ജീവിതം ഹരിതാഭം 2
Jeevitham Harithaabham Part 2 | Author : Artificial Nandhu
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗ്യത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി നിങ്ങളുടെ സപ്പോർട്ടാണ് ഒരു എന്റെ ശക്തി വളരെ സ്ലോ പേസിൽ പറഞ്ഞു പോകുന്ന ഒരു കഥയാണിത് ഇറോട്ടിക്ക് ആയത്കൊണ്ട് തന്നെ കമ്പി വളരെ കുറവാണ് കമ്പി പ്രതീക്ഷിച്ചു വരുന്ന വായനക്കാർ ദയവായി എന്നോട് ക്ഷമിക്കുക വരും ഭാഗങ്ങളിൽ നീങ്ങൾക്ക് വേണ്ടതെല്ലാം ഇതിൽ ഉണ്ടാവും
ഈ കഥയുടെ പോരായ്മകൾ എല്ലാവരും ലൈക്കും കമന്റും ആയി രേഖപെടുത്തണേ നിങ്ങളുടെ കമന്റുകൾ കഥ കുറച്ചക്കൂടെ മെച്ചപെടുത്തൽ എന്നെ സഹായിക്കും ഒത്തിരി സ്നേഹത്തോടെ
“ആർട്ടിഫിഷ്യൽ നന്ദു ”
ഫ്രഷേഴ്‌സ് ഡേയ്ക്ക് പരിചയപ്പെട്ടതിനു ശേഷം മിഥുൻ മനസ് മുഴുവനും നിത്യയുടെ പുറകെയായിരുന്നു എങ്ങനെയും തന്റെ ഇഷ്ടം അവളെ അറിയിക്കണം പെട്ടന്ന് അവളോട് പറഞ്ഞാൽ ഇപ്പോഴുള്ള സൗഹൃദം നഷ്ടപ്പെടുമോ എന്നൊരു ഭയം മിഥുന് ഉണ്ടായിരുന്നു ഒരേ നാട്ടുകാരായത് കൊണ്ട് തന്നെ നിത്യ അവനോട് വളരെ സ്നേഹത്തിലാണ് അടുത്തിടപഴകിയിരുന്നത് ആ ഒരു ബന്ധം നഷ്ടപ്പെടുത്താൻ അവനും താല്പര്യപെട്ടുരുന്നില്ല ആ ഇടയ്ക്കാണ് ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ ശാന്തനു എന്നോരു തമിഴൻ നിത്യയുടെ പുറകെ കൂടിയത് അവന്റെ ശല്യം കുടിയപ്പോൾ
നിത്യ മിഥുനോട് പറഞ്ഞു മിഥുൻ അവനെ വാൺ ചെയ്തു വിട്ടു അതൊന്നും കൂസാതെ അവൻ വീണ്ടും വീണ്ടും അവളെ ശല്യം ചെയ്തു അത് കോളേജിലെ രണ്ട് ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള കൂട്ടയടിയിലാണ് കലാശിച്ചത് നിത്യ വന്നു പ്രിൻസിപ്പാളിനോട് നടന്നതെല്ലാം പറഞ്ഞിട്ടും അടി തുടങ്ങിവെച്ച മിഥുന് ഒരാഴ്ചയും നിത്യയെ ശല്യം ചെയ്തതിനു അടിയുണ്ടാക്കിയതിനും ശാന്തനുവിന് ഒരു മാസത്തേക്കും സസ്പെൻഡ് ചെയ്തു അന്ന് ശിവദാസന് പകരം മഹേഷ് ആണ്
മിഥുന്റെ ഗാർഡിയനായി കോളേജിൽ എത്തിയത് അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ മഹേഷ് അമ്മയോടോ അച്ഛനോടോ പറഞ്ഞിരുന്നില്ല അവരെ അറിയിക്കണ്ടന്ന് മഹേഷ് തന്നെ മിഥുനോട് പറഞ്ഞിരുന്നു അതുകൊണ്ടു തന്നെ മഹേഷ് മിഥുനോട് ഒരാഴ്ച പിജിയിൽ ഇരിക്കാനും ഒരാഴ്ചകഴിഞ്ഞു കോളേജിൽ ജോയിൻ ചെയ്യാനും ഇപ്പോൾ വീട്ടിലേക്ക് വരേണ്ടന്നും പറഞ്ഞു
മഹേഷ് അവിടെ നിന്നും തിരികെപോന്നു മിഥുൻ കോളേജിൽ പോവാത്തത് കൊണ്ട് ജെറിനും കോളജിൽ പോയില്ല പിജീയിൽ ഫോണിൽ കുത്തിയും ഉറങ്ങിയും സമയം തള്ളി നീക്കുമ്പോഴാണ് നിത്യയുടെ മെസ്സേജ്
നിത്യ : ചേട്ടാ സോറി
മിഥുൻ : എന്തിനു..?
നിത്യ : ഞാൻ കാരണമല്ലേ എല്ലാം ഉണ്ടായേ I’m Really Sorry ചേട്ടാ
മിഥുൻ : സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു അല്ല ഇന്ന് ഇയാൾ കോളേജിൽ പോയില്ലേ…?
നിത്യ : ഇല്ല
മിഥുൻ : അതെന്താ…?
നിത്യ : ചുമ്മാ ചേട്ടൻ ഫ്രീ ആണോ? എനിക്ക് ചേട്ടനെ ഒന്ന് കാണണം ബുദ്ധിമുട്ടാവില്ലെങ്കിൽ ഹോസ്റ്റൽ വരെ വരുവോ…?
മിഥുൻ : അതിനെന്താ വരാല്ലോ. എപ്പോഴാ വരേണ്ടത്…?
നിത്യ : ഇപ്പോൾ വരുവോ…?
മിഥുൻ : വരാം ഒരു 15മിനിറ്റ് ഞാൻ ദേ എത്തി
നിത്യ : ചേട്ടൻ പുറത്തു വന്നിട്ട് എന്നേ വിളിച്ചാമതി ഞാൻ ഇറങ്ങി വരാം
മിഥുൻ : ഒക്കെ
ചാറ്റിങ് അവസാനിപ്പിച്ച മിഥുൻ ജെറിനോട് പറഞ്ഞു അളിയാ നിന്റെ വണ്ടി ഒന്ന് വേണം നിത്യ എന്നോട് അവളുടെ ഹോസ്റ്റൽവരെ ചെല്ലാൻ പറഞ്ഞു
ജെറിൻ : നിനക്ക് വേണമെങ്കിൽ എടുത്തോണ്ട് പോക്കുടെ അളിയാ All The Best അതേ ക്യാഷ് വല്ലോം വേണേൽ എന്റെ പേഴ്സിലുണ്ട് നീ എടുത്തോ
മിഥുൻ : ഒക്കെ മുത്തേ ഞാൻ ഇറങ്ങുവാ
മിഥുൻ വണ്ടിയെടുത്തു നേരെ ഹോസ്റ്റലിൽ എത്തി നിത്യയെ വിളിച്ചു നിത്യ ഞാൻ ഹോസ്റ്റലിന്റെ മുന്നിലുണ്ട്
നിത്യ : ഞാൻ ഇപ്പോൾ വരാം ചേട്ടാ
ഒരു മിനിറ്റിനുള്ളിൽ സ്കൈ ബ്ലൂ ടോപ്പും യെല്ലോ ലെഗിൻസ് ഇട്ടു നിറ പുഞ്ചിരിയോടെ നിത്യ ഇറങ്ങി വന്നു ചേട്ടാ പോവാം അവൾ പെട്ടന്ന് വണ്ടിയിൽ കയറി ഇരുന്നു പെട്ടന്ന് അവൾ വണ്ടിയിൽ കയറിയപ്പോൾ മിഥുൻ ഒന്ന് ഞെട്ടി പോവാം നിത്യ പറഞ്ഞു മിഥുൻ വണ്ടിയെടുത്തു അവൻ വണ്ടി നേരെ പാർക്കിൽ കൊണ്ട്പോയി നിർത്തി അവൾ വണ്ടിയിൽ നിന്നിറങ്ങി വണ്ടിയിലിരുന്നപ്പോൾ കാര്യമായി ഒന്നും അവർ സംസാരിച്ചിരുന്നില്ല
നിത്യ : ചേട്ടൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ
മിഥുൻ : ഉണ്ട് ഞാനും ജെറിനും ഇവിടെ വന്നിട്ടുണ്ട് ഞങ്ങളുടെ ക്ലാസ്സിലെ സതീഷിന്റെ വീട് ഇവിടെ അടുത്താ ഇയാള് ഇവിടെ വന്നിട്ടുണ്ടോ??
