-50% Intro price for the next 72 hours only!. Buy now →

Kambi stories

കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4

കാലം മായ്ക്കാത്ത ഓർമ്മകൾ 4 Kaalam Makkatha Ormakal bY:Kalam Sakshi | www.kambimaman.net വായനക്കാരുടെ സഹാകാരത്തിന് വളരെയധികം നന്ദി. നിങ്ങളുടെ കമന്റ്കളാണ് എന്റെ ഊർജം സൊ പ്ളീസ് കമന്റ്. നിങ്ങളുടെ എല്ല കമന്റ്കൾക്കും മറുപടി നല്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ എല്ലാം ഞാൻ വായിക്കാറുണ്ട്.നിങ്ങളുടെ സഹകരണം ഇനിയും പ്രദീക്ഷിക്കുന്നു. മാർട്ടിൻ സൂരജിനെയും വിളിച്ച് മാനേജറിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. മാർട്ടിൻ ബാഗ് പായ്ക്ക് ചെയ്തു കൊണ്ടിരുന്ന മുറിയിലേക്ക് നടന്നു. സ്റ്റാഫ്‌സ് എല്ലാം അവരെയും കാത്ത് നില്കുകുകയായിരുന്നു. സൂരജ് മാർട്ടിന്റെ കൂടെയാനല്ലേ പോകുന്നത് വീണ ചോദിച്ചു. അതെ ഇവനെ എന്റെ ട്രൈനീ ആക്കാനാണ് മാനേജർ പറഞ്ഞത് മാർട്ടിൻ ഉത്തരം പറഞ്ഞു. എല്ലാവരും പെട്ടെന്ന് ബാഗ് പായ്ക്ക് ചെയ്ത് ഇറങ്ങാൻ നോക്കു […]

0
1

കാലം മായ്ക്കാത്ത ഓർമ്മകൾ 4

Kaalam Makkatha Ormakal bY:Kalam Sakshi | www.kambimaman.net


വായനക്കാരുടെ സഹാകാരത്തിന് വളരെയധികം നന്ദി. നിങ്ങളുടെ കമന്റ്കളാണ് എന്റെ ഊർജം സൊ പ്ളീസ് കമന്റ്. നിങ്ങളുടെ എല്ല കമന്റ്കൾക്കും മറുപടി നല്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ എല്ലാം ഞാൻ വായിക്കാറുണ്ട്.നിങ്ങളുടെ സഹകരണം ഇനിയും പ്രദീക്ഷിക്കുന്നു.

മാർട്ടിൻ സൂരജിനെയും വിളിച്ച് മാനേജറിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. മാർട്ടിൻ ബാഗ് പായ്ക്ക് ചെയ്തു കൊണ്ടിരുന്ന മുറിയിലേക്ക് നടന്നു. സ്റ്റാഫ്‌സ് എല്ലാം അവരെയും കാത്ത് നില്കുകുകയായിരുന്നു. സൂരജ് മാർട്ടിന്റെ കൂടെയാനല്ലേ പോകുന്നത് വീണ ചോദിച്ചു. അതെ ഇവനെ എന്റെ ട്രൈനീ ആക്കാനാണ് മാനേജർ പറഞ്ഞത് മാർട്ടിൻ ഉത്തരം പറഞ്ഞു. എല്ലാവരും പെട്ടെന്ന് ബാഗ് പായ്ക്ക് ചെയ്ത് ഇറങ്ങാൻ നോക്കു ഷാനു നിർദേശം നൽകി. മാർട്ടിൻ നീ ഇന്ന് നേരത്തെ തിരിച്ചുവരാൻ നോക്കണം സൂരജ് ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതാണ് ക്ഷീണം കാണും ഷാനു കൂട്ടിച്ചേർത്തു. സൂരജ് നീ ഇങ്ങു വന്നേ ഷാനു സൂരജിനെ വിളിച്ചു. ആ മുറിയിൽ കൊണ്ട് പോയി തന്റെ ബാഗും മാറ്റ് സാധനങ്ങളും വെച്ച് ഷർട്ട് ഇൻഷേർട് ചെയ്തു വരൂ ഒരു റൂം ചൂണ്ടി കാണിച്ച കൊണ്ട് ഷാനു പറഞ്ഞു. സൂരജ് ആ മുറിയിലേക്ക് കയറി. സാമാന്യം വലിയ മുറിയാണ് അവിടെ നാല് ഡബിൾ സ്റ്റോറി ബെഡുകൾ നിരത്തി ഇട്ടിട്ടുണ്ടായിരുന്നു. റൂമിന്റെ പരിസരം കണ്ട് സൂരജ് ഇതാണ് സ്റ്റാഫിന്റെ ബെഡ് റൂം എന്നു മനസ്സിലാക്കി.ഒരു ഒഴിഞ്ഞ കട്ടിലിന്റെ അടിയിൽ തന്റെ ബാഗ് വെച്ചതിന് ശേഷം അവൻ ഷർട്ട് ഇൻഷേർട് ചെയ്തു. രണ്ടു ദിവസത്തെ അലച്ചിലിൽ അവന്റെ വസ്ത്രങ്ങൾ അഴുക്ക് പിടിച്ചിരുന്നു. അവൻ ആ മുറിയിലുള്ള താൻ കേറിയതല്ലാത്ത ഒരു വാതിൽ കൂടി ശ്രെദ്ധിച്ചിരുന്നു അത് ബാത്ത് റൂം ആയിരുന്നു. അവൻ ബാത്ത് റൂമിൽ കയറി മുഖവും കയ്യും കാലും ഒന്നുകഴുകി ചെറുതായി വസ്ത്രത്തിലേ അഴുക്കുകൾ തുടച്ചു നീക്കുകയും ചെയ്തു. അവൻ വെളിയിൽ ഇറങ്ങുമ്പോൾ എല്ലാവരും അവരവരുടെ ബാഗുമായി വെളിയിൽ ഇറങ്ങിയിരുന്നു. സൂരജ് വരൂ നമുക്ക് ഇറങ്ങാം മാർട്ടിൻ സൂരജിനെ വിളിച്ചു. സൂരജ് മാർട്ടിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഷാനു ഓടിവന്ന് പറഞ്ഞു എല്ലാവരും ഫോൺ തരാതെയാണോ പോകുന്നത്. പെട്ടെന്ന് ഓർത്തത് പോലെ അവർ ഓരോരുത്തരായി അവരവരുടെ ഫോണുകൾ ഷാനുവിനെ ഏല്പിച്ചു. സൂരജും ഫോൺ ഷാനുവിനെ ഏല്പിച്ചു. ഫീൽഡിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കാൻ പാടില്ല അത് കൊണ്ടാണ് ഷാനു സൂരജിനോട് പറഞ്ഞു. സൂരജ് മാർട്ടിനും അവിടെ നിന്നും ഇറങ്ങുമ്പോൾ സൂരജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു. മാർട്ടിൻ ബാഗും തൂക്കി മുന്നിലും സൂരജ് പിന്നിലുമായി നടന്നു. മറ്റുള്ളവർ അവർക്ക് മുമ്പിൽ തന്നെ ഉണ്ടായിരുന്നു. വീണയും പ്രിയയും ഒരുമിച്ചും പ്രകാശ് ഒറ്റക്കും ആണ് പോകുന്നത് പ്രിയയുടെ ട്രെയിനർ വീണയാണ്. മർട്ടിൻ വേഗത്തിൽ നടന്ന അവരുടെ കൂടെ എത്തി സൂരജും പിന്നാലെ എത്തി.

അവർ എല്ലാവരും ബസ്റ്റോപ്പിലേക്കാണ് നടന്നെത്തിയത്. സൂരജിന്റെ വീട്ടിൽ ആരൊക്കെയുണ്ട് സൂരജിനെ കണ്ട വീണ ചോദിച്ചു. സൂരജ് : ഞാനും അമ്മയും പിന്നെ അനുജത്തിയും അച്ഛൻ മരിച്ചു പോയി.

പ്രിയ : എന്താ സൂരജിന്റെ അനുജത്തിയുടെ പേര്.

സൂരജ് : സൂര്യ

വീണ : സൂര്യ സൂരജ് കൊള്ളാം അവൾ എത്രാം ക്ലാസ്സിൽ പഠിക്കുന്നു.

സൂരജ് : ഒമ്പതാം ക്ലാസ്സിൽ.

പ്രകാശ് : സൂരജ് നിനക്ക് എത്ര വയസ്സായി.

സൂരജ് : എനിക്ക് 20ഉം അവൾക്ക് 15ഉം.

മാർട്ടിൻ : സൂരജിന് ഇവിടത്തെ ജോലിയൊക്ക മനസ്സിലായോ.

സൂരജ് : മാർക്കറ്റിംഗ് ആണെന്ന് മനസ്സിലായി മറ്റൊന്നും അറിയില്ല.

അപ്പോഴേക്കും ഒരു ബസ് വന്നു സൂരജ് കേറിക്കോ ഇതാണ് നമുക്ക് പോകേണ്ട ബസ് മാർട്ടിൻ പറഞ്ഞു. അങ്കമാലി സൂരജ് ബസിന്റെ ബോർഡ് വായിച്ചു. മാർട്ടിനും സൂരജും ആ ബസിൽ കയറി മറ്റുള്ളവർ മാറ്റ് റൂട്ട്കളിലേക്ക് പോകാൻ നിൽക്കുകയാണ് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് നമുക്ക് ആ സീറ്റിൽ ഇരിക്കാം ഏകദേശം ബസിന്റെ മാധ്യതത്തിലായുള്ള വലത് വശത്തെ സീറ്റ് കാണിച്ച് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് വിൻഡോ സീറ്റിലും മാർട്ടിൻ അവന്റെ അടുത്തും ആയി ഇരുന്നു. ബസ് മൂവ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ മാർട്ടിൻ സൂരജിനോട് ജോലിയെകുറിച്ച് സംസാരിക്കാൻ തുടങ്ങി. വിൽക്കുന്ന പ്രൊഡക്ടിന് ഓരോന്നിനും കമ്മിഷൻ ആയി ലഭിക്കുന്ന തുക മാസ ശമ്പലമായി ലഭിക്കും. കൂടുതൽ പ്രോഡക്റ്റ് വിറ്റാൽ കൂടുതൽ വരുമാനം ലഭിക്കും. നമ്മൾ സാധരണ കച്ചവടക്കരല്ല വി ആർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്. നമ്മൾ നമ്മുടെ പ്രോഡക്ട് മറ്റുള്ളവർക്ക് വിൽക്കുമ്പോൾ അതിന്റെ എല്ല ഗുണങ്ങളും പറഞ്ഞ് അതിന് അവർക്ക് ആവശ്യം തോന്നിച്ചു വേണം വിൽക്കാൻ. അത് പോലെ നല്ല ക്വാളിറ്റി പ്രൊഡക്ടസ് മാത്രമേ നമ്മൾ വിൽക്കൂ. നമ്മൾ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് ഓരോ ദിവസവും പോകും. എന്നിട്ട് നല്ല വീടുകളുള്ള ഏരിയകൽ അവിടത്തെ നാട്ടുകാരോട് ചോദിച്ച് ഓരോ സ്ഥലത്തേക്കും പോകും. എന്നിട്ട് വീടുകൾ തോറും കയറി അവരോട് നമ്മുടെ പ്രൊഡ്യൂക്ടകളെകുറച്ച് പിച്ച് (വിവരിക്കും) ചെയ്യും എന്നിട്ട് അവിടെ നമ്മുടെ പ്രൊഡക്റ്റുകൾ വിൽക്കും. ഇനി ബാക്കിക്കയെല്ലാം ഫീൽഡിൽ ചെന്നു കാണിച്ച് തരാം. അങ്ങനെ അവർ അംഗമാലിയിലുള്ള ഒരു ഹൗസിങ് കോളനിയിൽ എത്തി മാർട്ടിൻ ഓരോ വീടുകളിലും കയറിയിറങ്ങി പ്രോഡക്റ്റ്കൽ വിൽക്കുകയും അത് സൂരജിനെ പഠിപ്പിക്കുകയും ചെയ്തു. അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മാർട്ടിനും നന്നായി വിശപ്പായിരുന്നു അങ്ങനെ അവർ അടുത്തുന്നുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു. അവർ ഒടുവിൽ വൈകുന്നേരം ബസ് കയറുമ്പോൾ സൂരജിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ ജോലി തനിക്ക് ചെയ്യാൻ കഴിയുമോ.മാർട്ടിൻ വളരെ കഴിവുള്ള ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആണ് അവന് ഇന്ന് നന്നായി സെയിൽസ് നടത്തുകയും ചെയ്തു.എന്നാൽ താൻ ഈ മേഖലയിൽ ആദ്യമാണ് വളരെകുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവം ഉള്ള തനിക്ക് ഇതിന് പറ്റുമോ? തന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. പല ചിന്തകളും അവനെ അലട്ടിക്കൊണ്ടിരുന്നു എന്നാൽ മാർട്ടിൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവനെ ഒരുപാട് സ്വധീനിച്ചിരുന്നു. അത് കൊണ്ട് തന്നെ അവിടെ തുടരാൻ അവൻ തീരുമാനിച്ചു. അവർ തിരിച്ച് ഓഫീസിൽ എത്തുമ്പോൾ വീണയും പ്രിയയും തിരിച്ചെത്തിയിരുന്നു. വീണ മാർട്ടിനെയും സൂരജിനെയും കണ്ടപ്പോൾ തന്നെ സൂരജിനെ വിളിച്ച് ആദ്യ ദിവസത്തെ അനുഭവങ്ങൾ അന്നേഷിച്ചു. അവന് അതെല്ലാം ഒരു പുതിയ അനുഭവങ്ങൾ ആയിരുന്നു ഒരു ദിവസത്തെ പോലും പരിചയം ഇല്ലാത്ത ഒരു അന്യ പെൺകുട്ടി തന്നോട് ഇത്ര അടുത്ത് ഇടപെടുന്നത്.അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മാർട്ടിൻ അവനെകുറിച്ച് വീണക്ക് വിശദീകരിച്ചുകൊടുത്തു. കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണ് ഇവന്റേത്. എന്തും പെട്ടെന്ന് പടിച്ചെടുക്കുന്ന സ്വഭാവമാണ്. നമ്മുടെ പ്രോഡക്റ്റ്കളുടെ മുഴുവൻ വിവരങ്ങളും ഇവൻ ഒറ്റ ദിവസം കൊണ്ട് പഠിച്ചു മാർട്ടിൻ വീണയോടും പ്രിയയോടും സംസാരിക്കുന്ന ശബ്ദം കേട്ടത് കൊണ്ടാകണം ഷാനു അവിടേക്ക് വന്നു. മാർട്ടിൻ നീ സൂരജിനെയും കൂട്ടികൊണ്ട് ക്യാബിനിലേക്ക് ചെല്ലൂ സർ കാത്തിരിക്കുകയാണ്. മാർട്ടിൻ സൂരജിനെയും കൂട്ടി അനുവാദം ചോദിച്ച് മാനേജരുടെ ക്യാബിനിലേക്ക് കയറി. ഗുഡ് ഈവനിംഗ് സർ ക്യാബിനിൽ പ്രവേശിച്ചയുടൻ രണ്ടുപേരും മാനേജരെ വിഷ് ചെയ്തു. എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ ഫീൽഡ് ട്രെയിനിങ് മാനേജർ സൂരജിനോട് ചോദിച്ചു. കുഴപ്പം ഇല്ലായിരുന്നു സർ അവൻ മറുപടി നൽകി. സൂരജ് നാളെ മുതൽ താനും ഒരു ചെറിയ ബാഗിൽ കുറച്ച് പ്രൊഡക്ടസ് എടുക്കണം വിൽക്കാൻ മാർട്ടിൻ സഹായിക്കും. വിൽക്കുന്ന ഓരോ പ്രൊഡക്ടിനും സൂരജിന് വരുമാനം കൂടികൊണ്ടേ ഇരിക്കും. ശെരി സർ സൂരജ് സമ്മതം മൂളി. എന്നാൽ സൂരജ് പോയി റസ്റ്റ് എടുക്കുകയോ ടീവി കാണുകയോ ചെയ്തോള്ളൂ ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതല്ലേ മാർട്ടിനും പൊയ്‌ക്കൊള്ളു. ഇന്നത്തെ സെയിലന്റെ ഡീറ്റൈൽസ് ഷാനുവിനെ ഏൽപ്പിച്ചാൽ മതി. ഓക്കേ സർ മാർട്ടിൻ പറഞ്ഞു അവർ രണ്ടും പുറത്തേക്ക് ഇറങ്ങി

തുടരും…….

a
WRITTEN BY

admin

Responses (0 )