-50% Intro price for the next 72 hours only!. Buy now →

Kambi stories

ജാനി 7 [Fang leng]

ജാനി 7 Jani Part 7 | Author : Fang Leng | Previous Part കഴിഞ്ഞ പാർട്ട് എല്ലാവരേയും നിരാശപ്പെടുത്തി എന്നറിയാം ഒരുപാട് ഹേറ്റ് കമന്റ്സ് ഉണ്ടായി പക്ഷേ അതൊന്നും ഞാൻ പ്രശ്നമായി എടുക്കുന്നില്ല നിങ്ങൾ ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി കഥ തീരും വരേ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് കരുതുന്നു “എല്ലാരും ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടുന്നു വാടാ കിരണേ ” ഇത്രയും പറഞ്ഞു ജെയ്സൺ കിരണുമായി അവിടെ നിന്ന് മടങ്ങി […]

0
1

ജാനി 7

Jani Part 7 | Author : Fang Leng | Previous Part


കഴിഞ്ഞ പാർട്ട് എല്ലാവരേയും നിരാശപ്പെടുത്തി എന്നറിയാം ഒരുപാട് ഹേറ്റ് കമന്റ്സ് ഉണ്ടായി പക്ഷേ അതൊന്നും ഞാൻ പ്രശ്നമായി എടുക്കുന്നില്ല നിങ്ങൾ ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി കഥ തീരും വരേ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് കരുതുന്നു

“എല്ലാരും ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടുന്നു വാടാ കിരണേ ”

ഇത്രയും പറഞ്ഞു ജെയ്സൺ കിരണുമായി അവിടെ നിന്ന് മടങ്ങി

ജാനി വേഗം തന്നെ താഴെ വീണു കിടക്കുന്ന ജോയെ പതിയെ എഴുന്നേൽപ്പിച്ചു അവൾക്ക് കരച്ചിൽ അടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജാനി വീണ്ടും ഉറക്കെ കരയാൻ തുടങ്ങി

ജോ : എനിക്ക് ഒന്നുമില്ല ജാനി നീ ഇങ്ങനെ കരയല്ലേ

എന്നാൽ ജാനി കൂടുതൽ ഉച്ചത്തിൽ കരയുവാൻ തുടങ്ങി

ദേവ് വേഗം ജോയുടെ അടുത്തേക്ക് എത്തി

ദേവ് :ഈ ഉണ്ടാക്കിയ കരച്ചിൽ ഒന്ന് നിർത്തുന്നുണ്ടോ ഇത് കേട്ടാൽ നിന്റെ ആരോ ചത്തെന്ന് തോന്നുമല്ലോ

ജോ :നീ എന്തിനാടാ അവളോട്‌ ദേഷ്യപ്പെടുന്നത് അവൾ ഒരു തെറ്റും ചെയ്തില്ലല്ലോ

ദേവ് :അതെ ആരും ഒരു തെറ്റും ചെയ്തിട്ടില്ല അപ്പോൾ ഇതെല്ലാം താനേ അങ്ങ് ഉണ്ടായതാണ് അല്ലേ നാശം ഏത് നേരത്താണാവോ ഇങ്ങോട്ടേക്ക്‌ കെട്ടിഎടുക്കാൻ തോന്നിയത്

ഇത്രയും പറഞ്ഞു ദേവ് എല്ലാരെയും ഒന്ന് കൂടി നോക്കി

“എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നത് പോയി വണ്ടിയിൽ കയറിക്കോ ഇനി ഇവിടെ നിന്നിട്ട് എന്തിനാ “

ദേവ് ജോയെ താങ്ങി പതിയെ വണ്ടിയുടെ പുറകിൽ ഇരുത്തി ജാനിയും മെറിനും ജോയോടൊപ്പം പുറകിലേക്ക്‌ കയറി ജിൻസി ദേവിനോടൊപ്പം മുൻപിലും ദേവ് പതിയെ വണ്ടി മുൻപോട്ടെടുത്തു

ജാനി :നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ദേവ് ജോക്ക് ഒട്ടും വയ്യ

ജാനി യേങ്ങിക്കൊണ്ട് പറഞ്ഞു

ദേവ് :അങ്ങോട്ടേക്ക് തന്നെയാ പോകുന്നത്

ജോ :ഹോസ്പിറ്റലിൽ ഒന്നും പോകണ്ട എന്നെ ഒന്ന് വീട്ടിൽ വിട്ടാൽ മതി

ദേവ് :അടങ്ങി ഇരുന്നോ മൈരെ ഞാൻ എന്ത് പറയുന്നോ അതങ്ങു കേട്ടാൽ മതി

ഇത്രയും പറഞ്ഞു ദേവ് വണ്ടി കൂടുതൽ വേഗത്തിൽ പായിച്ചു ജിൻസി പതിയെ ദേവിന്റെ മുഖത്തേക്ക് നോക്കി

ദേവ് :എന്താടി നോക്കുന്നേ

ജിൻസി ഒന്നും മിണ്ടാതെ നിശബ്ദയായി നിന്നു

അല്പനേരത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിനു മുൻപിൽ എത്തി

ദേവ് ജോയെ പതിയെ താങ്ങി നടത്തുവാൻ ശ്രമിച്ചു

ജോ :എനിക്ക് നടക്കാനോക്കെ ആവും ദേവ് മുഖത്ത് ചെറിയ വേദന അത്രെ ഉള്ളു

ദേവ് :എങ്ങനെ വേദനിക്കാതിരിക്കും അമ്മാതിരി ഇടിയല്ലേ അവൻ ഇടിച്ചത് എന്തായാലും വാ നമുക്ക് ഡോക്ടറെ കാണാം

അവർ ഹോസ്പിറ്റലിനുള്ളിലേക്ക്‌ നടന്നു

ഇതേ സമയം ജൈസനനും കിരണും ജെയ്സന്റെ വീട്ടിൽ

കിരൺ : അളിയാ ഈ കുടിയൊന്നു നിർത്ത്

ജെയ്സൺ :അത് പറയാൻ നീ ആരാടാ മൈരെ

കിരൺ :മതി ജൈസാ ഇപ്പോൾ തന്നെ നീ ഓവറാ

ജെയ്സൺ :ജോ അവൻ എനിക്ക് ഓർക്കാൻ കൂടി വയ്യ

കിരൺ :അതിന് മാത്രം അവൻ ഏതാടാ ചെയ്തത് അവന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല എന്തൊക്കെയായാലും അവൻ നമ്മുടെ ഫ്രണ്ട് അല്ലേടാ

ജെയ്സൺ :അത് അവൻ ഓർത്തോ എന്നോട് അവൻ ചെയ്തത് എനിക്ക് ഒരിക്കലും പൊറുക്കാൻ പറ്റില്ല അവനെ ഞാൻ വെറുതെ വിടാനും പോകുന്നില്ല

കിരൺ :വേണ്ടടാ ജൈസാ അവനു എല്ലാരെക്കാളും ഇഷ്ടം നിന്നോടാടാ അതെനിക്ക് നന്നായി അറിയാം

ജെയ്സൺ :നിർത്തിക്കൊ കിരണേ എനിക്ക് ഒന്നും കേൾക്കണ്ട നിനക്ക് അവനെ മതിയെങ്കിൽ അവന്റ അടുത്തേക്ക് പൊക്കോ എനിക്ക് ഒരുത്തനേം വേണ്ട ജാനി… ആ എനിക്ക് വട്ട് പിടിക്കുന്നു

കിരൺ വേഗം ജെയ്സന്റെ കയ്യിലുണ്ടായിരുന്ന കുപ്പി പിടിച്ചു വാങ്ങി

കിരൺ :മതി ജൈസാ കിടക്കാൻ നോക്ക് എങ്കിൽ നിനക്ക് കുറച്ച് സമാധാനം കിട്ടും

ജെയ്സൺ :സമാധാനമോ അതൊക്കെ എപ്പഴേ….

ജെയ്സൺ പതിയെ മയക്കത്തിലേക്ക്‌ വഴുതി വീണു

പെട്ടെന്നായിരുന്നു കിരണിന്റെ ഫോൺ റിങ് ചെയ്തത് കിരൺ വേഗം ഫോൺ എടുത്തു

കിരൺ :പറ ദേവ്

ദേവ് :അവന്റ അവസ്ഥ ഇപ്പോ എങ്ങനെയുണ്ട്

കിരൺ :വലിയ കഷ്ടമാ ദേവ് ഇത്രനേരം കുടിയായിരുന്നു പിന്നെ മുടിഞ്ഞ തെറി വിളിയും ഇപ്പോൾ ഒന്ന് മയങ്ങിയതെയുള്ളു ജോക്ക്‌ എങ്ങനെയുണ്ട്

ദേവ് :മുഖത്തു ചതവും മുറിവുമൊക്കെ പറ്റിയിട്ടുണ്ട് ഇപ്പോൾ മുറിവ് ഡ്രസ്സ്‌ ചെയ്തുകൊണ്ടിരിക്കുവാ വേറേ കുഴപ്പമൊന്നുമില്ല പിന്നെ അവൻ വല്ലതും പറഞ്ഞോ

കിരൺ :എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ജോയെന്നോ ജാനിന്നോ പിന്നെ ജോയോട് പറ്റുമെങ്കിൽ കുറച്ച് ദിവസത്തേക്ക് കോളേജിൽ വരണ്ടാ എന്ന് പറഞ്ഞെക്ക്‌ ജെയ്സൺ ആകെ വട്ടിളകിയിരിക്കുകയാ അവൻ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല

ദേവ് :അവന്റെ കഴപ്പ് ഇതുവരെ മാറിയില്ലേ ശെരി ഞാൻ നോക്കികൊള്ളാം നീ വെക്ക്

ഫോൺ വെച്ച ശേഷം ദേവ് നേരെ ജോയുടെ അടുത്തേക്ക് എത്തി

ദേവ് :ഇപ്പോൾ എങ്ങനെയുണ്ട് ജോ

ജോ :എനിക്ക് ഒന്നുമില്ലടാ ജെയ്സനെ പറ്റി വല്ലതും അറിഞ്ഞോ

ദേവ് :അവനോട് പോകാൻ പറ ജോ നമുക്ക് എന്റെ വീട്ടിൽ പോകാം

ജോ :അത് വേണ്ടടാ നിന്റെ അച്ഛനും അമ്മയും എന്നെ ഈ കൊലത്തിൽ കാണണ്ട നീ എന്നെ എന്റെ വീട്ടിൽ ഒന്ന് വിട്ടാൽ മതി

ദേവ് :ഉം നമുക്ക് ആലോചിക്കാം ജാനി നീ എന്നോടടൊപ്പം ഒന്ന് വന്നേ

ദേവ് ജാനിയെയും കൊണ്ട് അല്പം മാറി നിന്നു

ജാനി :എന്താ ദേവ്

ദേവ് :ഇന്ന്‌ എന്താണ് ഉണ്ടായത് എന്നൊന്നും എനിക്കറിയില്ല പക്ഷെ ഒരു കാര്യം അറിയാം എല്ലാത്തിനും കാരണം നീയാണെന്ന്

ജാനി :ദേവ് ഞാൻ..

ദേവ് :നീ വരുന്നതിന് മുൻപ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ആദ്യമായാ ഞങ്ങൾ തമ്മിൽ തല്ല് ഉണ്ടാകുന്നത്

ജാനി :ഞാൻ എന്ത് ചെയ്യാനാണ് ദേവ് ഇങ്ങനെയൊക്കെ…

വേഗം തന്നെ ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

ദേവ് :നീ കരയാൻ വേണ്ടി പറഞ്ഞതല്ല ജാനി പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ പറ്റില്ല നീ ഒരു തീരുമാനം എടുക്കേണ്ട സമയമായി നിനക്ക് മനസ്സിലായികാണുമെന്ന് കരുതുന്നു

എന്നാൽ ശെരി എല്ലാരും വാ

മെറിൻ :ഞാൻ ഇവിടെ നിന്ന് വീട്ടിലേക്ക് പോയേക്കാം ദേവ് അധികം ദൂരമില്ലല്ലോ

ദേവ് :ശെരി എങ്കിൽ അങ്ങനെയാകട്ടെ

ദേവ് മറ്റുള്ളവയും കൂട്ടി കാറിലേക്ക്‌ കയറി

ദേവ് :അപ്പോൾ ആദ്യം ജാനിയെയും ജിൻസിയേയും ഇറക്കാം പിന്നെ നമുക്ക് നിന്റെ വീട്ടിലേക്ക്‌ പോകാം അത് പോരെ ജോ

ജോ :ശെരി ദേവ്

ജാനി :വേണ്ട ദേവ് ജോ ഒറ്റക്കല്ലേ ഞാൻ അവനോടൊപ്പം ഇരിക്കാം

ദേവ് :വേണ്ട ജാനി അവന്റ കൂടെ ഞാൻ ഇരുന്നോളാം അതോർത്തു നീ വിഷമിക്കണ്ട

ഇത്രയും പറഞ്ഞു ദേവ് വണ്ടി വേഗത്തിൽ മുൻപോട്ടു പായിച്ചു

ജാനിയേയും ജിൻസിയേയും ഇറക്കിയ ശേഷം ദേവും ജോയും ജോയുടെ വീട്ടിൽ

ജോ :ഇപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല ദേവ് വേണമെങ്കിൽ നീ പൊക്കോ

ദേവ് :അതൊന്നും സാരമില്ല ഇന്ന്‌ ഞാൻ എങ്ങോട്ടേക്കും പോകുന്നില്ല

ജോ :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ

ദേവ് പതിയെ ജോയുടെ അടുത്തേക്ക് എത്തി അവന്റ മുഖത്തേക്ക് നോക്കി

ദേവ് :ഇരിക്കുന്ന കോലം കണ്ടില്ലേ നീ എന്തിനാടാ പട്ടിയെ പോലെ നിന്ന് തല്ല് കൊണ്ടതു നിനക്ക് രണ്ടെണ്ണം കൊടുത്തു കൂടായിരുന്നോ

ജോ :എല്ലാം എന്റെ തെറ്റാടാ ജെയ്സനും ജാനിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ

ദേവ് :ജെയ്സനും ജാനിയും ഇഷ്ടത്തിലോ ഇതൊക്കെ നിന്നോട് ആരാടാ പറഞ്ഞതു ജെയ്സൺ ആയിരിക്കുമല്ലേ പുല്ല് എന്തെങ്കിലുമാകട്ടെ നീ കിടക്കാൻ നോക്ക് ഞാൻ അപ്പുറത്ത് ഉണ്ടാകും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്

ഇത്രയും പറഞ്ഞു ദേവ് റൂമിന് പുറത്തേക്കു പോയി

ജോ പതിയെ ബെഡിലേക്ക് കിടന്നു ഉറങ്ങുവാനായി ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല അവന്റെ മനസ്സിൽ മുഴുവൻ ജെയ്സന്റെ വാക്കുകൾ ആയിരുന്നു

“നീ അനുഭവിക്കാൻ പോകുന്നത്തേ ഉള്ളു നീ മാത്രമല്ല ഈ നായയും ”

ജോയുടെ മനസ്സിൽ ഇത് മുഴങ്ങികൊണ്ടേയിരുന്നു

പിറ്റേന്ന് രാവിലെ ജോയുടെ വീട്

ദേവ് :നീ എന്താ ജോ ഈ കാണിക്കുന്നത് നീ ഇപ്പോൾ കോളേജിലേക്ക് വരണ്ട ജെയ്സന്റെ ദേഷ്യമൊക്കെ ഒന്ന് തണുക്കട്ടെ ഞാൻ എല്ലാം ശെരിയാക്കുന്നത് വരെ നീയൊന്നു കാത്തിരിക്ക്‌

ജോ :ജെയ്സൺ എന്നെ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ എനിക്കൊരു പ്രശ്നവും മില്ല എനിക്കിന്ന് കോളേജിൽ വന്നേ പറ്റു

ദേവ് :നിനക്ക് വയ്യാത്തതല്ലേ ജോ

ജോ :എനിക്കൊരു കുഴപ്പവുമില്ല ദേവ് എന്ത് വന്നാലും ഞാൻ നോക്കികൊള്ളാം

ഇത്രയും പറഞ്ഞു ജോ തന്റെ ബാഗ് പതിയെ തുറന്ന് അതിനുള്ളിൽ നിന്ന് ചെറിയൊരു ബോക്സ്‌ കയ്യിലെടുത്തു ശേഷം പതിയെ അത് തുറന്നു അതിനുള്ളിൽ ചെറിയൊരു റിംഗ് ആയിരുന്നു ഉണ്ടായിരുന്നതു ജോ പതിയെ ആ റിംഗ് കയ്യിലെടുത്ത് നോക്കാൻ തുടങ്ങി

ദേവ് :ജോ ഇത്

ജോ :ജാനിക്ക് വേണ്ടി വാങ്ങിവച്ചതാ ഇത് ഞാൻ ഇന്നവൾക്ക്‌ കൊടുക്കും

ദേവ് :നിനക്കെന്താ ജോ വട്ടായോ ഇന്നലെ നടന്നതൊക്കെ നീ മറന്നോ

ജോ :അതുകൊണ്ട് കൂടി തന്നെയാ ഞാൻ ഇപ്പോൾ ഇത് ചെയ്യുന്നതു എല്ലാത്തിനും ഇന്നൊരു തീരുമാനം ഉണ്ടാക്കണം

ദേവ് :എന്താ ജോ നിന്റെ ഉദ്ദേശം

ജോ :അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ ജീവിതകാലം മുഴുവൻ അവൾ എന്നോടൊപ്പം ഉണ്ടാകും അവളെ മറ്റാർക്കും ഞാൻ വിട്ടുകൊടുക്കില്ല

ദേവ് :മറിച്ചാണെങ്കിലോ

ജോ :മറിച്ചാണെങ്കിൽ പിന്നൊരിക്കലും ഞാൻ അവളെ ശല്യം ചെയ്യില്ല അവൾ എപ്പോഴും എന്റെ നല്ലൊരു സുഹൃത്തായിരിക്കും പക്ഷേ എനിക്കുറപ്പുണ്ട് അവൾ എന്നെ തന്നെ തിരഞ്ഞെടുക്കും

ഇതേ സമയം ജെയ്സൺ കുട്ടികളുടെ മുൻപിൽ

ഇവിടെയുള്ള എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാ ജോക്ക് ഞാൻ റെഡ് കാർഡ് നൽകുന്നു അവൻ ഇനി ഡെവിൾസ് ഗ്യാങ്ങിന്റെ ഭാഗമല്ല

പെട്ടെന്നാണ് അവിടേക്ക് ജാനി വന്നത്

ജാനി :മതിയാക്ക്‌ ജൈസാ പ്ലീസ്

ജെയ്സൺ :മതിയാക്കാനോ ഞാൻ തുടങ്ങിയിട്ടേയുള്ളു എന്നെ ചതിച്ചിട്ട് ആരും സന്തോഷിക്കണ്ട

ജാനി :ആരാ നിന്നെ ചതിച്ചത് ഞാനാണോ അതോ ജോയോ ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ

ജാനിയുടെ ചോദ്യത്തിനു ഉത്തരം നൽകാതെ ജെയ്സൺ മുൻപോട്ടു നടക്കാൻ തുടങ്ങി

ജാനി :ഉത്തരം പറഞ്ഞിട്ടു പോ ജൈസാ

ജെയ്സൺ :അതെ നീ പറഞ്ഞതു ശെരിയാ നീ എന്നെ സ്നേഹിച്ചിട്ടില്ല നീ മാത്രമല്ല ആരും പിന്നെ ഒരുകാര്യം കൂടി നീ എനിക്ക് മനസ്സിലാക്കി തന്നു എന്നെ ആർക്കും സ്നേഹിക്കാൻ പറ്റില്ലെന്ന് നിനക്ക് വേണ്ടി ഞാൻ കുറേ മാറാൻ ശ്രമിച്ചു എല്ലാം എന്റെ മണ്ടത്തരം പഴയ ജെയ്സൺ തന്നെയാ നല്ലത് വെറുത്തോ എല്ലാവരും എന്നെ വെറുത്തോ

ഇത്രയും പറഞ്ഞ ശേഷം ജെയ്സൺ പതിയെ ജാനിയുടെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റിലേക്ക്‌ നോക്കി

ജെയ്സൺ :ഇനി എന്തിനാടി ഇത് കഴുത്തിൽ ഇട്ടിരിക്കുന്നത് പൊട്ടിച്ചു വലിച്ചെറിഞ്ഞെക്ക്‌

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു

ഉടനെ തന്നെ അവിടെ കൂടി നിന്ന കുട്ടികൾ ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി

“മൈരൻമ്മാർ എന്തായാലും അടിച്ചു പിരിഞ്ഞല്ലോ സമാധാനമായി ”

“അയ്യോ പോയേ ഡെവിൾസ് ഗ്യാങ് പോയേ ”

കുട്ടികളെല്ലാം കൂകിവിളിക്കാൻ തുടങ്ങി

പെട്ടെന്ന് തന്നെ മീര ജാനിയുടെ അടുത്തേക്ക് വന്നു

“എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു മോളേ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ”

പല കുട്ടികളും ജാനിയോടെ പലതും ചോദിക്കുവാൻ തുടങ്ങി ജാനി പതിയെ അവിടെ നിന്ന് നടന്നകന്നു

അല്പസമയത്തിന് ശേഷം ജോയും ദേവും കോളേജിൽ

ദേവ് :ജോ നിനക്കവൻ റെഡ് കാർഡ് നൽകി എന്നാ കിരൺ വിളിച്ചു പറഞ്ഞതു ഇപ്പോൾ അങ്ങോട്ടേക്ക് പോണോ

ജോ :അതൊന്നും കുഴപ്പമില്ല ഇത് ഞാൻ പ്രതീക്ഷിച്ചതാണ്

ദേവും ജോയും പതിയെ മുൻപോട്ട് നടക്കാൻ തുടങ്ങി

“ജോ ചേട്ടാ മോന്തക്ക്‌ എന്ത് പറ്റി ”

“അയ്യോ പോയേ ജോ പോയേ ”

“ടാ നോക്കെടാ ചതിയൻ ജോ വരുന്നു ”

ഇത്തരത്തിൽ കുട്ടികൾ ജോയെ നോക്കി പലതും വിളിച്ചു പറയാൻ തുടങ്ങി

ദേവ് :ഏതു മറ്റവൻമാരാടാ അത് ധൈര്യമുണ്ടെങ്കിൽ മുൻപിൽ വന്നു പറയടാ മൈരുകളെ

ജോ :വേണ്ട ദേവ് അവർ ആഘോഷിക്കട്ടെ

ദേവ് :ആ ജെയ്സൺ ഇത് എന്തിനുള്ള പുറപ്പാടാ ജോ നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ ജെയ്സണെ കണ്ടിട്ട് വരാം എനിക്ക് അവനോട് രണ്ട് പറയണം

ജോ :വേണ്ടടാ

ദേവ് :നീ പൊക്കോ ഞാൻ ഇപ്പോൾ വരാം

ഇത്രയും പറഞ്ഞു ദേവ് മുന്പോട്ട് നടന്നു ജോ പതിയെ ജാനിയുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു
ജാനിയുടെ ക്ലാസ്സിനടുത്തേക്ക് എത്തിയ ജോ പതിയെ ക്ലാസ്സിനുള്ളിലേക്ക് നോക്കി എന്നാൽ അവിടെ ജാനി ഉണ്ടായിരുന്നില്ല പെട്ടെന്നാണ് മെറിൻ അവിടേക്ക് വന്നത്

മെറിൻ :ഇപ്പോൾ എങ്ങനെയുണ്ട് ജോ

ജോ :ഹേയ് കുഴപ്പമൊന്നുമില്ല മെറിൻ ജാനി..

മെറിൻ :അവൾ മുകളിലുണ്ട് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു പോയതാ വന്നത് മുതൽ ഇവിടെയുള്ളവരോന്നും ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല പുറകേ പുറകേ നടന്ന് ശല്യം ചെയ്യുകയാ

ജോ :ശെരി ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം

തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന റിംഗ് കയ്യിൽ എടുത്ത ശേഷം ജോ പതിയെ പടികെട്ടുകൾ കയറി മുകളിലേക്ക്‌ നടന്നു അവിടെ എത്തിയ അവൻ കണ്ടത് ജെയ്സൺ നൽകിയ ലോക്കറ്റും കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ജാനിയെയാണ് ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

“ജാനി ”

ജാനി വേഗം തന്റെ കണ്ണുകൾ തുടച്ച ശേഷം ജോയെ നോക്കി ജോ പതിയെ ജാനിയുടെ അടുത്തിരുന്നു

ജോ :എന്നോട് ക്ഷമിക്ക്‌ ജാനി ഇന്നലെ ഞാൻ

ജാനി :വേണ്ട ജോ ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടതു ഞാൻ ഇന്നലെ ആ ട്രിപ്പിന് വരാൻ പാടില്ലായിരുന്നു അതാണ് എല്ലാത്തിനും കാരണം ഞാൻ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതി..

ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ജോ :കരയാതെ ജാനി നടക്കേണ്ടതൊക്കെ നടന്നു ജെയ്സൺ അവൻ അങ്ങനെയാ പെട്ടെന്ന് ദേഷ്യം വരും നീ കണ്ടോ രണ്ട് ദിവസം കഴിയുമ്പോൾ അവൻ തന്നെ എന്റെടുത്തേക്ക് വന്നോളും

ജാനി :ജെയ്സൺ ഒരു പാവമാ ജോ എല്ലാത്തിനും ഞാനാ കാരണം ഞാൻ അവനുമായി കൂടുതൽ അടുക്കാൻ പാടില്ലായിരുന്നു അവന് എന്നോടുള്ള ഇഷ്ടം അറിഞ്ഞിട്ടും ഞാൻ അവനെ അകറ്റി നിർത്തിയില്ല

ജോ :നിനക്ക് ജെയ്സനെ ഇഷ്ടമാണല്ലേ ജാനി

ജാനി ജോയെ കെട്ടിപിടിച്ചു കൂടുതൽ ഒച്ചത്തിൽ കരയാൻ തുടങ്ങി

“ജെയ്സൺ ഒരു കൊച്ചു കുട്ടിയെ പോലെയാ ഞാൻ കാരണം അവൻ ഒരുപാട് തകർന്നു പോയി എല്ലാത്തിനും കാരണക്കാരി ഞാനാ ഞാൻ മാത്രം നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം ജോ പക്ഷെ.. ”

ജോ പതുക്കെ തന്റെ കയ്യിലുണ്ടാരുന്ന റിംഗ് തിരികെ പോക്കറ്റിലേക്ക് തന്നെ വച്ചു

ജോ :കരയണ്ട ജാനി എനിക്ക് മനസ്സിലാകും എന്നെയോർത്ത് നീ വിഷമിക്കണ്ട നീ എനിക്കൊരു നല്ല ഫ്രണ്ട് മാത്രമാണ് ഇന്നലെ പെട്ടെന്ന് എന്തൊ അങ്ങനെ സംഭവവിച്ചു പോയതാണ് അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല അതുകൊണ്ട് കരയാതെ എത്രയും പെട്ടെന്ന് പഴയ ജാനി ആകാൻ നോക്ക്‌ ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ആ പഴയ ജാനിയുടെ ഫാൻ ആണെന്ന് അപ്പോൾ ശെരി ജാനി വേഗം ക്ലാസ്സിലേക്ക് ചെല്ലാൻ നോക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് നമുക്ക് എല്ലാം ശെരിയാക്കാമെന്നേ ഇത്രയും പറഞ്ഞു ജോ പടികെട്ടുകൾ ഇറങ്ങാൻ തുടങ്ങി അപ്പോഴേക്കും അവൻ അത്ര നേരവും അടക്കി വെച്ചിരുന്ന സങ്കടം കണ്ണീരായി പുറത്തേക്കു വന്നിരുന്നു ജോ പതിയെ തന്റെ പോക്കറ്റിൽ നിന്ന് റിംഗ് പുറത്തേക്കെടുത്ത് അതിലേക്ക്‌ നോക്കിയ ശേഷം അത് ദൂരേക്ക് വലിച്ചെറിഞ്ഞു ശേഷം നിറഞ്ഞോഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് കോളേജിനു പുറത്തേക്കു നടന്നു

ഇതേ സമയം ദേവ് ജെയ്സന്റെയും കിരണിന്റെയും അരികിൽ

ദേവ് :എന്താ ജൈസാ നിന്റെ ഉദ്ദേശം

ജെയ്സൺ :നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് അവനോടൊപ്പം പോയികൂടായിരുന്നോ

ദേവ് :എനിക്ക് നീയും അവനും ഒരുപോലെയാ നീ ഇന്നലെ കാണിച്ചതുണ്ടല്ലോ അത് അല്പം കൂടി പോയി അതുകൊണ്ട് തന്നെയാ നിനക്കിട്ടു ഒന്ന് പൊട്ടിച്ചതും

ജെയ്സൺ :നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോയേ ദേവ് ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നമാ അത് ഞങ്ങൾ തീർത്തുകൊള്ളാം നീ ഇടയിൽ കയറി ഉണ്ടാക്കേണ്ട

ദേവ് :നമുക്കിടയിൽ എപ്പോഴാടാ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നിങ്ങനെയൊക്കെ വേർതിരിവുകൾ ഉണ്ടായത് നമ്മൾ എല്ലാ കാര്യങ്ങളും ഒന്നിച്ചല്ലേ ചെയ്തിരുന്നത്

ജെയ്സൺ :എന്നാൽ ഇനി മുതൽ അങ്ങനെ വേണ്ട നിനക്ക് നിന്റെ കാര്യം എനിക്ക് എന്റെ കാര്യം പിന്നെ ജോയെ സംരക്ഷിക്കാം എന്ന് നീ കരുതണ്ട ഞാൻ അവനെ വിടത്തില്ല

ദേവ് :നീ എന്ത് ഉണ്ടാക്കുമെന്നാടാ ഈ പറയുന്നേ അവനെ കൊല്ലുമോ എങ്കിൽ അതങ്ങ് ചെയ്യ് അതോടെ നിന്റെ പ്രശ്നമൊക്കെ അങ്ങ് തീരുമല്ലോ അല്ലേ

ജെയ്സൺ ഒന്നും മിണ്ടാതെ നിശബ്ദനായി തന്നെ നിന്നു

ദേവ് :എന്താടാ ഒന്നും മിണ്ടാത്തതു നാവിറങ്ങി പോയോ അവനു നമ്മളല്ലാതെ ആരാടാ ജൈസാ ഉള്ളത് നീ പണ്ടത്തെ കാര്യങ്ങൾളൊക്കെ ഇത്ര വേഗം മറന്നോ പണ്ട് നമ്മൾ കുഞ്ഞായിരുന്നപ്പോൾ ജോക്ക് ഒരു തടിയിൽ ഉണ്ടാക്കിയ കാറിന്റെ ടോയ് ഉണ്ടായിരുന്നു അവന്റെ അമ്മ അവന്റെ പിറന്നാളിന് സമ്മാനമായി നൽകിയ ഒന്ന് അത് കണ്ട പാടെ നിനക്കതു വേണം എന്ന് പറഞ്ഞു എന്നാൽ അവനും അത് അത്രക്ക്‌ ഇഷ്ടമായിരുന്നു അത് കൊണ്ട് തന്നെ നിനക്ക് അത് പോലുള്ള വേറൊരെണ്ണം വാങ്ങി തരാം എന്നവൻ പറഞ്ഞു പക്ഷേ നീ അന്നും ഇതേ സ്വഭാവക്കാരനായിരുന്നു നിനക്ക് അത് തന്നെ വേണമെന്ന് നീ വാശി പിടിച്ചു അവസാനം അവനു അത്രക്ക്‌ പ്രിയപ്പെട്ട ആ കാർ നിനക്കവൻ തന്നു അത് എന്ത് കൊണ്ടാണെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാരണം അതിനേക്കാൾ ഒക്കെ അവനു പ്രിയപ്പെട്ടതു നീ ആയിരുന്നു ആ അവനെയടാ നീ പട്ടിയെ പോലെ തല്ലി ചതച്ചത് നീ എന്താന്നു വെച്ചാൽ ചെയ്തോ ജൈസാ ഞാൻ ഇനി നിന്നെ തടയില്ല

ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നും നടന്നകന്നു ജെയ്സന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓരോന്നായി വരുവാൻ തുടങ്ങി

ജെയ്സൺ :ടാ കിരണേ ഞാൻ ചെയ്തു കൂടിപോയോ

കിരൺ :എന്താ കുറഞ്ഞു പോയെങ്കിൽ വീണ്ടും പോയി കൊടുക്കാനാണോ

ജെയ്സൺ :ജോ അവൻ സത്യത്തിൽ എനിക്ക് സഹിക്കാൻ പറ്റാത്തോണ്ടാടാ

കിരൺ :അപ്പോൾ ഒരു പെണ്ണിന്റെ വിലയെ നീ നമ്മുടെ ഫ്രണ്ട്ഷിപ്പിന് തന്നിട്ടുള്ളു അല്ലേ

ജെയ്സൺ :അവനിപ്പോൾ എങ്ങനെയുണ്ടെടാ

കിരൺ :എനിക്കെങ്ങനെ അറിയാം എന്തായാലും നന്നായിരിക്കാൻ ഒരു വഴിയുമില്ല അമ്മാതിരി ഇടിയല്ലേ നീ ഇടിച്ചതു

ജെയ്സൺ പിന്നെ കിരണിനോട്‌ ഒന്നും ചോദിച്ചില്ല അവൻ മൗനമായി തന്നെ ഇരുന്നു

കിരൺ :എന്താടാ ഒന്നും മിണ്ടാത്തതു

എന്നാൽ ജെയ്സൺ മറുപടി ഒന്നും നൽകാതെ അവിടെ നിന്ന് നടന്നകന്നു

വൈകുന്നേരം ജോ തന്റെ ബെഡിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു പെട്ടെന്നാണ് അവൻ വീടിനുള്ളിൽ എന്തൊ ശബ്ദം കേട്ടത്

ജോ :ജൈസാ കേറി വന്നോ

പെട്ടെന്ന് തന്നെ ജെയ്സൺ കയ്യിൽ ഒരു കിറ്റുമായി ജോയുടെ റൂമിലേക്ക്‌ കയറി

ജോ :എന്തിനാടാ തല താഴ്ത്തി നിൽക്കുന്നത്

ജെയ്സൺ പതിയെ കയ്യിലുള്ള കിറ്റ് മേശപുറത്തു വെച്ച ശേഷം ജോയുടെ അരികിൽ ഇരുന്നു

ജെയ്സൺ :ജോ ഞാൻ

ജോ :കുഴപ്പപ്പമില്ലേടാ വേറേയാരുമല്ലല്ലോ നീയല്ലേ അതുകൊണ്ട് സാരമില്ല

ജെയ്സൺ പതിയെ ജോയുടെ മുഖത്തെ പാടുകളിലേക്ക് നോക്കി

ജെയ്സൺ :നിനക്ക് വേദനയുണ്ടോടാ

അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ജോ :നീ എന്തിനാടാ കരയുന്നത് ഇതൊന്നും എനിക്ക് ഒന്നുമല്ല അതിരിക്കട്ടെ നീ എന്താ ആ കിറ്റിൽ കൊണ്ട് വന്നത്

ജെയ്സൺ :അത് കുറച്ച് ബിയറാ നമ്മൾ ഒന്നിച്ച് കുടിച്ചിട്ട് ഒരുപാട് നാളായല്ലോ

ജോ :ഉം അത് നന്നായി ഏതായാലും നീ പൊട്ടിക്ക് നമുക്ക് കുടിക്കാം

ജെയ്സൺ വേഗം തന്നെ ബിയർ പൊട്ടിച്ചു ഇരുവരും ഒന്നിച്ചിരുന്ന് കുടിക്കാൻ തുടങ്ങി

അല്പസമയത്തിന് ശേഷം

ജെയ്സൺ :ടാ ജോ എന്നോട് ക്ഷമിക്കടാ ഞാൻ ഒരു മണ്ടനാ അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുമോ ജാനി അവൾ നിനക്കാടാ ചേരുന്നത് ജാനി ജോ നല്ല ചേർച്ചയുണ്ട് നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും എന്താ പോരെ

ജോ :അതൊന്നും ഇനി നടക്കില്ലടാ

ജെയ്സൺ :നടക്കില്ലേ അതെന്താ

ജോ :അവളുടെ മനസ്സിൽ വേറൊരാളുണ്ട്

ജെയ്സൺ :ഏതാടാ അവൻ അവന്റ കാര്യം ഞാൻ നോക്കികൊള്ളാം

ജോ :അത് നീ തന്നെയാടാ പുല്ലേ

ജെയ്സൺ :എന്താ

ജോ :അവൾക്ക് നിന്നെയാ ഇഷ്ടം അവൾക്ക് നിന്നെ ജീവനാടാ

ജെയ്സൺ :നീ പോയേ ജോ എന്നെ അതും അവൾ നിനക്ക് അങ്ങനെ പെട്ടെന്ന് തലക്ക് പിടിക്കാത്തതാണല്ലോ

ജോ :സത്യമാടാ

ജെയ്സൺ :അങ്ങനെ അവൾ പറഞ്ഞോ

ജോ :ഇല്ല പക്ഷേ എനിക്ക് മനസ്സിലായി വേണമെങ്കിൽ ഞാൻ തെളിയിച്ചു തരാം

ജെയ്സൺ :വേണ്ടടാ ഞാൻ അവൾക്ക് ചേരില്ലെടാ

ജോ :അത് നീ മാത്രം പറഞ്ഞാൽ മതിയോ

ജെയ്സൺ :നിനക്ക് അവളെ ഇഷ്ടമല്ലേടാ കുഞ്ഞുനാളിലേ മുതൽ നീ എനിക്ക് എല്ലാം വിട്ടുതന്നിട്ടുണ്ട് ഇനിയും അത് വേണ്ട

ജോ :ഇത് ഞാൻ വിട്ട് തരുന്നതോന്നുമല്ല അവൾക്ക് നിന്നെയാണ് ഇഷ്ടം ആ ഇഷ്ടം തന്നെ നടക്കണം

ഇത്രയും പറഞ്ഞു ജോ ബെഡിലേക്ക് കിടന്നു കൂടെ ജെയ്സനും

രാത്രി ദേവും കിരണും

ദേവ് :എടാ നീ പറഞ്ഞത് സത്യമാണോ

കിരൺ :അതേടാ ജെയ്സനെ കാണാനില്ല

ദേവ് :മൈര് ഇവൻ ഇത് എവിടെയാ പോയത് നീ എല്ലായിടത്തും അനേഷിച്ചോ

കിരൺ :അനേഷിചെടാ അവൻ ഒരിടത്തും ചെന്നിട്ടില്ല പിന്നെ ഫോണും സ്വിച്ച് ഓഫാ

ദേവ് :ഇവനെ കൊണ്ട് ജോ ജോയെ വിളിച്ചു നോക്കിയോ

കിരൺ :ഇല്ലെടാ

ദേവ് വേഗം ഫോൺ എടുത്ത് ജോയെ വിളിച്ചു

“നാശം എടുക്കുന്നില്ല വാടാ നമുക്ക് അങ്ങോട്ട് പോകാം ”

അല്പനേരത്തിന് ശേഷം കിരണും ദേവും ജെയ്സന്റെ വീട്ടിൽ

കിരൺ :അവൻ ഇവിടെ കാണില്ലെടാ

ദേവ് :ജോക്ക് എന്തെങ്കിലും അറിയാമെങ്കിലോ

അവർ രണ്ട് പേരും ജോയുടെ റൂമിലേക്ക് കയറി അവിടെ അവർ കണ്ടത് കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ജോയെയും ജെയ്സനേയുമാണ്

ദേവ് :മൈരുകൾ കിടക്കണത് കണ്ടില്ലേ നമ്മൾ ഇപ്പോൾ ആരായി

കിരൺ :ദാ നോക്കെടാ നമ്മളെ വിളിക്കാതെ രണ്ടെണ്ണവും കൂടി എത്ര കുപ്പിയാ തീർത്തതെന്ന്

ദേവ് :ചവിട്ടി എഴുനേൽപ്പിക്കെടാ രണ്ടെണ്ണത്തിനേയും

കിരൺ വേഗം തന്നെ രണ്ട് പേരെയും തള്ളി താഴേക്കിട്ടു

ജെയ്സൺ :ഹാ ഏതവനാടാ അത്

ദേവ് :നിന്റെ തന്ത മൈരെ മനുഷ്യൻ എത്ര പേടിച്ചന്ന് അറിയാമൊടാ നിനക്ക്

ജെയ്സൺ :സോറി ടാ

കിരൺ :ജോ നിനക്കും ഞങ്ങളെ വിളിക്കാൻ തോന്നിയില്ലല്ലോടാ പട്ടി

ജോ :പോട്ടെടാ അടുത്ത തവണയാകട്ടെ അല്ലേ ജെയ്സസാ

കിരൺ :ഇവിടെ എന്ത് അത്ഭുതമാടാ ഈ ഉണ്ടായത് നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നോ

ജെയ്സൺ :നമ്മൾ തമ്മിൽ അതിന് എന്ത് പ്രശ്നം

കിരൺ :പ്രശ്നം ഇല്ലേ

ദേവ് :മതിയെടാ നിന്റെയൊക്കെ ഉണ്ടാക്കിയാ അഭിനയം

ജോ :വാടാ വന്നിരിക്ക്‌

ദേവ് :എന്തിന് ഇനി നീയൊക്കെ വീണ്ടും ആ ജാനിയുടെ പേരിൽ തല്ല് കൂടില്ലെന്ന് ആരു കണ്ടു

ജോ :ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെടാ ജാനി ഇപ്പോൾ ഇവന്റെ പെണ്ണാ

കിരൺ :ഇതൊക്കെ ഇപ്പോ

ജോ :അതൊക്കെ നടന്നു

ദേവ് :അതിന് ജാനി സമ്മതിച്ചോ

ദേവ് :അവൾക്ക് ഇവനെ ഇഷ്ടമാ അത് ഞാൻ തെളിയിച്ചു തരാം നിങ്ങളൊക്കെ എന്റെ കൂടെ നിന്ന് തന്നാൽ മതി

കിരൺ :പിന്നെന്താ ആദ്യം നമുക്ക് രണ്ട് കുപ്പി എടുക്കാം എന്നിട്ടാകാം ബാക്കി

*********************************************

പിറ്റെ ദിവസം ജാനി ബേക്കറിയിലേക്ക്‌ പോകുന്ന വഴി പെട്ടെന്നാണ് അവളുടെ മുൻപിൽ ഒരു കാർ വന്ന് നിന്നത് പെട്ടെന്ന് കാറിന്റെ വാതിൽ തുറന്ന് രണ്ട് കൈകൾ ജാനിയെ അതിനുള്ളിലേക്ക്‌ വലിച്ചു കയറ്റി

ജാനി :ജൈസാ നീ എന്താ ഈ കാണിക്കുന്നത് എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്

ജെയ്സൺ :പേടിക്കണ്ട ജാനി ഞാൻ നിന്നെ ഒന്നും ചെയ്യില്ല എനിക്ക് ചില കാര്യങ്ങൾ പറയണം അത്ര ഉള്ളു

ഇത്രയും പറഞ്ഞു ജെയ്സൺ വേഗം കാർ മുൻപോട്ട് എടുത്തു അല്പസമയത്തിനുള്ളിൽ തന്നെ ജെയ്സൺ കാറുമായി ജെയ്സൺ കൺവെൻഷൻ സെന്ററിനു മുൻപിലെത്തി

ജാനി :നമ്മളെന്താ ഇവിടെ

ജെയ്സൺ :എനിക്ക് നിന്നോട് ഒറ്റക്ക് ഒന്ന് സംസാരിക്കണം അതിന് പറ്റിയ സ്ഥലം ഇതാണെന്ന് തോന്നി എന്റെ കൂടെ വാ

എന്നാൽ ജാനി ജെയ്സനോടൊപ്പം പോകാതെ മടിച്ചു നിന്നു പെട്ടെന്ന് തന്നെ ജൈസൺ ജാനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവർ എത്തി ചേർന്നത് വിജനമായ ഒരു ഹാളിലേക്കായിരുന്നു

ജാനി :എന്തിനാ ജൈസാ എന്നെ ഇങ്ങോട്ടേക്ക്‌ കൊണ്ട് വന്നത് എനിക്ക് പേടിയാകുന്നുണ്ട് എനിക്ക് പോകണം

ജെയ്സൺ :ഇനി നീ എന്നെ കണ്ട് പേടിക്കേണ്ടി വരില്ല ജാനി ഇനി ഞാൻ നിന്റെ കൺവെട്ടത്തെക്കുപോലും വരില്ല ഇത് പറയാൻ മാത്രമാണ് ഞാൻ നിന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്

ജാനി :നീ എന്തൊക്കെയാ ജൈസാ ഈ പറയുന്നത്

ജെയ്സൺ :എനിക്ക് എന്റെ തെറ്റുകൾ എല്ലാം മനസ്സിലായി ജാനി ഞാൻ എത്രത്തോളം മോശപ്പെട്ടവനാണെന്നും ഞാൻ മനസ്സിലാക്കി അതുകൊണ്ട് തന്നെ ഞാൻ ഇവിടുന്നു പോകാൻ തീരുമാനിച്ചു

ജാനി :പോകാനോ

ജെയ്സൺ :അതേ ജാനി ഞാൻ എന്റെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക്‌ പോകുകയാണ് മലേഷ്യയിലേക്ക് ഇനിയൊരിക്കലും ആർക്കുമോരും ശല്യമാകാൻ ഞാൻ ഇങ്ങോട്ടേക്ക്‌ വരില്ല ജാനി എല്ലാത്തിനും ഒരുപാട് സോറി

ജാനി :ജൈസാ

ജെയ്സൺ :ഇപ്പോൾ ശെരി ജാനി ഇന്ന്‌ ഉച്ചക്കാണ് ഫ്ലൈറ്റ് ഇനി നിന്റെ മുൻപിൽ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടേക്ക്‌ നടന്നു

ജാനി :ജൈസാ നിൽക്ക് ജൈസാ

എന്നാൽ ജെയ്സൺ തിരിഞ്ഞു നോക്കാതെ നടന്നു ജാനി വേഗം ജെയ്സനടുത്തേക്ക്‌ ഓടി ശേഷം അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു

ജാനി :പോകല്ലേ ജൈസാ പ്ലീസ് എനിക്ക് നിന്നെ വേണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്

ഇത്രയും പറഞ്ഞു ജാനി കരയുവാൻ തുടങ്ങി ജെയ്സൺ പതിയെ ജാനിയുടെ കൈകൾ വിടുവിച്ച ശേഷം അവളുടെ മുഖത്തേക്ക്‌ നോക്കി

ജെയ്സൺ :ഒന്ന് കൂടി പറ

ജാനി :ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ജൈസാ

ജെയ്സൺ :ഇത് കേൾക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയാമോ ജാനി

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയെ തന്റെ മാറോട് ചേർത്തു

പെട്ടെന്ന് തന്നെ കൈകൾ കൊട്ടികൊണ്ട് അവിടേക്ക്‌ ജോയും കിരണും ദേവും എത്തിചേർന്നു ജാനി വേഗം തന്നെ ജെയ്സനെ വിട്ടുമാറി അത്ഭുതത്തോടെ അവരെ നോക്കി

കിരൺ :എന്താ ജാനി നോക്കുന്നേ എല്ലാം ഞങ്ങളുടെ പ്ലാൻ ആയിരുന്നു നിന്റെ ഉള്ളിലേ സ്നേഹം പുറത്തു കൊണ്ട് വരാൻ

ജാനി വേഗം ജൈസന്റെ മുഖത്തേക്ക്‌ നോക്കി

ജെയ്സൺ :സോറി ജാനി എല്ലാം ജോയുടെ ഐഡിയയാ

ജാനി :ജോ അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ

ജോ :അതൊക്കെ എപ്പോഴേ തീർന്നു ജാനി ഞാൻ നിന്നോട് പറഞ്ഞതല്ലേ ജാനി ഞാൻ എല്ലാം ശെരിയക്കുമെന്ന് നിനക്കുള്ള എന്റെ സമ്മാനമാണിത്

കിരൺ :എല്ലാത്തിനും നന്ദി പറയേണ്ടത് ദേവിനോടാ അവൻ ആ കാറിന്റെ കഥ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു

ജോ :അപ്പോൾ ശെരി അവർക്ക്‌ എന്തെങ്കിലും പരസ്പരം പറയുവാൻ കാണും നമുക്ക് അങ്ങോട്ടേക്ക് മാറി നിൽക്കാം ഇത്രയും പറഞ്ഞു ജോ പുറത്തേക്കു നടന്നു

കുറച്ച് സമയത്തിനുള്ളിൽ തന്നെ ജോയുടെ അടുത്തേക്ക് ദേവ് എത്തിചേർന്നു

ദേവ് :നിന്റെ മനസ്സ് നോവുന്നത് എനിക്ക് കാണാമേടാ ജോ നീ എന്തിനാടാ അവളെ വിട്ടുകൊടുത്തത് നീ ആയിരുന്നു അവൾക്ക് ചേർന്നവൻ

ജോ :ഇതാണെടാ അതിന്റ ശെരി അവർക്ക് പരസ്പരം ഇഷ്ടമാണ് അതിനിടയിൽ ഞാൻ വേണ്ട പിന്നെ കിരൺ എന്തൊ കാറിന്റെ കാര്യം പറയുന്നത് കേട്ടു അതെന്താ

ദേവ് :അത് നിന്റെ ആ പഴയ തടി കാറിന്റെ കാര്യമാ

ജോ :ഏത് ഞാൻ ജെയ്സന് പണ്ട് കൊടുത്തതോ

ദേവ് :അതേ അതിനെ പറ്റി ഓർക്കുമ്പോഴാ എനിക്ക് ഭയം അന്നും അവൻ ഇത് പോലെ തന്നെയാ വാശി പിടിച്ചത് നീ അവനു ആ കാർ കൊടുക്കുകയും ചെയ്തു എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന് നിനക്ക് അറിയാല്ലോ ജോ അതിനോടുള്ള അവന്റ ഇഷ്ടം തീർന്നപ്പോൾ അവൻ അതിനെ പുല്ലുപോലെ കുപ്പതോട്ടിയിലേക്ക്‌ വലിച്ചെറിഞ്ഞു

ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം പെട്ടെന്ന് മാറി

ഇന്റർ വെൽ ❤️💙❤️

തുടരും….

ഈ പാർട്ട്‌ എങ്ങനെ ഉണ്ട് എന്നൊന്നും എനിക്കറിയില്ല പലരെയും ഇത് ചിലപ്പോൾ നിരാശ പെടുത്തിയേക്കാം പക്ഷെ ഈ കഥ ഇങ്ങനെയാണ് നിങ്ങൾ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക അടുത്തത് വിച്ച് ആയിരിക്കും ജാനി എഴുതി എഴുതി വിച്ച് എഴുതുവാനുള്ള ടച്ച് വിട്ട് പോകുന്നു അതുകൊണ്ട് അടുത്തത് അത് തന്നെയായിരിക്കും

വിച്ച് അടുത്ത ഭാഗം

“ദയവ് ചെയ്തു എന്നെ തിന്നല്ലേ പിശാചേ ”

“അതേ സാമുൽ നമുക്കൊരു വഴി തുറന്ന് കിട്ടിയിരിക്കുന്നു ”

“അമ്മായി ഈ യിടയായി ഞാൻ സ്വപ്നത്തിൽ ഒരു പെൺ കുട്ടിയുടെ ശബ്ദം കേൾക്കുന്നു ”

“എനിക്കിപ്പോൾ ഒരുകാര്യം നന്നായി മനസ്സിലായി ചേട്ടാ എന്റെ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ മരണപെടുക തന്നെ വേണം “

a
WRITTEN BY

admin

Responses (0 )



















Related posts