-50% Intro price for the next 72 hours only!. Buy now →

Kambi stories

ഇഷ [വേടൻ]

ഇഷ Isha | Author : Vedan ഹായ് ഗയ്‌സ്, ന്നെ മറന്നില്ലല്ലോ ല്ലേ, ഞനാ വേടൻ, ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല ന്നൊക്കെ മാസ്സ് അടിച് പോയിട്ട് ഈ നാറി ഇതെന്തിനാടാ വന്നേ ന്ന് ചിന്തിക്കുന്നവരോട് നിക്ക് സ്നേഹം മാത്രം.. 🙂 ഇത് ഒരു തവണ ഞാൻ അപ്‌ലോഡ് ചെയ്ത കോണ്ടന്റ് ആണെങ്കിലും ഒന്നുടെ നന്നായി എഴുതണം ന്ന് തോന്നി, അതോണ്ട് ഇതങ്ങോട്ട് സ്വീകരിക്കണം ന്ന് അറിയിക്കുന്നു.. അപ്പൊ ശെരി.. ആർത്തിരമ്പുന്ന മഴയുടെ രോഷം പ്രകൃതിയെ തെല്ലോന്ന് […]

0
1

ഇഷ

Isha | Author : Vedan


ഹായ് ഗയ്‌സ്, ന്നെ മറന്നില്ലല്ലോ ല്ലേ, ഞനാ വേടൻ, ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല ന്നൊക്കെ മാസ്സ് അടിച് പോയിട്ട് ഈ നാറി ഇതെന്തിനാടാ വന്നേ ന്ന് ചിന്തിക്കുന്നവരോട് നിക്ക് സ്നേഹം മാത്രം.. 🙂 ഇത് ഒരു തവണ ഞാൻ അപ്‌ലോഡ് ചെയ്ത കോണ്ടന്റ് ആണെങ്കിലും ഒന്നുടെ നന്നായി എഴുതണം ന്ന് തോന്നി, അതോണ്ട് ഇതങ്ങോട്ട് സ്വീകരിക്കണം ന്ന് അറിയിക്കുന്നു.. അപ്പൊ ശെരി..

ആർത്തിരമ്പുന്ന മഴയുടെ രോഷം പ്രകൃതിയെ തെല്ലോന്ന് സുന്ദരിയാക്കി, അതെ വാദ്യഘോഷങ്ങളില്ലാത്ത ഒരു പുതുപ്പെണ്ണിന്റെ നാണമേറി അവൾ പെയ്തിറങ്ങുകയാണ്, അവൾ അവളുടെ പ്രാണനെ കാത്തിരുന്നപ്പോൽ അത്രയേറെ പ്രണയാർദ്രമായി മണ്ണിൽ ലയിച്ചു ചേർന്നു…

ഉള്ളിലേക്ക് ഒളിക്കണ്ണട്ട് നോക്കുന്ന ചെറു വെളിച്ചവും, തിരക്കുകൾക്ക് ശമനമില്ലാതെ നീണ്ടു വരുന്ന വെളിച്ചത്തെയും വക വെക്കാതെ ബാംഗ്ലൂർ നഗരം തന്റെ തിരക്കുകളുടെ വസ്ത്രം എടുത്തണിഞ്ഞു.

ഞാൻ ആ ബാൽക്കണി യിൽ നിന്നും ദൂരെയുള്ള കാഴ്ചകളിലേക്ക് കണ്ണിട്ടു. വൈകുന്നേരം ആർത്തിരമ്പി പെയ്യുന്ന മഴയെയും കീറി മുറിച്ചു തിരക്കുകളിൽ ഓരോ കാറും ബ്രറ്റ് ലൈറ്റ് തെളിയിച്ചു തങ്ങളുടെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു,

തിരക്കാണ്….. എല്ലാരും, പ്രിയപെട്ടവരെ കാണാനുള്ള തിരക്ക്.. അപ്പോളാണ് താഴേക്ക് നോട്ടം നീണ്ടത് താഴെ പാർക്കിങ്ങിലേക്ക് ഒരു കയ്യിൽ മുല്ലപ്പൂവും മറുകൈ കുടയായി പിടിച്ചു അകത്തേക്ക് കയറാൻ വരുന്ന സെൽവിയെ കാണുന്നത്.. സെക്യൂരിറ്റി എന്തോ പറയുന്നുണ്ട് അവളോട്. അതൊന്നും വക വെക്കുന്നില്ലേലും അവളെ അയാൾ അകത്തേക്ക് കടത്തുന്നില്ല.

********************************************

ഞാൻ ഡോറും പൂട്ടി, ലിഫ്റ്റിൽ കയറി താഴെ എത്തുമ്പോളേക്കും അവളാകെ നനഞ്ഞിരുന്നു, കയ്യിലെ മുല്ലപ്പൂ പകുതിയും വാടിതുടങ്ങിയിരുന്നു, എങ്കിലും അവളാ മഴ മുഴുവൻ നനഞ്ഞു കൊണ്ട് അയാളോട് തർക്കിച്ചു കൊണ്ടിരുന്നു.

അയാളോട് ഇതിന് മുൻപും പറഞ്ഞിട്ടുള്ളതാണ് അവളെ തടയരുത്, കയറ്റി വിടണം ന്ന്..കേൾക്കില്ല.. എത്ര പറഞ്ഞാലും അനുസരിക്കില്ല, ന്റെ വായിൽ നിന്ന് സരസ്വതി വീണാലെ അയാൾക്ക് ഉറക്കം വരുന്ന് വച്ചാ ഞാൻ ന്ത്‌ ചെയ്യാനാ..

അവളേം കൂട്ടി അകത്തേക്ക് കയറുമ്പോൾ, തിരിഞ്ഞു നിന്നവൾ “” പോടാ പൊറുക്കി “” ന്ന് ശബ്ദമുണ്ടാക്കി അയാളെ ആ കുഞ്ഞി കണ്ണുരുട്ടി പേടിപ്പിച്ചു.

“”സെൽവി…. ഉന്നോട് എവളോ വാട്ടി സൊല്ലിറുക്കെ,, പേരിയവങ്കിട്ടേ കേട്ട വാർത്ത പേസ്സാതെന്ന്..!!! ഞാൻ കണ്ണുരുട്ടിയതും അവൾ തലകുനിച്ചു.

മ്മ്.. മണ്ണിപ്പ് കേള്…”” പതിയെ ആ മുഖം അയാളിലേക്ക് തിരിഞ്ഞു, ഒരു കുഞ്ഞു സോറിയുംപറഞ്ഞിട്ടാണ് ഞാൻ അവളേം കൊണ്ട് ഫ്ലാറ്റിലേക്ക് വന്നത്.

കയ്യിലെ മുല്ലപ്പൂ ഞാൻ വാങ്ങി ടിപ്പോയിൽ വെച്ചു. മുറിയിലാകെ മുല്ലപ്പു ഗന്ധം.. നിലത്തേക്ക് മുട്ട് കുത്തി അവളെ മൊത്തത്തിൽ ഒന്ന് നോക്കി, ആകെ നനഞ്ഞു കുളിച്ചുള്ള നിപ്പാണ്, അവളുടെ അമ്മ കണ്ടാൽ പെണ്ണിന്റെ അവസാനം ആണ് ഇന്ന്. തോളിൽ നിന്ന് ബാഗ് ഊരി ഞാൻ മാറ്റി വെച്ചു, അവളേം കൊണ്ട് മുറിയിലേക്ക് പോയി അലമാരി തുറന്ന് ഒരു ഉടുപ്പ് കയ്യിൽ എടുത്തു.. കണ്ണൊന്നു കലങ്ങി., അതിലൂടെ വിരലോടിക്കുമ്പോൾ ഉള്ളിൽ ഒരു വേദന.

ഞാൻ ആ ആറ് വയസ്സ് ക്കാരി കുഞ്ഞി പെണ്ണിനെ നോക്കി, അവളെന്നെയും ആ ഉടുപ്പിലേക്കും മാറി മാറി നോക്കി നിക്കയാണ്, ന്റെ കുട്ടി ഇണ്ടായിരുന്നേൽ ഇവള്ടെ പ്രയെ കാണു ഇവക്കും..

വിതുമ്പി വീണ കണ്ണീരിനെ പിടിച്ചു നിർത്തി അവളെ ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ച് ഡ്രസ്സ്‌ ഇടിപ്പിച്ചു, ഒരുക്കി തിരിച്ചിറക്കി,.

തനിച്ചായി തുടങ്ങിയ ഈ ആറെഴ് മാസങ്ങളിൽ ഇവളായിരുന്നു ന്റെ കൂട്ട്. മിക്ക ദിവസവും ഇവളുടെ അമ്മക്ക് മുന്നേ ഇവളിവിടെ ഹജറാകും സ്കൂൾ വിട്ടാൽ ഓടി എന്റെ അടുത്തേക്ക് വരും. ടീവിക്കാണലും, പുറത്ത് പോകലും ഒക്കെയായി ഞങ്ങൾ അങ്ങ് കുടും.., ഇപ്പോ സെക്രട്ടറി പുതിയ സെക്യൂരിറ്റിയെ നിർത്തിയത് കൊണ്ട് എന്നും താഴെ ചെന്ന് വിളിക്കണ്ട വരും. അതാണ് അവൾക്കും ഇഷ്ടം, നടക്കണ്ടല്ലോ ഞാൻ എടുത്തോളുമല്ലോ.

ഉടുപ്പും ഇടിപ്പിച്ചു അടുക്കളയിൽ നിന്ന് ഉച്ചക്ക് ഉണ്ടാക്കിയ ചോറും, തക്കാളികറിയും പയറു തോരനും, സമ്മന്തിയും, മോദവറുത്തതും കൂട്ടി, ഡിനിംഗ് ഹാളിന് മുകളിൽ ഇരിക്കുന്ന ആ കുഞ്ഞി പെണ്ണിന് ഞാൻ ഊട്ടി, ഇടയ്ക്കിടെ എരിവ് വലിച്ചു പെണ്ണ് നാക്ക് വെളിയിലേക്ക് നീട്ടും.. ചുമ്മാ… വെള്ളം കുടിച്ചു വയറു നിറക്കാൻ പെണ്ണ് അടവ് ഇടുന്നതാണേ..

ഇതെല്ലാം അവൾക്ക് വേണ്ടിയാണ് ഞാൻ ഉണ്ടാക്കിരുന്നത്, അതോർത്തപ്പോ വീണ്ടും കണ്ണൊന്നു നിറഞ്ഞു.

“” ഇന്നും സാറുക്ക് കഷ്ടമാക്കി ല്ലേ ഇവൾ… “” തുറന്നു കിടന്ന വാതിലും താണ്ടി മല്ലിക അകത്തേക്ക് കയറി, അവൾ അവളുടെ മുറി മലയാളവുമായി കയ്യിലെ സഞ്ചി സൈഡിലേക്ക് വെച്ചു, സെൽവി, അമ്മയെ കണ്ടതും ഡിനിംഗ് ടേബിളിൽ ഇരുന്ന് നിരങ്ങാൻ തുടങ്ങി, ഞാൻ അവളെ എടുത്ത് നിലത്തേക്ക് വെച്ചതും പെണ്ണ് ഓടിപ്പോയി മല്ലികയെ കെട്ടിപ്പിടിച്ചു. അവളെ ചേർത്താ കവിളിൽ ഒരുമ്മ കൊടുത്ത് മല്ലിക

“” നീ അണ്ണവേ റൊമ്പ തോന്ദരവ് പണ്ണിട്ടിയാടി ചെല്ലോ… “”

അതിനവൾ ആ കുഞ്ഞു ചുണ്ടുമടക്കി ഇല്ലെന്ന് തലയനക്കി. അപ്പോളാണ് മല്ലിക അവളുടെ ഡ്രസ്സ്‌ കണ്ടത്,

“” അണ്ണേ.. ഇത് ഉന്നോടെ കോളന്തയുടെ താനെ…””

മറുപടി ഒന്നും പറഞ്ഞില്ല ഞാൻ, കാര്യം മനസിലാക്കിയ മല്ലിക കുഞ്ഞിനെ ന്റെ അടുത്തേക്ക് വിട്ട് അടുക്കളയിലേക്ക് കയറി, വൈകിട്ടത്തേക്കിന് ഉള്ളത് ഉണ്ടാക്കാനുള്ള തയാറെടുപ്പ് തുടങ്ങി. ഞാൻ കുഞ്ഞുമായി അടുക്കളയിലേക്ക് ചെന്ന് അവളെ ആ സ്ലാബിലേക്ക് ഇരുത്തി, വീണ്ടും കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഓരോന്ന് ചോദിച്ചു ഞാൻ ഇരുന്നു, ഇടക്കെല്ലാം മല്ലിക ന്നെ നോക്കുന്നുണ്ട്.. പിന്നെ നോട്ടം മാറ്റി പണിയിൽ മുഴുകും.

“” മല്ലികക്ക് ന്നോട് വല്ലതും പറയാനുണ്ടോ…?? “”

“” ഏയ്യ് ഒന്നുമില്ലണ്ണേ.. ” അവൾ വീണ്ടും പണിയിൽ മുഴുകി, അവൾക്കറിയാം, അവളെ ആവശ്യം ഇല്ലാഞ്ഞിട്ടും ഇവിടെ ജോലിക്ക് നിർത്തിയത് സെൽവിയെ ഓർത്തിട്ടാണെന്ന്., ആഹാരം ഉണ്ടാക്കാൻ ഏറെ ഇഷ്ടം ഉള്ള ഒരാൾ ആയിട്ട് കൂടി വൈകുനേരം ഇവളെ ഇങ്ങോട്ട് വിളിക്കുന്നതും എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ന്ന് അവൾക്ക് നന്നായി തന്നെ അറിയാം. അതാണ് പറയാൻ ന്തോ ഉണ്ടായിട്ടും അവൾ വേണ്ടെന്ന് വെച്ചത്. ഞാൻ കൂടുതൽ അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. പോകാൻ നേരം യാത്ര പറഞ്ഞിറങ്ങിയ സെൽവി മോൾക്ക് ഒരു ഉമ്മയും അവളുടെ നനഞ്ഞ യൂണിഫോംമും ഞാൻ മല്ലികയുടെ കയ്യിലേക്ക് കൊടുത്തു, അവൾ അതും വാങ്ങി നാളെ വരാമെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി, കാര്യം എന്താണെന്ന് അവൾ ആംഗ്യത്തിൽ മുഖം ചുളിച്ചു ചോദിച്ചതും പിടിമുറുക്കിയ കൈ ഞാൻ നിവർത്തി ആ കയ്യിലേക്ക് രണ്ടായിരത്തിന്റെ അഞ്ചു നോട്ട് വെച്ചു കൊടുത്തു.

കാര്യം മനസിലാവാതെ വീണ്ടും മുഖം ചുളിച്ചവളുടെ കൈ ഞാൻ വിട്ടു,

“” നാളെ ന്റെ സെൽവി മോൾക്ക് ഫീസ് അടക്കാനുള്ള ലാസ്റ്റ് ഡേറ്റ് അല്ലെ.. അതല്ലേ നീ നുമ്പേ ന്നോട് ചോദിക്കാനും വന്നേ .. “”

ഞാൻ സെൽവിയുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു. മല്ലിക ഒന്നും മിണ്ടാത്തെ കണ്ണൊന്നു നനച്ചു വെളിയിലേക്ക് ഇറങ്ങി.

***********************

അവർ പോയതും വീണ്ടും ഇരുട്ടിന്റെ ഏകാന്തതയിലേക്ക് ഞാൻ വീണു, മഴ തന്റെ പ്രണയത്തെ ഒന്ന് ഷമിപ്പിച്ചതുപോലെ തോന്നുന്നു. ഇരുട്ട് തന്റെ വേഷത്തെ എടുത്തണിഞ്ഞു,മുറിയാകെ ഇരുട്ട് പടർന്നു., കാതങ്ങളപ്പുറം ആരുടെയൊക്കെയോ ഒച്ച കേൾകാം, ഞാൻ പോയൊന്ന് കുളിച്ചു, നീട്ടി വളർത്തിയ മുടിയും താടിയും ഒന്ന് തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.

വീണ്ടും പുറത്ത് നിന്നുള്ള ശബ്ദം. ആരോചകരമായി തോന്നി, ഞാൻ ഹാളിലെ ലൈറ്റ് ഇട്ടു.കഴിക്കാനായി മല്ലിക ഉണ്ടാക്കിയ ആഹാരം എടുത്ത് പ്ലേറ്റിലേക്ക് ആക്കി,

കഴിക്കാനായി തുടങ്ങുമ്പോൾ ഡോറിൽ മുട്ട് കേട്ട്, അത് ഗൗനിക്കാതെ വീണ്ടും കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് ശക്തിയിൽ കേട്ടു,

“” what the fuck…. “” പല്ലും കടിച്ചു ഞാൻ ഡോറിനരികിലേക്ക് നീങ്ങി, ആരോടൊക്കെയോ ഉള്ള ദേഷ്യം കയ്യിൽ ആവാഹിച്ചു ഞാൻ ഡോർ വലിച്ചു തുറന്നു. മുന്നിൽ കൂടി നിന്ന ആളുകളെ നോക്കി ഞാൻ ന്താണ് ന്ന് തിരക്കി,

ന്നാൽ ഷോർട്സ് മാത്രം ഇട്ട് നിന്ന ന്റെ ശരീര ഭംഗി നോക്കി നിന്ന കുറച്ച് പെണ്ണുങ്ങളെ കണ്ണിൽ പെട്ടതും ഞാൻ മുരടനക്കി, ന്നെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ് ഇവർ..ഞാൻ അങ്ങനെ പുറത്തേക്ക് ഇറങ്ങാറില്ല, രാവിലെ പോയാൽ നേരെ ഫ്ലാറ്റിലേക്ക് വരും അതാണ് കുറച്ചായുള്ള പതിവ്.

“” ചോദിച്ചത് കേട്ടില്ലേ എന്താണെന്ന്…?? “” ഞാൻ വീണ്ടും ശബ്ദം ഇരട്ടിപ്പിച്ചു. മുന്നിലേക്ക് വീണ മുടി ഞാൻ കൈകൊണ്ട് പുറകിലേക്ക് ഒതുക്കി, അവർ ആകെ വിവർശരായി,

“” സീ ഡോക്ടർ സിദ്ധാർഥ്.. ഇവിടെ റെസിഡൻസി യുടെ പ്രോഗ്രാമിന്റെ ഭാഗമായി ഈ വരുന്ന സൺ‌ഡേ ഒരു ചെറിയ പരുപാടി പ്ലാൻ ചെയ്തിട്ടുണ്ട് കമ്മറ്റി, അപ്പൊ താങ്കൾ അതിൽ പങ്കു ചേരണം ന്നറിയിക്കാൻ വന്നതാണ് ഞങ്ങൾ ..'”

“” നിങ്ങള്‌ വല്ലതും കഴിച്ചായിരുന്നോ…?? “” ചോദിച്ചതിനുള്ള മറുപടിയല്ല ന്റെ ഭാഗത്തു നിന്ന് വന്നത് ന്നറിയാവുന്നത് കൊണ്ട് അവർ മുഖം ചുളിച്ചു, ഞാൻ മറുപടിക്ക് കാക്കാതെ അവരെ അകത്തേക്ക് വിളിച്ചു വരാതെ നിന്നവരെ ഞാൻ ചിരിയോടെ ഷെണിച്ചു. കൂടെ ഉണ്ടായിരുന്നവൾ ബാക്കി വെച്ചിട്ട് പോയ ചില ശീലങ്ങൾ. ഞാൻ ഒന്ന് ശ്വാസം ആഞ്ഞെടുത്തു, അടുക്കളയിലേക്ക് കയറി, ഷെൽഫിൽ നിന്നും കുറച്ച് സ്നാക്സും ജ്യൂസും ഗ്ലാസ്സിലേക്ക് മാറ്റി, അവർക്ക് കൊടുത്ത് ഞാൻ മുറിയിൽ പോയി ഒരു ടി ഷർട്ട്‌ എടുത്തിട്ടു, അത് ആ കൂട്ടത്തിലെ പലർക്കും ഇഷ്ടമായില്ല ന്ന് അവരുടെ മുഖത്തുനിന്ന് മനസിലായി ,

“” ഞാൻ ഈ പ്രോഗ്രാമിന് ഉണ്ടാവാൻ ചാൻസ് വളരെ കുറവായിരിക്കും.. ഞാൻ വേറെന്തെങ്കിലും തരത്തിൽ സഹായിക്കണ്ടതുണ്ടോ..?? “”

അവരെ അവിടെ ഇരുത്തി പേഴ്സിൽ നിന്നും അവര്കുള്ള ഫണ്ടും കൊടുത്താണ് അവരെ ഞാൻ വിട്ടത്.. ന്റെ ഭാഗത്തു നിന്ന് കുറച്ച് മാസങ്ങൾ ആയി ഇങ്ങനെ ഒരു അനുഭവം അവർക്ക് കിട്ടിയിട്ട്, അതിന്റെ ഒരു പതർച്ച എല്ലാരിലുമുണ്ട്. ഭ്രാന്തമായ ചിന്തകളിൽ ഏർപ്പെടാൻ ഞാൻ ഒരുക്കന്മാല്ലായിരുന്നു, അവർ പോയതും എടുത്ത് വെച്ച ഫുഡ്‌ കഴിച്ചു ഞാൻ കഴിച്ച പാത്രവും കഴുകി തിരിച്ചു വരുമ്പോളാണ്, ഫോൺ ബെല്ലടിക്കുന്നത്. നോക്കുമ്പോൾ കൂടെ ജോലി ചെയുന്ന കുറച്ച് ഫ്രണ്ട്സ് ആണ്.

“” 5 മിനിറ്റ്, ഞങ്ങൾ താഴെ ഉണ്ട് ഇറങ്ങി വാ… “” മറുത്തോന്നും പറയാൻ സമ്മതിക്കാതെ അവർ ഫോൺ വെച്ചു, വെള്ളമടിക്കാനാണ്, ഞാൻ അധികം ചിന്തിക്കാതെ റൂമിൽ നിന്ന് ഒരു നോർമൽ ബ്ലാക്ക് ഷർട്ടും ഒരു ബ്ലു ജീൻസും ഷുസ്സും ധരിച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി, പോകുന്ന പൊക്കിൽ മുടി കൈകൊണ്ട് ഒതുക്കി സെറ്റ് ആയി,

ന്നാൽ താഴെ ചെന്നപ്പോളാണ് ഞാൻ ശെരിക്കും ഞെട്ടിയത്, കമ്പനിക്കാർ ആയ അശ്വിന്റെയും അമലിന്റെയും വിനോദിന്റെ യും കൂടെ നാല് പെൺകുട്ടികൾ സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ വർക്ക്‌ ചെയുന്ന ഹോസ്പിറ്റലിലെ നേഴ്സ് പിള്ളാര്.. അവരോടൊന്നും ഞാൻ അധികം മിണ്ടാറുകൂടിയില്ല

നമ്മക്കെന്ത്, ഞാൻ നേരെ പോയി ആ കാറിൽ കയറി, ഞങ്ങളുടെ സ്റ്റിരം ബാറിലേക്ക് വണ്ടി വിട്ടു, യാത്രയിൽ അവർ പരസ്പരം എന്തൊക്കെയോ പറയുന്നും ചിരിക്കൂന്നുമുണ്ട്, ബാർ എത്തിയതും ഞാൻ നേരെ കൗണ്ടറിലേക്ക് കയറി, ന്നെ കണ്ട് ചിരിച്ച വെയ്റ്റർ ദീപക് ന്റെ മുന്നിലേക്ക് ഗ്ലാസുകൾ നിരത്തി,

***************************************

ന്റെ കപ്പാസിറ്റി അറിയാവുന്ന ദീപക് ഇനിയും വേണോ ന്ന് ചോദിച്ചതും ഞാൻ പതിവിലും വിപരീതമായി വേണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു, കൂടെ ഉണ്ടായിരുന്ന നാറികൾ രണ്ട് പേഗിൽ അടിച് കോൺ ആയിട്ടുണ്ട്, കൂടെ ആ പിള്ളാരും.

“” ഡോക്ടർ… “” ന്റെ സൈഡിൽ നിന്ന് ഒരു വിളി ഞാൻ തല ചെരിച്ചു, കയ്യിൽ ന്തോ ജ്യൂസ്സുമായി ന്നെ നോക്കുന്ന ഒരു കുട്ടി, ഇവൾ.. ഇവളും അവരുടെ കൂടെ ഉണ്ടായിരുന്നതല്ലെ.. ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും നേരെ നോക്കി അവളിൽ നിന്നും ശ്രദ്ധ മാറ്റി.

“” ഡോക്ടർ ഇതിലൊന്നും പങ്കെടുക്കില്ലേ… “” അവൾ അക്ഷമയോടെ ചോദിച്ചതിന്

“” I don’t feel much interest in it.. “” ഞാൻ സൈഡിൽ ഇരുന്ന നട്സ് കൈക്കലാക്കി,

“” എനിക്കും…! ഡോക്ടർ എപ്പോളും ഇങ്ങനെ ആണോ.. “”

“” എങനെ…?? “” ഞാൻ രൂക്ഷമായി അവളെ നോക്കി,

“” അല്ല എപ്പോളും ആരോടും ഒന്നും മിണ്ടാതെ.. ഒന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… “”

അവൾ ചെറുനിരാശയോടെ ന്നോട് ചേർന്നിരുന്നു.

“” പേരെന്താ തന്റെ..?? “” ഞാൻ അവളുടെ അടുപ്പം നോക്കി ചോദിച്ചു.

“” തനിഹാ… “”

“” ആവശ്യം ഇല്ലാതെ ആരുടെയും പേർസണൽ കാര്യങ്ങൾ ചോദിച്ചറിയാൻ പാടില്ല.. അതൊന്നും തനിഹയെ വീട്ടിൽ പഠിപ്പിച്ചിട്ടില്ലേ… “”

അവളുടെ സംസാരം എനിക്ക് തീരെ പിടിച്ചില്ല. ഞാൻ അവിടെ നിന്നും എണ്ണിറ്റു.

ആരെയും വിളിക്കാൻ നിന്നില്ല ഇറങ്ങി നടന്നു, കുറച്ച് ദൂരം നടന്നതും

ഒരോർമ്മ വന്നേനെ പുൽകി.!!

“” ആരെയും വിഷമിപ്പിക്കുന്ന തരത്തിൽ ഒന്നും പറയരുതെന്ന് ന്റെ ചെക്കനോട് ഞാനേത്ര തവണ പറഞ്ഞിട്ടുണ്ട്.. ഹ്മ്മ്.. ചെല്ല്…. ഇപ്പോതന്നെ പോയി സോറി പറഞ്ഞിട്ട് വാ… “”

“” അത് വേണോ… നിക്ക് ന്തോപ്പോലെ.. അല്ലേലൊരു കാര്യം ചെയ്യാം പിന്നെ പ്പോയി പറയാം.. ന്തേ..!””

ആ മുഖം ചുവന്നു.. കൈ രണ്ടും എടുപ്പിൽ വീണു, ഞാൻ മറുപടി പറയാതെ തിരിഞ്ഞു നിന്നു…

************************

മദ്യം… ഇതാണ് ഇവന്റെ കുഴപ്പം പഴയതെല്ലാം തികട്ടിയെടുത്തോണ്ടിരിക്കും.. ആ മുഖം ഓർമ്മകളിൽ വീണ്ടും വന്നതും ഉള്ളൊന്ന് പിടഞ്ഞു,

അവൾ തന്നിട്ട് പോയ ചില ശീലങ്ങൾ അവയെന്നെ വീണ്ടും വീണ്ടും അവളുടെ ഓർമകളിലേക്ക് കൊണ്ടെത്തിക്കുന്നു. ഞാൻ ആ പെണ്ണിനോട് ഒരു സോറി പറയാനായി തിരിഞ്ഞതും ന്റെ നടത്തം നോക്കിയവൾ പുറകെ ഉണ്ട്, ഇവളിത് എങ്ങോട്ടാണോ..??

“” തനിഹ… താനിത് എങ്ങോട്ടാ..?? “” കുറച്ച് ദൂരമായി അവൾ എനിക്ക് പിന്നിലായി വരുന്ന്.ഞാൻ കാര്യം തിരക്കി, അവൾ ഒന്നുമില്ലെന്ന് പറഞ്ഞു തോളനക്കി. ഞാൻ നടത്തം നിർത്തി അവിടെ ഇരിക്കാനായി ഉണ്ടാക്കിയ സിമന്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു,

“” മറ്റൊരുവളെ ഉള്ളിലിട്ട് നടക്കുന്ന ഒരാളോടൊപ്പം ജീവിക്കാൻ നിക്ക് ഇനി കഴിയില്ല.. നമ്മക്ക് പിരിയാം.. അത്പോലെ മോളെ ഞാൻ വിട്ട് തരില്ല, അവൾ അവളുടെ അച്ഛനെ കണ്ട് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. “”

കാതിലെങ്ങോ ഉരുവിട്ട് കേൾക്കുന്ന അവളുടെ സ്വരം ന്നെ അസ്വസ്ഥനാക്കി, ഞാൻ തല കുമ്പിട്ടു,

ഒരു കൈ ന്റെ തലയിൽ ഒരു താങ്ങായി വന്നെന്നെ തഴുകി, പെട്ടെന്ന് ഞാൻ സോബോധത്തിലേക്ക് വന്നു. എനിക്ക് ആരുടെയും കരുണയോ, സഹാനുഭൂതിയോ ആവശ്യമില്ല, കാരണം എന്റെ ദുഃഖങ്ങളെല്ലാം എനിക്കുള്ളതാണ്, അവയുടെ മുറിവുണങ്ങാത്ത വൃണം അതെന്നിലാണ്.

ഞാൻ കുറച്ചു അകന്നിരുന്നു. ദൂരെ കണ്ട ഒരു ചെറുക്കടയിലേക്ക് നോട്ടം വീണു, നേരെ ചെന്ന് ഒരു ഗോൾഡും രണ്ട് കട്ടനും വാങ്ങി തിരികെ,

“” മ്മ് കുടിക്ക്.. “” ഞാൻ അതവൾക്ക് നീട്ടി, ആ മിഴികളിൽ ഒരു തിളക്കം ഞാൻ കണ്ടു. ഒന്നും ശ്രദ്ധിക്കാതെ ഞാൻ ആ സിഗരറ്റിന് തീ കൊളുത്തി, ഉള്ളിലെ നോവിനായി ഒരു പുക ആഞ്ഞെടുത്തു.

“” യി..മുടിയും താടിയും ഒക്കെ വെട്ടി നിർത്തിക്കൂടെ ഡോക്ടർക്ക്, “”

ഉള്ളിൽ തികട്ടി വരുന്ന ദേഷ്യം പിടിച്ചു നിർത്താൻ ഞാൻ എന്നേ പഠിച്ചിരുന്നു.മറുപടി പറയാതെ കാപ്പി ഞാൻ ചുണ്ടോട് അടുപ്പിച്ചു.കുറച്ച് പ്രയാസം തോന്നിയെങ്കിലും ഞാൻ അത് കുടിച്ചു,

“” സോറി…. “” വീണ്ടും അവളിൽ നിന്നും.. നോക്കിയില്ല.

********************************

“” താൻ എവിടാ ഹോസ്റ്റലിൽ അല്ലെ.. ”” കൈ കാട്ടി നിർത്തിയ ഓട്ടോയിൽ കയറി ഇരുന്നപ്പോളാണ് ഞാൻ അവളോട് പിന്നെ മിണ്ടുന്നത്.

“” ഹ്മ്മ്.. പക്ഷെ ഇനിയങ്ങോട്ട് പോകാൻ പറ്റില്ല ഡോക്ടറെ. ലേറ്റ് ആയിട്ട് കേറിയാ പിന്നെ പണിയാ.. “”

അവൾ തല ചൊറിഞ്ഞു, ഞാൻ വാച്ചിലേക്ക് നോക്കി,

“” പിന്നെന്ത് ചെയ്യും. ‘” ഞാൻ ചോദിച്ചു.

“” പ്ലീസ് ഡോക്ടർ ന്നെ ഇന്നൊരു ദിവസം ഡോക്ടറുടെ കൂടെ നിർത്തണം.. നിക്ക് വേറെ ആരേം അറിയില്ല അല്ലാതെ… “”

വേറെ വഴിയില്ലായിരുന്നു നിക്ക്.. അവളുമായി ഫ്ലാറ്റിൽ എത്തുമ്പോൾ കുളിക്കാനായി ഞാൻ ന്റെ മുറി തന്നെ കാണിച്ചു കൊടുത്തു.. അപ്പോളേക്കും വേറൊരു റൂം ഞാൻ കുടഞ്ഞു വിരിച്ചിരുന്നു.

“” ഡോക്ടറെ വേറെ ഡ്രസ്സ്‌ വല്ലോം കാണോ ഇവിടെ….?? “”

അകത്തു നിന്ന് വിളി ഉയർന്നു

“” അകത്തെ കാബോർഡ് തുറന്ന് നോക്കിയാൽ കാണും.. പറ്റുന്നതാണേൽ എടുത്തിട്… “”

എനിക്ക് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല.. പിന്നെ ഒരു പെങ്കൊച്ചല്ലേ ന്നോർത്തിട്ടാ.. ഞാൻ അവിടുന്ന് എണ്ണിറ്റ് അടുക്കളയിലേക്ക് പൊയി,

കഴുകി വെച്ച പാത്രത്തിലേക്ക് ഫ്രിഡ്ജിൽ നിന്നും കുറച്ചു ചിക്കൻ കട്ട്‌ ചെയ്തെടുത്തു കഴുകി എടുത്തു. അതിലേക്ക് അരിഞ്ഞ സബോളയും ഇഞ്ചിയും വെളുത്തുള്ളിയും അല്പം ഉപ്പും കുരുമുളകുമിട്ട് ഒന്നിളക്കി എടുത്തു, അല്പം വെള്ളം പാകി കുക്കറിൽ വെച്ച് നാല് ഫിസിൽ അടിപ്പിച്ചു, ചൂടാക്കാൻ വെച്ച വെള്ളത്തിലേക്ക് പാകി, തിളച്ചെന്ന് കണ്ടതും ഒരു കോഴി മുട്ട പൊട്ടിച്ചു അതിലേക്ക് ഇട്ടു. അതുമോന്ന് തിളച്ചെന്ന് കണ്ടാൽ കോൺഫ്ലവർ വെള്ളത്തിൽ മിക്സ്‌ ആക്കി അതിലേക്ക് പാകണം, നന്നായി ഇളക്കി കൊടുത്തോണ്ടേ ഇരിക്കണം കുറച്ച് കഴിഞ്ഞു അത് മാറ്റി രണ്ട് പാത്രത്തിലേക്ക് ആക്കി, ഞാൻ ഹാളിലേക്ക് വന്നതും ഒരു നിമിഷം ഞാൻ നിന്ന് പോയി, കുളികഴിഞ്ഞു ഇറങ്ങിയ തനിഹയിട്ടിരിക്കുന്ന ആ ഡ്രസ്സ്‌ ന്റെ പ്രിയപ്പെട്ടവളുടെ ആണെന്ന് കണ്ടപ്പോ നോക്കി നിന്ന് പോയി,

പെട്ടന്ന് ഞാൻ തല കുടഞ്ഞു, അതവളല്ല.. അതവളല്ല…. ഞാൻ വീണ്ടും വീണ്ടും മനസിനെ പറഞ്ഞു പഠിച്ചു,

ഞാൻ സൂപ്പുമായി ടിപ്പോക്ക് സമീപം ചെന്നു, അവൾക്ക് അത് കൊടുത്ത് ഞാൻ അവിടെ ആ സോഫയിൽ ഇരുന്ന് അവളെനിക്കൊപ്പമായും ഇരിപ്പുറപ്പിച്ചു,,

“” മ്മ്…….. “” അവളല്പം വായിലേക്ക് വെച്ചതും അറിയാതെ ആ കണ്ണുകൾ അടഞ്ഞു, ചുണ്ടിൽ പറ്റിയ ശകലവും നാവ് കൊണ്ട് നുണഞ്ഞവൾ ന്റെ നേരെ സൂപ്പർ ന്നൊരു ആംഗ്യം കാട്ടി. അത് കുടിച്ചോണ്ടിരിക്കുമ്പോളാണ് അവളുടെ അടുത്ത ചോദ്യം.

“” ഇതാരുടെ ഡ്രസ്സാ ഡോക്ടറെ…?? അതുമല്ല അകത്ത് നിറച്ചും ഒരു കുഞ്ഞിന്റെ ഫോട്ടോസ്.. അതാരാ….?? “”

ഞാൻ മറുപടി പറയാതെ അവൾ കുടിച്ച പാത്രവും കൊണ്ട് അടുക്കളയിലേക്ക് കയറി,

‘” തനിഹാ… ഉറങ്ങണം ന്നുണ്ടേൽ ഉറങ്ങിക്കോ ഹാളിലെ ഇടത്തെ സൈഡിൽ ഉള്ള ഒരു മുറി ഞാൻ റെഡി ആക്കി ഇട്ടിട്ടുണ്ട്.. ഞാൻ കിടക്കാൻ ഒരുപാട് ലേറ്റ് ആവും.. “”

പാത്രം കഴുകി ഒതുക്കുന്നിനിടയിൽ ഞാൻ പറഞ്ഞു ന്നാൽ മറുപടി വന്നത് തൊട്ട് പിന്നിൽ നിന്നുമാണ്.

“” മാറ് ഡോക്ടറെ ഞാചെയ്യാം… “” അവൾ മുന്നോട്ടേക് ആഞ്ഞതും ഞാൻ സ്നേഹത്തോടെ അത് വിലക്കി, അതോടെ അവൾ പിന്നൊന്നും ചോദിച്ചില്ല.

“” അല്ല ഡോക്ടറെ എനിക്ക് വേറൊരു ഡൌട്ട്…! “”

“” ഹ്മ്മ്… ഇത് ഇതുവരെ കഴിഞ്ഞില്ലെടോ തന്റെ ഡൌട്ട് ചോദിക്കല്.. മ്മ് ചോദിക്ക്.. “” ന്റെ മറുപടി കേട്ട് അവൾ ചമ്മിയപ്പോലെ തല ചൊറിഞ്ഞു.

“” ഹോസ്പിറ്റലിൽ വെച്ചോന്ന് കണ്ടാൽ പോലും മിണ്ടാത്ത, അല്ലേൽ ആരെയും നോക്കിയൊന്ന് ചിരിക്കപ്പോലും ചെയ്യാത്ത ഡോക്ടർ തന്നെയാണോ ഇതെന്ന് നിക്കൊരു ഡൌട്ട്.. “”

അവൾ ആലോചനയിൽ മുഴുകി ആയ സ്ലാബിനോട് ചേർന്നു നിന്നു.

“” ഇതാണോ തനിഹയുടെ ഡൌട്ട്…?? “”

ഞാൻ ചോദ്യം തിരിച്ചിട്ടു.

“” ഏയ്‌ അല്ല.. ഒരു പരിചയവുമില്ലാത്ത ന്നെ വീട്ടിൽ താമസിപ്പിച്ചതിൽ ഡോക്ടർക്കൊരു പേടിയുമില്ലെന്ന് ..??””

“” ന്തിന് ഞാൻ പേടിക്കണം.. കുടിപ്പോയ താൻ ന്നെ അങ്ങ് കൊല്ലുമായിരിക്കും., ആത്രേയല്ലേ സംഭവിക്കു.. പോട്ടെന്ന് വെക്കും ഞാൻ.. “”

ഞാൻ കഴുകിയ പാത്രം എല്ലാം അടുക്കി വെച്ചു അടുക്കളയിൽ നിന്നും ഇറങ്ങി.

“” അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞെ.. “” അവൾ ധൃതിയിൽ വെളിയിലേക്ക് വന്നു.

“” അതങ്ങനെ ആയോണ്ട്…! “”

പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല. ഞങ്ങൾക്കിടയിലെ സംസാരങ്ങൾ ഒതുക്കാൻ ഞാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു.അവൾ കിടക്കാൻ ഒരുങ്ങുമ്പോൾ ഞാൻ മുറിയിൽ കയറി കതക് അയച്ചിരുന്നു. ഓർമ്മകളെ പുൽകി ഗൂഢമായ ഇരുട്ടിന്റെ ആഴങ്ങളിൽ പകച്ചു നിൽക്കാൻ ഞാൻ മുന്നൊരുക്കം കൂട്ടി,.

***************************

“” ഹേയ് യു.. ഉറക്കം ഒക്കെ എങ്ങനെ..?? “”

കണ്ണും ചിമ്മി അടുക്കളയിലേക്ക് കയറി വന്ന തനിഹയെ കണ്ടു ഞാൻ കയ്യിൽ ഉണ്ടായിരുന്ന കോഫി അവൾക്ക് നേരെ നീട്ടി,

“” ബ്രഷ് ചെയ്യാതെ ഞാൻ കോഫി കുടിക്കില്ല..””

നീട്ടിയ കോഫിയവൾ കയ്യിലേക്ക് വാങ്ങി മറുപടി നൽകി.

”’ ഓഹ്.. അങ്ങനെയാണോ.. പക്ഷെ എനിക്ക് അങ്ങനെ അല്ലാട്ടോ… അല്ലേൽ തന്നെ പല്ലൊക്കെ തേച്ചു വന്നിത് കുടിക്കുമ്പോളത്തേക്കിനും കോഫിയുടെ രുചിയങ് പൊകുലേ.. ഇത് ആ എണ്ണിറ്റ് വരുന്ന വരവില് കുടിക്കണം അഹ്.. അന്തസ്സ്… “”

ഞാൻ ഗ്ലാസ്സ് ചുണ്ടോടാടുപ്പിച്ചു, അവൾ കാണാനായി ഒരിറക്ക് കുടിച്ചതും അവളും കോഫി കയ്യിലേക്ക് എടുത്ത് ചുണ്ടോട് ചേർത്തു.

“” എങ്ങനെയുണ്ട്… മറ്റേതിലും ബെറ്റർ അല്ലെ.. “”

അവളത്തിന് തലകുലുക്കി. അവളിപ്പോ ഓർക്കുന്നത് ഇവൻ എന്തൊരു ഡോക്ടർ അട എന്നായിരിക്കും.. അടിക്കുമ്പോൾ വെള്ളം തീർന്നാൽ പൈപ്പ് വെള്ളം ചേർത്തടിക്കുന്ന ന്നോട്.. ഹ്മ്മ്.

“” പോകണ്ടേ.. ഇനിയിപ്പോ താൻ ഹോസ്റ്റലിലേക്ക് പോകാൻ നിക്കണ്ട, ഇവിടുന്ന് നേരിട്ട് പോകാം ഹോസ്പിറ്റലിൽ.. ന്തേ… “”

“” മ്മ്.. അല്ല ഡോക്ടറെ ഡ്രസ്സ്‌… “” അവൾ വീണ്ടും പരുങ്ങലോടെ ന്നെ നോക്കാതെ പറഞ്ഞു.

“” അതിൽ നിന്ന് ഒന്നെടുത്തോ.. ഏതായാലും ഇന്നൊരു ദിവസത്തേക്കല്ലേ..!””

പിന്നെ ഞങ്ങൾ രണ്ടാളും റെഡി ആകാൻ തീരുമാനിച്ചു. സാദാരണ ഒറ്റക് ഉള്ളപ്പോ ഒന്നും രാവിലെ ഉണ്ടാകാറില്ല.. വഴിയിലെ മുത്തുപ്പാണ്ടി അണ്ണന്റെ കടയിലെ ചൂട് മസാല ദോശ ആയിരിക്കും പതിവ്. വെളിയിൽ നിന്ന് ഫുഡ്‌ കഴികാം ന്നുള്ള തീരുമാനത്തിൽ ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി.

***********************

സിദ്ധാർഥ് ഹോട്ടലിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ ദൂരെ സ്റ്റാർട്ട്‌ ആക്കിയിട്ടിരുന്ന കാറിൽ നിന്നും രണ്ട് കണ്ണുകൾ അവനെയും അവന്റെ കൂടെ ഉള്ള തനിഹയെയും നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആ കാർ പൊടിയും പറത്തി മുന്നോട്ടേക്ക് കുതിച്ചു.

“” ടേയ്… തമ്പിക്ക് രണ്ട് മസാല ദോശയെ പോട്രാ.””

അങ്ങനെ അതും കഴിച്ചിറങ്ങി, കുറച്ചു ദൂരം ചെന്നതും കാർ സൈഡിലെക്ക് പാർക്ക്‌ ആക്കി,

എന്താണെന്ന് ചോദിച്ചപ്പോ ഒരു 10 മിനിറ്റ് ന്നും പറഞ്ഞു ഡോക്ടർ ഒരു ബിൽഡിംഗിലേക്ക് കയറിപ്പോയി, ഞാൻ ബാഗിൽ നിന്നും അടച്ചു വെച്ചിരുന്ന ഡയറി കയ്യിലാക്കി.

തുറന്നതേ കണ്ട ” ഇഷ ” ന്ന പേര് ഞാൻ ഒന്നുകൂടി ഉരുവിട്ടു, പിന്നെ മടക്കി വച്ചിരുന്ന ഭാഗം തുറന്നു, കയ്യിൽ പിടിച്ചു,..

ഇതിലെല്ലാം പ്രണയമാണ്. വിടരാൻ കാത്തിരിക്കുന്ന പനിനീർ പൂ പോലെ പ്രണയം അലതല്ലി. ആ മനുഷ്യൻ നല്ലൊരു കാമുകനാണ്, അയാൾക്കും പ്രണയമോ…?

ഇനി താൻ ഇട്ടിരിക്കുന്നത് അവളുടെ ഡെസ്സ് ആണോ.. തനിഹക്ക് ഒരു ഈർഷ തോന്നി അതിൽ. ഇന്നലെയാ റൂമിൽ കയറിയപ്പോ തൊട്ട് തുടങ്ങിയതാ ഒരു വല്ലയിമ്മ., അങ്ങേരോട് മിണ്ടാന്ന് വെച്ചാ അയാൾ ആദ്യമേ കേറി കതകടച്ചു. ബോർ അടിച് ഫോണിൽ തോണ്ടി മതിയായപ്പോ, പുസ്തകം വല്ലതും ഉണ്ടോന്ന് നോക്കി ചെന്നെത്തിയത് ഒരു ഡയറിയിലാണ്. ഉറക്കം കളഞ്ഞിരുന്നു വായിക്കുക ആയിരുന്നു, ഇന്നലെ മുഴുവൻ, വായിച്ചറിഞ്ഞപ്പോ ഉള്ളിൽ ഒരു നോവ്, അയാളൊരു നിരാശ കാമുകൻ ആണോ..? ആപ്പോ ഞാൻ അവിടെ കണ്ട കുട്ടി..! അതാരുടെയാണ്,.. ഓർമ്മകളിൽ നിന്ന് തിരിച്ചെത്തി അവസാന പേജ് വായിക്കാൻ തുടങ്ങുമ്പോൾ ഗ്ലാസിൽ ഒരു തട്ട്. ഞാൻ ഗ്ലാസ്സ് താഴ്ത്തി ഒരു പെണ്ണാണ്..

“” ഒന്ന് പുറത്തിറങ്ങോ…?? “” മാസ്ക് ഇട്ടിട്ടുണ്ട്, അവൾ കുറച്ച് ടെൻഷനിലാണ്, ഇടയ്ക്കിടെ ഡോക്ടർ പോയിടത്തേക്ക് നോക്കുന്നുണ്ട്. പിന്നീട് ന്നേ അടിമുടി നോക്കി, പെട്ടന്ന് അ മുഖത്തു ദേഷ്യം.ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും,

“” ഡോക്ടറുടെ ആരാ..?? “”

“” സാറിനെ അറിയോ…?? “‘ ഞാൻ ആചാര്യത്തോടെ ചോദിച്ചു

“” മ്മ് കുറച്ച്… പിന്നെ… ചോദിക്കുന്ന കൊണ്ടൊന്നും തോന്നരുത് ഇതാരുടെ ഡ്രെസ്സാ…?? “” അവളെന്നെ മുഴുവനായുമോന്ന് ഉഴിഞ്ഞു നോക്കി,

“” അത്… അതെന്റെ…! അല്ല ഇതൊക്കെ എന്തിനാ നിങ്ങൾ അറിയിരുന്നേ.. ഞാനെനിക് ഇഷ്ടമുള്ളതൊക്കെ ഇടും..”” ഞാൻ തിരിച്ചു കാറിൽ കയറാൻ തുടങ്ങവേ,

“” അങ്ങനെ കണ്ടവളുമ്മാരൊന്നും എന്റെ ഡ്രെസ് എടുത്തിടുന്നത് എനിക്ക് ഇഷ്ടമല്ല.. ഓഹ് നിന്നെ ന്തിനാ പറയുന്നേ,, അയളായിരിക്കും ഇതൊക്കെ നിനക്ക് എടുത്ത് തന്നത്… “”

അവരുടെ സമനില നഷ്ടപ്പെട്ടത് പ്പോലെ അവർ ആക്രോഷിച്ചു, ന്റെ കയ്യിലെ ഡിയറി പിടിവലിയിൽ അവരുടെ കയ്യിലായി, ന്നാൽ അ നിമിഷങ്ങളിൽ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

“” നിന്റെ ഡ്രെസ്സൊ…?? അതിന് നീ ഏതാടി.. ന്നാ നീ ഇതുടെ കേട്ടോ, പുള്ളിയും ഞാനും ഇന്നലെ അയാളുടെ ഫ്ലാറ്റിൽ ഒന്നിച്ചാ കിടന്നേ.. അങ്ങനെ രാത്രിയിൽ കീറിപ്പോയ ന്റെ ഡ്രെസ്സിനു പകരം എനിക്ക് ഇതിടാൻ തന്നു. ന്തേ.. നിനക്ക് വല്ല നഷ്ട്ടോമുണ്ടോ…? “”

ഞാൻ ന്താണ് പറയുന്നതെന്നോ, ന്താണ് കാണിക്കുന്നതെന്നോ ഉള്ള യാതൊരുവിധ ബോധവും എനിക്കില്ലായിരുന്നു. ന്നാൽ മറുപടിയായി ന്റെ കവിളിൽ അവൾ കൈ ചേർത്തൊന്ന് പൊട്ടിച്ചു.

“” He is my husband and I know what he will do and what he won’t do.. I don’t need your explanation for that… and no one told me that he will not even look at anyone other than me like that… “”

അത്രേം പറഞ്ഞവൾ ദൂരേക്ക് നടന്നു. അപ്പോളും അ മനസ്സിൽ 7 മാസങ്ങൾക്കു മുന്നേ തങ്ങൾക്ക് ഇടയിൽ ഉണ്ടായ ആ നശിച്ച പ്രശ്നത്തെയോർത്തവളുടെ ഉള്ളൊന്ന് പൊള്ളി, ഞാൻ അദ്ദേഹതിന് പറയാനുള്ളതുടെ കേൾക്കണമായിരുന്നു.

ദൂരെ നിന്ന് അവനെ ഒന്ന് കണ്ടു അവൾ കാർ മുന്നോട്ടേക്ക് എടുത്തു. കൈയിലെ ഡയറിയവൾ അക്ഷമയോടെ കോ ഡ്രൈവർ സീറ്റിലേക്ക് എറിഞ്ഞു.,

*****************************

അടികിട്ടിയ കവിളും താങ്ങി ഇരിക്കുകയാണ് തനിഹ.. എന്തൊക്കെയാ ആ പെണ്ണുമ്പുള്ള പറഞ്ഞിട്ട് പോയെ… ഡോക്ടറുടെ കല്യാണം കഴിഞ്ഞതാണെന്നോ…! പിന്നെന്താ അവരുടെ ഒരു ഫോട്ടോയും അവിടെല്ലാഞ്ഞേ.. ഇനിയിപ്പോ ഇതാണോ ഇഷ…!??

ഒരു നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്ന് പോയി, ആളുകൾ ശ്രദിക്കുന്നു ന്ന് മനസിലായതും അവൾ കാറിലേക്ക് കയറി, ശേ.. നാണക്കേടായി., അവളൊന്നുകൂടി അടികിട്ടിയ കവിൾ ഉഴിഞ്ഞു,

“” അവൾക്ക് ഈ തനിഹയരാണ് ന്നറിഞ്ഞുട..! “”

മുഖത്തെ വേദനയിൽ അവൾ സ്വയം പല്ല് കടിച്ചു, സൈഡിലേക്ക് കൈ എത്തിച്ചു പുസ്തകം തിരഞ്ഞു.

“” അയ്യോ….. ഡയറി…. ഡിയറിയിതെവിടെ പ്പോയി… “” അവളവിടെല്ലാം അരിച്ചു പെറുക്കി ങ്കിലും അവൾക്കത് കണ്ടെത്താൻ ആയില്ല., സിദ്ധാർഥ് അടുത്തേക്ക് വരുന്നത് കണ്ടതും, അവളെല്ലാം വിട്ട് നേരെ ഇരുന്നു.

അവനോട് എല്ലാം ചോദിച്ചറിയണം ന്നുണ്ട് അവൾക്.. എന്നാലതിനവൾക്ക് കഴിയുനില്ല. അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി ഇരുന്നു, സിദ്ധാർഥിനും അത് തന്നെയായിരുന്നു വേണ്ടതും.

****************************

മറ്റൊരിടം ________

തൂവെള്ള നിറത്തിലുള്ള ആ ഹോണ്ട സിറ്റി മുന്നിലെ മൂന്നുനില വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. വണ്ടി പോർച്ചിൽ നിർത്തി ഉള്ളിലെ ദേഷ്യം അവൾ ആ സ്റ്റെയറിങ്ങിൽ തീർത്തു. അവളുടെ ഡ്രെസ്സുമിട്ട് അവളുടെ പ്രണനായിരുന്നവന്റെ കൂടെ ഉണ്ടായിരുന്നവളെ ഓർത്തു വീണ്ടും തനിക്ക് ദേഷ്യം ഇരട്ടിച്ചു.

പിരിഞ്ഞിരിക്കുന്ന ഈ ആറേഴ് മാസങ്ങളിൽ മിക്കപ്പോഴും താൻ സിദ്ധാർഥ്വിനെ പിന്തുടരുന്നുണ്ടായിരുന്നു. തന്റെ മാത്രം ആയി കണ്ടിരുന്നവൻ ഉള്ളിൽ ആരെയോ സ്നേഹിക്കുന്നുണ്ട് ന്നറിഞ്ഞപ്പോ തകർന്ന് പോയിരുന്നു ഞാൻ. ആ സംസാരം അവസാനം ഇവിടെ വരെ എത്തിച്ചു.

പിരിയണം ന്ന് പറഞ്ഞപ്പോളും, കുഞ്ഞിനെ വിട്ട് തരില്ല ന്ന് പറയുമ്പോളും ആ നിറഞ്ഞ മിഴികളിൽ ഞങ്ങളോടുള്ള സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നേ വരെ സ്നേഹത്തോടെ അല്ലാതെ ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഉള്ള ഒരാളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടപ്പോ പിടിവിട്ട് പോയി.

ന്നാൽ ഞങ്ങൾ പിരിഞ്ഞിരിക്കുന്ന സമയങ്ങളിൽ, ഒരുപാട് സംസാരിച്ചു ചിരിച്ചും കളിച്ചോണ്ടിരുന്ന ഡോക്ടർ സിദ്ധാർഥ് പെട്ടന്ന് ആരോടും സംസാരിക്കാതെയായി.. സന്തോഷങ്ങളിൽ പങ്കുചേരാതെയായി, ഇടക്കുള്ള മദ്യപാനത്തിൽ സന്തോഷം കണ്ടതെന്നുഎന്നല്ലാതെ അയാൾ ഒന്നിനും അടിമപ്പെട്ടിരുന്നില്ല.. അടിമ പെട്ടത് ഞങ്ങളിലാണ്…

ഇഷ… ആ പേരായിരുന്നു ഞങ്ങളെ അകറ്റാൻ കാരണമായത്.. ന്നാൽ ഈ കാലങ്ങളിൽ ഇടക്ക്പ്പോലും ഒരു പെണ്ണിനെപ്പോലും അയാളോടൊപ്പം ഞാൻ കണ്ടിട്ടില്ല.. ആരോടും മിണ്ടിയും കണ്ടിട്ടില്ല.. തന്റെ പുറകെ വരുന്ന ചില പെൺകുട്ടികളെ ഒന്ന് നോക്കാറ് കൂടിയില്ലയാൾ.,

മുടിയും താടിയും നീട്ടിവളർത്തി ഉള്ള സിദ്ധാർഥിന്റെ പുറകെ ഇപ്പോ ഇങ്ങനെ ഓരോരുത്തർ വരുന്നുണ്ടായിരുന്നേൽ അന്ന് ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ ടൈമിൽ വന്ന പെർപോസ്‍ലിനു കണക്കില്ലയിരുന്നു.. കൂടെ നടക്കുന്ന ഞാൻ സിസ്റ്റർ ആണെന്ന് കരുതി ഞാൻ വഴിയും ചിലർ അവരുടെ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു.

പിന്നെ ഇപ്പോ കണ്ട ആ പെണ്ണ്… അവൾ പറഞ്ഞപോലെ ഇന്നലെ ഒരു ദിവസം മുഴുവനും അയാളോടൊപ്പം ആ ഫ്ലാറ്റിൽ നിന്നെന്ന് പറഞ്ഞാലും നിക്ക് ഒന്നുമില്ല.. കാരണം അയാളെന്റെ ഭർത്താവാണ്.. അയാളെ ഞാൻ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടില്ല..

പിന്നെന്തിന് ഈ വാശി ന്ന് ചോദിച്ചാ നിക്ക് അതിനൊരു ഉത്തരം തരാൻ കഴിയില്ല.

************************

ഓർമ്മകളിൽ നിന്ന് പിടഞ്ഞേണ്ണിറ്റ് ഞാൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി മറു സീറ്റിൽ ഇരുന്ന ബാഗ് എടുത്ത കുട്ടത്തിൽ ഒരു ഡിയറി.. ഇതാരുടെയാ….?? അവളോർത്തു..!! ഓഹ്.. ഇതാ പെണ്ണിന്റെ കയ്യിൽ ഇരുന്നതല്ലേ.. അവൾ പുച്ഛിച്ചു അത് പുറത്തേക്ക് എറിഞ്ഞു. നേരെ വീട്ടിലേക്ക് കയറി

************************************

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സിദ്ധാർഥ് കുറച്ച് അകലെ ഉള്ള ഒരു സ്കൂളിന്റെ അടുത്തേക്ക് വണ്ടി കൊണ്ട് നിർത്തി. തന്റെ കൊച്ചു സുന്ദരി ആ ആറ് വയസ്സുകാരിയെ ദൂരെ നിന്ന് നോക്കിക്കണ്ടു. അതൊരു പതിവാണ് എല്ലാ ശനിയാഴ്ച കളിലും താൻ തന്റെ മകളെ കാണാൻ വരും. ന്നാൽ തന്റെ ഒരു നിഴൽ പോലും അവളിമ്മേൽ ഏൽക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. കുട്ടി ബസിൽ കയറി പൊയ്ക്കഴിഞാണ് അവൻ അവിടെ നിന്ന് വണ്ടി എടുത്തത്. പതിവ് പോലെ താൻ ആ വൈകുന്നേരവും തന്റെ ഫ്ലാറ്റിൽ ഒതുക്കി തീർത്തു..

*********************************

പിറ്റേന്ന് ഞായറാഴ്ച

“” നിഹാ… കളിക്കാതെ അതിങ്ങ് തരാനാ പറഞ്ഞെ.. “” തനിക്ക് മുന്നിലൂടെ പുഞ്ചിരിതൂകി യോടി ഒളിക്കാൻ നോക്കുന്ന ആ ആറ് വയസ്സ്ക്കാരി കുറുമ്പി പെണ്ണിനെ പിടിക്കാൻ അവൾ നന്നായി പ്രയാസപ്പെട്ടു.

( ഇതാണ് സിദ്ധാർഥിന്റെ മോള് നിഹാരിക സിദ്ധാർഥ്, കൂടെ അവന്റെ ഭാര്യ സ്നേഹ സിദ്ധാർഥ് )

അവളത് കേൾക്കാൻ കൂട്ടാക്കാതെ വീണ്ടും ഓടി,

“” എടി പെണ്ണെ ഫോൺ തരാൻ അമ്മക്ക് ഒരു കാൾ വിളിക്കണമെന്ന്.. “”

ഓടി ചെന്ന് വട്ടം കറക്കി ആ കൊച്ചു സുന്ദരിയെ സ്നേഹ പൊക്കിയെടുത്തു. ആ കുഞ്ഞു വയറിൽ അവൾ ഇക്കിളി ഇട്ടു. കുടുകുടാ ചിരിച് പെണ്ണ് ഒരു വഴിയായി. കുഞ്ഞി പല്ല് കാട്ടി അവൾ സ്നേഹയെ മയക്കി. താഴെ ഇറക്കിതും അവൾ അകത്തേക്ക് ഓടിപ്പോയി,

സ്നേഹ ഒരു ചിരിയോടെയത് നോക്കി ഫോൺ ഓൺ ആക്കി, ഫോണിലേക്ക് നോക്കിയതും തന്റെ കൃഷ്ണമണി വിടർന്നു. സിദ്ധാർഥ്.. അവന്റെ ഫോട്ടോ.. അവളുടെ ഉള്ളിൽ ഒരു നോവ്.. പെട്ടെന്ന് ആ നെഞ്ചിൽ ഒരു വിങ്ങൽ, അവൾ ഫോൺ എടുത്തൊന്ന് നോക്കി,

“” ഇന്ന് ഏട്ടന്റെ ബിർത്തഡേ അല്ലെ.. “” അവളുടെ മിഴികൾ ഈറനണിഞ്ഞു, അവൾ ആ സോഫയിലേക്ക് തലചാരി.

“” ന്താടി…. ന്താ നിനക്ക് പറ്റിയെ..?? “” ആ ഇരുത്തം കണ്ടു അങ്ങോട്ട് വന്ന അവളുടെ അമ്മ കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞവൾ ഒഴിവായെങ്കിലും അവർക്ക് അറിയാം കാരണം. ഇവിടെ എല്ലാർക്കും സിദ്ധുനെ ഇഷ്ടമാണ്, പിന്നെ ആരും അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല ന്ന് മാത്രം.

“” മ്മ്.. ന്നാ.. ഇത് നിന്റെ ആണോ..?? ദാ അവിടെന്ന് കിട്ടിയതാ… “” ഒരു തെളിച്ചമില്ലാത്ത മൂളൽ അതിന് കൊടുത്ത് കൈ അവൾക്ക് നേരെ നീട്ടി. അവരുടെ കയ്യിൽ താൻ ഇന്നലെ എടുത്തെറിഞ്ഞ മറ്റവളുടെ ഡിയറി കണ്ട് ദേഷ്യം വന്നെങ്കിലും അവളത് ഒന്നും മിണ്ടാതെ വാങ്ങിച് മുറിയിൽ കയറി വാതിലടച്ചു.

“” ഈ പെണ്ണിനിത് ന്ത്‌ പറ്റിയോന്തോ…? “” താടിക്ക് കയ്യും കൊടുത്ത് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞവർ അകത്തേക്ക് കയറിപ്പോയി.

കുറച്ചു നേരം മിഴി നീർത്തിയവൾ കയ്യിൽ ഉണ്ടായിരുന്ന ഡിയറി തറയിലേക്ക് വലിച്ചെറിഞ്ഞു.എല്ലാ കൊല്ലവും ഈ നേരം സമ്മാനമായി താൻ കൊടുത്തിരുന്ന ചുടുചുംബനം കിട്ടാൻ അവൻ കാട്ടിക്കൂട്ടുന്ന പ്രവർത്തി ഓർത്തവൾക്ക് ആ കരച്ചിലിനിടയിലും ചിരി വന്നു. പെട്ടന്ന് അത് ഇല്ലാതാകുകയും ചെയ്തു.

പലപ്പോഴും ആലോചിച്ചതാണ് ചെന്നൊന്ന് കണ്ടാലോ ന്ന്..ഉള്ളിലെ ഈഗോ ഒന്നിനും സമ്മതിക്കുന്നില്ല, താൻ പറഞ്ഞ വാക്കിനാൽ ആണ് അദ്ദേഹം ഒന്ന് കാണാൻ കൂടി വരാത്തത്, എനിക്ക് ഇഷ്ടമായില്ലെങ്കിലോ ന്നോർത്ത് കാണും..

അതുചെന്ന് ഭിത്തിയിൽ ഇടിച്ചു താഴേക്ക് ചിതറി വീണു, വീണ കൂട്ടത്തിൽ സിദ്ധാർഥ്വിന്റെ ഒരു ഫോട്ടോ കണ്ടവൾ അതിലേക്ക് നോക്കി, പിന്നെ പതിയെ അത് കയ്യിലേക്ക് എടുത്തു,

താൻഅവനെ കാണുന്നതിലും ഒരുപാട് മുന്നേ ഉള്ള ഫോട്ടോ ആണത് ന്ന് അവൾക്ക് ഇന്നേരം മനസിലായിരുന്നു. രണ്ടായി മടക്കി വച്ചിരുന്ന ഫോട്ടോ അവൾ നേരെയാക്കി… ഇതാരാ ഈ പെണ്ണ്..?

സിദ്ധുവേട്ടൻ അവളെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.. തട്ടമിട്ടോരു മൊഞ്ചത്തി കുട്ടി. അവളോർത്തു… ഓഹ് ന്ത്‌ സുന്ദരിയാണ് അവൾ.. അവളും ഏട്ടനോട് ഒട്ടിച്ചേർന്നു അവന്റെ വയറിനു ചുറ്റുമായി കൈ കോർത്തു നിൽക്കുന്നു .. അത് കണ്ട് ദേഷ്യവും കുശുമ്പും ല്ലാം അവളിലേക്ക് ഒന്നിച്ചെത്തി. അവളാ ഫോട്ടോ മാറ്റി ഡിയറിയിലേക്ക് കണ്ണെത്തിച്ചു.

അവളത് കയ്യിൽ എടുത്ത് ആദ്യത്തെ പേജ് മറച്ചു.

“” ഇഷ…. ❤️‍🩹”” ആ എഴുത്ത് കണ്ടവളിൽ ഒരു ഞെട്ടൽ….പിടച്ചിൽ..!! ഇത്രേം നാൾ താൻ കാണാൻ കാത്തിരുന്ന, ഒരു നിഴൽ കൊണ്ട് പോലും തനിക്ക് കണ്ടെത്താൻ കഴിയാഞ്ഞ, തന്റെ ജീവിതം ഇല്ലാതാക്കിയവളെ കണ്ടതും അവളാ ഡിയറി മടക്കി ആ ഫോട്ടോയിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി, അല്പനേരം അങ്ങനെ നിന്നവൾ

ക്ഷമ വീണ്ടെടുത്തു അവളാ ഡിയറി വയ്ക്കാൻ തുടങ്ങി

*******കഥ ഇനിയാണ് ആരംഭിക്കുന്നത്*******

പതിവുപോലെ ഇന്നും വഴിയിൽ വെച്ചവളുടെ കൂട്ടുകാരി കുറെ ചീത്തപ്പറഞ്ഞു, നമ്മക് അതൊരു കുത്തരിയല്ലാത്തത് കൊണ്ടും സ്റ്റിരമായത് കൊണ്ടും ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളഞ്ഞു,

“” എടാ കുറച്ചെങ്കിലും നാണമുണ്ടേൽ, നീ പോയി തൂങ്ങി ചാവ്.. “” അറത്തുമുറിച്ചതുപോലെ അവളുടെ ആ നാറി കൂട്ടുകാരി പറഞ്ഞപ്പോ അതിനെ തടുത് ഇത്രേം നേരം മൗനം പൂണ്ട ആ മൊഞ്ചത്തിപെണ്ണിന്റെ കണ്ണുകളിൽ കൂട്ടുകാരിയെ കൊല്ലാനുള്ള ദേഷ്യം..

ഇനിയരൊക്കെ ന്തൊക്കെ പറഞ്ഞാലും ആ ഒരു നോട്ടം മതിയായിരുന്നു നിക്ക് ആ സുറുമ എഴുതിയ മിഴികളുടെ അടിമയാകാൻ.

“” അതെങ്ങനെ ശെരിയാവുമെന്റെ കൂട്ടുകാരി.., ഞാഞ്ചത്താ നിന്റെ കൂട്ടുകാരിയുടെ പുറകെ നടക്കാൻ വേറെ ആരുമില്ലാണ്ടാവില്ലേ… “”

പറയുന്നതിനോടൊപ്പം ഞാൻ ആ മിഴികളിലേക്ക് നോക്കി,, ആ മിഴികൾ ഒരു നിമിഷമെന്നേ പുൽകി അകന്നു, ആ ചുണ്ടുകൾ ഒന്ന് വിറച്ചു. കവിളിണകളിൽ ചുവപ്പ് നിറഞ്ഞു. അവളൊന്ന് മന്ദാഹസിച്ചിരുന്നോ…! ഒന്നും പറയാതെ അവൾ കൂട്ടുകാരിയുടെ കയ്യും പിടിച്ചു നേരെ നടന്നു നീങ്ങി, ഞാൻ ആ പോക്ക് നോക്കി നിന്നുപോയി,

അതിങ്ങനെ ഒരു പതിവായിക്കൊണ്ടിരുന്നു.. രാവിലെ വീട്ടിൽ നിന്നും കടയിലേക്കുള്ള സാധനം കൊടുത്തിട്ട് വേണം അവളെ കാണാൻ പോകാൻ അത് കഴിഞ്ഞ് ജോലിചെയ്യുന്നിടത്തേക്കും.. ഓഹ് മനുഷ്യന്റെ ഓരോ കഷ്ടപ്പാടെ..

വഴിവക്കിൽ ന്നും നിൽക്കുന്ന സ്ഥലത് അവളെയും കത്തു ഞാൻ നിന്നു, നിന്ന് മടുത്തപ്പോ ആ അരമതിലിൽ കയറിയിരുന്നു അവൾ വരുന്ന വഴിയേ നോക്കി.

പതിവിന് വിപരീതമായി അവളുടെ കൂട്ടുകാരിയാണ് വന്നത്, കൂടെ വേറെ കുറച്ച് ചെക്കന്മ്മാരും.. ദൈവമേ പണി പാളിയോ…!

ഞാൻ നെഞ്ചത് കൈയും വെച്ചു അടുത്തേക്ക് കൈ നീട്ടി. കൂടെ വന്ന ജിഷ്‌ണു തെണ്ടി ഏതോ പെണ്ണിനേം മണപ്പിച്ചു പോയി, ഊള..!

“” ഇവനാ അമീറെ ആള്,.. നീ ഒന്ന് ചോദിക്കവനോട്. “”

ധൈര്യം ഒട്ടും വിടാതെ ഞാൻ കാര്യം തിരക്കി..

“” നീയാണോ ഇഷേടെ പുറകെ നടക്കുന്ന.. ചോദ്ധാർഥ്… “” അവന്റെ വാക്കുകളിലെ പുച്ഛം അവന് ന്നൊടുള്ള ദേഷ്യം വരച്ചു കാട്ടി, ഞനൊന്ന് ചിരിച്ചു.

“” ചോദ്ധാർഥ് അല്ലടാ മോനെ.. സിദ്ധാർഥ്.. മ്മ് ഇനി വന്ന കാര്യം പറ നീ… “”

ഉള്ളിൽ പേടി അലയടക്കുന്നുണ്ടെങ്കിലും പുറത്തെ ആറ്റിട്യൂട് ഞാൻ ഒട്ടും കുറച്ചില്ല. ന്റെ നിൽപ് കണ്ട് അവരോന്ന് വിളറിയോ…!

“” ആരായാലും ഇനി മേലിൽ ഇഷയുടെ പുറകെ നടക്കുന്നത് കാണരുത് ഞാൻ.. കണ്ടാ.. “”

ചൂണ്ടുവിരൽ ന്റെ മുഖത്തേക്ക് നീട്ടി അവനൊരു വാണിംഗ് തന്നു.

“” കണ്ടാ നീ ന്നേയങ്ങ് ഒലത്തുവായിരിക്കും.. ഒന്ന് പോടെ.. “”

അതവിടെ കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. അല്ലെ ഇവനാരാ ഞാൻ ഇഷയുടെ പുറകെ നടക്കരുത് ന്ന് പറയാൻ..

“” നല്ല ഭാഷ പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല ല്ലെടാ നായെ… “” അവൻ ന്റെ നെഞ്ചിനൊരു ചവിട്ട്.. ഓഹ്.. ഞാൻ ദൂരേക്ക് തെറിച്ചു വീണു ഷിർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടുത്തുള്ള കല്ലിൽ തട്ടി നിലത്തേക്ക് വീണു.. ഞാൻ അവനെ വിട്ട് ഓടി ചെന്നത്തെടുത്തു നോക്കി,

ഓഹ് ഒന്നും പറ്റിയില്ല . ഞാൻ സ്വയം ആശ്വാസിപ്പിച്ചതും അതെന്റെ കയ്യിൽ നിന്നും ബലമായി തട്ടിപ്പറിക്കപ്പെട്ടിരുന്നു..

“” ഒരു നല്ല ഫോൺ പോലും വാങ്ങാൻ ഗതിയില്ലാത്ത നീയാണോടാ ഇഷയെ പോലൊരു പെണ്ണിനെ പ്രേമിക്കാൻ നടക്കുന്നെ.. “”

പറയുന്നതിനോടൊപ്പം കൂടെ നിന്നവർ എല്ലാം അട്ടഹാസിച്ചു നിന്ന് ചിരിച്ചു.. കുട്ടത്തിൽ എവിടെയോ,, ആ നിറഞ്ഞ മിഴികൾ ഞാൻ ഒന്ന് കണ്ടു. അതെ ഇഷ അവളെനിക്ക് വേണ്ടി മിഴി നനച്ചു.

ആ സന്തോഷം ഉള്ളിൽ അലതല്ലുന്നകുട്ടത്തിൽ ആമീർ ന്റെ ആ ഫോൺ ദൂരെ കണ്ട കല്ലിലേക്ക് എറിഞ്ഞു.

“”No……….”” ഞാൻ ഉറക്കെ അലറി ആ കല്ലിന് നേരെ കുതിച്ചു, ന്നാൽ ന്റെ കണ്മുന്നിൽ ആ ഫോൺ തവിട് പൊടിയായി. അത് കണ്ടവരുടെ അട്ടഹാസം ഉച്ചത്തിലായി,

തൊട്ടടുത്ത നിമിഷം അമീർ കൂടി നിന്നവരെയും മറച്ചു ദൂരേക്ക് വീണു.. അവന് ഒന്ന് എണീക്കാൻ അവസരം കൊടുക്കാതെ ചെന്നവനെ പൊക്കിയെടുത്തു ചോര വരുവോളം ഇടിച്ചു, കൂടി നിന്നവർക്കൊന്നും ന്നേ പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല. കാര്യം മനസിലാവാതെ വെറുമൊരു ഫോണിന് വേണ്ടിയാണോ അവനെ തല്ലുന്നേ ന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..

അവസാനം ആൾക്കൂട്ടം കണ്ട് അങ്ങോട്ട് വന്ന ജിഷ്ണുവാണ് ന്നേ പിടിച്ചു മാറ്റിയത്.. അപ്പോളും കലി തീരാതെ അടുത്ത് കണ്ടൊരു മരത്തിനെട്ട് ആഞ്ഞൊരു ചവിട്ടികൂടെ കൊടുത്ത് ഞാൻ ദേഷ്യം അടക്കി,

“” എന്താടാ ന്താ സംഭവം… “” അക്ഷമയായ് കാര്യം മനസിലാവാതെ നിന്ന ന്നോട് അവൻ കാര്യം തിരക്കിയതും കയ്യിൽ മുറുകെ പിടിച്ച ഫോൺ ഞാൻ അവന് നേരെ നീട്ടി, അവൻ പിന്നെ ഒന്നും മിണ്ടിയില്ല,

“” ഇവനെന്താ ഭ്രാന്തയോ…?? ഒരു തല്ലിപ്പൊളി ഫോൺ പൊട്ടിയതിനാണോ ഇവൻ ഇവനെ ഇത്പോലെ ഇടിച്ചതു…?? “”

അവന്റെകൂടെ നിന്നവരിൽ ഒരുത്തൻ അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല,ജിഷ്ണു വിന്റെ കൈ അവന്റെ കവിളിൽ തന്നെ പതിച്ചു..

“” പ്ഫാ.. പന്ന കഴുവാർട്രാ മോനെ.. നീയെന്താടാ നായെ പറഞ്ഞെ തല്ലിപ്പൊളി ഫോണോന്നൊ?? നിനക്കൊന്നും അതിന്റെ വിലയറിയില്ല നായ്ക്കളെ.. ആ ഫോണിന് ഇന്നവന്റെ ജീവനോളം വിലയുണ്ട്.. നിയൊക്കെ എത്ര കാശ് കൊടുത്താലും തീരാത്തത്ര വില…

അവന്റെ അമ്മ വാങ്ങികൊടുത്ത ഫോണണത്..

അവന്റെ അമ്മ മരിച്ചിട്ട് ഇപ്പോ ആറ് വർഷം കഴിഞ്ഞു.. അതിലവന്റെ അമ്മയുടെ ഫോട്ടോസും, വോയ്‌സ്‌യും ഒക്കെ ഉണ്ട്, അത് മാത്രവാ അവരെ ഓർക്കാൻ അവനിപ്പോ ഉള്ളു.. അതാങ്നും നഷ്ടപെട്ട നായിന്റെ മക്കളെ ഒരുത്തനും ജീവനോടെ കാണില്ല.. ജിഷ്ണു വാ പറയുന്നേ.. വീട്ടി ക്കേറി വെട്ടും നിന്നെയൊക്കെ,,!! കേട്ടോടാ. പന്ന.. “”

അവനെന്നെ കൊണ്ട് അവരെ മറികടന്നു പോയി, ആപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞ മിഴികളെ അവിടെയെല്ലാം തിരഞ്ഞെകിലും ഫലമുണ്ടായില്ല..

***********************

അങ്ങനെ പിന്നെ ഒരു രണ്ടാഴ്ച ഞാൻ എങ്ങോട്ടും പോയില്ല. ഫോൺ റെഡി ആക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. പക്ഷെ ഉള്ളിലെ ഡാറ്റാ എല്ലാം വേറൊരു ഫോണിലേക്ക് ആക്കാം ന്ന് ആ കടക്കാരൻ ചേട്ടൻ പറഞ്ഞപ്പോ, ജിഷ്ണു വിന് ദേഷ്യം ഇരട്ടിച്ചു, അവനെ പറഞ്ഞു മനസിലാക്കി, സെക്കന്റ്‌ ഹാൻഡ് ഫോൺ ഒരണ്ണം വാങ്ങി.. അതും ജിഷ്ണു ആണ് തന്നത്..

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ എന്നും അവളെ കാണാറുള്ള അര മതിലിന്റെ ചോട്ടിൽ നിന്നു.. രണ്ടാച്ചക്ക് ശേഷം ഞാൻ വീണ്ടും അവളെ കണ്ടു, കൂടെ ആ കൂട്ടുകാരി ഉണ്ട്, അത് കണ്ട് അല്പം ദേഷ്യം നിക്കും വന്നെങ്കിലും പുറത്തുക്കട്ടിയില്ല.. ആ സുറുമ എഴുതിയ മിഴികളിൽ എന്നും കാണാറുള്ള തളക്കമില്ല, അഴകേത്തും സുറുമയില്ല. ന്നാൽ ന്നേ കണ്ടതും ആ കണ്ണുകൾ വിടർന്നു, ഒരു പുഞ്ചിരി എവിടെനിന്നോ..അവളെന്നെ മറികടന്നു പോയതും ഞാൻ നോട്ടം വിടാതെ അവളെ തന്നെ നോക്കി, പെട്ടന്ന് അവളൊന്ന് നിന്നു. പിന്നെ കയ്യിലെ ബുക്കിൽ എന്തൊക്കെയോ കാട്ടി, ന്റെ അടുത്തേക്ക് വന്ന് ഒരു കുറി നിക്ക് തന്നവൾ പെട്ടന്ന് നടന്നു നീങ്ങി.

“”തിങ്കളാഴ്ച എനിക്കൊരുകൂട്ടം പറയാൻ ഉണ്ട്.. വരണം…””

അത്ര മാത്രം അവളാ കുറിപ്പടിയിൽ ഉൾകൊള്ളിച്ചു.

പിന്നീട് ഉള്ള രണ്ട് ദിവസങ്ങൾ എങ്ങനെ കഴിച്ചു കുട്ടീന്ന് നിക്ക് അറിയില്ല.. പുലരാൻ വെമ്പുന്ന സുര്യനെ പോലെ ഞാനും ഈന്നേരങ്ങളിൽ വെമ്പൽ കൊള്ളുകയായിരുന്നു. സൂചിയിൽ കയ്യിട്ട് സമയം നീക്കിയും, വാനിൽ പറന്നു പോകുന്ന മേഘങ്ങളുടെ നിരക്കണക്ക് എടുത്തും ഞാൻ എന്തൊക്കെയോ ഭ്രാന്ത് ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ കാത്തിരുന്ന ആ തിങ്കളാഴ്ച ദിനം എത്തി.

ന്റെ സ്ഥിര ഇരിപ്പിടമായ ആ അരമതിലിൽ ഞാൻ ഇപ്പ്രാവശ്യം കയറിയിരുന്നു, ന്റെ പ്രിയതമാക്കായി ആ വീഥിയിലേക്ക് നോക്കി കാത്തിരുന്നു.

************************

മറുവശത്തുനിന്ന് ന്തോ ശബ്ദം, ഞാൻ തിരിഞ്ഞു നോക്കി, നോക്കിയവേള ഞാൻ ആ മതിലിൽ നിന്നും ചാടിയിറങ്ങി. പെട്ടെന്നുണ്ടായ മുഖത്തെ അമ്പരപ്പ് വിടാതെ

ഇഷ.. ഞാൻ പതിയെ ആ പേര് ഉച്ചരിച്ചു. അവളെന്നെ മുഖമുയർത്തിയൊന്ന് നോക്കി, കൂടെ കൂട്ടുകാരിയില്ല ഒറ്റക്കാണ്, ന്നും കാണാറുള്ള തലേതുണി അവളുടെ സൗന്ദര്യത്തെ ആവരണം ചെയ്തു നിൽക്കുന്നു.

“” ഞാൻ.. ഞങ്കരുതി ഇതുവഴി വരുള്ളുന്നു…!””

അവളെന്നും വരാറുള്ള വഴിയേ വിരൽ ചൂണ്ടി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

അവളൊന്നും പറഞ്ഞില്ല, പകരം നെഞ്ചോട് ചേർത്തുവെച്ച ബുക്കിൽ നിന്നും ഒരു പേപ്പർ നിക്ക് നേരെ നീട്ടി, ഞാൻ അവളെയൊന്ന് നോക്കി അത് കയ്യിൽ വാങ്ങി

“” എന്തായിത്,,..!”” ഉള്ളിലെ ആകാംഷ പുറത്തേക്ക് കാണിക്കാതെ ഞാൻ അവളോട് സംശയത്തോടെ ചോദിച്ചു. മറുപടി അവൾ കണ്ണുകൊണ്ടാണ് തന്നത്.

മടക്കിയോതുക്കിയ കടലാസ് ഞാൻ സാവധാനം നിവർത്തി, വായിക്കുന്നതിന് മുൻപേ ഒരു വേളകുടി ഞാൻ അവളെ നോക്കി, അവളുടെ മുഖത്ത് നിന്നും വിയർപ്പിന്റെ തുള്ളികൾ പൊടിഞ്ഞു, കണ്ണുകൾ ആ കടലാസ്സിലേക്കും ഇടക്ക് ന്നിലേക്കും നീണ്ടു, ഞാൻ ആ കത്തിലേക്ക് കണ്ണോടിച്ചു.

“” സിദ്ധാർഥ് ന്നല്ലേ പേര്.. “”

ഞാൻ പെട്ടെന്ന് അവളെ കണ്ണുയർത്തി നോക്കി, ഒപ്പം അവളെന്നെയും, തുടരാൻ അവൾ കണ്ണ് കൊണ്ട് കാണിച്ചതും

“” പേരെങ്ങനെ മനസിലായി ന്നല്ലേ ഇപ്പോ ചിന്തിക്കണേ..! ക്കെ നിക്കറിയാം., കുറച്ച് കാലായി ന്റെ പുറകെ നടക്കാന്നും, ഞാവരണടത്തും, പോന്നോടത്തും ക്കെ ന്റെ നിഴലായി കൂടെ ഉണ്ടെന്നും ഒക്കെ…!

അതൊന്നുമല്ല ഞാൻ പറയാൻ വന്നേ.. ഇങ്ങക്ക് അറിയാല്ലോ, ഞനൊരു മുസ്ലിം പെണ്ണാ.. നിക്ക് ന്റെ വീട്ടിൽ ഇതൊന്നും പറയാനുള്ള ധൈര്യോമില്ല, അവരോട്ട് സമ്മതിക്കൊന്നും തോന്നണുമില്ല..! അതോണ്ട് ഇങ്ങള് തന്നെ വന്ന് പറഞ്ഞോണം, സമ്മതിപ്പിച്ചോണം..അതിലൊന്നിലും ഞാൻ ഇടപെടുല, മനസിലാവണുണ്ടോ ഇങ്ങക്ക്…! “”

ഞാൻ ഞെട്ടിയെന്ന പോലെ അവളെ നോക്കി, പെണ്ണ് ചിരിയോടെ നില്കുന്നത് കണ്ടതും പിടിച്ചൊരുമ്മ കൊടുക്കാനാ തോന്നിയെ. , ന്താ ആ സുറുമയിട്ട മിഴിയിലെ നാണം…പെട്ടെന്ന് അവൾ സീരിയസ് ആയി ബാക്കി വയ്ക്കാൻ കണ്ണ് കൊണ്ട് കാണിച്ചു., ഞാൻ തുടർന്ന്

“” പക്ഷെ ഇതിലൊക്കെ പുറമെ അറിയണ്ടൊരു കാര്യമുണ്ട്.. അറിഞ്ഞാൽ ചിലപ്പോ ഇപ്പോ തോന്നണ ഇഷ്ടം പോയിപ്പോയിന്ന് വരും, ന്തായാലും തയാറായിയാണ് ഞാൻ വന്നേ… എനിക്ക് ഇനി ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ല, ഇതിലൊരു തീരുമാനം അറിയണം നിക്ക്..

എനിക്ക് ജന്മനാ സംസാരശേഷിയില്ല.., ജനിച്ചപ്പോ മുതലേ ഉള്ളതാ., ആരോടും ഒന് മിണ്ടാൻ കഴിയൂല, ക്കെ കേക്കും, പക്ഷെ സംസാരിക്കാൻ ഓകുലെന്നെ..! എന്നോട് വന്ന് മിണ്ടുമ്പോളെല്ലാം ഞാൻ ഒഴിഞ്ഞു മാറിയതും, ശ്രദ്ധിക്കാതെ നടന്നതും ഇഷ്ടം ഇല്ലാത്തോണ്ടല്ല.. ഒരുപാട് ഇഷ്ടയോണ്ടാ..അപ്പൊ അടുപ്പയാ പുറകെ നടപ്പ് ഇങ്ങള് നിർത്തുന്ന് തോന്നി,പക്ഷെ ഇഷ്ടം പറയുണോന്നില്ലായിരുന്നുട്ടോ..! വെറുതെ ന്തിനാ….!!

അതാ അന്ന് ങ്ങടെ കൂടെ ഉണ്ടായിരുന്നവർ അങ്ങനെയൊക്കെ ചെയ്തിട്ടും ഞാനൊന്നും ചെയ്യാഞ്ഞേ…ന്തിനാ ഇത് പോലൊരു പൊട്ടിയെ കെട്ടി ഇങ്ങടെ കൂടെ ജീവിതം കളയുന്നെന്ന് തോന്നി.. അതാ… അതാ ഞാൻ.. സോറി… “”

അവളാകത്തു അവസാനിപ്പിച്ചു, നിറഞ്ഞ മിഴികളോടെ അവളെ നോക്കുമ്പോൾ അവളൊരു നനഞ്ഞ ചിരിയെനിക് തന്നു, അതെ നിൽപ്പ്.. അവളെന്താണെന്ന് ന്നേ കണ്ണ് കാണിച്ചതും, ഉള്ളിൽ തോന്നിയ വികാരത്തെ പുറത്തേക്ക് കാട്ടനാണ് എനിക്കപ്പോ തോന്നിയത്, ചേർത്തു പിടിച്ചവളെ…

മറുത്തൊന്ന് പറയാതെ അവൾ ന്നോട് ചേർന്ന് നിന്നു.

************************************

കാലങ്ങൾ അനുദിനം വേഗത്തിൽ ഓടികൊണ്ടിരുന്നു, അതോടൊപ്പം ഞങ്ങളുടെ സ്നേഹവും.. അവളിന്നെന്റെ എല്ലാമാണ്, ജീവിക്കുന്ന നാളുകളിൽ അവളെന്നെ ഒരു കുഞ്ഞിനെന്ന പോലെ നോക്കി, അവളിലൂടെ ഞാനെന്റെ അമ്മയെ കാണുകയായിരുന്നു. ആ സ്നേഹം വീണ്ടും തിരിച്ചറിയുകയായിരുന്നു.

വീട്ടിൽ അച്ഛൻ മാത്രമേ ഉള്ളു… ഒരു ആറ് കൊല്ലമായി അമ്മപ്പോയിട്ട്. എനിക്കെല്ലാം അമ്മയായിരുന്നു, തലക്കൊപ്പം വെയിൽ വീണാലും മൂടിപ്പുതച്ചു ഉറങ്ങിയിരുന്ന ന്നേ തല്ലി ഉണർത്തുന്ന അമ്മയുടെ ദേഷ്യം എനിക്ക് എവിടെയോ നഷ്ടമായി, കഴിക്കാൻ ചെന്നിരുന്നാൽ എല്ലാം മേശയിൽ ഒരുക്കി വെക്കുന്ന അമ്മ ഇന്നെന്റെ ഒപ്പമില്ല, ആഹാരം വാരിതരാൻ ആ കൈകളും,

വിഷമം ഉള്ളിലേക്ക് കേറുമ്പോൾ ആ മടിയിൽ തലചായിച്ചു ആ വയറിലേക്ക് മുഖം ചേർത്തുറങ്ങുമ്പോൾ ഒരു സമാധാനം ആണ്, അമ്മ ഒന്നും പറയില്ല ആന്നേരം, തലയിലെ തലോടൽ അല്ലാതെ മറ്റൊന്നുമില്ല. അമ്മക്കറിയാം ന്റെ കുട്ടിക്ക് ന്തോ പറ്റിട്ടുണ്ടെന്ന്..

അമ്മയുടെ ശബ്ദമില്ലാത്ത ആ അടുക്കള മാറാല കേറീതുടങ്ങിയിരുന്നു, ഉമ്മറത്തെ തുളസി തറയിൽ വാടി തളർന്ന അറ്റുകൾ., അതിലൊന്ന് എപ്പോളും അമ്മയുടെ മുടിയിൽ കാണും, അവയെ നോക്കിയിരുന്ന ആ ആളുടെ അഭാവം അവയും അറിഞ്ഞിട്ടുണ്ടാകാം.

അമ്മ പോയിക്കഴിഞ്ഞു അച്ഛനും ഒറ്റപ്പെട്ടു,ഞങ്ങൾ പണ്ടേ അധികം സംസാരമില്ല, അമ്മയായിരുന്നു ഞങ്ങൾക്കിടയിലെ ദൂത്.

ജോലി കഴിഞ്ഞു വന്ന ഞാൻ കാണുന്നത് നിലത്തു ബോധം മറഞ്ഞു കിടക്കുന്ന അച്ഛനെയാണ്,

അച്ഛനെയും ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ, ഉള്ള് നിറയെ പ്രാർത്ഥന ആയിരുന്നു.. നീണ്ട ഒരു മണിക്കൂർത്തെ പരിശോധനകൊടുവിൽ അവർ ന്നോട് എന്തൊക്കെയോ പറഞ്ഞു.. സ്ഥിരത ഇല്ലാതെ നിന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.

“” അച്ഛന്റെ ആരോഗ്യനിലയിൽ കാര്യമായ ഇഷ്യൂസ് ഉണ്ട്, കഴിച്ചുകൊണ്ടിരുന്ന മരുന്ന് നിർത്തി തുടങ്ങിയത് മുതൽ രോഗം അച്ഛനെ പൂർണമായും ഏറ്റെടുത്തു. ഇനി എത്ര നാൾ ന്ന് പറയാൻ കഴിയില്ല.. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്.. “”

******************

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിച്ച അച്ഛന്റെ കാര്യങ്ങൾ പിന്നീട് ഞനാണ് നോക്കിയത്. അന്നത്തേക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കി വെച്ച് ഞാൻ ജോലിക്ക് പോകും.

ഇടക്കെല്ലാം ഞാൻ അവളെ കാണാൻ പോകാറുണ്ടായിരുന്നു.. ആ മടിയിൽ തലചായ്ക്കുമ്പോൾ ന്റെ ദുഃഖത്തെ അവൾ പൂർണമായും ഇല്ലാതാക്കും. അങ്ങനെ ഇരിക്കെയാണ് അവൾക്കൊരു കല്യാണലോചന.. അവർ ശെരിക്കും ഉറപ്പിച്ചിട്ടുള്ള മട്ടാണ് ന്നാണ് ഇഷ പറഞ്ഞത്.. പേടി പൂണ്ടു നിന്നവളെ ഞാൻ ചേർത്തുപ്പിടിച്ചു.

“” നിനക്കെന്റെയൊപ്പം വരാൻ പേടിയുണ്ടോ.. “”

ആ ഇരുട്ടിന്റെ മറവിൽ ഒരു തേങ്ങലോടെ ന്റെ നെഞ്ചിലെ ചൂടെറ്റ് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചപ്പോ മറുപടി അവളെനിക്കൊരു ചുടുചുംബനമായിയാണ് തന്നത്.

പിന്നെ എനിക്കൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നാളെ തന്നെ പോകുന്ന കാര്യവും പറഞെല്പിച്ചു ഞാൻ നേരെ വീട്ടിലേക്ക് പോയി, ജിഷ്ണു വിനെയും കൂടെയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി, വീട്ടിൽ അച്ഛനോട് പറഞ്ഞപ്പോ അച്ഛന് എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞേ വരൂ ന്ന് മാത്രം അറിയിച്ചു. കാര്യങ്ങൾ അപ്പുറത്തെ വീട്ടിൽ പറഞ്ഞെല്പിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.

*******************************

വെളുപ്പിന് അവളുടെ കാൾ ആണ് ന്നേ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിച്ചത്, വീട്ടിൽ കുറച്ച് പ്രശ്നമാണെന്നും ഉടനെ ന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു ഫോൺ വെച്ചു.

ഒരെത്തും പിടിയും ഇല്ലാതെ നിന്നപ്പോളാണ് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളുടെ വീട്ടിലേക്ക് പോകാൻ തീരുമാനമെടുത്തത്. ആദ്യം അവളെ കണ്ടോന്ന് സമധാനിപ്പിക്കാം ന്നോർത്താണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്, പക്ഷെ ന്റെ കണക്കുട്ടലുകൾ തെറ്റി,

ഇനിയും ഒരു നിമിഷം പോലുമിവിടെ നില്കാൻ കഴിയില്ല ന്ന് പറഞ്ഞവൾ ന്റെയോപ്പം ഇറങ്ങി വരുകയായിരുന്നു. മറുത്തൊന്നും പറയാതെ അവളെ ചേർത്തുപ്പിടിച്ചു മുന്നോട്ടേക്ക് നടന്നു, ആ മുഖം കണ്ടാലറിയാം ഉള്ളിലെ നീറ്റൽ. പക്ഷെ ആ വരവിന് ന്റെ പെണ്ണിന്റെ ജീവന്റെ വില ഉണ്ടെന്ന് ഞാൻ അന്നേരങ്ങളിൽ അറിഞ്ഞിരുന്നില്ല.

ന്റെയോപ്പം തിരക്ക് പിടിച്ചിറങ്ങിയത് മരണത്തിലേക്കയിരുന്നല്ലോ പെണ്ണെ.,! ആശകളില്ലായിരുന്നോ നിനക്കൊരുപാട്.. സ്നേഹിച്ചു കൊതി തീർന്നിരുന്നോ നിനക്ക് ന്റെയോപ്പം, ന്നേവിട്ട് പോകരുതെന്ന് കരഞ്ഞു പറഞ്ഞതല്ലേ ഞാൻ നിന്നോട്…! ന്നിട്ടും നീ പോയി, അന്നേരം കവിളിൽ അമർത്തിയുള്ള നിന്റെ ചുടുചുംബനത്തിന്റെ അർഥം സ്നേഹമല്ല മരണമാണെന്ന് നിയെന്നെ പഠിപ്പിച്ചു. മൂക്കിലേക്ക് ഇരച്ചുകയറുന്ന ചുടു ചോരയുടെ ഗന്ധം ന്നിലെ പേടിയെ ഇരട്ടിച്ചു, അതെ നീ ന്നിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു.. തിരിച്ചൊന്ന് പുണരാൻ കാത്തിരിക്കാതെ പോക്കളഞ്ഞല്ലോ പെണ്ണെ നീ…!!

തലക്കെറ്റ അടിയിൽ കണ്ണിലാകെ ഇരുട്ട് നിറഞ്ഞു. നടന്നതെന്താണെന്നോ..നടക്കാൻ പോണതെന്താണെന്നോ ന്നുമറിയാത്ത അവസ്ഥ. ബോധം വീഴുമ്പോൾ വിട്ടകന്ന ഓർമ്മകളെ തിരിച്ചു ഉള്ളിലേക്ക് ആവാഹിക്കാൻ ഞനൊരു ശ്രമം നോക്കി. ആ കോരി ചൊരിയുന്ന മഴയത് ചോരയിൽ കുളിച്ചുകിടക്കുന്ന നിന്നെ ഞാനെങ്ങനെ മറക്കും.. ന്നിൽ വിധിക്കപ്പെട്ട ആ മരണം അറിഞ്ഞുകൊണ്ട് നീ ഏറ്റുവാങ്ങിയതെന്തിനാ..? കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകളിൽ നീ ഇപ്പോളും നിറഞ്ഞു നിൽക്കുന്നു എല്ലാത്തിലുമുപരി നിന്റെ ഓർമ്മക്ക് നിയെനിക്കായി നൽകിയ…….

*****************************************

“” മോളെ………”” പെട്ടന്ന് താഴെ നിന്നും അമ്മയുടെ സ്വരം ഉയർന്നതും, നിറഞ്ഞു തുളുമ്പിയ മിഴികൾ സ്നേഹ വീണ്ടും വീണ്ടും തുടച്ചു മാറ്റി.

ഒരുവേള ആ ബുക്കിലേക്ക് നോട്ടം വീണ്ടും പോയി.

കുറച്ച് നേരം അവൾ വെറുതെ മുന്നിലെ ഭിത്തിയിൽ നോക്കി ഇരുന്നു , ഉള്ളിൽ ഒരു കൊടും ഭാരം..!

കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്നതെല്ലാം അവളിലേക്ക് ഒരു സിനിമ കണക്കെ ഓടിമറഞ്ഞു.

പറഞ്ഞതും ചെയ്തതും കേട്ടതുമൊക്കെ തെറ്റായിരുന്നോ…! ഒരുപാട് തവണ ന്നേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വന്നതാണ് ആ പാവം. ഒരു നോക്കുകൊണ്ട് പ്പോലും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.,

സ്നേഹിച്ചിട്ടേ ഉള്ളു.. അന്നും ഇന്നും ആ പാവം.. അതിന് അതെ അറിയൂ..! എന്റെയോ മോളുടെയോ മുന്നിൽ തന്റെ നിഴൽ പോലും വരാൻ പാടില്ല ന്ന് പറയുമ്പോൾ എന്തുമാത്രം വേദന സഹിച്ചിരിക്കാം. നിറഞ്ഞ മിഴികളാൽ മോളെ ഒന്ന് മുത്തി ആ വീട് വിട്ട് ഇറങ്ങുമ്പോൾ അയാൾ കരയുകയായിരുന്നു.ദൈവമേ ന്റെ സിദ്ധുവേട്ടനെ ഞാൻ ഒരുപാട് ദ്രോഹിച്ചോ…?

ന്റെ മാത്രം ആകണമെന്ന് കരുതിയ ആ ഒരാളുടെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല. മുഴുവനായി തകർന്നിരുന്നു ഞാൻ. ഈ കാലയളവിൽ ഇപ്പോളും ആ ചൂട് പറ്റാതെ എനിക്കുറക്കം വരില്ല.. പിന്നെ ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു നിക്ക്.

തനിക്കൊരു പ്രണയം ഉണ്ടെന്നും, അതിനെ പൂർണ്ണമായും മറക്കാൻ കഴിഞ്ഞിട്ടില്ലെന്നും ന്നോട് അദ്ദേഹം പറഞ്ഞതാണ്. അന്നത് വെറുമൊരു സാധാ പ്രണയമായി കണ്ടു ഞാൻ. പറയാനുള്ളത് ഒന്നുങ്കേൾക്കാൻ ഞാൻ കുട്ടാക്കിയിരുന്നെങ്കിൽ ചിലപ്പോ…,

ഉളിലെ നോവ് കണ്ണിലേക്കു ഒഴുകിയിറങ്ങി.പ്രാണൻ പോണപ്പോലെ..

ആ മനസ്സെന്നെ ശപിക്കില്ല.. അതെനിക്കറിയാം, ആ ഉള്ളിൽ ഞാൻ അത്രെയേറെ സ്വാധീനം ചെലുത്തിട്ടുണ്ട്. ഒരുപക്ഷെ മറ്റാരേക്കാളും…! എല്ലാരേം സാക്ഷിയാക്കി ആ ജീവന്റെ താലി എന്നെ അണിയിക്കുമ്പോൾ, ഞാൻ കണ്ട ആ മുഖത്തെ ചിരി, അവ ന്നോടുള്ള പ്രണയമല്ലേ… മരണം കൊണ്ടല്ലാതെ ആ ഇഷ്ടത്തെ ആ മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല ന്നുള്ള വാക്കല്ലേ..

ഒരു ഭാര്യ ന്ന നിലയിൽ ഞാൻ സന്തോഷവധിയാണ്, ന്റെ ല്ലാ ആഗ്രങ്ങളും ഞാൻ പറയാതെ തന്നെ കണ്ടറിഞ്ഞു നടത്തുന്നയാൾ, ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റത്തിൽ, എന്റെ ശരീരത്തിന്റെ പതിയായി മാറിയിരുന്നു അയാൾ.! പിണക്കം ഞങ്ങളെ മുടിയില്ലായിരുന്നെകിൽ, ആ വാക്കൊന്ന് കേൾക്കാൻ കൂട്ടാക്കിയിരുനെകിൽ ന്നെനിക്കെന്റെ ഏട്ടന്റെ കൂടെ ആ മടിയിൽ ചായാമായിരുന്നു.

പറഞ്ഞിട്ട് കാര്യമില്ല. ഒക്കെ ന്റെ തെറ്റാ.. എല്ലാത്തിലുമുപരി ന്റെ മോളോട് ഞാൻ ചെയ്തത് ഒരമ്മയും ചെയ്യാൻ പാടില്ലാത്തതാണ് ന്നേ കാളേറെ അവൾ സ്നേഹിച്ചത് ഏട്ടനെയാണ്.. ആ വാത്സല്യമല്ലേ ഞാൻ ഇല്ലാതാക്കിയത്..

ഓർമ്മകളുടെ കുത്തഴിഞ്ഞ നിമിഷത്തെ തള്ളിയെറിഞ്ഞു ഞാൻ ആർത്തു കരഞ്ഞു… ഇന്നെനിക് കരയണം.. ഉള്ളിലെ വിഷമങ്ങൾ എല്ലാം ആ കണ്ണീരിൽ ഇല്ലാണ്ടാവണം.

ഉള്ളിലെ വാഷ്ബയ്‌സണിൽ മുഖവും കഴുകി ഇറങ്ങിയ ഞാൻ ഉള്ളിലെ തീരുമാനത്തിൽ ഉറച്ചുനിന്നു. നേരെ പോയത് ഹാളിലേക്കാണ്.. സമയം ഏകദേശം ആറോട് അടുക്കുന്നു.

ഫോണിൽ വന്ന നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഫോൺ ഓൺ ആക്കി.. ന്റെ നെറുകിൽ ചുംബിക്കുന്ന എന്റെ സിദ്ധുവേട്ടൻ.. കണ്ണ് വീണ്ടും ഈറനണിഞ്ഞു. ഡിനിംഗിൽ ഇരുന്ന താക്കോലുമായി ഞാൻ വെളിയിലേക്ക് ഓടി, ന്റെ പോക്ക് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നെങ്കിലും ഞാൻ ഇന്നേരം കാറിന്റെ അരികിൽ എത്തിയിരുന്നു.

“”” ഒന്നുല്ലമ്മാ ഞാൻ കുറച്ച് ലേറ്റ് ആവും വരാൻ.. വരുമ്പോ ചിലപ്പോ ഒരാളുടെ കാണും കൂടെ.. “”

ഞാൻ വണ്ടി നേരെ മുന്നോട്ടേക് എടുത്തു.!

*******************************************

കാർ നേരെ പോയത് ഞങ്ങളുടെ ഫ്ലാറ്റിലേക്കാണ്. കാർ ഞങ്ങളുടെ തന്നെ പാർക്കിങ്ങിൽ കയറ്റി നിർത്തി ഞാൻ ലിഫ്റ്റിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ലിഫ്റ്റ് ഇറങ്ങി നേരെ ഡോറിനരികിലെത്തി… ബെല്ലടിക്കാൻ ഒരു മടി., തിരിച്ചു പോയാലോ.. ? രണ്ടും കല്പിച്ചു ബെല്ലടിച്ചു..

കുറച്ച് കഴിഞ്ഞതും ഡോർ തുറക്കുന്ന സ്വരം. ഞാൻ കുറച്ച് നീങ്ങി നിന്നു. ന്ത്‌ പറയും.. ങ്ങനെ ഞാനാ മുഖത്തേക്ക് നോക്കും. മുന്നിൽ അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നു. പക്ഷെ ഞാൻ ഉദ്ദേശിച്ച മുഖം ആയിരുന്നില്ല കാണാൻ കഴിഞ്ഞത്, ഇവൾ.. ഇവളെ ഞാൻ എവിടെയോ..

ഞനൊന്ന് ഓർത്തെടുത്തു ഇത് അന്ന് ഏട്ടന്റെ കൂടെ കണ്ട പെണ്ണല്ലേ.. അവൾക്ക് ഞാൻ വന്നത് ഇഷ്ടപ്പെടാത്ത പോലെ മുഖം.. പിന്നെ ന്റെ സ്വന്തം വീട്ടിൽ വരാൻ എനിക്ക് ഈ പെണ്ണിന്റെ സമ്മതൊ… ഹ്മ്മ്..

“” മ്മ്.. ന്ത്‌ വേണം…?? “” മുന്നിൽ ന്നേ കണ്ടതും അവൾ കേറുവോടെ മുഖം വെട്ടിച്ചു. മറുപടി പറയാതെ ഞാൻ അവളെ തള്ളി മാറ്റി അകത്തേക്ക് കയറി.

“” നിങ്ങളിത് എങ്ങോട്ട് പോവാ…”” അത് കണ്ടവളെന്റെ കൈക്ക് പിടിച്ചു നിർത്തി. അകത്തേക്ക് കയറി ഞാൻ മുഴുവനായും ഒന്നെത്തിച്ചു നോക്കി. മുന്നിൽ ഒരു ടേബിളിൽ ഒരു കേക്ക്, പിന്നെ കുറച്ചു അലങ്കാരങ്ങൾ കൂടെ കുറച്ചു ആളുകൾ

“” ആരാ… “” അലസമായ സ്വരം.. മാസങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും നിക്ക് മുന്നിൽ.. പരസ്പരം കണ്ട നേരം രണ്ടാളും തറഞ്ഞു നിന്നു. കണ്ണുകൾ പരസ്പരം കോർത്തു. നെഞ്ച് കിടന്ന് പടപാടാന്ന് മുഴങ്ങി. ഇനിയും അവിടെ നിന്നാ ചങ്ക് പൊട്ടി മരിച്ചു പോകുമെന്ന് തോന്നിയെനിക്ക്. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു..

“” പൊന്നു……..”” പുറകിൽ നിന്നും നിക്കുള്ള വിളിയെത്തി യെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല. ആ വിളി നാളുകളായി ഞാൻ കേൾക്കാൻ കാത്തിരുന്നതാണ് ങ്കിലും ഇന്നത് ഈ നിമിഷത്തിൽ കേൾക്കാൻ നിക്ക് കഴിയുനില്ല. സംഭരിച്ചു വെച്ച ധൈര്യമെല്ലാം എങ്ങോ പോയി.. ഞാൻ ന്ത്‌ പറഞ്ഞു തുടങ്ങും.ആ മുഖമൊന്ന് കണ്ടല്ലോ അത് മതി..

ലിഫ്റ്റിന്റെ അടുത്തേക്ക് ഞാൻ വേഗത്തിൽ നടന്നു.. കണ്ണുകൾ നിറയുന്നുണ്ട്, ഒന്ന് തുടച്ചു മാറ്റാൻ പോലും മെനക്കേടാതെ ഞാൻ ഞാൻ ലക്ഷ്യത്തിലേക്ക് നടന്നു.

“” പൊന്നു നിക്ക്… “” ഓടിയെടുക്കുന്ന സ്വരവും കയ്യിലെ പിടുത്തവും, ഞാൻ തിരിഞ്ഞ് നോക്കിയില്ല..

“” നീ… നീ ന്നേ കാണാൻ വന്നതാണോ…? സുകണോ നിനക്ക്…?? ഏഹ്.. മോള്… മോളെവിടെ… അവളെ കൊണ്ട് വന്നില്ലേ… “”

ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു, തിരിഞ്ഞു നോക്കാതെ ഞാൻ ആ നെഞ്ചിലേക്ക് ആർത്തലച്ചു വീണു.. ഒന്നും മിണ്ടിയില്ല. കരയണം നിക്ക് ആ നെഞ്ചിലെ ചൂടെറ്റ് ന്റെ സങ്കടം സ്വയം ഇല്ലാണ്ടാക്കണം. എന്നോടൊന്നും ചോദിക്കാതെ അയാൾ ന്നേ ചേർത്തു പിടിച്ചു , ന്നെയും കൊണ്ടാ വെറും നിലത്തിരുന്നു, ഒരുപാട് നേരം അതെ ഇരുപ്പ്.. കരച്ചിലിന് ഒരു അറുതി വന്നെന്ന് തോന്നിയതും തലയിൽ തലോടിയ കൈകൾ ന്റെ പുറത്തേക്ക് നീങ്ങി,

“” ഞാൻ ഒരുപാട് വേദനിപ്പിച്ചു ല്ലേ…!”” ഞാൻ ആ കിടപ്പിൽ തന്നെ ആ നെഞ്ചിലോന്ന് മുത്തി.

“” എല്ലാം വയ്ച്ചറിഞ്ഞല്ലേ നീയ്യ്..??”” ചെയുന്ന പ്രവർത്തിയിൽ മാറ്റമൊന്നും വരാതെ അയാൾ ന്നേ ഒന്നുടെ ചേർത്തുപ്പിടിച്ചു.

“” എങ്ങനെ മനസിലായി…?? “” എനിക്ക് ആചര്യം

“” തനിഹാ…! കഥയുടെ ബാക്കിയറിയാൻ അവൾ വന്നിരുന്നു.. അപ്പോ പറഞ്ഞു നിന്നെ കണ്ട കാര്യവും, ഡയറി നിന്റെകയ്യിൽ ആയിപ്പോയ കാര്യവും.””

“” ന്നിട്ട് പറഞ്ഞു കൊടുത്തോ…!”” മറുപടി പറയുന്നതിന് പകരം ആ പരുക്കൻ വിരലുകൾ ന്റെ വിരലുകളിൽ ശബ്ദംമുണ്ടാക്കി നിന്നു.

“” അതെന്തേ പറയാഞ്ഞേ.. “” അതിനു ഒന്നുമില്ലെന്ന് പറഞ്ഞു ന്റെ കഴുത്തിലേക്ക് മുഖം ചേർമ്പോൾ ഞനൊന്ന് പിടഞ്ഞു പോയി,

“” വായിച്ചാ,, നീ വരുന്ന് അറിയായിരുന്നു..? ന്നാലും ഇത്രേം നേരത്തെ ആകുന്ന് കരുതിയില്ല… “”

മറുപടിയായി ഞാൻ ന്റെ പ്രാണന്റെ കവിളിൽ ചുണ്ട് ചേർത്തു.

“” ന്നാലും തല്ലേണ്ടിയിരുന്നില്ല..!””

ഞാൻ മുഖമുയർത്തിയൊന്ന് നോക്കി, അവിടെ ചെറു ചിരി

“” ന്തേ..? ഇഷ്ടപ്പെട്ടില്ലേ… ഓഹ് നിങ്ങള് വല്യ കമ്പനിയാണല്ലോ ല്ലേ.. ഒന്നിച്ചു വരുന്നു.. ഒന്നിച്ചു താമസിക്കുന്നു.. ന്തൊക്കെയാണോ…!! ഞാനൊന്നും പറയുന്നില്ലേ .. “”

കിട്ടിയ അതെ പടി ഞാൻ തിരിച്ചുകൊടുത്തു. അപ്പോളും ആ മുഖത്തു ചിരി മാത്രം.

കഴിഞ്ഞതിനെ കുറിച്ചൊന്നും അറിയേണ്ടതില്ലയിരുന്നു അദ്ദേഹത്തിനു. ഞാൻ തിരിച്ചു വന്നല്ലോ അത് മതി ന്നാണ് പറഞ്ഞത്, ന്നോട് പറയാതെ വെച്ചത് ശെരിയായില്ല ന്നും അവകാശപ്പെട്ടു ആ തെറ്റെല്ലാം സ്വയം ഏറ്റു.

ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി,

അമ്മ പറയാറുള്ളത് പോലെ ഇങ്ങനെയും മനുഷ്യരോ… സ്നേഹിക്കാൻ മാത്രമറിയുന്നൊരു പാവം.. അവനെ നിനക്ക് കിട്ടിത് തന്നെ വല്യേന്തോ ഭാഗ്യമാ… അന്നെല്ലാം ഇത് കേൾക്കുമ്പോൾ കുശുമ്പ് തോന്നി കളിയാക്കുമായിരുനെകിലും, സത്യം അതായിരുന്നു ന്ന് നിക്ക് അറിയായിരുന്നു..!

” തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ചവൻ, പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടികൊടുത്തവൻ… “” അതെ അയാളൊരു കാമുകൻ ആയിരുന്നു.. തന്നിലേറെ തന്റെ പാതിയെ സ്നേഹിക്കുന്ന ഭ്രാന്തമായ കാമുകൻ..!

അവൾക്കും അറിയാം….

“”അയാൾ കൂടെയുള്ളതാണ് അവളുടെ ഭംഗി എന്ന്..””

*********************************

എല്ലാരേം പറഞ്ഞയച്ചു , ഇന്നത്തെ രാത്രി അത് ഞങ്ങളുടെതാണ്, നാളത്തെ പുലരി യും ഞങ്ങളുടെ…

കുളിച് ഇറനോടെ ഇറങ്ങിയ ന്നേ നോക്കി കിടക്കാണ് ചെക്കൻ.. പുരികം ഉയർത്തി ന്താ ന്ന് ചോദിക്കണ്ട താമസം അയാളെന്നെ പുറകിൽ നിന്നും പുണർന്നു, നാളുകളേറെ കൊതിച്ച നിമിഷം.. ഇതെല്ലാം ഇപ്പോൾ എനിക്ക് വല്ലാത്ത കുളിരെക്കുന്നു, അരികിലെത്തി ന്റെ കമ്മലടക്കം അയാൾ ഈമ്പി വലിച്ചു, ഞാൻ പെരുവിരലിൽ നിന്നോന്നുയർന്നു പൊങ്ങി, ആ കൈകൾ നനഞ്ഞ ന്റെ വയറിൽ ഉണ്ടാക്കുക മാന്ത്രിക ജലത്തിലൂടെ ഞാൻ വിവശയായി.., ആ നിശ്വാസം ന്റെ ഇറനുണങ്ങാത്ത കഴുത്തിലേക്ക് പതിച്ചതും ഞാൻ ത്രസിച്ചു കണ്ണുകൾ കുമ്പിയടച്ചു,

“” മ്മ് ന്തേ.. ഒരു കള്ളച്ചിരി…? ഹ്മ്മ്.. ഹ്മ്മ്..”” അതിന് ചുണ്ട് സൈഡിലേക്ക് മാറ്റിയുള്ള ചിരി.. ഓഹ് ആ ഒരു ചിരിയിലാണ് ഞാൻ വീണു പോയത്.. ഞാൻ ആ ചുണ്ടിൽ ഒന്ന് മുത്തി അകന്നു. ന്റെ നോട്ടം പെട്ടന്ന് ആ കണ്ണുകളിലേക്ക് പോയതും, ഉള്ളൊന്ന് പിടഞ്ഞു. കണ്ണിൽ നനവ്. അത് മനസിലായത് പോലെ, അദ്ദേഹമെന്നേ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു.

ആ മിഴികളിലെ ന്നോട് പറയാൻ ബാക്കിവെച്ച കഥ ഞാൻ കണ്ടറിയുകയായിരുന്നു.. അവ ന്നേ അത്രെയേറെ ആകർഷിക്കുന്നു. ഞാൻ ആ മിഴികളിൽ ഒന്ന് ചുണ്ടുചേർത്തു, പതിയെ അവയെ പുറമെ തലോടി അകന്നു..

ഇഷ..! നീയിന്ന് എല്ലാം കണ്ടറിയുന്നുണ്ട് ന്നെനിക് അറിയാം.. നേരിട്ട് കണ്ടിട്ടില്ല ങ്കിലും ഇന്നി നിമിഷം ന്നേ നോക്കുന്ന ഈ മിഴികൾ, അത് നിന്റെതാണെന്ന് എനിക്കറിയാം.. പകരമായല്ല, ന്റെ ജീവനിലേറെ ഞാൻ സ്നേഹിക്കുന്നുണ്ട് ഇയ്യാളെ.. ഇനിയൊരിക്കലും ഞാൻ ഒറ്റക്കാകില്ല, ഇനി നിന്റെ ഈ മിഴികളെ ഈറനണിയാൻ ഞാൻ സമ്മതിക്കില്ല..

അവൾ മൗനമ്മാൽ അവന്റെ പ്രിയപ്പെട്ടവളയവൾക്ക് വാക്ക് നൽകുമ്പോൾ, അവനും അവളെ സ്മരിച്ചിരുന്നു.. ആ നിമിഷം അത്രെയേറെ പ്രിയപ്പെട്ടതാണെന്ന് തോന്നിയവന്

“” ഒരു വൈരാഗിയെ ഗൃഹസ്ഥനാക്കി മാറ്റിയതവളാണ്, അവളാണവനെ പ്രേമത്തിന്റെ നിർവചനം പഠിപ്പിച്ചത്… ✨ “”

End…..🤍

വേടൻ ❤️❤️

a
WRITTEN BY

admin

Responses (0 )



















Related posts