-50% Intro price for the next 72 hours only!. Buy now →

Kambi stories

ജാനി 9 [Fang leng]

ജാനി 8 Jani Part 8 | Author : Fang Leng | Previous Part   ഇത്രയും പറഞ്ഞു ജോ മുൻപോട്ട് നടന്നു എല്ലാവരും നിറകണ്ണുകളോടെ അത് നോക്കി നിന്നു രണ്ട് ആഴ്ച്ചക്ക്‌ ശേഷം ഡെവിൾസ് ഗ്യാങ്ങ് കിരൺ :ടാ ജോ വിളിച്ചിരുന്നു അവൻ അവിടെ എല്ലാം സെറ്റ് ആയെന്ന് നാളെ മുതൽ ക്ലാസ്സിൽ പൊയി തുടങ്ങും ദേവ് :അവൻ എന്തെങ്കിലും ഉണ്ടാക്കട്ടേ അതൊക്കെ എന്തിനാ ഇങ്ങോട്ട് വിളിച്ചു പറയുന്നത് ജെയ്സൺ :മതിയെടാ ദേവ് […]

0
1

ജാനി 8

Jani Part 8 | Author : Fang Leng | Previous Part


 

ഇത്രയും പറഞ്ഞു ജോ മുൻപോട്ട് നടന്നു എല്ലാവരും നിറകണ്ണുകളോടെ അത് നോക്കി നിന്നു

രണ്ട് ആഴ്ച്ചക്ക്‌ ശേഷം ഡെവിൾസ് ഗ്യാങ്ങ്

കിരൺ :ടാ ജോ വിളിച്ചിരുന്നു അവൻ അവിടെ എല്ലാം സെറ്റ് ആയെന്ന് നാളെ മുതൽ ക്ലാസ്സിൽ പൊയി തുടങ്ങും

ദേവ് :അവൻ എന്തെങ്കിലും ഉണ്ടാക്കട്ടേ അതൊക്കെ എന്തിനാ ഇങ്ങോട്ട് വിളിച്ചു പറയുന്നത്

ജെയ്സൺ :മതിയെടാ ദേവ് എത്ര ദിവസം നീ അവനോട് പിണങ്ങിയിരിക്കും പിന്നെ കിരണേ അവൻ വേറേ എന്തൊക്കെ പറഞ്ഞു

കിരൺ :അവൻ നിങ്ങളെ അനേഷിച്ചു പിന്നെ ജാനിയോടും അനേഷണം പറയാൻ പറഞ്ഞു

ജൈസൺ :ഉം അവൻ പോയതിൽ പിന്നെ ജാനി പഴയതു പോലെ ഒന്നുമല്ല ഒന്നിനും ഒരു ഉത്സാഹവുമില്ല എന്തായാലും അവളുടെ മൂഡ് ഒന്ന് മാറ്റിഎടുക്കണം ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്

കിരൺ :എന്ത് പ്ലാൻ

ജെയ്സൺ :അതൊക്കെ യുണ്ട് ഇപ്പോൾ നീ അറിയണ്ട

പിറ്റേന്ന് ജാനിയും ജിൻസിയും ബേക്കറിയിൽ

ജിൻസി :ജോയെ പറ്റി വല്ല വിവരവും ഉണ്ടോ ജാനി

ജാനി :അവൻ അവിടെ ഒക്കെയാ ജിൻസി ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് എനിക്ക് ഉറപ്പുണ്ട് അവൻ വലിയ നിലയിൽ എത്തും

ജിൻസി :പിന്നെ നമ്മുടെ ദേവൻ സാർ എന്ത് പറയുന്നു

ജാനി :ആള് ഇപ്പൊഴും കലിപ്പിലാ ജോ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല എന്നാ കേട്ടത്

ജിൻസി :വിഷമം കൊണ്ടായിരിക്കുമെടി കുറച്ചു ദേഷ്യം ഉണ്ടെന്നെ ഉള്ളു ആളൊരു പാവമാ

ജാനി :ഏത് നേരവും ദേവിന്റെ കുറ്റം പറയുന്ന നിനക്കിത് എന്ത് പറ്റി ജിൻസി

ജിൻസി :എനിക്ക് ഒന്നും പറ്റിയിട്ടില്ല മോൾ വേഗം പണിയൊക്കെ തീർക്കാൻ നോക്ക് നമുക്ക് പോകണ്ടേ

ബേക്കറിയിലെ ജോലിക്ക് ശേഷം ജാനി വീട്ടിലേക്കുള്ള വഴിയിൽ

പെട്ടെന്നാണ് ഒരു ബൈക്ക്‌ ജാനിക്ക് മുൻപിൽ വന്നു നിന്നത്

ജാനി :എന്താ ജൈസാ ഇത് ഞാൻ പേടിച്ചു പോയി

ജെയ്സൺ :എന്റെ പുതിയ ബൈക്ക്‌ എങ്ങനെയുണ്ട് ലാൻഡ്രി

ജാനി :ഇത് എപ്പോ വാങ്ങി

ജെയ്സൺ :ഇന്നലെ എന്താ കൊള്ളില്ലേ

ജാനി :എന്തിനാ ജൈസാ ഇങ്ങനെ പൈസ കളയുന്നത്

ജെയ്സൺ :ചുമ്മാ ഒരു രസം എന്തായാലും മോള് വണ്ടിയിൽ കയറിക്കൊ നമുക്കൊന്ന് കറങ്ങിയിട്ട് വരാം

ജാനി :എനിക്ക് വീട്ടിൽ പോകണം അമ്മ അനേഷിക്കും

ജെയ്സൺ :അതൊന്നും സാരമില്ല ഇന്ന്‌ രാത്രിവരെ ജോലിയുണ്ടെന്ന് പറഞ്ഞാൽ മതി രാത്രി ഞാൻ തന്നെ വീട്ടിൽ കൊണ്ട് വിടാം

ജാനി :രാത്രിയോ അത് വരെ എന്ത് ചെയ്യാനാ

ജെയ്സൺ :അതൊക്കെ ഉണ്ട് നീ വേഗം വന്നു വണ്ടിയിൽ കയറാൻ നോക്കിയേ

ജാനി പതിയെ ബൈക്കിന്റെ പുറകിലേക്ക്‌ കയറി

ജെയ്സൺ ബൈക്ക്‌ മുൻപോട്ടേക്ക്‌ എടുത്തു

ജാനി :എവിടെക്കാണെന്നെങ്കിലും ഒന്ന് പറ ജൈസാ

ജെയ്സൺ :അതൊക്കെയുണ്ട് നമ്മൾ കുറച്ചു സമയത്തിനുള്ളിൽ അവിടെയെത്തും പിന്നെ ജാനി ഇങ്ങനെ തൊളിൽ പിടിച്ചിരിക്കുന്നത് അത്ര സേഫ് അല്ല നീ വയറ്റിൽ ചുറ്റി പിടിച്ചോ

ജാനി :വേണ്ട എനിക്ക് ഇത്രയും സേഫ്റ്റിയൊക്കെ മതി

ജെയ്സൺ :വേണ്ടെങ്കിൽ വേണ്ട

ഇത്രയും പറഞ്ഞു ജെയ്സൺ വണ്ടി വീണ്ടും മുൻപോട്ട് എടുത്തു പെട്ടെന്ന് തന്നെ ജാനി ജെയ്സന്റെ വയറ്റിൽ ചുറ്റിപിടിച്ചു

ജെയ്സൺ :അമ്മേ പറഞ്ഞിട്ട് പിടിക്കേണ്ട ജാനി ഇപ്പോൾ വണ്ടി തെറ്റിയേനെ

ജാനി ഒന്നും മിണ്ടാതെ ജെയ്സന്റെ മുറുകെ പിടിച്ചു അവന്റ ദേഹത്ത് ചാഞ്ഞു കിടന്നു

അല്പനേരത്തിനു ശേഷം അവർ വലിയൊരു വീടിന്റെ മുൻപിൽ എത്തി

ജാനി :ഇതാരുടെ വീടാ ജൈസാ

ജെയ്സൺ :ഇത് നമ്മുടെ വീടാ ജാനി

ജാനി :നമ്മുടെയോ

ജെയ്സൺ :അതേ ജാനി കല്യാണത്തിനു ശേഷം നമ്മൾ ഇവിടെയാ താമസ്സിക്കാൻ പോകുന്നത് ഞാൻ ഒരുപാട് ആഗ്രഹിച്ച് ഉണ്ടാക്കിയതാ ജാനി ഇനി നീ വേണം വീട് എങ്ങനെ ഉണ്ടന്ന് പറയാൻ

ജാനി :നിനക്ക് വല്ല വട്ടുമുണ്ടോ ജൈസാ ഇതൊക്കെ ഇത്തിരി കൂടുതലാണ്

ജെയ്സൺ :ഒരു കൂടുതലുമല്ല നീ വന്നേ നമുക്ക് വീടിന്റെ അകമൊക്കെ ഒന്ന് കാണാം

ജാനി :ഇവിടെ വേറേ ആരുമില്ലേ ജൈസാ

ജെയ്സൺ :ജോലിക്കാരൊക്കെ ഉണ്ടായിരുന്നു ഇന്ന്‌ എല്ലാവർക്കും അവധി കൊടുത്തു ഇന്നിവിടെ നമ്മൾ മാത്രമേ ഉണ്ടാകു

ജാനി പതിയെ ജൈസന്റെ മുഖത്തേക്ക് നോക്കി

ജെയ്സൺ :എന്താ ജാനി

ജാനി :നീ വിചാരിക്കുന്നതോന്നും നടക്കില്ല എന്നെ വീട്ടിൽ കൊണ്ട് പോയി വിട്ടേക്ക്‌ ജൈസാ

ജെയ്സൺ :എന്ത് നടക്കില്ലെന്ന്

ജാനി :അത് തന്നെ

ജൈസൺ :ഏത് അത്

ജാനി :ഒന്നും അറിയാത്ത പോലെ നടിക്കണ്ട എനിക്ക് നിന്റെ നിന്റെ ഉദ്ദേശമൊക്കെ മനസ്സിലായി അതൊക്കെ കല്യാണത്തിനു ശേഷം മതി

ജെയ്സൺ :ഓഹ് അപ്പോൾ അതാണ് കാര്യം എന്താ ജാനി ഇത് നിനക്ക് എന്നെ വിശ്വാസമില്ലേ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല നീ വന്നേ

ജെയ്സൺ ജാനിയുടെ കയ്യിൽ പിടിച്ചു വീടിനുള്ളിലേക്ക് നടന്നു അവർ രണ്ട് പേരും ഹാളിൽ

ജാനി :രണ്ട് പേർക്ക് എന്തിനാ ജൈസാ ഇത്രയും വലിയ വീട്

ജെയ്സൺ :എന്താ നിനക്ക് വീട് ഇഷ്ടപ്പെട്ടില്ലേ

ജാനി :അതൊക്കെ ഇഷ്ടപ്പെട്ടു എന്നാലും ഒരുപാട് പൈസ ചിലവായി കാണില്ലേ

ജെയ്സൺ :അതൊന്നും നീ നോക്കണ്ട നീ വന്നെ ഇനിയും ഒരുപാട് കാണാൻ ഉണ്ട് ജെയ്സൺ ജാനിയെ വീട് മുഴുവൻ ചുറ്റികാണിക്കാൻ തുടങ്ങി

ജെയ്സൺ :വാ ജാനി ഇതാണ് നമ്മുടെ സ്വിമ്മിംഗ് പൂൾ എങ്ങനെയുണ്ട്

ജാനി :നിനക്ക് നീന്താൻ അറിയില്ലല്ലോ ജൈസാ പിന്നെന്തിനാ ഇതൊക്കെ

ജെയ്സൺ :ഇത് നിനക്ക് വേണ്ടിയാ ജാനി ഇത് ഉണ്ടങ്കിൽ എനിക്ക് ഇടക്കൊക്കെ നിന്നെ ആ സ്വിമ്മിംഗ് സ്യുട്ടിൽ കാണാമല്ലോ

ജാനി വേഗം ജെയ്സന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി

ജാനി :വഷളത്തരത്തിനു ഒരു കുറവുമില്ല

ജെയ്സൺ :ആ വിട് ജാനി ഇനി ഒരു സ്ഥലം കൂടി കാണാൻ ഉണ്ട്

ജെയ്സൺ വേഗം ജാനിയെ ഒരു റൂമിനുള്ളിലേക്ക്‌ കൊണ്ട് പോയി

ജെയ്സൺ :ഇതാണ് നമ്മുടെ മാസ്റ്റർ ബെഡ് റൂം എങ്ങനെ ഉണ്ട്

ജാനി റൂം മുഴുവനും നോക്കാൻ തുടങ്ങി ശേഷം പതിയെ ജനലിനരികിലേക്ക്‌ പോയി പതിയെ പുറത്തേക്ക്‌ നോക്കാൻ തുടങ്ങി

ജാനി :നന്നായിട്ടുണ്ട് ജൈസാ ഇവിടെ നിന്ന് പുറത്തേക്ക്‌ നോക്കാൻ നല്ല രസമുണ്ട്

ഇത് കേട്ട ജെയ്സൺ പതിയെ ജാനിയുടെ പുറകിൽ വന്നു നിന്നു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന പൂവ് ജാനിയുടെ തലയിൽ ചൂടി

ജാനി :ഇപ്പോൾ എങ്ങനെ എന്നെ കാണാൻ കൊള്ളാമോ

ജെയ്സൺ :എങ്ങനെയിരുന്നാലും നീ സുന്ദരിയാ ജാനി

ജാനി :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസിക്കാൻ കഴിയുന്നില്ല ജൈസാ ഞാൻ ആദ്യം കണ്ട ആളേ അല്ല നീ ഇപ്പോൾ ആ അഹങ്കാരിചെറുക്കനിൽ നിന്ന് നീ എങ്ങനെയടാ ഇത്രയും പാവമായത്

ജെയ്സൺ :എല്ലാത്തിനും നീ യാ കാരണം ജാനി നീയാ എന്നെ മാറ്റിയെടുത്തത് ഇപ്പോൾ ആ പഴയ ജെയ്സനെ ഞാൻ പോലും വെറുക്കുന്നു

ജാനി :നീ ഇനി ഒരിക്കലും ആ പഴയ ജെയ്സൺ ആകിലല്ലോ

ജെയ്സൺ :ഒരിക്കലുമില്ല ജാനി പിന്നെ ഞാൻ നിന്നെ ഒരിക്കലും കൈ വിടുകയുമില്ല ഇനി എനിക്ക് വാക്ക് താ എന്നെ വിട്ട് ഒരിക്കലും പോകില്ലേന്ന്

ഇത് കേട്ട് ജാനി പതിയെ ജെയ്സനെ പതിയെ തന്നിലേക്ക്‌ അടുപ്പിച്ചു ശേഷം അവന്റെ ചുണ്ടിൽ മുത്തമിട്ടു

ജാനി :ഈ ഉറപ്പ് മതിയോ

ജെയ്സൺ :മതി ഇനി ഞാൻ ഉറപ്പ് തരാം

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയെ മുത്തമിട്ടു മതിലോടു ചേർത്തു നിർത്തി അവളെ അവൻ ശക്തമായി തന്നെ ചുംബിച്ചു അവന്റ കൈകൾ പതിയെ അവളുടെ വസ്ത്രത്തിനുള്ളിലൂടെ മുകളിലേക്ക്‌ പരതുവാൻ തുടങ്ങി ജാനി വേഗം തന്നെ ജെയ്സനെ തള്ളി മാറ്റി

ജാനി :എന്താ ജൈസാ ഇത് ഇതൊന്നും ഇപ്പോൾ വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ വാ നമുക്ക് പോകാം

ജാനി നാണത്തോടെ പറഞ്ഞു ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം അവളെ പൊക്കിയെടുത്ത് ബെഡിലേക്കിട്ടു ശേഷം വേഗം തന്നെ അവളുടെ പുറത്തേക്ക് കയറി ഇരുന്നു

ജാനി :ജൈസാ വേണ്ട എനിക്ക് വേദനിക്കുന്നു

ജെയ്സൺ ജാനിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു

ജാനി :പ്ലീസ് ജൈസാ വേണ്ട ജെയ്സൺ ഉടൻ തന്നെ അടുത്ത് ഇരുന്ന ടേബിളിൽ നിന്ന് ഒരു മാർക്കർ കയ്യിലെടുത്തു

ജാനി :ഇതെന്തിനാ ജൈസാ

ജെയ്സൺ ചിരിച്ചു കൊണ്ട് ജാനിയുടെ മൂക്കിൽ മാർക്കർ കൊണ്ട് വരക്കുവാൻ തുടങ്ങി

ജാനി :എന്തൊക്കെയാ ജെയ്സാ ഈ കാണിക്കുന്നത്

ജെയ്സൺ :ഇപ്പോൾ നീ കൂടുതൽ സുന്ദരിയായി ജാനി

ഇത്രയും പറഞ്ഞു ജെയ്സൺ പതിയെ തന്റെ മൂക്ക് ജാനിയുടെ മൂക്കുമായി ഉരസി ശേഷം അവളുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി ശേഷം പതിയെ അവളുടെ കഴുത്തിൽ മുത്തമിട്ടു അവൻ പതിയെ അവളുടെ അവളുടെ ടോപ് ഊരിമാറ്റുവാൻ തുടങ്ങി എന്നാൽ വേഗം തന്നെ ജാനി അത് തടഞ്ഞു

ജാനി :മതി ജൈസാ ഇപ്പോൾ തന്നെ കൂടുതലായി നീ ഇത് തുടർന്നാൽ ചിലപ്പോൾ എനിക്കും എന്നെ നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല പക്ഷെ വേണ്ട ജൈസാ എന്റെ അച്ഛനും അമ്മയും എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട് അവരെ എനിക്ക് ചതിക്കാൻ വയ്യ

ഇത് കേട്ട ജെയ്സൺ പതിയെ ജാനിയുടെ പുറത്തു നിന്ന് എഴുനേറ്റ് തൊട്ടടുത്തായി കിടന്നു

ജാനി :നിനക്ക് വിഷമമായൊ

ജെയ്സൺ :എന്തിന് നീ പറഞ്ഞതാണ് ശെരി എന്തായാലും ഞാൻ ഉടനെ തന്നെ അമ്മയോട് നമ്മുടെ കാര്യം പറയും

ജാനി :നിന്റെ അമ്മ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ

ജെയ്സൺ :അതൊക്കെ സമ്മതിക്കും ഇല്ലെങ്കിൽ നീ കണ്ടോ

ജാനി :ശെരി ജൈസാ വാ പോകാം ഇനിയും താമസിച്ചാൽ ശെരിയാകില്ല

ജെയ്സൺ :ശെരി വാ പോകാം

അല്പസമയത്തിനു ശേഷം ജെയ്സനും ജാനിയും സിറ്റിയിൽ

ജാനി :ജൈസാ എന്തിനാ ഇവിടെ നിർത്തിയത് എന്നെ വീട്ടിൽ വിടുന്നില്ലേ

ജെയ്സൺ :നമുക്ക് ആ മാളിൽ കൂടി കയറിയിട്ട് പോകാം സമയം 7 അല്ലേ ആയുള്ളൂ ഒരുമണിക്കൂറിനുള്ളിൽ നിന്നെ വീട്ടിൽ എത്തിക്കാം

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുമായി മാളിനുള്ളിലേക്ക്‌ കയറി ചുറ്റി കറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജാനി അവിടെ ഒരു ആൾ കൂട്ടം കണ്ടത്

ജാനി :ജൈസാ അവിടെ എന്തൊ പരുപാടി നടക്കുന്നുണ്ട് വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

ജാനി ജൈസനുമായി അങ്ങോട്ടേക്ക്‌ എത്തി

അവിടെ ഒരു അവതാരകൻ ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു

“പ്രണയിതാക്കൾക്ക്‌ വേണ്ടി മാത്രമുള്ള ഒരു മത്സരം വിജയികൾക്ക് ഒരു സ്മാർട്ട്‌ ഫോൺ സമ്മാനം താല്പര്യമുള്ളവർ വേഗം പേരുകൾ നൽകുക ”

ജാനി :ജൈസാ വാ നമുക്ക് ചേരാം

ജെയ്സൺ :എന്തിനാ ജാനി നിനക്ക് ഫോൺ വേണമെങ്കിൽ ഞാൻ വേറേ വാങ്ങിതരാം

ജാനി :അതൊന്നും വേണ്ട എനിക്ക് ഈ മത്സരത്തിൽ പങ്കെടുക്കണം നീ വന്നേ

ജെയ്സൺ :ശെരി ശെരി വാ

ജെയ്സനും ജാനിയും തങ്ങളുടെ പേര് മത്സരത്തിനായി നൽകി

“അപ്പോൾ മൊത്തം 5 ജോടികളാണ് ഈ റൗണ്ടിൽ മത്സരിക്കാൻ പോകുന്നത് മത്സര നിയമം വളരെ ലളിതമാണ് തന്റെ ജോഡിയെ ഏറ്റവും കൂടുതൽ നേരം മുതുകിലേറ്റി നിൽക്കുന്നവരായിരിക്കും ഈ മത്സരത്തിൽ വിജയിക്കുക ”

ജെയ്സൺ :ഇത്ര ഉള്ളോ ഇതൊക്കെ ഈ ജെയ്സന് നിസാരം വാ ലാൻഡ്രി വന്നു കയറിക്കൊ

ജാനി വേഗം ജെയ്സന്റെ മുതുകിൽ കയറി

അവതാരകൻ :അപ്പോൾ എല്ലാവരും റെഡിയല്ലേ അപ്പോൾ നമുക്ക് തുടങ്ങാം റെഡി സെറ്റ് ഗോ

പെട്ടെന്ന് തന്നെ മത്സരം ആരംഭിച്ചു

അല്പനേരത്തിന് ശേഷം

ജെയ്സൺ :ജാനി നിനക്ക് ഞാൻ വിചാരിച്ചതിനേക്കാൾ വെയിറ്റ് ഉണ്ട് കേട്ടോ

ജാനി :മിണ്ടാതിരിക്ക്‌ ജൈസാ ഇനി രണ്ട് പേര് കൂടിയേ ഉള്ളു

അവതാരകൻ :അതാ അടുത്ത മത്സരാർത്തികളും പുറത്തായിരിക്കുന്നു ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് ജോടികൾ ജെയ്സൺ ജാനി ആൻഡ് വിനീത് മഞ്ജു രണ്ട് ജോഡികളും വിട്ട് കൊടുക്കുവാൻ തയ്യാറല്ല ആര് വിജയിക്കും എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു

ജെയ്സൺ :ജാനി എന്റെ അടപ്പിളകി ഞാൻ നിനക്ക് ഇതിനേക്കാൾ നല്ല ഫോൺ വാങ്ങി തരാം

ജാനി :പ്ലീസ് ജൈസാ ഇത്രയും നേരം നിന്നില്ലേ കുറച്ചു കൂടി മാത്രം

ജെയ്സൺ :(ഏത് നേരത്താണാവോ ഈ മാളിലേക്ക് വരാൻ തോന്നിയത് )

അവതാരകൻ :ഇതാ മത്സരം അവസാനിക്കാൻ പോകുന്നു വിനീതിന്റെ കാൽ ഇടറി തുടങ്ങി ഏത് നിമിഷവും മത്സരം അവസാനിക്കും

ജാനി :സൂപ്പർ ജെയ്സാ നമ്മൾ ഇപ്പോൾ ജയിക്കും

എന്നാൽ അടുത്ത നിമിഷം ജെയ്സൺ ജാനിയെ താഴേ നിർത്തി

അവതാരകൻ :ഇതാ ആരും പ്രതീക്ഷിക്കാത്തോരു ട്വിസ്റ്റ്‌ ജെയ്സൺ തോൽവി സമ്മതിച്ചിരിക്കുന്നു നമ്മുടെ ഇന്നത്തെ വിന്നർസ് വിനീത് ആൻഡ് മഞ്ജു

ജാനി :എന്താ ജൈസാ ഇത് നമ്മൾ ജയിക്കേണ്ടതായിരുന്നു

ജെയ്സൺ :ജാനി അമ്മ

ജെയ്സൺ വിറച്ചു കൊണ്ട് പറഞ്ഞു

ജൈസന്റെ വാക്കുകൾ കേട്ട് ജാനി മുന്പിലേക്ക് നോക്കി അവിടെ ജാനി കണ്ടത് ജെയ്സനെ തന്നെ നോക്കി നിൽക്കുന്ന അവന്റ അമ്മയെയാണ് അവർ വേഗം തന്നെ ജെയ്സന്റെ അടുത്തേക്ക് എത്തി

ജൈസൺ :അമ്മേ..

അവർ വേഗം തന്നെ ജെയ്സന്റെ കയ്യിൽ പിടിമുറുക്കി ശേഷം ജാനിയെ ഒന്ന് തുറിച്ചു നോക്കിയ ശേഷം മുൻപോട്ടു നടന്നു

ജെയ്സൺ :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ

എന്നാൽ ജൈസനുമായി അവർ മുൻപോട്ട് തന്നെ നടന്നു

ഇതെല്ലാം കണ്ട് എന്ത് ചെയ്യണം എന്നറിറിയാതെ ജാനി സ്തംഭിച്ചു നിന്നു

അല്പസമയത്തിനുശേഷം ജെയ്സന്റെ വീട്

ജെയ്സൺ :അമ്മേ വിട് അമ്മ എന്തൊക്കെയാ ഈ കാണിക്കുന്നത് അവൾ അവിടെ ഒറ്റക്കാ

അടുത്ത നിമിഷം തെരേസ ജെയ്സന്റെ കാരണത്ത് ഒന്ന് പൊട്ടിച്ചു

“അമ്മേ ”

തെരേസ :ഇത് ഞാൻ നിനക്ക് നേരത്തേ തരേണ്ടതായിരുന്നു നിന്റെ എല്ലാ തെമ്മാടിത്തങ്ങളും ഞാൻ സഹിച്ചിട്ടുണ്ട് പക്ഷെ ഇത്

ജെയ്സൺ :ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ കുറ്റമാണോ

തെരേസ :അല്ല സ്നേഹിക്കുന്നത് ഒരിക്കലും ഒരു കുറ്റമല്ല നിനക്ക് അതിനുള്ള സ്വാതന്ത്ര്യംവും ഞാൻ നൽകിയിട്ടുണ്ട് പക്ഷെ അത് നമ്മുടെ നിലക്കും വിലക്കും ചേർന്നോരു പെൺകുട്ടിയെ ആയിരിക്കണം എന്ന് മാത്രം പക്ഷെ നീ തിരഞ്ഞെടുത്തതോ നമ്മടെ ഏഴയലത്ത് നിൽക്കാൻ അവൾക്ക് യോഗ്യതയുണ്ടോ

ജെയ്സൺ :മതിയമ്മേ അവളെ പറ്റി ഇനിയൊന്നും പറയരുത് എനിക്കവളെ ഇഷ്ടമാണ് എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ വിവാഹം കഴിക്കു

തെരേസ :ജൈസാ ഇത് നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താണ് ഉണ്ടാകുക എന്നറിയാമോ അദ്ദേഹത്തിനു കുറേ നാളായി നല്ല സുഖമില്ല അത് കൊണ്ട് മാത്രമാണ് ഇത് നിന്റെ അച്ഛനോട്‌ ഞാൻ പറയാത്തത്

ജെയ്സൺ :അവളെ അച്ഛൻ അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്

തെരേസ :നീ എന്താണ് ജൈസാ വിചാരിച്ചു വച്ചിരിക്കുന്നത് അവളെ പോലൊരു വൃത്തികേട്ടപെണ്ണിനെ നിന്റെ അച്ഛൻ അംഗീകരിക്കുമെന്നാണോ

ജെയ്സൺ :മതി അമ്മേ ഇനി അവളെ പറ്റി അങ്ങനെ പറയരുത്

തെരേസ :പിന്നെ ഞാൻ എങ്ങനെ പറയണം നീ അവളെയും കൊണ്ട് നമ്മുടെ റിസോർട്ടിലേക്ക് പോയി അല്ലേ എല്ലാം നിന്റെ തമാശയായിരിക്കുമെന്നാ ഞാൻ ആദ്യം കരുതി യത് പക്ഷെ നീ ഇന്ന്‌ എല്ലാ പരുതിയും ലെങ്കിച്ചിരിക്കുന്നു ഇനി എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു ഒരുമകനോട് ചോദിക്കാൻ പാടില്ലാത്തതാ പക്ഷെ എന്റെ അവസ്ഥ അതായി പോയി നീയും അവളും തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ

ഈ ചോദ്യം കേട്ട ജെയ്സൺ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്റെ റൂമിലേക്ക്‌ നടന്നു

“നീ പറയണ്ട ജൈസാ എനിക്കറിയാം എന്ത് ചെയ്യണമെന്ന് ”

ഇതേ സമയം ജാനി തന്റെ റൂമിൽ

“എല്ലാം കുഴപ്പത്തിലായി എല്ലാം ഞാൻ കാരണമാ ഇനി എന്തൊക്കെ ഉണ്ടാകും എനിക്ക് ഓർക്കാൻ കൂടി വയ്യ ”

ജാനിക്ക് അന്നത്തെ ദിവസം ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് അവൾ പതിവ് പോലെ കോളേജിലേക്ക്‌ പോകുവാനായി ഒരുങ്ങി

അച്ഛൻ :എന്താ ജാനി മുഖത്തോരു വിഷമം

ജാനി :ഹേയ് ഒന്നുമില്ല അച്ചാ എക്സാം ഒക്കെ അടുത്തില്ലേ അതിന്റെ ടെൻഷനാ

പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ മുഴങ്ങിയത് ജാനിയുടെ അമ്മ വേഗം വാതിൽ തുറന്നു അവിടെ അവർ കണ്ടത് തെരേസയെ ആയിരുന്നു

അമ്മ:മാഡം നിങ്ങൾ

തെരേസ വേഗം വീടിനുള്ളിലേക്ക് കയറി

അമ്മ :ജാനി ഇത് ആരാ നമ്മുടെ വീട്ടിൽ വന്നിരിക്കുന്നതെന്ന് നോക്ക്

ജാനിയും അച്ഛനും വേഗം തന്നെ അവിടേക്ക്‌ എത്തി തെരേസയെ കണ്ട് ജാനി ഒന്ന് നടുങ്ങി

അച്ഛൻ :മാഡം നിങ്ങൾ

തെരേസ :ഇവിടെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് വന്നതാ

അമ്മ :ഇത് ഞങ്ങളുടെ ഭാഗ്യമാണ് മാഡം ജെയ്സൺ മോൻ ഒരു ദിവസം ഇവിടെ വന്നിരുന്നു

ജാനി :അമ്മേ

തെരേസ :അപ്പോൾ ഇതൊക്കെ എല്ലാവരും ചേർന്നുള്ള കളിയാണല്ലേ

അച്ഛൻ :മാഡം എന്തൊക്കെയാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

തെരേസ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

തെരേസ :യുണിഫോം ഒക്കെ ഇട്ട് കോളേജിൽ പോകാൻ ഒരുങ്ങുകയായിരിക്കും അല്ലേ

ജാനി :അതേ.. മാഡം

തെരേസ :എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല നിന്നെ കോളേജിൽ നിന്ന് പുറത്താക്കിയിരിക്കുന്നു

ഇത്രയും പറഞ്ഞു തെരേസ ജാനിയുടെ ടിസി യും മറ്റും അവിടെ വച്ചു

അമ്മ :എന്താ മാഡം ഇത് ഇവൾ എന്ത് തെറ്റാ ചെയ്തത് ഇവൾ മത്സരമൊക്കെ വിജയിച്ചതല്ലേ

തെരേസ :എന്താണ് ചെയ്തതെന്നോ എന്റെ ദയവുകൊണ്ട് എന്റെ കോളേജിൽ കയറിപറ്റിയ ഇവൾക്ക് ഇപ്പോൾ എന്റെ മകനെ വേമെന്ന്

അച്ഛൻ :നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് നിങ്ങൾക്ക് എന്തൊ തെറ്റ് പറ്റിയതാണ്

തെരേസ :തെറ്റോ ഉം അപ്പോൾ ഇവൾ നിങ്ങളുടെ അറിവില്ലാതെയാണോ അഴിഞ്ഞാട്ടം നടത്തുന്നത്

അമ്മ :മതിയാക്കിക്കൊ നിങ്ങളോടുള്ള ബഹുമാനം കൊണ്ടാ ഞങ്ങൾ ഒന്നും പറയാത്തത് ഇനി എന്റെ മകളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ

തെരേസ :ഇവൾക്ക് ചെയ്യാം എനിക്ക് പറയാൻ പാടില്ല അല്ലേ ഇന്നലെ ഇവൾ എവിടെയായിരുന്നെന്ന് അറിയാമോ എന്റെ മകന്റെ കൂടെ അവന്റ കൂടെ ഞങ്ങളുടെ റിസോർട്ടിലും മറ്റും കറങ്ങി നടക്കുകയാണ് ഇപ്പോൾ ഇവളുടെ പണി

അച്ഛൻ :ഇല്ല നിങ്ങൾക്ക് തെറ്റ് പറ്റിയതാണ് എന്റെ മകൾ അത്തരക്കാരി അല്ല

തെരേസ :എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല നിങ്ങൾ വേണമെങ്കിൽ മകളോടു തന്നെ ചോദിച്ചു നോക്ക് പിന്നെ എനിക്ക് നിന്നോടാണ് പീറ പെണ്ണെ പറയാനുള്ളത് ഇനി എന്റെ മകന്റെ പുറകേ നടക്കരുത് ഇനിയിപ്പോൾ അവൻ നിന്നെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ പകരം ഇത് വച്ചോ

ഇത്രയും പറഞ്ഞു ഒരു ബ്ലാങ്ക് ചെക്ക് തെരേസ അവിടെ വച്ചു ഇതെല്ലാം കണ്ട് ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

തെരേസ :ഇത് ഇന്ന്‌ കൊണ്ട് അവസാനിക്കണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും

ഇത്രയും പറഞ്ഞു തെരേസ വീടിനു പുറത്തേക്ക് ഇറങ്ങി ഇതെല്ലാം കേട്ട ജാനിയുടെ അച്ഛൻ അടുത്ത് ഉണ്ടായിരുന്ന സോഫയിൽ തളന്നിരുന്നു

ജാനി വേഗം അച്ഛന്റെ അടുത്തേക്ക് എത്തി

ജാനി :അച്ചാ അച്ചാ

അമ്മ :നിർത്ത് ജാനി ഞങൾ ഈ കേട്ടതൊക്കെ സത്യമാണോ നീ അവനോടൊപ്പം റിസോർട്ടിൽ പോയിരുന്നോ

ജാനി ഒന്നും മിണ്ടാതെ നിന്നു

“നിന്നോട് പറയാനല്ലേ പറഞ്ഞത് “ഇത്തവണ ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു

ജാനി :അമ്മേ ഞാൻ..

അടുത്ത നിമിഷം ജാനിയുടെ മുഖത്തു അമ്മയുടെ കൈ പതിഞ്ഞു

“അപ്പോൾ നീ പോയല്ലേ ഇതിനാണോടി ഞങ്ങൾ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് ഇതിനേക്കാൾ നിനക്ക് എന്നെയും നിന്റെ അച്ഛനേയും അങ്ങ് കൊന്നൂടായിരുന്നോ ”

ജാനി :അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടേ

എന്നാൽ അമ്മ വേഗം തന്നെ ജനിയെ പൊതിരെ തല്ലാൻ തുടങ്ങി

“വേണ്ട അമ്മേ ”

“ഇനി നിന്നെ പോലൊരുത്തിയെ ഞങ്ങൾക്ക്‌ വേണ്ട ഇങ്ങനെ പിഴക്കാനാണോടി ഞങ്ങൾ നിന്നെ വളർത്തിയത് ചാകെടി നിന്നെ കൊന്ന ശേഷം ഞങ്ങളും മരിക്കാം “

ജാനി :വേണ്ട അമ്മ അമ്മ വിചാരിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ല ജെയ്സന് എന്നെ ഇഷ്ടമാണ് എനിക്ക് അവനേയും ഞങ്ങൾ തെറ്റായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല അമ്മേ ഇനി ചെയ്യത്തുമില്ല എന്നെ ഒന്ന് വിശ്വാസിക്ക് പ്ലീസ് അമ്മേ

അച്ഛൻ :മതിയെടി ഇനി തല്ലിയിട്ട് എന്ത് കിട്ടാനാ എല്ലാം കഴിഞ്ഞില്ലേ എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു ജാനി

ഇത്രയും പറഞ്ഞു അച്ഛൻ റൂമിനുള്ളിലേക്ക് നടന്നു പിന്നാലെ അമ്മയും

കുറച്ചു മണിക്കൂറുകൾക്ക്‌ ശേഷം അമ്മ ജാനിയുടെ അടുത്തേക്ക് എത്തി

അമ്മ :മോളേ നീ പറഞ്ഞതൊക്കെ സത്യമാണോ

ജാനി :അതേ അമ്മേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അമ്മയാണെ സത്യം ഞാൻ പിഴച്ചിട്ടില്ല

അമ്മ :എനിക്കറിയാം മോളേ നിനക്ക് അതിനോന്നും കഴിയില്ലെന്ന് അമ്മ സങ്കടം കൊണ്ടാ നിന്നെ തല്ലിയത് മോള് എന്നോട് ക്ഷമിക്ക്‌ പിന്നെ ഇനി നമുക്ക് അവരുമായി ഒരു ബന്ധവും വേണ്ട നീ അവനെ അങ്ങ് മറന്നേക്ക്‌ മോളേ

ജാനി :അമ്മേ ജൈസൺ പാവമാ എന്നെ ഒരുപാട് ഇഷ്ടമാണ് ഞാൻ അവനു വാക്ക് കൊടുത്തുപോയി

അമ്മ :അവരൊക്കെ വലിയ ആളുകളാ മോളേ നമുക്ക് അവരെ എതിർക്കാനുള്ള ശേഷിയൊന്നുമില്ല അവർക്ക് ഒന്നും നഷ്ടപ്പെടില്ല മോളേ പക്ഷെ നമുക്ക് അങ്ങനെയല്ല നമുക്ക് ആകെ ഉള്ളത് നമ്മുടെ അഭിമാനം മാത്രമാണ് അത് നഷ്ടപ്പെട്ടാൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ജാനി :അമ്മേ ഞാൻ അവനെ ഒരുപാട്..

അമ്മ :നിനക്ക് ഞങ്ങളേക്കാൾ വലുത് അവൻ ആണെങ്കിൽ നീ എന്താണെന്ന് വച്ചാൽ ചെയ്തോ

ജാനി :എനിക്ക് നിങ്ങൾ തന്നെയാ അമ്മേ ഏറ്റവും വലുത് ഞാൻ അവനെ മറന്നോളാം പക്ഷെ ഒരു തവണ കൂടി എനിക്കവനെ കാണണം ഒരേ ഒരു തവണ

അമ്മ :ഇനി എന്തിനാ മോളേ

ജാനി പതിയെ തെരേസ നൽകിയ ചെക്ക് കയ്യിലെടുത്തു

ജാനി :ഇത് എനിക്ക് തിരികെ കൊടുക്കണം അമ്മേ ഇല്ലേങ്കിൽ പണത്തിനു വേണ്ടി അവനെ ഞാൻ ഉപേക്ഷിച്ചു എന്നവൻ കരുതും പിന്നെ എനിക്കവനോട്‌ സോറി പറയണം ഇത് മാത്രം മതിയമ്മേ ഒരൊറ്റ തവണ ഇനി ഞാൻ അവനെ കാണില്ല തീർച്ച

അമ്മ :ശെരി നീ നിന്റെ മനസ്സ് പറയുന്നത് പോലെ ചെയ്തോ

ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി

കുറച്ചു മണിക്കൂറുകൾക്ക്‌ ശേഷം ജെയ്സന്റെ വീട്

“അമ്മേ നിങ്ങൾ അവളെ പുറത്താക്കി അല്ലേ അമ്മേ ”

ജെയ്സൺ അലറി കൊണ്ട് വീടിനുള്ളിലേക്ക്‌ കയറി ജോൺ വേഗം തന്നെ ജെയ്സന്റെ അടുത്തേക്ക് എത്തി

ജോൺ :എന്താ സാർ ഇത്

ജെയ്സൺ :അമ്മ എവിടെ എനിക്ക് അമ്മയോട് സംസാരിക്കണം

ജോൺ :അമ്മ പോയി സാർ അച്ഛന് എന്തൊ സുഖമില്ലേന്ന് കാൾ വന്നു അപ്പോൾ തന്നെ അമ്മ ഇവിടെ നിന്ന് ഇറങ്ങി

ജെയ്സൺ :അച്ഛന് എന്താ

ജോൺ :അറിയില്ല സാർ സുഖമില്ല എന്ന് മാത്രമേ എനിക്കറിയാവു

പെട്ടെന്ന് ജെയ്സന്റെ ഫോൺ റിംഗ് ചെയ്തു

ജെയ്സൺ :ഹലോ ആരാ ജാനി നീയൊ നീ ഇപ്പോൾ എവിടെയാ ശെരി ഞാൻ ഇപ്പോൾ വരാം

ജെയ്സൺ വേഗം തന്നെ തന്റെ കാറിൽ പുറത്തേക്ക് ഇറങ്ങി

അല്പസമയത്തിനു ശേഷം

ജെയ്സൺ :ജാനി നീ എന്താ വീട്ടിൽ വരാത്തത് ഞാൻ എല്ലാം അറിഞ്ഞു പേടിക്കണ്ട ഞാൻ എല്ലാം ശെരിയാക്കാം

ജാനി പതിയെ തന്റെ കയ്യിലിരുന്ന ചെക്ക് ജെയ്സനു കയ്യിലേക്ക് നൽകി

ജെയ്സൺ :എന്താ ജാനി ഇത്

ജാനി :ഇത് നിന്റെ അമ്മ തന്നതാ ജൈസാ എന്റെ മാനത്തിന്റെ വില

ജെയ്സൺ :അമ്മ അറിയാതെ ഓരോന്ന് ചെയ്യുന്നതാ ജാനി അമ്മക്ക്‌ വേണ്ടി ഞാൻ ക്ഷമ ചോദിക്കാം

ജാനി :വേണ്ട ജൈസാ നീ ഒരു തെറ്റും ചെയ്തിട്ടില്ല നമുക്ക് ഒരിക്കലും ഒന്നിക്കാൻ ആകില്ല ജൈസാ അതാണ് സത്യം

ജെയ്സൺ :നീ എന്തൊക്കെയാ ജാനി ഈ പറയുന്നത്

ജാനി :സത്യമാണ് ജൈസാ നിന്റെ വീട്ടുകാർക്ക്‌ ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ല

ജെയ്സൺ :അങ്ങനെയല്ല ജാനി ആദ്യം കുറച്ച് എതിർത്താലും അവർ നിന്നെ അംഗീകരിക്കും എനിക്കുറപ്പുണ്ട്

ജാനി :വേണ്ട ജൈസാ ഞാൻ കാരണം എന്റെ അച്ഛനും അമ്മയും ഇന്ന്‌ ഒരുപാട് വേദനിച്ചു ഇനിയും എനിക്കവരെ വേദനിപ്പിക്കാനാകില്ല നമുക്ക് പിരിയാം ജൈസാ അതാണ് രണ്ട് പേർക്കും നല്ലത്

ഇത്രയും പറഞ്ഞു ജാനി കരയുവാൻ തുടങ്ങി

ജെയ്സൺ :പിരിയണം അല്ലേ അപ്പോൾ നീ എനിക്ക് തന്ന വാക്കോ നിന്റെ ഈ കണ്ണീർ തന്നെ പറയുന്നുണ്ട് നിനക്ക് എന്നെ എത്ര മാത്രം ഇഷ്ടമാണെന്ന് എന്തിനാണ് ജാനി സ്വയം എങ്ങനെ കപളിപ്പിക്കുന്നത്

ജാനി വേഗം തന്നെ ജെയ്സനെ കെട്ടിപിടിച്ചു

ജാനി :പിന്നെ ഞാൻ എന്താ ജൈസാ ചെയ്യുക നമുക്ക് ഒന്നിക്കാൻ ഒരുവഴിയുമില്ല

ജെയ്സൺ പതിയെ ജാനിയുടെ കണ്ണുകൾ തുടച്ചു നമുക്ക് എല്ലാം ശെരിയാക്കാം ഞാനല്ലേ പറയുന്നത്

പെട്ടെന്ന് തന്നെ അവരുടെ മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ജോൺ പുറത്തേക്ക് വന്നു

ജോൺ :സാർ വേഗം വരു നമുക്ക് മലേഷ്യ വരെ പോകണം

ജെയ്സൺ :എന്താ അങ്കിൾ പ്രശ്നം

ജോൺ :അത് മോനെ അച്ഛന് അസുഖം കൂടുതലാണ് അതുകൊണ്ട് സാർ ഉടനെ തന്നെ അവിടെ എത്തണം

ജെയ്സൺ :അങ്കിൾ അച്ഛൻ

ജോൺ :കുഴപ്പമൊന്നും ഇല്ല സാർ നല്ല നിങ്ങൾ വേഗം അവിടെ എത്തണം

ജെയ്സന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അവൻ വേഗം ജാനിയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :ജാനി എനിക്ക് ഇപ്പോൾ പോയേ പറ്റു

ജാനി :നീയും പോകുകയാണല്ലേ ജൈസാ

ജെയ്സൺ :ഇല്ല ജാനി ഞാൻ തിരിച്ചു വരും ഉറപ്പ് നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ ഉറപ്പായും നിനക്ക് വേണ്ടി തിരിച്ചു വരും അച്ഛനേയും അമ്മയേയും കൊണ്ട് ഞാൻ നമ്മുടെ വിവാഹത്തിന് സമ്മതിപ്പിക്കും

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുടെ നെറ്റിയിൽ മുത്തമിട്ടു ശേഷം കാറിലേക്ക് കയറി ആ കാർ വളരെ വേഗം മുൻപോട്ടു പാഞ്ഞു

###############################

മൂന്ന് വർഷങ്ങൾക്ക് ശേഷം

ഇനി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് അവതരിപ്പിക്കുന്നത് ഈ കാലയളവിൽ ജാനിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി അവളുടെ അച്ഛൻ മരണപ്പെട്ടു അവളുടെ പഠിത്തവും നീന്തലും എല്ലാം അവസാനിച്ചു ബേക്കറിയിലെ ജോലിയും മറ്റു ജോലികളും ചെയ്തു അവളാണ് ഇപ്പോൾ അവളുടെ അമ്മയെ നോക്കുന്നത് പലതും മാറിയിട്ടും അവളുടെ ഉള്ളിലെ ജെയ്സനോടുള്ള ഇഷ്ടം മാത്രം ഇന്നും മാറിയിരുന്നില്ല

ഒരു ഞായറാഴ്ച ജാനിയും ജിൻസിയും കിരണിന്റെ വീട്ടിൽ

ജാനി :കിരണേ എന്തിനാ വരാൻ പറഞ്ഞത് വല്ല വിശേഷവും ഉണ്ടോ

ദേവ് :ഇവന് വട്ടാണ് ജാനി ഒരുകാര്യവുമില്ലാതെ എല്ലാവരുടെയും സമയം കളയാൻ

ജിൻസി :ദേവനും ഉണ്ടായിരുന്നോ

ദേവ് :ഉണ്ടാവാതെ പറ്റുമോ ഇന്നലെ മുതൽ മനുഷ്യന് സ്വസ്ഥത തന്നിട്ടില്ല എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതായിരുന്നു

കിരൺ :എന്താടാ കൂട്ടുകാരെക്കാൾ വലുതാണോ നിനക്ക് ബിസ്സിനെസ്സ്

ദേവ് :അതേടാ എനിക്ക് ബിസ്സിനെസ്സ് തന്നെയാ വലുത് എല്ലാർക്കും സ്വന്തം കാര്യം തന്നെയല്ലേ വലുത് നമുക്ക് വേറേ രണ്ട് കൂട്ടുകാർ കൂടി ഉണ്ടായിരുന്നല്ലോ ഇപ്പോൾ ഇവിടെയാണെന്നെങ്കിലും അറിയാമോ

ജാനി :അവർക്ക് എന്തെങ്കിലും പ്രശ്നം കാണും ദേവ് ജെയ്സന്റെ അച്ഛൻ മരിച്ച കാര്യം നിങ്ങളും അറിഞ്ഞതല്ലേ

ദേവ് :നീ എന്തിനാണ് ജാനി അവരെ ഇങ്ങനെ ന്യായീകരിക്കുന്നത് ഇതിപ്പോൾ എത്ര വർഷമായി ഒരു തവണയെങ്കിലും അവൻമ്മാർ ഇങ്ങോട്ടേക്ക് ഒന്ന് വന്നോ

ഒന്ന് വിളിക്കതിരിക്കാൻ മാത്രം എന്ത് പ്രശ്നമാ അവൻമ്മാർക്ക് ജെയ്സന്റെ കാര്യം പോട്ടെ ജോയോ ആ മൈരൻമ്മാരെ ഒക്കെ ഫ്രണ്ട് ആക്കിയ നമ്മളെ പറഞ്ഞാൽ മതിയല്ലോ

കിരൺ :മതി ദേവ് നീ എന്തിനാ ഇമോഷണൽ ആകുന്നത്

ദേവ് :എന്താന്ന് വച്ചാൽ പറ എനിക്ക് പോണം

കിരൺ :എനിക്ക് അവരെ പറ്റി തന്നെയാ പറയാൻ ഉള്ളത്

ജാനി :എന്താ കിരൺ അവരെ പറ്റി വല്ല വിവരവും ലഭിച്ചോ

കിരൺ :ജോയെ കുറിച്ച് വലിയ അറിവൊന്നുമില്ല പക്ഷെ ജെയ്സൺ

ജാനി :എന്താ അവൻ അവൻ നിന്നെ വിളിക്കുകയോ മറ്റൊ ചെയ്തോ

കിരൺ :അവൻ നാളെ മലേഷ്യയിലേക്ക് തിരിച്ചു വരുന്നുണ്ട്

ദേവ് :ഇത് നീ എങ്ങനെ അറിഞ്ഞു

കിരൺ :എന്റെ ഒരു ഫ്രണ്ട് അവിടുത്തെ റിപ്പോർട്ടറാ അവൻ വഴി അറിഞ്ഞതാ നാളെ വന്നാൽ രണ്ടാഴ്ച അവൻ അവിടെ കാണും

ദേവ് :അവൻ അവിടെ ഉണ്ടെങ്കിൽ നമുക്കെന്താ പോകാൻ പറ പുല്ലനോട്‌

കിരൺ :മലേഷ്യയിലേക്ക് തിരിച്ചു വന്ന സ്ഥിതിക്ക് അവൻ ചിലപ്പോൾ നാട്ടിലേക്കും മടങ്ങി വരാൻ സാധ്യതയുണ്ട്

ജാനി :സത്യമാണോ കിരണേ അവൻ വരുമോ

ദേവ് :ഇവന് വട്ടാണ് ജാനി വെറുതെ നിനക്ക് പ്രതീക്ഷ തരാനായിട്ട് അവനെ മറന്നേക്ക് ജാനി

ജാനി :ഇല്ല ദേവ് അവൻ എനിക്ക് വാക്ക് തന്നിട്ടുള്ളതാ തിരികെ വരുമെന്ന് എനിക്ക് അവനെ വിശ്വാസമുണ്ട് കിരൺ മലേഷ്യയിൽ അവൻ എവിടെയാ

കിരൺ :മലാക്കയിൽ വരുമെന്നാണ് അറിഞ്ഞത് അവിടെ അവനൊരു ഹോട്ടൽ ഉണ്ട് ഹോട്ടൽ പാരിസ് രണ്ടാഴ്ച അവൻ അവിടെ യായിരിക്കും എന്തായാലും അവൻ ഇവിടെക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

ദേവ് :അപ്പോൾ എല്ലാവരും പ്രതീക്ഷിച്ചോണ്ട് ഇരുന്നോ ഞാൻ ഇറങ്ങുവാ

ഇത്രയും പറഞ്ഞു ദേവ് പുറത്തേക്കു പോയി

കിരൺ :അവൻ പറയുന്നതോന്നും കാര്യമാക്കണ്ട ജാനി ജെയ്സൺ വരും അവനു നിന്നെ അത്രക്ക് ഇഷ്ടമാണ് അതെനിക്കറിയാം

ജാനി :താങ്ക്സ് കിരൺ നീ എനിക്ക് വേണ്ടി ഇത്രയും വിവരങ്ങൾ അറിഞ്ഞില്ലേ ഇപ്പോൾ എനിക്ക് പ്രതീക്ഷയുണ്ട് ശെരി കിരൺ പിന്നെ കാണാം

ഇത്രയും പറഞ്ഞു ജാനി മെറിനോടൊപ്പം പുറത്തേക്ക് ഇറങ്ങി

ജിൻസി :അവൻ വരുമെന്ന് നീ കരുതുന്നുണ്ടോ

ജാനി മറുപടി ഒന്നും പറയാതെ തന്റെ കഴുത്തിൽ കിടന്ന ലോക്കറ്റിൽ പതിയെ തൊട്ടു

ജാനി :എനിക്കറിയില്ല ജിൻസി എനിക്കവനെ ഒന്ന് കണ്ടാൽ മതി ഒരു വാക്ക് മിണ്ടിയാൽ മതി വേറൊന്നും എനിക്ക് വേണ്ട അവനിപ്പോൾ എങ്ങനെയുണ്ടെന്ന് എനിക്കറിയണം

ജിൻസി :എല്ലാം ശെരിയാകും ജാനി അവൻ തിരികെ വരും അപ്പോൾ നമുക്ക് എല്ലാം ചോദിക്കാം

ജാനി :ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ ജിൻസി അവൻ വരുന്നതിനു മുൻപ് ഞാൻ അവനെ തേടി പോകും

ജിൻസി :എവിടെ മലേഷ്യയിലേക്കോ

ജാനി :അതേ

ജിൻസി :നിനക്കെന്താ വട്ടാണോ

ജാനി :ഞാൻ ഇത്രയും നാൾ എത്രത്തോളം വിഷമിച്ചോ അതിന്റെ നൂറിരട്ടി അവൻ വിഷമിച്ചിട്ടുണ്ടാകും അവന്റ അടുത്തേക്ക് ഞാൻ പോയാൽ അവൻ ഒരുപാട് സന്തോഷിക്കും

ജിൻസി :ഇതൊക്കെ നടക്കുമോ ജാനി അവിടെ പോകാൻ ഒരുപാട് കാശു വേണം

ജാനി :ഞാൻ ഇത്രയും കാലം മിച്ചം പിടിച്ച കുറച്ചു പൈസ എന്റെ കയ്യിലുണ്ട് അവിടെ പോകാൻ അത് മതിയാകും

ജിൻസി :അത് നീ ഒരുപാട് കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ലേ ജാനി

ജാനി :സാരമില്ലടി ഞാൻ പോയി ടിക്കറ്റിനുള്ള കാര്യങ്ങൾ നോക്കട്ടെ

രണ്ട് ദിവസങ്ങൾക്ക് ശേഷം ജാനിയും ജിൻസിയും എയർപോർട്ടിൽ

ജിൻസി :നീ എന്താ ജാനി കിരണിനോടും ദേവിനോടും പോകുന്ന കാര്യം പറയാത്തത്

ജാനി :വേണ്ടടി അവർ അറിയണ്ട ഞാൻ ജെയ്സനേയും കൊണ്ട് വന്നു അവർക്ക് ഒരു സർപ്രൈസ് കൊടുക്കാം

ജിൻസി :ശെരി ജാനി സൂക്ഷിച്ചു പോയിട്ടു വാ

ജാനി :ശെരി ജിൻസി അമ്മ ആന്റിയുടെ വീട്ടിലാ നീ ഇടക്ക് പോയി നോക്കണേ

ജിൻസി :ശെരി ജാനി

ജാനി വേഗം ടിക്കറ്റ് ചെക്കിങ് ചെയ്തു ഫ്ലൈറ്റിലേക്ക് നടന്നു

പിറ്റേന്ന് ജാനി മലേഷ്യയിൽ

“ഹോ അങ്ങനെ മലേഷ്യ എത്തി ഇനി ആ ഹോട്ടൽ കണ്ട് പിടിക്കണം ”

ജാനി പതിയെ എയർപോർട്ടിനു പുറത്തേക്ക് ഇറങ്ങി

“കയ്യിൽ പൈസ കുറവാ ടിക്കറ്റിന് വിചാരിച്ചതിനേക്കാൾ കൂടുതലായി ഇനി എന്തായാലും സൂക്ഷിച്ചു ചിലവാക്കണം ജെയ്സന്റെ അടുത്തേക്ക് എത്തിയാൽ പിന്നെ ഒന്നും പേടിക്കാനില്ല ”

ജാനി വേഗം ഒരു ടാക്സിക്ക് അടുത്തേക്ക് എത്തി

ജാനി :ഹലോ പാരിസ് ഹോട്ടൽ

“Yes മാഡം കം ഇൻ ”

ജാനി വേഗം കാറിനുള്ളിലേക്ക് കയറി ഒരുപാട് നേരത്തേ യാത്രക്ക് ശേഷം കാർ ഒരു ഹോട്ടലിനു മുൻപിൽ നിർത്തി ജാനി പതിയെ കാറിൽ നിന്നു പുറത്തേക്ക് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു ശേഷം ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു

” ഇവിടുത്തെ ചിലവ് വിചാരിച്ചതിനേക്കാൾ കൂടുതലാ എന്തായാലും അങ്ങോട്ടേക്ക് പോകാം ”

ജാനി പതിയെ ഹോട്ടലിനുള്ളിലേക്ക് കയറി

“ഇനി ഈ ജെയ്സനെ എവിടെ പോയി കണ്ട് പിടിക്കും ജാനി പതിയെ മുൻപോട്ടു നടന്നു അവൾ നേരെ റിസപ്ഷനിലേക്ക് ചെന്നു ”

ഇംഗ്ലീഷ് സംഭാഷണങ്ങൾ മലയാളത്തിൽ നൽകുന്നു

“ഹലോ മാഡം ഞങ്ങൾ എങ്ങനെയാണ് മാഡത്തെ സഹായിക്കേണ്ടത് ”

ജാനി :എനിക്ക് മിസ്റ്റർ ജെയ്സനെ ഒന്ന് കാണണം

“മാഡം നിങ്ങൾ ഓണർ ജെയ്സനെ കുറിച്ചാണോ പറയുന്നത് ”

ജാനി :അതെ

“മാഡത്തിന്റെ കയ്യിൽ അപ്പോയ്ന്റ്മെന്റ് ഉണ്ടോ ”

ജാനി :ഇല്ല പക്ഷെ ഞാൻ ജെയ്സന്റെ ക്ലോസ് ഫ്രണ്ട് ആണ്

“സോറി മാഡം സാർ സെക്കന്റ്‌ ഫ്ലോറിൽ ഒരു പാർട്ടിയിലാണ് അപ്പോയ്ന്റ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല ”

ജാനി :പക്ഷെ എനിക്ക് ജെയ്സനെ കണ്ടേ പറ്റു

“സോറി മാഡം എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം വരു ”

ജാനി :(ഹോ ഇനിയിപ്പോൾ എന്ത് ചെയ്യും ഉം വഴിയുണ്ട് അവൻ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ടെന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്ക് പോകാം )

ജാനി വേഗം ലിഫ്റ്റിലേക്ക് കയറി സെക്കന്റ്‌ ഫ്ലോറിൽ എത്തി

“ഉം അവിടെ കുറച്ചു സെക്യൂരിറ്റികൾ നിൽപ്പുണ്ടല്ലോ അപ്പോൾ അവിടെയായിരിക്കും പാർട്ടി ”

ജാനി വേഗം അവിടേക്ക് എത്തി ശേഷം ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചു

സെക്യൂരിറ്റി :പാസ്സ് ഉണ്ടോ മാഡം

ജാനി :ഇല്ല എനിക്ക് ഒരു അഞ്ചു മിനിറ്റ് മാത്രം മതി

സെക്യൂരിറ്റി :പറ്റില്ല മാഡം പാസ്സില്ലാതെ അകത്തേക്ക് വിടാൻ കഴിയില്ല

ജാനി :ഞാൻ ഒരുപാട് ദൂരെ നിന്ന് വരുകയാണ് എനിക്കിപ്പോൾ അകത്തുപോയേ പറ്റു

സെക്യൂരിറ്റി :ഞങ്ങൾക്ക് നിയമം തെറ്റിക്കാൻ കഴിയില്ല

പെട്ടെന്നാണ് അവിടേക്ക് കോട്ടും ടൈയും എല്ലാം ദരിച്ച ഒരാൾ എത്തിയത്

“എന്താ എന്താ ഇവിടെ ഒരു ബഹളം ”

സെക്യൂരിറ്റി :സാർ ഇവർക്ക് അകത്തേക്ക് കടക്കണമെന്ന് കയ്യിലാണെങ്കിൽ പാസ്സുമില്ല

“ഹലോ നിങ്ങൾ ആരാണ് എന്തിനാണ് ഇപ്പോൾ അകത്തേക്ക് വരുന്നത് ”

ജാനി :ഞാൻ ജാനി ഇതിന്റെ ഓണർ ഇല്ലേ ജെയ്സൺ അവന്റ ഫ്രണ്ട് ആണ്

“ജെയ്സൺ സാറിന്റെ ഫ്രണ്ടോ ”

ജാനി :അതേ പോയി അവനോട് ജാനി വന്നിട്ടുണ്ടെന്ന് പറഞ്ഞു നോക്ക് അവൻ തന്നെ വന്നു എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോകും

“ശെരി മാഡം നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യു ഞാൻ ഇപ്പോൾ വരാം ”

ഇത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയി അയാൾ നേരെ ചെന്നത് ഹാളിനുള്ളിൽ പാർട്ടി ആഘോഷിച്ചുകൊണ്ടിരുന്ന ജെയ്സന്റെ അടുത്തേക്ക് ആയിരുന്നു

“സാർ ”

ജെയ്സൺ :എന്താ സ്റ്റീഫൻ ഇത് ഞാൻ ഡാൻസ് ചെയ്യുന്നത് കണ്ടില്ലേ

സ്റ്റീഫൻ :സാർ സാറിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്

ജെയ്സൺ :ആരായാലും പിന്നെ വരാൻ പറയു ഹേയ് പാട്ട് മാറ്റി വേറേ വെക്ക്

സ്റ്റീഫൻ :സാർ സാറിന്റെ ഫ്രണ്ട് ആണെന്നാ പറഞ്ഞത്

ജെയ്സൺ :എന്റെ ഫ്രണ്ടോ

സ്റ്റീഫൻ :അതെ ജാനി എന്നെന്തോ ആണ് പേര് പറഞ്ഞത്

ജാനിയുടെ പേര് കേട്ട് ജെയ്സൺ ഒരു നിമിഷം ഞെട്ടി

ജെയ്സൺ :ജാനിയോ ഒരു വഴിയുമില്ല

സ്റ്റീഫൻ :സത്യമാണ് സാർ അവരവിടെ പുറത്ത് കാത്ത് നിൽപ്പുണ്ട്

ജെയ്സൺ വേഗം തന്നെ മുന്പോട്ട് ചെന്ന് പുറത്തേക്ക് പതിയെ നോക്കി

സ്റ്റീഫൻ :കണ്ടോ സാർ അവിടെ നിൽക്കുന്നില്ലേ ആ കുട്ടിയാണ് ഞാൻ പോയി കൂട്ടികൊണ്ട് വരട്ടെ

ജെയ്സൺ അല്പസമയത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി

ജെയ്സൺ :ഒരു കാരണവഷാലും അവളെ അകത്തേക്ക് വിടരുത് പിന്നെ ഞാൻ ഇവിടെ നിന്ന് പോയെന്ന് പറഞ്ഞേക്ക്

സ്റ്റീഫൻ :സാർ

ജെയ്സൺ :താൻ പറഞ്ഞതങ്‌ ചെയ്താൽ മതി മനസ്സിലായോ

സ്റ്റീഫൻ :ശെരി സാർ

“ജെയ്സാ വേഗം വാ ”

ജെയ്സൺ :yes ദാ വരുന്നു

ജെയ്സൺ വേഗം തന്നെ അങ്ങൊട്ടക്ക് പോയി പാർട്ടി തുടർന്നു

സ്റ്റീഫൻ വേഗം തന്നെ ജാനിയുടെ അടുത്തേക്ക് എത്തി

“സോറി മാഡം സാർ പുറത്തേക്കു പോയി ”

ജാനി :പുറത്തേക്കോ നിങ്ങൾ വെറുതെ ഓരോന്ന് പറയണ്ട എനിക്കറിയാം അവൻ അകത്തുണ്ടെന്ന് എനിക്ക് അവനെ കാണണം

ജാനി വേഗം അകത്തേക്ക് കയറാൻ ശ്രമിച്ചു

സ്റ്റീഫൻ:പിടിച്ചു പുറത്താക്കിയേക്ക്

സ്റ്റീഫൻ സെക്യൂരിറ്റികളോടായി പറഞ്ഞു അവർ രണ്ട് പേരും ജാനിയെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി

” വിട് വിടാനല്ലേ പറഞ്ഞത് ഇതെങ്ങാനും ജെയ്സൺ അറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നറിയാമോ നിന്റെയൊക്കെ ജോലി ഞാൻ തെറിപ്പിക്കും ”

എന്നാൽ അവർ അവളുടെ വാക്കുകൾ വകവയ്ക്കാതെ അവളെ ഹോട്ടലിന് പുറത്തേക്ക് എത്തിച്ചു

ജാനി :ശെരി അകത്തേക്ക് കയറികൂടാ എന്നല്ലേ ഉള്ളു ഞാൻ ഇവിടെ നിന്നൊളാം അവനെ ഞാൻ പുറത്ത് വച്ച് കണ്ടോളാം എന്നിട്ട് നിന്നെയൊക്കെ ശെരിയാക്കിതരാം

ഇത്രയും പറഞ്ഞു ജാനി പുറത്ത് കാത്തിരിക്കാൻ തുടങ്ങി മണിക്കൂറുകൾ കടന്നു പോയി എന്നാൽ ജെയ്സൺ പുറത്തേക്കു വന്നില്ല

“ഇവനിത് എവിടെ പോയി കിടക്കുവാ സമയം ഇരുട്ടിയല്ലോ ഇന്നിനി ഇവിടെ ഒരു റൂം എടുക്കാം ”

ജാനി വേഗം റിസപ്ഷനിൽ ചെന്ന് റൂമിന്റെ റേറ്റുകൾ ചെക്ക് ചെയ്തു അമ്മേ ഇതൊന്നും എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വേറേ എവിടെയെങ്കിലും ചെന്ന് നോക്കാം

ജാനി വേഗം അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി

“ഹോ മനുഷ്യന് വിശക്കുകയും ചെയ്യുന്നല്ലോ ”

ജാനി വേഗം പേഴ്‌സ് എടുത്ത് കയ്യിലുണ്ടായിരുന്ന പൈസ എണ്ണാൻ തുടങ്ങി പെട്ടെന്ന് തന്നെ ഒരു പയ്യൻ അവളുടെ പണവും തട്ടിപറിച്ചു ഓടാൻ തുടങ്ങി ജാനി വേഗം അവനു പിന്നാലെ ഓടി

“നിക്ക് പ്ലീസ് എന്റെ കയ്യിൽ വേറേ കാശില്ല പ്ലീസ് ആരെങ്കിലും സഹായിക്കണേ ”

ജാനി കരഞ്ഞു കൊണ്ട് അവനു പിന്നാലെ ഓടി പെട്ടെന്ന് തന്നെ കാലു തെറ്റി അവൾ നിലത്തേക്ക് വീണു ഈ സമയം കൊണ്ട് ആ പയ്യൻ എങ്ങോട്ടോ മറഞ്ഞു ജാനി പതിയെ നിലത്ത് നിന്ന് എഴുനേറ്റ ശേഷം ചുറ്റും നോക്കി

“എനിക്ക് മാത്രമെന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് ”

പെട്ടെന്നാണ് അവിടെ മഴ ചാറാൻ തുടങ്ങിയത് പെട്ടെന്ന് തന്നെ മഴ ശക്തി പ്രാപിച്ചു എന്ത് ചെയ്യണം എന്നറിയാതെ ജാനി ചുറ്റും നോക്കി ആ അപരിചിതമായ സ്ഥലത്ത് അവൾ തീർത്തും ഒറ്റപ്പെട്ടിരുന്നു

എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ അവൾ സങ്കടവും നിരാശയും കാരണം നിലത്തേക്കിരുന്ന് കരയുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ തന്റെ ദേഹത്ത് വീഴുന്ന മഴത്തുള്ളികൾ നിലച്ചതായി അവൾക്ക് മനസ്സിലായി എന്നാൽ മഴ അപ്പോഴും തകർത്തു പെയ്യുകയായിരുന്നു ജാനി പതിയെ തല ഉയർത്തി മുകളിലേക്ക് നോക്കി ആരോ ഒരാൾ തനിക്കു നേരെ കുടപിടിച്ചു കൊണ്ട് നിൽക്കുകയാണ് അയ്യാൾ ആകെ നനഞ്ഞിരിക്കുന്നു ജാനി തന്റെ കണ്ണുകൾ തുടച്ച ശേഷം ഒന്നുകൂടെ ആ രൂപത്തെ നോക്കി

“ജോ ”

ജാനി അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു

തുടരും…

നന്നായോ എന്നറിയില്ല എന്നാലും പറ്റുന്ന വിധത്തിൽ എഴുതിയിട്ടുണ്ട് അഭിപ്രായങ്ങൾ അറിയിക്കുക

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts