-50% Intro price for the next 72 hours only!. Buy now →

Kambi stories

Hero 4 [Doli]

Hero 4 Author : Doli | Previous Part   രാവിലെ വളരെ വൈകി ആണ് എണീറ്റത്…. അയ്യോ തല പൊങ്ങുന്നില്ല …. ടാ റെമോ ടാ എന്താ ടാ മൈരെ നല്ല തലവേദന സാനം എന്തിയെ സാധനം ഒന്നും ഇല്ല കഴിഞ്ഞോ ഉം അവൻ ഉറക്കിതിൽ മൂളി അയ്യോ അമ്മേ ഞാൻ പതിയെ പിടിച്ച് പിടിച്ച് എണീറ്റ് നടന്നു… ഫോൺ അടിക്കുന്നു പക്ഷേ നടക്കുമ്പോ കുഴിയിൽ പോവുന്ന ഒരു ഫീൽ …. നാറി മാട്ട […]

0
1

Hero 4

Author : Doli | Previous Part


 

രാവിലെ വളരെ വൈകി ആണ് എണീറ്റത്….

അയ്യോ തല പൊങ്ങുന്നില്ല …. ടാ റെമോ ടാ

എന്താ ടാ മൈരെ

നല്ല തലവേദന സാനം എന്തിയെ

സാധനം ഒന്നും ഇല്ല

കഴിഞ്ഞോ

ഉം അവൻ ഉറക്കിതിൽ മൂളി

അയ്യോ അമ്മേ ഞാൻ പതിയെ പിടിച്ച് പിടിച്ച് എണീറ്റ് നടന്നു…

ഫോൺ അടിക്കുന്നു പക്ഷേ നടക്കുമ്പോ കുഴിയിൽ പോവുന്ന ഒരു ഫീൽ ….

നാറി മാട്ട എന്തോ ആണ് വാങ്ങിയത് എടുത്ത് മൊന്തുകയും ചെയ്തു…നാശം ഞാൻ മെല്ലെ മെല്ലെ നടന്ന് ഫോണിൻ്റെ അടുത്ത് ചെന്നു അത് കട്ട് ആയി….

വീണ്ടും റിങ് എടുത്ത് നോക്കി അരച്ച് തേച്ച പോലെ ഒന്നും കാണാൻ വൈയ്യ….

ഹലോ

ഹലോ ആരാ…

ഞാൻ ആണ് ഗുഡ് മോർണിങ്

ഏത് ഞാൻ

ശ്രീജയ ആണ്

ശ്രീ പറ ഗുഡ് മോണിങ്

എൻ്റെ നമ്പർ ഇല്ലെ നിൻ്റെ കൈയ്യിൽ

അത് ഫോൺ അടിച്ച് പോയി ഒന്നും കാണാൻ വൈയ്യ

എത്ര അടിച്ചത് ഇന്നലെ

എന്താ ശ്രീ എനിക്ക് അങ് മനസ്സിലായില്ല കേട്ടോ

അല്ല ഇന്നലെ എത്ര ഗ്ളാസ് പാല് കുടിച്ചു എന്ന ചോദിച്ചത്…

ഞാൻ പാല് കുടിക്കാറില്ല…

ഉവ്വ് ഉവ്വ്….

അതെ ഞാൻ നാട്ടിൽ പോവാ

പൊക്കോ പൊക്കോ

അല്ല വരുന്നോ

എങ്ങോട്ട്

നാട്ടിലേക്ക്

ഇല്ലാ എനിക്ക് വർക്ക് ഉണ്ട്…

ശെരി ഐ ലവ് യു…

ഉം

തിരിച് പറ

അതൊക്കെ പിന്നെ

നിനക്ക് എന്താ പറഞ്ഞാ

അങ്ങനെ ചുമ്മാ ഒന്നും പറയാൻ പറ്റില്ല….

പറ ഞാൻ എന്ത് ചെയ്യണം….

നീ പണ്ടത്തെ ടോപ്പർ ശ്രീ ആയാൽ അപ്പോ പറയാം…

ശെരി നമ്മക്ക് ഇങ്ങനെ നോക്കാം നീ ടോപ്പർ ആയാൽ നീ പറയുന്നത് ഞാൻ കേക്കാം മറിച്ച് ഞാൻ ആയാൽ പിന്നെ നോ സീക്രട്ട്സ്

ഡൺ ഐ ലവ് ചലഞ്ച്സ്സ്

വാക്കാണെ

അതെ ഡൺ

ഫൈൻ

ശെരി അപ്പോ. ഞാൻ പോയി കേട്ടൈറക്കട്ടേ

എന്ത്

അല്ല കെട്ടഴിക്കട്ടെ എന്ന് കൈയിൽ ഉള്ള കെട്ട്….

പോടാ കൂടിയാ നൊണയാ ….😂

😖

അങ്ങനെ ലീവ് കഴിഞ്ഞ് കോളജ് ഇന്ന് തുടങ്ങി….

ഞാൻ ക്ലാസ്സിൽ എത്തി…നോക്കുമ്പോ ആരും ക്ലാസ്സിൽ ഇല്ല

ഞാൻ ഒരു നിമിഷം ഒറ്റപ്പെട്ട പോലെ തോന്നി….

ഒരു നിമിഷം എൻ്റെ മുന്നിലൂടെ എൻ്റെ നഷ്ട്ടങ്ങൾ ഓരോന്നായി ഒരു തീവണ്ടി കണക്കെ ഒച്ച ഇട്ട് മണ്ട പൊളിച്ച് വെളിയിലേക്ക് പോയി….

അപ്പയുടെയും അമ്മയുടെയും മരണം … എൻ്റെ ഒറ്റപ്പെടൽ… അച്ഛമ്മയുടെ ഞാനും മാത്രമായി ഉള്ള സങ്കടം നിറഞ്ഞ വർഷങ്ങൾ … അച്ഛമ്മയുടെ മരണം …. എന്നെ ആരോരും ഇല്ലാത്തവൻ ആക്കിയ ദിവസം…. മരിക്കാൻ ഒരുങ്ങിയ ദിനങ്ങൾ … ഇന്ദ്രൻ്റെ വരവ് (അത് എന്നിൽ ഒരു മങ്ങിയ ചിരി ഉണ്ടാക്കി) അവനെ കണ്ട. അന്ന് മുതൽ ആണ് മരിക്കാൻ നോക്കിയ ഞാൻ എന്ത് ഭീരു ആണ് എന്ന് മനസ്സിലാക്കിയത്…. എന്നാൽ ഇന്ന് അവനും ഇല്ല….

പെട്ടെന്ന് എന്നെ ഒരു കൈ വന്ന് തൊട്ടു….

ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി ….

ഹെഡ് മാസ്റ്റർ: കുട്ടി എന്താ ഇങ്ങനെ നിക്കുന്നത്

ഒന്നുമില്ല സാർ

എച് എം: പിന്നെ അവരെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ

ഇല്ല സാറേ ….കുഴപ്പം ഒന്നും ഇല്ല

എച്ച് എം : മോൻ എന്തായാലും ഒന്ന് സൂക്ഷിച്ചോ അവന്മാർ ഒക്കെ കച്ചറ പിള്ളേർ ആണ്…

ഞാൻ നോക്കിക്കോളാം സാർ കുഴപ്പം ഇല്ലാ…

എച്ച് എം : ശെരി ഇയാൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം…

പിള്ളേർ ഒക്കെ വരാൻ തുടങ്ങി….

വലിയ ഗുണം ഒന്നും ഇല്ലാതെ എന്നും ഇഴുത്ത് വലിച്ച് രാത്രി അക്കി…

രണ്ട് ദിവസം കഴിഞ്ഞ് ഒരു രാവിലെ കോളജിൽ

റെമോ : ഈ നാറിക്ക് ഞാൻ എന്ത് വച്ചാലും പിടിക്കില്ല

ഞാൻ : എൻ്റെ പൊന്നോ ഒരു കലത്തിൽ കുറച്ച് വെള്ളം ഒഴിച്ച് അരി കഴുകി ഇട്ട് പുഴുങ്ങി പത്ത് രൂപയുടെ ഒരു പാക്കറ്റ് അച്ചാറിൽ നിന്ന് കുറച്ച് കൂടെ തരുന്നത് ആണ് വലിയ കാര്യം….

മറിയ ‘: ഹ ഹ കൊള്ളാം …

ശ്രീ അങ്ങോട്ട് വന്നു…

മറിയ : ഗുഡ് മോണിങ് ശ്രീ മോളെ

ശ്രീ : അതെ എൻ്റെ കസിൻ്റെ കല്യാണം ആണ് മറ്റന്ന

ഞാൻ : ഏത് മറ്റെ ട്രു ലബ്

ശ്രീ : അത് തന്നെ

മറിയ : അമ്മുൻ്റെ ആണോ…

ശ്രീ : അതെ ഡീ

ഞാൻ : പോവുന്നില്ലേ….

ശ്രീ : എങ്ങനെ പോവാൻ ആണ് നാളെയും മറ്റന്നാളും പ്രോജക്റ്റ് ഉള്ളതല്ലേ

ഞാൻ : അയ്യോ മറന്നു എവിടെ ആണ്…

മറിയ : അത് ഇവിടെ അടുത്ത് ഉള്ള ഒരു ഹാളിൽ ആണ്…

ഞാൻ : അല്ല എന്താ കല്യാണം പെട്ടെന്ന്

ശ്രീ : അറിയില്ല കഴിഞ്ഞ ആഴ്ച ആണ് നിശ്ചയം കഴിഞ്ഞത് തന്നെ…

ഞാൻ : മറ്റെ കൂട്ടുകാരൻ തന്നെ ആണോ ആള്…

ശ്രീ : അതൊക്കെ അതെ പക്ഷേ അവര് അത്ര സെറ്റ് അല്ല ഇപ്പൊ…

മറിയ : എന്തായിരുന്നു അവൻ്റെ പേര്….

ശ്രീ : ഇൻ….

ഹരി : ഹലോ കൂട്ടുകാരെ സുഖം അല്ലെ ….

നന്ദൻ : സുഖം തന്നെ ചേട്ടന് എന്താ വേണ്ടത്…

ഹരി : ചൂട് ആവല്ലേ കൂട്ടുകാരാ നന്ദ …

റെമോ : നിന്നോട് ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല

ഹരി : ഹാ നത്തെ നീ ഇവൻ്റെ കൂട്ടാളി ആണല്ലേ … അപ്പോ നീയും റെഡ് മർക്കിൽ ഉണ്ട് കേട്ടോ….

ഞാൻ : നിനക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് ആയാ മതി ആവശ്യം ഇല്ലാത്ത ആളുകളെ വലിച്ച് ഇടരുത്…

റെമോ : നീ ചുമ്മാ ഇരി ടാ ഹരി അന്ന് നിന്നെ എല്ലാരും കൂടെ പട്ടിയെ പോലെ തല്ലിയപ്പോ ഞാനും തന്നത്താ കൈ മടക്കി രണ്ടെണ്ണം… കൂടുതൽ തരുന്നത് മുന്നേ നീ ചോര ഒലിപ്പിച്ച് അവിടെ കിടന്നു ചത്ത ശവങ്ങളെ ഞങൾ പിന്നെ തൊടാറില്ല… 😄😄😒😒😏

ഹരി : ടാ നായിൻ്റെ മോനേ ….

ശ്രീ : ഹരി പോ ചുമ്മാ പ്രശ്നം ഉണ്ടാക്കരുത്…

ഹരി : നീ പോടി ഇല്ലെങ്കിൽ ചെകിട് അടച്ച് ഒന്ന് തരും ഞാൻ….

റെമോ : ആണെങ്കിൽ തൊടടാ

ഞാൻ : ഏയ് നിർത്തെടാ ഏയ് റെമോ ചുമ്മാ ഇരി …..ഹരി ഞാൻ ഇപ്പൊ ഓഫീസിൽ പോയി പറഞ്ഞാ നീന്നെ പുറത്ത് ആക്കും …. സാർ അന്നെ പറഞ്ഞത് ആണ് സ്റ്റേഷനിൽ പോയി ഒരു പരാതി പറയാൻ വെറുതെ ജീവിതം നശിപ്പിക്കണ്ട എന്ന് വച്ചാ

ഹരി : ടാ തായോ+ മോനെ നിൻ്റെ ഔദാര്യത്തിൽ വേണ്ട ടാ എനിക്ക് ഇവിടത്തെ മൈര് പഠിത്തം ….പിന്നെ പോലീസ് എന്നെ അങ് ഒണ്ടാക്കും….

നന്ദൻ : വേണ്ടെങ്കിൽ ഇറങ്ങി പോടാ ആഴ്ചയിൽ ഒരിക്കൽ വന്ന് ബൾബ് വാങ്ങാൻ വേണ്ടി നാറി….

ഹരി : 😏😏

( അവൻ ഇറങ്ങി പോയി )

ഞാൻ : ടാ റെമോ നീ ആവശ്യം ഇല്ലാതെ വള്ളി പിടിച്ച് വാങ്ങാൻ ആണെങ്കിൽ ഇവിടെ നിക്കണ്ട തിരിച് പോ….

റെമോ : നീ ഒന്ന് ചുമ്മാ ഇരി മൈരെ അവൻ എന്നെ അങ് വലിക്കും….

ഞാൻ : നമ്മൾ വന്നത് എന്തിനാ ചുമ്മാ …നീ …

റെമോ : നീ എന്തൊക്കെ പറഞ്ഞാലും അവൻ ഒരു ചുക്കും ചെയ്യില്ല നമ്മക്ക് നോക്കാം….

ശ്രീ : നിങൾ അടി ഒക്കെ പിന്നെ കൂടിക്കോ മൂനിനോട് ആയിട്ട് പറയാ നാളെയും മറ്റന്നാളും തല പോവുന്ന കാര്യം ആണെങ്കിലും ലീവ് ആക്കരുത് പണി കിട്ടും…

നന്ദൻ : എന്താവും…

ശ്രീ : ടാ ഇൻ്റേണൽ കുറയും …

റെമോ : ഓഹോ….

.. . അന്നത്തെ കോളേജ് തീർന്നു….

റെമോ : അളിയാ ഇന്ന് എനിക്ക് ആവേശം കൂടി പോയോ….

ഞാൻ : എന്താ ടാ കുട്ടാ പേടിച്ച് പോയോ…

റെമോ : പേടി അല്ല മാൻ ചുമ്മാ ആവശ്യം ഇല്ലാതെ റൈസ് ആയത് ആണോ എന്ന്…

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ അത് വിട്….

ഇനി അവൻ എങ്ങാനും എന്നെ പണിയോ

ഏയ്

അളിയാ എന്നെ ഒറ്റക്ക് വിട്ട് പോവരുത് കൂടെ നിന്നോണം

റെമോന് പേടിയോ

പേടി അല്ല മൈരെ കൂട്ടത്തോടെ വന്ന എല്ലാത്തിനെയും തല്ലി ഇടാൻ ഞാൻ ചിറ്റി ഒന്നും അല്ല…

കൊള്ളണം ഹരി മാത്രം വന്ന നീ ഒരു കൈ നോക്കില്ലേ

അവൻ അല്ല അവൻ്റെ തന്ത ഒറ്റക്ക് വന്നാലും എനിക്ക് സീൻ ഇല്ല കൂട്ട അടി അല്ലേ വരുള്ളു

നമ്മക്ക് നോക്കാടാ ഞാൻ അല്ലേ പറയുന്നത്….

അത് മതി വാ ഫൂഡ് എടുക്കാം….

എന്താ കഞ്ഞി ആണോ

അല്ല ദോശ ഓംലറ്റ്

അമ്പോ പൊളി

വാ . . അടുത്ത ദിവസം രാവിലെ . 8.45

ശ്രീ : ഹലോ ടാ

ഞാൻ : പറ

ശ്രീ : ടാ സ്ഥലം മാറി കേട്ടോ വേറെ കോളജിൽ ഉള്ള പിള്ളേരും വരുന്നുണ്ട് അപ്പോ എല്ലാർക്കും കൂടെ ഒരുമിച്ച് നടത്താൻ ആണ്….

എന്താ

സ്ഥലം മാറ്റി ഏതോ പട്ടികാട് ആണ്… വേഗം വാ ലോക്കേഷൻ ഞാൻ റെമോൻ്റെ ഫോണിൽ അയച്ചിട്ടുണ്ട് കേട്ടോ….

ഞാൻ : ഇപ്പൊ വിളിച്ച് പറഞ്ഞാ എങ്ങനെ വരാൻ ആണ്

പത്ത് മണി ആവുമ്പോഴേക്കും വന്ന മതി… ഞാൻ കാർ കൊണ്ട് വരണോ

വേണ്ട വേണ്ടെ ….

. . മറിയ : ഇവർ എന്താ വരാത്തത്…

ശ്രീ : വരും ഡി

മറിയ : ദേ നന്ദൻ വരുന്നു….

ശ്രീ : നീ എങ്ങനെ വന്നു ഞാൻ നമ്മടെ ശ്രീലക്ഷ്മി മാം ഇല്ലെ പുള്ളികാരിയുടെ കാറിൽ വന്നു….

മറിയ : അതിന് മിസ്സ് കാർ ഓടിക്കോ

ശ്രീ : അതാണോ ഇപ്പൊ വലിയ കാര്യം….

നന്ദൻ : അതല്ല ഡീ മിസ്സിൻ്റെ ചേട്ടനോ ആരോ ആണ് പുള്ളി കൊണ്ടാക്കി ഞങ്ങളെ

മറിയ : നിന്നെ എങ്ങനെ അവർ കണ്ടത്

നന്ദൻ : ഞാൻ ബസ്സ് സ്റ്റോപ്പിൽ നിക്കുവായിരുന്നു…. അപ്പോ ഒരു കാർ വന്ന് നിന്നു നോക്കിയാ മിസ്സ് പിന്നെ ഞാൻ കേറി വന്നു

മറിയ : നിൻ്റെ വണ്ടി എവിടെ

നന്ദൻ : അത് സർവീസിന് വിട്ടിരിക്കുവാ

ശ്രീ : ഇവന്മാർ ഇതെവിടെ ആണ്

നന്ദൻ : മഴ അല്ലേ വരും ….

ശ്രീ : തൊന്നുമ്പോ വരാൻ ഇത് കോളേജ് അല്ല…

നന്ദൻ : നീ വന്നെ അവര് വരും…. ഫോൺ വിളിച്ചോ…..

ശ്രീ : രണ്ടും എടുക്കുന്നില്ല….

നന്ദൻ : കൊറേ പിള്ളേർ ഉണ്ടല്ലോ

മറിയ : അതെ ടാ നല്ല പെൺപിള്ളേർ ഉണ്ട് വേണേൽ ഒന്നിനെ സെറ്റ് ആക്കിക്കോ….

നന്ദൻ : അയ്യോ വേണ്ടെ എനിക്ക് ഒക്കെ ഉണ്ട്…

ശ്രീ : അവനെ നോക്കി എന്ത്

നന്ദൻ : എനിക്ക് ഒക്കെ ആളുണ്ട് എന്ന്….

ശ്രീ : അപ്പോ നീ ചിഗ്മ അല്ലേ

നന്ദൻ : ഒന്ന് പൊയ്ക്കെ സിഗ്മ ആവാൻ ഒക്കെ നല്ല കഴിവ് വേണം എനിക്ക് ഒന്നും പറ്റില്ല…..

മറിയ : ആരാടാ ആള്….

നന്ദൻ : അതൊക്കെ ഞാൻ പറയാം…..

ക്ലാസ് തുടങ്ങി

എന്തോ ഓരോ ഒച്ച ഇടക്ക് ചെറുതായി കേട്ടു…..

മറിയ : ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ എന്തോ….

ശ്രീ : മിണ്ടാതെ ഇരുന്ന് എഴുത്ത് ഡീ പട്ടി…..

. . ഞാൻ : മേ ഐ കം ഇൻ മിസ്സ്….

മിസ്സ് : വൈ സോ ലേറ്റ്

റെമോ: സോറി മിസ്സ് മഴ ചതിച്ചു

മിസ്സ് : ഇടിയറ്റ് … ഓക്കേ ഗെറ്റ് ഇൻ സ്റ്റുപ്പിട്സ്സ്…..

ഞാൻ : താങ്ക്യൂ മിസ്സ്… ശ്രീയെ ഒന്ന് നോക്കി

അവൾ എന്തിന്നാ ടാ എന്ത് പറഞ്ഞു

മഴ കണ്ടില്ലേ ….

ഞാൻ : നന്ദ നീ വന്നോ

നന്ദ : മിസ്സ് ലിഫ്റ്റ് തന്നു….

ഞാൻ : ഇവൻ ആരടാ

നന്ദൻ : അറിയില്ല വേറെ ഏതോ കോളജിൽ ഉള്ളതാ തോന്നുന്നു….

റെമോ : എന്ത് മഴ എൻ്റെ ദൈവമെ…

… . ക്ളാസ് തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ….

നല്ല മഴ പുറത്ത് നല്ല ബോർ ലക്ക്ച്ചർ നല്ല തണുപ്പ് ഉറക്കം വരാൻ വേറെ എന്താ വേണ്ടത്….

റെമോ : ടാ പ്രോജക്റ്റ് എന്ന് പറഞ്ഞിട്ട് എന്താ ടാ ഈ മദാമ്മ ക്ളാസ്സ് എടുക്കുന്നത്

നന്ദൻ : മിണ്ടാതെ ഇരി മൈരേ എന്താ പ്രോജക്റ്റ് എന്ന് പറയുവാ പിശാശ്….

നന്ദൻ്റെ അടുത്ത് ഇരുന്ന പൊട്ടൻ : മിസ്സ് ദീസ് ഗായ്സ്സ് ആർ ഡിസ്റ്റർബിങ് മീ….

റെമോ : പഠിപ്പി പെടുത്തി….

മിസ്സ് : ഹേ യു ത്രീ സ്റ്റാൻഡ് അപ്പ്…..

നന്ദൻ : അളിയാ വാ പുറത്ത് പോവാം….

ഞങ്ങൾ എണീറ്റ് തിരിഞ്ഞു

മിസ്സ് : ഹേ വെയർ ആർ യു ഗോയിങ്

റെമോ : അല്ല മിസ്സ് ഈ ബുജ്ജിയുടെ വാക്ക് കേട്ട് ഞങ്ങളെ വെളിയിൽ ആക്കും അപ്പോ മിസ്സിൻ്റെ എനർജി കളയാതെ ഞങൾ തന്നെ പോയേക്കാം എന്ന് വച്ചു…

മിസ്സ് : ക്ലാസ്സിലേക്ക് സമയത്തിന് വരുകയും ഇല്ല വന്നിട്ട് പഠിക്കുന്ന കുട്ടികളെ ശല്യവും ചെയ്ത് ഇരുന്നോളും ഇഡിയറ്റ്സ്….

ഞാൻ : മിസ്സ് ചുമ്മാ ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല നിങ്ങളുടെ പിള്ളേർക്ക് കൂടെ വേണ്ടി ആണ് ഇത് ഇങ്ങോട്ട് ആക്കിയത് അത് കൊണ്ടാ പത്ത് നാൽപത് കിലോമീറ്റർ ദൂരെ നിന്ന് ഞങൾ ഇങ്ങോട്ട് വന്നത് അതും ഈ മഴയത്ത്….

മിസ്സ് : ഹൗ ഡെയർ യു ജസ്റ്റ് ഗെറ്റ് ലോസ്റ്റ് റാസ്‌ക്കൽസ്

ഞാൻ : മൈൻഡ് യുവർ വേഡ്സ്

നന്ദൻ : പിന്നെ ഈ പറയുന്നത് ഒക്കെ ഒരു പരാതി ആയി പോയാ ടീച്ചർടെ പനി പോവും …

റെമോ : ടാ ബൂജ്ജി നീ ഇനി ഇരുന്ന് പഠിച്ചോ….

അവൻ: യു ലൂസർ

നന്ദൻ : ലൂസർ നിൻ്റെ അച്ഛൻ…

ഞങ്ങൾ വെളിയിൽ ഇറങ്ങി പോയി…

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ അവർ ഇറങ്ങി പോയി…

ശ്രീ ലക്ഷ്മി മിസ്സ് അങ്ങോട്ട് വന്നു….

നിങൾ എന്താ കുട്ടികളെ അവരോട് പറഞ്ഞത്

റെമോ : മിസ്സ് അത്

ഞാൻ : ഞാൻ പറയാം ഇവൻ ചോദിച്ചു പ്രോജക്റ്റ് എന്നും പറഞ്ഞ് ഇവർ എന്താ ക്ളാസ്സ് എടുക്കുന്നത് എന്ന് ഇവൻ ചോദിച്ചു….അത് അടുത്ത് ഇരുന്ന ഒരുത്തന് ശല്യം ആയി അവൻ മിസ്സിനോടു പറഞ്ഞു…. അവർ കേട്ട പാതി കേൾക്കാത്ത പാതി വായിൽ തോന്നിയത് ഒക്കെ പറഞ്ഞു ഞങ്ങളും തിരിച് പറഞ്ഞു….

മിസ്സ് : ഈശ്വര കുഴപ്പം ആയോ

നന്ദൻ : കുഴപ്പം ആവോ മിസ്സ്

മിസ്സ് : അവർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്… നമ്മടെ പിള്ളേരെ കഴിഞ്ഞ പ്രോജക്റ്റ് സമയത്തും നല്ല പോലെ ടോർച്ചർ ചെയ്തിട്ടുണ്ട്…

ഞാൻ : മിസ്സ് കുഴപ്പം ഉണ്ടോ ഇനി ഞങൾ കാരണം എല്ലാർക്കും ബുദ്ധിമുട്ട് ആവണ്ട സോറി പറയാം….

മിസ്സ് : വേണ്ട ഞാൻ നോക്കട്ടെ …. നിങൾ ഇൻ്റർവെൽ വരും ഇപ്പൊ.അത് കഴിഞ്ഞ് അടങ്ങി ഒതുങ്ങി ഇരുന്നോണം ….

റെമോ : വായ തുറക്കില്ല സോറി മിസ്സ്

മിസ്സ് : ശെരി ശെരി… ഞാൻ നോക്കട്ടെ…. .. .

റെമോ : സീൻ ആണോ

ഞാൻ : പിന്നെ അവർക്ക് വായി വന്നത് ഒക്കെ പറയാം അത് മുഴുവൻ കേക്കണോ ഒന്ന് നീ വാ….

ഇൻ്റർവെൽ ആയി ഞങൾ സ്റ്റെയറിൽ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നു….

ശ്രീ വന്ന് എൻ്റെ മണ്ടക്ക് കുഴുക്കി….എൻ്റെ അടുത്ത് ഇരുന്നു….

ഞാൻ തിരിഞ്ഞ് നോക്കി

ശ്രീ : നിനക്ക് ഒക്കെ എന്തിൻ്റെ കേടാണ് തെണ്ടികളെ

ഞാൻ : നീ കെട്ടത്തല്ലെ അവരുടെ ഒരു വർത്താനം വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയാൻ ആർക്കും അതിക്കാരം ഇല്ല

മറിയ : നിങൾ കാണിച്ചത് ഓവർ ആണ് പ്രത്യേകിച്ച് നീ സൂര്യ….

ഞാൻ : നടന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല… . .

ഒരുത്തി 1 :: ഗായ്സ്സ് ലൂക്ക് ദി ഹീറോസ്സ്….

ഒരുത്തൻ : യാ ഡോൺ ബോയ്സ്സ് ….

ഒരു പെണ്ണ് 2: ലൂക്ക് അറ്റ് ദാറ്റ് ഗായ് റെഡ് വൺ വാട്ട് ഈസ് ദാറ്റ് വേഡ് ഹാ ഹ കലിപ്പൻ…. 🤣 ( അവൾ എന്നെ നോക്കി പറഞ്ഞു)

ഒരുത്തി 1 : യോ യൊ ഹേയ് ലൂസേഴ്സ്സ് വാട്ട്സ്പ്പ് ലെറ്റ് മീ കം….

അവർ ഞങ്ങൾടെ അടുത്തേക്ക് വന്നു….

നന്ദൻ : ഇംഗ്ലീഷ് വാണങ്ങളെ ഒന്ന് പോ

ഒരുത്തൻ 1 : നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് ഞങളുടെ കുഴപ്പം ആണോ മിസ്റ്റർ കലിപ്പൻ 2….

നന്ദൻ : കലിപ്പൻ 2 നിൻ്റെ തന്ത മൈരേ….

ഒരുത്തി 1: ദി ടിപ്പിക്കൽ മലയാളം ലൊകൽ ബാഡ് വേഡ് കം ഓൺ മാൻ ഗ്രോ അപ്പ് ലേൺ സം ഇംഗ്ലീഷ്….

ഞാൻ : ജസ്റ്റ് ഫക്ക് ഓഫ്

ഒരുത്തി 1 : വാട്ട്

ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് പ്ളീസ്

ഒരുത്തൻ 1 : എന്താ ടാ നീ പറഞ്ഞത്

നന്ദൻ : ഈ …. അപ്പോ നിനക്ക് മലയാളം വഴങ്ങും അല്ലേ ടാ ഇംഗ്ലീഷ് ഫുണ്ടെ

ഞാൻ : യു ബ്ലാക്ക് ഗേൾ വൈറ്റ് ഹാ ഐ വിൽ കം ….. സ്പീക്കിങ് ഇംഗ്ലീഷ് വിൽ നോട്ട് പ്രോവൈട് യു ബേസിക് നോളെജ് ജസ്റ്റ് ഗ്രോ അപ്പ് കിഡ്ഡോ…. ആൻഡ് ജസ്റ്റ് മൈൻഡ് യുവർ ഓൺ ഫക്കിങ് ബിസ്നെസ്സ്….

ഒരുത്തി 1: ഹേ ലോക്കൽ ജസ്റ്റ് സ്പീക്കിങ് സം ഡയലോഗ് വിൽ നോട്ട് മേക്ക് യു ദാറ്റ് ബിഗ് വൺസ് എ ലോക്കൽ ഓൾവെയ്സ് എ ലോക്കൽ

ഞാൻ : ശെരി പോടി ഇംഗ്ലീഷ് കാരി….നീ തന്നെ വലിയ ബൾബ് പോ…..

ഒരുത്തി 1 : ചലോ ഗായ്സ്സ് …. ഹേയ് ലൂസേഴ്സ് ബൈ ബൈ 👋

അങ്ങനെ വീണ്ടും ക്ളാസ്സ് തുടങ്ങി…. ഇപ്രാവശ്യം ഞങൾ അഞ്ച് പേരും ഒരുമിച്ച് ഇരുന്നു….

നന്ദൻ : എന്ത് തൊലി ആണ് ഇത് അയ്യോ വേസ്റ്റ് ദിവസം….

ശ്രീ : മിണ്ടാതെ ഇരി ഇനിയും പോണോ വെളിയിൽ…

റെമോ : ഇവിടെ ഫൂഡ് കിട്ടോ

ഞാൻ : ഒന്ന് മിണ്ടാതെ ഇരി മൈരേ… ഇവിടെ അതൊന്നും കാണില്ല…

ശ്രീ : ഉണ്ട് കോളേജ് ക്യാൻ്റീൻ ഉണ്ട്

ഞാൻ : അപ്പോ ഇത് ഹോൾ അല്ലേ

ശ്രീ : നീ വെള്ളം ആണോ ഞാൻ പറഞ്ഞില്ലേ ഹോളിൽ ഉള്ള പരിപാടി മാറ്റി എന്ന്….

ഞാൻ : ആ ഞാൻ മറന്നു… ഇത് എന്ത് ക്ളാസ്സ് ആണ്….

ശ്രീ : ഇതോ ഇത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച് സ്നേഹിക്കണം എന്ന ക്ളാസ്….

ഞാൻ : കാമടി

ശ്രീ : അല്ല സീരിയസ്…. ശോ അമ്മൂച്ചി യുടെ കല്യാണം ….

ഞാൻ : നിനക്ക് പോണോ

ശ്രീ : പോണം പക്ഷേ പറ്റില്ല നാളെ ക്ളാസ്സ് ഇല്ലെ….

ശെരി കണ്ടിട്ട് തിരിച് വാ ഇന്ന് തന്നെ

ശ്രീ. : അതൊന്നും നടക്കില്ല….

ശെരി ഓക്കേ….

അങ്ങനെ ലഞ്ച് കഴിഞ്ഞു കുറച്ച് പേപ്പർ വാർക്ക് ഉണ്ടായിരുന്നു അതൊക്കെ എഴുതി ഒരു മൂന് മണി ആയപ്പഴേക്കും കറൻ്റ് പോയി ….

ഞങൾ അവിടെ ഇരുന്ന് സംസാരം തുടങ്ങി….

പെട്ടെന്ന് ആണ് മിസ്സ് വന്ന് പറഞ്ഞത് ക്ളാസ്സ് കഴിഞ്ഞു പൊക്കൊള്ളാൻ….

റെമോ : ഭാഗ്യം വാ പോയേക്കാം….

ശ്രീ ലക്ഷ്മി മിസ്സ് ഞങ്ങളെ അങ്ങോട്ട് വിളിച്ചു ഞങ്ങൽ അഞ്ച് പേരും അങ്ങോട്ട് പോയി ….

മിസ്സ് : ബോയ്സ് ഞാൻ ഒരുവിധത്തിൽ പറഞ്ഞ് സോൾവ് ആക്കിയിട്ടുണ്ട് പിന്നെ ദയവ് ചെയ്ത് ഇനി കുഴപ്പം ഉണ്ടാകരുത് പിന്നെ യു പാർത്ഥൻ ഇയാളെ കുറിച്ച് ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത് നല്ല ഭാവി ഉണ്ട് ഇവരുടെ കൂടെ നടന്ന് നശികരുത്…

റെമോ : മിസ്സ് ഇവൻ

മിസ്സ് : ഷട്ട് അപ്പ് റോമേറോ. വായിൽ കൊള്ളാത്ത പേരും വച്ച് ഇറങ്ങിക്കോളും ഇഡിയറ്റ് ….

ഞാൻ : 😀🙂

റെമോ : ചിരിക്കട പട്ടി….

മിസ്സ് : ശെരി നിങൾ പോക്കോളു….

ശ്രീ : മഴ ഉണ്ടോ ഉണ്ടെങ്കിൽ ശർത് ചേട്ടനെ വിളിച്ച് പറയണം ….

ഒടുക്കത്തെ മഴ ഞങ്ങൾ വരാന്തയിൽ നിന്നു . . വിഷ്ണു കാർ കൊണ്ട് വന്നു ശ്രീ വരുന്നോ അവൻ ചോദിച്ചു …

അതിനകത്ത് അവൻ്റെ ശിങ്കിടികൾ എല്ലാം ഉണ്ട്….

ശ്രീ : ഇല്ല ഞാൻ ഇവരുടെ കൂടെ വരാം….

മറിയ : പോവായിരുന്നില്ലെ

ശ്രീ. : അതിനകത്ത് കണ്ടില്ലേ ഉള്ള ചെറ്റകൾ മുഴുവൻ ഉണ്ട് എനിക്ക് അവൻ്റെ കൂട്ടുകാരെ കണ്ണെടുതാ കണ്ടൂടാ….

അവൻ പോയി….

മറ്റെ പെണ്ണ് അങ്ങോട്ട് കാരും ആയി വന്നു : ഹലോ ഗായ്സ്സ് എന്താ മഴ ആണോ വേണേൽ എൻ്റെ കാറിൽ ഒരു ലിഫ്റ്റ് തരട്ടെ ….

നന്ദൻ : ആരാടാ ഈ പ്രാന്തി വെറുതെ പഴി എടുക്കാൻ നാശം…

പെട്ടെന്ന് ഒരു ലൈറ്റ് ഓൺ ആയി …. ടിക്ക് ടിക്ക് ഹോൺ അടിച്ചു….

ഞാൻ വേഗം തന്നെ അവിടെ മഴയത്ത് കിടന്ന എൻ്റെ കാറിൻ്റെ അടുത്തേക്ക് ഓടി….

അവിടെ ഉള്ള എല്ലാരും ഞെട്ടി….

ഞാൻ വേഗം വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു…..

രാവിലെ മറിയ കേട്ട പടക്കം വീണ്ടും പൊട്ടി…..

വണ്ടി ഡ്രൈവ് ഇട്ട് ഞാൻ ഓടിച്ച് അവരുടെ മുന്നിൽ കൊണ്ട് നിർത്തി…..

റെമോ : വാ പോവാ മൊബൈലിൽ നോക്കി കൊണ്ട് അവരോട് പറഞ്ഞു….

ശ്രീ / മറിയ : എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു…

റെമോ : മ്ച് വാ അവൻ പോയി ഫ്രണ്ട് തുറന്ന് വണ്ടിയിൽ കേറി….

ഞാൻ ഗ്ലാസ്സ് താത്തി കൈ കാട്ടി വിളിച്ചു….

ശ്രീ : വാ മറിയ പോവാം….

എല്ലാരും വണ്ടിയിൽ കേറി ….

ഞാൻ വണ്ടി പതിയെ എടുത്തു….

റെമോ : വണ്ടി നിർത്…

എന്ത്

നിർത്ത് മൈരെ….

ഞാൻ വണ്ടി നിർത്തി

റെമോ : ഗ്ലാസ്സ് താത് ….

ഗ്ലാസ്സ് താണതും അവൻ എന്നെ പിടിച്ച് സീറ്റിൽ ചേർത്തിട്ട് വെളിയിൽ മറ്റവളെ നോക്കി ചിരിച്ചിട്ട് ലിഫ്റ്റ് വേണോ ….. അയ്യോ സോറി വീ ഡോണ്ട് ഹെൽപ്പ് ബിച്ചസ്സ് ബൈ ബൈ …..

ഞാൻ നല്ല രീതിക്ക് അവളെ നോക്കി ചിരിച്ചിട്ട് കൈ കൂപ്പി നമസ്കാരം കാണിച്ചു….

ശ്രീയും നന്ദനും മറിയയും ഒക്കെ കൂടെ ഒരേ ചിരി കൂവി നാറ്റിച്ചു അവളെ…..

ഞാൻ : ബൈ ബൈ ഇംഗ്ലീഷ്ക്കാർ….. വണ്ടി ഡ്രൈവ് ഇട്ട് അക്സലേറ്റർ ആഞ്ഞ് ചവിട്ടി….

വണ്ടി പട പടന്ന് പൊട്ടി കത്തി കൊണ്ട് പറ പറന്നു….

നന്ദൻ : ഇത്ര നേരം കാണിച്ച ഷോക്ക് പെർഫെക്റ്റ് ക്ലൈമാക്സ്….അയ്യോ അതിൻ്റെ മൊന്ത കാണണം….

ശ്രീ ഇങ്ങനെ വണ്ടർ അടിച്ച് ഇരിക്കുവാ

നന്ദൻ : നീ എന്താടാ ഇങ്ങനെ ഇരിക്കുന്നത് ….

റെമോ : ശ്രീയെ ഇത് നമ്മടെ വണ്ടി തന്നെ കേട്ടോ…

മറിയ : ഇത് ഏത് വണ്ടി ആണ്….

നന്ദൻ : ഇത് ബി എം കണ്ടിട്ട് മനസ്സിലായില്ലേ…. ഡീ പോത്തെ….

മറിയ : ആത് അറിയാം ഇത് ഇത്ര വില വരും….

നന്ദൻ : നീ തന്നെ പറ എത്ര കാണും….

മറിയ : ഉം ഒരു 3 കോടി….

നന്ദൻ : റെമോ നിൻ്റെ നേരെ തിരിച്ചാണ് ഇവൾ കേട്ടോ 🤣

ഞാൻ : മതി ഓട്ടാതെ മൈരെ ….

മറിയ : നിനക്ക് വണ്ടി ഓടിക്കാൻ അറിയോ റെമോ…

റെമോ : പിന്നെ എനിക്ക് അറിയാം…

മറിയ : ആണോ സൂര്യ ഇവൻ വണ്ടി ഓടിക്കോ….

ഞാൻ : ഇവൻ തന്നെ ഇതിൻ്റെ ഡ്രൈവർ…. എനിക്ക് കുറച്ച് മാത്രമേ കിട്ടാറുള്ളു….

മറിയ : ഇന്നലെ നീ ഓടിക്ക് റെമോ…..

ഞാൻ : ഓടിക്കുന്നോ ടാ …

റെമോ : എനിക്ക് വൈയ്യ … ശെരി…സൈഡ് നിർത്തിക്കോ ….

ഞാൻ വണ്ടി നിർത്തി ഡ്രൈവർ ചെയ്ഞ്ച് ….

ഞാൻ : പതിയെ പോ നിൻ്റെ ഈ റോക്കറ്റ് അടി ഒന്നും വേണ്ട….

റെമോ : നീ മാറ് ആദ്യം….

നന്ദൻ : ഞാൻ ഫ്രണ്ടിൽ കേരാം നീ ബാക്കിൽ കേറ് സൂര്യ….

ഞാൻ ബാക്കിൽ പോയി ശ്രീ ചിരിച്ച് കൊണ്ട് നീങ്ങി ഇരുന്നു….

ഞാൻ വണ്ടിയിൽ കേറി ഓക്കെ റൈറ്റ് ….

റെമോ സ്പോർട്സ് മോഡ് ഇട്ടു

ഞാൻ : പിടിച്ച് ഇരുന്നോ എല്ലാരും… നന്ദ ബെൽറ്റ് ഇട്ടലോ….

ശവം വലിച്ച് അങ് ഒരു എടുക്കൽ വീൽ സ്പ്പിൻ നാട് മുഴുവൻ കേക്കാം

ഞാൻ : ടാ മഴ ആണ് നിൻ്റെ കഴപ്പ് കാട്ടല്ലെ ….

ശ്രീ : ചി വൃത്തിക്കേട് നീ ഇങ്ങനെ ഒക്കെ സംസാരിക്കോ സൂര്യ….

റെമോ : കൊള്ളാം വാ തുറന്നാ അവരാതം മാത്രമെ ഇവൻ പറയൂ…. നിനക്ക് അറിയാതെ ആണ്….

ശ്രീ : നിങൾ കാർ ഉണ്ടായിട്ട് എന്താ വൈകിയത്….

ഞാൻ : ബസ്സ് കാത്ത് നിന്നു ബസ്സ് ഇല്ല മഴ അവസാനം വണ്ടി എടുത്ത് നോക്കിയപ്പോ പൊടി പിന്നെ അത് കഴുകി എല്ലാം കഴിഞ്ഞപ്പോ ഒമ്പതര ആയി അവിടെ നിന്ന് പറ പറന്നാ വന്നത്

റെമോ : സ്പീഡ് ക്യാമറ അടിച്ചിട്ടുണ്ട് തോന്നുന്നു…

ഞാൻ : അതെ പെട്രോൾ ഉണ്ടോ….

റെമോ : കമ്മി ആണ് …

ഞാൻ : കേറ്റ് ….

ശ്രീ : എന്നാലും ഇതൊക്കെ മറച്ച് വച്ചില്ലെ നീ…

റെമോ : ഞാൻ പറഞ്ഞതാ അവരോട് എങ്കിലും പറയാം എന്ന്…ഇവൻ ആണ് ഇതൊന്നും ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞത്…

മറിയ : മോശം ആയി പോയി മോശം ആയി പോയി…

ഞാൻ : ശ്രീ ടാ അത് എനിക്ക് ഈ

ശ്രീ : അറിയാം ഈ പട്ടി ഷോ കാണിക്കുന്നത് ഇഷ്ട്ടം അല്ല എന്നല്ലേ…

റെമോ : ഉണ്ട ആണ് അതൊന്നും അല്ല ഇതിൻ്റെ സൗണ്ട് കണ്ടോ അവൻ പൊട്ടിച്ചിച്ചു… ഇത് വെളിയിൽ കൊണ്ട് പോയാ ചെറിയ സീൻ ഉണ്ട്…

മറിയ : ഇതാണ് ല്ലേ രാവിലെ കേട്ട ഒച്ച ഞാൻ വിചാരിച്ചു അടുത്ത ഏതോ അമ്പലത്തിൽ പടക്കം പോട്ടിച്ചതാണ് എന്ന് ചെറിയ ശബ്ദം കേട്ടു…

ഞാൻ : അത് ഈ നാറി ഷോ ഇറക്കിയത് ആണ്…

റെമോ : നമ്മൾ വരുന്നത് നാലാള് അറിയണ്ടേ…

നന്ദൻ : പിടിച്ച് ബിൽ വരുമ്പോ അങ് തീർന്നോളും….

റെമോ : ഏയ് ഇല്ല ഇത് ടീ എൻ ആണ്….വണ്ടി

ശ്രീ : അതെന്താ

ഞാൻ : അത് വണ്ടി പിടിക്കാതെ ഇരിക്കാൻ വേണ്ടി ബോസ്സ് ചെയ്ത ബ്രില്ല്യയൻ്റ ഐഡിയ ആണ്… ഒരു പരിധി വരെ ബിൽ വരാതെ രക്ഷിക്കുന്നത് ഈ നമ്പർ പ്ലേറ്റ് ആണ്…

മറിയ : ഇത്ര കഷ്ട്ടപെട്ട് എന്തിനാ ഇത് വച്ചിരിക്കുന്നത്…

റെമോ : ഇവൻ്റെ ഒച്ച ആണ് ചെക്കൻ്റെ ഹൈലൈറ്റ്…

പെട്രോൾ പമ്പിൽ വണ്ടി കേറി… …

ഞാൻ ഗ്ളാസ് താത്തി..

പെട്രോൾ പമ്പിലെ ചേച്ചി : സുഖം അല്ലേ…

ഞാൻ : സുഖം ചേച്ചി…. ഫുൾ അടിച്ചോ … ടാ തുറക്ക്….

റെമോ : ചേച്ചിയെ സുഖം അല്ലെ…

ചേച്ചി : ആഹാ കൊള്ളാല്ലോ എങ്ങോട്ടാ എല്ലാരും കൂടെ വാഗമൺ തന്നെ ആണോ ….

ഞാൻ : 🙆 അയ്യേ അല്ല ചേച്ചി ഇവിടെ അടുത്ത് മറ്റെ കാട്ട് മൊക്കിലെ കോളജ് ഇല്ലെ അവിടെ ഒരു പ്രോജക്റ്റ് ഉണ്ട് അതിന് പോയത് ആണ്…

പെട്രോൾ അടിച്ച് ഞങൾ വീണ്ടും യാത്ര തുടങ്ങി….

ഞാൻ : ടാ മഴ ആണ് പതിയെ പോ…

റെമോ : ഓക്കേ…

ശ്രീ : അല്ല ചേച്ചി എന്താ പറഞ്ഞത്… വാഗമൺ എന്നൊക്കെ പറഞ്ഞത്…

ഞാൻ : അത് വേറെ ആരെയോ ഉദ്ദേശിച്ച് പറഞ്ഞത് ആണ്…ഒരുപാട് പേരെ കാണുന്നത് അല്ലെ ..

നന്ദൻ : ടാ ടാ റെമോ ദാണ്ടെ മൂടേഷ് പോവുന്നു…

ശ്രീ : മൂടേഷ് അതാരാ…

റെമോ : നിൻ്റെ ലൊട്ട മുറ ചെക്കൻ ഹരിയുടെ മൂടേഷ് ….😄😀

ശ്രീ : പോടാ….

ഞാൻ : റെമോ …..

റെമോ : ചോരി…

നന്ദൻ : പോ പോ കടത്ത് അവനെ… നന്ദൻ ഗ്ളാസ് തുറന്ന് പറഞ്ഞു : റോഡിൽ ആണോടാ കവട്ടെ വണ്ടി ഓടിക്കുന്നത്… 🤣 🤣

റെമോ / നന്ദൻ : ഹൂ 😄

. . മറിയ : 🤣 ഇവന്മാര് ചുമ്മാ … . . . റെമോ : അവൻ പിടിച്ച് വരുന്നുണ്ട് കേട്ടോ…

ഞാൻ : കേറ്റി വിട്

അങ്ങനെ ഇപ്പൊ വേണ്ട …അവൻ അന്ന് എന്താ പറഞ്ഞത് കാറിൽ കേരാൻ യോഗ്യത ഇല്ല എന്ന് അല്ലേ നാറി….

ഞാൻ : നീ ഒന്നെങ്കിൽ സൈഡ് കൊട് അല്ലെങ്കിൽ എടുത്ത് അങ് പോ… ചുമ്മാ പട്ടി ഷോ കാട്ടാതെ….

ശ്രീ : സൂര്യ ഇതൊക്കെ എങ്ങനെ ആണ് ഇത്ര വില ഉള്ള കാർ ഒക്കെ..

റെമോ : ഞങൾ തീവറവാദികൾ ആണ് ….

ശ്രീ : ചുമ്മാ ഇരി പറ…

റെമോ : എൻ്റെ പൊന്ന് മോളെ ചെക്കൻ്റെ ഭാഗ്രൗണ്ട് അറിയാതെ ആണ് നീ സംസാരിക്കുന്നത്

ഞാൻ : നമ്മക്ക് വല്ലതും കഴിക്കാം എന്താ…

റെമോ : നല്ല വിശപ്പ് ഉച്ചക്കത്തെ വൻ ശോകം ഫൂഡ് ആയിരുന്നു….

ഞങ്ങൾ ഫൂഡ് കഴിക്കാൻ വണ്ടി നിർത്തി…

ഞാൻ : എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്

ശ്രീ : ഒന്നുമില്ല കല്യാണത്തിന് പോവാൻ പറ്റാത്തത് ഒരു ചെറിയ വിഷമം ഉണ്ട് അത്ര തന്നെ …..

റെനോ : നിനക്ക് പോണോ കല്യാണത്തിന് പറ മച്ചാനെ വണ്ടി എട് കൈ തരിക്കുന്നു ….

ഞാൻ : നീ പറ പോണോ ഒറ്റ സ്ട്രാച്ച് മൂന് മണിക്കൂർ പറ…

ശ്രീ : ആണോ …. 😀 ഞാൻ ചേച്ചിയെ വിളിച്ച് ചോദിക്കട്ടെ….

ഞാൻ : ചോദിക്ക് ചോദിക്ക്….

അവൾ ചേച്ചിയെ വിളിച്ച് ചോദിച്ചു….

ശ്രീ : ചേച്ചി വേണ്ട പറഞു….

റെമോ : ശെരി ഒരു ലോങ്ങ് ട്രിപ്പ് ആണ് കാൻസൽ ആയത്…

ഞാൻ : 🙎…

അവിടെ നിന്ന് ഇറങ്ങി….

ശ്രീ : ഞാൻ ഫ്രണ്ടിൽ ഇരിക്കാം സൂര്യ നീ വണ്ടി എടുക്ക്….

ഞങ്ങള് അങ്ങനെ ഓരോന്നും സംസാരിച്ച് വീണ്ടും യാത്ര തുടങ്ങി….

റെമോ : ശ്രീ ഗ്ലൗ ബോക്‌സിൽ ഫോൺ ഉണ്ട് അത് ഒന്ന് എടുത്ത് താ …

ശ്രീ അത് തുറന്ന് നോക്കി

രണ്ട് മൂന്ന് നോട്ടീസ് ഉണ്ട് പിന്നെ ഒരു ഫോണും….

ഇത് ആരുടെ ആണ്

റെമോ : ഇവൻ്റെ

ശ്രീ : എടാ പട്ടി ഫോൺ തൊട്ട് കാർ വരെ ഉണ്ടായിട്ട് ആണ് നീ എല്ലാവരുടെ മുന്നിൽ ഒരു ഊള ഡ്രസ്സ് ഇട്ട് ആളുകളുടെ കണ്ണിൽ പൊടി ഇട്ടത്….

ഞാൻ : അതെന്താ വച്ചാല് നമ്മൾ ഇതൊക്കെ കാട്ടിയ ആളുകൾ നമ്മളെ ശ്രെഡിക്കും പൊട്ടൻ ആയാ ആരും വലിയ മൈന്ഡ് ആക്കില്ല ….

ശ്രീ : എന്നാലും നിൻ്റെ പ്ളാൻ അഭാരം തന്നെ അന്ന് നീ കാറിൻ്റെ ഡോർ തുറക്കുന്നത് എങ്ങനെ ആണ് എന്ന് വരെ എന്നോട് ചോദിച്ചില്ലെ അത്ര പെർഫെക്റ്റ് അഭിനയം … ഉഫ് രോമം പൊങ്ങി….

ഞാൻ : അതൊക്കെ പോട്ടെ എവരി തിങ് ഈസ് പാർട്ട് ഓഫ് ദി ഷോ….

റെമോ : ഇനി ഇത്ര ആയാ സ്ഥിതിക്ക് നമ്മക്ക് ഇവരെ വീട്ടിൽ കൊണ്ട് പോവാം

ഞാൻ : അത് വേണോ…

ശ്രീ / മറിയ : വേണം വേണം

ഞാൻ : ശെരി വോക്കേ….

റെമോ : അളിയാ കത്തിച്ച് വിട്ടോ…..

ഞാൻ : മിണ്ടി പോവരുത് കത്തിച്ച് കത്തിച്ച് മൂന്നെണ്ണം ആണ് വന്ന് കിടക്കുന്നത് ബിൽ….

റെമോ : അത് പിന്നെ നീ അല്ലേ അന്ന് വാഗമൺ പോവുമ്പോ റേഞ്ച് റോവർ കാരനെ കാരനെ പൊട്ടിക്കാൻ പറഞ്ഞത് ….

ഞാൻ : 🙆 (മൈ)

ശ്രീ : എന്ത്….

റെമോ : നിനക്ക് ചെവി കെട്ടൂടെ വാഗ മണ്ണി ൽ ആരോ പോയി എന്ന്….

മറിയ : അപ്പോ പമ്പിലെ ചേച്ചി പറഞ്ഞത് ശെരി ആണ് …. രണ്ടും കൂടെ തെണ്ടാൻ പോക്ക് ഒക്കെ ഉണ്ട്….

ഞാൻ : ക്ഷേമികണം ശ്രീ അറിഞ്ഞൊണ്ട് അല്ല മനഃപൂർവം ആണ്….

ശ്രീ : ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ

പറഞ്ഞിരുന്നെങ്കിൽ

ഞാനും വന്നേനെ….

അയ്യോ അത് ഒരു ഇവൻ്റ് ഉണ്ട് അതിന് പോയതാ ടിക്കറ്റ് ഒന്നും കിട്ടില്ല …സത്യം ആണ്….

അത് പോട്ടെ എന്നാ പോയത് ….

ന്യൂ ഇയർന്….

നീ അന്ന് എന്താ പറഞ്ഞത് ആരുടെ കല്യാണത്തിന് ജോലിക്ക് പോയത് ആണ് എന്നല്ലേ….

റെമോ : അതെ ഫൂഡ് അടി തന്നെ പണി…

ഞാൻ : യെസ് യെസ്….

ശ്രീ : നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലോ

റെമോ : അങ്ങനെ അങ്ങോട്ട് ചോദിക്ക്

ഞാൻ : പ്പ ….

നന്ദൻ : ഒന്ന് മിണ്ടാതെ ഇരിക്കാമോ ഹൊ വൈയ്യ….

ഞങ്ങൾ വണ്ടി ഓടിച്ച് വീട്ടിലേക്ക് പോയി ഉമ്മറം എത്തിയതും ഡാഷ് തുറന്ന് ഞാൻ അമർത്തി ചെയ്ത് ഗെയിറ്റ് തുറന്നു….

മറിയ : അയ്യോ എന്ത് വലിയ വീട്…

ഞാൻ : ഇത് ഞങ്ങടെ അല്ല….

ശ്രീ : പിന്നെ

ഞാൻ : റാം അങ്കിളിൻ്റെ ആണ്

വണ്ടി ഉള്ളിൽ കേറി …. കതകിന് മുന്നിൽ ആയി പോർച്ചിൽ നിന്നു….

ശ്രീ : ഗെയിറ്റിൽ എന്താ എഴുതിയിരിക്കുന്നത്….

റെമോ : അത് അങ്കിളിൻ്റെ കമ്പനി ആണ്…. ആർ. ക്കെ ബിൽഡേഴ്സ്

ശ്രീ : ( ഇന്ദ്രജാലം ) തൂണിൽ എഴുതിയിരിക്കുന്ന പേര് വായിച്ചു…. സ്ട്രെഞ്ച് പേര്….

ഞാൻ : മോൻ്റെ പേര് ആണ് ഇന്ദ്രൻ്റെ….

മറിയ : അവരൊക്കെ ഇവിടെ അല്ലേ അപ്പോ…

റെമോ : അവരൊക്കെ നാട്ടിൽ ആണ് സത്യം പറഞ്ഞാ ഇങ്ങനെ ഒരു വീട് വാങ്ങിയത് അല്ലാതെ കൃഷ്ണ ആൻ്റി പോലും ഇത് വരെ വന്നിട്ടില്ല ഇങ്ങോട്ട്….

മറിയ : നിൻ്റെ ഈ കൂട്ടുകാരൻ പൈസ ഉള്ള ടീം ആണ് അപ്പോ….

റെമോ : പിന്നെ അല്ലേ….

ഞാൻ കാറിൽ പോയി ചാവി കൊണ്ട് വന്നു വാതിൽ തുറന്നു….

ശ്രീ : അയ്യോ

എന്താ

ഞാൻ കണ്ട അതെ വീട്

ഹേ

അതെ ഞാൻ ഇതെ ഹാൾ ആണ് കണ്ടത് അന്ന് സ്വപ്നത്തിൽ….

റെമോ : ഇവൾക്ക് വട്ട് നീ വന്നെ…. ഇരിക്ക്…

നന്ദൻ : വേറെ എന്തിങ്കിലും കണ്ടോ നീ

ശ്രീ : ആ ഇവൻ്റെ പിറന്നാൾ നമ്മൾ ആഘോഷിച്ചത് പിന്നെ ഫൂഡ് കഴിച്ച് വന്നത് നീയും റെമോയും തല്ലായത് പിന്നെ നിൻ്റെ ഈ കൂട്ടുകാരൻ ഒരു കണ്ണാടി ഇവന് സമ്മാനം കൊടുത്തത് പിന്നെ

നന്ദൻ : പിന്നെ

ശ്രീ : പിന്നെ ഒന്നും ഇല്ല….

ഞാൻ : ഒന്നും പേടിക്കണ്ട ഇതിനൊക്കെ മരുന്ന് ഉണ്ട് ഇപ്പൊ നീ അവിടെ ഇരിക്ക്….

ശ്രീ : പോടാ….

റെമോ : അപ്പോ എങ്ങനെ ആണ് ഗായ്സ്സ് ഇന്ന് ഇവിടെ സ്റ്റേ അടിക്കുക അല്ലേ..

ഞാൻ : എന്തിന് കഞ്ചി കൊടുത്ത് കൊല്ലാനോ…

റെമോ : ഇത്ര ദിവസം അതെ കഞ്ചി കുടിച്ചിട്ട് നീ ചത്തോ ഇല്ലല്ലോ കഞ്ഞിയെ കുറ്റം പറയാതെ …

ഞാൻ : അത് എൻ്റെ കഴിവ്….

റെമോ : എന്നാലേ ഇനി തൊട്ട് നിനക്ക് കഞ്ഞി ഇല്ല….

ഞാൻ : സന്തോഷം ..

നന്ദൻ : നിർത്തടാ പൊങ്ങന്മാരെ കൊറേ നേരം ആയി … രണ്ടിൻ്റെയും ചെവിട് അടിച്ച് പൊട്ടിക്കും ഞാൻ…. കൊറേ നേരം ആയി….

ഞാൻ : പാറ് ടാ ദൊരക്ക് ദേഷ്യം വന്നു….

റെമോ : നന്ദൻ പെരിയ ബൾബ് 🤣 ഹ ഹ

നന്ദൻ : 😌 ഏറ്റില്ല അല്ലേ….

ഞാൻ : നല്ല അടിപൊളി ബോർ സാനം ….

മറിയ : വീടൊക്കെ ചുറ്റി കാണിക്ക്….

ഞാൻ : ടാ ഒന്ന് കാണിച്ച് കൊടുക്ക്

റെമോ : വാ മറിയ…

ശ്രീ : നീയും വാ…. അവൾ എൻ്റെ കൈ പിടിച്ച് വിളിച്ചു….

ഞാൻ നിങ്ങൾക്ക് കുടിക്കാൻ ബൂസ്റ്റ് എടുക്കാം….

ശ്രീ : അതെന്താ ബൂസ്സ്

ഞങ്ങൾ ബൂസ്റ്റ് ആണ് കഴിക്കാറ് ഇവിടെ അതെ ഉള്ളൂ….

ശ്രീ : ഇപ്പൊ വേണ്ട നീ വാ….

റെമോ : ഇതാണ് ഞങ്ങടെ ബോസ്സ് ഇന്ദ്രൻ അവിടെ ഉള്ള വലിയ ഫോട്ടോ കാണിച്ച് അവൻ പറഞ്ഞു….

മറിയ : ഉഫ് ചെക്കൻ തീ ആണല്ലോ…. ഇവന് ഗേൾ ഫ്രണ്ട് ഉണ്ടോ….

റെമോ : അയ്യ അറിഞ്ഞിട്ട് എന്തിനാ….

മറിയ : സുമ്മ

റെമോ : അങ്ങനെ ഇപ്പൊ സുമ്മണ്ട അവന് ചിഗ്മാ മെയിൽ ആണ്….

ശ്രീ : എന്നെ നോക്കി ആണോ എന്ന് ചോദിച്ചു …

ഞാൻ : ചുമ്മാ അവന് ആളുണ്ട്

ശ്രീ : ഇയാളെ എവിടെയോ കണ്ട് മറന്ന പോലെ….

റെമോ : കാണും കാണും അവൻ അടി ഉണ്ടാക്കാത്ത ഒരു കോളേജ് പോലും കാണില്ല

ഞാൻ : ഒന്ന് പോടാ അവൻ അങ്ങനെ ഒന്നും അല്ല പാവം ആണ് ….

റെമോ : നിനക്ക് മുന്നേ എനിക്ക് അറിയാവുന്നത് അല്ലേ അവനെ എന്തിന് ശ്രീ ഇങ്ങോട്ട് നോക്ക് ഇവൻ ഈ പാച്ചു പോലും ഞങ്ങളും ആയി ഉള്ള ആദ്യ കൂടി കാഴ്ച ഒരു അടിയിൽ ആണ്…

ശ്രീ: എന്നെ നോക്കി ആണോ എന്ന് തല ആട്ടി ചോദിച്ചു …

ഉം ഞാൻ തല ആട്ടി….

മറിയ : എന്നിട്ട് ആര് ജയിച്ചു…

റെമോ : ഇവൻ തല്ലും കൊണ്ട് കണ്ടം വഴി ഓടി….ഇന്ദ്രനെ മുട്ടാൻ ഒന്നും ആരും ഇല്ല ….

ശ്രീ : അയ്യയ്യോ….

മറിയ : നീ തെളിച്ച് പറ എങ്ങനെ ആണ് കാര്യങ്ങൽ എന്ന്….

റെമോ : നിങൾ ഇവിടെ ഇരിക്ക് ഞാൻ പറയാം….

റെമോ : എല്ലാരും മോളിൽ നോക്ക്

ശ്രീ : എന്താ

റെമോ : ഫ്ലാഷ് ബാക്ക് ഡീ…

ശ്രീ : ഒ 😮 ഓക്കേ ഓക്കേ

റെമോ പറഞ്ഞ് തുടങ്ങി …..

ഞാൻ ഇന്ദ്രൻ അമർ (ഇന്ദ്രൻ്റെ കസിൻ രണ്ട് പേരും രണ്ട് ശരീരവും ഒരു മനസ്സും ആയി കഴിയുന്ന ഫ്രണ്ട്സ്) അച്ചു. അങ്ങനെ കൊറേ പേരുണ്ട് ബെറ്റ് മാച്ച് ആണ് അന്നത്തെ ഞങ്ങടെ മെയിൻ വരുമാനം…. അന്ന് ഓരിക്കെ ഞങ്ങടെ സ്ഥിരം അടിമകൾ ആയാ ഇവൻ്റെ ടീമിൽ പുതിയ ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാൻ വന്നു വൻ ഹൈപ്പ്….

റെമോ : റോമാറോ ജോസഫ് ബെസ്റ്റ് ബൗളർ ആണ് ടീമിലെ….

ഞാൻ : ബെസ്റ്റ് ഒന്നും അല്ല ആവറേജ്

റെമോ : എന്നിട്ട് പൊന്ന് മോൻ്റെ കുറ്റി തെറിച്ചത് എന്തേ അതും ആദ്യ ബോളിൽ തന്നെ….

ഞാൻ : അത് പിന്നെ കണ്ണിൽ പോടി പോയിട്ട് ഞാൻ റെഡി അല്ല

റെമോ : ഉണ്ട ആണ്

ശ്രീ : നീ കാര്യം പറ

റെമോ : ഓക്കേ അങ്ങനെ ഇവൻ ഔട്ട് ആയതും ഞങൾ വട്ടത്തിൽ കൂവി…. ഇവൻ അന്ന് ഇങ്ങനെ ഒന്നും അല്ലാ ഒടുക്കത്തെ അഗ്രഷൻ ആണ്… ഇവൻ കെറി ബോസിനെ മുട്ടി….

റെമോ : ഇവൻ്റെ ടീം കാപ്റ്റൻ ഉണ്ട് കള്ള കളി മാത്രം കളിക്കുന്ന നാറി …. റൗഫ് ഇവൻ കേറി ചെന്നതും അവൻ കേറി ചൂടായി

റെമോ : ഇവര് തോറ്റ് പട്ടികൾ ആയി നിക്കുവാ….പൈസ പോവാതെ ഇരിക്കാൻ അവൻ കേറി അലമ്പ് കാട്ടി അവൻ ഉള്ള ധൈര്യത്തിൽ ഇവൻ കേറി ചൊറിഞ്ഞു….

ശ്രീ : പിന്നെ എന്തായി

റെമോ : രണ്ട് സ്റ്റമ്പ് ഒടിഞ്ഞു അത്ര തന്നെ പാവം നമ്മടെ ഹീറോ തല്ലും കൊണ്ട് കറഞ്ഞൊണ്ട് ഓടി….

ഞാൻ : കരഞ്ഞൊന്നും ഇല്ല നീ കൈയ്യിൽ നിന്ന് ഇടല്ലെ

റെമോ : ശ്രീ ഇങ്ങോട്ട് നോക്ക് … അയ്യോ തല്ലല്ലെ ഹാ എന്നൊക്കെ പറഞ്ഞ് കണ്ടം വഴി ഓടുന്നവനെ എന്ത് പറയാൻ ….

ശ്രീ : അത് ജീവനും കൊണ്ട് ഓടൽ തന്നെ

മറിയ : പിന്നെ എങ്ങനെ ആണ് നിങൾ ഫ്രണ്ട്സ് ആയത്

റെമോ : പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ വീണ്ടും ഇവന്മാരുടെ ആയി കളി വന്നു….

മറിയ : എന്നിട്ട് എന്തായി

റെമോ : എന്നിട്ട് ചെക്കൻ ഭാത കേറിയ പോലെ അടി

ഞാൻ : യെസ് ഞാൻ തന്നെ….

റെമോ : പതോ മുപ്പതോ അടിച്ചു അത്ര തന്നെ

ഞാൻ : ടാ ടാ നാറി പത്ത് നിൻ്റെ അപ്പൻ ആണ് അടിച്ചത് 88 നോട്ട് ഔട്ട്….

റെമോ : അങ്ങനെയും പറയാം….

ഞാൻ : അങ്ങനെ ആണ് ….

റെമോ : പിന്നെ ഞങൾ ബാറ്റിങ് തുടങ്ങി

ശ്രീ : എന്നിട്ട്

ഞാൻ : ബാക്കി ഞാൻ പറയാം ഇന്ദ്രൻ ഫസ്റ്റ് ബാറ്റിങ് ആദ്യ ബോൾ തന്നെ അവൻ തൂക്കി….പക്ഷേ ഞാൻ ഓടി പിടിക്കാൻ പറ്റിയില്ല

റെമോ : അതായത് ഇന്ദ്രൻ പറഞ്ഞാ വലിയ വിക്കറ്റ് ആണ് അവൻ്റെ വിക്കറ്റ് വീണാ മാച്ച് പകുതി ഇവർ ജയിച്ച പോലെ ആണ്….

ഞാൻ : ഞാൻ വിചാരിച്ചത് പോലെ ഓടി എത്തിയില്ല അതിന് അവൻ്റെ കാച്ച് മിസ്സ് ആക്കി എന്ന് പറഞ്ഞ് സ്വന്തം ടീം ആയ എന്നെ കൂട്ടത്തോടെ അറ്റാക്ക് ചെയ്തു….ഞാൻ പുതിയ ഒരുത്തനും അല്ലേ അവൻ പറഞ്ഞു ഞാൻ മനഃപൂർവം ക്യാച്ച് വിട്ടു എന്നൊക്കെ….

റെമോ : സത്യം അത് പിടിക്കാൻ വല്ല റോബോട്ട് ആവണം …

ശ്രീ : പിന്നെ എന്തായി….

റെമോ : ഇവൻ പിടിച്ച് റൗഫിനെ തള്ളി …. പോവാൻ നോക്കി അവൻ ഇവനെ ചവിട്ടി താഴെ ഇട്ടു….

പിന്നെ ഞങൾ ഇടപ്പെട്ട് ആണ് ഇവനെ രക്ഷിച്ചത് അല്ലെങ്കിൽ ഹീറോ സ്വന്തം ടീമിൻ്റെ അടി കൊണ്ട് പടം ആയേനെ….

മറിയ : ചുരുക്കത്തിൽ ഇവന് നാട്ടിലും വീട്ടിലും അടി തന്നെ…

ഞാൻ : അങ്ങനെയും പറയാം….

ശ്രീ : പിന്നെ എന്തായി

റെമോ : ബോസ്സ് ഇവന് ഒരു ഓഫർ കൊടുത്തു

ശ്രീ : നിങ്ങളുടെ കൂടെ ചേരാൻ ആയിരിക്കും….

റെമോ : പുച്ചിക്കുക ഒന്നും വേണ്ട ഞങ്ങടെ ടീമിൽ ചേരാൻ പിള്ളേർ ക്യു ആണ്….

ഞാൻ : അത് സത്യം ആണ് കേട്ടോ ന്യായം ആയിട്ട് ഉള്ള കാര്യം ആണെങ്കിൽ ഇവര് ഇടപെടും….

റെമോ : അത് സത്യം ആണ് ആരും ഞങ്ങടെ ഗാങ്ങിൽ ചേരാൻ കൊതിക്കും….

ഞാൻ : അല്ലാതെ മിഡിൽ ഓടർ മൂഞ്ചിയിട്ടല്ല….

റെമോ : അതും ശെരി ആണ് ….

ഞാൻ : ഇവരുടെ കൂടെ ചേർന്നപ്പോ ഞാൻ ഹാപ്പി ആയി … പിന്നെ അങ്ങോട്ട് ഒരുമിച്ച് അങ് പൊളിച്ചടുക്കി.. അതിനിടക്ക് അച്ചു ഞങ്ങളെ വിട്ട് പോയി

മറിയ : മരിച്ചാ

ഞാൻ : മരിച്ചതല്ല പോത്തെ.. പഠിക്കാൻ ഉക്രൈൻ വരെ പോയി….

മറിയ : അങ്ങനെ….

ശ്രീ : നീ എങ്ങനെ ആടാ ഇതിൽ ചേർന്നത് … റെമോ

റെമോ : അതൊക്കെ ഒരു വലിയ കഥ ആണ് ശ്രീയെ….

ശ്രീ : പറ കേക്കട്ടെ ….

റെമോ : ഞാൻ മഠത്തിൽ ആയിരുന്നു പ്ളസ് ടൂ വരെ പഠിച്ചത്…. എനിക്ക് ആരും അങ്ങനെ സ്കൂളിൽ കൂട്ടുകാർ ഒന്നും ഇല്ല … എനിക്ക് സഹായം ചെയ്ത ഒരു പപ്പൻ ചേട്ടൻ ഉണ്ടായിരുന്നു സ്പോർട്ട്സ് ക്ലബിൽ ഇങ്ങനെ കേറി നടന്ന് ഞാൻ ഇങ്ങനെ നടക്കുന്ന സമയത്ത് ആണ് പപ്പൻ ചേട്ടൻ എന്നെ എൻ്റെ ബോളിങ് കണ്ടിട്ട് ആണ് കളിക്കാൻ വിട്ടത്…. ഒരു പ്ളസ് വൺ ആയപ്പോ ആണ് പൈസ ഒക്കെ വേണ്ടെ ആരെങ്കിലും ഉണ്ടോ തരാൻ ഒരു ദിവസം പപ്പൻ ചേട്ടൻ ആണ് എന്നെ വിളിച്ചത് ഒരു കളി ഉണ്ട് ഒറ്റ കളി വരാൻ ഇരുന്നവൻ വണ്ടിയിൽ നിന്ന് വീണ് മുട്ട് പൊട്ടി ഇരിക്കാ പോവുന്നോ എന്ന് ചോദിച്ചത്….

ശെരി പറഞ്ഞ് ഞാനും പോയി പപ്പൻ ചേട്ടൻ ആണ് ഇന്ദ്രനെ പരിച്ചയ പെടുത്തി തന്നത് അവന്മാർ എന്ന് പറഞ്ഞാ നല്ല ബാറ്റ് ബോൾ കിറ്റ് ഒക്കെ വച്ച് കളിക്കുന്ന പിള്ളേര്….ഞാൻ ആണെങ്കിൽ പേടിച്ച് പോയി…

ഞാൻ ഒരു അത്യാവശ്യം കളിക്കും ബാറ്റിങ് കൂടെ ദൈവ നിശ്ചയം പോലെ അന്ന് എൻ്റെ ഓവറിൽ അവന്മാർ റൺസ് വാരി കൂട്ടി….🙂

ഞാൻ കളിച്ചില്ലെങ്കിൽ പോലും അവര് ജയിച്ചിരിക്കും

ശ്രീ : അപ്പോ തോറ്റോ

റെമോ : വെടിപ്പായിട്ട്….ഇന്ദ്രൻ നല്ല ദേഷ്യത്തിൽ പപ്പൻ ചേട്ടനൊട് പറഞ്ഞു ഇങ്ങനെ ഉള്ള മണ്ടന്മാരേ എന്തിനാ ചേട്ടാ കൊണ്ട് വരുന്നത് എന്ന്….

മറിയ : അയ്യോ പോട്ടെ സാരം ഇല്ല…

ഞാൻ : ബാക്കി പറ… അതാണ് ഹൈലൈറ്റ്….

റെമോ : ചേട്ടൻ പറഞ്ഞു ടാ അവന് ഇതൊക്കെ കൂടെ കണ്ടപ്പോ പേടി ആയിട്ട് ആണ് ഇവൻ ഇങ്ങനെ ഒന്നും കളിച്ചിട്ടില്ല…. നീ വിശ്വാസിക്ക് നല്ല ബോളർ ആണ് ടാ പാവം ആണ് …

ശ്രീ : എന്നിട്ട്

റെമോ : ഇന്ദ്രൻ ചോദിച്ചു ഇവൻ എവിടേ ഉള്ളതാ ചേട്ടാ

ചേട്ടൻ : ടാ ഇവൻ മറ്റെ പള്ളിയിലെ അവിടുത്തെ ഓർഫനേജിൽ ഉള്ളതാ….

ശ്രീ/ മറിയ : 🥺

റെമോ : എൻ്റെ അനാഥൻ എന്ന ടാഗ് കൊണ്ട് എനിക്ക് ഉണ്ടായ ആദ്യ ഗുണം…

ഞാൻ : ടാ മതി മൈരേ….

റെമോ : ഇല്ല ഞാൻ ഓക്കേ ആണ്….

റെമോ : അവൻ എൻ്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയിട്ട് ആണോ അതോ ചേട്ടൻ പറഞ്ഞത് വിശ്വസിച്ചിട്ടോ എന്നെ അവൻ ടീമിൽ ചേർത്തു….

റെമോ : പിന്നിട് ഒന്ന് സെറ്റ് ആയി വന്നപ്പോ ഞാൻ ഒക്കെ ആയി … അവൻ ഉണ്ടല്ലോ ബെറ്റ് വച്ച് മാച്ച് സെറ്റ് ചെയ്യും എന്നിട്ട് എന്നെ മഠത്തിൽ വന്ന് വിളിച്ച് കൊണ്ട് പോവും…. മാച്ച് ജയിച്ച് കഴിഞ്ഞാ അവൻ്റെ ഷെയർ എനിക്ക് തരും പതും ചുമ്മാ തരില്ല എന്നെ കൊണ്ട് വല്ല ചെറിയ ചലഞ്ച് ചെയ്യിക്കും എന്നിട്ട്…. ചോദിച്ചാ പറയും ചുമ്മാ തന്ന അത് പിച്ച ആവും എൻ്റെ കൂട്ടുകാരൻ പിച്ച എടുക്കണ്ട ആവശ്യം ഇല്ല എന്ന് 😭😭

ഞാൻ : ടാ മതി ടാ പോട്ടെ റെമോ ചുമ്മാ ഇരി 🥺 😭 ( ഞാൻ അവനെ പോയി കെട്ടിപിടിച്ച് നിന്നു )

ഞാൻ : നിങ്ങൾക്ക് അറിയില്ല ഞങ്ങളുടെ ബന്ധം എന്താ എന്ന്….ഇപ്പൊ മനസ്സിലായോ ഇവൻ അന്ന് നിങൾ പറ്റിച്ചപ്പോ ഇത്ര സങ്കടം ആയത് ഞാൻ നിന്നോട് ദേഷ്യം കാട്ടിയയത് എന്ന്…

റെമോ : പിന്നെ ഇവൻ വന്നപ്പോ എൻ്റെ ജീവിതം ദൈവം വിധിച്ചത് ഇന്ദ്രൻ നടപ്പിലാക്കി …. പിന്നെ ഇവൻ സൂര്യ കിടക്കാം വീടും കഴിക്കാൻ ഫുഡും എന്തിന് എൻ്റെ കൂടെ ജനിച്ചവർ ഇവര് രണ്ടും നോക്കുന്ന പോലെ എന്നെ നൊക്കോ എന്ന് അറിയില്ല….

ഞാൻ : നീ ഇങ്ങനെ പറയുന്നു എനിക്ക് ആരുണ്ട് ടാ 🥺

റെമോ ; ഞാൻ എന്തിനാ നായേ ഉള്ളത്….

ഞാൻ : നീ കണ്ണ് തുടക്ക്

ശ്രീ : 😭 എന്താടാ നിങൾ ഒക്കെ ഇങ്ങനെ കരയിക്കാൻ ആയിട്ട് നടന്നത് നടന്നു ഇനി ആരും ഇല്ല എന്ന് പറഞ്ഞ് വിഷമിക്കണ്ട ഒന്നും ഇല്ലെങ്കിലും ആര് വന്നാലും പോയാലും നിങ്ങൾക്ക് നിങൾ ഇല്ലെ ടാ….പിന്നെ ഞങ്ങളും…. അല്ലേ ഡീ മറിയ….

മറിയ : 😭 റെമോ നിനക്ക് ഞാൻ ഉണ്ട് കേട്ടൊ വിഷമിക്കണ്ട….

റെമോ : അത് തന്നെ കെട്ടിപിടിച്ച് പറഞ്ഞാ കുറച്ച് കൂടെ വിഷമം കുറഞ്ഞെനെ….

മറിയ : ഐ ലവ് യു…. അവനെ കെട്ടിപിടിച്ച് പറഞ്ഞു

റെമോ : ഹാവൂ നല്ല സമാധാനം ഉണ്ട് 🙂 വിഷമം നല്ല പോലെ കുറഞ്ഞു …

ശ്രീ : വിഷമിക്കണ്ട സൂര്യ നിനക്ക് ഞാൻ ഇല്ലെ (അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു….,)

ഞാൻ : ഹേ ഇതെന്താ….

നന്ദൻ : ഇവിടെ എന്താ ഈ നടക്കുന്നത്….

റെമോ : നാശം എൻ്റെ നല്ല നിമിഷങ്ങൾ നശിപ്പിക്കാൻ വന്ന യൂദാസ്സെ കടന്ന് പോ…

ഞാൻ : നീ എങ്ങോട്ട് പോയതാ

നന്ദൻ : ഞാൻ ഒരു കോൾ വന്നപ്പോ പോയതാ… ആൻഡ് യൂദാസ് നിൻ്റെ അച്ഛൻ മിസ്റ്റർ റെമോ…..ഇവിടെ എന്താ പരിപാടി ….

ഞാൻ : സമയം ആയി നമ്മക്ക് ഒന്ന് ഫ്രഷ് ആയിട്ടു വരാം നിങൾ ഇന്ന് ഇവിടെ സ്റ്റേ അല്ലേ….

ശ്രീ : വീട്ടിൽ എന്ത് പറയും….

ഞാൻ : അതിന് ഒരു വഴി ഉണ്ട്…

ശ്രീ : എന്താ…

ഞാൻ : ശ്രീ വീട്ടിൽ വിളിച്ച് മാറിയയുടെ വീട്ടിൽ ആണെന്ന് പറ … മറിയ വീട്ടിൽ വിളിച്ച് ശ്രീയുടെ വീട്ടിൽ ആണ് എന്നും പറ

മറിയ : രാജാവേ നമിച്ചു…

ശ്രീ : നീ കോളജിൽ കാണുന്ന ആളെ അല്ല കേട്ടോ സൂര്യ ഐ ലൈക്ക് ഇറ്റ് ….

റെമോ : അയ്യോ ഇവൻ പാവം ഒന്നും അല്ല പക്കാ ത്രാട്ട് കേസാണ് ….

ശ്രീ : അത് പതിയെ ഞാൻ മനസ്സിലാക്കി വരുന്നൂ ടാ…

ഞാൻ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം…

ശ്രീ : എനിക്കും ഒന്ന് ഫ്രഷ് ആവണമായിരുന്നു

ഞാൻ : മുകളിൽ ബാത്ത്റൂം ഉണ്ട് പോക്കോ

ശ്രീ : ഡ്രസ്സ് ഇല്ല

നിനക്ക് കുഴപ്പം ഇല്ലെങ്കിൽ ഞാൻ തരാം….

ശ്രീ ,: എല്ലാം ഉണ്ടോ

എല്ലാം ഉണ്ട് നീ വാ…

ശ്രീ : എല്ലാം കണ്ണ് കൊണ്ട് താഴേക്ക് നോക്കി പറഞ്ഞു….

അയ്യേ സോറി

അവരൊക്കെ ഒരേ ചിരി….

ശെരി വാങ്ങിക്ക് പോയിട്ട് വാ… ഇന്നാ കാറിൻ്റെ കീ റെമോ ഒന്ന് കൂടെ പോയിട്ട് വാ

റെമോ : നീയും വാടാ ഒന്ന് കറങ്ങിയിട്ട് വരാം

ശെരി നടക്ക് ….

ഞങ്ങൾ ഒരു ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് വീട്ടിലേക്ക് തിരിച് പോയി….

ശ്രീ : സൂര്യ ഡ്രസ് ….

നീ വാ നിനക്ക് ഞാൻ ഡ്രസ്സ് എടുത്ത് തരാം…

ഞാൻ എൻ്റെ റൂമിൽ അവളെയും വിളിച്ച് കൊണ്ട് പോയി….

ശ്രീ : എനിക്ക് പിങ്ക് ഹൂടി മതി…

പിങ്ക് ഹൂടിയോ

ശ്രീ : ഒന്നും ഇല്ല

സ്വപ്നം ആയിരിക്കും….

ശ്രീ : ഉം

ഞാൻ റാക്ക് തുറന്നു… ഇന്നാ ഇഷ്ടം ഉള്ളത് എടുത്തോ …

ശ്രീ : ഇത്രയും നല്ല ഡ്രസ്സ് ഉണ്ടായിട്ട് നീ എന്തിനാ ഈ പൊട്ടാ ഡ്രസ് ഇട്ടിട്ട് വരുന്നത്… മറന്നു ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ….

വേഗം പോയിട്ട് വാ …

ശ്രീ : വരുന്നോ

എങ്ങോട്ട്

ശ്രീ: കുളിക്കാൻ

ശെരി വാ

എടാ പട്ടി നീ ആള് കൊള്ളാലോ അന്ന് ഞാൻ കെട്ടിപ്പിടിക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു….

അത് കോളേജ് ഇത് വീട് രണ്ടുമാനയും ആടും പോലെ.വെത്യാസം ഉണ്ട്….വാ നമ്മക്ക് കുളിക്കാം…

അയ്യടാ മനമേ പോ അങ്ങോട്ട് ….

കണ്ടോ നിങൾ ഇങ്ങനെ പെണ്ണുങ്ങൾ ഇങ്ങനെ ആണ് കൊതിപ്പിച് കടന്ന് കളയും….ചുമ്മാ അത് വേണോ ഇത് വേണോ ചോദിക്കും എന്ന വേണം പറഞ്ഞാ തരൂല്ലാ

നീ ഇത്ര അടിപൊളി ആണോ ടാ എനിക്ക് നിന്നോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുവാ….

എനിക്കും

എന്താ

ഒന്നുമില്ല

എന്തോ പറഞ്ഞു പറ പറ…

ഇല്ല ഞാൻ പോട്ടെ

പറഞ്ഞിട്ട് പോയാ മതി…. അവൾ എൻ്റെ കൈയ്യിൽ കേറി പിടിച്ചു….

വിട് പോട്ടെ

ഇല്ല പറഞ്ഞിട്ട് പോയാ മതി…

കൈയ്യിൽ നിന്ന് വിട് ശ്രീ

പറ

പറയണോ

ഉം

കൈ വിട്

പറയാതെ വിടില്ല

വിടെടി കൈ 😡

ശ്രീ ഞെട്ടി പിന്നിലേക്ക് മാറി

കൈയിൽ കേറി പിടിക്കുന്നോ അറിയണോ നിനക്ക്

ഉം ഹും വേണ്ട

ഹാ കൈയ്യിൽ കേറി പിടിക്കുന്നോ ….

ശ്രീ ഞാൻ പോവുന്നത് നോക്കി പ്രേതത്തെ കണ്ട പോലെ നിന്നു…

പെട്ടെന്ന് ഞാൻ തിരിഞ്ഞ് നോക്കി അഡ്വാൻസ് ഏപ്രിൽ ഫൂൾ….👋 🤣 ബൈ ബൈ ഞാൻ കതക് അടച്ച് പോയി….

നിന്നെ എൻ്റെ കൈയ്യിൽ കിട്ടും ചെറ്റെ

ഞാൻ താഴെ പോയി അവരുടെ അടുത്ത് ഇരുന്നു…..

അങ്ങനെ കുറച്ച് കഴിഞ്ഞതും എല്ലരും കൂടെ ഒരുമിച്ച് ഫൂഡ് കഴിക്കാൻ തുടങ്ങി….

റെമോ : ചിക്കൻ കൊള്ളില്ല അല്ലേ

ഞാൻ : പോരാ അല്ലെടാ…. ഇന്ദ്രൻ വക്കുന്നത് പോലെ ഇല്ല

റെമോ : എത്തും ആയിട്ട് ഇതിനെ കമ്പയർ പോലും ചെയ്യാൻ പറ്റില്ല

മറിയ : അയാള് ഷെഫ് ആണോ

റെമോ : അല്ല ഓൾ റൗണ്ടർ

മറിയ : എന്ന് വച്ചാ

റെമോ : എന്ന് വച്ചാ ഷെഫ്, ക്രിക്കറ്റ്, കാർ ഡ്രൈവിംഗ്, ബൈക് പിന്നെ പറയാൻ ഇല്ല , പിന്നെ മെയിൻ ഫോട്ടോഗ്രഫി ഏക്സ്പേർട്ട് ആണ് പിന്നെ ചെണ്ട അങ്ങനെ ആണ് ഓൾ റൗണ്ടർ എന്ന പേര് വന്നത്….

ഞാൻ : ബോക്‌സിങ്

റെമോ : ശെരി ആണ് ബോക്സിങ് അതിൽ ഇവനും ഉണ്ട് ….നിങൾ ശ്രദ്ധിച്ച് നോക്കിയാ കാണും ഹരിയുടെ കണ്ണിന് ചുറ്റും ഉള്ള ഒരു കറുപ്പ് പിന്നെ പുരികത്തിൽ ഉള്ള ചെറിയ പാട്…. അത് നമ്മടെ സാർ സമ്മാനിച്ചത് ആണ്….

ഞാൻ : 😌

ശ്രീ :ഇവനൊക്കെ ടാ നിർത്തിയ എന്ത് പറഞ്ഞ് തുടാങ്ങിയാലും അവസാനം വല്ലവൻ്റെയും നെഞ്ചത്ത് കേറിയ കഥ തന്നെ പറയാൻ ഉള്ളോ നിങ്ങൾക്ക്….

റെമോ : നുമ്മ സീൻ ആണ് ബ്രോ….

മറിയ : നിങൾ എന്നും നേരത്തെ ഈ എട്ട് മണി ഒക്കെ ആവുമ്പോ കഴിക്കോ….

റെമോ : ഉം കഴിക്കും എന്നിട്ട് പത്ത് മണി ആവുമ്പോ വീണ്ടും കഴിക്കും ….

ശ്രീ : വല്ലവനും പട്ടിയെ പോലെ തല്ലി കൈയ്യും കാലും ഒടിച്ച് അവിടെ ഇടുമ്പോ മനസ്സിലാവും ശെരിക്കും ഉള്ള സീൻ….

ശ്രീ : അയ്യോ ചേച്ചി വിളിക്കുന്നു…. മിണ്ടല്ലെ.. ഹലോ ചേച്ചി പറ …. ഇല്ല മറിയയുടെ വീട്ടിൽ ആണ്…. പോണോ….ആ ഓക്കേ…. 😀നോക്കാം ചേച്ചി ഫ്രണ്ട്സ് ഉണ്ട്… ശെരി….

മറിയ : എന്താ

ശ്രീ : ഡീ ചേച്ചി വിളിച്ചത്. വീട്ടിലോട്ടു പോയില്ലേ ചോദിക്കാൻ ആണ്….

ഞാൻ : പിടിച്ചോ

ശ്രീ : പിടിചു സീൻ ഇല്ല….ചേച്ചി എനിക്ക് സപ്പോർട്ട് ആണ് ….

റെമോ : കൊള്ളാം എന്തായാലും…. . . ഞങ്ങൾ ഓരോരോ കാര്യങ്ങളും പറഞ്ഞ് ഞങൾ ഫൂഡ് കഴിച്ച് തീർത്തു….

നന്ദൻ റെമോ എന്താ ഹാ ഇവൾ മറിയയും കൂടെ ചീട്ട് കളി ആണ് ….

ഞാൻ പുറത്ത് പോയി കാർ തുറന്ന് എൻ്റെ ബാഗ് എടുത്ത് തിരിച് വന്നു….

ശ്രീ : ഫോൺ തന്നെ

എന്തിനാ

വെറുതെ

ചെക്കിങ്ങാ

നോ എനിക്ക് വേണ്ട എൻ്റമ്മോ

ഇന്നാ ഞാൻ ഫേസ് സ്കാൻ ചെയ്തത് അൺലോക്ക് ചെയ്ത് അവൾക്ക് കൊടുത്തു….ഇന്നാ മാഡം

ഞാൻ ഫോൺ കൊടുത്ത് ഉള്ളിലേക്ക് പോയി വാതിൽ അടച്ചു

ശ്രീ : ഞാൻ കേറിയില്ല ദുഷ്ട്ടാ

സോറി സോറി

ഫണ്ണി ഓക്കേ….😒

യാ ഐ എൻജോയ്ഡ് ഇറ്റ് ….😂

ഉം അവൾ എൻ്റെ കൈയിൽ ഇടിച്ചു….

ഹാ…. ദാറ്റ് വാസ് സോ പേഴ്സണൽ

നോ ഐ എൻജോയ്ഡ് ഇറ്റ് ട്ടൂ 👋🤣

ഈസ് ദിസ് ഫണ്ണി…..

ഇവിടെ വാ ഇരിക്ക് നമ്മക്ക് ഫോട്ടോസ് നോക്കാം അവൾ എന്നെ സോഫയിൽ അടുത്ത് പിടിച്ച് ഇരുത്തി…..

നോ ഫോട്ടോസ് ആർ പേഴ്സണൽ….

റെമോ : (ചെവിയിൽ മറിയയുടെ വള തൂക്കി ഇട്ടിട്ടുണ്ട് ) അത് മുഴുവൻ എ ആയിരിക്കും പിന്നെ പെൺപിള്ളേരുടെ കൂടെ ഉള്ള കുലിസിതം….

ശ്രീ : നോ വേ….എനിക്ക് കാണണം….ഗാലറി എവിടേ അവൾ തപ്പി ….. ഹാ കിട്ടി…. (അതിൽ കൂട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോ ഇന്ദ്രനും ആയി ഉള്ള ഡ്യുൽ വീഡിയോ ….. )

ശ്രീ : ഹേ ഇതിൽ ഒന്നും ഇല്ലല്ലോ … ചെ എന്തിനാ ഇങ്ങനെ തല്ലുന്നത്…. കഷ്ട്ടം തന്നെ …

റെമോ : ചേച്ചി പേടിച്ചോ…..

ശ്രീ : ചെറുതായിട്ട് ….

ഞാൻ : ഇതാ ഞാൻ പറഞ്ഞത് പ്രേമം ഒന്നും താങ്ങാൻ ഉള്ള പക്വത നിനക്ക് ഇല്ല എന്ന്….ഞാൻ എണീറ്റ് നടന്നു….

ശ്രീ : സൂര്യ സോറി അതല്ല ടാ ഐ നോ ഇറ്റ് ഫീൽസ്സ് സോ ബാഡ് ലെറ്റ് മീ ട്ടോക്ക്

ഞാൻ : എനിക്ക് അറിയാം അത് നിൻ്റെ ഫോൾട്ട് അല്ല സൊസൈറ്റി അങ്ങനെ ആണ് …. സോ നോ നീഡ് ട്ടു എക്സ്പ്ലൈൻ

ശ്രീ : അതൊന്നും അല്ല ഞാൻ കണ്ട സ്വപ്നം അതാണ്

ഞാൻ : എന്ത്….

ശ്രീ : അത് ഇത് പോലെ ഞാൻ ഫോൺ നോക്കിയപ്പോ നീ കുടിക്കുന്നതും പിന്നെ പെണ്ണിൻ്റെ കൂടെ ഡാൻസ് കളിക്കുന്നത് ഒരുത്തൻ ഏതോ ഒരുതിക്ക് ജാഡ കോതൽ ആണ് അവളെ വിടരുത് സൂര്യ എന്നും പറയുന്നത്…. അതാ ഞാൻ ടെൻസ്ട് ആയത്ത്…..

ശ്രീ ഒറ്റ ശ്വാസത്തിൽ പറഞ്ഞു….

ഞാൻ : 😂🤣🙆😂 അയ്യോ അയ്യോ ഫക്ക് ഹ ഹ ഹ സീരിയസ്‌ലി ഡ്യുഡ്… ഹ ഹ

ശ്രീ : സോറി ടാ….

ഞാൻ : നോ പ്രോബ്ലം പിന്നെ ദയവ് ചെയ്ത് ആ പണ്ടാരം സ്വപ്നത്തെ പറ്റി മറന്നേക്ക് ഹ ഹ ഹ… എൻ്റമ്മോ ഇജ്ജാതി ഒരു മണ്ടു….

ശ്രീ : സോ യു കൂൾ റൈറ്റ് … ഹാപ്പി

ഞാൻ : യാ എന്നാലും സ്വപ്നം വേറെ വല്ലതും ഉണ്ടോ സ്വപ്നം ഞാൻ മുന്നിലേക്ക് നടന്ന് ചോദിച്ചു….

ശ്രീ : ഉണ്ട് നിന്നോട് മാത്രമേ പറയാൻ പറ്റൂ..

ഞാൻ : വാട്ട്

ശ്രീ : വാ …. വാ മോനെ

ഞാൻ : പറ പറ

അവൾ എൻ്റെ തോളിൽ കൈ ഇട്ട് കാര്യം പറയാൻ തുടങ്ങി…. അതായത് നമ്മൾ എന്ന് രാത്രി ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു….

ഓക്കേ

രാത്രി ഞാൻ പെട്ടെന്ന് നിന്നെ എൻ്റെ റൂമിൽ കണ്ടൂ

ആഹാ

നീ എന്നെ ഹഗ് ചെയ്ത് കിസ്സ് ചെയ്തു…. 😌

വാട്ട്

സത്യം നീ എന്നെ ഇറുക്കി ഹഗ് ചെയ്തത് കിസ്സ് ചെയ്തു…

എവിടേ

കിസ്സ് എവിടേ ആണ് ചെയ്യുന്നത് ലിപ്പിൽ

നോ ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല ഞാൻ ജെൻ്റിൽ മാൻ ആണ് അത് പോലെ എനിക്ക് നല്ല കൺട്രോൾ ഉണ്ട്…

ശ്രീ : നീ എന്തിനാ പുറകോട്ട് പോവുന്നത് ….

ഇല്ല കുഴപ്പം ഇല്ലാ ഞാൻ ഒക്കെ ആണ്

അതിന് ഞാൻ ചോദിച്ചില്ലല്ലോ ഒന്നും

ഞാൻ അങ്ങനെ ഒന്നും വീഴില്ല

എന്താടാ നിനക്ക് വട്ടായൊ പിച്ചും പേയും പറയുന്നു…. ഹേ

നീ ഈ ടോപ്പിക്ക് വിട്ട് വേറെ വല്ലതും പറ

എന്ത് സൂര്യ ടെംറ്റ് ആയോ

വാടു ഹെക്ക് നോ നോ

ഇല്ലെ

ലൈറ്റ് ആയിട്ട്

കഷ്ട്ടം

ഹലോ ഞാനും മനുഷ്യൻ ഹേ ലേഡി നമ്മക്കും രോമാഞ്ചം വരും….

രോമാഞ്ചം ആണോ അതോ ഹോർണിനെസ്സ് ആണോ….

ചെ നീ എന്നെ പറ്റി ഇങ്ങനെ ആണോ വിചാരിച്ചത്….

ശെരി ഒക്കെ ചെക് ചെയ്യാം

എന്ത് ചെക്ക്

നമ്മക്ക് കുറച്ച് നേരം അടുത്ത് ഇരിക്കാം നോക്കട്ടെ നിനക്ക് ഇത്ര നേരം കൺട്രോൾ ചെയ്യാൻ പറ്റും എന്ന് …

എന്തിനാ ഇതൊക്കെ അതൊന്നും വേണ്ട എനിക്ക് ഒട്ടും സമയം ഇല്ല ഞാൻ പോട്ടെ

ഈ രാത്രി നെ കെളക്കാൻ പോവാ

എനിക്ക് വേറെ പണി ഉണ്ട്

എനിക്ക് അറിയാം എന്താ പണി എന്ന്

ചെ നീ വെറും ചീപ്പ് ആണ് ശ്രീ…

ഇതൊക്കെ എല്ലാരും ചെയ്യും സൂര്യ ചിൽ ബഡ്ഡി

ഞാൻ അങ്ങനെ അല്ലേ

ഞാൻ അങ്ങനെ ആണ് സൂര്യ….

നീ അടുത്ത് വരാതെ പോ…. അങ്ങോട്ട് മാറ് ശ്രീ ….😭😰

സൂര്യ നല്ല മഴ

അതിന്

അല്ല നല്ല എസി ഹൈ കൂളിങ് ഇട്ട്

ഇട്ടിട്ട്

ഇട്ടിട്ട് പുതച്ച് കെട്ടിപ്പിടിച്ച് കിടക്കണം കിടക്കാം

വേണ്ട

വാ നമ്മക്ക് അതൊന്ന് എക്സ്പീരിയൻസ് ചെയ്യാം

വേണ്ട എനിക്ക് പെണ്ണുങ്ങളും ആയി കിടക്കുന്നത് ഇഷ്ട്ടം അല്ല

ഹോമോ ആണോ ടാ നീ

അയ്യേ….

അപ്പോ വാ

എങ്ങോട്ട്….

കുറച്ച് നേരം സംസാരിച്ച് ഇരിക്കാം…. വാ

എവിടേ

നിൻ്റെ റൂമില്

വേണ്ട ഇവിടെ ഇരിക്കാം….

വാ അവൾ എൻ്റെ കൈ പിടിച്ച് വലിച്ച് എന്നെ കൊണ്ട് പോയി….

ശ്രീ നീ എൻ്റെ വീക്നെസ് മുതലെടുക്കുന്നു….

അപ്പോ നിനക്ക് വീക്ക്നെസ് ഒക്കെ ഉണ്ടോ

ഞാൻ വാതിലിൽ പിടിച്ച് സ്റ്റക്ക് ആയി നിന്നു….

സൂര്യ കൈ വിട് വാ ഇവിടെ ഇരിക്ക് വാ

നോ എനിക്ക് പോണം നീ എന്നെ വിട്

അങ്ങനെ അങ് പോയാലോ

എന്താ നിൻ്റെ ഉദ്ദേശം ഹേ….

ചുമ്മാ ഞാൻ കണ്ട സ്വപ്നം യാഥാർഥ്യം ആക്കുക്ക…. അത് തന്നെ

അങ്ങനെ റെമോ നന്ദ ഒന്ന് ഇങ്ങോട്ട് വാ …

അവരെ എന്തിനാ ഇങ്ങോട്ട്. വിളിക്കുന്നത്….

വരട്ടെ. ..

റെമോ : എന്താ ടാ

ഞാൻ : ഇവർക്ക് മഴ കാണിച്ച് കൊടുക്കണ്ടേ….

റെമോ : ശെരി ആണ് മറന്ന് പോയി… വാ വാ

ശ്രീ : മഴ ഓക്കേ ഞങൾ ഒരുപാട് കണ്ടതാ

ഞാൻ : നീ വാ ഇത് അത് അല്ല…

മറിയ : പിന്നെ

ഞാൻ : യു കാൻ ഫീൽ മഴ വാ

ശ്രീ : നടക്ക് നടക്ക്

ഞാൻ ഒരു റൂം തുറന്ന് കാട്ടി…

ശ്രീ : ഉഫ് പൊളി ….

ഞാൻ : മോളിൽ നോക്ക് ….

മറിയ : എൻ്റമ്മോ ഇത് ശെരിക്കും മഴയത്ത് വണ്ടിയിൽ പോവുമ്പോ മുകളിൽ നോക്കുന്ന അതെ ഫീൽ…

ഞാൻ : ഇത് രാവിലെ മഴ പെയ്യുമ്പോ ഇനിയും സൂപ്പർ ആണ് കാണാൻ…

മറിയ : നമ്മൾ നല്ല ഗ്രിൽ ഒക്കെ അടിച്ച് സെറ്റ് ചെയ്യാം …

റെമോ : ഇവിടെ ഗ്രിൽ സെറ്റ് അപ്പും ഉണ്ട് …. സിമ്പിൾ….

ഞാൻ : ഹാ സെറ്റ് ആക്കാം …. ചിക്കൻ പിന്നെ ഒരു കുപ്പി ഒക്കെ എടുത്ത് സെറ്റ് ചെയ്യാം…. നീ അടിക്കില്ലെ മറി

മറിയ : പിന്നെ ചെറുതായിട്ട് … ബീർ ഒക്കെ ആണ് ഹോട്ട് ചെറുത് ഒരു രണ്ടെണ്ണം ….

റെമോ : ഇവൻ്റെ ഒരു കിടിലൻ മിക്സ് ഉണ്ട് അത് അടിക്ക് നീ മറിയ സൂപ്പർ ആണ്….

മറിയ : അന്ന് ബാറിൽ വച്ച് കഴിച്ചത് ആണോ

റെമോ : അതല്ല ഒരു കൂട്ട് ഉണ്ട് നല്ല പച്ച മുളക് പിന്നെ നാരങ്ങ പിന്നെ ഇത് രണ്ടും അറക്കും നാരങ്ങ തൊലി കളഞ്ഞ് പിന്നെ ചെറിയ ഒരു കഷണം ഇഞ്ചി എല്ലാം കൂടെ ഒന്ന് ചതച്ച് എടുത്ത് മാറ്റി വക്കും…. എന്നിട്ട് നല്ല വോഡ്ക എത് സോഡ പിന്നെ ഫൂൾ ജാർ സോഡ പോലെ സെറ്റ് ചെയ്യും ഷോർട് ഒഴുക്കും പതഞ്ഞ് വരുമ്പോ ഒറ്റ അടി എന്നിട്ട് ടൊമാറ്റോ കെച്ചപ്പ് തൊട്ട് നക്കണം അപ്പോ എല്ലാ ഫ്ളേവറും കിട്ടും പുളി എരു ഇഞ്ചിയുടെ ഫ്ളേവർ ഒക്കെ കൂടെ അടിപൊളി ആണ്….പിന്നെ സോഡ കൂടാൻ പാടില്ല വോഡ്ക നസിച്ച് പോവും…. പിന്നെ ഗ്ലാസ്സിൽ ഇത് കുറച്ച് റൗണ്ട് ചെയ്ത് വക്കിൽ തേച്ച് പിടിപ്പിക്കുകയും ചെയ്യണം…

നന്ദൻ : നിർതത് പട്ടി ഇതെന്താ കുക്കറി ഷോ ആണോ അവൻ്റെ ഒരു ചമ്മന്തി ഉണ്ടാക്കൽ….അത് കേട്ട് ഇളിക്കാൻ ഒരു പൊട്ടി വേറെ….

ഞാൻ : എന്തേ മറിയെ ഇവൻ നിന്നെ പറ്റിച്ചത് ആണ് ഇങ്ങനെ ഒരു സാനമെ ഇല്ല …. നീ ഒരു ബുദ്ദു തന്നെ….

മറിയ : 😭 😂

നന്ദൻ : എനിക്ക് ഉറക്കം വരുന്നു ഞാൻ പോട്ടേ …

ഞാൻ : ശെരി ആണ് ഞാനും വരുന്നു … നിങൾ എവിടേ ആണ് വച്ചാ സെറ്റിൽ ആയിക്കൊ അപ്പോ ഗുഡ് നൈറ്റ്….

ശ്രീ : പോവാ ….

നന്ദൻ : അതെ

മറിയ : പിന്നെ പോയാ പോരെ

നന്ദൻ : നിങൾ സംസാരിച്ച് ഇരിക്ക് എനിക്ക് ഉറക്കം വരുന്നു … ഞാൻ പോവാ

റെമോ : ഒട്ടും റൊമാൻ്റിക് അല്ലാത്ത തെണ്ടി….

ഞാൻ : അവൻ എന്ത് ഇട്ട് റൊമാൻ്റിക് ആവാൻ ആണ് മൈക്കിളെ ഹേ….

റെമോ : ശെരി ആണ് ….പാവം ചെക്കൻ…

ഞാൻ : അതെ

ശ്രീ : അവന് ആളുണ്ട് ടാ

ഞാൻ : അത് നീ എങ്ങനെ അറിഞ്ഞു….

ശ്രീ : അപ്പോ നിനക്ക് അറിയോ

റെമോ : നിനക്കും അറിയോ അത്…

ശ്രീ : ഇന്ന് പറഞ്ഞു ഇങ്ങനെ ഒരു കുട്ടി ഉണ്ട് നാട്ടിൽ ആണ് എന്ന്…

ഞാൻ : സൊള്ളാൻ പോയത് ആയിരിക്കും നാറി….

ശ്രീ : കണ്ട് പിടിക്കണം അല്ലാ

ഞാൻ : നിനക്ക് ഇനി അവൻ്റെ വായിൽ നിന്ന് കേട്ടാലേ മതി ആവുള്ളോ… നിന്നോട് ഞാൻ അന്നെ പറഞ്ഞു പറ്റുള്ളവരുടെ രഹസ്യം അറിയാൻ ഉള്ള തൊര നല്ലതല്ല എന്ന്…

ശ്രീ : സോറി ശീലം ആയി പോയി ചെവി വിട് നോവുന്ന്…

ഞാൻ : ഒരു സി ഐ ഡി മൂള വന്നിരിക്കുന്നു….

റെമോ : അളിയാ ഞങൾ പൂളിൽ പോയി ഇരിക്കാൻ പോവാ വരുന്നോ

ഞാൻ : ഞാനൊന്നും ഇല്ല നീ പോയി ഇരുന്നോ…. പിന്നെ വാതിൽ അടക്കാതെ എങ്ങാനും വന്ന കാല് മടക്കി ഒരു ചവിട്ട് അങ് തരും മൈരെ….

ശ്രീ : നീ എന്തിനാ എപ്പോഴും ഈ തെറി പറഞ്ഞ് നടക്കുന്നത്….

ഞാൻ : അയ്ന് മൈര് തെറി ആണോ അത് ഒരു വികാരം അല്ലേ മോളെ….

റെമോ : അത് തന്നെ അവൻ എന്നെ അല്ലേ വിളിച്ചത് ഇന്നലെ വന്ന് കേറി ഷോ ഇറക്കല്ലെ മോളെ നീ…

ഞാൻ : അത് തന്നെ ഞാൻ എൻ്റെ അളിയനെ എന്ത് വേണേലും വിളിക്കും നീ ആര് അത് ചോദിക്കാൻ അല്ലേ….

ശ്രീ : ഒന്ന് പോടാ മൈരെ….

ഞാൻ : റെമോ ഇവൾ നമ്മൾ വിചാരിച്ച പോലെ അല്ലടാ ഇവള് വെറും തറ ആടാ

ശ്രീ : കുബേരനിലെ ഡയലോഗ് പറഞ്ഞാ നീ വലിയ ദിലീപ് ആവോ….

റെമോ : അയ്യേ ഇവള് ഇത് എന്ത്….

മറിയ : നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്….

ശ്രീ : അതെ സംസാരം മാത്രമേ നടക്കാവൂ….😌😝

ഞാൻ : ശേ ഇവള് ഇത് എന്തൊക്കെ ആണ് 🙆 .

ഞാൻ : അപ്പോ ഗുഡ് നൈറ്റ്….

ശ്രീ : എന്ത്ന്നാടാ ഒരു കമ്പനി താ സാറേ….

ഞാൻ : ശെരി വാ പറ… എന്താ ….

ശ്രീ : ഐ ലവ് യു…

ഞാൻ : ഓക്കേ…. 😌

ശ്രീ : തിരിച് ഒന്ന് പറഞ്ഞാ കെക്കാൻ ഒരു ചുഖം കിട്ടിയേനെ….

ഞാൻ : പറയണോ ….

പറയ്യോ

ഇനി ഇപ്പൊ എന്ത് നിനക്ക് എന്നെ പറ്റി എല്ലാം അറിയാം ഇനി എന്ത്….

പറ പറ കേക്കട്ടെ

ചെവിയിൽ പറയാം

പറ

യൂ

ഐ ലവ് യു…. ഉമ്മ…(ഞാൻ സൈഡിൽ കൂടെ അവളെ കെട്ടിപിടിച്ച് കൊണ്ട് കവിളിൽ ഉമ്മ വച്ചു )

ഇസ്….

എന്താ

കുളിര് കുളിര്….

നീ ഒരു ടൈപ്പ് തന്നെ കേട്ടോ എൻ്റെ ശ്രീയെ….

എന്താ പറഞ്ഞത്

നീ ഒരു ടൈപ്പ് തന്നെ

അതല്ല

പിന്നെ

അതിന് ശേഷം

എൻ്റെ ശ്രീയെ എന്ന് എന്ത്

🥺 ….

എന്താ കണ്ണോക്കെ കലങ്ങി

അത് ഞാൻ വിചാരിച്ചത് നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല എന്നാ ചുമ്മാ എൻ്റെ നിർബന്ധം കൊണ്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന്….

അത് കോളേജ് അല്ലേ ഇവിടെ ഇപ്പൊ ആരും ഇല്ലെങ്കിൽ നിൻ്റെ സ്വപ്നം ഞാൻ സത്യം ആക്കിയെനെ 😌

അയ്യടാ കൊള്ളാല്ലോ മോൻ മാറി പോ നീ ആള് മോശം അല്ലല്ലോ….

ഇല്ല എൻ്റെ കാമുകി എന്നോട് പറയുന്ന ആദ്യ ആഗ്രഹം അല്ലേ അത് സാധിച്ച് തരണ്ട ഉത്തരവാദിത്വം എനിക്ക് ഇല്ലെ….

മാറി പോ സൂര്യ ശ്രീ പുറകിലേക്ക് പോയി …ഞാനും ശ്രീ പോവുന്ന പോക്കിൽ മുന്നിലേക്ക് പോയി….

അവൾ നടന്ന് ഗ്ളാസിൽ ഇടിച്ച് നിന്നു….

ഞാൻ അവളുടെ തോളിൽ പിടിച്ചു….

അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

ഹലോ മാഡം കണ്ണ് തുറക്കാൻ

അവൾ ഞെട്ടി കണ്ണ് തുറന്നു…..

ഇത്രയേ ഉള്ളൂ …. ആമ്പിള്ളരോട് മുട്ടാൻ നോക്കരുത് കേട്ടോ ….. ദി ബോയ്സ്

ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്ന അവൾ കരഞ്ഞ് കൊണ്ട് വെളിയിലേക്ക് ഓടി…

ശ്രീ സോറി ഞാൻ പിന്നാലെ ഓടി….

അവൾ എൻ്റെ മുറിയിൽ കേറി ഞാൻ ഉള്ളിൽ കീറിയതും കാണാൻ ഇല്ല എവിടേ കതക് അടയുന്ന ശബ്ദം കേട്ടു…..

നീ ഇനി ഞാൻ പറഞ്ഞിട്ട് ഈ മുറിയിൽ നിന്ന് പുറത്ത് പോയാൽ മതി പെൺപിള്ളെരോട് കളിക്കാൻ നിക്കരുത് കേട്ടൊ ടാ ദി ബോയെ….. ദി ഗേൾസ്…..

ഇപ്പൊ എന്താ വേണ്ടത്

കിസ്സ്

വൺ ലാക്ക്

ചി അവനാ നീ

പൈസ വേണ്ടെ മോളെ അപ്പോ ഇങ്ങനെ വല്ല വഴിയേ ഉള്ളു….

ഞാൻ : പൈസ പറഞ്ഞപ്പോ ആണ് നിനക്ക് ഞാൻ ഒരു സാധനം എടുത്ത് വച്ചിട്ടുണ്ട്…

എന്താ അത്

വെയിറ്റ് ആക്ക് (ഞാൻ റാക്ക് തുറന്ന് ഒരു ബോക്സ് അവൾക്ക് എടുത്ത് കൊടുത്തു)

ശ്രീ അത് കിലുക്കി നോക്കി…

തുറന്ന് നോക്ക് ….

തുറക്കട്ടെ

തുറക്ക് സാർ

അവൾ പതിയെ തുറന്ന് നോക്കി

ഹായ് വാച്ച് …സ്പ്രേ….

അവൾ സ്പ്രേ എടുത്ത് അടിച്ച് മണത് നോക്കി….

ഉം ഹായി നല്ല ഓഷ്യാനിക്ക് സ്മെൽ…. നിനക്ക് എങ്ങനെ അറിയാം എനിക്ക് ഇതാണ് ഇഷ്ട്ടം എന്ന്….

ഞാൻ : ദി ബോയ്സ് 🤣

ശ്രീ : 🤔

ഞാൻ : നീ വരുമ്പോ ഇതല്ലേ ഒരു കിലോമീറ്റർ മുന്നേ വരുന്ന മണം പിന്നെ എങ്ങനെ ആണ് അറിയാത്തത്….

ശ്രീ : അപ്പോ മണം പിടിക്കലും ഒക്കെ ഉണ്ട് നന്നായി മോനെ നിന്നിൽ നല്ല ഒരു ഫാബി ഞാൻ കാണുന്നു….

ഞാൻ : ഇതൊക്കെ എന്ത്

ശ്രീ : വാച്ച് കൊള്ളാം താങ്ക്യൂ….ഇതൊക്കെ എന്തിനാ

ഞാൻ : നിൻ്റെ ബർത്ത് ഡേക്ക് വാങ്ങിയത് ആണ് എന്നെങ്കിലും തരാം എന്ന് വച്ചു…

ശ്രീ : താങ്ക്യൂ….

ഞാൻ : ഫ്രണ്ട്സ് താങ്ക്യൂ പറയില്ല…. അങ്ങനെ അല്ലേ….

നമ്മൾ ഫ്രണ്ട്സ് ആണോ ഗപ്പിൾസ്സ് അല്ലേ കൊച്ച് കള്ളാ….

നല്ല തണുപ്പ് ഉറക്കം വരുന്നു….

അതാ ഞാൻ പറഞ്ഞത് മഴയത്ത് കെട്ടിപ്പിടിച്ച് കിടക്കാൻ നല്ല സുഖം ആണ് എന്ന്

ഇന്നാലെ അത്ര സുഖം തൽക്കാലം എനിക്ക് വേണ്ട ഡീ പെണ്ണേ നിൻ്റെ ചാട്ടം എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്….

ഹി 😒

വേണ്ട

ശെരി അപ്പോ…. എന്നാലേ ഒന്ന് കെട്ടിപിടിച്ചിട്ട് പോടാ….

വാ ഈ സാധനം…..

ഞാൻ അവൾക്ക് ഒരു ഹഗ് കൊടുത്തു….

ശ്രീ : ഇനി വാ എനിക്ക് ഒരുപാട് കാര്യം പറയാൻ ഉണ്ട്

ഞാൻ അവളുടെ കൂടെ ബെഡ്ഡിൽ ഇരുന്നു….

ആദ്യം ഇറുന്ന് വർഥാനം പറഞ്ഞു പിന്നെ കിടന്ന് പിന്നെ ഞാൻ അങ് ഉറങ്ങി പോയി….

പിറ്റേന്ന് രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോ എൻ്റെ അടുത്ത് കിടന്ന് ഉറങ്ങുന്ന ശ്രീയെ ആണ് കണ്ടത്….

ഫോൺ തപ്പിയിട്ട് അതും കിട്ടിയില്ല….

ഇവൾ ഇവിടെ ആണോ കിടന്നത് ദൈവമേ വല്ലതും നടന്നോ ഞാൻ ബ്ലാങ്കറ്റ് പൊക്കി നോക്കി ഭാഗ്യം തുണി ഉണ്ട് 😥 ചെ ഞാൻ എന്താണ് ഈ കാണിക്കുന്നത്

ശ്രീ ശ്രീ …

ശ്രീ : കുറച്ച്നേരം അമ്മായി…

അമ്മായിയാ ….ശ്രീ ഡീ സമയം ആയി….

ശ്രീ : അമ്മായി എൻ്റെ എടുത്ത് കിടക്ക് വാ പണി ഒക്കെ പിന്നെ ചെയ്യാം… അവൾ അമ്മായി എന്ന് പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കിടത്തി എന്നിട്ട് അവളുടെ പൊന്തൻ കാല് കേറ്റി മേലെ വച്ചു….

ശ്രീ ഞാൻ കുടഞ്ഞ് കൊണ്ട് എണീറ്റ് ഇരുന്നു….

ശ്രീ : അയ്യോ ആരാ…. ഹൊ നീ ആണോ…പേടിച്ച് പോയല്ലോ

ഞാൻ : നീ ഇന്നലെ ഇവിടെ ആണോ കിടന്നത്

ശ്രീ : അതെ എന്താ

ഞാൻ : എന്തിന്

ശ്രീ : 🤨 അത് കൊള്ളാം ഇന്നലെ രാത്രി നടന്നത് ഒക്കെ മറന്ന് പോയോ

ഹേ എന്ത്

പോ അങ്ങോട്ട്… ഇന്നലെ പോവാൻ നിന്ന എന്നെ വലിച്ച് കിടത്തി നീ

ഞാൻ എന്ത് ചെയ്ത്

എനിക്ക് നാണം ആണ് ഇന്നാലും നീ വളരെ ഫാസ്റ്റ് ആണ് കേട്ടൊ സൂര്യ എവിടേ ഒക്കെയോ വേദന എടുക്കുന്നു….

എനിക്ക് ഇതൊന്നും ഓർമ ഇല്ല

ശ്രീ : അ അത് അത് ഹാ എങ്ങനെ ഓർമ കാണും നീ സംസാരത്തിന് ഇടയിൽ പോയി രണ്ടെണ്ണം അടിച് വന്നില്ലേ….

ഞാൻ : എനിക്ക് ഇതൊന്നും ഓർമ ഇല്ല…. അയ്യോ ചെ തെറ്റ് ശോ….

ശ്രീ : സാരം ഇല്ല നടന്നത് നടന്നു നീ. എന്നെ ചതിക്കോ ടാ

ആന കാര്യത്തിന് ഇടയിൽ ആണ് അവളുടെ അപ്പൂപ്പൻ്റെ ചേന കാര്യം….

. ഞാൻ : അതെ സോറി ഞാൻ ദേഷ്യത്തിൽ എന്തോ ….ഞാൻ നിന്നെ ചതിക്കോ ശ്രീ….

. . ശ്രീ ,: നീ എന്താ ആലോചിക്കുന്നത്

ഞാൻ : ഒന്നുമില്ല

പറ

അല്ല എൻ്റെ ലൈഫിൽ ഇത്ര നല്ല മോമൻ്റ് നടന്നിട്ട് ബോധം ഇല്ല ഓർമയും ഇല്ല ചെ….

അയ്യ നാണം കെട്ടവൻ

എന്താ നിനക്കും ഓർമ്മ ഇല്ലെ…

ചെ അതിന് ഒന്നും നടന്നില്ല ഞാൻ ചുമ്മാ പറഞ്ഞതാ….

വാട്ട്

അതെ ഞാൻ നിന്നെ വട്ടാക്കിയതാ

ശേ ഞാനും എന്തൊക്കെയോ വിചാരിച്ച് പേടിച്ച്…

എന്ത് വിചാരിചെ നീ

നീ പ്രസവിക്കുന്നത് വരെ ഉള്ള എല്ലാം ഞാൻ കണ്ട് നേരിൽ കോപ്പ്….

ശ്രീ : വാട്ട് സീരിയസ്‌ലി ..🤣🤣🤣

ജോക്ക് ആൻഡ് വെരി ഫണ്ണി

അവൾ എൻ്റെ അടുത്തേക്ക് ഉരുണ്ട് വന്നു…. അതെ എൻ്റെ കൊച്ച് കഥ കേട്ട് ഉറങ്ങി. പോയടാ…

ആണോ

അതെ എൻ്റെ സോറി ഗുഡ് ബോയ് ആണ്….

😌

ഞാൻ ഇങ്ങനെ കഥ പറഞ്ഞ് പറഞ്ഞ് നിൻ്റെ അനക്കം ഇല്ലാത്ത എന്താ എന്ന് പറഞ്ഞ് നോക്കുന്നു നീ നല്ല ഉറക്കം ….ഞാനും പിന്നെ നിൻ്റെ കൂടെ അങ്ങനെ അങ്ങ് കിടന്ന് ഉറങ്ങി പോയി

ഇതൊന്നും അത്ര നല്ലതല്ല കേട്ടോ….

എന്താ കുഴപ്പം

അല്ല കളി കാര്യം ആവും

ശ്രീ : കളിയാ 😀

ചെ നിനക്ക് ഒരു നാണവും ഇല്ലെ പെണ്ണേ

എന്തിന്…. എടാ കൊച്ചെ നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് നിങൾ മാത്രമേ ഇതൊക്കെ സംസാരിക്കു എന്ന് …

എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല ഗേൾസ് ടോക്ക് ഞങ്ങളെക്കാൾ വേറെ ലെവൽ ആണ് എന്ന് എനിക്ക് അറിയാം …

അതാണ്

റെമോ : എട്ടായി കോഫീ… അവനും നന്ദനും കൂടെ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു

നന്ദൻ : ടാ വാ സമയം ആയി

റെമോ : ഇവിടെ ആരൊക്കെയോ സംസാരം മാത്രേ പാടുള്ളൂ എന്നൊക്കെ പറഞ്ഞിട്ട് ഞാൻ വന്ന് നോക്കുമ്പോ രണ്ടും കെട്ടിപിടിച്ച് കിടന്ന് ഉറങ്ങുന്നു…

ഞാൻ : ഹേ

റെമോ : നീ നല്ല ഉറക്കം ആണ് പക്ഷേ ഇവളുടെ മോന്ത കണ്ടിട്ട് ഉറക്കം പോലെ തോന്നിയില്ല …

ശ്രീ : ഞാൻ ഉറങ്ങി സത്യം ….

നന്ദൻ : ശെരി ശെരി വന്നെ സമയം ആയി ആ പണ്ടാരം ഇന്നും വല്ലതും ചൊറിയാൻ വരോ എന്തോ

ശ്രീ : എന്ത് പറഞ്ഞാലും തിരിച് ഒന്നും പറയാൻ നിക്കണ്ട

ഞാൻ : അത് തന്നെ ആര് ഹ്യുമിലിയേറ്റ് ചെയ്താലും റിയാക്ക്റ്റ് ചെയ്യാൻ നിക്കണ്ട….

ശ്രീ : അത് തന്നെ മറിയ എവിടേ ടാ

റെമോ : അറിയില്ല ഫ്രഷ് ആവാ തോന്നുന്നു….

. . ഞങ്ങള് ഫ്രഷ് ആയി ഇറങ്ങി

പോവുന്ന വഴി ഫൂഡ് കഴിച്ച് കോളജിൽ പോയി….

മറിയ : നാശം പിടിക്കാൻ ഇതുങ്ങൾ ഉമ്മറത്തെ ഉണ്ടോ

ശ്രീ : മിണ്ടാതെ ഇരിക്ക്

ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി….

പത്ത് പത്തെകാൽ ആയപ്പോ ഇന്നലത്തെ അതെ പിശാശ് വീണ്ടും വന്നു…..

വന്ന വഴി തന്നെ ഞങ്ങളെ ആണ് നോക്കിയത് റെമോ ബുക്ക് തുറന്ന് അതിൻ്റെ ഇടയിൽ കേറി ഒളിഞ്ഞ് ഇരുന്നു….

നന്ദൻ : തള്ള നോക്കി കത്തിക്കോ ടാ

ഞാൻ : മഴ അല്ലേ കത്താൻ ചാൻസ് ഇല്ല….

ശ്രീ : മിണ്ടാതെ ഇരി ടാ….

മിസ്സ് : ആൻഡ് വൺ തിങ് ചിൽഡ്രൻ അവർ ഹീറോസ് നൗ വിൽ എക്സ്പ്ലൈൻ വാട്ട് വാസ് അബൗട്ട് ദി ടോപ്പിക്ക് ഓഫ് എസ്‌റ്റർഡേസ്സ് ടോപ്പിക്ക്…

മിസ്സ് : ലെറ്റ് അസ് സ്റ്റാർട്ട് വിത്ത് ദി ബ്ലാക്ക് ഗായ് സോറി സോറി ദി ബ്ലാക്ക് ഔട്ട് ഫിറ്റ് ഗായ്….

റെമോ : സഭാഷ് ….സൂര്യ പെട്ട് 🧐

ഞാൻ : ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം കാര്യം വേക്തം ആയി പറഞ്ഞ് കൊടുത്തു….

മിസ്സ് : ( പ്രതീക്ഷിച്ചത് നടക്കാത്ത വിഷമം മുഖത്ത് ഉണ്ട്)) ഗുഡ് ഗുഡ് സിറ്റ് സിറ്റ് … ഗ്രേറ്റ് …😐😑

നന്ദൻ : അയ്യോ മോന്ത. നോക്കിയേ സാനത്തിൻ്റെ….

ഞാൻ : ഇപ്പൊ എന്തായി ഇന്നലെ നടന്നത് ഒക്കെ ചൊതിച്ച് മനസ്സിലാക്കിയത് നന്നായില്ലെ…. എനിക്കറിയാം ഇവര് ഇങ്ങനെ എന്തെങ്കിലും ഒന്ന് ഒപ്പിക്കും എന്ന്….

നന്ദൻ : പിന്നല്ല

ഞാൻ : ഇവരെ വിറ്റ കാശ് നമ്മടെ കൈയ്യിൽ ഉണ്ട്… എന്നെ തന്നെ പോക്കും എന്ന് എനിക്കറിയാം …. നമ്മൾ ഇതെത്ര കണ്ടതാ….

ബ്രേക്ക് ആയി ഞാൻ ഇപ്പൊ വരാം ….

. . ശ്രീ : നീ എങ്ങോട്ട് പോയതാ ….

ഞാൻ മിസ്സിൻ്റെ അടുത്ത് പോയത്

ഏത് മിസ്സ് …

ശാലു മിസ്സ്

ഏത് ശാലു മിസ്സ്

താടക താടക

നന്ദൻ : എന്തിന്

മറ്റെ പെണ്ണ് : കാല് പിടിക്കാൻ ആയിരിക്കും….

നന്ദൻ : ഇവൾ എന്തിനാ ഇപ്പൊ വന്നത്

റെമോ : നിനക്ക് എന്താ വേണ്ടത് …

മറ്റെ പെണ്ണ് : എനിക്ക് ഒന്നും വേണ്ട ഞാൻ ചുമ്മാ ഹീറോസിനെ കാണാൻ വന്നതാ….

റെമോ : കുനിഞ്ഞ് നിന്ന് കണ്ടില്ലേ ഇനി പൊക്കൊ….

ശ്രീ : ടാ ഇങ്ങനെ ആണോ പെരുമാറുന്നത് അങ്ങോട്ട് ഇരി…..

മറ്റെ പെണ്ണ് : ടാ നിന്നെ ഞാൻ (അവൾ കൈ ഓങ്ങി)

ഞാൻ : അടിയെടി… ധൈര്യം ഉണ്ടെങ്കിൽ അടി…

റെമോ : 🤨😏 തല്ല് മോളെ എന്താ പേടിച്ച് പോയോ….

നന്ദൻ : ടാ ഇംഗ്ലീഷ് ഫ്യുരി ഇങ്ങോട്ട് വാ …

മറ്റെ ചെക്കൻ : വാട്ട് മാൻ….

ഞാൻ : മാഡം നല്ല ചീഞ്ഞ് നിക്കുവാ സേഫ് ആയി അവിടെ കൊണ്ട് ഇരുത്ത്….

മറ്റെ പെണ്ണ്: ഹേ സൂര്യ ഡോണ്ട് ഡോണ്ട്…. നിന്നെ ഞാൻ വിടില്ല ….

നന്ദൻ : ഒന്ന് പോണം മാഡം ….

. . മറിയ : അല്ല ഇവൻ്റെ പേര് അവൾക്ക് എങ്ങനെ അറിയും….

ശ്രീ : അത് അറിയായിരിക്കും…

മറിയ : അല്ല ഡീ എനിക്ക് ഒരു ഡൗട്ട്

ശ്രീ : എന്താ

മറിയ : ഇവൻ്റെ സൂര്യ എന്ന പേര് നമ്മക്ക് അല്ലേ അറിയൂ നമ്മടെ ക്ലാസ്സിൽ ഉള്ള പിള്ളേർക്ക് പോലും കുറച്ച് പേർക്ക് ഒക്കെ അറിയൂ ഇവൾക്ക് എങ്ങനെ അറിയും….

ശ്രീ : 😧 ശെരി ആണല്ലോ

റെമോ : അവൾ ഇവൻ്റെ എക്സ് ആയത് കൊണ്ട്….. . .

________________________________

തുടരും…..

@@@@@@@@@@@@@@@@@@@@@@@@@

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts