-50% Intro price for the next 72 hours only!. Buy now →

Kambi stories

Hero 2 [Doli]

Hero 2 Author : Doli | Previous Part   വേണ്ട വേണ്ട വണ്ടി നിർത്ത്…. വണ്ടി നിർത്തെട……ഞാൻ ഞെട്ടി എണീറ്റു…… എന്താ ഇപ്പൊ ഇങ്ങനെയൊരു സ്വപ്നം കാണാൻ ഞാൻ മുഖം തുടച്ച് കൊണ്ട് ആലോചിച്ചു…. വെള്ളം കുടിച്ച് ഇങ്ങനെ സ്വപ്നം റിവൈൻഡ് ചെയ്തു നോക്കി…. എത്ര ആലോചിച്ചിട്ടും അവൻ കണ്ട സ്വപ്നം എന്താണ് എന്ന് ഓർത്ത് എടുക്കാൻ കഴിയുന്നില്ല…… നിങൾ എങ്ങോട്ടാ ഈ പോവുന്നത് ഞാൻ ചോദിച്ചു എടാ നീ അല്ലേ ഇതാണ് സ്ഥലം […]

0
1

Hero 2

Author : Doli | Previous Part


 

വേണ്ട വേണ്ട വണ്ടി നിർത്ത്…. വണ്ടി നിർത്തെട……ഞാൻ ഞെട്ടി എണീറ്റു……

എന്താ ഇപ്പൊ ഇങ്ങനെയൊരു സ്വപ്നം കാണാൻ ഞാൻ മുഖം തുടച്ച് കൊണ്ട് ആലോചിച്ചു….

വെള്ളം കുടിച്ച് ഇങ്ങനെ സ്വപ്നം റിവൈൻഡ് ചെയ്തു നോക്കി….

എത്ര ആലോചിച്ചിട്ടും അവൻ കണ്ട സ്വപ്നം എന്താണ് എന്ന് ഓർത്ത് എടുക്കാൻ കഴിയുന്നില്ല……

നിങൾ എങ്ങോട്ടാ ഈ പോവുന്നത് ഞാൻ ചോദിച്ചു

എടാ നീ അല്ലേ ഇതാണ് സ്ഥലം എന്ന് പറഞ്ഞത് ..ശ്രീ എന്നോട് പറഞ്ഞു

ഇതൊന്നും അല്ല ഏതാ ഈ സ്ഥലം ഇത് ഏതാ സ്ഥലം ഹേ.

നീ കളിക്കളലെ മരിയാതക്ക് പറ ഇതാണോ സ്ഥലം അവൾ ചീറി കൊണ്ട് പറഞ്ഞു…..

ഹേ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ശ്രീ നിന്നോട് ഈ പോട്ടന്മാരെ എടുത്ത് തലയിൽ വക്കല്ലെ എന്ന് ഇപ്പൊ എന്തായി…..വിഷ്ണു അവളോട് സംസാരിച്ചു…..

നീ ഒന്ന് മിണ്ടാതെ ഇരുന്നേ വിഷ്ണുവേ….. ടാ നിനക്ക് സ്ഥലം അറിയാമോ അഡ്രസ്സ് പറ അവൾ എന്നോട് പറഞ്ഞു…..

കുട്ടി കുട്ടി എനിക്ക് ഒരു ഉപകാരം ചെയ്യാമോ……

എന്താ

ഇവന്മാരെ എവിടെ എങ്കിലും ഒന്ന് സെറ്റിൽ ആക്കമോ എനിക്ക് ഒരു ഉപകാരം ആയിരിക്കും ….. ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇവരെ കൊണ്ട് പോവാൻ പറ്റില്ല അത് കൊണ്ടാ പ്ലീസ് ഒന്ന് ഹെൽപ് ചെയ്യാമോ…..ഞാൻ കൈ കൂപ്പി അവളോട് പറഞ്ഞു…..

നീ ഇങ്ങനെ ഒന്നും പറയണ്ട ഞാൻ നോക്കിക്കോളാം നീ വാ നിന്നെ ഞാൻ കൊണ്ടാകാം വാ

അയ്യോ വേണ്ട ഇത് മാത്രം ചെയ്ത മതി ഞാൻ ഓട്ടോ എടുത്ത് പോക്കോളാം ഇനി അതിന് വെറുതെ സമയം കളയണ്ട ……

വേണ്ട നീ എങ്ങനെ ഈ അവസ്ഥയിൽ പോവും വേണ്ട

കുട്ടി താൻ എൻ്റെ കാര്യം നോക്കണ്ട സമയം ഒരുപാട് ആയി എനിക്ക് ഇത് ശീലം ആണ് അത് കൊണ്ട് ഇയാള് പോവാൻ നോക്ക്…..

വേണ്ട

സാരം ഇല്ല കുട്ടി താൻ പൊക്കോ…. താങ്ക്സ് ഫോർ ദി ബ്യൂട്ടിഫുൾ ഡേ

ഹം ശെരി ബൈ അവൾ വണ്ടി പിന്നിലേക്ക് തിരിച്ചു…… അവർ പോവുന്നതും നോക്കി ഞാൻ നിന്നു ….

ശേ ഫിറ്റും ആയില്ല മാങ്ങാത്തൊലി എല്ലാരും അറിയുകയും ചെയ്തു……ഞാൻ തലയും തടവി നടന്നു …..

അപ്പോ ഇതാണോ നടന്നത് ഹൊ ഭാഗ്യം ഞാൻ നെഞ്ചില് കൈ വച്ച് പറഞ്ഞു….

അങ്ങനെ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസിലേക്ക് പോയി…..

എനിക്ക് ചെറിയ ഒരു ചമ്മൽ ഇല്ലാതില്ല

എന്തിന് ചമ്മണം ഞാൻ വെള്ളം അടിക്കും അത് ഇവരൊക്കെ അറിഞ്ഞു അത്ര അല്ലേ ഉള്ളൂ ……. എന്തായാലും ഒന്നും അറിയാത്ത പോലെ ചെല്ലാം…..

ഞാൻ ഉള്ളിലേക്ക് കാല് എടുത്ത് വച്ചു കൊറേ പേരൊക്കെ ഉണ്ട് അതിൽ കുറച്ച് പേരൊക്കെ എന്നെ നോക്കി ഒരേ ചിരി

ഇത്ര ചിരിക്കാൻ എന്താ ഉള്ളത് ഹേ ഞാൻ എൻ്റെ ഡ്രസ്സ് ഒക്കെ ഒന്നും പരിശോധിച്ചു…..

നോക്കണ്ട തുണി ഒന്നും കീറിയിട്ടില്ല വിഷ്ണു പിന്നിൽ കൂടെ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു…..

നീ ഒരു കള്ളൻ തന്നെ കേട്ടോ അവൻ എന്നെ നോക്കി പറഞ്ഞു…..

എന്താ ഇങ്ങനെ ഒക്കെ പറയുന്നെ ഞാൻ അവനോട് ചോദിച്ചു

ഓ ഒന്നും അറിയാത്ത പോലെ ……

എന്തോന്ന് സാധനം ആടെയ് അത് ഹൊ കൂമ്പ് കത്തി പോയി….

സാധനമോ എന്ത് സാധനം എനിക്ക് മനസ്സിലായില്ല …..

ഡേയ് നീ നിർത് നിൻ്റെ അഭിനയം …..

എൻ്റെ പോന്നു ബ്രോ നമ്മക്ക് പിന്നെ സംസാരിക്കാം എന്നെ നാണം കെടുത്തല്ലെ…..

ഇതൊക്കെ നാണകെടാണോ അളിയാ ഇതൊക്കെ അല്ലേ മാസ്സ്….. അവൻ കൈ ഉയർത്തി പറഞ്ഞു

അങ്ങനെ അല്ല ബ്രോ ഒരു അബദ്ധം ആണ് …..

ടാ നീ ഒരുപാട് ഇനിയും കൊണ അടിക്കല്ലെ

ശേ…..

എൻ്റെ തോളിൽ ആരോ വന്ന് തട്ടി ……

എന്താണ് ഹാങ്ങോവർ ഒക്കെ മാറിയോ അനിയാ ശ്രീ എന്നോട് ചോദിചു

😶😶😶

നനടനും റെമോയും ക്ലാസിലേക്ക് നടന്നു വരുവായിരുന്ന്

റെമോ : ടാ നന്ദ ഞാൻ ഒരു സ്വപനം കണ്ടു നമ്മൾ ഇല്ലെ പബ്ബിൽ പോയി വെള്ളം അടിച്ചു ആരാ ഒഴിച്ച് തന്നത് എന്ന് അറിയോ നമ്മടെ പാച്ചു….. നന്ദൻ : എട മണ്ടൻ കൊണാപ്പി അത് സത്യം ആടാ…..

അപ്പോ അവൻ ….

അതെ അവൻ നമ്മൾ വിചാരിക്കുന്ന ആളെ അല്ല നന്ദൻ പറഞ്ഞു……

അവന്മാർ ക്ലാസ്സിൽ വന്നു കയറി…..

അവിടെ ശ്രീ ഉണ്ട് ഒരേ ചർച്ചയിൽ ആണ്

ആ ദേ ഇവന്മാർ ഉണ്ടായിരുന്നു…..ചോദിച്ചു നോക്ക്…..

ടാ പാച്ചു ആരാടാ ശെരിക്കും …..

ആ ആരോ പക്ഷേ കൊടും ഭീകരൻ ആണവൻ ……റെമോ പറഞ്ഞു……

ഇവൻ ആള് കാണുന്ന പോലെ അല്ല അല്ലേടാ വിഷ്ണു……ശ്രീ വിഷ്ണുവിനൊട് പറഞ്ഞു….

പുലി തന്നെ…..

പെട്ടന്ന് എൻ്റെ ഫോൺ വൈബ്രേറ്റ് ആയി ….

ഞാൻ പിന്നാലെ കണ്ണ് കൊണ്ട് ഒന്ന് നോക്കി ബാഗ് മാറ്റി നടക്കാൻ നോക്കി…..

നിക്കടാ അവിടെ

ഞാൻ ഓടാൻ നോക്കി

വിഷ്ണു എൻ്റെ കോളറിൽ പിടിച്ച് വലിച്ചു…..

ഞാൻ കുതറി ഓടി

ടാ പിടിയെടാ അവനെ…..

അവന്മാര് എന്നെ പിടിച്ച് നിർത്തി

എന്താ ശ്രീ കാര്യം റെമോ അവളോട് ചോദിച്ചു….

ഇവൻ്റെ കൈയ്യിൽ ഫോൺ ഉണ്ട് അത് എടുക്ക്…..

ഫോണോ നിനക്ക് തൊന്നിയത്താവും ഇവൻ്റെ കൈയ്യിൽ അതൊന്നും ഇല്ല റെമോ ഒറപ്പുള്ള പോലെ പറഞ്ഞു…..

കാണില്ലയിരിക്കും നന്ദൻ കൂടെ പറഞ്ഞു

അല്ലെന്ന് ഞങൾ കെട്ടതല്ലെ വൈബ്രേഷൻ ശ്രീ അവരോട് പറഞ്ഞു…..

എന്ന പിന്നെ നോക്കാം റെമോ പറഞ്ഞു നിങ്ങളുടെ സംശയം ഞാൻ തീർത്തു തരാം വെറുതെ ചെക്കനെ സംശയിച്ച്…..

ടാ അളിയാ പിടി വിട് ഞാൻ നോക്കട്ടെ നിന്നെ ഇവർ അങ്ങനെ സംശയിച്ച സ്ഥിതിക്ക് അത് തീർത്ത് കൊടുക്കേണ്ടത് നമ്മടെ ആവശ്യം അല്ലേ…… അവൻ എൻ്റെ ബാഗ് പിടിച്ച് വാങ്ങി…..

അതിൽ ഒന്നും ഇല്ല നിങൾ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേ നിങൾ ഇങ്ങനെ ഇങ്ങനെ എന്നെ ദ്രോഹിക്കുന്നത്…..

നന്ദൻ എന്നെ നൊണ്ടി….. ഉണ്ടോ എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു….

ഞാൻ അതെ എന്ന് തല ആട്ടി…

ടാ എന്താ രണ്ടും കൂടെ ഒരു കള്ളത്തരം അവൾ എന്നോടും നന്ദനോടും എന്ന പോലെ ചോദിച്ചു…..

ടാ റെമോ വേണ്ട ടാ അത് അവന് കൊടുത്തേക്ക് നന്ദൻ പറഞ്ഞു…..

നീ നിക്ക് അളിയാ ഞാൻ നോക്കട്ടെ ഇവൾ വലിയ സേതു രാമൈയ്യർ ആണെന്ന് ഒരു വിചാരം ഉണ്ട് അത് മാറ്റി കൊടുക്കാം ….

ഇന്നെങ്ങാനും നോക്കി കിട്ടുമോ അവൾ റെമോനോട് ചോദിച്ചു….

നൊക്കുവല്ലെ…..

മതി നീ നോക്കിയത് ഇങ്ങ് താ വിഷ്ണു ബാഗ് അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി ഡെസ്കിൽ കൊട്ടി …..

നോട്ടും പേനയും ഒരു ഷർട്ടും ഉണ്ട്…..

നിങ്ങൾക്ക് കുറച്ചെങ്കിലും മനസാക്ഷി ഉണ്ടോ എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നത്…..

ടാ വിട്ടേക്ക് ശ്രീ അവനോട് പറഞ്ഞു ഞാൻ പോയി എല്ലാം പെറുക്കി ഇടാൻ തുടങ്ങി….

നാശം വീണ്ടും വൈബ്രറ്റ് ആയി…..

എടാ എടാ ഇപ്പൊ എന്ത് പറയുന്നു അവൾ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു….

എൻ്റെ കൈയ്യിൽ പലതും കാണും അതൊക്കെ നിങ്ങളോട് പറയണോ……

ഓഹോ അപ്പോ നീ ഫോണും കൊപ്പും ഒന്നും ഇല്ല എന്ന് ഞങ്ങളെയും പറഞ്ഞ് പട്ടിവായിരുന്ന് അല്ലേടാ കള്ള റെമോ എൻ്റെ കോളറിൽ പിടിച്ച് പറഞ്ഞു….

എടാ അത് …..

ഒന്നും പറയണ്ട ഇനി ചന്തു വേറെ അരവിന്ദൻ വേറേ അല്ല ഞാൻ വേറെ നീ വേറേ അവൻ വളിപ്പ് തുടങ്ങി…..

എടാ ഐഫോൺ ഇവൻ്റെ കോണ അടിയുടെ സമയം കൊണ്ട് അവിടെ എൻ്റെ സാമാനം വരെ എടുത്ത് നോക്കി കഴിഞ്ഞു….

അയ്യോ എടുക്കല്ലേ അത് അടുത്ത വീട്ടിലെ ചേട്ടൻ്റെ ആണ് പുള്ളി നേരാക്കാൻ തന്നതാ…..എൻ്റെ സകല സ്കില്ലും എടുത്ത് തളളി…..

എടാ തള്ളാതെ കുട്ടാ വിഷ്ണു പറഞ്ഞു….

എൻ്റെ പൊന്ന് ബ്രോ വെറുതെ അവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാതെ …..

നീ അതൊക്കെ വിട് അവൾ പറയുന്നത് ചെയ്യ് എന്നിട്ട്…. അവൻ മൊബൈലിൽ നോക്കി പറഞ്ഞു….

പെട്ടന്ന് ആണ് സാർ ക്ലാസിലേക്ക് വന്നത് പെട്ടന്ന് ശ്രീ ഫോൺ അവൻ്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ട് ഓടി…..

എടാ എനിക്ക് അടിച്ച പിന്നെ ഒന്നും ഓർമ കാണില്ല ഫിറ്റ് അയാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ ഞാൻ പറഞ്ഞു………

നന്ദ നീ പറ എന്താ നടന്നത്

എടാ അത് അവൻ ഓരോന്നായി പറയാൻ തുടങ്ങി……

അയ്യോ വീട്ടിൽ കൊണ്ട് പോയോ …..

ഇല്ല

വഴി തെറ്റി എന്ന് തോന്നുന്നു പിന്നെ ഞാൻ നോക്കുമ്പോ നീ ഇല്ല അവൻ പറഞ്ഞു

ഹൊ ഭാഗ്യം ഞാൻ മനസ്സിൽ പറഞ്ഞു….

എന്താ അവിടെ രണ്ടാളും സാർ ആണ്

എടോ നിങൾ ഒക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്

സോറി സാർ

ഔട്ട്

താങ്ക്യൂ സാർ നന്ദൻ പറഞ്ഞു….

പാവം റെമോ മാത്രം പെട്ട് പോയി…..

എടാ എന്താടാ നീ ഇങ്ങനെ നീ ഫുൾ ഒരു മിസ്സ്റ്റ്റി ആണല്ലോ മോനെ….. നന്ദൻ പറഞ്ഞു…..

എടാ നീ എന്നോടെങ്കിലും പറ നീ ആരാ എന്തിനാ നീ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ ഒരു ജോക്കർ നേ പോലെ അഭിനയിക്കുന്നത്……അവൻ പറഞ്ഞിട്ട് എന്നെ നോക്കി…..

എടാ നിനക്ക് തോന്നുന്നതാണ് അങ്ങനെ ഒന്നും ഇല്ല…..ഞാൻ അവനെ നോക്കാതെ പറഞ്ഞു….

ശെരി നീ പറയണ്ട നിനക്ക് ഞങൾ ഒന്നും ഫ്രണ്ട്സ് ആയി തോന്നുന്നില്ലെങ്കിൽ വേണ്ട….. അവൻ എണീറ്റു പോവാൻ തുടങ്ങി……

ശെരി പറയാം നിന്നോട് മാത്രം അത് നിൻ്റെ നാടകം കണ്ടിട്ടില്ല നീയും ആഹ മരപോട്ടനും ആണ് എനിക്ക് ഈ നശിച്ച സമയത്ത് കുറച്ച് ആശ്വാസം ആയി ഉള്ളത് ആൻഡ് ഐ വാല്യു യുവർ ഫ്രണ്ട്ഷിപ്പ്…….

ഞാൻ പറഞ്ഞു കഴിഞ്ഞ് അവൻ എന്നെ ഒന്ന് നോക്കി വെറും ബായം മാത്രം ആണ് അവൻ്റെ മുഖത്ത് അപ്പോൾ കണ്ടത് ……

ടാ പാച്ചു അപ്പോ നീ ആണോ ……

അതെ …..

കാഥൽ യാനെയ് വറിഗിറ റെമോ……റെമോ പാട്ടും പാടി അങ്ങോട്ട് വന്നു…..

ടാ ഇതൊന്നും അവനോട് പറയാൻ നിക്കണ്ട കേട്ടോ…..ഞാൻ നന്ദനോട് പറഞ്ഞു…..

കള്ള പന്നികളെ എന്നെ അവിടെ ഒറ്റക്കാക്കി വന്നു അല്ലേ…..

നിന്നോട് വരാൻ ആക്ഷൻ കാണിച്ചതല്ലെ നന്ദൻ പറഞ്ഞു…….

അതാണോ നീ കാണിച്ചത് ഞാൻ വിചാരിച്ചു നീ മൂഡ് ആയി നിക്കുവാ എന്ന്….

പോടാ മൈരെ……

എന്തായാലും ഇവൻ്റെ സാനം കൊള്ളാം അല്ലെടാ നന്ദ…..

അതിൻ്റെ കിക്ക് ഉഫ് നന്ദൻ പറഞ്ഞു…..

ഇഹ് ഒന്ന് പോടാ ….. ഞാൻ തല താഴ്ത്തി ചിരിച്ചു…..

അളിയാ നീ ഡെയ്‌ലി അടിക്കും അല്ലേ…..

അങ്ങനെ ഒന്നും ഇല്ല എപ്പോഴും വല്ലപ്പോഴും ഞാൻ ചിരിച്ചോണ്ട് പറഞ്ഞ്…..

എടാ എന്നിട്ട് അതിൻ്റെ ഒരു ഇതും നിന്നിൽ ഇല്ലല്ലോ റെമോ പറഞ്ഞു…..

എടാ അത് ശീലം ആയി അതാണ്……

നീ ഇനി അടിക്കാൻ നിക്കണ്ട കേട്ടോ റെമോ ഞാൻ പറഞ്ഞു…..

അതെ ഫീസ് കുടിച്ച് ഫിറ്റ് ആവുന്ന ശവം നന്ദൻ അവനെ കളിയാക്കി…..

എടാ ഡ്രൈ അടിച്ച ആരായാലും അങ്ങനെ തന്നെ …..റെമോ പറഞ്ഞു….

പക്ഷേ ആ വിഷ്ണു അവന് ഇത്തിരി കട്ടി ഉണ്ട് ഞാൻ പറഞ്ഞു…..

ശെരി ആണ് ….. ഞാൻ പറഞ്ഞു…..

എടാ ക്ലാസ്സിൽ പോണോ ഇനി റെമോ പറഞ്ഞു….

വെണ്ട എന്താ മോനെ നന്ദൻ എന്നോട് ചോദിച്ചു…..

വേണ്ട എന്ന വേണ്ട……

റെമോ നീ പോയി ബാഗ് എടുത്തിട്ട് വാ നമ്മൾക്ക് പുറത്തേക്ക് പോവാം …

നീയും വാ അവൻ എന്നെയും കൂട്ട് വിളിച്ചു…..

അങ്ങനെ ഞങൾ ബാഗ് എടുത്ത് വെളിയിൽ ഇറങ്ങി

എന്നെ തന്നെ നോക്കി അവിടെ ശ്രീ നിൽക്കുവാണ് ….

എങ്ങോട്ട് പോവുന്നു രണ്ടും കൂടെ

അല്ല ഭക്ഷണം കഴിക്കാൻ …

എന്ന നീ പോ ഇവൻ ഇപ്പൊ വരും ….

. ആണോ

റെമോ മോക്കിൽ പോയി എനിക്ക് വേണ്ടി നിന്നു…..

എന്താ നിനക്ക് മാറി നിക്ക് എനിക്ക് പോണം ഞാൻ ഇത്തിരി കട്ടിക്ക് പറഞ്ഞു….

പറ്റില്ല ….

എന്താ നിനക്ക് വേണ്ടത് …..

നിന്നെ …. അവൾ ഒറ്റ വാക്കിന് പറഞ്ഞു……

കളിക്കാതെ മാറ് ഞാൻ പോട്ടെ……

പറ്റില്ല എന്നല്ലേ പറഞ്ഞത്…….

