-50% Intro price for the next 72 hours only!. Buy now →

Kambi stories

കാട്ടിലെ പെൺകുട്ടി [അമ്മു]

കാട്ടിലെ പെൺകുട്ടി Kaattile Penkutty | Author : Ammu   ഇതു എന്റെ ആദ്യ കഥയാണ്. നിങ്ങളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടാകണം. എന്നാൽ തുടങ്ങട്ടെ. അന്ന് ഒരു പ്രഭാതമായിരുന്നു. കിളികളുടെ കള കള നാദം കേട്ട് പതിവിലും വിപരീതമായി ഞാൻ നേരത്തെ എണീറ്റു. കണ്ണുകൾ തിരുമി ഞാൻ ജനാലക്കരികിലേക് നീങ്ങി. കാണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാർന്ന പാടത്തിനു മുകളിലൂടെ കിളികൾ പറക്കുന്നു. ദൂരെ കാണുന്ന മലകൾക്കു ഇടയിലൂടെ പ്രഭാത കിരണങ്ങൾ ഉദിച്ചു പൊങ്ങുന്നു. നല്ല […]

0
1

കാട്ടിലെ പെൺകുട്ടി

Kaattile Penkutty | Author : Ammu

 

ഇതു എന്റെ ആദ്യ കഥയാണ്. നിങ്ങളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടാകണം. എന്നാൽ തുടങ്ങട്ടെ.

അന്ന് ഒരു പ്രഭാതമായിരുന്നു. കിളികളുടെ കള കള നാദം കേട്ട് പതിവിലും വിപരീതമായി ഞാൻ നേരത്തെ എണീറ്റു. കണ്ണുകൾ തിരുമി ഞാൻ ജനാലക്കരികിലേക് നീങ്ങി. കാണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാർന്ന പാടത്തിനു മുകളിലൂടെ കിളികൾ പറക്കുന്നു. ദൂരെ കാണുന്ന മലകൾക്കു ഇടയിലൂടെ പ്രഭാത കിരണങ്ങൾ ഉദിച്ചു പൊങ്ങുന്നു. നല്ല സുന്ദരമായ കാഴ്ചകൾ. പെട്ടനായിരുന്നു അടുക്കളയിൽ നിന്നും അമ്മയുടെ വിളി.

അമ്മ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു

 

“പാതിരാത്രി വരെ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് വന്നു കിടക്കും. നേരത്തെ എണീക്കാൻ പറഞ്ഞാൽ കേൾക്കില്ല്യ. ഇങ്ങനെ ഒരു മകനെയാണല്ലോ എനിക്ക് കിട്ടിയത്.”

 

ഞാൻ കേട്ട ഭാവം കാണിക്കാതെ അടുക്കളയിലോട്ടു ചെന്നു.

 

അമ്മ : ആാാ എണീറ്റോ. ഇന്നെന്തു പറ്റി മോനു നേരത്തെ എണീക്കാൻ.ഇന്നും പോണിലെ കൂട്ടുകാരുടെ അവിടേക്കു.

 

അങ്ങനെ അമ്മയുടെ ചീത്തവിളിയും കേട്ടു ചായ കുടിച്ചു കുളിയും കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു പതിവ് പോലെ കൂട്ടുകാരുടെ അടുത്തേക് പോയി. ഞാൻ അവിടെ എത്തുമ്പോഴേക്കും കൂട്ടുകാരെല്ലാം അവിടെ ഒത്തു കൂടിയിരുന്നു. അവർ എന്തോ കാര്യമായ ചർച്ചയിലായിരുന്നു. ഞാൻ ചോദിച്ചു,

 

“എന്താ പതിവില്ലാതെ എന്നെ കൂട്ടാതെ കാര്യമായ ചർച്ച നടത്തുന്നുണ്ടല്ലോ? ആരേലും എന്തേലും തരികിട ഒപ്പിച്ചോ ”

ഫ്രണ്ട് 1 : ഞങൾ ഒരു ട്രിപ്പ്‌ പോയാലോ എന്നാലോചിക്കായിരുന്നു. അതിന്റെ ചർച്ച ആയിരുന്നു കണ്ടത്. അല്ലാതെ വേറെ ഒന്നുമില്ല്യ.

