-50% Intro price for the next 72 hours only!. Buy now →

Kambi stories

കാത്തിരിപ്പിന്റെ സുഖം 7 [malayali]

കഴിഞ്ഞ പാർട്ട്‌ എല്ലാർക്കും ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇത് ഈ കഥയുടെ അവസാന പാർട്ട്‌ ആണ്. അപ്പോൾ തുടരാം അല്ലെ… കാത്തിരിപ്പിന്റെ സുഖം 7 Kaathirippinte Sukham Part 7 | Author : malayali [ Previous Part ]   അങ്ങനെ അവരുടെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോയി. അങ്ങനെ അവർക്ക് 1 ആഴ്ചത്തേക്ക് സേം അവധി ലഭിച്ചു. അപ്പോൾ അവർ 3 പേരും […]

0
1

കഴിഞ്ഞ പാർട്ട്‌ എല്ലാർക്കും ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇത് ഈ കഥയുടെ അവസാന പാർട്ട്‌ ആണ്.

അപ്പോൾ തുടരാം അല്ലെ…

കാത്തിരിപ്പിന്റെ സുഖം 7

Kaathirippinte Sukham Part 7 | Author : malayali

[ Previous Part ]

 

അങ്ങനെ അവരുടെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോയി. അങ്ങനെ അവർക്ക് 1 ആഴ്ചത്തേക്ക് സേം അവധി ലഭിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോകുവാൻ തീരുമാനിച്ചു.

അഭി : മറ്റെന്നാൾ മുതൽ അവധു അല്ലെ. അപ്പൊ നമുക്ക് നാളെ വീട്ടിൽ തിരിക്കാം

ദേവ : നീ വീട്ടിൽ പോകുന്നില്ലേ മധു?

മധു : ഇല്ലെടി, അവിടുത്തെ കാര്യം നിനക്ക് അറിയാലോ… ഞാൻ ഈ ഹോസ്റ്റലിൽ കഴിഞ്ഞോളാം……

ദേവ : ഒറ്റക്കോ…. എല്ലാരും പോകും….. നീ ഒറ്റക്ക് നിക്കേണ്ട…. വീട്ടിൽ പോ.. അവൻ കേക്കേണ്ട കേട്ടോ…..

മധു : അത് സാരമില്ല… നിങ്ങൾ ആയിട്ട് അലെക്സിയോട് പറയാതെ ഇരുന്നാൽ മതി….

ഇത് കേട്ടോണ്ട് ആണ് അലക്സ്‌ അങ്ങലോട്ട് വരുന്നേ…

അലക്സ്‌ : എന്താണ് എന്നോട് പറയേണ്ടത്തെ….

മധു : ഒന്നുമില്ല

അലക്സ്‌ : നീ പറ ദേവ…..

ദേവ : എടാ…. ഇവൾ ഹോസ്റ്റലിൽ ഒറ്റക്ക് നിക്കാൻ പോകുവാ എന്ന്…. വീട്ടിൽ പോകുന്നില്ല എന്ന്….

അലക്സ്‌ : ആര് പറഞ്ഞു ഇവൾ പോകുന്നില്ല എന്ന്… നാളെ ഞാനാ ഇവളെ കൊണ്ട് പോകുന്നെ വീട്ടിലോട്ട്

മധു : വേണ്ട അലെക്സി… പ്ലീസ്….. എനിക്ക് വയ്യ  വഴക്ക് കേക്കാൻ

അലക്സ്‌ : ആരുടെ വഴക്ക്…. എന്റെ വീട്ടിൽ നിന്നെ ആര് വഴക്ക് പറയാനാ

അപ്പൊ 3 പേരും ഞെട്ടി

എല്ലാരും : നിന്റെ വീട്ടിലോ………

അലക്സ്‌ : അതെ… എന്റെ വീട്ടിൽ… എന്താ പ്രശ്നം… നാളെ ഇവളും ഉണ്ടാകും നമ്മുടെ കൂടെ…….

അഭി, ദേവ : അത് പൊളിക്കും

മധു : അത് വേണ്ട… ഞാൻ ഇല്ല

അത് കേട്ടപ്പോൾ അലക്സ്‌ മാറ്റവരെ രണ്ട് പേരെയും കണ്ണ് കാണിച്ചു… അത് മനസ്സിലായ പോലെ അവരുടെ അവിടുന്ന് മാറി….

