-50% Intro price for the next 72 hours only!. Buy now →

Kambi stories

കടുംകെട്ട് 11 [Arrow]

കടുംകെട്ട് 11 KadumKettu Part 11 | Author : Arrow | Previous Part കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. 💛   Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക 😌 എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ […]

0
1

കടുംകെട്ട് 11

KadumKettu Part 11 | Author : Arrow | Previous Part


കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. 💛

 

Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക 😌


എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ വരുന്നുണ്ട്, അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പോണ്ട എന്ന് പറയണം എന്നുണ്ട്… പക്ഷെ ഇല്ല ഇത്‌ അനിവാര്യമാണ്, അവളുടെ നന്മക്ക്, ഞാൻ ഒരിക്കലും ആരുവിന് ചേർന്ന ഒരാൾ അല്ല. ഞാൻ എന്നെ അടക്കിയെ തീരു.

 

 

” ഡിവോസ് പേപ്പർ ഒക്കെ താൻ അവിടെ എത്തികഴിഞ്ഞു നമുക്ക് ശരിയാക്കാം ” അവൾ എന്തോ പറയാൻ വന്നപ്പോ ഞാൻ പറഞ്ഞു. അവൾ ഒരുനിമിഷം ഒന്ന് ഞെട്ടി, പിന്നെ പറയാൻ വന്നത് വിഴുങ്ങിയിട്ട് ശരി എന്ന് പറയുന്നപോലെ തല ആട്ടി.

 

 

” അവിടെ സുധി നിന്നെ പിക്ക് ചെയ്യാൻ വന്നോളും, എത്തികഴിഞ്ഞു വിളിക്കണം ” ഞാൻ വീണ്ടും പറഞ്ഞു, അവൾ വീണ്ടും വെറുതെ ഒന്ന് തലയാട്ടി.

 

 

” ആരു, I’m really gonna miss you ” അപ്പോഴേക്കും എന്റെ കൂടെ നിന്നിരുന്ന ദർശു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

 

 

” me too ” ആരു അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ചെറുതായി ഒന്ന് ഇടറി.

 

 

” hey ഫൈറ്റ്ന് സമയമായി ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ട്പേരും അടർന്നു മാറി, ആരും കാണാത്ത വിധം കണ്ണുനീർ തുടച്ചു. പിന്നെ ആരു എന്റെകയ്യിൽ നിന്ന് അവളുടെ ബാഗ് വാങ്ങി എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. പെട്ടന്ന് അവൾ ഒന്ന് നിന്നു, അതിന് ശേഷം തിരിഞ്ഞ് ഞങളുടെ നേരെ നോക്കി. അവളുടെ കണ്ണുകൾ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന ദർശുവിനെയും ഉഴിഞ്ഞു.

 

 

”  Wishing you both a happy married life in advance ” ആരു അത്രയും പറഞ്ഞിട്ട് ഞങ്ങളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തിരിഞ്ഞ് നടന്നു.

 

 

” ghhhh” ഞാൻ ഒന്ന് നിശ്വസിച്ചു.

 

 

” എട്ടാ, എന്തിനായിരുന്നു ആ പാവത്തിനെ ഇങ്ങനെ…??? ” ദർശു എന്നോട് ചോദിച്ചു.

 

 

” അവളുടെ നല്ലതിന് വേണ്ടിയാ ഇതൊക്ക, അവളെ എന്നെ സ്നേഹിക്കുന്നില്ല, അവളുടെ കഴുത്തിൽ കുരുങ്ങികിടക്കുന്ന ബാധ്യത, ഒരു കടുംകെട്ട് മാത്രമാണ് ഞാൻ. So  I just let her go ”

 

 

” ആരുന്റെ നല്ലത്… Hmm, ഈഗോ വെറും ഈഗോയുടെ പുറത്ത് ആണ് നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഇപ്പോഴും വൈകിയിട്ടില്ല, നിങ്ങൾ രണ്ടുപേരും ഒരു അഞ്ചു മിനിറ്റ് മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്ക് ഇടയിൽ ഇപ്പൊ ഉള്ളൂ ” ദർശു ചൂടായി.

 

 

” ദർശു, പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്, നമ്മൾ ഇത് പലതവണ പറഞ്ഞു തീർത്ത വിഷയം ആണ് ജസ്റ്റ്‌ ലെറ്റ്‌ her go ” ഞാൻ അത്രയും പറഞ്ഞിട്ട് അവളെ കാക്കാതെ പുറത്തേക്ക് നടന്നു.

 

 

 

” ഏട്ടാ ”

 

 

” ഏട്ടാ ” ദർശു പിറകിൽ നിന്ന് വിളിക്കുനുണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല.

 

 

” ഏട്ടാ ആരു ” അവൾ വീണ്ടും വിളിച്ചു, ഇത്തവണ അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. ഞാൻ തിരിഞ്ഞ് നോക്കി, അന്നേരം ബോധം ഇല്ലാതെ കിടക്കുന്ന ആരുവിനേം അവളെ ടെൻഷനോടെ താങ്ങി പിടിച്ചിരിക്കുന്ന ദർശുവിനേം ആണ് ഞാൻ കണ്ടത്.  ഞാൻ വേഗം അവളുടെ അടുത്തേക്ക് പാഞ്ഞു. അവിടെ ഉള്ള മെഡിക്കൽ ടീം നെ കാക്കാതെ ഞാൻ അവളെ കോരിഎടുത്ത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവളെ ഡോക്ടർ എക്സാമിൻ ചെയ്യുന്ന സമയത്ത് ഞാനും ദർശുവും പുറത്ത് വെയിറ്റ് ഏരിയയിൽ ഇരുന്നു. എന്റെ ടെൻഷൻ കണ്ടിട്ട് ദർശു എന്നെ കംഫർട്ട് ചെയ്യാൻ നോക്കുന്നുണ്ട് പക്ഷെ എന്നേക്കാൾ ടെൻഷനിൽ ആണ് അവൾ. ഞാൻ പതിയെ കണ്ണുകൾ അടച് ആ കസേരയിലേക്ക് ചാരി ഇരുന്നു.  ഇതൊക്കെ എപ്പോഴാണ് ഇങ്ങനെ ആയത്?? എന്റെ ഓർമ്മകൾ ഒന്നര കൊല്ലം പുറകിലേക്ക് പോയി, ഒന്നര വർഷങ്ങൾക്ക് മുമ്പ് ഉള്ള ആ രാത്രി. ആരുവിന്റെ ഡയറിവായിച്ച, ആരുവിനെ കുറിച്ചുള്ള എന്റെ തെറ്റ്ദാരണകൾ ഒക്കെ മാറിയ ആ രാത്രി.

 

 

***

 

ഞാൻ നന്ദുവിന്റെ വീടിന്റ മുന്നിൽ വണ്ടി നിർത്തി. ഗേറ്റ് തുറന്ന് ബൈക്ക് ഉള്ളിലേക്കു തള്ളി കയറ്റി. അതിന് ശേഷം അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒരു റൗണ്ട് ഫുൾ റിങ് ചെയ്തു കഴിഞ്ഞാണ് ആ നാറി ഫോൺ എടുത്തത്.

 

 

” ഹലോ… ”

 

 

” നന്ദു വന്ന് ഒന്ന് വാതിൽ തുറക്ക് ”

 

 

” വാതിലോ.. ഏത് വാതിൽ??? അല്ല നീ ഏതാ??…. ” ഒറക്കപ്പിച്ചിൽ അവാർഡ് ഫിലിം നായകനെ പോലെ ലാഗ് അടിച്ചവൻ ചോദിച്ചു. എനിക്ക് അങ്ങ് വെറഞ്ഞുവന്നു. Cool അജു cool ഞാൻ എന്നെ തന്നെ ഒന്ന് സമാധാനിപ്പിച്ചു.

 

 

” നിന്റെ വീടിന്റ വാതിൽ. ഞാൻ ഫ്രണ്ടിൽ ഉണ്ട് ”

 

 

” അയിന് നീ ഏതാ??? ” വീണ്ടും അവൻ.

 

 

” ഞാൻ നിന്റെ തന്ത. വന്നു വാതിൽ തുറക്ക് കോപ്പേ ” ഞാൻ ഇത്തിരി വയലന്റ് ആയി.

 

 

” അജു?? ” കേക്കേണ്ടത് കേട്ടപ്പോ ചെക്കന് റിലേ വന്നു. അവൻ വേഗം തന്നെ വന്ന് വാതിലിൻറെ കൊളുത്ത് എടുത്തു. അവൻ എന്നെ നോക്കി. എന്തെക്കെയോ അവന് പറയാൻ ഉണ്ട്, പക്ഷെ അവൻ മടിച്ചു നിൽക്കുവാണ്. ഞാനും ഒന്നും പറഞ്ഞില്ല ഞാൻ അകത്ത് കയറിയതും അവൻ വാതിൽ അടച്ചു.

 

 

” ഡാ  ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ?? ” ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി.

 

 

” ഇന്നലെ രാത്രി അത്താഴം കഴിച്ച വഴി ആണ് നല്ല വിശപ്പ് ” അവന്റെ നോട്ടത്തിന് മറുപടി എന്നോണം ഞാൻ പറഞ്ഞു.

 

 

” ബാ ഫ്രിജിൽ വല്ലതും ഉണ്ടോന്ന് നോക്കാം ” അവൻ ഒരു ചിരിയോടെ മറുപടി തന്നു.

 

 

” നോക്കണ്ട അതിൽ ഒന്നുമില്ല, ഒരഞ്ചു മിനിറ്റ് താ ഞാൻ എന്തേലും ഉണ്ടാക്കി തരാം ” പെട്ടന്ന് ഒരു ശബ്ദം കെട്ട് ഞാനും അവനും തിരിഞ്ഞു നോക്കി. ജലജ ആന്റി, അവന്റെ അമ്മ. ഞാൻ ചമ്മിയ ഭാവത്തിൽ അവരെ നോക്കി.

 

 

” വേണ്ട. ആന്റി കിടന്നോ, ഞങ്ങൾ വല്ല egg sandwich ഉം ഉണ്ടാക്കിക്കോളാം, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ” ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ എന്തോ അത്ഭുതം കണ്ട ഭാവത്തിൽ ആന്റി എന്നെ നോക്കി. നന്ദു വിന്റേം ഭാവം വേറെ ഒന്നുമല്ല. ആന്റി ഒന്ന് തല ആട്ടിയിട്ട് അതേ ഭാവത്തിൽ അകത്തേക്ക് റൂമിന്റെ കേറിപ്പോയി.

 

 

” എന്താടാ?? ” ഞാൻ കാര്യം മനസ്സിലാവാതെ നന്ദുവിനോഡ് ചോദിച്ചു.

 

 

” ഡാ നീ ശരിക്കും അജു തന്നെ ആണോ?? ” അവൻ.

 

 

” അല്ലടാ ഞാൻ അപരൻ ആണ് ”

 

 

അത് കെട്ട് അവൻ ചിരിച്ചു.

 

 

” അല്ല, നീ എന്റെ അമ്മ എന്തേലും ചോദിച്ചാൽ ha, ഹു, ഉം എന്നൊക്കെ മൂളുന്നത് അല്ലാതെ എന്തേലും ഒരു വാക്ക് ഇതിനു മുന്നേ സംസാരിച്ചിട്ടുണ്ടോ?? ആ നീ ‘ വേണ്ട, ആന്റി പോയി കിടന്നോ ‘ എന്നൊക്കെ ഇത്ര സോഫ്റ്റ്‌ ആയിട്ട് അമ്മയോട് പറയുന്നത് കേട്ടിട്ട് ചോദിച്ചതാ. അമ്മയുടെ കിളി ഒക്കെ പറന്നെന്നു തോന്നുന്നു ” നന്ദു അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി. സത്യമാണ് ഞാൻ നന്ദുവിന്റെ അമ്മയോട് എന്നല്ല, സ്ത്രീകളോട് ഒക്കെ പരമാവധി അകലം പാലിച്ചിരുന്ന ഒരാൾ ആണ്, പക്ഷെ ദർശുവിന്റെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മാസം കൊണ്ട് ഞാൻ മാറിയിരിക്കുന്നു. ഞാൻ ബെഡ്റസ്റ്റ്‌ ൽ ആയിരുന്ന സമയം ദിവസവും ദർശുവിന്റെ അമ്മ എന്റെ അരികിൽ ഇരുന്ന് മണിക്കൂറുകളോളം എന്റെ ഇരിറ്റേഷൻ ഒന്നും കാര്യം ആക്കാതെ സംസാരിക്കുമായിരുന്നു, അത് എനിക്ക് മെന്റലി സ്ത്രീകളോട് സംസാരിക്കാൻ ഉള്ള മടി മാറ്റിയത് ആവും.

 

 

ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കാതെ നന്ദുവിനെ നോക്കി. അവൻ പാചകം തുടങ്ങിയിരുന്നു. അവൻ ബോക്സിങ്ങിൽ മാത്രമല്ല പാചകത്തിലും കേമൻ ആണ്. പണ്ട് ഞങ്ങൾ ട്രിപ്പ്‌ പോയിരുന്ന സമയത്ത് നന്ദു ആയിരുന്നു പലപ്പോഴും ഷെഫ്. അവന്റെ പാചകം നോക്കി ഞാൻ ഇരുന്ന സമയം കൊണ്ട് അവൻ എഗ്ഗ് സാന്റ്വിച്ച് ഒരു പ്ലെയിറ്റിൽ ആക്കി എന്റെ മുന്നിലേക്ക് വെച്ചു. ഞാൻ ചൂടോടെ തന്നെ അത് കഴിക്കാൻ തുടങ്ങി.

 

 

” ഡാ… അജു.. Im സോറി… ആന്റിയുടെ കാര്യം അത് നീ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാ ഞാൻ ” അവൻ മടിച് മടിച് പറഞ്ഞു. കഴിക്കുന്നത് നിർത്തി ഞാൻ നന്ദുവിനെ ഒന്ന് നോക്കി. അവൻ തെറ്റ് ചെയ്ത കുട്ടിയെ പോലെ തല താഴ്ത്തി.

 

 

 

” നന്ദു.. ആ തള്ള എന്റെ ആരും അല്ല അവരെ കുറിച്ച് എനിക്ക് ഒന്നും കേൾക്കണ്ട ” ഞാൻ തറപ്പിച്ചുപറഞ്ഞപ്പോൾ നന്ദു ഒന്ന് നിശ്വസിച്ചു.

 

 

” അപ്പൊ നിനക്ക് എന്താ പറയാനുള്ളത്?? ” കുറച്ചു നേരത്തിനു ശേഷം അവൻ വീണ്ടും ചോദിച്ചു. അത് കെട്ടപ്പോൾ എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാൻ ഒന്ന് വിയർത്തു.

 

 

” അതേ… ലവൾ ഇല്ലേ… ലവൾ പറഞ്ഞത് ഒക്കെ സത്യം ആയിരുന്നെടാ ” ഞാൻ പറഞ്ഞത് കേട്ട് നന്ദു എന്നെ നോക്കി.

 

 

” ഏത് ലവൾ, എന്ത് സത്യം?? ”  നന്ദുവിന് ഒന്നും അങ്ങ് മനസ്സിലായില്ല.

 

 

” ഡാ.. ആ ആരതി. അവൾ വിജയ് യെ രക്ഷപ്പെടുത്താൻ വേണ്ടി എന്നെ ട്രാപ്പിൽ ആക്കിയത് അല്ല, അവളെയും അവൻ ചതിച്ചതാ ” ഞാൻ ഒരല്പം ശബ്ദം താഴ്ത്തി പറഞ്ഞു.

 

 

” നീ ഒന്ന് തെളിയിച്ചുപറ ” നന്ദു ഗൗരവത്തിൽ ആയി. ഞാൻ ആരതിയുടെ ഡയറിവായിച്ചതും അത് എല്ലാം സത്യം ആണോഎന്നറിയാൻ ധന്യയുടെ ഫ്ലാറ്റിൽ പോയതും അവൾ പറഞ്ഞതും എല്ലാം എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദുവിന്റെ മുഖം വരിഞ്ഞു മുറുകി. അവൻ ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു.

 

 

” വിജയ് ദാറ്റ്‌ ഫക്കർ, അവനെ തീർക്കണം ” നന്ദു വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു. ഞാൻ അത് സമ്മതിക്കുന്നപോലെ തല ആട്ടി. ഞങ്ങൾക്ക് ഇടയിൽ കുറച്ചു നേരം ഒരു മൗനം വന്നു.

 

 

” so വാട്സ് നെക്സ്റ്റ്?? ” നന്ദു ചോദിച്ചപ്പോൾ മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

 

 

” അല്ല വാശിപ്പുറത്ത് ആയാലും എന്തായാലും നീ ആരുനെ കെട്ടി, ഇപ്പൊ അവൾ കുറ്റം ഒന്നും ചെയ്തില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി എന്താ ഉദ്ദേശം. അവളെ ഇനി ദ്രോഹിക്കുന്നതിൽ അർഥം ഇല്ലല്ലോ ” നന്ദു.

 

 

ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. എന്റെ എടുത്തു ചാട്ടം മൂലം ആ പെണ്ണിന്റെ ജീവിതം ഞാൻ കുട്ടിച്ചോർ ആക്കി. നേരത്തെ ആണേൽ പോട്ട് പുല്ല് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞേനെ പക്ഷെ ഇപ്പൊ… സ്ത്രീവിരോധം എന്നിൽ പതിയെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. എല്ലാ പെണ്ണുങ്ങളും വെടക്കുകൾ അല്ല, അറ്റ്ലീസ്റ്റ് അച്ചു, ദർശു.. ആരതി…… അവളും ഞാൻ ഉദ്ദേശിച്ചത് പോലെ ഒരു മോശം പെണ്ണ് അല്ല. അവളെ ഞാൻ എന്ത് ചെയ്യും. ഞാൻ ആലോചനയിൽ ഇരിക്കുന്നത് കണ്ട് നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി തെളിഞ്ഞു. അവന്റെ ചിരികണ്ട് ഞാൻ അവനെ നോക്കി

 

 

” എന്തായാലും ഇത്രേം ഒക്കെ ആയില്ലേ.പെണ്ണേ കെട്ടില്ലന്ന് പറഞ്ഞു നടന്നിരുന്ന നീ അവളെ കെട്ടിയില്ലേ. അപ്പൊ ഇനിയുള്ള ജീവിതം മുഴുവൻ അവളെ നിന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചൂടെ?? ” അവൻ ആ ചിയോടെ തന്നെ ചോദിച്ചു.

 

 

” അയ്യാ.. ഞഞ്ഞായി ഇരിക്കണ്. നിനക്ക് വല്ല പൈങ്കിളി നോവലും എഴുതികൂടെ, എന്നാ ഒലിപ്പീര് ഡയലോഗ് ആട. തുഫ്… ” ഞാൻ നല്ലത് പോലെ ഒന്ന് പുച്ഛിച്ചു. അവൻ അത് കേട്ട് ചിരിച്ചു.

 

 

” തമാശ വിട്, ആരുന്റെ കാര്യത്തിൽ എന്താണ് നിന്റെ തീരുമാനം?? ” ചിരിക്ക് ശേഷം ഗൗരവത്തിൽ അവൻ ചോദിച്ചു.

 

 

” ആരതി… അവളോട് ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്. അവൾ ഇപ്പൊ പഠിക്കുകയല്ലേ.. നമ്മളെ പോലെ പഠിക്കാൻ കഴിവ് ഇല്ലാത്തവൾ ഒന്നും അല്ല, നല്ലത് പോലെ പഠിക്കും. So അവളെ പഠിപ്പിക്കാം അവൾക്ക് നല്ലൊരു ജോബ് അവളുടെ ആഗ്രഹം പോലെ വാങ്ങി കൊടുക്കാം.. ദെൻ… അവൾ സ്വന്തം കാലിൽ നിൽക്കാൻ ആവുമ്പോൾ ഡിവോഴ്സ്. ” ഞാൻ അവസാനം പറഞ്ഞത് കേട്ട് നന്ദു വിന്റെ മുഖം മാറി.

 

 

” ഡി..  ഡിവോഴ്സോ ??? My₹ നിനക്ക് പ്രാന്ത് ആണോ?? ആ പെണ്ണിന്റെ കാര്യം ഒന്ന് ആലോചിക്ക്. അവൾ ഒരു പെണ്ണ് ആണ്. എന്തൊക്കെ പറഞ്ഞും എത്ര സാക്ഷരത നേടി എന്ന് പറഞ്ഞാലും ഡിവോസി ആയ ഒരു പെണ്ണിനെ നമ്മുടെ നാട്ടുകാർ രണ്ടാം സ്ഥാനത്തെ കാണു. അവൾക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് ഉറപ്പ് ഉണ്ടോ?? അതും നിന്നെ പോലെ ഒരുത്തന്റെ ഭാര്യ ആയിരുന്ന അവൾക്ക്?? ” നന്ദു ദേഷ്യത്തിൽ ചോദിച്ചു. അവൻ പറഞ്ഞതിൽ പാതി സത്യവും പാതി എന്നെ പിന്തിരിപ്പിക്കാൻ വേണ്ടി ഉള്ള അതിശയോക്തിയും ആയിരുന്നു.

 

 

” എന്നെ പോലെ ഒരുത്തൻ… എനിക്ക് എന്താടാ നാറി കുഴപ്പം “.

 

 

 

” ഓ ഒരു കുഴപ്പവും ഇല്ലാത്ത നല്ല പുള്ള. രാജാ ഹരിചന്ദ്രൻ ആണല്ലോ,  ”

 

 

“Ah… ഡാ അത് ഓർത്തു നീ പേടിക്കണ്ട. അവൾക്ക് ഒരു നല്ല ജീവിതം തന്നെ ഉണ്ടാവും. രണ്ടുകയ്യും നീട്ടി അവളെ സ്വീകരിക്കാൻ ഒരാൾ വരും. അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാൾ… അവനും അവളോട് ആ ഒരു തരത്തിൽ ഇഷ്ട്ടം ഉണ്ടേൽ ഞാൻ അത് നടത്തും. എനിക്ക് അറിയാവുന്ന അവന്റെ സ്വഭാവം വെച്ച് ഞങ്ങളുടെ വിവാഹ നാടകങ്ങൾ ഒന്നും അവന് ഒരു പ്രശ്നം ആവില്ല ” ഞാൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം അവനോട് പറഞ്ഞു.

 

 

 

” നീ എന്തൊക്കയാ ഈ പറയുന്നേ,?? ആരുവിന് ഇഷ്ട്ടം ഉള്ള ഒരാളോ?? അതാരാ?? ഐഷു പറഞ്ഞത് വെച്ച് അവൾക്ക് ഒരാളോടെ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു… അവളുടെ മൊരടനോട്‌ ” നന്ദു

 

 

” മുരനോ?? അതാരാ?? ” കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളം കയ്യിൽ എടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

 

 

” നീ തന്നെ വേറെ ആരാ??”

 

 

” pfuuuuu” അവൻ അത് പറഞ്ഞപ്പോ ഞാൻ കുടിച്ചു കൊണ്ട്നിന്ന വെള്ളം ഞാൻ അതേ പോലെ പുറത്തേക്ക് സ്പ്രേ ചെയ്തു.

 

 

” ഞാനോ..  പ്രേമമോ അവൾക്കോ ഒഞ്ഞു പോയെടാ ” അതിന് ശേഷം ഞാൻ അവനെ ആട്ടി.

 

 

” ഞാൻ ഐഷു പറഞ്ഞ കാര്യം പറഞ്ഞു എന്നെ ഉള്ളൂ., ” നന്ദു. ഞാൻ അവനെ നോക്കിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

 

 

” ഡാ ഞാൻ ഒന്ന് പല്ലുതേച്ചു കുളിക്കട്ടെ ” എന്തോ ആലോചനയിൽ ആയിരുന്ന എന്നെ നോക്കി അവൻ പറഞ്ഞു.

 

 

” കുളിക്കാനോ?? ഈ പാതിരാത്രിക്കോ?? ” ഞാൻ അത്ഭുതം കൂറി.

 

 

” പാതിരാത്രിയോ?? സമയം നോക്ക് മലരേ.. ” അവൻ തിരിച്ചടിച്ചു. ഞാൻ ഫോൺ എടുത്തു നോക്കി മണി അഞ്ചു കഴിയാൻ പോണ്.

 

 

” ജിമ്മിലേക്ക് വരുന്നുണ്ടോ?? ” അവൻ

 

 

” ഇല്ല എനിക്ക് ഒന്ന് കിടക്കണം ”

 

 

” എന്നാ വാ ” കഴിച്ച പത്രം എല്ലാം സിങ്കിൽ ഇട്ടിട്ട്  അവൻ റൂമിലേക്ക് നടന്നു. പുറകെ ഞാനും. നന്ദു ബാത്‌റൂമിൽ കയറിയതും ഞാൻ അവന്റെ കട്ടിലിലേക്ക് കേറി കിടന്നു. ഞാൻ ചുമ്മാ ഫോൺ എടുത്തു നോക്കി. ഫോണിൽ കുറെ മിസ് call ഉണ്ടായിരുന്നു, കുറെ ഒക്കെ വീട്ടീന്ന് ആണ് അച്ചുവും അച്ഛനും. ബക്കി ഒക്കെ ദർശുവിന്റെ ആയിരുന്നു.

 

 

Wapp ലും അവളുടെ msg ഉണ്ട്. ഞാൻ ഓപ്പൺ ചെയ്തു. ഫോൺ എടുക്കാത്തതിന്റെ കുറെ പരാതികളും ഒന്ന് രണ്ടു ഫോട്ടോസും. ഞാൻ ഫോട്ടോ ഓപ്പൺ ചെയ്തു. പെണ്ണ് മൂക്ക് കുത്തിയതിന്റെ ചിത്രമാണ്. ആ ചിരിയിൽ മൂക്ക് കുത്തിയതിന്റെ നോവും എന്തോ വലിയ കാര്യം സാധിച്ചത് പോലെ ഉള്ള സന്തോഷവും തൃപ്തിയും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടതും എന്നിലും ഒരു ചിരി വിടർന്നു.

 

 

പെട്ടന്ന് ഫോൺ ബെൽ അടിച്ചു, ദർശു ആണ്. ഞാൻ msg സീൻ ചെയ്ത് കണ്ട് വിളിക്കുന്നത് ആവും. പെണ്ണിന് ഉറക്കം ഇല്ലേ എന്ന് മനസ്സിൽ ചോദിച് ഒരു ചിരിയോടെ ഫോൺ എടുത്തു.

 

 

” ഏട്ടാ… ” അപ്പുറത്തുനിന്ന് ഹലോ എന്ന് പറയുന്നതിന് മുന്നേ തന്നേ അവളുടെ കൊഞ്ചൽ വന്നു.

 

 

” യോ ഇന്ന് കാക്ക വല്ലോം മലർന്ന് പറക്കുന്ന ദിവസം ആണോ ദർശു?? ” ഞാൻ തിരിച്ചു ചോദിച്ചു.

 

 

” എന്തേതാ അങ്ങനെ ചോദിച്ചെ?? ” അവൾ സംശയം കൂറി.

 

” അല്ല നീ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എഴുന്നേറ്റത് കണ്ട് ചോദിച്ചതാ ”

 

 

” പോടാ പട്ടി… ”

 

 

” ഡി… ഡി.. Ah”

 

 

“, eee, ഫോട്ടോ കണ്ടോ??” അവൾ കുസൃതി കലർന്ന ഭാവത്തിൽ ചോദിച്ചു.

 

 

” hmmm” ഞാൻ മൂളി

 

 

” എങ്ങനെ ഉണ്ട്?? ”

 

 

” ഒരു കറുത്ത പൊട്ടും തലയിൽ മല്ലി പൂവും കൂടി ആയാൽ കററ്റ് പാണ്ടി ”

 

 

” ചീ …  ”

 

 

” 🤣🤣🤣🤣”

 

 

” കൊള്ളൂല്ലേ?? ” അവൾ ചിണുങ്ങുന്ന പോലെ ചോദിച്ചു. ഒരു വിഷമം ആ ശബ്ദത്തിൽ ഉള്ളത് ഞാൻ ശ്രദ്ധിച്ചു.

 

 

” പിന്നെ ഞാൻ ചുമ്മാ പറഞ്ഞതെല്ലേ. എന്റെ ദർശു സുന്ദരി അല്ലേ, ആ മൂക്കുത്തി കൂടി ആയപ്പോ ആ ഭംഗി അങ്ങ് കൂടി ” ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം വിടരുന്നത് എനിക്ക് എന്റെ മുന്നിൽ എന്നത് പോലെ കാണാം. എന്നിൽ ഒരു ചിരി വിടർന്നു.

 

 

” ശരിക്കും?? ”

 

 

” ശരിക്കും!!”

 

 

” love you umma”

 

 

” വരവ് വെച്ച് ”

 

 

” പിന്നെ എട്ടാ ഞങ്ങൾ ഇന്ന് ഏട്ടന്റെ നാട്ടിൽ വരുന്നുണ്ട് ”

 

 

” ആഹാ എന്താ പരുപാടി?? “

 

 

” അത് അമ്മ അവിടെ ഏതോ ഒരു ക്ഷേത്രത്തിൽ വഴിപാട് നേർന്നു. അത് ചെയ്യാനാ. ഞാനും സുധിഏട്ടനും അമ്മയും ഇന്ന് രാവിലെ അങ്ങോട്ട്‌ വരും പൂജ ഒക്കെ കഴിഞ്ഞു നാളെയേ പോവുന്നുള്ളു ”

 

 

” oh അതാണ് തമ്പ്രാട്ടി നേരത്തെ എഴുന്നേറ്റത് അല്ലേ?? ”

 

 

” yup eh” അവൾ ചിരിച്ചു.

 

 

” അപ്പൊ സ്റ്റേ എവിടാ?? ” ഞാൻ ചോദിച്ചു

 

 

” അത് ഹോട്ടൽ ബുക്ക്‌ ചെയ്യാം എന്നൊക്ക ഏട്ടൻ പറയുന്നത് കേട്ടു ”

 

 

” അതെന്തിനാ നിങ്ങൾ ഇങ്ങോട്ട് വാ എന്റെ വീട്ടിൽ കൂടാം ”

 

 

” ഞാനും പറഞ്ഞതാ, രാത്രിയും വെളുപ്പിനും ഒക്കെ പൂജ ഉണ്ട് അമ്പലത്തിന്റെ അരികിൽ തന്നെ സ്റ്റേ നോക്കിയാ മതി എന്ന് അമ്മ പറഞ്ഞു. ”

 

 

” oh.. ”

 

 

” പക്ഷെ പൂജ കഴിഞ്ഞാൽ നേരെ ഞങ്ങൾ വീട്ടിലേക്ക് വരും, എല്ലാരേം കാണാൻ ”

 

 

” അതിന് എന്താ നീ ഇങ്ങ് പോര്, ഇവിടെ എല്ലാർക്കും ഹാപ്പി ആവും. നീ എന്റെ അച്ചൂനേം അച്ഛനേം ഒന്നും പരിചയപ്പെട്ടിട്ടില്ലല്ലോ.  എല്ലാരേം പരിചയപ്പെടുത്താം, അച്ഛനേം അച്ചൂനേം.. ആര…. തി!! ” അവിടെ വെച്ച് ഞാൻ ഒന്ന് സ്റ്റക്ക് ആയി. ആരതി അവളെ ആര് ആണെന്ന് പറഞ്ഞു ഞാൻ ദർശുവിനെ പരിചയപ്പെടുത്തും?? എന്റെ ഭാര്യ??

 

 

” എട്ടാ അമ്മ റെഡി ആവാൻ പറഞ്ഞു വിളിക്കുന്നുണ്ട്. ഞാൻ പോട്ടെ bie ” അവൾ അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ഞാൻ സ്റ്റക്ക് ആയി അങ്ങനെ ഇരിക്കുവാണ്.

 

 

അവിടെ വെച്ച് ആരെങ്കിലും ഒക്കെ വീട്ടുകാരെ പറ്റി ചോദിക്കുമ്പോൾ ഞാൻ ആ തള്ളയുടെ കാര്യം ഓർത്ത് ഇറിറ്റേറ്റ് ആവും. അത്കൊണ്ട് തന്നെ ആരും എന്റെ ഫാമിലിയേ പറ്റി ചോദിച്ചിരുന്നില്ല. ഞാൻ ഒട്ടു പറഞ്ഞിട്ടും ഇല്ലാ. So ആർക്കും എന്റെ വിവാഹം കഴിഞ്ഞത് ഒന്നും അറിയില്ല. അല്ല ഞാൻ എന്തിനാണ് ദർശുവിനോട് എന്റെ വിവാഹകാര്യം പറയാൻ ഭയപ്പെടുന്നത്?? ആരതിയേ ഭാര്യ എന്ന് പരിചയപ്പെടുത്താൻ ഭയക്കുന്നത്?? ആ രണ്ടു ചോദ്യങ്ങൾ എന്നെ വല്ലാതെ ഉലച്ചു.

 

 

” ആരായിരുന്നെടാ?? ” പെട്ടന്ന് ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി നോക്കി. നന്ദു. ഞാൻ മറുപടി ഒന്നും പറയാതെ അവനെ നോക്കി എന്തോ ആലോചനയിൽ എന്നോണം ഇരുന്നു. അവൻ കുളി കഴിഞ്ഞു തല തോർത്തുവാണ്.

 

 

” ആരു ആയിരുന്നോ?? ” അവൻ വീണ്ടും.

 

 

” ആരതി… അവളോ.. നീ എന്താ അങ്ങനെ ചോദിച്ചത് ” ഞാൻ അത്ഭുതം കൂറി.

 

 

” അല്ല നിന്റെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് lover നോട്‌ സംസാരിക്കുന്നത് പോലെ തോന്നി. ആ മുഖത്തെ കള്ള ചിരിയും കളിയും ഒക്കെ കണ്ടപ്പോൾ …. ആരു അല്ലാതെ വേറെ ആരാ നിനക്ക് അങ്ങനെ സംസാരിക്കാൻ ഉള്ളേ. ” അവൻ ഒരു ആക്കിയ ചിരിയോടെ എന്നോട് ചോദിച്ചു.

 

 

” lover നോട്‌ സംസാരിക്കുന്നത് പോലെ യോ?? നിനക്ക് ശരിക്കും അങ്ങനെ ആണോ തോന്നിയെ??” ഞാൻ ഒരു വെള്ളിടി വെട്ടിയ പോലെ അവനോട് തിരികെ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി.

 

 

” അതേ.. എന്താണ് മോനെ കലിപ്പന് കാന്താരിയോട് പ്രേമം തോന്നി തുടങ്ങിയോ ” അവൻ വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി. പക്ഷെ അപ്പൊ എന്റെ മനസ്സിൽ മൂക്കുത്തി കുത്തിയ വേദനയിൽ ചിരിച്ചോണ്ട് നിന്നിരുന്ന ദർശുവിന്റെ മുഖം ആയിരുന്നു.

 

 

‘ എനിക്ക് ദർശുവിനോട് പ്രണയം ആണോ??’ ഞാൻ എന്നോട് തന്നെ  ചോദിച്ചു

 

” എനിക്ക് ദർശുനോട്‌ പ്രണയമോ?? No way ” ഞാൻ എന്റെ തല നല്ലത് പോലെ ഒന്ന് ഷേക്ക് ചെയ്തു.

 

 

” ഡാ, നീ വരുന്നില്ലല്ലോ അല്ലേ?? ” നന്ദു ജിമ്മിൽ പോവാൻ റെഡിയായിട്ട് എന്നോട് വീണ്ടും ചോദിച്ചു. ഞാൻ ഇല്ല എന്ന് പറയുംപോലെ തല വെട്ടിച്ചു.

 

 

” എന്നാ good morning ” എന്നും പറഞ്ഞിട്ട് അവൻ വാതിൽ ചാരിയിട്ട് പോയി. ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.

 

 

” ഡാ… ഡാ.. അജു എഴുന്നേക്ക് ” നന്ദു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ കണ്ണ് ഒക്കെ തിരുമി റിലെ കിട്ടാതെ കുറച്ചു നേരം അവനെ മിഴിച്ചു നോക്കി.

 

 

” എന്ത് ഉറക്കാഡാ?? മണി രണ്ടായി, നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?? ” നന്ദു എന്റെ നോട്ടം കണ്ടു ചോദിച്ചു. ഞാൻ ചാടിപിടിച്ച് എഴുന്നേറ്റു എന്റെ ഫോൺ എടുത്തുനോക്കി.

 

1 : 50

 

” oh shit!!! ” ഞാൻ അറിയാതെ പറഞ്ഞു.

 

 

” എന്താടാ?? ” നന്ദു

 

 

” പത്തു മണിക്ക് അവളെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞെ ” ഞാൻ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റുകൊണ്ട് അവനോട് പറഞ്ഞു..

 

 

” അത് ഓർത്തു മോൻ വറിഡ് ആവണ്ട, നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അങ്കിൾ എന്നെ വിളിച്ചിരുന്നു. അവർ വീട്ടിൽ എത്തിട്ട് ഉണ്ടാവും. നീ അങ്ങ് ചെന്നാ മതി ”

 

 

” അഹ് ” ഞാൻ ഒന്ന് മൂളി ഫോണിൽ അച്ഛന്റെ മൂന്നാലു മിസ്സിസ് കാൾസ് ഉണ്ട്. സൈലന്റ് ആയോണ്ട് അറിഞ്ഞില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് നന്ദുവിന്റെ ഒപ്പം താഴേക്ക് ഇറങ്ങി.