 

ഞാൻ : കൊള്ളാലോ. ഞാനും കുറെ കാലമായി വിചാരിക്കുന്നു പോകണമെന്നു. എവിടേക്കാണെന്നു തീരുമാനമായോ??

 

ഫ്രണ്ട് 2 : ഇല്ല്യ. എവിടെ പോകണമെന്ന് ഒരു കൺഫ്യൂഷൻ. എവിടെ പോകും?

 

ഫ്രണ്ട് 3 : നമ്മുക്ക് എന്ന മൈസൂർക്കോ, അല്ലെങ്കിൽ താജ്മഹൽ കാണാന്നോ അങ്ങനെ എങ്ങോട്ടെങ്കിലും പോയാലോ.

 

ഞാൻ : എന്ന ഒരു വെറൈറ്റിക് ഏതേലും നല്ല കാട്ടിലേക് പോയല്ലോ. എന്റെ കസിൻസ് വയനാട്ടിൽ ചെല്ലക്കാട് എന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ മൊത്തം കാടാണ്. അവിടെ ഒരു ആദിവാസി കോളനി ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവിടെ ഒരു ഉത്സവം പോലെ ആഘോഷിക്കാറുണ്ട്. അവരുടേതായ ചെറിയ നൃത്തങ്ങളും ഭക്ഷണ രീതികളും കാണാം. പിന്നെ വേടന്മാർ കൊണ്ടു വരുന്ന നല്ല തേനും കുടിക്കാം. 2 ദിവസം നമ്മുക്ക് ആഘോഷിക്കാം. എന്താണ് നിങ്ങടെ അഭിപ്രായം.

 

ഫ്രണ്ട് 1 : നിനക്കെങ്ങനെ ആ സ്ഥലത്തെ കുറിച്ചറിയാം

 

ഞാൻ : എന്റെ ഒരു കസിൻ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നു. കാടിനുള്ളിൽ കൂടി അര മണിക്കൂർ ഡ്രൈവും ഉണ്ട്. നല്ല വൈബ് ഉണ്ടാകും. എന്ത് പറയുന്നു എല്ലാവരും.

ഇതു കേട്ടപ്പോൾ ഫ്രണ്ട്സിനു എല്ലാവർക്കും നല്ല ആശയമാണെന്ന് തോന്നി. എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.

 

ഫ്രണ്ട് 2 : അങ്ങനെ പോകുന്ന കാര്യം തീരുമാനമായി. പക്ഷെ ആാാ ഉത്സവം എന്നാണെന്നു അറിയില്ല്യല്ലോ

 

ഞാൻ : എന്റെ കസിൻ പറഞ്ഞ ദിവസം വച്ചു നോക്കുമ്പോൾ അടുത്ത മാസം 15നാണു ഉത്സവം അന്ന് പോകാം. ഞാൻ എന്റെ കസിനേം കൂട്ടി വരാം. അവനാണെങ്കിൽ വഴി അറിയുകയും വേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്യും.

ഫ്രണ്ട് 3 : എന്ന അങ്ങനെ ചെയ്യാം. എല്ലാവരും ആാാ ദിവസം നേരത്തെ ഇവിടെ എത്തണം.

 

എല്ലാവരും ശരി എന്നു പറഞ്ഞു അന്ന് നേരത്തെ പിരിഞ്ഞു. അങ്ങനെ ആാാ ദിവസം വന്നെത്തി. എല്ലാവരും അവരുടെ വണ്ടികൾ എടുത്തു ആാാ കാട്ടിലേക് യാത്രയായി. 2 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് അവിടേക്കു. എന്റെ വണ്ടിയിൽ ഞാനും കസിനും ആണുള്ളത്. പോകുന്ന വഴിക്ക് കസിൻ എന്നോട് പറഞ്ഞു

 

“അവിടുത്തെ മൂപ്പന് ഒരു മകളുണ്ട്. ഒരു സുന്ദരി കുട്ടി. മൂപ്പന്റെ മകളാണെങ്കിലും അവൾ പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടി വന്നവളാണ്. നല്ല കാര്യഗൗരവമുള്ള കുട്ടി. വളച്ചൊടിക്കാതെ കാര്യങ്ങൾ നേരെ പറയുന്ന ഗൗരവം.”

 

അങ്ങനെ ഓരോന്നും സംസാരിച്ചു പോയി കൊണ്ടിരുന്നു. ഒടുവിൽ ഞങൾ  ആ ആദിവാസി കോളനി എത്തി. അവർ ഞങ്ങളെ അവരുടെ രീതിക്ക് സ്വീകരിച്ചു അവിടുത്തെ മൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും ഞങൾ മൂപ്പന്റെ മകളെ കണ്ടു അത്ഭുതപെട്ടു വാ തുറന്നു പിടിച്ചു അൽപ നേരം നിന്നു. മൂപ്പൻ പറയുന്നത് ഞങൾ കേട്ടത് പോലും ഇല്ല്യ.എന്റെ കസിൻ വിളിക്കുന്നത് കേട്ടാണ് സോബോധത്തിലേക് വന്നത്. ഞാൻ കസിൻ പറഞ്ഞത് ആലോചിച്ചു. അവൻ പറഞ്ഞത് നേരാ അവളെ കാണാൻ നല്ല ഭങ്ങിയ. മൂപ്പൻ തുടർന്നു.

 

“ഇതു എന്റെ മകൾ ചെമ്പകം. ഞങളുടെ കൂട്ടത്തിലെ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെ കുട്ടി ആണ്. ഇവളാണ് ഞങ്ങളുടെ വഴികാട്ടി”.

 

അതു കേട്ടതും ഞാൻ അവളെ എന്റെ മനസ്സിൽ പ്രതിഷ്ടിച്ചു. എന്റെ ഭാവി വധു ഇവളാണെന്നു എനിക്ക് തോന്നി. അന്ന് വൈകുന്നേരം ആയി. അവരുടെ ഉത്സവ പരിപാടികൾ ഓരോനോരോന്നായി ആരംഭിച്ചു. മൂപ്പന്റെ മകളാണ് ആാാ പരിപാടികളുടെ മേൽനോട്ടം.അവർ ഓരോ സ്ഥലവും നന്നായി അലങ്കരിച്ചിരിക്കുന്നു. അവരുടെ നൃത്തം ആയിരുന്നു ആദ്യം ഞങൾ അതു കണ്ടിരിക്കെ മൂപ്പൻ ഞങ്ങളെ വിളിച്ചു അവരുടെ കൂടെ നൃത്തം ചെയ്യുവാൻ പറഞ്ഞു. ഞങ്ങൾ വെറുതെ വന്നതല്ലല്ലോ 2 ദിവസം അടിച്ചു പൊളിക്കാൻ വന്നതല്ലേ എന്നു മനസ്സിൽ കരുതി. എന്നിട്ട് അവരുടെ കൂടെ നൃത്തം ചെയ്യാൻ തുടങ്ങി. മൂപ്പന്റെ മകളായിരുന്നു നൃത്തം ചെയ്‌യുന്നതിൽ ഒന്നാമത്തെ ആള്. നൃത്തം ചെയ്യുന്നതിനിടക് ഞാൻ അവളുടെ ദേഹത്തു മുട്ടി. ആ മുട്ടലിൽ എന്റെ മനസ്സിൽ എന്തോ ഒന്ന് തോന്നി. അപ്പൊ മുതൽ ഞാൻ അവളെ ശ്രദ്ധിക്കാനും തുടങ്ങി. എന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം മുളച്ചു. അവിടം വിട്ടു പോകുന്നതിന്നു മുന്നേ എനിക്ക് അവളോട് എന്റെ പ്രണയം പറയണമെന്ന് തോന്നി. പക്ഷെ എന്റെ കൂട്ടുകാർ ഇതറിഞ്ഞാൽ മുടക്കുമോ എന്ന പേടി കാരണം ഞാൻ വേറെ ഒരു ദിവസം ഒറ്റക് ഇങ്ങോട്ട് വരാം എന്നു മനസ്സിൽ വിചാരിച്ചു.” പോകുന്നതിന്നു മുന്നേ അവളോട് ഞാൻ ഒരു ദിവസം ഇങ്ങോട്ട് വരും അപ്പോൾ നിന്നോട് ഞാൻ ഒരു കാര്യം പറയണം” എന്നു അവളോട്‌ പറയണം തോന്നി. അങ്ങനെ അവളെ തനിച്ചു കിട്ടാൻ ഒരു അവസരത്തിനായി കാത്തിരുന്നു.

 

 

( തുടരും…… )

a
WRITTEN BY

admin

Responses (0 )



















Related posts