ഞാൻ അല്ല മിസ്സ് അവൻ ആണ് ഞാൻ കൈ പിന്നിൽ ചൂണ്ടി……

അവൾ തിരിഞ്ഞ ഗ്യാപ്പിൽ ഞാൻ കുനിഞ്ഞ് ഓടി……

തിരിഞ്ഞ് നോക്കി ഒരു ചിരി കൊടുത്തു……

എടാ നിന്നെ ഞാൻ എടുത്തോളാം അവൾ പറഞ്ഞു…..

ആ ഇപ്പൊ വേണ്ട പിന്നെ മതി…..

രാത്രി ആയപ്പോ ആണ് ശ്രീയുടെ ബാഗിൽ കിടന്ന പാചുവിൻ്റെ ഫോൺ റിങ് ചെയ്തത്

ഹലോ

എടാ …. എന്താ ഒന്നും മിണ്ടാത്തത് …….

ഫോൺ പെട്ടന്ന് കട്ട് ആയി….

ആരായിരിക്കും അവൾ ഇങ്ങനെ ആലോചിച്ചു കിടന്നു……

പിറ്റേന്ന് വിഷ്ണു ക്ലാസ്സിൽ വന്ന് പറയുന്നത് കേട്ടു ഹരി വരുന്നു ഇന്ന് എന്ന്……

ആരാടാ ഈ ഹരി നന്ദൻ റെമോനോട് ചോദിച്ചു…..

അറിയില്ല അവൻ തരികിട ആണ് എന്ന കേട്ടത് …… ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് റെമോ പറഞ്ഞു…..

അയ്യോ ….നീ വന്നെ …..നന്ദൻ റെമോ നെയും കൊണ്ട് വെളിയിലേക്ക് പോവാൻ ഇറങ്ങിയതും മിസ്സ് അങ്ങോട്ട് വന്നു……

എങ്ങോട്ടാ കേറി ഇരിക്ക് മിസ്സ് അവന്മാരെ തടഞ്ഞു……

അവരുടെ പിന്നാലെ തന്നെ ഒരുത്തൻ തലയിൽ കേട്ടും ഒക്കെ ആയി കേറി വന്ന് കൂടെ വിഷ്ണുവും. പിള്ളേരും……

അവന്മാർ ഉള്ളിൽ കേറി ഇരുന്നു……

ദൈവമെ അവൻ വരല്ലേ നന്ദൻ പ്രാർത്ഥിച്ചു…..

അടുത്ത നിമിഷം തന്നെ പാച്ചു ഉള്ളിലേക്ക് കേറി വന്നു

മേ ഐ കം ഇൻ മിസ്സ് ……

അവനെ കണ്ട ഹരി ആണ് ഞെട്ടിയത്….

ടാ എന്താ അളിയാ നീ എന്തിനാ വന്നത് അവൻ്റെ അടുത്ത് വന്ന പാചുവിനോട് നന്ദൻ ചോദിച്ചു…..

എന്താടാ …..

എടാ തിരിഞ്ഞ് നോക്കല്ലേ മറ്റെ ഹരി വന്നിട്ടുണ്ട്…..

അവൻ്റെ ഹൃദയം ഒരു നിമിഷം നിന്നു ……പതിയെ തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് അവനെ തന്നെ നോക്കി ഇരിക്കുന്ന ഒരു അഞ്ചാറ് മുഖങ്ങൾ…..

ക്ളാസ്സ് കഴിഞ്ഞ് ഞാൻ ടീച്ചർ ടെ പിന്നാലെ തന്നെ വെളിയിലേക്ക് പോയി…….

ഇയാള് എങ്ങോട്ടാ വരുന്നത് ഉള്ളിലേക്ക് പോ ചുമ്മാ കറങ്ങി നടക്കാതെ ……

ഉള്ളിൽ കേറിയ എൻ്റെ അടുത്തേക്ക് അവന്മാർ വരാൻ തുടങ്ങി……

സൂര്യ ഓടിക്കൊടാ നന്ദൻ വിളിച്ച് പറഞ്ഞു…….

ഒന്നും നോക്കാതെ ഞാൻ ഓടി തള്ളി അവൻമാരും പിന്നാലെ ഓടി……

എല്ലാരും ഏതാ സംഭവിക്കുന്നത് എന്ന് നോക്കി ……

എൻ്റെ പിന്നാലെ അവന്മാർ ഓടി വന്നു

നിക്കട അവിടെ ……

കാല് സ്ലിപ് ആയി വീണ എന്നെ അവന്മാർ കൂടി ചേർന്ന് പട്ടിയെ പോലെ തല്ലി……..

അപ്പോഴേക്കും എല്ലാരും കൂടി പിടിച്ച് മാറ്റി …..

സാർമാർ ഒക്കെ വന്ന് അവരെ പിടിച്ച് മാറ്റി

ടാ നിന്നെ കൊല്ലും ടാ …….

ഓഫീസ് റൂമിന് വെളിയിൽ കൊണ്ട് നിർത്തി അപ്പോഴേക്കും നന്ദനും ശ്രീയും അവിടെ വന്നു…..

എന്താടാ സൂര്യ നിനക്ക് ഒരുപാട് തല്ല് കിട്ടിയോ നന്ദൻ എന്നെ വന്ന് നോക്കി

അവസാനം ഹരിയെയും അവൻ്റെകൂടെ ഉണ്ടായിരുന്ന ഒരുത്തനെയും സസ്പെൻ്റ് ചെയ്തു…..

ടാ തെണ്ടി ഇവിടെ ഒന്നും തീരും എന്ന് വിചാരികണ്ട നിന്നെയും നിൻ്റെ മറ്റവനെയും ഞാൻ തല്ലി കൊല്ലും….

ടാ നീ ഇപ്പൊ ഇത്ര ഒക്കെ ചെയ്തിലെ നിർത്തിക്കോ വെറുതെ ഇനിയും വൈയ അതാണ് ഞാൻ പറഞ്ഞു……

പുല്ലേ നീ ചെവിയിൽ നുള്ളിക്കോ നിൻ്റെ ഈ ആക്കൽ ഉണ്ടല്ലോ അത് മാറ്റി തരാം അവൻ പല്ലും കടിച്ച് പറഞ്ഞു…..

നീ ചെയ്ത തെറ്റിന് നിനക്ക് ശിക്ഷ കിട്ടി അത്രയും വിചാരിച്ച മതി……പിന്നെ നീ അവനെ തൊടുക പോയിട്ട് അവൻ്റെ അടുത്ത് പോലും എത്തില്ല അറിയാലോ അന്നത്തെ ആ പുൾ ഷോട്ട്……

ടാ നിന്നെ ഞാൻ കൊല്ലുമെടാ അവൻ എൻ്റെ ഷർട്ട് പിടിച്ച് കുലുക്കി…….

ഞാൻ ഒരു തരി പേടി പോലും ഇല്ലാതേ നിന്നു…… എടാ വിടാൻ അവനെ വിടാൻ നന്ദൻ ഇടയിൽ കേറി …..

എടാ പൊലയാടി മോനെ നീ ചെവിയിൽ നുള്ളിക്കോ അവൻ അലറിക്കൊണ്ട് പോയി…..

ശ്രീയും റെമോയും ഒക്കെ അങ്ങോട്ട് വന്നു…..

നിനക്ക് വല്ലതും പറ്റിയോ നന്ദൻ എൻ്റെ ശരീരം മൊത്തം ഒന്ന് നോക്കി….

ഇല്ല ടാ നന്ദ കുഴപ്പം ഇല്ല ഞാൻ പോവാ നീ വന്നേക്ക് ……

എൻ്റെ പിന്നാലെ നന്ദനും നടന്നു….

നന്ദൻ ഒന്ന് നിന്നെ ശ്രീ അവനോട് പറഞ്ഞു…..

എന്താ ശ്രീ….

അല്ലാ അവൻ്റെ പേര് സൂര്യ എന്നാണ് എന്ന് നിനക്ക് എങ്ങനെ അറിയാം ……

സൂര്യയോ എന്താ നീ പറയുന്നത് ആര് സൂര്യ…..നന്ദൻ ഉരുണ്ട് കളിച്ചു…..

ടാ മറിയാതക്ക് സത്യം പറ നിനക്ക് അവനെ പറ്റി എല്ലാം അറിയാം …..

ആരെ പറ്റി എന്ത് അറിയാം എന്ന് ….

നീ ഇപ്പൊ അവനെ പറ്റി പറഞ്ഞ ചിലപ്പോ എനിക്ക് സഹായിക്കാൻ പറ്റും …..

എന്താ മോളെ ഒരു ഇളക്കം പോലെ വെറുതെ അവശ്യം ഇല്ലാത്ത പണിക്ക് നിക്കണ്ട അവൻ വളയില്ല കേട്ടോ…..

അത് എൻ്റെ വിഷയം നീ അത് വിട് നീ ഇപ്പൊ ഇത് പറ അല്ലെങ്കിൽ കൂട്ടുകാരൻ മുന്നിൽ കിടന്നു പിടയുന്നത് കണ്ടോ ശ്രീ നന്ദനേ സെൻ്റിമെൻ്റൽ ആയി പിടിക്കാൻ നോക്കി…..

ഒന്ന് നിന്നെ നീ അവനെ പെടപ്പിക്കാൻ മാത്രം ഈ ഹരി ഒന്നും വളർന്നിട്ടില്ല അത് വിട് പിന്നെ നീ പറഞ്ഞപോലെ ഒരു സംഘർഷം ഒഴുവാകും എങ്കിൽ അതാണ് നല്ലത്…..

ആ സമയത്താണ് റെമോയും മറിയയും അങ്ങോട്ട് വന്നത് …..

“- സൂര്യ ചെറുപ്പം മുതൽ കൂട്ടായ ഒരേ ഒരു കൂട്ടുകാരൻ നിനക്ക് ഈ മറിയ എങ്ങനെ ആണോ അതിനേക്കാൾ ഒരു നൂറ് മടങ്ങ് കൂടുതൽ സ്നേഹം മാത്രം ഉള്ള ഒരു കൂട്ടുകാരൻ നന്ദൻ പറഞ്ഞ് തുടങ്ങി….. – കളിയും ചിരിയും ആയി ഒന്ന്ച്ച് കളിച്ച് നടന്നു ഒരേ അക്കാഡമിയിൽ പ്രാക്ടീസ് അവിടുന്ന് തുടങ്ങുന്ന സൗഹൃദം ….

കഴിഞ്ഞ കൊല്ലം ഈ കോളേജ് എവിടെ ആണ് ടൂർണമെൻ്റ് കളിക്കാൻ പോയത് എന്ന് സൂര്യ യുടെ പഴയ കോളേജിൽ ആയിരുന്നു അത് ……

അവിടെ വച്ച് ഉണ്ടായ എന്തോ കാര്യത്തിന് ആണ് ഇവൻ അല്ല അത് ശെരിക്കും ഇവൻ്റെ കൂട്ടുകാരനും ആയി ഉണ്ടായ പ്രശ്നം ആണ് പക്ഷേ അവസാനം അത് ഇവനിൽ അവസാനിച്ചു അത്ര തന്നെ ….. നന്ദൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു……

സൂര്യ ദേഷ്യം വിരൽ തുമ്പിൽ കൊണ്ട് നടക്കുന്നവൻ തല്ല്കൊള്ളി അവൻ്റെ കൂടെ ഉള്ളത് വകതിരിവ് എന്ത് എന്ന് പോലും അറിയാത്ത വേറെ ഒന്ന് രണ്ടും കൂടെ ആയാ പറയണ്ടല്ലോ

അതിൻ്റെ പരിണിത ബലം ആണ് ഇപ്പൊ പോയ വാണത്തിൻ്റെ തലയിലെ കേട്ട് …..

അടിച്ച് മണ്ട പോളന്നു കളഞ്ഞില്ലെ രണ്ടും കൂടെ …. നന്ദൻ ആവേശം കേറി അങ്ങ് പറഞ്ഞു….

നീ കണ്ടോ ശ്രീ അവനോട് ചോദിച്ചു…..

ഞാൻ ഒന്നും കണ്ടില്ല അവൻ്റെ തലയിലെ കേട്ട് കണ്ട അറിയില്ലേ ……അടിച്ച് മണ്ട പോളന്ന പോലെ ഇല്ലെ ഹേ

അവൻ എവിടെ ആണ് ഇപ്പൊ …..

അറിയില്ല ഗ്രൗണ്ടിൽ കാണും…..

അവരെല്ലാവരും കൂടെ ഗ്രൗണ്ടിലേക്ക് പോയി….

റെമോ: മറിയ ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ എന്ത് വന്നാലും ഞാൻ നോക്കിക്കോളാം…..

മറിയ: അത് പിന്നെ എനിക്ക് അറിയില്ലേ ….

റെമോ: ഹേ വളഞ്ഞോ …..

ശ്രീ: മിണ്ടാതെ ഇരി ഒന്ന്….

ഞാൻ അവരുടെ വരവ് കണ്ടു…..

ഹോ ഇനി തോടങ്ങും പഴി എടുക്കാൻ…. ഞാൻ എണീക്കാൻ തുടങ്ങി….

സൂര്യ നിന്നെ ….ശ്രീ എന്നെ പിന്നിൽ നിന്ന് വിളിച്ചു…..

എന്താ ഇനി കുട്ടിക്ക് വേണ്ടത്ത്….

എനിക്ക് ഒന്നും വേണ്ട അവന്മരും ആയി പ്രശ്നത്തിന് ഒന്നും പോവണ്ട കേട്ടോ ….. അവൾ പറഞ്ഞു….

ശെരി വേറെ

നീ ചൂടാവാതെ …..

വേണ്ട ഞാൻ ചിരിച്ചോണ്ട് നികാം….

നല്ല രസം കാണാൻ…..

നിന്നെ ഞാൻ കൈ ഓങ്ങി…..

പക്ഷേ അവളിൽ ഒരു കുലുക്കവും ഇല്ല…

അടി അവൻ്റെ തല പൊളിച്ച പോലെ എൻ്റെയും പോളിക്ക് കൈ വേണ്ട അവിടെ ജനൽ ഉണ്ടാക്കാൻ വച്ച കമ്പി ഉണ്ട് അത് കൊണ്ട് വാ…..

പെട്ടന്ന് ആണ് എനിക്ക് എൻ്റെ തെറ്റ് മനസ്സിലായത് പെട്ടന്ന് തന്നെ ഞാൻ കൈ താഴ്ത്തി….

സോറി സോറി എനിക്ക് ദേഷ്യം കൺട്രോൾ ആകാൻ പറ്റിയില്ല ….

സോറി ശ്രീ റിയലി സോറി ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു….

കോഴപ്പണം ഒന്നും ഇല്ല ഒന്നുമില്ലെങ്കിലും നമ്മൾ കപ്പിൾസ്സ് അല്ലേ….

നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ ഒന്ന് മിണ്ടത്തെ ഇരുന്നോ കണ്ടില്ലേ എനിക്ക് ചുറ്റും നൂറ് പ്രശ്നങ്ങൾ ആണ് ….

അപ്പോ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒക്കെ…. അവൾ എന്നെ നോക്കി പറഞ്ഞു….

ഇങ്ങ് വാടി ഞാൻ അവളെ പിടിച്ച് വലിച്ച് അവിടെ ഇരുത്തി….

എടി നിനക്ക് വട്ടാണോ അതോ നിന്നെയും ആരെങ്കിലും തലക്ക് അടിച്ചോ….. എന്നെ പറ്റി നിനക്ക് എ ബി സി ഡീ അറിയാമോ പോട്ടെ എൻ്റെ പേരെങ്കിലും അറിയാമോ….

നീ സൂര്യ എൻ്റെ ബോയ്ഫ്രണ്ട്….. അവൾ ഒറ്റവാക്കിൽ പറഞ്ഞു…..

ആഹ്…. ദേ പിന്നെയും എടി ഒരു പർവേർട്ടിനെ സ്നേഹിക്കാൻ ഇത് സിനിമ ഒന്നും അല്ല പച്ചയായ ജീവിതം ആണ്…

അതിന് നീ അങ്ങനെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം …. അവളുടെ വാക്കുകളിലെ കോൺഫിഡൻസ് എന്നെ ഭ്രാന്തൻ ആക്കി….

എടാ നന്ദ ഇവളക്ക് വല്ല പ്രാന്തും ഉണ്ടോ നീ നോക്ക്…..

എടി നീ വിചാരിക്കും പോലെ നിന്നെ സ്നേഹിക്കാനും മാത്രം ഒരുത്തൻ അല്ല ഞാൻ …..

ആരാ നീ…..

അത് നീ അറിയണ്ട ആവശ്യം ഇല്ല….

റെക്കോർഡ്സ്സ് പോലും ഉണ്ടാവില്ല നോക്കിക്കോ…..പോയി…..

എന്നാ നീ. തന്നെ പറ എന്ത് കൊണ്ട് ഞാൻ നിന്നെ വിടണം എന്ന് അവൾ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു….

പാർത്ഥൻ ടി റോഡ്സൈഡ് കുപ്പം കേട്ടിട്ടുണ്ടോ നിങ്ങളുടെ ഭാഷയിൽ സ്ലം….

അന്ന് പബ്ബിൽ പോവാൻ കാറിൽ കേറാൻ നീ പറഞ്ഞപ്പോ നിൻ്റെ കൂടെ ഉള്ളവ്വൻ പറഞ്ഞത് ഓർമ ഇല്ലെ എന്തായിരുന്നു… കാറിൽ കെറാൻ പോലും യോഗ്യത ഇല്ലാത്ത ഇവന്മാരെ കൊണ്ട് പോണോ ശ്രീ എന്ന്…..

അതാണ് ഡീ ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പ്രശ്നം ഞങൾ എവിടെയും സെറ്റ് ആവില്ല…..

പറ ഇനി പറ നിനക്ക് ഈ തെണ്ടിയുടെ കൂടെ ചേറിലേക്ക് വരണോ…..ഇത്രയും വലിയ തേണ്ടിയായ എന്നെ മതിയോ കോളജ് സൂപ്പർ ഗേളിന്

അതെ സ്റ്റീൽ ഐ ലവ് യു…..

പ്പ നീ എന്താi വന്ദനം കളിക്കുന്നോ നീ ഇവിടെ നിന്നോ ഞാൻ പോയേക്കാം…..

മറിയ: എന്താ ഡീ ഇത് അവൻ നിന്നെ തിന്നെനെ ഇപ്പൊ

ശ്രീ: അവന് നല്ല പോലെ അഭിനയം അറിയാം സ്പോട്ടിൽ അല്ലേ ഓരോന്ന് അടിച്ച് ഇറക്കുന്നത്….

നന്ദ നീ ഇങ്ങ് വന്നെ അവൾ അവനെ അടുത്തേക്ക് വിളിച്ചു….

എന്താ ശ്രീ…

നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ….

പറ ദേയവ് ചെയ്തു ഇവിടെ പ്ളാൻ ചെയ്യുന്നത് അവനോട് പോയി പറഞ്ഞു കൊടുക്കരുത്…..ഞാൻ കാല് പിടിക്കാം…..

ഓക്കെ നിനക്ക് വേണ്ടി ഞാൻ അത് ചെയ്യാം

റെമോ നീയോ അവൻ്റെ ചീട്ട് കീറാൻ നീയും നിക്കില്ലെ എൻ്റെ കൂടെ….ശ്രീ അവനോട് ചോദിച്ചു….

ഒന്ന് പോയേടി അവൻ എൻ്റെ ഉയിർ നമ്പൻ ആണ് അവൻ്റെ ചീട്ട് കീറാൻ ഒന്നും ഞാൻ ഇല്ല….

എടാ മണ്ടാ അവൻ ശെരിക്കും ആരാ എന്ന് കണ്ട് പിടിക്കാൻ ആണ് അവൾ ഉദ്ദേശിച്ചത് …..നന്ദൻ പറഞ്ഞു

അങ്ങനെ ആണെങ്കിൽ ഫുൾ സപ്പോർട്ട് അല്ല മറിയ ഉണ്ടോ ഈ ടീമിൽ….റെമോ ചോദിച്ചു…

ഉണ്ട് തും ഹൊ നാ തോ മേ ബി ഹൂ…..😊😊

ഓഹോ എന്താ പറഞ്ഞത്….😟

എടാ മണ്ടാ നീ ഉള്ളത് കൊണ്ട് ഞാനും ഉണ്ട് എന്ന് നന്ദൻ പറഞ്ഞു

ഹേ ആണോ…..😌😌

സി

സിയോ

സി എന്നാല് യെസ് എന്നാ മറിയ അവനോട് പറഞ്ഞു….

നിങ്ങളുടെ പഞ്ചായത്ത് പിന്നെ ശ്രീ അവരോട് പറഞ്ഞു….

അപ്പോ മിഷൻ അരികോമ്പൻ അല്ല പാർത്ഥൻ കൊമ്പൻ റെമോ പറഞ്ഞു….

കൊട് കൈ…..

എന്ത് എങ്ങനെ ഒന്ന് പറ നന്ദൻ അവളോട് ചോദിച്ചു…..

……

ബാക്ക് ടു പാച്ചു….

ചെ പറഞ്ഞത് കടുത്തു പോയോ ഇല്ല ഇനി പിന്നാലെ വരാതെ ഇരുന്ന മതി….

നല്ല കാലത്ത് ഒരുത്തിയും വന്നില്ല അതെങ്ങനെ ആ ഇന്ദ്രൻ തെണ്ടി ഉള്ളപ്പൊ ആർക്ക് നമ്മളെ ഒക്കെ വേണം….

ഞാൻ ബെഞ്ചിൽ തട്ടിക്കൊണ്ട് കിടന്നു….

മിസ്സ് പെട്ടന്ന് ഉള്ളിലേക്ക് വന്നു

പാർത്ഥൻ ആർ യു ഓക്കേ ചൈൽഡ്

ഇല്ല മിസ്സ് ഒക്കെ ആണ്

അല്ല തനിക്ക് ഹോസ്പിറ്റലിൽ പോണോ….

വേണ്ട മിസ്സ്

എന്തിനാ കുട്ടി അവരോടൊക്കെ വഴക്കിന് പോവുന്നത്….

ഇല്ല മിസ്സ് അത് പണ്ടത്തെ ഒരു മാച്ചിൻ്റെ ആണ് കുഴപ്പം ഇല്ല ഞാൻ ഒക്കെ ആണ്….

മിസ്സ് ബുദ്ധിമുട്ടില്ല എങ്കിൽ ഒരു റിക്വേസ്റ്റ് ഉണ്ട്….

എന്താ കുട്ടീ പറയൂ…..

എനിക്ക് ഇന്ന് ലീവ് തന്ന നന്നായിരുന്നു….

ആണോ എന്ന ഇയാള് പോയി റെസ്റ്റ് എടുത്തോ ഒക്കെ ആയിട്ട് വന്ന മതി യു ബെറ്റർ ഗെറ്റ് എ ചെക്ക് അപ്പ്…..

ഇല്ല മിസ്സ് ഞാൻ ഒക്കെ ആണ് അതൊന്നും വേണ്ട അപ്പോ ഞാൻ പോക്കോട്ടെ മിസ്സ്…

ഒക്കെ മോനെ പോക്കോ എങ്ങനെ ആണ് വണ്ടി ഉണ്ടോ….

ഇല്ല മിസ്സ് ഞാൻ ഓട്ടോയിൽ പോവാം….

ഒക്കെ മോനെ…. മിസ്സ് വെളിയിലേക്ക് ഇറങ്ങി…..

ഞാനും ബാഗ് ഒക്കെ എടുത്ത് പോവാം എന്നും കരുതി ഇറങ്ങി….അവരോട് പറയാൻ ഞാൻ അക്ഷയിനെ ഏൽപ്പിച്ചു….

പിന്നെ അടുത്ത ഒരാഴ്ച ഞാൻ കോളജിൽ പോയില്ല…..

നന്ദനെ മാത്രം വിളിച്ച് കാര്യം പറഞ്ഞു….

ഒരു രാത്രി എനിക്ക് ഒരു കോൾ വന്നു…. ശ്രീ പേര് വന്നു….

ഞാൻ എടുത്തില്ല

വീണ്ടും വിളി വന്നു….

ഹലോ….

സൂര്യ ഇത് ഞാൻ ആണ് ശ്രീ

എന്താ പറയു

ഒന്നും ഇല്ല നീ എന്താ വരാത്തത് എന്ന് അറിയാൻ വിളിച്ചതാ

ഞാൻ വന്നില്ലെങ്കിൽ കുട്ടിക്ക് എന്താ ….

എന്താടാ ഇങ്ങനെ ഒരു സ്നേഹവും ഇല്ലാതെ

നീ ഇങ്ങനത്തെ വർത്തമാനം പറയാൻ ആണെങ്കി ഞാൻ കട്ട് ചെയ്യും….

വേണ്ട വേണ്ട….

പിന്നെ ….

അത് തന്നെ നീ എന്താ വരാത്തത് എന്ന്….

ഇപ്പൊ അത് അറിഞ്ഞിട്ട് എന്തിനാ….

ചുമ്മാ നമ്മടെ ഇഷ്ടപെട്ടവർക്ക് എന്താ എന്നൊക്കെ വിളിച്ച് ചോദിക്കുന്നത് ഒരു നട്ടുനടപ്പല്ലെ…..

കുട്ടി ഞാൻ അവസാനം ആയി പറയാം കുട്ടി വിചാരിക്കുന്ന ഒരു ആളെ അല്ല….പിന്നെ കുട്ടിക്ക് എന്നോട് ഉള്ളത് സ്നേഹം അല്ല എൻ്റെ അവസ്ഥ കണ്ട് ഉള്ള ഒരുതരം സഹതാപം ആണ്…. സോ ബെറ്റർ ചെയിഞ്ച് യുവർ മെൻ്റാലിറ്റി …..

പിന്നെ എൻ്റെ സുഖവിവരം വിളിച്ച് അന്വേഷിക്കാൻ തോന്നിയ മനസ്സിന് താങ്ക്സ് ….. . അത് പോലെ ഒരു കാര്യം കൂടെ കുട്ടി ഈ രാത്രി നേരത്ത് എന്നെ വിളിച്ച് ബുദ്ധിമുട്ടണം എന്നില്ല …… . പിന്നെ ഇത്ര കഷ്ടപ്പെട്ട് വിളിച്ചതല്ലെ ഞാൻ ഇനി അടുത്ത ആഴ്ചയെ വരൂ…. .. .അപ്പോ വേറെ ഒന്നും ഇല്ലല്ലോ ….. അപ്പോ ശെരി ഗുഡ് നൈറ്റ്….. ….. ഞാൻ ഫോൺ കട്ടാക്കി….. …

മതി ഇത്രയും പറഞ്ഞ മതി…. കറക്റ്റ് ആണ് ഇനി മാനം ഉണ്ടെങ്കിൽ എന്നെ ശല്യം ചെയ്യില്ല….

അടുത്ത ഒരു കോളജ് ദിവസം നല്ല മഴ ഉണ്ട്…..

നാശം നല്ല മഴ. ആണല്ലോ നന്ദനേ വിളിച്ച് ചോദിച്ചാലോ….

വിളിക്കാം

അളിയാ നീ എവിടെ ആണ്….

എടാ ഞാൻ കോളജിൽ ആണ് എന്താ ടാ

അല്ല നല്ല മഴ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട് എന്നെ വിളിക്കാൻ വരാമോ….

അളിയാ ഞാൻ വണ്ടി എടുത്തിട്ടില്ല…..

ആണോ

ശെരി ശെരി …നീ വച്ചോ ഞാൻ വരാം ഞാൻ ഫോൺ കട്ടാക്കി…. ശേ ഒരു ഓട്ടോ പോലും ഇല്ലല്ലോ ദൈവമേ…..

പെട്ടന്ന് ആണ് ഒരു കാർ വന്ന് എൻ്റെ മുന്നിൽ നിന്നത്…..

അതിനുള്ളിൽ അവന്മാർ ഹരിയും വിഷണുവും കൊറേ പേരും ….

ഇവന്മാരുടെ തല്ല് കൊള്ളാൻ വൈയ്യ ഞാൻ മനസ്സിൽ വിചാരിച്ചു….

ദൈവത്തെ പോലെ ശ്രീ കാറും ആയി എൻ്റെ മുന്നിൽ വന്നു…..

എന്താ ഇവിടെ നിക്കുന്നേ ….

അതെ ഒരു ലിഫ്റ്റ് തരാവോ

നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കേറിക്കോ …. അവൾ പറഞ്ഞു….

താങ്ക്സ് ഞാൻ വണ്ടിയിൽ കേറി പറഞ്ഞു….

ഇന്നാണോ ഇയാള് വരുന്നേ… അതിന് ശേഷം അവൾ എന്നോട് ചോദിച്ചു….

അതെ അപ്പോ കുട്ടി ഇത്ര ദിവസം വന്നില്ലേ …

ഇല്ല എനിക്ക് ചെറിയോരു പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു..

അയ്യോ ആണോ കഷ്ടം ആയി പോയി….

നീ എന്താ ഈ തിരിഞ്ഞ് നോക്കുന്നെ….

ഒന്നുമില്ല വെറുതെ….

അങ്ങനെ കോളജ് എത്തി….

ഇത് എങ്ങനെ ആണ് തുറക്കുന്നത് ഞാൻ ചോദിച്ചു.

അത് പിടിച്ച് വലിച്ചാ മതി അവൾ പറഞ്ഞു….

ഇനി ഇവൻ പറയുന്നത് സത്യം ആണോ….. ഇവനെ ഞാൻ തെറ്റി ദരിച്ചതാണോ….

എന്തോ സൂര്യ അല്ല പാർത്ഥൻ നിന്നെ ഞാനും ഉണ്ട്…..

അതെ സോറി കേട്ടോ ഞാൻ ഒന്ന് നിന്ന് അവളെ നോക്കി പറഞ്ഞു

എന്തിനാ

അല്ല എന്ന് രാത്രി കൊറച്ച് റൂഡ് ആയി. ഞാൻ സംസാരിച്ചു….

അയ്യോ അത് എൻ്റെ തെറ്റാണ്…. പണി പിടിച്ച് ഡിപ്രഷൻ ആയപ്പോ എനിക്ക് നിന്നോട് സംസാരിക്കണം എന്ന് തോന്നി അതാണ് ഞാൻ രാത്രി എന്ന് നോക്കാതെ നിന്നെ വിളിച്ചത് ….അത് എൻ്റെ മാത്രം തെറ്റാ നീ എന്തിനാ സോറി പറയുന്നത് ….

അവൾ അങ്ങനെ പറഞ്ഞപ്പോ എനിക്കും ചെറുതായി വിഷമം ആയി…..

ഹലോ വാഡോ….

അതെ എനിക്ക് അറിയില്ലായിരുന്നു….

എന്ത്

അല്ല പനി ആണ് എന്ന്

അത് സാരം ഇല്ല

അല്ല എന്നോട് പറയാമായിരുന്നു…..

അതിന് ഒന്നും പറയാൻ സമ്മതിച്ചില്ലല്ലോ താൻ. അവൾ ഒരു ചെറിയ ചിരിയോടെ പറഞ്ഞു….

എടുത്ത് ചാടാതടാ മൈരെ ഞാൻ സ്വയം തലയിൽ കൈ വച്ച് പറഞ്ഞു…..

ക്ലാസ്സിലേക്ക് പോയ ഞാൻ സീറ്റിലേക്ക് പോയി ഇരുന്നു….

നീ വന്നോ എങ്ങനെ വന്നെ….. നന്ദൻ ചോദിച്ചു

ശ്രീ ലിഫ്റ്റ് തന്നു…

എന്താ മോനെ ഒരു സോഫ്റ്റ്‌നസ്സ് ശബ്ദത്തിൽ വീണോ റെമോ എന്നോട് ചോദിച്ചു….

ടാ മിണ്ടാതെ ഇരി നന്ദൻ അവനെ കൈ വീശി…. മറ്റേ മൊണ്ണ വിഷ്ണു വന്നു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ പോയി…

ക്ളാസ്സ് തുടങ്ങി ഒരു രക്ഷയും ഇല്ലാത്ത മഴ കറൻ്റ് പോയി ഇരുട്ടായി….

അയ്യോ എന്നോട് സംസാരിചിരുന്ന റെമോ മയങ്ങി വീണു….

എന്താടാ ടാ ടാ നന്ദ ഇവൻ എന്താ…. ഞാൻ തിരിഞ്ഞ്.. നന്ദനേ വിളിച്ചു…..

അളിയാ ചോര അവൻ എന്നെ നോക്കി പറഞ്ഞു

എവിടെ

മുക്കില്

ഞാൻ തൊട്ട് നോക്കി…..

എന്താടാ എന്താ ശ്രീ അങ്ങോട്ട് ഓടി വന്നു….

അയ്യോ ടാ ചോര വരുന്നു സൂര്യ….

ഇത് കുഴപ്പം ഇല്ല അത് എന്ന് തല്ല് നടന്നില്ല അതിൻ്റെ ആണ് പോയി ഞാൻ തോടച്ച് കളഞ്ഞു എനിക്ക് രണ്ട് ദിവസം ആയി നേസൽ ഡ്രൈനസ് ആണ് ഇന്ന് തുമ്മുക കൂടെ ചെയ്തപ്പോ ബ്ലിഡ് ആയതാ കുഴപ്പം ഇല്ല….

എടാ വാ നമ്മക്ക് ആശുപത്രിയിൽ പോവാം

ഇല്ല ഞാൻ പോയതാ ഡ്രോപ്പ്സ്സ് ഉണ്ട് നോ പ്രോബസ്സ്

ടാ റെമോ ടാ എണിക്ക് ടാ ഞാൻ മൂക്ക് തുടച്ചൊണ്ട് അവനെ വിളിച്ചു…..

എനിക്ക് കൊറച്ച് വെള്ളം വേണം ആയിരുന്നു …ഞാൻ പറഞ്ഞു

ഞാൻ തരാം അവൾ ബാഗിൽ നിന്നും എടുത്ത് കൊണ്ട് തന്നു

താങ്ക്സ്…..

വെള്ളം കുടിച്ച് കൊറച്ച് അവൻ്റെ മുഖത്തും തളിച്ച് ഞാൻ അവൾക്ക് കൊടുത്തു…..

എന്താണ് കറൻ്റ് വരാത്തത് …..

അവിടെ എന്തോ കംപ്ലൈൻ്റ് ആണ് എന്ന് ആരോ വണ്ടി കൊണ്ട് കെട്ടി എന്നൊക്കെ പറയുന്നു എന്ന് പറഞ്ഞു…. ഞങ്ങടെ ക്ലാസ്സിലെ വാർത്ത ചാനൽ വാർത്തയും കൊണ്ട് വന്നു….

ഇനി എന്ത് ചെയ്യും

ചെ ഇന്ന് വരണ്ടായിരുന്നു ഞാൻ പറഞ്ഞു….

ഇന്നലെ നമ്മൾക്ക് ഇന്ന് കറങ്ങാൻ പോയാലോ റെമോൻ്റെ മണ്ടത്തരം….

ഈ മഴയത്തോ ….

എന്നാ നമ്മക്ക് ഓണത്തിന് പോയാലോ അവൻ്റെ അടുത്തത്….

അത് നല്ല ഐഡിയ ശ്രീ പറഞ്ഞു

കൊള്ളാം നന്ദൻ ഒക്കെ….

മറിയ എവിടെ എൻ്റെ സ്വീറ്റ് ഹാർട്ട് റെമോ അവളെ വിളിച്ചു….

എന്താടാ

അതെ നമ്മൾ ടൂർ പോവാ ഓണത്തിന് അവൻ പറഞ്ഞു….

ഒക്കെ…

ഞാൻ പതിയെ ഇരുന്ന ഇടത് നിന്ന് പതിയെ പൊങ്ങി

നന്ദൻ എന്നെ പിടിച്ച് ഇരുത്തി……

ഹി ഹി ഞാൻ ചിരിച്ചു…..

അവനും തിരിച്ച് ചിരിച്ചു…..ഇരി ഇരി

അപ്പോ എങ്ങനെ അളിയാ പോവുക അല്ലേ… റെമോ എന്നോട് ചോദിച്ചു…..

പിന്നെ അവൻ വന്നോളും നന്ദൻ പറഞ്ഞു….

ഇല്ല ഞാൻ ഇല്ല ഇത്തിരി ഗൗരവം വച്ച് ഞാൻ പറഞ്ഞു….

അവൻ തുടങ്ങി അവൻ്റെ

എന്താടാ പ്ലീസ് ഒന്ന് വാ റെമോ പറഞ്ഞു…

പാച്ചു നീ വരുന്നോ അതോ നിൻ്റെ മറ്റെ കാര്യം ഞാൻ പാട്ടാക്കണോ ഞാൻ നന്ദൻ ഒരു ഭീഷണി മുഴക്കി….

എന്താ നന്ദ അങ്ങനെ ഒരു ടോക്ക്….. ഞാൻ ചോദിച്ചു

വേറെ വഴി ഇല്ല അളിയാ നിന്നെ അങ്ങനെ കൊണ്ടുപോവാൻ പറ്റൂ…..

ഓഹോ അപ്പോ നീയും നന്ദ ഞാൻ ഇനി നിങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. ….

ഇരിയെടാ അവിടെ വേണ്ട വേണ്ട എന്ന് വക്കുമ്പോ നി എന്ത് പറയാൻ നീ വന്നില്ലെങ്കിൽ ഈ റെമോൻ്റെ ഉള്ളിൽ ഉള്ള അന്നിയനെ എല്ലാരും കാണും….

റെമോ…..

അല്ല നമ്മൾ എങ്ങോട്ടാ പോവുന്നത് നന്ദൻ ചോദിച്ചു…..

ശ്രീ എവിടേക്ക് ആണെങ്കിലും നിൻ്റെ ആ മണ്ടൻ വിഷ്ണുവിനെ വിളിച്ചോണ്ട് വരണ്ട കേട്ടോ….റെമോ പറഞ്ഞു

അത് ശെരി ആണ് അവൻ വേണ്ട മറിയ പറഞ്ഞു….

മറിയ വരുന്നില്ലേ റെമോ ചോദിച്ചു….

തും കിദർ ഹൊ മേ ബി ഉദരി ഹൂ…..

അയ്യേ ഇത് എന്ത് ഞാൻ അവരെ നോക്കി …

അയ്യോ അവൻ ഇല്ലാതെ വീട്ടിന് വിടില്ല ശ്രീ പറഞ്ഞു

ഞാൻ പറയാം നമ്മക്ക് ഒരു ദിവസം ബീച്ചിൽ പോവാം എന്താ …..

എടാ അളിയാ നീ ഒന്ന് മിണ്ടാതെ ഇരി ഇതിന് ഒക്കെ ഞാൻ ആണ് നല്ലത് റെമോ പറഞ്ഞു….

നമ്മക്കെ ആലപ്പുഴ പോവാം റെമോ പറഞ്ഞു

ആലപ്പുഴ വേണ്ട എടുത്ത് വാക്കിന് ഞാൻ പറഞ്ഞു….

എല്ലാരും ഞെട്ടി

വേണ്ടെങ്കിൽ വേണ്ട നീ അതിന് ഇങ്ങനെ നിലവിളിക്കണ്ട അവൻ പറഞ്ഞു

എടാ അലപുഴ വേണ്ട ടാ എൻ്റെ വീട് അവിടെ അല്ലേ എനിക്ക് വീട്ടിൽ പോയ പോരെ ശ്രീ പറഞ്ഞു….

നിങൾ എന്താ വച്ചാ ചെയ്യ് ഞാൻ പോണു…. ഞാൻ അവിടെ നിന്ന് എണീറ്റ് വന്നു…..നന്ദ ഒന്ന് വന്നെ….അവനെ ഞാൻ കൂടെ വിളിച്ചു

എന്താടാ …..

അല്ല നീനക്ക് എന്താ ഒരു സൈഡ് മാറ്റം പോലെ ഞാൻ ചോദിച്ചു

എന്താ അളിയാ നീ ഇങ്ങനേ പറയുന്നെ അവൻ ചോദിച്ചു

അല്ല ഒരു തോന്നൽ പോലെ….

ശെരി നീ വാ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം അവൻ പറഞ്ഞു

ഞാൻ ഇല്ല എനിക്ക് ചായ ഒന്നും ശീലം ഇല്ല ഞാൻ പറഞ്ഞു

ശെരി ആണല്ലോ നീ മറ്റേത് അല്ലേ അടിക്കു

ഞാൻ ഒരു കാര്യം പറയട്ടെ

എന്താ അവൻ എൻ്റെ അടുത്തേക്ക് നീങ്ങി വന്നും…

നമ്മൾക്ക് ഇനി എത്ര ദിവസം ഉണ്ട് ക്ലാസ്സ്

5 ദിവസം

5 അല്ലേ അപ്പോ ഇത് കഴിഞ്ഞ ഒരു ദിവസം നമ്മക്ക് ഒരു കുപ്പി എടുത്ത് പൊട്ടിക്കാം പോരെ കുപ്പി ഞാൻ എടുക്കാം ഞാൻ പറഞ്ഞു….

ഒറപ്പാ

സത്യം ഞാൻ അവൻ്റെ കൈയ്യിൽ അടിച്ച് പറഞ്ഞു…

എനിക്ക് നിൻ്റെ സ്പെഷ്യൽ മിക്സ് വേണം സ്മോക്ക്

അതെങ്ങനെ നിനക്ക് അറിയാം അപ്പോ നീയും അത് അടിച്ചോ

പിന്നെ അല്ലേ….

ഞാൻ ചുറ്റും ഒന്ന് നോക്കി എങ്ങനെ ഉണ്ടായിരുന്നു

എന്തമ്മോ ചങ്കിൽ ഒരു ആണി അടിച്ച് കേറ്റിയാ എങ്ങനെ ഉണ്ടാവും അത് തന്നെ

😆😆

ഇതിലും കോമഡി റെമോ ആണ്

അവൻ എന്തായി

എടാ അവൻ നിൻ്റെ പെഗ് എടുത്ത് അടിച്ച് ഷോക്ക് അടിച്ച പോലെ ഇരുന്നു ….

എടാ ഇത് ശീലം ഇല്ലാത്തവർ അടിച്ച സുന പോകയും ഞാൻ പറഞ്ഞു

ആണല്ലേ അയ്യോ രണ്ട് ദിവസം മൂത്രം പോവുന്നില്ല ഒരു കടച്ചിൽ പോലെ ….. പക്ഷേ സാനം ടോപ് അല്ലേ.. .

അത് അതേ

എന്നാലേ വാ നമ്മക്കേ പോയേക്കാം അപ്പോ ഈ ടൂർ പ്ളാൻ പോളിക്കുവല്ലെ ഞാൻ ചോദിച്ചു

നീ നോക്കിക്കോ ഇപ്പൊ കൊളം അക്കി തരാം…. നീ വാ. ..

ഞങൾ അവരുടെ അടുത്തേക്ക് പോയി

അതെ കുട്ടികളെ ഞാൻ ഇപ്പോഴാണ് ഓർത്തത് എനിക്ക് ഓണത്തിന് അമ്മയുടെ വീട്ടിൽ പോണം നന്ദൻ പറഞ്ഞു…..

ശ്രീ അപ്പോ തന്നെ എന്നെ ആണ് നോക്കിയത്

എന്താ ചെയ്യാ എന്ന പോലെ ഞാൻ ആക്ഷൻ കാണിച്ചു….

ഇത്ര നേരം നിൻ്റെ അമ്മേടെ വീട്ടിൽ പോണ കാര്യം നിനക്ക് ഓർമയില്ലേ റെമോ ദേഷ്യപ്പെട്ടു

വിട്ടേക്ക് ടാ താൽപര്യം ഇല്ലത്തവർ വരണ്ട ശ്രീ റെമോനോടു പറഞ്ഞു….

മനുഷ്യന്മാർക്ക് ഇത്ര ജാഡ പാടില്ല …

അങ്ങനെ ലഞ്ച് ബ്രേക്ക് ആയി …

കാൻ്റീനിലേക്ക് പോവാൻ ഞങൾ നിന്നതും അവളും കൂടെ വന്നു….

നീ ഫുഡ് കൊണ്ട് വന്നില്ലേ നന്ദൻ അവളോട് ചോദിച്ചു….

ഇല്ലടാ

ആണോ എന്ന വാ ഒരുമിച്ച് പോവാം…. അവൻ അവളെയും കൂടെ വിളിച്ചു…..

അങ്ങനെ ഞങൾ എല്ലാരും കൂടെ കഴിക്കാൻ പോയി….

നിനക്ക് എന്താ വേണ്ടത് ശ്രീ നന്ദൻ അവളോട് ചോദിച്ചു….

എനിക്ക് ചപ്പാത്തി മതി….

ചേട്ടാ പതിവ് പിന്നെ ഒരു സെറ്റ് ചപ്പാത്തിയും കൂടെ…. നന്ദൻ വിളിച്ച് പറഞ്ഞു

ഫൂഡ് വന്നു….

ശ്രീ: ഹേ ഇതെന്താ ഇവന് ജ്യൂസ് ആണോ ….

റെമോ: അവൻ അതെ കഴിക്കു….

ശ്രീ: അതെന്താ

നന്ദൻ : നമ്മടെ പൈയ്യൻ്റെ ഒരു വല്ലാത്ത ലൈഫ് ആണ്….. ശ്രീ: അതെ ആർക്കും അറിയാത്ത ഒരു ഒളിവ് ജീവിതം …..

ഞാൻ ഒന്ന് നോക്കി….

അല്ല അളിയാ നിനക്ക് പൈസ ഒക്കെ എവിടുന്നാ കിട്ടുന്നെ…. റെമോ എന്നോട് ചോദിച്ചു…..

അത് അത് ഞാൻ ഒരു ചെറിയ ജോലി ചെയ്യുന്നുണ്ട് പാർട്ട്ടൈം ആയി ….ഞാൻ പറഞ്ഞു…

ആണോ ശ്രീ ചോദിച്ചു….

ഇം….

എവിടേ ആണ്….അടുത്ത ചോദ്യം

കൊറച്ച് ദൂരെ ആണ് ആഴ്ചയിൽ 2 ദിവസം…. ആണ് ഇന്ന സ്ഥലം ഒന്നും ഇല്ല ….

നിങൾ കഴി ഞങൾ പോയി കഴുകിട്ട് വരാം അവന്മാർ എണീറ്റു

ഞാനും വരാം

സൂര്യ അല്ല പാച്ചു ഒന്ന് ഇരിക്ക് ഒരു കമ്പനിക്ക് അവൾ പറഞ്ഞു..

😶😶

എന്താ കുഴപ്പം ഉണ്ടോ

ഇല്ല ഇരിക്കാം നിങൾ പോയിട്ട് വാ

. അതെ കുട്ടി

ഉമ്….. അദ്യം നീ ഈ കുട്ടി വിളി നിർത്തി പേര് വിളി

ശെരി

… ഒരു സെക്കൻ്റ് നിനക്ക് എൻ്റെ പേര് അറിയില്ലേ….

🙂

അറിയില്ല അല്ലേ

അറിയാം ശ്രീ അല്ലേ ഫുൾ അറിയില്ല

അതെ 🙂 ശ്രീജയ ആണ് ട്ടോ….

ഓക്കെ ശ്രീ

പറ

അതെ സോറി കേട്ടോ

എന്തിനാ .അതെ ഞാൻ എന്ന് എടുത്ത് ചാടി സംസാരിച്ചു അതാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…. ഐ അം റിയലി സോറി ഫോർ ദാറ്റ്

അവൾ ഒന്നും മിണ്ടുന്നില്ല ….

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ കേറി പിടിച്ചു വിരലിൽ പിടിച്ച് കൊണ്ട് കണ്ണുകൾ കലക്കി ഇരുന്നു….

സൂര്യ അന്ന് ഞാൻ മെൻ്റലി ഒരുപാട് ഡൗൺ ആയിരുന്നു പോരാത്തതിന് ഒട്ടും വൈയ്യ …..

😶

നിന്നെ മിസ്സ് ചെയ്യുന്നത് പോലെ തോന്നി അതാ ഞാൻ പിന്നെ ഒന്നും നോക്കാതെ നമ്പർ എടുത്ത് വിളിച്ചത്….

😶

ഞാൻ ഒരു കാര്യം ചോദിക്കട്ടെ അവൾ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു

എന്താ….

നിനക്ക് വേറെ ലൗവർ വല്ലതും ഉണ്ടോ

ഇല്ല

വേറെ വല്ല

എന്ന്.വച്ചാ

ഹോമോ……

ശേ അതൊന്നും അല്ല ശ്രീ നീ പിന്നെയും ഇത് തന്നെ പറയാതെ എനിക്ക് പറ്റില്ല ….

എടാ എന്താ നിൻ്റെ പ്രശ്നം

😶

ബാഗ്രൗണ്ട് ആണോ….. നാളെ നിനക്ക് ഒരു ജോലി ഇല്ലെങ്കിൽ പോലും ഞാൻ നിന്നെ നോക്കിക്കോളാം…. അവൾ പറഞ്ഞു…

ഇതൊക്കെ ഇപ്പൊ തോന്നും നാളെ ഒരു കാലത്ത് നീ തന്നെ നീ എടുത്ത തെറ്റായ തീരുമാനം ഓർത്ത് വിഷമിക്കും ഞാൻ പറഞ്ഞു…..

ഇല്ല ഒരിക്കലും ഇല്ല ഞാൻ എല്ലാം ആലോചിച്ചിട്ട് തന്നെ ആണ് ….

ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് നിനക്ക് എന്നിൽ ഇഷ്ടപെട്ടത് അക്കാഡമിക്ക്സ്സ്, പിന്നെ അം ഐ ആൻ ആർട്ടിസ്റ്റ്….. നോ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് പിന്നെ എന്താ എന്നെ നിനക്ക് അട്ട്രാക്റ്റിവ് ആക്കിയത് ഹേ….

ഒന്നും വേണ്ട ഒരു ചെറിയ നോട്ടം പോലും നിന്നിൽ നിന്ന് ഉണ്ടായിട്ടും ഇല്ല ഒരു നിമിഷത്തിൽ എൻ്റെ മനസ്സ് പറഞ്ഞു നീ ആണ് ആ ആളെന്ന്…. ഞാൻ ഒരുപാട് കാലം ആയി തേടി നടക്കുന്ന ആ ആൾ എന്ന്…. അവൾ പറഞ്ഞു….

വെരി ഫണ്ണി വെരി വെരി നീ ഇതൊക്കെ ഒരു സിനിമയിൽ എഴുത്തിക്കോ നന്നായി ഹിറ്റ് ആവും….

എങ്കിൽ നീ പറ എന്നെ എന്ത് കൊണ്ട് സ്നേഹിച്ച് കൂടാ….. പറ

പറയട്ടെ

പറ കൺവിൻസിങ് ആയാ ഒരു കാരണം പറഞ്ഞ ഇനി നിന്നെ ഞാൻ ശല്യം ചെയ്യില്ല….

ഐ അം മാരീഡ്…..

വാട്ട്

യെസ്

നോ ഞാൻ വിശ്വസിക്കില്ല …..

അത് തൻ്റെ ഇഷ്ടം ബട്ട് ഇതാണ് സത്യം …..

ഞാൻ എണീറ്റു… വീ കാൻ ബി ഫ്രണ്ട്സ് ആൻഡ് ഐ റിയലി റിയലി വാല്യു ഇറ്റ് ഞാൻ അവളോട് തിരിഞ്ഞ് നോക്കി പറഞ്ഞു….ആൻഡ് സോറി ഫോർ ദി ട്രബിൾ …..

… . ടാ നീ എന്താ ശ്രീയോട് പറഞ്ഞത് നന്ദൻ എന്നോട് വന്നു ചോദിച്ചു….

എന്ത്

നീ അവളോട് നീ കല്യാണം കഴിഞ്ഞ ചെക്കൻ ആണ് എന്ന് പറഞ്ഞോ…..

ആ പറഞ്ഞു…അതിന് ഇപ്പൊ എന്താ

എന്തിനാ ടാ നീ അവളെ ഇങ്ങനെ ഇട്ട് വിഷമിപ്പിക്കുന്നത്….

എടാ ചുമ്മാ വന്ന് സ്നേഹിക്ക് സ്നേഹിക്ക് പറഞ്ഞ ഞാൻ എന്ത് ചെയ്യാൻ ആണ്…

എടാ നിനക്ക് അഹങ്കാരം ആണ് ഇത്ര കിടിലൻ അതും കൊളജ് ബെസ്റ്റ് പടിപ്പി ടാലൻ്റെട് ആയാ കുട്ടി കാണാനും പൊളി …..

എന്നാ നീ പോയി കെട്ട്…..നന്ദ എല്ലാം അറിഞ്ഞിട്ടും നീ ഇങ്ങനെ പറയല്ലേ കേട്ടോ….

എടാ നാളെ എല്ലാം ഒക്കെ ആയാ എല്ലാം നല്ല രീതിയിൽ ആവും ഫിനാൻഷ്യൽ ഒന്നും നീ പേടിക്കണ്ട….. അവൻ പറഞ്ഞു

എടാ അതൊന്നും അല്ല ടാ….എനിക്ക് ഒരുപാട് പ്രശ്നം ഉണ്ട് അതുകോണ്ടാ നിങ്ങളെ പോലും ഞാൻ അതികം അടിപ്പിക്കാതത് അറിയാലോ…..

എടാ നീ ചുമ്മാ….

നീ അവളോട് സത്യം പറഞ്ഞോ ഇല്ലല്ലോ…

ഇല്ല….

അപ്പോ ദേവയു ചെയ്ത് അവളെ ഒഴിവാക്കാൻ എന്നെ സഹായിക്കണം… പ്ലീസ്

ശോ വാ കൂട്ടുകാരൻ ആയിപൊയില്ലെ മൈരെ…..

എന്താ നിൻ്റെ ശെരിക്കും ഉള്ള പ്രശ്നം ഹേ…..നടക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചു…..

എടാ ഞാൻ ഇല്ലെ ഐ എസ് ഐയെസ്സിൻ്റെ ഒരു കണ്ണി ആണ് … 😆😆

എങ്ങനെ ആടാ ഇത്രയും ചളി അടിക്കാൻ പറ്റുന്നത്…

ശെരി അത് വിട് നന്ദ നീ പറ എപ്പോഴാണ് അടി ….

അത് നീ തന്നെ പറ

അതൊക്കെ നീയും അവനും കൂടെ സെറ്റ് ആക്കിയിട്ട് പറഞ്ഞാ മതി….

എന്നാ ശെരി….

അളിയാ നാളെ ഞാൻ കാണില്ല…..

എന്താ ടാ

നാളെ എനിക്ക് ഒരു സ്ഥലം വരെ പോണം ….

എന്താ സൂര്യ നീ ഒപ്പിക്കുന്നത്….

ഒന്നൂല്ലടാ

ഇല്ല എന്തോ ഉണ്ട് നീ പറഞ്ഞെ

ഒന്ന് ഹോസ്പിറ്റലിൽ പോണം അതിനാ

ആണോ

അങ്ങനെ അന്നത്തെ ആ ദിവസം അങ്ങ് പോയി കിട്ടി…..

പിറ്റേന്ന് ആശുപത്രിയിൽ ഒക്കെ പോയി…. രാത്രി ആയപ്പോ ശ്രീയുടെ കോൾ വന്നു….

ഹലോ…..

പറ ശ്രീ ഞാൻ ഒന്നും അറിയാത്ത പോലെ പെരുമാറി

ഹോസ്പിറ്റലിൽ പോയി എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ വിളിചതാ…..

കുഴപ്പം ഇല്ല ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു അത്ര തന്നെ……

അപ്പോ ശെരി അവൾ ഫോൺ കട്ട് ആക്കി….

ശേ ഇവൾ എന്താ ഇങ്ങനെ ചെയ്തത്. അല്ല എനിക്ക് വേണ്ടതും അതാണല്ലോ…..

ആശങ്കകൾ മനസ്സിൽ വച്ച് ഓരോന്ന് ആലോചിച് ഞാൻ ഇങ്ങനെ ഇരുന്നു….

സൂര്യ നീ എങ്ങോട്ടാ പോയത് അമ്മവെ വിട്ട് എങ്ക പോയി…

അമ്മാ കിട്ടെ നീ അന്ത പെൺകുട്ടിയെ വിരുമ്പുറ വിഷയം മറച്ചു അല്ലേ

കണ്ണാ അവ നല്ല കുട്ടി അക്കും എൻ്റെ കണ്ണന് അവാളെ പുടിക്കുമല്ലവാ എതുക്ക് അന്ത പൊണ്ണെ ഇപ്പടി കഷ്ട്ടപടവക്കിറെ

അമ്മ ഇല്ല അമ്മ എൻ കൂടെ വന്ത അവാള്ക്ക് നിമ്മതി പോയ്യിടും …. വേണ്ട അമ്മ

അപ്പടി ചൊല്ലാതെ കണ്ണാ… ഉണക്ക് എന്നെ പോലെ അവൾക്ക് ഉന്നെ റോമ്പ ഇഷ്ടം…. നാരി ശാബം വാങ്കാതെ കണ്ണ്…..

എൻ്റെ മോൻ പഴയത് ഒന്നും ആലോചിച്ച് വിഷമിക്കാതെ എൻ്റെ മോൻ റോമ്പ ചമത്ത് ആക്കും ടാ…

അമ്മ എപ്പോഴും ഉൻ കൂടെ ഉണ്ടാവും കേട്ടോ വിഷമിക്കണ്ട കേട്ടോ

അമ്മ …. എനക്ക് നീ പൊതും മ്മാ നീ വന്തിര് അമ്മ

അമ്മ അമ്മ ….പോവാതെ അമ്മ

ടാ എന്താടാ ടാ പാച്ചു നീ സ്വപ്നം കണ്ടതാ റെമോ എൻ്റെ തോളിൽ പിടിച്ച് കുലുക്കി ചോദിച്ചു….

എന്താ ഇവന് പറ്റിയത്…..ടാ. അളിയാ ടാ നിനക്ക് വെള്ളം വേണോ ടാ…

നന്ദൻ : കരയണ അളിയാ നീ ….

റെമോ : എന്താടാ നിനക്ക് പറ്റിയത് …നന്ദ എന്താടാ ഇവന്….

ഞാൻ : നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് എണീറ്റ് വെളിയിലേക്ക് നടന്നു….കൈ കൊണ്ട് മുഖം തുടക്കംബോ കൈയ്യിൽ കടിക്കുന്ന ബാൻഡ് ശ്രദ്ദയിൽ പെട്ടു അത് എൻ്റെ വിഷമം ഇരട്ടി ആക്കി…

നടന്ന് നടന്ന് ഞാൻ കോളജിൻ്റെ അറ്റത്തുള്ള ലൈബ്രറിയിൽ പോയി ഇരുന്നു….

പെട്ടന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു ….

ലൈബ്രറിയൻ : എന്താ കുട്ടാ ഇവിടെ ഇരിക്കുന്നത് ക്ലാസ്സ് ഇല്ലെ….

മാം എനിക്ക്. നല്ല സ്ട്രെസ്സ് ഉണ്ട് എനിക്ക് ഒരു ട്രോജിക്ക് ബുക്ക് വേണം

എന്ത് സാധാരണ എല്ലാരും സ്ട്രെസ്സ് ഉളളപ്പോ ഹാപ്പി ആവാൻ അല്ലേ നോക്കാറ് മോനെ….

അങ്ങനെ അല്ല മിസ്സെ നമ്മൾ നമ്മളെക്കാൾ പ്രശ്നം ഉള്ള കഥ വായിച്ചാ നമ്മൾക്ക് ഉള്ളത് ഒരു പ്രശ്നമേ അല്ല എന്ന് തോന്നും അതാണ് എൻ്റെ പോളിസി….

ഇൻ്ററസ്സ്റ്റിങ് ….അതെ തന്നെ അല്ലേ അന്ന് അവൻമാർ തല്ലിയത്..

അതെ മിസ്സേ

എന്താ കാര്യം

ഒന്നുമില്ല അത് പണ്ടത്തെ ഒരു മാചിൻ്റെ ആണ് അത് സാരം ഇല്ല മിസ്സ് ബുക്ക് കിട്ടാൻ വഴി ഉണ്ടോ….

ഉണ്ട് ഒരു ക്രൈം സ്റ്റോറി ആണ് അത് ലൈബ്രറി ബുക് അല്ല എൻ്റെ ആണ് അത് ഞാൻ തരാം

താങ്ക്സ് മിസ്സ് ,ഞാൻ വായിച്ചിട്ട് തിരിച് തരാം….പിന്നെ മിസ്സ് ഒരു കാര്യം പറഞ്ഞോട്ടെ

എന്താ

മിസ്സിന് എൻ്റെ അമ്മയുടെ നല്ല കട്ട് ഉണ്ട്….

ആണോ

അമ്മ എന്ത് ചെയ്യുന്നു

അമ്മ ഇപ്പൊ ഇല്ല 🥲

സോറി…

നോ നോ …. ദാറ്റ്സ്സ് ഓക്കെ…. അപ്പോ ശെരി മിസ്സെ …. ബുക് ഞാൻ തന്നേക്കാം…

ഞാൻ വെളിയിലേക്ക് ഇറങ്ങി ….

നന്ദാ നീ എന്താ ഇവിടെ നടന്നു പോവുന്ന വഴിയിൽ അവൻ വരുന്ന കണ്ട ഞാൻ ചോദിച്ചു….

നിന്നെ തപ്പി നടക്കുവാ എവിടേ ആടാ നീ

ഞാൻ ലൈബ്രറി വരെ ഒന്ന് പോയതാ….

എന്തിന്

ഒന്നുമില്ല ഞാൻ വെറുതെ നടന്നതാ അപ്പോ ഇങ്ങനെ പോയി പോയി ലൈബ്രറി കണ്ടൂ അപ്പോ അങ്ങോട്ട് പോയി അത്ര തന്നെ….

ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

പറ ടാ

നിനക്ക് മാനസിക കുഴപ്പം വല്ലതും ഉണ്ടോ…..

ഇല്ല എന്ത് അങ്ങനെ ചോദിച്ചത്….

ഒന്നുമില്ല നീ രാവിലെ തന്നെ വരുന്നു ഉറങ്ങുന്നു പിച്ചും പേയും പറയുന്നു എന്താടാ ഇതൊക്കെ നിനക്ക് ഉറക്കം ഒന്നും ഇല്ലെ….

ഉറക്കം ഉണ്ട് ഒരു 2 അല്ലെങ്കിൽ 4 മണിക്കൂർ ഉറങ്ങും ….

എടാ അളിയാ ഇങ്ങനെ ആയാ നീ അടിച്ച് പോവും കേട്ടോ….

അതൊന്നും ഇല്ല നീ വന്നെ ഇനി ഏതാ ക്ളാസ്സ്

മണി അണ്ണൻ്റെ ആണ്

എന്നാ നമക്ക് കട്ട് അടിച്ചാലോ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു ചോദിച്ചു

അല്ലെങ്കിൽ പിന്നെ കേറുന്ന പോലെ….

എന്നാ വാ അവനോ

റെമോ വരും തോന്നുന്നില്ല ചെക്കൻ full റൊമാൻ്റിക് ആണ് നന്ദൻ ചിരിച്ചോണ്ട് പറഞ്ഞു

പാവം അവൻ പൊളിക്കട്ടെ …

എന്താ മോനെ ഒരു സെൻ്റി അടി

ഒന്നുമില്ല അവൻ ഇത്തിരി ധൈര്യം കുറവാ എന്നെ ഉള്ളൂ ചെക്കൻ തീ ആണ് അല്ലേ….

പിന്നെ അവന് നിന്നെ വലിയ ഇഷ്ടം ആണ്…. പക്ഷേ നിൻ്റെ അവനെ പോലെ വരില്ലല്ലെ

അത് ആർക്കും പറ്റില്ല സ്പെഷ്യൽ ആണ്…. സന്തോഷം ആയി ഇരിക്കുന്നുണ്ടോ എന്തോ…

എടാ ആരാ ശെരിക്കും അവനെ പഞ്ഞിക്കിട്ടത് നീയോ അവനോട്

ഞാൻ തന്നെ… അവൻ ഇങ്ങനെ ഒന്നും അല്ലാ അവൻ്റെ അടി പറഞ്ഞ അടയാളം ഉണ്ടാവില്ല

ഹോ ഡോൺ ആണല്ലേ

അയ്യേ അവൻ പാവം ആണ് കഴപ്പും കൊണ്ട് കേറി കൊടുത്താ ശെരിയാക്കി തരും…. അത്ര തന്നെ….

എടാ നീ ഇവിടെ ഇരി ഞാൻ റെമോ നേ പൊക്കിയിട്ട് വരാം….

ശെരി പോയിട്ട് വേഗം വാ പിന്നെ വരുമ്പോ ബാഗും കൊണ്ട് വാ മതിയായി പോയേക്കാം ….

നോക്കട്ടെ….

നന്ദ വെള്ളം ഞാൻ ഒച്ചയിൽ പറഞ്ഞു….

കൊണ്ടുവരുമോ എന്തോ….

“ഇന്നലെ എന്ത് മഴ ആയിരുന്നു ഇന്ന് ഒടുക്കത്തെ വെയിലും കോപ്പ് രണ്ടെണ്ണം അടിക്കണം ഇന്നെങ്കിലും ഇപ്പൊ പോവുബോ തന്നെ സാനം എടുക്കണം…..

ശ്രീ: അപ്പോ ടച്ചിങ്സ് ആര് വാങ്ങും…

ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കി… ഇവൾ ഇപ്പൊ വന്ന്….

ടച്ചിങ്സ് വേണ്ടെന്ന്….

അത് ഞാൻ വാങ്ങിക്കൊള്ളാം….

വേണ്ട ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഞാൻ തരാം…

അവൾ മരച്ചുവട്ടിൽ ഇരുന്ന ഇടത് നിന്ന് ചാടി എണീറ്റു…

എന്താ എന്തിനാ നീ ഇങ്ങോട്ട് വരുന്നത്…. വേണ്ട ശ്രീ നീ വെറുതെ എന്നെ ശല്യം ചെയ്യാതെ പോവാൻ നോക്ക്…. അവൾ എൻ്റെ അടുത്ത് വന്നു നിന്ന്

അമ്മ അവ എൻ കൂടെ വന്താ റോമ്പ കഷ്ടപടുവാ…. വേണ്ട അമ്മ …. അവൾ മാനറിസം പിടിച്ചോണ്ട് പറഞ്ഞു….

ഞാൻ അവളുടെ പ്രവർത്തി നോക്കി ഇരുന്ന് ചീഞ്ഞു 😑

നോക്കണ്ട നിൻ്റെ അടുത്ത് ഇരുന്നത് ഞാൻ ആണ് ചെറിയ പനി പോലെ ഉണ്ടായിരുന്നു…

നീ ഒറക്കത്തിൽ പറഞ്ഞ ആ അവൾ ഞാൻ അല്ലേ സത്യം പറ…

ഹേയ് അല്ല

അമ്മ സത്യം ആയിട്ടും അല്ലേ

അമ്മ സത്യം ആയിട്ടും അതെ

ഹാ അതാണ് ….

കുട്ടി ഞാൻ

അടി അടി

അല്ല ശ്രീ ഞാൻ ഞാ

ഒന്നും പറയണ്ട ✋ എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണ് എന്തൊക്കെയോ കാര്യങ്ങൾ കാരണം ആണ് നീ എന്നിൽ നിന്നും വിട്ട് മാറാൻ നോക്കുന്നത് എന്നും അത് എൻ്റെ നല്ലതിന് വേണ്ടി ആണെന്നും എനിക്ക് അറിയാം… താങ്ക്സ് സൂര്യ ഫോർ ലൗവിങ് മീ ബാക്ക്….🥺

ഇരിക്ക് ഞാൻ അവളോട് കൈ തട്ടി പറഞ്ഞു….

അവൾ വന്ന് എൻ്റെ അടുത്ത് ഇരുന്ന് എൻ്റെ കൈക്കുള്ളിൽ കൂടെ കൈ ഇട്ട് പിടിചു

ഞാൻ വിടാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല…

ശ്രീ നിനക്ക് വല്ല ബോധവും ഉണ്ടോ നീ എന്താ ഈ ചെയ്യുന്നത് എന്ന്…

ഉണ്ട്

നാളെ നിൻ്റെ വീട്ടുകാർ എന്നെ വേണ്ട എന്ന് പറഞ്ഞാ നീ എന്ത് ചെയ്യും വിൽ യു ചൂസ് മി ഓർ യുർ ഫാമിലി…..

അതിന് നിന്നെ ഉൾകൊള്ളാൻ പറ്റാത്ത എന്താ കുഴപ്പം നിനക്ക് ഉള്ളത്… എൻ്റെ ഫാമിലി കുറച്ച് പുരോകമനം ഉള്ള കുടുംബം ആണ്….

ശെരി നാളെ നീ നല്ല ഒരു പോസിഷനിൽ എത്തി അപ്പോ ഞാൻ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുവാ അപ്പോ എന്ത് ചെയ്യും….

അങ്ങനെ ഒന്നും ഇല്ല ടാ ഒന്നുമില്ലെങ്കിലും നീ ഒരു സ്പോർട്സ് മാൻ അല്ലേ ബീ പോസിറ്റിവ് … ബേബി

എന്ത്

ബേബി

അയ്യ അത്രയ്ക്കൊന്നും വേണ്ട….നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ….

ഞാൻ നോക്കും നിന്നെ ഉറപ്പ് നീ ഒന്നും ചെയ്യണ്ട എന്നെയും നമ്മടെ കുട്ടികളെയും പൊന്ന് പോലെ നോക്കിയാ മതി അത്ര തന്നെ…

ഓ അവിടെ വരെ ആയി കാര്യങ്ങൾ ….

ഞാൻ വളരെ ഫാസ്റ്റ് ആണ്….

എൻ്റെ ലാസ്റ്റ് ചോദ്യം

ഇനിയും ഉണ്ടോ…. ചോദിക്ക്

എന്നെ പറ്റി നിനക്ക് എന്തൊക്കെ അറിയാം …..

നീ പാർത്ഥൻ … S/O late വിഷ്ണു ദേവൻ & രേവതി നമ്പൂതിരി…. ശ്രീജയ യുടെ വരാൻ ഇരിക്കുന്ന വരൻ ഇത്രയും മതി

എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി….

സൂര്യ എനിക്കറിയാം നിൻ്റെ ആദ്യത്തെ പ്രശ്നം ഒറ്റപ്പെട്ട ജീവിതം ആണ് … പക്ഷേ ഈ നിമിഷം മുതൽ നിനക്ക് ഞാൻ ഉണ്ട് എന്തൊക്കെ വന്നാലും ഞാൻ നോക്കിക്കോളാം എനിക്ക് നിന്നെ അത്ര ഇഷ്ടാ….🥺

നിന്നിൽ എനിക്ക് എൻ്റെ അമ്മയെ കാണാം ഇപ്പൊ ശ്രീ 🥺

ആയിക്കോട്ടെ ഇനി മുതൽ നിനക്ക് എന്നെ അമ്മ ആയും കാണാം പക്ഷേ കുറച്ച് കഴിഞ്ഞ് നീ എന്നെയും അമ്മ ആക്കണം കേട്ടോ….. 😌😌

എന്ത് ….

മതർ അമ്മ

നീ വെറും ഫാസ്റ്റ് അല്ല സൂപ്പർ ഫാസ്റ്റ് ആണ്…😟🥲🥲

സൂര്യ

എന്താ

എടാ നിൻ്റെ അച്ഛനും അമ്മയും എങ്ങനെ ആണ്….

പ്ളീസ് ടാ …ഇപ്പൊ

ഒക്കെ ഓക്കേ എനിക്ക് മനസ്സിലായി …..

സൂര്യ

എന്തോ

നിനക്ക് എപ്പോഴാ എന്നെ ഇഷ്ടം ആയത്

അത് നീ ആദ്യം എന്നെ അവരിൽ നിന്ന് രക്ഷിച്ചില്ലെ അപ്പോ നീ എന്നെ സഹതാപം നിറഞ്ഞ ഒരു നോട്ടം നോക്കിയില്ലേ അപ്പോ….

എന്നിട്ട് നീ എന്താ ഒരിക്കെ പോലും എന്നോട് അത് കാണിക്കാതെ ഇരുന്നത്….

അർഹത ഇല്ലത്ത് കൊണ്ട്

ആര് പറഞ്ഞു…

എനിക്ക് ബോധം ഉള്ളത് കൊണ്ട്…. ഇപ്പോഴും എൻ്റെ ഉള്ളിൽ ഒരു കുത്ത് ഉണ്ട് നിൻ്റെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കുക ആണോ എന്ന്….

ഇങ്ങനെയും ഒരുത്തൻ നീ നന്ദൻ പറഞ്ഞ പോലെ ഒരു പ്രതേക ജീവി തന്നെ…

ഇതൊക്കെ സത്യം തന്നെ ആണോ എൻ്റെ കിഡ്ണി വല്ലതും എടുക്കാൻ ആണോ നീ എൻ്റെ കൂടെ നടക്കുന്നത് എന്ന എൻ്റെ സംശയം….

അതിന് നിനക്ക് ഇതൊക്കെ ഉണ്ടോ എല്ലാം പോയി കാണും…

ഏയ് ഞാൻ എന്ത് അടിച്ചാലും ഫിറ്റ് ആണ്….

അത് തന്നെ ഫിറ്റ് ആണ്

സത്യം പറഞ്ഞ അന്ന് ഞാൻ അഭിനയിച്ചത് ആണ്…. ഫിറ്റ് ആയ പോലെ…

നിങൾ പോയ ശേഷം ഞാൻ വീണ്ടും പോയി…. ശേ വെറുതെ …..

സത്യം ….

കൊള്ളാം എന്തായാലും….

ഞാൻ ഇപ്പോഴും ചോദിക്കുവാ ഇത് ശെരി ആവോ….

നീ വെറുതെ ഇങ്ങനെ പറയാതെ എനിക്ക് തന്നെ ചെറിയ പേടി ഉണ്ട്….

എന്ന പിന്നെ സ്റ്റോപ് ഇട്ടാലോ

നിനക്ക് എന്താ ചെക്കാ വെറുതെ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ ഒറ്റ അടി

എന്താ

നീ നിൻ്റെ കല്യാണം കഴിഞ്ഞു എന്ന് എന്നോട് കള്ളം പറഞ്ഞു അല്ലെടാ

അത് പിന്നെ നിന്നെ ഒഴുവാക്കാൻ വേണ്ടി….അല്ല നീ എന്നെ എന്തിനാ ഇപ്പൊ തല്ലിയത്

അത് പിന്നെ എനിക്ക് എന്ന് എന്ത് വിഷമം ആയി എന്ന് അറിയാമോ

അതിന് തല്ലണോ നമ്മൾ ക്ളോസ് ആയി കുറച്ച് സമയം അല്ലേ ആയുള്ളൂ….

എനിക്ക് അങ്ങനെ ഒന്നും ഇല്ല ഞാൻ പെട്ടെന്ന് കമ്പനി ആവും അവൾ തല ആട്ടികൊണ്ട് പറഞ്ഞു….

ഞാൻ അങ്ങനെ അല്ലാ എനിക്ക് കുറച്ച് സമയം ആവും….

എടുത്തോ സമയം എടുത്തോ പക്ഷേ എന്നോട് മാത്രമേ ക്ളോസ് ആവാൻ പാടുള്ളൂ അല്ലെങ്കിൽ നീ ക്ളോസ് ആവും

നീ ഇങ്ങനെ ആണ്. ലെ ഒരു മിനിറ്റ് മിണ്ടാതെ ഇരിക്കില്ല അല്ലേ…..

ഇല്ല ഞാൻ ഒരു വായാടി ആണ്……

അതെ കണ്ടാലും പറയും….

എടാ നീ എവിടെ ആണ് പഠിച്ചത് ഒക്കെ ….

അത് ഞാ

ഞാൻ എന്താ ഈ കാണുന്നത് ഹേ നന്ദൻ , പറഞ്ഞോണ്ട് വന്നു റെമോയും മറിയയും കൂടെ ഉണ്ട്…..

ഇതെപ്പോ സംഭവിച്ചു…. മറിയ ചോദിച്ചു….

ദേ ഇപ്പൊ ശ്രീ ചിരിച്ചോണ്ട് പറഞ്ഞു…. അപ്പോ എൻ്റെ സഹായം ഏറ്റല്ലെ നന്ദൻ അവളോട് ചോദിച്ചു…

എന്ത് സഹായം ഞാൻ അവനെ നോക്കി ചോദിച്ചു…

അതൊക്കെ രഹസ്യം ആണ് ശ്രീ എന്നെ നോക്കി പറഞ്ഞു….

പറയടാ നന്ദ

ഒന്നുമില്ല നീ എന്താ ഒറക്കത്തിൽ പറഞ്ഞത് എന്ന് ഞാൻ ആണ് പറഞ്ഞ് കൊടുത്തത്….

ഫക്ക്… അപ്പോ ഇവൾ എന്നോട് പറഞ്ഞത് ഒക്കെ…

തള്ളായിരിക്കും നന്ദൻ പറഞ്ഞു….

ശെരി.നീ ബാഗ് തന്നെ ഞാൻ പോട്ടെ….

ഇന്നാ….

നന്ദൻ: അയ്യോ എങ്ങോട്ടാ പോവുന്നത്

ഞാൻ : എനിക്ക് ഒരാളെ കാണാൻ ഉണ്ട് ….

റെമോ : ചുമ്മാ നിനക്ക് ഈ സിറ്റിയിൽ ഞങ്ങളെ മാത്രം ആണ് ആകെ അറിയുന്നത് …..

ഞാൻ : അല്ല എനിക്ക് ഈ വീക്ക് ഒരു സ്ഥലം വരെ പോണം കൊറച്ച് പണി ഉണ്ട് അപ്പോ അതിന് പൈസ വേണം അതിനാ…..

ശ്രീ : പൈസ ഞാൻ തരാം….

ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ദയവു ചെയ്ത് പൈസ തരാം അത് തരാം എന്നൊന്നും പറഞ്ഞ് വന്നേക്കരുത് 0പ്ളീസ് …. എനിക്കറിയാം എന്ത് വേണം എന്ന് ഇത്ര കാലം ഞാൻ ഒറ്റക്കാണ് എൻ്റെ കാര്യം ഒക്കെ നോക്കിയത് അപ്പോ ഇന്നലെ കേറി വന്ന ആരും ദയവ് ചെയ്ത് ഒരുപാട് അങ്ങ് ഉണ്ടാകാൻ നിക്കല്ലെ….

ശ്രീ : ടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല….

ഞാൻ : മനസ്സിലായി ശ്രീ നീ നിൻ്റെ നല്ലമനസ്സ് കൊണ്ട് ആണ് പറഞ്ഞത് ബട്ട് എനിക്ക് അതിൻറെ ആവശ്യം ഇല്ല…. നാട്ടുകാരുടെ സഹതാപം ദാറ്റ് ഫക്ക്സ് മീ അറ്റ് ദി ഫസ്റ്റ് പ്ളേയ്സ്….. ആൻഡ് ഐ ആം സോറി…..

ശ്രീ: എന്നാലും എങ്ങോട്ടാ പോവുന്നത് എന്ന് പറഞ്ഞൂടെ ….

ഞാൻ : 😶

റെമോ: എന്നാ നങ്ങളും ഉണ്ട്….

ഞാൻ : എങ്ങോട്ട്

നന്ദൻ : നിൻ്റെ കൂടെ

ഞാൻ : എന്ന വാ പോവാം….

നന്ദൻ : അപ്പോ. നിങ്ങളുടെ ബാഗ്….

ഞാൻ : അവരുടെ ബാഗ് എന്തിനാ

ശ്രീ : ഞങ്ങളും ഉണ്ട്….

ഞാൻ : ദൈവമേ ലോകത്ത് എത്ര പേരുണ്ട് എന്നിട്ടും എനിക്ക് തന്നെ എന്തിനാ ….

നന്ദൻ : നടക്ക് നടക്ക്

റെമോ : അല്ല നീ എങ്ങോട്ടാ

ഞാൻ : ക്ലാസിലേക്ക് നിങൾ പോക്കൊ

നന്ദൻ : അപ്പോ നീ ക്ളാസിൽ കേറുവാ

ഞാൻ : അതെ….

നന്ദൻ : ഒരുമാതിരി മറ്റെ പരുപാടി കാണിക്കരുത് കേട്ടോ….

ഞാൻ : നിങൾ വരുന്നുണ്ടോ ഉണ്ടെങ്കിൽ വാ ഞാൻ പോവുന്നു ഇപ്പൊ പോയ ഫൂഡ് കഴിച്ചിട്ട് കേറാം എനിക്ക് ജ്യൂസ് ആണ് വേഗം കഴിയും നിങ്ങൾക്ക് അങ്ങനെ അല്ലാ …

നന്ദൻ : ഈ മൈരനെ കൊണ്ട്….

റെമോ : വാ പോയി വല്ലതും കഴിച്ചിട്ട് കേറാം….

നന്ദൻ : നിങൾ വാ ഞാൻ അവനെ പോയി നോക്കട്ടെ….

അങ്ങനെ അവർ എല്ലാരും ഫൂഡ് കഴിക്കാൻ വന്നു ഞാൻ ക്യാൻ്റീനിൽ ഇരുന്ന് juice കുടിച്ചൊണ്ട് ഇരുന്നപ്പോ അവരൊക്കെ വന്നു….

അങ്ങനെ അവരൊക്കെ കഴിക്കാൻ തുടങ്ങി….

കഴിപ്പിൻ്റെ എടയിൽ തന്നെ ബെൽ അടിച്ചു….

എല്ലാരും വേഗം വേഗം കഴിച്ച് കഴിഞ്ഞ് ക്ലാസിലേക്ക് ഓടി….

ക്ലാസ്സിലേക്ക് കേറി ഒരു നിമിഷം കഴിഞ്ഞാണ് അവർക്ക് മനസ്സിലായത് അവരുടെ കൂടെ ഉള്ള എന്നെ കാണാനില്ല എന്ന കാര്യം….😜😜

എടാ ആ പട്ടി മുങ്ങി റെമോ ശ്രീയോട് പറഞ്ഞു

അവൻ മാത്രം അല്ലടാ അവൻ്റെ മനസാക്ഷിയും മുങ്ങി ശ്രീ ഇടുപ്പിൽ കൈ വച്ച് പറഞ്ഞു….

എനിക്ക് അവരെ കാണണം റെമോ തമാശക്ക് കരയും പോലെ പറഞ്ഞു….

മിണ്ടാതെ അവിടെ ഇരി ഇനി ഒന്നും ചെയ്യാൻ പറ്റില്ല ടാ അവൾ അതും പറഞ്ഞ് സീറ്റിലേക്ക് പോയി….

അവരെ പറ്റിച്ച് മുങ്ങിയ സന്തോഷത്തിൽ നന്ദൻ എന്നെ നോക്കി ചിരിച്ചു….അളിയാ നാളെ പഞിക്കിടും നോക്കിക്കോ…

അതിന് നാളെ ആര് വരുന്നു… ഇങ്ങോട്ട്

അപ്പോ നാളെ നീ ഇല്ലെ അവൻ എന്നെ അൽഭുതതോടെ നോക്കി പറഞ്ഞു….

ഓ ഇല്ല

നാളെ എന്താണ് ഇനി….

നാളെ എനിക്ക് പനി ആണ്….

നീ കാര്യം പറ സൂര്യ

അളിയാ നന്ദ നമ്മക്ക് ലീവ് എത്ര ദിവസം ആണ്…..

12 ദിവസം

അല്ല 9 അല്ലേ എപ്പോഴും

അല്ല അത് കഴിഞ്ഞ് എന്തോ ലീവ് ഉണ്ട് ശ്രീ ആണ് പറഞ്ഞത്…..

എപ്പോ തുടങ്ങും

നാളെ ആണ് ലാസ്റ്റ് ദിവസം

നാളെ ആണല്ലേ……

ഞാൻ നാളെയും കാണില്ല അപ്പോ 13 ദിവസം

എന്താണോ നാളെ ഇനി…..നീ കാര്യം പറ…..

എനിക്ക് ഡെയ്‌ലി കോളജിൽ വരാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ഫിസിക്കലി ഫിറ്റ് അല്ല എന്ന് ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കണം അതിനാ….

അങ്ങനെ ഒന്നും കിട്ടില്ല ….

ഞാൻ ഒന്ന് നോക്കട്ടെ കിട്ടുമോ എന്ന്

അപ്പോ ഞാൻ നാളെ ലീവ് ആണ്…. ആരെങ്കിലും ചോദിച്ചാ പനി ആണ് എന്ന് പറഞ്ഞാ മതി ….

അവനും ആയി സംസാരിച്ച് ഇരുന്നു വൈകുന്നേരം ആയപ്പോ വീട്ടിൽ പോയി….

രാത്രി ശ്രീ എന്നെ വിളിച്ചു ..

ഹലോ

😶

ഹലോ

നിനക്ക് എന്നെ ശെരിക്കും ഇഷ്ടം ആണോ അതോ വെറുതെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതോ ഇഷ്ടം ആണ് എന്ന്….

അതിന് ഞാൻ പറഞ്ഞോ ഇഷ്ടം ആണ് എന്ന് നീ ആയിട്ട് തന്നെ അല്ലേ ഓരോന്ന് പറഞ്ഞതും ചെയ്തതും …

ഓഹോ ഇപ്പൊ അങ്ങനെ ആയോ കാര്യം….നീ ഇത്ര കാരൻ ആണ് എന്ന് ഞാൻ വിചാരിചില്ല സൂര്യ…..

എത്ര കാരൻ

ഒരു പാവം പെൺകുട്ടിക്ക് ആസ കൊടുത്ത് അവളുടെ ജീവിതം നശിപ്പിച്ചിട്ട് കടന്ന് കളയാൻ നോക്കുന്നോ നീ ….

ഹലോ എന്ത് വിട്ട ഞാൻ നിന്നെ പീഡിപ്പിച്ചു എന്നും പറയോ ….

അയ്യേ ഞാൻ അങ്ങനെ ചെയ്യോ ടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ റെഡി ആണ് …..

അയ്യേ ഇത് എന്ത് സാധനം ഒരു നാണവും ഇല്ലാത്ത അയ്യേ മോശം നിന്നെ ഒക്കെ എങ്ങനെ വിശ്വസിക്കും കാണുമ്പോ പാവം പഠിപ്പി നീ ആള് മോശം അല്ലല്ലോ …..

അത് പിന്നെ പഠിപ്പികൾക്ക് ഇതൊന്നും പാടില്ലേ….

ശെരി ശെരി ആയിക്കോട്ടെ…. ഫുഡ് കഴിച്ചോ…..

ആ നീയോ…. ഇല്ല ഞാൻ രാത്രി കഴിക്കാറില്ല…..

അയ്യോ അതെന്താ

എനിക്ക് ശീലം ഇല്ല….

അതെ സൂര്യ പറ

വീഡിയോ കോൾ ചെയ്യാം

എന്തേകയ്യ്യിൽ മറ്റെ ഫോൺ ഒന്നും ഇല്ല അതിന്…..

അയ്യോ ശെരി ആണ്…

ഞാൻ ഒന്ന് വാങ്ങി തരട്ടേ….

ശ്രീയെ ഞാൻ പറഞ്ഞെ….

അയ്യോ സോറി സോറി…..

എന്നാ നീ തന്നെ വാങ്ങ്…. അല്ലെങ്കിൽ ഞാൻ ഗിഫ്റ്റ് തരാം….

വേണ്ട എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ഈ ഫോൺ തന്നെ ബാധ്യത ആണ്…

ഇങ്ങനെ പറയാതെ നാളെ ഞാൻ വീട്ടിലേക്ക് പോവും പിന്നെ നിന്നെ എങ്ങനെ കാണും ….

നാളെ നീ പോവാ. ..

അതെ ചേച്ചിയുടെ പെണ്ണുകാണൽ ഉണ്ട് ഉടനെ കല്യാണവും കാണും ഞാൻ വിളിക്കാം വരണം….

അയ്യോ ഞാൻ ഇല്ല ഇതിന്നൊന്നും എനിക്ക് എനിക്ക് ക്രൗഡ് പറ്റില്ല…..

ശെരി ശെരി അപ്പോ അല്ലേ….അത് പിന്നെ നോക്കാം

പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ

അതെന്താ നാളെ വരാത്തത്…..

നാളെ ആണ് ചെക്ക് അപ്പ് ഉള്ളത് അത് കൊണ്ട് വരാൻ പറ്റില്ല…..

എന്ന ഞാനും വരട്ടെ കുറച്ച് സമയം ചെലവാകും ഒന്നിച്ച് …..

വേണ്ട നീ ക്ളാസിൽ പോ ക്ളാസ് ടോപ്പർ വെറുതെ എൻ്റെ കൂടെ നടന്ന് സമയം കളയണ്ട…..

അപ്പ9 നമ്മൾ നേരിട്ട് ഇനി എത്ര ദിവസം കഴിഞ്ഞാ കാണുക…..

പറയുന്ന കേട്ട തോന്നും നമ്മൾ തമ്മിൽ കൊറേ കാലത്തെ പരിചയം ഉണ്ടെന്ന്…..

അങ്ങനെ അല്ല ടാ

പിന്നെ

നീ എന്താ ഒട്ടും റൊമാൻ്റിക് അല്ലാത്തത് സൂര്യ….

എൻ്റെ പൊന്നെ എനിക്ക് ഇവിടെ ഒടുക്കത്തെ തല വേദന ആണ്…. വെയിലത്ത് നടന്നിട്ട് തൊന്നുന്നു

രണ്ടും കൂടെ ഞങ്ങളെയും പറ്റിച്ച് എങ്ങോട്ടാ മുങ്ങിയത് റോമാറോൻ്റെ മുന്നിൽ ഒന്നും പോയി പെടണ്ട കേട്ടോ പാവം ചെക്കൻ ഒറ്റക്ക് പെട്ടു…..

അവൻ വരില്ല അവന് ക്ളാസ് കട്ട് അടിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല…

അതെ സൂര്യ

പറ

നീയും വരുന്നാ എൻ്റെ കൂടെ….

എങ്ങോട്ട്

നാട്ടിലേക്ക്

അയ്യോ ഞാൻ ഇല്ല

അതെന്താ…

എന്തിനാ ഞാൻ വരുന്നേ….

വെറുതെ

എൻ്റെ മോളെ നിൻ്റെ സംസാരത്തിൽ നിന്നെ അറിയാം വെറും ഫോർമാലിറ്റി ഡയലോഗ് ആണെന്ന്….

മനസ്സിലായി അല്ലേ…..

അതെ നീ കുറച്ച് കൂടെ ചൈൽഡിഷ് ആയി ഉള്ള പെരുമാറ്റം മാറണം കേട്ടോ….

എടാ ഞാൻ ഒടുക്കത്തെ സീരിയസ് ആണ് പിന്നെ നിന്നോട് ആയത് കൊണ്ടാണ് ഞാൻ …..

ആണോ, പക്ഷേ ഇത് ഇച്ചിരി ക്രിഞ്ച് ആയി തോന്നുന്നു….എനിക്ക് ലീഡർ ശ്രീയെ ആണ് ഇഷ്ടം സീരിയസ് ആയ അതെ സമയം വളരെ കാര്യപ്രപ്തി ഒക്കെ ഉള്ള ശ്രീ….

ആണോ…

അതെ

ഇപ്പൊ കുറച്ച് റൊമാൻ്റിക് ആയല്ലോ മോൻ….

ശെരി ശെരി നീ വച്ചോ നാളെ കോളജിൽ പോവാൻ ഉള്ളതല്ലേ …..

പിന്നെ വക്കാം

വേറെ എന്താ

എന്തെങ്കിലും പറ

എന്തെങ്കിലും എന്ന് വച്ചാ എന്ത് പറയാൻ ആണ്….

എന്തെങ്കിലും

ഞാൻ ഇല്ലെ ഇവിടെ വന്നപ്പോ പ്ളാൻ ചെയ്ത പോലെ ഒന്നും അല്ല കാര്യങ്ങൽ നടന്നത്

അതെന്താ ടാ

ഞാൻ ഇവിടെ വരുമ്പോ വിചാരിച്ചത് ആരും ആയി ഒരു കമ്പനിയും പാടില്ല നമ്മൾ ഉണ്ട് നമ്മടെ കാര്യം എങ്ങനെ എങ്കിലും ഒരു കൊല്ലം തീർക്കുക പോവാ…. അതായിരുന്നു പ്ളാൻ

ഒന്നല്ല ഒന്നര ഉണ്ട് കേട്ടോ….

ആ ഒന്നര ….

എന്നിട്ട് ഇപ്പൊ എന്തായി….

ഒന്നും ആയില്ല എല്ലാം എൻ്റെ കണക്ക് കൂട്ടൽ തെറ്റി ആണ് നടക്കുന്നത്…..

അത് കൊണ്ട് എന്താ നിനക്ക് എന്നെ പോലെ ഒരു സുന്ദരി കുട്ടിയെ കിട്ടിയില്ലേ….

ഉവ്വ്

എന്താ ഞാൻ സുന്ദരി അല്ലേ

അതെ അതെ …..

നീ എന്താ കുടിക്കുന്നത് സൂര്യ….

അത് വെള്ളം ….

ആണോ അല്ല ശബ്ദം കാട്ടി ആയാ പോലെ ….

( ദൈവമേ പിശാശിന് കാഞ്ഞ ബുദ്ധി തന്നെ )

അത് ഇത്തിരി കൂടുതൽ വായിൽ ഒഴിച്ചു അപ്പോ നാശിക്കേറി….അതാ…..

അല്ല ടാ സൂര്യ നീ ഈ ലീവ് ദിവസം എന്താ ചെയ്യാ ഇനി….

സാധാരണ കഴിഞ്ഞ 10 കൊല്ലം എന്താണോ ചെയ്യുന്നത് അത്.തന്നെ …..

ഏഹ്. പത്ത് കൊല്ലം നീ ഒറ്റക്കാ….

അങ്ങനെ അല്ല പക്ഷേ ഞാൻ ഒറ്റക്കാ… അത് കൊണ്ട് എനിക്ക് 10 ദിവസം ഒരു പ്രശ്നമെ അല്ല….

ബോൺ ബോൾഡ് അല്ലേ…..

അല്ല ജീവിതം ബോൾഡ് ആക്കി ….

അതെ….

സൂര്യ നീ എവിടെ ആണ് താമസിക്കുന്നത്….

അത് അടുത്ത് തന്നെ ആണ് അതെ ശ്രീ ഇവിടെ കറൻ്റ് പോയി ഞാൻ വക്കുവാ…

ഗുഡ് നൈറ്റ് സൂര്യ , ഐ ലവ് യൂ…..

ശെരി 😊

തിരിച് പറ ….

ഇതാണ് ഞാൻ പറഞ്ഞത് നീ ഒട്ടും സീരിയസ് അല്ല…. ചൈൽഡിഷ് ആണ് നീ

ഇതിൽ എന്താ ഉള്ളത് ഒരു ലൗ യു അല്ലേ ചോദിച്ചത്…..

എനിക്ക് ഇതൊന്നും ശീലം ഇല്ല പ്ലീസ് ….

ശെരി ശെരി നിനക്ക് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി…. ഗുഡ് നൈറ്റ് ബേബി

😬 😬

ശെരി ഗുഡ് നൈറ്റ്….

ദൈവമേ എന്തൊക്കെ ആവുമോ എന്തോ ഞാൻ കേടന്നൊണ്ട് ആലോചിച്ചു …

ആ വിഷ്ണു ഇത് അറിഞ്ഞ അവൻ എന്തായാലും ഒരു ഒരസൽ ഉണ്ടാക്കും ഉറപ്പാ അവൻ്റെ മറ്റും ഭാവവും കണ്ടാ അറിയാം ഇവളെ നോട്ടം ഇട്ട് നടപ്പാണ് എന്ന്… പോരാത്തതിന് മുറ ചെക്കനും….

ഉള്ള വള്ളി പോരാഞ്ഞിട്ട് ആവും ഇതും കൂടെ ആ ലൗ എന്ന് പറഞ്ഞ കുറച്ച് ആക്ഷൻ ഒക്കെ ഉണ്ടാവുമല്ലോ…

രാവിലെ നേരത്തെ തന്നെ

ഞാൻ ഡോക്ടറേ കാണാൻ പോയി

തനിക്ക് വല്ല വട്ടും ഉണ്ടോ ഇത്രയും ആരോഗ്യം ഉള്ള തനിക്ക് ഞാൻ എങ്ങനെ ആണ് സർട്ടിഫിക്കേറ്റ് തരുന്നത് അതൊന്നും നടക്കില്ല….

ഡോക്ടർ എന്തെങ്കിലും വഴി ഉണ്ടോ

ഒരു വഴി ഉണ്ട്

എന്താ ഡോക്ടർ അത്

താൻ ഒരു ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അപ്പോ ഞാൻ തരാം…..അല്ലെങ്കിൽ ടിസി വാങ്ങി പോവാൻ നോക്ക്….

ശേ…..

മോനെ നിനക്ക് എൻ്റെ ഒരു അനിയൻ്റെ പ്രായമേ ഉള്ളൂ ചേച്ചി ഒരു കാര്യം പറയാം നമ്മൾ ഒന്നിൽ നിന്നും ഒളിച്ചോടാൻ നിക്കരുത്ത്….

എനിക്കങ്ങു ദേഷ്യം വന്നു…..ചേച്ചി വളരെ നന്നി ….ഞാൻ അവിടെ നിന്നും എണീറ്റു പോയി….

ഇതേസമയം കോളജിൽ

അശ്വതി (ക്ലാസ്സിലെ ഒരു പെൺകുട്ടി) കോളജ് സ്റ്റാർ ആയാ ശ്രീ സ്നേഹിക്കുന്നത് ഒരു പീറയെ പാച്ചു പോലും ……

അതിന് നിനക്ക് എന്താ ഡീ നിന്നെ പോലെ ഇന്ന് ഒരുത്തൻ്റെ കൂടെ നിരങ്ങളും നാളെ അവൻ്റെ തന്തയുടെ കൂടെ നിരങ്ങലും ഒന്നും അല്ലല്ലോ ഞാൻ ചെയ്തത് പിന്നെ ഒരാളുടെ അപ്പിയറൻസ് വച്ച് ജഡ്ജ് ചെയ്യല്ലേ മോളെ നാളെ ചിലപ്പോ നീയൊക്കെ അവൻ്റെ കാല് പിടിക്കാനുള്ള അവസ്ഥ വരും…..

അപ്പോ ചെലക്കാത്തെ മോൾ സ്ഥലം വിട്ടു പോ

മറിയ : കേട്ടല്ലോ ഇനി പോയി ആ മൂലക്ക് ഇരുന്ന് മോങ്ങിക്കോ എന്ത്3 അച്ചു മോൾ

ശ്രീ: 😠😀

മറിയ: ശ്രീ അവൾ പറഞ്ഞതിൽ ചെറിയ കാര്യം ഇല്ലെ ടാ

ശ്രീ : നിനക്കും വട്ടായോ ഡീ…

മറിയ: അതല്ലടി അവൻ്റെ ഊരും പേരും ഒന്നും നമ്മൾക്ക് ഇനിയും അറിയില്ല.. ഇനി വല്ല തീവ്രവാദി ആണെങ്കിലോ….

ശ്രീ : ഒന്ന് പോടീ

മറിയ: ഒന്നും വിശ്വസിക്കാൻ പറ്റില്ല മോളെ….

ശ്രീ: നീ അദ്യം അവൻ്റെ വിവരം ഒക്കെ ഒന്ന് തപ്പാൻ നോക്ക്…. അവൻ ആരാ എന്താ എവിടെ ആണ് താമസം എന്നൊക്കെ ….

ശ്രീ : എടി ഇന്നലെ അവൻ പറയാൻ വന്നതാ എപ്പോഴാ നിങൾ വന്നത്ത്…..എന്തായാലും നോക്കാം….

പാച്ചു പിന്നെ തെണ്ടി തിരിഞ്ഞ് വൈകുന്നേരം ആയപ്പോ വീട്ടിലേക്ക് പോയി….

കുളിക്കാൻ കേറാൻ നിന്നപ്പോ ആണ് നന്ദൻ്റെ കോൾ….

എന്താ ടാ

അളിയാ ഞങൾ പെട്ടു

എന്താടാ കാര്യം

എടാ മറ്റെ ഹരി എന്നെയും റെമോനേയും പിടിച്ച് ഒരുപാട് തല്ലി നീ വന്നാലെ ഞങളെ വിടുള്ളു എന്നാണ് പറയുന്നത്….

എടാ അവനോട് പറ ഒന്നും ചെയ്യരുത് എന്ന് ഹലോ ഹലോ….

കട്ട് ആയി …..ഞാൻ തിരിച് വിളിച്ചു

അളിയാ നിങൾ എവിടെ ആണ്….ഞാൻ വരാം അവനോട് പറ ഞാൻ വരാം എന്നും….

എടാ എടാ ഹലോ

ഞങ്ങൾ മറ്റെ പബ്ബിൻ്റെ അവിടെ ഉണ്ട്

ഞാൻ ദേ വരുവാ…..

ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അയ്യോ അവന്മാർ ഇവരെ എന്തെങ്കിലും ചെയ്യുമോ….

വീട് പൂട്ടി വെളിയിലേക്ക് വന്നതും

ഗെയിട്ടിൻ്റെ വെളിയിൽ നിക്കുന്നു

നാളും കൂടെ

ഹലോ പാച്ചു റെമോ എൻ്റെ തോളിൽ കൈ ഇട്ടു…..

അപ്പോ നിങ്ങളെ അവൻ പിടിച്ചില്ലേ

അത് ഒക്കെ ഞങ്ങളുടെ നാടകം ആയിരുന്നില്ലേ അവൻ പറഞ്ഞു…..

ട്ടെ അവൻ്റെ ചേവിക്കല്ല് പൊട്ടി….

നാറി നിൻ്റെ ഒക്കെ പറ്റിക്കൽ ഞാൻ എന്തുന്മത്രം പേടിച്ചു എന്ന് അറിയാമോ പോ ടാ….. നന്ദൻ: ടാ പോട്ടെ അളിയാ ഞങൾ അറിഞ്ഞില്ല നീ ഇത്ര സെൻ്റിമെൻ്റൽ ആണ് എന്ന്

ഞാൻ : വിഡ്ര മതി നീ ഒക്കെ എങ്ങനെ ആണ് എന്നെ കണ്ടത് എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഇഷ്ടപെട്ട് പോയി നിന്നെയൊക്കെ അത് കൊണ്ടാ നിൻ്റെ കോൾ വന്നപ്പോ എൻ്റെ ചങ്ക് പെടച്ചത് … എനിട്ടു് പറ്റിച്ചത് ആണ് പോലും …..

നന്ദൻ: ഞാൻ അപ്പോഴേ ഈ നാറിയോട് പറഞ്ഞതാ ഇതൊന്നും വേണ്ട അവൻ നമ്മടെ ചെക്കൻ ആണ് എന്ന്….

റെമോ: അളിയാ സോറി…..

ഞാൻ: വേണ്ട മേലാൽ എൻ്റെ മുന്നിൽ പോലും കണ്ട് പോവരുത്….

നന്ദൻ: അളിയാ സോറി പറഞ്ഞില്ലേ….നീ എന്നോട് ക്ഷേമിക്കില്ലെ….

നീ എന്തിനാ കരയ്യുനത് മറിയയെ നോക്കി നന്ദൻ ചോദിച്ചു…..

ഇത്ര നല്ല കൂട്ടുകാരെ ഞാൻ ഇത് വരെ കണ്ടിട്ടില്ല ….. എനിക്കും ഉണ്ട് കൂട്ടുകാർ ഒന്ന് തിരിഞ്ഞ കുണ്ട് അടിച്ചോണ്ട് പോവുന്ന കൂട്ടുകാർ …..

അയ്യേ അയ്യേ അശ്ലീലം പറയാതെ കുട്ടി …

അളിയാ നീ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിക്കുന്നില്ലെ…..നന്ദൻ ചോദിച്ചു….

ദയവു ചെയ്തു മൊതലാളീ തല്ലും പിച്ചും എന്ന് ഒന്നും പറഞ്ഞെക്കരുത് …. റെമോ പറഞ്ഞു….

അത് പിന്നെ…. (ശെരി ഇനി എന്ത് ).

ഇല്ല വാ എല്ലാരും വാ

ശ്രീ മാത്രം അവിടെ തന്നെ നിന്നു…..

നീ വരുന്നില്ലേ നന്ദൻ ചോദിച്ചു….

അല്ല ഞാൻ വന്ന ഇവന് ഇഷ്ടപ്പെടുമോ ….

അതൊക്കെ ഇഷ്ടപ്പെടും നീ വാ നന്ദൻ പറഞ്ഞു

വേണ്ട….

ശ്രീ നീ വാ ഞാൻ അവളുടെ അടുത്ത് പോയി പറഞ്ഞു…..

😶

വാ ഡോ വാ

അവൾ ചെറുതായി ചിരിച്ചു….

അളിയാ വലിയ ഗെയിറ്റ് ആണല്ലോ….റെമോ ചോദിച്ചു

നിനക്ക് വേദനിച്ചോ അളിയാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു പറഞ്ഞു….

പിന്നെ ഇല്ലെ ഒരു സൈഡ് ഓളം വെട്ടുന്നു….. ഞാൻ അത് അർഹിക്കുന്നു

ആ തിരിച്ചറിവ് നല്ലതാ…..

എൻ്റമ്മോ എന്ത് വീടാണ് ഇത് എല്ലാരും വായിൽ കൈ വച്ച് നോക്കി നിന്നു…..

മഴ ചാറി പെട്ടന്ന്….

വാ വാ…

ഞങ്ങൾ ഓടി സിറ്റ് ഔട്ടിൽ കേറി….

താക്കോൽ ഇട്ട് വീട് തുറന്ന് ഞാൻ വാതിൽ വലിച്ച് തുറന്നു…..

അവരൊക്കെ ഞെട്ടി അളിയാ ഇത് പോലെ ഒരു വീട്ടിൽ തൂപ്പുകാരൻ ആവാനും യോഗം വേണം…..

ഗായ്സ്സ് നിങ്ങൾക്ക് ഒരു രഹസ്യം പറയാം നന്ദൻ പറഞ്ഞു…..

എന്താ അവർ ഒക്കെ അവനെ തന്നെ നോക്കി നിന്നു…

നമ്മൾ ഇപ്പൊ നിക്കുന്ന ഈ സ്ഥലം മറ്റാരുടെയും അല്ല നമ്മടെ സ്വന്തം പാചുവിൻെറ മാൻഷൻ തന്നെ ആണ്

വാട്ട് ശ്രീ ഒച്ചത്തിൽ പറഞ്ഞു…..

ആണോ ടാ റെമോ ഹൊ നശിപ്പിച്ച് എന്ന് പറഞ്ഞ് നിക്കുന്ന എൻ്റെ മുഖത്ത് നോക്കി ചോദിച്ചു…..

ഞാൻ ഒരു ചമ്മിയ ചിരിയോടെ അതെ എന്ന് തല ആട്ടി….

റെമോ : ഇല്ല ഞാൻ വിശ്വസിക്കില്ല ഒരു പീറ പാൻ്റും ഇട്ട് കോളജിൽ വരുന്ന ഇവന് ഇത്ര വലിയ വീടോ….

നിങൾ ഇരിക്ക് കുടിക്കാൻ എന്താ വേണ്ടത് പറ അദ്യം. ..

അതൊന്നും വേണ്ട അദ്യം വീടൊക്കെ ഒന്ന് ചുറ്റി കാണിക്ക് നീ നന്ദൻ പറഞ്ഞു….

എടാ പട്ടി നിനക്ക് എല്ലാം അറിയാമായിരുന്നു അല്ലേ റെമോ നന്ദൻ്റെ കൈ പിടിച്ച് തിരിച് ചോദിച്ചു….

നന്ദൻ: ചെറുതായിട്ട് വിട് വിട്….അവൻ കരഞ്ഞോട് പറഞ്ഞു

റെമോ:ഇനി എന്തെങ്കിലും ഉണ്ടൊ അറിയാത്തത്…..

നന്ദൻ: ഇല്ല ഇല്ല

റെമോ: ഇല്ലെ

നന്ദൻ :ഇല്ല

അപ്പോ ഒക്കെ അളിയാ നീ പോയി കൊറച്ച് വെള്ളം എടുത്തിട്ട് വാ അവൻ എന്നോട് പറഞ്ഞു….

നിക്ക് ഞാൻ എടുക്കാം അവർ ഒക്കെ ഓരോന്നും ഇങ്ങനെ. നോക്കി അവിടെയും ഇവിടെയും നടന്നു….

ഞാൻ അവർക്ക് പെപ്സി കൊണ്ട് കൊടുത്തു…..

അളിയാ വൻ സെറ്റ് അപ്പ് ആണല്ലോ റെമോ എന്നോട് പറഞ്ഞു….

ഇഷ്ടപെട്ടോ…..

അത് എന്ത് ചോദ്യം ആണ് മോനെ….

ഇന്നാ …..

ഞാൻ ഓരോരുത്തർക്കും കൊടുത്ത് ശ്രീയുടെ അടുത്ത് എത്തി….

എടുക്ക് ഞാൻ അവൾക്ക് നേരെ നീട്ടി….

അവൾ എന്നെ ഒന്ന് നോക്കിയിട്ട് എടുത്തു…..

എന്തടി നീ ഇങ്ങനെ ഇരിക്കുന്നത് നന്ദൻ അവളോട് ചോദിച്ചു….

ഒന്നുമില്ല …

അവൾക്ക് ഇവൻ്റെ സെറ്റ് അപ്പ് കണ്ടിട്ട് കിളി പോയി അത് തന്നെ റെമോ പറഞ്ഞു…..

അളിയാ വീടൊക്കെ ഒന്ന് കാണിച്ച് താ അളിയാ റെമോ പറഞ്ഞു….

വാ …..

അങ്ങനെ വീടും പരിസരവും ഒക്കെ കാണിച്ച് കൊടുത്തു….

വെളിയിൽ തന്നെ വീട് പൊളി ഉള്ളിൽ അതിനെ കാൾ സെറ്റ് അപ്പ്…..

നിൻ്റെ റൂം ഏതാ ഹേ നന്ദൻ എന്നോട് ചോദിച്ചു….

അതാണ്…. ഞാൻ കൈ ചൂണ്ടി കാണിച്ചു….

റൂം തുറന്ന് ഉള്ളിൽ കേറിയ അവർ ആദ്യം കണ്ടത് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വലിയ ഒരു ഫോട്ടോ ആണ്…

നന്ദൻ : ഇതാണോ

ഞാൻ : ഉം….

മറിയ: നീ അമ്മയെ പോലെ തന്നെ ആണ് പാച്ചു….

നന്ദൻ : സത്യം സത്യം…

റെമോ : താടിയും മുടിയും മാത്രമേ മാറ്റം ഉള്ളൂ….

നന്ദൻ : പോട്ടെ അളിയാ സാരം ഇല്ല….

ഞാൻ : കുഴപ്പം ഇല്ല എനിക്ക് ഇതൊക്കെ ശീലം ആണ്…

റെമോ : ഇത് എന്താടാ അപ്പിൾ ഷോ റൂം ആണോ ….

ഞാൻ ശ്രീയെ ആണ് നോക്കിയത് …..

ശ്രീ : 😡

മറിയ : ഇതാരാ അടുത്ത ഫോട്ടോ….നോക്കി അവൾ ചോദിച്ചു….

ഞാൻ : ഇതാണ് അമ്മൂമ്മ അവര് പോയ ശേഷം അമ്മുമ്മ ആണ് എന്നെ വളർത്തിയത്….ഒരു നാല് കൊല്ലം മുന്നെ അവരും പോയി….🥲

റെമോ : അളിയാ ഇത് നോക്കിക്കേ നന്ദൻ വിളിച്ച് അവൻ കാണിച്ച് കൊടുത്തു …

നന്ദൻ : അളിയാ ഇതെന്ത് ബാറാ….

ഞാൻ : 😶

അവന്മാര് രണ്ടും വെളിയിലേക്ക് ഓടി …. മറിയയും കൂടെ പോയി…

ശ്രീ നീ എന്താ ഒന്നും മിണ്ടാത്തത് ….

അല്ല അതെ എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല … നീ എന്തിനാ ഇത്ര സെറ്റ് അപ്പ് ഉണ്ടായിട്ട് വെളിയിൽ ഇങ്ങനെ അഭിനയിച്ചത്….

ഒന്നുമില്ല ഡോ അത് ഞാൻ പറഞ്ഞില്ലേ ആരോടും മിണ്ടാതെ ഒരു പാവം ആയി കോളജ് തീർത്ത് പോണം അതായിരുന്നു…. അപ്പോ ഞാൻ മറ്റെ ഫിലിമിൽ ധനുഷ് നേ പോലെ ആവാൻ നോക്കിയതാ പക്ഷേ ഇങ്ങനെ ഒക്കെ ആയി….

അല്ല എനിക്ക് ഇപ്പൊ സംശയം നമ്മൾ തമ്മിൽ ചേരുമോ എന്ന്….ശ്രീ വിക്കി വിക്കി പറഞ്ഞു

അതെന്താ അങ്ങനെ

അല്ല നിൻ്റെ ഈ സെറ്റ് അപ്പ് കണ്ടപ്പോ എനിക്ക് ഒരു സംശയം പോലെ….

കണ്ടോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവും പറഞ്ഞ ഞാൻ ഇതൊക്കെ വെളിയിൽ കാണിക്കാതെ ഇരുന്നത്…. നീ ഒക്കെ ആവ്….

സോ പാർത്ഥൻ വിഷ്ണു ദേവൻ ഇസ് റിച്ച്…..

നോ മൈ ഫാദർ ഈസ് റിച്ച് ഞാൻ മൈ ബോസ്സ് സിനിമയിലെ ഡയലോഗ് തിരിച് അടിച്ചു….

അപ്പോ ഇതാണോ നമ്മടെ റൂം….

അങ്ങനെയും വേണെങ്കിൽ പറയാം….

കൊള്ളാം കേട്ടോ

ഇഷ്ടായോ

പിന്നെ….

നിങൾ ആണ് എനിക്ക് ശേഷം അദ്യം ആയി ഈ വീട്ടിലേക്ക് വരുന്നത് …

ആണോ….

ഉം…..

എന്നാലും എന്തൊക്കെ അഭിനയം ആടാ നീ കാണിച്ചത്….

പിന്നെ ട്രെയിനിംഗ് ആണ് മാഡം ….ചുമ്മാ അല്ല….

ശെരിക്കും നിൻ്റെ ഈ സ്കിൽ ഒക്കെ സിനിമ ആക്കാം….

😶

ഇരിക്ക്…. അവൾ എന്നോട് പറഞ്ഞു….

നീ ഇരിക്ക്….

അതെ സൂര്യ നിനക്ക് ശെരിക്കും എന്നെ ഇഷ്ടം തന്നെ അല്ലേ….

എന്താണ് നീ ഇടക്കിടെ ഇങ്ങനെ ചോദിക്കുന്നത്….

അല്ല എനിക്കൊരു പേടി….

നിനക്ക് എന്നെ വിശ്വാസം ഇല്ലെ അപ്പോ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു… ഉം അവൾ തല ആട്ടി….

എന്നാ കൺഫോം ചെയ്യ്…

എങ്ങനെ …..

😘😜

എന്ത്

കിസ്സ് കവിളിൽ മതി….

ഞാൻ തിരിഞ്ഞ് ഒന്ന് നോക്കി ചുറ്റും ….അതൊന്നും പറ്റില്ല…

എന്തോന്ന് കവിളിൽ അല്ലേ. … താ

ആരെങ്കിലും കാണും

അവർ കണ്ടോട്ടെ അതിനെന്താ….

പിന്നെ ഇപ്പൊ വേണ്ട

ശെരി….

റെമോ: അതെ എല്ലാരും ഒന്ന് ഇങ്ങ് വന്നെ ….

എന്താ ഞങൾ അങ്ങോട്ട് പോയി….

റെമോ: ഇതാണ് മിസ്റ്റർ പാച്ചുവിൻ്റെ യദാർത്ഥ കോലം അവൻ എൻ്റെ ഫോൺ എടുത്തോണ്ട് പോയി…..

ശേ ആരാടാ നീ മിനിറ്റിന് മിനിറ്റിന് സർപ്രൈസ് തരുവാനല്ലോ….

എൻ്റെ ഫോൺ എന്തിനാ എടുത്തത്

നന്ദൻ : ഒ ഒന്ന് പോടാ ഗള്ളാ

ഇങ്ങു താ ശ്രീ ഫോൺ വാങ്ങി…..

വീഡിയോ (സൂര്യ സൂര്യ സൂര്യ….. ഫിനിഷ് ഹിം മാൻ……)

നീ ബോക്‌സറാ ശ്രീ എന്നെ നോക്കി ചോദിച്ചു….

അതെ ഞാൻ തല ആട്ടി….

അയ്യോ ആരെ ആടാ ഇങ്ങനെ തല്ലുന്നേ…. അവൾ അറച്ച പോലെ പറഞ്ഞു

ഇത് ഒരു മാച്ച് ആണ്…

ആരാ ഈ വീഡിയോ എടുത്ത് മഹാൻ നിന്നെക്കാൾ വാശി അവന് ആണല്ലോ…..

എൻ്റെ കൂട്ടുകാരൻ ആണ്….

നന്ദൻ : ഏത് മറ്റെ ഇന്ദ്രൻ ആണോ…

അല്ല ഇത് വേറെ …..

നന്ദൻ ഫോൺ വാങ്ങി നോക്കി …..ആ ചത്ത് ചത്ത് അവൻ പറഞ്ഞു

പോടാ അങ്ങനെ ചാവതൊന്നും ഇല്ല…

റെമോ : അല്ല അളിയാ ഇത്ര ഒക്കെ അറിയുന്ന നീ എന്തിനാ ആ മണ്ടന്മാരുടെ കൈയ്യിൽ നിന്നും തല്ല് വാങ്ങിയത്

എടാ അത് പിന്നെ ഒരു പ്രശ്നം വേണ്ട എന്ന് വച്ചാ….

എടാ. അത് മാറ്റി വേറെ വല്ലതും നോക്ക്….

നന്ദൻ : ബാംഗ്ലൂർ ഡേയ്സ്….. ഇതെന്താ സിനിമ ആണോ….

അത് വേണ്ട അത് ഒന്നുമില്ല….

അവൻ അത് തുറന്ന് നോക്കി….

അളിയാ ചിക്ക്സ്….എന്താടാ ഇത്……പബ്ബിൽ പോയി എടുത്തോ

ഇഹി….

എൻ്റെമ്മോ…. ഇത് പോലെ ഒക്കെ ജീവിക്കാൻ യോഗം വേണം…..

അതിൽ അടുത്ത് വീഡിയോ ആണ്

അതൊന്നും എടുക്കല്ലെ….

ഷോട്ട് ചലഞ്ച്…..

നന്ദൻ : ഇതെന്താ

ഇത് അളിയാ ഷോട്ട് ചലഞ്ച്..ആണ്… പെട്ടന്ന് ഞാൻ എന്തോ ഓർമയിൽ പറഞ്ഞു….

നന്ദൻ : 1. 2.3 4… 9. ഷോട്ട് എൻ്റമ്മോ… നീ ഒരു കില്ലാടി തന്നെ സൂര്യ….

പക്ഷേ ഞാൻ തോറ്റു അളിയാ

ഇത്ര അടിച്ചിട്ട് തോറ്റ

ഉം 5000 ആണ് പോയത്

ആരാ അപ്പോ നിന്നെ തോൽപ്പിച്ചത്. …..

വേറെ ആര് …..

അവനോ

അതെ 11 എന്നതിന് പൊട്ടിച്ചു….

നന്ദൻ : ശ്രീയെ നിനക്ക് ഉള്ള വീഡിയോ വന്നിട്ടുണ്ട് കേട്ടോ…..ഇന്നാ കണ്ടോ…നന്ദൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾക്ക് കാണിച്ച് കൊടുത്തു….

(ഏതോ ഒരു ഡാൻസ് ബാറിൽ അടിച്ച് കോൺ തെറ്റി ചിക്ക്സ്സിൻ്റെ കൂടെ ഡാൻസ് കളിക്കുന്ന വീഡിയോ) ( സൂര്യ അവളെ പിടി അവൾക്ക് വെളച്ചിൽ കൂടുതൽ ആണ് ഫോണിൽ നിന്നും ശബ്ദം വന്നു വീഡിയോ എടുക്കുനവൻ്റെ ആണ് തോന്നുന്നു )….

റെമോ : എടാ മഹാപാവി നീ എന്തിന് ഇവിടെ വന്നു … എനിക്ക് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല… നമ്മളും ഉണ്ട് വല്ലപ്പോഴും ഒരു മാട്ട എടുത്ത് രണ്ടണം അടിച്ച് കെടന്നു ഉറങ്ങും കഴിഞ്ഞു…..

നന്ദൻ : ടാ ഇങ്ങനെ ഒരു അപ്പാവീ മൂഞ്ചിയും വച്ചിട്ട് നീ ചെയ്യുന്നത് ഒക്കെ ഫ്രാട് തരാം ആണല്ലോ….

റെമോ : ശ്രീയെ കണ്ടോ നിൻ്റെ കാമുകൻ്റെ കളികൾ ഒക്കെ….

ശ്രീ : ഹ ഹ കാമുകനോ ഇവനോ …. പ്ളീസ് ഇങ്ങനെ ഒന്നും പറയല്ലേ….

നന്ദൻ : അപ്പോ നിങൾ സെറ്റ് ആയില്ലേ….

ശ്രീ : എടാ മണ്ടാ എനിക്ക് ഇവനൊരു സബ്ജക്റ്റ് ആയിരുന്നു അപ്പോ ഇവനെ പറ്റി അറിയാൻ വേണ്ടി ആണ് ഞാൻ അഭിനയിച്ചത് നിങൾ ഒക്കെ എൻ്റെ അഭിനയത്തിൽ വീണ് പോയി മക്കളെ….

മറിയ : അപ്പോ നീ

ശ്രീ : അപ്പോ നീയും വിശ്വസിചോ ഡീ മറിയെ

റെമോ : അപ്പോ നീ ഞങ്ങളെ വട്ടത്തിൽ മൂഞ്ചിക്കുവായിരുന്നു അല്ലെ ഡീ….

നന്ദൻ : എന്തിനാ നീ ഞങ്ങളോട് ഇത് ചെയ്തത്….

ശ്രീ : ഞാൻ മരിയാതക്ക് വന്നപ്പോ നിങൾ എല്ലാരും എന്നെ ഒരുപാട് കളിയാക്കുകയും ചീതപറയുകയും ഒക്കെ ചെയ്തതാ. അപ്പോ ഞാൻ കരുതി നിങ്ങളെ അങ്ങ് ഷേവ് ചെയ്യാം എന്ന്…..

മറിയ: എന്നാലും ശ്രീ ഒരുത്തനെ ഇങ്ങനെ പറ്റികരുത് കേട്ടോ ഡീ പാവം അവൻ….

എൻ്റെ സൈഡിലേക്ക് തിരിഞ്ഞ്

ശ്രീ : ആണോടാ സൂര്യ. നീ എന്നെ അത്മാർത്തമായി സ്നേഹിചിരുന്നാ… ഹേ….

നന്ദൻ : ശ്രീ മതി നീ പോവാൻ നോക്ക്….മതി ….

ഞാൻ : ടാ മിണ്ടാതെ ഇരി …

ശ്രീ : അതാണ് നീ മിണ്ടാതെ ഇരി… നീ പറ സൂര്യ നീ എന്നെ ശെരിക്കും ഇഷ്ടപ്പെട്ടോ….എന്ന്…

ഞാൻ : അപ്പോ നീ എന്നെ ചതിച്ചു അല്ലേ എന്തിനാ എന്നോട് ഈ ചതി ചെയ്തത് ഹി ഹി 😭😭 അയ്യോ എൻ്റെ പ്രേമം പോയേ അയ്യോ നാട്ടുകാരെ ഒടിവാ…..

ശ്രീ : ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നീ എല്ലാം മറന്ന് കള എല്ലാം ഒരു സ്വപ്നം ആയി കണ്ട് മറന്ന് കള….നീ എന്നെ സ്നേഹിച്ചത് തെറ്റൊന്നും ഇല്ല…… ആരും വീണ് പോവും എൻ്റെ മുന്നിൽ

ഞാൻ : ഇല്ല

ശ്രീ : എന്ത്

ഞാൻ : ഇല്ലെന്ന്…

ശ്രീ : ഇല്ലെ 😧

ഞാൻ : ഇല്ലെന്നല്ലെ പറഞ്ഞത് ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ… പറ

ശ്രീ :😶

പറ

ഇല്ല

നീ എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും കണ്ടിട്ടുണ്ടോ ഒരു ചെറിയ നോട്ടം എങ്കിലും. നീ പോട്ടെ നിങൾ കണ്ടിട്ടുണ്ടോ ഗായ്സ്സ്….

ഇല്ല.. ഇല്ല സത്യം തന്നെ അവർ എല്ലാരും പറഞ്ഞു….

നീ ആയിട്ട് ഇങ്ങോട്ട് വന്നു എനിക്ക് ഇഷ്ടം ആണ് പറഞ്ഞു കരഞ്ഞു കോളജിൽ ലീവ് ആണ് പണി ആണ് മിസ്സ് ചെയ്തു പറഞ്ഞു രാത്രി ആയാ വിളിക്കും നിനക്ക് വേണ്ടത് പറയും കൊറേ കണ്ണാപ്പി ഡയലോഗ് അടിക്കും

എനിക്ക് ക്രിഞ്ച് അടിക്കും ഇത്ര തന്നെ….

ഇപ്പോഴും നീ ആയിട്ട് തന്നെ ഇങ്ങോട്ട് കേറി വന്നു എന്തൊക്കെയോ വള വളന്ന് സംസാരിച്ചു പ്രാൻക് ചെയ്യാൻ നോക്കി അത് കൈയിന്ന് പോയി ആളിഞ്ഞ് ഞങ്ങടെ മുന്നിൽ നിൽക്കുന്നു…. ഇതാണ് ശ്രീ… 🤣🤣😭

ശ്രീ അൽഭുതം പോലെ എന്നെ നോക്കി …..

മോളെ പ്രാങ്ക് ചെയ്യുമ്പോ മിനിമം അഭിനയിക്കാൻ അറിയൂന്നവ്വരെ കൂടെ കൂട്ട്…. ഈ മണ്ടൻ്റെ ആദ്യ ഡയലോഗ് തന്നെ കൈയ്യിന്ന് പോയി ഞാൻ റെമോനേ ചൂണ്ടി കാട്ടി പറഞ്ഞു….

ശോറി ഹി ഹി മനസ്സിലായി അല്ലേ ….

ഇല്ല മനസ്സിലായില്ല …

ശെരി എന്ത് പൊറന്നാൾ പ്രാങ്ക് ആണോ …..

ഹാപ്പി ബർത്ത്ഡേ അളിയാ നന്ദൻ എന്നെ വന്ന് കെട്ടിപിടിച്ചു…. സോറി അളിയാ പറ്റിക്കാൻ നോക്കിയതാ

മറിയ: ഹാപ്പി പോറന്ത നാൾ സൂര്യ….

താങ്ക്സ് മരി….

ടാ റെമോ പോയി ആ കവർ എടുത്തോണ്ട് വാ….നന്ദൻ പറഞ്ഞു…

അതെന്താ ഞാൻ ചോദിച്ചു…

ഒന്നുമില്ല അളിയാ ഇവള് നിനക്ക് വേണ്ടി എന്തോ വാങ്ങിയത് ആണ്….

റെമോ പോയി കവർ എടുത്ത് കൊണ്ടുവന്നു…. കേക്ക് എടുത്ത് ടേബിളിൽ വച്ചു…

ഹാപ്പി ബർത്ത്ഡേ ടൂ യു ഹാപ്പി ബർത്ത്ഡേ ടൂ യു ഹാപ്പി ബർത്ത്ഡേ ഡിയർ സൂര്യ ഹാപ്പി ബർത്ത്ഡേ ടൂ യു….

ഞാൻ കെക്ക് മുറിച്ച് അദ്യം നന്ദന് കൊടുത്തു പിന്നെ റെമോ നും കൊടുത്തു പിന്നെ മറിയ അവരെല്ലാം എനിക്കും തന്നു…

റെമോ : ടാ അവിടെ ഒരാള് പുഴുത് നിപ്പുണ്ട് അവക്കും കൂടെ കൊട്….

ഞാൻ കേക്ക് എടുത്ത് അവളുടെ അടുത്തേക്ക് പോയി…….

ശ്രീ

😶

ശ്രീ

എന്താ

ഇന്നാ കേക്ക്

എനിക്ക് വേണ്ട

അങ്ങനെ പറയല്ലേ ഡീ ഹാപ്പി ബർത്ത്ഡേ കേക്ക് വാങ്ങാതെ ഇരിക്കാൻ പാടില്ല മറിയ പറഞ്ഞു

അവൾ ഉണ്ടക്കണ്ണ് വച്ച് ഒന്ന് നോക്കിയിട്ട് വാ തുറന്നു …..

ഞാൻ കേക്ക് അവളുടെ വായിൽ വച്ച് കൊടുത്തു ഒരു കടി കടിച്ച് അവൾ എനിക്ക് ബാക്കി തന്നു…

ഞാൻ ചിരിച്ചോണ്ട് അത് വാങ്ങി…

ഹാപ്പി ബർത്ത്ഡേ സൂര്യ ശ്രീ എന്നെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു….

എൻ്റെ പൊറത് രണ്ട് തട്ട് തട്ടി അവൾ വിട്ട് മാറി….

സോറി നിനക്ക് ഞാൻ പറഞ്ഞത് ഹർട്ട് ആയോ ശ്രീ….

ഇല്ല അല്ലെങ്കിലും ഞാൻ ആണ് ചുമ്മാ നിന്നെ നോണ്ടിയത്….

എന്നാലും സോറി അടുത്ത പ്രാങ്കിന് ഞാൻ പേടിക്കാം കേട്ടോ….

പോടാ….

നന്ദൻ ബാക്കിൽ നിന്ന് ശ്രീ എന്ന് വിളിച്ചു

അവൾ തിരിഞ്ഞതും ഞാൻ കേക്ക് എടുത്ത് അവളുടെ മുഖത്ത് ഒരൊറ്റ അടി….

ശ്രീ ഐ ആo സോറി ആൻഡ് ഐ ലവ് യു…..

അവൾ എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കും മുന്നേ ഒരു വെടിയും പുകയും പോലെ എല്ലാം സംഭവിച്ചു….

കണ്ണിൽ നിന്നും കേക്ക് മാറ്റി അവൾ കണ്ണ് തുറന്നു എല്ലാരും ഒരേ ചിരി ഞാൻ അവിടെ നിപ്പുണ്ട് … ഓടാൻ റെഡി ആയി …

ടാ പട്ടി നിന്നെ കൊല്ലും ഇന്ന് ഞാൻ അവൾ എന്നെ ഇട്ട് ഓടിക്കാൻ തുടങ്ങി…

ചേയറിന് ചുറ്റും ഓടിയും ടേബിളിൻ്റെ ചുറ്റും ഓടിയും ഞാൻ അവളിൽ നിന്നും രക്ഷപെടാൻ നോക്കി ….

ഒരു സമയത്ത് അവള്ക്ക് എന്നെ കൈയ്യിൽ കിട്ടി എന്നെ തല്ലാൻ ഓങ്ങിയ കൈ കൊണ്ടത് റെമോന് ഇല്ല കഥയിലും വഴിയേ പോവുന്ന അടി വാങ്ങാൻ നിക്കുന്ന ഒരു ആൾ ഉണ്ടല്ലോ ഇവിടെ റെമോ ആണ് ആ ആൾ…..

പക്ഷേ അവന് അത് ഉപകാരം ആയി….അത് പിന്നെ പറയാം….

ഒരു നിമിഷം എൻ്റെ പിന്നാലെ ഓടിയ അവൾ താഴെ ഉള്ള തുണിയിൽ ചവിട്ടി വീഴാൻ പോയി….

പെട്ടന്ന് അത് കണ്ട് ഞാൻ അവളെ പിടിച്ച് വീഴാതെ നിർത്തി….

കേക്കും മുഖത്ത് വച്ച് കണ്ണുകൾ നനച്ച് അവൾ എന്നെ കെട്ടിപിടിച്ച് ഐ ലവ് യു ടൂ എന്ന് പറഞ്ഞു….

അയ്യേ കെക്ക് മൊത്തം ആയി….

സാരം ഇല്ല. ഞാൻ അല്ലേ….

ആണോ…. എന്നാ കുഴപ്പം ഇല്ല

ഹലോ ഇവിടെ എന്താ നടക്കുന്നത് ഇവിടെ ഒരുത്തനെ അടിച്ച് അവശൻ ആക്കി ഇട്ടിട്ട് രണ്ടും കൂടെ റൊമാൻസ് കൊള്ളാം….റെമോ താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു….

അയ്യോ വേദന എടുതോടാ….ശ്രീ അവനോട് ചോദിച്ചു….

ഇല്ല നല്ല സുഖം…. ഒന്ന് അങ്ങ് തരാം നിനക്കും കിട്ടും സുഖം …..

നന്ദൻ : ടാ നിർത്തിയെ അളിയാ നിൻ്റെ സ്പെഷ്യൽ ഡേ ആയിട്ട് എന്താണ് ട്രീറ്റ്….

ശ്രീ : ട്രീറ്റ് ഞാൻ ചെയ്യാം..

നന്ദൻ : ആണോ ഓക്കേ….

അതൊന്നും വേണ്ട ഞാൻ നോക്കിക്കോളും നീ ചുമ്മാ ഇരി ഡാ ഞാൻ സെറ്റ് ആക്കാം … ഞാൻ പറഞ്ഞു…

വേണ്ട സൂര്യ ഞാൻ നോക്കിക്കോളാം പ്ളീസ്….

ഡേയ് ആരെങ്കിലും എന്തെങ്കിലും ചെയ്യ്…. റെമോ പറഞ്ഞു….

ശെരി നിങൾ ഇന്ന് ഇവിടെ സ്റ്റേ അല്ലേ …. ഞാൻ ചോദിച്ചു….

നന്ദൻ : ഞങ്ങൾ രണ്ടും ഇവിടെ ആണ് ….

ശ്രീ : ഞങ്ങൾക്ക് നാളെ രാവിലെ ആണ് ബസ്സ്…. ഇവളും വരുന്നുണ്ട് കൂടെ ….

അപ്പോ നിങൾ ഇവിടെ നിന്ന് തന്നെ പോ….നന്ദൻ പറഞ്ഞു….

ആണോ എന്നാ ഓക്കേ….ഒക്കെ അല്ലേ ഡീ… ഓക്കേ ഓക്കേ….

അപ്പോ അളിയാ നീ പ്ളാൻ പറ…. നന്ദൻ ചോദിച്ചു….

നമക്ക് ഒരു പതിനൊന്ന് മണി ആവുമ്പോ വെളിയിൽ പോവാ….ഞാൻ പറഞ്ഞു

നന്ദൻ : എന്നിട്ട്…

ഒരു കിടിലം ഫൂഡ് സ്പോട്ട് ഉണ്ട് കഴിച്ചിട്ട് തിരിച് വരാം….

റെമോ : അയ്യേ ഇതാണോ

പിന്നെ എന്ത് വേണം

റെമോ : അളിയാ വള്ളങ്കളി

അതാണോ നിനക്ക് വേണ്ടത് ഇവിടെ ഉണ്ട് ….ഞാൻ തരാം…

നന്ദൻ : എങ്ങനെ പോവും

നിങ്ങൾക്ക് വണ്ടി ഇല്ലെ….

നന്ദൻ : എൻ്റെ വണ്ടി ഉണ്ട് ശ്രീ യുടെ സ്ക്കൂട്ടി ഉണ്ട്…

പിന്നെ എന്ത് വേണം സെറ്റ്…..

നന്ദൻ : അത് മതിയോ

മതി മതി സെറ്റ്…..

നന്ദൻ : അപ്പോ സെറ്റ് നമ്മൾ പൊളിക്കുന്നു…

പിന്നെ അല്ല 👊

റെമോ : എടി കേക്കൊളി പോയി കഴുക് അവൻ ശ്രീയോട് പറഞ്ഞു….

വാ ഞാൻ വാഷ്രൂം കാണിച്ച് തരാം ….

ഞാൻ അവളെയും കൊണ്ട് ഉള്ളിലേക്ക് പോയി….

സൂര്യ

എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

എന്ത്

അല്ല നീ ഇത്ര പോളി ആണ് എന്ന്….

എന്നെ കണ്ട തല്ലിപോളി ആണ് എന്ന് തോന്നുന്നില്ലേ….

അതല്ല

പിന്നെ

നീ ഇത്ര പാർട്ടി ബോയ് ആണെന്ന്….

അങ്ങനെ

അതൊക്കെ എൻ്റെ കൂട്ട് കേട്ടിൻ്റെ ആണ് സാർ…

ഇതൊന്നും ഒന്നും അല്ലാ കോഴ്സ് കഴിയട്ടെ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോവുന്നുണ്ട് ….

ആണോ അത്രക്കും പോളി ആണോ

പിന്നെ അല്ല ഞങ്ങളുടെ ബോസ്സ് ഉണ്ട് എന്നെക്കാൾ വെടക്കാണ് അമിട്ടാണ് ചെക്കൻ…

അവൻ ആണോ മറ്റെ വിഡിയോയിൽ ഉണ്ടായിരുന്നത് …..

ഉം അതെ അതെ ഞങൾ ഒരു ഒന്നര കൊള്ളാം മുന്നേ ബാംഗ്ലൂർ പോയപ്പോ ആണ് ഇത്…..

ഇതൊന്നും അത്ര നല്ലതല്ലാ കേട്ടോ

എന്ത്

അല്ല ഈ ചീത്ത കൂട്ട് കെട്ട്

നീ അല്ല ആര് പറഞ്ഞാലും ബോസിനെ വിടാൻ മാത്രം പറയരുത് അവൻ ആണ് എൻ്റെ എല്ലാം ….

അപ്പോ ഞാനോ

നീ ആരോ…👍

പോടാ….

അയ്യോ ഡ്രസ് ഒക്കെ നനഞ്ഞല്ലോ… വേറെ ഉണ്ടോ

ഇല്ല

അപ്പോ ബാഗിൽ എന്താ

അത് നാളെ ഇടാൻ ഉള്ളത് ആണ്….

അത് ഇട്ടാ പോരെ …..

പോടാ അത് വില ഉള്ള ഡ്രസ് ആണ് നാളെ പെണ്ണ് കാണാൻ വരുന്ന സമയത്ത് ഇടാൻ ഉള്ളതാ….

നിൻ്റെ ആണോ പെണ്ണ് കാണൽ

അല്ല

പിന്നെ എന്തിനാ നിനക്ക് ഇത്ര ഹൈപ്പ്…

ചെലപ്പോ നല്ല ആരെങ്കിലും ഉണ്ടെങ്കിലോ….

ഈശ്വരാ എന്നെ രക്ഷിക്കണേ വേറെ ആരെയെങ്കിലും ഇവൾ കണ്ട മതി….

നിനക്ക് ഒരു തരി പോലും ഇഷ്ടം ഇല്ലെ ചെറുക്കാ…

ഇല്ല ഒട്ടും ഇല്ല

ഇന്നലെ അങ്ങനെ നിന്നെ ഞാൻ വിടില്ല കേട്ടോ…

😶

ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം മേലാൽ വല്ല ബാരിലും പോയി ചന്തി കുലുക്കി കളിച്ച് എന്നെങ്ങാനും ഞാൻ അറിഞ്ഞ ഹാ….

അല്ല അറിയാതെ എങ്ങാനും വഴി മാറി പോയാ എന്താവും….

പോയി നോക്ക് അപ്പോ കാണാം ….

അപ്പോ നീ പോവുന്നത്….

ഞാൻ ഒന്നും പോയിട്ടില്ല നിന്നെ പെടുത്താൻ വേണ്ടി ആണ് ഞാൻ പോയത്…..എൻ്റെ ഭാഗ്യത്തിന് നീ എൻ്റെ വലയിൽ പെടുകയും ചെയ്തു….😼

😑😑

ശെരി നിനക്ക് ഡ്രസ് വേണോ വേണേൽ എൻ്റെ കബ്ബോർഡിൽ ഉണ്ടാവും ടീ ഷർട്ട് എടുത്തോ….

ആണോ…. താങ്ക്സ്…

ഹും ശെരി….

എന്നാ നീയും വാ…..

അങ്ങനെ ഞാനും അവളും കൂടെ റൂമിൽ പോയി കബോർഡ് തുറന്ന് കാണിച്ച്…

ടാ ഇത്ര വൃത്തിയോ ….

എന്താ ഇങ്ങനെ അല്ലേ വക്കണ്ടത് അല്ല ഇങ്ങനെ ഓക്കേ ആമ്പില്ലേർ വക്കോ …

വക്കാൻ പാടില്ലേ…. നീ വേഗം ഒരെണ്ണം എടുത്ത് ഇട്….

നീ തന്നെ എടുത്ത് താ….

കളിക്കാൻ ഒന്നും ഞാൻ ഇല്ല നീ തന്നെ എടുക്ക് ശ്രീ….

ഹും എന്തൊരു ജാഡ…. തെണ്ടി

പിറുപിറുക്കാത്തെ മുഖത്ത് നോക്കി പറ….

എന്തൊരു ജാഡ തെണ്ടി എന്ന്….

ആരാടി തെണ്ടി…

നീ തന്നെ

തെണ്ടി നിൻ്റെ അച്ഛൻ

അച്ഛനെ പറയുന്നോ

പറയും

പട്ടി തെണ്ടി നാറി അവൾ എൻ്റെ മുടിയിൽ പിടിച്ച് വലിച്ചു…

ആ ആ വിട് വിട്

പറയോ

ഇല്ല വിട്

സോറി പറ

ഇല്ല

പറയില്ലേ

ആ ഹൂ സോറി സോറി…..

ഹാ…. മേലാൽ തന്തക്ക് പറയരുത് കേട്ടോ…

പോടി ശവമേ….

വല്ലതും പറഞ്ഞോ

ഇനി പറയില്ല എന്ന്….

ഹും… ദാ ഇത് മതി…..ഒരു ചുവപ്പ് ഹുടി എടുത്തിട്ട് അവൾ പറഞ്ഞു

ആ പോ….

നീ പോ

ഞാനോ

പിന്നെ മാറ്റണ്ടെ

നീ അങ്ങോട്ട് പോ….

എനിക്ക്. പറ്റില്ല നീ തന്നെ പോണം

എൻ്റെ വീട് ഞാൻ എന്തിന് പോണം…

ശെരി നീ പോണ്ട എനിക്കെന്താ അവൾ ടോപ്പ് പിടിച്ച് പൊക്കാൻ തുടങ്ങി

അയ്യേ വേണ്ട ഞാൻ വെളിയിലേക്ക് ഓടി….

🤣🤣

എന്താടാ അപോഴേക്കും അവരൊക്കെ അങ്ങോട്ടേക്ക് വന്നു….

ഒന്നുല്ലാ അവക്ക് ഒരു ഡ്രസ് കൊടുത്തത്….. ആണ്…

നന്ദൻ : അതിന് ആണോ…. നീ ഒച്ചയിട്ട ഓടിയത്….

റെമോ : ഡ്രസ്സ് എടുത്ത് കൊടുതത്തോ അതോ ഇട്ട് കൊടുത്തതൊ…ഹേ…

ഞാൻ : ത്തു…..

നന്ദൻ : ആ കിട്ടിയല്ലോ

റെമോ : ശെരി ശെരി വിട് വിട് ….

അവൾ വാതിൽ തുറന്ന് വെളിയിലേക്ക് വന്നു….

ശ്രീ : പോവാം

പോവാം

ശ്രീ : നീ ഡ്രസ് മാറുന്നില്ലെ

ഞാൻ : ഇല്ല

ശ്രീ : പോ മാറിയിട്ട് വാ നനഞ്ഞ് ഇരിപ്പാണ്….

 

 

 

റെമോ : അളിയാ എനിക്കൊരു ആഗ്രഹം

എന്താ നിന്നെ നല്ല ഫ്രീക്ക് ലുക്കിൽ കാണണം … അവൻ പറഞ്ഞു….

നന്ദൻ : ചെല്ല് പോയി കലക്കിയിട്ട് വാ….

ഓക്കെ….

ഒരു 5 മിനിറ്റ് കൊണ്ട് ഞാൻ ഡ്രസ് ഒക്കെ മാറി വെളിയിലേക്ക് ചെന്നു….

വാതിൽ തുറന്ന് എന്നെ കണ്ട അവരൊക്കെ കണ്ണ് തള്ളി എന്നെ തന്നെ നോക്കി….

നന്ദൻ : അളിയാ പൊളിച്ച്….

റെമോ : എൻ്റെ മോനെ സ്റ്റഡ് ഒക്കെ അവൻ എൻ്റെ ചെവിയിൽ പിടിച്ചിട്ട് പറഞ്ഞു…ശ്രീ നോക്ക് എൻ്റെ ചെക്കൻ വന്നു….ഫോണിൽ ആയിരുന്ന അവളെ അവൻ വിളിച്ച് പറഞ്ഞു….

ഫോൺ കട്ട് ആക്കി ശ്രീ തിരിഞ്ഞ് നോക്കി….

കൊള്ളാം നന്നായിട്ടുണ്ട് അപ്പോ ഇതാണോ നിൻ്റെ ശേരിക്കുള്ള വേഷം….

അതെ

അപ്പോ ഇതാണ് പഴയ സൂര്യ അല്ലേ….

കൊള്ളാം

നന്ദൻ : വാ നമ്മക്ക് ഒരു സെൽഫി എടുക്കാം…. കൊറേ സെൽഫി ഒക്കെ എടുത്ത് ഞങൾ നേരെ വെളിയിലേക്ക് പോയി….

പത്ത് മണിക്ക് പോയി കറക്കം ഒക്കെ കഴിഞ്ഞ് ഒരു പന്ത്രണ്ട് മണി ആയപ്പോ വീട്ടിൽ എത്തി….

നന്ദൻ : ഞാൻ അപ്പോഴേ വിചാരിച്ചു ഈ നാരിയെ കൊണ്ട് പോയ എല്ലാം കുളം ആവും എന്ന്…

റെമോ : നീ ആണ് എല്ലാത്തിനും കാരണം അവൻ്റെ ഒരു ഉപദേശം നാല് ആളെ കണ്ട എന്നെ വാരുന്ന സ്വഭാവം നീ നിർത്തിക്കൊ നന്ദ…..

നന്ദൻ : ആ പെണ്ണിനോട് നീ എന്തിനാ ഞാൻ സിഗ്മ ആണ് കോപ്പ് ആണ് എന്നൊക്കെ പറഞ്ഞ്….

റെമോ : നീ അല്ലേ പെൺപിള്ളേരുടെ മുഖത്ത് നോക്കാത ആൻഡ്രൂ ടെറ്റിൻ്റെ ശിഷ്യൻ….

ഞാൻ : ഒന്ന് നിർതൊ…. ഞാൻ അപ്പോഴേ പറഞ്ഞതാ ഫൂഡ് ഓഡർ ചെയ്യാം എങ്ങോട്ടും പോവണ്ട എന്ന്….

ഉള്ളിലേക്ക് നടന്ന് കൊണ്ട് ഞാൻ പറഞ്ഞു….

ശ്രീ : അത് വിട് എന്തായാലും നാറി ഇനി അത് വിട്….

ശെരി ശ്രീയും മറിയയും പോയി കിടന്നോ എൻ്റെ റൂം എടുത്തോ ഞങൾ താഴെ മുറിയിൽ സെറ്റ് ആക്കികോളാം ….

നന്ദൻ : ഇപ്പൊ തന്നെ കിടക്കാനോ കുറച്ച് നേരം കഴിഞ്ഞിട്ട് ഉറങ്ങാം….

എല്ലാരും അത് തന്നെ പറഞ്ഞു…

എന്നാ വാ മുകളിൽ സിറ്റ് ഔട്ടിൽ ഇരിക്കാം ….

വേണ്ട നമ്മക്ക് നിൻ്റെ റൂമിൽ ഇരിക്കാം ….

എന്നാ പിന്നെ അങ്ങനെ ആവട്ടെ….

ഞങ്ങൽ എൻ്റെ റൂമിൽ കേറി കട്ടിലിന് ചുറ്റും മാറ്റിൽ ഇരുന്നു….

കുറച്ച് നേരം ആക്ഷൻ വച്ച് സിനിമ കണ്ട് പിടിച്ച് കളിച്ചു…..

പിന്നെ ഓരോരുത്തരും അവരുടെ ജീവിതത്തിലെ അവർ ചെയ്ത ഏറ്റവും വലിയ കുരുത്തം കേട്ട കാര്യം പറഞ്ഞു ….

അത് നല്ല രസം ആയിരുന്നു….നല്ല കോമഡിയും….

ട്രുത് ഒർ ഡേയർ കളിക്കാൻ തീരുമാനിച്ചു….

അതിനായി ഞാൻ ഒരു പകുതി കാലിയായ കുപ്പി എടുത്ത് കൊണ്ടുവന്നു..

കറക്കി കറക്കി എനിക്ക് അദ്യം വന്നു….

ഞാൻ മറിയക്ക് കൊടുത്തു അവൾ ഡെയർ എടുത്തു….

കിസ്സ് റെമോ…. കവിളിൽ മതി…അദ്യം അവൾ പറ്റില്ല എന്ന് പറഞ്ഞെങ്കിലും പിന്നെ ഒരു ടച്ച് പോലെ ഒന്ന് കൊടുത്തിട്ട് വേഗം മുഖം പൊതി….

റെമോ : ജീവിതത്തിൽ ഇത്ര കാലം ജീവിച്ചിട്ട് ഇത് പോലെ സന്തോഷം ഉള്ള ഒരു ദിവസം എൻ്റെ ജീവിതത്തിൽ കിട്ടിയിട്ടില്ല അറിയാമോ

പോട്ടെ മുത്തെ എല്ലാം റെഡി ആവും….

ഇനി അടുത്തത് മറിയ കറക്ക്

അവൾ കറക്കി നന്ദൻ വന്നു….

മറിയ : ടീ ഓർ ഡീ

അവൻ ട്രുത്ത് എടുത്തു…..

മറിയ : നീൻ്റെ ഫസ്റ്റ് ലൗ…..

നന്ദൻ : ഉം …. എൻ്റെ ഇംഗ്ലീഷ് ടീച്ചർ പത്തിലെ… ഞാൻ ലൗ ലെറ്റർ വരെ കൊടുത്തിട്ടുണ്ട് ടീച്ചർ പാവം അണ്….

ഞാൻ : അപ്പോ സീൻ ആയില്ലേ…

നന്ദൻ : സീൻ ആയില്ല അവര് എന്നെ വിളിച്ചിട്ട് പോയി ഇംഗ്ലീഷ് എക്സ്ട്രാ ക്ളാസ്സ് എടുക്കാൻ പറഞ്ഞു…

ഹ ഹ 😂😂😆

നന്ദൻ : ഇംഗ്ലീഷ് ടീച്ചർ അല്ലേ ഇംഗ്ലീഷ് ലെറ്റർ എഴുതി വളക്കാൻ നോക്കിയതാ …

ശെരി ഇനി നീ കറക്ക്

നന്ദൻ കറക്കി

എൻ്റെ നേരെ വന്നു…

അളിയാ പറ എന്താണ്

ട്രുതത് മതി

നന്ദൻ : നിൻ്റെ ഫസ്റ്റ് കിസ്സ് എപ്പോഴാ….

എല്ലാരും ആകാംശയോടെ എന്നെ നോക്കി …..

ഇതൊന്നും എനിക്ക് ഓർമ ഇല്ല നീ വേറെ ചോദിക്ക്

നന്ദൻ : ആണോ എന്ന വേറെ ചോദിക്കാം

ചോദിക്ക് ചോദിക്ക്

നീ വെർജിൻ ആണോ….

99.99 ഞാൻ പറഞ്ഞു….

ശ്രീ : ഹൊ…..

റെമോ : പാവം അവൾക്ക് ഇപ്പൊ ആണ് ശ്വാസം വീണത്….

ഇനി നീ

ഞാൻ കറക്കി…. നന്ദൻ വന്നു….വീണ്ടും കറക്കി റെമോ

കൊള്ളാല്ലോ

ഞാൻ : റെമോ എന്ത് വേണം

ഡെയർ…

എന്നാ പിടി ഞാൻ ടേബിൾ താഴേ ഉള്ള റാക്ക് തുറന്ന് മിനി ഫ്രിഡ്ജ് തുറന്ന് ഒരു ടിൻ കോക് എടുത്ത് അവന് കൊടുത്തു…

ഇത് വച്ച് എന്താ

നീ ഇത് ഒറ്റ വലിക്ക് കുടിച്ചിട്ട് ഒരു പാട്ട് പാട്…

ഇത്രയേ ഉള്ളോ…. അവൻ ഒറ്റ വലിക്ക് അത് കുടിച്ചിട്ട് പാടാൻ തുടങ്ങി….

തുടക്കം ഒക്കെ ആയി പിന്നെ പാട്ടിൻ്റെ ഇടയിൽ തവള കരയും പോലെ ആയി …..

എല്ലാരും കൂടെ അവനെ നോക്കി പൊട്ടി ചിരിച്ചു….

മതി മതി ഇനി താ അവൻ കുപ്പി കറക്കി….

ഹാ ശ്രീ….

ശ്രീ എന്ത് വേണം അവൻ ചോദിച്ചു….

ഡെയർ

ഓക്കെ നീ ഈ പട്ടിയുടെ മോന്ത നോക്കി സ്നേഹത്തോടെ പ്രൊപ്പോസ്സ് ചെയ്യ്….

യെ അത് പൊളിച്ച് അളിയാ….

അവൾ ഇരുന്ന ഇടത് നിന്നും എണീറ്റ് പതിയെ നടന്ന് വന്നു…

ഉം ഹാ സൂര്യ …..

ആ എന്താ ശ്രീ

അത് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

പറഞ്ഞോളൂ ശ്രീ

അത് എന്താ വച്ചാ….എനിക്ക് നിന്നെ ഇഷ്ടം ആണ്…. ഐ ലവ് യു…..

അവൾ കുപ്പി എടുത്ത് മുട്ടിൽ നിന്ന് എന്നെ പ്രോപ്പോസ് ചെയ്തു…..

അത് ശ്രീ ശ്രീ എനിക്ക് വേറേ ഒരു റിലേഷൻ ഉണ്ട് ….. എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റില്ല….

ആരാണ് ആ ഭാഗ്യവതി….

ഭാഗ്യവതി അല്ല ഭാഗ്യവാൻ ആണ്…..

ഹേ….

അതെ ഞാൻ നന്ദനേ സ്നേഹിക്കുന്നു പകല് പോലെ സത്യം ആണ് ശ്രീ….

നന്ദൻ : എൻ്റെ സൂര്യ അവൻ ചാടി എണീറ്റു

നന്ദ ഉമ്മ ഐ ലവ് യു….

ഐ ലവ് യു ടൂ സൂര്യ ….

ഹഹഹ എല്ലാരും കൈ അടിച്ച് ചിരിച്ചു…..

അപ്പോ നീ എന്നെ ചതിച്ചു അല്ലേ ടാ ശ്രീ എൻ്റെ തോളിൽ ചാരി നിന്ന് പറഞ്ഞു….

അതെ ഒരു ദുർബല നിമിഷത്തിൽ എനിക്ക് അത് പറ്റി പോയി….

ഞാൻ ഒരു അച്ഛൻ ആവാൻ പോവുന്നു നന്ദൻ ആണ് അതിന് ഉത്തരവാദി…..

റെമോ : അയ്യോ മതി എനിക്ക് വൈയാ ചിരിച്ച് കൊടൽ വെളിയിൽ വരും….

നന്ദൻ : എൻ്റെ സൂര്യ നീ ഒരു ഐറ്റം തന്നെ …..

ശെരി സമയം ഒരുപാട് ആയി നമ്മക്ക് കെടക്കാം അല്ലേ നിങ്ങൾക്ക് പോവാൻ ഉള്ളതല്ലേ….

അതൊന്നും സാരം ഇല്ല നല്ല രസം ഉണ്ട് മറിയ പറഞ്ഞു….

അത് തന്നെ ….

നിങ്ങൾക്ക് എപ്പോഴാ ബസ്സ് നാളെ….

രാവിലെ അഞ്ചിന്

അയ്യോ സമയം ആയി നിങൾ കിടന്നോ ടാ വാ നമ്മക്ക് അപ്പുറത്തെ റൂമിൽ പോവാ….

റെമോ : അളിയാ നമ്മക്ക് എല്ലാർക്കും ഓർമിച്ച് കെടന്നാ പോരെ….

ഞാൻ : എങ്ങനെ

റെമോ : അല്ല ഒരുമിച്ച്

ഞാൻ : അളിയാ ഒരുമിച്ച് കിടക്കാൻ ഉള്ള പ്രായം ആവട്ടെ കേട്ടോ…. ടാ നന്ദ പൊക്ക് പൊക്കി തോളിൽ കേറ്റ് ഈ സാധനത്തെ ….

അപ്പോ ശുഭ രാത്രി സുഖ നിദ്ര…..

++++++++++++++++++++++++++++++++

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts