ഗോൾ 9
Goal Part 9 | Author : Kabaninath
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാരോട്……
രണ്ടോ മൂന്നോ തവണ പല സാഹചര്യങ്ങളാലും കാരണങ്ങളാലും നിന്നു പോയ കഥയാണ് ഗോൾ..
കഥ എന്റെ മനസ്സിൽ അസ്തമിച്ചിരുന്നില്ല.. പക്ഷേ, എഴുത്തു മാത്രം നടന്നില്ല…
അതുകൊണ്ടു തന്നെ നിങ്ങൾ ഓരോ തവണ ചോദിക്കുമ്പോഴും ഞാനീ കഥ മനസ്സിൽ പാകപ്പെടുത്തുന്നുണ്ടായിരുന്നു…
എന്റെ ശൈലിയിലല്ല, ഞാൻ ഗോൾ എഴുതിത്തുടങ്ങിയതും എഴുതുന്നതും…
കാരണം നിങ്ങൾ ഇതുവരെ വായിച്ച പാർട്ടുകൾ എഴുതിയത് സല്ലുവായിരുന്നു…
കുറച്ചു വൈകി വന്ന പാർട്ട് ആയതിനാൽ ഇതിനു മുൻപുള്ള ഭാഗങ്ങൾ വായിച്ച ശേഷം ഈ പാർട്ടിലേക്കു വരികയാവും നല്ലത്…
നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് അടുത്ത ചാപ്റ്റർ മുതൽ കഥ മാറിത്തുടങ്ങുകയാണ്…
തുടക്കം മുതൽ തുടർന്നു വായിക്കുക…
സ്നേഹം മാത്രം…
കബനി
❤️❤️❤️
“” സല്ലൂ………………….!!!””
വാതിലടയ്ക്കും മുൻപേ സല്ലു ഉമ്മയുടെ നിലവിളി കേട്ടിരുന്നു…
ഉടുത്തിരുന്ന തോർത്ത് , എടുത്തു കുത്തി അവൻ ലാൻഡിംഗിലേക്ക് പാഞ്ഞു വന്നു..
കൈകൾ കുത്തി സുഹാന പടികളിലൂടെ താഴേക്കൂർന്നു പോകുന്നത് കണ്ടു സൽമാൻ ഹൃദയം തകർന്നു വിളിച്ചു…
“” ഉമ്മാ…………………!!!””
വീടും പരിസരവും നടുങ്ങുമാറായിരുന്നു അവന്റെ നിലവിളി..
സുഹാന വാടിയൊടിഞ്ഞതു പോലെ ഫ്ലോറിലേക്ക് വീഴുന്നതു കണ്ടു കൊണ്ട് സല്ലു പടികൾ ചാടിയിറങ്ങി…
ചെഞ്ചായത്തുള്ളികൾ ഇറ്റതു പോലെ പടിക്കെട്ടുകളിൽ രക്തം കണ്ടതും അവന് തല കറങ്ങി…
ഇടതു കൈ ഫ്ളോറിൽ നിവർത്തി , നിലത്ത് ബോധമില്ലാതെ കിടക്കുന്ന അവളുടെയടുത്ത് പറന്നതു പോലെ വന്ന് സല്ലു നിന്നു കിതച്ചു…
അവളുടെ വസ്ത്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചിരുന്നു…
വലത്തേ മുട്ടുകാലിനു മീതെ, വലിയൊരു ചുവന്ന വൃത്തം കണ്ടു കൊണ്ട് , സല്ലു കാൽ മുട്ടുകൾ മടക്കി നിലത്തേക്കിരുന്നു…
അഴിഞ്ഞു പോയ മുടിയിഴകളടക്കം വാരിച്ചുറ്റി, സുഹാനയുടെ ശിരസ്സ് അവൻ മടിയിലേക്ക് ചേർത്തു…
“” ഉമ്മാ………..””
പരിഭ്രമവും വിതുമ്പലും കലർന്നിരുന്നു അവന്റെ സ്വരത്തിൽ…
“”ന്റുമ്മാ………..””
ഒരു തവണ കൂടി അവനവളെ കുലുക്കി വിളിച്ചു…
സുഹാന ബോധശൂന്യയായിരുന്നു…
തന്റെ തുടകളിലേക്ക് ഏതോ ദ്രാവകം പടരുന്നതറിഞ്ഞ്, സല്ലു ഇടതുകൈത്തലം സുഹാനയുടെ തലയുടെ പിൻവശത്തേക്ക് ചേർത്തു………
ഒരു വിറയൽ സല്ലുവിലുണ്ടായി…
ചോര…………….!
