കടിഞ്ഞൂൽ കല്യാണം
Kadinjool Kallyanam | Author : Kamukan
ഈശ്വര്യ മംഗലത്ത് നാളെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആണ്. എന്ത് എന്നാൽ ഈശ്വരമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജനത്തിന്റെ രണ്ടു മക്കളിൽ മൂത്തവളുടെ വേളി യാണ് നാളെ.
ബ്രഹ്മദത്തൻ നമ്പൂതിരി യെക്കുറിച്ച് പറഞ്ഞാൽ വീടിന്റെ അടുത്തു ഉള്ള ക്ഷേത്രത്തിലെ പൂജാരിയാണ്.
പിന്നെ പാർവതി അമ്മ വീട്ടില്‍ തന്നെ. നന്നായി പഠിച്ചെങ്കിലും വേളി കഴിച്ച് വന്നപ്പോ പാർവതിയെ ജോലിയ്ക്ക് വിടാന്‍ ബ്രഹ്മദത്തൻ തയ്യാറായില്ല.
അതോടെ ഇല്ലത്തിലെ നാലു ചുവരിനുള്ളില്‍ പാർവ്വതിയുടെ ജീവിതം സ്വയം ഹോമിക്കപ്പെട്ടു.
ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ചെറിയ ശബളത്തിന്‍റെയും പുജാരിക്കായി ഭക്തര്‍ നല്‍കുന്ന ദക്ഷിണയും കൊണ്ട് അവർ ജീവിക്കുന്നത് തന്നെ.
പിന്നെ ഉള്ളത് ഇരട്ട മക്കൾ ആണ് റിയയും ദിയയും. അതിൽ മൂത്തവൾ ആണ് ദിയ.
കാണാൻ അതി സുന്ദരി ഒരു അപ്സര കന്യകയെ പോലെ ഉണ്ട്. അത് പോലെ തന്നെ ആണ് റിയയും.
രണ്ടുപേരും ഒരുമിച്ചു വന്നാൽ ആരാ റിയ ആരാ ദിയ എന്ന് പോലും പറയാൻ പറ്റാത്ത പറ്റത്തില്ലാ.
അങ്ങനെ ഇരിക് ആണ് ഈശ്വര ഗ്രൂപ്പിന്റെ ഓണർ ആയ ദേവനാരായണൻന്റെ മൂത്ത മോൻ ശ്രീ ഹരിക് വേണ്ടി ദിയയെ കല്യാണം ആലോചിക്കുന്നത് തന്നെ.
മൂന്നാൻ രാമുപിള്ള കൊണ്ട് വന്നത് ആണ് ഇ ആലോചന. ഇ ആലോചന വന്നപ്പോൾ തന്നെ അച്ഛൻ നമ്പൂതിരി പറഞ്ഞു ഇത്ര വലിയ ആൾക്കാർക്ക് കൊടുക്കാൻയുള്ള സ്ത്രീദാനം ഒന്നും കൈയിൽ ഇല്ലാ എന്ന്.
പിന്നെ മൂന്നാൻ പറഞ്ഞു അവർക്ക് സ്ത്രീധനം ഒന്നും വേണ്ടാ എന്ന് ആണ് പറഞ്ഞത് പെണ്ണനെ മാത്രം മതി എന്ന്.
പിന്നെ അവരും ബ്രാഹ്മണ കുടുംബം ആയതു കൊണ്ടും അച്ഛൻ നമ്പൂതിരി ഇ കല്യാണത്തിന് സമ്മതിച്ചു.
പിന്നെ മോളുടെ ഭാവിയും നന്നാക്കും എന്ന് പ്രതീക്ഷ ആണ് സമ്മതം മൂളിയത് തന്നെ.
കാരണം അവർക്ക് സ്വപ്‍നം കാണുന്നതിനപ്പുറം ഉള്ള ആലോചന ആയിരുന്നു ഇത്.
ശ്രീഹരിയെ കുറിച്ച് പറഞ്ഞാൽ ഈശ്വര ഗ്രൂപ്പിന്റെ സിഇഒ ആണ്.
പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഒറ്റ നോട്ടത്തിൽ തന്നെ ദിയ ഇഷ്ടം ആയി.
അവർ പരസ്പരം കണ്ണിൽ നോക്കി കൊണ്ട് സംസാരിച്ചു. ദിയക് ശ്രീഹരിയോടെ എന്തോ പറയാൻ ഉണ്ടാരുന്നു എന്നാൽ പറയാൻ തുടങ്ങി അപ്പോൾ ആണ്.
ശ്രീഹരിയുടെ അനിയത്തി ഗോപിക അവരുടെ അടുത്തേക് വരുന്നത് അതിനാൽ ഒന്നും പറയാൻ അവൾക് പറ്റിയില്ലാ.
:എന്താ ഏട്ടാ ഇപ്പോൾ എല്ലാം പറഞ്ഞു കല്യാണം കഴിഞ്ഞാൽ വല്ലോം പറയാൻ വേണ്ട.എന്നും പറഞ്ഞു കൊണ്ട് അവൾ ഹരിയെ വിളിച്ചു കൊണ്ട് പോയി.
: എന്നാൽ ശെരി ഡോ പോവാണേ.
: മം എന്ന് മാത്രം പറയാൻ മാത്രമേ അവളെ കൊണ്ട് സാധിച്ചൊള്ളു.
കല്യാണത്തിന് രണ്ടു ദിവസം മുൻപ്ആണ് അവരുടെ ആചാരത്തിൽഉള്ള കന്യാപൂജ ചടങ്ങ് നടക്കുന്നത് തന്നെ.
അതിനു വേണ്ടി അവരുടെ രക്തബന്ധത്തിൽ ഉള്ളവരെല്ലാം അവരുടെ മനയിൽ നേരെത്തെ എത്തി ചേർന്നിരുന്നു.
