-50% Intro price for the next 72 hours only!. Buy now →

Kambi stories

കമ്പിയില്ലാ കമ്പി [MasteR]

കമ്പിയില്ലാ കമ്പി [MasteR] KAMBIYILLA KAMBI BY MASTER ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ്‌ കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ? നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ […]

0
1

കമ്പിയില്ലാ കമ്പി [MasteR]

KAMBIYILLA KAMBI BY MASTER

ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ്‌ കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ?

നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ അവസരത്തെ എത്രകണ്ട് മനോഹരമാക്കാന്‍ സാധിക്കുമോ, അത്ര കണ്ട് മനോഹരമാക്കുക.

ഈ യാത്രയില്‍ നമ്മുടെ ഒപ്പം ചേരാന്‍ ശ്രമിക്കുന്ന ചിലതുണ്ട്. അഹങ്കാരം, താന്‍ പോരിമ, സ്വാര്‍ഥത, അലസത, ആര്‍ത്തി മുതലായവയാണ് അവ. അവ ഒപ്പം ചേര്‍ന്നാല്‍ ഫലം ദുരന്തം, ദുഃഖം, ആപത്ത്, അനാരോഗ്യം, അസമാധാനം എന്നിവ ആയിരിക്കും.

ഈ യാത്രയില്‍ നമ്മള്‍ ഒപ്പം ചേര്‍ക്കേണ്ടത് സ്ഥിരോത്സാഹം, ദയ, ക്ഷമ, എളിമ, സംതൃപ്തി, സ്നേഹം, സന്തോഷം എന്നിവയാണ്. ഇതിന്റെ അളവ് നമ്മില്‍ എത്രയധികം കൂടുന്നോ, അത്രകണ്ട് മേല്‍പ്പറഞ്ഞ നിഷിദ്ധ ചിന്തകള്‍ മനസ്സില്‍ നിന്നും അകലും. കുടത്തില്‍ വെള്ളം നിറഞ്ഞാല്‍ അത് പുറത്തേക്ക് ഒഴുകിപ്പോകുന്നത് പോലെ, മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന സദ്ഗുണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ച് അത് മറ്റുള്ളവര്‍ക്കും ഗുണം ചെയ്യും.

നമ്മുടെ സഹയാത്രികരാണ് നമ്മെ നാമാക്കുന്നത് എന്നുള്ളത് പലപ്പോഴും നാം മറന്നു പോകാറുണ്ട്. എപ്പോഴും അടുത്തുള്ള മനുഷ്യരോട് അകാരണമായ വിരോധമാണ് നമുക്ക്. അവരും നമ്മെപ്പോലെ തുടക്കവും ഒടുക്കവും അറിയാതെ യാത്ര ചെയ്യുന്നവരാണ്. അവരുടെ ചെയ്തികള്‍ നമുക്ക് ഗുണകരമാകുന്നുണ്ട്. അവരില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല.

ഉദാഹരണത്തിന്, നിങ്ങളുടെ പക്കല്‍ ആയിരം രൂപയുണ്ട് എന്നുകരുതുക. നല്ല വിശപ്പുമുണ്ട്‌. ആഹാരം വേണം. പക്ഷെ ഒരു കഷണം അപ്പം നിങ്ങള്‍ക്ക് കിട്ടണമെങ്കില്‍, അതുണ്ടാക്കുന്ന ധാന്യം കൃഷി ചെയ്യുന്ന കര്‍ഷകന്‍ വേണം. അത് വേണ്ടതുപോലെ ഉണക്കി പൊടിക്കാന്‍ ഒരു മില്ലുകാരന്‍ വേണം. അത് ഉണ്ടാക്കുന്നിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാന്‍ ഒരു വാഹനം വേണം. അത് വാഹനത്തില്‍ കയറ്റി ഇറക്കാന്‍ ജോലിക്കാര്‍ വേണം. അത് വാങ്ങി വിപണനം ചെയ്യാന്‍ വിതരണക്കാരന്‍ വേണം. അയാളില്‍ നിന്നും അത് വാങ്ങി വില്‍ക്കാന്‍ ഒരു പലചരക്ക് കടക്കാരന്‍ വേണം. അയാളില്‍ നിന്നും അത് വാങ്ങി പാചകം ചെയ്ത് വില്‍ക്കാന്‍ ഒരു ഹോട്ടല്‍ വേണം. അവിടൊരു പാചകക്കാരന്‍ വേണം.  അങ്ങനെ കിട്ടിയാല്‍ മാത്രമേ നിങ്ങളുടെ രൂപയ്ക്ക് പകരമായി ഈ ആഹാരം ലഭിക്കൂ. കൈയില്‍ കുറെ പണമുണ്ട് എങ്കില്‍ എല്ലാമായി എന്ന് ചിന്തിക്കുന്ന ഓരോ വിഡ്ഢിയും മനസിലാക്കണം, പണത്തിനു മൂല്യം ഉണ്ടാകണം എങ്കില്‍ മനുഷ്യന്റെ കഠിനാധ്വാനം ആവശ്യമാണ് എന്നുള്ളത്.

ഇനി ഒന്നാം സ്ഥാനത്ത് നിന്ന് വീണ്ടും തുടങ്ങാം.

കര്‍ഷകന് ഒരു അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടര്‍ വേണം. അവന് വസ്ത്രം ധരിക്കാന്‍ തുണി നിര്‍മ്മിക്കുന്ന ഫാക്ടറി വേണം. അവന് താമസിക്കാനുള്ള വീട് പണിയാന്‍ മേസ്തിരി വേണം. അവന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ സ്കൂള് വേണം. അവിടെ അവരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വേണം. അവന് നഗരത്തിലേക്ക് പോകാന്‍ ബസ് വേണം. അതോടിക്കാന്‍ ഒരു ഡ്രൈവര്‍ വേണം. മില്ലുകാരന് മില്ല് കിട്ടാന്‍ അതുണ്ടാക്കുന്ന ഫാക്ടറി വേണം. അത് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണം. ഇങ്ങനെ മനുഷ്യന്റെ പരസ്പര ബന്ധം ഒന്നോടൊന്ന് ഇഴചേര്‍ന്നു കിടക്കുകയാണ്. ആര്‍ക്കും തനിച്ച് ജീവിക്കാന്‍ സാധിക്കില്ല. ചുറ്റുമുള്ള എല്ലാ മനുഷ്യരോടും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് പെട്ടെന്നൊരു ആപത്ത് വന്നാല്‍, ദൂരെയുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ അതിയായി സ്നേഹിക്കുന്ന ആരും തന്നെയോ ഒപ്പം കാണില്ല; തൊട്ടടുത്തുള്ള ആരെങ്കിലും ആയിരിക്കും നിങ്ങളെ സഹായിക്കുക. ഒരു പക്ഷെ അയാള്‍ നിങ്ങളെ അറിയുന്നു പോലും ഉണ്ടാകില്ല. അതുകൊണ്ട് വെറുമൊരു ശ്വാസം മാത്രമായ നമ്മള്‍, സദാ മറ്റുള്ളവരെ സ്നേഹിക്കുക.

മതവെറി, രാഷ്ട്രീയവെറി, വംശീയവെറി, ധനത്തിന്റെ ഹുങ്ക്, ആരോഗ്യത്തിന്റെ ഹുങ്ക്, അറിവിന്റെ ഹുങ്ക്, കഴിവുകളുടെ ഹുങ്ക് എന്നിവയ്ക്ക് മനസ്സില്‍ അണുവിട സ്ഥാനം നല്‍കാതെ അവിടം സദ്ഗുണങ്ങളുടെ വിളനിലം ആക്കുക. മനുഷ്യത്വത്തില്‍ നിന്നും അകറ്റുന്നവ എന്ത് എന്ന് സ്വയം മനനം ചെയ്ത്, അങ്ങനെ നിങ്ങള്‍ക്ക് ബോധ്യമാകുന്ന എന്തില്‍ നിന്നും, അകന്നു നില്‍ക്കുക. സ്വാഭാവിക വികാരങ്ങളെ ഭയക്കേണ്ട കാര്യമില്ല. കാമം ലഘൂകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍, കോപം വെറുപ്പ് അജ്ഞത വിദ്വേഷം അസൂയ എന്നിവയെ ശമിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. അവയ്ക്ക് കീഴടങ്ങാതെ ഇരിക്കുന്നതാണ് ഉചിതം. കാരണം കാമം ശാരീരിക ആവശ്യമാണ്; എന്നാല്‍ കോപമോ വെറുപ്പോ വിദ്വേഷമോ മതവെറിയൊ അഹങ്കാരമോ ആര്‍ത്തിയോ അത്യാഗ്രഹമോ ഒന്നും തന്നെ ശരീരത്തിന്റെയോ മനസിന്റെയോ ആവശ്യങ്ങളല്ല; അത് നമ്മുടെ സ്വാര്‍ത്ഥതയുടെ ഉത്പന്നങ്ങള്‍ ആണ്. സെക്സിനെ പാപമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യനെ നശിപ്പിക്കുന്ന മനസ്സിന്റെ വൈകല്യങ്ങളെ പലപ്പോഴും ശ്രദ്ധിക്കാറില്ല.

സെക്സ് പാപമല്ല; എന്നാല്‍ ആര്‍ക്കെങ്കിലും വിഷമമോ പ്രശ്നമോ ഉണ്ടാക്കുന്ന തരത്തിലുള്ള സെക്സ് വലിയ തെറ്റ് തന്നെ. കഴിവതും കാമശമനത്തിനു നിരുപദ്രവങ്ങളായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിക്കുക. തൃപ്തിയില്ലാത്ത മനസുകള്‍ക്ക് ഇവിടെ വിരിയുന്ന ഭാവനകള്‍ ആവോളം നല്‍കി തൃപ്തി നല്‍കുക. ഒരിക്കലും ഒരാളെയും അയാളുടെ ഇഷ്ടത്തിന് വിരുദ്ധമായി, അല്ലെങ്കില്‍ മനസിന്റെ നിഷ്കളങ്കത ചൂഷണം ചെയ്ത് കാമശമനത്തിന് ഉപയോഗിക്കാതെ ഇരിക്കുക. ഇവിടെ, ഈ സൈറ്റില്‍ നിങ്ങള്‍ക്ക് നിര്‍ദ്ദോഷമായി കാമം ശമിപ്പിക്കാന്‍ സാധിക്കുന്നത് വേണ്ടിടത്തോളം ഉപയോഗിക്കുക..

ഇത് വെറും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്..സാരോപദേശം നല്‍കാന്‍ അര്‍ഹത ഉണ്ടായിട്ടല്ല, സ്നേഹം കൊണ്ട് പറഞ്ഞു പോയതാണ്..നമ്മുടെ എല്ലാ സുഹൃത്തുക്കളും സദാ സന്തോഷത്തിലും തൃപ്തിയിലും ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് തോന്നിയ ചിന്തകള്‍…

a
WRITTEN BY

admin

Responses (0 )