കടിഞ്ഞൂൽ കല്യാണം 2
Kadinjool Kallyanam Part 1 | Author : Kamukan | Previous Part
അപ്പോൾ ആണ് അവളുടെ വിരലിൽ അവൻ അണിയിച്ച മോതിരം കാണുന്നത്.
ഒരു നടുക്കത്തോടെ കൂടിയാണ് അ സത്യം മനസ്സിലാക്കിയത്. അപ്പോൾ റിയ നീ……….
തുടരുന്നു വായിക്കുക,
അവന് വല്ലാത്ത ഷോക്ക് തന്നെ ആയിരുന്നു റിയ അ കല്യാണ വേഷത്തിൽ ഉള്ളത്. എങ്ങനെ അവൾ കല്യാണ പെണ്ണ് ആയി. എന്ന് ആയിരുന്നു അവന്റെ ചിന്ത.
അപ്പോൾ ആണ് അവളുടെ അച്ഛൻ അവരെ തന്നെ നോക്കി നില്കുന്നത് അവൻ കാണുന്നത്.
തന്റെ പെണ്ണ്നെ എന്തിനു ആണ് എന്നിൽ നിന്നും അകറ്റിയത് എന്ന് ചോദിക്കാൻ വേണ്ടി അവൻ ബ്രഹ്മത്തിന് അടുത്തേക്ക് ചെന്നു.
: നിങ്ങൾ എന്ത് പരുപാടി ആണ് കാണിച്ചത്. ആൾമാറാട്ടം ആണോ ചെയ്യുന്നത് എന്ന്യുള്ള അവന്റെ ചോദ്യത്തിന് ഉത്തരം മുട്ടി.
: അത് മോനെ ഞങ്ങൾ പറയാം നീ ഒന്ന് അങ്ങോട്ട്ക് വരാമോ.
: ഞാൻ എന്തിനാ വരുന്നേ ഞാൻ എല്ലാവരോടും പറയും നിങ്ങൾ ഫ്രാഡ് ആണ് എന്ന്.
: മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. പ്ലീസ് എന്നും പറഞ്ഞു അവനോട് നിൽകുമ്പോൾ ആണ് അവിടേക് പാർവ്വതിയും വരുന്നത്.
: പറ്റില്ലാ ഞാൻ പറയും എന്നും പറഞ്ഞു കൊണ്ട് അവൻ നിന്നപ്പോൾ പാർവ്വതി അവന് നേരെ കൈകൂപ്പി നിന്നപ്പോൾ അവസാനം അവൻ സമ്മതിച്ചു.
അങ്ങനെ അവർ ഗ്രീൻ റൂമിയിൽ എത്തിയപ്പോൾ ബ്രഹ്മദത്തൻ വാതിൽ കുറ്റിയിട്ടു.
: ഇനി പറ എന്താ നിനക്കു വേണ്ട.
: നിങ്ങൾ എന്തിനാ ദിയ ആയിരുന്നു എല്ലോ കല്യാണ പെണ്ണ് പിന്നെ എന്തിനാ റിയ കല്യാണം കഴിപ്പിച്ചത്.
:ഞങ്ങളുടെ മോളെ ഞങ്ങൾ ഇഷ്ടം ഉള്ളവർക്ക് കെട്ടിച്ചു കൊടുക്കും.അത് ചോദിക്കാൻ നീ ആരാ.
: ഞാൻയും റിയയും തമ്മിൽ മൂന്നു വർഷം ആയി ഇഷ്ടത്തിൽ ആണ്. എന്താ വിശ്വാസമായില്ലേ എന്നാൽ തെളിവ് കാണിച്ചു തരാം എന്നും പറഞ്ഞു തന്റെ ഫോൺയിൽ ഉള്ള ഫോട്ടോസ് കാണിച്ചു കൊടുത്തു.
അ ഫോട്ടോകൾ കണ്ട് അവർ വല്ലാതെ പരിഭ്രമിക്കാൻ തുടങ്ങി.
: ദിയയുടെ കല്യാണം കഴിഞ്ഞ് റിയയും ആയി ഉള്ള കല്യാണ ആലോചനയുമായി വരാൻ ഇരുന്നത് ആണ് അപ്പോൾ നിങ്ങൾ എല്ലാം കൂടി അവളെ കല്യാണം കഴിപ്പിച്ചത്.
: മോനെ ഇത് ആരോടും പറയരുതേ ചെക്കന്റെ വീട്ടുകാർ എല്ലാം അഭിമാനം നോക്കുന്നുവർ അതിനാൽ തന്നെ എന്റെ മോൾ ഒളിച്ചോടി പോയി എന്ന് പറഞ്ഞാൽ നാണകേടു അല്ലേ. അതാ ഇങ്ങനെ ചെയ്യേണ്ടി വന്നത്.
: അവർ രൂപത്തിൽ ഒരുപോലെ ഇരിക്കുന്നത് കൊണ്ട് അല്ലേ നിങ്ങൾ ഇങ്ങനെ ചെയ്തത്. അവർ ഒരുപോലെ അല്ലാ ആരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ആൾമാറാട്ടം ചെയ്യുമോ.
: അത് മോനെ അങ്ങനെ ചോദിച്ചിച്ചാൽ.
: അങ്ങനെ ചോദിച്ചാൽ ഉത്തരം ഇല്ലാ അല്ലേ. നിങ്ങൾ ചതിച്ചത് എന്നെ മാത്രം അല്ലാ നിങ്ങളുടെ മോൾനെയും കൂടി ആണ്.
: അ സമയത്തിൽ പേടി കൊണ്ട്യും നാണകേടു ഓർത്തപ്പോൾ തോന്നിയൊരു ബുദ്ധി മോശമാണ് ഇത്.
: എന്നാൽ വാ ഇത് അവരോട് പോയി പറയാം.
: അത് മോനെ,
: എന്താ പറ്റില്ലാ അല്ലേ ഇത് ഒരു ഫ്രാഡ് കല്യാണം അല്ലേ.ഇറ്റ് ഈസ് എ ക്രിമിനൽ ഓഫിൻസ് ആണ്. അവൾ അവിടെ ദിയ ആയി കഴിയണം എന്ന് അന്നോ പറയുന്നേ അങ്ങനെ ഒന്നും പറ്റത്തില്ല. ഞാൻ അവരോടു ഒള്ള സത്യം പറയാൻ പോവാ.
: അങ്ങനെ പറയെല്ലേ മോനെ അങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാക്കത്തില്ല. ഇ മുറിയിൽ തന്നെ ഞാൻ തുങ്ങി മരിക്കും..
ചേ എന്നും പറഞ്ഞു കൊണ്ട് ഡോർയും തുറന്ന് അനൂപ് പോയി.
പോകുന്നത്ത്തിനു മുൻപ് കല്യാണ മണ്ഡപത്തിൽ നിൽക്കുന്ന റിയെ ഒരു നോക്കും കൂടി കണ്ട് കൊണ്ട് തന്നിൽ നിന്നും വന്ന കണ്ണീർദളങ്ങളെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് അവൻ കല്യാണ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി. അപ്പോളും അവന്റെ മനസ്സിൽ തന്നെ നോക്കി എന്നും ചിരിക്കുന്ന റിയയുടെ മുഖം മാത്രം ആയിരുന്നു.
തന്റെ അനൂപ് ഏട്ടൻനെ കണ്ടതിൽ ഉള്ള സന്തോഷത്തെകാൾ ദുഃഖം ആണ് തനിക് ഇപ്പോൾ കൂട്ട്.
എന്നാലും ദിയ എന്താ ഇങ്ങനെ എന്നോട് ചെയ്യ്തത്. അവൾക് പ്രവീൺനോട് ഇഷ്ടം ഉണ്ടാരുന്നത് തനിക് അറിയാവുന്നതും ആണ്.എന്നാൽ അവനെ മറന്നു എന്ന് ആണ്ല്ലോ അവള് അന്ന് പറഞ്ഞത്.
കല്യാണആലോചന വന്നപ്പോൾ തന്നെ ഞാൻ അവളോട് ചോദിച്ചുച്ചത് ആണ്. ഇപ്പോഴും പ്രവീൺയും ആയി ബന്ധമുണ്ടോയെന്ന്.
എന്നിട്ടും അവൾ ഇല്ലാ എന്ന് ആണ് പറഞ്ഞത്. അപ്പോൾ ആണ് കല്യാണത്തലേന്ന് നടന്ന കാര്യം അവൾ ഓർക്കുന്നത്.
അന്ന് ശ്രീഹരി അവളെ മാളിലേക്ക് വിളിച്ചപ്പോൾ അവൾ വരാൻ കൂട്ടാക്കിയില്ല. അത് പോലെ തന്നെ അവൻ അണിയിച്ച മോതിരം നോക്കി കരയുന്നത് ഉണ്ടാരുന്നു ഇത് എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അവൾക് ഇ കല്യാണത്തിന് തലപ്പര്യം ഇല്ലാരുന്നോ.
പ്രവീൺന്റെ വീട്ടിൽ,
: രാമേട്ടാ നിങ്ങൾ ഒന്ന് പോയി അവൻ എവിടെ പോയി എന്ന് അന്വേഷിച്ചു കൂടായിരുന്നോ.
: അതിനു അവന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല പോയത്. രാത്രിയിൽ ഒളിച്ചു പോയത് അല്ലേ. അവന് വരണം എന്ന് തോന്നുമ്പോൾ അവൻ വരട്ടെ.
: അങ്ങനെ പറയാതെ ഒന്ന് അല്ലെങ്കിലും നമ്മുടെ മോൻ അല്ലേ.
അത് എല്ലാം പറഞ്ഞു കൊണ്ട്യിരുന്നപ്പോൾ ആണ് ഗേറ്റ് കടന്ന് ദിയയും പ്രവീൺയും വരുന്നത്ത് അവർ കാണുന്നത്.
അത് കണ്ടപ്പോൾ തന്നെ അവന്റെ അച്ഛൻയും അമ്മയും പുറത്തേക് വന്നു.
: അച്ഛാ അമ്മേ ഞാൻ ഇവളെ കല്യാണം കഴിച്ചു. അത് പറഞ്ഞു തീരുന്നതിനുമുമ്പ് അവന്റെ കരണക്കുറ്റി നോക്കി അവന്റെ അച്ഛൻ അടിച്ചു.
: നിന്നോട് പറഞ്ഞത് അല്ലേ ഇവളെ മറക്കാൻ.
: എനിക്ക് അങ്ങനെ ഇവളെ മറക്കാൻ പറ്റത്തില്ലാ എനിക്ക് ഇവളെ ഇഷ്ടം ആണ് എന്ന് അച്ഛന് അറിയത്തില്ലേ.
: അത് കൊണ്ട് അല്ലേ നിന്നെയും ആയി ഇവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയത് തന്നെ.. എന്നിട്ട് അവർ എല്ലാം കൂടി നമ്മളെ അപമാനിച്ചു വിട്ടത് ഇത്രയും വേഗം നീ മറന്നോ.
: ഇല്ല ഇവളുടെ അച്ഛൻ ചെയ്യത തെറ്റിന് ഇവൾ എന്ത് ചെയ്യിതു.
: അത് എന്ത് ആയാലും ഇവളെ ഇ വീട്ടിൽ കേറ്റത്തില്ലാ. ഇവളെ ഞങ്ങളുടെ മരുമോൾ ആയി കാണാൻ പോലും എന്നെ കൊണ്ട് പറ്റത്തില്ലാ. നിനക്കു വീട്ടിൽ കേറണം എന്ന് ഉണ്ടെങ്കിൽ നീ ഇവളെ എവിടന്നു അന്നോ കൊണ്ട് വന്നത് അവിടെ തന്നെ തിരിച്ചു കൊണ്ട് വിടണം.
: തിരിച്ചു കൊണ്ട് വിടാൻ അല്ല കൊണ്ട് വന്നത് . ഇവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്. അങ്ങനെ കൊണ്ട്യെ കളയാൻ പട്ടിയോ പൂച്ചയോ ഒന്നുമല്ല ഇവൾ.അത് കൊണ്ട് ഞാൻ ഇവളെയും കൊണ്ട് പോവാ. നിങ്ങളക്ക് എന്ന് ഇവളെ സ്വീകരിക്കാൻ പറ്റുമോ അപ്പോഴേ ഞാൻ ഇങ്ങോട്ട് വരാത്തൊള്ളൂ.
എന്നും പറഞ്ഞു പ്രവീൺ ദിയയുടെ കൈയിയും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി.
: ഇനി നമ്മൾ എന്ത് ചെയ്യും പ്രവീൺ ഏട്ടാ.
: ഞാൻ ഇല്ലേ നിന്റെ കൂടെ നിന്നെ ഞാൻ ഒരിക്കലും തനിച് ആക്കി പോകാതില്ലാ. തൽക്കാലം ഇന്ന് നമുക്ക് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം.
പ്രവീൺയും ഒപ്പം അവന്റെ ഫ്രണ്ടിന്റെ വീട്ടിൽലേക്ക് പോകുമ്പോൾ അവളുടെ ചിന്ത മുഴുവനും പ്രവീണിനെ അന്നാദ്യം പരിചയപ്പെട്ടത്.
ഫേസ്ബുക്കിലൂടെയാണ് പ്രവീൺയും ദിയയും പരിചയപ്പെടുന്നത്. ആദ്യം വലിയ മിണ്ടാൻ താല്പര്യം രണ്ടുപേർക്കും ഇല്ലാരുന്നു.
പിന്നെ അവരിൽ സൗഹൃദം ഉണ്ടായി . ആ സൗഹൃദം പിന്നെ പ്രണയത്തിൽ ആയി. ഒരിക്കലും പിരിക്കാൻ പറ്റാത്ത അത്ര അടുത്തു കഴിഞ്ഞയിരുന്നു രണ്ടുപേരും.
അങ്ങനെ അവസാനം പെണ്ണ് ചോദിക്കാൻ വേണ്ടി അച്ഛനെയും അമ്മനെയും കൂട്ടി പ്രവീൺ ദിയയുടെ വീട്ടിൽലേക്ക് പോയി.
സാമ്പത്തികമായി വലിയ മോശം അല്ലാത്ത സ്ഥിതിയിൽ തന്നെയായിരുന്നു പ്രവീൺന്റെ കുടുംബം.
എന്നാൽ അച്ഛൻ പറഞ്ഞു കുടുംബം മോശം ആണ് എന്ന്.
: ഞങ്ങളുടെ കുടുംബത്തിന് എന്താ കൊഴപ്പം
: നിങ്ങൾയുടെ ജാതി തന്നെ ആണ് പ്രശ്നം. നിങ്ങൾ ഞങ്ങളെകാൾ താഴെ ആണ്.
: ജാതി അന്നോ മനുഷ്യൻ നല്ലവനാണെന്നും ചീത്തയാണെന്നും കണക്കാക്കുന്ന ഘടകം.
: എനിക്ക് അത് ഒന്നും അറിയത്തില്ലാ ഞങ്ങള്ക്ക് ഇ ബന്ധത്തിനു താല്പര്യമില്ല.
: നിങ്ങളുമായി ബന്ധം കൂടാൻ ആർക്കാണ് ഇത്ര താല്പര്യം. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വെച്ച് നോക്കിയാൾ എന്റെ മകനെ കെട്ടാൻ ആയിരം പേർ ക്യൂ നിൽക്കും.അവസാനം കലി വന്ന് പ്രവീൺന്റെ അച്ഛൻ പറഞ്ഞു.
: എന്നാൽ അവരിൽ ആരെങ്കിലും കൊണ്ട് കെട്ടിച്ചു കൂടെ.എന്റെ അച്ഛനും വിട്ടു കൊടുത്തില്ലാ.
