ജലവും അഗ്നിയും 8
Jalavum Agniyum Partg 8 | Author : Trollan | Previous Part
നടന്ന് ആയിരുന്നു ഞങ്ങൾ വീട്ടിലേക് പോയെ.
അർച്ചമ്മ ഓരോന്നും ഒക്കെ പറഞ്ഞു തരുക ആയിരുന്നു നാട്ടിലെ വിശേഷം ഒക്കെയും.
അപ്പോഴാ കാർത്തികയുടെ അച്ഛൻ പറഞ്ഞെ.
“അർച്ച കുട്ടി നിന്റെ പൊന്നാര ചേട്ടൻ അല്ലെ ആ വരുന്നേ.
ഇവനെ ഒന്ന് പരിജയപ്പെടുത്തി കൊടുക്കടി.”
ഞാൻ അപ്പോൾ തന്നെ ചോദിച്ചു.
“അതെന്ന ഓടക് വല്ലതും ഉണ്ടോ?”
അതിന്റ ഉത്തരം അർച്ചമ്മ പറഞ്ഞു തന്നു.
“രണ്ടും ഏതോ ഒരു കാര്യത്തിന് വേണ്ടി ബെറ്റ് വെച്ചത് ആണ് പിന്നെ രണ്ടാളും മിണ്ടിട്ട് ഇല്ലാ.
എന്നോട് ആണേൽ പറഞ്ഞിട്ടും ഇല്ലാ എന്താ കാര്യം എന്ന്.”
അപ്പോഴേക്കും അയാൾ അടുത്ത് വന്നു. കാർത്തികയുടെ അച്ഛൻ മുന്നോട്ട് തന്നെ പോയി ഞങ്ങൾ രണ്ടാളും വർത്തമാനം പറഞ്ഞു.
അയാൾക് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.
അപ്പൊ തന്നെ തിരിഞ്ഞു നിന്ന് കാർത്തികയുടെ അച്ഛനെ വിളിച്ചു.
“നന്ദൻ…..
നമ്മൾ തമ്മിൽ ഒരു ബെറ്റ് വെച്ചിട്ട് ഉണ്ടായിരുന്നു..15വർഷം മുൻപ്.
ഇപ്പൊ നിനക്ക് ഒരു മരുമകൻ ഉണ്ട് അതായത് ഒരു മകൻ.
അപ്പൊ..
എന്റെ മകനും നാട്ടിൽ ഉണ്ട്.
ആരാ ജയിക്കുന്നെ എന്ന് നോക്കാം.
വൈകുന്നേരം വീട്ടിലേക് വാ.”
എന്ന് പറഞ്ഞു അയാൾ പോയി.
അർച്ചമ്മക് വിശോസിക്കാൻ പറ്റുന്നില്ല.
കാർത്തികയുടെ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി.
“എന്താ ഏട്ടാ നിങ്ങളുടെ ബെറ്റ്??
എനിക്ക് ഇപ്പൊ അറിയണം.”
കാർത്തികയുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിന്റെ ചേട്ടൻ കളരി ലെ വലിയ ആൾ അല്ലെ.
അപ്പൊ ഒരു ദിവസം ഞങ്ങൾ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ഒരു ബെറ്റ് വെച്ച് പോയി.
നമുക്ക് ഉണ്ടാകുന്ന ആണ്മകളിൽ ആർക് ആണ് അയോദ്ധന കലയിൽ ശക്തൻ എന്ന്.
പക്ഷേ നമുക്ക് രണ്ട് പെണ്മക്കൾ അല്ലേടി ഉണ്ടായേ.
അതിന്റെ വിഷമം ഒക്കെ എനിക്കും അവനും ഉണ്ടായി.
അതോടെ മിണ്ടാൻ ഉള്ള മൂടും പോയി. പിന്നെ നീ ട്രൈ ചെയ്യാൻ സമ്മതിച്ചും ഇല്ലല്ലോ.”
“ച്ചി പോ ഏട്ടാ.”
“എന്തായാലും ഒരു ആണിന്റെ അത്രേ കഴിവ് ഉള്ള പെൺകുട്ടികളെ അല്ലെ നമുക്ക് കിട്ടിയത്.
ദേ ഇപ്പൊ ഇവനെയും.”
“അല്ലാ ഏട്ടാ
അവൻ നാട്ടിൽ വന്നോ.
ലർഡാക്കിൽ അല്ലെ ആയിരുന്നില്ലേ.”
“ഉം വന്നു.
ലീവ് കിട്ടി എന്ന് അവനെ കവലയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം നമുക്ക് പോകാന്നെ.
എന്റെ മരുമകനെ ഒക്കെ നിന്റെ വിട്ടുകാരുടെ മുമ്പിൽ ഇട്ട് ഷോ കാണിക്കാൻ ഉള്ളതാ.”
“ദേ ഏട്ടാ.
കളരി ആണെന്ന് പറഞ്ഞു ദേ എന്റെ കുട്ടിയെ ആരെങ്കിലും തല്ലിയാൽ ഏട്ടനോ ചേട്ടനോ എന്ന് ഞാൻ നോക്കില്ല രണ്ടിനെയും തല്ലും ഞാൻ.”
ഞാൻ ചിരിച്ചിട്ട്.
“എന്നെ ഒക്കെ തല്ലാൻ ഹെല്പ് ഉള്ളവർ മിലിറ്ററി ഉണ്ടേൽ. എനിക്ക് ഒന്ന് കാണണല്ലോ.”
അപ്പൊ തന്നെ കാർത്തികയുടെ അച്ഛൻ പറഞ്ഞു.
“പാര ഫോഴ്സ് തന്നെയാ.
അവന് മിലിറ്ററി കയറണം എന്ന് പറഞ്ഞു വാശി പിടിച്ചു പോയതാ.
ഇപ്പൊ ഓഫീസർ ലെവൽ ഒക്കെ ആണ്.
ഏതാണ്ട് നിന്റെ അത്രയും എജ് വരും.”
“പാരയോ?.
പേര് എന്നാ.”
“ജഗതിഷ്.”
കാർത്തിയുടെ മുഖത്തു ഒരു ചിരി വന്നു.
പിന്നെ വീട്ടിലേക് നടന്നു.
അർച്ചമ്മ ആണേൽ വെയില് കൊള്ളല്ലേ എന്ന് പറഞ്ഞു സാരി തുമ്പ് കൊണ്ട് തല ഒക്കെ മുടി കാർത്തിയുടെ.
അങ്ങനെ വീട്ടിൽ വന്നു.
കാർത്തിക ആണേൽ കൊതികുതി മൈൻഡ് പോലും ചെയ്യാതെ ഉമ്മറത് ഇരിക്കുന്നുണ്ട്. ഞങ്ങളെ കാണാത്ത മൈൻഡിൽ പുറത്ത് നിൽക്കുന്ന മാവിന്റെ കൊമ്പിലേക് നോക്കി ഇരുന്നു.
അർച്ചമ്മ എന്നാണെന്നു ചോദിച്ചിട്ടും ആ കുശുമ്പി പെണ്ണ് ജാഡ കാണിക്കുക ആണെന്ന് കാർത്തിക് മനസിലായി.
അവൻ അർച്ചമയെയും കൊണ്ട് ഉള്ളിലേക്ക് പോയി.
തിരിച്ചു മൈൻഡ് ചെയ്തില്ല.
അപ്പോഴാണ്.
അടുക്കളയിൽ പതുങ്ങി ഇരുന്നു അവളുടെ കുറുമ്പി അനിയത്തി കാർത്തിക ഉണ്ടാക്കി വെച്ചിരുന്ന സേമിയ പായസം കുടിച് കൊണ്ട് ഇരിക്കുന്നെ കണ്ടേ.
പിന്നെ കാർത്തി ഒന്നും നോക്കില്ല തന്റെ ഭാര്യടെ പിറന്നാൾ സമ്മാനം ആണെന്ന് കരുതി മൊത്തം കുടിച് തീർത്ത് ലാസ്റ്റ് ഗ്ലാസ് കൈയിൽ പിടിച്ചു കുടിച് കൊണ്ട് ഉമ്മറത്തു പോയി തുണിൽ ചരികൊണ്ട് കാർത്തി നിന്ന് അതും അവൾ ഉണ്ടാക്കിയ പായസം രുചിച്ചു കൊണ്ട്.
അത്രയും നേരം മൈൻഡ് പോലും ചെയ്യാതെ പിണങ്ങി ഇരുന്ന കാർത്തിക ചാടി എഴുന്നേറ്റു വന്നു.
“ഞാൻ ഉണ്ടാകിയത.
എങ്ങനെ ഉണ്ട് ഏട്ടാ?
ഇഷ്ടയോ?”
കാർത്തി ഒന്നും മിണ്ടാതെ പായസം കുടിച്ചു കൊണ്ട് ഇരുന്നു.
കാർത്തിക്കക് തന്റെ തെറ്റ് എന്താണെന്നു മനസിലായി.
“സോറി ഏട്ടാ..
ഞാൻ ഇനി മിണ്ടാതെ ഇരിക്കില്ല.
അമ്മേ…. അമ്മേ..”
എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി പോയി.
അമ്മയോട് വിളിക്കാതെ പോയതിന്റെ സങ്കടം ഒക്കെ പറഞ്ഞു. പക്ഷേ നേരെത്തെ എഴുന്നേക്കണം എന്ന് പറഞ്ഞു താക്കിത് അവൾക് കൊടുത്തു.
പാവം തിരിച്ചു അവന്റെ അടുത്തേക് വന്നപ്പോള്.
ചിരിച്ചു കൊണ്ട് ഇരിക്കുന്ന കാർത്തിയെ ആണ് കാർത്തിക കണ്ടേ.
“പോരെ.
പിണക്കം മാറിയോ?”
കാർത്തി പറഞ്ഞു
“ഉം.”
“പായസം എങ്ങനെ ഉണ്ട്?”
“ഇത് ലാസ്റ്റ് ഗ്ലാസ് ആണ്.”
പറഞ്ഞു തീർന്നതും കാർത്തിക അത് മേടിച്ചു അവളുടെ വായിലേക്ക് കമതി.
“ഓവർ അയൽ നല്ലത് അല്ലാ.”
ഞാൻ ചിരിച്ചിട്ട്.
“എനിക്ക് ഇഷ്ട്ടായി.
നീ എന്ത് ഉണ്ടാക്കി തന്നാലും അത് എനിക്ക് ഇഷ്ട്ട.
ആദ്യം ആയിട്ട പിറന്നാൾ ഗിഫ്റ്റ് ഇങ്ങനെ കിട്ടുന്നെ.
അല്ലാത്തപ്പോൾ പിറന്നാൾ എന്നാ ജനിച്ച ദിവസം എന്നതാ ഒന്നും അറിയില്ലല്ലോ.
ഏതെങ്കിലും ഡേറ്റ് ബർത്ത് ഡേറ്റ് ആയി തരും. അതാണേൽ മാറിക്കൊണ്ട് ഇരിക്കുകയും ചെയ്യും.”
കാർത്തിക്കക് വിഷമം ആയി.
അവൾ കാർത്തിയുടെ മുഖത്തു മുഴുവൻ ഉമ്മ വെച്ചിട്ട്.
“ഇനി ഇപ്പൊ ഏട്ടന്റെ ബര്ത്ഡേ ഒക്കെ ആഘോഷിക്കാൻ ഈ പെണ്ണ് എപ്പോഴും കൂടെ ഇല്ലേ.”
ഓരോന്നും പറഞ്ഞു സമയം പോയി.
അർച്ചമ്മ അവളോട് എല്ലാം പറഞ്ഞു ചേട്ടൻ വിളിച്ചിട്ട് ഉണ്ട് എന്ന് ഒക്കെ.
വൈകുന്നേരം ആയപ്പോൾ എല്ലാവരും കാറിൽ അങ്ങോട്ടേക്ക് പോയി.
കാർത്തികയുടെ അച്ഛൻ ആയിരുന്നു വണ്ടി ഓടിച്ചേ.
ഈ പ്രവിശ്യം കാർത്തിക ആണേൽ കാർത്തിയെ വിടാതെ മുറുകെ പിടിച്ചു ബാക്ക് സിറ്റിൽ ഇരിക്കുവാ അനിയത്തി ആണേൽ കാർത്തികയോട് ചേർന്ന് ഇരുന്നു പുറത്തെ കാര്യങ്ങൾ ഒക്കെ കാർത്തി യോട് പറയുക ആയിരുന്നു.
ചെല്ലുന്ന സ്ഥലത്തിന്റെ ഒരു ഇൻട്രോടാക്ഷൻ ആയിരുന്നു ജ്യോതി പറഞ്ഞു കൊണ്ട് ഇരുന്നത്.
കാർത്തികക് ആണേൽ കാർത്തി അടുത്തു ഉണ്ടേൽ അവന്റെ തോളിലേക് ചാരി കിടന്നു ഉറങ്ങി പോകും.
“എടി പെണ്ണേ…. എന്നാ
ഉറക്കം അടി….
ഏതു നേരവും അവനെ കിട്ടിയാൽ അപ്പൊ ചേർന്ന് ഇരുന്നു ഉറങ്ങി കൊള്ളും.”
എന്ന് പറഞ്ഞു അർച്ചമ്മ കാറിന്റെ ഫ്രണ്ട് സിറ്റിൽ നിന്ന് തിരിഞ്ഞു അവൾക്കോട്ട് ഒന്ന് കൊടുത്തു.
അവൾ ഒരു ചമ്മലോടെ ഇളിച്ചു കാണിച്ചു എന്നിട്ട് കാർത്തിയുടെ കൈ കെട്ടിപിടിച്ചു വീണ്ടും ആ തൊള്ളിലേക് കിടന്നു.
“ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ. ഇവനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലേ ഏട്ടാ ഇവൾക്ക്?”
അപ്പൊ തന്നെ എഴുന്നേറ്റു കാർത്തിക പറഞ്ഞു.
“ഓഹോ….
ഇവനെ കിട്ടിയപ്പോൾ ഞങ്ങൾക് തോന്നിയത്.
ഞങ്ങളെ തവിടു കൊടുത്ത് അർച്ച വാങ്ങിയത് ആണെന്ന് ചിന്തിച്ചു പോയി.”
“എടി പെണ്ണേ…..
നീ വിളച്ചിൽ എടുക്കല്ലേ…”
ആ കാറിൽ ആകെ ഒരു ചിരി പടർന്നു.
കാർത്തി അതെല്ലാം അവൻ സന്തോഷിക്കുന്നു ഉണ്ടേല്ലും. അവന്റെ മനസിൽ ഒരു വേദന ഉണ്ടായിരുന്നു. അവന്റെ അമ്മയെയും അച്ഛനെയും ഉണ്ടായിരുന്നേൽ.
അവർക്ക് എന്ത് പറ്റി? ഒരു സാധ മരണം അല്ലാ. എന്തൊ ഉണ്ട് എന്നുള്ള തോന്നൽ അവനെ വീണ്ടും ഒരു ഡീറ്റെക്റ്റീവ് ചിന്തയിലേക് കൊണ്ട് പോയി.
അങ്ങനെ ആ വലിയ വീട്ടിലേക് കാർ കയറിയപ്പോൾ.
അവിടെ അർച്ച അമ്മയുടെ ഫാമിലി ബന്ധുക്കൾ എല്ലാം തന്നെ ഉണ്ടായിരുന്നു.
കാർത്തിയെയും കാർത്തികയേയും കാണാൻ.
കാർത്തിക ഒരു ചന്ദന കളർ സാരിയും കാർത്തി ആണേൽ കാർത്തികയുടെ അച്ഛന്റെ കവി മുണ്ടും ഒരു ബ്ലൂ ഷേർട്ട് ആയിരുന്നു.
കാർത്തിയെയും കാർത്തികയേയും ഒരുമിച്ച് കണ്ടതോടെ അവളുടെ മുത്തശ്ശി ഒക്കെ എഴുന്നേറ്റു നിന്ന് പോയി.
എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
കാർത്തിക്കക് ചേർന്ന ചെറുക്കാൻ തന്നെ എന്ന് അവിടെ നിന്ന് കമന്റ് വന്നു.
ഞങ്ങൾ ഉള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ അർച്ച യുടെ ചേട്ടൻ തടഞ്ഞു.
കളരിയിലേക് കൈ ചുണ്ടിട്ട് കാണിച്ചു.
അത് കഴിഞ്ഞു നമുക്ക് കയറാം എന്ന്.
പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ടേക്ക് നടന്ന് കാർത്തിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ട് ഉണ്ട്.
“എന്താടി..
എന്നെ ഇത് വരെ മനസിലായിട്ട് ഇല്ലേ.”
“സൂക്ഷിച്ചു ഇല്ലേ ഞാനും ഇറങ്ങും എന്റെ ചേട്ടനെ തല്ലിയാൽ.”
“ഞാൻ നിന്നെ ഇറക്കില്ല. ഈ കുഞ്ഞിനേയും വയറ്റിൽ വെച്ചോണ്ട്.”
പിന്നെ അവർ ആ കളരി ബിൽഡിംഗ് കയറി.
അർച്ച യും എല്ലാവരും തല്ല് കാണാൻ വന്ന്.
അർച്ച യുടെ ചേട്ടൻ കാർത്തിയെ വിളിച്ചു അവന്റെ മുണ്ട് എങ്ങനെ മടക്കി കുത്തണം എന്ന് ഒക്കെ കാണിച്ചു അതേപോലെ അവൻ അനുസരണ യോടെ ചെയ്തു.
പിന്നെ അവനെന്ധ്യ എന്ന് ചോധിച്ചപോൾ ഇപ്പൊ വരും എന്ന് പറഞ്ഞു അവന്റെ അനിയത്തി.
അപ്പോഴേക്കും അവിടെ ടൈം സെറ്റ് ചെയ്തു. 10മിനിറ്റ് ആയിരുന്നു.
കാർത്തി അവന്റെ ഭാര്യ നോക്കിയപ്പോൾ പാവം ഒരു അതിയോടെ ആണ് നില്കുന്നെ.
കാർത്തിക്കു ഒരു പേടി വന്ന് തുടങ്ങി വേറെ ഒന്നും അല്ലാ തന്നോട് ഏറ്റു മുട്ടാൻ വന്നേക്കുന്നവർ എല്ലാം ഇപ്പൊ ഭൂമിയിൽ ഇല്ലാ എന്നുള്ള പേടി.
പിന്നെ അവൻ ചിന്തിച്ചു അപ്പൊ 10മിനിറ്റ് ഉണ്ട് മൂന്നു മിനിറ്റ് അവന് കൊടുകാം. ബാക്കി ആറു മിനിറ്റ് അവനെ കളിപ്പികം ലാസ്റ്റ് മിനിറ്റ് തോൽപിക്കംഇല്ലേ കാർത്തി യുടെ അച്ഛന് വിഷമം ആയല്ലോ.
ഞാൻ അവിടെ ഉണ്ടായിരുന്ന ഗ്രൗണ്ടിലേക് ഇറങ്ങി. ബോഡർ വിട്ട് പുറത്തേക് ആര് പോയാലും അയാൾ തോൽക്കും എന്ന് അപ്പൊ ആണ് അർച്ച യുടെ ചേട്ടൻ പറഞ്ഞേ. ഞാൻ പിന്നെ എല്ലാവരെയും നോക്കിയപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുശലം പറയുക ആണ്.
കാർത്തിക ആണേൽ തന്നെ മാത്രം ഇങ്ങനെ നോക്കി കൊണ്ട് ഇരിക്കുന്നു.
അപ്പോഴേക്കും ജഗതിഷ് അവിടെ എത്തി.
ജഗതീഷ് അവനെ ഒന്ന് നോക്കി എന്തൊ ഡൌട്ട് അവ്നിൽ ഉണ്ടായി.
പക്ഷേ അവന് അത് മൈൻഡ് ചെയ്യാതെ കളരി സ്ഥലത്തേക്ക് കയറി.
ആദ്യം പരിചയപ്പെട്ട്.
ഞാനും പര യിൽ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ജഗതിഷ് ന് വിശ്യസം വരണില്ല.
കരണം ഒരുമാട് എല്ലാവരെയും അറിയും ആയിരുന്നു ജഗതിഷ് ന്.
പക്ഷേ ജഗതിഷ് ഇപ്പൊ കൺഫ്യൂഷൻ ആണെന്ന് കാർത്തി ക് മനസിലായി.
വേറെ ഒന്നും അല്ലാ ട്രെയിങ് ന് ഭാഗം ആയി അവന്റെ ബാച്ചില്ലേ എല്ലാവരെയും ഒരു രാത്രി തവിടു പോടീ ആക്കിയത് ആണ്.
അന്ന് ആ രാത്രി യിൽ ഞാൻ ഇവരെ ട്രൈങ്ങിന്റെ ഭാഗം ആയി അറ്റാക്ക് ചെയ്യാൻ നേരം ഞാൻ ജഗതിഷിനെ നോട്ട് ചെയ്തിരുന്നു ഒരു പട്ടാള കരൻ എപ്പോഴും ജഗരുകനായി ഇരിക്കണം എന്നുള്ള ഇത് ആ ബാച്ചിൽ ജഗതിഷ് മാത്രം ആയിരുന്നു ഫോളോ ചെയ്തത് അത് കൊണ്ട് തന്നെ അവിനെ ആ റാങ്കിലേക് ഷിഫ്റ്റ് ചെയ്യാൻ യോഗ്യൻ ആണെന്ന് ഞാൻ ആയിരുന്നു സീൽ ചെയ്തത്.
എന്നാൽ ഞാൻ ആരാണെന്ന് ഇവൻ കണ്ടിട്ട് ഇല്ലാ. ശെരിക്കും പരഞ്അവൻ ഒരു മിന്നായം പോലെ കണ്ടിട്ട് ഉണ്ട് പക്ഷേ അത് അവന് മനസിലാക്കാൻ കഴിയുന്നില്ല.
പക്ഷേ എന്നെക്കുറിച്ചു അറിഞ്ഞാൽ നൂറു നാക് ആയിരിക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു. കാരണം ആ അറ്റാക്ക് ഒരു ഉധോഗസ്ഥൻ ആണ് ചെയ്തത് എന്ന് പറഞ്ഞപ്പോൾ വിശോസിക്കാതെ അതിനെക്കുറിച്ചു അനോഷിച്ചു മിലിറ്റടെറി നിന്ന് ഒരു പണിഷ്മെന്റ് കിട്ടിയത് ആയിരുന്നു ഇവന്. പക്ഷേ അവന് മനസിലായി ഇരുന്നു അവിടെ ഇങ്ങനെ ഒരാളെ ഒളിപ്പിച്ചു വെച്ചിട്ട് ഉണ്ടെന്ന്.
പിന്നീട് അവന്റെ കൂടെ ഞാൻ ഒരു സാധ പട്ടാളക്കാരൻ ആയി തെരറിസ്റ്റുകളെ പിടിക്കാൻ പോയിട്ടും ഉണ്ട്. അവൻ അറിയാതെ അവനെ ലീഡ് ചെയ്തിരുന്ന ഒരു ലീഡർ ആയിരുന്നു കാർത്തി.
സിംഹങ്ങൾ എങ്ങനെ വേട്ട അടും എന്ന് തന്റെ അടുത്ത അവകാശിക്കു കാണിച്ചു കൊടുക്കുന്നപോലെ ആയിരുന്നു ആ പോക്ക്.
അന്നും അവന് ചില തെറ്റുകൾ ഉണ്ടായെങ്കിലും.
മാറ്റവന്മാർ ഒന്നും ജീവനോടെ പോയി ഇല്ലാ കരണം പുറകിൽ കാർത്തി എന്നാ ഒരുവൻ ഉള്ളത് കൊണ്ട്.
എന്നാൽ തുടങ്ങി അല്ലോ എന്ന് ഉള്ള സ്വരം വന്ന്.
ജഗതിഷ് കാർത്തികയെ നോക്കുന്നുണ്ടായിരുന്നു.
എന്നെ നോക്കിയ കാർത്തികയെ ഞാൻ ഒന്ന് കണ്ണ് അടച്ചു സൈറ്റ് അടിച്ചു.
ഞാൻ നിന്നോടത് തന്നെ നിന്ന് അവന്റെ നിക്കങ്ങൾ ഒക്കെ എനിക്ക് പണ്ടേ അറിയാം ആയിരുന്നു.
മൂന്നു മിനിറ്റ് അവൻ എന്നെ ഒന്ന് വാമപ് ആക്കി.
അവൻ എന്റെ മസിലുകളിൽ ഒക്കെ ആണ് ഇടിച്ചു. അവന്റെ പട്ടാള മുറകളും ഉണ്ടായിരുന്നു.
തന്റെ മോന്റെ ഫൈറ്റ് കണ്ടു അർച്ചയുടെ ചേട്ടൻ കാർത്തികയുടെ അച്ഛന്റെ മുന്നിൽ നെഞ്ച് വിരിച്ചു നികുന്നുണ്ടായിരുന്നു.
കാർത്തികയെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി.
അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ വിഴുന്നു.
എനിക്ക് ഇത് തമാശ ആയി തോന്നിയപ്പോൾ അവൾക് ഇത് സീരിയസ് ആണെന്ന് ഞാൻ അറിഞ്ഞില്ല.
ഇനി ടൈം നീട്ടി കൊണ്ട് പോയാൽ കാർത്തിക ഇറങ്ങും അവളുടെ കണ്ണ് നിര് കാണാൻ പറ്റില്ലാത്തത് കൊണ്ട്.
ഇവനെ ഒന്ന് കള്ളിപ്പികാം എന്ന് കരുതിയപ്പോൾ ഇനി നടക്കില്ല എന്ന് കരുതി.
രണ്ട് സെക്കൻഡ് ൽ ഉള്ളിൽ കാർത്തി ജഗതിഷിന്റെ കലിലെ മസിലിനും കൈയിലെ മസിലിനും ഒരു പേനറ്റ്രസ്ഷൻ കൊടുത്തു അത് വീണ്ടും അയാളെ തിരിച്ചു പൊസ്സഷനിലേക് കൊണ്ട് വരാം. ഇഞ്ചുറി ഒന്നും ഉണ്ടാകില്ല. പക്ഷേ ഇടിച്ച ആൾക് മാത്രമേ ആ മാസിൽസ് നെ വീണ്ടും പൊസിഷൻ ൽ എത്തിക്കാൻ കഴിയു. അത് ഒരു താക്കോൽ മാതിരി.
ജഗതീഷ് ന് എഴുന്നേക്കാൻ പോലും കഴിയാതെ അവിടെ കിടന്നു പോയി. അവൻ ശ്രെമിക്കുന്നുണ്ടെല്ലും ഒന്നും കഴിയുന്നില്ല.
കാർത്തി ആണേൽ ആ സമയത്തിലേക് നോക്കി സമയം ഇനിയും കിടക്കുവാ. ഇവനെ ഇങ്ങനെ ഇട്ടാൽ ശെരി ആക്കില്ല.
ചുറ്റും നോക്കിയപ്പോൾ എല്ലാവരും ആശ്ചാരയത്തോടെ നോക്കി നികുവാ. കാർത്തിക ആണേൽ ഇവിടെ എന്താ നടന്നെ എന്ന് പോലും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. എല്ലാവരും അത് തന്നെ ആയിരുന്നു അവസ്ഥ.
കളി അവസാനിക്കണം എന്ന് തോന്നി കാർത്തി ആ ലൈൻ വിട്ട് പുറത്തേക് ഇറങ്ങി.
അപ്പോഴേക്കും അവന്റെ അച്ഛൻ എല്ലാം വന്ന് അവനെ പിടിച്ചു എഴുന്നേക്കാൻ നോക്കി പക്ഷേ അത് അവന് കൂടുതൽ പെയിൻ ഉണ്ടാക്കി.
കാർത്തി അവന്റെ അടുത്ത് ചെന്ന് എങ്ങനെയാ താൻ മസിലിൽ പേനേട്രേഷൻ കൊടുത്തത് അതിന്റെ ഓപ്പോ സിറ്റ് പേനേട്രേഷൻ കൊടുത്തു.
അവന്റെ വേദന എല്ലാം പോയി അവൻ എഴുന്നേറ്റു. എല്ലാവരും ഹാപ്പി ആയി.
എഴുന്നേറ്റു കഴിഞ്ഞു അവൻ ഒന്ന് കാർത്തിയെ നോക്കി എന്നിട്ട് കാർത്തികയെയും.
“ഞാൻ തോറ്റു പോയി.
ലൈൻ ക്രോസ്സ് ചെയ്തു.”
എന്ന് കാർത്തി പറഞ്ഞപ്പോൾ.
അവർ ക് അതൊന്നും അല്ലായിരുന്നു എന്താണ് അവിടെ സംഭവിച്ചേ എന്ന് പോലും മനസിലാക്കാൻ കഴിയാതെ ആലോചനയിൽ ആയിരുന്നു.
എന്നാൽ അതിൽ ഒരാൾക്ക് കാര്യം മനസിലായി കഴിഞ്ഞിരുന്നു.
വേറെ ആരും അല്ലായിരുന്നു ജഗധിഷ് ന് തന്നെ ആയിരുന്നു.
പക്ഷേ അവൻ മിണ്ടില്ല.
തോറ്റത് കാർത്തി ആണേലും എല്ലാവരുടെ കണ്ണിൽ കാർത്തി ആയിരുന്നു ജയിച്ചത്.
പിന്നീട് അവനെയും കാർത്തികയേയും ആരാധി ഉഴിഞ്ഞു ആയിരുന്നു ഉള്ളിലേക്ക് കയറ്റിയെ.
എല്ലാവർക്കും അർച്ചയുടെ മരുമകനെ കുറച്ചു ആയിരുന്നു പറയാൻ ഉള്ളത്.
കാർത്തികയേയും അവളുടെ അടുത്ത് കാർത്തി നികുമ്പോൾ തന്നെ എല്ലാവർക്കും എന്തൊ ഒരു ഫീലിംഗ് പോലെ.
സുഭാദ്ര യുടെ മകൻ ആണെന്ന് അറിഞ്ഞതോടെ എല്ലാവരും നല്ല പരിജയം ആയി.
കാർത്തിക്കക് ആണേൽ എന്നോട് മിണ്ടാൻ പോലും സമയം കിട്ടുന്നില്ല.
അത്രയ്ക്കും ബിസി ആയി പോയി അവൾ.
അങ്ങനെ ഞങ്ങൾ ഫ്രീ ആയപ്പോ അവൾ എന്നെയും കൂട്ടി അവിടെ ഉള്ള കുള കടവിൽ വന്നു ഇരുന്നു.
“ഏട്ടന് വേദനിച്ചോ..”
“എന്ത്?”
“ജഗതിഷ് ആയുള്ള..”
കാർത്തി ചിരിച്ചു കൊണ്ട്.. “ഞാൻ കണ്ടു അവിടെ ഒരാളുടെ കണ്ണിൽ നിന്ന് കണ്ണീർ ചാടുന്നെ…”
അവൾ എന്നെ കെട്ടിപ്പിച്ചിട്ട്.
“എന്തൊ സഹിക്കുന്നില്ല ഡാ നിന്റെ മേത്തു ഒരു കൈ പോലും പതിയുന്നെ.”
കാർത്തി ചിരിച്ചിട്ട്.
“ആരാ ഈ പറയുന്നേ കാർത്തിക ips ഓ..
എന്റെ കാരണം നോക്കി ഒരു ഗിഫ്റ്റ് തന്നത് ഓർമ്മ ഇല്ലേ??”
അവൾ ചിരിച്ചിട്ട്.
“ഇല്ലാ.”
എന്ന് പറഞ്ഞു എന്റെ തോളിലേക് ചെരിഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ഒരു വിളി.
ജഗതിഷ് ആയിരുന്നു.
ഞാനും അവളും എഴുന്നേറ്റു.എന്നെക്കാൾ വയസിൽ മൂത്ത ആൾ ആയിരുന്നു ജഗതിഷ്.
എന്നെ തന്നെ നോക്കിട്ട്.
” നീ അല്ലെ മറ്റവൻ
മിലിറ്ററി ഒളിപ്പിച്ചു വെച്ചേക്കുന്ന ഒരു രഹസ്യ ആയുധം.
ഞാൻ നിന്നെ കണ്ടിട്ട് ഉണ്ട്.
പക്ഷേ ഞാൻ ഒരിക്കലും കരുതി ഇല്ലാ ഇവിടെ എന്നോട് ഏറ്റു മുട്ടുവാൻ വരും എന്ന്.
ജീവനോടെ വിട്ടതിനു താങ്ക്സ്. ”
എന്ന് പറഞ്ഞു അവൻ കെട്ടിപിടിച്ചു എന്നെ ഞാനും.
എന്നിട്ട് കാർത്തികയോട്.
“എങ്ങനെ കിട്ടിടി ഈ മുതലിനെ.
ഒരു ഒന്നന്നര ഐറ്റം ആണ് മോളെ ഇവൻ.
ഇവനെ കുറച്ചു അറിയാൻ ഉള്ള ആകാംഷ യിൽ എനിക്ക് ആർമി ഇന്റാലിജന്റ് വരെ വാണിങ് തന്ന്.
പക്ഷേ എന്തൊ ഞാൻ കണ്ടു ഇവന്റെ ആ സ്കിലും എല്ലാം.
ഒരിക്കൽ കുറച്ച് ടെറരിസ്റ്റുകൾ പിടിക്കാൻ എനിക്ക് എന്റെ ആർമിയെ കൊണ്ട് പോകേണ്ടി വന്നു.
കട്ടിൽ കയറിയാ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവരുടെ പരക്രമം ആയിരുന്നു.
ആയുധം കുറവായ ഞങ്ങൾ പുറകിലേക് പിന്മാറി കൊണ്ട് ഇരുന്നു.
അവരുടെ ആക്രമണം കൂടി കൊണ്ട് ഇരുന്നു.
എന്റെ ആർമി തീർത്തും പുറകിലേക് പിണമാറിയപ്പോൾ.
ഒരു പട്ടാളക്കാരൻ അവരുടെ കോർ ഏരിയ യിലേക്ക് കയറാൻ നോക്കുന്നത്.
ഞാൻ വിളിച്ചു പറഞ്ഞെങ്കിലും അയാൾ അത് ചെവി കൊണ്ടില്ല.
ഇച്ചിരി നേരം കഴിഞ്ഞപ്പോ വെടി ഒച്ചയുടെ ശബ്ദം കുറഞ്ഞു വന്ന്. പിന്നെ ശബ്ദം ഇല്ലാ.
എന്താണെന്നു അറിയാൻ ഞാൻ ചെന്ന് നോക്കിയപ്പോൾ.
എല്ലാവരും വാധിക പെട്ടു.
കമ്പ് വരെ നെഞ്ചിൽ കുത്തി ഇറക്കി ഇരിക്കുന്നു എതിരാളികളുടെ.
അവരുടെ ആയുധങ്ങൾ അവരുടെ മേൽ തന്നെ പ്രയോഗിച്ച്.
എന്നാൽ ആ ആർമി കാരനെ പിന്നെ കണ്ടില്ല.
പിന്നീട് അല്ലെ അറിഞ്ഞേ ഇങ്ങനെ ഒരു അവാദരം എന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന്.”
കാർത്തി ചിരിച്ചിട്ട്.
“ജസ്റ്റ് ഫോർ ഫൺ.
ഷെമികണം എന്റെ പെണ്ണിന് വിഷമം ആയത് കൊണ്ടാണ് ഒന്ന് തന്നെ.”
“ഓഹോ.
അല്ലെ ഞാൻ ഇപ്പൊ പാടം ആയേനെ.”
“എന്തായാലും.
എനിക്ക് ഒരാളെ കിട്ടിയല്ലോ കൂട്ടിന് നാട് മുഴുവൻ ചുറ്റാൻ.
ഇല്ലേ ഇവൾ മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു.”
ജഗതീഷ് ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോകാൻ നേരം.
“അവൾക് ഇഷ്ടപെട്ട സ്ഥലം ആട്ടോ ഇവിടെ.
മണിക്കൂറുകള്ളോളളം വെറുതെ വന്നു കുളത്തിലേക് നോക്കി ഇരിക്കുന്ന സ്വഭാവം ഉള്ള കുട്ടിയ സൂക്ഷിച്ചോ ”
ഞാൻ അവളെ നോക്കി.
“അത് പിന്നെ ഏട്ടാ ഇമേജിരെസ്ഷൻ അത്രേ ഉള്ള്.”
ജഗതിഷ് പോയ ശേഷം.
“എന്നെ വേദനിപ്പിച്ചാൽ നിനക്ക് ഇത്രയും സങ്കടമോ.
എടി ഒരു ips കരി എന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ കണ്ണീർ ഒന്നും ചാടിക്കരുത്.
എന്തും നേരിടണം.”
“അതൊക്കെ പോട്ടെ… ഏട്ടാ…
എന്റെ കണ്ണീർ കണ്ടാ ഉടനെ ചേട്ടനെ പഞ്ഞിക്ക് ഇട്ടെങ്കിൽ..
സ്റ്റെല്ല പറയുന്നതിലും എനിക്ക് വിശ്യസാം വരുന്നു ഉണ്ട്.
എന്റെ ചേട്ടന് അത്രയും ട്രെയിങ് കിട്ടിട്ടും ഞാൻ ഒന്ന് കണ്ണ് അടച്ചു തുറന്നപ്പോഴേക്കും ചേട്ടൻ നിലത്ത് കിടന്നു എഴുന്നേക്കാൻ നോക്കിട്ട് നടക്കുന്നില്ല പോലെ ആക്കി എങ്കിൽ…”
കാർത്തി ആ കുളത്തിലേക് നോക്കിട്ട് ചിരിച്ചിട്ട്.
“അപ്പൊ നിന്നെ കൊല്ലാൻ നോക്കിയ റാണ യുടെ യും സകിറിന്റെയ്മ് അവസ്ഥ യോ…
ഒന്നിനെ എങ്കിലും അവിടെ
ഞാൻ വെച്ചോ.
സാകിർ..
അവന് പറ്റിയ എറ്റവും വലിയ തെറ്റ്.
അന്ന് സ്റ്റേഷനിൽ വെച്ച് നീയും അവനും ആയുള്ള വാക് തർക്കത്തിൽ അവൻ ലക്ഷ്മിയുടെ അടുത്ത് വന്നു കുമ്പസാരിച്ചപ്പോൾ അവൻ ഒന്ന് മറന്നു.
അവളുടെ പുറകിൽ ഇരിക്കുന്ന ഒരുവൻ കേൾക്കുന്നുണ്ടെന്ന്.
അതേപോലെ തന്നെ ഞാൻ അവനെയും കൊന്ന്.
ശെരിക്കും പറഞ്ഞാൽ ഞാൻ അവിടെ ക്ലീൻ ആകുവായിരുന്നു നിനക്ക് വേണ്ടി.
അത് എല്ലാം നിന്റെ തലയിൽ ആകാൻ വേണ്ടി ആണ് മാധ്യമ ങ്ങളെയും വിളിച്ചു പറഞ്ഞു.”
“ഇതൊക്കെ എങ്ങനെ???
പേടി ഇല്ലേയിരുന്നില്ലേ ഏട്ടാ.”
“ഇതൊക്കെ എന്റെ കണ്ണിൽ വെറും എലി കുഞ്ഞുങ്ങൾ അടി.
കടുവയും സിംഹങ്ങളും വാഴുന്ന ലോകം നീ ഒന്നും കണ്ടിട്ട് ഇല്ലാ.”
“ഏട്ടനും ഒരു സിംഹം ആണോ?”
കാർത്തി ചിരിച്ചിട്ട്.
“ട്രെയിങ് ചെയ്തു എടുത്ത ഒരു കളിപ്പാട്ടം.”
“അപ്പൊ ഏട്ടനെ ആരാ ട്രെയിങ് ചെയ്തേ..
ഇതിന് മാത്രം സ്കിൽ നേടി എടുക്കാൻ?”
“സോവിയറ്റിന്റെ അതായത് ഇപ്പോഴത്തെ റഷ്യ യുടെ പഴയ ചരന്മാർ.
ഒരു ജീവൻ മരണ കളി ആയിരുന്നു അതൊക്കെ.
നരകം എന്നാ വാക്കുകൾക് അപ്പുറത് വരെ പോകും.”
“അപ്പൊ ഏട്ടനെ കൾ കഴിവ് ഉള്ളവർ അപ്പൊ ഉണ്ടോ.”
“തീർച്ചയായും ഉണ്ട്.
അവർ പല രാജ്യങ്ങളിൽ ഉള്ളവർ ആണ്. എന്നെക്കാളും കഴിവ് അവർക്ക് ഉണ്ട്.
സഹായം ചോദിച്ചാൽ അപ്പോൾ തന്നെ എത്തും.
അത് ഞങ്ങളുടെ ഇടയിലെ കരാർ ആണ്.”
“ഏട്ടൻ ആരുടെ മുന്നിൽ എങ്കിലും തോറ്റിട്ട് ഉണ്ടോ.”
“ഉണ്ടല്ലോ ”
“ആരാ ഏട്ടാ???”
“ദേ എന്റെ ഫ്രണ്ടിൽ ഇരുന്നു ഓരോന്നും ചോദിച്ചു കൊണ്ട് ഇരിക്കുന്ന കാർത്തിക കുട്ടിയുടെ മുന്നിൽ.”
“എന്റെ മുന്നിലോ!!!!!!
എപ്പോ?”
“നീ ഓഫ് അല്ലെ യിരുന്നില്ലേ.
അന്ന് രാത്രി നീ കാണിച്ചു കൂട്ടിയത്.
എന്നെ കൊന്നു എന്ന് ആണ് കരുതിയെ.
അതിന് കിട്ടിയാ സമ്മാനം അല്ലെ വയറ്റിൽ കിടക്കുന്ന ട്രോഫി.”
അവൾ അവനെ ഒന്ന് നുള്ളിട്ട്.
“ചെടാ എനിക്ക് ഒന്നും ഓർത്ത് എടുക്കാൻ കഴിയുന്നില്ലല്ലോ..
നിന്റെ കൂടെ ഉള്ള നിമിഷം.”
“അത് നീ ഓർത്ത് എടുക്കണ്ട..
നമുക്ക് ദേ ഇവനോ ഇവളോ ഇങ് വന്നു കഴിഞ്ഞാൽ…
ഒരു വാർ തന്നെ നടത്തം..
കാർത്തി വസ്. കാർത്തിക.”
അവൾ കാർത്തിയെ കെട്ടിപിടിച്ചു ഉമ്മാ കൊടുത്തിട്ട് പറഞ്ഞു.
“ഞാനും അതിന് വേണ്ടിയാ കാത്തിരിക്കുന്നെ.”
“പക്ഷേ ഒരു പ്രശ്നം ഉണ്ട്..
എന്നെ പൂരണം ആയും നിനക്ക് കിട്ടണേൽ അത് നമ്മുടെ കുഞ്ഞിനെ കൊണ്ട് ആണ് കഴിയുള്ളു.
കാരണം ഞാൻ ഒരു രഹസ്യ ഓഫീസർ ആണ്..
നിനക്ക് ഈ കുഞ്ഞിനേയും വയറ്റിൽ ഇട്ടോണ്ട് മിലട്ടറി കോർട്ടിൽ വന്നാൽ മതി…
ബാക്കി ഉള്ളത് ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം.. എന്താ ചെയേണ്ടത് എന്നൊക്കെ..”
“അപ്പൊ ഏട്ടൻ…”
“അതേ എനിക്ക് തിരിച്ചു മടങ്ങാറായി…
എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാനും കഴിയില്ല…
ഞാൻ എല്ലാം പറഞ്ഞു തരാം… നീ ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.. അപ്പൊ കാർത്തിക്കക് ഈ കാർത്തിയെ എന്നാന്നെത്തെക്കും കിട്ടും.”
അവൾ കെട്ടിപിടിച്ചു…
“എന്തായാലും എന്റെ കാർത്തിക കുട്ടി നിനക്ക് കുഞ് ജനിക്കുന്ന കുറച്ച് മാസം മുൻപ് എനിക്ക് മടനെങ്ങേണ്ടി വരും.
ബാക്കി ഉള്ളത് ഒക്കെ നിന്റെ കൈയിൽ ആണ്.
ഞാൻ വഴിയേ പറഞ്ഞു തരാം.”
“ഹം..
എനിക്ക് നീ അടുത്ത് ഉണ്ടായാൽ മതി.”
“എന്നാ നമുക്ക് അനോങ്ങട്ടേക് പോകാം എല്ലാവരും അനോഷിക്കും.”
എഴുന്നേറ്റു അവളെ കൊണ്ട് നടന്നപ്പോൾ അവളുടെ കാൽ ഒന്ന് വഴുതി വീഴാൻ പോയപ്പോഴേക്കും കാർത്തി പിടിച്ചു.
“കാർത്തികേ സൂക്ഷിച്ചു നടക്കു..
ഞാൻ പറഞ്ഞില്ലേ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് മാത്രം ആണ് എന്നെ നിനക്ക് പൂർണം ആയി നൽകാൻ കഴിയു.
സൊ നീ കെയർ ഫുള്ള് ആയി നടന്നെ മതിയാകു.”
അത് അവൾക് ആഴത്തിൽ തന്നെ അത് കൊണ്ട്.
പിന്നീട് കാർത്തി അവളെ നിരീക്ഷിച്ചു ഫങ്ക്ഷന്ൽ.
എന്റെ ഒപ്പം വന്നവൾ തന്നെ ആണോ എന്ന് വരെ അവന് തോന്നി പോയി. ഓരോ സ്റ്റെപ്പും അവൾ വെക്കുന്നത് കാർത്തി നോക്കി മനസിലാക്കി.
അവൾക് എന്നെ അത്രക്കും ഇഷ്ടം ആണെന്ന്. കാരണം എന്നെ കിട്ടാൻ അവൾ എന്തും ചെയ്യാൻ തയാർ അന്നെന്നു കാർത്തി ക് മനസിലായി.
അവിടത്തെ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു മടങ്ങുമ്പോൾ കാറിൽ വെച്ച് കാർത്തിക തന്റെ അനിയത്തി ജ്യോതികയോട് പറഞ്ഞു.
“ജ്യോതി ചേച്ചിക്ക് സ്റ്റെപ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആയി തുടങ്ങി ഡി.
നിന്റെ ആഗ്രഹം അല്ലെ എന്റെ മുറി വേണം എന്നുള്ളത്…
നീ എടുത്തോ പകരം ഞാൻ നിന്റെ റൂം ഈ കലളവിൽ എടുത്തോളാം ”
പറഞ്ഞു കാർത്തിക അവളുടെ വയറും തലോടി കാർത്തിയുടെ തൊള്ളിലേക് ചെരിഞ്ഞു.
അവളുടെ ആ വാക്കുകൾ ആ വണ്ടിയിൽ ഇരിക്കുന്ന അർച്ചമ്മയ്ക്കും എനിക്കും മനസ്സിലായി… അവൾ അമ്മ ആകാൻ ഉള്ള തയ്റെടുപ്പ് എടുത്തു കഴിഞ്ഞു എന്ന്..
ഇനി അവൾ സൂക്ഷിച്ചേ മതിയാകു എന്ന്.
വീട്ടിൽ വന്ന് ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോയി.
അവൻ അവളുടെ ഡയറി യിൽ കുറയെ എഴുതി വെച്ച് പിന്നെ
അവളെയും നോക്കി കൊണ്ട് കാർത്തിയും ഉറങ്ങി പോയി.
രാവിലെ എഴുന്നേക്കുന്നത് തന്നെ കാർത്തിയുടെ ബാഗിൽ കിടക്കുന്ന മൊബൈൽ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടതിൽ നിന്ന് ആയിരുന്നു.
ചാടി എഴുന്നേറ്റ് കാർത്തി അത് അറ്റാൻഡ് ചെയുന്നത് കണ്ടു കാർത്തിക എഴുന്നേറ്റു ഇരുന്നു.
വിളി കഴിഞ്ഞതും ആ ഫോൺ കാർത്തിയുടെ കൈയിൽ ഇരുന്നു കാത്താൻ തുടങ്ങി.
അവൻ അതിനെ പുറത്തേക് എറിഞ്ഞിട്ട് കാർത്തികയുടെ അടുത്ത് വന്ന് ഇരുന്നിട്ട്.
“നിനക്ക് വിഷമം തോന്നരുത്…
ഏട്ടൻ പോകുവാ….”
“പോകാനോ!!!”
“നീ ചെയേണ്ടത് എല്ലാം ഞാൻ നിന്റെ ഡയറി യിൽ എഴുതിട്ട് ഉണ്ട്..
താമസിക്കരുത് എനിക്ക്… നീ അടുത്ത് തന്നെ വേണം.
അർച്ചമ്മയോടും അച്ഛനോടും ഞാൻ ഇപ്പൊ എന്താ പറയുക. ടൈം ഇല്ലെടോ . എന്റെ ഒരു നിമിഷവും ജീവന്റെ വില ഉണ്ട്.
അവർ എഴുന്നേക്കുന്നതിന് മുൻപ് ഞാൻ പോകുവാ. നീ തന്നെ പറഞ്ഞേരെ ഞാൻ പോയി വരാം..”
കാർത്തി കാർത്തികയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിലും മുഖത്തും എല്ലാം ഉമ്മാ വെച്ച്. “നിന്നെ എനിക്ക് കിട്ടാൻ ഞാൻ എവിടെ വരെയും പോകും…
ഇത് കാർത്തിക ips അല്ലാ പറയുന്നേ കാർത്തിക കാർത്തി ആണ് പറയുന്നേ. നിന്റെ കൂടെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഒപ്പം ജീവിക്കണം.” എന്ന് പറഞ്ഞു കാർത്തിക അവനെ കെട്ടിപിടിച്ചു.
അവൻ അവളുടെ നിറ വയറിൽ ഒരു ഉമ്മാ കൊടുത്ത ശേഷം.
ഡ്രസ്സ് മാറി ഒരു ബാഗും
എടുത്തു പുറത്തേക് ഇറങ്ങി. ആരും തന്നെ എഴുന്നേറ്റില്ല ആയിരുന്നു. ഇന്നലെ താമസിച്ചു വന്ന് കിടന്ന ശേഷം.
സൂര്യൻ ഉദിച്ചു തുടങ്ങിട്ട് ഇല്ലായിരുന്നു. മുഴുവൻ ഇരുട്ട് ആയിരുന്നു.
അവളോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് വേഗം ഇറങ്ങി നടന്നു.
കാർത്തിക അവൻ പോകുന്നത് നോക്കി ഉമ്മറത്തു തന്നെ നിന്ന്.
അവളുടെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
ജീവിതം തന്നെ ഓരോന്ന് പഠിപ്പിച്ചു കൊണ്ട് ഇരികുവല്ലോ എന്ന് അവൾക് തോന്നി.
അവൻ അവളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു.
കാർത്തിക ആ ഉമ്മറത്തെ വരാന്തയിൽ ഇരുന്നു പോയി.
സമയം അങ്ങനെ പോയി.. സൂര്യൻ കിഴക്ക് തന്റെ വരവ് അറിയിച്ചു കൊണ്ട് ചുമ്മാന്ന പ്രകാശം പറത്തി കൊണ്ട് തുടങ്ങി ഇരിക്കുന്നു.
കാർത്തിക അവിടെ ഉണ്ടായിരിന്ന തൂണിൽ തല ചാച്ചു വെച്ച് അവൻ പോയ വഴിയിലേക്കു നോക്കി കൊണ്ട് ഇരുന്നു.
അർച്ചമ്മ മുൻപ് വശത്തേക് വന്നപ്പോള് അവിടെ തന്റെ മകൾ പുറത്തേക് നോക്കി വിഷമിച്ചു ഇരിക്കുന്നു.
“ഇത് എന്ത് പറ്റി നേരത്തെ എഴുന്നേറ്റു വന്ന് ഇവിടെ ഇരിക്കുന്നെ…
അതൊ കാർത്തി എഴുന്നേപ്പിച് വിട്ടത് ആണോ സൂര്യ പ്രകാശം കൊള്ളാൻ..”
എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാർത്തികയുടെ മുന്നിൽ എത്തിയ അർച്ച ഞെട്ടി…
തന്റെ മകളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നു..
“എന്ത് പറ്റിയാടി…..”
“ഏട്ടൻ…
പോയി അമ്മേ… ഒരു കാൾ വന്ന് ആർമിയിൽ നിന്ന് അർജെന്റ് ആണെന്ന് പറഞ്ഞു.. അപ്പൊ തന്നെ പോയി..
അമ്മയെ ഫേസ് ചെയ്യാൻ ഏട്ടന് കഴിയില്ല എന്ന് പറഞ്ഞു..
പാവം നല്ല വിഷമത്തോടെ ആണ് പോയെ..”
അർച്ചക് എന്ത് പറയണം എന്ന് പോലും അറിയാതെ..
അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു പോയി..
അപ്പോഴാണ് നന്ദൻ അങ്ങോട്ടേക്ക് വന്നേ…
“എന്ത് പറ്റി രണ്ടാൾക്കും…
കാർത്തി പോയത് ആണോ വിഷമം…”
രണ്ടാളും ഞെട്ടി നന്ദനെ നോക്കി.
അർച്ച തന്നെ പറഞ്ഞു..
“ഏട്ടന് അറിയാമായിരുന്നോ?”
“ഉം..
ഇന്നലെ ഉച്ചക്ക് ടീവി കണ്ടു കൊണ്ട് ഇരുന്നപ്പോൾ അവന് എന്നെ ഒന്ന് ഓർമിപ്പിച്ചായിരുന്നു..
ആർമി അല്ലേടി..
നിങ്ങളെ മൂഡ് ഔട്ട് ആകുന്നില്ല എന്ന് കരുതി അവൻ പറയാത്തത് ആണ്.
ഇന്നലെ അവൻ കാർത്തിക്കക് സൂചന കൊടുത്തിരുന്നു….”
അപ്പോഴാണ് അതൊക്കെ ചിന്തിച്ചു എടുക്കാൻ പറ്റിയത്.
“എങ്ങോട്ടേക് ആണ് ഏട്ടൻ പോയത് എന്ന് അറിയുമോ അച്ഛാ.”
“ഇന്നലെ വാർത്ത കണ്ടപ്പോ.
ഇന്ത്യൻ ചരക്ക് കപ്പാൽ ഒരെണം ഏതോ സ്കാട് കൈ കാൽ ആക്കി വില പേശാൽ ആയിരുന്നു എന്ന് വാർത്ത കണ്ടില്ലേ. അതിലെ ജോലിക്കാർ ഒക്കെ കുടുങ്ങി ഇരിക്കുവല്ലേ.
അപ്പൊ ചർച്ചക് കൂടെ അവനെയും വിടാൻ ചാൻസ് ഉണ്ട് എന്ന് അവൻ സൂചിപ്പിച്ചു… ഇന്റർനാഷണൽ പ്രശ്നം ആയത് കൊണ്ട് തന്നെ.”
“അപ്പൊ..?”
അർച്ചക് പേടി ആയി അവനെ എന്തെങ്കിലും പറ്റുമോ എന്ന്. അത് കണ്ടാ നന്ദൻ.
“നീ എന്തിനാ പേടിക്കുന്നെ അർച്ചെ.. ഇന്നലെ ജഗതിഷ് ഒക്കെ പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ കാർത്തിയെ ഒന്നും തൊടാൻ പോലും കഴിയില്ല..
പിന്നെ കാർത്തികേ..
നീ ഉടനെ തന്നെ അവൻ പറഞ്ഞത് എല്ലാം ചെയ്യണം.”
എന്ന് പറഞ്ഞു നന്ദൻ ചെറിയ ഒരു സങ്കടത്തോടെ പുറത്തേക് ഇറങ്ങി.
കാർത്തിക തന്റെ റൂമിലേക്കു ചെന്ന് അവൻ എഴുതി വെച്ചാ ഡയറി എടുത്തു നോക്കി..
അത്രയും നേരം വിഷമിച്ചിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി യും ഒപ്പം ചിരിയും വന്നു.
ആ ഡയറി അടച്ചു വെച്ചിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്ന് നിന്ന് അവളോട് പറഞ്ഞു.
“ഞാൻ വരാൻ പോകുവാ… നിനക്ക് വേണ്ടി അങ്ങോട്ടേക്… നീ പറഞ്ഞു തന്നാ വഴിയിൽ തന്നെ നിന്നെ സ്വന്തം ആകും ഞാൻ..
സിമ്പിൾ തിങ്സ് ബട്ട് പവർ ഫുള്ള്.”
കാർത്തിക അപ്പോൾ തന്നെ ഫോൺ എടുത്തു എയർ ടിക്കറ്റ് എടുത്തു മുംബൈ ക് സ്റ്റെല്ല യെയും കൂട്ടാൻ.
“ഇനി കളി ഞാനും നീയും ആയിരിക്കും കാർത്തി…
നിന്നെ കിട്ടുവാൻ വേണ്ടി…
എല്ലാ തെളിവും ഞാൻ മുബൈ നിന്ന് ശേഖരിക്കും നമ്മുടെ ഓരോ നിമിഷങ്ങൾ.
പിന്നെ എന്റെ ഈ വയറ്റിൽ കിടക്കുന്ന കുഞ് തന്നെ ധാരാളം.”
കാർത്തിക ചിരിച്ചിട്ട് എല്ലാം പാക്ക് ചെയ്തു.
നൈറ്റ് ഫ്ലൈറ്റ് തന്നെ പറക്കാൻ തീരുമാനിച്ചു.
അർച്ചമ്മ ഒറ്റക്ക് അവളെ വിടാൻ സമ്മതിച്ചില്ല.
കൂട്ടിന് അവളുടെ കുറുമ്പി അനിയത്തി യെയും കൊണ്ട് പോകണം എന്ന് പറഞ്ഞു.
അവൾ അവൾക്കും ടിക്കറ്റ് എടുത്തു.
“എടി പെണ്ണേ ദേ എന്റെ മകനെ ഇങ് കൊണ്ട് വരണം കേട്ടോ.”
“ഉം”
എന്ന് പറഞ്ഞു കാർത്തിക എയർപോർട്ടിലേക് തിരിച്ചു കൂടെ ജ്യോതികയും…
(തുടരും )
നിങ്ങളുടെ അഭിപ്രായം കമന്റ് ആയി എഴുതുക.
അടുത്ത പാർട്ട് രണ്ട് ആഴ്ച ആകും ആയിരിക്കും.
വളഞ്ഞ വഴികൾ എഴുതുവല്ലേ ടൈം കിട്ടുന്നില്ല.
ഈ കഥ എഴുതുക എന്ന് പറഞ്ഞാൽ അത് ഒരു ചെസ് കളി മാതിരിയ നിക്കങ്ങൾ ആണ് കഥക് ഉണർവ് നൽകുന്നെ.
അപ്പൊ ശെരി.
സപ്പോർട്ട് തരണം.
Thank you.
Responses (0 )