 

 

” ഫുഡ്ഡ് എടുക്കട്ടെ?? ” ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആന്റി ചോദിച്ചു. ആദ്യം വേണ്ടന്ന് പറയാൻ ആണ് പോയത് എങ്കിലും പിന്നെ ഞാൻ കഴിക്കാം എന്ന് വെച്ചു. ഫുഡ്‌ എല്ലാം എനിക് ഇഷ്ടം ഉള്ള ഐറ്റംസ് ആയിരുന്നു. ജലജ ആന്റിയും അച്ചുന്റെ അമ്മയും നല്ല കൂട്ട് ആണ്. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം രണ്ടുപേർക്കും അറിയാം. ഫുഡ്‌ ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ അച്ചുന്റെ അമ്മയുടെ അത്ര രുചിയായിട്ടില്ല, ഞാൻ സമ്മതിച്ച് കൊടുക്കാറില്ലങ്കിലും അവർക്ക് ഒടുക്കത്തെ കൈപ്പുണ്യം ആണ്.

 

 

” ആന്റി ഫുഡ്‌ നന്നായിട്ടുണ്ട് കേട്ടോ” ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകികൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. കൈ കഴുകി തിരിഞ്ഞു നോക്കിയപ്പോ ഒരു വെള്ളിടി കിട്ടിയ പോലെ നിൽക്കുന്ന ജലജ ആന്റിയെ ആണ് കണ്ടത്. ഞാൻ ന്താ പറ്റിയെ എന്ന് ചോദിക്കും പോലെ അവരെ നോക്കി.

 

 

” ഡാ നീ എന്റെ അമ്മയെ കൊല്ലുവോ?? ” നന്ദു. ഞാൻ എന്താ കാര്യം എന്ന ചോദ്യം പോലെ അവനെ നോക്കി.

 

 

” അല്ല ഇന്നലെ നിന്റെ ചോദ്യം കേട്ടപ്പോഴേ അമ്മയുടെ പാതി കിളി ഒക്കെ പോയിരിക്കാ. അപ്പോഴാ ഇപ്പൊ നിന്റെ കമ്പ്ലിമെന്റ് കൂടി. എന്റ അമ്മക്ക് വല്ല അറ്റാക്കും വരും ” അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. പിന്നെ ജലജ ആന്റിയുടെ തോളിൽ കയ്യിട്ടു.

 

 

” അല്ലേ അമ്മാ?? ” അവൻ അത് പറഞ്ഞപ്പോൾ ആന്റി വാത്സല്യത്തോടെ അവന്റെ കവിളിൽ ചുമ്മാ തലോടി പിന്നേ എന്നെ നോക്കി ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചു. ആന്റിയുടെ ചിരിയിൽ വല്ലാത്ത ഒരു സന്തോഷം കാണാൻ ഉണ്ടായിരുന്നു.

 

 

പിന്നെ അതികം നിന്ന് തിരിയാതെ ഞാൻ ഇറങ്ങി. നന്ദുവിന് വേറെ പരുപാടി കമ്മിറ്റ് ആയിട്ട് ഉള്ളത് കൊണ്ട് അവൻ ആ വഴിക്ക് പോയി.

 

 

ഞാൻ വീട്ടിൽ ചെന്ന് കേറുമ്പോൾ അച്ഛൻ സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറാൻ നോക്കി.

 

 

” എവിടെക്കാ ഇന്നലെ രാത്രി അത്ര തിരക്ക് പിടിച്ചു പോയത്?? ” അകത്തേക്ക് കേറാൻ സമ്മതിക്കാതെ വാതിലിൽ വെച്ച് തടഞ്ഞു കൊണ്ട് ഒരു കൈയും ചോദ്യവും വന്നു. അച്ചു. ഞാൻ മറുപടി പറയാതെ ജസ്റ്റ്‌ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ കൈ തട്ടി മാറ്റി അകത്തേക്ക് കേറി.

 

 

” അജു ഒന്ന് നിന്നെ” അച്ഛൻ. ഞാൻ ഒന്ന് സ്റ്റക്ക് ആയി, പിന്നെ തിരിഞ്ഞു നിന്നു. എവിടെ ആയിരുന്നു എന്ന് ചോദിച്ചാ പെടും. ഞാൻ എന്താ പറയുക എന്ന് ആലോചിച്ചു തല പുകച്ചു. നന്ദുന്റെ അടുത്ത് ആണെന്ന് പറയാം. ബട്ട് അവൾ ഹോസ്പിറ്റലിൽ കിടക്കുബോ തന്നെ അവിടെ പോവാൻ മാത്രം അത്യാവശ്യം എന്താ എന്ന് ചോദിചാൽ പണിയാ. എന്റെ തല പുകയാൻ തുടങ്ങി.

 

 

” നീ ഈ ഒരാഴ്ചത്തേക്ക് വല്ല പ്ലാനും ചെയ്തിട്ടുണ്ടോ?? ” ഞാൻ പ്രതീക്ഷിച്ച ചോദ്യം അല്ല അച്ഛനിൽ നിന്ന് വന്നത്

 

 

” ഏ?? ” പെട്ടന്ന് ഒരുപാട് ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം ഉണ്ടാക്കാൻ ഹൈ സ്പീഡിൽ ഓടിക്കൊണ്ട് ഇരുന്ന എന്റെ ബ്രെയിൻ ഒന്ന് സ്റ്റക്കായി. ഞാൻ ചോദ്യചിഹ്നത്തോടെ അച്ഛനെ നോക്കി.

 

 

” ഈ ഒരാഴ്ച നീ ഫ്രീ ആണോന്ന്? ” അച്ഛൻ ഒന്നൂടെ എടുത്തു ചോദിച്ചു.

 

 

” ആഹ് ” അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെ ഞാൻ അവ്യക്തമായ മറുപടി കൊടുത്തു.

 

 

” mm ” അച്ഛൻ ഒന്ന് മൂളി. പിന്നെ ഗൗരവത്തിൽ എന്നെ നോക്കി തുടർന്നു.

” ഇനി നിനക്ക് പ്ലാൻ വല്ലതും ഉണ്ടേൽ മാറ്റി വെച്ചോണം, ഇന്ന് നീ ആരുമോളേം കൂട്ടി അവളുടെ വീട്ടിൽ പോണം, പോയാ മാത്രം പോരാ ഒരു ആഴ്ച എങ്കിലും അവിടെ നിൽക്കണം ” അച്ഛൻ കടുപ്പിച്ചു പറഞ്ഞു.

 

 

” അച്ഛാ.. അത് ഞാൻ.. ” ഞാൻ ഒന്ന് സ്റ്റക്ക് ആയി, എന്തേലും ഒഴിവ് പറയാൻ പറ്റുന്നതിന് മുന്നേ അച്ഛൻ വട്ടം ഉടക്കി.

 

 

” നീ തട്ടാമുട്ട് ഒന്നും ഒപ്പിക്കണ്ട. കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം മാത്രമല്ലേ നീ അവളുടെ വീട്ടിൽ പോയിട്ടുള്ളൂ, ആ കുട്ടിക്കും വീട്ടിൽ നിക്കാൻ ഒക്കെ ആഗ്രഹം കാണില്ലേ. നീ ഇല്ലായിരുന്ന ടൈമിൽ ഒക്കെ ഒരിക്കൽ പോലും ആരുമോൾ ആ കുട്ടിയുടെ വീട്ടിൽ പോയിട്ടില്ല. എങ്ങനെ പോവും നീ എവിടാ വിളിച്ചോ എന്നൊക്ക അവർ ചോദിക്കുമ്പോൾ എന്ത് മറുപടി കൊടുക്കാനാ ആ പാവം. ഇപ്പൊ എന്തായാലും  മോൾക്ക് ഒരു ചേഞ്ച്‌ വേണം. ഞാൻ ഗോപനെ വിളിച്ചു പറഞ്ഞു. രണ്ട് പേരും വേഗം ഇറങ്ങാൻ നോക്ക് ” അച്ഛൻ തറപ്പിച്ചു പറഞ്ഞു. ഊരാൻ പറ്റില്ലന്ന് മനസ്സിലായപ്പോൾ ഞാൻ തല കുലുക്കി സമ്മതിച്ചു.

 

 

“Puff ” എന്റെ മട്ടും ഭാവവും മൂളലും ഒക്കെ കണ്ട് അച്ചുവിന് ചിരി പൊട്ടി. ഞാൻ അവളെ നോക്കി. അന്നേരം അവൾ അകത്തേക്ക് ഓടി. പുറകെ ഞാനും.

 

 

ഞാൻ അകത്തേക്ക് ഓടി കേറിയതും ആരോ എന്റെ മേൽ വന്ന് ഇടിച്ചു. വീഴാൻ പോയ ആളെ ഞാൻ പിടിച്ചു താങ്ങി. അത് കഴിഞ്ഞപ്പോഴാ ഞാൻ ആൾ ആരാണ് എന്ന് ശ്രദ്ധിച്ചത്. അവൾ കീർത്തന . എന്നെ കണ്ട് പേടിച്ചിട്ടുണ്ട്, മുഖത്തു നോക്കാതെ നിലത്തേക്ക് നോക്കി നിക്കുകയാ. ഞാൻ പിടിച്ചിരിക്കുന്ന അവളുടെ വലം കൈ വിറക്കുന്നത് ഞാൻ അറിഞ്ഞു.

 

 

” നോക്കി നടക്കടി ” അവളോട്‌ ഒന്ന് കടിപ്പിച്ചു പറഞ്ഞിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നുള്ള എന്റെ പിടുത്തം വിട്ടു. അവൾ ഒന്ന് തലയാട്ടിയത് അല്ലാതെ എന്നോട് ഒന്നും പറയുകയോ എന്റെ നേരെ നോക്കുകയോ ചെയ്തില്ല. ഞാൻ അവളെ മൈൻഡ് ചെയ്യാതെ സ്റ്റെപ്പ് കേറി എന്റെ മുറിയിലേക്ക് നടന്നു. ഒന്നോർത്താ ആരതിയുടെ വീട്ടിൽ പോവുന്നത് നല്ലതാ, ഈ സാധനത്തിനെ കാണണ്ടല്ലോ. ഞാൻ മനസ്സിൽ ഓർത്തോണ്ട് സ്റ്റെപ് കേറിക്കൊണ്ട് ഇരിക്കുമ്പോഴാ അവിടെ ഒരു കള്ള ചിരിയോടെ എന്നെ നോക്കി നിക്കുന്ന അച്ചുനെ കണ്ടത്.

 

 

” ന്താടി?? ” ഞാൻ കണ്ണുരുട്ടി

 

 

” ഒന്നൂല്ല ” ആ ചിരിയോടെ തന്നെ അവൾ ഓടി അവളുടെ മുറിയിൽ കേറി വാതിൽ അടച്ചു. ഞാൻ പിന്നെ അച്ചുന്റെ പുറകെ പോവാതെ എന്റെ റൂമിൽ കേറി. അവിടെ ആരതി കിടക്കുന്നുണ്ടായിരുന്നു. ഒന്നും അറിയാതെ ഉള്ള അവളുടെ കിടപ്പ് കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. കൂമ്പി അടഞ്ഞ കണ്ണുകളും, ഫാനിന്റെ കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകളും ശ്വാസം എടുക്കുന്നത് അനുസരിച്ചു ചെറുതായി വിറക്കുന്ന അവളുടെ ചുവന്ന ചുണ്ടുകാളും എല്ലാം കൊണ്ടും പെണ്ണിന് വല്ലാത്ത ഒരു ചേല് തന്നെയാണ്. ഞാൻ അവളെ നോക്കി വളരെ യാന്ത്രികമായി അവളുടെ അരികിലേക്ക് എത്തി, കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ മുഖത്തു പാറി കളിച്ചു കൊണ്ട് ഇരുന്ന അനുസരണ ഇല്ലാത്ത അവളുടെ മുടി ഇഴകളെ അവളുടെ ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ചു. അന്നേരം അവൾ ഒന്ന് കുറുകി. അവൾ ഉണർന്ന് എന്ന് ഒരു നിമിഷം പേടിച്ച് ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.

 

 

‘ god damn it അർജുൻ ‘ ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്, റൂമിന്റെ അകത്തു കേറി അവളെ കണ്ട നിമിഷം എന്നിക്ക് എന്നെ തന്നെ അടക്കാൻ പറ്റാത്ത പോലെ. സത്യം പറഞ്ഞാൽ ഇത്രനേരം ഞാൻ ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ടെൻഷനിൽ ആയിരുന്നു. ഐ മീൻ, ഇത്രേം നാളും ആജന്മ ശത്രുവായിയാണ് ഞാൻ ഇവളെ കണ്ടിരുന്നത്, എന്റെ പക, ഇവളുടെ ജീവിതം തുലക്കാൻ ഉള്ള ത്വര എല്ലാം എല്ലാം വെറും തെറ്റുധാരണയുടെ പുറത്ത് ഉണ്ടായത് ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള കുറ്റബോധം. അതൊക്ക ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന വലിയ പ്രതിസന്ധിയിൽ എന്നെ എത്തിച്ചിരുന്നു.

 

 

പക്ഷെ ഇങ്ങോട്ട് കേറിവന്നപ്പോ നിഷ്കളങ്കമായി കിടക്കുന്ന ആരതിയുടെ മുഖം കണ്ടപ്പോൾ, ഇത്രയും നാളും വെറുപ്പിന്റെ മുഖമൂടിക്ക് ഉള്ളിൽ ഒളിഞ്ഞിരുന്ന മറ്റു പല ചിന്തകളും എന്റെ മുന്നിലേക്ക് വരുകയാണോ??

 

 

‘ നന്ദു ഒക്കെ പറഞ്ഞത് പോലെ എനിക്ക് ആരതിയോട് ശരിക്കും പ്രണയമാണോ?? ‘ ഞാൻ ഒരു നിമിഷം എന്നോട് തന്നെ ചോദിച്ചു.

 

 

” സ്റ്റുപ്പിഡ് ” ഞാൻ എന്റെ തന്നെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു, കൊണ്ട് മനസ്സിൽ വിളിച്ചു.

 

 

‘ ദർശുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന കാലയളവിൽ ഞാൻ വല്ലാതെ മാറിയിരിക്കുന്നു, ഞാൻ ഭയങ്കര സോഫ്റ്റ്‌ ആയിരിക്കുന്നു. ആ പഴയ fighter അർജുൻ എവിടെ??, ആരതിയോട് പ്രണയം, ജസ്റ്റ്‌ ഒരു സിംപതി മാത്രമാണ് ഇത് യു idiot ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു, പിന്നെ കണ്ണുകൾ അടച്ചു നല്ലത് പോലെ ഒരു ശ്വാസം എടുത്തിട്ട് എന്റെ നെഞ്ച് ഒക്കെ വിരിച്ചു, മൊത്തത്തിൽ എന്നെ ഒന്ന് കൂൾ ആക്കിയിട്ട് ഞാൻ കണ്ണ് തുറന്നു. അന്നേരം ഞാൻ കണ്ട കാഴ്ച… ഒരു കാറ്റ് പോവുന്ന പോലെ എന്റെ വിരിഞ്ഞ നെഞ്ച് ചുരുങ്ങി.

 

 

അവൾ ഉറക്കത്തിൽ ഒന്ന് ചരിഞ്ഞു കിടന്നു, അന്നേരം അവളുടെ അയഞ്ഞ ബനിയൻ പൊസിഷൻ മാറി അവളുടെ മനോഹരമായ ആ അണിവയർ പുറത്ത് കണ്ടു, വെളുത്തു വെണ്ണ പോൾ മിനുസമാർന്ന വയറും ചരിഞ്ഞു കിടക്കുന്നത് കൊണ്ട് ഉള്ള ചെറിയ ചുളിവും പിന്നെ അതിനെല്ലാം ഉപരി അവളുടെ പൊക്കിൾചുഴിയും അവിടെ നിന്ന് തുടങ്ങുന്ന സ്വർണരാജികളും. ആ ഒറ്റ സീനിൽ എന്റെ തൊണ്ട വരണ്ടു, ഒറ്റ നിമിഷം കൊണ്ട് അന്ന് തറവാട്ടിൽ വെച്ച് ഒരു മറയും ഇല്ലാതെ അടുത്ത് കണ്ട ഈ പൂവുടലിന്റെ പൂർത്ത രൂപം എന്റെ മനസ്സിലേക്ക് ഓടി എത്തി. എന്റെ കൈകൾ ഞാൻ അറിയാതെ ചലിച്ചു.

 

 

പക്ഷെ ആ വയറിൽ എന്റെ കൈ തൊടുന്നതിന് മുന്നേ ഞാൻ സെൽഫ് കണ്ട്രോൾ വീണ്ടെടുത്തു അവളുടെ ബനിയൻ പിടിച്ചു നേരെ ഇട്ടു.

 

 

” hoooo ” ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ ഒരു കുട്ടിയെ പോലെ കിടന്നുറങ്ങുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തോ ഒരു കുറവ് ആ മുഖത്തിൽ ഉണ്ടായിരുന്നോ??

 

 

മൂക്കുത്തി, അവളുടെ ആ മനോഹരമായ ചുവന്ന കല്ല്വെച്ച മൂക്കുത്തി, അത് അവൾ ഇട്ടിട്ടില്ല. ആ മൂക്കുത്തി പെണ്ണിന് വല്ലാത്ത ഒരു ചേലുതന്നെയായിരുന്നു കൊടുത്തിരുന്നത്. പെട്ടനാണ് ഞാൻ ഒരു കാര്യം ഓർത്തത്, ഞാൻ വേഗം തന്നെ സുധിയുടെ നാട്ടിൽ നിന്ന് ഞാൻ കൊണ്ടുവന്ന എന്റെ ബാഗ് തപ്പി അതിന്റെ സൈഡ് റൂമിൽ നിന്ന് ഞാൻ അന്വേഷിച്ച സാധനം കയ്യിൽ എടുത്തു. ഒരു മൂക്കുത്തി. അന്ന് ഉത്സവത്തിന്റെ അന്ന് വാങ്ങിയത്, അന്ന് പക്ഷെ എന്തിന് വാങ്ങിയത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ലായിരുന്നു. ഇപ്പൊ…

 

 

” ഏഹ്ഹും ” പെട്ടന്ന് ആണ് പുറകിൽ ഒരു മുരടനക്കം, ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. ആരതി ഉണർന്ന് ഇരിക്കുന്നു. ഞാൻ പെട്ടന്ന് തന്നെ കയ്യിൽ ഇരുന്ന മൂക്കുത്തി എന്റെ പുറകിലേക്ക് ഒളിപ്പിച്ചു വെച്ചു.

 

 

‘ ഞാൻ ചെയ്തത് ഒക്കെ അവൾ അറിഞ്ഞിരിക്കുമോ ‘ ഞാൻ ഒരുനിമിഷം ഒന്ന് പേടിച്ചു.

 

 

‘ ഏയ് അതിന് സാധ്യത ഇല്ല, അറിഞ്ഞിരുന്നേൽ ഉണ്ടക്കണ്ണി ഭദ്രകാളി തുള്ളിയേനെ ‘ ഞാൻ ആശ്വസിച്ചു, പിന്നെ എപ്പോഴും ഉള്ള എന്റെ ഗൗരവഭാവം  വീണ്ടെടുത്തു.

 

 

” നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട് ” ശബ്ദം കടുപ്പിച്ചു തന്നെ ചോദിച്ചു.

 

 

” ചെറിയ ഷീണം ഉണ്ടായിരുന്നു നല്ലൊരു ഉറക്കം കിട്ടിയപ്പോൾ അത് മാറി ” അവളും ഗൗരവത്തിൽ ആണ്, എങ്കിലും ഇടക്ക് എന്റെ പുറകിൽ ഒളിപ്പിച്ച കയ്യിലേക്ക് പാളി നോക്കുന്നുണ്ട്.

 

 

” hmmm” ഞാൻ ഒന്ന് മൂളി.

 

 

” എന്താണ് കയ്യിൽ ” കുറച്ചു നേരം നീണ്ടു നിന്ന മൗനം മുറിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു.

 

 

” ഹേ…. ” പെട്ടന്ന് അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി, പിന്നെ വേഗം എന്റെ കയ്യിൽ ഇരുന്ന മൂക്കുത്തി എന്റെ പുറകിൽ ഉണ്ടായിരുന്ന അലമാരിയുടെ തട്ടിൽ അവൾ കാണാതെ വെച്ചു.

 

 

” എന്ത്.. എന്റെ കയ്യിൽ എന്ത് ഇരുന്നാ നിനക്ക് എന്താ ” ഞാൻ കലിപ്പിൽ ചോദിച്ചു. അത് കേട്ട് അവൾ കൊഞ്ഞനം കുത്തുന്ന പോലെ ചുണ്ട് കോടി, പിന്നെ സംശയത്തോടെ നോക്കുന്ന ഭാവത്തിൽ എന്നെ തന്നെ നോക്കി ഇരുന്നു. സാധാരണ ഇങ്ങനെ ഒക്കെ കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരാറാണ് പതിവ്, ബട്ട്‌ ഇന്ന് ഇതൊക്ക എനിക്ക് ക്യൂട്ട് ആയി ആണ് തോന്നുന്നത്.

 

 

‘ damn it അജു, നീ ഒരു simp ആയിക്കൊണ്ട് ഇരിക്കുവാണോ?? ‘ ഞാൻ മനസ്സിൽ എന്നോട് ചോദിച്ചു.

 

 

” അച്ഛൻ പറഞ്ഞു, നിനക്ക് നിന്റെ വീട്ടിൽ പോണം എന്ന്, കുറച്ചു കഴിയുമ്പോൾ റെഡിയായി നിക്ക്, ഇനീപ്പോ അതായിട്ട് ഒരു കുറവ് വേണ്ട ” ഞാൻ വിഷയം മാറ്റാൻ എന്നോണം അത് പറഞ്ഞിട്ട് വേഗം പുറത്തേക്കു നടന്നു.

 

 

” ആഹ് ” മറുപടിയായി അവളുടെ മൂളൽ ഞാൻ പുറകിൽ നിന്ന് കേട്ടു. വീട്ടിൽ പോവുന്നതിൽ അവൾ എത്രത്തോളം സന്തോഷവതി ആണ് എന്ന് എനിക്ക് അവളുടെ ശബ്ദത്തിൽ നിന്ന് അറിയാൻ സാധിച്ചു. എന്റെ ചുണ്ടിലും ഞാൻ പോലും അറിയാതെ ഒരു ചിരി വിടർന്നു.

 

 

‘ damn it ‘ ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്?, ആരതി തെറ്റുകാരി അല്ലെന്ന് അറിഞ്ഞതിനു ശേഷം അവളുടെ അരികിൽ എത്തുമ്പോൾ ഞാൻ, ഞാൻ അല്ലാതെ ആവുന്നത് പോലെ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്തത് പോലെ.

 

 

‘ what the hell is going on with me?’

 

ഞാൻ ഒന്ന് പുകക്കാൻ ടെറസിലേക്ക് പോവാൻ തീരുമാനിച്ചു. മുകളിൽ എത്തിയപ്പോൾ ആണ് അവിടെ സിറ്റിംഗ് ഏരിയയിൽ ആരോ ഇരിക്കുന്നത് കണ്ടത്. അവർ രണ്ടുമാണ്, കീർത്തനയും അനിയനും. ഞാൻ ദേഷ്യത്തിൽ തിരികെ നടക്കാൻ പോയി അന്നേരം ആണ് ആ ചെക്കൻ പറയുന്നത് ഞാൻ കേട്ടത്, എന്തോ അത് കേട്ട് നിക്കാൻ ആണ് എനിക്ക് തോന്നിയത്.

 

 

” ഇച്ചേയി, ന്തിനാ കരയനെ?? ആ ബാദ്ഗായ് വീണ്ടും ഇച്ചേയിയെ വയക്കിട്ടോ? ” അവൻ കൊഞ്ഞപ്പോടെ അവളോട് ചോദിക്കുവാണ്. അന്നേരം അവൾ ഇല്ലന്ന് പറയും പോലെ തലയാട്ടി.

 

 

” ആ ബാദ്ഗായ് ഇല്ലായിന്നെ ഇച്ചേയിയും ചിരിച്ചേനെ, ഇവിടെ എല്ലാരേം നിക്ക് ഇസ്റ്റാ, അയാൾ എപ്പോയാ പോണേ?? അല്ല മ്മാ എപ്പോഴയാ വന്നേ ” അവൻ ചോദിച്ചപ്പോൾ അവൾ അവനെ കെട്ടിപിടിച്ചു.

 

 

” കുഞ്ഞാ… ഏട്ടനെ അങ്ങനെ ഒന്നും വിളിക്കരുത്, നമ്മുടെ ഒക്കെ ഏട്ടനാ അത്. നമ്മൾ ഒക്കെ കാരണം ഏട്ടൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് അതാണ് നമ്മളോട് അങ്ങനെ ഒക്കെ… എല്ലാം ശരിയാകും അച്ചുചേച്ചിയും ആരുയേച്ചിയും ആന്റിയും അങ്കിളും ഒക്കെ നമ്മളോട് സ്നേഹത്തിൽ അല്ലേ പെരുമാറുന്നെ. നമ്മളും എല്ലാം അറിഞ്ഞു അവർക്ക് ഒരു ശല്യവും ആവാതെ നിക്കണം. ഇച്ചേയി പഠിച്ചു വേഗം ഒരു ജോലി ഒക്കെ വാങ്ങാം എന്നിട്ട് നമുക്ക് ഏട്ടന് ശല്യം ആവാതെ വേറെ എവിടെയെങ്കിലും മാറി താമസിക്കാം, ഇച്ചേയിയും ഇച്ചേയിയുടെ കുഞ്ഞനും ഒരുമിച്ച് താമസിക്കുന്ന ഒരു കൊച്ചു വീട് ” അവൾ അവനെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു.

 

 

” അപ്പൊ മ്മ ഉണ്ടാവില്ലേ ഇച്ചേയി?? ” അവൻ സംശയത്തോടെ ചോദിച്ചു. അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ വന്നു അവൾ അത് അടക്കി.

 

 

” ഇല്ല കുഞ്ഞാ, അമ്മയെ ഇനി നമുക്ക് ഒന്നും കാണാൻ പറ്റില്ല, അമ്മ വളരെ ദൂരെയാ. കുഞ്ഞനും ഇച്ചേയിക്കും ഒട്ടും പറ്റിയില്ലേൽ അവിടേക്ക് പോവാം ” അതും പറഞ്ഞു അവൾ വിങ്ങിപൊട്ടി അവനെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

 

 

” അപ്പൊ മ്മ കടലിന്റെ അടിയിലെ വീട്ടിൽ ഉണ്ടെന്ന് ആ ചേച്ചി പറഞതോ, അവിടെ ചെന്നാ മ്മയേ കനാന്നാ, നിക്ക് പോയിട്ട് കാണാൻ പറ്റീല്ലാ” അവൻ വീണ്ടും പറഞ്ഞു.

 

 

” അതൊക്കെ വെറും കഥകളാ കുഞ്ഞാ, ഇനി അതൊക്ക വിശ്വസിച്ച് അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഇച്ചേയിക്ക് സത്യം ചെയ്തു താ ” അവൾ അവനെ തന്റെ കൈ വലയത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് അവനോട് പറഞ്ഞൂ. അവൻ തലയാട്ടി. അത്രേം ആയപ്പോഴേക്കും ഞാൻ താഴേക്ക് ഇറങ്ങി. ഹാളിൽ സോഫയിൽ വന്ന് ഇരുന്നു. അവൻ ലാസ്റ്റ് പറഞ്ഞ വാചകം എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. കുറച്ചു നേരം അതിനെ കുറിച്ച് ആലോചിച്ചിട്ട് ഞാൻ എന്റെ റൂമിൽ കേറി. ആരതി ബാത്‌റൂമിൽ കേറിയിട്ടുണ്ട്. ഞാൻ ഇന്നലെ മാറിയ പാന്റ്ന്റെ പോക്കെറ്റിൽ നിന്ന് ആ ചെക്കന്റെ ഗ്ലാസ്‌ എടുത്തു താഴേക്ക് പോയി.

 

 

കുറച്ചു കഴിഞ്ഞു ചേച്ചിയും അനിയനും താഴേക്കു വന്നു,  അവൾ നേരെ അടുക്കളയിലേക്കും അവൻ tv യുടെ മുന്നിലേക്കും ആണ് പോയത്. രണ്ടു പേരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചെന്ന് അവന്റെ അടുത്ത് സോഫയിൽ ഇരുന്നു. അവൻ തിരിഞ്ഞു നോക്കി എന്നെ കണ്ട് ഒന്ന് ഞെട്ടി, പിന്നെ മുഖം വീർപ്പിച്ചു tv യിലേക്ക് തന്നെ നോക്കി.

 

 

” ഡാ ” ഞാൻ പതിയെ വിളിച്ചു. അവൻ എന്നെ നോക്കി, ചെക്കന് അവളെ പോലെ അല്ല, ഇത്തിരി ധൈര്യം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. ഞാൻ കണ്ണട അവന്റെ മുഖത്തു വെച്ച് കൊടുത്തു. അപ്പൊ അവന്റെ കണ്ണ് വിടർന്നു. ആക്ച്വലി അവന് ഇത്രേം നേരം കണ്ണ് നേരെ ചൊവ്വേ കാണുന്നില്ലായിരിന്നു. കണ്ണട കിട്ടിയപ്പോൾ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.

 

 

” നീ എന്തിനാ കടലിൽ ഇറങ്ങിയത്? ” ഞാൻ അവനോട് ചോദിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു, പറയണോ വേണ്ടയോ എന്ന് ആലോചിക്കും പോലെ.

 

 

” അത് മ്മായെ കാനാൻ ” അവൻ പിന്നെ മറുപടി തന്നു.

 

 

” അമ്മ കടലിന്റെ അടിയിൽ ഉണ്ടെന്ന് ആരാ നിന്നോട് പറഞ്ഞേ?? ”

 

 

” ആ ചേച്ചി ”

 

 

” ഏത് ചേച്ചി?? ”

 

 

” മുടി ഇല്ലാത്ത ചേച്ചി ”

 

 

” അഞ്ചു ” അവൻ അത് പറഞ്ഞപ്പോൾ ആളെ മനസ്സിലായ ഞാൻ മന്ത്രിച്ചു.

 

 

” ആ ചേച്ചിയാ മ്മേ കാനാ ന്നേ പറഞ്ഞു വിട്ടേ ” അവൻ കൂട്ടിച്ചേർത്തു.

 

 

” mmm ” അന്നേരം ഞാൻ ഒന്ന് മൂളി. പിന്നെ അവന്റെ തലമുടി കൈ കൊണ്ട് ഒന്ന് ഇളക്കി വിട്ടിട്ട് ഞാൻ എഴുന്നേറ്റു. അവൻ കെറുവിച്ച ഭാവത്തിൽ അവന്റെ മുടി നേരെയാക്കി. പിന്നെ എന്നെ കലിപ്പിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അച്ചുന്റെ റൂമിലേക്ക് ചെന്നു. അഞ്ചു അവിടെ ഉണ്ടായിരുന്നില്ല. വീട് മുഴുവൻ അവളെ നോക്കിയെങ്കിലും കണ്ടില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി അന്നേരം പൂളിന്റെ സൈഡ് മാറി കാൾ ചെയ്തു നിൽക്കുന്ന അവളെ ഞാൻ കണ്ടു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

 

 

” ഹായ് ചേട്ടായി ” എന്നെ കണ്ടതും അഞ്ചു ഫോൺ കട്ട് ചെയ്തിട്ട് എന്റെ നേരെ തിരിഞ്ഞു.

 

 

” നീയാണോ ആ ചെറുക്കന് കടലിന്റെ അടിയിൽ അവന്റെ അമ്മ ഉണ്ടെന്ന് പറഞ്ഞു കൊടുത്തത്?? ” ഞാൻ നേരെ വന്ന കാര്യം ചോദിച്ചു. അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ പുഞ്ചിരിച്ചു..

 

 

” ചേട്ടായി അറിഞ്ഞോ, ആഹ് ഞാനാ ”

 

 

” നീ എന്തിനാ അവനോട് അങ്ങനെ ഒക്കെ പറഞ്ഞു കൊടുത്തേ, അത് കൊണ്ടല്ലേ നിന്റെ കണ്ണ് വെട്ടിയപ്പോ അവൻ കടലിൽ ഇറങ്ങിയേ?? ആ ചെറുക്കന് അഞ്ചു പൈസയുടെ കുറവ് ഉള്ള കാര്യം നിനക്ക് അറിഞ്ഞൂടെ??”

 

 

” അതിന് എന്റെ കണ്ണ് വെട്ടിയപ്പൊ അല്ലൊല്ലോ, ഞാൻ അല്ലേ അവനെ കടലിലേക്ക് ഇറക്കി വിട്ടേ?? ” എന്തോ നിസാര കാര്യം പോലെ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.

 

 

” എന്താ?? ” എന്റെ ഞെട്ടൽ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

 

 

” എനിക്ക് അറിയാം ആ ചെറുക്കനേം പെണ്ണിനേം ചേട്ടായിക്ക് ഇഷ്ട്ടം അല്ലെന്ന് എനിക്ക് നന്നായി അറിയാം, ആ ചെക്കൻ തീർന്നാൽ ചേട്ടായി ഹാപ്പിയാവുമല്ലോ. ശരിക്കും അവന്റെ കഥ കഴിയേണ്ടതായിരുന്നു അപ്പോഴാ ചേട്ടായിടെ പുന്നാര കെട്ടിയോൾ ഇടക്കിട്ട് കേറി അവനെ രക്ഷിച്ചത്. ” അവൾ അത് പറഞ്ഞപ്പോൾ ഒരു തരിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. ഒരു തരം വന്യതയായിരുന്നു അപ്പോൾ അഞ്ചുവിൽ.

 

 

” സത്യം പറയാല്ലോ ചേട്ടായി, ആ സ്ലട്ട് അവന്റെ പുറകെ കടലിലേക്ക് ചാടിയപ്പോ അവളുടെ ശല്യവും തീർന്നെന്ന ഞാൻ ഓർത്തെ. പക്ഷെ അവൾക്ക് ആയുസിന്റെ ബലം കൂടുതൽ ആണ് ” അഞ്ചു വീണ്ടും പറഞ്ഞു. അന്നേരം പ്രാണൻ കിട്ടാതെ വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന ആരതിയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു.

 

 

“” പഡേ  “”

 

 

എന്റെ കൈ അഞ്ചുവിന്റെ കരണത്ത് പതിച്ചു. വേദനയിലും വലിയ ഭാവം വെത്യാസം ഇല്ലാതെ എന്നെ നോക്കി. അവൾക്ക് അല്ല അടി കൊണ്ടത് എന്ന ഭാവം ആയിരുന്നു അവളിൽ..

 

 

 

” ഞാൻ എന്തേലും കടുത്തു ചെയ്യുന്നതിന് മുന്നേ എന്റെ കണ്മുന്നിൽ നിന്ന് പോ, എന്റെ കണ്ണിന്നു മുന്നിൽ നിന്നെ കാണരുത് ” ഞാൻ കടുപ്പിച്ചു പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ ഒന്ന് ചലിച്ചു.

 

 

” ചേ… ചേട്ടായി ” അവൾ വിളിച്ചു

 

 

” പോ… ” ഞാൻ അലറി. എന്റെ മുഖഭാവവും മറ്റും കണ്ട് അഞ്ചു വല്ലാതെയായി. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. ഒരക്ഷരം മിണ്ടാതെ അവിടെനിന്നും പോയി. ഞാൻ തളർന്നു പൂൾ സൈഡിൽ ഇരുന്നു..

 

 

അഞ്ചു… എന്നോട് ഉള്ള ഇഷ്ട്ടം ആ പെണ്ണിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഒരു കുഞ്ഞു ജീവൻ ഇല്ലാതെ ആക്കാൻ പോലും അവൾക്ക് മടിയില്ലന്ന് പറയുമ്പോ… എന്റെ കയ്യും കാലും തളരുന്നു. അഞ്ചുവിന് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും അത് ഇത്രയും ഭീകരമായിരുന്നു എന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

 

 

‘ അപ്പച്ചിയോട് പറഞ്ഞ് അവളെ ഒരു കൗൺസിലിംഗ്ന് കൊണ്ടോവണം ‘ ഞാൻ മനസ്സിൽ ഓർത്തു.

 

 

” ചേട്ടായി ” ഓരോന്ന് ആലോചിച്ച് ഞാൻ എത്രനേരം അവിടെ ഇരുന്ന് എന്ന് അറിയില്ല, അച്ചുവിന്റെ വിളി കേട്ടാണ് ഞാൻ ആലോചനകളിൽ നിന്ന് ഉണർന്നത്.

 

 

” ചേട്ടായി ഇവിടെ ഇരിക്കുവാണോ??  ഞാൻ എവിടെ ഒക്കെ തിരക്കി. അഞ്ചുചേച്ചി പോയി ” അച്ചു എന്റെ അരികിൽ ഇരുന്നോണ്ട് പറഞ്ഞു.

 

 

” എവിടേക്ക്??” ഞാൻ അച്ചുനോട് ചോദിച്ചു.

 

 

” ചേച്ചിടെ വീട്ടിൽ, കോളേജ് പ്രൊജക്റ്റ്‌ന്റെ ബ്രേക്ക്‌ നു വന്നതാ, ഇപ്പൊ ഫ്രണ്ട് ആരോ വിളിച്ചിട്ട് പ്രൊജക്റ്റ്‌ൽ എന്തോ എറർ ഉണ്ടെന്ന് പറഞ്ഞെന്ന്. അത് കൊണ്ട് അവൾക്ക് വേഗം പോണോന്ന് പറഞ്ഞു പോയി. ബസ് സ്റ്റോപ്പിലേക്ക് ആക്കാൻ ചേട്ടായിയെ നോക്കി, കാണാതെ വന്നപ്പോ അച്ഛൻ കൊണ്ട് ചെന്ന് ആക്കി ”

 

 

” hmm ” അച്ചു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് മൂളി. പക്ഷെ എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല.

 

 

‘ അവൾ വല്ല കടുംകൈയും?? ‘ വേണ്ടാത്ത ചിന്തകൾ എന്നെ വലച്ചു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.

 

 

” ഹലോ, ചേട്ടായി പേടിക്കണ്ട. ഞാൻ വീട്ടിലേക്ക് തന്നാ പോവുന്നെ, അത്ര പെട്ടന്ന് ഒന്നും ഈ ശല്യം ചേട്ടായിയെ വിട്ടിട്ട് പോവില്ല ” ഞാൻ ഫോൺ എടുത്ത് എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ പറഞ്ഞിട്ട് കട്ട് ചെയ്തു.

 

 

” എന്താ ചേട്ടായി ” അച്ചു എന്റെ മറ്റും ഭാവവും കണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.

 

 

” ഹാ ചേട്ടായി വാ, ആരുവേച്ചി റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ചു പറഞ്ഞപ്പോഴാണ് ആരതിയുടെ വീട്ടിൽ പോണകാര്യം ഞാൻ ഓർത്തത് തന്നെ. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് നടന്നു. ആരതി റെഡിയായി ഹാളിൽ ഇരിക്കുവാണ്. ഒരു green ആൻഡ് yellow കളർ സാരിയാണ് വേഷം. സാരിയിൽ അവളുടെ സൗന്ദര്യം ഒരുപാട് കൂടിയോ?? ഞാൻ ആ മുഖത്തേക്ക് നോക്കി. ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് കാളി, ആ മൂക്കിൽ ഒരു വെള്ള കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു, ഞാൻ അന്ന് വാങ്ങിയ മൂക്കുത്തി. ഞാൻ നോക്കുന്നത് കണ്ട് അവളിൽ ഒരു ചിരി വിടർന്നു, ആ ചിരി കൂടി ആയപ്പോ uff.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റുന്നില്ല.

 

 

പെട്ടന്ന് എന്റെ അടിവയറ്റിൽ ഒരു കുത്ത് കിട്ടി ഞാൻ സമനില വീണ്ടെടുത്തു. അച്ചു ഒരു കള്ള ചിരിയോടെ നിക്കുവാണ്.

 

 

” സ്വന്തം കെട്ടിയോളെ ഇങ്ങനെ വായിനോക്കാൻ നാണം ഇല്ലേ അതും ഹാളിൽ തന്നെ നിന്നോണ്ട്. പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ഇവിടെ ഉള്ളത് എങ്കിലും ഓർക്കണ്ടേ ” അച്ചു കല്ലചിരിയോടെ കൂട്ടിചേർത്തു. അന്നേരം ഞാൻ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ആരതിയെ മൈന്റ് ചെയ്യാതെ റൂമിലേക്ക് പോയി. വേഗം കുളിച്ചു പുറത്ത് ഇറങ്ങി. ഒരു മുണ്ടും ഇളം മഞ്ഞ നിറമുള്ള ഷർട്ടും എടുത്തിട്ടു.

 

 

 

” ഇതെന്നാ കെട്ട്യോനും കെട്ട്യോളും മാച്ചിംഗ് മാച്ചിംഗ് കളിക്കുവാണോ?? ” താഴേക്ക് വന്ന എന്നെ കണ്ട് അച്ചു. പെട്ടന്ന് ഉണ്ടായ ഒരു തോന്നലിൽ എടുത്ത് ഇട്ടതാണ്. ബട്ട് വേണ്ടിയിരുന്നില്ല. മാനം പോയി, ഇനിപ്പോ മാറാൻ നിന്നാൽ അതിലും പണിയാകും.

 

 

‘ അജു നിനക്ക് ന്താടാ പറ്റിയെ??’ ഞാൻ എന്നോട് തന്നെ ചോദിച്ചതാണ്.

 

 

 

” എന്റെ കാറിന്റെ കീ കണ്ടോ ” ഞാൻ ആരോട് എന്ന് ഇല്ലാതെ ചോദിച്ചു. റൂമിൽ കണ്ടില്ല, സൊ ശരിക്കും ചോദ്യം ആരതിയോട് ആണ്.

 

 

” അച്ഛന്റെ കാർ കംപ്ലൈന്റ് ആയോണ്ട്, ചേട്ടായിന്റെ കാരും കൊണ്ടാണ് അച്ഛൻ പോയത് ” അച്ചു.

 

 

” അപ്പൊ ഞങ്ങൾ എങ്ങനെ പോവും ”

 

 

” ബൈക്കിന് പോ ” അച്ചു അത് പറഞ്ഞപ്പോ ഞാൻ ആരതിയെ നോക്കി അവൾക്ക് വലിയ ഭാവ വെത്യാസം ഒന്നും ഇല്ല. ഞാൻ പിന്നെ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി. ഒപ്പം ആരതിയും അച്ചുവും. അച്ചുന്റെ അമ്മയും കീർത്തനയും അവർക്ക് പുറകെ വന്നു. ഞാൻ അച്ചുവിനു ടാറ്റാ കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ആരതി എന്റെ പുറകിൽ കേറി. ഞാൻ വണ്ടി വിട്ടപ്പോൾ ഒരു കണ്ണ് അടച്ച് ചിരിയോടെ ആരതിക്ക് നേരെ കൈ കൊണ്ട് ഓക്കേ കാണിക്കുന്ന അച്ചുനെ ഞാൻ ബൈക്കിന്റെ മിററിൽ കണ്ടു.

 

 

ഞങ്ങൾ രണ്ടുപേരും ബൈക്ക് ഓടിച്ചു കുറെ ദൂരം പൊന്നു, അന്നത്തെ ആ പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ഒന്ന് സ്ലോ ആയി. അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിലേക്ക് വന്നു. പെട്ടന്ന് ആണ് എന്നെ പിടിക്കാതെ സീറ്റ് ഹാൻഡിലിൽ വെച്ചിരുന്ന അവളുടെ കൈ എന്റെ ഷോൾഡറിൽ വെച്ചത്. പിന്നെ അവളുടെ തല എന്റെ തോളിന്റെ അടുത്തേക്ക് കൊണ്ട് വന്നു.

 

 

”  ബജ്ജി വേണം ”

 

 

” എന്ത്?? ” എനിക് പെട്ടന്ന് കിട്ടിയില്ല..

 

 

” എനിക് ബജ്ജി വേണോന്ന് ” അവൾ ഒച്ച കൂട്ടി കൊഞ്ചുന്ന പോലെ പറഞ്ഞു. അന്നേരം ആണ് റോഡ് സൈഡിൽ ഒരു ബജ്ജിക്കട ഞാൻ കണ്ടത്. അത് കണ്ടിട്ടാണ് പെണ്ണിന്. ഞാൻ പിന്നെ വലിയ ബലമൊന്നും പിടിക്കാതെ വണ്ടി കടയുടെ അരികിൽ ഒതുക്കി. വണ്ടി നിന്നതും അവൾ ചാടി ഇറങ്ങി രണ്ടു സെറ്റ് ഓഡർ ചെയ്തു. കടക്കാരൻ ചൂടോടെ രണ്ട് പ്ളേറ്റ് ആക്കി തന്ന ബജ്ജി ഞങ്ങൾ കഴിക്കാൻ തുടങ്ങി. അന്നേരം ആണ് എന്റെ ഫോൺ റിങ് ചെയ്തത്. ദർശു. ഞാൻ ഫോൺ എടുത്തു.

 

 

” ഹലോ ഏട്ടാ… ”

 

 

” എവിടെയാ അമ്പലത്തിൽ എത്തിയോ?? ”

 

 

” ഹാ ഏട്ടാ,  ഞങ്ങൾ ഇപ്പൊ ബുക്ക് ചെയ്ത റൂമിലാ, ഏട്ടൻ എവിടാ ഫ്രീ ആണോ ”

 

 

” ഞാൻ ഇപ്പൊ ഒരു ഫ്രണ്ടിന്റെ കൂടാ ” ഞാൻ അത് പറഞ്ഞപ്പോ ആരതി എന്നെ നോക്കി ഒന്ന് പിരികം പൊക്കി. ഫ്രണ്ട് എന്ന് പറഞ്ഞത് കൊണ്ടാവും.

 

 

” തിരക്കിൽ ആണോ ഏട്ടാ ”

 

 

” ഏയ് അല്ല, നീ പറഞ്ഞോ. നാളെ ചടങ്ങ് ഒക്കേ എപ്പോഴാ, ഞാൻ ഫ്രീ ആവുമ്പോ അമ്പലത്തിലേക്ക് ഇറങ്ങാ ”  ആക്ച്വലി ദർശു ഒക്കെ വന്ന ഈ അമ്പലം ആരതിയുടെ വീടിന്റെ രണ്ടോ മൂനോ കിലോമീറ്റർ ചുറ്റളവിൽ ആണ്. അത് കൊണ്ട് അമ്പലത്തിലേക്ക് അവളുടെ വീട്ടിൽ നിന്ന് എളുപ്പം പോവാം.

 

 

 

ഞാനും ദർശുവും ഓരോന്ന് സംസാരിക്കാൻ തുടങ്ങി, ആരതി എന്റെ സംസാരം ഒക്കെ കണ്ടിട്ട് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്, പിന്നെ കഴിക്കുന്ന തിരക്കിൽ ആയോണ്ട് വല്യ കാര്യമാക്കുന്നില്ല. അങ്ങനെ കഴിക്കുന്ന ഇടയിൽ ആണ് ആരതിയുടെ ചുണ്ടിന് താഴെ യായി സോസ് പറ്റിയത്. ഞാൻ കാൾന്റെ ഇടയ്ക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പൊട്ടിക്ക് അങ്ങ് മനസ്സിലാവുന്നില്ല. കാൾ ചെയ്യുന്ന ഫ്ലോയിൽ ഒന്നും ഓർക്കാതെ ഞാൻ അവളുടെ ചുണ്ടിൽ നിന്ന് ആ സോസ് എന്റെ വിരൽ കൊണ്ട് തോണ്ടി എടുത്തു, പിന്നെ അത് നേരെ എന്റെ വായിലേക്ക് വെച്ചു.

 

 

ചെയ്തു കഴിഞ്ഞതാണ് ഞാൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്. ആരതി ആകെ ഞെട്ടി ഇരിക്കുവാണ്, അവളുടെ ഉണ്ടക്കണ്ണ് ഒന്നൂടെ വിടർന്നു, മുഖം നാണമോ ദേഷ്യമോ കൊണ്ട് ചുവന്നു തുടുത്തു, അവളുടെ മൂക്കിന്റെ തുമ്പിൽ പതിയെ വിയർപ്പ് കണങ്ങൾ തെളിയാൻ തുടങ്ങി. എന്റെ തൊണ്ട വരണ്ടു.

 

 

” ഏട്ടാ ” എന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ആണെന്ന് തോന്നുന്നു ദർശു വിളിച്ചു, അന്നേരം ആണ് ഞാൻ സ്വബോധത്തിൽ വന്നത്.

 

” ഏഹ്ഹും ” ഞാൻ വരണ്ട എന്റെ തുണ്ടശരിയാക്കി.

 

 

” എന്നാലേ പണി നടക്കട്ടെ ഞാൻ വിളിക്കാം ” ഞാൻ ദർശുനോട്‌ പറഞ്ഞു.

 

 

” എന്ന ശരി. bie ഏട്ടാ,  ലവ് you ” അതും പറഞ്ഞു ദർശു ഫോൺ കട്ട്‌ ചെയ്തു. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ എന്റേം അവളുടെം പ്ലെറ്റ് കടക്കാരന്റെ അടുത്ത് കൊണ്ട് വെച്ചു. പുള്ളിക്ക് പൈസ കൊടുത്തിട്ട് ബൈക്കിൽ കേറി. ആരതി ഒന്നും മിണ്ടാതെ എന്റെ ബൈക്കിൽ വന്ന് കേറി. ഇത്തവണ അവൾ കൈ എന്റെ വയറ്റിൽ ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. വണ്ടി സാറ്റർട്ട് ആയതും  അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞു. അവിടെ നിന്ന് അവളുടെ വീട്ടിൽ വരെയുള്ള യാത്രയിൽ മുഴുവൻ അവളുടെം എന്റേം ചുണ്ടിൽ ഒരു ചിരി മായാതെ ഉണ്ടായിരുന്നു.

 

 

വീട്ടിൽ എത്തിയതും അവൾ ചാടി ഇറങ്ങി എന്നെ മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കേറി. ഇത്രേം നേരം എന്റെ തോളിൽ കിടന്നത് ഇവൾ തന്നെയാണോ അതോ ഞാൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ഒരു നിമിഷം ഞാൻ ഓർത്തു പോയി.

 

 

” ഏട്ടാ ” പെട്ടന്ന് അകത്തു നിന്നും വിളിച്ചോണ്ട് ഒരുത്തി എന്റെ അടുത്തേക്ക് ഓടി വന്നു. ആതു. വന്നപാടെ അവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു.

 

 

” എന്നെ ബോക്സിങ് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ മുങ്ങിയെ?? ” പിന്നെ അവൾ മുഖം വീർപ്പിച്ചു. സത്യത്തിൽ അന്ന് ഞങ്ങളുടെ ക്ലബിൽ ചേർക്കാം എന്ന് ആതുനോട്‌ പറഞ്ഞതാണ്, ബട്ട് ആ സംഭവങ്ങൾക്ക് ശേഷം ഞാൻ അത് വിട്ടുപോയി.

 

 

” സോറി സോറി സോറി. ഞാൻ കോച്ചിനോട് ഇപ്പൊ തന്നെ പറഞ്ഞേക്കാം പോരെ?? ” ഞാൻ ചോദിച്ചപ്പോൾ ആതു നല്ലത് പോലെ ചിരിച്ചു. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു അകത്തേക്ക് കേറി. അവിടെ അവളുടെ അമ്മയും ഉണ്ടായിരുന്നു. അവളുടെ അച്ഛൻ ഓട്ടം പോയി. ഞാൻ ഡ്രസ്സ്‌ മാറിയിട്ട് രാത്രി വരെ tv കണ്ടും ആതുനോട്‌ ഓരോന്നും പറഞ്ഞും ഒക്കെ ഇരുന്നു.

 

 

രാത്രിയായപ്പോ അവളുടെ അച്ഛൻ വന്നു ഏതാണ്ട് സ്പെഷ്യൽ ഒക്കെ ഒക്കെ കൊണ്ടുവന്നു, ആരതിയും അമ്മയും അടുക്കളയിൽ കേറി പിന്നെ ഞാൻ കുറെ നേരം അവളുടെ അച്ഛന് കമ്പനി കൊടുത്തു. പുള്ളി ഒരുപാട് ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഞാൻ എല്ലാം കേട്ടിരുന്നു. രാത്രി ഫുഡ്‌ ഒക്കെ കഴിഞ്ഞു എല്ലരും ഓരോന്ന് ഒക്കെ പറഞ്ഞു കുറെ നേരം ഇരുന്നു. ആ സമയത്ത് ഓക്കേ ഞാൻ ആരതിയെ പാളി നോക്കുവായിരുന്നു. എല്ലാരോടും വളരെ വായാടിയായി മനസ്സ് തുറന്ന് ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവൾ എനിക്ക് ശരിക്കും ഒരു പുതിയ കാഴ്ചയായിരുന്നു. ഈ വീട്ടിലെ കൊച്ചു വരാന്തയിൽ തറയിലും സ്റ്റെപ്പിലും ആയി എല്ലാരും കൂടെ ഇങ്ങനെ ഇരിക്കുന്നത് ഒരു രസം ആണ്. നേരത്തെ എല്ലാരേം ബോധിപ്പിക്കാൻ ആണ് ഞാൻ ഈ വീട്ടുകാരോട് ഒന്നിച്ച് ഇടപെട്ടത് എങ്കിൽ ഇപ്പൊ…

 

 

ഏറെ വൈകിയാണ് ഞങ്ങൾ കിടന്നത്, ആരതി നിലത്തു പുതപ്പ് വിരിച് കിടന്നു,  ഞാൻ കട്ടിലും. കിടന്ന ഉടനെ ഉറക്കത്തിലേക്ക് വഴുതി വീണ അവളെ അങ്ങനെ നോക്കി കിടന്ന് എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.

 

 

 

” ഏട്ടാ.. ഏട്ടാ.. ” ആരോ കുലുക്കി വിളിച്ചപ്പോഴാ ഞാൻ ഉണർന്നത്. ആതു ആണ്

 

 

” ഗുഡ് മോണിങ് ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

 

 

” ഗുഡ് മോണിംഗ് ഏട്ടാ, വേഗം എഴുന്നേറ്റു താഴേക്ക് വാ, ഞങളുടെ അപ്പച്ചിയും മക്കളും വന്നിട്ടുണ്ട് ” ആതു സന്തോഷത്തിൽ ആണ്.

 

 

” അപ്പച്ചി?? ” ഞാൻ ചോദിച്ചു. ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് ഇതേ വരെ ഞാൻ കേട്ടിട്ടില്ല..

 

 

” ആ അപ്പച്ചി, ഞാനും ആദ്യമായ് ആണ് കാണുന്നെ, ഇന്ന് രാവിലെ അമ്പലത്തിൽ ഓട്ടത്തിന് പോയപ്പോ അച്ഛന്റെ ഓട്ടോയിൽ കേറിയതാ. അച്ഛൻ ഒക്കെ പണ്ട് നാട് വിട്ട് വന്നത് അല്ലേ. അവരുമായി ഒന്നും കോൺടാക്ട് ഇല്ലായിരുന്നു. അപ്പച്ചിയുടെ മോനെ കണ്ടാ ഏട്ടൻ ശരിക്കും ഞെട്ടും ” ആതു ആവേശത്തിൽ ആണ്. അവൾ എന്നേം വിളിച്ചു കൊണ്ട് താഴേക്ക് വന്നു.

 

 

 

” ദേവേട്ടാ, ഇത് ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല ” താഴെ നിന്നും ആരതിയുടെ ശബ്ദം കേട്ടു. ആരോടോ സംസാരിക്കുകയാണ്. ഒപ്പം ആരുടെ ഒക്കെയോ കരച്ചിൽ കേൾക്കാം ഞാൻ താഴേക്ക് ഇറങ്ങി കണ്ട കാഴ്ച. സുധി, ദർശു അവരുടെ അമ്മ. അമ്മ ആരതിയുടെ അച്ഛനെ കെട്ടിപ്പിടിച് കരയുകയാണ്. ഞാൻ മൊത്തം വണ്ടർ അടിച്ചു താഴേക്ക് ഇറങ്ങി. എന്നെ കണ്ട് അവരും ഞെട്ടി.

 

 

” അജു ”

 

” ഏട്ടാ ”

 

സുധിയും ദർശുവും ഒരേ സമയം വിളിച്ചു. അന്നേരം അമ്മയും മുഖം ഉയർത്തി എന്നെ നോക്കി.

 

 

” ആഹ് പറഞ്ഞില്ലല്ലോ, മോളെ സുഭേ ഇതാണ് ആരതിയുടെ ഹസ്ബൻഡ്. അർജുൻ ” അച്ഛൻ അമ്മക്ക് എന്നെ പരിചയപ്പെടുത്തി.

 

 

അത് കേട്ടപ്പോ ശരിക്കും ഞെട്ടിയത് ദർശു ആണ്. അവളുടെ അവൾക് ആദ്യം ഒന്നും മനസ്സിലായില്ല, എന്നേം ആരതിയേയും മാറി മാറി നോക്കി. പിന്നെ അവളുടെ കണ്ണ് കലങ്ങി വീടിന്റ പുറത്തേക്ക് ഓടി.

 

 

” ദർശു ” എന്നും വിളിച്ചുകൊണ്ട് ഞാനും.

 

 

———————————————–

 

” ഏട്ടാ ” ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത്. ഞാൻ ചുറ്റും നോക്കി ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ഏരിയ ആണ്. എന്നെ വിളിച്ചത് ദർശു ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി.

 

 

” ഡോക്ടർ വിളിക്കുന്നുണ്ട് ” ദർശു.

 

 

ആഹ് ആരതി. അവൾക്ക് എന്താണ് പറ്റിയത് എന്ന് അറിയണമല്ലോ. ഞാൻ എഴുന്നേറ്റു അവളുടെ ഒപ്പം ഡോക്ടറിന്റെ റൂമിലേക്ക് കേറി. ആരതി ഇപ്പോഴും അവിടെ പരിശോധിക്കുന്ന കട്ടിലിൽ മയക്കത്തിൽ ആണ്. അവളെ ഒന്ന് നോക്കിയിട്ട് ഡോക്ടർന്റെ മുന്നിലെ കസേരയിൽ ഞാനും ദർശുവും ഇരുന്നു.

 

 

” നിങ്ങൾ പേഷ്യന്റ്ന്റെ?? ” ഡോക്ടർ.

 

 

” ഞാൻ കസിൻ സിസ്റ്റർ ആണ് ദർശന, ഇത്.. ” ദർശു അവളെ പരിചയപ്പെടുത്തിയിട്ട് എന്റെ നേരെ തിരിഞ്ഞു.

 

 

” ഞാൻ ഹസ്ബൻഡ് ആണ്. അർജുൻ ” ഞാനും എന്നെ പരിചയപ്പെടുത്തി. ഞാൻ ഹസ്ബൻഡ് എന്ന് പറഞ്ഞപ്പോൾ ദർശുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

 

 

”  ഡോക്ടർ ആരതിക്ക് എന്താണ് പറ്റിയത്?? ” ഞാൻ ദർശുവിന്റെ ചിരി ഇഗ്നോർ ചെയ്തോണ്ട് ഡോക്ടറിനോട്‌ ചോദിച്ചു.

 

 

” സീ Mr അർജുൻ. പേടിക്കാൻ ഒന്നും ഇല്ല. ടെൻഷൻ കൂടിയതിന്റെ ആണ്. ഇത് നിങ്ങളുടെ ഫസ്റ്റ് അല്ലേ, അപ്പൊ ഒക്കെ സാധാരണയാണ്. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി, മാക്സിമം ടെൻഷനും സ്‌ട്രെസ്സും ഇല്ലാതെ ഫ്രീ ആയി ഇരിക്കാൻ ഉള്ള അവസരം ഉണ്ടാക്കുക  ” ഡോക്ടർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു. എനിക്ക് അങ്ങ് മുഴുവൻ മനസ്സിലായില്ല.

 

 

 

” ഫസ്റ്റ്?? എന്ത് ഫസ്റ്റ്. നിങ്ങൾ മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയും ” ഞാൻ ഡോക്ടറിനോട് ചോദിച്ചപോൾ ഡോക്ടറിന്റെ മുഖം ചുളുങ്ങി.

 

 

” നിങ്ങളും ഭാര്യയുമായി എന്തേലും പ്രോബ്ലം ഉണ്ടോ, ഐ മീൻ നിങ്ങളുടെ റിലേഷൻ എങ്ങനാ?? ” ഡോക്ടർ ചോദിച്ചത് കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു.

 

 

”  നിങ്ങൾ ഞങളുടെ റിലേഷന്റെ കാര്യം തിരക്കാതെ അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് പറ ” ഞാൻ ഒരല്പം ചൂടായി. അത് കേട്ടത്തോടെ ഡോക്ടറിന്റേം മുഖം മാറി. അവരും ഇരിട്ടേറ്റഡ് ആയി.

 

 

 

” മിസ്റ്റർ അർജുൻ താങ്കളുടെ വൈഫ്‌ പ്രെഗ്നന്റ് ആണ് അതും മിനിമം 4 months എങ്കിലും ആയിട്ടുണ്ട്.  ചിലരുടെ ശരീരപ്രകൃതി വെച്ചിട്ട് ഫസ്റ്റ് പ്രെഗ്നൻസി 4,5 മാസം വരെ വിസിബിൽ ബെല്ലി ഉണ്ടാവാറില്ല. എന്തായാലും തന്റെ വൈഫ്‌ പ്രെഗ്നന്റ് ആണ്. നിങ്ങൾ ഇതേ വരെ അറിഞ്ഞില്ലന്ന് പറയുമ്പോൾ….” ഡോക്ടർ പറഞ്ഞത് കേട്ട് ഞാനും ദർശുവും ഒരേ സമയം ഞെട്ടി

 

 

” ആരതി എന്താണ് എന്ന്??? ” ഞങ്ങൾ രണ്ടുപേരും ഒരേ പോലെ ചോദിച്ചു.

 

 

തുടരും

 

 

( അപ്പൊ bie ഗുയ്സ്‌ 💛

 

)

 

 

a
WRITTEN BY

admin

Responses (0 )



















Related posts