഞ് ഇങ്ങേർടെ ഒരു നാണം മാനം അന്തസ്സ് കണ്ടവന്റെ മോൾക്ക് ജീവിതം ഒണ്ടാക്കി കൊടുത്തിട്ടല്ല അന്തസ്… അയ്യോ

അമ്മ പെട്ടെന്ന് നെഞ്ചത്ത് കൈ വച്ചു

അമ്മ : ഈ തെണ്ടിക്കാണല്ലോ എന്റെ മോളെ…

അത് ഓർത്ത പോലെ ആവണം അമ്മടെ കണ്ണ് ചൊവന്നു…

അമ്മ : നമ്മള് എന്തൊക്കെ പറഞ്ഞു ഇന്ദു രാമുനെ അനിയത്തിക്ക് നല്ല ജീവിതം വരുന്നത് അസൂയ… കണ്ണ് കടി എന്ന് വരെ പറഞ്ഞു… ഇങ്ങേര് അവനെ കൊല്ലാൻ നോക്കി അതിന്റെ പേരി… അല്ലെങ്കിലും നാട്ടി പ്രമാണി ആയി നടക്കാൻ വേണ്ടി അല്ലെ ഓരോരുത്തരും ഈ വേഷക്കെട്ട് ഒക്കെ കാണിക്കുന്നേ

അച്ഛൻ : ഭാഗ്യ താൻ

വേണ്ട… ദേ നിക്കുന്നു മോള് ഇനിയും ഇണ്ടോ കൂട്ട്കാര് ഇതേ പോലെ തപ്പി നോക്ക് അവർക്ക് കാണും പെഴച്ച് നടക്കുന്ന മക്കള് കെട്ടിച്ച് കൊട്

അമ്മ പവിയെ പിടിച്ച് അച്ഛന്റെ നേരെ തള്ളി

അച്ഛൻ അവരെ ഒക്കെ വെഷമത്തോടെ നോക്കി..

പവി : അച്ഛൻ ക്ഷമിക്കണം തെറ്റ് അച്ഛന്റെ തന്നെ ആണ്

ചെറി : പവി കേറി പോടീ 😡

പവി : ഇല്ല ചെറിയച്ഛാ എത്ര കാലം അവൻ സ്വന്തം വീട്ടി തന്നെ ഒരു പട്ടിയെ പോലെ ജീവിക്കും പറ ഇത്ര ഒക്കെ ആയിട്ടും അവൻ വല്ലതും ചെയ്തോ കൂൾ ആയി നടക്കുന്നത് എന്തോണ്ട് ആണ് സങ്കടം ഇല്ലാത്ത കൊണ്ടോ അതോ മന്തബുദ്ധി ആയോണ്ടാ അല്ല… അവൻ വല്ലതും പറഞ്ഞാ നിങ്ങള് അല്ല നമ്മള് എല്ലാരും ചെയ്ത തെറ്റ് ഓർത്ത് നമ്മള് സങ്കടപ്പെടും എന്ന് വച്ചാ…. രാത്രി ഒരു ഒരു മണി ആവുമ്പോ അവന്റെ റൂമിന്റെ അടുത്ത് പോയി നോക്ക് അറിയാ… എല്ലാം പോട്ടെ അവന്റെ റൂമി പോയി നോക്ക് കല്യാണ ഫോട്ടോ എവടെന്ന്

അമ്മ വീണ്ടും കരയാൻ തൊടങ്ങി…

പവി : അവൻ എന്നെ ഒരു കാലന്റെ കൈയ്യീന്ന് രക്ഷിച്ചു പക്ഷെ എനിക്ക് അത് പറ്റീല്ലാ..

അമ്മ വീണ്ടും ചാടി എണീറ്റു

ടാ രാജു നീ ഇപ്പൊ അവൾക്ക് നേരെ ചാടീല്ലേ നീ ഒരു വട്ടം പറഞ്ഞോ ചേട്ടാ ചേട്ടൻ അവന്റെ ജീവിതം നശിപ്പിച്ചുന്ന്… അതെങ്ങനെ അവൻ നിങ്ങളെ നാണം കെടുത്താൻ ഇണ്ടായ സന്ദന്തി അല്ലെ… എന്റെ കൊച്ചിന് ഒരു നല്ല ബൈക്ക് പോലും വാങ്ങി കൊടുക്കാതെ അവനെ കൊല്ലാൻ നോക്കിയതാ ഇങ്ങേര്

അച്ഛൻ : ലക്ഷ്മി..😡

അമ്മ : ഒച്ച വക്കണ്ട കെട്ടി വന്ന അന്ന് തൊട്ട് ഞാൻ നിങ്ങള് പറയുന്ന സ്ഥലത്ത് നിന്നിട്ടെ ഒള്ളൂ… നിങ്ങക്ക് അവനെ പിടിക്കില്ല കാര്യം എന്താ അറിയാതെ അന്ന് എന്റെ കൊച്ചിനെ നാട് കടത്തി… ഏഴ് കൊല്ലം… തമിഴ് നാട്ടി ഇട്ട് സങ്കടപെടുത്തി അവസാനം വന്നപ്പോ വീണ്ടും അവനെ പിടിച്ച് ഒരു മൂദേവിക്ക് തട്ടികളിക്കാൻ ഇട്ട് കൊടുത്തു…അവളാണെ ഒരു മുഴു പ്രാന്തി…

പവി : അച്ഛന് ഓർമ ഇണ്ടോ അവൾടെ വാക്ക് കേട്ട് അച്ഛൻ അവനെ റൂമിൽ പോയി തല്ലാൻ പോയത് അത് അവള് കളിച്ച കളി ആയിരുന്നു… അമ്മ, എനിക്ക് അറിയാ എന്നോട് മാത്രം പറഞ്ഞതാ…

അമ്മ : ആ ശവം പാവത്തിനെ പോലെ ഇരുന്ന് കുടുംബം തൊലച്ചു…

അച്ഛൻ : കഴിഞ്ഞോ… നിങ്ങൾ ഒക്കെ പറയുന്നത് അപ്പൊ ഞാൻ ഒരു ദ്രോഹം ചെയ്തതാ എന്നാ അപ്പൊ

ചെറി : നോക്കിയും കണ്ടും ഒക്കെ ചെയ്യാ ഏട്ടാ കൂട്ട്കാരൻ ആണേലും നൂറ് വട്ടം ആലോചിക്കണം

ചെറി അച്ഛനെ നോക്കാതെ പറഞ്ഞു

അമ്മ : ഒറ്റ കാര്യത്തി എനിക്ക് സന്തോഷം ഇണ്ട്… എന്റെ മോനെ ഞാൻ വളർത്തി കളഞ്ഞല്ലോ എന്ന് ആരും പറയില്ല

പവി : എന്ത് കാര്യം അമ്മാ ജീവിതം പോയിട്ട് വളർത്ത് ഗുണം വച്ചിട്ട് എന്ത് കാര്യം.

അമ്മ : ഇനി അതല്ലേ പറയാൻ പറ്റു മോളെ… ഞാൻ എന്തെങ്കിലും ഓർത്ത് സമാദാനിക്കട്ടെ….

പവി : മോശായിപ്പോയി…

അമ്മ : അവൻ എവടെ ഡീ

പവി : ടെറസി കാണും…വിളിക്കാ

അമ്മ : പോണ്ട നിക്കട്ടെ കൊറച്ച് നേരം ഇനി നമ്മള് പോയി നമ്മളെ കണ്ട് അവൻ ഇനി എറങ്ങി കൂടെ പോണ്ട….

അച്ഛൻ : അങ്ങനെ… 😐 ശെരി എല്ലാരും ക്ഷമിക്കണം… 🙏

അമ്മ : നിങ്ങക്ക് ഇപ്പഴും അവരോട് അല്ലെ കൂറ് കാണാൻ പോണു സംസാരിക്കുന്നു സഹായിക്കുന്നു ദേ ഞാൻ ഒരു കാര്യം പറയാ ആ സ്റ്റേഷനിൽ കെടക്കുന്ന ചെക്കന് വേണ്ടി അനിയന്റെ മനസ്സ് മാറ്റാൻ പോയാ ഹാ..

അച്ഛൻ തിരിഞ്ഞ് പോയി…

> 21:23

അശ്വതി : ടാ നീ കേക്കുന്നുണ്ടോ

ഞാൻ : പറഞ്ഞോ

അശ്വതി : എടാ നീ ഒരു ഡ്രൈവർ അല്ലെ ഈ ആക്‌സിഡന്റ് ഒക്കെ നടക്കുന്നതല്ലേ രാമാ

ഞാൻ : അങ്ങനെ അല്ല ഡീ എന്റെ വണ്ടിക്ക് കൊഴപ്പം ഒള്ളത് കൊണ്ട് എനിക്ക് വല്ലതും ആയാ എനിക്ക് സങ്കടം വരത്തില്ല ഇത് അമർ ആയോണ്ടാ ചെ… ഇപ്പൊ മരത്തിൽ കൊണ്ട് തട്ടി കൈ പൊട്ടി വലിയ സീൻ ഇല്ല… ഇതേ തന്നെ വല്ല വണ്ടിക്ക് നേരെ ആയിരുന്നെ എനിക്ക് ഓർക്കാൻ വൈയ്യ ഞാൻ ഒരു പണി ചെയ്യാൻ പോവാ

അശ്വതി : എന്തുവാ

ഞാൻ : ഞാൻ ചെന്നൈക്ക് തിരിച്ച് പോവാ

അശ്വതി : ഒന്ന് പോയെ നീ ഒന്ന്…

ഞാൻ : ഏയ്‌ ഇല്ല അവടെ ആയിരുന്നപ്പൊ വലിയ കൊഴപ്പം ഒണ്ടായില്ല… ആഴ്ചക്ക് ചെറി അറിയാതെ രണ്ട് വട്ടം വെളമ്പാൻ പോയാ ആയിരം പോക്കറ്റി വീഴും ആയിരുന്നു ഒരു ഫുൾ എടുത്ത് ഞായറാഴ്ച തിരുന്റെ വീട്ടിന്റെ ടെറസി കമ്പനി ആയാ പരിപാടി തീരും സമാദാനം ആയി ഇരിക്കായിരുന്നു… അങ്ങനെ ആയിരുന്നു ഇനിയും അങ്ങനെ തന്നെ മതി

അശ്വതി : നീ അവനെ കാണാൻ പോയില്ലേ…

ഞാൻ : അയ്യോ സുന്ദരൻ സുന്ദരനെ അയ്യേ എന്തിന് വേണ്ട ഇനി കാണേ വേണ്ട എനിക്ക് മതി ആയി

അശ്വതി : നീ ആയിട്ട് ഓരോന്ന് തെറ്റ് തെറ്റായി പറയാ രാമു… ദേ നോക്ക് ഒരു തെറ്റ് നീ പ്രതികരിക്കണ്ട ടൈമില് വായും മൂടി ഇരുന്നു…പറ്റി പോയി…നീ പവർ ആവണ്ട സമയത്ത് മിണ്ടാതെ ഇരുന്നു പോയത് പോയി… അവൻ പറഞ്ഞ പോലെ ചുമ്മാ ഇരുന്നോ വെറുതെ പ്രശ്നം ഒണ്ടാക്കാൻ ഒന്നും പോണ്ട നിന്നെ സ്നേഹിക്കാൻ ഞങ്ങളോക്കെ ഒണ്ട്…

ഞാൻ : thanks manh… നീ വച്ചോ break കഴിയാൻ ആയില്ലേ…ഞാൻ പിന്നെ വിളിക്കാ…

ഞാൻ കമന്ന് കെടന്ന് ഓരോന്ന് ആലോചിച്ചു…

നീ ഇത്രക്ക് തോൽവി ആയി പോയല്ലോ ഞാൻ സ്വയം പറഞ്ഞു

പവി വന്ന് ബെഡിൽ ഇരുന്നു

ഞാൻ : ഉം

പവി : വാ ഫുഡ് കഴിക്കാ

ഞാൻ : എനിക്ക് വെശപ്പില്ല

പവി : എണീറ്റ് വാടാ…

ഞാൻ : വേണ്ട ടാ വൈകീട്ട് ചായ കുടിക്കുമ്പോ ഒടുക്കത്തെ തീറ്റ തിന്നു..

പവി : ശെരി ശെരി നീങ്ങി കെട…

ഞാൻ നെരങ്ങി നെരങ്ങി മാറി കെടന്നു…

പവി : ദേഷ്യം ഒണ്ടോ

ഉംച്ച്

പവി : സങ്കടം

ഉംച്ച്

പവി : പിന്നെ

ഞാൻ : വെറി… വെറും വെറി അല്ല നല്ല തലക്ക് പിടിക്കുന്ന വെറി

പവി : രാമു.. വേണ്ട ടാ

ഞാൻ : ഏയ്‌ ഇല്ല ഞാൻ ഒതുങ്ങി…

ചെറി ഉള്ളിലേക്ക് കേറി വന്നു

ചെറി : ഡീ അവനെ വിളിക്കാൻ വന്നിട്ട് നീ കേറി കെടന്നാ…

പവി : ഇല്ല ദേ വന്നു

അവര് എന്നെ പൊക്കി വലിച്ച് താഴെ കൊണ്ട് പോയി…

അമ്മ : വാ വാ എത്ര നേരായി ചൂട് ഒക്കെ പോവും

ഞാൻ പോയി താഴെ ഇരുന്നു…

ചെറിയമ്മ വന്ന് ചപ്പാത്തി എടുത്ത് വച്ചു

അമ്മ അപ്പഴേക്കും egg burji എടുത്തോണ്ട് വന്നു…

അച്ചു : എന്ത് ടാ ബൾബ് പോലെ ഇരിക്കണേ എന്നവാ

ഞാൻ ഒന്നൂല്ലാന്ന് തല ആട്ടി…

പവി : അച്ചു ചുമ്മാ ഇരി

അച്ചു : ഞാൻ അവനെ ചിൽ ആക്കാൻ നോക്കാ നീ എത്ക്ക് തേവ ഇല്ലാമേ സൊമ്പ് പുടിക്ക്റേ…

എന്റെ അപ്പഴത്തെ അവസ്ഥ എന്താ വച്ചാ എങ്ങോട്ട് എങ്കിലും എറങ്ങി പോവാൻ ആണ്….

ഞാൻ എണീറ്റ് പ്ളേറ്റ് എടുത്ത് വെളിയിൽ പോയി ഇരുന്നു…

> 00:12

നേരത്തെ അറിഞിരുന്നെ ആ തായോളിക്ക് ഇണ്ടായ പൊലയാടി മോനെ ഞാൻ വെട്ടി കൊന്നേനെ… സോന അമ്മു… ഇവരോട് ഒക്കെ ആ

എന്റെ കൈ ഞാൻ പോലും അറിയാതെ കട്ടിലിൽ ആഞ്ഞ് ഇടിച്ചു…

Overthinking കാരണം പ്രാന്ത് പിടിച്ച പോലെ ആയിരുന്നു എനിക്ക് തോന്നിയത്…

> കാലത്ത് കണ്ണ് ആരോ പൊത്തി പിടിച്ചപ്പഴാ ഞാൻ എണീറ്റത്

ഞാൻ : പവി എറങ്ങി പോടീ

പവി അല്ല പവനാ 🤣

ഞാൻ കൈ തട്ടി മാറ്റി തിരിഞ്ഞ് നോക്കി

അയ്യേ നീയാ താമര പുണ്ടെ എറങ്ങി പോടാ നായിന്റെ മോനെ…

ടാ ടാ താമര ദൈവത്തിന്റെ പൂവാ മൈരേ ഇങ്ങനെ പറയാതെ കുണ്ണേ

ഞാൻ : അണ്ടി അത് ദൈവം ഇത് നീ പുണ്ട

അവൻ എന്റെ മുതുകത്ത് ഒറ്റ അടി

ആ അടിച്ചവൻ അമ്പു അഥവാ അംബുജ കൃഷ്ണൻ എന്റെ അച്ഛച്ഛന്റെ മൂത്ത ചേട്ടന്റെ മോന്റെ മോൻ അതായത് എന്റെ മാഷായ ചെറിയച്ഛന്റെ മോൻ…

ഞാൻ : നീ എന്തിന് ഇങ്ങോട്ട് വന്നെ

അമ്പു : ഓ നീ കൊച്ചീല് പെറ്റ് കെടന്നിട്ട് ഒന്ന് വന്ന് കണ്ട് പോലും ഇല്ലല്ലോ നായിന്റെ മോനെ

ഞാൻ : പിന്നെ അവടെ ഞാൻ മസാജ് ചെയ്യാൻ വന്നതാ മൈരേ

അമ്പു : എണീക്ക് വാ താഴെ പോവാ

ഞാൻ പോയി പല്ല് തേച്ച് മൊഖം കഴുകി വന്നു…

അമ്പു : ആ വാ വാ

ഞാൻ : അത് പോട്ടെ അവൻ ഇല്ലേ വലിയ ഫുണ്ട

അമ്പു : ആര് സിദ്ധുവാ

ഞാൻ : ആഹ്

അമ്പു : അവൻ വന്നിട്ട് കൊറേ ആയി

ഞാൻ : അപ്പൊ ബാംഗ്ലൂർ നിന്നാ

അമ്പു : എപ്പഴെ

ഞാൻ : ബെസ്റ്റ്…

ആഹാ വാ വാ

എന്നെ കണ്ട് വൈഗമ്മായി അടുത്തേക്ക് വിളിച്ചു

വൈഗമ്മായി മേലെ പറഞ്ഞ സിദ്ധുന്റെ അമ്മ…

അമ്മ : ടാ ചിത്തുന്റെ കല്യാണം ഒറപ്പിച്ചു 😊

ഞാൻ : ആണാ

അമ്മായി : ആഹ് മറ്റന്നാ നിശ്ചയം ആണ്….

ഞാൻ : ബെസ്റ്റ് അത് പൊളിക്കും…😊

അമ്മായി : പിന്നല്ല ദേ നാളെ തന്നെ വന്നേക്കണം അല്ലെങ്കി ഒരു പണി ചെയ്യ് നീ ഞങ്ങടെ കൂടെ ഇപ്പൊ വാ നമ്മക്ക് പോണ വഴി കണ്ണനെ കൂടെ എടുത്തോണ്ട് പോവാ

ഞാൻ : അത്

അമ്മ : ഉം

ഞാൻ : അമ്മായി

ചെറി : പോടാ പൊക്കോ

ഞാൻ : ഞാൻ ഇല്ല അമ്മായി 😊

അമ്മായി : ഹാ വാടാ… നീ പഴയ കാര്യം ഒക്കെ മറക്കണം നിന്റച്ഛന് നല്ല സങ്കടം ഇണ്ട് ഇങ്ങനെ ഒക്കെ ആയതില്

ഞാൻ : അതല്ല അമ്മായി ഞാൻ വരുന്നില്ല പിന്നെ എപ്പഴെങ്കിലും വരാ

അമ്മായി : എന്ന് വച്ചാ നീ മറ്റന്നാ പോലും വരില്ല എന്നാ

ഞാൻ : 😊

അമ്മായി : ദേ രാമുവേ പിന്നെ നീ എന്നോട് മിണ്ടാൻ വന്നേക്കരുത് പറഞ്ഞേക്കാം

ഞാൻ ചെറുതായി ഒന്ന് ചിരിച്ചു…

അമ്പു : ചേട്ടൻ വന്നോളും മറ്റവന്റെ കൂടെ അല്ലെ ചേട്ടാ 😊

ഞാൻ അവനെ ഒന്ന് അടിമുടി നോക്കി

അമ്പു എന്നെക്കാൾ ഒന്നര വയസ്സ് താഴെ ആണ്…

അമ്പു : ചേട്ടാ അവൻ വൈകീട്ട് വരുന്നുണ്ട് അവന്റെ കൂടെ കേറി പോര്

ഞാൻ : ആര്

അമ്പു : കണ്ണൻ

അമ്മായി : നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കാൻ ഇവടെ ആരും ഇല്ലല്ലോ

അമ്മ : ഓ അതിന് പകരം ആയിട്ട് രാമൻ ഇല്ലേ വിശദമായി നോക്കാൻ

അമ്മായി : ഓ അവൻ കൊച്ചി വന്നാ എന്തായാലും വരാതെ പോവില്ല രാധു അതേ പോലെ തന്നെ… പിന്നെ അവൾക്ക് വരാൻ പറ്റില്ലല്ലോ അതികം പിന്നെ കണ്ണൻ അവൻ പിന്നെ വരാറില്ല അന്നത്തെ ആ അടിക്ക് ശേഷം

അമ്പു : അതൊക്കെ മാറി ഇന്ദ്രൻ വന്നോളും

അവര് നൈസ് ആയി കൊറച്ച് കഴിഞ്ഞ് എറങ്ങി

വൈകീട്ട് ഇന്ദ്രന്റെ ഫോൺ വന്നു അപ്പഴാ ഒറക്കം വിട്ട് ഞാൻ എണീറ്റത്…
ഇന്ദ്രു : ഹലോ maan

ഞാൻ ഒന്ന് മൂളി

ഇന്ദ്രു : അമ്മായി വന്നാ

ഞാൻ : ആഹ്

ഇന്ദ്രു : ശെരി വാ കൊച്ചി പോയിട്ട് വരാ

ഞാൻ ഇല്ല

ഇന്ദ്രു : ഒരു ഡ്രൈവർ വേണമായിരുന്നു വണ്ടി എടുക്കാൻ പറ്റില്ല ഡ്രസ്സ്‌ എടുക്കാൻ

ഞാൻ : എനിക്ക് സുഖം ഇല്ല നീ പൊക്കോ

ഇന്ദ്രു : ശെരി ശെരി… തല വേറെ ചെറിയ വേദന പോലെ ആരേം കാണാനില്ല സീൻ ഇല്ല ഓ പിന്നെ ഞാൻ എന്തോ കുന്തത്തിന് പേടിക്കുന്നെ…

അവൻ ഫോൺ കട്ടാക്കി…

ഞാൻ കണ്ണ് തൊറന്ന് ഫാൻ നോക്കി കെടന്നു…

അയ്യോ ഓൻക്ക് വണ്ടി ഓടിക്കാൻ കഴിയൂല്ലാ…

> 17:23

🤣 എനിക്ക് നല്ല സുഖം ഇല്ലെന്ന് ഒക്കെ പറഞ്ഞിട്ട്

ഞാൻ : നിനക്ക് വണ്ടി എടുക്കാൻ പറ്റില്ല അതാ

അവൻ എന്നെ തന്നെ നോക്കി ഇരുന്നു

ഒഴിവാക്കാൻ നോക്കാ പെട്ടെന്ന് അവൻ ആ നോട്ടം നിർത്തി ചോദിച്ചു

എന്റെ ഉള്ളിൽ ആ ഡയലോഗ് കേറി കൊണ്ടു… അറിയില്ല എങ്ങനെ പറയും എന്ന്…

ഞാൻ : നിനക്ക് എന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലേ

കണ്ണിന്ന് വെള്ളം വന്നത് തൊടച്ചോണ്ട് ഞാൻ ചോദിച്ചു

അവൻ കൈ എന്റെ തോളിൽ വച്ച് തട്ടി

എന്തിന് ടാ നീ എന്തിന്… അന്ന് നിന്റെ അമ്മായി അപ്പൻ ആരാ അറിഞ്ഞ ആ നിമിഷം തൊട്ട് എന്റെ ഏറ്റവും വലിയ സീൻ ഇത് നീ എങ്ങാനും അറിയോ എന്നതാ….

അവൻ സീറ്റ് വലിച്ച് ബാക്കിൽ ആക്കി ഇട്ടിട്ട് പറഞ്ഞു…

ഞാൻ : നീ എന്നെ പറ്റി അങ്ങനെ ആണ് ചിന്തിച്ചത് അപ്പൊ, നന്നായി മൈരേ നന്നായി…

ഇന്ദ്രു : നീ അച്ചുനോട്‌ എന്താ പറഞ്ഞെ അപ്പൊ

എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു

വണ്ടി നിർത്ത് അവൻ പറഞ്ഞു

ഇന്ദ്രു : നിന്നെ അന്ന് രാത്രി അവൻ വിളിച്ചത് ഞാൻ പറഞ്ഞിട്ടാ എനിക്ക് അറിയണം നീ എന്ത് മനസ്സിൽ വച്ചിട്ടാ നടക്കുന്നത് എന്ന്…ഞാൻ ഒരു കാര്യം പറയാ ഇത് ഇവടെ നിർത്തിക്കോ at the end of the day അവൻ നിന്റെ അളിയൻ ആണ്…

ഞാൻ : ആ പൂറി മോൻ ആണോ അപ്പൊ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫ്രണ്ട് അവൻ ആണോ എനിക്ക് വേണ്ടി ഓരോന്ന് ചെയ്ത് നാണം കെട്ടിട്ടുള്ളത്…അതോ അവൻ ആണോ എന്റെ കൂടെ പെറപ്പ് പറ പറയാൻ… 😡

ഇന്ദ്രു : പവിടെ സീൻ വിട്ടേക്ക് അവള് എന്റെ കൂടെ ആണ് നീ അത് എനിക്കൊരു നാണക്കേടാ എന്ന് വിചാരിക്കണ്ട…

ഞാൻ : അപ്പൊ അറിയാ നീ എന്നോട് എന്ത് പറഞ്ഞാലും ഞാൻ കേട്ടിട്ടേ ഒള്ളൂ ഇത് എന്റെ ഇഷ്ട്ടം ആണ് തന്ത പറഞ്ഞാ ഞാൻ കേക്കില്ല അവൻ എനിക്കൊള്ളതാ…. ആ പുണ്ടച്ചി ആഹ് അയ്യോ…. മൈര്…

ഇന്ദ്രു : ടാ രാമാ മൈരേ അടങ്ങി ഇരി…

അവൻ ഡോർ തൊറന്ന് എറങ്ങി വന്ന് എന്നെ വലിച്ച് വെളിയിൽ ആക്കി….

ഞാൻ അവനെ സങ്കടത്തോടെ നോക്കി… എന്റെ മനസ്സ് അവന്റെ കാല് പിടിക്കാൻ എന്നോട് പല വട്ടം പറഞ്ഞു…

നീ പറഞ്ഞത് ശെരി ആണ് ഭാര്യടെ അനിയൻ ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു

ഞാൻ : at the end of the day അവൻ രാമന്റെ അളിയൻ.. 🤣 അപ്പൊ എനിക്ക് ഇതില് പങ്ക് ഇണ്ട് ടാ… നിനക്ക് ഇണ്ടായ വേദന അമ്മുക്കുട്ടിക്ക് ഇണ്ടായ മോശം… ചെറിയച്ഛന് ഇണ്ടായ നാണക്കേട്, ചെറിയമ്മ അനുഭവിച്ച സങ്കടം… ഇതിനൊക്കെ കാരണം പത്മിനി പിന്നെ എന്തോ ആ ഹരി… ഇവര് ആരാ ശിവറാമിന്റെ ഭാര്യ.. അളിയൻ…

ഇന്ദ്രു : എന്തോ ആടാ നീ അയ്യേ…

ഞാൻ : എടാ നിങ്ങൾ എന്താ ടാ ഇങ്ങനെ നിന്റെ അപ്പന് എന്നെ രണ്ട് തല്ലിക്കൂടെ അല്ലെ നിന്റെ അമ്മക്ക് എന്നെ പ്രാകിക്കൂടെ നിനക്ക് എന്നെ പട്ടിയെ പോലെ റോഡിൽ ഇട്ട് ചവിട്ടി വലിച്ചൂടേ എന്നെ എന്തിനാ നല്ല വാക്ക് പറഞ്ഞ് വീണ്ടും വീണ്ടും വീണ്ടും വീണ്ടും കൊല്ലുന്നേ മൈരേ…

ഞാൻ കുന്തിച്ച് റോഡിൽ അങ്ങ് ഇരുന്ന് പോയി…

കണ്ണൊക്കെ കലങ്ങി ഒന്നും കാണാൻ വൈയ്യ…

അവൻ എന്നെ പിടിച്ച് പൊക്കി കെട്ടിപ്പിടിച്ചു

ഞാൻ പറയുന്നത് കേക്ക് ടാ… നമ്മക്ക് അത് വിടാ… അവൻ എന്റെ പൊറം തടവിക്കൊണ്ട് പറഞ്ഞു

ഇല്ല ഇന്ദ്രാ… സത്യം പറയാലോ നീ ഒന്നും ഒന്നും വെളിയിൽ കാണിക്കാതെ ഒള്ള നടത്തം ആണ് എന്റെ ഉള്ളിലേ സങ്കടം ആർക്കും അറിയില്ല നിനക്ക് പോലും അങ്ങനെ അല്ല എന്നോട് നിനക്ക് എന്തേലും ഒര് തരി സ്നേഹം ഇണ്ട് എന്നാണെ എന്നെ എന്റെ സൗകര്യം പോലെ വിട്…

ചെല്ല് പോ കൊല്ല് എന്നിട്ട് അതിന്റെ ശാപം കൂടെ എനിക്ക് വാങ്ങി താ…. അവൻ എന്നെ ഉന്തി മാറ്റി പറഞ്ഞു

ഇന്ദ്രു : അല്ലെങ്കി തന്നെ നശിച്ച് പണ്ടാരം അടങ്ങി ഇരിക്കാ അതിന്റെ കൂടെ ഇത് കൂടെ ആവട്ടെ… 😣

ഞാൻ : ടാ അത്

ഇന്ദ്രു : രുദ്രമാമ പറഞ്ഞു ഇനി അവൻ ലോക്ക് ആണ്… അതാ ഞാൻ പോലും വെറുതെ ഇരിക്കണേ….

ഞാൻ : എനിക്ക് നീ പറയുന്ന ഒന്നും കേക്കണ്ട…

ഇന്ദ്രു : ഞാൻ നിന്റെ ഏറ്റവും അടുത്ത ആളാണല്ലോ

ഞാൻ : അതേ അതല്ലേ.. ടാ എനിക്ക് നിന്നോടുള്ള സ്നേഹം എന്താന്ന് പറയാൻ എനിക്ക് അറിയില്ല….

ഇന്ദ്രു : ആണല്ലോ.. അങ്ങനെ ആണേ നീ ഈ നിമിഷം എനിക്ക് സത്യം ചെയ്ത് തരണം നീ ആയിട്ട് ഇനി ഒന്നിനും പോവില്ല ചെയ്യ്… ചെയ്യാൻ

ഒന്ന് പോടാ നീ പറഞ്ഞ ചെയ്യും എന്തിനും നിന്നിട്ടും ഇണ്ട് നിക്കേം ചെയ്യും എന്തും,,,, പക്ഷെ ഇത് പറ്റില്ല ഞാൻ പിന്നിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു ..

> 18:10

ഇന്ദ്രു : വാക്ക് തന്നെ നായിന്റെ മോനെ ഇത് തെറ്റിച്ചാ ഞാൻ ചത്ത് പോവും…

ഞാൻ : അവസാനം നീ തന്നെ അല്ലെ ജയിക്കു മൈരേ നീ ഇവടേം വന്ന് മാസ് ആയിട്ട് പോ…

ഇന്ദ്രു : അതായത് എന്താ വച്ചാ നീയും ഊമ്പി ഞാനും ഊമ്പി അത്ര തന്നെ… നീ വാ…

ഞങ്ങള് നേരെ AX ല് പോയി

ഇന്ദ്രു : നീ ഡ്രസ്സ്‌ എടുത്തോ

ഞാൻ : ഇല്ല

ഇന്ദ്രു : എന്നാ വാ നിനക്ക് ഞാൻ എടുത്ത് തരാ ഈ വട്ടം

ഞാൻ : ഒന്ന് പോയെ മൈരേ ഇവടെ ഒള്ള ഡ്രസ്സ്‌ ഇട്ടാ ചൂട് അടിക്കും വന്നെ

ഇന്ദ്രു : നീ വന്നെ ആദ്യം നിനക്ക് പിന്നെ എനിക്ക്

ഞങ്ങള് ഡ്രസ്സ്‌ വാങ്ങാൻ പോയി പക്ഷെ അവടെ നല്ല ഒന്നും കണ്ടില്ല പിന്നെ അവടെ ഒക്കെ ഒരു മാതിരി കളർ

പിന്നെ RR ല് കേറി ഒരേ പോലെ തോന്നുന്ന വേറെ വേറെ കളർ ഷർട്ട് എടുത്ത് എറങ്ങി… പിന്നെ പവിക്ക് ഒരു ഗൗൺ പോലെ ഒന്നും അച്ചുന് ഒരു ഷർട്ടും പാന്റും ഒക്കെ അവൻ തന്നെ എടുത്ത് ഞങ്ങള് എറങ്ങി…

അവൻ ചെറിയമ്മക്ക് hand bag നോക്കാൻ എന്നും പറഞ്ഞ് ലൂയി വിട്ടനിലെക്ക് കേറി

ഞാൻ : നിനക്ക് വൈയ്യെ മോനെ

ഇന്ദ്രു : ചുമ്മാ ടാ വെറുതെ നോക്കാല്ലോ

എട്ടര ആയപ്പോ ഞങ്ങള് തിരിച്ച് വീടെത്തി…

പവി ഞങ്ങളെ കണ്ടതും എറങ്ങി അവന്റെ അടുത്തേക്ക് പോയി…

പവി : എങ്ങനെ ഇണ്ട് ടാ നിനക്ക് കൊഴപ്പം ഒന്നൂല്ലല്ലോ

ഇന്ദ്രു : ഓ നമ്മള് strong അല്ലെ മച്ചാ

പവി : വാ വാ… അമ്മ ദേ ആരാ വന്നെ നോക്ക്…

ആരാ ഡീ അമ്മ ടവൽ കൊണ്ട് കൈ തൊടച്ച് തോളിൽ ഇട്ടിട്ട് വെളിയിലേക്ക് വന്നു

അമ്മ : ആഹാ വന്നല്ലോ ഓ താൻ ഇങ്ങോട്ട് ഒള്ള വഴി ഒക്കെ മറന്നല്ലോ

ഇന്ദ്രു : ഐ അങ്ങനെ പറയല്ലേ സുന്ദരിക്കുട്ടി വന്നെ…

അമ്മ ചെറിയമ്മ പവി എല്ലാരും കൂടെ അവന്റെ ചുറ്റും ഇരുന്ന് കഥ പറഞ്ഞു…

ഞാൻ അപ്പറം മാറി ഇരുന്ന് ആ വൈബ് നോക്കി കണ്ടു

പെട്ടെന്ന് reality strike ചെയ്ത് എനിക്ക് വല്ലാത്ത ഒരു മരവിപ്പ് പോലെ…

ഈ പാവത്തിനെ ആണ്… ആ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ തന്നെ എനിക്ക് വല്ലാത്ത സങ്കടം തോന്നി… വല്ലാത്ത കുറ്റബോധം

എന്റെ ഉള്ളിലേ കൊച്ച് കുട്ടി തെളിഞ്ഞ് വന്നു

പവിടെ പിന്നിലായി അവനെ ഞാൻ കണ്ടു

കണ്ടില്ലേ എന്താടാ നോക്കുന്നെ നീ… ദേ നോക്ക് നിന്റെ പ്രിയപ്പെട്ട അനിയൻ അവനെ നിന്റെ അളിയൻ പട്ടിയെ പോലെ തല്ലി കൊല്ലാൻ നോക്കി പവിയെ ആണേ നീ ഇങ്ങനെ ഇരിക്കോ നീ വെറും വാണം ആണ് ശിവാ… നന്ദിക്കെട്ട ജന്മം… നോക്കിക്കോ അവൻ ഇന്ദ്രനെ കൊല്ലും അതും നീ കാണും… പോയി ചത്തൂടെ ഇങ്ങനെ ജീവ്…

പെട്ടെന്ന് പൊറം തലക്ക് ഒരു തട്ട് കിട്ടി ഞാൻ തിരിച്ച് വന്നു…

ആഹ് ആഹ്…

ഇന്ദ്രു : നാളെ വൈകീട്ട് പോവാന്ന്

ആഹ് ആഹ്… ഞാൻ അവനെ ചുറ്റും നോക്കി എന്റെ ഗോസ്റ്റിനെ…

അമ്മ : ടാ

ഞാൻ : ആഹ്…

ഇന്ദ്രു : ഒന്നൂല്ല വല്യമ്മ അവൻ രണ്ട് റൗണ്ട് അടിച്ചിട്ടാ വന്നെ

അമ്മ : മിടുക്കൻ…😂

ഇന്ദ്രു : അച്ചുക്കുട്ടാ

അച്ചു : ഓ

ഇന്ദ്രു : കാർ തൊറന്ന് കൊറച്ച് കവർ ഒണ്ട് എടുത്തോണ്ട് വാ ടാ ഒന്ന്…ടാ രാമാ അതൊന്ന് ലോക്ക് എടുത്ത് കൊട്

ഞാൻ തല ആട്ടി വണ്ടി ലോക്ക് എടുത്ത് വിട്ടു…

അമ്മ : എന്താ ടാ സാനം

ഞാൻ : ഡ്രസ്സ്

അമ്മ : ആ മറ്റന്നാ ഇടാൻ അല്ലെ നിനക്ക് ഡ്രസ്സ്‌ കൊറവാ ഞാൻ തന്നെ എടുക്കണം വിചാരിച്ച് ഇരുന്നതാ…

അച്ചു പോയി ഡ്രസ്സ്‌ ഒക്കെ എടുത്തോണ്ട് വന്നു

ഞാൻ : ദേ നിന്റെ ചോട്ടൻ നിനക്ക് വാങ്ങിച്ച ഗൗൺ ഇണ്ട്

ഞാൻ പവിയെ നോക്കി പറഞ്ഞു

പവി : ആണാ

ഞാൻ : അമ്മാ ഇവൻ ഞാൻ പറഞ്ഞത് കേക്കാതെ എനിക്ക് ഇവൾക്ക് അച്ചുന് ഒക്കെ ഡ്രസ്സ്‌ എടുത്തോണ്ട് വന്നു

അമ്മ : എന്തിനാ ടാ ഇതൊക്കെ

ഇന്ദ്രു : വല്യമ്മാ അത്… ഇരിക്കട്ടെ ഇതൊക്കെ ഒരു സന്തോഷം അല്ലെ…

അമ്മ : എന്താ ടാ മൊഖം മാറിയത്

ഇന്ദ്രു : ഏയ്‌ ഒന്നൂല്ലാ… ഞാൻ എറങ്ങട്ടെ… 🙂 ശെരി… ടാ രാമാ നാളെ ഉച്ചക്ക്…പവി നീ വരുന്നാ ഡീ

പവി : ഞാൻ അങ്ങോട്ട് പറയാൻ ഇരുന്നതാ അത്…

ഇന്ദ്രു : ശെരി അച്ചു വരുന്നേ അവനെ കൂടെ കുളിപ്പിച്ച് നിർത്തിക്കോ…

അവൻ പോണത് ഞങ്ങള് നോക്കി നിന്നു

അമ്മ പെട്ടെന്ന് കരയാൻ തൊടങ്ങി

ചെറിയമ്മ : എന്താ ചേച്ചി

അമ്മ : എന്ത് നല്ല കൊച്ചാ അറിയോ അത്… പാവം മോളെ

പവി എന്നെ തിരിഞ്ഞ് നോക്കി

അമ്മ പറഞ്ഞത് തന്നെ എന്റെ നെഞ്ചത്ത് കുത്തി അവൾടെ നോട്ടം കൂടെ ആയപ്പോ കണ്ണൊക്കെ നെറഞ്ഞ് പോയി…

അവളെന്നെ നോക്കി ചെറുതായി ചിരിച്ച് അവൾടെ കലങ്ങിയ കണ്ണ് തൊടച്ച് കേറി പോയി…

> 21:12

പാവം അല്ലേടാ അവൻ

എന്റെ കൈയ്യിൽ കെടന്ന് പവി എന്നെ നോക്കി പറഞ്ഞു

ഞാൻ തല ഒന്ന് ആട്ടി…

പവി : ഇന്ന് വിളിച്ചിരുന്നു

ഞാൻ : ആര്

എനിക്ക് സംശയം തോന്നി എങ്കിലും ഞാൻ ആരെന്ന് ചോദിച്ചു

പവി : പപ്പ

ഉംച്ച്….

പവി : എത്ര വട്ടം ടാ കട്ടാക്കി വിടാ

ഞാൻ ഒന്നും പറയാതെ ഫാൻ നോക്കി കെടന്നു… എന്തോ ഫാനിന്റ കറക്കം എനിക്ക് കൊറച്ച് distarction തരും ഓരോന്ന് ആലോചിക്കുന്നതിൽ നിന്ന്…

പവി : നീ എന്താ ചോദിച്ചില്ല

ഞാൻ : വേണ്ട എനിക്ക് കേക്കണ്ട

പവി : നിന്നെ ഒന്ന് കാണണം പറഞ്ഞു

ഞാൻ : ദയവ് ചെയ്ത് നീ സംസാരം വിട് പവി….

അടുത്ത ദിവസം ഉച്ചക്ക് ഞങ്ങളെ വിളിക്കാൻ അവൻ കാർ ആയിട്ട് വന്നു…

അമ്മ : നോക്കി പോണേ ഞങ്ങള് കാലത്ത് എത്തിയേക്കാ
.
.
.
ഇന്ദ്രു : ടാ ഗുരുവായൂർ പോയാലോ

ഞാൻ : എന്തിന്

ഇന്ദ്രു : ചുമ്മാ… പൊലർച്ചെ ഒരു മൂന്ന് മണിക്ക് എറങാ അതാവുമ്പോ പത്ത് പത്തരക്ക് തിരിച്ചും വരാ

ഞാൻ : കോപ്പാണ് ക്യൂല് പെട്ടാ പിന്നെ അടുത്ത കൊല്ലം നോക്കിയാ മതി

ഇന്ദ്രു : ഇല്ല ഞാൻ പാസ് എടുത്തിട്ടുണ്ട്

പവി : എന്നാ പിന്നെ ഒന്നും നോക്കാൻ ഇല്ല പോവാ

ഇന്ദ്രു : ഓകെ… ടാ നീ വാ നമ്മക്ക് പോയി മൂന്ന് മുണ്ട് ഷർട്ട് ഒക്കെ എടുത്തിട്ട് വരാ

പവി : ടാ ഒന്ന് കറങ്ങാൻ കൊണ്ട് പോടാ

ഇന്ദ്രു : ചേട്ടാ വിളിയടി

പവി : ശെരി ടാ ചേട്ടാ

ഇന്ദ്രു : ഇവന്റെ അല്ലെ അനിയത്തി

ഞാൻ : അതെന്താ മൈരേ നല്ലത് വരുമ്പോ നിന്റെ ഈ വള്ളി ഒക്കെ എന്റെ…. നന്നായി…🙄😂

ഞങ്ങള് പിന്നെ ഡ്രെസ് എടുക്കാൻ ആയിട്ട് പോയി…

ഞാൻ : അതേ ഞാൻ ഇല്ല നിങ്ങള് പോയിട്ട് ഞാൻ ഒരു ഫോൺ സംസാരിക്കട്ടെ പ്ലീസ്…

ഞാൻ ഫോൺ എടുത്ത് വന്ന് വെളിയിൽ വണ്ടിക്ക് ചാരി നിന്ന് ഉണ്ണിക്ക് വിളിച്ചു

സംസാരിക്കുന്ന ടൈമിൽ ഒരു ബൈക്ക് വന്ന് എന്റെ പിന്നിൽ ഹോൺ അടിച്ചോണ്ട് ഇരുന്നു

ചെവി ഒരു മാതിരി ആയി തിരിഞ്ഞ് നോക്കിയപ്പോ മറ്റവള്…എന്തോ മറ്റേ പപ്പടെ മാമന്റെ മോള് ആ പാർശു….

ഞാൻ ഫോൺ കട്ടാക്കി

അവള് വണ്ടി നിർത്തി വന്ന് എന്റെ അടുത്തേക്ക് വന്നു…

ചിരിക്കണോ വേണ്ടേ എന്ന് ആലോചിച്ച് നിന്നപ്പോ അവള് എറങ്ങി എന്റെ അടുത്തേക്ക് വന്നു…

ഞാൻ മെല്ലെ ഒരു ചെറിയ ചിരി ചിരിച്ചു

പാർശു : എങ്ങനെ ഇണ്ട് കാര്യങ്ങള്…

ഞാൻ : നന്നായി പോവുന്നുണ്ട്…

പാർശു ചുറ്റും നോക്കി

ഫ്രണ്ട്സ് ആയിട്ട് വന്നതാണോ…

അവള് ഒരു ഗാപ്പ് ഇട്ടിട്ട് ചോദിച്ചു

ഞാൻ : അല്ല ഫാമിലി ആയിട്ട്….

പാർശു : എടാ നീ വിശ്വാസിക്കൊ അറിയില്ല എന്നാലും പറയാ അവള് അല്ല ടാ

എന്റെ കൊറച്ച് സമാദാനം ആയിരുന്ന മനസ്സിനെ അവള് കുത്തി വീണ്ടും പഴയ കാര്യങ്ങള് എടുത്തിട്ടു

പാർശു : കിച്.. ഹരിയും ആ സൂസനും കൂടെ പറഞ്ഞ് പറ്റിച്ചതാ അവളെ…

ഞാൻ ഒന്നും പറയാതെ തല താത്തി നിന്നു…

പാർശു : ഇന്നലെ ആയിട്ട് ഞങ്ങള് എല്ലാം അറിഞ്ഞത്… അവൾക്ക് നല്ല

ഇയാള് ലീവ് ആണോ ഞാൻ എടക്ക് കേറി ചോദിച്ചു

പാർശു : 😐

ഞാൻ : അച്ഛനോട് അന്വേഷണം പറഞ്ഞേക്ക് 😊

പാർശു : ഉം 😊…

അവള് തിരിഞ്ഞ് നടന്നു…

ഞാൻ : പാർശു,

അവള് എന്നെ തിരിഞ്ഞ് നോക്കി

ഞാൻ : നമ്മള് തമ്മിൽ ഒരു വിഷയവും ഇല്ലാട്ടോ , i mean you as a good friend 😊…

അവള് ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്ത് പോയി….

ഇനി ഒരു കുരിശ് വരണ്ടാ വച്ചിട്ട് ഞാൻ വണ്ടിക്കകത്ത് കേറി…

> 22:12

വാടാ ഒറങ്ങാ…ഞാൻ ഇന്ദ്രുനെ വിളിക്കാൻ പോയി

അവൻ പൂളിന്റെ അടുത്ത് നിന്ന് ചുറ്റും നോക്കികൊണ്ട് നിക്കാ

ഞാൻ : എന്താണ്

ഇന്ദ്രു : ഈ കമ്പി കണ്ടാ ഇവടെ തല കീഴായി കെട്ടി ഇട്ടാ അവനെ ഞാൻ ✊

ഞാൻ : നിനക്ക് വേണോ അവനെ ഇനി

ഇന്ദ്രു : വേണ്ട 😊 അവനുള്ളത് ദൈവം കൊടുക്കും….

ഞാൻ : അണ്ടി ഇല്ലാത്തവനെ പോയി ചാവ് 😡

😂

> കാലത്ത് രണ്ടര ആയപ്പോ അവൻ വന്ന് എന്നെ കുത്തി പൊക്കി

ഞാൻ : എന്തോന്ന് ടാ നിനക്ക് വേണ്ടത്

ഇന്ദ്രു : വാ ടൈം ആയി കുളി

അവൻ എന്നെ എണീപ്പിച്ച് കണ്ണടച്ച് കണി കാണിക്കും പോലെ നടത്തിച്ചു ആ നായിന്റെ മോനെ വിശ്വസിച്ച് ഞാനും നേരെ പോയി…

പാവി നേരെ കൊണ്ടോയി പൂളില് ഒറ്റ തള്ളി ഇട്ടല്…

ബോധം വന്നപ്പോ സൈഡിൽ അച്ചു പവി രണ്ടും കെടപ്പുണ്ട്….

പവി : എവിടുന്ന് കിട്ടിയടാ ഇതിനെ എന്നെ പൊക്കി എടുത്തോണ്ട് ആണ് വന്നത്…. പട്ടി ചേട്ടൻ ആയിപ്പോയി നാറി…. 😡

ഇന്ദ്രു : കേറി വാ ടൈം ആയി…

>03:05

“””അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…

നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ….”””

ശീലം തെറ്റിക്കാതെ ഞാൻ എന്റെ രീതിക്ക് വണ്ടി എടുത്തു…

> 03:57

വണ്ടി തൃശൂർ റോഡിൽ കൂടെ പറന്നു….

ഇന്ദ്രു : കേറിക്കോ കേറിക്കോ പോട്ടെ പോട്ടെ

അവൻ സൈഡിൽ ഇരുന്ന് കൈ പൊക്കിക്കൊണ്ട് പറഞ്ഞു

Sports + ഇട്ട് വണ്ടി ഒരു പോക്കങ് പോയി….

സത്യം പറഞ്ഞാ എല്ലാ ടെൻഷനും മറന്ന് പോയി ഞാൻ…അത്രക്ക് അടിപൊളി ആയിരുന്നു BMW 😌… That experience gives flying fucks 😌

പവിയും അച്ചുക്കുട്ടനും ബാക്കിൽ ഇരുന്ന് വെറച്ചു… 🙂

അമ്പലം എത്തി വണ്ടി നിർത്തിയതും അവളെന്റെ പൊറം അടിച്ച് പൊട്ടിച്ചു….

ദൈവത്തെ കണ്ട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എന്നാലും ഞാൻ കൈ കൂപ്പി നിന്നു…

അവൻ എന്തൊക്കെപ്രാർത്തിക്കുന്ന പോലെ തോന്നി….

പിന്നെ എന്തൊക്കെ ചീട്ട് ഒക്കെ കൊടുത്ത് വാങ്ങി പൂജ കഴിച്ച് ഒമ്പതര ആയി വരാൻ….

പിന്നെ ഒരു പാച്ചൽ ആയിരുന്നു….

വണ്ടി നേരെ പോയി നിന്നത് രുദ്രൻ മാമടെ വീട്ടിന്റെ മുന്നില് അവൻ അവടെ എറങ്ങി ഡ്രസ്സ്‌ എടുത്തിട്ട് ഞങ്ങളോട് അമ്മായിടെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു…

പിന്നെ ചിത്ര ചേച്ചിടെ engagement ഒക്കെ കഴിഞ്ഞ് ഞാൻ വൈകീട്ട് ഇന്ദ്രുന്റെ കൂടെ അവടെ സ്റ്റേ അടിച്ചു….

പരിപാടികൾ അങ്ങനെ പോക്കൊണ്ടിരുന്നപ്പൊ ഒരു ദിവസം അവൻ എന്നെ വിളിച്ചിട്ട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വരാൻ പറഞ്ഞു

എന്താണോ കാര്യം 😂 പ്ലാൻ ഇടാൻ ആവും… എന്റെ ഉള്ളിൽ ഞാൻ അവന് വേണ്ടി മറച്ച് വച്ച കനൽ വീണ്ടും കത്തി വന്നു….

എന്താവും അറിയാൻ ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട് പോയി….

ഞാൻ : എന്താടാ വരാൻ പറഞ്ഞെ

ഇന്ദ്രു : വാ

അവൻ അവടെ സൂര്യടെ വീടിന്റെ നാല് കെട്ടിന്റെ ഉള്ളിലേക്ക് ചാടി ഞങ്ങളെ ഒക്കെ നോക്കി

ഇന്ദ്രു : അപ്പൊ ഫ്രണ്ട്സ് നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ചത് എന്തിനാ എന്ന് എല്ലാർക്കും ഒരു സംശയം കാണും… പറയാ വലിയ കാര്യം ഒന്നും ഇല്ല നാളെ കഴിഞ്ഞ് അതായത് വെള്ളിയാഴ്ച്ച 13:11:2023 ന് കാലത്ത് പതിനൊന്ന് മണിക്ക് ഞാൻ ഇംഗ്ലണ്ട് പോവാണ്…

എല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്

നന്ദൻ : ഉം പിന്നെ ഈ തള്ള് തള്ളാൻ ആണോ ഊമ്പാ നീ എന്നെ വരാൻ പറഞ്ഞെ… ടാ സൂര്യ ഞാൻ പോവാ എനിക്ക് നാളെ ചേച്ചിയെ കൊണ്ട് എക്സാമിന് പോവാൻ ഒള്ളതാ

ഇന്ദ്രു : ഇന്നാ കണ്ടോ അവൻ ഞങ്ങടെ ഗ്രൂപ്പിൽ ഒരു ഫോട്ടോ അയച്ചു….

വേറെ ഒന്നും അല്ല ടിക്കറ്റ് ആദ്യം ബാംഗ്ലൂർ പിന്നെ ഇംഗ്ലണ്ട്

എനിക്ക് പെട്ടെന്ന് എന്തോ ഞാൻ ഒറ്റക്ക് ആവും എന്നൊരു തോന്നൽ പോലെ… വല്ലാത്ത ബുദ്ധിമുട്ട് പോലെ Lkg പഠിക്കുന്ന ടൈമിൽ നമ്മടെ ആ ബെസ്റ്റ് ഫ്രണ്ട് വരാത്ത ദിവസം കരയുന്ന ആ കൊച്ച് കുട്ടിടെ അവസ്ഥ ആയി എനിക്ക്…

ഞാൻ വെളിയിലേക്ക് പോയി തൂണില് ചാരി ഇരുന്നു

നന്ദൻ : നീ ഒരു അണ്ടിയും പറയണ്ട നീ എങ്ങാനും പോയാ പിന്നെ ഞാൻ ചത്തു പറഞ്ഞാ എന്നെ കാണാൻ വന്ന് പോവരുത് കുണ്ണേ നീ… ഞാൻ നിന്നോട് ഇന്നലെ കൂടെ പറഞ്ഞതാ കല്യാണം നടക്കാൻ നല്ല ചാൻസ് ഇണ്ട് അടുത്ത മാസം ന്ന്

ഇന്ദ്രു : ടാ അതല്ല ടാ…

നന്ദൻ : ഏഹ്…നീ ഊമ്പിക്കൊ പുണ്ടെ വിട് നിനക്ക് ഞാൻ നാളെ വരെ ടൈം തരും കൊണ അടിക്കാതെ ആ ടിക്കറ്റ് ക്യാൻസൽ ആക്കിക്കോ അണ്ടിത്തലയാ ടാ നായിന്റെ മകനെ നീ വല്ലതും പറ പഴം ഊമ്പിയ പോലെ ഇരിക്കാതെ

നന്ദൻ എന്നെ തട്ടിക്കൊണ്ട് പറഞ്ഞു

ഞാൻ അവനെ ഒന്ന് നോക്കി എറങ്ങി നടന്നു….

അവർടെ വിളി ഒന്നും കേക്കാതെ ഞാൻ വന്നു….

കൃഷ്ണന്റെ അമ്പലത്തിന്റെ അവടെ ഒള്ള ആലിന്റെ അടിയിൽ കെടന്ന് ഞാൻ രണ്ട് മുതൽ ഒള്ള ഞങ്ങടെ എല്ലാ കാര്യവും മുന്നിൽ കണ്ട് കെടന്നു…

എട്ട് മണി ആയപ്പോ നന്ദൻ ആയിട്ട് എന്നെ വിളിച്ചു അവൻ അങ്ങോട്ട് വന്നു

നന്ദൻ : പോട്ടെ പുണ്ടെ അവൻ ആര്

ഞാൻ : നീ പോ മൈരേ അവന്റെ ഒരു വള്പ്പ്

നന്ദൻ : 😝

ഞാൻ : നിന്റെ സങ്കടം കഴിഞ്ഞാ മൈരേ…

നന്ദൻ : ഓ പിന്നെ അല്ലേലും അവൻ ആര് എവടെ പോട്ടെ

ഞാൻ : പോവോ ഒന്ന്

ഹഹഹ 😝 അവൻ എന്റെ തൊടക്ക് അടിച്ചിട്ട് കേറി ഇരുന്നു

നന്ദൻ : ടാ കൊട പുണ്ടെ ഇത് കേക്ക് ഇത് ഒരു കളി ആണ്

ഞാൻ അവനെ ഒന്ന് നോക്കി

നന്ദൻ : നിനക്ക് അറിയാലോ അമ്മു അവൻ ആയിട്ടുള്ള കാര്യം അപ്പൊ അവൻ പോവാ പറഞ്ഞാ അവള് ഓടി അങ്ങ് വരും അതിനാ… 😝 ഞാൻ സൂര്യ ഒക്കെ നാടകത്തിന്റെ ഭാഗം ആണ്…

മനസ്സ് നെറയാ പറയുന്ന ആ അവസ്ഥ ആയിരുന്നു എനിക്ക്…

നന്ദൻ : 😊 അതേ നീ വാ ഞാൻ കൊണ്ടാക്കാ

ഞാൻ : വേണ്ട ഞാൻ ദേ ഇത് വഴി അങ്ങ് പൊക്കോളാ

നന്ദൻ : വാടാ…മൈരേ…

ഞാൻ : അവൻ ഇല്ലാതെ എന്ത് ലൈഫ് ആണ് നന്ദ 🥹

സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെ വിളിച്ച് പറഞ്ഞു…

നന്ദൻ : അതാ അതാ… ഒറ്റ കാര്യം ടാ നമ്മടെ ആണ് അവൻ എന്റെ നിന്റെ പക്ഷെ അവന് ഒരു പ്രശ്നം വന്നപ്പോ നമ്മള് ഒന്നും ചെയ്യാൻ പറ്റാത്ത വാഴകളെ പോലെ നിന്നു

ഞാൻ : നന്ദ നീ എന്റെ കൂടെ നിക്കോ അങ്ങനെ ആണേ നമ്മക്ക് ആ പറ തായോളികളെ ഒന്നൊന്നായി എടുക്കാ

നന്ദൻ : മനസ് കൊണ്ട് ഞാൻ നീ പറഞ്ഞത് തന്നാ ആഗ്രഹിക്കുന്നത് പക്ഷെ വേണ്ട ഇനി ഒരു move നമ്മടെ സൈഡ്ന്ന് ഇണ്ടാവില്ല ഞാൻ അവന് വാക്ക് കൊടുത്തു…

അവൻ എന്നോട് അവള് ആ പപ്പ ഇന്ദ്രനോട് ചെയ്ത ഓരോന്നും എണ്ണി എണ്ണി പറഞ്ഞു

ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോ അച്ഛൻ വെളിയിൽ പട്ട വെട്ടാ…

ചെറിയ ആട്ടം ഒക്കെ ഇണ്ട്…

ചെറി : ആഹ് വന്നോ ഉം… ചക്കരക്കുട്ടാ വണ്ടി നിന്റെ ഇഷ്ട്ടം പോലെ തന്നെ ആവട്ടെ വാ നമ്മക്ക് നോക്കാ അവടെ അച്ചു ഒക്കെ കൊറേ എണ്ണം തപ്പി വച്ചിട്ടുണ്ട് വാ

അങ്ങേര് എന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പോയി

അച്ചു : ടാ ഇന്ദ്രു അണ്ണന്റെ പോലെ വേണുമാ അത് പണ്ണണ്ട്ക്ക് മേലെ ഇല്ലേ

ഞാൻ : ചെറി എന്റെ വണ്ടി എന്തായി പണി തൊടങ്ങിയ

അമ്മ : ടാ കളിക്കല്ലേ 😡

ഞാൻ : എന്ത്

അമ്മ : ആ വണ്ടി വേണ്ട ഇനി

ഞാൻ : എനിക്ക് അത് മതി അല്ലെ വണ്ടിയും വേണ്ട ഒരു തേങ്ങയും വേണ്ട

അമ്മ : ഒന്ന് താണ് തരുമ്പോ തലയില് കേറല്ലേ

ഞാൻ : എന്ത് അമ്മാ എനിക്ക് അത് മതി അന്ന് ഇതേ പോലെ ഒരിക്കെ മുതു ഒക്കെ കീറി ചോര ആയിട്ട് വന്നല്ലോ അതും ഇതേ പോലെ നടന്നിട്ട് തന്നെ അന്ന് വാങ്ങാത്ത പുതിയ വണ്ടി ഒന്നും എനിക്ക് ഇപ്പൊ വേണ്ട ഒന്നെങ്കി എനിക്ക് ആ വണ്ടി നേരാക്കി തന്നാ മതി അല്ലെങ്കി എനിക്ക് വണ്ടി വേണ്ട കഴിഞ്ഞില്ലേ…

രാജു… അച്ഛൻ ഇത്തിരി കടുപ്പിച്ച് വിളിച്ചു

ഞാൻ തിരിഞ്ഞ് നോക്കി

അച്ഛൻ : അവന് വേണ്ടത് ചെയ്ത് കൊടുക്ക്…. 😡

അച്ഛൻ അത്ര മാത്രം പറഞ്ഞ് തിരിഞ്ഞ് car porch- ലേക്ക് പോയി….

> വെള്ളിയാഴ്ച…

ഞാൻ : ഹലോ മൈരന്മാരെ എന്തായി…

നന്ദൻ : നീ വീട്ടിലോട്ട് വാ….

ഞാൻ : ആഹ്

> 18:23

ഞാൻ : എന്തായി

റെമോ : വാ

നന്ദൻ ചുരുണ്ട് ഇരുന്ന് എന്തോ ആലോചിച്ച് ഇരിക്കുന്നു

ഞാൻ : എന്തായാട 🙂

നന്ദൻ എന്നെ ഒന്ന് തല പൊക്കി നോക്കി

നന്ദൻ : എന്താവാൻ അവൻ എന്നെ തന്നെ പണ്ണി ഞാൻ ഒരു കാര്യം പറയാ രാമാ എന്തൊക്കെ പറഞ്ഞാലോ ആണും പെണ്ണും കെട്ട കുണ്ണ ആണ് ആ ഇന്ദ്ര പുണ്ട മേലാ അവന്റെ പേര് പോലും ആരും പറഞ്ഞ് പോവരുത്

നീ തെളിച്ച് പറ മൈരേ എന്തോ കാര്യം

സൂര്യ : എടാ അവൻ ശെരിക്കും പോയി… 😣

ഞാൻ : ഏഹ്… 😂 എവടെ ഒളിഞ്ഞ് ഇരിക്കുന്നെ ടാ സാറേ

ഞാൻ കുനിഞ്ഞ് കട്ടിലിന്റെ അടിയിൽ നോക്കി….

ബാത്‌റൂമിൽ കാണും ഞാൻ അങ്ങോട്ട് നടന്നു

നന്ദൻ : അണ്ടി ആണ് ആ ചത്ത ശവം ദേ സൂര്യ ഞാൻ ഒരു കാര്യം പറയാ എന്റെ engagement ന് വന്നില്ലേ പിന്നെ ജമ്മത്ത് അവന്റെ മൊഖത്ത് ഞാൻ നോക്കില്ല അയ്യോ എന്തിനാണോ ഇങ്ങനെ ഒള്ള ചതിയന്മാര്… ഊമ്പൻ…

നന്ദൻ : ഇനി എന്നെ എങ്ങാനും കാണാൻ വന്നാ കുഴി വെട്ടി മൂടും ആ നായിന്റെ മോനെ…

അവൻ എന്നെ നോക്കി പറഞ്ഞു

നന്ദൻ : നന്ദികെട്ട പുണ്ട… അവൻ അവസാനം എന്നെ തന്നെ ഊമ്പിച്ചു പൊലയാടി

നന്ദൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പറഞ്ഞു…

അവന്റെ അതേ അവസ്ഥ തന്നെ ആയിരുന്നു എനിക്ക് പക്ഷെ പ്രകടിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല…

അവടെ ഇരിക്ക ഇരിക്ക എനിക്ക് തന്നെ എന്തോ പോലെ…

വീട്ടി പോവുമ്പോ പവി ഓടി വന്നു

പവി : എന്തായി 😝

അമ്മ : പറ്റിച്ച് കഴിഞ്ഞോ 😊

ഞാൻ : കഴിഞ്ഞു

പവി : ശെരി ആയോ എല്ലാം…

ഞാൻ : ആഹ് പറ്റിച്ചു എല്ലാരേം പറ്റിച്ചു… അമ്മൂനേം, ചെറിയച്ഛനേം, ചെറിയമ്മേ ഒക്കെ അവസാനം ഒരു ചെറിയ ട്വിസ്റ്റ്‌ കൂടെ വച്ചു… ഒരു രസത്തിന് ഞങ്ങളെ കൂടെ ചെറുതായി പറ്റിച്ചിട്ടില്ല അവൻ കേറി അങ്ങ് പോയി….

പണ്ട് ഞാൻ ഇവടെ നിന്ന് പോയപ്പോ അനുഭവിച്ച അതേ സങ്കടം വെഷമം നഷ്ട്ടബോധം ഒക്കെ കൂടെ വല്ലാത്ത ഒരു അവസ്ഥ…

..
.
.
.
.
.

അമ്മ : എടി എന്താടി ഇത് അവനോട് ഒന്ന് വെളിയിൽ വരാൻ പറ ഡീ

പവി : എനിക്ക് അറിയില്ലമ്മാ ഞാൻ എത്ര വട്ടം പറയും എന്ത് പറഞ്ഞാലും ഇന്ദ്രു നാട് വിട്ട് പോവാൻ ഞാനാ കാരണം അവന്റെ കുടുംബം തകർത്തത് എന്റെ ഭാര്യ ആണ് എന്നും പറഞ്ഞ് കരയും

അമ്മ : ഒരാഴ്ച ആയി കൊച്ച് പോയിട്ട് ഇവൻ എന്ത് ഭാവിച്ചാ…

പവി : നോക്കാമ്മാ…

വൈകീട്ട് പവി വന്ന് എന്റെ കൈ പിടിച്ച് വലിച്ചോണ്ട് വെളിയിലേക്ക് പോയി….

മുറ്റത്ത് എന്റെ വണ്ടി നിക്കുന്നു…

ചെറി : ഇഷ്ട്ടപ്പെട്ടോ

ഞാൻ ചെറുതായി ചിരിച്ച് തല ആട്ടി…

ചെറി : ഇനി വേണേ ഹിമാലയം വരെ പോവാ

ഞാൻ : ഓ…

ചെറി : മുടി ഒക്കെ വെട്ട് ടാ ദേ നോക്ക് താടി ഒക്കെ ഒരുമാതിരി

ഒരു ഉഷാർ വരുന്നില്ല…

രാത്രി ആയപ്പോ പവി റൂമിലേക്ക് വന്നു

അവൾടെ ഒരു മാതിരി ഉപദേശം

അപ്പൊ അത് വെറുപ്പ് പോലെ തോന്നി പക്ഷെ രാത്രി ഇരുന്ന് ആലോചിച്ചപ്പോ ശെരി ആണ്… Past is past കഴിഞ്ഞത് കഴിഞ്ഞു…

കാലത്ത് നേരത്തെ എണീറ്റ് കുളിച്ച് ഞാൻ വെളിയിലേക്ക് എറങ്ങി

പേപ്പർ വായിച്ചോണ്ട് ഇരുന്ന അച്ഛൻ തല പൊക്കി നോക്കി…

അമ്മ : 😳…

ഞാൻ : അമ്മാ ഞാൻ വർക്ക് ഷോപ്പി പോവാ…

അമ്മ : നന്നായി കുട്ടാ അമ്മ ചായ തരാ

ഞാൻ : അച്ഛാ

അച്ഛൻ ഒന്ന് വെറച്ചു…

ചെറിയും ചെറിയമ്മയും ഒക്കെ അങ്ങോട്ട് വന്നു…

ഞാൻ : ഞാൻ, ഞാ, ക്ഷമിക്കണം ഇനി ഇത് പോലെ ഒണ്ടാവില്ല ഞാൻ കൃത്യം ആയിട്ട് അവടെത്തെ പണികൾ ചെയ്തോളാ

അച്ഛൻ എന്നെ നോക്കിയപോലും ഇല്ല താഴെ തന്നെ നോക്കി ഇരുന്നു…

ഞാൻ : അച്ഛാ

അച്ഛൻ തല ആട്ടി…

അമ്മ : 🥹 ഇന്നാ ചായ…

ഞാൻ ചായ കുടിച്ച് വണ്ടി എടുത്ത് അമ്പലത്തിൽ പോയി…

പൂജാരി : എന്താടോ അമ്മ ഈ വഴിക്ക് വരാറെ ഇല്ല

ഞാൻ : എനിക്ക് കൊറച്ച് വൈയ്യായിക ആയിരുന്നു സാമി… അതാ 😊

പൂജാരി : പുഷ്പാഞ്‌ജലി വേണ്ടേ

ഞാൻ : ആഹ്…

പൂജാരി : ശിവറാം അനിഴം

ഞാൻ : വേണ്ട … അല്ല സാമി ഇന്ദ്രജിത്, രേവതി

പൂജാരി : ആയ്‌ക്കോട്ടേ…

ഒമ്പതരക്ക് ഞാൻ എറങ്ങി…

കൊറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ ഏതാണ്ട് പഴയ രീതിക്ക് ആയി എടക്ക് ഓരോന്ന് ഓർമ വരും…അപ്പൊ നേരെ പോയി ടോറോനെ കെട്ടിപ്പിടിച്ച് നിക്കും

ഇപ്പൊ ഒള്ള ശിവരാമന്റെ ഏറ്റവും വലിയ കൂട്ട്കാരൻ അവനാ… 🥹

രാത്രി ഞാനും ഉണ്ണിയും നേരെ പ്രഭു മാമന്റെ ബാറി പോയി അവനെ വിട്ട് ബിയർ വാങ്ങിപ്പിച്ച് വീട്ടി പോയി അടിക്കും…

ഇതന്നെ പണി….

19/11/2023

രാവിലെ കൊട്ടിയൂര് ട്രിപ്പ് പോയിട്ട് ടോറൊ വന്നു

വയറ് ഷോട്ട് ആയത് മാറ്റാൻ ഞാനും ഉണ്ണിയും വണ്ടി എടുത്ത് പോയി….

അതൊക്കെ കഴിഞ്ഞ് ഉച്ചക്ക് തിരിച്ച് എറങ്ങി….

ഉണ്ണി സൈഡിൽ ഇരുന്ന് പാട്ട് മാറ്റി കളിച്ചോണ്ട് ഇരുന്നു

ഞാൻ : നീ ആണ് മൈരേ ഈ റീമോട്ട് ഊമ്പിച്ച് വിടുന്നെ മൈരേ ഇങ്ങോട്ട് എട് ശവം…

ഉണ്ണി : നല്ല പാട്ട് വരണ്ടേ മൻഷാ….

> 13:23

“ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു
ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു
ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ മുത്തിക്കുളിരും ചുണ്ടിൽ മധുര കൽക്കണ്ടം ഞാൻ അണിയാനും നുണയാനും നീ വരില്ലേ”

വഴി അരികിൽ നോക്കിയപ്പോ രണ്ട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നത് കണ്ടു…

അതേ എന്നെ പിടിച്ച് കുലുക്കിയവൾ എന്റെ കുടുംബം എന്റെ സന്തോഷം എന്റെ ഇന്ദ്രൻ എല്ലാം നശിപ്പിച്ചവൾ പപ്പ…

ഞാൻ അവളേം റോഡിനേം മാറി മാറി നോക്കി എന്തോ ഒരു ഇത് പോലെ… ദേഷ്യം സങ്കടം ഒക്കെ കൂടെ ഒരു മാതിരി….

വൈകീട്ട് പഴനിക്ക് ട്രാവലർ അയച്ച് വിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ച് പോയി….

അമ്മയോട് കണക്ക് പേപ്പർ പൈസ ഒക്കെ കൊടുത്ത് എടുത്തോണ്ട് വന്ന കുപ്പി ഒളുപ്പിച്ച് വച്ച് കുളിച്ച് കഴിച്ച് വന്ന് അടിക്കാൻ ഒള്ള പ്ലാൻ ഇട്ടു…

എല്ലാരും ഒറങ്ങിക്കഴിഞ്ഞ് അടിക്കാ വിചാരിച്ച് കാത്തിരുന്നു…

അപ്പൊ ഇണ്ട് പവി കേറി വന്നു

ഞാൻ : എന്താ

പവി : ഞാൻ ഇന്ന് ഇവടാ കെടക്കുന്നെ

ഞാൻ : നീ ഒന്നും കെടക്കേണ്ട എറങ്ങി പോടീ

പവി : അച്ഛൻ ആണ് പറഞ്ഞെ വേണേ അവടെ പോയ്‌ പറ

ഞാൻ : പോ പവി

പവി : ഇല്ല രാമു… ദേ ഒരു പണി ചെയ്യ് നീ എന്റെ റെക്കോർഡ് എടുത്തിട്ട് കൊറച്ച് വരക്കാൻ ഇണ്ട് വര

ഞാൻ : നിന്റെ അപ്പനോട് പറ പോടീ

പവി : ശെരി ഞാൻ പോവാ ദേ ഞാൻ കൊറച്ച് കാലം കൂടെ ഇവടെ കാണു പിന്നെ കല്യാണം കഴിച്ച് ഞാൻ അങ്ങ് പോവും…

ഞാൻ : ഓ 😊 കല്യാണം സ്വപ്നം കണ്ട് നടക്കാ മോള്

പവി : yes
ഞാൻ : എന്ത് സാനാ ഡീ നീ

പവി : എടാ എനിക്ക് കല്യാണം കഴിഞ്ഞാലും സീൻ ഇല്ല

ഞാൻ : ഏഹ്

പവി : ഞാൻ പോണത് എങ്ങോട്ടാ

ഞാൻ : ഓ ഓ അങ്ങനെ

പവി : അതാണ് 😌

ഞാൻ : അയിന് ആ മരങ്ങോടൻ അവടെ ഒന്നും അതികം താമസിക്കില്ല

പവി : ആയിക്കോട്ടെ

ഞാൻ : നിനക്ക് വേറെ ആരേം കിട്ടില്ലേ ഡീ കഷ്ട്ടം

പവി : എന്തോ ചെയ്യാൻ പാവം തോന്നിപ്പോയി

ഞാൻ : കോന്തൻ 🤣

പവി : എന്ന് വച്ചാ ഞാൻ മോശം എന്നല്ലേ

ഞാൻ : പിന്നെന്ത്‌….

പവി : നാറി…

അവള് ബുക്ക് എടുത്ത് പഠിക്കാൻ ഇരുന്നു…

ഞാൻ സിനിമ കണ്ട് എപ്പോഴോ അടി നടക്കാതെ ഒറങ്ങിപ്പോയി….

കാലത്ത് പണ്ട്രണ്ട് മണി ആയപ്പോ ചിക്കൻ വാങ്ങാൻ കടക്ക് പോയി…

വരുന്ന വഴി നന്ദന്റെ അടുത്ത് പോയി അവനെ ഒന്ന് കണ്ടു…. അവന്റെ ചേച്ചി വന്നിട്ടുണ്ട് അവരോട് സംസാരിച്ച് ഇരുന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് എറങ്ങി

വീട്ടിലേക്ക് പോവുമ്പോ അമ്മ ഫോണില് സംസാരിക്കാ…

അമ്മടെ കൈയ്യിൽ കവർ കൊടുത്ത് ഞാൻ പോവാൻ തൊടങ്ങിയതും അമ്മ എന്റെ കൈ പിടിച്ച് നിർത്തി…

ചേച്ചി അവൻ വന്നു ഫോൺ കൊടുക്കാ…

ഞാൻ : ആര് അമ്മായിയാ

അമ്മ : സംസാരിക്ക് സംസാരിക്ക്…. വർഷ ചേച്ചി

എനിക്ക് എന്തോ പോലെ തോന്നി…

അമ്മ ഫോൺ എന്റെ കൈയ്യില് തന്നിട്ട് കവർ എടുത്തോണ്ട് പോയി

ആന്റി : ഹലോ

ഞാൻ : ഹ്… 😣

ആന്റി : halo

ഞാൻ : ആഹ്… 😊

ആന്റി : എന്താ ടോ ഒരു അന്വേഷണം ഇല്ലല്ലോ

ഞാൻ : ആഹ് ഞാൻ വീട്ടി തന്നെ ആയിരുന്നു

ആന്റി : ഓ പിന്നെ പപ്പ പറഞ്ഞല്ലോ താൻ കൊച്ചി വന്നു എന്ന്

ഞാൻ : ആ അത് വണ്ടി പണിക്ക് വിട്ടത് എടുക്കാൻ ആയിട്ടേ

ആന്റി : ഓ ഓ

ഞാൻ : ഇപ്പൊ എങ്ങനെ ഇണ്ട്

ആന്റി : ഓ ഇങ്ങനെ പോണു

ഞാൻ : ഉം… അല്ല ചെക്കപ്പ്

ആന്റി : ആഹ് അടുത്താഴ്ച

ഞാൻ : അങ്കിൾ പോയിക്കാണും ല്ലേ

ആന്റി : ആഹ് പോയി പോയ്‌

ഞാൻ : ആന്റി ഒറ്റക്കാണോ

ആന്റി : ഇല്ല പപ്പ ഇണ്ട് അടുത്ത് പാർശു കുളിക്കാൻ പോയി

ഞാൻ : ഉം…

ആന്റി : അല്ല താൻ എന്നാ വരുന്നേ

ഞാൻ : ആഹ്

ആന്റി : ദേഷ്യാണോ

ഞാൻ : അയ്യോ ഇല്ല…

ആന്റി : അല്ല ചോദിച്ചെന്നെ ഒള്ളൂ ഞാൻ തന്നെ എന്റെ മോനെ പോലെ ആണ് കണ്ടത് തനിക്ക് ആ സ്നേഹം പോവരുത്

ആന്റിടെ ഒച്ച ഒക്കെ എടറി

എന്ത് ഒരു അവസ്ഥ ആണ് അവർടെ അവസ്ഥ ഒക്കെ എത്ര മോശം ആയിരിക്കും ഇപ്പൊ

ആന്റി : എടൊ താൻ വരണം കേട്ടോ

ഞാൻ : ആഹ് വരാം

ആന്റി : ദേ ഇവടെ ഒരാള് ഫോൺ പിടിച്ച് വലിക്കുന്നു കൊടുക്കാ…

എനിക്ക് എന്തേലും പറയാൻ പറ്റും മുന്നേ ഫോൺ ആന്റി പപ്പക്ക് കൊടുത്തു…

പപ്പ : ( ഇല്ലമ്മാ ഫോൺ ശെരി ആക്കിയിട്ടില്ല… ഞാൻ റൂമി പോവാണേ )

പത്ത് സെക്കന്റ്‌ കഴിഞ്ഞതും അവള് ഹലോ പറഞ്ഞു

അതില് ഒരു നൂറ് അർത്ഥം ഒണ്ട് സങ്കടം, പേടി, കരച്ചിൽ, മരവിപ്പ്, പ്രതീക്ഷ അങ്ങനെ എണ്ണിയാൽ തീരാത്തത്ര

ഞാൻ ഒന്ന് തരിച്ച് പോയി പെട്ടെന്ന് ഫോൺ കട്ടാക്കി…

എന്റെ മുന്നിൽ അവന്റെ മൊഖം മാത്രം ആണ് വന്നത്…

ആന്റിയെ പറ്റി ഓർക്കാതെ ഇരുന്നില്ല… സ്വന്തം മോൻ തെണ്ടി ആണ് കഞ്ചാവ് ആണ് കള്ള് കുടിക്കും അത് വരെ താങ്ങാൻ പറ്റും ഇപ്പൊ അവർ അനുഭവിക്കുന്ന നാണക്കേട് കാണുമ്പോ…

അടുത്ത ദിവസം എനിക്ക് പോവണ്ട പണി ഒണ്ടായിരുന്നു…

ഞാൻ കാലത്ത് എറങ്ങാൻ നെരം എല്ലാരും ഒണ്ടായിരുന്നു

വണ്ടി എടുക്കാൻ നെരം ആണ് ഞാൻ അത് കണ്ടത്

പപ്പടെ കാർ…

ഞാൻ അത് സൂക്ഷിച്ച് നോക്കി…

അമ്മ അച്ഛന് ചായ ആയിട്ട് വന്നു

അമ്മ : പോയില്ലേ കുട്ടാ

ഞാൻ ബൈക്ക് നിർത്തി എറങ്ങി ഉള്ളിലേക്ക് തിരിച്ച് കേറി

അമ്മ : അതേ നെരം ഒമ്പതായി നിങ്ങക്ക് പോണ്ടേ

അച്ഛൻ : ആഹ്, പിന്നെ നാളെ വൈഗേ കാണാൻ പോണം അവള് സിദ്ധു എറങ്ങി പോയിട്ട് ഒരു മാതിരി ആയി ഇരിപ്പാ പറഞ്ഞു രഘു

അമ്മ : പോയേക്കാം…

അച്ഛൻ : ആഹ്…

ഞാൻ എറങ്ങി വന്ന് ഷെഡിന്റെ ഡോർ തൊറന്നു…

അമ്മ : എന്ത്‌ കുട്ടാ കാർ എടുക്കാണോ

ഞാൻ : ആഹ്

അച്ഛൻ : എടി എനിക്ക് ഇന്ന് ദാസന്റെ കൂടെ ഫിഷറീസ്സില് പോണം

അമ്മ : അത് ദാസേട്ടൻ കാർ കൊണ്ട് വരും

ഞാൻ പോയി പപ്പടെ കാർ തുണി വച്ച് തട്ടി പൊടി ഒക്കെ കളഞ്ഞ് സ്റ്റാർട്ട്‌ ആക്കി വെളിയിൽ എടുത്തു…

പൈപ്പ് തൊറന്ന് ഒന്ന് അടിച്ച് വിട്ടു…

അച്ഛനും അമ്മയും പിന്നാലെ ചെറിയും ഇതൊക്കെ നോക്കി ഇരുന്നു…

പിന്നെ നേരെ വണ്ടി എടുത്ത് എറങ്ങി

അച്ഛൻ : മനസ്സ് മാറിയാ 🙂

അമ്മ : എന്ത്

അച്ഛൻ : അല്ല മനസ്സ് മാറിയാന്ന്

അമ്മ : നിങ്ങളോട് ഞാൻ ഒറ്റ കാര്യം പറയാ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക് കേട്ടല്ലോ…

.
.
.
ഞാൻ കാർ ആയിട്ട് അവൾടെ വീട്ടിലേക്ക് പോയി

ഒരാള് വെളിയിൽ നിപ്പുണ്ട് ഞാൻ വണ്ടി നിർത്തി…

പ്രദീപ്‌ ഏട്ടൻ ചെറിയച്ഛന്റെ ഗാരേജിലേ മെയിൻ ആള്…

അയാള് ഇത്തിരി ഒച്ച ഇട്ടാ സംസാരം…

ഞാൻ നടന്ന് ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി…

പപ്പ എന്നെ കണ്ടു…

അവളെന്നെ നോക്കി കരയാൻ തൊടങ്ങി…

അതേ നിങ്ങള് അച്ഛൻ വരുമ്പോ

പെട്ടെന്ന് അയാള് തിരിഞ്ഞ് എന്നെ നോക്കി

ദേഷ്യത്തോടെ നിന്ന അയാള് എന്നെ കണ്ട് കൂൾ ആയി…

പ്രദീപേട്ടൻ : ആഹ് ശിവാ

ഞാൻ : 🙂

പ്രദീപേട്ടൻ : ഞാനെ ചേട്ടനെ ഒന്ന് കാണാൻ

പാർശു : ശിവ പുള്ളിയോട് ഒന്ന് പോവാൻ പറ ചുമ്മാ വന്ന് ഒച്ച ഇടാ

ഞാൻ : എന്താ ചേട്ടാ കാര്യം… 👀

ഒന്നൂല്ലാ ചെറിയ കാര്യം നിനക്ക് അറിയില്ല

ഞാൻ : എന്ത് കാര്യം ആണേലും പമ്പി പോയാ പോരെ ചേട്ടാ വീട്ടി കേറി റൗണ്ട് അടി വേണാ 😡

പപ്പ : 🥹

പ്രദീപേട്ടൻ : ഐ നീ എന്നെ ഒരു ഗുണ്ട ലെവലിൽ കാണല്ലേ മോനെ ഞാൻ മാന്യമായിട്ട് തന്നെ ആണ് പറയാൻ വന്നെ അയാള് പമ്പില് ഇല്ലെന്ന് നീ വന്നെ… പറയട്ടെ

പുള്ളി എന്റെ തോളിൽ കൈ ഇട്ട് എന്നെ കൂട്ടി നടന്നു

പ്രദീപേട്ടൻ : നിനക്ക് അറിയാത്ത കൊണ്ടാ ഇങ്ങേര് നമ്മടെ ദാസേട്ടന്റെ കൈയ്യീന്ന് ഒരു ഉർപ്പിക ആണ് വാങ്ങിയത്

ഞാൻ : എന്തോ കാര്യത്തിന്

പ്രദീപേട്ടൻ: ഇതാ ഞാൻ പറഞ്ഞെ നിനക്ക് അറിയാത്ത കളി ഒരുപാട് ഇണ്ട്… സംഭവം നിങ്ങള് ബന്ധുക്കൾ ആയിരിക്കും അതോണ്ട് പറയാതെ പറ്റില്ലല്ലോ ഇവർടെ പ്ലോട്ട് നമ്മള് എടുക്കാൻ നിന്നതാ ഇപ്പൊ അറിയാലോ പൈസ ഇല്ല… ടൈറ്റ് അതോണ്ട് നമ്മള് സ്ഥലം വിട്ടു

ഞാൻ : ആഹ്

പ്രദീപേട്ടൻ : അതാ കാര്യം അത് ചോദിക്കാ പറഞ്ഞ് വന്നാ അങ്ങേര് മുങ്ങി നടപ്പാ…

ഞാൻ : അയ്ന് നിങ്ങള് ഇവരെ ഇട്ട് കൊടഞ്ഞിട്ട് എന്തോ കാര്യം ചേട്ടാ

പ്രദീപേട്ടൻ : ഞാൻ എന്താ ടാ മോനെ ചെയ്യാ ദാസേട്ടൻ എന്റെ തന്തക്ക് വിളിക്കും പൈസ കിട്ടീല്ലേ

ഞാൻ : പ്രദീപേട്ടോ ദാസേട്ടന്റെ അരി പത്തായത്തി കാശില്ലെന്ന് 😊

പുള്ളി ഒന്ന് തല താത്തി

ഞാൻ : അത് നമ്മടെ വിഷയം അല്ല പൈസ വാങ്ങിച്ചങ്കി തരും

എടാ മോനെ അത് തന്നെ ഇന്ന് ജീവിക്കാൻ നാളെ പൈസ കിട്ടിയിട്ട് മതിയോ ടാ

ഞാൻ : ശെരി അങ്കിൾ വരട്ടെ നിങ്ങള് ഇപ്പൊ പോ ആൾക്കാര് അറിഞ്ഞാ കൊഴപ്പം ആവും… എന്നെ ഓർത്ത് വേണ്ട അച്ഛന് വേണ്ടി

പ്രദീപേട്ടൻ : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം ഇണ്ടോ ടാ നീ കാര്യം ആയിട്ട് തന്നെ അങ്ങേരോട് പറയണം… ദേ അറിയാലോ പിള്ളേര് വന്നാ 😊

ഞാൻ : ഓ ഓ..

നമ്മടെ ദാസേട്ടന്റെ ബന്ധു കൂടെ ആവാൻ പോവല്ലേ നിങ്ങള് അതോണ്ട് ദേ നോക്ക് നിനക്ക് വേണ്ടി ചേട്ടൻ ദേ എറങ്ങി…മോളെ ശെരി അപ്പൊ… ചേട്ടനോട് ദേഷ്യം വേണ്ടട്ടാ 😊

പുള്ളി അവരെ നോക്കി കൈ കാണിച്ച് എറങ്ങി പോയി…

പപ്പ എറങ്ങി എന്റെ നേരെ വന്നു…

കരഞ്ഞോണ്ട് എന്നെ നോക്കി തേങ്ങിക്കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു…

പപ്പ : thanks 🙏 🥹 ഇപ്പഴെങ്കിലും വന്നല്ലോ… 🥹
ഞാൻ അവളെ പിടിച്ച് മാറ്റി…

ഞാൻ : ആന്റി

പപ്പ : അമ്മ റൂമിൽ ഇണ്ട് വാ വാ 🥹

പാർശു : 😊വാ വാ

ഞാൻ മെല്ലെ റൂമിൽ കേറി പോയി…

ആന്റി : ആഹ് വരൂ വരൂ…

ഞാൻ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു

ആന്റി : ഞാൻ വിചാരിച്ചേ ഒള്ളൂ ഇന്ന് സാർ വരും ചെലപ്പോന്ന് 🥹 😊

ഞാൻ : വരാതെ പറ്റോ നമ്മള് ഫ്രണ്ട്സ് അല്ലെ
(Its time to wear the freakin mask 🤣)

ആന്റി : ഹോ സന്തോഷം ആയി…

ഞാൻ : മരുന്ന് കഴിക്കുന്നുണ്ടല്ലോ

ആന്റി : എന്തോ മരുന്ന് ഡോ 🙂

ഞാൻ : എല്ലാം ശെരി ആവും

പാർശു : ഞാൻ ചായ എടുക്കാ

ഞാൻ : അയ്യോ വേണ്ട ഞാൻ ഇപ്പൊ കഴിച്ചേ ഒള്ളൂ

പാർശു : എന്നാലും

ഞാൻ : വേണ്ട വേണ്ടാത്ത കൊണ്ടാ 😊

ആന്റി : പിന്നെ എന്തൊക്കെ ഇണ്ട് വിശേഷം

ഞാൻ : വിശേഷം വണ്ടി നാളെ എറങാ 😊അതന്നെ വിശേഷം

ആന്റി : നന്നാവട്ടെ ഈശ്വരാ

ഞാൻ : 😊

പപ്പ വന്ന് എന്റെ അടുത്ത് ഇരുന്നു…

ഞാൻ പിന്നെ അത് കാര്യം ആക്കിയില്ല

ആന്റി : പിന്നെ വീട്ടി വിശേഷം ഒന്നും ഇല്ലല്ലോ

ഞാൻ : ഏയ്‌ ഇല്ല അച്ചു ഒരു എക്സാമിന് തോറ്റു അതന്നെ വിശേഷം

ആന്റി ഒരേ ചിരി ആയിരുന്നു

പാർശു : അമ്മായി ഇപ്പഴാ ചിരിക്കുന്നേ…finally 😊

ഞാൻ : അത് നിങ്ങക്ക് ജോക്ക് പറയാൻ അറിയാത്ത കൊണ്ടാ…😃

ആന്റി : എനിക്ക് പറ്റിയ കൂട്ട് ഇവനാ അല്ലെ ഡോ

ഞാൻ ഒന്ന് ചിരിച്ച് കാട്ടി

ഞാൻ ആന്റി ആയിട്ട് കൊറച്ച് നെരം വർത്താനം പറഞ്ഞ് ഇരുന്നു

ആന്റി ഞാൻ എറങ്ങട്ടെ

ആന്റി : എന്താടോ ഇരിക്ക് മോനെ എനിക്ക് നല്ല സമാദാനം ഇണ്ട്

ഞാൻ : അതല്ലന്ന് ഞാൻ വരാ ഇപ്പൊ ഒന്ന് രണ്ട് പണി ഇണ്ട് ഞാൻ പറഞ്ഞില്ലേ ചോറ് ചോറ്

ആന്റി : ഒറപ്പായിട്ട് വരോല്ലോ

ഞാൻ : ആഹ് ഇപ്പൊ വന്നില്ലേ അടുത്ത വട്ടം മട്ടൻ റോസ്റ്റ് വാങ്ങിച്ചോണ്ട് വരാ

ആന്റി : ശെരി…

ഞാൻ മെല്ലെ എറങ്ങി ഹോളിലേക്ക് വന്നു

പാർശുനെ നോക്കി തല ആട്ടി

അവളൊന്ന് ചിരിച്ചു

പപ്പ : രാമു പോവല്ലേ പ്ലീസ്

ഞാൻ : പാർശു എന്തെങ്കിലും ആവശ്യം ഒണ്ടേ വിളിക്ക് മടിക്കണ്ട

പപ്പ : ശിവാ പ്ലീസ് 😞 ടാ ഞാൻ

അവളെന്റെ കൈ പിടിച്ച് നിർത്തി

ഞാൻ : ആഹ് ഇന്നാ

ഞാൻ കാറിന്റെ കീ എടുത്ത് അവൾടെ കൈക്ക് വച്ച് കൊടുത്തു…

ഇനി ഇത് അവടെ വേണ്ട…

അവളെന്നെ ഞെട്ടി തരിച്ച് നോക്കി

ഞാൻ ഒന്നും പറയാതെ ശ്വാസം വലിച്ച് വിട്ട് എറങ്ങി നടന്നു…

വൈകുന്നേരം വരെ തെണ്ടി നടന്ന് ഞാൻ വീട്ടിലോട്ട് പോയി…

അച്ഛൻ പതിവില്ലാതെ അവടെ ഇണ്ടായിരുന്നു

ഞാൻ വെളിയില് ടാപ്പിൽ കൈയ്യും കാലും കഴുകി ഉള്ളിലേക്ക് കേറി

ഡൈനിങ് ടേബിളിൽ ഇരുന്ന് അവടെ എല്ലാരും ഒടുക്കത്തെ തീറ്റ ആണ്…

ഞാൻ : എന്ത് പരിപാടി

അമ്മ : ആഹാ നീ വന്നാ വണ്ടിടെ ഒച്ച കേട്ടില്ല

ഞാൻ ടേബിളിൽ കേറി ഇരുന്നു

അമ്മ എന്റെ കൈക്ക് ഒരടി അടിച്ചിട്ട് വലിച്ച് എറക്കി

അമ്മക്ക് അത് ഇഷ്ട്ടല്ല….

ചെറി : വാടാ ഇരിക്ക്

അച്ഛൻ ഉള്ളീന്ന് എറങ്ങി വന്നു മോന്ത ചട്ടി പോലെ ഇണ്ട്…

ഞാൻ പിന്നെ കുളിക്കാൻ കേറി കൊറച്ച് കഴിഞ്ഞതും അമ്മ എന്നെ താഴോട്ട് വിളിച്ചു…

ഞാൻ : എന്താ മ്മാ

അമ്മ : ആ കുട്ടാ ഇവക്ക് കാലത്ത് കോളേജ് ടൂർ ആണ് കൊണ്ടോയി വിടണേ

ഞാൻ : ആർക്ക്

അമ്മ : പവിക്ക്

ഞാൻ : പവി ടൂർ ഒക്കെ പോവാൻ മാത്രം വളർന്നോ

പവി : നീ പോടാ

അമ്മ തവി വച്ച് ഒറ്റ അടി അടിച്ചു അവളെ

പവി : അമ്മാഹ് 😡

അമ്മ : പലവട്ടം പറഞ്ഞിട്ടുണ്ട് ഈ പോടാ വാടാ വേണ്ടാന്ന്

ഞാൻ : അത് പോട്ടെ, പറഞ്ഞെ ഇല്ല പല്ലി നീ…

പവി : നീ ആര് പറയാൻ

ഞാൻ : ശെരി ആയിക്കോട്ടെ 😞

പവി : മൈസൂർ ടാ

ഞാൻ : ഈ ചെറിയച്ഛന്റെ ഒരു കാര്യം അവടേം മൈസൂർ തന്നെ എല്ലാ എണ്ണവും

അമ്മ : അത്ര ഒക്കെ മതി

ഞാൻ : ഉവ്വ്… നീ ആരോട് ചോദിച്ചിട്ട് ഡീ പേര് കൊടുത്തേ ഒലക്കേ

പവി : എന്റെ അച്ഛനോട്

ഞാൻ : എന്നാ ചേട്ടൻ പറയാ നീ പോണ്ട

പവി : ആണോ എന്നാ ശെരി ചേട്ടാ ഞാൻ പോണില്ല 🙂

ഞാൻ : ശെരി വാ നാളെ കഴിക്കാൻ വല്ലതും വാങിച്ചോണ്ട് വരാ…

പവി തിട്ടിന്ന് ചാടി എറങ്ങി…

ഞങ്ങള് കൈ കോർത്ത് വെളിയിലേക്ക് നടന്നു

അച്ഛൻ എതിരെ വന്നു

അവളെ നോക്കി ആള് തല പൊക്കി എങ്ങോട്ടാ ചോതിച്ചു

പവി : ചേട്ടന് എന്തോ വാങ്ങാൻ ഇണ്ടന്ന്…

അച്ഛൻ തല ആട്ടി

പെട്ടെന്ന് പുള്ളി എന്നെ വിളിച്ചു

എന്ത് കുരിശാണോ

ചെറിയും അച്ചുവും കൂടെ വെളിയിന്ന് വന്നു…

എന്താ അച്ഛാ ഞാൻ അവരെ നോക്കി പിന്നെ അച്ഛനെ നോക്കി ചോദിച്ചു

അച്ഛൻ ചെറിയെയും അച്ചുനെയും ആണ് നോക്കിയത്…

ചെറി : ചേട്ടാ നല്ല മീന് കിട്ടി വാങ്ങിച്ചു…

അച്ഛൻ : നിന്നോട് എപ്പഴാടാ വരാൻ പറഞ്ഞെ

ചെറി : അതന്നെ മീന് വാങ്ങാൻ

അച്ഛൻ : അടിച്ച് കേറ്റി തരും

ഞാൻ : പ്പ്ർ 🤭

ചെറി : 😡

അമ്മ : രാമുവെ… മല്ലി വേണം

ചെറിയമ്മ : ഒരു പാക്കറ്റ് പാല് കൂടെ കണ്ണാ…

അമ്മടെ പിന്നാലെ ചെറിയമ്മ കൂടെ വന്നു…

നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ടാ അച്ഛൻ അച്ചുനെ നോക്കി ചോദിച്ചു

അച്ചു : ഇറ്ക്ക്

അച്ഛൻ : ഇങ്ങനെ പോയാ ഞാൻ ഇറ്ക്കും കേറി പോടാ

അച്ചു ഒറ്റ ഓട്ടം…

അമ്മ : 😂

ചെറിയമ്മ : 🤣

അച്ഛൻ അവരെ ഒന്ന് നോക്കി എന്റെ തോളിൽ കൈ ഇട്ട് ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി സോഫയിൽ ഇരുന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് സോഫയിലേക്ക് നോക്കി

കട്ട സീരിയസ് ആണ്…

ഞാൻ മെല്ലെ ഇരുന്നു…

എന്ത് മാങ്ങ ആണോ ഇനി

അച്ഛൻ : ഇന്ന് അവടെ പോയായിരുന്നോ

തോന്നി 😣

ഞാൻ ഒന്ന് മൂളി…

അച്ഛൻ : മോനെ അത്

അമ്മ : ടാ രാമാ നീ അവളെ കൊണ്ട് പോവാൻ നിന്നതല്ലേ പോ നേരായി…

അമ്മ മേലെ നോക്കി പറഞ്ഞു…

അച്ഛൻ അമ്മേ സൂക്ഷിച്ച് നോക്കി

ഞാൻ അമ്മേ മനസ്സിൽ പൂവിട്ട് പൂജിച്ച് എറങ്ങി നടന്നു

പെട്ടെന്ന് വന്ന് കേറടി

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

പവി ചെരുപ്പ് കൈയ്യിൽ പിടിച്ച് വന്ന് കേറി

അച്ഛൻ : താൻ എന്ത് പണി ആടോ കാണിച്ചത്

അമ്മ : പിന്നെ ഞാൻ എന്തോ വേണം എന്റെ കൊച്ച് മെല്ലെ ചിരിക്കാൻ തൊടങ്ങിയതെ ഒള്ളൂ നിങ്ങക്ക് അത് തല്ലി കെടുത്തണം അല്ലെ 👀

അച്ഛൻ : എടൊ അത്

ചെറി : എന്താ ചേട്ടാ കാര്യം

അച്ഛൻ : എടാ ഇവൻ അവടെ പോയി നമ്മടെ പ്രദീപ്‌ ഇല്ലേ രാമന്റെ

ചെറി : അറിയില്ല ആ പറഞ്ഞോ പറഞ്ഞോ

അച്ഛൻ : അവൻ അവടെ കൃഷ്ണനെ തെരക്കി പോയി ഇവൻ അവനെ ഡീൽ ആക്കി ഒഴിവാക്കി വിട്ടു….

ചെറി : ഓ മറ്റേ പൈസ

അച്ഛൻ : ആഹ്… ഈ ചെക്കൻ അയാൾടെ ഭാര്യ ആയിട്ട് സംസാരിച്ച് അവസാനം ആ കൊച്ചിനോട് കാറിന്റെ കീ കൊടുത്തിട്ട് ഇത് അവടെ വേണ്ട എന്നോ എന്തെക്കെ പറഞ്ഞ് എറങ്ങി വന്നുന്ന്

അമ്മ : എങ്ങനെ പറയാതെ ഇരിക്കും

അച്ഛൻ അമ്മേ തുറിച്ച് നോക്കി

അമ്മ : നോക്കണ്ട…

അച്ഛൻ : ശെരി… ആ പെണ്ണ് അവടെ കെടന്ന് ഒച്ചയും ബഹളവും ഒക്കെ ആണെന്ന്…

ചെറി : അശ്ശൊ പാവം

അമ്മ : ആഹാ എന്നാ നീ പോയി കൂള് കൊടുത്ത് ഒറക്കടാ

ചെറി : അല്ല അത് 🙄

ചെറിയമ്മ : ദേ നിങ്ങള് ചുമ്മാ ഇരി ചേട്ടാ കൊച്ചിന് വേണ്ട പോലെ അവൻ ചെയ്യട്ടെ ഞാൻ അത്രെ പറയു…

ചെറി : ഡീ കേറി പോടീ

ചെറിയമ്മ : നിങ്ങള് ചുമ്മാ ഇരി അവന്റെ സങ്കടം അന്ന് കാണാൻ ആരും ഇല്ലാ ഇനി അത് പറ്റില്ല

ചെറി : നിന്നോട് നിർത്താൻ ആണ് ഇന്ദു പറഞ്ഞെ

ചെറിയമ്മ : വോ

 

അമ്മ : ടാ നീ ആരാടാ അവളോട് നിർത്താൻ പറയാൻ

ചെറി : ചേട്ടത്തി അത് പിന്നെ ചേട്ടൻ പറയല്ലേ ചേട്ടത്തി

അമ്മ : അവന്റെ ഒരു ചേട്ടൻ 😡

.
.
.> 20:22

ഡീ ഏതോ ആടി പയ്യെ കഴിക്ക്

പവിടെ വെട്ട് കണ്ട് ഞാൻ പറഞ്ഞു

പവി : മുത്തേ ഒരു ഓംലറ്റ് പറ ടാ

ഞാൻ : മതി മതി പൈസ ഇല്ലെന്ന്

പവി : ആഹ് അല്ലെങ്കിലും ഒരു ഓംലറ്റ് വാങ്ങി തരാൻ പോലും ആരും ഇല്ലല്ലോ എനിക്ക് എന്റെ വിധി 😣😞

ഞാൻ : 😊 രണ്ട് പൊറോട്ട ഒരു ചിക്കൺ ഫ്രൈ എന്റെ ബീഫിന്റെ മുക്കാല് ഇത്ര നിന്റെ അച്ഛൻ ആണല്ലോ വന്ന് തിന്നത്

പവി : 😁

ഞാൻ : ചേട്ടാ ഇതിന് ഒരു ഓംലറ്റ് ഡബിൾ ആയിക്കോട്ടെ

പവി : 😝

ഞാൻ : ഹാപ്പി 😃

പവി : പിന്നല്ല…

പവിടെ വയറ് ഫുൾ കുത്തി കേറ്റി ഞങ്ങള് വീട്ടിലേക്ക് പോയി

അച്ഛൻ ഹാളിൽ ഇരുന്ന് ന്യൂസ് കാണുന്നുണ്ട്

അച്ഛൻ ഞങ്ങളെ ഒന്ന് കണ്ണുരുട്ടി നോക്കി

അമ്മ : എത്ര നേരായി ഇങ് തന്നെ അച്ഛൻ കാത്തിരിക്കാ

അമ്മ ഫുഡിന്റെ കവർ എടുത്തോണ്ട് പോയി

അവര് കഴിക്കുമ്പോ ഞാൻ ചെയറിലും പവി എന്റെ മടിയിലും ഇരുന്ന് സംസാരിച്ചോണ്ട് ഇരുന്നു

അച്ഛൻ : രാജു

ചെറി : ഓ

അച്ഛൻ : ദാസൻ ഇന്നലെ മീറ്റിങ്ന് പോയപ്പോ ഇവൾടെ കാര്യം ചോദിച്ചു

ചെറി : ഓ ഏട്ടാ

അച്ഛൻ : ഞാൻ പറയാൻ പോവാ അത് വേണ്ടെന്ന്

ചെറി : ഏട്ടാ അത് വേണോ ഏട്ടാ

അച്ഛൻ : പിന്നെ എന്ത് ചെയ്യാ

ചെറി : അവൾടെ ഇഷ്ട്ടം തന്നെ നടക്കട്ടെ

അച്ഛൻ : ഉം.. അതേ അതേ ഞാൻ പറഞ്ഞു ടൈം ആവുമ്പോ അവള് പറയുന്ന ആരാണോ അയാളെ എന്ന്….

അമ്മ : 😃

അച്ഛൻ : ഒന്നൊ തെറ്റ് പറ്റി

അത്രയും പറഞ്ഞ് അച്ഛൻ എണീറ്റ് പോയി

അമ്മ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി

വേറെ എന്ത് ഞാൻ ചെറുതായി ഇളിച്ചിട്ട് എണീറ്റ് പോയി…

പിറ്റേന്ന് കാലത്ത് പവി വന്ന് നനഞ്ഞ തോർത്ത് വച്ച് എന്റെ മൊഖത്ത് തേച്ച്

അവസാനം അത് വച്ച് എന്നേ ഞെക്കി അവള് എണീപ്പിച്ചു

അത് എനിക്ക് വേറെ പഴയ ഓർമ ആണ് തന്നത്..

