-50% Intro price for the next 72 hours only!. Buy now →

Kambi stories

കാന്താരി 4 [Doli]

കാന്താരി 4 Kanthari Part 4 | Author : Doli [ Previous Part ] [ www.kkstories.com ]   വലിയ കാര്യം ഇല്ലെങ്കിലും അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ അത്ര ഒക്കെ പറഞ്ഞു…. ശിവ ഒരുകണക്കിനാ ഞാൻ എല്ലാം ശരിയാക്കി കൊണ്ട് വന്നിരിക്കുന്നേ…ദയവ് ചെയ്ത് കൊളം ആക്കല്ലേ… പപ്പ എന്നെ നോക്കി തൊഴുതോണ്ട് പറഞ്ഞു…. അയ്യോ ഇല്ല പവിത്രക്ക് വേണ്ടി ഇനി ഞാൻ ഒന്നും ചെയ്യുന്നില്ല സ്വന്തം അനിയത്തി ആയിട്ടല്ല ഞാൻ […]

0
1

കാന്താരി 4

Kanthari Part 4 | Author : Doli

[ Previous Part ] [ www.kkstories.com ]


 

വലിയ കാര്യം ഇല്ലെങ്കിലും അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ അത്ര ഒക്കെ പറഞ്ഞു….

ശിവ ഒരുകണക്കിനാ ഞാൻ എല്ലാം ശരിയാക്കി കൊണ്ട് വന്നിരിക്കുന്നേ…ദയവ് ചെയ്ത് കൊളം ആക്കല്ലേ… പപ്പ എന്നെ നോക്കി തൊഴുതോണ്ട് പറഞ്ഞു….

അയ്യോ ഇല്ല പവിത്രക്ക് വേണ്ടി ഇനി ഞാൻ ഒന്നും ചെയ്യുന്നില്ല സ്വന്തം അനിയത്തി ആയിട്ടല്ല ഞാൻ അവളെ മോളെ പോലെ ആണ് ഞാൻ നോക്കിയത് എന്നിട്ട് നീയും അവളും വലിയ വെത്യാസം ഇല്ലാ എന്നത് എനിക്ക് ഇപ്പൊ മനസ്സിലായി…. പോട്ടെ ആര് വന്നാലും പോയാലും നോ സീൻ… ഞാൻ ചെറിയ പുച്ഛത്തോടെ പറഞ്ഞു…

ഇങ്ങനെ സങ്കടപ്പെടല്ലേ ശിവ….എല്ലാം ശെരി ആവും ഞാൻ ഒണ്ട് 🥹… തേങ്ങിക്കൊണ്ട് അവളെന്റെ കൈ പിടിച്ചു….

ഞാൻ ചിരിച്ച് അവൾടെ കൈ വിടീച്ചു…

നീ ഇല്ലേ നീ എന്ന് ഇങ്ങോട്ട് പണ്ടാരം അടങ്ങിയോ അതോടെ എന്റെ ജീവിതം നായ നക്കി… എന്നെ ഇല്ലാതെ ആകിയിട്ട് ഞാൻ ഒണ്ട് പോലും….നീ വരുന്നതിന് മുന്നേ എണീക്ക് റൂമിലെങ്കിലും തൊയ്രം ഒണ്ടായിരുന്നു…

പപ്പ : കിച്ചുന് ഇഷ്ട്ടാ ഞങ്ങക്കും ഇഷ്ട്ടാ

ഞാൻ : ഇതാണ് നീ… നീ കിച്ചു നിന്റച്ഛൻ നിന്റമ്മാ നിങ്ങള്… മറ്റുള്ളവർക്ക് ഒന്നും ഇല്ലേ അപ്പൊ…. ഇത്ര സെൽഫിഷ് ആയിട്ടുള്ള നീ… നിന്നെ നിന്റെ ഇഷ്ട്ടത്തിന് എതിരായി ഒരാളെ എടുത്ത് തലയിൽ വക്കുമ്പോ ഉള്ള അവസ്ഥ അറിയോ ജീവിക്കാൻ തോന്നില്ല പിന്നെ പോട്ടെ ഹൃദയമില്ലാത്ത നിനക്ക് എന്ത് ഈവെറക്കം…

പപ്പ : ശി

ഞാൻ : നീ എന്നോട് സംസാരിക്കാൻ വരണ്ട ഞാൻ ഒറ്റ കാര്യം പറയാ രണ്ടാഴ്ച എങ്ങനെ രണ്ടാഴ്ച അതിന്റെ ഉള്ളി നിനക്ക് ചെയ്യാൻ എന്തോ ഒരു സീക്രട്ട് മിഷൻ ഇല്ലേ വല്ലവന്റേം ജീവിതം നശിപ്പിക്കാ അതന്നെല്ലേ ആവൂ…അതെന്തോ ആവട്ടെ അത് കഴിഞ്ഞാ പിന്നെ നിന്നെ എന്റെ മുന്നി കണ്ട് പോവരുത് കേട്ടല്ലോ വേറെ ഒരു കാര്യം ഞാൻ ആയിട്ട് ഇനി പവിടെം നിന്റെ അനിയന്റേം കല്യാണം നിർത്തില്ല അവൾടെ വിധി എന്ന് ആലോചിച്ച് സമാദാനിക്കാ ….എന്തിന് എന്തിന് ടി ഇങ്ങോട്ട് വന്ന് എന്റെ വണ്ടിക്ക് ഇടിച്ചതിനല്ലേ ഞാൻ പൈസ വാങ്ങിയത് ശെരിയാ കൊറച്ച് കളിയാക്കി അതിന് ഇത്ര ഒക്കെ വേണായിരുന്നോ…

പപ്പ : അതും ഇതും ഒരു ബന്ധവും ഇല്ല ശിവ ചുമ്മാ ഓരോന്ന് ആലോചിച്ച് കൂട്ടല്ലേ…

ഞാൻ : എന്റെ കണ്ണീരില്ലേ അതിന് നീ കണക്ക് പറയണ്ടി വരും…

പപ്പ : ശിവ… എന്തിന് ഇങ്ങനെ സങ്കടപെടുന്നെ നീ…

ഞാൻ : ഇത്തിരി മനസാക്ഷി ഒണ്ടേ ഒന്ന് പോയി താ….

>00:23

ഒരു സമാദാനം ഇല്ല വീട്ടിലും പട്ടി നാട്ടിലും പട്ടി… വന്നവരും നിന്നവരും ഒക്കെ ഒരേ തെറി വിളി…. ഊക്കൽ…

അച്ഛനോടാ എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയത്… താൽപ്പര്യം ഇല്ലെങ്കി വെഷം വച്ച് കൊന്നൂടെ…

ഞാൻ എണീറ്റ് ഉമ്മർത്ത് പോയി ഡോർ തൊറന്ന് വെളിയിൽ പോയി ചാര് പടിയിൽ ഇരുന്നു….

കൊറേ നേരം അങ്ങനെ പോയി മണിക്കൂറുകൾ കാലും നീട്ടി ആ ഇരുപ്പ് തുടർന്നു….

ഏതോ നിമിഷത്തിൽ ഞാൻ ഒറങ്ങിപ്പോയി…

ടാ ടാ രാമു രാമു….വെള്ളത്തിന്റെ അടിയിൽ നിന്ന് കേക്കുന്ന പോലെ ആ ശബ്ദം എനിക്ക് തോന്നി….

ഞാൻ ഞെട്ടി കണ്ണ് തൊറന്നു…

ചെറിയമ്മ മുന്നിൽ നിക്കുന്നു… ആള് അടിക്കാൻ വന്നതാ

ഞാൻ : എന്താ എന്താ

ചെറിയമ്മ : നീ എന്താ ടാ ഇങ്കെ

ഞാൻ : ഏയ്‌ സുമ്മാ… 😊

ചെറിയമ്മ : എന്ത് ടാ കുട്ടാ നിനക്ക് പറ്റിയെ പറ

ഞാൻ : ഒന്നൂല്ലാ

എണീക്കാൻ പോയ എന്നെ പിടിച്ച് അവടെ തന്നെ ഇരുത്തി ചെറിയമ്മ അടുത്ത് ഇരുന്നു

ചെറിയമ്മ : പറ എന്താ പ്രച്ചന പറ…

ഞാൻ : ഒന്നൂല്ലാ ചെറിയമ്മ ഞാൻ പോട്ടെ…

ചെറിയമ്മ : ഇല്ല മോനെ നിന്നെ വിടില്ല കാര്യം പറ കല്യാണ സമയത്ത് നീ ഇതേ പോലെ സമ്മന്തമില്ലാത്ത ഓരോന്ന് ചെയ്യേം പറയേം ചെയ്തതാ….നീ പറ രാമു…

ഞാൻ : എന്തിന് എല്ലാം കേട്ടിട്ട് ഒന്നെങ്കി ഉപദേശിക്കാൻ അല്ലെങ്കി അപ്പനെ പോലെ കളിയാക്കാൻ അല്ലെങ്കി തല്ലാൻ അതും അല്ലെങ്കി

ഇല്ലില്ല നീ പറ അവരെന്നെ പറയാൻ വിടാതെ എടക്ക് കേറി പറഞ്ഞു….

ഞാൻ : ഇച്ചു… അന്ത കല്യാണം എന്നാച്ച്

ചെറിയമ്മ : എത് പവിയോടതാ

ഞാൻ : ആമാ

ചെറിയമ്മ : അത് എത്വും ആകലെ പ്പാ അന്ന് നീ കേറി കച്ചറ ആക്കിയത് കാരണം സംസാരം നിർത്തി… ഇന്നല്ലേ രാജീവേട്ടനോട്‌ ഏട്ടൻ പറയുന്ന കേട്ടു രണ്ട് ദിവസത്തിന്റെ ഉള്ളി പറയണം എന്ന്..

ഞാൻ ചെറിയമ്മേ ഒന്ന് തുറിച്ച് നോക്കുക മാത്രം ചെയ്തു….

ചെറിയമ്മ : എന്നാച്ച് ടാ നീ എതോ മറക്കറേ ടാ

ഞാൻ : യാർക്കിട്ടെ ആവതും സൊല്ലുവിയോ

ചെറിയമ്മ : ഇല്ല കണ്ണാ പറ… 😊

ഞാൻ : അവൻ ഒരു പൊറുക്കി …. 😞

ചെറിയമ്മ : എങ്ങനെ മ്മാ…

ഞാൻ : എനിക്കറിയാ….റൊമ്പ മോസം ഇവൻ അത് മാത്രം അല്ല ഇവന്റെ ഒരു വൃത്തികെട്ട ഫ്രണ്ട്സ് സർക്കൾ ഒണ്ട് അത് അതിലും….

ചെറിയമ്മ : എനിക്കും തോന്നി വലിയ വെടിപ്പൊന്നും അല്ല അത്…

ഞാൻ : പക്ഷെ പവി ചെയ്തത് ഞാൻ സാവ്റ വറയും മറക്കില്ല….

ചെറിയമ്മ : ടാ പാപ്പാ റൊമ്പ സാഡ് അവക്ക് നീ സംസാരിക്കാത്തത് വല്ലാത്ത സങ്കടം ആയി…

ഞാൻ : അത് പോട്ടെ കൊറച്ച് നേരം സങ്കടം തോന്നും കല്യാണം ഒക്കെ ഒറപ്പിക്കുമ്പൊ അവള് ഓൺ ആവും…. ഒറ്റ കാര്യം പറയാ ചെറിയമ്മ ഈ കല്യാണം ആയി ബന്ധം ഉള്ള ഒരു കാര്യത്തിനും എന്നെ നോക്കണ്ട…. ജീവൻ ഒണ്ടേ ഞാൻ വരില്ല അല്ല അത്ര നിർബന്ധം ആണേ അങ്ങേരോട് എന്നെ കൊന്ന് ഇവടെ കെട്ടി തൂക്കാൻ പറ…

ചെറിയമ്മ : രാമു എന്ന പേസ്റേ പുറിയിതാ

ഞാൻ : തെരിയും… എനിക്ക് എല്ലാം അറിയാ ഞാൻ ഒരു ഇരുപത്തി നാല് വയസ്സുള്ള ചെക്കനാ എന്റെ കാര്യം ഒരുപരിതിക്ക് മേലെ നോക്കാൻ എനിക്ക് അറിയാ….

ചെറിയമ്മ എന്റെ മുതുകത്ത് കൈ വച്ച് തടവി തന്നു….

ഞാൻ : പോട്ടെ എല്ലാം പോട്ടെ ഞാനെ ഫ്രഷ് ആയിട്ട് പോട്ടെ ഇന്ന് ഇന്ദ്രുടെ വെഡിങ് ഡേ ആണ്…. പോയി ഇങ്ങനെ കറങ്ങി തിരിഞ്ഞ് വരാ….😊

ഞാൻ അതും പറഞ്ഞ് എണീറ്റ് നേരെ റൂമി പോയി കുളിച്ച് ഫ്രഷ് ആയി വണ്ടി എടുത്ത് നേരെ നന്ദന്റെ വീട്ടി പോയി….

എല്ലാം കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിയോടെ തിരിച്ച് വന്നു…

അമ്മ : ഇത്തറേ നേർത്തെ വന്നോ..

ഞാൻ : വരണ്ടേ അപ്പൊ

അമ്മ : അയ്യോ ഇത് വല്ലാത്ത പ്രേതം കേറല് തന്നെ….മോള് എവടെ

ഞാൻ : അവടെ എവടെ എങ്കിലും കാണും…

അമ്മ : രാമുവേ അടി വാങ്ങി കൂട്ടുവേ നീ….

ഞാൻ ഒന്നും പറയാതെ കേറി പോയി…

ഈ ദിവസം നശിപ്പിച്ച ആ തായോളി സൂസിയെ കൊല്ലാൻ ആണ് എനിക്ക് തോന്നിയത്….

കൊറച്ച് കഴിഞ്ഞതും ഋഷി (ഇന്ദ്രന്റെ മാമന്റെ മോൻ ) എന്നെ വിളിച്ചു

ഞാൻ ഫോൺ എടുത്ത് സംസാരിച്ചു

ഋഷി : ശിവേട്ടാ എന്താ ഇവടെ സീൻ ക്യാ ഹേ യേ സബ് ആരാ ആ വന്ന ദീദി….

ഞാൻ : അതൊക്കെ നിന്റെ ചേട്ടൻ ചെയ്ത മഹാ സംഭവത്തിന്റെ ആണ്…

ഋഷി : ഒന്ന് കാണാൻ പറ്റോ

ഞാൻ : പിന്നെന്താ

ഋഷി : ശിവേട്ടാ ഞാനെ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഇവടെ ഒരു കോഫി ഷോപ്പില് പോവുന്നുണ്ട് അങ്ങോട്ട് വരോ

ഞാൻ : നീ പോ കഴിയുമ്പോ വിളിച്ചാ മതി….

അര മണിക്കൂർ കഴിഞ്ഞതും അവന്റെ ഫോൺ വന്നു….

ഞാൻ ഒരു ലുങ്കി എടുത്ത് ഉടിത്തിട്ട് വെളിയിലേക്ക് എറങ്ങി….

വണ്ടി എടുത്ത് വെളിയിൽ എറങ്ങിയതും പണ്ടാരം കാറും കൊണ്ട് വരുന്നു….

ഞാൻ നോക്കുക പോലും ചെയ്യാതെ വണ്ടി എടുത്ത് നേരെ പോയി…. അവനേം കൂട്ടി നേരെ ബാറി പോയി ….

ഋഷി : എന്താ ശിവേട്ടാ കാര്യം…

ഞാൻ : ആദ്യം ഈ സിവേട്ടാ വിളി നിർത്ത് എനിക്ക് അത്ര പ്രായം ഒന്നും ഇല്ല….

അപ്പഴേക്കും നന്ദൻ അങ്ങിട്ട് വന്നു…

നന്ദൻ : തോന്നി ഇവടെ കാണും ന്ന്….

ഞാൻ : ദേ ഇവന് അറിയാ കാര്യം…. ഡാ നിന്റെ ചങ്കിന്റെ സീൻ എന്താ അനിയന് പറഞ്ഞ് കൊടുക്ക്….

നന്ദൻ നല്ല വൃത്തിക്ക് കാര്യം പറഞ്ഞ് കൊടുത്തു

ഞാൻ : എനിക്ക് ഒറപ്പാ ആ കുണ്ണ പിന്നേം വരുംന്ന് ഈ ഊമ്പന്റെ ഒരു സ്നേഹം കാണിച്ച് വീഴ്ത്തല്….മൈരൻ….

കഥ പറച്ചിലിന്റെ എടയിൽ ഞാൻ പറഞ്ഞു….

ഋഷി : ശിവേട്ടാ അല്ല ശിവ നമ്മക്ക് ഒരു കൈ നോക്കിയാലോ

ഞാൻ : എനിക്ക് എതിർപ്പില്ല അവന് വേണ്ടി ആണേ നോ സീൻ…. ഇപ്പൊ പോണോ വണ്ടി എട്….

നന്ദൻ : ഋഷിയേ നീ ആവശ്യം ഇല്ലാത്ത കാര്യം ചെയ്യണ്ട ഇന്ദ്രൻ അറിഞ്ഞാ വച്ചേക്കില്ല നിന്നെ അവൻ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവും…

ഋഷി : ശെരി ചേട്ടന് ഫുൾ സപ്പോർട്ട് എന്തിനും ഏതിനും എന്താ

നന്ദൻ : ഒറപ്പല്ലേ

ഋഷി : അപ്പൊ മുട്ടിച്ചോ

അവന്മാർടെ കഥ പറച്ചിൽ ടൈമിൽ ഞാൻ രണ്ട് ബിയർ അടിച്ച് കേറ്റി… ഇനി ഉള്ള ടാസ്ക്ക് സൈലന്റ് ആയി റൂമിൽ കേറി കൂടണം…

ഞാൻ ബൈ. പറഞ്ഞ് എറങ്ങി മെല്ലെ വീട്ടിലേക്ക് വിട്ടു വളവും തിരിവും കാടും മലയും കടന്ന് വീടെത്തി ഭാഗ്യം തന്ത വന്നിട്ടില്ല… അല്ല കണ്ടാലും ഇനി ഒരു മൈരും ഇല്ല രണ്ട് തരും അത് നല്ലവൻ ആയാലും കിട്ടും അതോണ്ട് സീൻ ഇല്ല…

വണ്ടി ഒതുക്കി ഉമ്മറത്തെ ടാപ്പിന്ന് വെള്ളം എടുത്ത് വായിൽ ആക്കി കുൽകുഴിഞ്ഞോണ്ട് ഞാൻ ഉള്ളിലേക്ക് പോയി

അമ്മ : എവടെ ആയിരുന്നു

ഞാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചോണ്ട് റൂമിലേക്ക് നടന്നു

അമ്മ : എന്താ

ഞാൻ വീണ്ടും ഓരോ ആക്ഷൻ കാണിച്ച് കേറി പോയി

റൂമിൽ കേറുമ്പോ മൂദേവി ഫോണും നോക്കി ഇരിക്കുന്നു…

ഞാൻ നേരെ പോയി വെള്ളം തുപ്പി തിരിച്ച് വന്ന് റൂം ലോക്ക് ആക്കി.. അവൾടെ നേരെ തുറിച്ച് നോക്കി….

പപ്പ : എന്താ 😡

ഞാൻ : നിന്റെ തന്തടെ വീടാണോ അത്

പപ്പ : ദേ ശിവാ 😡

പപ്പ ഫയർ ആയി എണീറ്റു

ഞാൻ : നിന്റെ തന്തടെ വീടാണോ അത് say yes or no yooooo bi…എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ

പപ്പ വെളിലേക്ക് നടക്കാൻ നോക്കി….

ഞാൻ അവൾടെ കൈ. ശക്തി ആയി പിടിച്ച് വലിച്ചു….

ഞാൻ : ഞാൻ ഊമ്പൻ അല്ല ചോദിച്ചതിന് ആൻസൻ പറ നിന്റെ തന്തടെ വീടാണോ

പപ്പ : അല്ല വിട് വേദനിക്കുന്നു

ഞാൻ : നിന്റെ തന്ത ആണോ അവന് ചെലവിന് കൊടുക്കുന്നത്

പപ്പ : കൈ വിട് ശിവാ…. 😡പപ്പ ഒച്ച ഇട്ട് പറഞ്ഞു….

ഞാൻ : പറ ടീ നിന്റെ തന്ത ആണോ ഇന്ദ്രനും അമ്മൂനും ചെലവിന് കൊടുക്കുന്നത്

പപ്പ : അല്ല 😡

ഞാൻ : ഒരു ഫങ്ഷന് വിളിച്ചാ മൂടിട്ട് പോവാ തിന്നിട്ട് തിരിച്ച് പണ്ടാരം അടങ്ങാ… അല്ലാതെ അവന്റെ അണ്ണാക്കി കോലിട്ട് കുത്താൻ നിക്കല്ലേ ദേ എനിക്ക് വേണ്ടി ആണ് അവര് ഒക്കെ ചുമ്മാ നിന്നത് നിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കാൻ ആർക്കും അവടെ മടി ഇല്ലാ രണ്ട് കിട്ടണ്ടതായിരുന്നു ഇവളെങ്കിലും ഒന്ന് തരും എന്നാ വിചാരിച്ചത് ആര് ശ്രീ….ചെ മിസ്സായി

നീ ഒരാണാണോ സ്വന്തം ഭാര്യക്ക് കണ്ടവന്റെ തല്ല് കിട്ടുന്നത് കണ്ട് എൻജോയ് ചെയ്യാൻ നിക്കുന്നു… 😡പപ്പ കൈ വലിച്ചോണ്ട് പറഞ്ഞു…

ഞാൻ : നീ ഭാര്യ അല്ല നീ പ്രേതം എന്റെ കൂടെ ഇരുന്ന് എന്റെ ചോര കുടിച്ച് സ്ലോ ആയി കൊല്ലാൻ അതാ നിന്റെ പ്ലാൻ….

പപ്പ : ഒന്ന് പോടാ നീ വലിയ മറ്റേവൻ ദേ ഈ ദേഹത്ത് കൈ വച്ചാ ഒണ്ടല്ലോ…കള്ളും കുടിച്ച് വന്നോളും നാണം ഒണ്ടോ നിനക്ക്

ഞാൻ : ഇല്ല എന്തിന് ഇങ്ങനെ ഒരു നാണം കെട്ടതിനെ എടുത്ത് തലേല് വച്ചേ

പപ്പ : തെറ്റായി ഇപ്പൊ അത് തോന്നാ എനിക്ക്….

ഞാൻ : പോ പോയി എന്റെ അപ്പൻ അവടെ ഇണ്ടാവും അങ്ങേരോട് ഇതേ ഡയലോഗ് പറ അയാള് നിനക്ക് ഇഷ്ട്ടം അല്ല പറഞ്ഞാ എന്നെ ചവിട്ടി വെളിയിലാക്കും അല്ലെങ്കി ചെലപ്പോ ചൊറില് വെഷം വച്ച് തരും എന്തായാലും എനിക്ക് ഓക്കേ ആണ് പോയി പറ പറയാൻ

ഞാൻ അവളെ പിടിച്ച് തള്ളി….

പപ്പ : ശിവാ 🥺 ഒന്നൂല്ലാ ഒന്നൂല്ലാ സോറി ഞാൻ ദേഷ്യത്തിന് പറഞ്ഞതാ എനിക്കറിയാ നിനക്ക് വല്ലാത്ത സ്‌ട്രെസ്സാ പോട്ടെ നമ്മക്ക് എല്ലാം ശെരി ആക്കാ….

അത് പറഞ്ഞ് പപ്പ എന്റെ തലക്ക് തടവി….

ഞാൻ : മേലാൽ എന്റെ ഫ്രണ്ട്സ്സിനേ കാണാനോ സംസാരിക്കാനോ നിന്നാ അടിച്ച് നിന്റെ പല്ല് ഞാൻ താഴെ ഇടും… പൊറമ്പോക്ക് ശെരിയാന ത്രാട്ട്….

പപ്പ മിഴിച്ച് ഇങ്ങനെ നിന്നു…

ഞാൻ : നിനക്ക് എന്നെ തല്ലാൻ കൊല്ലാൻ ഒക്കെ പറ്റില്ലേ എന്തിന് എനിക്ക് വേണ്ടപ്പെട്ടവരെ ഉപദ്രവിക്കുന്നെ ചൂലേ നീ….

ഞാൻ ബാത്‌റൂമിലേക്ക് കേറി പോയി…

പിന്നെ കുളിച്ച് ഞാൻ താഴോട്ട് പോയി

എല്ലാരും കഴിക്കാൻ ഇരിക്കാ….

അമ്മ : വാടാ ഇരിക്ക്

ഞാൻ : എനിക്ക് വേണ്ട ഞാൻ കഴിച്ചു

അമ്മ : പൊറത്ത് തീറ്റ കൂടുന്നുണ്ട്… നിർത്തി തരാ

ഞാൻ : പട്ടിണിക്കിട്ട് കൊല്ലാൻ ആണോ പ്ലാൻ അപ്പൊ 😏

ഡാ ഡാ അച്ഛൻ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി….

അച്ഛൻ : അതെ അങ്ങാടിയിൽ തോറ്റതിന് അയാൾടെ നെഞ്ചത്ത് വേണ്ട… എന്നോട് വല്ലതും പറയാൻ ഒണ്ടേ ഇങ്ങോട്ട് മതി

ഞാൻ : എനിക്ക് ഫുഡ് വേണ്ട…

അച്ഛൻ : വേണ്ടല്ലോ ശെരി പോ

ചെറി : ഡാ മട്ടൻ ഒണ്ട് ഡാ വാ…

ഇങ്ങേർക്ക് ഇത് നേരത്തെ പറഞ്ഞൂടെ….🤦

ഞാൻ : വേണ്ട

ചെറി : നല്ല വരട്ടി എരു ഇട്ടത് ഉന്നോട നല്ലി വേറെ ഇറ്ക്ക്…

ഞാൻ : വേണ്ട ചെറി എനക്ക് സൂത്തമാ പസിയെ ഇല്ലേ…

അമ്മ : അപ്പോ കഴിച്ചിട്ടില്ല

ഞാൻ ഒന്നും പറയാതെ ഹോളിൽ പോയി ഇരുന്നു…

ഇവന് എന്താ ഈ പറ്റിയത് എങ്ങനെ നടന്ന ചെക്കനാ ചെറിയച്ചൻ പറയുന്നത് കേട്ടു

അച്ഛൻ : അഹങ്കാരം വേറെ എന്താ….

അമ്മ : നിങ്ങള് കഴിച്ചിട്ട് പോവാൻ നോക്ക്

അച്ഛൻ : ഡാ ഇങ്ങോട്ട് വാടാ

ഞാൻ കേക്കാത്ത പോലെ ഇരുന്നു

അച്ഛൻ : രാമാ….

ഞാൻ എണീറ്റ് നടന്നു

ഞാൻ : ന്താ

അച്ഛൻ : എന്ത്‌ 😑

ഞാൻ :അല്ല എന്താ ചോദിച്ചത്

അച്ഛൻ : ഇരി

ഞാൻ ചെയർ വളിച്ച് ഇരുന്നു

വലിക്കണ നോക്കിയേ അച്ഛൻ ഞാൻ ചെയർ വലിക്കുന്ന കണ്ട് പറഞ്ഞു…

അച്ഛൻ : ഭാഗ്യ ചോറ് കൊടുക്ക്

എനിക്ക് വേണ്ട ഞാൻ എണീക്കാൻ തൊടങ്ങി…

അച്ഛൻ : എണീറ്റാ കാല് മടക്കി ഒന്ന് തരും പിന്നെ രണ്ടാമത് നാവ് പൊന്തല് കാണിക്കില്ല

അമ്മ അടുത്ത സെക്കന്റ്‌ പ്ളേറ്റ് വച്ചിട്ട് ചോറ് വെളമ്പി….

അച്ഛൻ : കഴിക്ക്

ഞാൻ : വേണ്ട 😼

അച്ഛൻ : ദേ ചോറിനോട് ഇഷ്ട്ടകേട് കാണിക്കാൻ പാടില്ല കഴിക്ക് 🙂

ഞാൻ : വേണ്ട

ഇവനെ… 😡അച്ഛൻ ജഗ്ഗ് എടുത്ത് എറിയാൻ പോണ പോലെ കാണിച്ചു…

അമ്മ : കഴിക്കടാ കൊച്ച് പിള്ളേരെ പോലെ വാശി കാണിക്കാതെ….

സ്നേഹത്തോടെ പെരുമാറാ വച്ചാ മടല് വച്ചുള്ള സംസാരം മാത്രെ ഇവന് പറ്റു….അച്ഛൻ എണീറ്റ് നിന്നോണ്ട് പറഞ്ഞു….

അമ്മ : കഴിക്കും കഴിക്കും

അച്ഛൻ : കഴിക്കാതെ എണീറ്റാ

പുള്ളി പറഞ്ഞോണ്ട് കൈ. കഴുകി ഹോൾ വഴി വെളിയിലേക്ക് പോയി….

ഞാൻ ഒന്ന് എത്തി നോക്കി ഫോൺ ടേബിളിൽ വച്ചിട്ട് കഴിക്കാൻ തൊടങ്ങി

അമ്മ : കറി ഇടട്ടെ ഡാ

ഞാൻ : ഉം

അമ്മ : അയ്യ ഉം നാണം കെട്ടവൻ

ഞാൻ : ലച്ച്മി റൊമ്പ തപ്പ് ലച്ച്മി….

ചെറി : ഡേയ്

ഞാൻ : യോ സാപ്പ്ട്ടേലെ കെളമ്പ്

അമ്മ തവി എടുത്ത് എന്റെ കൈക്ക് ഒരു അടി തന്നു….

ഞാൻ : എന്താ😡

അമ്മ : തപ്പ് തമ്പി റൊമ്പ തപ്പ്… 😂

അമ്മ ഡയലോഗ് തിരിച്ചടിച്ചു…

എല്ലാരും ഒരേ ചിരി….

പപ്പ എന്റെ പിന്നാലെ ചെയറിൽ പിടിച്ച് നിന്ന് മുതുകത്ത് ഒന്ന് ചൊറിഞ്ഞു….

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി…

പപ്പ : കറി തരട്ടെ 😊

ഞാൻ : വേണ്ട.. അങ്ങോട്ട് മാറി നിക്ക്….

അമ്മ : മോളെ പോയി ആ കണ്ടത്തില് നിന്നോട്ടോ….

ഞാൻ : അയ്യോ വല്ലാത്ത ജോക്ക് തന്നെ….

പപ്പ : കഴിക്കട്ടെ ആന്റി… 😃

എന്റെ ഫോൺ ഓൺ ആയി…

അമ്മേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞ പപ്പ കാണുന്നത് ഓൺ ആയി ഇരിക്കുന്ന ഫോൺ

ഞാൻ ഫോണിലേക്ക് നോക്കി….

( Indru : off to Kochi tomorrow )

എനിക്ക് സമാദാനം ആയി…

കഴിച്ച് അടുക്കളയിൽ വെള്ളം തെളപ്പിക്കായിരുന്ന പപ്പ ഉമ്മറത്ത് ഭർത്താവിന്റെ ശബ്ദം കേട്ട് ശ്രദ്ധ അങ്ങോട്ട് മാറ്റി…

എന്നാ ഞാൻ കൊറേ നേരത്തെ ആലോചനക്ക് ശേഷം കൃത്യമായ പ്ലാൻ ഇട്ടിട്ടാണ് അച്ഛന്റെ അടുത്തേക്ക് പോയത്

ഞാൻ : അച്ഛാ

അച്ഛൻ : ഒ

ഞാൻ : അല്ല ഞാൻ നാളെ കൊച്ചി പോയാലോ നോക്കാ അച്ഛാ

അച്ഛൻ : പൊക്കോ

ഞാൻ : അതല്ല ബിൽ അക്കൗണ്ട് ഒക്കെ പെന്റിങ് ആണല്ലോ

പപ്പ അവടെ വന്ന് നോക്കി നിന്നു….

അച്ഛൻ : ഇരിക്ക് മോളെ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : അല്ല ട്രിപ്പ് ഒരുപാട് വന്ന് കെടപ്പുണ്ട് കേട്ടു അപ്പൊ ഞാൻ പോയി ഒന്ന് സെറ്റാക്കി വിടാ

അച്ഛൻ ഒന്ന് ആലോചിച്ചു

ഞാൻ : അല്ല പുതിയ വണ്ടി വരുമ്പോ ചെയ്യാൻ ഒള്ള പണിക്ക് പ്ലാൻ ഒണ്ടാക്കണം ആ കോളേജിലെ കൊറേ ട്രിപ്പ്‌ ബാക്കി ഒണ്ട് ഇനി സ്റ്റൈൽ രാജ്

അച്ഛൻ : ആര്

ഞാൻ : അല്ല രാജേഷേട്ടൻ ആണേ എടക്ക് മുങ്ങുന്ന പണി ഒണ്ടേ റിസ്ക്ക് വേണ്ട…

അച്ഛൻ : ഉം ഉം…. അല്ല എങ്ങോട്ട് ട്രിപ്പ്‌ വല്ലോം ആണോ

ഞാൻ : എന്താച്ഛാ

അച്ഛൻ : പിള്ളേര് കറങ്ങാൻ വരാൻ പറഞ്ഞോ 😊

ഞാൻ : ഇല്ല

അച്ഛൻ : അല്ല അങ്ങോട്ട് പോവാൻ ഇത്ര താൽപ്പര്യം

ഞാൻ : അല്ല പറഞ്ഞെന്നെ ഒള്ളൂ വേണ്ടെങ്കി വേണ്ട

ഞാൻ തിരിഞ്ഞ് നടന്നു….

പിന്നാലെ നിക്കുന്ന പപ്പടെ മുഖത്ത് ഒരു ആക്കിയ ചിരി

അച്ഛൻ : ആ ശെരി

യെസ്… ഞാൻ ചുണ്ട് കടിച്ച് ചിരിച്ച് അങ്ങോട്ട് തിരിഞ്ഞു

അച്ഛൻ : പോയി കാര്യം നോക്ക്…. ട്രിപ്പ് കാൻസൽ ആവാൻ പാടില്ലല്ലോ….

ഞാൻ : ശെരി അച്ഛാ ഞാൻ കാലത്ത് തന്നെ പോവാ….

അച്ഛൻ : മിടുക്കൻ ദേഷ്യം കൂടെ ഒന്ന് കമ്മി ആക്ക് ട്ടോ 😊

ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് ഒരു പുച്ഛം അങ്ങ് വീശി എറിഞ്ഞു….

ഭദ്രകാളിക്ക് പിടിച്ചിട്ടില്ല who cares 😏 നീയും വച്ചോടി പുച്ഛം മൈരേ എന്നപോലെ ഞാൻ അവളേം പുച്ഛിച്ച് അടുക്കളേൽ പോയി….

ഞാൻ : അമ്മ ഞാൻ കാലത്ത് പോവും…

അമ്മ : എങ്ങോട്ട്

ഞാൻ : ജോലിക്ക് തിരിച്ച് കേറാൻ ടൈം ആയി

അമ്മ : ഈ മനുഷ്യൻ

ഞാൻ : ഹലോ അച്ഛൻ അല്ല ഞാൻ ആയിട്ട് പറഞ്ഞതാ

അമ്മ : എന്തിനാ മുത്തേ

ഞാൻ : അവടെ ആകെ കൊഴപ്പം ആണ് അമ്മക്ക് അറിയാതെ ആണ് കൊളം ആയാ ഞാൻ തന്നെ മെനക്കെടണം…. മാത്രം അല്ല പൈസടെ കാര്യം അല്ലെ…

അമ്മ : എപ്പോ വരും

ഞാൻ : അറിയില്ല

അമ്മ : അറിയില്ലേ

ഞാൻ : അങ്ങനെ അല്ല പണി തീർക്കണം പുതിയ ബസ്സിന്റെ പണി ഒരുപാട് ഒണ്ട് അത് പ്ലാൻ ചെയ്യണം അഡ്വാൻസ് കൊടുക്കണം അങ്ങനെ നൂറ് പണി ഒണ്ട്….

അമ്മ : ശെരി ശെരി… സൂക്ഷിച്ച് ചെയ്യ്… ഇന്നത്തെ പ്രതേകത അറിയോ മുത്തിന്

ഞാൻ : എന്താ

അമ്മ : ഇന്നേക്ക് നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു….

ഞാൻ : നൈസ്…

ഞാൻ : ഗുഡ് നൈറ്റ്…

ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തിട്ട് തിരിഞ്ഞതും മൂദേവി പിന്നാലെ നിക്കുന്നു…

ഞാൻ അവളെ കടന്ന് മേലേക്ക് കേറി പോയി

അപ്പൊ സ്റ്റെപ്പിൽ പവി എറങ്ങി വരുന്നു…

അവളെ ഒന്ന് നോക്കി നോട്ടം മാറ്റി ഞാൻ കേറി റൂമിലേക്ക് പോയി…

നേരെ ഫോൺ എടുത്ത് ഇന്ദ്രനെ വിളിച്ചു

ഹലോ മച്ചാ

ഇന്ദ്രൻ : പറ സാർ

ഞാൻ : ഞാൻ ഒണ്ടേ തൂക്കി

ഇന്ദ്രൻ : കാലത്ത് വിഷ്ണു ചേട്ടന്റെ വെള്ള കമ്പനി ഇല്ലേ അങ്ങോട്ട് വാ….

ഞാൻ : ആ ആ ശെരി ശെരി….

( ആ സുസിടെ അണ്ടി ചവിട്ടി പൊട്ടിക്കാൻ ആരും ഇല്ലെടാ മൈരേ നന്ദൻ അടിച്ച് ഓഫ് ആയി ഒച്ച ഇടുന്നുണ്ട് )

എന്ത് മച്ചാ അവടെ ഒരേ അടിച്ച് പൊളി ആണാ… നന്ദന്റെ ഒച്ച കേട്ട് ഞാൻ ചോദിച്ചു….

ഇന്ദ്രൻ : അത് നമ്മടെ അച്ചുക്കുട്ടനും ജാനും അടുത്താഴ്ച പോവല്ലേ അതാ

ഞാൻ : തിരിച്ച് വരോ എന്നിട്ട്

ഇന്ദ്രൻ : പിന്നെ ഇത് അവൾടെ എന്തോ സർട്ടിഫിക്കറ്റ് വാങ്ങാൻ പിന്നെ കല്യാണകാര്യം അവൾടെ വീട്ടില് പറയാൻ…അങ്ങനെ കോഴി പട്ടിയും കെട്ടാൻ പോവാ

(അച്ചു : കോഴി നിന്റച്ഛൻ നായിന്റെ മോനെ )

ഞാൻ : നടക്കട്ടെ അപ്പോ കാലത്ത് വരാ ശെരി അപ്പൊ….ബൈ….😊

പെട്ടെന്ന് പപ്പ കേറി വന്നു

ഞാൻ : ആ ശെരി രാജേട്ടാ ഞാൻ വരാ എടൊ നിങ്ങക്ക് ഒരു കാര്യം മര്യാദക്ക് ചെയ്യാൻ അറിയില്ലേ വച്ചോ ഞാൻ വരാ…

പപ്പ : ലാലേട്ടന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ആയി… 😏

അവളെന്നെ പുച്ഛിച്ച് നോക്കിട്ട് ഒടുക്കാത്തെ വെള്ളം എടുത്ത് ടേബിളിൽ വച്ചു….

ഞാൻ ഫോൺ ടേബിളിൽ വച്ചിട്ട് ഷീറ്റ് എടുത്ത് താഴെ വിരിച്ചു…

പപ്പ മുടി അഴിച്ച് കെട്ടി എന്നെ ഒന്ന് നോക്കി

പപ്പ : അതെ ആന്റി പറഞ്ഞത് കേട്ടോ…

ഞാൻ : എന്ത്

ഇന്ന് കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയെന്ന്…

ഞാൻ ഒന്നും മിണ്ടിയില്ല എന്റെ തലയിൽ ഇവളെ ആദ്യം കണ്ടത് മുതൽ ഈ നിമിഷം വരെ നടന്ന ഓരോ കാര്യവും ഓടി നടന്നു….

ഞാൻ കണ്ണ് തൊറന്നതും അവളെന്റെ തൊട്ട് മുന്നിൽ മുട്ടിൽ നിക്കുന്നു…

ഞാൻ ഒന്ന് ഞെട്ടി പിന്നേക്ക് നീങ്ങി….

പപ്പ : നമ്മടെ ഫസ്റ്റ് മന്ത് ആനിവേഴ്സറി ആഘോഷിച്ചാലോ സാറേ… പപ്പ ഒന്ന് ചിരിച്ചോണ്ട് എന്നെ നോക്കി പറഞ്ഞു….

ഞാൻ അവളെ തോളിൽ പിടിച്ച് തള്ളി….

പപ്പ ഞാൻ പിടിച്ച് തള്ളിയ തോളിൽ ഒന്ന് നോക്കി….പല്ല് കടിച്ച് എന്റെ നേരെ ചീറിക്കൊണ്ട് വന്നു…

ഞാൻ കൈ കാട്ടി നിക്കാൻ പറഞ്ഞു

അവളൊന്ന് നിന്ന് എന്നെ നോക്കി

ഞാൻ : ചെറിയ പനി പോലെ വൈയ്യ നാളെ അടി കൂടാ

പപ്പ : നാളെ സാർ തെണ്ടിക്കൂട്ടത്തിന്റെ കൂടെ ജോളി അടിച്ച് തെണ്ടാവില്ലേ ഈ നേരത്ത്….

പപ്പ പല്ല് കടിച്ച് പൊട്ടിക്കുന്ന പോലെ ഒച്ച ഒണ്ടാക്കി പറഞ്ഞു….

ഞാൻ വന്ന ദേഷ്യം പിടിച്ച് നിർത്തി അവളെ നോക്കി ചിരിച്ചു…

ഞാൻ : ഉണ്ണി അവൻ പാവാ പിന്നെ മണി അവന്മാര് നാളെ വീട്ടി പോവില്ല ഞങ്ങള് അവടെ പാട്ട് വച്ച് കളി ഡാൻസ് ഒക്കെ ആയിരിക്കും

പപ്പ : അയ്യോ അവരെ അല്ല ഞാൻ പറഞ്ഞത് ഞാൻ പറഞ്ഞത് നിന്റെ ഇന്ദ്രൻ തെണ്ടിയെ ആണ് ആ തെണ്ടി വരില്ലേ നാളെ

ഞാൻ : പപ്പ മാന്യമായി സംസാരിക്ക് പപ്പ

പപ്പ : എടാ റോഡി പോണ തെണ്ടിയെ പറഞ്ഞപ്പോ നിനക്ക് കൊണ്ടു അപ്പൊ എന്റെ സഹോദരനെ നീ വായി തോന്നിയ എല്ലാം പറയുമ്പോ എനിക്കോ…

ഞാൻ : അതിന് നിനക്ക് എന്നെ എന്നാ വേണേലും പറയാ….

പപ്പ : നിന്നെ ഞാൻ എങ്ങനെ പറയും നീ എന്റെ ചക്കര അല്ലെ ഡാ…😍🫶 🙈

ഞാൻ : അപ്പൊ മൂടിക്കൊണ്ട് ഇരിക്കാ

പപ്പ : അത് മാത്രം അല്ല നിനക്ക് നിന്നെ ഏൽപ്പിക്കുന്ന എല്ലാം താങ്ങാൻ പറ്റും മറ്റുള്ളവരെ പറയുന്നതാ സീൻ അതിലും നിന്റെ ഇന്ദ്രന് വേണ്ടി മരിക്കും എന്റെ ഭർത്താവ് അല്ലെ സാറേ….

ഞാൻ : നിനക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ… പൊത്തിക്കിട്ട് ഇരുന്നോ….

പപ്പ : ശെരി എന്തിനാ ഈ നല്ല ടൈമില് ആ തെണ്ടിയേ വലിച്ച് ഇടുന്നത്….

ഞാൻ : പപ്പ സ്റ്റോപ്പ് ദിസ് പപ്പ ഞാൻ പല വട്ടം പറഞ്ഞു….

പപ്പ : അയ്യോ കെഞ്ചുന്നു ശേ….ന്റെ മോനെ🤣

ഞാൻ : ശെരി നിന്റെ വഴി തന്നെ…. പറ എന്ത് വേണം ഇതിന് പകരം

പപ്പ : എന്റെ പ്രശ്നം എന്താ അറിയോ… നീ എന്റെ. കൂടെ മാത്രം ടൈം സ്‌പെന്റ് ചെയ്യണം പക്ഷെ നിനക്കും എനിക്കും എടയിൽ വരുന്നത് നിന്റെ ആ തെണ്ടികളാ പ്രേത്യകിച്ച് ആ ഇന്ദ്രൻ അവനെ കാണുമ്പോ എനിക്ക് ഓട് പൊട്ടിക്കുന്ന പോലെ പൊട്ടിക്കാൻ തോന്നും….

ചെന്ന് കേറി കൊട്…. 😂…

പപ്പ : ശെരി വാ എന്റെ കൂടെ കെടക്ക് ബാ

ഞാൻ : ഇല്ല അതൊന്നും വേണ്ട

പപ്പ : എങ്കി ഞാൻ പറഞ്ഞു കൊടുക്കും

ഞാൻ : എന്ത് 😏

പപ്പ : നാളെ ഇന്ദ്രജിത്തിന്റെ കൂടെ തെണ്ടാൻ ആണ് പോക്കെന്ന്

ഞാൻ : 😂ആര് പറഞ്ഞെ

പപ്പ : ഞാൻ കണ്ടു മെസേജ് 😊

ഞാൻ : പപ്പ ഞാൻ അതിനൊന്നും അല്ല പോണത്

പപ്പ : കേറി കെടക്ക്

ഞാൻ : എന്നെ വിട് പപ്പ…. 😡

പപ്പ : അങ്കി… ളെ 🤣

ഞാൻ : വേണ്ട…

പപ്പ : മിടുക്കൻ കേറിക്കൊ….

ഞാൻ മടിച്ച് മടിച്ച് നിന്നു…

പപ്പ ഇടുപ്പ് വച്ച് ഒറ്റ ഇടി…

ഞാൻ അവളെ ഒന്ന് നോക്കി കാല് രണ്ടും താഴെ തട്ടി കേറി ഇരുന്നു

പപ്പ എന്നെ നോക്കി ചിരിച്ചിട്ട് ലൈറ്റ് ഓഫാക്കി…

ഞാൻ ബെഡിന്ന് ചാടി എറങ്ങി….

പപ്പ : ഓടിയാ ഒള്ളതും ഇല്ലാത്തതും കൂടെ ചേർത്ത് പറയും നോക്കിക്കോ….

ഞാൻ : ഇല്ല ഫോൺ ഫോൺ

പപ്പ : രാത്രി ഫോൺ എന്തിനാ ശിവേട്ടാ വേണ്ടെന്ന്… ഇരുട്ടത് അവളെന്നെ പിടിച്ച് വലിച്ചു….

ആ വലിയിൽ ഞാൻ അവൾടെ മേലോട്ട് വീണു…

പപ്പ : സ്നേഹം തരട്ടെ

ഞാൻ : വേണ്ട ജീവൻ തന്നാമതി

അവള് അത് കേട്ട് പൊട്ടി ചിരിക്കാൻ തൊടങ്ങി…

ശിവാ ചിരി നിർത്തി ഒരു പ്രേതക രീതിക്ക് അവളെന്നെ വിളിച്ചു….

ഞാൻ തലക്ക് അടിയിലെ തലേണ എടുത്ത് നടുക്ക് വച്ചു…

പപ്പ അത് എടുക്കാൻ നോക്കിയതും ഞാൻ അതിനെ ശക്തിയായി പിടിച്ച് വച്ചു

പപ്പ : കൈ എടുക്ക് ശിവ ഇങ്ങനെ ഒരു സാധനം വേണ്ട നമ്മള് തമ്മില് ഒരു ഇതിന്റെ ആവശ്യം ഇല്ല….

ഞാൻ : അയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ… ഇത് ഞാൻ എടുക്കാ അവസാനം കേറി പിടിച്ചു പറയരുത്

പപ്പ : അതാ എനിക്കും വേണ്ടത് കേറി പിടി…

ഞാൻ തലേണ മാറ്റി തലക്ക് ചുറ്റും വച്ചിട്ട് തിരിഞ്ഞ് കെടന്നു….

അങ്ക് … ളെ…. പപ്പ മെല്ലെ പറഞ്ഞു

ഇനി എന്താ

പപ്പ : തീരിഞ്ഞ് കെടക്ക് പ്ലീസ്….

ഞാൻ ചൊമരിൽ ഇടിച്ചിട്ട് തിരിഞ്ഞ് കെടന്നു

പപ്പ നെരങ്ങി നെരങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു

പപ്പ : കെട്ടിപ്പിടി രാമു…. ❤️

ഞാൻ : എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല…

പപ്പ : അങ്ക്…

ഞാൻ : എന്ത് ദ്രോഹി ആണ് നീ ഇത് റേപ്പാ അറിയോ ഇഷ്ട്ടം ഇല്ലാതെ ഇതൊക്കെ ചെയ്യിക്കുന്നത്

പപ്പ : ഒരു ഭാര്യ ഭർത്താവിനെ കൊണ്ട് ഒന്ന് കെട്ടിപിടിക്കോ ചോദിക്കുന്നത് റേപ്പൊ ആരെങ്കിലും കേട്ടാ നിനക്ക് വട്ടാ പറയും

ഞാൻ ഇങ്ങനെ മുള്ളിൽ പോലെ കെടന്നു

പപ്പ : നിന്നോട് ഒന്ന് കെട്ടിപ്പിടിക്കൊ ചോദിക്കണ്ടി വരുന്ന എന്റെ അവസ്ഥ നീ ഒന്ന് ആലോചിക്ക് ശിവാ… 🥹

പപ്പ എന്റെ ബനിയൻ പിടിച്ച് തല അമർത്തി….

അപ്പൊ തന്നെ എന്റെ ബനിയൻ നനവ് വന്ന് തൊടങ്ങി….

ഇവള് നല്ലതാ കെട്ടതാ എന്ന് കണ്ട് പിടിക്കാൻ തന്നെ ഒരു ജീവിതം പോര…

ഞാൻ : മതി മതി

പപ്പ : ഏയ്‌ എനിക്ക് ഇങ്ങനെ തന്നെ കെടക്കണം അല്ലെങ്കി ഞാൻ പറഞ്ഞ് കൊടുക്കും

ഞാൻ : എന്ത് വെറുപ്പിക്കലാ നീ…

പപ്പ : ഒരു കിസ്സ് തരോ

ഞാൻ : മാറ് മാറ്

പപ്പ : വേണ്ട വേണ്ട

അവളെന്നെ വരിഞ്ഞ് മുറുകി ചിരിച്ചോണ്ട് പറഞ്ഞു….

മലമ്പാമ്പ് മുറുക്കിയ പോലെ ആണ് പിടി ഒക്കെ….

പെട്ടെന്ന് എന്റെ കവിളിൽ അവൾടെ ചുണ്ട് വന്ന് പതിഞ്ഞു

പപ്പ : Happy first month anniversary for our love war… 😂

ഞാൻ : അയ്യോ 😞

പപ്പ : എല്ലാം മാറും നമ്മക്ക് സൂപ്പർ ആയി ജീവിക്കാ….

അഞ്ച് മിനിറ്റ് കഴിഞ്ഞതും ശ്വാസം വലിക്കുന്ന ഒച്ച മാത്രം ആയി….

ഞാൻ അവളെ മാറ്റി കെടത്തി തിരിഞ്ഞ് കെടന്നു അന്നത്തെ പോലെ എണീക്കാൻ നോക്കി മാട്ടണ്ട….

എന്താ മോനെ സിവാ എസ്ക്കേപ്പ് ആവാൻ നോക്കാ… പപ്പ പെറക്കിൽ കൂടെ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : ഒന്ന് ഒറങ്ങാൻ വിടോ

പപ്പ : എനിക്ക് ഒറക്കം വരുന്നില്ല

ഞാൻ : എന്നാ അങ്ങോട്ട് നീങ്ങി കെട…

പപ്പ : എന്തെങ്കിലും സംസാരിക്കാ നമ്മക്ക് വാ

ഞാൻ : ഞാൻ ഇല്ല….

പപ്പ : നീ ഒട്ടും റൊമാന്റിക്കല്ല

ഞാൻ : അതെ കാലം എന്നെ ഒരു മൊരടനാക്കി….

പപ്പ : സെന്റി ആണാ

ഞാൻ : ഒരിക്കലും അല്ല എന്റെ ഈ ജീവിതം എനിക്ക് നല്ല വിവേകം തന്നു ആര് ആരൊക്കെ ഏത് എന്തൊക്കെ എന്ന് എനിക്ക് കൃത്യമായിട്ട് അറിയാ…

പപ്പ : എങ്കി ഞാൻ ആരാ പറ

ഞാൻ : നീ എന്നെ തോൽപ്പിക്കാൻ എന്ന പേരിൽ സ്വയം തോറ്റോണ്ടിരിക്കുന്ന ഈഗോ പിടിച്ച ഒരു പെൺക്കുട്ടി….

പപ്പ : നീ എന്നെ വല്ലാതെ തെറ്റിധരിച്ചിരിക്കാ രാമു

ഞാൻ : ശെരി ഞാൻ കെടക്കട്ടെ…

പപ്പ : എനിക്ക് കമ്പനി താ

ഞാൻ : ഇല്ല….

അടുത്ത സെക്കന്റ്‌ എന്റെ വായിൽ അവൾ മറ്റ് കൈ അമർന്നു അടുത്ത സെക്കന്റ്‌ എന്റെ തോളിൽ അവൾടെ പല്ലും….

വലിയ വേദന ഇല്ല എന്നാലും ചെറിയ വലിയൊരു കടി….

അതോടെ അവളുടെ കാലും എന്റെ മേലെ ആയി….

പപ്പ : ഐ ലവ് യൂ… 😍

ഞാൻ പുച്ഛത്തിന്റെ ഒച്ച ഇട്ടു….

പപ്പ : കളിയാക്കല്ലേ… നോക്കിക്കോ എന്റെ മനസ്സ് മനസ്സിലാവുമ്പോ എന്റെ സ്നേഹം അറിയും….

ഞാൻ : ശെരി….

പപ്പ ഒന്ന് മൂളി ചിരിച്ചിട്ട് എന്നിലേക്ക് കൂടുതൽ ചേർന്നു.. കെടന്നു….

എന്തോ വായില് വന്ന് തട്ടിയപ്പഴാ ഞാൻ കാലത്ത് എണീറ്റത്….

എണീക്കുമ്പോ ഭൂതം എന്നെ തുറിച്ച് നോക്കി വളരെ അടുത്തായി കെടക്കുന്നു….

ഞാൻ പേടിച്ച് അലറിപോയി….

ഞാൻ : ചുണ്ട് തൊടച്ച് അവളെ നോക്കി…

പപ്പ : ചുമ്മാ കിസ്സ് അടിച്ചത് 😊

ഞാൻ : അയ്യേ…. പ്പു…

പപ്പ : വെറുതെ പറഞ്ഞത്….

ഞാൻ അവടെ നിന്ന് എണീറ്റ് നേരെ കുളിക്കാൻ പോയി…

തിരിച്ച് വന്നപ്പോ ബാഗ് പാക്ക് ചെയ്യുന്നു പപ്പ

ഇവളിത് എങ്ങോട്ടാ… ഞാൻ അതും ആലോചിച്ച് നിന്നപ്പോ പപ്പ എന്നെ തിരിഞ്ഞ് നോക്കി…

പപ്പ : ഞാനും വരാം നമ്മക്ക് ഹണിമൂൺ പോവണ്ടേ…

ഞാൻ : ഒന്ന് ചുമ്മാ ഇരിക്കോ ഒന്ന് ഞാൻ കാലത്ത് പോയാ രാത്രിയെ വരൂ ചെലപ്പോ വരെ ഇല്ല….

പപ്പ : അതന്നെ ഡാ നമ്മക്ക് ഒരുമിച്ച് ടൈം സ്പന്റ് ചെയ്യാ അപ്പൊ ഈ അകലച്ച മാറും 😊

ഞാൻ : ഏയ്‌ നിന്നെ എന്തായാലും ഞാൻ കൊണ്ട് പോവില്ല

പപ്പ : കുടിച്ച് തെണ്ടി നടക്കാൻ ആവും… നിന്റെ ഇന്ദ്രൻ പറഞ്ഞോ ഒറ്റക്ക് വന്നാ മതി തെണ്ടി നടക്കാൻ അതാ സുഖം എന്ന്

ഞാൻ : ഒരുത്തൻ തെണ്ടി ആവുന്നത് അവന്റെ കൂട്ട്കെട്ട് കൊണ്ട് മാത്രം അല്ല പിന്നെ ഇന്ദ്രന് ഒരാളെ കൊണ്ട് പോയി നശിപ്പിച്ച് ശീലോം ഇല്ല…. നീ പോയെ എനിക്ക് വേറെ പണി ഒണ്ട്….

പപ്പ : ഞാൻ വരും…

( നാശം പിടിക്കാൻ…. എന്ത് ചെയ്യും… )💡

ഞാൻ : ആ ഞാൻ പോയിട്ട് പെട്ടെന്ന് വരാ പിന്നെ വരുമ്പോ ഫുഡ് വാങ്ങി തരാ…. വന്നിട്ട് നിൻ അല്ല നമ്മടെ കാറില് കറങ്ങാൻ പോവാ… എന്താ ഹാപ്പി… 😊

പപ്പ : ശെരിക്കും

ഞാൻ : നീ ആണേ സത്യം…. 😍

പപ്പ : എന്നാലേ ആ ട്രിപ്പ് ഇതാവട്ടെ പെട്ടെന്ന് ഡ്രസ്സ്‌ എടുത്ത് വക്ക് നമ്മക്ക് കാറില് വീട്ടി പോവാ കൊറച്ച് ദിവസം അവർടെ കൂടെ ഇരുന്നിട്ട് തിരിച്ച് വരാ ഓക്കേ

ഞാൻ : വേണ്ട പപ്പ ഇപ്പൊ അവടെ അല്ലെ ഇരുന്നത് മതി ചക്കര അല്ലെ ഞാൻ പോട്ടെ ദേ വൈകീട്ട് ട്രിപ്പ് ഒള്ളതാ….

പപ്പ : എനിക്ക് ഒരു സാധനം തന്നാ ഓക്കേ

ഇന്നാ ഒരു നൂറും അമ്പതും വച്ചിട്ട് ബാക്കി എടുത്തോ ഞാൻ എന്റെ പേഴ്‌സ് ചൂണ്ടി കാണിച്ച് പറഞ്ഞു…

പൈസ അല്ല രാമു… 😌പപ്പ എന്റെ കൈക്ക് മെല്ലെ തല്ലിക്കൊണ്ട് പറഞ്ഞു

ഞാൻ : പിന്നെ

പപ്പ : ഒരു ഉമ്മ തന്നിട്ട് പൊക്കോ….

ഞാൻ : പറ്റില്ല…. 😡 അല്ല എനിക്ക് ചുണ്ടില് മുറിയാ അതാ മാറട്ടെ തരാ എനിക്കും നല്ല ആഗ്രഹം ഒണ്ട്…. തരാ മാറട്ടെ

പപ്പ : ആണോ എങ്കി കവിളത്ത് താ

ഞാൻ : വേദനിക്കും പപ്പാ അതല്ലേ…

പപ്പ : സാരൂല്ല…. നമ്മക്ക് നോക്കാ.. ദേ ഞാൻ കൂടെ വരും….

ഞാൻ തല ആട്ടി….

പപ്പ തല തിരിച്ച് സൈഡ് ആക്കി

ഞാൻ അടുത്തേക്ക് പോയി സൗണ്ട് ഇട്ട് ഊതി

പപ്പ : നമ്പർ വേണ്ട രാമാ 😌

ഞാൻ പെട്ടെന്ന് ചുണ്ട് മുട്ടിച്ച് എടുത്തു….

പപ്പ : എനിക്ക് ഇത് വേണ്ട….

ഞാൻ : കളിക്കാൻ നേരൂല്ലാ പപ്പാ പ്ലീസ്

കഴിഞ്ഞു കഴിഞ്ഞു… എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നോ പൊക്കോ… പപ്പ നാണത്തോടെ പറഞ്ഞു…

എനിക്ക് ക്ഷമ തരണേ എന്റെ ആറ്റുകാൽ ബാസ്‌ക്കരാ…

ഞാൻ അവളെ മുട്ടാതെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു

പപ്പ : ഇങ്ങനെ ആണോ മുത്തേ കെട്ടിപിടിക്കുന്നത്….ദേ ദിങ്ങനെ

പപ്പ ചുണ്ട് മടക്കി കടിച്ച് ചിരിച്ചോണ്ട് എന്നെ ഒറ്റ പിടി ആഞ്ഞ് വന്ന് ഇടുപ്പിൽ കൂടെ കൈ ചുറ്റി ഒറ്റ പിടി….

പപ്പ : ഇങ്ങനെ പിടിച്ചാ അല്ലെ ഫീൽ ആവൂ….

ഞാൻ : മതി മതി വിട് വിട്….😨

പപ്പ : എന്താ ഒരു പരുങ്ങല്…

ഞാൻ : വിടോ ഒന്ന്

പപ്പ : ഉമ്മ കിട്ടിയില്ല

ഞാൻ ഒന്ന് വരാത്ത ചിരി വരുത്തി അവക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തു….

ഞാൻ : മാറ്

പപ്പ : ദേ ഈ കവിളിലും കൂടെ…

ഞാൻ : വിട് ടൈം ആയി വന്നിട്ട് തരാ

പപ്പ : പോവാ അപ്പൊ 🥹

ഞാൻ : ആഹ്… 🙄 അല്ല അതെ 😊 പോട്ടെ ബൈ….

അവൾടെ കണ്ണ് നെറഞ്ഞ് വന്നു….

അവളെന്റെ കഴുത്തില് കൈ ചുറ്റി എന്റെ കവിളിൽ ചുണ്ടമർത്തി….

ഞാൻ എതിർക്കാതെ സഹിച്ച് നിന്നു….

പപ്പ എന്നെവിട്ട് വെളിയിലേക്ക് എറങ്ങി പോയി….

( വേണ്ട ശിവ നമ്പാൻ കൊള്ളില്ല ) എന്റെ മനസ്സ് എന്നോട് പറഞ്ഞു….

ഞാൻ ബാഗ് എടുത്ത് താഴോട്ട് പോയി…

അമ്മ : എറങായോ നീ

ഞാൻ : ആ വൈകീട്ട് ട്രിപ്പ് ണ്ടമ്മാ

അമ്മ : അതെ വണ്ടിയും എടുത്തിട്ട് പോവാൻ നിന്നാ ഒണ്ടല്ലോ….നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും…

പപ്പ : ആന്റി ഞങ്ങള് അന്ന് പെണ്ണ് കാണും മുന്നേ ശിവ ലാസ്റ്റ് പോയ ട്രിപ്പില് ഞാനും ഒണ്ടായിരുന്നു

അമ്മ : ആഹാ ഇതെപ്പോ 😂

ചെറിയമ്മ : അപ്പൊ രണ്ടും ഹണിമൂൺ പോയിട്ടാ കല്യാണം കഴിച്ചത് പറ 😌

ഞാൻ : അഞ്ഞ ഈ കാമടി ആണോ കാലത്ത് തിന്നാൻ…. 😏

അച്ചു : അമ്മക്ക് തേവയാ ഇത്… അമ്മ അസിങ്കപ്പട്ട ആട്ടോകാരനായി…. 🤣

ഞാൻ : അമ്മ ഞാൻ പോവാണേ

പപ്പ : കഴിക്ക്ണില്ലേ

വേണ്ട ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

അമ്മ : പാവം കൊച്ച് ഡാ നിനക്ക് അവളേം കൂടെ കൊണ്ട് പൊക്കൂടെ

ഞാൻ : ഞാൻ കുളു മണാലിക്കല്ല പോണത്… കാലത്ത് എറങ്ങിയാ എപ്പോ തിരിച്ച് വരും എന്ന് എനിക്കെ അറിയില്ല…

അമ്മ : എന്തോ…. ചെല്ല് ചെല്ല്…

അച്ഛൻ റൂമിന്ന് നടന്ന് വന്നു

ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി….

അയ്യോ പെട്ടെന്ന് അമ്മടെ ഒച്ച വന്നു…

ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മടെ മേലെ ബോധം ഇല്ലാതെ കെടക്കുന്ന പപ്പ….

അച്ഛൻ : എന്താ എന്താ അത്…

അമ്മ : മോൾക്ക് ബോധം പോയി…

അത് പണ്ടേ ഇല്ലല്ലോ….😞

ഞാൻ മെല്ലെ അടുത്ത് പോയി…

പവി ടേബിളിലെ വെള്ളം കൊണ്ട് ഓടി വന്നു…

ചെറിയമ്മ അത് വാങ്ങി അവൾടെ മൊഖത്ത് തളിച്ചു…

പപ്പ ഞെട്ടിയ പോലെ ഒന്ന് വെട്ടിച്ച് കണ്ണ് തൊറന്നു …

പപ്പ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി

അമ്മ : എന്താ കുട്ടാ എന്താ പറ്റിയെ…

ചെറി : ഡാ മിഴിച്ച് നിക്കാതെ വണ്ടി എടുക്ക് ഹോസ്പിറ്റലിൽ പോവാ

ഞാൻ : അത് വേണോ ചുമ്മാ ചുമ്മാ ഹോസ്പിറ്റലിൽ പോണത് ആരോഗ്യത്തിന് നല്ലതല്ല…

ചെറി : ഇത് നിസ്സാര കാര്യം അല്ല…വല്ല ബീ. പ്പി വല്ലതും ആവും…

അമ്മ : ഇതതൊന്നും അല്ല…

അത് പറഞ്ഞ് അമ്മ ഒന്ന് ചിരിച്ചു…

ചെറിയമ്മ : കൊള്ളാ 😂…. ഡാ കള്ളാ…

ഞാൻ : ഹേ കള്ളനാ

ചെറി : എന്ത് ഡീ

ചെറിയമ്മ : പേരപ്പുള്ള

ഞാൻ : എന്റെ ദൈവമേ ഇത് എങ്ങോട്ടാ ഈ പോണത്…. 😨

ഞാൻ തലക്ക് കൈ വച്ചു….

പപ്പ ഒന്ന് ചൊമച്ച് വെള്ളം എടുത്ത് കുടിച്ചു… ചെറി : കള്ള കുട്ടാ ഉമ്മാ

അങ്ങേര് എന്റെ നക്കി വച്ചു…

അയ്യേ…. ചെറി ഇത് ഞാൻ ഒന്ന്

അച്ഛൻ നൈസിന് അവടെ നിന്ന് വലിഞ്ഞു…

ഞാൻ : എനിക്ക് ഒന്ന് പറ

അമ്മ : അതെ കൂടുതൽ ചർച്ച ഒന്നും വേണ്ട ചെലപ്പോ ഇത് വേറെ എന്തെങ്കിലും ആവാ..

ഞാൻ : അതാണ്‌… അല്ലെ…

അമ്മ : ഇതും ആവാ😌

ഞാൻ : അയ്യോ… അല്ല എന്തിന് അയ്..

അമ്മ : എന്തായാലും ഹോസ്പിറ്റലിൽ പോവാ കൊറച്ച് കഴിയട്ടെ… ഒരു ചായ എടുക്കട്ടെ കുട്ടാ

പപ്പ : വേണ്ട ആന്റി….

ഞാൻ : അതെ ചെറി ഞാൻ അപ്പൊ എറങാ….

അച്ഛൻ : ശിവാ ഡാ ശിവ എവട്രാ

ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി

അച്ഛൻ : മോനെ നീയേ ഇന്ന് പോണ്ട

അച്ഛൻ തല താത്തി നിന്ന് എന്നോട് പറഞ്ഞു

ഞാൻ : അയ്യോ അച്ഛാ ഇത് വേറെ എന്തോ ആണ്

അച്ഛൻ : ആയ്‌ക്കോട്ടേ നീ ആ കുട്ടിടെ അടുത്ത് പോ…. നാളെ പോവാടാ

ഞാൻ : ടോറോന്റെ ടയറ് മാറാൻ പോണം വച്ചതാ….

അച്ഛൻ : അത് രായനെ വിടാ… നീ ചെല്ല്….

അച്ഛൻ എന്റെ ബാഗ് പിടിച്ച് വാങ്ങി….

ഞാൻ മെല്ലെ നടന്ന് ഡയനിങ് ടേബിളിൽ പോയിരുന്നു…

അമ്മ : പവി മൂന്നര ആഴ്ചയിലെ അറിഞ്ഞു ഇതിപ്പോ ഒരു മാസം കഴിഞ്ഞില്ലേ… ചെലപ്പോ അതന്നെ ആവും അറിയില്ല ഈശ്വരാ നല്ലതാവണെ…

ഞാൻ : അമ്മാ അമ്മാ 😡

അമ്മ : വരുന്നടാ

അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു

ഞാൻ : അതൊന്നും അല്ലമ്മാ…. ചെ 😣

അമ്മ : ശെരി ടാ നീ എന്തിന് എലിയെ കൂട്ടിലിട്ട പോലെ കാണിക്കുന്നേ…

പവി വന്ന് എന്റെ തോളിൽ കൈ വച്ചു

ഞാൻ തിരിഞ്ഞ് നോക്കി അവളാ കണ്ടതും ഞാൻ ശക്തിയായി അത് തട്ടി….

ഞാൻ : കൂടുതൽ ഒണ്ടാകാൻ വരണ്ട പോ അങ്ങോട്ട്….😡

പവി സൈഡ് ആയി…

കാലത്ത് എണീറ്റ് കുളിച്ചത് മിച്ചം….

ഞാൻ സോഫേല് ഫോണും നോക്കി കാലിന്റെ മേലെ കാലും വച്ച് ഇങ്ങനെ കെടക്കായിരുന്നു….

ശ്രദ്ദിച്ച് പോണം ഡോക്ടറെ കണ്ടതും വിളിക്കണം… പ്രാർത്ഥിച്ചിട്ട് പോയിട്ട് വാ അമ്മ പപ്പടെ കൂടെ നടന്ന് പറഞ്ഞോണ്ട് വന്നു…

പിന്നാലെ പവിയും പവിടെ തോളിൽ കൈ ഇട്ട് ചെറിയും പിന്നാലെ പിന്നാലെ എല്ലാരും വന്നു…

അമ്മ : പിന്നെ മോളെ തണുത്തത് ഒന്നും കഴിക്കല്ലേ…

ഇവരിത് എന്തറിഞ്ഞിട്ടാ…ഞാൻ തല പൊക്കി അവരെ ഒക്കെ ഒന്ന് നോക്കിട്ട് തിരിഞ്ഞ് ഫോണിൽ നോക്കി….

അച്ഛൻ കൈ രണ്ടും ഇടുപ്പിൽ കുത്തി എന്റെ നേരെ നടന്ന് വന്ന് എന്നെ ഒന്ന് നോക്കി… പിന്നെ ഫുൾ ആയി സ്കാൻ ചെയ്തു….

ഞാൻ അത് കണ്ടതും കാല് താത്തി എണീറ്റ് നിന്നു

അച്ഛൻ : എന്താ

ഞാൻ : ഒന്നൂല്ലാ

അച്ഛൻ : പോണില്ലേ

ഞാൻ : പോണ്ടാ പറഞ്ഞു

അച്ഛൻ : ആര്

ഞാൻ: അച്ഛൻ തന്നെ അല്ലെ പറഞ്ഞത്

അച്ഛൻ : അതല്ല കൊച്ചിന്റെ കൂടെ പോണില്ലേ

അത് അമ്മ ആരെങ്കിലും പൊക്കോളും… ഞാൻ സിമ്പിൾ ആയി പറഞ്ഞു

അച്ഛൻ : ഭാഗ്യടെ ഭാര്യ ആണല്ലോ അത്…

ഞാൻ : വേണ്ട ഞാൻ തന്നെ പോവാ കൊഴപ്പില്ല 😊

അച്ഛൻ : വലിയ ഉപകാരം…. 🙏

ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിന്നു

അച്ഛൻ : തിരിഞ്ഞ് കളിക്കാതെ പോടാ കൊച്ച് എത്ര നേരായി നോക്കി നിക്കുന്നു….

ഞാൻ കീ എടുത്ത് വെളിയിലേക്ക് നടന്നു….

ഓടി പോയി ബൈക്കില് കേറി ഇരുന്നു

അച്ഛൻ : എടാ മണ്ടതലയാ ബൈക്കല്ല കാറ്… അയ്യോ ഇവന്റെ തലക്കത്ത് ചളി ആണോ കഷ്ട്ടം…. 😣

ഞാൻ തിരിച്ച് കേറാൻ നിന്നതും പവി കാറിന്റെ കീയും കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു….

ഞാൻ കീ പിടിച്ച് വാങ്ങി പോയി കേറി…

പപ്പ മെല്ലെ നടന്ന് വന്നു അമ്മ അവളെ പിടിച്ചിട്ടുണ്ട്….

അവളെ കാറി കേറ്റി ഇരുത്തി അമ്മ ലോക്ക് ചെയ്തു

ഞാൻ വണ്ടി മുന്നോട്ട് എടുത്തു….

പപ്പ : ശിവാ

ഞാൻ ഒന്ന് നോക്കി

പപ്പ : നമ്മടെ കുഞ്ഞ് വരാൻ പോവാ….

ഞാൻ വണ്ടി അവടെ ചവിട്ടി നിർത്തി….

ബാക്കില് വന്നവൻ ഹോണും അടിച്ചു കൂടെ തള്ളക്കും വിളിച്ചു

ഞാൻ വണ്ടി ഓരത്താക്കി നിർത്തി

പപ്പ : സത്യാ…. 🥹

അവളുടെ കണ്ണുകൾ നിറഞ്ഞു….

ഞാൻ : എന്താ go for it again 😣

പപ്പ എന്റെ കൈ എടുത്ത് അവൾടെ വയറ്റിൽ വക്കാൻ പോയി….

ഞാൻ കൈ പിന്നിലേക്ക് വലിച്ചു….

ഞാൻ : നോ ഞാൻ ഇത് വിശ്വസിക്കില്ല 😨…

പപ്പ : എന്ത് നമ്മടെ കുഞ്ഞ് വരുന്നതോ അതോ നമ്മള് തമ്മിൽ ഒന്നും നടന്നില്ല എന്നതോ

ഞാൻ : നിർത്ത് പ്ലീസ്

ഞാൻ രണ്ട് ചെവിയും പൊത്തി…

പപ്പ : പറയുന്നത് കേക്ക് ടാ

ഞാൻ : ഏയ്‌ കണ്ടവന്റെ കൊച്ചിനെ എന്റെ തലക്ക് വക്കാൻ നോക്കല്ലേ പപ്പ

പപ്പ : എന്താ നീ പറഞ്ഞത് 😡 ഹാ ചെ… എന്നെ ഒന്ന് നോക്കി അടുത്ത സെക്കന്റ്‌ അവൾടെ കണ്ണ് കലങ്ങി….

ഞാൻ : പിന്നെ ഞാൻ എന്ത് പറയാൻ…കൊച്ച് വരാൻ പോവാന്നോ no way dude 😡

പപ്പ : ഓക്കേ കാര്യം പറഞ്ഞാ വിശ്വസിക്കൊ….

ഞാൻ : ഇല്ല നീ എന്നെ പറ്റിക്കാ

പപ്പ : എന്നാ ഇത് കേക്ക് നമ്മടെ കല്യാണ ദിവസം തന്നെ ഞാൻ പരിപാടി തീർത്തു…. കാലത്ത് തൊട്ട് ഗുളിക അടിച്ച് ഓഫായ നിന്നെ ഞാൻ രാത്രി പണിതു…. സോറി പിന്നെ അന്ന് നമ്മള് ആദ്യം ഒരുമിച്ച് കെടന്ന അന്ന് എന്തിന് ഇന്നലെ വരെ 😌….

ഞാൻ : എടി നീ എന്നെ…. 😡

പപ്പ : എനിക്കറിയാ നീ എന്നെ സ്നേഹിക്കില്ല എനിക്ക് നിന്നെ വിട്ട് വേറെ ഒരു ഓപ്ഷനും ഇല്ല… ഇത് ഞാൻ എന്റെ ചെക്കന് തരുന്ന ആദ്യത്തെ സർപ്രൈസ്…. വണ്ടി വിട്…. പത്ത് മാസം കഴിഞ്ഞാ നമ്മടെ ഒരു കൊച്ച് ശിവ അല്ലെങ്കി പൊടി പപ്പ വരും… 😌 ഹാപ്പി….ഇനി നീ എന്നെ എങ്ങനെ ഒഴിവാക്കും എന്നൊന്ന് കാണട്ടെ ടാ എന്റെ കെട്ടിവനെ…. 😉 😘

ഞാൻ അങ്ങനെ തകർന്ന പോലെ ആയി….

ഹോസ്പിറ്റലിൽ എത്തി പപ്പ ആണ് എന്നെ വലിച്ച് ഡോക്ടർടെ അടുത്തേക്ക് കൊണ്ട് പോയത് ഒക്കെ ചത്ത പോലെ ഞാൻ കൂടെ പോയി….

ഹലോ ഹലോ….

പപ്പ എന്നെ തട്ടി ഡോക്ടർ എന്ന് പറഞ്ഞു

ഞാൻ തല പൊക്കി ഒന്ന് നോക്കി…

ഡോക്ടർ : പേടിക്കാൻ ഒന്നും ഇല്ല ബീ പ്പി കേറിയതാ….

അവർ പറഞ്ഞത് എനിക്ക് അമ്മാതിരി സന്തോഷം ആണ് തന്നത്

ഞാൻ അവളെ ഒന്ന് നോക്കി…

പപ്പ എന്നെ നോക്കി കണ്ണടച്ച് കാട്ടി…

ഞാൻ ഡോക്ടർക്ക് നേരെ നോക്കി

ഡോക്ടർ : കുട്ടിക്ക് ഒറക്കം കൊറവാ…. പിന്നെ നല്ല ഫുഡ് കഴിക്കണം കേട്ടോ…. ശെരി കൊറച്ച് മരുന്ന് തരാ വൈറ്റമിൻ ടാബ്‌ലറ്റ്സ്സാ… 😊

മരുന്ന് വാങ്ങി ഞങ്ങള് നേരെ വീട്ടിലേക്ക് പോയി

അമ്മ എന്നെ കണ്ടതും വെളിയിലേക് വന്നു

അമ്മ : പോട്ടെ മോനെ ടൈം ആവുമ്പോ എല്ലാം നടക്കും

ഞാൻ : ഒന്ന് തൊയ്രം തരോ 😡

അമ്മ : ഓ പ്രേതം കൂടിട്ടാണോ വന്നേക്കണെ….

പപ്പ അവരോട് കാര്യങ്ങളെല്ലാം പറയുന്ന നേരം ഞാൻ മേലോട്ട് കേറി പോയി….

അയ്യോ അവള് പോവുമ്പോ പറയുന്ന കേട്ട് കൊല കുലുങ്ങി മൈര് 😨….

രണ്ട് മിനിറ്റ് കഴിഞ്ഞതും പപ്പ കേറി വന്നു

പപ്പ എന്നെ നോക്കി പൊട്ടി ചിരിച്ചു….

പപ്പ : പേടിച്ചോ….

ഞാൻ ഒന്നും പറഞ്ഞില്ല….

പപ്പ : അയ്യോ എന്തായിരുന്നു നിക്കറി മുള്ളിയാ… ആ അവസ്ഥയിൽ എനിക്ക് ചിരി ആണ് വന്നത്….

പപ്പ : എന്താ മോനെ ഇഷ്ട്ടായോ എന്നെ… ഉം 😊

ഞാൻ ഒന്നും പറഞ്ഞില്ല അത് എനിക്ക് എന്നോട് തന്നെ ഒള്ള ചോദ്യം ആണ്…

പപ്പ : എന്നാലേ ഇത് കേക്ക് എന്നിട്ട് വണ്ടർ അടി….😌

ഞാൻ അവളെ ഒന്ന് നോക്കി

പപ്പ : ഞാൻ മയങ്ങി വീഴുന്ന പോലെ ആക്റ്റിങ് ചെയ്തതാവാം ബോധം വന്നപ്പോ ചെറിയ നാണം കാണിച്ച് നിന്റമ്മക്ക് ഞാൻ ഗർഫിണി ആണെന്ന് ഒരു സംശയം ഉണ്ടാക്കിയതാവാ…. ഇതൊക്കെ ചെയ്തത് നിന്നെ വെളിയിലേക്ക് വിടണ്ടാ എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടും ആവാ….ഇതിനെല്ലാം കാരണം എനിക്ക് നീ ശിവ എന്ന എന്റെ ചക്കര ആ തെണ്ടിയുമായി തെണ്ടുന്നത് ഇഷ്ട്ടമല്ലാത്തതും ആവാ…. 🤣

പപ്പ തപ്പ് കൊട്ടി ചിരിച്ചു….

ഞാൻ ഒരു എക്സ്പ്രഷനും ഇല്ലാതെ അവളെ നോക്കി ഇരുന്നു….

പപ്പ : തല്ലണോ തല്ലിക്കൊ എന്നാലും ഞാൻ വിടില്ല നീ വെളിയിലേക്ക് പോവാന്ന കാര്യം ചിന്തിക്കേ വേണ്ട …. 😊

ഞാൻ വീണ്ടും ഒരു എക്സ്പ്രഷൻ പോലും മാറാതെ അവളെ നോക്കി ഇരുന്നു

പപ്പ : വല്ലതും പറ 😡

ഞാൻ എണീറ്റ് അവൾടെ നേരെ പോയി

പപ്പ എന്നെ നോക്കി മെല്ലെ പിന്നിലേക്ക് നീങ്ങി

ഞാൻ അവൾടെ കൈ പിടിച്ച് എന്റെ അടുത്തേക്ക് വലിച്ചു

പപ്പ കൈ പിന്നിലേക്ക് വലിച്ചു…

ഞാൻ : എനിക്കറിയാ ഈ വീട്ടി ഞാൻ ഇല്ലെങ്കി നിനക്ക് ഫുൾ ബോർ ആണ്… പോട്ടെ ഞാൻ എങ്ങോട്ടും പോണില്ല….

ഞാൻ അവൾടെ കൈ എന്റെ കൈയ്യോട് കോർത്ത് പിടിച്ച് അവളെ നോക്കി….അടുത്ത സെക്കന്റ്‌ അവളെ ഞാൻ ശെരിക്കും കെട്ടിപ്പിടിച്ചു….

പപ്പ എന്നെ പിന്നിലേക്ക് ഉന്തി….

That’s okey.

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….

ഇവന് വെള്ളിടി വെട്ടിയൊ എന്ന പോലെ അവളെന്നെ ഒന്ന് നോക്കി…

ഞാൻ : നോക്കണ്ട… എനിക്കറിയാ ഒരാവേശത്തിന് എന്നോടുള്ള ദേഷ്യം കൊണ്ട് എടുത്ത് ചാടിയ കുറ്റബോധം ആണ് നിനക്ക്… 😊 വല്ല കാര്യം ഒണ്ടോ…

ഞാൻ വെളിയിലെക്ക് എറങ്ങി ദിവാനിൽ പോയി കെടന്നു…. ഒറ്റ ഒറക്കം… എണീറ്റത് താഴെ ബഹളം കേട്ടിട്ട്…

ഞാൻ മെല്ലെ താഴേക്ക് പോയി ആദ്യം തന്നെ കണ്ടത് ആ മൈരൻ കിച്ചുനെ….

പവിടെ ചുറ്റും നടപ്പാ അവൻ…. ഇനി എന്ത് പവി 😏🙏

എന്നെ കണ്ടതും അവൻ എന്റെ അടുത്തേക്ക് വന്നു

കിച്ചു : അളിയാ ഒന്നും പേടിക്കാൻ ഇല്ല കൊച്ചല്ലേ മെല്ലെ മതി… അതാ നല്ലത്…

ഞാൻ അവനെ ഒന്ന് നോക്കി

പപ്പ : കിച്ചു പോടാ അങ്ങോട്ട്….

എപ്പോ വന്നു ഞാൻ ചിരിച്ചോണ്ട് ചോദിച്ചു…

കിച്ചു : കൊറച്ച് നേരായി…

ആഹാ ഇവടെ ഒണ്ടോ

ആന്റി ഹോളിൽ നിന്ന് ഡയനിങ് ഏരിയയിലേക്ക് നടന്ന് വന്നു….

ഞാൻ : മച്ചാ 😂

ആന്റി : മച്ചാ 🤣 നമസ്ക്കാരം 🙏…

ഞാൻ : വാങ്ക വാങ്ക….😂 🙏 വണക്കോം…

ഞങ്ങള് ഹൈ ഫൈ അടിച്ചു….

കിച്ചു : പപ്പു അമ്മക്ക് നമ്മളെ ഒന്നും വേണ്ട ഇപ്പൊ

ആന്റി : ഓ 🙄

ഞാൻ : എന്ത് മോക്ക് വൈയ്യ പറഞ്ഞപ്പോ വന്നതാ

ആന്റി : ഗുഡ് ന്യൂസ് ആണെന്ന് വിചാരിച്ചാ മിസ്സായി….

ഞാൻ ഒന്ന് ചിരിച്ചിട്ട് പപ്പേ നോക്കി…

പപ്പ ചിരിച്ചോണ്ട് നോക്കി നിക്കാ….

ഞാൻ : കഴിച്ചോ വല്ലതും

ആന്റി : ആ ആഹ് അച്ഛ വിളിച്ച് പറഞ്ഞപ്പോ ഞാൻ കോളേജിൽ ആയിരുന്നു അയ്യോ ഒന്നും പറയണ്ട അവടെ ഒരു പുതിയ സാധനം വന്ന് കേറി എന്റെ ക്ലാസ്സില് അവനെ സീനിയറ് പിള്ളര് കേറി തല്ലി ആകെ ബഹളം ആയിരുന്നു…. അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ ലീവ് ഇട്ടിട്ട് ഇങ് വന്നു…

പപ്പ : കഴിക്കാൻ തരട്ടെ ടാ

ഞാൻ : വേണ്ട പിന്നെ മതി

ആന്റി : പപ്പ 😡 എടാ പോടാ വിളി വേണ്ട…

പപ്പ : ഓ 🙄

ഞാൻ : ഇല്ല ആന്റി വിളിച്ചോട്ടെ 😊

കിച്ചു : അതാണ്‌ അളിയൻ മാസ്…

പപ്പ : കഴിക്കാ വാ മൂന്ന് മണി കഴിഞ്ഞു….

ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു….

ആന്റി എന്റെ അടുത്തായി ഇരുന്നു….

പപ്പ എനിക്ക് വെളമ്പാൻ നിന്നു

ഞാൻ : വേണ്ട ഞാൻ എടുത്തോളാ

ആന്റി : നല്ല പോലെ ഫുഡ് കഴിക്കണേ മോനെ രണ്ടാളും….

ഞാൻ ഒന്ന് ചിരിച്ച് തല ആട്ടി…

ഞാൻ : ഞാൻ ആവശ്യത്തിന് ഫുഡ് ഒക്കെ കഴിക്കുന്നുണ്ട് ആന്റി…

പപ്പ : മുട്ട വേണോ

ഞാൻ : വേണ്ട വേണ്ട….

അമ്മ : ഓ എണീറ്റോ 🙄

ഞാൻ : വേറെ പണി വേണ്ടേ

അമ്മ : ഉം ഉം.. കഴിക്ക്….

ആന്റി : പിന്നെ എന്തുണ്ട് വിശേഷം

ഞാൻ : ഓ അവടെ ചെറിയ ചെറിയ സീൻ ഒണ്ട് അത്ര തന്നെ… ഇന്ന് കാലത്ത് ഞാൻ എറങ്ങിയതാ

ആന്റി : അപ്പഴാ ലെ

ഞാൻ : അമ്മ…. അമ്മാ

പപ്പ : എന്തേലും വേണോ

ചെറിയമ്മ അങ്ങോട്ട് വന്നു

ചെറിയമ്മ : എന്നാ ടാ

ഞാൻ : ഇച്ചു…. പപ്പക്ക് ഡോക്ടർ സാപ്പാട് കണ്ട്രോൾ പണ്ണ സൊണ്ണാങ്ക

ചെറിയമ്മ : എന്നാച്ച്…

ഞാൻ : ഇല്ല കഞ്ഞി കൊടുക്കാം പറഞ്ഞു ഉപ്പ് ഇല്ലാത്തത് പിന്നെ നോ ജങ്ക് നോൺ കൊറച്ച് ദിവസത്തെക്ക് വേണ്ട പറഞ്ഞു…

പപ്പ : ഇതൊക്കെ എപ്പോ പറഞ്ഞു

ഞാൻ : പറഞ്ഞല്ലോ ആ മരുന്ന് തന്നപ്പോ നേഴ്സ് പറഞ്ഞു… ചിക്കൻ കഴിക്കണ്ട ഫിഷ് ആണേ ഫ്രൈ വേണ്ട കറി അല്ലെങ്കി പുളി വച്ചത്…

ആന്റി : കേട്ടോ പപ്പ നിനക്ക് ഇച്ചിരി വെളിയിലെ തീറ്റ എടുക്കുന്നത് കൂടുതലാ…

ഞാൻ : പപ്പക്ക് കണ്ണീച്ചോര ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്

ആന്റി : 🤣

ഞാൻ : അതായത് കണ്ണ് നോക്കിട്ട് ബ്ലഡ് കൊറവാന്ന്…. 😆

പപ്പ : ഹഹഹഹ ശിവാ… 🤣

ആന്റി എന്റെ തോളിൽ തല ചാരി….

അമ്മ പായസം എടുത്തോണ്ട് അങ്ങോട്ട് വന്നു

അമ്മ : ഇതാ ചേച്ചി കാലത്ത് മോൾക്ക് വൈയ്യാതെ വന്നപ്പോ ഒണ്ടാക്കിയതാ….ഓ ഇവടെ വേണ്ടല്ലോ

ആന്റി എന്റെ നേരെ തിരിഞ്ഞ് നോക്കി

ആന്റി : ഇഷ്ട്ടല്ല പായസം

ഞാൻ : ഉംച്ച്…. എനിക്ക് സ്വീറ്റ്സ് ഇഷ്ട്ടല്ല….

ആന്റി : ശേ… നല്ലതാ…അല്ല ലക്ഷ്മി നമ്മക്ക് എക്സ്ചേഞ്ച് ചെയ്താലോ എനിക്ക് ഇയാളെ തന്നേക്ക് ഞാൻ കിച്ചുനെ തരാ….

അവരെന്താ ഉദ്ദേശിച്ചത് എന്ന് ഇപ്പൊ ജനിച്ച കുട്ടിക്ക് വരെ മനസ്സിലാവും….

അമ്മ : ഓ അതിനെന്താ ചേച്ചി എടുത്തോ സന്തോഷം ഒന്നും തരണ്ട വേണേ കാശ് അങ്ങോട്ട് തരാ….

നൈസ് വൺ അമ്മ ആ indirect attack -ന്റെ കൊമ്പ് ഒടിച്ച് വിട്ടു…

പവി അത് വഴി അടുക്കളയിലേക്ക് പോയി

ആന്റി : പവിക്ക് കോളേജ് ഇല്ലേ മോനെ

പവി : ഇല്ല ഇന്ന് ലീവ് എടുത്തു…

കിച്ചു : അല്ലെങ്കിലും കോളേജി പോയിട്ടേനും ഒരു കാര്യവും ഇല്ല.. കല്യാണം കഴിച്ച് സെറ്റിൽ ആവുന്നതാ നല്ല….അല്ലെ അളിയാ

ഞാൻ : അതെ അതെ…. പിന്നെ വല്ല പണി അറിയോങ്കി സെറ്റിൽ ആവാ അല്ലെങ്കി തെണ്ടണ്ടി വരും… എന്നെ പോലെ…. 😊

ആന്റി : എന്റെ മക്കള് സൂപ്പറല്ലേ….

അമ്മ അടുക്കളയിലേക്ക് പോയി….

കിച്ചു : ആന്റി ഇത്തിരി വെള്ളം

അവൻ അമ്മടെ പിന്നാലെ പോയി

ആന്റി : മച്ചാ…. പപ്പ വല്ലതും പറഞ്ഞോ

ഞാൻ : എന്ത് പറഞ്ഞോന്ന് പാർട്ണർ

ആന്റി : അല്ല പവിക്കും കിച്ചുനും

ആന്റി മെല്ലെ മെല്ലെ കാര്യത്തിലേക്ക് വന്നു

ഞാൻ : ആ അച്ഛൻ പറഞ്ഞു….

ആന്റി : ആണോ 😃 എന്താ തന്റെ അഭിപ്രായം

പവി അവന്റെ ശല്യം കാരണം ആണ് തോന്നുന്നു വെളിയിലേക്ക് വന്നു

ഞാൻ : അയ്യോ ആന്റി പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ അച്ഛൻ പറയും…

ആന്റി : താൻ പറ ഡോ തനിക്ക് ഓക്കേ ആണോ

ഞാൻ : എനിക്ക് എന്താ… സന്തോഷം ഒരേ ഫാമിലി അറിയാവുന്ന ആള്കള് അതല്ലേ സേഫ്….

പപ്പ അത്ഭുതത്തോടെ എന്നെ നോക്കി…

ആന്റി : ആണോ…

പവി തകർന്ന പോലെ എന്നെ നോക്കി….

ഞാൻ അവളേ ഒന്ന് നോക്കി പുച്ഛിച്ച് ആന്റിയേ നോക്കി ചിരിച്ചു…

ഞാൻ ഇപ്പൊ വരാമേ ആന്റി….

ആന്റി : എങ്ങോട്ടാ

ഞാൻ : അന്ന് പറഞ്ഞില്ലേ സുഖിയൻ അത് വാങ്ങിച്ചിട്ട് വരാ

ആന്റി : പോയിട്ട് വാ….

ഞാൻ പേഴ്‌സ് എടുക്കാൻ മേലോട്ട് പോയി….

റൂമിൽ കേറി പേഴ്‌സ് എടുത്ത് തിരിഞ്ഞതും പപ്പ കേറി. വരുന്നു

കേറി വന്ന പാടെ അവളെന്നെ വന്ന് വരിഞ്ഞ് മുറുകി…

പപ്പ : താങ്ക്സ് താങ്ക്യൂ സോ മച്ച്…

പപ്പ എന്റെ നെഞ്ചിൽ തല അമർത്തി പറഞ്ഞു….

ഞാൻ അവളെ പിടിച്ച് മാറ്റി

ഞാൻ : ഞാൻ ചതിക്കില്ല എന്ന് ഒറപ്പ് ഇറ്ക്കാ 😊

പപ്പ : അമ്മക്ക് വാക്ക് കൊടുത്താ ദാറ്റ്സ്സ് ദ എന്റ് എനിക്കറിയാ… 🥹

ഞാൻ ലുങ്കി എടുത്ത് ചുറ്റിക്കൊണ്ട് നടന്നു…

കൊറേ നേരം ഇങ്ങനെ പോയി…

ഒരേ ചർച്ച ആയിരുന്നു അവടെ ഒരു ഭാഗത്ത് അച്ഛൻ ചെറി അമ്മായി അപ്പൻ

അച്ഛന്റെ റൂമില് ആന്റി ചെറിയമ്മ പവി കിച്ചു പപ്പ

ഞാൻ ഫോൺ നോക്കി ഇരുന്നു….

അച്ചു എന്റെ അടുത്ത് വന്ന് കെടന്നു

ഞാൻ : എന്നടാ പോയി പടി ടാ

അച്ചു : പോടാ

ഞാൻ : ആമാ കീഴെ എന്ന ഓട്ത്….

അച്ചു : എന്ന അന്ത അണ്ണൻ പെരിയ സൊമ്പ് തങ്ക കട്ടിണ് അക്കാവും ഉന്നോട മാമിയും പെരിയമ്മാക്ക് ഐസ് വക്ക്ത്…

ഞാൻ : അപ്പടിയാ….

അച്ചു : ഡേയ് അന്താളെ പാത്താ എന്തോ പോലെ ഒണ്ട് ടാ…

ഞാൻ : എന്ത് പോലെ തോന്നുന്നു

അച്ചു : അണ്ണാ തപ്പാണെണച്ചിടാതെ

ഞാൻ : സുമ്മാ സൊല്ല്

അച്ചു : തർകുറി മാരിയേ

അവൻ മെല്ലെ മെല്ലെ പറഞ്ഞു…

ഞാൻ : ഇറ്…. പപ്പയോട് പറയാ നിക്ക് 😂😂😂

അച്ചു : സൊല്ലിക്കൊ….😏

അപ്പൊ തന്നെ പപ്പ റൂമിലേക്ക് കേറി വന്നു

അച്ചു : ഡേയ് സൊല്ലാതെ ചെല്ലോ…. 😨

അവൻ എണീറ്റ് വെളിയിലേക്ക് നടന്നു…

അച്ചു : ഹായ് അക്കാ…

പപ്പ ഒന്ന് ചിരിച്ച് എന്റെ അടുത്തേക്ക് വന്നു

പപ്പ : അതെ കഴിക്കാൻ പോവാ വാ

ഞാൻ : ഞാൻ പിന്നെ വരാം

പപ്പ : അതല്ല പൊറത്ത് പോവാന്ന് കഴിക്കാൻ….

ഞാൻ :എന്താ അങ്ങനെ

പപ്പ : അല്ല എല്ലാരും കൂടെ വെളിയില് പോയി കഴിക്കാൻ….

ഞാൻ : ഞാൻ ഇല്ല ഒരു മൂഡില്ല

പപ്പ : വാ ഡോ പ്ലീസ് എനിക്ക് വേണ്ടി

ഞാൻ : ചെ 🙄

പപ്പ : അടിപൊളി ദിവസം അല്ലെ പ്ലീച്ച്…. 😍

ഞാൻ : ശെരി

പപ്പ : ഇത് മതി വാ പെട്ടെന്ന് പോയിട്ട് വരാ…

ഞാൻ അവൾടെ കൂടെ താഴോട്ട് എറങ്ങി….

ഞാൻ : പാർസൽ വാങ്ങി കൊണ്ട് വന്നാ പോരെ….

നല്ല തെരക്ക് കാണും

ഞാൻ ചെറിയെ നോക്കി പറഞ്ഞു

അച്ചു : ആമാ അച്ഛ

അവസാനം അത് തന്നെ തീരുമാനം ആയി.

ഞാനും അച്ചുക്കുട്ടനും കൂടെ പോയി ഫുഡ് ഒക്കെ വാങ്ങി കൊണ്ട് വന്നു…

അച്ഛൻ അങ്കിള് ചെറി ആന്റി കിച്ചു അഞ്ച് പേരും കഴിക്കാൻ ഇരുന്നു

കിച്ചു : അളിയൻ വാ കഴിക്കാ….

ഞാൻ : വേണ്ട ഞാൻ പിന്നെ ഇരുന്നോളാ….

കിച്ചു : എന്നാ പവി ഇരിക്ക്

പവി : വേണ്ട ചേട്ടാ

ആന്റി എന്തോ സിഗ്നൽ അങ്കിളിന് കൊടുക്കുന്നത് കണ്ടു

അങ്കിൾ : ആ ശങ്കരാ

അച്ഛൻ ഒന്ന് മൂളി

അങ്കിൾ : ഞാൻ പറഞ്ഞ കാര്യം എന്തായി

അച്ഛൻ : ഏത് കാര്യം താൻ ദിവസം വിളിച്ച് വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നുണ്ടല്ലോ ഇതിലേതാ 😂

അങ്കിൾ : അല്ല കുട്ടികൾടെ കാര്യം….

അച്ഛൻ : താൻ തെളിച്ച് പറ കിട്ടി ചട്ടി പറഞ്ഞിട്ട്

അങ്കിൾ : അല്ല കിച്ചുന് പവി മോളെ ആലോചിക്കുന്ന കാര്യം….

അച്ഛൻ എന്നെ ആണ് നോക്കിയത് ഞാൻ കൈ അഴിച്ച് നേരെ നിന്നു…

അച്ഛൻ : അത് നോക്കാല്ലോ ടൈം ആവട്ടെ ആലോചിക്കാൻ ടൈം താടോ

അങ്കിൾ : എന്താ ആലോചിക്കാൻ അത് പറ താൻ

അച്ഛൻ : ഭാഗ്യ വെള്ളം….

അമ്മ വെള്ളം എടുത്തോണ്ട് ഓടി വന്നു….

അച്ഛൻ : ഭാഗ്യാ

അമ്മ : ആഹ്

അച്ഛൻ : ഇവര് പവിടെ കാര്യം ചോദിക്കുന്നു

അമ്മ : ആഹ് 🙂

അച്ഛൻ : എന്താ തനിക്ക് തോന്നുന്നേ

അമ്മ : നിങ്ങള് പറ

അച്ഛൻ : എടൊ പഠിത്തം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ പിന്നെ ഞങ്ങള് അത് അത്ര വലിയ കാര്യം ആക്കിയില്ല

അങ്കിൾ : അതിന് മോളെ ചന്ദ്രനിലേക്ക് കേറ്റി വിടാൻ ഒന്നും അല്ലല്ലോ… പഠിക്കാൻ കോളേജ് അവടേം ഒണ്ടല്ലോ പപ്പ ദേ ഇവടെ ചേർന്നില്ലേ അതെ പോലെ തന്നെ….

അച്ഛൻ : അല്ല ഡോ ഇത്

അങ്കിൾ : തനിക്ക് എന്റെ മോനെ ഇഷ്ട്ടം അല്ലെ

അച്ഛൻ : അയ്യോ അങ്ങനെ ഒന്നൂല്ലാ ആർക്കും ഇഷ്ട്ടകേട്ടോന്നും ഇല്ല….

അങ്കിൾ : വേണ്ട ചോദിക്ക് എല്ലാരോടും ചോദിക്ക്… എന്താ വച്ചാ പപ്പക്ക് പവിയെ ഇഷ്ട്ടായി കിച്ചുനെ കാളും അവള് പറയുന്നതാ ഞങ്ങള് നോക്കാ എന്താ വച്ചാ അവന് നല്ലത് ഏതാ ചീത്ത ഏതാ എന്നൊക്കെ നോക്കുന്നത് മോളാ…

പപ്പ : 😊

അച്ഛൻ : പറയാൻ ഒന്നൂല്ലാ ഞാൻ എന്റെ അളിയനോടും ചേച്ചിയോടും കൂടെ ഒന്ന് പറഞ്ഞിട്ട് പറയാ

അങ്കിൾ : നിങ്ങടെ തീരുമാനം പറ ഡോ ആദ്യം തനിക്ക് ബുദ്ദിമുട്ട് ആണ്… മോനെ ശിവ മോന് ഇതില് വല്ല ബുദ്ദിമുട്ട് ഒണ്ടോ

പെട്ടെന്ന് അങ്കിൾ എന്റെ നേരെ നോക്കി ചോദിച്ചു

ഞാൻ ഒന്ന് ഞെട്ടി എന്താ പറയാ

പപ്പയും ആന്റിയും പവിയും ഒക്കെ എന്നെ ആണ് നോക്കിയത്

ഞാൻ : അയ്യോ അങ്കിളെ പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ ഞാൻ ഒന്നും പറയാറില്ല അതില് 😏

അമ്മ എന്നെ സങ്കടത്തോടെ നോക്കി

അങ്കിൾ : താൻ ചേട്ടൻ അല്ലെ പറ

ഞാൻ : അന്ന് രാത്രി തന്നെ അച്ഛൻ പറഞ്ഞു അങ്കിള് ഇന്ന പോലെ ഉള്ളത് പറയാലോ ഞാൻ വേണ്ടെന്നാ പറഞ്ഞെ

എല്ലാരും എന്നെ ഞെട്ടി തരിച്ച് നോക്കി….

പ്രേത്യകിച്ച് ആന്റി….

ഞാൻ : എന്താ വച്ചാ പവി ഈ മോഡേൺ ഒന്നും അല്ല കിച്ചു ആണേ ഒരു പാർട്ടി ഫ്രീക്ക് അപ്പൊ അവര് തമ്മില് ഒരിക്കലും വൈബ് സെറ്റ് ആവില്ല എന്ന് എനിക്ക് തോന്നി അതെ പോലെ അവക്ക് ഈ ക്രൗട് പറ്റില്ല കിച്ചു ആണേ വല്ലാത്ത ഒരു ഫ്രണ്ട്സ് സർക്കിൾ ഒള്ള ആളാ…. അവക്ക് പൊരുത്തം ആവില്ല എന്ന് എനിക്ക് തോന്നി ഞാൻ വേണ്ട പറഞ്ഞു അതിന്റെ പേരിൽ സാമാന്യം വലിയ അടി തന്നെ ഞാനും അച്ഛനും കൂടെ ഒണ്ടായി😊

അങ്കിൾ : ഇതൊന്നും

ഞാൻ : നിങ്ങക്ക് അറിയില്ല എന്ന് എനിക്ക് അറിയാ പക്ഷെ മറക്കാൻ അന്യർ ഒന്നും അല്ലല്ലോ നിങ്ങളും എന്റെ അച്ഛനും അമ്മയും പോലെ തന്നെ….അതോണ്ടാ ഞാൻ പറഞ്ഞത്… പക്ഷെ ലാസ്റ്റ് വഴക്ക് കഴിഞ്ഞപ്പോ എന്തെ പവിക്ക് കൊഴപ്പില്ല ഇത് അപ്പൊ പിന്നെ എനിക്കെന്താ…. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…

പവി ഒഴികെ എല്ലാർടെ മുഖതും ചിരി വന്നു….

അങ്കിൾ : അത്രേ ഒള്ളോ….

ഞാൻ : ആ പവിക്ക് ഓക്കേ ആണേ അതെ പോലെ ഈ ഈ…. ഹൈ എന്തായിരുന്നു

പപ്പ : കിച്ചു

ഞാൻ : ആ കിച്ചു കിച്ചുന് ഓക്കേ ആണേ അച്ഛനോട് സംസാരിച്ചാ മതി 😊… എനിക്ക് ഇഷ്ട്ടകേടൊന്നും ഇല്ല അച്ഛനും അമ്മേം കൂടെ ചെയ്തോളും… 😊

അങ്കിൾ : അതാ… 😂 കണ്ടോ ഇങ്ങനെ വേണം ജിൽ ജിൽന്ന്….

അച്ഛൻ : ശിവാ നാളെ വണ്ടി കിട്ടും പണിക്ക് വേണ്ട പ്ലാൻ ഒക്കെ ചെയ്യാൻ തൊടങ്ങിക്കൊ…

അച്ഛൻ കൂട്ടം മാറ്റാൻ ശ്രമം നടത്തി….

ഞാൻ : കാലത്ത് പോവാച്ഛ…

അമ്മ : ഏയ്‌ വേണ്ട കൊച്ചിന് ഒന്നാമത് വൈയ്യ നീ പോയാ ശെരി ആവില്ല….

ഞാൻ : എന്നാ അമ്മ പോ

അമ്മ : ചോറും കൂട്ടാനും പാത്രം കഴുകല് പിള്ളേർക്ക് ടിഫൻ വീടും മുറ്റവും തൂക്കല് പിന്നെ തുണി കഴുകാൻ ഇടല് അത് കഴിഞ്ഞാ അത് വിരിച്ച് ഇടല് ഇതെല്ലാം നീ ചെയ്താ ഞാൻ ബാക്കി ഒക്കെ ചെയ്യാ…

ഞാൻ : 😨🙏വേണ്ട….

അച്ഛൻ : എന്നാ നീ വരണ്ട ഞാൻ പോയി കാര്യം ഒക്കെ നോക്കാ രണ്ട് ദിവസം കഴിഞ്ഞ് പതുക്കെ പോയാ മതി….

ആന്റി : എന്നാ പപ്പ കൊറച്ച് ദിവസം അവടെ വന്ന് നിക്ക് കിച്ചു കാണും അതാവുമ്പോ….

ഞാൻ ഒന്നും പറഞ്ഞില്ല

പപ്പ : വേണ്ടമ്മ…

എന്റെ ഫോൺ റിങ് ആയതും ഞാൻ വെളിലേക്ക് നടന്നു…

ഇന്ദ്രൻ ആയിരുന്നു അത്

ഞാൻ : ഹലോ മച്ചാ

ഇന്ദ്രൻ : മച്ചാ നിന്റെ വണ്ടിക്ക് അല്ലെ കോളേജില് മറ്റന്നാ ഓട്ടം

ഞാൻ : ആ കാണും

ഇന്ദ്രൻ : ഋഷിയേ മുട്ടിയ ചേട്ടന്മാര് അതില് ഒണ്ട് ഞാൻ : ഓഹോ 😂

ഇന്ദ്രൻ : അപ്പൊ അപ്പൊ 😂

ഞാൻ : അപ്പൊ അപ്പൊ ഡ്രൈവർ ശിവറാം

ഇന്ദ്രൻ : യേ ബോയ്… 😂

ഞാൻ : എന്തായാലും വന്നിരിക്കും….

ഇന്ദ്രൻ : ശെരി…

ഞാൻ : നീ എവടെ

ഇന്ദ്രൻ : ഞാൻ ഫ്രണ്ടിന്റെ വീട്ടില് അന്ന് വന്നില്ലേ വിക്രം അവന്റെ കൂടെ…

ഞാൻ : ശെരി…. ഞാൻ വരാ….

കൊറേ കഴിഞ്ഞ് അവര് എറങ്ങാൻ നിന്നു…

ആന്റി : ഇനി എപ്പഴാ വരുന്നേ

ഞാൻ : വരാ😊

ആന്റി : അതെ അന്നത്തെ ആ കൗണ്ടർടെ വീട്ടിലെ വെളമ്പ് കഥ ബാക്കി പറഞ്ഞില്ല…

ഞാൻ : പിന്നെ പറയാ…

പപ്പ : 😃

ആന്റി : ശെരി അപ്പൊ

അവര് യാത്ര പറഞ്ഞ് എറങ്ങി

പപ്പടെ മുഖം സന്തോഷം കൊണ്ട് നെറഞ്ഞ് നിക്കാ…

ഞാൻ മെല്ലെ ഉള്ളിലേക്ക് നടന്നു….

അച്ചു : ഡേയ് അവ തലയിലെ ഗുണ്ടേ തൂക്കി പോട്ടിട്ടിയെ ടാ…

അച്ഛൻ : ശിവാ

ഞാൻ തിരിഞ്ഞ് ലുങ്കി കാലോണ്ട് പൊക്കി എടുത്തിട്ട് വിളി കേട്ടു

അച്ഛൻ : എന്താ ഇപ്പൊ ഒരു മനം മാറ്റം…

ഞാൻ : ഞാൻ ഇപ്പൊ പറഞ്ഞില്ലേ അതാ കാര്യം പിന്നെ അവക്ക് ഇഷ്ട്ട കൊറവില്ലെ നടക്കട്ടെ…. അവൻ ഒരു പാർട്ടി ഫ്രീക്ക് ആണ് ഇവളൊ അതാ ഞാൻ വേണ്ട പറഞ്ഞത് അത്ര ഒള്ളൂ പവിക്ക് ഇഷ്ട്ട കൊറവ് ഇല്ലാത്ത സ്ഥിതിക്ക് ബാക്കി അച്ഛൻ അമ്മ ചെറി.. യച്ഛൻ ചെറിയമ്മ ഒക്കെ കൂടെ പ്ലാൻ ചെയ്തോ… 😊

അച്ഛൻ ഒന്ന് മൂളി എന്റെ തോളിൽ തട്ടി ഉള്ളിലേക്ക് നടന്നു…

അമ്മ പിന്നാലെ വന്ന് എന്റെ കവിളിൽ കൈ വച്ച് പിച്ചി കൈ ചുണ്ടിൽ വച്ചു…

അമ്മ : അയ്യോ ചക്കര….

അമ്മ ദൃഷ്ട്ടി പൊട്ടിച്ചിട്ട് അച്ഛന്റെ പിന്നാലെ പോയി….

പപ്പ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിക്കൊണ്ട് നടന്നു

പവി മാത്രം ദേഷ്യം സങ്കടം ഒക്കെ കൂടെ ഒള്ള നോട്ടം

ഞാൻ : അച്ചു നമ്മക്ക് ഒരേ പോലെ ഒള്ള ഡ്രസ്സ്‌ ഇടാട്ടാ

അച്ചു : ഡേയ് നീ ആ ബോഫെ പണിക്ക് പോണില്ല ഇപ്പോ ഒരേ ഡ്രസ്സ്‌ ഇടാൻ…. 🤣

ഞാൻ : വേണ്ടെങ്കി വേണ്ട….

ഞാൻ രണ്ടിനേം നോക്കി പുച്ഛിച്ഛ് അടുക്കളയിൽ പോയി

ഡയിനിങ് ഏരിയ എത്തിയതും ഞാൻ അമ്മയും അച്ഛനും കൂടെ ഒള്ള സംസാരം കേട്ടു

അച്ഛൻ : എന്താ ഡോ നമ്മടെ മോന് വല്ല ഇടിയും വന്ന് കൊണ്ടോ

അമ്മ : നിങ്ങക്ക് മാത്രെ അവനെ പിടിക്കാത്തതൊള്ളൂ….

അച്ഛൻ : ഉവ്വ്….

അമ്മ : ആ വർഷ ചേച്ചി ഒക്കെ എന്ത് കാര്യം ആയിട്ടാ പറയുന്നേ അറിയോ

അച്ഛൻ : ഇവടെ പിടിച്ച് ഇരുത്തി നോക്ക് അപ്പൊ അറിയും….

അമ്മ : രാമു ഇത്ര വെട്ക്ക്ന്ന് അവരോട് കാര്യം പറയും ന്ന് ഞാൻ വിചാരിച്ചില്ല

അച്ഛൻ : ഞാനും വല്ലാതെ ആയി

ചെറി : അയ്യോ അത് ഫുൾ ആക്റ്റിങ് നിങ്ങടെ ഒക്കെ മുന്നില് അവനെ ഒരു മനുഷ്യനെ പേടി ഇല്ല….

അമ്മ : നിങ്ങളെ കാണുമ്പോ മാത്രം പുലി പൂച്ച ആവുന്നതാ

അച്ഛൻ : നന്നായി വരട്ടെ

അച്ഛൻ വെളിയിൽ വന്നതും എന്നെ കണ്ട് പേടിച്ചു….

അച്ഛൻ : ന്ത്‌ ടാ

ഞാൻ : ഉംച്ച് തല വെട്ടി…. കാണിച്ചു

പപ്പ : 🤭

അച്ഛൻ : കെടക്കാൻ ആയില്ലേ

ഞാൻ : പോയി

അച്ഛൻ : ആ കൊച്ച് നിക്കുന്ന കണ്ടില്ലെ പോ വേഗം

ഞാൻ തിരിഞ്ഞ് മേലേക്ക് നടന്നു

അച്ഛൻ പപ്പേ നോക്കി കണ്ണ് ഇറുക്കി ചുമ്മാ പറഞ്ഞു…

പപ്പ ചിരിച്ചോണ്ട് എന്റെ പിന്നാലെ കേറി…

ഞാൻ അവള് വരുന്നതിന് മുന്നേ താഴെ വിരിച്ച് കെടന്നു….

ഡോർ അടയുന്ന ഒച്ച കേട്ടു കൊറച്ച് നേരം കഴിഞ്ഞതും എന്റെ മേലെ ഒരു കൈ വന്ന് മെല്ലെ തട്ടി അത് എന്റെ പ്രതികരണം നോക്കി നോക്കി എന്നെ മൊത്തം ആയി ചുറ്റി….

പപ്പ : ഡ്രൈവറേ

ഞാൻ ഒന്നും പറഞ്ഞില്ല

പപ്പ : ഡ്രൈവറേ

ഞാൻ : എന്താ

പപ്പ : എന്തോ ആലോചിച്ച് കെടക്കാ

ഞാൻ : അതെ ഒന്ന് കേറി കെടക്കോ പ്ലീസ്

പപ്പ : എന്താ പറ ആദ്യം

ഞാൻ : പവിടെ ഇഷ്ട്ടം ഒക്കെ ഓർത്ത് കെടന്നതാ….

പപ്പ : അതിന് എന്റെ കൈയ്യില് ഒരു വഴി ഒണ്ട്

ഞാൻ : എന്താ അത്

പപ്പ എന്റെ കൈയ്യിൽ കേറി കെടന്നു

പപ്പ : നമ്മക്ക് അങ്ങോട്ട് ഷിഫ്റ്റ്‌ ആവാ അതാവുമ്പോ അവരും കാണും നമ്മക്കും കൂടെ പോവുമ്പോ നമ്മള് ഹാപ്പി അവരും ഹാപ്പി….

ഞാൻ : അല്ല ഞാൻ എന്തിനാ വരുന്നേ

പപ്പ : പിന്നെ

ഞാൻ : അതിന് അടുത്ത മാസം നിന്റെ ടൈം കഴിയില്ലേ

പപ്പ : എന്ത്

ഞാൻ : ഹാ നമ്മള് തമ്മി ഒള്ള ഡീൽ വച്ചിട്ട് അടുത്ത മാസം നീ പോവാ എന്നല്ലേ പറഞ്ഞെ….

പപ്പ ചാടി എണീറ്റു….

അവള് പോയി ലൈറ്റ് ഇട്ട് വന്നു

ഞാൻ എണീറ്റ് ഇരുന്നു….

പപ്പ : കൊമടി അടിച്ചതാണോ

ഞാൻ : അല്ല കാര്യം പറഞ്ഞതാ

പപ്പ : അപ്പൊ ഈ കാണിക്കുന്നത്

ഞാൻ : അത് നീ എന്നോട് കാണിക്കുന്ന എന്താണോ അത്ര തന്നെ 😊

പപ്പ : ഓ അപ്പൊ ഡ്രാമ ആയിരുന്നു ഇതൊക്കെ

ഞാൻ : പപ്പാ 😊

പപ്പ : വിളിക്കരുത് അങ്ങനെ

ഞാൻ : നീ ഇരിക്ക് പറയട്ടെ

പപ്പ ദേഷ്യത്തോടെ നോക്കി നിന്നു

ഞാൻ : ഇരിക്ക് പപ്പ ഞാൻ പറയട്ടെ

പപ്പ : ഇത്ര സ്നേഹത്തോടെ വിളിച്ചിട്ട് ചങ്കി കുത്താൻ നിനക്ക് എങ്ങനെ പറ്റുന്നു ശിവാ 😣

ഞാൻ : ഇരിക്ക് പപ്പാ പ്ലീസ്

പപ്പ തറയിൽ വന്നിരുന്നു

ഞാൻ : ഇത് കേക്ക്… നിനക്ക് എന്നെ എന്റെ രീതികളെ എടുക്കാൻ പറ്റില്ല….

പപ്പ : ആര് പറഞ്ഞു

ഞാൻ : എനിക്കറിയാ… അതായത് എന്നോട് ഒള്ള ദേഷ്യം കൊണ്ട് എന്നെ നശിപ്പിക്കാൻ വേണ്ടി ജീവിതം നശിപ്പിച്ച് സ്വയം ഉരുകി തീരും നീ പപ്പ…. അത് വേണ്ട എനിക്ക് നീ എന്നോട് ചെയ്ത ഒന്നും കാര്യം അല്ല മറന്നേക്കാം നമ്മക്ക് നീ എന്നെ വിട്ട് പോണം….

പപ്പ : എങ്ങനെ പറയാൻ പറ്റുന്നു നിനക്ക്

ഞാൻ : എന്ത്

പപ്പ : നിനക്ക് എന്നെ പിടിക്കില്ല അതന്നെ

ഞാൻ : അതെ സത്യം തന്നാ നീ നിന്നിലെ നീ നിനക്ക് ഒരിക്കലും പറ്റുന്ന ഒന്നല്ല ഞാൻ ഞാൻ ചെയ്യുന്നത് നിനക്ക് ഇഷ്ട്ടം അല്ല അത് നിനക്ക് വേണ്ടി മാറ്റാൻ എനിക്ക് പറ്റില്ല….

പപ്പ : വേണ്ട ആര് പറഞ്ഞു മാറ്റാൻ

ഞാൻ : നീ പൊക്കെ ഒന്ന്….

പപ്പ : ഞാൻ പറഞ്ഞില്ലേ അത് പോലെ മതി ശിവ….

ഞാൻ : നടക്കില്ല എനിക്ക് പറ്റില്ല നീ ശെരി ആവില്ല വെറുതെ ജീവിതം കളയാ നീ… ഇത് കേക്ക് എനിക്ക് തെറി കേട്ട് നല്ല ശീലം ആണ് വേണേ ഞാൻ തന്നെ ഇത് എന്റെ മണ്ടക്ക് എടുത്ത് വക്കാ പോരെ…

പപ്പ : നടക്കില്ല

ഞാൻ : 😡… 🙄 😊 പപ്പ ഇത് കേക്ക് നിനക്ക് ഇന്ദ്രുനെ ഇഷ്ട്ടം അല്ല അത് ഒള്ളതാണെ… പറ

പപ്പ : അത് പോലെ അല്ല ഇത്….

ഞാൻ : അതെ… ഇതും അതും ഒന്നാ ഇത് കേക്ക് ഇന്ദ്രു ആരാ എന്താ എന്ന് നിനക്ക് അറിയില്ല പക്ഷെ നിനക്ക് അവനെ ഇഷ്ട്ടം അല്ല നിനക്ക് ഇഷ്ട്ടം അല്ല എന്നത് കൊണ്ട് അല്ലെങ്കി നീ എന്റെ ഭാര്യ ആയത് കൊണ്ടോ ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല അവൻ അവൻ മാത്രം അല്ല ആരും…. അത് പ്രശ്നം ആവും നിനക്ക് ഇഷ്ട്ടം ആവില്ല ഞാൻ അവന്റെ കൂടെ പോണത് നീ ഇന്ന് കാണിച്ച പോലെ വല്ലതും ചെയ്യും അത് എനിക്ക് ഇഷ്ട്ടം ആവില്ല ഇന്ന് പിടിച്ച് നിന്ന പോലെ എനിക്ക് എപ്പഴും കണ്ട്രോൾ കിട്ടില്ല ഞാൻ കൈ വീശി ഒന്ന് ചെലപ്പോ തരും എന്തിന് വെറുതെ നിന്നെ പോലെ നല്ല പഠിച്ച കുട്ടികളെ കെട്ടാൻ മാത്രം വേണ്ടി ജീവിക്കുന്ന കൊറേ ഡോക്ടർമാർ അല്ലെങ്കി എഞ്ചിനീർമാർ ഒണ്ടാവും നീ സൂപ്പറാ നിനക്ക് സുഖം ആയി ഇനിയും ചെക്കന്മാരെ കിട്ടും…. ഞാൻ ഇങ്ങനെ…. 😊

പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു….

അവൾടെ പല്ല് ഉള്ളിൽ പൊട്ടി പൊടിയുന്ന ഒച്ച കേക്കാ…

പപ്പ : ഈ പറഞ്ഞത് ഇതോടെ തീരണം ഇനി ഇത് പറഞ്ഞാ നീ തീരും…. നിനക്ക് വേണ്ട പോലെ ജീവിക്കാൻ എനിക്ക് പറ്റും…. എന്നെ ഒണ്ടാക്കി രക്ഷപെടാൻ ആണ് പ്ലാൻ എങ്കി… മറന്നോ ശിവ നീ…

അവളെന്നെ ഉന്തി എണീറ്റ് ലൈറ്റ് ഓഫ് ആക്കി ബെഡിൽ കേറി കെടന്നു….

ഞാൻ പോയി ലൈറ്റ് ഇട്ടു….

പപ്പാ പപ്പാ

പപ്പ : എന്താ

ഞാൻ : മരുന്ന് 😊

അവളെന്നെ തുറിച്ച് നോക്കി

പപ്പടെ കണ്ണിന്റെ അറ്റത്ത് നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് കവിളിൽ കൂടെ ഒഴുകി വീണു….

അവളെന്റെ വയറ്റിൽ തല അമർത്തി കരയാൻ തൊടങ്ങി….

എന്ത് തേങ്ങക്കാ ഇതെന്ന് മാത്രം അറിയില്ല… ചെയ്യാൻ പോവുന്ന പാപത്തിന്റെ മുൻ‌കൂർ കുമ്പസാരം ആണോ ഇനി…. 🙏

ഒരു മിനിറ്റ് അങ്ങനെ തന്നെ നിന്ന് പപ്പ എന്നെ വിട്ട് മാറി മരുന്ന് വാങ്ങി കഴിച്ചു….

ഞാൻ ഒരു ചിരി ചിരിച്ചിട്ട് ലൈറ്റ് ഓഫ്‌ ആക്കി വന്ന് കെടന്നു….

എന്ത് ചെയ്തിട്ടും വിഴുന്നില്ല പണ്ടാരം ഞാൻ വന്ന ദേഷ്യം തലേണ എടുത്ത് കടിച്ച് തീർത്തു….

> കാലത്ത് പപ്പ എണീക്കുമ്പോ ശിവ ഇല്ല….ഫ്രഷ് ആയി താഴോട്ട് പോയി പപ്പ ഹോളിൽ തല ഇട്ടു നോക്കി ചെറിയച്ഛൻ മാത്രം അവടെ ഒണ്ട്…

പപ്പ നേരെ അടുക്കളയിൽ പോയി അവടേം ഇല്ല….

അമ്മ : മോള് എണീറ്റോ

പപ്പ : ഗുഡ് മോർണിംഗ് ആന്റി

അമ്മ : ഗുഡ് മോർണിംഗ്….

പപ്പ : ശിവ എവടെ ആന്റി

ചെറിയമ്മ : അവൻ പോയല്ലോ മോനെ

പപ്പ : എങ്ങോട്ട് 😳

ചെറിയമ്മ : അവൻ അഞ്ചരക്ക് തന്നെ പോയി….മോനോട് പറഞ്ഞില്ലാ

പപ്പ : ഇല്ല….

ചെറിയമ്മ : ആ മോള് ഒറങ്ങുന്ന കൊണ്ടാവും….

പപ്പ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു

പപ്പ നേരെ റൂമിൽ പോയി ഫോൺ തപ്പി എടുത്ത് ശിവക്ക് വിളിച്ചു….

പപ്പ : ശിവ എവടെ പോയതാ

ഞാൻ : ഞാൻ എറണാകുളം എത്തി പിന്നെ വിളിക്കാ…. ശെരി…

( എറങ്ങി പോ നായിന്റെ മോനെ കാലത്ത് തന്നെ പഴി എടുക്കാൻ പപ്പ ഇന്ദ്രന്റെ സംസാരം കേട്ടു )

ഫോൺ അപ്പൊ തന്നെ കട്ടായി….

അവൾക്ക് വന്ന ദേഷ്യത്തിന് കണക്കില്ല….

ഉച്ചക്ക് അമ്മ പറഞ്ഞ് വണ്ടി വന്ന കാര്യം അവരൊക്കെ അറിഞ്ഞു…. അങ്ങനെ രാത്രി അച്ഛൻ വന്ന് അമ്മേ വിളിക്കും

അച്ഛൻ : വണ്ടി കണ്ടില്ലേ

അമ്മ : കൊള്ളാല്ലേ

അച്ഛൻ : ഉച്ചക്ക് തന്നെ പണി തൊടങ്ങി…രാമു അവടെ ഒണ്ട് ഞാൻ പോയിട്ടാ വന്നെ

അമ്മ : കൊച്ച് വരില്ലേ ഇന്ന്

അച്ഛൻ : ഇല്ല പെട്ടെന്ന് വണ്ടി എറക്കാൻ ഒള്ളതാ നൈറ്റ് ഒക്കെ പണി ഒണ്ട്…. അവൻ അവടെ തന്നെ ആണ് ഞാൻ പോവുമ്പോ ബസ്സിന്റെ അടിയിൽ കെടപ്പൊണ്ടായിരുന്നു….

ചെറി കാർ ലോക്ക് ചെയ്ത് കേറി വന്നു

ചെറി : എന്തൊക്കെ പറഞ്ഞാലും അവന് വണ്ടികളോട് നല്ല ഇഷ്ട്ടം ഒണ്ട് ആത്മാർത്ഥമായ പണി എടുക്കൽ….

അച്ഛൻ : അതല്ലേ അവനെ തന്നെ ഞാൻ അങ്ങോട്ട് വിട്ടത്….

ചെറി : വരയും കുത്തും ഒക്കെ ആയിട്ട് അവടെ ഒണ്ട്….മറ്റേ നാദേട്ടന്റെ മോനും അവടെ തന്നെ ഒണ്ട്

അമ്മ : ആര് ഇന്ദ്രുവോ

അച്ഛൻ : ആ

അമ്മ : 😊

പപ്പ : 😡 😏

അച്ഛൻ : പിന്നെ മോളെ അവൻ രണ്ട് ദിവസം വരില്ല….

പപ്പ ഒന്ന് ചിരിച്ച് കാട്ടി…

> ഇതേ ടൈം അങ്ങ് എറണാകുളത്…..

പണി വയറിങ് എല്ലാം പറഞ്ഞ് കൊടുത്ത് ഞങ്ങള് എറങ്ങി….

ഇന്ദ്രൻ : ടാ മറ്റന്നാ ട്രിപ്പ്‌ പോവില്ലേ നീ

ഞാൻ : പിന്നെ പോവാതെ…. നീ സീൻ വിട് മച്ചാ പെടക്കാ

ഇന്ദ്രൻ : ഇത് കേക്ക് മൈരേ… അതില് റഫീഖ് പറഞ്ഞ് ഒരുത്തൻ ഒണ്ട് അവൻ ആണ് നിന്റെ ഭാര്യടെ കൈക്ക് കേറി പിടിച്ചത് വാങ്ങി കൂട്ടിയത് ഒക്കേ… 🤣

ഞാൻ : 🙄

അങ്ങനെ ഞങ്ങള് നേരെ ചെറിയച്ഛന്റെ വില്ലയില് പോയി സെറ്റിലായി….

കുളിച്ച് കഴിച്ച് അവടെ തപ്പിയപ്പോ സൂര്യ വാങ്ങി വച്ച കുപ്പി ഇരിക്കുന്നു പിന്നെ അത് ഞാൻ അത് എടുത്ത് ഒരു റൗണ്ട് അടിച്ചിട്ട് ഞങ്ങള് കെടന്നു….

കാലത്ത് എന്നെ വർക്ക് ഷോപ്പിൽ വിട്ടിട്ട് അവൻ എങ്ങോട്ടോ പോയി….

വൈകീട്ട് ആയി അവൻ വരുമ്പോ

ഇന്ദ്രൻ : എന്തായി

ഞാൻ : ഏതാണ്ട് കഴിഞ്ഞു

ഇന്ദ്രൻ : പിന്നെ സൊനടെ അപ്പൻ വന്നു

ഞാൻ : എന്നിട്ട്

ഇന്ദ്രൻ :അവർക്ക് സമ്മതം ആണ് വീട്ടിലേക്ക് വരാൻ പറഞ്ഞു അവളോട്

ഞാൻ : നോക്കിക്കോ അയാള് ഊമ്പിക്കും

ഇന്ദ്രൻ : ഏയ്‌…. പിന്നെ സോന അമ്മു ഒറ്റക്കായത് കൊണ്ടാ ഇന്ന് സ്റ്റേ അടിക്കുന്നെ ജാനു വേറെ മറ്റന്നാ പോവും അതോണ്ട് അവള് കാലത്ത് പോയി… ഞാൻ നാളെ നിന്നെ കേറ്റി വിട്ടിട്ട് പെടക്കും…

ഞാൻ : ഓക്കേ വാ

ഇന്ദ്രൻ : ടാ മതി കാലത്ത് ട്രിപ്പ്‌ ഒള്ളതല്ലേ നേരത്തെ വീട് പിടിക്കാ….

> 21 : 00

രാത്രി വീട്ടിൽ അച്ഛൻ വന്നു

പപ്പ വെളിയിൽ ഇരിക്കുന്ന കണ്ട് അച്ഛൻ ചിരിച്ച് ഉള്ളിലേക്ക് കേറി

അമ്മ : അതെ അവൻ വിളിച്ചിട്ട് എടുക്കുന്നില്ല

അച്ഛൻ : ആ എന്നെ വിളിച്ചിരുന്നു

അമ്മ : എന്താ

അച്ഛൻ : അത് നാളെ ട്രിപ്പ്‌ പോവാ അതോണ്ട് നേരത്തെ കെടക്കാ പറഞ്ഞു

അമ്മ : നിങ്ങക്ക് വേണ്ട പറഞ്ഞൂടെ

അച്ഛൻ : അതല്ല ഡോ രാജന്റെ കൈയ്യില് ജാക്കി വീണു നീരും വേദനയും ഒക്കെ എന്ന്

അമ്മ : എങ്ങോട്ടാ

അച്ഛൻ : അത് അടുത്ത് തന്നെ താൻ ചോറ് വെളമ്പ്

അടുത്ത ദിവസം ഉച്ചക്കാ ഞാൻ എങ്ങോട്ടാ പോയത് എന്ന് എല്ലാരും അറിഞ്ഞത്….

അമ്മ ചാടി കുത്തി നടക്കുന്നുണ്ട്

ചെറിയമ്മ : ഒന്ന് സമാദാനം ആയി ഇരിക്ക് ചേച്ചി

അമ്മ : ഈ ചെക്കനോട് ഞാൻ പലവട്ടം പറഞ്ഞതാ ഈ വണ്ടി എടുത്ത് തെണ്ടാൻ നിക്കല്ലേ എന്ന് അപ്പൻ ആണേ കയറും ഊരി വിട്ടിരിക്കാ മോനെ….

അമ്മ : നിനക്ക് ഒന്നും പറയാൻ ഇല്ലേ മോനെ….

പപ്പ : ഞാൻ പറഞ്ഞാ ഒന്നും കേക്കില്ല ആന്റി…. ആന്റി ഈ കൂട്ട്കെട്ടാ അവനെ നശിപ്പിക്കുന്നത്…

അമ്മ : അതൊന്നും കൊഴപ്പം അല്ല ഒള്ളത് വച്ച് മെച്ചം ആണ് അവന്റെ കൂട്ടുകാര്….

പപ്പ : അല്ല ആന്റി ശിവക്ക് അവര് കഴിഞ്ഞേ ആരും ഒള്ളൂ

അമ്മ : ഈ കൊച്ച് എന്തൊക്കെ ആണ് പറയുന്നേ അവൻ അടിച്ച് പൊളിക്കാൻ പോയതല്ല മോളെ… ബസ് എടുത്ത് മൈസൂർ പോയി കേട്ടില്ലേ

പപ്പ : 🙄….

ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി….

രണ്ട് ദിവസം പപ്പക്ക് ശിവടെ ഒരു വിവരവും ഇല്ലായിരുന്നു….വീട്ടിലുള്ളവര് പറയുന്ന കേട്ടിട്ടാ കാര്യം ഒക്കെ അറിയുന്നേ

ശനിയാഴ്ച രാത്രി പപ്പടെ ഫോൺ റിങ് ചെയ്തു അവളത് എടുത്ത് നോക്കി….

തന്റെ കുടുംബത്തിൽ നടന്ന മോശം കാര്യം ഒക്കെ ഓർത്ത് സങ്കടപ്പെട്ട് കെടന്ന പപ്പ സ്വബോധത്തിലേക്ക് തിരിച്ച് വരായിരുന്നു…

അവൾ ഫോൺ എടുത്ത് നോക്കി

ശിവ പപ്പ അറിയാതെ പറഞ്ഞു…

ഹലോ ഹലോ… ശിവാ

ഞാൻ : ഹലോ

പപ്പ : എവടെ ആണ് നീ….

ഞാൻ : അത് ഇരിക്കട്ടെ നീ എന്തിനാ അമ്മൂന്റെ ഫ്ലാറ്റിൽ പോണേ…. ഹാ

പപ്പ : നീ എവടെ ആണ് ശിവ

ഞാൻ : പപ്പാ…. നീ അമൃത ആയിട്ടുള്ള കമ്പനി വിട്ടോ ഇന്ദ്രന് അത് ഇഷ്ട്ടല്ലാ എന്റെ വായിൽ ഇരിക്കുന്നത് കേക്കാൻ നിക്കരുത് കേട്ടല്ലോ…. മേലാൽ അങ്ങോട്ട് പോയാ

പപ്പടെ കൺഡ്രോൾ പോയി

ഞാൻ : ഹലോ

പപ്പ : പറ 😡

ഞാൻ : ഇന്ദ്രു എന്നെ വിളിച്ച് പറഞ്ഞു…. നിനക്ക് അവർടെ കാര്യത്തിൽ കേറി തല ഇടാൻ ഒള്ള ഒരു കാര്യവും ഇല്ല യോഗ്യതും ഇല്ല കേട്ടല്ലോ…. കേട്ടൊന്ന്

പപ്പ : മൂന്ന് ദിവസം ചത്തോ ജീവനോടെ ഒണ്ടോ എന്ന് നോക്കിയോ ടാ നീ 😡….ഇതിനാണോ ഇപ്പൊ വിളിച്ചത്

ഞാൻ : അതെ നീ കൂടുതൽ ഒന്നും പറയണ്ട എന്തിന് പപ്പ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ

പപ്പ : ഒന്ന് പോവോ വച്ചിട്ട്

ഞാൻ : നിനക്ക് മണ്ടക്ക് കേറാൻ തന്നെ അല്ലെ എന്റെ തല ഒള്ളത് പിന്നെ എന്തിനാ ദേ അവന് ദേഷ്യം വന്നാ പറഞ്ഞില്ല വേണ്ട…. എന്നോട് പറഞ്ഞോണ്ട് വരണ്ട പിന്നെ

പപ്പ : ഓ…. അപ്പൊ നാളെ ആ തെണ്ടി എന്നെ അടിച്ചാ പോലും നീ ചോദിക്കില്ല അല്ലെങ്കി നിന്നോട് പറഞ്ഞോണ്ട് വരണ്ട എന്ന് അങ്ങനെ അല്ലെ നീ പറഞ്ഞത്…

ഞാൻ : നിന്റെ കൈയ്യിലിരിപ്പിന്റെ ആവും അല്ലാതെ എന്ത്….

പപ്പ : ശെരി നല്ലതാ സന്തോഷം…

ഞാൻ : അങ്ങനെ അല്ല ഒന്ന് അടങ് പ്ലീസ്

പപ്പ : ഇനി നീ മിണ്ടണ്ട പിന്നെ ഞാൻ എന്ത് ചെയ്യണം എന്ന് നീ പറയണ്ട കേട്ടല്ലോ ഞാൻ എനിക്ക് സൗകര്യം ഒള്ള പോലെ ചെയ്യും…. അവള് ഫോൺ കട്ടാക്കി

സണ്ടേ രാത്രി ട്രിപ്പ് കഴിഞ്ഞ് വന്ന് തിങ്കൾ കാലത്ത് ഞാൻ വീട്ടിലേക്ക് പോയി…

കാലത്ത് തന്നെ അമ്മടെ വായിൽ ഒള്ളത് മുഴുവൻ കേട്ടു….

അമ്മ : രാമു ഞാൻ പലവട്ടം പറഞ്ഞു വണ്ടി എടുക്കരുത് എന്ന്

ഞാൻ : പോട്ടെ മമ്മി ട്രിപ്പ്‌ കാൻസൽ ആയാ നമ്മൾ എങ്ങനെ ജീവിക്കും മല്ലൈയ്യാ….

അമ്മ : എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ്‌ മന്തബുദ്ദി

ഞാൻ : പറന്നില്ലേ ഞാൻ….ആയിരം ആയിരത്തി അഞ്ഞൂറ് സ്പ്പീഡിലാ വണ്ടി ഓടിയത്

അമ്മ : നീ കൂടുതൽ എന്നെ പറ്റിക്കാൻ നോക്കണ്ട ആ വലത് വശത്ത് ഒള്ള സൂചി അല്ലേ അത് ഇരുന്നൂറ്റി ഇരുപത് വരെ പോവു….

ഞാൻ : എന്റമ്മോ ഇതെപ്പോ

അമ്മ : ഞാനെ കാറും കരിക്കും ഒക്കെ ഒള്ള വീട്ടി തന്നെ ജീവിച്ചത് കേട്ടല്ലോ

ഞാൻ : ശെരി…. ശെരി… 🙏

ഞാൻ സോഫയിൽ കേറി കെടന്നു….

അമ്മ : ചായ തരട്ടെ…

ഞാൻ : വേണ്ടമ്മ

ടാ

അമ്മ വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു….

ഞാൻ തല പൊക്കി മടിയിൽ വച്ചു

വല്ലാത്ത തണുപ്പ് ഒറക്കം വരുന്ന പോലെ മണ്ടക്കകത്തെ ചൂട് കമ്മി ആയ പോലെ….

രണ്ട് പേരും വഴക്കാണോ.. അമ്മ എന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു….

ഞാൻ : ഇല്ലല്ലോ

അമ്മ : മോള് മൊത്തത്തിൽ കിളി പോയി നടപ്പാ ചോദിച്ചപ്പോ കരഞ്ഞോണ്ട് കേറി പോയി….

ഞാൻ : അത് ചെലപ്പോ വീട്ട്കാരെ മിസ്സ്‌ ചെയ്യുന്ന കൊണ്ടാവും….

അമ്മ : എന്നാ പോയിട്ട് വാ

ഞാൻ : എങ്ങോട്ട്

അമ്മ : അവൾടെ വീട്ടിലേക്ക്….

ഞാൻ : പിന്നെ എനിക്കൊന്നും വൈയ്യ വേണേ കൊണ്ടാക്കാ….

അമ്മ : ഉം…. എന്താ വച്ചാ ചെയ്യ്….

പെട്ടെന്ന് അച്ഛൻ അങ്ങോട്ട് വന്നു

ഞാൻ എണീറ്റ് നിന്നു

അച്ഛൻ : വന്നോ…. ഉം എന്തായി

ഞാൻ : പൈസ കിട്ടി… ഇതാ

ഞാൻ പൈസ അച്ഛന് കൊടുത്തു

അച്ഛൻ : അതിന്റെ പണി എവടെ വരെ എത്തി

ഞാൻ : ലൈറ്റ് പിന്നെ സ്പീക്കർ കേറ്റണം ഇന്ന് കിട്ടും

അച്ഛൻ : എത്ര ആയി

ഒറ്റ സെക്കന്റ്‌

ഞാൻ ഫോൺ എടുത്ത് ബിൽ കാണിച്ച് കൊടുത്തു

അച്ഛൻ : ഇത്തിരി കൂടുതൽ ആണല്ലോ ഇത്

ഞാൻ : ഇല്ല അത് ഇപ്രാവശ്യം സിസ്റ്റം കേറ്റി പുതിയത്…. സ്പീകർ എണ്ണം കൂട്ടി…..

അച്ഛൻ ഒന്ന് മൂളി….ഇന്നാ പൈസ വച്ചോ

ഞാൻ : വേണ്ട

അച്ഛൻ : വച്ചോ ടാ ശമ്പളം ആയിട്ട് കണ്ടാ മതി വച്ചോ….

ഞാൻ : താങ്ക്സ്… 😌

അമ്മ : 😝

അച്ഛൻ ഒന്ന് ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി പോയി….

അമ്മ : ശമ്പളം ഒക്കെ ആയല്ലോ

ഞാൻ : അമ്മക്ക് എന്താ വേണ്ടത്

അമ്മ : ഒന്നും വേണ്ട കളയാതെ വച്ചോ പൈസ

ഞാൻ : എന്നാലൂം

അമ്മ : വേണ്ട മുത്തേ നീ വച്ചോ

ഞാൻ : എന്നാ അമ്മ ഇത് വച്ചോ….

ഞാൻ അത് ഫുൾ അമ്മടെ കൈയ്യിൽ കൊടുത്തു….

അമ്മ : 🥹

ഞാൻ : പിന്നെ എനിക്ക് ഒറു കുപ്പി വാങ്ങാൻ പൈസ വേണം

അമ്മ : ഏതാ ബ്രാന്റ്

ഞാൻ : ഞാൻ എല്ലാം അടിക്കും… 😌

അമ്മ : നായെ… 🫤

ഞാൻ : എന്റെ പൈസ ഞാൻ വാങ്ങും

അമ്മ : ചൂലെവടേ 🤣

ഞാൻ : ലച്ചു ഞാനെ കൊറച്ച് കഴിഞ്ഞാ പോവും….

അമ്മ : എങ്ങോട്ടോ പോ… ഇന്നാ ഈ പൈസ കൊണ്ട് അക്കൗണ്ടിൽ ഇട്….

ഞാൻ : വേണ്ടേ അപ്പൊ

അമ്മ : ഓ വേണ്ട

ഞാൻ : അല്ല അമ്മ ഇത്ര പൈസ ഒന്നും ഒരുമിച്ച് കണ്ട് കാണില്ലല്ലോ വച്ച് തന്നതാ

അമ്മ : മോനെ രാമു

ഞാൻ : എന്താമ്മാ

അമ്മ : വയറ് നെറച്ച് തരണോ

ഞാൻ : വേണ്ട 😝

അമ്മ : കേറി പോ അപ്പൊ…

പ്രേമിക്കുമ്പോ നീയും ഞാനും നീരിൽ വീഴും പൂക്കൾ….

പാട്ടും പാടി ഞാൻ റൂമിലേക്ക് കേറി പോയി…

എന്റെ റൂമി പോവാൻ എനിക്ക് തീരെ താൽപ്പര്യം ഇല്ല പവിടെ റൂമിലേക്ക് പോവാൻ മനസ്സും….

പവി അതോ പപ്പ…

പപ്പ ഞാൻ സ്വയം പറഞ്ഞിട്ട് റൂമിലേക്ക് കേറാൻ നോക്കി

നാശം ഡോർ ലോക്ക്….

എനിക്ക് പോവേം വേണം ഒറക്കം വരുന്നു മൈര്…. 🙏

ഞാൻ പിന്നെ സ്റ്റെപ്പിൽ തന്നെ ഇരുന്നു….

അല്ലെങ്കി വേണ്ട തിരിച്ച് പോവാ…. അതാ നല്ലത് അവടെ പോയി കുളിക്കാ….

ഞാൻ എണീറ്റതും പപ്പ ഡോർ തൊറന്നതും ഒരുമിച്ച്…

അവളെന്നെ കണ്ട് ഒരു അത്ഭുതവും ഇല്ലാതെ ഇങ്ങനെ നോക്കി

ഞാനും ഒന്ന് നോക്കി താഴോട്ട് എറങ്ങി നടന്നു….

അമ്മ അമ്മാ…. ഞാൻ വിളിച്ച് പറഞ്ഞു

അമ്മ : എന്താ ടാ

ഞാൻ : ഞാൻ എറങാ….

അമ്മ : എന്താ കാര്യം

ഞാൻ : ഇല്ല പോട്ടെ പണി ഒണ്ട്…

ചെറിയമ്മ : കഴിക്കാ ടാ ദോസ തറെ…

ഞാൻ : ഉം വേണാ… ണാൻ കെളമ്പറെ….

ചെറിയമ്മ : ചെരി… ടൈമ്ക്ക് സാപ്പ്ട് കണ്ണാ…

ഞാൻ : ആ

അമ്മ : ചായ വേണോ… ഞാൻ : വേണ്ട….

ഞാൻ തിരിഞ്ഞ് നടന്നതും പവി മുന്നിലും അവൾടെ പിന്നിലായി പപ്പയും സ്റ്റെപ് എറങ്ങി വരുന്നു

ഒരാൾക്ക് വെഷമം മറ്റൊരാൾക്ക് എന്താ എന്ന് പോലും മനസ്സിലാകുന്നില്ല

ഞാൻ രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു…

സിറ്റ് ഔട്ട്‌ എത്തിയതും അച്ഛൻ എതിരെ വന്നു

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി

അച്ഛൻ : എങ്ങോട്ടാ

ഞാൻ : പോവാ

അച്ഛൻ : എങ്ങോട്ട്

ഞാൻ : വർഷാപ്പില്

അച്ഛൻ : വേണ്ട

ഞാൻ : അയയ്യോ പണി ഒണ്ട്

അച്ഛൻ : ഇങ്ങോട്ട് വന്നെ

അച്ഛൻ പറഞ്ഞോണ്ട് ഉള്ളിലേക്ക് കേറി

ഞാൻ പിന്നാലെ പോയി…

അച്ഛൻ നടന്ന് അടുക്കളയിലേക്ക് കേറി….

അച്ഛൻ : ആ ഭാഗ്യ

അമ്മ : ഓ

അച്ഛൻ : അതെ കൃഷ്ണൻ വിളിച്ചിരുന്നു

ഞാൻ ഒന്ന് ശ്രദ്ദിച്ച് നോക്കി

അച്ഛൻ : അവര് ഇന്ന് വരുന്നുണ്ട്….

എനിക്ക് അപ്പഴേ മനസ്സിലായി….എന്റെ നെഞ്ച് കലങ്ങി…. വെളിയിൽ കാണിച്ചില്ല പക്ഷെ

അമ്മ : എന്താന്നെ കാര്യം

അച്ഛൻ : ചെറിയ പെണ്ണ് കാണൽ പോലെ….

അമ്മ : അയ്യോ

അച്ഛൻ : എന്താ

അമ്മ : അല്ല വന്ന് പോയിട്ട് പറയായിരുന്നു നിങ്ങക്ക്…. 😡

പപ്പ ഒന്ന് ചെറുതായി ചിരിച്ചു….

അച്ഛൻ : താൻ ഒന്നും അറിയണ്ട ഒരുങ്ങി നിന്നാ മാത്രം മതി… മോളെ ഇന്ദു ഒന്നും പേടിക്കണ്ട ഇവടെ വേണ്ട ഫുഡ് ഞാൻ ഉച്ചക്ക് പറഞ്ഞ് വച്ചിട്ടുണ്ട് അത് ടൈം ആവുമ്പോ വരും…. പേടിക്കണ്ട

അമ്മ : അത് നന്നായി…. 😊

അച്ഛൻ : പെട്ടെന്ന് ആയിക്കോട്ടേ….

ഞാൻ : അമ്മാ ഞാൻ എറങാ അപ്പൊ

അച്ഛൻ : പറഞ്ഞത് മനസ്സിലായില്ലേ അപ്പൊ വായിന്ന് കേട്ടാല്ലേ അറിയൂ എന്നാ

ഞാൻ : ഞാൻ നിന്നിട്ട് എന്തിനാ ഇപ്പൊ

അച്ഛൻ : ശബ്ദം താത്തടാ 😡

ഞാൻ : സോറി

അച്ഛൻ : നിന്റെ അനിയത്തിടെ പെണ്ണ് കാണൽ ആണ് ഇന്ന്

ഞാൻ : അച്ഛൻ തന്നെ അല്ലെ പണ്ട് പറഞ്ഞിട്ടുള്ളത് നമ്മക്ക് നമ്മടെ ജോലി ആണ് കാര്യം എന്നാലെ നമ്മക്ക് വെല കാണു എന്നാലേ ഫങ്ഷന് ഒക്കെ പോവുമ്പോ മര്യാദ കിട്ടു എന്ന്…

അച്ഛൻ : അത് അല്ല അത്….

ഞാൻ : ഇത് പെണ്ണ് കാണൽ അല്ലെ അത് ഞാൻ ഇല്ലെങ്കിലും നടക്കും….

അച്ഛൻ : എടാ മോനെ എനിക്ക് അറിയാ അന്ന് ഞാൻ പറഞ്ഞത് നിന്റെ ഉള്ളിൽ കെടന്ന് പൊകയാണ് അത് തന്നെ ആണ് കാര്യം

അമ്മ : അതെ അതെ അന്ന് രാത്രി അവരോട് പറഞ്ഞത് ഒക്കെ അതിന്റെ തന്നെ ആണ്

ഞാൻ ഒന്ന് പുച്ഛിച്ചു എന്നിട്ട് ചുറ്റും നോക്കി…

അച്ഛൻ : പേടിക്കണ്ട ഇത് കല്യാണം ഒറപ്പിക്കൽ ഒന്നും അല്ല അവക്ക് പ്രായം ആയില്ലേ അപ്പൊ ഇത് പോലെ ആലോചന ആയിട്ട് കൊറേ പേര് വരും…. നിനക്ക് പെട്ടെന്ന് ഒറ്റ അടിക്ക് ജാക്ക്പോട്ട് അടിച്ച പോലെ എല്ലാർക്കും നടക്കോ….പിന്നെ നിന്റെ ഭാര്യ വീട്ടുകാർ ആയത് കൊണ്ട് മാത്രം കൊറച്ച് ഗ്രാന്റ് ആക്കുന്നു….കേട്ടോ മോളെ മോൾടെ വീട്ടീന്ന് ആയ കൊണ്ട് മാത്രം ഗ്രാന്റ് ഫങ്ഷൻ ആണ്…. കേട്ടല്ലോ 😉🙂

പപ്പ : ശെരി അങ്കിൾ… 😃

ഇവരിത് എന്ത്‌ കോപ്രായാ കാണിക്കുന്നേ ഞാൻ മനസ്സിൽ വിചാരിച്ചു….

ചെറി : എപ്പോ വരും ചേട്ടാ അവര്

അച്ഛൻ : കൊറച്ച് കഴിയും…. ആ രാമാ നീ പോയിട്ട് ഈ ലിസ്റ്റ് വച്ചുള്ള സാധനം വാങ്ങി കൊണ്ട് മറ്റേ മൊക്കിലെ ഉബൈദിന്റെ വീട്ടി കൊടുത്തിട്ട് വാ…

പപ്പ : മുങ്ങോ ഇനി

അവള് ഒരു കളിയാക്കൽ പോലെ ചിരിച്ചോണ്ട് എന്നെ നോക്കി വിളിച്ച് പറഞ്ഞു….

അച്ഛൻ : ശെരിയാ… ടാ രാജു നീ പോ ഇന്നാ

ചെറി ചിരിച്ചോണ്ട് പേപ്പർ വാങ്ങി

ഞാൻ : ഞാനും വരാ

അച്ഛൻ : ആ കൂടെ പോ കൂടെ പോ….

ഞാനും ചെറിയും കൂടെ വണ്ടി. എടുത്ത് എറങ്ങി

ചെറി : എന്ത് ടാ ഒരു സത്തം

ഞാൻ : അതിന്റെ ബാക്ക് മൊത്തം പോയി കെടക്കാ….

ചെറി : ഉം നന്നാക്കി ഓടിക്ക്….

ഞാൻ : തൊട്ടാ കാശ് പോവും വേണ്ട

ഞങ്ങള് ഷോപ്പിങ് ഒക്കെ പോയി…. കൊറേ ടൈം അവടെ തന്നെ ആയിരുന്നു

ഞാൻ : ഇക്കാ എരു നല്ല തൂക്കി ഇട്ടോ വന്നവന്മാര് ജീവനും കൊണ്ട് ഓടണം

ചെറി : 😂

ഞാൻ : ചെറി ഉശ്

ചെറി : എന്ത് ടാ

ഞാൻ : കുപ്പി എടുക്കാ

ചെറി : ടാ… നിന്റെ അപ്പന് അല്ലെങ്കിലേ നിന്നെ ഡൗട്ട് ഒണ്ട് അല്ല അറിയാ നീ അടിക്കും എന്ന കാര്യം

ഞാൻ : ഞാൻ പെട്ടാ നിങ്ങളെ ഞാൻ വലിച്ചോണ്ട് പോവും നിങ്ങളാ കുടിക്കാൻ പഠിപ്പിച്ചത് എന്ന് പറയും

ചെറി : നിന്റെ അപ്പൻ എന്നെ തുണ്ടാക്കും ചെക്കാ 😨

ഞാൻ : പറ വോഡ്ക എടുക്കട്ടെ ഒന്ന്

ചെറി : അയ്യേ എടുത്തോ 😝

ഞാൻ : കള്ളാ

ചെറി : നിന്റെ കല്യാണത്തിന് അടിച്ചത് ലാസ്റ്റ് ആയിട്ട്

ഞാൻ : ശെരി പൊളിക്കാ…

അപ്പൊ തന്നെ ഇന്ദ്രന്റെ ഫോൺ വന്നു….

ഞാൻ : ഹലോ പെരെരാ….

ഇന്ദ്രൻ : എവടെ വന്നോ

ഞാൻ : ആ

ഇന്ദ്രൻ : സീൻ ഒന്നും ആയില്ലല്ലോ

ഞാൻ : ഇല്ല…

ഇന്ദ്രൻ : വീട്ടി വാ ഞാൻ കാണും

ഞാൻ : ഞാൻ ഇവടെ ആണ് വീട്ടില്

ഇന്ദ്രൻ : എന്താ കാര്യം

ഞാൻ : പവിയെ പെണ്ണ് കാണാൻ വരാ

ഇന്ദ്രൻ : നിനക്ക് വൈയ്യെ മൈരേ നീ കാര്യം പറ

ഞാൻ : ഏയ്‌ ഇല്ല അവൾക്ക് വേണേ അവള് നോക്കട്ടെ

ഇന്ദ്രൻ : ദേ ആ ചെക്കൻ സൂര്യടെ അടുത്ത് പോയി കരഞ്ഞോണ്ട് ഇരിപ്പുണ്ട്

ഞാൻ : നന്നായി…

ഇന്ദ്രൻ : നീ അത് കാൻസൽ ആക്ക് മോനെ….

ഞാൻ : വേണ്ട നീ വച്ചോ നമ്മക്ക് ഇതില് റോളില്ല നിനക്കും പിന്നെ എനിക്കും….ഞാൻ വൈകീട്ട് വരാ…

ഞാൻ ഫോൺ കട്ടാക്കി….

വീടെത്തിയതും അച്ഛൻ മുന്നില് തന്നെ ഒണ്ട്….

അച്ഛൻ : എന്തായി

ചെറി : ഒരു പണ്ട്രണ്ട് മണിക്ക് വരാൻ പറഞ്ഞിട്ടുണ്ട്….

ഞാൻ മോളിലേക്ക് കേറി പോയി…

പണ്ടാരം അവടെ ഫോണിലാ ഒരു പരിഭവം പറച്ചിൽ ടോൺ ഒണ്ട്….

എന്നെ കണ്ടതും ഒന്ന് പരുങ്ങി….

ഞാൻ ഫോണും പേഴ്സും ടേബിളിൽ വച്ചിട്ട് കട്ടിലിൽ കേറി കമന്ന് കെടന്നു….

പപ്പ : ചിന്നു ഞാൻ പിന്നെ വിളിക്കാ…. ഞാൻ : പോണോ ഞാൻ

പപ്പ : വേണ്ട….

ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി

പപ്പ വെളിയിലേക്ക് നടന്നു

ഞാൻ ഒരു കുലുക്കി വിളിയിലാ എണീറ്റത്….

അച്ചുക്കുട്ടൻ ആയിരുന്നു അത്….

പിന്നെ പോയി കുളിച്ച് വരുമ്പോ ഡ്രസ്സ്‌ കട്ടിലിൽ ഇരിക്കുന്നു….

നല്ല തേച്ച ഷർട്ടും മുണ്ടും

അതല്ല എന്റെ ഡ്രസ്സ്‌ ഇത്…

ഒരു കറുത്ത ലുങ്കി പിന്നെ പുതിയ ബസ്സിന്റെ സ്റ്റെപ് വെൽഡ് വക്കുമ്പോ മൊരി തെറിച്ച് ഓട്ട ആയ ബനിയനും എടുത്തിട്ട് ഞാൻ താഴോട്ട് പോയി….

ഞാൻ സ്റ്റെപ്പ് എറങ്ങലും അവർടെ വണ്ടി ഉള്ളിലേക്ക് കേറുന്നതും ഒരുമിച്ചായിരുന്നു….

എന്നെ കണ്ടതും അയ്യേ എന്നപോലെ പപ്പ ഒന്ന് അടിമുടി നോക്കി….അതിന് കാരണം ഒണ്ട് ഞാൻ മീശയും താടിയും ഫുൾ അങ്ങ് എടുത്ത് പ്രായം ഒരു പതിനാറിലേക്ക് താത്തി….

ചെറി : ആഹാ കൊള്ളാ ടാ ഇപ്പൊ ചന്തം വന്നു….

ഞാൻ : ശെരിക്കും 😌

ചെറിയമ്മ : അയ്യോ നീയാണോ അച്ചു അതോ അച്ചു ആണോ അച്ചു 🤣

ഞാൻ : ഞാൻ 😌

ചെറി : വാ വാ അവങ്ക വന്തിട്ടാങ്ക…

ഞങ്ങള് രണ്ട് പേരും മുന്നിൽ പോയി നിന്നു….

അവരൊക്കെ എറങ്ങി ആന്റി എന്നെ കണ്ണ് മിഴിച്ച് നോക്കി

ഞാൻ കൈ വീശി കാണിച്ചു….

ആ പട്ടി വെളിയിലേക്ക് എറങ്ങി….

ഡീസന്റ് ഡ്രസ്സ്‌ ഒക്കെ ഇട്ടു നല്ല ഫ്രോഡ് ഡീസന്റ് വേഷം കെട്ടിയ പോലെ ഒണ്ട്…. ഇപ്പൊ ആ തെണ്ടിയെ കണ്ടാ ഭണ്ഡാരം കട്ടോണ്ട് പോയിട്ട് കാലത്ത് കുളിച്ച് മെന ആയി അമ്പലത്തിൽ പോയി പൊറ്ക്കണേ ദൈവമേ എന്ന് പറയുന്ന പോലെ ഒണ്ട്…. പട്ടി എന്തോ അഭിനയം അവന്റെ കോപ്പിലെ വിനയം ഞാൻ അവനെ കണ്ണ് കൊണ്ട് എരിച്ച് കൊന്നു….

പപ്പ എന്റെ ആ ദുഷ്ട്ട നോട്ടം ശ്രദിച്ച് എന്നെ നോക്കുന്നത് കാണാ

ഞാൻ പെട്ടെന്ന് കൊറേ ദിവസത്തെ ആ വിനയം എടുത്ത് ഫിറ്റ് ചെയ്തു….

പെട്ടെന്ന് ആ സോമൻ പട്ടി പരമു മാമന്റെ കാറിന്ന് എറങ്ങി…..

അയാളെ കണ്ടതും ഞാൻ ഒന്ന് ഒളിഞ്ഞു…. വേറെ ഒന്നുമല്ല നമ്മടെ വീട് ചെലപ്പോ അയാള് വയറ് നെറച്ച് വാങ്ങും….

എല്ലാരും ഉള്ളിലേക്ക് കേറി….

സോമൻ ഷോ തൊടങ്ങി….

സോമൻ : ആ അപ്പൊ കുട്ടി വരട്ടെ

പവി ചത്ത പോലെ ട്രെ പിടിച്ച് വന്നു….

അവന്റെ നോട്ടം പോലും റോങ് ആണ് ആ ട്രെ വച്ച് അവൾ അവന്റെ തല അടിച്ച് പൊട്ടിച്ചാ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ റെഡി ആയിരുന്നു ഞാൻ….

നാണം കെട്ട നായ ഇല്ലാത്ത നാണം വരുത്താൻ നോക്കി കൊളം ആക്കാ ഇരുന്നിട്ട് ഊമ്പൻ…. 😡

പരമു മാമൻ വണ്ടി നിർത്തി ഓടി കേറി വന്നു

പുള്ളി എന്റെ തോളിൽ തട്ടി ചിരിച്ചിട്ട് 😃 ചെറിടെ അടുത്ത് പോയി ഇരുന്നു….

അപ്പൊ കുട്ടി എന്ത് ചെയ്യുന്നു…. സോമൻ ഊമ്പാൻ തൊടങ്ങി….

അച്ഛൻ : അവള് bsc maths പഠിക്കുന്നു അനിയന്റെ കോളേജിൽ തന്നെ ഇവടെ അടുത്ത്

സോമൻ : ഓ അനിയന് കോളേജ് ഒക്കെ ഒണ്ടോ

ചെറി : എനിക്കല്ല… എന്റെ ചെ ഞങ്ങടെ ചെറിയച്ഛന്റെ മോന്

സോമൻ : ഓ അങ്ങനെ…. 😏

വയസ്സ് എത്ര ആയി… സോമന്റെ ഭാര്യ സോമി അമ്മൂമ്മടെ വക…

അമ്മ : ഇരുപത്തി രണ്ട് 😊

ചെറി : മിടുക്കി ആണ് നല്ല പോലെ പഠിക്കും…😊

സോമൻ : പക്ഷെ ഇവന് പഠിത്തം ഇല്ല ഡിഗ്രി തോറ്റു 🤣

സോമൻ ഓൺ ഫയർ യെസ് ആദ്യത്തെ ഊക്ക് ആ ഊമ്പന് കിട്ടി…

അച്ഛൻ : അതൊക്കെ 😊

ഓ എന്നെ ആണ് പറഞ്ഞെതെങ്കി അങ്ങേര് തുള്ളി കളിച്ചേനെ.. 🙏

സോമൻ : ഫുഡ് ഒണ്ടാക്കാൻ ഒക്കെ അറിയോ കൊച്ചെ

ഉണ്ട ആണ്… പക്ഷെ ഇപ്രാവശ്യം പറഞ്ഞ ഒച്ച കൂടി പോയി….

എല്ലാരും എന്നെ നോക്കി

കി കു മാമൻ : എന്താ മോനെ

ഞാൻ : അല്ല കിച്ചു ഡിഗ്രി ഫെയിൽ ആയി പറഞ്ഞില്ലേ അത് പോലെ പവി പാചകത്തി ഫെയിലാ

അത് കേറി ഏറ്റു എല്ലാരും ചെറിയ സിരി സിരിച്ചു 😏

സോമി : പഠിത്തം കഴിഞ്ഞ് വേറെ എന്താ മോളെ നോക്കുന്നെ

പവി : എനിക്ക് ടീച്ചർ ആവണം എന്നാ

സോമി : മിടുക്കി

സോമൻ : അപ്പൊ നിനക്ക് പണിക്കും പോണ്ട സന്തോഷം ആയല്ലോ 😏

ചായ മോന്തുന്ന കിച്ചുന്റെ അണ്ണാക്കി അങ്ങേര് പടക്കം വച്ച് പൊട്ടിച്ചു…

സോമണ്ണൻ റോസ്റ്റ് ചെയ്ത് കെടത്താ മൈരനെ…🤣

പപ്പ സോമനെ കൊല്ലാൻ ഒള്ള പോലെ നോക്കാ… എന്റെ ചിരിയും അവള് നോക്കുന്നുണ്ട്…..

സോമൻ : പഴം പോലെ ഇരിക്കാതെ വല്ലതും ചോദിക്ക്

അങ്ങേര് കിക്കു മാമനെ നോക്കി പറഞ്ഞു

കി ക്കു മാമൻ : ഞങ്ങക്ക് എല്ലാം അറിയാ

സോമൻ : എന്നാ വാ തിരിച്ച് പോവാ… എടാ അനിയാ വല്ലതും ചോദിക്ക് കാർ ഓടിച്ച് വന്നതല്ലേ….

കി ക്കു മാമൻ : കഴിച്ചോ മോളെ…. 😊

സോമൻ : വാരി കൊട് പോയിട്ട് ആര് ടാ ഇവൻ… എടാ മോനെ കിച്ചു നീ എന്താ വച്ചാ സംസാരിക്ക് അല്ല എന്താ മിസ്റ്റർ ശങ്കർ

അച്ഛൻ : ആ ആ ആയിക്കോട്ടെ

പപ്പ : വാ 😃

അയ്യോ അവൻ പോണു

പവി എന്നെ നോക്കി വെട്ടാൻ പോണ ആടിനെ പോലെ ആണ് അവൾടെ നോട്ടം.

ഞാൻ ചെറിടെ കാലിന്റെ എടയിൽ കൂടെ ചാടി ഉള്ളിലേക്ക് നടന്നു….

സോമൻ : ഡോ ഒന്ന് നിന്നെ

ഞാൻ തിരിഞ്ഞ് നോക്കി

സോമൻ : എന്താ ഒരു പരിചയം ഇല്ലാത്ത പോലെ

ഞാൻ : ഇല്ല മൂത്തവർ സംസാരിക്കുമ്പോ മിണ്ടാതെ നിക്കണം എന്നാ അച്ഛൻ പറഞ്ഞിട്ടിള്ളെ….

അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി….

സോമൻ : മിസ്റ്റർ ശങ്കർ

അച്ഛൻ : ഓ

സോമൻ : നിങ്ങടെ മോനെ എനിക്ക് ഇഷ്ട്ടായി എന്താ വച്ചാ അയാൾക് പണി എടുക്കാൻ ഒള്ള മനസ് ഒണ്ട്….

അച്ഛൻ : ഓ…😊

ഞാൻ മെല്ലെ നടന്നു

സോമൻ : ആ മോനെ

ഞാൻ : കുരിശ്

സോമൻ : ഇത്തിരി വെള്ളം എടുത്ത് തന്നെ

ഞാൻ ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് അയാൾടെ അണ്ണാക്കിൽ ഒഴിച്ചിട്ട് മേലോട്ട് ഓടി

സ്റ്റെപ്പില് പപ്പ നിക്കുന്നു….

പപ്പ : എങ്ങോട്ടാ

ഞാൻ : കെടക്കാൻ….

പപ്പ : പിന്നെ കെടക്കാ എല്ലാരും വന്നിരിക്കുന്നത് കണ്ടില്ലേ….

ഞാൻ തിരിഞ്ഞ് താഴോട്ട് നടന്നു….

പപ്പ : നടക്കില്ല മോനെ….

അവള് തല ആട്ടി പറഞ്ഞു….

അമ്മ ഹോളിന്റെ ആർച്ചിൽ ചാരി നിന്ന് എന്നെ നോക്കി ചിരിച്ചു

അമ്മ നോക്കി നിക്കേ സ്റ്റെപ്പ് എറങ്ങി വന്ന ഞാൻ തറയിലേക്ക് വീണു….

അമ്മ ഒച്ച ഇട്ട് എന്റെ അടുത്തേക്ക് വന്ന് തട്ടി

എല്ലാരും കൂടെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു….

ഒച്ച കേട്ട് പപ്പ സ്റ്റെപ്പ് എറങ്ങി വന്നു….

ചെറിയമ്മ പോയി വെള്ളം കൊണ്ട് വന്നു….

അമ്മ അത് വാങ്ങി എന്റെ മൊഖത്ത് തളിച്ചു….

എന്താ പറ്റിയത് രാമു.. കണ്ണ് തൊറന്ന എന്നെ നോക്കി അമ്മ ചോദിച്ചു…

ഞാൻ ചുറ്റും ഒന്ന് നോക്കി….

അമ്മ : എന്താ പറ്റിയെ

ഞാൻ : ഒന്നൂല്ലാ ബാലൻസ് പോയത്

അമ്മ : കാലത്ത് കഴിച്ചിട്ടും ഇല്ല ഒന്നും

ചെറി : ഹോസ്പിറ്റലിൽ പോണോ

ആന്റി : അതെ മക്കളെ പോവാ

ഞാൻ : വേണ്ട കൊഴപ്പില്ല

ഞാൻ മെല്ലെ സ്റ്റെപ്പിന്റെ പിടിയിൽ പിടിച്ച് പൊങ്ങി….

പവി : എന്താ എന്താ

ചെറി : അവൻ തല കറങ്ങി വീണത്….

ഞാൻ അമ്മടെ കൈയ്യിലെ വെള്ളം വാങ്ങി കുടിച്ചു

സോമൻ : മിസ്റ്റർ ശങ്കർ ഇത് ചെറിയ കാര്യം അല്ല നിങ്ങൾ ഹോസ്പിറ്റലിൽ കാണിക്കു

അച്ഛൻ : ആ ആ 😊

സോമി : നിങ്ങള് ഒക്കെ മാറ് ആ കുട്ടിക്ക് ഇത്തിരി കാറ്റ് കിട്ടട്ടെ

ഞാൻ : ഇല്ല കൊഴപ്പം ഒന്നും ഇല്ല 😊

ചെറി : നീ ഇരിക്ക്…. എല്ലാരും വരൂ നമ്മക്ക് അങ്ങോട്ട് ഇരിക്കാ അവൻ നേരായി എല്ലാം ഓക്കേ ആണ്….

സോമൻ : ആ കഴിഞ്ഞോ സംസാരം

കിച്ചു : ഇല്ല താഴെ ഒച്ച കേട്ടപ്പോ വന്നത് എങ്ങനെ ഒണ്ട് അളിയാ

അവൻ എന്റെ തോളിൽ കൈ ഇട്ടു ചോദിച്ചു

“കൊഴപ്പം ഇല്ല” അവന്റെ കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു….

ആന്റി : വൈയ്യെ കുട്ടാ

ഞാൻ : ഇല്ലെന്ന്….

അമ്മ : സമയത്തിന് കഴിക്കണ്ടേ…😡

ഞാൻ എണീറ്റ് സ്റ്റെപ്പ് കേറി മേലേക്ക് പോയി….

” യെവനാ ഇറ്ന്താ എന്നെ സിവനായിറുന്താലും…. ”

ഞാൻ ചാടി ബെഡിലേക്ക് വീണ് തലേണ എടുത്ത് കെട്ടിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു…

പെട്ടെന്ന് ഡോർ തൊറക്കുന്ന ഒച്ച കേട്ടു….

പിശാശ് ആവും… ഞാൻ കണ്ണടച്ച് കമന്ന് അങ്ങനെ കെടന്നു….

ഒച്ച ഒന്നും കേക്കുന്നില്ല

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ അമർന്നു

പവി…. 🥹 അവൾടെ സ്പർശനം ഞാൻ മനസ്സിലാക്കി….

പവി : രാമു

ഞാൻ : എറങ്ങി പോ

പവി : എണീക്കാൻ… എന്നോട് ക്ഷമിക്കില്ലേ നീ… എനിക്ക് ഇനിയും നിന്റെ സങ്കടം സഹിക്കാൻ പറ്റില്ല ടാ….

അവള് തേങ്ങി കരയാൻ തൊടങ്ങി….

ഞാൻ ദേഷ്യത്തിൽ അവളെ തിരിഞ്ഞ് നോക്കി

തിരിഞ്ഞ് ചാടി എണീറ്റു….

അവൾടെ രണ്ട് കവിളും കൈ കൊണ്ട് പിടിച്ച് ചെറുതായി അമർത്തി….

ഞാൻ ജീവനോടെ ഒള്ളപ്പോ നീ ആ പട്ടിടെ ഭാര്യ ആവണ്ട…. നിനക്ക് ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും നീ കുട്ടുനെ കെട്ടിയാ മതി കേട്ടോടി 😡

ദേഷ്യത്തോടെ കണ്ണ് നെറഞ്ഞ് ഒഴുകിക്കൊണ്ട് ഞാൻ പറഞ്ഞ് കൈ വിട്ടു

പവി കരഞ്ഞ് കൊണ്ട് ചിരിച്ച് എന്നെ നോക്കി…. എന്റെ മെത്തോട്ട് ചാടി കേറി….

എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു….

പവി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…

ഞാൻ അവളെ താഴെ വിട്ടു….

ഞാൻ : എനിക്ക് ചിന്തിക്കാൻ പറ്റില്ല ഇത്….

രാമു… 😣😭 പവി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി….

ഞാൻ : ഒന്നും ഇല്ല സിമ്പിൾ ആയിക്കൊ ഒരു പുല്ലും നടക്കില്ല….എറങ്ങി പോടീ അവൾടെ ഒരു രാമു ഞാൻ ചത്താ നിനക്ക് എന്താ പഴയ ബന്ധം പറഞ്ഞോണ്ട് വരല്ലേ….

പപ്പ പെട്ടെന്ന് കേറി വന്നു

പവി എന്റെ മാറ്റം കണ്ട് എന്നെ നോക്കി നിന്നു

ഞാൻ : ഇതിനെ ഒന്ന് വിളിച്ചോണ്ട് പോ പപ്പാ

പവി കണ്ണ് തൊടച്ച് എന്നെ നോക്കി തിരിഞ്ഞ് നടന്നു…

പവി വെളിയിൽ എറങ്ങിയതും പപ്പ എന്റെ അടുത്തേക്ക് വന്നു

പപ്പ : പാവം അത് നിനക്ക് മനസാക്ഷി ഒണ്ടോ ടാ 😡 എന്നെ തന്നെ വേദനപ്പിച്ച് കൊല്ലാ ഇപ്പൊ പെങ്ങളേം… ആകെ നിനക്ക് നല്ലത് ആ തെണ്ടി മാത്രല്ലേ…. 😏.. Shame on you manH….

അവള് എറങ്ങി പോയി

കൊറച്ച് നേരം ഫോൺ നോക്കി ഇരുന്നിട്ട് ഞാൻ എറങ്ങി പോയി…

ആ കൊഴപ്പം ഒന്നും ഇല്ലല്ലോ എന്നെ കണ്ടതും പരമു മാമൻ എന്നെ നോക്കി ചോദിച്ചു

ഞാൻ : ഇല്ല മാമാ… 😊

അപ്പൊ ഒണ്ട് അച്ചു ചെറി കിച്ചു മൂന്ന് പേരും കൂടെ ഫുഡ് വന്ന പാത്രം ഒക്കെ എടുത്ത് വക്കുന്നു

ഓ കുടുംബത്തിലെ ഒരുത്തൻ ആവാൻ ഒള്ള പ്ലാൻ….

പിന്നെ പരമു മാമനും ആയിട്ട് ഊഞ്ഞാലിൽ ഇരുന്ന് കൊറേ നേരം സംസാരിച്ചു….

[ഒരു ബുള്ളറ്റ് വരുന്ന ഒച്ച കേട്ടു… മറ്റാരും അല്ല എന്റെ അമ്മടെ ഒരേയൊരു സഹോദരൻ തേങ്ങ സുന്ദരൻ അതായത് സുന്ദരൻ നമ്പ്യാർ തേങ്ങ ബിസിനെസ്സ് ആണ് സാറിന്റെ മെയിൻ പണി അതും ഒരു തേങ്ങടെ കീറിയ ജെട്ടി വരെ കളയില്ല തേങ്ങ വച്ച് എണ്ണ ചകിരി വച്ച് കയർ ചെരട്ട വച്ച് പല പല സംഭവങ്ങൾ അങ്ങനെ അങ്ങനെ വീണ പേരാണ് തേങ്ങ സുന്ദരന് എന്ന്… അച്ഛനെ പോലെ ആണ് അറത്ത കൈക്ക് സോൾട് തേക്കില്ല… പക്ഷെ പാവം ആണ്….കല്യാണ സമയത്ത് പരിചയപെടുത്താൻ പറ്റിയില്ല അങ്ങനെ ഒരു അവസ്ഥ ആയിരുന്നല്ലോ ]

ഞാൻ തിരിഞ്ഞ് നോക്കി

ഞാൻ : മാമ ഇപ്പോ വരാം

പരമു മാമൻ : ആ പോയിട്ട് വാ 😊

ഞാൻ വെളിയിലേക്ക് എറങ്ങി….

സുന്ദരൻ മാമ : ആ എന്താ ടാ നീ ഒണ്ടോ ഇവടെ പാണ്ടി

ഞാൻ : പിശുക്കൻ മാമൻ എന്താ ഇവടെ

സുന്ദരൻ മാമൻ : മോനെ രാമൻകുട്ടി നിന്റെ തന്തയോട് നീ ആദ്യം ചോദിക്ക് ഞാൻ ആണോ അങ്ങേരാണോ പിശുക്കൻ എന്ന്… ട്ടാ

ഒരു കാര്യവും ഇല്ല ചോദിച്ച് വാങ്ങി….

ഞാൻ : മാമ ഉള്ളില് ഒരു സാനം ഒണ്ട് അതികം മുട്ടണ്ട

സുന്ദരൻ മാമൻ : ചൊറി ആണോ

ഞാൻ : അയ്യോ വെഷ കുരുടി

സുന്ദരൻ മാമൻ : ശെരി എന്നാ…. വാ

അമ്മ : നീ വന്നോ

സുന്ദരൻ മാമൻ : തേങ്ങ ഒരു മൂന്ന് ലോഡ് കേറ്റി വിടാൻ ഒണ്ടായിരുന്നു ചേച്ചി…

അമ്മ : അവള് വന്നില്ലേ മക്കള് ആരും ഇല്ല

സുന്ദരൻ മാമൻ : കാലത്ത് വിളിച്ച് പറഞ്ഞിട്ട്…. ഉച്ചക്ക് ആയിരുന്നെ ഞാൻ പോലും കാണില്ലായിരുന്നു…. അവക്ക് ലീവില്ല ചേച്ചി മങ്കലാപുരത്ത് ആവും ഇനി നൈറ്റ് ഡ്യൂട്ടി കേറി ഇവടെ വന്ന് എറങ്ങും….

അമ്മ : അതെ ട്രെയിനില് സൂക്ഷിക്കാൻ പറ കള്ളന്മാര് ഒക്കെ ഒള്ളതാ

ഞാൻ : അമ്മ പേടിക്കണ്ട മാമൻ ഒരു തേങ്ങ എടുത്ത് ഇവടന്ന് ഒറ്റ ഏറ് കൊടുക്കും അതോടെ കള്ളൻ കാലി

മാമൻ : എന്ത് ചീഞ്ഞ തമാശ ആടാ അയ്യേ….

അളിഞ്ഞു 🙏😣😞

അമ്മ : നീ പോ അളിയൻ ഒക്കെ അപ്പറത്ത് കാണും

മാമൻ : ഓക്കേ….

ഞാൻ മാമന്റെ കൂടെ പോയി….പോവുന്ന വഴി ആ തെണ്ടി വീണ്ടും പവിടെ അടുത്ത് സൊള്ളുന്ന കണ്ടു

ഞാൻ : മാമ ഇതാ കിച്ചു

മാമൻ കിച്ചുന് സ്ട്രോങ്ങ്‌ ആയി ഒരു കൈ കൊടുത്തു മിക്കവാറും കൈ ചതഞ്ഞുകാണും….

ഞാൻ : പപ്പടെ അനിയൻ

മാമൻ : എനിക്കറിയാ…. 😊എന്ത് ചെയ്യുന്നു

കിച്ചു : അങ്ങനെ പണി ഒന്നും ഇല്ല

മാമൻ : മിടുക്കൻ

മാമൻ തിരിഞ്ഞ് നടന്നു

ഞാൻ : പവി മാമന്റെ കൂടെ പോ….

പവി കേക്കണ്ട താമസം എണീറ്റ് മാമന്റെ കൂടെ നടന്നു….

കിച്ചു : അല്ല പവി

ഞാൻ : വരും 😊

ഞങ്ങള് അച്ഛൻ ഒക്കെ ഇരിക്കുന്ന സ്ഥലത്ത് പോയി…

അച്ഛൻ : സോമേട്ടാ ഇത് അളിയൻ

സോമൻ : ആ എന്ത് ചെയ്യുന്നു

മാമൻ : തേങ്ങ ബിസിനസ് ആണ്

സോമൻ : ആ…എവടെ കണ്ടോ തല കാണിക്കാൻ ആണേലും അവർടെ ആൾക്കാർ ഒക്കെ വന്നു നിന്റെ മൂത്ത അളിയൻ എവടെ ഹനുമാൻ

സോമൻ കി ക്കു മാമനെ നോക്കി പറഞ്ഞു…. കി ക്കു മാമൻ : ചേട്ടാ എന്താ ഇത്…. അളിയൻ പൊറത്ത് ബിസിനസ്ന് വേണ്ടി പോയിരിക്കാ പറഞ്ഞില്ലേ….

സോമൻ : എന്തോ….

കൊറച്ച് നേരം കഴിഞ്ഞതും ഫുഡ് കഴിക്കാൻ ഒള്ള പ്ലാൻ ആയി…

സോമൻ, സോമന്റെ ഭാര്യ, പരമു മാമൻ, അച്ഛൻ, കിക്കു മാമൻ, സുന്ദരൻ മാമൻ ഇത്രയും പേര് ആദ്യ റൗണ്ട് ഇരുന്നു….

ആന്റി : എന്താ ഡോ വൈയ്യെ

ഞാൻ : ഒറക്കം ഇല്ലെന്ന് അതിന്റെ ആണ്…. പുതിയ ബസ്സിന്റെ പണി ഒക്കെ ആയപ്പോ മൊത്തം സീൻ ആണ്….

ആന്റി : ഇത്തിരി ഒടഞ്ഞു താൻ പിന്നെ ആ മീശയും താടിയും കൂടെ പോയപ്പോ പപ്പടെ മോനെ പോലെ ആയി…. 🤣

പവി എല്ലാത്തിനും ചിരിക്കുന്നുണ്ട്

ഞാൻ അവളെ എന്റെ കൺ വെട്ടത്ത് തന്നെ പിടിച്ച് ഇരുത്തി….

പപ്പ : നല്ല ബോറ് കോലം 😞

കിച്ചു : അതെ ഒരു നിക്കറ് കൂടെ ഇട്ടാ പത്താം ക്ലാസ് എഴുതിക്കാ

ഞാൻ : എന്നാ നീയും കൂടെ വാ

എല്ലാരും സൈലന്റ് ആയി

ഞാൻ : പേടിച്ചാ എന്തിനാ അളിയാ പത്താം ക്ലാസ് പിള്ളേർ പറയുന്നത് കേട്ട് പേടിക്കുന്നെ….

ആന്റി എന്റെ കൈക്ക് പിടിച്ച് ചിരിക്കാൻ തൊടങ്ങി

ഞാൻ : ഈ കിച്ചു അളിയൻ ഒരു ഡമ്മി തന്നെ…. 🤣

പപ്പ ഒഴിച്ച് എല്ലാരും അത് കാമടി ആയി തന്നെ എടുത്തു…

ആന്റി : പിന്നെ എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് ഒക്കെ

ഞാൻ : പിള്ളേര് അലമ്പ് കുപ്പി എടുത്തോണ്ട് വന്നിട്ട് നമ്മടെ മണ്ടക്ക് ഇടാൻ ഒരു ശ്രമം…

ആന്റി : എന്നിട്ട് 😳

ഞാൻ : അവർടെ സാറിന് കാര്യം പിടികിട്ടി ഒരുത്തന് മാത്രം ഞാൻ കേറി കൈ വച്ചു

ആന്റി : അയ്യയ്യോ എന്നിട്ട്

ഞാൻ : ചുമ്മാ അവൻ നമ്മടെ ആ കിളി ചെക്കൻ ഇല്ലേ അവന്റെ നേരെ ചാടി ഞാൻ പിടിച്ച് തള്ളിയതും അവൻ അറ്റാക്ക് ചെയ്യാൻ വന്നു ചെവിക്കുറ്റി നോക്കി ഒന്ന് തട്ടി….

കിച്ചു : അളിയൻ അടിക്കാൻ ഒക്കെ നിക്കോ

ഞാൻ : അങ്ങനെ വെറുതെ ഒന്നും നിക്കില്ല ഇങ്ങോട്ട് വന്നാ മാത്രം… 😊അല്ല സോമൻ മാമൻ ഏതോ അളിയൻ വന്നില്ല എന്നൊക്കെ പറഞ്ഞ് സീൻ ആയല്ലോ ആരാ അത്

ആന്റി : എന്റെ ചേട്ടൻ അറിയില്ലേ കല്യാണത്തിന് വന്നിരുന്നു

ഞാൻ : ആ ഓർമ ഒണ്ട്

പപ്പ : കള്ളം 😂

ഞാൻ : 🙄

ആന്റി : “ആഞ്ജനേയ ദാസ്” ബിസിനസ് ആണ് നിന്റെ ചെറിയച്ചന്റെ വലിയ ഫ്രണ്ട് ആണ്…

ഞാൻ : ഓ 😊

ആന്റി : ചേട്ടന്റെ ഭാര്യ ഡോക്ടർ ആണ്….

ഞാൻ : ഓ

ആന്റി : രണ്ട് മക്കള് ഒരുത്തൻ ജർമനി രണ്ടാമത്തവൻ ബാംഗ്ലൂർ പഠിക്കുന്നു….

ഞാൻ : ശെരി… 😊

പപ്പ : അമ്മ മറ്റന്നാ അല്ലെ ഹരിപ്പാട് കല്യാണം

ആന്റി : അയ്യോ അതെ മോനെ ഈ മാസം തന്നെ മറ്റന്നാ കൂടെ ചേർത്ത് മൂന്നാമത്തെ ലീവാ…പിന്നെ പപ്പാ നിനക്ക് ഡിസംബറില് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കി തരാ എന്നാ പറഞ്ഞെ….

പപ്പ : ഓക്കേ

ആന്റി : അപ്പൊ ആ ടൈം പോണം നീ…

പപ്പ : അത് അപ്പഴല്ലേ…

കൊറച്ച് കഴിഞ്ഞതും ഫുഡ് കഴിച്ച് ഇങ്ങനെ ഇരുന്നപ്പോ സോമൻ എറങ്ങിയാലോ ചോദിച്ചു…

പരമു മാമൻ : നിങ്ങള് ഇപ്പൊ വരുന്നില്ലലോ കല്യാണ വീട്ടില് പോയിട്ടല്ലേ വരൂ

ആന്റി : അതെ

പരമു മാമൻ : അപ്പൊ ശെരി ഞങ്ങള് എറങാ….

അവരൊക്കെ പോയി നൈസിന് ബിരിയാണി ഒക്കെ കഴിച്ച് ഇങ്ങനെ ഇരുന്നു…. അങ്ങനെ നാല് മണിക്ക് അച്ഛന്റെ റൂമില് കെടന്നപ്പോ അമ്മ ഡ്രസ്സ്‌ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…

ഞാൻ : എങ്ങോട്ട് ഓടുന്നെ

അമ്മ : കല്യാണ വീട്ടില് പോവാൻ….

ഞാൻ : അമ്മ പോവുന്നോ

അമ്മ : പിന്നെ പോണം ഞാനും അച്ഛനും ഒണ്ട് കൂടെ….

ഞാൻ പിന്നെ അവടെ നിന്ന് എണീറ്റ് വെളിയിലേക്ക് പോയി…

പവി അവന്റെ വളിപ്പ് കേട്ട് നിക്കുന്നു

പോണ പോക്കിൽ ഫോൺ എടുത്ത് അവൾടെ ഫോണിലേക്ക് വിളിച്ച് അവളെ അവന്റെ കൈയ്യീന്ന് രക്ഷപെടുത്തി….

കൊറച്ച് കഴിഞ്ഞ് താഴോട്ട് വരുമ്പോ പപ്പ അങ്കം ജയിച്ച ലുക്ക് ആരെ എന്നെ നോക്കി …. 😝

ഞാൻ അവളെ നോക്കി ഒരു പുച്ഛം ഇട്ടിട്ട് ചെറി ചെറിയെ കൂ എന്നും വിളിച്ച് നടന്നു….

ചെറി : എന്താ ടാ

ഞാൻ : കൊളത്തില് കുളിക്കാൻ പോവാ

ചെറി : എനിക്ക് വൈയ്യ

ഞാൻ : യൊ വായാ ഗുണ്ട്

ചെറി : ഇല്ലെന്ന് വൈയ്യ

ഞാൻ : എന്നാലേ എനിക്ക് മറ്റേ കടയിലെ ബോണ്ട വാങ്ങിച്ചോണ്ട് വരോ

ചെറി : നീ പോ

ഞാൻ : വയ്യാ മാൻ തല കറങ്ങി വീണത് ഞാൻ അല്ലെ…. പ്ലീസ്….

ചെറി : ചിന്ന പാപ്പാ 😂

ഞാൻ : പ്ലീസ് ചെല്ലോ അച്ഛൻ ഒക്കെ ഇപ്പൊ പോവും അവര് പോയതും വാങ്ങിക്കൊണ്ട് വാ

ചെറി : ശെരി…. ഇപ്പൊ പോവാ

ഞാൻ : ഇപ്പൊ വേണ്ട അച്ഛൻ പോയിട്ട് പോയാ മതി അന്താള് തിട്ടും

ചെറി : നീ ആണ് ബുദ്ദിമാൻ….

ഞാൻ : ശെരി…തങ്കോ… ഉമ്മാ

ചെറി : പോടാ പൊറമ്പോക്ക്… 🤣

അങ്ങനെ അവര് എറങ്ങാൻ നിന്നു

ഞാൻ : കിച്ചു പോണില്ലേ

കിച്ചു : ഇല്ല അളിയാ 😊

ഞാൻ : ശെരി

അമ്മ : പോയിട്ട് വരാ ബൂസ്റ്റ്‌ വേണേ ഒണ്ടാക്കി കഴിച്ചോ…

അമ്മ എന്നെ നോക്കി പറഞ്ഞു….

അവര് വണ്ടി എടുത്ത് എറങ്ങി….

ഞാൻ ചെറി ബേബി എന്ന് വിളിച്ച് പപ്പേ മുട്ടാതെ ഉള്ളിലേക്ക് കേറി…

ചെറിയെ കുത്തി പിടിച്ച് അയച്ച് വിട്ടു….

പവി പപ്പ അച്ചു ചെറിയമ്മ പിന്നെ ആ തെണ്ടി ഇവരൊക്കെ ഹോളിൽ ഇരിക്കാ

എന്തോ എന്തോ ചെറി ബൈക്ക് എടുത്ത് കടി വാങ്ങാൻ പോയപ്പൊ തന്നെ വീണ്ടും ഒരു ബൈക്ക് കേറി വരുന്ന ഒച്ച കേട്ടു

അച്ചു തല ഇട്ട് വെളിയിലേക്ക് നോക്കി

അച്ചു : അമ്മാ ആരോ വന്നിരിക്കുന്നു

ചെറിയമ്മ : എന്താ മോനെ

ചെറിയമ്മ എണീറ്റ് പോയി ചോദിച്ചു

ആന്റി ഞാനെ കൃഷ്ണ ദത്ത് പവിടെ ഫ്രണ്ടാ…

പവി പെട്ടെന്ന് എന്റെ കാലിൽ തട്ടി…

ഞാൻ തിരിഞ്ഞ് നോക്കി

ഞാൻ : ആ കുട്ടു വാ വാ… ഇരിക്ക് എന്താ കാര്യം

കുട്ടു : ശിവേട്ടാ… പവിയെ കാണാൻ….

ഞാൻ : ആണോ… ഇരിക്ക് ഇരിക്ക്….

കുട്ടു : വേണ്ട ചേട്ടാ പവി വന്നെ ഒന്ന്

പവി : കുട്ടു നീ പോ ഇവടെ റിലേറ്റീവ്സ്സ് ഒക്കെ ഒണ്ട്….

കുട്ടു : എനിക്ക് ഒന്ന് സംസാരിക്കണം വാ പവി…

ഞാൻ ചെറിയമ്മേ ഒന്ന് നോക്കി ചെറിയമ്മ എന്നേം

ഞാൻ ഒന്ന് ചിരിച്ചിട്ട് ഫോണിൽ നോക്കി…

പപ്പ : ടാ കുട്ടാ അവക്ക് സംസാരിക്കാൻ ഒന്നും ഇല്ല പറഞ്ഞില്ലേ നീ പോ…

കുട്ടു : പവി പ്ലീസ് പവി 🥺

കിച്ചു : അനിയാ നീ പോ ഇവടെ വേറെ സീൻ നടക്കാ… നീ പോ

കുട്ടു : അറിയാ… പവി നീ വന്നെ

കിച്ചു : നീ പോ ടാ ഇപ്പൊ

കുട്ടു : ബ്രോ ഒന്ന് നിർത്ത് ബ്രോ സംസാരിക്കുന്നത് കണ്ടില്ലേ പ്ലീസ് അങ്ങോട്ട് മാറി ഇരി….

നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേ അവൻ കുട്ടുന്റെ നേരെ നടന്ന് വന്നു…

ഞാൻ എണീറ്റ് അവർക്ക് എടയിൽ കേറി… കിച്ചുനെ തുറിച്ച് നോക്കി….ആ നോട്ടം തന്നെ മതിയാവും അവന്….

കിച്ചു ഒരു രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് മാറി….

ഞാൻ കുട്ടൂന് നേരെ തിരിഞ്ഞു

കുട്ടു : ശിവേട്ടാ ഇവക്ക് എന്നെ ഇഷ്ട്ടാ എനിക്കും ഇവള് നിങ്ങളെ പറ്റിക്കാ….

ഞാൻ : ശെരി അതിന്

കുട്ടു : പഠിപ്പ് കഴിഞ്ഞ് കെട്ടിച്ച് തരണം പ്ലീസ്

ഞാൻ : ഇല്ലെങ്കി

കുട്ടു : ശിവേട്ടാ ചെറിയമ്മ : ടാ ഏതടാ നീ വീട്ടി കേറി വന്നിട്ട് തോന്യാസം പറയുന്നോ പൊറ്ക്കി…. പൊ വെളിയെ… 😡 ഞാൻ : എടാ ഇവക്ക് നിന്നെ വേണ്ടെന്ന് അതല്ലേ ദേ ഈ നിക്കുന്ന ഇയാള് പെണ്ണ് കാണാൻ വന്നത്….

കുട്ടു : പവി…ആണോ നീ പറഞ്ഞിട്ട് ആണോ ഇതൊക്കെ പറയാൻ

കിച്ചു : എറങ്ങി പോടാ

ചെറിയമ്മ ഉള്ളിലേക്ക് കേറി പോയി…

കിച്ചു : അടിച്ച് വെളിയിൽ ഇടണോ

ഞാൻ : വേണ്ട അവൻ നല്ല കുട്ടിയാ പോവും പോ കുട്ടു

കുട്ടു : ഞാൻ സമ്മതിക്കില്ല ഞാൻ നടത്തില്ല ഈ കല്യാണം… പവി പറ പവി നമ്മളെ ഹെല്പ് ചെയ്യാൻ ഒരുപാട് പേരൊണ്ട് പവി

ഞാൻ : എറങ്ങി പോടാ 😡 എറങ്ങി പോവാൻ…..

ഞാൻ അവനെ വലിച്ച് വെളിയിലേക്ക് കൊണ്ട് പോയി….

പവി : രാ…. 🥺

ഞാൻ : മേലാൽ ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞോണ്ട് ഇങ്ങോട്ട് വരരുത് പറഞ്ഞേക്കാം

പപ്പ ആരാധനാ പൂർ…..വ്വം എന്നെ നോക്കി 😍

കുട്ടു : കാണിച്ച് തരാ ഞാൻ

കിച്ചു : നീ പോയി ഒണ്ടാക്കടാ മൈരേ….

കിച്ചു അവന്റെ കോളറിൽ പിടിച്ച് വലിച്ചു….

ഞാൻ അവനെ പിടിച്ച് നല്ല ഫോഴ്സിൽ ഉന്തി….

ഞാൻ : തൊട്ട് കളി വേണ്ട വിട്ടേക്ക് ചെറിയ ചെക്കൻ പോടാ… എല്ലാം മറന്നേക്ക് ട്ടോ… നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും…. പോ

കുട്ടു ദേഷ്യത്തോടെ വണ്ടിയിൽ പോയി കേറി….

കുട്ടു : ഞാൻ ജീവനോടെ ഒണ്ടേ ഇത് ഞാൻ നടത്തില്ല…. പവി പ്ലീസ് പവി പറ പവി ഇവരോട്….

ഞാൻ : അവള് വരില്ല…കേക്കില്ല….സ്നേഹിക്കില്ല… എന്നൊക്കെ അവള് പറഞ്ഞു… നീ പോ

അവൻ വണ്ടി എടുത്തോണ്ട് പോയി…

ഞാൻ കണ്ണ് തൊടച്ചോണ്ട് ഉള്ളിലേക്ക് കേറി….

ഞാൻ പവിയെ ഒന്ന് നോക്കി ഉള്ളിലേക്ക് നടന്ന് കേറി…. നേരെ റൂമിലേക്ക് പോയി….

കൊറച്ച് കഴിഞ്ഞതും താഴെ ഒച്ച കേട്ടു….

പോയവർ തിരിച്ച് വന്നു…താഴെ ഇത്തിരി സീരിയസ് ആയ സംസാരം നടക്കാ….

ഞാൻ മെല്ലെ താഴേക്ക് എറങ്ങി പോയി….

കി ക്കു മാമൻ : എന്നാലും ഇത്ര ധൈര്യം ആർക്ക് ടാ….

അമ്മ : എന്താ ശെരിക്കും സംഭവിച്ചത്

ചെറിയമ്മ : ആ ചെക്കൻ വന്നു പവിയോട് സംസാരിക്കണം പറഞ്ഞു കൊഴപ്പം ഒന്നും ആയില്ല രാമു അവനെ പിടിച്ച് വെളിയിലാക്കി

കിച്ചു : ഇമ്മാതിരി ഒള്ളവന്മാരെ വെറുതെ വിടരുത്…. പിടിച്ച് കൊടുക്കണം….

ഞാൻ മെല്ലെ മെല്ലെ ഇതൊക്കെ കേട്ടോണ്ട് താഴേക്ക് എറങ്ങി പോയി… ചൊമരിൽ ചാരി കൈ കെട്ടി നിന്നു….

കി കു മാമൻ : എന്നാലും ഇപ്പൊ ഒള്ള പിളേളർടെ ധൈര്യം അമ്മോ…

ചെറി : ചേട്ടാ നമ്മടെ വീട്ടി വന്ന് ഇങ്ങനെ കാണിക്കാൻ ധൈര്യം കാണിച്ച സ്ഥിതിക്ക് ഇത് വെറുതെ വിടരുത്

പവി തലക്ക് കൈ കൊടുത്ത് ഇരിപ്പുണ്ട് അവടെ

അച്ഛൻ : എന്ത് ചെയ്യാ….

പോലീസിനോട്‌ പരാതി കൊടുക്കാ….

കൈ കെട്ടി നിന്ന് ഞാൻ പറഞ്ഞു….

എല്ലാരും എന്നെ നോക്കി…

പപ്പടെ മൊഖത്ത് സന്തോഷം കിച്ചു അതെ തന്നെ… പവിടെ എന്നാൽ ഞെട്ടൽ ആണ്

അമ്മ : അതൊന്നും വേണ്ട മോശം ആണ് പവിക്ക് കൂടെ പ്രശ്നം ആവും…

ഞാൻ : ഒരു കൊഴപ്പവും ഇല്ല അവൻ പറഞ്ഞ കാര്യം ഇല്ലാത്ത കാര്യം അല്ലെ അപ്പോ വെക്തി ഹത്യക്ക് കേസ് കൊടുക്കാ… കൊറച്ച് കാലം കെടക്കട്ടെ….

അച്ഛൻ : ആരാ പറഞ്ഞ് കൊടുക്കാൻ… ഇവളാണെ വായ തൊറക്കുന്നില്ല

പപ്പ : എനിക്കറി

ഞാൻ : കുട്ടു.. ദാസ് അങ്കിളിന്റെ മോൻ…

അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി….

ഞാൻ : കൊടുക്കാ അപ്പൊ….

ചെറി : കൊടുക്ക് ചേട്ടാ

നിർത്തോ ഒന്ന് പവി ഒന്ന് തേങ്ങി പറഞ്ഞു …അത്ര നേരം ചുമ്മാ ഇരുന്ന പവി ഒരു പുതിയ പവി ആയി

അവൾ അച്ഛന്റെ അടുത്ത് പോയി കൈ പിടിച്ചു

പവി : അച്ഛാ അച്ഛൻ പറയുന്ന ആരെ വേണേലും ഞാൻ കല്യാണം കഴിക്കാ അവനെ വെറുതെ വിട് ഇനി ഇങ്ങനെ വരാതെ ഞാൻ നോക്കാ… പ്ലീസ് അച്ഛാ ഞാൻ വാക്ക് തരാ അച്ഛൻ പറയുന്ന ആളെ മാത്രെ ഞാൻ കെട്ടു പ്ലീസ് പോലിസ് ഒന്നും വേണ്ട അച്ഛാ….

പോയി കൈയ്യീന്ന് പോയി… എല്ലാരും അവൾടെ പ്രവർത്തി നോക്കി…എല്ലാർക്കും കാര്യം മനസ്സിലായി…. 🤣

ചെറി : എന്ത് മോളെ നീ പറയുന്നേ

അച്ഛൻ : രാജു വേണ്ട….

ആന്റി കരയാൻ തൊടങ്ങി….

ഞാൻ ഒന്നും മിണ്ടാതെ സൈലന്റ് ആയി വെളിയിലേക്ക് നടന്ന് സിറ്റ് ഔട്ടിൽ ഇരുന്ന് തല ചൊമരിൽ ചേർത്ത് കമാന്ന് ഒരക്ഷരം മിണ്ടാതെ ഇരുന്നു….

ഇന്ദ്രന്റെ ഫോൺ വന്നു

ഞാൻ : പറ മച്ചാ

ഇന്ദ്രൻ : വല്യച്ഛൻ വീട്ടിലൊണ്ടോ

ഞാൻ : ആ ഒണ്ട് ഇവടേ

ഇന്ദ്രൻ : ശെരി ശെരി… വെയിറ്റ് ആക്ക്….

അവൻ ഫോൺ കട്ടാക്കി…

എല്ലാരും സൈലന്റ് ആയി infact പറഞ്ഞാ പ്രേതാലയം പോലെ ആയി…

അമ്മ എന്റെ അടുത്ത് വന്നിരുന്നു….

നല്ല സങ്കടം ഒണ്ട് അമ്മക്ക്….

ഞാൻ ഒന്ന് ചിരിച്ചു

അമ്മ എന്റെ കവിൾ പിടിച്ച് തടവി കെട്ടിപ്പിടിച്ചു….

ഞാൻ അമ്മയെ വിട്ട് ചൊമരിൽ ചാരി ഇരുന്നു….

അമ്മ എടക്ക് സാരി കൊണ്ട് കണ്ണ് തൊടക്കുന്നുണ്ട്….. കൊറച്ച് നേരം ഇങ്ങനെ ഇരുന്നു….പെട്ടെന്ന് ഒരു കാർ വീട്ടിലേക്ക് കേറി വന്നു.. അതിന്റെ വെള്ള വെളിച്ചം എന്റെ കണ്ണിൽ തറച്ച് കേറി….

അതിന്ന് എറങ്ങി വന്നവരും വല്ലാത്ത പരിചയം ഒള്ളവർ…. ദാസ് അങ്കിൾ ഭാര്യ ഭാര്യാ…. ഭാ അല്ലെങ്കി വേണ്ട ആന്റി….ആന്റിയും…

അമ്മ സാരി കൊണ്ട് മൊഖം തൊടച്ച് മുറ്റത്തേക്ക് എറങ്ങി…

അമ്മ : മഹി വാ വാ.. വരണം ചേട്ടാ….

ഓ മഹി ആണ് ഇവര്… ഞാൻ ഒന്ന് ചിരിച്ചു…. കൈ എത്തിച്ച് ലൈറ്റ് ഇട്ടു…

അച്ഛൻ അങ്കിൾ ഒക്കെ എറങ്ങി വന്നു….

അച്ഛൻ : ആ ദാസാ വാ വാ

ദാസ് അങ്കിൾ : ഇരിക്കാൻ ഒന്നും ടൈം ഇല്ല പോണം…

അച്ഛൻ : വാടോ

ദാസ് അങ്കിൾ : ആ കൃഷ്ണാ താൻ എന്താ ഇവടെ🤔 ഓ മോളെ കാണാൻ വന്നതാവും ല്ലേ….

ദാസ് അങ്കിൾ ചില്ല് ചില്ലായി പുള്ളിയെ ഒടച്ചു

കിക്കു മാമൻ എന്തോ പറയാൻ വന്നപ്പഴേക്കും ദാസ് അങ്കിൾ അച്ഛനോട് സംസാരിക്കാൻ തൊടങ്ങി

ദാസ് അങ്കിൾ : ശങ്കരാ വൈകീട്ട് മോൻ വന്ന് അലമ്പ് കാണിച്ചു എന്ന് അറിഞ്ഞു പിടിച്ച് രണ്ടെണ്ണം കൊടുക്കാൻ പാടില്ലേ.. ദേ ഞാൻ ക്ഷമ ചോദിക്കാ അതിന്….

മഹി ആന്റി : ലക്ഷ്മി അത് കാര്യം ആക്കണ്ട അത് വിട്ടേക്ക്… ചേച്ചിയും ചേട്ടനും ഒന്നും ഇല്ല ഇവടെ അവൻ കൊച്ചിന്റെ വീട്ടിലാ ഇരിക്കുന്നെ ശ്രീടെ കൂടെ…ഇവൻ ഒരു ആവേശത്തിന് കേറി വന്നതാ പോട്ടെ

അമ്മ ഒന്ന് ചിരിച്ചു….

അച്ഛൻ : ഇതിനാണോ ഇപ്പൊ വന്നെ താൻ ഇത്.. അയ്യേ

ദാസ് അങ്കിൾ : അതല്ല വേറെ കാര്യം ഒണ്ട് താൻ ദിർദി വക്കല്ലേ….

അച്ഛൻ : ഉം

ദാസ് അങ്കിൾ : ആ രാജു വാ വാ…എടൊ ഞാൻ വന്നതേ….തനിക്ക് ബുദ്ദിമുട്ട് ഇല്ലെങ്കി കുട്ടുന് നമ്മടെ…

മഹി ആന്റി : നിങ്ങക്ക് ആർക്കും ബുദ്ദിമുട്ട് ഇല്ലെങ്കി പവിയെ ഞങ്ങക്ക് തന്നേക്ക് ഇപ്പൊ വേണ്ട പതുകെ മതി….

എല്ലാരും ഷോക്ക് ആയി പ്രേതേകിച്ച് എന്റെ ഭാര്യ + വീട്ടുകാർ….🤣🙏

അച്ഛൻ കിക്കു മാമനെ ആണ് നോക്കിയത്

ഞാൻ കൈ കെട്ടി മിണ്ടാതെ നിന്നു….

ദാസ് അങ്കിൾ : അഹങ്കാരം ആണെന്ന് വിചാരിക്കല്ലേ… ഇപ്പൊ ഒള്ള പിള്ളേരാ വല്ലതും ആവേശത്തിന് കേറി ചെയ്താ ജീവിതകാലം കരഞ്ഞോണ്ട് ഇരിക്കണ്ടി വരും അതാ….

മഹി ആന്റി : കണ്ണനാ കാര്യം വിളിച്ച് പറഞ്ഞത്… ആന്റി ഇന്ന് തന്നെ പോണം വല്യച്ഛനേം വല്യമ്മേം കാണണം അങ്കിളിനെ വിളിച്ച് വരാൻ പറ എന്നൊക്കെ

അച്ഛൻ ഒന്ന് ചെറുതായി ചിരിച്ചു….

അമ്മ : 😊

മൈരൻ ഊമ്പിച്ചു ഞാൻ മനസ്സിൽ വിചാരിച്ചു പക്ഷെ നോ കമന്റ്സ് നോ റിയാക്ഷൻ ഞാൻ മരണ വീട് വൈബ് അങ്ങനെ തന്നെ തൊടർന്നു….

ദാസ് അങ്കിൾ : തന്റെ അനിയനെ വിളിച്ചപ്പോ അവനും പറഞ്ഞു അങ്ങനെ ആവട്ടെ എന്ന്… ചേട്ടന്റെ ഇഷ്ട്ടം നോക്കിയിട്ട് നോക്കാന്ന്…. അവൻ ഇല്ല ഇവടെ വന്നിട്ട് വരും….

പപ്പ : അത്

ഞാൻ : ചായ എടുക്കാ അല്ലെ അതോ ജൂസ്

ദാസ് അങ്കിൾ : അയ്യോ വേണ്ട മോനെ നേരായി ഞങ്ങക്ക് എയർ പോർട്ടി പോണം…. എറങാ മഹി….പിന്നെ ഞാൻ ഇപ്പഴും പറയാ ഞങ്ങക്ക് ഇപ്പഴാ അറിഞ്ഞേ മരുമോൻ പറഞ്ഞപ്പോ ശെരി എല്ലാം സംസാരിച്ച് തീരുമാനിച്ച് വച്ചാ സമാദാനം ആയിട്ട് ഇരിക്കാല്ലോ ഏഹ്….

മഹി ആന്റി : ആ ശെരി… വർഷ ടീച്ചർ അല്ലേ…. 😊 ശ്രീ പറഞ്ഞ് അറിയാ….

അമ്മായി അമ്മ പൊട്ടി നിക്കുമ്പോ ഒരു ചിരി ചിരിച്ചു…

ദാസ് അങ്കിൾ : താൻ ഒന്ന് ഇരുത്തി ആലോചിക്ക് ദിർദി ഒന്നും വേണ്ട… ഇപ്പൊ തനിക്ക് ഇഷ്ട്ടം ഇല്ലെങ്കിലും ഒരു കൊഴപ്പവും ഇല്ല….ശെരി അപ്പൊ

അച്ഛൻ : ആ ശെരി….

കി ക്കു മാമൻ : ഞങ്ങളും എന്നാ

അച്ഛൻ : നിക്ക് ഡോ

കി ക്കു അങ്കിൾ : ഇല്ല ഡോ പോട്ടെ….

ഞാൻ ആന്റിടെ അടുത്തേക്ക് പോയി…

അവര് വല്ലാത്ത അവസ്ഥയിലാ….

ഞാൻ അച്ചുനെ നോക്കി പവിയെ നോക്കിയിട്ട് മോളിലേക്ക് നോക്കി

അവൻ തല ആട്ടി…. പവിടെ കൈ പിടിച്ച് മേലേക്ക് കേറി പോയി…

ഞാൻ : എന്താണ്

ആന്റി : ഒന്നൂല്ലാ

പപ്പ : 🥺

ഞാൻ : അയ്യേ ഇതൊക്കെ ആണോ നൂറ് ആലോചന വരും ദേ നോക്കിയേ അച്ഛൻ സമ്മതിക്കില്ല നോക്കിക്കോ…. പോവാൻ പറ ഒരു കുട്ടു….

ആന്റി : എനിക്ക് നല്ല ആഗ്രഹം ആയിരുന്നു…. 🥺

ഞാൻ : ഇത് നോക്കിയേ ആന്റി…. പപ്പക്ക് എന്നെ ആണ് ഇഷ്ട്ടം ആണോ…

ആന്റി ഒന്ന് മൂളി

ഞാൻ : അപ്പൊ അവളെ വേറെ ആർക്കെങ്കിലും കെട്ടിച്ച് കൊടുത്താ അവള് ഹാപ്പി ആവോ

ആന്റി കണ്ണ് തൊടച്ചു…

ഞാൻ : അല്ലെങ്കിലും പവി നല്ലവൾ ഒന്നും അല്ല ഒരു പണിയും അറിയില്ല ദേ കിച്ചുന് ഇതിലും നല്ലത് കിട്ടും… ഒരു പവി വന്നിരിക്കുന്നു കിച്ചുന് ഞങ്ങള് നല്ല കുട്ടിയെ കണ്ട് പിടിക്കും….

ആന്റി : 😊

ഞാൻ : ഓക്കേ ആയല്ലോ ഇപ്പൊ…. ഭാഗ്യം ഒന്നും ആവാത്ത മുന്നേ അറിഞ്ഞത് അവളെ ഞാൻ ശെരി ആക്കും ഇന്ന്….

ആന്റി : അല്ലെങ്കിലും ഒന്ന് പോവുന്നത് നല്ലതാ…. ആ എഞ്ചനിയർ പോയ കൊണ്ട് തന്നെ കിട്ടിയല്ലോ… 😊

ഞാൻ : അതാണ്…. ഇപ്പൊ കൊറച്ച് സമാദാനം കിട്ടുന്നുണ്ടോ

ആന്റി : ഉം… അവര് ഓക്കേ ആണ് എന്ന് വരുത്താൻ കഷ്ട്ടപ്പെട്ടു….

ഞാൻ : ഒരു ടീച്ചറെ ഉപദേശിക്കുക എന്നത് എന്റെ ഡ്രീം ആയിരുന്നു…

ആന്റി : എന്റെ ഒന്ന് ചിരിച്ചു…

വർഷാ വരൂ….

ഞാൻ ആന്റിയെ പിടിച്ച് വെളിയിലേക്ക് എറങ്ങി…

അവരെ കേറ്റി വിട്ട് ഞങ്ങള് തിരിഞ്ഞു…

ചെറി : നല്ല ദിവസം ആയിരുന്നു…. ശേ….

ചെറിയമ്മ : മതി വിട്ടേക്ക്

അമ്മ : രാമു അന്നേ പറഞ്ഞതാ… 😡 അപ്പൊ നിങ്ങള് അവനെ കുരിശികേറ്റി….

അച്ഛൻ അമ്മേ തിരിഞ്ഞ് നോക്കി…

പപ്പ ഒട്ടും ഓകെ അല്ല എല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് തീർന്ന പോലെ ആയി അവൾക്ക്

ഞാൻ : അതെ പവിയെ അടിക്കാൻ ഒന്നും നിക്കണ്ട

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ : 🙄 അടിക്കല്ലേ അമ്മ…. അവള് നിങ്ങള് പറയുന്ന ആളെ കെട്ടും…. വേണേ

ചെറി : അങ്ങനെ ചെയ്താ സമാദാനം കാണോ… എനിക്ക് തോന്നുന്നില്ല ആ പയ്യന് ഇനി ഇവളെ താല്പര്യം കാണൂന്ന്…

ഞാൻ : എന്തായാലും അത് പിന്നെ….

ഞാൻ മേലോട്ട് സ്റ്റെപ് കേറി പവിടെ റൂമിൽ കേറി….

അവരെന്നെ കാത്ത് ഇരിക്കാ

അച്ചു : എന്നാച്ച്

ഞാൻ : എന്ത് ചെയ്യാൻ…. നല്ല സങ്കടം ഒണ്ട്…. അച്ചു നിന്നെ അമ്മ വിളിച്ചു….

അച്ചു : ഡേയ് അവളെ അടിക്കാതെ….

ഞാൻ : അമ്മോ ഇല്ല 🙏… പവി ഇത് ആദ്യത്തെ കല്യാണ ആലോചന അല്ലെ അത് വിട് മോളെ….

അച്ചു എന്നെ നോക്കിട്ട് എറങ്ങി പോയി….

ഞാൻ കതകിൽ നോക്കി തിരിഞ്ഞ് പവിയെ നോക്കി….

പവി : എന്ത് 🙄

ഞാൻ : അനിയത്തിടെ കല്യാണം മൊടക്കിയ ചേട്ടൻ ആയല്ലോ ഡീ ഞാൻ 😭

പവി : 😳

ഞാൻ : ഇത് ഞാൻ എങ്ങനെ സഹിക്കും….

പവി : 🥹

അടുത്ത സെക്കന്റ്‌ അവളെന്നെ വന്ന് വരിഞ്ഞ് മുറുക്കി….

ഞാൻ അവളെ പിടിച്ച് മാറ്റി തോളിൽ പിടിച്ചു….

ഞാൻ : നിന്നെ ആ വിവരം കെട്ട ചെക്കനെ കൊണ്ടേ കെട്ടിക്കു അത് നിന്നോടുള്ള എന്റെ വാശി ആണ്…. 🥹

അവളെന്റെ കണ്ണ് തൊടച്ചു

പവി : ഞാൻ കണ്ടു അയാള് എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോ നിന്റെ അവസ്ഥ….

ഞാൻ : ചെല കാര്യം ഇല്ലേ നമ്മള് എത്ര അഗ്രഷൻ ഇട്ടിട്ടോ ഒച്ചയിൽ പറഞ്ഞിട്ടോ കാര്യം ഇല്ല മൗനം വിദ്വാവന് ഭൂഷണം എന്ന് പറയുന്നത് ശെരി ആണ്….

പവി : നീ ആണ് ബെസ്റ്റ് രാമു

ഞാൻ : ഞാൻ അല്ല ഞങ്ങള്

പവി എന്നെ സംശയത്തോടെ നോക്കി….

ഞാൻ : കുട്ടു വന്നത് എന്റെ ഐഡിയ… പക്ഷെ നിന്റെ സുന്ദരൻ വച്ച പ്ലാൻ അമ്പോ…. കൊറച്ച് മുന്നേ വിളിച്ച് ചോദിച്ചേ ഒള്ളൂ…. അച്ഛൻ വീട്ടി ഒണ്ടോ എന്ന്… പിന്നെ നടന്നത് ചരിത്രം…😂

പവി : 🥹

ഞാൻ : ഇനി പറ ആ മണ്ടനെ എന്റെ മോക്ക് ഇഷ്ട്ടാണോ

പവി തല ആട്ടി എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : അവൻ ഒരു കെഴങ് തന്നെ ട്ടാ ചെറിയമ്മയെ നോക്കി പറയടാ മണ്ടാ പറഞ്ഞാ നിന്റെ കാലും പിടിച്ച് നിക്കുന്നു ശവം….

പവി ഒന്ന് ചിരിച്ചു….

ഞാൻ : അയ്യോ എനിക്ക് ഇപ്പഴാ സമാദാനം ആയത്

പവി : എന്താ ടാ

ഞാൻ : ഞാൻ ഓട്ടം പോയ ടൈമിന് അപ്പൻ നിന്നെ പിടിച്ച് ആ മൈരന് കെട്ടിച്ച് കൊടുക്കോ പേടിച്ച് ഇരുന്നതാ ഞാൻ…. 😂

പവി എന്റെ നെഞ്ചിൽ ഇടിച്ചു….

ഞാൻ : പേടിക്കണ്ട നീ ഇന്ന് അവരോട് പറഞ്ഞ ധൈര്യം അതാ ഞാൻ അന്ന് നിന്നിന്ന് പ്രതീക്ഷിച്ചത്….

പവി : സുന്ദരനെ വിളിച്ച് താങ്ക്സ് പറയാ വാ….

ഞാൻ : വേണ്ട എന്റെ ഭാര്യ വട്ടം ഇട്ട് പറക്കാ… ഞാൻ പറഞ്ഞോളാ….

ഞാനും അവളും കൂടെ വെളിയിലേക്ക് നടന്നു….

മരണ വീടിന്റെ ഒരു എഫക്ക്റ്റ് ഇപ്പഴും അവടെ ഒണ്ട്….

ഞാൻ : അച്ഛാ

അച്ഛൻ ഒന്ന് മൂളി

ഞാൻ : പവിക്ക് പ്രൊജക്റ്റ്‌ന് കൊറച്ച് സാധനം വാങ്ങണം പറഞ്ഞു പൊക്കോട്ടെ

അച്ഛൻ : ആ പൊക്കോ…

പവി കൈ പൊക്കി എന്താ ചോദിച്ചു

ഞാൻ അവളോട് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി….

നേരെ അവൾടെ ഏത്തറും എടുത്ത് പൊറത്തേക്ക് പോയി….

പവി : എങ്ങോട്ടാ

ഞാൻ : ചുമ്മാ എന്ത് ദുരന്തം ആണ് അവടെ അയ്യോ… നമ്മക്ക് ഫുഡ് കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ….

പവി : എന്റമ്മോ എപ്പ്ട്രാ…. 😂

ഞാൻ : വറും ബ്രോ…. 😂

പവി : you know something Raamu you are the best brother…

അവളെന്റെ ഇടുപ്പിൽ കൈ ചുറ്റി ഇരുന്നു….

അവക്ക് നല്ല പോലെ ഫുഡ് വാങ്ങി കൊടുത്ത് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ തീറ്റിച്ച് കൊടുത്തു….

പവി : അതെ നിനക്ക് വേണ്ടേ

ഞാൻ : ഞാൻ വീട്ടീന്ന് കഴിക്കാ ഡൗട്ട് വരും…

പവി : നിനക്ക് ഒടുക്കത്തെ ബുദ്ധി തന്നെ….

ഞാൻ : പോയതും അച്ഛനോട് പറയണം അച്ഛാ അച്ഛൻ ഇങ്ങനെ ഇരിക്കല്ലേ അച്ഛൻ പറയുന്ന ആള് എന്നെ കെട്ടിയാ മതി….

പവി : എന്നിട്ട്

ഞാൻ : ബാക്കി എന്റെ ടെറിറ്ററി ഡോണ്ട് വറി 😉 കഴിക്ക് ഒരു ഓംലെറ്റ് പറയട്ടെ

പവി : ആ പറഞ്ഞോ….

ഞാനും അവളും ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തി…

അപ്പൊ ഇത്തിരി സീൻ ശാന്തം ആണ് അച്ഛനും ചെറിയും കാർ പോർച്ചിൽ ഒണ്ട്….സാത്താൻ സേവ ആണ്… 🥹

ഞാൻ അവളെ ഉള്ളികേറ്റി വിട്ടിട്ട് അങ്ങോട്ട് പോയി

ചെറി : ആ വന്നോ

ഞാൻ : ഉം

അച്ഛൻ എന്നെ നോക്കി

ഞാൻ തിരിഞ്ഞ് നടന്നു

ചെറി : ഒന്ന് അടിച്ചോ ടാ

ഞാൻ : യൊ 😳😞

ചെറി : 😞😣 അങ്ങനെ വല്ല ആഗ്രഹം ഒണ്ടേ അടിച്ച് പറ്റിക്കും…

ഞാൻ തിരിഞ്ഞ് നടന്നു….

അച്ഛൻ : ടാ

ഞാൻ : ഓ 🤩

അച്ഛൻ : അവൻ എങ്ങനാ

ഞാൻ : 😌

അച്ഛൻ : കേട്ടില്ലേ

ഞാൻ : ആരച്ഛ

അച്ഛൻ : ദാസന്റെ മോൻ

ഞാൻ : അവൻ സൈലന്റ് ആണ് പിന്നെ എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല…. അവൻ സൈലന്റ് ആണ് അത്ര തന്നെ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചു പോയതാ….

അച്ഛൻ : ഉം പോ….

ഞാൻ : ഓ

അച്ഛൻ : വേണോ

ഞാൻ : വേണ്ട….ഞാൻ കഴിക്കില്ല

അയ്യടാ തന്ത ഇട്ട് നോക്കാ…. ഒരു പെഗ്ഗിന് ആഗ്രഹിച്ച് ജീവൻ കളയണോ വേണ്ട….

എനിക്ക് ഒള്ളത് റൂമില് ഇരിപ്പുണ്ട്…😏

ഞാൻ മെല്ലെ ഉള്ളിലേക്ക് പോയി

ഞാൻ : അമ്മാ ഇന്നാ ഉള്ളി നാല് കിലോ നൂറ് കിട്ടിയപ്പോ വാങ്ങിയത്

അമ്മ : നന്നായി ഫുഡ് എടുക്കട്ടെ മ്മാ

ഞാൻ : ആ… പിന്നെ പവി പേടിച്ച് ഇരിക്കാ…അവളെ ഒന്നും പറയല്ലേ

അമ്മ : എന്ത് പറയാൻ ഒന്നും പറയുന്നില്ല

ഞാൻ : അവള് ഒരു മകൾ എന്ന നെലക്ക് നിങ്ങള് പറയുന്ന ആളെ കെട്ടാൻ തയാറാ നിങ്ങള് നിങ്ങടെ മര്യാദ കാണിക്കാ അത്ര തന്നെ….

അമ്മ : ഉം മോൻ ചെല്ല്…

പിന്നെ ഫുഡ് ഒക്കെ കഴിച്ചിട്ട് നൈസിന് ഞാൻ ഇരുന്നു

അമ്മ : ടാ പവി കഴിക്കുന്നില്ല എന്നാ പറയുന്നേ

ഞാൻ : വേണ്ടെങ്കി വേണ്ട തിമിര് പിടിച്ച് ഇരിക്കല്ലേ കെടക്കട്ടെ….

അമ്മ : അച്ചു പവിയെ വിളിച്ചോണ്ട് വാ

ഞാൻ : വേണ്ട ഞാൻ കൊണ്ട് വരാ

ഞാൻ പോയി അവളെ കൊണ്ട് വന്നു…

അച്ഛൻ കഴിച്ചോണ്ട് ഇരിക്കായിരുന്നു…

ഞാൻ അവൾടെ തോളിൽ കൈ അമർത്തി…

പവി പേടിച്ച് പേടിച്ച് അച്ഛാന്ന് വിളിച്ചു

അച്ഛൻ ഒന്ന് മൂളി

പവി : അച്ഛാ സോറി അച്ഛാ

ചെറി : എന്ത് സോറി എല്ലാം ഒപ്പിച്ച് വച്ചിട്ട് അവൾടെ ഒരു സോറി…. നിന്നെ ഇങ്ങനെ അല്ല മോളെ ചെറി കരുതിയത് മോളെ ഇവൻ ആണേ പിന്നേം പോട്ടെന്ന് വക്കാ

അതും എന്റെ നെഞ്ചത്ത്….ആയിക്കോട്ടേ ഞാൻ മനസ്സിൽ പറഞ്ഞു….

പവി അച്ഛന്റെ അടുത്ത് മുട്ടിൽ ഇരുന്നു…

പവി : അച്ഛാ അച്ഛൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിക്കാ… അതോണ്ട് തന്നെ ആണ് ചേട്ടൻ അന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും പറയാതെ ഇരുന്നത്…. പ്ലീസ് അച്ഛാ

അച്ഛൻ അവളെ ഒന്ന് നോക്കി…

പവി : പ്ലീസ് അച്ഛാ സോറി ഞാൻ അച്ഛൻ പറയുന്നത് കേക്കാ…

ഞാൻ : അങ്കിൾ പറഞ്ഞത് കേട്ടിട്ട് പേടി ആവുന്നു….

അച്ഛൻ എന്നെ തിരിഞ്ഞ് നോക്കി

അച്ഛൻ : പോട്ടെ എന്റെ മോള് എല്ലാം വേണ്ടാ വച്ചല്ലോ അതെ വലിയ കാര്യം…. പോട്ടെ ഇഷ്ട്ടം ഇല്ലാത്ത കല്യാണം നടത്തി നിന്റെ ജീവിതം നശിക്കണ്ട നിന്റെ ഇഷ്ട്ടം നടക്കട്ടെ…അച്ഛൻ ചിരിച്ചോണ്ട് എണീറ്റ് കൈ കഴുകാൻ പോയി…

ഞാൻ : നിന്റെ ആഗ്രഹം നടന്നല്ലോ കേറി പോടീ….😡

ചെറി : ടാ മതി….

ഞാൻ : ചുമ്മാ… അണ്ണൻ ആച്ചെ നമ്മളും അപ്പടിയെ കൊഞ്ചം ബിട്ടെ പോടാണുമോ ണ്ണോ…. 😂

ചെറി : സത്യം പറ നീ അല്ലെ ഇതിന്റെ പിന്നാലെ

ഞാൻ : യൊ…

ചെറി : നിനക്ക് ആദ്യമേ ആ ചെക്കനെ ഇഷ്ട്ടം അല്ല പെട്ടെന്ന് സപ്പോർട്ട് ചെയ്യുന്നു മോനെ ഞാൻ ചോറ് തന്നെ കഴിക്കുന്നേ

ഞാൻ : ചെറിയെ പോലെ ഉള്ള ബുദ്ദിമാന്മാർ ഒള്ളപ്പൊ എനിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ

ചെറി : അത് ശെരി ആണ് അപ്പോ നീ ഒന്നും ചെയ്തില്ലാ

ഞാൻ : എന്ത് ചെയ്യാൻ ചെറി…. ഇത് പവി കളിച്ച കളി എനിക്ക് തോന്നുന്നേ ഇവള് ആ ചെക്കനെ ഫോണിൽ വിളിച്ച് പറഞ്ഞ് കാണും വാ ആരും ഇല്ല വന്ന് അലമ്പ് ബാക്കി ഞാൻ നോക്കാന്ന്….

ചെറി : അതും ചാൻസ് ഒണ്ട്…

ഞാൻ : എന്തോ അവൾടെ ആഗ്രഹം അത് നടത്തി കൊടുക്കാ അതാ നമ്മടെ കാര്യം….

ചെറി : ശെരി ശെരി പോ പോ…

ഞാൻ : അല്ല അച്ഛൻ എന്ത് പറഞ്ഞു .ചെറി : അച്ഛൻ ആകെ ധർമസ്സങ്കടത്തിലാ

ഞാൻ : എന്നവാ

ചെറി : ഒരു സൈഡ് നിന്റെ ഭാര്യ അങ്ങേർടെ കൂട്ട്കാരൻ അടുത്ത സൈഡ് അനിയൻ എന്താ ചെയ്യാ

ഞാൻ : ചെറി ആണ് വച്ചോ കൂട്ട്കാരന് കൂട്ട് നിക്കോ അതോ അനിയന് കൂട്ട് നിക്കോ

ചെറി : ഉം…. ഞാൻ അനിയൻ

ഞാൻ : അതാണ്‌….അത് മാത്രം അല്ല ഇവടെ അനിയൻ മാത്രം അല്ല മോൾടെ ഇഷ്ട്ടം കൂടെ ഒണ്ട്

ചെറി : ആമാല്ലേ

ഞാൻ : അതാ അപ്പൊ അനിയന്റെ ഗാങ് സ്ട്രോങ്ങ്‌ ആണ്

ചെറി : ആമാ കറട്ട് കറട്ട്….

ഞാൻ : അതാണ്‌ പോയി പറ….

ചെറി : വേണ്ട അങ്ങേര് വേണ്ടത് ചെയ്യട്ടെ…. ഞാൻ പോയി കെടക്കാൻ പോവാ….

ഞാൻ ചിരിച്ചോണ്ട് പവിടെ റൂമില് കേറി…

പവി : നീ എന്താ ടാ പട്ടി ചെറിയോട് പറഞ്ഞെ ഞാൻ അവനെ വിളിച്ച് വരുത്തിന്നാ…. 😡😡

ഞാൻ : 🤣 സ്ഥിനെന്ത് അങ്ങേര് അടിച്ചിട്ടിണ്ട് നാളെ കാലത്ത് ഓർമ കാണില്ല….

പവി : ഇനി എനിക്ക് പേടി ഇല്ല… എനിക്ക് ധൈര്യം കിട്ടി

ഞാൻ : ചിക്കൺ ഫ്രൈ ദഹിക്കുമ്പോ ധൈര്യം പോവോ പല്ലി

അഹഹഹ നല്ല കൊമെടി അവളെന്റെ കവിൾ രണ്ടും പിടിച്ച് പിച്ചി കവിളിൽ ഉമ്മ വച്ച് കടിച്ചു….

ഞാൻ അതിനെ പിടിച്ച് തള്ളി ഇട്ടിട്ട് വെളിയിലേക്ക് നടന്നു… ഫോൺ എടുത്തിട്ട് റൂമി പോയി….

പപ്പ അവടെ ഇരിക്കുന്നു മുട്ടിൽ തല വച്ച് കരഞ്ഞോണ്ട് ഇരിപ്പാ പ്യാവം…. 😞

ഇത് കടിക്കോ ഇപ്പൊ പോയാ… ചെറിയ പേടിയോടെ ഞാൻ അടുത്തേക്ക് പോയി….

ഞാൻ മെല്ലെ ഷീറ്റ് വലിച്ചു….

പപ്പ നെരങ്ങി മാറി….

ഞാൻ : കരയാ

പപ്പ ഒന്നും പറഞ്ഞില്ല

ഞാൻ അവൾടെ കൈക്ക് തട്ടി

പപ്പ തല പൊക്കി നോക്കി

കരഞ്ഞ് കുടുങ്ങി ഇരിപ്പാ

ഞാൻ : എന്തിനാ കരയുന്നെ

പപ്പ : ഒന്ന് പോവോ എല്ലാം പോയി

ഞാൻ : ഞാൻ ആണോ പോകാൻ കാരണം….

പപ്പ : എന്ന് ഞാൻ പറഞ്ഞോ….

ഞാൻ : അത് വിട് വേറെ ഏതേലും കുട്ടി റെഡി ആവും…

പപ്പ : അവന് ഇഷ്ട്ടം ഇവളെ ആയിരുന്നു….

ഞാൻ : അവക്ക് ഇഷ്ട്ടം മറ്റവനെ ആയത് ആർടെ തെറ്റാ….പോട്ടെ വേറെ നല്ല കുട്ടിയെ നോക്കാ.. എന്തിന് അതികം പാർശു അയ്യോ വേണ്ട അത് പാവം….

പപ്പ മെല്ലെ തല തിരിച്ച് എന്നെ നോക്കി….

ഞാൻ : കഴിച്ചോ

പപ്പ ആ നോട്ടം തന്നെ ആണ്….

ഞാൻ : ഹലോ മാഡം കഴിച്ചോ….

പപ്പ : ശിവാഹ്…. 😣🥺 നീ… നീ

വിശ്വാസം വരാത്ത പോലെ അവളെന്നെ നോക്കി

ഞാൻ : ഞാൻ ഞാൻ തന്നെ

പപ്പ : നീ ആണോ

ഞാൻ : ഞാൻ ഞാൻ തന്നെ ലൂസ് പോ പോയി കൊട്ട് അപ്പൊ ബോധം വരും….

പപ്പ : നീ ആണോ ഇതൊക്കെ ചെയ്തത്

എനിക്ക് ഉത്തരം ഇല്ലാതെ ആയി

പപ്പ കൈ കുത്തി എണീറ്റു

ഞാൻ പിന്നിലേക്ക് നടന്നു….

പപ്പ : പറ എല്ലാരും എങ്ങനെ ഒരേ ടൈം കാണാതായെ

അവളെന്റെ നേരെ വന്നു

ഞാൻ : ദേ എന്റെ മണ്ടക്ക് കേറാൻ ആണേ വേണ്ട എനിക്ക് നല്ല ഒറക്കം വരുന്നുണ്ട്… വൈകീട്ട് ഞാൻ അല്ലെ അവനെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളിയത്… കേസ് കൊടുക്കാ പറഞ്ഞത് ഞാൻ പിന്നെ എന്താ

പപ്പ : 😣

ഞാൻ : ചെലപ്പോ എന്റെ ഫോണിൽ നിന്നാവും കുട്ടുന് കോൾ പോയത്….

പപ്പ ഞെട്ടി എന്നെ നോക്കി….

ഞാൻ : ചെലപ്പോ സൂര്യേ വിളിച്ച് അവന്റെ നമ്പർ വാങ്ങിയത് ഞാൻ ആവും… അറിയില്ല…. ചെലപ്പോ അച്ഛനും അമ്മയും പോണു എന്ന കാര്യം അറിഞ്ഞ എന്റെ മനസ് ചെല..പ്പോ എന്നോട് പറഞ്ഞ് കാണും ഇവടെ ആണ് ശിവ നിന്റെ മുന്നിൽ സാദ്യതകൾ തുറന്ന് കിട്ടുന്നത് എന്ന്… ചെലപ്പോ മുതിർന്നവർ ഒണ്ടേ കുട്ടൂന് പെർഫോം ചെയ്യാൻ പറ്റില്ല എന്റെ കാര്യം നടക്കില്ല എന്നത് കൊണ്ട് ചെലപ്പോ ഞാൻ ആയിരിക്കും ചെറിയെ കടി വാങ്ങാൻ പറഞ്ഞ് വീട്ടത് ചെലപ്പോ ചെലപ്പോ…. ചെലപ്പോ എന്റെ ആവശ്യം ചെറിയമ്മേ കാര്യം അറിയിക്കുക അത് വഴി ചെലപ്പോ അച്ഛൻ ചെറി നാട്ടുകാർ വീട്ടുകാർ എല്ലാം അറിയും എന്ന് ചെലപ്പോ എന്റെ മനസ്സ് എന്നോട് പറഞ്ഞ് കാണും ചെലപ്പോ…

പപ്പടെ തകർന്ന മൊഖം….. എനിക്ക് നല്ല സങ്കടം തോന്നി… 😌

ഞാൻ : ആ മെയിൻ ചെലപ്പോ നിന്റെ കണ്ണീന്ന് എന്റെ ഒഴിവാക്കാൻ ഞാൻ തന്നെ ആണ് പോലീസ് കേസ് അവനെ പിടിച്ച് വെളിയിൽ ആക്കുന്ന സീൻ ഒക്കെ ഒണ്ടാക്കിയത്…. ആ ചെലപ്പോ….. ഇത്രേ ഒള്ളൂ….

പപ്പ വാ പൊത്തി തരിച്ച് എന്നെ നോക്കി….

ഞാൻ : കെടന്നോട്ടെ…. ശെരി….

അവളെന്റെ കഴുത്തിന് കുത്തി പിടിച്ചു….

ഞാൻ ചിരിച്ച് നോക്കി നിന്നു….

പപ്പ ഒരു പ്രാന്തിയെ പോലെ എന്റെ കഴുത്ത് പിടിച്ച് ഞെക്കി…

ഞാൻ : കൊന്നോ പക്ഷെ നിന്റെ തെണ്ടി അനിയനെ എന്റെ അനിയത്തിടെ മണ്ടക്ക് ഫ്രീ ആയി എടുത്ത് വക്കാൻ ഒള്ള നിങ്ങടെ ആഗ്രഹം ഇനി നടക്കില്ല…. 😂

പപ്പ കൈ വീശി എന്റെ മോന്തക്ക് ഒറ്റ അടി അത് തടയാൻ പറ്റും എങ്കിലും ഞാൻ തടഞ്ഞില്ല

ഞാൻ : ഇത് ഞാൻ കൊള്ളും ഇത് അനിയന്റെ കല്യാണം മൊടക്കിയതിന് മൊടക്കിയവനോട് ഒരു ചേച്ചിക്ക് ഒണ്ടാവുന്ന വികാരം മാത്രം…

പപ്പ : ഇത്ര വൃത്തിക്കെട്ട ചെ.. അവൾടെ ശബ്ദം എടറി

ഞാൻ : വൃത്തിക്കെട്ടവൻ….

പപ്പ : നല്ല സന്തോഷത്തോടെ ഒരു ലൈഫ് ആഗ്രഹിച്ച് ഞാൻ ചെയ്ത എല്ലാം ഒറ്റ നിമിഷം കൊണ്ട് കളഞ്ഞില്ലേ ടാ നീ

പപ്പ കരഞ്ഞോണ്ട് എന്റെ ശരീരം മുഴുവൻ അടിക്കാൻ തൊടങ്ങി….

എനിക്ക് അത് ഇഷ്ട്ടല്ല അവൾടെ കൈ പിടിച്ചോണ്ട് ഞാൻ പറഞ്ഞു….

പപ്പ : 😡 നോക്കിക്കോ ഞാൻ കാണിച്ച് തരാ

അവള് വെളിയിലേക്ക് നടക്കാൻ നോക്കി

ഞാൻ : ഒന്ന് നിന്നെ.. അവടെ പോയി വെളമ്പിക്കോ അപ്പൻ അനിയത്തിടെ പ്രേമത്തിന് കൂട്ട് നിന്നതിന് രണ്ട് തരും കൊറേ പ്രാകും അത്ര തന്നെ അല്ലെ മൈരിന്റെ വെല ഇല്ല മോളെ…എനിക്ക് ഒരു അമ്മായി ഒണ്ട് അവരെ ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് അവരാണെ പണം പറഞ്ഞ് കമന്ന് വീഴും അതോണ്ട് അവര് എനിക്ക് സപ്പോർട്ട് തരും ചെറി ചെറിയമ്മ ഇത്ര ആയ സ്ഥിതിക്ക് കൂടെ നിക്കില്ല അതോണ്ട് അമ്മ ക്കൂടെ പറയും വേണ്ടന്നെ അവൾടെ ഇഷ്ട്ടതിന് നടക്കട്ടെ എന്ന് കഴിഞ്ഞു നോ ബോൽ സിക്സ് എന്നൊരു സംഭവം ഒണ്ട് പണി തീർന്നു….😃 നീ ഇല്ലേ നിന്നെ അടിക്കാൻ ഒരു വഴിയേ ഒള്ളൂ നിന്റെ വഴിക്ക് വരാ നമ്പവച്ച് ഊ അങ്ങനെ ഒരു സംഭവം ഒണ്ട് അല്ല നീ ആണ് അതില് എന്റെ ഗുരു… 🙏

പപ്പ idle -ൽ വിട്ട വണ്ടി പോലെ ഇങ്ങനെ ഒച്ച ഒണ്ടാക്കുന്നുണ്ട്….

ഞാൻ : അപ്പൊ കല്യാണത്തിന് വിളിക്കാ വരണം…. 🤣 😡എന്ത് യോഗ്യത ഒണ്ടെടി നിന്റെ അനിയന് വല്ല കൊടിച്ചി പട്ടി കാണും… ആ പിന്നെ എന്റെ ഉദ്ദേശം പവിയെ കൊണ്ട് തന്നെ പറയിക്കണം എന്ന് മാത്രം ആയിരുന്നു… ഇത് ഒരു പെണ്ണ് കാണൽ വരെ ആക്കിയത് ഞാൻ അല്ലെ ഇന്ദ്രനാ…..😌… വല്യ ആള് തന്നെ അവൻ….🤣 വൈകീട്ട് ചെക്കൻ വന്നു കൊറച്ച് കഴിഞ്ഞതും അച്ഛനും അമ്മയും പറഞ്ഞ് വിട്ടു….കേസ് ക്ളോസ്ഡ്….ഞാൻ ഇപ്പഴും പറയാ ഇന്ദ്രനെ നീ വളരെ underestimate ചെയ്യാ വിട്ട് പിടി…എന്നോട് കളിക്കുന്ന പോലെ അല്ല…. പവി weds കുട്ടു…. ആഹാ അന്തസ്സ്…..

അത് പോട്ടെ… നീ ഒരു നല്ല ഏട്ടത്തി ആയിട്ട് എല്ലാത്തിനും മുന്നി തന്നെ വേണം….ഞാൻ അവൾടെ കൈ പിടിച്ച് പറഞ്ഞു….

പപ്പ നാഗവല്ലിയിലേക്ക് ഒറ്റ സെക്കന്റ്‌ കൊണ്ട് ട്രാൻസ്ഫോം ആയി…

ആദ്യം അട്ടഹാസം….

അവള് കണ്ണ് തൊടച്ച് നല്ല ഫയറോടെ എന്നെ നോക്കി…

നീ ഒറ്റ തന്തക്ക് ഒണ്ടായതാണേ നിന്റെ അനിയത്തിയെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കടാ…. 😡 ആനക്ക് നേരെ തോട്ടി ചൂണ്ടും പോലെ പപ്പ എന്റെ കണ്ണിന് നേരെ വെരൽ ചൂണ്ടി പറഞ്ഞു

ഞാൻ : 🤣 ഇതെന്ത് സിനിമേ…

പപ്പ : jus stop this you looser… നീ വെറും ഗൂഫി ആണ് ശിവ a fuckin looser… You know something ഞാൻ ഇപ്പൊ വിചാരിച്ചാ നിന്നെ നിന്റെ വീട്ട്കാരെ കൊണ്ട് ചവിട്ടി വെളിയിൽ ആക്കാൻ പറ്റും… അത്രെ ഒള്ളൂ നീ… You bitch… 😡you mother fucking bitch….

പപ്പ നിന്ന് ഒറഞ്ഞ് തുള്ളി….പെട്ടെന്ന് അങ്ങനെ നിന്ന നിപ്പിൽ ഫെയിന്റ് ആയി വീഴാൻ പോയി….

ഞാൻ അതിനെ പിടിച്ച് ബെഡ്ഡിൽ പൊട്ടാതെ എടുത്ത് ഇട്ടു…

ബാത്റൂം പോയി കൊറച്ച് വെള്ളം കൈയ്യിൽ എടുത്ത് കൊണ്ട് വന്ന് അവൾടെ മൊഖത്ത് തളിച്ചു…

അവളൊന്ന് ഞെട്ടി കണ്ണ് തൊറന്നു….

ഞാൻ : പോട്ടെ കെടക്ക് മരുന്ന് തരട്ടെ…. 🙂

പപ്പ എന്നെ അറച്ച പോലെ നോക്കി….

ഞാൻ : സോറി നിന്റെ അനിയനും അവളും ചേരില്ല പപ്പാ നീ അത് മനസ്സിലാക്ക്… നിനക്ക് നിന്റെ അനിയന് നല്ല കുട്ടിയെ വേണം എന്ന് ഒണ്ട് അതെ പോലെ തന്നെ എനിക്കും കാണില്ലേ ആഗ്രഹം എന്റെ ആഗ്രഹം വിട് അവക്ക് ഇഷ്ട്ടം ഒള്ള ഒരുത്തനെ വേണ്ടേ കെട്ടിച്ച് വിടാൻ അല്ലെങ്കി നിന്റെ ജീവിതം എന്റെ കൂടെ ചെതള് തിന്ന് പോവുന്ന പോലെ ആവും… പ്ലീസ് പ്രശ്നം ഒണ്ടാക്കല്ലേ നീ… ദേ ഞാൻ വാക്ക് തരാ അവന് നല്ല സൂപ്പർ കുട്ടിയെ നമ്മള് കണ്ട് പിടിച്ച് കൊടുക്കും…. വേണേ അവന്റെ കല്യാണം വരെ ഈ റിലേഷൻ ഇങ്ങനെ പോട്ടെ എന്താ…. പ്ലീസ് പവിയെ വിട്ടേക്ക് അത് ഒന്നും അറിയാത്ത പൊട്ടി പെണ്ണാ… ഓക്കെ 😊കെടന്നോ…. ഗുഡ് നൈറ്റ്….

എണീക്കാൻ തൊടങ്ങിയതും അവളെന്റെ കൈ പിടിച്ച് വലിച്ചു….

എന്റെ കോളർ പിടിച്ച് അവളോട് അടുപ്പിച്ചു…

എനിക്ക് നീയും കിച്ചൂന് പവിയും ചെയ്യാൻ പറ്റുന്നത് ചെയ്തോ…. ക്രൂര മൊഖത്തോടെ അവളെന്നെ നോക്കി പറഞ്ഞു…

ഇത് പറയുമ്പോ കണ്ണീർ അവൾടെ കണ്ണിന്റെ കോണിൽ കൂടെ ഒഴുകി മുടിയിലേക്ക് ഒഴുകി ചേർന്നു….

ഞാൻ : വേണ്ട പപ്പ തെറ്റാ നീ ചെയ്യുന്നേ എന്നെക്കൊണ്ട് പാപം ചെയ്യിക്കരുത് നീ… 😃

അവള് സൈഡ് നോക്കി തിരിഞ്ഞ് കെടന്നു….

> 6:23

അടുത്ത ദിവസം പപ്പ എണീറ്റ് നോക്കി നല്ല തലവേദന പാവം….

അവള് മുഖം കഴുകി ഫ്രഷ് ബ്രഷ് ചെയ്യുമ്പോ ഇന്നലെ ശിവടെ വായിന്ന് വന്ന കാര്യങ്ങൾ ആണ് മനസ്സിൽ… അവക്ക് സങ്കടം ദേഷ്യം എല്ലാം വന്നു…

(ശിവ : ഞാൻ എങ്കിലും ഈ പെണ്ണ് കാണൽ മൊടക്കാൻ ആണ് നോക്കിയത് പക്ഷെ ഇന്ദ്രൻ കല്യാണം തന്നെ മൊടക്കി…..)

ശിവ പറഞ്ഞത് അവൾടെ തലയിൽ പ്രഷർ കൂട്ടി…

തോറ്റ് പോയി വീണ്ടും വീണ്ടും തോറ്റ് പോയി….

പപ്പ കണ്ണാടിയിൽ തോറ്റ് പോയ അവൾടെ മുഖം നോക്കി നിന്നു.. നോക്കി നോക്കി ഒറ്റ ഇടി കണ്ണാടി പീസ് പീസ് ആയി….

ഇതേ സമയം അടുക്കളയിൽ അമ്മ കാലത്തേക്ക് ഒള്ള ഫുഡ് ഒണ്ടാക്കുക ആയിരുന്നു

ചെറിയമ്മ ഒന്ന് വെളിയിലേക്ക് എത്തി നോക്കി….

ചെറിയമ്മ : ചേച്ചി അത് വിട് ചേച്ചി അല്ലെങ്കിലും പവിക്ക് ആ ചെക്കൻ ചേരില്ല

അമ്മ ഒന്ന് ശ്വാസം വിട്ടു….

അമ്മ : അതല്ല ഡീ

ചെറിയമ്മ : പിന്നെ

അമ്മ : എടി അനിയന്റെ വീട്ടി പവിയെ കൊടുക്കുന്ന കാര്യം ആണ് ചേട്ടന്റെ മനസ്സില്

ചെറിയമ്മ : അതിന് എന്താ പാവം എന്റെ രാമു മാത്രം ഇപ്പൊ കുരിശില്

അമ്മ : അതെ എന്റെ സങ്കടം അതാ ഈ കഴുത അന്നേ പറഞ്ഞിരുന്നേ

ചെറിയമ്മ : അന്ന് പിന്നെ നിങ്ങള് ഇങ്ങനെ ഇട്ട് പേടിപ്പിച്ചാ പിന്നെ

അമ്മ : എന്തായാലും എന്റെ കൊച്ച് സമാദാനം ആയി ഇരുന്നാ മതി

ചെറിയമ്മ : രാമു ഇന്നലെ ചേട്ടനെ എന്തൊക്കെ പറഞ്ഞ് തിരിച്ച് വിട്ടിട്ടുണ്ട് അങ്ങേര് സൂപ്പർ മാൻ ആണ് ഞാൻ എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കണ്ടു രാത്രി….

അമ്മ : അത് ചേട്ടന്റെ കൈയ്യീന്ന് രണ്ട് കിട്ടുമ്പോ ശെരി ആവും…എനിക്ക് ഇപ്പൊ അതല്ല ടാ മോനെ അവരോട് എന്നാ പറയും എന്നാ….

ചെറിയമ്മ : അതൊക്കെ നമ്മക്ക് പറയാ ചേച്ചി പെണ്ണ് കാണാൻ വന്നാ കെട്ടിച്ച് കൊടുക്കണം എന്ന് റൂൾ ഒന്നും ഇല്ലല്ലോ….

അമ്മ : മോള് വരുന്നുണ്ട് നിർത്ത്…

ശിവ എവടെ ആന്റി…കേറി വന്ന ഒടനെ പപ്പ ചോദിച്ചു…

അമ്മ : അവൻ പവിയെ കോളേജിൽ കൊണ്ടാക്കി അത് വഴി അങ്ങനെ പോവും പറഞ്ഞു….

പപ്പ : ഓ 😊ശെരി…. ആന്റി ഞാനെ കൊറച്ച് കഴിഞ്ഞ് പൊറത്ത് പോയിട്ട് വരാ….

അമ്മ : ആ പോയിട്ട് വാ മോളെ

എട്ട് മണിക്ക് തന്നെ പപ്പ വീട്ടീന്ന് എറങ്ങി….

പോണ വഴി ഓട്ടോ പെട്രോൾ പമ്പിൽ കേറിയപ്പോ പപ്പ അവടെ ഒരു ബൈക്ക്സ്റ്റാർട്ട്‌ ആവുന്ന ഒച്ച കേട്ട് അങ്ങോട്ട് നോക്കിയതും അവളത് കണ്ടു…. ബൈക്കിൽ ഗ്ലാസ്‌ ഒക്കെ ഇട്ട് ഇരിക്കുന്ന ശിവ പിന്നാലെ ഒരു ഹെൽമെറ്റ് ഒരു ബ്രൗൺ ഷെയിട് ഒക്കെ ഇട്ട് പവിയും…

വൈകീട്ട് കൊറച്ച് ലേറ്റ് ആയി ഞങ്ങള് പോവുമ്പോ

അമ്മ : നീ എന്താടി വൈകിയത്

പവി : ഞാൻ കണ്ണാടിടെ( ശുഭ ഫ്രണ്ട് ) വീട്ടി പോയി

അമ്മ : ഉം

ഞാൻ അമ്മേ ഉന്തി ഉള്ളിലേക്ക് കൊണ്ട് പോയി…

പപ്പ ടീവി കണ്ടോണ്ട് ഇരിക്കാ അടുത്ത് ചെറിയമ്മ ഇരുന്ന് ഉള്ളി അരിയുന്നു

ഞാൻ : എന്താണ് ചെറിയമ്മേ സുഖം അല്ലെ… ഉള്ളി അരിയാ

ചെറിയമ്മ : അല്ല ഉള്ളി വെട്ടാ

ഞാൻ : അയ്യോ സൂപ്പർ മച്ചാ 😂

അമ്മ : അല്ല എങ്ങോട്ടാ പോയെ…

ഞാൻ : ഞാൻ വർക്ഷോപ്പിൽ

അമ്മ : ഇവളും വന്നോ

ഞാൻ : ഇല്ല 😑

അമ്മ : ഓ

ഞാൻ പവിയോട് കണ്ണ് കാട്ടി കേറി പോവാൻ പറഞ്ഞു

ഞാൻ : അമ്മ ഒരു കൊഫി തരോ

അമ്മ : പവി നിന്നെ

ഞാൻ : അമ്മ കൊഫി താ…. ഡീ പോയി കുളി വൃത്തിയും ഇല്ല വെടിപ്പും ഇല്ല….

അമ്മ : അടിച്ച് ചുണ്ട് പൊട്ടിക്കും രണ്ടും കൂടെ എവടെ തെണ്ടി നടക്കായിരുന്നടി…

ഞാൻ : അമ്മക്ക് വട്ടായാ… ഞാൻ ഇവളെ ആ പെണ്ണിന്റെ വീട്ടീന്ന് വിളിച്ചോണ്ട് വന്നു വരുമ്പോ നൂഡിൽസ് വാങ്ങിച്ച് കൊടുത്തു വന്നു….

അമ്മ : കള്ളം പറയല്ലേ ശിവ നീ…

ഞാൻ : ഇല്ലെന്ന്

അമ്മ : അപ്പൊ നീ ഇന്ന് കോളേജില് പോവാതെ എങ്ങോട്ട് തെണ്ടി നടന്നടി നീ…😡

ഞാൻ : പവി 😡

അമ്മ : പറയാൻ… കള്ളം പറയരുത് പവി… നിന്റെ മിസ്സ്‌ പറഞ്ഞു നീ വരില്ല പറഞ്ഞെന്ന്…

ഞാൻ : പവി 😡…. അപ്പൊ ക്ലാസ് കട്ട് അടിക്കാൻ ഒള്ള ധൈര്യം ആയി നിനക്ക്… ഇവളെ ഇന്ന് ഇങ്ങോട്ട് വാടി….അമ്മ ഇവൾക്ക് പച്ച വെള്ളം കൊടുക്കരുത് കേട്ടോമ്മാ.. അഹങ്കാരി നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റോ ഞാൻ നോക്കട്ടെ അഹങ്കാരി…

അമ്മ : ഒന്ന് നിന്നെ

ഞാൻ : എന്താമ്മാ

അമ്മ : അവൾടെ മിസ്സ്‌ വേറെ ഒരു കാര്യം കൂടെ പറഞ്ഞു

ഞാൻ :പഠിക്കുന്നും ഇല്ലേ ആവള്

അമ്മ : അതല്ല അവൾടെ ചേട്ടൻ ഒരു കല്യാണം ഒണ്ടെന്ന് പറഞ്ഞാ ലീവ് വേണം പറഞ്ഞെ എന്ന്….

ഞാൻ : ഇവൾടെ ചേട്ടൻ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല

അമ്മ : ഓ 😊

ഞാൻ : മനസ്സിലായി ഏതോ ചെക്കന് പൈസ കൊടുത്ത് പറയിച്ചതാവും

അമ്മ : നേരിട്ട് വന്ന് പറഞ്ഞു എന്നാണല്ലോ പറഞ്ഞെ….

ഞാൻ : നേരിട്ട് ല്ലേ 😞

അമ്മ : ഉം…👀

ഞാൻ : നേരിട്ട് ആണെങ്കി ചെലപ്പോ ഞാൻ ആവും… 🙄

അമ്മ കൈ വീശിയതും ഞാൻ മോളിലേക്ക് ഓടി

അമ്മ : ഇത് ഒരു ശീലം ആക്കണ്ട…😉

ഞാൻ : ആലോചിക്കാം

പവി : താങ്ക്സ് ലെച്ചു…. 🤣

കൊറച്ച് കഴിഞ്ഞതും അച്ഛനും ചെറിയും വന്നു….

അച്ഛൻ : ശിവ ശിവാ

ഞാൻ : എന്താടി പെട്ടാ

പവി : അറിഞ്ഞൂടാ

ഞാൻ : നീ വരണ്ട ആ ബുക്ക് ഒക്കെ വിരിച്ച് ഇട്ടോ…. 😂

പവി : ഓക്കേ….

ഞാൻ മെല്ലെ എറങ്ങി എറങ്ങി പോയി…

അച്ഛൻ : ടാ മക്കളെ ഒരു അർജെന്റ് പണി ഒണ്ട്

ഞാൻ : എന്താ

അച്ഛൻ : നമ്മടെ വണ്ടി ആലുവ നിക്കാ പ്രഭാകരൻ റോഡ് ക്രോസ് ചെയ്തപ്പോ ബൈക്ക് വന്ന് തട്ടി…. കൊഴപ്പം ഒന്നും ഇല്ല അവന് ക്ലച്ച് ചവിട്ടാൻ പറ്റില്ല മക്കള് ഒന്ന് അത് എടുത്തിട്ട് വാ….

ഞാൻ : ശെരി… അല്ല ആളോ അപ്പൊ

അച്ഛൻ : ട്രിപ്പ് കാൻസൽ ആയി…

ഞാൻ : ശെരി

അച്ഛൻ : മണിടെ കൈയ്യില് ചാവി കാണും… വാങ്ങിച്ചോണ്ട് പോ….മെല്ലെ പോയാ മതി….

അമ്മ : അവടെ വേറെ ആരും ഇല്ലേ

അച്ഛൻ : ഇല്ലെന്ന് എല്ലാം വണ്ടി ഒതുക്കി വീട്ടി പോയി എല്ലാം അടിച്ച് പൂസായിരിക്കും….

ഞാൻ മേലോട്ട് കേറി പോയി…

നേരെ റൂമിലേക്ക് പോയി…

പപ്പ വന്ന് നിപ്പുണ്ട്….

ഞാൻ പാന്റ് മാറി ലുങ്കി എടുത്ത് ഉടുത്തു….

പപ്പ : തെണ്ടാൻ പോവുമ്പോ മാത്രെ പാന്റ് ഇടൂ

ഞാൻ : നീ ആണല്ലേ ഇവടെ ഓതിയത് തോന്നി….

പപ്പ : ചേട്ടനും അനിയത്തിയും കൂടെ ആഘോഷിക്കാൻ പോയതാ 😊

ഞാൻ തിരിഞ്ഞ് അവളെ നോക്കി….

പപ്പ പുല്ലരിച്ച് നിക്കാ

ഞാൻ അവൾടെ അടുത്തേക്ക് നടന്ന് പോയി…

പപ്പാ ഞാൻ അവൾടെ കൈ എടുത്ത് പിടിച്ചു….

പപ്പ എന്നെ ഒന്ന് നോക്കി

ഞാൻ : നിനക്ക് ദൈവത്തെ വിശ്വാസം ഒണ്ടോ

പപ്പ : 😏

ഞാൻ : പറാ

പപ്പ : ഒണ്ട്

ഞാൻ : എങ്കി മനസ്സറിഞ്ഞ് പ്രാർത്ഥിക്ക്

പപ്പ : എന്ത്

ഞാൻ : ഈ പൊക്കി ഞാൻ തിരിച്ച് വരല്ലേന്ന്…. 😃

പപ്പ കൈ പിന്നിലേക്ക് വലിച്ചു

ഞാൻ : ശെരിക്കും നീ നന്മ ഒള്ളവളാണെ നിന്റെ പ്രാർത്ഥന ദൈവം കേക്കും… 😊അല്ലാതെ നിന്റെ ആ ആഗ്രഹം നടക്കാൻ വേറെ വഴി ഇല്ല പോട്ടെ… ഗുഡ് നൈറ്റ്…

അവൾടെ കവിളിൽ ഒന്ന് ചെറുതായി പിച്ചിട്ട് ഞാൻ വെളിയിലേക്ക് നടന്നു…

നോക്കി പോണം താഴെ പോയതും അമ്മ പറഞ്ഞു….

ഞാൻ : ശെരി

ചെറിയമ്മ : സ്പീഡിൽ പോവരുത്

ഞാൻ : ഇല്ല

ഞാൻ ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഹെൽമെറ്റ്‌ ഇട്ടു….

അമ്മ : നോക്കി പോണം….

പപ്പ മെല്ലെ എറങ്ങി വന്നു

ഞാൻ : ബൈ പപ്പ… 😊

പപ്പ ഒരു വളിച്ച ചിരി ചിരിച്ചു….

കാലത്ത് തല പൊങ്ങിയത് പത്ത് മണിക്കാ….

ഓ ആ വണ്ടിടെ പണി എനന്തായോ എന്തോ ദിപ്പോ ശെരിയാക്കി തറാ തറാ പറയാൻ തൊടങ്ങിയിട്ട് ഒരാഴ്ച ആയി….

ഞാൻ അവടെ പോയി അതിന്റെ മൂട്ടില് വയറ് പണി എടുക്കുന്ന ചെക്കന്റെ പണി നോക്കി ഇരുന്നപ്പോ ഇന്ദ്രന്റെ ഫോൺ വന്നു….

വൈകീട്ട് സൂര്യടെ വീട്ടില് വരാൻ എന്തോഅത്യാവശ്യമായി പറയാൻ ഒണ്ടെന്ന്….

പിന്നെ ഉച്ചയോടെ വീട്ടി പോവുമ്പോ പപ്പ കാറും എടുത്ത് എറണാകുളം റോഡിൽ പോണ കണ്ടു കൂടെ ഏതോ ഒരു പെണ്ണും ഒണ്ട്….

ആ പോട്ടെ കൊറച്ച് തൊയ്രം കിട്ടൂല്ലോ മതി….

വീട്ടില് വന്നപ്പോ അച്ഛൻ ചെറി ഒക്കെ കഴിച്ചോണ്ട് ഇരിക്കാ അമ്മയും ചെറിയമ്മയും അടുത്ത് നിപ്പുണ്ട്….

ഒരു സീരിയസ് രങ്കം പോലെ ഒണ്ട്….

ഞാൻ ചെറിയമ്മേ നോക്കി പിരികം പൊക്കി

ചെറിയമ്മ ഇല്ലെന്ന് തല ആട്ടി എന്നെ നോക്കി അടുക്കളയിലേക്ക് കണ്ണ് ആട്ടി…

ചെറിയമ്മ മുന്നിലും ഞാൻ പിന്നിലും നടന്നു….

ഞാൻ : എന്താ ഒരു സീൻ പോലെ

ചെറിയമ്മ : പവി ഇല്ലവാ അവള് ചേട്ടനോട് മറ്റേവൻ ആയിട്ട് കല്യാണം മതി പറഞ്ഞു…..

ഞാൻ : 😌 ആരായിട്ട്

ചെറിയമ്മ : ഉന്നോട് മച്ചാ

എന്റെ തലക്ക് വെള്ളിടി ആയിരുന്നു അത്….

ഞാൻ ചെറിയമ്മേ തുറിച്ച് നോക്കി….

ചെറിയമ്മ : ഇവള് എന്നാ ഈ കാണിക്കുന്നേ…. പാവം ചേട്ടന്റെ സങ്കടം കണ്ടിട്ട് തന്നെ ആവും…

ഞാൻ : ഇത് അതൊന്നും അല്ല 😡…

ഞാൻ നേരെ ഡയണിങ് ഹോളിലേക്ക് പോയി

അച്ഛൻ കഴിക്കുന്നതിന്റെ എടയിൽ എന്നെ നോക്കി

ഞാൻ : ദാസ് അങ്കിൾ എന്തായി ചോദിച്ചു

അച്ഛൻ : ഉം…

ഞാൻ : അച്ഛൻ എനിക്ക് ഒരു ഉപകാരം ചെയ്യണം

അച്ഛൻ : പറഞ്ഞോ

ഞാൻ : അച്ഛന് മോളെ വേണേ ദാസ് അങ്കിളിന്റെ മോൻ ആയിട്ട് അവൾടെ കല്യാണം നടത്തി കൊടുക്കണം…. അവൾടെ സന്തോഷം ആണ് വലുത് എങ്കി മാത്രം…. അല്ല

ചെറി : ടാ മതി പോ

ഞാൻ : ഇല്ല ചെറി.. യച്ഛാ

അച്ഛൻ : അവള് ഇപ്പോ ഇങ്ങനെ വന്നു പറയുന്നു ഞാൻ എന്താ ചെയ്യാ

ഞാൻ : അത് വളർത്ത് ഗുണം അത് അച്ഛന്റെ അമ്മടെ വളർത്ത് ഗുണം എന്റെ കാര്യത്തില് നിങ്ങക്ക് വലിയ തെറ്റ് പറ്റി എന്നാ അവള് മിടുക്കി ആണ്…. അവളോട് ഇഷ്ട്ടം ഒണ്ടേ ചെയ്യരുത്…..

അച്ഛൻ എന്നെ ഒന്ന് നോക്കി

അമ്മ : കറി തരട്ടെ

അച്ഛൻ : മതി….

ഞാൻ : അച്ഛന്റെ മാനസികാവസ്ത എനിക്ക് മനസ്സിലാവും കി… കൃഷ്ണകുമാർ അങ്കിളിനോട് ഞാൻ സംസാരിക്കാ വേണേ….

അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞോ

ഞാൻ : ഇല്ല… 😡

അച്ഛൻ പെട്ടെന്ന് ആക്ക് ഒരു വണ്ടി പുതിയത് ഒണ്ടാക്കാൻ ഇത്ര ടൈം ആവില്ലല്ലോ

ഞാൻ : ദാസ് അങ്കിൾ ചോദിച്ചാ എന്ത് പറയണം….

അച്ഛൻ മുന്നോട്ട് മുന്നോട്ട് നടന്നു….

ഞാൻ : ചെറിയച്ഛൻ ആയിട്ട് പഴയ പോലെ ആവാൻ ഇതിലും വലിയ ചാൻസ് ഇല്ല… ഞാൻ ആയിട്ട് നശിപ്പിച്ച ബന്ധം പവി കാരണം തിരിച്ച് കിട്ടും…. 🥲

അച്ഛൻ ഒന്ന് നിന്നു….

ഞാൻ ഓടി അച്ഛന്റെ മുന്നില് കേറി പോയി നിന്നു

ഞാൻ : ദൈവത്തെ ഓർത്ത്….അവൾടെ ജീവിതം കരിഞ്ഞ് തീരും… രണ്ട് ജീവിതം ആണ് അച്ഛൻ അച്ഛന്റെ കൂട്ടുകാരന്റെ മൊഖം ഓർത്ത് ഇല്ലാതാക്കുന്നത്….ഞാൻ നേരിട്ട് പോയി പറയാ അച്ഛൻ പറഞ്ഞാ മതി

അച്ഛൻ ഒന്നും പറയുന്നില്ല….

ഞാൻ : ഓ… ശെരി…. സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല എന്റെ അനിയത്തിടെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല….

അമ്മ : ഉംച്ച് രാമു…

ഞാൻ : അമ്മാ അവള് നിങ്ങളെ പറ്റിക്കാമ്മാ

അമ്മ : നിക്ക് കണ്ണാ പറയട്ടെ … ഞങ്ങള് തീരുമാനിച്ചത് എന്താ വച്ചാ ഇപ്പൊ ചേച്ചിയും ചേട്ടനും റിസെപ്ഷൻ പോവാൻ വരും അപ്പോ ഇത് വേണ്ട എന്ന് പറയാ എന്ന് തന്നെ ആയിരുന്നു….

ഞാൻ ആളറിയാതെ ചിരിച്ചു….

അച്ഛൻ : ഇവനെ വല്ല നാടകത്തിലും വിടായിരുന്നു കഴുത.. കൊരങ്ങൻ….. 😌

അമ്മ : 😂

ചെറി : 😂

ഞാൻ : താങ്ക്സ്😊

അച്ഛൻ : കേറി പോടാ…😡😊

ഞാൻ ചിരി അടക്കിപ്പിടിച്ച് ഉള്ളിലേക്ക് പോയി….

15:34

താഴെ ആള്കൾടെ ഒച്ച കേട്ട് ഞാൻ ഒറക്കിത്തിന്ന് എണീറ്റു….

നോക്കിയപ്പോ അച്ഛനും അമ്മയും റെഡി ആയി നിക്കുന്നു

അങ്കിളും ആന്റിയും വന്ന് നിപ്പുണ്ട്….

ഞാൻ അവരെ കണ്ട് ചിരിച്ചു

കൊറച്ച് നേരം കഴിഞ്ഞതും അവര് എല്ലാരും എറങ്ങി….

നാല് മണിയോടെ ഞാൻ സിറ്റൗട്ടിൽ ഇരിക്കുമ്പോ പപ്പടെ കാർ വരുന്നത് കണ്ടു….

അവള് വണ്ടി മുറ്റത് ഇട്ടിട്ട് ഉള്ളിലേക്ക് കേറി…. വെളറി വെളുത്തിട്ടുണ്ട്….വെയർപ്പ് തൊടച്ചോണ്ട് കേറി പോയി

എവടെ പോയി പണി ഒപ്പിച്ച് വച്ചിട്ടുണ്ട്….

ഞാൻ നേരെ എറങ്ങി കാറ് മൊത്തം ചുറ്റി നോക്കി…. തട്ടൊന്നും ഇല്ല….

കേറി ചെല്ലുമ്പോ വെള്ളം എടുത്ത് മോന്തിന്നു….

ആ എന്തെങ്കിലും കാണിക്ക്….ഞാൻ സോഫയിലേക്ക് കെടന്നു….

ഒരു ചെരുപ്പ് അഴിയുന്ന ഒച്ച കേട്ടു….

പവി ആയിരുന്നു

ഞാൻ : ഒന്ന് നിന്നെ

പവി : എനിക്ക് വർക്ക് ഒണ്ട്

ഞാൻ : ചെവിക്കല്ല് അടിച്ച് പൊട്ടിക്കും ഇങ്ങോട്ട് വാടി…. 😡

പവി എന്റെ മുന്നില് വന്ന് നിന്നു

ഞാൻ : മോത്ത് നോക്കടി

പവി പേടിച്ച് പേടിച്ച് നോക്കി

ഞാൻ : നിനക്ക് അവനെ മതിയാ അങ്ങനെ കേട്ടു

പവി : മതി

ഞാൻ : എന്താ പെട്ടെന്ന് മനസ്സ് മാറാൻ കാരണം

പവി : ആലോചിച്ചപ്പോ അതാ നല്ലത് തോന്നി

ഞാൻ : ഓ ശെരി അപ്പൊ നിന്റെ ഇഷ്ട്ടം… പിന്നെ കള്ളം പറയാൻ തീരുമാനിച്ചല്ലോ ഇനി ഒരക്ഷരം എന്നോട് പറയണ്ട….

അങ്ങനെ അല്ല അത് കൊഴപ്പില്ല രാമു… നീ വാ ഞാൻ പറയട്ടെ

ഞാൻ : ഉം നടക്ക്

ഞാൻ അവൾടെ പിന്നാലെ കേറി പോയി

ഞാൻ അവൾടെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു

ഞാൻ : പറ

പവി : ഇന്നലെ ചേട്ടത്തി വന്നു

ഞാൻ : സ്വാഭാവികം പറ

പവി : കിച്ചു പാവം ആണ് നിന്നെ പൊന്ന് പോലെ നോക്കും എന്നൊക്കെ ഒരുപാട് പറഞ്ഞു

ഞാൻ : 😣 എന്നിട്ട് 😡

പവി : ഞാൻ പറഞ്ഞു വേണ്ട ഏട്ടത്തി ശെരി ആവില്ല ഒന്നും തോന്നല്ലേ എന്നൊക്കെ

ഞാൻ : ഉം

പവി : അപ്പോ ചേട്ടത്തി ചോദിക്കാ പൈസക്കാരൻ ആയത് കൊണ്ടാണോ എന്നൊക്കെ

ഞാൻ : ശേ… 😣അപ്പൊ പറ അതെ ഡീ നിന്നെ പോലെ പിച്ചക്കാര കുടുംബത്തിന്ന് ഒന്നിനെ കൂടെ വേണ്ടാന്ന്…. അവൾടെ ഒരു പണം… എന്നിട്ട്….

പവി : ഞാൻ അതൊന്നും അല്ല എന്നൊക്കെ പറഞ്ഞു ഇത് വിടണ്ട വഴി ഇല്ല

ഞാൻ : മോന്ത അടിച്ച് കൊടുക്കണ്ടേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് പവി ഇഷ്ട്ടം അല്ലാത്ത കണ്ടാ കൊടുക്കാൻ… അച്ഛന് പറയാ നിന്നെ ഏട്ടന് പോലും പറയാൻ ഒള്ള റൈറ്റ് ഇല്ല പിന്നെ ആണ് ആ മൈ…. മൈനക്ക്.. അത് വിട്

പവി : പിന്നെ

ഞാൻ : പറ വേഗം

പവി : പിന്നെ അവസാനം ഭീഷണി ആയി….

ഞാൻ : എന്ത്

പവി : അത്

ഞാൻ : പറ പവീ 😡

പവി : ഞാൻ അയാളെ കല്യാണം കഴിക്കാൻ സമ്മതിച്ചില്ലേ നിന്നെ ഡിവോഴ്സ് ചെയ്യും എന്ന്….

ഞാൻ : എന്നിട്ട്🤣

പവി : നീ ഗാർഹിക പീഡനം നടത്തി എന്നൊക്കെ പറഞ്ഞ് ജെയിലിൽ ആക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു…. നീ എനിക്ക് വേണ്ടി എന്തൊക്കെ ചെയ്തടാ നിനക്ക് വേണ്ടി ആവുമ്പോ അയാള് ഒരു വിഷയം അല്ല രാമു.. ഞാൻ രാത്രി. മുഴുവൻ ആലോചിച്ച് എടുത്ത തീരുമാനം ആണ്…. ഇനി നീ ആയിട്ട് അത് മൊടക്കണ്ട

എന്റെ നെഞ്ച് കലങ്ങി…. 🥹

പവി : അത് വിട്ടേക്ക് അയാള് അത്ര മോശം ഒന്നും അല്ല കല്യാണം കഴിയുമ്പോ എല്ലാം ശെരി ആവും 😊… കാണാൻ അത്യാവശ്യം നല്ലതാ അതിലൊന്നും കാര്യം ഇല്ല…. നമ്മള് ഒരു ഫാമിലി ആവില്ലേ

ഞാൻ : ഇനി കൂടുതൽ തൊലിച്ച നിന്റെ നാവ് വലിച്ച് ഞാൻ വെളിയിലിടും

പവി : എനിക്ക് കിച്ചു ഏട്ടൻ മതി നീ ആയിട്ട് എന്റെ ജീവിതം നശിപ്പിക്കരുത് രാമു….

ഞാൻ അവൾടെ കഴുത്തിന് പിടിച്ചു

ഞാൻ : ഞാൻ നിന്നോട് പച്ച മലയാളത്തിൽ പറഞ്ഞു നിനക്ക് വേണേ പോലും ആ നായിന്റെ മകനെ കൊണ്ട് ഞാൻ നിന്നെ കെട്ടിക്കില്ല എന്നത്….

പവി : എടാ വേണ്ടടാ ചേട്ടത്തി പറഞ്ഞത് ചെയ്യും ഞാൻ ഓക്കേ ആണ്

ഞാൻ : എടി വാഴെ ഞാൻ ശെരി പറഞ്ഞാലും അച്ഛൻ വേണ്ട പറഞ്ഞു ഞാൻ വന്നതും ചെറിയമ്മ പറഞ്ഞു കാര്യം….രണ്ടും കൽപ്പിച്ച് അച്ഛന്റെ അടുത്ത് പോയി ഞാൻ….കാര്യം പറഞ്ഞു അപ്പൊ അമ്മ ആണ് പറഞ്ഞത് അച്ഛൻ അവരോട് ഈ കല്യാണം വേണ്ടെന്ന് പറയാൻ പോവാന്ന്….

സത്യാണോ… അവളെന്റെ കോളർ പിടിച്ച് ചോദിച്ചു….

ഞാൻ : ആ… 😃

പാവം പവി ശ്വാസം വലിച്ച് വിട്ടു….

ഞാൻ : ഇനി പപ്പ ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞാ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തോ എന്നെ നൊക്കെ വേണ്ട…. കേട്ടല്ലോ…

പവി ഒന്ന് മൂളി

ഞാൻ : പോട്ടെ പേടിക്കണ്ട…. കുളിച്ചിട്ട് വാ….നമ്മക്ക് പൊറത്ത് പോവാ….

ഞാൻ നേരെ എന്റെ റൂമിൽ പോയി തട്ടി

പപ്പ : ആരാ

ഞാൻ : ഞാനാ തൊറക്ക് പപ്പ

അവള് മെല്ലെ വന്നു തൊറന്നു….

ഞാൻ : ഫോണിലായിരുന്നോ

പപ്പ : അതെ….

ഞാൻ : എവടെ പോയെ ഉച്ചക്ക് എറണാകുളം പോണ കണ്ടു

പപ്പ : ഇല്ലല്ലോ ഞാൻ അമ്മൂനെ കൊണ്ട് ഷർട്ട് എടുക്കാൻ പോയി

ഞാൻ : ആണോ ശെരി….

പപ്പ : എന്താ😨

ഞാൻ : ഏയ്‌ ചുമ്മാ

പപ്പ : എനിക്ക് ഡ്രസ്സ്‌ മാറണായിരുന്നു ശിവാ….

ഞാൻ : അറിഞ്ഞോ പവി കിച്ചു ആയിട്ട് കല്യാണം മതി പറഞ്ഞു

പപ്പ : ഉം… 😊

ഞാൻ : നീ വല്ലതും പറഞ്ഞോ

പപ്പ : ഏയ്‌ ഞാൻ എന്ത് പറയാൻ

ഞാൻ : ഒന്നും പറഞ്ഞില്ലേ

പപ്പ : ഇല്ല

ഞാൻ : ശെരി ഒന്നും പറയാത്തതാ നല്ലത് ഇനി തൊട്ട്… ഗാർഹിക പീഡനം എന്നൊക്കെ ആണോടി അവളോട് പറയുന്നേ മൈരേ…. 😡 നീ ആയിട്ട് നിന്റെ വെല കളയാ പപ്പ പറഞ്ഞേക്കാ…. നിനക്ക് ഒരു കോപ്പും എന്നെ ചെയ്യാൻ പറ്റില്ല അതിന്റെ സംഭവം ഒക്കെ എന്റേൽ ഒണ്ട്…. മറ്റേ ഗാർഹിക പീഡനം വഴി ഒപ്പിച്ച കല്യാണം ഇല്ലേ പൊട്ടിച്ച് ദാ ആ കക്കൂസ് കുഴിയിൽ ഇട്ടിട്ടുണ്ട് ട്ടോ വേണേ പോയി പെറുക്കി എടുത്തോ…. ശെരി അപ്പൊ…

പപ്പ ഒന്നും പറയുന്നില്ല… വേറെ എന്തോ ആണ് അവൾടെ ചിന്ത മുഴുവൻ…. എന്തോ ഒപ്പിച്ച മട്ടുണ്ട് ഇനി ആരേലും ഇടിച്ച് തള്ളിയാ….

ഞാൻ താഴെ വന്നിരുന്നു….

കൊറച്ച് കഴിഞ്ഞതും ഫോൺ അടിച്ചു….

(WhatsApp : Indroos 😎 sent you a video )😨

. . . . . ചങ്ങായിമാരെ മനപ്പൂർവം അല്ല ഓരോരോ കാരണം കൊണ്ടാ

അടുത്ത പാർട്ടിൽ എല്ലാ കാര്യവും തീരുമാനം ആവും….

Thanks for the Patience

അപ്പൊ ശെരി…..

പാക്കലാം…..

വീണ്ടും ഇത് തെറ്റിധാരണ കാരണം പിരിഞ്ഞ് പോയ കൂട്ട്കാരന് ഡെഡിക്കേറ്റ് ചെയ്യുന്നു

Peace ❤️

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts