-50% Intro price for the next 72 hours only!. Buy now →

Kambi stories

കനൽ പാത 3 [ഭീം]

കനൽ പാത 3 Kanal Paatha Part 3 | Author : Bheem | Previous Part   എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാർക്കും നന്ദി. വളരെ കുറഞ്ഞ പേജേയുള്ളു. ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടും ചില തിരക്കുകൾ കൊണ്ടും ഇത്രയേ കഴിഞ്ഞുള്ളു. എന്നെ പേന എടുക്കാൻ പ്രേരിപ്പിച്ച നന്ദനും ഹർഷനും സ്നേഹത്തിന്റെ മഴവില്ല് തെളിയിക്കുന്ന MJയും ,എന്റെ അക്ഷരങ്ങൾ പ്രസിദ്ധീകരിക്കുന്ന Dr: കുട്ടേട്ടനും ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാക്ഷയിൽ… സ്നേഹത്തിന്റെ വാക്കുകളിൽ നന്ദി അറിയിച്ചു കൊണ്ട് 3ആം […]

0
1

കനൽ പാത 3

Kanal Paatha Part 3 | Author : Bheem | Previous Part

 

എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാർക്കും നന്ദി.
വളരെ കുറഞ്ഞ പേജേയുള്ളു. ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടും ചില തിരക്കുകൾ കൊണ്ടും ഇത്രയേ കഴിഞ്ഞുള്ളു.
എന്നെ പേന എടുക്കാൻ പ്രേരിപ്പിച്ച നന്ദനും ഹർഷനും സ്നേഹത്തിന്റെ മഴവില്ല് തെളിയിക്കുന്ന MJയും ,എന്റെ അക്ഷരങ്ങൾ പ്രസിദ്ധീകരിക്കുന്ന Dr: കുട്ടേട്ടനും ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാക്ഷയിൽ… സ്നേഹത്തിന്റെ വാക്കുകളിൽ നന്ദി അറിയിച്ചു കൊണ്ട് 3ആം ഭാഗവുമായി നിങ്ങൾക്ക് മുന്നിൽ വരുന്നു.
എന്നും കടപ്പടും സ്നേഹവും മാത്രം.
സ്നേഹത്തോടെ🙏
ഭീം.♥️വിജയൽ മാഷ് ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു.
അൻസിയായുടെ നാലഞ്ച് മെസ്സേജുകൾ വന്നു കിടക്കുന്നു. രാത്രി വിളിക്കുകയോ വാട്ട്സ്സ്ആപ്പിൽ വരാനോ പറഞ്ഞിരുന്ന തോർത്തുകൊണ്ട് അവളുടെ കോൺടാക്റ്റ് തുറന്നു.
‘ഹായ്… മാഷേ… ഞാൻ അൻസി.മാഷ്‌ എവിടെയാണ്’ എന്ന് തുടങ്ങുന്ന മെസ്സേജുകൾ .
അവൾ ഓൺലയണിൽ ആയിരുന്നു.
‘ഹലോ… അൻസിയാ…’
കാത്തിരുന്ന പോലെ അവൾ പെട്ടെന്ന് റിപ്ലൈയുമായെത്തി.
‘ഹലോ മാഷേ… ഞാൻ മെസ്സേജ് അയച്ചിരുന്നു.മാഷ് എവിടെയാ…?’
‘ ങ്ഹാ… ഞാനല്പം തിരക്കിലായിരുന്നു അൻസിയാ…’
അവൾ അക്ഷരങ്ങൾ വാക്കുകളാക്കി മാറ്റി.
‘മാഷേ … അൻസീന്നു വിളിച്ചാൽ മതി.അതാ എളുപ്പം. എനിക്കും കേൾക്കാൻ അതാണ് സുഖം.’
‘ OK അൻസി.’
ടൈപ്പിംഗിനേക്കാൾ എളുപ്പം ശബ്ദ സന്ദേശമാണെന്ന് അയാൾക്ക് തോന്നി.
‘ഗുരുകുലത്തിലെകാര്യങ്ങളൊക്കെ അൻസി ഇന്നറിഞ്ഞതല്ലെ? കൂടുതലൊന്നും പറയാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
‘മാഷേ… വളരെ പ്രതീക്ഷയോടെയാണ് ഞാൻ വന്നത്. നിരാശപെടുത്തില്ലന്നു വിശ്വസിക്കുന്നു.’
കൂടുതൽ പറയാനുള്ളത് അവളും വോയിസ്സാക്കി അയച്ചു.
റബ്ബേ… മാഷ് വേണ്ടാന്ന് പറഞ്ഞാൽ… അടുത്തെങ്ങും സെന്ററുകളും ഇല്ല. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടാൽ … വീണ്ടും മതിൽ കെട്ടിനുള്ളിൽ തളച്ചിടപെടും.
അതുണ്ടാവല്ലേയെന്ന് അവൾ പ്രാർത്ഥിച്ചു.
‘മാഷ് അങ്ങനെ പറയരുത്. അടുത്ത് വേറെ സെന്ററുകളില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മാസങ്ങൾ … അതുവരെ വന്നോട്ടെ? … മാഷിനേതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഞാൻ.’
അമ്മയുടെ വാക്കുകളാണ് പെട്ടെന്ന് അയാൾക്ക് ഓർമ വന്നത്.
നമ്മൾ എത്രയൊക്കെ അനുഭവിച്ചാലും അത് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക. അതാണ് മനുഷ്യത്വത്തിന്റെ അടയാളം.
താൻ എന്തൊക്കെ പറഞ്ഞാലും അവളെ വരണ്ടാന്ന് തീർത്ത് പറയാൻ തനിക്കാകുന്നില്ല.

‘ഹലോ മാഷേ .. .എന്താണ് ഒന്നും പറയാത്തത്…?’
വരണ്ടായെന്ന് പറയുമോ എന്നതായിരുന്നു അവരുടെ ആശങ്ക.
എല്ലാ സൗകര്യങ്ങളുമുള്ള രണ്ടാം നിലയിലെ എ സി മുറിയിലെ ബെഡ് റൂമിലെ ബെഡിൽ കമഴ്ന്നു കിടന്നാണ് വിജൻ മാഷിന്റെ മറുപടിക്ക് അവൾ കാതോർക്കുന്നത്.
മറുവശത്ത് അയാളുടെ അവസ്ഥ മറ്റൊന്നായിരുന്നു. അവൾ അടുത്തുള്ളപ്പോൾ ശരീരത്തിലുണ്ടാകുന്ന വൈബ്രേഷൻ പറഞ്ഞറിയിക്കാനാകാത്ത ,വല്ലാത്തൊരു അനുഭൂതി മനസ്സിൽ
നിറക്കുന്നു. സ്ത്രീക്ക് പുരുഷ ഹൃദയത്തിൽ വലിയ ചലനങ്ങളുണ്ടാൻ സാധിക്കുന്നുണ്ടെന്ന് അയാളോർത്തു.
‘മാഷേ…’
മെസ്സേജ് ട്യൂൺ കേട്ട് വീണ്ടും മൊബൈലിന്റെ ഡിസ്പ്ലെയിൽ കണ്ണുനട്ടു. പിന്നെ മറ്റൊന്ന് ചിന്തിക്കാതെ സന്ദേശമയച്ചു.
‘അൻസി വന്നോളൂ…’
അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
‘ പിന്നെ…’
ആ വാക്ക് അവളെ സംശയത്തിന്റെ മുനയിൽ നിർത്തി.
‘എന്താ മാഷേ… ഒരു പിന്നെ?’
‘അതു പിന്നെ… അൻസീ… ശംബളം തരാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്.’
അപ്പോൾ അവൾക്ക് ചിരിക്കുന്ന ഇമോജി അയക്കാനാണ് തോന്നിയത്. അതൊരു പരിഹാസമായി മാഷിന് തോന്നി.
‘ചിരിക്കാൻ പറഞ്ഞതല്ല. അത് നിങ്ങൾക്ക് പുശ്ചമായിരിക്കും.’
മാഷിന്റെ സന്ദേശത്തിൽ ഗൗരവം കലർന്ന കലർന്നതായി അവൾ തിരിച്ചറിഞ്ഞു.
‘അയ്യോ മാഷേ… പരിഹസിച്ചതല്ല. ശംബളമൊന്നും ഞാൻ ചോദിച്ചില്ലല്ലോ… പോകുന്നതിന് മുൻമ്പ് കുറച്ച് പ്രാക്ടീസ്. മാഷിന്റെ കഞ്ഞീൽ മണ്ണിടില്ല.’
‘ എന്നാൽ ഓക്കെ ‘
കുറച്ച് നാളെങ്കിലും ഒരു സഹായമായതിൽ അയാൾക്ക് സന്തോഷം തോന്നി. പിന്നവളുടെ സാമിപ്യവുംപിറ്റേന്ന്മാഷ് ഗുരുകുലത്തിലെത്തിയപ്പോൾ കൃത്യനിഷ്ടയ്ക്ക് അൻസിയുടെ രൂപമുണ്ടെന്ന് തോന്നി. അവൾ സന്തോഷവതിയായി ക്ലാസ്സെടുക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അവളോട് കൂടുതൽ മതിപ്പുണ്ടായി.
‘ഗുഡ് മോർണിംഗ് മാഷേ…’
‘ ങ്ഹാ… മോർണിംഗ് .അൻസി രാവിലെ തന്നെ എത്തിയോ…?’
‘അതെ മാഷേ .. ‘
‘ പുറത്ത് കിടക്കുന്ന മാരുതി കാർ ആരുടെയാ… അൽസി.?’
‘എന്റെതാണ്. ഉമ്മ വഴക്ക് പറഞ്ഞത് കൊണ്ട് കാറിലിങ്ങ് പോന്നു.നാടൊന്നും ശരിയല്ല മാഷേ…’
തലേദിവസത്തെ സംഭവം ഓർത്തുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്.
‘ഓ… അത് ശരി.ഡ്രൈവിംഗ് ഒക്കെ നേരത്തെ പഠിച്ചുവല്ലേ…’
‘അതെ. ഇക്കാടെ നിർബന്ധം കൊണ്ട് ‘
മാഷ് അവളെ ശ്രദ്ധിച്ചു. കണ്ണുകൊണ്ടൊരു ഓട്ട പ്രതിക്ഷിണം. നെറ്റിയിൽ ഇന്നും ചന്ദന കുറിയുണ്ട്.പട്ട് സാരിയിൽ അതിസുന്ദരിയായിട്ടുണ്ട്.

മാഷിന്റെ നോട്ടം അവളും ശ്രദ്ധിച്ചു. ഉള്ളിൽ മുളച്ചനാണം പുറത്ത് കാണിക്കാതെ അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി.
അടുത്ത ക്ലാസ്സിൽ കയറി ക്ലാസ്സെടുക്കുമ്പോഴും മാഷിന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
മക്കൾക്ക് അമ്മ കഥ പറഞ്ഞ് കൊടുക്കുന്നതു പോലെയാണ് അൻസി ക്ലാസ്സെടുക്കുന്നത്. അത് കാണാനും കേൾക്കാനും ഒരു സുഖമുണ്ടെന്ന് മാഷിന്റെ അ:ന്തരംഗം മന്ത്രിച്ചു.
നെഞ്ചിനൊപ്പം,മെടഞ്ഞ ഓലകൊണ്ട് മറച്ച മറ മാത്രമാണ് രണ്ട് ക്ലാസ്സിനെ വേർതിരിച്ചിരിക്കുന്നത്. നിന്നു കൊണ്ട് ക്ലാസ്സെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു ചമ്മൽ അയാളിൽ രൂപം കൊണ്ടു.
ഒൻമ്പത് മുപ്പതിന് ക്ലാസ് വിട്ടു. കുട്ടികൾ യാത്ര പറഞ്ഞ് പോയി. അൻസി അവിടെ തന്നെയിരുന്നു. SSLC പ്രൈവറ്റ് ക്ലാസ്സിനായി നാല് പിള്ളാരുടെ വരവും കാത്ത്. എന്നാൽ വിജയൻ മാഷ് ഒന്നും മിണ്ടാതെ പുറത്തേക്ക് പോകുന്നതാണ് അവൾ കണ്ടത്.ട്യൂട്ടോറിയിൽ നിന്നും കാൽ കിലോമീറ്റർ അകലെയുള്ള ഓല മേഞ്ഞ ഒരു വീട്ടിലേക്കാണ് വിജയൻ മാഷ് ചെന്നു കയറിയത്. നിത്യജീവിതത്തിനായി പോരാടുന്ന ഒരു കൊച്ച് കുടുംബമാണത്.
വീടിനോട് ചേർന്ന് മൺകട്ട കൊണ്ട് ഇറക്കികെട്ടിയ നീണ്ട വാരാത്തയിൽ ഇട്ടിരുന്ന ദ്രവിച്ച് ഒടിയാറായ ബെഞ്ചിൽ ഇരുന്നിട്ട് മാപ്പ് ഉറക്കെ വിളിച്ചു പറഞ്ഞു….
‘ചേച്ചിയേ… ഒരു പുട്ട് ‘
വാരാന്തയുടെ കിഴക്ക് ഭാഗത്തായി ചായ തയ്യാറാക്കുന്ന ,നിലംപൊത്താറായ തട്ടി നരുകിൽ നിന്നിരുന്ന സത്യൻ ചേട്ടൻ അതേറ്റ് പറഞ്ഞു …
‘ടിയേ………മാഷിനൊരു പുട്ടെടുത്തേ… ‘
‘ഇനിയെങ്കിലും ഈ തട്ടൊന്നു മാറ്റി കൂടെ സത്യാട്ടാ…?’
ചായ അടിച്ച് ഏന്ത് കാലുമായി നടന്നടുക്കുന്ന അമ്പത് കഴിഞ്ഞ കടയുടമയോട് വിജയൻ മാഷ് ചോദിച്ചു.
‘പോവൂന്നെടത്തോളം പോട്ടെ മാഷേ… ഇതിപ്പോ … എത്തറ നാ ളെന്നാ ….ജീവിതം…’
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ രാത്രിയെ പകലാക്കുകയും പകലിനെ രാത്രിയാക്കുകയും … ശിഷ്ട ജീവിതത്തെ പഴിക്കുകയും ചെയ്യുന്ന പാഴ്ജന്മങ്ങളെ പോലെ സത്യൻ ചേട്ടന്റെ വാക്കുകൾ…
ഷേവ് ചെയ്യാത്ത വെള്ളി കയറിയ നീണ്ട ധാടിയും.കഷണ്ടി കയറിയ തലമുടിയും ഒട്ടിയ കവിളുകളും… ചിതലരിച്ച പോലുള്ള കൈബനിയനും ചായ കറ പുരണ്ട ലുങ്കിയും ആ ശോഷിച്ച ദേഹത്തെ മറച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു പേയ് കോലം.
വിജയൻ മാഷ് ചായ വാങ്ങി ഒരു കവിൾ ഇറക്കി കൊണ്ട് ആ ദയനീയതയിലേക്ക് നോക്കി.ഒരു കാലത്ത് അറിയപ്പെടുന്നൊരു കെട്ടിട മേസ്തിരിയായിരുന്നു സത്യൻ.ജോലിക്കിടെ പാറകെട്ട് പൊളിഞ്ഞ് വീണ് കാലൊടിഞ്ഞു. ഷുഗറും മുറിവും ഒടിവുമായി കുറെ കാലം അനുഭവിച്ചു.ആണും പെണ്ണുമായി രണ്ട് മക്കളാണെങ്കിലും ഊരുതെണ്ടിയായി നടക്കുന്ന 28 കാരനായ മകനെ കൊണ്ട് ഏതൊരു പയോഗവും കുടുംബത്തിനില്ല. മകൾ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതാണ് സത്യന്റെ ഏറ്റവും വലിയ ദുഃഖം.
അക്കരെ മുള്ളൻകോളനിയിൽ നിന്നും വരുന്ന കുറച്ച് കൂലി പണിക്കാരുടെ കച്ചവടം മാത്രമാണ് ഉള്ളത്.കുടുംബം നോക്കുന്നതും ആ വരുമാനത്തിന്റെ ശിഷ്ടത്തിലാണ്.

ചുവരിനോട് ചേർത്ത് കൂട്ടിയ അടുപ്പിൽ ചായയ്ക്കുള്ള വെള്ളം വെട്ടിതിളക്കുന്നുണ്ട്. വിറകടുപ്പായത് കൊണ്ട് തന്നെ പുകശല്യവുമുണ്ട്.നാലടി പൊക്കത്തിൽ ചുവരിൽ മൺകട്ട കുത്തി നിർത്തിയുണ്ടാക്കിയ ഹോളിൽ കൂടി പച്ചവട്ടത്താമര ഇലയിൽ പൊതിഞ്ഞ ആവി പറക്കുന്ന അരി പൊടിപുട്ട് പപ്പടവുമായി പുറത്തേക്ക് വന്നു. പൊടിച്ചിടുന്ന പുട്ടിന്റെ ചൂടുകൊണ്ട് ഇലയുടെ മണം വ്യാപിക്കുമ്പോൾ പപ്പടം കൂടി പൊടിച്ചിടും.ലോകത്ത് ഒരിടത്തും കിട്ടാത്ത സ്വാദാണതിന്.കഴിച്ച് തീരുന്നതിന് മുൻമ്പേ… ആദ്യ ചായ തീരും.കഴിച്ച് തീർക്കണമെങ്കിൾ മറ്റൊരു ചായകൂടി വേണം. ഇവിടത്തെ രീതി അതാണ്.
കാപ്പി കുടി കഴിഞ്ഞ് മാഷ് ട്യൂട്ടോറിയിൽ എത്തിയപ്പോൾ അൻസി SSLC കുട്ടികൾക്ക് ക്ലാസ്സ് എടുത്ത് തുടങ്ങിയിരുന്നു.
മറ്റൊന്നും ചെയ്യൻ ഇല്ലാത്തതിനാൽ മാഷ് അടുത്ത ക്ലാസിൽ കയറിയിരുന്നു. മാറ്റ്സാണ് എടുക്കുന്നതെങ്കിലും ലളിതമായ രീതിയും അതിന്റെ ലാളിത്യവും കണ്ടാൽ കണക്കിലാണ് അവൾ സ്പെഷ്യലൈസ് ചെയ്തതെന്ന് തോന്നിപോകും.
മാഷ് ഡെസ്കിൽ കൈമടക്കി വെച്ച് തല ചായ്ച്ചു കിടന്നു. ആ പളുങ്ക് ശബ്ദം സ്വരരാഗമായി അയാളുടെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി. പിന്നെപ്പോഴോ ഉറക്കത്തിലേക്ക് പോയി.’എന്താട കണ്ണാ … സ്വപ്നം കാണുകയാണോ?’
‘ഒന്നു പോ അമ്മേ… കളിയാക്കാതെ.’
‘അല്ല ഞാൻ അറിയുന്നുണ്ട്… ആരോ ഒടക്കീന്ന് തോന്നണു മനസിൽ.’
‘ഈ അമ്മേട കാര്യം…’
‘ആ… താത്തച്ചി കു ട്ടാ…? ഞാൻ കണ്ടു.ന്ത് മൊഞ്ചത്തിയാകാണാൻ .’
‘അങ്ങനെയൊന്നുമില്ലമ്മേ …’
വിജയൻ മാഷ് അമ്മയോട് ചിണുങ്ങി.
‘അമ്മേടെ ചക്കര കു ട്ടാ… ഇഷ്ടാണേൽ സ്നേഹിച്ചോട… അമ്മ കാണട്ടെ… ന്റ മോൻ ഒരു കാമുകനായി പറന്ന് നടക്കണത്.’
ലക്ഷി അമ്മ ആഹ്ളാദവതിയായി കാണപ്പെട്ടു.
‘ഇയ്യമ്മയ്ക്ക് എന്താ… ഛെ… പോ അമ്മേ…’
‘ഇപ്പഴാ… ത്തിരി നാണോക്കെ എന്റെ കുട്ടന്റെ മുഖത്ത് അമ്മ കാണണെ…’
‘ശ്ശൊ …അമ്മേ…’
ലക്ഷി അമ്മ നെടുവീർപ്പിട്ടു കൊണ്ട് തുടർന്നു…
‘മോനു… മോനൊരു കുടുംബായി കാണാനാണ് അമ്മേട ആഗ്രഹം. മരിക്കണേനു മുമ്പേ … എനിക്കതുകാണണം. എന്റെ കുട്ടനെ തനിച്ചാക്കി പോകാൻ അമ്മയ്ക്ക് വയ്യടാ …’
അമ്മയുടെ ശബ്ദത്തിൽ നൊമ്പരത്തിന്റെ നനവ് പടർന്നിരുന്നു.
എന്തോ തീരുമാനിച്ച പോലെ അയാൾ മൂളുക മാത്രം ചെയ്തു.
ദേഹത്ത് സ്പർശം ഏറ്റപ്പോൾ അയാളുടെ ഉള്ളുളുണർന്നു.
‘ഒന്നു പോ അമ്മേ…’ എന്നു പറഞ്ഞ് തല പൊക്കി നോക്കിയത് അൻസിയുടെ മുഖത്തായിരുന്നു.
അയാൾ ചിരിക്കാൻ ശ്രമിച്ചു. അതൊരു സ്വപനമായിരുന്നു എന്ന സത്യം മനസ്സിലായപ്പോൾ മുഖത്ത് ജാള്യത പടർന്നു.
മാഷ് സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലായെങ്കിലും അവൾ മറ്റൊന്നാണ് പറഞ്ഞത്.
‘മാഷേ… മണി ഒന്നു കഴിഞ്ഞു… ഉണ്ണണ്ടെ? പിള്ളേർ തുടങ്ങി കഴിഞ്ഞു.
‘ ങ്ഹാ… നിങ്ങൾ കഴിക്കൂ…’
മാഷ് പുറത്തേക്കിറങ്ങിയപ്പോൾ ചോറ്റുപാത്രവുമായി അൻസി അടുത്ത ബെഞ്ചിലിരുന്നു.കൂടെ സ്മിതയും.
‘4 കുട്ടികളിൽ മൂന്നാണും ഒരു പെണ്ണും .അതാണ് സ്മിത. ഇതിനോടകം അൻസി സ്മിതയുമായി നല്ല കൂട്ടായി.
‘ടീച്ചർ എന്തിനാ ഇടയ്ക്കിടക്കെന്നെ, ഇങ്ങനെ നോക്കുന്നത്…?’