നിത്യ : ഇല്ല ചേട്ടാ ചില സൺഡേസ് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി ടൗണിലേക്ക് ഇറങ്ങാറുണ്ട്
മിഥുൻ : 5-6 മാസം ഇവിടെ നിന്നിട്ട് നിങ്ങൾ വേറെ എങ്ങും പോയില്ലേ
നിത്യ : ഇല്ല ചേട്ടാ. ചേട്ടൻ എവിടെയൊക്കെ പോയിട്ടുണ്ട്?
മിഥുൻ : ഇതെന്റെ ലാസ്റ്റ്ഇയർ അല്ലേ ഞാൻ എല്ലായിടത്തും പോയിട്ടുണ്ട്
നിത്യ : ഭാഗ്യവാൻ ഞാൻ ആദ്യമായിട്ടാ നാട്ടിന്നു തന്നെ മാറി നിക്കുന്നേ +2 വരെ എന്നേ ഗേൾസ് സ്കൂളിൽ വിട്ടാ പഠിപ്പിച്ചേ
മിഥുൻ : എടോ ഞാനും ആദ്യായിട്ടാ മാറി നിക്കണേ തനിക്കിനിയും സമയം ഉണ്ടല്ലോ
നിത്യ : ചേട്ടാ… ചേട്ടന് എന്നോട് ദേഷ്യമുണ്ടോ?
മിഥുൻ : എന്തിന്
നിത്യ : എനിക്ക് വേണ്ടി ചേട്ടൻ തല്ലുകൊണ്ടില്ലേ സസ്പെന്ഷൻ വാങ്ങിയില്ലേ
മിഥുൻ : അതൊന്നു സാരമില്ല അയ്യേ അതിനു താനെന്തിനാ കരയുന്നെ
നിത്യ : സോറി ചേട്ടാ
മിഥുൻ : ഇയാളൊന്ന് കരയണ്ടിരിക്ക് ആളുകളൊക്കെ നോക്കുന്നു
നിത്യയെ സമാധാനിപ്പിച്ചു അവിടെ ഒരു ചെയറിൽ ഇരുത്തി മിഥുൻ കൈകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു പെട്ടന്ന് അവൾ അവന്റെ കൈയിൽ കയറി പിടിച്ചു
മിഥുൻ : സോറി എന്റെ കൈയിൽ കർച്ചീഫ് ഇല്ല അതാ..
പെട്ടന്ന് മിഥുന്റെ കൈയിൽ ചുംബിച്ചുകൊണ്ട് നിത്യ അവനോട് പറഞ്ഞു
I Love You…….. ❤️❤️❤️
നിത്യയിൽ നിന്ന് അങ്ങനൊരു പെരുമാറ്റം മിഥുൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല പെട്ടന്ന് ഞെട്ടിപ്പോയ മിഥുൻ ഒന്നും മിണ്ടാതെ സ്തംഭിച്ചു നിന്നും മിഥുന്റെ മൗനം അവളെ വീണ്ടും കരയിച്ചു പെട്ടന്ന് അവളെ മാറോടണച്ചു അവളുടെ ചെവിയിലായി അവൻ പറഞ്ഞു
I Love You Nithyaaa….❤️❤️❤️
അച്ചു എടാ എനിക്ക് സ്ഥലമെത്തി മഹേഷിന്റെ ശബ്ദം കേട്ടാണ് മിഥുൻ തന്റെ ഓർമകളിൽ നിന്ന് തിരകെ എത്തിയത് മിഥുന്റെ നെഞ്ചിൽ പെരുമ്പറ മേളം മുഴങ്ങി മിഥുൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ ഇത് അവളുടെ വീട് ആവല്ലേ പരിഭ്രമം മുഖത്തു കാണിക്കാതെ വണ്ടിയിൽ നിന്നിറങ്ങി അവൾ പണ്ട് പറഞ്ഞ അടയാളങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ഇത് അവളുടെ വീട് തന്നെ ദൈവമേ ഞാൻ ആരെ കാണരുതെന്ന് ആഗ്രഹിച്ചോ വിധി അവളുടെ മുന്നിൽ എന്നേ വീണ്ടും എത്തിച്ചിരിക്കുന്നു മിഥുന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ മഹേഷ് പറഞ്ഞു നിനക്കിത് ആദ്യയത് കൊണ്ടാ വഴിയേ ഇത് ശീലയ്ക്കോളൂ നിങ്ങളുടെ വളിപ്പടി ഒന്ന് നിർത്തുവോ അവൻ ഒന്നാമത് മുള്ളിലാ നിക്കുന്നേ പിന്നെ ലോകത്ത് ആദ്യത്തെ പെണ്ണ് കാണാലാണല്ലോ നീ ഒന്ന് പോടീ ആദി എന്റെ മോളെയിങ്ങ് താ കുഞ്ഞിനെ എടുത്ത് മഹേഷ് മുന്നിൽ നടന്നു പെട്ടന്ന് മിഥുൻ ആതിരയുടെ ചെവിയിലായി പറഞ്ഞു ഏട്ടത്തി ഇത് അവളുടെ വീടാ നിത്യയുടെ പെട്ടന്ന് ആതിര ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് ചിരിയാണ് വന്നത് എന്നാൽ അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു എടാ നമുക്ക് കണ്ടിട്ട് പെട്ടന്നിറങ്ങാം വന്നുപോയില്ലേ
എന്താ എല്ലാവരും അവിടെ തന്നെ നിന്നെ അകത്തേക്ക് വരു പെട്ടന്ന് അകത്തു നിന്ന വന്ന ഒരാൾ പറഞ്ഞു
ദാസൻ : എന്റെ മോൻ ആദ്യായിട്ടാ പെണ്ണ് കാണാൻ ഇറങ്ങുന്നത് അവന് അതിന്റെ ടെൻഷൻ ഞങ്ങളോട് പറഞ്ഞതാ
അതൊന്നു സാരമില്ല ഞങ്ങളുടെ മോളും ആദ്യായിട്ടാ വന്ന ആലോചനകൾ ഒന്നും അവൾക്ക് ഇഷ്ടായില്ല ഇവിടുത്തെ മോനെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടായിന്ന് പറഞ്ഞു അതാ നിങ്ങളോട് വരാൻ പറഞ്ഞേ ഹരി ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ സുരേഷ് നിത്യമോളുടെ അമ്മാവനാ
അയാൾ പറഞ്ഞ വാക്കുകൾ കേട്ട് മിഥുന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ദൈവമേ ഞാനാണെന്ന് മനസിലാക്കി തന്നെയാണ് നിത്യ ഈ പെണ്ണ് കാണാലിനോട് യെസ് പറഞ്ഞത് അവൾ എന്തെങ്കിലും പ്ലാൻ ചെയ്ത് എന്നേ കുടുക്കിയതാണോ മിഥുൻ വെട്ടി വിയർക്കാൻ തുടങ്ങി
സുരേഷ് : എല്ലാരും അകത്തേക്ക് വരുക
അകത്തേക്ക് കയറിയപ്പോൾ തന്നെ നിത്യയുടെ അച്ഛൻ എല്ലാവരെയും സ്വികരിച്ച ഇരുത്തി
സുരേഷ് : ഇത് നിത്യമോളുടെ അച്ഛൻ രാജീവ് അമ്മ സുനിത
ദാസൻ : ഞാൻ ശിവദാസൻ ഇത് എന്റെ ഭാര്യ പ്രിയ ഇത് ഞങ്ങളുടെ മൂത്തമകൻ മഹേഷ് ഇത് അവന്റെ ഭാര്യ ആതിര ഇത് അവന്റെ മോൾ ആരുഷി ഇതാണ് ചെക്കൻ എന്റെ രണ്ടാമത്തെ മകൻ മിഥുൻ വേറൊരാൾ ഉണ്ട് മൃദൂല എന്റെ മോൾ അവൾ വന്നിട്ടില്ല
രാജീവ് : യാത്രയൊക്കെ സുഖമായിരുന്നോ ചേട്ടാ
ദാസൻ : സുഖമായിരുന്നു
രാജീവ് : നിങ്ങൾക്ക് ഇതുവഴി കല്യാണത്തിന് പോകണമല്ലോ ഹരി പറഞ്ഞിരുന്നു
ദാസൻ : അതേ എന്റെ അളിയന്റെ മോളുടെ കല്യാണമാണ് അതുകൊണ്ടാണ് ഇത്ര രാവിലെ എത്തിയത്
രാജീവ് : മോൻ ഏത് ഡിപ്പാർട്മെന്റിലാ ജോലി
മിഥുൻ : _______________ ഡിപ്പാർട്മെന്റ്
രാജീവ് : മോനെ പറ്റി ഹരി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഒരു ഓഫീസിലാ ജോലി ചെയ്യുന്നേ
ദാസൻ : ഒരുപാട് കാലമായോ ഒരുമിച്ച് ജോലിചെയ്യൽ തുടങ്ങിയിട്ട്
രാജീവ് : 10വർഷത്തോളമായി മഹേഷ് മോന്റെ കല്യാണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്
ദാസൻ : നിങ്ങൾ അന്ന് അഞ്ചുപേരല്ലേ അന്ന് വന്നത് എനിക്ക് ഓർമയുണ്ട്
രാജീവ് : ചേട്ടനു അതൊക്കെ ഓർമയുണ്ടല്ലോ. എന്നാൽ ഞാൻ മോളെ വിളിക്കട്ടെ
ദാസൻ : എന്നാൽ ആയിക്കോട്ടെ വിളിച്ചോളൂ
മിഥുന്റെ നെഞ്ചിൽ ഇലഞ്ഞിത്തറമേളവും ശിക്കാരിയും ഒരുമിച്ചു മുഴങ്ങി ഓരോ നിമിഷവും ഓരോ യുഗങ്ങളയി കാലമാടൻ കൊച്ചിച്ചാ തന്നോട് ഞാൻ എന്ത് ദ്രോഹം ചെയ്തടോ ഓർമവെച്ചകാലം തൊട്ടേ താൻ എനിക്ക് പാരയാ ആകാശത്തുകൂടെ പോയ വെടിയുണ്ട താൻ ഏണിവെച്ച് കയറി പിടിച്ചു എന്റെ മുട്ടിലിട്ട് താൻ പൊട്ടിച്ചില്ലോടാ ദ്രോഹി കൊച്ചിച്ചനെ മനസ്സിൽ പ്രാകി മിഥുൻ അവിടെ തലകുമ്പിട്ട് ഇരിക്കുമ്പോൾ പദസ്വരത്തിന്റെ ശബ്ദം അവന്റെ അടുത്തേക്ക് നടന്നടുത്തു
( തുടരും )
Responses (0 )