ജാനി 8
Jani Part 8 | Author : Fang Leng | Previous Part
ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം വേഗം മാറി
ജോ :എന്തൊക്കെയാടാ നീ ഈ പറയുന്നത് അത്പോലെയാണോ ഇത് കുഞ്ഞുനാളിൽ അവൻ എന്തൊക്കെയോ ചെയ്തെന്ന് വച്ച് ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ
ദേവ് :സോറി ടാ ഞാൻ പെട്ടെന്ന്
ജോ :ഉം സാരമില്ല വാ നമുക്ക് അങ്ങോട്ടേക്ക് പോകാം
അവർ വേഗം തന്നെ ഹാളിനുള്ളിലേക്ക് എത്തി
ജെയ്സൺ :എവിടെ പോയി കിടക്കുവായിരുന്നെടാ വേഗം വാ നമുക്ക് കേക്ക് മുറിക്കണ്ടെ
കിരൺ വേഗം തന്നെ കേക്കും കത്തിയുമായി അവിടേക്ക് എത്തി
ജാനി :ഇതൊക്കെ എന്തിനാ ജൈസാ
ജെയ്സൺ :ഇന്നാണ് നമ്മുടെ പ്രണയ ദിനം ഇനി എല്ലാവർഷവും നമ്മൾ ഇത് ആഘോഷിക്കും ഉം ശെരി നോക്കി നിൽക്കാതെ കേക്ക് മുറിക്കാൻ നോക്ക്
ജാനി പതിയെ കേക്ക് മുറിക്കാൻ തുടങ്ങി
ജൈസൺ :ആദ്യം എനിക്ക് തന്നെ താ ജാനി കൊതിയാകുന്നു
ജാനി വേഗം ഒരു പീസ് എടുത്തു ജെയ്സന്റെ വായിലേക്ക് വച്ച് കൊടുത്തു ശേഷം വീണ്ടും ഒരു പീസ് മുറിച്ചു ജോയ്ക്ക് അടുത്തേക്ക് കൊണ്ട് പോയി ജോ പതിയെ ജാനിയുടെ കയ്യിൽ പിടിച്ച ശേഷം അത് കയ്യിലേക്ക് വാങ്ങി ദേവിനു നൽകി ജാനി ബാക്കിയുള്ളവർക്കും കേക്ക് നൽകി അവർ ജാനിക്കും
അല്പസമയത്തിനു ശേഷം അല്പം മാറി നിന്ന ജോയുടെ അടുത്തേക്ക് ജാനി എത്തി
ജാനി :ജോ നിനക്ക് എന്നോട് പിണക്കമാണോ
ജോ :അതേ ജാനി നീ എന്നെ ഉപേക്ഷിച്ചില്ലേ
ജാനി :ജോ ഞാൻ
ജോ :ഞാൻ നിന്നോട് പ്രതികാരം വീട്ടും
ഇത് കേട്ട ജാനിയുടെ മുഖം വേഗം മാറി ഇത് കണ്ട് ജോ പതിയെ ചിരിച്ചു
ജോ :എടി മണ്ടി നിനക്കിത് എന്തിന്റെ കേടാ പിണക്കമാണോ പോലും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ടേക്കു വരുമായിരുന്നോ
ജാനി :അപ്പോൾ പിന്നെ ഞാൻ തന്ന കേക്ക് കഴിക്കാത്തതോ
ജോ :അത് നിന്നെ ഇത്പോലെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ ചെയ്തതല്ലേ എന്തായാലും പണിയേറ്റു
ജാനി വേഗം തന്നെ ജോയെ തല്ലാൻ തുടങ്ങി
“ദുഷ്ടാ നീ പാവമാണെന്നാ ഞാൻ കരുതിയത് നീയും വിളഞ്ഞ വിത്താ ”
ജോ :ജൈസാ ഓടി വാടാ ഇവൾ എന്നെ ഇപ്പോൾ കൊല്ലും
ജാനി പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്
ജാനി :അയ്യോ സമയമായി എനിക്ക് പോണം
ജോ :ഇത്ര പെട്ടെന്നൊ
ജാനി :അതേ ജോ ബേക്കറിയിലേക്ക് ഇറങ്ങിയ എന്നെയാ അവൻ പൊക്കികൊണ്ട് വന്നത് ഇപ്പോൾ പോയില്ലെങ്കിൽ എല്ലാം പ്രശ്നമാകും എന്നെ ഒന്ന് കൊണ്ട് വിടുമോ ജോ
ജോ :അയ്യടാ എനിക്കൊന്നും വയ്യ നിന്റെ കാമുകനോട് പറ
പെട്ടെന്ന് അവിടേക്ക് ജെയ്സൺ എത്തി
ജൈസൺ :എന്താ ജോ
ജോ :ഇവൾക്ക് ഇപ്പോൾ പോകണമെന്ന്
ജെയ്സൺ :കുറച്ച് നേരം കഴിഞ്ഞു പോകാം ജാനി
ജാനി :പറ്റില്ല ജൈസാ സമയം താമസ്സിച്ചു എന്നെ ഒന്ന് കൊണ്ട് പോയി വിട്
ജെയ്സൺ :ശെരി വാ പോകാം
ജെയ്സൺ ജാനിയുമായി അല്പം മുൻപോട്ടേക്ക് നടന്നു ശേഷം എന്തൊ ആലോചിച്ച ശേഷം ജോയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ജോ നിന്റെ ബൈക്കിന്റെ കീ ഒന്ന് താ
ജോ :നിനക്ക് കാർ ഉണ്ടല്ലോ പിന്നെന്താ
ജെയ്സൺ :അവളെയും കൊണ്ട് ബൈക്കിൽ പോകണമെന്ന് ഒരു ആഗ്രഹം നീ കീ താ
ജോ വേഗം കീ ജെയ്സനു നൽകി
ജോ :ബൈക്കിന് വല്ലതും പറ്റിയാൽ കൊല്ലും ഞാൻ
“ഇല്ല സാറെ ”
ജെയ്സൺ വേഗം ജാനിയെയും കൊണ്ട് താഴേക്ക് എത്തി ശേഷം ബൈക്കിൽ ജാനിയേയും കയറ്റി മുൻപോട്ടു പോയി ജോ മുകളിലേ ജനലിലൂടെ ഇത് നോക്കി നിന്നു
അല്പനേരത്തിനു ശേഷം ജാനി ബേക്കറിയിൽ
ജിൻസി :അപ്പോൾ നീയും ജെയ്സനും ഒന്നിച്ചല്ലേ എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ നടക്കുമെന്ന്
ജാനി :എനിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെടി ആദ്യമൊക്കെ അവനെ കണ്ണിന്റെ വെട്ടത്ത് കാണുന്നത് തന്നെ എനിക്ക് കലിയായിരുന്നു എന്നാൽ അവൻ ഇന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല നെഞ്ച് എല്ലാം പൊട്ടുന്ന പോലെ ഒരു ഫീൽ
ജിൻസി :അതാണ് മോളേ പ്രണയം എന്ന് പറയുന്നത് ഉം പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ ജാനി
ജാനി :നീ എവിടെ പോകുന്നു
ജിൻസി :അത് ആ ടോം ഇല്ലേ അവൻ നാളെ എന്നെ പുറത്തു പോകാൻ വിളിച്ചി
ജാനി :ഏത് നിന്റെ പുറകേ നടക്കുന്ന ആ പണചാക്കൊ
ജിൻസി :അതെ ജാനി
ജാനി :നിനക്ക് അവനെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്
ജിൻസി :അതെ ജാനി പക്ഷെ ഇപ്പോൾ പാവം തോന്നുന്നു എത്ര നാളായി പുറകേ നടക്കുവാ അവൻ അവന്റെ വീട്ടിൽ എന്നെ പറ്റി പറഞ്ഞെന്ന് അവൻ കുറച്ചു തരികിടയൊക്കെ തന്നെയാ പക്ഷെ ഇന്നലെ എന്റെ അടുത്ത് വന്നു വീണ്ടും കെഞ്ചി അവൻ കരഞ്ഞില്ലാ എന്നേ യുള്ളു
ജാനി :ആപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ
ജിൻസി :അതേടി അവനു എന്നെ അത്രക്ക് ഇഷ്ടമാണെങ്കിൽ ഞാൻ പിന്നെ എന്തിനാടി അവനെ ഒഴിവാക്കുന്നത്
ജാനി :ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പിന്നെ ആൾ ദ ബെസ്റ്റ്
പിറ്റേന്ന് ഉച്ചക്ക് ജാനി ബേക്കറിയിൽ പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത് ജാനി വേഗം ഫോൺ കയ്യിലെടുത്തു
“ഹലോ ആനിസ് ബേക്കറി നിങ്ങൾക്ക് എന്താണ് വേണ്ടത് ”
“ലാൻഡ്രി ഇത് ഞാനാ ജെയ്സൺ ”
ജാനി :നീയോ നിനക്കെങ്ങനെ കടയിലെ നമ്പർ കിട്ടി
ജെയ്സൺ :അതൊക്കെ കിട്ടി
ജാനി :എന്താ വിളിച്ചത്
ജെയ്സൺ :ഇന്ന് ശനിയാഴച്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തേക്കു പോയാലോ
ജാനി :പറ്റില്ല ജൈസാ കടയിൽ ആളില്ല
ജെയ്സൺ :ആ ജിൻസി ഉണ്ടാകുമല്ലോ നീ ഇന്ന് ലീവ് എടുക്ക്
ജാനി :അവൾ ഇല്ല ജൈസാ അവൾ ഒരു ഫ്രണ്ടിന്റെ കൂടെ പുറത്തു പോയി
ജെയ്സൺ :ഫ്രണ്ടോ
ജാനി :അതേ ജൈസാ അവളുടെ ബോയ് ഫ്രണ്ട്
ജെയ്സൺ :കണ്ട് പടിക്ക് ജാനി അവൾ പോയത് കണ്ടോ നമ്മൾ മാത്രം
ജാനി :മതി മതി മോൻ ഫോൺ വെക്കാൻ നോക്ക് കടയിൽ ആള് വന്നു
ജാനി വേഗം ഫോൺ കട്ട് ചെയ്തു
ഇതേ സമയം ജെയ്സൺ കൂട്ടുകാർക്കൊപ്പം
ജെയ്സൺ :ശേ..അവൾക്ക് നല്ലൊരു ട്രീറ്റ് കൊടുക്കാം എന്ന് കരുതിയതാ എല്ലാം കുളമായി
കിരൺ :എന്താടാ ജൈസാ
ജെയ്സൺ :കടയിൽ ആളില്ല അതുകൊണ്ട് അവൾക്ക് വരാൻ പറ്റില്ലെന്ന്
ദേവ് :അവിടെ ജിൻസി കാണുമല്ലോ പിന്നെന്താ
ജെയ്സൺ :അവൾ അവളുടെ ബോയ് ഫ്രണ്ടിന്റെ കൂടെ പുറത്തു പോയെന്ന് അവൾക്ക് പോകാൻ കണ്ട സമയം
ദേവ് :ബോയ് ഫ്രണ്ടോ
കിരൺ :അതിനെന്തിനാടാ നീ ഞെട്ടുന്നത് നീ ബോയ് ഫ്രണ്ട് എന്ന് കേട്ടിട്ടില്ലേ
ദേവ് :ആര് ഞെട്ടി അവളായി അവളുടെ പാടായി പിന്നെ അവളെ ഗേൾ ഫ്രണ്ട് ആക്കാൻ മാത്രം ആർക്കാടാ ഇത്ര ദാരിദ്ര്യം
ജോ :എന്തൊക്കെയടാ ഈ പറയുന്നേ അവൾ നല്ല കുട്ടിയാ
ദേവ് :ഓഹ് പിന്നെ കണ്ടവൻമാരുടെ കൂടെ കറങ്ങുന്നത് വലിയ നല്ലത് തന്നെയാ
കിരൺ :എന്താ ദേവ് ഒരു ദേഷ്യം
ദേവ് :ആർക്ക് ദേഷ്യം ഒന്ന് പോടാ വെറുതേ ഓരോന്ന് പറയാതെ
ജെയ്സൺ :നീയൊക്കെ എന്തിനാ അവളുടെ കാര്യം ചർച്ച ചെയ്യുന്നത് ജാനിയെ പറ്റി പറ
കിരൺ :അവനും അവന്റ ഒരു ജാനിയും ഒന്ന് പോയി തരുമോ ജൈസാ
ദേവ് :എടാ ശെരി ഞാൻ എന്നാ ഇറങ്ങുവാ പിന്നെ കാണാം
ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നിറങ്ങി
വൈകുന്നേരം ദേവ് കാറുമായി തന്റെ വീട്ടിലേക്ക്
“”ഹോ ഈ നശിച്ച ബ്ലോക്ക് ഇനി എപ്പോ വീട് എത്താനാണു ”
പെട്ടെന്നാണ് റോഡിനരികിൽ ഇരിക്കുന്ന ജിൻസിയെ ദേവ് കണ്ടത്
“ഇവൾ എന്താ അവിടെ ഇരിക്കുന്നത് ഓഹ് ഞാൻ എന്തിനാ ഇതൊക്കെ നോക്കുന്നത് എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ പോരെ ”
എന്നാൽ ദേവ് വീണ്ടും അവളെ നോക്കി
“എന്തൊ പ്രശ്നമുണ്ടെന്നു തോന്നുന്നു ഒന്ന് പോയി ചോദിച്ചാലോ ”
ദേവ് വേഗം കാറിൽ നിന്നിറങ്ങി ജിൻസിയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു
ദേവ് :ജിൻസി എന്താ ഇവിടെ ഇരിക്കുന്നത് എന്താ പ്രശ്നം
പെട്ടെന്നാണ് ജിൻസി ദേവിനെ ശ്രദ്ധിച്ചത് അതോടു കൂടി അവൾ അടക്കി വച്ചിരുന്ന കണ്ണീർ പുറത്തേക്കു വന്നു
ദേവ് :ജിൻസി എന്താ ഇത് ആളുകൾ ശ്രദ്ധിക്കുന്നു നീ വന്നേ
ദേവ് ജിൻസിയുമായി കാറിനുള്ളിലേക്ക് കയറി
ദേവ് :എന്താ ജിൻസി പ്രശ്നം എന്താണെങ്കിലും പറ
എന്നാൽ ജിൻസി ഒന്നും മിണ്ടാതെ കരച്ചിൽ തുടർന്നു
ദേവ് :എടീ കോപ്പേ കരയാതെ കാര്യം പറയ്
ജിൻസി :ആ ടോം അവൻ..
ദേവ് :അവൻ നിന്നെ എന്തെങ്കിലും ചെയ്തോ
ജിൻസി :അവൻ എന്നെ ഒരു പാർട്ടിക്ക് കൊണ്ടുപോയി അവന്റെ കൂട്ടുകാരും അവരുടെ ഗേൾ ഫ്രെണ്ട്സുമെല്ലാം അവിടെയുണ്ട് അവർക്ക് എന്നെ പരിചയപ്പെടണം എന്നാ എന്നോട് പറഞ്ഞത് അവിടെ പോയ ശേഷമാണ് എന്നെ ഒരു കോമാളിയായാണ് അവിടെ കൊണ്ട് പോയത് എന്നെനിക്ക് മനസ്സിലായത് അവിടെയുള്ളവരെല്ലാം ചേർന്ന് എന്നെ ഒരുപാട് അപമാനിച്ചു എന്നെ കൊണ്ട് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു ഞാൻ സമ്മതിക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ചു പിന്നെ അവന്റ ചില കൂട്ടുകാർ അവരോടൊപ്പം പോയാൽ…
ജിൻസി വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി
ദേവ് :മതി കരയണ്ട ഓരോന്നിലോട്ട് എടുത്ത് ചാടുന്നതിനു മുൻപ് ഇതൊക്കെ ആലോചിക്കണമായിരുന്നു നീ പറഞ്ഞതൊക്കെ വച്ച് നോക്കുമ്പോൾ നീ പോയത് ബ്ലു സ്റ്റാർ പാർട്ടിക്കാണ് എല്ലാ മാസവും ഇതുപോലെ അവർ ആരെയെങ്കിലുമൊക്കെ ബലിയാടാക്കാറുണ്ട് ഇത്തവണ നിന്നെയാണ് അവർക്കു കിട്ടിയത് പിന്നെ നീ പറഞ്ഞില്ലേ ഒരു ടോം അവൻ കോൺടാക്ടർ ജോണിന്റെ മോൻ ആണോ
ജിൻസി :അതെ
ദേവ് :കൊള്ളാം നിനക്ക് വേറേ ആരെയും കിട്ടിയില്ലേ പെണ്ണെ നീയൊക്കെ ഒന്നും ചിന്തിക്കാതെ എടുത്ത് ചാടിയിട്ടാ ഈ നാട്ടിൽ ഓരോന്നൊക്കെ സംഭവിക്കുന്നത് വേറൊന്നും പറ്റാതിരുന്നത് ഭാഗ്യം
ജിൻസി :അവൻ എന്നെ ശെരിക്ക് സ്നേഹിക്കുന്നുണ്ടെന്നാ ഞാൻ കരുതിയത് ഒരുപാട് നാളായി പുറകേ നടന്നു ഞാൻ ഇല്ലെങ്കിൽ ചത്തുകളയും എന്ന് വരെ അതുകൊണ്ടാ ഞാൻ എന്നിട്ട് അവൻ..
ജിൻസി വീണ്ടും കരയാൻ തുടങ്ങി
ദേവ് വേഗം കാർ മുന്പോട്ട് എടുത്തു
ജിൻസി :എങ്ങോട്ടാ ഈ പോകുന്നത്
ദേവ് :നിനക്ക് പ്രതികാരം വീട്ടണ്ടെ അതിനുവേണ്ടി പോകുകയാ പാർട്ടി ഇതുവരെ കഴിഞ്ഞിട്ടുണ്ടാകില്ല നമുക്ക് ഒന്ന് പോയിട്ട് വരാം
ഇതേ സമയം ജാനി ബേക്കറിയിൽ
ജെയ്സൺ :എന്താ ജാനി ഇങ്ങനെ നോക്കുന്നത്
ജാനി :ഞാൻ പറഞ്ഞതല്ലേ ജൈസാ ഇന്ന് വരാൻ പറ്റില്ലെന്ന് പിന്നെന്തിനാ ഇങ്ങോട്ടേക്കു വന്നത്
ജെയ്സൺ :എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല ജാനി അതുകൊണ്ടല്ലേ
ജാനി :ഒന്ന് പോ ജൈസാ ചേച്ചി എങ്ങാനും വന്നാൽ
ജെയ്സൺ :ചേച്ചി വന്നാൽ എന്താ പ്രശ്നം ഞാൻ കസ്റ്റമർ ആണെന്ന് പറഞ്ഞാൽ മതി ഇവിടെയുള്ള സ്പെഷ്യൽ ഐറ്റംസ് ഓക്കെ ഇങ്ങ് എടുത്തേക്ക്
ജാനി :ഇത് വലിയ കഷ്ടം തന്നെയാ ജൈസാ ഏത് നേരത്താണാവോ എനിക്ക് ഇവനോട് ഇഷ്ടമാണെന്ന് പറയാൻ തോന്നിയത്
ജെയ്സൺ :നീ എന്റെ സൗന്ദര്യം കണ്ട് മയങ്ങിപോയതല്ലേ ലാൻഡ്രി
ജാനി :അയ്യോ സൗന്ദര്യം കണ്ടാലും മതി കുരങ്ങനെ പോലെയുണ്ട് മണ്ടൻ ജെയ്സൺ
ജെയ്സൺ :മണ്ടൻ നിന്റെ.. എങ്കിൽ പറ എന്നെ എന്ത് കൊണ്ടാ ഇഷ്ടപ്പെട്ടത്
ജാനി :പറയാൻ മനസ്സില്ല കൊണ്ടുപോയി കേസ് കൊടുക്ക്
ജെയ്സൺ :ഒന്ന് പറ ജാനി നീ എന്നെ ഇത്രയും സ്നേഹിക്കാൻ എന്താ കാരണം
ജാനി :അതാ ഞാനും ആലോചിക്കുന്നത് എന്തായിരിക്കും ആ കാരണം നിനക്ക് ആകെ ഉള്ളത് കുറച്ചു ദേഷ്യവും കുറച്ചു അഹങ്കാരവും പിന്നെ കുറേ മണ്ടത്തരങ്ങളുമാണ് ഇതിൽ എന്ത് കണ്ടിട്ടാ ഞാൻ നിന്നെ സ്നേഹിച്ചത്
ജെയ്സൺ :മതി ജാനി ഞാൻ പോകുവാ
ഇത്രയും പറഞ്ഞു ജെയ്സൺ പോകുവാൻ ഒരുങ്ങി
ജാനി :നിൽക്ക് ജൈസാ ഇത്ര പെട്ടെന്ന് പിണങ്ങിയോ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ നിന്നെ പുറമേ നിന്ന് കാണുന്നവർക്ക് തോനുന്നതാ ആദ്യം എനിക്കും അങ്ങനെയൊക്കെ തന്നെയാ തോന്നിയത് പക്ഷെ സത്യമെന്താണെന്ന് അറിയാമോ നീ സത്യത്തിൽ ഒരു പഞ്ച പാവമാണ് ജൈസാ ഉള്ളുകൊണ്ട് നീ ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണ് ഒരു പാവം കുട്ടുമോൻ
ജെയ്സൺ :ഒന്ന് പോയേ ജാനി കുട്ടുമോൻ എനിക്കാ പേര് ഇഷ്ടമല്ല
ജാനി :എനിക്കാ പേര് വലിയ ഇഷ്ടമാണ് നീ എനിക്ക് വേണ്ടി എന്തൊക്കെയാ ജൈസാ ചെയ്തിട്ടുള്ളത് ആദ്യമൊക്കെ ഞാൻ അതൊക്കെ കണ്ടില്ലാ എന്ന് നടിച്ചു പക്ഷെ എത്ര കാലം ഒരു പെണ്ണിന് അതൊക്കെ കണ്ടില്ല എന്ന് നടിക്കാൻ പറ്റും നീ എനിക്ക് വേണ്ടി ചെയ്തതോന്നുന്നു വേറെയാരും എനിക്ക് വേണ്ടി ചെയ്തിട്ടില്ല ജൈസാ
ജെയ്സൺ :ജാനി അത് പിന്നെ..
ജാനി :എന്താ ജൈസാ
ജെയ്സൺ :നീ പറഞ്ഞതെല്ലാം ശെരി തന്നെയാ പക്ഷെ ഒരു കാര്യമുണ്ട് ഇനി അത് നിന്നോട് മറച്ചു വെക്കുന്നത് ശെരിയല്ല ഞാൻ അന്ന് തന്നില്ലേ ഒരു സ്വിമ്മിംഗ് ഗ്ലാസ്സ്
ജാനി :അതെ സാറാ ലുയിയുടെ
ജെയ്സൺ :അത് സത്യത്തിൽ സാറാ ലൂയിയുടെ അല്ല ഞാൻ നിന്നെ പറ്റിച്ചതാ സോറി..
ജാനി :ടാ നീ കൊല്ലുടാ നിന്നെ ഞാൻ
ജാനി വേഗം തന്നെ ജെയ്സന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി
“ആ ജാനി വിട് വിട് ”
“ഇല്ലടാ നിന്നെ ഇന്ന് ഞാൻ കൊല്ലും കള്ളാ എന്നോട് കള്ളം പറഞ്ഞല്ലേ ”
“അമ്മേ ഊ ഞാൻ ചുമ്മാ പറഞ്ഞതാ ലാൻഡ്രി അത് ഒർജിനലാ ഒർജിനൽ ”
“എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല ”
“ആ ഞാൻ ലേലം പിടിച്ച പേപ്പറുകൾ കാണിക്കാം സത്യം സത്യം ഊ ”
ജാനി പതിയെ മുടിയിലെ പിടി അയച്ചു
ജെയ്സൺ :എന്ത് പിടിയാ ജാനി ഈ പിടിച്ചത്
ജാനി :എല്ലാം ഞാൻ സഹിക്കും ചതിക്കാൻ നോക്കിയാൽ ഉണ്ടെല്ലോ
ജെയ്സൺ :ഇല്ല ജാനി ഒരിക്കലും അത് ഉണ്ടാകില്ല
ജാനി :സോറി ജൈസാ ഞാൻ കളിക്ക് ചെയ്തതാ നൊന്തോ
ജെയ്സൺ :പിന്നില്ലേ എന്നാലും സാരമില്ല ഇതിനു പകരമായി എനിക്ക് എന്തെങ്കിലും തന്നാൽ മതി
ജാനി :എന്ത് തരാൻ ബർഗർ മതിയോ
ജെയ്സൺ:ബർഗർ നീ ഒന്ന് പോയേ ജാനി എനിക്കൊരു മുത്തം തന്നാൽ മതി
ജാനി :അയ്യടാ മനസ്സിലിരിപ്പ് കൊള്ളാമല്ലോ
ജെയ്സൺ :പ്ലീസ് ജാനി
ജാനി പതിയെ ചിരിച്ചു കൊണ്ട് ജെയ്സന്റെ കവിളിൽ മുത്തമിട്ടു
ജെയ്സൺ :ഉം താങ്ക്സ് ലാൻഡ്രി
ജാനി :ശെരി മോൻ ഇനി പോകാൻ നോക്ക് നമുക്ക് ഇനി പിന്നെ കാണാം
ഇതേ സമയം ദേവും ജിൻസിയും
ദേവ് :ഇതല്ലേ ജിൻസി സ്ഥലം
ജിൻസി :അതെ ദേവാ
ദേവ് :എങ്കിൽ വാ നമുക്ക് അകത്തോട്ട് പോകാം
ജിൻസി :വേണ്ട നമുക്ക് പോകാം ഇനി പ്രശ്നം ഒന്നും വേണ്ട
ദേവ് :മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ മതി നീ ആദ്യം അകത്തേക്ക് ചെല്ല് ഞാൻ പുറകേ വരാം
ജിൻസി പേടിച്ചു പേടിച്ചു ഉള്ളിലേക്ക് നടന്നു അതിനുള്ളിൽ ടോമും കൂട്ടുകാരും പാട്ടും ഡാൻസുമായി തിമിർക്കുകയായിരുന്നു ജിൻസിയെ കണ്ട് അവർ ഒന്ന് അമ്പരന്നു
ടോം :ഹേയ് ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിയെ നമ്മുടെ ഇന്നത്തെ ബഫൂൻ ജിൻസി എന്താ മോളേ വീണ്ടും ഇങ്ങോട്ടേക്കു തന്നെ വന്നത് ഇവർ വല്ല ഓഫറും തന്നോ
ജിൻസി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു
ടോം :ഇങ്ങോട്ടു വാ മോളേ ദാ ഇവിടെ ഇവളുമാരുടെ കൂടെ വന്നു കളിക്ക്
പെട്ടെന്നാണ് ദേവ് അങ്ങോട്ടേക്ക് എത്തിയത്
ദേവ് :കളിച്ചാൽ മാത്രം മതിയോടാ മൈരെ
ദേവിനെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി
ടോം :ദേവ് നീ എന്താ ഇവിടെ
ദേവ് :അതെന്താടാ എനിക്കിവിടെ വരാൻ പാടില്ലേ കുറേ നാളായി നിന്റെയൊക്കെ പാർട്ടിയെ പറ്റി കേൾക്കുന്നു ഇത് വരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല എന്തായാലും ശെരി നിങ്ങൾ തുടങ്ങിക്കൊ ഞാൻ ഒന്ന് കാണട്ടേ
ടോം :എന്താ ദേവ് ഇത് നമ്മൾ തമ്മിൽ എന്തിനാ വെറുതെ
ദേവ് :എടാ നായകളെ നീയൊക്കെ ഈ പാവം കൊച്ചിനെ എന്തൊക്കെയാടാ പറഞ്ഞത്
ടോം :അതൊക്കെ ഒരു തമാശയല്ലേ ദേവ് അല്ലെങ്കിൽ തന്നെ ഇവൾക്കെ വേണ്ടി നമ്മൾ വഴക്ക് കൂടണോ ഇവളൊക്കെ പണത്തിനുവേണ്ടി എന്തും ചെയ്യും
അടുത്ത നിമിഷം ദേവ് ടോമിനെ ചവിട്ടി വീഴ്ത്തി
“പോലയാടി മോനേ നീ ആരാന്നാടാ നിന്റെ വിചാരം ”
പെട്ടെന്ന് തന്നെ ടോമിന്റെ കൂട്ടുകാർ അങ്ങോട്ടേക്ക് വരാൻ ഒരുങ്ങി
ദേവ് :ഏതെങ്കിലും മൈരുകൾ അനങ്ങിയാൽ അടിച്ചു തലമണ്ട ഞാൻ പൊട്ടിക്കും എന്നെ നല്ല പോലെ അറിയാല്ലോ
ഇത്രയും പറഞ്ഞു ദേവ് ടോമിനെ നിലത്തുനിന്ന് എഴുന്നേൽപ്പിച്ചു
ടോം :വേണ്ട ദേവ് ഒരു തെറ്റ് പറ്റി പോയി
ദേവ് :നീയൊക്കെ ഇന്ന് കളിച്ച ആള് മാറിപ്പോയി ടോമേ ഇത് എന്റെ ഫ്രണ്ടാ ഇനി നീ യൊന്നും ഈ പാർട്ടി നടത്തണ്ട ഇനി നടത്തി എന്ന് ഞാൻ അറിഞ്ഞാൽ നീ യൊക്കെ തീർന്നേന്ന് കൂട്ടിക്കൊ ദേവാ ഈ പറയുന്നത് വാ ജിൻസി പോകാം
ഇത്രയും പറഞ്ഞു ദേവ് ജിൻസിയുമായി മുൻപോട്ടു നടന്നു എന്നാൽ പെട്ടെന്ന് അവിടെ തന്നെ നിന്ന ജിൻസി തിരികെ പുറകിലേക്ക് നടന്നു ശേഷം ടോമിന്റെ കരണം നോക്കി തന്നെ ഒന്ന് പൊട്ടിച്ചു ശേഷം മുൻപോട്ടു നടന്നു
ജിൻസി :താങ്ക്സ് ദേവാ
ദേവ് :അതിന്റെ ആവശ്യമില്ല നീ ജാനിയുടെ ഫ്രണ്ട് അല്ലേ അവൾ ജെയ്സന്റെ പെണ്ണും അതുകൊണ്ട് മാത്രമാ ഞാൻ നിന്നെ സഹായിച്ചത് ഇനി ഇങ്ങനെയുള്ള കുഴപ്പത്തിലൊന്നും പോയി ചാടരുത് പിന്നെ നമ്മുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ നന്നായി സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാൻ അവൻ നിന്നെ സംരക്ഷിക്കും എന്ന് നിനക്ക് ഉറപ്പ് ഉണ്ടാകണം എന്നാൽ ശെരി വിട്ടോ
ഇത്രയും പറഞ്ഞു ദേവ് കാറിലേക്ക് കയറി ജിൻസി പതിയെ മുൻപോട്ടു നടന്നു എന്നാൽ ദേവ് വേഗം ജിൻസിയെ തിരികെ വിളിച്ചു
ദേവ് :കയറിക്കോ ഞാൻ വീട്ടിൽ വിട്ടേക്കാം
ജിൻസി :വേണ്ട സാരമില്ല ഞാൻ പോകാം
ദേവ് :കയറാനല്ലേ പറഞ്ഞത്
ജിൻസി വേഗം കാറിലേക്ക് കയറി ശേഷം ദേവിനെ പതിയെ നോക്കി
ദേവ് :എന്താടി നോക്കുന്നേ
ജിൻസി ഒന്നുമില്ല എന്ന് തലയാട്ടുക മാത്രം ചെയ്തു
ദേവ് കാർ വേഗം മുൻപോട്ട് എടുത്തു
തിങ്കളാഴ്ച ജാനി കോളേജിൽ
“അമ്മേ സമയം താമസ്സിച്ചല്ലോ ഇന്ന് മിസ്സ് എന്നെ കൊല്ലും”
ജാനി വേഗം തന്നെ ക്ലാസ്സിനു മുൻപിൽ എത്തി
“ദൈവമേ ശാലിനി മിസ്സ് ഇപ്പോൾ അങ്ങോട്ട് ചെന്നാൽ എന്റെ കാര്യം പൊക്കാ ഈ നശിച്ച ഉറക്കമാ എല്ലാത്തിനും കാരണം എന്തായാലും അടുത്ത ക്ലാസ്സിൽ കയറാം അതുവരെ എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നത് ”
ജാനി പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് മ്യൂസിക് റൂമിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടത് ജാനി പതിയെ അങ്ങോട്ടേക്ക് പോയി അവിടെ ജാനികണ്ട് പിയാനോ വായിച്ചു കൊണ്ടിരിക്കുന്ന ജോയെയാണ്
ജാനി ഒച്ചയുണ്ടാക്കാതെ റൂമിനുള്ളിലേക്ക് കയറി
“ട്ടോ”
ജോ പെട്ടെന്ന് തന്നെ ഞെട്ടി തിരിഞ്ഞു
ജോ :നീ ആയിരുന്നോ ജാനി നിനക്ക് ക്ലാസ്സ് ഇല്ലേ
ജാനി :അത് ഞാൻ വന്നപ്പോൾ കുറച്ച് താമസ്സിച്ചു
ജോ :ഈ യിടയായി നിനക്ക് ഉഴപ്പ് അല്പം കൂടുന്നുണ്ട് തമസ്സിച്ചാൽ എന്താ മിസ്സിനോട് ചോദിച്ചിട്ട് കയറിയാൽ പോരെ
ജാനി :ആ ശാലിനി മിസ്സാ ജോ ക്ലാസ്സ് എടുക്കുന്നത് എന്നെ അവർക്ക് കണ്ണേടുത്താൽ കണ്ട് കൂട ഞാൻ ചെന്ന് കയറി കൊടുത്താൽ പിന്നെ അത് മതി എന്നെയും എന്റെ സ്വിമ്മിംഗിനെയും ഒക്കെ അവർ കുറ്റം പറയും
ജോ :ഉം ശെരി അടുത്ത ക്ലാസ്സിൽ കൃത്യമായി കയറിക്കൊണം
ജാനി :ശെരി ജോ പിന്നെ നീ പിയാനോ വായിക്കുകയാണോ
ജോ :എന്താ കണ്ടിട്ട് മനസ്സിലായില്ലേ
ജാനി :ജോക്ക് എല്ലാ മ്യൂസിക് ഇൻസ്ട്രൂമെൻസും വായിക്കാൻ അറിയാമോ
ജോ :അങ്ങനെ എല്ലാമൊന്നും അറിയില്ല പക്ഷേ കുറച്ചൊക്കെ അറിയാം
ജാനി :ജോ അതെ എന്നെ കൂടി പിയാനോ വായിക്കാൻ പഠിപ്പിക്കുമോ
ജോ :അതൊന്നും അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല ജാനി
ജാനി :പ്ലീസ് ജോ എനിക്കിത് വായിക്കാൻ വലിയ ആഗ്രഹമാ
ജോ :ഇവളെ കൊണ്ട് നിനക്കിപ്പോൾ പിയാനോ വായിക്കണം അത്രയല്ലേ ഉള്ളു ഇങ്ങ് വാ
ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി
ജാനി :സത്യമായും എന്നെ പഠിപ്പിക്കുമോ
ജോ :പിന്നില്ലേ എന്റെ മുൻപിൽ വന്ന് നിൽക്ക്
ജാനി വേഗം ജോയുടെ മുൻപിലായി നിന്നു ജോ പതിയെ ജാനിയുടെ കൈ പിടിച്ചു കീ കളിൽ വച്ചു
ജോ :തുടടങ്ങിയാലോ ജാനി
ജാനി :ഞാൻ എപ്പോഴേ റെഡി
ജോ ജാനിയുടെ വിരലുകൾ ഒരോ കീ കൾക്ക് മുകളിലൂടെ ചലിപ്പിക്കാൻ തുടങ്ങി ജാനി സന്തോഷത്തോടെ പിയാനോ വായിക്കാൻ തുടങ്ങി ജോ ജാനിയോട് കൂടുതൽ അടുത്ത് നിന്നു ശേഷം പതിയെ അവളുടെ മുഖത്തേക്ക് നോക്കി അവൾ വളരെ സന്തോഷവതിയായിരുന്നു ജോ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു
“ജോ ജോ എന്ത് പറ്റി എന്താ വായിക്കാത്തത് “ജാനിയുടെ ചോദ്യം ജോയെ സ്വബോധത്തിലേക്ക് തിരികെ കൊണ്ട് വന്നു ജോ വേഗം ജാനിയെ വിട്ടു മാറി
ജോ :ഞാൻ അത് എനിക്ക് ട്യൂൺ മറന്നു പോയി
ഇത്രയും പറഞ്ഞു ജോ റൂമിന് വെളിയിലേക്ക് ഇറങ്ങി അവൻ നേരെ ചെന്നത് വാഷ് റൂമിലേക്ക് ആയിരുന്നു അവൻ വേഗം തന്റെ മുഖം കഴുകാൻ തുടങ്ങി
“ഇല്ല ഞാൻ ഒരിക്കലും ഇനി അവളെ അങ്ങനെ കാണുവാൻ പാടില്ല പക്ഷെ.. ”
ജോ അവിടെ തന്നെ തളർന്നിരുന്നു
പിന്നെയും ദിവസങ്ങൾ കടന്നു പോയി ജെയ്സനും ജാനിയും തമ്മിലുള്ള അടുപ്പം ജോയെ കൂടുതൽ വിഷമത്തിലാക്കി
കുറച്ചു നാളുകൾക്ക് ശേഷം ജോ തന്റെ വീട്ടിൽ
ജോ പതിയെ തന്റെ ഷെൽഫ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന പൂകൂട പുറത്തേക്ക് എടുത്തു കരിഞ്ഞ പൂക്കളുടെ അവശിഷ്‌ടങ്ങൾ അപ്പഴും അതിൽ ബാക്കി ഉണ്ടായിരുന്നു
“ഞാൻ എന്തിനാണ് ഇങ്ങനെ വേദനിക്കുന്നത് ഞാൻ എന്തിനാണ് ഇത് ഇപ്പൊപ്പോഴും സൂക്ഷിക്കുന്നത് അവളെ എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും എന്തിനാണ് എന്തിനാണ് ജോ.. ”
ജോ ദേഷ്യത്തിൽ കയ്യിലിരുന്ന പൂകൂട ദൂരേക്ക് വിളിച്ചെറിഞ്ഞു ശേഷം തന്റെ ബെഡിലേക്ക് ഇരുന്നു അവന്റ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി
“ജാനി അവളെ മറക്കണമെങ്കിൽ എനിക്കൊരു മാറ്റം ആവശ്യമാണ് അവളെ കണ്ടുകൊണ്ടിരുന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞേന്ന് വരില്ല അതെ നീ തീരുമാനം എടുക്കേണ്ട സമയമായിരിക്കുന്നു ജോ ”
രണ്ട് ആഴ്ച്ചകൾക്ക് ശേഷം ഡെവിൾസ് ഗ്യാങ്ങ് തങ്ങളുടെ ക്ലാസ്സ് റൂമിൽ പെട്ടെന്നാണ് ക്ലാസ്സിലേക്ക് ടീച്ചർ എത്തിയത്
ടീച്ചർ :ജോ നീ ട്രാൻസ്ഫറിനു അപേക്ഷിച്ചിരുന്നോ
ജോ :അതെ മിസ്സ്
ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ എല്ലാം ഞെട്ടി
ദേവ് :എന്താടാ ജോ ഇത്
മിസ്സ് :എന്താ ജോ എവിടുന്ന് പോകാൻ മാത്രം എന്താ പ്രശ്നം
ജോ :പ്രശ്നം ഒന്നുമില്ല മിസ്സ് ഇനി കൂടുതലും മ്യൂസിക്കിൽ ഫോക്കസ് ചെയ്യാനാണു താൽപ്പര്യം ഓസ്ട്രേലിയയിലുള്ള ഒരു മ്യൂസിക് അക്കാടമിയിൽ അഡ്മിഷൻ ശെരിയായിട്ടുണ്ട് അങ്ങോട്ടേക്ക് പോകാനാണു മാം
മിസ്സ് :ജോ ഈ കോളേജിന് ഒരു വാഗ്ദാനമായിരുന്നു പക്ഷെ നിന്റെ നല്ല ഭാവിക്ക് അതാണ് നല്ലതെങ്കിൽ അത് തന്നെ ചെയ്തോളു നിന്റെ ടിസിയും മറ്റും ഓഫീസിൽ റെഡിയായിട്ടുണ്ട്
ജോ :താങ്ക് യു മിസ്സ്
ജെയ്സനും കൂട്ടുകാരും വേഗം തന്നെ ജോയെയും കൊണ്ട് ക്ലാസ്സിന് പുറത്തേക്ക് എത്തി
ജെയ്സൺ :എന്താടാ മൈരെ ഇത് മിസ്സ് പറഞ്ഞതൊക്കെ സത്യമാണോ
ജോ :ടാ ഞാൻ നിങ്ങളോടു പറയാൻ ഇരിക്കുകയായിരുന്നു
ദേവ് :നീ ഇനി ഒന്നും ഉണ്ടാക്കണ്ട നീ എങ്ങോട്ടേക്കും പോകുന്നുമില്ല
ജോ :ടാ അവിടെ അഡ്മിഷനോക്കെ ശെരിയായി ഇരിക്കുകയാ എനിക്ക് പോയേ പറ്റു
കിരൺ :നിനക്ക് എന്താടാ ജോ ഇനി കുറച്ച് മാസങ്ങൾ കൂടിയല്ലേ നമുക്ക് ഈ കോളേജിൽ ഉള്ളു അതുവരെ നമുക്ക് ഒന്നിച്ച് പഠിച്ചു കൂടെ
ജോ :നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തത് മ്യൂസിക് എന്റെ പാഷൺ ആണെന്ന് നിങ്ങൾക്കും അറിയാവുന്നതല്ലേ എനിക്കിത് നല്ലൊരു അവസരമാണ് ഇത് ഞാൻ എങ്ങനെ പാഴാക്കി കളയും
ജെയ്സൺ :ശെരി സമ്മതിച്ചു മ്യൂസിക് നിന്റെ പാഷൺ ആണ് എന്നുവച്ച് ഇത്ര ദൂരം പോയി പഠിക്കേണ്ടതുണ്ടോ ഇവിടെയും ഒരുപാട് അക്കാധമികൾ ഉണ്ടല്ലോ നമുക്ക് അവിടെ എവിടെയെങ്കിലും അഡ്മിഷൻ ശെരിയാക്കാം
ജോ :അതൊന്നും വേണ്ടടാ കൂടിപ്പോയാൽ രണ്ടോ മൂന്നോ വർഷം അതിനുള്ളിൽ ഞാൻ ഇങ്ങ് വരും
കിരൺ :എടാ നീ..
ദേവ് :മതിയാക്ക് കിരണേ ഇനി അവനോട് കെഞ്ചണ്ട അവൻ എല്ലാം നേരത്തേ തീരുമാനിച്ചു കഴിഞ്ഞു അവൻ എവിടെയാന്നു വച്ചാൽ പോകട്ടെ
ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്ന് നടന്നകന്നു
വൈകുന്നേരം ജാനിയും മെറിനും ഡെവിൾസ് ഗ്യാങ്ങിനടുത്ത്
മെറിൻ :എന്താ എല്ലാവരും മൂഡ് ഓഫ് ആയി ഇരിക്കുന്നത് വല്ല പ്രശ്നവും ഉണ്ടോ
ജാനി :അതെ ജോയെയും കാണുന്നില്ലല്ലോ
ദേവ് :ജോ ആ മൈ.. അവൻ തന്നെയാ ഏറ്റവും വലിയ പ്രശ്നം
ജാനി :എന്താ ദേവ് എന്താ ഉണ്ടായത്
ജെയ്സൺ :ജാനി ജോ ഇവിടെ നിന്ന് പോകുകയാണെന്ന്
ജാനി :പോകുകയോ എങ്ങോട്ട്
ജെയ്സൺ :മ്യൂസിക് പഠിക്കാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നു എന്നാ പറഞ്ഞത്
മെറിൻ :അതോക്കെ അവൻ നിങ്ങളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാകും
കിരൺ :അല്ല മെറിനെ അവന്റ ടിസി യും മറ്റും ശെരിയായിട്ടുണ്ട്
ജാനി :ഇങ്ങനെ പോകാൻ മാത്രം ഇപ്പോൾ എന്ത് പ്രശ്നമാ ഉണ്ടായത്
ദേവ് :ആർക്കറിയാം അല്ലെങ്കിൽ തന്നെ ഇതൊക്കെ നമ്മൾ എന്തിനാ അറിയുന്നത് നമ്മൾ അവന്റ ആരുമല്ലല്ലോ
ജാനി :ഞാൻ ജോയോട് ചോദിക്കാം എന്ത് വന്നാലും ജോയെ നമ്മൾ വിടരുത്
ഇത്രയും പറഞ്ഞു ജാനി വേഗം പഴയ റസ്റ്റ് റൂമിലേക്ക് എത്തി
ജോ :നീ വന്നോ ഞാൻ കുറേ നേരമായി കാത്തിരിക്കുകയായിരുന്നു
ജാനി :എന്താ ജോ ഞാൻ ഈ കേൾക്കുന്നത് നീ എന്തിനാ ഇവിടം വിട്ട് പോകുന്നത്
ജോ :നീ പറയുന്നത് കേട്ടാൽ ഞാൻ എന്നന്നേക്കുമായി ഇവിടം വിട്ട് പോകുകയാണെന്ന് തോന്നുമല്ലോ ഇത് കുറച്ചു നാളത്തെ കാര്യമേ ഉള്ളു ജാനി ഞാൻ വേഗം ഇങ്ങ് തിരിച്ചു വരും
ജാനി :വേണ്ട നീ പോകില്ല ജോ ഇവിടുത്തെ പടുത്തം കഴിഞ്ഞിട്ട് എവിടെ വേണമെങ്കിലും പൊക്കോ ജോ അതുവരെയെങ്കിലും
ജാനിയുടെ കണ്ണ് നിറയാൻ തുടങ്ങി ജോ പതിയെ അവളുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകൾ തുടച്ചു
ജോ :എന്താ ജാനി ഇത് ഇത് സന്തോഷമുള്ള ഒരു കാര്യമല്ലേ അതിന് ഇങ്ങനെ സങ്കടപ്പെടാമോ
ജാനി :ഇതാണോ സന്തോഷമുള്ള കാര്യം
ജോ :പിന്നല്ലാതെ എത്രപേരാണെന്നറിയാമോ ആ അക്കാദമിയിൽ അഡ്മിഷൻ കിട്ടാനായി കാത്തിരിക്കുന്നത് നിന്റെ കൂട്ടുകാരൻ അത് എളുപ്പത്തിൽ നേടിയില്ലേ
ജാനി :ജോ പ്ലീസ് ഞാൻ കാരണമാണോ ഇതൊക്കെ
ജോ :ഹോ പിന്നെയും അത് തന്നെ ഇത് എങ്ങനെയാ നീ കാരണമാകുന്നത് ഇത് എന്റെ ഫ്യുച്ചറിനു വേണ്ടിയാ ജാനി
ജാനി :എന്റെ കൂടെ എപ്പോഴും ഉണ്ടാകും എന്ന് നീ പറഞ്ഞിട്ടുള്ളതല്ലേ
ഇത് കേട്ട് ജോ അല്പനേരം മൗനം പാലിച്ചു ശേഷം വീണ്ടും പറഞ്ഞു തുടങ്ങി
ജോ :അതിൽ മാറ്റമൊന്നും ഇല്ല ജാനി നിനക്ക് ആവശ്യമുള്ളപ്പോൾ ഞാൻ പറന്നിങ്ങ് വരില്ലേ പിന്നെ ഇപ്പോൾ നിന്റെ കാര്യങ്ങൾ നോക്കാൻ ജെയ്സനുണ്ടല്ലോ ജാനി അവൻ അത് നന്നായി തന്നെ ചെയ്യും പ്ലീസ് ജാനി നിങ്ങൾ എന്നെ കൂടുതൽ വിഷമിപ്പിക്കാതെ സന്തോഷമായി യാത്രയയക്കണം
ഇത് കേട്ട ജാനി കരഞ്ഞു കൊണ്ട് റസ്റ്റ് റൂമിന് പുറത്തേക്കു നടന്നു
രണ്ട് ആഴ്ച്ചക്ക് ശേഷം
ജാനി :ദേവ് ഒന്ന് വാ ജോയുടെ ഫ്ലൈറ്റിന് സമയമായി
ദേവ് :നിങ്ങളൊക്കെ കൂടി കൊണ്ട്പോയി വിട്ടാൽ മതി എനിക്കൊന്നും വയ്യ ആ മൈരനെ യാത്രയാക്കാൻ
ജാനി :ജോ പോകുന്നതിൽ നമുക്കൊന്നും വിഷമമില്ലെന്നാണോ ദേവ് നീ കരുതുന്നത് നിന്നെ പോലെ തന്നെ മറ്റുള്ളർക്കും വിഷമമുണ്ട് പക്ഷേ എപ്പോൾ നമ്മൾ അത് കാണിക്കാൻ പാടില്ല നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി വേണം അവനെ യാത്ര അയക്കാൻ നീ വന്നില്ലെങ്കിൽ അവനത് ഒത്തിരി വിഷമമാകും ഒന്ന് വാ ദേവ്
ദേവ് :ശെരി വാ ഇനി ഞാൻ കാരണം അവൻ വിഷമിക്കണ്ട അല്ലെങ്കിലും അവനു മാത്രമല്ലേ ഈ വിഷമമൊക്കെ ഉള്ളു
ജാനി ദേവിനേയും കൊണ്ട് വേഗം ജെയ്സന്റെ കാറിനടുത്തേക്ക് എത്തി
ജെയ്സൺ :വേഗം കയറിക്കൊ സമയം പോകുന്നു
അവരെല്ലാവരും വേഗം തന്നെ കാറിനുള്ളിലേക്ക് കയറി ജെയ്സൺ കാർ മുൻപോട്ടേക്ക് എടുത്തു എയർപോർട്ടിൽ എത്തുന്നത് വരെയും അവരാരും തമ്മിൽ തമ്മിൽ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല
അവർ എല്ലവരും ചേർന്ന് ജോയുമായി വേഗം എയർപോർട്ടിനുള്ളിലേക്ക് എത്തി
ജെയ്സൺ :ജോ എല്ലാം എടുത്തല്ലോ അല്ലെ
ജോ :അതേടാ എല്ലാം എടുത്തു
കിരൺ :അവിടെ ചെന്നിട്ടു വിളിക്കണം
ജോ :എല്ലാദിവസവും വിളിക്കാം പോരെ
എന്നാൽ ദേവ് മാത്രം മൗനം പാലിച്ചു നിന്നു അവന്റ കണ്ണുകൾ നിറഞ്ഞിരുന്നു
ജോ :എന്താ ദേവ് നിനക്കൊന്നും പറയാനില്ലേ
ദേവ് :എന്ത് പറയാൻ നീ പോയിട്ട് വാ
ജോ വേഗം ദേവിന്റെ അടുത്തേക്ക് എത്തി അവനെ കെട്ടിപിടിച്ചു
ജോ :സോറി ടാ നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം ഞാൻ വേഗം വരും ഉറപ്പ്
ദേവ് :ഒന്ന് പോടാ വിഷമം ഇതിനൊക്കെ വിഷമിക്കാൻ വേറേ ആളെ നോക്കണം നീ പോകാൻ നോക്ക്
ജോ പതിയെ ദേവിനെ വിട്ട് മാറിയ ശേഷം ജാനിയുടെ അടുത്തേക്ക് എത്തി
ജോ :ജാനി അപ്പോൾ ഞാൻ പൊക്കോട്ടേ
ജാനി വേഗം ജോയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
ജോ :എന്താ ജാനി ഇത് ഞാൻ പറഞ്ഞതല്ലേ എന്നെ സന്തോഷത്തോടെ യാത്രയാക്കണമെന്ന് ഇനി കരയരുത്
ഇത്രയും പറഞ്ഞു ജോ ജാനിയെ ദേഹത്ത് നിന്നും അടർത്തിമാറ്റി ശേഷം പതിയെ അവളുടെ തലയിൽ തലോടി
ജോ :അപ്പോൾ ശെരി മെറിനെ ഞാൻ പോകുവാ ഇനി ആരോടും യാത്രയില്ല വേഗം പോയിട്ടു വരാം
ഇത്രയും പറഞ്ഞു ജോ മുൻപോട്ടു നടന്നു എല്ലാവരും നിറകണ്ണുകളൊടെ അത് നോക്കി നിന്നു
തുടരും..
നിങ്ങളുടെ കമന്റുകൾ എല്ലാം ഞാൻ കാണുന്നുണ്ട് അവയെ എല്ലാം ഞാൻ മാനിക്കുന്നു നിങ്ങൾ ഇനിയും അഭിപ്രായങ്ങൾ അറിയിക്കുക ഈ പാർട്ട് നന്നായിട്ടുണ്ടോ എന്നറിയില്ല പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട് ഇനി നിങ്ങൾ ആണ് അഭിപ്രായം പറയാൻ പിന്നെ കഴിഞ്ഞ പാർട്ടുകളിൽ എന്നോടൊപ്പം നിൽക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു 💙💙💙
അടുത്ത ഭാഗത്തിൽ
“ജാനി അമ്മ ”
“നിങ്ങളുടെ മകൾ എന്റെ മകനോടൊപ്പം അഴിഞ്ഞാടി നടക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല എന്നാണോ ”
“ഇനി എന്തൊക്കെ വന്നാലും ഞാൻ ജാനിയെ മാത്രമേ വിവാഹം കഴിക്കു ”
“ജൈസാ നീ യും പോകുകയാണോ ”
“ഞാൻ ഉറപ്പായും തിരിച്ചു വരും ജാനി നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ നിനക്ക് വേണ്ടി വരും ജാനി ”
“ജോ ”
ഇനി കഥ അങ്ങ് മലേഷ്യയിൽ
Responses (0 )