സ്മിത നാണത്തോടെ ചോദിച്ചു.
രണ്ട് പേരും ചോറ്റുപാത്രം തുറന്ന് കഴിക്കാൻ തുടങ്ങി.
‘ എങ്ങനെ നോക്കാതിരിക്കും… ഇറുക്കി കെട്ടിയ ട്രെസ്സിട്ടു വന്നാൽ…’
സ്മിത ചമ്മിയിരിക്കുകയാണ്. ഒന്ന് നിർത്തിയിട്ട് അൻസി തുടർന്നു.
‘ നാളെ വരുമ്പോൾ ചുരിദാറോ മറ്റോ ഇട്ട് വരണം. പറഞ്ഞിട്ടുണ്ട്.’
അതൊരു താക്കീതായി സ്മിതയ്ക്ക് തോന്നി. അവൾ തന്റെ നെഞ്ചിന്റെ മുഴുപ്പ് നോക്കിയിട്ട് നാണത്തോടെ തലയാട്ടി.
പൊരിച്ച മുട്ടയും വറുത്ത മീനും അവിയലും തോരനും അച്ചാറുമൊക്കെ സ്മിതയ്ക്കും ഷെയർ ചെയ്തു കൊണ്ടിരിക്കുമ്പോൾ തലേ ദിവസത്തെ, വഴിയിൽ വെച്ചുണ്ടായ അനുഭവം അൻസി പറഞ്ഞു.
‘വണ്ടിത്തടം അൽ സാരി …. അയാളൊരു വൃത്തികെട്ടവൻ ആണ് ടീച്ചർ.എപ്പോഴും കഞ്ചാവും മദ്യവുമാണ്.ഇവിടെ അടുത്തുള്ളൊരു കോളനീലാ താമസം. കുറേ നാള് ഇവിടെയെങ്ങും ഇല്ലായിരുന്നു. പെണ്ണുങ്ങളെ കാണുമ്പോൾ വല്ലാത്ത നോട്ടാണ്. മൊശടൻ.’
‘നിന്നെയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോടി…?’
‘മ്മ്…. ഒന്ന് രണ്ട് ദിവസം. ‘
‘ഇയാൾക്ക് കുടുംബമൊന്നുമില്ലേ ….. പെണ്ണ്ങ്ങളെ കാണാത്ത പോലെ…’
‘ഇല്ല… അല്ലങ്കിലും ടീച്ചറെ കാണുമ്പോൾ ആർക്കാ നോക്കാൻ തോന്നാത്തത്…. അത്രയ്ക്ക് സുന്ദരിയാ… ടീച്ചർ…’
എന്നിട്ട് സ്മിത ചിരിച്ചു.
‘ഓഹോ.. .ടീ… കൂടുതൽ പതക്കല്ലേ… ഉണ്ണാൻ നോക്ക്…’
ആഹാരം കഴിപ്പ് തുടരുമ്പോൾ അൻസി ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു… കൂടുതലും വിജയൻ മാഷിനെ പറ്റിയായിരുന്നു.
‘ എവിടെയാടി മാഷ് ഇടയ്ക്ക് ഒന്നും മിണ്ടാതെ ഇറങ്ങി ഓടുന്നത്…?’
‘രാവിലെ ക്ലാസ്സ് കഴിഞ്ഞാൽ അടുത്ത് സത്യൻ അങ്കിളിന്റെ കടയിൽ പോയി പുട്ടടിയ്ക്കും. ഉച്ചക്ക് മോഹനപുരത്ത് പോയി ഉണ്ണും.’
‘മാഷിന്റെ വീട് അടുത്താണല്ലോ … ഉണ്ണാൻ വീട്ടിൽ പൊയി കൂടെ…?’
‘അതിന് വീട്ടിൽ ആരെങ്കിലും വേണ്ടേ …’
‘ എന്നു വെച്ചാൽ….?’
അയാളെ കുറിച്ചറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.
‘ എന്നു വെച്ചാൽ…. പാവം…. നമ്മുടെ മാഷിന് ആരൂല്ല ടീച്ചറെ… മാഷ് ഒറ്റ മോനാ…. അച്ഛൻ നേരത്തെ മരിച്ചു.അടുത്ത കാലത്ത് അമ്മയും….’
വളരെ വിഷമത്തോടെയാണ് സ്മിത അത്പറയഞ്ഞത് .അൻസിയുടെ ഉള്ളിലും അകാരണമായൊരു വേദന ഉടലെടുത്തെങ്കിലും പുറമേ കാണിച്ചില്ല.
രാത്രി കിടക്കയിലേയ്ക്ക് മറിയുമ്പോൾ അൻസിയുടെ മനസ്സു മുഴുവൻ മാഷായിരുന്നു. സ്മിത പറഞ്ഞ കാര്യങ്ങളായിരുന്നു.
താനെന്തിനാണ് അതൊക്കെ കേട്ടപ്പോൾ ഉണ്ട് മതിയാക്കി എഴുന്നേൽറ്റതെന്ന് സ്മിത ചിന്തിച്ചുവോ…?
അൻസിയ അങ്ങനെയാണ്. സഹായിക്കാൻ കഴിഞ്ഞില്ലങ്കിലും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ വ്യാകുല പെടും. ജിവിതം പഠിപ്പിച്ച പാഠം അങ്ങനെയാണ്. കുഞ്ഞായിരുന്നപ്പോൾ കണ്ട് വേദനിച്ച ഉമ്മയുടെ കഷ്ടപാടുകൾ… ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കരയുമ്പോൾ ഇക്കയുടെ ഹൃദയം നുറുങ്ങുന്ന കാഴ്ച. പത്താം ക്ലാസിൽ ഇക്ക നല്ല മർക്കോടെ ജയിച്ചിട്ടും തുടർന്നു പഠിക്കാതെ കുടുംബത്തിനു വേണ്ടി കൂലി പണിക്കിറങ്ങിയപ്പോൾ ഉമ്മയുടെ കരച്ചിൽ…
ഇന്ന് ജീവിക്കാൻ പണമുണ്ട് വലിയ വീടുണ്ട് .കിടക്കാൻ ശീതീകരിച്ച മുറികളുണ്ട്. സഞ്ചരിക്കാൻ കാറുണ്ട്, മാറി മാറി ഉടുക്കാൻ വില കൂടിയ ഫോറിൻ

ട്രെസ്സുകളുണ്ട്… എന്നാലും പഴയതൊക്കെ… നൊമ്പരത്തിന്റെ പൊള്ളുന്ന ഓർമപെടുത്തലുകളായി നിൽക്കുന്നു. അത് കൊണ്ടാണ് മറ്റുള്ളവടെ വേദന തന്റെയുംകൂടിയാണെന്ന് അവൾ തിരിച്ചറിയുന്നത്.
വേഗം അൻസി ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു. മാഷറിയാതെ എടുത്ത മഷിന്റെ ഫോട്ടോ കളിലേക്ക് നോക്കി.
‘ഡോ… മാഷേ… താൻ ഇത്ര പാവമായിരുന്നോ..? ആരോരും ഇല്ലാത്തവനായി ഒറ്റയ്ക്ക് എല്ലാ ദുഃഖങ്ങളും പേറി കഴിയുന്ന ഒരാളായിരുന്നോ? ഉള്ളിൽ നെരിപ്പോടുമായി വെളുക്കെ ചിരിച്ചു കാണിക്കുന്ന താൻ…സൗന്ദര്യത്തിന്റെ
ഒരു രാജകുമാരനാണല്ലൊ…’
ചിന്തകൾ മനസ്സിലേക്ക് കുലംകുത്തി ഒഴുകുമ്പോൾ എപ്പോഴോ ഉറക്കം അവളെ പുണർന്നു.
പതിവുപോലെ മാഷ് ഉച്ചയ്ക്ക് ട്യൂട്ടോറിയിൽ നിന്നിറങ്ങി.കൂടെ പിറകെ അൻസിയും.
‘മാഷ് എവിടേയ്ക്കാ പോണേ…?’
അത് കേട്ട് തിരിഞ്ഞ മാഷ് കാണുന്നത്
തൊട്ടു പിറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അൻസിയെയാണ്.
‘ങ്ഹാ… ഞാൻ ഉണ്ണാൻ പോകുന്നു.’
‘ഉണ്ണാനോ?’
‘അതെ അൻസി…’
‘അതിന് ഇവിടെ എവിടെയാണ് ഹോട്ടൽ…? മോഹനപുരത്തല്ലേ… ഹോട്ടലുള്ളു…’
‘അവിടെയേ ഉള്ളു…’
ജമന്തിപൂക്കളുടെ വർണാഭ പോലെ തിളങ്ങുന്ന ആ മുഖത്ത് അയാൾ കണ്ണെടുക്കാതെ നോക്കി.
‘ എന്നാൽ ഞാനും വരുന്നു ഉണ്ണാൻ…’
‘അൻസി ഊണ് കൊണ്ട് വന്നില്ലേ…?’
‘ കൊണ്ടുവന്നു. എന്നാലും ഇന്ന് മാഷിന്റെ കൂടെ വന്ന് ഉണ്ണാന്നു വിചാരിച്ചു.’
അത് കേട്ട് അയാൾക്ക് അത്ഭുതം തോന്നി. അപ്പോൾ സുറുമ എഴുതിയ കണ്ണുകളിൽ പോലും അവൾ ചിരി ഒളിപ്പിച്ച് വച്ചിരിക്കുന്നതായി തോന്നി.
‘മാഷേ… മോഹനപുരത്ത് ഹോട്ടലിൽ ഊണ് ഉണ്ടെന്ന് എനിക്കറിയാം. അപ്പുറത്ത് വണ്ടി കടയിൽ ഊണ്ഉണ്ടെന്ന് എനിക്കറിയില്ല.
ഉത്തരമില്ലാതെ മാഷ് പരുങ്ങുന്നത് അവൾ ശ്രദ്ധിച്ചു.
‘മാഷേ… ഉച്ചയ്ക്ക് നാരങ്ങാവെള്ളവും കപ്പലണ്ടി മിഠായിയും കഴിച്ചോണ്ടാണോ പിള്ളാരെ പഠിപ്പിക്കണെ…? ഒരു നേരത്തെ ആഹാരമെങ്കിലും സ്ട്രോങ് ആയി കഴിക്കണ്ടെ…’
പലപ്പോഴും ഉണ്ണാൻ പോകാതെ താൻ അങ്ങനെ തന്നെയല്ലെ?… അതിന്നലെ ഇവൾ കണ്ടു പിടിച്ചിരിക്കുന്നു .
‘അതെ…മാഷേ… ഞാൻ എങ്ങനെ അറിഞ്ഞന്നായിരിക്കും ചിന്തിക്കുന്നത് അല്ലെ ?’
ഒരു വല്ലാത്ത ജാള്യത അയാൾക്ക് തോന്നി.
അവൾ തുടർന്നു.
”ചമ്മണ്ട മാഷേ …. ഉത്തരം സിംബിൾ … മോഹനപുരത്ത് ഉണ്ണാൻ പോയിട്ട് വരണമെങ്കിൾ കറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വേണം. ഇന്നലെ മാഷ് അര മണിക്കൂർ പോലും എടുത്തില്ല തിരികെ എത്താൻ…”
‘അതു പിന്നെ… അൻസി … ചിലപ്പോ വിശപ്പില്ലങ്കിൾ…’
‘സത്യൻ ചേട്ടന്റെ അല്പം പുട്ട് തിന്നാൽ 24 മണിക്കൂർ ഇരിക്കാൻ പറ്റുമോ മാഷേ…’ അവൾ കളി മട്ടിൽ പറഞ്ഞു.
സ്മിത ആയിരിക്കും ഇതൊക്കെ പറഞ്ഞു കൊടുത്തതെന്ന് അയാളോർത്തു.
‘മാഷ് വന്നേ….’ എന്ന് പറഞ്ഞ് അയാളുടെ കൈപിടിച്ച് വലിച്ച് കൊണ്ട് അകത്തെ ബെഞ്ചിലിരുത്തി.പെട്ടെന്ന് ബാഗ് തുറന്ന് ചോറ് പാത്രം അയാൾക്ക് മുന്നിലേയ്ക്ക് വച്ചു.
ഇതെല്ലാം കണ്ട് അത്ഭുതം കൂറുകയാണുണ്ടായത് സ്മിതയ്ക്കും മാഷിനും .
‘എന്താണൻസി ഇത്?’

”ഉച്ച ആഹാരം.ഊണെന്നു പറയും.”
തുറന്നു വെച്ച പാത്രങ്ങളിലും അവളെയും അയാൾ മാറി മാറി നോക്കി. ഒന്നും വിശ്വസിക്കാൻ ആകാത്ത പോലെ.
എപ്പോഴും പുഞ്ചിരി നിറഞ്ഞ ആ മുഖത്ത് നിന്നു കണ്ണെടുക്കാനെ മാഷിനു കഴിഞ്ഞില്ല.
” മാഷിന് തന്നെയാ… കഴിക്കൂ…”
അപ്പോഴും ചിരിക്കുന്ന വിസ്മയം വിടരുന്ന മുഖമായിരുന്നു അൻസിക്ക്.
”എനിക്ക് വേണ്ട അൻസി കഴിക്കൂ.
….”
”അതൊന്നും പറഞ്ഞാൽ പറ്റില്ല. മാഷിനായിട്ട് കൊണ്ട് വന്നതാ… എനിക്ക് വേറെയുണ്ട് .”
എന്തു തൻമയത്തോടെയാണ് അവൾ മേശയിൽ ആഹാരം വിളമ്പി വയ്ക്കുന്നത്. നല്ലൊരു കുടുംബിനിയെ പോലെ, അച്ചടക്കമുള്ള ഒരു ഭാര്യയെ പോലെ …
‘ വെളുപ്പിന് എഴുനേൽറ്റ് ഞാനും ഉമ്മയും കൂടി ഉണ്ടാക്കിയതാ… കഴിച്ചിട്ട് എന്തേലും കുറവുണ്ടെങ്കിൾ പറയണം കേട്ടോ… മാഷേ…”
”ഇതൊരു ഫൈസ്റ്റാർ മെത്തേഡ് പോലുണ്ടല്ലൊ ”
അവൾ ചിരിക്കുക മാത്രം ചെയ്തു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാഷ് കഴിക്കാൻ തുടങ്ങി.
അവർ മൂന്നു പേരും സംസാരിച്ചും തമാശകൾ പറഞ്ഞും ആസ്വദിച്ച് കഴിച്ചു. ഇടയ്ക്കിടെ സ്മിത ഇടംകണ്ണിട്ട് മാഷിനെ നോക്കുന്നത് അൻസി കണ്ടു.ഇന്നലെയും അവളത് ശ്രദ്ധിച്ചിരുന്നു.
ഊണ് കഴിഞ്ഞപ്പോൾ അൻസി തന്നെയാണ് പാത്രങ്ങൾ കഴുകി വെച്ചതും. അയാൾക്ക് മാത്രമല്ല അവൾക്കും അതൊരു അനുഭവം തന്നെയായിരുന്നു.
ഉച്ചയ്ക്ക് ശേഷവും അവൾ തന്നെയാണ് ക്ലാസ്സെടുത്തത് .വിഷയം കെമിസ്ട്രിയായിരുന്നു. മാഷ് അതെല്ലാം സാകൂതം വീക്ഷിച്ചു.
എന്ത് പരിജ്ഞാനമാണ് ഇവൾക്ക്. രാസ നാമങ്ങളും മറ്റുമൊക്കെ സ്വായത്തമാക്കാനുള്ള എളുപ്പവഴികളും ഈസിയായി തന്നെ പറഞ്ഞു കൊടുക്കുന്നു.
ഒരു മണിക്കൂർ കഴിഞ്ഞ് വിജയൻ മാഷ് ക്ലാസ്സിൽ കയറി. വളരെ നിർബന്ധിച്ചപ്പോഴാണ് അവൾ മഷിന് അവസരം കൊടുത്തത് തന്നെ.
പുസ്തകങ്ങളിൽ ഇല്ലാത്ത വിഷയമായിരുന്നു മാഷിന്റെ ക്ലാസ്സ് .അൻസിക്ക് അതൊരു അത്ഭുതമായി തോന്നി.
മൈന്റ് പവർ ആയിരുന്നു വിഷയം. Conscious and Sub Conscious തമ്മിലുള്ള വ്യത്യാസങ്ങൾ ,അതിന്റെ പൊരുത്തകേടുകൾ… sub Conscious ന്റെ പ്രവർത്തന മേഘലകൾ, കൊടുക്കേണ്ട നിർദ്ദേശങ്ങൾ .. ഉയർച്ചയിലേയ്ക്കുള്ള സന്ദേശം കൈമാറൽ അങ്ങനെ നീളുന്നു മാഷിന്റെ മോട്ടിവേഷൻ ക്ലാസ്സ്.
കേട്ടിട്ടുണ്ടെന്നല്ലാതെ ആഴത്തിൽ ഈ വിഷയത്തെ ഗൗനിച്ചിട്ടില്ലന്നു അപ്പുറത്തെ ക്ലാസ്സിലിരുന്ന് അൻസി ഓർത്തു.കുട്ടികളെ ഉയർച്ചയിലേക്ക് നാടത്താനുള്ള മറ്റൊരു വഴി തുറന്നുകൊടുക്കുകയാണ് ഒരദ്ധ്യപകന്റെ ലക്ഷ്യമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു മാഷിന്റെ ക്ലാസ്സ് .
അവൾ കാതുകൾ കൂർപ്പിച്ചു.

ഡെൽറ്റാ, തീറ്റ ,അൾഫാ, ബീറ്റാ, ഗാമാ എന്ന മനുഷ്യന്റെ ചിന്തയ്ക്കും പ്രവർത്തിയ്ക്കും അനുസരിച്ച് തലച്ചോറിൽ നിഷിപ്തതമാകുന്ന വേവ്സുകളെ പറ്റിയും മാഷ് വിസ്തരിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.
പത്താം ക്ലാസിലെ കുട്ടികൾക്ക് പാഠ്യവിഷയത്തിനപ്പുറത്തുള്ള ഈ വിഷയങ്ങൾ ആവശ്യമുണ്ടോ എന്ന ചോദ്യമല്ല അവളിൽ ഉണ്ടായത്.മറിച്ച് അവർക്ക് വലിയ ആത്മവിശ്വാസത്തിലൂടെ ഉയർച്ചയിലേക്ക് സഞ്ചരിക്കാനുള്ള വലിയൊരു പാത തുറന്നിടുകയാണ് മാഷ് ചെയ്യുന്നതെന്ന് ഒരിക്കൽ കൂടി അവളോർത്തു.
വിദേശത്ത് അദ്ധ്യാപികയാകാൻ പോകുന്ന താനും ഇതെല്ലാം ആഴത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങാണ് എന്ന നിഗമനത്തിലെത്തിയിരുന്നു അവൾ.
കിടക്കുന്നതിന് മുമ്പ് കുളിയും ആഹാരവും കഴിഞ്ഞ് ബെഡ് റൂമിലെത്തിയ അൻസി ഫോണെടുത്ത് മാഷിന്റെ ഫോട്ടോയാണ് ഓപ്പൺ ചെയ്തത്.അല്പനേരം ഫോട്ടോയിൽ കണ്ണും നട്ടിരുന്നു. ശേഷം മാഷിന്റെ വാട്ട്സ്ആപ്പ് കോൺടാക്റ്റ് എടുത്ത് ടൈപ്പ് ചെയ്തു……തുടരും…NB : ഒറ്റപ്പാർട്ടിൽ തീർക്കണമെന്ന ഉദ്ദേശത്തിൽ തുടങ്ങിയതാണ്. ഇനി എന്ന് തീരുമെന്ന് ആർക്കറിയാം.
———–++———-++———

കൊറോണ ഒരു മഹാമാരിയായി ലോകത്തെ ഞെരിക്കുമ്പോൾ നമുക്കതിനെ ചെറുത്തു തോൽപ്പിക്കാം.

സ്നേഹത്തോടെ💛🧡💚
ഭീം♥️

a
WRITTEN BY

admin

Responses (0 )