അറിയാതെ തന്നെ അവന്റെ വലത്തേ കൈ, സുഹാനയുടെ മുഖത്തു കൂടി വിറഞ്ഞു പരതി മൂക്കിനടുത്തെത്തി നിന്നു…
സല്ലു ഒരു ദീർഘനിശ്വാസമെടുത്തു…
“ റബ്ബേ ………. നീ കാത്തു… …. “
അവൻ ഉള്ളുരുകി കരഞ്ഞു…
നൊടിയിടയിൽ അവന്റെ മനസ്സിലൂടെ കഴിഞ്ഞ സംഭവങ്ങൾ പാഞ്ഞു പോയി…
തന്നെ തടയുവാനും രക്ഷിക്കുവാനുമാണ് ഉമ്മ ശ്രമിച്ചത്…
പക്ഷേ ഇപ്പോൾ………. ?
വൈകിയാൽ അപകടമാണെന്ന് അവന്റെ മനസ്സു മന്ത്രിച്ചു…
രക്ഷപ്പെടുത്തണം……….
ആശുപത്രിയിലെത്തിക്കണം…
ഉമ്മയില്ലെങ്കിൽ പിന്നെ താനുമില്ല… ….
സല്ലുവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല…
സുഹാനയെ നിലത്തേക്കു തന്നെ ചായ്ച്ച് കിടത്തി സല്ലു പടികൾ മുകളിലേക്ക് ഓടിക്കയറി…
കട്ടിലിൽ അഴിച്ചിട്ടിരുന്ന പാന്റും ടീ ഷർട്ടും അടിവസ്ത്രമിടാതെ തന്നെ അവൻ ധരിച്ചു…
മറിഞ്ഞു കിടക്കുന്ന മേശ…
അതിനു മുകളിലിരുന്നതെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നു…
തന്റെ ഫോൺ തിരഞ്ഞെടുക്കുവാനുള്ള സമയമൊന്നും ഇല്ലെന്ന് അവനറിയാമായിരുന്നു….
സല്ലു സുഹാനയുടെ മുറിയിലേക്കോടി……….
ടേബിളിലിരുന്ന ഉമ്മയുടെ ഫോണെടുത്ത് അവൻ ലോക്ക് തുറന്നതും ഫോൺ ഒന്നു മിന്നിയണഞ്ഞു…
സ്വിച്ച്ഡ് ഓഫ്… ….!!!
“” ന്റുമ്മാ………………”
ചുവരിലേക്ക് നെറ്റിയിടിച്ചു കൊണ്ട് അവൻ ഹൃദയം പൊട്ടി നിലവിളിച്ചു…
“”ന്നെ പരീക്ഷിക്കല്ലേ… റഹ്മാനേ………. “
ചങ്കു തകർന്ന് ചാർജർ തിരയുന്നതിനിടയിൽ അവൻ വിലപിച്ചു……
ചാർജർ ടേബിളിനടുത്തു തന്നെ ഉണ്ടായിരുന്നു…
തിരക്കിലും വെപ്രാളത്തിലും അത് സല്ലുവിന്റെ കണ്ണിൽ പെടാത്തതായിരുന്നു..
ഫോൺ ചാർജിലിട്ട് സ്വിച്ചിട്ട ശേഷം, മുറിയിൽ കിടന്ന ഷാളുമായി അവൻ വീണ്ടും സ്റ്റെപ്പുകൾ ഓടിയിറങ്ങി..
സുഹാനയുടെ അഴിഞ്ഞുപോയ മുടിയിഴകൾ അവൻ ഒരു വിധത്തിൽ വാരിച്ചുറ്റി…
ഷാളെടുത്ത് അവളുടെ തലയിൽ വട്ടം ചുറ്റിക്കെട്ടിയ ശേഷം അവൻ വസ്ത്രങ്ങൾ നേരെയാക്കിയിട്ടു…
ഹാളിലെ ഷോകേയ്സിലിരുന്ന കാറിന്റെ ചാവി അവൻ ഗ്ലാസ് തുറന്ന് എടുത്ത ശേഷം,
വാതിൽ തുറന്ന് മുറ്റത്തേക്കോടിയിറങ്ങി…
എടുത്തു വെച്ചതു പോലെ അവൻ കാറെടുത്ത് സിറ്റൗട്ടിനു മുൻപിലേക്ക് തിരിച്ചിട്ടു…
പോർച്ചിലെ പില്ലറിൽ കാർ തട്ടി നിന്നതും വണ്ടി സ്റ്റാർട്ടിംഗിലിട്ട് അവൻ വീണ്ടും അകത്തേക്ക് ഓടിക്കയറി..
ആദ്യം പോയി ചാർജറടക്കം വലിച്ചൂരി ഫോണെടുത്തു പാന്റിന്റെ കീശയിലിട്ടു…
ബോധമറ്റു കിടന്ന സുഹാനയെ നിലത്തു നിന്ന് ഒന്നുയർത്താൻ അവനല്പം ബുദ്ധിമുട്ടി……
സുഹാനയെ വലിച്ചു തോളിലേക്കു ചേർത്തതും ഉമ്മയൊന്ന് ഞരങ്ങിയതു പോലെ അവനു തോന്നി…
കുളിരു കോരിയതു പോലെ സല്ലു ഒന്നു വിറച്ചു.
പിഞ്ചു പൈതലിനെ മാറോടടുക്കി പിടിച്ചതു പോലെ ചേർത്തുപിടിച്ച് സല്ലു അവളെയും കൊണ്ട് , സിറ്റൗട്ടിലേക്കു വന്നു..
ഫ്രണ്ട് ഡോർ തുറന്ന് , കോ-ഡ്രൈവർ സീറ്റിലേക്ക് അവൻ അവളെ , തല ഭാഗം സ്റ്റിയറിംഗ് വീലിന്റെ ഭാഗത്തേക്കു വരുന്ന രീതിയിൽ കിടത്തി ഡോറടച്ചു..
വീടുപൂട്ടി, ചാവി കാറിലേക്കിട്ടതും വണ്ടി ഗേയ്റ്റു കടന്ന് പറന്നതും പ്രകാശത്തിന്റെ വേഗതയിലായിരുന്നു…
സല്ലുവിന്റെ മടിയിലായിരുന്നു സുഹാനയുടെ ശിരസ്സ്…
വണ്ടിയുടെ ഇളക്കത്തിനനുസരിച്ച്, ഉമ്മയുടെ ശരീരം താഴെ വീഴാതിരിക്കാൻ അവൻ ഇടം കൈ കൊണ്ട് അവളെ , ഇടയ്ക്കിടെ ചുറ്റിപ്പിടിച്ചു…
ഡ്രൈവിംഗിനിടയിൽ തന്നെ ഫോണെടുത്ത് അവൻ ലോക്കുതുറന്ന് അബ്ദുറഹ്മാന് കോൾ ചെയ്ത് സ്പീക്കർ മോഡിലിട്ടു…
“” എന്താ മോളെ………. ?”
നാലഞ്ചു തവണ റിംഗ് ചെയ്ത ശേഷം ഫോണെടുത്ത അബ്ദുറഹ്മാൻ ചോദിച്ചു..
“” ഞാ…ന്നാ ഉപ്പുപ്പ………. “
സല്ലു നിലവിളി പോലെ പറഞ്ഞു..
“ എന്താടാ… ….?””
അവന്റെ സ്വരത്തിലെ മാറ്റമറിഞ്ഞ് ആന്തലോടെ അബ്ദുറഹ്മാൻ ചോദിച്ചു.
“” ഉമ്മ… …. വീണുപ്പാപ്പാ..………. പടീന്ന്… “
“” എന്നിട്ട് ഓളെവിടെ… …. ? “
അബ്ദുറഹ്മാന്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി…
“” ബോധമില്ലുപ്പുപ്പാ…””
“”റബ്ബേ……..”
“”തല പൊട്ടീന്……………..””
വലം കൈ കൊണ്ട് മിഴികൾ തുടച്ചു സല്ലു പറഞ്ഞു…
“” കാറെടുക്കടാ………..””
അപ്പുറത്തു നിന്ന് വന്നത് അലർച്ചയായിരുന്നു…
ഒരു നടുക്കത്തിൽ സല്ലു ഉലഞ്ഞു…
അതേ, നിമിഷം തന്നെ എതിരെ വന്ന ഒരു വാഹനത്തിന്റെ പ്രകാശം കണ്ണിലേക്കടിച്ചതും സല്ലു ഒരു നിമിഷം മിഴികൾ ചിമ്മിപ്പോയി…
ബ്രേക്ക് അലറി വീഴുന്ന ശബ്ദം കേട്ടു…
ഇടത്തേക്ക് കാർ വെട്ടിച്ചിറക്കിയ സല്ലു , കണ്ണുകൾ തുറന്നതും മുൻപിൽ കണ്ട ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവർ പുറത്തേക്ക് തലയിട്ട് തെറി വിളിക്കുന്നതു കണ്ടു…
സീറ്റിനു പുറത്തേക്ക് നിരങ്ങിയിറങ്ങിയ സുഹാനയെ പിടിച്ചിരുത്തിയ ശേഷം, റോഡിനു പുറത്ത് ചാടിയ കാർ അവൻ ഇരപ്പിച്ചെടുത്തു…
പിന്നിൽ നിന്നും തുടരെത്തുടരെ ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു..
കാറിന്റെ അടിഭാഗം റോഡിന്റെ വിളുമ്പിലുരഞ്ഞ ശബ്ദം കേട്ടു…
റോഡിലേക്ക് കയറി കാർ മുരണ്ടു……….
“ എന്താടാ………..?””
വീണ്ടും അബ്ദുറഹ്‌മാന്റെ അലർച്ച കേട്ടു…
സല്ലു മിണ്ടിയില്ല…
അവനെ വിയർത്തു കുളിച്ചിരുന്നു…
താൻ റോംഗ് സൈഡിലാണോ വണ്ടി ഓടിച്ചത് എന്നൊരു സംശയം അവനുണ്ടായി…
അടുത്ത നിമിഷം അവനാ ചിന്ത കൈ വിട്ടു…
ഉമ്മ……….!
സുഹാനയെ നോക്കിയതും അവന്റെ പ്രാണൻ പിടഞ്ഞു…
ചക്രങ്ങൾക്കു ചിറകുകൾ മുളച്ചു…
കാർ പറപ്പിക്കുന്നതിനിടയിൽ സല്ലു അബ്ദുറഹ്മാന്റെ നിർദ്ദേശങ്ങൾ കേട്ടു കൊണ്ടിരുന്നു…
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയുടെ അങ്കണത്തിലേക്ക് സല്ലു കാർ ഓടിച്ചു കയറ്റിയതും സ്ട്രെച്ചറുമായി വന്ന അറ്റൻഡർമാർക്കു മുൻപേ അബ്ദുറഹ്മാൻ പാഞ്ഞു വന്നു..
മങ്കടയിൽ നിന്നും അബ്ദുറഹ്മാനും മൂന്നാലാളുകളും ഹോസ്പിറ്റലിൽ എത്തിയിരുന്നു…
പുറത്തു നിന്ന് ഡോർ വലിച്ചു തുറന്നത് അബ്ദുറഹ്മാനായിരുന്നു…
അതിനു മുൻപേ , സല്ലു മറുവശത്തെ ഡോർ തുറന്ന് മറുവശത്ത് എത്തിയിരുന്നു…
കാർ ഓഫായിരുന്നില്ല…
അബ്ദുറഹ്മാനെ തട്ടിമാറ്റി, സുഹാനയെ സ്ട്രെച്ചറിലേക്ക് എടുത്തു കിടത്തിയത് സല്ലുവായിരുന്നു…
കാഷ്വാലിറ്റിയുടെ മുൻപിൽ സ്ട്രെച്ചർ എത്തിച്ച ശേഷം സല്ലു ഭിത്തിയിലേക്ക് സർവ്വതും തകർന്നവനേപ്പോലെ ചാരി നിന്നു…
“ ന്റെ ഉമ്മയ്ക്കൊന്നും വരുത്തരുതേ………””
അവന്റെ ഹൃദയം നിശബ്ദം തേങ്ങി..
കാഷ്വാലിറ്റിയ്ക്കു മുൻപിലൂടെ നടന്നു പോകുന്ന ബൈ സ്റ്റാൻഡേഴ്സും ആശുപത്രി ജീവനക്കാരും സല്ലുവിന്റെ നിൽപ്പും കോലവും കണ്ട് അവനെ തുറിച്ചു നോക്കി നീങ്ങുന്നുണ്ടായിരുന്നു..
അവരെയൊന്നും സല്ലു കണ്ടില്ല…
അവന്റെയുള്ളിൽ ഒന്നു മാത്രമായിരുന്നു..
ഒരാൾ മാത്രമായിരുന്നു…
സുഹാന……
അവന്റെ ഉമ്മ…
ഒമാനിലെ ഭ്രാന്തുപിടിച്ച ദിവസങ്ങൾക്കിടയിൽ, സങ്കടവും ദേഷ്യവും കൊണ്ട് , താൻ വെറുതെ കുത്തിക്കുറിച്ച വരികൾ തന്റെ ഉമ്മയുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്കു വന്നതിൽ അവൻ ഉള്ളു നീറിക്കരഞ്ഞു..
പാടില്ലായിരുന്നു…
ഒന്നും പാടില്ലായിരുന്നു…
തിരിച്ചു നാട്ടിൽ വന്ന ശേഷമെങ്കിലും നിനക്കത് നിർത്താമായിരുന്നു… ഒഴിവാക്കാമായിരുന്നു…
മറ്റൊരാളുടെ പേരിൽ കഥ എഴുതി അയാളെ പറ്റിച്ചു..
അതായിരിക്കാം അയാളന്ന് കമന്റ് ഓഫ് ചെയ്യാൻ കാരണം…
അത് ചെറിയ തെറ്റ്…
സ്വന്തം ഉമ്മയെ കഥാപാത്രമാക്കി kambimaman സൈറ്റിൽ കഥയെഴുതിയത് ഏറ്റവും വലിയ പാപം…
തിരുത്താൻ കഴിയാത്ത തെറ്റ്…
അതിൽ മോശമായി ഒന്നും തന്നെ എഴുതിയിട്ടില്ല എങ്കിലും അതിലെ കഥാപാത്രങ്ങളും അവരുടെ ബന്ധവും നീ ആലോചിക്കണമായിരുന്നു…
നിന്നെ ഓർത്ത് നീറിയ ഒരുമ്മ… ….
നിന്നെ നൊന്തുപെറ്റൊരുമ്മ……….
സല്ലുവിന്റെ ഹൃദയം വിണ്ടു തുടങ്ങിയിരുന്നു…
അവൾ നിന്നെ തല്ലിയത് നീ നേരെയാവാനായിരുന്നു…
അവൾ നിന്നെ നാടു കടത്തിയത് നീ നന്നാവാനായിരുന്നു…
അവന്റെ ഹൃദയം പൊടിഞ്ഞു…
തൊണ്ടക്കുഴി വരണ്ട് , ശ്വാസം കിട്ടാത്തതു പോലെ അവൻ കണ്ണുകളടച്ച് അണച്ചു…
പ്രതികാരം പോലെ യാത്ര പോലും പറയാതെ നാടു വിട്ടു…
ബാക്കിയെല്ലാവരെയും വിളിച്ചും സംസാരിച്ചും വിശേഷങ്ങൾ തിരക്കിയും നീ പക പോക്കിയത് സ്വന്തം ഉമ്മയോടായിരുന്നു…
അതിൽ ക്രൂരമായ ഒരാനന്ദം താൻ കണ്ടെത്തിയിരുന്നതായി സല്ലുവിന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു…
എന്നിട്ടും വിട്ടോ നീയവളെ… ?
കഥകൾ കൊണ്ട്…
തിരികെ വന്നിട്ടും അവഗണനകൾ കൊണ്ട്…
അതൊക്കെ ആ പാവം സഹിച്ചില്ലേടാ……….
മനസാക്ഷിയുടെ ചോദ്യത്തിനു മുൻപിൽ ഉത്തരമില്ലാതെ നെഞ്ചകം പിഞ്ചിപ്പറിഞ്ഞ് സല്ലു നിന്നു…
എന്നിട്ടോ………..?
എല്ലാം ശാന്തമായി നിന്റെ പുതിയ സംരംഭത്തിനു കൂട്ടു നിന്ന അവളെ മറച്ച് നീ വീണ്ടും കമ്പിക്കുട്ടൻ സൈറ്റിലെ മായികതയിലേക്കു നീങ്ങി…
അവൾ എല്ലാം മറന്നു തുടങ്ങിയിരുന്നു…
നിന്നെ വിശ്വസിച്ചു തുടങ്ങിയിരുന്നു…
എന്നിട്ടും……….?
കൺമുന്നിൽ സത്യം തെളിഞ്ഞു കണ്ടപ്പോൾ അവൾ തല്ലിയതാണോ തെറ്റ്… ?
വഴക്കു പറഞ്ഞതാണോ തെറ്റ്… …. ?
മനസ്സും ശരീരവും ഹൃദയവും തകർന്ന് വിലപിച്ചപ്പോഴും നിന്റെ ജീവൻ രക്ഷിക്കാൻ ഓടി വരുമ്പോഴാണ് സല്ലൂ അവൾക്കിത് സംഭവിച്ചത്…
മരണത്തെ കാത്തവൾ കിടക്കുന്നത്…
അവിടെയും നിന്റെ ജീവനാണ് അവൾ വില കല്പിച്ചത്…
മനസാക്ഷിക്കുത്തിൽ മുറിവേറ്റു ചോര വാർന്ന ഹൃദയവുമായി സല്ലു നിലവിളിച്ചു പോയി… ….
“” ഉമ്മാ……….. ന്റുമ്മാ………. “
ആശുപത്രിയുടെ ഇടനാഴികളിൽ അവന്റെ നിലവിളി പ്രതിദ്ധ്വനിച്ചു…
ചുവരിലൂടെ പുറമുരച്ച് അവൻ ആശ്രയമില്ലാത്തവനേപ്പോലെ നിലത്തേക്ക് കുഴഞ്ഞിരുന്നു…
ഇടനാഴിയിൽ നിന്ന് , ഫോൺ ചെയ്തു കൊണ്ടിരുന്ന അബ്ദുറഹ്മാൻ സല്ലു , നിലവിളിക്കുന്നതു കേട്ട് തിരിഞ്ഞു…
അയാൾ ഓടി വന്നപ്പോഴേക്കും സല്ലു നിലത്തിരുന്ന് കഴിഞ്ഞിരുന്നു…
അടുത്തെത്തിയതും അബ്ദുറഹ്മാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…
“ ഉപ്പൂപ്പാ… ഉമ്മ……….”
സല്ലു അയാളുടെ നെഞ്ചിലേക്ക് കിടന്ന് വിങ്ങിപ്പൊട്ടി..
“” ഓൾക്കൊന്നും പറ്റൂലെടാ… “
അബ്ദുറഹ്മാൻ അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു…
“” ഓൾക്ക് കുഴപ്പമൊന്നുമില്ല………. “
മങ്കടയിൽ നിന്നു വന്ന ബന്ധുക്കൾ ഒരു റൂം കാഷ്വാലിറ്റിയോട് ചേർന്ന് ഏർപ്പാടാക്കിയിരുന്നു…
അവിടേക്ക് അബ്ദുറഹ്മാൻ സല്ലുവിനെ കൂട്ടിക്കൊണ്ടുപോയി…
“ എന്താ സംഭവിച്ചത്…?”
സല്ലു മിഴിനീരണിഞ്ഞ മുഖമോടെ അബ്ദുറഹ്മാനെ നോക്കുക മാത്രം ചെയ്തു..
എന്തു പറയണമെന്ന് ഒരു നിമിഷം സല്ലുവിന് ഒരൂഹവും കിട്ടിയില്ല..
“” ഓളെ വിഷമിപ്പിക്കണ്ടാന്ന് ഞാൻ അന്നോട് പറഞ്ഞിട്ടില്ലേ… പതിനാറോ പതിനേഴോ വയസ്സുള്ളപ്പോൾ വീട്ടിൽക്കയറി വന്ന അതേ സ്വഭാവവും പ്രകൃതവുമാ ഓൾക്കിന്നും..”
സല്ലു മുഖം കുനിച്ചു നിന്നതല്ലാതെ മിണ്ടിയില്ല…
അപ്പോഴാണ് അബ്ദുറഹ്മാൻ അവന്റെ കവിളിലേയും കഴുത്തിലേയും പാടുകൾ ശ്രദ്ധിച്ചത്…
“ ഇതെന്താ… ? എങ്ങനെ പറ്റി…?”
സല്ലു ശബ്ദിച്ചില്ല…
“” പറയാൻ………. “
അബ്ദുറഹ്മാൻ ശബ്ദമുയർത്തി…
“” ഉമ്മ… …. “
സല്ലു ഒന്നു വിക്കി…
അബ്ദുറഹ്‌മാന്റെ ചോദ്യത്തിനു മുൻപിൽ കഥയെഴുതിയ കാര്യം മറച്ചു വെച്ച് സല്ലുവിന് എല്ലാം പറയേണ്ടി വന്നു…
ഒമാനിൽ പോയിട്ട് വിളിക്കാതിരുന്ന കാര്യവും പറയാതെ പെയിന്റിംഗ് ജോലിക്കു പോയ കാര്യവുമൊക്കെയായിരുന്നു കാരണമായി അവൻ പറഞ്ഞത്…
അബ്ദുറഹ്മാൻ മൂളുക മാത്രം ചെയ്തു…
സുഹാനയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിട്ട് രണ്ടു മണിക്കൂറിലേറെ കഴിഞ്ഞിരുന്നു…
അത്ര സമയമായിട്ടും ഡോക്ടർ വിളിക്കാത്തതിനാൽ സുഹാനയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് അബ്ദുറഹ്മാന് മനസ്സിലായി…
അബ്ദുറഹ്മാൻ ഒന്നു രണ്ടു തവണ ഇതിനിടയിൽ ഡ്യൂട്ടി ഡോക്ടറെ കാണാൻ ശ്രമിച്ചത് നടന്നിരുന്നില്ല…
അതിനിടയിൽ അയാൾക്ക് പല കോളുകളും വന്നിരുന്നു താനും…
ഡ്യൂട്ടിയിലുള്ള നേഴ്സ് വിളിച്ചപ്പോൾ സല്ലുവിനെയും കൂട്ടി അബ്ദുറഹ്‌മാൻ പുറത്തേക്കു ചെന്നു..
“” നിങ്ങൾ ഡ്രസ്സ് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ… ?””
നഴ്സ് ചോദിച്ചു…
അബ്ദുറഹ്മാൻ സല്ലുവിനെ നോക്കി…
“ പേഷ്യന്റെ ഡ്രസ്സിൽ ബ്ളഡ് ആണ്.. മാറ്റിയിടാനാണ്…”
“ അതിനൊന്നും സമയം കിട്ടിയില്ല.. വാങ്ങാം……””
അബ്ദുറഹ്മാൻ പറഞ്ഞു..
“” ഉമ്മയ്ക്ക് എങ്ങനെയുണ്ട്……..?””
സല്ലു നേഴ്സിനെ നോക്കി…
“” ഓക്കെയാണ്…….”
നഴ്സ് പറഞ്ഞതും സല്ലുവിന്റെ മുഖം തെളിഞ്ഞു..
“” നിങ്ങൾ ഡ്രസ്സ് വാങ്ങി വരൂ…………”
ഇരുവരും അനങ്ങാതെ നിൽക്കുന്നതു കണ്ട നഴ്സ് ഓർമ്മപ്പെടുത്തി…
“” എന്താ വാങ്ങേണ്ടത്… ?””
അബ്ദുറഹ്മാൻ ചോദിച്ചു……
അവരുടെ പരുങ്ങൽ കണ്ടപ്പോൾ നഴ്സിനു കാര്യം മനസ്സിലായി…
നഴ്സ് അകത്തേക്ക് കയറിപ്പോയി അല്പ സമയത്തിനുള്ളിൽ തിരിച്ചു വന്നു…
“” ഇതു മതി………. “
നഴ്സ് ഒരു കടലാസ് സല്ലുവിനു നേരെ നീട്ടി…
അബ്ദുറഹ്മാൻ പണം കൊടുത്തപ്പോൾ ഡ്രസ്സ് വാങ്ങുവാനായി സല്ലു ഹോസ്പിറ്റലിനു പുറത്തേക്കു പോയി..
ബിൽ കൗണ്ടറിൽ ക്യാഷ് അടച്ച് അബ്ദുറഹ്മാൻ വന്നപ്പോഴേക്കും സല്ലുവും തിരിച്ചെത്തി…
കാഷ്വാലിറ്റിയിൽ ഡ്രസ്സടങ്ങിയ കവർ ഏൽപ്പിച്ചതും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവരെ വിളിപ്പിച്ചു…
ഇരുവരും കൂടിയാണ് ഡോക്ടറുടെ മുറിയിലേക്ക് ചെന്നത്…
“” ഇരിക്കൂ… “
തട്ടം ധരിച്ച ഒരു ലേഡി ഡോക്ടറായിരുന്നു, ഡ്യൂട്ടി ഡോക്ടർ..
അബ്ദുറഹ്മാനും സല്ലുവും കസേരകളിലിരുന്നു…
“” പേഷ്യന്റിന്റെ ആരാണ്…? “”
ഡോക്ടറുടെ ചോദ്യത്തിന് അബ്ദുറഹ്മാൻ ബന്ധം വിശദമാക്കി മറുപടി കൊടുത്തു..
“” കുഴപ്പമൊന്നുമില്ല.. തലയ്ക്ക് മുറിവുണ്ട്..,
രണ്ടു കാൽമുട്ടുകൾക്കും ചതവും നീരുമുണ്ട്… “”
സല്ലു ഒന്നു നിശ്വസിച്ചു..
“” വലതു കയ്യുടെ ഒരു വിരലിനു നീരുണ്ട് , എക്സ്-റേ റിസൾട്ട് വന്നാൽ മാത്രമേ ബാക്കി പറയാൻ പറ്റൂ… “
“” ഇന്ന് പോകാമോ……..?””
അബ്ദുറഹ്മാൻ ചോദിച്ചു…
“” ഒബ്സർവേഷനിലാണ്…… സ്റ്റെപ്പിൽ നിന്ന് വീണു എന്നല്ലേ പറഞ്ഞത്…… ? “”
സല്ലു ശിരസ്സിളക്കി…
“ പേഷ്യന്റ് ഒമിറ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്…… ബാക്കി റിസൾട്ട് വന്ന ശേഷം അറിയിക്കാം…””
ഡോക്ടർ പറഞ്ഞു നിർത്തി..
പുറത്തിറങ്ങിയതും അബ്ദുറഹ്മാന്റെ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചു തുടങ്ങി..
സുഹാനയെ ഹോസ്പിറ്റലിലാക്കിയപ്പോൾ തന്നെ അബ്ദുറഹ്മാൻ ഷെരീഫിനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു…
പിന്നാലെ സുൾഫി വിളിച്ചു…
അതിനിടയിൽ മങ്കടയിൽ നിന്ന് പല കോളുകളും വന്നിരുന്നു…
ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അബ്ദുറഹ്മാൻ എല്ലാവരോടും പറഞ്ഞു……
സല്ലു , അതിലൊന്നും ശ്രദ്ധിക്കാതെ വരാന്തയിൽ കിടന്ന കസേരയിൽ പലവിധ ചിന്തകളോടെ മിഴികളടച്ചിരുന്നു…
മങ്കടയിൽ നിന്ന് സ്ത്രീകളാരും തന്നെ വന്നിരുന്നില്ല…
സുഹാന രാത്രി മുഴുവൻ ഒബ്സർവേഷനിലായിരുന്നു..
ഇടയ്ക്ക് കാറിൽ നിന്ന് ഫോണെടുത്ത് ചാർജിലിട്ടതല്ലാതെ, സല്ലു കാഷ്വാലിറ്റിയ്ക്കു മുൻപിൽ നിന്ന് അനങ്ങിയില്ല..
എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് സല്ലുവിന് നിശ്ചയമുണ്ടായിരുന്നില്ല…
“” ഇയ്യിങ്ങനെ ഒറക്കമിളച്ച് ഇരിക്കുകയൊന്നും വേണ്ട ….. ഓൾക്ക് കുഴപ്പമൊന്നുമില്ല…”
അബ്ദുറഹ്മാൻ അവന്റെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…
“” പടിയിൽ നിന്ന് വീണതിന്റെ ഷോക്കിലാ ഓൾടെ ബോധം പോയത്… ഞാൻ കുറച്ചു മുൻപേ ഡോക്ടറെ കണ്ടിരുന്നു…………”
എന്നിട്ടും സല്ലുവിന്റെ മുഖം തെളിഞ്ഞില്ല…
അവന്റെയുള്ളു നിറയെ കുറ്റബോധമായിരുന്നു..
“” അത്രയല്ലേ പറ്റിയുള്ളൂന്ന് സമാധാനിക്ക്.. പിന്നെ എക്സ്-റേ റിസൾട്ട് വന്നിരുന്നു……….””
സല്ലു മുഖമുയർത്തി ഉപ്പുപ്പായെ നോക്കി..
“”ഓൾടെ ഒരു വിരലിന് പൊട്ടലുണ്ട്… പടിയിൽ കൈ കുത്തിയതാകുമെന്നാണ് ഡോക്ടർ പറഞ്ഞത്… “
സല്ലുവിൽ നേരിയ നടുക്കമുണ്ടായി…
“” അന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് ഉപ്പയും സഫ്നയും പറഞ്ഞു…… ഫോണെവിടെ…?””
“”വീട്ടിലാ… “
“ ഓൾടെ ഫോണില്ലേ…? “
“”ങ്ങും… …. “
“ വോയ്സിട്ട് കാര്യം പറഞ്ഞേക്ക്… രണ്ടാളും ബേജാറായിരിക്കുവാ… “
സല്ലു അതിനും മൂളിയതല്ലാതെ മറുപടി പറഞ്ഞില്ല…
അബ്ദുറഹ്മാൻ മുറിയിലേക്കു പോയി..
നേരം പുലർന്നു തുടങ്ങിയിരുന്നു…
കസേരയിലിരുന്നു മയങ്ങിപ്പോയ സല്ലു , സംസാരം കേട്ടാണ് ഉണർന്നത്…
കാഷ്വാലിറ്റിക്കു മുൻപിൽ അബ്ദുറഹ്മാൻ നിൽക്കുന്നത് ഉറക്കക്ഷീണം ബാധിച്ച മിഴികളാൽ അവൻ കണ്ടു..
ഒബ്സർവേഷനിൽ നിന്ന് സുഹാനയെ വാർഡിലേക്കു മാറ്റുവാനായി കൊണ്ടുവരുന്നുണ്ടായിരുന്നു…
അവർ എടുത്തിട്ട മുറിയിലേക്കായിരുന്നു സുഹാനയെ കൊണ്ടു വന്നത്…
സ്ട്രച്ചറിലായിരുന്ന സുഹാന മയക്കത്തിലായിരുന്നു…
സല്ലു ധൃതിയിൽ കസേരയിൽ നിന്ന് എഴുന്നേറ്റു…
സ്ട്രച്ചർ തള്ളിക്കൊണ്ടു വന്ന അറ്റൻഡറും ഒരു നഴ്സും കൂടിയാണ് സുഹാനയെ ബെഡ്ഡിലേക്ക് കിടത്തിയത്……
താനിന്നലെ വാങ്ങിയ മാക്സിയാണ് ഉമ്മ ധരിച്ചിരിക്കുന്നത് എന്നവൻ കണ്ടു…
അറ്റൻഡർ തിരികെ പോയതും ഡ്യൂട്ടി ഡോക്ടറും മറ്റൊരു നഴ്സും കൂടി മുറിയിലേക്കു വന്നു…
തലേന്ന് രാത്രി കണ്ട ഡോക്ടർ തന്നെയാണല്ലോ എന്ന് സല്ലു മനസ്സിലോർത്തു…
അബ്ദുറഹ്മാന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചതും അയാളത് സൈലന്റ് മോഡിലാക്കി…
“” വേറെ കുഴപ്പമൊന്നുമില്ല ഉപ്പാ… “
അബ്ദുറഹ്മാന്റെ നേരെ നോക്കി ഡോക്ടർ തുടർന്നു…
“” മുറിവ് ഡ്രസ്സ് ചെയ്യാൻ വരണം… ബോൺ കൂടി ചേരുന്നതു വരെ വലതു കൈ അനക്കാതിരിക്കുവാൻ ശ്രദ്ധിക്കണം… “”
അബ്ദുറഹ്മാൻ തലയാട്ടി……
“” ഒന്നുറങ്ങിക്കോട്ടെ… ഉച്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്യാം…….””
അബ്ദുറഹ്മാൻ ശിരസ്സിളക്കി…
ഡോക്ടറും നേഴ്സും മുറി വിട്ടതും അബ്ദുറഹ്മാൻ ഫോണെടുത്തു നോക്കി…
മങ്കടയിൽ നിന്നാണ്…
അയാൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു…
ഫാത്തിമയുടെ സഹോദരൻ ഹുസൈൻ മരണപ്പെട്ടു എന്നതായിരുന്നു അബ്ദുറഹ്മാന് കിട്ടിയ സന്ദേശം… !
(തുടരും…)
Responses (0 )