ജാനി 10
Jani Part 10 | Author : Fang Leng | Previous Part
എഴുതണം എന്ന് കരുതിയതല്ല പക്ഷെ പാതി വഴിയിൽ ഉപേക്ഷിക്കാൻ എന്തൊ മനസ്സ് അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ പറ്റുന്ന വിധം എഴുതുവാനായി ശ്രമിക്കുകയാണ്
“ജോ ”
അവൾ അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു ജാനി വേഗം തന്നെ നിലത്ത് നിന്നെഴുന്നേറ്റു ശേഷം പതിയെ ആ രൂപത്തെ ഒന്ന് കൂടി നോക്കി
ജോ :എന്താ ജാനി ഇങ്ങനെ നോക്കുന്നെ ഇത് ഞാൻ തന്നെയാ
ജാനി :ജോ നീ നീ എങ്ങനെ ഇവിടെ ഇത്ര നാൾ എവിടെയായിരുന്നു
ജോ :അതൊക്കെ പിന്നെ പറയാം ആദ്യം എന്റെ കൂടെ വരാൻ നോക്ക്
എന്നാൽ ജാനി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു
ജോ :എന്താ ജാനി മഴ കൂടുന്നതിനു മുൻപ് വാ നമുക്ക് പോകാം
ജാനി :ഞാൻ എന്തിനാ നിന്റെ കൂടെ വരുന്നത് നീ എന്റെ ആരാ ഇത്രയും നാൾ നിന്നെ കണ്ടില്ലല്ലോ ഇപ്പോൾ വന്നേക്കുന്നു
ജോ :ജാനി എല്ലാം ഞാൻ പറയാം നീ ആദ്യം എന്റെ കൂടെ ഒന്ന് വാ പ്ലീസ്
ജാനി അപ്പോഴും മൗനം തുടർന്നു
ജോ :വാശിയൊക്കെ പിന്നെയാകാം ജാനി ഞാൻ നിന്ന് നനയുന്നത് കണ്ടില്ലേ വാ ജാനി പ്ലീസ്
ജാനി ജോയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി ശേഷം പതിയെ അവനോടൊപ്പം നടന്നു ജോ വേഗം തന്നെ അവളെ തന്റെ ബൈക്കിനടുത്തേക്ക് കൊണ്ട് പോയി
ജോ :കയറിക്കൊ ജാനി
ജാനി പതിയെ ബൈക്കിലേക്ക് കയറി ജോ പതിയെ വണ്ടി മുന്പോട്ടെടുത്തു
കുറച്ച് നേരത്തിനു ശേഷം
ജോ :എന്താ ജാനി മിണ്ടാതിരിക്കുന്നത്
ജാനി :നമ്മൾ എങ്ങോട്ടാ ജോ ഈ പോകുന്നത്
ജോ :അതൊക്കെ ഉണ്ട് ഇപ്പോൾ എത്തും എന്തായാലും നിന്നെ കൊല്ലാനൊന്നും എനിക്ക് ഉദ്ദേശമില്ല പോരെ
അല്പനേരത്തിനുള്ളിൽ അവർ ഒരു വീടിനു മുൻപിൽ എത്തി
ജോ :വാ ജാനി
ജാനി :ഇത് നിന്റെ വീടാണോ
ജോ :ഉം കുറച്ച് ദിവസമായി എന്റെ വീടാ
അവർ രണ്ട് പേരും പതിയെ വീടിനുള്ളിലേക്ക് കയറി വീടിനുള്ളിലേക്ക് കയറിയ ജാനി അടിമുടി വിറക്കുവാൻ തുടങ്ങി ജോ പതിയെ ഒരു ടവൽ ജാനിക്ക് നൽകി
ജാനി :ജോ
ജോ :ആദ്യം ഈ ഡ്രസ്സൊക്കെ മാറിയിട്ട് വാ ജാനി എന്നിട്ട് നമുക്ക് സംസാരിക്കാം അകത്തു എന്റെ ഷർട്ടും പാന്റുമുണ്ട് തല്ക്കാലം അതിട്ടോ നാളെ നമുക്ക് വേറേ വാങ്ങാം
ജോ റൂമിലേക്ക് ചൂണ്ടി ജാനിയോട് പറഞ്ഞു ജാനി പതിയെ റൂമിനുള്ളിലേക്ക് കയറി
അല്പസമയത്തിനു ശേഷം ജാനി റൂമിൽ നിന്ന് പുറത്തേക്ക് എത്തി ജാനിയെ കണ്ട ജോ അവളെ അടിമുടി നോക്കി പതിയെ ചിരിച്ചു
ജാനി :എന്തിനാ എന്തിനാ ചിരിക്കുന്നത്
ജോ :ഹേയ് ഒന്നുമില്ല ഡ്രസ്സ് നന്നായി ചേരുന്നുണ്ട്
ജാനി :ഇതൊക്കെ നല്ല വലുതാ കണ്ടിട്ട് നല്ല കോമഡിയായി തോന്നുണ്ടല്ലേ
ജോ :രാത്രിയല്ലേ ജാനി നാളെ പുതിയത് വാങ്ങിക്കാം
ജാനി പതിയെ ജോയുടെ അടുത്തേക്ക് വന്നു
ജാനി :ഇനി പറ ഇത്രയും നാൾ എവിടെയായിരുന്നു എന്താ ഞങ്ങളെ ഒന്നും വിളിക്കാതിരുന്നത് എല്ലാവരും എത്ര വിഷമിച്ചു എന്നറിയാമോ എപ്പോഴെങ്കിലും നിന്നെ കണ്ടാൽ പരിചയഭാവം പോലും കാണിക്കരുത് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്
ജോ അല്പനേരം ഒന്നും മിണ്ടാതെ നിന്നു ശേഷം
ജോ :ജാനി നിനക്ക് വിശക്കുന്നുണ്ടാകുമല്ലേ ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം
ജാനി :നിക്ക് ജോ ഞാൻ ചോദിച്ചതിന് ഉത്തരം താ ഇല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല
ഇത് കേട്ട് ജോ വീണ്ടും മൗനം പാലിച്ചു അവന്റ കണ്ണുകൾ പതിയെ നിറഞ്ഞു
ഇത് കണ്ട ജാനി പതിയെ അവനോട് സംസാരിക്കാൻ തുടങ്ങി
ജാനി :വേണ്ട ജോ നീ പറയണ്ട എനിക്കറിയാം നീ കാരണമില്ലാതെ ഒന്നും ചെയ്യില്ലെന്ന് നിനക്ക് ഇഷ്ടമുള്ളപ്പോൾ എന്നോട് എല്ലാം പറഞ്ഞാൽ മതി വാ നമുക്ക് കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്
ജോ വേഗം തന്നെ കിച്ചണിൽ നിന്ന് കുറച്ച് ഫുഡുമായി അവിടേക്ക് എത്തി
ജോ :വാ കഴിക്കാം ഞാൻ തന്നെ ഉണ്ടാക്കിയതാ വലിയ ടേസ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ട
അവർ വേഗം തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി അതിനിടയിൽ ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി
ജോ :എന്താ ജാനി
ജാനി :നീ ഒരുപാട് മാറിപോയി നീ എന്തിനാ ജോ ഗ്ലാസ്സ് വച്ചിരിക്കുന്നത് കണ്ണിനു വല്ല പ്രശ്നവുമുണ്ടോ
ജോ :വയസ്സായില്ലേ ജാനി കാഴ്ച്ചയൊക്കെ കുറഞ്ഞു
ജാനി :അയ്യോ നല്ല തമാശ അതിരിക്കട്ടെ നീ എപ്പോഴാ മലേഷ്യയിൽ എത്തിയത്
ജോ :ഒരാഴ്ചയാകും
ജാനി :നാട്ടിൽ വരാതെ എന്തിനാണ് ജോ ഇങ്ങോട്ടേക്കു
ജോ :നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് അതിന് തന്നെ
ജാനി :ജെയ്സണെ കാണാനോ
ജോ :അതെ
ജാനി :എന്നിട്ട് നീ അവനെ കണ്ടോ അവൻ എങ്ങനെയിരിക്കുന്നു
ജോ :ഒരാഴ്ചയായി ഞാൻ അവനെ കാണുവാൻ ശ്രമിക്കുകയാ പക്ഷെ ഇതുവരെ പറ്റിയില്ല അവൻ വലിയ തിരക്കിലാ
ജാനി :തിരക്കൊ നീ ആണെന്ന് അറിഞ്ഞിട്ടും അവൻ കാണുവാൻ സമ്മതിച്ചില്ലേ
ജോ :അതൊന്നും അറിയില്ല ജാനി എനിക്ക് ഇതുവരെ അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല
ജാനി :നീ ആണെന്ന് അവൻ അറിഞ്ഞുകാണില്ല ജോ
ജോ :ചിലപ്പോൾ അങ്ങനെയായിരിക്കും എന്തായാലും ഉടനെ തന്നെ ഞാൻ അവനെ കാണും
ജാനി :ഉം നമുക്ക് ഒന്നിച്ചു കാണാം എനിക്ക് അവനോട് ചിലത് ചോദിക്കാനുണ്ട് മൂന്ന് വർഷമായി എന്നെ ഒന്ന് വിളിച്ചിട്ട് വരട്ടെ അവനെ ഞാൻ ശെരിയാക്കുന്നുണ്ട്
ജോ പതിയെ ജാനിയെ നോക്കി
ജോ :ജാനി നീ പഠിത്തം നിർത്തി അല്ലേ
ജാനി :അത് അതെ ജോ എന്നെ അവർ പുറത്താക്കി മെഡൽ കിട്ടികഴിഞ്ഞപ്പോൾ എന്നെ വേണ്ടെന്നു തോന്നികാണും
ജോ :നീ ഇപ്പോൾ നീന്താൻ പോകാറുണ്ടോ
ജാനി :അതൊക്കെ നിർത്തിയിട്ട് ഒരുപാട് നാളായി അച്ഛൻ പോയതോടെ അതിനൊന്നും സമയം ഇല്ലാതായി ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നീന്തലൊന്നും നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ജോ
ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജോ :ജാനി ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല നിന്റെ കൂടെ ഉണ്ടാകും എന്ന് വാക്ക് തന്നിട്ട് എനിക്കത് പാലിക്കാനായില്ല എന്നോട് ക്ഷമിക്ക് ജാനി
ജാനി :ഹേയ് അതൊന്നും സാരമില്ല ജോ നിനക്കും നിന്റെതായ കാര്യങ്ങൾ കാണില്ലേ ആ സമയത്ത് തന്നെയാ ജൈസന്റെ അച്ഛനും മരിച്ചത് അതുകൊണ്ട് അവനും എന്നോടൊപ്പം നിൽക്കാൻ പറ്റിയില്ല സത്യത്തിൽ ആ സമയത്ത് ഞാൻ ഒരുപാട് പേടിച്ചു ഇനി ജീവിതം എന്താകുമെന്ന് വരെ ചിന്തിച്ചു പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് സാധിച്ചു പിന്നെ ഇന്ന് എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നീ എന്റെ മുൻപിൽ വന്നില്ലേ സത്യം പറഞ്ഞാൽ നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ ജോ
ജോ :എനിക്ക് അറിയാവുന്ന ജാനി നല്ല ബുദ്ധിമതിയായിരുന്നു ആ നീ എന്തിനാ ജാനി ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത് അറിയാത്ത ഒരു സ്ഥലത്തേക്ക് ഒറ്റക്ക് വന്നതെന്തിനാ ഞാൻ നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ
ജാനി :ജെയ്സൺ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കണ്ടാൽ മതിയെന്നായി ഇവിടെ വന്നാൽ ഉടനെ അവനെ കാണാം എന്നാ ഞാൻ കരുതിയത് പക്ഷെ അതൊന്നും ഞാൻ കരുതിയ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ മനസ്സിലായി
ജോ :ഉം പിന്നെ ദേവും കിരണും അവമ്മാർക്ക് എന്നോട് ദേഷ്യമായിരിക്കുമല്ലേ
ജാനി :പിന്നെ ദേഷ്യമില്ലാതിരിക്കുമോ അമ്മാതിരി പണിയല്ലേ നീ കാണിച്ചത് ദേവ് നിന്നെ തെറി പറയാത്ത ഒറ്റ ദിവസം പോലും ഉണ്ടാകില്ല
ജോ :എല്ലാം എന്റെ തെറ്റാ എന്തായാലും നാട്ടിലേക്ക് ചെന്ന ശേഷം അവരുടെ പിണക്കം മാറ്റാം
ജാനി :അതൊന്നും വേണ്ട ഇപ്പോൾ തന്നെ അവരെ വിളിചേക്ക് അവർക്കൊരു സർപ്രൈസ് ആകട്ടെ
ജോ :വേണ്ട ജാനി അവരുടെ പുതിയ നമ്പർ ഒന്നും എന്റെ കയ്യിലില്ല
ജാനി വേഗം തന്നെ ജോയുടെ ഫോൺ കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി
ജോ :വേണ്ട ജാനി ഞാൻ പിന്നീട്
ജാനി :റിംഗ് ചെയ്യുന്നണ്ട്
“ഹലോ ആരാണ് ”
ജാനി :ദേവ് ഇത് ഞാനാ ജാനി
ദേവ് :നീ യായിരുന്നോ ഇതേതാ നമ്പർ നീ ഇപ്പോൾ എവിടെയാ
ജാനി :ഞാൻ ഇപ്പോൾ മലാക്കയിലാണ് ദേവ്
ദേവ് :മലാക്കയിലോ നിനക്കെന്താ വട്ടായോ ജാനി വെറുതെ ഓരോന്ന് പറയരുത്
ജാനി :ഞാൻ പറഞ്ഞത് സത്യമാ ദേവ് ഞാൻ മലേഷ്യയിലാണ്
ദേവ് :നീ എന്തിനാ അങ്ങോട്ടേക്ക് ഒറ്റക്ക് പോയത് വല്ല പ്രശ്നവും ഉണ്ടായോ ഞാൻ അങ്ങോട്ടേക്ക് വരണോ
ജാനി :ഒരു പ്രശ്നവുമില്ല ദേവ് ഞാൻ ജൈസനെ കാണാൻ വേണ്ടി വന്നതാ
ദേവ് :എന്നിട്ട് അവനെ കണ്ടോ ഇത് അവന്റ നമ്പർ ആണോ
ജാനി :ജെയ്സനെ കാണാൻ പറ്റിയില്ല പകരം വേറൊരാളെ കണ്ടു
ദേവ് :ആരെ
ജാനി :ഞാൻ ഫോൺ കൊടുക്കാം നീ സംസാരിക്ക്
ജോ പതിയെ ഫോൺ കയ്യിൽ വാങ്ങി
“ഹലോ ദേവ് ”
ജോയുടെ ശബ്ദം കേട്ട് ദേവ് മൗനം പാലിച്ചു
ജോ :ദേവ് ഇത് ഞാനാ ജോ
ദേവ് :ഏത് ജോ എനിക്ക് അങ്ങനെ ഒരുത്തനേയും അറിയില്ല
ജോ :പ്ലീസ് ദേവ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം നീ എന്ത് ശിക്ഷ തന്നാലും ഞാൻ വാങ്ങികൊള്ളാം
ദേവ് :നിന്നെ ശിക്ഷിക്കാൻ ഞാൻ നിന്റെ ആരാടാ നീ ഫോൺ അവളുടെ കയ്യിൽ കൊടുക്ക് എനിക്ക് നിന്നോട് ഒന്നും പറയാനില്ല ഇത്ര നാൾ എവിടെയോ പോയി കിടന്ന ശേഷം ഇപ്പോൾ വന്നിരിക്കുന്നു നീയൊക്കെ ഒരു ഫ്രണ്ട് ആണോടാ
ജോ :പ്ലീസ് ദേവ് നിന്നെ പോലെ തന്നെ ഞാനും ഒരുപാട് വിഷമിച്ചിരുന്നു എന്റെ അവസ്ഥ അതായിപോയി
ദേവ് :മതി മൈരേ ഇനി കെഞ്ചണ്ട നിന്നോട് ക്ഷമിക്കാണോ വേണ്ടേ എന്നൊക്കെ പിന്നീട് തീരുമാനിക്കാം ആദ്യം ഫോൺ അവളുടെ കയ്യിൽ കൊടുക്ക്
ജോ വേഗം ഫോൺ സ്പീക്കറിൽ ഇട്ടു
ദേവ് :ജാനി നീ അവനെ വിടരുത് കേട്ടല്ലോ വേഗം അവനെയും കൊണ്ട് ഇങ്ങോട്ടേക്കു പോര് ബാക്കി ഇവിടെ വന്നിട്ടാകാം
ജാനി :ശെരി ദേവ് ഞാൻ ജോയും കൊണ്ടേ അങ്ങോട്ടേക്ക് മടങ്ങി വരു പിന്നെ നിനക്ക് പറ്റുമെങ്കിൽ കിരണിനേയും കൊണ്ട് ഇങ്ങോട്ടേക്ക് ഒന്നു വാ
ദേവ് :അതൊക്കെ എന്തിനാ ജാനി നിന്നോടൊപ്പം ജോ ഇല്ലേ
ജാനി :നിങ്ങൾ കൂടി വന്നാൽ നമുക്ക് ഒന്നിച്ച് ജെയ്സനെ കാണാൻ പോകാം അവനതൊരു സർപ്രൈസ് ആയിരിക്കും പിന്നെ ഒരുപാട് നാളായില്ലേ നമ്മൾ എല്ലാവരും ഒന്നിച്ച് കൂടിയിട്ട് പ്ലീസ് ദേവ് ഇങ്ങോട്ടേക്കു വാ ഇവിടെ നല്ല രസമായിരിക്കും
ദേവ് :ഉം ശെരി ഞാൻ കിരണിനോട് സംസാരിക്കാം നീ ഫോൺ വച്ചോ
ഇത്രയും പറഞ്ഞു ദേവ് ഫോൺ കട്ട് ചെയ്തു
ജാനി :ദേവും കിരണും ഇങ്ങോട്ടേക്കു വരും സൂപ്പർ ആയിരിക്കുമല്ലേ ജോ നമ്മൾ അഞ്ചുപേരും പണ്ടത്തെ പോലെ പിന്നെ നിന്നെയും ജെയ്സനേയും അവൻമ്മാർ വെറുതെ വിടുമെന്ന് വിചാരിക്കണ്ട
ജോ :അവരെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു ജാനി
ജാനി :അതൊന്നും സാരമില്ല
ജോ :ശെരി നീ ഉറങ്ങാൻ നോക്ക് ജാനി സമയം ഒരുപാടായി
ജാനി :ശെരിയാ എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്
ജോ :എന്നാൽ പോയി ഉറങ്ങിക്കൊ
ജാനി :ശെരി ജോ ഗുഡ് നൈറ്റ്
ഇത്രയും പറഞ്ഞു ജാനി റൂമിലേക്ക് പോയി
അല്പസമയത്തിനു ശേഷം ജോ ജാനിയുടെ അടുത്ത്
ജോ :ഇവൾ ഇത്ര പെട്ടെന്ന് ഉറങ്ങിയോ
ജോ പതിയെ ബെഡിലേക്കിരുന്നു ശേഷം ജാനിയുടെ തല മുടിയിൽ പതിയെ തലോടി
“സോറി ജാനി നീ ഒരുപാട് കഷ്ടപ്പെട്ടെന്നെനിക്കറിയാം എന്നോട് ക്ഷമിക്ക് ജാനി ”
ഇത്രയും പറഞ്ഞു ജോ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു
“ഉം ജൈസാ ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തു ഐ ലവ് യു ജൈസാ ”
ജാനി ഉറക്കത്തിൽ സംസാരിക്കാൻ തുടങ്ങി
ജോ പതിയെ ചിരിച്ചുകൊണ്ട് പുതപ്പ് ശെരിയായി അവളുടെ ദേഹത്തേക്ക് മൂടി ശേഷം പതിയെ റൂമിൽ നിന്ന് പുറത്തേക്ക് കടന്നു
പിറ്റേന്ന് രാവിലെ ജാനി പതിയെ കണ്ണ് തുറന്നു
“അമ്മേ ഒരുപാട് നേരമായെന്ന് തോന്നുന്നല്ലോ ”
ജാനി വേഗം തന്നെ ഹാളിലേക്കെത്തി
“ഈ ജോ ഇത് എവിടെ പോയി ഇനി ചിലപ്പോൾ പുറത്തേക്ക് പോയി കാണുമോ”
പെട്ടെന്ന് തന്നെ ജോ പുറത്ത് നിന്ന് വീടിനുള്ളിലേക്ക് കയറി
ജാനി :ജോ എവിടെ പോയതാ
ജോ :കുറച്ച് സാദനങ്ങളൊക്കെ വാങ്ങാൻ ഉണ്ടായിരുന്നു അതിനു വേണ്ടി പോയതാ
ജാനി :എന്നെ കൂടി വിളിച്ചുകൂടായിരുന്നോ
ജോ :നീ നല്ല ഉറക്കമായിരുന്നില്ലേ ശല്യം ചെയ്യേണ്ടെന്ന് കരുതി പിന്നെ കിരൺ വിളിച്ചിരുന്നു അവർ ഇന്ന് വൈകുന്നേരം ഇവിടേക്ക് എത്തും
ജാനി :അപ്പോൾ ഇന്ന് അവരെ പിക്ക് ചെയ്യാൻ പോകണമല്ലേ
ജോ :അതൊന്നും വേണ്ട അവർക്ക് ഞാൻ ഈ സ്ഥലത്തിന്റെ ലൊക്കെഷൻ അയച്ചു കൊടുത്തിട്ടുണ്ട്
ജാനി :ഇപ്പോൾ ഇന്ന് ജെയ്സണെ കാണാൻ പോകാമല്ലേ
ജോ :അപ്പോയ്ന്റ്മെന്റ് നാളത്തെക്കാ റെഡിയായിരിക്കുന്നത് നാളെ നമുക്ക് ഉറപ്പായും കാണാം പോരെ
ജാനി :ഉം ശെരി നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യാം ദേവും കിരണും നല്ല ദേഷ്യത്തിലായിരിക്കും അത് തണുപ്പിക്കണ്ടേ
ജോ :ശെരിയാ ഡിന്നറിന് എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കാം
വൈകുന്നേരം
ജാനി :അങ്ങനെ പരുപാടിയെല്ലാം ഒരുവിധം കഴിഞ്ഞു അവരെ ഇതുവരെ കാണുന്നില്ലല്ലോ ജോ
ജോ :അതാ ഞാനും നോക്കുന്നത് ഇനി വഴിയെങ്ങാനും തെറ്റികാണുമോ
ജാനി :ശെരിയാ നമ്മൾ തന്നെ പോയി പിക്ക് ചെയ്യേണ്ടതായിരുന്നു
റ്റിംഗ് ടോങ്
പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്
ജാനി :ജോ അവരെത്തി വാ
അവർ വേഗം തന്നെ വാതിലിനടുത്തേക്കെത്തി പതിയെ വാതിൽ തുറന്നു
ജാനി :നിങ്ങൾ എത്തിയോ ഞങ്ങൾ എത്രനേരമായി കാത്തിരിക്കുകയായിരുന്നെന്ന് അറിയാമോ
ദേവും കിരണും വേഗം വീടിനുള്ളിലേക്ക് കയറി ശേഷം ജോ പതിയെ നോക്കി
ജോ :ദേവ് കിരൺ എത്ര നാളായി..
ജോ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ദേവ് ജോയുടെ കുത്തിനു പിടിച്ചു
ദേവ് :നിന്നെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു മൈരേ നീ ആരാന്നാടാ നിന്റെ വിചാരം
ജോ :സോറി ദേവ്
ജാനി :വേണ്ട ദേവ് അവൻ വന്നില്ലേ വിട്ടേക്ക്
കിരൺ :നീ മിണ്ടാതിരിക്ക് ജാനി അവനു രണ്ടെണ്ണത്തിന്റെ കുറവുണ്ട്
ജോ :ക്ഷമിക്കടാ അളിയാ
ദേവ് :ആരാടാ നിന്റെ അളിയൻ നിനക്ക് ഒരു കാൾ എങ്കിലും ചെയ്തുകൂടായിരുന്നോടാ മറ്റവനെ നിനക്ക് എന്ത് പറ്റി എന്നറിയാതെ ഞങ്ങളൊക്കെ എത്രത്തോളം വിഷമിച്ചു എന്ന് നിനക്കറിയാമോ
ജോ :എനിക്ക് മനസ്സിലാകും ദേവ് ഇനി ഞാൻ ഒരിടത്തേക്കും പോകില്ല പോരെ
ദേവ് :ഇനി പോയാൽ കൊല്ലും മൈരേ
ഇത്രയും പറഞ്ഞു ദേവ് ജോയെ കെട്ടിപിടിച്ചു
കിരൺ :ഡേയ് അപ്പോൾ ഞാൻ ഔട്ട് ആയോ
ജോ :നീയും വന്നോടാ
കിരൺ വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി രണ്ട് പേരെയും കെട്ടിപിടിച്ചു
ജാനി :സ്നേഹ പ്രകടനമൊക്കെ മതി ഇനി എന്തെങ്കിലും കഴിക്കാം എല്ലാരും വാ
കിരൺ :അങ്ങനെ പറ ജാനി എനിക്ക് വിശന്നിട്ട് കണ്ണ് കാണുന്നില്ല
കുറച്ച് സമയത്തിനു ശേഷം
ജാനി :ആഹാരം എങ്ങനെ ഉണ്ട് കിരൺ കൊള്ളാമോ
കിരൺ :ഉം സൂപ്പർ
ദേവ് :അതിരിക്കട്ടെ എന്ത് ധൈര്യത്തിലാ ജാനി നീ ഇങ്ങോട്ടേക്കു ഇറങ്ങി പുറപ്പെട്ടത് വല്ലതും സംഭവിച്ചിരുന്നെങ്കിലോ
ജോ :ധൈര്യത്തിന്റെ കാര്യത്തിൽ ഇവൾ പണ്ടേ പുലിയാണല്ലോ
ദേവ് :ഈ കിരണിന്റെ തലക്കിട്ടാണ് ആദ്യം രണ്ട് കൊടുക്കേണ്ടത് ഇവനാണ് ഇവളെ എരി കേറ്റി വിട്ടത്
കിരൺ :ഇനി എല്ലാം കൂടി എന്റെ തലയിലോട്ട് വച്ചോ ഇവൾക്ക് കുറച്ച് സന്തോഷമായികൊള്ളട്ടെ എന്ന് കരുതിയാ ഞാൻ ഇവളോട് അതൊക്കെ പറഞ്ഞത് അത് കേട്ട് ഇവൾ എങ്ങോട്ടേക്ക് ഇറങ്ങിതിരിക്കുമെന്ന് ആരെങ്കിലും അറിഞ്ഞോ
ജാനി :മതി മതി ഇനി ഇതിനെ പറ്റി സംസാരം വേണ്ട ഞാൻ വന്നത് കൊണ്ടല്ലേ നമുക്ക് ഇങ്ങനെ ഒത്തു കൂടാൻ പറ്റിയത് അതാരും മറക്കണ്ട
കിരൺ :അത് പോയിന്റ്
ദേവ് :അതിരിക്കട്ടെ ജോ നീ ഇത്രയും നാൾ എവിടെയായിരുന്നു
ജോ :എവിടെയായിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം ഇല്ലാ പല പല സ്ഥലങ്ങളിൽ മാറി മാറി താമസ്സിച്ചു പല പുതിയ കാര്യങ്ങളും ചെയ്തു
ദേവ് :നിനക്ക് എന്തിന്റെ കേടായിരുന്നെടാ ജോ ഞങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നടക്കാൻ മാത്രം എന്ത് പ്രശ്മാണെടാ നിനക്കുണ്ടായിരുന്നത്
കിരൺ :മതി ദേവ് എന്തായാലും ഇവനെ നമുക്ക് തിരികെ കിട്ടിയില്ലേ ഇനി ചോദ്യം ചെയ്യലൊക്കെ പിന്നെയാകാം ജെയ്സൺ കൂടി വന്നിട്ട് വേണം നമുക്ക് പഴയതു പോലെ ഒന്ന് കൂടാൻ അങ്ങനെ വർഷങ്ങൾക്ക് ശേഷം നമ്മുടെ ഡെവിൾസ് ഗ്യാങ് ഒന്നിക്കുകകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്
ജാനി :മതി മതി എല്ലാവരും പോയി കിടന്ന് ഉറങ്ങാൻ നോക്ക് നമുക്ക് നാളെ ഒരുപാട് പരിപാടികൾ ഉള്ളതാ
ജോ :ശെരിയാ സമയം ഒരുപാടായി
പിറ്റേന്ന് രാവിലെ
ജാനി :നിങ്ങളൊക്കെ ഒരുങ്ങികഴിഞ്ഞോ ഒരഞ്ചു മിനിറ്റ് ഞാൻ ദാ എത്തി
ജോ :ഇപ്പോൾ വേണ്ട ജാനി ആദ്യം ഞങ്ങൾ പോയി അവനെ കാണാം എന്നിട്ട് നിന്നെ കൊണ്ട് പോകാം
ജാനി :അതെന്തിനാ ജോ എനിക്കിനിയും കാത്തിരിക്കാൻ വയ്യ ഞാനും നിങ്ങളുടെ കൂടെ വരുകയാ
കിരൺ :അതെ അവൾ കൂടി വന്നാൽ എന്താ
ജോ :അതല്ല ജാനി നമുക്ക് അവനൊരു സർപ്രൈസ് കൊടുക്കണ്ടേ എല്ലവരും കൂടി കയറി ചെന്നാൽ അത് ശെരിയാകില്ല അതാ ഞാൻ പറഞ്ഞത് ഉറപ്പായും നിനക്കിന്ന് അവനെ കാണാൻ പറ്റും പോരെ കുറച്ചു സമയം കൂടി കാത്തിരിക്ക് ജാനി
ജാനി :എന്താ ജോ ഇത് ഇത്രയും സർപ്രൈസ് ഒക്കെ പോരെ
ജോ :പ്ലീസ് ജാനി കുറച്ചു സമയം മാത്രം
ജാനി :ശെരി പോയിട്ട് വേഗം വരണം കേട്ടല്ലോ
ജോ :ഉറപ്പായും
ഇത്രയും പറഞ്ഞു അവർ പുറത്തേക്കിറങ്ങി
കിരൺ :നിനക്കെന്തിന്റെ കേടാ ജോ അവൾ കൂടി വന്നാൽ എന്താടാ കുഴപ്പം
ദേവ് :ശെരിയാ അവൾ നല്ല സന്തോഷത്തിലായിരുന്നു
ജോ :നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാ പക്ഷെ എനിക്കെന്തോ പ്രശ്നം ഉള്ളതു പോലെ തോന്നുന്നു
ദേവ് :എന്ത് പ്രശ്നം
ജോ :ഞാൻ ഒരുപാട് തവണ എന്റെ പേരിൽ ജെയ്സന്റെ അപ്പോയ്ന്റ്മെന്റെടുക്കാൻ ശ്രമിച്ചു പക്ഷേ നടന്നില്ല രണ്ട് ദിവസം മുൻപ് മറ്റൊരു പേരിലാണ് ഞാൻ ഈ മീറ്റിംഗ് സെറ്റ് ആക്കിയത് എനിക്കെന്തോ പ്രശ്നം ഉള്ളതായി തോന്നുന്നു
കിരൺ :നീ പറയുന്നത് അവൻ അറിഞ്ഞുകൊണ്ട് അപ്പോയ്ന്റ്മെന്റ് തന്നില്ല എന്നാണോ
ജോ :അറിയില്ല കിരൺ എന്റെ ഒരു സംശയം മാത്രമാണ്
കിരൺ :ഒന്ന് പോയേ ജോ ഓരോന്ന് പറയാതെ
ദേവ് :മതി നമ്മൾ എന്തായാലും അവനെ കാണാൻ പോകുകയല്ലേ ബാക്കിയൊക്കെ അതിനു ശേഷം തീരുമാനിക്കാം
അല്പസമയത്തിനു ശേഷം ജെയ്സൺ ഹോട്ടൽ റൂമിൽ
“സാർ അവർ വന്നിട്ടുണ്ട് ”
ജെയ്സൺ :ആരുടെകാര്യമാ സ്റ്റീഫൻ
സ്റ്റീഫൻ :സാർ മറന്നോ സാർ ഇന്നലെ അപ്പോയ്ന്റ്മെന്റ് കൊടുത്തിരുന്നില്ലേ ഏതോ ഒരു വാട്ടർ സപ്ലൈ കമ്പനി അതിന്റെ ആളുകളാ
ജെയ്സൺ :ഓഹ് യെസ് എത്രപേരുണ്ട്
സ്റ്റീഫൻ :മൂന്നുപേർ ഉണ്ട് സാർ
ജെയ്സൺ :മൂന്നോ ഒരാൾ വരും എന്നല്ലേ പറഞ്ഞിരുന്നത്
സ്റ്റീഫൻ :അതേ സാർ പക്ഷെ സാറിനോട് എന്തൊ പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ചർച്ച ചെയ്യാൻ ഉണ്ടെന്നാണ് പറഞ്ഞത്
ജെയ്സൺ :ശെരി അവർ എവിടെ
സ്റ്റീഫൻ :ഗസ്റ്റ് റൂമിൽ ഉണ്ട് സാർ ഇങ്ങോട്ടേക്കു വിളിക്കാണോ
ജെയ്സൺ :വേണ്ട ഞാൻ പോയി കണ്ട് കൊള്ളാം
ഇത്രയും പറഞ്ഞു ജെയ്സൺ സ്റ്റീഫനോടൊപ്പം ഗസ്റ്റ് റൂമിനടുത്തേക്ക് എത്തി ശേഷം പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവിടെ ഇരിക്കുന്ന വരെ കണ്ട് ജെയ്സൺ അംബരന്നു
കിരൺ :എന്താ ജൈസാ ഇങ്ങനെ നോക്കുന്നെ ഞങ്ങളെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ
ജെയ്സൺ :സ്റ്റീഫൻ നിങ്ങൾ പുറത്തേക്ക് നിന്നോ കുറച്ച് നേരത്തേക്ക് ആരെയും അകത്തേക്ക് കടത്തി വിടണ്ട
സ്റ്റീഫൻ :ശെരി സാർ
ഇത്രയും പറഞ്ഞു സ്റ്റീഫൻ പുറത്തേക്ക് നടന്നു
കിരൺ :എന്താ ജൈസാ ഒന്നും മിണ്ടാത്തത്
ജെയ്സൺ :ഹേയ് എല്ലാവരെയും കൂടി കണ്ടപ്പോൾ ഞാൻ അല്പം.. അല്ല നിങ്ങൾ എന്തിനാ കള്ളം പറഞ്ഞു അപ്പോയ്ന്റ്മെന്റ് വാങ്ങിയത്
ജോ :നേരിട്ട് കാണാൻ നോക്കിയിട്ട് പറ്റിയില്ല അതുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വന്നു
ജെയ്സൺ :ജോ നീ എപ്പോൾ തിരിച്ചെത്തി
ജോ :ഒരു ഒരാഴ്ചയാകും
ജെയ്സൺ :ദേവ് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്
ദേവ് :ഹേയ് ഒന്നുമില്ല ജൈസാ പിന്നെ നിനക്ക് സുഖമല്ലേ
ജെയ്സൺ :ഉം നന്നായി ഇരിക്കുന്നു
ദേവ് :അപ്പോൾ അത് ഞങ്ങളെ വിളിച്ചറിയിക്കണം എന്ന് തോന്നിയില്ലേ
ജെയ്സൺ :നിങ്ങൾക്ക് കാര്യങ്ങളൊക്കെ അറിയാമല്ലോ അച്ഛൻ പോയ ശേഷം ഞാൻ കമ്പനി ഏറ്റെടുത്തു ഇത്രയും നാൾ വലിയ ഓട്ടത്തിലായിരുന്നു ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത് ഞാൻ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങൾ ഇങ്ങോട്ടേക്കു വന്നത്
കിരൺ :ഞാൻ പറഞ്ഞില്ലേ അവൻ ഉടനേ നാട്ടിലേക്ക് വരുമെന്ന്
ജെയ്സൺ :വാ നമുക്ക് റൂമിലേക്ക് ഇരിക്കാം നിങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും പറയട്ടെ
ദേവ് :അതൊന്നും വേണ്ട നീ വേഗം ഇറങ്ങിക്കൊ നമുക്ക് ഒരാളെ കാണാനുണ്ട്
ജെയ്സൺ :ആരെ
കിരൺ :അപ്പോൾ നമുക്കാ സസ്പെൻസ് പൊളിക്കാം ഇവിടേക്ക് അവളും വന്നിട്ടുണ്ട് നിന്റെ ജാനി
ജെയ്സൺ :അവൾ നിങ്ങളുടെ കൂടെയാണല്ലേ ഇങ്ങോട്ടേക്കു വന്നത്
ദേവ് :അപ്പോൾ അവൾ ഇവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ
ജെയ്സൺ :അതെ രണ്ട് ദിവസം മുൻപ് അവൾ ഇവിടെ വന്നിരുന്നു
ജോ :എന്നിട്ടാണോ നീ അവളെ ഒന്ന് കാണുക പോലും ചെയ്യാത്തത്
ജെയ്സൺ :ഞാൻ എന്തിനാ അവളെ കാണുന്നത് അവൾ തിരിച്ച് പോയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതിയത്
ദേവ് :എന്താ ജൈസാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് നിന്നെ കാണാൻ മാത്രമാ അവൾ ഇത്രദൂരം വന്നത് അതും ഒറ്റക്ക്
ജെയ്സൺ : അവൾക്ക് വട്ടാണ് ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്
ജോ :മതി ജൈസാ നീ സംസാരം നിർത്തി കൂടെ വരാൻ നോക്ക്
ജെയ്സൺ :ഒന്ന് പോയേ ജോ അല്ലെങ്കിൽ തന്നെ അവളുമായി എനിക്ക് എന്താ ബന്ധം കുറച്ച് നാൾ ഇഷ്ടത്തിലായിരുന്നു അത്ര തന്നെ അതൊക്കെ കോളേജ് ലൈഫിൽ സാധാരണയല്ലേ
ദേവ് :മതി ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും മൈരെ
ജെയ്സൺ :നിനക്കൊക്കെ എന്തിന്റെ കേടാടാ ഇത്രയും വർഷങ്ങൾക്ക് ശേഷം അവളെയും താങ്ങിക്കൊണ്ട് വന്നിരിക്കുന്നു എനിക്കിപ്പോൾ അവളുടെ മുഖം പോലും ശെരിയായി ഓർമ്മയില്ല കിരണേ നീ ഇവമ്മാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്
എന്നാൽ അടുത്ത നിമിഷം കിരൺ ജെയ്സനെ നിലത്തേക്ക് ചവിട്ടി വീഴ്ത്തി
“നായിന്റെ മോനെ ആ പാവത്തിനെ ചതിക്കാൻ നോക്കിയാൽ ഉണ്ടല്ലോ നിനക്ക് വേണ്ടി എല്ലാത്തിനുകൂട്ട് നിന്നവനാ ഞാൻ എന്നിട്ടിപ്പോൾ ”
ഇത്രയും പറഞ്ഞു കിരൺ വീണ്ടും ജെയ്സനെ തല്ലാൻ തുടങ്ങി ജോ വേഗം തന്നെ കിരണിനെ പിടിച്ചു മാറ്റി
“മതി കിരൺ നിർത്ത് ”
കിരൺ :വിടെടാ ഈ നായയെ എനിക്ക് കൊല്ലണം
ജോ :ദേവ് ഇവനെ പുറത്തേക്ക് കൊണ്ട് പോ എനിക്ക് ജൈസനോട് ഒന്ന് സംസാരിക്കണം
ദേവ് :ഇവനോട് ഇനി എന്ത് സംസാരിക്കാനാ
ജോ :പ്ലീസ് ദേവ്
ദേവ് വേഗം തന്നെ കിരണുമായി പുറത്തേക്ക് പോയി
ജെയ്സൺ :എന്താടാ നിനക്കും എന്നെ തല്ലണോ നീ അല്ലേ അവളുടെ രക്ഷകൻ
ഇത് കേട്ട ജോ ജെയ്സന്റെ അടുത്തേക്ക് എത്തി പതിയെ അവന്റ തോളിൽ തട്ടി
ജോ :അഭിനയം നന്നായിട്ടുണ്ട് ഇനി എന്താണ് പ്രശ്നം എന്ന് പറ
ജെയ്സൺ :എന്ത് പ്രശ്നം എനിക്കിപ്പോൾ അവളെ ഇഷ്ടമല്ല അത്ര തന്നെ ദയവ് ചെയ്ത് അവളെ ഇവിടെനിന്ന് ഒന്ന് കൊണ്ട്പോ പ്ലീസ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ ഇനി എന്നെ ശല്യം ചെയ്യരുത്
ജോ :അപ്പോൾ നീ മനഃപൂർവം തന്നെയാണ് എന്നെ അവഗണിച്ചത് അല്ലേ
ജെയ്സൺ :നീ എന്ത് വേണമെങ്കിലും കരുതിക്കോ എനിക്കൊരു പ്രശ്നവുമില്ല
ജോ :ശെരി പക്ഷെ നീ തന്നെ ഇത് ജാനിയോട് പറയണം
ജെയ്സൺ :ഞാൻ പറഞ്ഞില്ലേ എനിക്കവളെ കാണണ്ട എനിക്കത്തിനുള്ള സമയവുമില്ല
ജോ :എന്താ ജൈസാ അവളുടെ മുൻപിൽ വന്നു നിൽക്കാൻ നിനക്ക് ഭയമാണോ
അടുത്ത നിമിഷം ജെയ്സൺ ജോയുടെ കുത്തിനുപിടിച്ചു
“മതിയാക്കിക്കൊ ജോ നീ ഇവിടുന്ന് ഇപ്പോൾ ഇറങ്ങണം ”
ജോ :ഞാൻ ഇറങ്ങാം പക്ഷെ നീ ഇന്ന് ജാനിയോട് നിന്റെ തീരുമാനം അറിയിക്കണം നീയാണ് ഇത് തുടങ്ങി വച്ചത് നീ തന്നെ ഇത് അവസാനിപ്പിക്കണം
ജെയ്സൺ :ശെരി ഞാൻ തന്നെ അവസാനിപ്പിക്കാം നിനക്ക് തൃപ്തിയായോ
ജോ :ഇന്ന് വൈകുന്നേരം ഇതിനടുത്തുള്ള പാർക്കിൽ അവൾ ഉണ്ടാകും നീ അവിടേക്ക് വരണം അവളെ കാണണം പിന്നീട് എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം
ഇത്രയും പറഞ്ഞു ജോ അവിടെ നിന്നും പുറത്തേക്കിറങ്ങി ഉടൻ തന്നെ സ്റ്റീഫൻ ജൈസനടുത്തേക്ക് എത്തി
സ്റ്റീഫൻ :സാർ എന്താണ് ഉണ്ടായത് എന്തെങ്കിലും പ്രശ്നമുണ്ടോ
ജെയ്സൺ :ഇന്നത്തെ എല്ലാ പ്രോഗ്രാമുകളും ക്യാൻസൽ ചെയ്തേക്ക്
ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പുറത്തേക്ക് നടന്നു
ഇതേ സമയം ജോ ദേവിനും കിരണിനുമടുത്ത്
ജോ :വാ നമുക്ക് പോകാം
കിരൺ :നീ എന്താ അവനോട് സംസാരിച്ചത്
ജോ :ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാ പിന്നെ നീ എന്തിനാ അവനെ തല്ലാൻ പോയത്
കിരൺ :പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു ആ പാവം പെണ്ണ് അവിടെ ഇവനെയും കാത്തിരിക്കുകയാ എന്നിട്ട് അവൻ പറഞ്ഞത് കേട്ടില്ലേ
ദേവ് :ജോ ഇനി ഒന്നും നോക്കാനില്ല നമുക്ക് ജാനിയോട് കാര്യങ്ങൾ പറയാം എന്നിട്ട് എത്രയും വേഗം ഇവിടെനിന്ന് പോകാൻ നോക്കാം
ജോ :എന്ത് പറയാനാണ് ദേവ് ജെയ്സൺ അവളെ ചതിചെന്നോ അവൾ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ
ദേവ് :പിന്നെ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്
ജോ :ഇന്ന് അവൻ തന്നെ അവളോട് എല്ലാം പറയും അതാണ് അതിന്റെ ശെരി
കിരൺ :കോപ്പാണ് അതിനേക്കാൾ നല്ലത് അവളെ കൊല്ലുന്നതാണ് അവൾക്ക് അത് സഹിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
ജോ :അവളെ ആരെക്കാളും നന്നായി എനിക്കറിയാം ഇപ്പോൾ നമ്മൾ ഇത് ചെയ്തില്ലെങ്കിൽ വീണ്ടും അവൾ അവനു വേണ്ടി കാത്തിരിക്കും അതുകൊണ്ട് ഇന്ന് എന്തൊക്കെ വന്നാലും അവർ തമ്മിൽ കണ്ടേ മതിയാകു
ദേവ് :നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്തായാലും ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോകും ഇതിനൊന്നും കൂട്ടു നിൽക്കാൻ എനിക്ക് പറ്റില്ല
ജോ :നിങ്ങൾ ഇപ്പോൾ പോയാൽ അവൾ കൂടുതൽ വിഷമിക്കും ഇന്ന് വൈകുന്നേരം വരെ ഒന്ന് ഷെമിക്ക് ഞാൻ അവളെയും കൊണ്ട് പോയ ശേഷം നിങ്ങൾക്ക് ഇറങ്ങാം അതുവരെ അവളോട് ഒന്നും പറയരുത് പ്ലീസ്
കിരൺ :ശെരി വാ ഇനി ഇവിടെ നിൽക്കണ്ട
കുറച്ച് സമയത്തിനു ശേഷം
ജാനി :നിങ്ങൾ എത്തിയോ എത്ര നേരമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നോ നിങ്ങൾ അവനെ കണ്ടോ അവൻ എങ്ങനെ ഇരിക്കുന്നു
ജോ :ഉം കണ്ടു അവൻ നന്നായിരിക്കുന്നു
ജാനി :അവൻ എന്നെ പറ്റി ചോദിച്ചോ എന്താ നിങ്ങൾ ഒന്നും പറയാത്തത് എന്താ കിരൺ
ജോ :ജാനി ഇന്ന് നിനക്കവനെ നേരിട്ട് കാണാം അപ്പോൾ അവൻ നിന്നോട് എല്ലാം പറയും
ജാനി :അവൻ വരാമെന്ന് പറഞ്ഞോ എപ്പോഴാ അവൻ ഇവിടെ വരുമോ
ജോ :ഇവിടെയല്ല ജാനി നിങ്ങൾ പുറത്ത് വെച്ചാ കാണുന്നത്
ജാനി :പുറത്ത് വച്ചോ ശെരി ശെരി നിങ്ങൾ എന്തെങ്കിലും കഴിക്ക് ഞാൻ പോയി ഇടേണ്ട ഡ്രസ്സ് ഒക്കെ എടുത്ത് വെക്കട്ടെ
ജോ :അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ജാനി
ജാനി :ഹേയ് ഇപ്പോൾ തുടങ്ങിയാലേ തീരു എന്താണെന്നു അറിയില്ല ഇപ്പോൾ ഒരു ടെൻഷൻ
ഇത്രയും പറഞ്ഞു ജാനി റൂമിലേക്ക് പോയി
ദേവ് :ഇത് വേണോ ജോ
ജോ ദേവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മുന്പോട്ട് നടന്നു
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
ജോ :ജാനി സമയമായി
ജാനി പതിയെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു
ജാനി :ജോ എങ്ങനെയുണ്ട് കൊള്ളാമോ അവനിഷ്ടപ്പെടുമോ
ജോ :നീ സുന്ദരിയായിട്ടുണ്ട് ജാനി
ജാനി പതിയെ തന്റെ കഴുത്തിലെ ലോക്കറ്റ് നേരെയിട്ടു
ജാനി :പോകാം ജോ
ജോ :ഉം
ജാനി :ദേവ് കിരൺ നിങ്ങൾ വരുന്നില്ലേ
ദേവ് :ഇല്ല ജാനി ഞങ്ങൾ പുറകേ വന്നോളാം
ജാനി :ശെരി വാ ജോ
ജോ :ജാനി നീ ബൈക്കിനടുത്തേക്ക് പൊക്കോ ഞാൻ ഇപ്പോൾ വരാം
ജാനി വേഗം തന്നെ വീടിനു പുറത്തേക്ക് ഇറങ്ങി
ദേവ് :ശെരി ജോ നിങ്ങൾ പോയ ശേഷം ഞങ്ങൾ ഇവിടുന്ന് ഇറങ്ങും നീ എത്രയും പെട്ടെന്ന് അവളെയും കൊണ്ട് അങ്ങോട്ടേക്ക് വന്നേക്കണം
ജോ :ശെരി ദേവ്
ഇത്രയും പറഞ്ഞു ജോ ബൈക്കിനടുത്തേക്ക് നടന്നു
ജോ :കയറിക്കൊ ജാനി
ജാനി പതിയെ ബൈക്കിലേക്ക് കയറി
ജോ വണ്ടി മുൻപോട്ടെടുത്തു
അല്പസമയത്തിനു ശേഷം ജാനിയും ജോയും പാർക്കിനടുത്ത്
ജോ :ജാനി അവൻ പാർക്കിനുള്ളിൽ ഉണ്ടാകും നീ പോയി കണ്ടോ
ജാനി :നീ കൂടി വാ ജോ എനിക്ക് എന്തൊ പോലെ തോന്നുന്നു
ജോ :ഇല്ല ജാനി അവിടെ നിങ്ങൾ മാത്രം മതി ഞാൻ ഇവിടെ തന്നെ ഉണ്ടാകും ധൈര്യമായി പോയിട്ട് വാ
ജാനി :ശെരി ജോ
ജാനി പതിയെ പാർക്കിനുള്ളിലേക്ക് നടന്നു പാർക്കിനുള്ളിലെത്തിയ ജാനി ചുറ്റും നോക്കി അവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല ആളുക്കിടയിൽ ജെയ്സനു വേണ്ടി അവളുടെ കണ്ണുകൾ പരതി പെട്ടെന്നാണ് പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു മരത്തിനടുത്ത് നിൽക്കുന്ന ആ രൂപത്തെ അവൾ കണ്ടത്
“ജെയ്സൺ ”
ജാനിയുടെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു
“എന്തിനാ ജാനി പേടിക്കുന്നെ ഇത് ജെയ്സൺ അല്ലേ ”
അവൾ അവളോടായി തന്നെ പറഞ്ഞു
“ജൈസാ ”
അടുത്തേക്കെത്തിയാ ജാനി പതിയെ അവനെ വിളിച്ചു അത്ര നേരവും തിരിഞ്ഞു നിന്നിരുന്ന ജെയ്സൺ പതിയെ അവളെ നോക്കി അപ്പോഴേക്കും സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജാനി :ജൈസാ നിനക്ക് സുമാണോ
അവൾ എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു
ജെയ്സൺ :അതേ ജാനി സുഖമായിരിക്കുന്നു
ജാനി :ഞാൻ ഞാൻ ഇപ്പോൾ.. എനിക്ക് ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല ജൈസാ ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ
ജെയ്സൺ :നിനക്ക് സുഖമാണോ
ജാനി :അതേ ജൈസാ സുഖം നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ നിന്നെ കാണാൻ ഇങ്ങോട്ടേക്കു ഒറ്റക്കാണ് വന്നത് നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വരാതിരിക്കാൻ തോന്നിയില്ല നീ എന്താ ജൈസാ ആരെയും വിളിക്കാതിരുന്നത് നിന്റെ വിവരം ഒന്നും കിട്ടാതെ ഞാൻ എത്ര വിഷമിചെന്ന് അറിയാമോ
ജെയ്സൺ :എനിക്ക് ജാനി
ജാനി :നിനക്കും ഒന്നും പറയാൻ പറ്റുന്നില്ല അല്ലേ ജൈസാ സാരമില്ല എനിക്കറിയാം നിനക്കും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കും അല്ലാതെ നീ ഇങ്ങനെ ചെയ്യില്ല പക്ഷെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും നാൾ എടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല നിന്നെ കാണുമ്പോൾ രണ്ടെണ്ണം തരണം എന്ന് കരുതിയതാ പക്ഷെ ഇപ്പോൾ
ജാനി നിർത്താതെ സംസാരിക്കാൻ തുടങ്ങി
ജെയ്സൺ :മതിയാക്ക് ജാനി
ജാനി :എന്താ ജൈസാ
ജെയ്സൺ :നീനക്കെന്താ ജാനി ബുദ്ധിയില്ലേ ഞാൻ ഇവിടെയുണ്ടെന്നറിഞ്ഞാൽ ഉടനെ നീ ഇങ്ങോട്ടേക്കു വരുമോ
ജാനി :എന്താ ജൈസാ എന്നെ കണ്ടാൽ നിനക്ക് സന്തോഷമാകുമെന്നാ ഞാൻ കരുതിയത്
ജെയ്സൺ :സന്തോഷം എന്റെ ഉള്ള സമാധാനം കൂടി പോയി പണ്ടെപ്പോഴോ ഇഷ്ടമായിരുനെന്ന് കരുതി ഇങ്ങോട്ടേക്കു കുറ്റിയും പറിച്ചോണ്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ നിനക്ക്
ജാനി :പണ്ട് ഇഷ്ടമായിരുനെന്നോ നീ എന്താ ജൈസാ പറയുന്നത്
ജെയ്സൺ :അതെ പണ്ട് ഇഷ്മായിരുന്നു എല്ലാം ആ സമയത്തെ തമാശ മാത്രം നിനക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ലേ ഞാൻ നിന്നെ വിളിക്കാതിരുന്നപ്പോഴെങ്കിലും നീ അത് മനസ്സിലാക്കേണ്ടതായിരുന്നു
ജെയ്സന്റെ വാക്കുകൾ കേട്ട ജാനിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി
ജാനി :ജൈസാ.. ഇത് എന്ത് തമാശയാ എനിക്ക് ഒരുപാട് വേദനിക്കുന്നുണ്ട് ഈ കളി മതിയാക്ക്
ജെയ്സൺ :കളിക്കാൻ ഞാൻ ഇപ്പോഴും നിന്നെ പോലെ കൊച്ചുകുട്ടിയല്ല
ജാനി :ജൈസാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയല്ലേ ഞാൻ നിക്കുവേണ്ടിമാത്രമാ ഇത്രയും നാൾ കാത്തിരുന്നത് നീ തന്ന ഈ ലോക്കറ്റ് ഞാൻ നിധി പോലെയാ സൂക്ഷിച്ചത് നിന്നെ കാണാൻ തോന്നുമ്പോഴോക്കെ ഇതായിരുന്നു എനിക്ക് ആശ്വാസം നൽകിയത്
ഇത് കേട്ട ജെയ്സൺ വേഗം തന്നെ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചെടുത്തു
ജാനി :ജൈസാ.. പ്ലീസ് അത് തിരിച്ചു താ പ്ലീസ്
അവളുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി
ജെയ്സൺ :അപ്പോൾ ഇതാണല്ലേ എല്ലാത്തിനും കാരണം
ഇത്രയും പറഞ്ഞു ജെയ്സൺ ലോക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു
ജെയ്സൺ :ഇപ്പോൾ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല
ജാനി ഒന്നും മിണ്ടാതെ കരയുക മാത്രം ചെയ്തു
ജെയ്സൺ :ഈ കരച്ചിൽ ഒന്ന് നിർത്തു ഇതൊരു പബ്ലിക് പ്ലേസ് ആണ് എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് നമ്മൾ തമ്മിൽ ചേരില്ല അന്ന് നീ തന്നെ അത് സമ്മതിച്ചതല്ലേ എല്ലാം എന്റെ തെറ്റാ നമുക്ക് എല്ലാം ഒരു തമാശയായി കണ്ട് അവസാനിപ്പിക്കാം നീ ഒരുപാട് പ്രശ്നത്തിലാണെന്ന് എനിക്കറിയാം നിനക്ക് പൈസ വല്ലതും വേണമെങ്കിൽ..
ജാനി :മതി
ജാനി പതിയെ തന്റെ കണ്ണുകൾ തുടച്ചു
ജാനി :ഇനി നീ ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കളി പാവയായിരുന്നു വില കുറഞ്ഞോരു കളിപ്പാട്ടം എനിക്കത് മനസ്സിലാക്കുവാൻ സാധിച്ചില്ല അത് എന്റെ തെറ്റാ എനിക്ക് പോലും അറിയില്ല ഞാൻ എപ്പോൾ മുതലാ നിന്നെ സ്നേഹിച്ചതെന്ന് പക്ഷെ ഒരു കാര്യം അറിയാം എനിക്ക് നിന്നെ ജീവനായിരുന്നു എന്നാൽ ഇപ്പോൾ മുതൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ് പണ്ടെത്തെക്കാൾ നൂറിരട്ടി പിന്നെ നിന്റെ കാശ് എന്റെ പട്ടിക്ക് പോലും അത് വേണ്ട കാശിനു വേണ്ടിയായിരുന്നെങ്കിൽ നിന്റെ അമ്മ തന്ന കാശ് എടുത്ത ശേഷം എനിക്കെല്ലാം അവസാനിപ്പിക്കാമായിരുന്നു നീ പറഞ്ഞ ഒരു കാര്യം ശെരിയാ ഞാൻ ഒരു പൊട്ടിയാ അതുകൊണ്ടാ നിന്നെ ഇത്രയും വിശ്വാസിച്ചത് നീ പറഞ്ഞതു പോലെ നീ എന്നെ വിളിക്കാത്തപ്പോൾ തന്നെ ഞാൻ എല്ലാം മനസ്സിലാക്കേണ്ടതായിരുന്നു എല്ലാം എന്റെ തെറ്റാ ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നറിയാം ഇനി നിന്റെ മുൻപിൽ ഒരിക്കലും ഞാൻ വരില്ല നിനക്ക് ഞാൻ ഒരു ശല്യമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത് നിന്റെ വിലപ്പെട്ട സമയം പാഴാക്കിയതിൽ വീണ്ടും മാപ്പ്
ഇത്രയും പറഞ്ഞു ജാനി തിരികെ നടന്നു അപ്പോഴേക്കും അവൾ അടക്കിവച്ച കണ്ണുനീർ വീണ്ടും പുറത്തേക്ക് വരാൻ തുടങ്ങി അവൾ കരഞ്ഞു കൊണ്ട് മുൻപോട്ടു നടന്നു സഹിക്കാൻ പറ്റാതായതോടെ പാർക്കിനു മുന്പിലെ ബെഞ്ചിലേക്കിരുന്ന അവൾ കൂടുതൽ ഉറക്കെ കരഞ്ഞു കുറച്ചകലെ മാറി നിന്നിരുന്ന ജോ പതിയെ അവളുടെ അടുത്തേക്ക് വന്നിരുന്നു എന്നാൽ അവൻ അവളെ സമദാനിപ്പിക്കാൻ ശ്രമിച്ചില്ല അവൻ നിസ്സഹായനായി അവളെ നോക്കി
സമയം ഒരുപാട് കടന്നു പോയി ജാനിയുടെ കരച്ചിൽ ഏങ്ങൽ മാത്രമായി മാറി
“ജാനി ” ജോ പതിയെ അവളെ വിളിച്ചു ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി ശേഷം അവന്റ ഷർട്ടിൽ മുറുക്കി പിടിച്ചു
“നിനക്ക് എല്ലാം അറിയാമായിരുന്നല്ലേ ചതിയാ നീയും എന്തിനാടാ എന്നോട് ഇങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റാ ചെയ്തത് പോ എനിക്ക് ആരയും കാണണ്ട പോകാൻ “
ജാനി അലറി ജോ പതിയെ ജാനിയെ തന്നോട് ചേർത്ത് പിടിച്ചു
ജോ :നീ എന്ത് വേണമെങ്കിലും പറഞ്ഞോ വേണമെങ്കിൽ തല്ലിക്കൊ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടുമെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ
ജാനി ജോയുടെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി
“എന്തിനാടാ എന്നോട് പറഞ്ഞുടായിരുന്നോ അവനു എന്നെ വേണ്ടെന്ന് ”
ജോ :ഞാൻ എന്ത് പറയാനാ ജാനി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമായിരുന്നോ ഇല്ല എനിക്കത് നന്നായി അറിയാം കാരണം നിനക്ക് ജെയ്സനെ അത്രക്ക് ഇഷ്ടമായിരുന്നു ചെയ്തത് ക്രൂരതയാണെന്നറിയാം പക്ഷെ എനിക്ക് വേറേ വഴിയുണ്ടായിരുന്നില്ല ഇത് അവൻ തന്നെ നിന്നോട് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്നോട് ക്ഷമിക്ക് ജാനി
ജാനി :നമുക്കിവിടുന്നു പോകാം ജോ എനിക്ക് എന്റെ വീട്ടിൽ പോണം
ജാനി കരഞ്ഞു കൊണ്ട് പറഞ്ഞു ജോ ജാനിയെ പതിയെ എഴുന്നേൽപ്പിച്ച ശേഷം ബൈക്കിനടുത്തേക്ക് കൊണ്ട് പോയി
ജോ :കയറിക്കൊ ജാനി
ജാനി പതിയെ ജോയോടൊപ്പം ബൈക്കിലേക്ക് യാന്ദ്രികമായി കയറി ശേഷം അവന്റ മുതുകിൽ തല പൂഴ്ത്തി ഇരുന്നു
ജോ വണ്ടി മുൻപോട്ടെടുത്തു അപ്പോഴേക്കും അവന്റ മുതുകിൽ ജാനിയുടെ കണ്ണുനീരിന്റെ നനവ് പടർന്നിരുന്നു
അല്പനേരത്തിനുള്ളിൽ തന്നെ അവർ വീടിനു മുൻപിലെത്തി ജോ പതിയെ ജാനിയെ റൂമിലേക്ക് കൊണ്ട് പോയി ശേഷം പതിയെ ബെഡിൽ ഇരുത്തി
ജോ :ജാനി ഞാൻ ഭക്ഷണം എടുക്കട്ടെ
ജാനി :വിശപ്പില്ല ജോ നമുക്ക് തിരിച്ചു പോകാം
ജോ :ശെരി വേണ്ടെങ്കിൽ വേണ്ട പിന്നെ പോകുന്ന കാര്യമൊക്കെ നമുക്ക് നാളെ തീരുമാനിക്കാം നീ കിടന്നോ ജാനി
ഇത്രയും പറഞ്ഞു ജോ ജാനിയെ ബെഡിലേക്ക് കിടത്തി ശേഷം പതിയെ അവളുടെ അടുത്തിരുന്നു
ജാനി :ജോ അവൻ ഒരുപാട് മാറിപോയി അത് എന്റെ പഴയ ജെയ്സൺ അല്ല ആയിരുന്നെങ്കിൽ എന്നെ ഇങ്ങനെ വേദനിപ്പിക്കില്ലായിരുന്നു
ജോ :ജാനി..
ജാനി :അവൻ എനിക്ക് പൈസ തരാമെന്ന് എന്നെ അവൻ അങ്ങനെയാണോ കണ്ടിരിക്കുന്നത് ജോ
ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു
ജോ :പ്ലീസ് ജാനി ഇനി കരയല്ലേ ഇപ്പോൾ തന്നെ മുഖത്തെല്ലാം നീര് വെച്ചിട്ടുണ്ട് മതി ജാനി എല്ലാം മറന്നേക്ക്
ജാനി :പറ്റുന്നില്ല ജോ ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്നാ ഞാൻ ആഗ്രഹിക്കുന്നത് ആ ലോക്കറ്റു പോലുമവൻ
ജാനിയുടെ അവസ്ഥ കണ്ട് ജോയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
ജാനി :നീ വിഷമിക്കണ്ട ജോ ഞാൻ ഇനി കരയില്ല നീ റൂമിലേക്ക് പൊക്കോ ഞാൻ ഉറങ്ങികൊള്ളാം
ജോ :വേണ്ട ജാനി നീ ഉറങ്ങുന്നത് വരെ ഞാൻ അടുത്തിരിക്കാം
ജാനി :എന്താ ജോ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് പേടിച്ചിട്ടാണോ ഞാൻ അതിനൊന്നും മുതിരില്ല എന്റെ അമ്മക്ക് ഞാൻ മാത്രമേ ഉള്ളു അതുകൊണ്ട് എനിക്ക് ജീവിക്കണം നീ പേടിക്കാതെ പോയി കിടന്നോ
ജോ :നീ അങ്ങനെയൊന്നും ചിന്തിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം നീ ഉറങ്ങിക്കോ ജാനി ഞാൻ കുറച്ചു കഴിഞ്ഞു പോയേക്കാം
ജാനി പണിപ്പെട്ടു ജോയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ശേഷം പതിയെ കണ്ണുകൾ അടച്ചു
പിറ്റേന്ന് രാവിലെ ജാനിപതിയെ തന്റെ കണ്ണുകൾ തുറന്നു അവളുടെ കണ്ണുകൾ നന്നായി തന്നെ വേദനിക്കുന്നുണ്ടായിരുന്നു പെട്ടെന്നാണ് അവളുടെ കൈകളിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്നത് അവൾ അറിഞ്ഞത് ജാനി പതിയെ തിരിഞ്ഞു നോക്കി അവിടെ അവൾ കണ്ടത് തന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് നിലത്തിരുന്നുറങ്ങുന്ന ജോയെയാണ്
“ജോ ”
അവൾ പതിയെ വിളിച്ചു തന്റെ കണ്ണുകൾ തിരുമിയ ശേഷം ജോ പതിയെ ജാനിയെ നോക്കി
ജോ :സോറി ജാനി ഞാൻ അല്പം ഉറങ്ങിപോയി
ജാനി :ഞാൻ കാരണം നീ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ എന്തിനാ ജോ ഈ തണുപ്പത്ത് നിലത്ത് കിടന്നത്
ഇത് കേട്ട ജോ പതിയെ പുഞ്ചിരിക്കുക മാത്രം ചെയ്തു
ജോ :ജാനി വേഗം റെഡിയായി വാ ഞാൻ ഭക്ഷണം എടുക്കാം
ജാനി :എനിക്കൊന്നും വേണ്ട ജോ
ജോ :ഇന്നലെ നീ പറഞ്ഞതു പോലെ ഞാൻ കെട്ടില്ലെ ഇന്നത് പറ്റില്ല എന്തെങ്കിലും കുറച്ചു കഴിച്ചേ പറ്റു
ഇത്രയും പറഞ്ഞു ജോ പുറത്തേക്കിറങ്ങി
അലസമയത്തിനു ശേഷം ജാനി പതിയെ റൂമിനു പുറത്തേക്കു വന്നു
ജോ :വാ ജാനി വന്നു കഴിക്ക്
ജോ ജാനിയെ കസേരയിലിരുത്തിയ ശേഷം ഭക്ഷണം വിളമ്പി ശേഷം അവനും അവളുടെ കൂടെ ആഹാരം കഴിക്കാൻ തുടങ്ങി
ജോ :കരഞ്ഞു കരഞ്ഞു നിന്റെ മുഖമെല്ലാം മത്തങ്ങാ പോലെ ആയല്ലോ ജാനി എല്ലാ ഭംഗിയും പോയി
ജാനി ജോയെ നോക്കി പതിയെ പുഞ്ചിരിച്ചു
ജാനി :ജോ ദേവും കിരണും..
ജോ :ഇപ്പോഴാണോ അവരെ കുറിച്ച് ഓർമ്മ വന്നത് അവരിപ്പോൾ നാട്ടിൽ എത്തികാണും
ജാനി :അവർക്കും എല്ലാം അറിയാമായിരുന്നോ
ജോ :അതെ കിരൺ ജൈസനുമായി തല്ലുപോലും ഉണ്ടാക്കി നിന്നോട് എന്ത് പറയും എന്നറിയാതെ നിൽക്കുകയായിരുന്നു അവർ
ജാനി :ജോ നമുക്ക് തിരിച്ചു പോകാം
ജോ :ആദ്യം നീ കഴിക്ക് എന്നിട്ട് നമുക്ക് തീരുമാനിക്കാം
ജാനി പതിയെ ഭക്ഷണം കഴിച്ചു
അല്പനേരത്തിനു ശേഷം
ജാനി :എനിക്ക് മതി ജോ
ജോ :നീ ഒരു പൊടി കഴിച്ചില്ലല്ലോ ജാനി
ജാനി :വേണ്ടാത്തോണ്ടാ ജോ
ജോ :ശെരി പോയി കൈയൊക്കെ കഴുകി റെഡിയായിക്കോ നമുക്കിറങ്ങാം
ജാനിഅല്പനേരത്തിനുള്ളിൽ ജാനിറെഡിയായി ജോയുടെ അടുത്തേക്ക് എത്തി അവർ ഇരുവരും വീടിനുപുറത്തേക്കിറങ്ങി വീട് പൂട്ടിയ ശേഷം വീടിന്റെയും ബൈക്കിന്റെയും ചാവികൾ ജോ അവിടേക്കെത്തിയ ഒരു വ്യക്തിക്ക് കൈ മാറിയ ശേഷം പതിയെ ജാനിയുമായി റോഡിലൂടെ മുൻപോട്ടു നടന്നു
ജാനി :ജോ ഒരു ടാക്സി വരുന്നുണ്ട് നമുക്ക് അതിൽ എയർപോർട്ടിലേക്ക് പോകാം
ജോ :അതിന് നമ്മൾ എയർപോർട്ടിലേക്കാണെന്ന് ആരു പറഞ്ഞു
ജാനി :അപ്പോൾ നമ്മൾ തിരിച്ചു പോകുകയല്ലേ
ജോ :നമ്മൾ തിരിച്ചുപോകും എന്നാൽ ഇപ്പോഴല്ല ഇന്ന് രാത്രിയാണ് ഫ്ലൈറ്റ് അതുവരെ നമുക്ക് ഈ മലാക്കയൊക്കെ ഒന്ന് ചുറ്റികാണാം
ജാനി :വേണ്ട ജോ എനിക്ക് എങ്ങനെയും നാട്ടിൽ എത്തിയാൽ മതി
ജോ :പറ്റില്ല ജാനി ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ഇവിടെ നിന്ന് പോകുന്നത്തിന് മുൻപ് നിനക്ക് ഓർക്കാൻ കുറച്ച് നല്ല മുഹൂർത്തങ്ങളെങ്കിലും വേണ്ടേ
ജാനി :ജോ
ജോ വേഗം തന്നെ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു കുറച്ച് ദൂരം നടന്ന ശേഷം അവർ ഒരു അമ്പലത്തിനു മുൻപിൽ എത്തി ജോ പതിയെ ജാനിയുമായി അതിനുള്ളിലേക്ക് കയറി
ജാനി :നമ്മൾ എന്താ ജോ ഇവിടെ
ജോ :ഇതിവിടുത്തെ അറിയപ്പെടുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് നീ വാ നമുക്കൊന്ന് ചുറ്റി കാണാം
ജോ ജാനിയുമായി ക്ഷേത്രത്തിനുള്ളിലേ കാഴ്ച്ചകൾ കണ്ട് കൊണ്ട് മുൻപോട്ടു നടന്നു ഒടുവിൽ അവർ വലിയൊരു ബുദ്ധ പ്രതിഷ്ടക്ക് മുൻപിലെത്തി
ജോ :പ്രാർത്ഥിച്ചോ ജാനി ഇവിടെ വന്നു ആഗ്രഹങ്ങൾ പറഞ്ഞാൽ സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം
ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കിയ ശേഷം പതിയെ കണ്ണുകൾ അടച്ചു എന്തൊക്കെയോ പ്രാർത്ഥിക്കാൻ തുടങ്ങി ഇത് കണ്ട ജോ ജാനിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അല്പസമയത്തിനുള്ളിൽ ജാനി തന്റെ കണ്ണുകൾ പതിയെ തുറന്നു
ജോ :നിനക്ക് ഇത്രയും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ ജാനി
ജാനി :നമുക്കൊക്കെ ആഗ്രഹിക്കാനല്ലേ പറ്റു
ഇതുപറയുമ്പോൾ ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു
ജോ :അയ്യേ കരയാതെടി വാ ഞാൻ നിനക്ക് ഒരു സൂത്രം കാണിച്ചു തരാം
ജോ ജാനിയെയും കൊണ്ട് വേഗം വലിയൊരു തളികയ്ക്ക് മുൻപിൽ എത്തി
ജോ :ജാനി ഇതാണ് ഈ അമ്പലത്തിന്റെ ഏറ്റവും വലിയ പ്രത്തേകത ഈ തളികയിലുള്ള ജലം കണ്ടില്ലേ ഇത് കുടിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്നാണ് വിശ്വാസം ഇതാ നീ അല്പം കുടിക്ക്
ജോ അവിടെ ഉണ്ടായിരുന്ന പാത്രത്തിൽ അല്പം വെള്ളമെടുത്ത് ജാനിക്ക് നേരെ നീട്ടി
ജാനി :എന്ത് ചെയ്താലും എന്റെ പ്രശ്നങ്ങളൊന്നും ഈ ജന്മം തീരില്ല ജോ എന്റെ സന്തോഷത്തിനൊന്നും അധികനാളത്തെ ആയുസില്ല
ജോ :വെറുതേ ഓരോന്ന് പറയാതെ ഇത് കുടിച്ചേ ജോ പതിയെ ജാനിയെ ആ ജലം കുടിപ്പിച്ചു
ജാനി :നീ കുടിക്കുന്നില്ലേ ജോ
ജോ :പിന്നെ കുടിക്കാതെ നിന്റെ പ്രശ്നങ്ങൾ മാത്രം മാറിയാൽ മതിയോ എനിക്കും ചില പ്രശ്നങ്ങൾ ഉണ്ട്
ഇത്രയും പറഞ്ഞു ജോയും അല്പം ജലം കുടിച്ചു ശേഷം അവർ അവിടെ നിന്നിറങ്ങി പല കാഴ്ചകളും കണ്ട് അവർ തെരുവിലൂടെ നടന്നു
ജാനി :മതി ജോ എന്റെ കാല് വേദനിക്കുന്നു
ജോ :ഇത്ര പെട്ടെന്നൊ പണ്ടത്തെ സ്വിമ്മിംഗ് ചാമ്പ്യനാണോ ഇത് പറയുന്നത്
ജാനി :സ്വിമ്മിംഗ് ചാമ്പ്യൻ എല്ലാം ഓരോ വട്ട്
ജോ :നീന്താൻ പറ്റാത്തതിൽ ഒരുപാട് വിഷമമുണ്ടല്ലേ ജാനി
ജാനി :എന്ത് വിഷമം അതൊക്കെ കാശുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ
ജോ :ഉം ശെരി നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ജോ ജാനിയെ അടുത്തകണ്ട മരചുവട്ടിനുകീഴിലെ ബെഞ്ചിൽ ഇരുത്തി
ജാനി :ജോ എങ്ങോട്ടാ ഈ പോകുന്നെ
ജോ :പേടിക്കണ്ട ജാനി ഞാൻ ഇപ്പോൾ വരാം
കുറച്ച് സമയത്തിനു ശേഷം രണ്ട് കയ്യിലും ഐസ്ക്രീമുമായി ജോ തിരികെയെത്തി
ജാനി :ഇത് വാങ്ങാനാണോ പോയത്
ജോ :നീയല്ലേ പറഞ്ഞത് തളർന്നെന്ന് ഇതാ പിസ്ത വേണോ സ്ട്രോബെറി വേണോ
ജാനി :എനിക്ക് വേണ്ട ജോ
ജോ :എന്നാൽ രണ്ടും ഞാൻ കഴിക്കാം
ശേഷം ജോ പതിയെ ഐസ്ക്രീം കഴിക്കാൻ ഒരുങ്ങി
ജോ :അവസാനമായി ചോദിക്കുകയാ ഏത് വേണം
ജാനി :സ്ട്രോബെറി..
ജാനി പതിയെ പറഞ്ഞു
ജോ :അങ്ങനെ വഴിക്ക് വാ
ജോ ഐസ്ക്രീം ജാനിക്ക് നൽകി
വൈകുന്നേരം
ജോ :നമ്മൾ കുറേ സ്ഥലങ്ങൾ കണ്ടു അല്ലേ ജാനി നിനക്ക് ഏത് സ്ഥലമാ കൂടുതൽ ഇഷ്ടപ്പെട്ടത്
ജാനി :എല്ലാസ്ഥലവും കൊള്ളാം
ജോ :ഉം വാ നമുക്ക് എന്തെങ്കിലും കഴിക്കാം
ജോ ജാനിയുമായി ഒരു ഹോട്ടലിൽ കഴിക്കുവാൻ കയറി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
ജാനി :ഇനി മതി ജോ ഇരുട്ടിയില്ലേ നമുക്ക് പോകാം
ജോ :എയർപോർട്ട് ഇവിടെ അടുത്തല്ലേ ഫ്ലൈറ്റിനു ഇനിയും സമയമുണ്ട് നീ വാ ജോ ജാനിയുമായി മുന്പോട്ട് നടന്നു
പെട്ടെന്നാണ് അവർ ഒരു കൂട്ടം കണ്ടത് അവിടെ നിന്ന് ചില പാട്ടു ബഹളവും അവർ കേട്ടു
ജാനി :എന്താ ജോ അത്
ജോ :തെരുവ് പാട്ടുകാർ ആണെന്ന് തോന്നുന്നു വാ ജാനി നമുക്ക് അങ്ങോട്ടേക്ക് പോകാം
ജോ വേഗം ജാനിയുമായി അങ്ങോട്ടേക്ക് എത്തി അവിടെ കുറച്ച് പേർ പാട്ടുപാടുകയും മറ്റും ചെയ്യുന്നു ചില മുഖം മൂടിയും മറ്റും വച്ച് ഡാൻസ് ചെയ്യന്നു അവിടെ എത്തിയ ജോ വേഗം തന്നെ ഒരു മാസ്ക് വാങ്ങി ജാനിയുടെ മുഖത്തേക്ക് വെച്ചു
ജോ :ഉം സൂപ്പർ
ജോ :നിനക്കെന്താ ജോ
ജോ :ഇതൊക്കെയാണ് ഇവിടെയുള്ളവരുടെ വിനോദങ്ങൾ നീ വാ
ജോ വേഗം തന്നെ പാട്ടുകാരുടെ അടുത്തെത്തി എന്തൊ പറഞ്ഞു ഉടൻ തന്നെ അവർ പാട്ടും മറ്റും അവസാനിപ്പിച്ചു ജോ ഉടൻ തന്നെ അവരിൽ ഒരാളുടെ കയ്യിലിരുന്ന ഗിറ്റാർ കയ്യിൽ വാങ്ങി ശേഷം പതിയെ വായിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ അവിടെ കയ്യടികളും ആർപ്പുവിളികളും ഉയർന്നു ജോ പതിയെ പാട്ടു പാടാൻ തുടങ്ങി കുറച്ച് നേരത്തെ വായനക്ക് ശേഷം ജോ ഗിറ്റാർ തിരികെ നൽകി അവിടെ ഉണ്ടായിരുന്നവർ ജോയെ ആർപ്പു വിളികളോടെ യാത്രയാക്കി ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം പതിയെ അവളുടെ മുഖത്തെ മാസ്ക് മാറ്റി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു കവിളിലൂടെ കണ്ണുനീർ താഴേക്ക് ഒളിച്ചിറങ്ങി
ജോ :എന്താ ജാനി ഇത് വീണ്ടും കരയുകയാണോ നിനക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത് ശെരി കരഞ്ഞോ പക്ഷേ എല്ലാ കണ്ണിരും ഇവിടെ ഉപേക്ഷിച്ചിട്ടു വേണം നാട്ടിലേക്ക് വരാൻ മനസ്സിലായോ
അല്പനേരത്തിനുള്ളിൽ തന്നെ ജോ ജാനിയെയും കൊണ്ട് എയർപോർട്ടിൽ എത്തി
ജോ :ജാനി എന്റെ പാട്ട് എങ്ങനെ ഉണ്ടായിരുന്നു കുറേ നാളുകൾക്ക് ശേഷം പാടിയതാ
ജാനി :താങ്ക്സ് ജോ എല്ലാത്തിനും നന്ദി
ജോ :ഇതൊന്നും കൊണ്ട് നിന്റെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്ന് എനിക്കറിയാം ജാനി
ജാനി :ഇല്ല ജോ എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല വാ നമുക്ക് പോകാം സമയമായി
അവർ രണ്ടുപേരും ഫ്ലൈറ്റിലേക്ക് കയറി ശേഷം സീറ്റിൽ ഇരുന്നു
ജാനി :നീ ഉറങ്ങിക്കോ ജോ ഇന്നലെ നന്നായി ഉറങ്ങാൻ പറ്റികാണില്ലല്ലോ
ജോ :ശെരി ജാനി നീയും ഉറങ്ങിക്കോ
ഇത്രയും പറഞ്ഞു അവൻ പതിയെ കണ്ണുകൾ അടച്ചു ഫ്ലൈറ്റ് പതിയെ പറന്നുയർന്നു
തുടരും..
നന്നായിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എന്തായാലും അടുത്ത പാർട്ട് ഓടു കൂടി ഈ കഥ അവസാനിക്കും വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് പക്ഷെ ഇത് തീർക്കാതെ അത് മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ല ഇത് തീർക്കാതെ ഒന്നും എഴുതാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് കൂടിയാണ് കഥ പൂർണമാക്കാം എന്ന തീരുമാനത്തിൽ എത്തിയത് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക എന്തായാലും ഞാൻ പോസിറ്റീവ് ആയെ എടുക്കുകയുള്ളു അടുത്ത കഥകളിൽ അത് ഉപകാരപ്പെടും പിന്നെ പ്രധാനമായും sunnyയോടു ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ നിങ്ങൾക്ക് അങ്ങനെ റിപ്ലൈ തരാൻ പാടില്ലായിരുന്നു നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു 💙💙💙💙💙💙
ജാനി ക്ലൈമാക്സ്
“നിനക്ക് ജെയ്സനെ വിവാഹം കഴിക്കാൻ സമ്മതമാണോ ”
“സമ്മതമാണ് ”
“നിനക്ക് ജോയെ വിവാഹം കഴിക്കാൻ സമ്മതമാണോ ”
“സമ്മതമാണ് ”
“മെറിനെ ”
“ദേവ് അങ്കിൾ എനിക്ക് അങ്കിളിന്റെ മോളേ കെട്ടിച്ച് തരുമോ ”
“ജാനി നിന്റെ മോൻ ആള് കൊള്ളാലോ “
Responses (0 )