ആദ്യ കാല പത്മിനി വിനോദങ്ങൾ ആയിരുന്നു അതൊക്കെ…

പല്ല് തേച്ച് വന്ന് അവളേം കൊണ്ട് നേരെ കോളേജിലേക്ക് പോയി…

അവൾടെ ഒന്ന് രണ്ട് ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു

കണ്ണാടി : എന്താ ചേട്ടോ ഒരു വീക്കം മോന്തക്ക്

ഞാൻ : ആദ്യം നീ ആ കണ്ണാടി ശെരിക്കെ ഇട് അപ്പൊ ശെരി ആവും

പെട്ടെന്ന് പടക്കം പൊട്ടിച്ചോണ്ട് സൂര്യടെ കാർ വന്നു

കുട്ടു എറങ്ങി കൂടെ അവനും

സൂര്യ : എന്താടാ നീ വരാറില്ല ഇപ്പൊ

ഞാൻ : 🙏 പ്ലീസ് ഇപ്പൊ കൊറച്ച് സുഖം ഇണ്ട്

സൂര്യ : 😊

ഞാൻ : അവന്റെ വിവരം വല്ലതും ഇണ്ടാ ടാ 🙂

സൂര്യ : നമ്മളെ ഒന്നും വിളിക്കാറേ ഇല്ല…

ഞാൻ : എവടെ ടാ അവൻ പോയെ

സൂര്യ : അവന്റെ ലാസ്റ്റ് Instagram സ്റ്റോറി premier league കളിടെ ആയിരുന്നു… England ആവും

ഞാൻ : എന്തിനാ ടാ അവൻ പോയെ ഞാൻ ആണോ കാരണം

സൂര്യ : ഏയ്‌ മടുത്ത് കാണും ടാ 🙂

ഞാൻ : അതേ ആ മടുപ്പ് വന്നത് ഹരിയും പപ്പയും കാരണം അവര് അവൻ 😊

അവൻ എന്റെ കൈക്ക് തട്ടി

സൂര്യ : പോ മൈരേ അതേ മച്ചാ ഞാൻ പോവാണേ ഇവനെ കൊണ്ടാക്കാൻ വന്നതാ അവളെ ചെക്കപ്പിന് കൊണ്ടോണം

ഞാൻ : ശെരി ടാ നീ വിട്ടോ…

സൂര്യ : നീ വാ നമ്മക്ക് പൊളിക്കാ ഓ ഒരു ഇന്ദ്രൻ പോവാൻ പറ മൈരനോട്

ഞാൻ : ഉവ്വ്…

അവൻ വണ്ടി എടുത്ത് പോയി

ഞാൻ ചുറ്റും ഒന്ന് നോക്കി കുട്ടു തെണ്ടിക്ക് പെമ്പിള്ളേർടെ നടുക്ക് കെടന്ന് ഒരു കളി

ഞാൻ അവനെ കൈ കാട്ടി വിളിച്ചു…

ചെക്കന് മൈൻഡ് ഇല്ല പിന്നെ ഫോൺ എടുത്ത് വിളിച്ച് വരുത്തി

കുട്ടു : എന്താ ശിവേട്ടാ

ഞാൻ : കമ്പനി താടാ

കുട്ടു : നിങ്ങള് വിട്ടോ

ഞാൻ : അല്ല എന്ത് പെമ്പിള്ളേർടെ എടക്ക് കെടന്ന് ഒരു കളി

കുട്ടു : ഫാൻസാണ് ഏട്ടാ 😌

ഞാൻ : കൂടുതൽ ഫാൻ കാറ്റ് കൊണ്ടാ പനി പിടിക്കും

കുട്ടു : ഞാൻ ഒരു കാര്യം നിങ്ങളോട് ചോദിക്കട്ടെ

ഞാൻ : പറ ടാ

കുട്ടു : നിങ്ങക്ക് എങ്ങനെ ഇത്ര കൂൾ ആയി ഇരിക്കാൻ പറ്റണെ

ഞാൻ : എന്ത്

കുട്ടു : എന്റെ ചേട്ടനെ പോലെ തന്നെ അടി കൊണ്ട ആളാ നിങ്ങള്

😊

ഞാൻ : അത് നീ കൊറച്ച് കൂടെ വലുത് ആവുമ്പോ മനസ്സിലാവും

കുട്ടു : അതേ ഞാൻ ചുമ്മാ നടന്നതാ അവക്ക് ഇഷ്ട്ടം ഇല്ലെങ്കി ഞാൻ പിന്നെ കമ്പനി അടിക്കില്ല

😊

കുട്ടു : എന്റെ ചേച്ചിയും ഇന്ദ്രേട്ടനേം പോലെ എനിക്ക് അവളെ ഒള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് അപ്പൊ അതിനെ എടുത്ത് തലക്ക് വച്ചാ കട്ടക്ക് നിക്കാൻ ഒരാളായില്ലേ…

ഞാൻ : നീ ഒറ്റ കാര്യം ഓർത്താ മതി അവക്ക് റോങ് ആയി വല്ലതും

കുട്ടു : ഇല്ലെന്ന് എനിക്ക് അറിയാലോ ഈ കൈ ഒക്കെ എന്തോ കട്ട ആണ്

ഞാൻ : പറയട്ടെ… അവക്ക് നീ കാരണം വല്ല വെഷമം ആയാ ആദ്യത്തെ ഇടി നിന്റെ ഇന്ദ്രേട്ടൻ തരും 😊

പവി : എന്താണ് ഒരു സംസാരം

ഞാൻ : അല്ല നിന്നെ തേച്ചാ ഇവനെ ആദ്യം ഇന്ദ്രൻ പഞ്ഞിക്ക് ഇടും പറഞ്ഞത്

കുട്ടു : എടി പല്ലി 😡

പവി : പല്ലി നിന്റെ അച്ഛൻ ആമ തലയാ ശവമേ 😡

കുട്ടു : അയ്യോ മോളെ ആൾക്കാര് കേക്കും പതുക്കെ 🤣

ഞാൻ : നല്ല തെറി കോമ്പൊ 😂

കുട്ടു : പിന്നല്ല

അവൻ അവൾടെ തോളിൽ കൈ ഇട്ടു

ഞാൻ : എടാ മോനെ നീ ഇത്രക്ക് വളർന്നാ…

കുട്ടു : നമ്മള് ഒരേ കമ്പനി അല്ലെ ചേട്ടാ

ഞാൻ : ആണാ എന്നാ കൈ എടുത്തോ… പിന്നെ ടൂർ ആണ് രണ്ടും രണ്ട് വഴിക്ക് നടന്നോണം കേട്ടല്ലോ

കുട്ടു : ചേട്ടാ പ്ലീസ് അങ്ങനെ പറയല്ലേ ഇത് ഞങ്ങടെ ആദ്യത്തെ date അല്ലെ

ഞാൻ : ഇവനെ ഇന്ന് ഞാൻ

കുട്ടു : വേണ്ട കൈയ്യും കാലും തല്ലി ഒടിക്കല്ലേ 🙏

ഞാൻ : ആഹ്… ചവിട്ടി കൂട്ടി മൂലക്ക് ഇടും കേട്ടോടി

പവി : ഓ പിന്നെ

ഞാൻ : പവി നീ 😳

പവി : ആഹ് എന്ത്

ഞാൻ : ശെരി ശെരി നീ ഓർത്തോ ഈ പോഴനെ ഞാൻ ആണ് ഇത്ര വരെ എത്തിച്ചത്

പവി : അല്ലേലും അവൻ വരും അല്ലെ ടാ

കുട്ടു : പിന്നല്ല

ഞാൻ : ശെരി… ആയിക്കോട്ടെ

കുട്ടു : പെണങ്ങളെ ചേട്ടാ ചേട്ടൻ മാസ്….

പവി : കോപ്പാണ്

കുട്ടു അവൾടെ മണ്ടക്ക് ഒറ്റ ചൊട്ട്

പവി അവന്റെ പൊറത്ത് ഒറ്റ അലക്ക്

ഞാൻ : എടി ചെക്കനെ നീ

പവി : നീ പോടാ

കുട്ടു : സാരൂല്ല ചേട്ടാ ഇഷ്ട്ടം പോലെ കിട്ടുന്നതാ അവടെ ചെണ്ടടെ തോല്‌ പോലെ ആയി 😂

ബെസ്റ്റ് 😂

അവടെ പേര് വിളി തൊടങ്ങി

ഞാൻ : ശെരി അപ്പൊ

പവി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു

ഞാൻ : നോക്കി പോയിട്ട് വാ ട്ടാ

പവി : 🥺

ഞാൻ : പോടീ പല്ലി

പവി : i will miss you

അവളെന്നെ വീണ്ടും വന്ന് കെട്ടിപ്പിടിച്ചു

കുട്ടു : ഇനി ഞാൻ

അവൻ പവിടെ നേരെ പോയിട്ട് തിരിഞ്ഞ് നിന്നു

പവി : പോടാ ഊളെ

അവൻ ചിരിച്ചോണ്ട് എന്നെ വന്ന് പൊത്തി പിടിച്ചു

പോയിട്ട് വാ…. 😊

ഞാൻ അവര് പോയതും തിരിച്ച് വന്നു…

പോയതും അമ്മ ചായ ആയിട്ട് വന്നു

അമ്മ : നിനക്ക് പോണ്ടേ

ഞാൻ : ആഹ് പിന്നെ

അച്ഛൻ : ടാ ഞങ്ങളും ഇണ്ട്

ഞാൻ : ഞങ്ങൾ

അച്ഛൻ : ഞാൻ, ഇയാള്, രാജു, ഇന്ദു

ഞാൻ : ഏഹ്

അച്ഛൻ : എന്താ

ഞാൻ : ഒന്നൂല്ലാ

അച്ഛൻ : ചെല്ല് കുളി 🙂

ഞാൻ : അല്ല എന്തിനാ

അച്ഛൻ : പൂരം ഇപ്രാവശ്യം എറണാകുളം ആക്കി അതാ

ചെറി എറങ്ങി വന്നു…

ചേട്ടാ പോണ്ടേ

അച്ഛൻ : ആഹ്

ഞാൻ : ഇപ്പഴാ

അച്ഛൻ : അല്ല പതിനൊന്ന് കഴിഞ്ഞ്

ഞാൻ : എന്നാ ഞാൻ പൊക്കോട്ടെ

അച്ഛൻ : വേണ്ട ഒരുമിച്ച് പോവാ ഇവടെ കൂടെ പോണം നമ്മടെ വൈഗ അമ്മായിടെ അടുത്ത് സിദ്ധു അടി ഇട്ട് എറങ്ങി പോയല്ലോ അല്ല അറിഞ്ഞ് കാണും

ഞാൻ : ഇല്ല ( കള്ളം )

അച്ഛൻ : ഉം… ആഹ് അവളെ ഒന്ന് കാണണം

ഞാൻ തല ആട്ടി കേറി പോയി കെടന്ന് ഒറങ്ങി…

> 11:22

അച്ഛൻ വന്ന് മുന്നില് കേറി

ഞങ്ങള് നേരെ പോയി വണ്ടി ഒക്കെ ഒന്ന് ചുറ്റി കണ്ടു…

ആ ടൈമിൽ തന്നെ ചെറിയച്ഛനും ദാസ് അങ്കിക്കും കൂടെ വന്നു…

ചെറിയച്ഛൻ : ആഹ് ചേട്ടാ എടുത്തോ

അച്ഛൻ : വാടാ ഇല്ല നീ എന്താ

ചെറിയച്ഛൻ : ഇവൻ പറഞ്ഞു നിങ്ങള് വന്നിട്ടുണ്ട് അപ്പൊ കണ്ടിട്ട് പോവാ പറഞ്ഞിട്ട്

അച്ഛൻ ചാവി വാങ്ങി ചന്ദ്രേട്ടന് കൊടുത്തു….

അച്ഛൻ : രാമാ എടാ ആ കാര്യം എന്തായടാ

ചെറിയച്ഛൻ : ചേട്ടാ അത് ഞാൻ വിട്ടു ചേട്ടാ

അത് പറയുമ്പോ ചെറിയച്ഛൻ വിങ്ങി പോയി

ചെറിയച്ഛൻ : എന്റെ ജീവൻ അല്ലെ ചേട്ടാ അയാൾടെ മോൻ 🥹

അങ്ങനെ ഒരു രാമനാഥൻ എന്ന ആളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല…

ദാസ് അങ്കിൾ : ഇന്നല്ലേ കൊച്ച് വിളിച്ച് പറഞ്ഞു അപ്പൊ ഞങ്ങള് അത് വിട്ടു

ചെറിയച്ഛൻ : പപ്പ എന്നാ പപ്പ ആൾക്കാരെ ദ്രോഹിക്കാൻ തൊടങ്ങിയെ എന്നൊരു ചോദ്യം… ഏതോ നാട്ടി കെടക്കുന്ന അവൻ പറയുന്ന കേക്കണ്ടേ ഏട്ടാ ഞാൻ….

അച്ഛൻ ചെറി എല്ലാരും ഒരുമാതിരി ആയി

ചെറിയച്ഛൻ : ഏട്ടൻ അവൾടെ അടുത്ത് പോണില്ലേ

അച്ഛൻ : ആഹ് എറങ്ങി

ചെറിയച്ഛൻ : ഇപ്രാവശ്യം വാർഷികം നടത്തണം ചേട്ടാ സിദ്ധു വേറെ വഴക്കിട്ട് എറങ്ങി പോയി ആകെ ദോഷം ആണ്

അച്ഛൻ അത് കേട്ട് തല ആട്ടി….

ഞങ്ങള് നേരെ വൈഗ അമ്മായിയെ കാണാൻ പോയി ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ച് പാട്ട് കേട്ട് കാറിൽ ഇരുന്ന എന്നാ ചെറി വെളിയിൽ എറക്കി ഡ്രൈവിങ് സീറ്റി കേറി…

ഞാൻ അമ്മടെ ചെറിയമ്മടെ അടുത്ത് ബാക്കിൽ ഇരുന്നു

പോവുന്ന വഴി പവി എന്റെ ഫോണിലേക്ക് വിളിച്ചു

അച്ഛൻ ഫോൺ എടുത്ത് സംസാരിക്കാൻ ചെവിയിൽ വച്ചതും കാറിൽ അവൾടെ ശബ്ദം കേട്ടു

 

 

 

ചെറി : ആ പറ ഡീ എന്തായി

പവി : ക്ലാസ് കഴിഞ്ഞു എറങ്ങായി, അവൻ എവടെ ചെറി

ചെറി : കൊടുക്കാ…
ചെറി കൈ കാട്ടി എന്നോട് സംസാരിക്കാൻ പറഞ്ഞു

അച്ഛനോട് ഫോൺ ചോദിക്കാനും മേലാ

ഹ… ല്ല്.. ഹാലൊ

പവി : എടാ ഒന്ന് മാറി നിക്ക്

ഇവളോട് എങ്ങനെ ഞാൻ പറയും

പവി : മാറിയാ

ഞാൻ : പിന്നെ വിളി…

പവി : ഒരു സീരിയസ് കാര്യം പറയാൻ…

ഞാൻ : വേണ്ട

പവി : തേയും രാമു നീ പറഞ്ഞേക്കാ… ഉം… 😞

പവി : എടാ അവര് ആ പ്പ്

ഫോൺ കട്ടായി….

അവൾ എന്ത് പറയാൻ ആണ് വിളിച്ചത്… എന്തായാലും ഇവര് കേട്ടില്ല….

ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി കിട്ടുന്നില്ല…

രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് എന്താ പറയാൻ വന്നത് എന്ന് ഞാൻ ആലോചിച്ച് നോക്കി പ്പ് എന്താണ് അതിന്റെ ഇത്… ചെലപ്പോ അവളെങ്ങാനും വിളിച്ച് കാണും…

ആലോചനയുടെ depth ല് ഇരിക്കുമ്പോ ചെറി വണ്ടി കൊണ്ട് പോയത് പപ്പടെ വീട്ടിലേക്ക്

എന്റെ ശ്രദ്ധ തിരിച്ച് വന്നത് എന്റെ ആ മരം കണ്ടപ്പഴാ…

ഞാൻ : ചെറി വണ്ടി നിർത്ത്

ചെറി : മോനെ

ഞാൻ ലോക്ക് പിടിച്ച് വലിച്ചു

അമ്മ : രാമു എന്താ ടാ നിനക്ക് രാമു… 😡

അമ്മ എന്റെ കൈ പിടിച്ച് വലിച്ചു…

ചെറി ഗെയിറ്റ് കഴിഞ്ഞ് വണ്ടി നിർത്തി…

Summer time sadness പാട്ട് എവടെ നിന്നോ എന്റെ ചെവിയിൽ അടിച്ച് കേറി വന്നു…

അച്ഛൻ എറങ്ങി പിന്നിലെ ഡോർ തൊറന്ന് എന്നെ നോക്കി തല ആട്ടി…

പുള്ളി എന്റെ ഇരുത്തം കണ്ട് സങ്കടത്തോടെ എന്നെ നോക്കി

ഓ അപ്പൊ ഇതിനാ എന്നെ ഒരുമിച്ച് പോവാ പറഞ്ഞ് നിർത്തിയത്, ഹും ഇങ്ങേര് മാറില്ല…

അച്ഛൻ എന്നെ ചേർത്ത് പിടിച്ച് കൊണ്ട് പോയി…

പരമു മാമനും അങ്കിളും കൂടെ എറങ്ങി വന്നു

പരമു മാമൻ : വലിയ മൊഖം ഇല്ലാതെ എന്നെ നോക്കി ചിരിച്ചു…

ഞങ്ങള് ഉള്ളിൽ കേറി…

കൃഷ്ണ കുമാർ അങ്കിൾ : വാ 😊

അച്ഛൻ : ഒന്ന് കാണാ ആദ്യം…

ഞങ്ങള് എല്ലാരും ആന്റിയെ കാണാൻ പോയി

അച്ഛൻ : എങ്ങനെ ഇണ്ട് ഇപ്പൊ

ആന്റി : ബേധം ഇണ്ട് ചേട്ടാ, ഇന്നലെ ഇയാള് വന്നു 😊

അമ്മ : 😊

ചെറി : ചേച്ചി മരുന്ന് ഒക്കെ കൃത്യം ആയി കഴിക്കണം

ആന്റി : ഓ എല്ലാം കൃത്യം ആണ്…😊…. മോനെ…..

അവരെന്നെ നോക്കി വിളിച്ചു…

ഞാൻ തല പൊക്കി മൂളി

ആന്റി : ഒന്ന് പിടിച്ചേ കുട്ടാ

ഞാൻ മടിക്കാതെ കേറി പോയി കൈ പിടിച്ച് പൊക്കി

അപ്പഴേക്കും പപ്പ വന്ന് അപ്പറം പിടിച്ചു

അവളെന്നേം ഞാൻ അവളേം ഒരു വട്ടം നോക്കി…

ആ ഒരു സെക്കന്റ്‌ കൊണ്ട് തന്നെ അവൾ എന്നോട് എന്തൊക്കെ പറയാതെ പറഞ്ഞു

ഞങ്ങള് ആന്റിയെ പിടിച്ച് ചെയറിൽ ഇരുത്തി…

അമ്മ : ചേച്ചി ഇരിക്ക്

അച്ഛൻ : ആഹ് ഞങ്ങള് വെളിയിൽ ഇരിക്കാ

ഞാൻ തിരിഞ്ഞ് നടന്നതും ആന്റി എന്റെ കൈ പിടിച്ച് നിർത്തി

ഞാൻ, പപ്പ,ചെറിയമ്മ,പാർശു ഞങ്ങള് ആന്റിടെ അടുത്ത് ഇരുന്നു…

ബാക്കി എല്ലാരും ഹോളിൽ…

രണ്ടര ആയപ്പോ പപ്പ വെള്ളം എടുത്തോണ്ട് വന്ന് ആന്റിക്ക് മരുന്ന് എടുത്ത് കൊടുത്തു…

ഞാൻ അവര് ഒറങ്ങുന്ന വരെ കൂടെ ഇരുന്നു എന്താണോ അറിയില്ല എനിക്ക് അവരോട് ഒരു തരത്തിൽ ഒള്ള വെറുപ്പ് ദേഷ്യം ഒന്നും കാണിക്കാൻ പറ്റുന്നില്ല…

പിന്നെ മെല്ലെ റൂം വിട്ട് എറങ്ങാൻ പോയതും പപ്പ എന്റെ കൈ പിടിച്ച് വലിച്ചു

പപ്പ : പ്ലീസ് പ്ലീസ് ഒന്ന് പറയട്ടെ പ്ലീസ്

ഒച്ച ഒട്ടും വരാതെ അവള് കെഞ്ചി..

ഞാൻ കൈ തട്ടി മാറ്റി

പപ്പ വന്ന് എന്നെ അള്ളി പിടിച്ചു…

പപ്പ : ഇങ്ങനെ സങ്കടപ്പെടല്ലേ പ്ലീസ്… എനിക്ക് സഹിക്കാൻ വൈയ്യ..

പപ്പ വായ പൊത്തി കരഞ്ഞു…

ഞാൻ അവളെ പിടിച്ച് മാറ്റി എറങ്ങി നടന്നു…

അങ്കിൾ എന്നെ കണ്ടതും ചിരിച്ചു

ഞാൻ പരമു മാമന്റെ അടുത്ത് പോയി നിന്നു…

അങ്കിൾ : മരുന്ന് കൊടുത്ത് കാണും ഇനി ഒരു രണ്ട് രണ്ടര മണിക്കൂർ ഒറങ്ങും…

അച്ഛൻ : താൻ കാര്യം ആയിട്ട് തന്നെ അയാളെ നോക്കണം…

അവര് എന്തൊക്കെ സംസാരിച്ച് കൊണ്ടിരുന്നു

എന്റെ മുന്നിൽ ഇന്ദ്രന്റെ വയറ്റത്ത് മുതുകത്ത് മാറി മാറി അടിക്കുന്ന ആ ചിത്രം മാത്രം ലൂപ് പോലെ ഓടി കളിച്ചു….

പരമു മാമന്റെ കൈ എന്റെ പൊറത്ത് തടവുന്നത് മാത്രം ഞാൻ അറിയുന്നുണ്ട് അതും ഉറുമ്പ് അരിക്കുന്ന പോലെ എന്റെ ഉള്ളിലെ കിടുങ്ങൽ എനിക്ക് അത്ര ഫീലിങ് മാത്രമേ അപ്പൊ അറിയാൻ പറ്റിയുള്ളൂ എന്നതാ സത്യം…

പെട്ടെന്ന് ആ കൊച്ച് ശിവ എന്റെ ghost എന്റെ മുന്നിൽ വന്നു

സ്വപ്നം കാണാ നീ… നിന്നെ എന്തിനാ ഇവടെ കൊണ്ട് വന്നത് അറിയോ… കാണില്ല നീ മണ്ടൻ അല്ലെ നിനക്ക് എന്ത് അറിയാ ആകാശത്ത് പറന്ന് നടന്ന് അവൻ എന്നെ കളിയാക്കി… എടാ മണ്ടാ തന്ത അവളെ വീണ്ടും നിന്റെ തലക്ക് വക്കാൻ ആണ്… നോക്കിക്കോ ഈ വട്ടം തെറ്റില്ല ഈ വട്ടം അവള് കണ്ണനെ കൊല്ലും… 🤣… അങ്ങനെ സംഭവിച്ചാ നിനക്ക് ആരാ ടാ ഒള്ളെ… ഓർത്തോ നിനക്ക് വേണ്ടി അന്നും ഇന്നും നിന്ന ഒറ്റ ആള് അവനാ…

പെട്ടെന്ന് എന്റെ കൈക്ക് ഒരു തട്ട് കിട്ടി…

ഞാൻ പരമു മാമനെ നോക്കി

പരമു മാമൻ : എന്താണ് ഇവടെ ഇല്ലേ ആള്… 😊 അച്ഛൻ വിളിക്കുന്നു

ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി കണ്ണ് തൊടച്ചു…

അച്ഛൻ : ഇയാൾക്ക് തന്നോണ്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്

പപ്പേ ചൂണ്ടി അച്ഛൻ പറഞ്ഞു

ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല

ഞാൻ എടുത്ത വായിന് പറഞ്ഞു

പപ്പ : രാമു പ്ലീസ് 😣

പരമു മാമൻ : എടാ മോനെ എന്താടാ ഇത്

ഞാൻ : വേണ്ട മാമ പ്ലീസ് 🙏 എന്നെ വിട്ടേക്ക്

കൃഷ്ണ കുമാർ അങ്കിൾ : മോനെ എടൊ തെറ്റ് പറ്റി പോയടോ താൻ അത് വിട്

ഞാൻ അയാളെ ഒന്ന് നോക്കി

എന്റെ കണ്ണ് നെറഞ്ഞ് വന്നു ഇവൾടെ മുന്നില് കരയാൻ പാടില്ല എന്ന് മാത്രം എനിക്ക് അറിയാ

ഞാൻ തിരിഞ്ഞ് ആന്റിടെ റൂം നോക്കി അങ്ങോട്ട് പോയി അടച്ച് തിരിച്ച് വന്നു

അമ്മ : അതേ

അച്ഛൻ : ഐ… ✋

ഞാൻ അവൾടെ മുന്നില് പോയി നിന്നു

ചെറി എന്റെ അടുത്തേക്ക് എണീറ്റ് വന്ന് പിന്നില് നിന്നു

എല്ലാരും കൂടെ ചുറ്റും വന്നു

അമ്മ : വേണ്ട രാമാ ഒന്നും ചെയ്യല്ലേ…

ഞാൻ അവർക്ക് ചെവി കൊടുക്കാതെ അവളെ അടിമുടി ഒന്ന് നോക്കി…

ഞാൻ : എന്താ വേണ്ടേ

പപ്പ : ക്ഷമിക്കാ പറ പ്ലീസ്…

ഞാൻ തല ആട്ടി എന്റെ തലക്ക് കേറി വന്ന പെരുപ്പ് കടിച്ച് പിടിച്ചു…

ഒറ്റ ചോദ്യം ഒറ്റ ഉത്തരം ആഹ്

പപ്പ തല ചെറുതായി ആട്ടി…

ഇന്ദ്രൻ നിന്റെ കിച്ചുനെ കൊല്ലാൻ പ്ലാൻ ചെയ്തു

കൃഷ്ണ കുമാർ അങ്കിൾ : 😣

ഞാൻ : ആഹ്…എങ്ങനെ അറിയോ നിന്നെ വച്ച് അതിന് ഞാൻ കൂട്ട് നിന്നാ, എന്നോട് നീ എന്ത് ചെയ്യും…

പപ്പ : ശിവാ ഞാൻ അറിയാതെ ആയി പോയതാ എന്നെ ഒന്ന് വിശ്വസിക്ക് പ്ലീസ്

അവള് കൈ കൂപ്പി എന്നോട് പറഞ്ഞു

ഞാൻ : അമ്മൂനെ കടത്തി കൊണ്ട് പോയതാണോ അറിയാതെ… ആഹ്… നിന്നോട് ഞാൻ അന്ന് വൈകീട്ട് നൂറ് വട്ടം ചോദിച്ചോ വല്ലതും ചെയ്തോന്ന് അപ്പൊ അറിഞ്ഞൂടെ… 🥹 എന്റെ കൊച്ചിനെ നിന്റെ അനിയൻ…

ആ ഒരു നിമിഷത്തില് എന്റെ കൈയ്യീന്ന് പോയി

ഞാൻ അവൾടെ നേരെ കേറി പോയി കഴുത്തിന് പിടിക്കാൻ പോയതും

ചെറി അലറിക്കൊണ്ട് എന്നെ പിടിച്ച് വലിച്ചു….

ഒന്നും ചെയ്യല്ലേ രാമാ…

ചെറി എന്നെ വലിച്ചോണ്ട് ബാക്കിലേക്ക് പോയി

ഞാൻ : എടി നിന്റെ കിച്ചുന്റെ കൈയും കാലും തല്ലി ഒടിച്ച് മൂലക്ക് തൂക്കി ഇട്ടില്ലെങ്കി നോക്കിക്കോ ഡീ നീ പറയില്ലേ എന്നോട് എനിക്ക് നിന്നെ എന്റെ പട്ടിയെ പോലെ കാലിന്റെ അടിയിൽ ചവിട്ടി തേക്കാൻ വേണംന്ന് ഇത് നടന്നില്ലെങ്കി ഞാൻ ആയിട്ട് തന്നെ വരാ നോക്കിക്കോ… നോക്കിക്കോ ഡീ…ശവമേ നീ കാത്ത് ഇരുന്നോ അവന്റെ കൈയ്യും കാലും തല്ലി ഒടിച്ചില്ലെങ്കി… ചൂലേ

ചെറിയും പരമു മാമനും കൂടെ എന്നെ പിടിച്ച് വെളിയിലേക്ക് കൊണ്ട് പോയി…

മോനെ പെട്ടെന്ന് ഞാൻ സ്വപ്നത്തിന്ന് ഞെട്ടി

ഞാൻ ചുറ്റും ഒന്ന് നോക്കി

അങ്കിൾ : മോൻ ഒന്നും പറഞ്ഞില്ല

ഞാൻ : എന്താ

അച്ഛൻ : ഇയാൾക്ക് തന്നോട് സംസാരിക്കണം എന്ന്

ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല

അമ്മ : 🙂

അച്ഛൻ : മോനെ

ഞാൻ : എനിക്ക് അറിയാൻ വൈയ്യ ഒരു മാപ്പ് പറച്ചിൽ ആണേ വേണ്ട അറിയാതെ ചെയ്യുന്ന തെറ്റിനെ മാപ്പ് ഒള്ളൂ നൂറ് വട്ടം പലരും പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന തെറ്റ് മനപ്പൂർവം ആണ്… ഈ കണ്ണീര് പോലും എനിക്ക് പേടി ആണ്…

പരമു മാമൻ : എന്താ ഡോ ഇത്

ഞാൻ : വേണ്ട മാമ ഒന്നും പറയണ്ട…എനിക്ക് ഒരു അനിയത്തി ഇണ്ട് എന്റെ ഭാര്യ കാരണം അവൾക്ക് നാളെ ഒരു കല്യാണം കഴിക്കാൻ പറ്റാത്ത അവസ്ഥ വരാൻ എനിക്ക് താൽപ്പര്യമേ ഇല്ല

അമ്മ സാരി വച്ച് വായ പൊത്തി കരഞ്ഞു…

ചെറിയമ്മ : 🥹

പപ്പ : രാമു അങ്ങനെ പറയല്ലേ പ്ലീസ്

ഞാൻ : വേണ്ട പത്മിനി നീ ഈ കാണിക്കുന്നത് പോലും ഇന്ദ്രനെ കൊല്ലാൻ പറ്റാത്ത സങ്കടം കൊണ്ടാ ഇനിയും നീ എന്റെ വീട്ടി വന്നാ എനിക്ക് ഒരുപാട് നഷ്ട്ടങ്ങൾ ഒണ്ടാവും…

പപ്പ 😨 അന്തം വിട്ട് എന്നെ നോക്കി

ഞാൻ : നീ ചെയ്തത് വച്ച് നിന്റെ മോന്ത അടിച്ച് പൊട്ടിക്കാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് ചെയ്യാത്തത് നിന്നെ സ്നേഹിക്കാനും വഴക്ക് പറയാനും അടിക്കാനും നിന്റെ അച്ഛനും അമ്മയും ഒണ്ട് നമ്മള് തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല അന്നും ഇന്നും… അവസാനം ആയിട്ട് ഒറ്റ കാര്യം എന്നെ ജീവിക്കാൻ വീട്ടില്ലെങ്കിലും സാരില്ല നിനക്ക് പ്രതികാരം ചെയ്യാ ആളെ വിട്ട് തല്ലാ കൊല്ലാ ദയവ് ചെയ്ത് ഇന്ദ്രനെ വെറുതെ വിടണം ഞാൻ വേണേ കാല് പിടിക്കാ 🥹… എനിക്ക് അവനെ ഉള്ളു പ്ലീസ്….

എന്റെ ഉള്ളിലേ സങ്കടം പൊട്ടി വെളിയില് വന്നു…

ആഹ്… 😂 എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി നീ എനിക്ക് ഒരു കാര്യം ഇണ്ട് കാര്യം ഇണ്ട് പറഞ്ഞത് അവനെ കൊല്ലാൻ ആയിരുന്നു ല്ലേ …

പപ്പ : അയ്യോ അയ്യോ അയ്യോ

അവള് തലക്ക് ആഞ്ഞ് ആഞ്ഞ് തല്ലി….

പാർശു അവളെ പിടിച്ച് മാറ്റി കൈ രണ്ടും കൂട്ടി അമർത്തി പിടിച്ചു

ഞാൻ : അച്ഛാ ഇന്നത്തെക്ക് ഒള്ളത് ആയി പോയാലോ 😊

അച്ഛൻ : 😣

ചെറി : നീ വാ മതി 🥹

ചെറി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി

പരമു മാമൻ എന്റെ പിന്നാലെ വന്നു

മോനെ ടാ നീ വിചാരിക്കും പോലെ അല്ല ശെരിയാ ആ കൊച്ചിനോട് ചെയ്തത് തെണ്ടിത്തരം തന്നാ അവളെ ഉപയോഗിച്ചതാ ടാ അവൻ ദയവ് ചെയ്ത് പോവല്ലേ

ഞാൻ പുള്ളിയെ ഒന്ന് നോക്കി…

പരമു മാമാ 😊 മാമൻ അനന്തരവളോട് ചോദിക്ക് അറിയാതെ ആണോ അവള് എന്നെ കല്യാണം കഴിച്ചത് എന്ന് അല്ലെ അറിയാതെ ആണോ ആ പൊട്ടി പെണ്ണിനെ കാറി കേറ്റി കൊണ്ട് വന്നത് എന്നൊക്കെ… ഇവളെ ഈ സാനം എന്നോട് ഒരു ആയിരം വട്ടം പറഞ്ഞതാന്നെ എനിക്ക് ഒരു കാര്യം ഇണ്ട് ഒരു ലക്ഷ്യം ഇണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞില്ല ഇതാണ് കാര്യം എന്ന്… ഞാൻ ഒരു മണ്ടൻ 😂

> 19:23

അമ്മ അച്ഛനെ വറത്ത് കോരിക്കിണ്ടിരുന്നു

അമ്മ : ഒരു മാതിരി പരിപാടി കാണിക്കല്ലേ നിങ്ങള്

അച്ഛൻ താടിക്ക് കൈ കൊടുത്ത് ചുമ്മാ ഇരുന്നു

അമ്മ : നിങ്ങള് ഇതിനാ അപ്പൊ കെട്ടി ഒരുക്കി എന്നെ കൂടെ കൊണ്ട് പോയത്

അച്ഛൻ : എടാ കൃഷ്ണൻ വിളിച്ച് മോള് അവടെ അലമ്പ് കാണിക്കാ എനിക്ക് അങ്ങോട്ട് പോണം അങ്ങനെ ആണ് ഇങ്ങനെ ആണ് പറഞ്ഞ് പറയുമ്പോ എന്തോ ചെയ്യാ ഞാൻ

അമ്മ : നിങ്ങളോട് ഞാൻ അവസാനം ആയിട്ട് പറയാ ആ പണ്ടാരത്തിനെ ഈ വീട്ടിലേക്ക് ഞാൻ കേറ്റില്ല അങ്ങനെ എന്റെ വാക്ക് കേക്കാൻ നിക്കാതെ നിങ്ങള് എന്തേലും ചെയ്താ ഞാൻ എന്റെ വീട്ടി പോവും കൂടെ എന്റെ മോളും മോനും

ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി ചേച്ചി

അമ്മ : നീ കേട്ടില്ലേ ഇന്ദു ആ പവി എന്നെ കണ്ണ് പൊട്ടണ ചീത്ത വിളിച്ചു ഇപ്പൊ അറിയോ… ഈ മനുഷ്യൻ നാട്ട് കാരെ മുഴുവൻ പറ്റിച്ച് നടക്കാ ദേ ഇങ്ങോട്ട് നോക്ക് നിങ്ങള്

അച്ഛൻ : എന്താ ഡോ അയ്യേ

അമ്മ : ഇനി അങ്ങേര് വിളിച്ചാ പറഞ്ഞേക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല എന്ത് ഒണ്ടേലും രാമൂനോട്‌ സംസാരിച്ച് തീരുമാനം ആക്കാൻ…

ഞാൻ : ഒന്ന് നിർത്തോ കൊറേ നെരം ആയി അമ്മ പോയി അവടെ ഇരി, അച്ഛാ

അച്ഛൻ : ഓ

ഞാൻ : എനിക്ക് ഒരു കാര്യം അറിഞാ കൊള്ളാ

ചെറി : ചോദിക്ക്

ഞാൻ : അച്ഛന് ചെറിയച്ഛൻ ആണോ അവളാണോ വലുത്…

അച്ഛൻ : എടാ മോനെ നീ

ഞാൻ : എന്നെ അല്ല ചെറിയച്ഛൻ എന്നെ വിട്ടേക്ക് എന്റെ കാര്യം മറന്നോ എനിക്ക് ഇതൊന്നും വിഷയം അല്ല…

ചെറി : അത് എന്താ ടാ അങ്ങനെ ഒരു സംസാരം

ഞാൻ : പിന്നെ ഞാൻ എങ്ങനെ പറയണം… പോട്ടെ കഴിഞ്ഞത് കഴിഞ്ഞു… ഇനി ഇത് ഇവടെ ഒരു സംസാരം ആവണ്ട പ്ലീസ് 🙏

കണ്ടോ കണ്ടോ നിങ്ങള് അവന് സങ്കടം ആയി

അമ്മ എന്റെ പോക്ക് കണ്ട് അച്ഛന്റെ നെഞ്ചത്ത് കേറി..

അമ്മ : പവി എങ്ങനെ അറിഞ്ഞത് നമ്മള് അങ്ങോട്ട് പോയത്

ചെറി : അത് ചേച്ചി ഇവൻ ഫോൺ എടുക്കുന്നില്ല പറഞ്ഞ് അവളെ എന്നെ ആണേ വിളിച്ചത് കുത്തി ചോദിച്ചപ്പോ ഞാൻ അങ്ങ് അറിയാതെ 🙂

അമ്മ : അയ്യോ കൊച്ച് കുട്ടി… 😡 മൂന്ന് നെരം ഈ മീശക്ക് വെള്ളവും വളവും കൊടുത്ത് വളർത്തി വക്കാൻ അല്ലാതെ ഇത് കൊണ്ട് എന്ത് ഉപയോഗം ആടാ ഒള്ളെ കെഴങ്ങൻ

ചെറിയമ്മ : ഞാൻ കരുതിയത് ആ ചേച്ചിയെ കാണാൻ ആണെന്നാ…

.
.
.
രണ്ട് ദിവസം വീട്ടി തന്നെ ആയിരുന്നു…

വൈകുന്നേരം ആവുമ്പോ ഞാനും നന്ദനും ഓരോ ഷാപ്പ് ആയി തപ്പി തപ്പി പോയി അടിക്കും… ഒരു ദിവസം ഒരു കുപ്പി ഒരു ഷാപ്പിൽ അടുത്തത് അടുത്ത ഷാപ്പിൽ അങ്ങനെ…

> 19:23

നന്ദൻ : നീ അറിഞ്ഞാ

ഞാൻ : എന്ത്

നന്ദൻ : ഋഷി ഇല്ലേ

ഞാൻ ഒന്ന് മൂളി…

നന്ദൻ : അവൻ എവടെ വച്ച് ഹരിനെ കണ്ട് അവനെ കേറി അലക്കി

എനിക്ക് ശരീരം മുഴുവൻ തരിപ്പ് കേറി

അവൻ അയിന് വന്നാ

നന്ദൻ : എപ്പഴേ സുന്ദരൻ പോണേന് മുന്നേ കേസ് വലിച്ചു

ഞാൻ വെള്ളം നോക്കി ഇങ്ങനെ ഇരുന്നു…

നന്ദൻ : വേണ്ട രാമാ നിന്റെ മനസ്സിൽ വരുന്ന ചിന്ത വിട്ടോ… ദേ അറിയാലോ

ഞാൻ : അവനെ വെട്ടി കൊല്ലാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് പക്ഷെ പറ്റില്ല ആ അണ്ടി ഇല്ലാത്തവന് ഞാൻ വാക്ക് കൊടുത്ത് പോയി…

നന്ദൻ : വിട്ടേക്ക് ടാ അവന് ഒരു പിണ്ണാക്കും ചെയ്യാൻ പറ്റില്ല…

ഞാൻ : എനിക്ക് ആ അടിക്കുന്ന സീൻ തലേന്ന് പോ.. 🥹 പോണി.. ല്ലാ

ഒച്ച ഒക്കെ ഒരുമാതിരി എടറി വന്നു…

നന്ദൻ : ഏയ്‌ വാ പോവാ, നീ ഇങ്ങനെ ആലോചിക്ക് ഇന്ദ്രൻ ആണ് നമ്മടെ ശത്രു എന്ന്

ഞാൻ അവനെ തുറിച്ച് നോക്കി

നന്ദൻ : ഞാൻ അങ്ങനെ ആണ് തന്ത ഇല്ലാത്തവൻ നമ്മളെ പറ്റിച്ചില്ലേ…
.
.

രാത്രി കൊളത്തി പോയി കുളിച്ചിട്ട് നേരെ വീട്ടി പോവും…

അടുത്ത ദിവസം ഞാൻ ജോലിക്ക് തിരിച്ച് കേറി…

രണ്ട് ദിവസം പിടിപ്പത് പണി ഒണ്ടായിരുന്നു…

പുതിയ വണ്ടിക്ക് ഒരു ടൂൾ ബോക്സ്‌ ഞാനും ഉണ്ണിയും കൂടെ ഇണ്ടാക്കി

രണ്ട് ബിയർ ഒരു ബിരിയാണിക്ക് അവനും കൂടെ കൂടി

രണ്ട് ദിവസം കിട്ടുന്ന ടൈമിൽ അതിന്റെ പണി ചെയ്തു ഇനി ഒരു ഫ്രയിം ഒണ്ടാക്കി അത് വെൽട് കൂടെ ചെയ്താ മതി…അത് നാളെക്ക് ആക്കി വച്ച് ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് പോയി ബിയർ ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി…

ഞാൻ പോയി കുളിച്ച് വരുമ്പഴേക്കും അവൻ എല്ലാം സെറ്റ് ആക്കി…

> 22:12

അണ്ണാ അണ്ണന്റെ സങ്കടം എനിക്ക് അറിയാ അണ്ണാ പോട്ടെ എല്ലാം മാറും

അവൻ തൊടങ്ങി

ഞാൻ : ഓ ആയിക്കോട്ടെ

ഉണ്ണി : ആ നാറി അളിയൻ പണിഞല്ലേ അണ്ണാ ആ ചേച്ചിടെ

എന്റെ മൂഡ് കളഞ്ഞോണ്ട് അവൻ അത് പറഞ്ഞു

ഉണ്ണി : ആ ഇന്ദ്രണ്ണൻ പാവം ആണ് അല്ലെ അണ്ണാ

ഉം 🥹…

ഉണ്ണി : നമ്മക്ക് മിണ്ടാതെ ആ മൈരനെ അങ്ങ് കൊന്നാലോ

അവൻ എന്നെ ഞെട്ടിച്ച് കൊണ്ട് പറഞ്ഞു…

ഉണ്ണി : പേടിച്ചാ 😊ചുമ്മാ ദേ മുത്തപ്പൻ അവനുള്ളത് കൊടുക്കും പാവം അങ്ങേര് എനിക്ക് കള്ള് ഒഴികെ നല്ല ഫുഡ് ഒക്കെ വാങ്ങി തരും

ഞാൻ : നീ അത് വിട് ഉണ്ണിയെ 😣

ഉണ്ണി : വെറുതെ വിടരുത് അണ്ണാ എന്നാലും അവനെ കണ്ടാ തന്നെ അറിയാ നാറി

ഞാൻ : അല്ല നീ എങ്ങനെ ഇതൊക്കെ അറിഞ്ഞേ

ഉണ്ണി : ✋

അവൻ ഒറ്റ വലിക്ക് കൈയ്യിലെ കുപ്പി കാലി ആക്കി

ഉണ്ണി : നമ്മടെ ഋഷി ഇല്ലേ അവൻ പറഞ്ഞത്.. ഞങ്ങള് ഇന്നലെ കൂടെ ഇവടെ മൊത്തം കറങ്ങിയതെ ഒള്ളൂ രാത്രി

👀


.
.

രണ്ട് ദിവസത്തിൽ ഒരിക്കൽ എന്ന പോലെ ഞാൻ വീട്ടിലേക്ക് പോവും…

പിന്നെ രണ്ട് ദിവസം വീട്ടി തന്നെ അങ്ങനെ ഡിസംബർ ആയി…

ഇന്ന് കൃത്യം ഇന്ദ്രൻ ഞങ്ങളെ ചതിച്ചിട്ട് ഇരുപത് ദിവസം ആയി…

ഞങ്ങള് അത് വൃത്തിക്ക് ആഘോഷിച്ചു

സൂര്യ : ഇത് തിരിച്ച് വന്ന് അവന്റെ അണ്ടിക്ക് പിടിക്കാൻ

നന്ദൻ :ഇത് തിരിച്ച് വന്ന് അവന്റെ നട്ടെല്ല് വലിച്ച് ഊരാൻ

റെമോ : ഇത് നമ്മളെ പറഞ്ഞ് പറ്റിച്ച അവന്റെ ആ നാക്കിന് ശൂലം കുത്തുന്നതിന്…

ഞങ്ങള് ഗ്ലാസ്‌ മുട്ടിച്ചു…

അങ്ങനെ ഒരു ആറ് റൗണ്ട് മുട്ടി പിന്നെ തട്ടി തട്ടി എവടെ ഒക്കെ പോയി കെടന്നു

രാവിലെ തല പൊങ്ങിയത് പണ്ട്രണ്ട് മണി ആവാൻ ആയപ്പഴാ…

ഞാൻ വീട്ടി പോവുമ്പോ അപ്പറത്തെ വീട്ടിലെ വത്സല ചേച്ചി ആയിട്ട് ചെറിയമ്മയും അമ്മയും സംസാരിച്ച് നിക്കുന്നു

അവര് എന്നെ കണ്ടതും ചിരിച്ചു

വത്സല ചേച്ചി : അല്ല രാമു നിന്റെ ഭാര്യ എവടെ ഡോ കാണാനില്ല

അമ്മേം ചെറിയമ്മേം വല്ലാതെ ആയി

ഞാൻ : അത് അവള് ഇനി വരില്ല ചേച്ചി

അമ്മ : 😨

ചേച്ചി : വരില്ലേ

ഞാൻ : ആഹ്

അമ്മ : അവൻ ചുമ്മാ 😊 അവൾടെ അമ്മക്ക് വൈയ്യ അതാ

ഞാൻ അവരെ പുച്ഛിച്ച് ഉള്ളിലേക്ക് കേറി…

എന്റെ ഭാര്യടെ കാര്യം അറിയാതെ ആണ് ഒരു ഇത് പണ്ടാരത്തള്ള…

അമ്മ : ഇത്ര നെരം എവടെ ആയിരുന്നടാ

ഞാൻ : നന്ദന്റെ കൂടെ പിന്നെ ഞാൻ ഇപ്പൊ എറങ്ങും കുളിച്ചിട്ട് വരാ എനിക്ക് ഒള്ള ഫുഡ് എടുത്ത് വച്ചോളു 😃

അമ്മ : ഉവ്വ്…

ഉച്ചയോടെ ഞാൻ തിരിച്ച് അങ്ങോട്ട് പോയി…

വണ്ടിടെ ടയർ മാറാൻ കെടന്ന് പണി പെടുന്നു ഉണ്ണി…

ഞാൻ : എന്തോ ആണ് ടാ ഇത് മാറ്

ഉണ്ണി : വയസായി അണ്ണാ

മാറിക്കൊ മാറിക്കോ

ഉണ്ണി : അണ്ണാ ഞാൻ വിളിക്കാൻ ഇരുന്നതാ

ഞാൻ : കാര്യം

ഉണ്ണി : അണ്ണാ ആ ഗോവ ട്രിപ്പ് ഞാൻ പൊക്കോട്ടെ അണ്ണാ പ്ലീസ്

ഞാൻ : വേണ്ടല്ലോ ഒരുപാട് പെമ്പിള്ളേർ കാണും…

ഉണ്ണി : അത് എന്ത് വർത്താനാ അണ്ണാ

ഞാൻ : മണി പൊക്കോളും നീ ഇവടെ നിക്ക് ചെറ്ക്കാ…

ടയർ മാറ്റി ഒക്കെ കഴിഞ്ഞതും എന്താ അറിയില്ല ചെറിയ ഒരു തല വേദന പോലെ…

ഉള്ളിലേ ചെയറിൽ ചാരി ഇരുന്ന് കണ്ണടച്ചതും ഉണ്ണിടെ വിളി വന്നു

ഞാൻ : എന്താടാ

ഉണ്ണി : അണ്ണാ നോക്ക് അണ്ണാ

ഞാൻ തല പൊക്കിയതും പപ്പ…

ഉണ്ണി : ഇന്നലേം വന്നണ്ണാ

ഞാൻ അവനെ നോക്കി പല്ല് കടിച്ചു

ഉണ്ണി : 😣 😊

ഞാൻ : ബുക്കിങ് ആണാ

പപ്പ : അല്ല 😡

ഞാൻ : അതേ ഇത് കൊട്ടേഷൻ എടുക്കുന്ന സ്ഥലം അല്ല പോ ഒന്ന്

പപ്പ : എനിക്ക് സംസാരിക്കണം

ഉണ്ണി : സംസാരിക്കാൻ ഇത് മൈക്ക് അല്ല

👀

പപ്പ : ഞാൻ പോവില്ല

ഇത് വല്യ ശല്യം ആയല്ലോ ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു..

ചന്ദ്രേട്ടൻ : ടാ ആ കറന്റ് നിന്നെ വിളിച്ചു നീ പോ

ഞാൻ ഡ്രൈവിങ് സീറ്റിന്റെ സൈഡിലേക്ക് പോയി

കറന്റ് ( രാഘവൻ ചേട്ടൻ) : അതേ ലൈറ്റ് പക്ക ആണ് സ്പീക്കർ വേറെ ടീവി വേറെ കൊടുത്തിട്ടുണ്ട് വേറെ ഒന്നും ഇല്ലല്ലോ

ഞാൻ : അത് മതി ചേട്ടാ

കറന്റ് : നോക്കിട്ട് വിളി ഞാൻ ആ സുമോ നോക്കട്ടെ അയാള് വൈകീട്ട് വരും…

ഞാൻ : ഉം… ടാ ഉണ്ണി ഉണ്ണിയെ…

ഞാൻ തിരിഞ്ഞതും അവള് എന്റെ പിന്നിൽ നിക്കുന്നു

ഞാൻ : നിന്നെ കാണുന്നത് എനിക്ക് അറപ്പാ ഒന്ന് പോ ഡീ ദേ എന്നെക്കൊണ്ട് വാക്ക് തെറ്റിപ്പിക്കരുത്

പപ്പ : ഞാൻ അത്രക്ക് വലിയ തെറ്റാണോ ചെയ്തത്…

ഞാൻ : ചെവിക്കല്ല് അടിച്ച് ഞാൻ താഴെ ഇടും നായിന്റെ മോളെ…

ഞാൻ അത്രയും പറഞ്ഞ് കൈ ഉള്ളിൽ ഇട്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി തിരിഞ്ഞ് കറങ്ങി ഉള്ളിലേക്ക് കേറി പോയി ടീവിടെ സ്വിച്ച് ഇട്ടു…

പപ്പ എന്റെ പിന്നാലെ വന്ന് ഉള്ളിൽ കേറി

ഞാൻ : എറങ്ങടി എന്റെ വണ്ടീന്ന് എറങ്ങാൻ… നീ ഒരു വെഷം ആണ് നീ കേറിയാ വണ്ടി കത്തി പോവും…

പപ്പ : ഇത്രക്ക് ഒക്കെ പറയണോ ശിവാ 😞🥺

ഞാൻ : എന്റെ ഉള്ളില് ഒരു പ്രാന്തൻ ഇണ്ട് അത് വരും മുന്നേ നീ പോ എനിക്ക് നീ എന്ത് പറഞ്ഞാലും മനസ്സിലാവില്ല കാരണം ഞാൻ കണ്ടത് എന്റെ ഇന്ദ്രന്റെ വേദനിക്കുന്ന മൊഖം ആണ് പൊട്ടികരയുന്ന മനസ്സാ പോ പപ്പാ

പപ്പ : എന്നെ കിച്ചു ചതിച്ചതാ

ഞാൻ : അയ്യോ കിച്ചു ചതിച്ചതാ എടി എടി നീ അപ്പൊ എന്നോട് പറഞ്ഞതോ എനിക്കൊരു ലക്ഷ്യം ഒണ്ട് എന്ന് അത് എന്ത് ആയിരുന്നു പറ

പപ്പ : അത്

ഞാൻ : 🤣 കഴിഞ്ഞു ആദ്യം തന്നെ പോയി

പപ്പ : ശെരിയാ അവരെ തമ്മില് തെറ്റിക്കാൻ തന്നാ ഞാൻ നോക്കിയത്…

ഞാൻ : ചത്തൂടെ ഡീ എടി എടി നിനക്ക് ചത്തൂടെ കണ്ടവന്റെ ജീവിതം തൊലക്കാൻ നിക്കാതെ മൈരേ നായിന്റെ മോളെ നിനക്ക്

ഞാൻ കൈ കമ്പിയിൽ അടിച്ചടിച്ച് പറഞ്ഞു…

പപ്പ : രാമു ഇത് കേക്ക് ടാ എന്നോട് ചിന്നുവും കിച്ചുവും കൂടെ കള്ളം പറഞ്ഞ് പറ്റിച്ചതാ ടാ നിനക്ക് തന്നെ അറിയാലോ എനിക്ക് അങ്ങനെ ചെയ്യാൻ പറ്റോ ഒരാളെ കൊല്ലാൻ മാത്രം ദുഷ്ട്ട ആണോ നീ

ഞാൻ : ആണ് 👀 അതേ

പപ്പ : അങ്ങനെ പറയല്ലേ പ്ലീസ് എനിക്ക് നിന്റെ കൂടെ ജീവിക്കണം പ്ലീസ് ദേ നോക്ക് എനിക്ക് പണ്ടും നിന്നെ ഇഷ്ട്ടാ ഈ ഒറ്റ കാര്യം കൊണ്ടാ

ഞാൻ : ഹഹഹഹ… ബെസ്റ്റ് ഉം..

പപ്പ : പ്ലീസ് കളിയാക്കല്ലേ

ഞാൻ : എന്നാ മൂടിക്കൊണ്ട് എറങ്ങി പോ

പപ്പ : എനിക്ക് അറിയാ നീ ദേഷ്യം കൊണ്ട് പറയാ നിനക്ക് എന്നെ വെറുക്കാൻ എന്തായാലും പറ്റില്ല

ഞാൻ : അൺ… എന്നെക്കൊണ്ട് പറയിക്കല്ലേ പോടീ ഒന്ന്

പപ്പ : നീ എന്ത് പറഞ്ഞാലും നിനക്ക് എന്നോട് ഇഷ്ട്ടം ഇണ്ട് എനിക്ക് അറിയാ അല്ലെ നീ അത്ര നടന്നിട്ട് ഹോസ്പിറ്റലിൽ പിറ്റേന്ന് വന്ന് അമ്മക്ക് കഞ്ഞി കൊടുക്കോ പിന്നെ ആ ആള് വീട്ടി വന്ന് ഒച്ച വച്ചപ്പോ ദേഷ്യം വന്നത്… അമ്മേ കാണാൻ വന്നത് ഒക്കെ

ഞാൻ : അതേ ഡീ അത് എന്താ അറിയോ നീ എന്നെ എപ്പഴും ഒരു പേരില് വിളിക്കില്ലേ sentimental fool എന്ന് അതാ ഞാൻ എനിക്ക് ആരോടും ദേഷ്യം വക്കാൻ അറിയില്ല… നിന്റെ അമ്മേ കാണാൻ വന്നത് ചോറ് വാരി കൊടുത്തത് നീ എന്നെ എന്റെ ചെക്കനെ കൊല്ലാൻ വേണ്ടി ഉപയോഗിച്ചത് ആണേലും ഞാൻ നിന്റെ അമ്മേം അച്ഛനേം എന്റെ സ്വന്തം പോലെ ആണ് കണ്ടത് പ്രേതേകിച്ച് അമ്മേ… അത് ഇനിയും അങ്ങനെ തന്നെ കാണും…എന്താ അറിയോ Sivaram is a fucking sentimental fool 😊

പപ്പ : പ്ലീസ് എനിക്ക് അവടെ ഇനി ഇരിക്കാൻ പറ്റില്ല നമ്മടെ വീട് അതാ എനിക്ക് ഇഷ്ട്ടം

ഞാൻ : നീ ഇപ്പഴും ആ selfish പത്മിനി തന്നെ നീ നിന്റെ എന്നൊരു ചിന്ത മാത്രം 😂..

പപ്പ : പ്ലീസ് രാമു എന്നെ ഒന്ന് മനസ്സിലാക്ക് സ്വന്തം ചേട്ടൻ പറയുന്നത് കള്ളം ആണെന്ന് ആരേലും കരുതോ സ്വന്തം സഹോദരങ്ങൾ ചതിച്ച പെണ്ണാ ഞാൻ… 🥹 😂…

😏

പപ്പ : നീ വിശ്വസിച്ചാലും ഇല്ലേലും ഇതാ സത്യം… അല്ലാതെ എനിക്ക് ഇന്ദ്രനോട് എന്ന്തിന് ദേഷ്യം…

ഞാൻ : നീ ഹരിടെ പെങ്ങൾ ആണല്ലേ ഡീ അയ്യേ… ഒരു പെണ്ണ് പിടിയന്റെ അല്ല പെണ്ണുങ്ങളെ കാലിന്റെ എടയില് വീഡിയോ എടുത്ത് അത് വച്ച് റേപ്പ് ചെയ്ത് കാശ് വാങ്ങി ജീവിക്കുന്ന അയ്യേ ഞാൻ ആണേ തൂങ്ങി ചത്തേനെ….

പപ്പ അങ്ങനെ ഒച്ച ഇല്ലാതെ എന്നെ നോക്കി നിന്നു…

ഞാൻ : എടി പെണ്ണുങ്ങൾടെ nude വച്ച് കാശ് ഉണ്ടാക്കി ജീവിക്കുന്ന അവനൊക്കെ വെഷം കലക്കി കൊടുക്കണം… പോ എറങ്ങി പോ…

പപ്പ : ശിവാ… ഹ് 🥹

ഞാൻ : എന്തിനാ ഡീ നീ മോങ്ങുന്നേ ഒരുത്തന്റെ ജീവിതം ചവിട്ടി തേച്ച് അവനെ നാട് കടത്തി വിട്ടിട്ട് നിനക്ക് സുഖം ആയി ജീവിക്കണം കൊള്ളാ….

പപ്പ : ഞാൻ അറിഞ്ഞോണ്ട് തെറ്റ് ചെയ്തത് നിന്നോട് മാത്രം ആണ് അതിന് പകരം ഞാൻ…

ഞാൻ : സത്യം ആയും എനിക്ക് നിന്നോട് ഒരു തരി ഫീലിങ് തോന്നുന്നേ ഇല്ല അറപ്പാ ആ വിവരം കെട്ട അമ്മൂനെ പിടിച്ചോണ്ട് പോയിട്ട്…

പപ്പ : സത്യം ആയും ഞാൻ വല്ലതും ചെയ്യും എനിക്ക് നീ മാത്രെ ഒള്ളൂ ഇനി… ചേട്ടന്റെ കൂടെ നിന്നെന്ന് പറഞ്ഞ് അച്ഛൻ പോലും എന്നെ ഒരുമാതിരി കാണാൻ തൊടങ്ങി…

ഞാൻ : നീ ചത്താ ഞാൻ തിരിഞ്ഞ് നോക്കില്ല മതിയല്ലോ… പൊക്കോ….

പപ്പ തേങ്ങി കരഞ്ഞോണ്ട് വെയിലേക്ക് എറങ്ങി നടന്നു…

ആകെ തന്നെ മനസ്സിലാക്കാൻ ഒണ്ടായിരുന്ന ആള് പോലും അവളെ തള്ളി പറഞ്ഞു…

പപ്പ കാർ ആയിട്ട് വീട്ടി പോവുമ്പൊ പരമു മാമന്റെ കാർ നിക്കുന്ന കണ്ടു…

അതേ അവൾടെ ചേട്ടൻ വല്യച്ഛന്റെ വീട്ടീന്ന് തിരിച്ച് വന്നു…

പരമു മാമ : എവടെ പോയെ മോനെ നീ

പപ്പ : രാമുനെ കാണാൻ…

പരമു മാമ : എന്ത് പറഞ്ഞു അയാള്

പപ്പ : അവനും എന്നെ വേണ്ട മ്മാ.. മേ

പപ്പ പുള്ളിയെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു….

പെട്ടെന്ന് അവള് അത് ശ്രദ്ദിച്ചു…

റൂമിന്ന് എറങ്ങി വരുന്ന കിച്ചു

അവള് പരമു മാമടെ പിന്നിലേക്ക് ഒളിച്ച് നിന്നു

പാർശു : പപ്പ നീ വാ

പപ്പ നീങ്ങി മുന്നോട്ട് നിന്നു…

കിച്ചു അവളെ നോക്കിയില്ല

പപ്പ : കിച്ചു

അവള് മെല്ലെ അവന്റെ അടുത്തേക്ക് പോയി…

ഒരൊറ്റ അടി… ചേട്ടൻ ആണെന്നുള്ള ഒരു പരിഗണനയും അവള് കൊടുത്തില്ല…

 

ഇന്നലെ താൻ സ്വപ്നത്തിൽ കണ്ട ഇന്ദ്രന്റെ ഒറ്റക്ക് കുന്നിന്റെ മേലെ കരഞ്ഞോണ്ടുള്ള ഒള്ള ഇരുത്തം….. പിന്നെ അമ്മൂന്റെ മൊഖം… പാവം അവന്റെ അമ്മ ആ ടീച്ചർടെ നേരെ ഇവര് പറഞ്ഞ കള്ളങ്ങള് കേട്ട് താൻ ചാടി കേറിയത് എല്ലാത്തിലും മേലെ രാമു… എല്ലാം കൂടെ അവളെ ഒരു പ്രാന്തി ആക്കി…

പപ്പ : ആണും പെണ്ണും കെട്ട നായെ… അവള് അവന്റെ ഷർട്ട് പിടിച്ച് വലിച്ച് വീണ്ടും അവനെ കൈ വീശി അടിച്ചു

പരമു മാമയും, പാർശുവും കൂടെ അവളെ വന്ന് പിടിച്ച് മാറ്റി…

പപ്പ : എന്നെ വിട് മാമ ഇവനെ ഞാൻ കൊല്ലും ഈ തന്തക്ക് പെറക്കാത്തവനെ… നാട്ട് കാർടെ മുന്നിലും വീട്ട്കാർടെ മുന്നിലും നാണം കെടുത്താൻ… പെങ്കുട്ടികൾടെ ചെ…

കിച്ചു : പപ്പാഹ്…

പപ്പ : വിളിക്കരുത് നീ ഈ കള്ളം മുഴുവൻ പറയുന്ന മുന്നേ എന്നെ പറ്റി ഓർത്തോ…എന്റെ ജീവിതം നീ തൊലച്ചില്ലേ ചാവട പോയിട്ട്… 😡

അപ്പഴേക്കും അച്ഛന്റെ കാർ വരുന്ന ഒച്ച കേട്ട് അവള് പതുങ്ങി….

അച്ഛനും അമ്മയും കൂടെ ഹോസ്പിറ്റലിൽ പോയി തിരിച്ച് വന്നതാ…

അവര് ഉള്ളിൽ വന്ന് എല്ലാരേം നോക്കി…

അമ്മ സ്വന്തം മോനെ കണ്ട് മിണ്ടാതെ അടുക്കളയിൽ പോയി വെള്ളം എടുത്ത് കുടിച്ച് തിരിച്ച് വന്ന് അനിയനോട് സംസാരിച്ചോണ്ട് നിന്നു…

അമ്മാ… 😞 കിച്ചു മെല്ലെ അടുത്ത് പോയി

ഒരൊറ്റ അടി അവര് ഇത്ര ദിവസം സൂക്ഷിച്ച് വച്ച ആരോഗ്യം മുഴുവൻ എടുത്ത് ആ അമ്മ അവന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിച്ചു

ആന്റി : മേലാ 🥹 മേലാ 😡 എന്നെ അമ്മാന്ന് വിളിക്കരുത്…. നീ എന്റെ മോൻ അല്ല…

അങ്കിൾ : കേറി പോടാ അങ്ങോട്ട് 😡 🥺 😣

അങ്കിൾ പല്ല് കടിച്ച് പറഞ്ഞു…

ഇവനെ എന്തിനാ അമ്മാ ഇങ്ങോട്ട് കൊണ്ട് വന്നത് വല്യച്ഛന്റെ അവടെ തന്നെ ഇരുത്തിയാ പോരെ

പപ്പ കരഞ്ഞോണ്ട് പറഞ്ഞു

ആന്റി : ഇല്ല മോളെ എന്തിനാ ഈ ശവത്തിനെ അവർടെ തലയില് കെട്ടി വക്കുന്നത്….
.
.
.

> 21:12

പവി : ടാ നീ ഓക്കെ അല്ലെ

ഞാൻ : ഓ അതേ അതേ

പവി : ഉം

ഞാൻ : നീ നാളെ എത്തും ല്ലേ

പവി : ആഹ്

ഞാൻ : ഉം

പവി : ആഹ് പിന്നെ ഞാൻ പറയാൻ മറന്നു

ഞാൻ : എന്താ

പവി : ഇന്ദ്രു London ലാ

ഞാൻ : നീ എങ്ങനെ അറിഞ്

പവി : കുട്ടു പറഞ്ഞത്…

ഞാൻ : ശേ ഞാൻ കൂടെ കറങ്ങി തിരിഞ്ഞ് കേറി വരും വിചാരിച്ചടി…

പവി : പോട്ടെ സാര്ല്ല… ചെലപ്പോ premier league കഴിയുമ്പോ വരും

ഞാൻ : 😨 നിനക്ക് ഇതൊക്കെ അറിയോ

പവി : പിന്നല്ല Manchester ടാ…

ഞാൻ : അയ്യേ…. 🤣

പവി : ഹലോ ഹലോ… Manchester is always red bro…suuuuhh

ഞാൻ : അതൊക്കെ പണ്ട് മോളെ 😂 ഇപ്പൊ മൊട്ട സാർ തൂക്കി…

പവി : അഹ്.. ഉം ആഹ് 😂

ഞാൻ : അത്ര ഒള്ളൂ ഉത്തരം മുട്ടി 🤣

.
.
.
ഇവളും കൂടെ ഇല്ലേ ഞാൻ എന്തോ ചെയ്തേനെ… 😊

.
.
.

കാലത്ത് ഇത്തിരി തെരക്ക് ഇണ്ടായിരുന്നു… ക്രിസ്മസ് ആവാൻ പോണതിന്റെ ബുക്കിങ്… കൊറച്ച് എണ്ണം വന്നു…

ഞാൻ : ഉണ്ണി ഉണ്ണിയെ

ഉണ്ണി : എന്താ അണ്ണാ

ഞാൻ : ടാ ട്രാവലർ എന്ന് എറങ്ങുന്നേ ഒരു ചോറുണ് ഇണ്ട് മറ്റന്നാ

ഉണ്ണി : അച്ഛാ… കുട്ടി വണ്ടി എന്നാ എറങ്ങുന്നേ… ആഹ്… നാളെ ശെരി ആവും..

ഞാൻ : ആഹ്…

ഉണ്ണി : ഉം

ഞാൻ : കഴിഞ്ഞു… അമ്മോ… ടാ വാ ഇനി ഒരു ചായ ആവാ വാ

ഉണ്ണി : ഓകെ…

ഞങ്ങള് വെളിയിൽ എറങ്ങിയതും എന്റെ തല പൊട്ടി തെറിപ്പിക്കുന്ന സംഭവം ഞാൻ കണ്ടു…

ഉണ്ണി : അണ്ണാ

എന്റെ സകല നിയന്ത്രണവും കളഞ്ഞോണ്ട് ഹരി എന്റെ നേരെ നടന്ന് വന്നു…

ഉണ്ണി എന്റെ കൈക്ക് പിടിച്ചു ഒരു മുൻ കരുതൽ പോലെ…

കിച്ചു : അളിയാ…

ഞാൻ ഒന്നും പറഞ്ഞില്ല ഒരു അടി പിന്നിലേക്ക് മാറി

കിച്ചു : അളിയാ ദയവ് ചെയ്ത് പറയുന്നത് കേക്കണം

ഉണ്ണി : നിങ്ങള് എറങ്ങി പോ ഏട്ടാ ഇത് പണി നടക്കുന്ന സ്ഥലം ആണ്… ചുമ്മാ

കിച്ചു അവനെ കലിപ്പിച്ച് ഒന്ന് നോക്കി…

കിച്ചു : കൊച്ച് മോനെ പോ 😊 പോ

ഞാൻ ഉണ്ണിയെ ഒന്ന് നോക്കി

ഉണ്ണി : മിണ്ടില്ല

കിച്ചു : അളിയാ ചതി ആണ് ഞാൻ അല്ല

അവൻ സങ്കടം കലർത്തി നാടകം തൊടങ്ങി

കിച്ചു : എനിക്ക് അളിയനും അവനും ഫ്രണ്ട്സ് ആണെന്ന് അറിയില്ല

ഞാൻ : 👀

കിച്ചു : അളിയാ പപ്പ പാവം ആണ് അവളെ അളിയൻ കൊണ്ട് പോണം

👀

കിച്ചു : എല്ലാരും കൂടെ എന്നെ പെടുത്തിയതാ

ഞാൻ വലത് കൈ ബാക്കിൽ ചുരുട്ടി പിടിച്ച് അവനെ നോക്കി നിന്നു…

കിച്ചു : പപ്പയോട് ഞാൻ കള്ളം പറഞ്ഞതാ അവൾക്ക് അളിയന്റെ കൂടെ ജീവിക്കണം പ്ലീസ് ഞാൻ കാല് പിടിക്കാ

നീ ആണല്ലേടാ ഹരി

ഞാൻ മൗനം വിട്ട് അവനെ നോക്കി ഇത്തിരി റഫ് ആയി ചോദിച്ചു

കിച്ചു : 🙂

ഞാൻ : ഈ പെണ്ണുങ്ങൾടെ nude എടുക്കുന്ന ഹരി… 👀

കിച്ചു : അളിയാ അത്

ഞാൻ : നീ ആണല്ലേ സോനടെ

ഞാൻ പല്ല് കടിച്ച് ദേഷ്യം അമർത്തി…

കിച്ചു : ഞാൻ ഒരു തെണ്ടി ആണ് സമ്മതിച്ചു അവള് അങ്ങനെ അല്ല

ഞാൻ : മേലാ നിന്റെ ചേച്ചിക്ക് വേണ്ടി എന്റെ മുന്നി വന്നാ

കിച്ചു : അളിയാ പ്ലീസ് അളിയാ

ഞാൻ : ഇനി നീ ഇവടെ നിന്നാ ഞാൻ വാക്ക് തെറ്റിക്കും പോടാ

ഉണ്ണി : ഏട്ടാ നിങ്ങ പോ ചുമ്മാ അയാളെ ഒരു ഡോസാ ആള്…

കിച്ചു : നീ പോടാ മൈരേ… നിന്റെ തന്തടെ അണ്ടിക്ക് പിടിക്കാൻ അല്ലല്ലോ ഞാൻ വന്നത് മൈരേ…. 😡

ഞാൻ അവന്റെ കണ്ണിന്റെ തൊട്ട് മുന്നില് പോയി നിന്നു…

ഞാൻ : നിന്നെ ഞാൻ വെറുതെ വിടുന്നത് നിന്റെ അമ്മക്ക് വേണ്ടി…

ഉണ്ണി : അണ്ണാ വേണ്ട

ഉണ്ണി എന്റെ ഷർട്ട് പിടിച്ച് വലിച്ചു…

കിച്ചു : അളിയാ പ്ലീസ് അളിയാ പപ്പ പാവം ആണ്

ഞാൻ : അവന്റെ ഒരു പപ്പ എറങ്ങി പോടാ, നിന്റെ പപ്പേക്കാളും വലിയ തെണ്ടി ഈ ലോകത്തില്ല…

പെട്ടെന്ന് അവൻ സംസാരം നിർത്തി എന്നെ തന്നെ നോക്കി…

കിച്ചു എന്നതിൽ നിന്ന് ഹരി എന്ന ക്രിമിനലിലേക്ക് അവൻ മാറി

ഹരി : അളിയാ വേണ്ട തെറ്റ് അളിയാ പപ്പ വെറും പാവം ആണ് ഞാനും നിനക്ക് അറിയാവോ സൂസൻ അവളും കൂടെ പപ്പേനെ യൂസ് ചെയ്തതാ…

ഞാൻ : നീ യൂസ് ചെയ്യേ യൂസ് ചെയ്യാണ്ട് ഇരിക്കേ എന്തോ ചെയ്യ് ഇതൊക്കെ എന്നോട് എന്തിനാ ടാ പറയുന്നേ മൈരേ 😡…

ഹരി : ഇതാണോ നിന്റെ തീരുമാനം അളിയാ…

ഞാൻ : എറങ്ങി പോടാ മൈരേ അവന്റെ ഒരു ഊമ്പിയ ഷോ പെണ്ണുങ്ങള്ടെ പൊ… എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട അത് വീഡിയോ എടുത്ത് അവരെ ഉപദ്രവിക്കുന്ന നീ ഒക്കെ എന്നെ വലിക്കാൻ നോക്കല്ലേ…

ഹരി : നിന്റെ ഇന്ദ്രൻ കാരണം നാണം കെടാവുന്നതിന്റെ പരമാവതി ആയി എന്റെ അമ്മ ആദ്യം ആയിട്ട് എന്നെ തല്ലി

ഞാൻ : നന്നായി നീ ഒരു കുണ്ണ ആണെന്ന് അവര് അറിഞ്ഞു അതിന്റെ ആണ്

ഉണ്ണി : 🤣

ഞാൻ : പോ പോ… ചെരുപ്പ് ഊരി ഞാൻ നിന്നെ തല്ലും പൊക്കോ…

ചന്ദ്രേട്ടൻ : എന്താടാ അവടെ ഒരു ഒച്ച

ഉണ്ണി : യേ നിങ്ങള് അവടെ ഇരി വരണ്ടച്ഛാ

ഞാൻ : കേട്ടല്ലോ കാല് വേറെ കൈ വേറെ ആവും പൊക്കോ

ഹരി : അപ്പൊ നീ മര്യാദക്ക് പറഞ്ഞാ കേക്കില്ല അല്ലെ അളിയാ

നീ എന്നെ എന്തോ ആക്കും തായോളി ഏഹ്… വാ വാ ശെരി ഞാൻ ഇപ്പൊ പറയാ നിന്റെ ആ മൂദേവി പെങ്ങളെ എനിക്ക് വേണ്ട നീ എന്താ വച്ചാ ചെയ്യ് കേട്ടോ… പിന്നെ നീ തന്തക്ക് പെറന്നവൻ ആണേ ആണുങ്ങളോട് മുട്ട് അല്ലാതെ വീട്ടി ഒള്ള പെണ്ണുങളോട് ഒണ്ടാക്കാൻ നിക്കാതെ ആണും പെണ്ണും കെട്ട തായോളി…

ഞാൻ മുണ്ട് എടുത്ത് മടക്കി പിടിച്ച് തിരിഞ്ഞ് നടന്നു

ഹരി : ഞാൻ അവനെ കൊല്ലും അളിയാ… എന്റെ ജീവിതം തൊലച്ചത്…

എന്റെ ഞരമ്പ് വെട്ടി കേറി…

അവനാ എന്റെ നാശത്തിന് കാരണം… അവൾ ഇത്തിരി കട്ടിയില് പറഞ്ഞു… അവനെ ഞാൻ തല്ലി കൊ

ഞാൻ തിരിഞ്ഞ് അവന്റെ കഴുത്ത് പിടിച്ച് ഷീറ്റിന്റെ കമ്പിയിലേക്ക് വലിച്ച് ഇടിപ്പിച്ചു….

അവൻ തല ഇടിച്ചതും താഴെ വീണു…

ഞാൻ ഓടി പോയി വീൽ സ്പാനർ എടുത്ത് അവന്റെ പൊറം നോക്കി ഒരറ്റ അടി അടിച്ചു….

Rpm red line ആയ പോലെ ആയിരുന്നു എന്റെ മനസ്സ്…

പൊലയാടി മോനെ നിന്നെ ഞാൻ അന്നേ വന്ന് കൊന്നിരുന്നെ നീ ഇപ്പൊ എന്നോട് വന്ന് ഈ വർത്താനം പറയില്ലായിരുന്നു… കണ്ടവന്ക്ക് പൊറന്ത കണ്ടാറോളി മകനെ….

ഞാൻ പല്ല് കടിച്ച് ഹരി എന്ന പേപ്പട്ടിയേ തറയിൽ ഇട്ട് ചവിട്ടി…

ഉണ്ണി : ഏഹ്… അണ്ണാ… അച്ഛാ അച്ഛാ ഏഹ് വരീന്ന്….

അവൻ വന്ന് എന്നെ പിടിച്ച് വലിച്ച് മാറ്റി

ഹരി എണീറ്റ് നിക്കാൻ നോക്കി

ഞാൻ ഓങ്ങി അവന്റെ തോളത്ത് ചവിട്ടി…

തറയിൽ വീണ അവന്റെ നേരെ ഓടി പോയി മൊഖത്ത് ആഞ്ഞ് ചവിട്ടി കേറ്റി

ചന്ദ്രേട്ടൻ ഒച്ച ഇട്ട് വന്ന് എന്നെ പിടിച്ച് തള്ളി മാറ്റി…

ടാ ടാ ടാ

ബീഡി തൂക്കി താഴെ ഇട്ടിട്ട് രാജേഷ് ഏട്ടൻ ഓടി വന്നു

ഞാൻ : തായോളി ഇനി അവന്റെ അടുത്ത് പോയാ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും നായിന്റെ മോനെ സ്റ്റൈല് എന്നെ വിട്

ഞാൻ വീണ്ടും കാലെത്തിച്ച് അവനെ ചവിട്ടാൻ നോക്കി…

ഞാൻ എടത് കൈ വീശി അവന്റെ ചെവിക്ക് തട്ടും പോലെ കുത്തി…

> 14:22

കോളിങ് ബെൽ അടിക്കുന്ന കേട്ട് പാർശു പോയി ഡോർ തൊറന്നു…

പാർശു ബ് ആഹ് രാമു

സോഫയിൽ ഇരുന്ന പപ്പ എണീറ്റ് ഓടി വന്നു

ഞാൻ കെതച്ചോണ്ട് അവരെ നോക്കി….

ഞാൻ : ഒരു സാദനം എറക്കാൻ വന്നതാ

ഉണ്ണിയും രാജേട്ടനും ചന്ദ്രേട്ടനും കൂടെ കൈ രണ്ടും കൂട്ടി പിടിച്ച് ഹരിയെ കൊണ്ട് വന്നു…

ചന്ദ്രേട്ടൻ : അച്ഛനെ അറിയിച്ചിട്ടുണ്ട് ഇപ്പൊ വരും…

ഞാൻ : മേലാ ഇമ്മാതിരി തെണ്ടികളെ എന്റെ വർക് ഷാപ്പി പറഞ്ഞ് വിട്ടാ നിന്റെ ചെവിക്കല്ല് ഞാൻ അടിച്ച് പൊട്ടിക്കും നായിന്റെ മോളെ… 😡

പപ്പ : 😨 ഞാ

ഞാൻ : എന്നെ ഒന്ന് ജീവിക്കാൻ വിട് നീയൊക്കെ പക്ഷെ നന്ദി ഇണ്ട് ഈ ഊമ്പനെ കിട്ടാൻ ഞാൻ നോക്കി ഇരുന്നതാ

ഞാൻ അവനെ തിരിഞ്ഞ് നോക്കി വീണ്ടും ഒരു ചവിട്ട് കൂടെ കൊടുത്തു, അവന്റെ കോളർ പിടിച്ച് വലിച്ചു…

ഞാൻ : ഇനി വെളച്ചൽ ആയിട്ട് വന്നാ നിന്നെ ഞാൻ കെടത്തും ഒടുക്കത്തെ കെടത്ത് കേട്ടോടാ ആണും പെണ്ണും കെട്ട നായെ…., ചന്ദ്രേട്ടാ തൂക്കി മൂലക്ക് ഇട്ടേക്ക് നമ്മക്ക് പോവാ

മോളെ ഒന്നും തോന്നല്ലേ ചോദിച്ച് വാങ്ങിയതാ അച്ഛൻ വരുമ്പോ ഒന്ന് ആശൂത്രി കൊണ്ട് പൊക്കോ… ചന്ദ്രേട്ടൻ പപ്പേനോട്‌ പറഞ്ഞിട്ട് എറങ്ങി നടന്നു…

ഇത് ഇവടെ തീരണം… എല്ലാം. എല്ലാം, ടാ നാറി നിനക്ക് ഇതിന്റെ തീർക്കാൻ ഒണ്ടേ വന്നേക്ക് കേട്ടോ പൊമ്പള പുണ്ടെ…. പ്പു…

പിക്കപ്പിന്റെ ഡോറിന്റെ അടുത്ത് നിന്ന് ഇത്ര ഒക്കെ പറഞ്ഞിട്ട് ഞാൻ കേറി ഇരുന്നു…

> 16:23

ഉണ്ണി : അണ്ണാ

ഞാൻ : എന്താടാ

ഉണ്ണി : അല്ല മൊതലാളി അറിഞ്ഞാ എന്തോ ചെയ്യും നിങ്ങള്

അപ്പഴാ ഞാൻ അത് ഓർത്തത് തന്നെ…

ഞാൻ അവനെ ഒന്ന് നോക്കി

ഉണ്ണി : മാസ് കാണിക്കാൻ വേണ്ടി ഒരുത്തനെ എടുത്ത് ഇടിച്ചിട്ട് ഇപ്പൊ അണ്ടി വെറവന്നല്ലേ 🤣

ഞാൻ : നിനക്ക് അറിയില്ല മാസ് പോലും 😏 ഞാൻ ഇപ്പൊ ചത്താ എനിക്ക് സൊർഗം കിട്ടും…

ഉണ്ണി : അപ്പൻ അറിഞ്ഞാ ചൂരല് വച്ച് കിട്ടും നോക്കിക്കോ…

ഏയ്‌.. അങ്ങേര് ഇപ്പൊ എന്നോട് മിണ്ടാറില്ല…😁

ഉണ്ണി : നന്നായി

> 17:23

ഉണ്ണിയെ എടാ ഉണ്ണിയെ

ഉണ്ണി : എന്തോ

ഞാൻ : നീ പോയി ഡ്രെസ് എടുത്തോണ്ട് വാ

ഉണ്ണി : എന്താണ്ണാ

ഞാൻ : നിനക്കല്ലേ ഗോവ കാണാത്ത സങ്കടം

ഉണ്ണി : ആഹ് 😳

ഞാൻ : നമ്മക്ക് പോവാടാ

ഉണ്ണി : ഓ കേട്ടില്ല

ഞാൻ : നമ്മക്ക് പോവാന്ന്

ഉണ്ണി : നമ്മക്ക് 😌

ഞാൻ : അല്ല സംഭവം എനിക്ക് ഇപ്പൊ ഒടുക്കത്തെ സന്തോഷം ഇണ്ട് ടാ പക്ഷെ നീ പറഞ്ഞതും കാര്യം ആണ് അപ്പൻ കേറി കൈ വക്കും ചെലപ്പോ 😐

ഉണ്ണി : ഞാൻ ഇല്ല 😏

ഞാൻ : എന്താ ടാ ചക്കരേ

ഉണ്ണി : നാല് ബിയർ രണ്ട് ചിക്കൺ ബിരിയാണി

ഞാൻ : നാപ്പത് ബിയർ എടുത്ത് തരാ പൊ

ഉണ്ണി : എന്നാ ശെരി

> 18:23

പവിയേ മാത്രം അറിയിച്ച് ഞാൻ ഉണ്ണി ആയിട്ട് ഗോവക്ക് പോയി…
.
.
.

> മൂന്നാം ദിവസം കാലത്ത്

അമ്മ : ഇങ്ങോട്ട് വരട്ടെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും നീ ഒന്നും പറയണ്ട നായെ മകൻ തെണ്ടി കഴിഞ്ഞ് വാ…

അമ്മ ഫോൺ കട്ടാക്കി

അച്ഛനെ നോക്കി അച്ഛൻ ചൊമരിൽ ചാരി നിന്ന് മാലയിലെ രുദ്രാക്ഷം വച്ച് കളിച്ചോണ്ട് എന്തോ ഓർത്ത് നിക്കുന്നു

അമ്മ : എന്താ ന്നെ

അച്ഛൻ : ഒന്നൂല്ലാ

.
.
. വൈകീട്ട് അച്ഛൻ വന്നിട്ടും മൊഖത്ത് വലിയ തെളിച്ചം ഇല്ല…

അമ്മയും ചെറിയും എല്ലാരും കൂടെ അങ്ങോട്ട് പോയി

അമ്മ : നിങ്ങക്ക് എന്താ മോന്ത ഇങ്ങനെ വക്കാൻ

അച്ഛൻ : ഒന്നൂല്ലാ

അമ്മ : പറ എന്താ കാര്യം പൈസ ആണോ

അച്ഛൻ : ഏയ്‌ ഒന്നൂല്ലാ

ചെറി : അല്ല എന്തോ ഇണ്ട് പറ ഏട്ടാ

അച്ഛൻ : 😐

അമ്മ : പറ

അച്ഛൻ : പറയാ… ചാടാൻ വരല്ലേ

അമ്മ : ഇല്ല എന്താ…

അച്ഛൻ : പപ്പ മോൾ

അമ്മ : വേണ്ട മതി…ടാ കേറി പോ ഇന്ദു കേറി പോ

അച്ഛൻ : പറയട്ടെ

അമ്മ : എന്ത് പറയാൻ 😏

അച്ഛൻ : എടൊ അതല്ല ശെരിയാ എനിക്ക് നമ്മടെ കണ്ണൻ തന്നെ വലുത് ഒക്കെ

അമ്മ : എന്നിട്ട് നിങ്ങടെ കാണിക്കല് അങ്ങനെ അല്ലല്ലോ

അച്ഛൻ : പറയട്ടെ

അമ്മ : വേണ്ട

ചെറി : അതെ ചേട്ടാ കൊച്ചിന് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക് കാലം മാറി

അമ്മ : എന്താടാ നീ അങ്ങനെ പറഞ്ഞെ കാലം മാറി വച്ചാ

ചെറി : അയ്യോ ഒന്നൂല്ലാ 🙏

അച്ഛൻ : ഇന്നലെ രാത്രി കൃഷ്ണൻ വിളിച്ചു

പോവാൻ നിന്ന എല്ലാരും ഒന്ന് നിന്നു…

അച്ഛൻ : ആ കുട്ടിക്ക് ഇങ്ങോട്ട് വരണം എന്ന്… പറഞ്ഞ് ഒരേ വാശി…

അമ്മ : വാശി ഒക്കെ സ്വന്തം വീട്ടില് ഒരു പെൺകുട്ടി എങ്ങനെ ആവാൻ പാടില്ല അതാ നിങ്ങടെ മരുമോള്

അച്ഛൻ : പറയുന്നത് മുഴുവൻ കേക്ക് ഡോ

അമ്മ : പെട്ടെന്ന് പറ എന്നാല്

അച്ഛൻ : ആ കുട്ടി ഇന്നലെ എന്തോ ബുദ്ധിമോശം കാണിക്കാൻ ചെറുതായി ശ്രമിച്ചോ എന്ന് എനിക്ക് ഒരു

അമ്മ : 😨

ചെറി : ആര് പറഞ്ഞെ ഏട്ടാ കൃഷ്ണേട്ടൻ പറഞ്ഞോ അങ്ങനെ…

അച്ഛൻ : അയാള് അങ്ങനെ പറഞ്ഞില്ല ആ പരമേശ്വരന്റെ മോള് ഇവള് റൂമില് എന്തോ കാണിക്കുന്ന കണ്ടു എന്നൊക്കെ പറഞ്ഞു

അമ്മ : എന്നിട്ട്

അച്ഛൻ : അയാള് വിളിയോട് വിളി ആണ് എന്തേലും ചെയ്യോ ചോദിച്ച്

അമ്മ : 😐

അച്ഛൻ : ഞാൻ നിങ്ങളോട് പറയാൻ പേടിച്ചിട്ട് ഇങ്ങനെ ഇരുന്നതാ

അമ്മ : 🥺

അച്ഛൻ : എനിക്ക് ഇപ്പഴും ആ കുട്ടി നമ്മക്ക് കരുതും പോലെ മോശം ആണ് തോന്നുന്നില്ല

അമ്മ : 😐

അച്ഛൻ : എനിക്ക് ഒന്നേ പറയാൻ ഒള്ളൂ നാളെ വല്ലതും ഒക്കെ സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല.. മരിക്കുന്ന വരെ സമാദാനം കിട്ടില്ല….

അമ്മ : അയ്യയ്യോ എന്ത് വിധി ആണ് ഇത്

അച്ഛൻ : പവി ഒന്ന് വന്നെ മോളെ

ഒളിഞ്ഞ് നിന്ന പവിയെ അച്ഛൻ അടുത്തേക്ക് വിളിച്ചു

അച്ഛൻ : കഴിച്ചോ മോള്

പവി : കഴിച്ചു… 😊

അച്ഛൻ : ഫോൺ എവടെ മോളെ

പവി : പോക്കറ്റില്

അച്ഛൻ : ഒന്ന് തരോ

പവി : ആഹ്

അച്ഛൻ അത് വാങ്ങി നോക്കി

അച്ഛൻ : അച്ഛൻ ഇത് പിന്നെ തരാട്ടോ

പവി : ഏഹ്…

അച്ഛൻ : മോള് കഴിച്ചല്ലോ പോയി പഠിക്കാൻ നോക്ക് അല്ലെ ഒറങ്ങിക്കോ…. അച്ഛൻ ഈ ഫോൺ വാങ്ങിയത് എന്തിനാ മോൾക്ക് അറിയാലോ

പവി : ഇല്ല

അച്ഛൻ : 😊 അയ്യോ സുന്ദരിക്കുട്ടി…. ഇന്നാ പിടിച്ചോ ഫോണ്

പവി ഫോൺ വാങ്ങിച്ചോണ്ട് ഓടി…

> അടുത്ത ദിവസം കാലത്ത്

📍Goa

ഉണ്ണി : എന്നാലും ഈ ഗോവക്ക് ഒക്കെ ആരണ്ണാ വണ്ടി പിടിച്ച് വരുന്നേ

ഞാൻ : മടുത്താ ടാ നിനക്ക്

ഉണ്ണി : കുണ്ടി വഴി എണ്ണ വന്ന് കോപ്പ് 😂

ഞാൻ : അതാണ് മൈരേ പറഞ്ഞെ പടി പടിച്ച് മേലെ കേറ്

ഉണ്ണി : അണ്ണാ എനിക്ക് ഇന്ദ്രേട്ടന്റെ ഒരു ലോറി വാങ്ങി തരോ

ഞാൻ : എന്തോ കേട്ടില്ല

ഉണ്ണി : ലോറി 😃

ഞാൻ : പ്പ… എന്നിട്ട് വേണം നീ അത് എന്റെ നെഞ്ചത്ത് തന്നെ ഓടിച്ച് കേറ്റാൻ മൈരേ…

ഉണ്ണി : പോ അണ്ണാ

ഞാൻ : ആ ആലോചിക്കാ

ഉണ്ണി : മതി അത് മതി അതേ ഞാൻ പോയി ഉള്ളി മുട്ട ഒക്കെ വാങ്ങിക്കട്ടെ

ഞാൻ : ആഹാ മോൻ ഫുഡ് വക്കാൻ പോവാ

ഉണ്ണി : ആ ഇവടെ എന്തോന്ന് ഒരു ഉപ്പും എരുവും ഇല്ലാത്ത ഭഷ്ണം അയ്യേ പിന്നെ എല്ലാത്തിന്റേം നെഞ്ചത്ത് റവ കൊട്ടി തന്നിട്ട് ചെ

ഞാൻ : ചെല്ല് ചെല്ല്…

ഉണ്ണി : അല്ല മറ്റവനെ അടിച്ച് പറ്റിച്ചത് സീൻ ആയില്ലല്ലോ

ഞാൻ : ഇത് വരെ ഇല്ല…

ഉണ്ണി : ബെസ്റ്റ്…

ഞാൻ ഇങ്ങനെ കെടന്ന് ഓരോന്ന് ആലോചിച്ചു…

പെട്ടെന്ന് എനിക്ക് സിദ്ധുന്റെ കാര്യം ഓർമ വന്നത് അമ്മായി അന്ന് വീട്ടി പോയപ്പോ കൂടെ വിളിക്കാൻ പറഞ്ഞതാ അപ്പഴല്ലേ തന്ത അവൾടെ വീട്ടിലേക്ക് കെട്ടി എടുത്തത്

ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു

സിദ്ധു : പറ bro

ഞാൻ : എവടെ

സിദ്ധു : ഞാൻ ഗോ ഗോകുലത്ത് അത് എന്റെ ഫ്രണ്ട്ന്റെ വീട്ടിലാ

ഞാൻ : അത് എവടെ

സിദ്ധു : നീ കാര്യം പറ

ഞാൻ : മൈരേ നീ കൂടുതൽ ഊമ്പിയാ ഞാൻ അങ്ങ് വിളിച്ച് പറയും നായിന്റെ മോനെ നീ മറ്റവന്മാർടെ കൂടെ ബൈക്ക് ട്രിപ്പ് അടിക്കാൻ പോയ കാര്യം

സിദ്ധു : ചതിക്കല്ലേ മച്ചാ

ഞാൻ : പറ എവടെ

സിദ്ധു : ഞാൻ നാഗപുർ എന്തെ

ഞാൻ : ഉം

( ടാ മൈരേ വാ എറങാ സിദ്ധു കുഞ്ചി )

സിദ്ധു : ഞാൻ ഇപ്പൊ വിളിക്കാ

അവൻ ഫോൺ കട്ടാക്കി

നാറികൾ ഒക്കെ ഓരോ സ്ഥലത്ത് അടിച്ച് പൊളി ആണ് നമ്മള് മാത്രം പട്ടി…

.
.
.
പണ്ട്രണ്ട് ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് ഞാൻ തിരിച്ച് നാട്ടിൽ എത്തി….

ചന്ദ്രേട്ടൻ : ആ വരട്ടെ വരട്ടെ വരട്ടെ 🫡

ഞാൻ : ✊✋ 🤣

സ്റ്റൈൽ രാജ് : നീ ആണ് മോനെ എന്റെ ശിഷ്യൻ 🥹

ഞാൻ : ഇയാള് അടിച്ചാ ഉവ്വാ….

ചന്ദ്രേട്ടൻ : ടാ പ്രമോദേ വണ്ടി കേറ്റി ഇട് ശിവാ നീ പൊക്കോ അച്ഛൻ ഇന്നാള് വന്നപ്പോ പറഞ്ഞെ ഒള്ളൂ… ആൾക്ക് നീ പോയത് പിടിച്ചില്ല

ഞാൻ : അയ്യോ ദേ എറങ്ങി ചന്ദ്രേട്ടാ വണ്ടി മാസ് പിന്നെ ആ പെട്ടി ഇല്ലേ അത് മാത്രം ഒന്ന് ശരിക്കെ വച്ച് വെൽട് അടിച്ചേക്ക്

പത്ത് മിനിറ്റ് കഴിഞ്ഞ് ഉണ്ണിക്ക് സെറ്റിൽ ചെയ്ത് ബാക്കി പൈസ കൊണ്ട് ഞാൻ വീട്ടിലേക്ക് എറങ്ങി….

നാല് നാലെകാലോടെ ഞാൻ വീടെത്തി

അമ്മ ഉമ്മറം അടിച്ചോണ്ട് നിക്കുന്നു

എന്നെ കണ്ടതും ഒന്ന് ഒളിച്ച് ചൂല് ഇട്ട് ഓടി വന്നു

എറങ്ങും മുന്നേ ഒരൊറ്റ അടി പൊറം നോക്കി

ഞാൻ : ഏയ്‌ എന്ന man 😂

അമ്മ : എന്ന man പോവോ ഇനി പോവൊന്ന്

ഞാൻ : free ആയിട്ട് ഗോവക്ക് പോവാൻ ഒള്ള ചാൻസ് അല്ലെ മമ്മി

അമ്മ : ചെവിക്കുറ്റി അടിച്ച് ഞാൻ ഒന്ന് തരും നായെ പോ പോയി കുളി

പവി എറങ്ങി വന്നു മോന്ത കല്ല് പോലെ ഇണ്ട്…

ഞാൻ പിരികം പൊക്കി അടുത്തേക്ക് പോയി

പവി : 🙂

ഞാൻ : എന്ത് ഡീ മൈസൂർ പോയിട്ട് വന്നപ്പോ ഇത്രക്ക് ജാഡ

അച്ഛൻ റൂമിന്ന് വെളിയിലേക്ക് വന്നു…

അച്ഛൻ : ആഹ് നീ വന്നോ

ഞാൻ ആദ്യം നോക്കിയത് മൊഖം ആണ് അന്നത്തെ പരിപാടി അറിഞ്ഞോ ദേഷ്യം ആണോ എന്നൊക്കെ

അച്ഛൻ : എങ്ങനെ പോയി ഗോവ ട്രിപ്പ്‌

ഞാൻ : കൊഴപ്പില്ല 🙂

അച്ഛൻ : പണി എടുക്കണ്ട പറയില്ല വളരെ നല്ല കാര്യം തന്നെ ഇനി വണ്ടി എടുത്തോണ്ട് പോയാ പല്ലടിച്ച് ഞാൻ താഴെ ഇടും… 😊

😨 ഇങ്ങേര് പഴയ പോലെ ആയാ വീണ്ടും… ഞെട്ടൽ വിടാതെ ഞാൻ നോക്കി

ഞാൻ ബിൽ പൈസ രണ്ടും എടുത്ത് കൊടുത്തു

അച്ഛൻ : ഉം… എത്ര ആയി

ഞാൻ : ഇപ്പൊ വണ്ടി ഫുൾ ടാങ്ക് അടിച്ച് രാജേട്ടന് കൊടുത്തു ബാക്കി ഇണ്ട്

അച്ഛൻ : പറ്റിച്ചില്ലല്ലോ

അമ്മ : എന്റെ മോന് നിങ്ങടെ പൈസ പറ്റിക്കണ്ട കാര്യം ഒന്നും ഇല്ല…

ഞാൻ : ഇല്ലാ തൃശ്ശൂർ വന്നപ്പോ ഡീസൽ ഫുൾ ആക്കി ബിൽ ഇണ്ട്

അച്ഛൻ : ചുമ്മാ പറഞ്ഞത് പോടാ 🙂

ഇങ്ങേര് എന്തോന്ന് 😁

എനിക്ക് ചെറിയ ചിരി വന്നു…

കുളിച്ച് വന്നപ്പോ അമ്മ ചായ എടുത്ത് വച്ചു

പവി ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ട്

എന്താ ഡീ നിനക്ക് അവൾടെ പൊറം തലക്ക് ഒരു തട്ട് കൊടുത്ത് ഞാൻ കേറി ഇരുന്നു

അമ്മ : ആവോ

എന്താ എന്റെ കൊച്ചിന് പറ്റിയത്…

ഞാൻ അവൾടെ അടുത്തേക്ക് ചേർന്ന് ഇരുന്ന് അവളെ വലിച്ച് മടിയിൽ പിടിച്ച് ഇരുത്തി ചോദിച്ചു

പവി : ഒന്നൂല്ലാ

ഞാൻ : അതേ ആയിരം ഇട്ടിട്ടുണ്ട് മറ്റേ ഡ്രസ് പോയി എടുത്തോ 😁

പവി : 👀 😣 🥹 ശേ…

ഞാൻ : നീ കാര്യം പറ…അമ്മാ ചെറിയമ്മ എവടമ്മാ

അമ്മ : അവരൊക്കെ അമ്പലത്തി പോയി കാലത്ത് ഗുരുവായൂർക്ക്

ഞാൻ : എന്താ കാര്യം

അമ്മ : അച്ചുകുട്ടന്റെ ബഡ്ഡെ

ഞാൻ : അയ്യയ്യോ മറന്ത്‌ പോച്ച് മ്മാ…ഡീ വാ നമ്മക്ക് പോയി കേക്ക് വാങ്ങിച്ചോണ്ട് വരാ വാ…

പവി : അതൊന്നും വേണ്ട…

ഞാൻ : അമ്മാ അമ്മാ

അമ്മ : എന്താടാ ഞാൻ ചപ്പാത്തിക്ക് കൊഴക്കട്ടേ

ഞാൻ : അമ്മ ഇവളെ അടിച്ചാ

അമ്മ : ഇല്ല

ഞാൻ : എണീക്ക് എണീക്ക്

ഞാൻ പവിയേ എണീപ്പിച്ച് വിട്ടിട്ട് അടുക്കളയിലേക്ക് പോയി

ഞാൻ : ഇവള് mood off ആണല്ലോ എന്ത് കാര്യം…

അമ്മ : ആ അറിയില്ല എന്ത് ഡീ

പവി : 😡

ഞാൻ : അമ്മാ ഞാൻ കേക്ക് വാങ്ങിച്ചിട്ട് വരാമേ…

അമ്മ : നിനക്ക് ഒറക്കം ഒന്നും വേണ്ടേ കുട്ടാ

ഞാൻ : വെളക്ക് വക്കാറായില്ലേ കഴിയട്ടെ

അമ്മ : ഉം…

അപ്പൊ തന്നെ കാർ വരുന്ന ഒച്ച കേട്ടു

ഞാൻ : അമ്മാ അവര് വന്നു…

പവി : ടാ നീ വാ നമ്മക്ക് മേലോട്ട് പോവാ

ഞാൻ : നിക്ക് അവനെ ഒന്ന് കാണട്ടെ…

പവി : രാമു

ഞാൻ ഹാളിലേക്ക് നടന്നതും അച്ചു കേറി വന്നു

ഞാൻ : പൊറന്തണാൾ വാഴ്ത്ത്ക്കൾ തലേഹ് 😂

അച്ചു : താങ്ക്സ് തലേ …😊

ഞാൻ : മജാ

ചെറിയമ്മ : വന്നാ ഗോവക്കാരൻ

ഞാൻ തിരിഞ്ഞ് നോക്കിയതും എന്റെ പിരി വെട്ടിപ്പോയി

ഒരു സെക്കന്റ്‌ ഞാൻ എവടെ ആണെന്ന് ഞാൻ ചുറ്റും നോക്കി

അച്ഛൻ എന്റെ അടുത്തേക്ക് വന്നു…

ഞാൻ അച്ഛനേം വെളിയിൽ ചെരുപ്പ് ഊരി വക്കുന്ന പപ്പേം മാറി മാറി നോക്കി…

ഞാൻ : 🥹 അച്ഛാ ഈ… 😣 ഉം.. ഇവള് എന്താ

അച്ഛൻ : നീ വാ ഞാൻ പറയാ 🥺

അങ്ങേര് 😡 എന്റെ തോളിൽ കൈ ഇട്ട് പിടിച്ചു…

ഞാൻ നിഷ്ക്കരുണം അത് തട്ടി മാറ്റി

പവി കലങ്ങിയ കണ്ണുകളോടെ ചൊമരിൽ ചാരി എന്നെ നോക്കി

ഞാൻ : പവി ഇവള് എന്താ ഇവടെ പവി 😡…

എന്റെ ഒച്ച ചെറുതായി ചെറുതായി കൂടി കൂടി വന്നു

അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു…

അമ്മ : ചക്കരെ ഞാൻ ഇത്ര നേരം പിടിച്ച് നിന്നതാ ഇരിക്ക് പറയട്ടെ

ഞാൻ അവളെ ഒന്ന് നോക്കി അടുത്തേക്ക് പോവാൻ നോക്കി

അച്ഛൻ : രാമുവെ വേണ്ട ടാ

അച്ഛൻ എന്നെ വലിച്ച് പിടിച്ചു

പപ്പ : രാമു 🥹 🙏 ഞാൻ

ഞാൻ : എറങ്ങടി…

പപ്പ : ഇല്ല

അവള് ഉള്ളിലേക്ക് കേറി പോയി

ഞാൻ കൊതറി പിടി വിടീച്ച് പിന്നാലെ ഓടി….

എങ്ങോട്ടാടി ഓടി കേറണേ നീ മൈരേ…. 😡 എന്റെ പിടി വിട്ട് പോയി

പപ്പ : നീ എന്നെ കൊന്നാലും ഞാൻ പോവില്ല

അവള് കരഞ്ഞോണ്ട് പറഞ്ഞു

അച്ഛൻ വന്ന് എന്നെ പിടിച്ച് മാറ്റി

ഞാൻ : എന്നെ വിടാൻ ഇവളെ ഞാൻ കൊല്ലും ഒരു വട്ടം കേറി വന്ന് എല്ലാം നശിപ്പിച്ചത് പോരെ, മതി ആയില്ലേ ഡീ നിനക്ക് ചത്തൂടെ ഇങ്ങനെ കണ്ടവന്റെ വീട്ടി തെണ്ടി തിന്ന് നിക്കാതെ

അച്ഛൻ : രാമു മതി

ചെറി കൂടെ വന്ന് എന്നെ പിടിച്ച് മാറ്റി

ചെറി : അടങ് മോനെ

പപ്പ ഓടി സ്റ്റെപ്പ് കേറി…

ഞാൻ : ദേ പോണേന്ന് എന്നെ വിടാൻ…

ഞാൻ അച്ഛനെ അടക്കം തള്ളി മാറ്റി സ്റ്റെപ്പ് കേറി

പാതി വഴി ആവും മുന്നേ അവള് കതക് വലിച്ച് അടച്ച് കുറ്റി ഇട്ടു…

ഞാൻ ഓടി പോയി കതകിന് തട്ടി

തൊറക്കടി മൂദേവി.. ഹ്. ഹ്. ഹ്… നിന്നെ ഞാൻ കൊല്ലും മര്യാദക്ക് തൊറന്നോ നീ

ഞാൻ കെതച്ച് കെതച്ച് പറഞ്ഞു

പപ്പ : ഇല്ല

നിക്ക് നിക്ക് ആഹ്…

ഞാൻ ഡോറിലേക്ക് ഓടി വന്ന് ആഞ്ഞ് ചവിട്ടി

അച്ഛൻ : എടാ ടാ ടാ എന്ത് പ്രാന്താ കാണിക്കണേ നീ…

ഞാൻ : ഇല്ലച്ഛാ ഈ ശവത്തിനെ ഇവടെ ഞാൻ വിടില്ല വെളിയില് വാടി ശവമേ

അച്ഛൻ എന്നെ പിടിച്ചതും ഞാൻ കാല് പൊക്കി ഡോറിലേക്ക് ചവിട്ടി…

അമ്മ : അടങ്ങി ഇരിക്ക് മോനെ അയ്യോ

അമ്മ കരഞ്ഞ് പറഞ്ഞു

ചെറി വന്ന് എന്നെ പിടിച്ച് വലിച്ച് ചൊമരിൽ ചാരി നിർത്തി

പവി : ടാ അടങ് ടാ കണ്ടിട്ട് പേടി ആവുന്നു

ആഹ്… 😂 പേടിക്കണ്ട ഇതിനെ ഞാൻ ഇപ്പൊ എറക്കി വിടാ എന്നെ ഒന്ന് വിട്ടാ മാത്രം മതി

പവി : അടങ് ടാ ദേഷ്യം വരുന്നുണ്ട് എനിക്ക് 😡

ഞാൻ : ഇല്ല എനിക്ക് ആ നായിന്റെ മോളെ ചവിട്ടി വെളിയിൽ കളയാതെ അടങ്ങി ഇരിക്കാൻ പോയിട്ട് ശ്വാസം വിടാൻ പറ്റില്ല.. എന്നെ വിട് അമ്മാഹ്.. ഹ് ഹ് ഹ് എന്റെ ജീവിതം ഇന്ദ്രന്റെ ജീവിതം ഒക്കെ നശിപ്പിച്ചവളാ അവള് ആഹ്.. ചെറി എന്നെ വിട് ചെറി… വിടാൻ… ആഹ് ആഹ്…

ഞാൻ വാവിട്ട് അലറി

പവി എന്റെ വായ പൊത്തി പിടിച്ചു

പവി : അച്ഛനും അമ്മയും കൊണ്ട് വന്നവളെ എറക്കി വിടാൻ നിനക്ക് എന്ത് അവകാശം ആണ് ഒള്ളത്…

എന്റെ ഒച്ച അങ്ങനെ ഉള്ളിലേക്ക് എറങ്ങി പോയി…

…….

 

 

നേരത്തെ വന്ന കൊണ്ട് ആരും surprise ആയില്ലല്ലോ fraaanthzz🙏

 

Actually ഇന്നലെ ഇടണ്ടതായിരുന്നു rally- ക്ക് പോയി ടൈമിന് വരാൻ പറ്റീല്ലാ മാഫി മാഫി…

 

❤️

❤️❤️

 

 

a
WRITTEN BY

admin

Responses (0 )



















Related posts