അലക്സ്‌ : എന്താ മധുക്കുട്ടി… എന്റെ വീട്ടിൽ വരാൻ ഇഷ്ടം അല്ലെ……

മധു : അങ്ങനെ ഒന്നും പറയാല്ലേ….. എനിക്ക് അറില്ല…. അനിയമ്മക്ക് ഒക്കെ എന്നെ ഇഷ്ടം ആയില്ലെങ്കിലോ…..ചിലപ്പോൾ ഓർമ ഇല്ലെങ്കിലോ…… ലീവിന് വന്നിട്ടുണ്ട് എന്നല്ലേ നീ പറഞ്ഞെ….

അലക്സ്‌ : അയ്യേ… അതാണോ…. നമ്മൾ ഇപ്പൊ ഒന്നും പറയുന്നില്ല….. സമയം ആകട്ടെ….. നിനക്ക് അറിയില്ലേ അവരെ…. നിന്നെ വല്യ കാര്യമാ അവർക്ക്….. നിന്നെ അവർ മറക്കുമോ….. നമുക്ക് നാളെ പോകാം… എന്റെ പൊന്ന് വാ

മധു : അഹ്…. വരാം

പിറ്റേ ദിവസം അവർ തിരിച്ചു പോകാൻ റെഡി ആയി….. ബുള്ളറ്റിൽ പോകാൻ ആരുന്നു അവരുടെ തീരുമാനം….. അഭിയും ദേവയും ഒരു വണ്ടിയിലും….. അലക്സ്‌um മധുവും മറ്റേ വണ്ടിയിലും ആയി ആണ് അവർ പോയത്….. അങ്ങനെ അവർ എല്ലാരും കൂടി അലെക്സിന്റെ വീട്ടിൽ എത്തി. അലക്സ്‌ മധുവിനെ കിട്ടിയ കാര്യമോ ഒന്നും അവരോട് പറഞ്ഞിട്ട് ഇല്ലാരുന്നു… അവർക്ക് സുപ്രൈസ് കൊടുക്കാൻ ആരുന്നു അവന്റെ പ്ലാൻ. അവർ വീട്ടിൽ എത്തി… വർക്കി അവരെ അകത്തോട്ടു ക്ഷണിച്ചു… മധുവിനെ കണ്ടില്ല എന്നത് ആണ് സത്യം… ബാക്കി 3 പേരെയും പുള്ളിക്ക് അറിയാം…. അകത്തു എത്തീട്ടു ആണ് അയാൾ മധുവിനെ കാണുന്നത്…

വർക്കി : ഇതേതാ പിള്ളേരെ നിങ്ങടെ കൂടെ പുതിയ ഒരു ആളും കൂടി….

അപ്പൊ അഭിയും ദേവയും അലക്സ്നെ നോക്കി… ഇത് കേട്ടോണ്ട് ആണ് ആണിയും വരുന്നത്

ആനി : നിങ്ങൾ വന്നോ മക്കളെ…. യാത്ര ഒക്കെ സുഖം അല്ലാരുന്നോ…. അല്ല, ഇതാരാ പുതിയ ഒരാൾ….

വർക്കി : ഞാനും അത് തന്നെയാ ചോദിച്ചോണ്ട് ഇരുന്നേ…..

അലക്സ്‌ : ഇത് മധു…. ഞങ്ങളുടെ കൂടെ പഠിക്കുന്നതാ……

വർക്കി : അതെന്നാടാ.. നിനക്ക് മധു എന്നാ പേര് ഉള്ളവരോട് മാത്രമേ കൂട്ട് കൂടാൻ പറ്റത്തൊള്ളോ

വർക്കി ഒരു തമാശ പോലെ ചോദിച്ചു…..

അഭി : അതെന്നാ അങ്കിൾ… അങ്ങനെ പറഞ്ഞെ

വർക്കി : ഇവന് പണ്ട് ഒരു കൂട്ടുകാരി ഉണ്ടാരുന്നു… ആ പേരിൽ….. അവൻ പറഞ്ഞു കാണുമെല്ലോ….

അഭി : ഉണ്ട് അങ്കിൾ… അവൻ എല്ലാം പറഞ്ഞിട്ട് ഉണ്ട്….

ആനി : ശെരിയാ… ആ കൊച്ച് ഇപ്പൊ എവിടെ ആണോ ആവോ… ഇവന്മാർ നാട്ടിൽ പോയതിന് ശേഷം അവരെ ഒന്നും കണ്ടിട്ട് ഇല്ല…..

അലക്സ്‌ : അതിന് ഇപ്പൊ എന്തിനാ ബുദ്ദിമുട്ടുന്നെ…. നേരിട്ട് ചോദിച്ചാൽ പോരെ…..

ആനി : അതിന്  ആ കൊച്ച് എവിടെ ആണെന്ന് വെച്ച….

അലക്സ്‌ : ദാ നിക്കുന്നു… എന്ത് വേണമെങ്കിലും ചോദിച്ചോ……

അത് കേട്ടപ്പോൾ അവർ രണ്ട് പേരും ഞെട്ടി…. ആനി പെട്ടെന്ന് ചെന്ന് മധുവിനെ കെട്ടിപിടിച്ചു……മധു ഇതെല്ലാം കേട്ട് ഞെട്ടി ഇരിക്കുവാരുന്നു….. അവളെ ഓർമ കാണും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല… പെട്ടെന്ന് ആനി വന്ന് കെട്ടിപിടിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു… ഒരുപാട് നാൾ ആയി കൊതിച്ച ഒരു അമ്മയുടെ വാത്സല്യം കിട്ടുന്ന പോലെ അവൾക് തോന്നി….. ആണിയമ്മ എന്ന് വിളിച്ചു കൊണ്ട് അവളും തിരിച്ചു കെട്ടിപിടിച്ചു.

എന്നിട്ട് അവൾ അകത്തോട്ടു പോകാൻ പോയപ്പോൾ അഭി അവളെ വിളിച്ചു വെളിയിൽ കൊണ്ട് പോയി…. അലക്സ്‌ പറഞ്ഞിട്ട് ആണ് അഭി അവളെ കൊണ്ട് പോയത്…. ആ സമയം കൊണ്ട് അലക്സ്‌ അവരോട് രണ്ട് പേരോടും ജെസ്സിയമ്മ മരിച്ച കാര്യവും അവളുടെ രണ്ടാനമ്മയുടെ കാര്യവും ഒക്കെ പറഞ്ഞു കൊടുത്തു…… അവളെ അറിയാതെ പോലും അത് ഓർമിപ്പിച്ച വിഷമിപ്പിക്കേണ്ട എന്ന് കരുതി ആണ് അവൻ അങ്ങനെ ചെയ്തേ…

ജെസ്സിയമ്മ മരിച്ചു എന്ന് കേട്ടപ്പോൾ ആനി ശെരിക്കും ഞെട്ടുകയും വിഷമം ആവുകയും ചെയ്തു….. കാരണം അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു..

ഇതെല്ലാം കഴിഞ്ഞ് വെളിയിൽ ചെന്നപ്പോൾ അലക്സ്‌ കാണുന്നത് അഭിയെ കുനിച്ചു നിർത്തി ഇടിക്കുന്ന ദേവയും മധുവിനെയും ആണ്. അലക്സ്‌ ഓടി ചെന്ന് അഭിയെ പിടിച്ചു മാറ്റി
അലക്സ്‌ : എന്തിനാ അവനെ ഇടിക്കുന്നെ…. കാര്യം പറ

ദേവ : ഇവനെ ഇടിക്കുവല്ല… കൊല്ലുകയാ വേണ്ടേ…. അവൾ ചെന്ന് അനിയമ്മയുമായി കൂട്ട് ആകാൻ പോയപ്പോൾ ഈ തെണ്ടി അവളെ വിളിച്ചിട്ട് ചോദിക്കുവാ അന്താക്ഷരി കളിക്കാമോ എന്ന്

മധു : അതെ അലെക്സി.. എത്ര നാൾ ആയി ഞങ്ങൾ കണ്ടിട്ട്… സംസാരിക്കാൻ ഉണ്ടാകില്ലേ….അപ്പോള ഇവന്റെ അന്താക്ഷരി….

അലക്സ്‌ അന്നേരം അഭിയെ ദയനീയം ആയി നോക്കി….

അലക്സ്‌ : എടി ഞാൻ പറഞ്ഞിട്ട അവൻ നിന്നെ വിളിച്ചോണ്ട് വന്നേ….നീ ഒരാഴ്ച ഈ വീട്ടില നിക്കുന്നെ….. അതുകൊണ്ട് നിനക്ക് സംസാരിക്കാൻ സമയം ഉണ്ട്…. നിന്നെ പറ്റിയും എന്നെ പറ്റിയും ഇവിടെ മാത്രം എല്ലാം അറിയാതെ ഉള്ളു…. വേറെ രണ്ട് വീടുകൾ ഉണ്ട്… നിന്നെ ഞാൻ കണ്ട് പിടിക്കുന്നതും കാത്തു ഇരിക്കുന്നെ… അവിടെ പോകണ്ടേ

മധു : അത് എവിടാ…

അലക്സ്‌ : ദേ ഈ രണ്ടിന്റെയും വീട്ടിൽ

മധു : അവിടെ എല്ലാം അറിയുമോ….

അലക്സ്‌ : ഞാൻ നിന്നെ തപ്പി നടന്നതും ഒക്കെ അറിയാം…. കണ്ട് പിടിച്ചർഗ് മാത്രം അറിഞ്ഞിട്ട് ഇല്ല

മധു : അവിടെ പോകെണോ

അഭി : ആ ബെസ്റ്റ്… ഇന്ന് വന്നില്ലേൽ പിന്നെ വീട്ടൽ കേട്ടില്ല…. രണ്ടിനെയും

അവർ അങ്ങനെ അവിടുന്ന് ഇറങ്ങി അഭിയുടെ വീട്ടിലും ദേവയുടെ വീട്ടിലും പോയി…. രണ്ട് അമ്മമാർക്കും ഒരുപാട് സന്തോഷം ആയി… അങ്ങനെ അവര് അവിടുന്ന് ഇറങ്ങി. തിരിച്ചു വീട്ടിൽ വന്നു…. പിന്നെ ഉള്ള ഒരാഴ്ച അവൾ അവിടെ താമസിച്ചു. അനിയമ്മയും മധുവും ഒരുപാട് അടുത്തു. പക്ഷെ അവർ തമ്മിൽ ഉള്ള പ്രേമത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല.. പോകുന്നതിന്റെ തലേ ദിവസം രാത്രി അത്താഴം കഴിഞ്ഞു അലക്സ്‌ കിടക്കാൻ പോകുവാരുന്നു…. അപ്പോൾ ആണ് വർക്കി അവന്റെ റൂമിൽ വന്നിട്ട് അവനെ വിളിക്കുന്നത്..

വർക്കി : ഫ്രീ ആണോ…

അലക്സ്‌ : ആണ് അപ്പാ… എന്താ

വർക്കി : എങ്കിൽ നീ ടെറസിലോട്ട് വാ

അങ്ങനെ അവർ ടെറസിൽ നിന്ന് കൊറച്ചു സംസാരിച്ചു.

വർക്കി : ഞാൻ ഇതുവരെ നിന്നെ ഒരു കാര്യത്തിലും നിർബന്ധിച്ചിട്ട് ഇല്ല… ഈ കാര്യത്തിലും ചെയ്യില്ല… എന്നാലും പറയുവാ…. എനിക്ക് പണ്ട് നീയും മധുവും തമ്മിൽ ഉള്ള കൂട്ട് ഒക്കെ കാണുമ്പോൾ പ്രായം ആകുമ്പോൾ നിങ്ങളെ ഒന്നിപ്പിക്കേണം എന്ന് ഉണ്ടായിരുന്നു… ചിലപ്പോൾ എന്റെ പഴയ ചിന്താഗതി ആരികാം.. കാരണം നല്ല സുഹൃത്തുക്കൾക്ക് മാത്രമേ ഒന്നാവാൻ പറ്റു.. അല്ലെങ്കിൽ ആ ബന്ധത്തിന് ഒരു സ്ഥിരത കാണില്ല… നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ.. നിന്നെ തടയാൻ ഒന്നും അല്ല ഞാൻ സംസാരിച്ചേ… നിനക്ക് ജീവിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിട്ട് ഉണ്ട്.. പക്ഷെ അതിൽ കാര്യം ഇല്ല….. നമ്മുടെ ഇപ്പൊ ഉള്ള ബിസ്സിനെസ്സ് സൈമൺ നല്ല രീതിയിൽ നോക്കുന്നുണ്ട്.. നിങ്ങളുടെ പഠിത്തം ഇനിയും ഒരു വർഷം കൂടി അല്ലെ ഉള്ളു… എന്നിട്ട് നീ ദുബായ് വാ.. നമുക്ക് തീരുമാനിക്കാം എല്ലാം. ബസ്സിനെസ്സിൽ നീ മുന്നേരും എന്ന് എനിക്ക് ഉറപ്പുണ്ട്… നിനക്ക് വന്നതിനു ശേഷം പുതിയ ഒരെണ്ണം തുടങ്ങാം… അതൊക്ക കഴിഞ്ഞു സമയം ആകുമ്പോൾ ഞാൻ പറഞ്ഞ കാര്യം നീ ചിന്തിക്കേണം… ഒരുപാട് നേരത്തെ ആണ് പറഞ്ഞത് എന്ന് അറിയാം.. പക്ഷെ കാര്യം മനസ്സിലാക്കേണ്ട പ്രായം നിനക്ക് ആയി എന്ന് തോന്നി…. പോയി കിടന്നോ… ഗുഡ് നൈറ്റ്‌

ഇതും പറഞ്ഞു വർക്കി അവിടുന്ന് പോയി

അലക്സ്‌ വർക്കി പറഞ്ഞ കാര്യങ്ങൾ ചിന്ദിക്കുക ആയിരുന്നു. അപ്പോൾ തന്നെ അവൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചു.

അങ്ങനെ അവർ തിരിച്ചു കോളേജിൽ പോയി. ദിവസങ്ങൾ കടന്നു പോയി അങ്ങനെ അവരുടെ കോളേജ് ജീവിതം നല്ല രീതിയിൽ തന്നെ അവസാനിച്ചു.

അങ്ങനെ അടുത്തത് എന്ത് എന്ന ചോദ്യം ചോദിച്ചു 3 പേരും നിന്നു.  അലക്സ്‌ അവന്റെ അഭിപ്രായം പറഞ്ഞു.

അലക്സ്‌ : എടാ… നമുക്ക് ബിസ്സിനെസ്സ് ചെയ്യാം… വല്ലവന്റെയും കീഴെ പട്ടിയെ പോലെ പണി എടുക്കുന്നതിനെ കാൾ നല്ലത് സ്വന്തമായി കഷ്ടപ്പെട്ട് എന്തെങ്കിലും ആകുന്നത് അല്ലെ…

അഭി : നീ പറഞ്ഞത് ശെരിയാ പക്ഷെ നമ്മുടെ നാട്ടിൽ എന്ത് ബിസ്സിനെസ്സ് ചെയ്യും… അതുംകൂടെ പറ..

അലക്സ്‌ : അതിന് നിന്നോട് ആര് പറഞ്ഞു നമ്മൾ നാട്ടില ചെയ്യുന്നേ എന്ന്….. നമുക്ക് ദുബായ് പോകാം

അഭി : Ok . സമ്മതിച്ചു പക്ഷെ എന്ത് ബിസ്സിനെസ്സ്… അതുടെ നീ പറ

അലക്സ്‌ : എടാ… എന്റെ അപ്പന് ഒരു ഓട്ടോമാറ്റിക് ഡോറുകൾ ഉണ്ടാകുന്ന കമ്പനി ഉണ്ട്. അവിടെ ഡോർ ഉണ്ടാക്കുന്ന പരിപാടി മാത്രം ഉള്ളു… അത് ഫിറ്റ്‌ ചെയ്യുന്നത് മറ്റുള്ളവരെ കൊണ്ട…. അപ്പൊ നമുക്ക് അത് ചെയ്യാല്ലോ… നമുക്ക് ചെന്ന് പുതിയ ഒരു കമ്പനി തുടങ്ങാം… എന്റെ അപ്പന്റെ മാത്രം അല്ല…മറ്റു കമ്പനികളിലും നമുക്ക് പണി ചെയ്യാലോ… എന്റെ മനസ്സ് പറയുന്നു ഇത് വിജയിക്കും എന്ന്… എന്താ നിങ്ങളുടെ അഭിപ്രായം….

അഭി : നീ പറഞ്ഞത് ഒക്കെ ശെരിയാ….. പക്ഷെ എങ്ങനാ കാര്യങ്ങൾ ഒക്കെ…..

അലക്സ്‌ : അതൊക്കെ മീ എനിക്ക് വിട്… ഞാൻ നോക്കിക്കോളാം….. നമ്മൾ 3 പേരും പാർട്ണർസ് ആയി ഞാൻ കമ്പനി ലൈസൻസ് ഉണ്ടാക്കിക്കോളാം. നമ്മൾ രണ്ടും സൈറ്റിൽ ഒക്കെ വർക്ക്‌ ചെയ്യുന്നു.. ഇവൾ ഓഫീസ് കാര്യം ഒക്കെ നോക്കുന്നു… എങ്ങനെ ഉണ്ട്….

ദേവ : Ok… എല്ലാം സെറ്റ്… നീ എന്റെ വീട്ടിൽ സംസാരിക്കേണം…

അങ്ങനെ അലക്സ്‌ എല്ലാം ശെരിയാക്കി….
മധുവിനെ പിരിയുന്നതിൽ അവനു നല്ല വിഷമം ഉണ്ടായിരുന്നു….. അവൾക്കും അത് തന്നെ ആയിരുന്നു അവസ്ഥ… പക്ഷെ നല്ലതിന് അല്ലെ എന്ന് ഓർത്തു രണ്ട് പേരും സഹിച്ചു. മധു നാട്ടിൽ തന്നെ M-techin ചേർന്നു..

അങ്ങനെ അവർ 3 പേരും ദുബായിൽ പോയി… അവർ പ്രതീക്ഷിച്ചതിനെ കാൾ വിജയം ആയിരുന്നു അവരുടെ ബിസ്സിനെസ്സ്…. അങ്ങനെ എല്ലാം നല്ല രീതിയിൽ പോയി.

അങ്ങനെ അലക്സ്‌നു 26 വയസ്സ് അയാപ്പോൾ വർക്കി അവന്റെ തീരുമാനത്തെ പറ്റി ചോദിച്ചു

വർക്കി : എടാ.. എങ്ങനെ ആണ് കാര്യങ്ങൾ… ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ ഇല്ലേ… നിന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങള്ക്ക് അതുപോലെ ചെയ്യാമായിരുന്നു.

അലക്സ്‌ : അപ്പാ, ഞാൻ ഇത് നേരത്തെ പറയേണ്ടത് ആയിരുന്നു… എനിക്ക് അവളെ പണ്ട് മുതൽ ഇഷ്ടം ആയിരുന്നു. നമ്മൾ സംസാരിച്ച സമയത്ത് ഞങ്ങൾ രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിരുന്നു.

വർക്കി : എടാ കള്ള…. എനിക്ക് ഇത് മതി.. ബാക്കി ഞാൻ നോക്കിക്കോളാം

അലക്സ്‌ : പക്ഷെ അപ്പാ.. എനിക്ക് പേടി ഉണ്ട്..  മാത്യൂസ് അങ്കിലിനെ നമുക്ക് അറിയാം..അവളുടെ അമ്മ….

വർക്കി : അത് നീ എനിക്ക് വിട്ടേക്ക്.. ഞാൻ നോക്കിക്കോളാം

അങ്ങനെ വർക്കി അവരുടെ വീട്ടിൽ സംസാരിച്ചു എല്ലാം ശെരിയാക്കി. അവളുടെ അമ്മ ആദ്യം ഓടക്കായിരുന്നു… പിന്നെ അവൾ പോകുമെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് ആശ്വാസം ആയി.

അങ്ങനെ അവരുടെ കല്യാണം ഒറപ്പിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോയി. നാട്ടിൽ ചെന്നിട്ട് അവൻ ഒരു ദിവസം അഭിയുടെ വീട്ടിൽ പോയപ്പോൾ ആണ് അവന്റെ അമ്മ ലത അവനോട് വിശേഷം പറയുന്ന കൂട്ടത്തിൽ ഒരു കാര്യം പറയുന്നേ

ലത : മോനെ.. നിങ്ങൾ എപ്പോളും ഒരുമിച്ച് അല്ലെ…. അവനും കല്യാണപ്രായം ആയില്ലേ.
അവനോട് ഞാൻ പറഞ്ഞിട്ട് കേക്കുന്നില്ല. നീ ഒന്ന് പറയെടാ. നീ പറഞ്ഞാൽ അവൻ കേക്കും

അലക്സ്‌ അതിനെ പറ്റി അവനോട് സംസാരിക്കാൻ പോയി.

അലക്സ്‌ : എടാ… നിനക്ക് വേണ്ടേ ഈ കല്യാണം ഒന്നും

അവൻ ആദ്യം ഒഴിഞ്ഞ മാറാൻ നോക്കി. പക്ഷെ അലക്സ്‌ വിട്ടില്ല… അവസാനം അവൻ കീഴടങ്ങി

അഭി : എടാ, എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറില്ല… എനിക്ക് ഒരാളോട് ഒരു ചെറിയ ഇഷ്ടം ഉണ്ട്.. പക്ഷെ അവൾക്ക് അത് ഇല്ലെങ്കിൽ പിന്നെ വല്യ പ്രശ്നം ആകും.

അലക്സ്‌ : ആരാടാ ആള്..?

അഭി : അത്…. നമ്മുടെ ദേവ..

അലക്സ്‌ : എനിക്ക് തോന്നി… ഇത് ഞാൻ നോക്കിക്കോളാം. എനിക്ക് വിട്ടേക്.

അഭി : എടാ, നീ എന്ത് ചെയ്യാൻ പോയാൽ… പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ…

അലക്സ്‌ : നോക്കാം

അലക്സ്‌ നേരെ ചെന്ന് ദേവയുടെ വീട്ടിൽ കാര്യം പറഞ്ഞു. അവർക്ക് ആ കാര്യത്തിൽ സന്തോഷം ഉള്ളായിരുന്നു. പക്ഷെ ദേവയുടെ ഇഷ്ടം അറിയേണ്ടേ….. അതാരുന്നു എല്ലാരുടെയും പ്രശ്നം.

അങ്ങനെ അവർ ഒരു പ്ലാൻ ഉണ്ടാക്കി… അവർ ദേവയോട് പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് എന്ന് പറഞ്ഞു. പയ്യനും ദുബായ് തന്നെ ഉള്ളത് ആണെന്നും ഒക്കെ പറഞ്ഞു. പെണ്ണ് കാണൽ എന്ന് കേട്ടപ്പോൾ തന്നെ ദേവയുടെ മുഖം വാടി . അവൾ ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും… അവസാനം അവളെ കൊണ്ട് അവർ സമ്മതിപ്പിച്ചു.

അവസാനം എല്ലാരും അവിടെ നിന്ന് പോയി… അലക്സ്‌ പോകാൻ തുടങ്ങിയപ്പോൾ… ദേവ അവനോട് വരാൻ പറഞ്ഞു.

ദേവ : എടാ, ഈ കല്യാണം മുടക്കണം.. എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്.

അലക്സ്‌ : എടി… അതൊന്നും നടക്കില്ല. നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോനാ… അല്ല.. നിനക്ക് ആരെയാ ഇഷ്ടം. അത് പറ
ദേവ : എടാ… അത് പിന്നെ…. നമ്മുടെ അഭി ഇല്ലേ…. അവനാ

അലക്സ്‌നു അത് ഒരുപാട് സന്തോഷം ആയി. പക്ഷെ അവളെ വട്ട് കളിപ്പിക്കാൻ തീരുമാനിച്ചു

അലക്സ്‌ : അവനോ….അതൊന്നും ഒരിക്കലും നടക്കില്ല… അവനു ഒരുപാട് കൊച്ചിനെ ഇഷ്ടം ആണ്. നാളെ അവന്റെയും പെണ്ണ് കാണൽ ആണ്. അവൻ ഇവിടെ പോലും വരില്ല.

ദേവക്ക് അത് ഒരുപാട് വിഷമം ആയി. അവൾ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

പിറ്റേ ദിവസം ദേവയെ പെണ്ണ് കാണാൻ ആൾകാർ വന്നു. താല്പര്യം ഇല്ലാതെ ചായയുമായി ചെന്നു. പയ്യന് ചായ കൊടുക്കാൻ മുഖം പൊക്കി നോക്കിയപ്പോൾ ആണ് അവിടെ ഇരിക്കുന്ന അഭിയെ അവൾ കാണുന്നത്.. അവൾ അന്നേരം തന്നെ തല തിരിച്ചു സൈഡിൽ നിക്കുന്ന അലക്സ്‌നെ നോക്കി. അവൻ അവളെ നോക്കി നല്ല ഒരുപാട് ഇളി ഇളിച്ചു. പിന്നെ എല്ലാം പറഞ്ഞു കർണാവന്മാർ ഒരു തീരുമാനം എടുത്തു. അപ്പോൾ അലക്സ്‌ ഉറക്കെ എല്ലാരും കേക്കുന്ന രീതിയിൽ പറഞ്ഞു.
അലക്സ്‌ : ചെക്കനും പെണ്ണിനും എന്തെങ്കിലും തനിയെ സംസാരിക്കേണം എങ്കിൽ ആകാം അല്ലെ…

എല്ലാർക്കും അത് കേട്ട് ചിരിച്ചു. അഭിയും ദേവയും അവനെ തുറിച്ചു നോക്കി…..

അവർ തിരിച്ചു പോയി കഴിഞ്ഞു ദേവ അലെക്സിന്റെ പുറത്തു തബല വായിച്ചു… എല്ലാർക്കും സന്തോഷം ആയി. രണ്ട് പേരുടെയും കല്യാണം ഒരു ദിവസം തന്നെ നടത്താൻ തീരുമാനിച്ചു. അങ്ങനെ അവരുടെ രണ്ട് പേരുടെ കല്യാണം അടിപൊളി ആയി നടന്നു…..

അങ്ങനെ അവർ ആവരുടെ ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിലേക്ക് കടന്നു

കല്യാണത്തിന് ശേഷം മധുവും ദുബായിൽ പോയി. അവർ എല്ലാരും കൂടി ബിസ്സിനെസ്സ് നോക്കാൻ തീരുമാനിച്ചു. അത് നല്ല രീതിയിൽ നടക്കുകയും ചെയ്തു.

ദേവയുടെയും അഭിയുടെയും സ്നേഹത്തിന്റെ അടയാളം ആയി അവർക്ക് ഒരു ആൺകുഞ്ഞ ജനിച്ചു. അവർ അവനു ഋഷി എന്ന് പേരും ഇട്ടു.

അടുത്ത് വർഷം തന്നെ അലക്സ്‌നും മധുവിനും ഒരുപാട് കുഞ്ഞു മാലാഖ ജനിച്ചു. അവർ അവൾക് ജെന്ന എന്ന് പേര് ഇട്ടു.

അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് അവർ സന്തോഷം ആയി ജീവിച്ചു. അവർ മാത്രം അല്ല… അഭിയും ദേവയും അവരുടെ രണ്ട് പേരുടെയും കുടുംബവും.

അവസാനിച്ചു……..

ഈ കഥ ഇവിടെ അവസാനിക്കുക ആണ്. സ്പീഡ് കൂടി എന്ന് അറിയാം. സ്വന്തം കഥ ആയതു കൊണ്ടും അതിൽ ഒട്ടും മായം ചേർക്കാതെ പറയേണം എന്നും ഉള്ളത് കൊണ്ട് ആണ് അങ്ങനെ ഉണ്ടായത്. ഓർമ ഉള്ളത് എല്ലാം ആണ് എഴുതിരിക്കുന്നത്. മാത്രം അല്ല, കുറച്ചു ജോലി തിരക്കുകൾ ഉള്ളത് കൊണ്ടും കൂടി ആണ് ഇത് പെട്ടെന്ന് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാരും ക്ഷമിക്കണം. തുടർന്ന് എഴുതുന്ന കഥകൾക് അങ്ങനെ ഉണ്ടാകാതെ ശ്രേദിക്കാം. ഇതുവരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

a
WRITTEN BY

admin

Responses (0 )



















Related posts