: ബ്രഹ്മദത്തയ മോളെ വിളി.
: ശെരി അമ്മേ.
എന്നും പറഞ്ഞു ദിയ വിളിക്കാൻ പോയി.
ദിയയെ ദിയയെ..
ദിയയുടെ റൂമിൽ,
അവൾ തന്റെ ഫോൺയിൽ അർജുൻന്റെ ഫോട്ടോയും നോക്കി ഇരിക്കുവാ.
എന്താടാ എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിക്കാതെ ഇരിക്കുന്നെ. നിനക്കു എന്നെ വേണ്ട.
നീ ഇല്ലാതെ എനിക്ക് പറ്റത്തില്ലാ എന്ന് നിനക്കു അറിയാമെല്ലോ. ഇ കല്യാണം വല്ലോം കഴിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലാ.
ഇത് എല്ലാം ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അപ്പൻ തിരുമേനി അവളെ വിളിക്കുന്നത് ദിയ കേൾക്കുന്നത്.
അവൾ സാരി എല്ലാം അണിഞ്ഞ അതിസുന്ദരിയായ ആയിട്ടു ആണ് നിന്നത് തന്നെ.
അവൾ വേഗം തന്നെ പുറത്തേക് വന്നു. ഒപ്പം റിയയും സെയിം സാരിയിൽ മുകളിലെ നിലയിൽ നിന്നും അവിടേക്കു വന്നു.
: എന്താ മോളെ റിയയെ നീയും സെയിം ഡ്രസ്സയിൽ.
: അത് അച്ഛാ നമ്മക്ക് അവിടെ ഉള്ളവരെ എല്ലാം പറ്റിക്കാം അതിനു വേണ്ടി ആണ് ഇത്. കല്യാൺ പെണ്ണ് ആരാ എന്ന് അവർ കണ്ടുപിക്കട്ടെ.
: എന്നാൽ ശെരി വേഗം വാ. തന്റെ മക്കൾയുടെ കുസൃതി ഒരത്തു അച്ഛൻ ചിരിച്ചു കൊണ്ട് വന്നു.
ഹാൾയിൽ എല്ലാവരും ദിയ നോക്കി നിൽകുവാ. എന്നാൽ അവരെ എല്ലാം ഞട്ടിച്ചു കൊണ്ട് ദിയയും റിയയും ഒരുമിച്ചു താഴെക് വന്നു.
അമ്മായി : പാർവതിയെ ഇതിൽ ആരെ ആണ് ഞങ്ങൾ പൂജ ചെയ്യേണ്ടേ.
: ഇതിൽ ആരാ ആണ് കല്യാണ പെണ്ണ് എന്ന് കണ്ട് പിടിക്ക്.എന്നും പറഞ്ഞു റിയ അവരുടെ ചോദിച്ചു.
അമ്മായി : രൂപം ഒരുപോലെആണ് അത് പോലെ രണ്ടുപേർയുടെയും ശബ്ദം ഒരുപോലെ ആയാൽ എങ്ങനെ കണ്ടുപിടിക്കും.
മുത്തശ്ശി : എനിക്ക് അ പ്രശനം ഒന്നുമില്ലാ. ഇ നില്കുന്നത് ദിയ അപ്പുറത്ത് നില്കുന്നത് റിയ. എങ്ങനെ കറക്റ്റ് അല്ലേ.
: സൂപ്പർ മുത്തശ്ശി എന്നും പറഞ്ഞു റിയ മുത്തശ്ശിയെ കെട്ടിപിടിച്ചു.
ഇത് കണ്ട് എല്ലാവരും ചിരിച്ചു.
: മോളെ എന്നാൽ നീ പോയി ഡ്രസ്സ് മാറി വാ എന്ന് ബ്രഹ്മദത്തൻ റിയയോടെ പറഞ്ഞു.
: ശെരി അച്ഛാ.
കുറച്ചു കഴിഞ്ഞു അവൾ വേറെ ഡ്രസ്സ്‌യിൽ വന്നു.
അമ്മായി: ഇപ്പോൾ ആണ് ഐശ്വര്യം ആയതു.
പെട്ടന്ന് തന്നെ ചടങ്ങ് തുടങ്ങി. അപ്പോൾ ആണ് ശ്രീഹരി ദിയയെ ഫോൺ വിളിക്കുന്നത്.
: ദിയ ആരാടി ഫോൺ വിളിക്കുന്ന.
:ശ്രീ ഹരി ആണ്.
ഓ കല്യാണ ചെക്കൻ അന്നോ എങ്കിൽ ഫോൺ എടുക്ക് എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.
: എന്നാൽ ഫോൺ എടുത്തു സംസാരിക്കാൻ നോക്ക്. എന്ന് റിയ പറഞ്ഞു.
: ഇപ്പോൾ എങ്ങനെ ആണ് ഫോൺ എടുക്കുന്നെ. അവള്ക് ഫോൺ എടുക്കണം എന്ന് ഇല്ലാരുന്നു അതാ അങ്ങനെ പറഞ്ഞെ.
: അത് ഒന്നും കൊഴപ്പം ഇല്ലാടി നീ ഫോൺ എടുക്ക് .
: ഇല്ലാ.
: നീ എടുത്തു ഇല്ലെങ്കിൽ ഞാൻ എടുക്കാം എന്നും പറഞ്ഞു ദിയയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചു അറ്റൻഡ് ചെയ്യതു.
റിയെ വേണ്ടാ എന്ന് ദിയ പറഞ്ഞു അവൾ എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ.
കൂട്ടത്തിലൊരാൾ പറഞ്ഞു ഇ ചടങ്ങിൽ കഴിയുന്നവരെ എഴുന്നേറ്റ് പോകാൻ പാടില്ല. റിയയെ നീ വിളിച്ചോ എന്ന് അവർ പറഞ്ഞു.
: ഹലോ ദിയ അല്ലേ
:ദിയ ആണ്
:സോറി ഡിസ്ട്രബ് ആയോ.
:അത് ഒന്നുമില്ലാ ഞാൻ ഫോൺ വിളിക്കണം എന്ന് കരുതിയത് ഒള്ളു.
: റിയലി.
: മം
: എന്തിനു.
: ചുമ്മാ സംസാരിക്കണം എന്ന് തോന്നി.
: സംസാരിച്ചാൽ മാത്രം മതിയോ.
: പിന്നെ.
:എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണണം എന്ന് തോന്നുന്നു.
:വീഡിയോ കാൾ വിളിക്കത്തില്ലാരുന്നോ.
: എന്റെ ദേവത കുട്ടിയെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു.
:ഞാൻ ദേവതഅന്നോ.
: ആണ് ശെരിക്കും ദേവത ആണ്.
:ഓ തേൻ ഒഴുകുകയാണ് ആണല്ലോ.
: എന്നാൽ ഹോട്ടായി ഒരു കോഫി കുടിക്കാൻ പോയാലോ.
:എപ്പോൾ.
:ഇപ്പോ
:എങ്ങനെ.
:ഉടനെ തന്നെ അടുത്ത ഉള്ള മാള്യിൽ വാ.
: കോഫി കുടിച്ചിട്ട് തിരിച്ചു വിടുമെല്ലോ.
: ഇല്ലെങ്കിൽ നീ വരാതെ ഇരിക്കുമോ.
: വരാം.
: താങ്ക് യു ഐആം സ്റ്റാർട്ടിങ് ഇമ്മേടട്ടെലി.
എന്നും പറഞ്ഞു റിയ ഫോൺ കട്ട് ചെയ്യിതു.
: നീ എന്താ പറഞ്ഞെ ദിയ ചോദിച്ചു.
: കോഫി കുടിക്കാൻ മാള്യിൽ വരാം എന്ന് പറഞ്ഞു.നീ വേഗം പോ.
: ശോ. എന്ത് പണി ആണ് നീ കാണിച്ചേ റിയയെ.എവിടന്നു എങ്ങനെ ആണ് പോകുന്നെ..
ചടങ്ങ് എല്ലാം കഴിഞ്ഞു ഇനി നേരെ ശ്രീഹരിയെ കാണാൻ പൊക്കോ എന്ന് പാർവതിയമ്മ പറഞ്ഞു.
അത് തന്നെ മതി എന്ന് എല്ലാവരും പറഞ്ഞതും അവൾക് പോകാതെ ഇരിക്കാൻ ആയി ഇല്ലാ.
അതിനാൽ തന്നെ ദിയ വേഗം തന്നെ റെഡി ആയി.
അപ്പോൾ റൂമിൽ സ്പ്രൈ അടിച്ചു കൊണ്ട് നിൽക്കുവാരുന്നു റിയ.
: ദിയയെ നീ ഇ പെർഫ്യൂം അടിച്ചോ നിന്റെ ഓൻ നിന്നെ കാണുമ്പോൾ ഫ്ലാറ്റ് ആയിക്കോളും.
: ചുമ്മാ കളിയാക്കാതെ. ഞാൻ ഇപ്പോൾ തന്നെ വിളിച്ചു വരത്തില്ലാ എന്ന് പറയാൻ പോവാ.
: ചേ ചേ എന്ന് റിയ പറയാൻ തുടങ്ങിപ്പോൾ ആണ് റിയയുടെ ഫോൺ ബെൽ അടിക്കുന്നത്.
നോക്കപ്പോൾ അനൂപ് ആയിരുന്നു അവളുടെ അനൂപ് ഏട്ടൻ.
: ഹലോ റിയ
: എന്താ കാര്യം വേഗം പറ
: നീ വേഗം മാള്യിൽലേക്ക് വാ കുറച്ചു സീരിയസ് കാര്യം ആണ്.
: എന്നാൽ ഇപ്പോൾ പറ.
: അങ്ങനെ പറയാൻ പറ്റത്തില്ലാ നേരിട്ട് വേണം പറയാൻ.
: അപ്പോൾ ഇന്ന് ഒരു ചാൻസ്യും ഇല്ലാ.
:എന്താ കാരണം.
: ഞാൻ ഇപ്പോൾ ദിയയുടെ കൂടെ പുറത്തേക് പോവാ.
: എപ്പോൾ .
: ഇപ്പോൾ.
: ചുമ്മാ കഥ ഇറക്കാതെ എന്റെ വാവ അല്ലേ പ്ലീസ് ഒന്ന് വാടാ.
: ടാ പറഞ്ഞാൽ മനസ്സിൽ അക്കട.
അപ്പോൾ ദിയ റിയയുടെ ഫോൺ പിടിച്ചു മേടിച്ചു.
: ഡി വേണ്ടാ.
: പ്ലീസ് ഒരു ഹാഫ് ആൻഡ് ഹൗർ അല്ലേ വരുമോ.
റിയ : വേണ്ടാ ദിയ.
ദിയ : വരാം. ദിയയും ആയി മാള്യിൽലേക്ക് ആണ് വരുന്നത്.ഒരു 20 മിനിറ്റ് ഉള്ളിൽ അവിടെ വരും.ബൈ
: ഐആം വെയ്റ്റിംഗ്.
ഇങ്ങോട്ട് താടി ദിയ. നീ എന്തിനാ അങ്ങനെ പറഞ്ഞെ.
: നേരെത്തെ നീ എനിക്ക് പണി തന്നു. അത് ഞാൻ തിരിച്ചു നിനക്കു തന്നു അത്രരെ ഉള്ളു.
പിന്നെ അവര് രണ്ടു പേരും നേരെ മാള്യിൽലേക്ക് പോയി.
അവിടെ ദിയയെ കാത്തുകൊണ്ട് ശ്രീഹരി ഉണ്ടാരുന്നു.
: ദിയയെ നീ പുള്ളിയെ വിളിച്ചു നോക്ക്.
: ഞാൻ വിളിച്ചിട്ട് വരുന്നില്ലാ എന്ന് പറഞ്ഞാലോ.
: പറ്റത്തില്ലാ മോളെ നീ വിളി.
അപ്പോഴാ ആണ് ശ്രീഹരി താഴെ നില്കുന്നെ റിയ കാണുന്നത്.
: ഡി ദിയയെ നിന്റെ കണവൻ സുന്ദരൻ ആയിട്ടു ആണ്ല്ലോ വന്നിരിക്കുന്നത്.
അപ്പോൾ ആണ് ദിയ ശ്രീഹരി യെ കാണുന്നത്. ഓറഞ്ച് ടി ഷർട്ട്‌യിൽ പുള്ളി സുന്ദരൻ ആയിട്ടു ഉണ്ടാരുന്നു.
: ഏതു ആയാലും നിന്നെ കോഫി കുടിച്ചിട്ട് നിന്നെ വിടുമെന്നു തോന്നുന്നില്ല. വല്ലോം സിനിമയ്ക്കു പോകാം എന്ന് വല്ലോം പറഞ്ഞാൽ ഒക്കെ പറഞ്ഞോണം.എന്നാൽ ഞാൻ പോട്ടെ.
: റിയ നീയും വാ .
: കോമഡി പറയാതെ നിങ്ങളുടെ റൊമാൻസ്ന്റെ എടക് എനിക്ക് എന്ത് കാര്യം.എന്റെ ചെക്കൻ വെയിറ്റ് ചെയ്യുന്നു ഞാൻ പോട്ടെ.
: എനിക്ക് എന്തോ പോലെ ഇമ്പരസ്സിങ് ആകുന്നു. എന്നാൽ നീ പോയി നിന്റെ ചെക്കനെ കണ്ടിട്ട് വാ . എന്നിട്ട് നമ്മുക്ക് ഓർമിച്ചു പോകാം.
:ചുമ്മാ കളിക്കാതെ.
: ഞാൻ അന്നോ കളിക്കുന്നെ നീ അല്ലേ എന്നെ ഇ കുടികിൽ കൊണ്ട് ചാടിച്ചത്.
: നീ അല്ലേ അനൂപ്ന്റെ അടുത്തേക് പറഞ്ഞു വിട്ടത്.എന്താ ചിന്തിക്കുന്നെ പോ.
:ഇല്ലാ റിയ വേണ്ടാ നീ ടെൻഷൻ അന്നോ. എന്നാൽ നീ റീലാക്സ എടുത്തോ ഞാൻ കോമഡി കാണിച്ചു തരാം എന്നും പറഞ്ഞ ശ്രീഹരിയുടെ അടുത്തേക് റിയ പോയി.
അ സമയം ശ്രീഹരി ഫോൺയിൽ ആയിരുന്നു. അവളെ കണ്ട് ഉടൻ ഫോൺ കട്ട് ചെയ്യിതു.
: വൗ ബ്യൂട്ടിഫുൾ താങ്ക്സ്
: താങ്ക്സ് ശെരിക്കും
: എന്ത്
: ഇ ഡ്രസ്സ് നല്ലത് അന്നോ.
: ഞാൻ പറഞ്ഞത് നിന്നെ
: അബ്ബാ വീണ്ടും തുടങ്ങിയോ.
: ഞാൻ എപ്പോഴേ തുടങ്ങി ഇനി നീ തുടങ്ങിക്കോ.
: അയ്യോ എനിക്കും ഒന്നും നിങ്ങളുടെ അത്രയും ഒന്നും വരത്തില്ലാ
: അങ്ങനെ ആണ് ഫോൺയിൽ എന്തോ ചോദിക്കണം എന്ന് പറഞ്ഞിട്ട്.
:നമ്മുക്ക് രണ്ടുപേർക്കും പരസ്പരം അറിയത്തില്ലാ പെട്ടന്ന് കല്യാണം ഫിക്സ് ആയി അതാ നിങ്ങള്ക്ക് എന്നെ ഇഷ്ടം ആയോ .
: ഏയ് ഇപ്പോൾ പറഞ്ഞത് നന്നായി. അല്ലാതെ കല്യാണം കഴിഞ്ഞിട്ട് പറഞ്ഞു യിരുന്നു എങ്കിൽലോ. ഞാൻ എന്താ കോഫീ കുടിക്കാൻ മാത്രം ആണ് വിളിച്ചത് എന്ന് കരുതിയോ.
: പിന്നെ.
:1 മിനിറ്റ് എന്നും പറഞ്ഞു കൊണ്ട് ശ്രീഹരി പോക്കറ്റിൽ ഉണ്ടാരുന്നു റിങ് പുറത്ത് എടുത്തു.
: വൗ സൂപ്പർ
പതിയെ അവളുടെ കൈയിൽ പിടിച്ചു റിങ് ഇടാൻ ശ്രീ ഹരി പോയപ്പോൾ.
: അയ്യോ. ഇതു എനിക്ക് അല്ലേ നിങ്ങളുടെ ആളു മുകിൽ ഉണ്ട് എന്നും പറഞ്ഞു റിയ പോയി.
അത് കേട്ടു ഹരി ചിരിച്ചു കൊണ്ട് ദിയയുടെ അടുത്തേക് പോയി.
: കല്യാണത്തിന് ഇങ്ങനെ കാണിച്ചു എന്നെ കൊല്ലത്ത് ഇല്ലല്ലോ.
: സോറി റിയയുടെ ഞാൻ പറഞ്ഞതാ വേണ്ടാ എന്ന്.
: സോറി ഒന്നും വേണ്ടാ ചുമ്മാ ഞാൻ പറഞ്ഞെ.
എന്നും പറഞ്ഞു ദിയയുടെ കൈ പതിയെ പിടിച്ചു ഉമ്മ വെക്കാൻ പോയപ്പോൾ അവൾ കൈ വലിച്ചു മാറ്റി.
: സോറി എല്ലാം കല്യാണം കഴിഞ്ഞു മതി അല്ലേ. അത് കൊഴപ്പം ഇല്ല എന്നോട് മിണ്ടാൻയും ചിരിക്കാനും കൊഴപ്പം ഇല്ലല്ലോ അല്ലേ.
: അത് ഒന്നും കൊഴപ്പം ഇല്ലാ.
: ഡോ താൻ ഒന്ന് ചിരികമോ. തന്റെ ചിരി കാണാൻ എന്താ ഭംഗി. അന്ന് തന്റെ ചിരി കണ്ട് ആണ് ഞാൻ വീണതുതന്നെ.എനിക്ക് വേണ്ടി താൻ ഒന്ന് ചിരികമോ പ്ലീസ്.
അത് പറഞ്ഞപ്പോൾ ദിയ ഒട്ടും തെളിച്ചം ഇല്ലാത്ത ഒരു മങ്ങിയ ചിരി ചിരിച്ചു.
അത് കണ്ട് ശ്രീ ഹരിക് സന്തോഷം ആയി.
ഹലോ അനൂപ് യെ നീ എവിടാ.
:ഞാൻ കോഫീ ഷോപ്പ്ന്റെ അടുത്ത ഞാൻ ഉണ്ട്‌ല്ലോ.
: ഞാൻയും അവിടെ തന്നെ ആണ് ഫസ്റ്റ് ഫ്ലോർ എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.
അനൂപ് അവളുടെ പുറകിൽ ഉണ്ടാരുന്നു.
: നീ മുകിൽലേക്ക് നോക്ക് അവിടെ ഞാൻ ഉണ്ട്. എന്നും പറഞ്ഞു അവളെ പുറകിൽ ചെന്ന് തൊട്ടു.
: പേടിച്ചു പോയല്ലോ ദുഷ്ടാ.നീ എന്റെ പുറക്കിൽ ഉണ്ടാരുന്നു എങ്കിൽ പറയേണ്ടേ.
: എപ്പോഴും നിന്റെ ഒപ്പം അല്ലേ നടക്കുന്നെ. ഇന്ന് നിന്റെ പുറകിൽലൂടെ നിന്റെ ഭംഗി നോക്കുവാരുന്നു.
: ച്ചി പോടാ വൃത്തികെട്ടവനെ എന്തിനാ വിളിച്ചേ വേഗം പറ എനിക്ക് പോകണം.
: ഞാൻ എന്തിനാ വിളിച്ചേ എന്ന് നിനക്കു അറിയാമോ.
: ചുമ്മാ കളിക്കാതെ വേഗം പറ നിനക്കു അറിയാമെല്ലോ രണ്ടു ദിവസം കഴിഞ്ഞാൽ ദിയയുടെ കല്യാണം അല്ലേ. അത് കൊണ്ട് ഇനി നീ വിളിക്കുമ്പോൾ വരാൻ പറ്റും എന്ന് തോന്നുന്നില്ല.
: ഡി നമ്മുടെ കാര്യം വീട്ടിൽ സമ്മതിച്ചു. ദിയയുടെ കല്യാണം കഴിഞ്ഞാൽ എല്ലാരും അങ്ങോട്ടു വരാം എന്ന് പറഞ്ഞിട്ട് ഉണ്ട്.
: സത്യം അന്നോ ഡാ. വല്ലാത്ത സന്തോഷം നിറഞ്ഞ കാര്യം ആണ് എല്ലോ. എന്നിട്ടും ഞാൻ അങ്ങനെ പറഞ്ഞല്ലേ സോറി ഡാ.
: അത് എല്ലാം പോട്ടെ ഞാൻ ഇ സന്തോഷം പങ്കുവെക്കാൻ നിനക്കു ഒരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടു ഉണ്ട്.
അവൻ പോക്കറ്റിൽ നിന്നും ഒരു റിങ് എടുത്തു അവളുടെ വിരലിൽ അണിയിച്ചു.
അവളുടെ മുഖത്തിൽ പൂനിലാവ് ഉദിച്ച സന്തോഷം ഉണ്ടാരുന്നു. അവൻ അ മോതിരം ഇട്ട കൈയിൽ മുത്തം കൊടുക്കാൻ പോയപ്പോൾ.
: മോനെ അത് ഇപ്പോൾ വേണ്ടാ കല്യാണം കഴിഞ്ഞു എല്ലാം തരാം . അപ്പോൾ ശെരിടാ ദിയ വെയിറ്റ് ചെയ്യുന്ന ഉണ്ടാക്കും. പിന്നെ ഒരു കാര്യം മറന്നു നീ കല്യാണത്തിന് വരുമെല്ലോ.
: തീർച്ച ആയിയും ഞാൻ വരും.
: അപ്പോൾ ബൈ ഡാ എന്നും പറഞ്ഞു ഫ്ലയിങ് കിസ്സ്‌യും കൊടുത്തു ആണ് ദിയയും റിയയും തിരിച്ചു വന്നത്.
ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.
ദിയയുടെ ടെൻഷൻ റിയ അറിയുന്നഉണ്ടാരുന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്ന് ആണ് ദിയയുടെ കല്യാണം. എല്ലാരുടെയും മുഖത്തിൽ സന്തോഷം മാത്രം.
പുക്കളും തോരണങ്ങളും വധുവിന്‍റെയും വരന്‍റെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ക്കിടയില്‍ എങ്ങും ജനപ്രളയം. ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം….
“ശ്രീഹരി വെഡ്സ് ദിയ ”
അച്ഛനും അമ്മയും എല്ലാരുടെ മുഖത്തിൽ സന്തോഷം മാത്രം. ചെക്കന്റെ വീട്ടുകാർ എല്ലാം വന്നിട്ട് ഉണ്ടാരുന്നു.
അവർ ഒരു സൈഡ്യിൽ നിന്നും കല്യാണത്തിന് വരുന്നവരെല്ലാം സ്വീകരിച്ചു കൊണ്ടിരുന്നു.
മറുഭാഗത്തിൽ പെണ്ണിന്റെ വീട്ടുകാർ അവരുടെ ബന്ധുക്കളെ സ്വീകരിച്ചു കൊണ്ട് ഇരിക്കുന്നു.
എല്ലാം കഴിഞ്ഞു വധവിന് ഉള്ള വസ്ത്രംവും ആയി ചെക്കന്റെ വീട്ടുകാർ താലവുമായി വന്നു.
അവിടെ വെച്ചു അമ്മായിഅമ്മയുടെ കാലിൽ വീണു അനുഗ്രഹ മേടിച്ചു ദിയ.
അവൾയെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു സുഭദ്രാ.
കർമ്മി പറഞ്ഞു പോയി ഡ്രസ്സ് മാറി വരാൻ പറഞ്ഞു വധു വരന്മാരോട്.
:മോളെ റിയയെ നീ ദിയയുടെ കൂടെ പോയി ഡ്രസ്സ് ചെയ്യാൻ കൂട്ടിക്കൊണ്ടുപോ.
: ഞാനും വരുന്നുണ്ട് ഏട്ടത്തിയെ ഒരുക്കാൻ എന്നും പറഞ്ഞു ഹരിയുടെ പെങ്ങൾ ഗോപിക യും കൂടെ പോയി.
കുറച്ചു നടന്നപ്പോൾ ഗോപികയുടെ കൂട്ടുക്കാരികൾ അവളെ വിളിച്ചു കൊണ്ട് പോയി.
: റിയയെ ഏട്ടത്തിയെ നല്ലത് പോലെ ഒരുക്കണം കേട്ടോ ഞാൻ പോയിട്ട് വരാം.
: പാവം അല്ലേടി ദിയ ഫാഷൻ ഡിസൈൻ എല്ലാം പഠിച്ചത് ആണ് എന്ന് കേട്ടപ്പോൾ ജാട ആണ് എന്നാ കരുതിയത് എന്നാൽ നമ്മളും ആയി പെട്ടന്ന് അടുത്തു അല്ലേ. എല്ലാം നിന്റെ ഭാഗ്യം. സാരിയും അടിപൊളി ആണ്.
അങ്ങനെ അവർ നേരെ ഗ്രീൻ റൂമിയിൽ എത്തി.
: റിയയെ നിന്റെ കൈയിൽ എന്താ .
: ഓ ഈ താല എടുത്തപ്പോൾ കുങ്കുമം കൈയിൽ വീണതാണ്.ഇപ്പോൾ പോകും എന്ന് പറഞ്ഞു തുടക്കാൻ തുടങ്ങി.
: നീ പോയി കഴിയട്ടെ വാ ഇല്ലെങ്കിൽ അത് പോകത്തില്ല.
അപ്പോൾ ആണ് അനൂപിന്റെ കാൾ റിയക് വരുന്നത്.
: എന്നാൽ ശെരിടി ഞാൻ ഇത് വാഷ് ചെയിതിട്ടു വരാം. നീ അപ്പോഴേക്കും ഡ്രസ്സ് ചേഞ്ച് ചെയ്യ്. എന്നും പറഞ്ഞു റിയ വാഷിംറൂംയിൽ ലേക്ക് പോയി.
: ഹലോ.
: എന്താ റിയ കുട്ടി കല്യാണം എങ്ങനെ പോകുന്നു.
: നീ ഇപ്പോൾ എവിടെ ആണ്.
: ഞാൻ ഓഫീസയിൽ ആണ്. ദേ ഇപ്പോൾ ഇവിടന്നു ഇറങ്ങും.
: അപ്പോൾ നീ എത്തുമ്പോൾ കല്യാണം കഴിയുമെല്ലോ.
: ഞാൻ നേരെത്തെ വരണം എന്ന് ഉണ്ടാരുന്നു എന്നാൽ കുറച്ച് ലേറ്റ് ആയി.
: ഞാൻ നീ വരും എന്ന് കരുതി തെണ്ടി പറ്റിച്ചു അല്ലേ.
: സോറി മോളെ അതിനു പകരം ഞാൻ എത്ര ചോക്കോബാർയും മേടിച്ചു തരാം.
: മതി മതി പതിപ്പിച്ചത് ഞാൻ പോട്ടെ ദിയ ഒരുക്കാൻ ഉണ്ട് അപ്പോൾ ബൈ.
: ബൈ.
അനൂപ്യും ആയി ഫോൺ വിളി കഴിഞ്ഞു പുറത്ത് ഇറങ്ങിയ റിയ ദിയയെ നോക്കിട്ടു അവിടെ കണ്ടില്ലാ.
: ദിയ ദിയ നീ എവിടെയാ
അങ്ങനെ അവൾ കണ്ട് കണ്ണാടിയുടെ മുന്നിൽ ഒരു പേപ്പർ ഇരിക്കുന്ന ഒപ്പം നേരെത്തെ കൊണ്ട് വന്ന സാരിയും.
അ പേപ്പർ വയച്ചപ്പോൾ തന്നെ അവളുടെ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയായി.
ഇനി എന്ത് എന്ന ചിന്തയിൽ നിൽകുമ്പോൾ ആണ് അച്ഛൻയും അമ്മയും വരുന്നത്.
: റിയയെ ദിയ എവിടെ ഇത് വരെ ഒരുങ്ങി കഴിഞ്ഞുഇല്ലേ അവിടെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.
ഇ പെണ്ണ് എവിടെ എന്നും പറഞ്ഞു പാർവതി വാഷിംറൂമിയിന്റെ അടുത്ത ചെന്ന് ദിയ വിളിച്ചു.
പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ വാതിൽ തുറുന്നു അവിടെ ആരും ഉണ്ടാരുന്നു ഇല്ലാ.
: അമ്മേ അവള് നോക്കണ്ട അവള് പോയി. റിയ ചെന്ന് ദിയ എഴുതിയ കത്ത് കൊണ്ട് കൊടുത്തു.
അത് വയച്ചു രണ്ടുപേരും വല്ലാതെ ആയി.
: നിനക്കു അവളെ ഒന്ന് നോക്കി കൂടാരുന്നോ. ഞാൻ പറഞ്ഞതല്ലേ നിന്നോട് നോക്കാൻ എന്ന് പാർവ്വതിയമ്മ പറഞ്ഞു.
: അത് അമ്മേ ഞാൻ വാഷിംറൂമിയിൽ വരെ പോയി. അത് കഴിഞ്ഞു വന്നപ്പോൾ അവളെ കാണാനുംഇല്ലാ.
: ഇനി അവരോട് എന്ത് പറയും ഞാൻ കാരണം അവർ എല്ലാരുടെയും മുന്നിൽ നാണം കെടും. ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു അച്ഛൻ ആകെ തളന്നു പോയി.
അപ്പോഴാ ആണ് ബ്രഹ്മദത്തൻ ചിന്തിക്കുന്നത് അന്ന് അമ്മായി പറഞ്ഞത് പോലെ ആണ് റിയയും ദിയയും ആർക്കും കണ്ടുപിടിക്കാൻ പെട്ടന്ന് പറ്റത്തില്ലാ.
ബ്രഹ്മദത്തൻ പെട്ടന്ന് എന്തോ തീരുമാനിച്ചതുപോലെ ഗ്രീൻ റൂമിന്റെ കതക്കു അടച്ചു.
: മോളെ ഇനി നിന്നെ കൊണ്ട് മാത്രമേ നമ്മുക്ക് ഇതിൽ നിന്ന് രക്ഷപെടാൻ പറ്റു.അച്ഛൻ പറയുന്നത് മോൾ കേൾക്കണം നീ ദിയക് പകരം കല്യാണത്തിന് നീ സമ്മതിക്കണം.നീ ദിയ ആയി മാറണം.
: എനിക്ക് പറ്റത്തില്ലാ അച്ഛാ പ്ലീസ്.
: ഞാൻ നിന്റെ കാല് പിടിക്കാം നീ ഇതിനു സമ്മതിക്കണം . നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കും.
എന്നും പറഞ്ഞു കാല് പിടിക്കാൻ ബ്രഹ്മദത്തൻ കുനിഞ്ഞപ്പോൾ റിയ മാറി നിന്നു.
: അച്ഛൻ ഇത് എന്താ കാണിക്കുന്നേ.
: മോളെ അച്ഛൻ പറയുന്നത് കേൾക്കണം പ്ലസ് എന്നും പറഞ്ഞു കൊണ്ട് റിയയുടെ മുന്നിൽ കൈകൂപ്പി നിന്നു.
അവരുടെ മുന്നിൽ തോറ്റു കൊണ്ട് റിയ : എനിക്ക് സമ്മതമാണ്. അത് പറയുമ്പോൾ അവളുടെ പേടമാൻ മിഴികൾ ഈറനണിഞ്ഞ.
കുറച്ചു കഴിഞ്ഞു സുഭദ്ര വന്ന് ഗ്രീൻ റൂമിന്റെ ഡോർ മുട്ടി.
: മോളെ വേഗം വയയോ മുഹൂർത്തമായി.
കുറച്ച് കഴിഞ്ഞു അ ഗ്രീൻ റൂമിന്റെ ഡോർ തുറക്പെട്ടു.
വേളിയ്ക്കായി വാങ്ങിയ പട്ടുസാരിയില്‍ റിയ ലക്ഷ്മി ദേവിയെ പോലെ തിളങ്ങുന്നു. കണ്ണില്‍ കണ്‍മഷിയും കാതില്‍ സ്വര്‍ണകമ്മലും. ഛായം പൂശി ചുവപ്പിച്ച ചെച്ചുണ്ടുകള്‍.
വെളുത്ത ശരീരത്തിന്‍റെ കുടെ സ്വര്‍ണ്ണാഭരണങ്ങളുടെ തെളിച്ചം അവളെ സുമംഗലിയാകുന്നു. കഴുത്തിലും കാതിലും അരയിലും സ്വര്‍ണ്ണാഭരണങ്ങള്‍.
അവളെ തന്നെ നോക്കി നിന്നു പോയി സുഭദ്ര.
: വേഗം വാ മോളെ എന്നും പറഞ്ഞു അവൾ റിയ യുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.
അവൾ എല്ലാത്തിനും ഒരു പാവ പോലെ നടന്നു.
ഇത് കണ്ട് കൊണ്ട് ബ്രഹ്മദത്തന്യും പാർവതിയും വേദന കൊണ്ട് തന്റെ മക്കൾയുടെ വിധിയെ ഓർത്ത്.
തന്റെ ചുറ്റും കുടി നിന്നവരടക്കം എല്ലാവരും സന്തോഷത്തോടെയാണിപ്പോ… എന്നാല്‍ താന്‍ മാത്രം ഏറ്റവും വെറുക്കുന്ന നിമിഷത്തിലുടെയാണ് പോകുന്നത്.
സ്വന്തം ജീവിതത്തിലെ ഇതുവരെയുള്ള നിമിഷങ്ങളെ അവളുടെ മനസിലേക്ക് കടന്ന് വന്നു.
എന്നാലും സ്വന്തം കൂടപ്പിറപ്പ് ദിയ കുറിച്ച് അവൾ ആലോചിക്കാൻ തുടങ്ങി. അവൾ കാരണം ആണ് താൻ ഇങ്ങനെ ഇവിടെ നിൽക്കേണ്ടി വന്നത്.
അനൂപ്നെ കുറിച്ച് ഓർത്തു. ഞാൻ അവനെ തേച്ചു എന്നല്ലേ അവൻ കരുതത്തൊള്ളൂ.
എല്ലാരും അവളെ ആനയിച്ചു. പിറകെ അമ്മയും പേരശ്ശിയും. നിറഞ്ഞ സദസിന് മുന്നിലെത്തി റിയ ക്ഷണിക്കപ്പെട്ട ബന്ധുക്കളെയും സുഹുര്‍ത്തുകളെയും നാട്ടുകാരെയും നോക്കി.
റിയെ എല്ലാവരയും കൈ കുപ്പി വണങ്ങു….”” അമ്മ അവളുടെ ചെവിയില്‍ പറഞ്ഞു. റിയ ഒരു ചടങ്ങ് പോലെ അത് നടത്തി. പിന്നെ തനിക്കായി വെച്ച പലകയില്‍ ഇരുന്നു. മുന്നില്‍ മലരും കിണ്ടിയും ധര്‍ഭപുല്ലും അങ്ങനെ ഒരുപാട് സാധനങ്ങള്‍. അവള്‍ എല്ലാതിലും നോക്കി.ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അതിനിടയില്‍ അര്‍ദ്ധ നഗ്നനായി വരനും ഓതിക്കനും. രണ്ടുപേരുടെയും ശരീരവും അതിന് വിലങ്ങനെയുള്ള വെളുത്ത പൂണുലും ഒരു നിഴല്‍ പോലെ പുകയിലുടെ കാണാനുണ്ട്.
നേരെത്തെ പുള്ളിയെ കണ്ടിട്ട് ഉണ്ട് എങ്കിലും സംസാരിച്ചിട്ട് ഉണ്ടുവെങ്കിൽ എന്തോ പോലെ തോന്നുന്നു അവനെ കാണുമ്പോൾ.
മുന്നിലെ വസ്തുകള്‍ എല്ലാം ആരോക്കെയോ ചലിപ്പിക്കുന്നുണ്ട്. റിയ ഒന്നിലും ശ്രദ്ധ കൊടുക്കാതെ ചിന്തകളില്‍ മുഴുകികൊണ്ട് കൈയിലെ വാല്‍ക്കണാടി കൈയിലിട്ട് തിരിച്ച് അവിടെ ഇരുന്നു.
താലികെട്ടികൊള്ളു…. പൂജാരിയുടെ ഉയര്‍ന്ന ശബ്ദം കേട്ട് റിയ ചിന്തകളില്‍ നിന്ന് തിരിച്ച് വന്നു.
പിന്നെയും പല ക്രിയകള്‍. എല്ലാം അതിന്‍റെ വഴിയെ നടന്നു.
പിന്നെ എല്ലാരും സാക്ഷി ആക്കി കൊണ്ട് ശ്രീഹരി എന്റെ കഴുത്തിൽ താലി ചാർത്തി.
ഹോമകുണ്ഡത്തിന് ചുറ്റും അയാളുടെ കൈ പിടിച്ച് വലംവെയ്ക്കുമ്പോള്‍ അഗ്നി സാക്ഷിയായി ആ ബന്ധം ഉറപ്പിച്ചു.
അ സമയം എല്ലാം ഞാൻ അച്ഛൻയും അമ്മനെയും നോക്കി. അവിടെ നിർവികാരമായ എന്തോ ഭാവം അവിടെ കാണാൻ ഉണ്ടാരുന്നു.
എല്ലാം കഴിഞ്ഞു പിന്നെ ഫോട്ടോ എടുപ്പ് എല്ലാം ആയിരുന്നു. പിന്നെ ഓരോരുത്തരും വരിവരിയായി നിന്നു കൊണ്ട് ഫോട്ടോ എടുത്തു.
ചിലർ ഗിഫ്റ്റുകൾ കൊടുത്തു കൊണ്ടുയിരുന്നു. അങ്ങനെ റിയ ശ്രീഹരിയുടെ ഭാര്യ ആയി.
അപ്പോൾ ഇത് ഒന്നും അറിയാതെ അനൂപ് അങ്ങോട്ട് വരുന്നത്.റിയ അവനെ കണ്ട് എന്ത് പറയണം ചിന്തിച്ചു നിന്നപ്പോൾ അവൻ അവളുടെ അടുത്ത ചെന്നു.
: ദിയയെ റിയ ഇവിടെ എന്ന് റിയയോടെ തന്നെ ചോദിച്ചു.
ഓ അവിടെ കാണും ആയിരിക്കും അല്ലേ എന്നും പറഞ്ഞു പോകാൻ പോയപ്പോൾ റിയ അവന്റെ കൈയിൽ പിടിച്ചു.
അപ്പോൾ ആണ് അവളുടെ വിരലിൽ അവൻ അണിയിച്ച മോതിരം കാണുന്നത്.
ഒരു നടുക്കത്തോടെ കൂടിയാണ് അ സത്യം മനസ്സിലാക്കിയത്. അപ്പോൾ റിയ നീ……….
തുടരും.
Note: കഥ എങ്ങനെ ഉണ്ട് എന്ന് പറയണം oru രണ്ട് വഴി കുറിക്കണം ബൈ kamukan
Responses (0 )