: ഇവനു ഇവളെ മതി എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ കല്യാണം ആലോചിക്കാൻ വന്നത് തന്നെ അല്ലെങ്കിൽ ഞങ്ങൾ ഒന്നും ഇങ്ങോട്ട് വരത്തില്ലാരുന്നു.
: അത്ര ബുദ്ധിമുട്ടി ഒന്നും വരണ്ടായിരുന്നുല്ലോ .
: വരത്തില്ലാരുന്നു ഇവനു വേണ്ടി മാത്രം ആണ് വന്നത്.
:ഞങ്ങള്ക്ക് ഇത്രയേ പറയാൻ ഉള്ളു. ഇനി നിന്നു ബുദ്ധിമുട്ടുണ്ടാ നിങ്ങൾക്കു പോകാം.
: ഞങ്ങൾ പോവാ. ഡാ പ്രവീൺനെ നിനക്കു ഇപ്പോൾ സമാധാനം ആയെല്ലോ ഞങ്ങൾയെ ഇവർ നാണംകെടുത്തി വിട്ടപ്പോൾ.
എന്നും പറഞ്ഞു അവർ പോയി. അവര് പോയി കഴിഞ്ഞു അച്ഛനോട് ഞാൻ ഒത്തിരി പറഞ്ഞു നോക്കിട്ടു നടന്നില്ലാ.
അങ്ങനെ ഇരിക് ആണ് മൂന്നാൻ ശ്രീഹരിയുടെ കല്യാണം കൊണ്ട് വരുന്നത്.
ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല. ഞാൻ സമ്മതിച്ചില്ലെങ്കിൽ അച്ഛൻ മരിക്കും പറഞ്ഞപോലെ അവസാനം എനിക്ക് സമ്മതിക്കേണ്ടിവന്നു.
പിന്നെ മനസ്സിൽ നിന്നും പ്രവീൺനെ മാറ്റി പ്രതിഷ്ഠിക്കാൻ ഒത്തിരി നോക്കിയിട്ടും നടന്നില്ല.
അവസാനം ഞാൻ പോലും അറിയാതെ അച്ഛനും അമ്മയ്ക്കും വേണ്ടി ഇ വേഷം കെട്ടാൻ തീരുമാനിച്ചു.
റിയ എന്നോട് ചോദിച്ചാരുന്നു ഇ കല്യാണത്തിന് താൽപര്യം ഉണ്ടോ ഇല്ലയോ എന്ന്.
എനിക്ക് അവളോടും കള്ളം പറയേണ്ടി വന്ന്. എന്നാൽ കല്യാണ തലേന്ന് പ്രവീൺന്റെ കാൾ വന്നപ്പോൾ എന്റെ കൈവിട്ടുപോയി.
അവൻ മരിക്കാൻ പോവാ എന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നുപോയി.
അവസാനം കല്യാണത്തിന് അന്ന് ഒളിച്ചോടാൻ ഞാൻ തീരുമാനിച്ചു. എന്റെ ചുറ്റിനും ആൾക്കാർ ഉള്ളത് കൊണ്ട് ഒന്നും തന്നെ നടന്നില്ലാ.
പിന്നെ ഒരു അവസരം വന്നത് തന്നെ ഡ്രസ്സ് മാറാൻ ഉള്ള ടൈംയിൽ ആയിരുന്നു.
എന്റെ ഭാഗ്യത്തിന് ഒപ്പം റിയ മാത്രം ആണ് വന്നത്. അവൾ കുറച്ചു മാറി നില്കാൻ വേണ്ടി അവളുടെ കൈയിൽ കുങ്കുമം ആരും കാണാതെ തേച്ചു.
അങ്ങനെ അവളെ തന്ത്രപൂർവ്വം വാഷ്റൂമിയിൽലേക്ക് പറഞ്ഞു വിട്ടതിനു ശേഷം അച്ഛൻ തന്ന എല്ലാം അവിടെ വെച്ചിട്ട് ഞാൻ നേരെത്തെ എഴുതിയ കത്തും അവിടെവെച്ച്.
ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി അവിടെ എന്നെയും കാത്ത് പ്രവീൺഏട്ടന്റെ ഉണ്ടാരുന്നു.
അങ്ങനെ ഇന്ന് നടന്ന കാര്യങ്ങൾ മനസ്സിൽ ഓർത്തു കൊണ്ടാണ് യാത്ര ചെയ്യിതു കൊണ്ടുയിരുന്നത്.
**********-
പിന്നെ എന്റെ അടുത്തേക് വന്ന് കൊണ്ട് ശ്രീ ഹരി ചോദിച്ചു.
: എന്താണ് മാഡം കല്യാണത്തിന്റെ ടെൻഷൻ അന്നോ.
: ഏയ് അല്ലാ. എന്ന് കൃത്രിമമായി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
പിന്നെ ഫോട്ടോ ഗ്രാഫർ ഒത്തിരി ഫോട്ടോ എടുക്കുണ്ടാരുന്നു. അവസാനം ഹരിയുടെ ഫോട്ടോ മാത്രം എടുക്കാൻ ഫോട്ടോഗ്രാഫർ പുള്ളിയോട് നീങ്ങി നിൽക്കാൻ പറഞ്ഞുഅപ്പോൾ ആണ് ഞാൻ അമ്മേ കാണുന്നത്.
അമ്മ എന്തോ ഭയം ഉള്ളത് പോലെ ആണ് എന്നെ നോക്കിയത്. ഞാൻ കണ്ണുകൊണ്ടു അമ്മയോട് അടുത്തേക് വരാൻ പറഞ്ഞു.
അമ്മ വന്നപ്പോൾ ഞാൻ പറഞ്ഞു എന്നെ റൂമിയിൽലേക്ക് വിളിച്ചോണ്ട് പോകാൻ.
: എന്നാൽ മോൾ വാ എന്നും പറഞ്ഞു ഞങ്ങൾ ഗ്രീൻ റൂമിയിൽ കേറി.
: എന്താ അമ്മേ എന്നോട് ഇ ചതി ചെയ്തതോർത്ത് എന്റെ മുഖം നോക്കാൻ പോലും പറ്റുന്നില്ല അല്ലേ. അങ്ങനെ ആണ് എങ്കിൽ ഞാൻ ദിയ ആണ് എന്ന് പറഞ്ഞ അദ്ദേഹത്തെ ഞാൻ എങ്ങനെ നോക്കും എന്ന് അമ്മ ചിന്തിച്ചോ എന്ന് പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.
അപ്പോൾ ആണ് ആരോ ഡോർ മുട്ടിയത്. പിന്നെ കണ്ണീർ എല്ലാം തുടച്ചു കൊണ്ട് ഡോർ തുറന്നപ്പോൾ ഗോപിക ആയിരുന്നു.
: ഏട്ടത്തി എന്താ പെട്ടന്ന് ഇവിടെ വന്നത്. എല്ലാരും അവിടെ അന്വേഷിക്കുന്ന കഴിക്കാൻ.
: ഞാൻ ഒന്ന് ടോയ്ലറ്റ്യിൽ പോകാൻ വന്നത് ആണ്.
: അതിനു ആന്റി എന്തിനാ. നിങ്ങൾ ഒരുമിച്ചു അന്നോ പോകുന്നത് എന്നും ചോദിച്ചു കൊണ്ട് ഗോപിക ചിരിക്കാൻ തുടങ്ങി.
: പോടീ അവിടന്ന് എന്നും പറഞ്ഞു അവളുടെ ഒപ്പം ആഹാരം കഴിക്കാൻ പോയി.
എന്തോ വല്ലായ്മ പോലെ ചോറ് തൊണ്ടയുടെ താഴെക് ഇറങ്ങുന്നില്ല അവസാനം കുറച്ച് വെള്ളം കുടിച്ചിട്ട് എഴുന്നേറ്റു.
എല്ലാം കഴിഞ്ഞപ്പോ വരനും വധുവും വരന്‍റെ ഗൃഹത്തിലേക്ക് പോന്നു. കാറിലും ശ്രീഹരി വളരെ സന്തോഷത്തോടെയായിരുന്നു എങ്കിലും റിയ ചിന്തകളില്‍ ആയിരുന്നു.
ഒടുവില്‍ കാര്‍ ഒരു ഇല്ലത്തിന്‍റെ മുറ്റത്തെത്തി വേളി പ്രമാണിച്ച് മുറ്റത്ത് പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഇരുനിലയിലായി വല്യ പറമ്പിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു നാലുകെട്ട് . പഴക്കമുള്ള ആ ഇല്ലത്തിലും പുതുമകള്‍ കുറെയുണ്ടായിരുന്നു. ഓടും വാര്‍പ്പും ചേര്‍ന്ന ഇല്ലം. വിശാലമായ പൂമുഖം. കൊത്തുപണികള്‍ ഉള്ള തുണുകള്‍. നല്ല വൃത്തിയിലുള്ള വീടും പരിസരവും.
കുഞ്ഞഏട്ടത്തി വാ എന്നും പറഞ്ഞു ഗോപിക ഒപ്പം തന്നെ ഉണ്ടാരുന്നു.പിന്നെ അവള്ക്ക് ഒരു കാൾ വന്നപ്പോൾ അവിടന്ന് പോയി.
അവിടെയും റിയക് ഒരുപാട് നമ്പൂതിരി വേളി ചടങ്ങുകള്‍ ഉണ്ടായിരുന്നു. കുടിവെപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ആദ്യം തന്നെ പ്രധാന വാതില്‍ ചവിട്ടി തുറക്കണം. പിന്നെ നടുമുറ്റത്തിരുന്ന് അട നേദിക്കണം. അങ്ങനെ ചടങ്ങുകള്‍ അതിന്‍റെ വഴിക്ക് നടന്നു. ആ ചടങ്ങ് കഴിഞ്ഞതും വധുവിന്‍റെ കുടുംബക്കാര്‍ തിരിച്ചുപോയി. ആകെ അവളുടെ പേരശ്ശി മാത്രം അവിടെ നിന്നു.
: മോളെ ദിയയെ റിയ എവിടെ കണ്ടില്ലല്ലോ.
: എന്താ, പെട്ടന്നു അവളിൽ ഒരു ഞട്ടിൽയോട് ചോദിച്ചു.
:റിയ മോൾ എവിടെ എന്ന് ഞാൻ നോക്കുവാരുന്നു.ഇവിടെ ഒന്നും കണ്ടില്ലാ.
: അതോ അവൾ പോയി. അവളുടെ കമ്പനിയുടെ ബോസ്സ് വിളിച്ചു പറഞ്ഞു വേഗം അങ്ങോട്ട് ചെല്ലാൻ.
: അതിനു അവള് ലീവ് എടുത്തിട്ട് അല്ലേ വന്നത് പിന്നെ എന്തിനാ പോയത്.
: ലീവ് എടുത്തിട്ട് ആയിരുന്നു വന്നത്. എന്നാൽ കമ്പനിക് പെട്ടന്ന് വലിയ ഓർഡർ ഒന്ന് കിട്ടി. അപ്പോൾ ഇവൾ അവിടെ വേണം. കാരണം ഇവൾ ആണ് എല്ലോ അവിടത്തെ മാർക്കറ്റിംഗ് ഹെഡ്.
: അത് എന്ത് പോക്കാ പോയേ സ്വന്തം സഹോദരിയുടെ ഒപ്പം ഇവിടെ വരെ വരാതെ പോകാൻ എന്താ ഇത്ര ജോലി.
: ഇന്ന് അവള് പോകാതില്ലാരുന്നു. ഇന്ന് പോയില്ലെങ്കിൽ ജോലി പോകും എന്ന് ബോസ് പറഞ്ഞു അതാ പിന്നെ പോയത്.അവൾ ഒത്തിരി ആഗ്രഹിച്ച നേടിയ ജോലി അല്ലേ അതാ അങ്ങനെ പോയെ.
: അ എനിക്ക് ഒന്നും അറിയത്തില്ലാ. നിങ്ങൾ എന്ത് വേണംഎങ്കിലും കാണിക്ക്. അവള് തിരിച്ചു വരട്ടെ ഞാൻ കൊടുക്കുന്നണ്ട് നല്ല വഴക്ക് എന്നും പറഞ്ഞ പേരശ്ശി അവളെ അകത്തേക്കു കൊണ്ട് പോയി.
അതിന് ശേഷം അവള്‍ അവന്‍റെ മുറിയില്‍ എത്തി. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുകളിലത്തെ നിലയിലെ ഹാളിന് വടക്ക് ഭാഗത്തായുള്ള അത്യാവശ്യം വലിയ മുറിയായിരുന്നു അത്. മുറിയില്‍ ഒരു ഡബില്‍കോട്ട് കട്ടില്‍. ഒരു അലമാറ, ഒരു മേശ, ഒരു കസേര. ഒരു അറ്റാച്ച്ഡ് ബാത്തുറൂം. ചുമരില്‍ ഒരു ക്ലോക്ക്, ഒരു കലണ്ടര്‍, ഒരു ഷെല്‍ഫും. ഷെല്‍ഫില്‍ നിറച്ച് ബുക്കുകളും ട്രോഫിയും.
ഒരു ജനലുണ്ട് ആ മുറിയ്ക്ക് പിന്നെ ബാല്‍ക്കണിയിലേക്ക് ഒരു വാതിലും. രണ്ടും തുറന്നിട്ടിരിക്കുന്നു. അതിലുടെ നോക്കിയാല്‍ പച്ചപ്പ് മാത്രം. കാറ്റും വെളിച്ചവും അതിലുടെ തന്നെ വരുന്നുണ്ട്.
റിയയുടെ സാധനങ്ങള്‍ ഒരു വലിയ പെട്ടിയിലാക്കി കൊണ്ടുവന്ന് അവിടെ വെച്ചിട്ടുണ്ട്. റിയ ബാത്ത് റൂമിലേക്ക് ചെന്നു നോക്കി. അവളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അതിനുള്ളില്‍. പഴയ ഇല്ലത്തിന്‍റെ ബാത്ത്റൂം പ്രതിക്ഷ അവളെ ബാത്ത്ടബ് അടക്കമുള്ള എല്ലാ ആധുനിക സജീകരണമുള്ള ഒരു ബാത്ത് റൂം.
അനു അങ്ങനെ പുതിയ ഗൃഹത്തിന്‍റെ ഭംഗി നോക്കി നില്‍ക്കുമ്പോഴാണ് അവളുടെ പേരശ്ശിയുടെ വരവ്. പേരശ്ശി വന്ന ഉടനെ അവളെ പിടിച്ച് ബെഡിലേക്കിരുത്തി. പിന്നെ ഒരു ഉപദേശക്ലാസ് കൊടുത്തു. പുതിയ വീടാണ് എന്ന് വെച്ച് ആരോടും എതിര്‍ത്ത് നില്‍ക്കരുത്. അവരുടെ ജീവിതരിതിയുമായി ഇഴകി ചേരണം, ഭര്‍ത്താവിനെയും അവന്‍റെ കുടുംബക്കാരെയും ബഹുമാനിച്ച് നില്‍ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അങ്ങനെ പേരശ്ശിയുടെ ഉപദേശത്തിന് ശേഷം റിയ രാവിലെ മുതല്‍ കെട്ടിയിരിക്കുന്ന സാരിയും സ്വര്‍ണ്ണാഭരണങ്ങളും മാറ്റി ബാത്ത്റൂമില്‍ കയറി ഒരു കുളി അങ്ങ് പാസാക്കി. തിരിച്ച് വന്ന് ഒരു സാധാരണ സാരിയുടുത്ത് ബെഡില്‍ ഇരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു പാദസരത്തിന്‍റെ കിലുക്കം കേട്ടത്. മുറിയിലുണ്ടായിരുന്നവര്‍ വാതിലിലേക്ക് നോക്കി. ശ്രീഹരിയുടെ എട്ടത്തിയമ്മയാണ് മായേട്ത്തി.
റിയ മായേട്ത്തിയെ ഒന്ന് നോക്കി.
““എന്താ കുട്ട്യേ….”” പേരശ്ശി മായയോട് ചോദിച്ചു.
““പേരശ്ശി…. താഴെ ല്ലാരും അത്താഴത്തിനെത്തി. നിങ്ങള് കുടെ വന്നുച്ചാ നമ്മുക്ക് ഒന്നിച്ചു കഴിക്ക്യാ….”” മായ ബഹുമാനപൂര്‍വ്വം പേരശ്ശിയേ അറിയിച്ചു.
““ആയിക്കോട്ടെ…. ദിയയെ നീ വര്വാ…”” പേരശ്ശി റിയനോടായി പറഞ്ഞു.
““പേരശ്ശി ഇറങ്ങിക്കൊള്ളു. ഞാന്‍ ദിയയും കൊണ്ട് എത്തിക്കൊള്ളം. എന്ന് മായ പറഞ്ഞു അതോടെ പേരശ്ശി അത്താഴത്തിനായി താഴെക്ക് ഇറങ്ങി.
““എട്ത്തി, അമ്മ എങ്ങിനെയാ….?”” റിയ മായയോട് ടെന്‍ഷനോടെ ചോദിച്ചു.
““ന്‍റെ ദിയയെ…. നീ ടെന്‍ഷന്‍ അടിക്കണ്ടട്ടോ… ഇവടെത്തെ അമ്മ ഒരു പാവാണ്… എനിക്ക് ന്‍റെ അമ്മയെക്കാള്‍ സ്നേഹാണ് ഇപ്പോ ഗോപിവേട്ടന്‍റെ അമ്മയെ….”” മായ മറുപടി നല്‍കി.
““ഇനിക്ക് എന്തോ പേടി പോലെ….”” റിയ പറഞ്ഞു
““അതോക്കെ രണ്ടുദിവസം കൊണ്ട് മാറും ന്‍റെ ദിയയെ … നീ വാ…”” മായ റിയനെ കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു.
റിയ ഡൈനിങ് ടേബിൾ ഇരുന്നു എന്നിട്ട് അവൾ എല്ലാവര്‍ക്കും ഒരു വോള്‍ട്ടേജ് കുറഞ്ഞ പുഞ്ചിരി പാസാക്കി.
““മായേ, ശ്രീക്കുട്ടൻ എന്ത്യേ….”” അമ്മ മായയോടായി ചോദിച്ചു.
ഓഫീസയിൽ എന്തോ മീറ്റിംഗ് ഉണ്ട് എന്നും പറഞ്ഞുകൊണ്ട് പോയത് ആണ്.
കല്യാണം കഴിഞ്ഞു എന്നിട്ടും അവൻ ഓഫീസ് ഓഫീസ് എന്ന് പറഞ്ഞു നടക്കും.
നിങ്ങൾക് ഒന്ന് പറഞ്ഞു പറഞ്ഞു കൊടുത്തു കൂടെ എന്ന് ശ്രീഹരിയുടെ അച്ഛൻനോട് അമ്മ ചോദിച്ചു.
: അത് നമ്മുടെ ഓഫീസ്ന്റെ ആവശ്യം അല്ലേ അപ്പോൾ നമ്മൾ അല്ലേ അത് നോക്കേണ്ടേ. അവൻ പോയിട്ട് ഉണ്ട് എങ്കിൽ അത് നമ്മുക്ക് വേണ്ടി അല്ലേ.
: അല്ലേലും തന്തയോടും മോനോട്യും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഒരിക്കലും നേരെ ആകത്തില്ല.എന്നും പറഞ്ഞു അമ്മ കഴിക്കാൻ തുടങ്ങി.
അധികം വൈകാതെ ഡൈനിംഗ് ഹാളിലേക്ക് ഹരി കടന്ന് വന്നു. വെള്ള നിറത്തിലുള്ള മുണ്ടും ചുബയുമാണ് വേഷം. റിയ ഒഴികെ എല്ലാരും അവനെ നോക്കി ചിരിച്ചു. അവന്‍ തിരിച്ചും. അവന്‍ വന്ന് റിയന്റെനടുത്തുള്ള ചെയറില്‍ ഉപവിഷ്ടനായി. മായ തന്‍റെ ചെയറില്‍ നിന്ന് എണിറ്റു എല്ലാവര്‍ക്കും അത്താഴം വിളമ്പി.
അത്താഴം കഴിഞ്ഞ് എല്ലാവരും എണിറ്റു.. അധികം കാത്തുനില്‍കാതെ ശ്രീഹരിയെ ശാന്തിമുഹുര്‍ത്തതിനായി അവന്‍റെ മുറിയിലേക്ക് പറഞ്ഞയച്ചു. ബാക്കിയുള്ളവര്‍ അവരുടെ മുറിയിലേക്കും പോയി.
ദേവ് ഒരു നറുപുഞ്ചിരിയോടെ ഗോവണി കയറി തുടങ്ങി. തന്‍റെ മുറിയുടെ മുന്നിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് പേരശ്ശി പുറത്തേക്കിറങ്ങി. ശ്രീഹരിയെ കണ്ട് പേരശ്ശി ഒരു വശപിശക്കുള്ള ചിരി നല്‍കി.
““പേരശ്ശി ആ മുറിയിലല്യേ….”” ദേവ് ചോദിച്ചു.
““അതേല്ലോ….”” പേരശ്ശി മറുപടി നല്‍കി.
““എന്തേലും വേണേങ്കി പറഞ്ഞ മതിട്ടോ….”” ഹരി പറഞ്ഞു.
““പോടാ ചെക്കാ…. നിന്നെ കാത്ത് ഇതിന്‍റെയുള്ളില് ഓരാളുണ്ട് അവളോട് പോയ് കൊഞ്ഞിക്കോ….”” പേരശ്ശി ചിരിയോടെ പറഞ്ഞു. പിന്നെ തനിക്കായ് പറഞ്ഞ മുറിയിലേക്ക് നടന്നു. ശ്രീഹരി തന്‍റെ മുറിയിലേക്കും.
ശ്രീഹരി വാതില്‍ തുറന്ന് അകത്ത് കയറി. വാതില്‍ കുറ്റിയിട്ട് ബെഡിലേക്ക് നോക്കി. ബെഡില്‍ ഇരിക്കുകയായിരുന്ന റിയ ആകെ ഒരു വെപ്രാളം ഉള്ളതുപോലെ അവനെ നോക്കി.
ശ്രീഹരി വാതിലടച്ച് ചെറു നാണത്തോടെ ബെഡിനടുത്തേക്ക് അടിവെച്ചടിവെച്ച് നടന്നുവന്നു. പതിയെ വന്ന് റിയയുടുത്ത് ബെഡിലിരുന്നു.
““ദിയയെ , അങ്ങനെ നമ്മള് ഭാര്യഭര്‍ത്തക്കന്‍മാരായി….”” ശ്രീഹരി നാണം നിറഞ്ഞ മുഖത്തോടെ റിയയോട് പറഞ്ഞു.
അവൻ തന്നെ ദിയ ദിയ എന്ന് വിളിക്കുമ്പോൾ നെഞ്ചിൽ എന്തോ എടുത്ത് വെച്ച ഭാരം ആണ്.
താൻ ചെയ്യുന്നത് തെറ്റ് ആണ് എന്ന് അറിയാം എന്നാലും എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റു.
എന്നാലും എന്റെ ദിയയെ നിന്നെ കാരണം ആണ് ഞാൻ ഇത് അനുഭവിക്കേണ്ടി വന്നത്.
ഹരിയേട്ടാ എനിക്ക് കുറച്ചു സമയം വേണം. എല്ലാം കൊണ്ട്യും പൊരുത്തപ്പെടാൻ എന്ന് അവൾ പറഞ്ഞു.
: അതിനു നമ്മൾ എല്ലാം നേരെത്തെ പരിജയപെട്ടത് അല്ലേ. പിന്നെ എന്താ പ്രശനം.
: അത് എനിക്ക് ഇപ്പോൾ പറയാൻ പറ്റത്തില്ലാ.
: എന്താ പറയാൻ പറ്റാത്തയെ
: അതാ ഞാൻ പറഞ്ഞെ കുറച്ച് സമയം വേണം എന്ന്. പ്ലീസ് ഹരിയേട്ടാ ഇതിനു സമ്മതിക്കണം.
: നിന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം. നിനക്കു എന്നോട് ഇത് പറയണം എന്ന് തോന്നുണ്ടോ അന്ന് പറഞ്ഞാൽ മതി. നിനക്കു കംഫർട് ആകുമ്പോൾ നമ്മുക്ക് നമ്മുടെ ലൈഫ് സ്റ്റാർട്ട് ചെയ്യാം.
അപ്പോൾ താൻ കട്ടിലിൽ കിടന്നോ. ഞാൻ സോഫയിൽ കിടന്നോളാം. അപ്പോൾ ശെരി ഗൂഡ്‌നെറ് എന്നും പറഞ്ഞു ശ്രീഹരി പോയി കിടന്നു.
എന്നാൽ റിയ വല്ലാത്ത പിരിമുറക്കത്തിൽ ആയിരുന്നു സ്വന്തം ഭാര്യയെ തൊടാൻ ഭർത്താവിന് അവകാശം ഉണ്ട്. എന്നാൽ ഹരിയേട്ടൻ എന്നെ തൊടുമ്പോൾ വേറെ ഒരാളുടെ അവകാശപ്പെട്ട വസ്തു എന്റെ അരികിൽ വരുന്നതുപോലെ ആണ് എനിക്ക് തോന്നുന്നത്.
അതിനാൽ തന്നെ ഇ താലി കയർ പോലെ തന്നെ വലിഞ്ഞു മുറുക്കികൊണ്ടിരിക്കുന്ന ആയിട്ടാണ് റിയക് തോന്നുന്നത്.
തന്നിലെ ദുഃഖം കടിച്ചമർത്തി കൊണ്ട് ഹരിനെ നോക്കി കൊണ്ട്. “ഹരിയേട്ടാ സോറി” എന്നെ കൊണ്ട് പറ്റത്തില്ലാ നിങ്ങളെ ഭർത്താവായി കാണാൻ സോറി എന്നും പറഞ്ഞ റിയ ഹരിയെ നോക്കികൊണ്ട് പതിയെ നിദ്രയിലാണ്ടു.
തുടരും.
Note: നിങ്ങളുടെ അഭിപ്രായം പറയണം ബൈ kamukan❤❤❤
Responses (0 )