-50% Intro price for the next 72 hours only!. Buy now →

Kambi stories

ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

ഹൃദയം നിറയെ നീ 💗 Hridyam Niraye Nee | Author : Jack Sparrow ആദ്യായിട്ട…. അപ്പൊ അതിന്റെ അതിൽ അങ്ങ് വായിക്ക് ട്ടോ…. പിന്നെ എടക്കുന്ന തൊടങ്ങണെ… അത് വഴിയേ മനസ്സിലാവും….     [കല്യാണം കഴിഞ്ഞ് പിറ്റേന്ന് രാവിലെ]   കോപ്പ് ഇതാരാ ഈ മോത്ത് വെള്ളാക്കണേ….. ഒറക്കം കളയാനായിട്ട്……..   കണ്ണ് തൊറന്ന് നോക്കിയപ്പോ ഇളിച്ചോണ്ട് നിക്കുവാണ് പിശാശ്…..വേറാരും അല്ല എന്റെ പ്രിയ ഭാര്യ മിസ്സിസ്സ് നന്ദന സിദ്ധാർഥ് ……….. ഇതിന് […]

0
1

ഹൃദയം നിറയെ നീ 💗

Hridyam Niraye Nee | Author : Jack Sparrow


ആദ്യായിട്ട…. അപ്പൊ അതിന്റെ അതിൽ അങ്ങ് വായിക്ക് ട്ടോ…. പിന്നെ എടക്കുന്ന തൊടങ്ങണെ… അത് വഴിയേ മനസ്സിലാവും….


 

 

[കല്യാണം കഴിഞ്ഞ് പിറ്റേന്ന് രാവിലെ]

 

കോപ്പ് ഇതാരാ ഈ മോത്ത് വെള്ളാക്കണേ….. ഒറക്കം കളയാനായിട്ട്……..

 

കണ്ണ് തൊറന്ന് നോക്കിയപ്പോ ഇളിച്ചോണ്ട് നിക്കുവാണ് പിശാശ്…..വേറാരും അല്ല എന്റെ പ്രിയ ഭാര്യ മിസ്സിസ്സ് നന്ദന സിദ്ധാർഥ് ……….. ഇതിന് ഒരു ഷീണോം ഇല്ലേ ഭഗവാനെ……. ഇന്നലെ ഈ കട്ടിലിന്റെ കാലൊടിഞ്ഞൂന്ന ഞാൻ വിജാരിച്ചേ…. അമ്മാതിരി പെർഫോമൻസ് ആയിരുന്നു……. ഇവളെപ്പോഴാ ഏറ്റ് പോയെ…….

 

 

 

നിനക്ക് എന്താടി കൃമി കടിക്കുന്നുണ്ടോ….?

 

ഞാൻ അവളെ അടിമുടി നോക്കി ദേഷ്യത്തോടെ ചോദിച്ചു.കുളിച്ച് മുടിയും പടർത്തിയിട്ട് കയ്യിലൊരു തോർത്തും പിടിച്ച് ഒരു നീല ചുരിദാറും അതെ കളറ് പാന്റും ഇട്ടാണ് കക്ഷീടെ നിപ്പ്…. എന്റെ ദേഷ്യം കണ്ടിട്ട് ഓൾക്ക് നല്ല ചിരി പൊട്ടുന്നുണ്ട്….

 

 

ആഹ് കടിക്കുന്നുണ്ട്…. എന്തേ…!!

 

 

ഞാൻ പറഞ്ഞ അതേ താളത്തിൽ അവൾ തിരിച്ചും പറഞ്ഞു……. ഇതെന്ത് ഞാൻ ആഹ്‌ണോ ഇവളെ കെട്ടിയെ അതോ ഇവൾ എന്നെയോ….. എന്നെ തറപ്പിച്ച് നോക്കി വീണ്ടും അതേ നിപ്പ്..

 

 

 

മെല്ലെ നോക്കെടി ഉണ്ടക്കണ്ണൊക്കെ പൊറത്ത് വരും…

 

 

ഞാൻ അവള്ടെ കോപ്രായം കണ്ട് പറഞ്ഞു.

 

 

 

“””അതേ ഞാൻ എന്റെ കെട്ട്യോനെയാ നോക്കുന്നെ അല്ലാണ്ട് വേറെ ആരേം അല്ല….””

 

 

 

അവള് വലിയ കാര്യത്തിൽ വീമ്പെളക്കി….. ഇതെന്താ ഇപ്പൊ സംഭവം എന്തോ ഒണ്ടല്ലോ…… ഇനി വല്ല പണിയും ആഹ്‌ണോ കർത്താവേ……

 

 

എന്താ മോളൂസേ രാവിലെ തന്നെ പതപ്പിക്കുന്നെ കാര്യം പറ…?

 

 

അവള്ടെ നിപ്പും ഭാവവും കണ്ട് ഞാൻ ചോദിച്ചു…. അപ്പോഴും ഞാൻ ഏറ്റിട്ടില്ല പൊതപ്പും പൊതച്ച് കട്ടിലിൽ ഒരേ കെടപ്പാണ്.

 

 

അതെന്താ എനിക്കെന്റെ കെട്ട്യോനെ സ്നേഹിക്കാനും പാടില്ലേ……….!!!

 

 

അവള് വീണ്ടും പഴയ പോലെ തന്നെ പറഞ്ഞു…… അതേ ഇതത് തന്നെ എന്തോ വലിയ പണി വരുന്നുണ്ട്…. ഇനി ഞാൻ ഫോണിൽ ഒളുപ്പിച്ച് വച്ച വല്ല തുണ്ടും ഇവള് പൊക്കിയോ……ഏയ്യ് അതൊക്കെ ലോക്ക് അല്ലെ……ഇനി ഓള് കണ്ടുപിടിച്ചാലും ഈ ഒലുപ്പിക്കുന്നെ എന്തിനാ……… ഇതതല്ല വേറെന്തോ ആഹ്ണ്…….

 

 

 

 

എന്താടി പോന്നൂസേ നീ കാര്യം പറ ലാഗ് അടുപ്പിക്കല്ലേ….

 

 

ഞാൻ അവളെ നോക്കി കൊറച്ച് ദയനീയതയോടെ ചോദിച്ചു…… ദൈവമെ വീഴണേ…

 

 

“”ഒന്നുല്ല എന്റെ പൊന്നെ….. ഞാൻ അറിയാണ്ട് നേരത്തെ ഏറ്റ് പോയി…… പിന്നെ ഒറക്കോം വന്നില്ല…. അല്ലേലും ഒറങ്ങിയ എങ്ങനെയാ ശെരിയാവുവ പിന്നെ ഞാൻ നേരെ കുളിക്കാൻ കേറി……. ഇറങ്ങിയപ്പോ ഏട്ടൻ നല്ല സുഖത്തിന് കെടന്നൊറങ്ങുന്ന് അത് കണ്ടപ്പോ എനക്ക് പിടിച്ചില്ല അതാ….””

 

 

അവൾ ഒരു വളിച്ച ചിരിയും ചിരിച്ച് മുടിയിലെ വെള്ളം കൊടഞ്ഞോണ്ട് എന്നോട് പറഞ്ഞു…… ഇന്ന് കാണാൻ ഒരു ചന്തം ഒക്കെ ഇണ്ട്….. അങ്ങനെ ഇണ്ടെന്ന് പറഞ്ഞാ പിന്നെ പൊങ്ങി പൊങ്ങി ബെർത്തിൽ തല ഇടിക്കും അങ്ങനെ ഇപ്പൊ ഓള് സുഖിക്കണ്ട…. എന്നാലും നല്ല രസം നോക്കി ഇരിക്കാൻ……

 

 

 

“എടി പണ്ടാരമേ എന്റെ ഒറക്കം കൂടി കളഞ്ഞല്ലോടി നീ”

 

ഒറക്കം പോയ ദേഷ്യത്തിൽ ഒന്നുമല്ല ഇനീം അവളെ നോക്കി നിന്ന ഇന്നലെ നടന്നേന്റെ ബാക്കി ചെലപ്പോ ഇവടെ നടക്കും എന്റെ കൺട്രോളൊക്കെ പോയി തൊടങ്ങി….. അതെങ്ങനെയാ ഓളൊന്ന് നോക്കിയ മതി ഞാൻ അതിൽ വീഴും……… തിരിച്ചാണേൽ ആഹ് പിശാശ് വീഴുവേം ഇല്ല……..

 

 

 

 

സോറി……….!!!

 

 

അവൾ അത് പറഞ്ഞ് ഒന്നമർത്തി നിർത്തി…

 

എന്റെ പട്ടി പറയും…..!!!!

 

 

 

എന്നിട്ടൊരു ആട്ടും……..ഒരു പൊട്ടിച്ചിരീം…… ഏഹ് ഇതെന്ത് ജന്മം….

 

 

 

“”അയ്യോ അതൊക്കെ പാടാ രാവിലെ തന്നെ നിന്റപ്പൻ എന്നോട് സോറി പറയുവാന്നൊക്കെ പറഞ്ഞ മോശല്ലേ….. ഒന്നുല്ലേലും പുള്ളിക്ക് ഒറങ്ങണ്ടേ…. “”

 

 

ഞാൻ അവളെ നോക്കി പൊതപ്പും കൂട്ടി പിടിച്ച് തലയും മെല്ലെ ഉള്ളിലേക്ക് കേറ്റി കള്ള ചിരിയോടെ പറഞ്ഞു….

 

 

 

എടാ തെണ്ടി……….!!!!

 

 

അവള്ടെ കയ്യിലിരുന്ന തോർത്ത്‌ പറന്ന് വന്നെന്റെ തലയിൽ കൊണ്ടു…….ആദ്യം ഓൾക്ക് മനസ്സിലായില്ല അല്ലേലും ബുദ്ധി കൊറച്ച് കൊറവ

സംഭവം മനസ്സിൽ കത്തി വന്നപ്പോളാണ് ഓൾടെ ഈ പരാക്രമം……

 

 

“”നിന്നോട് ഞാൻ പല വട്ടം പറഞ്ഞിക്ക് എന്റച്ഛനെ വിളിക്കല്ലേന്ന്….!!!

 

 

 

ഉഫ്ഫ്….. എന്താ ദേഷ്യം……. ഇനി ഒറ്റ വഴിയേ ഒള്ളു എന്റെ 19 മത്തെ അടവ്……… പൊതപ്പും മാറ്റി കട്ടിലിന്ന് ഏറ്റ് ഓളെ ഉടുമ്പ് പിടിക്കുന്ന പോലെ അങ്ങ് കെട്ടിപിടിച്ചു………. ഇതിൽ വീഴും എനിക്കൊറപ്പാ…… ദൈവമെ……….

 

 

 

ആദ്യം അവളൊന്ന് അമ്പരന്നെങ്കിലും പിന്നെ എന്നേം വരിഞ്ഞുമുറുക്കി…… ആഹ് ദേഹത്തേക്ക് എന്റെ ശരീരം ഒട്ടി……. അവള്ടെ മേത്ത് നിന്ന് വരുന്ന സോപ്പിന്റെ മണം എന്റെ മൂക്കിലൂടെ കേറി തലയിൽ എത്തി ……ഹാാാാ…….. ഇവളെന്നെ കൊണ്ട് വല്ലോം ചെയ്യിപ്പിക്കും…..

 

 

 

“””ഇന്ന് നല്ല മണം ഒണ്ടല്ലോ മോളെ….””

 

 

ഞാൻ ആഹ് കഴുത്തിലേക്ക് മുഖം അടുപ്പിച്ച് ആഞ്ഞു വലിച്ചു…… ഹോ……….

 

 

 

“”ഒന്നുല്ല മോൻ എന്നെ വിട്ടെ എനക്ക് അടുക്കളേൽ പണി ഇണ്ട്……. വിടടാ “”

 

 

 

അവളെന്നെ മേത്ത് നിന്നും തള്ളിമാറ്റികൊണ്ട് പറഞ്ഞു.

 

 

“”പണിയൊക്കെ ആദ്യം ഇവടെ എന്നിട്ട് ബാക്കി അവടെ “”

 

ഞാൻ അവളെ നോക്കി വഷളൻ ചിരിയോടെ പറഞ്ഞു. എന്നിട്ട് അവള്ടെ അടുത്തേക്ക് വീണ്ടും നീങ്ങി…..

 

 

 

“”പോടാ…. എനക്കൊന്നും വയ്യ….. ഒന്നാമതെ ഇന്നലത്തെ പണി കാരണം എന്റെ നടൂനൊക്കെ വേനയാ….. ന്നിട്ടാ ഇനീം ഓന്റെ കളി പൊക്കോ ഒരു ചവിട്ടങ്ങു തരും ഞാൻ””

 

 

 

ഓളെന്നെ നോക്കി കൊറച്ച് ദേഷ്യത്തോടെ പറഞ്ഞു. പിന്നെ അരികിലേക്കെത്യ എനിക്കിട്ട് വീണ്ടും ഒരു തള്ള് തന്നു…… പന്നി….

 

 

“ഇഷ്ട്ടം കൊണ്ടല്ലേ നന്ദൂസേ……. ഒന്ന് ക്ഷെമിക്കെടി…. പ്ലീസ്…!!!

 

 

ഞാൻ അവളെ നോക്കി തൊഴുതോണ്ട് പറഞ്ഞു….. എന്റെ കോപ്രായം ഒക്കെ കണ്ടിട്ട് അവൾക്ക് ചിരിയൊക്കെ ചെറുതായി വരുന്നിണ്ട്… ബട്ട്‌ ചിരിച്ചാൽ ഓൾടെ വെല പോവും അതോണ്ട് കടിച്ച് പിടിച്ചാ പെണ്ണ് നിക്കണെ …..

 

 

അവള്ടെ അരികിലേക്കെത്തിയതും എന്തോ ഓർത്ത പോലെ അവൾ എന്നെ വീണ്ടും ഉന്തി ബെഡിലേക്കിട്ടു…..ഞാൻ ഇതെന്താ സംഭവം എന്ന് ആലോചിച്ച് കെടന്നു……..

 

 

“”പല്ലും തേക്കാണ്ട് കിന്നരിക്കാൻ വന്നേക്കുവാ ജന്തു… “”

 

 

എന്നെ നോക്കി വീണ്ടും ദേഷ്യത്തോടെ പറഞ്ഞ് അവൾ മുടിയും പൊറകിൽ കെട്ടി ഒറ്റ പോക്ക്…..

 

 

 

“”പോവുവാണോ നന്ദൂസേ…? “”

 

 

 

ഞാൻ കട്ടിലിൽ കെടന്ന് അവളോടായ് തെരക്കി….

 

 

പോടാ പട്ടി….!!!

 

 

പോകുന്ന പോക്കിൽ തിരിഞ്ഞ് നിന്ന് അവൾ എന്നെ നോക്കി പറഞ്ഞു…. എന്നിട്ട് മുത്ത് പൊഴിയും പോലെ ഒരു ചിരിയും…..

 

 

 

എന്റെ സാറെ ആഹ് ചിരിയിലാണ് ഞാൻ എപ്പോഴും വീണ് പോവുന്നത്….. ദാ ഇപ്പോഴും……..

 

 

കൊറച്ച് നേരം ബെഡിൽ ഉരുണ്ട് പെടഞ്ഞ് കളിച്ച ശേഷം നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി… അടുക്കളേലേക്ക് വിട്ടു……

 

 

ഹാളിൽ അച്ഛൻ ഇരുന്ന് പത്രം വായിക്കുന്നുണ്ട്….. നമ്മളെ പിന്നെ പണ്ടേ മൈൻഡ് ഇല്ലാത്തോണ്ട്… ഞാനും നോക്കാൻ പോയില്ല…. ഹും…..

 

 

അടുക്കളക്കടുത്തെത്തിയതും ഉള്ളിൽ നിന്ന് ചിരിക്കുന്ന സൗണ്ട് ഒക്കെ കേക്കുന്നുണ്ട്….. വേറാരു എന്റെ മാതാശ്രീയും പിന്നെ ആ പിശാശും കൂടെ നിന്ന് ചിരിക്കുന്നുണ്ട്……. ഇവളെന്ത് കൊരങ്ങോ ചിരിക്കുമ്പോ കാറ്റ് മാത്രം പൊറത്തേക്ക് വരാൻ….. സംശയം ഇല്ലാതില്ല……….. ഏഹ് ഇനി ആഹ്‌ണോ…. ആഹ് അതെന്തേലും ആവട്ടെ……. ആദ്യം അവളെ എങ്ങനേലും പൊറത്ത് ചാടിക്കണം….

 

 

ശൂ…. ശൂ……

 

 

 

ഞാൻ മെല്ലെ ഏന്തി വലിഞ്ഞ് ഉള്ളിലേക്ക് നോക്കി അവളെ വിളിച്ചു……എവടെ പിശാശ് നോക്കുന്ന് പോലും ഇല്ല…….എന്താപ്പോ ചെയ്യാന്ന് അലോയ്ച്ച് നിക്കുമ്പോഴാ കബോർഡിൽ മഞ്ചാടി ഇരിക്കുന്ന കണ്ടേ…. അതീന്നൊരു കുരു എടുത്ത് കയ്യിൽ പിടിച്ച് ഉരുട്ടി നോക്കി….. ഉം ഇതിൽ ഓള് നോക്കും…… മനസ്സിൽ എല്ലാ കുണ്ടി ദൈവങ്ങളേം ധ്യാനിച്ച് ഓൾടെ കുണ്ടി നോക്കി ഒറ്റ ഏറ്……

 

 

 

ആാാാാ…..

 

 

 

 

അളിയാ പെട്ട്….. എറിഞ്ഞത് കൊറച്ച് കൂടിപ്പോയോ എന്നൊരു ഡൌട്ട്…… ഒരു പട്ടി മോങ്ങുന്ന സൗണ്ട് അല്ലെ ഇപ്പൊ കേട്ടത്…. സബാഷ്……മുങ്ങാം ഇല്ലേൽ പണി ആവും വിജാരിച്ച് തിരിഞ്ഞില്ല അപ്പോഴേക്കും വന്നു ആഹ് വിളി…

 

“”എന്താടാ എന്റെ കൊച്ചിനെ നീ ചെയ്തേ “”

 

 

വേറാര് പോരാളി തന്നെ……. ഏഹ് എന്റെ കൊച്ചോ…. ഞാൻ അല്ലെ ഇവർടെ കൊച്ച്…… ഇനി എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ ഭഗവാനെ…… സംശയം ഇല്ലാതില്ല……

 

 

“”എന്താടാ നിന്ന് ആലോജിക്കണേ….. നിനക്കെന്താ വേണ്ടേ…… “”

 

 

അമ്മ വീണ്ടും ഒച്ചയിട്ടു……. തള്ള സമ്മയ്ക്കുവേം ഇല്ല…..

 

 

“അത് പിന്നെ ചായ…. “”

 

 

ഞാൻ വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

 

 

“ചായ ഒക്കെ കൊണ്ട തരും നീ പൊക്കോ…. ഇത് ഞങ്ങളുടെ സ്ഥലാ.. “”

 

 

ഇതെന്ത് കൊച്ചു ടീവി യോ “ഇത് ഞങ്ങള്ടെ ഏരിയ” പറയാൻ ആഹ് ഡയലോഗ് മനസ്സിൽ വന്നതും ഞാൻ അറിയാണ്ട് ചിരിച്ച് പോയി…… ആരായാലും ചിരിക്കും സ്വാഭാവികം അതേ ഞാനും ചെയ്തുള്ളു…. എന്നാൽ അതിത്തിരി ഒറക്കെ ആയി പോയി എന്ന് മാത്രം…

 

 

 

 

ആാാാ…….!!!!

 

 

ദോശ ചുട്ടോണ്ടിരുന്ന ചട്ടുകം വച്ച് തള്ള ഒറ്റ അടി……. നല്ലോം വേനിച്ചു കോപ്പ്…..

 

അപ്പൊ ഒണ്ട് മറ്റേ സാനം ഇതെല്ലാം കണ്ടോണ്ട് നിന്ന് കിണിക്കുന്നു….. കോപ്പേ നിനക്ക് തരാടി ഞാൻ…..

ഇതും മനസ്സിൽ പറഞ്ഞോണ്ട് അടി കിട്ടിയ ഭാഗവും തിരുമ്മി ഞാൻ തിണ്ണയിലേക്ക് നടന്നു…. പോകുന്ന പോക്കിൽ പത്രം വായിക്കുന്ന തന്തേനെ ഞാൻ ഒന്നൂടെ നോക്കി…..

 

 

“”ഇങ്ങേർക്കെന്ത് നാളെ പരീക്ഷയോ…ഇങ്ങനെ ഇരുന്ന് വായിക്കാൻ……ആ എന്തേലും ചെയ്യട്ടെ””

 

 

 

ഓരോന്നാലോയ്ച്ച് ഞാൻ തിണ്ണയിലെ കസേരയിലേക്കിരുന്നു…..

 

 

 

“”ഇന്നാ ചായ….!!

 

 

 

ഒടനെ ഒരു കയ്യ് പൊറകീന്ന് മുന്നിലേക്ക് ചായ ക്ലാസ്സും ആയി നീണ്ട് വന്നു……

 

 

ഞാൻ കൈ വന്ന ഭാഗത്തേക്ക് മുഖം തിരിച്ച് നോക്കി…. ദാണ്ടെ നിന്ന് ചിരിക്കുന്നു…. കൊരങ്ങത്തി…… ഇതിനെ ഞാൻ മിക്കവാറും വല്ല സൂ ഇലും കൊണ്ടോയിടും….

 

ഞാൻ വലിയ മൈൻഡ് കൊടുക്കാണ്ട് അവള്ടെ കയ്യീന്ന് ചായ വാങ്ങി….. കുടിക്കണംന്നൊണ്ട് ബട്ട്‌ കുടിച്ചാൽ എല്ലാം കയ്യീന്ന് പോവും… കാരണം എനക്ക് ചിരി വരുന്നിണ്ട്…. ..ഞാൻ കടിച്ച് പിടിച്ചിരുന്നു.

 

 

എന്റെ പൊന്നിന് ചായ വേണ്ടേ..?!!

 

 

എന്റെ താടിക്ക് പിടിച്ച് ആട്ടികൊണ്ട് അവൾ ചോയ്ച്ചു…. ഞാൻ എന്താ കുഞ്ഞാവയോ

 

 

“”ഒന്ന് പോടീ കോപ്പേ “”

 

 

ഞാനും തിരിച്ചടിച്ചു….. എന്നോടാ കളി……

 

 

“”ഉമ്മ രാവിലെ കിട്ടാത്തോണ്ടാ ഈ കളിക്കുന്നേങ്കിൽ ചായ പെട്ടന്ന് കുടിച്ച് റൂമിലേക്ക് വന്ന ഞാൻ ഉമ്മ തരാം…”””

 

 

 

ഇതും പറഞ്ഞ് എപ്പോഴും ചിരിക്കുന്ന ആഹ് പാൽപ്പല്ലും കാട്ടി ഒള്ള ചിരിയും ചിരിച്ച് അവൾ ഉള്ളിലേക്ക് കേറി പോയി……. ഇനി എനിക്കെന്ത് നോക്കാൻ…….ക്ലാസ്സിൽ ഇണ്ടാർന്ന ചായ എടുത്ത് വായിലേക്ക് ഒറ്റ കമത്ത്…….

 

ഹോ………. കൊടല് കത്തി പോയി….. പിന്നെ തെളച്ച ചായ എടുത്ത് വായിലേക്ക് കമത്തിയ എന്തിണ്ടാവാനാ……. ഒരു ഫ്ലോയ്ക്ക് എടുത്ത് കമത്തീട്ട് ചാവാത്തെ ഭാഗ്യം……..

 

 

 

അവടന്നേറ്റ് ക്ലാസ്സും കൊണ്ട് അടുക്കളേൽ വച്ച് വായും കഴുകി ഒറ്റ ഓട്ടം മോളിലേക്ക്…….. ഇതൊക്കെ കണ്ടിട്ട് തള്ള വായും പൊളിച്ച് നിപ്പിണ്ട്…….എനിക്ക് പ്രാന്തായെന്ന് കരുതി കാണും……. അല്ലേലും എന്റെ കളി കണ്ട എടക്ക് എനിക്ക് തന്നെ തോന്നും പ്രാന്താണോന്ന് പിന്നെ അമ്മയെ കുറ്റം പറയാൻ പറ്റുവോ…..

 

 

ഞാൻ ഓടി പെടച്ച് റൂമിന്റെ കതകും തള്ളി തൊറന്ന് ഉള്ളിൽ കേറിയതും കതകിന്റെ പൊറകിൽ നിന്ന അവൾ എന്നെ നോക്കി ദേഷ്യത്തോടെ കതക് വലിച്ചടച്ചു….. എന്നിട്ട് അതിന്റെ കുറ്റി കൂടെ ഇട്ടത് കണ്ടപ്പോ എന്റെ തൊണ്ട കുഴിയിലൂടെ ഒരെറക്ക് വെള്ളം എറങ്ങി പോയി……..

 

 

 

പെട്ട്………!!!!!!!

 

എന്റെ മനസ്സിൽ ഞാൻ അത് വരെ ചെയ്ത് കൂട്ടിയ തെറ്റുകൾ ഒക്കെ ഓർത്തു………. ഏഹ് അതൊക്കെ ഇവൾ എങ്ങനെ കണ്ട് പിടിക്കാനാ ജോർജ്കുട്ടി വരുണിനെ കൊന്ന് കത്തിച്ച് ചാരമാക്കി ഒഴുക്കിയ പോലെ ഞാനും എല്ലാം നശിപ്പിച്ചതല്ലേ ഒരു പഴുതും ഇല്ലാണ്ട്………

 

 

അവളെന്നെ എളിക്ക് കയ്യും കൊടുത്ത് കൊല്ലാനൊള്ള ദേഷ്യത്തോടെ നോക്കുന്നിണ്ട്……..”” അമ്മാ ഓടി വാമ്മാ എന്നെ ഇപ്പൊ കൊല്ലും “” എന്ന് കാറി കൂവണമെന്നുണ്ട് എന്നാൽ എനക്ക് കാറാൻ പോയിട്ട് ശ്വാസം വിടാൻ കൂടെ പറ്റുന്നില്ല…..

 

 

 

“”എ… ഏഹ്…. എന്താ പൊന്നാ….? “”

 

 

പേടി കൊണ്ടാണോ അതോ ഇനി അവള് തല്ലുംന്നൊള്ള കൊണ്ടാണോ {അതന്നെയല്ലേ പേടി എന്ന് എന്റെ മനസ്സ് ചോയ്ക്കിണ്ട് എവടെ കേക്കാൻ } എന്തോ വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു…….. അവള് തല്ലും ഒറപ്പ…..ഒന്നുല്ലേലും ഞാൻ നാല് വയസ്സിന് മൂത്തതല്ലേ……. പിന്നേ അവൾക്കെന്ത് മൂത്തത് കിട്ടിയത് വച്ച് അടിക്കുന്ന മൊതലാ സൂക്ഷിച്ചേ പറ്റു…. അവളെയല്ല എന്നെ…….ഒന്നും വരാണ്ട്

 

 

 

 

നിനക്കൊന്നും അറിയില്ലല്ലേ…….?

 

 

 

കൊറേ നേരം നോക്കി ദഹിപ്പിച്ച ശേഷം അവൾ ഒന്ന് മൊഴിഞ്ഞു…

 

 

 

നീ എന്താന്ന് പറ ന്നാലല്ലേ മനസ്സിലാവു…..!!

 

 

 

ഹോ ഞാൻ എന്തൊരു അഭിനയാ…….നിഷ്കളങ്കത കണ്ടാൽ രൂപ കൂട്ടിൽ എടുത്ത് വച്ച് നൊവേന ചൊല്ലാൻ തോന്നും…….. മിക്കവാറും ഇന്നിവൾ എന്നെ കൂട്ടിൽ ആക്കും….. രൂപക്കൂടല്ലാന്നെ ഉള്ളു…. എന്നിട്ട് അടിയിൽ എന്റെ ചിരിച്ചോണ്ട് നിക്കണ ഒരു ഫോട്ടോയും രണ്ട് മെഴുകുതിരീം….

 

 

 

 

ഞാൻ അവളോട്‌ വിനയത്തോടെ ചോദിച്ചക്കൊണ്ടോ എന്തോ അവൾ ഒന്നയഞ്ഞ മട്ടുണ്ട്……. എന്നിട്ട് എന്നെ വീണ്ടും ഒരു നോട്ടം നോക്കി….. നീ തീർന്നെടാ ന്ന് ആഹ്‌ണോ ആഹ് നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്ക് മനസ്സിലാവായ്ക ഇല്ലാതില്ല……. എന്നിട്ട് പൊറകിൽ വച്ചിരുന്ന കയ്യിൽ ഒണ്ടാർന്ന സാനം എന്റെ നേർക്ക് ഒറ്റ ഏറ്……. ദൈവമെ ബോംബ് ഒന്നും ആവല്ലേന്ന് എന്റെ മനസ്സ് കാറി കൂവിന്നിണ്ടാർന്നു…

 

 

എന്റെ നേർക്ക് അവളെറിഞ്ഞ സാനം എന്റെ നെറ്റിക്ക് തന്നെ കറക്റ്റ് കൊണ്ടു……..ന്നിട്ട് നേരെ എന്റെ ഉള്ളം കയ്യിലേക്ക് വീഴുവേം ചെയ്തു…….

 

 

കയ്യിൽ വീണ സാനം കണ്ടതോടെ എനിക്കൊരു കാര്യം പിടികിട്ടി…… കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഭാര്യ അടിച്ച് കൊല്ലുന്ന ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും…… കാരണം അതൊരു സിഗറട്ടിന്റെ പെട്ടി ആർന്നു ….. അതും ഹൈ ലെവൽ വെല കൂടിയ സാനം…..

 

 

എടാ കള്ള മൈരൻ അഭിയെ….

 

 

ആഹ് നായ് ഇന്നലെ അടിച്ച് കോൺ തെറ്റി തുണിയും മണിയും ഇല്ലാണ്ട് കെടന്നപ്പോ എടുക്കാൻ പോയതാ റിസപ്ഷൻ കഴിഞ്ഞിട്ട്…… എന്റെ കവിളിൽ ഒരുമ്മയും തന്നിട്ട് സിഗറട്ടിന്റെ പെട്ടി എടുത്ത് എന്റെ കീശേലും തള്ളി കേറ്റി വച്ചു….ന്നിട്ടൊരു ഡയലോഗും “”അളിയാ മിന്നിച്ചേക്കണേടാന്ന് “””

 

 

ആട നാറി ഇപ്പൊ ശെരിക്കും മിന്നും എനിക്ക്…..ചത്തില്ലേൽ നിന്നെ ഞാൻ കൊല്ലൂടാ…..

 

 

അവന്റെ മുത്തിക്കും മുത്തീടെ മുത്തിക്കും വിളിക്കുന്ന നേരം ബാഹുബലിയിലെ ദേവസേനയെ പോലെ നിക്കുന്ന അവൾ വീണ്ടും എന്നെ മുന്നിലേക്ക് തെളിഞ്ഞു വന്നു….. തെളിഞ്ഞു വരുവല്ല….. ദാണ്ടെ പാഞ്ഞു വരുന്ന്…..

 

 

 

അയ്യോ…..

 

 

 

അറിയാണ്ട് ഉള്ളിൽ നിന്നെവടെയോ ശബ്ദം പൊറത്തേക്ക് വന്നു. അവള് നേരെ വന്നെന്റെ കൊങ്ങക്ക് കുത്തി പിടിച്ചു…..

 

 

 

 

“”മിണ്ടിയാ നിന്റെ കിടുങ്ങാമണി ഞാൻ അടിച്ച് പൊട്ടിക്കും…… “””

 

 

 

 

പേടി ഒണ്ടായിട്ടല്ല……. ന്നാലും എന്തിനാ വെറുതെ ഒരു വഴക്ക് വിജാരിച്ച് ഞാൻ മിണ്ടാതെ നിന്നു…….. ഇനി ഇവൾ പറഞ്ഞ പോലെ വല്ലോം ചെയ്താ…. അയ്യോ എനക്ക് ഓർക്കാനേ വയ്യ……. പിന്നെ ഞാൻ എങ്ങനെ മുള്ളും മൂക്കികൂടെയോ…….എങ്ങനെ ഞാൻ എന്റെ ചെക്കനെ സംതൃപ്തി പെടുത്തും….. അയിന് ചെക്കൻ ഒണ്ടായാലല്ലേ……

 

 

ഒന്ന് അടങ്ങിയിരിയെടാ നാറീന്ന് മനസ്സ് പറഞ്ഞപ്പോഴാ ഞാൻ വീണ്ടും ബോധം തിരിച്ചെടുത്തത്…. നോക്കുമ്പോ ഒണ്ട് അവള്ടെ മോന്ത എന്റെ മൊഗത്തിന്റെ അടുത്ത് മുട്ടി മുട്ടീല്ല പറഞ്ഞ് നിക്കുന്നു…..

 

 

ഓ ഉമ്മ തരാൻ ആഹ്‌ണോ……ഞാൻ എന്റെ ചുണ്ട് കൂർപ്പിച്ച് പിടിച്ചു…..

 

 

ആാാാാ…….. “””””

 

 

 

ആരും പേടിക്കണ്ട എന്റെ ശബ്ദം തന്നെ…. കോപ്പത്തി പള്ളക്ക് കുത്തീതാ…..

 

 

 

“”അവന്റെ ഒരു കുമ്മ…… നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടൊള്ളതാ വലിക്കല്ലുന്ന്….. “”

 

 

 

എന്റെ കഴുത്തിലെ പിടി മുറുക്കിക്കൊണ്ടവൾ എന്നോട് ദേഷ്യത്തിൽ ചോയ്ച്ചു………….ഏഹ് അപ്പൊ ഉമ്മക്കല്ലെ……

 

ഉമ്മക്ക് പോയ ഞാൻ ചമ്മുവേം ചെയ്തു കണക്കിന് ഒരെണ്ണം കിട്ടുവേം ചെയ്തു…….

 

 

 

 

“”പറയടാ എന്താ നിനക്കിപ്പോ ഒന്നും പറയാൻ ഇല്ലേ അല്ലേൽ നൂറ് നാവാണല്ലോ……….. “”

 

 

 

അവൾ വീണ്ടും ദേഷ്യത്തോടെ എന്നെ നോക്കി….. ഈ മൈരത്തി എന്ത് പറിയ ഈ പറയണെ….. എന്റെ കൊങ്ങക്ക് കേറി കുത്തി പിടിച്ചിട്ട് ശ്വാസം കിട്ടുന്നില്ല… അപ്പോഴാ ഞാൻ “” ഇത് അഭീന്റെയാന്ന് “”പറയാൻ പോണെ…

 

 

“”ക….. ക… കൈ…. കൈ “”

 

 

 

കഴുത്തിലെ പിടി മുറുകിയപ്പോ ഞാൻ അവളെ ദയനീയതയോടെ നോക്കി പറയാൻ ശ്രെമിച്ചു…..

 

 

“”നീയെന്താ ക കാ കി കീ പാടുവാണോ..???

 

 

 

വീണ്ടും അവൾക്ക് ദേഷ്യം…. ദൈവമെ ഇതിന് ശെരിക്കും വട്ടാണോ…….ഇതൊക്കെ എല്ലാം കൂടെ ആയപ്പോ എനക്കും ചെറുതായിട്ട് ദേഷ്യം ഒക്കെ വരുന്നിണ്ട്… ബട്ട്‌ ഇവളോട് വല്ലോം പറഞ്ഞാൽ ഇവളെന്നെ വല്ലോം ചെയ്യും അതോണ്ട് നൈസിന് ഇത് ഡീൽ ചെയ്യണം…..

 

 

 

 

“””കയ്യെടുക്കടി മൈരെ ആദ്യം കഴുത്തീന്ന്… എന്നിട്ട് തൊലിക്ക്……. കൊങ്ങക്ക് കുത്തി പിടിച്ചതും പോര എന്നിട്ട് വായില് പഴാണോന്ന്…… ആടി പഴാ എന്തേ കൂടുതല് എന്റടുത്ത് കളിക്കാൻ വരല്ലെ മോന്ത അടിച്ച് ഞാൻ പൊട്ടിക്കും…. “””

 

 

അവള്ടെ കയ്യും തട്ടി മാറ്റി ഒറ്റ ശ്വാസത്തിൽ ഒളിംബിക്സ് ജയ്ച്ച പോലെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു………

 

അത് ശെരിക്കും കൊണ്ടിട്ടുണ്ട്…..

 

ഇത്രയും നേരം എന്നെ കൊല്ലാൻ ഒള്ള ദേഷ്യത്തോടെ നിന്ന പെണ്ണിന്റെ മുഖത്തെ ചോരയൊക്കെ വറ്റി ഒരുമാതിരി ആയിട്ടിണ്ട്……പണ്ടും ഞാൻ ദേഷ്യപ്പെട്ടാൽ അവൾ പെട്ടന്ന് ഡൌൺ ആവും….. നല്ല പേടിയും ആഹ്ണ് എന്നെ ആഹ് സമയത്ത്……. അതാണെന്റെ തുറുപ്പ് ചീട്ടും…..

 

 

 

“”നീ പൊക്കെ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല ആദ്യം കാര്യം മനസ്സിലാക്കീട്ട് വാ……. എന്നിട്ട് ഇണ്ടാക്ക് ഇതൊരു മാതിരി…… “”

 

 

ഞാൻ ദേഷ്യം അഭിനയിച്ചോണ്ട് പറഞ്ഞ് കയ്യിൽ ഇണ്ടാർന്ന സിഗരറ്റ് പെട്ടി ബെഡിലേക്ക് വലിച്ചെറിഞ്ഞോണ്ട് വാതിലും തള്ളി തൊറന്ന് പൊറത്തേക്ക് പോയി…. പോണ പോക്കിൽ അവളെ ഒന്ന് തിരിഞ്ഞ് നോക്കി……ആദ്യം അന്യനെ (സിനിമ ) പോലെ വന്നവൾ ഇപ്പൊ അംബിയെ പോലെ നിക്കുന്ന കണ്ടപ്പോ….. ഉള്ളിൽ ചെറിയൊരു സുഖം തോന്നി….. ഹാാാ…….

 

 

എന്നിട്ട് ഞാൻ നേരെ താഴേക്ക് പോയി…… കേറി വന്നപ്പോ പത്രം വയ്യിച്ചോണ്ടിരുന്ന അച്ഛനെ അന്നേരം കണ്ടില്ല…… “”ഏഹ് ഇങ്ങേര് പരീക്ഷക്ക്‌ പോയോ “”

 

ഹാ എവടേലും പോട്ടെ ഞാനെന്തിനാ അതൊക്കെ ആലോയ്ച്ച് എന്റെ സമയം കളയുന്നെ…..

 

ആദ്യം ആഹ് കഴുവേറീനെ വിളിക്കണം…. ഇത്രേം നേരം അവള്ടെ മുന്നിൽ നിന്ന് വെള്ളം കുടിച്ചേന് ആഹ് തെണ്ടിയാ കാരണം…… എന്നാൽ വിളിക്കാൻ ഫോൺ അന്വേഷിച്ചപ്പോൾ ആഹ്ണ് ഞാൻ ആഹ് കാര്യം മനസ്സിലാക്കിയത്…… ഫോൺ മുറിയിൽ കുത്തി ഇട്ടേക്കുവാണ്……. ഓ ഷിറ്റ്…. അതിനി എടുക്കാൻ പോണല്ലോ…..

 

 

 

അയ്യോ ഇനി ഞാൻ അവളെ വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഓള് വല്ല കടും കയ്യും….എന്റെ ദേവീന്ന് വിളിച്ചോണ്ട് തിരിഞ്ഞ് ഒറ്റ ഓട്ടം റൂമിക്ക്…… ഡോറിന്റെ അടുത്തെത്തിയതും ഉള്ളിലേക്ക് ഞാൻ എത്തി നോക്കി…. കക്ഷി കട്ടിലിൽ എന്തോ അലോയ്ച്ച് ഇരിപ്പിണ്ട്…….ഹോ ചത്തിട്ടില്ല……ഇതിനുമാത്രം അലോയ്ക്കാൻ ഇവളാരാ ഐസക്ക് ന്യൂട്ടണോ…….

 

 

ഞാൻ കൊറച്ച് ഗൗരവം മുഖത്ത് വരുത്തിക്കൊണ്ട് ഉള്ളിലേക്ക് കേറി……….എന്റെ വരവ് കണ്ടതും സീലിങ്ങും നോക്കി ആലോയ്ച്ചിരുന്നവൾ എന്നെ തന്നെ ചുഴിഞ്ഞ് നോക്കി….

 

 

 

“””സോറി പറയാൻ ആഹ്ണേൽ വേണ്ട…. “””

 

 

 

 

ഒരു ലോഡ് പുച്ഛം വരുത്തിക്കൊണ്ട് അവൾ എന്നോട് തെരക്കി…..

 

 

 

“”സോറിയോ ഒന്ന് പോടി കോപ്പെ…. ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ….””

 

 

അവള്ടെ മോന്തേൽ ഒരു ലോഡ് പുച്ഛം ആർന്നേൽ ഞാൻ അയിലും കൂടുതൽ പുച്ഛം ഗൾഫിന്ന് ഫ്ലൈറ്റിൽ കൊണ്ട് വന്ന് മോന്തക്ക് കേറ്റി ഓളോട് പറഞ്ഞു….. എന്റെ സാറെ…. ഇപ്പൊ അവള്ടെ മുഖം കാണണം…

 

ഇലയിട്ടിട്ട് ചോറില്ല പറയുന്ന കണക്ക്… വാടി ഇരിക്കുന്നു……. ഇതൊക്കെ കണ്ടപ്പോ എന്റെ മനസ്സിൽ ഞാൻ വേൾഡ് കപ്പ്‌ ജയിച്ച പോലെ ആർന്നു…. പിന്നെ സലീമേട്ടന്റെ ഡയലോഗും കൂടെ മനസ്സിലേക്ക് വന്നപ്പോ…. ഹയ്യമ്മ….ഹയ്യമ്മ…….. എനിക്ക് തുള്ളി ചാടാൻ തോന്നി……… ഏയ് ഇനി ചാടീട്ട് വേണം കുണ്ടിയും കുത്തി വീഴാൻ…. ന്നിട്ട് ഇവള് തന്നെ താങ്ങണ്ടേ….. അയ്യോ വേണ്ട അപ്പൊ ഓള് ഇതിനൊക്കെ പകരം വീട്ടും…….. ഇപ്പൊ അടങ്ങി ഒതുങ്ങി ഒരു സ്ലോ മോഷനിൽ താഴേക്ക് പൂവാം………

 

 

ഞാൻ വീണ്ടും താഴേക്ക് ചെന്നു….. അപ്പൊ ദാ ഇരിക്കുന്നു അച്ഛൻ പത്രോം വായിച്ചോണ്ട്….

 

 

“””ഇയാളിതെന്തോന്ന് കുംമ്പിടിയോ നേരത്തെ ,,,,കണ്ടും ഇല്ല ഇപ്പൊ കാണുവേം ചെയ്തു….. “””

 

 

ഞാൻ മെല്ലെ അച്ഛനേം നോക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു……. കയ്യിൽ ഇണ്ടാർന്ന ഫോൺ എടുത്ത് നമ്പർ കുത്തി ആഹ് നാറിയെ വിളിച്ചു….

 

 

ഹലോ…………!!!!!

 

 

 

 

ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു ……. ഇവനെന്ത് ഫോണിൽ തപസ്സിരിക്കുവാണോ…?

 

 

 

 

“എടാ എടാ കള്ള പാണ്ടി കരിമ്പാറ പൊലയാടി മോനെ…… കൊച്ച് കഴുവേറി……….നീ ഒരുത്തൻ കാരണം ഇപ്പൊ എന്റെ ശവടക്ക് കൂടണ്ട വന്നേനെ മൈരാ…. “”

 

 

 

ഞാൻ ഒറ്റ ശ്വാസത്തിൽ അവനോടലറി…….

 

 

എന്താ അളിയാ എന്നാ പറ്റിയെ???

 

 

ഒന്നും അറിയാത്തവനെ പോലൊള്ള അവന്റെ കൊണ കേട്ടിട്ട് എനിക്ക് വീണ്ടും ചൊറിഞ്ഞ് കേറി….

 

 

 

“എടാ മൈരാ നീ ഇന്നലെ എന്റെ പാന്റിന്റെ പോക്കറ്റിൽ ഇട്ട സിഗററ്റ് പെട്ട് പൊക്കി അവള്…… “”

 

 

 

ഞാൻ പല്ല് കടിച്ചോണ്ട് അവനോട് പറഞ്ഞു…

 

 

 

യെവള്……?

 

 

 

അവൻ വീണ്ടും ഒന്നും അറിയാത്ത പോലെ എന്നോട് തെരക്കി….

 

 

 

“”നിന്റെ തന്ത….. എടാ മൈരെ നന്ദന പൊക്കീന്ന്……!!!

 

 

 

ഇവൻ ശെരിക്കും പൊട്ടൻ ആഹ്‌ണോ ഈശ്വര….

 

 

 

“”ഏഹ് നന്ദനയോ….. നീ അവളെ കാണാൻ ഗുരുവായൂർക്ക് പോയോ……. ന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ മൈരെ……”””

 

 

അവൻ എന്നോട് ചൂടായി…… അപ്പോഴാ എനിക്ക് കാര്യം പിടികിട്ടീത് അണ്ണൻ ഇപ്പോഴും ഇന്നലത്തെ ഹാങ്ങോവറിൽ ആഹ്ണ്….. ഞങ്ങടെ കെട്ട് കഴിഞ്ഞത് പോലും ഓർമ്മ ഇല്ല………. മൈരൻ…..!!

 

 

 

ഒന്നുല്ല എന്റെ കുട്ടിക്ക് ഒന്നുല്ലാട്ടോ….. ഒങ്ങിക്കോ ഞാൻ പിന്നെ വിളിക്കാവേ….!!””

 

 

 

 

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ആക്കി….

 

 

എടാ…!!

 

 

സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോ തള്ളയാണ്….

 

 

എന്നാ???

 

 

 

ഞാനും തെരക്കി തിരിച്ച്…….

 

 

 

“”നീ കഴിക്കുന്നില്ലെ……. അവൾക്ക് തലവേനയാ വേണ്ടാന്ന് പറഞ്ഞല്ലോ….. നീയെന്താ എന്റെ കൊച്ചിനെ ചെയ്തെ.. “”

 

 

 

ഏഹ് തലവേനയൊ……. അവൾക്കോ…. അവൾക്ക് വേണ്ടാന്നൊ….. അസംഭവ്യം……. ആട്ടിങ്കാട്ടം എടുത്ത് പോപ്പിൻസ് ആഹ്ന്ന്ന് പറഞ്ഞ തിന്നുന്ന മൊതലാണ് ഓള് അപ്പോഴാ ഓൾക്ക് ഫുഡ്‌ വേണ്ടാത്തെ….. ഇന്നലെ റിസപ്ഷൻ നടക്കുമ്പോ അവള്ടെ ഫ്രോക്കിന്റെ ഉള്ളിൽ ഞാൻ കണ്ടതാ ചിക്കന്റെ പീസ്…….. എന്നിട്ട് എന്നെ നോക്കി ഒരു ഡയലോഗും “”വെശന്നിട്ടല്ലേടാ “”ന്ന് ഉഫ്ഫ്..

 

 

 

“നീ നിന്ന് വട്ടം തിരിയാണ്ട് അവളെ വിളിച്ചോണ്ട് വന്നെ “”

 

അമ്മ എന്നെ നോക്കി പറഞ്ഞു…

 

 

 

അവള് വേണേൽ കഴിച്ചോളും…!!

 

ഞാനും ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞോണ്ട് കൈ കഴുകാനായ് പോയി..

 

 

അവളെ വിളിച്ചോണ്ട് വന്നില്ലേൽ ഇന്ന് നീയും പട്ടിണി ആയിരിക്കും…

 

 

 

പോരാളി എന്നെ നോക്കി പുതിയ ഉത്തരവെറക്കി… ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…. ഞാൻ നെലത്ത് രണ്ട് ചവിട്ടും ചവിട്ടി റൂമിലേക്ക് വിട്ടു……

 

ഡോറ് നോക്കുമ്പോ ചാരി കിടപ്പിണ്ട്…..ഈശ്വരാ തൂങ്ങി ചത്തോ ഇനി….. ഏയ് ചാവുന്നേന്റെ മുന്നേ എന്തായാലും ഓളെന്നെ കൊല്ലും എന്നിട്ടേ ചാവൂ…..

 

 

ഞാൻ മെല്ലെ അടഞ്ഞ് കെടന്ന ഡോറിൽ തള്ളി……ഒരുമാതിരി പ്രേത സിനിമേലൊക്കെ കാണുമ്പോലെ അത് ചീവീടിനെ പോലെ ശബ്ദമൊണ്ടാക്കി കൊണ്ട് തൊറന്നു……. ഇവളാര് കള്ളിയങ്കാട്ടു നീലിയോ ഇമ്മാതിരി ഹൈപ്പ് കൊടുക്കാൻ…..റൂമിൽ ഒരു തരി വെളിച്ചം പോലുമില്ല…. ഇനി കെടന്നൊറങ്ങിയോ…….. ഏയ് അങ്ങനെ ഒറങ്ങുവോ…..

 

 

ഞാൻ ഉള്ളിൽ കേറി ലൈറ്റിന്റെ സ്വിച്ചമർത്തി……… ആാാ ദേ ഇരിക്കുന്ന് കോപ്പത്തി കട്ടിലിൽ….. തലയും കുനിച്ച് മുട്ടുകൾ മടക്കി കൈകൊണ്ട് അവയെ കൂട്ടിപിടിച്ചിട്ടുണ്ട്………

 

 

 

“”നിനക്ക് കഴിക്കാൻ ഒന്നും വേണ്ടെ…….??? “”

 

 

ഞാൻ അവൾക്കരികിലേക്ക് ബെഡിലേക്ക് ഇരുന്നോണ്ട് ചോദിച്ചു…… എവടെ അത് കേട്ടതായിട്ട് പോലും അവൾ കാണിച്ചില്ല………

 

 

 

നന്ദനേ നിന്നോട ഞാൻ ചോദിച്ചെ…….!!!!!

 

ഇത്തിരി ഒറക്കെ ഞാൻ ചോദിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞ് ബെഡിൽ നിന്നും ഏറ്റു…. അത് കണ്ടതും ഞാനും ഒന്ന് ഭയക്കാണ്ടിരുന്നില്ല……. പ്രാന്തായോ ഭഗവാനെ……..

 

 

 

ഇതും ആലോയ്ച്ച് അവള്ടെ മുഖത്തേക്ക് നോക്കിയ എന്റെ ചങ്കിൽ ഒരു കൊളുത്തിവലി പോലെ തോന്നി….. എന്നെ എന്നും കൊതിപ്പിച്ച ആ കരിംകൂവള മിഴികൾ രണ്ടും ചൊവന്ന് ചെറിപഴം പോലെ……..എണ്ണ കറുപ്പിച്ച മുടിയാകെ അലംകോലമായി പാറി പറന്ന് കെടക്കുന്നു….. തത്ത ചുണ്ടുകൾ വിറക്കുന്നുണ്ട്……. കവിളുകൾ രക്തം വറ്റിയ കണക്കെ നിർജീവമായി……..

 

 

 

 

പൊന്നാ……!!!!!

 

 

 

 

സങ്കടം കൊണ്ടോ അതോ അവളെ അങ്ങനെ കണ്ടത് കൊണ്ടോ എന്തോ എന്റുള്ളിൽ നിന്ന് ഞാൻ പോലും അറിയാതെ ആ വിളി വന്നു…….. അത് അവൾക്ക് കേൾക്കാൻ പറ്റുമോന്ന് പോലും എനിക്ക് സംശയമായി……..

 

 

 

എന്നാൽ അടുത്ത നീക്കം എന്നെ ശെരിക്കും ഞെട്ടിച്ചുക്കളഞ്ഞു……. എന്റെ വിളി കേട്ട അവൾ ഒറ്റ ചാട്ടത്തിന് എന്റെ നെഞ്ചിലേക് അലച്ചു തല്ലി വീണു……. എന്നിട്ടൊരൊറ്റ കരച്ചിലും……

 

 

 

ആഹ് വീഴല് പോലും ഞാൻ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം……. കാരണം അവളെ ഇങ്ങനെ ഞാൻ കാണുന്നത് വളരെ വിരളമായിട്ടാണ്…….. മാവിൽ നിന്ന് ഇല വന്ന് വീഴും പോലെയാണ് എനിക്കന്നേരം തോന്നിയത്……..ഏങ്ങലടിച്ച് കരയുന്ന അവളെ ഞാനെന്റെ നെഞ്ചിലേക്ക് കൂടുതൽ ശക്തിയോടെ പുണർന്നു……..

 

 

 

കണ്ണിലെ വെള്ളോം മൂക്കിലെ വെള്ളോം എല്ലാം കൂടെ എന്റെ ബനിയൻ നനയിപ്പിക്കുന്നുണ്ട്…… എന്നാലും ഞാൻ അവളെ പിടിച്ച് മാറ്റിയില്ല…. കരഞ്ഞ് തീർക്കട്ടെ എന്ന് ഞാൻ വിജാരിച്ചു………

 

 

 

“”പെണ്ണേ സാരില്ലടി പോട്ടെ…… ഞാൻ അപ്പോത്തെ ദേഷ്യത്തിൽ പറഞ്ഞതാ……. ഇയ്യത് വിട്ട് കള “””

 

കരച്ചിൽ നിക്കില്ല എന്ന് കണ്ടപ്പോ ഞാൻ അവളുടെ പുറത്ത് തലോടി ചോദിച്ചു…… അതിനും ഒരു മറുപടി അവളിൽ നിന്ന് വന്നില്ല……..അതുകൊണ്ട് ഞാൻ അവളുടെ താടിക്ക് പിടിച്ച് ഞാൻ മെല്ലെ പൊക്കി……..മുഖം എനിക്ക് നേരെ ഉയർന്നതും ഒറ്റ കുതിപ്പിനവൾ എന്റെ ചുണ്ടുകളെ ബന്ധിച്ചു……..എന്റെ കണ്ണുകൾ ഇപ്പൊ പൊട്ടി പൊറത് ചാടും എന്നെനിക്ക് തോന്നി പോയി…….ചുണ്ടുകൾ രണ്ടും അവൾ ആർത്തിയോടെ നുണഞ്ഞു…… ഒരു കുഞ്ഞു കുട്ടി കോലുമുട്ടായി നുണയും പോലെ…… അതോടെ എന്നിലെ പിടിയും വിട്ടിരുന്നു……. കണ്ണുകൾ ഇറുക്കി അടച്ച് ഉമ്മകൾ കൊണ്ട് എന്നെ വീർപ്പ് മുട്ടിക്കിന്ന എന്റെ ജീവന്റെ പാതിയെ ഞാൻ കൂടുതൽ ശക്തിയോടെ വരിഞ്ഞു മുറുക്കി……എന്റെ നാക്കിനെ അവളുടെ വായിലേക്ക് ഞാൻ തള്ളി കേറ്റി……….അവളുടെ നാവുമായി എന്റെ നാവ് മുട്ടിയ നിമിഷം അവളൊന്ന് വിറച്ചത് ഞാൻ എന്റെ കൈകളിൽ അറിഞ്ഞു…………. നാവും നാവും തമ്മിൽ പിന്നൊരു യുദ്ധമായിരുന്നു അവിടെ നടന്നത്………

 

 

 

 

അവസാനം ശ്വാസം കിട്ടാതെ വരും എന്ന് തോന്നിയതും ഞങ്ങൾ വിട്ടകന്ന് കിതപ്പൊടുക്കി ………….. നെറ്റി രണ്ടും മുട്ടി ഒരേ താളത്തിൽ ഞങ്ങൾ ശ്വാസം ആഞ്ഞു വലിച്ചു………….. എന്നാൽ അടുത്ത നിമിഷം അവൾ വീണ്ടും ഒരു പൊട്ടികരച്ചിലോടെ എന്നിലേക്ക് വീണു……. ഇതെന്തിനാണോ ഇനി ദൈവമെ……

 

 

“”പെണ്ണേ ഞാൻ പറഞ്ഞില്ലെ….. പോട്ടെ സാരില്ല… സോറി!!””

 

 

ആ മുടിയിഴകളെ തലോടി ഞാൻ പറഞ്ഞതും അവൾ എന്നെ വിട്ടകന്നു……….. ഏഹ്….!!!

 

“”ഏട്ടൻ എന്തിനാ സോറി പറയണെ…. ഞാൻ അല്ലെ ഒന്നും അറിയാണ്ട് വന്ന് എല്ലാം ചെയ്ത് കൂട്ടിയെ….. ഏട്ടനെ ഞാൻ ഒരുപാട് നോവിച്ചു ല്ലെ…. “”

 

 

 

വിക്കി വിക്കികൊണ്ടവൾ പറഞ്ഞു……. അപ്പോഴും ആ കണ്ണിൽ നിന്നും വെള്ളം ധാരധാരയായി ഒഴുകുന്നുണ്ട്……….

 

 

 

“”അതൊക്കെ പോട്ടെ നന്ദൂസേ……””

 

 

 

 

കരച്ചില് പോട്ടെ എന്ന് കരുതി ഞാൻ അവളെ പറഞ്ഞാശ്വസിപ്പിച്ചു……… എവടെ അത് കേട്ടതും ആ കണ്ണ് വീണ്ടും നെറയാൻ തൊടങ്ങി….. ഇതിനുമാത്രം കണ്ണീര് എവിടെന്നാന്ന് ഞാൻ അന്നേരം ആലോയ്ക്കാണ്ടിരുന്നില്ല……..

 

 

 

 

“””എന്തിനാ ഏട്ടാ ഞാൻ എന്തൊക്കെ ചെയ്താലും എന്നെ വഴക്ക് പറയാത്തെ…… നേരത്തെ അങ്ങനെ പറഞ്ഞത് എന്നെ കളിപ്പിക്കാനാന്ന് എനിക്ക് മനസ്സിലായി……. അപ്പോഴാ ഏട്ടനെ ഞാൻ വെറുതെ എന്തോക്കെയോ ചെയ്തു പോയല്ലോന്ന് ഓർത്തെ……. എനിക്ക് പേടിയാ ഏട്ടാ ഇതൊക്കെ വലിച്ചു കൂട്ടിയ ആയുസ്സ് കൊറയും….. ഏട്ടന് അങ്ങനെ എന്തേലും പറ്റിയ പിന്നെ ഈ നന്ദന ജീവിച്ചിരിക്കൂല്ല ……. “”””

 

 

 

ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞൊപ്പിച്ച കാര്യങ്ങൾ കേട്ടതും എന്റെ ഫ്യൂസ് പോയ പോലെ ആയി………

 

 

 

 

“”പെണ്ണെ നീയൊരുമാതിരി സീരിയൽ നടിമാരെ പോലെ ആവല്ലേട്ടോ…… ഇന്നലെ കെട്ട് കഴിഞ്ഞതേ ഉള്ളു…. ഇനീം കൊറേ കരയാൻ ഒള്ളതാ ഇപ്പൊഴെ കരഞ്ഞു തീർത്ത അപ്പൊ കരയാൻ ന്റെ കുട്ടിക്ക് കണ്ണീരിണ്ടാവൂല്ല…….. അതോണ്ട് ഇനി കരയണ്ടാട്ടോ.. “””

 

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു……. അവള്ടെ മുഖത്ത് ഒരു വെട്ടം ഒക്കെ അന്നേരം വന്നിട്ടിണ്ട്…………

 

 

“പോടാ….. നിനക്ക് എപ്പോഴും എന്നെ കളിയാക്കാനെ അറിയൂ……. നീ കേറി വന്നപ്പോ ഞാൻ ഓർത്തു സോറി പറയാൻ ആഹ്ണെന്ന്….. എന്നിട്ട് നീ ഫോണും എടുത്ത് പോയില്ലേടാ തെണ്ടി….. “”

 

അവൾ ചിരിയോടെ പറഞ്ഞെന്റെ തൊടക്ക് നുള്ളി…..

 

 

ആാാാ………

 

 

 

നുള്ള് കിട്ടിയ വേനയിൽ ഞാൻ അറിയാണ്ട് വിളിച്ചു പോയി….

 

 

 

“”പിള്ളേരെ നിങ്ങള് വരുന്നുണ്ടോ കഴിക്കാൻ….. ഇല്ലേൽ ഞാൻ ഇതൊക്കെ എടുത്ത് അകത്ത് വെക്കും “””

 

 

 

താഴെ നിന്നും അമ്മയുടെ ശബ്ദം കേട്ടതും അവൾ എന്റെ മേത്ത് നിന്നും വിട്ടകന്ന് എണീറ്റു……

 

 

“”പൊന്നാ പോയി ഈ മോന്തയൊക്കെ ഒന്ന് കഴുക്….. കുഞ്ഞി പിള്ളേരെ പോലെ മൂക്കളേം ഒലിപ്പിച്ച് നടക്കുവാ പെണ്ണ്…. “”

 

 

ഞാൻ അവളെ നോക്കി കളിയായി പറഞ്ഞു..

 

 

ഹും…..!!!!

 

 

എന്റെ കളിയാക്കൽ കേട്ടത് ഇഷ്ട്ടപെടാത്ത പോലത്തെ ഒരു മൂളലും മൂളി കിറിയും കോട്ടി അവൾ ബാത്‌റൂമിലേക്ക് പോയി….. ഒരു നിമിഷം ഞാൻ ആ പോക്ക് നോക്കി ഇരുന്നു……..ഇതിനെ തന്നെ എനിക്ക് തന്നതിന് നന്ദിയൊണ്ട് ഭഗവാനെ……..ഞാൻ ആരോടെന്നില്ലാതെ മുകളിലേക്ക് നോക്കി പറഞ്ഞു…

എന്നിട്ട് വീണ്ടും ഓരോന്ന് അലോയ്ച്ച് സീലിങ്ങും നോക്കി ഇരുന്നു….

 

 

 

 

ഏട്ടാ…….!!!

 

 

 

 

അവള്ടെ വിളി കേട്ടതും ഞാൻ നേരെ നോക്കി…… മൊഖോക്കെ കഴുകി നല്ല സുന്ദരി ആയിട്ടിണ്ട്…..

 

 

“””വാ ഏട്ടാ പൂവാ ഇല്ലേൽ അമ്മ ചട്ടുകോം ആയിട്ട് കേറി വരും “”

 

 

 

അവളെന്റെ കൈയ്യിൽ കൈ കോർത്തുപിടിച്ചു….. എന്നിട്ടെന്നേം കൊണ്ട് താഴേക്ക് നടന്നു……

സ്റ്റെപ്പ് ഇറങ്ങുമ്പോ ഞങ്ങള് ചിരിച്ച് കളിച്ച് വരുന്നത് നോക്കി അമ്മ നിപ്പിണ്ട്…… ഒന്ന് നോക്കി ചിരിച്ച ശേഷം അമ്മ ഞങ്ങൾക്കുവേണ്ടി ഭക്ഷണം വെളമ്പി…….

 

 

അമ്മേ അച്ഛൻ എന്ത്യേ……??

 

 

അച്ഛനെ അന്നേരം കാണാത്തോണ്ട് ഞാൻ തിരക്കി…….

 

 

“അച്ഛൻ ഇപ്പൊ മാമൻ വന്നപ്പോ പൊറത്തോട്ട് പോയി നിങ്ങള് കഴിക്ക് ഞാൻ അച്ഛൻ വന്നിട്ട് കഴിച്ചോള “”

 

 

ഇത്രയും പറഞ്ഞിട്ട് അമ്മ അടുക്കളയിലേക് തന്നെ കേറി പോയി……കഴിച്ചോണ്ടിരുന്ന സമയം അവളെ മെല്ലെ ഞാൻ എടം കണ്ണിട്ട് നോക്കി……അപ്പൊ നിങ്ങളോർക്കും ഓളും എന്നെ നോക്കീന്ന് കോപ്പാ…….. പിശാശ് വെട്ടി വിഴുങ്ങുവാ…. ഇനി ആ പാത്രത്തിലെ സാനം തീരാണ്ട് അത് തല പൊക്കൂല്ല…… കഴിപ്പ് കണ്ടിട്ട് പാത്രോം കൂടെ വിഴുങ്ങുന്ന ലക്ഷണം ഇണ്ട്……. കൊറച്ച് നീങ്ങി ഇരുന്നേക്കാം……. ഇനി സലീം കുമാറ് പറയുന്ന പോലെ “”ചിക്കൻ ആഹ്‌ന്ന് കരുതി നമ്മടെ ചെക്കനെ ഇവള് തിന്നാലോ “”……

 

 

 

അങ്ങനെ ഓരോന്നാലോയ്ച്ച് തിന്നുമ്പോളാണ് മേശപ്പൊറത്തിരുന്ന എന്റെ ഫോൺ ബെല്ലടിച്ചത്….. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും എന്റെ കണ്ണ് മിഴിഞ്ഞു പോയി…….പേടി കൊണ്ട് അവളെ ഞാൻ നോക്കി……… എന്നാൽ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുവാർന്ന അവൾ എന്തോ പന്തികേട് തോന്നിയ കൊണ്ട് എന്റെ ഫോണിലേക്ക് എത്തി നോക്കി…….

 

 

ചത്ത് ചത്ത് ചത്ത്……..

 


ബാക്കി ഒടനെ തരാം 😉

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts