ജീവിതം ഹരിതാഭം 3
Jeevitham Harithaabham Part 3 | Author : Artificial Nandhu
[ Previous Part ] [ www.kkstories.com]
പ്രിയ വായനക്കാരെ മൂന്നാം ഭാഗം വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു “ഒരാണും മൂന്ന് പെണ്ണും ” എന്ന എന്റെ മറ്റൊരു കഥക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ആ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചു ആ കഥയുടെ മൂന്നാം ഭാഗം മൂന്നാം ഭാഗം ഉടനെ പൂർത്തിയാകും വൈകാതെ അത് നിങ്ങളിലേക്ക് എത്തും.
ഇനി നമുക്ക് ഈ കഥയിലേക്ക് വരാം വളരെ സ്ലോപേസിൽ പറഞ്ഞു പോകുന്ന ഒരു കഥയാണ് ഇതിൽ കമ്പി കുറവാണ് കമ്പി പ്രതീക്ഷിച്ചു വരുന്ന വായനക്കാർ ദയവായി ക്ഷമിക്കുക നിങ്ങൾക്ക് ഈ കഥ ഇഷ്ടപെട്ടാൽ ഈ കഥയുടെ അഭിപ്രായം നിങ്ങൾ ലൈക്ക് ആയും കമെന്റ് ആയും രേഖപെടുത്തണമെന്നു അപേക്ഷിക്കുന്നു
ഒത്തിരി സ്നേഹത്തോടെ ❤️
ആർട്ടിഫിഷ്യൽ നന്ദു 🥰🙏🏻
====================================
.
അതിരാവിലെ തന്റെ ഫോൺ റിംഗ് ചെയുന്ന സൗണ്ട് കേട്ടാണ് മിഥുൻ ഉണർന്നത് നിത്യയാണ് മറുതലക്കൽ
മിഥുൻ : ഹലോ എന്താ പെണ്ണേ ഇത്ര രാവിലെ തന്നെ
നിത്യ : അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞതൊക്കെ മറന്നോ
മിഥുൻ : എന്ത്
നിത്യ : രാവിലെ എണിറ്റു പഠിക്കാന്നു പറഞ്ഞിട്ട്
മിഥുൻ : അതോ അത് നിന്റെകൈയിൽ നിന്ന് ഉമ്മ കിട്ടാൻ പറഞ്ഞതല്ലേ
നിത്യ : ദുഷ്ടാ നീ കോളേജിലേക്ക് വാടാ നിന്നെ ഞാൻ കാണിച്ചുതരാം
മിഥുൻ : വന്നാൽ ശെരിക്കും കാണിച്ചു തരുമോ??
നിത്യ : പോടാ പട്ടി തന്നെ ഞാൻ ശെരിയാക്കി തരാം
മിഥുൻ : പെട്ടന്ന് ശെരിയാക്കണെ
നിത്യ : അച്ചുവേട്ടാ???
മിഥുൻ : എന്താ മുത്തേ??
നിത്യ : അതേ സസ്പെൻഷൻ കഴിഞ്ഞു ആദ്യമായി കോളേജിൽ വരുവല്ലേ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുവോ?
മിഥുൻ : എന്താ പറയടോ
നിത്യ : ഇനി നല്ലപോലെ പഠിച്ചു സപ്പ്ളിയൊക്കെ ക്ലിയർ ചെയ്ത് പെട്ടന്ന് തന്നെ നല്ല ജോലി വാങ്ങുവോ
മിഥുൻ : ഓക്കെ ചെയ്യാം
നിത്യ : നല്ല കുട്ടി ഉമ്മ 😘😘😘
മിഥുൻ : ഉമ്മ അതേ ഫോണിൽക്കൂടെ മാത്രമേ ഉമ്മയുള്ളോ
നിത്യ : ആ ഇപ്പോൾ ഫോണിൽ കൂടി മതി
മിഥുൻ : അന്ന് I Love You എന്ന് പറഞ്ഞപ്പോഴാ നീ എനിക്ക് ഉമ്മ തന്നത് ഇന്ന് കോളേജിൽ വരുമ്പോൾ ഒരെണ്ണം തരുമോ
നിത്യ : അയ്യടാ.. സേട്ടൻ ആദ്യം എല്ലാം ക്ലിയർ
ചെയ്തു ജോലി വാങ്ങിക്ക് എന്നിട്ടെന്നെ കല്യാണം കഴിക്ക് എന്നിട്ട് നിങ്ങൾ എന്നെ എന്താന്ന് വെച്ചാൽ ചെയ്തോ
മിഥുൻ : നമുക്ക് ഇപ്പോൾ ചെയ്യാം എന്നിട്ട് സപ്പ്ളി ക്ലിയർ ചെയ്യാം
നിത്യ : പോടാ ഞാൻ പോവാ
അതും പറഞ്ഞു നിത്യ ഫോൺ കട്ടാക്കി ജെറിനെ വിളിച്ചേഴുന്നേൽപ്പിച്ച് റെഡിയായി രണ്ടു പേരും കോളേജിലേക്ക് പുറപ്പെട്ടു.
കോളേജിലെത്തിലെത്തിയ മിഥുനും ജെറിനും നിത്യയോടും അവളുടെ ഫ്രണ്ട്സിനോടും സംസാരിച്ചു നിൽകുമ്പോഴാണ് ശാന്തനുവിന്റെ ഫ്രണ്ട്‌സ് മിഥുന്റെ അടുത്തേക്ക് വരുന്നത് അതിലൊരുത്താൻ മിഥുനോട് പറഞ്ഞു നിന്റെ കണക്ക് ശാന്തനുവിന് ഒറ്റക്ക് തീർക്കണമെന്നാ പറഞ്ഞത് കൊണ്ട് മാത്രമാ നിന്നെ ഞങ്ങൾ വെറുതെവിടുന്നത് ഇന്ന് തൊട്ട് നീ എണ്ണിക്കോ അവൻ വരുന്നദിവസം നിന്റെയും ഇവളുടെയും അവസാനമായിരിക്കും ഇത് കേട്ട് വന്ന ജെറിൻ അവൻ വന്ന ഇവനെ അങ്ങ് ഉണ്ടാക്കി കളയുമോടാ മൈരേ നീയൊക്കെ എന്നാ നമുക്ക് ഇപ്പോൾ തന്നേ ഉണ്ടാക്കടാ എന്നും പറഞ്ഞു ജെറിൻ അവന്റെ കോളറിൽ പിടിച്ചു ജെറിനെ വട്ടം പിടിച്ചു സമാധാനിപ്പിച്ചു മിഥുൻ ക്ലാസ്സിലേക്ക് കൊണ്ടുപോയി
ജെറിൻ : ആ മൈരൻ പറഞ്ഞകേട്ടില്ലേ ഇന്നവനെ ക്ലാസ്സിൽ കേറി ഇടിക്കണം
മിഥുൻ : ടാ അളിയാ നീ ഒന്നടങ്ങ് അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല
ജെറിൻ : നിന്നെ തൊട്ടാൽ കൈ ഞാൻ ഓടിക്കും മൈരന്റെ നീ തടഞ്ഞത് കൊണ്ടാ ഇല്ലെങ്കിൽ ഇന്ന് അവനെ ഞാൻ ഭിത്തിയിൽ കേറ്റിയെനേം
മിഥുൻ : വിട്ടു കള അളിയാ വാണക്കേസാ അവൻ
ജെറിൻ : ഇനി അവൻ കോണച്ചോണ്ട് വന്നാൽ അവനെ ഞാൻ തൂക്കി ഭിത്തിയിലടിക്കും
ജെറിനെ സമാധാനിപ്പിച്ചു മിഥുൻ അവനെ ക്ലാസ്സിലിരുത്തി സസ്പെൻഷൻ കഴിഞ്ഞു വന്ന ദിവസം തന്നേ ഒരു പ്രശനമുണ്ടക്കാൻ മിഥുനും ആഗ്രഹിച്ചിരുന്നില്ല. ക്ലാസ്സ് എടുക്കാൻ മിസ്സ് വരുന്നതിന് മുമ്പ് കോളേജിലെ പ്യുൺ വന്നു ചോദിച്ചു
” ഇങ്കെ മിഥുൻ ശിവദാസ് യാര് ”
അവനെ പ്രിൻസിപ്പൽ സാർ കൂപ്പിട്ടാര്
മിഥുൻ പ്രിൻസിപ്പലിനെ കാണാൻ അയാളുടെ ഓഫീസിലെത്തി സസ്പെൻഷൻ കഴിഞ്ഞു വരുന്ന ഏതൊരു സ്റ്റുഡന്റിനെയും വാൺ ചെയ്യുന്നപോലെ മിഥുനെയും പ്രിൻസിപ്പൽ വാൺ ചെയ്തു വിട്ടു.
ബ്രേക്ക് ടൈമിൽ ക്യാന്റീനിൽ ഇരുന്ന മിഥുന്റെ ജെറിന്റെയും അടുത്തേക്ക് നിത്യയെത്തി. നിത്യയെ കണ്ട ജെറിൻ അവിടുന്ന് മാറി ഇരുന്നു
നിത്യ : അച്ചുവേട്ടാ എന്തിനാ പ്രിൻസി വിളിപ്പിച്ചേ
മിഥുൻ : അതോ? അത് പുള്ളിടെ മോളെ കെട്ടിച്ചു തരാൻ വിളിപ്പിച്ചതാ
നിത്യ : തമാശ കളിക്കാതെ എന്താ കാര്യം പറ
മിഥുൻ : ഞാൻ കാര്യം പറഞ്ഞതാടോ
നിത്യ : എന്താ നിങ്ങൾക്ക് കെട്ടാൻ മേലായിരുന്നോ
മിഥുൻ : സോറി നോട്ട് ഇന്ട്രെസ്റ്റഡ്
നിത്യ : അതെന്താ നിങ്ങൾക്ക് interest ഇല്ലത്തെ
മിഥുൻ : ഞാൻ ഫ്രീ അല്ലാല്ലോ അതു കൊണ്ട് ജെറിനോട് പറഞ്ഞിട്ടുണ്ട്
നിത്യ : ജെറിൻ ചേട്ടൻ അവളെ കെട്ടിയാൽ അപ്പോൾ മുമ്മുസ് എന്തു ചെയ്യും?
മിഥുൻ : മുമ്മുവോ? എടാ ജെറിനെ ?
തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ നിത്യ പെട്ടന്ന് ജെറിന്റെ വാ പൊത്തി പിടിച്ചു
വിളിക്കേട്ടു വന്ന ജെറിൻ
ജെറിൻ : എന്താടാ
നിത്യ : ഒന്നുല്ല ചേട്ടാ
ജെറിൻ : പിന്നെ എന്തിനാ ഇവന്റെ വാ പൊതി പിടിച്ചേക്കുന്നേ
നിത്യ : അതോ വാ തുറന്നാൽ വഷളത്തരെ പറയു അതാ
ജെറിൻ : മ്മ് ശെരി
അതും പറഞ്ഞു ജെറിൻ അവിടുന്ന് പോയി പെട്ടന്ന് മിഥുൻ അവളുടെ കൈ വീടുവിച്ചു
മിഥുൻ : കൊല്ലാൻ നോക്കുന്നോടി കോപ്പേ
നീത്യ : അച്ചോടാ എന്റെ കുഞ്ഞിന് ശ്വാസം മുട്ടിയോ?
മിഥുൻ : മ്മ്
നിത്യ : കണക്കായി പോയി ഇനി മേലാൽ ഞാൻ എന്തെങ്കിലും പറയുമ്പോൾ അലറാൻ നിക്കരുത് കേട്ടല്ലോ
മിഥുൻ : ഇല്ല ക്ലാസ്സിൽ ചെന്നിട്ടു വേണം മുമ്മുസ് ജെറിൻ ഹാ എന്നാ ഞാൻ പോട്ടെ
നിത്യ : അച്ചുവേട്ടാ കഷ്ടമുണ്ട് പറയരുത് പ്ലീസ് പ്ലീസ്
മിഥുൻ : എന്താ എന്റെ മോളു വളച്ചു കെട്ടണ്ട് കാര്യം പറ
നിത്യ : ഞാൻ പറയില്ലാ
മിഥുൻ : ആഹാ ഡാ ജെറിനെ?
നിത്യ : പറയല്ലേ പ്ലീസ്
മിഥുൻ : പറയില്ലെങ്കിൽ കിടന്ന് ഉരുളാതെ കാര്യം പറ പെണ്ണെ
നിത്യ : അതേ അച്ചുവേട്ടാ ഞാൻ ഈ പറയുന്നത് ആരോടും പറയില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്?
മിഥുൻ : സത്യം ചെയ്യാം അതുനുമുമ്പ് എന്റെ മോൾ ചേട്ടന് ഒരുമ്മ തന്നെ
നിത്യ : അതു വേണോ??
മിഥുൻ : അത് വേണം
നിത്യ : ഇവിടെ വെച്ചോ?? ആരേലും കാണും
മിഥുൻ : ആരും കാണില്ല ഇപ്പോൾ ഇവിടെ വെച്ച് അല്ലെങ്കിൽ ഞാൻ ഇപ്പോൾ അവനെ വിളിക്കും
നിത്യ : വേണ്ട ഞാൻ തരാം മുതലെടുക്കുവാണല്ലേ മോനെ
മിഥുൻ : നിന്റെ അടുത്ത് ഇതേ നടക്കു വേഗം തന്നോ
നിത്യ : കണ്ണടക്ക് കൊരങ്ങാ
മിഥുൻ : അടച്ചു
നിത്യ മിഥുന്റെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ട് അവന്റെ കവിളിൽ ഒരു ചുംബനം😘😘😘😘😘😘😘 നൽകി
നിത്യ : ഉമ്മ കിട്ടിയില്ലേ ഇനി സത്യം ചെയ്യ്
മിഥുൻ : മ്മ് സത്യം നീയാണെ നമ്മുടെ മക്കളാണേ സത്യം
നിത്യ : ദുഷ്ട്ടാ.. എന്റെ പിള്ളേര്
മിഥുൻ : കാര്യം പറ പെണ്ണേ നീ
നിത്യ : അച്ചുവേട്ടാ അതേ
മിഥുൻ : നിന്ന് ലാഗ് ആകാതെ ഒന്നു പറയടി
നിത്യ : നമ്മുടെ മുമ്മുസ് ഇല്ലേ?
മിഥുൻ : മുമ്മസിന്?
നിത്യ : ജെറിൻ ചേട്ടനോട് ഭയങ്കര ക്രഷ് ആണ്
മിഥുൻ : ശെരിക്കും
നിത്യ : അതെ പക്ഷേ ജെറിൻ ചേട്ടനോട് പറയരുത് പ്ലീസ്
മിഥുൻ : ഇല്ല എത്ര കാലായി ഇതു തുടങ്ങീട്ട്
നിത്യ : ഫ്രഷേഴ്‌സ് ഡേയ്ക്ക് നമ്മൾ കണ്ടില്ലേ അന്ന് തൊട്ട് ജെറിൻ ചേട്ടനെ കാണുമ്പോഴേ അവളുടെ അടി വയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ ആണെന്ന്
മിഥുൻ : അമ്പടി മുമ്മു നീ ആളു കൊള്ളാല്ലോ?
നിത്യ : ഒരു തവണ അവൾ പറയാൻ വന്നതാ
മിഥുൻ : പിന്നെ അവളെന്താ പറയാഞ്ഞേ
നിത്യ : പാച്ചുവും കോവാലനും ഒരുമിച്ചല്ലേ നടക്കു പിന്നെ എങ്ങനാ പറയുന്നേ?
മിഥുൻ : ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ
നിത്യ : അതേ ദൈവത്തെയോർത്ത് ജെറിൻ ചേട്ടനോട് പോയി പറയരുത്
മിഥുൻ : ഇല്ല പറയില്ല
നിത്യ : പറഞ്ഞാൽ നിങ്ങളോട് ഞാൻ മിണ്ടില്ല നോക്കിക്കോ
മിഥുൻ : അവൾക്ക് അങ്ങനൊരു ക്രഷ് ഉണ്ടെങ്കിൽ അത് അവനോട് പറയാൻ പാടില്ലേ ഞാൻ സപ്പോർട്ട് ചെയ്യാം
നിത്യ : അതെ അതു വേണോ? അതിനു ആ ചേട്ടൻ സിംഗിൾ ആണോ? വേറെ ലൈൻ ഉണ്ടോ?
മിഥുൻ : എക്സ്ട്രാ സിംഗിൾ അതിനു ക്ലാസ്സിൽ അവൻ ഇരുന്നാൽ അല്ലേ ലൈൻ ഉണ്ടാവു വർഷം പത്തു സസ്പെന്ഷൻ വെച്ചു വാങ്ങുന്നവന് എവിടെ ലൈൻ ഉണ്ടാവാനാ
നിത്യ : ആളു അത്ര ടെറർ ആണോ
മിഥുൻ : ഈ കാണുന്നത് അല്ല അവൻ ഞങ്ങൾ പഠിച്ച സ്ഥലത്തെല്ലാം അവനും എനിക്കും അടിയുണ്ടാക്കി സസ്പെൻഷൻ വാങ്ങലായിരുന്നു പ്രധാന പണി
നിത്യ : ആ ബെസ്റ്റ് കടന്നൽ കൂട്ടിലാണല്ലോ ദൈവമേ കൈയിട്ടത്
മിഥുൻ : അതെന്താ
നിത്യ : അതെ അവൾ ഭയങ്കര സമാധാനപ്രിയയാണ് അടി ഇടി എന്ന് കേൾക്കുന്നതേ അവൾക്ക് പേടിയാ അന്ന് ശാന്തനുവിനെ നിങ്ങൾ തല്ലിയപ്പോൾ ആ ചേട്ടൻ പിടിച്ചു മാറ്റാനല്ലേ വന്നത് അവനെ തല്ലിയില്ലല്ലോ അവൾ അത് ഇടക്കിടക്ക് പറയാറുണ്ട് ആ ചേട്ടൻ പാവമായത് കൊണ്ടാ അങ്ങനെ ചെയ്തതെന്ന്
മിഥുൻ : അന്ന് അടി മുഴുവൻ കൊണ്ടത് ശാന്തനു അല്ലേ അവൻ എന്നേ തിരിച്ചടിച്ചിരുന്നെങ്കിൽ കാണാമായിരുന്നു
നിത്യ : എന്ത്?
മിഥുൻ : എന്നെ അവൻ തൊട്ടിരുന്നെങ്കിൽ ജെറിൻ അവനെ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ചെനേം
നിത്യ : അടിപൊളി അതേ ഞാൻ പറഞ്ഞതെല്ലാം മറന്നുകളഞ്ഞേക്ക്
മിഥുൻ : എന്തിനു അവൻ ഒരു പാവമാടോ കൂടെ നിക്കുന്നവർക്ക് വേണ്ടി അവൻ എന്തും ചെയ്യും അത്രേ ഉള്ളു
നിത്യ : മ്മ് ശെരി പിന്നെ?
ജെറിൻ : അതേ ഇണകുരുവികളെ ബാക്കി നമുക്ക് ലഞ്ചിനു പറയാവേ ബെല്ലടിച്ചിട്ട് പത്തുമിനിട്ടായി
നിത്യ : അയ്യോ ഞാൻ പോകുവാ ഉച്ചക്ക് കാണാം അതേ ജെറിൻ ചേട്ടാ മുമ്മു പോയോ
ജെറിൻ : ഇല്ല അവൾ പുറത്തിരിപ്പുണ്ട്
നിത്യ മുമ്മുവിനെ വിളിച്ചു ക്ലാസ്സിലേക്ക് ഓടി അവരുടെ ഓട്ടം കണ്ടു ജെറിനും മിഥുനും ചിരിയാണ് വന്നത്
ജെറിൻ : ഇന്നിനി കേറണോ
മിഥുൻ : ആദ്യം ഒരു ചായകുടിക്കാം എന്നിട്ടാലോചിക്കാം
ജെറിൻ : സെറ്റ് അണ്ണേ രണ്ട് ടീ
എടാ ചായ എടുക്ക് അച്ചു ചായ എടുക്ക് ഏട്ടത്തി ആതിരയുടെ വിളിക്കേട്ടാണ് മിഥുൻ തന്റെ സ്വപ്നത്തിൽ നിന്നും ഉണരുന്നത് പെട്ടന്ന് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ ചായയുമായി നിത്യ നിക്കുന്നു പെട്ടെന്ന് മിഥുൻ ഞെട്ടിയെങ്കിലും പതറാതെ അവൻ ചായയെടുത്തു മിഥുൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു പെട്ടെന്നവൾ മുഖം മാറ്റി
രാജീവ് : ഇതാ എന്റെ മോൾ നിത്യ
പ്രിയ : മോൾ ഇങ്ങ് വന്നേ
പ്രിയ വിളിച്ചപ്പോൾ നിത്യ പ്രിയയുടെ അടുത്തേക്ക് പോയിരുന്നു അന്ന് കണ്ട മെലിഞ്ഞ നിത്യയെ അല്ലാ അവൾ ആകെ മാറി കുറച്ചു തടിച്ചിട്ടുണ്ട് ഒന്നുകൂടി നിറം വെച്ചിട്ടുണ്ട് കാണാൻ നല്ല ചന്തം എന്താണാവോ ഇവളുടെ ഉദ്ദേശം എല്ലാവരുടെയും മുന്നിൽ എന്നേ നാണംക്കെടുത്തുവോ മിഥുൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി മിഥുന്റെ അതേ വെപ്രാളം ആതിരക്കും ഉണ്ടായിരുന്നു പ്രിയക്കും ശിവദാസനും മഹേഷിനും നിത്യയെ ഇഷ്ട്ടായി
രാജീവ് : അതേ മോന് എന്റെ മോളോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ?
മിഥുൻ : അങ്ങനെ ഒന്നുമില്ല അച്ഛാ
നിത്യ : എനിക്ക് സംസാരിക്കണം
ദാസൻ : എന്നാ ആയിക്കോട്ടെ ടാ നിത്യമോളോട് എന്തെങ്കിലും പോയി സംസാരിക്ക്
സഭാഷ് എല്ലാം പൂർത്തിയായി പുറകിൽ കൂടി ഇറങ്ങി ഓടിയാലോ? വേണ്ട നാണക്കേടാവും ദൈവമേ അവളുടെ മുന്നിൽപോയി നിക്കുമ്പോൾ അറ്റാക്ക് ഒന്നും വരല്ലേ ഓരോന്ന് ആലോചിച്ചു മിഥുൻ അവർ കാണിച്ചു തന്ന റൂമിലോട്ട് കയറി പെട്ടന്ന് നിത്യ ഡോർ അടച്ചു ഇവൾ ഇത് എന്ത് ചെയ്യാനുള്ള ഭാവമാണ് ഇനി ഇറങ്ങി ഓടാനും പറ്റില്ല വരുന്നത് വരട്ടെ എന്തും ഇനി നേരിടാം
മിഥുൻ: നിത്യ “I’m Very sorry” അന്ന് ജെറിന് വേണ്ടി അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു
തന്നെ ഞാൻ വെറുത്തിട്ടില്ല പിന്നെ തന്റെ പിന്നാലെ ഞാൻ വന്നിട്ടില്ല ഇവിടെ വന്നു കഴിഞ്ഞാ തന്റെ വീടന്നുപോലും എനിക്ക് മനസിലായെ എന്റെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല അവരെ ഇതിലേക്ക് വലിച്ചിടരുത് പ്ലീസ്
മിഥുൻ നിത്യയുടെ മുന്നിൽ കൈ കൂപ്പി പെട്ടന്ന് മിഥുന്റെ കൈ തട്ടി മാറ്റി നിത്യ മിഥുന്റെ കാലിൽ വീണു പൊട്ടി കരയാൻ തുടങ്ങി. പെട്ടന്ന് നിത്യയുടെ പെരുമാറ്റത്തിൽ മിഥുൻ ആകെ അമ്പരന്ന് പോയി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മിഥുൻ നിത്യയെ പിടിച്ചേഴുന്നേൽപ്പിച്ചു പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
നിത്യ : അച്ചുവേട്ടാ അന്ന് അച്ചുവേട്ടനെ മനസിലാക്കാതെ ഞാൻ എന്തൊക്കയോ പറഞ്ഞു അന്ന് മുമ്മു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചുപോയതാ എന്നോട് ക്ഷമിക്ക്
മിഥുൻ : സാരമില്ല പോട്ടെടോ താൻ കരയാണ്ടിരിക്ക്
നിത്യ : ചേട്ടനെ ഒന്ന് കാണാനും ഈ കാൽക്കൽ വീണു മാപ്പ് പറയാൻ വേണ്ടിയാ ഞാൻ ഈ പെണ്ണുകാണാലിനു സമ്മതിച്ചത്
മിഥുൻ : എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല താൻ ഒന്ന് കരയാണ്ടിരിക്ക്
നിത്യ : സോറി അച്ചുവേട്ടാ എന്നെ വെറുക്കല്ലേ ഇത്രയും കാലം ഞാൻ കാത്തിരുന്നത് എന്റെ അച്ചുവെട്ടന് വേണ്ടിയാ ചേട്ടന്റെ കല്യാണം കഴിഞ്ഞെന്നാണ് ഞാൻ വിചാരിച്ചത് കഴിഞ്ഞദിവസമാ സുരേഷ് മാമ്മൻ ചേട്ടന്റെ ആലോചന കൊണ്ടുവന്നത് ചേട്ടന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുവായിരുന്നു
മിഥുൻ : തന്നെ ഒന്ന് കാണണം സോറി പറയണമെന്ന് ഞാനും വിചാരിച്ചിരുന്നു എന്നോട് ക്ഷമിക്ക് നിത്യ
നിത്യ : ചേട്ടൻ ഒന്നും ചെയ്തില്ല എല്ലാത്തിനും തെറ്റുകാരി ഞാനാ ആ നശിച്ചവളുടെ വാക്ക് കേട്ട് ചേട്ടൻ പറയുന്നത് കേൾക്കാൻ പോലും ഞാൻ നിന്നില്ലാ
മിഥുൻ : എടോ കഴിഞ്ഞത് കഴിഞ്ഞു എല്ലാം മറന്നു കള
നിത്യ : സത്യങ്ങളൊക്ക മനസിലാക്കിയാ അന്ന് തൊട്ട് ഞാൻ നല്ലപോലെ ഒന്നുറങ്ങിട്ടില്ല ചേട്ടനെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത അപ്പോഴേക്കും ദൈവമായിട്ട് എന്റെ മുന്നിൽ കൊണ്ടേ തന്നു
മിഥുൻ : ഞാൻ ജീവിത്തിൽ ആദ്യമായി സ്നേഹിച്ചപെണ്ണ് താനാ തന്നെ ഒന്ന് കാണണം നടന്നതൊക്കെ പറയണം എന്നൊക്കെ ഞാനും വിചാരിച്ചിരുന്നു താൻ എങ്ങനെ പ്രതികരിക്കും എന്നോർത്തു എനിക്ക് ഭയമായിരുന്നു
നിത്യ : അച്ചുവേട്ടാ രണ്ടു മാസങ്ങൾക്ക് മുമ്പ്
ഞാൻ മുമ്മുവിനെ കാണാൻ പോയി അവളിപ്പോൾ ഡിവോഴ്സായി നാട്ടിലുണ്ട് എന്നെ കണ്ടപ്പോൾ അവൾ കെട്ടിപിടിച്ചു കുറേ കരഞ്ഞു അവളെ കെട്ടിയവൻ ഒരു ഫ്രോഡ് ആയിരുന്നു അവളുടെ സ്വത്തു പണവും അടിച്ചെടുത്ത് അവൻ മുങ്ങി നമ്മളെ തമ്മിൽ പിരിച്ചതിനും ജെറിൻ ചേട്ടനെ പറ്റിച്ചതിനും അവൾക്ക് കിട്ടിയ ശിക്ഷയാണെന്ന് പറഞ്ഞു കുറേ കരഞ്ഞു ഇതൊക്കെ കേട്ട് ഞാൻ ആകെ ഷോക്ക് ആയി ഞാൻ അവിടെ ബോധംകേട്ടുവീണു.
പിന്നീട് അച്ചുവേട്ടനെ കണ്ടെത്താനായിരുന്നു എന്റെ ശ്രമം മുഴുവനു ഇത്രെയും അടുത്തായിട്ട് പോലും
ചേട്ടന്റെ ഓഫീസ് ഇവിടുന്ന് പത്തു കിലോമീറ്ററേയുള്ളു എന്നിട്ടും ചേട്ടനെ കണ്ടെത്താൻ എനിക്ക് ഒരുമാസത്തിനടുത്ത് സമയം വേണ്ടി വന്നു അങ്ങനെ ചേട്ടന്റെ ഓഫീസ് കണ്ടെത്തി ഞാൻ അങ്ങോട്ട് വന്നതാ
മിഥുൻ : അവിടം വരെ വന്നിട്ട് എന്താ എന്നെ കാണാൻ വരാഞ്ഞത്
നിത്യ : ഞാൻ അവിടെ എത്തിയപ്പോൾ ജെറിൻ ചേട്ടനെ അവിടെ കണ്ടു ജെറിൻ ചേട്ടനെ കണ്ടപ്പോൾ എനിക്ക് പേടിയായി ജെറിൻ ചേട്ടൻ പോയിട്ട് അങ്ങോട്ടേക്ക് വരാമെന്നോർത്ത് ഞാൻ അവിടെ തൂണിന്റെ മറവിൽ ഒളിച്ചു നിന്നു അപ്പോഴേക്കും ചേട്ടൻ ജെറിൻ ചേട്ടന്റെ കൂടെ വണ്ടിയിൽ കയറിപോയി പിന്നെ ഞാൻ വന്ന ദിവസം ചേട്ടൻ ലീവ് ആയിരുന്നു അപ്പോഴേക്കും എന്റെ ദൈവങ്ങൾ എന്റെ അടുത്തുകൊണ്ടേ തന്നു
ഒരു ലോക മഹായുദ്ധം ഒഴിവായി പോയതിന്റെ സന്തോഷത്തിൽ മിഥുൻ നിത്യയെ ചേർത്ത് പിടിച്ചു
മിഥുൻ : അന്നും ഇന്നും എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു I Love You❤️❤️❤️
നിത്യ : I Love You Too😘😘😘😘😘😘
പെട്ടെന്ന് നിത്യ മിഥുന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി അതിന്റെ മറുപടി നൽകാൻ മിഥുൻ അവളുടെ കണ്ണിൽ നോക്കി ചുണ്ടോട് ചുണ്ട് ചേർക്കുമ്പോൾ പെട്ടെന്ന് ആരോ വാതിലിൽ മുട്ടി എന്നിട്ടും അവൻ അവളെ വിടാൻ കൂട്ടാക്കിയില്ല അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി. അതിനുശേഷം മിഥുൻ പോയി ഡോർ തുറന്നു
ഡോർ തുറന്നു പുറത്തു വന്ന മിഥുനോട് മഹേഷ് പറഞ്ഞു കല്യാണം കഴിഞ്ഞു പറയാൻ എന്തെങ്കിലും ബാക്കി വെക്കണം കിട്ടോ നിനക്കിഷ്ടമായി എന്ന് ഞങ്ങൾക്ക് മനസിലായി അപ്പോൾ ഇത് ഞങ്ങൾ അങ്ങ് ഉറപ്പിക്കുവാ മോനേ
ദാസൻ : അപ്പോൾ രാജീവേട്ടാ നിങ്ങൾ നല്ലൊരു ദിവസം നോക്കി വീട്ടിലേക്ക് വരണം പിന്നെ ഞങ്ങൾക്ക് പൊന്നും പണവും ഒന്നും വേണ്ട ഇതുപോലെ മോളെ ഇങ്ങ് തന്നാൽ മതി
രാജീവ് : നമുക്ക് അധികം നീട്ടികൊണ്ട് പോവണ്ട അടുത്തയാഴ്ച്ച നല്ലൊരു ദിവസം നോക്കി ഞങ്ങൾ വരാം
ദാസൻ : നമുക്കൊരു രണ്ടു മാസത്തിനുള്ളിൽ അങ്ങ് നടത്താം എന്താ നിങ്ങൾക്ക് എന്തെങ്കിലും തടസമുണ്ടോ അതിന്
രാജീവ് : അടുത്തായാഴ്ച്ച നിശ്ചയിച്ചാൽ പോലും ഞങ്ങൾ റെഡി
കാല കാലങ്ങളായി രണ്ടു കുടുംബങ്ങളും കാത്തിരുന്ന അവരുടെ മക്കളുടെ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തിൽ രാജീവും കുടുംബവും ദാസാനെയും കുടുംബത്തിനെയും യാത്രയാക്കി.
കാറിൽ കേറിയ മിഥുനോട് ആതിര ചോദിച്ചു എന്ത് മാജിക്കാടാ അവിടെ നടന്നെ
മിഥുൻ : അതൊക്കെ ഉണ്ട് ഏട്ടത്തി എല്ലാം ഞാൻ വിശദമായി പറയാം
പ്രിയ : എന്തായാലും നീ സമ്മതിച്ചല്ലോ എനിക്കതു മതി എന്റെ ആതിയെ പോലെ നല്ലൊരു മോളാ അതും
മഹേഷ് : ഓഹോ ആതിമോൾ
ആതിര : എന്താ നിങ്ങൾക്ക് പിടിച്ചില്ലേ
ദാസൻ : ഇനി നിങ്ങൾ രണ്ടും കൂടി തുടങ്ങിക്കോ ടാ എന്റെ മോൾക്ക് എന്താടാ കുഴപ്പം?
ആതിര : അങ്ങനെ ചോദിക്ക് അച്ഛാ
മഹേഷ് : ഒന്നുല്ലേ ഞാൻ ഒന്നും പറഞ്ഞില്ല
ദാസൻ : എന്നാ നേരെ നോക്കി വണ്ടിയൊടിക്കടാ
വണ്ടിയൊടിക്കുന്ന മഹേഷിനെ ആതിര കൊഞ്ഞനം കുത്തി കാണിച്ചു ഇതിന്റെയിടക്ക് പ്രിയ അമ്മുവിനെ വിളിച്ചു അച്ചുവേട്ടന്റെ കല്യാണം ഉറച്ച കാര്യം പറഞ്ഞു അങ്ങനെ അവർ കല്യാണ വീട്ടിൽ എത്തി പ്രിയയുടെ വീട്ടിലെ കല്യാണമായത് കൊണ്ട് തന്നെ അവരുടെ എല്ലാ ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു മിഥുന്റെ കല്യാണം ഉറപ്പിച്ച വിഷയം അവിടെ ഹോട്ട് ന്യൂസ് ആയി ഇതിന്റെ ഇടയ്ക്ക കസിൻസിനെ കണ്ട മിഥുനും മഹേഷും അവരുടെ അടുത്തേക്ക് പോയി
മഹേഷ് : ടാ അച്ചു എവിടെടെ സാധനം
മിഥുൻ : ഡാഷ് ബോർഡിൽ ഉണ്ട് ഏട്ടാ ഞാൻ ഇന്നലെ തന്നെ എടുത്തിട്ടു
മഹേഷ് : എന്നാ അവന്മാരെയും വിളിക്ക്
മിഥുൻ : നമുക്ക് അങ്ങോട്ട് മാറി നിക്കണോ
മഹേഷ് : വേണ്ടടാ ഡോർ തുറന്നിട്ടാമതി നമുക്ക് പാർക്കിങ്ങിൽ ഇരിക്കാം അവന്മാർ എവിടെ
മിഥുൻ : അവൻമാർ ഗ്ലാസും വെള്ളവും വാങ്ങാൻ പോയി ഏട്ടാ രണ്ടു ഫുൾ ഉണ്ട് അതു മതിയാകുമോ
മഹേഷ് : തിരിച്ചു പോകുമ്പോൾ അച്ഛനെ കൊണ്ട് ഓടിപ്പിക്കാം
മിഥുൻ : അല്ല അച്ഛൻ അടികുവോ ഇനി
മഹേഷ് : ഇല്ലേ നീ ഓടിച്ചോ ഇങ്ങോട്ട് ഫുൾ ഞാനല്ലേ ഓടിച്ചത്
മിഥുൻ : അവരെ കാണുന്നില്ലല്ലോ? ഏട്ടാ ഏട്ടത്തി വരുന്നു
മഹേഷ് : എന്താണ് ആതിമോളെ?
ആതിര : ടാ അച്ചു നീ മാത്രം ഇങ്ങ് വന്നേ?
മഹേഷ് : എന്താ മനുവേട്ടൻ വരണ്ടേ?
ആതിര : നിങ്ങൾ അവിടെ നിന്നാൽ മതി
മഹേഷ് : അല്ല എന്റെ മോളെവിടെ
ആതിര : ഞാൻ കൊണ്ടുപോയി കളഞ്ഞു എന്തേ?
മഹേഷ് : എന്താ ആതിമോൾ കലിപിലാണല്ലോ
ആതിര : എന്റെ പൊന്നു സഹോദരാ എന്നേ വിട്ടേക്ക് 🙏🏻
മിഥുൻ : ആ ബെസ്റ്റ് രണ്ടും കൂടി തുടങ്ങിക്കോ എന്താ ഏട്ടത്തി?
ആതിര : അതെ അച്ചു എന്താടാ അവിടെ നടന്നെ?
മിഥുൻ അവിടെ നടന്നതെല്ലാം ആതിരയോട് പറഞ്ഞു ഒരു സിനിമാ കഥ കേൾക്കുന്ന അത്ഭുതത്തിൽ ആതിര എല്ലാം കേട്ട് നിന്നു
അപ്പോഴേക്കും വെള്ളം വാങ്ങാൻ പോയ കസിൻസ് എത്തിയിരുന്നു അവരു വന്നപ്പോൾ മഹേഷ് അടി തുടങ്ങി
ആതിര : നീ മുറിയിൽ നിന്നിറങ്ങുന്നവരെ ഞാൻ മുള്ളിലാ നിന്നത് ഹോ ഇപ്പോൾ എല്ലാം നല്ലരീതിയിൽ അവസാനിച്ചല്ലോ ഹോ സമാധാനം
മിഥുൻ : അതെ ചേച്ചി ഇങ്ങനൊരു എൻഡിങ് ഞാനും പ്രതീക്ഷിച്ചില്ല
മഹേഷ് : സ്റ്റോപ്പ് ബാക്കി നമുക്ക് വീട്ടിൽ
പോയി സംസാരിക്കാം നിന്നെ അവന്മാർ വിളിക്കുന്നു
ആതിര : ഓ ഇതിനാണല്ലേ മക്കൾ രണ്ടും കൂടി മാറി നിന്നത്
മിഥുൻ : അതു പിന്നെ കല്യാണമൊക്കെ അല്ലെ ഏട്ടത്തി പിന്നെ അവൻമാരും ഉണ്ടല്ലോ
മഹേഷ് : എന്താ മോളെ ഒരെണ്ണം കഴിക്കുന്നോ
ആതിര : തന്റെ മാറ്റവൾക്ക് കൊണ്ടുപോയി കൊടുക്ക് പോടാ കള്ളു കുടിയാ അച്ചു ഞാൻ പോകുവാ ഇനി ഇവിടെ നിന്നാ ശെരിയാവില്ല
മിഥുൻ : ടാ അഖിലേ ഒരെണ്ണം ഒഴിച്ചേടാ
അഖിൽ : അമ്മു വന്നില്ലേ ഏട്ടാ
മിഥുൻ : ഇല്ലടാ എന്തായി നിന്റെ യുകെ ജോബ് ഒക്കെ
അഖിൽ : എല്ലാം സെറ്റ് ആയിട്ടുണ്ട് ഒരു ആറു മാസത്തിനുള്ളിൽ പോകാം
മഹേഷ് : ടാ കാശിനു എന്തെങ്കിലു ആവിശ്യം വന്നാൽ പറയണേ നമുക്ക് റെഡിയാക്കാം
അഖിൽ : പറയാം ഏട്ടാ
മിഥുൻ : ടാ അമലേ എന്താ നിന്റെ പ്ലാൻ
അമൽ : ബാങ്ക് കോച്ചിങ്
മഹേഷ് : ടാ നന്നായി പഠിക്കണേ ഉഴപ്പരുത്
അമൽ : ഇല്ല ഏട്ടാ
മഹേഷ് : ടാ ഒരെണ്ണം കൂടി ഒഴിച്ചേ
മിഥുൻ : ഇവിടുന്ന് ഇനി വൈകിട്ട് അല്ലേ ഇറങ്ങു
മഹേഷ് : മിക്കവാറും
മിഥുൻ : മാളൂന്റെ ചെക്കന് എവിടെയാടാ ജോലി?
അഖിൽ : യുകെയിൽ എന്തോ ബിസിനസ് ആണ് അവർ അവിടെ സെറ്റിൽഡ് ആണ്
മിഥുൻ : കൊള്ളാം പുളിം കൊമ്പ് ആണല്ലോ
അഖിൽ : മാളു ചേച്ചി ഡോക്ടർ അല്ലെ അങ്ങനെ വന്നതാ
മഹേഷ് : ഇതെങ്ങനെ ഇവർ കണ്ടു
അമൽ : ഏതോ ബ്രോക്കർ വഴി വന്നതാ പിന്നെ ഏട്ടാ മാളു ചേച്ചിയും ചെക്കനും തമ്മിൽ കണ്ടിട്ടില്ല അവർ ഇന്നാ ആദ്യയായിട്ട് കാണാൻ പോകുന്നത്
മിഥുൻ : കൊള്ളാം
മഹേഷ് : ടാ അച്ചു നീ ഒരെണ്ണം കൂടി അടിക്ക് എന്നിട്ട് നമുക്ക് അകത്ത് പോയി ഒന്ന് തല കാണിച്ചു വരാം ഇല്ലേ ഇനി അതുമതി അമ്മക്ക് മുഖം വീർപ്പിക്കാൻ
മിഥുൻ : ടാ നിങ്ങളിവിടെ നിക്ക് ഞങ്ങൾ ഇപ്പോൾ വരാം
അമൽ : ശെരി ഏട്ടാ പെട്ടന്ന് വരണേ
മഹേഷ് : ഓക്കെ
മിഥുനും മഹേഷും ഓഡിറ്റോറിയത്തിലേക്ക് കയറി ബന്ധുക്കളെയൊക്കെ കണ്ടു വീണ്ടും കസിൻസിന്റെ അടുത്തേക്ക് വന്നു
മിഥുൻ : ടാ ഒരെണ്ണം ഒഴിച്ചേ
അഖിൽ : അമ്മു എന്താ ഏട്ടാ വരാഞ്ഞത്
മഹേഷ് : മാളുവുമായി പണ്ട് ഉണ്ടായ പ്രശ്‌നം അതാ അവൾ വരാഞ്ഞത്
അമൽ : അതെന്താ ഏട്ടാ
മിഥുൻ : അത് നിനക്കറിയില്ലേ?
അമൽ : ഇല്ല ഏട്ടാ
മഹേഷ് : എടാ പണ്ട് ഈ മാളുവും ഞങ്ങളുടെ അമ്മുവും ഒരേ മനസും രണ്ടു ശരീരവും ആയിരുന്നു രണ്ടും ഭയങ്കര കൂട്ട് ആയിരുന്നു
അമൽ : പിന്നെ എങ്ങനാ അവർ തെറ്റിയെ
മിഥുൻ : അത് ഞാൻ പറയാം ഇതൊന്ന് അടിച്ചോട്ടെ
അമൽ : ശെരി ഏട്ടാ
മിഥുൻ : ടാ അന്ന് അമ്മു എട്ടിലും മാളു പ്ലസ്ടുവിനും പഠിക്കുന്ന സമയം ഏതാണ്ട് ആ സമയം വരെ അമ്മു ഇവിടെ തന്നെയായിരുന്നു അമ്മയുടെ വീട്ടിൽ പോലും അവൾ അങ്ങനെ നിന്നിട്ടില്ല അവൾക്കെല്ലാം മാളു ചേച്ചിയായിരുന്നു എല്ലാം ശനിയും ഞായറും അവൾ ഇവിടെ വന്നു നീൽക്കുമായിരുന്നു അന്നും ഈ കൃഷ്ണൻ മൈരൻ സോറി കൃഷ്ണൻ മാമൻ റിച് ആണല്ലോ അന്ന് അച്ഛന്റെ ബിസിനെസ് ആണെകിൽ മോശവും ആ ഇടക്ക് കൃഷ്ണൻ മാമ്മൻ മാളുവിന് നല്ല ഭാഗിയുള്ള ഒരു പാദസരം വാങ്ങി കൊടുത്തു
അത് കണ്ടു അമ്മുവിനു അത് വേണമെന്ന് അവൾ വാശി പിടിച്ചു വീട്ടിൽ നിരാഹാരം വരെ ഇരുന്നു അന്നത്തെ വീട്ടിലെ അവസ്ഥയ്ക്ക് അത് വാങ്ങി കൊടുക്കാനും പറ്റിയില്ല അവൾക്ക് അത് ഒത്തിരി ഇഷ്ടമാണെന്നു മാളുവിനും അറിയാമായിരുന്നു ഇവിടെ വരുമ്പോൾ അവൾ അതെടുത്തു കാലിൽ കെട്ടുമായിരുന്നു അങ്ങനെ അമ്മു ഇവിടെ നിൽക്കാൻ വന്ന ഒരു ദിവസം അത് കാണാതെ പോയി കൂടെ നടക്കുന്നതാണെന്ന് പോലും ചിന്തിക്കാതെ മാളു പറഞ്ഞു അത് അമ്മുവാണ് എടുത്തതെന്നു അതിന്റെ പേരിൽ അമ്മുവിനെ അമ്മായി തല്ലി ഞാനല്ല ഞാനല്ല എന്ന് അമ്മു അവരുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു എന്നിട്ടും അവരത് വിശ്വസിച്ചില്ല അപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു മാത്രമല്ല അവർ നമ്മുടെ മാമ്മൻമാരെയും നമ്മളുടെ ചില ബന്ധുക്കളെയും ആ കൂടെ വിളിച്ചു വരുത്തി അമ്മു കള്ളിയാണെന്ന് ഇവിടെ മുഴുവനും പറഞ്ഞു അച്ഛനും അമ്മയും ഞങ്ങളും ഇവിടെ ഏത്തുമ്പോൾ അമ്മുവിന് പേടിച്ചു പനിപിടിച്ചിരുന്നു അപ്പോഴേക്കും മാളുവിന്റെ കൂട്ടുകാരി പാദസരവും കൊണ്ട് വന്നു മാളു എവിടേയോ തുള്ളാൻ പോയപ്പോൾ അത് ഊരി കൂട്ടുകാരിയുടെ കൈയിൽ കൊടുത്തിട്ട് പോയി അതാ നായിന്റെ മോൾ മറന്നുപോയി പോലും പിന്നെ അച്ഛനോട് അവർ മാപ്പ് പറഞ്ഞെങ്കിലും ഞങ്ങൾ അമ്മുവിനെയും കൂട്ടി അവിടുന്ന് ഇറങ്ങി മനുവേട്ടൻ അമ്മുവിനെ വാരി എടുക്കുമ്പോൾ തീ പോലത്തെ പനിയായിരുന്നു അതു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല ഞാൻ മാളുവിനെ പിടിച്ചു വലിച്ചു കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു ദേ കിടക്കുന്നു അവളുടെ പല്ല് രണ്ടെണ്ണം താഴെ
അമൽ : അതു തകർത്തു അച്ചുവേട്ട അവൾക്ക് അത് കിട്ടിയാൽ പോരാ
മഹേഷ് : ടാ അമ്മുവിന്റെ ആ പനി മാറാൻ ഏതാണ്ട് രണ്ടാഴ്ച്ച എടുത്തു ആ ദിവസങ്ങളിലെല്ലാം അമ്മു ഞാനെടുത്തിട്ടില്ലാ ഞാനെടുത്തിട്ടില്ലാ എന്ന് പിച്ചും പേയും പറയുമായിരുന്നു
മിഥുൻ : പനി പിന്നെയും പോട്ടെന്നു വെക്കാം അവളുടെ പേടി എത്ര കാലമെടുത്താ മാറിയതെന്ന് അറിയോ അവൾക്ക് കുറേ കാലം പാദസരത്തിന്റെ സൗണ്ട് പേടിയായിരുന്നു പിന്നെ ഏട്ടത്തി വന്നതിൽ പിന്നെയാ കുറേയൊക്കെ മാറിയത് ഇന്ന് കാണുന്ന അമ്മുവായതിന്റെ ഫുൾ ക്രെഡിറ്റ് ഏട്ടത്തിക്കാ.
മഹേഷ് : ഒരു കാര്യത്തിൽ മാത്രം ഞങ്ങൾക്ക് കൃഷ്ണൻ മാമനോടും കുടുംബത്തോടും നന്ദിയുണ്ട്
അമൽ : അതെന്താ ഏട്ടാ
മിഥുൻ : ടാ അന്ന് അയാളും കുടുംബവും ആ പട്ടിഷോ കാണിച്ചത് കൊണ്ട് അച്ഛന് വാശിയായി ഒരു പദസരത്തിന്റെ പേരിൽ അമ്മു നാണം കേട്ടത് തന്റെ മക്കളിൽ ആരും ഇനി ആരുടെ മുമ്പിലും എവിടെയും നാണം കെടരുതെന്ന വാശി അച്ഛനെ വളർത്തി അങ്ങനെ ഈ കാണുന്ന കോൺട്രക്ടർ ശിവദാസൻ മുതലാളിയായി
അമൽ : പൊളി ഒരു സിനിമ കഥ പോലുണ്ട്
ചേട്ടാ അമ്മുവിനെ കാണാൻ മാളു ചേച്ചി വന്നില്ലേ
മഹേഷ് : അവൾ വന്നു അമ്മു ഇറക്കി വിട്ടു
മിഥുൻ : കൃഷ്ണൻ മൈരന് നാണമില്ലാതെ അച്ഛന്റെ കാല് പിടിച്ചു വീണ്ടും ഞങ്ങളോട് വീണ്ടും അടുത്തു
മഹേഷ് : ഓക്കെ മക്കളെ കഥയൊക്കെ കഴിഞ്ഞു വാ ബാക്കി അടിക്കാം
അമൽ : മാളു ചേച്ചിക്ക് കല്യാണം ആലോചിച്ചപ്പോൾ അച്ചു ഏട്ടന്റെ കാര്യം എന്റെ അച്ഛൻ പറഞ്ഞതാ
മിഥുൻ : എന്റെ പൊന്നോ വേണ്ടാ
മഹേഷ് : ടാ നിന്നോട് ഞാൻ പറയാൻ മറന്നതാ നിന്നെ അവർക്ക് താൽപ്പര്യം ഉണ്ടായിരുന്നു നിങ്ങളുടെ നാള് തമ്മിൽ ചെരുമായിരുന്നു.
മിഥുൻ : ബട്ട് സ്വഭാവം തമ്മിൽ ചേരില്ലല്ലോ ഏട്ടാ
മഹേഷ് : മാളുവിന്റെ ആലോചന വന്നപ്പോൾ അച്ഛനും അമ്മയും ആദ്യം അത് അമ്മുവിനോട് പറഞ്ഞു അവൾ അവരെ കൊന്നില്ലെന്നേ ഉള്ളു മാളുവിനെ ആ ഏരിയയിൽ അമ്മു അടുപ്പിക്കില്ല പിന്നല്ലേ നമ്മളുടെ വീട്ടിൽ കയറ്റുന്നത്
മിഥുൻ : ഹോ ആശ്വാസം എന്തായാലും ആ കുരിശ് എന്റെ തലയിൽ ഇരുന്നില്ലല്ലോ
മഹേഷ് : ടാ ചെക്കനും ടീമും എത്തിയില്ലല്ലോ
മിഥുൻ : അത് ശെരിയാണല്ലോ ഏട്ടാ. മുഹൂർത്തം പന്ത്രണ്ടരക്കല്ലേ ആവുന്നതേയുള്ളു
മഹേഷ് : ടാ ഒരു ചെറുതൊഴിച്ചെ
മിഥുൻ : ഏട്ടാ ഏട്ടാ അച്ഛൻ വരുന്നു
മഹേഷ് : ടാ അമലേ കുപ്പി മാറ്റിക്കോ
ദാസൻ : എന്താടാ ഇവിടെ പരിപാടി?
മിഥുൻ : ഒന്നുല്ലച്ചാ അവിടെ ഭയങ്കര ചൂട് ഞങ്ങൾ വെറുതെ കാറ്റുകൊള്ളാൻ മാറി നിന്നതാ
ദാസൻ : നിന്റെയൊക്കെ കാറ്റുകൊള്ളൽ കാറ്റിന്റെ മണം എനിക്ക് നല്ലപോലെ കിട്ടിന്നുണ്ട്
മഹേഷ് : അച്ഛാ അത് കല്യാണമൊക്കെ അല്ലേ
ദാസൻ : മനു പിന്നെ നീ കുടിച്ചിട്ട് ആതിമോളെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ
മഹേഷ് : ഇല്ലച്ചാ
മിഥുൻ : പിന്നെ ദാസൻ മുതലാളി മുതലാളിക്ക് ഒരു ചെറുത് ഒഴിക്കട്ടെ
ദാസൻ : ആയിക്കോട്ടെ
മഹേഷ് : അയ്യടാ ആ നാണം കണ്ടില്ലേ
ദാസൻ : നീ മോളെ ഒന്ന് പിടിച്ചേ
മിഥുൻ : ആരു ബേബി ഇങ്ങ് വന്നേ? അമലേ ആ ഡാഷ് ബോർഡിൽ ഒരു മിട്ടായി ഉണ്ട് അതിങ്ങ് എടുത്തേ
മഹേഷ് : നീയും അമ്മുവും കൂടി ഉള്ള മിട്ടായി മുഴുവനും തീറ്റിച്ചു ഇവളുടെ പല്ല് മുഴുവനും പുഴുവാ
മിഥുൻ : ഒന്ന് പോ ഏട്ടാ പിള്ളേരുടെ ആദ്യ പല്ല് പുഴുവിന് ഉള്ളതാ ഇനിയും പല്ല് വരില്ലേ അപ്പോൾ നമുക്ക് മിട്ടായി കൊടുക്കണ്ടന്നെ
മഹേഷ് : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?
ദാസൻ : ആയിക്കോട്ടെ
മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം
മഹേഷ് : ഇനി അതേ നടക്കു
മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്‌കരവും ക്ളെശകരവും ആയിരിക്കും
അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു
ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ
മഹേഷ് : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും
പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ
ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?
മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി
ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്
മഹേഷ് : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്
മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു
പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?
ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ
പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു പേരും തിരിഞ്ഞു നിന്നു
മഹേഷ് : ഹോ നമ്മൾ രക്ഷപെട്ടു
മിഥുൻ : ഏട്ടാ ഏട്ടത്തി
മഹേഷ് : അല്ല നീ പോകുന്നില്ലേ
ആതിര : ഇല്ല എന്താ ഞാൻ പോണോ?
മഹേഷ് : ആതിമോളെ നീ ഒന്ന് അകത്തേക്ക് ചെല്ലുവോ?
ആതിര : എന്തിനു
മഹേഷ് : അതേ ആതിമോളെ അച്ഛൻ രണ്ടെണ്ണം കഴിച്ചിട്ടുണ്ട് അമ്മക്കിപ്പോൾ മണം കിട്ടിക്കാണും മദ്യ വിരോധിയായ അമ്മയുടെ കൈയിൽ നമ്മുടെ പാവം അച്ഛനെ നീ രക്ഷിക്കണം
ആതിര : നിങ്ങളോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് അച്ഛന് പ്രഷർ ഉള്ളതാ ഡ്രിങ്ക്സ് കൊടുക്കരുതെന്ന്
മിഥുൻ : അത് ഏട്ടത്തി അച്ഛൻ വന്നു ചോദിച്ചപ്പോൾ കൊടുത്തു പോയതാ ഏട്ടത്തി ഒന്ന് ചെല്ല് ഈ കോലത്തിൽ ഞങ്ങളെ കൂടി കണ്ടാൽ അമ്മക്ക് പിന്നെ അതുമതി ഏട്ടത്തി ഒന്ന് ചെല്ല് പ്ലീസ് പ്ലീസ്
ആതിര : അമ്മ ഇപ്പോൾ അതിനൊന്നുമല്ല ഇങ്ങോട്ട് വന്നത്
മഹേഷ് : പിന്നെ
ആതിര : ഇവിടെ ഒരു പ്രശ്നമുണ്ട്
മിഥുൻ : എന്ത് പ്രശനം?
ആതിര : ഏട്ടാ കല്യാണം മുടങ്ങി ആ യുകെക്കാരൻ തട്ടിപ്പായിരുന്നു പക്കാ ഫ്രോഡ് അവനെ പോലീസ് പൊക്കി
ഇതു കേട്ട് മിഥുനും മഹേഷും പരസ്പരം പൊട്ടിച്ചിരിക്കാൻ തുടങ്ങി അവൾക്കങ്ങനെ വേണം എന്തായിരുന്നു അവളുടെ നെഗളിപ്പ് ഏട്ടാ എന്നാ നമുക്ക് വിട്ടാലോ ഇതിന്റെ അനുശോചനം രേഖപ്പെടുത്തി അച്ഛനോട് വേഗം വരാൻ പറ അല്ലടാ അച്ചു സദ്യ കാണുവോ ഇനി ? നമുക്ക് പോകുന്ന വഴി കഴിക്കാം എട്ടാ..
ആതിര : നിങ്ങൾ രണ്ടും ഇത്ര ക്രൂരൻമാരാവരുത് ഒന്നൂല്ലെങ്കിലും ഒരു പെൺകൊച്ചിന്റെ കാര്യമല്ലേ
മിഥുൻ : ഒരു ക്രൂരതയും ഇല്ല ഏട്ടത്തി എല്ലാം ഏട്ടത്തിക്ക് അറിയാവുന്നതല്ലേ
ആതിര : അറിയാം ഞാൻ സമ്മതിച്ചു എന്നാലും?
മിഥുൻ : ഒരു എന്നാലും ഇല്ല നമുക്ക് പോയേക്കാം
ആതിര : നമ്മുടെ അമ്മുവിനാണ് ഈ അവസ്ഥ വന്നതെങ്കിലേ നിങ്ങൾ ഇങ്ങനെ ചിരിക്കുവോ ഈ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്
മഹേഷ് : ചിന്തിക്കുന്നില്ല കൃഷ്ണൻ മാമനെ പോലെ പൊട്ടൻ അല്ല അവളുടെ തന്ത പിന്നെ അവൾക്ക് ഈ അവസ്ഥ വരണമെങ്കിൽ ഞങ്ങൾ രണ്ടും ചാവണം അല്ലേടാ അച്ചു
മിഥുൻ : അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ അവൾ തന്നെ കണ്ടുപിടിച്ചു കുഴിയിൽ ചാടിയതല്ലേ അപ്പോൾ ഞങ്ങൾക്ക് ചിരിക്കാം
പെട്ടന്ന് മഹേഷിന്റെ ഫോൺ റിംഗ് ചെയ്തു ശിവദാസനാണു മറുതലക്കൽ
മഹേഷ് : ഹലോ അച്ഛാ
ദാസൻ : ഹലോ മനു നീ ആതി മോളെയും കൂട്ടി അകത്തേക്ക് വാ ഒരു പ്രശ്നമുണ്ട്
മഹേഷ് : ഞങ്ങൾ അറിഞ്ഞു നമുക്ക് പോയാലോ അച്ഛാ
ദാസൻ : നമുക്ക് പോകാം നിങ്ങൾ ഇവിടം വരെ വാ എന്നിട്ട് നമുക്ക് പോകാം പിന്നെ അച്ചുവിനെ കൂട്ടണ്ട
മഹേഷ് : ശെരിയച്ചാ ഞങ്ങൾ ഇപ്പോൾ വരാം ഓക്കെ
ആതിര : എന്താ ഏട്ടാ?
മഹേഷ് : ആതി നമ്മളോട് രണ്ടു പേരോടും അകത്തേക്ക് ചെല്ലാൻ പറഞ്ഞു അച്ചു നീ ഇവിടെ നിക്ക്
മിഥുൻ : അല്ലെങ്കിലും ഞാൻ ഇല്ല അങ്ങോട്ട് വന്നാൽ ഇപ്പോൾ അവളുടെ മോന്ത കണ്ടാൽ ചിലപ്പോൾ ഞാൻ ചിരിച്ചു പോകും വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്നും പറയിപ്പിക്കണ്ടല്ലോ ഏട്ടത്തി പിന്നെ ഇവളെ എടുത്തോ
ആതിര : എന്നാൽ ഞങ്ങൾ പോയിട്ട് വരാം
മിഥുൻ : ടാ മോനേ ഒരെണ്ണം ഒഴിച്ചേ എനിക്ക്
മഹേഷും ആതിരയും അകത്തേക്ക് പോയി അകത്ത് റൂമിലേക്ക് കയറിയ മഹേഷ് കരഞ്ഞു നിന്ന കൃഷ്ണൻ മാമനെ സമാധാനിപ്പിച്ചു പോട്ടെ മാമ്മാ താലികെട്ടുന്നതിനു മുമ്പ് അവൻ കള്ളനാണെന്നറിഞ്ഞില്ലേ കല്യാണം കഴിഞ്ഞില്ലല്ലോ മാമ്മൻ കരയാതെ സമാധാനിക്ക് ഇനി എന്റെ മോൾക്ക് ഒരു മോൾക്ക് ഒരു മംഗല്യ സൗഭാഗ്യം ഇല്ല മോനേ എന്നും പറഞ്ഞു കൃഷ്ണൻ മഹേഷിനെ കെട്ടിപിടിച്ചു കരഞ്ഞു മഹേഷ് അയാളെ സമാധാനിപ്പിച്ചു അൽപം മുമ്പ് വരെ കൃഷ്ണനെ തെറി പറഞ്ഞ മഹേഷ് അയാളെ സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ആതിര അത്ഭുതത്തോടെ നോക്കി
ദാസൻ : മക്കളെ നിങ്ങളെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്
മഹേഷ് : എന്താ അച്ഛാ
ദാസൻ : മോനേ ഇന്ന് ഇനി മാളുവിന്റെ കല്യാണം നടന്നില്ലെങ്കിൽ ഇനി ഇരുപത് വർഷം കഴിഞ്ഞേ അവൾക്ക് മംഗല്യ ഭാഗ്യമുള്ളൂ ഇനി അധികം സമയവും ഇല്ല മുഹൂർത്തപ്രകാരം ഇനി അര മണിക്കൂറിനുള്ളിൽ അവളുടെ കല്യാണം നടന്നിരിക്കണം
മഹേഷ് : ഈ ചെറിയ സമയത്തിനുള്ളിൽ ആരാ അച്ഛാ തയാറായിട്ടുള്ളത്
ദാസൻ : അതിലേക്കാണ് ഞാൻ വരുന്നത് നമ്മുടെ അച്ചുവിനെ കൊണ്ട് മാളുവിനെ കെട്ടിച്ചാലോ?
ദാസൻ പറഞ്ഞതുക്കെട്ട് മിഥുൻ ഞെട്ടിത്തരിച്ചു നിന്നു
ദാസൻ : നീ എന്താ മോനേ ഒന്നും മിണ്ടാത്തെ
മഹേഷ് : അച്ഛാ അവൻ സമ്മതിക്കില്ല നമുക്ക് വേറെ ആരെയെങ്കിലും നോക്കാം
ദാസൻ : നിങ്ങൾ പറഞ്ഞാൽ അച്ചു സമ്മതിക്കും അവളും നമ്മുടെ അമ്മുവിനെ പോലെയല്ലേ മോനേ നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക്
മഹേഷ് : അച്ഛാ ആരു പറഞ്ഞാലും അവൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല
ദാസൻ : ആതിമോളെ നീ എങ്കിലും അവനോട് പറ
ആതിര : ഞാൻ പറഞ്ഞു നോക്കാം അച്ഛാ എനിക്കും ഉറപ്പില്ല
പുറത്തേക്കിറങ്ങിയ ആതിരയും മഹേഷും കാറിലിരുന്ന് കുടിക്കുന്ന മിഥുന്റെ അടുത്തെത്തി
മഹേഷ് : അച്ചു നീ ഇങ്ങ് വന്നേ
മിഥുൻ : എന്താ ഏട്ടാ
മഹേഷ് : ഞങ്ങൾ ഈ പറയുന്നത് കേട്ട് നീ ഒച്ചവെക്കരുത്
മിഥുൻ : ഇല്ലാ നിങ്ങൾ ആളെ ടെൻഷൻ ആകാതെ കാര്യം പറ
ആതിര : അതേ നിനക്ക് മാളുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ
മിഥുൻ : ചിരിപ്പിക്കാത്തെ പോ ചേച്ചി ഈ കോമഡി പറയാനാണോ രണ്ടും കൂടി ഇങ്ങോട്ട് വന്നത്
മഹേഷ് : കോമഡിയല്ല കാര്യം പറഞ്ഞതാണ്
മിഥുൻ : ഒന്ന് പോ ഏട്ടാ കളിക്കാതെ
മഹേഷ് : കളിയല്ല അച്ചു കാര്യമാണ്
മിഥുൻ : ഇതിന്റെ ഉത്തരം ഞാൻ പറയാതെ തന്നെ ഏട്ടന് അറിയാല്ലോ പിന്നെ എന്തിനാ ഏട്ടാ ചോദിക്കുന്നെ
മഹേഷ് : എന്നാൽ നീ വന്ന് അത് അച്ഛനോട് പറ
മിഥുൻ : അതു വേണോ ഏട്ടാ? നിങ്ങൾ തന്നെ പോയി പറഞ്ഞാൽപ്പോരെ
മഹേഷ് : പോരാ നീ തന്നെ വരണം വാ അച്ചു വാ നമുക്ക് പോയി പറഞ്ഞിട്ട് പോകാം അവരായി അവരുടെ പാടായി
മിഥുൻ : നിക്ക് ഒരെണ്ണം അടിച്ചിട്ട് പോകാം
മഹേഷ് : നിന്റെ ഇഷ്ടം
ആതിര : നിങ്ങൾ ഇങ്ങ് വന്നേ
മഹേഷ് : എന്താ ആതി?
ആതിര : നിങ്ങൾ എന്തു പണിയ മനുഷ്യ കാണിച്ചേ അവനെ സമ്മതിപ്പിക്കാൻ വന്നിട്ട് നിങ്ങൾ എരുതീയിൽ എണ്ണ ഒഴിക്കുന്നോ
മഹേഷ് : നിക്ക് ആതി അവനെ അങ്ങോട്ട് കൊണ്ടുപോട്ടെ ബാക്കി നീ കണ്ടോ
ആതിര : എന്ത്
മഹേഷ് : കല്ല്യാണം
മിഥുൻ : ഏട്ടന് വേണോ ഒന്ന്?
മഹേഷ് : വേണ്ടടാ വന്നിട്ടടിക്കാം വാ പോയിട്ട് വരാം
മിഥുൻ : വാ പോകാം
മിഥുനും മഹേഷും ആതിരയും കൂടി അകത്തേക്ക് പോയി വാതിൽ തുറന്ന് അകത്തേക്ക് കയറിയ മിഥുന്റെ കാലിൽ വീണു കൃഷ്ണൻ കരഞ്ഞു. എന്റെ മോളെ രക്ഷിക്കണമെന്നും പറഞ്ഞു മാളുവിന്റെ. അമ്മ മിഥുന്റെ നേരെ കൈ കൂപ്പി പറഞ്ഞു അവരോട് ഒന്നും പറയാതെ സ്തംഭിച്ചു നിന്ന മിഥുനോട് ദാസൻ പറഞ്ഞു ഞാൻ വാക്ക് കൊടുത്തുപോയി നീ ഇതിന് സമ്മതിക്കണം മിഥുൻ കൃഷ്ണനെയും ബിന്ദുവിനെയും സമാധാനിപ്പിച്ചു
മിഥുൻ : ഓരഞ്ചു മിനിറ്റ് എല്ലാവരും ഒന്ന് പുറത്തിറങ്ങുവോ എനിക്ക് എന്റെ വീട്ടുകാരോട് മാത്രം ഒന്ന് സംസാരിക്കണം
എല്ലാവരും പുറത്തേക്കിറങ്ങി
പ്രിയ : അച്ചു നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്നു എനിക്കറിയാം എന്നാലും ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചു വേണോ മോനേ വാശി
മിഥുൻ : അമ്മേ അത്
ദാസൻ : നീ ഇപ്പോൾ ഇതിന് സമ്മതിച്ചില്ലെങ്കിൽ കൃഷ്ണനും ബിന്ദുവും എന്തെങ്കിലും കടും കൈ ചെയ്യും അങ്ങനെ സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ നമുക്ക് മനസമാധാനം ഉണ്ടാകുവോ? അച്ചു നീ ഇതിന് സമ്മതിക്കണം
പ്രിയ : ഇന്ന് കണ്ട കുട്ടിയെ പറ്റിയാണ് നീ ചിന്തിക്കുന്നതെങ്കിലും അത് ഞങ്ങൾ പറഞ്ഞു അവരെ മനസിലാക്കാം
മിഥുൻ : ഏട്ടാ.?ഏട്ടത്തി? നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്
മഹേഷ് : ഞങ്ങൾക്കറിയാം നിനക്കിത് പറ്റില്ലെന്ന് അച്ഛൻ പറഞ്ഞപോലെ അവർ വല്ല കടും കയ്യും ചെയ്താൽ?
ദാസൻ : അച്ചു ഞാൻ വാക്ക് കൊടുത്തുപോയി മോനേ കൊടുത്തവാക്ക് തെറ്റിയാൽ പിന്നെ ഈ ശിവദാസൻ ഇല്ലാ ഞാൻ നിന്റെ കാല് പിടിക്കാം അച്ചു
മിഥുൻ : അച്ഛൻ എന്താ ഈ പറഞ്ഞെ ഞാൻ അത്ര പാപിയാണോ അച്ഛാ? ഞാൻ മൂലം എന്റെ അച്ഛന്റെ തല എങ്ങും താഴില്ലാ എനിക്ക് സമ്മതമാ ഈ കല്യാണത്തിന് എന്റെ അച്ഛനും നിങ്ങൾക്കും വേണ്ടി ഞാൻ സമ്മതിക്കുന്നു
ദാസനും പ്രിയയും മിഥുനെ കെട്ടിപിടിച്ചു വാതിൽ തുറന്ന് പുറത്തിറങ്ങിയ ശിവദാസൻ എല്ലാവരോടും മിഥുന് ഈ കല്യാണത്തിന് സമ്മതമാണെന്ന് അറിയിച്ചു പിന്നെ എല്ലാം പെട്ടന്നായിരുന്നു മഹേഷും ആതിരയും കൂടി മിഥുനെ മണ്ഡപത്തിലേക്ക് ആനയിച്ചിരുത്തി പിന്നെ എല്ലാം പെട്ടന്നായിരുന്നു മണവാട്ടിയെ വിളിച്ചോളൂ പൂജാരി പറഞ്ഞു എല്ലാവരുടെയും മുന്നിലേക്ക് താലവും ഏന്തി സർവാഭരണവിഭുഷിതയായി അവൾ എത്തി മാളു തന്റെ പിന്നീലേക്ക് നോക്കിയ മിഥുൻ മണ്ഡപത്തിൽ എഴുതിയ പേര് വായിച്ചു
ഹരിതാ
Weeds❤️
മിഥുൻ
ഓ ഇവളെ ഊമ്പിച്ചവന്റെ പേരും മിഥുൻ എന്നായിരുന്നല്ലേ പുല്ല് ഇനി ഇവൾ മൂലം ഊമ്പാൻ പോകുന്നവന്റെ പേരും മിഥുൻ കൊള്ളാം മൈര് ഓരോന്നും ചിന്തിച്ചു മണ്ഡപത്തിലിരുന്ന മിഥുന്റെ കൈയിലേക്ക് കൃഷ്ണൻ താലി എടുത്ത് കൊടുത്തു കെട്ടിമേളം മുഴങ്ങി മിഥുൻ ഹരിതയുടെ കഴുത്തിൽ താലി ചാർത്തി അവളുടെ കൈയ്യും പിടിച്ച് കതിർ മണ്ഡപത്തിന് വലം വെച്ച് മിഥുൻ ഹരിതയെ സ്വന്തമാക്കി ഈ സമയത്തൊക്കെ മിഥുന്റെ ചിന്ത വേറെവിടേയോ ആയിരുന്നു ഹരിതയുടെ മുഖത്തേക്ക് മര്യാദക്ക് ഒന്ന് നോക്കാൻ പോലും അവന് തോന്നിയില്ല ആരൊക്കെയൊ വന്നു ഫോട്ടോ എടുക്കുന്നു അവനറിയാത്ത ഏതോ ബന്ധുക്കളെ അവൾ പരിചയപ്പെടുത്തുന്നു പെട്ടന്ന് അവൻ ഏട്ടനെ അടുത്തേക്ക് വിളിച്ചു
മിഥുൻ : ഏട്ടാ എനിക്ക് പറ്റുന്നില്ല നമുക്ക് പോകാം?
മഹേഷ് : നീ ഒന്ന് ക്ഷമിക്ക് മോനേ എല്ലാം ഇപ്പോൾ കഴിയും എന്നിട്ട് നമുക്കിറങ്ങാം
മിഥുൻ : ഏട്ടാ സാധനം ബാക്കിയുണ്ടോ
മഹേഷ് : ഉണ്ട്
മിഥുൻ : ഏട്ടാ എനിക്ക് ഇപ്പോൾ ഒരു പെഗ് വേണം
മഹേഷ് : ഞാൻ ഇപ്പോൾ സെറ്റ് ചെയ്യാം അച്ചു. അഖിലെ ഇങ്ങ് വന്നേ
അഖിൽ : എന്താ ഏട്ടാ
മഹേഷ് : ടാ മോനേ വണ്ടിക്കുള്ളിൽ സാധനം ഉണ്ട് നീ അതു മിക്സ് ചെയ്ത് ആർക്കും ഒരു സംശയം തോന്നാത്ത രീതിക്ക് ഇങ്ങോട്ട് കൊണ്ടുവാ
അഖിൽ : ശെരിയേട്ടാ
മഹേഷ് ആർക്കും ഒരു സംശയവും തോന്നാതെ മിഥുന് ഒരു പെഗ് കൊടുത്തു
പിന്നെ ഫുഡ് കഴിക്കലും എല്ലാവരോടും യാത്ര പറച്ചിലുമൊക്കെയായി മിഥുനും ഹരിതയും അവിടുന്നു ഇറങ്ങി അവർ ഇറങ്ങുന്നതിനു മുമ്പ് ശിവദാസനും പ്രിയയും
ആതിരയും അമ്മുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നേരത്തെ അവിടുന്ന് പോയിരുന്നു ഹരിത അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് മിഥുന്റെയും മഹേഷിന്റെയും ഒപ്പം വീട്ടിലേക്ക് പുറപ്പെട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഹരിത ഉറക്കമായി മിഥുൻ ഫോണെടുത്ത് ജെറിനെ വിളിച്ചു
മിഥുൻ : ടാ അളിയാ നീ എവിടാ
ജെറിൻ : ഞാൻ വീട്ടിൽ. എന്താടാ?
മിഥുൻ : ഒരു പ്രശ്നമുണ്ട്
ജെറിൻ : എന്ത് പ്രശ്നം
മിഥുൻ : ടാ എന്റെ കല്യാണം കഴിഞ്ഞു
ജെറിൻ : സന്തോഷം കുട്ടികൾ എത്രയായി
മിഥുൻ : ഡാ മൈരെ ഞാൻ കാര്യം പറഞ്ഞതാ
ജെറിൻ : പിന്നെ ഞാൻ വിശ്വസിച്ചു നീ കളിക്കാതെ പോടാ ഒന്ന്
മിഥുൻ : ഡാ ഞാൻ നിനക്കൊരു ഫോട്ടോ അയച്ചിട്ടുണ്ട് അതു കണ്ടിട്ട് നീ പറ
ജെറിൻ : ഡാ എന്താടാ ഇത് അപ്പോ നിത്യ?
മിഥുൻ : എനിക്കറിയില്ലടാ ഞങ്ങൾ ഒരു അര മണിക്കൂറിൽ വീട്ടിൽ എത്തും നീ അങ്ങോട്ടേക്ക് വാ എന്നിട്ട് എന്താന്ന് വെച്ചാൽ ചെയ്യാം
മിഥുൻ ഫോൺ വെച്ചു തനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന നിത്യയെ താൻ വഞ്ചിച്ചത് ഓർത്തപ്പോൾ മിഥുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടന്ന് മിഥുന്റെ ഫോൺ റിംഗ് ചെയ്തു സ്ക്രിനിൽ തെളിഞ്ഞ പേര് കണ്ടു അവൻ വീണ്ടും ഞെട്ടി…
തുടരും ….. ❤️
Responses (0 )